arrow_back_ios
1
2
3
നസ്വർ (സഹായം) [മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 3]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ﴿١﴾
volume_up share
إِذَاجَاءَ വന്നാല്‍, വരുമ്പോള്‍ نَصْرُاللَّـهِ അല്ലാഹുവിന്‍റെ സഹായം وَالْفَتْحُ വിജയവും, തുറവിയും
110:1അല്ലാഹുവിന്‍റെ സഹായവും, വിജയവും വന്നാല്‍:-
وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا﴿٢﴾
volume_up share
وَرَأَيْتَ നീ കാണുകയും (ചെയ്‌താല്‍) النَّاسَ മനുഷ്യരെ يَدْخُلُونَ അവര്‍ പ്രവേശിക്കുന്നതായി فِي دِينِ اللَّـهِ അല്ലാഹുവിന്‍റെ മതത്തില്‍ أَفْوَاجًا കൂട്ടങ്ങളായി; കൂട്ടംകൂട്ടമായി
110:2അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും (ചെയ്‌താല്‍),-
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا﴿٣﴾
volume_up share
فَسَبِّحْ അപ്പോള്‍ (എന്നാല്‍) നീ തസ്ബീഹു നടത്തിക്കൊളളുക بِحَمْدِ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ رَبِّكَ നിന്‍റെ റബ്ബിനെ, റബ്ബിന്‍റെ وَاسْتَغْفِرْهُ അവനോടു പാപമോചനം തേടുകയും ചെയുക إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു (ആണ്) تَوَّابًا പശ്ചാത്താപം സ്വീകരിക്കുന്നവന്‍.
110:3അപ്പോള്‍ നീ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് "തസ്ബീഹു" [സ്തോത്ര കീര്‍ത്തനം] ചെയ്തുകൊള്ളുക; അവനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
തഫ്സീർ : 1-3
View