ജുസ്ഉ് - 6
لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا﴿١٤٨﴾
volume_up share
لَّا يُحِبُّ اللَّهُ = അല്ലാഹു ഇഷ്ടപ്പെടുകയില്ല الْجَهْرَ = പരസ്യമാക്കല്‍, ഉച്ചത്തിലാക്കല്‍ بِالسُّوءِ = തിന്‍മയെ, ചീത്തയായതിനെ , ദുഷിച്ചതുകൊണ്ട് مِنَ الْقَوْلِ = വാക്കില്‍ (സംസാരത്തില്‍) നിന്ന് إِلَّا مَن = യാതൊരുവനൊഴികെ ظُلِمَ = അക്രമം ചെയ്യപ്പെട്ടു وَكَانَ اللَّهُ = അല്ലാഹു ആകുന്നു താനും سَمِيعًا = കേള്‍ക്കുന്നവന്‍ عَلِيمًا = അറിയുന്നവന്‍
വാക്കില്‍ നിന്ന് തിന്‍മയായുളളതിനെ [ചീത്തയായ വാക്കുകളെ] ഉച്ചത്തിലാ (ക്കി പരസ്യമാ) ക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അക്രമം ചെയ്യപ്പെട്ടവന്‍ (ഉച്ചത്തിലാക്കുന്നത്) ഒഴികെ. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും , അറിയുന്നവനുമാകുന്നുതാനും.
إِن تُبْدُوا۟ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا۟ عَن سُوٓءٍۢ فَإِنَّ ٱللَّهَ كَانَ عَفُوًّۭا قَدِيرًا﴿١٤٩﴾
volume_up share
إِن تُبْدُوا = നിങ്ങള്‍ വെളിവാക്കുന്നുവെങ്കില്‍ خَيْرًا = നല്ലതിനെ, വല്ല നന്‍മയും أَوْ تُخْفُوهُ = അല്ലെങ്കിലതു മറച്ചുവെക്കുന്നു (വെങ്കില്‍) أَوْ تَعْفُوا = അല്ലെങ്കില്‍ നിങ്ങള്‍ മാപ്പ് നല്‍കുന്നു (വെങ്കില്‍) عَن سُوءٍ = വല്ല തിന്‍മയെ (ചീത്തയെ) ക്കുറിച്ചും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ عَفُوًّا = വളരെ മാപ്പ് നല്‍കുന്നവനാകുന്നു قَدِيرًا = കഴിവുളളവന്‍
നിങ്ങള്‍ ഒരു നല്ല കാര്യംവെളിവാക്കുകയോ, അത് മറച്ചുവെക്കുകയോ ഒരു തിന്‍മയെക്കുറിച്ചു മാപ്പ് നല്‍കുകയോ ചെയ്യുന്നപക്ഷം, (അറിഞ്ഞു കൊള്ളുക) നിശ്ചയമായും അല്ലാഹു, വളരെ മാപ്പ്‌ ചെയ്യുന്നവനും, കഴിവുളളവനുമാകുന്നു.
തഫ്സീർ : 148-149
View   
إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍۢ وَنَكْفُرُ بِبَعْضٍۢ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا﴿١٥٠﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും, യാതൊരുകൂട്ടര്‍ يَكْفُرُونَ = അവര്‍ അവിശ്വസിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَيُرِيدُونَ = അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن يُفَرِّقُوا = അവര്‍ വ്യത്യാസപ്പെടുത്തു (ഭിന്നിപ്പുണ്ടാക്കു- -വിവേചനം കാണിക്കു) വാന്‍ بَيْنَ اللَّهِ = അല്ലാഹുവിനിടയില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളുടെയും وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു نُؤْمِنُ = ഞങ്ങള്‍ വിശ്വസിക്കുന്നു بِبَعْضٍ = ചിലരില്‍ وَنَكْفُرُ = ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുന്നു بِبَعْضٍ = ചിലരില്‍ وَيُرِيدُونَ = അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن يَتَّخِذُوا = അവര്‍ ഉണ്ടാക്കുവാന്‍, സ്വീകരിക്കുന്നതിന് بَيْنَ ذَٰلِكَ = അതിനിടയില്‍ سَبِيلًا = ഒരു മാര്‍ഗം
നിശ്ചയമായും, യാതൊരുകൂട്ടര്‍: അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും അവര്‍ അവിശ്വസിക്കുന്നു; അല്ലാഹുവിന്‍റെയും അവന്‍റെ റസൂലുകളുടെയും ഇടയില്‍ വ്യത്യാസപ്പെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. "ഞങ്ങള്‍ ചിലരില്‍വിശ്വസിക്കുകയും, ചിലരില്‍അവിശ്വസിക്കുകയും ചെയ്യുന്നു" എന്ന് അവര്‍ പറയുകയും ചെയ്യുന്നു. അതിനിടയില്‍ ഒരു (പ്രത്യേക)മാര്‍ഗം സ്വീകരിക്കുവാനും അവര്‍ഉദ്ദേശിക്കുന്നു:-
أُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ حَقًّۭا ۚ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًۭا مُّهِينًۭا﴿١٥١﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْكَافِرُونَ = അവിശ്വാസികള്‍ حَقًّا = യഥാര്‍ത്ഥത്തില്‍, സത്യമായും, ശരിക്ക് وَأَعْتَدْنَا = നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക് عَذَابًا = ശിക്ഷ مُّهِينًا = അപമാനകരമായ, നിന്ദ്യമായ
(അങ്ങിനെയുളള) അക്കൂട്ടര്‍തന്നെയാണ് യഥാര്‍ത്ഥത്തില്‍ അവിശ്വാസികള്‍. അവിശ്വാസികള്‍ക്ക് അപമാനകരമായശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
തഫ്സീർ : 150-151
View   
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍۢ مِّنْهُمْ أُو۟لَـٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿١٥٢﴾
volume_up share
وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ بِاللَّهِ وَرُسُلِهِ = അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും وَلَمْ يُفَرِّقُوا = അവര്‍ വ്യത്യാസം വരുത്തിയതുമില്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّنْهُمْ = അവരില്‍ നിന്ന് أُولَٰئِكَ = അക്കൂട്ടര്‍ سَوْفَ يُؤْتِيهِمْ = വഴിയെ അവന്‍ അവര്‍ക്ക് കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍ وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും غَفُورًا = വളരെ പൊറുക്കുന്നവന്‍ رَّحِيمًا = കരുണാനിധി
അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുകയും, അവരില്‍ ഒരാള്‍ക്കിടയിലും വ്യത്യാസെപ്പടുത്താതിരിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍-അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ വഴിയെ അവന്‍നല്‍കുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 152-152
View   
يَسْـَٔلُكَ أَهْلُ ٱلْكِتَـٰبِ أَن تُنَزِّلَ عَلَيْهِمْ كِتَـٰبًۭا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةًۭ فَأَخَذَتْهُمُ ٱلصَّـٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ فَعَفَوْنَا عَن ذَٰلِكَ ۚ وَءَاتَيْنَا مُوسَىٰ سُلْطَـٰنًۭا مُّبِينًۭا﴿١٥٣﴾
volume_up share
يَسْأَلُكَ = നിന്നോടു ചോദിക്കുന്നു أَهْلُ الْكِتَابِ = വേദ (ഗ്രന്ഥ) ക്കാര്‍ أَن تُنَزِّلَ = നീ ഇറക്കിക്കൊടുക്കുവാന്‍ عَلَيْهِمْ = അവരുടെമേല്‍, അവര്‍ക്ക് كِتَابًا = ഒരു ഗ്രന്ഥം مِّنَ السَّمَاءِ = ആകാശത്തുനിന്ന് فَقَدْ سَأَلُوا = എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട് مُوسَىٰ = മൂസായോട് أَكْبَرَ = കൂടുതല്‍ (വളരെ) വലിയത് مِن ذَٰلِكَ = അതിനെക്കാള്‍ فَقَالُوا = അതായത് അവര്‍ പറഞ്ഞു أَرِنَا = ഞങ്ങള്‍ക്കു കാണിച്ചു തരുക اللَّهَ = അല്ലാഹുവിനെ جَهْرَةً = പരസ്യമായി, പ്രത്യക്ഷത്തില്‍ فَأَخَذَتْهُمُ = അങ്ങിനെ (എന്നിട്ട് ) അവരെ പിടികൂടി الصَّاعِقَةُ = ഇടിത്തീ بِظُلْمِهِمْ = അവരുടെ അക്രമം നിമിത്തം ثُمَّ اتَّخَذُوا = പിന്നെ അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു الْعِجْلَ = പശു (മൂരി) ക്കുട്ടിയെ مِن بَعْدِ = ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = (വ്യക്തമായ) തെളിവുകള്‍ فَعَفَوْنَا = എന്നിട്ട് നാം മാപ്പ് ചെയ്തു عَن ذَٰلِكَ = അതിനെക്കുറിച്ചു وَآتَيْنَا مُوسَىٰ = മൂസാക്കു നാം നല്‍കുകയും ചെയ്തു سُلْطَانًا = അധികാരശക്തി (അധികൃതരേഖ-തെളിവ്) مُّبِينًا = വ്യക്തമായ
(നബിയേ) വേദക്കാര്‍നിന്നോട് ചോദിക്കുന്നു. ആകാശത്ത്നിന്ന് ഒരു ഗ്രന്ഥം നീ അവര്‍ക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാല്‍, മൂസായോട് അവര്‍അതിനെക്കാള്‍ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട്: അതായത്, അവര്‍പറഞ്ഞു: "ഞങ്ങള്‍ക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരണ" മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി പിന്നെ, വ്യക്തമായ തെളിവുകള്‍തങ്ങള്‍ക്ക് വന്നതിന് ശേഷം അവര്‍പശുക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് അതിനെക്കുറിച്ചു നാം മാപ്പ് നല്‍കി. മൂസാക്കു നാം സ്പഷ്ടമായ അധികൃത രേഖ നല്‍കുകയും ചെയ്തു.
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَـٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًۭا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا﴿١٥٤﴾
volume_up share
وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَهُمُ = അവര്‍ക്കുമീതെ الطُّورَ = ത്വൂറിനെ (പര്‍വ്വതത്തെ-സീനാമ ലയെ) بِمِيثَاقِهِمْ = അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം) وَقُلْنَا لَهُمُ = അവരോട് നാം പറയുകയും ചെയ്തു ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ الْبَابَ = (പടി) വാതില്‍ سُجَّدًا = സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്) وَقُلْنَا لَهُمْ = അവരോട് നാം പറയുകയും ചെയ്തു لَا تَعْدُوا = നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത് فِي السَّبْتِ = സബ്തില്‍, ശബ്ബത്താചരണത്തില്‍ وَأَخَذْنَا = നാം എടുക്കുക (വാങ്ങുക) യും ചെയ്തു مِنْهُم = അവരില്‍ നിന്ന്, അവരോട് مِّيثَاقًا = ഉറപ്പ്, കരാര്‍, ഉടമ്പടി غَلِيظًا = കനത്ത, ശക്തമായ, കടുത്ത
അവരുടെ (കരാര്‍) ഉറപ്പ്സംബന്ധിച്ച് അവരുടെ മീതെ നാം "ത്വൂര്‍" (പര്‍വ്വതം) ഉയര്‍ത്തുകയും ചെയ്തു. "നിങ്ങള്‍ സുജൂദ് " ചെയ്തുകൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍കടക്കുവിന്‍ എന്ന് അവരോട് നാം പറയുകയും ചെയ്തു. "സബ്ത്തി" ല്‍ (ശബ്ബത്താചരണത്തില്‍) നിങ്ങള്‍ അതിക്രമം ചെയ്യരുതെന്നും അവരോട് നാം പറഞ്ഞു. അവരില്‍ നിന്ന് നാം കനത്ത (കരാര്‍)ഉറപ്പ് മേടിക്കുകയും ചെയ്തു.
തഫ്സീർ : 153-154
View   
فَبِمَا نَقْضِهِم مِّيثَـٰقَهُمْ وَكُفْرِهِم بِـَٔايَـٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًۭا﴿١٥٥﴾
volume_up share
فَبِمَا = എന്നിട്ടു (അങ്ങനെ) نَقْضِهِم = അവരുടെ ലംഘനം കൊണ്ട് مِّيثَاقَهُمْ = അവരുടെ ഉറപ്പിനെ, കരാറിനെ وَكُفْرِهِم = അവരുടെ അവിശ്വാസം بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം-ദൃഷ്ടാന്തം-വചനം) കളില്‍ وَقَتْلِهِمُ = അവരുടെ കൊലചെയ്യലും الْأَنبِيَاءَ = നബി (പ്രവാചകന്‍) മാരെ بِغَيْرِ حَقٍّ = ഒരു കാര്യം (ന്യായം-അവകാശം) ഇല്ലാതെ وَقَوْلِهِمْ = അവരുടെ വാക്കും, അവര്‍ പറഞ്ഞതും قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = മൂടി (ഉറ) ഇടപ്പെട്ടവയാണ് بَلْ طَبَعَ = പക്ഷേ മുദ്രകുത്തിയിരിക്കയാണ് اللَّهُ = അല്ലാഹു عَلَيْهَا = അവക്കു, അവയുടെ മേല്‍ بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ = അതിനാല്‍ (എനി) അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا = അല്‍പമല്ലാതെ
എന്നിട്ട് , അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ "ആയത്തു" [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസി ച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, "ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന് " അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ , (മൂടപ്പെടുകയല്ല-) അവരുടെഅവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല
وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَـٰنًا عَظِيمًۭا﴿١٥٦﴾
volume_up share
وَبِكُفْرِهِمْ = അവരുടെ അവിശ്വാസം കൊണ്ടും وَقَوْلِهِمْ = അവരുടെ വാക്കു(പറയല്‍) കൊണ്ടും عَلَىٰ مَرْيَمَ = മര്‍യമിന്‍റെ മേല്‍ بُهْتَانًا = കളളാരോപണം, നുണ عَظِيمًا = വമ്പിച്ച
(അതെ) അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം അവര്‍ പറഞ്ഞതുകൊണ്ടും.
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّۢ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا﴿١٥٧﴾
volume_up share
وَقَوْلِهِمْ = അവരുടെ വാക്കും, പറയലും إِنَّا قَتَلْنَا = നിശ്ചയമായും ഞങ്ങള്‍ കൊലപ്പെടുത്തി الْمَسِيحَ = മസീഹിനെ عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസായെ رَسُولَ اللَّهِ = അല്ലാഹുവിന്‍റെ റസൂലായ وَمَا قَتَلُوهُ = അദ്ദേഹത്തെ അവര്‍ കൊലചെയ്തിട്ടില്ല താനും وَمَا صَلَبُوهُ = അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല وَلَٰكِن = പക്ഷേ شُبِّهَ = തിരിച്ചറിയാതാക്കപ്പെട്ടിരിക്കയാണ് (യഥാര്‍ത്ഥം തിരിയാതായി) لَهُمْ = അവര്‍ക്ക് وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ اخْتَلَفُوا = അവര്‍ ഭിന്നാഭിപ്രായത്തിലായി فِيهِ = അദ്ദേഹത്തി (ന്‍റെകാര്യത്തി)ല്‍ لَفِي شَكٍّ = സംശയത്തില്‍ തന്നെയാണ് مِّنْهُ = അദ്ദേഹത്തെപ്പറ്റി مَا لَهُم بِهِ = അദ്ദേഹത്തെ (അതിനെ) കുറിച്ചു അവര്‍ക്കില്ല مِنْ عِلْمٍ = അറിവില്‍നിന്ന് (ഒന്നും), ഒരറിവും إِلَّا اتِّبَاعَ = പിന്‍പറ്റലല്ലാതെ الظَّنِّ = ഊഹത്തെ , ധാരണയെ وَمَا قَتَلُوهُ = അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല يَقِينًا = ഉറപ്പായിട്ട്
"നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ഈസാ എന്ന "മസീഹി" നെ ഞങ്ങള്‍കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്" അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ (ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു (ളളത്) . അവര്‍ക്ക് അദ്ദേഹെത്തക്കുറിച്ചു യാതൊരു അറിവുമില്ല-ഊഹത്തെ പിന്‍പറ്റലല്ലാതെഉറപ്പായും അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല:-
بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا﴿١٥٨﴾
volume_up share
بَل = പക്ഷേ, എന്നാല്‍ رَّفَعَهُ اللَّهُ = അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയി രിക്കയാണ് إِلَيْهِ = അവങ്കലേക്ക്, തന്നിലേക്ക് وَكَانَ اللَّهُ = അല്ലാഹു ആകുന്നു عَزِيزًا = താപശാലി حَكِيمًا = അഗാധജ്ഞന്‍, യുക്തിമാന്‍
പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയ്രെത ചെയ്തത്. അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 155-158
View   
وَإِن مِّنْ أَهْلِ ٱلْكِتَـٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكُونُ عَلَيْهِمْ شَهِيدًۭا﴿١٥٩﴾
volume_up share
وَإِن = ഇല്ല مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് (ആരും) إِلَّا لَيُؤْمِنَنَّ = തീര്‍ച്ചയായും (അവന്‍) വിശ്വസിക്കാതെ بِهِ = അദ്ദേഹത്തില്‍ قَبْلَ مَوْتِهِ = അദ്ദേഹത്തിന്‍റെ (അവന്‍റെ ) മരണത്തിന്മുമ്പ് وَيَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിലാകട്ടെ يَكُونُ = അദ്ദേഹമായിരിക്കും عَلَيْهِمْ = അവരുടെ മേല്‍ شَهِيدًا = സാക്ഷി
വേദക്കാരില്‍ നിന്ന് (ആരും) അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് തീര്‍ച്ചയായും അദ്ദേഹത്തില്‍വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേല്‍ സാക്ഷിയായിരിക്കുക യുംചെയ്യും
തഫ്സീർ : 159-159
View   
فَبِظُلْمٍۢ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَـٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًۭا﴿١٦٠﴾
volume_up share
فَبِظُلْمٍ = അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം) مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് هَادُوا = യഹൂദികളായ حَرَّمْنَا = നാം നിഷിദ്ധമാക്കി عَلَيْهِمْ = അവരുടെ മേല്‍ طَيِّبَاتٍ = ചില നല്ല വസ്തുക്കളെ أُحِلَّتْ = അനുവദനീയമാക്കപ്പെട്ട لَهُمْ = അവര്‍ക്ക് وَبِصَدِّهِمْ = അവര്‍ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് كَثِيرًا = വളരെ ആളുകളെ , ധാരാളമായി
അങ്ങനെ, യഹൂദരായവരില്‍നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കി. (കൂടാതെ) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) ധാരാളമായി അവര്‍ തടഞ്ഞതു കൊണ്ടും:-
وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ ۚ وَأَعْتَدْنَا لِلْكَـٰفِرِينَ مِنْهُمْ عَذَابًا أَلِيمًۭا﴿١٦١﴾
volume_up share
وَأَخْذِهِمُ = അവര്‍ വാങ്ങിയതും الرِّبَا = പലിശ وَقَدْ نُهُوا = അവര്‍ വിരോധിക്കപ്പെട്ടിട്ടുണ്ടു താനും عَنْهُ = അതിനെപ്പറ്റി وَأَكْلِهِمْ = അവര്‍ തിന്നതും أَمْوَالَ النَّاسِ = മനുഷ്യരുടെ സ്വത്തുക്കള്‍ بِالْبَاطِلِ = അന്യായമായി وَأَعْتَدْنَا = നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ مِنْهُمْ = അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് عَذَابًا أَلِيمًا = വേദനയേറിയ ശിക്ഷ
അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവര്‍ തിന്നുന്നതു കൊണ്ടും (കൂടിയാണത്). അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 160-161
View   
لَّـٰكِنِ ٱلرَّٰسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ ۚ وَٱلْمُقِيمِينَ ٱلصَّلَوٰةَ ۚ وَٱلْمُؤْتُونَ ٱلزَّكَوٰةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أُو۟لَـٰٓئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا﴿١٦٢﴾
volume_up share
لَّٰكِنِ = എങ്കിലും الرَّاسِخُونَ = അടിയുറച്ചവര്‍, പൂണ്ടു പിടിച്ചവര്‍ فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ مِنْهُمْ = അവരില്‍ നിന്ന് وَالْمُؤْمِنُونَ = വിശ്വാസികളും يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നതാണ് بِمَا أُنزِلَ = ഇറക്കപ്പെട്ടതില്‍ إِلَيْكَ = നിനക്ക്, നിന്നിലേക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും مِن قَبْلِكَ = നിനക്കു മുമ്പായി وَالْمُقِيمِينَ = നിലനിര്‍ത്തുന്നവരെയും (പ്രത്യേകം പറയുന്നു) الصَّلَاةَ = നമസ്‌കാരം وَالْمُؤْتُونَ = കൊടുക്കുന്നവരും الزَّكَاةَ = സകാത്ത് وَالْمُؤْمِنُونَ = വിശ്വസിക്കുന്നവരും بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യനാളിലും أُولَٰئِكَ = അക്കൂട്ടര്‍ سَنُؤْتِيهِمْ = വഴിയെ അവര്‍ക്കു നാം കൊടുക്കും أَجْرًا = പ്രതിഫലം عَظِيمًا = വമ്പിച്ച, മഹത്തായ
എങ്കിലും, അവരില്‍ നിന്നും അറിവില്‍ അടിയുറച്ചവരും, സത്യവിശ്വാസികളും, നിനക്ക് ഇറക്കപ്പെട്ടതിലും, നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു: (വിശേഷിച്ച് ) നമസ്‌കാരം നിലനിര്‍ത്തുന്നവരും, "സകാത്ത്" കൊടുക്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരും. അക്കൂട്ടര്‍, അവര്‍ക്ക് വഴിയെ നാം വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
തഫ്സീർ : 162-162
View   
إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍۢ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَـٰرُونَ وَسُلَيْمَـٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًۭا﴿١٦٣﴾
volume_up share
إِنَّا أَوْحَيْنَا = നിശ്ചയമായും നാം വഹ്‌യ് നല്‍കിയിരിക്കുന്നു إِلَيْكَ = നിനക്ക് كَمَا أَوْحَيْنَا = നാം വഹ്‌യ് നല്‍കിയപോലെ إِلَىٰ نُوحٍ = നൂഹിന്, നൂഹിലേക്ക് وَالنَّبِيِّينَ = നബിമാര്‍ക്കും مِن بَعْدِهِ = അദ്ദേഹത്തിനു ശേഷമുളള وَأَوْحَيْنَا = നാം വഹ്‌യ് നല്‍കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതികള്‍ക്കും وَعِيسَىٰ = ഈസാക്കും وَأَيُّوبَ = അയ്യൂബിനും وَيُونُسَ = യൂനുസിനും وَهَارُونَ = ഹാറൂന്നും وَسُلَيْمَانَ = സുലൈമാനും وَآتَيْنَا = കൊടുക്കുകയും ചെയ്തു دَاوُودَ = ദാവൂദിന് زَبُورًا = ഒരു ഏട്, സബൂര്‍
(നബിയേ, ) നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാര്‍ക്കും നാം "വഹ്‌യ്" [ദിവ്യബോധനം] നല്‍കിയതുപോലെ, നിനക്കും നാം "വഹ്‌യ്" നല്‍കിയിരിക്കുന്നു. ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ)സന്തതികള്‍ക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം "വഹ്‌യ്"നല്‍കിയിരിക്കുന്നു. ദാവൂദിന് നാം "സബൂറും" [ഒരു പ്രത്യേക ഏടും] കൊടുത്തിരിക്കുന്നു.
وَرُسُلًۭا قَدْ قَصَصْنَـٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًۭا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًۭا﴿١٦٤﴾
volume_up share
وَرُسُلًا = കുറെ (ചില) റസൂലുകളെയും قَدْ قَصَصْنَاهُمْ = അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട് عَلَيْكَ = നിനക്ക് مِن قَبْلُ = മുമ്പേ, മുമ്പ് وَرُسُلًا = ചില (കുറെ) റസൂലുകളെയും لَّمْ نَقْصُصْهُمْ = അവരെ നാം വിവരിച്ചു തന്നിട്ടില്ല عَلَيْكَ = നിനക്ക് وَكَلَّمَ اللَّهُ = അല്ലാഹു സംസാരിക്കയും ചെയ്തു مُوسَىٰ = മൂസായോട് تَكْلِيمًا = ഒരു (നേരിലു ളള-ശരിക്കുളള)സംസാരം
(മാത്രമല്ല) മുമ്പ് നാം നിനക്ക് വിവരിച്ചു തന്നിട്ടുളള കുറെ റസൂലുകളെയും, നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത കുറെ റസൂലുകളെയും (അയച്ചിട്ടുണ്ട്). മൂസായോട് അല്ലാഹു (നേരില്‍) ഒരു സംസാരം സംസാരിക്കുകയുംചെയ്തിരിക്കുന്നു:
رُّسُلًۭا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا﴿١٦٥﴾
volume_up share
رُّسُلًا = (അതെ) റസൂലുകളെ مُّبَشِّرِينَ = സന്തോഷ വാര്‍ത്ത അറിയിക്കുന്നവരായ (ആയിട്ട്) وَمُنذِرِينَ = താക്കീതു (മുന്നറിയിപ്പു-ഭയവാര്‍ ത്ത) നല്‍കുന്നവരും لِئَلَّا يَكُونَ = ഉണ്ടാവാതെ (ഇല്ലാതെ) ഇരിക്കുവാന്‍ لِلنَّاسِ = മനുഷ്യര്‍ക്ക് عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (എതിരെ) حُجَّةٌ = ഒരു ന്യായവും بَعْدَ الرُّسُلِ = റസൂലുകളുടെ ശേഷം وَكَانَ اللَّهُ = അല്ലാഹു ആകുന്നു, ആയിരിക്കുന്നു عَزِيزًا = പ്രതാപ ശാലി حَكِيمًا = യുക്തിമാന്‍, അഗാധജ്ഞന്‍
(അതെ) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീതു നല്‍കുന്നവരുമായ റസൂലുകളായിക്കൊണ്ട്(അവരെയൊക്കെ അയച്ചു); റസൂലുകളുടെ (നിയോഗത്തിനു) ശേഷം അല്ലാഹുവിന്നെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും (പറയുവാന്‍) ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതെല്ലാം). അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 163-165
View   
لَّـٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَـٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا﴿١٦٦﴾
volume_up share
لَّٰكِنِ اللَّهُ = എന്നാല്‍ (എങ്കിലും) അല്ലാഹു يَشْهَدُ = സാക്ഷ്യം വഹിക്കുന്നു بِمَا أَنزَلَ = അവന്‍ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി إِلَيْكَ = നിനക്ക്, നിന്നിലേക്ക് أَنزَلَهُ = അതവന്‍ ഇറക്കിയിരിക്കുന്നു بِعِلْمِهِ = തന്‍റെ അറിവോടെ, അറിവുപ്രകാരം وَالْمَلَائِكَةُ = മലക്കുകളും يَشْهَدُونَ = സാക്ഷ്യം വഹിക്കുന്നു وَكَفَىٰ = മതി താനും بِاللَّهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായി
എന്നാല്‍, അല്ലാഹു നിനക്ക് ഇറക്കിത്തന്നതിനെപ്പറ്റി അവന്‍സാക്ഷ്യം വഹിക്കുന്നു :- അതു അവന്‍റെ അറിവോടെ ഇറക്കിയിരിക്കുകയാണ്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെമതി താനും.
തഫ്സീർ : 166-166
View   
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ قَدْ ضَلُّوا۟ ضَلَـٰلًۢا بَعِيدًا﴿١٦٧﴾
volume_up share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും, അവിശ്വസിച്ചവര്‍ وَصَدُّوا = അവര്‍ തിരിച്ചുകള യുകയും ചെയ്തു, തിരിഞ്ഞു കളയുകയും عَن سَبِيلِ = മാര്‍ഗത്തില്‍നിന്ന് اللَّهِ = അല്ലാഹുവിന്‍റെ قَدْ ضَلُّوا = അവര്‍ പിഴച്ചു പോയിട്ടുണ്ട്, പിഴച്ചു കഴിഞ്ഞു ضَلَالًا = ഒരു പിഴവ്, വഴിപിഴക്കല്‍ بَعِيدًا = വിദൂരമായ
നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തിരിച്ചുകളയുകയും ചെയ്തവര്‍, അവര്‍ വിദൂരമായ വഴിപിഴവ് പിഴച്ചു കഴിഞ്ഞിരിക്കുന്നു.
إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا﴿١٦٨﴾
volume_up share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും, അവിശ്വസിച്ചവര്‍ وَظَلَمُوا = അവര്‍ അക്രമം ചെയ്കയും ചെയ്തു لَمْ يَكُنِ = ഇല്ലാ, ആകുകയില്ല اللَّهُ = അല്ലാഹു لِيَغْفِرَ = പൊറുക്കുക, പൊറുക്കുവാന്‍ (ഉദ്ദേശ്യം-ഒരുക്കം) لَهُمْ = അവര്‍ക്ക് وَلَا لِيَهْدِيَهُمْ = അവരെ വഴികാട്ടുകയുമില്ല, കാട്ടുവാനും ഇല്ല طَرِيقًا = ഒരു വഴിയും
നിശ്ചയമായും, അവിശ്വസിക്കുകയും, അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ , - അവര്‍ക്ക്പൊറുത്തു കൊടുക്കുവാന്‍ അല്ലാഹു(വിനു ഉദ്ദേശ്യം) ഇല്ല ; അവരെ ഒരുവഴിയും കാട്ടികൊടുക്കുവാനും (അവന് ഉദ്ദേശ്യം) ഇല്ല ;-
إِلَّا طَرِيقَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًۭا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا﴿١٦٩﴾
volume_up share
إِلَّا طَرِيقَ = വഴിയല്ലാതെ جَهَنَّمَ = ജഹന്നമിന്‍റെ خَالِدِينَ فِيهَا = അതില്‍ നിത്യവാസികളായ നിലയില്‍ أَبَدًا = എന്നെന്നും, എക്കാലവും وَكَانَ ذَٰلِكَ = അതാകുന്നുതാനും عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ يَسِيرًا = എളുപ്പമുളളത് (പ്രയാസമില്ലാത്തത്)
(അതെ) "ജഹന്നമി"ന്‍റെ [നരകത്തിന്‍റെ] വഴിയല്ലാതെ; എന്നെന്നും അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. അതു അല്ലാഹുവിന്‍റെ മേല്‍ എളുപ്പമായ കാര്യവുമാകുന്നു.
തഫ്സീർ : 167-169
View   
يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَـَٔامِنُوا۟ خَيْرًۭا لَّكُمْ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿١٧٠﴾
volume_up share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُمُ = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് الرَّسُولُ = റസൂല്‍, ദൂതന്‍ بِالْحَقِّ = യഥാര്‍ത്ഥവും കൊണ്ട്, യഥാര്‍ത്ഥ സമേതം مِن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَآمِنُوا = അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ خَيْرًا لَّكُمْ = നിങ്ങള്‍ക്കു ഗുണ (കര) മായികൊണ്ട് وَإِن تَكْفُرُوا = നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ فَإِنَّ لِلَّهِ = എന്നാല്‍ നിശ്ചയമായും അല്ലാഹുവിനുളളതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളതും وَالْأَرْضِ = ഭൂമിയിലും (ഉള്ളതും) وَكَانَ اللَّهُ = അല്ലാഹു ആകുന്നു عَلِيمًا = അറിയുന്നവന്‍ حَكِيمًا = അഗാധജ്ഞന്‍
ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുളള യഥാര്‍ത്ഥവും കൊണ്ട്നിങ്ങള്‍ക്ക് റസൂല്‍ വന്നിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ നിങ്ങള്‍ക്ക്ഗുണകരമായ നിലയില്‍ വിശ്വസിച്ചുകൊളളുവിന്‍. നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ, എന്നാല്‍, ആകാശഭൂമികളിലുളളത് (എല്ലാം) അല്ലാഹുവിന്‍റെതാണ്. [ഇതു നിങ്ങള്‍ഓര്‍ത്തുകൊളളുക]. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 170-170
View   
يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌۭ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًۭا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌۭ وَٰحِدٌۭ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌۭ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًۭا﴿١٧١﴾
volume_up share
يَا أَهْلَ الْكِتَابِ = വേദക്കാരേ لَا تَغْلُوا = നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ وَلَا تَقُولُوا = നിങ്ങള്‍ പറയുകയും അരുത് عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ إِلَّا الْحَقَّ = യഥാര്‍ത്ഥമല്ലാതെ إِنَّمَا الْمَسِيحُ = നിശ്ചയമായും മസീഹ് عِيسَى ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ رَسُولُ اللَّهِ = അല്ലാഹുവിന്‍റെ റസൂല്‍ (മാത്രം) ആകുന്നു وَكَلِمَتُهُ = അവന്‍റെ വാക്കും, വാക്യവും أَلْقَاهَا = അതവന്‍ ഇട്ടു (കൊടുത്തു) إِلَىٰ مَرْيَمَ = മര്‍യമിലേക്ക് وَرُوحٌ = ഒരു ആത്മാവുമാകുന്നു مِّنْهُ = അവങ്കല്‍ നിന്നുളള فَآمِنُوا = അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ = അല്ലാഹുവില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَلَا تَقُولُوا = നിങ്ങള്‍ പറയുകയും ചെയ്യരുത് ثَلَاثَةٌ = മൂന്ന് എന്ന് انتَهُوا = നിങ്ങള്‍ വിരമിക്കുവിന്‍ خَيْرًا لَّكُمْ = നിങ്ങള്‍ക്ക് ഗുണമായിട്ട്(ഗുണമായ നിലക്ക്) إِنَّمَا اللَّهُ = നിശ്ചയമായും (മാത്രം) അല്ലാഹു إِلَٰهٌ وَاحِدٌ = ഏകഇലാഹ് (ദൈവം- ആരാധ്യന്‍) ആകുന്നു سُبْحَانَهُ = അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍ أَن يَكُونَ = ഉണ്ടായിരിക്കുന്നതി(ല്‍നി)ന്ന് لَهُ وَلَدٌ = അവന് ഒരു സന്താനം لَّهُ = അവന്നാണ്, അവന്‍റെതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ = ഭൂമിയിലുളളതും وَكَفَىٰ بِاللَّهِ = അല്ലാഹു തന്നെ മതി وَكِيلًا = ഏല്‍പിക്കപ്പെടുന്ന (ഭരമേല്‍പിക്കപ്പെടുന്ന) വന്‍
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ഈസാ "മസീഹ്" അല്ലാഹുവിന്‍റെ റസൂലും, അവന്‍റെ വാക്കും മാത്രമാകുന്നു; അത് [ആ വാക്ക്] അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്തു. അവങ്കല്‍നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍. മൂന്നു (ദൈവങ്ങള്‍)എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായനിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ "ഇലാഹു" മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി.
തഫ്സീർ : 171-171
View   
لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًۭا لِّلَّهِ وَلَا ٱلْمَلَـٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًۭا﴿١٧٢﴾
volume_up share
لَّن يَسْتَنكِفَ = വൈമനസ്യം (മടി) കാണിക്കുകയേ ഇല്ല الْمَسِيحُ = മസീഹ് أَن يَكُونَ = അദ്ദേഹം ആയിരിക്കുവാന്‍ عَبْدًا لِّلَّهِ = അല്ലാഹുവിന് അടിമ وَلَا الْمَلَائِكَةُ = മലക്കുകളും ഇല്ല الْمُقَرَّبُونَ = സാമീപ്യം നല്‍കപ്പെട്ട (അടുപ്പം സിദ്ധിച്ച) വരായ وَمَن يَسْتَنكِفْ = വല്ലവരും (ആര്‍) വൈമനസ്യം കാണിക്കുന്നതായാല്‍ عَنْ عِبَادَتِهِ = അവനെ ആരാധിക്കുന്നതിനെപ്പറ്റി وَيَسْتَكْبِرْ = അഹംഭാവം നടിക്കുകയും فَسَيَحْشُرُ = എന്നാലവന്‍ ഒരുമിച്ചു കൂട്ടിയേക്കും, വഴിയെ കൂട്ടും هُمْ = അവരെ إِلَيْهِ = അവങ്കലേക്ക് جَمِيعًا = മുഴുവനും
അല്ലാഹുവിനു അടിമയായിരിക്കുവാന്‍ (ഈസാ) "മസീഹ്" വൈമനസ്യം കാണിക്കുകയേ ചെയ്കയില്ല ; (അല്ലാഹുവിങ്കല്‍)സാമീപ്യം സിദ്ധിച്ചവരായ മലക്കുകളും (ചെയ്ക) ഇല്ല. അവനെ ആരാധിക്കുന്നതിനെപ്പറ്റി ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം കാണിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടിയേക്കുന്നതാണ്.
തഫ്സീർ : 172-172
View   
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِۦ ۖ وَأَمَّا ٱلَّذِينَ ٱسْتَنكَفُوا۟ وَٱسْتَكْبَرُوا۟ فَيُعَذِّبُهُمْ عَذَابًا أَلِيمًۭا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا﴿١٧٣﴾
volume_up share
فَأَمَّا = എന്നാലപ്പോള്‍, അങ്ങനെ, അപ്പോള്‍ الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ فَيُوَفِّيهِمْ = അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കും, പൂര്‍ണമായി കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍ وَيَزِيدُهُم = അവര്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും مِّن فَضْلِهِ = തന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന് وَأَمَّا الَّذِينَ = എന്നാല്‍ യാതൊരുവരാകട്ടെ اسْتَنكَفُوا = അവര്‍ വൈമനസ്യം കാണിച്ചു وَاسْتَكْبَرُوا = അഹംഭാവം നടിക്കുകയും ചെയ്തു فَيُعَذِّبُهُمْ = അവരെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا = വേദനയേറിയ ശിക്ഷ وَلَا يَجِدُونَ = അവര്‍ കണ്ടെത്തുകയു മില്ല لَهُم = അവര്‍ക്ക് مِّن دُونِ اللَّهِ = അല്ലാഹുവിനെ കൂടാതെ, പുറമെ وَلِيًّا = ഒരു രക്ഷാകര്‍ത്താവിനെ, കൈകാര്യക്കാരനെ, മിത്രത്തെ وَلَا نَصِيرًا = ഒരു സഹായകനെയും ഇല്ല
എന്നിട്ടപ്പോള്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങളെ അവന്‍ നിറവേറ്റിക്കൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍, വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയതവരാകട്ടെ അവരെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കും : അല്ലാഹുവിനു പുറമെ ഒരു രക്ഷാധികാരിയാകട്ടെ, സഹായകനെയാകട്ടെ അവര്‍തങ്ങള്‍ക്കു കണ്ടെത്തുകയുമില്ല.
يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَـٰنٌۭ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًۭا مُّبِينًۭا﴿١٧٤﴾
volume_up share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُم = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് بُرْهَانٌ = (ഖണ്ഡിത)രേഖ, തെളിവ് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് وَأَنزَلْنَا إِلَيْكُمْ = നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു نُورًا = ഒരു പ്രകാശം مُّبِينًا = സ്പഷ്ടമായ, വ്യക്തമായ
ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് (ഖണ്ഡിതമായ) രേഖ വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് നാം സ്പഷ്ടമായഒരു പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു.
فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍۢ مِّنْهُ وَفَضْلٍۢ وَيَهْدِيهِمْ إِلَيْهِ صِرَٰطًۭا مُّسْتَقِيمًۭا﴿١٧٥﴾
volume_up share
فَأَمَّا الَّذِينَ = എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا بِاللَّهِ = അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു وَاعْتَصَمُوا بِهِ = അവനെ മുറുകെ പിടിക്കുക (അവനില്‍ രക്ഷ പ്രാപിക്കുക) യും ചെയ്തു فَسَيُدْخِلُهُمْ = അവരെ അവന്‍ പ്രവേശിപ്പിച്ചേക്കും فِي رَحْمَةٍ = അനുഗ്രഹത്തില്‍ مِّنْهُ = അവനില്‍ നിന്നുളള, അവന്‍റെ വക وَفَضْلٍ = അനുഗ്രഹത്തിലും, ദയവിലും وَيَهْدِيهِمْ = അവരെ വഴി ചേര്‍ക്കുക (നയിക്കുക)യും ചെയ്യും إِلَيْهِ = തന്‍റെ അടുക്കലേക്ക് صِرَاطًا = ഒരു പാതയില്‍ مُّسْتَقِيمًا = ചൊവ്വായ, നേരെയുളള
എന്നാല്‍, യാതൊരു കൂട്ടര്‍അല്ലാഹുവില്‍ വിശ്വസിക്കുകയും , അവനെ മുറുകെപിടി (ച്ചു രക്ഷപ്രാപി) ക്കുകയും ചെയ്തുവോ, അവരെ അവന്‍ തന്‍റെ വക കാരുണ്യത്തിലും, അനുഗ്രഹത്തിലും പ്രവേശിപ്പിച്ചേക്കും. (നേരെ) ചൊവ്വായ ഒരുപാതയില്‍, തന്‍റെ അടുക്കലേക്ക് അവന്‍ അവരെ നയിക്കുകയും ചെയ്യും.
തഫ്സീർ : 173-175
View   
يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَـٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌۭ وَلَهُۥٓ أُخْتٌۭ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌۭ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةًۭ رِّجَالًۭا وَنِسَآءًۭ فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ﴿١٧٦﴾
volume_up share
يَسْتَفْتُونَكَ = അവര്‍ നിന്നോട് (മത) വിധി തേടുന്നു قُلِ = പറയുക اللَّهُ يُفْتِيكُمْ = അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു فِي الْكَلَالَةِ = കലാലത്തി(ന്‍റെ കാര്യത്തി)ല്‍ إِنِ امْرُؤٌ = വല്ല മനുഷ്യനും (ആയി) എങ്കില്‍ هَلَكَ = നാശമടഞ്ഞു (മരിച്ചു) لَيْسَ لَهُ = അവന് ഇല്ലാതെ وَلَدٌ = സന്താനം, ഒരു കുട്ടി وَلَهُ = അവന് ഉണ്ടുതാനും أُخْتٌ = ഒരു സഹോദരി فَلَهَا = എന്നാലവള്‍ക്കുണ്ട് نِصْفُ = യാതൊന്നിന്‍റെ പകുതി مَا تَرَكَ = അവന്‍ വിട്ടുപോയ وَهُوَ = അവന്‍ يَرِثُهَا = അവളെ അവകാശമെടുക്കും, അവള്‍ക്ക് അവകാശിയാവും إِن لَّمْ يَكُن = ഇല്ലെങ്കില്‍ لَّهَا وَلَدٌ = അവള്‍ക്ക് സന്താനം فَإِن كَانَتَا = എനി അവര്‍ (സഹോദരികള്‍) ആയിരുന്നാല്‍ اثْنَتَيْنِ = രണ്ട് ആളുകള്‍ فَلَهُمَا = എന്നാല്‍ ആ രണ്ടാള്‍ക്കുണ്ടായിരിക്കും الثُّلُثَانِ = മൂന്നില്‍ രണ്ടംശം مِمَّا تَرَكَ = അവന്‍ (അയാള്‍) വിട്ടുപോയതില്‍ നിന്ന് وَإِن كَانُوا = അവര്‍ ആയിരുന്നാല്‍ إِخْوَةً = സഹോദരങ്ങള്‍ رِّجَالًا = പുരുഷന്‍മാരായ وَنِسَاءً = സ്ത്രീകളും فَلِلذَّكَرِ = എന്നാല്‍ ആണിനുണ്ട് مِثْلُ حَظِّ = അംശംപോലെ, ഓഹരിയുടെ അത്ര الْأُنثَيَيْنِ = രണ്ടു പെണ്ണിന്‍റെ يُبَيِّنُ اللَّهُ = അല്ലാഹു വിവരിച്ചു തരുന്നു لَكُمْ = നിങ്ങള്‍ക്ക് أَن تَضِلُّوا = നിങ്ങള്‍ പിഴക്കുമെന്നതിനാല്‍, പിഴക്കാതിരിക്കുവാന്‍ وَاللَّهُ = അല്ലാഹുവാകട്ടെ بِكُلِّ شَيْءٍ = എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ = അറിയുന്നവനാകുന്നു
(നബിയേ) അവര്‍ നിന്നോട്(മത) വിധി തേടുന്നു. പറയുക: "അല്ലാഹു നിങ്ങള്‍ക്കു "കലാലത്തി"ന്‍റെ [പിതാവും സന്താനവുമില്ലാത്തഅനന്തരാവകാശത്തിന്‍റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു. "(അതായത്) ഒരു മനുഷ്യന്‍തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടും നാശ [മരണ] മടഞ്ഞുവെങ്കില്‍, അപ്പോള്‍ , അവന്‍ വിട്ടുപോയതിന്‍റെ [സ്വത്തിന്‍റെ] പകുതി അവള്‍ക്കുണ്ടായിരിക്കും. അവള്‍ [മരണമടഞ്ഞവള്‍] ക്ക്സന്താനമില്ലെങ്കില്‍, അവന്‍ [സഹോദരന്‍] അവളെ അനന്തരമെടുക്കുക [മുഴുവന്‍ സ്വത്തിനും അവകാശിയാവുക]യും ചെയ്യുന്നതാണ്. എനി, അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍വിട്ടുപോയതില്‍ [സ്വത്തില്‍] നിന്നു മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോള്‍, ആണിന് രണ്ട് പെണ്ണിന്‍റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 176-176
View   
5.അല്‍ മാഇദഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ ﴿١﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ أَوْفُوا നിങ്ങള്‍ നിറവേറ്റുവിന്‍, നിര്‍വ്വഹിക്കുവിന്‍ بِالْعُقُودِ കരാറുബന്ധങ്ങളെ, ഇടപാടുബന്ധങ്ങളെ
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ കരാറു ബന്ധങ്ങളെ (പാലിച്ചു) നിറവേറ്റുവിന്‍.
തഫ്സീർ : 1-1
View   
أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَـٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ﴿٢﴾
share
أُحِلَّتْ ഹലാല്‍ (അനുവദനീയം) ആക്കപ്പെട്ടിരിക്കുന്നു لَكُم നിങ്ങള്‍ക്കു بَهِيمَةُ കാലിജന്തുക്കള്‍, മിണ്ടാജീവികള്‍ الْأَنْعَامِ ആടുമാടൊട്ടകങ്ങളിലെ, നാല്‍ക്കാലികളാകുന്ന إِلَّا مَا يُتْلَىٰ ഓതിക്കേള്‍പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേല്‍ غَيْرَ مُحِلِّي അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍ الصَّيْدِ വേട്ടയാടലിനെ وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حُرُمٌ ഇഹ്റാം ചെയ്തവരാകുന്നു (താനും) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَحْكُمُ അവന്‍ വിധിക്കും مَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നതു.
നിങ്ങള്‍ക്കു (വഴിയെ) ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ച് (മറ്റുള്ള) കന്നുകാലി ജന്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ "ഇഹ്‌റാമി"ല്‍ പ്രവേശിച്ചവരായും കൊണ്ടു വേട്ടയാടല്‍ അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍. [അതനുവദനീയമാക്കിക്കൊണ്ടു പാടില്ല.] നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നതു വിധിക്കുന്നതാണ്.
തഫ്സീർ : 2-2
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَـٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَـٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَٰنًا ۚ وَإِذَا حَلَلْتُمْ فَٱصْطَادُوا۟ ۚ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُوا۟ ۘ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٣﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُحِلُّوا നിങ്ങള്‍ അനുവദനീയമാക്കരുതു (അനാദരിക്കരുതു) شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ, അടയാളങ്ങളെ وَلَا الشَّهْرَ മാസത്തെയും അരുത് الْحَرَامَ ഹറാമായ, അലംഘനീയ وَلَا الْهَدْيَ ബലി(ക്കു കൊണ്ടു പോകുന്ന) മൃഗത്തെയും അരുതു وَلَا الْقَلَائِدَ കഴുത്തില്‍ തൂക്കിയിടുന്നവയെ (കണ്ഠാഭരണങ്ങളെ)യും അരുതു وَلَا آمِّينَ കരുതി (ഉന്നംവെച്ചു)പ്പോകുന്നവരെയും അരുതു الْبَيْتَ الْحَرَامَ ഹറാമായ വീട്ടിനെ, അലംഘനീയ മന്ദിരത്തെ يَبْتَغُونَ (അവര്‍) തേടിക്കൊണ്ടു فَضْلًا അനുഗ്രഹം, ദയവു مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും وَإِذَا حَلَلْتُمْ നിങ്ങള്‍ ഹലാലായാല്‍, ഇഹ്റാം അഴിച്ചാല്‍ فَاصْطَادُوا അപ്പോള്‍ വേട്ടയാടിക്കൊള്ളുവിന്‍ وَلَا يَجْرِمَنَّكُمْ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കയും ചെയ്യരുതു شَنَآنُ ഈര്‍ഷ്യത, അമര്‍ഷം قَوْمٍ ഒരു ജനതയുടെ (ജനതയോടുള്ള) أَن صَدُّوكُمْ അവര്‍ നിങ്ങളെ തടഞ്ഞതിനാല്‍ عَنِ الْمَسْجِدِ പള്ളിയില്‍ നിന്നു الْحَرَامِ ഹറാമായ, അലംഘനീയ أَن تَعْتَدُوا നിങ്ങള്‍ അതിക്രമം ചെയ്‌വാന്‍, ക്രമം തെറ്റുന്നതിന്നു وَتَعَاوَنُوا നിങ്ങള്‍ പരസ്പരം സഹായിക്കയും ചെയ്യുവിന്‍ عَلَى الْبِرِّ പുണ്യത്തില്‍, നല്ല കാര്യത്തിന്നു وَالتَّقْوَىٰ ഭയഭക്തിയിലും, സൂക്ഷ്മതക്കും وَلَا تَعَاوَنُوا നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുത് عَلَى الْإِثْمِ കുറ്റത്തില്‍, പാപത്തിനു وَالْعُدْوَانِ അതിക്രമത്തിലും, ക്രമം തെറ്റുന്നതിനും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി.
ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെ [മത] ചിഹ്നങ്ങളെ നിങ്ങള്‍ അനുവദനീയമാ(ക്കി അനാദരി)ക്കരുത്; "ഹറാമാ"യ [അലംഘനീയ] മാസത്തെയും അരുതു, (കഅ്ബയുടെ അടുക്കലേക്കു) ബലിക്കായികൊണ്ടു പോകുന്ന മൃഗങ്ങളെയും അരുതു, (അവയുടെ) കഴുത്തില്‍ തൂക്കപ്പെട്ട (അടയാള) വസ്തുക്കളെയും അരുതു; തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് "ബൈതുല്‍ ഹറാമി"നെ [അലംഘനീയ മന്ദിരത്തെ] ഉന്നം വെച്ചു പോകുന്നവരെയും അരുത്. നിങ്ങള്‍ "ഹലാലാ"യാല്‍ [ഇഹ്റാമില്‍ നിന്നു ഒഴിവായാല്‍] നിങ്ങളെ വേട്ടയാടിക്കൊള്ളുക. ഒരു ജനതയോടുള്ള അമര്‍ഷം - അവര്‍ "മസ്ജിദുല്‍ ഹറാമി"ല്‍ [അലംഘനീയമായ പള്ളിയില്‍] നിന്നു നിങ്ങളെ തടഞ്ഞുവെച്ചുവെന്നതിനാല്‍ - അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യരുത്. പുണ്യത്തിലും, ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും ചെയ്യുവിന്‍; കുറ്റത്തിലും, അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുതു; അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണ്.
തഫ്സീർ : 3-3
View   
حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿٤﴾
share
حُرِّمَتْ ഹറാം (നിഷിദ്ധം) ആക്കപ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةُ ശവം, ചത്തതു وَالدَّمُ രക്തവും, ചോരയും وَلَحْمُ മാംസവും الْخِنزِيرِ പന്നിയുടെ وَمَا أُهِلَّ ശബ്ദം ഉയര്‍ത്തപ്പെട്ടതും لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുമൂലം وَالْمُنْخَنِقَةُ കുടുങ്ങിച്ചത്തതും وَالْمَوْقُوذَةُ തല്ലി (അടിച്ചു) ക്കൊല്ലപ്പെട്ടതും وَالْمُتَرَدِّيَةُ (ഉയരത്തുനിന്നു) വീണു ചത്തതും وَالنَّطِيحَةُ കുത്തേറ്റു ചത്തതും وَمَا أَكَلَ തിന്നതും السَّبُعُ ദുഷ്ടമൃഗം, കാട്ടുജീവി إِلَّا مَا യാതൊന്നൊഴികെ ذَكَّيْتُمْ നിങ്ങള്‍ അറുത്ത وَمَا ذُبِحَ അറുക്കപ്പെട്ടതും عَلَى النُّصُبِ നാട്ടപ്പെട്ടതിന്‍മേല്‍, ബലിപീഠത്തിങ്കല്‍, പ്രതിഷ്ഠക്കല്‍വെച്ചു وَأَن تَسْتَقْسِمُوا നിങ്ങള്‍ ഓഹരി (ഭാഗ്യം) നോക്കലും بِالْأَزْلَامِ അമ്പു കോലുകള്‍ കൊണ്ടു ذَٰلِكُمْ അതു, അതൊക്കെ فِسْقٌ തോന്നിയവാസമാകുന്നു الْيَوْمَ ഇന്നു, ഇന്നേദിവസം يَئِسَ നിരാശപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِن دِينِكُمْ നിങ്ങളുടെ മതത്തെ فَلَا تَخْشَوْهُمْ എനി (അതിനാല്‍) അവരെ നിങ്ങള്‍ പേടിക്കരുതു وَاخْشَوْنِ എന്നെ പേടിക്കുകയും ചെയ്യുവിന്‍ الْيَوْمَ ഇന്നു്, ഈ ദിവസം أَكْمَلْتُ لَكُمْ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു دِينَكُمْ നിങ്ങളുടെ മതം وَأَتْمَمْتُ ഞാന്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ نِعْمَتِي എന്റെ അനുഗ്രഹം وَرَضِيتُ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْإِسْلَامَ ഇസ്‌ലാമിനെ دِينًا മതമായിട്ടു فَمَنِ എന്നാല്‍ (എനി) ആരെങ്കിലും, ഏതൊരുവന്‍ اضْطُرَّ അവന്‍ നിര്‍ബ്ബന്ധിതനായി, കഷ്ടപ്പെട്ടു فِي مَخْمَصَةٍ പട്ടിണിയില്‍, വല്ല പട്ടിണിയിലും غَيْرَ مُتَجَانِفٍ ചായ്‌വു കാണിക്കാത്തവനായിക്കൊണ്ടു لِّإِثْمٍ കുറ്റത്തിലേക്കു, വല്ല കുറ്റത്തിലേക്കും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതെത്തക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 4-4
View   
يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿٥﴾
share
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും مَاذَا എന്തൊന്നാണു أُحِلَّ لَهُمْ അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു قُلْ പറയുക أُحِلَّ لَكُمُ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല (ശുദ്ധമായ - വിശിഷ്ട) വസ്തുക്കള്‍ وَمَا عَلَّمْتُم നിങ്ങള്‍ പഠിപ്പിക്കുന്നതു, വല്ലതിനെയും പഠിപ്പിച്ചാല്‍ مِّنَ الْجَوَارِحِ വേട്ട ജന്തുക്കളില്‍നിന്നു مُكَلِّبِينَ നായാട്ടു പരിശീലിപ്പിക്കുന്നവരായി تُعَلِّمُونَهُنَّ അവയെ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടു مِمَّا عَلَّمَكُمُ നിങ്ങളെ പഠിപ്പിച്ചതില്‍നിന്നു اللَّـهُ അല്ലാഹു فَكُلُوا എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِمَّا أَمْسَكْنَ അവ പിടിച്ച (പിടിച്ചു തന്ന)തില്‍ നിന്നു عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ പേരില്‍ وَاذْكُرُوا നിങ്ങള്‍ പറയുക (സ്മരിക്കുക)യും ചെയ്‍വിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതില്‍, അതിന്റെമേല്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാണു الْحِسَابِ വിചാരണ.
(നബിയേ) എന്താണ് അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക:- (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നതില്‍നിന്നും (ചിലതു) പഠിപ്പിച്ചുകൊണ്ടു നിങ്ങള്‍ നായാട്ടു പരിശീലിപ്പിക്കുന്ന നിലയില്‍ വേട്ട ജന്തുക്കളില്‍പെട്ട വല്ലതിനെയും നിങ്ങള്‍ പഠിപ്പിക്കുന്നതായാല്‍; അപ്പോള്‍, അവ നിങ്ങള്‍ക്കായി പിടിച്ചു തന്നതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍, അതില്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
തഫ്സീർ : 5-5
View   
ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَٱلْمُحْصَنَـٰتُ مِنَ ٱلْمُؤْمِنَـٰتِ وَٱلْمُحْصَنَـٰتُ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَـٰفِحِينَ وَلَا مُتَّخِذِىٓ أَخْدَانٍ ۗ وَمَن يَكْفُرْ بِٱلْإِيمَـٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ﴿٦﴾
share
الْيَوْمَ ഇന്നു, ഈ ദിവസം أُحِلَّ لَكُمُ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല, വിശിഷ്ടമായവ وَطَعَامُ ഭക്ഷണവും الَّذِينَ أُوتُوا കൊടുക്കപ്പെട്ടവരുടെ الْكِتَابَ (വേദ)ഗ്രന്ഥം حِلٌّ لَّكُمْ നിങ്ങള്‍ക്കു അനുവദനീയമാണു وَطَعَامُكُمْ നിങ്ങളുടെ ഭക്ഷണവും حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയമാകുന്നു وَالْمُحْصَنَاتُ ചാരിത്ര്യ ശുദ്ധകളും مِنَ الْمُؤْمِنَاتِ സത്യവിശ്വാസികളായ സ്ത്രീകളില്‍നിന്നു وَالْمُحْصَنَاتُ ചാരിത്ര്യ ശുദ്ധകളും مِنَ الَّذِينَ أُوتُوا الْكِتَابَ ഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് مِن قَبْلِكُمْ നിങ്ങളുടെ മുമ്പു إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ مُحْصِنِينَ ചാരിത്ര്യ ശുദ്ധരായിക്കൊണ്ടു غَيْرَ مُسَافِحِينَ വിടന്മാരല്ലാത്ത നിലയില്‍ وَلَا مُتَّخِذِي സ്വീകരിക്കുന്ന (ഉണ്ടാക്കുന്ന) വരല്ലാതെയും أَخْدَانٍ (സ്വകാര്യ) വേഴ്ചക്കാരെ, രഹസ്യ കൂട്ടുകെട്ടുകാരെ وَمَن يَكْفُرْ ആരെങ്കിലും (വല്ലവരും) അവിശ്വസിക്കുന്ന (നിരാകരിക്കുന്ന - നിഷേധിക്കുന്ന) പക്ഷം بِالْإِيمَانِ സത്യവിശ്വാസത്തില്‍, വിശ്വാസത്തെ فَقَدْ حَبِطَ എന്നാല്‍ പൊളിഞ്ഞുപോയി, നിഷ്ഫലമായി കഴിഞ്ഞു عَمَلُهُ അവന്റെ പ്രവൃത്തി, കര്‍മ്മം وَهُوَ അവനാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ (പെട്ടവന്‍) ആകുന്നു.
ഇന്നു നിങ്ങള്‍ക്കു (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ (പൊതുവെ) അനുവദിക്കപ്പെട്ടിരിക്കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഭക്ഷണവും നിങ്ങള്‍ക്കു അനുവദനീയമാകുന്നു: നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. (കൂടാതെ) സത്യവിശ്വാസിനികളില്‍നിന്നുള്ള ചാരിത്ര്യ ശുദ്ധകളായ സ്ത്രീകളും, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്നുള്ള ചാരിത്ര്യ ശുദ്ധകളായ സ്ത്രീകളും(അനുവദനീയമാകുന്നു); അവരുടെ പ്രതിഫലങ്ങള്‍ [മഹ്‌റുകള്‍] നിങ്ങള്‍ അവര്‍ക്കു കൊടുത്താല്‍;- (അതെ, നിങ്ങള്‍) വിടന്മാരായല്ലാതെയും, (രഹസ്യ) വേഴ്ചക്കാരെ സ്വീകരിക്കുന്നവരായല്ലാതെയും ചാരിത്ര്യ ശുദ്ധരായിക്കൊണ്ട് (കൊടുത്താല്‍). ആരെങ്കിലും സത്യവിശ്വാസത്തെ അവിശ്വസിക്കുന്ന [നിഷേധിക്കുന്ന] പക്ഷം, അവന്റെ കര്‍മ്മം പൊളിഞ്ഞു (നിഷ്ഫലമായി) പോയി! അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമാകുന്നു.
തഫ്സീർ : 6-6
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ﴿٧﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِذَا قُمْتُمْ നിങ്ങള്‍ നിന്നാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് فَاغْسِلُوا നിങ്ങള്‍ കഴുകുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങള്‍وَأَيْدِيَكُمْ നിങ്ങളുടെ കൈകളും إِلَى الْمَرَافِقِ കൈമുട്ടുകള്‍വരെ وَامْسَحُوا തടവുകയും ചെയ്യുവിന്‍ بِرُءُوسِكُمْ നിങ്ങളുടെ തലകളെ وَأَرْجُلَكُمْ നിങ്ങളുടെ കാലുകളെയും (കഴുകുവിന്‍) إِلَى الْكَعْبَيْنِ രണ്ടു നെരിയാണി (ഞെരിയാണി)കള്‍ വരെ وَإِن كُنتُمْ നിങ്ങളായിരുന്നാല്‍ جُنُبًا ജനാബത്തുകാര്‍ فَاطَّهَّرُوا എന്നാല്‍ നിങ്ങള്‍ ശുദ്ധിയായിക്കൊള്ളുവിന്‍ وَإِن كُنتُم നിങ്ങളായിരുന്നാല്‍ مَّرْضَىٰ രോഗികള്‍ أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ ഒരു (വല്ല) യാത്രയില്‍ أَوْ جَاءَ അല്ലെങ്കില്‍ വന്നു أَحَدٌ مِّنكُم നിങ്ങളില്‍ നിന്നു ഒരാള്‍ مِّنَ الْغَائِطِ വിസര്‍ജ്ജന (കടവിറങ്ങുന്ന - മറക്കിരിക്കുന്ന) സ്ഥാനത്തുനിന്നു أَوْ لَامَسْتُمُ അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി النِّسَاءَ സ്ത്രീകളുമായി فَلَمْ تَجِدُوا എന്നിട്ട് നിങ്ങള്‍ക്കു കിട്ടിയില്ല مَاءً വെള്ളം, ജലം فَتَيَمَّمُوا എന്നാല്‍ കരുതി (എടുത്തു) കൊള്ളുവിന്‍ صَعِيدًا ഭൂമുഖത്തെ, മണ്ണിനെ طَيِّبًا ശുദ്ധമായ, നല്ല فَامْسَحُوا എന്നിട്ട് തടവുവിന്‍ بِوُجُوهِكُمْ നിങ്ങളുടെ മുഖങ്ങളെ وَأَيْدِيكُم നിങ്ങളുടെ കൈകളെയും مِّنْهُ അതിനാല്‍ (അതുകൊണ്ടു) مَا يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നില്ല لِيَجْعَلَ ആക്കു(ഏര്‍പ്പെടുത്തു)വാന്‍ عَلَيْكُم നിങ്ങളുടെ മേല്‍ مِّنْ حَرَجٍ വിഷമത്തില്‍ നിന്നും (ഒന്നും) وَلَٰكِن يُرِيدُ എങ്കിലും അവന്‍ ഉദ്ദേശിക്കുന്നു لِيُطَهِّرَكُمْ നിങ്ങളെ ശുദ്ധമാക്കുവാന്‍ وَلِيُتِمَّ അവന്‍ പൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിലേക്കു നിന്നാല്‍ [നമസ്‌കാരത്തിനു ഒരുങ്ങിയാല്‍] നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍ വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍വരെ നിങ്ങളുടെ കാലുകളും (കഴുകുവിന്‍) നിങ്ങള്‍ "ജനാബത്തു"കാര്‍ [വലിയ അശുദ്ധി ബാധിച്ചവര്‍] ആയിരുന്നാല്‍ (കുളിച്ച്) ശുദ്ധമാകുകയും ചെയ്യുവിന്‍. നിങ്ങള്‍ രോഗികളോ, അല്ലെങ്കില്‍ ഒരു യാത്രയിലോ ആയിരുന്നാല്‍ അല്ലെങ്കില്‍, നിങ്ങളിലൊരുവന്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തു നിന്ന് വരുകയോ,-അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തു, എന്നിട്ട് നിങ്ങള്‍ക്കു വെള്ളം കിട്ടിയില്ല (എങ്കില്‍), അപ്പോള്‍, നിങ്ങള്‍ (നല്ല) ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍, എന്നിട്ട് നിങ്ങളുടെ മുഖങ്ങളും കൈകളും അതിനാല്‍ തടവിക്കൊള്ളുവിന്‍. നിങ്ങളുടെമേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല; എങ്കിലും നിങ്ങളെ ശുദ്ധിയാക്കുവാനും, അവന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ണമാക്കുവാനും അവന്‍ ഉദ്ദേശിക്കുന്നു: നിങ്ങള്‍ നന്ദി ചെയ്‌തേക്കാമല്ലോ (അഥവാ നന്ദി ചെയ്‌വാന്‍വേണ്ടിയാകുന്നു).
തഫ്സീർ : 7-7
View   
وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَـٰقَهُ ٱلَّذِى وَاثَقَكُم بِهِۦٓ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٨﴾
share
وَاذْكُرُوا ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം عَلَيْكُمْ നിങ്ങള്‍ക്കു وَمِيثَاقَهُ അവന്റെ (അവനോടുള്ള) ഉറപ്പും, കരാറും الَّذِي وَاثَقَكُم നിങ്ങളോടു അവന്‍ ഉറപ്പു (കരാറു) വാങ്ങിയതായ بِهِ അതിനെപ്പറ്റി إِذْ قُلْتُمْ നിങ്ങള്‍ പറഞ്ഞപ്പോള്‍, പറഞ്ഞ സന്ദര്‍ഭം سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തു وَاتَّقُوا സൂക്ഷിക്കുകയും ചെയ്-വിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണു بِذَاتِ الصُّدُورِ നെഞ്ചു (ഹൃദയം) കളിലുള്ളതിനെപ്പറ്റി.
നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെയും, അവന്‍ നിങ്ങളോടു ഉറപ്പുവാങ്ങിയിട്ടുള്ള അവന്റെ [അവനോടു നല്‍കിയ] ഉറപ്പിനെയും ഓര്‍ക്കുവിന്‍ (അതെ) "ഞങ്ങള്‍ കേള്‍ക്കുകയും, അനുസരിക്കുകയും ചെയ്തു" എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ (വാങ്ങിയ ഉറപ്പ്). അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു, നെഞ്ചു [ഹൃദയം] കളിലുള്ളതിനെക്കുറിച്ചു അറിയുന്നവനാകുന്നു.
തഫ്സീർ : 8-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ﴿٩﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ كُونُوا ആയിരിക്കുവിന്‍, ആയിത്തീരുവിന്‍ قَوَّامِينَ (ശരിക്കു - ഉറച്ചു) നിലകൊള്ളുന്നവര്‍ لِلَّـهِ അല്ലാഹുവിനുവേണ്ടി, അല്ലാഹുവിന്നായി شُهَدَاءَ സാക്ഷികളായിട്ടു, സാക്ഷ്യം വഹിക്കുന്നവരായി بِالْقِسْطِ നീതിമുറക്കു وَلَا يَجْرِمَنَّكُمْ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കരുത് شَنَآنُ അമര്‍ഷം, ഈര്‍ശ്യത قَوْمٍ ഒരു ജനതയുടെ (ജനതയോടുള്ള) عَلَىٰ أَلَّا تَعْدِلُوا നിങ്ങള്‍ നീതിപാലിക്കാതെ (ചെയ്യാതെ) യിരിക്കുന്നതിനു اعْدِلُوا നിങ്ങള്‍ നീതിപാലിക്കുവിന്‍, മര്യാദ കാട്ടുവിന്‍ هُوَ أَقْرَبُ അതു കൂടുതല്‍ അടുപ്പമുള്ളതാണു, അധികം അടുത്തതാണു لِلتَّقْوَىٰ ഭയഭക്തി (സൂക്ഷ്മത)യോടു, وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി (ഉറച്ച്) നിലകൊള്ളുന്നവരായിരിക്കുവിന്‍, നീതിമുറക്കു സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്. ഒരു ജനതയോടുള്ള അമര്‍ഷം നിങ്ങള്‍ നീതി പാലിക്കാതിരിക്കുവാന്‍ നിങ്ങളെ നിശ്ചയമായും പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കണം, അതു ഭയഭക്തിയോടു കൂടുതല്‍ അടുപ്പമുള്ളതത്രെ. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.നിശ്ചയമായും അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 9-9
View   
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۙ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ﴿١٠﴾
share
وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ പ്രതിഫലവും عَظِيمٌ വമ്പിച്ച, മഹത്തായ.
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട് (എന്നു).
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ﴿١١﴾
share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാകുന്നു الْجَحِيمِ ജ്വലിക്കുന്ന അഗ്നിയുടെ.
അവിശ്വസിക്കുകയും, നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍, ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്റെ] ആക്കാരാകുന്നു.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَٱتَّقُوا۟ ٱللَّهَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٢﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേലുള്ള إِذْ هَمَّ കരുതിയപ്പോള്‍, ഉദ്ദേശിച്ച സ്ഥിതിക്കു قَوْمٌ ഒരു ജനത (ചില ആളുകള്‍) أَن يَبْسُطُوا അവര്‍ നീട്ടുവാന്‍, വിരുത്തുവാന്‍ إِلَيْكُمْ നിങ്ങളിലേക്കു, നിങ്ങളുടെ നേരെ أَيْدِيَهُمْ അവരുടെ കൈകളെ فَكَفَّ എന്നിട്ടു അവന്‍ തടുത്തു أَيْدِيَهُمْ അവരുടെ കൈകളെ عَنكُمْ നിങ്ങളില്‍നിന്നു وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍, (അതായതു) ഒരു ജനത നിങ്ങളുടെ നേരെ അവരുടെ കൈകള്‍ നീട്ടുവാന്‍ കരുതിയപ്പോള്‍, എന്നിട്ട് നിങ്ങളില്‍നിന്നും അവരുടെ കൈകളെ അവന്‍ തട്ടിനീക്കി. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ സത്യവിശ്വാസികള്‍.
തഫ്സീർ : 10-12
View   
وَلَقَدْ أَخَذَ ٱللَّهُ مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ﴿١٣﴾
share
وَلَقَدْ أَخَذَ വാങ്ങുക (മേടിക്കുക എടുക്കുക) യുണ്ടായിട്ടുണ്ട് اللَّـهُ അല്ലാഹു مِيثَاقَ ഉറപ്പു, കരാര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളുടെ وَبَعَثْنَا നാം നിയോഗിക്കുക (എഴുന്നേല്‍പിക്കുക) യും ചെയ്തു مِنْهُمُ അവരില്‍നിന്നു اثْنَيْ عَشَرَ പന്ത്രണ്ടു نَقِيبًا നായകന്‍, തലവന്‍, നേതാവു,മേലാൾ وَقَالَ اللَّـهُ അല്ലാഹു പറയുകയും ചെയ്തു إِنِّي مَعَكُمْ നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, കൂടെയാണ് لَئِنْ أَقَمْتُمُ നിങ്ങള്‍ നിലനിറുത്തിയെങ്കില്‍ الصَّلَاةَ നമസ്കാരം وَآتَيْتُمُ നിങ്ങള്‍ കൊടുക്കുകയും ചെയ്തു الزَّكَاةَ സകാത്തു وَآمَنتُم നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു بِرُسُلِي എന്റെ റസൂലുകളില്‍ وَعَزَّرْتُمُوهُمْ അവരെ നിങ്ങള്‍ സഹായിക്കുകയും ചെയ്തു, ശക്തിപ്പെടുത്തുകയും ചെയ്തു وَأَقْرَضْتُمُ നിങ്ങള്‍ കടം കൊടുക്കുകയും ചെയ്തു اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം لَّأُكَفِّرَنَّ തീര്‍ച്ചയായും ഞാന്‍ മൂടി (മറച്ചു) വെക്കും عَنكُمْ നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു سَيِّئَاتِكُمْ നിങ്ങളുടെ തിന്‍മകളെ وَلَأُدْخِلَنَّكُمْ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي ഒഴുകുന്ന, നടക്കും مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ فَمَن كَفَرَ എന്നാല്‍ (എനി) ആരെങ്കിലും (വല്ലവരും) അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനു (ഇതിനു) ശേഷം مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാലവന്‍ പിഴച്ചു കഴിഞ്ഞു سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗം, ചൊവ്വു വഴി.
ഇസ്രാഈല്‍ സന്തതികളുടെ ഉറപ്പു [കരാര്‍] അല്ലാഹു വാങ്ങുകയുണ്ടായി; അവരില്‍നിന്ന് പന്ത്രണ്ട് നായകന്മാരെ നാം [അല്ലാഹു] നിയോഗിക്കുകയും ചെയ്തു. അല്ലാഹു (അവരോടു) പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, എന്റെ റസൂലുകളില്‍ വിശ്വസിക്കുകയും, അവരെ (സഹായിച്ചു) ശക്തിപ്പെടുത്തുകയും, അല്ലാഹുവിനു നല്ലതായ കടം കൊടുക്കുകയും ചെയ്തുവെങ്കില്‍, തീര്‍ച്ചയായും, നിങ്ങളുടെ തിന്മകളെ നിങ്ങള്‍ക്കു ഞാന്‍ മൂടിമറ (ച്ചു മാപ്പാ) ക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. എന്നാല്‍, ഇതിനുശേഷം നിങ്ങളില്‍നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ശരിയായ മാര്‍ഗ്ഗം പിഴച്ചുപോയി."
فَبِمَا نَقْضِهِم مِّيثَـٰقَهُمْ لَعَنَّـٰهُمْ وَجَعَلْنَا قُلُوبَهُمْ قَـٰسِيَةً ۖ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ ۙ وَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ﴿١٤﴾
share
فَبِمَا نَقْضِهِم എന്നിട്ടു (എന്നാല്‍) അവരുടെ ലംഘനം കൊണ്ടു ലംഘിച്ചതു നിമിത്തം مِّيثَاقَهُمْ അവരുടെ ഉറപ്പു, കരാര്‍ لَعَنَّاهُمْ നാമവരെ ശപിച്ചു وَجَعَلْنَا നാം ആക്കുകയും ചെയ്തു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ قَاسِيَةً കടുത്തതു, കടുപ്പമുള്ളവ يُحَرِّفُونَ അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ വാക്കു, വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങളില്‍ നിന്നു وَنَسُوا അവര്‍ മറക്കുക (വിസ്മരിക്കുക) യും ചെയ്തു حَظًّا ഒരു ഭാഗം, പങ്കു, ഓഹരി مِّمَّا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നു بِهِ അതിനെപ്പറ്റി وَلَا تَزَالُ നീ ആയിക്കൊണ്ടേയിരിക്കും تَطَّلِعُ നീ നോക്കി (അറിഞ്ഞു മനസ്സിലാക്കി - കണ്ടു) കൊണ്ടു عَلَىٰ خَائِنَةٍ ചതി പ്രയോഗത്തെപ്പറ്റി (ചതിയെ) مِّنْهُمْ അവരില്‍നിന്നു إِلَّا قَلِيلًا അല്‍പം (ആള്‍) ഒഴികെ مِّنْهُمْ അവരില്‍ നിന്നു فَاعْفُ എന്നാല്‍ നീ മാപ്പു നല്‍കുക عَنْهُمْ അവര്‍ക്കും, അവരെപ്പറ്റി وَاصْفَحْ വിട്ടുകൊടുക്കുക (തിരിഞ്ഞുകളയുക)യും ചെയ്യുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ സ്നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ സുകൃതം (പുണ്യം - നന്‍മ) ചെയ്യുന്നവരെ.
എന്നിട്ട് അവര്‍ തങ്ങളുടെ ഉറപ്പ് (വല്ലാതെ) ലംഘിച്ചതു നിമിത്തം നാം അവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കുകയും ചെയ്തു. വാക്കുകളെ അതിന്റെ സ്ഥാനങ്ങളില്‍നിന്നും അവര്‍ മാറ്റം വരുത്തുന്നു; അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നും ഒരു (വലിയ) ഭാഗം അവര്‍ മറന്നു കളയുകയും ചെയ്തു. അവരില്‍നിന്നു - അവരില്‍ അല്‍പം ആളുകളൊഴികെ - (ഉണ്ടാകുന്ന) ചതിയെ നീ നോക്കി മനസ്സിലാക്കി)ക്കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവര്‍ക്കു നീ മാപ്പു നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അല്ലാഹു, സുകൃതം ചെയ്യുന്നവരെ സ്‌നേഹിക്കുന്നു.
തഫ്സീർ : 13-14
View   
وَمِنَ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰٓ أَخَذْنَا مِيثَـٰقَهُمْ فَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُوا۟ يَصْنَعُونَ﴿١٥﴾
share
وَمِنَ الَّذِينَ യാതോരുവരില്‍ നിന്നും (തന്നെ) قَالُوا പറഞ്ഞ, അവര്‍ പറഞ്ഞു إِنَّا نَصَارَىٰ ഞങ്ങള്‍ നസ്രാനികളാണു എന്നു أَخَذْنَا നാം വാങ്ങി, മേടിച്ചു مِيثَاقَهُمْ അവരുടെ കരാര്‍, ഉറപ്പു فَنَسُوا എന്നിട്ടവര്‍ മറന്നു حَظًّا ഒരു ഓഹരി, ഭാഗം مِّمَّا യാതൊന്നില്‍ നിന്നു ذُكِّرُوا بِهِ അതിനെപ്പറ്റി അവര്‍ക്കു ഉല്‍ബോധിപ്പിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടും فَأَغْرَيْنَا അപ്പോള്‍ (അതിനാല്‍) നാം ഇളക്കി വിട്ടു بَيْنَهُمُ അവര്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത, പക وَالْبَغْضَاءَ വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തു നാള്‍വരെ وَسَوْفَ വഴിയെ, പിറകെ يُنَبِّئُهُمُ അവരെ ബോധാപ്പെടുത്തും اللَّـهُ അല്ലാഹു بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَصْنَعُونَ പ്രവര്‍ത്തിക്കും.
"ഞങ്ങള്‍ "നസ്രാനി"കളാണെന്നു പറയുന്നവരില്‍ [ക്രിസ്ത്യാനികളില്‍] നിന്നും (തന്നെ) നാം അവരുടെ ഉറപ്പു വാങ്ങിയിരിക്കുന്നു. എന്നിട്ട്, അവര്‍ക്കു ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നു ഒരു (വലിയ) ഭാഗം അവർ മറന്നു കളഞ്ഞു. അങ്ങനെ അവര്‍ക്കിടയില്‍ ക്വിയാമത്തു നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇളക്കിവിട്ടു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി വഴിയെ അല്ലാഹു അവരെ ബോധാപ്പെടുത്തുകയും ചെയ്യും.
തഫ്സീർ : 15-15
View   
يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَـٰبِ وَيَعْفُوا۟ عَن كَثِيرٍ ﴿١٦﴾
share
يَا أَهْلَ الْكِتَابِ വേദക്കാരെ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ടു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു كَثِيرًا വളരെ, പലതും مِّمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതില്‍ നിന്ന് تُخْفُونَ നിങ്ങള്‍ മറച്ചു വെക്കും مِنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്നു وَيَعْفُو അദ്ദേഹം മാപ്പു നല്‍കുക (വിട്ടുതരുക)യും ചെയ്യുന്നു عَن كَثِيرٍ പലതിനെയും, അധികത്തെക്കുറിച്ചും
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്നും നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്നതില്‍ പലതും നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളില്‍ (ഇഹ്ടാ) വന്നിട്ടുണ്ട്. പലതിനെക്കുറിച്ചും (വിവരിക്കാതെ) അദ്ദേഹം മാപ്പു നല്‍(കി വിട്ടു തരു)കായും ചെയ്യുന്നു.
ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَـٰبٌ مُّبِينٌ﴿١٧﴾
share
قَدْ جَاءَكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു نُورٌ ഒരു പ്രകാശം وَكِتَابٌ ഒരു ഗ്രന്ഥവും مُّبِينٌ സ്പഷ്ടമായ, വ്യക്തമാക്കുന്ന.
അല്ലാഹുവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഒരു പ്രകാരവും, സ്പഷ്ടവുമായ ഒരു വേദഗ്രന്ഥവും വന്നിട്ടുണ്ട്;-
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ﴿١٨﴾
share
يَهْدِي بِهِ അതുമൂലം (അതുകൊണ്ടു) വഴിചേര്‍ക്കുന്നു, നയിക്കും اللَّـهُ അല്ലാഹു مَنِ اتَّبَعَ പിന്‍പറ്റിയവരെ رِضْوَانَهُ അവന്റെ പ്രീതിയെ سُبُلَ മാര്‍ഗ്ഗങ്ങളില്‍, വഴികളില്‍ السَّلَامِ സമാധാനത്തിന്റെ, ശാന്തിയുടെ, രക്ഷയുടെ وَيُخْرِجُهُم അവരെ പുറത്തു വരുത്തുകയും ചെയ്യും مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِهِ അവന്റെ അനുമതി (ഉത്തരവു) കൊണ്ടു وَيَهْدِيهِمْ അവരെ ചേര്‍ക്കുക (നയിക്കുക) യും ചെയ്യും إِلَىٰ صِرَاطٍ ഒരു പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
തന്റെ പ്രീതിയെ പിന്‍പറ്റിയവരെ അതുമൂലം അല്ലാഹു സമാധാനത്തിന്റെ (അഥവാ രക്ഷയുടെ) മാര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്നതാണ്; അവന്റെ അനുമതി പ്രകാരം അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്കു പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്; നേരായ (ചൊവ്വെയുള്ള) ഒരു പാതയിലേക്കു അവരെ അവന്‍ നയിക്കുകയും ചെയ്യും.
തഫ്സീർ : 16-18
View   
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴿١٩﴾
share
لَّقَدْ كَفَرَ തീര്‍ച്ചയായും അവിശ്വസിച്ചിട്ടുണ്ടു الَّذِينَ قَالُوا പറഞ്ഞവര്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ الْمَسِيحُ അവന്‍തന്നെ മസീഹു ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ قُلْ പറയുക فَمَن എന്നാല്‍ ആര്‍ يَمْلِكُ സ്വാധീനമാക്കും, ഉടമപ്പെടുത്തും مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا വല്ല കാര്യത്തെയും, വല്ല വസ്തുവിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ أَن يُهْلِكَ അവന്‍ നശിപ്പിക്കുവാന്‍ الْمَسِيحَ മസീഹിനെ ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ وَأُمَّهُ അദ്ദേഹത്തിന്റെ ഉമ്മയെ (മാതാവിനെ) യും وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരെയും جَمِيعًا മുഴുവന്‍ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജാധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്റെയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു.
അല്ലാഹു തന്നെയാണു മര്‍യമിന്റെ മകന്‍ "മസീഹു" എന്നു പറയുന്നവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു.(നബിയേ,) പറയുക: എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നു വല്ല കാര്യത്തെയും ആരാണ് സ്വാധീനമാ(ക്കി തടു)ക്കുക? മര്‍യമിന്റെ മകന്‍ "മസീഹി"നെയും, അദ്ദേഹത്തിന്റെ ഉമ്മയെയും, ഭൂമിയിലുള്ളവരെ മുഴുവനും നശിപ്പിക്കുവാന്‍ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍!ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ."
തഫ്സീർ : 19-19
View   
وَقَالَتِ ٱلْيَهُودُ وَٱلنَّصَـٰرَىٰ نَحْنُ أَبْنَـٰٓؤُا۟ ٱللَّهِ وَأَحِبَّـٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ﴿٢٠﴾
share
وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ യഹൂദികള്‍ وَالنَّصَارَىٰ നസ്രാനീ (ക്രിസ്ത്യാനി)കളും نَحْنُ ഞങ്ങള്‍, നാം أَبْنَاءُ اللَّـهِ അല്ലാഹുവിന്റെ പുത്രന്‍മാരാണു (മക്കളാണു) وَأَحِبَّاؤُهُ അവന്റെ ഇഷ്ടക്കാരും, സ്നേഹിതരും قُلْ فَلِمَ പറയുക എന്നാല്‍ എന്തിനാണു يُعَذِّبُكُم അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു بِذُنُوبِكُم നിങ്ങളുടെ പാപങ്ങള്‍ നിമിത്തം بَلْ أَنتُم പക്ഷെ (എങ്കിലും - എന്നാല്‍) നിങ്ങള്‍ بَشَرٌ മനുഷ്യരാണു مِّمَّنْ خَلَقَ അവന്‍ സൃഷ്ടിച്ചവരില്‍പെട്ട يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ രാജത്വം, ആധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്റെയും وَإِلَيْهِ അവനിലേക്കുതന്നെ الْمَصِيرُ തിരിച്ചെത്തല്‍, മടക്കം, കലാശം.
യഹൂദികളും, നസ്രാനി [ക്രിസ്ത്യാനി]കളും പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാകുന്നു" എന്നു! പറയുക: എന്നാല്‍ (പിന്നെ), എന്തിനാണു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ അവന്‍ ശിക്ഷിക്കുന്നത്?! പക്ഷെ, അവന്‍ സൃഷ്ടിച്ചവരില്‍ പെട്ട മനുഷ്യരത്രെ നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവനിലേക്കു തന്നെയാണു തിരിച്ചു വരവും.
തഫ്സീർ : 20-20
View   
يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ ٱلرُّسُلِ أَن تَقُولُوا۟ مَا جَآءَنَا مِنۢ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَآءَكُم بَشِيرٌ وَنَذِيرٌ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴿٢١﴾
share
يَا أَهْلَ الْكِتَابِ വേദക്കാരേ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു عَلَىٰ فَتْرَةٍ ഒരു വിടവിലായി, അഭാവത്തില്‍ مِّنَ الرُّسُلِ റസൂലുകളില്‍നിന്നു, റസൂലുകളുടെ أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടില്ല مِن بَشِيرٍ ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും وَلَا نَذِيرٍ ഒരു താക്കീതുകാരനുമില്ല فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, വന്നിട്ടുണ്ട് بَشِيرٌ സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍ وَنَذِيرٌ താക്കീതുകാരനും وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു.
വേദക്കാരേ, റസൂലുകളില്‍ നിന്നുമുള്ള ഒരു വിടവു ഘട്ടത്തില്‍ നിങ്ങള്‍ക്കു (കാര്യം) വിവരിച്ചു തന്നുകൊണ്ടു നമ്മുടെ റസൂല്‍ (ഇതാ) നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു; (അതെ) ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനാകട്ടെ, താക്കീതു നല്‍കുന്നവനാകട്ടെ ഞങ്ങള്‍ക്കു വന്നിട്ടില്ലെന്നു നിങ്ങള്‍ പറയുമെന്നതിനാല്‍. [അങ്ങിനെ പറയാതിരിക്കുവാന്‍ വേണ്ടിയാണതു.] എന്നാല്‍, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും നിങ്ങള്‍ക്കു (ഇതാ) വന്നു കഴിഞ്ഞു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 21-21
View   
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًا مِّنَ ٱلْعَـٰلَمِينَ﴿٢٢﴾
share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ തന്റെ ജനതയോടു يَا قَوْمِ എന്റെ ജനങ്ങളെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّهِ അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു إِذْ جَعَلَ അവന്‍ ഏര്‍പ്പെടുത്തിയിരിക്കെ, ആക്കിയതിനാല്‍ فِيكُمْ നിങ്ങളില്‍ أَنبِيَاءَ നബിമാരെ وَجَعَلَكُم നിങ്ങളെ അവന്‍ ആക്കുകയും ചെയ്തു مُّلُوكًا രാജാക്കള്‍ وَآتَاكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും مَّا لَمْ يُؤْتِ അവന്‍ നല്‍കിയിട്ടില്ലാത്തതു أَحَدًا ഒരാള്‍ക്കും مِّنَ الْعَالَمِينَ ലോകരില്‍നിന്നു.
മൂസാ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍: നിങ്ങളില്‍ അവന്‍ (പല) നബിമാരെ ഏര്‍പ്പെടുത്തുകയും, നിങ്ങളെ അവന്‍ രാജാക്കളാക്കുകയും ചെയ്തിരിക്കെ; ലോകരില്‍ നിന്നു ഒരാള്‍ക്കും അവന്‍ നല്‍കിയിട്ടില്ലാത്തതു നിങ്ങള്‍ക്കു അവന്‍ നല്‍കുകയും ചെയ്തിരിക്കുന്നു" (എന്നിരിക്കെ).
يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ﴿٢٣﴾
share
يَا قَوْمِ എന്റെ ജനങ്ങളെ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْأَرْضَ (ആ) ഭൂമിയില്‍ الْمُقَدَّسَةَ പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധ الَّتِي كَتَبَ നിശ്ചയിച്ച (രേഖപ്പെടുത്തിയ-നിയമിച്ച)തായ اللَّهُ അല്ലാഹു لَكُمْ നിങ്ങള്‍ക്കു وَلَا تَرْتَدُّوا നിങ്ങള്‍ മടങ്ങുകയും അരുതു عَلَىٰ أَدْبَارِكُمْ നിങ്ങളുടെ പിന്‍ഭാഗങ്ങളിലായി (പിന്നോക്കം) فَتَنقَلِبُوا എന്നാല്‍ നിങ്ങള്‍ മറിയും, മാറും (ആയിത്തീരും) خَاسِرِينَ നഷ്ടക്കാരായി.
"എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു നിശ്ചയിച്ചു (രേഖപ്പെടുത്തി) തന്നതായ (ആ) പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍; നിങ്ങള്‍ പിന്നോക്കം മടങ്ങിപ്പോരുകയും ചെയ്യരുതു; എന്നാല്‍, നിങ്ങള്‍ നഷ്ടക്കാരായി മാറുന്നതാണ്."
തഫ്സീർ : 22-23
View   
قَالُوا۟ يَـٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ﴿٢٤﴾
share
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّ فِيهَا നിശ്ചയമായും അതില്‍ (അവിടത്തില്‍) ഉണ്ട് قَوْمًا ഒരു ജനത جَبَّارِينَ സ്വേച്ഛാധികാരി (ധിക്കാരി - പരാക്രമശാലി)കളായ وَإِنَّا ഞങ്ങളാകട്ടെ, നിശ്ചയമായും ഞങ്ങള്‍ لَن نَّدْخُلَهَا അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല حَتَّىٰ يَخْرُجُوا അവര്‍ പുറത്തു പോകുന്നതുവരേക്കു مِنْهَا അതില്‍ (അവിടെ) നിന്നു فَإِن يَخْرُجُوا എനി (എന്നാല്‍) അവര്‍ പുറത്തുപോകുന്ന പക്ഷം مِنْهَا അതില്‍നിന്നു فَإِنَّا എന്നാല്‍ ഞങ്ങള്‍ دَاخِلُونَ പ്രവേശിക്കുന്നവരാണ്.
അവര്‍ പറഞ്ഞു: "മൂസാ, നിശ്ചയമായും, സ്വേച്ഛാധികാരികളായ (അഥവാ പരാക്രമശാലികളായ) ഒരു ജനത അവിടത്തിലുണ്ട്; ഞങ്ങളാകട്ടെ, അവിടെനിന്നു അവര്‍ പുറത്തുപോകുംവരേക്കും അവിടെ ഞങ്ങള്‍ പ്രവേശിക്കുകയില്ല തന്നെ. എനി, അവര്‍ അവിടെ നിന്നു പുറത്തു പോകുന്നപക്ഷം, ഞങ്ങള്‍ (അവിടെ) പ്രവേശിക്കുന്നവരാണ്."
തഫ്സീർ : 24-24
View   
قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُوا۟ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَـٰلِبُونَ ۚ ﴿٢٥﴾
share
قَالَ رَجُلَانِ രണ്ടു പുരുഷന്‍മാര്‍ പറഞ്ഞു مِنَ الَّذِينَ യാതൊരുവരില്‍പെട്ട يَخَافُونَ അവര്‍ ഭയപ്പെടുന്നു أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ عَلَيْهِمُ അവരുടെമേല്‍ الْبَابَ (പട്ടണ) വാതില്‍, പടിവാതില്‍, കവാടം فَإِذَا دَخَلْتُمُوهُ എന്നാല്‍ നിങ്ങളതു കടന്നാല്‍ فَإِنَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങള്‍ غَالِبُونَ ജയിക്കുന്നവരായിരിക്കും, വിജയികളാണു.
ഭയപ്പെടുന്നവരില്‍പെട്ട രണ്ടു പുരുഷന്‍മാര്‍ - അല്ലാഹു അവരുടെ മേല്‍ അനുഗ്രഹം ചെയ്തിരിക്കുന്നു - പറഞ്ഞു: "നിങ്ങള്‍ അവരുടെ മേല്‍ (ആ) വാതില്‍ കടന്നു ചെല്ലുവിന്‍. അങ്ങനെ, നിങ്ങള്‍ കടന്നു ചെന്നാല്‍, നിശ്ചയമായും, നിങ്ങള്‍ (അവരെ) ജയിക്കുന്നവരായിരിക്കും:-
وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ﴿٢٦﴾
share
وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَتَوَكَّلُوا നിങ്ങള്‍ ഭരമേല്‍പിക്കുവിന്‍ إِن كُنتُم നിങ്ങള്‍ ആണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍.
"അല്ലാഹുവിന്റെ മേല്‍ (മാത്രം) ഭരമേല്‍പിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!"
قَالُوا۟ يَـٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَـٰتِلَآ إِنَّا هَـٰهُنَا قَـٰعِدُونَ﴿٢٧﴾
share
قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّا لَن نَّدْخُلَهَا ഞങ്ങള്‍ അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല أَبَدًا ഒരിക്കലും, ഒരുകാലവും مَّا دَامُوا അവര്‍ (നിലവില്‍) ഉണ്ടായിരിക്കുമ്പോള്‍ فِيهَا അതില്‍ (അവിടെ) فَاذْهَبْ ആകയാല്‍ (എന്നാല്‍) പോകുക أَنتَ وَرَبُّكَ നീയും നിന്റെ റബ്ബും فَقَاتِلَا എന്നിട്ടു രണ്ടാളും യുദ്ധം ചെയ്യുക إِنَّا هَاهُنَا നിശ്ചയമായും ഞങ്ങള്‍ ഇവിടെ قَاعِدُونَ ഇരിക്കുന്നവരാണു (ഇരിക്കുകയാണു).
അവര്‍ [ആ ജനത] പറഞ്ഞു: "മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; "ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്".
തഫ്സീർ : 25-27
View   
قَالَ رَبِّ إِنِّى لَآ أَمْلِكُ إِلَّا نَفْسِى وَأَخِى ۖ فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَـٰسِقِينَ﴿٢٨﴾
share
قَالَ അദ്ദേഹം പറഞ്ഞു رَبِّ إِنِّي റബ്ബേ നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ സ്വാധീനമാക്കുന്നില്ല (എനിക്കു വിധേയമല്ല) إِلَّا نَفْسِي എന്റെ സ്വന്ത (ദേഹ) മല്ലാതെ وَأَخِي എന്റെ സഹോദരനും فَافْرُقْ ആകയാല്‍ നീ പിരിച്ചു (വേര്‍പെടുത്തി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ الْقَوْمِ (ഈ) ജനങ്ങള്‍ക്കിടയിലും الْفَاسِقِينَ തോന്നിയ വാസികളായ, ധിക്കാരികളായ.
അദ്ദേഹം [മൂസാ] പറഞ്ഞു: "എന്റെ റബ്ബേ! നിശ്ചയമായും ഞാന്‍, എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല! ആകയാല്‍, ഞങ്ങളുടെയും (ഈ) ധിക്കാരികളായ ജനതയുടെയും ഇടയില്‍ നീ വേര്‍പെടുത്തിത്തരേണമേ!"
തഫ്സീർ : 28-28
View   
قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَـٰسِقِينَ﴿٢٩﴾
share
قَالَ അവന്‍ പറഞ്ഞു فَإِنَّهَا എന്നാല്‍ നിശ്ചയമായും مُحَرَّمَةٌ അതു നിഷിദ്ധമാക്ക (മുടക്ക) പ്പെട്ടതാണു عَلَيْهِمْ അവരുടെ മേല്‍, അവക്കു أَرْبَعِينَ നാല്‍പതു سَنَةً ۛ കൊല്ലം يَتِيهُونَ അവര്‍ അന്തം വിട്ടു (അലഞ്ഞു - പരിഭ്രമിച്ചു) തിരിയും فِي الْأَرْضِ ഭൂമിയില്‍ فَلَا تَأْسَ അതിനാല്‍ നീ വ്യസനിക്കേണ്ട, വ്യാകുലപ്പെടരുതു عَلَى الْقَوْمِ ജനതയുടെ പേരില്‍ الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളായ.
അവന്‍ [റബ്ബു] പറഞ്ഞു: "എന്നാല്‍, നിശ്ചയമായും അതു [ആ രാജ്യം] അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അതെ) ഭൂമിയില്‍ അന്തംവിട്ടു (അലഞ്ഞു) നടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടരുത്."
തഫ്സീർ : 29-29
View   
وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ﴿٣٠﴾
share
وَاتْلُ ഓതിക്കൊടുക്കുക (പാരായണം ചെയ്യുക)യും ചെയ്യുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ വൃത്താന്തം, വര്‍ത്തമാനം ابْنَيْ آدَمَ ആദമിന്റെ രണ്ടു പുത്രന്മാരുടെ بِالْحَقِّ യഥാര്‍ത്ഥ പ്രകാരം إِذْ قَرَّبَا അവര്‍ രണ്ടാള്‍ ക്വുര്‍ബാന്‍ (ബലികര്‍മം) നടത്തിയപ്പോള്‍ قُرْبَانًا ഒരു ബലികര്‍മം فَتُقُبِّلَ എന്നിട്ട് സ്വീകരിക്കപ്പെട്ടു مِنْ أَحَدِهِمَا ആ രണ്ടിലൊരാളില്‍നിന്നു وَلَمْ يُتَقَبَّلْ സ്വീകരിക്കപ്പെട്ടതുമില്ല مِنَ الْآخَرِ മറ്റെവനില്‍നിന്നു قَالَ അവന്‍ പറഞ്ഞു لَأَقْتُلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ കൊല്ലും قَالَ അവന്‍ പറഞ്ഞു إِنَّمَا يَتَقَبَّلُ സ്വീകരിക്കയുള്ളൂ اللَّهُ അല്ലാഹു مِنَ الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരില്‍ (ഭയഭക്തരില്‍) നിന്നു മാത്രം.
(നബിയേ,) അവര്‍ക്കു ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തവും യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു "ക്വുര്‍ബാന്‍" [ബലികര്‍മ്മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍നിന്നു അതു സ്വീകരിക്കപ്പെട്ടു; മറ്റേവനില്‍ നിന്നു സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ [മറ്റേവന്‍] പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും." അവന്‍ [സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: "സൂക്ഷ്മത പാലിക്കുന്ന [ഭയഭക്തിയുള്ള] വരില്‍ നിന്നേ അല്ലാഹു സ്വീകരിക്കൂ.
لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ﴿٣١﴾
share
لَئِن بَسَطتَ നീ നീട്ടിയാല്‍ (വിരുത്തിയാല്‍)തന്നെ إِلَيَّ എന്റെ നേരെ, എന്നിലേക്കു يَدَكَ നിന്റെ കൈ لِتَقْتُلَنِي നീ എന്നെ കൊല്ലുവാന്‍ വേണ്ടി مَا أَنَا ഞാനല്ല بِبَاسِطٍ നീട്ടുന്ന (വിരുത്തുന്ന)വന്‍, നീട്ടുന്നവനേ يَدِيَ എന്റെ കൈ إِلَيْكَ നിന്റെ നേരെ لِأَقْتُلَكَ ഞാന്‍ നിന്നെ കൊല്ലുവാന്‍ വേണ്ടി إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു اللَّهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരക്ഷിതാവായ.
"എന്നെ കൊലപ്പെടുത്തുവാന്‍ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാല്‍ തന്നെ, നിന്നെ കൊലചെയ്‌വാന്‍ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാന്‍ നീട്ടുന്നവനേ അല്ല. നിശ്ചയമായും ഞാന്‍, ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.
إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَـٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ﴿٣٢﴾
share
إِنِّي أُرِيدُ നിശ്ചയമായും ഞാന്‍ ഉദ്ദേശിക്കുന്നു أَن تَبُوءَ നീ മടങ്ങു (സമ്പാദിക്കു - ഏല്‍ക്കു - വഹിക്കു)വാന്‍ بِإِثْمِي എന്റെ കുറ്റം കൊണ്ടു (കുറ്റവും) وَإِثْمِكَ നിന്റെ കുറ്റവും فَتَكُونَ അങ്ങനെ നീ ആയിരിക്കുക مِنْ أَصْحَابِ ആള്‍ക്കാരില്‍ പെട്ട(വന്‍) النَّارِ നരകത്തിന്റെ وَذَٰلِكَ അതാകട്ടെ جَزَاءُ പ്രതിഫലമാകുന്നു الظَّالِمِينَ അക്രമികളുടെ.
നിശ്ചയമായും ഞാന്‍, എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുവാന്‍ [രണ്ടു കുറ്റവും നീ ഏറ്റെടുക്കുവാന്‍] ഉദ്ദേശിക്കുന്നു; അങ്ങനെ, നീ നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവനായിരിക്കുവാന്‍. അതാവട്ടെ, അക്രമികളുടെ പ്രതിഫലവുമാകുന്നു.
തഫ്സീർ : 30-32
View   
فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَـٰسِرِينَ﴿٣٣﴾
share
فَطَوَّعَتْ എന്നിട്ടു വഴിപ്പെട്ടു, വഴങ്ങി لَهُ അവനു نَفْسُهُ അവന്റെ ആത്മാവ്, സ്വന്തം (മനസ്സു) قَتْلَ കൊലക്ക്, കൊല്ലുന്നതിനു أَخِيهِ തന്റെ സഹോദരന്റെ, സഹോദരനെ فَقَتَلَهُ അങ്ങനെ അവന്‍ അവനെ കൊന്നു فَأَصْبَحَ അങ്ങനെ (അതിനാല്‍) അവന്‍ (ആയി) مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ പെട്ട(വന്‍).
എന്നിട്ട് അവന്റെ [ബലി സ്വീകരിക്കപ്പെടാത്തവന്റെ] സഹോദരനെ കൊല്ലുന്നതിന് അവന്റെ മനസ്സു വഴങ്ങിക്കൊടുത്തു; അങ്ങനെ അവന്‍ അവനെ കൊല ചെയ്തു. ആകയാല്‍, അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَـٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّـٰدِمِينَ﴿٣٤﴾
share
فَبَعَثَ അപ്പോള്‍ അയച്ചു, നിയോഗിച്ചു اللَّهُ അല്ലാഹു غُرَابًا ഒരു കാക്കയെ يَبْحَثُ അതു കുഴിച്ചു നോക്കി (അന്വേഷണം നടത്തി)ക്കൊണ്ടു فِي الْأَرْضِ ഭൂമിയില്‍ لِيُرِيَهُ അവനു കാണിച്ചു കൊടുക്കുവാന്‍വേണ്ടി كَيْفَ يُوَارِي അവന്‍ എങ്ങിനെ മറക്കും (മൂടും) എന്നു سَوْءَةَ നഗ്ന ജഢം أَخِيهِ തന്റെ സഹോദരന്റെ قَالَ അവന്‍ പറഞ്ഞു يَا وَيْلَتَا എന്റെ കഷ്ടമേ, നാശമേ أَعَجَزْتُ ഞാന്‍ സാധിക്കാതായോ, എനിക്കു കഴിയാതായോ أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِثْلَ പോലെ, തുല്യം, മാതിരി هَٰذَا الْغُرَابِ ഈ കാക്കയുടെ فَأُوَارِيَ എന്നിട്ടു ഞാന്‍ (മൂടി) മറക്കുവാന്‍ سَوْءَةَ أَخِي എന്റെ സഹോദരന്റെ നഗ്നജഢം فَأَصْبَحَ അങ്ങനെ അവനായിത്തീര്‍ന്നു مِنَ النَّادِمِينَ ഖേദക്കാരില്‍ (സങ്കട)ക്കാരില്‍ പെട്ട(വന്‍).
അപ്പോള്‍, ഭൂമിയില്‍ (മാന്തി) കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു; തന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുന്നതെങ്ങിനെയെന്നു അതവനു കാണിച്ചു കൊടുക്കുവാന്‍ വേണ്ടി.അവന്‍ പറഞ്ഞു: "എന്റെ കഷ്ടമേ! ഞാന്‍ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, അങ്ങനെ എന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുകയും ചെയ്‌വാന്‍ എനിക്കു കഴിയാതായിപ്പോയോ?!"അങ്ങനെ, അവന്‍ ഖേദക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.
തഫ്സീർ : 33-34
View   
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَـٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ﴿٣٥﴾
share
مِنْ أَجْلِ ذَٰلِكَ അക്കാരണത്താല്‍ كَتَبْنَا നാം നിയമിച്ചു, രേഖപ്പെടുത്തി عَلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ أَنَّهُ കാര്യം എന്നു مَن قَتَلَ ആരെങ്കിലും കൊന്നാല്‍, ആര്‍ കൊല ചെയ്തുവോ نَفْسًا ഒരു ദേഹത്തെ, ആളെ بِغَيْرِ കൂടാതെ, അല്ലാതെ نَفْسٍ ഒരു ദേഹം, ആള്‍, ദേഹത്തിനു (പകരം) أَوْ فَسَادٍ അല്ലെങ്കില്‍ കുഴപ്പം, കുഴപ്പത്തിനു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍ فَكَأَنَّمَا قَتَلَ എന്നാലവന്‍ കൊന്നതു പോലെയാകുന്നു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَمَنْ أَحْيَاهَا ആരെങ്കിലും അതിനെ ജീവിപ്പിച്ചാല്‍ فَكَأَنَّمَا أَحْيَا എന്നാലവന്‍ ജീവിപ്പിച്ചതു പോലെയാണു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَلَقَدْ جَاءَتْهُمْ അവര്‍ക്കു വരുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും വന്നിരിക്കുന്നു رُسُلُنَا നമ്മുടെ റസൂലുകള്‍, ദൂതന്മാര്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി ثُمَّ പിന്നെ, അനന്തരം إِنَّ كَثِيرًا വളരെ (ആളുകള്‍) مِّنْهُم അവരില്‍ നിന്നു بَعْدَ ذَٰلِكَ അതിനുശേഷം فِي الْأَرْضِ ഭൂമിയില്‍ لَمُسْرِفُونَ അതിരുകവിഞ്ഞ (വിട്ട) വര്‍തന്നെ.
അക്കാരണത്താല്‍, ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തി: ഒരു ദേഹത്തി(നെ കൊല ചെയ്തതി)നോ, അല്ലെങ്കില്‍ ഭൂമിയില്‍ വല്ലകുഴപ്പ(പ്രവര്‍ത്തന)ത്തിനോ (പകരം) അല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാല്‍, അവന്‍ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതുപോലെയാകുന്നുവെന്നു; ആരെങ്കിലും അതിനെ [ഒരുദേഹത്തെ] ജീവിപ്പിക്കുന്നതായാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ ജീവിപ്പിച്ചതുപോലെയാകുന്നുവെന്നും. നമ്മുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവര്‍ക്കു ചെല്ലുകയുമുണ്ടായിട്ടുണ്ട്. പിന്നെ, അതിനുശേഷവും അവരില്‍നിന്നു വളരെ ആളുകള്‍ ഭൂമിയില്‍ അതിരു കവിഞ്ഞവര്‍ തന്നെയാകുന്നു.
തഫ്സീർ : 35-35
View   
إِنَّمَا جَزَٰٓؤُا۟ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا أَن يُقَتَّلُوٓا۟ أَوْ يُصَلَّبُوٓا۟ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَـٰفٍ أَوْ يُنفَوْا۟ مِنَ ٱلْأَرْضِ ۚ ذَٰلِكَ لَهُمْ خِزْىٌ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ﴿٣٦﴾
share
إِنَّمَا جَزَاءُ നിശ്ചയമായും പ്രതിഫലം (തന്നെ - മാത്രം) الَّذِينَ യാതൊരുകൂട്ടരുടെ يُحَارِبُونَ പോരാടുന്ന, യുദ്ധം നടത്തുന്ന اللَّهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും وَيَسْعَوْنَ പരിശ്രമിക്കുക (അദ്ധ്വാനിക്കുക - പ്രവര്‍ത്തിക്കുക) യും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) فَسَادًا കുഴപ്പത്തിനു أَن يُقَتَّلُوا അവര്‍ ധാരാളം (നിര്‍ദ്ദയമായി) കൊല്ലപ്പെടുകയാണു أَوْ يُصَلَّبُوا അല്ലെങ്കില്‍ (ധാരാളം) ക്രൂശിക്കപ്പെടുക أَوْ تُقَطَّعَ അല്ലെങ്കില്‍ (ധാരാളം) മുറിക്കപ്പെടുക أَيْدِيهِمْ അവരുടെ കൈകള്‍ وَأَرْجُلُهُم അവരുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ നിന്നായി, എതിര്‍വശത്തു നിന്നു أَوْ يُنفَوْا അല്ലെങ്കില്‍ അവര്‍ നിഷേധിക്ക(നീക്കം ചെയ്യ) പ്പെടുക (നാടു കടത്തപ്പെടുക) مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു ذَٰلِكَ അതു لَهُمْ അവര്‍ക്കു خِزْيٌ അപമാനമാണു, നിന്ദ്യതയാകുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ടുതാനും فِي الْآخِرَةِ പരലോകത്തില്‍ عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ.
നിശ്ചയമായും, അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ (തന്നെ) ആകുന്നു; അല്ലെങ്കില്‍, (ഒന്നൊന്നിന്) എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, (സ്വന്തം) ഭൂമിയില്‍നിന്നു അവര്‍ നാടുകടത്തപ്പെടുകയോ, (തന്നെ) ആകുന്നു. അതവര്‍ക്കു ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്കു പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;
إِلَّا ٱلَّذِينَ تَابُوا۟ مِن قَبْلِ أَن تَقْدِرُوا۟ عَلَيْهِمْ ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿٣٧﴾
share
إِلَّا الَّذِينَ യാതൊരുവരൊഴികെ تَابُوا പശ്ചാത്തപിച്ച, അവര്‍ ഖേദിച്ചു മടങ്ങി مِن قَبْلِ മുമ്പായി أَن تَقْدِرُوا നിങ്ങള്‍ക്കു കഴിയുന്നതിനു عَلَيْهِمْ അവരുടെ മേല്‍, അവരോടു فَاعْلَمُوا എന്നാല്‍ നിങ്ങള്‍ അറിയുവിന്‍, അറിയുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു غَفُورٌ വളരെ പൊറുക്കുന്നവന്‍ رَّحِيمٌ കരുണാനിധി.
അവരുടെ മേല്‍ (നടപടി എടുക്കുവാന്‍) നിങ്ങള്‍ക്കു കഴിയുന്നതിനു മുമ്പായി പശ്ചാത്തപിച്ചവരൊഴികെ. എന്നാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്ന്.
തഫ്സീർ : 36-37
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَـٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ﴿٣٨﴾
share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَابْتَغُوا = നിങ്ങള്‍ തേടുക (അന്വേഷിക്കുക)യും ചെയ്യുവിന്‍ إِلَيْهِ = അവങ്കലേക്ക് الْوَسِيلَةَ = സമീപനമാര്‍ഗം وَجَاهِدُوا = നിങ്ങള്‍ സമരം ചെയ്കയും ചെയ്യുവിന്‍ فِي سَبِيلِهِ = അവന്‍റെ മാര്‍ഗത്തില്‍ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; അവനിലേക്ക് സമീപനമാര്‍ഗം തേടുകയും ചെയ്യുവിന്‍; അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
തഫ്സീർ : 38-38
View   
إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَـٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ﴿٣٩﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَوْ أَنَّ لَهُم = അവര്‍ക്കുണ്ടായിരുന്നാലും مَّا فِي الْأَرْضِ = ഭൂമിയിലുള്ളത് جَمِيعًا = മുഴുവന്‍ وَمِثْلَهُ = അതുപോലുള്ളതും, അതിന്‍റെ അത്രയും مَعَهُ = അതോടുകൂടി لِيَفْتَدُوا = അവര്‍ തെണ്ടം നല്‍കുവാന്‍ (മോചനം നേടുവാന്‍) بِهِ = അതുകൊണ്ട്, അതിനാല്‍ مِنْ عَذَابِ = ശിക്ഷയില്‍ നിന്ന് يَوْمِ الْقِيَامَةِ = ക്വിയാമത്ത് നാളിലെ مَا تُقُبِّلَ = സ്വീകരിക്കപ്പെടുകയില്ല مِنْهُمْ = അവരില്‍നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
നിശ്ചയമായും, അവിശ്വസിച്ചവര്‍, "ക്വിയാമത്ത്" നാളിലെ ശിക്ഷയില്‍ നിന്നു തെണ്ടം നല്‍(കി മോചിതരാ) കുവാന്‍ ഭൂമിയിലുള്ളത് മുഴുവനും, അതോടു കൂടി അതിന്‍റെ അത്രയും ഉണ്ടായിരുന്നാലും, അതവരില്‍നിന്ന് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
يُرِيدُونَ أَن يَخْرُجُوا۟ مِنَ ٱلنَّارِ وَمَا هُم بِخَـٰرِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ﴿٤٠﴾
share
يُرِيدُونَ = അവര്‍ ഉദ്ദേശിക്കും, ഉദ്യമിക്കും أَن يَخْرُجُوا = അവര്‍ പുറത്തു പോകുവാന്‍ مِنَ النَّارِ = നരകത്തില്‍ നിന്ന് وَمَا هُم = അവരല്ല താനും بِخَارِجِينَ = പുറത്തുപോകുന്നവര്‍ مِنْهَا = അതില്‍നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ مُّقِيمٌ = നിലനില്‍ക്കുന്ന ശിക്ഷ
നരകത്തില്‍ നിന്ന് പുറത്തുപോകുവാന്‍ അവര്‍ ഉദ്യമിക്കും;അവര്‍ അതില്‍നിന്ന് പുറത്ത് പോകുന്നവരല്ല താനും. അവര്‍ക്ക് (മുറിയാതെ) നിലനില്‍ക്കുന്ന ശിക്ഷയുമുണ്ടായിരിക്കും.
തഫ്സീർ : 39-40
View   
وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَـٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ﴿٤١﴾
share
وَالسَّارِقُ = മോഷ്ടിച്ചവന്‍, കട്ടവന്‍ وَالسَّارِقَةُ = മോഷ്ടിച്ചവളും, കട്ടവളും فَاقْطَعُوا = നിങ്ങള്‍ മുറിക്കുവിന്‍ أَيْدِيَهُمَا = അവര്‍ രണ്ടാളുടെയും കൈകള്‍ جَزَاءً = പ്രതിഫലമായിട്ട്, കൂലിയായിട്ട് بِمَا كَسَبَا = അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിന് نَكَالًا = ഒരു (പാഠമായ) ശിക്ഷയായിട്ട്, കൂലിയായിട്ട് مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ عَزِيزٌ = പ്രതാപശാലിയാണ് حَكِيمٌ = അഗാധജ്ഞനാണ്
മോഷ്ടിച്ചവനും, മോഷ്ടിച്ചവളും, അവരുടെ കൈകള്‍ നിങ്ങള്‍മുറിച്ചു കൊള്ളുവിന്‍; അവര്‍പ്രവര്‍ത്തിച്ചതിനു (തക്ക) പ്രതിഫലമായിട്ട്-(അതെ) അല്ലാഹുവില്‍നിന്നുള്ള (പാഠം നല്‍കുന്ന) ഒരുശിക്ഷയായിട്ട്. അല്ലാഹു പ്രതാപശാലിയാണ്; അഗാധജ്ഞനാണ്.
فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿٤٢﴾
share
فَمَن تَابَ = എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, ആര്‍ മടങ്ങിയോ مِن بَعْدِ = ശേഷമായി ظُلْمِهِ = തന്‍റെ അക്രമത്തിന്‍റെ وَأَصْلَحَ = അവന്‍ നന്നായിത്തീരുകയും, (കര്‍മം) നന്നാക്കുകയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَتُوبُ عَلَيْهِ = അവന്‍റെ പശ്ചാത്താപം സ്വീകരിക്കും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനു ശേഷം പശ്ചാത്ത പിക്കുകയും, നന്നായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും, അല്ലാഹു അവന്‍റെ മേല്‍ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു വളരെപൊറുക്കുന്നവനാകുന്നു; കരുണാനിധിയാകുന്നു.
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴿٤٣﴾
share
أَلَمْ تَعْلَمْ = നീ അറിയുകയില്ലേ, നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُ = അവന്നാണ്, അവന്‍റെതാണ് (എന്ന്) مُلْكُ = രാജത്വം, രാജാധിപത്യം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും يُعَذِّبُ = അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَيَغْفِرُ = അവന്‍ പൊറുക്കുകയും ചെയ്യും, ചെയ്യുന്നു لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ = അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ = കഴിവുള്ളവനാണ്
നിനക്കറിഞ്ഞുകൂടേ? അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യമുള്ളതെന്ന്! അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
തഫ്സീർ : 41-43
View   
يَـٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ ٱلَّذِينَ هَادُوا۟ ۛ سَمَّـٰعُونَ لِلْكَذِبِ سَمَّـٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ يَقُولُونَ إِنْ أُوتِيتُمْ هَـٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ ۚ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ﴿٤٤﴾
share
يَا أَيُّهَا الرَّسُولُ = ഹേ റസൂലേ لَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ, വ്യസനിപ്പിക്കരുത് الَّذِينَ = യാതൊരു കൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടുന്ന, ബദ്ധപ്പാടു കാണിച്ചു വരുന്ന فِي الْكُفْرِ = അവിശ്വാസത്തില്‍(പതിക്കുവാന്‍) مِنَ الَّذِينَ = യാതൊരുത്തരില്‍ നിന്ന് قَالُوا = പറഞ്ഞ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِأَفْوَاهِهِمْ = അവരുടെ വായകള്‍ കൊണ്ട് وَلَمْ تُؤْمِن = വിശ്വസിച്ചിട്ടുമില്ല قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَمِنَ الَّذِينَ = യാതൊരുവരില്‍ നിന്നും هَادُوا = യഹൂദികളായ سَمَّاعُونَ = അധികം കേള്‍ക്കുന്നവര്‍, ചെവികൊടുത്തു കൊണ്ടിരിക്കുന്നവര്‍ لِلْكَذِبِ = വ്യാജത്തിന്, കളവിലേക്ക്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = കേള്‍ക്കുന്ന (ചെവികൊടുക്കുന്ന)വര്‍ لِقَوْمٍ = ഒരു ജനതയെ, ജനങ്ങളിലേക്ക്, ജനതക്കുവേണ്ടി آخَرِينَ = വേറെയുള്ള, മറ്റു لَمْ يَأْتُوكَ = അവര്‍ നിന്‍റെ അടുക്കല്‍ വന്നിട്ടില്ല يُحَرِّفُونَ = അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ = വാക്കുകളെ مِن بَعْدِ = ശേഷം مَوَاضِعِهِ = അതിന്‍റെ സ്ഥാനങ്ങള്‍ക്ക് يَقُولُونَ = അവര്‍ പറയും إِنْ أُوتِيتُمْ = നിങ്ങള്‍ക്ക് നല്‍കപ്പെട്ടുവെങ്കില്‍ هَٰذَا = ഇത് فَخُذُوهُ = എന്നാലത് നിങ്ങള്‍ സ്വീകരിക്കുവിന്‍, എടുക്കുവിന്‍ وَإِن لَّمْ تُؤْتَوْهُ = ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കിലോ فَاحْذَرُوا = നിങ്ങള്‍ കാത്തു (ജാഗ്രതവെച്ചു) കൊള്ളുവിന്‍ وَمَن = ആര്‍, ഏതൊരുവന്‍ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍ فِتْنَتَهُ = അവനെ പരീക്ഷണത്തിന്, കുഴപ്പത്തിന് فَلَن تَمْلِكَ = എന്നാല്‍ നീ സ്വാധീനമാക്കുക(നിനക്ക് കഴിയുക)യേ ഇല്ല لَهُ = അവന് വേണ്ടി مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് شَيْئًا = യാതൊന്നും, ഒരു കാര്യത്തിനും أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരത്രെ لَمْ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിട്ടില്ല أَن يُطَهِّرَ = അവന്‍ ശുദ്ധിയാക്കുവാന്‍ قُلُوبَهُمْ = അവരുടെഹൃദയങ്ങളെ لَهُمْ = അവര്‍ക്കുണ്ട് فِي الدُّنْيَا = ഇഹത്തില്‍ خِزْيٌ = അപമാനം, എളിമ وَلَهُمْ = അവര്‍ക്കുണ്ട് താനും فِي الْآخِرَةِ = പരലോകത്തില്‍ عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
ഹേ, റസൂലേ, അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതികൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതിരുന്നുകൊള്ളട്ടെ, (അതെ) തങ്ങളുടെ വായകള്‍കൊണ്ട് "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് പറയുകയും, തങ്ങളുടെ ഹൃദയങ്ങള്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നും; യഹൂദരായിട്ടുള്ളവരില്‍നിന്നും (അവിശ്വാസത്തില്‍ പതിക്കുവാന്‍ ധൃതികൂട്ടുന്നവര്‍). വ്യാജത്തിലേക്ക് ചെവി കൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിന്‍റെ അടുക്കല്‍ വന്നിട്ടില്ലാത്ത വേറെ ചില ജനങ്ങളിലേക്ക് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! വാക്കുകളെ അതിന്‍റെ സ്ഥാന(നിര്‍ണയ)ങ്ങള്‍ക്ക് ശേഷം അവര്‍മാറ്റം വരുത്തുന്നു. അവര്‍ പറയുന്നു: "നിങ്ങള്‍ക്ക് ഇത് [ഈ മാറ്റം വരുത്തിയത്] നല്‍കപ്പെട്ടെങ്കില്‍ നിങ്ങളത് സ്വീകരിച്ചുകൊള്ളുവിന്‍; ഇത് നല്‍കെപ്പട്ടില്ലെങ്കില്‍ നിങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക. ഏതൊരുവനെ അല്ലാഹു പരീക്ഷണത്തിന് ഉദ്ദേശിക്കുന്നുവോ, അവന് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും (തന്നെ) നീ സ്വാധീനമാക്കുകയില്ല തന്നെ. അക്കൂട്ടര്‍-അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരത്രെ. അവര്‍ക്ക് ഇഹത്തില്‍ അപമാനമുണ്ടായിരിക്കും. അവര്‍ക്ക് പരലോകത്തില്‍ വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും.
سَمَّـٰعُونَ لِلْكَذِبِ أَكَّـٰلُونَ لِلسُّحْتِ ۚ فَإِن جَآءُوكَ فَٱحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْـًٔا ۖ وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ﴿٤٥﴾
share
لِلْكَذِبِ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി أَكَّالُونَ = തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍ لِلسُّحْتِ = ഹറാമിനെ, നിഷിദ്ധത്തെ فَإِن جَاءُوكَ = എന്നാലവര്‍ നിന്‍റെ അടുക്കല്‍ വന്നെങ്കില്‍ فَاحْكُم = എന്നാല്‍ നീ വിധിക്കുക بَيْنَهُمْ = അവര്‍ക്കിടയില്‍ أَوْ أَعْرِضْ = അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ = അവരില്‍ നിന്ന്, അവരെപ്പറ്റി وَإِن تُعْرِضْ = നീ തിരിഞ്ഞുകളയുന്ന പക്ഷം عَنْهُمْ = അവരില്‍ നിന്ന് فَلَن يَضُرُّوكَ = അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ شَيْئًا = യാതൊന്നും وَإِنْ حَكَمْتَ = നീ വിധിച്ചുവെങ്കിലോ فَاحْكُم بَيْنَهُم = എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക بِالْقِسْطِ = നീതി മുറയനുസരിച്ച്, നീതികൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُقْسِطِينَ = നീതിമുറ പാലിക്കുന്നവരെ
വ്യാജത്തിന് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിഷിദ്ധ (ധന)ത്തെ തിന്നുകൊണ്ടിരിക്കുന്നവര്‍! എന്നാല്‍, അവര്‍ നിന്‍റെ അടുക്കല്‍വരുന്ന പക്ഷം, നീ അവര്‍ക്കിടയില്‍വിധിച്ചു കൊള്ളുക , അല്ലെങ്കില്‍ അവരില്‍നിന്ന് തിരിഞ്ഞു കളയുക, നീ അവരില്‍ നിന്ന്തിരിഞ്ഞു കളയുന്ന പക്ഷം, അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതേയല്ല. നീ വിധിക്കുകയാണെങ്കിലോ, നീതി മുറയനുസരിച്ചു അവര്‍ക്കിടയില്‍നീ വിധിക്കുകയും ചെയ്യുക. നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്.
وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوْرَىٰةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ﴿٤٦﴾
share
وَكَيْفَ = എങ്ങിനെ يُحَكِّمُونَكَ = നിന്നെ അവര്‍ വിധികര്‍ത്താവാക്കും وَعِندَهُمُ = അവരുടെപക്കലിരിക്കെ, അവരുടെ അടുക്കലുണ്ടല്ലോ التَّوْرَاةُ = തൗറാത്ത് فِيهَا = അതിലുണ്ട് حُكْمُ اللَّهِ = അല്ലാഹുവിന്‍റെ വിധി ثُمَّ يَتَوَلَّوْنَ = പിന്നെ അവര്‍ തിരിഞ്ഞു പോകുന്നു مِن بَعْدِ ذَٰلِكَ = അതിനു ശേഷം وَمَا أُولَٰئِكَ = അക്കൂട്ടരല്ല بِالْمُؤْمِنِينَ = വിശ്വാസികള്‍
നിന്നെ എങ്ങിനെ അവര്‍വിധികര്‍ത്താവാക്കും- അവരുടെ പക്കല്‍ തൗറാത്തുണ്ടായിരിക്കെ?! (അതെ) അല്ലാഹുവിന്‍റെ വിധി അതിലുണ്ട്; പിന്നെ(യും) അതിനു ശേഷം അവര്‍ തിരിഞ്ഞു പോകുന്നു (എന്നിരിക്കെ)!അക്കൂട്ടര്‍, വിശ്വാസികളേ അല്ല.
തഫ്സീർ : 44-46
View   
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَـٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ﴿٤٧﴾
share
إِنَّا أَنزَلْنَا = നിശ്ചയമായും നാം അവതരിപ്പിച്ചു التَّوْرَاةَ = തൗറാത്തിനെ فِيهَا هُدًى = അതിലുണ്ട് മാര്‍ഗദര്‍ശനം وَنُورٌ = പ്രകാശവും يَحْكُمُ بِهَا = അതുകൊണ്ട് (അതുപ്രകാരം) വിധിച്ചിരുന്നു النَّبِيُّونَ = നബി (പ്രവാചകന്‍)മാര്‍ الَّذِينَ أَسْلَمُوا = ഇസ്‌ലാം അംഗീകരിച്ച (കീഴൊതുങ്ങിയ) വരായ لِلَّذِينَ هَادُوا = യഹൂദികളായവര്‍ക്ക് وَالرَّبَّانِيُّونَ = റബ്ബാനീകളും (പുണ്യവാന്മാരും, മതനേതാക്കളും) وَالْأَحْبَارُ = പണ്ഡിതന്മാരും بِمَا اسْتُحْفِظُوا = അവര്‍ സൂക്ഷിക്കു(കാക്കു)വാന്‍ ഏല്‍പിക്കപ്പെട്ടിരിക്കകൊണ്ട് مِن كِتَابِ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും, ഗ്രന്ഥത്തെ സംബന്ധിച്ചു وَكَانُوا = അവര്‍ ആയിരിക്കുകയും عَلَيْهِ = അതിന്, അതിന്‍റെ മേല്‍ شُهَدَاءَ = സാക്ഷികള്‍ فَلَا تَخْشَوُا = അതിനാല്‍ നിങ്ങള്‍ പേടിക്കേണ്ട النَّاسَ = മനുഷ്യരെ وَاخْشَوْنِ = എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്‌വിന്‍ وَلَا تَشْتَرُوا = നിങ്ങള്‍ വാങ്ങുകയും അരുത് بِآيَاتِي = എന്‍റെ ആയത്തുകള്‍ക്ക് ثَمَنًا قَلِيلًا = അല്‍പ(തുച്ഛ)വില وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതുകൊണ്ട്, അവതരിപ്പിച്ച പ്രകാരം فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الْكَافِرُونَ = അവിശ്വാസികള്‍, നന്ദികെട്ടവര്‍
നിശ്ചയമായും, നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു; അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഇസ്‌ലാമിനെ അംഗീകരിച്ചു) കീഴൊതുങ്ങിയവരായ പ്രവാചകന്മാര്‍ യഹൂദരായുള്ളവര്‍ക്ക് അത് പ്രകാരം വിധിച്ചുകൊടുത്തിരുന്നു: "റബ്ബാനീ" കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും (വിധിച്ചു കൊടുത്തിരുന്നു); (അതെ) അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ സംബന്ധിച്ച് അവരോടു കാത്തു സൂക്ഷിക്കുവാന്‍ ഏല്‍പിക്കപ്പെട്ടതും, അതിന് അവര്‍ സാക്ഷ്യം വഹിക്കുന്നവരായിരുന്നതും നിമിത്തം. [അതു കൊണ്ടാണ് അവര്‍ അതു പ്രകാരം വിധിച്ചിരുന്നത്] ആകയാല്‍, നിങ്ങള്‍ മനുഷ്യരെ പേടിക്കരുത്; എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്യണം; എന്‍റെ "ആയത്തു " [ലക്ഷ്യം]കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ, അക്കൂട്ടര്‍തന്നെയാണ് അവിശ്വാസികള്‍.
തഫ്സീർ : 47-47
View   
وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٤٨﴾
share
وَكَتَبْنَا = നാം രേഖപ്പെടുത്തുക (നിയമമാക്കുക)യും ചെയ്തു عَلَيْهِمْ = അവരുടെമേല്‍ فِيهَا = അതില്‍ أَنَّ النَّفْسَ = ആള്‍ (ജീവന്‍-ആത്മാവ്-ദേഹം) بِالنَّفْسِ = ആള്‍ക്ക് പകരം എന്ന് وَالْعَيْنَ = കണ്ണും بِالْعَيْنِ = കണ്ണിനു (പകരം) وَالْأَنفَ = മൂക്കും بِالْأَنفِ = മൂക്കിനു (പകരം) وَالْأُذُنَ = ചെവിയും, കാതും بِالْأُذُنِ = ചെവിക്കു, കാതിനു (പകരം) وَالسِّنَّ = പല്ലും بِالسِّنِّ = പല്ലിനു (പകരം) وَالْجُرُوحَ = മുറിവുകളും قِصَاصٌ = പ്രതികാര നടപടിയാകുന്നു (എന്ന്) فَمَن = എന്നാല്‍ (എനി) ആര്‍, ആരെങ്കിലും تَصَدَّقَ = ദാനധര്‍മമാക്കി (വിട്ടുകൊടുത്തു) എന്നാല്‍ بِهِ = അതിനെ فَهُوَ = എന്നാലത് كَفَّارَةٌ = പ്രാശ്ചിത്തമാണ്, പൊറുപ്പിക്കുന്നതാണ് لَّهُ = അവന് وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ = അക്രമികള്‍
അവരുടെ [യഹൂദന്മാരുടെ മേല്‍ അതില്‍ [തൗറാത്തില്‍] നാം നിയമമാക്കുകയും ചെയ്തിരിക്കുന്നു: ആള്‍ക്ക് ആളും [ജീവനു ജീവനും], കണ്ണിനു കണ്ണും, മൂക്കിനു മൂക്കും, ചെവിക്കു ചെവിയും, പല്ലിനു പല്ലും മുറിവു(കള്‍ക്കു മുറിവു)കളും പ്രതികാര നടപടിയാ കുന്നുവെന്ന്. എന്നാല്‍ ആരെങ്കിലും അതിനെ [പ്രതികാര നടപടിയെ] ധര്‍മമാക്കി (മാപ്പാക്കി)യാല്‍ അതവനു പ്രായശ്ചിത്തമായിരിക്കും. ആര്‍ അല്ലാഹു അവതരിപ്പിച്ചതു പ്രകാരം വിധിക്കുന്നില്ലയോ അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍.
തഫ്സീർ : 48-48
View   
وَقَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَـٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ﴿٤٩﴾
share
وَقَفَّيْنَا = നാം തുടര്‍ത്തുക (തുടര്‍ന്നയക്കുക)യും ചെയ്തു عَلَىٰ آثَارِهِم = അവരുടെ (കാല്‍) പാടുകളിലായി, പിറകില്‍ ! بِعِيسَى = ഈസായെ, ഈസായെക്കൊണ്ട് ابْنِ مَرْيَمَ = മര്‍യമിന്‍റെ മകന്‍ مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = തന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന, തൗറാത്തില്‍ നിന്നും وَآتَيْنَاهُ = അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ = ഇന്‍ജീല്‍ فِيهِ = അതിലുണ്ടായിക്കൊണ്ട് هُدًى = മാര്‍ഗദര്‍ശനം, നേര്‍വഴി وَنُورٌ = പ്രകാശവും وَمُصَدِّقًا = സത്യപ്പെടുത്തുന്നതായും لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന وَهُدًى = മാര്‍ഗദര്‍ശനമായും, മാര്‍ഗദര്‍ശനമായിക്കൊണ്ടും وَمَوْعِظَةً = സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
(മേല്‍പറഞ്ഞ) അവരുടെ (കാല്‍) പാടുകളിലായി നാം മര്‍യമിന്‍റെ മകന്‍ ഈസായെ തുടര്‍ന്നയക്കുകയും ചെയ്തു; തന്‍റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ (ശരിവെച്ചു) സത്യപ്പെടുത്തുന്നവനായിക്കൊണ്ട്. അദ്ദേഹത്തിനു നാം "ഇന്‍ജീല്‍" നല്‍കുകയും ചെയ്തു; അതില്‍ മാര്‍ഗദര്‍ശനവും, പ്രകാശവും ഉണ്ടായിക്കൊണ്ടും, അതിന്‍റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടും; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സദുപദേശവുമായിക്കൊണ്ടും.
وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ﴿٥٠﴾
share
وَلْيَحْكُمْ = വിധിച്ചുകൊള്ളട്ടെ أَهْلُ الْإِنجِيلِ = ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فِيهِ = അതില്‍ وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ, വല്ലവരും വിധിക്കാതിരുന്നാല്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍തന്നെ هُمُ الْفَاسِقُونَ = തോന്നിയവാസികള്‍, ധിക്കാരികള്‍
ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരവും വിധിച്ചുകൊള്ളട്ടെ. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍തന്നെയാണ് തോന്നിയവാസികള്‍.
തഫ്സീർ : 49-50
View   
وَأَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَـٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ﴿٥١﴾
share
وَأَنزَلْنَا = നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു إِلَيْكَ = നിന്നിലേക്ക്, നിനക്ക് الْكِتَابَ = (വേദ) ഗ്രന്ഥം بِالْحَقِّ = യഥാര്‍ത്ഥ പ്രകാരം مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ مِنَ الْكِتَابِ = (വേദ) ഗ്രന്ഥമാകുന്ന, ഗ്രന്ഥത്തില്‍ നിന്നും وَمُهَيْمِنًا = മേല്‍നോട്ടം ചെയ്യുന്നതായും, മേലന്വേഷണം വഹിച്ചുകൊണ്ടും, കാവല്‍ക്കാരനായും عَلَيْهِ = അതിന്‍റെ മേല്‍, അതില്‍ فَاحْكُم = അതിനാല്‍ നീ വിധിച്ചുകൊള്ളുക بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുക(തുടരുക)യും ചെയ്യരുത് أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ عَمَّا جَاءَكَ = നിനക്ക് വന്നതിനെ വിട്ട് مِنَ الْحَقِّ = യഥാര്‍ത്ഥമാകുന്ന, യഥാര്‍ത്ഥത്തില്‍ നിന്ന് لِكُلٍّ = എല്ലാവര്‍ക്കും (തന്നെ) جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مِنكُمْ = നിങ്ങളില്‍ നിന്ന് شِرْعَةً = ഒരു (ഓരോ) നടപടിക്രമം, നിയമമാര്‍ഗം وَمِنْهَاجًا = ഒരു (ഓരോ) തുറന്ന മാര്‍ഗവും, പ്രത്യക്ഷ വഴിയും وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلَكُمْ = നിങ്ങളെ അവന്‍ ആക്കുക തന്നെ ചെയ്യുമായിരുന്നു أُمَّةً وَاحِدَةً = ഏക (ഒരേ) സമുദായം وَلَٰكِن = എങ്കിലും لِّيَبْلُوَكُمْ = നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാകുന്നു فِي مَا آتَاكُمْ = നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ فَاسْتَبِقُوا = അതിനാല്‍ നിങ്ങള്‍ മുന്‍കടന്നുവരുവിന്‍, മുന്‍കടക്കുവാന്‍ ശ്രമിക്കുവിന്‍ الْخَيْرَاتِ = നല്ലവക്ക്, നല്ല കാര്യങ്ങളിലേക്ക് إِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം, മടങ്ങുന്ന സ്ഥാനം, മടങ്ങിവരവ് جَمِيعًا = മുഴുവനും, എല്ലാവരുടെയും فَيُنَبِّئُكُم = അപ്പോഴവന്‍ നിങ്ങളെ ബോധ്യെ പ്പടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ = അതില്‍ تَخْتَلِفُونَ = നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിരിക്കും, വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും
(നബിയേ) നിനക്കും നാം യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം അവ തരിപ്പിച്ചു തന്നിരിക്കുന്നു; അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ (ശരിവെച്ചു) സത്യപ്പെടുത്തുന്നതായിക്കൊണ്ടും, അതില്‍ മേല്‍നോട്ടം ചെയ്യുന്നതായിക്കൊണ്ടും. ആകയാല്‍, അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ത്ഥത്തെ വിട്ടു അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ(യെല്ലാം) അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്യുമായിരുന്നു എങ്കിലും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുളളതില്‍ നിങ്ങളെ പരീ ക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അങ്ങിനെ ചെയ്യാതിരുന്നത്). അതി നാല്‍, നല്ല കാര്യങ്ങള്‍ക്ക് (മത്സര പൂര്‍വ്വം) മുന്‍ കടന്നു വരുവിന്‍! അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടങ്ങിവരവ്. അപ്പോള്‍, നിങ്ങള്‍ (തമ്മില്‍) ഏതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
തഫ്സീർ : 51-51
View   
وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَـٰسِقُونَ﴿٥٢﴾
share
وَأَنِ احْكُم = നീ വിധിക്കണമെന്നും بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതു പ്രകാരം اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുകയും ചെയ്യരുത്(എന്നും) أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ وَاحْذَرْهُمْ = അവരെ നീ കരുതി (കാത്തു-ശ്രദ്ധിച്ചു-ജാഗ്രതയോടെ)യിരിക്കുകയും ചെയ്യുക أَن يَفْتِنُوكَ = അവര്‍ നിന്നെ കുഴപ്പത്തിലാക്കുന്ന (തെറ്റിച്ചു കളയുന്ന)തിനെക്കുറിച്ച് عَن بَعْضِ = ചിലതിനെ വിട്ട്, ചിലരില്‍ നിന്ന് مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിലെ إِلَيْكَ = നിനക്ക്, നിന്നിലേക്ക് فَإِن تَوَلَّوْا = എനി അവര്‍ തിരിഞ്ഞു പോകുന്ന പക്ഷം فَاعْلَمْ = അപ്പോള്‍ നീ അറിയുക أَنَّمَا يُرِيدُ = ഉദ്ദേശിക്കുക തന്നെയാണെന്ന് اللَّهُ = അല്ലാഹു أَن يُصِيبَهُم = അവര്‍ക്ക് (അവരെ) ബാധിപ്പിക്കുവാന്‍, വിപത്തു വരുത്തുവാന്‍ بِبَعْضِ = ചിലത് നിമിത്തം ذُنُوبِهِمْ = അവരുടെ പാപങ്ങളിലെ وَإِنَّ كَثِيرًا = നിശ്ചയമായും വളരെ (ആളുകള്‍) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് لَفَاسِقُونَ = തോന്നിയവാസികള്‍ തന്നെ
അല്ലാഹു അവതരിപ്പിച്ചതു പ്രകാരം അവര്‍ക്കിടയില്‍ നീ വിധി ക്കണം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത് എന്നും (നാം കല്‍പിച്ചിരിക്കുന്നു). അല്ലാഹു നിനക്ക് അവതരിപ്പിച്ചിട്ടുള്ള ചിലതില്‍ നിന്ന് അവര്‍ നിന്നെ കുഴപ്പത്തിലാ(ക്കി തെറ്റി) ക്കുന്നതിനെക്കുറിച്ചു നീ കാത്തുകൊള്ളുകയും ചെയ്യുക. എനി , അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നീ അറിഞ്ഞുകൊള്ളുക: അവരുടെ ചില പാപങ്ങള്‍ നിമിത്തം അവര്‍ക്ക് (ആപത്തു) ബാധിപ്പിക്കുവാന്‍ തന്നെ അല്ലാഹു ഉദ്ദേശിക്കുന്നുവെന്ന്. നിശ്ചയമായും, മനുഷ്യരില്‍ നിന്ന് വളരെ ആളുകളും തോന്നിയവാസികള്‍ തന്നെയാണ്.
أَفَحُكْمَ ٱلْجَـٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ﴿٥٣﴾
share
أَفَحُكْمَ = അപ്പോള്‍ വിധിയെയോ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ, അജ്ഞാനകാലത്തെ يَبْغُونَ = അവര്‍ തേടുന്നു, അന്വേഷിക്കുന്നു وَمَنْ أَحْسَنُ = അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്) مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ حُكْمًا = വിധിയാല്‍, വിധി لِّقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കുأَفَحُكْمَ = അപ്പോള്‍ വിധിയെയോ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ, അജ്ഞാനകാലത്തെ يَبْغُونَ = അവര്‍ തേടുന്നു, അന്വേഷിക്കുന്നു وَمَنْ أَحْسَنُ = അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്) مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ حُكْمًا = വിധിയാല്‍, വിധി لِّقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കുന്ന
അപ്പോള്‍, "ജാഹിലിയ്യത്തി"ന്‍റെ [അജ്ഞാന കാലത്തിലെ] വിധിയാണോ അവര്‍ തേടുന്നത്?! ഉറപ്പി(ച്ചു വിശ്വസി)ക്കുന്ന ജനങ്ങള്‍ക്ക് അല്ലാഹുവിനെക്കാള്‍ വിധി നന്നായുള്ളവന്‍ (വേറെ) ആരുണ്ട്?!
തഫ്സീർ : 52-53
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٥٤﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കരുത്, സ്വീകരി ക്കരുത് الْيَهُودَ = യഹൂദികളെ وَالنَّصَارَىٰ = നസ്വ്‌റാനി (ക്രിസ്ത്യാനി)കളെയും أَوْلِيَاءَ = മിത്രങ്ങള്‍, ബന്ധുക്കള്‍, ഉടയവര്‍, സഹായികള്‍, കൈകാര്യക്കാര്‍ بَعْضُهُمْ = അവരില്‍ ചിലര്‍ أَوْلِيَاءُ = മിത്രങ്ങളാകുന്നു, ബന്ധുക്കളാകുന്നു بَعْضٍ = ചിലരുടെ وَمَن = ആരെങ്കിലും يَتَوَلَّهُم = അവരോട് മൈത്രിസ്ഥാപിച്ചാല്‍, അവരെ ബന്ധുവാക്കിയാല്‍ مِّنكُمْ = നിങ്ങളില്‍ നിന്ന് فَإِنَّهُ = എന്നാല്‍ നിശ്ചയമായും അവന്‍ مِنْهُمْ = അവരില്‍ പെട്ടവനാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
ഹേ, വിശ്വസിച്ചവരേ, യഹൂദികളെയും നസ്വ്‌റാനി [ക്രിസ്ത്യാനി]കളെയും നിങ്ങള്‍ ബന്ധു മിത്രങ്ങളാക്കി (അഥവാ സഹായികളാക്കി) വെക്കരുത്. അവരില്‍ ചിലര്‍ ചിലരുടെ [തമ്മ തമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. നിങ്ങളില്‍നിന്ന് ആരെങ്കിലും അവരോടു മൈത്രി സ്ഥാപിക്കുന്ന പക്ഷം, നിശ്ചയമായും അവന്‍, അവരില്‍ പെട്ടവനായിരിക്കും. നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَـٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌ ۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَـٰدِمِينَ﴿٥٥﴾
share
فَتَرَى = എന്നാല്‍ നീ കാണും, നിനക്ക് കാണാം الَّذِينَ = യാതൊരുവരെ فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ = ഒരു രോഗം, വല്ല രോഗവും يُسَارِعُونَ = അവര്‍ ധൃതികൂട്ടുന്നതായി فِيهِمْ = അവരില്‍ يَقُولُونَ = അവര്‍ പറയുന്നു, പറഞ്ഞുകൊണ്ട് نَخْشَىٰ = ഞങ്ങള്‍ ഭയപ്പെടുന്നു أَن تُصِيبَنَا = ഞങ്ങളെ ബാധിക്കുമെന്ന് دَائِرَةٌ = വല്ല അത്യാഹിതവും فَعَسَى اللَّهُ = എന്നാല്‍ അല്ലാഹു ആയേക്കാം أَن يَأْتِيَ = വരുക, വരുവാന്‍ بِالْفَتْحِ = വിജയം കൊണ്ട് أَوْ أَمْرٍ = അല്ലെങ്കില്‍ വല്ല കാര്യവും مِّنْ عِندِهِ = തന്‍റെ പക്കല്‍ നിന്ന് فَيُصْبِحُوا = അങ്ങനെ അവരായിത്തീരും, ആയിരിക്കുക عَلَىٰ مَا أَسَرُّوا = അവര്‍ രഹസ്യമാക്കി വെച്ചതിനെപ്പറ്റി فِي أَنفُسِهِمْ = അവരുടെ സ്വന്തങ്ങളില്‍, മനസ്സുകളില്‍ نَادِمِينَ = ഖേദിക്കുന്നവര്‍, ഖേദക്കാര്‍
എന്നാല്‍, ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ അവരില്‍ [അവരുമായി മൈത്രി സ്ഥാപിക്കുന്നതില്‍] ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന തായി നിനക്കു കാണാം. അവര്‍ പറയുന്നു: "ഞങ്ങള്‍ക്ക് വല്ല അത്യാഹിതവും ബാധിക്കുന്നതിനെ ഞങ്ങള്‍ ഭയപ്പെടുന്നു" . എന്നാല്‍ അല്ലാഹു വിജയത്തെ, അല്ലെങ്കില്‍ തന്‍റെ പക്കല്‍നിന്നുള്ള (മറ്റു) വല്ല കാര്യത്തെയും കൊണ്ടു വരുമാറായേക്കാം; അങ്ങനെ, അവര്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെക്കുറിച്ച് അവര്‍ "ഖേദക്കാരായിത്തീര്‍ന്നേക്കും. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ].
وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَـٰلُهُمْ فَأَصْبَحُوا۟ خَـٰسِرِينَ﴿٥٦﴾
share
وَيَقُولُ = പറയുകയും ചെയ്യും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ أَهَٰؤُلَاءِ = ഇക്കൂട്ടരോ الَّذِينَ = യാതൊരു കൂട്ടര്‍ أَقْسَمُوا = അവര്‍ സത്യം ചെയ്തു (ഉറപ്പിച്ചു) بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്, അല്ലാഹുവില്‍ جَهْدَ = കഴിവത് (ഞെരുങ്ങിയത്-അദ്ധ്വാനം) أَيْمَانِهِمْ = തങ്ങളുടെ സത്യങ്ങളില്‍ [جَهْدَ أَيْمَانِهِمْ തങ്ങളുടെ കഴിവു പ്രകാരമുള്ള സത്യം] إِنَّهُمْ = നിശ്ചയമായും അവര്‍ لَمَعَكُمْ = നിങ്ങളുടെ കൂടെത്തന്നെ (എന്ന്) حَبِطَتْ = പൊളിഞ്ഞു (നിഷ്ഫലമായി) أَعْمَالُهُمْ = അവരുടെ പ്രവൃത്തികള്‍ فَأَصْبَحُوا = അങ്ങനെ അവരായിത്തീര്‍ന്നു خَاسِرِينَ = നഷ്ടപ്പെട്ടവര്‍
വിശ്വസിച്ചവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "തങ്ങള്‍ നിങ്ങ ളുടെ കൂടെത്തന്നെയാണ് എന്ന്. തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവില്‍ സത്യം ചെയ്തുറപ്പിച്ചവര്‍ ഇക്കൂട്ടരാണോ?! (അതെ) അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി; അങ്ങനെ അവര്‍ നഷ്ടക്കാരായിത്തീര്‍ന്നിരിക്കുകയാണ്.
തഫ്സീർ : 54-56
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ﴿٥٧﴾
share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ مَن يَرْتَدَّ = ആരെങ്കിലും മടങ്ങിക്കളഞ്ഞാല്‍, (ഭ്രഷ്ടായിപ്പോകുന്ന പക്ഷം) مِنكُمْ = നിങ്ങളില്‍ നിന്ന് عَن دِينِهِ = തന്‍റെ മതത്തെ വിട്ട് فَسَوْفَ = എന്നാല്‍ (അപ്പോള്‍) വഴിയെ يَأْتِي اللَّهُ = അല്ലാഹു വരും بِقَوْمٍ = ഒരു ജനതയെക്കൊണ്ട് يُحِبُّهُمْ = അവന്‍ അവരെ സ്‌നേഹിക്കും وَيُحِبُّونَهُ = അവര്‍ അവനെയും സ്‌നേഹിക്കും أَذِلَّةٍ = എളിയവരായ عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളോട് أَعِزَّةٍ = പ്രതാപവാന്മാരായ, ഗൗരമുള്ളവര്‍ عَلَى الْكَافِرِينَ = അവിശ്വാസികളോട് يُجَاهِدُونَ = അവര്‍ സമരം ചെയ്യും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَخَافُونَ = അവര്‍ ഭയപ്പെടുകയില്ല لَوْمَةَ = ആക്ഷേപം, ആരോപണം لَائِمٍ = ഒരാക്ഷേപക്കാരന്‍റെയും ذَٰلِكَ = അത് فَضْلُ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹം (ദയവ്-ഔദാര്യം) ആകുന്നു يُؤْتِيهِ = അവന്‍ അത് നല്‍കുന്നു, നല്‍കും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = (സര്‍വ്വ)ജ്ഞനാണ്
ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതം വിട്ട് മടങ്ങിക്കളയുന്ന [മത ഭ്രംശം സ്വീകരിക്കുന്ന] പക്ഷം, അപ്പോള്‍, (അവന്‍ അറിഞ്ഞിരി ക്കട്ടെ:) വഴിയെ അല്ലാഹു ഒരു ജന തയെകൊണ്ടു വരും: അവന്‍ അവരെ സ്‌നേഹിക്കും, അവര്‍ അവനെയും സ്‌നേഹിക്കും: സത്യവിശ്വാസികളോട് എളിയവരും [വിനയമുള്ളവരും] അവിശ്വാസികളോട് പ്രതാപശാലികളും [ഗൗരമുള്ളവരും] ആയുള്ളവര്‍; അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യും; ഒരാക്ഷേപക്കാരന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയുമില്ല. [ഇങ്ങിനെയുള്ള ഒരു ജനതയെകൊണ്ടു വരും.] അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു.
തഫ്സീർ : 57-57
View   
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ﴿٥٨﴾
share
إِنَّمَا = നിശ്ചയമായും തന്നെ (മാത്രം) وَلِيُّكُمُ = നിങ്ങളുടെ ബന്ധുമിത്രം(ങ്ങള്‍), സഹായകന്‍ (സഹായകര്‍) اللَّهُ = അല്ലാഹുവാകുന്നു وَرَسُولُهُ = അവന്‍റെ റസൂലും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും الَّذِينَ = യാതൊരുവരായ يُقِيمُونَ = അവര്‍ നിലനിര്‍ത്തും الصَّلَاةَ = നമസ്‌കാരം وَيُؤْتُونَ = അവര്‍ കൊടുക്കുകയും (ചെയ്യും-ചെയ്യുന്ന) الزَّكَاةَ = സകാത്ത് وَهُمْ = അവരാകട്ടെ, അവരായും കൊണ്ട് رَاكِعُونَ = കുമ്പിടുന്ന (ഭയഭക്തി അര്‍പ്പിക്കുന്ന)വരാണ്
നിശ്ചയമായും, നിങ്ങളുടെ ബന്ധുമിത്രം അല്ലാഹുവും, അവന്‍റെ റസൂലും, വിശ്വസിച്ചവരും മാത്രമാകുന്നു; (അതെ) നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, (ഭയഭക്തിയര്‍പ്പിച്ചു) കുമ്പിടുന്നവരുമായിരിക്കും. [മറ്റാരും നിങ്ങള്‍ക്ക് ബന്ധുമിത്രങ്ങളല്ല.]
وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَـٰلِبُونَ﴿٥٩﴾
share
وَمَن يَتَوَلَّ = ആര്‍ (വല്ലവരും) മൈത്രി സ്ഥാപിച്ചാല്‍, ബന്ധുവാക്കിയാല്‍ اللَّهَ وَرَسُولَهُ = അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും وَالَّذِينَ آمَنُوا = വിശ്വസിച്ചവരെയും فَإِنَّ حِزْبَ اللَّهِ = എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്‍റെ കക്ഷി, സംഘം هُمُ = അവര്‍ (തന്നെ) الْغَالِبُونَ = ജയിച്ചടക്കുന്നവര്‍, വിജയികള്‍
ആര്‍ അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും, വിശ്വസിച്ച വരോടും മൈത്രി സ്ഥാപിക്കുന്നുവോ, എന്നാല്‍, (അറിയുക) നിശ്ചയ മായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.
തഫ്സീർ : 58-59
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلَّذِينَ ٱتَّخَذُوا۟ دِينَكُمْ هُزُوًا وَلَعِبًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ ۚ وَٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ﴿٦٠﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കിവെക്ക(സ്വീകരിക്ക) രുത് الَّذِينَ اتَّخَذُوا = ആക്കിത്തീര്‍ത്തവരെ دِينَكُمْ = നിങ്ങളുടെ മതത്തെ هُزُوًا = പരിഹാസം وَلَعِبًا = കളിയും, വിളയാട്ടം مِّنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = ഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَالْكُفَّارَ = അവിശ്വാസികളെയും, നിഷേധികളെയും أَوْلِيَاءَ = ബന്ധുമിത്രങ്ങള്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‌വിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ട വരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും, (നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
തഫ്സീർ : 60-60
View   
وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ﴿٦١﴾
share
وَإِذَا نَادَيْتُمْ = നിങ്ങള്‍ വിളിച്ചാല്‍ إِلَى الصَّلَاةِ = നമസ്‌കാരത്തിലേക്ക് اتَّخَذُوهَا = അതിനെ അവര്‍ ആക്കും هُزُوًا = പരിഹാസം وَلَعِبًا = കളിയും ذَٰلِكَ = അത് بِأَنَّهُمْ قَوْمٌ = അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണ് لَّا يَعْقِلُونَ = ബുദ്ധികൊടുക്കാത്ത, ഗ്രഹിക്കാത്ത
നിങ്ങള്‍ നമസ്‌കാരത്തിലേക്ക് (ബാങ്ക്) വിളിച്ചാല്‍, അവരതിനെ പരിഹാസവും, കളിയുമാക്കിത്തീര്‍ക്കുന്നു. അത്, അവര്‍ (ബുദ്ധികൊടുത്തു) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടത്രെ.
തഫ്സീർ : 61-61
View   
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ هَلْ تَنقِمُونَ مِنَّآ إِلَّآ أَنْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَـٰسِقُونَ﴿٦٢﴾
share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ هَلْ تَنقِمُونَ = നിങ്ങള്‍ അധിക്ഷേപിക്കുന്നുവോ, കുറ്റപ്പെടുത്തുന്നോ مِنَّا = ഞങ്ങളെക്കുറിച്ച് إِلَّا أَنْ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചുവെന്നതല്ലാതെ بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ إِلَيْنَا = ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിലും مِن قَبْلُ = മുമ്പ് وَأَنَّ أَكْثَرَكُمْ = നിങ്ങളില്‍ അധികമാളുമാണെന്നതും فَاسِقُونَ = തോന്നിയവാസികള്‍, ധിക്കാരികള്‍
(നബിയേ) പറയുക: "വേദക്കാരേ, ഞങ്ങളെക്കുറിച്ചു നിങ്ങള്‍ (വല്ലതും) അധിക്ഷേപിക്കുന്നുവോ? ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിലും, മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിലും വിശ്വസിച്ചുവെന്നുള്ളതും, നിങ്ങളില്‍ അധികമാളും തോന്നിയവാസികളാണെന്നുള്ളതുമല്ലാതെ!"
തഫ്സീർ : 62-62
View   
قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَ ۚ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ﴿٦٣﴾
share
قُلْ = നീ പറയുക هَلْ أُنَبِّئُكُم = ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ, നിങ്ങളെ ബോധ്യപ്പെടുത്തെട്ടെയോ بِشَرٍّ = മോശമായവരെപ്പറ്റി مِّن ذَٰلِكَ = അതിനെക്കാള്‍ مَثُوبَةً = പ്രതിഫലം, പ്രതിഫലത്തില്‍ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ مَن = യാതൊരുവനാണ്, ആരോ ആകുന്നു لَّعَنَهُ اللَّهُ = അവനെ (അവരെ) അല്ലാഹു ശപിച്ചിരിക്കുന്നു وَغَضِبَ عَلَيْهِ = അവന്‍റെ (അവരുടെ) മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു وَجَعَلَ مِنْهُمُ = അവരില്‍ നിന്നും അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു الْقِرَدَةَ = കുരങ്ങുകളെ وَالْخَنَازِيرَ = പന്നികളെയും وَعَبَدَ = അവന്‍ (അവര്‍) ആരാധിക്കുകയും ചെയ്തിരിക്കുന്നു الطَّاغُوتَ = ദുര്‍മൂര്‍ത്തിയെ أُولَٰئِكَ = അക്കുട്ടര്‍ شَرٌّ = (കൂടുതല്‍-ഏറ്റം) മോശമാണ് مَّكَانًا = സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ = അധികം പിഴച്ചവരാണ് عَن سَوَاءِ السَّبِيلِ = ശരിയായ മാര്‍ഗം വിട്ട്
നീ പറയുക: "അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ പ്രതിഫലം മോശമായവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ? യാതൊരുവരെ അല്ലാഹു ശപിക്കുകയും, അവരുടെ മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നുവോ അവരാണ് (അത്); (അതെ) അവരില്‍ നിന്നും (ചിലരെ) അവന്‍ കുരങ്ങുകളും പന്നികളു മാക്കുകയും ചെയ്തിരിക്കുന്നു; അവര്‍ "ത്വാഗൂത്തി"നെ (ദുര്‍മൂര്‍ത്തിയെ) ആരാധിക്കുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ളവര്‍). അക്കൂട്ടര്‍, (ഏറ്റം) സ്ഥാനം മോശമായവരും. ശരിയായ മാര്‍ഗം വിട്ട് ഏറ്റം പിഴച്ചുപോയവരുമാകുന്നു".
തഫ്സീർ : 63-63
View   
وَإِذَا جَآءُوكُمْ قَالُوٓا۟ ءَامَنَّا وَقَد دَّخَلُوا۟ بِٱلْكُفْرِ وَهُمْ قَدْ خَرَجُوا۟ بِهِۦ ۚ وَٱللَّهُ أَعْلَمُ بِمَا كَانُوا۟ يَكْتُمُونَ﴿٦٤﴾
share
وَإِذَا جَاءُوكُمْ = അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ قَالُوا = അവര്‍ പറയുന്നതാണ് آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَقَد دَّخَلُوا = അവര്‍ കടന്നുവന്നിട്ടുണ്ട് താനും بِالْكُفْرِ = അവിശ്വാസത്തോടെ وَهُمْ = അവരാകട്ടെ قَدْ خَرَجُوا = പുറത്തുപോകുകയും ചെയ്തിരിക്കുന്നു بِهِ = അതുകൊണ്ട്, അതുമായി, അതോടെ وَاللَّهُ = അല്ലാഹു أَعْلَمُ = ഏറ്റം (അധികം-വളരെ) അറിയുന്നവനാണ് بِمَا كَانُوا = അവര്‍ ആയിരുന്നതിനെപ്പറ്റി يَكْتُمُونَ = ഒളിച്ചു (മറച്ചു-മൂടി)വെക്കും
അവര്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് അവര്‍ പറയുന്നതാണ്. (വാസ്തവമാകട്ടെ) അവിശ്വാസത്തോടെയത്രെ അവര്‍ കടന്നു വന്നിട്ടുള്ളത്; അവര്‍ അതുമായി (തന്നെ) പുറത്തു പോകുകയും ചെയ്തിരിക്കയാണ്. അല്ലാഹുവാകട്ടെ, അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
وَتَرَىٰ كَثِيرًا مِّنْهُمْ يُسَـٰرِعُونَ فِى ٱلْإِثْمِ وَٱلْعُدْوَٰنِ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَعْمَلُونَ﴿٦٥﴾
share
وَتَرَىٰ = നീ കാണും, നിനക്കു കാണാം كَثِيرًا = പലരെയും, വളരെ ആളുകളെ مِّنْهُمْ = അവരില്‍ നിന്ന് يُسَارِعُونَ = അവര്‍ ധൃതി കൂട്ടുന്നതായി فِي الْإِثْمِ = കുറ്റത്തില്‍ (പാപത്തില്‍) وَالْعُدْوَانِ = അതിക്രമത്തിലും وَأَكْلِهِمُ = അവര്‍ തിന്നുന്നതിലും السُّحْتَ = ഹറാമിനെ, നിഷിദ്ധത്തെ لَبِئْسَ = വളരെ മേശം (ചീത്ത)തന്നെ مَا كَانُوا = അവരായിരുന്നത്, ആയിക്കൊണ്ടിരിക്കുന്നത് يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും
അവരില്‍ നിന്ന് പലരെയും കുറ്റത്തിലും, അതിക്രമത്തിലും, നിഷിദ്ധ (ധന)ത്തെ തിന്നുന്നതിലും അവര്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതായി നിനക്ക് കാണാവുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ!
لَوْلَا يَنْهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ﴿٦٦﴾
share
لَوْلَا = എന്തുകൊണ്ടില്ല, ആയിക്കൂടേ يَنْهَاهُمُ = അവരെ വിരോധിക്കുക الرَّبَّانِيُّونَ = റബ്ബാനികള്‍, പുണ്യപുരുഷന്മാര്‍ وَالْأَحْبَارُ = പണ്ഡിതന്മാരും, വേദശാസ്ത്രിമാരും عَن قَوْلِهِمُ = അവര്‍ പറയുന്നതിനെപ്പറ്റി الْإِثْمَ = പാപം وَأَكْلِهِمُ = അവര്‍ തിന്നുന്നതിനെയും السُّحْتَ = ഹറാം, നിഷിദ്ധം لَبِئْسَ = വളരെ മോശം തന്നെ مَا كَانُوا = അവരായിരുന്നത്, ആയി വരുന്നത് يَصْنَعُونَ = തൊഴിലാക്കുക, പ്രവര്‍ത്തിച്ചുണ്ടാക്കുക
അവര്‍ കുറ്റമായത് പറയുന്നതിനെയും, അവര്‍ നിഷിദ്ധ (ധന)ത്തെ തിന്നുന്നതിനെയും സംബന്ധിച്ച് റബ്ബാനീ"കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും അവരെ എന്തുകൊണ്ട് വിരോധിക്കുന്നില്ല?! അവര്‍ പ്രവര്‍ത്തിച്ചു (തൊഴിലാക്കി) കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ!
തഫ്സീർ : 64-66
View   
وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ﴿٦٧﴾
share
وَقَالَتِ الْيَهُودُ = യഹൂദികള്‍ പറഞ്ഞു, പറയുന്നു يَدُ اللَّهِ = അല്ലാഹുവിന്‍റെ കൈ مَغْلُولَةٌ = ബന്ധിക്കപ്പെട്ടതാണ്, കൂടുക്കപ്പെട്ടതാണ് غُلَّتْ = ബന്ധിക്കപ്പെടട്ടെ, ബന്ധിക്കപ്പെട്ടിരിക്കുന്നു أَيْدِيهِمْ = അവരുടെ കൈകള്‍ وَلُعِنُوا = അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ, ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു بِمَا قَالُوا = അവര്‍ പറഞ്ഞതു നിമിത്തം بَلْ = പക്ഷേ, എന്നാല്‍ يَدَاهُ = അവന്‍റെ രണ്ടു കൈകള്‍ مَبْسُوطَتَانِ = വിരുത്ത(പരത്ത-നിവര്‍ത്ത)പ്പെട്ടതാണ് يُنفِقُ = അവന്‍ ചിലവഴിക്കും كَيْفَ يَشَاءُ = അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ), ഉദ്ദേശിക്കുന്ന പ്രകാരം وَلَيَزِيدَنَّ = അവന്‍ വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും كَثِيرًا مِّنْهُم = അവരില്‍ നിന്നു ധാരാളം പേര്‍ക്കും مَّا أُنزِلَ = അവതരിപ്പിക്കപ്പെട്ടത് إِلَيْكَ = നിനക്ക്, നിന്നിലേക്ക് مِن رَّبِّكَ = നിന്‍റെ റബ്ബില്‍ നിന്ന് طُغْيَانًا = അതിരു കവിച്ചല്‍, ധിക്കാരം وَكُفْرًا = അവിശ്വാസവും وَأَلْقَيْنَا = നാം ഇടുകയും (ഏര്‍പ്പെടുത്തുകയും) ചെയ്തിരിക്കുന്നു بَيْنَهُمُ = അവര്‍ക്കിടയില്‍ الْعَدَاوَةَ = ശത്രുത وَالْبَغْضَاءَ = വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ = ക്വിയാമത്തുനാള്‍ വരെ كُلَّمَا أَوْقَدُوا = അവര്‍ കത്തിക്കുമ്പോഴെല്ലാം نَارًا = തീ لِّلْحَرْبِ = യുദ്ധത്തിന്, പടക്ക് أَطْفَأَهَا = അതിനെ കെടുത്തുന്നതാണ് اللَّهُ = അല്ലാഹു وَيَسْعَوْنَ = അവര്‍ പരിശ്രമിക്കു(അദ്ധ്വാനിക്കു)കയും ചെയ്യുന്നു فِي الْأَرْضِ = ഭൂമിയില്‍ فَسَادًا = കുഴപ്പത്തിന്, നാശത്തിന് وَاللَّهُ = അല്ലാഹുവാകട്ടെ لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല الْمُفْسِدِينَ = കുഴപ്പം (നാശം) ഉണ്ടാക്കുന്നവരെ
യഹൂദികള്‍ പറയുന്നു: "അല്ലാഹുവിന്‍റെ കൈ(കുടുക്കി) ബന്ധിക്കപ്പെട്ടതാണ്" എന്ന്! - അവരുടെ കൈകള്‍ (കുടുക്കി) ബന്ധിക്കപ്പെടട്ടെ! അവര്‍ (ആ) പറഞ്ഞത് നിമിത്തം അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ! (അഥവാ അവ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു). (അങ്ങനെയല്ല-) പക്ഷേ, അവന്‍റെ രണ്ടു കൈകളും (നീട്ടി) നിവര്‍ത്തപ്പെട്ടവയാകുന്നു; അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അതുപ്രകാരം) അവന്‍ ചിലവഴിക്കുന്നു. നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടിട്ടുള്ളത് അവരില്‍ വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അവര്‍ക്കിടയില്‍ ക്വിയാമത്ത് നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇട്ടിരിക്കുകയാണ്. യുദ്ധത്തിനുവേണ്ടി അവര്‍ വല്ല തീയും കത്തിക്കുമ്പോഴൊക്കെ അല്ലാഹു അതിനെ കെടുത്തിക്കളയുന്നു; ഭൂമിയില്‍ കുഴപ്പത്തിനായി അവര്‍ പരിശ്രമം നടത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുന്നുമില്ല.
തഫ്സീർ : 67-67
View   
وَلَوْ أَنَّ أَهْلَ ٱلْكِتَـٰبِ ءَامَنُوا۟ وَٱتَّقَوْا۟ لَكَفَّرْنَا عَنْهُمْ سَيِّـَٔاتِهِمْ وَلَأَدْخَلْنَـٰهُمْ جَنَّـٰتِ ٱلنَّعِيمِ﴿٦٨﴾
share
وَلَوْ أَنَّ = ആയിരുന്നെങ്കില്‍ أَهْلَ الْكِتَابِ = വേദക്കാര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു لَكَفَّرْنَا = നാം മൂടിക്കളയുക(മറക്കുക) തന്നെ ചെയ്യുമായിരുന്നു عَنْهُمْ = അവര്‍ക്ക്, അവരില്‍ നിന്ന് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأَدْخَلْنَاهُمْ = അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتِ = സ്വര്‍ഗങ്ങളില്‍ النَّعِيمِ = സുഖാനുഗ്രഹത്തിന്‍റെ
വേദക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ക്ക് നാം അവരുടെ തിന്മകളെ മൂടി (മാപ്പാക്കി) ക്കൊടുക്കുകയും, സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍ അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യുമായിരുന്നു.
وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ﴿٦٩﴾
share
وَلَوْ أَنَّهُمْ أَقَامُوا = അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിനെയും إِلَيْهِم = അവരിലേക്ക് مِّن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് لَأَكَلُوا = അവര്‍ തിന്നുക തന്നെ ചെയ്യുമായിരുന്നു مِن فَوْقِهِمْ = അവരുടെ മീതെ (മുകള്‍ ഭാഗത്തു) നിന്ന് وَمِن تَحْتِ = താഴെ (അടിഭാഗത്തു)നിന്നും أَرْجُلِهِم = അവരുടെ കാലുകളുടെ مِّنْهُمْ = അവരില്‍ ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) مُّقْتَصِدَةٌ = മിതത്വം പാലിക്കുന്ന, മദ്ധ്യാവസ്ഥ സ്വീകരിക്കുന്ന وَكَثِيرٌ مِّنْهُمْ = അവരില്‍ വളരെ പേര്‍ سَاءَ = വളരെ ചീത്ത مَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
തൗറാത്തും, ഇന്‍ജീലും, അവരുടെ റബ്ബിങ്കല്‍ നിന്ന് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതും അവര്‍ നിലനിറുത്തിയിരുന്നുവെങ്കില്‍, അവരുടെ മുകള്‍ ഭാഗത്തു നിന്നും, അവരുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നും അവര്‍ തിന്നുക [അവര്‍ക്ക് ആഹാരം ലഭിക്കുക] തന്നെ ചെയ്യുമായിരുന്നു. അവരില്‍ മിതത്വം പാലിക്കുന്ന ഒരു സമൂഹം ഉണ്ട്. അവരില്‍ നിന്ന് വളരെ പേരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്ത!
തഫ്സീർ : 68-69
View   
يَـٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ﴿٧٠﴾
share
يَا أَيُّهَا الرَّسُولُ = ഹേ, റസൂലേ بَلِّغْ = നീ എത്തിക്കുക مَا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَإِن لَّمْ تَفْعَلْ = എന്നാല്‍ നീ ചെയ്തില്ലെങ്കില്‍ فَمَا بَلَّغْتَ = നീ എത്തിച്ചില്ല رِسَالَتَهُ = അവന്‍റെ ദൗത്യത്തെ وَاللَّهُ يَعْصِمُكَ = അല്ലാഹു നിന്നെ കാക്കും, രക്ഷിക്കും مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْكَافِرِينَ = അവിശ്വാസികളായ
ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ എത്തിച്ചു കൊടുക്കുക [പ്രബോധനം ചെയ്യുക]. നീ (അത്) ചെയ്തില്ലെങ്കില്‍, അവന്‍റെ ദൗത്യം നീ എത്തിച്ചുകൊടുത്തില്ല. അല്ലാഹു മനുഷ്യരില്‍ നിന്ന് നിന്നെ കാത്തു രക്ഷിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു അവിശ്വാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 70-70
View   
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿٧١﴾
share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لَسْتُمْ = നിങ്ങളല്ല عَلَىٰ شَيْءٍ = യാതൊന്നിലും, ഒരു കാര്യത്തിലും حَتَّىٰ تُقِيمُوا = നിങ്ങള്‍ നിലനിറുത്തുവോളം التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ إِلَيْكُم = നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതും مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَلَيَزِيدَنَّ = വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും كَثِيرًا مِّنْهُم = അവരില്‍ നിന്ന് വളരെ പേര്‍ക്കും مَّا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് طُغْيَانًا = ധിക്കാരം, അതിക്രമം, അതിരുകവിയല്‍ وَكُفْرًا = അവിശ്വാസവും فَلَا تَأْسَ = അതിനാല്‍ നീ വ്യസനപ്പെടേണ്ടാ, സങ്കടപ്പെടരുത് عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ الْكَافِرِينَ = അവിശ്വാസികളായ
(നബിയേ) പറയുക: "വേദക്കാരേ, നിങ്ങള്‍ യാതൊന്നിലും (തന്നെ) അല്ല, തൗറാത്തും, ഇന്‍ജീലും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നിങ്ങള്‍ നിലനിറുത്തുവോളം". നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് അവരില്‍ നിന്ന് വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതിനാല്‍, അവിശ്വാസികളായ (ആ) ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടേണ്ടാ.
തഫ്സീർ : 71-71
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٧٢﴾
share
إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَالَّذِينَ هَادُوا = യഹൂദരായവരും وَالصَّابِئُونَ = "സ്വാബിഉ"കളും وَالنَّصَارَىٰ = ക്രിസ്ത്യാനികളും مَنْ آمَنَ = ആര്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَعَمِلَ = പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا = സല്‍കര്‍മം فَلَا خَوْفٌ = എന്നാല്‍ ഭയമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനിക്കുന്നതുമല്
നിശ്ചയമായും, വിശ്വസിച്ചവരും, യഹൂദരായവരും "സ്വാബിഉ" കളും ക്രിസ്ത്യാനികളും,- (ആരാവട്ടെ, അവരില്‍) ആര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, എന്നാല്‍ അവരുടെ മേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയുമില്ല.
തഫ്സീർ : 72-72
View   
لَقَدْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًا ۖ كُلَّمَا جَآءَهُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًا كَذَّبُوا۟ وَفَرِيقًا يَقْتُلُونَ﴿٧٣﴾
share
لَقَدْ أَخَذْنَا = തീര്‍ച്ചയായും നാം വാങ്ങി مِيثَاقَ = ഉറപ്പ്, കരാര്‍ بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളുടെ وَأَرْسَلْنَا = നാം അയക്കുകയും ചെയ്തു إِلَيْهِمْ = അവരിലേക്ക് رُسُلًا = റസൂലുകളെ كُلَّمَا جَاءَهُمْ = അവര്‍ക്ക് വരു(ചെല്ലു)മ്പോഴെല്ലാം رَسُولٌ = ഒരു റസൂല്‍ بِمَا لَا تَهْوَىٰ = ഇച്ഛിക്കാത്തതുമായി, ഇഷ്ടപ്പെടാത്തതും കൊണ്ട് أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) فَرِيقًا = ഒരു വിഭാഗത്തെ, സംഘത്തെ كَذَّبُوا = അവര്‍ വ്യാജമാക്കി, കളവാക്കുകയായി وَفَرِيقًا = ഒരു വിഭാഗത്തെ يَقْتُلُونَ = അവര്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു (ചെയ്തിരുന്നു)
ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് [കരാര്‍] നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. അവരിലേക്ക് നാം റസൂലുകളെ അയക്കുകയും ചെയ്തു. അവരുടെ മനസ്സുകള്‍ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂല്‍ അവരില്‍ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവര്‍ വ്യാജമാക്കുകയായി, (വേറെ) ഒരു വിഭാഗത്തെ അവര്‍ കൊലപ്പെടു ത്തുകയും ചെയ്തിരുന്നു!
وَحَسِبُوٓا۟ أَلَّا تَكُونَ فِتْنَةٌ فَعَمُوا۟ وَصَمُّوا۟ ثُمَّ تَابَ ٱللَّهُ عَلَيْهِمْ ثُمَّ عَمُوا۟ وَصَمُّوا۟ كَثِيرٌ مِّنْهُمْ ۚ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ﴿٧٤﴾
share
وَحَسِبُوا = അവര്‍ കണക്കുകൂട്ടി, ധരിച്ചു, വിചാരിച്ചു أَلَّا تَكُونَ = ഉണ്ടാകുകയില്ലെന്ന് فِتْنَةٌ = പരീക്ഷണം, കുഴപ്പം فَعَمُوا = അങ്ങനെ അവര്‍ അന്ധരായി, അവര്‍ക്ക് അന്ധതയായി وَصَمُّوا = അവര്‍ ബധിരരുമായി, ബധിരത ബാധിച്ചു ثُمَّ تَابَ = പിന്നെ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ ثُمَّ عَمُوا = പിന്നീട് അവര്‍ അന്ധരായി وَصَمُّوا = അവര്‍ ബധിരരുമായി كَثِيرٌ مِّنْهُمْ = അവരില്‍ നിന്നു വളരെ (ആളുകള്‍) وَاللَّهُ = അല്ലാഹുവാകട്ടെ بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ഒരു പരീക്ഷണവും (അഥവാ കുഴപ്പവും) ഉണ്ടാകുകയില്ലെന്ന് അവര്‍ കണക്കുകൂട്ടി; അങ്ങനെ, അവര്‍ അന്ധരാവുകയും, ബധിര രാവുകയും ചെയ്തു. പിന്നീട്, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. പിന്നെ (വീണ്ടും) അവര്‍-അവരില്‍ വളരെ ആളുകള്‍-അന്ധരും ബധിരരുമായി. അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനത്രെ.
തഫ്സീർ : 73-74
View   
لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَـٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ﴿٧٥﴾
share
لَقَدْ كَفَرَ = തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا = പറഞ്ഞവര്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു هُوَ = അവന്‍ തന്നെ الْمَسِيحُ ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ മസീഹ് وَقَالَ الْمَسِيحُ = മസീഹ് പറയുകയും ചെയ്തിരിക്കുന്നു, പറഞ്ഞിരിക്കുന്നു താനും يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اعْبُدُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ رَبِّي وَرَبَّكُمْ = എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായ إِنَّهُ = നിശ്ചയമായും അത് (കാര്യം) مَن يُشْرِكْ = ആര്‍ പങ്കുചേര്‍ക്കുന്നുവോ بِاللَّهِ = അല്ലാഹുവില്‍ فَقَدْ حَرَّمَ = എന്നാല്‍ തീര്‍ച്ചയായും നിഷിദ്ധമാക്കിയിരിക്കുന്നു اللَّهُ = അല്ലാഹു عَلَيْهِ = അവന്‍റെ മേല്‍ الْجَنَّةَ = സ്വര്‍ഗം وَمَأْوَاهُ = അവന്‍റെ പ്രാപ്യസ്ഥാനം, സങ്കേതം النَّارُ = നരക(വു)മാകുന്നു وَمَا لِلظَّالِمِينَ = അക്രമികള്‍ക്കില്ലതാനും مِنْ أَنصَارٍ = സഹായികളായിട്ട് (ആരും)
"നിശ്ചയമായും, അല്ലാഹു തന്നെയാണ് മര്‍യമിന്‍റെ മകന്‍ മസീഹ്" എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. "ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ ആരാധിക്കണം" എന്ന് മസീഹ് പറയുകയും ചെയ്തിരിക്കുന്നു. [എന്നിട്ടും അവരത് പറഞ്ഞുണ്ടാക്കി,] നിശ്ചയമായും, കാര്യം: അല്ലാഹുവിനോട് ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍റെ പേരില്‍ അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു; അവന്‍റെ സങ്കേതം നരകവുമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّآ إِلَـٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ﴿٧٦﴾
share
لَّقَدْ كَفَرَ = തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا = പറഞ്ഞവര്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു ثَالِثُ ثَلَاثَةٍ = മൂന്നില്‍ മൂന്നാമനാണ് (ഒരാളാണ്) وَمَا مِنْ إِلَٰهٍ = ഒരു ആരാധ്യനും ഇല്ല താനും إِلَّا إِلَٰهٌ وَاحِدٌ = ഒരേ ഒരാരാധ്യനല്ലാതെ وَإِن لَّمْ يَنتَهُوا = അവര്‍ വിരമിക്കു (ഒഴിവാകു) ന്നില്ലെങ്കില്‍ عَمَّا يَقُولُونَ = അവര്‍ പറയുന്നതില്‍ നിന്ന് لَيَمَسَّنَّ = നിശ്ചയമായും സ്പര്‍ശിക്കും, ബാധിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ مِنْهُمْ = അവരില്‍ നിന്ന് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
"നിശ്ചയമായും, അല്ലാഹു മൂന്നില്‍ [മൂന്ന് ദൈവങ്ങളില്‍] ഒരുവനാകുന്നു"വെന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കു ന്നു. ഒരേ ഒരു ആരാധ്യനല്ലാതെ (വേറെ) ഒരാരാധ്യനും ഇല്ല താനും, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ ബാധി ക്കുക തന്നെ ചെയ്യും.
أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ﴿٧٧﴾
share
أَفَلَا يَتُوبُونَ = അപ്പോള്‍ അവര്‍ പശ്ചാത്തപിക്കുന്നില്ലേ إِلَى اللَّهِ = അല്ലാഹുവിങ്ക ലേക്ക് وَيَسْتَغْفِرُونَهُ = അവനോട് അവര്‍ പാപമോചനം തേടുകയും وَاللَّهُ = അല്ലാഹുവാകട്ടെ غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
അപ്പോള്‍, അവര്‍ അല്ലാഹുവിങ്കലേക്ക് (ഖേദിച്ചു) മടങ്ങുകയും, അവര്‍ക്ക് അവനോട് പാപമോചനം തേടുകയും ചെയ്തുകൂടേ? അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 75-77
View   
مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَـٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ﴿٧٨﴾
share
مَّا الْمَسِيحُ = മസീഹല്ല ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ إِلَّا رَسُولٌ = ഒരു റസൂല(ദൂതന) ല്ലാതെ قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ = അദ്ദേഹത്തിന്‍റെ മുമ്പ് الرُّسُلُ = റസൂലുകള്‍, ദൂതന്മാര്‍ وَأُمُّهُ = അദ്ദേഹത്തിന്‍റെ മാതാവ്, ഉമ്മയാകട്ടെ صِدِّيقَةٌ = ഒരു സത്യസന്ധയാകുന്നു كَانَا = അവര്‍ രണ്ടാളുമായിരുന്നു يَأْكُلَانِ = തിന്നു(കഴിക്കു)മായിരുന്നു الطَّعَامَ = ഭക്ഷണം انظُرْ = നോക്കുക كَيْفَ = എങ്ങിനെ, എപ്രകാരമാണ് نُبَيِّنُ = നാം വിവരിച്ചു കൊടുക്കുന്നു, വ്യക്തമാക്കുന്നത് لَهُمُ = അവര്‍ക്ക് الْآيَاتِ = ദൃഷ്ടാന്തങ്ങളെ ثُمَّ انظُرْ = പിന്നെ നോക്കുക أَنَّىٰ = എങ്ങിനെ يُؤْفَكُونَ = അവര്‍ തെറ്റിക്കപ്പെടുന്നു എന്ന് !
മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു റസൂല്‍ (ദൈവ ദൂതന്‍) അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിനു മുമ്പ് റസൂലുകള്‍ (പലരും) കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ, ഒരു സത്യസന്ധ(യായ സ്ത്രീ)യുമാകുന്നു. രണ്ടു പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക: ദൃഷ്ടാന്തങ്ങളെ അവര്‍ക്ക് നാം എപ്രകാരം വിവരിച്ചു കൊടുക്കുന്നുവെന്ന്! (എന്നിട്ട്) പിന്നെ നോക്കുക; അവര്‍ (സത്യത്തില്‍ നിന്ന്) എങ്ങിനെ തെറ്റിക്കപ്പെടുന്നുവെന്ന്!
തഫ്സീർ : 78-78
View   
قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٧٩﴾
share
قُلْ = നീ പറയുക أَتَعْبُدُونَ = നിങ്ങള്‍ ആരാധിക്കുന്നുവോ مِن دُونِ اللَّهِ = അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ مَا لَا يَمْلِكُ = സ്വാധീനമാക്കുന്നില്ലാത്ത (കഴിയാത്ത) തിനെ لَكُمْ = നിങ്ങള്‍ക്ക് ضَرًّا = ഉപദ്രവത്തിന് وَلَا نَفْعًا = ഉപകാരത്തിനും ഇല്ലാത്ത وَاللَّهُ = അല്ലാഹുതന്നെ هُوَ السَّمِيعُ = (എല്ലാം) കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍, അറിയുന്നവനായ
നീ പറയുക: "നിങ്ങള്‍ക്ക് വല്ല ഉപദ്രവത്തിനാകട്ടെ ഉപകാരത്തിനാകട്ടെ കഴിയാത്തതിനെ അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നുവോ?! അല്ലാഹുതന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമായുള്ളന്‍".
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ وَلَا تَتَّبِعُوٓا۟ أَهْوَآءَ قَوْمٍ قَدْ ضَلُّوا۟ مِن قَبْلُ وَأَضَلُّوا۟ كَثِيرًا وَضَلُّوا۟ عَن سَوَآءِ ٱلسَّبِيلِ﴿٨٠﴾
share
قُلْ يَا أَهْلَ الْكِتَابِ = പറയുക: വേദക്കാരേ لَا تَغْلُوا = നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ غَيْرَ الْحَقِّ = ന്യായം (യഥാര്‍ത്ഥം വേണ്ടപ്പെട്ടത്) അല്ലാത്ത വിധം وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുകയും അരുത് أَهْوَاءَ = ഇച്ഛകളെ, തന്നിഷ്ട ങ്ങളെ قَوْمٍ = ഒരു ജനതയുടെ, ചില ജനങ്ങളുടെ قَدْ ضَلُّوا = അവര്‍ പിഴച്ചുപോയിട്ടുണ്ട് مِن قَبْلُ = മുമ്പ് وَأَضَلُّوا = അവര്‍ പിഴപ്പിക്കുകയും ചെയ്തു كَثِيرًا = വളരെ (ആളുകളെ) وَضَلُّوا = അവര്‍ വഴിതെറ്റുകയും ചെയ്തു عَن سَوَاءِ السَّبِيلِ = ശരിയായ മാര്‍ഗം വിട്ട്
നീ പറയുക: "വേദക്കാരേ, ന്യായമല്ലാത്ത വിധം നിങ്ങള്‍ നിങ്ങ ളുടെ മതത്തില്‍ അതിരു കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്: അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്; വളരെ ആളുകളെ അവര്‍ വഴി പിഴപ്പിക്കു കയും ചെയ്തിരിക്കുന്നു; ശരിയായ മാര്‍ഗം വിട്ട് അവര്‍ തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ള ഒരു ജനതയുടെ)".
തഫ്സീർ : 79-80
View   
لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ﴿٨١﴾
share
لُعِنَ = ശപിക്കപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ مِن بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് عَلَىٰ لِسَانِ = നാവിലായി, നാവിലൂടെ دَاوُودَ = ദാവൂദിന്‍റെ وَعِيسَى = ഈസായുടെയും ابْنِ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാകുന്നു وَّكَانُوا = അവര്‍ ആയിരുന്നു يَعْتَدُونَ = അവര്‍ അതിരുവിടും
ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് അവിശ്വസിച്ചവര്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത്, അവര്‍ അനുസരണക്കേട് ചെയ്യുകയും, അതിരു വിട്ടുകൊണ്ടിരിക്കുകയും ചെയ്തതു നിമിത്തമത്രെ.

arrow_back_ios
4:148
4:149
4:150
4:151
4:152
4:153
4:154
4:155
4:156
4:157
4:158
4:159
4:160
4:161
4:162
4:163
4:164
4:165
4:166
4:167
4:168
4:169
4:170
4:171
4:172
4:173
4:174
4:175
4:176
5:1
5:2
5:3
5:4
5:5
5:6
5:7
5:8
5:9
5:10
5:11
5:12
5:13
5:14
5:15
5:16
5:17
5:18
5:19
5:20
5:21
5:22
5:23
5:24
5:25
5:26
5:27
5:28
5:29
5:30
5:31
5:32
5:33
5:34
5:35
5:36
5:37
5:38
5:39
5:40
5:41
5:42
5:43
5:44
5:45
5:46
5:47
5:48
5:49
5:50
5:51
5:52
5:53
5:54
5:55
5:56
5:57
5:58
5:59
5:60
5:61
5:62
5:63
5:64
5:65
5:66
5:67
5:68
5:69
5:70
5:71
5:72
5:73
5:74
5:75
5:76
5:77
5:78
5:79
5:80
5:81