യൂനുസ്
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 109- വിഭാഗം (റുകൂഉ്) 11
മക്കീ സൂറത്തുകളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളായ തൗഹീദിന്‍റെ സ്ഥാപനം, ശിര്‍ക്കിന്‍റെ ഖണ്‌ഡനം, പ്രവാചകത്വം, മരണാനന്തരജീവിതം, പ്രതിഫലനടപടി മുതലായവയും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെയാണ് ഈ സൂറത്തിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍. 98 -ാം വചനത്തില്‍ യൂനുസ് (عليه السلام) ന്‍റെ ജനതയെപറ്റി പരാമര്‍ശിക്കുന്നു. സൂറത്തു യൂനുസ് എന്ന നാമകരണത്തിന് കാരണമതാണ്
أَكَانَ = ആയിപ്പോയോ, ആയിത്തീര്‍ന്നോ لِلنَّاسِ = മനുഷ്യര്‍ക്ക് عَجَبًا = ഒരത്ഭുതം أَنْ أَوْحَيْنَا = നാം വഹ്‌യ് (ദിവ്യസന്ദേശം) നല്‍കിയത് إِلَىٰ رَجُلٍ = ഒരു പുരുഷനിലേക്ക് مِّنْهُمْ = അവരില്‍പെട്ട أَنْ أَنذِرِ = നീ താക്കീത് ചെയ്യണമെന്ന് النَّاسَ = മനുഷ്യരെ وَبَشِّرِ = നീ സന്തോഷവാര്‍ത്ത അറിയിക്കണമെന്നും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക് أَنَّ لَهُمْ = അവര്‍ക്കുണ്ടെന്ന് قَدَمَ = പാദം (പദവി) صِدْقٍ = സത്യത്തിന്‍റെ عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ قَالَ الْكَافِرُونَ = അവിശ്വാസികള്‍ പറഞ്ഞു, പറയുന്നു إِنَّ هَٰذَا = നിശ്ചയമായും ഇത് (ഇവന്‍) لَسَاحِرٌ = ഒരു മാരണക്കാരന്‍ തന്നെ مُّبِينٌ = സ്‌പഷ്‌ടമായ (തനി)
10:2മനുഷ്യര്‍ക്ക് ഒരു അല്‍ഭുതമായിപ്പോയോ, അവരില്‍പെട്ട ഒരു പുരുഷന് നാം `വഹ്‌യ്" [ദിവ്യസന്ദേശം] നല്‍കിയത്?: മനുഷ്യരെ നീ താക്കീത് ചെയ്യണമെന്നും, വിശ്വസിച്ചവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ സത്യത്തിന്‍റെ (ഉന്നത) പദവിയുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കണമെന്നും! അവിശ്വാസികള്‍ പറയുന്നു: ` നിശ്ചയമായും ഇവന്‍ ഒരു സ്‌പഷ്‌ടമായ മാരണക്കാരന്‍ തന്നെ " എന്ന്.
إِنَّ = നിശ്ചയമായും فِي اخْتِلَافِ = വ്യത്യാസപ്പെടുന്നതിലുണ്ട് اللَّيْلِ = രാത്രിയും وَالنَّهَارِ = പകലും وَمَا خَلَقَ اللَّهُ = അല്ലാഹു സൃഷ്‌ടിച്ചതിലും فِي السَّمَاوَاتِ = ആകാശങ്ങളില്‍ وَالْأَرْضِ = ഭൂമിയിലും لَآيَاتٍ = പല ദൃഷ്‌ടാന്തങ്ങള്‍ لِّقَوْمٍ = തന്നെ ജനങ്ങള്‍ക്ക് يَتَّقُونَ = അവര്‍ സൂക്ഷിക്കുന്നു
10:6നിശ്ചയമായും, രാത്രിയും, പകലും വ്യത്യാസപ്പെടുന്നതിലുണ്ട്. ആകാശങ്ങളിലും , ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചവയിലും (ഉണ്ട്). സൂക്ഷിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്‌ടാന്തങ്ങളും.
إِنَّ = നിശ്ചയമായും الَّذِينَ = യാതൊരുവര്‍ لَا يَرْجُونَ = അവര്‍ പ്രതീക്ഷിക്കുന്നില്ല, അഭിലഷിക്കാത്ത لِقَاءَنَا = നമ്മെ കാണുന്നതിനെ, നാമുമായി കണ്ടുമുട്ടുന്നതിനെ وَرَضُوا = അവര്‍ തൃപ്‌തിപ്പെടുകയും ചെയ്‌തു بِالْحَيَاةِ = ജീവിതം കൊണ്ട് الدُّنْيَا = ഇഹത്തിലെ (ഐഹിക) وَاطْمَأَنُّوا = അവര്‍ സമാധാനമടയുകയും ചെയ്‌തു بِهَا = അതുകൊണ്ട്, അതിനാല്‍ وَالَّذِينَ = യാതൊരു കൂട്ടരും هُمْ = അവര്‍ عَنْ آيَاتِنَا = നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ച് غَافِلُونَ = അശ്രദ്ധരാണ്
10:7നിശ്ചയമായും , നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാതിരിക്കുകയും, ഐഹിക ജീവിതം കൊണ്ടു തൃപ്‌തിപ്പെടുകയും, അതുകൊണ്ട് (മനസ്സ്) സമാധാന മടയുകയും ചെയ്യുന്നവര്‍, നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ചു (ചിന്തിക്കാതെ) അശ്രദ്ധരായുളളവരും,-
إِنَّ = നിശ്ചയമായും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്‌ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ, നല്ല പ്രവൃത്തികള്‍ يَهْدِيهِمْ = അവരെ സന്‍മാര്‍ഗത്തിലാക്കും رَبُّهُم = അവരുടെ റബ്ബ് بِإِيمَانِهِمْ = അവരുടെ വിശ്വാസം കൊണ്ട് (നിമിത്തം) تَجْرِي = നടക്കും (ഒഴുകും) مِن تَحْتِهِمُ = അവരുടെ അടിയിലൂടെ الْأَنْهَارُ = അരുവി (നദി) കള്‍ فِي جَنَّاتِ = സ്വര്‍ഗ (ആരാമ) ങ്ങളില്‍ النَّعِيمِ = സുഖാനുഗ്രഹത്തിന്‍റെ
10:9നിശ്ചയമായും, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവര്‍, അവരുടെ വിശ്വാസം നിമിത്തം അവരുടെ റബ്ബ് അവരെ സന്‍മാര്‍ഗത്തിലാക്കുന്നതാണ്. സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍, അവരുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകികൊണ്ടിരിക്കും.
دَعْوَاهُمْ = അവരുടെ പ്രാര്‍ത്ഥന, തേട്ടം, ആവശ്യം فِيهَا = അവിടെവെച്ച്, അവിടത്തില്‍ سُبْحَانَكَ = നീ മഹാ പരിശുദ്ധന്‍, നിനക്ക് സ്‌തോത്രം, നിന്നെ വാഴ്‌ത്തുന്നു (എന്നായിരിക്കും) اللَّهُمَّ = അല്ലാഹുവേ وَتَحِيَّتُهُمْ = അവരുടെ ഉപചാരം, കാഴ്‌ച, കാണിക്ക , അഭിവാദ്യം فِيهَا = അതില്‍ (അവിടത്തില്‍) سَلَامٌ = സലാമായിരിക്കും, സമാധാനം- ശാന്തിയാണ് وَآخِرُ = അവസാനത്തേത് دَعْوَاهُمْ = അവരുടെ പ്രാര്‍ത്ഥനയുടെ أَنِ الْحَمْدُ = സ്‌തുതി لِلَّهِ = അല്ലാഹുവിനാണ് (എന്നായിരിക്കും) رَبِّ الْعَالَمِينَ = ലോക രക്ഷിതാവായ, ലോകരുടെ റബ്ബായ
10:10അവിടങ്ങളില്‍ അവരുടെ പ്രാര്‍ത്ഥന `അല്ലാഹുവേ, നീ മഹാപരിശുദ്ധന്‍ !" [നിനക്കുസ്‌തോത്രം] എന്നുമായിരിക്കും ; അവിടത്തില്‍ അവരുടെ ഉപചാരം `സലാം" [സമാധാനം ശാന്തി!] എന്നുമായിരിക്കും. അവരുടെ അവസാന പ്രാര്‍ത്ഥന `സ്‌തുതി (യെല്ലാം) ലോക രക്ഷിതാവായ അല്ലാഹുവിനാണ്" എന്നുമായിരിക്കും
وَلَوْ يُعَجِّلُ = ധൃതിപ്പെടുത്തി (ബദ്ധപ്പെടുത്തി) യിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لِلنَّاسِ = മനുഷ്യര്‍ക്ക് الشَّرَّ = തിന്‍മയെ, ദോഷത്തെ اسْتِعْجَالَهُم = അവരുടെ ബദ്ധപ്പെടല്‍ (പ്രകാരം) بِالْخَيْرِ = നന്‍മക്ക്, ഗുണത്തെപ്പറ്റി لَقُضِيَ = തീരുമാനിക്കപ്പെടുക തന്നെ ചെയ്യും (വിധികഴിയുമായിരുന്നു) إِلَيْهِمْ = അവര്‍ക്ക് أَجَلُهُمْ = അവരുടെ അവധി فَنَذَرُ = എന്നാല്‍ നാം വിട്ടുകളയുന്നു. الَّذِينَ لَا يَرْجُونَ = പ്രതീക്ഷിക്കാത്തവരെ لِقَاءَنَا = നാമുമായി കണ്ടുമുട്ടുന്നതിനെ فِي طُغْيَانِهِمْ = അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ = അവര്‍ അന്തം വിട്ടു (അലഞ്ഞു) കൊണ്ട്.
10:11മനുഷ്യര്‍ നന്‍മക്ക് ധൃതികൂട്ടുന്ന പ്രകാരം അല്ലാഹു അവര്‍ക്ക് തിന്‍മയെ ധൃതിപ്പെടുത്തി (കൊടുത്തി) രുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. എന്നാല്‍, നാമുമായി കണ്ടു മുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവരെ, അവരുടെ ധിക്കാരത്തില്‍ അന്ധാളിച്ചു (അലഞ്ഞു) കൊണ്ടു നാം വിട്ടുകളയുകയാണ്.
وَلَقَدْ = തീര്‍ച്ചയായും أَهْلَكْنَا = നാം നശിപ്പിച്ചിട്ടുണ്ട് الْقُرُونَ = തലമുറകളെ, കാലക്കാരെ مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് لَمَّا ظَلَمُوا = അവര്‍ അക്രമം ചെയ്‌തപ്പോള്‍ وَجَاءَتْهُمْ = അവര്‍ക്ക് വരുക (ചെല്ലുക) യും ചെയ്‌തു, വന്നുതാനും رُسُلُهُم = അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ = തെളിവുകളുമായി وَمَا كَانُوا = അവരായിത്തീര്‍ന്നതുമില്ല لِيُؤْمِنُوا = അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) كَذَٰلِكَ = അപ്രകാരം, അതുപോലെ نَجْزِي = നാം പ്രതിഫലം നല്‍കുന്നു الْقَوْمَ = ജനങ്ങള്‍ക്ക് الْمُجْرِمِينَ = കുറ്റവാളികളായ
10:13നിങ്ങളുടെ മുമ്പ് (പല) തലമുറകളെ, അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട് ; അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അരികെ ചെല്ലുകയും ചെയ്‌തിരുന്നു (എന്നിട്ടും) അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആയിരുന്നതുമില്ല. അപ്രകാരമത്രെ, കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
ثُمَّ = പിന്നീട് جَعَلْنَاكُمْ = നിങ്ങളെ നാം ആക്കി خَلَائِفَ = പിന്‍ഗാമികള്‍, പിന്നില്‍ വന്നവര്‍ فِي الْأَرْضِ = ഭൂമിയില്‍ مِن بَعْدِهِمْ = അവരുടെ ശേഷം لِنَنظُرَ = നാം നോക്കുവാന്‍ വേണ്ടി كَيْفَ = എങ്ങിനെ تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്ന്)
10:14പിന്നീട്, അവരുടെ ശേഷം (ഇതാ) നിങ്ങളെ ഭൂമിയില്‍ നാം (അവരുടെ) പിന്‍ഗാമികളാക്കിയിരിക്കുന്നു; നിങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് നാം (പരിശോധിച്ചു) നോക്കുവാന്‍ വേണ്ടി.
وَإِذَا أَذَقْنَا = നാം ആസ്വദിപ്പിച്ചാല്‍, രുചി നോക്കിച്ചാല്‍ النَّاسَ = മനുഷ്യരെ, മനുഷ്യര്‍ക്ക് رَحْمَةً = വല്ല കാരുണ്യവും مِّن بَعْدِ = ശേഷമായി ضَرَّاءَ = ഒരു (വല്ല) കഷ്‌ടതയുടെ مَسَّتْهُمْ = അവരെ ബാധിച്ച, സ്‌പര്‍ശിച്ച إِذَا لَهُم = അപ്പോള്‍ അവര്‍ക്ക് (ഉണ്ടായിരിക്കും) مَّكْرٌ = ഒരു തന്ത്രം (കുത്തിത്തിരിപ്പ്- വഞ്ചന) فِي آيَاتِنَا = നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ قُلِ = പറയുക, اللَّهُ = അല്ലാഹു أَسْرَعُ = അതി (കൂടുതല്‍) വേഗതയുളളവനാണ് مَكْرًا = തന്ത്രം, തന്ത്രത്തില്‍ إِنَّ رُسُلَنَا = നിശ്ചയമായും നമ്മുടെ ദുതന്‍മാര്‍ يَكْتُبُونَ = അവര്‍ എഴുതുന്നു, രേഖപ്പെടുത്തുന്നു مَا تَمْكُرُونَ = നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്.
10:21മനുഷ്യര്‍ക്ക് ബാധിച്ച വല്ല കഷ്‌ടതക്കും ശേഷം, അവര്‍ക്ക് നാം ഒരു കാരുണ്യത്തെ ആസ്വദിപ്പിക്കുന്നതായാല്‍, അപ്പോള്‍ (അതാ) നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ അവര്‍ക്കൊരുതന്ത്രം! പറയുക : `അല്ലാഹു അതിവേഗം തന്ത്രം ചെയ്യുന്നവനാകുന്നു." (ഹേ, തന്ത്രക്കാരേ,) നിശ്ചയമായും നമ്മുടെ ദൂതന്‍മാര്‍, നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത് രേഖപ്പെടുത്തുന്നതാണ്.
هُوَ = അവനത്രെ الَّذِي يُسَيِّرُكُمْ = നിങ്ങളെ നടത്തുന്നവന്‍, സഞ്ചരിപ്പിക്കുന്നവന്‍ فِي الْبَرِّ = കരയില്‍ وَالْبَحْرِ = കടലിലും حَتَّىٰ = അങ്ങനെ, (ഇതു) വരെ إِذَا كُنتُمْ = നിങ്ങള്‍ ആയിരുന്നാല്‍, ആയിരിക്കുമ്പോള്‍ فِي الْفُلْكِ = കപ്പലുകളില്‍ وَجَرَيْنَ = അവ നടക്കുക (സഞ്ചരിക്കുക)യും بِهِم = അവരെയും കൊണ്ട്, അവരുമായി بِرِيحٍ = ഒരു കാറ്റ് കൊണ്ട്, കാറ്റോടെ, കാറ്റു നിമിത്തം طَيِّبَةٍ = നല്ലതായ, വിശിഷ്‌ടമായ وَفَرِحُوا = അവര്‍ സന്തോഷം കൊള്ളുകയും بِهَا = അതില്‍. അതിനെപ്പറ്റി جَاءَتْهَا = അവര്‍ക്ക് വരുന്നു, വന്നെത്തി رِيحٌ = ഒരു കാറ്റ് عَاصِفٌ = കഠിനമായ, ഉഗ്രമായ, കടുത്ത وَجَاءَهُمُ = അവര്‍ക്ക് വരുകയും ചെയ്‌തു الْمَوْجُ = തിര, തിരമാല, അല مِن كُلِّ مَكَانٍ = എല്ലാ സ്ഥലത്തു നിന്നും (നാനാ ഭാഗത്തുനിന്നും) وَظَنُّوا = അവര്‍ ധരിക്കുക (കരുതുക) യും ചെയ്‌തു أَنَّهُمْ = തങ്ങള്‍ (ആകുന്നു) എന്ന് أُحِيطَ بِهِمْ = തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു (എന്ന്) دَعَوُا = അവര്‍ വിളിച്ചു, പ്രാര്‍ത്ഥിക്കുകയായി اللَّهَ = അല്ലാഹുവിനെ, അല്ലാഹുവിനോട് مُخْلِصِينَ = തനിച്ചാക്കി (നിഷ്‌കളങ്ക - മാത്രമാക്കി) യവരായിട്ട് لَهُ = അവന് الدِّينَ = കീഴ്‌വണക്കം , നടപടി, അനുസരണം, മതം لَئِنْ أَنجَيْتَنَا = തീര്‍ച്ചയായും ഞങ്ങളെ നീ രക്ഷപ്പെടുത്തുന്ന പക്ഷം مِنْ هَٰذِهِ = ഇതില്‍ നിന്ന് لَنَكُونَنَّ = ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ = നന്ദി ചെയ്യുന്നവരില്‍ (പെട്ടവര്‍)
10:22അവനത്രെ, കരയിലും, കടലിലും, നിങ്ങളെ നടത്തുന്നവന്‍. അങ്ങനെ, നിങ്ങള്‍ കപ്പലുകളിലായിരിക്കുമ്പോള്‍, നല്ല (അനുകൂലമുളള) തായ ഒരു കാറ്റ് നിമിത്തം അവ അവരെ (യാത്രക്കാരെ)യും കൊണ്ട് സഞ്ചരിക്കുകയും, അവരതില്‍ സന്തോഷമടയുകയും (ചെയ്യുമ്പോള്‍), (അതാ) അവര്‍ക്ക് ഒരു കൊടുങ്കാറ്റ് വന്നെത്തി! നാനാഭാഗത്തുനിന്നും അവര്‍ക്ക് തിരമാല വന്നെത്തുകയും ചെയ്‌തു ; തങ്ങള്‍ വലയം ചെയ്യപ്പെട്ടു (നാശത്തിലകപ്പെട്ടു) വെന്ന് അവര്‍ ധരിക്കുകയും ചെയ്‌തു. (അപ്പോള്‍) കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിയവരായിക്കൊണ്ട് അവര്‍ അവനെ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുകയായി: `ഇതില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തിത്തരുന്ന പക്ഷം, തീര്‍ച്ചയായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകതന്നെ ചെയ്യും. "
فَلَمَّا أَنجَاهُمْ = എന്നിട്ട് (എന്നാല്‍) അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോള്‍ إِذَا هُمْ = അപ്പോള്‍ (അതാ) അവര്‍ يَبْغُونَ = ക്രമം തെറ്റുന്നു, അക്രമം ചെയ്യുന്നു, അതിരു വിടുന്നു فِي الْأَرْضِ = ഭൂമിയില്‍ بِغَيْرِ الْحَقِّ = ന്യായം (കാര്യം- അവകാശം) ഇല്ലാതെ يَا أَيُّهَا النَّاسُ = ഹേ, മനുഷ്യരേ إِنَّمَا بَغْيُكُمْ = നിങ്ങളുടെ ക്രമം തെറ്റല്‍, അക്രമം, ധിക്കാരം (തന്നെ - മാത്രം) عَلَىٰ أَنفُسِكُم = നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ, നിങ്ങളുടെ സ്വന്തം പേരില്‍ (മാത്രം- തന്നെ) مَّتَاعَ = സുഖഭോഗം, ഉപകരണം, സുഖാനുഭവം الْحَيَاةِ = ജീവിതത്തിന്‍റെ الدُّنْيَا = ദുന്‍യാവിന്‍റെ, ഐഹിക مَرْجِعُكُمْ = പിന്നെ നമ്മിലേക്കാണ് നിങ്ങളുടെ മടക്കം, മടങ്ങി വരവ് فَنُنَبِّئُكُم = അപ്പോള്‍ നാം നിങ്ങളെ ബോധ്യപ്പെടുത്തും, വിവരമറിയിക്കും بِمَا كُنتُمْ = നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
10:23എന്നിട്ട്, അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോഴോ, അപ്പോഴതാ, അവര്‍ ന്യായമില്ലാതെ ഭൂമിയില്‍ ക്രമം തെറ്റിക്കൊണ്ടിരിക്കുന്നു! ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെത്തന്നെയായിരിക്കും (ഭവിക്കുന്നത്). (അതെ) ഐഹിക ജീവിതത്തിന്‍റെ (താല്‍ക്കാലിക) സുഖാനുഭവം! പിന്നീട്, നമ്മിലേക്കാണ് നിങ്ങളുടെ മടങ്ങിവരവ്; അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
إِنَّمَا = നിശ്ചയമായും തന്നെ (മാത്രം) مَثَلُ = ഉദാഹരണം, ഉപമ الْحَيَاةِ = ജീവിതത്തിന്‍റെ الدُّنْيَا = ദുന്‍യാവിന്‍റെ (ഐഹിക) كَمَاءٍ = ഒരു വെളളം (ജലം) പോലെയാണ് أَنزَلْنَاهُ = നാം അതിനെ ഇറക്കി, ഇറക്കിയ مِنَ السَّمَاءِ = ആകാശത്ത് നിന്ന് فَاخْتَلَطَ = എന്നിട്ട് കലര്‍ന്നു بِهِ = അതുമൂലം نَبَاتُ = ചെടി(കള്‍) الْأَرْضِ = ഭൂമിയിലെ مِمَّا يَأْكُلُ = തിന്നുന്നതില്‍പെട്ട (ഭക്ഷിക്കുന്ന തരത്തിലുളള) النَّاسُ = മനുഷ്യര്‍ وَالْأَنْعَامُ = കാലികളും حَتَّىٰ = വരെ(ഓളം), അങ്ങിനെ إِذَا أَخَذَتِ = എടുത്തപ്പോള്‍, സ്വീകരിച്ചപ്പോള്‍ الْأَرْضُ = ഭൂമി زُخْرُفَهَا = അതിന്‍റെ മോടി وَازَّيَّنَتْ = അത് അലങ്കൃതമാക്കുക (ഭംഗിയാക്കുക) യും وَظَنَّ = കരുതുകയും, ധരിക്കുകയും أَهْلُهَا = അതിന്‍റെ ആള്‍ക്കാര്‍ أَنَّهُمْ = അവര്‍ എന്ന് قَادِرُونَ = കഴിവുളളവരാണ് (എന്ന്) عَلَيْهَا = അതിന്‍മേല്‍, അതിന് أَتَاهَا = അതിന് വന്നു (എത്തി) أَمْرُنَا = നമ്മുടെ കല്‍പന لَيْلًا = രാത്രി أَوْ نَهَارًا = അല്ലെങ്കില്‍ പകല്‍ فَجَعَلْنَاهَا = എന്നിട്ട് (അങ്ങിനെ) നാം അതിനെയാക്കി حَصِيدًا = കൊയ്‌തെടുക്കപ്പെട്ടത് كَأَن لَّمْ تَغْنَ = അത് ധന്യമാകാത്ത (ഉണ്ടാവാത്ത) പോലെ بِالْأَمْسِ = ഇന്നലെ, തലേന്ന് كَذَٰلِكَ = അപ്രകാരം, അതുപോലെ نُفَصِّلُ = നാം വിശദീകരിക്കുന്നു الْآيَاتِ = ആയത്തുകള്‍, ലക്ഷ്യങ്ങളെ, ദൃഷ്‌ടാന്തങ്ങളെ لِقَوْمٍ = ഒരു ജനതക്ക്, ജനങ്ങള്‍ക്ക് يَتَفَكَّرُونَ = ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന
10:24ഐഹിക ജീവിതത്തിന്‍റെ ഉദാഹരണം, ആകാശത്തു നിന്ന് നാം ഇറക്കിയ ഒരു വെളളം പോലെ മാത്രമാകുന്നു. എന്നിട്ട്, മനുഷ്യരും കാലികളും ഭക്ഷിക്കുന്ന തരത്തിലുളള ഭൂമിയിലെ ചെടി (കള്‍) അതുമൂലം ഇടകലര്‍ന്നു. അങ്ങനെ, ഭൂമി അതിന്‍റെ മോടി സ്വീകരിക്കുകയും, അത് അലങ്കൃതമാകുകയും ചെയ്‌തപ്പോള്‍, തങ്ങള്‍ അതി (ന്‍റെ ഉപയോഗമെടുക്കുന്നതി) നു കഴിവുളളവരാണെന്ന് അതിലെ ആള്‍ക്കാര്‍ ധരിക്കുകയും ചെയ്‌ത(പ്പോള്‍), രാത്രിയിലോ പകലിലോ അതിന് നമ്മുടെ കല്‍പന വന്നെത്തി. അങ്ങനെ, നാം അതിനെ (അതിലെ വിളയെ) കൊയ്‌തെടുക്കപ്പെട്ടതു (പോലെ) - തലേദിവസം അത് ഉണ്ടായിരുന്നിട്ടില്ലാത്തതുപോലെ - ആക്കിത്തീര്‍ത്തു. അപ്രകാരം, ചിന്തിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം `ആയത്തു" [ദൃഷ്‌ടാന്തം]കള്‍ വിശദീകരിക്കുന്നു.
10:27തിന്‍മകള്‍ സമ്പാദിച്ചുവെച്ചവരാകട്ടെ, തിന്‍മയുടെ പ്രതിഫലം അതിന് തുല്യമായതുകൊണ്ടായിരിക്കും : നിന്ദ്യത അവരെ മൂടുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുളടഞ്ഞു കൊണ്ടുളള രാത്രിയില്‍ നിന്നും (കുറേ) കഷ്‌ണങ്ങളാല്‍ അവരുടെ മുഖങ്ങള്‍ മൂടിയിടപ്പെട്ടപോലെയിരിക്കും. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും
وَيَوْمَ = ദിവസം نَحْشُرُهُمْ = നാമവരെ ഒരുമിച്ചുകൂട്ടുന്ന جَمِيعًا = മുഴുവന്‍ , എല്ലാവരെയും ثُمَّ نَقُولُ = പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا = ശിര്‍ക്ക് (പങ്കു ചേര്‍ക്കല്‍) ചെയ്‌തവരോട് مَكَانَكُمْ = നിങ്ങളുടെ (സ്ഥാനം), സ്ഥലം (വിടാതിരിക്കുക) أَنتُمْ = നിങ്ങള്‍ وَشُرَكَاؤُكُمْ = നിങ്ങളുടെ പങ്കാളികളും فَزَيَّلْنَا = എന്നിട്ട് (അങ്ങനെ) നാം നീക്കം വരുത്തും, വേര്‍പെടുത്തും بَيْنَهُمْ = അവര്‍ക്കിടയില്‍ وَقَالَ = പറയുകയും ചെയ്യും شُرَكَاؤُهُم = അവരുടെ പങ്കാളികള്‍ مَّا كُنتُمْ = നിങ്ങളായിരുന്നില്ല إِيَّانَا = ഞങ്ങളെ تَعْبُدُونَ = നിങ്ങള്‍ ആരാധിച്ചുവരുക.
10:28അവരെ മുഴുവനും നാം ഒരുമിച്ച് കൂട്ടുകയും, പിന്നീട്, (അല്ലാഹുവിനോട് ) പങ്കുചേര്‍ത്തിയിട്ടുളളവരോട് നാം (ഇങ്ങിനെ) പറയുകയും ചെയ്യുന്ന ദിവസം !. നിങ്ങളും , (നിങ്ങളുണ്ടാക്കിയ ) നിങ്ങളുടെ പങ്കാളികളും നിങ്ങളുടെ സ്ഥാനത്ത് നില്‍ക്കുക [സ്ഥലം വിടരുത്] എന്നിട്ട് അവര്‍ക്കിടയില്‍ നാം വേര്‍പ്പെടുത്തും. അവരുടെ പങ്കാളികള്‍ (അവരോട്) പറയുകയും ചെയ്യും:" നിങ്ങള്‍ ഞങ്ങളെ ആയിരുന്നില്ല ആരാധിച്ചിരുന്നത്.
فَكَفَىٰ = എനി മതി بِاللَّـهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായിട്ടു بَيْنَنَا = ഞങ്ങളുടെ ഇടക്കു وَبَيْنَكُمْ = നിങ്ങളുടെ ഇടക്കും إِن كُنَّا = നിശ്ചയമായും ഞങ്ങളായിരുന്നു عَنْ عِبَادَتِكُمْ = നിങ്ങളുടെ ആരാധനയെപ്പറ്റി لَغَافِلِينَ = അശ്രദ്ധർ (അറിയാത്തവർ) തന്നെ
10:29എനി, ഞങ്ങള്‍ക്കും , നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, നിങ്ങളുടെ ആരാധനയെക്കുറിച്ചു ഞങ്ങള്‍ (അറിയാത്ത) അശ്രദ്ധര്‍ തന്നെയായിരുന്നു ".
هُنَالِكَ = അവിടെ വെച്ച് تَبْلُو = പരീക്ഷണം ചെയ്യും, പരീക്ഷിച്ചറിയും, പരിചയിച്ചറിയും كُلُّ نَفْسٍ = എല്ലാ ദേഹവും, വ്യക്തിയും, ആളും مَّا أَسْلَفَتْ = അത് മുന്‍ ചെയ്‌തു വെച്ചത് وَرُدُّوا = അവര്‍ ആക്ക (മടക്ക -തിരിക്ക- തളള) പ്പെടുകയും ചെയ്യും إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് مَوْلَاهُمُ = അവരുടെ യജമാനനായ الْحَقِّ = യഥാര്‍ത്ഥ وَضَلَّ = പിഴച്ചു (മറഞ്ഞു) പോകയും ചെയ്യും عَنْهُم = അവരില്‍ നിന്ന്, അവരെ വിട്ട് مَّا كَانُوا = അവര്‍ ആയിരുന്നത് يَفْتَرُونَ = അവര്‍ കെട്ടിച്ചമക്കും
10:30അവിടെ വെച്ച് എല്ലാ (ഓരോ) വ്യക്തിയും അത് മുന്‍ ചെയ്‌തുവെച്ചതുപോലെ [അതിന്‍റെ കര്‍മഫലം] പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിലേക്ക് അവര്‍ തിരിക്കപ്പെടുകയും ചെയ്യും. അവര്‍ കെട്ടിച്ചമച്ചിരുന്നത് (എല്ലാം) അവരെ വിട്ടുമറഞ്ഞു പോവുകയും ചെയ്യും.
قُلْ = നീ പറയുക هَلْ = ഉണ്ടോ, ഓ مِن شُرَكَائِكُم = നിങ്ങളുടെ പങ്കാളികളില്‍ (പങ്കുകാരില്‍)പെട്ട مَّن يَبْدَأُ = ആദ്യമുണ്ടാക്കുന്നവന്‍, ആരംഭിക്കുന്നവര്‍ الْخَلْقَ = സൃഷ്‌ടിക്കല്‍, സൃഷ്‌ടിയെ ثُمَّ يُعِيدُهُ = പിന്നെ അതിനെ മടക്കുന്ന, ആവര്‍ത്തിക്കുന്ന, വീണ്ടും ഉണ്ടാക്കുന്ന قُلِ = പറയുക اللَّهُ = അല്ലാഹു يَبْدَأُ = ആരംഭിക്കുന്നു. ആദ്യം ഉണ്ടാക്കുന്നു الْخَلْقَ = സൃഷ്‌ടിയെ, സൃഷ്‌ടിക്കല്‍ ثُمَّ يُعِيدُهُ = പിന്നെ അതിനെ മടക്കിയുണ്ടാക്കുന്നു, ആവര്‍ത്തിക്കും فَأَنَّىٰ = അപ്പോള്‍ (എന്നിരിക്കെ) എങ്ങിനെ تُؤْفَكُونَ = നിങ്ങള്‍ തെറ്റിക്കപ്പെടുന്നു.
10:34നീ പറയുക : ` (ഹേ, പങ്കുചേര്‍ക്കുന്നവരേ,) നിങ്ങളുടെ പങ്കാളികളിലുണ്ടോ ആദ്യമായി സൃഷ്‌ടിച്ചുണ്ടാക്കുകയും, പിന്നീട് അതിനെ (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നവര്‍ ?!" നീ പറയുക: `അല്ലാഹുവത്രെ, ആദ്യമായി സൃഷ്‌ടിക്കുകയും പിന്നീടതിനെ ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ ( സത്യം വിട്ടു) തെറ്റിക്കപ്പെടുന്നത്?! "
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَظْلِمُ = അക്രമം ചെയ്‌കയില്ല النَّاسَ = മനുഷ്യരെ, മനുഷ്യരോട് شَيْئًا = യാതൊന്നും, ഒട്ടും وَلَٰكِنَّ = എങ്കിലും النَّاسَ = മനുഷ്യര്‍ أَنفُسَهُمْ = അവരുടെ സ്വന്തങ്ങളോട്(ആത്മാക്കളോട്, ദേഹങ്ങളോട് ) يَظْلِمُونَ = അവര്‍ അക്രമം ചെയ്യുന്നു.
10:44നിശ്ചയമായും അല്ലാഹു, മനുഷ്യരോട് ഒട്ടും (തന്നെ) അക്രമം പ്രവര്‍ത്തിക്കുകയില്ല; എങ്കിലും, മനുഷ്യര്‍ അവരുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
10:45പകലില്‍നിന്നും ഒരു നാഴിക (സമയം) അല്ലാതെ അവര്‍(മുമ്പ്) കഴിഞ്ഞു കൂടിയിട്ടില്ലെന്നോണം അവരെ അവന്‍(അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം; അവര്‍തങ്ങള്‍ക്കിടയില്‍അന്യോന്യം അറിയുന്നതാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ക്ക്‌നഷ്‌ടപ്പെട്ടുപോയി; അവര്‍നേര്‍മാര്‍ഗം പ്രാപിച്ചവരായിരുന്നുമില്ല.
وَإِمَّا نُرِيَنَّكَ = (ഒരുപക്ഷേ - വല്ലപ്പോഴും) നിനക്ക്‌നാം കാണിച്ചു തരുന്ന പക്ഷം بَعْضَ = ചിലത് الَّذِي نَعِدُهُمْ = അവരോട്‌നാം വാഗ്‌ദത്തം (താക്കീത്) ചെയ്യുന്ന أَوْ نَتَوَفَّيَنَّكَ = അല്ലെങ്കില്‍നിന്നെ നാം പിടിച്ചെടുക്കുന്ന (മുഴുവനുമായെടുക്കുന്ന) പക്ഷം فَإِلَيْنَا = എന്നാല്‍നമ്മിലേക്കാണ് مَرْجِعُهُمْ = അവരുടെ മടക്കം, മടങ്ങിവരവ് ثُمَّ اللَّهُ = പിന്നെ അല്ലാഹു شَهِيدٌ = സാക്ഷിയാണ് عَلَىٰ مَا يَفْعَلُونَ = അവര്‍ചെയ്യുന്നതിന്
10:46(ഒരുപക്ഷേ,) അവരെ നാം താക്കീത്‌നല്‍കിവരുന്നതില്‍ചിലത്‌നാം നിനക്ക്‌കാണിച്ചുതരുകയോ, അല്ലെങ്കില്‍നിന്നെ [നിന്‍റെ ആത്മാവിനെ] നാം പിടിച്ചെടുക്കുകയോ ചെയ്യുന്ന പക്ഷം, എന്നാല്‍നമ്മിലേക്ക്‌തന്നെയായിരിക്കും അവരുടെ മടങ്ങിവരവ്. പിന്നെ, അവര്‍ചെയ്‌തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സാക്ഷിയായിരിക്കും [അപ്പോള്‍ അവന്‍വേണ്ടത്‌ചെയ്‌തുകൊള്ളും.]
قُل = നീ പറയുക لَّا أَمْلِكُ = ഞാന്‍അധീനമാക്കുന്നില്ല (എനിക്ക്‌കഴിവില്ല) لِنَفْسِي = എന്‍റെ സ്വന്തത്തിന് ضَرًّا = ഒരു ഉപദ്രവം وَلَا نَفْعًا = ഒരു ഉപകാരവുമില്ല إِلَّا مَا شَاءَ = ഉദ്ദേശിച്ചതല്ലാതെ اللَّهُ = അല്ലാഹു لِكُلِّ أُمَّةٍ = എല്ലാ സമുദായത്തിനുമുണ്ട് أَجَلٌ = ഒരു അവധി إِذَا جَاءَ = വന്നാല്‍ أَجَلُهُمْ = അവരുടെ അവധി فَلَا يَسْتَأْخِرُونَ = അപ്പോള്‍ അവര്‍ പിന്തിപ്പോകയില്ല, പിന്നോട്ടാകുകയില്ല سَاعَةً = ഒരു നാഴികയും وَلَا يَسْتَقْدِمُونَ = അവര്‍ മുന്തിപ്പോകുകയുമില്ല, മുന്നോട്ടുമാകയില്ല.
10:49പറയുക: എന്‍റെ `സ്വന്തത്തിന് (തന്നെ) ഒരു ഉപദ്രവമാകട്ടെ, ഒരു ഉപകാരമാകട്ടെ, ഞാന്‍അധീനമാക്കുന്നില്ല, അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. `എല്ലാ സമുദായത്തിനുമുണ്ട്‌ഒരു അവധി. അവരുടെ അവധി വന്നാല്‍, അപ്പോള്‍അവര്‍ഒരു നാഴിക (സമയം) പിന്നോട്ട്‌പോകുകയാകട്ടെ, മുന്നോട്ട്‌പോകുകയാകട്ടെ ചെയ്‌കയില്ല."
10:65(നബിയേ) അവരുടെ [മുശ്‌രിക്കുകളുടെ] വാക്ക് നിന്നെ വ്യസനിപ്പിക്കരുത്. നിശ്ചയമായും, പ്രതാപം മുഴുവനും അല്ലാഹുവിനാകുന്നു. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
مَتَاعٌ = ഒരു സുഖമെടുക്കല്‍ فِي الدُّنْيَا = ഇഹത്തില്‍ ثُمَّ إِلَيْنَا = പിന്നെ നമ്മുടെ അടുക്കലേക്കാണ് مَرْجِعُهُمْ = അവരുടെ മടങ്ങിവരവ് ثُمَّ نُذِيقُهُمُ = പിന്നെ നാമവരെ ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും الْعَذَابَ = ശിക്ഷയെ الشَّدِيدَ = കഠിനമായ بِمَا كَانُوا = അവരായിരുന്നതു നിമിത്തം يَكْفُرُونَ = അവര്‍ അവിശ്വസിക്കും
10:70ഇഹത്തിലുള്ള ഒരു (തരം) സുഖമെടുക്കല്‍! (അത്രമാത്രം.) പിന്നെ, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങി വരവ്. പിന്നെ, അവര്‍ അവിശ്വസിച്ചിരുന്നത് നിമിത്തം അവരെ നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
وَاتْلُ = നീ ഓതിക്കൊടുക്കുക, ഓതിക്കേള്‍പ്പിക്കൂ عَلَيْهِمْ = അവര്‍ക്ക് نَبَأَ نُوحٍ = നൂഹിന്‍റെ വൃത്താന്തം, വര്‍ത്തമാനം إِذْ قَالَ = അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ = തന്‍റെ ജനതയോട് يَا قَوْمِ = എന്‍റെ ജനങ്ങളേ إِن كَانَ = ആണെങ്കില്‍ كَبُرَ = വളരെ വലുതായി (അസഹ്യമായി), വമ്പിച്ചതായിപ്പോയി (എങ്കില്‍) عَلَيْكُم = നിങ്ങള്‍ക്ക് مَّقَامِي = എന്‍റെ നിലപാട്, സ്ഥാനം وَتَذْكِيرِي = എന്‍റെ ഓര്‍മിപ്പിക്കലും, ഉപദേശവും بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെപ്പറ്റി فَعَلَى اللَّهِ = എന്നാല്‍ അല്ലാഹുവിന്‍റെ മേല്‍ تَوَكَّلْتُ = ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു فَأَجْمِعُوا = എന്നാല്‍ (എനി) നിങ്ങള്‍ ഏകോപിപ്പിച്ചു (ഒരുമിച്ചുറപ്പിച്ചു) കൊള്ളുക أَمْرَكُمْ = നിങ്ങളുടെ കാര്യം وَشُرَكَاءَكُمْ = നിങ്ങളുടെ പങ്കാളികളോടുകൂടി, പങ്കാളികളും (ചേര്‍ന്ന്) ثُمَّ لَا يَكُنْ = പിന്നെ ആയിരിക്കരുത് أَمْرُكُمْ = നിങ്ങളുടെ കാര്യം عَلَيْكُمْ = നിങ്ങളില്‍, നിങ്ങള്‍ക്ക് غُمَّةً = ഒരു മൂടല്‍ (അവ്യക്തത) ثُمَّ اقْضُوا = പിന്നെ നിങ്ങള്‍ നിര്‍വ്വഹിച്ചുകൊള്ളുവിന്‍ إِلَيَّ = എന്‍റെ നേരെ وَلَا تُنظِرُونِ = നിങ്ങള്‍ എന്നെ നോക്കിക്കാക്കുക ( എനിക്ക് താമസം നല്‍കുക)യും വേണ്ടാ.
10:71(നബിയേ,) അവര്‍ക്ക് നൂഹിന്‍റെ വൃത്താന്തം ഓതിക്കേള്‍പ്പിക്കുക. (അതായത്) അദ്ദേഹം തന്‍റെ ജനങ്ങളോട് പറഞ്ഞ സന്ദര്‍ഭം: `എന്‍റെ ജനങ്ങളേ, എന്‍റെ നിലപാടും, അല്ലാഹുവിന്‍റെ `ആയത്ത്" [ലക്ഷ്യം] കളെക്കുറിച്ചുള്ള എന്‍റെ ഓര്‍മിപ്പിക്കലും നിങ്ങള്‍ക്ക് വളരെ വലുതായി [അസഹ്യമായി]ട്ടുണ്ടെങ്കില്‍, അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ (ഇതാ) ഭരമേല്‍പിച്ചിരിക്കുന്നു. `എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ പങ്കാളികളോടുകൂടി നിങ്ങളുടെ കാര്യം ഏകോപി(ച്ചുറ)പ്പിച്ചു കൊള്ളുവിന്‍; പിന്നെ, നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് ഒരവ്യക്തതയായിരിക്കരുത്. [ഒരു തുറന്ന തീരുമാനം എടുത്തു കൊള്ളുക] പിന്നീട്, എന്‍റെനേരെ നിങ്ങള്‍(അത്) നിര്‍വ്വഹിച്ചു കൊള്ളുക; എനിക്ക് നിങ്ങള്‍ താമസം നല്‍കുകയും വേണ്ടാ.
فَكَذَّبُوهُ = എന്നിട്ട് അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَنَجَّيْنَاهُ = അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَمَن مَّعَهُ = അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും فِي الْفُلْكِ = കപ്പലില്‍ وَجَعَلْنَاهُمْ = അവരെ നാം ആക്കുകയും ചെയ്‌തു خَلَائِفَ = പിന്‍ഗാമികള്‍, പിന്നീട് മാറി വരുന്നവര്‍ وَأَغْرَقْنَا = നാം മുക്കി (നശിപ്പിച്ചു) കളയുകയും ചെയ്‌തു الَّذِينَ كَذَّبُوا = വ്യാജമാക്കിയവരെ بِآيَاتِنَا = നമ്മുടെ ആയത്തുകളെ فَانظُرْ = അപ്പോള്‍ നോക്കുക كَيْفَ كَانَ = എങ്ങിനെ ആയെന്ന് عَاقِبَةُ = പര്യവസാനം, കലാശം الْمُنذَرِينَ = താക്കീത് (മുന്നറിയിപ്പ്) നല്‍കപ്പെട്ടവരുടെ.
10:73എന്നിട്ട് അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും കപ്പലില്‍ (കയറ്റി) നാം രക്ഷപ്പെടുത്തി. അവരെ നാം (ഭൂമിയില്‍) പിന്‍ഗാമികളാക്കുകയും ചെയ്‌തു. നമ്മുടെ `ആയത്ത്" [ലക്ഷ്യം] കളെ വ്യാജമാക്കിയവരെ നാം മുക്കി നശിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍, നോക്കുക: (ആ) മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങിനെ ആയെന്ന്!
ثُمَّ بَعَثْنَا = പിന്നെ നാം എഴുന്നേല്‍പിച്ചു (നിയോഗിച്ചു), അയച്ചു مِن بَعْدِهِ = അദ്ദേഹത്തിന്‍റെ ശേഷം رُسُلًا = റസൂലുകളെ, പല റസൂലുകളെയും إِلَىٰ قَوْمِهِمْ = അവരുടെ ജനങ്ങളിലേക്ക് فَجَاءُوهُم = എന്നിട്ട് അവര്‍ അവരില്‍ ( അവരുടെ അടുക്കല്‍) ചെന്നു, വന്നു بِالْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി فَمَا كَانُوا = എന്നിട്ട് അവരായില്ല لِيُؤْمِنُوا = അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍), വിശ്വസിക്കുക بِمَا = അവര്‍ യാതൊന്നിനെ كَذَّبُوا = വ്യാജമാക്കിയോ بِهِ = അതില്‍ مِن قَبْلُ = മുമ്പ്, മുമ്പേ كَذَٰلِكَ = അപ്രകാരം نَطْبَعُ = മുദ്രവെക്കുന്നു عَلَىٰ قُلُوبِ = ഹൃദയങ്ങള്‍ക്ക് الْمُعْتَدِينَ = അതിര് വിട്ടവരുടെ, അതിക്രമികളുടെ
10:74പിന്നീട് അദ്ദേഹത്തിന് ശേഷം പല റസൂലുകളെയും അവ (രവ)രുടെ ജനതയിലേക്ക് നാം നിയോഗിച്ചയച്ചു. എന്നിട്ട് അവര്‍ വ്യക്തമായ തെളിവുകളുമായി അവരില്‍ ചെന്നു. എന്നാല്‍, മുമ്പ് അവര്‍ യാതൊന്നിനെ വ്യാജമാക്കിയോ അതില്‍ അവര്‍ [ആ ജനങ്ങള്‍] വിശ്വസിക്കുവാന്‍ (തയ്യാര്‍) ആയില്ല. അപ്രകാരം, അതിക്രമിച്ചവരുടെ ഹൃദയങ്ങള്‍ക്ക് നാം മുദ്ര കുത്തുന്നു.
ثُمَّ بَعَثْنَا = പിന്നെ നാം എഴുന്നേല്‍പിച്ചു, നിയോഗിച്ചയച്ചു مِن بَعْدِهِم = അവരുടെ ശേഷം مُّوسَىٰ = മൂസായെ وَهَارُونَ = ഹാറൂനെയും إِلَىٰ فِرْعَوْنَ = ഫിര്‍ഔന്‍റെ അടുക്കലേക്ക് وَمَلَئِهِ = അവന്‍റെ പ്രധാനികളുടെ (കൂട്ടുകാരുടെ) യും بِآيَاتِنَا = നമ്മുടെ ആയത്തുകളുമായി, ദൃഷ്‌ടാന്തങ്ങള്‍ സഹിതം فَاسْتَكْبَرُوا = എന്നിട്ട് (അപ്പോള്‍) അവര്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു وَكَانُوا = അവരായിരുന്നു قَوْمًا = ഒരുജനത مُّجْرِمِينَ = കുറ്റവാളികളായ.
10:75പിന്നീട്, അവരുടെ ശേഷം നമ്മുടെ ദൃഷ്‌ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നാം മൂസായെയും, ഹാറൂനെയും നിയോഗിച്ചയച്ചു. എന്നിട്ട് അവര്‍ അഹംഭാവം നടിച്ചു. അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു.
قَالُوا = അവര്‍ പറഞ്ഞു أَجِئْتَنَا = നീ ഞങ്ങളില്‍ (ഞങ്ങള്‍ക്ക്) വന്നിരിക്കയാണോ لِتَلْفِتَنَا = ഞങ്ങളെ നീ തിരിച്ചുവിടുവാന്‍വേണ്ടി عَمَّا = യാതൊന്നില്‍ നിന്ന് وَجَدْنَا = ഞങ്ങള്‍ കണ്ടെത്തി عَلَيْهِ = അതില്‍, അതുപ്രകാരം آبَاءَنَا = ഞങ്ങളുടെ പിതാക്കളെ وَتَكُونَ = ആയിരിക്കുവാനും لَكُمَا = നിങ്ങള്‍ രണ്ടാള്‍ക്കും الْكِبْرِيَاءُ = വലുപ്പത്തരം, മൂപ്പത്തരം فِي الْأَرْضِ = ഭൂമിയില്‍, നാട്ടില്‍ وَمَا نَحْنُ = ഞങ്ങളല്ല (അല്ലതാനും) لَكُمَا = നിങ്ങളെ രണ്ടാളെയും بِمُؤْمِنِينَ = വിശ്വസിക്കുന്നവര്‍
10:78അവര്‍ പറഞ്ഞു: `ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ കണ്ടെത്തിയതില്‍ നിന്നും ഞങ്ങളെ തിരിച്ചു വിടുവാന്‍ വേണ്ടി നീ ഞങ്ങളില്‍ വന്നിരിക്കുകയാണോ?! ഭൂമിയില്‍ വലിപ്പത്തരം നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ആയിത്തീരുവാനും? ഞങ്ങള്‍ നിങ്ങളെ രണ്ടാളെയും വിശ്വസിക്കുന്നവരേയല്ലതാനും.
فَقَالُوا = അപ്പോള്‍ അവര്‍ പറഞ്ഞു عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ تَوَكَّلْنَا = ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا = ഞങ്ങളെ നീ ആക്കരുതേ فِتْنَةً = ഒരു കുഴപ്പം ( കുഴപ്പം കാണിക്കാനുള്ള ഇടം). ഒരു പരീക്ഷണം (പരീക്ഷണവിധേയം) لِّلْقَوْمِ = ജനങ്ങള്‍ക്ക് الظَّالِمِينَ = അക്രമികളായ
10:85അപ്പോള്‍ അവര്‍ പറഞ്ഞു: `ഞങ്ങള്‍ അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ (ഈ) അക്രമികളായ ജനങ്ങള്‍ക്ക് ഒരു കുഴപ്പം (കാണിക്കാനുള്ള ഇട) ആക്കരുതേ!.
وَقَالَ مُوسَىٰ = മൂസാ പറഞ്ഞു رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ = നിശ്ചയമായും നീ آتَيْتَ = നീ കൊടുത്തു فِرْعَوْنَ = ഫിര്‍ഔന്ന് وَمَلَأَهُ = അവന്‍റെ പ്രധാനികള്‍ക്കും, സംഘക്കാര്‍ക്കും زِينَةً = അലങ്കാരം, സൗന്ദര്യം وَأَمْوَالًا = സ്വത്തുക്കളും فِي الْحَيَاةِ الدُّنْيَا = ഐഹികജീവിതത്തില്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ لِيُضِلُّوا = അവര്‍ വഴിപിഴപ്പിക്കുവാന്‍ വേണ്ടി عَن سَبِيلِكَ = നിന്‍റെ മാര്‍ഗത്തില്‍ നിന്ന് رَبَّنَا = ഞങ്ങളുടെ റബ്ബേ اطْمِسْ = നീ തുടച്ചു നീക്കണേ عَلَىٰ أَمْوَالِهِمْ = അവരുടെ സ്വത്തുക്കളെ وَاشْدُدْ = നീ കഠിനപ്പെടുത്തുക (കാഠിന്യം നല്‍കുകയും) ചെയ്യണേ عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങള്‍ക്ക് فَلَا يُؤْمِنُوا = എന്നാല്‍ (അങ്ങനെ) അവര്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതിരിക്കട്ടെ حَتَّىٰ يَرَوُا = അവര്‍ കാണുവോളം الْعَذَابَ = ശിക്ഷയെ الْأَلِيمَ = വേദനയേറിയ.
10:88മൂസാ പറഞ്ഞു: `ഞങ്ങളുടെ റബ്ബേ! ഫിര്‍ഔന്നും, അവന്‍റെ പ്രധാനികള്‍ക്കും ഐഹികജീവിതത്തില്‍ നീ അലങ്കാരവും സ്വത്തുക്കളും നല്‍കിയിരിക്കുന്നു; ഞങ്ങളുടെ റബ്ബേ! നിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ (ആളുകളെ) വഴിതെറ്റിക്കുവാന്‍ വേണ്ടിയാണ് (അതുപയോഗപ്പെടുത്തുന്നത്). ഞങ്ങളുടെ റബ്ബേ! അവരുടെ സ്വത്തുക്കളെ നീ തുടച്ചു നീക്കണേ! അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ! അങ്ങനെ, വേദനയേറിയ ശിക്ഷ കാണുന്നവരേക്കും അവര്‍ വിശ്വസിക്കാതിരിക്കട്ടെ."
فَالْيَوْمَ = എനി (എന്നാല്‍) ഇന്ന് نُنَجِّيكَ = നിന്നെ നാം രക്ഷപ്പെടുത്തും, രക്ഷപ്പെടുത്തുന്നതാണ് بِبَدَنِكَ = നിന്‍റെ ശരീരം കൊണ്ട് (ദേഹം മുഖേന) لِتَكُونَ = നീ ആയിരിക്കുവാന്‍ വേണ്ടി لِمَنْ خَلْفَكَ = നിന്‍റെ പിന്നിലുള്ളവര്‍ക്ക് آيَةً = ഒരു ദൃഷ്‌ടാന്തം وَإِنَّ كَثِيرًا = നിശ്ചയമായും വളരെ ആളുകള്‍, പലരും مِّنَ النَّاسِ = മനുഷ്യരില്‍നിന്ന് عَنْ آيَاتِنَا = നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി لَغَافِلُونَ = അശ്രദ്ധര്‍ തന്നെയാണ്.
10:92`എനി, ഇന്ന് നിന്നെ, നിന്‍റെ ശരീരം മുഖേന നാം രക്ഷപ്പെടുത്തുന്നു, നിന്‍റെ പിന്നിലുള്ളവര്‍ക്ക് നീ ഒരു ദൃഷ്‌ടാന്തമായിരിക്കുവാന്‍വേണ്ടി. മനുഷ്യരില്‍ വളരെ ആളുകള്‍ നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി അശ്രദ്ധര്‍ തന്നെ."
فَإِن كُنتَ = എനി നീ ആണെങ്കില്‍ فِي شَكٍّ = വല്ല സംശയത്തിലും مِّمَّا أَنزَلْنَا = നാം അവതരിപ്പിച്ചതിനെപ്പറ്റി إِلَيْكَ = നിനക്ക്, നിങ്കലേക്ക് فَاسْأَلِ = എന്നാല്‍ ചോദിക്കുക الَّذِينَ يَقْرَءُونَ = ഓതിവരുന്നവരോട് الْكِتَابَ = (വേദ) ഗ്രന്ഥം مِن قَبْلِكَ = നിന്‍റെ മുമ്പ്, മുമ്പേ لَقَدْ جَاءَكَ = തീര്‍ച്ചയായും നിനക്ക് വന്നിട്ടുണ്ട് الْحَقُّ = യഥാര്‍ത്ഥം, സത്യം مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് فَلَا تَكُونَنَّ = അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുത് مِنَ الْمُمْتَرِينَ = സന്ദേഹപ്പെടുന്നവരില്‍ പെട്ട(വന്‍).
10:94എനി, നിനക്ക് നാം അവതരിപ്പിച്ചതിനെക്കുറിച്ച് നീ വല്ല സംശയത്തിലുമാണെങ്കില്‍, നിന്‍റെ മുമ്പേ (വേദ) ഗ്രന്ഥം വായിച്ചുവരുന്നവരോട് നീ ചോദി(ച്ചുനോ)ക്കുക. തീര്‍ച്ചയായും, നിന്‍റെ റബ്ബിങ്കല്‍നിന്ന് നിനക്ക് യഥാര്‍ത്ഥം വന്നിട്ടുണ്ട്. ആകയാല്‍, നിശ്ചയമായും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കരുത്.
فَلَوْلَا كَانَتْ = ആയിക്കൂടെ, എന്തുകൊണ്ടായില്ല قَرْيَةٌ = വല്ല രാജ്യവും, ഒരു രാജ്യവും آمَنَتْ = അത് വിശ്വസിക്കുക فَنَفَعَهَا = എന്നിട്ടതിന് പ്രയോജനപ്പെടുക, ഫലം ചെയ്യുക, എന്നാലതിന് പ്രയോജനം ചെയ്യുമായിരുന്നു إِيمَانُهَا = അതിന്‍റെ വിശ്വാസം إِلَّا قَوْمَ = ജനത ഒഴികെ, അല്ലാത്ത يُونُسَ = യൂനുസിന്‍റെ لَمَّا آمَنُوا = അവര്‍ വിശ്വസിച്ചപ്പോള്‍ كَشَفْنَا = നാം (തുറന്ന്) നീക്കി عَنْهُمْ = അവരില്‍ നിന്ന് عَذَابَ الْخِزْيِ = അപമാനത്തിന്‍റെ ശിക്ഷയെ فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഇഹലോകത്തെ, ഐഹിക وَمَتَّعْنَاهُمْ = അവര്‍ക്ക് നാം സുഖം നല്‍കുകയും ചെയ്‌തു. إِلَىٰ حِينٍ = ഒരു സമയം വരെ
10:98ഒരു രാജ്യം [രാജ്യക്കാര്‍] വിശ്വസിക്കുകയും, എന്നിട്ടതിന്‍റെ വിശ്വാസം അതിന് പ്രയോജനപ്പെടുകയും ആയിക്കൂടെ?; യൂനുസിന്‍റെ ജനത അല്ലാത്ത. അവര്‍ വിശ്വസിച്ചപ്പോള്‍, അവരില്‍ നിന്ന് ഇഹലോകജീവിതത്തില്‍ അപമാനത്തിന്‍റെ ശിക്ഷയെ നാം നീക്കം ചെയ്‌തു; ഒരു സമയംവരെ അവര്‍ക്ക് നാം സുഖം നല്‍കുകയും ചെയ്‌തു.
ثُمَّ نُنَجِّي = പിന്നീട് നാം രക്ഷപ്പെടുത്തുന്നു رُسُلَنَا = നമ്മുടെ റസൂലുകളെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരെയും كَذَٰلِكَ = അപ്രകാരം حَقًّا = ഒരു കടമായിട്ട്, അവകാശപ്പെട്ടതായിട്ട്, യഥാര്‍ത്ഥമായിക്കൊണ്ട് عَلَيْنَا = നമ്മുടെമേല്‍ (ബാദ്ധ്യതപ്പെട്ട) نُنجِ = നാം രക്ഷപ്പെടുത്തും الْمُؤْمِنِينَ = സത്യവിശ്വാസികളെ.
10:103പിന്നീട്, നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം -നമ്മുടെ മേല്‍ (ബാധ്യതപ്പെട്ട) ഒരു കടമയായിക്കൊണ്ട് സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്.
وَاتَّبِعْ = നീ പിന്‍പറ്റുകയും ചെയ്യുക مَا يُوحَىٰ = വഹ്‌യ് നല്‍കപ്പെടുന്നതിനെ إِلَيْكَ = നിനക്ക്, നിന്നിലേക്ക് وَاصْبِرْ = നീ ക്ഷമിക്കുകയും ചെയ്യുക حَتَّىٰ يَحْكُمَ = വിധിക്കുന്നതുവരെ اللَّهُ = അല്ലാഹു وَهُوَ = അവന്‍, അവനാകട്ടെ خَيْرُ = ഉത്തമനാണ്, ഏറ്റവും നല്ലവനാണ് الْحَاكِمِينَ = വിധികര്‍ത്താക്കളില്‍.
10:109നിനക്ക് `വഹ്‌യ്" [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക: അല്ലാഹു വിധി (കല്‍പി)ക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക. അവനാകട്ടെ, വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും ഉത്തമനത്രെ.