ജുസ്ഉ് - 29
67.അല്‍ മുല്‍ക്ക്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
تَبَـٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١﴾
volume_up share
تَبَارَكَ നന്മ (ഗുണം-മഹത്വം-മേന്മ) ഏറിയിരിക്കുന്നു الَّذِي യാതൊരുവന്‍ بِيَدِهِ അവന്‍റെ കയ്യിലാണ്, കൈവശമാണ് الْمُلْكُ രാജത്വം, ആധിപത്യം وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്.
രാജാധിപത്യം യാതൊരുവന്‍റെ കൈവശമാണോ അവന്‍ നന്മ (അഥവാ മഹത്വം) ഏറിയവനാകുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ﴿٢﴾
volume_up share
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ الْمَوْتَ وَالْحَيَاةَ മരണവും ജീവിതവും لِيَبْلُوَكُمْ നിങ്ങളെ പരീക്ഷണം ചെയ്യാന്‍വേണ്ടി أَيُّكُمْ നിങ്ങളില്‍ ഏതൊരുവനാണ് (ആരാണ്) أَحْسَنُ അധികം നല്ലവന്‍ (എന്നു) عَمَلًا പ്രവൃത്തി, കര്‍മ്മം وَهُوَ الْعَزِيزُ അവനത്രെ പ്രതാപശാലി الْغَفُورُ വളരെ പൊറുക്കുന്നവന്‍
നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തിചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍) അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി.
തഫ്സീർ : 1-2
View   
ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ﴿٣﴾
volume_up share
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ سَبْعَ سَمَاوَاتٍ ഏഴ് ആകാശങ്ങളെ طِبَاقًا അടുക്കുകളായിട്ട്, അടുക്കടുക്കായി (ഒന്നൊന്നോട്) യോജിച്ചുകൊണ്ട് مَّا تَرَىٰ നീ കാണുകയില്ല فِي خَلْقِ الرَّحْمَـٰنِ പരമകാരുണികന്‍റെ സൃഷ്ടിയില്‍ مِن تَفَاوُتٍ ഒരു ഏറ്റക്കുറവും (വൈകല്യവും) فَارْجِعِ എന്നാല്‍ നീ മട(ക്കിനോ)ക്കുക الْبَصَرَ ദൃഷ്ടിയെ هَلْ تَرَىٰ നീ കാണുന്നുവോ, കാണുമോ مِن فُطُورٍ വല്ല പിളവും (കീറലും, പൊട്ടും).
അടുക്കുകളായ നിലയില്‍ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). പരമകാരുണികനായുള്ളവന്‍റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുകയില്ല. എന്നാല്‍, നീ (ഒന്നു) ദൃഷ്ടി മട(ക്കിനോ)ക്കുക : വല്ല പിളവും നീ കാണുന്നുവോ?!
ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًۭا وَهُوَ حَسِيرٌۭ﴿٤﴾
volume_up share
ثُمَّ ارْجِعِ പിന്നെ നീ മടക്കി (വീണ്ടും) നോക്കുക الْبَصَرَ ദൃഷ്ടിയെ, കണ്ണിനെ كَرَّتَيْنِ രണ്ട് ആവര്‍ത്തി (പ്രാവശ്യം) يَنقَلِبْ തിരിച്ചുവരും, മറിഞ്ഞുവരും إِلَيْكَ നിന്നിലേക്ക്‌ الْبَصَرُ ദൃഷ്ടി, കാഴ്ച خَاسِئًا നിന്ദ്യമായ നിലയില്‍ (പരാജയപ്പെട്ടുകൊണ്ട്) وَهُوَ അത്, അതാകട്ടെ حَسِيرٌ പരവശപ്പെട്ട (കുഴങ്ങിയ)തായിരിക്കും.
പിന്നെയും രണ്ട് ആവര്‍ത്തി നീ മട(ക്കിനോ)ക്കുക : നിന്ദ്യമായനിലയില്‍ നിന്നിലേക്കുതന്നെ ദൃഷ്ടി തിരിച്ചുവരുന്നതാണ് - അതാകട്ടെ, പരവശപ്പെട്ടതുമായിരിക്കും.
തഫ്സീർ : 3-4
View   
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًۭا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ﴿٥﴾
volume_up share
وَلَقَدْ زَيَّنَّا തീര്‍ച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട് السَّمَاءَ الدُّنْيَا ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ بِمَصَابِيحَ ദീപങ്ങള്‍കൊണ്ട് وَجَعَلْنَاهَا അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു رُجُومًا എറിയപ്പെടുന്നവ, എറിയാനുള്ളത് لِّلشَّيَاطِينِ പിശാചുക്കള്‍ക്ക്‌, പിശാചുക്കളെ وَأَعْتَدْنَا لَهُمْ അവര്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു عَذَابَ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്‍റെ) ശിക്ഷ.
തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളക്കുകള്‍കൊണ്ട് നാം അലങ്കരിച്ചിട്ടുണ്ട്. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു. അവര്‍ക്ക് ജ്വലിക്കുന്ന അഗ്നി (നരക) ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 5-5
View   
وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ﴿٦﴾
volume_up share
وَلِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കുണ്ട് بِرَبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ عَذَابُ جَهَنَّمَ ജഹന്നമിന്‍റെ ശിക്ഷ وَبِئْسَ വളരെ ചീത്ത الْمَصِيرُ തിരിച്ച് (മടങ്ങി) എത്തുന്ന സ്ഥലം.
തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്ക് "ജഹന്നമി" (നരകത്തി)ന്‍റെ ശിക്ഷയുണ്ട്. (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്ത!
إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًۭا وَهِىَ تَفُورُ﴿٧﴾
volume_up share
إِذَا أُلْقُوا അവര്‍ ഇടപ്പെട്ടാല്‍ فِيهَا അതില്‍ سَمِعُوا لَهَا അതിന് അവര്‍ കേള്‍ക്കും شَهِيقًا ഒരു ഗര്‍ജനം, അലര്‍ച്ച, അട്ടഹാസം, ഉഗ്രശ്വാസം وَهِيَ അത് تَفُورُ തിളച്ചുമറിയുക (ക്ഷോഭിക്കുക - പൊന്തിമറിയുക)യും ചെയ്യും.
അവര്‍ അതില്‍ ഇടപ്പെട്ടാല്‍, അതിന് ഒരു ഗര്‍ജ്ജനം അവര്‍ കേള്‍ക്കുന്നതാണ്. അതാകട്ടെ, തിളച്ചുമറിഞ്ഞുകൊണ്ടുമിരിക്കും!
تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌۭ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌۭ﴿٨﴾
volume_up share
تَكَادُ അത് ആകാറാകും تَمَيَّزُ വേര്‍പെട്ടുപോകുക مِنَ الْغَيْظِ ഉഗ്രകോപത്താല്‍, കഠിനകോപം നിമിത്തം كُلَّمَا أُلْقِيَ ഇടപ്പെടുമ്പോഴെല്ലാം فِيهَا അതില്‍, അതിലേക്ക് فَوْجٌ ഒരു കൂട്ടം, സംഘം سَأَلَهُمْ അവരോട് ചോദിക്കും خَزَنَتُهَا അതിലെ പാറാവുകാര്‍, കാവല്‍ക്കാര്‍ أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിരുന്നില്ലേ, വന്നില്ലേ نَذِيرٌ താക്കീതുകാരന്‍.
ഉഗ്രകോപം നിമിത്തം അത് (പൊട്ടിച്ചിതറി) വേര്‍പെട്ടുപോകുമാറാകും! ഓരോ കൂട്ടം (ആളുകള്‍) അതില്‍ ഇടപ്പെടുമ്പോഴൊക്കെ അതിലെ പാറാവുകാര്‍ അവരോടു ചോദിക്കും : "നിങ്ങള്‍ക്ക് താക്കീതു നല്‍കുന്ന ആള്‍ വന്നിരുന്നില്ലേ?"
قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌۭ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍۢ كَبِيرٍۢ﴿٩﴾
volume_up share
قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതെ (ഉണ്ട്) قَدْ جَاءَنَا തീര്‍ച്ചയായും തങ്ങള്‍ക്ക് വന്നിട്ടുണ്ട് نَذِيرٌ താക്കീതുകാരന്‍ فَكَذَّبْنَا എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കി وَقُلْنَا ഞങ്ങള്‍ പറയുകയും ചെയ്തു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല مِن شَيْءٍ ഒരു വസ്തുവും إِنْ أَنتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലല്ലാതെ كَبِيرٍ വലുതായ.
അവര്‍ പറയും : "ഇല്ലാതെ! തീര്‍ച്ചയായും ഞങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ആള്‍ വന്നിരിക്കുന്നു. എന്നാല്‍, ഞങ്ങള്‍ വ്യാജമാക്കുകയാണ് ചെയ്തത്. ഞങ്ങള്‍ (അവരോട്) പറയുകയും ചെയ്തു: "അല്ലാഹു യാതൊന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ വലുതായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല."
وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ﴿١٠﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്യും لَوْ كُنَّا ഞങ്ങളായിരുന്നെങ്കില്‍ نَسْمَعُ ഞങ്ങള്‍ കേട്ടിരുന്നു أَوْ نَعْقِلُ അല്ലെങ്കില്‍ ബുദ്ധികൊടുത്തിരുന്നു, മനസ്സിരുത്തിയിരുന്നു, ഗ്രഹിച്ചിരുന്നു مَا كُنَّا ഞങ്ങളാകുമായിരുന്നില്ല فِي أَصْحَابِ ആള്‍ക്കാരില്‍, കൂട്ടരില്‍ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ നരകത്തിന്‍റെ.
അവര്‍ (വീണ്ടും) പറയും : "ഞങ്ങള്‍ കേള്‍ക്കുകയോ, ബുദ്ധികൊടു(ത്തുമനസ്സിലാ)ക്കുകയോ ചെയ്തിരുന്നുവെങ്കില്‍, ഞങ്ങള്‍ (ഈ) ജ്വലിക്കുന്ന അഗ്നിയുടെ ആള്‍ക്കാരില്‍ ആകുമായിരുന്നില്ല."
فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًۭا لِّأَصْحَـٰبِ ٱلسَّعِيرِ﴿١١﴾
volume_up share
فَاعْتَرَفُوا അങ്ങനെ അവര്‍ സമ്മതിക്കും, ഏറ്റു പറയും بِذَنبِهِمْ തങ്ങളുടെ കുറ്റത്തെ (പാപത്തെ)പ്പറ്റി فَسُحْقًا അപ്പോള്‍ വിദൂരം (ശാപം), നാശം لِّأَصْحَابِ السَّعِيرِ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാര്‍ക്ക്.
അങ്ങനെ, അവര്‍ തങ്ങളുടെ കുറ്റം (ഏറ്റുപറഞ്ഞു) സമ്മതിക്കുന്നതാണ്. അപ്പോള്‍, ജ്വലിക്കുന്ന അഗ്നിയുടെ ആള്‍ക്കാര്‍ക്ക് വിദൂരം! (അഥവാ ശാപം).
തഫ്സീർ : 6-11
View   
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌۭ وَأَجْرٌۭ كَبِيرٌۭ﴿١٢﴾
volume_up share
إِنَّ നിശ്ചയമായും الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവര്‍ رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യമായ നിലക്ക് (കാണാതെ) لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ كَبِيرٌ വലുതായ പ്രതിഫലം.
നിശ്ചയമായും, തങ്ങളുടെ റബ്ബിനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നവര്‍, അവര്‍ക്ക് പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ട്.
തഫ്സീർ : 12-12
View   
وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١٣﴾
volume_up share
.وَأَسِرُّوا നിങ്ങള്‍ രഹസ്യം (പതുക്കെ) ആക്കുവിന്‍ قَوْلَكُمْ നിങ്ങളുടെ വാക്ക് (സംസാരം) أَوِ اجْهَرُوا بِهِ അല്ലെങ്കില്‍ അതിനെ പരസ്യം (ഉറക്കെ) ആക്കുവിന്‍ إِنَّهُ عَلِيمٌ നിശ്ചയമായും അവന്‍ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ഞു (ഹൃദയം) കളിലുള്ളതിനെ
നിങ്ങള്‍ നിങ്ങളുടെ വാക്ക് (സംസാരം) പതുക്കെയാക്കിക്കൊള്ളുക, അല്ലെങ്കില്‍ അത് ഉറക്കെയാക്കിക്കൊള്ളുക. (രണ്ടും സമമാണ്). (കാരണം) നിശ്ചയമായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനാകുന്നു.
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ﴿١٤﴾
volume_up share
أَلَا يَعْلَمُ അറിയുകയില്ലേ, അവന്‍ അറിയാതിരിക്കുമോ مَنْ خَلَقَ സൃഷ്ടിച്ചവന്‍, അവന്‍ സൃഷ്ടിച്ചവരെ وَهُوَ അവനാകട്ടെ اللَّطِيفُ ഗൂഢമായതിനെ (സൂക്ഷ്മമായതിനെ) അറിയുന്നവനാണ്, സൗമ്യമായുള്ളവനാണ് الْخَبِيرُ സൂക്ഷ്മജ്ഞാനിയാണ്
സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ! അവനാകട്ടെ, ഗൂഢരഹസ്യമറിയുന്നവനാണ്, സൂക്ഷ്മജ്ഞാനിയാണ്.
തഫ്സീർ : 13-14
View   
هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًۭا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ﴿١٥﴾
volume_up share
هُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്ക് ആക്കി തന്ന الْأَرْضَ ഭൂമിയെ ذَلُولًا വിധേയമായതു (പാകപ്പെട്ടതു) فَامْشُوا അതിനാല്‍ നടന്നു (സഞ്ചരിച്ചു) കൊള്ളുവിന്‍ فِي مَنَاكِبِهَا അതിന്‍റെ തോളു (വശം - വഴി - ഗിരിമാര്‍ഗം - ഉപരിതലം) കളില്‍കൂടി وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِن رِّزْقِهِ അവന്‍റെ ആഹാര (ഉപജീവന) ത്തില്‍ നിന്നു وَإِلَيْهِ അവനിലേക്കുതന്നെ النُّشُورُ ഉയിര്‍ത്തു (എഴുന്നേല്‍പ്)
അവനത്രെ നിങ്ങള്‍ക്കു (കൈകാര്യം നടത്തുമാറ്) ഭൂമിയെ വിധേയമായതാക്കിത്തന്നവന്‍. അതിനാല്‍ നിങ്ങള്‍ അതിന്‍റെ തോളുകളിലൂടെ (ഉപരിതലത്തിലൂടെ) സഞ്ചരിക്കുകയും, അവന്‍റെ (വക) ആഹാരത്തില്‍നിന്നു തിന്നുകയും ചെയ്തുകൊള്ളുവിന്‍. അവങ്കലേക്കു തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.
തഫ്സീർ : 15-15
View   
ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ﴿١٦﴾
volume_up share
أَأَمِنتُم നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ مَّن فِي السَّمَاءِ ആകാശത്തിലുള്ളവനെ أَن يَخْسِفَ بِكُمُ നിങ്ങളെ അവന്‍ ആഴ്ത്തുന്നതിനെ, വിഴുങ്ങിക്കുന്നതു الْأَرْضَ ഭൂമിയില്‍, ഭൂമിയെ فَإِذَا هِيَ എന്നാല്‍ അപ്പോഴതു تَمُورُ പിടച്ചുമറിയും, ഇളകി ക്ഷോഭിക്കും, കിടിലംകൊള്ളും
ആകാശത്തുള്ളവനെ - അവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതു - നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?! എന്നാല്‍, അപ്പോഴതു ക്ഷോഭിച്ചു ഇളകി മറിഞ്ഞുകൊണ്ടിരിക്കും!
أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًۭا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ﴿١٧﴾
volume_up share
أَمْ أَمِنتُم അതല്ലെങ്കില്‍ നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ مَّن فِي السَّمَاءِ ആകാശത്തിലുള്ളവനെ أَن يُرْسِلَ അവന്‍ അയക്കുന്നത് عَلَيْكُمْ നിങ്ങളുടെ മേല്‍ حَاصِبًا ചരല്‍ വര്‍ഷം, ചരല്‍കാറ്റ് فَسَتَعْلَمُونَ എന്നാല്‍ നിങ്ങള്‍ക്കറിയാറാകും, വഴിയെ അറിയും كَيْفَ എങ്ങിനെയാണ് (എന്ന്) نَذِيرِ എന്‍റെ താക്കീത്, താക്കീതുകാരന്‍
അതല്ലെങ്കില്‍, ആകാശത്തുള്ളവനെ - അവന്‍ നിങ്ങളുടെ മേല്‍ വല്ല ചരല്‍വര്‍ഷവും അയക്കുന്നത് - നിങ്ങള്‍ നിര്‍ഭയരായിരിക്കയാണോ?! എന്നാല്‍, നിങ്ങള്‍ക്ക് അറിയാറാകും, എന്‍റെ താക്കീത് എങ്ങിനെയിരിക്കുന്നുവെന്ന്!
وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ﴿١٨﴾
volume_up share
وَلَقَدْ كَذَّبَ തീര്‍ച്ചയായും വ്യാജമാക്കി الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَكَيْفَ كَانَ എന്നിട്ട് എങ്ങിനെയായി, ഉണ്ടായി نَكِيرِ എന്‍റെ പ്രതിഷേധം, വെറുപ്പ്
തീര്‍ച്ചയായും, ഇവരുടെ മുമ്പുള്ളവരും വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട്, എന്‍റെ പ്രതിഷേധം എങ്ങിനെയുണ്ടായി?! (അവര്‍ അതൊന്നു ആലോചിച്ചു നോക്കട്ടെ).
തഫ്സീർ : 16-18
View   
أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍۢ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ﴿١٩﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الطَّيْرِ പക്ഷികളിലേക്ക് فَوْقَهُمْ അവരുടെ മീതെ صَافَّاتٍ അണിനിരന്നുകൊണ്ട്, വരിയായിട്ട് وَيَقْبِضْنَ അവ കൂട്ടുകയും ചെയ്യും, (കൂട്ടിക്കൊണ്ടും) مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا الرَّحْمَـٰنُ പരമകാരുണികനല്ലാതെ إِنَّهُ നിശ്ചയമായും അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും بَصِيرٌ കണ്ടറിയുന്നവനാണ്.
അവരുടെ മീതെ (ചിറകുവിരുത്തി) അണിനിരന്നുകൊണ്ടും, (ചിറകു) കൂട്ടിപിടിച്ചുകൊണ്ടും പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ ?! പരമകാരുണികനല്ലാതെ (ആരും) അവയെ പിടിച്ചു നിറുത്തുന്നില്ല. നിശ്ചയമായും, അവന്‍ എല്ലാ വസ്തുവെക്കുറിച്ചും, കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 19-19
View   
أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌۭ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَـٰنِ ۚ إِنِ ٱلْكَـٰفِرُونَ إِلَّا فِى غُرُورٍ﴿٢٠﴾
volume_up share
أَمَّنْ അതല്ല (അതല്ലെങ്കില്‍ - അഥവാ) ആരാണ് هَـٰذَا ഇവന്‍ (ഇങ്ങനെയുള്ളവന്‍) الَّذِي അതായത് യാതൊരുവന്‍ هُوَ جُندٌ لَّكُمْ അവന്‍ നിങ്ങള്‍ക്ക് പട്ടാളമാണ്, സൈന്യമാണ്‌ يَنصُرُكُم നിങ്ങളെ സഹായിക്കുന്ന مِّن دُونِ الرَّحْمَـٰنِ പരമകാരുണികന് പുറമെ (കൂടാതെ) إِنِ الْكَافِرُونَ അവിശ്വാസികളല്ല إِلَّا فِي غُرُورٍ വഞ്ചനയിലല്ലാതെ
അതല്ലാ, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, പരമകാരുണികനായുള്ളവന് പുറമെ നിങ്ങളെ സഹായിക്കുന്ന നിങ്ങളുടെ ഒരു പട്ടാളമായുള്ളവന്‍ - ആരാണുള്ളത്?! അവിശ്വാസികള്‍ വഞ്ചനയില്‍ (അകപ്പെട്ടിരിക്കുക) അല്ലാതെ (മറ്റൊന്നും) അല്ല.
أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّۢ وَنُفُورٍ﴿٢١﴾
volume_up share
أَمَّنْ هَـٰذَا അതല്ല ഇവനാരാണ് الَّذِي يَرْزُقُكُمْ അതായത് നിങ്ങള്‍ക്ക് ആഹാരം (ഉപജീവനം) നല്‍കുന്ന إِنْ أَمْسَكَ അവന്‍ നിറുത്തിയാല്‍, പിടിച്ചുവെക്കുന്നപക്ഷം رِزْقَهُ അവന്‍റെ ആഹാരം بَل لَّجُّوا (എങ്കിലും) എന്നാല്‍ അവര്‍ നിരതരായിരിക്കുന്നു, ശഠിച്ചുനില്‍ക്കുകയാണ് فِي عُتُوٍّ ധിക്കാര (അതിക്രമ)ത്തില്‍ وَنُفُورٍ വെറുപ്പിലും, അറപ്പിലും
അതല്ലെങ്കില്‍, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, അവന്‍റെ (അല്ലാഹുവിന്‍റെ) ആഹാരം അവന്‍ നിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവന്‍ - ആരാണുള്ളത്?! (ആരുമില്ല) എങ്കിലും, അവര്‍ ധിക്കാരത്തിലും, വെറുപ്പിലും നിരതരായിരിക്കുകയാണ്.
أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٢٢﴾
volume_up share
أَفَمَن يَمْشِي അപ്പോള്‍ (എന്നാല്‍) നടക്കുന്നവനോ مُكِبًّا മറിഞ്ഞു (കമിഴ്ന്നു) വീണുകൊണ്ട് عَلَىٰ وَجْهِهِ തന്‍റെ മുഖത്തിന്മേല്‍ (മുഖം കുത്തി) أَهْدَىٰ കൂടുതല്‍ സന്മാര്‍ഗം (നേര്‍വഴി) പ്രാപിച്ചവന്‍ أَمَّن يَمْشِي അതല്ല (അതോ) നടക്കുന്നവനോ سَوِيًّا ശരിക്ക്, നേരെ عَلَىٰ صِرَاطٍ പാതയിലൂടെ مُّسْتَقِيمٍ നേര്‍ക്കുനേരെയുള്ള, ചൊവ്വായ
അപ്പോള്‍, മുഖം കുത്തിമറിഞ്ഞുകൊണ്ട് നടക്കുന്നവനാണോ കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവന്‍, അതല്ല, നേരെയുള്ള പാതയിലൂടെ ശരിക്കു നടക്കുന്നവനോ?!
തഫ്സീർ : 20-22
View   
قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًۭا مَّا تَشْكُرُونَ﴿٢٣﴾
volume_up share
قُلْ പറയുക هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنشَأَكُمْ നിങ്ങളെ ഉണ്ടാക്കിയ (സൃഷ്ടിച്ച), ഉല്പത്തിയാക്കിയ وَجَعَلَ لَكُمُ നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തരുകയും السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ച (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا എന്തോ (നന്നെ) കുറച്ചു (മാത്രം) تَشْكُرُونَ നിങ്ങള്‍ നന്ദികാട്ടുന്നു (ചെയ്യുന്നു)
(നബിയേ) പറയുക : "നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കുകയും, നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചകളും, ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരുകയും ചെയ്തവനത്രെ അവന്‍ (അല്ലാഹു). നന്നെക്കുറച്ചേ നിങ്ങള്‍ നന്ദിചെയ്യുന്നുള്ളു.
قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ﴿٢٤﴾
volume_up share
قُلْ പറയുക هُوَ الَّذِي യാതൊരുവന്‍ അവനത്രെ ذَرَأَكُمْ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കിയ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവനിലേക്ക് (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടുന്നു.
പറയുക : "നിങ്ങളെ ഭൂമിയില്‍ പെരുപ്പിച്ചുണ്ടാക്കിയവന്‍ അവനത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്നു."
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٢٥﴾
volume_up share
وَيَقُولُونَ അവര്‍ പറയുന്നു مَتَى എപ്പോഴാണ് هَـذَا الْوَعْدُ ഈ വാഗ്ദാനം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
അവര്‍ (അവിശ്വാസികള്‍) പറയുന്നു : "എപ്പോഴാണ് ഈ (ഒരുമിച്ചു കൂട്ടുമെന്ന) വാഗ്ദാനം? - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കേള്‍ക്കട്ടെ)".
قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌۭ﴿٢٦﴾
volume_up share
قُلْ പറയുക إِنَّمَا الْعِلْمُ നിശ്ചയമായും അറിവ് عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَإِنَّمَا أَنَا നിശ്ചയമായും ഞാന്‍ نَذِيرٌ ഒരു താക്കീതുകാരന്‍ (മാത്രം) مُّبِينٌ സ്പഷ്ടമായ
പറയുക : "നിശ്ചയമായും (ആ) അറിവ്‌ അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു, ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ മാത്രമാണ്."
തഫ്സീർ : 23-26
View   
فَلَمَّا رَأَوْهُ زُلْفَةًۭ سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ﴿٢٧﴾
volume_up share
فَلَمَّا رَأَوْهُ അങ്ങിനെ അവരത് കണ്ടപ്പോള്‍ زُلْفَةً സമീപത്ത്, അടുത്തായി سِيئَتْ മ്ളാനമാക്കപ്പെട്ടു (വഷളായി-കറുത്തു-ദുഃഖപ്പെട്ടു) وُجُوهُ الَّذِينَ യാതൊരു കൂട്ടരുടെ മുഖങ്ങള്‍ كَفَرُوا അവിശ്വസിച്ച وَقِيلَ പറയപ്പെടുകയും ചെയ്തു هَـذَا الَّذِي ഇതാ യാതൊന്നും, യാതൊന്നു ഇതത്രെ كُنتُم بِهِ അതിനെക്കുറിച്ച് നിങ്ങളായിരുന്നു تَدَّعُونَ വാദിക്കും, വിളിച്ചാവശ്യപ്പെടുക
എന്നാല്‍, അവര്‍ അത് സമീപിച്ചതായി കണ്ടപ്പോള്‍ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങള്‍ക്ക് മ്ളാനത ബാധിച്ചു! (അവരോട്) പറയപ്പെടുകയും ചെയ്തു : നിങ്ങള്‍ യാതൊന്നിനെക്കുറിച്ച് വാദിച്ചുകൊണ്ടിരുന്നുവോ അതത്രെ ഇത്.
തഫ്സീർ : 27-27
View   
قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَـٰفِرِينَ مِنْ عَذَابٍ أَلِيمٍۢ﴿٢٨﴾
volume_up share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِنْ أَهْلَكَنِيَ എന്നെ നശിപ്പിച്ചാല്‍ اللَّـهُ അല്ലാഹു وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും أَوْ رَحِمَنَا അല്ലെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക്‌ കരുണ (ദയ) ചെയ്‌താല്‍ فَمَن يُجِيرُ എന്നാല്‍ ആര്‍ രക്ഷിക്കും, കാക്കും الْكَافِرِينَ അവിശ്വാസികളെ مِنْ عَذَابٍ ശിക്ഷയില്‍ നിന്ന് أَلِيمٍ വേദനയേറിയ
പറയുക : "നിങ്ങള്‍ കണ്ടുവോ, എന്നെയും എന്‍റെ കൂടെയുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവന്‍ കരുണചെയ്യുകയോ ചെയ്‌താല്‍ - എന്നാല്‍ ആരാണ് വേദനയേറിയ ശിക്ഷയില്‍നിന്ന് അവിശ്വാസികള്‍ക്ക് രക്ഷനല്‍കുന്നത? (ഇതൊന്നു പറയുവിന്‍)!"
قُلْ هُوَ ٱلرَّحْمَـٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٢٩﴾
volume_up share
قُلْ هُوَ പറയുക അവന്‍ الرَّحْمَـنُ പരമകാരുണികനാണ് آمَنَّا بِهِ ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍തന്നെ تَوَكَّلْنَا ഞങ്ങള്‍ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു فَسَتَعْلَمُونَ എന്നാല്‍ നിങ്ങള്‍ക്ക് അറിയാറാകും, വഴിയെ അറിയും مَنْ ആര്‍, ഏതൊരുവനാണ് هُوَ അവന്‍ فِي ضَلَالٍ വഴിപിഴവി (ദുര്‍മാര്‍ഗത്തി) ലാണ് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ
പറയുക : "അവന്‍ പരമകാരുണികനത്രെ; അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; അവന്‍റെ മേല്‍തന്നെ ഞങ്ങള്‍ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, (അടുത്ത്) നിങ്ങള്‍ക്ക് അറിയാറാകും: സ്പഷ്ടമായ വഴിപിഴവില്‍ ആരാണുള്ളത് എന്ന്!"
തഫ്സീർ : 28-29
View   
قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًۭا فَمَن يَأْتِيكُم بِمَآءٍۢ مَّعِينٍۭ﴿٣٠﴾
volume_up share
قُلْ أَرَأَيْتُمْ പറയുക, നിങ്ങള്‍ കണ്ടുവോ إِنْ أَصْبَحَ ആയിത്തീര്‍ന്നാല്‍ مَاؤُكُمْ നിങ്ങളുടെ വെള്ളം غَوْرًا വറ്റിയത്, വരണ്ടത് فَمَن എന്നാലാരാണ് يَأْتِيكُم നിങ്ങള്‍ക്ക് കൊണ്ടുവരിക بِمَاءٍ വെള്ളം مَّعِينٍ ഒഴുകിവരുന്ന, ഉറവ്, പൊടിഞ്ഞുവരുന്ന
പറയുക : "നിങ്ങള്‍ കണ്ടുവോ, നിങ്ങളുടെ വെള്ളം വറ്റിയതായിത്തീര്‍ന്നാല്‍, ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന (ഉറവു) വെള്ളം കൊണ്ടുവന്ന് തരിക? (പറയുവിന്‍)!"
തഫ്സീർ : 30-30
View   
68.അല്‍ ഖലം


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ﴿١﴾
volume_up share
ن നൂന്‍ وَالْقَلَمِ പേന തന്നെയാണ് സത്യം وَمَا يَسْطُرُون അവന്‍ രേഖപ്പെടുത്തുന്ന(എഴുതുന്ന)തും തന്നെയാണ്
നൂന്‍. പേന തന്നെയാണ്, അവര്‍ (എഴുതി) രേഖപ്പെടുത്തുന്നതും തന്നെയാണ് (സത്യം)!
مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍۢ﴿٢﴾
volume_up share
مَا أَنتَ നീ അല്ല بِنِعْمَةِ رَبِّكَ നിന്‍റെ റബ്ബിന്‍റെ അനുഗ്രഹംകൊണ്ട് بِمَجْنُونٍ ഭ്രാന്തന്‍
(നബിയേ) നിന്‍റെ റബ്ബിന്‍റെ അനുഗ്രഹംകൊണ്ട് നീ ഭ്രാന്തനല്ല
وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍۢ﴿٣﴾
volume_up share
وَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ടുതാനും لَأَجْرًا പ്രതിഫലം غَيْرَ مَمْنُون മുറിക്കപ്പെടാത്ത, മുറിയാത്ത, ദാക്ഷിണ്യം എടുത്തുപറയപ്പെടാത്ത (ഉദാരമായ)
നിശ്ചയമായും, നിനക്ക് മുറിഞ്ഞുപോകാത്ത (നിരന്തരമായ) പ്രതിഫലവും ഉണ്ട്.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍۢ﴿٤﴾
volume_up share
وَإِنَّكَ നിശ്ചയമായും നീ لَعَلَىٰ خُلُق ഒരു സ്വഭാവഗുണത്തോടുകൂടിയാണ്, സ്വഭാവത്തില്‍ തന്നെ عَظِيمٍ മഹത്തായ
നിശ്ചയമായും, നീ മഹത്തായ ഒരു സ്വഭാവഗുണത്തോട്കൂടിയാണ് (ഉള്ളത്).
فَسَتُبْصِرُ وَيُبْصِرُونَ﴿٥﴾
volume_up share
فَسَتُبْصِرُ എന്നാല്‍ (അതിനാല്‍) വഴിയെ നീ കണ്ടറിയും وَيُبْصِرُونَ അവരും കണ്ടറിയും
എന്നിരിക്കെ, വഴിയെ നീ കണ്ടറിയുന്നതാണ്; അവരും കണ്ടറിയും:
بِأَييِّكُمُ ٱلْمَفْتُونُ﴿٦﴾
volume_up share
بِأَييِّكُمُ നിങ്ങളില്‍ ആരിലാണ് الْمَفْتُونُ കുഴപ്പം പിടിപെട്ടവന്‍ (ചിത്തഭ്രമമുള്ളവന്‍)
നിങ്ങളില്‍ ആരിലാണ് കുഴപ്പം പിടിപെട്ടവര്‍(ഉള്ളത്) എന്ന്
തഫ്സീർ : 1-6
View   
إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿٧﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് هُوَ أَعْلَم അവന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَن ضَلَّ പിഴച്ച(തെറ്റിയ)വരെപ്പറ്റി عَن سَبِيلِهِ അവന്‍റെ മാര്‍ഗത്തില്‍ നിന്ന്, മാര്‍ഗം വിട്ട് وَهُوَ أَعْلَمُ അവന്‍ നല്ലവണ്ണം അറിയുന്നവനുമാണ്‌ بِالْمُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി.
നിശ്ചയമായും നിന്‍റെ റബ്ബ് അവന്‍റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാണ്.
فَلَا تُطِعِ ٱلْمُكَذِّبِينَ﴿٨﴾
volume_up share
فَلَا تُطِع ആകയാല്‍ നീ അനുസരിക്കരുത് الْمُكَذِّبِينَ വ്യാജമാക്കുന്നവരെ
ആകയാല്‍, വ്യാജമാക്കുന്നവരെ നീ അനുസരിക്കരുത്.
وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ﴿٩﴾
volume_up share
وَدُّوا അവര്‍ ആഗ്രഹിക്കുകയാണ്, താല്പര്യപ്പെട്ടു لَوْ تُدْهِنُ നീ മയപ്പെടുത്തി (വിട്ടുവീഴ്ച ചെയ്തു - മിനുക്കുനയം സ്വീകരിച്ചു) എങ്കില്‍ എന്ന് فَيُدْهِنُونَ എന്നാല്‍ അവര്‍ മയപ്പെടുത്തുന്നതാണ്.
നീ മയപ്പെടുത്തിയിരുന്നെങ്കില്‍ (നന്നായിരുന്നു) എന്ന് അവര്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ അവരും മയപ്പെടുത്തുമായിരുന്നു.
തഫ്സീർ : 7-9
View   
وَلَا تُطِعْ كُلَّ حَلَّافٍۢ مَّهِينٍ﴿١٠﴾
volume_up share
وَلَا تُطِعْ നീ അനുസരിക്കുകയും ചെയ്യരുത് كُلَّ حَلَّافٍ അധികമായി സത്യംചെയ്യുന്ന എല്ലാവരെയും (ഒരാളെയും) مَّهِينٍ നിന്ദ്യനായ, നിസ്സാരനായ
അധികമായി സത്യം ചെയ്യുന്നവനും, നിന്ദ്യനുമായ ഒരാളെയും നീ അനുസരിക്കരുത്.
هَمَّازٍۢ مَّشَّآءٍۭ بِنَمِيمٍۢ﴿١١﴾
volume_up share
هَمَّازٍ കുത്തുവാക്ക് പറയുന്നവന്‍, കുറ്റവും കുറവും പറഞ്ഞുകൊണ്ടിരിക്കുന്നവന്‍ مَّشَّاءٍ നടക്കുന്നവന്‍ بِنَمِيمٍ ഏഷണിയുമായി
കുത്തുവാക്ക് പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനും -
مَّنَّاعٍۢ لِّلْخَيْرِ مُعْتَدٍ أَثِيمٍ﴿١٢﴾
volume_up share
مَّنَّاعٍ തടസ്സമുണ്ടാക്കുന്ന(മുടക്കം ചെയ്യുന്ന)വന്‍ لِّلْخَيْرِ നന്മയെ, നല്ല കാര്യത്തിന് مُعْتَدٍ അതിക്രമി, അതിരുകടന്നവന്‍ أَثِيمٍ മഹാപാപി
നല്ല കാര്യത്തിനു തടസ്സക്കാരനും, അതിക്രമിയും, മഹാപാപിയും -
عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ﴿١٣﴾
volume_up share
عُتُلٍّ ക്രൂരന്‍, ദുഷ്ടന്‍ بَعْدَ ذَٰلِكَ അതിനുശേഷം(പുറമെ) زَنِيمٍ കുപ്രസിദ്ധി നേടിയവന്‍ (വ്യഭിചാരപുത്രന്‍ - ജാരസന്താനം - അന്യകുടുംബത്തോട് ഒട്ടിചേര്‍ന്നവന്‍)
അതിനുപുറമെ, ക്രൂരനും, ദുഷ്കീര്‍ത്തി നേടിയവനും (അഥവാ ശരിയായ പിതാവില്ലാത്തവനും)-
أَن كَانَ ذَا مَالٍۢ وَبَنِينَ﴿١٤﴾
volume_up share
أَن كَانَ അവന്‍ ആയതിനാല്‍ ذَا مَالٍ ധനമുള്ളവന്‍ وَبَنِينَ മക്കളും, പുത്രന്മാരും
(അതെ) അവന്‍ സ്വത്തും മക്കളുമുള്ളവനായതിനാല്‍!
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٥﴾
volume_up share
إِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِ അവന് آيَاتُنَا നമ്മുടെ ആയത്തു (ലക്ഷ്യം - ദൃഷ്ഠാന്തം)കള്‍ قَالَ അവന്‍ പറയും أَسَاطِيرُ പുരാണങ്ങള്‍, പഴങ്കഥകള്‍ الْأَوَّلِينَ പൂര്‍വികന്മാരുടെ
അവനു നമ്മുടെ ആയത്തുകള്‍ (വേദലക്ഷ്യങ്ങള്‍) ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവന്‍ പറയും: പൂര്‍വികന്മാരുടെ പുരാണകഥകളാണ് (അവ) എന്ന്.
سَنَسِمُهُۥ عَلَى ٱلْخُرْطُومِ﴿١٦﴾
volume_up share
سَنَسِمُهُ (വഴിയെ - അടുത്ത്) നാമവന് അടയാളം വെക്കു عَلَى الْخُرْطُوم തുമ്പിക്കൈക്ക് (മൂക്കിന്)
വഴിയെ അവന് നാം (ആ) തുമ്പിക്കൈക്ക് (അഥവാ നീണ്ട മുക്കിന്) അടയാളം വെച്ചേക്കും!
തഫ്സീർ : 10-16
View   
إِنَّا بَلَوْنَـٰهُمْ كَمَا بَلَوْنَآ أَصْحَـٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ﴿١٧﴾
volume_up share
إِنَّا بَلَوْنَاهُمْ നിശ്ചയമായും നാം അവരെ പരീക്ഷണം ചെയ്തിരിക്കയാണ് كَمَا بَلَوْنَا നാം പരീക്ഷണം ചെയ്തതുപോലെ أَصْحَابَ الْجَنَّةِ തോട്ടക്കാരെ إِذْ أَقْسَمُوا അവര്‍ സത്യം ചെയ്ത സന്ദര്‍ഭം لَيَصْرِمُنَّهَا നിശ്ചയമായും അവര്‍ അത് മുറിച്ചെടുക്കും (ഫലം പറിക്കും) എന്ന് مُصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ
നാം, (ആ) തോട്ടക്കാരെ പരീക്ഷണം നടത്തിയതു പോലെ, ഇവരെ(യും) നാം പരീക്ഷണം ചെയ്തിരിക്കുകയാണ്. അതായത്, പ്രഭാതവേളയിലായിരിക്കെ തങ്ങള്‍ നിശ്ചയമായും അത് (തോട്ടത്തിലെ ഫലങ്ങള്‍) മുറിചെടുക്കുന്നതാണെന്ന് അവര്‍ സത്യം ചെയ്തു പറഞ്ഞ സന്ദര്‍ഭം.
وَلَا يَسْتَثْنُونَ﴿١٨﴾
volume_up share
وَلَا يَسْتَثْنُونَ അവര്‍ ഒഴിവാക്കി പറഞ്ഞിരുന്നതുമില്ല.
അവര്‍ ഒഴിവാക്കിപ്പറഞ്ഞിരുന്നതുമില്ല.
തഫ്സീർ : 17-18
View   
فَطَافَ عَلَيْهَا طَآئِفٌۭ مِّن رَّبِّكَ وَهُمْ نَآئِمُونَ﴿١٩﴾
volume_up share
فَطَافَ എന്നിട്ട് ചുറ്റി,വലയം ചെയ്തു, സഞ്ചരിച്ചു (ബാധിച്ചു) عَلَيْهَا അതിന്‍മേല്‍, അതിന് طَائِفٌ ഒരു ബാധ (ശിക്ഷാവലയം) مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَهُمْ അവര്‍ ആയിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍
എന്നിട്ട്, അവര്‍ ഉറങ്ങുന്നവരായിക്കൊണ്ടിരിക്കെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു (ശിക്ഷാ) ബാധ അതിന്‍റെ (തോട്ടത്തിന്‍റെ) മേല്‍ ബാധിച്ചു.
فَأَصْبَحَتْ كَٱلصَّرِيمِ﴿٢٠﴾
volume_up share
فَأَصْبَحَتْ ِ അങ്ങനെ അതു പ്രഭാതത്തിലായി كَالصَّرِيم മുറിച്ചെടുക്കപ്പെട്ടതു പോലെ, ഇരുളിയ രാത്രിപോലെ.
അങ്ങനെ, പ്രഭാതവേളയില്‍ അത് മുറിച്ചെടുക്കപ്പെട്ടതുപോലെ ആയിത്തീര്‍ന്നു.
തഫ്സീർ : 19-20
View   
فَتَنَادَوْا۟ مُصْبِحِينَ﴿٢١﴾
volume_up share
فَتَنَادَوْا എന്നാല്‍ (എന്നിട്ട്) അവര്‍ അന്യോന്യം വിളിച്ചു (പറഞ്ഞു) مُصْبِحِينَ പ്രഭാതവേളയിലായുംകൊണ്ട്
എന്നാല്‍, പ്രഭാതവേളയില്‍ അവര്‍ അന്യോന്യം വിളിച്ചുപറഞ്ഞു;
أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَـٰرِمِينَ﴿٢٢﴾
volume_up share
أَنِ اغْدُوا നിങ്ങള്‍ കാലത്ത് വരുവിന്‍ എന്ന് عَلَىٰ حَرْثِكُمْ നിങ്ങളുടെ വിളക്കല്‍ (കൃഷിസ്ഥലത്ത്) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَارِمِينَ മുറിച്ചെടുക്കുന്നവര്‍
"നിങ്ങള്‍ (ഫലങ്ങള്‍) മുറിച്ചെടുക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണെങ്കില്‍, നിങ്ങളുടെ കൃഷിസ്ഥലത്ത് നിങ്ങള്‍ കാലത്ത് വരുവിന്‍" എന്ന്
فَٱنطَلَقُوا۟ وَهُمْ يَتَخَـٰفَتُونَ﴿٢٣﴾
volume_up share
فَانطَلَقُوا അങ്ങനെ അവര്‍ പോയി وَهُمْ അവര്‍ يَتَخَافَتُونَ ഒളിച്ചു(പതുക്കെ) പറഞ്ഞുകൊണ്ട്
അങ്ങനെ, അവര്‍ പതുക്കെപ്പറഞ്ഞും കൊണ്ടുപോയി -
أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌۭ﴿٢٤﴾
volume_up share
أَن لَّا يَدْخُلَنَّهَا നിശ്ചയമായും അതില്‍ കടക്കരുതെന്ന് الْيَوْمَ ഇന്ന് عَلَيْكُم നിങ്ങളില്‍, നിങ്ങളുടെ അടുക്കല്‍ مِّسْكِينٌ ഒരു സാധുവും, പാവപ്പെട്ടവന്‍
നിശ്ചയമായും അതില്‍ (തോട്ടത്തില്‍) ഒരു സാധുവും ഇന്ന് നിങ്ങളുടെ അടുക്കല്‍ പ്രവേശിക്കരുത് എന്ന്.
وَغَدَوْا۟ عَلَىٰ حَرْدٍۢ قَـٰدِرِينَ﴿٢٥﴾
volume_up share
وَغَدَوْا അവര്‍ (കാലത്ത്) പോകുകയും ചെയ്തു عَلَىٰ حَرْدٍ മുടക്കം ചെയ്‌വാന്‍, ഉത്സാഹത്തോടെ കോപത്തോടെ, ഊക്കോടെ قَادِرِينَ കഴിവുള്ളവരായിക്കൊണ്ട്.
(സാധുക്കളെ) മുടക്കം ചെയ്‌വാന്‍ കഴിയുന്നവരായും കൊണ്ട് അവര്‍ കാലത്ത് വരുകയും ചെയ്തു.
فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ﴿٢٦﴾
volume_up share
فَلَمَّا رَأَوْهَا എന്നിട്ട് അവരത് കണ്ടപ്പോള്‍ قَالُوا അവര്‍ പറഞ്ഞു إِنَّا لَضَالُّونَ നിശ്ചയമായും നാം വഴിപിഴച്ചവരാണ്, തെറ്റിപ്പോയവരാണ്
അങ്ങനെ, അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയമായും നാം പിഴച്ചവരാകുന്നു!-
بَلْ نَحْنُ مَحْرُومُونَ﴿٢٧﴾
volume_up share
بَلْ نَحْنُ പക്ഷേ (അത്രയുമല്ല) നാം مَحْرُومُونَ വിലക്ക (മുടക്ക - തടയ - നഷ്ട)പ്പെട്ടവരാണ്, നിര്‍ഭാഗ്യരാണ്
(അത്രയുമല്ല) പക്ഷേ, നാം വിലക്കപ്പെട്ടവരാണ് (സർവ്വം നഷ്ട്ടപ്പെട്ടവരാണ്)!
തഫ്സീർ : 21-27
View   
قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ﴿٢٨﴾
volume_up share
قَال പറഞ്ഞു أَوْسَطُهُمْ അവരില്‍ മധ്യമന്‍ (ഉത്തമന്‍, മിതമായവന്‍) أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് لَوْلَا تُسَبِّحُون നിങ്ങള്‍ തസ്ബീഹ് ചെയ്യാത്തതെന്ത്, (ചെയ്തുകൂടേ)
അവരില്‍ കൂടുതല്‍ മാധ്യമനായ (ഉത്തമനായ) ആള്‍ പറഞ്ഞു : ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ, നിങ്ങള്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യാത്തതെന്താണ് എന്ന്?
قَالُوا۟ سُبْحَـٰنَ رَبِّنَآ إِنَّا كُنَّا ظَـٰلِمِينَ﴿٢٩﴾
volume_up share
قَالُوا അവര്‍ പറഞ്ഞു سُبْحَانَ സ്തുതികീര്‍ത്തനം വാഴ്ത്തുന്നു, പരിശുദ്ധമാക്കുന്നു رَبِّنَا നമ്മുടെ റബ്ബിന്, റബ്ബിനെ إِنَّا كُنَّا നിശ്ചയമായും നാം ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍.
അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവിന് സ്തോത്രകീര്‍ത്തനം (അവന്‍റെ പരിശുദ്ധിയെ ഞങ്ങളിതാ വാഴ്ത്തുന്നു) ! നിശ്ചയമായും നാം അക്രമികളായിത്തീര്‍ന്നിരിക്കുന്നു.
തഫ്സീർ : 28-29
View   
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَلَـٰوَمُونَ﴿٣٠﴾
volume_up share
فَأَقْبَلَ അങ്ങനെ മുന്നിട്ടു, നേരിട്ട് (തിരിഞ്ഞു) بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍ (നേരെ) يَتَلَاوَمُونَ അന്യോന്യം, കുറ്റപ്പെടുത്തി (ആക്ഷേപിച്ചു)ക്കൊണ്ട്
അങ്ങനെ, പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു,
قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا طَـٰغِينَ﴿٣١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا وَيْلَنَا നമ്മുടെ നാശമേ, കഷ്ടമേ إِنَّا كُنَّا നിശ്ചയമായും നാമായിരിക്കുന്നു طَاغِينَ അതിരുകവിഞ്ഞവര്‍, ധിക്കാരികള്‍
അവര്‍ പറഞ്ഞു: നമ്മുടെ കഷ്ടമേ! നിശ്ചയമായും നാം അതിരുകവിഞ്ഞവരായിരിക്കുന്നു.
عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًۭا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ﴿٣٢﴾
volume_up share
عَسَىٰ ആയേക്കാം رَبُّنَا നമ്മുടെ റബ്ബ് أَن يُبْدِلَنَا നമ്മുക്കുപകരം തരുക خَيْرًا مِّنْهَا അതിനെക്കാള്‍ നല്ലത്, ഉത്തമമായത് إِنَّا നിശ്ചയമായും നാം إِلَىٰ رَبِّنَا നമ്മുടെ റബ്ബിങ്കലേക്ക് رَاغِبُونَ ആഗ്രഹം സമര്‍പ്പിക്കുന്ന (അപേക്ഷിക്കുന്നവരാണ്)
നമ്മുടെ റബ്ബ് നമ്മുക്ക് ഇതിനെക്കാള്‍ ഉത്തമമായത് പകരം നല്‍കിയേക്കാവുന്നതാണ്. നിശ്ചയമായും നാം നമ്മുടെ റബ്ബിങ്കലേക്ക് ആഗ്രഹം (അപേക്ഷ) സമര്‍പ്പിക്കുന്നവരാകുന്നു.
كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٣٣﴾
volume_up share
كَذَٰلِكَ അപ്രകാരമാണ് الْعَذَابُ ശിക്ഷ وَلَعَذَابُ الْآخِرَةِ പരലോകശിക്ഷയാകട്ടെ أَكْبَرُ ഏറ്റവും വലുത്, വമ്പിച്ചത് (തന്നെ) لَوْ كَانُوا അവരായിരുന്നുവെങ്കില്‍ يَعْلَمُونَ അറിയും.
അപ്രകാരമാണ് ശിക്ഷ. പരലോക ശിക്ഷയാകട്ടെ, കൂടുതല്‍ വമ്പിച്ചതും തന്നെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!
തഫ്സീർ : 30-33
View   
إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّـٰتِ ٱلنَّعِيمِ﴿٣٤﴾
volume_up share
إِنَّ لِلْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ട് عِندَ رَبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ جَنَّاتِ النَّعِيمِ സുഖാനുഗ്രഹത്തിന്‍റെ തോപ്പുകള്‍, സ്വര്‍ഗങ്ങള്‍
നിശ്ചയമായും, ഭയഭക്തന്മാര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ സുഖാനുഗ്രഹത്തിന്‍റെ തോപ്പുകള്‍ ഉണ്ടായിരിക്കും.
أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ﴿٣٥﴾
volume_up share
أَفَنَجْعَلُ എന്നാല്‍ (അപ്പോള്‍) നാം ആക്കുകയോ الْمُسْلِمِينَ മുസ്ലിംകളെ كَالْمُجْرِمِينَ കുറ്റവാളികളെപ്പോലെ
എന്നാല്‍, മുസ്‌ലിംകളെ നാം കുറ്റവാളികളെപ്പോലെ ആക്കുകയോ?
مَا لَكُمْ كَيْفَ تَحْكُمُونَ﴿٣٦﴾
volume_up share
مَا لَكُمْ നിങ്ങള്‍ക്കെന്താണ്, എന്തുപറ്റി كَيْفَ എപ്രകാരമാണ് تَحْكُمُونَ നിങ്ങള്‍ വിധി കല്‍പ്പിക്കുന്നു
നിങ്ങള്‍ക്കെന്താണ്, എപ്രകാരമാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?!
أَمْ لَكُمْ كِتَـٰبٌۭ فِيهِ تَدْرُسُونَ﴿٣٧﴾
volume_up share
أَمْ لَكُمْ അഥവാ (അതല്ല) നിങ്ങള്‍ക്കുണ്ടോ? كِتَابٌ ഒരു ഗ്രന്ഥം, വല്ല വേദഗ്രന്ഥവും فِيهِ അതില്‍ تَدْرُسُونَ നിങ്ങള്‍ പഠിച്ചു(വായിച്ചു) കൊണ്ടിരിക്കുന്നു
അഥവാ, നിങ്ങള്‍ക്ക് വല്ല ഗ്രന്ഥവും ഉണ്ടോ, നിങ്ങളതില്‍ (വായിച്ചു) പഠിച്ചുകൊണ്ടിരിക്കുമാറ്?
إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ﴿٣٨﴾
volume_up share
إِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട് (എന്ന്) فِيهِ അതില്‍, (അതുപ്രകാരം) لَمَا تَخَيَّرُونَ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന(ഇഷ്ടപ്പെടുന്ന)ത്
നിങ്ങള്‍ (യഥേഷ്ടം) തിരഞ്ഞെടുക്കുന്നത് നിശ്ചയമായും അതില്‍ (ആ ഗ്രന്ഥത്തില്‍) നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്.
തഫ്സീർ : 34-38
View   
أَمْ لَكُمْ أَيْمَـٰنٌ عَلَيْنَا بَـٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ﴿٣٩﴾
volume_up share
أَمْ لَكُمْ അതല്ലാ (അഥവാ - അല്ലെങ്കില്‍) നിങ്ങള്‍ക്കുണ്ടോ أَيْمَانٌ വല്ല സത്യങ്ങളും, പ്രതിജ്ഞകള്‍ عَلَيْنَا നമ്മുടെ മേല്‍ ഉത്തരവാദപ്പെട്ട (ബാധ്യസ്ഥമായ) بَالِغَةٌ എത്തുന്നതായ إِلَى يَوْم الْقِيَامَةഖിയാമതുനാള്‍ വരെ إِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ടെന്ന് لَمَا تَحْكُمُونَ നിങ്ങള്‍ വിധിക്കുന്നതു(തന്നെ)
അഥവാ, ഖിയാമത് നാള്‍വരേക്കും എത്തു(മാറ് ബലത്തിലിരിക്കു)ന്ന വല്ല സത്യപ്രതിജ്ഞകളും നമ്മുടെ മേല്‍ (ഉത്തരവാദപ്പെട്ടതായി) നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ വിധി കല്‍പിക്കുന്നത് നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്!
سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ﴿٤٠﴾
volume_up share
سَلْهُمْ അവരോട് ചോദിക്കുക أَيُّهُم അവരില്‍ എതൊരുവനാണ് بِذَٰلِكَ അതിനെപ്പറ്റി زَعِيمٌ ഏറ്റു പറയുന്നവന്‍, ഉത്തരവാദം വഹിക്കുന്നവന്‍
(നബിയേ) അവരോട് ചൊദിക്കൂ: അവരില്‍ ഏതൊരുവനാണ് അത് സംബന്ധിച്ച് ഏറ്റു പറയുന്നവന്‍?
أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَـٰدِقِينَ﴿٤١﴾
volume_up share
أَمْ لَهُمْ അതല്ലാ (അഥവാ) അവര്‍ക്കുണ്ടോ شُرَكَاءُ വല്ല പങ്കുകാരും فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِشُرَكَائِهِمْ അവരുടെ പങ്കുകാരെക്കൊണ്ട്, പങ്കുകാരുമായി إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍.
അഥവാ, അവര്‍ക്ക് വല്ല പങ്കുകാരും (ആരാധ്യരും) ഉണ്ടോ? എന്നാലവര്‍, തങ്ങളുടെ പങ്കുകാരെ കൊണ്ടുവരട്ടെ, അവര്‍ സത്യവാന്മാരാണെങ്കില്‍!
തഫ്സീർ : 39-41
View   
يَوْمَ يُكْشَفُ عَن سَاقٍۢ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ﴿٤٢﴾
volume_up share
يَوْمَ يُكْشَفُ തുറക്ക(വെളിവാക്ക - നഗ്നമാക്ക)പ്പെടുന്ന ദിവസം عَن سَاقٍ കണങ്കാലില്‍നിന്ന് وَيُدْعَوْنَ അവര്‍ ക്ഷണിക്കപ്പെടുകയും ചെയ്യും إِلَى السُّجُودِ സൂജുദിലേക്ക് (സുജൂദ് ചെയ്യാന്‍) فَلَا يَسْتَطِيعُونَ അപ്പോള്‍ അവര്‍ക്ക് സാധിക്കുകയില്ല
കണങ്കാല്‍ വെളിവാക്കപ്പെടുന്ന (കാര്യം ഗൗരവത്തിലെത്തുന്ന ) ദിവസം (ഓര്‍ക്കുക) സുജൂദ് ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടും, അപ്പോള്‍ അവര്‍ക്ക് (അതിന്) സാധ്യമാകുന്നതുമല്ല.
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ﴿٤٣﴾
volume_up share
خَاشِعَةً താഴ്മ കാണിച്ചു (ഭക്തി കാട്ടി) കൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ മൂടും, ആവരണം ചെയ്യും, ബാധിക്കും ذِلَّةٌ നിന്ദ്യത, ഹീനത, അപമാനം وَقَدْ كَانُوا അവര്‍ ആയിരുന്നിട്ടുണ്ട് يُدْعَوْنَ അവര്‍ ക്ഷണിക്കപ്പെടുക إِلَى السُّجُودِ സുജൂദ് ചെയ്‌വാന്‍ وَهُمْ അവര്‍ ആയിരിക്കെ سَالِمُونَ സുരക്ഷിതര്‍, രക്ഷപ്പെട്ടവര്‍
തങ്ങളുടെ കണ്ണുകള്‍ (താഴ്ത്തി) വിനയപ്പെട്ടവരായ നിലയില്‍ നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്‌. അവര്‍ സുരക്ഷിതമായിരിക്കുമ്പോള്‍ സുജൂദ് ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. (അന്ന് അവരത് ചെയ്തിരുന്നില്ല).
തഫ്സീർ : 42-43
View   
فَذَرْنِى وَمَن يُكَذِّبُ بِهَـٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ﴿٤٤﴾
volume_up share
فَذَرْنِي ആകയാല്‍ എന്നെ വിട്ടേക്കുക وَمَن يُكَذِّبُ വ്യാജമാക്കുന്നവരെയും بِهَـٰذَا الْحَدِيثِ ഈ വര്‍ത്തമാനത്തെ, വിഷയത്തെ سَنَسْتَدْرِجُهُم നാം അവരെ (വഴിയെ) പടിപടിയായി (ക്രമേണ) കൊണ്ടുവരും مِّنْ حَيْث വിധത്തില്‍ لَا يَعْلَمُون അവര്‍ അറിയാത്ത
ആകയാല്‍, എന്നെയും ഈ വര്‍ത്തമാനത്തെ (ഖുര്‍ആനെ) വ്യാജമാക്കുന്നവരെയും വിട്ടേക്കുക.നാം അവരെ അറിയാത്തവിധത്തിലൂടെ പടിപടിയായികൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.
وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ﴿٤٥﴾
volume_up share
وَأُمْلِي لَهُمْ ۚ അവര്‍ക്ക് നാം അയച്ചിട്ടു (നീട്ടി) കൊടുക്കുകയും ചെയ്യും (ചെയ്യുന്നു) إِنَّ كَيْدِي നിശ്ചയമായും എന്‍റെ തന്ത്രം, ഉപായം مَتِينٌ ബലവത്താണ്, ശക്തമാണ്.
ഞാന്‍ അവര്‍ക്ക് അയച്ചിട്ടുകൊടുക്കുന്നതുമാണ്. നിശ്ചയമായും, എന്‍റെ തന്ത്രം ബലവത്തായതത്രെ.
തഫ്സീർ : 44-45
View   
أَمْ تَسْـَٔلُهُمْ أَجْرًۭا فَهُم مِّن مَّغْرَمٍۢ مُّثْقَلُونَ﴿٤٦﴾
volume_up share
أَمْ അതല്ല, പക്ഷേ അഥവാ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നു(വോ) أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ട് അവര്‍ مِّن مَّغْرَمٍ കടബാധ്യതയാല്‍ مُّثْقَلُونَ ഭാരപ്പെട്ടവരാണ്
അതല്ല, (ഒരുപക്ഷേ) നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യത നിമിത്തം ഭാരപ്പെട്ടവരാകുന്നുവോ?
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ﴿٤٧﴾
volume_up share
أَمْ അതല്ല, عِندَهُمُ അവരുടെ പക്കലുണ്ട് (ണ്ടോ) الْغَيْبُ അദൃശ്യജ്ഞാനം فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുത്തുന്നു(വോ)
അതല്ല, അദൃശ്യജ്ഞാനം അവരുടെ പക്കല്‍ ഉണ്ടായിട്ട് അവര്‍ എഴുതുകയാണോ?!
തഫ്സീർ : 46-47
View   
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌۭ﴿٤٨﴾
volume_up share
فَاصْبِرْ ആകയാല്‍ ക്ഷമിക്കുക لِحُكْم رَبِّكَ നിന്‍റെ റബ്ബിന്‍റെ വിധിക്ക് وَلَا تَكُن നീ ആകുകയും അരുത് كَصَاحِبِ الْحُوتِ മത്സ്യത്തിന്‍റെ ആളെപ്പോലെ إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَكْظُومٌ (കോപം - വ്യസനം) നിറഞ്ഞവന്‍
അതുകൊണ്ട് (നബിയേ) നീ നിന്‍റെ റബ്ബിന്‍റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. നീ (ആ) മത്സ്യത്തിന്‍റെ ആളെപ്പോലെ ആയിരിക്കരുത്. അതായത്, അദ്ദേഹം വ്യസനം (അഥവാ കോപം) നിറഞ്ഞവനായ നിലയില്‍ വിളി(ചു പ്രാര്‍ഥി)ച്ച സന്ദര്‍ഭം.
لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌۭ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌۭ﴿٤٩﴾
volume_up share
لَّوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تَدَارَكَهُ അദ്ദേഹത്തെ വീണ്ടെടുക്കുക نِعْمَةٌ ഒരു അനുഗ്രഹം مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍ നിന്ന് لَنُبِذَ അദ്ദേഹം ഇടപ്പെടുമായിരുന്നു (പുറം തള്ളപ്പെടുമായിരുന്നു) بِالْعَرَاءِ പാഴ്ഭൂമിയില്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَذْمُومٌ ആക്ഷേപിക്കപ്പെട്ടവന്‍.
തന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍, അദ്ദേഹം (ആ) പാഴ്ഭൂമിയില്‍ ആക്ഷേപിക്കപ്പെട്ടവനായും കൊണ്ട് പുറംതള്ളപ്പെടുമായിരുന്നു.
فَٱجْتَبَـٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ﴿٥٠﴾
volume_up share
فَاجْتَبَاهُ എന്നാല്‍ (എന്നിട്ട്) അദ്ദേഹത്തെ തിരഞ്ഞെടുത്തു (നന്നാക്കി എടുത്തു) رَبُّهُ തന്‍റെ റബ്ബ് فَجَعَلَهُ എന്നിട്ട് അദ്ദേഹത്തെ ആക്കുകയും ചെയ്തു مِنَ الصَّالِحِينَ സദ്‌വൃത്തരിൽ, സജ്ജനങ്ങളില്‍
എന്നാല്‍, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ (നല്ലവനാക്കി) തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹത്തെ സദ്‌വൃത്തന്മാരുടെ കൂട്ടത്തില്‍ ആക്കുകയും ചെയ്തു.
തഫ്സീർ : 48-50
View   
وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَـٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌۭ﴿٥١﴾
volume_up share
وَإِن يَكَادُ നിശ്ചയമായും ആകാറാകുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَيُزْلِقُونَكَ നിന്നെ വഴുക്കിവീഴ്ത്തുക (തന്നെ) بِأَبْصَارِهِمْ അവരുടെ ദൃഷ്ടികള്‍കൊണ്ട് لَمَّا سَمِعُوا അവര്‍ കേള്‍ക്കുന്ന അവസരം الذِّكْرَ ഉല്‍ബോധനം, പ്രമാണം, പ്രബോധനം, സ്മരണ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും إِنَّهُ നിശ്ചയമായും അവന്‍ لَمَجْنُونٌ ഭ്രാന്തന്‍ തന്നെ
അവിശ്വസിച്ചവര്‍, ഉല്‍ബോധനം (ഖുര്‍ആന്‍) കേള്‍ക്കുന്ന അവസരത്തില്‍ അവരുടെ ദൃഷ്ടികള്‍ (പതിപ്പിച്ചു)കൊണ്ട് നിന്നെ അവര്‍ വഴുക്കി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവര്‍ പറയുകയും ചെയ്യുന്നു: നിശ്ചയമായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെ എന്ന്.
وَمَا هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٥٢﴾
volume_up share
وَمَا هُوَ അതല്ലതാനും إِلَّا ذِكْرٌ ഉല്‍ബോധനമല്ലാതെ لِّلْعَالَمِينَ ലോകര്‍ക്ക്, ലോകര്‍ക്കുവേണ്ടിയുള്ള.
ഇതാകട്ടെ, ലോകര്‍ക്കു(പൊതുവായു)ള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ലതാനും.
തഫ്സീർ : 51-52
View   
69.അല്‍ ഹാക്ക്വഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَآقَّةُ﴿١﴾
volume_up share
الْحَاقَّةُ യഥാര്‍ത്ഥ സംഭവം
(ആ) യഥാര്‍ത്ഥ സംഭവം!
مَا ٱلْحَآقَّةُ﴿٢﴾
volume_up share
مَا الْحَاقَّةُ എന്താണ് യഥാര്‍ത്ഥ സംഭവം
യഥാര്‍ത്ഥ സംഭവമെന്നാലെന്താണ്?
وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ﴿٣﴾
volume_up share
وَمَا أَدْرَاكَ നിനക്ക് അറിവ് നല്‍കിയതെന്ത് (എന്തറിയാം) مَا الْحَاقَّةُ യഥാര്‍ത്ഥ സംഭവം എന്താണെന്ന്.
യഥാര്‍ത്ഥ സംഭവമെന്താണെന്ന് നിനക്ക് എന്തറിയാം?!
തഫ്സീർ : 1-3
View   
كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ﴿٤﴾
volume_up share
كَذَّبَتْ വ്യാജമാക്കി ثَمُودُ ഥമൂദ്‌ (ഗോത്രം) وَعَادٌ ആദും بِالْقَارِعَةِ മുട്ടുന്ന (ഞെട്ടിക്കുന്ന - ഭയങ്കര) സംഭവത്തെ
ഥമൂദ്‌ ഗോത്രവും, ആദ് ഗോത്രവും (ആ ഞെട്ടിക്കുന്ന) ഭയങ്കര സംഭവത്തെ വ്യാജമാക്കി.
فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ﴿٥﴾
volume_up share
فَأَمَّا ثَمُودُ എന്നാല്‍ ഥമൂദാകട്ടെ فَأُهْلِكُوا അവര്‍ നശിപിക്കപ്പെട്ടു بِالطَّاغِيَةِ അതിരുകവിഞ്ഞ സംഭവംകൊണ്ട്
എന്നാല്‍, ഥമൂദ്‌ ഗോത്രമാകട്ടെ, (ആ) അതിരുകവിഞ്ഞ സംഭവം കൊണ്ട് നശിപ്പിക്കപ്പെട്ടു.
وَأَمَّا عَادٌۭ فَأُهْلِكُوا۟ بِرِيحٍۢ صَرْصَرٍ عَاتِيَةٍۢ﴿٦﴾
volume_up share
وَأَمَّا عَادٌ എന്നാല്‍ ആദാകട്ടെ فَأُهْلِكُوا അവര്‍ നശിപ്പിക്കപ്പെട്ടു بِرِيحٍ ഒരു കാറ്റുകൊണ്ട്‌ صَرْصَرٍ ശരശരെയുള്ള (ഇരമ്പി വീശുന്ന) അതിശൈത്യമായ, ഉഗ്രമായ عَاتِيَةٍ ഉഗ്രമായ, ഊക്കേറിയ, അതിരുകവിഞ്ഞ
ആദു ഗോത്രമോ ഊക്കേറിയ (ശരശരെയുള്ള) ഉഗ്രമായ ഒരു കാറ്റുകൊണ്ടും നശിപ്പിക്കപ്പെട്ടു.
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍۢ وَثَمَـٰنِيَةَ أَيَّامٍ حُسُومًۭا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍۢ﴿٧﴾
volume_up share
سَخَّرَهَا അതിനെ അവന്‍ കീഴ്പ്പെടുത്തി (നിയോഗിച്ചു) عَلَيْهِمْ അവരില്‍ سَبْعَ لَيَالٍ ഏഴുരാത്രി وَثَمَانِيَةَ أَيَّامٍ എട്ടു ദിനവും (പകലും) حُسُومًا തുടര്‍ച്ചയായി, നശിപ്പിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ فَتَرَى അപ്പോള്‍ നിനക്കു കാണാം الْقَوْمَ ജനതയെ فِيهَا അതില്‍ (കാറ്റില്‍) അവയില്‍ (ദിനരാത്രങ്ങളില്‍) صَرْعَى വീഴ്ത്തപ്പെട്ട (വീണുകിടക്കുന്ന)വരായി كَأَنَّهُمْ അവരാണെന്നപോലെ أَعْجَازُ തടികള്‍, മുരടുകള്‍ نَخْلٍ ഈത്തപനയുടെ خَاوِيَةٍ കടപുഴങ്ങിവീണ
ഏഴു രാത്രിയും, എട്ട് പകലും തുടര്‍ച്ചയായി അവരില്‍ അതിനെ അവന്‍ (അല്ലാഹു) നിയോഗിച്ചു. അപ്പോള്‍ (ആ) ജനതയെ കടപുഴങ്ങി വീണ ഈന്തത്തടികളെന്നപോലെ അതില്‍ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു.
فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍۢ﴿٨﴾
volume_up share
تَرَىٰ فَهَلْ അപ്പോള്‍ (എനി) നീ കാണുന്നുവോ لَهُم അവര്‍ക്ക് مِّن بَاقِيَةٍ വല്ല അവശിഷ്ടവും, ശേഷിപ്പും.
എനി, അവര്‍ക്ക് വല്ല അവശിഷ്ടവും നീ കാണുന്നുവോ? (ഇല്ല, ഒന്നുമില്ല)
തഫ്സീർ : 4-8
View   
وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَـٰتُ بِٱلْخَاطِئَةِ﴿٩﴾
volume_up share
وَجَاءَ فِرْعَوْنُ ഫിര്‍ഔനും വന്നു وَمَن قَبْلَهُ അവന്‍റെ മുമ്പുള്ളവരും وَالْمُؤْتَفِكَاتُ അടിമേലെ (തലകീഴായി) മറിഞ്ഞവയും بِالْخَاطِئَةِ പിഴച്ചതു (പിഴച്ച പ്രവൃത്തി)കൊണ്ട്
ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും, അടിമേലായി മറിഞ്ഞ രാജ്യങ്ങളും (രാജ്യക്കാരും) പിഴച്ച പ്രവര്‍ത്തനവുമായി വന്നു.
فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةًۭ رَّابِيَةً﴿١٠﴾
volume_up share
فَعَصَوْا എന്നിട്ടവര്‍ അനുസരണക്കേടു കാട്ടി رَسُولَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ റസൂലിന് فَأَخَذَهُمْ അപ്പോള്‍ അവന്‍ അവരെ أَخْذَةً പിടിച്ചു رَّابِيَةً ഒരു പിടുത്തം കവിഞ്ഞ, മുന്തിയ (ശക്തമായ)
അങ്ങനെ, അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ റസൂലിനോട് അനുസരണക്കേട്‌ പ്രവര്‍ത്തിച്ചു. അപ്പോള്‍ അവന്‍ (രക്ഷിതാവ്) അവരെ കവിഞ്ഞതായ ഒരുപിടുത്തം പിടിച്ചു(ശിക്ഷിച്ചു).
إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَـٰكُمْ فِى ٱلْجَارِيَةِ﴿١١﴾
volume_up share
إِنَّا നിശ്ചയമായും നാം لَمَّا طَغَى അതിരുകവിഞ്ഞപ്പോള്‍ الْمَاءُ വെള്ളം حَمَلْنَاكُمْ നിങ്ങളെ നാം വഹിച്ചു(കയറ്റി) فِي الْجَارِيَةِ കപ്പലില്‍, പത്തേമാരിയില്‍
നിശ്ചയമായും വെള്ളം അതിരുകവിഞ്ഞ അവസരത്തില്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി (രക്ഷിച്ചു)
لِنَجْعَلَهَا لَكُمْ تَذْكِرَةًۭ وَتَعِيَهَآ أُذُنٌۭ وَٰعِيَةٌۭ﴿١٢﴾
volume_up share
لِنَجْعَلَهَا لَكُمْ അവയെ നിങ്ങള്‍ക്ക് നാം ആക്കുവാന്‍ വേണ്ടി تَذْكِرَةً ഒരു സ്മരണ, ഉപദേശം وَتَعِيَهَا അവയെ പഠിക്കു(ഗ്രഹിക്കു)വാനും أُذُنٌ കാതുകള്‍, ചെവികള്‍ وَاعِيَةٌ പഠിക്കുന്ന
നിങ്ങള്‍ക്ക് അവയെ ഒരു സ്മരണയാക്കുവാനും, പഠി(ച്ചു ഗ്രഹി)ക്കുന്ന കാതുകള്‍ക്ക് അവ പഠി(ച്ചു ഗ്രഹി)ക്കുവാനും വേണ്ടിയത്രെ (അതെല്ലാം).
തഫ്സീർ : 9-12
View   
فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌۭ وَٰحِدَةٌۭ﴿١٣﴾
volume_up share
فَإِذَا نُفِخَ എന്നാല്‍ ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ نَفْخَةٌ وَاحِدَةٌ ഒരൊറ്റ ഊത്ത്
എന്നാല്‍, കാഹളത്തില്‍ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാല്‍!-
وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةًۭ وَٰحِدَةًۭ﴿١٤﴾
volume_up share
وَحُمِلَتِ പൊക്കപ്പെടുകയും (ഉയര്‍ത്തപ്പെടുകയും) الْأَرْضُ ഭൂമി وَالْجِبَالُ മലകളും, പര്‍വ്വതങ്ങളും فَدُكَّتَا എന്നിട്ട് രണ്ടും പൊടിച്ചു തകര്‍ക്കപ്പെട്ടാല്‍, നിരത്തപ്പെട്ടാല്‍ دَكَّةً وَاحِدَةً ഒറ്റ ഇടിച്ചുതകര്‍ക്കല്‍
ഭൂമിയും, പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും, എന്നിട്ട് അവ ഒരു ഇടിച്ചുതകര്‍ക്കല്‍ തകര്‍ത്തപ്പെടുകയും (ചെയ്‌താല്‍) -
فَيَوْمَئِذٍۢ وَقَعَتِ ٱلْوَاقِعَةُ﴿١٥﴾
volume_up share
فَيَوْمَئِذٍ അപ്പോള്‍ ആ ദിവസം وَقَعَتِ സംഭവിക്കുകയായി الْوَاقِعَةُ (ആ) സംഭവം
അപ്പോള്‍, അന്ന് (ആ) സംഭവം സംഭവിക്കുകയായി!
وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍۢ وَاهِيَةٌۭ﴿١٦﴾
volume_up share
وَانشَقَّتِ പൊട്ടിപ്പിളരുകയും ചെയ്യും السَّمَاءُ ആകാശം فَهِيَ എന്നിട്ടത് يَوْمَئِذٍ അന്നത്തെ ദിവസം وَاهِيَةٌ ദുര്‍ബലമായതായിരിക്കും
ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. എന്നിട്ടത് അന്ന് (കുഴഞ്ഞ്) ദുര്‍ബലമായതായിരിക്കും.
وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍۢ ثَمَـٰنِيَةٌۭ﴿١٧﴾
volume_up share
وَالْمَلَكُ മലക്കുകള്‍ عَلَىٰ أَرْجَائِهَا അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും وَيَحْمِلُ വഹിക്കുന്നതാണ് عَرْشَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അര്‍ശ് فَوْقَهُمْ അവരുടെ മീതെ يَوْمَئِذٍ ആ ദിവസം ثَمَانِيَةٌ എട്ട് കൂട്ടര്‍, എട്ടാള്‍
മലക്കുകള്‍ അതിന്‍റെ (നാനാ) ഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ റബ്ബിന്‍റെ അര്‍ശ് (സിംഹാസനം) അന്ന് അവരുടെ മീതെയായി എട്ട് കൂട്ടര്‍ വഹിക്കുന്നതുമാണ്.
يَوْمَئِذٍۢ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌۭ﴿١٨﴾
volume_up share
يَوْمَئِذٍ ആ ദിവസം تُعْرَضُونَ നിങ്ങള്‍ കാണിക്കപ്പെടും, പ്രദര്‍ശിപ്പിക്കപ്പെടും لَا تَخْفَىٰ മറഞ്ഞു (രഹസ്യമായി - ഒളിഞ്ഞു) പോകയില്ല مِنكُمْ നിങ്ങളില്‍നിന്ന് خَافِيَةٌ ഒരു മറഞ്ഞ(ഗോപ്യമായ)തും.
അന്നത്തെ ദിവസം നിങ്ങള്‍ കാണിക്കപ്പെടുന്നതാണ് (ഹാജരക്കപ്പെടുന്നതാണ്). (രഹസ്യമായി) മറഞ്ഞു കിടക്കുന്ന ഒരു കാര്യവും (അന്ന്) നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.
തഫ്സീർ : 13-18
View   
فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَـٰبِيَهْ﴿١٩﴾
volume_up share
فَأَمَّا مَنْ എന്നാല്‍ അപ്പോള്‍ യാതൊരുവന്‍ أُوتِيَ كِتَابَهُ അവന് അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടു بِيَمِينِهِ അവന്‍റെ വലങ്കയ്യില്‍ فَيَقُولُ അവന്‍ പറയും هَاؤُمُ ഇതാ എടുക്കുവിന്‍ اقْرَءُوا വയിക്കുവിന്‍ كِتَابِيَهْ എന്‍റെ ഗ്രന്ഥം
എന്നാല്‍, അപ്പോള്‍ ഏതൊരുവനു അവന്‍റെ ഗ്രന്ഥം (കര്‍മരേഖ) തന്‍റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ അവന്‍ പറയും: ഇതാ എടുത്തുകൊളളുവിന്‍, എന്‍റെ ഗ്രന്ഥം വയിക്കുവിന്‍!-
إِنِّى ظَنَنتُ أَنِّى مُلَـٰقٍ حِسَابِيَهْ﴿٢٠﴾
volume_up share
إِنِّي ظَنَنتُ നിശ്ചയമായും ഞാന്‍ ധരിച്ചു, വിചാരിച്ചിരിക്കുന്നു أَنِّي مُلَاقٍ ഞാന്‍ കണ്ടുമുട്ടുന്ന (നേരിടുന്ന) വനാണെന്ന് حِسَابِيَهْ എന്‍റെ വിചാരണയെ
നിശ്ചയമായും എന്‍റെ വിചാരണയെ ഞാന്‍ കണ്ടുമുട്ടുന്നവനാണെന്ന് ഞാന്‍ (മുമ്പെ) ധരിച്ചിരിക്കുന്നു.
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ﴿٢١﴾
volume_up share
فَهُوَ അങ്ങനെ (അപ്പോള്‍) അവന്‍ فِي عِيشَةٍ ജീവിതത്തില്‍ ആയിരിക്കും رَّاضِيَةٍ തൃപ്തികരമായ
അങ്ങനെ, അവന്‍ തൃപ്തികരമായ ജീവിതത്തിലായിരിക്കും.
فِى جَنَّةٍ عَالِيَةٍۢ﴿٢٢﴾
volume_up share
فِي جَنَّةٍ അതായത് സ്വര്‍ഗത്തില്‍ عَالِيَةٍ ഉന്നതമായ, മേലായ
അതായത് ഉന്നതമായ സ്വര്‍ഗത്തില്‍
قُطُوفُهَا دَانِيَةٌۭ﴿٢٣﴾
volume_up share
قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ دَانِيَةٌ അടുത്തവ(താണുവരുന്നവ) ആയിരിക്കും
അതിലെ(പറിച്ചെടുക്കുന്ന) പഴങ്ങള്‍ താണ്(അടുത്തു) വരുന്നവയാകുന്നു.
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ﴿٢٤﴾
volume_up share
كُلُوا തിന്നുകൊള്ളുവീന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ هَنِيئًا ആനന്ദകരമായി, മംഗളമായി بِمَا أَسْلَفْتُمْ നിങ്ങള്‍ മുന്‍ചെയ്തത് നിമിത്തം فِي الْأَيَّامِ ദിവസങ്ങളില്‍ (കാലങ്ങളില്‍) الْخَالِيَةِ കഴിഞ്ഞുപോയതായ
നിങ്ങള്‍ മംഗളമായി (ആനന്ദപൂര്‍വം) തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുവിന്‍, കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍ചെയ്തുവെച്ചതിന്‍റെ ഫലമായിട്ട് (എന്ന് അവരോട് പറയപ്പെടും)
തഫ്സീർ : 19-24
View   
وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِشِمَالِهِۦ فَيَقُولُ يَـٰلَيْتَنِى لَمْ أُوتَ كِتَـٰبِيَهْ﴿٢٥﴾
volume_up share
وَأَمَّا مَنْ أُوتِيَ എന്നാല്‍ കൊടുക്കപ്പെട്ടവനോ كِتَابَهُ തന്‍റെ ഗ്രന്ഥം بِشِمَالِهِ തന്‍റെ ഇടങ്കയില്‍ فَيَقُولُ അവന്‍ പറയും يَا لَيْتَنِي ഹാ ഞാനായിരുന്നുവെങ്കില്‍ നന്നായേനെ لَمْ أُوتَ എന്നിക്ക് നല്‍കപ്പെടാതെ (ഇരുന്നെങ്കില്‍) كِتَابِيَهْ എന്‍റെ ഗ്രന്ഥം.
എന്നാല്‍, യാതൊരുവന്‍റെ ഇടങ്കയ്യില്‍ അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടുവോ, അവനാകട്ടെ, അവന്‍ പറയും: ഹാ! എന്‍റെ ഗ്രന്ഥം എനിക്കു നല്‍കപ്പെടാതിരുന്നെങ്കില്‍ നന്നായേനെ!
وَلَمْ أَدْرِ مَا حِسَابِيَهْ﴿٢٦﴾
volume_up share
وَلَمْ أَدْرِ ഞാന്‍ അറിയാതെയും (ഇരുന്നെങ്കില്‍) مَا حِسَابِيَهْ എന്‍റെ വിചാരണ എന്താണെന്ന്‍
എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതെയും (ഇരുന്നെങ്കില്‍ നന്നായേനെ)!
يَـٰلَيْتَهَا كَانَتِ ٱلْقَاضِيَةَ﴿٢٧﴾
volume_up share
يَا لَيْتَهَا ഹാ അതായെങ്കില്‍ നന്നായേനെ كَانَتِ അതായിരുന്നുവെങ്കില്‍ الْقَاضِيَةَ തീരുമാനം വരുത്തുന്നത്, കലാശിപ്പിക്കുന്നത്.
ഹാ! അത് (അക്കാര്യം - അഥവാ മരണം) തീരുമാനം വരുത്തുന്നതായിരുന്നെങ്കില്‍ നന്നായേനെ! (അതോടെ എല്ലാം അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!)
مَآ أَغْنَىٰ عَنِّى مَالِيَهْ ۜ﴿٢٨﴾
volume_up share
مَا أَغْنَىٰ ഐശ്വര്യമാക്കിയില്ല (ഉപകരിച്ചില്ല) عَنِّي എനിക്ക്, എന്നെ സംബന്ധിച്ച് مَالِيَهْ ۜ എന്‍റെ ധനം, എനിക്കുള്ളത്
എന്‍റെ ധനം എനിക്ക് ഉപകരിച്ചില്ല
هَلَكَ عَنِّى سُلْطَـٰنِيَهْ﴿٢٩﴾
volume_up share
هَلَكَ عَنِّي എനിക്ക് നശിച്ചു (നഷ്ടപ്പെട്ടു) سُلْطَانِيَهْ എന്‍റെ ശക്തി, (സ്വാധീനം) അധികാരം, പ്രമാണം, ന്യായം
എന്‍റെ സ്വാധീനശക്തി എന്നില്‍നിന്ന് നശിച്ചു (നഷ്ടപ്പെട്ടു) പോയി
തഫ്സീർ : 25-29
View   
خُذُوهُ فَغُلُّوهُ﴿٣٠﴾
volume_up share
خُذُوهُ അവനെ പിടിക്കുവീന്‍ فَغُلُّوهُ എന്നിട്ടവനെ ആമത്തില്‍ ബന്ധിക്കുവീന്‍
അവനെ പിടിക്കുവീന്‍ ! എന്നിട്ട് അവനെ (കഴുത്തോട് ചേര്‍ത്ത് ) ആമം വെക്കുവീന്‍!
ثُمَّ ٱلْجَحِيمَ صَلُّوهُ﴿٣١﴾
volume_up share
ثُمَّ പിന്നെ الْجَحِيمَ ജ്വലിക്കുന്ന (ആളിക്കത്തുന്ന) നരകത്തില്‍ صَلُّوهُ അവനെ കടത്തുവീന്‍, ഇട്ടെരിക്കുവീന്‍
പിന്നെ അവനെ ജ്വലിക്കുന്ന നരകത്തില്‍ കടത്തുവീന്‍!
ثُمَّ فِى سِلْسِلَةٍۢ ذَرْعُهَا سَبْعُونَ ذِرَاعًۭا فَٱسْلُكُوهُ﴿٣٢﴾
volume_up share
ثُمَّ فِي سِلْسِلَةٍ പിന്നെ ഒരു ചങ്ങലയില്‍ ذَرْعُهَا അതിന്‍റെ (നീള) അളവ് سَبْعُونَ ذِرَاعًا എഴുപത് മുഴമാണ് فَاسْلُكُوهُ അവനെ പ്രവേശിപ്പിക്കുവീന്‍
പിന്നെ എഴുപതുമുഴം അളവുള്ള ചങ്ങലയില്‍ അവനെ പ്രവേശിപ്പിക്കുവീന്‍!
إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ﴿٣٣﴾
volume_up share
إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു لَا يُؤْمِنُ വിശ്വസിക്കാതെ بِاللَّـهِ അല്ലാഹുവില്‍ الْعَظِيمِ മഹാനായ
(കാരണം) നിശ്ചയമായും അവന്‍, മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ﴿٣٤﴾
volume_up share
وَلَا يَحُضُّ അവന്‍ പ്രോത്സാഹനം (പ്രേരണ) നല്‍കിയിരുന്നതുമില്ല عَلَىٰ طَعَامِ ഭക്ഷണം നല്‍കുവാന്‍ - ഭക്ഷണത്തിന് الْمِسْكِينِ സാധുവിന്, പാവപ്പെട്ടവന്
സാധുവിന് ഭക്ഷണം നല്‍കുന്നതിനു അവന്‍ പ്രോത്സാഹനം നല്‍കിയിരുന്നതുമില്ല.
فَلَيْسَ لَهُ ٱلْيَوْمَ هَـٰهُنَا حَمِيمٌۭ﴿٣٥﴾
volume_up share
فَلَيْسَ لَهُ ആകയാല്‍ അവനില്ല الْيَوْمَ ഇന്ന് هَاهُنَا ഇവിടെ حَمِيمٌഒരു ഉറ്റബന്ധുവും, ചങ്ങാതിയും
ആകയാല്‍ ഒരു ഉറ്റ ബന്ധുവും ഇന്ന് അവന് ഇവിടെയില്ല.
وَلَا طَعَامٌ إِلَّا مِنْ غِسْلِينٍۢ﴿٣٦﴾
volume_up share
وَلَا طَعَامٌ ഭക്ഷണവുമില്ല إِلَّا مِنْ غِسْلِينٍ ഗിസ്ലീനില്‍ നിന്നല്ലാതെ
"ഗിസ്ലീനില്‍" നിന്നല്ലാതെ (അവന്) ഭക്ഷണവും ഇല്ല.
لَّا يَأْكُلُهُۥٓ إِلَّا ٱلْخَـٰطِـُٔونَ﴿٣٧﴾
volume_up share
لَّا يَأْكُلُهُ അതിനെ തിന്നുക(ഭക്ഷിക്കുക)യില്ല إِلَّا الْخَاطِئُونَ പിഴച്ച(തെറ്റു ചെയ്ത)വര്‍ അല്ലാതെ.
പിഴച്ചവര്‍ (തെറ്റു ചെയ്തവര്‍) അല്ലാതെ അത് ഭക്ഷിക്കുകയില്ല.
തഫ്സീർ : 30-37
View   
فَلَآ أُقْسِمُ بِمَا تُبْصِرُونَ﴿٣٨﴾
volume_up share
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِمَا تُبْصِرُونَ നിങ്ങള്‍ കാണുന്നത് (കാണുന്നവ)കൊണ്ട്
എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു.
وَمَا لَا تُبْصِرُونَ﴿٣٩﴾
volume_up share
وَمَا لَا تُبْصِرُونَ നിങ്ങള്‍ കാണാത്തവകൊണ്ടും
നിങ്ങള്‍ കാണാത്തവയെക്കൊണ്ടും (സത്യം ചെയ്തു പറയുന്നു)
إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ﴿٤٠﴾
volume_up share
إِنَّهُ നിശ്ചയമായും അത് لَقَوْلُ വാക്ക് (വചനം, പറയുന്നത്) തന്നെ رَسُولٍ كَرِيمٍ മാന്യനായ ഒരു റസൂലിന്‍റെ (ദൂതന്‍റെ)
നിശ്ചയമായും, അത് (ഖുർആന്‍) മാന്യനായ ഒരു (ദൈവ) ദൂതന്‍റെ വാക്കുതന്നെ.
وَمَا هُوَ بِقَوْلِ شَاعِرٍۢ ۚ قَلِيلًۭا مَّا تُؤْمِنُونَ﴿٤١﴾
volume_up share
وَمَا هُوَ അതല്ല بِقَوْلِ شَاعِرٍ ഒരു കവിയുടെ വാക്ക് قَلِيلًا مَّا എന്തോ (വളരെ) കുറച്ചു (മാത്രം) تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുന്നു
അത് ഒരു കവിയുടെ വാക്കല്ല, വളരെക്കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
وَلَا بِقَوْلِ كَاهِنٍۢ ۚ قَلِيلًۭا مَّا تَذَكَّرُونَ﴿٤٢﴾
volume_up share
وَلَا بِقَوْلِ വാക്കുമല്ല كَاهِنٍ ഒരു പ്രശ്ന(ഗണിത - ജോല്‍സ്യ)ക്കാരന്‍റെ قَلِيلًا مَّا എന്തോ (വളരെ)ക്കുറച്ചു(മാത്രം) تَذَكَّرُونَ നിങ്ങള്‍ ആലോചിച്ചുനോക്കുന്നു.
(അത്) ഒരു പ്രശ്നക്കാരന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
تَنزِيلٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٤٣﴾
volume_up share
تَنزِيلٌ അവതരണം (അവതരിപ്പിക്കുന്നതാണ്) مِّن رَّبِّ രക്ഷിതാവിങ്കല്‍നിന്ന് الْعَالَمِينَ ലോകരുടെ (ലോക)
(സര്‍വ) ലോക രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിച്ചതത്രെ (അത്)
തഫ്സീർ : 38-43
View   
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ﴿٤٤﴾
volume_up share
وَلَوْ تَقَوَّلَ അദ്ദേഹം പറഞ്ഞുണ്ടാക്കി(കെട്ടിപ്പറഞ്ഞു) എങ്കില്‍ عَلَيْنَا നമ്മുടെ പേരില്‍ بَعْضَ الْأَقَاوِيلِ ചില(കൃത്രിമ) വാക്കുകള്‍ (വല്ല വാക്കുകളും)
അദ്ദേഹം (റസൂല്‍) നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിപ്പറഞ്ഞിരുന്നുവെങ്കില്‍;
لَأَخَذْنَا مِنْهُ بِٱلْيَمِينِ﴿٤٥﴾
volume_up share
لَأَخَذْنَا നാം പിടിക്കുക തന്നെ ചെയ്യും مِنْهُ അദ്ദേഹത്തെ (അദ്ദേഹത്തോട്) بِالْيَمِينِ വലങ്കൈകൊണ്ട്, വലങ്കൈക്ക്
അദ്ദേഹത്തെ നാം വലങ്കൈകൊണ്ട് പിടി(ച്ചു ശിക്ഷി)ക്കുമായിരുന്നു.
ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ﴿٤٦﴾
volume_up share
ثُمَّ لَقَطَعْنَا പിന്നെ നാം മുറിക്കുകയും ചെയ്യും مِنْهُ അദ്ദേഹത്തില്‍ നിന്ന് الْوَتِينَ ഹൃദയനാഡി, ജീവനാഡി
പിന്നിട്, അദ്ദേഹത്തില്‍നിന്നു (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു!
فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَـٰجِزِينَ﴿٤٧﴾
volume_up share
فَمَا مِنكُم അപ്പോള്‍ നിങ്ങളില്‍ (ഉണ്ടാവുക) ഇല്ല مِّنْ أَحَدٍ ഒരാളും തന്നെ عَنْهُ അദ്ദേഹത്തില്‍നിന്ന് حَاجِزِينَ തടയുന്ന (തടസ്സം ചെയ്യുന്ന)വരായിട്ട്
അപ്പോള്‍, നിങ്ങളില്‍ ഒരാളും തന്നെ അദ്ദേഹത്തില്‍ നിന്ന് (അത്) തടയുന്നവരായി ഉണ്ടാവുകയില്ല.
തഫ്സീർ : 44-47
View   
وَإِنَّهُۥ لَتَذْكِرَةٌۭ لِّلْمُتَّقِينَ﴿٤٨﴾
volume_up share
وَإِنَّهُ നിശ്ചയമായും അത്, ഇത് لَتَذْكِرَةٌ ഒരു സ്മരണ(ഉപദേശം - ഉല്‍ബോധനം) ആകുന്നു لِّلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
നിശ്ചയമായും, അത് (ഖുർആന്‍) ഭയഭക്തന്മാര്‍ക്ക് ഒരു സ്മരണയാകുന്നു.
وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ﴿٤٩﴾
volume_up share
وَإِنَّا لَنَعْلَمُ നിശ്ചയമായും നാം അറിയുന്നു, നമുക്കറിയാം أَنَّ مِنكُم നിങ്ങളിലുണ്ടെന്ന് مُّكَذِّبِينَ (ചില) വ്യാജമാക്കുന്നവര്‍
നിശ്ചയമായും നമുക്കറിയാം, നിങ്ങളുടെ കൂട്ടത്തില്‍ ചില വ്യാജമാക്കുന്നവരുണ്ടെന്ന്,
وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَـٰفِرِينَ﴿٥٠﴾
volume_up share
وَإِنَّهُ لَحَسْرَةٌ നിശ്ചയമായും അത് ഖേദംതന്നെ, സങ്കടമാണ്, ദുഃഖഹേതുവാകുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെമേല്‍
നിശ്ചയമായും, അത് അവിശ്വാസികളുടെമേല്‍ ഖേദ(കാരണ)വുമത്രെ.
തഫ്സീർ : 48-50
View   
وَإِنَّهُۥ لَحَقُّ ٱلْيَقِينِ﴿٥١﴾
volume_up share
وَإِنَّهُ നിശ്ചയമായും ഇത്, അത് لَحَقُّ യഥാര്‍ത്ഥം (സത്യം - കാര്യം , പരമാര്‍ത്ഥം) തന്നെ الْيَقِينِ ദൃഢമായ (ഉറപ്പായ)
നിശ്ചയമായും, ഇത് ദൃഢമായ യഥാര്‍ത്ഥമാകുന്നു.
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٥٢﴾
volume_up share
فَسَبِّحْ ആകയാല്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുക, പരിശുദ്ധപ്പെടുത്തുക بِاسْمِ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമത്തില്‍, നാമത്തെ الْعَظِيمِ മഹാനായ
ആകയാല്‍, നീ നിന്‍റെ മഹാനായ റബ്ബിന്‍റെ നാമത്തില്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്തുകൊള്ളുക.
തഫ്സീർ : 51-52
View   
70.അല്‍ മആരിജ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَأَلَ سَآئِلٌۢ بِعَذَابٍۢ وَاقِعٍۢ﴿١﴾
volume_up share
سَأَلَ ചോദിച്ചു (ആവശ്യപ്പെട്ടു) سَائِلٌ ഒരു ചോദിക്കുന്നവന്‍, ചോദ്യകര്‍ത്താവ് (ഒരാള്‍) بِعَذَابٍ ശിക്ഷയെ, ശിക്ഷക്ക്‌ وَاقِعٍ സംഭവിക്കുന്ന
സംഭവി(ക്കുവാനിരി)ക്കുന്ന ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് ചോദിച്ചാവശ്യപ്പെടുകയാണ്
لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌۭ﴿٢﴾
volume_up share
لِّلْكَافِرِينَ അവിശ്വാസികള്‍ക്ക് لَيْسَ لَهُ അതിനില്ല دَافِعٌ തടുക്കുന്നതൊന്നും, ഒരു തടവും
(അതെ) അവിശ്വാസികള്‍ക്ക്‌ (സംഭവിക്കുന്നത്) അതിനെ തടുക്കുന്നതൊന്നും (തന്നെ) ഇല്ല
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ﴿٣﴾
volume_up share
مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്ന് ذِي الْمَعَارِجِ കയറുന്ന മാര്‍ഗങ്ങളുടെ (ആരോഹണസ്ഥാനങ്ങളുടെ - സോപാനങ്ങളുടെ - പദവികളുടെ) ഉടമയായ (അധിപനായ)
കയറിപ്പോകുന്ന സ്ഥാനങ്ങളുടെ അധിപനായ അല്ലാഹുവില്‍ നിന്ന് (സംഭവിക്കുന്നത്‌)
തഫ്സീർ : 1-3
View   
تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍۢ﴿٤﴾
volume_up share
تَعْرُجُ കയറുന്നു, ആരോഹണം ചെയ്യും الْمَلَائِكَةُ മലക്കുകള്‍ وَالرُّوحُ റൂഹും (ആത്മാവും) إِلَيْهِ അവങ്കലേക്ക്‌ فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ مِقْدَارُهُ അതിന്‍റെ തോത്(അളവ്-വലുപ്പം-കണക്ക്) ആകുന്നു خَمْسِينَ أَلْفَ അമ്പതിനായിരം سَنَةٍ കൊല്ലം.
മലക്കുകളും, റൂഹും (ആത്മാവും) അവങ്കലേക്ക്‌ കയറിപ്പോകുന്നു - അമ്പതിനായിരം കൊല്ലം വലുപ്പം ഉള്ളതായ ഒരു ദിവസത്തില്‍
فَٱصْبِرْ صَبْرًۭا جَمِيلًا﴿٥﴾
volume_up share
فَاصْبِرْ എന്നാല്‍ നീ ക്ഷമിക്കുക صَبْرًا جَمِيلًا ഭംഗിയായ (നല്ല) ക്ഷമ
എന്നാല്‍ (നബിയേ) നീ ഭംഗിയായ ക്ഷമ കൈക്കൊളുക.
إِنَّهُمْ يَرَوْنَهُۥ بَعِيدًۭا﴿٦﴾
volume_up share
إِنَّهُمْ يَرَوْنَهُ നിശ്ചയമായും അവര്‍ അതിനെ കാണുന്നു بَعِيدًا വിദൂരമാണെന്ന്, ദൂരപ്പെട്ടതായി
നിശ്ചയമായും അവര്‍ അതിനെ വിദൂരമായ ഒന്നായി കാണുന്നു.
وَنَرَىٰهُ قَرِيبًۭا﴿٧﴾
volume_up share
وَنَرَاهُ നാമതിനെ കാണുകയും ചെയ്യുന്നു قَرِيبًا അടുത്തതായി
നാം അതിനെ അടുത്തതായും കാണുന്നു.
തഫ്സീർ : 4-7
View   
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ﴿٨﴾
volume_up share
يَوْمَ تَكُونُ ആയിത്തീരുന്ന ദിവസം السَّمَاءُ ആകാശം كَالْمُهْلِ എണ്ണക്കീടംപോലെ, ലോഹദ്രാവകംപോലെ
ആകാശം എണ്ണക്കീടം (അഥവാ ലോഹ ദ്രാവകം) പോലെ ആയിത്തീരുന്ന ദിവസം (അന്നാണ് ആ ശിക്ഷ സംഭവിക്കുക)
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ﴿٩﴾
volume_up share
وَتَكُونُ الْجِبَالُ പര്‍വതങ്ങള്‍ ആയിത്തീരുകയും كَالْعِهْنِ രോമത്തൂള്‍ (കടഞ്ഞരോമം - കടഞ്ഞ, ചായം മുക്കിയ രോമം) പോലെ
പര്‍വതങ്ങള്‍ കടഞ്ഞരോമംപോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം).
وَلَا يَسْـَٔلُ حَمِيمٌ حَمِيمًۭا﴿١٠﴾
volume_up share
وَلَا يَسْأَلُ ചോദിക്കുകയുമില്ല حَمِيمٌ ഒരു ഉറ്റബന്ധുവും, ചങ്ങാതിയും حَمِيمًا ഒരു ഉറ്റബന്ധുവിനോട്
ഒരു ഉറ്റബന്ധുവും (മറ്റ്) ഒരു ഉറ്റബന്ധുവിനോട് (ഒന്നും ചോദിക്കുന്നതുമല്ല).
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ﴿١١﴾
volume_up share
يُبَصَّرُونَهُمْ അവര്‍ക്ക് അവരെ കാട്ടിക്കൊടുക്കപ്പെടും (കാണുമാറാക്കും) يَوَدُّ കൊതിക്കും, മോഹിക്കും الْمُجْرِمُ കുറ്റവാളി, മഹാപാപി لَوْ يَفْتَدِي അവന്‍ മോചനം നേടിയിരുന്നുവെങ്കില്‍, തെണ്ടം നല്‍കാമായിരുന്നെങ്കില്‍ (എന്ന്) مِنْ عَذَابِ ശിക്ഷയില്‍ നിന്ന് يَوْمِئِذٍ അന്നത്തെ بِبَنِيهِ തന്‍റെ മക്കളെക്കൊണ്ട്
അവര്‍ക്ക് അവരെ കാണിക്കപ്പെടും. (എന്നാലും പരസ്പരം അവര്‍ അന്വേഷിക്കുകയില്ല). കുറ്റവാളിയായുള്ളവന്‍ കൊതിക്കും തന്‍റെ മക്കളെ (പ്രായശ്ചിത്തമാക്കി)ക്കൊണ്ട് അന്നത്തെ ശിക്ഷയില്‍നിന്ന് താന്‍ മോചനം നേടിയിരുന്നെങ്കില്‍ (നന്നായേനെ)
وَصَـٰحِبَتِهِۦ وَأَخِيهِ﴿١٢﴾
volume_up share
وَصَاحِبَتِهِ അവന്‍റെ കൂട്ടുകാരി (സഹധര്‍മ്മിണി-ഭാര്യ)യെയും وَأَخِيهِ തന്‍റെ സഹോദരനെയും
(മാത്രമല്ല) തന്‍റെ സഹധര്‍മ്മിണിയെയും തന്‍റെ സഹോദരനെയും കൊണ്ടും
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ﴿١٣﴾
volume_up share
وَفَصِيلَتِهِ അവന്‍റെ ബന്ധുകുടുംബങ്ങളെയും الَّتِي تُؤْوِيهِ അവന് സങ്കേതം (രക്ഷ-അഭയം) നല്‍ക്കുന്നതായ
തനിക്ക് (രക്ഷാ) സങ്കേതം നല്‍കിയിരുന്ന തന്‍റെ ബന്ധുകുടുംബങ്ങളെക്കൊണ്ടും
وَمَن فِى ٱلْأَرْضِ جَمِيعًۭا ثُمَّ يُنجِيهِ﴿١٤﴾
volume_up share
وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരെയും جَمِيعًا മുഴുവനും ثُمَّ يُنجِيهِ പിന്നെ (എന്നിട്ട്) അതവനെ രക്ഷപ്പെടുത്തിയിരുന്നു(വെങ്കില്‍ എന്ന്)
(അത്രയുമല്ല) ഭൂമിയിലുള്ളവരെ മുഴുവന്‍ കൊണ്ടും. എന്നിട്ട്(പോലും) അതവനെ രക്ഷപ്പെടുത്തി യിരുന്നെങ്കില്‍ (നന്നായേനെ എന്ന് കൊതിക്കും)
തഫ്സീർ : 8-14
View   
كَلَّآ ۖ إِنَّهَا لَظَىٰ﴿١٥﴾
volume_up share
كَلَّا അങ്ങിനെയല്ല, അതുവേണ്ട إِنَّهَا നിശ്ചയമായും അത് لَظَىٰ ലദ്വായാണ് (ആളിക്കത്തുന്ന നരകമാണ്)
അതുവേണ്ട (ആ കൊതിവേണ്ട) നിശ്ചയമായും അത് "ലദ്വാ" (ആളിക്കത്തുന്ന നരകം) ആകുന്നു.
نَزَّاعَةًۭ لِّلشَّوَىٰ﴿١٦﴾
volume_up share
نَزَّاعَةً നീക്കി (ഉരിച്ചു) കളയുന്നതായിട്ട് لِّلشَّوَىٰ തലയുടെ തൊലിയെ, ചര്‍മങ്ങളെ, തലയോട്ടിനെ
തലയുടെ തൊലി (ഉരിച്ചു) നീക്കുന്നത്.
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ﴿١٧﴾
volume_up share
تَدْعُو അത് വിളിക്കും مَنْ أَدْبَرَ പിന്നോക്കം പോയവനെ وَتَوَلَّىٰ തിരിഞ്ഞുകളയുകയും ചെയ്തു
പിന്നോക്കം പോകുകയും തിരിഞ്ഞുകളയുകയും ചെയ്തവരെ അത് വിളിക്കും.
وَجَمَعَ فَأَوْعَىٰٓ﴿١٨﴾
volume_up share
وَجَمَعَ ശേഖരിക്കുക(ഒരുമിച്ചുകൂട്ടുക)യും ചെയ്തു فَأَوْعَىٰ എന്നിട്ട് സൂക്ഷിച്ചുവെച്ച (പാത്രത്തിലാക്കിവെച്ച)
ശേഖരിച്ച് കൂട്ടുകയും എന്നിട്ട് (ചിലവഴിക്കാതെ) സൂക്ഷിച്ചുവെക്കുകയും ചെയ്ത(വരെ)
തഫ്സീർ : 15-18
View   
إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا﴿١٩﴾
volume_up share
إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ خُلِقَ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു هَلُوعًا അക്ഷമനായി ,വേവലാതിക്കാരനായി, ദുർബ്ബലനായി
നിശ്ചയമായും, മനുഷ്യന്‍ അക്ഷമനായി (അഥവാ വേവലാതിക്കാരനായി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
إِذَا مَسَّهُ ٱلشَّرُّ جَزُوعًۭا﴿٢٠﴾
volume_up share
إِذَا مَسَّهُ അവനെ ബാധിച്ചാല്‍, തൊട്ടാല്‍ الشَّرُّ ദോഷം, തിന്മ, കെടുതി جَزُوعًا ക്ഷമകെട്ടവനായിട്ട്, പൊറുതികെട്ടവനായി
അതായത്, തനിക്ക് ദോഷം ബാധിച്ചാല്‍ ക്ഷമ കെട്ടവനായിട്ട്
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا﴿٢١﴾
volume_up share
وَإِذَا مَسَّهُ അവനെ ബാധിച്ചാല്‍ الْخَيْرُ ഗുണം, നന്മ, നല്ലത് مَنُوعًا മുടക്കക്കാരനായിട്ടും, വിലക്കുന്നവനായിട്ടും, തടയുന്നവനായി
തനിക്ക് ഗുണം ബാധിച്ചാല്‍ മുടക്കക്കാരനായിട്ടും.
തഫ്സീർ : 19-21
View   
إِلَّا ٱلْمُصَلِّينَ﴿٢٢﴾
volume_up share
إِلَّا الْمُصَلِّينَ നമസ്കരിക്കുന്നവരൊഴികെ
നമസ്കരിക്കുന്നവര്‍ ഒഴികെ,
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ﴿٢٣﴾
volume_up share
الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ دَائِمُونَ നിത്യനിഷ്ഠക്കാരാണ്
അതായത്, തങ്ങളുടെ നമസ്കാരത്തില്‍ നിത്യനിഷ്ഠയുള്ള ആളുകള്‍
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّۭ مَّعْلُومٌۭ﴿٢٤﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരും فِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ ഒരവകാശം, കടമ, ബാധ്യത مَّعْلُومٌ അറിയപ്പെട്ട, നിശ്ചിതമായ
തങ്ങളുടെ സ്വത്തുക്കളില്‍ അറിയപ്പെട്ട(നിശ്ചിതമായ) അവകാശം ഉള്ളവരും (ഒഴികെ)
لِّلسَّآئِلِ وَٱلْمَحْرُومِ﴿٢٥﴾
volume_up share
لِّلسَّائِلِ ചോദിക്കുന്നവന് وَالْمَحْرُومِ തടയപ്പെട്ടവനും, മുടക്കം ബാധിച്ചവനും
(അതെ) ചോദിക്കുന്നവനും (ചോദിക്കുന്നതിന്) മുടക്കം ബാധിച്ചവനും.
തഫ്സീർ : 22-25
View   
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ﴿٢٦﴾
volume_up share
وَالَّذِينَ يُصَدِّقُونَ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരും بِيَوْمِ ദിവസത്തെ الدِّينِ പ്രതിഫലത്തിന്‍റെ, നടപടിയുടെ
പ്രതിഫല നടപടിയുടെ ദിവസത്തെ സത്യമാ(ക്കി വിശ്വസി)ക്കുന്നവരും.
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ﴿٢٧﴾
volume_up share
وَالَّذِينَ യാതൊരുവരും هُم അവര്‍ مِّنْ عَذَابِ ശിക്ഷയെക്കുറിച്ച് رَبِّهِم തങ്ങളുടെ റബ്ബിന്‍റെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ്
തങ്ങളുടെ റബ്ബിന്‍റെ ശിക്ഷയെക്കുറിച്ച് ഭയപ്പാടുള്ളവരും(ഒഴികെ)
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍۢ﴿٢٨﴾
volume_up share
إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ غَيْرُ مَأْمُونٍ സമാധാനപ്പെട്ടുകൂടാത്തതാണ് (വരികയില്ലെന്ന് വിശ്വസിക്കാവതല്ലാത്തതാണ്)
(കാരണം) നിശ്ചയമായും, അവരുടെ റബ്ബിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമധാനപ്പെട്ടുകൂടാത്തതാകുന്നു.
തഫ്സീർ : 26-28
View   
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ﴿٢٩﴾
volume_up share
وَالَّذِينَ യാതൊരുവരും هُمْ لِفُرُوجِهِمْ അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ കാത്തുസൂക്ഷിക്കുന്നവരാണ്
തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ﴿٣٠﴾
volume_up share
إِلَّا عَلَىٰ أَزْوَاجِهِمْ തങ്ങളുടെ ഭാര്യമാരില്‍ (ഭാര്യമാരെ സംബന്ധിച്ച്) ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരുടെ أَيْمَانُهُمْ തങ്ങളുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെടാത്ത (ആക്ഷേപിക്കപ്പെട്ടുകൂടാത്ത)വരാണ്.
തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരെയോ സംബന്ധിച്ചല്ലാതെ, കാരണം, അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ﴿٣١﴾
volume_up share
فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ആവശ്യപ്പെട്ടാല്‍ وَرَاءَ ذَٰلِكَ അതിന്‍റെ അപ്പുറം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍തന്നെയാണ് الْعَادُونَ അതിരുവിട്ടവര്‍
എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും തേടുന്നതായാല്‍ ആ കൂട്ടര്‍ തന്നെയാണ് അതിരുകടന്നവര്‍.
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ﴿٣٢﴾
volume_up share
وَالَّذِينَ യാതൊരുവരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ وَعَهْدِهِمْ തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞ -കരാറ്)യെയും رَاعُونَ പാലിക്കുന്ന(ഗൗനിക്കുന്ന)വരാണ്
തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചുവരുന്നവരും
وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ﴿٣٣﴾
volume_up share
وَالَّذِينَ യാതൊരുവരും هُم അവര്‍ بِشَهَادَاتِهِمْ അവരുടെ സാക്ഷ്യങ്ങളെ قَائِمُونَ നിറുത്തുന്ന (ശരിക്ക് നിര്‍വഹിക്കുന്ന) വരാണ്.
തങ്ങളുടെ സാക്ഷ്യങ്ങളെ(ശരിക്ക്) നിര്‍വഹിക്കുന്നവരും
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ﴿٣٤﴾
volume_up share
وَالَّذِينَ യാതൊരുവരും هُمْ അവര്‍ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെ يُحَافِظُونَ കാത്തുസൂക്ഷിച്ചു (സൂക്ഷ്മത പാലിച്ചു) വരുന്നു
തങ്ങളുടെ നമസ്കാരത്തെപ്പറ്റി സൂക്ഷി(ച്ചു പാലി)ക്കുന്നവരും (ഒഴികെ)
أُو۟لَـٰٓئِكَ فِى جَنَّـٰتٍۢ مُّكْرَمُونَ﴿٣٥﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ فِي جَنَّاتٍ സ്വര്‍ഗങ്ങളില്‍ مُّكْرَمُونَ ആദരിക്കപ്പെടുന്നവരാണ്.
അക്കൂട്ടര്‍ (എല്ലാം) സ്വർഗങ്ങളിൽ വെച്ച് ആദരിക്കപ്പെടുന്നവരാകുന്നു.
തഫ്സീർ : 29-35
View   
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ﴿٣٦﴾
volume_up share
فَمَالِ الَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചവര്‍ക്കെന്താണ്? قِبَلَكَ നിന്‍റെ മുമ്പില്‍ (നേരെ, അടുക്കല്‍) مُهْطِعِينَ കഴുത്തുനീട്ടി നോക്കി(ബദ്ധപ്പെട്ടു - വിറളിയെടുത്തു പാഞ്ഞു)കൊണ്ടിരിക്കുന്നു.
എന്നാല്‍, അവിശ്വസിച്ചവര്‍ക്ക് എന്താണ് (അവര്‍) നിന്‍റെ മുമ്പില്‍ (കഴുത്തുനീട്ടി നോക്കി) പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു?!
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ﴿٣٧﴾
volume_up share
عَنِ الْيَمِينِ വലഭാഗത്തൂടെ, വലത്തോട്ട് وَعَنِ الشِّمَالِ ഇടഭാഗത്തൂടെയും, ഇടത്തോട്ടും عِزِينَ കൂട്ടങ്ങളായിട്ട്, ചിതറിപ്പിരിഞ്ഞുകൊണ്ട്.
വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി (ചിതറി) ക്കൊണ്ട്.
أَيَطْمَعُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍۢ﴿٣٨﴾
volume_up share
أَيَطْمَعُ മോഹിക്കുന്നുവോ, ആശിക്കുന്നുവോ كُلُّ امْرِئٍ എല്ലാ (ഓരോ)മനുഷ്യനും مِّنْهُمْ അവരില്‍നിന്നുള്ള أَن يُدْخَلَ അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്നും, പ്രവേശിക്കപ്പെടുവാന്‍ جَنَّةَ نَعِيمٍ സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍
അവരില്‍ എല്ലാ (ഓരോ) മനുഷ്യനും മോഹിക്കുന്നുണ്ടോ, സുഖാനുഗ്രഹത്തിന്‍റെ സ്വർഗത്തിൽ അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്ന്?!
كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ﴿٣٩﴾
volume_up share
كَلَّا അതു വേണ്ട, അങ്ങിനെയല്ല, إِنَّا خَلَقْنَاهُم നിശ്ചയമായും നാമവരെ സൃഷ്ടിച്ചിരിക്കുന്നു مِّمَّا يَعْلَمُونَ അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്ന്
അത് വേണ്ടാ! അവരെ നാം അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്നത്രെ സൃഷ്ടിച്ചിരിക്കുന്നത്.
തഫ്സീർ : 36-39
View   
فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ﴿٤٠﴾
volume_up share
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു بِرَبِّ الْمَشَارِقِ ഉദയസ്ഥാനങ്ങളുടെ റബ്ബിനെ കൊണ്ട് وَالْمَغَارِبِ അസ്തമയ സ്ഥാനങ്ങളുടെയും إِنَّا നിശ്ചയമായും നാം لَقَادِرُونَ കഴിവുള്ളവര്‍ തന്നെ.
എന്നാല്‍, ഉദയസ്ഥാനങ്ങളുടെയും അസ്തമയ സ്ഥാനങ്ങളുടെയും റബ്ബിനെക്കൊണ്ട് ഞാന്‍ (ഇതാ) സത്യം ചെയ്തു പറയുന്നു! നിശ്ചയമായും നാം കഴിവുള്ളവര്‍ തന്നെയാണ് -
عَلَىٰٓ أَن نُّبَدِّلَ خَيْرًۭا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ﴿٤١﴾
volume_up share
عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുവാന്‍ خَيْرًا مِّنْهُمْ അവരെക്കാള്‍ ഉത്തമമായവരെ وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെടുന്നവര്‍, പരാജയപ്പെടുത്തപ്പെടുന്നവർ.
അവരെക്കാള്‍ ഉത്തമമായവരെ അവര്‍ക്ക് പകരം കൊണ്ടുവരുവാന്‍. നാം മുന്‍കടക്കപ്പെടുന്നവരല്ല താനും (പരാജയപ്പെട്ടു പോകുന്നവരുമല്ല).
തഫ്സീർ : 40-41
View   
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ﴿٤٢﴾
volume_up share
فَذَرْهُمْ ആകയാല്‍ അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകിക്കൊണ്ടിരിക്കട്ടെ وَيَلْعَبُوا കളിച്ചുകൊണ്ടുമിരിക്കട്ടെ حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരേക്കും يَوْمَهُمُ അവരുടെ ദിവസത്തെ الَّذِي يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നതായ.
(നബിയേ) ആകയാല്‍ അവരെ വിട്ടേക്കുക - അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും കളിച്ചുംകൊണ്ടിരിക്കട്ടെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്ന അവരുടെ (ആ) ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും!
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًۭا كَأَنَّهُمْ إِلَىٰ نُصُبٍۢ يُوفِضُونَ﴿٤٣﴾
volume_up share
يَوْمَ يَخْرُجُونَ അവര്‍ പുറപ്പെടുന്ന ദിവസം مِنَ الْأَجْدَاثِ ക്വബ്റു(ശവക്കുഴി)കളില്‍ നിന്ന് سِرَاعًا ബദ്ധപ്പെട്ട്, വേഗതയുള്ളവരായി كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെ إِلَىٰ نُصُبٍ ഒരു നാട്ടക്കുറി(നാട്ടിയകുറി)യിലേക്ക് يُوفِضُونَ ധൃതിപ്പെട്ടു(പാഞ്ഞു) വരുന്നു (എന്നപോലെ)
അതായത് ക്വബ്റുകളില്‍ നിന്ന് അവര്‍ ബദ്ധപ്പെട്ടവരായി പുറത്തുവരുന്ന ദിവസം; അവര്‍ ഒരു നാട്ടക്കുറിയിലേക്ക് ധൃതിപ്പെട്ടുവരുന്നതുപോലെയിരിക്കും;
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ﴿٤٤﴾
volume_up share
خَاشِعَةً താഴ്മ (വിനയം) കാട്ടികൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ ആവരണം ചെയ്യും, മൂടും (ബാധിക്കും) ذِلَّةٌ നിന്ദ്യത ذَٰلِكَ അത്, അതത്രെ الْيَوْمُ ദിവസമാണ്, ദിവസം الَّذِي كَانُوا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന
അവരുടെ കണ്ണുകള്‍ (വിനയപ്പെട്ടു) താഴ്മകാണിച്ചുകൊണ്ട് - നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അതത്രെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന (ആ) ദിവസം!
തഫ്സീർ : 42-44
View   
71.നൂഹ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌۭ﴿١﴾
volume_up share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ أَنْ أَنذِرْ നീ താക്കീതു ചെയ്യുക എന്ന് قَوْمَكَ നിന്റെ ജനതയെ مِن قَبْلِ മുമ്പായി أَن يَأْتِيَهُمْ അവര്‍ക്കു വരുന്ന(ചെല്ലുന്ന)തിനു عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ, വല്ല ശിക്ഷയും
നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ (റസൂലായി) അയച്ചു - നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിനുമുമ്പായി നീ അവരെ താക്കീതു ചെയ്യണം എന്നു (കല്പിച്ചുംകൊണ്ട്)
قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌۭ مُّبِينٌ﴿٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍‍ക്കു نَذِيرٌ ഒരു താക്കീതുകാരനാണ് مُّبِينٌ സ്പഷ്ടമായ, തനി
അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍ നിങ്ങള്‍‍ക്കു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു;
أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ﴿٣﴾
volume_up share
أَنِ اعْبُدُوا നിങ്ങള്‍‍ ആരാധിക്കണമെന്ന് اللَّـهَ അല്ലാഹുവിനെ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും വേണം وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യണം
‘നിങ്ങള്‍‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍ എന്ന്.
يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍۢ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ﴿٤﴾
volume_up share
يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍‍ക്കു പൊറുത്തുതരും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു, പാപങ്ങളെ وَيُؤَخِّرْكُمْ നിങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുകയും ചെയ്യും إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട إِنَّ أَجَلَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ (അല്ലാഹു നിശ്ചയിച്ച)അവധി إِذَا جَاءَ അതു വന്നാല്‍ لَا يُؤَخَّرُ അതു പിന്തിക്കപ്പെടുന്നതല്ല لَوْ كُنتُمْ നിങ്ങളായിരുന്നെങ്കില്‍ تَعْلَمُونَ നിങ്ങള്‍‍ അറിയും.
‘എന്നാലവന്‍ നിങ്ങള്‍‍ക്ക് നിങ്ങളുടെ പാപങ്ങളില്‍ നിന്നു പൊറുത്തുതരുന്നതാണ്; നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവന്‍ നിങ്ങളെ (ഒഴിവാക്കി) പിന്തിച്ചു തരുന്നതുമാകുന്നു. നിശ്ചയമായും, അല്ലാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധിവന്നാല്‍, അതു പിന്തിക്കപ്പെടുന്നതല്ല. നിങ്ങള്‍‍ അറിഞ്ഞിരുന്നുവെങ്കില്‍!’
തഫ്സീർ : 1-4
View   
قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًۭا وَنَهَارًۭا﴿٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ إِنِّي دَعَوْتُ നിശ്ചയമായും ഞാന്‍ ക്ഷണിച്ചു, വിളിച്ചു قَوْمِي എന്റെ ജനതയെ لَيْلًا രാത്രി وَنَهَارًا പകലും
അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ!നിശ്ചയമായും എന്റെ ജനതയെ ഞാന്‍ രാവും പകലും വിളിച്ചു’-
فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًۭا﴿٦﴾
volume_up share
فَلَمْ يَزِدْهُمْ എന്നിട്ട് അവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല دُعَائِي എന്റെ വിളി, ക്ഷണം إِلَّا فِرَارًا ഓടിപ്പോക്കല്ലാതെ
‘എന്നിട്ട് എന്റെ വിളി അവര്‍ക്കു ഓടിപ്പോക്കല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിച്ചില്ല.
وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًۭا﴿٧﴾
volume_up share
وَإِنِّي നിശ്ചയമായും ഞാന്‍ كُلَّمَا دَعَوْتُهُمْ ഞാനവരെ വിളിച്ചപ്പോഴെല്ലാം لِتَغْفِرَ لَهُمْ നീ അവര്‍ക്കു പൊറുക്കുവാനായി جَعَلُوا അവര്‍ ആക്കി, ആക്കുന്നു(ഇടുന്നു) أَصَابِعَهُمْ അവരുടെ വിരലുകളെ فِي آذَانِهِمْ അവരുടെ കാതു(ചെവി)കളില്‍ وَاسْتَغْشَوْا അവര്‍ മൂടിയിടുക (മൂടിപ്പുതക്കുക)യുംചെയ്തു, ചെയ്യുന്നു ثِيَابَهُمْ അവരുടെ വസ്ത്രങ്ങളെ وَأَصَرُّوا അവര്‍ ശഠിച്ചു നില്ക്കുകയും (നിരതരാവുകയും)ചെയ്തു وَاسْتَكْبَرُوا അവര്‍ അഹംഭാവം (ഗര്‍വ് -വലുപ്പം) നടിക്കുകയും ചയ്തു اسْتِكْبَارًا ഒരു അഹംഭാവം നടിക്കല്‍.
‘നീ അവര്‍ക്കു പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിക്കുമ്പോഴൊക്കെയും, - അവര്‍ തങ്ങളുടെ കാതുകളില്‍ വിരലുകള്‍ ഇട്ടു (പൊത്തി) കളയുകയും, തങ്ങളുടെ വസ്ത്രങ്ങളെ (മീതെയിട്ടു) മൂടിപ്പുതക്കുകയും ചെയ്യുകയാണ്! അവര്‍ (നിഷേധത്തില്‍) ശഠിച്ചു നില്ക്കുകയും, ഒരു (കടുത്ത) അഹംഭാവം നടിക്കല്‍ നടിക്കുകയും ചെയ്യുന്നു!’
തഫ്സീർ : 5-7
View   
ثُمَّ إِنِّى دَعَوْتُهُمْ جِهَارًۭا﴿٨﴾
volume_up share
ثُمَّ إِنِّي പിന്നെ ഞാന്‍ دَعَوْتُهُمْ അവരെ ഞാന്‍ വിളിച്ചു جِهَارًا ഉറക്കെ, ഉച്ചത്തിലായിട്ടു
"പിന്നെ (അതിനുപുറമെ) ഞാന്‍, അവരെ ഉറക്കെ വിളിച്ചു.
ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًۭا﴿٩﴾
volume_up share
ثُمَّ إِنِّي أَعْلَنتُ പിന്നെ ഞാന്‍ പരസ്യമാക്കി لَهُمْ അവരോട്, അവര്‍ക്ക് وَأَسْرَرْتُ لَهُمْ അവരോട്(അവര്‍ക്ക്) രഹസ്യമാക്കുക (സ്വകാര്യമാക്കുക)യും ചെയ്തു إِسْرَارًا ഒരു സ്വകാര്യമാക്കല്‍, പതുക്കെ
‘പിന്നെ ഞാന്‍, അവരോട് (എന്റെ വിളി) പരസ്യമാക്കുകയും, സ്വകാര്യമാക്കി രഹസ്യമാക്കുകയും ചെയ്തു.
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًۭا﴿١٠﴾
volume_up share
فَقُلْتُ അങ്ങനെ (എന്നിട്ടു) ഞാന്‍ പറഞ്ഞു اسْتَغْفِرُوا നിങ്ങള്‍‍ പാപമോചനം തേടുവിന്‍ رَبَّكُم നിങ്ങളുടെ റബ്ബിനോട്‌ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു غَفَّارًا വളരെ പൊറുക്കുന്നവന്‍
‘അങ്ങനെ, ഞാന്‍ പറഞ്ഞു: നിങ്ങള്‍‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനാണ്."
يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًۭا﴿١١﴾
volume_up share
يُرْسِلِ അവന്‍ അയക്കും, അയച്ചുവിടും السَّمَاءَ ആകാശത്തെ (മഴയെ) عَلَيْكُم നിങ്ങള്‍‍ക്ക്‌ ,നിങ്ങളില്‍ مِّدْرَارًا സമൃദ്ധമായി, തുടര്‍ച്ചയായി, ഒഴുകിക്കൊണ്ട്
‘എന്നാല്‍ നിങ്ങള്‍‍ക്കു അവന്‍ ആകാശത്തെ [മഴയെ] സമൃദ്ധമായി അയച്ചുതരും;
وَيُمْدِدْكُم بِأَمْوَٰلٍۢ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍۢ وَيَجْعَل لَّكُمْ أَنْهَـٰرًۭا﴿١٢﴾
volume_up share
وَيُمْدِدْكُم നിങ്ങളെ പോഷിപ്പിക്കുക (സഹായിക്കുക)യും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ കൊണ്ടും وَبَنِينَ മക്കള്‍ കൊണ്ടും وَيَجْعَل لَّكُمْ നിങ്ങള്‍‍ക്കു ഏര്‍പ്പെടുത്തി (ഉണ്ടാക്കി)ത്തരികയും ചെയ്യും جَنَّاتٍ തോട്ടങ്ങളെ وَيَجْعَل لَّكُمْ നിങ്ങള്‍‍ക്കുണ്ടാക്കിത്തരികയും ചെയ്യും أَنْهَارًا അരുവി(നദി)കളെ
‘സ്വത്തുക്കളും മക്കളുംകൊണ്ടു നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍‍ക്കു തോട്ടങ്ങളുണ്ടാക്കിത്തരികയും, നിങ്ങള്‍‍ക്കു അരുവികളുണ്ടാക്കിത്തരികയും ചെയ്യും.’
തഫ്സീർ : 8-12
View   
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًۭا﴿١٣﴾
volume_up share
مَّا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَرْجُونَ നിങ്ങള്‍‍ പ്രതീക്ഷിക്കുന്നില്ല, കരുതുന്നില്ല لِلَّـهِ അല്ലാഹുവിന് وَقَارًا ഒരു മഹത്വം, ഗൗരവം,സഹനം
‘(ജനങ്ങളേ), നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന് ഒരു മഹത്വവും പ്രതീക്ഷിക്കുന്നില്ല?-
وَقَدْ خَلَقَكُمْ أَطْوَارًا﴿١٤﴾
volume_up share
وَقَدْ خَلَقَكُمْ അവന്‍ നിങ്ങളെ സൃഷ്ടിച്ചിട്ടുണ്ടല്ലോ أَطْوَارًا പല ദശകളായി, ഘട്ടങ്ങളായി
അവന്‍ നിങ്ങളെ പല ദശകളായി സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ടല്ലോ (എന്നിട്ടും)!
തഫ്സീർ : 13-14
View   
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا﴿١٥﴾
volume_up share
أَلَمْ تَرَوْا നിങ്ങള്‍ കണ്ടില്ലേ كَيْفَ خَلَقَ എങ്ങിനെ സൃഷ്ടിച്ചിരിക്കുന്നുവെന്ന് اللَّـهُ അല്ലാഹു سَبْعَ سَمَاوَاتٍ ഏഴാകാശങ്ങളെ طِبَاقًا അടുക്കായി, തട്ടുതട്ടായി
നിങ്ങള്‍ കണ്ടില്ലേ, എങ്ങിനെയാണ് (ഒന്നൊന്നിനുമീതെ) അടുക്കുകളായ നിലയില്‍ അല്ലാഹു ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നതു?! (ആലോചിച്ചുനോക്കൂ.)
وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًۭا وَجَعَلَ ٱلشَّمْسَ سِرَاجًۭا﴿١٦﴾
volume_up share
وَجَعَلَ الْقَمَرَ ചന്ദ്രനെ ആക്കുകയും ചെയ്തു فِيهِنَّ അവയില്‍ نُورًا ഒരു പ്രകാശം, വെളിച്ചം وَجَعَلَ الشَّمْسَ സൂര്യനെ ആക്കുകയും ചെയ്തു سِرَاجًا ഒരു വിളക്ക്
അവയില്‍ ചന്ദ്രനെ അവന്‍ ഒരു പ്രകാശമാക്കുകയും ചെയ്തിരിക്കുന്നു: സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു.
وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًۭا﴿١٧﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) أَنبَتَكُم നിങ്ങളെ ഉല്പാദിപ്പിച്ചു, മുളപ്പിച്ചു (ഉത്ഭവിപ്പിച്ചു) مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു نَبَاتًا ഒരു ഉല്പാദനം (മുള-ഉല്പന്നം) ആയിട്ട്
അല്ലാഹു തന്നെ, ഭൂമിയില്‍ നിന്നു നിങ്ങളെ ഒരു (തരം) ഉല്‍പാദനം ഉല്‍പാദിപ്പിച്ചിരിക്കുന്നു.
ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًۭا﴿١٨﴾
volume_up share
ثُمَّ يُعِيدُكُمْ പിന്നെ നിങ്ങളെ അവന്‍ ആവര്‍ത്തിക്കുന്നു, മടക്കുന്നു فِيهَا അതില്‍ وَيُخْرِجُكُمْ നിങ്ങളെ പുറത്തു(വെളിക്കു) വരുത്തുകയും ചെയ്യുന്നു إِخْرَاجًا ഒരു പുറത്തുവരുത്തല്‍
പിന്നീടു, അവന്‍ നിങ്ങളെ അതില്‍ (വീണ്ടും) മടക്കുകയും (അതില്‍നിന്നു) ഒരു പുറത്തുവരുത്തല്‍ വരുത്തുകയും ചെയ്യുന്നു.
തഫ്സീർ : 15-18
View   
وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًۭا﴿١٩﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) جَعَلَ لَكُمُ നിങ്ങള്‍‍ക്ക് ആക്കിത്തന്നിരിക്കുന്നു الْأَرْضَ ഭൂമിയെ بِسَاطًا ഒരു വിരിപ്പ്
അല്ലാഹുതന്നെ, നിങ്ങള്‍‍ക്ക് ഭൂമിയെ ഒരു വിരുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു;
لِّتَسْلُكُوا۟ مِنْهَا سُبُلًۭا فِجَاجًۭا﴿٢٠﴾
volume_up share
لِّتَسْلُكُوا നിങ്ങള്‍ പ്രവേശിക്കുവാന്‍, കടക്കുവാന്‍ مِنْهَا അതില്‍ നിന്ന് سُبُلًا വഴികളില്‍ فِجَاجًا വിശാലമായ, വിസ്തീര്‍ണമായ
നിങ്ങള്‍‍ക്ക് അതില്‍ നിന്ന് വിസ്തീർണമായ മാര്‍ഗങ്ങളില്‍ പ്രവേശിക്കുവാന്‍ വേണ്ടി.
തഫ്സീർ : 19-20
View   
قَالَ نُوحٌۭ رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًۭا﴿٢١﴾
volume_up share
قَالَ نُوحٌ നൂഹ് പറഞ്ഞു رَّبِّ എന്റെ റബ്ബേ إِنَّهُمْ നിശ്ചയമായും അവര്‍ عَصَوْنِي എന്നോട് അനുസരണക്കേട് കാണിച്ചു وَاتَّبَعُوا അവര്‍ പിൻപറ്റുകയും ചെയ്തു مَن യാതൊരുവരെ لَّمْ يَزِدْهُ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല مَالُهُ തന്റെ സ്വത്ത് وَوَلَدُهُ തന്റെ സന്താനവും إِلَّا خَسَارًا നഷ്ടമല്ലാതെ
നൂഹ് പറഞ്ഞു: ‘എന്റെ റബ്ബേ! നിശ്ചയമായും അവര്‍, എന്നോടു അനുസരണക്കേട് കാണിച്ചിരിക്കുകയാണ്; യാതൊരുവര്‍ക്ക് അവരുടെ സ്വത്തും സന്താനവും നഷ്ടമല്ലാതെ വര്‍ദ്ധിപ്പിച്ചിട്ടില്ലയോ, അങ്ങിനെയുള്ളവരെ അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
وَمَكَرُوا۟ مَكْرًۭا كُبَّارًۭا﴿٢٢﴾
volume_up share
وَمَكَرُوا അവര്‍ കുതന്ത്രം പ്രവര്‍ത്തിക്കുകയും ചെയ്തു مَكْرًا كُبَّارًا (വളരെ)വലുതായ കുതന്ത്രം
‘വളരെ വലിയ കുതന്ത്രവും അവര്‍ പ്രയോഗിച്ചിരിക്കുന്നു.
وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّۭا وَلَا سُوَاعًۭا وَلَا يَغُوثَ وَيَعُوقَ وَنَسْرًۭا﴿٢٣﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്തു لَا تَذَرُنَّ നിശ്ചയമായും നിങ്ങള്‍ വിട്ടേക്കരുത് آلِهَتَكُمْ നിങ്ങളുടെ ആരാധ്യവസ്തുക്കളെ, ദൈവങ്ങളെ وَلَا تَذَرُنَّ വിട്ടേക്കുകയും അരുത് وَدًّا ‘വദ്ദി’നെ وَلَا سُوَاعًا ‘സുവാഇ’നെയും അരുത് وَلَا يَغُوثَ ‘യഗൂഥി’നെയും അരുത് وَيَعُوقَ ‘യഊഖി’ നെയും وَنَسْرًا ‘നസ്റി’നെയും
അവര്‍ പറഞ്ഞു: ‘(ജനങ്ങളേ) നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വിട്ടേക്കരുത്; ‘വദ്ദി’നെയാകട്ടെ, ‘സുവാഇ"നെയാകട്ടെ നിങ്ങള്‍‍ വിട്ടേക്കരുത്; ‘യഗൂഥി’നെയും, ‘യഊഖി’ നെയും, ‘നസ്റി’നെയും (വിട്ടേക്കുകയും) അരുത്’ (എന്നൊക്കെ).
وَقَدْ أَضَلُّوا۟ كَثِيرًۭا ۖ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا ضَلَـٰلًۭا﴿٢٤﴾
volume_up share
وَقَدْ أَضَلُّوا അവര്‍ വഴിപിഴപ്പിക്കുകയും ചെയ്തിട്ടുണ്ട് كَثِيرًا വളരെ(ആളുകളെ) وَلَا تَزِدِ നീ വര്‍ദ്ധിപ്പിക്കരുതേ الظَّالِمِينَ അക്രമികള്‍ക്കു إِلَّا ضَلَالًا വഴിപിഴവല്ലാതെ
‘അവര്‍ വളരെ (ജനങ്ങളെ) വഴിപിഴപ്പിച്ചിട്ടുണ്ട്. (റബ്ബേ) അക്രമികള്‍ക്കു വഴികേടല്ലാതെ നീ വര്‍ദ്ധിപ്പിക്കരുതേ!’
തഫ്സീർ : 21-24
View   
مِّمَّا خَطِيٓـَٔـٰتِهِمْ أُغْرِقُوا۟ فَأُدْخِلُوا۟ نَارًۭا فَلَمْ يَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارًۭا﴿٢٥﴾
volume_up share
مِّمَّا خَطِيئَاتِهِمْ അവരുടെ തെറ്റു(കുറ്റം)കളാല്‍ (തന്നെ) أُغْرِقُوا അവര്‍ മു(ക്കിനശിപ്പി)ക്കപ്പെട്ടു فَأُدْخِلُوا എന്നിട്ട് അവര്‍ പ്രവേശിപ്പിക്കപ്പെട്ടു نَارًا അഗ്നിയില്‍ فَلَمْ يَجِدُوا അപ്പോള്‍ അവര്‍ കണ്ടെത്തിയില്ല, അവര്‍ക്ക് കിട്ടിയില്ല لَهُم അവര്‍ക്ക് مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ أَنصَارًا സഹായികളെ
അവരുടെ തെറ്റുകളാല്‍തന്നെ അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു; എന്നിട്ട് അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍, അവര്‍, തങ്ങള്‍ക്കു അല്ലാഹു അല്ലാതെയുള്ള സഹായികളെ കണ്ടെത്തിയില്ല.
തഫ്സീർ : 25-25
View   
وَقَالَ نُوحٌۭ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا﴿٢٦﴾
volume_up share
وَقَالَ نُوحٌ നൂഹ് (വീണ്ടും പറഞ്ഞു) رَّبِّ എന്റെ റബ്ബേ لَا تَذَرْ നീ വിട്ടേക്കരുതേ عَلَى الْأَرْضِ ഭൂമിയുടെ മീതെ, ഭൂമിയില്‍ مِنَ الْكَافِرِينَ അവിശ്വാസികളില്‍ നിന്ന് دَيَّارًا ഒരു വീട്ടുകാരനെയും, ഗൃഹവാസിയെ (ഒരാളെ)യും
നൂഹ് ( വീണ്ടും ) പറഞ്ഞു: ‘എന്റെ റബ്ബേ, അവിശ്വാസികളിൽപെട്ട ഒരു പൗരനെയും ഭൂമിക്കുമീതെ നീ (ബാക്കിയാക്കി) വിട്ടേക്കരുതേ!
إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًۭا كَفَّارًۭا﴿٢٧﴾
volume_up share
إِنَّكَ നിശ്ചയമായും നീ إن تذرهمഅവരെ നീ വിട്ടേക്കുന്നപക്ഷം يُضِلُّوا അവര്‍ വഴിതെറ്റിക്കും عِبَادَكَ നിന്റെ അടിയാന്മാരെ وَلَا يَلِدُوا അവര്‍ ജനിപ്പിക്കുകയുമില്ല إِلَّا فَاجِرًا ദുർവൃത്തനെ (തോന്നിയവാസിയെ) അല്ലാതെ كَفَّارًا സത്യനിഷേധക്കാരനായ, നന്ദികെട്ടവനായ
‘(കാരണം) നിശ്ചയമായും,അവരെ (നശിപ്പിക്കാതെ) നീ വിട്ടേക്കുന്നപക്ഷം, അവര്‍ നിന്റെ അടിയാന്മാരെ വഴിതെറ്റിച്ചുകളയുന്നതാണ്; സത്യനിഷേധക്കാരായ ദുര്‍വൃത്തരെ യല്ലാതെ അവര്‍ ജനിപ്പിക്കുകയും ചെയ്കയില്ല.’
തഫ്സീർ : 26-27
View   
رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًۭا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا تَبَارًۢا﴿٢٨﴾
volume_up share
رَّبِّ എന്റെ രക്ഷിതാവേ, റബ്ബേ اغْفِرْ لِي എനിക്ക് പൊറുത്തുതരേണമേ وَلِوَالِدَيَّ എന്റെ രണ്ടു ജനയിതാക്കള്‍ (മാതാപിതാക്കള്‍)ക്കും وَلِمَن دَخَلَ പ്രവേശിച്ചവര്ക്കും بَيْتِيَ എന്റെ വീട്ടില്‍ مُؤْمِنًا സത്യവിശ്വാസിയായിക്കൊണ്ടു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്ക്കും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്ക്കും وَلَا تَزِدِ നീ വര്ദ്ധിപ്പിക്കുകയും അരുതേ الظَّالِمِينَ അക്രമികള്ക്ക് إِلَّا تَبَارًا നാശമല്ലാതെ, നഷ്ടമല്ലാതെ
‘എന്റെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്ക്കും , എന്റെ വീട്ടില്‍ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവര്ക്കും , സത്യവിശ്വാസികള്ക്കും , വിശ്വാസിനികള്ക്കും പൊറുത്തുതരേണമേ! അക്രമികൾക്ക് നാശ(നഷ്ട)മല്ലാതെ നീ വര്ദ്ധിപ്പിക്കുകയും ചെയ്യരുതേ!’
തഫ്സീർ : 28-28
View   
72.അല്‍ ജിന്ന്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌۭ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًۭا﴿١﴾
volume_up share
قُلْ പറയുക أُوحِيَ إِلَيَّ എനിക്കു വഹ് യ് (ബോധനം) നല്കപ്പെട്ടിരിക്കുന്നു أَنَّهُ اسْتَمَعَ ശ്രദ്ധിച്ചുകേട്ടിട്ടുണ്ടെന്ന്, ചെവികൊടുത്തെന്ന് نَفَرٌ مِّنَ الْجِنِّ ജിന്നില്‍പ്പെട്ട ഒരുകൂട്ടർ (ചെറുസംഘം) فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങൾ കേട്ടിരിക്കുന്നു قُرْآنًا عَجَبًا ആശ്ചര്യകരമായ ഖുര്‍ആൻ (പാരായണം, പാരായണ ഗ്രന്ഥം)
(നബിയേ) പറയുക: ജിന്നുകളിൽ നിന്നുള്ള ഒരു കൂട്ടർ (ഖുര്‍ആൻ) ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായെന്നു എനിക്കു "വഹ് യു" നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു: "നിശ്ചയമായും, ഞങ്ങൾ ആശ്ചര്യകരമായ ഒരു ഖുര്‍ആൻ [പാരായണ ഗ്രന്ഥം] കേട്ടു."
يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًۭا﴿٢﴾
volume_up share
يَهْدِي അത് വഴികാട്ടുന്നു إِلَى الرُّشْدِ സന്മാര്‍ഗ്ഗ (നേര്‍വഴി – തന്റേടം) ത്തിലേക്ക് فَآمَنَّا بِهِ അങ്ങനെ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു وَلَن نُّشْرِكَ ഞങ്ങൾ പങ്കുചേര്‍ക്കുകയില്ല തന്നെ بِرَبِّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബിനോട് أَحَدًا ഒരാളെയും.
"അതു സന്മാര്‍ഗ്ഗത്തിലേക്കു വഴി കാട്ടുന്നു; അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനോട് ഒരാളെയും പങ്കു ചേര്‍ക്കുകയില്ല തന്നെ."
തഫ്സീർ : 1-2
View   
وَأَنَّهُۥ تَعَـٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَـٰحِبَةًۭ وَلَا وَلَدًۭا﴿٣﴾
volume_up share
وَأَنَّهُ നിശ്ചയമായും അത്(കാര്യം) تَعَالَىٰ ഉന്നതമായിരിക്കുന്നു (എന്നും) جَدُّ رَبِّنَا നമ്മുടെ റബ്ബിന്റെ മഹത്വം, അനുഗ്രഹം مَا اتَّخَذَ അവൻ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല) صَاحِبَةً സഹധര്‍മിണി (തുണക്കാരി- (ഭാര്യ) യെ وَلَا وَلَدًا സന്താനത്തെ (മക്കളെ)യുമില്ല
നമ്മുടെ റബ്ബിന്റെ മഹത്വം ഉന്നതമായതാകുന്നു എന്നും അവൻ സഹധര്‍മിണിയെയാകട്ടെ, സന്താനത്തെയാകട്ടെ സ്വീകരിച്ചിട്ടില്ല എന്നും;
وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًۭا﴿٤﴾
volume_up share
وَأَنَّهُ كَانَ ആയിരുന്നുവെന്നും يَقُولُ പറയും سَفِيهُنَا നമ്മിലെ ഭോഷൻ, വിഡ്ഢി عَلَى اللَّـهِ അല്ലാഹുവിന്റെ മേൽ (പേരിൽ) شَطَطًا അക്രമം, കവിഞ്ഞ അനീതി, വിദൂരമായ വ്യാജം
നമ്മിലുള്ള ഭോഷൻ അല്ലാഹുവിന്റെ പേരിൽ കവിഞ്ഞ അനീതി പറയാറുണ്ടായിരുന്നു എന്നും;
وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًۭا﴿٥﴾
volume_up share
وَأَنَّا ظَنَنَّا നാം ധരിച്ചു എന്നും أَن لَّن تَقُولَ പറയുന്നതെയല്ല (പറയുകയില്ലതന്നെ) എന്നും الْإِنسُ മനുഷ്യർ وَالْجِنُّ ജിന്നും عَلَى اللَّـهِ അല്ലാഹുവിന്റെമേൽ كَذِبًا വ്യാജം, വല്ലകളവും
മനുഷ്യരും ജിന്നും അല്ലാഹുവിന്റെ പേരിൽ നിശ്ചയമായും വ്യാജം പറയുന്നതേയല്ല എന്ന് ഞങ്ങൾ ധരിച്ചുവെന്നും (പ്രസ്താവിച്ചു)
തഫ്സീർ : 3-5
View   
وَأَنَّهُۥ كَانَ رِجَالٌۭ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍۢ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًۭا﴿٦﴾
volume_up share
وَأَنَّهُ كَانَ ആയിരുന്നുവെന്നും رِجَالٌ ചില പുരുഷന്മാര്‍ (ആളുകൾ) مِّنَ الْإِنسِ മനുഷ്യരിള്‍പ്പെട്ട يَعُوذُونَ അഭയം (ശരണം-രക്ഷ) തേടു(മായിരുന്നു) بِرِجَالٍ ചില പുരുഷന്മാരോടു مِّنَ الْجِنِّ ജിന്നിൽനിന്നുള്ള فَزَادُوهُمْ അങ്ങനെ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചു رَهَقًا ബാധ (ഗര്‍വ്വ്, ധിക്കാരം-ധാര്‍ഷ്ട്യം -വിഡ്ഢിത്തം അക്രമം)
മനുഷ്യരിൽനിന്നുള്ള ചില പുരുഷന്മാർ [ആളുകൾ] ജിന്നുകളിൽനിന്നുള്ള ചില പുരുഷന്മാരോട് [ആളുകളോടു] ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവർ അവര്‍ക്കു വിഡ്ഢിത്തം (അഥവാ ഗര്‍വ്വ് ) വര്‍ദ്ധിപ്പിച്ചു എന്നും;
وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًۭا﴿٧﴾
volume_up share
وَأَنَّهُمْ ظَنُّوا അവര്‍ ധരിച്ചു എന്നും كَمَا ظَنَنتُمْ നിങ്ങൾ ധരിച്ചതുപോലെ أَن لَّن يَبْعَثَ എഴുന്നേല്പിക്കുക (അയക്കുക - നിയോഗിക്കുക)യില്ല തന്നെ എന്ന് اللَّـهُ അല്ലാഹു أَحَدًا ഒരാളെയും
അല്ലാഹു ഒരാളെയും എഴുന്നേല്പിക്കുന്നതേയല്ല എന്ന് നിങ്ങൾ ധരിച്ചതുപോലെ അവരും ധരിച്ചിരിക്കുന്നുവെന്നും (പ്രസ്താവിച്ചു).
തഫ്സീർ : 6-7
View   
وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَـٰهَا مُلِئَتْ حَرَسًۭا شَدِيدًۭا وَشُهُبًۭا﴿٨﴾
volume_up share
وَأَنَّا لَمَسْنَا നാം സ്പര്‍ശിച്ചു(തൊട്ടു) എന്നും السَّمَاءَ ആകാശത്തെ فَوَجَدْنَاهَا അപ്പോൾ നാമതിനെ കണ്ടെത്തി مُلِئَتْ അത് നിറക്കപ്പെട്ട നിലയിൽ حَرَسًا പാറാവുകാരാൽ شَدِيدًا കഠിനമായ, ശക്തമായ وَشُهُبًا തീജ്വാല(ഉല്‍ക്ക)കളാലും.
നാം ആകാശത്തെ സ്പര്‍ശിച്ചു (നോക്കി): അപ്പോൾ അതു ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തി എന്നും;
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَـٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًۭا رَّصَدًۭا﴿٩﴾
volume_up share
وَأَنَّا كُنَّا نَقْعُدُ നാം ഇരിക്കാറുണ്ടായിരുന്നുവെന്നും مِنْهَا അതിൽനിന്ന് مَقَاعِدَ ചില ഇരിപ്പിട (താവളം)ങ്ങളിൽ لِلسَّمْعِ കേള്‍ക്കു വാൻവേണ്ടി فَمَن يَسْتَمِعِ എന്നാൽ ആരെങ്കിലും ചെവി കൊടുത്താൽ, കേള്‍ക്കാൻ ശ്രമിച്ചാൽ الْآنَ ഇപ്പോൾ يَجِدْ لَهُ അവൻ തനിക്ക് കണ്ടെത്തും شِهَابًا ഒരു തീജ്വാല, ഉല്‍ക്ക رَّصَدًا പ്രതീക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന
നാം അതിൽ [ആകാശത്തിൽ] നിന്ന് ചില ഇരിപ്പിടങ്ങളിൽ കേള്‍ക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു; എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്ന [കേള്‍ക്കാൻ ശ്രമിക്കുന്ന]തായാൽ, അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ് എന്നും (പ്രസ്താവിച്ചു).
തഫ്സീർ : 8-9
View   
وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًۭا﴿١٠﴾
volume_up share
وَأَنَّا لَا نَدْرِي നാം അറിയുകയില്ല (നമുക്കറിഞ്ഞുകൂടാ) എന്നും أَشَرّ തിന്മയോ, ദോഷമാണോ أُرِيدَ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു بِمَن فِي الْأَرْضِ ഭൂമിയിലുള്ളവരിൽ (ഉള്ളവരെക്കൊണ്ട്) أَمْ أَرَادَ അതല്ല (അഥവാ - അല്ലെങ്കിൽ) ഉദ്ദേശിച്ചിരിക്കുന്നുവോ بِهِمْ അവരെക്കൊണ്ട്, അവരില്‍ رَبُّهُمْ അവരുടെ റബ്ബ് رَشَدًا നേര്‍വഴി (നന്മ)
ഭൂമിയിലുള്ളവരിൽ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അതല്ല അവരുടെ റബ്ബ് അവരിൽ നേര്‍വഴി (അഥവാ നന്മ) ഉദ്ദേശിച്ചിരിക്കുന്നുവോ എന്നു നമുക്കറിഞ്ഞുകൂടാ എന്നും;
وَأَنَّا مِنَّا ٱلصَّـٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًۭا﴿١١﴾
volume_up share
وَأَنَّا നാമാകട്ടെ എന്നും مِنَّا നമ്മിലുണ്ട് الصَّالِحُونَ സദ് വൃത്തർ, നല്ലവര്‍ وَمِنَّا നമ്മിലുണ്ടുതാനും دُونَ ذَٰلِكَ അതുകൂടാതെയും, അതല്ലാത്തവരും, അതിനു താഴെയും كُنَّا നാം ആയിരിക്കുന്നു طَرَائِقَ പല മാര്‍ഗ്ഗങ്ങൾ قِدَدًا വിഭിന്ന(ചിന്നഭിന്ന)മായ
നാമാകട്ടെ, നമ്മളിൽ സദ്‌വൃത്തന്മാരുണ്ട്, അതല്ലാത്തവരും നമ്മിലുണ്ട്; (അതെ) നാം വിഭിന്നമാര്‍ഗ്ഗങ്ങളായിത്തീര്‍ന്നിരിക്കയാണ് എന്നും (അവര്‍ പ്രസ്താവിച്ചു).
തഫ്സീർ : 10-11
View   
وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًۭا﴿١٢﴾
volume_up share
وَأَنَّا ظَنَنَّا നാം ധരിച്ചിരിക്കുന്നു (ഉറപ്പിച്ചു-വിശ്വസിച്ചു) എന്നും أَن لَّن نُّعْجِزَ നാം അസാധ്യപ്പെടുത്തു (പരാജയപ്പെടുത്തു - തോല്പിക്കു) ന്നതേയല്ലെന്ന് اللَّـهَ അല്ലാഹുവിനെ فِي الْأَرْضِ ഭൂമിയിൽ وَلَن نُّعْجِزَهُ നാം അവനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും هَرَبًا ഓടിപ്പോയിക്കൊണ്ട്
ഭൂമിയിൽ നാം അല്ലാഹുവിനെ (അസാധ്യനാക്കി) പരാജയപ്പെടുത്തുന്നതേയല്ലെന്നും, ഓടിപ്പോയിക്കൊണ്ടും അവനെ നാം പരാജയപ്പെടുത്തുന്നതല്ലെന്നും നാം (ഉറപ്പായി) ധരിച്ചിരിക്കുന്നു എന്നും;
وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ ۖ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًۭا وَلَا رَهَقًۭا﴿١٣﴾
volume_up share
وَأَنَّا നാം (ഞങ്ങൾ) എന്നും لَمَّا سَمِعْنَا ഞങ്ങൾ (നാം) കേട്ട അവസരം, കേട്ടാറെ الْهُدَىٰ സന്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം آمَنَّا بِهِ നാമതിൽ വിശ്വസിച്ചു (എന്നും) فَمَن يُؤْمِن എന്നാൽ ആർ വിശ്വസിക്കുന്നുവോ بِرَبِّهِ തന്റെ റബ്ബിൽ فَلَا يَخَافُ എന്നാലവൻ ഭയപ്പെടുകയില്ല, പേടിക്കേണ്ടതില്ല بَخْسًا ചേതത്തെ, നഷ്ടപ്പെടുത്തലിനെ وَلَا رَهَقًا അക്രമത്തെയും (ധിക്കാരവും, ബാധയും) വേണ്ടതില്ല
ഞങ്ങൾ സന്മാര്‍ഗ്ഗം കേട്ട അവസരത്തിൽ (തന്നെ) ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നുവെന്നും; എന്നാൽ യാതൊരുവൻ തന്റെ റബ്ബിങ്കല്‍ വിശ്വസിക്കുന്നുവോ അവൻ നഷ്ടത്തെയാകട്ടെ, അക്രമത്തെയാകട്ടെ ഭയപ്പെടേണ്ടി വരികയില്ല;
وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَـٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَـٰٓئِكَ تَحَرَّوْا۟ رَشَدًۭا﴿١٤﴾
volume_up share
وَأَنَّا നാം (നാമാകട്ടെ) എന്നും مِنَّا നമ്മിലുണ്ട്, നമ്മുടെ കൂട്ടത്തിലുണ്ട് الْمُسْلِمُونَ കീഴൊതുങ്ങിയവര്‍, മുസ്‌ലിംകൾ وَمِنَّا الْقَاسِطُونَ നമ്മിലുണ്ട് അനീതി ചെയ്യുന്നവരും തെറ്റിയവരും فَمَنْ أَسْلَمَ എന്നാൽ, ആര്‍ കീഴൊതുങ്ങിയോ, മുസ്ലിമായോ فَأُولَـٰئِكَ എന്നാൽ അക്കൂട്ടർ تَحَرَّوْا അവര്‍ ഗൗനിച്ചു, പരിഗണിച്ചു رَشَدًا നേര്‍വഴി, തന്റേടം
നാമാകട്ടെ, (അനുസരിച്ച്) കീഴൊതുങ്ങുന്നവരും നമ്മിലുണ്ട്, അനീതി ചെയ്യുന്നവരും നമ്മിലുണ്ട് എന്നും; എന്നാൽ, ആര്‍ (അനുസരിച്ചു) കീഴൊതുങ്ങിയോ, അക്കൂട്ടര്‍ നേര്‍മ്മാര്‍ഗ്ഗം ഗൗനിച്ചു;
وَأَمَّا ٱلْقَـٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًۭا﴿١٥﴾
volume_up share
وَأَمَّا الْقَاسِطُونَ എന്നാൽ അനീതി ചെയ്യുന്നവരാകട്ടെ فَكَانُوا അവരാകുന്നു, ആയിത്തീര്‍ന്നു لِجَهَنَّمَ ‘ജഹന്നമി’നു (നരകത്തിനു) حَطَبًا വിറക്
അനീതി ചെയ്യുന്നവരാകട്ടെ, നരകത്തിനു വിറകായിത്തീരുന്നതുമാണ് (എന്നും പ്രസ്താവിച്ചു)
തഫ്സീർ : 12-15
View   
وَأَلَّوِ ٱسْتَقَـٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَـٰهُم مَّآءً غَدَقًۭا﴿١٦﴾
volume_up share
وَأَن എന്നും لَّوِ اسْتَقَامُوا അവര്‍ ഉറച്ചുനിന്നാൽ, ശരിയായി നിലകൊണ്ടാല്‍, ചൊവ്വായാൽ عَلَى الطَّرِيقَةِ (ആ) മാര്‍ഗ്ഗത്തിൽ, വഴിയിലായി لَأَسْقَيْنَاهُم നാം അവര്‍ക്കു കുടിപ്പാൻകൊടുക്കും مَّاءً വെള്ളം غَدَقًا ധാരാളം
(ആ) മാര്‍ഗ്ഗത്തിൽ അവർ ഉറച്ചു നിലകൊള്ളുകയാണെങ്കിൽ, നാം അവര്‍ക്കു ധാരാളമായി വെള്ളം കുടിപ്പാൻ കൊടുക്കുന്നതാണ് എന്നും, (എനിക്ക് വഹ് യു നല്കപ്പെട്ടിരിക്കുന്നുവെന്ന് പറയുക);
لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًۭا صَعَدًۭا﴿١٧﴾
volume_up share
لِّنَفْتِنَهُمْ فِيهِ നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി وَمَن يُعْرِضْ ആര്‍ തിരിഞ്ഞുകളയുന്നുവോ عَن ذِكْرِ ഉല്ബോധനം (സ്മരണ, ഉപദേശം, പ്രസ്താവന) വിട്ട് رَبِّهِ തന്റെ റബ്ബിന്റെ يَسْلُكْهُ അവൻ അവനെ പ്രവേശിപ്പിക്കുന്നതാണ് عَذَابًا ശിക്ഷയിൽ صَعَدًا പ്രയാസകരമായ, ഞെരുങ്ങിയ (കഠിനമായ)
അതിൽ അവരെ നാം പരീക്ഷിക്കുവാന്‍ വേണ്ടി(യത്രെ, അത്). തന്റെ റബ്ബിന്റെ ഉല്ബോധനത്തെ (അഥവാ സ്മരണയെ) വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവൻ പ്രയാസകരമായ ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്.
തഫ്സീർ : 16-17
View   
وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًۭا﴿١٨﴾
volume_up share
وَأَنَّ الْمَسَاجِدَ പള്ളികൾ എന്നും لِلَّـهِ അല്ലാഹുവിന്, അല്ലഹുവിന്റേതു ആകുന്നു (എന്നും) تَدْعُوا فَلَا ആകയാൽ നിങ്ങൾ വിളിക്കരുത് പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവിന്റെ കൂടെ أَحَدًا ഒരാളെയും
പള്ളികൾ അല്ലാഹുവിനുള്ളതാണ്; ആകയാൽ അല്ലാഹുവിനോടുകൂടി നിങ്ങൾ ഒരാളെയും വിളി(ച്ചു പ്രാര്‍ത്ഥി)ക്കരുത് എന്നും;
وَأَنَّهُۥ لَمَّا قَامَ عَبْدُ ٱللَّهِ يَدْعُوهُ كَادُوا۟ يَكُونُونَ عَلَيْهِ لِبَدًۭا﴿١٩﴾
volume_up share
وَأَنَّهُ അത് എന്നും (കാര്യം) لَمَّا قَامَ നിന്ന((എഴുന്നേറ്റപ്പോള്‍ عَبْدُ اللَّـه അല്ലാഹുവിന്റെ അടിയാൻ, അടിമ يَدْعُوهُ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ട് كَادُوا അവര്‍ ആകാറായി يَكُونُونَ ആകുവാൻ عَلَيْهِ അദ്ദേഹത്തിന്റെ മേൽ لِبَدًا തിങ്ങികൊണ്ട്, കൂട്ടം കൂടിക്കൊണ്ട്
അല്ലാഹുവിന്റെ അടിയാൻ [നബി] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടു നിന്നപ്പോൾ, അവര്‍ അദ്ദേഹത്തിന്റെമേൽ (കൂട്ടം കൂടി) തിങ്ങിക്കൊണ്ടിരിക്കുമാറായി എന്നും (വഹ് യു നല്കപ്പെട്ടതായി പറയുക).
തഫ്സീർ : 18-19
View   
قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًۭا﴿٢٠﴾
volume_up share
قُلْ പറയുക إِنَّمَا أَدْعُو നിശ്ചയമായും ഞാന്‍ വിളിക്കു(പ്രാര്‍ത്ഥിക്കു)ന്നുള്ളൂ رَبِّي എന്റെ റബ്ബിനെ (മാത്രം) وَلَا أُشْرِكُ ഞാന്‍ പങ്കുചേര്‍ക്കുകയുമില്ല بِهِ أَحَدًا അവനോടു ഒരാളെയും
(നബിയേ) പറയുക: ‘നിശ്ചയമായും ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുള്ളൂ; അവനോടു ഞാൻ ഒരാളെയും പങ്കുചേര്‍ക്കുന്നതുമല്ല’
قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّۭا وَلَا رَشَدًۭا﴿٢١﴾
volume_up share
قُلْ പറയുക إِنِّي നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ അധീനപ്പെടുത്തുന്നില്ല (എനിക്ക് സ്വാധീനമില്ല, കഴിവില്ല) لَكُمْ നിങ്ങള്‍ക്കു ضَرًّا ഉപദ്രവത്തിന്, ദോഷം ചെയ്‌വാൻ وَلَا رَشَدًا നേര്‍മ്മാര്‍ഗ്ഗത്തിനും, ഗുണത്തിനും(ഇല്ല)
പറയുക: ‘നിശ്ചയമായും ഞാൻ, നിങ്ങള്‍ക്കു ഒരു ഉപദ്രവമാകട്ടെ, ഒരു നേര്‍മ്മാര്‍ഗ്ഗമാകട്ടെ അധീനപ്പെടുത്തുന്നില്ല [രണ്ടിനും കഴിവില്ല]’
قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌۭ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا﴿٢٢﴾
volume_up share
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ لَن يُجِيرَنِي എനിക്കു രക്ഷ നല്കുനകയില്ലതന്നെ, എന്നെ കാക്കുകയേ ഇല്ല مِنَ اللَّـهِ അല്ലാഹുവില്നിാന്ന് أَحَدٌ ഒരാളും وَلَنْ أَجِدَ ഞാന്‍ കണ്ടെത്തുക(എനിക്കു കിട്ടുക)യുമില്ല തന്നെ مِن دُونِهِ അവനെകൂടാതെ, അവനുപുറമെ مُلْتَحَدًا ഒരഭയസ്ഥാനവും, രക്ഷയും
പറയുക: ‘നിശ്ചയമായും, അല്ലാഹുവിൽനിന്നു എനിക്ക് ഒരാളും രക്ഷ നല്കുന്നതല്ല. അവന് പുറമെ യാതൊരഭയസ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ലതന്നെ;-
إِلَّا بَلَـٰغًۭا مِّنَ ٱللَّهِ وَرِسَـٰلَـٰتِهِۦ ۚ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا﴿٢٣﴾
volume_up share
إِلَّا بَلَاغًا എത്തിച്ചുകൊടുക്കലല്ലാതെ, പ്രബോധനം ഒഴികെ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്ന് وَرِسَالَاتِهِ അവന്റെ ദൗത്യങ്ങളും وَمَن يَعْصِ ആര്‍ അനുസരണക്കേട്‌ കാട്ടുന്നുവോ اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും فَإِنَّ لَهُ എന്നാല്‍ നിശ്ചയം അവനുണ്ട് نَارَ جَهَنَّمَ ജഹന്നമിന്റെ അഗ്നി خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ട് أَبَدًا എന്നെന്നും, എക്കാലവും
അല്ലാഹുവിങ്കൽനിന്നുള്ള (പ്രബോധനം) എത്തിക്കലും അവന്റെ ദൗത്യങ്ങളുമല്ലാതെ (മറ്റൊന്നും) എന്റെ അധീനത്തിലില്ല. അല്ലാഹുവിനോടും അവന്റെ റസൂലിനോടും ആര്‍ അനുസരണക്കേട്‌ കാണിക്കുന്നുവോ അവര്‍ക്കു നിശ്ചയമായും ‘ജഹന്നമി’ന്റെ [നരകത്തിന്റെ] അഗ്നിയുണ്ടായിരിക്കും, അതിൽ എന്നെന്നും നിത്യവാസികളായിക്കൊണ്ട്!’
حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًۭا وَأَقَلُّ عَدَدًۭا﴿٢٤﴾
volume_up share
حَتَّىٰ إِذَا رَأَوْا അങ്ങനെ അവര്‍ കണ്ടാല്‍, കാണുന്നവരേക്കും مَا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് فَسَيَعْلَمُونَ അപ്പോള്‍ അവർ അറിഞ്ഞുകൊള്ളും مَنْ أَضْعَفُ ഏറ്റവും ദുര്‍ബലര്‍ ആരാണെന്ന് نَاصِرًا സഹായികളില്‍, സഹായകനാല്‍ وَأَقَلُّ ഏറ്റവും കുറവുള്ളവരും عَدَدًا എണ്ണത്തിൽ, എണ്ണത്താൽ
അങ്ങനെ, അവരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ, അപ്പോൾ അറിഞ്ഞുകൊള്ളും, ആരാണ് സഹായികളിൽ ഏറ്റവും ദുര്‍ബലരും; എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്ന്!
തഫ്സീർ : 20-24
View   
قُلْ إِنْ أَدْرِىٓ أَقَرِيبٌۭ مَّا تُوعَدُونَ أَمْ يَجْعَلُ لَهُۥ رَبِّىٓ أَمَدًا﴿٢٥﴾
volume_up share
قُلْ പറയുക إِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ أَقَرِيبٌ അറിയുകയില്ല സമീപമായതാണോ, അടുത്തതോ مَّا تُوعَدُونَ നിങ്ങളോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതു أَمْ يَجْعَلُ അതോ ആക്കുമോ (അതല്ല ഏര്‍പ്പെടുത്തുമോ) لَهُ رَبِّي അതിനു എന്റെ റബ്ബ് أَمَدًا ഒരു (ദീര്‍ഘമായ) കാലാവധി
പറയുക:- ‘എനിക്കു അറിഞ്ഞുകൂടാ, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സമീപത്തുണ്ടാകുന്നതാണോ, അതല്ല, എന്റെ റബ്ബ് അതിനു വല്ല (ദീര്‍ഘമായ) കാലാവധിയും ഏര്‍പ്പെടുത്തുന്നതാണോ എന്ന്.
عَـٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا﴿٢٦﴾
volume_up share
عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് فَلَا يُظْهِرُ എന്നാലവന്‍ വെളിവാക്കുക (വെളിപ്പെടുത്തിക്കൊടുക്കുക)യില്ല عَلَىٰ غَيْبِهِ അവന്റെ അദൃശ്യത്തെപ്പറ്റി أَحَدًا ഒരാള്‍ക്കും
‘അദൃശ്യത്തെ അറിയുന്നവനത്രെ (അവൻ). എന്നാൽ, തന്റെ അദൃശ്യകാര്യങ്ങളെപ്പറ്റി അവൻ ഒരാള്‍ക്കും വെളിവാക്കിക്കൊടുക്കുന്നതല്ല.
إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍۢ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًۭا﴿٢٧﴾
volume_up share
إِلَّا مَنِ ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവര്‍ക്കല്ലാതെ, (തിരഞ്ഞെടുത്തവരെയല്ലാതെ) مِن رَّسُولٍ വല്ല റസൂലും, ദൂതരില്‍ നിന്ന് فَإِنَّهُ എനി, (എന്നാല്‍) അദ്ദേഹമോ, അദ്ദേഹമാകട്ടെ يَسْلُكُ അവന്‍ പ്രവേശിപ്പിക്കും (ഏര്‍പ്പെടുത്തും) مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്റെ മുമ്പിലൂടെ وَمِنْ خَلْفِهِ അദ്ദേഹത്തിന്റെ പിന്നിലൂടെയും رَصَدًا പാറാവുകാരെ, വീക്ഷിക്കുന്നവരെ
‘-അവൻ തൃപ്തിപ്പെട്ടിട്ടുള്ള വല്ല റസൂലിനുമല്ലാതെ. എന്നാൽ അദ്ദേഹമാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും അവൻ പാറാവുകാരെ പ്രവേശിപ്പിക്കുന്നതുമാണ്.
لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَـٰلَـٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدًۢا﴿٢٨﴾
volume_up share
لِّيَعْلَمَ അവന്‍ അറിയുവാൻവേണ്ടി أَن قَدْ ഉണ്ട് എന്നു أَبْلَغُوا അവന്‍ എത്തിച്ചു رِسَالَاتِ ദൗത്യങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَحَاطَ അവന്‍ വലയം ചെയ്ക(പൂര്‍ണ്ണമായി അറിയുക)യും ചെയ്തിരിക്കുന്നു بِمَا لَدَيْهِمْ അവരുടെ അടുക്കല്‍ (പക്കല്‍) ഉള്ളതിനെ وَأَحْصَىٰ അവന്‍ കണക്കാക്കുക (തിട്ടപ്പെടുത്തുക)യും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും, عَدَدًا എണ്ണം, എണ്ണത്താല്‍
‘അവര്‍ തങ്ങളുടെ റബ്ബിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അറിയുവാൻ വേണ്ടി(യാണത്). അവരുടെ അടുക്കലുള്ളതിനെ അവൻ [അല്ലാഹു] വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. [പൂര്‍ണ്ണമായി അറിയുന്നു]. അവൻ, സര്‍വവസ്തുവും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു’.
തഫ്സീർ : 25-28
View   
73.അല്‍ മുസമ്മില്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلْمُزَّمِّلُ﴿١﴾
volume_up share
يَا ഹേ, ഓ أَيُّهَا الْمُزَّمِّلُ വസ്ത്രമിട്ടു മൂടിയവനേ, പുതച്ചു കിടക്കുന്നവനെ
ഹേ, വസ്ത്രമിട്ട് മൂടിയവനെ,
قُمِ ٱلَّيْلَ إِلَّا قَلِيلًۭا﴿٢﴾
volume_up share
قُمِ എഴുന്നേല്‍ക്കുക (നമസ്കരിക്കുക) اللَّيْلَ രാത്രി إِلَّا قَلِيلًا അല്പം (കുറച്ച്) ഒഴികെ
രാത്രി അല്പം ഒഴിച്ച് (ബാകി സമയം) എഴുന്നേറ്റ് (നമസ്കരിച്ചു) കൊള്ളുക
نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا﴿٣﴾
volume_up share
نِّصْفَهُ അതായത് അതിന്റെ പകുതി أَوِ انقُصْ അല്ലെങ്കില്‍ കുറച്ചു (ചുരുക്കി) കൊള്ളുക مِنْهُ അതില്‍ നിന്ന് قَلِيلًا അല്പം
അതായത്, അതിന്റെ പകുതി (സമയം); അല്ലെങ്കില്‍, അതില്‍ നിന്ന് അല്പം ചുരുക്കി കൊള്ളുക
أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا﴿٤﴾
volume_up share
أَوْ زِدْ അലെങ്കില്‍ വര്‍ധിപിച്ചു കൊള്ളുക عَلَيْهِ അതിനെക്കാള്‍ وَرَتِّلِ സാവകാശത്തിലോതുക (സാവധാന ക്രമത്തില്‍ ആക്കുക – നിറുത്തി നിറുത്തി വായിക്കുക)യും ചെയ്യുക الْقُرْآنَ ഖുര്‍ആനിനെ تَرْتِيلًا ഒരു സാവകാശക്രമം.
അല്ലെങ്കില്‍, അതിനെക്കാള്‍ (അല്പം) വര്‍ധിപിച്ചു കൊള്ളുക. ഒരു സാവകാശക്രമത്തില്‍ ഖുര്‍ആന്‍ നിറുത്തി നിറുത്തി ഓതുകയും ചെയ്യുക.
തഫ്സീർ : 1-4
View   
إِنَّا سَنُلْقِى عَلَيْكَ قَوْلًۭا ثَقِيلًا﴿٥﴾
volume_up share
إِنَّا നിശ്ചയമായും നാം سَنُلْقِي ഇട്ടേച്ചു (അവതരിപ്പിച്ചു) തന്നേക്കും (തരാന്‍ പോകുന്നു) عَلَيْكَ നിന്റെ മേല്‍ قَوْلًا ഒരു (തരം) വചനം ثَقِيلًا ഭാരപ്പെട്ട, ഘനപ്പെട്ട
നിശ്ചയമായും ഭാരപ്പെട്ട ഒരു വചനം നാം നിന്റെ മേല്‍ ഇട്ടേച്ചു (അവതരിപ്പിച്ചു) തരാന്‍ പോകുന്നു.
إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًۭٔا وَأَقْوَمُ قِيلًا﴿٦﴾
volume_up share
إِنَّ نَاشِئَة നിശ്ചയമായും ഉണര്‍ന്നെഴുന്നേല്‍പ്പ് اللَّيْلِ രാത്രിയിലെ هِيَ അത് أَشَدُّ കഠിന(ശക്ത)മായതത്രെ وَطْئًا സമ്മര്‍ദ്ദം وَأَقْوَمُ കൂടുതല്‍ ചൊവ്വുള്ളതും, ചൊവ്വാക്കുന്നതും قِيلًا വാക്ക്‌, വചനം
നിശ്ചയമായും രാത്രി (നമസ്കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത് ; അത് കൂടുതല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതും വാക്കു കൂടുതല്‍ ചൊവ്വാക്കുന്നതും അത്രെ.
إِنَّ لَكَ فِى ٱلنَّهَارِ سَبْحًۭا طَوِيلًۭا﴿٧﴾
volume_up share
إِنَّ لَكَ നിശ്ചയമായും നിനക്കുണ്ട്فِي النَّهَارِ പകലില്‍ سَبْحًا സഞ്ചാരം, വ്യാപരിക്കല്‍ (ജോലിത്തിരക്ക്) طَوِيلًا നീണ്ട, ദീര്‍ഘിച്ച
നിശ്ചയമായും പകലില്‍ നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്
തഫ്സീർ : 5-7
View   
وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًۭا﴿٨﴾
volume_up share
وَاذْكُر ِ ഓര്‍മിക്കുക (സ്മരിക്കുക, പറയുക)യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം وَتَبَتَّلْ (ഇതര ചിന്തകള്‍ വിട്ട്) മുറിഞ്ഞു (മിനക്കെട്ട്‌) ചെല്ലുക إِلَيْهِ അവങ്കലേക്ക്‌ تَبْتِيلًا ഒരു (നല്ലതരം) മുറിഞ്ഞു ചെല്ലല്‍
നിന്റെ റബ്ബിന്റെ നാമം സ്മരിക്കുകയും അവങ്കലേക്ക്‌ (ഏകാഗ്രചിത്തനായി) ഒരു മുറിഞ്ഞടുക്കല്‍ അടുക്കുകയും ചെയ്യുക.
رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَـٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًۭا﴿٩﴾
volume_up share
رَّبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്റെ റബ്ബാകുന്നു وَالْمَغْرِبِ അസ്തമയസ്ഥാനത്തിന്റെയും لَا إِلَـٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ فَاتَّخِذْهُ അതിനാല്‍ അവനെ ആക്കി കൊള്ളുക وَكِيلًا ഭരമേല്‍പ്പിക്കപ്പെട്ടവന്‍, ഭാരമേറ്റവന്‍, ഏല്പനക്കാരന്‍
ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും റബ്ബാകുന്നു (അവന്‍). അവനല്ലാതെ ആരാധ്യനേയില്ല, അതിനാല്‍ അവനെ നീ (എല്ലാ കാര്യവും) ഭരമേല്‍പ്പിക്ക പെട്ടവനാക്കി കൊള്ളുക.
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًۭا جَمِيلًۭا﴿١٠﴾
volume_up share
وَاصْبِر ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَا يَقُولُونَ അവര്‍ പറഞ്ഞു വരുന്നതിനെപ്പറ്റി وَاهْجُرْهُمْ അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക هَجْرًا ഒരു വെടിയല്‍ جَمِيلًا ഭംഗിയായ, സുന്ദരമായ
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു വരുന്നതിനെ കുറിച്ച് ക്ഷമ കൈക്കൊള്ളുകയും ഭംഗിയായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക.
وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا﴿١١﴾
volume_up share
وَذَرْنِي എന്നെ വിട്ടേക്കുകയും ചെയ്യുക وَالْمُكَذِّبِينَ വ്യാജമാക്കുന്നവരെയും أُولِي النَّعْمَةِ സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ وَمَهِّلْهُمْ അവര്‍ക്ക് ഇട(ഒഴിവ്) കൊടുക്കുകയും ചെയ്യുക قَلِيلًا അല്പം, കുറച്ച്
എന്നെയും സുഖാനുഗ്രഹത്തിന്റെ ആള്‍ക്കാരായ (ആ) വ്യാജവാദികളെയും വിട്ടേക്കുകയും, അവര്‍ക്ക് അല്പം ഇടനല്‍കുകയും ചെയ്യുക. (അവരുടെ കാര്യം ഞാന്‍ തീരുമാനിച്ചു കൊള്ളാം)
തഫ്സീർ : 8-11
View   
إِنَّ لَدَيْنَآ أَنكَالًۭا وَجَحِيمًۭا﴿١٢﴾
volume_up share
إِنَّ لَدَيْنَا നിശ്ചയമായും നമ്മുടെ അടുക്കലുണ്ട് أَنكَالًا കനത്ത വിലങ്ങുകള്‍, ഭാരിച്ച ചങ്ങലകള്‍ وَجَحِيمًا ജ്വലിക്കുന്ന അഗ്നിയും
നിശ്ചയമായും, നമ്മുടെ അടുക്കല്‍ കനത്ത വിലങ്ങുകളും, കത്തിജ്വലിക്കുന്ന അഗ്നിയുമുണ്ട്
وَطَعَامًۭا ذَا غُصَّةٍۢ وَعَذَابًا أَلِيمًۭا﴿١٣﴾
volume_up share
وَطَعَامًا ഭക്ഷണവും ذَا غُصَّةٍ തൊണ്ടയില്‍ കെട്ടുന്നതായ, അടഞ്ഞു നില്‍ക്കുന്ന وَعَذَابًا ശിക്ഷയും أَلِيمًا വേദനയേറിയ
(കീഴ്പ്പോട്ടിറങ്ങാതെ തൊണ്ടയില്‍) അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയും ഉണ്ട്.
يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًۭا مَّهِيلًا﴿١٤﴾
volume_up share
يَوْمَ تَرْجُفُ വിറക്കൊള്ളുന്ന (കിടുങ്ങി പോകുന്ന) ദിവസം الْأَرْضُ ഭൂമി وَالْجِبَالُ പര്‍വതങ്ങളും, മലകളും وَكَانَتِ الْجِبَالُ പര്‍വതങ്ങള്‍ ആകുകയും كَثِيبًا മണല്‍ക്കുന്ന് (പോലെ) مَّهِيلًا അലിഞ്ഞു ഒഴുകുന്ന, ഉതിര്‍ന്നൊലിക്കുന്ന
ഭൂമിയും, പര്‍വതങ്ങളും വിറകൊള്ളുകയും പര്‍വതങ്ങള്‍ അലിഞ്ഞൊഴുകുന്ന മണല്‍ക്കുന്ന് (പോലെ) ആകുകയും ചെയ്യുന്ന ദിവസം! (അന്നായിരിക്കും അത്)
തഫ്സീർ : 12-14
View   
إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًۭا شَـٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًۭا﴿١٥﴾
volume_up share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൂതനെ شَاهِدًا عَلَيْكُمْ നിങ്ങളുടെ മേല്‍ സാക്ഷിയായ كَمَا أَرْسَلْنَا നാം അയച്ചതു പോലെ إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് رَسُولًا ഒരു റസൂലിനെ
(ജനങ്ങളെ) നിശ്ചയമായും നാം നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഫിര്‍ഔനിന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം അയച്ചതു പോലെ (ത്തന്നെ).
فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَـٰهُ أَخْذًۭا وَبِيلًۭا﴿١٦﴾
volume_up share
فَعَصَىٰ എന്നിട്ട് അനുസരണക്കേട്‌ ചെയ്തു, എതിരു പ്രവര്‍ത്തിച്ചു فِرْعَوْنُ ഫിര്‍ഔന്‍ الرَّسُولَ റസൂലിനോട് فَأَخَذْنَاهُ അപ്പോള്‍ നാമവനെ പിടിച്ചു أَخْذًا ഒരു പിടുത്തം وَبِيلًا കടുത്ത, ശക്തമായ
എന്നിട്ട് ഫിര്‍ഔന്‍ (ആ) റസൂലിനോട് അനുസരണക്കേട്‌ കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്തതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു).
തഫ്സീർ : 15-16
View   
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًۭا يَجْعَلُ ٱلْوِلْدَٰنَ شِيبًا﴿١٧﴾
volume_up share
فَكَيْفَ എന്നാല്‍ എങ്ങിനെയാണ് تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുക إِن كَفَرْتُمْ നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍ يَوْمًا ഒരു ദിവസത്തെ يَجْعَلُ ആക്കുന്ന الْوِلْدَانَ കുട്ടികളെ شِيبًا നരച്ചവര്‍
എന്നാല്‍,നിങ്ങള്‍ അവിശ്വസിക്കുക ആണെങ്കില്‍,കുട്ടികളെ നരച്ചവരാക്കുന്ന ഒരു (ഭയങ്കര) ദിവസത്തെ നിങ്ങള്‍ എങ്ങിനെയാണ് സൂക്ഷിക്കുക?!
ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا﴿١٨﴾
volume_up share
السَّمَاءُ ആകാശം مُنفَطِرٌ بِهِ അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും كَانَ وَعْدُهُ അവന്റെ വാഗ്ദത്തമാകുന്നു مَفْعُولًا പ്രവര്‍ത്തിക്കപ്പെടുന്നത് (പ്രയോഗത്തില്‍ വരുത്തപ്പെടുന്നത്).
ആകാശം അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും, അവന്റെ (അല്ലാഹുവിന്റെ) വാഗ്ദത്തം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതാകുന്നു.
إِنَّ هَـٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا﴿١٩﴾
volume_up share
إِنَّ هَـٰذِهِ നിശ്ചയമായും ഇത് تَذْكِرَةٌ ഒരു ഉപദേശ (ഉല്‍ബോധന)മാണ്. فَمَن شَاءَ അപ്പോള്‍ (എന്നാല്‍) ആര്‍ ഉദ്ദേശിക്കുന്നുവോ, വേണമെന്നുവച്ചവന്‍ اتَّخَذَ ഉണ്ടാക്കണം, ഏര്‍പ്പെടുത്തട്ടെ, ആക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് سَبِيلًا മാര്‍ഗം, വല്ല വഴിയും
നിശ്ചയമായും ഇത് ഒരു (മഹത്തായ) ഉപദേശമാണ്. ആകയാല്‍, ആര്‍ (വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവന്‍ തന്റെ റബ്ബിങ്കലേക്ക് ഒരു മാര്‍ഗം ഏര്‍പ്പെടുത്തി കൊള്ളട്ടെ
തഫ്സീർ : 17-19
View   
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌۭ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًۭا وَأَعْظَمَ أَجْرًۭا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۢ﴿٢٠﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَعْلَمُ അറിയും, അറിയുന്നു أَنَّكَ تَقُومُ നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന് أَدْنَىٰ അടുത്തത് (ഏതാണ്ട്) مِن ثُلُثَيِ മൂന്നില്‍ രണ്ടംശത്തോട് اللَّيْلِ രാത്രിയുടെ وَنِصْفَهُ അതിന്റെ പകുതിയും وَثُلُثَهُ അതിന്റെ മൂന്നില്‍ ഒന്നും وَطَائِفَةٌ ഒരു വിഭാഗവും, കൂട്ടരും مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് مَعَكَ നിന്റെ കൂടെയുള്ള وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ يُقَدِّرُ കണക്കാക്കുന്നു, നിര്‍ണയിക്കുന്നത് اللَّيْلَ وَالنَّهَارَ രാവിനെയും പകലിനെയും عَلِمَ അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം أَن لَّن تُحْصُوهُ നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക – സൂക്ഷം ആയി അറിയുക)യില്ലെന്ന്‍ فَتَابَ ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു عَلَيْكُمْ നിങ്ങളുടെ പേരില്‍ فَاقْرَءُوا ഇനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍ مَا تَيَسَّرَ സൗകര്യപ്പെട്ടത്‌, എളുപ്പം ആയത് مِنَ الْقُرْآنِ ഖുർആനില്‍ നിന്ന് عَلِمَ അവന്നറിയാം أَن سَيَكُونُ ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന് مِنكُم നിങ്ങളില്‍ (നിന്ന്) مَّرْضَىٰ രോഗികള്‍ وَآخَرُونَ വേറെ ചിലര്‍, മറ്റു ചിലര്‍ يَضْرِبُونَ അവര്‍ സഞ്ചരിക്കും فِي الْأَرْضِ ഭൂമിയില്‍ يَبْتَغُونَ അന്വേഷിച്ചു (തേടി) കൊണ്ട് مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും وَآخَرُونَ വേറെ ചിലര്‍ يُقَاتِلُونَ യുദ്ധവും ചെയ്യും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ فَاقْرَءُوا അതിനാല്‍ നിങ്ങള്‍ ഓതുവീന്‍ مَا تَيَسَّرَ സൗകര്യമായത് مِنْهُ അതില്‍ നിന്ന് وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സകാത് കൊടുക്കുകയും ചെയുവീന്‍ وَأَقْرِضُوا കടം കൊടുക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിന് قَرْضًا കടം, ഒരു കടം حَسَنًا നല്ലതായ وَمَا تُقَدِّمُوا നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും لِأَنفُسِكُم നിങ്ങള്‍ക്കു തന്നെവേണ്ടി مِّنْ خَيْر നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും تَجِدُوهُ നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും عِندَ اللَّـهِ അല്ലാഹുവിങ്കല്‍ هُوَ അത് (തന്നെ) خَيْرًا ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക് وَأَعْظَمَ ഏറ്റം (വളരെ) മഹത്തായതായും أَجْرًا പ്രതിഫലം وَاسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍ اللَّـهَ അല്ലാഹുവോട് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവന്‍ ആണ് رَّحِيمٌ കരുണാനിധിയാണ്
നിശ്ചയമായും, നിന്റെ റബ്ബ് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും പകുതിയും മൂന്നിലൊന്നും (സമയം) നീയും, നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്കരിച്ചു) വരുന്നുണ്ടെന്ന്.അല്ലാഹുവത്രെ,രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അത് (തിട്ടമായി) ക്ലിപ്തപെടുത്താവതല്ല എന്ന് അവന്നറിയാം. ആകയാല്‍, അവന്‍ നിങ്ങളുടെ പേരില്‍ (ഇളവു നല്‍കി) മടക്കം സ്വീകരിച്ചിരിക്കുന്നു. ഇനി, നിങ്ങള്‍ ഖുർആനില്‍ നിന്നും സൗകര്യപ്പെട്ടത്‌ ഓതി (നമസ്കരിച്ചു) കൊള്ളുവീന്‍. അവന്നറിയാം: നിങ്ങളില്‍ രോഗികള്‍ ഉണ്ടായേക്കുന്നത് ആണെന്ന്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കും എന്നും, വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമെന്നും. അതിനാല്‍, നിങ്ങള്‍ അതില്‍ (ഖുർആനില്‍) നിന്ന് സൗകര്യപ്പെട്ടത്‌ ഓതി, (നമസ്കരിച്ചു) കൊള്ളുക. നമസ്കാരം നിലനിര്‍ത്തുകയും, സകാത് കൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടുക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെക്കുന്നതായാല്‍ അത് കൂടുതല്‍ ഗുണകരമായതായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുവീന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
തഫ്സീർ : 20-20
View   
74.അല്‍ മുദ്ദഥിര്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلْمُدَّثِّرُ﴿١﴾
volume_up share
يا أيها ഹേ, المدثر പുതച്ചു മൂടിയവന്‍
ഹേ, പുതച്ചു മൂടിയവനെ!
قُمْ فَأَنذِرْ﴿٢﴾
volume_up share
قم എഴുന്നേല്‍ക്കുക فأنذر എന്നിട്ട് താക്കീത് ചെയ്യുക, മുന്നറിയിപ്പ് നല്‍കുക
എഴുന്നേല്‍ക്കുക, എന്നിട്ടു (ജനങ്ങളെ) താക്കീത് ചെയ്യുക
وَرَبَّكَ فَكَبِّرْ﴿٣﴾
volume_up share
وربك നിന്‍റെ റബ്ബിനെ فكبر മഹത്വപെടുത്തുക, തക്ബീര്‍ നടത്തുക
നിന്റെ റബ്ബിനെ നീ മഹത്വപ്പെടുത്തുക.
وَثِيَابَكَ فَطَهِّرْ﴿٤﴾
volume_up share
وثيابك നിന്റെ വസ്ത്രങ്ങളെ فطهر ശുദ്ധമാക്കുക
നിന്റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക.
وَٱلرُّجْزَ فَٱهْجُرْ﴿٥﴾
volume_up share
وألرجز ശിക്ഷയെ (പാപങ്ങളെ), മ്ലേച്ഛത (വിഗ്രഹങ്ങളെ)فهجر നീ വെടിയുക, പുറം തള്ളുക
ശിക്ഷ (ക്കു കാരണമായി തീരുന്നവ)യെ നീ വിട്ടു നില്‍ക്കുക
തഫ്സീർ : 1-5
View   
وَلَا تَمْنُن تَسْتَكْثِرُ﴿٦﴾
volume_up share
ولا ثمنن നീ ഉപകാരം (ദാക്ഷിണ്യം,നന്മ) ചെയ്യരുത് تستكثر അധികം മോഹിച്ചു കൊണ്ടും, അധികം നടിച്ചു കൊണ്ടു
അധികം (ലഭിക്കുവാന്‍) മോഹിച്ചു കൊണ്ട് നീ ഉപകാരം (അഥവാ ദാക്ഷിണ്യം) ചെയ്യരുത്
وَلِرَبِّكَ فَٱصْبِرْ﴿٧﴾
volume_up share
ولربك നിന്‍റെ റബ്ബിനു വേണ്ടി فصبر നീ ക്ഷമിക്കുക
നിന്റെ റബ്ബിനു വേണ്ടി നീ ക്ഷമിച്ചും കൊള്ളുക
തഫ്സീർ : 6-7
View   
فَإِذَا نُقِرَ فِى ٱلنَّاقُورِ﴿٨﴾
volume_up share
فإذانقر എന്നാല്‍ മുഴക്ക (ഊത)പ്പെട്ടാല്‍ فى ألناقور കാഹളത്തില്‍
എന്നാല്‍, കാഹളത്തില്‍ മുഴക്കപെട്ടാല്‍ (ഊതപെട്ടാല്‍),-
فَذَٰلِكَ يَوْمَئِذٍۢ يَوْمٌ عَسِيرٌ﴿٩﴾
volume_up share
فذالك എന്നാലത് يومإذ അന്നത്തെ ദിവസം يوم عسير ഞെരുങ്ങിയ (പ്രയാസകരമായ) ഒരു ദിവസമാണ്
അപ്പോഴതു – അന്നത്തെ ദിവസം – പ്രയാസകരമായ ഒരു ദിവസമായിരിക്കും!-
عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍۢ﴿١٠﴾
volume_up share
علىالكافرين അവിശ്വാസികളുടെ മേല്‍ غير يسير നിസ്സാരം (എളുപ്പം-ലഘു) അല്ലാത്ത
അവിശ്വാസികളുടെ മേല്‍ നിസ്സാരമല്ലാത്ത (ദിവസം)!
തഫ്സീർ : 8-10
View   
ذَرْنِى وَمَنْ خَلَقْتُ وَحِيدًۭا﴿١١﴾
volume_up share
ذَرْنِي എന്നെ വിട്ടേക്കുക وَمَنْ خَلَقْتُ ഞാന്‍ സൃഷ്ടിച്ചുട്ടുള്ള ഒരുവനെയും وَحِيدًا ഏകനായി കൊണ്ട്
എന്നെയും, ഞാന്‍ ഏകനായി (സ്വന്തം) സൃഷ്ടിച്ചുണ്ടാക്കിയ ഒരുവനെയും (അങ്ങു) വിട്ടേക്കുക. (അവന്റെ കാര്യം ഞാന്‍ ഏറ്റു കൊള്ളാം)! -
وَجَعَلْتُ لَهُۥ مَالًۭا مَّمْدُودًۭا﴿١٢﴾
volume_up share
وَجَعَلْتُ ഞാന്‍ ആക്കി (ഉണ്ടാക്കി) കൊടുക്കുകയും ചെയ്തു لَهُۥ അവനു مَالًا ധനം, സ്വത്ത്‌ مَّمْدُودًا അയച്ചു (നീട്ടിയിട്ടു) കൊടുക്കപ്പെട്ടതായ
അവനു (ധാരാളമായി) അയച്ചിട്ട് കൊടുക്കപ്പെട്ട ധനവും ഞാന്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നു;-
وَبَنِينَ شُهُودًۭا﴿١٣﴾
volume_up share
وبنين പുത്രന്മാരെയും شهودا സന്നദ്ധരായ, തയ്യാറുള്ള (യോഗ്യരായ)
സന്നദ്ധരായ (കുറേ) പുത്രന്മാരെയും (കൊടുത്തിരിക്കുന്നു).
وَمَهَّدتُّ لَهُۥ تَمْهِيدًۭا﴿١٤﴾
volume_up share
وَمَهَّدتُّ ഞാന്‍ സൌകര്യപ്പെടുത്തി, ശരിപ്പെടുത്തി لَهُۥ അവനു تَمْهِيدًا ഒരു സൌകര്യപ്പെടുത്തല്‍
ഞാന്‍ അവനു ഒരു (നല്ല) സൗകര്യം സൌകര്യപ്പെടുത്തി കൊടുത്തിരിക്കുന്നു.
ثُمَّ يَطْمَعُ أَنْ أَزِيدَ﴿١٥﴾
volume_up share
ثُمَّ يَطْمَعُ പിന്നെയും അവന്‍ മോഹിക്കുന്നു. أَنْ أَزِيدَ ഞാന്‍ വര്‍ദ്ധിപ്പിച്ചുകൊടുക്കുവാന്‍, കൊടുക്കുമെന്ന്
പിന്നെയും ഞാന്‍ വര്‍ദ്ധിപ്പിച്ചുകൊടുക്കുവാന്‍ അവന്‍ മോഹിച്ചു കൊണ്ടുമിരിക്കുന്നു!
كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًۭا﴿١٦﴾
volume_up share
كَلَّآ വേണ്ടാ, അങ്ങനെയല്ല إِنَّهُۥ كَانَ നിശ്ചയം അവനായിരിക്കുന്നു لِءَايَٰتِنَا നമ്മുടെ ആയത്തുകളോട് عَنِيدًا ധിക്കാരി, മത്സരക്കാരന്‍
വേണ്ടാ! അവന്‍ നമ്മുടെ ‘ആയത്തു‘ [ലക്‌ഷ്യം]കളോട് ധിക്കാരക്കാരനായിരിക്കുന്നു.
سَأُرْهِقُهُۥ صَعُودًا﴿١٧﴾
volume_up share
سَأُرْهِقُهُۥ വഴിയെ ഞാന്‍ അവനെ നിര്‍ബന്ധിക്കും, പ്രേരിപ്പിക്കും صَعُودًا കയറ്റം (ചുരം) കേറാന്‍, ഞെരുക്കത്തിനു
ഞാന്‍ അവനെ കയറ്റം കയറുവാന്‍ [ഞെരുക്കം അനുഭവിക്കുവാന്‍] വഴിയെ നിര്‍ബന്ധിക്കുന്നതാണ്.
തഫ്സീർ : 11-17
View   
إِنَّهُۥ فَكَّرَ وَقَدَّرَ﴿١٨﴾
volume_up share
إِنَّهُۥ നിശ്ചയമായും (കാരണം) അവന്‍ فَكَّرَ ചിന്തിച്ചു وَقَدَّرَ കണക്കാക്കി, (സങ്കല്‍പ്പിക്കുക – അനുമാനിക്കുകയും ചെയ്തു)
കാരണം, അവന്‍ ചിന്തിച്ചു; (ഒരു രൂപം) കണക്കാക്കുകയും ചെയ്തു.
فَقُتِلَ كَيْفَ قَدَّرَ﴿١٩﴾
volume_up share
فَقُتِلَ അതിനാല്‍ അവന്‍ കൊല്ലപ്പെടട്ടെ (നശിക്കട്ടെ, ശപിക്കപ്പെടട്ടെ, തുലയട്ടെ) كَيْفَ എങ്ങനെയാണു قَدَّرَ അവന്‍ കണക്കാക്കി, അനുമാനിച്ചു, സങ്കല്‍പ്പിച്ചു
അതിനാല്‍, അവന്‍ കൊല്ലപ്പെടട്ടെ [നശിക്കട്ടെ]! എങ്ങനെയാണവന്‍ കണക്കാക്കിയത് ?!
ثُمَّ قُتِلَ كَيْفَ قَدَّرَ﴿٢٠﴾
volume_up share
ثُمَّ قُتِلَ പിന്നെ (വീണ്ടും) അവന്‍ കൊല്ലപ്പെടട്ടെ كَيْفَ قَدَّرَ അവന്‍ എങ്ങനെയാണു കണക്കാക്കിയത്
പിന്നെയും (വീണ്ടും) അവന്‍ കൊല്ലപ്പെടട്ടെ (നശിക്കട്ടെ)! എങ്ങനെയാണവന്‍ കണക്കാക്കിയത്?!
ثُمَّ نَظَرَ﴿٢١﴾
volume_up share
ثُمَّ نَظَرَ പിന്നെ അവന്‍ നോക്കി
പിന്നീടവന്‍ (ഒന്നു) നോക്കി;
ثُمَّ عَبَسَ وَبَسَرَ﴿٢٢﴾
volume_up share
ثُمَّ عَبَسَ പിന്നെ അവന്‍ മുഖം ചുളിച്ചു وَبَسَرَ ചുക്കി ചുളുങ്ങുക (ഇറുക്കുക-കൂടുതല്‍ ചുളിക്കുക)യും ചെയ്തു
പിന്നെ, അവന്‍ (മുഖം) ചുളിക്കുകയും ഇറുകിച്ചുളുങ്ങുകയും ചെയ്തു.
ثُمَّ أَدْبَرَ وَٱسْتَكْبَرَ﴿٢٣﴾
volume_up share
ثُمَّ أَدْبَرَ പിന്നീടവന്‍ പിന്നൂക്കം തിരിഞ്ഞു, പിന്നോട്ട് മാറി وَٱسْتَكْبَرَ അഹംഭാവം (അഹങ്കാരം) നടിക്കുകയും ചെയ്തു
പിന്നെ, അവന്‍ പിന്നോട്ട് മാറുകയും, അഹംഭാവം നടിക്കുകയും ചെയ്തു.
فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌۭ يُؤْثَرُ﴿٢٤﴾
volume_up share
فَقَالَ എന്നിട്ടു പറഞ്ഞു إِنْ هَٰذَآ ഇതല്ല إِلَّا سِحْرٌ സിഹ്ര്‍ (ആഭിചാരം, മാരണം,ജാലവിദ്യ) അല്ലാതെ يُؤْثَرُ പ്രമാണിക്കപ്പെടുന്ന, ഉദ്ധരിച്ച പറയപ്പെടുന്ന
എന്നിട്ട് പറഞ്ഞു :” ഇതു പ്രമാണിച്ച് പറയപ്പെടുന്ന ‘സിഹ്ര്‍‘ അല്ലാതെ (മറ്റൊന്നും) അല്ല. (മറ്റാരില്‍ നിന്നോ കേട്ടു ഉദ്ധരിക്കപ്പെടുന്ന മാരണം മാത്രമാണ് ഈ ഖുര്‍ആന്‍)
إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ﴿٢٥﴾
volume_up share
إِنْ هَٰذَآ ഇതല്ല إِلَّا قَوْلُ വാക്കു(വചനം) അല്ലാതെ ٱلْبَشَرِ മനുഷ്യന്‍റെ
“ഇതു മനുഷ്യന്റെ വാക്കല്ലാതെ (വേറൊന്നും) അല്ല.”
തഫ്സീർ : 18-25
View   
سَأُصْلِيهِ سَقَرَ﴿٢٦﴾
volume_up share
سَأُصْلِيهِ വഴിയെ ഞാനവനെ ഇട്ടു കരിക്കും, ഇട്ടു കാച്ചും سَقَرَ സഖറില്‍
വഴിയെ ഞാനവനെ ‘സഖ്‌റില്‍’ (നരകത്തില്‍) ഇട്ടു എരിക്കുന്നതാണ്.
وَمَآ أَدْرَىٰكَ مَا سَقَرُ﴿٢٧﴾
volume_up share
وَمَآ أَدْرَىٰكَ നിനക്കു എന്തറിയാം, നിനക്കു അറിവ് നല്കിയതെന്താണ് مَا سَقَرُ സഖര്‍ എന്താണെന്ന്
‘സഖര്‍’ എന്നാലെന്താണെന്നു നിനക്കു എന്തറിയാം?!
لَا تُبْقِى وَلَا تَذَرُ﴿٢٨﴾
volume_up share
لَا تُبْقِى അതു ബാക്കി വെക്കുകയില്ല وَلَا تَذَرُ വിട്ടു കളയുകയുമില്ല
അതു (ഒന്നിനെയും) ബാക്കിയക്കുകയില്ല :വിട്ടു കളയുകയുമില്ല:-
لَوَّاحَةٌۭ لِّلْبَشَرِ﴿٢٩﴾
volume_up share
لَوَّاحَةٌ എരിച്ചു (കരിച്ചു) കളയുന്നതാണ്, മാറ്റം വരുത്തുന്നതാണ്. കരി വര്‍ണ്ണമാക്കുന്നതാണ് لِّلْبَشَرِ തൊലിയെ
തൊലിയെ എരിച്ചു (മാറ്റം വരുത്തി) കളയുന്നതാകുന്നു.
عَلَيْهَا تِسْعَةَ عَشَرَ﴿٣٠﴾
volume_up share
عَلَيْهَا അതിന്റെ മേലുണ്ട് تِسْعَةَ عَشَرَ പത്തൊന്‍പത് പേര്‍
അതിന്റെ മേല്‍ (നോട്ടത്തിനു) പത്തൊന്‍പതു പേരുണ്ട്
തഫ്സീർ : 26-30
View   
وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةًۭ ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةًۭ لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًۭا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ﴿٣١﴾
volume_up share
وَمَا جَعَلْنَآ നാം ആക്കിയിട്ടില്ല أَصْحَٰبَ ٱلنَّارِ നരകത്തിന്‍റെ ആള്‍ക്കാരെ إِلَّا مَلَٰٓئِكَةً മലക്കുകളല്ലാതെ وَمَا جَعَلْنَا നാം ആക്കിയിട്ടില്ല عِدَّتَهُمْ إ അവരുടെ എണ്ണത്തെ إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلَّذِينَ كَفَرُوا۟ അവിശ്വസിച്ചവര്‍ക്കു لِيَسْتَيْقِنَ ഉറപ്പാക്കുവാന്‍, ദൃഡമാക്കുവാന്‍ വേണ്ടി ٱلَّذِينَ أُوتُوا۟ നല്‍കപ്പെട്ടവര്‍ ٱلْكِتَٰبَ വേദഗ്രന്ഥം وَيَزْدَادَ അധികരിക്കാനും ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചവര്‍ക്കു إِيمَٰنًا വിശ്വാസം, വിശ്വാസത്താല്‍ وَلَا يَرْتَابَ സംശയപ്പെടാതെ ഇരിക്കുവാനും ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ وَٱلْمُؤْمِنُونَ സത്യവിശ്വാസികളും وَلِيَقُولَ പറയുവാന്‍ വേണ്ടിയും ٱلَّذِينَ യാതൊരുവര്‍ فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْكَٰفِرُونَ അവിശ്വാസികളും مَاذَآ أَرَادَ എന്തൊന്നാണ് ഉദ്ദേശച്ചിരിക്കുന്നത് ٱللَّهُ അല്ലാഹു بِهَٰذَا ഇതു കൊണ്ട് مَثَلًا ഉപമ, ഉദാഹരണമായിട്ട് كَذَٰلِكَ അപ്രകാരം يُضِلُّ ٱللَّهُ അല്ലാഹു വഴിപിഴപ്പിക്കുന്നതാണ് مَن يَشَآءُ അവനുധേശിക്കുന്നവരെ وَيَهْدِى അവന്‍ സന്മാര്‍ഗതിലക്കുകയും ചെയ്യും مَن يَشَآءُ അവന്‍ ഉദ്ദേശക്കുന്നവരെ وَمَا يَعْلَمُ അറിയുകയില്ല جُنُودَ رَبِّكَ നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ إِلَّا هُوَ അവനല്ലാതെ وَمَا هِىَ അതു (അവ–ഇവ) إِلَّا ذِكْرَىٰ ഉപദേശം (സ്മരണ) അല്ലാതെ لِلْبَشَرِ മനുഷ്യര്‍ക്ക്.
നരകത്തിന്‍റെ (മേല്‍നോട്ടക്കാരായ) ആള്‍ക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു (അതു). (കൂടാതെ) ഹൃദയങ്ങളില്‍ (ഒരു തരം) രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്‍റെ സൈന്യങ്ങളെ അവനല്ലാതെ (ആരും) അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ (മറ്റൊന്നും) അല്ലതാനും.
തഫ്സീർ : 31-31
View   
كَلَّا وَٱلْقَمَرِ﴿٣٢﴾
volume_up share
كَلَّا അങ്ങനെയല്ലാ (വേണ്ടാ) وَٱلْقَمَرِ ചന്ദ്രന്‍ തന്നെയാണ
അങ്ങനെ വേണ്ടാ! ചന്ദ്രന്‍ തന്നെയാണ (സത്യം)!
وَٱلَّيْلِ إِذْ أَدْبَرَ﴿٣٣﴾
volume_up share
وَٱلَّيْلِ രാത്രിയും തന്നെയാണ إِذْ أَدْبَرَ അതു പിന്നിട്ടു പോകുമ്പോള്‍
രാത്രിയുമാണ – അതു പിന്നിട്ടു പോകുമ്പോള്‍ - (സത്യം)!
وَٱلصُّبْحِ إِذَآ أَسْفَرَ﴿٣٤﴾
volume_up share
وَٱلصُّبْحِ പ്രഭാതവും തന്നെയാണ إِذَآ أَسْفَرَ അതു പുലരുമ്പോള്‍, പ്രകാശപ്പെട്ടാല്‍
പ്രഭാതവുമാണ –അതു പുലര്‍ന്നു (പ്രകാശിച്ചു) വന്നാല്‍- (സത്യം)!-
إِنَّهَا لَإِحْدَى ٱلْكُبَرِ﴿٣٥﴾
volume_up share
إِنَّهَا നിശ്ചയമായും അതു لَإِحْدَى ഒന്നു (ഒരു കാര്യം) തന്നെ ٱلْكُبَرِ വലുതായ (വന്‍ കാര്യങ്ങളായ) തില്‍
നിശ്ചയമായും അതു (നരകം) വന്‍ കാര്യങ്ങളില്‍ ഒന്നു തന്നെ!-
نَذِيرًۭا لِّلْبَشَرِ﴿٣٦﴾
volume_up share
نَذِيرًا താക്കീത് നല്‍കുന്നതായിട്ട് لِّلْبَشَرِ മനുഷ്യനു
മനുഷ്യനു ഒരു താക്കീത് എന്നാ നിലക്കു:-
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ﴿٣٧﴾
volume_up share
لِمَن شَآءَ ഉദ്ദേശിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്നു أَن يَتَقَدَّمَ മുന്നോട്ടു വരുവാന്‍, മുന്തുവാന്‍ أَوْ يَتَأَخَّرَ അല്ലെങ്കില്‍ പിന്നോട്ട് പോകുവാന്‍, പിന്താന്‍
അതായതു, നിങ്ങളില്‍ നിന്നു മുന്നോക്കം വരുവാനോ, പിന്നോക്കം പോകുവാനോ ഉദ്ദേശിച്ചവര്‍ക്ക്!
തഫ്സീർ : 32-37
View   
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ﴿٣٨﴾
volume_up share
كُلُّ نَفْسٍۭ എല്ലാ ദേഹവും (ആത്മാവും, ആളും) بِمَا كَسَبَتْ അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينَةٌ പണയമാണ്, പണയപ്പെട്ടതായിരിക്കും
എല്ലാ (ഓരോ) ദേഹവും (ആളും) അതു സമ്പാദിച്ചു വെച്ചതിനു പണയപ്പെട്ടതായിരിക്കും.
إِلَّآ أَصْحَـٰبَ ٱلْيَمِينِ﴿٣٩﴾
volume_up share
إِلَّآ أَصْحَٰبَ ആള്‍ക്കാരൊഴികെ, കൂട്ടരല്ലാതെ ٱلْيَمِينِ വലതു പക്ഷത്തിന്‍റെ
വലതു പക്ഷക്കാരൊഴികെ.
فِى جَنَّـٰتٍۢ يَتَسَآءَلُونَ﴿٤٠﴾
volume_up share
فِى جَنَّٰتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ يَتَسَآءَلُونَ അവര്‍ ചോദ്യം ചെയ്യും.
ചില സ്വര്‍ഗങ്ങളിലായിരിക്കും (അവര്‍). അവര്‍ ചോദ്യം ചെയ്യും,-
عَنِ ٱلْمُجْرِمِينَ﴿٤١﴾
volume_up share
عَنِ ٱلْمُجْرِمِينَ കുറ്റവാളികളെ പറ്റി
കുറ്റവാളികളെ കുറിച്ചു;
مَا سَلَكَكُمْ فِى سَقَرَ﴿٤٢﴾
volume_up share
مَا سَلَكَكُمْ നിങ്ങളെ പ്രവേശിപ്പിച്ചത് (പ്രവേശിച്ച കാരണം) എന്താണ് فِى سَقَرَ സഖറില്‍ ‍(നരകത്തില്‍)
“നിങ്ങളെ ‘സഖറി’ല്‍ പ്രവേശിപ്പിച്ചത് എന്താണ്?” എന്നു.
തഫ്സീർ : 38-42
View   
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ﴿٤٣﴾
volume_up share
قَالُوا۟ അവര്‍ പറയും لَمْ نَكُ ഞങ്ങളായിരുന്നില്ല, ആയില്ല مِنَ ٱلْمُصَلِّينَ നമസ്കരിക്കുന്നവരുടെ കൂട്ടത്തില്‍
അവര്‍ (മറുപടി) പറയും ;” ഞങ്ങള്‍ നമസ്ക്കരിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നില്ല :-
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ﴿٤٤﴾
volume_up share
وَلَمْ نَكُ ഞങ്ങളായിരുന്നുമില്ല نُطْعِمُ ഭക്ഷണം കൊടുക്കുക ٱلْمِسْكِينَ പാവപ്പെട്ടവന്‍, സാധുവിന്‍
“ഞങ്ങള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നതുമില്ല:-
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ﴿٤٥﴾
volume_up share
وَكُنَّا نَخُوضُ ഞങ്ങള്‍ (തോന്നിയവാസത്തില്‍) മുഴുകുകയും ചെയ്തിരുന്നു مَعَ ٱلْخَآئِضِينَ മുഴുകുന്നവരോടൊപ്പം
“(തോന്നിയവാസത്തില്‍) മുഴുകിയിരുന്നവരോടൊപ്പം ഞങ്ങള്‍ മുഴുകി കൊണ്ടിരിക്കുകയും ചെയ്തിരുന്നു.:-
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ﴿٤٦﴾
volume_up share
وَكُنَّا نُكَذِّبُ ഞങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരുന്നു بِيَوْمِ ٱلدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസത്തെ
“പ്രതിഫല നടപടിയുടെ ദിവസത്തെ ഞങ്ങള്‍ വ്യജമാക്കുകയും ചെയ്തിരുന്നു.:-
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ﴿٤٧﴾
volume_up share
حَتَّىٰٓ أَتَىٰنَا ഞങ്ങള്‍ക്ക് വരുന്നത് വരെ, അങ്ങനെ ഞങ്ങള്‍ക്കു വന്നു ٱلْيَقِينُ (ആ) ഉറപ്പു, ദൃഢമായ കാര്യം (മരണം)
“അങ്ങനെ (മരണമാകുന്ന ആ) ഉറപ്പു ഞങ്ങള്‍ക്ക് വന്നെത്തി.
തഫ്സീർ : 43-47
View   
فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ﴿٤٨﴾
volume_up share
فَمَا تَنفَعُهُمْ എനി (ആകയാല്‍) അവര്‍ക്കു പ്രയോജന (ഉപകാര)പ്പെടുകയില്ല شَفَٰعَةُ ശുപാര്‍ശ ٱلشَّٰفِعِينَ ശുപാര്‍ശക്കാരുടെ
എനി, അവര്‍ക്കു ശുപാര്‍ശക്കാരുടെ ശുപാര്‍ശ പ്രയോജനപ്പെടുന്നതല്ല.
തഫ്സീർ : 48-48
View   
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ﴿٤٩﴾
volume_up share
فَمَا لَهُمْ എന്നിരിക്കെ (അപ്പോള്‍) എന്താണ് അവര്‍ക്കു عَنِ ٱلتَّذْكِرَةِ ഉല്‍ബോധനം (ഉപദേശം,സ്മരണ) വിട്ടു مُعْرِضِينَ തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരിക്കുന്നു)
എന്നിരിക്കെ, എന്താണവര്‍ക്ക്, -ഈ ഉല്‍ബോധനത്തെ വിട്ടു (അവര്‍) തിരിഞ്ഞു കളയുന്നവരായി കൊണ്ടിരിക്കുന്നു.?!
كَأَنَّهُمْ حُمُرٌۭ مُّسْتَنفِرَةٌۭ﴿٥٠﴾
volume_up share
كَأَنَّهُمْ അവര്‍ ആകുന്നുവെന്ന പോലെ حُمُرٌ കഴുതകള്‍ مُّسْتَنفِرَةٌ വിറളി പിടിച്ചു പോകുന്ന, പേടിച്ചു ഓടുന്ന
വിറളിയെടുത്തോടുന്ന കഴുതകളെന്നോണമിരിക്കുന്നു അവര്‍,-
فَرَّتْ مِن قَسْوَرَةٍۭ﴿٥١﴾
volume_up share
فَرَّتْ ഓടിപ്പോകുന്ന مِن قَسْوَرَةٍۭ സിംഹത്തില്‍ (വേട്ടക്കാരില്‍ - അമ്പെയ്തുകാരില്‍) നിന്നു
(അതെ) വല്ല സിംഹത്തില്‍ നിന്നും ഓടിപായുന്ന (കഴുതകളെ പോലെ).
തഫ്സീർ : 49-51
View   
بَلْ يُرِيدُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُؤْتَىٰ صُحُفًۭا مُّنَشَّرَةًۭ﴿٥٢﴾
volume_up share
بَلْ يُرِيدُ പക്ഷേ (എങ്കിലും)ഉദ്ദേശിക്കുന്നു كُلُّ ٱمْرِئٍ എല്ലാ (ഓരോ) മനുഷ്യനും مِّنْهُمْ അവരില്‍പ്പെട്ട أَن يُؤْتَىٰ അവനു കൊടുക്കപ്പെടണമെന്ന് صُحُفًا ചില ഏട്(ഗ്രന്ഥം)കള്‍ مُّنَشَّرَةً വിരുത്ത(നൂര്‍ത്ത-തുറക്ക)പ്പെട്ടതായ
(അത്രയുമല്ല) പക്ഷേ, അവരില്‍ നിന്നുള്ള എല്ലാ (ഓരോ) മനുഷ്യനും ഉദ്ദേശിക്കുന്നു,- (തുറന്നു) നിവര്‍ത്തി വെക്കപ്പെട്ട ഏടുകള്‍ തനിക്കു നല്കപ്പെടണമെന്ന്!
كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ﴿٥٣﴾
volume_up share
كَلَّا വേണ്ടാ, അങ്ങനെയല്ല بَل لَّا يَخَافُونَ പക്ഷേ അവര്‍ ഭയപ്പെടുന്നില്ല ٱلْءَاخِرَةَ പരലോകത്തെ
അതു വേണ്ടാ ! പക്ഷേ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
തഫ്സീർ : 52-53
View   
كَلَّآ إِنَّهُۥ تَذْكِرَةٌۭ﴿٥٤﴾
volume_up share
كَلَّآ വേണ്ടാ إِنَّهُۥ നിശ്ചയമായും അതു (ഇതു) تَذْكِرَةٌ ഒരു ഉല്‍ബോധനം (ഉപദേശം)ആകുന്നു
അതു വേണ്ടാ! നിശ്ചയമായും ഇതൊരു ഉല്‍ബോധനമത്രേ!-
فَمَن شَآءَ ذَكَرَهُۥ﴿٥٥﴾
volume_up share
فَمَن شَآءَ അതു കൊണ്ടു അപ്പോള്‍ ആര്‍ ഉദ്ദേശിച്ചുവോ, ആര്‍ക്കു വേണമോ ذَكَرَهُۥ അതവന്‍ ഓര്‍മ്മിക്കട്ടെ, സ്മരിക്കും
ആകയാല്‍, ആര്‍ക്കു വേണമോ അവന്‍ അതു ഓര്‍മിച്ചു കൊള്ളട്ടെ.
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ﴿٥٦﴾
volume_up share
وَمَا يَذْكُرُونَ അവര്‍ ഓര്‍ക്കുന്നതുമല്ല إِلَّآ أَن يَشَآءَ ഉദ്ദേശിക്കുന്നതായാലല്ലാതെ ٱللَّهُ അല്ലാഹു هُوَ أَهْلُ അവന്‍ അര്‍ഹനാണ്, തരപ്പെട്ട (അവകാശപ്പെട്ട) വനാണ് ٱلتَّقْوَىٰ സൂക്ഷ്മതക്കു, ഭയഭക്തിക്ക് وَأَهْلُ അര്‍ഹനുമാകുന്നു ٱلْمَغْفِرَةِ പാപമോചനത്തിന് (പാപം പൊറുക്കുവാന്‍)
അല്ലാഹു ഉദ്ധേശിക്കുന്നതായാലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല താനും. അവന്‍ ഭയ ഭക്തിക്കു അവകാശപ്പെട്ടവനും, പാപമോചനത്തിന് അവകാശപ്പെട്ടവനുമത്രേ.
തഫ്സീർ : 54-56
View   
75.അല്‍ ഖിയാമഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ﴿١﴾
volume_up share
لَا أُقْسِمُ ഞാന്‍ സത്യം ചെയ്തു പറയുന്നു بِيَوْمِ الْقِيَامَةِ ഖിയാമത്തുനാളിനെക്കൊണ്ടു
"ഖിയാമത്തു"നാള്‍ [ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസം] കൊണ്ടു ഞാന്‍ സത്യം ചെയ്തു പറയുന്നു;-
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ﴿٢﴾
volume_up share
وَلَا أُقْسِمُ സത്യം ചെയ്തു പറയുകയും ചെയ്യുന്നു بِالنَّفْسِ ആത്മാവിനെ (മനസ്സിനെ - ദേഹത്തെ)ക്കൊണ്ടു اللَّوَّامَةِ ആക്ഷേപക്കാരിയായ, അധികം കുറ്റപ്പെടുത്തുന്ന
ആക്ഷേപക്കാരിയായ ആത്മാവിനെ (അഥവാ മനസ്സിനെ)ക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു:
أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ﴿٣﴾
volume_up share
أَيَحْسَبُ الْإِنسَانُ മനുഷ്യന്‍ ഭാവിക്കുന്നോ, ഗണിക്കുന്നുവോ أَلَّن نَّجْمَعَ നാം ഒരുമിച്ചുകൂട്ടുന്നതേയല്ലെന്ന് عِظَامَهُ അവന്‍റെ അസ്ഥി (എല്ലു)കളെ
മനുഷ്യന്‍ ഗണിച്ചുകൊണ്ടിരിക്കുന്നുവോ, അവന്‍റെ എല്ലുകള്‍ നാം ഒരുമിച്ചുകൂട്ടുന്നതേയല്ല എന്ന്?!
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ﴿٤﴾
volume_up share
بَلَىٰ ഇല്ലാതേ, അതെ قَادِرِينَ കഴിവുള്ളവരായിക്കൊണ്ടു عَلَىٰ أَن نُّسَوِّيَ നാം ശരിപ്പെടുത്തുവാന്‍ بَنَانَهُ അവന്‍റെ വിരല്‍തലപ്പു (സന്ധിയെല്ലു - വിരലു)കളെ
ഇല്ലാതേ! അവന്‍റെ വിരല്‍തലപ്പുകളെ(പ്പോലും) ശരിപ്പെടുത്തുവാന്‍ കഴിവുള്ളവരായിക്കൊണ്ടു (നാമതു ചെയ്യും)
തഫ്സീർ : 1-4
View   
بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ﴿٥﴾
volume_up share
بَلْ എങ്കിലും, പക്ഷേ يُرِيدُ ഉദ്ദേശിക്കുന്നു الْإِنسَانُ മനുഷ്യന്‍ لِيَفْجُرَ ദുര്‍വൃത്തി (തോന്ന്യാസം) ചെയ്‌വാന്‍ أَمَامَهُ അവന്‍റെ മുമ്പോട്ടു (ഭാവിയില്‍)
പക്ഷെ, മനുഷ്യന്‍ അവന്‍റെ മുമ്പോട്ടു(ള്ള ജീവിതത്തില്‍) തോന്നിയവാസം ചെയ്‌വാന്‍ ഉദ്ദേശിക്കുകയാണ്.
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ﴿٦﴾
volume_up share
يَسْأَلُ അവന്‍ ചോദിക്കുന്നു أَيَّانَ ഏതൊരവസരത്തിലാണ് يَوْمُ الْقِيَامَةِ ഖിയാമത്തുനാള്‍
അവന്‍ ചോദിക്കുന്നു: ഏതവസരത്തിലാണ് ഖിയാമത്തുനാള്‍ എന്ന്!
فَإِذَا بَرِقَ ٱلْبَصَرُ﴿٧﴾
volume_up share
فَإِذَا بَرِقَ എന്നാല്‍ മിന്നി (അഞ്ചി-കൂച്ചി)യാല്‍, അന്ധാളിക്കുമ്പോള്‍ الْبَصَرُ കണ്ണു, ദൃഷ്ടി
എന്നാല്‍, കണ്ണ്‍ (അന്ധാളിച്ച്) അഞ്ചിപ്പോയാല്‍,-
وَخَسَفَ ٱلْقَمَرُ﴿٨﴾
volume_up share
وَخَسَفَ ഇരുളടയുക (വെളിച്ചം പോകുക)യും الْقَمَر ചന്ദ്രന്‍
ചന്ദ്രന്‍ (പ്രകാശംപോയി) ഇരുളടയുകയും (ചെയ്‌താല്‍)
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ﴿٩﴾
volume_up share
وَجُمِعَ ഒരുമിച്ചു കൂട്ടപ്പെടുകയും الشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്‌താല്‍),
يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ﴿١٠﴾
volume_up share
يَقُولُ الْإِنسَانُ മനുഷ്യന്‍ പറയും يَوْمَئِذٍ ആ ദിവസം أَيْنَ എവിടെയാണ്, എങ്ങോട്ടാണ് الْمَفَرُّ ഓടി രക്ഷപ്പെടുന്ന സ്ഥാനം, ഓടിപ്പോക്ക്
അന്നത്തെ ദിവസം മനുഷ്യന്‍ പറയും : "എവിടെയാണ് ഓടി രക്ഷപ്പെടുന്നതു?!"
كَلَّا لَا وَزَرَ﴿١١﴾
volume_up share
كَلَّا അങ്ങിനെയല്ല, അതില്ല لَا وَزَرَ രക്ഷയില്ല, അഭയസ്ഥാനമില്ല
അതില്ല! രക്ഷയേ ഇല്ല!
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ﴿١٢﴾
volume_up share
അവിശ്വാസിയായ മനുഷ്യന്‍ അവന്‍റെ ഭൂതകാലം ഏതായാലും നഷ്ടപ്പെടുത്തി. എന്നാല്‍, ഭാവിയും നഷ്ടപ്പെടുത്തുമാറു തോന്ന്യാസം തുടരുവാനാണ് അവന്‍ തുനിയുന്നത്. മരണാന്തര ജീവിതത്തെയും അതിലെ അനുഭവങ്ങളെയും അവന്‍ നിഷേധിക്കുന്നു. ‘നിങ്ങള്‍ പറഞ്ഞു കേള്‍ക്കുന്ന ഈ ഖിയാമാത്തുനാള്‍ എപ്പോഴാണുണ്ടാകുക?’ എന്നു അവന്‍ നിഷേധപൂര്‍വ്വം പരിഹസിക്കുന്നു. എന്നാല്‍ അവന്‍ അറിഞ്ഞിരിക്കട്ടെ, അതത്ര വിദൂരമൊന്നുമല്ല. അതു എപ്പോള്‍ എന്നതിനേക്കാള്‍ ആലോചിക്കേണ്ടതു അതു എങ്ങിനെയായിരിക്കും എന്നുള്ളതാണ്. അതു സംഭവിക്കുമ്പോള്‍ ലോകത്തിന്‍റെ നിലയെല്ലാം മാറിപ്പോകും. മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായിത്തീരും; മിന്നലേറ്റവണ്ണം അവന്‍റെ കണ്ണുകള്‍ അഞ്ചിപ്പോകും; ചന്ദ്രന്‍റെ വെളിച്ചം നഷ്ടപ്പെട്ട് അതു ഇരുട്ടുമയമായിത്തീരും; സൂര്യനും ചന്ദ്രനും ഒരേ സ്ഥാനത്തു ഒരുമിച്ചു കൂട്ടപ്പെടും. ഇങ്ങിനെയുള്ള ആ ഘോരസമയം വന്നുകഴിഞ്ഞാല്‍ അപ്പോള്‍, മനുഷ്യന്‍ സഹികെട്ട് രക്ഷാമാര്‍ഗ്ഗത്തിനു മുറവിളികൂട്ടിക്കൊണ്ടിരിക്കും. പക്ഷേ, എവിടെ നിന്നു രക്ഷകിട്ടുവാനാണ്? എല്ലാവരും ലോകരക്ഷിതാവിന്‍റെ കോടതിയില്‍ സമ്മേളിക്കേണ്ട ദിവസമാണത്. ഒരാള്‍ക്കും അതില്‍ നിന്നു രക്ഷയില്ല. ആര്‍ക്കും അതില്‍നിന്നു ഒഴിവുമില്ല. إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണു يَوْمَئِذٍ അന്നത്തെ ദിവസം الْمُسْتَقَرُّ അടക്കം, ചെന്നുകൂടല്‍
നിന്‍റെ റബ്ബിങ്കലേക്കത്രെ, അന്നത്തെ ദിവസം (ചെന്ന്) അടങ്ങുന്നത്.
തഫ്സീർ : 5-12
View   
يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ﴿١٣﴾
volume_up share
يُنَبَّأُ വൃത്താന്തം അറിയിക്കപ്പെടും (ബോധപ്പെടുത്തപ്പെടും) الْإِنسَانُ മനുഷ്യന്‍ يَوْمَئِذٍ അന്നേ ദിവസം, അന്നു بِمَا قَدَّمَ അവന്‍ മുന്തിച്ച (മുന്‍ചെയ്ത)തിനെപ്പറ്റി وَأَخَّرَ പിന്തിക്കുകയും (പിന്നോക്കമാക്കുകയും) ചെയ്ത
മനുഷ്യന്‍ മുന്‍ചെയ്തു വെക്കുകയും, (ചെയ്യാതെ) പിന്നോക്കംവെക്കുകയും ചെയ്തിട്ടുള്ളതിനെപ്പറ്റി അന്ന് അവന്‍ ബോധപ്പെടുത്തപ്പെടും.
بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌۭ﴿١٤﴾
volume_up share
بَلِ الْإِنسَانُ പക്ഷേ മനുഷ്യന്‍ عَلَىٰ نَفْسِهِ തന്‍റെ പേരില്‍തന്നെ (തനിക്കു തന്നെ എതിരില്‍) بَصِيرَةٌ തെളിവാണ്, ദൃക്സാക്ഷിയായിരിക്കും
പക്ഷേ, (അത്രയുമല്ല) മനുഷ്യന്‍ തനിക്കുതന്നെ എതിരില്‍ തെളിവായിരിക്കും;-
وَلَوْ أَلْقَىٰ مَعَاذِيرَهُۥ﴿١٥﴾
volume_up share
وَلَوْ أَلْقَىٰ അവന്‍ ഇട്ടാലും (സമര്‍പ്പിച്ചാലും) ശരി, കാട്ടിയാലും مَعَاذِيرَهُ അവന്‍റെ ഒഴികഴിവുകളെ
അവന്‍ തന്‍റെ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
തഫ്സീർ : 13-15
View   
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ﴿١٦﴾
volume_up share
لَا تُحَرِّكْ നീ ഇളക്ക (ചലിപ്പിക്കു-അനക്ക)രുതു بِهِ അതുംകൊണ്ടു, അതുമായി لِسَانَكَ നിന്‍റെ നാവു لِتَعْجَلَ بِهِ അതിനു നീ ധൃതിപ്പെടുവാന്‍ വേണ്ടി
(നബിയേ) നീ അതിനു [ഖുര്‍ആന്നു] ധൃതികൂട്ടുവാന്‍ വേണ്ടി നിന്‍റെ നാവിനെ അതുംകൊണ്ടു നീ ഇളക്കേണ്ട.
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ﴿١٧﴾
volume_up share
إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) جَمْعَهُ അതിനെ ഒരുമിച്ചുകൂട്ടല്‍ (സമാഹരിക്കല്‍) وَقُرْآنَهُ അതിനെ ഓതിത്തരലും
നിശ്ചയമായും അതിനെ (നിന്‍റെ മനസ്സില്‍) സമാഹരിക്കലും, അതു ഓതിത്തരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത്
فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ﴿١٨﴾
volume_up share
فَإِذَا قَرَأْنَاهُ അങ്ങനെ (ആകയാല്‍) നാം അതിനെ ഓതിയാല്‍ (ഓതിത്തന്നാല്‍) فَاتَّبِعْ നീ പിന്‍പറ്റുക, തുടരുക قُرْآنَهُ അതിന്‍റെ വായനയെ, ആ വായനയെ
ആകയാല്‍, നാം അതു ഓതിത്തന്നാല്‍ നീ ആ ഓത്തു പിന്‍പറ്റിക്കൊള്ളുക.
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ﴿١٩﴾
volume_up share
ثُمَّ അനന്തരം إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) بَيَانَهُ അതിന്‍റെ വിവരണം, വിവരിക്കല്‍
പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത്.
തഫ്സീർ : 16-19
View   
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ﴿٢٠﴾
volume_up share
كَلَّا അങ്ങിനെയല്ല, വേണ്ട بَلْ تُحِبُّونَ എങ്കിലും (പക്ഷേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നു الْعَاجِلَةَ ക്ഷണികമായതിനെ, വേഗം കഴിയുന്നതിനെ
(മനുഷ്യരേ) അങ്ങിനെ വേണ്ട! പക്ഷേ, നിങ്ങള്‍ ക്ഷണികമായതിനെ [ഐഹികജീവിതത്തെ] ഇഷ്ടപ്പെടുന്നു;
وَتَذَرُونَ ٱلْـَٔاخِرَةَ﴿٢١﴾
volume_up share
وَتَذَرُونَ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു الْآخِرَةَ പരലോകത്തെ
പരലോക (ജീവിത)ത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു!
തഫ്സീർ : 20-21
View   
وُجُوهٌۭ يَوْمَئِذٍۢ نَّاضِرَةٌ﴿٢٢﴾
volume_up share
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്നു نَّاضِرَةٌ പ്രസന്നമായ (ഭംഗിയായ - ശോഭിക്കുന്ന) വയായിരിക്കും
ചില മുഖങ്ങള്‍ അന്നത്തെ ദിവസം (സന്തോഷിച്ചു) പ്രസന്നമായവയായിരിക്കും;-
إِلَىٰ رَبِّهَا نَاظِرَةٌۭ﴿٢٣﴾
volume_up share
إِلَىٰ رَبِّهَا അവയുടെ റബ്ബിങ്കലേക്കു نَاظِرَةٌ നോക്കുന്നവയായിരിക്കും
(അതെ) അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും.
وَوُجُوهٌۭ يَوْمَئِذٍۭ بَاسِرَةٌۭ﴿٢٤﴾
volume_up share
وَوُجُوهٌ ചില മുഖങ്ങളാവട്ടെ يَوْمَئِذٍ അന്നു بَاسِرَةٌ ചുളുങ്ങിയ (ചുളിഞ്ഞ - ഇറുകിയ - ഇരുണ്ട)വയായിരിക്കും
(മറ്റു) ചില മുഖങ്ങളാകട്ടെ, അന്നത്തെ ദിവസം (വിഷാദിച്ചു) ചുളുങ്ങിയവയുമായിരിക്കും;-
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌۭ﴿٢٥﴾
volume_up share
تَظُنُّ അവ ധരിക്കും (ഉറപ്പിക്കും) أَن يُفْعَلَ ചെയ്യപ്പെടു (പ്രവര്‍ത്തിക്കപ്പെടു)മെന്നു بِهَا അവയെക്കൊണ്ടു, അവയോടു فَاقِرَةٌ വല്ല അത്യാപത്തും, നട്ടെല്ലിനു ബാധിക്കുന്ന വിപത്തു
അവയെക്കൊണ്ടു വല്ല അത്യാപത്തും പ്രവര്‍ത്തിക്കപ്പെടുമെന്നു അവ (ഉറപ്പായി) ധരിക്കുന്നതാണ്.
തഫ്സീർ : 22-25
View   
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ﴿٢٦﴾
volume_up share
كَلَّا വേണ്ട, അങ്ങിനെയല്ല إِذَا بَلَغَتِ അതു എത്തിയാല്‍ التَّرَاقِيَ തോളെല്ലിങ്കല്‍, വളയനെല്ലുകളില്‍
വേണ്ട! അതു [പ്രാണന്‍] തോളെല്ലിങ്കല്‍ [തൊണ്ടക്കുഴിയില്‍] എത്തിയാല്‍,-
وَقِيلَ مَنْ ۜ رَاقٍۢ﴿٢٧﴾
volume_up share
وَقِيلَ പറയപ്പെടുകയും مَنْ ആരുണ്ട്, ആരാണുرَاق മന്ത്രം നടത്തുന്നവന്‍, വൈദ്യക്കാരന്‍
"ആരുണ്ടു മന്ത്രം നടത്തുന്നവന്‍" എന്നു പറയപ്പെടുകയും,-
وَظَنَّ أَنَّهُ ٱلْفِرَاقُ﴿٢٨﴾
volume_up share
وَظَنَّ അവന്‍ ധരിക്കുക (ഉറപ്പിക്കുക)യും أَنَّهُ الْفِرَاقُ അതു വേര്‍പാടാണെന്നു
അവന്‍ [മരണം ആസന്നമായവന്‍] അതു (തന്‍റെ) വേര്‍പാടാണെന്നു (ഉറപ്പായി) ധരിക്കുകയും,-
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ﴿٢٩﴾
volume_up share
وَالْتَفَّتِ കൂടിപ്പിണയുകയും, പറ്റിച്ചേരുകയും السَّاقُ കണങ്കാല്‍ بِالسَّاقِ കണങ്കാലോടു
കണങ്കാല്‍ കണങ്കാലോടു കൂടിപ്പിണയുകയും (ചെയ്‌താല്‍)!-
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ﴿٣٠﴾
volume_up share
إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണ് يَوْمَئِذٍ അന്നു الْمَسَاقُ തെളിക്കല്‍ (കൊണ്ടുപോകല്‍)
അന്നു നിന്‍റെ റബ്ബിങ്കലേക്കായിരിക്കും (അവനെ) കൊണ്ടുപോകുന്നത്.
തഫ്സീർ : 26-30
View   
فَلَا صَدَّقَ وَلَا صَلَّىٰ﴿٣١﴾
volume_up share
فَلَا صَدَّقَ എന്നാല്‍ അവന്‍ സത്യമാക്കിയിട്ടില്ല (വിശ്വസിച്ചിട്ടില്ല) وَلَا صَلَّىٰ നമസ്കരിച്ചിട്ടുമില്ല
എന്നാല്‍, അവന്‍ (വിശ്വസിച്ച്) സത്യമാക്കിയിട്ടില്ല, നമസ്കരിച്ചിട്ടുമില്ല;-
وَلَـٰكِن كَذَّبَ وَتَوَلَّىٰ﴿٣٢﴾
volume_up share
وَلَـٰكِن പക്ഷേ, എങ്കിലും, എന്നാല്‍ كَذَّبَ അവന്‍ വ്യാജമാക്കിയിരിക്കുന്നു وَتَوَلَّىٰ പിന്‍തിരിയുക (തിരിഞ്ഞു പോകുക)യും ചെയ്തിരിക്കുന്നു
പക്ഷേ, വ്യാജമാ(ക്കി നിഷേധി)ക്കുകയും, പിന്‍തിരിയുകയും ചെയ്തിരിക്കുന്നു!
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ﴿٣٣﴾
volume_up share
ثُمَّ ذَهَبَ പിന്നെ അവന്‍ പോകുകയും ചെയ്തു إِلَىٰ أَهْلِهِ തന്‍റെ സ്വന്ത (ആള്‍)ക്കാരിലേക്കു يَتَمَطَّىٰ ദുരഭിമാനം നടിച്ചുകൊണ്ടു, അഹങ്കരിച്ചുകൊണ്ടു
പിന്നെ (അതിനും പുറമെ) അവന്‍ തന്‍റെ സ്വന്തക്കാരിലേക്കു ദുരഭിമാനം നടിച്ചു കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു.
أَوْلَىٰ لَكَ فَأَوْلَىٰ﴿٣٤﴾
volume_up share
أَوْلَىٰ ഏറ്റവും യോജിച്ചതു, വേണ്ടപ്പെട്ടതു (വലിയ നാശം) لَكَ നിനക്കു فَأَوْلَىٰ ഏറ്റവും യോജിച്ചതു
(ഹേ, മനുഷ്യാ,) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതു തന്നെ! [നിനക്കു യോജിച്ച ശിക്ഷതന്നെ]
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ﴿٣٥﴾
volume_up share
ثُمَّ പിന്നെയും أَوْلَىٰ لَكَ നിനക്കു ഏറ്റവും യോജിച്ചതു فَأَوْلَىٰ ഏറ്റവും യോജിച്ചതു
പിന്നെ (വീണ്ടും) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതുതന്നെ! [നിനക്കു യോജിച്ച ശിക്ഷ തന്നെ]
തഫ്സീർ : 31-35
View   
أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى﴿٣٦﴾
volume_up share
أَيَحْسَبُ ഗണിക്കു (വിചാരിക്കു)ന്നുവോ الْإِنسَانُ മനുഷ്യന്‍ أَن يُتْرَكَ അവന്‍ ഉപേക്ഷിക്ക (വിട)പ്പെടുമെന്നു سُدًى വെറുതെ
മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്‍ വെറുതെയങ്ങു ഉപേക്ഷിക്കപ്പെടുമെന്നു?!
أَلَمْ يَكُ نُطْفَةًۭ مِّن مَّنِىٍّۢ يُمْنَىٰ﴿٣٧﴾
volume_up share
أَلَمْ يَكُ അവനായിരുന്നില്ലേ نُطْفَةً ഒരു തുള്ളി, ബിന്ദു مِّن مَّنِيٍّ ഇന്ദ്രിയ (ശുക്ല)ത്തില്‍ നിന്നുള്ള يُمْنَىٰ ഒഴുക്ക (സ്രവിക്ക)പ്പെടുന്ന, ഒലിക്കുന്ന
അവന്‍ (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തില്‍ നിന്നുമുള്ള ഒരു തുള്ളിയായിരുന്നില്ലേ?!-
ثُمَّ كَانَ عَلَقَةًۭ فَخَلَقَ فَسَوَّىٰ﴿٣٨﴾
volume_up share
ثُمَّ كَانَ പിന്നെ അവനായി, ആയിരുന്നു عَلَقَةً ഒരു രക്തപിണ്ഡം, ചോരക്കട്ട فَخَلَقَ എന്നിട്ടു അവന്‍ സൃഷ്ടിച്ചു فَسَوَّىٰ അങ്ങനെ ശരിപ്പെടുത്തി, ചൊവ്വാക്കി
പിന്നീടവന്‍ ഒരു രക്തപിണ്ഡമായി; എന്നിട്ട് (അവനെ) അവന്‍ [അല്ലാഹു] സൃഷ്ടിച്ചു ശരിപ്പെടുത്തി;-
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ﴿٣٩﴾
volume_up share
فَجَعَلَ مِنْهُ എന്നിട്ടു അവനില്‍ (അതില്‍) നിന്നു ഉണ്ടാക്കി الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ അതായതു ആണ് وَالْأُنثَىٰ പെണ്ണ്
അങ്ങനെ, അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
أَلَيْسَ ذَٰلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ﴿٤٠﴾
volume_up share
أَلَيْسَ ذَٰلِكَ ആ അവനല്ലേ بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَن يُحْيِيَ അവന്‍ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ
(അങ്ങിനെയുള്ള) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനല്ലേ?!
തഫ്സീർ : 36-40
View   
76.അല്‍ ഇന്‍സാന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌۭ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًۭٔا مَّذْكُورًا﴿١﴾
volume_up share
هَلْ أَتَىٰ വന്നിരിക്കുന്നുവോ, കഴിഞ്ഞുപോയോ عَلَى الْإِنسَانِ മനുഷ്യന്റെമേല്‍ حِينٌ ഒരു അവസരം, ഘട്ടം, സമയം مِّنَ الدَّهْرِ കാലത്തില്‍ നിന്നുള്ള لَمْ يَكُن അവന്‍ ആയിരുന്നില്ലാത്ത شَيْئًا ഒരു വസ്തുവും مَّذْكُورًا പറയത്തക്ക, പ്രസ്താവിക്കപ്പെടുന്ന.
മനുഷ്യന്‍ പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ (കഴിഞ്ഞു) പോയിട്ടുണ്ടോ?!
തഫ്സീർ : 1-1
View   
إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍۢ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا﴿٢﴾
volume_up share
إِنَّا خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ مِن نُّطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയാല്‍, ബിന്ദുവില്‍നിന്നു أَمْشَاجٍ മിശ്രമായ, കലര്‍പ്പുകളായ نَّبْتَلِيهِ നാം അവനെ പരീക്ഷണം ചെയ്തുകൊണ്ടു (ചെയ്‌വാന്‍) فَجَعَلْنَاهُ അങ്ങനെ (അതിനാല്‍) നാമവനെ ആക്കി سَمِيعًا കേള്‍ക്കുന്നവന്‍ بَصِيرًا കാണുന്നവന്‍.
(പലതിനാലും) മിശ്രമായ ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു - അവനെ നാം പരീക്ഷണം ചെയ്‌വാനായിട്ട്. അങ്ങനെ, നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.
إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا﴿٣﴾
volume_up share
إِنَّا هَدَيْنَاهُ നാം അവനു കാട്ടിക്കൊടുത്തു السَّبِيلَ മാര്‍ഗ്ഗം إِمَّا شَاكِرًا ഒന്നുകില്‍ നന്ദിയുള്ളവനായിക്കൊണ്ട് وَإِمَّا كَفُورًا ഒന്നുകില്‍ (അതല്ലെങ്കില്‍) നന്ദികെട്ടവനായിക്കൊണ്ട്.
ഒന്നുകില്‍ (അവന്‍) നന്ദിയുള്ളവനായിക്കൊണ്ട്, അല്ലാത്തപക്ഷം നന്ദികെട്ടവനായിക്കൊണ്ട് അവനു നാം മാര്‍ഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു.
തഫ്സീർ : 2-3
View   
إِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَلَـٰسِلَا۟ وَأَغْلَـٰلًۭا وَسَعِيرًا﴿٤﴾
volume_up share
إِنَّا أَعْتَدْنَا നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക് سَلَاسِلَ ചങ്ങലകള്‍ وَأَغْلَالًا വിലങ്ങു (ആമം) കളും وَسَعِيرًا ജ്വലിക്കുന്ന അഗ്നിയും.
നിശ്ചയമായും നാം, അവിശ്വാസികള്‍ക്കു ചില ചങ്ങലകളും, വിലങ്ങുകളും കത്തിജ്വലിക്കുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.
إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍۢ كَانَ مِزَاجُهَا كَافُورًا﴿٥﴾
volume_up share
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്‍മാര്‍, സജ്ജനങ്ങള്‍ يَشْرَبُونَ അവര്‍ കുടിക്കും مِن كَأْسٍ (മദ്യം നിറച്ച) കോപ്പയില്‍ (പാനപാത്രത്തില്‍) നിന്നു كَانَ مِزَاجُهَا അതിന്റെ ചേരുവ (കലര്‍പ്പു - കൂട്ട്) ആകുന്നു كَافُورًا കര്‍പ്പൂരം.
നിശ്ചയമായും, പുണ്യവാന്‍മാര്‍ (മദ്യം നിറച്ച) ഒരു തരം പാനപാത്രത്തില്‍നിന്നു കുടിക്കുന്നതാണ്;- അതിലെ കൂട്ട് [ചേരുവ] കര്‍പ്പൂരമായിരിക്കും.
عَيْنًۭا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًۭا﴿٦﴾
volume_up share
عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതിനെ കുടിക്കും عِبَادُ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാര്‍ يُفَجِّرُونَهَا അവര്‍ അതിനെ ഒഴുക്കും, പൊട്ടി ഒലിപ്പിക്കും (നടത്തിക്കൊണ്ടു പോകും) تَفْجِيرًا ഒരു ഒഴുക്കല്‍...
അതായതു, അല്ലാഹുവിന്റെ അടിയാന്‍മാര്‍ കുടിക്കുന്നതായ ഒരു ഉറവു (ജലം)! അവരതു (ഇഷ്ടമനുസരിച്ച്) ഒഴുക്കി നടത്തിക്കൊണ്ടിരിക്കും.
തഫ്സീർ : 4-6
View   
يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًۭا كَانَ شَرُّهُۥ مُسْتَطِيرًۭا﴿٧﴾
volume_up share
يُوفُونَ അവര്‍ നിറവേറ്റും, വീട്ടും بِالنَّذْرِ നേര്‍ച്ചയെ, പ്രതിജ്ഞയെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു يَوْمًا ഒരു ദിവസത്തെ كَانَ شَرُّهُ അതിന്റെ തിന്‍മ (കെടുതി, ദോഷം) ആകുന്നു مُسْتَطِيرًا പാറിപ്പരക്കുന്ന (പടര്‍ന്നു പിടിക്കുന്ന).
അവര്‍ നേര്‍ച്ചയെ നിറവേറ്റുകയും, തിന്‍മ പാറിപ്പറക്കുന്ന (അഥവാ ആപത്തുകള്‍ വ്യാപിക്കുന്ന)തായ ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുന്നു.
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًۭا وَيَتِيمًۭا وَأَسِيرًا﴿٨﴾
volume_up share
وَيُطْعِمُونَ അവര്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യും الطَّعَامَ ഭക്ഷണസാധനം عَلَىٰ حُبِّهِ അതിനോട് സ്നേഹമുള്ളതോടെ, പ്രേമത്തോടെ مِسْكِينًا സാധുവിനു, പാവപ്പെട്ടവനു وَيَتِيمًا അനാഥക്കുട്ടിക്കും وَأَسِيرًا ബന്ധനസ്ഥനും, ചിറയില്‍പെട്ടവന്നും.
ഭക്ഷണത്തിനു പ്രേമമുള്ളതോടെ (ത്തന്നെ) സാധുവിനും, അനാഥക്കും, ബന്ധനസ്ഥനും അവര്‍ ഭക്ഷണം നല്‍കുകയും ചെയ്യുന്നു.
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءًۭ وَلَا شُكُورًا﴿٩﴾
volume_up share
إِنَّمَا نُطْعِمُكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു لِوَجْهِ اللَّـهِ അല്ലാഹുവിന്റെ തിരുമുഖത്തിനു (പ്രീതിക്കു) വേണ്ടി (മാത്രം) لَا نُرِيدُ ഞങ്ങള്‍ (നാം) ഉദ്ദേശിക്കുന്നില്ല مِنكُمْ നിങ്ങളില്‍ നിന്നു جَزَاءً ഒരു പ്രതിഫലവും وَلَا شُكُورًا ഒരു നന്ദിയും, കൃതജ്ഞതയും ഇല്ല.
(അവര്‍ പറയും:) "നിശ്ചയമായും" അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു; ഞങ്ങള്‍ നിങ്ങളില്‍നിന്നു ഒരു പ്രതിഫലമാകട്ടെ, നന്ദിയാകട്ടെ ഉദ്ദേശിക്കുന്നില്ല.
إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًۭا قَمْطَرِيرًۭا﴿١٠﴾
volume_up share
إِنَّا نَخَافُ നാം (ഞങ്ങള്‍) ഭയപ്പെടുന്നു مِن رَّبِّنَا ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നു يَوْمًا ഒരു ദിവസത്തെ عَبُوسًا മുഖം ചുളിക്കുന്ന (കഠിനമായ) قَمْطَرِيرًا അതിദുസ്സഹമായ (കഠോരമായ - കഠിനമായി ചുളിക്കുന്ന).
(വിഷാദപ്പെട്ട്) മുഖം ചുളിച്ചുപോകുന്ന അതിദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ റബ്ബിങ്കല്‍നിന്നും ഞങ്ങള്‍ ഭയപ്പെടുന്നു.
തഫ്സീർ : 7-10
View   
فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةًۭ وَسُرُورًۭا﴿١١﴾
volume_up share
فَوَقَاهُمُ അതിനാല്‍ അവര്‍ക്കു കാത്തു കൊടുക്കും, അവരെ രക്ഷിക്കുന്നതാണ് اللَّـهُ അല്ലാഹു شَرَّ തിന്‍മയെ (ആപത്തിനെ), തിന്‍മയില്‍നിന്നു ذَٰلِكَ الْيَوْمِ ആ ദിവസത്തിന്റെ وَلَقَّاهُمْ അവര്‍ക്കവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും نَضْرَةً പ്രസന്നത, തിളക്കം, ഭംഗി وَسُرُورًا സന്തോഷവും.
അതിനാല്‍, ആ ദിവസത്തിന്റെ തിന്‍മയെ [ആപത്തിനെ] അല്ലാഹു അവര്‍ക്കു കാത്തുകൊടുക്കുന്നതാണ്. അവര്‍ക്കു പ്രസന്നതയും, സന്തോഷവും അവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും.
وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةًۭ وَحَرِيرًۭا﴿١٢﴾
volume_up share
وَجَزَاهُم അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും بِمَا صَبَرُوا അവര്‍ ക്ഷമിച്ച (സഹിച്ച) തു കൊണ്ട് جَنَّةً സ്വര്‍ഗം, തോട്ടം وَحَرِيرًا പട്ടും.
അവര്‍ ക്ഷമിച്ചതുനിമിത്തം അവര്‍ക്കു (സ്വര്‍ഗീയ) തോട്ടവും, പട്ടും അവന്‍ പ്രതിഫലം കൊടുക്കുന്നതുമാണ്‌;-
مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًۭا وَلَا زَمْهَرِيرًۭا﴿١٣﴾
volume_up share
مُّتَّكِئِينَ ചാരിയിരുന്നുകൊണ്ടു فِيهَا അതില്‍ عَلَى الْأَرَائِكِ അലങ്കൃത കട്ടിലുകളില്‍, സോഫമേല്‍ لَا يَرَوْنَ അവര്‍ കാണുകയില്ല فِيهَا അതില്‍ شَمْسًا സൂര്യനെ, വെയില്‍ (ചൂട്) وَلَا زَمْهَرِيرًا അതിശൈത്യവും (കാണുക) ഇല്ല.
അതില്‍ സോഫ (അഥവാ അലങ്കൃത കട്ടിലു) കളില്‍ ചാരിയിരുന്നുകൊണ്ടു (അവര്‍ സുഖിക്കും). വെയിലാകട്ടെ, കടുംതണുപ്പാകട്ടെ, അതിലവര്‍ കാണുകയില്ല.
وَدَانِيَةً عَلَيْهِمْ ظِلَـٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًۭا﴿١٤﴾
volume_up share
وَدَانِيَةً അടുത്തതായിക്കൊണ്ടും عَلَيْهِمْ അവരുടെ മേല്‍ ظِلَالُهَا അതിലെ തണലുകള്‍ وَذُلِّلَتْ എളുപ്പമാക്കി (നിഷ്പ്രയാസമാക്ക - സൗകര്യപ്പെടുത്ത) പ്പെടുകയും ചെയ്തിരിക്കുന്നു قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ تَذْلِيلًا ഒരു എളുപ്പമാക്കല്‍.
അതിലെ തണലുകള്‍ [മരക്കൊമ്പുകള്‍] അവര്‍ക്കു മീതെ അടുത്തതായിക്കൊണ്ടുമായിരിക്കും. അതിലെ പഴക്കുലകള്‍ നിഷ്പ്രയാസമാക്കി സൗകര്യപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നതാണ്.
وَيُطَافُ عَلَيْهِم بِـَٔانِيَةٍۢ مِّن فِضَّةٍۢ وَأَكْوَابٍۢ كَانَتْ قَوَارِيرَا۠﴿١٥﴾
volume_up share
وَيُطَافُ ചുറ്റിനടക്കപ്പെടും عَلَيْهِم അവരില്‍ بِآنِيَةٍ പാത്രങ്ങളുമായി مِّن فِضَّةٍ വെള്ളിയാലുള്ള وَأَكْوَابٍ കോപ്പ (കൂജ) കളുമായും كَانَتْ അവയായിരിക്കുന്നു قَوَارِيرَا പളുങ്കു (പാത്രം) കള്‍, സ്ഫടികങ്ങള്‍.
വെള്ളിക്കൊണ്ടുള്ള പാത്രങ്ങളും, സ്ഫടികങ്ങളായ കൂജകളുമായി അവരിലൂടെ ചുറ്റിനടക്കപ്പെടുകയും ചെയ്യും.
قَوَارِيرَا۟ مِن فِضَّةٍۢ قَدَّرُوهَا تَقْدِيرًۭا﴿١٦﴾
volume_up share
قَوَارِيرَ അതായതു പളുങ്കുകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള قَدَّرُوهَا അതിനെ അവര്‍ കണക്കാക്കി (നിര്‍ണ്ണയം ചെയ്തി) രിക്കുന്നു تَقْدِيرًا ഒരു കണക്കാക്കല്‍.
അതായതു, വെള്ളികൊണ്ടുള്ള സ്ഫടിക (മയമായ) പാത്രങ്ങള്‍! അവര്‍ അവയ്ക്കു ഒരു തോതു നിര്‍ണ്ണയപ്പെടുത്തുന്നതാണ്.
തഫ്സീർ : 11-16
View   
وَيُسْقَوْنَ فِيهَا كَأْسًۭا كَانَ مِزَاجُهَا زَنجَبِيلًا﴿١٧﴾
volume_up share
وَيُسْقَوْنَ അവര്‍ക്കു കുടിക്കുവാന്‍ കൊടുക്കും (കുടിപ്പിക്കപ്പെടും) فِيهَا അതില്‍വെച്ചു كَأْسًا ഒരു (മദ്യം നിറച്ച) പാനപാത്രം كَانَ مِزَاجُهَا അതിന്റെ ചേരുവ ആയിരിക്കും زَنجَبِيلًا ഇഞ്ചി.
അതില്‍ അവര്‍ക്കു (മദ്യം നിറച്ച) ഒരു തരം പാനപാത്രവും കുടിക്കുവാന്‍ കൊടുക്കപ്പെടും; അതിന്റെ ചേരുവ [കൂട്ട്] ഇഞ്ചിയായിരിക്കുന്നതാണ്.
عَيْنًۭا فِيهَا تُسَمَّىٰ سَلْسَبِيلًۭا﴿١٨﴾
volume_up share
عَيْنًا അതായതു ഒരു ഉറവു فِيهَا അതിലുള്ള تُسَمَّىٰ അതിനു പേരു പറയപ്പെടും سَلْسَبِيلًا സല്‍സബീല്‍ എന്നു.
അതായതു, "സല്‍സബീല്‍" എന്നു പേരുപറയപ്പെടുന്ന അതിലെ ഒരു ഉറവു (ജലം)!
وَيَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًۭا مَّنثُورًۭا﴿١٩﴾
volume_up share
وَيَطُوفُ عَلَيْهِمْ അവരില്‍ ചുറ്റിനടക്കും وِلْدَانٌ ചില കുട്ടികള്‍ مُّخَلَّدُونَ ശാശ്വതത്വം നല്‍കപ്പെട്ടവരായ إِذَا رَأَيْتَهُمْ നീ അവരെ കണ്ടാല്‍ حَسِبْتَهُمْ നീ അവരെ ഗണിക്കും, വിചാരിക്കും لُؤْلُؤًا മുത്താണെന്ന് مَّنثُورًا വിതറപ്പെട്ട.
ശാശ്വത(മായ നവത്വ) ജീവിതം നല്‍കപ്പെട്ടവരായ ചില കുട്ടികള്‍ അവരിലൂടെ ചുറ്റിനടന്നുകൊണ്ടുമിരിക്കും; അവരെ നീ കണ്ടാല്‍, വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്നു നീ വിചാരിക്കുന്നതാണ്!
وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًۭا وَمُلْكًۭا كَبِيرًا﴿٢٠﴾
volume_up share
وَإِذَا رَأَيْتَ നീ കണ്ടുവെങ്കിലോ ثَمَّ അവിടം رَأَيْتَ നീ കാണും, നിനക്കു കാണാം نَعِيمًا ഒരു സൗഖ്യം, അനുഗ്രഹീത സുഖം وَمُلْكًا ഒരു രാജകീയതയും, രാജത്വവും, സാമ്രാജ്യവും كَبِيرًا വലുതായ, വമ്പിച്ച.
അവിടം നീ കണ്ടാല്‍, ഒരു (മഹത്തായ) സുഖാനുഗ്രഹവും വലുതായ ഒരു രാജകീയതയും (അഥവാ സാമ്രാജ്യവും) നിനക്കു കാണാവുന്നതുമായിരിക്കും.
عَـٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌۭ وَإِسْتَبْرَقٌۭ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍۢ وَسَقَىٰهُمْ رَبُّهُمْ شَرَابًۭا طَهُورًا﴿٢١﴾
volume_up share
عَالِيَهُمْ അവരുടെ മേലുണ്ടായിരിക്കും ثِيَابُ വസ്ത്രങ്ങള്‍ سُندُسٍ നേര്‍മ്മ (മിനുസ്സ) പ്പട്ടിന്റെ خُضْرٌ പച്ചയായ وَإِسْتَبْرَقٌ കട്ടി (കസവു) പട്ടും وَحُلُّوا അവര്‍ക്കു അണിയിക്കപ്പെടുകയും ചെയ്യും, ആഭരണം ഇഷ്ടപ്പെടും أَسَاوِرَ ചില വളകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള وَسَقَاهُمْ അവര്‍ക്കു കുടിക്കാന്‍ കൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് شَرَابًا ഒരു പാനീയം طَهُورًا വളരെ ശുദ്ധമായ.
അവരുടെ മേലില്‍ പച്ച വര്‍ണമായ നേര്‍മ്മപ്പട്ടിന്റെ വസ്ത്രങ്ങളും, കട്ടിപ്പട്ടും (അഥവാ കസവു വസ്ത്രവും) ഉണ്ടായിരിക്കും; വെള്ളികൊണ്ടുള്ള വളകളും അവര്‍ക്കു അണിയിക്കപ്പെടും. അവരുടെ റബ്ബ് അവര്‍ക്കു വളരെ ശുദ്ധമായ ഒരു (തരം) പാനീയം കുടിക്കുവാന്‍ കൊടുക്കുന്നതുമാണ്.
إِنَّ هَـٰذَا كَانَ لَكُمْ جَزَآءًۭ وَكَانَ سَعْيُكُم مَّشْكُورًا﴿٢٢﴾
volume_up share
إِنَّ هَـٰذَا كَانَ നിശ്ചയമായും ഇതു ആകുന്നു, ആയിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു جَزَاءً പ്രതിഫലം وَكَانَ سَعْيُكُم നിങ്ങളുടെ പരിശ്രമം (അദ്ധ്വാനം) ആകുന്നു, ആയിരിക്കുന്നു مَّشْكُورًا നന്ദിചെയ്യ (നന്ദിപൂര്‍വ്വം സ്വീകരിക്ക) പ്പെട്ടത്.
"(ഹേ, പുണ്യവാന്‍മാരേ) നിശ്ചയമായും ഇതു (ഒക്കെയും) നിങ്ങള്‍ക്കു പ്രതിഫലമായിരിക്കുന്നതാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടതുമാകുന്നു" (എന്നു പറയപ്പെടും).
തഫ്സീർ : 17-22
View   
إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًۭا﴿٢٣﴾
volume_up share
إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا അവതരിപ്പിച്ചു, ഇറക്കി عَلَيْكَ നിന്റെമേല്‍ الْقُرْآنَ ഖുർആനെ تَنزِيلًا ഒരു അവതരിപ്പിക്കല്‍.
നിശ്ചയമായും നാം തന്നെയാണ് നിന്റെമേല്‍ ഖുർആന്‍ ഒരു (ക്രമേണയായുള്ള) അവതരിപ്പിക്കല്‍ അവതരിപ്പിച്ചിരിക്കുന്നത്.
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًۭا﴿٢٤﴾
volume_up share
فَاصْبِرْ അതിനാല്‍ ക്ഷമിക്കുക, സഹിക്കുക لِحُكْمِ വിധിക്കു رَبِّكَ നിന്റെ റബ്ബിന്റെ وَلَا تُطِعْ അനുസരിക്കയും അരുതു مِنْهُمْ അവരില്‍നിന്നു آثِمًا ഒരു പാപിയെയും أَوْ അല്ലെങ്കില്‍ كَفُورًا അവിശ്വാസിയായുള്ളവനെ, നന്ദികെട്ടവനെ.
അതിനാല്‍ നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുക; അവരില്‍നിന്നു യാതൊരു പാപിയെയോ, അവിശ്വാസിയായുള്ളവനെയോ നീ അനുസരിക്കയും ചെയ്യരുതു.
وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةًۭ وَأَصِيلًۭا﴿٢٥﴾
volume_up share
وَاذْكُرِ സ്മരിക്കുക (ഓര്‍ക്കുക - കീര്‍ത്തനം ചെയ്യുക) യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം بُكْرَةً കാലത്തു, രാവിലെ وَأَصِيلًا വൈകുന്നേരവും, വൈകീട്ടും.
രാവിലെയും, വൈകുന്നേരവും, നിന്റെ റബ്ബിന്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًۭا طَوِيلًا﴿٢٦﴾
volume_up share
وَمِنَ اللَّيْلِ രാത്രിയില്‍നിന്നുംതന്നെ فَاسْجُدْ لَهُ അവനു നീ സുജൂദ് ചെയ്യുക وَسَبِّحْهُ അവനെ പ്രകീര്‍ത്തനവും ചെയ്യുക, വാഴ്ത്തുകയും വേണം, لَيْلًا രാത്രി طَوِيلًا നീണ്ട, ദീര്‍ഘിച്ച (സമയം).
രാത്രിയില്‍നിന്നുംതന്നെ (അല്‍പനേരം) നീ അവനു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യണം; ഒരു നീണ്ട (സമയം) രാത്രി അവനു "തസ്ബീഹും" [പ്രകീര്‍ത്തനവും] നടത്തണം.
തഫ്സീർ : 23-26
View   
إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًۭا ثَقِيلًۭا﴿٢٧﴾
volume_up share
إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു الْعَاجِلَةَ ക്ഷണികമായ (വേഗം കഴിയുന്ന) തിനെ وَيَذَرُونَ അവര്‍ വിടുക (ഉപേക്ഷിക്കുക) യും ചെയ്യുന്നു وَرَاءَهُمْ അവരുടെ പിന്നില്‍, പുറകില്‍ يَوْمًا ثَقِيلًا ഭാരമേറിയ ഒരു ദിവസം.
നിശ്ചയമായും, ഇക്കൂട്ടര്‍ ക്ഷണികമായതിനെ [ഐഹികജീവിതത്തെ] ഇഷ്ടപ്പെടുന്നു; ഭാരമേറിയ ഒരു ദിവസത്തെ അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.
نَّحْنُ خَلَقْنَـٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَـٰلَهُمْ تَبْدِيلًا﴿٢٨﴾
volume_up share
نَّحْنُ നാം, നാമത്രെ خَلَقْنَاهُمْ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതും وَشَدَدْنَا നാം ബലപ്പെടുത്തുകയും ചെയ്തു, ഉറപ്പിച്ചതും أَسْرَهُمْ അവരുടെ (ശരീര) ഘടന, സന്ധുക്കളുടെ കെട്ടുറപ്പ് وَإِذَا شِئْنَا നാം ഉദ്ദേശിച്ചാല്‍, ഉദ്ദേശിക്കുമ്പോള്‍ بَدَّلْنَا നാം പകരമാക്കും أَمْثَالَهُمْ അവര്‍ക്കു തുല്യമായവരെ, അവരെപ്പോലുള്ളവരെ تَبْدِيلًا ഒരു പകരമാക്കല്‍.
നാമത്രെ അവരെ സൃഷ്ടിച്ചതും, അവരുടെ (ശരീര) ഘടനയെ ബലപ്പെടുത്തിയതും. നാം ഉദ്ദേശിച്ചാല്‍, അവര്‍ക്കു തുല്യമായവരെ നാം (അവര്‍ക്കു) പകരമാക്കിക്കൊണ്ടുവരുന്നതുമാണ്.
തഫ്സീർ : 27-28
View   
إِنَّ هَـٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًۭا﴿٢٩﴾
volume_up share
إِنَّ هَـٰذِهِ നിശ്ചയമായും ഇതു تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ് ആകയാല്‍ فَمَن شَاءَ ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തി (ഉണ്ടാക്കി) ക്കൊള്ളട്ടെ, സ്വീകരിക്കാം إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا മാര്‍ഗം, നേര്‍വഴി.
നിശ്ചയമായും ഇതൊരു (മഹത്തായ) ഉപദേശം (അഥവാ സ്മരണ) ആകുന്നു. ആകയാല്‍ ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവന്‍, തന്റെ റബ്ബിങ്കലേക്കു (വേണ്ടുന്ന) മാര്‍ഗം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا﴿٣٠﴾
volume_up share
وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ അവനാകുന്നു عَلِيمًا സര്‍വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍, യുക്തിമാനായ.
അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല. നിശ്ചയമായും, അല്ലാഹു സര്‍വജ്ഞനും, അഗാധജ്ഞനുമാകുന്നു.
يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا﴿٣١﴾
volume_up share
يُدْخِلُ അവന്‍ പ്രവേശിപ്പിക്കും مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ وَالظَّالِمِينَ അക്രമികള്‍ക്കോ أَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കിയിരിക്കുന്നു عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ.
അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അക്രമികള്‍ക്കാകട്ടെ, അവര്‍ക്കു വേദനയേറിയ ശിക്ഷ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 29-31
View   
77.അല്‍ മുര്‍സലാത്ത്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلْمُرْسَلَـٰتِ عُرْفًۭا﴿١﴾
volume_up share
وَالْمُرْسَلَاتِ അയക്കപ്പെട്ടവ (വിട്ടയക്കപ്പെട്ടവ)തന്നെയാണ عُرْفًا പതിവായി, തുടര്‍ച്ചയായി, നന്മയായി
പതിവായി [തുടര്‍‍ച്ചയായി] അയക്കപ്പെടുന്നവ തന്നെയാണ (സത്യം)!
فَٱلْعَـٰصِفَـٰتِ عَصْفًۭا﴿٢﴾
volume_up share
فَالْعَاصِفَاتِ എന്നിട്ടു(അങ്ങനെ) അടിച്ചുവീശുന്നുവയാണ عَصْفًا ഒരു അടിച്ചുവീശല്‍ (ഊക്കോടെ)
അങ്ങനെ, (ഊക്കോടെയുള്ള) ഒരു അടിച്ചുവീശല്‍ വീശുന്നവ തന്നെയാണ (സത്യം)!
وَٱلنَّـٰشِرَٰتِ نَشْرًۭا﴿٣﴾
volume_up share
وَالنَّاشِرَاتِ പരത്തുന്ന (വ്യാപിപ്പിക്കുന്ന – വിതരണം ചെയ്യുന്ന)വയും തന്നെയാണ نَشْرًا ഒരു പരത്തല്‍, വ്യാപിപ്പിക്കല്‍
പരത്തി വ്യാപിപ്പിക്കുന്നവയും തന്നെയാണ (സത്യം)!
فَٱلْفَـٰرِقَـٰتِ فَرْقًۭا﴿٤﴾
volume_up share
فَالْفَارِقَاتِ എന്നിട്ടു (അങ്ങനെ) വിവേചനം (വ്യത്യാസം) ചെയ്യുന്നവ തന്നെയാണ فَرْقًا ഒരു വിവേചനം, വ്യത്യാസം
എന്നിട്ട് വേര്‍‍‍തിരിച്ച് വിവേചനം ചെയ്യുന്നവ തന്നെയാണ (സത്യം)!
فَٱلْمُلْقِيَـٰتِ ذِكْرًا﴿٥﴾
volume_up share
فَالْمُلْقِيَاتِ എന്നിട്ടു (അങ്ങനെ) ഇട്ടുകൊടുക്കുന്നവ തന്നെയാണ ذِكْرًا സന്ദേശം, ഉപദേശം, സ്മരണ, പ്രസ്താവന
അങ്ങനെ, സന്ദേശം (അഥവാ ഉപദേശം) ഇട്ടുകൊടുക്കുന്നുവയാണ (സത്യം)!-
عُذْرًا أَوْ نُذْرًا﴿٦﴾
volume_up share
عُذْرًا അതായതു ഒഴികഴിവു, ഒഴികഴിവിനായി أَوْ نُذْرًا അല്ലെങ്കില്‍ മുന്നറിയിപ്പ്, താക്കീതിനായി
അതായതു, ഒഴികഴിവ്, അല്ലെങ്കില്‍ മുന്നറിയിപ്പ് (ഇട്ടുകൊടുക്കുന്നവ)
إِنَّمَا تُوعَدُونَ لَوَٰقِعٌۭ﴿٧﴾
volume_up share
إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങള്‍ താക്കീതു (വാഗ്ദത്തം) ചെയ്യപ്പെടുന്നത് لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തുതന്നെ
നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു) ചെയ്യപ്പെടുന്നതു സംഭവിക്കുന്നതുതന്നെയാകുന്നു.
തഫ്സീർ : 1-7
View   
فَإِذَا ٱلنُّجُومُ طُمِسَتْ﴿٨﴾
volume_up share
فَإِذَا النُّجُومُ എന്നാല്‍ നക്ഷത്രങ്ങള്‍ ആകുമ്പോള്‍ (ആയാല്‍) طُمِسَتْ അവ തുടച്ചു മായിക്ക(നീക്ക)പ്പെടുക
എന്നാല്‍, നക്ഷത്രങ്ങള്‍ (വെളിച്ചം) തുടച്ചുമായിക്കപ്പെട്ടാല്‍!-
وَإِذَا ٱلسَّمَآءُ فُرِجَتْ﴿٩﴾
volume_up share
وَإِذَا السَّمَاءُ ആകാശം ആയാലും (ആകുമ്പോഴും) فُرِجَتْ അതു വിടര്‍ത്ത (തുറവിയാക്ക)പ്പെടുക
ആകാശം (തുറന്നു) വിടര്‍ത്തപ്പെടുകയും ചെയ്‌താല്‍!-
وَإِذَا ٱلْجِبَالُ نُسِفَتْ﴿١٠﴾
volume_up share
وَإِذَا الْجِبَالُ മലകള്‍ ആകുമ്പോഴും (ആയാലും) نُسِفَتْ അതു പൊടിക്കപ്പെടുക, പാറ്റപ്പെടുക
മലകള്‍ (ധൂളമായി) പൊടിക്കപ്പെടുകയും ചെയ്താല്‍!-
وَإِذَا ٱلرُّسُلُ أُقِّتَتْ﴿١١﴾
volume_up share
وَإِذَا الرُّسُلُ റസൂലുകള്‍ ആകുകയും ചെയ്‌താല്‍ أُقِّتَتْ അവര്‍ക്കു സമയം നിശ്ചയിക്കപ്പെടുക
റസൂലുകള്‍ക്കു സമയം നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍!-
لِأَىِّ يَوْمٍ أُجِّلَتْ﴿١٢﴾
volume_up share
لِأَيِّ يَوْمٍ ഏതൊരു ദിവസത്തേക്കാണ് أُجِّلَتْ അവക്കു (അവര്‍ക്കു) അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നതു
ഏതൊരു ദിവസത്തേക്കാണ് അവര്‍ക്കു അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?!
لِيَوْمِ ٱلْفَصْلِ﴿١٣﴾
volume_up share
لِيَوْمِ ദിവസത്തേക്കു, ദിവസത്തില്‍ الْفَصْلِ തീരുമാനത്തിന്‍റെ, പിരിച്ചുവിടലിന്‍റെ
(അതെ) തീരുമാനത്തിന്‍റെ ദിവസത്തേക്കുതന്നെ (തന്നെ)!
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ﴿١٤﴾
volume_up share
وَمَا أَدْرَاكَ നിനക്കു അറിവു നല്‍കിയതെന്താണ് (നിനക്കു എന്തറിയാം) مَا يَوْمُ ദിവസമെന്താണെന്നു الْفَصْلِ തീരുമാനത്തിന്‍റെ
തീരുമാനത്തിന്‍റെ ദിവസം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?!
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٥﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
തഫ്സീർ : 8-15
View   
أَلَمْ نُهْلِكِ ٱلْأَوَّلِينَ﴿١٦﴾
volume_up share
أَلَمْ نُهْلِكِ നാം നശിപ്പിച്ചിട്ടില്ലേ الْأَوَّلِينَ ആദ്യത്തവരെ, പൂര്‍വ്വികന്‍മാരെ
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?!
ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ﴿١٧﴾
volume_up share
ثُمَّ പിന്നെ, പിറകെ نُتْبِعُهُمُ അവരോടു നാം തുടര്‍ത്തും, അനുഗമിപ്പിക്കും الْآخِرِينَ അവസാനത്തവരെ, പിന്നീടുള്ളവരെ
പിറകെ, അവസാനമുള്ളവരെ നാം അവരോടു തുടര്‍ത്തുന്നതാണ്.
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ﴿١٨﴾
volume_up share
كَذَٰلِكَ അപ്രകാരം نَفْعَلُ നാം ചെയ്യും بِالْمُجْرِمِينَ കുറ്റവാളികളെക്കൊണ്ടു
അപ്രകാരമത്രെ, നാം കുറ്റവാളികളെക്കൊണ്ടു ചെയ്യുക.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٩﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം, വ്യജമാക്കുന്നവര്‍ക്കായിരിക്കും.
أَلَمْ نَخْلُقكُّم مِّن مَّآءٍۢ مَّهِينٍۢ﴿٢٠﴾
volume_up share
أَلَمْ نَخْلُقكُّم നിങ്ങളെ നാം സൃഷ്ടിച്ചിട്ടില്ലേ مِّن مَّاءٍ ഒരു ജലത്തില്‍ നിന്നു مَّهِينٍ നിന്ദ്യമായ, നിസ്സാരപ്പെട്ട
നിസ്സാരപ്പെട്ട ഒരു ജലത്തില്‍ നിന്നു നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?!
فَجَعَلْنَـٰهُ فِى قَرَارٍۢ مَّكِينٍ﴿٢١﴾
volume_up share
فَجَعَلْنَاهُ എന്നിട്ടതിനെ നാം ആക്കി فِي قَرَارٍ ഒരു താവളത്തില്‍, പതിയില്‍, ഭവനത്തില്‍ مَّكِينٍ ഭദ്രമായ, സൌകര്യപ്രദമായ
എന്നിട്ട് അതിനെ ഭദ്രമായ ഒരു താവളത്തില്‍ നാം ആക്കി(വെച്ചു);
إِلَىٰ قَدَرٍۢ مَّعْلُومٍۢ﴿٢٢﴾
volume_up share
إِلَىٰ قَدَرٍ ഒരു കണക്കു(തോതു–നിര്‍ണയം)വരെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിതമായ)
നിശ്ചിതമായ ഒരു (കാല) അളവുവരെ
فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ﴿٢٣﴾
volume_up share
فَقَدَرْنَا എന്നിട്ടു നാം കണക്കാക്കി, നിര്‍ണ്ണയപ്പെടുത്തി, നമുക്കു സാധ്യമായി فَنِعْمَ അപ്പോള്‍ വളരെ(എത്രയോ) നല്ലതു الْقَادِرُونَ കഴിവുള്ളവര്‍‍, കണക്കാക്കുന്നവര്‍
അങ്ങനെ, നാം (എല്ലാം)കണക്കാക്കി (നിര്‍ണ്ണയിച്ചു). അപ്പോള്‍, (നാം) എത്രയോ നല്ല കഴിവുള്ളവരത്രെ.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٢٤﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം(മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
തഫ്സീർ : 16-24
View   
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا﴿٢٥﴾
volume_up share
أَلَمْ نَجْعَلِ നാം ആക്കിയില്ലേ الْأَرْضَ ഭൂമിയെ كِفَاتًا ഉള്‍ക്കൊള്ളുന്നതു, ഒരുമിച്ചുകൂട്ടുന്നതു
ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ,-
أَحْيَآءًۭ وَأَمْوَٰتًۭا﴿٢٦﴾
volume_up share
أَحْيَاءً ജീവനുള്ളവരെ وَأَمْوَاتًا മരണപ്പെട്ട(നിര്‍ജീവമായ)വരെയും
ജീവനുള്ളവരെയും, മരണപ്പെട്ടവരെയും?!
وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍۢ وَأَسْقَيْنَـٰكُم مَّآءًۭ فُرَاتًۭا﴿٢٧﴾
volume_up share
وَجَعَلْنَا فِيهَا നാമതില്‍ ആക്കു(ഏര്‍പ്പെടുത്തു)കയും ചെയ്തു رَوَاسِيَ ഉറച്ചുനില്‍ക്കുന്ന മലകളെ شَامِخَاتٍ പൊന്തിനില്‍ക്കുന്ന, ഉന്നതങ്ങളായ وَأَسْقَيْنَاكُم നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുകയും ചെയ്തു مَّاءً فُرَاتًا സ്വച്ഛമായ(ശുദ്ധ)ജലം
ഉന്നതങ്ങളായി ഉറച്ച് നില്‍ക്കുന്ന പര്‍വതങ്ങളെ നാം അതില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വച്ഛമായ ജലം നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുകയും ചെയ്തിരിക്കുന്നു.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٢٨﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാണ്.
തഫ്സീർ : 25-28
View   
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ﴿٢٩﴾
volume_up share
انطَلِقُوا പോയിക്കൊള്ളുവിന്‍ إِلَىٰ مَا യാതൊന്നിലേക്കു كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
‘(ഹേ, വ്യാജമാക്കുന്നവരേ), നിങ്ങള്‍ യാതൊന്നിനെ വ്യാജമാക്കിക്കൊണ്ടിരുന്നുവോ അതിലേക്കു നിങ്ങള്‍ പോയിക്കൊള്ളുവിന്‍!
ٱنطَلِقُوٓا۟ إِلَىٰ ظِلٍّۢ ذِى ثَلَـٰثِ شُعَبٍۢ﴿٣٠﴾
volume_up share
انطَلِقُوا നിങ്ങള്‍ പൊയ്ക്കൊള്ളുക إِلَىٰ ظِلٍّ ഒരു തണലി (നിഴലി)ലേക്കു ذِي ثَلَاثِ മൂന്നുള്ളതായ شُعَبٍ ശാഖകള്‍, പിരിവുകള്‍
അതായതു, മൂന്നു ശാഖകളുള്ളതായ ഒരു(തരം) തണലിലേക്കു പോയിക്കൊള്ളുവിന്‍!-
لَّا ظَلِيلٍۢ وَلَا يُغْنِى مِنَ ٱللَّهَبِ﴿٣١﴾
volume_up share
لَّا ظَلِيلٍ തണല്‍ (നിഴല്‍) നല്‍കുന്നതല്ല وَلَا يُغْنِي അതു പര്യാപ്തമാക്കയുമില്ല (തടുക്കയുമില്ല) مِنَ اللَّـهَب ജ്വാലയില്‍ നിന്നു
(അതു ചൂടില്‍നിന്നു)നിഴല്‍ നല്‍കുന്നതല്ല; (അഗ്നി)ജ്വാലയില്‍ നിന്നു അതു തടുക്കുകയുമില്ല
إِنَّهَا تَرْمِى بِشَرَرٍۢ كَٱلْقَصْرِ﴿٣٢﴾
volume_up share
إِنَّهَا നിശ്ചയമായും അതു (നരകം) تَرْمِي എറിയും, (വീശും) بِشَرَرٍ തീപ്പൊരിയെ كَالْقَصْرِ മണിമാളിക (വന്‍കെട്ടിടം-കോട്ട)പോലുള്ള
നിശ്ചയമായും അതു, [നരകം] വന്‍കെട്ടിടം പോലെയുള്ള തീപ്പൊരി വീശുന്നതാണ്.
كَأَنَّهُۥ جِمَـٰلَتٌۭ صُفْرٌۭ﴿٣٣﴾
volume_up share
كَأَنَّهُ അതാണെന്നപോലെ جِمَالَتٌ ഒട്ടകങ്ങള്‍, ഒട്ടകക്കൂട്ടം صُفْرٌ മഞ്ഞനിറമുള്ള
അതു [തീപ്പൊരി] മഞ്ഞവര്‍ണ്ണമായ ഒട്ടകക്കൂട്ടമെന്നോണമിരിക്കും!"
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٣٤﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം ,വ്യാജമാക്കുന്നവര്‍ക്കാണ്.
തഫ്സീർ : 29-34
View   
هَـٰذَا يَوْمُ لَا يَنطِقُونَ﴿٣٥﴾
volume_up share
هَـٰذَا يَوْمُ ഇതു ഒരു ദിവസമത്രെ لَا يَنطِقُونَ അവര്‍ മിണ്ടാത്ത, സംസാരിക്കാത്ത
അവര്‍ മിണ്ടാത്തതായ ദിവസമത്രെ ഇത്.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ﴿٣٦﴾
volume_up share
وَلَا يُؤْذَنُ അനുവാദം നല്‍കപ്പെടുകയുമില്ല لَهُمْ അവര്‍ക്കു فَيَعْتَذِرُونَ എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു, അങ്ങനെ ഒഴികഴിവു പറയുകയും (ഇല്ല)
(ഒഴികഴിവു പറയുവാന്‍) അവര്‍ക്ക് അനുവാദം നല്‍കപ്പെടുകയുമില്ല, എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٣٧﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
തഫ്സീർ : 35-37
View   
هَـٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَـٰكُمْ وَٱلْأَوَّلِينَ﴿٣٨﴾
volume_up share
هَـٰذَا ഇതു, ഇതത്രെ يَوْمُ الْفَصْلِ തീരുമാനത്തിന്‍റെ ദിവസം جَمَعْنَاكُمْ നാം നിങ്ങളെ ഒരുമിച്ച് കൂട്ടിയിരിക്കുന്നു وَالْأَوَّلِينَ ആദ്യത്തവരെയും, പൂര്‍വികന്മാരെയും
‘(ഹേ, വ്യാജമാക്കുന്നവരേ) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം (ഇവിടെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു.
فَإِن كَانَ لَكُمْ كَيْدٌۭ فَكِيدُونِ﴿٣٩﴾
volume_up share
فَإِن كَانَ എനി ഉണ്ടെങ്കില്‍, എന്നാല്‍ ഉണ്ടായിരുന്നാല്‍ لَكُمْ നിങ്ങള്‍ക്ക് كَيْدٌ വല്ല ഉപായവും, തന്ത്രവും فَكِيدُونِ എന്നാല്‍ എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുവിന്‍
എനി, വല്ല ഉപായ തന്ത്രവും നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്നോടു നിങ്ങള്‍ (അതു)പ്രയോഗിച്ചുകൊള്ളുവിന്‍!’ [എന്നാലതൊന്നു കാണാമല്ലോ!]
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٠﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
തഫ്സീർ : 38-40
View   
إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍۢ وَعُيُونٍۢ﴿٤١﴾
volume_up share
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍‍, ഭയഭക്തന്മാര്‍ فِي ظِلَالٍ ചില നിഴലു(തണലു)കളിലായിരിക്കും وَعُيُونٍ ഉറവുജലങ്ങ(അരുവിക)ളിലും
നിശ്ചയമായും, സൂക്ഷ്മതയുള്ളവര്‍ ചില (മഹത്തായ) തണലുകളിലും, ഉറവുജലങ്ങളിലുമായിരിക്കും;-
وَفَوَٰكِهَ مِمَّا يَشْتَهُونَ﴿٤٢﴾
volume_up share
وَفَوَاكِهَ പഴവര്‍ഗ്ഗങ്ങളിലും مِمّا യാതൊരുതരത്തിലുള്ള يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന
അവര്‍ ഇച്ഛിക്കുന്ന തരത്തിലുള്ള പഴവര്‍ഗങ്ങളിലുമായിരിക്കും (കഴിഞ്ഞുകൂടുക)
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ﴿٤٣﴾
volume_up share
كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, (ആനന്ദത്തോടെ) بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَعْمَلُون പ്രവര്‍ത്തിക്കും
‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം, നിങ്ങള്‍ മംഗളമായി തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍!’(എന്നു പറയപ്പെടും)
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٤٤﴾
volume_up share
إِنَّا كَذَٰلِكَ നിശ്ചയമായും നാം അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവന്മാര്‍ക്ക്, നന്മ ചെയ്യുന്നവര്‍ക്ക്
നിശ്ചയമായും, അപ്രകാരമത്രെ നാം സുകൃതവാന്മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٥﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും. അവിശ്വാസികളെ അല്ലാഹു താക്കീതുചെയ്യുന്നു:-
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ﴿٤٦﴾
volume_up share
كُلُوا തിന്നുകൊള്ളുവിന്‍ وَتَمَتَّعُوا സുഖം (അനുഭവം) എടുക്കയും ചെയ്യുവിന്‍ قَلِيلًا അല്‍പം, കുറച്ചു إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّجْرِمُونَ കുറ്റവാളികളാകുന്നു
‘നിങ്ങള്‍ അല്‍പം (കാലം) തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തുകൊള്ളുക;- നിശ്ചയമായും, നിങ്ങള്‍ കുറ്റവാളികളാകുന്നു!’
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٧﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
തഫ്സീർ : 41-47
View   
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ﴿٤٨﴾
volume_up share
وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ لَهُمُ അവരോടു ارْكَعُوا നിങ്ങള്‍ കുമ്പിടുവിന്‍, റുകൂഉ് ചെയ്യുവിന്‍ (നമസ്കരിക്കുവിന്‍) لَا يَرْكَعُونَ അവര്‍ കുമ്പിടുകയില്ല
‘നിങ്ങള്‍ കുമ്പിടുവിന്‍’ എന്നു അവരോടു പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുന്നതല്ല.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٩﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്നത്തെ ദിവസം (മഹാ)നാശം വ്യാജമാക്കുന്നവര്‍ക്കാകുന്നു.
فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ﴿٥٠﴾
volume_up share
فَبِأَيِّ حَدِيثٍ എനി ഏതു വര്‍ത്തമാനത്തിലാണ്, വിഷയം കൊണ്ടാണ് بَعْدَهُ ഇതിനുശേഷം, ഇതിനു പുറമെ يُؤْمِنُونَ അവര്‍ വിശ്വസിക്കുക
എനി, ഇതിനു [ഖുര്‍ആന്നു] ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിച്ചേക്കുന്നത്?!
തഫ്സീർ : 48-50
View   

arrow_back_ios
67:1
67:2
67:3
67:4
67:5
67:6
67:7
67:8
67:9
67:10
67:11
67:12
67:13
67:14
67:15
67:16
67:17
67:18
67:19
67:20
67:21
67:22
67:23
67:24
67:25
67:26
67:27
67:28
67:29
67:30
68:1
68:2
68:3
68:4
68:5
68:6
68:7
68:8
68:9
68:10
68:11
68:12
68:13
68:14
68:15
68:16
68:17
68:18
68:19
68:20
68:21
68:22
68:23
68:24
68:25
68:26
68:27
68:28
68:29
68:30
68:31
68:32
68:33
68:34
68:35
68:36
68:37
68:38
68:39
68:40
68:41
68:42
68:43
68:44
68:45
68:46
68:47
68:48
68:49
68:50
68:51
68:52
69:1
69:2
69:3
69:4
69:5
69:6
69:7
69:8
69:9
69:10
69:11
69:12
69:13
69:14
69:15
69:16
69:17
69:18
69:19
69:20
69:21
69:22
69:23
69:24
69:25
69:26
69:27
69:28
69:29
69:30
69:31
69:32
69:33
69:34
69:35
69:36
69:37
69:38
69:39
69:40
69:41
69:42
69:43
69:44
69:45
69:46
69:47
69:48
69:49
69:50
69:51
69:52
70:1
70:2
70:3
70:4
70:5
70:6
70:7
70:8
70:9
70:10
70:11
70:12
70:13
70:14
70:15
70:16
70:17
70:18
70:19
70:20
70:21
70:22
70:23
70:24
70:25
70:26
70:27
70:28
70:29
70:30
70:31
70:32
70:33
70:34
70:35
70:36
70:37
70:38
70:39
70:40
70:41
70:42
70:43
70:44
71:1
71:2
71:3
71:4
71:5
71:6
71:7
71:8
71:9
71:10
71:11
71:12
71:13
71:14
71:15
71:16
71:17
71:18
71:19
71:20
71:21
71:22
71:23
71:24
71:25
71:26
71:27
71:28
72:1
72:2
72:3
72:4
72:5
72:6
72:7
72:8
72:9
72:10
72:11
72:12
72:13
72:14
72:15
72:16
72:17
72:18
72:19
72:20
72:21
72:22
72:23
72:24
72:25
72:26
72:27
72:28
73:1
73:2
73:3
73:4
73:5
73:6
73:7
73:8
73:9
73:10
73:11
73:12
73:13
73:14
73:15
73:16
73:17
73:18
73:19
73:20
74:1
74:2
74:3
74:4
74:5
74:6
74:7
74:8
74:9
74:10
74:11
74:12
74:13
74:14
74:15
74:16
74:17
74:18
74:19
74:20
74:21
74:22
74:23
74:24
74:25
74:26
74:27
74:28
74:29
74:30
74:31
74:32
74:33
74:34
74:35
74:36
74:37
74:38
74:39
74:40
74:41
74:42
74:43
74:44
74:45
74:46
74:47
74:48
74:49
74:50
74:51
74:52
74:53
74:54
74:55
74:56
75:1
75:2
75:3
75:4
75:5
75:6
75:7
75:8
75:9
75:10
75:11
75:12
75:13
75:14
75:15
75:16
75:17
75:18
75:19
75:20
75:21
75:22
75:23
75:24
75:25
75:26
75:27
75:28
75:29
75:30
75:31
75:32
75:33
75:34
75:35
75:36
75:37
75:38
75:39
75:40
76:1
76:2
76:3
76:4
76:5
76:6
76:7
76:8
76:9
76:10
76:11
76:12
76:13
76:14
76:15
76:16
76:17
76:18
76:19
76:20
76:21
76:22
76:23
76:24
76:25
76:26
76:27
76:28
76:29
76:30
76:31
77:1
77:2
77:3
77:4
77:5
77:6
77:7
77:8
77:9
77:10
77:11
77:12
77:13
77:14
77:15
77:16
77:17
77:18
77:19
77:20
77:21
77:22
77:23
77:24
77:25
77:26
77:27
77:28
77:29
77:30
77:31
77:32
77:33
77:34
77:35
77:36
77:37
77:38
77:39
77:40
77:41
77:42
77:43
77:44
77:45
77:46
77:47
77:48
77:49
77:50