arrow_back_ios
1
2
3
സൂറത്തുല്‍ അസ്വ്ർ : 01-03 അസ്വ്ർ (കാലം) [മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 3] ഉബൈദുല്ലാഹിബ്നു ഹഫ്‌സഃ (رضي الله عنه) പറഞ്ഞതായി ഇമാം തബ്റാനീ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു : ‘നബി (ﷺ) തിരുമേനിയുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റേയാളെ സൂറത്തുല്‍ അസ്വ്ർ ആദ്യന്തം ഓതി കേള്‍പ്പിക്കാതെ അവര്‍ പിരിഞ്ഞു പോകാറില്ല. അനന്തരം ഒരാള്‍ മറ്റെയാള്‍ക്ക് ‌ സലാം ചൊല്ലി (പിരിഞ്ഞ്) പോകും. ‘ഇമാം ശാഫീ (رحمه الله) ഈ സൂറത്തിനെപ്പറ്റി പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : ‘ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിചിട്ടില്ലായിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് ഇത് മതിയാകുമായിരുന്നു. കാരണം, ഖുര്‍ആനിലെ എല്ലാ വിജ്ഞാനങ്ങളും അതുള്‍ക്കൊണ്ടിരിക്കുന്നു. ‘അവയുടെ മൗലികമായ വശങ്ങള്‍ സംക്ഷിപ്തമായി അതില്‍ അടങ്ങിയിട്ടുണ്ടെന്ന് സാരം.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلْعَصْرِ﴿١﴾
volume_up share
وَالْعَصْرِ കാലം തന്നെയാണ
103:1കാലം തന്നെയാണ (സത്യം)!
إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ﴿٢﴾
volume_up share
إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَفِي خُسْرٍ നഷ്ടത്തില്‍ തന്നെ
103:2നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ് ;-
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ﴿٣﴾
volume_up share
إِلَّا الَّذِينَ യാതൊരുവരൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത وَتَوَاصَوْا അന്യോന്യം ഒസിയ്യത്തും ചെയ്ത بِالْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ – ന്യായത്തെ – കടമയെ – വേണ്ടതിനെ) പ്പറ്റി وَتَوَاصَوْا അന്യോന്യം ഒസിയ്യത്തും ചെയ്ത بِالصَّبْرِ ക്ഷമ (സഹനം) കൊണ്ട്
103:3വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ചു അന്യോന്യം "ഒസിയ്യത്ത്" (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ചു അന്യോന്യം "ഒസിയ്യത്ത്" ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]
തഫ്സീർ : 1-3
View