ഹുമസഃ (കുത്തിപറയുന്നവര്‍)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 9
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ﴿١﴾
وَيْلٌ നാശം, കഷ്ടപ്പാട് لِكُلِّ هُمَزَةٍ എല്ലാ കുത്തിപ്പറയുന്ന (ഇടിച്ചുതാഴ്ത്തുന്ന) വര്‍ക്കും لُّمَزَةٍ ദുഷിച്ചു പറയുന്ന (കുറവാക്കിപ്പറയുന്ന) വരായ
104:1(അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുന്നവരുമായ എല്ലാവര്‍ക്കും നാശം!
ٱلَّذِى جَمَعَ مَالًۭا وَعَدَّدَهُۥ﴿٢﴾
الَّذِي جَمَعَ അതായത് ശേഖരിച്ച (ഒരുമിച്ചുകൂട്ടിയ)വന്‍
مَالًا ധനം, സ്വത്ത്
وَعَدَّدَهُ അതിനെ എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്ത.
104:2അതായതു ധനം ശേഖരിക്കുകയും, അതു എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനു (നാശം).
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ﴿٣﴾
يَحْسَبُ അവന്‍ കണക്കാക്കുന്നു, വിചാരിച്ചുകൊണ്ട് أَنَّ مَالَهُ അവന്റെ ധനം (ആകുന്നു) എന്ന് خْلَدَهُ അവനെ ശാശ്വതനാക്കി(സ്ഥിരവാസിയാക്കി)യിരിക്കുന്നു.
104:3അവന്റെ ധനം അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ﴿٤﴾
كَلَّاവേണ്ട لَيُنبَذَنَّ നിശ്ചയമായും അവന്‍ ഇടപ്പെടും, എറിയപ്പെടും فِي الْحُطَمَةِ ഹുത്വമഃയിൽ
104:4വേണ്ട! നിശ്ചയമായും അവന്‍ "ഹുത്വമഃ"യില്‍[ധ്വംസിച്ചു കളയുന്ന നരകത്തില്‍] എറിയപ്പെടുന്നതാണ്.
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ﴿٥﴾
وَمَآ أَدۡرَىٰكَ നിനക്ക് എന്തറിയാം مَا الْحُطَمَةُ ഹുത്വമഃ എന്താണെന്ന്
104:5"ഹുത്വമഃ" എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിയാം?!-
نَارُ ٱللَّهِ ٱلْمُوقَدَةُ﴿٦﴾
نَارُ اللَّـهِ അല്ലാഹുവിന്‍റെ അഗ്നിയാണ് الْمُوقَدَةُ കത്തിക്ക(ജ്വലിപ്പിക്ക)പ്പെട്ട
104:6അല്ലാഹുവിന്‍റെ ജ്വലിക്കപ്പെട്ട അഗ്നിയത്രെ (അത്)!-
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ﴿٧﴾
الَّتِي تَطَّلِعُ = എത്തിനോക്കുന്നതും, കയറിചെല്ലുന്നതായ عَلَى الْأَفْئِدَةِ = ഹൃദയങ്ങളുടെമേൽ
104:7(എന്നുവെച്ചാല്‍) ഹൃദയങ്ങളില്‍ (കയറിച്ചെന്ന്) എത്തിനോക്കുന്നത്.
إِنَّهَا عَلَيْهِم مُّؤْصَدَةٌۭ﴿٨﴾
إِنَّهَا = നിശ്ചയമായും അത് عَلَيْهِم = അവരുടെമേൽ مُّؤْصَدَةٌ = അടച്ചുമൂടപ്പെട്ടതായിരിക്കും
104:8നിശ്ചയമായും, അത് അവരുടെ മേല്‍ അടച്ചു മൂടപ്പെടുന്നതായിരിക്കും:-
فِى عَمَدٍۢ مُّمَدَّدَةٍۭ﴿٩﴾
فِي عَمَدٍ = ചില തൂണുകളിലായിട്ട് مُّمَدَّدَةٍ = നീട്ടിയുണ്ടാക്കപ്പെട്ട, നീണ്ട(വമ്പിച്ച)
104:9നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) തൂണുകളിലായിക്കൊണ്ട്.