ആദിയാത്ത് (ഓടുന്നവ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 11 [മദനീയാണെന്നും അഭിപ്രായമുണ്ട്]
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلْعَـٰدِيَـٰتِ ضَبْحًۭا﴿١﴾
وَالْعَادِيَاتِ ഓടുന്നവ തന്നെയാണ ضَبْحًا കിതച്ച്
100:1കിതച്ച് (ശീഘ്രഗതിയില്‍) ഓടുന്നവ തന്നെയാണ (സത്യം)!-
فَٱلْمُورِيَـٰتِ قَدْحًۭا﴿٢﴾
فَالْمُورِيَاتِ അങ്ങനെ (എന്നിട്ടു) തീ കത്തിക്കുന്നവ قَدْحًا (കല്ല്) ഉരസിയിട്ട്
100:2അങ്ങനെ, (കുളമ്പ് കല്ലില്‍) ഉരസി തീ പറപ്പിക്കുന്നവ;-
فَٱلْمُغِيرَٰتِ صُبْحًۭا﴿٣﴾
فَالْمُغِيرَاتِ അങ്ങനെ (എന്നിട്ട്) ആക്രമണം നടത്തുന്നവ صُبْحًا പ്രഭാതത്തില്‍
100:3അങ്ങനെ, പ്രഭാതത്തില്‍ (ചെന്ന്) ആക്രമണം നടത്തുന്നവ;-
فَأَثَرْنَ بِهِۦ نَقْعًۭا﴿٤﴾
فَأَثَرْنَ بِهِ എന്നിട്ട് അതില്‍ അവ ഇളക്കിവിട്ടു, കിളറിപ്പിച്ചു نَقْعًا പൊടിപടലം
100:4എന്നിട്ട് അതില്‍ [പ്രഭാതത്തില്‍ ] അവ പൊടിപടലം ഇളക്കി വിട്ടു;-
فَوَسَطْنَ بِهِۦ جَمْعًا﴿٥﴾
فَوَسَطْنَ എന്നിട്ട് (അങ്ങനെ) അവ മദ്ധ്യത്തില്‍ ചെന്നു بِهِ അതില്‍ جَمْعًا സംഘത്തിന്, കൂട്ടത്തില്‍
100:5എന്നിട്ട് അതില്‍ [പ്രഭാതത്തില്‍] അവ ( ശത്രു ) സംഘത്തിന് നടുവില്‍ പ്രവേശിച്ചു
إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌۭ﴿٦﴾
إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لِرَبِّهِ അവന്റെ റബ്ബിനോട് لَكَنُودٌ നന്ദികെട്ടവന്‍ തന്നെയാണ്
100:6നിശ്ചയമായും, മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌۭ﴿٧﴾
وَإِنَّهُ നിശ്ചയമായും അവന്‍ عَلَىٰ ذَٰلِكَ അതിന്റെമേല്‍ لَشَهِيدٌ സാക്ഷ്യം വഹിക്കുന്നവന്‍ തന്നെ
100:7നിശ്ചയമായും, അവന്‍ അതിന് സാക്ഷ്യം നൽകുന്നവനും തന്നെ
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ﴿٨﴾
وَإِنَّهُ നിശ്ചയമായും അവന്‍ لِحُبِّ الْخَيْرِ നല്ലതിനോടുള്ള സ്നേഹത്തില്‍ لَشَدِيدٌ കഠിനമായവന്‍ തന്നെ
100:8നിശ്ചയമായും, അവന്‍ നല്ലതിനോട് [ധനത്തോട് ] സ്നേഹത്തില്‍ കാഠിന്യമുള്ളവനും തന്നെയാണ്
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ﴿٩﴾
أَفَلَا يَعْلَمُ എന്നാലവന്‍ അറിയുന്നില്ലേ, അറിഞ്ഞു കൂടേ إِذَا بُعْثِرَ ഇളക്കി മറിക്ക (പുറത്തെടുക്ക) പ്പെട്ടാല്‍ مَا فِي الْقُبُورِ ഖബ്റുകളിലുള്ളത്
100:9എന്നാല്‍, അവന്‍ അറിയുന്നില്ലേ ? ഖബ്റുകളിലുള്ളത് ഇളക്കി മറി(ച്ചു പുറത്താ)ക്കപ്പെട്ടാല്‍...!-
وَحُصِّلَ مَا فِى ٱلصُّدُورِ﴿١٠﴾
وَحُصِّلَ വരുത്തപ്പെടുക (വെളിക്ക് കൊണ്ട് വരപ്പെടുക) യും مَا فِي الصُّدُور നെഞ്ച് (ഹൃദയം) കളിലുള്ളത്
100:10നെഞ്ച് [ഹൃദയം] കളിലുള്ളത് (വെളിക്ക്) വരുത്തപ്പെടുകയും (ചെയ്‌താല്‍).! [എന്തായിരിക്കും അപ്പോള്‍ അവന്റെ സ്ഥിതി !]
إِنَّ رَبَّهُم بِهِمْ يَوْمَئِذٍۢ لَّخَبِيرٌۢ﴿١١﴾
إِنَّ رَبَّهُم നിശ്ചയമായും അവരുടെ റബ്ബ് بِهِمْ അവരെപ്പറ്റി يَوْمَئِذٍ ആ ദിവസം لَّخَبِيرٌ സൂക്ഷ്മജ്ഞാനി തന്നെ
100:11നിശ്ചയമായും, അന്നത്തെ ദിവസം അവരെപ്പറ്റി അവരുടെ റബ്ബ് സൂക്ഷ്മമായി അറിയുന്നവന്‍ തന്നെ