ഹൂദ്
മക്കായില്‍ അവതരിച്ചതു – വചനങ്ങള്‍ 123 – വിഭാഗം (റുകുഅ്) 10
തൗഹീദു, പ്രാവചകത്വം, മരണാനന്തരജീവിതം മുതലായി കഴിഞ്ഞ സൂറത്തിലെ വിഷയങ്ങള്‍ തന്നെയാണ് ഈ സൂറത്തിലെയും പ്രധാന വിഷയം. അതില്‍ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ട ചില വിഷയങ്ങളും സംഭവങ്ങളും ഇതില്‍ വിശദീകരിച്ചു, അതില്‍ വിശദീകരിക്കപ്പെട്ട ചിലതു ഇതില്‍ സംക്ഷിപ്തമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ‘സൂറത്തു ഹൂദും, അതിന്‍റെ സഹോദരികളായ സൂറത്തുകളും എന്നെ നരപ്പിച്ചു’ എന്നു നബി (ﷺ) പറഞ്ഞതായി തിര്‍മദീ, ത്വബ്റാനീ, ഹാകിം (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഹദീസുകളില്‍ വന്നിരിക്കുന്നു. ഖിയാമത്തുനാളിലെ സ്ഥിതിഗതികളെക്കുറിച്ചും മറ്റും ശക്തമായ ഭാഷയിലുള്ള താക്കീതുകളും പരാമര്‍ശങ്ങളും അടങ്ങിയിട്ടുള്ള സൂറത്തുല്‍ വാഖിഅഃ മുതലായ ചില സൂറത്തുകളാണ് ‘സഹോദരികളായ സൂറത്തുകള്‍’ കൊണ്ടുവിവക്ഷയെന്നു പ്രസ്തുത ഹദീസിന്‍റെ ചില രിവായത്തുകളില്‍നിന്നു വ്യക്തമാകുന്നു. പ്രസ്തുത സൂറത്തുകളിലെ വിഷയങ്ങളുടെ ഗൗരവം നിമിത്തം എനിക്കു വേഗത്തില്‍ നര പിടിപെട്ടുവെന്നത്ര തിരുമേനി (ﷺ) പറഞ്ഞതിന്‍റെ സാരം. 50 മുതല്‍ 60 കൂടിയുള്ള വചനങ്ങള്‍ ഹൂദു (عليه السلام) നെയും അദ്ദേഹത്തിന്‍റെ ജനതയെയും സംബന്ധിച്ചാണ്. ഈ അദ്ധ്യായത്തിന് സൂറത്ത് ഹൂദ് എന്ന നാമകരണത്തിന്‍റെ കാരണമതാണ്.
11:3നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍ എന്നും. (എന്നാല്‍) നിങ്ങളെ അവന്‍ ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ നല്ല (സുഖമായ) അനുഭവം അനുഭവിപ്പിക്കുന്നതാണ്; വല്ല ശ്രേഷ്ടതയുമുള്ള എല്ലാവര്‍ക്കും അവ(രവ)രുടെ ശ്രേഷ്ടത അവന്‍ (വകവെച്ചു)കൊടുക്കുകയും ചെയ്യും.
നിങ്ങള്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍, നിശ്ചയമായും ഞാന്‍ ഒരു വലിയ ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ ഭയപ്പെടുകയും ചെയ്യുന്നു.
وَمَا مِن دَابَّةٍ ഒരു ജന്തുവുമില്ല, ജീവികളില്‍ നിന്നു (ഒന്നും) ഇല്ല فِي الْأَرْضِ ഭൂമിയില്‍ إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ ഇല്ലാതെ رِزْقُهَا അതിന്‍റെ (അവയുടെ) ഉപജീവനം, ആഹാരം وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مُسْتَقَرَّهَا അവയുടെ താവളം, വാസസ്ഥലം, തങ്ങുന്ന ഇടം وَمُسْتَوْدَعَهَا അവയു ടെ സൂക്ഷിപ്പുസ്ഥാനവും كُلٌّ എല്ലാം فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഉണ്ടു مُّبِينٍ സ്പഷ്ടമായ.
11:6ഭൂമിയിലുള്ള ഒരു ജീവജന്തുവും തന്നെ, അവയുടെ ഉപജീവനം (അഥവാ ആഹാരം) അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത) ഇല്ലാതെയില്ല. അവയുടെ വാസസ്ഥാനവും, അവയുടെ സൂക്ഷിപ്പുസ്ഥാനവും അവന്‍ അറിയുകയും ചെയ്യുന്നു. എല്ലാം (തന്നെ) സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തിലുണ്ട്.
وَلَئِنْ أَخَّرْنَا നാം പിന്തിച്ചുവെങ്കില്‍ عَنْهُمُ അവരില്‍നിന്നു الْعَذَابَ ശിക്ഷയെ إِلَىٰ أُمَّةٍ ഒരു കാലയളവു വരെ مَّعْدُودَةٍ എണ്ണപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട لَّيَقُولُنَّ അവര്‍ പറയുക തന്നെ ചെയ്യും مَا يَحْبِسُهُ അതിനെ തടഞ്ഞുവെക്കുന്നതെന്തു أَلَا അല്ലാ, അറിയുക يَوْمَ ഒരു ദിവസം يَأْتِيهِمْ അതവര്‍ക്കു വരുന്ന لَيْسَ അതല്ല مَصْرُوفًا തിരിച്ചുവിടപ്പെടുന്നതു عَنْهُمْ അവരില്‍നിന്നു وَحَاقَ ഇറങ്ങിവരുക (അനുഭവപ്പെടുക)യും ചെയ്യും بِهِم അവരില്‍ مَّا كَانُوا അവരായിരുന്ന യാതൊന്നു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹസിക്കുക.
11:8ഒരു എണ്ണപ്പെട്ട [നിര്‍ണ്ണയിക്കപ്പെട്ട] കാലയളവുവരെ അവരില്‍നിന്നു നാം ശിക്ഷ പിന്തിച്ചുവെച്ചുവെങ്കിലാകട്ടെ, അവര്‍ പറയുക തന്നെ ചെയ്യും: "എന്താണതിനെ തടഞ്ഞുവെക്കുന്നത്?!" അല്ലാ! (അറിയുക:) അതവര്‍ക്കു വന്നെത്തുന്ന ദിവസം, അതു അവരില്‍നിന്ന് തിരിച്ചുവിടപ്പെടുന്നതല്ല; അവര്‍ യാതൊന്നിനെപ്പറ്റി പരിഹസിച്ചു (പറഞ്ഞു) കൊണ്ടിരിക്കുന്നുവോ അതു അവരില്‍ വന്നനുഭവപ്പെടുകയും ചെയ്യും.
وَلَئِنْ أَذَقْنَا നാം ആസ്വദി(അനുഭവി)പ്പിച്ചുവെങ്കില്‍ الْإِنسَانَ മനുഷ്യന്നു, മനുഷ്യനെ مِنَّا നമ്മുടെ പക്കല്‍ നിന്നു, നമ്മുടെ വകയായി رَحْمَةً ഒരു കാരുണ്യം, വല്ല കരുണയും ثُمَّ പിന്നീടു نَزَعْنَاهَا അതിനെ നാം നീക്കം ചെയ്തു مِنْهُ അവനില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَيَئُوسٌ (വളരെ) നിരാശന്‍ (തന്നെ) ആയിരിക്കും كَفُورٌ നന്ദികെട്ട, നന്ദികെട്ടവന്‍.
11:9നമ്മുടെ പക്കല്‍നിന്നു വല്ല കാരുണ്യത്തെയും നാം മനുഷ്യന് ആസ്വദിപ്പിക്കുകയും, പിന്നീടതിനെ അവനില്‍ നിന്നു നാം നീക്കുകയും ചെയ്തുവെങ്കില്‍, നിശ്ചയമായും അവന്‍, വളരെ നിരാശനും, നന്ദി കെട്ടവനുമായിരിക്കും.
وَلَئِنْ أَذَقْنَاهُ നാം അവനു ആസ്വദിപ്പിച്ചുവെങ്കില്‍ نَعْمَاءَ ഒരു അനുഗ്രഹം, സുഖസന്തോഷം بَعْدَ ضَرَّاءَ ഒരു കഷ്ടപ്പാടിനു (ദുരന്തത്തിനു) ശേഷം مَسَّتْهُ അവനെ ബാധിച്ചതായ لَيَقُولَنَّ നിശ്ചയമായും അവന്‍ പറയും ذَهَبَ പോയി (കഴിഞ്ഞുപോയി) السَّيِّئَاتُ തിന്‍മകള്‍ عَنِّي എന്നില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَفَرِحٌ ആഹ്ളാദ (സന്തോഷ) ഭരിതന്‍ തന്നെയായിരിക്കും فَخُورٌ അഹങ്കാരി (ദുരഭിമാനി) യായിരിക്കും.
11:10അവനെ ബാധിച്ച ഒരു ദുരിതത്തിനു ശേഷം, അവനു നാം ഒരനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലാകട്ടെ, അവന്‍ നിശ്ചയമായും പറയും: "എന്നില്‍നിന്നു തിന്‍മകള്‍ പോയി(ക്കഴിഞ്ഞു)!" (അതെ,) നിശ്ചയമായും അവന്‍, ആഹ്ളാദഭരിതനും, അഹങ്കാരിയുമായിരിക്കും;
11:15ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന(ഫല)ങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല.
أَفَمَن അപ്പോള്‍ യാതൊരുവനോ كَانَ അവനായിരിക്കുന്നു, ആകുന്നു عَلَىٰ بَيِّنَةٍ വ്യക്തമായ തെളിവോടെ مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍നിന്നു وَيَتْلُوهُ അതിനോടു അടുത്തു, (തുടര്‍ന്നു) കൊണ്ടുമിരി ക്കുന്നു شَاهِدٌ ഒരു സാക്ഷി مِّنْهُ അവങ്കല്‍നിന്നുള്ള وَمِن قَبْلِهِ അതിന്‍റെ മുമ്പായിഉണ്ടുതാനും كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا മാതൃകയായി, വഴികാട്ടിയായി وَرَحْمَةً കാരുണ്യമായും أُولَـٰئِكَ അക്കൂട്ടര്‍ يُؤْمِنُونَ بِهِ ഇതില്‍ (അതില്‍) വിശ്വസിക്കുന്നതാണു, വിശ്വസിക്കും وَمَن يَكْفُرْ ആര്‍ (വല്ലവനും) അവിശ്വസിക്കുന്നുവോ بِهِ ഇതില്‍, അതില്‍ مِنَ الْأَحْزَابِ (സഖ്യ) കക്ഷികളില്‍ നിന്നു, (ശത്രു) സംഘങ്ങളി ല്‍പെട്ട فَالنَّارُ എന്നാല്‍ നരകം, നരകമത്രെ مَوْعِدُهُ അവന്‍റെ വാഗ്ദത്തസ്ഥാനമത്രെ, വാഗ്ദത്തം فَلَا تَكُ ആകയാല്‍ നീ ആയിരിക്കരുതു فِي مِرْيَةٍ വല്ല സന്ദേഹത്തിലും مِّنْهُ ഇതിനെ (അതിനെ)പ്പറ്റി إِنَّهُ الْحَقُّ നിശ്ചയമായും അതു യഥാര്‍ത്ഥമാണു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു وَلَـٰكِنَّ പക്ഷെ, എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല.
11:17അപ്പോള്‍ യാതൊരുവനോ? അവന്‍ തന്‍റെ റബ്ബിങ്കല്‍നിന്നും വ്യക്തമായ ഒരു തെളിവോടെയാകുന്നു; അവങ്കല്‍ [റബ്ബിങ്കല്‍] നിന്നുള്ള ഒരു സാക്ഷി അതിനെ തുടര്‍ന്നുകൊണ്ടിരിക്കുകയുംചെയ്യുന്നു; (കൂടാതെ) അതിനു മുമ്പായി മാതൃക [വഴികാട്ടി]യും, കാരുണ്യവുമായിക്കൊണ്ട് മൂസയുടെ (വേദ) ഗ്രന്ഥമുണ്ടുതാനും. [ഇവനുണ്ടോ ഐഹിക ജീവിതത്തെ ലക്ഷ്യമാക്കുന്നവനെപ്പോലെ ഖുര്‍ആനില്‍ അവിശ്വസിക്കുന്നു?!]
(ഇങ്ങിനെയുള്ള) അക്കൂട്ടര്‍ ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നതാണു. കക്ഷികളില്‍നിന്നു ഇതില്‍ ആര്‍ അവിശ്വസിക്കുന്നുവോ, എന്നാല്‍ നരകമത്രെ അവന്‍റെ വാഗ്ദത്തസ്ഥാനം. ആകയാല്‍, നീ ഇതിനെ സംബന്ധിച്ച് യാതൊരു സന്ദേഹത്തിലും ആയിരിക്കരുതു; നിശ്ചയമായും, ഇതു നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമത്രെ. എങ്കിലും, മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (തങ്ങളെത്തന്നെ) وَضَلَّ പിഴച്ചു (തെറ്റി - മറഞ്ഞു - പാഴായി) പോകുകയും ചെയ്യും عَنْهُم അവരെ വിട്ട്, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
11:21അക്കൂട്ടരത്രെ, തങ്ങളെത്തന്നെ (സ്വയം) നഷ്ടപ്പെടുത്തിയവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതു (എല്ലാം) അവരെ വിട്ടു തെറ്റി (മറഞ്ഞു) പോകുകയും ചെയ്യുന്നതാണ്.
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِن كُنتُ ഞാനാകുന്നുവെങ്കില്‍ عَلَىٰ بَيِّنَةٍ തെളിവിന്‍മേല്‍, തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍നിന്നു وَآتَانِي അവന്‍ എനിക്കു നല്‍കുകയും ചെയ്തു رَحْمَةً കാരുണ്യം مِّنْ عِندِهِ അവന്‍റെ പക്കല്‍നിന്നു فَعُمِّيَتْ എന്നിട്ടു അതു അന്ധമാക്കപ്പെട്ടു (കാണാന്‍ കഴിയാതായി) عَلَيْكُمْ നിങ്ങള്‍ക്കു أَنُلْزِمُكُمُوهَا അതിനു നിങ്ങളെ (നിങ്ങളോടു) ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമോ وَأَنتُمْ നിങ്ങളായിരിക്കെ لَهَا അതിനെ, അതിനോടു كَارِهُونَ വെറുക്കുന്നവര്‍, അതൃപ്തര്‍.
11:28അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും, അവന്‍റെ പക്കല്‍നിന്നുള്ള ഒരു കാരുണ്യം എനിക്കു അവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍,- എന്നിട്ട്, നിങ്ങള്‍ക്കതു (കണ്ടറിയുവാന്‍ കഴിയാതെ) അന്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു (വെങ്കില്‍ എന്തു ചെയ്യും)?! നിങ്ങള്‍ അതിനെ വെറുക്കുന്നവരായിരിക്കെ, അതിനു നിങ്ങളെ ഞങ്ങള്‍ നിര്‍ബ്ബന്ധം ചെലുത്തുകയോ?!"
وَيَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കു (ആവശ്യപ്പെടു)ന്നില്ല عَلَيْهِ ഇതിന്‍റെ പേരില്‍, ഇതിനു مَالًا ഒരു ധനവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَمَا أَنَا ഞാനല്ലതാനും بِطَارِدِ ആട്ടിക്കളയുന്നവനേ الَّذِينَ آمَنُوا വിശ്വസിച്ചവരെ إِنَّهُم നിശ്ചയമായും അവര്‍ مُّلَاقُو കണ്ടുമുട്ടുന്നവരാകുന്നു رَبِّهِمْ അവരുടെ റബ്ബുമായി وَلَـٰكِنِّي എങ്കിലും ഞാന്‍ أَرَاكُمْ നിങ്ങളെ ഞാന്‍ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത (വിഡ്ഢികളായ).
11:29"എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ ഞാന്‍ നിങ്ങളോടു (പ്രതിഫലമായി) യാതൊരു ധനവും ചോദിക്കുന്നില്ല.
എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേലല്ലാതെ (ബാധ്യത) ഇല്ല. ഞാന്‍ വിശ്വസിച്ചവരെ ആട്ടിക്കളയുന്നവനല്ല താനും. (കാരണം) അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാകുന്നു. എങ്കിലും ഞാന്‍, നിങ്ങളെ അറിഞ്ഞുകൂടാത്ത ഒരു (മൂഢ) ജനതയായി കാണുന്നു.
قَالُوا അവര്‍ പറഞ്ഞു يَا نُوحُ നൂഹേ قَدْ جَادَلْتَنَا ഞങ്ങളോടു നീ തര്‍ക്കം നടത്തിക്കഴിഞ്ഞു, തര്‍ക്കി ച്ചിട്ടുണ്ട് فَأَكْثَرْتَ അങ്ങിനെ നീ വര്‍ദ്ധിപ്പിച്ചു جِدَالَنَا ഞങ്ങളോടുള്ള തര്‍ക്കം فَأْتِنَا എനി നീ ഞങ്ങള്‍ക്കു വാ, കൊണ്ടുവാ بِمَا تَعِدُنَا നീ ഞങ്ങളെ താക്കീതു ചെയ്യുന്നതുമായി, വാഗ്ദത്തം ചെയ്യുന്നതു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ട (വന്‍).
11:32അവര്‍ പറഞ്ഞു: "നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. അങ്ങനെ ഞങ്ങളോടുള്ള തര്‍ക്കം നീ (വള രെ) വര്‍ദ്ധിപ്പിച്ചു. എനി നീ ഞങ്ങളോട് താക്കീത് ചെയ്യുന്ന കാര്യം [ആ ശിക്ഷ] ഞങ്ങള്‍ക്കു കൊ ണ്ടുവരുക; നീ സത്യം പറയുന്നവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ].
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا يَأْتِيكُم നിങ്ങള്‍ക്കു വരും, കൊണ്ടുവരും بِهِ അതും കൊണ്ടു, അതിനെ اللَّـهُ അല്ലാഹു (മാത്രം) إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَمَا أَنتُم നിങ്ങളല്ല താനും بِمُعْجِزِينَ അശക്തരാക്കു ന്നവര്‍ (തോല്‍പിക്കുന്നവര്‍).
11:34"നിങ്ങള്‍ക്കു ഉപദേശം നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍, എന്‍റെ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയുമില്ല; നിങ്ങളെ വഴിപിഴവിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കുകയാണെങ്കില്‍. അവന്‍ നിങ്ങളുടെ റബ്ബത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു."
أَمْ അതല്ല, അഥവാ, അതോ يَقُولُونَ അവര്‍ പറയുന്നു(വോ) افْتَرَاهُ അദ്ദേഹം അതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍ فَعَلَيَّ എന്നാല്‍ എന്‍റെ മേലാണു إِجْرَامِي എന്‍റെ കുറ്റം ചെയ്യല്‍ (ഞാന്‍ ചെയ്ത കുറ്റം) وَأَنَا ഞാനാകട്ടെ, ഞാനും (തന്നെ) بَرِيءٌ (ബാധ്യത) ഒഴിവായവനാണ് مِّمَّا تُجْرِمُونَ നിങ്ങള്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നു.
11:35അഥവാ അവര്‍ പറയുന്നുവോ: "അതദ്ദേഹം കെട്ടിച്ചമച്ചിരിക്കുകയാണെന്ന്?! പറയുക: "ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍, ഞാന്‍ ചെയ്ത കുറ്റം എന്‍റെ മേലായിരിക്കും. നിങ്ങള്‍ കുറ്റം ചെയ്തു കൊണ്ടിരിക്കുന്നതില്‍നിന്ന് ഞാന്‍ (ബാധ്യത) ഒഴിവായവനുമാണ്."
وَاصْنَعِ ഉണ്ടാക്കുക (നിര്‍മ്മിക്കുക)യും ചെയ്യുക الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയിലായി وَوَحْيِنَا നമ്മുടെ വഹ് യിലായും (വഹ് യു പ്രകാരവും) وَلَا تُخَاطِبْنِي എന്നെ അഭിമുഖീകരിക്കുകയും ചെയ്യരുതു فِي الَّذِينَ യാതൊരുവരില്‍, ഒരു കൂട്ടരുടെ കാര്യത്തില്‍ ظَلَمُوا അക്രം പ്രവര്‍ത്തിച്ച إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്ക (മുക്കി നശിപ്പിക്ക) പ്പെടുന്നവരാകുന്നു.
11:37നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ "വഹ് യു" അനുസരിച്ചും നീ കപ്പല്‍ നിര്‍മ്മിക്കുകയും ചെയ്യുക. (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കുക [എന്നോടപേ ക്ഷിക്കുക]യും ചെയ്യരുത്.
നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു."
وَهِيَ അതു تَجْرِي സഞ്ചരിക്കുന്നു, നടക്കുകയാണു بِهِمْ അവരെയും കൊണ്ട് فِي مَوْجٍ തിരമാലയില്‍ كَالْجِبَالِ മലകളെപ്പോലെയുള്ള وَنَادَىٰ വിളിക്കുകയും ചെയ്തു نُوحٌ നൂഹ് ابْنَهُ തന്‍റെ മകനെ, പുത്രനെ وَكَانَ അവനായിരുന്നു فِي مَعْزِلٍ ഒരു അകന്ന (വിട്ട) സ്ഥലത്തില്‍ يَا بُنَيَّ എന്‍റെ കുഞ്ഞുമോനെ (പ്രിയമകനെ) ارْكَب കയറിക്കൊള്ളുക مَّعَنَا ഞങ്ങളൊന്നിച്ചു, കൂടെ وَلَا تَكُن നീ ആയിരിക്കരുത് مَّعَ الْكَافِرِينَ അവിശ്വാസികളുടെ കൂടെ.
11:42അതു [കപ്പല്‍] അവരെയും കൊണ്ടു മലകളെപ്പോലുള്ള (വമ്പിച്ച) തിരമാലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്; നൂഹ് തന്‍റെ മകനെ - അവന്‍ ഒരു അകന്ന സ്ഥലത്തായിരുന്നു- വിളിച്ചു (പ റഞ്ഞു): "എന്‍റെ കുഞ്ഞുമകനേ! ഞങ്ങളോടൊപ്പം (കപ്പലില്‍) കയറിക്കൊള്ളുക; നീ അവിശ്വാസികളുടെ കൂടെ ആയിരിക്കരുത്."
قَالَ അവന്‍ പറഞ്ഞു سَآوِي ഞാന്‍ അഭയം പ്രാപിച്ചു (ചെന്നു ചേര്‍ന്നു) കൊള്ളാം إِلَىٰ جَبَلٍ വല്ല മല യിലേക്കും يَعْصِمُنِي എന്നെ കാക്കുന്ന, രക്ഷപ്പെടുത്തുന്ന مِنَ الْمَاءِ വെള്ളത്തില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു لَا عَاصِمَ രക്ഷപ്പെടുത്തുന്ന (കാക്കുന്ന) തൊന്നുമില്ല الْيَوْمَ ഇന്നു مِنْ أَمْرِ കല്‍പനയില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ إِلَّا مَن رَّحِمَ അവന്‍ കരുണ ചെയ്തവര്‍ക്കല്ലാതെ وَحَالَ മറയിടുകയും ചെയ്തു بَيْنَهُمَا അവര്‍ക്കു രണ്ടാള്‍ക്കുമിടയില്‍ الْمَوْجُ തിര, തിരമാല فَكَانَ എന്നിട്ടു (അങ്ങനെ) അവനായിത്തീര്‍ന്നു مِنَ الْمُغْرَقِينَ മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍.
11:43അവന്‍ പറഞ്ഞു: "വെള്ളത്തില്‍ നിന്നും" എന്നെ രക്ഷപ്പെടുത്തുന്ന വല്ല മലയിലേക്കും (പോയി) ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം."
അദ്ദേഹം പറഞ്ഞു; "അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് അവന്‍ കരുണചെയ്തവര്‍ക്കല്ലാതെ ഇന്നു രക്ഷ നല്‍കുന്ന ഒന്നുമില്ല. അവര്‍ രണ്ടാള്‍ക്കുമിടയില്‍ തിരമാല മറയിടുകയും ചെയ്തു; അങ്ങനെ, അവന്‍ മുക്കിനശിപ്പിക്കപ്പെട്ടവരിലായിത്തീരുകയും ചെയ്തു.
وَقِيلَ പറയപ്പെടുകയും ചെയ്തു يَا أَرْضُ ഭൂമിയെ ابْلَعِي നീ വിഴുങ്ങുക مَاءَكِ നിന്‍റെ വെള്ളം وَيَا سَمَاءُ ആകാശമേ أَقْلِعِي നീ വിരമിക്കുക, പിന്‍മാറുക وَغِيضَ വറ്റിപ്പോകയും ചെയ്തു الْمَاءُ വെള്ളം وَقُضِيَ തീ രുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു الْأَمْرُ കാര്യം, കല്‍പന وَاسْتَوَتْ ശരിപ്പെടുക (നിലകൊള്ളു ക - ഉറച്ചു നില്‍ക്കുക)യും ചെയ്തു عَلَى الْجُودِيِّ ജൂദിയിന്‍മേല്‍ وَقِيلَ പറയപ്പെടുകയും ചെയ്തു بُعْدًا വിദൂരം, അകലം لِّلْقَوْمِ ജനങ്ങള്‍ക്കു الظَّالِمِينَ അക്രമികളായ.
11:44പറയപ്പെട്ടു: "ഭൂമിയേ, നിന്‍റെ വെള്ളം നീ വിഴുങ്ങുക; ആകാശമേ, നീ വിരമിക്കുക [നിറുത്തല്‍ ചെയ്യുക]യും ചെയ്യുക." വെള്ളം വറ്റുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു. അതു [കപ്പ ല്‍] "ജൂദി" (മല)യുടെമേല്‍ (ചെന്നു) ഉറച്ചു നില്‍ക്കുകയും ചെയ്തു. "അക്രമികളായ ജനങ്ങള്‍ക്കു വിദൂരം! [കാരുണ്യത്തില്‍നിന്നും അവര്‍ എത്രയോ അകന്നു പോയി!]" എന്നു പറയപ്പെടുകയും ചെയ്തു.
قَالَ അവന്‍ പറഞ്ഞു يَا نُوحُ നൂഹേ إِنَّهُ നിശ്ചയമായും അവന്‍ لَيْسَ അല്ല, അവനല്ല مِنْ أَهْلِكَ നിന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ട (വന്‍) إِنَّهُ നിശ്ചയമായും അവന്‍ عَمَلٌ ഒരു പ്രവൃത്തി (പ്രവൃത്തി ക്കാരന്‍) ആകുന്നു غَيْرُ صَالِحٍ നല്ലവനല്ലാത്ത فَلَا تَسْأَلْنِ ആകയാല്‍ എന്നോടു ചോദിക്കരുതു مَا لَيْسَ ഇല്ലാത്തതു لَكَ നിനക്കു بِهِ അതിനെ عِلْمٌ അറിവു, ഒരു വിവരവും إِنِّي നിശ്ചയമായും ഞാന്‍ أَعِظُكَ നി ന്നെ ഉപദേശിക്കുന്നു, നിനക്കു സദുപദേശം നല്‍കുന്നു أَن تَكُونَ നീ ആയിത്തീരുമെന്നതിനാല്‍ مِنَ الْجَاهِلِينَ വിഡ്ഢികളില്‍ (വിവരമില്ലാത്തവരില്‍) പെട്ട(വന്‍).
11:46അവന്‍ [റബ്ബു] പറഞ്ഞു: "നിശ്ചയമായും, അവന്‍ നിന്‍റെ വീട്ടുകാരില്‍ [സ്വന്തക്കാരില്‍] പെട്ടവന ല്ല. (കാരണം) അവന്‍ നന്നല്ലാത്ത ഒരു പ്രവൃത്തി (ക്കാരന്‍) ആകുന്നു. ആകയാല്‍, നിനക്കു അറിവി ല്ലാത്ത കാര്യം (സംബന്ധിച്ചു) എന്നോട് നീ ചോദിക്കരുതു്. നീ (അറിവില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുമെന്നതിനാല്‍, ഞാന്‍ നിന്നെ ഉപദേശിക്കുകയാണ്.
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَعُوذُ നിശ്ചയമായും ഞാന്‍ ശരണം (രക്ഷ) തേടുന്നു بِكَ നിന്നില്‍, നിന്നോടു أَنْ أَسْأَلَكَ ഞാന്‍ നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു مَا لَيْسَ ഇല്ലാത്തതു لِي بِهِ എനിക്കു അതിനെപ്പറ്റി عِلْمٌ അറിവു, വിവരം وَإِلَّا تَغْفِرْ നീ പൊറുത്തുതരാത്തപക്ഷം لِي എനിക്കു وَتَرْحَمْنِي എനിക്കു കരുണ ചെയ്യുകയും أَكُن ഞാനായിരിക്കും, ആയിത്തീരും مِّنَ الْخَاسِرِينَ നഷ്ടപ്പെട്ടവരില്‍ പെട്ട(വന്‍).
11:47അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! എനിക്കു അറിവില്ലാത്ത കാര്യം (സംബന്ധിച്ചു) നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു ഞാന്‍ നിന്നോടു ശരണം തേടുന്നു. എനിക്കു നീ പൊറുത്തുതരുകയും, എന്നോടു നീ കരുണ ചെയ്യുകയും ചെയ്യാത്തപക്ഷം, ഞാന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീരും!"
قِيلَ പറയപ്പെട്ട يَا نُوحُ നൂഹേ اهْبِطْ ഇറങ്ങുക,ഇറങ്ങിപ്പോയിക്കൊള്ളുക بِسَلَامٍ സമാധാനത്തോടെ, ശാന്തിയുമായി مِّنَّا നമ്മില്‍ നിന്നുള്ള وَبَرَكَاتٍ ബര്‍ക്കത്തു (അഭിവൃദ്ധി - അനുഗ്രഹാശിസ്സു)കളോടെ عَلَيْكَ നിന്‍റെമേല്‍ (പേരില്‍) وَعَلَىٰ أُمَمٍ ചില സമുദായങ്ങളുടെ മേലും مِّمَّن യതൊരുവരില്‍ നിന്നുള്ള (ഉണ്ടാകുന്ന) مَّعَكَ നിന്‍റെ കൂടെയുള്ള وَأُمَمٌ ചില സമുദായങ്ങളാകട്ടെ سَنُمَتِّعُهُمْ അവര്‍ക്കു നാം സുഖം നല്‍കിയേക്കും ثُمَّ يَمَسُّهُم പിന്നെ അവരെ സ്പര്‍ശിക്കും, ബാധിക്കും مِّنَّا നമ്മില്‍ നിന്നു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
11:48പറയപ്പെട്ടു: "നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടെ ഇറങ്ങിക്കൊള്ളുക; നിന്‍റെമേലും, നിന്‍റെ കൂടെയുള്ളവരില്‍നിന്നു (ണ്ടാകുവാനു)ള്ള സമുദായങ്ങളുടെമേലും അനുഗ്രഹാശിസ്സു കളോടെയും (ഇറങ്ങിക്കൊള്ളുക).
ചില സമുദായങ്ങളാകട്ടെ, അവര്‍ക്കു നാം സൗഖ്യം നല്‍കിയേക്കും; പിന്നീടു അവര്‍ക്കു നമ്മുടെ പക്കല്‍നിന്നു വേദനയേറിയ ശിക്ഷ ബാധിക്കുകയും ചെയ്യും."
تِلْكَ അതു , അവ مِنْ أَنبَاءِ വാര്‍ത്തകളില്‍പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ نُوحِيهَا അവ (അതു) നാ വഹ് യു നല്‍കുന്നു إِلَيْكَ നിനക്കു مَا كُنتَ നീ ആയിരുന്നില്ല تَعْلَمُهَا അവ അറിയും أَنتَ നീ وَلَا قَوْمُكَ നിന്‍റെ ജനതയുമില്ല مِن قَبْلِ മുമ്പു هَـٰذَا ഇതിന്‍റെ فَاصْبِرْ ആകയാല്‍ ക്ഷമിക്കുക إِنَّ الْعَاقِبَةَ നിശ്ചയമായും പര്യവസാനം لِلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവ൪ക്കാണു.
11:49(നബിയേ) അവ(യൊക്കെ) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; അവ നിനക്കു നാം "വഹ് യു" നല്‍കുന്നു. നീയാകട്ടെ, നിന്‍റെ ജനതയാകട്ടെ, ഇതിനു മുമ്പു അവ അറിയുമായിരുന്നില്ല. ആകയാല്‍, നീ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, (ശുഭ) പര്യവസാനം സൂക്ഷ്മത പാലിക്കുന്നവര്‍ക്കായിരിക്കും.
وَإِلَىٰ عَادٍ ആദിലേക്കും (ആദുഗോത്രത്തിലേക്കും) أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളെ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരാരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ إِنْ أَنتُمْ നിങ്ങളല്ല إِلَّا مُفْتَرُونَ കെട്ടിച്ചമക്കുന്നവരല്ലാതെ.
11:50"ആദു" ഗോത്രത്തിലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ നിങ്ങള്‍ക്കു ഒരു ആരാധ്യനുമില്ല. നിങ്ങള്‍ കെട്ടിച്ചമക്കുന്നവരല്ലാതെ (മറ്റൊന്നും) അല്ല.
يَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ أَجْرًا ഒരു പ്രതിഫലം إِنْ أَجْرِيَ എന്‍റെ പ്രതിഫലം ഇല്ല (അല്ല) إِلَّا عَلَى മേലല്ലാതെ الَّذِي فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ.
11:51"എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ നിങ്ങളോടു ഞാന്‍ ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ മേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അപ്പോള്‍, നിങ്ങള്‍ ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്നില്ലേ?!
قَالُوا അവര്‍ പറഞ്ഞു يَا هُودُ ഹൂദേ مَا جِئْتَنَا നീ ഞങ്ങള്‍ക്കു വന്നിട്ടില്ല (ഒരു വ്യക്തമായ) بِبَيِّنَةٍ തെളിവുമായി, തെളിവും കൊണ്ടു وَمَا نَحْنُ ഞങ്ങളല്ലതാനും بِتَارِكِي ഉപേക്ഷിക്കുന്നവര്‍ آلِهَتِنَا ഞങ്ങ ളുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ) عَن قَوْلِكَ നിന്‍റെ വാക്കിനാല്‍, وَمَا نَحْنُ ഞങ്ങളല്ലതാനും لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
11:53അവര്‍ പറഞ്ഞു: "ഹൂദേ, നീ ഞങ്ങള്‍ക്കു (വ്യക്തമായ) ഒരു തെളിവും കൊണ്ടു വന്നിട്ടില്ല; നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ [ദൈവങ്ങളെ] ഉപേക്ഷിക്കുന്നവരല്ലതാനും; ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല.
مِن دُونِهِ അവനു പുറമെ فَكِيدُونِي അതിനാല്‍ നിങ്ങളെന്നോടു തന്ത്രം പ്രയോഗിക്കുക جَمِيعًا എല്ലാവരും ثُمَّ പിന്നീടു لَا تُنظِرُونِ എനിക്കു നിങ്ങള്‍ താമസം നല്‍കേണ്ട.
11:55"(അതെ) അവനു പുറമെ [അവനോട് പങ്കുചേര്‍ക്കുന്നതില്‍ നിന്നു]. അതിനാല്‍, നിങ്ങള്‍ എല്ലാവരും (കൂടി) എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുക; പിന്നെ, നിങ്ങള്‍ എനിക്കു താമസം നല്‍കേണ്ടാ!
وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴാകട്ടെ أَمْرُنَا നമ്മുടെ കല്‍പന, കാര്യം نَجَّيْنَا നാം രക്ഷപ്പെടുത്തി هُودًا ഹൂദിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടുകൂടി بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍നിന്നുള്ള, നമ്മുടെ വക وَنَجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِّنْ عَذَابٍ ഒരു ശിക്ഷയില്‍ നിന്നു غَلِيظٍ കടുത്തതായ, കഠിനമായ, കനത്ത.
11:58നമ്മുടെ കല്‍പന വന്നപ്പോഴാകട്ടെ, ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷിച്ചു; അതികാഠിന്യമായ ഒരു ശിക്ഷയില്‍ നിന്നു അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
وَتِلْكَ അതു, അതാ عَادٌ ആദു جَحَدُوا അവര്‍ നിഷേധിച്ചു بِآيَاتِ ദൃഷ്ടാന്തങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ وَعَصَوْا അവര്‍ അനുസരണക്കേടും കാണിച്ചു رُسُلَهُ അവന്‍റെ റസൂലുകളോടു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَمْرَ عَنِيدٍ കല്‍പനയെ كُلِّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയുടെയും عَنِيدٍ ദുര്‍വ്വാശിക്കാരായ.
11:59അതത്രെ ആദു ഗോത്രം! അവര്‍ തങ്ങളുടെ റബ്ബിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു; അവന്‍റെ റസൂലുകളോടു അനുസരണക്കേടു കാണിക്കുകയും ചെയ്തു. ദുര്‍വ്വാശിക്കാരായ എല്ലാ സ്വേച്ഛാധികാരികളുടെയും കല്‍പന അവര്‍ പിന്‍പറ്റുകയും ചെയ്തു.
قَالُوا അവര്‍ പറഞ്ഞു يَا صَالِحُ സ്വാലിഹേ قَدْ كُنتَ തീര്‍ച്ചയായും നീ ആയിരുന്നു, ആയിരുന്നിട്ടുണ്ടു فِينَا ഞങ്ങളില്‍ مَرْجُوًّا ഒരു അഭിലഷണീയന്‍ قَبْلَ هَـٰذَا ഇതിന്‍റെ മുമ്പു أَتَنْهَانَا നീ ഞങ്ങളെ വിരോധിക്കുകയോവിലക്കുന്നുവോ أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതു مَا يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ وَإِنَّنَا നിശ്ചയമായും ഞങ്ങള്‍ لَفِي شَكٍّ സംശയത്തില്‍തന്നെയാണു مِّمَّا تَدْعُونَا ഞങ്ങളെ നീ ക്ഷണിക്കുന്നതിനെപ്പറ്റി إِلَيْهِ അതിലേക്കു مُرِيبٍ സന്ദേഹപ്പെടുത്തുന്ന, ആശങ്കാജനകമായ.
11:62അവര്‍ പറഞ്ഞു: "സ്വാലിഹേ, ഇതിനു മുമ്പ് തീര്‍ച്ചയായും നീ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നവയെ ഞങ്ങള്‍ ആരാധിക്കുന്നതിനെ നീ ഞങ്ങളോട് വിരോധിക്കുകയോ?! നീ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി നിശ്ചയമായും ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു."
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (എന്നോടൊന്നു പറയു വിന്‍) إِن كُنتُ ഞാനാണെങ്കില്‍ عَلَىٰ بَيِّنَةٍ (വ്യക്തമായ) തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള وَآتَانِي അവന്‍ എനിക്കു നല്‍കിയിരിക്കയും مِنْهُ അവങ്കല്‍നിന്നു رَحْمَةً കാരുണ്യം, ഒരു (വമ്പിച്ച) കാരുണ്യം فَمَن എന്നാല്‍ ആരാണു يَنصُرُنِي എന്നെ സഹായിക്കുക مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു إِنْ عَصَيْتُهُ അവനോടു ഞാന്‍ അനുസരണക്കേടു (എതിരു) ചെയ്യുന്ന പക്ഷം فَمَا تَزِيدُونَنِي അപ്പോള്‍ നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുന്നതല്ല غَيْرَ അല്ലാതെ, ഒഴികെ تَخْسِيرٍ നഷ്ടം വരുത്തല്‍.
11:63അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (-ഒന്നു പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള (വ്യക്തമായ) തെളിവോടെയായിരിക്കുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യം എനിക്കവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍, അപ്പോള്‍ - ഞാന്‍ അല്ലാഹുവിനോട് അനുസരണക്കേട് ചെയ്യുന്നപക്ഷം, അവനില്‍ നിന്നു ആരാണ് എന്നെ സഹായി(ച്ചു രക്ഷി)ക്കുക! അപ്പോള്‍, നഷ്ടം വരുത്തലല്ലാതെ (മറ്റൊന്നും) നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുകയില്ല."
وَيَا قَوْمِ എന്‍റെ ജനങ്ങളേ هَـٰذِهِ ഇതാ, ഇതു نَاقَةُ اللَّـهِ അല്ലാഹുവിന്‍റെ ഒട്ടകം لَكُمْ നിങ്ങള്‍ക്കു آيَةً ഒരു ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ (എന്നാല്‍) അതിനെ വിട്ടേക്കുവിന്‍ تَأْكُلْ അതു തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّـهِ അല്ലാഹുവിന്‍റെ وَلَا تَمَسُّوهَا നിങ്ങളതിനെ സ്പര്‍ശിക്കുക (ബാധിപ്പിക്കുക)യും ചെയ്യരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും, തിന്‍മയെ فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ قَرِيبٌ സമീപസ്ഥമായ.
11:64"എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം! ആകയാല്‍, അതിനെ (അതിന്‍റെ പാട്ടില്‍) നിങ്ങള്‍ വിട്ടേക്കുവിന്‍, അതു അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്ന് കൊള്ളട്ടെ. അതിനു ഒരു തിന്‍മയും നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്."
فَعَقَرُوهَا എന്നിട്ടു അവരതിനെ കുത്തി അറുത്തു, അറുകൊല ചെയ്തു فَقَالَ അപ്പോഴദ്ദേഹം പറഞ്ഞു تَمَتَّعُوا നിങ്ങള്‍ സുഖമെടുത്തു കൊള്ളുക فِي دَارِكُمْ നിങ്ങളുടെ പാര്‍പ്പിടത്തില്‍ (വസതിയില്‍) ثَلَاثَةَ أَيَّامٍ മൂന്നു ദിവസങ്ങള്‍ ذَٰلِكَ അതു وَعْدٌ ഒരു വാഗ്ദത്തമാണ് غَيْرُ مَكْذُوبٍ വ്യാജമായിരിക്കാത്ത (കളവാക്കപ്പെടാത്ത).
11:65എന്നിട്ട്, അവര്‍ അതിനെ അറുകൊല ചെയ്തു. അപ്പോള്‍, അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടത്തില്‍ മൂന്നു ദിവസം സുഖമെടുത്തുകൊള്ളുവിന്‍. [അപ്പോഴേക്കും ശിക്ഷ അനുഭവപ്പെടും]
അതു നിര്‍വ്യാജമായ ഒരു വാഗ്ദത്തമാകുന്നു."
فَلَمَّا جَاءَ എന്നിട്ടു വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി صَالِحًا സ്വാലിഹിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടൊപ്പം بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَمِنْ خِزْيِ അപമാനത്തില്‍ നിന്നും يَوْمِئِذٍ അന്നത്തെ, ആ ദിവസത്തിലെ إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബു هُوَ അവനത്രെ (അവന്‍ തന്നെ) الْقَوِيُّ ശക്തന്‍ الْعَزِيزُ പ്രതാപശാലി.
11:66അങ്ങനെ, നമ്മുടെ കല്‍പന വന്നപ്പോള്‍, സ്വാലിഹിനെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ച വരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി; അന്നേ ദിവസത്തെ അപമാനത്തില്‍നിന്നും (നാമവരെ രക്ഷപ്പെടുത്തി)
നിശ്ചയമായും, നിന്‍റെ റബ്ബു തന്നെയാണു ശക്തനും, പ്രതാപശാലിയും ആയുള്ളവന്‍.
وَلَقَدْ جَاءَتْ വരുകയുണ്ടായി, വന്നിട്ടുണ്ടു رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ അടു ക്കല്‍ بِالْبُشْرَىٰ സന്തോഷ വാര്‍ത്തയുമായി قَالُوا അവര്‍ പറഞ്ഞു سَلَامًا സലാം قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം فَمَا لَبِثَ എന്നിട്ടു അദ്ദേഹം താമസിച്ചില്ല أَن جَاءَ വരുവാന്‍ بِعِجْلٍ ഒരു പശു (മൂരി)ക്കുട്ടിയും കൊണ്ടു حَنِيذٍ ചുട്ടുവേവിക്കപ്പെട്ട.
11:69നമ്മുടെ ദൂതന്‍മാര്‍ സന്തോഷ വാര്‍ത്തയുമായി ഇബ്രാഹീമിന്‍റെ അടുക്കല്‍ വരുകയുണ്ടായി.
അവര്‍ പറഞ്ഞു: "സലാം!" [സമാധാനം ഭവിക്കട്ടെ] അദ്ദേഹം പറഞ്ഞു "സലാം" എന്നിട്ട് അദ്ദേഹം ഒരു ചുട്ടുവേവിച്ച പശുക്കുട്ടിയുമായി വരുവാന്‍ താമസമുണ്ടായില്ല.
فَلَمَّا رَأَىٰ എന്നിട്ട് അദ്ദേഹം കണ്ടപ്പോള്‍ أَيْدِيَهُمْ അവരുടെ കൈകളെ لَا تَصِلُ ചേരാതെ (നീളാതെ) إِلَيْهِ അതിലേക്കു نَكِرَهُمْ അവരെക്കുറിച്ചു وَأَوْجَسَ അദ്ദേഹം ശങ്കിച്ചു (അപരിചിതത്വം തോന്നി) മറച്ചു വെക്കുകയും ചെയ്തു, അദ്ദേഹത്തിനു തോന്നുകയും ചെയ്തു مِنْهُمْ അവരെപ്പറ്റി خِيفَةً ഒരു ഭയം, പേടി قَالُوا അവര്‍ പറഞ്ഞു لَا تَخَفْ ഭയപ്പെടേണ്ട إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمِ ജനങ്ങളിലേക്കു لُوطٍ ലൂത്ത്വിന്‍റെ.
11:70എന്നിട്ട് അവരുടെ കൈകള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍, അദ്ദേഹം അവരെക്കുറിച്ചു ശങ്കിച്ചു; അവരെപ്പറ്റി അദ്ദേഹത്തിനു ഒരു ഭയം തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു:-"ഭയപ്പെടേണ്ട; ഞങ്ങള്‍ ലൂത്ത്വിന്‍റെ ജനങ്ങളിലേക്കു അയക്കപ്പെട്ടിരിക്കുകയാണു."
وَامْرَأَتُهُ അദ്ദേഹത്തിന്‍റെ സ്ത്രീ (ഭാര്യ) قَائِمَةٌ നില്‍ക്കുന്നവളായിരുന്നു (നില്‍ക്കുകയായിരുന്നു) فَضَحِكَتْ അപ്പോള്‍ (എന്നിട്ടു) അവള്‍ ചിരിച്ചു فَبَشَّرْنَاهَا അപ്പോള്‍ അവള്‍ക്കു നാം സന്തോഷമറിയിച്ചു بِإِسْحَاقَ ഇസ്ഹാഖിനെപ്പറ്റി وَمِن وَرَاءِ പിന്നാലെ إِسْحَاقَ ഇസ്ഹാഖിന്‍റെ يَعْقُوبَ യഅ്ഖൂബിനെ(യും).
11:71അദ്ദേഹത്തിന്‍റെ സ്ത്രീ (അടുത്ത്) നില്‍ക്കുന്നുണ്ടായിരുന്നു; അപ്പോള്‍ അവള്‍ ചിരിച്ചു. അപ്പോള്‍, നാം [അല്ലാഹു] ഇസ്ഹാഖിനെയും, ഇസ്ഹാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെയും കുറിച്ച് അവര്‍ക്കു സന്തോഷവാര്‍ത്ത അറിയിച്ചു.
قَالَتْ അവള്‍ പറഞ്ഞു يَا وَيْلَتَىٰ കഷ്ടമേ, നാശമേ (അത്ഭുതം) أَأَلِدُ ഞാന്‍ പ്രസവിക്കുകയോ وَأَنَا ഞാനാകട്ടെ, ഞാനായിരിക്കെ عَجُوزٌ ഒരു കിഴവി وَهَـٰذَا ഇതാ, ഇതു بَعْلِي എന്‍റെ വരന്‍, എന്‍റെ ഭര്‍ത്താവും شَيْخًا വൃദ്ധനായിക്കൊണ്ടു إِنَّ هَـٰذَا നിശ്ചയമായും ഇതു لَشَيْءٌ ഒരു കാര്യം തന്നെ عَجِيبٌ അത്ഭുത (ആശ്ചര്യ)കരമായ.
11:72അവള്‍ പറഞ്ഞു: "കഷ്ടം! [ആശ്ചര്യം തന്നെ!] ഞാന്‍ ഒരു കിഴവിയായിരിക്കെ ഞാന്‍ പ്രസവിക്കുകയോ - ഇതാ - എന്‍റെ ഭര്‍ത്താവു ഒരു വൃദ്ധനുമായിരിക്കെ?! നിശ്ചയമായും, ഇതൊരു അല്‍ഭുതകരമായ കാര്യം തന്നെ!"
يَا إِبْرَاهِيمُ ഇബ്രാഹീമേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَـٰذَا ഇതിനെപ്പറ്റി, ഇതില്‍നിന്നു إِنَّهُ നിശ്ചയമായും അതു (കാര്യം) قَدْ جَاءَ വന്നു കഴിഞ്ഞു أَمْرُ رَبِّكَ നിന്‍റെ റബ്ബിന്‍റെ കല്‍പന, കാര്യം وَإِنَّهُمْ നിശ്ചയമായും അവര്‍ آتِيهِمْ അവര്‍ക്കു വരുന്നതാകുന്നു عَذَابٌ ശിക്ഷ غَيْرُ مَرْدُودٍതടുക്കാവതല്ലാത്ത.
11:76(അവര്‍ പറഞ്ഞു:) "ഇബ്രാഹീമേ, ഇതില്‍ [ഈ തര്‍ക്കത്തില്‍] നിന്നു തിരിഞ്ഞു കളയുക. നിശ്ചയമായും കാര്യം: തന്‍റെ റബ്ബിന്‍റെ കല്‍പന (ഇതാ) വന്നു കഴിഞ്ഞു. നിശ്ചയമായും അവര്‍ [ആ ജനങ്ങള്‍] അപ്രതിരോധ്യമായ ഒരു (വമ്പിച്ച) ശിക്ഷ അവര്‍ക്കു വരുന്നതുമാകുന്നു.
وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَഅദ്ദേഹത്തിനു അനിഷ്ടമായി (വ്യസനം പിടിപെട്ടു) بِهِمْ അവരെക്കൊണ്ടു, അവര്‍മൂലം وَضَاقَ بِهِمْ അവരെക്കൊണ്ടു (അവരാല്‍) ഇടുങ്ങുകയും ചെയ്തു ذَرْعًا മുഴങ്കൈ (മനസ്സു) وَقَالَ അദ്ദേഹം പറയുകയും ചെയ്തു هَـٰذَا ഇതു يَوْمٌ ഒരു ദിവസമാണു عَصِيبٌ കഠിനമായ, ഞെരുക്കപ്പെട്ട.
11:77നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍മൂലം അദ്ദേഹത്തിനു വ്യസനം (അഥവാ അനിഷ്ടം) പിടിപെടുകയും, അവര്‍മൂലം മനസ്സിടുങ്ങുകയും ചെയ്തു: "ഇതൊരു കഠിനമായ ദിവസമാണു" എന്നദ്ദേഹം പറയുകയും ചെയ്തു.
11:78അദ്ദേഹത്തിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്കു (ധൃതിപ്പെട്ടു) ഓടിക്കൊണ്ടുവന്നു. മുമ്പേ അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍; അവര്‍ നിങ്ങള്‍ക്കു വളരെ ശുദ്ധമായുള്ളവരാണ്. [അവരെ നിങ്ങള്‍ക്കു വിവാഹം കഴിച്ചുതരാം] ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്‍റെ അതിഥികളുടെ വിഷയത്തില്‍ എന്നെ നിങ്ങള്‍ അപമാനപ്പെടുത്താതെയുമിരിക്കുവിന്‍. നിങ്ങളുടെ കൂട്ടത്തില്‍ തന്‍റേടമുള്ള ഒരു പുരുഷനുമില്ലേ?!"
قَالُوا അവര്‍ പറഞ്ഞു لَقَدْ عَلِمْتَ നീ അറിഞ്ഞിട്ടുണ്ടു, നിനക്കറിവുണ്ടല്ലോ مَا لَنَا ഞങ്ങള്‍ക്കില്ല എന്നു فِي بَنَاتِكَ നിന്‍റെ പെണ്‍മക്കളില്‍ مِنْ حَقٍّ ഒരു കാര്യവും (ആവശ്യവും) وَإِنَّكَ നിശ്ചയമായും നീ لَتَعْلَمُ നീ അറിയുക തന്നെ ചെയ്യും مَا نُرِيدُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു.
11:79അവര്‍ പറഞ്ഞു: "നിന്‍റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്കു ഒരു കാര്യവും [ആവശ്യവും] ഇല്ലെന്നു നിനക്കു അറിവുണ്ടല്ലോ, നിശ്ചയമായും, നിനക്കറിയാം ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്നും"
قَالَ അദ്ദേഹം പറഞ്ഞു لَوْ أَنَّ لِي എനിക്കുണ്ടായിരുന്നെങ്കില്‍ بِكُمْ നിങ്ങളോടു, നിങ്ങളെപ്പറ്റി قُوَّةً വല്ല ശക്തിയും أَوْ آوِي അല്ലെങ്കില്‍ ഞാന്‍ അഭയം പ്രാപിക്കാമായിരുന്നെങ്കില്‍ إِلَىٰ رُكْنٍ വല്ല ഘടകത്തി (ഭാഗത്തി)ലേക്കും (അവലംബത്തിലേക്കു) شَدِيدٍ ശക്തിമത്തായ, കെട്ടുറപ്പുള്ള.
11:80അദ്ദേഹം പറഞ്ഞു: "എനിക്കു നിങ്ങളോടു [നിങ്ങളെ തടയുവാന്‍] വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍, ശക്തിമത്തായ വല്ല ഘടകത്തിലേക്കും (ചെന്നു) അഭയം പ്രാപിക്കാമായിരുന്നെങ്കില്‍! [ഹാ! എത്ര നന്നായേനെ!]
قَالُوا അവര്‍ പറഞ്ഞു يَا لُوطُ ലൂത്ത്വേ إِنَّا നിശ്ചയമായും ഞങ്ങള്‍ رُسُلُ ദൂതന്‍മാരാണു رَبِّكَനിന്‍റെ റബ്ബിന്‍റെ لَن يَصِلُوا അവര്‍ ചേരുന്നതേയല്ല, എത്തുകയില്ല തന്നെ إِلَيْكَ നിന്‍റെ അടുക്കലേക്കു فَأَسْرِ എനി രാത്രിയില്‍ യാത്ര ചെയ്യുക بِأَهْلِكَ നിന്‍റെ സ്വന്തക്കാരെ (ആള്‍ക്കാരെ - കുടുംബത്തെ - വീട്ടുകാരെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ (ഭാഗത്തില്‍) مِّنَ اللَّيْلِ രാത്രിയില്‍നിന്നുള്ള (രാത്രിയു ടെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും അരുതു مِنكُمْ നിങ്ങളില്‍നിന്നു أَحَدٌ ഒരാളും إِلَّا امْرَأَتَكَ നിന്‍റെ സ്ത്രീ (ഭാര്യ) ഒഴികെ إِنَّهُ നിശ്ചയമായും അതു (കാര്യം) مُصِيبُهَا അവള്‍ക്കു ബാധിക്കുന്നതാണു مَا أَصَابَهُمْ അവ൪ക്കു ബാധിക്കുന്നതു إِنَّ مَوْعِدَهُمُ നിശ്ചയമായും അവരുടെ വാഗ്ദത്ത (നിശ്ചിത) സമയം الصُّبْحُ പ്രഭാതമാണു, പുലര്‍ച്ചയാണു أَلَيْسَ الصُّبْحُ പ്രഭാതമല്ലയോ بِقَرِيبٍ അടുത്തതു, സമീപസ്ഥം.
11:81അവര്‍ [ദൂതന്‍മാര്‍] പറഞ്ഞു: "ലൂത്ത്വേ, ഞങ്ങള്‍ താങ്കളുടെ റബ്ബിന്‍റെ ദൂതന്‍മാരാണു; അവര്‍ [ആ ജനങ്ങള്‍] താങ്കളുടെ അടുക്കലേക്കു (ഉപദ്രവാര്‍ത്ഥം) വന്നു ചേരുകയില്ല തന്നെ. എനി, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [രാത്രി കഴിയുംമുമ്പ്] യാത്ര ചെയ്തുകൊള്ളുക; നിങ്ങളില്‍നിന്നു ഒരാളും (പോകുമ്പോള്‍) തിരിഞ്ഞുനോക്കുകയും ചെയ്യരുതു; താങ്കളുടെ സ്ത്രീ [ഭാര്യ] ഒഴികെ. നിശ്ചയമായും (കാര്യം:) അവര്‍ക്കു [ആ ജനങ്ങള്‍ക്കു] ബാധിക്കുന്നതു അവള്‍ക്കും ബാധിക്കുന്നതായിരിക്കും.
നിശ്ചയമായും, അവരുടെ നിശ്ചിത സമയം, പ്രഭാതമാകുന്നു. പ്രഭാതം (ഇതാ,) സമീപത്തിലല്ലേ?!"
فَلَمَّا جَاءَ അങ്ങനെ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന جَعَلْنَا നാം ആക്കി عَالِيَهَا അതിന്‍റെമേല്‍ ഭാഗത്തെ سَافِلَهَا അതിന്‍റെ കീഴ്ഭാഗം, താഴ്ഭാഗത്തു وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുക(പെയ്യിക്കുക)യും ചെയ്തു عَلَيْهَا അതിന്‍റെമേല്‍, അതില്‍ حِجَارَةً കല്ലുകളെ مِّن سِجِّيلٍ ചൂളവെച്ച ഇഷ്ടികയില്‍ നിന്നുള്ള مَّنضُودٍ അട്ടിയാക്കപ്പെട്ട, മേല്‍ക്കുമേല്‍ (തുടര്‍ന്നു) വീണ.
وَإِلَىٰ مَدْيَنَ മദ് യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍, ഇബാദത്തു ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും ആരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ وَلَا تَنقُصُوا നിങ്ങള്‍ ചുരുക്കുകയും ചെയ്യരുതു الْمِكْيَالَ അളക്കുന്ന താപ്പു, അളത്തം وَالْمِيزَانَ തുലാസ്സും, തൂക്കവും إِنِّي നിശ്ചയമായും ഞാന്‍ أَرَاكُم നിങ്ങളെ കാണുന്നു بِخَيْرٍ ഗുണത്തില്‍, ക്ഷേമത്തില്‍ وَإِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ ശിക്ഷയെ يَوْمٍ ഒരു ദിവസത്തിലെ مُّحِيطٍ വലയം ചെയ്യുന്ന (പൊതുവെ ബാധിക്കുന്ന).
11:84മദ് യനിലേക്കു അവരുടെ [മദ് യ൯കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ ഒരു ആരാധ്യനുമില്ല.
നിങ്ങള്‍ അളത്തവും,തൂക്കവും കുറക്കുകയും ചെയ്യരുത്. നിശ്ചയമായും നിങ്ങളെ ഞാന്‍ ക്ഷേമത്തിലായി കാണുന്നു. നിശ്ചയമായും, നിങ്ങളുടെ മേല്‍ (നിങ്ങളെ) വലയം ചെയ്യുന്ന ഒരു ദിവസത്തിലെ ശിക്ഷയെക്കുറിച്ചു ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
قَالُوا അവര്‍ പറഞ്ഞു يَا شُعَيْبُ ശുഐബേ مَا نَفْقَهُ ഞങ്ങള്‍ ഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്കു മനസ്സിലാ കുന്നില്ല كَثِيرًا വളരെ, പലതും, മിക്കതും مِّمَّا تَقُولُ നീ പറയുന്നതില്‍ നിന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَنَرَاكَ നിന്നെ ഞങ്ങള്‍ കാണുക തന്നെ ചെയ്യുന്നു فِينَا ഞങ്ങളില്‍, ഞങ്ങളുടെ കൂട്ടത്തില്‍ ضَعِيفًا ഒരു ബലഹീനനായി, ദുര്‍ബ്ബലനായി وَلَوْلَا ഇല്ലായിരുന്നെങ്കില്‍ رَهْطُكَ നിന്‍റെ കൂട്ടം (കൂട്ടുകുടുംബ ങ്ങള്‍) لَرَجَمْنَاكَ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലുക (എറിഞ്ഞാട്ടുക) തന്നെ ചെയ്തിരുന്നു وَمَا أَنتَ നീ അല്ലതാനും عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളുടെ അടുക്കല്‍ بِعَزِيزٍ ഒരു പ്രതാപശാലി, ഊക്കന്‍.
11:91അവര്‍ പറഞ്ഞു: "ശുഐബേ, നീ പറയുന്നതില്‍ നിന്ന് മിക്കതും ഞങ്ങള്‍ക്കു ഗ്രഹിക്കു(വാന്‍ കഴിയു)ന്നില്ല; നിശ്ചയമായും, ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങള്‍ കാണുന്നുള്ളു. നിന്‍റെ കുടുംബം ഇല്ലായിരുന്നുവെങ്കില്‍,നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്തിരുന്നു. നീ ഞങ്ങളുടെ അടുക്കല്‍ ഒരു പ്രതാപശാലിയൊന്നുമല്ല."
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَهْطِي എന്‍റെ കൂട്ടു കുടുംബമോ, കൂട്ടമോ أَعَزُّ അധികം പ്രതാപം ഉള്ള (കൂടുതല്‍ പരിഗണനീയം) عَلَيْكُم നിങ്ങള്‍ക്കു (നിങ്ങളുടെ അടുക്കല്‍) مِّنَ اللَّـهِ അല്ലാഹുവിനെക്കാള്‍ وَاتَّخَذْتُمُوهُ അവനെ നിങ്ങള്‍ ആക്കുകയും ചെയ്തിരിക്കുന്നു(വോ) وَرَاءَكُمْ നിങ്ങ ളുടെ പിന്നില്‍, അപ്പുറം ظِهْرِيًّا പുറം തള്ളപ്പെട്ടവന്‍, പിറകോട്ടിടപ്പെട്ടതു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷമമായി) അറിയുന്ന)വനാണു.
11:92അദ്ദേഹം പറഞ്ഞു "എന്‍റെ ജനങ്ങളേ, എന്‍റെ കൂട്ടു കുടുംബമാണോ നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിനേക്കാള്‍ കൂടുതല്‍ പരിഗണനീയം! അവനെ നിങ്ങള്‍ നിങ്ങളുടെ പിമ്പില്‍ പുറം തള്ളപ്പെട്ടവനാക്കുകയും ചെയ്തിരിക്കുന്നു(വോ)?! നിശ്ചയമായും, എന്‍റെ റബ്ബു നിങ്ങള്‍ പ്രവര്‍ത്തി ച്ചുവരുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായി അറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു."
وَلَمَّا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി شُعَيْبًا ശുഐബിനെ وَالَّذِينَ യതൊരുവരെയും آمَنُوا مَعَهُ അദ്ദേഹത്തിന്‍റെ കൂടെ വിശ്വസിച്ച بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَأَخَذَتِ പിടികൂടുകയും ചെയ്തു الَّذِينَ യതൊരുവരെ ظَلَمُوا അക്രമം ചെയ്ത الصَّيْحَةُ ഘോര ശബ്ദം, അട്ടഹാസം فَأَصْبَحُوا അങ്ങനെ (എന്നിട്ടു) അവരായി (രാവിലെ) فِي دِيَارِهِمْ അവരുടെ വസതി (പാര്‍പ്പിടം) കളില്‍ جَاثِمِينَ കമിഴ്ന്നു വീണവര്‍.
11:94നമ്മുടെ കല്‍പന വന്നപ്പോള്‍, ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി;
(ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു ഘോര ശബ്ദം പിടിപ്പെടുകയും ചെയ്തു. അങ്ങനെ, അവര്‍ അവരുടെ വസതികളില്‍ (ചത്ത്) കമിഴ്ന്നു വീണവരായി;-
ذَٰلِكَ അതു مِنْ أَنبَاءِ വൃത്താന്ത(വര്‍ത്തമാന)ങ്ങളില്‍ പെട്ടതാണു الْقُرَىٰ രാജ്യങ്ങളുടെ نَقُصُّهُ നാം അത് കഥനം ചെയ്തു, വിവരിച്ചു عَلَيْكَ നിനക്ക്, നിന്‍റെ മേല്‍ مِنْهَا അവയിലുണ്ടു, അവയില്‍ ചിലതു قَائِمٌ നിലകൊള്ളുന്നതു, നിലനില്‍ക്കുന്നതാണു وَحَصِيدٌ കൊയ്തെടുക്കപ്പെട്ടതും.
11:100അതു രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍പെട്ട (ചില)താകുന്നു; നാം നിനക്കതു കഥനം ചെയ്തു (വിവരിച്ചു) തരുകയാണ്. (നശിപ്പിക്കപ്പെടാതെ) നില കൊള്ളുന്ന (ചില)തും, കൊയ്തെടുക്കപ്പെട്ട (ചില)തും അവയിലുണ്ടു.
وَمَا ظَلَمْنَاهُمْ നാം അവരോടു അക്രമം ചെയ്തിട്ടുമില്ല وَلَـٰكِن എങ്കിലും, പക്ഷെ ظَلَمُوا അവര്‍ അക്രമം ചെയ്തു (ചെയ്തതാണു) أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളോടും ആത്മാക്കളെ فَمَا أَغْنَتْ എന്നാല്‍ (എന്നിട്ടു) ധന്യമാക്കിയില്ല, ഉപകരിച്ചില്ല عَنْهُمْ അവര്‍ക്കു آلِهَتُهُمُ അവരുടെ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ الَّتِي യാതൊരു يَدْعُونَ അവര്‍ വിളിക്കുന്ന, പ്രാര്‍ത്ഥിച്ചിരുന്ന مِن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ مِن شَيْءٍ ഒരു വസ്തുവും (ഒട്ടും) لَّمَّا جَاءَ വന്നപ്പോള്‍ أَمْرُ കല്‍പന رَبِّكَ നിന്‍റെ റബ്ബിന്‍റെ وَمَا زَادُوهُمْ അവര്‍ അവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല غَيْرَ അല്ലാതെ, ഒഴികെ تَتْبِيبٍ നാശം വരുത്തല്‍, നാശമുണ്ടാക്കല്‍.
11:101നാം അവരോടു അക്രമം ചെയ്തിട്ടുമില്ല; എങ്കിലും അവര്‍ തങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കയാണു. എന്നാല്‍, അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നതായ അവരുടെ ആരാധ്യന്‍മാര്‍ അവര്‍ക്കു ഒട്ടും തന്നെ ഉപകരിച്ചില്ല; നിന്‍റെ റബ്ബിന്‍റെ കല്‍പന വന്നപ്പോള്‍. അവര്‍ക്കു നാശം വരുത്തലല്ലാതെ (മറ്റൊന്നും) അവര്‍ വര്‍ദ്ധിപ്പിച്ചതുമില്ല.
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّمَنْ خَافَ ഭയപ്പെട്ടവര്‍ക്കു عَذَابَ ശിക്ഷയെ الْآخِرَةِ പരലോകത്തെ ذَٰلِكَ يَوْمٌ അതു ഒരു ദിവസമാണു مَّجْمُوعٌ ഒരുമിച്ചു കൂട്ടപ്പെടുന്ന لَّهُ അതിലേക്കു (അന്നേക്കു) النَّاسُ മനുഷ്യര്‍ وَذَٰلِكَ يَوْمٌ അതു ഒരു ദിവസവുമാണു مَّشْهُودٌ ഹാജറുണ്ടാകുന്ന(ദൃക് സാക്ഷ്യമുണ്ടാകുന്ന).
11:104
11:103നിശ്ചയമായും അതില്‍, പരലോക ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു (തക്കതായ) ഒരു ദൃഷ്ടാന്തമുണ്ട്. അതൊരു ദിവസമത്രെ, അന്നേക്കു മനുഷ്യര്‍ (മുഴുവനും) ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതു (എല്ലാവരും) ഹാജറുണ്ടാകുന്ന ഒരു ദിവസവുമത്രെ.
يَوْمَ يَأْتِ അതു വരുന്ന ദിവസം لَا تَكَلَّمُ സംസാരിക്കയില്ല نَفْسٌ ഒരു ആത്മാവും, വ്യക്തിയും, ദേഹവും إِلَّا بِإِذْنِهِ അവന്‍റെ അനുമതി കൂടാതെ فَمِنْهُمْ അപ്പോള്‍ അവരിലുണ്ടായിരിക്കും شَقِيٌّ നിര്‍ഭാഗ്യവാന്‍, പരാജിതന്‍, വഴികെട്ടവന്‍ وَسَعِيدٌ ഭാഗ്യവാനും, വിജയിയും, സല്‍ഭാഗ്യവാനും.
11:105അതു വന്നെത്തുന്ന ദിവസം, ഒരു വ്യക്തിയും അവന്‍റെ [അല്ലാഹുവിന്‍റെ] അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍, അവരില്‍ ദുര്‍ഭാഗ്യവാന്‍മാരും സല്‍ഭാഗ്യവാന്‍മാരുമുണ്ടായിരിക്കും.
فَلَا تَكُ അപ്പോള്‍ നീ ആയിരിക്കരുതു فِي مِرْيَةٍ ഒരു സംശയത്തിലും, തര്‍ക്കത്തില്‍ مِّمَّا يَعْبُدُ ആരാധിച്ചുവരുന്നതിനെപ്പറ്റി هَـٰؤُلَاءِ ഇക്കൂട്ടര്‍ مَا يَعْبُدُونَ അവര്‍ (ഇവര്‍) ആരാധിക്കുന്നില്ല إِلَّا كَمَا യാതൊന്നുപോലെയല്ലാതെ يَعْبُدُ ആരാധിക്കുന്നു آبَاؤُهُم അവരുടെ പിതാക്കള്‍ مِّن قَبْلُ മുമ്പ് وَإِنَّا നിശ്ചയമായും നാം لَمُوَفُّوهُمْ അവര്‍ക്കു പൂര്‍ത്തിയാക്കി (നിറവേറ്റി) കൊടുക്കുന്നവര്‍ തന്നെ نَصِيبَهُمْ അവരുടെ ഓഹരി, പങ്കു غَيْرَ مَنقُوصٍ ചുരുക്ക (കുറവു വരുത്ത) പ്പെടാതെ.
11:109അപ്പോള്‍, ഇക്കൂട്ടര്‍ ആരാധിച്ചു വരുന്നതിനെപ്പറ്റി നീ യാതൊരു സംശയത്തിലും ആയിരിക്കരുത്. ഇവരുടെ പിതാക്കള്‍ മുമ്പ് ആരാധിച്ചിരുന്നതുപോലെയല്ലാതെ ഇവര്‍ ആരാധിക്കുന്നില്ല. [അവരെ ഇവരും അനുകരിക്കുന്നുവെന്നു മാത്രം]
നിശ്ചയമായും നാം, അവരുടെ ഓഹരി (ഒട്ടും) കുറവു വരുത്തപ്പെടാത്ത വിധം അവര്‍ക്കു നിറവേറ്റിക്കൊടുക്കുന്നവരുമാകുന്നു.
وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം فَاخْتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു, ഭിന്നാഭിപ്രായമുണ്ടായി فِيهِ അതില്‍ وَلَوْلَا ഇല്ലായിരുന്നെങ്കില്‍ كَلِمَةٌ ഒരു വാക്ക്, വാക്യം سَبَقَتْ മുന്‍കഴിഞ്ഞു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു لَقُضِيَ തീരുമാനം ചെയ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ وَإِنَّهُمْ നിശ്ചയമായും അവര്‍ لَفِي شَكٍّ സംശയത്തില്‍തന്നെ مِّنْهُ അതിനെ പ്പറ്റി مُرِيبٍ ആശയക്കുഴപ്പത്തിലാകുന്ന, ആശങ്കാജനകമായ, സന്ദേഹപ്പെടുത്തുന്ന.
11:110മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കുകയുണ്ടായി; എന്നിട്ട് അതില്‍ ഭിന്നാഭിപ്രായമുണ്ടായി.
നിന്‍റെ റബ്ബില്‍നിന്നു ഒരു വാക്കു മുന്‍കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, അവര്‍ക്കിടയില്‍ തീരുമാനമെടുക്കപ്പെടുമായിരുന്നു. അവരാകട്ടെ, ഇതിനെക്കുറിച്ച് ആശങ്കാജനകമായ സംശയത്തില്‍ തന്നെയാണ്.
وَأَقِمِ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം طَرَفَيِ രണ്ടു തലപ്പത്തു, ഓരത്തു, വക്കത്തു, അറ്റത്തു النَّهَارِ പകലിന്‍റെ وَزُلَفًا അടുത്ത സമയങ്ങളിലും مِّنَ اللَّيْلِ രാത്രിയില്‍ നിന്നു إِنَّ الْحَسَنَاتِ നിശ്ചയമായും നന്‍മകള്‍ يُذْهِبْنَ അവ പോക്കി (നീക്കി) ക്കളയുന്നു السَّيِّئَاتِ തിന്‍മകളെ ذَٰلِكَ അതു (ഇതു) ذِكْرَىٰ ഉപദേശമാണു, സ്മരണയാണു لِلذَّاكِرِينَ ഓര്‍മ്മിക്കുന്ന (സ്മരിക്കുന്ന)വര്‍ക്കു.
11:114പകലിന്‍റെ രണ്ടു വക്കിലും, രാത്രിയില്‍നിന്നു (പകലിനോടു) അടുത്ത വേളകളിലും നീ നമസ്കാരം നില നിറുത്തുകയും ചെയ്യുക.
നിശ്ചയമായും, നന്‍മകള്‍ തിന്‍മകളെ പോക്കി [അകറ്റി]ക്കളയുന്നതാണ്. ഇതു, ഓര്‍മ്മിക്കുന്നവ൪ക്കു (ഓര്‍മ്മിക്കുവാന്‍) വേണ്ടിയുള്ള ഒരു ഉപദേശമാകുന്നു.
11:119നിന്‍റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല] അതിനു വേണ്ടിയാണ് അവരെ അവന്‍ സൃഷ്ടിച്ചതും. നിന്‍റെ റബ്ബിന്‍റെ വാക്കു പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു; "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നുമെല്ലാം (തന്നെ) "ജഹന്നമി"നെ [നരകത്തെ] നിശ്ചയമായും നാം നിറക്കുന്നതാണു" എന്നു!
وَكُلًّا എല്ലാം തന്നെ, ഒക്കെയും نَّقُصُّ നാം കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്ത (വര്‍ത്തമാന)ങ്ങളില്‍ നിന്നു الرُّسُلِ റസൂലുകളുടെ مَا نُثَبِّتُ നാം സ്ഥൈര്യം (സ്ഥിരത) നല്‍കുന്നതു, ഉറപ്പിച്ചു നിറുത്തുമാറുള്ളതു بِهِ അതുമൂലം فُؤَادَكَ നിന്‍റെ ഹൃദയത്തിനു, ഹൃദയത്തെ وَجَاءَكَ നിനക്കു വരുകയും ചെയ്തിരിക്കുന്നു فِي هَـٰذِهِ ഇതില്‍, ഇവയില്‍, ഇതിലൂടെ, ഇവയിലായി الْحَقُّ യഥാര്‍ത്ഥം, വേണ്ടപ്പെട്ടതു وَمَوْعِظَةٌ സദുപദേശവും وَذِكْرَىٰ സ്മരണയും, ഉപദേശവും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു.
11:120റസൂലുകളുടെ വൃത്താന്തങ്ങളില്‍നിന്നും നിന്‍റെ ഹൃദയത്തിനു നാം സ്ഥൈര്യം നല്‍കുമാറുള്ളതൊക്കെയും നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തരുന്നു. യഥാര്‍ത്ഥ (വിവര)വും, സത്യവിശ്വാസികള്‍ക്കു സദുപദേശവും, സ്മരണയും ഇതിലൂടെ നിനക്കു വന്നെത്തുകയും ചെയ്തിരിക്കുന്നു.
وَقُل പറയുകയും ചെയ്യുക لِّلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവരോട് اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തി ക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു -സ്ഥിതി) അനുസരിച്ചു إِنَّا നിശ്ചയമായും ഞങ്ങള്‍ (ഞങ്ങളും തന്നെ) عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണു.
11:121വിശ്വസിക്കാത്തവരോടു നീ പറയുകയും ചെയ്യുക: "നിങ്ങള്‍ നിങ്ങളുടെ സ്ഥാനം [നിലപാട്] അനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുവിന്‍; ഞങ്ങള്‍ (ഞങ്ങളുടെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവരാകുന്നു;-