ജുസ്ഉ് - 4
كُلُّ ٱلطَّعَامِ كَانَ حِلًّۭا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ﴿٩٣﴾
volume_up share
كُلُّ الطَّعَامِ = എല്ലാ ഭക്ഷണവും كَانَ حِلًّا = അനുവദനീയം (ഹലാല്‍) ആയിരുന്നു لِّبَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികള്‍ക്ക് إِلَّا مَا حَرَّمَ = ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ إِسْرَائِيلُ = ഇസ്‌റാഈല്‍ (യഅ്ക്വൂബ്) عَلَىٰ نَفْسِهِ = തന്‍റെ സ്വന്തത്തിന്‍റെ മേല്‍ مِن قَبْلِ = മുമ്പായി أَن تُنَزَّلَ = അവതരിക്കപ്പെടുന്നതിന്‍റെ التَّوْرَاةُ = തൗറാത്ത് قُلْ = നീ പറയുക فَأْتُوا = എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِالتَّوْرَاةِ = തൗറാത്തും കൊണ്ട് فَاتْلُوهَا = എന്നിട്ട് അത് നിങ്ങള്‍ പാരായണം ചെയ്യുവിന്‍ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
എല്ലാ ഭക്ഷണ (പദാര്‍ത്ഥ) വും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു;- തൗറാത്ത് അവ തരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്‌റാഈല്‍ അദ്ദേഹത്തിന്‍റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ) പറയുക: "എന്നാല്‍, നിങ്ങള്‍ തൗറാത്ത് കൊണ്ടു വന്ന് അത് (ഒന്ന്) വായിക്കുവിന്‍. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٩٤﴾
volume_up share
فَمَنِ افْتَرَىٰ = എന്നിട്ട് (എന്നാല്‍) ആര്‍ കെട്ടിച്ചമച്ചുവോ عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം, കളവ് مِن بَعْدِ = ശേഷം ذَٰلِكَ = അതിന്‍റെ فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ = അക്രമികള്‍
എന്നിട്ട് അതിനുശേഷം ആര്‍ അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുവോ, എന്നാല്‍, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًۭا وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿٩٥﴾
volume_up share
قُلْ = നീ പറയുക صَدَقَ اللَّهُ = അല്ലാഹു സത്യം പറഞ്ഞു فَاتَّبِعُوا = ആകയാല്‍ നിങ്ങള്‍ പിന്‍പറ്റുവിന്‍ مِلَّةَ = മാര്‍ഗത്തെ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ حَنِيفًا = ശുദ്ധ (ഋജു) മനസ്‌കനായ നിലയില്‍ وَمَا كَانَ = അദ്ദേഹം ആയിരുന്നതുമില്ല مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍പെട്ട(വന്‍)
(നബിയേ) പറയുക: "അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു: ആകയാല്‍ ഇബ്‌റാഹീമിന്‍റെ- (അദ്ദേഹം) ശുദ്ധമനസ്‌കനായ നിലയില്‍ (സ്വീകരിച്ച- നടപടി) മാര്‍ഗം നിങ്ങള്‍ പിന്‍പറ്റുവിന്‍. അദ്ദേഹം മുശ്‌രിക്ക് [ബഹു ദൈവവിശ്വാസി] കളില്‍ പെട്ടവനായിരുന്നില്ല താനും."
തഫ്സീർ : 93-95
View   
إِنَّ أَوَّلَ بَيْتٍۢ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًۭا وَهُدًۭى لِّلْعَـٰلَمِينَ﴿٩٦﴾
volume_up share
إِنَّ أَوَّلَ = നിശ്ചയമായും ഒന്നാമത്തേത് بَيْتٍ = വീട് وُضِعَ = വെക്കപ്പെട്ട (സ്ഥാപിക്കപ്പെട്ട) لِلنَّاسِ = മനുഷ്യര്‍ക്കുവേണ്ടി لَلَّذِي = യാതൊന്നു തന്നെ بِبَكَّةَ = ബക്ക (മക്ക)യിലുള്ള مُبَارَكًا = ആശീര്‍വദിക്കപ്പെട്ട നിലയില്‍, അനുഗ്രഹീതമായിക്കൊണ്ട് وَهُدًى = മാര്‍ഗദര്‍ശനവും لِّلْعَالَمِينَ = ലോകര്‍ക്ക്
നിശ്ചയമായും, മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതായ ഒന്നാമത്തെ വീട്, ആശീര്‍വദിക്കപ്പെട്ടതായും, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായും കൊണ്ട് ബക്കഃ [മക്കഃ] യിലുള്ളത് തന്നെയാകുന്നു.
فِيهِ ءَايَـٰتٌۢ بَيِّنَـٰتٌۭ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًۭا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًۭا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ﴿٩٧﴾
volume_up share
فِيهِ = അതിലുണ്ട് آيَاتٌ = ദൃഷ്ടാന്തങ്ങള്‍ بَيِّنَاتٌ = വ്യക്തങ്ങളായ مَّقَامُ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ (നിന്ന) സ്ഥലം وَمَن دَخَلَهُ = ആര്‍ അതില്‍ കടന്നുവോ كَانَ آمِنًا = അവന്‍ നിര്‍ഭയനായി وَلِلَّهِ = അല്ലാഹുവിനോടുണ്ട് عَلَى النَّاسِ = മനുഷ്യരുടെ മേല്‍ (കടമ- ബാധ്യത) حِجُّ الْبَيْتِ = (ആ) വീട്ടിനെ കരുതിച്ചെല്ലല്‍ (ഹജ്ജ്- തീര്‍ത്ഥാടനം- ചെയ്യല്‍) مَنِ اسْتَطَاعَ = സാധ്യമായവര്‍ക്ക് إِلَيْهِ = അതിലേക്ക് (ചെല്ലുവാന്‍) سَبِيلًا = മാര്‍ഗം, മാര്‍ഗത്താല്‍ وَمَن كَفَرَ = ആരെങ്കിലും അവിശ്വസിച്ചാല്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَنِيٌّ = ധന്യനാണ്, അനാശ്രയനാണ് عَنِ الْعَالَمِينَ = ലോകരില്‍ നിന്ന്, ലോകരെ സംബന്ധിച്ച്
അതില്‍ സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളുണ്ട്- (വിശിഷ്യ) "മക്വാമു ഇബ്‌റാഹീം" [ഇബ്‌റാഹീം നിന്ന സ്ഥലം.] അതില്‍ ആര്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ വീട്ടിങ്കല്‍ "ഹജ്ജ്" ചെയ്യല്‍ മനുഷ്യര്‍ക്ക് അതിലേക്ക് (ചെന്നെത്തുവാനുള്ള) മാര്‍ഗം സാധിച്ച് കിട്ടിയവര്‍ക്ക്- അല്ലാഹുവിനോട് (ബാധ്യത) ഉണ്ട്. വല്ലവരും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു. ലോകരെ സംബന്ധിച്ച് അനാശ്രയനാകുന്നു.
തഫ്സീർ : 96-97
View   
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ﴿٩٨﴾
volume_up share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَكْفُرُونَ = നിങ്ങളെന്തിന് അവിശ്വസിക്കുന്നു بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളില്‍ وَاللَّهُ = അല്ലാഹുവാകട്ടെ شَهِيدٌ = സാക്ഷിയാണ് عَلَىٰ مَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്
(നബിയേ) പറയുക: "വേദക്കാരേ, എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കളില്‍ അവിശ്വസിക്കുന്നത്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു (ദൃക്ക്) സാക്ഷിയാണല്ലോ!
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًۭا وَأَنتُمْ شُهَدَآءُ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٩٩﴾
volume_up share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَصُدُّونَ = നിങ്ങള്‍ എന്തിനാണ് തടുക്കുന്നത്, തിരിച്ചുവിടുന്നത് عَن سَبِيلِ = മാര്‍ഗത്തില്‍ നിന്ന് اللَّهِ = അല്ലാഹുവിന്‍റെ مَنْ آمَنَ = വിശ്വസിച്ചവരെ تَبْغُونَهَا = അതിന് നിങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് عِوَجًا = വക്രത, വളവുണ്ടാക്കുന്നതിനും وَأَنتُمْ = നിങ്ങളാകട്ടെ, നിങ്ങള്‍ شُهَدَاءُ = സാക്ഷികളാണ് وَمَا اللَّهُ = അല്ലാഹു അല്ല താനും بِغَافِلٍ = അശ്രദ്ധന്‍ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
പറയുക: "വേദക്കാരേ, എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്- അതിന് വക്രതയെ ആഗ്രഹിച്ചു കൊണ്ട്- വിശ്വസിച്ചവരെ തട്ടിക്കളയുന്നത്?- നിങ്ങള്‍ (അതിന്) സാക്ഷികളാണെന്നിരിക്കെ! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല
തഫ്സീർ : 98-99
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًۭا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ يَرُدُّوكُم بَعْدَ إِيمَـٰنِكُمْ كَـٰفِرِينَ﴿١٠٠﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ إِن تُطِيعُوا = നിങ്ങള്‍ അനുസരിക്കുന്ന പക്ഷം فَرِيقًا = ഒരു വിഭാഗത്തെ, കക്ഷിയെ مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ = (വേദ) ഗ്രന്ഥം നല്‍കപ്പെട്ട يَرُدُّوكُم = അവര്‍ നിങ്ങളെ മടക്കും بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിനുശേഷം كَافِرِينَ = അവിശ്വാസികള്‍
ഹേ, വിശ്വസിച്ചവരേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാ ഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങളുടെ സത്യവിശ്വാസ (സ്വീകരണ)ത്തിനുശേഷം, അവര്‍ നിങ്ങളെ അവിശ്വാസികളാക്കി മടക്കിയേക്കും. [അത് സൂക്ഷിക്കണം]
وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَـٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ ۗ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿١٠١﴾
volume_up share
وَكَيْفَ تَكْفُرُونَ = നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും وَأَنتُمْ = നിങ്ങളാവട്ടെ تُتْلَىٰ عَلَيْكُمْ = നിങ്ങള്‍ക്ക് ഓതിത്തരപ്പെടുന്നു آيَاتُ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകള്‍ وَفِيكُمْ = നിങ്ങളിലുണ്ടുതാനും رَسُولُهُ = അവന്‍റെ റസൂല്‍ وَمَن = വല്ലവരും, ആരെങ്കിലും يَعْتَصِم = മുറുകെ പിടിക്കുന്നതായാല്‍ , രക്ഷ പ്രാപിച്ചാല്‍ بِاللَّهِ = അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ട് فَقَدْ هُدِيَ = എന്നാലവന്‍ നയിക്കപ്പെട്ടു إِلَىٰ صِرَاطٍ = പാത (വഴി)യിലേക്ക് مُّسْتَقِيمٍ = ചൊവ്വായ
നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും? നിങ്ങളാകട്ടെ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കള്‍ ഓതികേള്‍പ്പിക്കപ്പെട്ടു വരുന്നു; നിങ്ങളില്‍ അവന്‍റെ റസൂലും ഉണ്ട്(എന്നിരിക്കെ)! ആര്‍ അല്ലാഹുവിനെ മുറുകെ പിടിക്കുന്നുവോ അവന്‍ (നേരെ) ചൊവ്വായ പാതയിലേക്ക് നയി ക്കപ്പെട്ടു കഴിഞ്ഞു.
തഫ്സീർ : 100-101
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴿١٠٢﴾
volume_up share
ا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ حَقَّ تُقَاتِهِ = അവനെ സൂക്ഷിക്കേണ്ടുന്ന മുറക്ക് وَلَا تَمُوتُنَّ = നിങ്ങള്‍ തീര്‍ച്ചയായും മരിക്കരുത് إِلَّا وَأَنتُم = നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ مُّسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം അവനെ സൂക്ഷിക്കുവിന്‍. നിങ്ങള്‍ മുസ്‌ലിംകള്‍ ആയിക്കൊണ്ടല്ലാതെ മരണമടയു കയും ചെയ്യരുത്.
وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًۭا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءًۭ فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًۭا وَكُنتُمْ عَلَىٰ شَفَا حُفْرَةٍۢ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ﴿١٠٣﴾
volume_up share
وَاعْتَصِمُوا = നിങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുവിന്‍ بِحَبْلِ اللَّهِ = അല്ലാഹുവിന്‍റെ പാശത്തെ جَمِيعًا = എല്ലാവരും, ഒരുമിച്ച് وَلَا تَفَرَّقُوا = നിങ്ങള്‍ ഭിന്നിക്കുക (ഛിദ്രിക്കുക)യും അരുത് وَاذْكُرُوا = നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ = നിങ്ങളുടെ മേല്‍ (ചെയ്ത) إِذْ كُنتُمْ = നിങ്ങള്‍ ആയിരുന്നപ്പോള്‍ أَعْدَاءً = ശത്രുക്കള്‍ فَأَلَّفَ = എന്നിട്ടവന്‍ ഇണക്കി بَيْنَ قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ فَأَصْبَحْتُم = അങ്ങനെ നിങ്ങള്‍ ആയിരിക്കുന്നു بِنِعْمَتِهِ = അവന്‍റെ അനുഗ്രഹം കൊണ്ട് إِخْوَانًا = സഹോദരങ്ങള്‍ وَكُنتُمْ = നിങ്ങളാകുകയും ചെയ്തിരിക്കുന്നു عَلَىٰ شَفَا = വക്കത്ത് حُفْرَةٍ = ഒരു കുണ്ടിന്‍റെ, കുഴിയുടെ مِّنَ النَّارِ = നരകമാകുന്ന തീയിനാലുള്ള فَأَنقَذَكُم = എന്നിട്ടവന്‍ നിങ്ങളെ രക്ഷപ്പെടുത്തി مِّنْهَا = അതില്‍ നിന്ന് كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്ത് (ലക്ഷ്യം)കളെ لَعَلَّكُمْ تَهْتَدُونَ = നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം, നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി
നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ ഭിന്നിക്കുകയും അരുത് നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ (പരസ്പരം) ശത്രുക്കളായിരുന്ന അവസരത്തില്‍, അവന്‍ നിങ്ങളുടെ ഹൃദയ ങ്ങള്‍ക്കിടയില്‍ ഇണക്കിത്തന്നു; അങ്ങനെ, നിങ്ങള്‍ അവന്‍റെ അനു ഗ്രഹം കൊണ്ട് (പരസ്പരം) സഹോദരങ്ങളായിരിക്കുന്നു. നിങ്ങള്‍ അഗ്നിയാകുന്ന (അഥവാ നരകമാകുന്ന) ഒരു (വമ്പിച്ച) കുണ്ടിന്‍റെ വക്കിലായിരുന്നു; എന്നിട്ട് നിങ്ങളെ അതില്‍ നിന്ന് അവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം]കള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു- നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.
തഫ്സീർ : 102-103
View   
وَلْتَكُن مِّنكُمْ أُمَّةٌۭ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿١٠٤﴾
volume_up share
وَلْتَكُن = ഉണ്ടായിരിക്കയും ചെയ്യട്ടെ مِّنكُمْ = നിങ്ങളില്‍ നിന്ന്, നിങ്ങളിലൂടെ أُمَّةٌ = ഒരു സമുദായം, സമൂഹം يَدْعُونَ = അവര്‍ ക്ഷണിക്കും, വിളിക്കും إِلَى الْخَيْرِ = നന്മയിലേക്ക്, നല്ലതിലേക്ക് وَيَأْمُرُونَ = അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യും بِالْمَعْرُوفِ = സദാചാരത്തിന്, സല്‍കാര്യം കൊണ്ട് وَيَنْهَوْنَ = വിരോധിക്കുകയും ചെയ്യും عَنِ الْمُنكَرِ = ദുരാചാരത്തെ (ദുഷ്‌കാര്യത്തെ)പ്പറ്റി وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെയാണ് الْمُفْلِحُونَ = വിജയികള്‍
(സത്യവിശ്വാസികളെ) നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കയും ചെയ്യട്ടെ, നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം. (അങ്ങനെയുള്ള ) അക്കൂട്ടര്‍തന്നെയാണ് വിജയികളും.
وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌۭ﴿١٠٥﴾
volume_up share
وَلَا تَكُونُوا = നിങ്ങളായിരിക്കയും അരുത് كَالَّذِينَ = യാതൊരു കൂട്ടരെപ്പോലെ تَفَرَّقُوا = അവര്‍ ഭിന്നിച്ചു, ഛിദ്രിച്ചു وَاخْتَلَفُوا = അവര്‍ (അഭിപ്രായ) വ്യത്യാസത്തിലാകുകയും ചെയ്തു مِن بَعْدِ = ശേഷമായി مَا جَاءَهُمُ = അവര്‍ക്ക് വന്നതിന് الْبَيِّنَاتُ = തെളിവുകള്‍ وَأُولَٰئِكَ = അക്കൂട്ടരാകട്ടെ لَهُمْ = അവര്‍ക്കുണ്ട്, അവര്‍ക്കാണ് عَذَابٌ عَظِيمٌ = വമ്പിച്ച ശിക്ഷ
നിങ്ങള്‍ യാതൊരു കൂട്ടരെപ്പോലെ ആയിരിക്കുകയും അരുത്: (വ്യക്തമായ) തെളിവുകള്‍ അവര്‍ക്ക് വന്നതിന് ശേഷം അവര്‍ (പരസ്പരം) ഭിന്നിക്കുകയും, അഭിപ്രായവ്യത്യാസത്തിലാകുകയും ചെയ്തു. അക്കൂട്ടരാകട്ടെ, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;-
يَوْمَ تَبْيَضُّ وُجُوهٌۭ وَتَسْوَدُّ وُجُوهٌۭ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَـٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿١٠٦﴾
volume_up share
يَوْمَ تَبْيَضُّ = വെളുക്കുന്ന ദിവസം وُجُوهٌ = ചില മുഖങ്ങള്‍ وَتَسْوَدُّ = കറുക്കുകയും ചെയ്യും وُجُوهٌ = ചില മുഖങ്ങള്‍ فَأَمَّا الَّذِينَ = എന്നാല്‍ (അപ്പോള്‍) യാതൊരു കൂട്ടര്‍ اسْوَدَّتْ = കറുത്തു وُجُوهُهُمْ = അവരുടെ മുഖങ്ങള്‍ أَكَفَرْتُم = നിങ്ങള്‍ അവിശ്വസിച്ചുവോ بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിന്‍റെ ശേഷം فَذُوقُوا = എന്നാല്‍ (അതിനാല്‍- എനി) നിങ്ങള്‍ ആസ്വദിക്കുവിന്‍ الْعَذَابَ = ശിക്ഷ بِمَا كُنتُمْ = നിങ്ങളായിരുന്നതുകൊണ്ട് تَكْفُرُونَ = അവിശ്വസിക്കും
(അതെ) ചില മുഖങ്ങള്‍ വെളുക്കുകയും, ചിലമുഖങ്ങള്‍ കറുക്കു കയും ചെയ്യുന്ന ദിവസം! എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ കറുത്തുവോ അവര്‍,- (അവരോട് പറയപ്പെടും:) "നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചുവോ?! എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നത് നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَـٰلِدُونَ﴿١٠٧﴾
volume_up share
وَأَمَّا الَّذِينَ = അപ്പോള്‍ (എന്നാല്‍) യാതൊരു കൂട്ടര്‍ ابْيَضَّتْ = വെളുത്ത് وُجُوهُهُمْ = അവരുടെ മുഖങ്ങള്‍ فَفِي رَحْمَةِ = കാരുണ്യ(അനു ഗ്രഹ)ത്തിലായിരിക്കും اللَّهِ = അല്ലാഹുവിന്‍റെ هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = ശാശ്വതന്‍മാരായിരിക്കും
എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ വെളുത്തുവോ അവര്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിലു മായിരിക്കും. അവരതില്‍ ശ്വാശ്വതന്‍മാരായിരിക്കുന്നതാണ്.
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۗ وَمَا ٱللَّهُ يُرِيدُ ظُلْمًۭا لِّلْعَـٰلَمِينَ﴿١٠٨﴾
volume_up share
تِلْكَ = അവ, ഇവ آيَاتُ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا = അവ നാം ഓതിത്തരുന്നു عَلَيْكَ = നിനക്ക് بِالْحَقِّ = യഥാര്‍ത്ഥ (മുറ) പ്രകാരം وَمَا اللَّهُ يُرِيدُ = അല്ലാഹു ഉദ്ദേശിക്കുന്നില്ല ظُلْمًا = ഒരനീതിയും, അക്രമത്തെ لِّلْعَالَمِينَ = ലോകര്‍ക്ക്, ലോകരോട്
അവ [മേല്‍ പറഞ്ഞതൊക്കെ] അല്ലാഹുവിന്‍റെ ആയത്തു [ലക്ഷ്യം]കളാകുന്നു; യഥാര്‍ത്ഥപ്രകാരം നാം അവ നിനക്ക് ഓതിത്തരികയാണ് അല്ലാഹു, ലോകരോട് യാതൊരു അനീതിയും (ചെയ്യാന്‍) ഉദ്ദേശിക്കുന്നില്ല.
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿١٠٩﴾
volume_up share
وَلِلَّهِ = അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് (എല്ലാം) وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَإِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് (തന്നെ) تُرْجَعُ = മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ = കാര്യങ്ങള്‍
അല്ലാഹുവിനുള്ളതത്രെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹുവിങ്കലേക്ക് തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 104-109
View   
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَـٰبِ لَكَانَ خَيْرًۭا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَـٰسِقُونَ﴿١١٠﴾
volume_up share
كُنتُمْ = നിങ്ങളാകുന്നു خَيْرَ أُمَّةٍ = ഏറ്റം ഉത്തമ സമുദായം, സമുദായത്തില്‍ ഉത്തമമായത് أُخْرِجَتْ = പുറപ്പെടുവിക്കപ്പെട്ടു لِلنَّاسِ = മനുഷ്യര്‍ക്കുവേണ്ടി, മനുഷ്യരിലേക്ക് تَأْمُرُونَ = നിങ്ങള്‍ കല്‍പിക്കുന്നു بِالْمَعْرُوفِ = സദാചാരം കൊണ്ട് وَتَنْهَوْنَ = നിങ്ങള്‍ വിരോധിക്കുകയും ചെയ്യുന്നു عَنِ الْمُنكَرِ = ദുരാചാരത്തെപ്പറ്റി وَتُؤْمِنُونَ = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു بِاللَّهِ = അല്ലാഹുവില്‍ وَلَوْ آمَنَ = വിശ്വസിച്ചിരുന്നുവെങ്കില്‍ أَهْلُ الْكِتَابِ = വേദക്കാര്‍ لَكَانَ = അതാകുമായിരുന്നു خَيْرًا = ഉത്തമം, ഏറ്റം നല്ലത് لَّهُم = അവര്‍ക്ക് مِّنْهُمُ = അവരിലുണ്ട് الْمُؤْمِنُونَ = സത്യവിശ്വാസികള്‍ وَأَكْثَرُهُمُ = അവരില്‍ അധികവും الْفَاسِقُونَ = തോന്നിയവാസി (ധിക്കാരി- തെമ്മാടി)കളത്രെ
നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കത് ഏറ്റം ഉത്തമമായിരുന്നു. അവരില്‍ (ചിലര്‍) സത്യവിശ്വാസികളുണ്ട്; അവരില്‍ അധികവും തോന്നിയവാസികളത്രെ.
لَن يَضُرُّوكُمْ إِلَّآ أَذًۭى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ﴿١١١﴾
volume_up share
لَن يَضُرُّوكُمْ = അവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയേയില്ല إِلَّا أَذًى = ശല്യം (സ്വൈര്യക്കേട്- ലഘുവായ ദ്രോഹം) അല്ലാതെ وَإِن يُقَاتِلُوكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കിലോ يُوَلُّوكُمُ = അവര്‍ നിങ്ങള്‍ക്ക് തിരിക്കും الْأَدْبَارَ = പിന്‍പുറങ്ങളെ ثُمَّ = പിന്നെ لَا يُنصَرُونَ = അവര്‍ സഹായിക്കപ്പെടുകയില്ല
അവര്‍ വല്ല ശല്യവും (ഉണ്ടാക്കുക) അല്ലാതെ നിങ്ങള്‍ക്ക് ഉപ ദ്രവം (ഒന്നും) ചെയ്യുകയില്ലതന്നെ. അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക യാണെങ്കിലോ, അവര്‍ നിങ്ങളോട് പിന്‍ തിരിഞ്ഞുപോകുന്നതുമാണ്. പിന്നെ, അവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍۢ مِّنَ ٱللَّهِ وَحَبْلٍۢ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍۢ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ﴿١١٢﴾
volume_up share
ضُرِبَتْ = അടിക്കപ്പെട്ടിരിക്കുന്നു (ആക്കിവെക്കപ്പെട്ടിരിക്കുന്നു) عَلَيْهِمُ = അവരു ടെമേല്‍, അവരില്‍ الذِّلَّةُ = നിന്ദ്യത, എളിമത്വം أَيْنَ مَا ثُقِفُوا = എവിടെത്തന്നെ അവര്‍ കാണപ്പെട്ടാലും, (എവിടെ വെച്ച് കണ്ടാലും) إِلَّا بِحَبْلٍ = വല്ല കയറും കൊണ്ടല്ലാതെ, വല്ല ബന്ധവും നിമിത്തമല്ലാതെ مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَحَبْلٍ = കയറും (ബന്ധവും) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് وَبَاءُوا = അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ = കോപവുമായി مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَضُرِبَتْ = അടിക്ക (ആക്ക)പ്പെടുകയും ചെയ്തു عَلَيْهِمُ = അവരുടെ മേല്‍ الْمَسْكَنَةُ = നിര്‍ഗതി,പതിതത്വം ذَٰلِكَ = അത് (കാരണം) بِأَنَّهُمْ كَانُوا = അവര്‍ ആയിരുന്നതുകൊണ്ടാണ് يَكْفُرُونَ = അവിശ്വസിക്കുക بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്ത് (ദൃഷ്ടാന്തം)കളില്‍ وَيَقْتُلُونَ = അവര്‍ കൊലപ്പെടുത്തി വരുകയും الْأَنبِيَاءَ = പ്രവാചകന്‍മാരെ بِغَيْرِ حَقٍّ = ഒരു ന്യായവും (കാര്യവും- അവകാശവും) ഇല്ലാതെ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാണ് (നിമിത്തമാണ്) وَّكَانُوا = അവരായിരുന്നതും يَعْتَدُونَ = അവര്‍ അതിരുവിടുക, അതിക്രമം ചെയ്യുക
അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. [അതാണവര്‍ക്ക് ലഭിച്ച നേട്ടം.] നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകന്‍മാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമി ത്തമാകുന്നു. (അതെ) അത് അവര്‍ അനുസരണ ക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമത്രെ.
തഫ്സീർ : 110-112
View   
لَيْسُوا۟ سَوَآءًۭ ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌۭ قَآئِمَةٌۭ يَتْلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ﴿١١٣﴾
volume_up share
لَيْسُوا = അവരല്ല سَوَاءً = സമം, ഒരുപോലെ مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) قَائِمَةٌ = നേരെ (ചൊവ്വിന്) നില്‍ക്കുന്ന يَتْلُونَ = അവര്‍ പാരായണം ചെയ്യും آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ آنَاءَ اللَّيْلِ = രാത്രി നേരങ്ങളില്‍ وَهُمْ يَسْجُدُونَ = അവര്‍ സുജൂദ് ചെയ്തുകൊണ്ട്, അവര്‍ സുജൂദ് ചെയ്യും
അവര്‍ [വേദക്കാര്‍-എല്ലാവരും] സമമല്ല; വേദക്കാരില്‍ ചൊവ്വിന് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ട്: രാത്രി സമയങ്ങളില്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗനമസ്‌കാരം] ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ "ആയത്ത്" [വേദവാക്യം] പാരായണം ചെയ്യുന്നു. (ഇങ്ങനെയുള്ള ഒരു സമൂഹം)
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ﴿١١٤﴾
volume_up share
يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَيَأْمُرُونَ = അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു بِالْمَعْرُوفِ = സദാചാരം കൊണ്ട് وَيَنْهَوْنَ = അവര്‍ വിരോധിക്കയും ചെയ്യുന്നു عَنِ الْمُنكَرِ = ദുരാചാര ത്തെക്കുറിച്ച് وَيُسَارِعُونَ = അവര്‍ പരസ്പരം ധൃതിപ്പെടുകയും (വാശിപൂര്‍വ്വം ബദ്ധപ്പെടുകയും) ചെയ്യും فِي الْخَيْرَاتِ = നല്ല കാര്യങ്ങളില്‍ وَأُولَٰئِكَ = അക്കൂട്ടര്‍ مِنَ الصَّالِحِينَ = നല്ലവരില്‍ പെട്ടവരുമാണ്
അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; അവര്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, നല്ല കാര്യങ്ങളില്‍ പരസ്പരം ധൃതികൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ സദ്‌വൃത്തന്‍മാരില്‍പെട്ടവരുമാണ്.
وَمَا يَفْعَلُوا۟ مِنْ خَيْرٍۢ فَلَن يُكْفَرُوهُ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ﴿١١٥﴾
volume_up share
وَمَا يَفْعَلُوا = അവര്‍ എന്ത് ചെയ്യുന്നതായാലും مِنْ خَيْرٍ = നല്ലതായിട്ട് فَلَن يُكْفَرُوهُ = അവരോട് (അവര്‍ക്ക്) അതില്‍ (അതിനോട്) നന്ദികേട് കാണിക്കപ്പെടുന്നതേയല്ല وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِالْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി
അവര്‍ നല്ല കാര്യമായി എന്ത് ചെയ്യുന്നതായാലും അതില്‍ അവരോട് നന്ദികേട് ചെയ്യപ്പെടുകയില്ല തന്നെ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 113-115
View   
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًۭٔا ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۚ هُمْ فِيهَا خَـٰلِدُونَ﴿١١٦﴾
volume_up share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ = ധന്യമാക്കുക (തടുക്കുക)യില്ലതന്നെ عَنْهُمْ = അവര്‍ക്ക് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم = അവരുടെ മക്കളും (സന്താനങ്ങളും) ഇല്ല مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് شَيْئًا = യാതൊന്നും ഒട്ടും وَأُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികള്‍ ആകുന്നു
നിശ്ചയമായും, അവിശ്വസി ച്ചിട്ടുള്ളവര്‍,- അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവില്‍ നിന്നു(ള്ള ശിക്ഷ) യാതൊന്നും അവര്‍ക്ക് തടുത്ത് കൊടുക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍۢ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍۢ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ﴿١١٧﴾
volume_up share
مَثَلُ = യാതൊന്നിന്‍റെ ഉപമ, ഉദാഹരണം مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്ന فِي هَٰذِهِ الْحَيَاةِ = ഈ ജീവിതത്തില്‍ الدُّنْيَا = ഐഹികമായ كَمَثَلِ = ഉപമപോലെയാണ് رِيحٍ = ഒരു കാറ്റിന്‍റെ فِيهَا = അതിലുണ്ട് صِرٌّ = അതിശൈത്യം أَصَابَتْ = അത് ബാധിച്ചു حَرْثَ قَوْمٍ = ഒരു ജനതയുടെ വിളയ്ക്ക്, വിളയിടത്തിന് ظَلَمُوا = അവര്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളോട് فَأَهْلَكَتْهُ = എന്നിട്ടത് അതിനെ നശിപ്പിച്ചു وَمَا ظَلَمَهُمُ = അവരെ അക്രമിച്ചിട്ടുമില്ല اللَّهُ = അല്ലാഹു وَلَٰكِنْ = എങ്കിലും, പക്ഷേ أَنفُسَهُمْ = അവരുടെ സ്വന്ത ങ്ങളെ, തങ്ങളെത്തന്നെ يَظْلِمُونَ = അവര്‍ അക്രമിക്കുന്നു
ഈ ഐഹികജീവിതത്തില്‍ അവര്‍ ചിലവഴിക്കുന്നതിന്‍റെ ഉപമ, ഒരു കാറ്റിന്‍റെ മാതിരിയാകുന്നു: അതില്‍ അതിശൈത്യമുണ്ട്; തങ്ങളുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ച ഒരു ജനതയുടെ കൃഷിയിടത്തിന് അത് ബാധിച്ചു; എന്നിട്ട് അതിനെ അത് നശിപ്പിച്ചു കളഞ്ഞു . (ഇങ്ങനെയുള്ള ഒരു കാറ്റിന്‍റെ മാതിരി) അല്ലാഹു അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ലതാനും എങ്കിലും അവര്‍ തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
തഫ്സീർ : 116-117
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةًۭ مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًۭا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ ۖ إِن كُنتُمْ تَعْقِلُونَ﴿١١٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ഉണ്ടാക്കി വെക്കരുത്, സ്വീകരിക്കരുത് بِطَانَةً = അകമ്പടി (ഉള്ളുകള്ളി- രഹസ്യബന്ധ)ക്കാരെ مِّن دُونِكُمْ = നിങ്ങള്‍ക്ക് പുറമെയുള്ള (നിങ്ങളല്ലാത്ത)വരില്‍ നിന്ന് لَا يَأْلُونَكُمْ = അവര്‍ നിങ്ങളോട് (നിങ്ങള്‍ക്ക്) വീഴ്ച (കുറവ്) വരുത്തുകയില്ല خَبَالًا = കുഴപ്പത്തില്‍, നാശത്തിന് وَدُّوا = അവര്‍ കൊതിക്കുകയാണ് مَا عَنِتُّمْ = നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്, കഷ്ടപ്പെടുവാന്‍ قَدْ بَدَتِ = വെളിവായിക്കഴിഞ്ഞിരിക്കുന്നു الْبَغْضَاءُ = ഈര്‍ഷ്യത, വൈരാഗ്യം مِنْ أَفْوَاهِهِمْ = അവരുടെ വായകളില്‍ നിന്ന് وَمَا تُخْفِي = മറച്ചുവെക്കുന്നതാകട്ടെ صُدُورُهُمْ = അവരുടെ നെഞ്ചുകള്‍ أَكْبَرُ = കൂടുതല്‍ വലുതുമാണ്, വമ്പിച്ചതാണ് قَدْ بَيَّنَّا = നാം വിവരിച്ച് തന്നിട്ടുണ്ട്, തീര്‍ച്ചയായും വിവരിച്ചിരിക്കുന്നു لَكُمُ = നിങ്ങള്‍ക്ക് الْآيَاتِ = ദൃഷ്ടാന്തങ്ങളെ إِن كُنتُمْ = നിങ്ങള്‍ ആണെങ്കില്‍ تَعْقِلُونَ = ബുദ്ധികൊടുക്കുന്നു(വെങ്കില്‍)
ഹേ, വിശ്വസിച്ചവരേ നിങ്ങള്‍ക്ക് പുറമെ (യുള്ളവരില്‍) നിന്ന് നിങ്ങള്‍ (രഹസ്യം സൂക്ഷിക്കുന്ന) ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. അവര്‍ നിങ്ങളോട് കുഴപ്പത്തി (ന്‍റെ കാര്യത്തി) ല്‍ വീഴ്ച വരുത്തുന്നതല്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്ന് അവര്‍ ആഗ്രഹിക്കുകയാണ്. അവരുടെ വായകളില്‍ നിന്ന് ഈര്‍ഷ്യത വെളിവായിക്കഴിഞ്ഞിരിക്കുന്നു. അവരുടെ നെഞ്ച് [ഹൃദയം]കള്‍ മറച്ചുവെക്കുന്നതാകട്ടെ, കൂടുതല്‍ വലിയതുമാണ്. തീര്‍ച്ചയായും, (ഇതാ) നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു; നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി) ക്കുന്നുവെങ്കില്‍.
هَـٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ ۚ قُلْ مُوتُوا۟ بِغَيْظِكُمْ ۗ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١١٩﴾
volume_up share
هَا أَنتُمْ = ഹാ നിങ്ങള്‍ أُولَاءِ = ഇങ്ങനെയുള്ളവരാണ് تُحِبُّونَهُمْ = നിങ്ങളവരെ സ്‌നേഹി ക്കുന്നു وَلَا يُحِبُّونَكُمْ = അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുമില്ല وَتُؤْمِنُونَ = നിങ്ങള്‍ വിശ്വസിക്കയും ചെയ്യുന്നു بِالْكِتَابِ = വേദഗ്രന്ഥത്തില്‍ كُلِّهِ = അതിലെല്ലാം وَإِذَا لَقُوكُمْ = അവര്‍ നിങ്ങളെ കണ്ടുമുട്ടിയാല്‍ قَالُوا = അവര്‍ പറയും آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَوْا = അവര്‍ ഒഴിഞ്ഞു (ഒഴിവായി) പോയാലാകട്ടെ عَضُّوا = അവര്‍ കടിക്കും, കടിക്കുകയായി عَلَيْكُمُ = നിങ്ങളെപ്പറ്റി, നിങ്ങള്‍ക്കെതിരെ الْأَنَامِلَ = വിരല്‍തലപ്പു (വിരലു)കളെ مِنَ الْغَيْظِ = കഠിന കോപം നിമിത്തം قُلْ مُوتُوا = നീ പറയുക നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍ بِغَيْظِكُمْ = നിങ്ങളുടെ കോപം കൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചു (മനസ്സു)കളിലുള്ളതിനെപ്പറ്റി
ഹാ! നിങ്ങളിതാ ഇങ്ങനെയുള്ളവരാണ്: നിങ്ങള്‍ അവരെ (അങ്ങോട്ട്) സ്‌നേഹിക്കുന്നു; അവര്‍ നിങ്ങളെ (ഇങ്ങോട്ട്) സ്‌നേഹിക്കുന്നുമില്ല. നിങ്ങള്‍ വേദഗ്രന്ഥത്തില്‍ എല്ലാം (തന്നെ) വിശ്വസിക്കുകയും ചെയ്യുന്നു. [അവര്‍ അതും ചെയ്യുന്നില്ല]. നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ (നിങ്ങളെ വിട്ട്) ഒഴിഞ്ഞുപോയാലാകട്ടെ, കോപം നിമിത്തം നിങ്ങളെപ്പറ്റി അവര്‍ വിരല്‍ കടിക്കുകയും ചെയ്യും. (നബിയേ) പറയുക: "നിങ്ങളുടെ കോപംകൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍!" നിശ്ചയമായും അല്ലാഹു, നെഞ്ച് [ഹൃദയം]കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
إِن تَمْسَسْكُمْ حَسَنَةٌۭ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌۭ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌۭ﴿١٢٠﴾
volume_up share
إِن تَمْسَسْكُمْ = നിങ്ങളെ സ്പര്‍ശിച്ചെങ്കില്‍, തീണ്ടുന്ന പക്ഷം حَسَنَةٌ = വല്ല നന്മയും تَسُؤْهُمْ = അതവരെ വെറുപ്പിക്കും (വ്യസനിപ്പിക്കും) وَإِن تُصِبْكُمْ = നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലാകട്ടെ سَيِّئَةٌ = വല്ല തിന്മയും يَفْرَحُوا = അവര്‍ പുളകം കൊള്ളും بِهَا = അതില്‍, അതിനെപ്പറ്റി وَإِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്നപക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും (ചെയ്യും) لَا يَضُرُّكُمْ = നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയില്ല كَيْدُهُمْ = അവരുടെ ഉപായം, കെണി شَيْئًا = യാതൊന്നും (ഒട്ടും) إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ = വലയം ചെയ്യുന്ന (സൂക്ഷ്മമായി അറിയുന്ന)വനാണ്. [അവന് എല്ലാം അറിയാം]
നിങ്ങളെ വല്ല നന്മയും സ്പര്‍ശിക്കുന്ന പക്ഷം, അതവര്‍ക്ക് വെറുപ്പ് (അഥവാ വ്യസനം) ഉണ്ടാക്കുന്നു; നിങ്ങള്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവരതില്‍ സന്തോഷമടയുകയും ചെയ്യുന്നു. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതുമല്ല. നിശ്ചയമായും അല്ലാഹു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ (യെല്ലാം) വലയം ചെയ്യുന്നവനാകുന്നു. [അവന് എല്ലാം അറിയാം.]
തഫ്സീർ : 118-120
View   
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَـٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿١٢١﴾
volume_up share
وَإِذْ غَدَوْتَ = നീ രാവിലെ പോയ സന്ദര്‍ഭം مِنْ أَهْلِكَ = നിന്‍റെ വീട്ടുകാരില്‍ (കുടുംബത്തില്‍) നിന്ന് تُبَوِّئُ = നീ സൗകര്യപ്പെടുത്തി (ശരിപ്പെടുത്തി)ക്കൊണ്ട് الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക് مَقَاعِدَ = ഇരിപ്പിടങ്ങള്‍, താവളങ്ങളെ لِلْقِتَالِ = യുദ്ധത്തിന് وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
(നബിയേ) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ നിന്‍റെ വീട്ടുകാരില്‍ നിന്ന് കാലത്ത് (പുറപ്പെട്ട്) പോയ സന്ദര്‍ഭം (ഓര്‍ക്കുക): അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٢٢﴾
volume_up share
إِذْ هَمَّت = ഉദ്ദേശിച്ച (ശ്രമിച്ച)പ്പോള്‍ طَّائِفَتَانِ = രണ്ട് വിഭാഗങ്ങള്‍ مِنكُمْ = നിങ്ങളില്‍ നിന്ന് أَن تَفْشَلَا = അവ ഭീരുത്വം കാണിക്കുവാന്‍ وَاللَّهُ = അല്ലാഹുവാകട്ടെ وَلِيُّهُمَا = അവ രണ്ടിന്‍റെയും കാര്യകര്‍ത്താവാകുന്നു (സഹായിയാണ്) وَعَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ = അപ്പോള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ = സത്യവിശ്വാസികള്‍
(അതെ) നിങ്ങളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കുവാന്‍ ശ്രമിച്ച സന്ദര്‍ഭം; അല്ലാഹുവാകട്ടെ, ആ രണ്ട് കൂട്ടരുടെയും കാര്യകര്‍ത്താവു (അഥവാ സഹായിയു)മാണ്. അല്ലാഹുവിന്‍റെ മേല്‍ (തന്നെ) ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
തഫ്സീർ : 121-122
View   
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍۢ وَأَنتُمْ أَذِلَّةٌۭ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ﴿١٢٣﴾
volume_up share
وَلَقَدْ نَصَرَكُمُ = നിങ്ങളെ സഹായിച്ചിട്ടുണ്ടല്ലോ اللَّهُ = അല്ലാഹു بِبَدْرٍ = ബദ്‌റില്‍വെച്ച് وَأَنتُمْ = നിങ്ങളാകട്ടെ أَذِلَّةٌ = എളിയവര്‍, നിസ്സാരര്‍ فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദി കാണിക്കും
നിങ്ങള്‍ എളിയവരായി [ദുര്‍ബ്ബലരായി]രുന്നപ്പോള്‍, അല്ലാഹു നിങ്ങളെ ബദ്‌റില്‍ സഹായിക്കുകയുണ്ടായിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുവിന്‍- നിങ്ങള്‍ നന്ദി കാണിക്കുമാറായേക്കാം.
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ﴿١٢٤﴾
volume_up share
إِذْ تَقُولُ = നീ പറയുന്ന സന്ദര്‍ഭം لِلْمُؤْمِنِينَ = സത്യവിശ്വാസികളോട് أَلَن يَكْفِيَكُمْ = നിങ്ങള്‍ക്ക് മതിയാകുകയില്ലേ, പോരേ أَن يُمِدَّكُمْ = നിങ്ങള്‍ക്ക് സഹായം നല്‍കല്‍, സഹായ സൈന്യത്തെ അയക്കല്‍ رَبُّكُم = നിങ്ങളുടെ റബ്ബ് بِثَلَاثَةِ آلَافٍ = മൂവ്വായിരം കൊണ്ട് مِّنَ الْمَلَائِكَةِ = മലക്കുകളില്‍ നിന്ന് مُنزَلِينَ = ഇറക്കപ്പെടുന്ന, ഇറക്കപ്പെട്ടവരായ
അതായത്, (നബിയേ) നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം: "മലക്കുകളില്‍ നിന്നും ഇറക്കപ്പെടുന്ന മൂവ്വായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ?!
بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ﴿١٢٥﴾
volume_up share
بَلَىٰ = ഇല്ലാതേ, അതെ إِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും وَيَأْتُوكُم = അവര്‍ നിങ്ങള്‍ക്ക് വരുകയും مِّن فَوْرِهِمْ هَـٰذَا = അവരുടെ ഈ ക്ഷണത്തില്‍ (വേഗത്തില്‍) يُمْدِدْكُمْ = നിങ്ങള്‍ക്ക് സഹായം നല്‍കും رَبُّكُم = നിങ്ങളുടെ റബ്ബ് بِخَمْسَةِ آلَافٍ = അയ്യായിരം കൊണ്ട് مِّنَ الْمَلَائِكَةِ = മലക്കുകളില്‍ നിന്ന് مُسَوِّمِينَ = അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവരായി, അയച്ചുവിടപ്പെട്ടവരായി
"ഇല്ലാതെ (-മതിയാകും); നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും, അവര്‍ [ശത്രുസൈന്യം] ഈ ക്ഷണത്തില്‍ നിങ്ങളുടെ അടുക്കല്‍ വരുകയും ചെയ്യുന്നപക്ഷം, മലക്കു കളില്‍ നിന്നും (പ്രത്യേക ) അടയാളം ലഭിച്ച അയ്യായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്." എന്ന്.
തഫ്സീർ : 123-125
View   
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿١٢٦﴾
volume_up share
وَمَا جَعَلَهُ = അതിനെ ആക്കിയിട്ടില്ല اللَّهُ = അല്ലാഹു إِلَّا بُشْرَىٰ = ഒരു സന്തോഷ വാര്‍ത്തയല്ലാതെ لَكُمْ = നിങ്ങള്‍ക്ക് وَلِتَطْمَئِنَّ = സമാധാനമടയുവാന്‍ വേണ്ടിയും قُلُوبُكُم = നിങ്ങളുടെ ഹൃദയങ്ങള്‍ بِهِ = അതുകൊണ്ട് وَمَا النَّصْرُ = സഹായം അല്ല താനും إِلَّا مِنْ عِندِ = പക്കല്‍ നിന്നല്ലാതെ اللَّهِ = അല്ലാഹുവിന്‍റെ الْعَزِيزِ = പ്രതാപശാലിയായ الْحَكِيمِ = അഗാധജ്ഞനായ, യുക്തിമാനായ
അതിനെ [മലക്കുകളെ ഇറക്കി സഹായം നല്‍കുന്നതിനെ] നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയല്ലാതെ അല്ലാഹു ആക്കിയിട്ടില്ല; നിങ്ങളുടെ ഹൃദയങ്ങള്‍ അതുകൊണ്ട് സമാധാനമടയുവാന്‍ വേണ്ടി യുമാകുന്നു. സഹായമാകട്ടെ, പ്രതാപശാലിയായ അഗാധജ്ഞനായ അല്ലാഹുവിന്‍റെ പക്കല്‍ നിന്നല്ലാതെ (ലഭിക്കുക) ഇല്ലതാനും.
لِيَقْطَعَ طَرَفًۭا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ﴿١٢٧﴾
volume_up share
لِيَقْطَعَ = മുറിച്ച് കളയുവാന്‍ വേണ്ടി طَرَفًا = ഒരു ഭാഗം, ഒരു തലപ്പ് مِّنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് أَوْ يَكْبِتَهُمْ = അല്ലെങ്കില്‍ അവരെ അപമാനപ്പെടുത്തുക فَيَنقَلِبُوا = എന്നിട്ട് അവര്‍ തിരിഞ്ഞുപോകുകയും خَائِبِينَ = നിരാശരായി, അപമാനമടഞ്ഞവരായി
(അതെ) അവിശ്വസിച്ചവരില്‍ നിന്നുള്ള ഒരു ഭാഗത്തെ മുറി(ച്ചു നശിപ്പി)ക്കുവാന്‍ വേണ്ടിയാണ് (അത്); അല്ലെങ്കില്‍, അവരെ അപമാന പ്പെടുത്തുകയും, അങ്ങനെ അവര്‍ നിരാശരായി (പരാജയപ്പെട്ട്) തിരി ഞ്ഞുപോകുകയും ചെയ്യാന്‍ (വേണ്ടിയാണ്)
തഫ്സീർ : 126-127
View   
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَـٰلِمُونَ﴿١٢٨﴾
volume_up share
لَيْسَ لَكَ = നിനക്കില്ല مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന് شَيْءٌ = യാതൊന്നും أَوْ = അല്ലെങ്കില്‍ (ഒരു പക്ഷേ) يَتُوبَ = അവന്‍ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം) عَلَيْهِمْ = അവര്‍ക്ക് أَوْ يُعَذِّبَهُمْ = അല്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും (ആവാം) فَإِنَّهُمْ = കാരണം നിശ്ചയമായും അവര്‍ ظَالِمُونَ = അക്രമികളാകുന്നു
(നബിയേ) കാര്യത്തില്‍ (അഥവാ അധികാരത്തില്‍) നിനക്ക് യാതൊന്നും (തന്നെ)ഇല്ല. ഒരു പക്ഷേ, അവന്‍ [അല്ലാഹു] അവരുടെ പശ്ചാത്താപം സ്വീകരിക്കുക, അല്ലെങ്കില്‍ അവരെ ശിക്ഷിക്കുക- കാരണം, നിശ്ചയമായും അവര്‍ അക്രമികളാകുന്നു. [എന്നിരിക്കെ, രണ്ടിനും സാദ്ധ്യതയുണ്ട്.]
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿١٢٩﴾
volume_up share
وَلِلَّهِ = അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും يَغْفِرُ = അവന്‍ പൊറുക്കും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ = അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
അല്ലാഹുവിനുള്ളതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു.
തഫ്സീർ : 128-129
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَـٰفًۭا مُّضَـٰعَفَةًۭ ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ﴿١٣٠﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَأْكُلُوا = നിങ്ങള്‍ തിന്നരുത് (ഉപയോഗിക്കരുത്) الرِّبَا = പലിശ أَضْعَافًا = ഇരട്ടികളായി مُّضَاعَفَةً = ഇരട്ടിയാക്കപ്പെട്ട (ഇരിട്ടിയിര ട്ടിയായി) وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിയിരട്ടികളായി പലിശ (മുതല്‍) തിന്നരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَـٰفِرِينَ﴿١٣١﴾
volume_up share
وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ النَّارَ = നരകത്തെ الَّتِي أُعِدَّتْ = ഒരുക്കിവെക്കപ്പെട്ടതായ لِلْكَافِرِينَ = അവിശ്വാസികള്‍ക്കുവേണ്ടി
അവിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതായ നരകത്തെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 130-131
View   
وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ﴿١٣٢﴾
volume_up share
وَأَطِيعُوا = നിങ്ങള്‍ അനുസരിക്കുക (വഴിപ്പെടുക)യും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവെ وَالرَّسُولَ = റസൂലിനെയും لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ = നിങ്ങള്‍ക്ക് (നിങ്ങളോട്) കരുണ ചെയ്യപ്പെടും
നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെട്ടേക്കാം.
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍۢ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴿١٣٣﴾
volume_up share
وَسَارِعُوا = നിങ്ങള്‍ (അന്യോന്യം) ധൃതിപ്പെട്ട് വരുകയും (ബദ്ധപ്പാട് കാണിക്കുക- ഉത്സാഹം കാട്ടുകയും) ചെയ്യുവിന്‍ إِلَىٰ مَغْفِرَةٍ = പാപമോചനത്തിലേക്ക് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَجَنَّةٍ = ഒരു സ്വര്‍ഗത്തിലേക്കും عَرْضُهَا = അതിന്‍റെ വിസ്താരം, വീതി السَّمَاوَاتُ = ആകാശ ങ്ങളാകുന്നു وَالْأَرْضُ = ഭൂമിയും أُعِدَّتْ = അത് ഒരുക്ക(തയ്യാറാക്ക)പ്പെട്ടിരിക്കുന്നു لِلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് (അന്യോന്യം) ധൃതികൂട്ടി വരുകയും ചെയ്യുവിന്‍; ഒരു സ്വര്‍ഗത്തിലേക്കും (ധൃതി കൂട്ടുവിന്‍): അതിന്‍റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയ അത്ര) ആകുന്നു; അത് സൂക്ഷ്മത പാലിക്കുന്നവ (രായ ഭയ ഭക്തന്മാ)ര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു.
തഫ്സീർ : 132-133
View   
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ﴿١٣٤﴾
volume_up share
الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവര്‍ فِي السَّرَّاءِ = സന്തോഷാവസ്ഥയില്‍, സന്തോഷത്തില്‍ وَالضَّرَّاءِ = കഷ്ടാവസ്ഥയിലും, സന്താപത്തിലും وَالْكَاظِمِينَ = ഒതുക്കി (മൂടി) വെക്കുന്നവരും الْغَيْظَ = കോപത്തെ, ക്ലേശം, കഠിന കോപം وَالْعَافِينَ = മാപ്പ് നല്‍കുന്നവരും عَنِ النَّاسِ = മനുഷ്യര്‍ക്ക്, മനുഷ്യരെപ്പറ്റി وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ = സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ = നന്മ (പുണ്യം) ചെയ്യുന്നവരെ
അതായത്, സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ചിലവഴിക്കുന്നവര്‍, കോപം ഒതുക്കിവെ ക്കുന്നവരും, മനുഷ്യര്‍ക്ക് മാപ്പ് നല്‍കുന്നവരും. അല്ലാഹു, നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നതുമാണ്.
وَٱلَّذِينَ إِذَا فَعَلُوا۟ فَـٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ﴿١٣٥﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടരും إِذَا فَعَلُوا = അവര്‍ ചെയ്താല്‍ فَاحِشَةً = വല്ല (ഒരു) നീചകൃത്യം أَوْ ظَلَمُوا = അല്ലെങ്കില്‍ അവര്‍ അക്രമം ചെയ്താല്‍ أَنفُسَهُمْ = തങ്ങളോട് തന്നെ, സ്വന്തങ്ങളോട് ذَكَرُوا = അവര്‍ ഓര്‍മിക്കുന്നതാണ് اللَّهَ = അല്ലാഹുവിനെ فَاسْتَغْفَرُوا = എന്നിട്ട് (അങ്ങനെ) അവര്‍ പാപമോചനം തേടും لِذُنُوبِهِمْ = തങ്ങളുടെ പാപങ്ങള്‍ക്ക് وَمَن يَغْفِرُ = ആര്‍ പൊറുക്കും الذُّنُوبَ = പാപങ്ങളെ إِلَّا اللَّهُ = അല്ലാഹു അല്ലാതെ وَلَمْ يُصِرُّوا = അവര്‍ ശഠിച്ചു ( വേറിടാതെ) നില്‍ക്കുകയുമില്ല عَلَىٰ مَا فَعَلُوا = തങ്ങള്‍ ചെയത് തില്‍ وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
യാതൊരു കൂട്ടരും: തങ്ങള്‍ വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അവര്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്;- അല്ലാഹു അല്ലാതെ പാപങ്ങളെ ആര്‍ പൊറുക്കും?!- (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞുംകൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല. [ഇങ്ങനെയുള്ളവര്‍ക്കാണ് സ്വര്‍ഗം ഒരുക്കപ്പെട്ടിരിക്കുന്നത്]
أُو۟لَـٰٓئِكَ جَزَآؤُهُم مَّغْفِرَةٌۭ مِّن رَّبِّهِمْ وَجَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَـٰمِلِينَ﴿١٣٦﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ جَزَاؤُهُم = അവരുടെ പ്രതിഫലം مَّغْفِرَةٌ = പാപമോചനമാണ് مِّن رَّبِّهِمْ = തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَجَنَّاتٌ = സ്വര്‍ഗങ്ങളും تَجْرِي = സഞ്ചരിക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍, നദികള്‍ خَالِدِينَ = സ്ഥിരവാസികളായിക്കൊണ്ട് فِيهَا = അതില്‍ وَنِعْمَ = എത്രയോ (വളരെ) നല്ലത് أَجْرُ = പ്രതിഫലം الْعَامِلِينَ = പ്രവര്‍ത്തിക്കുന്നവരുടെ
അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനവും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുമാകുന്നു; അതില്‍ (അവര്‍) നിത്യവാസികളായ നിലയില്‍. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം എത്ര നല്ലത്!
തഫ്സീർ : 134-136
View   
قَدْ خَلَتْ مِن قَبْلِكُمْ سُنَنٌۭ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿١٣٧﴾
volume_up share
قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِكُمْ = നിങ്ങള്‍ക്ക്മുമ്പ് سُنَنٌ = പല നടപടിക്രമങ്ങള്‍, സമ്പ്രദായങ്ങള്‍, ചര്യകള്‍ فَسِيرُوا = എന്നാല്‍ നിങ്ങള്‍ സഞ്ചരിക്കുവി ന്‍, നടക്കുവിന്‍ فِي الْأَرْضِ = ഭൂമിയില്‍ فَانظُرُوا = എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍ كَيْفَ كَانَ = എങ്ങനെ ആയിരുന്നുവെന്ന് عَاقِبَةُ = പര്യവസാനം الْمُكَذِّبِينَ = വ്യാജമാക്കിയവരുടെ
നിങ്ങളുടെ മുമ്പ് പല നടപടിക്രമങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, എന്നിട്ട് വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (ആലോചിച്ച്) നോക്കുവിന്‍.
هَـٰذَا بَيَانٌۭ لِّلنَّاسِ وَهُدًۭى وَمَوْعِظَةٌۭ لِّلْمُتَّقِينَ﴿١٣٨﴾
volume_up share
هَٰذَا بَيَانٌ = ഇത് വിവരണമാകുന്നു لِّلنَّاسِ = മനുഷ്യര്‍ക്ക് وَهُدًى = മാര്‍ഗദര്‍ശനമാകുന്നു وَمَوْعِظَةٌ = സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
ഇത് മനുഷ്യര്‍ക്ക് (പൊതുവെയു)ള്ള ഒരു വിവരണമാകുന്നു; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് [ഭയഭക്തന്‍മാര്‍ക്ക്] മാര്‍ഗദര്‍ശനവും സദു പദേശവും ആകുന്നു.
തഫ്സീർ : 137-138
View   
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ﴿١٣٩﴾
volume_up share
وَلَا تَهِنُوا = നിങ്ങള്‍ ദുര്‍ബ്ബലരാവരുത്, അധൈര്യപ്പെടരുത് وَلَا تَحْزَنُوا = നിങ്ങള്‍ വ്യസനിക്കുകയുമരുത് وَأَنتُمُ = നിങ്ങള്‍ (തന്നെ) الْأَعْلَوْنَ = അധികം (ഏറ്റവും) ഉന്നതന്‍മാര്‍ إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
നിങ്ങള്‍ അധൈര്യപ്പെടുകയു മരുത്; വ്യസനിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് ഏറ്റവും ഉന്ന തന്‍മാര്‍- നിങ്ങള്‍ സത്യവിശ്വാസികളാകുന്നുവെങ്കില്‍!
തഫ്സീർ : 139-139
View   
إِن يَمْسَسْكُمْ قَرْحٌۭ فَقَدْ مَسَّ ٱلْقَوْمَ قَرْحٌۭ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ﴿١٤٠﴾
volume_up share
إِن يَمْسَسْكُمْ = നിങ്ങളെ സ്പര്‍ശിക്കുന്നെങ്കില്‍, നിങ്ങള്‍ക്ക് ബാധിക്കുന്നെങ്കില്‍ قَرْحٌ = വല്ല മുറിവും, പരിക്കും فَقَدْ مَسَّ = എന്നാല്‍ സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട് الْقَوْمَ = (ആ) ജനങ്ങള്‍ക്ക് قَرْحٌ مِّثْلُهُ = അതുപോലുള്ള മുറിവ് وَتِلْكَ الْأَيَّامُ = ആ നാളുകള്‍, ദിവസങ്ങള്‍ نُدَاوِلُهَا = നാമവയെ കൈമാറ്റം ചെയ്യുന്നു بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ وَلِيَعْلَمَ اللَّهُ = അല്ലാഹു അറിയുവാനും الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَيَتَّخِذَ = അവന്‍ ഉണ്ടാക്കു(ഏര്‍പ്പെടുത്തു)വാനും مِنكُمْ = നിങ്ങളില്‍ നിന്ന് شُهَدَاءَ = സാക്ഷികളെ وَاللَّهُ = അല്ലാഹുവാകട്ടെ لَا يُحِبُّ = സ്‌നേഹിക്കുക (ഇഷ്ടപ്പെടുക)യില്ല الظَّالِمِينَ = അക്രമികളെ
നിങ്ങള്‍ക്ക് വല്ല മുറിവും [പരിക്കും] ബാധിക്കുന്നുവെങ്കില്‍, അതുപോലെയുള്ള മുറിവ് [പരിക്ക്] (ആ) ജനതക്കും ബാധിച്ചിട്ടുണ്ട്. ആ ദിവസങ്ങള്‍- അവയെ മനുഷ്യര്‍ക്കിടയില്‍ നാം കൈമാറ്റം നട ത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വസിച്ചവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയു വാനും, നിങ്ങളില്‍ നിന്ന് സാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കു വാനും വേണ്ടി(യാണത്). അല്ലാഹുവാകട്ടെ, അക്രമികളെ ഇഷ്ടപ്പെടുകയില്ല.
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَـٰفِرِينَ﴿١٤١﴾
volume_up share
وَلِيُمَحِّصَ = ശുദ്ധിയാക്കി എടുക്കുവാനും, തെളിയിച്ചെടുക്കുവാനും اللَّهُ = അല്ലാഹു الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَيَمْحَقَ = (അഭിവൃദ്ധി) മായിക്കുവാനും, നീക്കം ചെയ്യാനും الْكَافِرِينَ = അവിശ്വാസികളെ
(കൂടാതെ) വിശ്വസിച്ചവരെ ശുദ്ധീകരിച്ചെടുക്കുവാനും, അവിശ്വാസികളെ [അവരുടെ അഭിവൃദ്ധിയെ] തുടച്ചുകളയുവാനും വേണ്ടിയാണ്.
തഫ്സീർ : 140-141
View   
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّـٰبِرِينَ﴿١٤٢﴾
volume_up share
أَمْ حَسِبْتُمْ = അതോ (അതല്ല) നിങ്ങള്‍ വിചാരിച്ചുവോ, ഗണിച്ചുവോ أَن تَدْخُلُوا = നിങ്ങള്‍ പ്രവേശിക്കുമെന്ന്, നിങ്ങള്‍ക്ക് കടക്കാമെന്ന് الْجَنَّةَ = സ്വര്‍ഗത്തില്‍ وَلَمَّا يَعْلَمِ = അറിഞ്ഞിട്ടില്ലാതെ, അറിയാതിരിക്കെ اللَّهُ = അല്ലാഹു الَّذِينَ جَاهَدُوا = സമരം (ധര്‍മ യുദ്ധം) ചെയ്തവരെ مِنكُمْ = നിങ്ങളില്‍ നിന്ന് وَيَعْلَمَ = അവന്‍ അറിയുകയും (ചെയ്യാതെ) الصَّابِرِينَ = ക്ഷമിക്കുന്നവരെ, ക്ഷമാലുക്കളെ
അതല്ല- നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് നിങ്ങള്‍ വിചാരിച്ചുവോ? നിങ്ങളില്‍ നിന്നും സമരം ചെയ്തവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയുകയും, ക്ഷമാലുക്കളെ (വേര്‍തിരിച്ച്) അറിയുകയും, ചെയ്തിട്ടില്ലാതിരിക്കെ!
وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ﴿١٤٣﴾
volume_up share
وَلَقَدْ كُنتُمْ = തീര്‍ച്ചയായും നിങ്ങള്‍ ആയിരുന്നിട്ടുണ്ട് تَمَنَّوْنَ = നിങ്ങള്‍ കൊതിക്കുക الْمَوْتَ = മരണത്തെ مِن قَبْلِ = മുമ്പ് أَن تَلْقَوْهُ = നിങ്ങളതിനെ കണ്ടുമുട്ടുന്നതിന് فَقَدْ رَأَيْتُمُوهُ = എന്നാല്‍ നിങ്ങള്‍ അതിനെ കണ്ടിട്ടുണ്ട് وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) تَنظُرُونَ = നിങ്ങള്‍ നോക്കും
തീര്‍ച്ചയായും, നിങ്ങള്‍ മരണത്തെ കൊതിച്ചുകൊണ്ടിരുന്നിട്ടുണ്ട് അതിനെ കണ്ടുമുട്ടുന്നതിന് മുമ്പ്. ഇപ്പോള്‍, നിങ്ങളത് (അനുഭവത്തില്‍) നോക്കിക്കൊണ്ട് (തന്നെ) കണ്ടു കഴിഞ്ഞിരിക്കയാണ്.
തഫ്സീർ : 142-143
View   
وَمَا مُحَمَّدٌ إِلَّا رَسُولٌۭ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًۭٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّـٰكِرِينَ﴿١٤٤﴾
volume_up share
وَمَا مُحَمَّدٌ = മുഹമ്മദല്ല إِلَّا رَسُولٌ = ഒരു റസൂലല്ലാതെ قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ = അദ്ദേഹത്തിനുമുമ്പ് الرُّسُلُ = റസൂലുകള്‍ أَفَإِن مَّاتَ = എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കില്‍ أَوْ قُتِلَ = അല്ലെങ്കില്‍ കൊല്ലപ്പെട്ടു(വെങ്കില്‍) انقَلَبْتُمْ = നിങ്ങള്‍ മാറി (തിരിച്ചു)പ്പോകുക(യോ) عَلَىٰ أَعْقَابِكُمْ = നിങ്ങളുടെ മടമ്പുകാലുകളിലായി وَمَن يَنقَلِبْ = ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞു- തിരിച്ചു) പോകുന്ന പക്ഷം عَلَىٰ عَقِبَيْهِ = തന്‍റെ (രണ്ട്) മടമ്പുകാലുകളില്‍ فَلَن يَضُرَّ = എന്നാലവന്‍ ദ്രോഹം വരുത്തുന്നതേയല്ല اللَّهَ = അല്ലാഹുവിന് شَيْئًا = യാതൊന്നും, ഒട്ടും وَسَيَجْزِي = വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും اللَّهُ = അല്ലാഹു الشَّاكِرِينَ = നന്ദി ചെയ്യുന്ന (കാണിക്കുന്ന) വര്‍ക്ക്
മുഹമ്മദ് ഒരു റസൂല്‍ [ദൂതന്‍] അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മടമ്പ് കാലുകളില്‍ തിരിച്ചു പോകുകയോ! ആരെങ്കിലും തന്‍റെ മടമ്പുകാലുകളില്‍ തിരിച്ചുപോകുന്നപക്ഷം, അവന്‍ അല്ലാഹുവിന് യാതൊന്നും ദ്രോഹം വരുത്തുകയില്ല തന്നെ. നന്ദി കാണിക്കു ന്നവര്‍ക്ക് അല്ലാഹു വഴിയെ പ്രതിഫലം നല്‍കുകയും ചെയ്യും.
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَـٰبًۭا مُّؤَجَّلًۭا ۗ وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا ۚ وَسَنَجْزِى ٱلشَّـٰكِرِينَ﴿١٤٥﴾
volume_up share
وَمَا كَانَ = ഉണ്ടാകാവതല്ല (നിവൃത്തിയില്ല- പാടില്ല) لِنَفْسٍ = ഒരു ദേഹത്തിനും, വ്യക്തിക്കും أَن تَمُوتَ = അത് മരണപ്പെടല്‍ إِلَّا بِإِذْنِ = അനുമതിയോടെയല്ലാതെ اللَّهِ = അല്ലാഹുവിന്‍റെ كِتَابًا = രേഖയായിട്ട്, നിശ്ചയമായി مُّؤَجَّلًا = അവധി നിശ്ചയിക്കപ്പെട്ട وَمَن يُرِدْ = ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الدُّنْيَا = ഇഹത്തിലെ പ്രതിഫലം نُؤْتِهِ = അവന് നാം നല്‍കും مِنْهَا = അതില്‍ നിന്ന് (അതില്‍വെച്ച്) وَمَن يُرِدْ = ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الْآخِرَةِ = പരലോകത്തെ പ്രതിഫലം نُؤْتِهِ مِنْهَا = അവന് അതില്‍ നിന്ന് (അതില്‍ വെച്ച്) നാം നല്‍കും وَسَنَجْزِي = വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും الشَّاكِرِينَ = നന്ദി കാണിക്കുന്നവര്‍ക്ക്
ഒരു ദേഹത്തിനും [ആള്‍ക്കും] അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ മരണപ്പെടുവാന്‍ നിവൃത്തിയില്ല; അവധി കുറിക്കപ്പെട്ട ഒരു രേഖയായിട്ട് (അവനത് രേഖപ്പെടു ത്തിയിരിക്കുന്നു). ആരെങ്കിലും ഇഹലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം അവന് അതില്‍വെച്ച് നാം നല്‍കുന്നതാണ്. ആരെങ്കിലും പരലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം, അവന് അതില്‍ വെച്ച് നാം നല്‍കുന്നതാണ്. നന്ദി കാണിക്കുന്നവര്‍ക്ക് വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും.
തഫ്സീർ : 144-145
View   
وَكَأَيِّن مِّن نَّبِىٍّۢ قَـٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌۭ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ﴿١٤٦﴾
volume_up share
وَكَأَيِّن = എത്രയോ مِّن نَّبِيٍّ = നബിയായി قَاتَلَ = യുദ്ധം ചെയ്തിരിക്കുന്നു مَعَهُ = അദ്ദേഹത്തോടൊപ്പം (അവരോടുകൂടി) رِبِّيُّونَ = രിബ്ബീകള്‍ (പുണ്യപുരുഷന്‍മാര്‍) كَثِيرٌ = വളരെ فَمَا وَهَنُوا = എന്നിട്ട് അവര്‍ അധൈര്യപ്പട്ടില്ല لِمَا أَصَابَهُمْ = അവര്‍ക്ക് ബാധിച്ചതിനാല്‍ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ وَمَا ضَعُفُوا = അവര്‍ ബലഹീനരായതുമില്ല وَمَا اسْتَكَانُوا = അവര്‍ ഒതുങ്ങിക്കൊടുത്തതുമില്ല وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ = അവന്‍ സ്‌നേഹിക്കുന്നു الصَّابِرِينَ = ക്ഷമിക്കുന്നവരെ
എത്രയോ നബിമാരാണ്- അവരോടൊപ്പം ധാരാളം "റിബ്ബീ"കള്‍ [പുണ്യ പുരുഷന്‍മാര്‍] യുദ്ധം ചെയ്തിട്ടുള്ളത്! എന്നിട്ട്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് (ആപത്ത്) ബാധിച്ചതിനാല്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല; അവര്‍ക്ക് ദൗര്‍ബല്യമുണ്ടായതുമില്ല; അവര്‍ (ശത്രുവിന്) ഒതുങ്ങിക്കൊടുത്തതുമില്ല; അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരെ സ്‌നേഹിക്കുന്നു.
وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿١٤٧﴾
volume_up share
وَمَا كَانَ = ആയിരുന്നതുമില്ല قَوْلَهُمْ = അവരുടെ വാക്ക് إِلَّا أَن قَالُوا = അവര്‍ പറഞ്ഞതല്ലാതെ رَبَّنَا = ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا = ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَإِسْرَافَنَا = ഞങ്ങളുടെ അതിര് കവിയലും فِي أَمْرِنَا = ഞങ്ങളുടെ കാര്യത്തില്‍ وَثَبِّتْ = നീ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ أَقْدَامَنَا = ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا = നീ ഞങ്ങളെ സഹായിക്കുകയും വേണമേ عَلَى الْقَوْمِ = ജനങ്ങള്‍ക്കെതിരെ الْكَافِرِينَ = അവിശ്വാസികളായ
അവരുടെ വാക്ക് അവര്‍ (ഇങ്ങനെ) പറയലല്ലാതെ (മറ്റൊന്നും) ആയിരുന്നുമില്ല; "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുക യും ചെയ്യേണമേ!"
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ﴿١٤٨﴾
volume_up share
فَآتَاهُمُ = അങ്ങനെ (അതിനാല്‍- എന്നിട്ട്) അവര്‍ക്ക് നല്‍കി اللَّهُ = അല്ലാഹു ثَوَابَ الدُّنْيَا = ഇഹത്തിലെ പ്രതിഫലം وَحُسْنَ ثَوَابِ = നല്ല പ്രതിഫലവും الْآخِرَةِ = പരലോകത്തെ وَاللَّهُ = അല്ലാഹുവാകട്ടെ يُحِبُّ = ഇഷ്ടപ്പെടുന്നു الْمُحْسِنِينَ = നന്മ ചെയ്യുന്നവരെ
അങ്ങനെ, അല്ലാഹു അവര്‍ക്ക് ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ നല്ല പ്രതിഫലവും നല്‍കി. അല്ലാഹുവാകട്ടെ നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നു.
തഫ്സീർ : 146-148
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَـٰبِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ﴿١٤٩﴾
volume_up share
يَٰٓا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِن تُطِيعُوا = നിങ്ങള്‍ അനുസരിക്കുന്ന പക്ഷം الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ يَرُدُّوكُمْ = അവര്‍ നിങ്ങളെ മടക്കും, തള്ളിവിടും عَلَىٰ أَعْقَابِكُمْ = നിങ്ങളുടെ മടമ്പുകാലുകളില്‍ (പിന്നോക്കം) فَتَنقَلِبُوا = അങ്ങനെ (അപ്പോള്‍) നിങ്ങള്‍ മറിയും, മാറും, മടങ്ങും خَاسِرِينَ = നഷ്ടപ്പെട്ടവരായി
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അവിശ്വസിച്ചവരെ അനുസരിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ മടമ്പുകാലുകളില്‍ നിങ്ങളെ(പുറകോട്ട്) മടക്കിക്കളയും; അങ്ങനെ, നിങ്ങള്‍ നഷ്ടപ്പെട്ടവരായി മാറിപ്പോയേക്കും.
بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّـٰصِرِينَ﴿١٥٠﴾
volume_up share
بَلِ اللَّهُ = എങ്കിലും (പക്ഷേ- എന്നാല്‍) അല്ലാഹു مَوْلَاكُمْ = നിങ്ങളുടെ യജമാനനാകുന്നു وَهُوَ = അവനാകട്ടെ خَيْرُ النَّاصِرِينَ = സഹായികളില്‍ ഉത്തമനാണ്
പക്ഷേ, അല്ലാഹുവത്രെ നിങ്ങളുടെ യജമാനന്‍. അവന്‍ സഹായികളില്‍വെച്ച് ഉത്തമനുമാകുന്നു.
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًۭا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّـٰلِمِينَ﴿١٥١﴾
volume_up share
سَنُلْقِي = നാം വഴിയെ ഇട്ടുകളയും فِي قُلُوبِ = ഹൃദയങ്ങളില്‍ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ الرُّعْبَ = ഭീതി, നടുക്കം بِمَا أَشْرَكُوا = അവര്‍ പങ്കുചേര്‍ത്തത് നിമിത്തം بِاللَّهِ = അല്ലാഹുവില്‍, അല്ലാഹുവിനോട് مَا لَمْ يُنَزِّلْ = അവന്‍ അവതരിപ്പിക്കാത്തതിനെ بِهِ = അതിന്, അതിനെപ്പറ്റി سُلْطَانًا = ഒരു (അധികൃത) രേഖയും, പ്രമാണവും, ആധാരവും وَمَأْوَاهُمُ = അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം النَّارُ = നരകമാകുന്നു وَبِئْسَ = എത്രയോ ചീത്ത مَثْوَى = പാര്‍പ്പിടം الظَّالِمِينَ = അക്രമികളുടെ
അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ നാം വഴിയെ ഭീതി ഇട്ടുകൊടുക്കുന്നതാണ്; അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവര്‍ അവനോട് പങ്ക് ചേര്‍ത്തത് നിമിത്തം. അവരുടെ സങ്കേത സ്ഥാനം നരകവുമാ കുന്നു. (ആ) അക്രമികളുടെ പാര്‍പ്പിടം എത്രയോ ചീത്ത!
തഫ്സീർ : 149-151
View   
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ﴿١٥٢﴾
volume_up share
وَلَقَدْ صَدَقَكُمُ = നിങ്ങള്‍ക്ക് സത്യമാക്കുകയുണ്ടായി اللَّهُ = അല്ലാഹു وَعْدَهُ = അവന്‍റെ വാഗ്ദാനം, വാഗ്ദത്തം إِذْ تَحُسُّونَهُم = നിങ്ങള്‍ അവരെ കൊന്ന് നശിപ്പിക്കുമ്പോള്‍ بِإِذْنِهِ = അവന്‍റെ അനുമതി പ്രകാരം حَتَّىٰ = അങ്ങനെ إِذَا فَشِلْتُمْ = നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ وَتَنَازَعْتُمْ = നിങ്ങള്‍ അന്യോന്യം പിണങ്ങുക (വഴക്കിടുക- തര്‍ക്കിക്കുക- ഭിന്നിക്കുക)യും فِي الْأَمْرِ = കാര്യത്തില്‍ وَعَصَيْتُم = നിങ്ങള്‍ അനുസരണക്കേട് ചെയ്കയും مِّن بَعْدِ = ശേഷം مَا أَرَاكُم = അവന്‍ നിങ്ങള്‍ക്ക് കാട്ടിത്തന്നതിന്‍റെ مَّا تُحِبُّونَ = നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ (കാര്യത്തെ) مِنكُم = നിങ്ങളിലുണ്ട് ചിലര്‍ مَّن يُرِيدُ = ഉദ്ദേശിക്കുന്നു الدُّنْيَا = ഇഹലോകം وَمِنكُم = നിങ്ങളിലുണ്ട് مَّن يُرِيدُ = ഉദ്ദേശിക്കുന്നവര്‍ الْآخِرَةَ = പരലോകത്തെ ثُمَّ صَرَفَكُمْ = പിന്നെ അവന്‍ നിങ്ങളെ തിരിച്ചുവിട്ടു عَنْهُمْ = അവരില്‍ നിന്ന് لِيَبْتَلِيَكُمْ = നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍ وَلَقَدْ عَفَا = അവന്‍ മാപ്പ് നല്‍കുക തന്നെ ചെയ്തിട്ടുണ്ട് عَنكُمْ = നിങ്ങള്‍ക്ക് وَاللَّهُ = അല്ലാഹു ذُو فَضْلٍ = അനുഗ്രഹം (ദയവ്- ഔദാര്യം) ഉള്ളവനാണ് عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളുടെ മേല്‍
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങള്‍ അവരെ കൊന്ന് നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, തീര്‍ച്ചയായും അവന്‍ തന്‍റെ വാഗ്ദാനം നിങ്ങളോട് (പാലിച്ച്) സത്യമാക്കിയിട്ടുണ്ട്. അങ്ങനെ, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ അന്യോന്യം പിണങ്ങുകയും [ഭിന്നിക്കുക]യും, നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യം നിങ്ങള്‍ക്ക് അവന്‍ (അനുഭവത്തില്‍) കാട്ടിത്തന്ന ശേഷം നിങ്ങള്‍ അനുസരണക്കേട് ചെയ്യുകയും ചെയ്തപ്പോള്‍......! [അതെ, അപ്പോഴാണ് സഹായം ലഭിക്കാതായത്.] നിങ്ങളില്‍ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ട്; നിങ്ങളില്‍ പരലോകത്തെ ഉദ്ദേശിക്കുന്നവ രുമുണ്ട്. പിന്നെ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി അവരില്‍ നിന്ന് നിങ്ങളെ അവന്‍ [അല്ലാഹു] തിരിച്ചുവിട്ടു. അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകതന്നെ ചെയ്തിട്ടുമുണ്ട്. അല്ലാഹു, സത്യവിശ്വാസികളുടെ മേല്‍ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനത്രെ.
إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍۢ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَـٰبَكُمْ غَمًّۢا بِغَمٍّۢ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَـٰبَكُمْ ۗ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ﴿١٥٣﴾
volume_up share
إِذْ تُصْعِدُونَ = നിങ്ങള്‍ കയറിപ്പോകു(ഓടിപ്പോകു)മ്പോള്‍ وَلَا تَلْوُونَ = നിങ്ങള്‍ വളഞ്ഞുപോകു(തിരിഞ്ഞുനോക്കു)ന്നുമില്ല عَلَىٰ أَحَدٍ = ഒരാളെയും وَالرَّسُولُ = റസൂലാകട്ടെ يَدْعُوكُمْ = നിങ്ങളെ വിളിക്കുന്നു فِي أُخْرَاكُمْ = നിങ്ങളുടെ പിന്‍വശത്തില്‍ فَأَثَابَكُمْ = അങ്ങനെ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലമാക്കി (പകരമാക്കി) غَمًّا = ദുഃഖത്തെ بِغَمٍّ = ദുഃഖത്തോടെ لِّكَيْلَا = ഇല്ലാതിരിക്കുവാന്‍ വേണ്ടി تَحْزَنُوا = നിങ്ങള്‍ വ്യസനപ്പെടുക عَلَىٰ مَا فَاتَكُمْ = നിങ്ങള്‍ പാഴായിപ്പോയതിനെപ്പറ്റി وَلَا مَا = യാതൊന്നിനെപ്പറ്റിയും أَصَابَكُمْ = നിങ്ങള്‍ക്ക് ബാധിച്ചു وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ خَبِيرٌ = സൂക്ഷ്മമായി അറിയുന്നവ നാണ് بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
(അതെ) നിങ്ങള്‍ ഒരാളെയും തിരിഞ്ഞു നോക്കാതെ, ഓടിക്കയറിപ്പോയിരുന്ന സന്ദര്‍ഭം! റസൂലാകട്ടെ, നിങ്ങളുടെ പിന്‍വശത്ത് നിന്ന് നിങ്ങളെ വിളി ക്കുകയും ചെയ്തിരുന്നു. അങ്ങനെ, അവന്‍ നിങ്ങള്‍ക്ക് ദുഃഖത്തോടു ദുഃഖം പ്രതി ഫലമാക്കി [പകരമാക്കി]ത്തന്നു. നിങ്ങള്‍ക്ക് (കിട്ടാതെ) പാഴായിപ്പോയതിന്‍റെ പേരിലാകട്ടെ, നിങ്ങള്‍ക്ക് (ആപത്ത്) ബാധിച്ചതിന്‍റെ പേരിലാകട്ടെ, നിങ്ങള്‍ വ്യസനപ്പെടാതിരിക്കുവാന്‍വേണ്ടി യാണ് (അത്). അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനത്രെ
തഫ്സീർ : 152-153
View   
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةًۭ نُّعَاسًۭا يَغْشَىٰ طَآئِفَةًۭ مِّنكُمْ ۖ وَطَآئِفَةٌۭ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَـٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍۢ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌۭ مَّا قُتِلْنَا هَـٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١٥٤﴾
volume_up share
ثُمَّ أَنزَلَ = പിന്നെ അവന്‍ ഇറക്കി عَلَيْكُم = നിങ്ങളുടെ മേല്‍ مِّن بَعْدِ الْغَمِّ = ദുഃഖത്തിന് ശേഷം أَمَنَةً = ഒരു നിര്‍ഭയത, മനഃശാന്തി نُّعَاسًا = അതായത് ഒരു നിദ്രാമയക്കം يَغْشَىٰ = അത് മൂടിയിരുന്നു, ആവരണം ചെയ്തിരുന്നു طَائِفَةً = ഒരു വിഭാഗത്തെ مِّنكُمْ = നിങ്ങളില്‍ നിന്ന് وَطَائِفَةٌ = ഒരു വിഭാഗമാകട്ടെ قَدْ أَهَمَّتْهُمْ = അവരെ വിചാരത്തിലാക്കിയിട്ടുണ്ട്, അസ്വസ്ഥമാക്കിക്കളയുകയും ചെയ്തു أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍, ദേഹങ്ങള്‍ يَظُنُّونَ = അവര്‍ വിചാരിച്ചുകൊണ്ട് بِاللَّهِ = അല്ലാഹുവിനെ കുറിച്ച് غَيْرَ الْحَقِّ = ന്യായം, (യഥാര്‍ത്ഥം) അല്ലാത്തത് ظَنَّ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ വിചാരം يَقُولُونَ = അവര്‍ പറയുന്നു هَل لَّنَا = നമുക്കുണ്ടോ مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന്, കാര്യത്തെ സംബന്ധിച്ച് مِن شَيْءٍ = വല്ലതും, വല്ല വസ്തുവും قُلْ = പറയുക إِنَّ الْأَمْرَ = നിശ്ചയമായും കാര്യം كُلَّهُ = അതെല്ലാം لِلَّهِ = അല്ലാഹുവിനാണ് (ഉള്ളത്) يُخْفُونَ = അവര്‍ മറച്ച് (ഒളിച്ചു)വെക്കുന്നു فِي أَنفُسِهِم = അവരുടെ സ്വന്തങ്ങളില്‍ (മനസ്സില്‍) مَّا لَا يُبْدُونَ = അവര്‍, വെളിവാക്കാത്തത്, വ്യക്തമാക്കാത്ത ചിലത് لَكَ = നിന്നോട്, നിനക്ക് يَقُولُونَ = അവര്‍ പറയുന്നു لَوْ كَانَ = ഉണ്ടായിരുന്നെങ്കില്‍ لَنَا = നമുക്ക് مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന് شَيْءٌ = വല്ലതും, വല്ല വസ്തുവും مَّا قُتِلْنَا = നാം കൊല്ലപ്പെടുമായിരുന്നില്ല هَاهُنَا = ഇവിടെ വെച്ച് قُل = നീ പറയുക لَّوْ كُنتُمْ = നിങ്ങള്‍ ആയിരുന്നെങ്കില്‍, ആയിരുന്നാലും فِي بُيُوتِكُمْ = നിങ്ങളുടെ വീടുകളില്‍ لَبَرَزَ = വെളിക്ക് വരുക (പ്രത്യക്ഷപ്പെടുക- പുറത്ത് വരുക)തന്നെ ചെയ്യും الَّذِينَ = യാതൊരു കൂട്ടര്‍ كُتِبَ عَلَيْهِمُ = അവരുടെ മേല്‍ നിശ്ചയിക്ക (വിധിക്ക്- രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു الْقَتْلُ = കൊല, കൊല്ലപ്പെടല്‍ إِلَىٰ مَضَاجِعِهِمْ = അവരുടെ കിടപ്പ് സ്ഥാനങ്ങളിലേക്ക് وَلِيَبْتَلِيَ = പരീക്ഷിക്കുവാന്‍ വേണ്ടിയും اللَّهُ = അല്ലാഹു مَا فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത് وَلِيُمَحِّصَ = ശുദ്ധീകരിച്ചെടുക്കുവാനും مَا فِي قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് وَاللَّهُ = അല്ലാഹുവാകട്ടെ, അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത്
പിന്നീട് (ആ) ദുഃഖത്തിന് ശേഷം, അവന്‍ [അല്ലാഹു] നിങ്ങളില്‍ ഒരു നിര്‍ഭയത - (അതായത്) ഒരു നിദ്രാമയക്കം- ഇറക്കിത്തന്നു. നിങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു; ഒരു വിഭാഗമാകട്ടെ, അവരുടെ സ്വന്ത (കാര്യ) ങ്ങള്‍ അവരെ അസ്വസ്ഥമാക്കിക്കളഞ്ഞു; അല്ലാഹുവിനെപ്പറ്റി അവര്‍ ന്യായമല്ലാത്തത്- (അതെ) "ജാഹിലി യ്യത്തിന്‍റെ [അജ്ഞാനകാലത്തെ] വിചാരം- വിചാരിച്ചുകൊണ്ട്. അവര്‍ പറയുന്നു: "കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടോ?!" (നബിയേ) പറയുക: "നിശ്ചയമായും, കാര്യമെല്ലാം (തന്നെ) അല്ലാഹുവിനാണു(ള്ളത്). നിന്നോട് അവര്‍ വെളിപ്പെടുത്താത്ത (ചില)ത് അവര്‍ തങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുന്നു. അവര്‍ പറയു ന്നു: "കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടായിരുന്നെ ങ്കില്‍, നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല". പറയുക: "നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവരുടെ മേല്‍ കൊലവിധിക്ക [നിശ്ചയിക്ക]പ്പെട്ടിരിക്കുന്നുവോ അവര്‍, തങ്ങളുടെ കിടപ്പ് സ്ഥാനം [മരിച്ചു വീഴുന്ന സ്ഥല]ങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ട് വരുകതന്നെ ചെയ്യുന്നതാണ്." (മാത്രമല്ല ) നിങ്ങളുടെ നെഞ്ച് [മനസ്സു]കളിലുള്ളത് അല്ലാഹു പരീക്ഷിക്കുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരണം ചെയ്യാന്‍ വേണ്ടിയും (കൂടിയാണതൊക്കെ ചെയ്തത്). അല്ലാഹുവാകട്ടെ, നെഞ്ച് [മനസ്സു] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 154-154
View   
إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَـٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌۭ﴿١٥٥﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു مِنكُمْ = നിങ്ങളില്‍ നിന്ന് يَوْمَ الْتَقَى = കണ്ടുമുട്ടിയ (കൂട്ടിമുട്ടിയ) ദിവസം الْجَمْعَانِ = രണ്ട് സംഘങ്ങള്‍ إِنَّمَا اسْتَزَلَّهُمُ = അവരെ വഴി തെറ്റിക്കുവാന്‍ (കാലിടറിക്കുവാന്‍) ശ്രമിച്ചിരിക്കയാണ് الشَّيْطَانُ = പിശാച് بِبَعْضِ = ചിലത് നിമിത്തം مَا كَسَبُوا = അവര്‍ സമ്പാദിച്ച وَلَقَدْ عَفَا = തീര്‍ച്ചയായും മാപ്പ് ചെയ്തിട്ടുണ്ട് اللَّهُ = അല്ലാഹു عَنْهُمْ = അവര്‍ക്ക്, അവരെപ്പറ്റി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് حَلِيمٌ = സഹനശീലനാണ്
നിശ്ചയമായും, രണ്ട് സംഘങ്ങള്‍ (പരസ്പരം) കൂട്ടിമുട്ടിയ ദിവസം നിങ്ങളില്‍ നിന്ന് (പിന്‍)തിരിഞ്ഞുപോയവര്‍ അവര്‍ ചെയ്തുവെച്ചതില്‍ ചിലത് നിമിത്തം, പിശാച് അവരെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് മാത്രമാകുന്നു . തീര്‍ച്ചയായും, അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
തഫ്സീർ : 155-155
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّۭى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةًۭ فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿١٥٦﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَكُونُوا = നിങ്ങള്‍ ആയിരിക്കരുത് كَالَّذِينَ = യാതൊരുകൂട്ടരെപ്പോലെ كَفَرُوا = അവര്‍ അവിശ്വസിച്ചു وَقَالُوا = അവര്‍ പറയുകയും ചെയ്തു لِإِخْوَانِهِمْ = അവരുടെ സഹോദരങ്ങളെക്കുറിച്ച് إِذَا ضَرَبُوا = അവര്‍ സഞ്ചരിച്ചാല്‍ فِي الْأَرْضِ = ഭൂമിയില്‍ أَوْ كَانُوا = അല്ലെങ്കില്‍ അവരായിരുന്നാല്‍ غُزًّى = പടയെടുക്കുന്നവര്‍ لَّوْ كَانُوا = അവരായിരുന്നുവെങ്കില്‍ عِندَنَا = നമ്മുടെ അടുക്കല്‍ مَا مَاتُوا = അവര്‍ മരണപ്പെടുകയില്ലായിരുന്നു وَمَا قُتِلُوا = അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു لِيَجْعَلَ = ആക്കിത്തീര്‍ക്കുവാന്‍ വേണ്ടി اللَّهُ = അല്ലാഹു ذَٰلِكَ = അതിനെ حَسْرَةً = ഒരു ഖേദം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ وَاللَّهُ = അല്ലാഹു يُحْيِي = ജീവിപ്പിക്കുന്നു وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്നു وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനുമാകുന്നു
ഹേ, വിശ്വസിച്ചവരേ, അവിശ്വസിക്കുകയും, തങ്ങളുടെ സഹോദരങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ, അല്ലെങ്കില്‍ പടയെടുത്ത് പോകുന്നവരായിരിക്കുകയോ ചെയ്താല്‍ അവരെക്കുറിച്ച് (ഇങ്ങനെ) പറയുകയും ചെയ്യുന്നവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്: "അവര്‍ നമ്മുടെ അടുക്കലായിരുന്നുവെങ്കില്‍ അവര്‍ മരണപ്പെടുമായിരുന്നില്ല; അവര്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നില്ല." അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു അതൊരു ഖേദമാക്കിത്തീര്‍ക്കുവാനായിട്ട്. [അതാണിതിന്‍റെ അനന്തരഫലം.] അല്ലാഹു (തന്നെ) ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്ന വനുമത്രെ.
وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌۭ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌۭ مِّمَّا يَجْمَعُونَ﴿١٥٧﴾
volume_up share
وَلَئِن قُتِلْتُمْ = നിങ്ങള്‍ കൊല്ലപ്പെട്ടുവെങ്കില്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَوْ مُتُّمْ = അല്ലെങ്കില്‍ നിങ്ങള്‍ മരണപ്പെട്ടെങ്കില്‍ لَمَغْفِرَةٌ = തീര്‍ച്ചയായും പാപമോചനം مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും خَيْرٌ = ഉത്തമമാണ് നല്ലതാണ് مِّمَّا يَجْمَعُونَ = അവര്‍ ശേഖരിക്കുന്ന (ഒരുമിച്ച് കൂട്ടുന്ന)തിനേക്കാള്‍
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്തുവെങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) പാപമോചനവും, കാരുണ്യവും അവര്‍ ശേഖരിച്ച് കൂട്ടുന്നതിനെക്കാള്‍ ഉത്തമം തന്നെയാകുന്നു.
وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ﴿١٥٨﴾
volume_up share
وَلَئِن مُّتُّمْ = നിങ്ങള്‍ മരണപ്പെട്ടുവെങ്കിലോ أَوْ قُتِلْتُمْ = അല്ലെങ്കില്‍ കൊല്ലപ്പെട്ടുവെങ്കിലോ لَإِلَى اللَّهِ = അല്ലാഹുവിങ്കലേക്കുതന്നെ تُحْشَرُونَ = നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുന്നു
നിങ്ങള്‍ മരണെ പ്പടുകയോ, അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍, നിങ്ങള്‍ അല്ലാഹുവിങ്കലേക്കുതന്നെ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 156-158
View   
فَبِمَا رَحْمَةٍۢ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ﴿١٥٩﴾
volume_up share
فَبِمَا رَحْمَةٍ = എന്തോ ഒരു (വലിയ) കാരുണ്യംകൊണ്ട് مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് لِنتَ = നീ മാര്‍ദ്ദവമായിരിക്കുന്നു, സൗമ്യമായിരിക്കുന്നു لَهُمْ = അവരോട് وَلَوْ كُنتَ = നീ ആയിരുന്നുവെങ്കില്‍ فَظًّا = പരുഷ സ്വഭാവി, ദുഷ്ടസ്വഭാവി غَلِيظَ الْقَلْبِ = കഠിനഹൃദയന്‍ لَانفَضُّوا = അവര്‍ വേറിട്ട് പോകതന്നെ ചെയ്യുമായിരുന്നു مِنْ حَوْلِكَ = നിന്‍റെ ചുറ്റുപാടില്‍ നിന്ന് فَاعْفُ عَنْهُمْ = ആകയാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കുക وَاسْتَغْفِرْ = പാപമോചനം തേടുകയും ചെയ്യുക لَهُمْ = അവര്‍ക്കുവേണ്ടി وَشَاوِرْهُمْ = അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക فِي الْأَمْرِ = കാര്യത്തില്‍ فَإِذَا عَزَمْتَ = അങ്ങനെ (എന്നിട്ട്) നീ തീര്‍ച്ചപ്പെടുത്തിയാല്‍ فَتَوَكَّلْ = അപ്പോള്‍ ഭരമേല്‍പിക്കുക عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = സ്‌നേഹിക്കുന്നു الْمُتَوَكِّلِينَ = ഭരമേല്‍പിക്കുന്നവരെ
(നബിയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. [സൗമ്യമായിവര്‍ത്തിക്കുന്നു.] നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്‍റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക് മാപ്പ് നല്‍കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തില്‍, അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീര്‍ച്ചപ്പെടുത്തിയാല്‍, നീ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേല്‍പിക്കുന്ന വരെ സ്‌നേഹിക്കുന്നു.
إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٦٠﴾
volume_up share
إِن يَنصُرْكُمُ = നിങ്ങളെ സഹായിക്കുന്ന പക്ഷം اللَّهُ = അല്ലാഹു فَلَا غَالِبَ = എന്നാല്‍ ജയിക്കുന്നവനില്ല, മികച്ചുനില്‍ക്കുന്നവനേയില്ല لَكُمْ = നിങ്ങളെ, നിങ്ങളോട് وَإِن يَخْذُلْكُمْ = അവന്‍ നിങ്ങളെ കൈവെടിഞ്ഞാലോ فَمَن ذَا = എന്നാല്‍ ആരാണിത് (ആരുണ്ട്) الَّذِي يَنصُرُكُم = നിങ്ങളെ സഹായിക്കുന്നവന്‍ مِّن بَعْدِهِ = അവനുശേഷം (അവന് പുറമെ) وَعَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ = ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ = സത്യവിശ്വാസികള്‍
നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല. അവന്‍ നിങ്ങളെ (സഹായിക്കാതെ) കൈവെടിയുന്നുവെങ്കിലോ, എന്നാല്‍ (പിന്നെ) അവന് പുറമെ നിങ്ങളെ സഹായിക്കുന്നതായ ഒരാള്‍ ആരാണുള്ളത്! അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
തഫ്സീർ : 159-160
View   
وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿١٦١﴾
volume_up share
وَمَا كَانَ = ഉണ്ടാകയില്ല, പാടില്ല, ഉണ്ടാകാവതല്ല لِنَبِيٍّ = ഒരു നബിക്കും أَن يَغُلَّ = അദ്ദേഹം വഞ്ചിച്ചെടുക്കല്‍ وَمَن يَغْلُلْ = ആര്‍ വഞ്ചിച്ചെടുക്കുന്നുവോ يَأْتِ = അവന്‍ വരും بِمَا غَلَّ = അവന്‍ വഞ്ചിച്ചെടുത്തതുമായി يَوْمَ الْقِيَامَةِ = ക്വിയാമത്ത് നാളില്‍ ثُمَّ تُوَفَّىٰ = പിന്നീട് നിറവേറ്റിക്കൊടുക്കപ്പെടും, പൂര്‍ണമായി നല്‍കപ്പെടും كُلُّ نَفْسٍ = എല്ലാ ആത്മാവിനും, ആള്‍ക്കും, വ്യക്തിക്കും مَّا كَسَبَتْ = അത് സമ്പാദിച്ചത് وَهُمْ = അവരാകട്ടെ لَا يُظْلَمُونَ = അക്രമി[അനീതി]ക്കപ്പെടുകയില്ല
ഒരു പ്രവാചകനും (തന്നെ) വഞ്ചിച്ചെടുക്കല്‍ പാടില്ലാത്തതാണ്. ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിച്ചെടുത്തതുമായി ക്വിയാമത്തുനാളില്‍ വരുന്നതാണ്. പിന്നീട് എല്ലാ (ഓരോ) വ്യക്തിയും സമ്പാദിച്ചുവെച്ചത് അതിന് നിറവേറ്റിക്കൊടുക്കപ്പെടും; അവരാകട്ടെ, അക്രമിക്കപ്പെടുകയില്ല താനും.
أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍۢ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۚ وَبِئْسَ ٱلْمَصِيرُ﴿١٦٢﴾
volume_up share
أَفَمَنِ = അപ്പോള്‍ (എന്നാല്‍) യാതൊരുവനോ اتَّبَعَ = പിന്‍പറ്റിയ رِضْوَانَ اللَّهِ = അല്ലാഹുവിന്‍റെ പ്രീതിയെ كَمَن بَاءَ = മടങ്ങിയ(നേടിയ)വനെപ്പോലെ بِسَخَطٍ = ക്രോധവുമായി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَمَأْوَاهُ = അവന്‍റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = എത്രയോ ചീത്ത الْمَصِيرُ = (ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം
അപ്പോള്‍, അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റിയവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് [കോപം നേടിക്കൊണ്ട്] മടങ്ങുകയും, തന്‍റെ സങ്കേത സ്ഥാനം "ജഹന്നം" [നരകം] ആകുകയും ചെയ്ത ഒരുവനെപ്പോലെയാണോ! (ആ) പര്യവസാന സ്ഥലം എത്രയോ ചീത്ത!
هُمْ دَرَجَـٰتٌ عِندَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ﴿١٦٣﴾
volume_up share
هُمْ دَرَجَاتٌ = അവര്‍ പല പദവികളാണ്, പടികളാകുന്നു عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَاللَّهُ = അല്ലാഹുവാകട്ടെ بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
അവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍ പല(തരം) പദവികള്‍ (ഉള്ളവര്‍) ആകുന്നു. അല്ലാഹുവാകട്ടെ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 161-163
View   
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًۭا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍۢ مُّبِينٍ﴿١٦٤﴾
volume_up share
لَقَدْ = തീര്‍ച്ചയായും ഉണ്ട് مَنَّ اللَّهُ = അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(ട്ടുണ്ട്) عَلَى الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക് إِذْ بَعَثَ = അവന്‍ അയച്ചതിനാല്‍, നിയോഗിച്ച സ്ഥിതിക്ക് فِيهِمْ = അവരില്‍ رَسُولًا = ഒരു ദൂതനെ مِّنْ أَنفُسِهِمْ = അവരില്‍നിന്ന് തന്നെ, അവരുടെ സ്വന്തങ്ങളില്‍ നിന്നായി يَتْلُو عَلَيْهِمْ = അവര്‍ക്ക് അദ്ദേഹം ഓതിക്കൊടുക്കും آيَاتِهِ = അവന്‍റെ ആയത്തുകളെ وَيُزَكِّيهِمْ = അവരെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُهُمُ = അവരെ പഠിപ്പിക്കുകയും الْكِتَابَ = (വേദ) ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും وَإِن كَانُوا = നിശ്ചയമായും അവരായിരുന്നു مِن قَبْلُ = മുമ്പ്, മുമ്പ് മുതല്‍ക്കേ لَفِي ضَلَالٍ = വഴിപിഴവില്‍ തന്നെ مُّبِينٍ = വ്യക്തമായ, പ്രത്യക്ഷമായ
തീര്‍ച്ചയായും, സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെ യുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാല്‍, അല്ലാഹു അവര്‍ക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്; അവന്‍റെ "ആയത്ത്" [ലക്ഷ്യം]കള്‍ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും, അവരെ സംസ്‌കരിക്കുക യും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, മുമ്പ് അവര്‍ വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു.
തഫ്സീർ : 164-164
View   
أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌۭ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٦٥﴾
volume_up share
أَوَلَمَّا أَصَابَتْكُم = നിങ്ങള്‍ക്ക് ബാധിച്ചപ്പോഴേക്കോ, ബാധിച്ചപ്പോഴോ مُّصِيبَةٌ = ഒരു ബാധ (വിപത്ത്) قَدْ أَصَبْتُم = നിങ്ങള്‍ ബാധിപ്പിച്ചിട്ടുണ്ട് مِّثْلَيْهَا = അതിന്‍റെ രണ്ടത്ര (ഇരട്ടി) قُلْتُمْ = നിങ്ങള്‍ പറയുകയോ, പറഞ്ഞു(വോ) أَنَّىٰ هَٰذَا = ഇതെങ്ങിനെയാണ് قُلْ هُوَ = നീ പറയുക അത് مِنْ عِندِ = അടുക്കല്‍ നിന്നാണ് أَنفُسِكُمْ = നിങ്ങളുടെ തന്നെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും, അതിന്‍റെ രണ്ടത്ര നിങ്ങള്‍ (അങ്ങോട്ടും) ബാധിപ്പിച്ചിട്ടുണ്ട് നിങ്ങള്‍ പറയുകയോ: "ഇതെങ്ങിനെയാണ് (സംഭവിച്ചത്)?" എന്ന്! (നബിയേ) പറയുക: "അത് നിങ്ങളുടെ തന്നെ അടുക്കല്‍ നിന്നാകുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ﴿١٦٦﴾
volume_up share
الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍
(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, "ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല" എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
തഫ്സീർ : 165-166
View   
وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَـٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًۭا لَّٱتَّبَعْنَـٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَـٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ﴿١٦٧﴾
volume_up share
وَلِيَعْلَمَ = അവന്‍ അറിയുവാനും الَّذِينَ نَافَقُوا = കാപട്യം കാണിച്ചവരെ وَقِيلَ = പറയപ്പെട്ടു لَهُمْ = അവരോട് تَعَالَوْا = നിങ്ങള്‍ വരുവിന്‍ قَاتِلُوا = യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَوِ ادْفَعُوا = അല്ലെങ്കില്‍ തടുക്കു (ചെറുക്കു)വിന്‍ قَالُوا = അവര്‍ പറഞ്ഞു لَوْ نَعْلَمُ = ഞങ്ങള്‍ക്കറിയുന്നപക്ഷം قِتَالًا = ഒരു യുദ്ധത്തെ لَّاتَّبَعْنَاكُمْ = ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുകതന്നെ ചെയ്യുമായിരുന്നു هُمْ = അവര്‍ لِلْكُفْرِ = അവിശ്വാസത്തോട് يَوْمَئِذٍ = അന്നത്തെ ദിവസം أَقْرَبُ = ഏറ്റം (അധികം) അടുത്തവരാണ് مِنْهُمْ = അവരെ (അവര്‍ അടുത്തതിനെ)ക്കാള്‍ لِلْإِيمَانِ = സത്യവിശ്വാസത്തോട് يَقُولُونَ = അവര്‍ പറയുന്നു بِأَفْوَاهِهِم = അവരുടെ വായകള്‍കൊണ്ട് مَّا لَيْسَ = ഇല്ലാത്തത് فِي قُلُوبِهِمْ = തങ്ങളുടെ ഹൃദയങ്ങളില്‍ وَاللَّهُ = അല്ലാഹുവാകട്ടെ أَعْلَمُ = ഏറ്റവും അറിയുന്നവനാണ് بِمَا يَكْتُمُونَ = അവര്‍ ഒളിച്ചുവെക്കുന്നതിനെപ്പറ്റി
കാപട്യം കാണിച്ചവരെ (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയും. അവരോട് [ആ കപടന്‍മാരോട്] പറയപ്പെട്ടു: "വരുവിന്‍, നിങ്ങള്‍ അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുവിന്‍" അവര്‍ പറഞ്ഞു: "ഒരു യുദ്ധം (ഉണ്ടാകുമെന്ന്) ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുക തന്നെ ചെയ്യുമായിരുന്നു." സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍- അന്നത്തെ ദിവസം- അവര്‍ അവിശ്വാസത്തോട് കൂടുതല്‍ അടുത്തവരാകുന്നു. തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തത് അവര്‍ തങ്ങളുടെ വായകൊണ്ട് പറയുന്നു. അല്ലാഹുവാകട്ടെ, അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയുന്നവനുമാണ്.
ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ﴿١٦٨﴾
volume_up share
അതൊന്ന് കാണാമല്ലോ]" الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍
(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, "ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല" എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
തഫ്സീർ : 167-168
View   
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ﴿١٦٩﴾
volume_up share
وَلَا تَحْسَبَنَّ = തീര്‍ച്ചയായും നീ ഗണിക്കരുത്, വിചാരിക്കരുത് الَّذِينَ قُتِلُوا = കൊല്ലപ്പെട്ടവരെ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَمْوَاتًا = മരിച്ചവരായി, മരണപ്പെട്ടവരെന്ന് بَلْ أَحْيَاءٌ = എന്നാല്‍ ജീവിച്ചിരിക്കുന്നവരാണ് عِندَ رَبِّهِمْ = തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ يُرْزَقُونَ = അവര്‍ക്ക് ആഹാരം ( ഉപജീവനം) നല്‍കപ്പെടുന്നു
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ (അവര്‍) മരണപ്പെട്ടവരാണെന്ന് തീര്‍ച്ചയായും നീ ഗണിക്കരുത്. എന്നാല്‍, തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ് (അവര്‍). അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു;
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١٧٠﴾
volume_up share
فَرِحِينَ = സന്തുഷ്ടരായിക്കൊണ്ട് بِمَا آتَاهُمُ = അവര്‍ക്ക് നല്‍കിയതില്‍ اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യം നിമിത്തം وَيَسْتَبْشِرُونَ = അവര്‍ സന്തോഷമടയുക (ശുഭാപ്തി വിശ്വാസമടയുക)യും ചെയ്യും بِالَّذِينَ لَمْ يَلْحَقُوا = (വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെപ്പറ്റി بِهِم = അവരോട്, അവരുമായി مِّنْ خَلْفِهِمْ = അവരുടെ പിന്നില്‍ നിന്ന്, പിന്നാലെ (യുള്ളവരില്‍) നിന്ന് أَلَّا خَوْفٌ = ഒരു ഭയവുമില്ലെന്ന് عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവരില്ല എന്നും يَحْزَنُونَ = വ്യസനപ്പെടുക
അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍നിന്നും (അഥവാ ഔദാര്യം നിമിത്തം) അവര്‍ക്ക് കൊടുത്തിട്ടുള്ളതില്‍ സന്തുഷ്ടരായിക്കൊണ്ട്. അവരുടെ പിന്നില്‍ (ഉള്ളവരില്‍) നിന്ന് അവരോട് (വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച് അവര്‍ സന്തോഷമടയുകയും ചെയ്യുന്നു, അവരുടെ മേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയും ചെയ്കയില്ല എന്ന്.
يَسْتَبْشِرُونَ بِنِعْمَةٍۢ مِّنَ ٱللَّهِ وَفَضْلٍۢ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ﴿١٧١﴾
volume_up share
يَسْتَبْشِرُونَ = അവര്‍ സന്തോഷമടയുന്നു بِنِعْمَةٍ = ഒരു (മഹത്തായ) അനുഗ്രഹം കൊണ്ട് مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَفَضْلٍ = ഔദാര്യവും, അനുഗ്രഹവും, പുണ്യവും وَأَنَّ اللَّهَ = അല്ലാഹു ആണെന്നും لَا يُضِيعُ = പാഴാക്കുക (വൃഥാവിലാക്കുക)യില്ല (എന്നും) أَجْرَ = പ്രതിഫലം الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും ഔദാര്യവുംകൊണ്ട് അവര്‍ സന്തോഷ മടയുന്നു. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ലെന്നും (സന്തോഷമടയുന്നു)
തഫ്സീർ : 169-171
View   
ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ﴿١٧٢﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ اسْتَجَابُوا = അവര്‍ ഉത്തരം നല്‍കി لِلَّهِ = അല്ലാഹുവിന് وَالرَّسُولِ = റസൂലിനും مِن بَعْدِ = ശേഷമായി, പിന്നീട് مَا أَصَابَهُمُ = അവര്‍ക്ക് ബാധിച്ചതിന്‍റെ الْقَرْحُ = മുറിവ് (പരുക്ക്) لِلَّذِينَ = യാതൊരു കൂട്ടര്‍ക്കുണ്ട് أَحْسَنُوا = അവര്‍ നന്മ പ്രവര്‍ത്തിച്ചു مِنْهُمْ = അവരില്‍ നിന്ന് وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു أَجْرٌ = പ്രതിഫലം عَظِيمٌ = മഹത്തായ
തങ്ങള്‍ക്ക് മുറിവ് (പരിക്ക്) ബാധിച്ചതിനുശേഷം (പിന്നെയും) അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കിയ കൂട്ടര്‍! [പ്രശംസനീയര്‍തന്നെ] അവരില്‍ നിന്ന് നന്മ പ്രവര്‍ത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَـٰنًۭا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ﴿١٧٣﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ قَالَ لَهُمُ = അവരോട് പറഞ്ഞു النَّاسُ = മനുഷ്യര്‍ إِنَّ النَّاسَ = നിശ്ചയമായും മനുഷ്യര്‍ قَدْ جَمَعُوا = അവര്‍ ശേഖരിച്ചിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് فَاخْشَوْهُمْ = അതിനാല്‍ അവരെ പേടിക്കുവിന്‍ فَزَادَهُمْ = അപ്പോള്‍ അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു إِيمَانًا = വിശ്വാസത്തെ وَقَالُوا = അവര്‍ പറയുകയും ചെയ്തു حَسْبُنَا = നമുക്കുമതി اللَّهُ = അല്ലാഹു وَنِعْمَ = അവന്‍ എത്രയോ നന്ന് الْوَكِيلُ = ഭരമേല്‍പിക്കപ്പെടുന്നവന്‍
(അതായത്) യാതൊരു കൂട്ടര്‍ക്ക്: അവരോട് മനുഷ്യന്‍മാര്‍ പറഞ്ഞു: "നിശ്ചയമായും, നിങ്ങളോട് (നേരിടുവാന്‍ ആ) മനുഷ്യര്‍ (ആളുകളെ) ശേഖരിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ അവരെ പേടിച്ചുകൊള്ളുവിന്‍. " അപ്പോള്‍, അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിച്ചു; അവര്‍ പറയുക യും ചെയതു: "നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍!"
فَٱنقَلَبُوا۟ بِنِعْمَةٍۢ مِّنَ ٱللَّهِ وَفَضْلٍۢ لَّمْ يَمْسَسْهُمْ سُوٓءٌۭ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍ﴿١٧٤﴾
volume_up share
فَانقَلَبُوا = അങ്ങനെ അവര്‍ മറിഞ്ഞ് (തിരിഞ്ഞു- മടങ്ങി) بِنِعْمَةٍ = ഒരനുഗ്രഹമായി مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَفَضْلٍ = ഔദാര്യവും لَّمْ يَمْسَسْهُمْ = അവരെ സ്പര്‍ശിച്ചില്ല سُوءٌ = ഒരു തിന്മയും وَاتَّبَعُوا = അവര്‍ പിന്‍പറ്റുകയും ചെയ്തു رِضْوَانَ اللَّهِ = അല്ലാഹുവിന്‍റെ പ്രീതിയെ وَاللَّهُ = അല്ലാഹുവാകട്ടെ ذُو فَضْلٍ = ഔദാര്യമുള്ളവനാണ് عَظِيمٍ = വമ്പിച്ച, മഹത്തായ
അങ്ങനെ, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും, ഔദാര്യവുമായി അവര്‍ തിരിഞ്ഞു [മടങ്ങി] വന്നു . ഒരു തിന്മയും അവരെ സ്പര്‍ശിച്ചിട്ടില്ല. (മാത്രമല്ല) അവര്‍ അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റുകയും ചെയ്തു. അല്ലാഹുവാകട്ടെ, വമ്പിച്ച ഔദാര്യവാനുമാകുന്നു.
തഫ്സീർ : 172-174
View   
إِنَّمَا ذَٰلِكُمُ ٱلشَّيْطَـٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ﴿١٧٥﴾
volume_up share
إِنَّمَا ذَٰلِكُمُ = നിശ്ചയമായും അത് (തന്നെ- മാത്രം) الشَّيْطَانُ = പിശാച് (തന്നെയാണ്- മാത്രമാണ്) يُخَوِّفُ = അവന്‍, ഭയപ്പെടുത്തുന്നു أَوْلِيَاءَهُ = അവന്‍റെ മിത്രങ്ങളെക്കുറിച്ച്, ബന്ധുക്കളെപ്പറ്റി فَلَا تَخَافُوهُمْ = അതിനാല്‍ നിങ്ങളവരെ ഭയപ്പെടരുത് وَخَافُونِ = എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
(സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെയാണ്; അവന്‍ തന്‍റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാണ്. അതിനാല്‍, അവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
തഫ്സീർ : 175-175
View   
وَلَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّۭا فِى ٱلْـَٔاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ﴿١٧٦﴾
volume_up share
وَلَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ الَّذِينَ = യാതൊരുകൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു فِي الْكُفْرِ = അവിശ്വാസത്തില്‍ إِنَّهُمْ = നിശ്ചയമായും അവര്‍ لَن يَضُرُّوا = അവര്‍ ഉപദ്രവം ചെയ്യുകയില്ല തന്നെ اللَّهَ = അല്ലാഹുവിനെ شَيْئًا = യാതൊന്നും, ഒട്ടും يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു أَلَّا يَجْعَلَ = ആക്കാതെ (ഏര്‍പ്പെടുത്താതെ) ഇരിക്കുവാന്‍ لَهُمْ حَظًّا = അവര്‍ക്ക് ഒരു പങ്കും فِي الْآخِرَةِ = പരലോകത്തില്‍ وَلَهُمْ = അവര്‍ക്കുണ്ട് (താനും) عَذَابٌ عَظِيمٌ = വമ്പിച്ച ശിക്ഷ
(നബിയേ) അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ. നിശ്ചയമായും അവര്‍, അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയില്ല തന്നെ. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും ഏര്‍പെടുത്തിക്കൊടുക്കാതിരിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَـٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا وَلَهُمْ عَذَابٌ أَلِيمٌۭ﴿١٧٧﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവര്‍ اشْتَرَوُا = അവര്‍ വാങ്ങി (വിലക്ക്) الْكُفْرَ = അവിശ്വാസത്തെ, കുഫ്ര്‍ بِالْإِيمَانِ = സത്യവിശ്വാസത്തിന് പകരം لَن يَضُرُّوا = അവര്‍ ഉപദ്രവം ചെയ്കയില്ല തന്നെ اللَّهَ = അല്ലാഹുവിന് شَيْئًا = യാതൊന്നും وَلَهُمْ = അവര്‍ക്കുണ്ട് (താനും) عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
നിശ്ചയമായും, സത്യവിശ്വാസത്തിന് (പകരം) അവിശ്വാസം വാങ്ങിയിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയേ ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌۭ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًۭا ۚ وَلَهُمْ عَذَابٌۭ مُّهِينٌۭ﴿١٧٨﴾
volume_up share
وَلَا يَحْسَبَنَّ = തീര്‍ച്ചയായും ഗണിക്കേണ്ട, വിചാരിക്കരുത് الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ أَنَّمَا نُمْلِي = നാം ഒഴിവ് (താമസം) നല്‍കുന്നത് لَهُمْ = അവര്‍ക്ക് خَيْرٌ = ഉത്തമമാണ്, ഗുണകരമാണ് (എന്ന്) لِّأَنفُسِهِمْ = അവരുടെ സ്വന്തങ്ങള്‍ക്ക്, ആത്മാക്കള്‍ക്ക് إِنَّمَا نُمْلِي = നിശ്ചയമായും നാം താമസം ചെയ്തുകൊടു ക്കുന്നത് (മാത്രമാണ്) لَهُمْ = അവര്‍ക്ക് لِيَزْدَادُوا = അവര്‍ക്ക് വര്‍ദ്ധിക്കുവാന്‍ വേണ്ടി (മാത്രമാണ്) إِثْمًا = പാപം, കുറ്റം وَلَهُمْ عَذَابٌ = അവര്‍ക്ക് ശിക്ഷയുമുണ്ട് مُّهِينٌ = അപമാനകരമായ, നിന്ദിക്കുന്ന
അവിശ്വസിച്ചവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവരുടെ സ്വന്തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവര്‍ നിശ്ചയമായും വിചാരിക്കേണ്ട. അവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവര്‍ക്ക് പാപം വര്‍ദ്ധിക്കുവാന്‍ വേണ്ടി മാത്രമാകുന്നു. അവര്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
തഫ്സീർ : 176-178
View   
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَـٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌۭ﴿١٧٩﴾
volume_up share
مَّا كَانَ اللَّهُ = അല്ലാഹു ആകുകയില്ല, (ഉദ്ദേശിക്കയില്ല) لِيَذَرَ = അവന്‍ വിട്ടുകളയുവാന്‍, ഉപേക്ഷിക്കുവാന്‍ الْمُؤْمِنِينَ = സത്യവിശ്വാസികളെ عَلَىٰ مَا = യാതൊന്നില്‍, യാതൊരുപ്രകാരം أَنتُمْ عَلَيْهِ = നിങ്ങള്‍ അതിലാണ്, അപ്രകാരമാണ് حَتَّىٰ يَمِيزَ = അവന്‍ വേര്‍തിരിക്കുന്നതുവരെ الْخَبِيثَ = ദുഷിച്ചതിനെ, ചീത്തയെ مِنَ الطَّيِّبِ = നല്ലതില്‍ നിന്ന്, ശുദ്ധമായതില്‍നിന്ന് وَمَا كَانَ اللَّهُ = അല്ലാഹു ആകുകയുമില്ല (ഉദ്ദേശിക്കയുമില്ല) لِيُطْلِعَكُمْ = നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാന്‍ (കാട്ടിത്തരുവാന്‍) عَلَى الْغَيْبِ = അദൃശ്യ കാര്യത്തെപ്പറ്റി وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَجْتَبِي = അവന്‍ തിരഞ്ഞെടുക്കും, പ്രത്യേ കമായെടുക്കും مِن رُّسُلِهِ = അവന്‍റെ ദൂതന്‍മാരില്‍നിന്ന് مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ فَآمِنُوا = അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ = അല്ലാഹുവില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَإِن تُؤْمِنُوا = നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കിലോ وَتَتَّقُوا = നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും فَلَكُمْ = എന്നാല്‍ നിങ്ങള്‍ക്കുണ്ട് أَجْرٌ عَظِيمٌ = വമ്പിച്ച പ്രതിഫലം
(സത്യവിശ്വാസികളേ) നിങ്ങള്‍ ഏതൊരു പ്രകാരത്തിലാണോ (ഉള്ളത്) അപ്രകാരം സത്യവി ശ്വാസികളെ വിട്ടേക്കുവാന്‍ അല്ലാഹു(വിന് ഉദ്ദേശ്യം) ഇല്ല; നല്ല (ശുദ്ധ മായ) തില്‍ നിന്ന് (ചീത്തപ്പെട്ട്) ദുഷിച്ചതിനെ അവന്‍ വേര്‍തിരിക്കുന്നതുവരെ. അദൃശ്യ (കാര്യ)ത്തെക്കുറിച്ച് നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാനും അല്ലാഹു (വിന് ഉദ്ദേശം) ഇല്ല; എങ്കിലും, തന്‍റെ ദൂതന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തിരഞ്ഞെടുക്കുന്നു. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദുതന്‍മാരിലും വിശ്വസിച്ചുകൊള്ളുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടായിരിക്കും.
തഫ്സീർ : 179-179
View   
وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًۭا لَّهُم ۖ بَلْ هُوَ شَرٌّۭ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَـٰمَةِ ۗ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿١٨٠﴾
volume_up share
وَلَا يَحْسَبَنَّ = തീര്‍ച്ചയായും വിചാരിക്കേണ്ടാ الَّذِينَ يَبْخَلُونَ = ലുബ്ധത കാണി ക്കുന്നവര്‍ بِمَا = യാതൊന്നില്‍ آتَاهُمُ اللَّهُ = അല്ലാഹു അവര്‍ക്ക് നല്‍കിയ مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യത്താല്‍ هُوَ خَيْرًا = അത് ഗുണ(കര)മാണെന്ന് لَّهُم = അവര്‍ക്ക് بَلْ هُوَ = എന്നാല്‍ അത് شَرٌّ لَّهُمْ = അവര്‍ക്ക് ദോഷമാകുന്നു سَيُطَوَّقُونَ = അവര്‍ക്ക് വഴിയെ കഴുത്താഭരണമാക്കപ്പെടും. കണ്ഠമാല ഇടപ്പെടും مَا بَخِلُوا بِهِ = അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ അതിനെ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلِلَّهِ = അല്ലാഹുവിനാണ് مِيرَاثُ = അനന്തരാവകാശം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ = സൂക്ഷ്മജ്ഞാനിയാണ്
അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ലുബ്ധത കാണിക്കുന്നവര്‍, നിശ്ചയമായും വിചാരിക്കേണ്ടാ, അതവര്‍ക്ക് ഗുണകരമാണെന്ന്. എന്നാല്‍, അത് അവര്‍ക്ക് ദോഷകരമാകുന്നു. അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ, അതിനെ ക്വിയാമത്തുനാളില്‍, അവര്‍ക്ക് കഴുത്താഭരണമാക്കപ്പെടുന്നതാണ് അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവ കാശം. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനിയുമാകുന്നു
തഫ്സീർ : 180-180
View   
لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌۭ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ﴿١٨١﴾
volume_up share
لَّقَدْ سَمِعَ = തീര്‍ച്ചയായും കേട്ടിട്ടുണ്ട് اللَّهُ = അല്ലാഹു قَوْلَ الَّذِينَ قَالُوا = പറഞ്ഞവരുടെ വാക്ക് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു فَقِيرٌ = ദരിദ്രനാണ് وَنَحْنُ = നാം, നാമാകട്ടെ أَغْنِيَاءُ = ധനികരുമാണ് سَنَكْتُبُ = നാം എഴുതിക്കൊള്ളാം مَا قَالُوا = അവര്‍ പറഞ്ഞത് وَقَتْلَهُمُ = അവര്‍ കൊന്നതും الْأَنبِيَاءَ = പ്രവാചകന്‍മാരെ بِغَيْرِ حَقٍّ = ഒരു ന്യായവും (കാര്യവും- അര്‍ഹതയും) കൂടാതെ وَنَقُولُ = നാം പറയുകയും ചെയ്യും ذُوقُوا = നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ الْحَرِيقِ = കത്തി എരിയുന്ന ശിക്ഷ
"അല്ലാഹു ദരിദ്രനും, നാം ധനികന്‍മാരുമാണ്" എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ (ആ) പറഞ്ഞതും, ഒരു ന്യായവും കൂടാതെ അവര്‍ പ്രവാചകന്‍മാരെ കൊന്നതും നാം എഴുതി (രേഖപ്പെടുത്തി)കൊള്ളാം. നാം (അവരോട്) പറയുകയും ചെയ്യും: "കത്തിയെരിയുന്ന (നരക) ശിക്ഷ ആസ്വദിക്കുവിന്‍."
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍۢ لِّلْعَبِيدِ﴿١٨٢﴾
volume_up share
ذَٰلِكَ = അത് بِمَا قَدَّمَتْ = മുന്‍ ചെയ്തുവെച്ചത് നിമിത്തമാണ് أَيْدِيكُمْ = നിങ്ങളുടെ കരങ്ങള്‍ وَأَنَّ اللَّهَ = നിശ്ചയമായും അല്ലാഹു (ആകുന്നു) എന്നുള്ളതും لَيْسَ = അല്ല بِظَلَّامٍ = അനീതി ചെയ്യുന്നവനൊന്നും لِّلْعَبِيدِ = അടിമകളോട്
"അത് നിങ്ങളുടെ കരങ്ങള്‍ മുന്‍ ചെയ്തുവെച്ചത് നിമിത്തവും, അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനൊന്നുമല്ലെന്നുള്ളതിനാലു മാകുന്നു."
തഫ്സീർ : 181-182
View   
ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍۢ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌۭ مِّن قَبْلِى بِٱلْبَيِّنَـٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَـٰدِقِينَ﴿١٨٣﴾
volume_up share
الَّذِينَ قَالُوا = പറഞ്ഞവരാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَهِدَ إِلَيْنَا = ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു أَلَّا نُؤْمِنَ = ഞങ്ങള്‍ വിശ്വസിക്കരുതെന്ന്, വിശ്വസിക്കാതിരിക്കുവാന്‍ لِرَسُولٍ = ഒരു റസൂലിനേയും حَتَّىٰ يَأْتِيَنَا = അദ്ദേഹം ഞങ്ങള്‍ക്ക് (ഞങ്ങളില്‍) വരുന്നതുവരെ بِقُرْبَانٍ = ഒരു ബലി കര്‍മവുമായി, യാഗകര്‍മവും കൊണ്ട് تَأْكُلُهُ = അതിനെ തിന്നും النَّارُ = അഗ്നി قُلْ = നീ പറയുക قَدْ جَاءَكُمْ = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് رُسُلٌ = പല റസൂലുകള്‍ مِّن قَبْلِي = എന്‍റെ മുമ്പ് بِالْبَيِّنَاتِ = തെളിവുകളുമായി وَبِالَّذِي قُلْتُمْ = നിങ്ങള്‍ പറഞ്ഞത് സഹിതവും فَلِمَ = എന്നാല്‍ എന്തിന് قَتَلْتُمُوهُمْ = നിങ്ങളവരെ കൊന്നു إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
(ഇങ്ങനെ) പറഞ്ഞവരാണ് (അവര്‍): "അഗ്നി തിന്നു (ദഹിപ്പിക്കു) മാറുള്ള ഒരു ബലി [യാഗ] കര്‍മവുമായി ഞങ്ങളുടെ അടുക്കല്‍ വരുന്നതുവരെ, ഒരു റസൂലിനെയും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് നിശ്ചയമായും അല്ലാഹു ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു." (നബിയേ) പറയുക: "എന്‍റെ മുമ്പ് പല റസൂലുകളും വ്യക്തമായ തെളിവുകള്‍ സഹിതവും നിങ്ങള്‍ (ഈ) പറഞ്ഞത് സഹിതവും നിങ്ങള്‍ക്ക് വരുകയുണ്ടായിട്ടുണ്ട്; എന്നിട്ട് എന്തിനാണ് നിങ്ങളവരെ കൊല ചെയ്തത്- നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!"
فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌۭ مِّن قَبْلِكَ جَآءُو بِٱلْبَيِّنَـٰتِ وَٱلزُّبُرِ وَٱلْكِتَـٰبِ ٱلْمُنِيرِ﴿١٨٤﴾
volume_up share
فَإِن كَذَّبُوكَ = എനി അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം فَقَدْ كُذِّبَ = എന്നാല്‍ (കാരണം) വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ = പല റസൂലുകള്‍ مِّن قَبْلِكَ = നിന്‍റെ മുമ്പ് جَاءُوا = അവര്‍ വന്നിരിക്കുന്നു, വന്ന بِالْبَيِّنَاتِ = (വ്യക്തമായ) തെളിവുകള്‍ കൊണ്ട് (സഹിതം) وَالزُّبُرِ = ഏടുകളും وَالْكِتَابِ = ഗ്രന്ഥവും, വേദപുസ്തകവും الْمُنِيرِ = പ്രകാശം (വെളിച്ചം) നല്‍കുന്നതായ
എനി (പിന്നെയും), അവര്‍ നിന്നെ വ്യാജമാക്കുകയാണെങ്കില്‍ (അതില്‍ പരിഭവിക്കാനില്ല;) കാരണം, നിനക്കുമുമ്പ് പല റസൂലു കളും വ്യാജമാക്കപ്പെടുകയുണ്ടായി; അവര്‍, വ്യക്തമായ തെളിവുകളും, ഏടുകളും, വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവും, കൊണ്ടു വന്നിരിക്കുന്നു. [എന്നിട്ടും വ്യാജമാക്കപ്പെടുകയാണ് ചെയ്തത്.]
തഫ്സീർ : 183-184
View   
كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَـٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ﴿١٨٥﴾
volume_up share
كُلُّ نَفْسٍ = എല്ലാ ദേഹവും, ആളും ذَائِقَةُ = രുചി നോക്കുന്നതാണ് الْمَوْتِ = മരണത്തെ وَإِنَّمَا تُوَفَّوْنَ = നിങ്ങള്‍ക്ക് നിറവേറ്റി (പൂര്‍ത്തിയാക്കി ) തരപ്പെടുകയുള്ളൂ أُجُورَكُمْ = നിങ്ങളുടെ പ്രതിഫലങ്ങള്‍ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ (മാത്രം) فَمَن = അപ്പോള്‍ ആര്‍ زُحْزِحَ = അവന്‍ അകറ്റപ്പെട്ടു عَنِ النَّارِ = നരകത്തില്‍ നിന്ന് وَأُدْخِلَ = അവന്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു الْجَنَّةَ = സ്വര്‍ഗത്തില്‍ فَقَدْ فَازَ = എന്നാല്‍ തീര്‍ച്ചയായും അവര്‍ ഭാഗ്യം പ്രാപിച്ചു وَمَا الْحَيَاةُ = ജീവിതമല്ല الدُّنْيَا = ഐഹിക إِلَّا مَتَاعُ = വിഭവം (സാമഗ്രികള്‍) അല്ലാതെ الْغُرُورِ = വഞ്ചനയുടെ, കൃത്രിമത്തിന്‍റെ
എല്ലാ ദേഹവും [ആളും] മരണത്തെ രുചിനോക്കുന്നതാകുന്നു. നിങ്ങളുടെ കൂലി [കര്‍മഫലം]കള്‍ ക്വിയാമത്തുനാളിലേ നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ. അപ്പോള്‍, ആര്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവന്‍ ഭാഗ്യം പ്രാപിച്ചു. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ (മറ്റൊന്നും) അല്ല.
لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًۭى كَثِيرًۭا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ﴿١٨٦﴾
volume_up share
لَتُبْلَوُنَّ = നിശ്ചയമായും നിങ്ങള്‍ പരീക്ഷിക്കപ്പെടും فِي أَمْوَالِكُمْ = നിങ്ങളുടെ സ്വത്തുകളില്‍ وَأَنفُسِكُمْ = നിങ്ങളുടെ ദേഹ(സ്വന്ത)ങ്ങളിലും وَلَتَسْمَعُنَّ = നിങ്ങള്‍ കേള്‍ക്കുകയും തന്നെ ചെയ്യും مِنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَمِنَ الَّذِينَ = യാതൊരു കൂട്ടരില്‍ നിന്ന് أَشْرَكُوا = അവര്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ച أَذًى = പീഡനം, സ്വൈരക്കേട്, ഉപ ദ്രവം كَثِيرًا = വളരെ, ധാരാളം وَإِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ ذَٰلِكَ = എന്നാല്‍ നിശ്ചയമായും അത് مِنْ عَزْمِ الْأُمُورِ = ദൃഢ (ഉറച്ച- ധീര- ഒഴിച്ചുകൂടാത്ത) കാര്യങ്ങളില്‍ പെട്ടതാണ്
നിങ്ങളുടെ സ്വത്തുക്കളിലും നിങ്ങളുടെ ദേഹങ്ങളിലും നിങ്ങള്‍ നിശ്ചയമായും പരീക്ഷണം ചെയ്യപ്പടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നും, "ശിര്‍ക്ക്" [ബഹുദൈവവിശ്വാസം] സ്വീകരിച്ചവരില്‍ നിന്നും നിങ്ങള്‍ ധാരാളം പീഡനം [പീഡന വാക്കുകള്‍] കേള്‍ക്കുകയും തന്നെ ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍, നിശ്ചയമായും അത് (ഒഴിച്ചുകൂടാത്ത) ദൃഢകാര്യങ്ങളില്‍ പെട്ടതാകുന്നു.
തഫ്സീർ : 185-186
View   
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَبِئْسَ مَا يَشْتَرُونَ﴿١٨٧﴾
volume_up share
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ الَّذِينَ = യാതൊരു കൂട്ടരുടെ ഉറപ്പ് (കരാറ്) أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ട لَتُبَيِّنُنَّهُ = തീര്‍ച്ചയായും നിങ്ങളതിനെ വിവരിച്ചു കൊടുക്കും لِلنَّاسِ = ജനങ്ങള്‍ക്ക് وَلَا تَكْتُمُونَهُ = നിങ്ങളതിനെ മറച്ചുവെക്കാതെയുമിരിക്കും فَنَبَذُوهُ = എന്നിട്ട് അവരതിനെ ഇട്ടു, എറിഞ്ഞു وَرَاءَ ظُهُورِهِمْ = അവരുടെ മുതുകുകളുടെ പിന്നില്‍, പിന്‍പുറത്തേക്ക് وَاشْتَرَوْا = അവര്‍ വാങ്ങുകയും ചെയ്തു بِهِ = അതിന് (പകരം) ثَمَنًا = വില قَلِيلًا = തുച്ഛമായ فَبِئْسَ = അപ്പോള്‍, എത്രയോ ചീത്ത مَا يَشْتَرُونَ = അവര്‍ വാങ്ങിക്കൊണ്ടിരുന്നത്
വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഉറപ്പ് അല്ലാഹു (അവരില്‍ നിന്ന്) വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിശ്ചയമായും, നിങ്ങള്‍ അത് [വേദഗ്രന്ഥം] മനുഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുകയും, അത് മൂടിവെക്കാതിരിക്കുകയും, ചെയ്യുമെന്ന്. എന്നിട്ട്, അവരതിനെ തങ്ങളുടെ പിന്‍പുറത്തേക്ക് ഇട്ടുകളഞ്ഞു ; അതിന് (പകരം) തുച്ഛമായ വില വാങ്ങുകയും ചെയ്തു. അപ്പോള്‍, അവര്‍ വാങ്ങി ക്കൊണ്ടിരുന്നത് എത്രയോ ചീത്ത!
لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍۢ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌۭ﴿١٨٨﴾
volume_up share
لَا تَحْسَبَنَّ = തീര്‍ച്ചയായും നീ വിചാരിക്കേണ്ട الَّذِينَ = യാതൊരു കൂട്ടരെ يَفْرَحُونَ = അവര്‍ സന്തോഷം കൊള്ളും, ആഹ്‌ളാദിക്കുന്നു بِمَا أَتَوا = അവര്‍ കൊണ്ടുവന്ന (ചെയ്ത- കാട്ടിയ)തിനെപ്പറ്റി وَّيُحِبُّونَ = അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു أَن يُحْمَدُوا = അവര്‍ സ്തുതിക്കപ്പെടുവാന്‍ بِمَا لَمْ يَفْعَلُوا = അവര്‍ ചെയ്യാത്തതിനെപ്പറ്റി فَلَا تَحْسَبَنَّهُم = എന്നാല്‍ (അതായത്) നീ അവരെ വിചാരിക്കേണ്ട بِمَفَازَةٍ = ഭാഗ്യത്തിലാണെന്ന്, രക്ഷയിലാണെന്ന് مِّنَ الْعَذَابِ = ശിക്ഷയില്‍ നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
തങ്ങള്‍ കൊണ്ടു വന്ന [ചെയ്ത] തിനെപ്പറ്റി സന്തോഷം കൊള്ളുകയും, തങ്ങള്‍ ചെയ്തിട്ടില്ലാ ത്തതിനെപ്പറ്റി തങ്ങള്‍ സ്തുതിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന വരെ തീര്‍ച്ചയായും നീ വിചാരിക്കേണ്ടാ. (അതെ) അവര്‍ ശിക്ഷയില്‍ നിന്ന് (രക്ഷപ്പെട്ട്) ഭാഗ്യത്തിലാണെന്ന് തീര്‍ച്ചയായും നീ വിചാരിക്കേണ്ട . അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് താനും.
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١٨٩﴾
volume_up share
وَلِلَّهِ = അല്ലാഹുവിനാണ് مُلْكُ = രാജാധിപത്യം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاللَّهُ = അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാ ധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും, കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 187-189
View   
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍۢ لِّأُو۟لِى ٱلْأَلْبَـٰبِ﴿١٩٠﴾
volume_up share
إِنَّ فِي خَلْقِ = നിശ്ചയമായും സൃഷ്ടിപ്പിലുണ്ട് السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاخْتِلَافِ = വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും اللَّيْلِ = രാത്രിയുടെ, രാത്രി وَالنَّهَارِ = പകലിന്‍റെയും, പകലും لَآيَاتٍ = പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي الْأَلْبَابِ = ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ബുദ്ധിയുള്ളവര്‍ക്ക്
നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും (സല്‍) ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 190-190
View   
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًۭا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ﴿١٩١﴾
volume_up share
الَّذِينَ يَذْكُرُونَ اللَّهَ = അല്ലാഹുവിനെ ഓര്‍ക്കുന്നവര്‍ قِيَامًا = നില്‍ക്കുന്നവരായിട്ട്, നിന്നുകൊണ്ട് وَقُعُودًا = ഇരുന്നവരായും, ഇരുന്നുകൊണ്ടും وَعَلَىٰ جُنُوبِهِمْ = അവരുടെ പാര്‍ശ്വങ്ങളിലായും (കിടന്നുകൊണ്ടും) وَيَتَفَكَّرُونَ = അവര്‍ ചിന്തിക്കുകയും ചെയ്യും فِي خَلْقِ = സൃഷ്ടിപ്പില്‍ السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും رَبَّنَا = ഞങ്ങളുടെ റബ്ബേ مَا خَلَقْتَ = നീ സൃഷ്ടിച്ചില്ല, സൃഷ്ടിച്ചതല്ല هَٰذَا = ഇത്, ഇതിനെ بَاطِلًا = നിരര്‍ത്ഥമായി سُبْحَانَكَ = നീ മഹാപരിശുദ്ധന്‍, നിന്നെ പരിശുദ്ധപ്പെടുത്തുന്നു (കീര്‍ത്തനം ചെയ്യുന്നു) فَقِنَا = അതിനാല്‍ ഞങ്ങളെ കാത്തുതരണേ عَذَابَ النَّارِ = നരക ശിക്ഷ(യില്‍ നിന്ന്)
അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. "ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌തോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!
رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍۢ﴿١٩٢﴾
volume_up share
رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ = നിശ്ചയമായും നീ مَن تُدْخِلِ = ആരെ നീ പ്രവേശിപ്പിക്കുന്നുവോ النَّارَ = നരകത്തില്‍ فَقَدْ أَخْزَيْتَهُ = നീ അവരെ അപമാനത്തിലാക്കി وَمَا لِلظَّالِمِينَ = അക്രമികള്‍ക്കില്ല مِنْ أَنصَارٍ = സഹായികളായി (ആരും)
"ഞങ്ങളുടെ റബ്ബേ, യാതൊരുവനെ നീ നരകത്തില്‍ പ്രവേശിപ്പിച്ചുവോ അവനെ തീര്‍ച്ചയായും നീ അപമാനത്തിലാക്കി. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًۭا يُنَادِى لِلْإِيمَـٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ﴿١٩٣﴾
volume_up share
رَّبَّنَا إِنَّنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ سَمِعْنَا = ഞങ്ങള്‍ കേട്ടു مُنَادِيًا = ഒരു വിളിച്ചുപറയുന്നവനെ (ഒരാളെ) يُنَادِي = വിളിക്കുന്നതായി, വിളിച്ചുപറയുന്ന لِلْإِيمَانِ = സത്യവിശ്വാസത്തിലേക്ക് أَنْ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِرَبِّكُمْ = നിങ്ങളുടെ റബ്ബില്‍ فَآمَنَّا = എന്നിട്ട് ഞങ്ങള്‍ വിശ്വസിച്ചു رَبَّنَا = ഞങ്ങളുടെ റബ്ബേ فَاغْفِرْ لَنَا = അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്ത് തരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَكَفِّرْ عَنَّا= ഞങ്ങളില്‍ നിന്ന് മൂടിവെച്ച് (മാപ്പാക്കി) തരുകയും വേണമേ سَيِّئَاتِنَا = ഞങ്ങളുടെ തിന്മകളെ وَتَوَفَّنَا = ഞങ്ങളെ മരിപ്പിക്കുക (പിടിച്ചെടുക്കുക)യും വേണമേ مَعَ الْأَبْرَارِ = പുണ്യവാന്‍മാരോടുകൂടി, സജ്ജനങ്ങളോടൊപ്പം
"ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) ഒരാള്‍ വിളിച്ചു പറയുന്നതായി ഞങ്ങള്‍ കേട്ടു: "നിങ്ങള്‍, നിങ്ങളുടെ റബ്ബില്‍ വിശ്വസിക്കുവിന്‍" എന്ന്: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍, ഞങ്ങളുടെ പാപങ്ങളെ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ! ഞങ്ങളുടെ തിന്മകളെ ഞങ്ങളില്‍ നിന്ന് നീ മൂടിവെച്ച് (മാപ്പാക്കി) തരുകയും ചെയ്യേണമേ! പുണ്യവാന്‍മാരുടെ കൂടെ [അവരുടെ കൂട്ടത്തിലായി] ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَـٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ﴿١٩٤﴾
volume_up share
رَبَّنَا وَآتِنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നല്‍കുകയും വേണമേ مَا وَعَدتَّنَا = നീ ഞങ്ങളോട് വാഗ്ദാനം ചെയ്തത് عَلَىٰ رُسُلِكَ = നിന്‍റെ റസൂലുകളിലൂടെ وَلَا تُخْزِنَا = ഞങ്ങളെ അപമാനത്തിലാക്കുക (നിന്ദ്യമാക്കുക- വഷളാക്കുക)യും ചെയ്യരുതേ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ إِنَّكَ = നിശ്ചയമായും നീ لَا تُخْلِفُ = നീ എതിര് (വ്യത്യാസം) പ്രവര്‍ത്തിക്കുകയില്ല, ലംഘിക്കുകയില്ല الْمِيعَادَ = കരാര്‍ വാഗ്ദത്തം
"ഞങ്ങളുടെ റബ്ബേ, നിന്‍റെ റസൂലുകളിലൂടെ നീ ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് നീ ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യേണമേ! ക്വിയാമത്തു നാളില്‍, ഞങ്ങളെ നീ അപമാനപ്പെടുത്തു കയും ചെയ്യരുതേ! നിശ്ചയമായും നീ, വാഗ്ദത്തം ലംഘിക്കുകയില്ല."
തഫ്സീർ : 191-194
View   
فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍۢ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍۢ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَـٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَـٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ثَوَابًۭا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ﴿١٩٥﴾
volume_up share
فَاسْتَجَابَ = അപ്പോള്‍ (ഉടനെ) ഉത്തരം നല്‍കി (നല്‍കുകയായി), നല്‍കും لَهُمْ = അവര്‍ക്ക് رَبُّهُمْ = അവരുടെ റബ്ബ് أَنِّي لَا أُضِيعُ = ഞാന്‍ പാഴാക്കുകയില്ലെന്ന് عَمَلَ عَامِلٍ = ഒരു പ്രവര്‍ത്തിക്കുന്നവന്‍റെയും പ്രവൃത്തി (കര്‍മം) مِّنكُم = നിങ്ങളില്‍ നിന്ന് مِّن ذَكَرٍ = ആണായിട്ടുള്ള أَوْ أُنثَىٰ = അല്ലെങ്കില്‍ പെണ്ണായിട്ടുള്ള بَعْضُكُم = നിങ്ങളില്‍ ചിലര്‍ مِّن بَعْضٍ = ചിലരില്‍ നിന്നാകുന്നു فَالَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ هَاجَرُوا = അവര്‍ ഹിജ്‌റഃപോയി وَأُخْرِجُوا = അവര്‍ പുറത്താക്ക (ബഹിഷ്‌കരിക്ക)പ്പെടുകയും ചെയ്തു مِن دِيَارِهِمْ = തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് وَأُوذُوا = അവര്‍ ഉപദ്രവിക്ക (ദ്രോഹിക്ക)പ്പെടുകയും ചെയ്തു فِي سَبِيلِي = എന്‍റെ മാര്‍ഗത്തില്‍ وَقَاتَلُوا = അവര്‍ യുദ്ധം ചെയ്കയും وَقُتِلُوا = അവര്‍ കൊല്ലപ്പെടുകയും ചെയ്തു لَأُكَفِّرَنَّ = തീര്‍ച്ചയായും ഞാന്‍ മൂടിവെക്കും (മാപ്പാക്കും) عَنْهُمْ = അവര്‍ക്ക് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأُدْخِلَنَّهُمْ = അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ = ചില സ്വര്‍ഗങ്ങളില്‍ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവികള്‍ ثَوَابًا = പ്രതിഫലം, കൂലിയായിട്ട് مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ عِندَهُ = അവന്‍റെ അടുക്കലുണ്ട് حُسْنُ الثَّوَابِ = നല്ല കൂലി (പ്രതിഫലം)
അപ്പോള്‍, അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കുകയായി: "ആണോ, പെണ്ണോ ആകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല:- നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാകുന്നു [എല്ലാവരും ഒരുപോലെത്തന്നെയാണ്]:- എന്നാല്‍, (സ്വരാജ്യം വിട്ട്) ഹിജ്‌റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവര്‍. തീര്‍ച്ചയായും അവര്‍ക്ക് അവരുടെ തിന്മകളെ ഞാന്‍ മൂടിവെച്ച് (മാപ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്‍റെ പക്കല്‍ നല്ല പ്രതിഫലം ഉണ്ടു താനും
തഫ്സീർ : 195-195
View   
لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَـٰدِ﴿١٩٦﴾
volume_up share
لَا يَغُرَّنَّكَ = തീര്‍ച്ചയായും നിന്നെ വഞ്ചിക്കരുത്, ചതിപ്പെടുത്താതിരിക്കട്ടെ تَقَلُّبُ = തിരിഞ്ഞുമറിഞ്ഞ് കൊണ്ടിരിക്കല്‍ (സ്വൈരവിഹാരം കൊള്ളല്‍) الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ فِي الْبِلَادِ = രാജ്യങ്ങളില്‍ (നാട്ടിലൂടെ)
(നബിയേ) അവിശ്വസിച്ചവര്‍ രാജ്യങ്ങളില്‍ സ്വൈര വിഹാരം കൊള്ളുന്നത് നിന്നെ വഞ്ചിച്ചു കളയരുത്.
مَتَـٰعٌۭ قَلِيلٌۭ ثُمَّ مَأْوَىٰهُمْ جَهَنَّمُ ۚ وَبِئْسَ ٱلْمِهَادُ﴿١٩٧﴾
volume_up share
مَتَاعٌ = അനുഭവ (സുഖഭോഗ- ഉപയോഗ- സാമാന) മാണ് قَلِيلٌ = തുച്ഛമായ ثُمَّ = പിന്നീട് مَأْوَاهُمْ = അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = എത്രയോ ചീത്ത الْمِهَادُ = (ആ) വിരിപ്പ്, വിതാനം
തുച്ഛമായ ഒരു സുഖാനുഭവമത്രെ (അത്). പിന്നെ, അവരുടെ സങ്കേതം "ജഹന്നം" [നരകം] ആകുന്നു. അതെത്രയോ ചീത്ത വിരിപ്പ്!
لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا نُزُلًۭا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌۭ لِّلْأَبْرَارِ﴿١٩٨﴾
volume_up share
لَٰكِنِ = എന്നാല്‍, എങ്കിലും الَّذِينَ اتَّقَوْا = സൂക്ഷിച്ചവര്‍ رَبَّهُمْ = തങ്ങളുടെ റബ്ബിനെ لَهُمْ = അവര്‍ക്കുണ്ട് جَنَّاتٌ = സ്വര്‍ഗങ്ങള്‍ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = നദികള്‍ خَالِدِينَ = നിത്യവാസികളായിട്ട് فِيهَا = അതില്‍ نُزُلًا = (വിരുന്ന്) സല്‍ക്കാരം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള وَمَا عِندَ اللَّهِ = അല്ലാഹുവിന്‍റെ പക്കലുള്ളത് خَيْرٌ = ഉത്തമമാണ് لِّلْأَبْرَارِ = പുണ്യവാന്‍മാര്‍ക്ക്
എന്നാല്‍, തങ്ങളുടെ റബ്ബിനെ സൂക്ഷിച്ചുവന്നവരാകട്ടെ, അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ട്; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കല്‍ ഉള്ളതാവട്ടെ, പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമമാകുന്നു.
തഫ്സീർ : 196-198
View   
وَإِنَّ مِنْ أَهْلِ ٱلْكِتَـٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَـٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَـٰتِ ٱللَّهِ ثَمَنًۭا قَلِيلًا ۗ أُو۟لَـٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿١٩٩﴾
volume_up share
وَإِنَّ = നിശ്ചയമായും مِنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്നുണ്ട് لَمَن يُؤْمِنُ = വിശ്വസിക്കുന്ന ചിലര്‍ بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും إِلَيْكُمْ = നിങ്ങളിലേക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും إِلَيْهِمْ = അവരിലേക്ക് خَاشِعِينَ = താഴ്മ (ഭക്തി) കാണിക്കുന്നവരായിക്കൊണ്ട് لِلَّهِ = അല്ലാഹുവിന്, അല്ലാഹുവിനോട് لَا يَشْتَرُونَ = അവര്‍ വാങ്ങുകയില്ല بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകള്‍ക്ക് (പകരം) ثَمَنًا = വില قَلِيلًا = തുച്ഛമായ أُولَٰئِكَ = അക്കൂട്ടര്‍ لَهُمْ = അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു سَرِيعُ = വേഗമുള്ളവനാണ് الْحِسَابِ = വിചാരണ, കണക്ക് നോക്കല്‍
നിശ്ചയമായും വേദക്കാരില്‍ (തന്നെ) ഉണ്ട് ചിലര്‍; അല്ലാഹുവിന് താഴ്മ ചെയ്തുകൊണ്ട് അല്ലാഹുവിലും, നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും അവരിലേക്ക് ഇറക്കപ്പെട്ടതിലും അവര്‍ വിശ്വസിക്കുന്നു: അല്ലാഹുവിന്‍റെ "ആയത്ത് " [വചനം]കള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുകയില്ല. അക്കൂട്ടര്‍ അവര്‍ക്ക് അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെതായ കൂലിയുണ്ട്. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നവനാകുന്നു.
തഫ്സീർ : 199-199
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ﴿٢٠٠﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اصْبِرُوا = ക്ഷമിക്കുവിന്‍, സഹിക്കുവിന്‍ وَصَابِرُوا = ക്ഷമയില്‍ മുന്നിടുക (മികവ്- മല്‍സരം കാട്ടുക)യും ചെയ്യുവിന്‍ وَرَابِطُوا = കെട്ടിക്കാക്കുകയും ചെയ്യുവിന്‍ وَاتَّقُوا اللَّهَ = അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ = നിങ്ങള്‍ ആയേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = വിജയം പ്രാപിക്കുക
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുവിന്‍, ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുവിന്‍, കെട്ടിക്കാത്ത് (തയ്യാറെടുത്ത്) കൊണ്ടിരിക്കുകയും ചെയ്യുവിന്‍; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
തഫ്സീർ : 200-200
View   
4.അന്നിസാഅ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًۭا كَثِيرًۭا وَنِسَآءًۭ ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًۭا﴿١﴾
share
يَا أَيُّهَا النَّاسُ = ഹേ, മനുഷ്യരേ اتَّقُوا رَبَّكُمُ = നിങ്ങളുടെ റബ്ബിനെ (രക്ഷിതാവിനെ) സൂക്ഷിക്കുവിന്‍ الَّذِي خَلَقَكُم = നിങ്ങളെ സൃഷ്ടിച്ചവനായ مِّن نَّفْسٍ = ഒരു ആത്മാവില്‍ (ദേഹത്തില്‍ - ആളില്‍) നിന്ന് وَاحِدَةٍ = ഒരേ, ഒന്നായ وَخَلَقَ = സൃഷ്ടിക്കുകയും ചെയ്തു مِنْهَا = അതില്‍നിന്നു(തന്നെ) زَوْجَهَا = അതിന്‍റെ ഇണയെ (ഭാര്യയെ) وَبَثَّ = വ്യാപിപ്പിക്കുക (പരത്തുക - വിതരണം ചെയ്യുക)യും ചെയ്തു مِنْهُمَا = അവര്‍ രണ്ടാളില്‍ നിന്നും رِجَالًا = പുരുഷന്മാരെ كَثِيرًا = വളരെ, ധാരാളം وَنِسَاءً = സ്ത്രീകളെയും وَاتَّقُوا = സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ الَّذِي = യാതൊരു അല്ലാഹുവിനെ تَسَاءَلُونَ = നിങ്ങളന്യോന്യം ചോദിക്കുന്നു بِهِ = അവനെക്കൊണ്ട്, അവന്‍റെ പേരില്‍ وَالْأَرْحَامَ = കുടുംബ (രക്ത) ബന്ധങ്ങളെയും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങളില്‍ رَقِيبًا = മേല്‍നോട്ടം ചെയ്യുന്നവന്‍
ഹേ, മനുഷ്യരേ! ഒരേ ആത്മാവില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിന്‍; അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (റബ്ബിനെ); യാതൊരുവന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും, കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങളില്‍ മേല്‍നോട്ടം ചെയ്യുന്നവനാകുന്നു.
തഫ്സീർ : 1-1
View   
وَءَاتُوا۟ ٱلْيَتَـٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًۭا كَبِيرًۭا﴿٢﴾
share
وَآتُوا = നിങ്ങള്‍ കൊടുക്കുവിന്‍ الْيَتَامَىٰ = അനാഥകള്‍ക്ക് أَمْوَالَهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا تَتَبَدَّلُوا = നിങ്ങള്‍ മാറ്റിയെടുക്കരുത്, പകരമെടുക്കരുത് الْخَبِيثَ = ദുഷിച്ചതിനെ, ചീത്തയെ بِالطَّيِّبِ = നല്ലതിന്, ശുദ്ധമായതിന് (പകരം) وَلَا تَأْكُلُوا = നിങ്ങള്‍ തിന്നുകയും ചെയ്യരുത് أَمْوَالَهُمْ = അവരുടെ സ്വത്തുക്കളെ إِلَىٰ أَمْوَالِكُمْ = നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേര്‍ത്തുകൊണ്ട്) إِنَّهُ = നിശ്ചയമായും അത് كَانَ = അതാകുന്നു حُوبًا = പാതകം, പാപം كَبِيرًا = വലുതായ
അനാഥകള്‍ക്കു അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ (വിട്ടു) കൊടുക്കുവിന്‍. നല്ല (ശുദ്ധമായ) തിനു (പകരം) ദുഷിച്ചതിനെ നിങ്ങള്‍ മാറ്റിയെടുക്കുകയും ചെയ്യരുത്. നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേര്‍ത്ത്) അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ തിന്നുകയും ചെയ്യരുത്. നിശ്ചയമായും അതു വലുതായ ഒരു പാതകമാകുന്നു.
തഫ്സീർ : 2-2
View   
وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَـٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَـٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟﴿٣﴾
share
وَإِنْ خِفْتُمْ = നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ أَلَّا تُقْسِطُوا = നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്ന് فِي الْيَتَامَىٰ = അനാഥകളില്‍, അനാഥകളുടെ കാര്യത്തില്‍ فَانكِحُوا = എന്നാല്‍ വിവാഹം ചെയ്തുകൊള്ളുവിന്‍ مَا طَابَ = നന്നായത്(നന്നായി തോന്നിയത്), തൃപ്തിയായത് لَكُم = നിങ്ങള്‍ക്ക് مِّنَ النِّسَاءِ = സ്ത്രീകളില്‍ നിന്ന് مَثْنَىٰ = ഈരണ്ടു (വീതം) وَثُلَاثَ = മുമ്മൂന്നും وَرُبَاعَ = നന്നാലും فَإِنْ خِفْتُمْ = എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ أَلَّا تَعْدِلُوا = നിങ്ങള്‍ നീതി (മര്യാദ) ചെയ്കയില്ലെന്ന് فَوَاحِدَةً = എന്നാല്‍ ഒന്ന്, ഒരുവള്‍ أَوْ مَا مَلَكَتْ = അല്ലെങ്കില്‍ ഉടമപ്പെടുത്തിയത് أَيْمَانُكُمْ = നിങ്ങളുടെ വലങ്കൈകള്‍ ذَٰلِكَ = അതു أَدْنَىٰ = കൂടുതല്‍ അടുത്തതാണ് (യോജിച്ചതാണ്) أَلَّا تَعُولُوا = നിങ്ങള്‍ തെറ്റിപ്പോകാതിരിക്കുവാന്‍
അനാഥകളുടെകാര്യത്തില്‍ നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍, അപ്പോള്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്കു നന്നാ(യിത്തോന്നി)യവരെ ഈരണ്ടും, മുമ്മൂന്നും, നന്നാലുമായി നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുവിന്‍. എനി, നിങ്ങള്‍ നീതി പ്രവര്‍ത്തിക്കുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍, അപ്പോള്‍ ഒരുവളെ (മാത്രം വിവാഹം കഴിക്കുക); അല്ലെങ്കില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടു ത്തിയവരെ (സ്വീകരിച്ചുകൊള്ളുക). അതു, നിങ്ങള്‍ (ക്രമം) തെറ്റിപ്പോ കാതിരിക്കുവാന്‍ കൂടുതല്‍ യോജിച്ചതത്രെ.
തഫ്സീർ : 3-3
View   
وَءَاتُوا۟ ٱلنِّسَآءَ صَدُقَـٰتِهِنَّ نِحْلَةًۭ ۚ فَإِن طِبْنَ لَكُمْ عَن شَىْءٍۢ مِّنْهُ نَفْسًۭا فَكُلُوهُ هَنِيٓـًۭٔا مَّرِيٓـًۭٔا﴿٤﴾
share
وَآتُوا النِّسَاءَ = സ്ത്രീകള്‍ക്ക് കൊടുക്കുകയും ചെയ്യുവിന്‍ صَدُقَاتِهِنَّ = അവരുടെ മഹ്‌റുകള്‍, വിവാഹമൂല്യങ്ങള്‍ نِحْلَةً = (ഇഷ്ട - ഔപചാരിക - നിര്‍ബന്ധ) ദാനമായി, പാരിതോഷികമായി فَإِن طِبْنَ = എനി അവര്‍ നന്നായാല്‍ (തൃപ്തിപ്പെട്ടാല്‍) لَكُمْ = നിങ്ങള്‍ക്ക് عَن شَيْءٍ = വല്ലതിനെക്കുറിച്ചും مِّنْهُ = അതില്‍ നിന്ന് نَفْسًا = മനസ്സ്, മനസാ فَكُلُوهُ = എന്നാല്‍ നിങ്ങളത് തിന്നു(ഉപയോഗിച്ചു)കൊള്ളുവിന്‍ هَنِيئًا = മംഗളമായി (സന്തോഷപൂര്‍വ്വം) مَّرِيئًا = സുഖകരമായി
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങളെ [മഹ്‌റുകളെ] നിങ്ങള്‍ പാരിതോഷികമായി (സന്തോഷപ്പെട്ടു) കൊടുക്കുകയും ചെയ്യുവിന്‍. എനി, അതില്‍നിന്നു വല്ലതിനെയും നിങ്ങള്‍ക്കു അവര്‍ മനസ്സു നന്നായി (തൃപ്തിപ്പെട്ട് വിട്ടു) തരുന്ന പക്ഷം, അതു നിങ്ങള്‍ മംഗളമായും, സുഖകരമായും തിന്നു [ഉപയോഗിച്ചു] കൊള്ളുവിന്‍.
തഫ്സീർ : 4-4
View   
وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَـٰمًۭا وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُوا۟ لَهُمْ قَوْلًۭا مَّعْرُوفًۭا﴿٥﴾
share
وَلَا تُؤْتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യരുത് السُّفَهَاءَ = ഭോഷന്മാര്‍ക്ക് أَمْوَالَكُمُ = നിങ്ങളുടെ സ്വത്തുക്കള്‍ الَّتِي جَعَلَ = ആക്കിയിട്ടുള്ളതായ اللَّهُ = അല്ലാഹു لَكُمْ = നിങ്ങള്‍ക്ക് قِيَامًا = ഒരു നിലനില്‍പ് (നില്‍ക്കുവാനുള്ള ഒരു താങ്ങ്) وَارْزُقُوهُمْ = അവര്‍ക്കു ഉപജീവനം (ആഹാരം) നല്‍കുകയും ചെയ്യുവിന്‍ فِيهَا = അതിലൂടെ (അതുവഴി - അതില്‍നിന്ന്) وَاكْسُوهُمْ = അവര്‍ക്കു വസ്ത്രവും നല്‍കുവിന്‍, ഉടുക്കാനും കൊടുക്കുക وَقُولُوا = പറയുകയും ചെയ്യുക لَهُمْ = അവരോട് قَوْلًا = വാക്ക് مَّعْرُوفًا = മര്യാദപ്പെട്ട, സദാചാരപരമായ
അല്ലാഹു നിങ്ങള്‍ക്ക് ഒരു നിലനില്‍പ് (മാര്‍ഗം)ആക്കിത്തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ ഭോഷന്‍മാര്‍ക്ക് (വിട്ടു) കൊടുക്കുകയും ചെയ്യരുത്. അതിലൂടെ [അതുവഴി] നിങ്ങള്‍ അവര്‍ക്ക് ഉപജീവനം നല്‍കുകയും, അവര്‍ക്ക് വസ്ത്രം നല്‍കുകയും ചെയ്യുവിന്‍, അവരോട് മര്യാദപ്പെട്ട (നല്ല) വാക്കു പറയുകയും ചെയ്യുവിന്‍.
وَٱبْتَلُوا۟ ٱلْيَتَـٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًۭا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًۭا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّۭا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًۭا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًۭا﴿٦﴾
share
وَابْتَلُوا = പരീക്ഷിക്കുകയും ചെയ്യുക الْيَتَامَىٰ = അനാഥകളെ حَتَّىٰ = അങ്ങനെ, വരേക്ക് إِذَا بَلَغُوا = അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍ النِّكَاحَ = വിവാഹത്തിങ്കല്‍ فَإِنْ آنَسْتُم = എന്നിട്ടു നിങ്ങള്‍ കണ്ടറിഞ്ഞെ (കണ്ടുതൃപ്തിപ്പെട്ടെ)ങ്കില്‍ مِّنْهُمْ = അവരില്‍നിന്ന് رُشْدًا = തന്റേടം, നേര്‍വഴി, കാര്യബോധം فَادْفَعُوا = അപ്പോള്‍ കൊടുക്കുവിന്‍, നീക്കിക്കൊടുക്കണം إِلَيْهِمْ = അവര്‍ക്ക്, അവരിലേക്ക് أَمْوَالَهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا تَأْكُلُوهَا = അത്(അവ) നിങ്ങള്‍ തിന്നുകയും അരുത് إِسْرَافًا = അതിരു കവിച്ചലായിട്ട് وَبِدَارًا = ധൃതിപ്പെട്ടും أَن يَكْبَرُوا = അവര്‍ വലുതാകുന്നതിനു(വലുതാകുമെന്നതിനാല്‍) وَمَن كَانَ = ആരെങ്കിലും ആയിരുന്നാല്‍ غَنِيًّا = ധനികന്‍ فَلْيَسْتَعْفِفْ = അവന്‍ മാന്യത പാലിക്കട്ടെ وَمَن كَانَ = ആരെങ്കിലും ആയിരുന്നാല്‍ فَقِيرًا = ദരിദ്രന്‍, ആവശ്യക്കാരന്‍ فَلْيَأْكُلْ = എന്നാലവന്‍ തിന്നുകൊള്ളട്ടെ بِالْمَعْرُوفِ = മര്യാദ (സദാചാരം - പതിവ്) അനുസരിച്ച് فَإِذَا دَفَعْتُمْ = എന്നാല്‍ നിങ്ങള്‍ കൊടുത്താല്‍(ഏല്‍പിച്ചാല്‍) إِلَيْهِمْ = അവര്‍ക്ക് أَمْوَالَهُمْ = അവരുടെ സ്വത്തുക്കള്‍ فَأَشْهِدُوا = അപ്പോള്‍ നിങ്ങള്‍ സാക്ഷ്യപ്പെടുത്തുവിന്‍ عَلَيْهِمْ = അവരുടെമേല്‍ وَكَفَىٰ = മതി, മതി താനും بِاللَّهِ = അല്ലാഹു(തന്നെ) حَسِيبًا = കണക്കുനോക്കുന്നവനായിട്ട്
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചു നോക്കുകയും ചെയ്യുക; അങ്ങനെ, അവര്‍ വിവാഹ (പ്രായ) ത്തിങ്കലെത്തിയാല്‍, (അതെ) എന്നിട്ട് അവരില്‍ നിന്ന് നിങ്ങള്‍ കാര്യബോധം കണ്ടറിഞ്ഞുവെങ്കില്‍ അപ്പോള്‍, അവരുടെ സ്വത്തുക്കള്‍ അവര്‍ക്കു (ഏല്‍പിച്ചു) കൊടുക്കുവിന്‍. അമിതമായും, അവര്‍ വലുതാകുമെന്ന് (കണ്ട്) ധൃതിപ്പെട്ടും നിങ്ങള്‍ അതു തിന്നുകളയരുത്. ആരെങ്കിലും ധനികനായിരുന്നാല്‍ അവന്‍ (അതുപയോഗിക്കാതെ) മാന്യത പാലിച്ചു കൊള്ളട്ടെ. ആരെങ്കിലും ദരിദ്രനായിരുന്നാല്‍, അവന്‍ മര്യാദ പ്രകാരം തിന്നു കൊള്ളട്ടെ. എന്നാല്‍, അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ (ഏല്‍പിച്ചു)കൊടുക്കുമ്പോള്‍, അവരുടെ മേല്‍ നിങ്ങള്‍ (അതിനു) സാക്ഷ്യപ്പെടുത്തിക്കൊള്ളുവിന്‍. കണക്കു നോക്കുന്ന വനായി അല്ലാഹുതന്നെ മതി.
തഫ്സീർ : 5-6
View   
لِّلرِّجَالِ نَصِيبٌۭ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌۭ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًۭا مَّفْرُوضًۭا﴿٧﴾
share
لِّلرِّجَالِ = പുരുഷന്മാര്‍ക്കുണ്ട് نَصِيبٌ = ഓഹരി, വിഹിതം, പങ്ക് مِّمَّا تَرَكَ = വിട്ടുപോയ (ഉപേക്ഷിച്ച) തില്‍നിന്ന് الْوَالِدَانِ = മാതാപിതാക്കള്‍ وَالْأَقْرَبُونَ = അടുത്ത കുടുംബങ്ങളും وَلِلنِّسَاءِ = സ്ത്രീകള്‍ക്കുമുണ്ട് نَصِيبٌ = ഓഹരി مِّمَّا تَرَكَ = വിട്ടുപോയതില്‍ നിന്ന് الْوَالِدَانِ = മാതാപിതാക്കള്‍ وَالْأَقْرَبُونَ = അടുത്ത കുടുംബങ്ങളും مِمَّا قَلَّ = കുറഞ്ഞതില്‍നിന്ന് مِنْهُ = അതില്‍ നിന്ന് أَوْ كَثُرَ = അല്ലെങ്കില്‍ അധികരിച്ച(തില്‍ നിന്ന്) نَصِيبًا = ഓഹരി, ഓഹരിയായിട്ട് مَّفْرُوضًا = നിര്‍ണയം (നിശ്ചയം-നിര്‍ബ്ബന്ധം) ചെയ്യപ്പെട്ട
മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചുപോയതില്‍ [സ്വത്തില്‍] നിന്ന് പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്; മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതില്‍ [സ്വത്തില്‍] നിന്ന് സ്ത്രീകള്‍ക്കും ഓഹരിയുണ്ട്; അതായത്, അതില്‍ നിന്ന് കുറഞ്ഞതോ, അധികരിച്ചതോ, ആയതില്‍ നിന്നു (എല്ലാം തന്നെ); (അത്) നിര്‍ണയം ചെയ്യപ്പെട്ട ഒരോഹരി.
തഫ്സീർ : 7-7
View   
وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًۭا مَّعْرُوفًۭا﴿٨﴾
share
وَإِذَا حَضَرَ = ഹാജരായാല്‍, സന്നിഹിതരായാല്‍ الْقِسْمَةَ = ഭാഗത്തിങ്കല്‍, ഭാഗിക്കുന്നേടത്ത്, ഓഹരിക്കല്‍ أُولُو الْقُرْبَىٰ = കുടുംബക്കാര്‍, കുടുംബബന്ധമുള്ളവര്‍ وَالْيَتَامَىٰ = അനാഥകളും وَالْمَسَاكِينُ = സാധുക്കളും, പാവങ്ങളും فَارْزُقُوهُم = എന്നാലവര്‍ക്ക് കൊടുക്കുവിന്‍ مِّنْهُ = അതില്‍നിന്ന് وَقُولُوا = പറയുകയും ചെയ്യുവിന്‍ لَهُمْ = അവരോട് قَوْلًا = വാക്ക് مَّعْرُوفًا = മര്യാദപ്പെട്ട (നല്ല)
(സ്വത്ത്) ഭാഗം ചെയ്യുന്നിടത്ത് കുടുംബക്കാരും, അനാഥകളും, സാധുക്കളും ഹാജറുണ്ടായാല്‍, അതില്‍ നിന്ന് അവര്‍ക്കു നല്‍കുകയും, അവരോട് (നല്ല) മര്യാദപ്പെട്ട വാക്കു പറയുകയും ചെയ്യുവിന്‍.
وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةًۭ ضِعَـٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًۭا سَدِيدًا﴿٩﴾
share
وَلْيَخْشَ = പേടിച്ചും കൊള്ളട്ടെ الَّذِينَ = യാതൊരു കൂട്ടര്‍ لَوْ تَرَكُوا = തങ്ങള്‍ വിട്ടുപോയിരുന്നാല്‍ مِنْ خَلْفِهِمْ = തങ്ങളുടെ പിന്നില്‍, പിന്നാലെ ذُرِّيَّةً = സന്താനങ്ങളെ ضِعَافًا = ദുര്‍ബ്ബലരായ, ബലഹീനരായ خَافُوا = അവര്‍ ഭയപ്പെടും (ഭയം തോന്നും) عَلَيْهِمْ = അവരെപ്പറ്റി فَلْيَتَّقُوا اللَّهَ = അപ്പോള്‍(അതിനാല്‍) അവര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ وَلْيَقُولُوا = അവര്‍ പറയുകയും ചെയ്യട്ടെ قَوْلًا سَدِيدًا = ചൊവ്വായ വാക്ക്
തങ്ങളുടെ പിന്നില്‍ ദുര്‍ബ്ബലരായ സന്താനങ്ങളെ വിട്ടേച്ചു പോയിരുന്നാല്‍ അവരെപ്പറ്റി ഭയപ്പെടുന്നവര്‍ പേടിച്ചുകൊള്ളുകയും ചെയ്യട്ടെ; (അതെ) അപ്പോള്‍ അവര്‍ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ; ചൊവ്വായ വാക്ക് അവര്‍ പറയുകയും ചെയ്യട്ടെ.
إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَـٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًۭا ۖ وَسَيَصْلَوْنَ سَعِيرًۭا﴿١٠﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ يَأْكُلُونَ = അവര്‍ തിന്നും أَمْوَالَ = സ്വത്തുക്കളെ الْيَتَامَىٰ = അനാഥകളുടെ ظُلْمًا = അക്രമമായി إِنَّمَا يَأْكُلُونَ = അവര്‍ തിന്നുക മാത്രം ചെയ്യുന്നു, തീര്‍ച്ചയായും തിന്നുന്നു فِي بُطُونِهِمْ = അവരുടെ വയറുകളില്‍ (നിറയെ) نَارًا = അഗ്നി, അഗ്നിമാത്രം وَسَيَصْلَوْنَ = വഴിയെ അവര്‍ കടന്നെരിയുകയും ചെയ്യും سَعِيرًا = കത്തിജ്ജ്വലിക്കുന്ന നരകത്തില്‍
നിശ്ചയമായും, അനാഥകളുടെ സ്വത്തുക്കളെ അക്രമമായി തിന്നുന്നവര്‍, അവരുടെ വയറുകളില്‍ അവര്‍ തിന്നു(നിറക്കു)ന്നത് അഗ്നി മാത്രമാകുന്നു. കത്തിജ്ജ്വലിക്കുന്ന നരകത്തില്‍ വഴിയെ അവര്‍ (കടന്ന്) എരിയുകയും ചെയ്യും.
തഫ്സീർ : 8-10
View   
يُوصِيكُمُ ٱللَّهُ فِىٓ أَوْلَـٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءًۭ فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةًۭ فَلَهَا ٱلنِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَٰحِدٍۢ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌۭ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌۭ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌۭ فَلِأُمِّهِ ٱلسُّدُسُ ۚ مِنۢ بَعْدِ وَصِيَّةٍۢ يُوصِى بِهَآ أَوْ دَيْنٍ ۗ ءَابَآؤُكُمْ وَأَبْنَآؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًۭا ۚ فَرِيضَةًۭ مِّنَ ٱللَّهِ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا﴿١١﴾
share
يُوصِيكُمُ = നിങ്ങളോടു വസ്വിയ്യത്ത് ചെയ്യുന്നു (കാര്യമായി ഉപദേശിക്കുന്നു) اللَّهُ = അല്ലാഹു فِي أَوْلَادِكُمْ = നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ لِلذَّكَرِ = ആണിനുണ്ട് مِثْلُ = പോലെ തുല്യമായത് حَظِّ = അംശം, ഓഹരി الْأُنثَيَيْنِ = രണ്ടുപെണ്ണിൻറെ فَإِن كُنَّ = എനി(എന്നാല്‍) അവര്‍ ആയിരുന്നാല്‍ نِسَاءً = സ്ത്രീകള്‍ فَوْقَ اثْنَتَيْنِ = രണ്ടിനുമീതെ فَلَهُنَّ = എന്നാലവര്‍ക്കുണ്ട് ثُلُثَا = മൂന്നില്‍ രണ്ടു(അംശം) مَا تَرَكَ = അവന്‍ വിട്ടു പോയതിന്‍റെ وَإِن كَانَتْ = അവളായിരുന്നാല്‍ وَاحِدَةً = ഒരുവള്‍, ഒരുത്തി فَلَهَا = എന്നാല്‍ അവള്‍ക്കുണ്ട് النِّصْفُ = പകുതി وَلِأَبَوَيْهِ = അവന്‍റെ മാതാപിതാക്കള്‍ക്കുണ്ടായിരിക്കും لِكُلِّ وَاحِدٍ = ഓരോരുത്തര്‍ക്കും مِّنْهُمَا = അവര്‍ രണ്ടാളില്‍നിന്ന് السُّدُسُ = ആറില്‍ ഒന്ന് مِمَّا تَرَكَ = അവന്‍ വിട്ടുപോയതില്‍നിന്ന് إِن كَانَ = ഉണ്ടായിരുന്നാല്‍ لَهُ = അവന് وَلَدٌ = സന്താനം فَإِن لَّمْ يَكُن = എനി ഇല്ലെങ്കില്‍, ഉണ്ടായിരുന്നില്ലെങ്കില്‍ لَّهُ وَلَدٌ = അവന് സന്താനം وَوَرِثَهُ = അവനെ അനന്തരമെടുക്കുകയും ചെയ്തു, അവന്ന് അവകാശിയാകുകയും ചെയ്തു أَبَوَاهُ = അവന്‍റെ മാതാപിതാക്കള്‍ فَلِأُمِّهِ = എന്നാലവന്‍റെ ഉമ്മാക്കുണ്ട് الثُّلُثُ = മുന്നിലൊന്ന്  فَإِن كَانَ لَهُ = എനി അവന്നുണ്ടായിരുന്നാല്‍ إِخْوَةٌ = സഹോദരങ്ങള്‍ فَلِأُمِّهِ = എന്നാലവന്‍റെ ഉമ്മാക്കുണ്ട് السُّدُسُ = ആറിലൊന്ന് مِن بَعْدِ = ശേഷം, ശേഷമായിട്ട് وَصِيَّةٍ = വസ്വിയ്യത്തിന്‍റെ يُوصِي = അവന്‍ വസ്വിയ്യത്തു ചെയ്യുന്ന بِهَا = അതിനെ, അതിനു, അതിനെപ്പറ്റി أَوْ دَيْنٍ = അല്ലെങ്കില്‍ കടത്തിന്‍റെ آبَاؤُكُمْ = നിങ്ങളുടെ പിതാക്കള്‍ وَأَبْنَاؤُكُمْ = നിങ്ങളുടെ പുത്രന്മാരും, മക്കളും لَا تَدْرُونَ = നിങ്ങള്‍(ക്കു) അറിയുകയില്ല أَيُّهُمْ = അവരില്‍ ഏതാണു(ആര്‍) أَقْرَبُ لَكُمْ = നിങ്ങള്‍ക്കു കൂടുതല്‍ അടുത്ത (സൗകര്യപ്പെടുന്ന)വര്‍ نَفْعًا = ഉപകാരത്താല്‍, പ്രയോജനംകൊണ്ട് فَرِيضَةً مِّنَ اللَّهِ = നിശ്ചിത (നിര്‍ണയിക്കപ്പെട്ട) ഓഹരി, നിര്‍ബ്ബന്ധമായിട്ട് അല്ലാഹുവില്‍നിന്ന് إِنَّ اللَّهَ = നിശ്ചയം അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു عَلِيمًا = സര്‍വ്വജ്ഞന്‍ حَكِيمًا = അഗാധജ്ഞന്‍
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് "വസ്വിയ്യത്ത്" ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട് എന്ന്. എന്നാല്‍, അവര്‍ രണ്ടിനുമീതെ സ്ത്രീകളായിരുന്നാല്‍ അവര്‍ക്ക് അവന്‍ [മരണപ്പെട്ട ആള്‍] വിട്ടേച്ചു പോയതിന്‍റെ മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവള്‍ [മകള്‍] ഒരുവളാണെങ്കില്‍ അവള്‍ക്കു പകുതിയുമുണ്ട്; അവനു [മരണപ്പെട്ടവനു] സന്താനമുണ്ടായിരുന്നാല്‍, അവന്‍ വിട്ടുപോയതില്‍ നിന്ന് അവന്‍റെ മാതാപിതാക്കള്‍ക്ക് - അവരില്‍ ഓരോരുത്തര്‍ക്കും - ആറിലൊന്നുമുണ്ടായിരിക്കും, എനി, അവനു സന്താനമില്ലാതിരിക്കുകയും, അവന്‍റെ മാതാപിതാക്കള്‍ (മാത്രം) അവനെ അനന്തരമെടുക്കുകയും ചെയ്യുന്ന പക്ഷം, അവന്‍റെ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. എന്നാല്‍, അവന് സഹോദരങ്ങള്‍ ഉണ്ടായിരുന്നാല്‍, അവന്‍റെ മാതാവിന് ആറിലൊന്നായിരിക്കും. അവന്‍ ചെയ്യുന്ന "വസ്വിയ്യത്തി "ന്‍റെയോ, കടത്തിന്‍റെയോ ശേഷമത്രെ (ഇതെല്ലാം). നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ മക്കളും - ഇവരില്‍ ഏതാളാണ് ഉപകാരത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവരെന്ന് നിങ്ങള്‍ക്ക് അറിയുകയില്ല. (അതെ) അല്ലാഹുവിങ്കല്‍നിന്ന് (നിശ്ചയിച്ചിട്ടു)ള്ള ഓഹരി നിര്‍ണയം (തന്നെ)! നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 11-11
View   
وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌۭ ۚ فَإِن كَانَ لَهُنَّ وَلَدٌۭ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍۢ يُوصِينَ بِهَآ أَوْ دَيْنٍۢ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌۭ ۚ فَإِن كَانَ لَكُمْ وَلَدٌۭ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍۢ تُوصُونَ بِهَآ أَوْ دَيْنٍۢ ۗ وَإِن كَانَ رَجُلٌۭ يُورَثُ كَلَـٰلَةً أَوِ ٱمْرَأَةٌۭ وَلَهُۥٓ أَخٌ أَوْ أُخْتٌۭ فَلِكُلِّ وَٰحِدٍۢ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ۚ مِنۢ بَعْدِ وَصِيَّةٍۢ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّۢ ۚ وَصِيَّةًۭ مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَلِيمٌۭ﴿١٢﴾
share
وَلَكُمْ = നിങ്ങള്‍ക്കുണ്ട് نِصْفُ = യാതൊന്നിന്‍റെ പകുതി مَا تَرَكَ = വിട്ടുപോയി أَزْوَاجُكُمْ = നിങ്ങളുടെ ഇണകള്‍ (ഭാര്യമാര്‍) إِن لَّمْ يَكُن = ഇല്ലെങ്കില്‍, ഉണ്ടാകാത്ത പക്ഷം لَّهُنَّ = അവര്‍ക്ക് وَلَدٌ = സന്താനം فَإِن كَانَ = എനി ഉണ്ടായെങ്കില്‍ لَهُنَّ وَلَدٌ = അവര്‍ക്ക് സന്താനം فَلَكُمُ = എന്നാല്‍ നിങ്ങള്‍ക്കുണ്ട് الرُّبُعُ = നാലിലൊന്ന് مِمَّا تَرَكْنَ = അവര്‍ വിട്ടുപോയതില്‍നിന്ന് مِن بَعْدِ = ശേഷം وَصِيَّةٍ = വസ്വിയ്യത്തിന്‍റെ يُوصِينَ = അവര്‍ വസ്വിയ്യത്ത് ചെയ്യുന്ന بِهَا = അതിനെ, അതിനെപ്പറ്റി أَوْ دَيْنٍ = അല്ലെങ്കില്‍ കടത്തിന്‍റെ وَلَهُنَّ = അവര്‍ക്കുമുണ്ട് الرُّبُعُ = നാലിലൊന്ന് مِمَّا تَرَكْتُمْ = നിങ്ങള്‍ വിട്ടുപോയതില്‍നിന്ന് إِن لَّمْ يَكُن لَّكُمْ = നിങ്ങള്‍ക്കില്ലെങ്കില്‍ وَلَدٌ = സന്താനം فَإِن كَانَ = എനി(എന്നാല്‍) ഉണ്ടായിരുന്നാല്‍ لَكُمْ وَلَدٌ = നിങ്ങള്‍ക്ക് സന്താനം فَلَهُنَّ = എന്നാലവര്‍ക്കുണ്ട് الثُّمُنُ = എട്ടിലൊന്ന് مِمَّا تَرَكْتُم = നിങ്ങള്‍ വിട്ടുപോയതില്‍നിന്ന് مِّن بَعْدِ وَصِيَّةٍ = വസ്വിയ്യത്തിനുശേഷം تُوصُونَ = നിങ്ങള്‍ വസ്വിയ്യത്തു ചെയ്യുന്ന بِهَا = അതിനെപ്പറ്റി أَوْ دَيْنٍ = അല്ലെങ്കില്‍ കടത്തിന് وَإِن كَانَ = ഉണ്ടായാല്‍ رَجُلٌ = വല്ല(ഒരു) പുരുഷനും يُورَثُ = അനന്തരമെടുക്കപ്പെടുന്നു كَلَالَةً = കലാല ത്തായിട്ട് (പിതാവും മക്കളുമില്ലാതെ) أَوِ امْرَأَةٌ = അല്ലെങ്കില്‍ വല്ല(ഒരു) സ്ത്രീയും وَلَهُ أَخٌ = അവന് (അയാള്‍ക്ക്) ഒരു സഹോദരനുമുണ്ട് أَوْ أُخْتٌ = അല്ലെങ്കില്‍ ഒരു സഹോദരി فَلِكُلِّ وَاحِدٍ مِّنْهُمَا = എന്നാല്‍ ആ രണ്ട് പേരില്‍ ഓരോരുത്തര്‍ക്കും السُّدُسُ = ആറിലൊന്ന് فَإِن كَانُوا = എനി അവരായിരുന്നെങ്കില്‍ أَكْثَرَ = കൂടുതലുള്ളവര്‍, അധികമുള്ളവര്‍ مِن ذَٰلِكَ = അതിനെക്കാള്‍ فَهُمْ = എന്നാലവര്‍ شُرَكَاءُ = പങ്കുകാരാകുന്നു فِي الثُّلُثِ = മൂന്നിലൊന്നില്‍ مِن بَعْدِ وَصِيَّةٍ = ഒരുവസ്വിയ്യത്തിന് ശേഷം يُوصَىٰ بِهَا = അതിനെപ്പറ്റി വസ്വിയ്യത്ത് ചെയ്യപ്പെടുന്ന أَوْ دَيْنٍ = അല്ലെങ്കില്‍ കടത്തിന് غَيْرَ مُضَارٍّ = അന്യോന്യം ഉപദ്രവമുണ്ടാക്കാത്ത നിലയില്‍ وَصِيَّةً = വസ്വിയ്യത്ത് (കല്‍പന), വസ്വിയ്യത്തായിട്ട് مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ عَلِيمٌ = സര്‍വ്വജ്ഞനാണ് حَلِيمٌ = സഹനശീലനാണ്
നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചു പോയതിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. എനി, അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ച് പോയതില്‍ നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ട് പോയതില്‍ നിന്നും അവര്‍ക്ക് നാലിലൊന്നുമുണ്ടായിരിക്കും; എനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍ നിന്നും അവര്‍ക്ക് എട്ടിലൊന്നുണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ്(ഇത്). ഒരു പുരുഷന്‍, അല്ലെങ്കില്‍ ഒരു സ്ത്രീ "കലാലത്താ"യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാള്‍ക്ക് ഒരു സഹോദരനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍, അപ്പോള്‍ - അവര്‍ രണ്ടില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നുമുണ്ടായിരിക്കും. എന്നാല്‍, അവര്‍ [സഹോദരങ്ങള്‍] അതിനെക്കാള്‍ അധികമായിരുന്നെങ്കില്‍, അപ്പോഴവര്‍ മൂന്നിലൊന്നില്‍ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമത്രെ, (ഇതും). (അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാകട്ടെ, സര്‍വ്വജ്ഞനാണ്, സഹനശീലനാണ്.
തഫ്സീർ : 12-12
View   
تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿١٣﴾
share
تِلْكَ = അത്, അവ حُدُودُ = അതിര്‍ത്തി (പരിധി)കളാണ് اللَّهِ = അല്ലാഹുവിന്‍റെ وَمَن يُطِعِ = ആര്‍ അനുസരിക്കുന്നുവോ اللَّهَ = അല്ലാഹുവിനെ  وَرَسُولَهُ = അവന്‍റെ റസൂലിനെയും يُدْخِلْهُ = അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ = സ്വര്‍ഗങ്ങളില്‍ تَجْرِي = നടക്കുന്ന, ഒഴുകും مِن تَحْتِهَا = അവയുടെ അടിഭാഗത്തിലൂടെ الْأَنْهَارُ = നദി (അരുവി) കള്‍ خَالِدِينَ = നിത്യവാസികളായിട്ട് فِيهَا = അവയില്‍ وَذَٰلِكَ = അത്, അതാകട്ടെ الْفَوْزُ = നേട്ടം, വിജയം الْعَظِيمُ = വമ്പിച്ച, മഹാ
അവ (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവരെ അവന്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍(അവര്‍) നിത്യവാസികളായും കൊണ്ട്. അതത്രെ, വമ്പിച്ച നേട്ടം!
وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَـٰلِدًۭا فِيهَا وَلَهُۥ عَذَابٌۭ مُّهِينٌۭ﴿١٤﴾
share
وَمَن يَعْصِ = ആര്‍ (ആരെങ്കിലും) എതിര് പ്രവര്‍ത്തിക്കുന്നുവോ, അനുസരണക്കേടുചെയ്യുന്നതായാല്‍ اللَّهَ وَرَسُولَهُ = അല്ലാഹുവിനും അവന്‍റെ റസൂലിനും وَيَتَعَدَّ = വിട്ടുകടക്കുകയും, അതിക്രമിക്കുകയും حُدُودَهُ = അവന്‍റെ അതിര്‍ത്തികളെ يُدْخِلْهُ = അവന്‍ അവനെ പ്രവേശിപ്പിക്കും نَارًا = അഗ്നിയില്‍ خَالِدًا فِيهَا = അതില്‍ നിത്യവാസിയായിക്കൊണ്ട് وَلَهُ عَذَابٌ = അവന് ശിക്ഷയുമുണ്ട് مُّهِينٌ = നിന്ദിക്കുന്ന, അപമാനകരമായ
ആര്‍ അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും അനുസരണക്കേട് ചെയ്യുകയും, അവന്‍റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുകയും ചെയ്യുന്നുവോ, അവനെ അവന്‍ അഗ്നിയില്‍ പ്രവേശിപ്പിക്കും - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്. അവന് നിന്ദ്യകരമായ ശിക്ഷയുമുണ്ടായിരിക്കും.
തഫ്സീർ : 13-14
View   
وَٱلَّـٰتِى يَأْتِينَ ٱلْفَـٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُوا۟ عَلَيْهِنَّ أَرْبَعَةًۭ مِّنكُمْ ۖ فَإِن شَهِدُوا۟ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلًۭا﴿١٥﴾
share
وَاللَّاتِي = യതൊരു സ്ത്രീകള്‍ يَأْتِينَ = കൊണ്ടുവരുന്ന (ചെയ്യുന്ന) ചെല്ലുന്ന الْفَاحِشَةَ = നീചവൃത്തി, ദുര്‍വൃത്തിയില്‍ مِن نِّسَائِكُمْ = നിങ്ങളുടെ സ്ത്രീകളില്‍നിന്ന് فَاسْتَشْهِدُوا = നിങ്ങള്‍ സാക്ഷി കൊണ്ടു വരുവിന്‍, സാക്ഷ്യം തേടുവിന്‍ عَلَيْهِنَّ = അവരുടെ മേല്‍ (എതിരെ) أَرْبَعَةً = നാലുപേരെ, നാലാളോട് مِّنكُمْ = നിങ്ങളില്‍നിന്നുള്ള فَإِن شَهِدُوا = എന്നിട്ട് അവര്‍ സാക്ഷിനിന്നാല്‍, സാക്ഷ്യം വഹിച്ചെങ്കില്‍ فَأَمْسِكُوهُنَّ = എന്നാലവരെ നിങ്ങള്‍ പിടിച്ചുവെക്കുവിന്‍, വെച്ചുകൊണ്ടിരിക്കുവിന്‍ فِي الْبُيُوتِ = വീടുകളില്‍ حَتَّىٰ يَتَوَفَّاهُنَّ = അവരെ പൂര്‍ത്തിയായെടുക്കുന്നതുവരെ الْمَوْتُ = മരണം أَوْ يَجْعَلَ = അല്ലെങ്കില്‍ ആക്കുന്ന (ഉണ്ടാക്കുന്ന - ഏര്‍പ്പെടുത്തുന്ന)തുവരെ اللَّهُ = അല്ലാഹു لَهُنَّ = അവര്‍ക്ക് سَبِيلًا = ഒരു മാര്‍ഗം, വഴി
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തി ചെയ്യുന്നവര്‍ (ആരോ), അവരുടെ മേല്‍ നിങ്ങളില്‍ നിന്നുള്ള നാലുപേരെ നിങ്ങള്‍ സാക്ഷികൊണ്ടുവരുവിന്‍. എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ അവരെ [ആ സ്ത്രീകളെ] നിങ്ങള്‍ വീടുകളില്‍ (തടഞ്ഞു) വെച്ച്‌ കൊണ്ടിരിക്കുവിന്‍, മരണം അവരെ പൂര്‍ണമായെടുക്കുകയോ, അല്ലെങ്കില്‍ അല്ലാഹു അവര്‍ക്കൊരുമാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരേക്കും.
وَٱلَّذَانِ يَأْتِيَـٰنِهَا مِنكُمْ فَـَٔاذُوهُمَا ۖ فَإِن تَابَا وَأَصْلَحَا فَأَعْرِضُوا۟ عَنْهُمَآ ۗ إِنَّ ٱللَّهَ كَانَ تَوَّابًۭا رَّحِيمًا﴿١٦﴾
share
وَاللَّذَانِ = യാതൊരു രണ്ടാള്‍ يَأْتِيَانِهَا = അത് കൊണ്ടുവരുന്നു(ചെയ്യുന്ന) مِنكُمْ = നിങ്ങളില്‍നിന്ന് فَآذُوهُمَا = അവരെ നിങ്ങള്‍ പീഡിപ്പിച്ചു (സ്വൈരം കെടുത്തി ദ്രോഹിച്ചു) കൊള്ളുവിന്‍ فَإِن تَابَا = എനി അവര്‍ രണ്ടാളും പശ്ചാത്തപിച്ചാല്‍, മടങ്ങിയെങ്കില്‍ وَأَصْلَحَا = അവര്‍ നന്നായിത്തീരുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും ചെയ്തു فَأَعْرِضُوا = എന്നാല്‍ തിരിഞ്ഞു കളയുവിന്‍, അവഗണിക്കുവിന്‍ عَنْهُمَا = അവരെ സംബന്ധിച്ച്, അവരില്‍നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ = ആകുന്നു, ആയിരിക്കുന്നു تَوَّابًا = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ رَّحِيمًا = കരുണാനിധി
നിങ്ങളില്‍ നിന്നും അത് [നീചവൃത്തി] ചെയ്യുന്ന രണ്ടു പേര്‍ (ആരോ), അവരെ രണ്ടാളെയും നിങ്ങള്‍ പീഡിപ്പിച്ചു (അഥവാ സ്വൈരം കെടുത്തി) കൊള്ളുവിന്‍. എനി, അവര്‍ രണ്ടു പേരും പശ്ചാത്തപിക്കുകയും, നന്നായി വര്‍ത്തിക്കു കയും ചെയ്‌തെങ്കില്‍ നിങ്ങള്‍ അവരെ സംബന്ധിച്ചു തിരിഞ്ഞുകളയുവിന്‍. നിശ്ചയമായും അല്ലാഹു, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 15-16
View   
إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَـٰلَةٍۢ ثُمَّ يَتُوبُونَ مِن قَرِيبٍۢ فَأُو۟لَـٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿١٧﴾
share
إِنَّمَا التَّوْبَةُ = നിശ്ചയമായും പശ്ചാത്താപം (സ്വീകരിക്കല്‍) عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത) لِلَّذِينَ = യാതൊരു കൂട്ടര്‍ക്കാണുള്ളത് يَعْمَلُونَ = പ്രവർത്തിക്കുന്ന السُّوءَ = തിന്മ بِجَهَالَةٍ = വിഡ്ഢിത്തം നിമിത്തം, അവിവേകം (അജ്ഞത)കൊണ്ട് ثُمَّ يَتُوبُونَ = പിന്നെ അവര്‍ പശ്ചാത്തപിക്കും, ഖേദിച്ചു മടങ്ങും, مِن قَرِيبٍ =അടുത്ത്(തന്നെ) فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ يَتُوبُ = പശ്ചാത്താപം സ്വീകരിക്കും اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും عَلِيمًا = സര്‍വ്വജ്ഞന്‍ حَكِيمًا = അഗാധജ്ഞന്‍
നിശ്ചയമായും, അല്ലാഹുവിന്‍റെമേല്‍ പശ്ചാത്താപം സ്വീകരിക്കല്‍ (ബാധ്യത ) ഉള്ളത്, വിവിഡ്ഢിത്തം നിമിത്തം തിന്മ പ്രവര്‍ത്തിക്കുകയും, പിന്നീട് അടുത്തു (തന്നെ) പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് (മാത്രം) ആകുന്നു. എന്നാല്‍, അക്കൂട്ടര്‍-അവരുടെ മേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٔـٰنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَـٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًۭا﴿١٨﴾
share
وَلَيْسَتِ = അല്ല, ഇല്ല التَّوْبَةُ = പശ്ചാത്താപം لِلَّذِينَ = യാതൊരുകൂട്ടര്‍ക്ക് يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും السَّيِّئَاتِ = തിന്മകളെ حَتَّىٰ إِذَا حَضَرَ = അങ്ങനെ ആസന്നമായാല്‍ أَحَدَهُمُ = അവരിലൊരാള്‍ക്ക് الْمَوْتُ = മരണം قَالَ = അവന്‍ പറയും, പറയുകയായി إِنِّي تُبْتُ = നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു الْآنَ = ഇപ്പോള്‍, ഇന്നേരം وَلَا الَّذِينَ = യാതൊരു കൂട്ടര്‍ക്കുമല്ല يَمُوتُونَ = അവര്‍ മരിക്കും وَهُمْ كُفَّارٌ = അവര്‍ അവിശ്വാസികളായിക്കൊണ്ട് أُولَٰئِكَ = അക്കൂട്ടര്‍ أَعْتَدْنَا = നാം ഒരുക്കി (തയ്യാറാക്കി) വെച്ചിരിക്കുന്നു لَهُمْ = അവര്‍ക്ക് عَذَابًا = ശിക്ഷ أَلِيمًا = വേദനയേറിയ
യാതൊരു കൂട്ടര്‍ക്കല്ല പശ്ചാത്താപം (സ്വീകരിക്കല്‍ നിശ്ചയിക്കപ്പെട്ടിട്ട്) ഉള്ളത്: അവര്‍ തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും; അങ്ങനെ, അവരിലൊരാള്‍ക്ക് മരണം ആസന്നമായാല്‍ അവന്‍ പറയുകയായി : "നിശ്ചയമായും, ഞാന്‍ ഇപ്പോള്‍ പശ്ചാത്തപിച്ചിരിക്കുന്നു" എന്ന്. അവിശ്വാസികളായുംകൊണ്ട് മരണപ്പെടുന്നവര്‍ക്കുമല്ല (പശ്ചാത്താപം സ്വീകരിക്കല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്). അക്കൂട്ടര്‍ - അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
തഫ്സീർ : 17-18
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَحِلُّ لَكُمْ أَن تَرِثُوا۟ ٱلنِّسَآءَ كَرْهًۭا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا۟ بِبَعْضِ مَآ ءَاتَيْتُمُوهُنَّ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ ۚ وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًۭٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًۭا كَثِيرًۭا﴿١٩﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا يَحِلُّ = അനുവദനീയമാകുകയില്ല لَكُمْ = നിങ്ങള്‍ക്ക് أَن تَرِثُوا = നിങ്ങള്‍ അനന്തരമെടുക്കല്‍ النِّسَاءَ = സ്ത്രീകളെ كَرْهًا = നിര്‍ബ്ബന്ധപൂര്‍വ്വം وَلَا تَعْضُلُوهُنَّ = അവരെ മുടക്കിയിടുകയും ചെയ്യരുത് لِتَذْهَبُوا = നിങ്ങള്‍ പോകുവാന്‍വേണ്ടി بِبَعْضِ = ചിലതുമായി, ചില ഭാഗംകൊണ്ട് مَا آتَيْتُمُوهُنَّ = അവര്‍ക്ക് നിങ്ങള്‍ നല്‍കിയതിന്‍റെ (നല്‍കിയതില്‍) إِلَّا أَن يَأْتِينَ = അവര്‍ വന്നാലല്ലാതെ بِفَاحِشَةٍ = വല്ല നീചവൃത്തിയും കൊണ്ട്, ദുര്‍വൃത്തിയുമായി مُّبَيِّنَةٍ = സുവ്യക്തമായ, തെളിവായ وَعَاشِرُوهُنَّ = അവരോട് സഹവസിക്കുക (കൂടിയാടുക)യും ചെയ്യുവിന്‍ بِالْمَعْرُوفِ = സദാചാര(മര്യാദ) പ്രകാരം (നല്ലനിലക്ക്) فَإِن كَرِهْتُمُوهُنَّ = എനി നിങ്ങളവരെ വെറുത്താല്‍, അവരോട് നിങ്ങള്‍ക്ക് അതൃപ്തിയായാല്‍ فَعَسَىٰ = അപ്പോള്‍ (എന്നാല്‍) ആയേക്കാം أَن تَكْرَهُوا = നിങ്ങള്‍ വെറുക്കുക, അതൃപ്തിപ്പെടുക شَيْئًا = ഒരു കാര്യം, വസ്തു وَيَجْعَلَ = ആക്കുക(ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും اللَّهُ = അല്ലാഹു فِيهِ = അതില്‍ خَيْرًا = നന്മ, ഗുണം كَثِيرًا = വളരെ, ധാരാളം
ഹേ, വിശ്വസിച്ചവരേ, സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം അനന്തരമെടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമാകുകയില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ ചിലത് നിങ്ങള്‍ക്ക് (കൈപറ്റി) കൊണ്ട് പോകുവാനായി അവരെ മുടക്കിയിടുകയും ചെയ്യരുത്; സുവ്യക്തമായ വല്ല നീചവൃത്തിയും അവര്‍ കൊണ്ട് വരുന്നതായാലല്ലാതെ. [അപ്പോള്‍ വിരോധമില്ല]. അവരോട് (സദാചാര) മര്യാദ പ്രകാരം നിങ്ങള്‍ സഹവസിക്കുകയും ചെയ്യുവിന്‍. എനി, നിങ്ങള്‍ അവരെ വെറുത്തുവെങ്കില്‍, (നിങ്ങള്‍ ഓര്‍ക്കുക) ഒരു കാര്യത്തെ നിങ്ങള്‍ വെറുക്കുകയും, അതില്‍ അല്ലാഹു വളരെ നന്മ ആ (ക്കിവെ)ക്കുകയും ചെയ്‌തേക്കാം.
തഫ്സീർ : 19-19
View   
وَإِنْ أَرَدتُّمُ ٱسْتِبْدَالَ زَوْجٍۢ مَّكَانَ زَوْجٍۢ وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًۭا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا ۚ أَتَأْخُذُونَهُۥ بُهْتَـٰنًۭا وَإِثْمًۭا مُّبِينًۭا﴿٢٠﴾
share
وَإِنْ أَرَدتُّمُ = നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍, താല്‍പര്യപ്പെട്ടാല്‍ اسْتِبْدَالَ = പകരം സ്വീകരിക്കല്‍ زَوْجٍ = ഒരു ഇണയെ مَّكَانَ = സ്ഥാനത്ത് زَوْجٍ = ഒരു ഇണയുടെ وَآتَيْتُمْ = നിങ്ങള്‍ കൊടുക്കുകയും ചെയ്തു (ചെയ്തിരിക്കുന്നു) إِحْدَاهُنَّ = അവരില്‍ ഒരുവള്‍ക്ക് قِنطَارًا = ഒരു കൂമ്പാരം, അട്ടി (വളരെയധികം) فَلَا تَأْخُذُوا = എന്നാല്‍ നിങ്ങള്‍ വാങ്ങരുത്, എടുക്കരുത് مِنْهُ = അതില്‍നിന്ന് شَيْئًا = യാതൊന്നും, ഒരു വസ്തുവും أَتَأْخُذُونَهُ = നിങ്ങളതു വാങ്ങുകയാണോ بُهْتَانًا = കള്ളാരോപണമായി, വ്യാജമായി, നുണയായി وَإِثْمًا = പാപ(കുറ്റ)മായും مُّبِينًا = വ്യക്തമായ, സ്പഷ്ടമായ
നിങ്ങള്‍ ഒരു ഇണ [ഭാര്യ]യുടെ സ്ഥാനത്ത് (വേറെ) ഒരു ഇണ [ഭാര്യ]യെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിച്ചുവെങ്കില്‍, അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം (തന്നെ) നല്‍കുകയും ചെയ്തിരി ക്കുന്നു; എന്നാല്‍, അതില്‍ നിന്ന് നിങ്ങള്‍ യാതൊന്നും (തിരിച്ചു)വാങ്ങരുത്. കള്ളാരോപണമായും, വ്യക്തമായ കുറ്റമായുംകൊണ്ട് നിങ്ങള്‍ അതു വാങ്ങുകയോ?!
وَكَيْفَ تَأْخُذُونَهُۥ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍۢ وَأَخَذْنَ مِنكُم مِّيثَـٰقًا غَلِيظًۭا﴿٢١﴾
share
وَكَيْفَ تَأْخُذُونَهُ = നിങ്ങള്‍ അതെങ്ങിനെ വാങ്ങും وَقَدْ أَفْضَىٰ = കൂടിച്ചേര്‍ന്നിരിക്കെ, കൂടിക്കഴിഞ്ഞിട്ടുണ്ട് بَعْضُكُمْ = നിങ്ങളില്‍ ചിലര്‍ إِلَىٰ بَعْضٍ = ചിലരിലേക്ക്, ചിലരുമായി وَأَخَذْنَ = അവര്‍ വാങ്ങുക (എടുക്കു)കയും ചെയ്തിരിക്കുന്നു مِنكُم = നിങ്ങളില്‍നിന്ന്, നിങ്ങളോട് مِّيثَاقًا = ഒരു ഉറപ്പ്, ഉടമ്പടി غَلِيظًا = കനത്ത, ശക്തമായ
നിങ്ങള്‍ അത് എങ്ങിനെ വാങ്ങും? നിങ്ങളില്‍ ചിലര്‍ ചിലരുമായി [അന്യോന്യം] കൂടിച്ചേരുകയും, അവര്‍ നിങ്ങളോട് കനത്തതായ ഒരുഉറപ്പു വാങ്ങുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ!
തഫ്സീർ : 20-21
View   
وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةًۭ وَمَقْتًۭا وَسَآءَ سَبِيلًا﴿٢٢﴾
share
وَلَا تَنكِحُوا = നിങ്ങള്‍ വിവാഹം ചെയ്യരുത് مَا نَكَحَ = വിവാഹം ചെയ്തത് (ചെയ്തവരെ) آبَاؤُكُم = നിങ്ങളുടെ പിതാക്കള്‍ مِّنَ النِّسَاءِ = സ്ത്രീകളില്‍നിന്ന് إِلَّا مَا = യാതൊന്നൊഴികെ قَدْ سَلَفَ = അത് മുന്‍ കഴിഞ്ഞുപോയി إِنَّهُ كَانَ = നിശ്ചയമായും അതാകുന്നു فَاحِشَةً = നീചവൃത്തി وَمَقْتًا = വെറുക്കപ്പെട്ടതും (വെറുപ്പായതും) وَسَاءَ = അത് വളരെ മോശപ്പെട്ട(ചീത്തയായ)തുമാണ് سَبِيلًا = മാര്‍ഗം, വഴി
സ്ത്രീകളില്‍ നിന്നും നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്, (പക്ഷേ) മുന്‍കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. നിശ്ചയമായും, അത് ഒരു നീചവൃത്തിയും, വെറുക്കപ്പെട്ടതുമാകുന്നു; അത് വളരെ മോശപ്പെട്ട ഒരു മാര്‍ഗവുമത്രെ.
തഫ്സീർ : 22-22
View   
حُرِّمَتْ عَلَيْكُمْ أُمَّهَـٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّـٰتُكُمْ وَخَـٰلَـٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَـٰتُكُمُ ٱلَّـٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَـٰعَةِ وَأُمَّهَـٰتُ نِسَآئِكُمْ وَرَبَـٰٓئِبُكُمُ ٱلَّـٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّـٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَـٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا﴿٢٣﴾
share
حُرِّمَتْ = ഹറാമാക്ക (നിഷിദ്ധമാക്ക)പ്പെട്ടിരിക്കുന്നു عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ أُمَّهَاتُكُمْ = നിങ്ങളുടെ ഉമ്മമാര്‍, മാതാക്കള്‍ وَبَنَاتُكُمْ = നിങ്ങളുടെ പുത്രിമാരും, പെണ്‍മക്കളും وَأَخَوَاتُكُمْ = നിങ്ങളുടെ സഹോദരികളും وَعَمَّاتُكُمْ = നിങ്ങളുടെ അമ്മായി (പിതൃസഹോദരി)കളും وَخَالَاتُكُمْ = നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ (മാതൃസഹോദരി)കളും وَبَنَاتُ الْأَخِ = സഹോദരന്‍റെ പുത്രികളും وَبَنَاتُ الْأُخْتِ = സഹോദരിയുടെ പുത്രികളും وَأُمَّهَاتُكُمُ = നിങ്ങളുടെ ഉമ്മമാരും, മാതാക്കളും اللَّاتِي أَرْضَعْنَكُمْ = നിങ്ങള്‍ക്ക് മുല(പ്പാല്‍) തന്നവരായ وَأَخَوَاتُكُم = നിങ്ങളുടെ സഹോദരികളും مِّنَ الرَّضَاعَةِ = മുലകുടി ബന്ധത്തിലുള്ള وَأُمَّهَاتُ نِسَائِكُمْ = നിങ്ങളുടെ സ്ത്രീകളു(ഭാര്യമാരു)ടെ ഉമ്മമാരും وَرَبَائِبُكُمُ = നിങ്ങളുടെ വളര്‍ത്തു(പോറ്റു) പുത്രികളും اللَّاتِي فِي حُجُورِكُم = നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ مِّن نِّسَائِكُمُ = നിങ്ങളുടെ സ്ത്രീ (ഭാര്യ)കളില്‍നിന്ന് اللَّاتِي = യാതൊരുവരായ دَخَلْتُم بِهِنَّ = നിങ്ങള്‍അവരില്‍ പ്രവേശനം ചെയ്തിരിക്കുന്നു(സംയോഗം നടന്നു) فَإِن لَّمْ تَكُونُوا = എനി നിങ്ങളായിട്ടില്ലെങ്കില്‍, ഉണ്ടായിട്ടില്ലെങ്കില്‍ دَخَلْتُم بِهِنَّ = അവരില്‍ പ്രവേശിച്ചിരിക്കുക (സംയോഗം നടത്തുക) فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല, കുറ്റമില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ وَحَلَائِلُ = അനുവദനീയമായ സ്ത്രീ (സഹധര്‍മിണി - പത്‌നി)കളും أَبْنَائِكُمُ = നിങ്ങളുടെ പുത്രന്മാരുടെ الَّذِينَ = യാതൊരുവരായ مِنْ أَصْلَابِكُمْ = നിങ്ങളുടെ മുതുകെല്ലുകളില്‍നിന്നുള്ള (നിങ്ങളുടെ സ്വന്തം) وَأَن تَجْمَعُوا = നിങ്ങള്‍ ഒരുമിച്ചു കൂട്ടുന്നതും بَيْنَ الْأُخْتَيْنِ = രണ്ട് സഹോദരികള്‍ക്കിടയില്‍ إِلَّا مَا = യാതൊന്നൊഴികെ قَدْ سَلَفَ = മുന്‍കഴിഞ്ഞു പോയിട്ടുള്ള إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ غَفُورًا = വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا = കരുണാനിധി
നിങ്ങളുടെ മേല്‍ (വിവാഹം കഴിക്കല്‍) നിഷിദ്ധമാക്കപ്പെട്ടിരി ക്കുന്നു: നിങ്ങളുടെ ഉമ്മമാരും, നിങ്ങളുടെ പുത്രിമാരും, നിങ്ങളുടെ സഹോദരികളും, നിങ്ങളുടെ അമ്മായി [പിതൃസഹോദരി] കളും, നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ [മാതൃ സഹോദരി] കളും, സഹോദര പുത്രികളും, സഹോദരീ പുത്രികളും, നിങ്ങള്‍ക്കു മുലതന്നിട്ടുള്ളതായ നിങ്ങളുടെ ഉമ്മമാരും, മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സഹോ ദരികളും, നിങ്ങളുടെ സ്ത്രീ [ഭാര്യ] കളുടെ ഉമ്മമാരും, നിങ്ങള്‍ പ്രവേശനം [സംയോഗം] ചെയ്തിട്ടുള്ളവരായ നിങ്ങളുടെ സ്ത്രീകളില്‍ നിന്നായി നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ നിങ്ങളുടെ വളര്‍ത്തു പുത്രികളും; എനി, നിങ്ങള്‍ അവരില്‍ പ്രവേശനം [സംയോഗം] ചെയ്യുകയുണ്ടായിട്ടില്ലെങ്കില്‍ നിങ്ങളുടെ മേല്‍ കുറ്റമില്ല - നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള നിങ്ങളുടെ (സ്വന്തം) പുത്രന്മാരുടെ സഹധര്‍മിണികളും, രണ്ട് സഹോദരികള്‍ക്കിടയില്‍ നിങ്ങള്‍ ഒരുമിച്ചുകൂട്ടലും. (പക്ഷേ) മുന്‍ കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. [അതിനു വിരോധമില്ല] നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 23-23
View   

arrow_back_ios
3:93
3:94
3:95
3:96
3:97
3:98
3:99
3:100
3:101
3:102
3:103
3:104
3:105
3:106
3:107
3:108
3:109
3:110
3:111
3:112
3:113
3:114
3:115
3:116
3:117
3:118
3:119
3:120
3:121
3:122
3:123
3:124
3:125
3:126
3:127
3:128
3:129
3:130
3:131
3:132
3:133
3:134
3:135
3:136
3:137
3:138
3:139
3:140
3:141
3:142
3:143
3:144
3:145
3:146
3:147
3:148
3:149
3:150
3:151
3:152
3:153
3:154
3:155
3:156
3:157
3:158
3:159
3:160
3:161
3:162
3:163
3:164
3:165
3:166
3:167
3:168
3:169
3:170
3:171
3:172
3:173
3:174
3:175
3:176
3:177
3:178
3:179
3:180
3:181
3:182
3:183
3:184
3:185
3:186
3:187
3:188
3:189
3:190
3:191
3:192
3:193
3:194
3:195
3:196
3:197
3:198
3:199
3:200
4:1
4:2
4:3
4:4
4:5
4:6
4:7
4:8
4:9
4:10
4:11
4:12
4:13
4:14
4:15
4:16
4:17
4:18
4:19
4:20
4:21
4:22
4:23