തകാഥുർ (പെരുപ്പം കാണിക്കൽ)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 8]
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَلْهَىٰكُمُ ٱلتَّكَاثُرُ﴿١﴾
أَلْهَاكُمُ നിങ്ങളെ അശ്രദ്ധയിലാക്കി, മിനക്കെടുത്തിയിരിക്കുന്നു التَّكَاثُرُ പെരുപ്പം നടിക്കല്‍, ആധിക്യം കാട്ടല്‍
102:1പരസ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കയാണ് ,-
حَتَّىٰ زُرْتُمُ ٱلْمَقَابِرَ﴿٢﴾
حَتَّىٰ زُرْتُمُ നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും الْمَقَابِرَ ഖബ്ര്‍ (ശ്മശാന)സ്ഥാനങ്ങളെ
102:2നിങ്ങള്‍ ഖബ്ര്‍ സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നതു വരേക്കും
كَلَّا سَوْفَ تَعْلَمُونَ﴿٣﴾
كَلَّا = വേണ്ട, അതല്ല, അങ്ങിനെയല്ല سَوْفَ = വഴിയെ, പിറകെ تَعْلَمُونَ =നിങ്ങള്‍ അറിയും
102:3വേണ്ടാ, വഴിയെ നിങ്ങള്‍ക്ക് അറിയാറാകും!
ثُمَّ كَلَّا سَوْفَ تَعْلَمُونَ﴿٤﴾
ثُمَّ كَلَّا = പിന്നെ വേണ്ടാ سَوْفَ تَعْلَمُونَ = നിങ്ങള്‍ വഴിയെ അറിയും
102:4പിന്നെ, വേണ്ടാ! വഴിയെ നിങ്ങള്‍ക്ക് അറിയാറാകും!
كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ﴿٥﴾
كَلَّا = വേണ്ടാ لَوْ تَعْلَمُون =നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കിൽ عِلْمَ الْيَقِين= ഉറപ്പായ (ദൃഢമായ) അറിവ്
102:5വേണ്ടാ! നിങ്ങള്‍ ദൃഢമായ അറിവു അറിയുമായിരുന്നെങ്കില്‍! [എന്നാല്‍ നിങ്ങള്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല.]
لَتَرَوُنَّ ٱلْجَحِيمَ﴿٦﴾
لَتَرَوُنَّ = നിശ്ചയമായും നിങ്ങള്‍ കാണുകതന്നെ ചെയ്യും الْجَحِيمَ = ജ്വലിക്കുന്ന നരകം
102:6ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യും.
ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ﴿٧﴾
ثُمَّ لَتَرَوُنَّهَا = പിന്നെ നിങ്ങള്‍ അതിനെ കാണുകതന്നെ ചെയ്യും عَيْنَ الْيَقِينِ =ഉറപ്പായ (ദൃഢമായ) കാഴ്ചയായി, ഉറപ്പ് തന്നെയായി
102:7പിന്നെ, നിശ്ചയമായും, നിങ്ങള്‍ അതിനെ ദൃഢമായ കണ്‍കാഴ്ചയായി കാണുകതന്നെ ചെയ്യും.
ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ﴿٨﴾
ثُمَّ لَتُسْأَلُنَّ = പിന്നെ നിശ്ചയമായും നിങ്ങള്‍ ചോദിക്കപ്പെടും يَوْمَئِذٍ = അന്നത്തെ ദിവസം عَنِ النَّعِيمِ = സുഖാനുഗ്രഹത്തെപ്പറ്റി
102:8പിന്നീട് അന്നത്തെ ദിവസം, നിങ്ങളോടു സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും!