ജുസ്ഉ് - 26
46.അല്‍ അഹ്ഖാഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
share
حم "ഹാ-മീം"
"ഹാ-മീം".
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿٢﴾
share
تَنزِيلُ الْكِتَابِ വേദഗ്രന്ഥത്തിന്‍റെ അവതരണം, ഗ്രന്ഥത്തെ അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവില്‍നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗധാജ്ഞനായ.
(ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍۢ مُّسَمًّۭى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ﴿٣﴾
share
مَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും إِلَّا بِالْحَقِّ കാര്യ (യഥാര്‍ത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَالَّذِينَ كَفَرُوا അവിശ്വസിച്ചവരോ عَمَّا أُنذِرُوا അവരോടു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെപ്പറ്റി مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്.
ആകാശങ്ങളെയും, ഭൂമിയെയും, അവയുടെ ഇടയിലുള്ളതിനെയും കാര്യം (ഗൗരവ)ത്തോടും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടുംകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌۭ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍۢ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍۢ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ﴿٤﴾
share
قُلْ പറയുക أَرَأَيْتُم നിങ്ങള്‍ കണ്ടുവോ مَّا تَدْعُونَ നിങ്ങള്‍ വിളിക്കുന്നവയെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَرُونِي നിങ്ങളെനിക്കു കാട്ടിത്തരുവിന്‍ مَاذَا خَلَقُوا അവര്‍ എന്തു (ഏതു) സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അല്ലെങ്കില്‍ അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ ائْتُونِي നിങ്ങളെനിക്കു കൊണ്ടുവന്നുതരുവിന്‍ بِكِتَابٍ ഒരു ഗ്രന്ഥത്തെ مِّن قَبْلِ هَـٰذَا ഇതിനുമുമ്പുള്ള أَوْ أَثَارَةٍ അല്ലെങ്കില്‍ വല്ല അവശിഷ്ടവും (പ്രമാണവും) مِّنْ عِلْمٍ അറിവില്‍നിന്നു (അറിവിന്‍റെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍.
(നബിയേ) പറയുക: "നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്ന വസ്തുക്കളെ?! ഏതൊരു വസ്തുവിനെയാണവര്‍ ഭൂമിയില്‍ നിന്നു സൃഷ്ടിച്ചിരി ക്കുന്നതെന്നു നിങ്ങള്‍ എനിക്കു കാട്ടിത്തരുവിന്‍! അതല്ലെങ്കില്‍, ആകാശങ്ങളില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?! ഇതിന്‍റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ, അല്ലെങ്കില്‍ അറിവി(ന്‍റെ ഇനത്തി)ല്‍ പെട്ട വല്ല അവശിഷ്ടമോ [പ്രമാണമോ] എനിക്കു നിങ്ങള്‍ കൊണ്ടുതരുവിന്‍, നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!
തഫ്സീർ : 1-4
View   
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ﴿٥﴾
share
وَمَنْ أَضَلُّ അധികം വഴിപിഴച്ചവരാരാണ് مِمَّن يَدْعُو വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരേക്കാള്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَن لَّا يَسْتَجِيبُ ഉത്തരം നല്‍കാത്തവരെ لَهُ തനിക്കു إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍വരേക്കു وَهُمْ അവരോ عَن دُعَائِهِمْ ഇവരുടെ വിളി (പ്രാര്‍ത്ഥന)യെപ്പറ്റി غَافِلُونَ അശ്രദ്ധരാണ്.
ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءًۭ وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ﴿٦﴾
share
وَإِذَا حُشِرَ ഒരുമിച്ചുകൂട്ടപ്പെട്ടാല്‍ النَّاسُ മനുഷ്യര്‍ كَانُوا അവരായിരിക്കും لَهُمْ أَعْدَاءً അവര്‍ക്കു ശത്രുക്കള്‍ وَكَانُوا അവരായിരിക്കയും ചെയ്യും بِعِبَادَتِهِمْ ഇവരുടെ ആരാധനയെ كَافِرِينَ നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍
(മാത്രമല്ല) മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, ഇവര്‍ക്ക് അവര്‍ ശത്രുക്കളായിരിക്കയും ചെയ്യും; അവര്‍, ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുന്നവരുമായിരിക്കും.
തഫ്സീർ : 5-6
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌۭ مُّبِينٌ﴿٧﴾
share
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, ഇവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങലായിട്ടു, തെളിവുകളായി قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ പറയും لِلْحَقِّ യഥാര്‍ത്ഥത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്ന അവസരം, വന്നപ്പോള്‍ هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ പ്രത്യക്ഷമായ (തനി).
നമ്മുടെ "ആയത്തുകള്‍" അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്ക പ്പെടുന്നതായാല്‍, യഥാര്‍ത്ഥം തങ്ങള്‍ക്കു വന്നെത്തുന്ന അവസരത്തില്‍, അതിനെക്കുറിച്ച് (ആ) അവിശ്വസിച്ചവര്‍ പറയും : "ഇതൊരു പ്രത്യക്ഷമായ ജാലമാണ്" എന്ന്!
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ﴿٨﴾
share
أَمْ يَقُولُونَ അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാന്‍ അതു കെട്ടിച്ചമച്ചെതെങ്കില്‍ فَلَا تَمْلِكُونَ എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല لِي എനിക്കു, എനിക്കുവേണ്ടി مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا യാതൊന്നിനും, ഒട്ടും هُوَ أَعْلَمُ അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി تُفِيضُونَ നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു فِيهِ അതില്‍ كَفَىٰ بِهِ അവന്‍തന്നെ മതി شَهِيدًا സാക്ഷിയായി, കണ്ടറിയുന്നവനായി بَيْنِي എനിക്കിടയിലും وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَهُوَ അവന്‍, അവന്‍തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി.
അതല്ല, "ഇതു അവന്‍ [നബി] കെട്ടിച്ചമച്ചിരിക്കയാണെന്നു അവര്‍ പറയുന്നുവോ? (അവരോടു) പറയണം: "ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെങ്കില്‍, അല്ലാഹുവില്‍ നിന്നു (ഉണ്ടാകുന്ന) യാതൊന്നും എനിക്കുവേണ്ടി (നേരിടുവാന്‍) നിങ്ങള്‍ക്കു സാധ്യമാകുന്നതല്ല. നിങ്ങള്‍ യാതൊന്നില്‍ മുഴുകി പ്രവേശിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണ്. അവന്‍ മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌. അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവനുമത്രെ.
തഫ്സീർ : 7-8
View   
قُلْ مَا كُنتُ بِدْعًۭا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ﴿٩﴾
share
قُلْ പറയുക مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല بِدْعًا ഒരു പുത്തന്‍, നവീനന്‍ مِّنَ الرُّسُلِ റസൂലുകളില്‍ നിന്നു وَمَا أَدْرِي എനിക്കറിയുകയുമില്ല مَا يُفْعَلُ بِي എന്നെക്കൊണ്ടു ചെയ്യപ്പെടുന്നതു وَلَا بِكُمْ നിങ്ങളെക്കൊണ്ടും ഇല്ല إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا യാതൊന്നിനെയല്ലാതെ يُوحَىٰ إِلَيَّ എനിക്കു വഹ്യു നല്‍കപ്പെടുന്ന وَمَا أَنَا ഞാനല്ലതാനും إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ.
(നബിയേ) പറയുക: "ഞാന്‍ റസൂലുകളില്‍നിന്നും, (നടാടെ വന്ന) ഒരു പുത്തനല്ല. എന്നെക്കൊണ്ടാകട്ടെ, നിങ്ങളെക്കൊണ്ടാകട്ടെ എന്തു ചെയ്യപ്പെടുമെന്ന് എനിക്കു അറിയുകയുമില്ല. എനിക്കു "വഹ്യു" [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. ഞാന്‍, സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 9-9
View   
قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌۭ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٠﴾
share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن كَانَ ഇതായിരുന്നാല്‍ مِنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്നു وَكَفَرْتُم بِهِ നിങ്ങളതില്‍ അവിശ്വസിക്കുകയും وَشَهِدَ സാക്ഷ്യം വഹിക്കുകയും شَاهِدٌ ഒരു സാക്ഷി, വല്ല സാക്ഷിയും مِّن بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍നിന്നു عَلَىٰ مِثْلِهِ ഇതുപോലെയുള്ളതില്‍ فَآمَنَ എന്നിട്ടു അയാള്‍ വിശ്വസിച്ചു وَاسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം നടിക്കയും ചെയ്തു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ.
(നബിയേ) പറയുക: " നിങ്ങള്‍ കണ്ടുവോ, ഇതു [ഖുര്‍ആന്‍] അല്ലാഹുവിന്‍റെ പക്കല്‍ നിന്നായിരിക്കുകയും, അതില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണെങ്കില്‍, ഇതു പോലെയുള്ളതില്‍ ഇസ്റാഈല്‍ സന്തതികളില്‍ നിന്നു ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ അതില്‍ വിശ്വസിക്കുകയും, നിങ്ങള്‍ (വിശ്വസിക്കാതെ) അഹംഭാവം നടിക്കുകയും, ചെയ്തു (വെങ്കില്‍)? അപ്പോള്‍ നിങ്ങള്‍ തനിഅക്രമികളല്ലേ?!]. നിശ്ചയമായും, അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല."
തഫ്സീർ : 10-10
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًۭا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌۭ قَدِيمٌۭ﴿١١﴾
share
وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ചു لَوْ كَانَ ഇതു (അതു) ആയിരുന്നെങ്കില്‍ خَيْرًا ഒരു നന്മ, നല്ലതു مَّا سَبَقُونَا അവര്‍ ഞങ്ങളെ മുന്‍കടക്കുകയില്ല إِلَيْهِ അതിലേക്കു وَإِذْ لَمْ يَهْتَدُوا بِهِ അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ (... ഇല്ലാത്തപ്പോള്‍) فَسَيَقُولُونَ അവര്‍ പറഞ്ഞേക്കും, പറയും هَـٰذَا إِفْكٌ ഇതൊരു നുണയാണ്, കള്ളമാണ് قَدِيمٌ പഴഞ്ചന്‍, പഴകിയ.
അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു പറയുകയാണ്‌ : "ഇതൊരു നല്ല കാര്യമായിരുന്നുവെങ്കില്‍, ഇതിലേക്കു ഇവര്‍ ഞങ്ങളെ മുന്‍കടന്നു വരുകയില്ലായിരുന്നു." അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവര്‍ പറഞ്ഞേക്കും: "ഇതൊരു പഴക്കം ചെന്ന നുണയാണു" എന്ന്.
തഫ്സീർ : 11-11
View   
وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًۭا وَرَحْمَةًۭ ۚ وَهَـٰذَا كِتَـٰبٌۭ مُّصَدِّقٌۭ لِّسَانًا عَرَبِيًّۭا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ﴿١٢﴾
share
وَمِن قَبْلِهِ ഇതിന്‍റെ മുമ്പുണ്ട് كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا നേതൃത്വം നല്‍കുന്നതായിട്ടു (വഴികാട്ടിയായി) وَرَحْمَةً കാരുണ്യമായും وَهَـٰذَا كِتَابٌ ഇതും ഒരു ഗ്രന്ഥം, ഇതാ ഒരു ഗ്രന്ഥം مُّصَدِّقٌ സത്യമാക്കുന്ന (സത്യത സ്ഥാപിക്കുന്ന, ശരിവെക്കുന്ന) لِّسَانًا عَرَبِيًّا അറബിഭാഷയായിക്കൊണ്ടു لِّيُنذِرَ അതു താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി الَّذِينَ ظَلَمُوا അക്രമ ചെയ്തവരെ وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُحْسِنِينَ നന്മ (പുണ്യം, സുകൃതം) ചെയ്യുന്നവര്‍ക്കു.
(ജനങ്ങള്‍ക്ക്) നേതൃത്വം നല്‍കുന്നതായും, കാരുണ്യമായും കൊണ്ടു മൂസായുടെ ഗ്രന്ഥം ഇതിനുമുമ്പുണ്ട്. അറബിഭാഷയായിക്കൊണ്ട് (അതിനെ ശരിവെച്ച്) സത്യമാക്കുന്ന ഒരു ഗ്രന്ഥമത്രെ ഇതു, അക്രമം പ്രവര്‍ത്തിച്ചവരെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സുകൃതം ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയായിക്കൊണ്ടും.
തഫ്സീർ : 12-12
View   
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١٣﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ قَالُوا അവര്‍ പറഞ്ഞു رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് (എന്നു) ثُمَّ اسْتَقَامُوا പിന്നീടവര്‍ ചൊവ്വിനു നിലകൊള്ളുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ വ്യസനിക്കും.
നിശ്ചയമായു, യാതൊരു കൂട്ടര്‍ "ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്" എന്നു പറയുക [പ്രഖ്യാപിക്കുക]യും, പിന്നീടു ചൊവ്വിനു നിലകൊള്ളുകയും ചെയ്തുവോ, അവരുടെമേല്‍ യാതൊരു ഭയവും ഇല്ല; അവര്‍ വ്യസനിക്കുകയുമില്ല.
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿١٤﴾
share
أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരാണ് خَالِدِينَ فِيهَا അതില്‍ നിത്യവാസികളായി കൊണ്ടു جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവൃത്തിക്കും.
അക്കൂട്ടര്‍ സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരാകുന്നു - അതില്‍ നിത്യവാസികളായ നിലയില്‍. (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു (നല്‍കപ്പെടുന്ന) പ്രതിഫലമായിട്ട്‌!
തഫ്സീർ : 13-14
View   
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًۭا وَوَضَعَتْهُ كُرْهًۭا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةًۭ قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًۭا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ﴿١٥﴾
share
وَوَصَّيْنَا നാം ഒസിയ്യത്ത് (ആജ്ഞാ നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്‍റെ മാതാപിതാക്കളില്‍ إِحْسَانًا നന്മ ചെയ്‌വാന്‍ حَمَلَتْهُ അവനെ ഗര്‍ഭം ചുമന്നു أُمُّهُ അവന്‍റെ ഉമ്മ (മാതാവു) كُرْهًا വിഷമിച്ചുകൊണ്ട് وَوَضَعَتْهُ അവനെ അവള്‍ പ്രസവിക്കയും ചെയ്തു كُرْهًا വിഷമത്തോടെ وَحَمْلُهُ അവന്‍റെ ഗര്‍ഭം, ഗര്‍ഭം ധരിച്ചതു وَفِصَالُهُ അവന്‍റെ വേര്‍പാടും (മുലകുടിമാറ്റലും) ثَلَاثُونَ മുപ്പതാണ് شَهْرًا മാസം حَتَّىٰ إِذَا بَلَغَ അങ്ങനെ അവന്‍ എത്തിയാല്‍, പ്രാപിക്കുമ്പോള്‍ أَشُدَّهُ അവന്‍റെ പൂര്‍ണ്ണ ശക്തി (ശക്തിപ്രായം) وَبَلَغَ എത്തുകയും أَرْبَعِينَ നാല്പതിങ്കല്‍ سَنَةً കൊല്ലം (വയസ്സു) قَالَ അവന്‍ പറയും رَبِّ أَوْزِعْنِي റബ്ബേ എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിക്കണേ (സാധിപ്പിക്കണേ) أَنْ أَشْكُرَ ഞാന്‍ നന്ദി ചെയ്‌വാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്ത عَلَيَّ എന്‍റെ മേൽ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കളുടെ മേലും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا നല്ലതു, സല്‍കര്‍മ്മം تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَصْلِحْ لِي എനിക്കു നന്നാക്കി (നന്മ വരുത്തി)ത്തരുകയും വേണമേ فِي ذُرِّيَّتِي എന്‍റെ സന്തതികളില്‍ إِنِّي تُبْتُ നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു, മടങ്ങി إِلَيْكَ നിന്‍റെ അടുക്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍ (കീഴോതുക്കമുള്ളവരില്‍) പെട്ടവനുമാണ്.
മനുഷ്യനോട് , അവന്‍റെ മാതാപിതാക്കളില്‍ നന്മ ചെയ്‌വാന്‍ നാം "ഒസിയ്യത്ത്" [ആജ്ഞാനിര്‍ദ്ദേശം] നല്‍കിയിരിക്കുന്നു. അവന്‍റെ ഉമ്മ [മാതാവു] വിഷമിച്ചുകൊണ്ട് അവനെ ഗര്‍ഭം ചുമന്നു; വിഷമിച്ചുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭ(കാല)വും, അവന്‍റെ (മുലകുടി മാറ്റിക്കൊണ്ടുള്ള) വേര്‍പാടും (കൂടി) മുപ്പതു മാസമായിരിക്കും. അങ്ങനെ, അവന്‍ തന്‍റെ പൂര്‍ണ്ണശക്തി (അഥവാ ശക്തി പ്രായം) എത്തുകയും, നാല്പതു വസ്സിങ്കല്‍ എത്തുകയും, ചെയ്‌താല്‍ അവന്‍ പറയുന്നതാണ്: "എന്‍റെ റബ്ബേ! എന്‍റെ മേലും, എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദിചെയ്‌വാനും, നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ! എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും വേണമേ! നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ "മുസ്‌ലിം"കളില്‍ പെട്ടവനാകുന്നു."
أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ﴿١٦﴾
share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് نَتَقَبَّلُ عَنْهُمْ അവരില്‍ നിന്നു നാം സ്വീകരിക്കും أَحْسَنَ مَا യാതൊന്നില്‍ നല്ലതിനെ عَمِلُوا അവര്‍ പ്രവര്‍ത്തിച്ച وَنَتَجَاوَزُ നാം വിട്ടുകൊടുക്കയും ചെയ്യും عَن سَيِّئَاتِهِمْ അവരുടെ തിന്മകളെ സംബന്ധിച്ചു فِي أَصْحَابِ الْجَنَّة സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരില്‍ وَعْدَ الصِّدْقِ സത്യവാഗ്ദാനം الَّذِي كَانُوا അവരായിരുന്നതായ يُوعَدُونَ വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന.
അങ്ങിനെയുള്ളവര്‍ യാതൊരു കൂട്ടരത്രെ, അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള നല്ലതിനെ അവരില്‍നിന്ന് നാം സ്വീകരിക്കുകയും, അവരുടെ തിന്മകളെ സംബന്ധിച്ച് നാം വിട്ടുക്കൊടുക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരിലായിരിക്കും (അവര്‍). (അതെ) അവരോടു ചെയ്യപ്പെട്ടിരുന്നതായ സത്യവാഗ്ദാനം?
തഫ്സീർ : 15-16
View   
وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّۢ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّۭ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٧﴾
share
وَالَّذِي قَالَ പറഞ്ഞ (പറയുന്ന)വനാകട്ടെ لِوَالِدَيْهِ തന്‍റെ മാതാപിതാ(ജനയിതാ)ക്കളോടു أُفٍّ ച്ഛെ, പ്പെ (വെറുപ്പു, അറപ്പു) لَّكُمَا നിങ്ങളോടു أَتَعِدَانِنِي നിങ്ങള്‍ രണ്ടാളും എന്നോടു വാഗ്ദത്തം (താക്കീതു) ചെയ്യുകയോ أَنْ أُخْرَجَ ഞാന്‍ (എന്നെ) പുറത്തുകൊണ്ടു വരപ്പെടുമെന്നു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുണ്ടു എന്നിരിക്കെ الْقُرُونُ തലമുറകള്‍, കാലക്കാര്‍ مِن قَبْلِي എന്‍റെ മുമ്പ് وَهُمَا يَسْتَغِيثَانِ അവര്‍ രണ്ടുപേരും സഹായമര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു اللَّـهَ അല്ലാഹുവിനോടു وَيْلَكَ നിന്‍റെ നാശം, കഷ്ടം آمِنْ നീ വിശ്വസിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദത്തം حَقٌّ യഥാര്‍ത്ഥമാണ് فَيَقُولُ അപ്പോള്‍ അവന്‍ പറയുന്നു, പറയും مَا هَـٰذَا ഇതല്ല إِلَّا أَسَاطِيرُപുരാണങ്ങള്‍ (പഴങ്കഥകള്‍, ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ.
തന്‍റെ മാതാപിതാക്കളോട് (ഇപ്രകാരം) പറയുന്നവനാകട്ടെ, "ച്ഛെ! നിങ്ങള്‍ രണ്ടാളും!" [എനിക്കു നിങ്ങളോടു അറപ്പും വെറുപ്പും തോന്നുന്നു!] എന്‍റെ മുമ്പ് (പല) തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. (ആരും പുറത്തു വന്നിട്ടില്ല.). എന്നിരിക്കെ, ഞാന്‍ (മരണശേഷം) പുറത്തു കൊണ്ടു വരപ്പെടുമെന്ന് നിങ്ങള്‍ എന്നെ താക്കീതു ചെയ്യുകയോ?!" അവര്‍ രണ്ടുപേരുമാകട്ടെ, അല്ലാഹുവിനോടു സഹായമാര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു; (അവര്‍ പറയുന്നു;) "നിന്‍റെ നാശം! നീ വിശ്വസിച്ചേക്കുക! നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദത്തം യഥാര്‍ത്ഥമാണ്;" അപ്പോള്‍ അവന്‍ പറയുന്നു : "ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ (മറ്റൊന്നും) അല്ല;"
أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍۢ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ﴿١٨﴾
share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് حَقَّ عَلَيْهِمُ അവരില്‍ യഥാര്‍ത്ഥമായി (സ്ഥാപിതമായി)രിക്കുന്നു الْقَوْلُ വാക്കു, വാക്യം فِي أُمَمٍ സമുദായങ്ങളില്‍ (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ള مِن قَبْلِهِم അവരുടെ മുമ്പ് مِّنَ الْجِنِّ ജിന്നില്‍നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും إِنَّهُمْ كَانُوا നിശ്ചയമായും അവരാകുന്നു, ആയിരുന്നു, ആയി خَاسِرِينَ നഷ്ടക്കാര്‍.
(ഇങ്ങിനെയുള്ള) അക്കൂട്ടര്‍, തങ്ങളുടെ മേല്‍ (ശിക്ഷയുടെ) വാക്ക് യഥാര്‍ത്ഥമായിത്തീര്‍ന്നിട്ടുള്ളവരത്രെ; (അതെ) ജിന്നുകളില്‍നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളുടെ കൂട്ടത്തില്‍! (കാരണം) നിശ്ചയമായും, അവര്‍ നഷ്ടപ്പെട്ടവരാകുന്നു.
وَلِكُلٍّۢ دَرَجَـٰتٌۭ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ﴿١٩﴾
share
وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു, പ്രവര്‍ത്തിച്ചതുമൂലം وَلِيُوَفِّيَهُمْ അവര്‍ക്കു അവന്‍ നിറവേറ്റിക്കൊടുക്കുവാനും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുകയുമില്ല.
എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍. (അതുകൊണ്ടും) അവര്‍ക്കു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രതിഫലം) നിറവേറ്റിക്കൊടുക്കുവാന്‍വേണ്ടിയും ആകുന്നു (അത്). അവര്‍ അക്രമിക്കപ്പെടുകയില്ലതാനും.
തഫ്സീർ : 17-19
View   
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ﴿٢٠﴾
share
وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്ക (കാട്ട)പ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍عَلَى النَّارِ നരകത്തിങ്കല്‍ أَذْهَبْتُمْ നിങ്ങള്‍ പോക്കി, പാഴാക്കി طَيِّبَاتِكُمْ നിങ്ങളുടെ വിശിഷ്ട (നല്ല) വസ്തുക്കളെ فِي حَيَاتِكُمُ നിങ്ങളുടെ ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَاسْتَمْتَعْتُم നിങ്ങള്‍ ഉപയോഗം (സുഖം) എടുക്കുകയും ചെയ്തു بِهَا അവകൊണ്ടു فَالْيَوْمَ എനി (അതിനാല്‍) ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നു عَذَابَ الْهُونِ നിന്ദ്യതയുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം നടിക്കും فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായമല്ലാത്തവിധം, ശരിക്കല്ലാതെ وَبِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടും تَفْسُقُونَ തോന്നിയവാസം പ്രവര്‍ത്തിക്കും.
അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോടു പറയപ്പെടും): "നിങ്ങളുടെ വിശിഷ്ടവസ്തുക്കളെ(ല്ലാം) നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളയുകയും, അവകൊണ്ടു നിങ്ങള്‍ സുഖമെടുക്കുകയും ചെയ്തു. എനി, ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു: (കാരണം): നിങ്ങള്‍ ഭൂമിയില്‍ ന്യായമല്ലാത്തവിധം അഹംഭാവം നടിച്ചിരുന്നതുകൊണ്ടും. നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിചിരുന്നതുകൊണ്ടും (തന്നെ).
തഫ്സീർ : 20-20
View   
وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ﴿٢١﴾
share
وَاذْكُرْ ഓര്‍ക്കുക أَخَا عَادٍ ആദിന്‍റെ സഹോദരനെ إِذْ أَنذَرَ അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍ قَوْمَهُ തന്‍റെ ജനതക്കു بِالْأَحْقَافِ അഹ്ഖാഫില്‍വെച്ചു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുമുണ്ടു النُّذُرُ താക്കീതുകാര്‍ مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്‍റെ മുന്നില്‍ وَمِنْ خَلْفِهِ പിന്നിലും أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
ആദു(ഗോത്രത്തി)ന്‍റെ സഹോദരനെ [ഹൂദിനെ] ഓര്‍മ്മിക്കുക. അതായതു, "അഹ്ഖാഫി"ല്‍ വെച്ച് അദ്ദേഹം തന്‍റെ ജനതയെ താക്കീതുചെയ്ത സന്ദര്‍ഭം; അദ്ദേഹത്തിന്‍റെ മുമ്പിലും പിമ്പിലും (പല) താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. "നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്; നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു" എന്ന്.
തഫ്സീർ : 21-21
View   
قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٢٢﴾
share
قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ വന്നിരിക്കയാണോ لِتَأْفِكَنَا നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍ عَنْ آلِهَتِنَا ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍.
അവര്‍ പറഞ്ഞു: "ഞങ്ങളുടെ ആരാധ്യന്മാരില്‍ [ദൈവങ്ങളില്‍] നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ?! എന്നാല്‍, നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതു [താക്കീതു ചെയ്യുന്ന ശിക്ഷ] ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക - നീ സത്യവാനമാരില്‍ പെട്ടവനാണെങ്കില്‍!"
قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًۭا تَجْهَلُونَ﴿٢٣﴾
share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا الْعِلْمُ നിശ്ചയമായും അറിവു عِندَ اللَّـهِ അല്ലാഹുവിങ്കലാണ് وَأُبَلِّغُكُم ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു مَّا أُرْسِلْتُ بِهِ ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു وَلَـٰكِنِّي എങ്കിലും (പക്ഷേ) ഞാന്‍ أَرَاكُمْ നിങ്ങളെ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന.
അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, (അതിന്‍റെ) അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ യാതൊന്നുമായി നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നുവോ അതു നിങ്ങള്‍ക്കു എത്തിച്ചുതരുകയാണ്‌. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു".
തഫ്സീർ : 22-23
View   
فَلَمَّا رَأَوْهُ عَارِضًۭا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌۭ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌۭ فِيهَا عَذَابٌ أَلِيمٌۭ﴿٢٤﴾
share
فَلَمَّا رَأَوْهُ അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍ عَارِضًا വെളിപ്പെട്ടതായി, മേഘമായിട്ടു مُّسْتَقْبِلَ അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന أَوْدِيَتِهِمْ അവരുടെ താഴ്‌വരകളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا عَارِضٌ ഇതാ ഒരു മേഘം (വെളിപ്പെടുന്നു) مُّمْطِرُنَا നമുക്കു മഴ നല്‍കുന്ന بَلْ هُوَ എങ്കിലും അതു مَا اسْتَعْجَلْتُم നിങ്ങള്‍ ധൃതികൂട്ടിയതാണ് بِهِ അതിനു رِيحٌ ഒരു കാറ്റു فِيهَا അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
അങ്ങനെ, അതു [ആ ശിക്ഷ] തങ്ങളുടെ താഴ്‌വരകളെ അഭീമുഖീകരിച്ചുകൊണ്ടു (വെളിപ്പെട്ട) ഒരു മേഘമായിക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഇതാ, നമുക്കു മഴ നല്‍കുന്ന ഒരു മേഘം (വെളിപ്പെടുന്നു)!" "(അല്ല-) പക്ഷേ, അതു നിങ്ങള്‍ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണ്‌; (അതെ) വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു (ഭയങ്കര) കാറ്റ്!
تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ﴿٢٥﴾
share
تُدَمِّرُ അതു തകര്‍ക്കും كُلَّ شَيْءٍ എല്ലാ വസ്തുവെയും بِأَمْرِ رَبِّهَا അതിന്‍റെ റബ്ബിന്‍റെ കല്‍പനപ്രകാരം فَأَصْبَحُوا എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു لَا يُرَىٰ കാണപ്പെടാത്തവിധം إِلَّا مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങളല്ലാതെ كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ الْمُجْرِمِينَ കുറ്റവാളികളായ ജനതക്ക്
"(ആ കാറ്റ്) അതിന്‍റെ റബ്ബിന്‍റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു (നശിപ്പിച്ചു) കളയും!" അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്കു അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു.
തഫ്സീർ : 24-25
View   
وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًۭا وَأَبْصَـٰرًۭا وَأَفْـِٔدَةًۭ فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٢٦﴾
share
وَلَقَدْ مَكَّنَّاهُمْ തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി فِيمَا യാതൊന്നില്‍ إِن مَّكَّنَّاكُمْ നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത فِيهِ അതില്‍ وَجَعَلْنَا لَهُمْ അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു سَمْعًا കേള്‍വി وَأَبْصَارًا കാഴ്ചകളും وَأَفْئِدَةً ഹൃദയങ്ങളും فَمَا أَغْنَىٰ എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല) عَنْهُمْ അവര്‍ക്കു سَمْعُهُمْ അവരുടെ കേള്‍വി وَلَا أَبْصَارُهُمْ അവരുടെ കാഴ്ചകളും ഇല്ല وَلَا أَفْئِدَتُهُم അവരുടെ ഹൃദയങ്ങളുമില്ല مِّن شَيْءٍ യാതൊന്നും (ഒട്ടും) തന്നെ إِذْ كَانُوا അവരായിരുന്നതിനാല്‍ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കുക بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളെ وَحَاقَ بِهِم അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു مَّا യാതൊരു കാര്യം كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിച്ചുകൊണ്ടിരിക്കും.
നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തില്‍ (പലതിലും) തീര്‍ച്ചയായും അവര്‍ക്ക് [ആദിനു] നാം സൗകര്യം നല്‍കുകയുണ്ടായി. അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; അല്ലാഹുവിന്‍റെ "ആയത്തു" [ലക്ഷ്യദൃഷ്ടാന്തം]കളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ! ഏതൊന്നിനെക്കുറിച്ചു അവര്‍ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 26-26
View   
وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ﴿٢٧﴾
share
وَلَقَدْ أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് مَا حَوْلَكُم നിങ്ങളുടെ ചുറ്റുപാടിലുള്ളതു مِّنَ الْقُرَىٰ രാജ്യങ്ങളില്‍നിന്നു وَصَرَّفْنَا നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു) الْآيَاتِ ആയത്തുകളെ لَعَلَّهُمْ يَرْجِعُونَ അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ.
നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവര്‍ [ആ രാജ്യക്കാര്‍] മടങ്ങുവാന്‍ വേണ്ടി, "ആയത്തു" [ലക്ഷ്യം]കളെ നാം വിവിധ രൂപത്തില്‍ വിവരിക്കുകയും ചെയ്തു. [അവര്‍ സ്വീകരിച്ചില്ല. അതാണ്‌ കാരണം.]
فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ﴿٢٨﴾
share
فَلَوْلَا نَصَرَهُمُ അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല الَّذِينَ اتَّخَذُوا അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ قُرْبَانًا സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു آلِهَةً ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി بَلْ ضَلُّوا എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി عَنْهُمْ അവരെ വിട്ടു وَذَٰلِكَ അതു إِفْكُهُمْ അവരുടെ കള്ളമാണ്, നുണയാണ് وَمَا كَانُوا അവരായിരുന്നതും يَفْتَرُونَ കെട്ടിച്ചമക്കും.
അല്ലാഹുവിനുപുറമെ (അവങ്കലേക്ക്‌) ഒരു സാമീപ്യകര്‍മ്മമായിക്കൊണ്ട് ആരാധ്യന്മാരായി അവര്‍ സ്വീകരിച്ചുവെച്ചവര്‍, അപ്പോള്‍ എന്തുകൊണ്ടു അവരെ സഹായിച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവര്‍ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അതു, അവരുടെ കള്ള (വാദ)വും, അവര്‍ കേട്ടിച്ചമാചിരുന്നതുമത്രെ.
തഫ്സീർ : 27-28
View   
وَإِذْ صَرَفْنَآ إِلَيْكَ نَفَرًۭا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ﴿٢٩﴾
share
وَإِذْ صَرَفْنَا നാം തിരിച്ചുവിട്ട സന്ദര്‍ഭം إِلَيْكَ നിന്‍റെ അടുക്കലേക്കു نَفَرًا ഒരു സംഘത്തെ, കൂട്ടത്തെ مِّنَ الْجِنِّ ജിന്നില്‍പെട്ട يَسْتَمِعُونَ അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു الْقُرْآنَ ഖുര്‍ആനെ فَلَمَّا حَضَرُوهُ എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍ قَالُوا അവര്‍ പറഞ്ഞു أَنصِتُوا നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍ فَلَمَّا قُضِيَ അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍ وَلَّوْا അവര്‍ തിരിച്ചു إِلَىٰ قَوْمِهِم തങ്ങളുടെ ജനതയിലേക്കു مُّنذِرِينَ താക്കീതു ചെയ്യുന്നവരായി.
(നബിയേ) ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടും കൊണ്ട് ജിന്നുകളില്‍നിന്നുള്ള ഒരു കൂട്ടരെ [ചെറുസംഘത്തെ] നിന്‍റെ അടുക്കലേക്കു നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്, അതിന്നടുക്കല്‍ അവര്‍ ഹാജറായപ്പോള്‍, "നിശ്ശബ്ദമായിരിക്കുവിന്‍" എന്നു അവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ, അതു [പാരായണം] നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, തങ്ങളുടെ ജനതയുടെ അടുത്തേക്കു താക്കീതു നല്‍കുന്നവരായും കൊണ്ടു അവര്‍ തിരിച്ചുപോയി.
തഫ്സീർ : 29-29
View   
قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍۢ مُّسْتَقِيمٍۢ﴿٣٠﴾
share
قَالُوا അവര്‍ പറഞ്ഞു يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങള്‍ കേട്ടു كِتَابًا ഒരു ഗ്രന്ഥം أُنزِلَ അതു ഇറക്കപ്പെട്ടിരിക്കുന്നു مِن بَعْدِ مُوسَىٰ മൂസാക്കു ശേഷം مُصَدِّقًا സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു لِّمَا യാതൊന്നിനെ بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ള يَهْدِي അതു വഴികാട്ടുന്നു إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്കു وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും
അവര്‍ പറഞ്ഞു: "നിശ്ചയമായും, ഞങ്ങള്‍ ഒരു വേദഗ്രന്ഥം (പാരായണം ചെയ്യപ്പെടുന്നതു) കേട്ടു. അത്, അതിന്‍റെ മുമ്പിലുള്ളതിനെ [മുന്‍വേദഗ്രന്ഥങ്ങളെ] സത്യമാക്കിക്കൊണ്ട് മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. യഥാര്‍ത്ഥത്തിലേക്കും, ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും അത് വഴികാട്ടുന്നു."
തഫ്സീർ : 30-30
View   
يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍۢ﴿٣١﴾
share
يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ أَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ دَاعِيَ اللَّـهِ അല്ലാഹുവിന്‍റെ ക്ഷണക്കാരനു وَآمِنُوا بِهِ അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍ يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു وَيُجِرْكُم നിങ്ങളെ കാക്കുകയും ചെയ്യും مِّنْ عَذَابٍ ശിക്ഷയില്‍ നിന്നു أَلِيمٍ വേദനയേറിയ.
"ഞങ്ങളുടെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ക്ഷണകര്‍ത്താവിനു [ദൂതനു] ഉത്തരം നല്‍കുവിന്‍; അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍: എന്നാലവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും, വേദനയേറിയ ശിക്ഷയില്‍നിന്നു നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്.
وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍۢ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۢ مُّبِينٍ﴿٣٢﴾
share
وَمَن لَّا يُجِبْ ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ دَاعِيَ اللَّـهِ അല്ലാഹുവിന്‍റെ ക്ഷണക്കാരനു فَلَيْسَ എന്നാല്‍ അവനല്ല بِمُعْجِزٍ അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന) فِي الْأَرْضِ ഭൂമിയില്‍ وَلَيْسَ لَهُ അവനു ഇല്ലതാനും مِن دُونِهِ അവനു പുറമെ أَوْلِيَاءُ രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍ أُولَـٰئِكَ ആ കൂട്ടര്‍ فِي ضَلَالٍ വഴികേടിലാണ് مُّبِينٍ പ്രത്യക്ഷമായ.
ആരെങ്കിലും അല്ലാഹുവിന്‍റെ ക്ഷണകര്‍ത്താവിനു ഉത്തരം ചെയ്യാതിരുന്നാല്‍ അവന്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പ്പിക്കുന്നവനൊന്നുമല്ല; അവനു പുറമെ യാതൊരു രക്ഷാകര്‍ത്താക്കളും തനിക്കു ഉണ്ടാവുകയില്ലതാനും. അക്കൂട്ടര്‍ സ്പഷ്ടമായ വഴിപിഴവിലാകുന്നു.
തഫ്സീർ : 31-32
View   
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٣٣﴾
share
أَوَلَمْ يَرَوْا അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَلَمْ يَعْيَ ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത بِخَلْقِهِنَّ അവയെ സൃഷ്ടിച്ചതു കൊണ്ടു بِقَادِرٍ കഴിവുള്ളവന്‍ തന്നെ (എന്നു) عَلَىٰ أَن يُحْيِيَ ജീവിപ്പിക്കുവാൻ الْمَوْتَىٰ മരണപ്പെട്ടവരെ بَلَىٰ അല്ലാതേ, (അതെ) إِنَّهُ നിശ്ചയമായും അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്.
അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സ്രിഷ്ടിച്ചതുകൊണ്ടു ക്ഷീനിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവര്‍ തന്നെയാണെന്നു?! അല്ലാതേ! നിശ്ചയമായും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿٣٤﴾
share
وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ عَلَى النَّارِ നരകത്തിങ്കല്‍ أَلَيْسَ هَـٰذَا ഇതല്ലേ بِالْحَقِّ യഥാര്‍ത്ഥം, വാസ്തവം തന്നെ قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ وَرَبِّنَا ഞങ്ങളുടെ റബ്ബ് തന്നെയാണ് قَالَ അവര്‍ പറയും فَذُوقُوا എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ അവിശ്വസിക്കുക.
അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) "ഇതു യഥാര്‍ത്ഥം തന്നെയല്ലേ?!" അവര്‍ പറയും: "(അതെ) അല്ലാതേ - ഞങ്ങളുടെ റബ്ബ് തന്നെയാണ (സത്യം)!" അവന്‍ [റബ്ബ്] പറയും: "എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍!".
തഫ്സീർ : 33-34
View   
فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةًۭ مِّن نَّهَارٍۭ ۚ بَلَـٰغٌۭ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ﴿٣٥﴾
share
فَاصْبِرْ ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക كَمَا صَبَرَ ക്ഷമിച്ചതുപോലെ أُولُو الْعَزْمِ ദൃഢമനസ്കന്മാര്‍ مِنَ الرُّسُلِ റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള وَلَا تَسْتَعْجِل നീ ധൃതിപ്പെടുകയും ചെയ്യരുതു لَّهُمْ അവര്‍ക്കുവേണ്ടി, അവരോടു كَأَنَّهُمْ അവര്‍ പോലെയിരിക്കും يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം مَا يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ലാത്ത(പോലെയിരിക്കും) إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّن نَّهَارٍ ഒരു പകലില്‍നിന്നു, പകലിന്‍റെ بَلَاغٌ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍ فَهَلْ يُهْلَكُ എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ إِلَّا الْقَوْمُ ജനതയല്ലാതെ الْفَاسِقُونَ തോന്നിയാവാസികളായ, ദുര്‍ന്നടപ്പുകാരായ.
ആകയാല്‍, "റസൂലു"കളാകുന്നു ദൃഢമനസ്കന്മാര്‍ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവര്‍ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. അവരോടു വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന കാര്യം [ശിക്ഷ] അവര്‍ കാണുന്ന ദിവസം, ഒരു പകലിന്‍റെ ഒരു നാഴികനേരമല്ലാതെ അവര്‍ (ഭൂമിയില്‍) താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇതു) ഒരു പ്രബോധനമത്രെ! എന്നാല്‍, തോന്നിയവാസികളായ ജനങ്ങളല്ലാതെ നാശത്തിലകപ്പെടുമോ?! [ഇല്ല].
തഫ്സീർ : 35-35
View   
47.മുഹമ്മദ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ﴿١﴾
share
الَّذِينَ كَفَرُوا അവിശ്വസിച്ചവര് وَصَدُّوا തടയുകയും ചെയ്തു عَن سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നു أَضَلَّ അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തവര്‍ (ആരോ) അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍۢ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ﴿٢﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത وَآمَنُوا വിശ്വസിക്കുകയും ചെയ്ത بِمَا نُزِّلَ ഇറക്കപ്പെട്ടത്തില്‍ عَلَىٰ مُحَمَّدٍ മുഹമ്മദിന്‍റെ മേല്‍ وَهُوَ الْحَقُّ അതു യഥാര്‍ത്ഥവുമാണ് مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَفَّرَ عَنْهُمْ അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും سَيِّئَاتِهِمْ അവരുടെ തിന്മകളെ وَأَصْلَحَ അവന്‍ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, മുഹമ്മദിന്‍റെ മേല്‍ അവതരിക്കപ്പെട്ടതില്‍ - അതാകട്ടെ, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥവുമാണു - വിശ്വസിക്കുകയും ചെയ്തവരാകട്ടെ - അവരുടെ തിന്മകളെ അവരില്‍ നിന്നു അവന്‍ (മാപ്പു നല്‍കി) മൂടി വെക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും.
ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ﴿٣﴾
share
ذَٰلِكَ بِأَنَّ അതു എന്തെന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ اتَّبَعُوا അവര്‍ പിന്‍പറ്റി الْبَاطِلَ വ്യര്‍ത്ഥമായാത്, അന്യായമായത് وَأَنَّ الَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ اتَّبَعُوا അവര്‍ പിന്‍പറ്റി الْحَقَّ യഥാര്‍ത്ഥം, ന്യായം مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു, വിവരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കു أَمْثَالَهُمْ അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ
(കാരണം:) അതു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുകയും, വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുകയും ചെയ്തിരിക്കകൊണ്ടാണ്. അപ്രകാരം, ജനങ്ങള്‍ക്കു അവരുടെ മാതിരികള്‍ അല്ലാഹു വിവരിച്ചു കൊടുക്കുന്നു.
തഫ്സീർ : 1-3
View   
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍۢ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ﴿٤﴾
share
فَإِذَا لَقِيتُمُ അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَضَرْبَ الرِّقَابِ എന്നാല്‍ പിരടികള്‍ വെട്ടുക حَتَّىٰ إِذَا أَثْخَنتُمُوهُمْ അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍ فَشُدُّوا അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക الْوَثَاقَ ബന്ധത്തെ فَإِمَّا مَنًّا എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക بَعْدُ പിന്നീട് وَإِمَّا فِدَاءً ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക حَتَّىٰ تَضَعَ (ഇറക്കി) വെക്കുന്നതുവരെ الْحَرْبُ യുദ്ധം, പട أَوْزَارَهَا അതിന്‍റെ ഭാരങ്ങളെ ذَٰلِكَ അതാണ്‌ وَلَوْ يَشَاءُ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَانتَصَرَ അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും مِنْهُمْ അവരില്‍ നിന്നു, അവരോടു وَلَـٰكِن പക്ഷേ, എങ്കിലും لِّيَبْلُوَ അവന്‍ പരീക്ഷണം ചെയ്യാനാണ് بَعْضَكُم നിങ്ങളില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു وَالَّذِينَ قُتِلُوا കൊല്ലപ്പെട്ടവരാകട്ടെ فِي سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ فَلَن يُضِلَّ അവന്‍ പാഴാക്കുന്നതേയല്ല أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ
അതിനാല്‍, നിങ്ങള്‍ അവിശ്വസിച്ചവരുമായി (യുദ്ധത്തില്‍) കണ്ടുമുട്ടിയാല്‍, പിരടികള്‍ വെട്ടുക! അങ്ങനെ, നിങ്ങള്‍ അവരെ (നിര്‍ദ്ദയം) ബലഹീനമാക്കിയാല്‍ അപ്പോള്‍ ബന്ധം മുറുക്കി [ശക്തമാക്കി] ക്കൊള്ളുവിന്‍. എന്നിട്ടു - പിന്നീടു - ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക. ഒന്നുകില്‍ തെണ്ടം[മോചന മൂല്യം] വാങ്ങിവിടുക: യുദ്ധം അതിന്‍റെ ഭാരങ്ങള്‍ (ഇറക്കി) വെക്കുന്നതുവരേക്കും (ഇങ്ങിനെ വേണം). അതാണ്‌ (വേണ്ടതു). അല്ലാഹു ഉദ്ദേശിച്ചിരിന്നുവെങ്കില്‍, അവന്‍ (സ്വന്തം തന്നെ) അവരില്‍ നിന്നു (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെ, ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ(അത്). അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല.
سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ﴿٥﴾
share
سَيَهْدِيهِمْ അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും وَيُصْلِحُ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി
അവന്‍ അവരെ (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും".
وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ﴿٦﴾
share
وَيُدْخِلُهُمُ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ عَرَّفَهَا അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നുلَهُمْ അവര്‍ക്കു
അവരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും; അതവന്‍ അവര്‍ക്കു (നേരത്തെ) പരിചയപ്പെടുത്തിയിരിക്കുന്നു.
തഫ്സീർ : 4-6
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ﴿٧﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِن تَنصُرُوا നിങ്ങള്‍ സഹായിച്ചാല്‍ اللَّـهَ അല്ലാഹുവിനെ يَنصُرْكُمْ അവന്‍ നിങ്ങളെ സഹായിക്കും وَيُثَبِّتْ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും أَقْدَامَكُمْ നിങ്ങളുടെ പാദങ്ങളെ
ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും.
തഫ്സീർ : 7-7
View   
وَٱلَّذِينَ كَفَرُوا۟ فَتَعْسًۭا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ﴿٨﴾
share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ فَتَعْسًا എന്നാല്‍ അധഃപതനം, നാശം, വീഴ്ച لَّهُمْ അവര്‍ക്കു وَأَضَلَّ അവന്‍ പാഴാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്.
ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ﴿٩﴾
share
ذَٰلِكَ അതു بِأَنَّهُمْ كَرِهُوا അവര്‍ വെറുത്തുവെന്നതു കൊണ്ടാണ് مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതിനെ فَأَحْبَطَ അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങളെ
അതു, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതുനിമിത്തമത്രെ. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു.
തഫ്സീർ : 8-9
View   
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا﴿١٠﴾
share
أَفَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോഴവര്‍ക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം مِن قَبْلِهِمْ അവരുടെ മുമ്പുള്ള دَمَّرَ اللَّـهُ അല്ലാഹു തകര്‍ത്തു عَلَيْهِمْ അവരോടെ, അവരില്‍ وَلِلْكَافِرِينَ (ഈ) അവിശ്വാസികള്‍ക്കുമുണ്ട്‌ أَمْثَالُهَا അവപോലുള്ളത്
അവര്‍ ഭൂമിയില്‍ (കൂടി) സഞ്ചരിച്ചിട്ടില്ലേ? അപ്പോഴവര്‍ക്കു അവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കിക്കാണാമല്ലോ, അല്ലാഹു അവരോടെ [അവരുടേതെല്ലാം] തകര്‍ത്തുകളഞ്ഞു. (ഈ) അവിശ്വാസികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും.
ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ﴿١١﴾
share
ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് مَوْلَى സംരക്ഷന്‍, യജമാനന്‍, ഉടയവന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരുടെ وَأَنَّ الْكَافِرِينَ അവിശ്വാസികള്‍ ആണെന്നതും لَا مَوْلَىٰ സംരക്ഷകനില്ല (എന്നതും) لَهُمْ അവര്‍ക്കു
അതു [അതിന്നു കാരണം], അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതുകൊണ്ടും, അവിശ്വാസികളാകട്ടെ, അവര്‍ക്കു ഒരു സംരക്ഷകനുമില്ലെന്നുള്ളതുകൊണ്ടുമാകുന്നു.
തഫ്സീർ : 10-11
View   
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًۭى لَّهُمْ﴿١٢﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ ചെയ്കയും ചെയ്തു جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്‍റെ അടിയില്‍കൂടി നടക്കുന്നു, ഒഴുകുന്നു الْأَنْهَارُ അരുവികള്‍, നദികള്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَتَمَتَّعُونَ സുഖമെടുക്കുന്നു وَيَأْكُلُونَ അവര്‍ തിന്നുകയും ചെയ്യുന്നു كَمَا تَأْكُلُ തിന്നുന്നതുപോലെ الْأَنْعَامُ കാലികള്‍ وَالنَّارُ നരകം مَثْوًى لَّهُمْ അവര്‍ക്കു പാര്‍പ്പിടമാകുന്നു
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവര്‍ സുഖഭോഗമെടുത്തുകൊണ്ടിരിക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു : നരകം അവര്‍ക്കു പാര്‍പ്പിടവുമായിരിക്കും.
തഫ്സീർ : 12-12
View   
وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةًۭ مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ﴿١٣﴾
share
وَكَأَيِّن എത്രയോ ഉണ്ട് مِّن قَرْيَةٍ രാജ്യമായിട്ടു هِيَ أَشَدُّ അതു ഊക്കേറിയതാണ്, കഠിനമാണ് قُوَّةً ശക്തിയില്‍ مِّن قَرْيَتِكَ നിന്‍റെ രാജ്യത്തെക്കാള്‍ الَّتِي أَخْرَجَتْكَ നിന്നെ പുറത്താക്കിയ أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു فَلَا نَاصِرَ അപ്പോള്‍ (എന്നിട്ടു) സഹായിയേ ഇല്ല لَهُمْ അവര്‍ക്കു
(നബിയേ) എത്ര രാജ്യമുണ്ട്, നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയില്‍ ഊക്കേറിയതാകുന്ന അവ (എന്നിട്ടും) നാം അവരെ [ ആ രാജ്യക്കാരെ] നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അപ്പോള്‍, ഒരു സഹായിയും അവര്‍ക്കില്ല.
أَفَمَن كَانَ عَلَىٰ بَيِّنَةٍۢ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم﴿١٤﴾
share
أَفَمَن എന്നാല്‍ ഒരുവനോ كَانَ عَلَىٰ بَيِّنَةٍ അവന്‍ തെളിവോടെ (തെളിവിന്‍മേല്‍) ആകുന്നു مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍നിന്നുള്ള كَمَن ഒരുവനെപ്പോലെ (ആകുന്നു) زُيِّنَ لَهُ അവന്നു അലങ്കാരമാക്കപ്പെട്ടു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി وَاتَّبَعُوا അവന്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُم തങ്ങളുടെ ഇച്ചകളെ
എന്നാല്‍, തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവോടെ (സല്‍പാതയില്‍) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്‍റെ ദുഷ്പ്രവര്‍ത്തി തനിക്കു അലങ്കാരമായി കാണിക്കപ്പെടുകയും, (അങ്ങിനെ) തങ്ങളുടെ ഇച്ചകളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?!
തഫ്സീർ : 13-14
View   
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌۭ مِّن مَّآءٍ غَيْرِ ءَاسِنٍۢ وَأَنْهَـٰرٌۭ مِّن لَّبَنٍۢ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌۭ مِّنْ خَمْرٍۢ لَّذَّةٍۢ لِّلشَّـٰرِبِينَ وَأَنْهَـٰرٌۭ مِّنْ عَسَلٍۢ مُّصَفًّۭى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌۭ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌۭ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًۭا فَقَطَّعَ أَمْعَآءَهُمْ﴿١٥﴾
share
مَّثَلُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്‍റെ മാതിരി, ഉപമ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍ക്കു, ഭയഭക്തന്മാരോടു فِيهَا أَنْهَارٌ അവയില്‍ അരുവികളുണ്ട്‌ مِّن مَّاءٍ വെള്ളതാലുള്ള വെള്ളത്തിന്‍റെ غَيْرِ آسِنٍ കേടു (പകര്‍ച്ച, മാറ്റം) പറ്റാത്ത وَأَنْهَارٌ مِّن لَّبَنٍ പാലിനാലുള്ള (പാലിന്‍റെ) അരുവികളും لَّمْ يَتَغَيَّرْ പകര്‍ച്ച (വ്യത്യാസം) വരാത്ത طَعْمُهُ അതിന്‍റെ രുചി, സ്വാദ് وَأَنْهَارٌ അരുവികളും مِّنْ خَمْرٍ കള്ളിനാല്‍ (കള്ളിന്‍റെ) لَّذَّةٍ രസമായ, രുചിയുള്ള لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു وَأَنْهَارٌ مِّنْ عَسَلٍ തേനിന്‍റെ അരുവികളും مُّصَفًّى തെളിയിക്കപ്പെട്ട, ശുദ്ധ وَلَهُمْ يهَا അവര്‍ക്കു അതിലുണ്ടുതാനും مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَمَغْفِرَةٌ പാപമോചനവും مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുكَمَنْ ഒരുവനെ (ചിലരെ) പോലെ هُوَ خَالِدٌ അവന്‍ നിത്യവാസിയാണ് فِي النَّارِ നരകത്തില്‍ وَسُقُوا അവര്‍ക്കു കുടിപ്പിക്കുക (കുടിക്കാന്‍ കൊടുക്കുക)യും ചെയ്യും مَاءً حَمِيمًا ചൂടേറിയ വെള്ളം فَقَطَّعَ അപ്പോഴതു നുറുക്കും, തുണ്ടമാക്കും أَمْعَاءَهُمْ അവരുടെ കുടലുകളെ
സൂക്ഷ്മതയുള്ളവര്‍ക്കു [ഭയഭക്തന്മാര്‍ക്കു] വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്‍റെ മാതിരി (ഇതാണ്) : അതില്‍, കേടു (വന്നു പകര്‍ച്ച) പറ്റാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌; രുചിവ്യത്യാസം വരാത്ത പാലിന്‍റെ അരുവികളുമുണ്ട് ; കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്‍റെ അരുവികളുണ്ട്‌ ; ശുദ്ധിചെയ്യപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കു അതില്‍ എല്ലാ (വിധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറമെ) തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ നിത്യവാസിയായിരിക്കുന്നവനെപ്പോലെ (യാകുമോ)?! അവര്‍ക്കു ചൂടേറിയ വെള്ളം കുടിപ്പാന്‍ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോള്‍, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു! [ഇരുകൂട്ടരും ഒരിക്കലും സമമാകുകയില്ല.]
തഫ്സീർ : 15-15
View   
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ﴿١٦﴾
share
وَمِنْهُم അവരിലുണ്ട്‌ مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന) ചിലര്‍ إِلَيْكَ നിന്നിലേക്കു حَتَّىٰ إِذَا خَرَجُوا അങ്ങനെ അവര്‍ പുറത്തുപോയാല്‍ مِنْ عِندِكَ നിന്‍റെ അടുക്കല്‍നിന്നു قَالُوا അവര്‍ പറയും لِلَّذِينَ യാതൊരുവരോടു أُوتُوا الْعِلْمَ അറിവു (ജ്ഞാനം) നല്‍കപ്പെട്ട مَاذَا قَالَ അവന്‍ (അദ്ദേഹം) എന്തു പറഞ്ഞു, പറഞ്ഞതെന്തു آنِفًا അടുത്ത സമയം (അല്‍പം മുമ്പു) أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരാണ് طَبَعَ اللَّـهُ അല്ലാഹു മുദ്രവെച്ചതായ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു أَهْوَاءَهُمْ അവരുടെ ഇച്ചകളെ
അവരിലുണ്ട്‌, നിന്‍റെ അടുക്കലേക്കു ചെവികൊണ്ടുക്കുന്ന ചിലര്‍; അങ്ങിനെ, നിന്‍റെ അടുക്കല്‍നിന്നു അവര്‍ പുറത്തു പോയാല്‍; ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരോടു അവര്‍ പറയും: "എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?!" തങ്ങളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًۭى وَءَاتَىٰهُمْ تَقْوَىٰهُمْ﴿١٧﴾
share
وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി
നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്.
തഫ്സീർ : 16-17
View   
فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةًۭ ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ﴿١٨﴾
share
فَهَلْ يَنظُرُونَ എനി, (എന്നാല്‍) അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതിനെ بَغْتَةً പെട്ടെന്നു, യാദൃശികമായി فَقَدْ جَاءَ എന്നാല്‍, വന്നു കഴിഞ്ഞു أَشْرَاطُهَا അതിന്‍റെ അടയാളങ്ങള്‍, ഉപാധികള്‍ فَأَنَّىٰ لَهُمْ എന്നിരിക്കെ അവര്‍ക്കു എങ്ങിനെയാണ്, എവിടെ നിന്നാണ് إِذَا جَاءَتْهُمْ അതവര്‍ക്കു വന്നാല്‍ ذِكْرَاهُمْ അവരുടെ ഉപദേശം
എനി, അന്ത്യസമയത്തെ - അതവര്‍ക്ക് പെട്ടെന്നു വന്നെത്തുന്നതിനെയല്ലാതെ അവര്‍ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാല്‍, അതിന്‍റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് - അതവര്‍ക്കു വന്നാല്‍ - അവരുടെ ഉപദേശം (പ്രയോജനപ്പെടുക)?!
തഫ്സീർ : 18-18
View   
فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ﴿١٩﴾
share
فَاعْلَمْ ആകയാല്‍ (എന്നാല്‍) നീ അറിയുക أَنَّهُ നിശ്ചയമായും കാര്യം لَا إِلَـٰهَ ഒരു ആരാധ്യനേയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്‍റെ പാപത്തിനു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു വേണ്ടിയും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مُتَقَلَّبَكُمْ നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം وَمَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിടവും, താമസിക്കുന്നതും.
(അങ്ങിനെയാണു കാര്യങ്ങള്‍) ആകയാല്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക. നിന്‍റെ പാപത്തിനും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും നീ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്.
തഫ്സീർ : 19-19
View   
وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌۭ ۖ فَإِذَآ أُنزِلَتْ سُورَةٌۭ مُّحْكَمَةٌۭ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ﴿٢٠﴾
share
وَيَقُولُ പറയും, പറയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ لَوْلَا نُزِّلَتْ അവതരിപ്പിക്കപ്പെടാത്തതെന്താണ് سُورَةٌ ഒരു സൂറത്തു, അദ്ധ്യായം فَإِذَا أُنزِلَتْ എന്നാല്‍ അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ مُّحْكَمَةٌ നിയമം വിവരിക്കപ്പെട്ട (നിയമപ്രധാനമായ, ബലവത്തായ) ഒരു അദ്ധ്യായം وَذُكِرَ فِيهَا അതില്‍ പ്രസ്താവിക്കപ്പെടുകയും الْقِتَالُ യുദ്ധം, യുദ്ധത്തെപ്പറ്റി رَأَيْتَ നീ (നിനക്കു) കാണും الَّذِينَ فِي قُلُوبِهِم തങ്ങളുടെ ഹൃദയങ്ങളിലുള്ളവരെ مَّرَضٌ വല്ല രോഗവും, ഒരു രോഗം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്‍റെ അടുക്കലേക്കു نَظَرَ الْمَغْشِيِّ عَلَيْهِ ബോധക്ഷയം പിടിപെട്ടവന്‍റെ നോട്ടം مِنَ الْمَوْتِ മരണത്താല്‍ فَأَوْلَىٰ അപ്പോള്‍ വേണ്ടപ്പെട്ടതാണ് (കൂടുതല്‍ യോജിച്ചതാണ്) لَهُمْ അവര്‍ക്കു
വിശ്വസിച്ചവര്‍ പറയുന്നു : "ഒരു "സൂറത്തു" [അദ്ധ്യായം] അവതരിപ്പിക്കപ്പെടാത്തതെന്താണ്?!" എന്നാല്‍, (വ്യക്തമായി) നിയമം വിവരിക്കപ്പെട്ട ഒരു "സൂറത്തു" അവതരിപ്പിക്കപ്പെടുകയും, അതില്‍ യുദ്ധത്തെക്കുറിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്‌താല്‍, ഹൃദയങ്ങളില്‍ വല്ല രോഗമുള്ളവരെ (നബിയേ) നിനക്കു കാണാം; മരണം (ആസന്നമായതു) നിമിത്തം ബോധക്ഷയം പിടിപെട്ടവന്‍ നോക്കും പ്രകാരം നിന്‍റെ അടുക്കലേക്കു അവര്‍ നോക്കുന്നതായിട്ടു. എന്നാല്‍, അവര്‍ക്കു വേണ്ടതു [യോജിച്ചതു] തന്നെയാണ് (അതു)!
طَاعَةٌۭ وَقَوْلٌۭ مَّعْرُوفٌۭ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًۭا لَّهُمْ﴿٢١﴾
share
طَاعَةٌ അനുസരണമാണ് وَقَوْلٌ വാക്കും مَّعْرُوفٌ ഉചിതമായ, സദാചാരപരമായ, നല്ല, മര്യാദപ്പെട്ട فَإِذَا عَزَمَ എനി തീര്‍ച്ചപ്പെട്ടാല്‍, നിശ്ചയമായാല്‍ الْأَمْرُ കാര്യം فَلَوْ صَدَقُوا അപ്പോഴവര്‍ സത്യം പറയുകയാണെങ്കില്‍ (സത്യം പാലിച്ചാല്‍) اللَّـهَ അല്ലാഹുവിനോടു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവര്‍ക്കു ഗുണം, ഉത്തമം
അനുസരണവും, ഉചിതമായ (നല്ല) വാക്കും. (അതാണ്‌ വേണ്ടതു). എനി, കാര്യം (ഉറപ്പിച്ച്) തീര്‍ച്ചയായിക്കഴിഞ്ഞാലോ, അപ്പോള്‍, അല്ലാഹുവിനോടു അവര്‍ (പറഞ്ഞ) സത്യം പാലിച്ചിരുന്നെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു.
തഫ്സീർ : 20-21
View   
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ﴿٢٢﴾
share
فَهَلْ عَسَيْتُمْ അപ്പോള്‍ (എന്നാല്‍) നിങ്ങളായേക്കുമോ إِن تَوَلَّيْتُمْ നിങ്ങള്‍ കൈകാര്യം (അധികാരം) നേടിയാല്‍ أَن تُفْسِدُوا നിങ്ങള്‍ കുഴപ്പമുണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَتُقَطِّعُوا മുറിച്ചുകളയുവാനും أَرْحَامَكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍
എന്നാല്‍, നിങ്ങള്‍ കൈകാര്യം നേടിയാല്‍, ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്തേക്കുമോ?!
തഫ്സീർ : 22-22
View   
أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ﴿٢٣﴾
share
أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّـهُ അല്ലാഹു فَأَصَمَّهُمْ അങ്ങനെ അവര്‍ക്കു ബധിരത (കേട്ടുകൂടായ്മ) യുണ്ടാക്കി وَأَعْمَىٰ അന്ധമാക്കുകയും ചെയ്തു أَبْصَارَهُمْ അവരുടെ കണ്ണുകളെ, കാഴചകളെ
അക്കൂട്ടര്‍, അല്ലാഹു ശപിച്ചിട്ടുള്ളവരത്രെ. അങ്ങനെ അവന്‍ അവര്‍ക്കു ബധിരത നല്‍കുകയും, അവരുടെ കണ്ണുകളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു.
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ﴿٢٤﴾
share
أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍
അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! [എന്നാലവര്‍ക്കു കാര്യം ഗ്രഹിക്കാമല്ലോ] അതല്ല, (ഒരുപക്ഷേ) വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍ ഉണ്ടോ?!
തഫ്സീർ : 23-24
View   
إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ﴿٢٥﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ ارْتَدُّوا തിരിച്ചുപോയ, ഭ്രഷ്ടരായ, മടങ്ങിപ്പോയ عَلَىٰ أَدْبَارِهِم തങ്ങളുടെ പിന്നോട്ടു (പിന്‍തിരിഞ്ഞു) مِّن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്‍റെ الْهُدَى സന്മാര്‍ഗ്ഗംالشَّيْطَانُ പിശാചു سَوَّلَ لَهُمْ അവര്‍ക്കു അലംകൃതമാക്കിക്കൊടുത്തിരിക്കുന്നു وَأَمْلَىٰ അയച്ചു കൊടുക്കുക (നീട്ടിക്കൊടുക്കുക) യും ചെയ്തു لَهُمْ അവര്‍ക്കു
നിശ്ചയമായും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍, അവര്‍ക്കു പിശാചു (അവരുടെ ചെയ്തികളെ) അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. അവർക്ക് അവൻ (വ്യാമോഹങ്ങളുടെ) അയച്ചിട്ട് കൊടുക്കുകയും ചെയ്തിരിക്കുന്നു
ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ﴿٢٦﴾
share
ذَٰلِكَ അതു بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞതുകൊണ്ടത്രെ لِلَّذِينَ كَرِهُوا വെറുത്തവരോടു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയതിനെ سَنُطِيعُكُمْ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം فِي بَعْضِ الْأَمْرِ ചില കാര്യത്തില്‍وَاللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു إِسْرَارَهُمْ അവരുടെ രഹസ്യമാക്കല്‍, രഹസ്യം പറയല്‍
അത്, അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തിട്ടുള്ളവരോടു അവര്‍ പറഞ്ഞതുനിമിത്തമത്രെ: "ചില കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം" എന്ന്‍ അല്ലാഹുവാകട്ടെ, അവര്‍ രഹസ്യമാക്കുന്നതു അറിയുകയും ചെയ്യുന്നു.
തഫ്സീർ : 25-26
View   
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ﴿٢٧﴾
share
فَكَيْفَ എന്നാല്‍ എങ്ങിനെയിരിക്കും إِذَا تَوَفَّتْهُمُ അവരെ പൂര്‍ണ്ണമായി പിടിക്കുമ്പോള്‍ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചുകൊണ്ടു وُجُوهَهُمْ അവരുടെ മുഖങ്ങളെ, മുഖത്തു وَأَدْبَارَهُمْ പിന്‍ പുറങ്ങളെയും, പുറത്തും
(ഇങ്ങിനെയൊക്കെയാണ് കാര്യം.) എന്നിരിക്കെ, അവരുടെ മുഖങ്ങളെയും, പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കുമ്പോള്‍ [മരണപ്പെടുത്തുമ്പോള്‍] എങ്ങിനെയിരിക്കും അവരുടെ സ്ഥിതി?!
ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ﴿٢٨﴾
share
ذَٰلِكَ അതു بِأَنَّهُمُ اتَّبَعُوا അവര്‍ പിന്‍പറ്റിയതുകൊണ്ടാണ് مَا أَسْخَطَ اللَّـهَ അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം وَكَرِهُوا അവര്‍ വെറുക്കുകയും (ചെയ്തതു) رِضْوَانَهُ അവന്‍റെ പ്രീതി, പൊരുത്തം فَأَحْبَطَ അതിനാല്‍ അവന്‍ ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തന (കര്‍മ്മ)ങ്ങളെ
അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ അവര്‍ പിന്‍പറ്റുകയും, അവന്‍റെ പ്രീതിയെ അവര്‍ വെറുക്കുകയും ചെയ്തതുകൊണ്ടാണ് അത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ ഫലശൂന്യമാക്കിയിരിക്കുന്നു.
തഫ്സീർ : 27-28
View   
أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ﴿٢٩﴾
share
أَمْ حَسِبَ അതല്ലാ വിചാരിച്ചുവോ الَّذِينَ യാതൊരുകൂട്ടര്‍ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ വല്ല രോഗവും, ഒരു രോഗം أَن لَّن يُخْرِجَ പുറത്താക്കുന്നതേയല്ല എന്നു اللَّـهُ അല്ലാഹു أَضْغَانَهُمْ അവരുടെ വിദ്വേഷങ്ങളെ (ഈര്‍ഷ്യത, പക)
അതല്ല, (ഒരു പക്ഷേ) ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ഈര്‍ഷ്യതകളെ അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?!
وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ﴿٣٠﴾
share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَأَرَيْنَاكَهُمْ അവരെ നിനക്കു നാം കാണിച്ചു തരുമായിരുന്നു فَلَعَرَفْتَهُم അങ്ങനെ (എന്നിട്ടു) അവരെ നീ മനസ്സിലാക്കുമായിരുന്നു بِسِيمَاهُمْ അവരുടെ അടയാളം (പ്രത്യേകത) കൊണ്ടു وَلَتَعْرِفَنَّهُمْ നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാം, പരിചയപ്പെടാം فِي لَحْنِ സംസാര ശൈലിയില്‍, സ്വരമാറ്റത്തില്‍ الْقَوْلِ വാക്കിന്‍റെ (പറയുന്നതിന്‍റെ) وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ
(നബിയേ) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍, അവരെ നിനക്കു നാം കാട്ടിത്തരുമായിരുന്നു : അങ്ങിനെ, അവരുടെ ലക്ഷണം കൊണ്ടു നിനക്കവരെ (ശരിക്കു) മനസ്സിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്‍റെ ശൈലിയില്‍ (സ്വരവ്യത്യാസം കൊണ്ടു) നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാവുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറിയുന്നു.
തഫ്സീർ : 29-30
View   
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ﴿٣١﴾
share
وَلَنَبْلُوَنَّكُمْ നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും حَتَّىٰ نَعْلَمَ നാം അറിയുന്നതുവരെ الْمُجَاهِدِينَ സമരശാലികളെ, "ജിഹാദു" ചെയ്യുന്നവരെ مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّابِرِينَ ക്ഷമിക്കുന്നവരെയും وَنَبْلُوَ നാം പരീക്ഷിച്ചറിയുകയും (ചെയ്യുന്നതുവരെ) أَخْبَارَكُمْ നിങ്ങളുടെ വര്‍ത്തമാനങ്ങള്‍
നിങ്ങളില്‍നിന്നുള്ള സമരശാലികളെയും, ക്ഷമാശീലന്‍മാരെയും (പ്രത്യക്ഷത്തില്‍) അറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങളെ (സ്ഥിതിഗതികളെ) പരീക്ഷിച്ചറിയുകയും ചെയ്യുന്നതുവരെ, നിശ്ചയമായും നിങ്ങളെ നാം പരീക്ഷണം ചെയ്യും.
തഫ്സീർ : 31-31
View   
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا وَسَيُحْبِطُ أَعْمَـٰلَهُمْ﴿٣٢﴾
share
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുക (തട്ടുക, തിരിച്ചുവിടുക) യും عَن سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ വഴിയില്‍നിന്നു وَشَاقُّوا ചേരിപിരിയുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത الرَّسُولَ റസൂലിനോടു, റസൂലുമായി مِن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്‍റെ الْهُدَىٰ സന്മാര്‍ഗ്ഗം لَن يَضُرُّوا അവര്‍ ഉപദ്രവം വരുത്തുന്നതേയല്ല اللَّـهَ അല്ലാഹുവിനു شَيْئًا യാതൊന്നും, ഒട്ടും وَسَيُحْبِطُ അവന്‍ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തികളെ
നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം "റസൂലി"നോടു ചേരിപിരിയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ലതന്നെ. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ വഴിയെ ഫലശൂന്യമാക്കുകയും ചെയ്യും.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ﴿٣٣﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ أَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ وَلَا تُبْطِلُوا വ്യര്‍ത്ഥമാക്കുക (കേടുവരുത്തുക)യും ചെയ്യരുത് أَعْمَالَكُمْ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ
ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; "റസൂലി"നെയും അനുസരിക്കുവിന്‍; നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയുകയും അരുത്.
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌۭ فَلَن يَغْفِرَ ٱللَّهُ لَهُمْ﴿٣٤﴾
share
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്ത عَن سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു ثُمَّ مَاتُوا പിന്നെ മരണപ്പെടുകയും ചെയ്ത وَهُمْ അവരായിരിക്കെ كُفَّارٌ അവിശ്വാസികള്‍ فَلَن يَغْفِرَ اللَّـهُ എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല لَهُمْ അവര്‍ക്കു
നിശ്ചയമായും, അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നു (ജനങ്ങളെ) തടയുകയും, പിന്നീട് തങ്ങള്‍ അവിശ്വാസികളായ നിലയില്‍ (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അല്ലാഹു അവര്‍ക്കു പൊറുത്തു കൊടുക്കുന്നതേയല്ല.
തഫ്സീർ : 32-34
View   
فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ﴿٣٥﴾
share
فَلَا تَهِنُوا ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു) وَتَدْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും إِلَى السَّلْمِ സമാധാനത്തിലേക്കു (സന്ധിയിലേക്കു) وَأَنتُمُ നിങ്ങളായിരിക്കെ, നിങ്ങളത്രെ الْأَعْلَوْنَ ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍ وَاللَّـهُ അല്ലാഹു مَعَكُمْ നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട് وَلَن يَتِرَكُمْ അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
ആകയാല്‍, (സത്യവിശ്വാസികളേ) നിങ്ങള്‍ക്കു ദൗര്‍ബല്യം പിണയുകയും, നിങ്ങള്‍ ഉന്നതന്‍മാരായിരിക്കെ (ശത്രുക്കളെ) സന്ധിക്കുക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെകൂടെ ഉണ്ടുതാനും. നിങ്ങളുടെ പ്രവൃത്തികളെ നിങ്ങള്‍ക്കു വന്‍നഷ്ടപ്പെടുത്തുകയും ചെയ്കയില്ല തന്നെ.
തഫ്സീർ : 35-35
View   
إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌۭ وَلَهْوٌۭ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ﴿٣٦﴾
share
إِنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം لَعِبٌ കളി (തന്നെ)യാകുന്നു وَلَهْوٌ വിനോദവും, അനാവശ്യവും وَإِن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും يُؤْتِكُمْ എന്നാലവന്‍ നിങ്ങള്‍ക്കു തരും أُجُورَكُمْ നിങ്ങളുടെ കൂലി (പ്രതിഫലം)കള്‍ وَلَا يَسْأَلْكُمْ നിങ്ങളോടവന്‍ ചോദിക്കുന്നുമില്ല, ചോദിക്കയുമില്ല أَمْوَالَكُمْ നിങ്ങളുടെ ധനങ്ങള്‍, സ്വത്തുക്കള്‍
നിശ്ചയമായും ഐഹികജീവിതം, കളിയും, വിനോദവും തന്നെയാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നതായാല്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളോടു നിങ്ങളുടെ (മുഴുവന്‍) സ്വത്തുക്കള്‍ അവന്‍ ചോദിക്കുന്നുമില്ല.
إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ﴿٣٧﴾
share
إِن يَسْأَلْكُمُوهَا അവന്‍ നിങ്ങളോടതു ചോദിക്കുന്ന പക്ഷം فَيُحْفِكُمْ എന്നിട്ടു നിങ്ങളോടു കിണയുകയും, ഊന്നിച്ചോദിക്കുകയും تَبْخَلُوا നിങ്ങള്‍ ലുബ്ധത (പിശുക്കു) കാണിക്കും وَيُخْرِجْ അതു പുറത്തു വരുത്തുകയും ചെയ്യും أَضْغَانَكُمْ നിങ്ങളുടെ വിദ്വേഷങ്ങളെ, ഉള്‍പകകളെ
നിങ്ങളോടു അതു [സ്വത്തുക്കള്‍] ചോദിക്കുകയും, അങ്ങിനെ നിങ്ങളോടു കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം, നിങ്ങള്‍ ലുബ്ധത കാണിക്കുന്നതാണു; നിങ്ങളുടെ വിധ്വേഷങ്ങളെ അതു പുറത്തുകൊണ്ടുവരുകയും ചെയ്യും.
هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم﴿٣٨﴾
share
هَا أَنتُمْ ഹേ, നിങ്ങള്‍ هَـٰؤُلَاءِ ഇക്കൂട്ടരാണ്, ഇങ്ങിനെയുള്ളവരാണ്, കൂട്ടരേ تُدْعَوْنَ നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു لِتُنفِقُوا നിങ്ങള്‍ ചിലവഴിക്കുവാൻ فِي سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ വഴിയില്‍ فَمِنكُم എന്നാല്‍ (അപ്പോള്‍) നിങ്ങളിലുണ്ടു مَّن يَبْخَلُ ലുബ്ധത കാണിക്കുന്ന ചിലര്‍ وَمَن يَبْخَلْ ആരെങ്കിലും ലുബ്ധത കാണിക്കുന്നതായാല്‍ فَإِنَّمَا يَبْخَلُ എന്നാല്‍ നിശ്ചയമായും അവന്‍ ലുബ്ധത കാണിക്കുന്ന عَن نَّفْسِهِ തന്നോടുതന്നെ وَاللَّـهُ الْغَنِيُّ അല്ലാഹു ധന്യനത്രെ, നിരാശയനാണ് وَأَنتُمُ الْفُقَرَاءُ നിങ്ങള്‍ ദരിദ്രന്‍മാരുമാണ്, പരാശ്രയക്കാരാണ് وَإِن تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞു പോകുന്നപക്ഷം يَسْتَبْدِلْ അവന്‍ പകരം കൊണ്ടുവരും قَوْمًا ഒരു ജനതയെ غَيْرَكُمْ നിങ്ങളല്ലാത്ത ثُمَّ لَا يَكُونُوا പിന്നെ (എന്നിട്ടു) അവരായിരിക്കയില്ല أَمْثَالَكُم നിങ്ങളെപ്പോലുള്ളവര്‍
ഹേ! കൂട്ടരേ - നിങ്ങള്‍ (ഇതാ), അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാന്‍വേണ്ടി ക്ഷണിക്കപ്പെടുന്നു! എന്നാല്‍, നിങ്ങളില്‍ (ചിലര്‍) ലുബ്ധത കാണിക്കുന്നവരുണ്ട്. ആര്‍ ലുബ്ധത കാണിക്കുന്നുവോ അവന്‍ നിശ്ചയമായും തന്നോടുതന്നെയാണ് ലുബ്ധത കാണിക്കുന്നതും. അല്ലാഹുവാകട്ടെ, (പരാശ്രയമില്ലാത്ത) ധന്യനാകുന്നു; നിങ്ങളോ (പരാശ്രയക്കാരായ) ദരിദ്രന്‍മാരുമാകുന്നു; നിങ്ങള്‍ (അനുസരിക്കാതെ); പിന്‍തിരിയുകയാണെങ്കില്‍, നിങ്ങളല്ലാത്ത (വേറെ) ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട്, അവര്‍ നിങ്ങളെപ്പോലെയുള്ളവരായിരിക്കയുമില്ല.
തഫ്സീർ : 36-38
View   
48.അല്‍ ഫത്ഹ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّا فَتَحْنَا لَكَ فَتْحًۭا مُّبِينًۭا﴿١﴾
share
إِنَّا فَتَحْنَا നിശ്ചയമായും നാം തുറന്നുതന്നു (വിജയം നല്‍കി) لَكَ നിനക്കു فَتْحًا مُّبِينًا സ്പഷ്ടമായ ഒരു തുറവി (വിജയം)
(നബിയേ) നിശ്ചയമായും നാം നിനക്കു പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു; -
لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًۭا مُّسْتَقِيمًۭا﴿٢﴾
share
لِّيَغْفِرَ لَكَ നിനക്കു പൊറുത്തുതരുവാന്‍ വേണ്ടി اللَّـهُ അല്ലാഹു مَا تَقَدَّمَ മുമ്പുണ്ടായതു, മുന്‍കഴിഞ്ഞതു مِن ذَنبِكَ നിന്‍റെ പാപത്തില്‍ നിന്നു وَمَا تَأَخَّرَ പിന്നീടുണ്ടാകുന്നതും, പിന്തിയതും وَيُتِمَّ അവന്‍ പരിപൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്‍റെ അനുഗ്രഹം عَلَيْكَ നിന്‍റെമേല്‍, നിനക്കു وَيَهْدِيَكَ നിന്നെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا مُّسْتَقِيمًا ചൊവ്വായ വഴി, നേരായ പാത
നിന്‍റെ പാപത്തില്‍നിന്ന് മുന്‍കഴിഞ്ഞതും പിന്നീടുണ്ടാകുന്നതും അല്ലാഹു നിനക്കു പൊറുത്തുതരുവാന്‍വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്കവന്‍ പരിപൂര്‍ണ്ണമാക്കുവാനും, (നേരെ) ചൊവ്വായ മാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുവാനും,-
وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا﴿٣﴾
share
وَيَنصُرَكَ اللَّـهُ അല്ലാഹു നിന്നെ സഹായിക്കുവാനും نَصْرًا ഒരു സഹായം عَزِيزًا വീര്യപ്പെട്ട (അന്തസ്സാര്‍ന്ന), പ്രതാപകരമായ.
അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിന്നെ സഹായിക്കുവാനും (വേണ്ടിയും).
തഫ്സീർ : 1-3
View   
هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًۭا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿٤﴾
share
هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنزَلَ ഇറക്കിയ السَّكِينَةَ ശാന്തത, സമാധാനം, അടക്കം فِي قُلُوبِ ഹൃദയങ്ങളില്‍ الْمُؤْمِنِينَ സത്യവിശ്വാസികളുടെ لِيَزْدَادُوا അവര്‍ (അവര്‍ക്കു) വര്‍ദ്ധിപ്പിക്കുവാന്‍ إِيمَانًا വിശ്വാസം, വിശ്വാസത്തില്‍ مَّعَ إِيمَانِهِمْ അവരുടെ വിശ്വാസത്തോടു കൂടി وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
അവനത്രെ, സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തത ഇറക്കിക്കൊടുത്തവന്‍; അവരുടെ വിശ്വാസത്തില്‍ കൂടി (വീണ്ടും) അവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാന്‍വേണ്ടി. അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًۭا﴿٥﴾
share
لِّيُدْخِلَ അവന്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടി الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദികള്‍) خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിട്ടു وَيُكَفِّرَ عَنْهُمْ അവര്‍ക്കു മാപ്പ് ചെയ്‌വാനും, മൂടിവെക്കുവാനും سَيِّئَاتِهِمْ അവരുടെ തിന്മകള്‍ وَكَانَ ذَٰلِكَ അതാകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَوْزًا عَظِيمًا മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം.
സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകി കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ – അവരതില്‍ നിത്യവാസികളായ നിലക്ക് – അവന്‍ പ്രവേശിപ്പിക്കുവാനും; അവര്‍ക്കു അവരുടെ തിന്മകളെ (മാപ്പ് ചെയ്ത്) മൂടിവെച്ച് കൊടുക്കുവാനും വേണ്ടി (യാണ് അത്) അതു അല്ലാഹുവിന്‍റെ അടുക്കല്‍ മഹത്തായ ഭാഗ്യമാകുന്നു.
തഫ്സീർ : 4-5
View   
وَيُعَذِّبَ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًۭا﴿٦﴾
share
وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവവിശ്വാസിനികളെയും الظَّانِّينَ ധരിക്കുന്ന (ഊഹിക്കുന്ന - വിചാരിക്കുന്ന)വരായ بِاللَّـهِ അല്ലാഹുവിനെപ്പറ്റി ظَنَّ السَّوْءِ ദുഷിച്ച ധാരണ, ചീത്തവിചാരം عَلَيْهِمْ അവരുടെമേല്‍ ഉണ്ട് دَائِرَةُവൃത്തം, വലയം السَّوْءِ തിന്മയുടെ, ദൂഷ്യത്തിന്‍റെ وَغَضِبَ കോപിക്കുകയും ചെയ്തിരിക്കുന്നു اللَّـهُ അല്ലാഹു عَلَيْهِمْ അവരുടെമേല്‍ وَلَعَنَهُمْ അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നം وَسَاءَتْ അതു വളരെ മോശപ്പെട്ടതാണ് مَصِيرًا പര്യവസാനസ്ഥലം, പര്യവസാനം, മടക്കം, മടക്കസ്ഥാനം
അല്ലാഹുവിനെക്കുറിച്ച് ദുഷിച്ചധാരണ ധരിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളെയും, കപടവിശ്വാസിനികളെയും, ബഹുദൈവവിശ്വാസികളെയും, ബഹുദൈവവിശ്വാസിനികളെയും അവന്‍ ശിക്ഷിക്കുവാനും (കൂടിയാകുന്നു അത്). അവരുടെ മേല്‍ തിന്മയുടേതായ വലയം ഉണ്ട്; അല്ലാഹു അവരുടെമേല്‍ കോപിക്കുകയും, അവരെ ശപിക്കുകയും, അവര്‍ക്ക് "ജഹന്നം" [നരകം] ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അതു വളരെ മോശമായ പര്യവസാന സ്ഥലം!
وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا﴿٧﴾
share
وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞന്‍
അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 6-7
View   
إِنَّآ أَرْسَلْنَـٰكَ شَـٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا﴿٨﴾
share
إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായിട്ടു وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതുകാരനായും
(നബിയേ) നിശ്ചയമായും നിന്നെ ഒരു സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി നാം (നിയോഗിച്ച്) അയച്ചിരിക്കുകയാണ്.
തഫ്സീർ : 8-8
View   
لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةًۭ وَأَصِيلًا﴿٩﴾
share
لِّتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍വേണ്ടി بِاللَّـهِ അല്ലാഹുവിലും وَرَسُولِهِഅവന്‍റെ റസൂലിലും وَتُعَزِّرُوهُ അവനെ സഹായിക്കുവാനും, ബഹുമാനിക്കുവാനും وَتُوَقِّرُوهُ അവനെ വന്ദിക്കുവാനും وَتُسَبِّحُوهُ അവന് തസ്ബീഹു ചെയ്യുവാനും بُكْرَةً രാവിലെ, നേരത്തെ وَأَصِيلًا വൈകുന്നേരവും, വൈകിയിട്ടും
നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ "റസൂലി"ലും വിശ്വസിക്കുകയും, അവനെ (ബഹുമാനിച്ച്) സഹായിക്കുകയും, വന്ദിക്കുകയും ചെയ്‌വാനും, കാലത്തും, വൈകുന്നേരവും നിങ്ങള്‍ അവന് "തസ്ബീഹു" (സ്തോത്രകീര്‍ത്തനം) ചെയ്‌വാനും (വേണ്ടിയാണത്).
തഫ്സീർ : 9-9
View   
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًۭا﴿١٠﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُبَايِعُونَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) ചെയ്യുന്നവര്‍ إِنَّمَا يُبَايِعُونَ അവര്‍ ബൈഅത്തു ചെയ്യുക തന്നെയാണ് (മാത്രമാണ്) اللَّـهَ അല്ലാഹുവിനോടു يَدُ اللَّـهِ അല്ലാഹുവിന്‍റെ കൈ فَوْقَ أَيْدِيهِمْ അവരുടെ കൈകള്‍ക്കു മീതെയുണ്ട് فَمَن نَّكَثَ അതിനാല്‍ ആരെങ്കിലും ലംഘിച്ചാല്‍ فَإِنَّمَا يَنكُثُ എന്നാലവന്‍ ലംഘിക്കുക്കതന്നെ (മാത്രം) ചെയ്യുന്നു عَلَىٰ نَفْسِهِ തന്‍റെ മേല്‍ (തനിക്കെതിരെ) وَمَنْ أَوْفَىٰ ആരെങ്കിലും നിറവേറ്റിയാല്‍, ആര്‍ നിറവേറ്റിയോ بِمَا യാതൊന്നിനെ عَاهَدَ عَلَيْهُ അതിന്‍റെ പേരില്‍ അവന്‍ ഉടമ്പടി (കരാര്‍) ചെയ്തു اللَّـهَ അല്ലാഹുവിനോടു فَسَيُؤْتِيهِ എന്നാല്‍ (വഴിയെ) അവനു അവന്‍ കൊടുക്കും أَجْرًا عَظِيمًا വമ്പിച്ച (മഹത്തായ) പ്രതിഫലം.
നിശ്ചയമായും, നിന്നോടു (സത്യ) പ്രതിജ്ഞ ചെയ്യുന്നവര്‍, അല്ലാഹുവിനോടുതന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍, ആരെങ്കിലും (പ്രതിജ്ഞ) ലംഘിച്ചാല്‍ അവന്‍, തനിക്കെതിരായിത്തന്നെയാണ് (അതു) ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആര്‍ നിറവേറ്റിയോ അവനു മഹത്തായ പ്രതിഫലം അവന്‍ കൊടുത്തേക്കുന്നതാണ്.
തഫ്സീർ : 10-10
View   
سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا﴿١١﴾
share
سَيَقُولُ لَكَ നിന്നോടു (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്തിക്കപ്പെട്ടവര്‍ (പിന്നോക്കം നിന്നവര്‍) مِنَ الْأَعْرَابِ അഅ്റാബി (മരുഭൂവാസികളായ - ഗ്രാമീണ - അറബി)കളില്‍ നിന്നു شَغَلَتْنَا ഞങ്ങളെ ജോലിത്തിരക്കിലാക്കി (ഒഴിവില്ലാതാക്കി) أَمْوَالُنَا ഞങ്ങളുടെ സ്വത്തുക്കള്‍ وَأَهْلُونَا ഞങ്ങളുടെ കുടുംബങ്ങളും فَاسْتَغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്കു പാപമോചനം തേടണം يَقُولُونَ അവര്‍ പറയുന്നു, പറയും بِأَلْسِنَتِهِم അവരുടെ നാവുകളാല്‍ مَّا لَيْسَ ഇല്ലാത്തതു فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, മനസ്സില്‍ قُلْ പറയുക فَمَن يَمْلِكُ എന്നാല്‍ ആര്‍ക്കു സാധിക്കും, ആര്‍ സ്വാധീനമാക്കും لَكُم നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു شَيْئًا ഒരു കാര്യത്തിനു, വല്ലതിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍ بِكُمْ നിങ്ങളില്‍ ضَرًّا ഒരു ഉപദ്രവം (തിന്മ) أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിച്ചു بِكُمْ نَفْعًا നിങ്ങളില്‍ വല്ല ഉപകാരവും بَلْ പക്ഷേ, എങ്കിലും كَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മമായറിയുന്നവന്‍
"അഅ്റാബി" [മരുഭൂവാസികളായ (ഗ്രാമീണ) അറബി]കളില്‍നിന്നു പിന്നോക്കം നിന്നവര്‍ നിന്നോടു പറഞ്ഞേക്കും: "ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കി. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടണം". തങ്ങളുടെ ഹൃദയത്തില്‍ ഇല്ലാത്തതു അവര്‍ തങ്ങളുടെ നാവുകൊണ്ടു പറയുന്നതാണ്. പറയുക: "എന്നാല്‍, അല്ലാഹു നിങ്ങളില്‍ വല്ല ഉപദ്രവവും [തിന്മയും] ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളില്‍ വല്ല ഉപകാരവും [നന്മയും] ഉദ്ദേശിക്കുകയോ ചെയ്തുവെങ്കില്‍ അവനില്‍നിന്നു നിങ്ങള്‍ക്കു വല്ല ഒരു കാര്യത്തിനും സാധിക്കുന്നവര്‍ ആരാണുള്ളത്?! പക്ഷേ, (അതിനും പുറമെ) നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു.
بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًۭا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًۭا﴿١٢﴾
share
بَلْ ظَنَنتُمْ പക്ഷെ നിങ്ങള്‍ ധരിച്ചു, കരുതി أَن لَّن يَنقَلِبَ തിരിച്ചെത്തുന്നതേയല്ലെന്നു الرَّسُولُ റസൂല്‍ وَالْمُؤْمِنُونَ സത്യവിശ്വാസികളും إِلَىٰ أَهْلِيهِمْ അവരുടെ കുടുംബങ്ങളി (സ്വന്തക്കാരി) ലേക്കു أَبَدًا ഒരിക്കലും, എന്നും وَزُيِّنَ ذَٰلِكَ അതു ഭംഗിയാക്കപ്പെടുകയും ചെയ്തു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍, മനസ്സില്‍ وَظَنَنتُمْ നിങ്ങള്‍ ധരിക്കുകയും ചെയ്തു ظَنَّ السَّوْءِ ദുഷിച്ച ധാരണ, ദുര്‍വിചാരം وَكُنتُمْ നിങ്ങളാണു താനും , ആകുകയും ചെയ്തു قَوْمًا بُورًا നശിച്ച (നാശോന്മുഖരായ) ഒരു ജനത
"പക്ഷെ, നിങ്ങള്‍ ധരിച്ചു, "റസൂലും" സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്കു ഒരിക്കലും തിരിച്ചെത്തുകയില്ലെന്നു. അതു നിങ്ങളുടെ ഹൃദയങ്ങളില്‍ ഭംഗിയാ(യി തോന്നിപ്പി)ക്ക പ്പെടുകയും, നിങ്ങള്‍ ദുഷിച്ചധാരണ ധരിക്കുകയും ചെയ്തു. നിങ്ങള്‍ നാശോന്മുഖരായ ഒരു ജനതയുമാകുന്നു."
وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًۭا﴿١٣﴾
share
وَمَن لَّمْ يُؤْمِن ആര്‍ വിശ്വസിച്ചില്ലയോ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്‍റെ റസൂലിലും فَإِنَّا أَعْتَدْنَا എന്നാല്‍ നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു سَعِيرًا ജ്വലിക്കുന്ന അഗ്നി
അല്ലാഹുവിലും, അവന്‍റെ "റസൂലി"ലും ആര്‍ വിശ്വസിക്കുന്നില്ലയോ, എന്നാല്‍, (ആ) അവിശ്വാസികള്‍ക്കു നിശ്ചയമായും നാം ജ്വലിക്കുന്ന അഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿١٤﴾
share
وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം وَالْأَرْضِ ഭൂമിയുടെയും يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 11-14
View   
سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًۭا﴿١٥﴾
share
سَيَقُولُ (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്നോക്കം നിന്നവര്‍ إِذَا انطَلَقْتُمْ നിങ്ങള്‍ പോയാല്‍, പോകുമ്പോള്‍ إِلَىٰ مَغَانِمَ "ഗനീമത്തു"കളിലേക്കു لِتَأْخُذُوهَا നിങ്ങള്‍ അതു എടുക്കുവാന്‍വേണ്ടി ذَرُونَا ഞങ്ങളെ വിട്ടേക്കുവിന്‍ (അനുവദിക്കണം) نَتَّبِعْكُمْ ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ, പിന്‍തുടരട്ടെ يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يُبَدِّلُوا മാറ്റിമറിക്കുവാന്‍ كَلَامَ اللَّـهِ അല്ലാഹുവിന്‍റെ വാക്യം قُل പറയുക لَّن تَتَّبِعُونَا നിങ്ങള്‍ ഞങ്ങളെ അനുഗമിക്കുന്നതേയല്ല كَذَٰلِكُمْ അപ്രകാരം قَالَ اللَّـهُ അല്ലാഹു പറഞ്ഞിരിക്കുന്നു مِن قَبْلُ മുമ്പ്, മുമ്പേ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ പറഞ്ഞേക്കും بَلْ تَحْسُدُونَنَا പക്ഷേ നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ് بَلْ كَانُوا പക്ഷേ അവരാകുന്നു, ആയിരിക്കുന്നു لَا يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നില്ല إِلَّا قَلِيلًا അല്പമല്ലാതെ.
നിങ്ങള്‍ വല്ല "ഗനീമത്തു" [യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന] സ്വത്തുക്കളിലേക്കും - അവ എടുക്കുവാന്‍വേണ്ടി - പോകുന്നതായാല്‍ (ആ) പിന്നോക്കം നിന്നവര്‍ പറഞ്ഞേക്കും : "ഞങ്ങളെ വിട്ടേക്കണം [അനുവദിക്കണം] ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ." അവര്‍ അല്ലാഹുവിന്‍റെ വാക്യത്തെ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ്. (നബിയേ) പറയുക : "നിങ്ങള്‍ ഞങ്ങളെ അനുഗമിച്ചു വരികയില്ല (അഥവാ വരാവതല്ല) തന്നെ. അല്ലാഹു മുമ്പേ അങ്ങിനെ പറഞ്ഞിരിക്കുന്നു." അപ്പോള്‍ അവര്‍ പറഞ്ഞേക്കും: "(അല്ല) പക്ഷെ, നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ്." (അല്ല) പക്ഷേ, അവര്‍ അല്പമാത്രമല്ലാതെ (കാര്യം) ഗ്രഹിക്കാതിരിക്കുകയാണ്.
തഫ്സീർ : 15-15
View   
قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍۢ شَدِيدٍۢ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًۭا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًۭا﴿١٦﴾
share
قُل لِّلْمُخَلَّفِينَ പിന്നോക്കം നിന്നവരോടു പറയുക مِنَ الْأَعْرَابِ അഅ്റാബികളില്‍നിന്നു سَتُدْعَوْنَ നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെടും إِلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കലേക്കു أُولِي بَأْسٍ സമരശേഷി (ശക്തി, ധീരത)യുള്ളവരായ شَدِيدٍ കഠിനമായ, ശക്തമായ تُقَاتِلُونَهُمْ നിങ്ങളവരോടു യുദ്ധം ചെയ്യണം أَوْ يُسْلِمُونَ അല്ലെങ്കില്‍ അവര്‍ കീഴോതുങ്ങണം (മുസ്ലിമാവണം) فَإِن تُطِيعُوا അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം يُؤْتِكُمُ اللَّـهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കും أَجْرًا حَسَنًا നല്ലകൂലി, പ്രതിഫലം وَإِن تَتَوَلَّوْا നിങ്ങള്‍ പിന്‍തിരിയുന്ന പക്ഷം كَمَا تَوَلَّيْتُم നിങ്ങള്‍ പിന്‍തിരിഞ്ഞതുപോലെ مِّن قَبْلُ മുമ്പ് يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയറിയ ശിക്ഷ
"അഅ്റാബി" [മരുഭൂവാസികളായ അറബി]കളില്‍ പിന്നോക്കം നിന്നവരോടു പറയുക: "ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെട്ടേക്കും; നിങ്ങളവരോടു യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം അവര്‍ കീഴോതുങ്ങണം. (അഥവാ ഇസ്ലാമിനെ അംഗീകരിക്കണം) അപ്പോള്‍, നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്കു നല്ലതായ പ്രതിഫലം നല്‍കും; നിങ്ങള്‍ മുമ്പ് പിന്‍തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കിലോ, അവന്‍ നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
തഫ്സീർ : 16-16
View   
لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌۭ وَلَا عَلَى ٱلْأَعْرَجِ حَرَجٌۭ وَلَا عَلَى ٱلْمَرِيضِ حَرَجٌۭ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًۭا﴿١٧﴾
share
لَّيْسَ عَلَى الْأَعْمَىٰ അന്ധന്‍റെ മേല്‍ ഇല്ല وَلَا عَلَى الْأَعْرَجِ ഒരു വിഷമവും (കുറ്റം, തെറ്റു) حَرَجٌ വിഷമം وَلَا عَلَى الْمَرِيضِ രോഗിയുടെമേലും ഇല്ല حَرَجٌ വിഷമം وَمَن يُطِعِ ആര്‍ അനുസരിക്കുന്നു (വഴിപ്പെടുന്നു)വോ اللَّـهَ അല്ലാഹുവിനു وَرَسُولَهُ അവന്‍റെ റസൂലിനും يُدْخِلْهُ എന്നാലവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي സഞ്ചരിക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദി)കള്‍ وَمَن يَتَوَلَّ ആര്‍ പിന്തിരിഞ്ഞുവോ يُعَذِّبْهُ അവനെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ.
അന്ധന്‍റെ മേല്‍ വിഷമം [കുറ്റം] ഇല്ല; മുടന്തന്‍റെ മേലും വിഷമം ഇല്ല; രോഗിയുടെമേലും വിഷമം ഇല്ല. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവനെ, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. ആര്‍ പിന്തിരിയുന്നുവോ അവനെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
തഫ്സീർ : 17-17
View   
لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًۭا قَرِيبًۭا﴿١٨﴾
share
لَّقَدْ رَضِيَ തീര്‍ച്ചയായും തൃപ്തിപ്പെട്ടിട്ടുണ്ട് اللَّـهُ അല്ലാഹു عَنِ الْمُؤْمِنِينَ സത്യവിശ്വാസികളെക്കുറിച്ചു إِذْ يُبَايِعُونَكَ അവര്‍ നിന്നോടു ബൈഅത്തു ചെയ്യുമ്പോള്‍ تَحْتَ الشَّجَرَةِ വൃക്ഷത്തിന്‍റെ ചുവട്ടില്‍ വെച്ചു فَعَلِمَ അപ്പോള്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ളതു فَأَنزَلَ അതിനാല്‍ (എന്നിട്ടു) അവന്‍ ഇറക്കി السَّكِينَةَ ശാന്തത, അടക്കം, സമാധാനം عَلَيْهِمْ അവരില്‍ وَأَثَابَهُمْ അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു فَتْحًا قَرِيبًا ആസന്നമായ (അടുത്ത) ഒരു വിജയം.
(ആ) വൃക്ഷത്തിന്‍റെ ചുവട്ടില്‍വെച്ചു നിന്നോടു പ്രതിജ്ഞ ["ബൈഅത്തു"] ചെയ്യുമ്പോള്‍ (ആ) സത്യവിശ്വാസികളെക്കുറിച്ച് തീര്‍ച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അപ്പോള്‍, അവരുടെ ഹൃദയങ്ങളിലുള്ളതു അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, അവരില്‍ അവന്‍ ശാന്തത ഇറക്കിക്കൊടുത്തു; ആസന്നമായ ഒരു വിജയം അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു.
وَمَغَانِمَ كَثِيرَةًۭ يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا﴿١٩﴾
share
وَمَغَانِمَ "ഗനീമത്തു"കളെയും كَثِيرَةً വളരെ يَأْخُذُونَهَا അവര്‍ പിടിച്ചെടുക്കുന്ന, അവരതു എടുക്കും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞനായ.
(കൂടാതെ) അവര്‍ പിടിച്ചെടുക്കുന്ന വളരെ "ഗനീമത്തു"കളും! അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 18-19
View   
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةًۭ تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةًۭ لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًۭا مُّسْتَقِيمًۭا﴿٢٠﴾
share
وَعَدَكُمُ اللَّـهُ അല്ലാഹു നിങ്ങളോടു (നിങ്ങള്‍ക്കു) വാഗ്ദാനം ചെയ്തിരിക്കുന്നു مَغَانِمَ كَثِيرَةً വളരെ ഗനീമത്തുകള്‍ تَأْخُذُونَهَا നിങ്ങള്‍ പിടിച്ചെടുക്കുന്ന , നിങ്ങളതു എടുക്കും فَعَجَّلَ എന്നാല്‍ വേഗമാക്കി (ക്ഷണമാക്കി)ത്തന്നു لَكُمْ هَـٰذِهِ നിങ്ങള്‍ക്കു ഇതു وَكَفَّ അവന്‍ തടുക്കുക (തടയുക)യും ചെയ്തു أَيْدِيَ النَّاسِ ജനങ്ങളുടെ കൈകളെ عَنكُمْ നിങ്ങളില്‍ നിന്നു وَلِتَكُونَ അതു (ഇതു) ആകുവാനും آيَةً لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തം وَيَهْدِيَكُمْ നിങ്ങളെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا പാത, വഴി مُّسْتَقِيمًا ചൊവ്വായ, നേരായ.
നിങ്ങള്‍ (പിന്നീടു) പിടിച്ചെടുക്കുന്ന വളരെ "ഗനീമത്തുകളെ" അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍, ഇതു അവന്‍ നിങ്ങള്‍ക്കു വേഗമാക്കിത്തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്നു അവന്‍ തടുക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നിങ്ങളെ ചൊവ്വായ പാതയില്‍ നയിക്കുവാനും കൂടിയാകുന്നു (ഇതെല്ലാം).
തഫ്സീർ : 20-20
View   
وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرًۭا﴿٢١﴾
share
وَأُخْرَىٰ വേറെയും (ചിലതു) لَمْ تَقْدِرُوا നിങ്ങള്‍ക്കു കഴിവുണ്ടായിട്ടില്ല عَلَيْهَا അതിനു, അവയ്ക്കു قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് اللَّـهُ അല്ലാഹു بِهَا അവയെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും , എല്ലാ വസ്തുവിന്‍റെ മേലും قَدِيرًا കഴിവുള്ളവന്‍.
വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. [സൂക്ഷ്മമായി അറിയുന്നുണ്ട്]. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 21-21
View   
وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّۭا وَلَا نَصِيرًۭا﴿٢٢﴾
share
وَلَوْ قَاتَلَكُمُ നിങ്ങളോടു യുദ്ധം ചെയ്തിരുന്നെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوَلَّوُا അവര്‍ തിരിക്കും الْأَدْبَارَ പിന്‍പുറങ്ങള്‍ (പിന്‍തിരിഞ്ഞു പോകും) ثُمَّ لَا يَجِدُونَ പിന്നീടവര്‍ കണ്ടെത്തുകയില്ല (കിട്ടുകയില്ല) وَلِيًّا ഒരു രക്ഷാകര്‍ത്താവിനെ (ബന്ധുവെയും) وَلَا نَصِيرًا സഹായകനെയും ഇല്ല.
(ആ) അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍തന്നെ, അവര്‍ പിന്‍തിരിഞ്ഞുപോകുമായിരുന്നു. പിന്നീടു, ഒരു രക്ഷാധികാരിയെ (അഥവാ ബന്ധുവിനെ) യാകട്ടെ, ഒരു സഹായകനെയാകട്ടെ, അവര്‍ കണ്ടെത്തുന്നതല്ല.
سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًۭا﴿٢٣﴾
share
سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്രമം, ചട്ടം, വഴക്കം الَّتِي قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ളതായ مِن قَبْلُ മുമ്പേ, മുമ്പുമുതല്‍ وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്രമത്തിനു تَبْدِيلًا ഒരു മാറ്റത്തിരുത്തവും, മാറ്റലും.
(അതെ) മുമ്പുമുതല്‍ക്കേ (നടന്നു) കഴിഞ്ഞിട്ടുള്ള അല്ലാഹുവിന്‍റെ നടപടിക്രമം! അല്ലാഹുവിന്‍റെ നടപടിക്രമത്തിനു യാതൊരു മാറ്റത്തിരുത്തവും നീ കണ്ടെത്തുകയില്ല തന്നെ.
തഫ്സീർ : 22-23
View   
وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا﴿٢٤﴾
share
وَهُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് كَفَّ أَيْدِيَهُمْ അവരുടെ കൈകളെ തടുത്ത, തടഞ്ഞ عَنكُمْ നിങ്ങളില്‍നിന്നു وَأَيْدِيَكُمْ നിങ്ങളുടെ കൈകളെയും عَنْهُم അവരില്‍നിന്നു بِبَطْنِ مَكَّةَ മക്കായുടെ ഉള്ളില്‍വെച്ചു مِن بَعْدِ ശേഷം, പിന്നീടായി أَنْ أَظْفَرَكُمْ നിങ്ങളെ ജയിപ്പിച്ച (നിങ്ങള്‍ക്കു ജയം നല്‍കിയ)തിന്‍റെ عَلَيْهِمْ അവരോടു, അവരുടെമേല്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍.
മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും, നിങ്ങളുടെ കൈകളെ അവരില്‍നിന്നും (പരസ്പരം ഏറ്റുമുട്ടാതെ) തടുത്തുവെച്ചവനും അവനത്രെ; നിങ്ങള്‍ക്കു അവരുടെമേല്‍ ജയം നല്‍കിയതിനുശേഷം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 24-24
View   
هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌۭ مُّؤْمِنُونَ وَنِسَآءٌۭ مُّؤْمِنَـٰتٌۭ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍۢ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا﴿٢٥﴾
share
هُمُ അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് وَصَدُّوكُمْ നിങ്ങളെ തടയുക (മുടക്കുക)യും ചെയ്ത عَنِ الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമില്‍നിന്നു وَالْهَدْيَ ബലിമൃഗത്തെയും مَعْكُوفًا മുടക്കപ്പെട്ട (തടസ്സം ചെയ്യപ്പെട്ട) നിലയില്‍ أَن يَبْلُغَ അതു എത്തിച്ചേരുന്നതു مَحِلَّهُ അതിന്‍റെ നിശ്ചിത സ്ഥലത്തു, എത്തേണ്ട സ്ഥാനത്തു وَلَوْلَا رِجَالٌ ചില പുരുഷന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ مُّؤْمِنُونَ സത്യവിശ്വാസികളായ وَنِسَاءٌ مُّؤْمِنَاتٌ വിശ്വാസിനികളായ സ്ത്രീകളും لَّمْ تَعْلَمُوهُمْ നിങ്ങളവരെ അറിഞ്ഞിട്ടില്ലാത്ത أَن تَطَئُوهُمْ അതായതു നിങ്ങളവരെ ചവിട്ടിയേക്കുന്നതു (നശിപ്പിക്കുന്നതു) فَتُصِيبَكُم അങ്ങനെ (അതിനാല്‍) നിങ്ങള്‍ക്കു ബാധിക്കുക (പിണയുക)യും مِّنْهُم അവര്‍ മൂലം, അവരാല്‍ مَّعَرَّةٌ വല്ല അനിഷ്ടവും (പാപവും, വിഷമവും, ബാധ്യതയും) بِغَيْرِ عِلْمٍ അറിയാതെ لِّيُدْخِلَ اللَّـهُ അല്ലാഹു പ്രവേശിപ്പിക്കുവാന്‍വേണ്ടി فِي رَحْمَتِهِ തന്‍റെ കാരുണ്യത്തില്‍ مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ لَوْ تَزَيَّلُوا അവര്‍ നീങ്ങി (വേറിട്ടു) നിന്നിരുന്നുവെങ്കില്‍ لَعَذَّبْنَا നാം ശിക്ഷിക്കുക തന്നെ ചെയ്തിരുന്നു الَّذِينَ كَفَرُوا مِنْهُمْ അവരില്‍ അവിശ്വസിച്ചവരെ عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ.
അവിശ്വസിക്കുകയും, "മസ്ജിദുല്‍ഹറാമി"ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു നിങ്ങളെ തടയുകയും ചെയ്തവരത്രെ അവര്‍; ബലിമൃഗം അതിന്‍റെ നിശ്ചിതസ്ഥാനത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയില്‍ അതിനെയും (അവര്‍ തടഞ്ഞു). നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും, സത്യവിശ്വാസിനികളായ സ്ത്രീകളും ഇല്ലായിരുന്നുവെങ്കില്‍. അതായതു, നിങ്ങള്‍ അവരെ ചവിട്ടി [അപകടപ്പെടുത്തി]യേക്കുകയും, അങ്ങനെ, അറിയാത്ത വിധത്തില്‍ അവര്‍മൂലം നിങ്ങള്‍ക്കു വല്ല അനിഷ്ടവും [തെറ്റുകുറ്റവും] പിണയുകയും ചെയ്യുക(യില്ലായിരുന്നുവെങ്കില്‍). [എന്നാല്‍ ഇരുകൂട്ടരെയും അവന്‍ കൂട്ടിമുട്ടിക്കുമായിരുന്നു.] (അതെ) അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടിയാണ് (കൂട്ടിമുട്ടിക്കാതിരുന്നത്). അവര്‍ (വേറിട്ടു) നീങ്ങി നിന്നിരുന്നുവെങ്കില്‍, അവരില്‍ (ആ) അവിശ്വസിച്ചവരെ നാം ശിക്ഷ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 25-25
View   
إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًۭا﴿٢٦﴾
share
إِذْ جَعَلَ ആക്കിയ (വെച്ചു കൊണ്ടിരുന്ന)പ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْحَمِيَّةَ ചൂടു (ദുരഭിമാനം, കോപത്തള്ളല്‍) حَمِيَّةَ الْجَاهِلِيَّةِ അജ്ഞാന (കാല) സമ്പ്രദായത്തിന്‍റെ ചൂടു (ദുരഭിമാനം) فَأَنزَلَ اللَّـهُ അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ അവന്‍റെ (വക) ശാന്തത, സമാധാനം عَلَىٰ رَسُولِهِ തന്‍റെ റസൂലിന്‍റെ മേല്‍ وَعَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേലും وَأَلْزَمَهُمْ അവരെ നിര്‍ബ്ബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു كَلِمَةَ التَّقْوَىٰ സൂക്ഷ്മതയുടെ വാക്യം وَكَانُوا അവരായിരുന്നു (ആകുന്നു) താനും أَحَقَّ بِهَا അതിനു കൂടുതല്‍ അര്‍ഹര്‍, അവകാശപ്പെട്ടവര്‍ وَأَهْلَهَا അതിന്‍റെ ആള്‍ക്കാരും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ(കാര്യത്തെ) പ്പറ്റിയും عَلِيمًا അറിവുള്ളവന്‍.
(ആ) അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – അജ്ഞാന (കാല) സമ്പ്രദായത്തിന്‍റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം! അപ്പോള്‍, അല്ലാഹു അവന്‍റെ റസൂലിന്‍റെമേലും, സത്യവിശ്വാസികളുടെ മേലും അവന്‍റെ (വക) ശാന്തത ഇറക്കിക്കൊടുത്തു. സൂക്ഷ്മതയുടെ വാക്യം (മുറുകെ പിടിക്കുവാന്‍) അവരെ അവന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. അവര്‍, അതിനു കൂടുതല്‍ അര്‍ഹതയുള്ളവരും, അതിന്‍റെ ആള്‍ക്കാരുമായിരുന്നുതാനും. അല്ലാഹു എല്ലാ വസ്തുവെപ്പറ്റിയും അറിവുള്ളവനാകുന്നു.
തഫ്സീർ : 26-26
View   
لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًۭا قَرِيبًا﴿٢٧﴾
share
لَّقَدْ صَدَقَ തീര്‍ച്ചയായും സത്യമാക്കിയിരിക്കുന്നു اللَّـهُ അല്ലാഹു رَسُولَهُ തന്‍റെ റസൂലിനു, റസൂലിനോടു الرُّؤْيَا സ്വപ്നം بِالْحَقِّ യഥാര്‍ത്ഥപ്രകാരം (ന്യായമായവിധം) لَتَدْخُلُنَّ നിശ്ചയമായും നിങ്ങള്‍ പ്രവേശിക്കും (എന്നു) الْمَسْجِدَ الْحَرَامَ മസ്ജിദുല്‍ ഹറാമില്‍ إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ آمِنِينَ നിര്‍ഭയരായ നിലയില്‍ (സമാധാനപൂര്‍വ്വം) مُحَلِّقِينَ (മുടി) കളഞ്ഞ(വരണ്ടിയ)വരായി رُءُوسَكُمْ നിങ്ങളുടെ തല (മുടി)കളെ وَمُقَصِّرِينَ വെട്ടിയവരായും لَا تَخَافُونَ നിങ്ങള്‍ പേടിക്കാത്ത നിലയില്‍, പേടിക്കുക (പേടിക്കേണ്ടി വരിക)യില്ല فَعَلِمَ എന്നാല്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا യാതൊന്നു, ചില കാര്യം لَمْ تَعْلَمُوا നിങ്ങള്‍ക്കറിയാത്ത فَجَعَلَ അങ്ങിനെ അവന്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി مِن دُونِ ذَٰلِكَ അതിനുപുറമെ, അതുകൂടാതെ فَتْحًا ഒരു വിജയം قَرِيبًا അടുത്ത, ആസന്നമായ.
തീര്‍ച്ചയായും, അല്ലാഹു അവന്‍റെ റസൂലിനു സ്വപ്നം യഥാര്‍ത്ഥപ്രകാരം സത്യമാക്കിയിരിക്കുന്നു" (അതായതു:) അല്ലാഹു ഉദ്ദേശിച്ചാല്‍ നിശ്ചയമായും "മസ്ജിദുല്‍ ഹറാമില്‍ [അലംഘനീയമായ പള്ളിയില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ - നിങ്ങളുടെ തലമുടി കളഞ്ഞവരും വെട്ടിയവരുമായിക്കൊണ്ടു - പ്രവേശിക്കുന്നതാണ്, നിങ്ങള്‍ പേടിക്കേണ്ടി വരികയില്ല. (ഇതാണ് സ്വപ്നം.) എന്നാല്‍, നിങ്ങള്‍ക്കറിയാത്ത (ചില)തു അവന്‍ [അല്ലാഹു] അറിഞ്ഞിരിക്കുന്നു. അങ്ങിനെ, അതിനുപുറമെ ഒരു സമീപമായ വിജയം അവന്‍ ഉണ്ടാക്കി.
തഫ്സീർ : 27-27
View   
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًۭا﴿٢٨﴾
share
هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَرْسَلَ അയച്ച رَسُولَهُ തന്‍റെ റസൂലിനെ بِالْهُدَىٰ സന്മാര്‍ഗ്ഗ (നേര്‍മാര്‍ഗ്ഗ)വുമായി وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ) മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍, മേലെയാക്കുവാന്‍ عَلَى الدِّينِ മതത്തെക്കാള്‍ كُلِّهِ എല്ലാ (മതത്തെക്കാളും) وَكَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു.
അവനത്രെ, സന്മാര്‍ഗ്ഗവും, യഥാര്‍ത്ഥമതവുമായി തന്‍റെ റസൂലിനെ അയച്ചവന്‍, എല്ലാ മതങ്ങളെക്കാളും അതിനെ (മേലേയാക്കി) പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയായിട്ട്‌!.
തഫ്സീർ : 28-28
View   
مُّحَمَّدٌۭ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًۭا سُجَّدًۭا يَبْتَغُونَ فَضْلًۭا مِّنَ ٱللَّهِ وَرِضْوَٰنًۭا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةًۭ وَأَجْرًا عَظِيمًۢا﴿٢٩﴾
share
مُّحَمَّدٌ മുഹമ്മദു رَّسُولُ اللَّـهِ അല്ലാഹുവിന്‍റെ ദൂതനാണ്‌ وَالَّذِينَ مَعَهُ അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ أَشِدَّاءُ കഠിനന്മാരാണ്, ഊക്കന്മാരാണ് عَلَى الْكُفَّارِ അവിശ്വാസികളുടെമേല്‍ رُحَمَاءُ ദയാലുക്കളാണ്, കൃപയുള്ളവരാണ് بَيْنَهُمْ തങ്ങള്‍ക്കിടയില്‍, തമ്മില്‍ تَرَاهُمْ നിനക്കവരെ കാണാം, നീ അവരെ കാണും رُكَّعًا റുക്കുഉ് ചെയ്യുന്നവരായി سُجَّدًا സുജൂദു ചെയ്യുന്നവരായി يَبْتَغُونَ അവര്‍ തേടിക്കൊണ്ടിരിക്കും, അന്വേഷിക്കുന്നു فَضْلًا അനുഗ്രഹം, ദയവു, ദാക്ഷിണ്യം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും سِيمَاهُمْ അവരുടെ അടയാളം, ലക്ഷണം, പ്രത്യേകത فِي وُجُوهِهِم അവരുടെ മുഖങ്ങളിലുണ്ടു مِّنْ أَثَرِ السُّجُودِ സുജൂദിന്‍റെ ഫലമായി, പാടുനിമിത്തം ذَٰلِكَ അതു مَثَلُهُمْ അവരുടെ ഉപമയാണ് فِي التَّوْرَاةِ തൗറാത്തില്‍ وَمَثَلُهُمْ അവരുടെ ഉപമ فِي الْإِنجِيلِ ഇഞ്ചീലിലുമുണ്ട് كَزَرْعٍ അതായതു ഒരു വിളപോലെ, വിളപോലെയാണ് أَخْرَجَ അതു പുറത്തുകാട്ടി, വെളിപ്പെടുത്തി شَطْأَهُ അതിന്‍റെ കൂമ്പു, സൂചിമുള فَآزَرَهُ എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, പോഷിപ്പിച്ചു فَاسْتَغْلَظَ എന്നിട്ടതു കട്ടികൂടി, തടിച്ചുവന്നു فَاسْتَوَىٰ എന്നിട്ടത് ശരിക്കു നിന്നു, ശരിയായി വന്നു عَلَىٰ سُوقِهِ അതിന്‍റെ തണ്ടുകളില്‍, തടിമരങ്ങളില്‍ يُعْجِبُ ആശ്ചര്യപ്പെടുത്തുമാറു, അതിശയിപ്പിച്ചുകൊണ്ടു الزُّرَّاعَ കൃഷിക്കാരെ لِيَغِيظَ കോപിപ്പിക്കുവാന്‍ വേണ്ടിയാണ്, ദ്വേഷ്യം പിടിപ്പിക്കുവാന്‍ بِهِمُ അവര്‍ മൂലം, അവരെകൊണ്ടു الْكُفَّارَ അവിശ്വാസികളെ وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത مِنْهُم അവരില്‍നിന്നു, അവരാകുന്നു مَّغْفِرَةً പാപമോചനം, പൊറുതി وَأَجْرًا عَظِيمًا മഹത്തായ പ്രതിഫലവും, കൂലിയും.
മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. [ദൂതനാണ്‌]. അദ്ദേഹത്തിന്‍റെ കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേല്‍ കഠിനന്മാരാണ്, തങ്ങള്‍ക്കിടയില്‍ ദയാലുക്കളാണ്. "റുകൂഉം", "സുജൂദും" ചെയ്തു [കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിര്‍വ്വഹിച്ചു] കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു. "സുജൂദി"ന്‍റെ [സാഷ്ടാംഗ നമസ്കാരത്തിന്‍റെ] ഫലമായി അവരുടെ അടയാളം [പ്രത്യേകത] അവരുടെ മുഖങ്ങളിലുണ്ട്. "തൌറാത്തി"ല്‍ (വര്‍ണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ "ഇഞ്ചീലി"ലും ഉണ്ടു; (അതായതു) ഒരു വിളപോലെ : അതു അതിന്‍റെ കൂമ്പ് പുറപ്പെടുവിച്ചു [വിത്തില്‍നിന്നു സൂചിമുള പുറത്തുവന്നു]; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അതു (തടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്‍റെ തണ്ടുകളില്‍ അതു (സ്വയം) ശരിപ്പെട്ടുനിന്നു. അവിശ്വാസികള്‍ക്കു അവര്‍മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് (ഇങ്ങിനെ ഉപമിച്ചതു, അഥവാ ഇപ്രകാരം വളര്‍ത്തികൊണ്ടുവന്നത്). അവരില്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
തഫ്സീർ : 29-29
View   
49.അല്‍ ഹുജുറാത്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿١﴾
share
يَاأَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُقَدِّمُوا നിങ്ങള്‍ മുൻകടന്ന് പ്രവർത്തിക്കരുത്, മുൻകൂട്ടി ചെയ്യരുത് بَيْنَ يَدَىِ اللَّـهِ അല്ലാഹുവിന്റെ മുമ്പിൽ وَرَسُولِهِ അവന്റെ റസൂലിന്റെയും وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേൾക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്
ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്‍റെയും, അവന്‍റെ റസൂലിന്‍റെയും മുമ്പിൽ നിങ്ങൾ മുൻകടന്ന് (ഒന്നും) പ്രവർത്തിക്കരുത്.നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു(എല്ലാം) കേൾക്കുന്നവനാണ്, അറിയുന്നവനാണ്.
തഫ്സീർ : 1-1
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ﴿٢﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تَرْفَعُوا = നിങ്ങള്‍ ഉയർത്തരുത് أَصْوَاتَكُمْ നിങ്ങളുടെ ശബ്ദങ്ങൾ فَوْقَ صَوْتِ ശബ്ദത്തിന്റെ മീതെ النَّبِيِّ പ്രവാചകന്റെ,നബിയുടെ وَلَا تَجْهَرُوا നിങ്ങള്‍ ഉച്ചത്തിലാക്കുകയും അരുത് لَهُ അദ്ദേഹത്തോട് بِالْقَوْلِ വാക്ക്(സംസാരം) കൊണ്ട്, വാക്കിൽ كَجَهْرِ بَعْضِكُمْ നിങ്ങളിൽ ചിലർ ഉച്ചത്തിലാക്കുന്നത് പോലെ لِبَعْضٍ ചിലരോട് أَن تَحْبَطَ ഫലശൂന്യമാകുനതിനാൽ أَعْمَالُكُمْ നിങ്ങളുടെ കർമ്മങ്ങൾ وَأَنتُمْ നിങ്ങള്‍ لَا تَشْعُرُونَ അറിയാതെ,അറിയുന്നുതുമല്ല
ഹേ, വിശ്വസിച്ചവരേ, പ്രവാചകന്‍റെ ശബ്ദത്തിനുമീതെ നിങ്ങൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്; നിങ്ങളിൽ ചിലർ ചിലരോട് [തമ്മതമ്മിൽ] ഉച്ചത്തിൽ പറയുന്നത് പോലെ, അദ്ദേഹത്തോട് (പറയുന്ന) വാക്ക് ഉച്ചത്തിലാക്കുകയും ചെയ്യരുത്; നിങ്ങൾ അറിയാത്ത നിലയിൽ, നിങ്ങളുടെ കർമ്മങ്ങൾ ഫലശൂന്യമായിപ്പോയേക്കുന്നത് കൊണ്ടത്രെ (ഇത് വിരോധിക്കുന്നത്).
തഫ്സീർ : 2-2
View   
إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌۭ وَأَجْرٌ عَظِيمٌ﴿٣﴾
share
إِنَّ الَّذِينَ നിശ്ചയമായും യതൊരുവർ يَغُضُّونَ അവർ താഴ്ത്തും, പതുക്കെയാക്കുന്നു أَصْوَاتَهُمْ തങ്ങളുടെ ശബ്ദങ്ങളെ عِندَ رَسُولِ اللَّـهِ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ أُولَـٰئِكَ الَّذِينَ യാതൊരുവരാണ് അക്കുട്ടർ امْتَحَنَ اللَّـهُ അല്ലാഹു പരീക്ഷിച്ചിരിക്കുന്നു, പരിശീലിപ്പിച്ചിരിക്കുന്നു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ لِلتَّقْوَىٰ ഭയഭക്തി(സൂക്ഷ്മത)ക്ക്‌ വേണ്ടി, തഖ്‌വയിലേക്ക്‌ لَهُم അവർക്കുണ്ട് مَّغْفِرَةٌ പൊറുതി, പാപമോചനം وَأَجْرٌ عَظِيمٌ മഹത്തായ (വമ്പിച്ച) പ്രതിഫലവും, കൂലിയും
നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കൽവെച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവർ (ആരോ), അവരുടെ ഹൃദയങ്ങളെ തഖ്‌വ [ഭയഭക്തി]ക്കുവേണ്ടി അല്ലാഹു പരീക്ഷി(ച് പരിശീലിപ്പി)ച്ചിട്ടുള്ളവരത്രെ അക്കൂട്ടർ. അവർക്ക് പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട്.
തഫ്സീർ : 3-3
View   
إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ﴿٤﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ يُنَادُونَكَ നിന്നെ വിളിക്കും مِن وَرَاءِ പിമ്പുറത്തു (അപ്പുറത്തു) നിന്ന് الْحُجُرَاتِ അറ (മുറി)കളുടെ أَكْثَرُهُمْ അവരിലധികവും لَا يَعْقِلُونَ മനസ്സിലാക്കുന്നില്ല, ബുദ്ധികൊടുക്കുന്നില്ല
(നബിയേ) അറകളുടെ പിന്നിൽനിന്ന് നിന്നെ വിളിക്കുന്നവരിൽ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًۭا لَّهُمْ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٥﴾
share
وَلَوْ أَنَّهُمْ അവരായിരുന്നെങ്കിൽ صَبَرُوا ക്ഷമിച്ചിരുന്നു (എങ്കിൽ) حَتَّىٰ تَخْرُجَ നീ പുറപ്പെട്ടുവരുന്നതുവരെ إِلَيْهِمْ അവരിലേക്ക്‌ لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവർക്ക് ഉത്തമം, ഗുണം, കൂടുതൽ നല്ലത്وَاللَّـهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
നീ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു ചെല്ലുന്നതുവരേക്ക് അവർ ക്ഷമിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമാകുമായിരുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 4-5
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ﴿٦﴾
share
َيَا أَيُّهَا الَّذِينَ ഹേ, യാതൊരുകൂട്ടരേ آمَنُوا വിശ്വസിച്ച إِن جَاءَكُمْ നിങ്ങളുടെ അടുക്കൽ വന്നാൽ فَاسِقٌ ഒരു ദുർമാർഗ്ഗി, തോന്നിയവാസി, ദുർന്നടപ്പുകാരൻ بِنَبَإٍ വല്ല വൃത്താന്ത (വർത്തമാന)വുമായി فَتَبَيَّنُوا എന്നാൽ നിങ്ങൾ വ്യക്തമായറിയണം (വ്യക്തമായന്വേഷിക്കുവിൻ) أَن تُصِيبُوا നിങ്ങൾ ആപത്തുണ്ടാക്കുമെന്നതിനാൽ قَوْمًا വല്ല ജനങ്ങൾക്കും بِجَهَالَةٍ വിഡ്ഢിത്തത്തിൽ, അറിയായ്മ കൊണ്ട് فَتُصْبِحُوا അങ്ങനെ (എന്നിട്ട് ) നിങ്ങളായിത്തീരും عَلَىٰ مَا فَعَلْتُمْ നിങ്ങൾ ചെയ്തതിന്റെ മേൽ نَادِمِين ഖേദിക്കുന്നവർ
ഹേ, വിശ്വസിച്ചവരേ, ദുർമാര്‍ഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ (അതിനെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്‍റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങനെ കല്പിക്കുന്നത്.]
തഫ്സീർ : 6-6
View   
وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍۢ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ﴿٧﴾
share
وَاعْلَمُوا = നിങ്ങൾ അറിയുക, أنّ فيكُمْ = നിങ്ങളിലുണ്ടെന്നു, رَسُولَ اللهِ = അല്ലാഹുവിന്റെ റസൂൽ, لَوْ يُطِيعُكُمْ = അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ, في كَثِيرٍ = പലതിലും, مِنَ الأمْرِ = കാര്യത്തിൽ നിന്ന്, لَعَنِتُّمْ = നിങ്ങൾ വിഷമിക്കുമായിരുന്നു,കഷ്ടപ്പെട്ടിരുന്നു, وَلَٰكنَّ اللهَ = എങ്കിലും അല്ലാഹു, حَبَّبَ إلَيْكُمُ = നിങ്ങൾക്ക് ഇഷ്ടപ്പെടുത്തി തന്നിരിക്കുന്നു, الإيمان = സത്യവിശ്വാസം, وَزَيَّنَهُ = അതിനെ അലങ്കാരമാക്കുകയും ചെയ്തു, في قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിൽ, وَكَرَّهَ إلَيْكُمُ = നിങ്ങൾക്കവൻ വെറുപ്പാക്കുകയും ചെയ്തു, الكُفرَ = അവിശ്വാസം, وَالفُسُوقَ = ദുർമാർഗവും,ദുർനടപ്പും, തോന്നിയവാസവും, وَالعِصْيَانَ = അനുസരണക്കേടും, أُولَٰئِكَ هُمُ = അക്കൂട്ടർ തന്നെയാണ്, الرّاشِدُون = തന്റേടമുള്ളവർ, നേർമാർഗികൾ
അല്ലാഹുവിന്‍റെ റസൂൽ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു.എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങൾക്ക് ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും, ദുർന്നടപ്പും, അനുസരണക്കേടും അവൻ നിങ്ങൾക്ക് വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങനെയുള്ള) അക്കൂട്ടർതന്നെയാണ് തന്റേടമുള്ളവർ [സന്മാർഗികൾ];-
فَضْلًۭا مِّنَ ٱللَّهِ وَنِعْمَةًۭ ۚ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿٨﴾
share
فَضْلًا = ദയവായിട്ടു,ഔദാര്യമായികൊണ്ടു, مِّنَ اللهِ = അല്ലാഹുവിൽ നിന്നുള്ള, وَ نعْمَةً = അനുഗ്രഹവും, وَاللهُ = അല്ലാഹു, عَلِيمٌ = അറിയുന്നവനാണ്, حَكِيم = അഗാധജ്ഞനാണ്, യുക്തിമാനാണ്
അല്ലാഹുവിങ്കൽനിന്നുള്ള ദയവും, അനുഗ്രഹവുമായിട്ടത്രെ (അങ്ങനെ ചെയ്തത്). അല്ലാഹു സർവജ്ഞനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 7-8
View   
وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ﴿٩﴾
share
وَإن = എങ്കിൽ,പക്ഷം, طائِفَتَان = രണ്ടു വിഭാഗങ്ങൾ, مِنَ المُؤْمِنِينَ = സത്യവിശ്വാസികളിൽ നിന്ന്, اقْتَتَلُوا അവർ സമരം(യുദ്ധം,കൊല,ശണ്ഠ)ചെയ്തു(വെങ്കിൽ), فَأصْلِحُوا = എന്നാൽ നന്നാക്കുവിൻ,സന്ധിയാക്കുവിൻ, بَيْنَهُمَا = അവ രണ്ടും തമ്മിൽ, فَإن بَغَتْ = എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ,ധിക്കാരം ചെയ്താൽ, إحْداهُمَا = ആ രണ്ടിലൊന്ന്, على الأُخْرَى = മറ്റേതിന്റെ മേൽ, فَقَاتِلوا = എന്നാൽ നിങ്ങൾ സമരം നടത്തുവിൻ, الَّتِي تَبْغِي = അതിക്രമം(ധിക്കാരം)ചെയ്യുന്നതിനോട്, حَتَّى تَفِيئَ = അത് മടങ്ങി(ഒതുങ്ങി, അടങ്ങി)വരുന്നവരെ, إلَى أمْرِ اللهِ = അല്ലാഹുവിന്റെ ആജ്ഞ(കല്പന)യിലേക്ക്, فَإن فَاءتْ = ഇനി അത് മടങ്ങിയാൽ, فَأصْلِحُوا = അപ്പോൾ നിങ്ങൾ നന്നാകുവിൻ, بَيْنَهُمَا = രണ്ടിനുമിടയിൽ, بِالعَدْلِ = നീതിയനുസരിച്ചു, وَأقْسِطُوا = നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ, إنَّ اللهَ = നിശ്ചയമായും അല്ലാഹു, يُحِبُّ = ഇഷ്ടപ്പെടുന്നു,സ്നേഹിക്കും, المُقْسِطِين = നീതിമുറ പാലിക്കുന്നവരെ
സത്യവിശ്വാസികളിൽനിന്നുള്ള രണ്ട് വിഭാഗങ്ങൾ പരസ്പരം സമരത്തിലായാൽ, നിങ്ങൾ അവതമ്മിൽ (യോജിപ്പിച്ചു) നന്നാക്കുവിൻ. എന്നിട്ട്, അവയിലൊന്ന് മറ്റേതിന്‍റെമേൽ അതിക്രമം നടത്തിയെങ്കിൽ, അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്‍റെ ആജ്ഞയിലേക്ക് മടങ്ങി [ഒതുങ്ങി] വരുന്നതു വരെ നിങ്ങൾ അതിനോട് സമരം നടത്തുവിൻ. അങ്ങനെ, അത് മടങ്ങിയെങ്കിൽ, അപ്പോൾ അവ രണ്ടിനുമിടയിൽ നീതിയനുസരിച്ച് നന്നാക്കിത്തീർക്കുവിൻ; നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യണം. നിശ്ചയമായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌۭ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ﴿١٠﴾
share
إِنَّمَا الْمُؤْمِنُونَ = നിശ്ചയമായും സത്യവിശ്വാസികൾ, إِخْوَةٌ = സഹോദരങ്ങൾ തന്നെ (മാത്രമാണ്), فَأَصْلِحُوا = ആകെയാൽ നിങ്ങൾ നന്നാക്കുവിൻ, بَيْنَ أَخَوَيْكُمْ = നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ, وَاتَّقُوا اللَّـهَ = നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ, لَعَلَّكُمْ = നിങ്ങളായേക്കാം, നിങ്ങളാകുവാൻ, تُرْحَمُونَ = കരുണ ചെയ്യപ്പെടും
നിശ്ചയമായും, സത്യവിശ്വാസികൾ സഹോദരങ്ങൾ മാത്രമാണ്. അതിനാൽ, നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നന്നാക്കിക്കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം.
തഫ്സീർ : 9-10
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌۭ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًۭا مِّنْهُمْ وَلَا نِسَآءٌۭ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًۭا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿١١﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ, لَا يَسْخَرْ = പരിഹസിക്കരുത്, കളിയാക്കരുത്, قَوْمٌ = ഒരു ജനത, ചില പുരുഷന്മാർ, مِّن قَوْمٍ = ഒരു ജനതയെ, عَسَىٰ أَن يَكُونُوا = അവർ ആയിരുന്നേക്കാം, خَيْرًا مِّنْهُمْ = അവരെക്കാൾ ഉത്തമം, നല്ലവർ, وَلَا نِسَاءٌ = സ്ത്രീകളും അരുത്, مِّن نِّسَاءٍ = സ്ത്രീകളെപ്പറ്റി, عَسَىٰ أَن يَكُنَّ = അവർ ആയിരുന്നേക്കാം, خَيْرًا مِّنْهُنَّ = അവരെക്കാൾ ഉത്തമം, وَلَا تَلْمِزُوا = നിങ്ങൾ കുറവാക്കുക( അപമാനിക്കുക, കുത്തിപ്പറയുക ) യും അരുത്, أَنفُسَكُمْ = നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ, وَلَا تَنَابَزُوا = അന്യോന്യം (വിളിച്ച്) അപമാനിക്കുകയും അരുത്, بِالْأَلْقَابِ = അർത്ഥപ്പേരു(സ്ഥാനപ്പേരു)കൾ കൊണ്ട്, بِئْسَ = വളരെ ചീത്ത, എത്ര മോശം, الِاسْمُ الْفُسُوقُ = ദുഷ്ടപ്പേർ, ചീത്ത നാമം, തോന്ന്യാസപ്പേർ, بَعْدَ الْإِيمَانِ = സത്യ വിശ്വാസത്തിന് ശേഷം, وَمَن لَّمْ يَتُبْ = ആർ പശ്ചാത്തപിച്ചില്ലയോ, فَأُولَـٰئِكَ هُمُ = എന്നാൽ അക്കൂട്ടർ തന്നെ, الظَّالِمُونَ = അക്രമികൾ
ഹേ, വിശ്വസിച്ചവരേ, ഒരു ജനത (വേറെ) ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവർ [പരിഹസിക്കപ്പെടുന്നവർ] അവരെക്കാൾ നല്ലവരായിരുന്നേക്കാം.സ്ത്രീകൾ സ്ത്രീകളെപ്പറ്റിയും അരുത്.ഇവർ [പരിഹസിക്കപ്പെടുന്ന സ്ത്രീകൾ] അവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ [തമ്മതമ്മിൽ] കുറവാക്കുകയും ചെയ്യരുത്. (അസഭ്യമായ) അർത്ഥപ്പേരുകളിൽ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്ടപ്പേര്(ഉപയോഗിക്കൽ) എത്ര ചീത്ത! ആർ പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികൾ.
തഫ്സീർ : 11-11
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ﴿١٢﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ, اجْتَنِبُوا = നിങ്ങൾ അകന്നു നിൽക്കുക, വർജ്ജിക്കുക, كَثِيرًا = മിക്കതും, പലതും, അധികം, مِّنَ الظَّنِّ = ഊഹത്തിൽ( ധാരണയിൽ) നിന്ന്, إِنَّ بَعْضَ الظَّنِّ = നിശ്ചയമായും ഊഹത്തിൽ ചിലത്, إِثْمٌ = കുറ്റമാണ്, പാപമാണ്, وَلَا تَجَسَّسُوا = നിങ്ങൾ ചാരവൃത്തി(ഗൂഢാന്വേഷണം) നടത്തുകയും അരുത്, وَلَا يَغْتَب = (അഭാവത്തിൽ) ദൂഷണം പറയുകയും അരുത്, بَّعْضُكُم = നിങ്ങളിൽ ചിലർ, بَعْضًا = ചിലരെക്കുറിച്ച്, أَيُحِبُّ = ഇഷ്ടപ്പെടുമോ أَحَدُكُمْ = നിങ്ങളിലൊരാൾ, أَن يَأْكُلَ = അവൻ തിന്നുവാൻ, لَحْمَ أَخِيهِ = തന്റെ സഹോദരന്റ മാംസം, مَيْتًا = മരണപ്പെട്ടവനായ( ശവമായ) നിലയിൽ, فَكَرِهْتُمُوهُ = എന്നാലത് നിങ്ങൾ വെറുക്കുന്നു, وَاتَّقُوا اللَّـهَ = നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ, إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, تَوَّابٌ = പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, رَّحِيمٌ = കരുണാനിധിയാണ്
ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും.നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്.തന്‍റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്‍റെ മാംസം തിന്നുന്നത് നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അത് നിങ്ങൾ വെറുക്കുന്നു.[അതുപോലെ ഒന്നത്രെ പരദൂഷണവും.] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 12-12
View   
يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ﴿١٣﴾
share
يَا أَيُّهَا النَّاس = ഹേ മനുഷ്യരേ, إِنَّا خَلَقْنَاكُم = നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു, مِّن ذَكَرٍ = ഒരു ആണിൽ നിന്ന്, وَأُنثَىٰ = ഒരു പെണ്ണിൽനിന്നും, وَجَعَلْنَاكُمْ = നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു, شُعُوبًا = ശാഖകൾ وَقَبَائِلَ = ഗോത്രങ്ങളും, لِتَعَارَفُوا = നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ, إِنَّ أَكْرَمَكُمْ = നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ,മാന്യൻ, عِندَ اللَّـهِ = അല്ലാഹുവിങ്കൽ, أَتْقَاكُمْ = നിങ്ങളിൽ അധികം തഖ്‌വാ (സൂക്ഷ്മത, ഭയഭക്തി)ഉള്ളവനാണ്, إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, عَلِيمٌ = സർവ്വജ്ഞനാണ്, خَبِيرٌ = സൂക്ഷ്മജ്ഞാനിയാണ്
ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്‍റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു.നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.
തഫ്സീർ : 13-13
View   
قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٤﴾
share
قَالَتِ = പറഞ്ഞു, പറയുന്നു, الْأَعْرَابُ = മരുഭൂവാസികളായ( ഗ്രാമീണരായ) അറബികൾ, آمَنَّا = ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്നു, قُل = പറയുക, لَّمْ تُؤْمِنُوا = നിങ്ങൾ വിശ്വസിച്ചിട്ടല്ല, وَلَـٰكِن قُولُوا = എങ്കിലും നിങ്ങൾ പറഞ്ഞേക്കുക, أَسْلَمْنَا = ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്നു, وَلَمَّا يَدْخُلِ = പ്രവേശിച്ചിട്ടേയില്ല, الْإِيمَانُ = സത്യവിശ്വാസം, فِي قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിൽ, وَإِن تُطِيعُوا = നിങ്ങൾ അനുസരിക്കുന്ന പക്ഷം, اللَّـهَ = അല്ലാഹുവിനെ, وَرَسُولَهُ = അവന്റെ റസൂലിനെയും, لَا يَلِتْكُم = അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം)വരുത്തുകയില്ല, مِّنْ أَعْمَالِكُمْ = നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന്, شَيْئًا = യാതൊന്നും, ഒട്ടും, إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, غَفُورٌ = വളരെ പൊറുക്കുന്നവനാണ്, رَّحِيمٌ = കരുണാനിധിയാണ്
അഅ്റാബികൾ [മരുഭൂവാസികളായ അറബികൾ] പറയുന്നു: ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന്.പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല.എങ്കിലും, ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു [കീഴ്പ്പെട്ടിരിക്കുന്നു] എന്ന് നിങ്ങൾ പറഞ്ഞേക്കുക.നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം (ഇതുവരെയും) പ്രവേശിച്ചിട്ടേയില്ല. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം, നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല.നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ﴿١٥﴾
share
إِنَّمَا الْمُؤْمِنُونَ = നിശ്ചയമായും സത്യവിശ്വാസികൾ, الَّذِينَ آمَنُوا = വിശ്വസിച്ചവരത്രെ, بِاللَّـهِ = അല്ലാഹുവിൽ, وَرَسُولِهِ = അവന്റെ റസൂലിലും, ثُمَّ = പിന്നെ, എന്നിട്ട്, لَمْ يَرْتَابُوا = അവർ സന്ദേഹം( സംശയം) വെച്ചതുമില്ല, وَجَاهَدُوا = അവർ സമരവും ചെയ്തു, بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കൾ കൊണ്ട്, وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങളും (കൊണ്ട്), فِي سَبِيلِ اللَّـهِ = അല്ലാഹുവിന്റെ മാർഗ്ഗത്തിൽ, أُولَـٰئِكَ هُمُ = അക്കൂട്ടർ തന്നെയാണ്, الصَّادِقُونَ = സത്യവാൻമാർ,സത്യം പറഞ്ഞവർ
നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സന്ദേഹപ്പെടാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാർഗത്തിൽ (ധർമ്മ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു.അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ.
തഫ്സീർ : 14-15
View   
قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ﴿١٦﴾
share
قُلْ = നീ പറയുക, أَتُعَلِّمُون = നിങ്ങൾ പഠിപ്പിക്കുക (അറിയിക്കുക)യോ, اللَّـهَ = അല്ലാഹുവിനെ, بِدِينِكُمْ = നിങ്ങളുടെ മതത്തെ പറ്റി, وَاللَّـهُ = അല്ലാഹുവാകട്ടെ, يَعْلَمُ = അവൻ അറിയുന്നു, مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത്, وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും, وَاللَّـهُ = അല്ലാഹു, بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും, عَلِيمٌ = അറിവുള്ളവനാണ്
(നബിയേ) പറയുക: നിങ്ങളുടെ മത(വിശ്വാസ)ത്തെപ്പറ്റി നിങ്ങൾ അല്ലാഹുവിനെ പഠിപ്പിക്കുകയോ?! അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അറിയുന്നു; അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു.
يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ﴿١٧﴾
share
يَمُنُّون = അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായി പറയുന്നു, ഉപകാരമെടുത്തു കാട്ടുന്നു, عَلَيْكَ = നിൻെറ മേൽ,നിന്നോട്, أَنْ أَسْلَمُوا = അവർ ഇസ്ലാം സ്വീകരിച്ചത്, قُل = നീ പറയുക, لَّا تَمُنُّوا = നിങ്ങൾ ദാക്ഷിണ്യമായി കാട്ടരുത്, കാട്ടേണ്ടതില്ല, عَلَىَّ = എൻെറ മേൽ, إِسْلَامَكُم = നിങ്ങളുടെ ഇസ്ലാമിനെ, بَلِ اللَّـهُ = എങ്കിലും (പക്ഷേ) അല്ലാഹു, يَمُنُّ عَلَيْكُمْ = നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു, أَنْ هَدَاكُمْ = അവൻ നിങ്ങൾക്ക് മാർഗ്ഗദർശനം ചെയ്തത്, വഴികാട്ടിയത് لِلْإِيمَانِ = സത്യവിശ്വാസത്തിലേക്ക്, إِن كُنتُمْ = നിങ്ങളാണെങ്കിൽ, صَادِقِينَ = സത്യവാൻമാർ, സത്യം പറയുന്നവർ
അവർ ഇസ്‌ലാം സ്വീകരിച്ചത്[കീഴൊതുങ്ങിയത്], നിന്‍റെമേൽ (അവർ ചെയ്ത) ദാക്ഷിണ്യമായി അവർ (എടുത്തു) കാട്ടുന്നു. പറയുക: നിങ്ങളുടെ ഇസ്ലാമിനെ [കീഴൊതുക്കത്തെ] എന്‍റെമേൽ ദാക്ഷിണ്യമായിക്കാണിക്കരുത്. പക്ഷേ, നിങ്ങൾക്ക് സത്യവിശ്വാസത്തിലേക്ക് മാർഗ്ഗദർശനം നൽകിയതിനെ അല്ലാഹു നിങ്ങളുടെമേൽ (അങ്ങോട്ട്) ദാക്ഷിണ്യം കാണിക്കുകയാണ് ചെയ്യുന്നത്; നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ.
إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ﴿١٨﴾
share
إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു, يَعْلَمُ = അറിയും, അറിയുന്നു, غَيْبَ السَّمَاوَاتِ = ആകാശങ്ങളിലെ അദൃശ്യ കാര്യം, (മറഞ്ഞത്), وَالْأَرْضِ = ഭൂമിയിലെയും, وَاللَّـهُ = അല്ലാഹു, بَصِيرٌ = കണ്ടറിയുന്നവനാണ്, بِمَا تَعْمَلُونَ = നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി
നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 16-18
View   
50.ഖാഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ﴿١﴾
share
ق "ഖ്വാഫ് وَالْقُرْآنِ ഖുര്‍ആന്‍ തന്നെയാണ الْمَجِيدِ മഹത്വമേറിയ
"ഖ്വാഫ്". മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ (സത്യം)!
തഫ്സീർ : 1-1
View   
بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ﴿٢﴾
share
بَلْ എങ്കിലും, എന്നാല്‍, പക്ഷേ عَجِبُوا അവര്‍ ആശ്ചര്യപ്പെടുകയാണ് ا أَن جَاءَهُم അവര്‍ക്ക് വന്നതിനാല്‍ مُّنذِرٌ ഒരു മുന്നറിയിപ്പു (താക്കീതു)കാരന്‍ مِّنْهُمْ അവരില്‍നിന്നു فَقَالَ എന്നിട്ടു പറഞ്ഞു, പറയുന്നു الْكَافِرُونَ അവിശ്വാസികള്‍ هَـٰذَا ഇതു شَيْءٌ عَجِيبٌ ആശ്ചര്യ(അത്ഭുത)കരമായ ഒരു കാര്യം (വസ്തുത) ആകുന്നു.
പക്ഷേ, അവര്‍ക്കു തങ്ങളില്‍നിന്നു ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ വന്നിട്ടുള്ളതിനാല്‍ അവര്‍ ആശ്ചര്യപ്പെടുകയാണ്! എന്നിട്ട് (ആ) അവിശ്വാസികള്‍ പറയുന്നു : "ഇതൊരു ആശ്ചര്യകരമായ കാര്യമാണ്;-
أَءِذَا مِتْنَا وَكُنَّا تُرَابًۭا ۖ ذَٰلِكَ رَجْعٌۢ بَعِيدٌۭ﴿٣﴾
share
أَإِذَا مِتْنَا നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും ذَٰلِكَ رَجْعٌ അതൊരു മടക്കമാണ് بَعِيدٌ വിദൂരമായ (പ്രയാസപ്പെട്ട)
"നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നതു)?! അതു വിദൂരമായ ഒരു മടക്കമത്രെ!"
തഫ്സീർ : 2-3
View   
قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ﴿٤﴾
share
قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് مَا تَنقُصُ ചുരുക്കുന്നതും, കുറവു വരുത്തുന്നതു الْأَرْضُ ഭൂമി مِنْهُمْ അവരില്‍ നിന്നു وَعِندَنَا നമ്മുടെ അടുക്കലുണ്ടുതാനും كِتَابٌ ഒരു ഗ്രന്ഥം, രേഖ حَفِيظٌ സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ
തീര്‍ച്ചയായും നമുക്കറിയാം, അവരില്‍നിന്നു ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്. (എല്ലാം) സൂക്ഷമമായി (രേഖപ്പെടുത്തി) വെച്ചിട്ടുള്ള ഒരു ഗ്രന്ഥം നമ്മുടെ അടുക്കലുണ്ടുതാനും.
بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍۢ مَّرِيجٍ﴿٥﴾
share
بَلْ എങ്കിലും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِالْحَقِّ യാതാര്‍ത്ഥ്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍, വന്നാറെ فَهُمْ എന്നിട്ടവര്‍ فِي أَمْرٍ ഒരു വിഷയ (കാര്യ)ത്തിലാണ് مَّرِيجٍ ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ)
എങ്കിലും, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കി; അങ്ങനെ, അവര്‍ ഇളക്കംപിടിച്ച ഒരു വിഷയത്തിലാണ്. [അനിശ്ചിത നിലപാടിലാണ്.]
തഫ്സീർ : 4-5
View   
أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍۢ﴿٦﴾
share
أَفَلَمْ يَنظُرُوا എന്നാലവര്‍ നോക്കുന്നില്ലേ ا إِلَى السَّمَاءِ ആകാശത്തേക്കു فَوْقَهُمْ തങ്ങളുടെ മീതെ كَيْفَ بَنَيْنَاهَا അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്നു وَزَيَّنَّاهَا അതിനെ നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു وَمَا لَهَا അതിനു ഇല്ലതാനും مِن فُرُوجٍ വിടവുകളായിട്ടു (ഒന്നും).
എന്നാല്‍, തങ്ങളുടെ മീതെ ആകാശത്തേക്കു അവര്‍ നോക്കുന്നില്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്നു?! യാതൊരു വിടവുകളും [കേടുപാടും] അതിനു ഇല്ലതാനും.
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍۢ﴿٧﴾
share
وَالْأَرْضَ ഭൂമിയും مَدَدْنَاهَا അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി) وَأَلْقَيْنَا നാം ഇടുക (ഏര്‍പ്പെടുത്തുക, സ്ഥാപിക്കുക)യും ചെയ്തു ا فِيهَا അതില്‍ رَوَاسِيَ ഉറച്ചു (തറച്ചു) നില്‍ക്കുന്ന മലകള്‍ وَأَنبَتْنَا فِيهَا അതില്‍ നാം മുളപ്പിക്കുക(ഉല്‍പാദിപ്പക്കുക)യും ചെയ്തു مِن كُلِّ زَوْجٍ എല്ലാ ഇണകളെയും , ഇണകളില്‍ പെട്ടതും بَهِيجٍ കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള.
ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു;-
تَبْصِرَةًۭ وَذِكْرَىٰ لِكُلِّ عَبْدٍۢ مُّنِيبٍۢ﴿٨﴾
share
تَبْصِرَةً കണ്ടറിയേണ്ടതിനു وَذِكْرَىٰ ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും لِكُلِّ عَبْدٍ എല്ലാ അടിയാനും مُّنِيبٍ വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള
(മനസ്സുമടങ്ങി) വിനയപ്പെടുന്ന എല്ലാ അടിയാന്മാര്‍ക്കും കണ്ടറിയേണ്ടത്തിനും ഓര്‍മ്മക്കായും [അതിനായിട്ടാണ് ഇതെല്ലം ചെയ്തത് ].
وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءًۭ مُّبَـٰرَكًۭا فَأَنۢبَتْنَا بِهِۦ جَنَّـٰتٍۢ وَحَبَّ ٱلْحَصِيدِ﴿٩﴾
share
وَنَزَّلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട فَأَنبَتْنَا بِهِ എന്നിട്ടു അതുമൂലം നാം ഉല്‍പാദിപ്പിച്ചു جَنَّاتٍ പല തോട്ടങ്ങള്‍ وَحَبَّ ധാന്യവും, വിത്തും الْحَصِيدِ കൊയ്തെടുക്കപ്പെടുന്നതിന്‍റെ.
ആകാശത്തുനിന്നു അനുഗ്രഹീതമായ വെള്ളവും [മഴയും] നാം ഇറക്കി; എന്നിട്ട് അതുമൂലം (പല) തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉല്‍പാദിപ്പിച്ചു.
وَٱلنَّخْلَ بَاسِقَـٰتٍۢ لَّهَا طَلْعٌۭ نَّضِيدٌۭ﴿١٠﴾
share
وَالنَّخْلَ ഈത്തപ്പനയും,ഈന്തമരവും بَاسِقَاتٍ ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍, വഹിച്ചുംകൊണ്ടു لَّهَا അതിന്നുണ്ട്, അവര്‍ക്കുണ്ട് طَلْعٌ കുല نَّضِيدٌ അടുക്കായ, ഇടതിങ്ങിയ
(ഫലം വഹിച്ചുകൊണ്ട്) ഉയര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഈത്തപ്പനകളും (ഉല്‍പാദിപ്പിച്ചു); അവയ്ക്കു (മേല്‍ക്കുമേലെ) അടുക്കായുള്ള കുലയുണ്ടായിരിക്കും.
رِّزْقًۭا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةًۭ مَّيْتًۭا ۚ كَذَٰلِكَ ٱلْخُرُوجُ﴿١١﴾
share
رِّزْقًا ആഹാരത്തിനു, ഉപജീവനമായിട്ടു لِّلْعِبَادِ അടിയാന്മാര്‍ക്കു وَأَحْيَيْنَا بِهِ അതുമൂലം നാം ജീവിപ്പിക്കയും ചെയ്തു بَلْدَةً രാജ്യത്തെ, പ്രദേശത്തെ مَّيْتًا ചത്ത, നിര്‍ജ്ജീവമായ كَذَٰلِكَ അതുപോലെ (അപ്രകാരം)യാണ് الْخُرُوجُ പുറപ്പാടു, പുറത്തുവരല്‍.
(അതെ) അടിയാന്മാര്‍ക്കു ആഹാരത്തിനായിട്ട്. അതു [വെള്ളം] മൂലം, നിര്‍ജ്ജീവമായ രാജ്യത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് പുറപ്പാട് [പുനര്‍ജ്ജീവിതം].
തഫ്സീർ : 6-11
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ﴿١٢﴾
share
كَذَّبَتْ വ്യാജമാക്കി قَبْلَهُمْ ഇവരുടെ (അവരുടെ) മുമ്പു قَوْمُ نُوحٍ നൂഹിന്‍റെ ജനത وَأَصْحَابُ الرَّسِّ റസ്സുകാരും وَثَمُودُ ഥമൂദും
ഇവരുടെ മുമ്പ് നൂഹിന്‍റെ ജനതയും "റസ്സി"ന്‍റെ ആള്‍ക്കാരും, "ഥമൂദു" ഗോത്രവും വ്യാജമാക്കി;
وَعَادٌۭ وَفِرْعَوْنُ وَإِخْوَٰنُ لُوطٍۢ﴿١٣﴾
share
وَعَادٌ ആദും وَفِرْعَوْنُ ഫിര്‍ഔനും وَإِخْوَانُ لُوطٍ ലൂത്ത്വിന്‍റെ സഹോദരങ്ങളും
"ആദു" വര്‍ഗ്ഗവും, ഫിര്‍ഔനും, ലൂത്ത്വിന്‍റെ സഹോദരങ്ങളും;
وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍۢ ۚ كُلٌّۭ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ﴿١٤﴾
share
وَأَصْحَابُ الْأَيْكَةِ ഐക്കത്തുകാരും وَقَوْمُ تُبَّعٍ തുബ്ബഇന്‍റെ ജനതയും كُلٌّ എല്ലാവരും كَذَّبَ കളവാക്കി الرُّسُلَ റസൂലുകളെ, ദൂതന്മാരെ فَحَقَّ അതിനാല്‍ യഥാര്‍ത്ഥമായി, ന്യായമായി, അര്‍ഹമായി وَعِيدِ എന്‍റെ താക്കീതു.
"ഐക്കത്തി"ന്‍റെ [മരക്കാവിന്‍റെ] ആള്‍ക്കാരും, "തുബ്ബഇ"ന്‍റെ ജനതയും; എല്ലാവരുംതന്നെ, റസൂലുകളെ വ്യാജമാക്കി. അതിനാല്‍, എന്‍റെ താക്കീതു (അവരില്‍) യഥാര്‍ത്ഥമായിത്തീര്‍ന്നു.
തഫ്സീർ : 12-14
View   
أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍۢ مِّنْ خَلْقٍۢ جَدِيدٍۢ﴿١٥﴾
share
أَفَعَيِينَا അപ്പോള്‍ (എന്നാല്‍) നാം കുഴങ്ങിയോ, ക്ഷീണിച്ചോ بِالْخَلْقِ الْأَوَّلِ ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ട് بَلْ هُمْ എങ്കിലും അവര്‍ فِي لَبْسٍ സന്ദേഹത്തിലാണ്, ആശങ്കയിലാണ്, ആശയക്കുഴപ്പത്തിലാണ് مِّنْ خَلْقٍ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു جَدِيدٍ പുതുതായ
അപ്പോള്‍, ഒന്നാമത്തെ സൃഷ്ടിക്കല്‍കൊണ്ടു നാം കുഴങ്ങിപ്പോയോ?! (ഇല്ല) - എങ്കിലും ഇവര്‍, പുതിയ ഒരു സൃഷ്ടിപ്പിനെക്കുറിച്ചു ആശങ്കയിലാണ്.
തഫ്സീർ : 15-15
View   
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ﴿١٦﴾
share
وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ وَنَعْلَمُ നാം അറിയുകയും ചെയ്യും مَا യാതൊന്നു تُوَسْوِسُ بِهِ അതിനെപ്പറ്റി മന്ത്രിക്കും, ദുര്‍മന്ത്രണം ചെയ്യും نَفْسُهُ അവന്‍റെ മനസ്സു وَنَحْنُ നാം أَقْرَبُ إِلَيْهِ അവനിലേക്കു ഏറ്റം അടുത്തവനാണ് مِنْ حَبْلِ الْوَرِيدِ കണ്ഠനാടിയെക്കാള്‍.
തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു; അവന്‍റെ മനസ്സു യാതൊന്നിനെക്കുറിച്ചു മന്ത്രിക്കുന്നുവോ അതു നാം അറിയുകയും ചെയ്യുന്നു. അവനിലേക്കു നാം (അവന്‍റെ) കണ്ഠനാടിയേക്കാള്‍ അടുത്തവനുമത്രെ;-
إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌۭ﴿١٧﴾
share
إِذْ يَتَلَقَّى ഏറ്റെടുക്കുന്ന സന്ദര്‍ഭം الْمُتَلَقِّيَانِ രണ്ടു ഏറ്റെടുക്കുന്നവര്‍ عَنِ الْيَمِينِ വലഭാഗത്തു وَعَنِ الشِّمَالِ ഇടഭാഗത്തും قَعِيدٌ ഇരിക്കുന്നവരായ, ഇരുത്തക്കാരായ
(അതെ) വലഭാഗത്തും, ഇടഭാഗത്തും (വേറിട്ടു പോകാതെ) ഇരുന്നുകൊണ്ടിരിക്കുന്ന രണ്ടു ഏറ്റടെക്കുന്നവര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന (അതേ) സന്ദര്‍ഭത്തില്‍!
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌۭ﴿١٨﴾
share
مَّا يَلْفِظُ അവന്‍ ഉച്ചരിക്കുക (മൊഴിയുക)യില്ല مِن قَوْلٍ ഒരു വാക്കും إِلَّا لَدَيْهِ അവന്‍റെ അടുക്കല്‍ ഇല്ലാതെ رَقِيبٌ ഒരു വീക്ഷകന്‍, സൂക്ഷ്മവീക്ഷണം ചെയ്യുന്നവര്‍ عَتِيدٌ തയ്യാറുള്ള, സന്നദ്ധരായ.
തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകര്‍ തന്‍റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുകയില്ല.
തഫ്സീർ : 16-18
View   
وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ﴿١٩﴾
share
وَجَاءَتْ വരും, വന്നു سَكْرَةُ الْمَوْتِ മരണത്തിന്‍റെ ലഹരി, അബോധാവസ്ഥ بِالْحَقِّ യാഥാര്‍ത്ഥ്യവും കൊണ്ട് ذَٰلِكَ അതു, അതത്രെ مَا യാതൊന്നു, ഒരു കാര്യമാണ് كُنتَ مِنْهُ അതിനെക്കുറിച്ചു നീ ആയിരുന്ന تَحِيدُ തെറ്റിപ്പോകുക, ഒഴിഞ്ഞുമാറുക.
മരണലഹരി യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്.; "യാതൊന്നില്‍നിന്നു നീ ഒഴിഞ്ഞുമാറി ക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്." (എന്നു പറയപ്പെടും).
തഫ്സീർ : 19-19
View   
وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ﴿٢٠﴾
share
وَنُفِخَ ഊതപ്പെടും , ഊതപ്പെട്ടു فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ ذَٰلِكَ അതു, അതത്രെ يَوْمُ الْوَعِيدِ താക്കീതിന്‍റെ ദിവസം
കാഹളത്തില്‍ ഊതപ്പെടും; അതത്രെ, താക്കീതിന്‍റെ [താക്കീതു ചെയ്യപ്പെടുന്ന] ദിവസം!
وَجَآءَتْ كُلُّ نَفْسٍۢ مَّعَهَا سَآئِقٌۭ وَشَهِيدٌۭ﴿٢١﴾
share
وَجَاءَتْ വരും, വന്നു كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും (ആളും) مَّعَهَا അതിന്‍റെ കൂടെയുണ്ടായിരിക്കും سَائِقٌ ഒരു തെളിക്കുന്നവന്‍ وَشَهِيدٌ സാക്ഷിയും.
എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്‍റെ കൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായിക്കൊണ്ടു ("മഹ്ശറി"ല്‍) വരുന്നതാണ്.
തഫ്സീർ : 20-21
View   
لَّقَدْ كُنتَ فِى غَفْلَةٍۢ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌۭ﴿٢٢﴾
share
لَّقَدْ كُنتَ തീര്‍ച്ചയായും നീയായിരുന്നു فِي غَفْلَةٍ അശ്രദ്ധയില്‍ مِّنْ هَـٰذَا ഇതിനെപ്പറ്റി فَكَشَفْنَا ഇപ്പോള്‍ നാം തുറന്നു (നീക്കി) عَنكَ നിന്നില്‍നിന്നു غِطَاءَكَ നിന്‍റെ മൂടി فَبَصَرُكَ ആകയാല്‍ നിന്‍റെ കാഴ്ച, കണ്ണു الْيَوْمَ ഇന്നു حَدِيدٌ മൂര്‍ച്ചയുള്ളതാണ്.
"തീര്‍ച്ചയായും ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു; ഇപ്പോള്‍, നിനക്കു നിന്‍റെ മൂടി [മറ] നാം തുറന്നു (നീക്കി) തന്നിരിക്കുന്നു. ആകയാല്‍, നിന്‍റെ കാഴ്ച ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു" എന്നു പറയപ്പെടും.
തഫ്സീർ : 22-22
View   
وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ﴿٢٣﴾
share
وَقَالَ പറയും قَرِينُهُ അവന്‍റെ കൂട്ടാളി, തുണക്കാരന്‍ هَـٰذَا مَا ഇതാ യാതൊന്നു لَدَيَّ എന്‍റെ അടുക്കല്‍ عَتِيدٌ തയ്യാറായ
അവന്‍റെ കൂട്ടുക്കാരന്‍ പറയും : "ഇതാ, എന്‍റെ അടുക്കല്‍ തയ്യാറായിട്ടുള്ളതു!"
أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍۢ﴿٢٤﴾
share
أَلْقِيَا ഇട്ടേക്കുവിന്‍ فِي جَهَنَّمَ ജഹന്നമില്‍ كُلَّ كَفَّارٍ എല്ലാ നന്ദികെട്ടവരെ (അവിശ്വാസികളെ)യും عَنِيدٍ ദുര്‍വ്വാശിക്കാരായ, ശഠിച്ചുനില്‍ക്കുന്ന
(കല്‍പനയുണ്ടാകും:) "ദുര്‍വ്വാശിക്കാരായ നന്ദികെട്ടവരെ (അഥവാ നിഷേധികളെ)യെല്ലാം നിങ്ങള്‍ "ജഹന്നമി"ല്‍ [നരകത്തില്‍] ഇട്ടേക്കുവിന്‍;-
مَّنَّاعٍۢ لِّلْخَيْرِ مُعْتَدٍۢ مُّرِيبٍ﴿٢٥﴾
share
مَّنَّاعٍ മുടക്കുന്നവനായ, തടയുന്ന لِّلْخَيْرِ നന്മയെ, നല്ലകര്യത്തെ مُعْتَدٍ അതിക്രമിയായ, ക്രമം തെറ്റിയ مُّرِيبٍ സംശയാലുവായ, സന്ദേഹക്കാരനായ
"(അതെ) നന്മയെ മുടക്കുന്നവനും, അതിക്രമിയും, സംശയാലുവുമായ (എല്ലാവരെയും) !-
ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ﴿٢٦﴾
share
الَّذِي جَعَلَ അതായതു ആക്കിയവന്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ഇലാഹിനെ, ദൈവത്തെ فَأَلْقِيَاهُ അതിനാല്‍ അവനെ ഇട്ടേക്കുവിന്‍ فِي الْعَذَابِ ശിക്ഷയില്‍ الشَّدِيدِ കഠിനമായ
"അതായതു, അല്ലാഹുവോടൊപ്പം വേറെ ആരാധ്യനെ [ദൈവത്തെ] ഉണ്ടാക്കിയവനെ, അതിനാല്‍, നിങ്ങളവനെ കഠിനമായ ശിക്ഷയില്‍ ഇട്ടേക്കുവിന്‍!"
തഫ്സീർ : 23-26
View   
قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍۢ﴿٢٧﴾
share
قَالَ قَرِينُهُ അവന്‍റെ കൂട്ടുക്കാരന്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ مَا أَطْغَيْتُهُ ഞാന്‍ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല وَلَـٰكِن كَانَ എങ്കിലും അവനായിരുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ بَعِيدٍ വിദൂരമായ.
അവന്‍റെ കൂട്ടാളി പറയും : "ഞങ്ങളുടെ റബ്ബേ! ഞാന്‍ അവനെ (നേര്‍മാര്‍ഗ്ഗം) തെറ്റിച്ചിട്ടില്ല: പക്ഷേ, അവന്‍ വിദൂരമായ വഴിപിഴവിലായിരുന്നു."
قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ﴿٢٨﴾
share
قَالَ അവന്‍ പറയും لَا تَخْتَصِمُوا നിങ്ങള്‍ വിവാദം (തര്‍ക്കം - വഴക്കു) നടത്തേണ്ടാ لَدَيَّ എന്‍റെ അടുക്കല്‍ وَقَدْ قَدَّمْتُ ഞാന്‍ മുമ്പു നല്‍കിയിട്ടുണ്ട് إِلَيْكُم നിങ്ങള്‍ക്കു بِالْوَعِيدِ താക്കീതിനെ.
അവന്‍ [അല്ലാഹു] പറയും : "എന്‍റെ അടുക്കല്‍ വെച്ചു നിങ്ങള്‍ വിവാദം നടത്തേണ്ട; നിങ്ങള്‍ക്കു ഞാന്‍ മുമ്പേ താക്കീതു നല്‍കിയിട്ടുണ്ട്.
مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍۢ لِّلْعَبِيدِ﴿٢٩﴾
share
مَا يُبَدَّلُ മാറ്റപ്പെടുകയില്ല الْقَوْلُ വാക്കു لَدَيَّ എന്‍റെ അടുക്കല്‍ وَمَا أَنَا ഞാനല്ലതാനും بِظَلَّامٍ (ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവന്‍ لِّلْعَبِيدِ അടിമകളോടു, അടിയാന്മാരോടു.
"എന്‍റെ അടുക്കല്‍ വാക്കു മാറ്റപ്പെടുന്നതല്ല; ഞാന്‍ അടിമകളോടു (ഒട്ടും) അനീതി പ്രവര്‍ത്തിക്കുന്നവനല്ലതാനും."
തഫ്സീർ : 27-29
View   
يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍۢ﴿٣٠﴾
share
يَوْمَ نَقُولُ നാം പറയുന്ന ദിവസം لِجَهَنَّمَ ജഹന്നമിനോടു هَلِ امْتَلَأْتِ നീ നിറഞ്ഞുവോ وَتَقُولُ അതു പറയുകയും ചെയ്യും هَلْ ഉണ്ടോ مِن مَّزِيدٍ കൂടുതലായി, വല്ല വര്‍ദ്ധനവും.
"ജഹന്നമി"നോടു [നരകത്തോടു] "നീ നിറഞ്ഞുവോ" എന്നു നാം പറയുന്ന ദിവസം! [അന്നാണിതെല്ലാം സംഭവിക്കുക] അതു പറയുകയും ചെയ്യും : "(എനിയും) കൂടുതല്‍ വല്ലതും ഉണ്ടോ?!"
തഫ്സീർ : 30-30
View   
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ﴿٣١﴾
share
ُوَأُزْلِفَتِ സമീപത്തു കൊണ്ടുവരപ്പെടുകയും ചെയ്യും الْجَنَّةُ സ്വര്‍ഗ്ഗം لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവരിലേക്കു غَيْرَ بَعِيدٍ അകലത്തല്ലാതെ
ഭയഭക്തന്മാര്‍ക്കു സ്വര്‍ഗ്ഗം അകലത്തല്ലാത്ത വിധം (വളരെ) സമീപത്തുകൊണ്ടുവരപ്പെടുന്നതുമാണ്.
هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍۢ﴿٣٢﴾
share
هَـٰذَا ഇതാ, ഇതു, ഇതാണ് مَا تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതു لِكُلِّ أَوَّابٍ എല്ലാ പേടിച്ചു മടങ്ങുന്നവര്‍ക്കും حَفِيظٍ കാത്തു സൂക്ഷിക്കുന്നവരായ.
(പറയപ്പെടും:) "ഇതാ നിങ്ങളോടു - (പേടിച്ചു) മടങ്ങുന്നവരും, കാത്തു സൂക്ഷിക്കുന്നവരുമായ എല്ലാവര്‍ക്കും - വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.
مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍۢ مُّنِيبٍ﴿٣٣﴾
share
مَّنْ خَشِيَ അതായതു പേടിച്ചവര്‍ الرَّحْمَـٰنَ പരമകാരുണികനെ بِالْغَيْبِ അദൃശ്യമായ നിലയില്‍, കാണാതെ وَجَاءَ വരുകയും ചെയ്തു بِقَلْبٍ ഹൃദയത്തോടെ مُّنِيبٍ വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന
അതായതു, അദൃശ്യമായ നിലയില്‍ പരമകാരുണികനെ പേടിക്കുകയും, വിനയം കാണിക്കുന്ന ഹൃദയത്തോടെ വരുകയും ചെയ്തവര്‍ക്ക്.
തഫ്സീർ : 31-33
View   
ٱدْخُلُوهَا بِسَلَـٰمٍۢ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ﴿٣٤﴾
share
ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ, സമാധാനത്തോടെ ذَٰلِكَ അതു يَوْمُ الْخُلُودِ സ്ഥിരവാസത്തിന്‍റെ ദിവസമാണ്
("ഹേ, ഭയഭക്തന്മാരെ,) നിങ്ങള്‍ (സമാധാന) ശാന്തിയോടെ അതില്‍ പ്രവേശിക്കുവിന്‍." അതു സ്ഥിരവാസത്തിന്‍റെ ദിവസമാകുന്നു. [അന്നു മുതല്‍ സ്ഥിരവാസം ആരംഭിക്കുന്നു]
لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌۭ﴿٣٥﴾
share
لَهُم അവര്‍ക്കുണ്ടു مَّا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു فِيهَا അതില്‍ وَلَدَيْنَا നമ്മുടെ അടുക്കലുണ്ടുതാനും مَزِيدٌ കൂടുതലായതു, വര്‍ദ്ധനവു.
അതില്‍ അവര്‍ എന്ത് ഉദ്ദേശിക്കുന്നുവോ അതു അവര്‍ക്കുണ്ടായിരിക്കും : (മാത്രമല്ല) നമ്മുടെ അടുക്കല്‍ കൂടുതലായുള്ളതും ഉണ്ട്.
തഫ്സീർ : 34-35
View   
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًۭا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ﴿٣٦﴾
share
وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ هُمْ അവര്‍ أَشَدُّ مِنْهُم ഇവരെക്കാള്‍ കഠിനമാണ്, ഊക്കന്മാരാണ്, ഊക്കുള്ളവരാണ് بَطْشًا കയ്യൂക്ക് (ശക്തിയില്‍) فَنَقَّبُوا എന്നിട്ട് അവര്‍ കരണ്ടുനോക്കി, പരതിനടന്നു, പരക്കം പാഞ്ഞു فِي الْبِلَادِ നാടുകളില്‍, രാജ്യങ്ങളില്‍ هَلْ ഉണ്ടോ مِن مَّحِيصٍ ഓടിപ്പോകുവാനുള്ള വല്ല (രക്ഷാ) സ്ഥാനവും.
ഇവരുടെ മുമ്പ് എത്രയോ തലമുറകളെ നാം സഷിപ്പിച്ചിരിക്കുന്നു;- അവര്‍ ഇവരേക്കാള്‍ കടുത്ത കയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടു അവര്‍, നാടുകളില്‍കൂടി കരണ്ടുനോക്കി (അഥവാ പരക്കം പാഞ്ഞുകൊണ്ടിരുന്നു). ഓടി രക്ഷപ്പെടുന്ന വല്ല സ്ഥാനവും ഉണ്ടോ?!
തഫ്സീർ : 36-36
View   
إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌۭ﴿٣٧﴾
share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَذِكْرَىٰ ഉപദേശം, സ്മരണ (ഉറ്റാലോചിക്കാന്‍വക) لِمَن യാതൊരുവനു كَانَ لَهُ അവനുണ്ടു, ഉണ്ടായിരിക്കുന്നു قَلْبٌ ഹൃദയം أَوْ أَلْقَى അല്ലെങ്കില്‍ അവന്‍ ഇട്ടു (കൊടുത്തു) السَّمْعَ കേള്‍വി (കാതു-ശ്രദ്ധ) وَهُوَ അവന്‍ (ആയികൊണ്ടു) شَهِيدٌ ഹാജറുള്ളവന്‍, (സന്നദ്ധന്‍).
നിശ്ചയമായും അതില്‍ [മേല്‍വിവരിച്ചതില്‍] ഓര്‍മ്മിക്കുവാനുളള വകയുണ്ട്, യാതൊരുവന്നു ഹൃദയമുണ്ടോ, അല്ലെങ്കില്‍ (മനഃപൂര്‍വ്വം) സന്നദ്ധനായുംകൊണ്ടു കാതുകൊടുത്തു (കേട്ടു)വോ അങ്ങിനെയുള്ളവന്ന്‍.
തഫ്സീർ : 37-37
View   
وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ وَمَا مَسَّنَا مِن لُّغُوبٍۢ﴿٣٨﴾
share
وَلَقَدْ خَلَقْنَا നാം സൃഷ്ടിച്ചിട്ടുണ്ടു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതിനെയും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ وَمَا مَسَّنَا നമ്മെ സ്പര്‍ശിച്ചതു (തീണ്ടിയതു)മില്ല مِن لُّغُوبٍ ഒരു കുഴക്കും, ക്ഷീണവും.
ആകാശങ്ങളെയും, ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും ആറുദിവസങ്ങളിലായി നാം സൃഷ്ടിച്ചിട്ടുണ്ട്; (എന്നിട്ടു) യാതൊരു ക്ഷീണവും നമ്മെ തീണ്ടിയിട്ടില്ല.
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ﴿٣٩﴾
share
فَاصْبِرْ എന്നിരിക്കെ (എന്നാല്‍) ക്ഷമിക്കുക عَلَىٰ مَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു قَبْلَ طُلُوعِ الشَّمْسِ സൂര്യോദയത്തിനു മുമ്പു وَقَبْلَ الْغُرُوبِ അസ്തമനത്തിനു മുമ്പും.
എന്നിരിക്കെ, (നബിയേ) ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക. സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക: -
وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ﴿٤٠﴾
share
وَمِنَ اللَّيْلِ രാത്രിയില്‍നിന്നു (കുറച്ചു) فَسَبِّحْهُ അവനു തസ്ബീഹുചെയ്യുക وَأَدْبَارَ السُّجُودِ സുജൂദിന്‍റെ പിന്നിലും, അവസാനങ്ങളിലും, പുറകിലും.
രാത്രിയില്‍നിന്നു തന്നെ (കുറച്ചുസമയം) അവനു നീ "തസ്ബീഹു" ചെയ്യുക; "സുജൂദി"ന്‍റെ [സാഷ്ടാംഗനമസ്കാരത്തിന്‍റെ] പിന്നിലും (ചെയ്യുക).
തഫ്സീർ : 38-40
View   
وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍۢ قَرِيبٍۢ﴿٤١﴾
share
وَاسْتَمِعْ ചെവിയോര്‍ക്കുക, ശ്രദ്ധിച്ചുകേള്‍ക്കുക يَوْمَ يُنَادِ വിളിക്കുന്ന ദിവസം الْمُنَادِ വിളിക്കുന്നവന്‍ مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത
(മനുഷ്യാ) അടുത്തസ്ഥലത്തുനിന്നു വിളിച്ചേക്കുന്ന ഒരാള്‍ വിളിക്കുന്ന ദിവസത്തെ നീ ചെവിയോര്‍ത്തുകൊണ്ടിരിക്കുക!-
يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ﴿٤٢﴾
share
يَوْمَ يَسْمَعُونَ അവര്‍ കേള്‍ക്കുന്ന ദിവസം الصَّيْحَةَ ഘോരശബ്ദം, അട്ടഹാസം بِالْحَقِّ യഥാര്‍ത്ഥമായി (കേള്‍ക്കുന്ന) യഥാര്‍ത്ഥത്തെ സംബന്ധിച്ചു ذَٰلِكَ അതു, അതത്രെ يَوْمُ الْخُرُوجِ പുറപ്പാടിന്‍റെ (പുറത്തുവരുന്ന) ദിവസം.
അതായതു, (ആ) ഘോരശബ്ദം അവര്‍ [ജനങ്ങള്‍] യഥാര്‍ത്ഥമായി കേള്‍ക്കുന്ന ദിവസം! അതു (ഖബ്റുകളില്‍ നിന്നുള്ള) പുറപ്പാടിന്‍റെ ദിവസമത്രെ.
തഫ്സീർ : 41-42
View   
إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ﴿٤٣﴾
share
إِنَّا نَحْنُ നിശ്ചയമായും നാംതന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരിപ്പിക്കുകയും ചെയ്യുന്നു وَإِلَيْنَا നമ്മിലേക്കുതന്നെയാണ് الْمَصِيرُ തിരിച്ചുവരവു, മടങ്ങിയെത്തലും
നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; നമ്മുടെ അടുക്കലേക്കുതന്നെയാണ് തിരിച്ചെത്തലും;-
يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًۭا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌۭ﴿٤٤﴾
share
يَوْمَ تَشَقَّقُ പിളരുന്ന (പൊട്ടിക്കീറുന്ന) ദിവസം الْأَرْضُ ഭൂമി عَنْهُمْ അവരില്‍നിന്നു سِرَاعًا ബദ്ധപ്പെട്ടവരായ നിലയില്‍ ذَٰلِكَ അതു حَشْرٌ ഒരു ഒരുമിച്ചുകൂട്ടലാണ്, ശേഖരിക്കലാണ് عَلَيْنَا നമ്മുടെമേല്‍ يَسِيرٌ നിസ്സാരമായ, എളിയ.
അവര്‍ (പുറത്തുവരുവാന്‍) ബദ്ധപ്പെട്ടുകൊണ്ടിരിക്കെ, അവരില്‍നിന്നു ഭൂമി പിളര്‍ന്നുപോകുന്ന ദിവസം ! അതു, നമ്മുടെമേല്‍ നിസ്സാരമായ ഒരു ഒരുമിച്ചുകൂട്ടലത്രെ.
തഫ്സീർ : 43-44
View   
نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍۢ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ﴿٤٥﴾
share
نَّحْنُ നാം أَعْلَمُ അധികം (നല്ലപോലെ) അറിയുന്നവനാണ് بِمَا يَقُولُونَ അവര്‍ പറയുന്നതിനെപ്പറ്റി وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരില്‍, അവരുടെമേല്‍ بِجَبَّارٍ ഒരു സ്വേച്ഛാധികാരി, നിര്‍ബന്ധം ചെലുത്തുന്നവന്‍ فَذَكِّرْ ആകയാല്‍ ഓര്‍മിപ്പിക്കുക, ഉപദേശം നല്‍കുക بِالْقُرْآنِ ഖുര്‍ആന്‍ കൊണ്ടു مَن يَخَافُ ഭയപ്പെടുന്നവരെ وَعِيدِ എന്‍റെ താക്കീതിനെ
അവര്‍ പറഞ്ഞുവരുന്നതിനെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (നബിയേ) നീ അവരുടെമേല്‍ (നിര്‍ബ്ബന്ധംചെലുത്തുന്ന) ഒരു സ്വേച്ഛാധികാരിയൊന്നുമല്ലതാനും. ആകയാല്‍, എന്‍റെ താക്കീതു ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ (ഉപദേശം നല്‍കി) ഓര്‍മിപ്പിക്കുക.
തഫ്സീർ : 45-45
View   
51.അദ്ദാരിയാത്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلذَّٰرِيَـٰتِ ذَرْوًۭا﴿١﴾
share
وَالذَّارِيَاتِ പാറ്റുന്ന (വിതറുന്ന)വ തന്നെയാണ ذَرْوًا ഒരു (ശക്തിയായ)പാറ്റല്‍
(ശക്തിയായ) പാറ്റല്‍ പാറ്റി (വിതറി) ക്കൊണ്ടിരിക്കുന്നവ തന്നെയാണ (സത്യം)!
فَٱلْحَـٰمِلَـٰتِ وِقْرًۭا﴿٢﴾
share
فَالْحَامِلَاتِ എന്നിട്ടു വഹിക്കുന്നവ തന്നെയാണ وِقْرًا ഭാരം, കനംപിന്നെ നീരാവിയും, മഴവെള്ളവും വഹിച്ചു സഞ്ചരിക്കുന്ന മേഘങ്ങള്‍ കൊണ്ടു സത്യം ചെയ്യുന്നു.
എന്നിട്ട്, ഭാരം വഹി(ച്ചുനട)ക്കുന്നവയാണ (സത്യം)!
فَٱلْجَـٰرِيَـٰتِ يُسْرًۭا﴿٣﴾
share
فَالْجَارِيَاتِ എന്നിട്ടു നടക്കുന്ന (സഞ്ചരിക്കുന്ന)വ തന്നെയാണ يُسْرًا എളുതായിട്ടു (നിഷ്‌പ്രയാസം)
എന്നിട്ടു, നിഷ്‌പ്രയാസം സഞ്ചരിക്കുന്നവ തന്നെയാണ(സത്യം)!
തഫ്സീർ : 1-3
View   
فَٱلْمُقَسِّمَـٰتِ أَمْرًا﴿٤﴾
share
فَالْمُقَسِّمَاتِ എന്നിട്ടു ഭാഗിക്കുന്ന (വിഭജിക്കുന്നവ) തന്നെയാണ أَمْرً കാര്യം
എന്നിട്ടു, കാര്യം വിഭജിച്ചുകൊടുക്കുന്നവ തന്നെയാണ (സത്യം)!
തഫ്സീർ : 4-4
View   
إِنَّمَا تُوعَدُونَ لَصَادِقٌۭ﴿٥﴾
share
إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَصَادِقٌ സത്യമായതുതന്നെ
നിശ്ചയമായും, നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു സത്യമായുള്ളതുതന്നെ.
وَإِنَّ ٱلدِّينَ لَوَٰقِعٌۭ﴿٦﴾
share
وَإِنَّ الدِّينَ നിശ്ചയമായും നടപടി (എടുക്കല്‍), പ്രതിഫലം لَوَاقِعٌ സംഭവിക്കുന്നതു തന്നെ
നിശ്ചയമായും, പ്രതിഫലനടപടി സംഭവിക്കുന്നതും തന്നെ.
തഫ്സീർ : 5-6
View   
وَٱلسَّمَآءِ ذَاتِ ٱلْحُبُكِ﴿٧﴾
share
وَالسَّمَاءِ ആകാശംതന്നെയാണ് ذَاتِ الْحُبُكِ മാര്‍ഗ്ഗങ്ങളുള്ള, കെട്ടുറപ്പുള്ള
(പല) മാര്‍ഗ്ഗങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)
إِنَّكُمْ لَفِى قَوْلٍۢ مُّخْتَلِفٍۢ﴿٨﴾
share
إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي قَوْلٍ വാക്കില്‍തന്നെയാണ് مُّخْتَلِفٍ വ്യത്യസ്തമായ, ഭിന്നമായ
നിശ്ചയമായും, നിങ്ങള്‍ ഭിന്നമായ വാക്കിലാണ് [ഭിന്നാഭിപ്രായത്തിലാണ്] ഉള്ളത്.
يُؤْفَكُ عَنْهُ مَنْ أُفِكَ﴿٩﴾
share
يُؤْفَكُ തെറ്റിക്ക(തിരിക്ക)പ്പെടുന്നു عَنْهُ അതിനാല്‍, അതില്‍നിന്നു مَنْ أُفِكَ തെറ്റിക്കപ്പെട്ടവര്‍
തെറ്റിക്കപ്പെടുന്നവര്‍ അതിനാല്‍ തെറ്റിക്കപ്പെടുന്നു.
തഫ്സീർ : 7-9
View   
قُتِلَ ٱلْخَرَّٰصُونَ﴿١٠﴾
share
قُتِلَ കൊല്ലപ്പെടട്ടെ (ശപിക്കപ്പെടട്ടെ) الْخَرَّاصُونَ മതിപ്പിട്ടു (കള്ളം) പറയുന്നവര്‍
(ആ) മതിപ്പിട്ട്(കള്ളം)പറയുന്നവര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]!-
ٱلَّذِينَ هُمْ فِى غَمْرَةٍۢ سَاهُونَ﴿١١﴾
share
الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ فِي غَمْرَةٍ വിഡ്ഢിത്തത്തില്‍,(അജ്ഞതയുടെ)മൂടലില്‍ سَاهُونَ അശ്രദ്ധരാണു, ബോധരഹിതരാണു
അതായതു, വിഡ്ഢിത്തരത്തില്‍ (മുഴുകി) അശ്രദ്ധരായവര്‍.
തഫ്സീർ : 10-11
View   
يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ﴿١٢﴾
share
يَسْأَلُونَ അവര്‍ ചോദിക്കുന്നു أَيَّانَ എതവസരത്തിലാണ്, എപ്പോഴാണു يَوْمُ الدِّينِ നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം
അവര്‍ ചോദിക്കുന്നു: ‘ഏതവസരത്തിലാണ് (ഈ) പ്രതിഫലനടപടിയുടെ ദിവസം?’എന്ന്.
يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ﴿١٣﴾
share
يَوْمَ ദിവസം هُمْ അവര്‍ عَلَى النَّارِ അഗ്നിയുടെ മീതെ, നരകത്തില്‍ يُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
(നരക) അഗ്നിക്കുമീതെ അവര്‍ പരീക്ഷണം ചെയ്യപ്പെടുന്ന ദിവസമത്രെ (അതുണ്ടാവുക)
ذُوقُوا۟ فِتْنَتَكُمْ هَـٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ﴿١٤﴾
share
ذُوقُوا ആസ്വദിക്കുവിന്‍, രുചിനോക്കുവിന്‍ فِتْنَتَكُمْ നിങ്ങളുടെ പരീക്ഷണം هَـٰذَا الَّذِي ഇതു യാതൊന്നാണ്, ഇതത്രെ യാതൊന്നു كُنتُم നിങ്ങളായിരുന്നു بِهِ تَسْتَعْجِلُونَ അതിനു നിങ്ങള്‍ ധൃതികൂട്ടും
(പറയപ്പെടും) ‘ നിങ്ങളുടെ പരീക്ഷണം [ശിക്ഷ] നിങ്ങള്‍ ആസ്വദിക്കുവിന്‍! നിങ്ങള്‍ യാതൊന്നിനു ധൃതിപ്പെട്ടുകൊണ്ടിരുന്നുവോ അതാണിത്’,
തഫ്സീർ : 12-14
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَعُيُونٍ﴿١٥﴾
share
إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍)ആയിരിക്കും وَعُيُونٍ അരുവി(നീരുറവു)കളിലും
നിശ്ചയമായും ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും, അരുവികളിലുമായിരിക്കും;-
ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ﴿١٦﴾
share
آخِذِينَ എടുത്തുകൊണ്ടു(ഏറ്റുവാങ്ങിക്കൊണ്ടു) مَا آتَاهُمْ അവര്‍ക്കു നല്‍കിയതിനെ رَبُّهُمْ അവരുടെ റബ്ബ് إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُحْسِنِينَ സുകൃതം ചെയ്യുന്നവര്‍, നന്മ ചെയ്യുന്നവര്‍
തങ്ങളുടെ രക്ഷിതാവു തങ്ങള്‍ക്കു നല്‍കിയതിനെ (ഏറ്റു)വാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു.
തഫ്സീർ : 15-16
View   
كَانُوا۟ قَلِيلًۭا مِّنَ ٱلَّيْلِ مَا يَهْجَعُونَ﴿١٧﴾
share
كَانُوا അവരായിരുന്നു قَلِيلًا അല്പം, കുറച്ചു مِّنَ اللَّيْلِ രാത്രിയില്‍നിന്നു مَا يَهْجَعُونَ അവര്‍ ഉറങ്ങുന്നതു
അല്പ (സമയ)മായിരുന്നു രാത്രിയില്‍നിന്ന് അവര്‍ ഉറങ്ങാറുള്ളത്.
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ﴿١٨﴾
share
وَبِالْأَسْحَارِ നിശാന്ത്യങ്ങളില്‍, രാത്രി അവസാന യാമങ്ങളില്‍ هُمْ يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി)തേടുകയും ചെയ്യും
നിശാന്ത്യസമയങ്ങളിലാകട്ടെ, അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.
وَفِىٓ أَمْوَٰلِهِمْ حَقٌّۭ لِّلسَّآئِلِ وَٱلْمَحْرُومِ﴿١٩﴾
share
وَفِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ അവകാശം (ഓഹരി) لِّلسَّائِلِ ചോദിക്കുന്നവന്നു وَالْمَحْرُومِ തടസ്സം ബാധിച്ചവന്, തടയപ്പെട്ടവന്നും
അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവനും, (ചോദിക്കുന്നതിനു) തടസ്സം ബാധിച്ചവര്‍ക്കും അവകാശവുമുണ്ടായിരിക്കും.
തഫ്സീർ : 17-19
View   
وَفِى ٱلْأَرْضِ ءَايَـٰتٌۭ لِّلْمُوقِنِينَ﴿٢٠﴾
share
وَفِي الْأَرْضِ ഭൂമിയിലുണ്ടു آيَاتٌ ദൃഷ്ടാന്തങ്ങള്‍ لِّلْمُوقِنِينَ ദൃഢവിശ്വാസികള്‍ക്കു, ഉറപ്പിക്കുന്നവര്‍ക്കു
ദൃഢവിശ്വാസമുള്ളവര്‍ക്കു ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ﴿٢١﴾
share
وَفِي أَنفُسِكُمْ നിങ്ങളില്‍ തന്നെയും, നിങ്ങളുടെ ദേഹങ്ങളിലും ഉണ്ടു أَفَلَا تُبْصِرُونَ എന്നിട്ടു (അപ്പോള്‍)നിങ്ങള്‍ കണ്ടറിയുന്നില്ലേ
നിങ്ങളില്‍ തന്നെയുമുണ്ട് (ദൃഷ്ടാന്തങ്ങള്‍).എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?!
وَفِى ٱلسَّمَآءِ رِزْقُكُمْ وَمَا تُوعَدُونَ﴿٢٢﴾
share
وَفِي السَّمَاءِ ആകാശത്തിലുണ്ടു, ആകാശത്തിലാണ് رِزْقُكُمْ നിങ്ങളുടെ ആഹാരം,ഉപജീവനം وَمَا تُوعَدُونَ നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും
ആകാശത്തില്‍ നിങ്ങളുടെ ആഹാരവും [ഉപജീവനമാര്‍ഗ്ഗവും], നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും ഉണ്ട്.
فَوَرَبِّ ٱلسَّمَآءِ وَٱلْأَرْضِ إِنَّهُۥ لَحَقٌّۭ مِّثْلَ مَآ أَنَّكُمْ تَنطِقُونَ﴿٢٣﴾
share
فَوَرَبِّ എന്നാല്‍ റബ്ബ് തന്നെയാണ السَّمَاءِ ആകാശത്തിന്റെ وَالْأَرْضِ ഭൂമിയുടെയും إِنَّهُ നിശ്ചയമായും അതു لَحَقٌّ യഥാര്‍ത്ഥം (പരമാര്‍ത്ഥം, സത്യം)തന്നെ مِّثْلَ مَا أَنَّكُمْ നിങ്ങള്‍ ആണെന്നതുപോലെ تَنطِقُونَ നിങ്ങള്‍ സംസാരിക്കുന്നു (എന്നതു)
എന്നാല്‍, ആകാശത്തിന്റെയും ഭൂമിയുടെയും രക്ഷിതാവു തന്നെയാണ (സത്യം)! നിശ്ചയമായും, ഇതു, നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നതുപോലെ ഒരു യഥാര്‍ത്ഥംതന്നെയാണ് (എന്നു ഓര്‍മിക്കുക)
തഫ്സീർ : 20-23
View   
هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ﴿٢٤﴾
share
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം, വിഷയം, വൃത്താന്തം ضَيْفِ إِبْرَاهِيمَ ഇബ്രാഹീമിന്റെ അതിഥികളുടെ الْمُكْرَمِينَ ആദരിക്കപ്പെട്ടതായ (മാന്യരായ)
ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വര്‍ത്തമാനം നിനക്കു വന്നിട്ടുണ്ടോ?-
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًۭا ۖ قَالَ سَلَـٰمٌۭ قَوْمٌۭ مُّنكَرُونَ﴿٢٥﴾
share
إِذْ دَخَلُوا അതായതു അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا സലാം എന്നു قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം قَوْمٌ ഒരു ജനത(ആളുകള്‍) مُّنكَرُونَ അറിയപ്പെടാത്ത, അപരിചിതരായ
അതായതു, അവര്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ ‘സലാം’എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘സലാം; അപരിചിതരായ ആളുകള്‍!’
തഫ്സീർ : 24-25
View   
فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍۢ سَمِينٍۢ﴿٢٦﴾
share
فَرَاغَ അപ്പോള്‍ അദ്ദേഹം പതുങ്ങിച്ചെന്നു, ഉപായത്തില്‍ തിരിഞ്ഞു, സൂത്രത്തില്‍ ചെന്നു إِلَىٰ أَهْلِهِ തന്റെ വീട്ടുകാരിലേക്കു فَجَاءَ എന്നിട്ടദ്ദേഹം വന്നു بِعِجْلٍ ഒരു പശുക്കുട്ടിയുമായി, മൂരിക്കുട്ടനെക്കൊണ്ടു سَمِينٍ കൊഴുത്ത, തടിച്ച
ഉടനെ, അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്കു പതുങ്ങിച്ചെന്നു. എന്നിട്ടു (തടിച്ചു)കൊഴുത്ത ഒരു പശുക്കുട്ടിയെ (വേവിച്ചു)കൊണ്ടുവന്നു.
فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ﴿٢٧﴾
share
فَقَرَّبَهُ എന്നിട്ടു അതിനെ അണപ്പിച്ചു(അടുത്തു കൊണ്ടുചെന്നു) إِلَيْهِمْ അവരിലേക്കു قَالَ അദ്ദേഹം പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുകയില്ലേ, തിന്നുന്നില്ലേ, തിന്നുകൂടേ
അങ്ങനെ, അതു അവരുടെ അടുക്കലേക്കു അടുപ്പിച്ചു [കൊണ്ടുവന്നു]വെച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ തിന്നുകയല്ലേ?!’
തഫ്സീർ : 26-27
View   
فَأَوْجَسَ مِنْهُمْ خِيفَةًۭ ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَـٰمٍ عَلِيمٍۢ﴿٢٨﴾
share
فَأَوْجَسَ അപ്പോള്‍, അദ്ദേഹം ഒളിച്ചുവെച്ചു (മനസ്സില്‍തോന്നി) مِنْهُمْ അവരെക്കുറിച്ചു خِيفَةً പേടി, ഒരു ഭയം قَالُو അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَبَشَّرُوهُ അവര്‍ അദ്ദേഹത്തിനു സന്തോഷമറിയിക്കയും ചെയ്തു بِغُلَامٍ ഒരു ചെറുക്കനെ (ആണ്‍കുട്ടിയെ)പ്പറ്റി عَلِيمٍ ജ്ഞാനിയായ, അറിവാളനായ
അപ്പോള്‍, അവരെക്കുറിച്ചു അദ്ദേഹത്തിന് (മനസ്സില്‍ ) പേടിതോന്നി. അവര്‍ പറഞ്ഞു; ‘പേടിക്കേണ്ട!’ അദ്ദേഹത്തിനു ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
തഫ്സീർ : 28-28
View   
فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍۢ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌۭ﴿٢٩﴾
share
فَأَقْبَلَتِ അപ്പോള്‍ മുമ്പോട്ടുവന്നു امْرَأَتُهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) فِي صَرَّةٍ ഒരു (ഉച്ചത്തിലുള്ള) ശബ്ദത്തിലായി (ശബ്ദത്തോടെ) فَصَكَّتْ എന്നിട്ടവള്‍ അടിച്ചു, തല്ലി وَجْهَهَا അവളുടെ മുഖത്തു وَقَالَتْ പറയുകയും ചെയ്തു عَجُوزٌ ഒരു കിഴവി, വൃദ്ധ عَقِيمٌ വന്ധ്യയായ, മച്ചിയായ
അപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ(ഉച്ചത്തില്‍) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവള്‍ അവളുടെ മുഖത്തടിച്ചു; (ഇങ്ങിനെ) പറയുകയും ചെയ്തു: ‘വന്ധ്യയായ ഒരു കിഴവി! [എനി ഞാന്‍ പ്രസവിക്കുകയോ?!]
قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ﴿٣٠﴾
share
قَالُوا അവര്‍ പറഞ്ഞു كَذَٰلِكِ അപ്രകാരം (തന്നെ) قَالَ رَبُّكِ നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍ الْعَلِيمُ സര്‍വ്വജ്ഞനായ
അവര്‍ പറഞ്ഞു : ‘അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്, നിശ്ചയമായും, സര്‍വ്വജ്ഞനായ യുക്തിമാന്‍ അവന്‍ തന്നെ.’
തഫ്സീർ : 29-30
View   
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ﴿٣١﴾
share
قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ കാര്യം, പ്രധാനവിഷയം أَيُّهَا الْمُرْسَلُونَ ഹേ ദൂതന്മാരേ
അദ്ദേഹം പറഞ്ഞു: ‘ എന്നാല്‍ നിങ്ങളുടെ (പ്രധാന) വിഷയം എന്താണ്, ഹേ, ദൂതന്‍മാരേ?’

arrow_back_ios
46:1
46:2
46:3
46:4
46:5
46:6
46:7
46:8
46:9
46:10
46:11
46:12
46:13
46:14
46:15
46:16
46:17
46:18
46:19
46:20
46:21
46:22
46:23
46:24
46:25
46:26
46:27
46:28
46:29
46:30
46:31
46:32
46:33
46:34
46:35
47:1
47:2
47:3
47:4
47:5
47:6
47:7
47:8
47:9
47:10
47:11
47:12
47:13
47:14
47:15
47:16
47:17
47:18
47:19
47:20
47:21
47:22
47:23
47:24
47:25
47:26
47:27
47:28
47:29
47:30
47:31
47:32
47:33
47:34
47:35
47:36
47:37
47:38
48:1
48:2
48:3
48:4
48:5
48:6
48:7
48:8
48:9
48:10
48:11
48:12
48:13
48:14
48:15
48:16
48:17
48:18
48:19
48:20
48:21
48:22
48:23
48:24
48:25
48:26
48:27
48:28
48:29
49:1
49:2
49:3
49:4
49:5
49:6
49:7
49:8
49:9
49:10
49:11
49:12
49:13
49:14
49:15
49:16
49:17
49:18
50:1
50:2
50:3
50:4
50:5
50:6
50:7
50:8
50:9
50:10
50:11
50:12
50:13
50:14
50:15
50:16
50:17
50:18
50:19
50:20
50:21
50:22
50:23
50:24
50:25
50:26
50:27
50:28
50:29
50:30
50:31
50:32
50:33
50:34
50:35
50:36
50:37
50:38
50:39
50:40
50:41
50:42
50:43
50:44
50:45
51:1
51:2
51:3
51:4
51:5
51:6
51:7
51:8
51:9
51:10
51:11
51:12
51:13
51:14
51:15
51:16
51:17
51:18
51:19
51:20
51:21
51:22
51:23
51:24
51:25
51:26
51:27
51:28
51:29
51:30
51:31