കൗഥർ (ധാരാളം)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 3]
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ﴿١﴾
إِنَّا أَعْطَيْنَاكَ നിശ്ചയമായും നാം നിനക്കു നല്‍കി, തന്നു الْكَوْثَرَ ധാരാളമായത്, വളരെ നന്മ, കൗഥര്‍
108:1നിശ്ചയമായും നാം നിനക്ക് ധാരാളം (നന്മകള്‍) നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَٱنْحَرْ﴿٢﴾
فَصَلِّ ആകയാല്‍ നീ നമസ്കരിക്കുക لِرَبِّكَ നിന്‍റെ റബ്ബിനു وَانْحَرْ അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക
108:2ആകയാല്‍, നിന്‍റെ റബ്ബിനു നീ നമസ്കരിക്കുകയും (ബലി) അറുക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ﴿٣﴾
إِنَّ شَانِئَكَ നിശ്ചയമായും നിന്നോടു ഈര്‍ഷ്യത (പക-വിദ്വേഷം) കാണിക്കുന്നവന്‍ هُوَ അവന്‍ തന്നെ الْأَبْتَرُ (വാലു) അറ്റവന്‍, മുറിഞ്ഞുപോയവന്‍ (ഭാവി നഷ്ടപ്പെട്ടവന്‍)
108:3നിശ്ചയമായും നിന്നോടു വിദ്വേഷം വെക്കുന്നവന്‍ തന്നെയാണ് വാലറ്റവന്‍ [ഭാവിയില്ലാത്തവന്‍].