ഖാരിഅഃ (ഭയങ്കര സംഭവം)
[മക്കയിൽ അവതരിച്ചത് – വചനങ്ങൾ 11]
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الْقَارِعَةُ മുട്ടി അലക്കുന്ന സംഭവം
101:1മുട്ടി അലക്കുന്ന (ആ ഭയങ്കര) സംഭവം!
مَا الْقَارِعَةُ എന്താണ് മുട്ടി അലക്കുന്ന സംഭവം
101:2മുട്ടി അലക്കുന്ന സംഭവം എന്നാല്‍ എന്താണ്?!
وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ﴿٣﴾
وَمَا أَدْرَاكَ നിനക്കെന്തറിയാം مَا الْقَارِعَةُ മുട്ടി അലക്കുന്ന സംഭവം എന്താണെന്ന്
101:3മുട്ടി അലക്കുന്ന സംഭവം എന്നാല്‍ എന്താണെന്ന് നിനക്കെന്തറിയാം?!
يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ﴿٤﴾
يَوْمَ يَكُونُ ആയിത്തീരുന്ന ദിവസം النَّاسُ മനുഷ്യർ كَالْفَرَاشِ പാറ്റ പോലെ ٱلْمَبْثُوثِ പരത്ത (നിരത്ത)പ്പെട്ട, ചിന്നിച്ചിതറിയ
101:4(അതെ) മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റപോലെ ആയിത്തീരുന്ന ദിവസം!-
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ﴿٥﴾
وَتَكُونُ الْجِبَالُ പര്‍വതങ്ങൾ ആയിത്തീരുകയും كَالْعِهْنِ രോമം പോലെ الْمَنفُوشِ കടയപ്പെട്ട (ധൂളമായ)
101:5പര്‍വതങ്ങൾ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് ആ സംഭവം]
فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ﴿٦﴾
فَأَمَّا مَن അപ്പോള്‍ ആർ, യാതൊരുവന്‍ ثَقُلَتْ ഘനപ്പെട്ടു, ഭാരം തൂങ്ങി مَوَازِينُهُ അവന്റെ തുലാസ്സു (തൂക്കം)കള്‍
101:6അപ്പോള്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ഘനം തൂങ്ങിയോ അവന്‍:-
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ﴿٧﴾
فَهُوَ അപ്പോഴവന്‍ فِي عِيشَةٍ ഒരു ജീവിതത്തിലായിരിക്കും, ഉപജീവനത്തിലാണ് رَّاضِيَةٍ തൃപ്തികരമായ
101:7അവന്‍, തൃപ്തികരമായ ജീവിതത്തിലായിരിക്കും.
وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ﴿٨﴾
وَأَمَّا مَنْ എന്നാല്‍ യാതൊരുവനോ خَفَّتْ ലഘുവായി, നേര്‍മയായി مَوَازِينُهُ അവന്റെ തുലാസ്സുകള്‍
101:8എന്നാല്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ലഘുവായോ അവനാകട്ടെ,
فَأُمُّهُ-എന്നാലവന്റെ മാതാവ് ,തള്ള (സങ്കേതസ്ഥാനം) هَاوِيَةٌ-ഹാവിയത്താണ്
101:9അവന്റെ സങ്കേതം ‘ഹാവിയഃ" [അഗാധ നരകം] ആകുന്നു.
وَمَآ أَدْرَىٰكَ مَا هِيَهْ﴿١٠﴾
وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا هِيَهْ അതെന്താണെന്ന്
101:10അതു [‘ഹാവിയഃ"] എന്താണെന്ന് നിനക്ക് എന്തറിയാം?!
نَارٌ അഗ്നിയത്രെ حَامِيَةٌ ചൂടേറിയ, കടുത്ത ചൂടുള്ള
101:11ചൂടേറിയ അഗ്നിയത്രെ!