ജുസ്ഉ് - 24
فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْكَـٰفِرِينَ﴿٣٢﴾
volume_up share
فَمَنْ أَظْلَمُ = അപ്പോൾ ആരാണ് ഏറ്റം അക്രമി مِمَّنْ كَذَّبَ = കളവു(വ്യാജം)പറഞ്ഞവനെക്കാൾ عَلَى اللَّهِ = അല്ലാഹുവിന്റെ മേൽ وَكَذَّبَ = വ്യാജമാക്കുകയും ചെയ്ത بِالصِّدْقِ = സത്യത്തെ إِذْجَاءَهُ = അതവന്ന് വന്നപ്പോൾ أَلَيْسَ = ഇല്ലയോ فِى جَهَنَّمَ = ജഹന്നമിൽ,നരകത്തിൽ مَثْوًى = പാർപ്പിടം ,വാസസ്ഥലം لِلۡكَافِرِينَ = അവിശ്വാസികൾക്ക്
അപ്പോൾ, അല്ലാഹുവിന്റെ പേരിൽ വ്യാജം പറയുകയും, തനിക്കു സത്യം വന്നപ്പോൾ അതിനെ വ്യാജമാക്കുകയും ചെയ്തിട്ടുള്ളവനെക്കാൾ അക്രമി ആരുണ്ട് ?! നരകത്തിൽ (ഇങ്ങിനെയുള്ള) അവിശ്വാസികൾക്കു പാർപ്പിടമില്ലയോ?! [തീർച്ചയായും ഉണ്ട്].
وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ﴿٣٣﴾
volume_up share
وَالَّذِي = യാതൊരുവൻ جَاءَ = വന്നു بِالصِّدْقِ = സത്യവും കൊണ്ട് وَصَدَّقَ بِهِ = അതിനെ സത്യമാക്കുക(വിശ്വസിക്കുക)യും ചെയ്തു أُولَـٰئِكَ هُمُ = അക്കൂട്ടർ തന്നെ الْمُتَّقُونَ = സൂക്ഷ്മതയുള്ളവർ
യാതൊരുവർ സത്യവും കൊണ്ടുവരുകയും, അതിനെ സത്യമാക്കുകയും (വിശ്വസിക്കുകയും )ചെയ്തുവോ, അക്കൂട്ടർ തന്നെയാണ് സൂക്ഷ്മതയുള്ളവർ.
لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ﴿٣٤﴾
volume_up share
لَهُمۡ = അവർക്കുണ്ട് مَايَشَاءُونَ = അവർ ഉദ്ദേശിക്കുന്നത് عِنۡدَ رَبِّهِمْ = തങ്ങളുടെ റബ്ബിന്റെ അടുക്കൽ ذلَِكَ جَزَاءُ = അത് പ്രതിഫലമാണ് الْمُحْسِنِينَ = സുകൃതവാന്മാരുടെ, നന്മ ചെയ്യുന്നവരുടെ
അവർക്കു തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. സുകൃതവാന്മാരുടെ പ്രതിഫലമത്രെയത്.
لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ﴿٣٥﴾
volume_up share
لِيُكَفِّرَ اللَّـهُ = അള്ളാഹു മൂടി [മറച്ചു , മാപ്പാക്കി] വെക്കുവാൻ عَنْهُمْ = അവരിൽ നിന്നു, അവർക്ക് أَسْوَأَ = ഏറ്റവും മോശമായതിനെ,തിന്മയെ الَّذِي عَمِلُوا = അവർ പ്രവർത്തിച്ചിട്ടുള്ള وَيَجْزِيَهُمْ = അവർക്കു പ്രതിഫലം കൊടുക്കുവാനും أَجْرَهُمۡ = അവരുടെ കൂലി بِأَحْسَنِ = നന്മക്കു ,നല്ലതനുസരിച്ച് الَّذِي كَانُوا يَعْمَلُونَ = അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന
അവർക്കു തങ്ങൾ പ്രവർത്തിച്ചിട്ടുള്ളതിലെ തിന്മയെ അള്ളാഹു (മാപ്പ് നല്കി )മൂടിവെക്കുന്നതിനും, അവർ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നതിലെ നന്മക്കനുസരിച്ചു അവർക്കു പ്രതിഫലം കൊടുക്കുന്നതിനും വേണ്ടി (യാണത്).
തഫ്സീർ : 32-35
View   
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٦﴾
volume_up share
أَلَيْسَ اللَّـهُ = അള്ളാഹു അല്ലയോ بِكَافٍ = മതിയായവൻ,പോരുന്നവൻ عَبْدَهُ = അവന്റെ അടിയാന്ന്,അടിമക്ക് وَيُخَوِّفُونَكَ = അവർ നിന്നെ ഭയപ്പെടുത്തുന്നു بِالَّذِينَ = യാതൊരുവരെക്കൊണ്ട് مِنۡ دُونِهِ = അവന്ന് പുറമെയുള്ള وَمَنۡ = ആരെങ്കിലും,യാതൊരുവൻ يُضْلِلِ اللَّـهُ = അള്ളാഹു വഴി പിഴവിലാക്കുന്നതായാൽ فَمَا لَهُ = എന്നാൽ അവന്നില്ല مِنْ هَادٍ = ഒരു വഴികാട്ടിയും
അല്ലാഹുവിന്റെ അടിയാന്നു അവൻ [അല്ലാഹു] മതിയായവനല്ലേ ?! അവനു പുറമെയുള്ളവരെക്കൊണ്ട് (നബിയേ )നിന്നെ അവർ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു ! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു വഴികാട്ടുന്ന ഒരുവനുമില്ല.
وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍۢ ذِى ٱنتِقَامٍۢ﴿٣٧﴾
volume_up share
وَمَنۡ = ആരെങ്കിലും,യാതൊരുവൻ يَهْدِ اللَّـهُ = അള്ളാഹു മാർഗദർശനം നൽകിയാൽ,വഴികാട്ടിയാൽ فَمَا لَهُ = എന്നാൽ അവന്നില്ല مِنۡ مُضِلٍّ = ഒരു വഴിപിഴപ്പിക്കുന്നവനും أَلَيْسَ اللَّـهُ = അള്ളാഹു അല്ലേ بِعَزِيزٍ = പ്രതാപശാലി ذِي انۡتِقَامٍ = ശിക്ഷാനടപടിയുടെ ആൾ [ശിക്ഷ നൽകുന്ന]
യാതൊരുവന് അല്ലാഹു മാർഗ്ഗദർശനം നല്കുന്നുവോ അവനെ വഴിപിഴപ്പിക്കുന്ന ഒരുവനും ഇല്ല. അല്ലാഹു ശിക്ഷാനടപടിയെടുക്കുന്നവനായ പ്രതാപശാലി അല്ലയോ ?!
തഫ്സീർ : 36-37
View   
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَـٰشِفَـٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَـٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ﴿٣٨﴾
volume_up share
وَلَئِنۡ سَأَلْتَهُمۡ = നീ അവരോടു ചോദിച്ചുവെങ്കിൽ مَنْ خَلَقَ = ആർ സൃഷ്ടിച്ചു,സൃഷ്ടിച്ചതാർ السَّمَاوَاتِ = ആകാശങ്ങൾ وَالْأَرْضَ = ഭൂമിയും لَيَقُولُنَّ = തീർച്ചയായും അവർ പറയും اللَّـهُ = അള്ളാഹു എന്ന് قُلْ = നീ പറയുക أَفَرَأَيْتُمۡ = എന്നാൽ(എന്നിരിക്കെ) നിങ്ങൾ കണ്ടുവോ(ഒന്ന് പറഞ്ഞു തരിൻ) مَا تَدْعُونَ = നിങ്ങൾ വിളിക്കുന്നവയെ مِنۡ دُونِ اللَّـهِ = അല്ലാഹുവിനു പുറമെ إِنْ أَرَادَنِيَ = എന്നെ(എനിക്ക്)ഉദ്ദേശിച്ചാൽ اللَّـهُ = അല്ലഹു بِضُرٍّ = വല്ല ഉപദ്രവും കൊണ്ടും, കെടുതിയെയും هَلْ هُنَّ = അവയാണോ كَاشِفَاتُ = നീക്കം ചെയ്യുന്ന(തുറവിയാക്കുന്ന)വ ضُرِّهِ = അവന്റെ ഉപദ്രവത്തെ أَوْ أَرَادَنِي = അല്ലെങ്കിൽ എന്നെ(എനിക്ക്)ഉദ്ദേശിച്ചാൽ بِرَحْمَةٍ = വല്ല കാരുണ്യം കൊണ്ടും,അനുഗ്രഹത്തെയുംهَلْ هُنَّ = അവയാണോ مُمْسِكَاتُ = പിടിച്ചു വെക്കുന്നവ ,നിറുത്തി വെക്കുന്നവ رَحْمَتِهِ = അവന്റെ കാരുണ്യം قُلْ = നീ പറയുക حَسْبِيَ = എനിക്ക് മതി اللَّـهُ = അള്ളാഹു عَلَيْهِ يَتَوَكَّلُ = അവന്റെ മേൽ ഭരമേല്പിക്കും,അർപ്പിക്കുന്നു الْمُتَوَكِّلُونَ = ഭരമേല്പിക്കുന്നവർ
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചതാരാണ് എന്ന് നീ അവരോടു ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: "അല്ലാഹു " എന്ന്. പറയുക :(ശരി )എന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവയെ കണ്ടുവോ? [ അവയെപ്പറ്റി എനിക്കൊന്നു പറഞ്ഞു തരുവിൻ: ] അല്ലാഹു വല്ല ഉപദ്രവത്തെയും എനിക്ക് ഉദ്ദേശിച്ചെങ്കിൽ , അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ ?!അല്ലെങ്കിൽ , അവൻ എനിക്ക് വല്ല കാരുണ്യത്തെയും ഉദ്ദേശിച്ചാൽ അവന്റെ കാരുണ്യം പിടിച്ചു വെക്കുന്നവയാണോ അവ? ! ! പറയുക: "എനിക്ക് അല്ലാഹു മതി ! ഭരമേൽപ്പിക്കുന്നവർ അവന്റെ മേൽ തന്നെ ഭരമേൽപ്പിക്കുന്നതാണ്.
തഫ്സീർ : 38-38
View   
قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌۭ ۖ فَسَوْفَ تَعْلَمُونَ﴿٣٩﴾
volume_up share
قُلْ = നീ പറയുക يَا قَوْمِ = എന്റെ ജനങ്ങളെ اعْمَلُوا = നിങ്ങൾ പ്രവർത്തിക്കുക عَلَی مَكَانَتِكُمْ = നിങ്ങളുടെ സ്ഥാനം (നിലപാട്)അനുസരിച്ച് إِنِّي = നിശ്ചയമായും ഞാൻ عَامِلٌ = പ്രവർത്തിക്കുന്നവനാണ് فَسَوْفَ = എന്നാൽ വഴിയെ تَعْلَمُونَ = നിങ്ങൾക്കറിയാം
(നബിയേ) പറയുക : "എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ചു പ്രവർത്തിച്ചേക്കുവിൻ, ഞാൻ (എന്റെ നിലയനുസരിച്ചും) പ്രവർത്തിക്കുന്നവനത്രെ. എന്നാൽ വഴിയേ നിങ്ങൾക്കു അറിയാറാകും :-
مَن يَأْتِيهِ عَذَابٌۭ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌۭ مُّقِيمٌ﴿٤٠﴾
volume_up share
مَنۡ = ആരാണ്,ആർക്കാണ് يَأْتِيهِ = അവന്ന് വന്നെത്തുക عَذَابٌ = ശിക്ഷ يُخْزِيهِ = അവനെ അപമാനപ്പെടുത്തുന്ന,വഷളാക്കുന്ന وَيَحِلُّ عَلَيْهِ = അവന്റെ മേൽ ഇറങ്ങി വരുകയും ചെയ്യും عَذَابٌ مُقِيمٌ = നിലനിൽക്കുന്ന ശിക്ഷ
തന്നെ അപമാനപ്പെടുത്തുന്ന ശിക്ഷ വന്നെത്തുകയും തന്റെ മേൽ (സ്ഥിരമായി )നിലനിൽക്കുന്ന ശിക്ഷ വന്നിറങ്ങുകയും ചെയ്യുന്നത് ആർക്കായിരിക്കുമെന്നു !
തഫ്സീർ : 39-40
View   
إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ﴿٤١﴾
volume_up share
إِنَّا أَنۡزَلْنَا = നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു عَلَيْكَ = നിന്റെ മേൽ,നിനക്ക് الْكِتَابَ = വേദഗ്രന്ഥം لِلنَّاسِ = മനുഷ്യർക്ക്‌ വേണ്ടി بِالْحَقِّ = യഥാർത്ഥ(മുറ) പ്രകാരം فَمَنِ اهْتَدَى = ആകയാൽ ആരെങ്കിലും സൻമാർഗം പ്രാപിച്ചാൽ فَلِنَفْسِهِ = തനിക്കുതന്നെ, അവന്റെ ദേഹത്തിന് (ആത്മാവിന്) വേണ്ടിയാകുന്നു وَمَنۡ ضَلَّ = ആരെങ്കിലും വഴിപിഴച്ചാൽ فَإِنَّمَا يَضِلُّ = എന്നാലവൻ വഴിപിഴക്കുന്നു عَلَيْهَا = അതിന്റെ മേൽ (ദോഷമായി) മാത്രം وَمَا أَنۡتَ = നീ അല്ല عَلَيْهِمۡ = അവരുടെ മേൽ بِوَكِيلٍ = ( ബാധ്യത) ഏൽപിക്കപ്പെട്ടവൻ(ഉത്തരവാദി, അധികാരക്കാരൻ)
(നബിയേ) നിശ്ചയമായും നാം, മനുഷ്യർക്കുവേണ്ടി യഥാർത്ഥ (മുറ) പ്രകാരം നിനക്കു വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ, ആരെങ്കിലും സന്മാർഗ്ഗം പ്രാപിച്ചാൽ അതവന്റെ ദേഹത്തിനു (അഥവാ ആത്മാവിനു) തന്നെയാണ് (ഗുണമാവുക ). ആരെങ്കിലും വഴി പിഴച്ചു പോയാൽ, അവൻ വഴിപിഴക്കുന്നതും അതിന്റെമേൽ (ദോഷമായിക്കൊണ്ട്) മാത്രമായിരിക്കും. നീ അവരുടെ മേൽ (ബാധ്യത) ഏല്പിക്കപ്പെട്ടവനല്ലതാനും.
തഫ്സീർ : 41-41
View   
ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍۢ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿٤٢﴾
volume_up share
اللَّـهُ يَتَوَفَّى = അല്ലാഹു പൂർണമായെടുക്കുന്നു(പിടിച്ചെടുക്കുന്നു) الْأَنۡفُسَ = ആത്മാക്കളെ(ജീവാത്മാക്കളെ)ദേഹങ്ങളെ حِينَ مَوْتِهَا = അവയുടെ മരണവേളയിൽ,മരിക്കുമ്പോൾ وَالَّتِي = യാതൊന്നിനെയും لَمْ تَمُتْ = മരണപ്പെടാത്ത فِي مَنَامِهَا = അതിന്റെ ഉറക്കിൽ فَيُمْسِكُ = എന്നിട്ടവൻ പിടിച്ചുവെക്കുന്നു الَّتِي = യാതൊന്നിനെ قَضَی عَلَيْهَا = അതിന്റെ മേൽ അവൻ വിധിച്ചു الْمَوْتَ = മരണം وَيُرْسِلُ = വിട്ടയക്കുകയും ചെയ്യും الْأُخْرَى = മറ്റേതിനെ إِلَی أَجَلٍ = ഒരു അവധിവരെ مُسَمًّى = നിർണയിക്കപ്പെട്ട إِنَّ فِي ذَلِكَ = നിശ്ചയമായും അതിലുണ്ട് لآيَاتٍ = ദൃഷ്ടാന്തങ്ങൾ لِقَوْمٍ = ഒരു ജനതക്ക്,ചില ആളുകൾക്ക് يَتَفَكَّرُونَ = ചിന്തിക്കുന്ന
(ജീവാത്മാക്കളുള്ള ) ദേഹങ്ങളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി (പിടിച്ച് )എടുക്കുന്നു ; മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും (പിടിച്ചെടുക്കുന്നു ). എന്നിട്ട് യാതൊന്നിന്റെ മേൽ അവൻ മരണം വിധിച്ചുവോ അതിനെ അവൻ (വിട്ടയക്കാതെ ) പിടിച്ചുവെക്കുന്നു; മറ്റേതിനെ ഒരു നിർണയിക്കപ്പെട്ട അവധിവരെ വിട്ടയക്കുകയും ചെയ്യുന്നു. നിശ്ചയമായും, ചിന്തിക്കുന്ന ആളുകൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 42-42
View   
أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًۭٔا وَلَا يَعْقِلُونَ﴿٤٣﴾
volume_up share
أَمِ = അതല്ല, അഥവാ اتَّخَذُوا = അവർ ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നുവോ مِنۡ دُونِ اللَّـهِ = അല്ലാഹുവിന് പുറമെ شُفَعَاءَ = ചില ശുപാർശക്കാരെ قُلْ = നീ പറയുക أَوَلَوْ كَانُوا = അവർ ആയിരുന്നാൽ പോലുമോ لَا يَمْلِكُونَ = അവർ സ്വാധീനമാക്കുന്നില്ല (പ്രാപ്തമാകുന്നില്ല) شَيْئًا = യാതൊന്നും, ഒട്ടും وَلَا يَعْقِلُونَ = അവർ ഗ്രഹിക്കുന്നുമില്ല, മനസ്സിലാക്കുന്നുമില്ല
അതല്ല, അല്ലാഹുവിനു പുറമെ, വല്ല ശുപാർശക്കാരെയും അവർ ഏർപെടുത്തിയിരിക്കുന്നുവോ ?! പറയുക :`അവർ [ആ ശുപാർശക്കാർ] യാതൊന്നും അധീനമാക്കുന്നുമില്ല, (ബുദ്ധികൊണ്ടു ) മനസ്സിലാക്കുന്നുമില്ല, എന്നിരുന്നാൽപോലുമോ ?!´ [എന്നാലും അവരെ ശുപാർശക്കാരായി സ്വീകരിക്കുകയോ ?!]
قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًۭا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ﴿٤٤﴾
volume_up share
قُلۡ = നീ പറയുക لِلَّـهِ = അല്ലാഹുവിനാണ് الشَّفَاعَةُ = ശുപാർശ جَمِيعًا = മുഴുവനും لَهُ = അവന്നാണ് مُلْكُ السَّمَاوَاتِ = ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ = ഭൂമിയുടെയും ثُمَّ إِلَيْهِ = പിന്നെ അവങ്കലേക്ക് تُرْجَعُونَ = നിങ്ങൾ മടക്കപ്പെടുന്നു
പറയുക :`അല്ലാഹുവിനാണ് ശുപാർശ മുഴുവനും. [അവന്റെ ഹിതമനുസരിച്ചേ അതു നടക്കൂ ]. ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവനാകുന്നു. പിന്നീടു അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു´.
തഫ്സീർ : 43-44
View   
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ﴿٤٥﴾
volume_up share
وَإِذَا ذُكِرَ = പ്രസ്താവിക്കപ്പെട്ടാൽ, പറയപ്പെട്ടാൽ اللَّـهُ = അല്ലാഹുവിനെക്കുറിച്ച് وَحْدَهُ = അവൻ മാത്രമായി اشْمَأَزَّتْ = അറക്കും, ചുളുങ്ങും(ഇറുകും) قُلُوبُ = ഹൃദയങ്ങൾ الَّذِينَ لَا يُؤْمِنُونَ = വിശ്വസിക്കാത്തവരുടെ بِالْآخِرَةِ = പരലോകത്തിൽ وَإِذَاذُكِرَ = പ്രസ്താവിക്കപ്പെട്ടാൽ الَّذِينَ مِنۡ دُونِهِ = അവന് പുറമെയുള്ളവരെപ്പറ്റി إِذَا هُمْ = അപ്പോഴതാ അവർ يَسْتَبْشِرُونَ = സന്തോഷം പ്രകടിപ്പിക്കുന്നു, സന്തുഷ്ടരാകുന്നു
അല്ലാഹുവിനെക്കുറിച്ചു മാത്രം പ്രസ്താവിക്കപ്പെട്ടാൽ, പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അറച്ചു ചുളുങ്ങുന്നതാണ്. അവനു പുറമെയുള്ളവരെപ്പററി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോഴതാ അവർ, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു !
തഫ്സീർ : 45-45
View   
قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ عَـٰلِمَ ٱلْغَيْبِ وَٱلشَّهَـٰدَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِى مَا كَانُوا۟ فِيهِ يَخْتَلِفُونَ﴿٤٦﴾
volume_up share
قُلِ = നീ പറയുക اللَّـهُمَّ = അല്ലാഹുവേ فَاطِرَ السَّمَاوَاتِ = ആകാശങ്ങളുടെ സ്രഷ്ടാവേ,സ്രഷ്ടാവായ وَالْأَرْضِ = ഭൂമിയുടെയും عَالِمَ الْغَيْبِ = അദൃശ്യം അറിയുന്നവനേ,അറിയുന്നവനായ وَالشَّهَادَةِ = ദൃശ്യവും (പ്രത്യക്ഷമായതും) أَنۡتَ تَحْكُمُ = നീ (തന്നെ) വിധി കൽപിക്കുന്നതാണ് بَيْنَ عِبَادِكَ = നിന്റെ അടിയാന്മാർക്കിടയിൽ فِي مَا = യാതൊന്നിൽ كَانُوا فِيهِ = അതിൽ അവരായിരുന്നു يَخْتَلِفُونَ = ഭിന്നിച്ചുകൊണ്ടിരിക്കും
(നബിയേ )പറയുക :`അല്ലാഹുവേ, ആകാശങ്ങളെയും, ഭൂമിയെയും (മാതൃകയില്ലാതെ )സൃഷ്ടിച്ചുണ്ടാക്കിയവനേ, അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനേ ! നിന്റെ അടിയാന്മാർക്കിടയിൽ, അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെ വിധി കല്പിക്കുന്നതാണ്.´
തഫ്സീർ : 46-46
View   
وَلَوْ أَنَّ لِلَّذِينَ ظَلَمُوا۟ مَا فِى ٱلْأَرْضِ جَمِيعًۭا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦ مِن سُوٓءِ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمْ يَكُونُوا۟ يَحْتَسِبُونَ﴿٤٧﴾
volume_up share
وَلَوْ أَنَّ = ഉണ്ടായിരുന്നുവെങ്കിൽ لِلَّذِينَ ظَلَمُوا = അക്രമം പ്രവർത്തിച്ചവർക്ക് مَا فِي الْأَرْضِ = ഭൂമിയിലുള്ളത് جَمِيعًا = മുഴുവനും وَمِثْلَهُ = അതിന്റെ അത്രയും مَعَهُ = അതോടുകൂടി لَافْتَدَوْا بِهِ = അവരത് തെണ്ടം കൊടുക്കുന്നതാണ് (അത് കൊടുത്തു മോചനം തേടും) مِنۡ سُوءِ الْعَذَابِ = ശിക്ഷയുടെ കെടുതി(കഠിന ശിക്ഷ) നിമിത്തം يَوْمَ الْقِيَامَةِ = ക്വിയാമത്ത്‌നാളിൽ وَبَدَا لَهُمۡ = അവർക്ക് വെളിവാകുക(വ്യക്തമാകുക)യും ചെയ്യും مِنَ اللَّـهِ = അല്ലാഹുവിങ്കൽ നിന്ന് مَا لَمْ يَكُونُوا = അവർ ആയിരുന്നില്ലാത്തത് يَحْتَسِبُونَ = കണക്കാക്കുക, വിചാരിക്കും
അക്രമം പ്രവർത്തിച്ചവർക്കു ഭൂമിയിലുള്ളതു മുഴുവനും, അതോടുകൂടി അതിന്റെ അത്രയും കൂടി ഉണ്ടായിരുന്നാലും, ഖിയാമത്തുനാളിൽ, കടുത്ത ശിക്ഷ നിമിത്തം അവരതു (മുഴുവനും )തെണ്ടം കൊടുത്തേക്കുന്നതാണ്. അവർ കണക്കു കൂട്ടിയിട്ടില്ലാത്ത (പലതും) അല്ലാഹുവിങ്കൽ നിന്ന് അവർക്കു വെളിവാകുകയും ചെയ്യും.
وَبَدَا لَهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٤٨﴾
volume_up share
وَبَدَا لَهُمْ = അവർക്ക് വെളിവാകുകയും ചെയ്യും سَيِّئَاتُ = തിൻമകൾ (കെടുതികൾ) مَا كَسَبُوا = അവർ സമ്പാദിച്ച(പ്രവർത്തിച്ച)തിന്റെ وَحَاقَ بِهِمۡ = അവരിൽ(വന്നു)വലയം ചെയ്കയും ചെയ്യും مَا = യാതൊന്ന് كَانُوا بِهِ = അതിനെക്കുറിച്ച് അവരായിരുന്നു يَسْتَهْزِئُونَ = പരിഹാസം കൊള്ളും
അവർ സമ്പാദിച്ചുവെച്ചതിന്റെ തിന്മകളും അവർക്കു വെളിപ്പെടും ;അവർ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു അവരിൽ (വന്നു )വലയം ചെയ്യുകയും ചെയ്യും.
തഫ്സീർ : 47-48
View   
فَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّۭ دَعَانَا ثُمَّ إِذَا خَوَّلْنَـٰهُ نِعْمَةًۭ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٤٩﴾
volume_up share
فَإِذَا مَسَّ = എന്നാൽ ബാധിച്ചാൽ, തൊട്ടാൽ, സ്പർശിച്ചാൽ الْإِنۡسَانَ = മനുഷ്യനെ ضُرٌّ = വല്ല ഉപദ്രവും دَعَانَا = അവൻ നമ്മെ വിളിക്കും ثُمَّ = പിന്നീട് إِذَا خَوَّلْنَاهُ = അവന്ന് നാം അധീനമാക്കി (ദാനമായി)കൊടുത്താൽ نِعْمَةً مِنَّا = നമ്മിൽ നിന്ന് വല്ല അനുഗ്രഹവും قَالَ = അവൻ പറയും إِنَّمَا أُوتِيتُهُ = നിശ്ചയമായും അതെനിക്ക് നൽകപ്പെട്ടിരിക്കുന്നു عَلَی عِلْمٍ = അറിവോടെത്തന്നെ, അറിവുള്ളതിന്റെ പേരിൽ بَلْ هِيَ = പക്ഷേ അത് فِتْنَةٌ = ഒരു പരീക്ഷണമാണ് وَلَـكِنَّ أَكْثَرَهُمْ = എങ്കിലും അവരിൽ അധികമാളുകളും لَا يَعْلَمُونَ = അവർ അറിയുന്നില്ല
എന്നാൽ, മനുഷ്യനെ വല്ല ഉപദ്രവവും സ്പർശിച്ചാൽ അവൻ നമ്മെ വിളി (ച്ചു പ്രാർത്ഥി)ക്കുന്നതാണ്; പിന്നീടു നമ്മുടെ പക്കൽ നിന്ന് വല്ല അനുഗ്രഹവും നാം അവനു (ദാനമായി )അധീനപ്പെടുത്തിക്കൊടുത്താൽ അവൻ പറയും : `നിശ്ചയമായും, ഇതെനിക്കു നല്കപ്പെട്ടിരിക്കുന്നതു. (തക്കതായ അറിവോടെതന്നെയാണ് ´ എന്നു !, പക്ഷെ, അതൊരു പരീക്ഷണമാകുന്നു. എങ്കിലും, അവരിൽ അധികമാളും അറിയുന്നില്ല.
തഫ്സീർ : 49-49
View   
قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ﴿٥٠﴾
volume_up share
قَدْ قَالَهَا = അത് പറയുകയുണ്ടായിട്ടുണ്ട് الَّذِينَ = യാതൊരു കൂട്ടർ مِنۡ قَبْلِهِمْ = അവരുടെ (ഇവരുടെ) മുമ്പുള്ള فَمَا أَغْنَى = എന്നിട്ട് പ്രയോജനപ്പെട്ടില്ല, ഐശ്വര്യമാക്കിയില്ല عَنْهُمۡ = അവർക്ക് مَا كَانُوا يَكْسِبُونَ = അവർ സമ്പാദിച്ചു (പ്രവർത്തിച്ചു) കൊണ്ടിരുന്നത്
ഇവരുടെ മുമ്പുള്ളവർ ഇതു [ഇങ്ങിനെയുള്ള വാക്ക് ] പറയുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവർ സമ്പാദിച്ചുവെച്ചിരുന്നത് അവർക്കു പ്രയോജനപ്പെട്ടില്ല ;-
فَأَصَابَهُمْ سَيِّـَٔاتُ مَا كَسَبُوا۟ ۚ وَٱلَّذِينَ ظَلَمُوا۟ مِنْ هَـٰٓؤُلَآءِ سَيُصِيبُهُمْ سَيِّـَٔاتُ مَا كَسَبُوا۟ وَمَا هُم بِمُعْجِزِينَ﴿٥١﴾
volume_up share
فَأَصَابَهُمْ = അങ്ങനെ അവർക്കു ബാധിച്ചു سَيِّئَاتُ مَا = യാതൊന്നിൻ്റെ കെടുതികൾ كَسَبُوا = അവർ സമ്പാദിച്ച ,പ്രവർത്തിച്ച وَالَّذِينَ ظَلَمُوا = അക്രമം, ചെയ്തവരാകട്ടെ مِنْ هَـؤُلَاءِ = ഇക്കൂട്ടരിൽ നിന്ന് سَيُصِيبُهُمْ = ഉടനെ അവർക്കു ബാധിക്കും سَيِّئَاتُ = കെടുതി(തിന്മ)കൾ مَا كَسَبُوا = അവർ സംബാധിച്ചതിന്റെ وَمَا هُمۡ = അവരല്ലതാനും بِمُعْجِزِينَ = അസാധ്യമാക്കുന്നവർ
അങ്ങനെ, അവർ സമ്പാദിച്ചതിന്റെ തിന്മകൾ അവർക്ക് ബാധിച്ചു .(അതുപോലെ) ഇക്കൂട്ടരിൽനിന്നും അക്രമം പ്രവർത്തിച്ചിട്ടുള്ളവരാകട്ടെ ,തങ്ങൾ സമ്പാദിച്ചു വെച്ചിട്ടുള്ളതിന്റെ തിന്മകൾ അവർക്കും അടുത്ത് ബാധിക്കുന്നതാകുന്നു: അവർ (അല്ലാഹുവിനെ പരാജയപ്പെടുത്തി) അസാധ്യമാക്കുന്നവരല്ല താനും.
أَوَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٥٢﴾
volume_up share
أَوَلَمْ يَعْلَمُوٓا۟ = അവർക്കറിഞ്ഞുകൂടെ أَنَّ اللَّـهَ = നിശ്ചയമായും അല്ലാഹു يَبْسُطُ = വിശാലമാക്കുന്നു (എന്ന്) الرِّزْقَ = ഉപജീവനം, ആഹാരം لِمَنۡ يَشَآءُ = അവൻ ഉദ്ദേശിക്കുന്നവർക്ക്‌ وَيَقْدِرُ = അവൻ കുടുസ്സാക്കുക(കണക്കാക്കുക)യും ചെയ്യും إِنَّ فِي ذَالِكَ = നിശ്ചയമായും അതിലുണ്ട്لَ آيَاتٍ = ദൃഷ്‌ടാന്തങ്ങൾ لِقَوۡمٍ = ഒരു ജനതക്ക് يُؤْمِنُونَ = വിശ്വസിക്കുന്ന
അവർക്കറിഞ്ഞുകൂടെ, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം വിശാലപ്പെടുത്തിക്കൊടുക്കുകയും , (ഉദ്ദേശിക്കുന്നവർക്ക്) കുടുസ്സാക്കുകയും ചെയ്യുന്നുവെന്ന് ?! നിശ്ചയമായും അതിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്
തഫ്സീർ : 50-52
View   
قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٥٣﴾
volume_up share
قُلْ = പറയുക يَا عِبَادِيَ = എൻ്റെ അടിയാന്മാരേ الَّذِينَ أَسْرَفُوا = അതിരു കവിഞ്ഞവരായ عَلَی أَنۡفُسِهِمْ = തങ്ങളുടെ ആത്മാക്കളോടു لَا تَقْنَطُوا = നിങ്ങൾ നിരാശപ്പെടരുത് ,ആശ മുറിയരുത് مِنۡ رَحْمَةِ اللَّـهِ = അല്ലാഹുവിൻ്റെ കാരുണ്യത്തെ സംബന്ധിച്ച് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു يَغْفِرُ الذُّنُوبَ = അവൻ പാപങ്ങൾ പൊറുക്കും جَمِيعًا = മുഴുവൻ إِنَّهُ هُوَ = തീർച്ചയായും അവൻ തന്നെ الْغَفُورُ = വളരെ പൊറുക്കുന്നവൻ الرَّحِيمُ = കരുണാനിധി
(നബിയെ, എന്റെ അടിയൻമാരോട് ഞാൻ പ്രസ്താവിച്ചതായി) പറയുക: ‘തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിരു കവിഞ്ഞു പോയിട്ടുള്ള എന്റെ അടിയാൻമാരേ ,നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെട്ടുപോകരുത്! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്നതാകുന്നു. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
തഫ്സീർ : 53-53
View   
وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ﴿٥٤﴾
volume_up share
وَأَنِيبُوا = നിങ്ങൾ മടങ്ങുക(വിനയപ്പെടുക, ഭക്തിപ്പെടുക)യും ചെയ്യുവിൻ إِلَی رَبِّكُمۡ = നിങ്ങളുടെ രക്ഷിതാവിങ്കലേക്കു وَأَسْلِمُوا = നിങ്ങൾ കീഴൊതുങ്ങുക (അനുസരണം കാണിക്കുക)യും ചെയ്യുവിൻ لَهُ = അവന്ന് ,അവനിലേക്ക്‌ مِنۡ قَبْلِ = മുമ്പായി أَنۡ يَأْتِيَكُمُ = നിങ്ങൾക്ക് വരുന്നതിന് الْعَذَابُ = ശിക്ഷ ثُمَّ = പിന്നെ لَا تُنۡصَرُونَ = നിങ്ങൾ സഹായിക്കപ്പെടുകയില്ല
നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് (വിനയപ്പെട്ട്) മടങ്ങുകയും, അവനു കീഴൊതുങ്ങുകയും ചെയ്യുവിൻ, - നിങ്ങൾക്ക് ശിക്ഷ വരുന്നതിന് മുമ്പായി . (അത് വന്നാൽ) പിന്നെ , നിങ്ങൾക്ക് സഹായം ലഭിക്കുകയില്ല.
وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةًۭ وَأَنتُمْ لَا تَشْعُرُونَ﴿٥٥﴾
volume_up share
وَاتَّبِعُوا = നിങ്ങൾ പിൻപറ്റുകയും ചെയ്യുവിൻ أَحْسَنَ مَا = യാതൊന്നിൽ നല്ലതിനെ أُنۡزِلَ إِلَيْكُمۡ = നിങ്ങൾക്കു ഇറക്കപ്പെട്ട مِنۡ رَبِّكُمۡ = നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് مِنً قَبْلِ أَنۡ يَأْتِيَكُمُ = നിങ്ങൾക്കു വരുന്നതിന് മുമ്പ് الْعَذَابُ = ശിക്ഷ بَغْتَةً = പെട്ടെന്ന് ,യാദൃശ്ചികമായി وَأَنۡتُمْ = നിങ്ങൾ لَا تَشْعُرُونَ = അറിയാത്ത നിലയിൽ
നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്ക് ഇറക്കപ്പട്ടിട്ടുള്ളതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുവിൻ - നിങ്ങൾ അറിയാത്ത നിലയിൽ പെട്ടെന്ന് ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നതിന് മുമ്പായി.
തഫ്സീർ : 54-55
View   
أَن تَقُولَ نَفْسٌۭ يَـٰحَسْرَتَىٰ عَلَىٰ مَا فَرَّطتُ فِى جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ﴿٥٦﴾
volume_up share
أَنً تَقُولَ = പറഞ്ഞേക്കുന്നതിനാൽ (പറയാതിരിക്കുവാൻ) نَفْسٌ = വല്ല ആത്മാവും (ഓരോ ആളും, ദേഹം) يَا حَسۡرَتَا = എൻ്റെ സങ്കടമേ(കഷ്‌ടമേ) عَلَى مَا فَرَّطۡتُ = ഞാൻ വീഴ്ചവരുത്തിയതിൽ فِي جَنبِ اللَّـهِ = അല്ലാഹുവിൻ്റെ പക്ഷത്തു (കാര്യത്തിൽ) وَإِنۡ كُنۡتُ = നിശ്ചയമായും ഞാൻ ആയിരിക്കുന്നു لَمِنَ السَّاخِرِينَ = കളിയാക്കുന്ന (പരിഹസിക്കുന്ന)വരിൽപെട്ട(വൻ)
വല്ല ആളും പറഞ്ഞേക്കുമെന്നതിനാൽ (അഥവാ പറയാതിരിക്കുവാൻ വേണ്ടി ): "ഹാ ! അല്ലാഹുവിന്റെ പക്ഷത്ത് (ചെയ്യേണ്ടുന്ന കടമയിൽ ) ഞാൻ വീഴ്ച വരുത്തിയതിൽ എന്റെ സങ്കടമേ ! നിശ്ചയമായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ആയിപ്പോയല്ലോ!"
أَوْ تَقُولَ لَوْ أَنَّ ٱللَّهَ هَدَىٰنِى لَكُنتُ مِنَ ٱلْمُتَّقِينَ﴿٥٧﴾
volume_up share
أَوْ تَقُولَ = അല്ലെങ്കിൽ പറയുന്നതിനാൽ لَوْ أَنَّ اللَّـهَ = അല്ലാഹു ആയിരുന്നെങ്കിൽ هَدَانِي = എന്നെ സന്മാർഗത്തിലാക്കി(യിരുന്നുവെങ്കിൽ) لَكُنۡتُ = ഞാൻ ആകുമായിരുന്നു مِنَ الْمُتَّقِينَ = സൂക്ഷമതയുള്ളവരില്പെട്ട(വൻ)
അല്ലെങ്കിൽ ( ഒരാൾ ഇങ്ങനെ) പറഞ്ഞേക്കുമെന്നതിനാൽ: "(ഹാ !) അല്ലാഹു എന്നെ സന്മാർഗ്ഗത്തിലാക്കിയിരുന്നുവെങ്കിൽ, ഞാൻ സൂക്ഷ്മതയുള്ളവരിൽ പെട്ടവനാകുമായിരുന്നുവല്ലോ!’
أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةًۭ فَأَكُونَ مِنَ ٱلْمُحْسِنِينَ﴿٥٨﴾
volume_up share
أَوْ تَقُولَ = അല്ലെങ്കിൽ അത് പറഞ്ഞേക്കുന്നതിനാൽ حِينَ تَرَى = അത് കാണുമ്പോൾ الْعَذَابَ = ശിക്ഷ لَوْ أَنَّ لِي = എനിക്കുണ്ടായിരുന്നെങ്കിൽ كَرَّةً = ഒരു മടക്കം, ചാട്ടം, ഓട്ടം فَأَكُونَ = എന്നാൽ ഞാനാകുമായിരുന്നു مِنَ الْمُحْسِنِينَ = സുകൃതവാന്മാരിൽ
അല്ലെങ്കിൽ ശിക്ഷ കാണുന്ന സമയത്ത് (ഇങ്ങിനെ ) പറഞ്ഞേക്കുമെന്നതിനാൽ: "എനിക്ക് ഒരു (ഒറ്റ) മടക്കം കിട്ടിയിരുന്നെങ്കിൽ! എന്നാൽ, ഞാൻ സുകൃതവാൻമാരിൽ പെട്ടവനാകുമായിരുന്നുവല്ലോ!"
തഫ്സീർ : 56-58
View   
بَلَىٰ قَدْ جَآءَتْكَ ءَايَـٰتِى فَكَذَّبْتَ بِهَا وَٱسْتَكْبَرْتَ وَكُنتَ مِنَ ٱلْكَـٰفِرِينَ﴿٥٩﴾
volume_up share
بَلَى = ഇല്ലാതെ (ഉണ്ട്) قَدْ جَاءَتْكَ = നിനക്ക് വരികയുണ്ടായിട്ടുണ്ട് آيَاتِي = എൻ്റെ ആയത്തുകൾ فَكَذَّبْتَ بِهَا = എന്നിട്ട് നീ അതിനെ വ്യാജമാക്കി وَاسْتَكْبَرْتَ = നീ അഹംഭാവം (ഗർവ്വ്) നടിക്കുകയും ചെയ്തു وَكُنۡتَ = നീ ആകുകയും ചെയ്തു, ആയിരുന്നുതാനും مِنَ الْكَافِرِينَ = അവിശ്വാസികളിൽ
"ഇല്ലാതെ ! തീർച്ചയായും എന്റെ "ആയത്തുകൾ" [സന്ദേശങ്ങളും ലക്ഷ്യങ്ങളും] നിനക്ക് വരികയുണ്ടായി; എന്നിട്ട് നീ അവയെ വ്യാജമാക്കുകയും, നീ അഹംഭാവം നടിക്കുകയും ചെയ്തു; നീ അവിശ്വാസികളിൽ പെട്ടവനും ആയിരുന്നു." (ഇതാണ് കാരണം,)
وَيَوْمَ ٱلْقِيَـٰمَةِ تَرَى ٱلَّذِينَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسْوَدَّةٌ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْمُتَكَبِّرِينَ﴿٦٠﴾
volume_up share
وَيَوْمَ الْقِيَامَةِ = ഖിയാമത്തുനാളിലോ تَرَى = നിനക്കുകാണാം , നീ കാണും الَّذِينَ كَذَبُوا = വ്യാജം(കളവു) പറഞ്ഞവരെ عَلَى اللَّـهِ = അല്ലഹുവിൻ്റെമേൽ وُجُوهُهُمۡ = അവരുടെ മുഖങ്ങൾ مُسْوَدَّةٌ = കറുത്തിരുണ്ടവയായിരിക്കും أَلَيۡسَ فِي جَهَنَّمَ = ജഹന്നമിൽ ഇല്ലേ مَثْوًى = പാർപ്പിടം, താമസസ്ഥലം لِّلْمُتَكَبِّرِينَ = അഹംഭാവികൾക്കു
ഖിയാമത്തു നാളിലാകട്ടെ , അല്ലാഹുവിന്റെ മേൽ വ്യാജം പറഞ്ഞിട്ടുള്ളവരെ, അവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക് കാണാവുന്നതാണ് . അഹംഭാവികൾക്ക് "ജഹന്നമി" ൽ [നരകത്തിൽ] പാർപ്പിടമില്ലയോ ?!
وَيُنَجِّى ٱللَّهُ ٱلَّذِينَ ٱتَّقَوْا۟ بِمَفَازَتِهِمْ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمْ يَحْزَنُونَ﴿٦١﴾
volume_up share
وَيُنَجِّى اللَّهُ = അല്ലാഹു രക്ഷപ്പെടുത്തും الّذِينَ اتّقَواْ = സൂക്ഷിച്ചവരെ بِمَفَازَتِهِمۡ = അവരുടെ ഭാഗ്യം (വിജയം) കൊണ്ട് لاَ يَمَسُّهُمُ = അവരെ സ്പർശിക്കയില്ല السُّوءُ = തിന്മ, കെടുതി وَلَا هُمۡ = അവരില്ലതാനും يَحۡزَنُونَ = വ്യസനപ്പെടും
സൂക്ഷ്മത പാലിച്ചവരെ, അവരുടെ സൗഭാഗ്യം നിമിത്തം അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്യും .അവരെ തിന്മ സ്പർശിക്കുകയില്ല . അവർ വ്യസനപ്പെടുകയുമില്ല.
തഫ്സീർ : 59-61
View   
ٱللَّهُ خَـٰلِقُ كُلِّ شَىْءٍۢ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ وَكِيلٌۭ﴿٦٢﴾
volume_up share
اللَّهُ = അല്ലാഹു خَالِقُ كُلِّ شَيْءٍ = എല്ലാ വസ്തുവിന്റെ(എല്ലാറ്റിന്റെ)യും സൃഷ്ടാവാണ് وَهُوَ = അവൻ عَلَی كُلِّ شَيۡءٍ = എല്ലാ വസ്തുവി (എല്ലാറ്റി)ന്റെ മേലും وَكِيلٌ = കൈകാര്യം നടത്തുന്നവനാണ്(അധികാരക്കാരനാണ്)
അല്ലാഹു എല്ലാ വസ്തുവിന്റെ [ എല്ലാറ്റിന്റെ ]യും സ്രഷ്ടാവാകുന്നു; അവൻ എല്ലാ വസ്തുവിന്റെ [എല്ലാറ്റിന്റെ] മേലും കൈകാര്യം നടത്തുന്നവനുമാകുന്നു.
തഫ്സീർ : 62-62
View   
لَّهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٦٣﴾
volume_up share
لَهُ = അവന്നാണ് , അവന്റേതാണ് مَقَالِيدُ السَّمَاوَاتِ = ആകാശങ്ങളുടെ ഖജനാക്കൾ,താക്കോലുകൾ (ഭരണകാര്യങ്ങൾ) وَالأَرۡضِ = ഭൂമിയുടെയും وَالَّذِينَ كَفَرُوا = അവിശ്വസിച്ചവർ بِاَيَاتِ اللَّهِ = അല്ലാഹുവിന്റെ ആയത്തുകളിൽ أُولَئِكَ هُمُ = അവർ തന്നെയാണ് الۡخَاسِرُونَ = നഷ്ട്ടപ്പെട്ടവർ
ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ (അഥവാ താക്കോലുകൾ) അവന്റേതാകുന്നു. അല്ലാഹുവിന്റെ "ആയത്തു’കളിൽ [ലക്ഷ്യങ്ങളിലും വചനങ്ങളിലും] അവിശ്വസിച്ചവരാകട്ടെ, അവർ തന്നെയാണ് നഷ്ടക്കാർ.
തഫ്സീർ : 63-63
View   
قُلْ أَفَغَيْرَ ٱللَّهِ تَأْمُرُوٓنِّىٓ أَعْبُدُ أَيُّهَا ٱلْجَـٰهِلُونَ﴿٦٤﴾
volume_up share
قُلۡ = നീ പറയുക أَفَغَيۡرَ اللَّهِ = എന്നിരിക്കെ(അപ്പോൾ) അല്ലാഹു അല്ലാത്തവരെയാണോ تَأۡمُرُونِّي = നിങ്ങളെന്നോടു കൽപ്പിക്കുന്നു أَعۡبُدُ = ഞാനാരാധിക്കുവാൻ أَيُّهَا الجَاهِلُونَ = ഹേ വിഡ്ഢികളേ, അറിവില്ലാത്തവരേ
നബിയേ) പറയുക: എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെയാണോ ഞാനാരാധിക്കണമെന്ന് നിങ്ങളെന്നോട് കൽപ്പിക്കുന്നത്, ഹേ , (അറിവില്ലാത്ത) വിഡ്ഢികളെ?!
തഫ്സീർ : 64-64
View   
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ﴿٦٥﴾
volume_up share
وَلَقَدۡ أُوحِيَ = തീർച്ചയായും വഹ്യ് നൽകപ്പെട്ടിട്ടുണ്ട് إِلَيۡكَ = നിനക്ക്, നിന്നിലേക്ക് وَإِلَی الَّذِينَ مِنۡ قَبۡلِكَ = നിന്റെ മുമ്പുളളവരിലേക്കും لٙئِنۡ أٙشۡرٙكۡتٙ = നീ ശിർക്ക് ചെയ്തുവെങ്കിൽ لَيَحۡبَطَنَّ = നിശ്ചയമായും നിഷ്ഫലമാകും,പൊളിയും عَمَلُكَ = നിന്റെ കർമ്മം,പ്രവൃത്തി وَلَتَكُونَنَّ = നീ ആകുകയും ചെയ്യും مِنَ الۡخَاسِرِينَ = നഷ്ട്ടപ്പെട്ടവരിൽ
(നബിയേ) നിനക്കും, നിന്റെ മുമ്പുള്ളവരിലേക്കും തീർച്ചയായും വഹ്‌യ്‌ [ദിവ്യ സന്ദേശം] നൽകപ്പെട്ടിട്ടുണ്ട്: നീ (അല്ലാഹുവിനോട്) പങ്കു ചേർത്തുവെങ്കിൽ, നിശ്ചയമായും നിന്റെ കർമ്മം (മുഴുവനും) നിഷ്ഫലമായിപ്പോകും; നിശ്ചയമായും നീ നഷ്ടക്കാരിൽ പെട്ടവനായിത്തീരുകയും ചെയ്യും" എന്ന്.
بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ﴿٦٦﴾
volume_up share
بَلِ اللهَ = എങ്കിലും (പക്ഷേ) അല്ലാഹുവിനെത്തന്നെ فَاعۡبُدۡ = നീ ആരാധിക്കുക وكُنۡ = നീ ആകുകയും ചെയ്യുക مِنَ الشَّاكِرِينَ = നന്ദിയുളളവരിൽ (പെട്ടവൻ)
പക്ഷേ, നീ അല്ലാഹുവിനെത്തന്നെ ആരാധിച്ചു കൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കയും ചെയ്യുക.
തഫ്സീർ : 65-66
View   
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًۭا قَبْضَتُهُۥ يَوْمَ ٱلْقِيَـٰمَةِ وَٱلسَّمَـٰوَٰتُ مَطْوِيَّـٰتٌۢ بِيَمِينِهِۦ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٦٧﴾
volume_up share
وَمَا قَدَرُوا = അവർ കണക്കാക്കിയില്ല,വക വെച്ചില്ല,കല്പിച്ചില്ല اللهَ = അല്ലാഹുവിനെ حَقَّ قَدۡرِهِ = അവനെ കണക്കാക്കേണ്ട പ്രകാരം, അവന്റെ യഥാർത്ഥ നിലപാട് (മഹത്വം) وَالۡاَرۡضُ جَمِيعًا = ഭൂമി മുഴുവനും قَبۡضَتُهُ = അവന്റെ(ഒരു) പിടി(പിടിയിലടങ്ങിയത്) ആയിരിക്കും يَوۡمَ الۡقِيَامَۃِ = ഖിയാമത്ത് നാളിൽ وَالسَّمَاوَاتُ = ആകാശങ്ങൾ مَطۡوِيَّاتٌ = ചുരുട്ടിപിടിക്കപ്പെട്ടവയായിരിക്കും بِيَمِينِهِ = അവന്റെ വലങ്കൈയിൽ سُبۡحَانَهُ = അവൻ മഹാപരിശുദ്ധൻ,അവനെ പരിശുദ്ധപ്പെടുത്തുന്നു وَتَعَالَی = അവൻ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു عَمَّا يُشۡرِكُونَ = അവർ പങ്ക് ചേർക്കുന്നതിൽ നിന്ന്
അല്ലാഹുവിന്ന് അവന്റെ യഥാർത്ഥ നിലപാട് (അഥവാ മഹത്വം) അവർ കൽപ്പിച്ചില്ല. ഭൂമി മുഴുവനും ഖിയാമത്ത്നാളിൽ അവന്റെ പിടിയിലടങ്ങിയിരിക്കും; ആകാശങ്ങളാകട്ടെ, അവന്റെ വലംകയ്യിൽ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവൻ മഹാപരിശുദ്ധനും അത്യുന്നതി പ്രാപിച്ചവനുമത്രേ!
തഫ്സീർ : 67-67
View   
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌۭ يَنظُرُونَ﴿٦٨﴾
volume_up share
وَنُفِخَ = ഊതപ്പെടും فِى الصُّورِ = കാഹളത്തിൽ,കൊമ്പിൽ فَصَعِقَ = അപ്പോൾ ബോധം കെട്ടു പോകും,സ്തംഭിക്കും(നാശമടയും) مَنۡ فِى السَّمَاوَتِ = ആകാശത്തിലുളളവർ وَمَنۡ فِى الۡأَرًضِ = ഭൂമിയിലുളളവരും إِلَّا مَنۡ = യാതൊരുവരൊഴികെ شَاءَالله ُ = അല്ലാഹു ഉദ്ദേശിച്ച ثُمَّ نُفِخَ = പിന്നെ ഊതപ്പെടും فِيهِ = അതിൽ أُخۡرَى = മറ്റൊന്ന് فَاِذَا هُمۡ = അപ്പോൾ അവരതാ قِيَامٌ = എഴുന്നേറ്റു നിൽക്കുന്നവരായിരിക്കും يَنًظُرُونَ = നോക്കികൊണ്ട്
കാഹളത്തിൽ ഊതപ്പെടും . അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും അല്ലാഹു ഉദ്ദേശിച്ചവരൊഴികെ - ബോധം കെട്ട് (അഥവാ മരണമടഞ്ഞ്) പോകുന്നതാണ് .പിന്നീട് അതിൽ മറ്റൊന്ന് (കൂടി) ഊതപ്പെടും . അപ്പോൾ അവരതാ, എഴുന്നേറ്റ് നോക്കുന്നവരായിരിക്കും.
തഫ്സീർ : 68-68
View   
وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَـٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ﴿٦٩﴾
volume_up share
وَأَشۡرَقَتِ = പ്രശോഭിക്കുന്നതുമാണ് الۡأَرۡضُ = ഭൂമി بِنُورِ رَبِّهَا = അതിന്റെ റബ്ബിന്റെ പ്രകാശം കൊണ്ട് وَوُضِعَ = വെക്കപ്പെടുകയും ചെയ്യും الۡكِتَابُ = ഗ്രന്ഥം, രേഖ وَجِيءَ = വരപ്പെടും بِالنَّبِيِّينَ = പ്രവാചകന്മാരെ കൊണ്ട് وَالشُّهَدَاءِ = സാക്ഷികളേയും وَقُضِيَ بَينَهُمۡ = അവരുടെ ഇടയിൽ വിധി നടത്തപ്പെടും بِالۡحَقِّ = യഥാർത്ഥം (മുറ,ന്യായം, സത്യം) പ്രകാരം وَهُمۡ = അവർ لاَ يُظۡلَمُونۡ = അക്രമം (അനീതി)ചെയ്യപ്പെടുകയില്ല
ഭൂമി, അതിന്റെ രക്ഷിതാവിന്റെ പ്രകാശം കൊണ്ട് പ്രശോഭിക്കും. (കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട) ഗ്രന്ഥം (കൊണ്ടുവന്നു) വെക്കപ്പെടുകയും , പ്രവാചകന്മാരെയും സാക്ഷികളെയും കൊണ്ടുവരപ്പെടുകയും ചെയ്യും . അവർക്കിടയിൽ [ജനങ്ങളിൽ] യഥാർത്ഥ പ്രകാരം വിധി നടത്തപ്പെടുകയും ചെയ്യും. അവരോട് അനീതി ചെയ്യപ്പെടുകയില്ലതാനും.
وَوُفِّيَتْ كُلُّ نَفْسٍۢ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ﴿٧٠﴾
volume_up share
وَوُفِّيَتۡ = നിറവേറ്റി കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفۡسٍ = എല്ലാ ആൾക്കും,ദേഹത്തിനും,ആത്മാവിനും مَا عَمِلَتۡ = അത് പ്രവർത്തിച്ചത് وَهُوَ اَعۡلَمُ = അവൻ ഏറ്റവും അറിയുന്നവനാണ് بِمَا يَفۡعَلُونَ = അവർ ചെയ്യുന്നതിനെപ്പറ്റി
ഓരോ ദേഹത്തിനും [ ആൾക്കും ] അത് പ്രവർത്തിച്ചത് [കർമ്മഫലം] നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാണ് താനും.
തഫ്സീർ : 69-70
View   
وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌۭ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَـٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَـٰفِرِينَ﴿٧١﴾
volume_up share
وَسِيقَ = നയിക്ക(തെളിക്ക)പ്പെടും الَّذِينَ كَفَرُو = അവിശ്വസിച്ചവർ إِلَی جَهَنَّمَ = ജഹന്നമിലേക് زُمَرًا = സമൂഹങ്ങളായി,കൂട്ടമായി حَتَّی إِذَا جَاءُوهاَ = അങ്ങനെ അവർ അതിന്നടുക്കൽ വന്നാൽ فُتِحَتۡ = തുറക്കപെടും أَبۡوَابُهَا = അതിന്റെ വാതിലുകൾ وَقَالَ لَهُمۡ = അവരോട് പറയുകയും ചെയ്യും خَزَنَتُهَا = അതിന്റെ കാവൽക്കാർ أَلَمۡ يَأتِكُمۡ = നിങ്ങൾക്ക് വന്നില്ലേ رُسُلٌ مِنۡكُمۡ = നിങ്ങളിൽ നിന്നുള്ള ദൂതന്മാർ يَتۡلُونَ عَلَيۡكُمۡ = നിങ്ങൾക്ക് ഓതിത്തരുന്ന, ഓതിത്തന്നും കൊണ്ട് آيَاتِ رَبِّكُمۡ = നിങ്ങളുടെ റബ്ബിന്റെ ആയത്തുകളെ وَ يُنۡزِرُونَكُمۡ = നിങ്ങൾക്ക് അവർ മുന്നറിയിപ്പ്(താക്കീത്)നല്കുകയും لِقَاءَ يَوۡمِكُمۡ = നിങ്ങളുടെ ദിവസത്തെ കാണുന്നതിനെ പറ്റി هَذَا = ഈ قَالُو = അവർ പറയും بَلَ = ഇല്ലാതേ (അതെ) وَلَكِنۡ حَقَّتۡ = പക്ഷെ യഥാർത്ഥമായി,സ്ഥിരപ്പെട്ടു كَلِمَۃُ الۡعَذَابِ = ശിക്ഷയുടെ വാക്ക് عَلَ الۡكَافِرِينَ = അവിശ്വാസികളുടെ മേൽ
അവിശ്വസിച്ചവർ "ജഹന്ന" മി [നരകത്തി]ലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ, അവർ അതിന്നടുത്തു വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും ; അതിലെ കാവൽക്കാർ അവരോട് ഇപ്രകാരം പറയുകയും ചെയ്യും . "നിങ്ങൾക്ക് നിങ്ങളുടെ റബ്ബിന്റെ ‘ആയത്തു’കൾ [സന്ദേശങ്ങളും- ലക്ഷ്യങ്ങളും ] ഓതിത്തരുകയും , നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുകൊണ്ട് നിങ്ങളിൽ നിന്നുള്ള (ദൈവ) ദൂതൻമാർ നിങ്ങൾക്ക് വന്നിരുന്നില്ലേ ?!" അവർ പറയും:"ഇല്ലാതേ![വന്നിരുന്നു.] പക്ഷേ , അവിശ്വാസികളുടെ മേൽ ശിക്ഷയുടെ വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെട്ടുപോയി !.
قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ﴿٧٢﴾
volume_up share
قِيلَ = പറയപ്പെടും ادۡخُلُو = നിങ്ങൾ പ്രവേശിക്കുവിൻ أَبۡوَابَ جَهَنَّمَ = നരകത്തിന്റെ വാതിലുകളിൽകൂടി خَالِدِينَ فِيهَا = അതിൽ നിത്യവാസികൾ(ശാശ്വതന്മാർ) ആയ നിലക്ക് فَبِئْسَ = അപ്പോൾ എത്ര ചീത്ത مَثۡوَی = പാർപ്പിടം الۡمُتَكَبِّرِينَ = അഹംഭാവികളുടെ
(അവരോട്) പറയപ്പെടും: "ജഹന്നമി"ൽ നിത്യവാസികളെന്ന നിലയിൽ അതിന്റെ വാതിലുകളിൽകൂടി നിങ്ങൾ പ്രവേശിക്കുവിൻ ! " അപ്പോൾ, അഹംഭാവികളുടെ പാർപ്പിടം എത്ര ചീത്ത!
തഫ്സീർ : 71-72
View   
وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَـٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَـٰلِدِينَ﴿٧٣﴾
volume_up share
وَسِيقَ = നയിക്കപ്പെടും الَّذِينَ اتَّقَوۡا = സൂക്ഷിച്ചവരെ رَبَّهُمۡ = തങ്ങളുടെ റബ്ബിനെ إِلَ الۡجَنَّۃِ = സ്വർഗ്ഗത്തിലേക് زُمَرًا = കൂട്ടങ്ങളായി حَتَّی إِذَا جَاءُوهاَ = അങ്ങനെ അവർ അതിന്നടുത്തുവന്നാൽ وَ فُتِحَتۡ = തുറക്കപ്പെടുകയും أَبۡوَابُهَا = അതിന്റെ വാതിലുകൾ وَقَالَ لَهُمۡ = അവരോട് പറയുകയും ചെയ്യും خَزَنَتُهَا = അതിന്റെ കാവൽക്കാർ سَلَامٌ = സലാം,സമാധാനം,ശാന്തി عَلَيۡكُمۡ = നിങ്ങൾക്ക് طِبۡتُمۡ = നിങ്ങൾ നന്നായി,പരിശുദ്ധരായി فَادۡخُلُوهاَ = ആകയാൽ അതിൽ പ്രവേശിക്കുവിൻ خاَلِدِينۡ = നിത്യവാസികളായ നിലയിൽ
തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു വന്നിട്ടുള്ളവർ സ്വർഗ്ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും .അങ്ങനെ, അവർ അതിന്നടുത്തുവരികയും, അതിന്റെ വാതിലുകൾ തുറക്കപ്പെട്ടിരിക്കുകയും ചെയ്താൽ....... ! [ഹാ ! അവർക്ക് ലഭിക്കുവാനിരിക്കുന്നത് അവർണ്ണനീയം ! ]അതിന്റെ കാവൽക്കാർ അവരോട് (ഇപ്രകാരം) പറയുകയും ചെയ്യും : "നിങ്ങൾക്ക് "സലാം" ! [സമാധാനശാന്തി ! ] നിങ്ങൾ (സുകൃതം ചെയ്ത്) പരിശുദ്ധരായി . ആകയാൽ, നിത്യവാസികളായ നിലയിൽ നിങ്ങളിതിൽ പ്രവേശിച്ചുകൊള്ളുവിൻ ! "
وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَـٰمِلِينَ﴿٧٤﴾
volume_up share
وَقَالُو = അവർ പറയുന്നതുമാണ് الحَمۡدُ = സ്തുതി(സർവ്വസ്തുതിയും) لِلَّهِ = അല്ലാഹുവിനാണ് الَّذِي صَدَقَنَا = ഞങ്ങൾക്ക് സത്യമാക്കിത്തന്ന,ഞങ്ങളോട് സത്യം പറഞ്ഞ وَعۡدَهُ = തന്റെ വാഗ്ദാനം وَأَوۡرَثۡنَا = ഞങ്ങൾക്ക് അവകാശപ്പെടുത്തുകയും ചെയ്ത الأَرۡضَ = (ഈ)ഭൂമി نَتَبَوَّأُ = ഞങ്ങൾ വസിക്കുമാറ്,സൗകര്യപ്പെടുമാറ് مِنَ الۡجِنَّۃِ = സ്വർഗത്തിൽ നിന്ന് حَيۡثُ نَشَاءُ = ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത فَنِعۡمَ = അപ്പോൾ എത്ര നല്ലത്,വളരെ നല്ലത് أَجۡرُ = പ്രതിഫലം,കൂലി الۡعَالَمِينۡ = പ്രവർത്തിച്ചവരുടെ
അവർ പറയും : "അല്ലാഹുവിന് സർവസ്തുതിയും ! (അതെ) തന്റെ വാഗ്ദാനം ഞങ്ങൾക്ക് സത്യമാക്കിത്തരുകയും സ്വർഗ്ഗത്തിൽനിന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് ഞങ്ങൾക്ക് വസിക്കുവാൻ സൗകര്യപ്പെടുമാറ് (ഈ സ്വർഗ്ഗ) ഭൂമിയെ ഞങ്ങൾക്ക് അവകാശപ്പെടുത്തിത്തരുകയും ചെയ്തിട്ടുള്ളവന് (സ്തുതി)." അപ്പോൾ (സൽക്കർമ്മങ്ങൾ) പ്രവർത്തിച്ചവരുടെ പ്രതിഫലം എത്ര നല്ലത് !
തഫ്സീർ : 73-74
View   
وَتَرَى ٱلْمَلَـٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٧٥﴾
volume_up share
وَتَرَی = നിനക്ക് കാണുകയും ചെയ്യാം الْمَلَائِكَةَ = മലക്കുകളെ حَافِّينَ = പൊതിഞ്ഞവരായി, ചുറ്റിലും നിൽക്കുന്നവരായി مِنۡ حَوۡلِ الۡعَرۡشِ = അർശിന്റെ ചുറ്റുപാടിൽ കൂടി يُسَبِّحُونَ = അവർ തസ്ബീഹ്(സ്തോത്ര കീർത്തനം,മഹത്വം ഉൽഘോഷിക്കൽ)നടത്തും بِحَمۡدِ رَبِّهِمۡ = തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَقُضِيَ = തീരുമാനിക്കപ്പെടുക (വിധിക്ക)പ്പെടുകയും ചെയ്തു بَيۡنَهُمۡ = അവർക്കിടയിൽ بِالۡحَقِّ = യഥാർത്ഥ(ന്യായ, മുറ)പ്രകാരം وَقِيلَ = പറയപ്പെടുകയും ചെയ്യും الۡحَمۡدُ = (സർവ്വ)സ്തുതി لِلَّهِ = അല്ലാഹുവിനാണ് رَبِّ الۡعالَمِينۡ = ലോകരുടെ റബ്ബായ
‘അർശി’ന്റെ [രാജകീയ സിംഹാസനത്തിന്റെ] ചുറ്റുപാടിലും പൊതിഞ്ഞു നിൽക്കുന്നവരായി മലക്കുകളെ നിനക്കു കാണാം. അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് "തസ്ബീഹ്" [സ്തോത്രകീർത്തനം] നടത്തുന്നതാണ്. അവർക്കിടയിൽ [സൃഷ്ടികളിൽ] യഥാർത്ഥ പ്രകാരം (കാര്യം) തീരുമാനിക്കപ്പെട്ടും കഴിഞ്ഞു. (സർവ്വരാലും) പറയപ്പെടും: "ലോകരുടെ രക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതിയും !"
തഫ്സീർ : 75-75
View   
40.അല്‍ മുഅ്മിന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
share
"ഹാ-മീം."
حم = ഹാ മീം
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ﴿٢﴾
share
تَنزِيلُ الْكِتَابِ = ഗ്രന്ഥം അവതരിപ്പിച്ചത്‌ مِنَ اللَّهِ = അല്ലാഹുവിങ്കല്‍നിന്നാണ്‌ الْعَزِيزِ = പ്രതാപശാലിയായ الْعَلِيمِ = സര്‍വ്വജ്ഞനായ
(ഈ) വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌ പ്രതാപശാലിയായ, സര്‍വ്വജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നത്രെ
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ﴿٣﴾
share
غَافِرِ الذَّنبِ = പാപം പൊറുക്കുന്നവന്‍ وَقَابِلِ التَّوْبِ = പശ്ചാത്താപം (മടക്കം) സ്വീകരിക്കുന്നവനും شَدِيدِ الْعِقَابِ = ശിക്ഷാനടപടി കഠിനമായവന്‍ ذِي الطَّوْلِ = യോഗ്യതയു(ഔദാര്യം, കഴിവു)ള്ളവൻ لَا إِلَٰهَ = ഒരാരാധ്യനുമില്ല إِلَّا هُوَ = അവനല്ലാതെ إِلَيْهِ = അവങ്കലേക്കാണ്‌ الْمَصِيرُ = തിരിച്ചെത്തല്‍
പാപം പൊറുക്കുന്നവനും, പശ്ചാത്താപം സ്വീകരിക്കുന്നവരുമായുള്ളവന്‍ : കഠിനമായി ശിക്ഷാനടപടി എടുക്കുന്നവന്‍ : യോഗ്യതയുള്ളവന്‍, അവനല്ലാതെ ആരാധ്യനേഇല്ല. അവങ്കലേക്കാണ്‌ (എല്ലാവരുടെയും)തിരിച്ചുചെല്ലല്‍
തഫ്സീർ : 1-3
View   
مَا يُجَـٰدِلُ فِىٓ ءَايَـٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُوا۟ فَلَا يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلَـٰدِ﴿٤﴾
share
مَا يُجَادِلُ = തർക്കം നടത്തുകയില്ല فِي آيَاتِ اللَّـهِ = അല്ലാഹുവിന്റെ ആയത്തുകളിൽ إِلَّا الَّذِينَ كَفَرُوا = യാതൊരുകൂട്ടരൊഴികെ, അവിശ്വസിച്ചവർ ഒഴികെ فَلَا يَغْرُرْكَ = എന്നാൽ നിന്നെ വഞ്ചിച്ചുകളയരുത് تَقَلُّبُهُمْ = അവരുടെ തിരിഞ്ഞ് മറിഞ്ഞ് നടക്കൽ (സ്വൈര്യവിഹാരം കൊള്ളൽ) فِي الْبِلَادِ = രാജ്യങ്ങളിൽ
അവിശ്വസിച്ചവരല്ലാതെ അല്ലാഹുവിന്‍റെ ആയത്തുകളിൽ [സന്ദേശ ലക്ഷ്യങ്ങളിൽ] തർക്കം നടത്തുകയില്ല. എന്നാൽ അവർ (യഥേഷ്ടം) രാജ്യങ്ങളിൽ കൂടി സ്വൈരവിഹാരം ചെയ്യുന്നത് നിന്നെ വഞ്ചിച്ചുപോകരുത്.
തഫ്സീർ : 4-4
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَـٰدَلُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ﴿٥﴾
share
كَذَّبَتْ قَبْلَهُمْ = അവ(ഇവ)രുടെ മുൻപ് വ്യാജമാക്കി قَوْمُ نُوحٍ = നൂഹിന്റെ ജനതയു وَالْأَحْزَابُ = സഖ്യകക്ഷികളും مِن بَعْدِهِمْ = അവരുടെ ശേഷം وَهَمَّتْ = ഉദ്യമിക്കുക (വിചാരിക്കുക)യും ചെയ്തു كُلُّ أُمَّةٍ = എല്ലാ സമുദായവും بِرَسُولِهِمْ = തങ്ങളുടെ റസൂലിനെപ്പറ്റി لِيَأْخُذُوهُ = അവർ അദ്ദേഹത്തെ പിടിക്കുവാൻ وَجَادَلُوا = അവർ തർക്കവും നടത്തി بِالْبَاطِلِ = വ്യർത്ഥ(നിരർത്ഥ- അന്യായ)മായതുകൊണ്ട് لِيُدْحِضُوا = അവർ നീക്കുവാൻ, ഉന്മൂലനം ചെയ്യുവാൻ بِهِ = അത്കൊണ്ട്, അത് വഴി الْحَقَّ = യഥാർത്ഥം, സത്യത്തെ فَأَخَذْتُهُمْ = അപ്പോൾ ഞാൻ അവരെ പിടിച്ചു فَكَيْفَ كَانَ = അപ്പോൾ (എന്നിട്ട്) എങ്ങിനെ ആയി, ഉണ്ടായി عِقَابِ = എന്റെ ശിക്ഷാ നടപടി, പ്രതികാരശിക്ഷ
ഇവർക്ക് മുമ്പ് നൂഹിന്‍റെ ജനതയും, അവരുടെ ശേഷം (പല) സഖ്യകക്ഷികളും വ്യാജമാക്കുകയുണ്ടായി. എല്ലാ ഓരോ(സമുദായവും) തങ്ങളുടെ റസൂലിനെപ്പറ്റി, അദ്ദേഹത്തെ പിടി(ച്ചു ശിക്ഷി)ക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. വ്യർത്ഥമായതുകൊണ്ട് യഥാർത്ഥത്തെ (ഉന്മൂലനം ചെയ്തു) നീക്കിക്കളയുവാൻ വേണ്ടി അതുമായി അവർ തർക്കം നടത്തുകയും ചെയ്തു. അതിനാൽ ഞാൻ [അല്ലാഹു] അവരെ പിടിച്ചു (ശിക്ഷിച്ചു) അപ്പോൾ, എന്‍റെ പ്രതികാരശിക്ഷ എങ്ങിനെയായി?!
തഫ്സീർ : 5-5
View   
وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَـٰبُ ٱلنَّارِ﴿٦﴾
share
وَكَذَٰلِكَ = അപ്രകാരം حَقَّتْ = യഥാർത്ഥമായി, സ്ഥാപിതമായി, സ്ഥിരപ്പെട്ടു كَلِمَتُ رَبِّكَ = നിന്റെ റബ്ബിന്റെ വാക്ക് عَلَى الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ മേൽ أَنَّهُمْ = അവരാണെന്ന് أَصْحَابُ النَّارِ = നരകത്തിന്റെ ആൾക്കാർ, നരകക്കാർ
അപ്രകാരം, (ഈ) അവിശ്വസിച്ചിട്ടുള്ളവരുടെ മേലും നിന്‍റെ റബ്ബിന്‍റെ വാക്ക് യഥാർത്ഥമായി (സ്ഥിരപ്പെട്ടി) രിക്കുന്നു; അവർ നരകത്തിന്‍റെ ആൾക്കാരാണെന്ന്!
തഫ്സീർ : 6-6
View   
ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍۢ رَّحْمَةًۭ وَعِلْمًۭا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ﴿٧﴾
share
الَّذِينَ يَحْمِلُونَ = വഹിക്കുന്നവര്‍ الْعَرْشَ = അർശ് (സിംഹാസനം) രാജകീയ പീഠം وَمَنْ حَوْلَهُ = അതിന്റെ ചുറ്റിലുള്ളവരും يُسَبِّحُونَ = അവർ തസ്ബീഹ് നടത്തുന്നു بِحَمْدِ رَبِّهِمْ = തങ്ങളുടെ റബ്ബിനെ സ്തുതിച്ച് കൊണ്ട്, സ്തുതിയോട് കൂടി وَيُؤْمِنُونَ = അവർ വിശ്വസിക്കുകയും ചെയ്യുന്നു بِهِ = അവനിൽ وَيَسْتَغْفِرُونَ = അവർ പാപമോചനം തേടുകയും ചെയ്യുന്നു لِلَّذِينَ آمَنُوا = വിശ്വസിച്ചവർക്ക് رَبَّنَا = ഞങ്ങളുടെ റബ്ബേ وَسِعْتَ = നീ വിശാലമായിരിക്കുന്നു كُلَّ شَيْءٍ = എല്ലാ വസ്തുവിനും رَّحْمَةً = കാരുണ്യം കൊണ്ട്, കാരുണ്യത്താൽ وَعِلْمًا = അറിവ്കൊണ്ടും, ജ്ഞാനത്താലും فَاغْفِرْ = ആകയാൽ നീ പൊറുക്കണേ لِلَّذِينَ تَابُوا = പശ്ചാത്തപിച്ചവർക്ക് وَاتَّبَعُوا = പിൻപറ്റുകയും ചെയ്ത سَبِيلَكَ = നിന്റെ മാർഗം وَقِهِمْ = അവരെ കാക്കുക(തടുക്കുക) യും വേണമേ عَذَابَ الْجَحِيم = ജ്വലിക്കുന്ന നരകശിക്ഷ(യിൽ നിന്ന്)
അർശ് [രാജകീയ സിംഹാസനം ] വഹിക്കുന്നവരും, അതിന്‍റെ ചുറ്റുപാടിലുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് തസ്ബീഹ് [സ്തോത്രകീർത്തനങ്ങൾ] നടത്തുന്നു. അവർ, അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! കാരുണ്യം കൊണ്ടും, അറിവുകൊണ്ടും നീ എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു. [നിന്‍റെ കാരുണ്യവും അറിവും എല്ലാറ്റിനും വിശാലമാണ്] അതു കൊണ്ട് പശ്ചാത്തപിക്കുകയും നിന്‍റെ മാർഗം പിൻപറ്റുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിൽ നിന്ന് അവരെ നീ കാത്തുകൊടുക്കുകയും ചെയ്യേണമേ!
رَبَّنَا وَأَدْخِلْهُمْ جَنَّـٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ﴿٨﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ وَأَدْخِلْهُمْ = അവരെ നീ പ്രവേശിപ്പിക്കുകയും വേണമേ جَنَّاتِ عَدْنٍ = സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങളിൽ الَّتِي وَعَدتَّهُمْ = നീ അവരോട് (അവർക്ക്) വാഗ്ദാനം ചെയ്ത وَمَن صَلَحَ = നന്നായിത്തീർന്നവരെയും, പറ്റിയവരെയും مِنْ آبَائِهِمْ = അവരുടെ പിതാക്കളിൽ നിന്നും وَأَزْوَاجِهِمْ = അവരുടെ ഇണകളിൽ നിന്നും وَذُرِّيَّاتِهِمْ = അവരുടെ സന്തതികളിൽ നിന്നും إِنَّكَ أَنتَ = നിശ്ചയമായും നീയത്രെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞൻ, തത്വജ്ഞൻ
ഞങ്ങളുടെ രക്ഷിതാവേ! നീ അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വർഗങ്ങളിൽ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! അവരുടെ പിതാക്കൾ, ഇണകൾ [ഭാര്യാഭർത്താക്കൾ] സന്തതികൾ എന്നിവരിൽ നിന്ന് നന്നായിത്തീർന്നവരേയും (പ്രവേശിപ്പിക്കേണമേ) നിശ്ചയമായും, നീയത്രെ, അഗാധജ്ഞനായ പ്രതാപശാലി.
وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍۢ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿٩﴾
share
وَقِهِمُ = അവരെ കാക്കുകയും വേണമേ السَّيِّئَاتِ = തിന്മകളെ (തിന്മകളില്‍ നിന്നു) وَمَن تَقِ = നീ ആരെ(യതൊരുത്തനെ) കാത്തുവോ السَّيِّئَاتِ = തിന്മകളെ يَوْمَئِذٍ = അന്നത്തെ ദിവസം فَقَدْ رَحِمْتَهُ = എന്നാൽ നീ അവന് കരുണ ചെയ്തു وَذَٰلِكَ هُوَ = അതുതന്നെയാണ്താനും الْفَوْز = ഭാഗ്യം, വിജയം, നേട്ടം الْعَظِيم = മഹത്തായ, വമ്പിച്ച
അവരെ നീ തിന്മകളിൽ നിന്ന് കാക്കുകയും ചെയ്യേണമേ! അന്നത്തെ ദിവസം [ക്വിയാമത്തു നാളിൽ] നീ ഏതൊരുവനെ തിന്മകളിൽ നിന്ന് കാക്കുന്നുവോ അവനു തീർച്ചയായും നീ കരുണ ചെയ്തു. അതു തന്നെയാണ് മഹത്തായ ഭാഗ്യവും!
തഫ്സീർ : 7-9
View   
إِنَّ ٱلَّذِينَ كَفَرُوا۟ يُنَادَوْنَ لَمَقْتُ ٱللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى ٱلْإِيمَـٰنِ فَتَكْفُرُونَ﴿١٠﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവർ يُنَادَوْنَ = അവരോട് വിളിച്ചുപറയപ്പെടും لَمَقْتُ اللَّـهِ = നിശ്ചയമായും അല്ലാഹുവിന്റെ ക്രോധം أَكْبَرُ = കൂടുതൽ വലുതാണ് مِن مَّقْتِكُمْ = നിങ്ങളുടെ ക്രോധത്തെക്കാൾ أَنفُسَكُمْ = നിങ്ങളുടെ ആത്മാക്കളോട്, നിങ്ങളോട് തന്നെ إِذْ تُدْعَوْنَ = നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരുന്നപ്പോൾ إِلَى الْإِيمَانِ = സത്യവിശ്വാസത്തിലേക്ക്‌ فَتَكْفُرُونَ = അപ്പോൾ നിങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
അവിശ്വസിച്ചവരോട് വിളിച്ചു പറയപ്പെടും: നിശ്ചയമായും (നിങ്ങളോട്) അല്ലാഹുവിനുള്ള ക്രോധം, നിങ്ങൾക്ക് നിങ്ങളോടു തന്നെയുള്ള ക്രോധത്തേക്കാൾ വലുതാണ് - (കാരണം) സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ നിങ്ങൾ (അത് നിരസിച്ചു) അവിശ്വസിക്കുകയായിരുന്നു.
തഫ്സീർ : 10-10
View   
قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍۢ مِّن سَبِيلٍۢ﴿١١﴾
share
قَالُوا = അവർ പറയും رَبَّنَا = ഞങ്ങളുടെ റബ്ബേ أَمَتَّنَا = നീ ഞങ്ങളെ മരണപ്പെടുത്തി اثْنَتَيْنِ = രണ്ട്(പ്രാവശ്യം) وَأَحْيَيْتَنَا = നീ ഞങ്ങളെ ജീവിപ്പിക്കയും ചെയ്തു اثْنَتَيْنِ = രണ്ട്(വട്ടം) فَاعْتَرَفْنَا = എന്നാല്‍ (ഇപ്പോള്‍) ഞങ്ങൾ ഏറ്റു പറഞ്ഞു, കുറ്റസമ്മതം ചെയ്യുന്നു بِذُنُوبِنَا = ഞങ്ങളുടെ പാപങ്ങളെപ്പറ്റി فَهَلْ = ആകയാൽ ഉണ്ടോ إِلَىٰ خُرُوجٍ = ഒരു പുറത്തുപോക്കിന്(ഒന്ന് രക്ഷപ്പെടുവാൻ) مِّن سَبِيلٍ = വല്ലമാർഗ്ഗവും, വഴിയും
അവർ പറയും: ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ രണ്ട് പ്രാവശ്യം മരണപ്പെടുത്തി; രണ്ടു പ്രാവശ്യം ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, ഞങ്ങളു ടെ പാപങ്ങളെ ഞങ്ങൾ (ഇതാ) ഏറ്റുപറഞ്ഞു: എനി, (ഇവിടെ നിന്ന്) ഒന്ന് പുറത്ത് പോകേണ്ടതിലേക്ക് വല്ല മാർഗവും ഉണ്ടോ?!
തഫ്സീർ : 11-11
View   
ذَٰلِكُم بِأَنَّهُۥٓ إِذَا دُعِىَ ٱللَّهُ وَحْدَهُۥ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِۦ تُؤْمِنُوا۟ ۚ فَٱلْحُكْمُ لِلَّهِ ٱلْعَلِىِّ ٱلْكَبِيرِ﴿١٢﴾
share
ذَٰلِكُم = അത് بِأَنَّهُ = ഇത് കൊണ്ടാണ് إِذَا دُعِيَ اللَّـهُ = അല്ലാഹു വിളിക്കപ്പെട്ടാൽ وَحْدَهُ = അവനെമാത്രം كَفَرْتُمْ = നിങ്ങള്‍ അവിശ്വാസിക്കും وَإِن يُشْرَكْ بِهِ = അവനോട് പങ്ക് ചേർക്കപ്പെടുന്ന പക്ഷം تُؤْمِنُوا = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും فَالْحُكْمُ = എന്നാല്‍ (ഇനി)വിധി, കല്പന لِلَّـهِ = അല്ലാഹുവിനാണ് الْعَلِيِّ = ഉന്നതനായ الْكَبِيرِ = വലിയ (മഹാനായ)
അല്ലാഹുവിനെ മാത്രം വിളി(ച്ചു പ്രാർത്ഥി)ക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസിച്ചു വന്നതുകൊണ്ടാണ് അത്. അവനോട് പങ്കുചേർക്കപ്പെടുകയാണങ്കിലോ, നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. [ഇതാണ് നിങ്ങൾക്ക് ഈ അനുഭവത്തിന് കാരണം] എന്നാൽ, (ഇപ്പോൾ) വിധികൽപിക്കൽ, ഉന്നതനും മഹാനുമായ അല്ലാഹുവിന് (അധികാരപ്പെട്ടത്) ആകുന്നു.
هُوَ ٱلَّذِى يُرِيكُمْ ءَايَـٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقًۭا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ﴿١٣﴾
share
هُوَ = അവൻ الَّذِي يُرِيكُمْ = നിങ്ങൾക്ക് കാട്ടിത്തരുന്നവനത്രെ آيَاتِهِ = തൻറെ ദൃഷ്ടാന്തങ്ങൾ وَيُنَزِّلُ لَكُم = നിങ്ങൾക്ക് ഇറക്കിത്തരുകയും ചെയ്യുന്നു مِّنَ السَّمَاءِ = ആകാശത്തുനിന്ന് رِزْقًا = ആഹാരം وَمَا يَتَذَكَّرُ = ഉറ്റാലോചിക്കുന്നതല്ല إِلَّا = അല്ലാതെ مَن يُنِيبُ = വിനയപ്പെടുന്ന (ഭക്തിപ്പെട്ടു) മടങ്ങുന്നവർ
തന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾക്ക് കാണിച്ചുതരുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് (മഴ മൂലം) ആഹാരം ഇറക്കിത്തരുകയും ചെയ്യുന്നവനത്രെ അവൻ. (അല്ലാഹുവിലേക്ക് ഭക്തിപ്പെട്ടു) മടക്കം കാണിക്കുന്നവരല്ലാതെ ഉറ്റാലോചിക്കുന്നില്ല.
فَٱدْعُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَـٰفِرُونَ﴿١٤﴾
share
فَادْعُوا اللَّـهَ = ആകയാൽ നിങ്ങൾ അല്ലാഹുവിനെ വിളിക്കുവിൻ مُخْلِصِينَ لَهُ = അവനു നിഷ്‌കളങ്കമാക്കി (മാത്രമാക്കി)ക്കൊണ്ട് الدِّينَ = മതം, അനുസരണം, കീഴ്വണക്കം وَلَوْ كَرِهَ = വെറുത്താലും (അതൃപ്‌തിപ്പെട്ടാലും) ശരി الْكَافِرُونَ = അവിശ്വാസികൾ
ആകയാൽ, മതം[അഥവാ കീഴ്‌വണക്കം] അല്ലാഹുവിന് (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനെ വിളിച്ചു (പ്രാർത്ഥിച്ചു) കൊള്ളുവിൻ, അവിശ്വാസികൾക്ക് (അത്) അതൃപ്തിയായിരുന്നാലും ശരി.
തഫ്സീർ : 12-14
View   
رَفِيعُ ٱلدَّرَجَـٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ﴿١٥﴾
share
رَفِيعُ = ഉയർന്നവനാണ് الدَّرَجَاتِ = പദവികൾ ذُو الْعَرْشِ = അർശുള്ളവനാണ്, അര്‍ശിൻറെ ഉടമസ്ഥനാണ് يُلْقِي = അവൻ ഇട്ടുകൊടുക്കുന്നു الرُّوحَ = ആത്മാവ്, ജീവൻ مِنْ أَمْرِهِ = അവൻറെ കല്പനയാൽ, കല്പനയാകുന്ന, കാര്യത്തെക്കുറിച്ചു عَلَىٰ مَن يَشَاءُ = അവനുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِهِ = തൻറെ അടിയാന്മാരിൽ നിന്ന് لِيُنذِرَ = അദ്ദേഹം താക്കീത് (മുന്നറിയിപ്പ്) നൽകുവാൻ يَوْمَ التَّلَاقِ = പരസ്‌പരം കണ്ടുമുട്ടുന്ന ദിവസത്തെ
പദവികൾ ഉയർന്നവനാണ്, അർശിന്‍റെ [സിംഹാസനത്തിന്‍റെ] ഉടമസ്ഥനാണ് (അവൻ). തന്‍റെ അടിയാൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്‍റെ കൽപനയാകുന്ന ആത്മാവ് (അഥവാ ജീവൻ) അവൻ ഇട്ടു കൊടുക്കുന്നു; പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെക്കുറിച്ച് അദ്ദേഹം താക്കീതു നൽകുവാൻ വേണ്ടി;
يَوْمَ هُم بَـٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌۭ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ﴿١٦﴾
share
يَوْمَ هُم = അവരാകുന്ന ദിവസം بَارِزُونَ = വെളിക്കുവരുന്നവർ, പ്രത്യക്ഷപ്പെടുന്നവർ لَا يَخْفَىٰ = മറയുകില്ല (അജ്ഞാതമാകുകയില്ല) عَلَى اللَّـه = അല്ലാഹുവിൻറെ മേൽ مِنْهُمْ = അവരിൽ നിന്ന് شَيْءٌ = യാതൊന്നും لِّمَنِ = ആർക്കാണ് الْمُلْكُ = രാജത്വം, ആധിപത്യം الْيَوْمَ = അന്ന് لِلَّـهِ الْوَاحِدِ = ഏകനായ അല്ലാഹുവിനാണ് الْقَهَّارِ = സർവ്വാധികാരിയായ
അതായത്, അവർ [ജനങ്ങൾ] വെളിക്ക് വരുന്ന ദിവസം, അവരിൽ നിന്ന് യാതൊരു കാര്യവും അല്ലാഹുവിന് (അജ്ഞാതമായി) മറഞ്ഞു പോകുന്നതല്ല, അന്ന് ആർക്കാണ് രാജാധിപത്യം?! ഏകനായ, സർവ്വാധിപതിയായ അല്ലാഹുവിന് തന്നെ!
തഫ്സീർ : 15-16
View   
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿١٧﴾
share
الْيَوْمَ = അന്ന് تُجْزَىٰ = പ്രതിഫലം നൽകപ്പെടും كُلُّ نَفْسٍ = എല്ലാ ആൾക്കും, ആത്മാവിനും, ദേഹത്തിനും بِمَا كَسَبَتْ = അത് സമ്പാദിച്ച (പ്രവർത്തിച്ചുവെച്ച)തനുസരിച്ചു لَا ظُلْمَ = അനീതിയേ ഇല്ല, അക്രമമില്ല الْيَوْمَ = അന്ന് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു سَرِيعُ = വേഗതയുള്ള (വേഗം ചെയ്യുന്ന)വനാണ് الْحِسَاب = വിചാരണ, വിസ്‌താരം
അന്ന് എല്ലാ (ഓരോ) ആൾക്കും അവരവർ സമ്പാദിച്ചുവെച്ചതനുസരിച്ച് പ്രതിഫലം നല്കപ്പെടും, അന്ന് യാതൊരു അനീതിയും ഇല്ല. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നതാണ്.
തഫ്സീർ : 17-17
View   
وَأَنذِرْهُمْ يَوْمَ ٱلْـَٔازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَـٰظِمِينَ ۚ مَا لِلظَّـٰلِمِينَ مِنْ حَمِيمٍۢ وَلَا شَفِيعٍۢ يُطَاعُ﴿١٨﴾
share
وَأَنذِرْهُمْ = അവർക്ക് മുന്നറിയിപ്പ് (താക്കീത്) നൽകുക يَوْمَ الْآزِفَةِ = ആസന്ന സംഭവത്തിൻറെ (അടുത്തുണ്ടാകുന്ന വിപത്തിൻറെ) ദിവസത്തെക്കുറിച്ചു إِذِ الْقُلُوبُ = അതായത് ഹൃദയങ്ങളാകുമ്പോൾ لَدَى الْحَنَاجِرِ = തൊണ്ടക്കുഴികളുടെ അടുക്കൽ كَاظِمِينَ = ശ്വാസം (വീർപ്പ്) അടക്കിക്കൊണ്ട്, സങ്കടം നിറഞ്ഞവരായി مَا لِلظَّالِمِينَ = അക്രമികൾക്കില്ല مِنْ حَمِيمٍ = ഒരു ഉറ്റ ബന്ധുവും, ചങ്ങാതിയും وَلَا شَفِيعٍ = ഒരു ശുപാർശകനുമില്ല يُطَاعُ = അനുസരിക്കപ്പെടുന്ന
(നബിയേ) അവർക്ക് (ആ) ആസന്ന സംഭവത്തിന്‍റെ ദിവസത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുക: അതായത്, (അവർ) ശ്വാസം അടക്കിപ്പിടിച്ചവരായിക്കൊണ്ടു ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന അവസരം. അക്രമികൾക്ക് യാതൊരു ഉറ്റബന്ധവും ഇല്ല; അനുസരിക്കപ്പെടുന്ന (സ്വീകാര്യനായ) ഒരു ശുപാർശകനും ഇല്ല.
يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ﴿١٩﴾
share
يَعْلَمُ = അവൻ അറിയുന്നു خَائِنَةَ الْأَعْيُنِ = ചതിക്കണ്ണുകളെ (കള്ളനോട്ടങ്ങളെ) وَمَا تُخْفِي = മറച്ചു (ഒളിച്ചു) വെക്കുന്നതും الصُّدُور = നെഞ്ഞുകൾ (ഹൃദയങ്ങൾ)
ചതിക്കണ്ണുകളെയും, കള്ളനോട്ടങ്ങളെയും, ഹൃദയങ്ങൾ മറച്ചുവെക്കുന്നതിനെയും അവൻ [അല്ലാഹു] അറിയുന്നു.
തഫ്സീർ : 18-19
View   
وَٱللَّهُ يَقْضِى بِٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَقْضُونَ بِشَىْءٍ ۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿٢٠﴾
share
وَاللَّـهُ يَقْضِي = അല്ലാഹു വിധി (തീരുമാനം) നടത്തുന്നു بِالْحَقِّ = യഥാർത്ഥം (മുറ, ന്യായം) അനുസരിച്ചു وَالَّذِينَ يَدْعُونَ = അവർ വിളിക്കുന്നവരാകട്ടെ مِن دُونِهِ = അവനു പുറമെ لَا يَقْضُونَ = അവർ വിധിക്കുകയില്ല بِشَيْءٍ = യാതൊന്നും إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു هُوَ السَّمِيعُ = അവൻ തന്നെയാണ് കേൾക്കുന്നവൻ الْبَصِيرُ = കണ്ടറിയുന്നവൻ
അല്ലാഹു യഥാർത്ഥ(ന്യായ) പ്രകാരം തീരുമാനം നടത്തുന്നു. അവനു പുറമെ അവർ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവരാകട്ടെ, യാതൊന്നും തന്നെ തീരുമാനിക്കുകയില്ല. നിശ്ചയമായും അല്ലാഹു തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കണ്ടറിയുന്നവനുമായുള്ളവൻ
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ كَانُوا۟ مِن قَبْلِهِمْ ۚ كَانُوا۟ هُمْ أَشَدَّ مِنْهُمْ قُوَّةًۭ وَءَاثَارًۭا فِى ٱلْأَرْضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٍۢ﴿٢١﴾
share
أَوَلَمْ يَسِيرُوا = അവർ (ഇവർ) സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ = ഭൂമിയിൽ فَيَنظُرُوا = അപ്പോൾ ഇവർക്ക് കാണാം كَيْفَ كَانَ = എങ്ങിനെ ആയി, ഉണ്ടായി عَاقِبَةُ الَّذِينَ = യാതൊരുവരുടെ പര്യവസാനം, കലാശം كَانُوا مِن قَبْلِهِمْ = ഇവരുടെ മുമ്പുണ്ടായിരുന്ന كَانُوا هُمْ = അവർ തന്നെയായിരുന്നു أَشَدَّ مِنْهُمْ = ഇവരെക്കാൾ ഊക്കു (കാഠിന്യം) കൂടിയവർ قُوَّةً = ശക്തിയിൽ, കഴിവാൽ وَآثَارًا = അവശിഷ്ടങ്ങളിലും (ശേഷിച്ച അടയാളങ്ങളിൽ) فِي الْأَرْضِ = ഭൂമിയിൽ فَأَخَذَهُمُ اللَّـهُ = എന്നിട്ട് അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ = അവരുടെ പാപങ്ങൾ നിമിത്തം وَمَا كَانَ لَهُمْ = അവർക്കുണ്ടായതുമില്ല, (ഇല്ലാതാനും) مِّنَ اللَّـهِ = അല്ലാഹുവിൽ നിന്ന് مِن وَاقٍ = ഒരു തടുക്കുന്ന (കാക്കുന്ന)വനും
ഇവർ ഭൂമിയിൽ സഞ്ചരിക്കാറില്ലേ, അപ്പോൾ ഇവർക്കു കാണാമല്ലൊ, ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന്! ശക്തിയിലും, ഭൂമിയിലെ അവശിഷ്ടങ്ങളിലും (അഥവാ കാൽപ്പാടുകളിലും) ഇവരെക്കാൾ ഊക്കേറിയവർ അവരായിരുന്നു. എന്നിട്ടു അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). അല്ലാഹുവിൽ നിന്ന് തടു(ത്തു രക്ഷി)ക്കുന്ന ഒരാളും അവർക്കുണ്ടായതുമില്ല.
ذَٰلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَكَفَرُوا۟ فَأَخَذَهُمُ ٱللَّهُ ۚ إِنَّهُۥ قَوِىٌّۭ شَدِيدُ ٱلْعِقَابِ﴿٢٢﴾
share
ذَٰلِكَ = അത് بِأَنَّهُمْ = അവരാണെന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ = അവർക്ക് വന്നിരുന്നു رُسُلُهُمْ = അവരുടെ റസൂലുകൾ بِالْبَيِّنَاتِ = തെളിവുകളും കൊണ്ട് فَكَفَرُوا = അപ്പോൾ അവർ അവിശ്വസിച്ചു (അതുകൊണ്ടാണ്) فَأَخَذَهُمُ اللَّـهُ = അപ്പോൾ അല്ലാഹു അവരെ പിടിച്ചു إِنَّهُ = നിശ്ചയമായും അവൻ قَوِيٌّ = ശക്തനാണ് شَدِيدُ الْعِقَابِ = പ്രതികാര (ശിക്ഷ) കഠിനമായവനാണ്
അത് ,അവരുടെ അടുക്കൽ അവരുടെ റസൂലുകൾ [ദൈവദൂതൻമാർ] തെളിവുകളുമായി ചെല്ലാറുണ്ടായിരുന്നു, എന്നിട്ടവർ അവിശ്വസിച്ചു എന്നുള്ളതു കൊണ്ടാണ്. അപ്പോൾ: അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). നിശ്ചയമായും അവൻ ശക്തനാണ്; പ്രതികാര (ശിക്ഷാ) നടപടി കഠിനമായുള്ളവനാണ്.
തഫ്സീർ : 20-22
View   
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍۢ مُّبِينٍ﴿٢٣﴾
share
وَلَقَدْ أَرْسَلْنَا = തീർച്ചയായും നാം അയക്കയുണ്ടായി مُوسَىٰ = മൂസായെ بِآيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ = അധികാര പ്രമാണവും, അധികൃതരേഖയും مُّبِينٍ = പ്രത്യക്ഷമായ
തീർച്ചയായും, നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ അധികാര പ്രമാണവുമായി നാം മൂസയെ അയക്കുകയുണ്ടായി
إِلَىٰ فِرْعَوْنَ وَهَـٰمَـٰنَ وَقَـٰرُونَ فَقَالُوا۟ سَـٰحِرٌۭ كَذَّابٌۭ﴿٢٤﴾
share
إِلَىٰ فِرْعَوْنَ = ഫിർഔൻറെ അടുക്കലേക്ക് وَهَامَانَ وَقَارُونَ = ഹാമാൻറെയും ക്വാറൂന്റെയും فَقَالُوا = എന്നിട്ടവർ പറഞ്ഞു سَاحِرٌ = ജാലവിദ്യക്കാരൻ, ആഭിചാരി كَذَّابٌ = കള്ളവാദിയായ
ഫിർഔന്‍റെയും ഹാമാന്‍റെയും ഖാറൂനിന്‍റെയും അടുക്കലേക്ക്, എന്നിട്ട് അവർ പറഞ്ഞു ഒരു കള്ളവാദിയായ ജാലവിദ്യക്കാരനെന്ന്!
തഫ്സീർ : 23-24
View   
فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍۢ﴿٢٥﴾
share
فَلَمَّا جَاءَهُمْ = അങ്ങനെ അദ്ദേഹം അവരിൽ ചെന്നപ്പോൾ بِالْحَقِّ = യാഥാർത്ഥവും കൊണ്ട് مِنْ عِندِنَا = നമ്മുടെ പക്കൽ നിന്ന് قَالُوا = അവർ പറഞ്ഞു اقْتُلُوا = നിങ്ങൾ കൊലപ്പെടുത്തുവിൻ أَبْنَاءَ الَّذِينَ = യാതൊരു കൂട്ടരുടെ ആൺകുട്ടികളെ آمَنُوا مَعَهُ = അവൻറെ കൂടെ വിശ്വസിച്ച وَاسْتَحْيُوا = നിങ്ങൾ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യുവിൻ نِسَاءَهُمْ = അവരുടെ സ്ത്രീകളെ, പെണ്ണുങ്ങളെ وَمَا = അല്ല (ഇല്ല) كَيْدُ الْكَافِرِينَ = അവിശ്വാസികളുടെ ഉപായം, തന്ത്രം إِلَّا فِي ضَلَالٍ = വഴിപിഴവിൽ (പാഴിൽ) അല്ലാതെ
അങ്ങനെ, നമ്മുടെ പക്കൽ നിന്നുള്ള യഥാർത്ഥവും കൊണ്ട് അവരുടെ അടുക്കൽ അദ്ദേഹം ചെന്നപ്പോൾ അവർ പറഞ്ഞു: അവന്‍റെ കൂടെ വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുവിൻ; അവരിലുള്ള സ്ത്രീകളെ (കൊലപ്പെടുത്താതെ) ജീവിക്കുവാൻ വിട്ടേക്കുകയും ചെയ്യുവിൻ. അവിശ്വാസി കളുടെ ഉപായം വഴിപിഴവിലല്ലാതെ ഇല്ല. [അത് പാഴാകാതിരിക്കയില്ല]
وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ﴿٢٦﴾
share
وَقَالَ فِرْعَوْنُ = ഫിർഔൻ പറയുകയാണ്, പറഞ്ഞു ذَرُونِي = എന്നെ വിട്ടേക്കുവിൻ أَقْتُلْ = ഞാൻ കൊല്ലാം, കൊല്ലട്ടെ مُوسَىٰ = മൂസായെ وَلْيَدْعُ = അവൻ വിളിക്ക (പ്രാർത്ഥിക്ക)യും ചെയ്യട്ടെ رَبَّهُ = അവൻറെ റബ്ബിനെ إِنِّي أَخَافُ = നിശ്ചയം ഞാൻ ഭയപ്പെടുന്നു أَن يُبَدِّلَ = അവൻ മാറ്റിമറിക്കുന്നത് دِينَكُمْ = നിങ്ങളുടെ മതം, ആചാരം أَوْ أَن يُظْهِرَ = അല്ലെങ്കിൽ അവൻ പുറപ്പെടുവിക്കുമെന്ന്, പ്രത്യക്ഷപ്പെടുത്തുമെന്ന് فِي الْأَرْضِ = ഭൂമിയിൽ الْفَسَادَ = കുഴപ്പം
ഫിർഔൻ (വീണ്ടും) പറയുകയാണ്: എന്നെ വിട്ടേക്കുവിൻ [അനുവദിക്കുവിൻ]. ഞാൻ മൂസയെ കൊലപ്പെടുത്തട്ടെ, അവൻ അവന്‍റെ റബ്ബിനെ വിളിക്കുകയും ചെയ്യട്ടേ! നിശ്ചയമായും ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ, അല്ലെങ്കിൽ അവൻ ഭൂമിയിൽ കുഴപ്പം പുറപ്പെടുവിക്കുകയോ ചെയ്‌തേക്കുമെന്ന്!
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍۢ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ﴿٢٧﴾
share
وَقَالَ مُوسَىٰ = മൂസാ പറഞ്ഞു إِنِّي عُذْتُ = നിശ്ചയമായും ഞാൻ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي = എൻറെ റബ്ബിൽ وَرَبِّكُم = നിങ്ങളുടെയും റബ്ബ് مِّن كُلِّ مُتَكَبِّرٍ = എല്ലാ അഹംഭാവികളിൽ നിന്ന് لَّا يُؤْمِنُ = വിശ്വസിക്കാത്ത بِيَوْمِ الْحِسَابِ = വിചാരണ (ന്യായവിസ്താര) ദിവസത്തിൽ
മൂസ പറഞ്ഞു: (എന്നാൽ) ഞാൻ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായിട്ടുള്ളവനോട് ന്യായവിസ്താരത്തിൽ വിശ്വസിക്കാത്ത എല്ലാ അഹംഭാവകളിൽ നിന്നും ശരണം തേടുന്നു.
തഫ്സീർ : 25-27
View   
وَقَالَ رَجُلٌۭ مُّؤْمِنٌۭ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَـٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَـٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَـٰذِبًۭا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًۭا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌۭ كَذَّابٌۭ﴿٢٨﴾
share
وَقَال رَجُلٌ = ഒരു പുരുഷൻ പറഞ്ഞു مُّؤْمِنٌ = സത്യവിശ്വാസിയായ مِّنْ آلِ فِرْعَوْنَ = ഫിർഔന്റെ ആൾക്കാരിൽ പെട്ട يَكْتُمُ = അദ്ദേഹം മറച്ചുവെച്ചിരുന്നു إيمَانَهُ = തന്റെ വിശ്വാസം أتَقْتُلُونَ = നിങ്ങൾ കൊല്ലുകയോ رَجُلًا = ഒരു പുരുഷനെ (മനുഷ്യനെ) أنْ يَقُولَ = അയാൾ പറയുന്നതിനാൽ رَبِّيَ اللهُ = എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് وَقَدْ جَاء كُم = അദ്ദേഹം നിങ്ങൾക്കു വന്നിട്ടുമുണ്ട് بِالْبَيِّنَاتِ = തെളിവുകളും കൊണ്ട് مِنْ رَّبِّكُم = നിങ്ങളുടെ റബ്ബിങ്കൽ നിന്ന് وَإنْ يَكُ = അദ്ദേഹം ആണെങ്കിൽ كَاذِبًا = കളവു (വ്യാജം) പറയുന്നവൻ فَعَلَيْهِ = എന്നാൽ അദ്ദേഹത്തിന്റെ മേൽ തന്നെ كَذِبُهُ = തന്റെ വ്യാജം وَإنْ يَكُ = അദ്ദേഹമാണെങ്കിൽ صَادِقًا = സത്യം പറയുന്നവൻ يُصِبْكُمْ = നിങ്ങൾക്കു എത്തും , ബാധിക്കും بَعْضُ الّذِي = യാതൊന്നിൽ ചിലതു يَعِدُكُمْ = അദ്ദേഹം നിങ്ങളോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്ന إنَّ اللهَ = നിശ്ചയമായും അല്ലാഹു لَايَهْدِي = അവൻ നേർമാർഗത്തിലാക്കുകയില്ല مَنْ = യാതൊരുവനെ هُوَ = അവൻ مُسْرِفٌ = അതിരു കവിഞ്ഞവനാണ് كَذَّابٌ = കള്ളവാദിയായ, വ്യാജക്കാരനാണ്
ഫിർഔന്‍റെ ആൾക്കാരിൽ തന്‍റെ വിശ്വാസം മറച്ചുവെച്ചു കൊണ്ടിരുന്ന ഒരു സത്യവിശ്വാസിയായിരുന്ന പുരുഷൻ പറഞ്ഞു: (ഹേ,കൂട്ടരേ,) ഒരു പുരുഷൻ എന്‍റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുന്നതിനാൽ നിങ്ങൾ അദ്ദേഹത്തെ കൊല ചെയ്യുകയണോ?! അദ്ദേഹം നിങ്ങൾക്ക് നിങ്ങളുടെ റബ്ബിങ്കൽ നിന്നു തെളിവുകൾ കൊണ്ടുവന്നിട്ടുമുണ്ട് (എന്നിട്ടും)! അദ്ദേഹം വ്യാജം പറയുന്നവനാണെങ്കിൽ, തന്‍റെ വ്യാജം തന്‍റെ മേൽ തന്നെ (ദോഷകരം) ആയിരിക്കുന്നതുമാണ്; അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, നിങ്ങളോടദ്ദേഹം താക്കീതു ചെയ്യുന്ന ചിലത് നിങ്ങൾക്ക് ബാധിക്കുകയും ചെയ്യും. നിശ്ചയമായും അതിരുകവിഞ്ഞവനും, വ്യാജ വാദിയുമായുള്ള ഒരുവനെ അല്ലാഹു സൻമാർഗത്തിലാക്കുന്നതല്ല.
يَـٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَـٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ﴿٢٩﴾
share
يَا قَوْمِ = എന്റെ ജനങ്ങളേ لَكُمُ = നിങ്ങൾക്കാണ്, നിങ്ങൾക്കുണ്ട് الْمُلْكُ = രാജത്വം, ഭരണാധിപത്യം اليَوْمَ = ഇന്ന് ظَاهِرِينَ = പ്രത്യക്ഷരായ (മികച്ച, വിജയികളായ) നിലക്ക് فِي الْأَرْضِ = ഭൂമിയിൽ فَمَنْ يَنْصُرُنَا = എന്നാൽ നമ്മെ ആർ സഹായിക്കും, നമ്മെ രക്ഷിക്കുന്നതാരാണ് مِنْ بَأْسِ اللهِ = അല്ലാഹുവിന്റെ ദണ്ഡന (ശിക്ഷ)യിൽ നിന്ന് إنْ جَاءَ نَا = അത് നമുക്ക് വന്നാൽ قَالَ فِرْعَوْنُ = ഫിർഔൻ പറഞ്ഞു مَا أُرِيكُمْ = ഞാൻ നിങ്ങൾക്കു കാട്ടിത്തരുന്നില്ല إلّا مَا = യാതൊന്നല്ലാതെ أَرَى = ഞാൻ കാണുന്ന, അഭിപ്രായപ്പെടുന്ന وَمَاأهْدِيكُمْ = ഞാൻ നിങ്ങളെ നയിക്കുന്നുമില്ല إلَّا سَبِيلَ = വഴിക്കല്ലാതെ الرَّشَادِ = ശരിയുടെ(തന്റേടത്തിന്റെ, നന്മയുടെ)
എന്‍റെ ജനങ്ങളേ! ഭൂമിയിൽ പ്രത്യക്ഷരായി (മികച്ചു) കൊണ്ടിരിക്കുമാറ് ഇന്ന് നിങ്ങൾക്കാണ് രാജത്വമുള്ളത്, എന്നാൽ, അല്ലാഹുവിന്‍റെ ദണ്ഡന [ശിക്ഷ] നമുക്ക് വന്നെങ്കിൽ അതിൽ നിന്നും നമ്മെ ആർ സഹായിക്കും?! ഫിർഔൻ പറയുകയാണ് ഞാൻ (നല്ലതെന്ന്) കാണുന്ന കാര്യമല്ലാതെ നിങ്ങൾക്ക് ഞാൻ കാട്ടിത്തരുന്നില്ല. ശരിയായ (തൻേറടത്തിന്‍റെ) വഴിക്കല്ലാതെ നിങ്ങളെ ഞാൻ നയിക്കുന്നുമില്ല.
തഫ്സീർ : 28-29
View   
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ﴿٣٠﴾
share
وَقَالَ = പറഞ്ഞു الّذِي آمَنَ = വിശ്വസിച്ച ആൾ يَاقَوْمِ = എന്റെ ജനങ്ങളെ إنِّي أخَافُ = നിശ്ചയമായും ഞാൻ ഭയപ്പെടുന്നു عَلَيْكُم = നിങ്ങളുടെ മേൽ مِثْلَ يَوْمِ = ദിവസം പോലെയുള്ളതു الْأَحْزَابِ = സഖ്യ (മിത്ര)കക്ഷികളുടെ
(ആ) വിശ്വസിച്ചിട്ടുള്ള ആള്‍ (വീണ്ടും) പറഞ്ഞു: എന്‍റെ ജനങ്ങളെ! നിശ്ചയമായും, നിങ്ങളുടെ മേല്‍ സഖ്യകക്ഷികളുടെ ദിവസം പോലെയുള്ള(ശിക്ഷാ ദിവസം വരുന്ന)തിനെ ഞാന്‍ ഭയപ്പെടുന്നു:
مِثْلَ دَأْبِ قَوْمِ نُوحٍۢ وَعَادٍۢ وَثَمُودَ وَٱلَّذِينَ مِنۢ بَعْدِهِمْ ۚ وَمَا ٱللَّهُ يُرِيدُ ظُلْمًۭا لِّلْعِبَادِ﴿٣١﴾
share
مِثْلَ دَأْبِ = അതായത് സമ്പ്രദായം (പതിവ്) പോലെ قَوْمِ نُوحٍ = നൂഹിന്റെ ജനതയുടെ وَعَادٍوَثَمُودَ = ആദിന്റെയും ഥമൂദിന്റെയും وَالّذِينَ = യാതൊരുവരുടെയും مِن بَعْدِهِمْ = അവരുടെ ശേഷമുള്ള وَمَااللهُ = അല്ലാഹു ഇല്ല يُرِيدُ = ഉദ്ദേശിക്കും ظُلْمًا = അക്രമം, അനീതി لِلعِبَاد = അടിയാന്മാർക്കു
അതായത്, നൂഹിന്‍റെ ജനതയുടെയും, ആദിന്‍റെയും, ഥമൂദിന്‍റെയും, അവർക്ക് ശേഷം ഉള്ളവരുടെയും പതിവ് പോലെയുള്ളതിനെ, അല്ലാഹു അടിയാൻമാരോട് യാതൊരു അക്രമവവും ചെയ് വാൻ ഉദ്ദേശിക്കുകയില്ലതാനും. [അവരുടെ പ്രവർത്തിദോഷമാണവർക്ക് ശിക്ഷ വരുത്തുന്നത്]
وَيَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ﴿٣٢﴾
share
وَيَاقَوْمِ = എന്റെ ജനങ്ങളേ إنّي أخَافُ = നിശ്ചയം ഞാൻ ഭയപ്പെടുന്നു عَلَيْكُمْ = നിങ്ങളുടെ മേൽ يَوْمَ التَّنَادِ = അന്യോന്യം വിളി(നിലവിളി) കൂട്ടുന്ന ദിവസത്തെ
എന്‍റെ ജനങ്ങളെ! പരസ്പരം (നില)വിളി കൂട്ടുന്ന ദിവസത്തെ നിശ്ചയമായും നിങ്ങളിൽ ഞാൻ ഭയപ്പെടുന്നു.
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍۢ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٣﴾
share
يَوْمَ تُوَلُّونَ = അതായത് നിങ്ങൾ തിരിഞ്ഞോടുന്ന ദിവസം مُدْبِرِينَ = പിന്നോക്കം വെച്ചവരായി مَالَكُمْ = നിങ്ങൾക്ക് ഇല്ല, ഇല്ലാത്ത നിലയിൽ مِّنَ اللهِ = അല്ലാഹുവിൽ നിന്ന് مِنْ عَاصِمٍ = യാതൊരു രക്ഷകനും, കാക്കുന്നവനും وَمَنْ يُضْلِلِ = ആരെയെങ്കിലും വഴി പിഴവിലാക്കിയാൽ اللهُ = അല്ലാഹു فَمَالَهُ = എന്നാൽ അവന്നില്ല مِنْ هَادٍ = യാതൊരു വഴികാട്ടിയും, മാർഗ്ഗദർശനം
അതായത്, നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം! അല്ലാഹുവിൽ നിന്ന് രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല, അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ അവന്ന് മാർഗ്ഗദർശനം നൽകുന്ന ഒരാളും ഇല്ല.
തഫ്സീർ : 30-33
View   
وَلَقَدْ جَآءَكُمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَـٰتِ فَمَا زِلْتُمْ فِى شَكٍّۢ مِّمَّا جَآءَكُم بِهِۦ ۖ حَتَّىٰٓ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِنۢ بَعْدِهِۦ رَسُولًۭا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌۭ مُّرْتَابٌ﴿٣٤﴾
share
وَلَقَدْجَاءكُمْ = നിങ്ങൾക്കു വരുകയുണ്ടായിട്ടുണ്ട് يُوسُفُ = യൂസുഫ് مِن قَبْلُ = മുൻപ് بِالبَيِّنَاتِ = തെളിവുകളുമായിട്ടു فَمَازِلْتُمْ = എന്നിട്ടു നിങ്ങളായിക്കൊണ്ടിരുന്നു فِي شَكٍّ = സംശയത്തിൽ مِمّا = യാതൊന്നിനെപ്പറ്റി جَاءكُم بِهِ = അദ്ദേഹം കൊണ്ടുവന്ന حَتَّىٰ إذاهَلَكَ = അങ്ങനെ അദ്ദേഹം നാശമടഞ്ഞ (കാലംചെന്ന)പ്പോൾ قُلْتُمْ = നിങ്ങൾ പറഞ്ഞു لَن يَبْعَثَ اللهُ = അല്ലാഹു നിയോഗിക്ക ( എഴുന്നേല്പിക്ക)യില്ല തന്നെ مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം رَسُولًا = ഒരു റസൂലിനെയും, ദൂതനെയും كَذَالِكَ = അപ്രകാരം يُضِلُّ اللهُ = അല്ലാഹു വഴിപിഴപ്പിക്കുന്നു مَنْ = യാതൊരുവനെ هُوَ مُسْرِفٌ = അവൻ അതിരുകവിഞ്ഞവനാണ് مُّرْتَاب = സംശയാലുവാണ്, സന്ദേഹിയാണ്
മുമ്പ് യൂസുഫ് നിങ്ങൾക്കു തെളിവുകളായി വരുകയുണ്ടായിട്ടുണ്ട്. എന്നിട്ട്, അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങൾ സംശയത്തിൽ ആയിക്കൊണ്ടേയിരുന്നു. അങ്ങനെ, അദ്ദേഹം (മരണമടഞ്ഞ്) കാലം ചെന്നപ്പോൾ നിങ്ങൾ പറഞ്ഞു: ഇയാളുടെ ശേഷം അല്ലാഹു (എനി) ഒരു റസൂലിനെയും നിയോഗിക്കുന്നതേ അല്ല എന്ന്! അപ്രകാരം, ഏതൊരുവൻ അതിരുകവിഞ്ഞവനും സംശയാലുവുമാണോ അവനെ അല്ലാഹു വഴിപിഴവിലാക്കുന്നു.
തഫ്സീർ : 34-34
View   
ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍۢ جَبَّارٍۢ﴿٣٥﴾
share
الّذِينَ يُجَادِلُونَ = അതായത് തർക്കം നടത്തുന്നവർ فِي آيَاتِ اللهِ = അല്ലാഹുവിന്റെ ആയത്ത് (ദൃഷ്ടാന്തം)കളിൽ بِغَيْرِ سُلْطَانٍ = ഒരു അധികൃത ലക്ഷ്യവും ( പ്രമാണവും) കൂടാതെ أتَاهُمْ = തങ്ങൾക്കു വന്നിട്ടുള്ള, കിട്ടിയിട്ടുള്ള كَبُرَ = അതുവളരെ വലുതാണ്, വമ്പിച്ചതായിരുന്നു مَقْتًا = ക്രോധത്തിൽ, ക്രോധത്താൽ عِندَ اللهِ = അല്ലാഹുവിങ്കൽ وَعِندَالّذِينَ آمَنُوا = വിശ്വസിച്ചവരുടെ അടുക്കലും كَذَالِكَ = അപ്രകാരം يَطْبَعُ اللهُ = അല്ലാഹു മുദ്രവെക്കുന്ന عَلَى كُلِّ قَلْبِ = എല്ലാ ഹൃദയങ്ങളുടെമേലും مُتَكَبِّرٍ = അഹംഭാവിയുടെ جَبَّارٍ = സ്വേഛ്ചാലുവായ (ക്രൂരമനസ്കനായ)
അതായത്, തങ്ങൾക്ക് വന്നു കിട്ടിയിട്ടുള്ള യാതൊരു അധികൃതലക്ഷ്യവുo കൂടാതെ അല്ലാഹുവിന്‍റെ ആയത്തുകളിൽ [ദൃഷ്ടാന്തങ്ങളിൽ] തർക്കം നടത്തുന്നവർ. അതു [തർക്കം] അല്ലാഹുവിങ്കലും, വിശ്വസിച്ചിട്ടുള്ളവരുടെ അടുക്കലും ക്രോധത്തിൽ വളരെ വമ്പിച്ചതത്രേ! അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നതാണ്. [സത്യബോധം അവയിൽ പ്രവേശിക്കാതായിത്തീരും].
തഫ്സീർ : 35-35
View   
وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًۭا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ﴿٣٦﴾
share
وَقَالَ فِرْعَوْنُ = ഫിർഔൻ പറഞ്ഞു يَاهَامَانُ = ഹാമാനേ ابْنِ لِي = നീ എനിക്ക് നിർമ്മിക്കുക, കെട്ടിപ്പടുക്കുക صَرْحًا = ഒരു ഉന്നത സൗധം, സ്തംഭം لَعَلِّي أَبْلُغُ = ഞാൻ എത്തിയേക്കാം , എത്തിച്ചേരാൻ الأَسْبَاب = മാർഗ്ഗങ്ങളിൽ, കാരണങ്ങളിൽ
ഫിർഔൻ പറയുകയാണ്: ഓ ഹാമാൻ, നീ എനിക്കൊരു ഉന്നത സൗധം കെട്ടിയുണ്ടാക്കുക, ഞാൻ (ആ) മാർഗങ്ങളിൽ എത്തിച്ചേർന്നേക്കാം.
أَسْبَـٰبَ ٱلسَّمَـٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَـٰذِبًۭا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍۢ﴿٣٧﴾
share
أَسْبَابَ السَّمَاوَاتِ = അതായത് ആകാശങ്ങളുടെ മാർഗ്ഗങ്ങളിൽ فَأَطَّلِعَ = എന്നിട്ടു അങ്ങനെ ഞാൻ എത്തി നോക്കാം, നോക്കിക്കാണാം إِلَىٰ إلٰهِ مُوسى = മൂസായുടെ ഇലാഹിലേക്കു وَإِنِّي = നിശ്ചയമായും ഞാൻ لَأظُنُّهُ = അവനെ വിചാരിക്കുന്നു كَاذِبًا = കളവു പറയുന്നവനെന്നു وَكَذَالِكَ = അപ്രകാരം زُيِّنَ لِفِرْعَوْنَ = ഫിര്ഔന് അലങ്കാരമായി (ഭംഗിയായി) കാണിക്കപ്പെട്ടു سُوءُعَمَلِهِ = അവന്റെ ദുഷ്പ്രവൃത്തി وَصُدَّ = അവൻ തടയപ്പെടുകയും ചെയ്തു عَنِ السَّبِيلِ = വഴിയിൽ നിന്ന് وَمَاكَيْدُفِرْعَوْنَ = ഫിർഔന്റെ തന്ത്രം (ഉപായം) അല്ല إلاّفِي تَبَاب = (നാശത്തിൽ, നഷ്ടത്തിൽ)അല്ലാതെ
അതായത് ആകാശങ്ങളുടെ മാർഗങ്ങളിൽ; എന്നിട്ട് (അവിടെച്ചെന്ന്) മൂസായുടെ ഇലാഹിലേക്ക് ഞാൻ എത്തിനോക്കാം. നിശ്ചയമായും അവൻ കളവു പറയുന്നവനാണെന്ന് ഞാൻ വിചാരിക്കുന്നു. ഇപ്രകാരം, ഫിർഔന് അവന്‍റെ ദുഷ്പ്രവൃത്തി ഭംഗിയായി കാണിക്കപ്പെട്ടു; അവൻ (നേരായ) വഴിയിൽ നിന്നു തടയപ്പെടുകയും ചെയ്തു. ഫിർഔന്‍റെ തന്ത്രം നാശനഷ്ടത്തിലല്ലാതെ അല്ല.
തഫ്സീർ : 36-37
View   
وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ﴿٣٨﴾
share
وَقَالَ = പറഞ്ഞു الّذِي آمَنَ = വിശ്വസിച്ചവൻ يَاقَوْمِ = എന്റെ ജനങ്ങളേ اتَّبِعُونِ = എന്നെ പിൻപറ്റുവിൻ أَهْدِكُم = ഞാൻ നിങ്ങളെ നയിക്കാം, നിങ്ങൾക്ക് കാട്ടിത്തരും سَبِيلَ الرَّشَاد = ശരിയായ (തന്റേടത്തിന്റെ) വഴി
(ആ) വിശ്വസിച്ചവർ പറഞ്ഞു: എന്‍റെ ജനങ്ങളെ, നിങ്ങൾ എന്നെ പിന്തുടരുവിൻ, ഞാൻ നിങ്ങൾക്ക് ശരിയായ (തന്റേടത്തിന്‍റെ) മാർഗം കാട്ടിത്തരാം.
يَـٰقَوْمِ إِنَّمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَـٰعٌۭ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ﴿٣٩﴾
share
يَاقَوْمِ = എന്റെ ജനങ്ങളേ إنَّمَاهَذِهِ الحَيَاةُ = നിശ്ചയമായും ഈ ജീവിതം الدُّنْيَا = ഐഹിക, ഇഹത്തിലെ مَتَاعٌ = ഒരു വിഭവം (ഉപകരണം)മാത്രമാകുന്നു وَإنَّ الآخِرَةَ = നിശ്ചയമായും പരലോകം هِيَ = അതത്രെ دَارُ الْقَرَارِ = സ്ഥിരവാസത്തിന്റെ ഭവനം, താമസിക്കുവാനുള്ള വീട്
എന്‍റെ ജനങ്ങളെ! നിശ്ചയമായും ഈ ഐഹിക ജീവിതം ഒരു (താൽക്കാലിക) വിഭവം മാത്രമാണ്; നിശ്ചയമായും പരലോകമത്രെ സ്ഥിരവാസത്തിന്‍റെ ഭവനം
مَنْ عَمِلَ سَيِّئَةًۭ فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَـٰلِحًۭا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍۢ﴿٤٠﴾
share
مَنْ عمِلَ = ആരെങ്കിലും പ്രവർത്തിച്ചാൽ سَيِّئَةً = ഒരു തിന്മ فَلَا يُجْزَى = എന്നാലവന് പ്രതിഫലം കൊടുക്കപ്പെടുകയില്ല إلّا مِثْلَهَا = അതുപോലുള്ളതിനു(അതിന്റെ അത്രയ്ക്ക്) അല്ലാതെ وَمَنْ عَمِلَ = ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحًا = സൽകർമ്മം,നല്ലതു مِنْ ذَكَرٍ = ആണിൽ നിന്ന് أَوْ أُنْثَى = അല്ലെങ്കിൽ പെണ്ണിൽ നിന്ന് وَهُوَ مُؤْمِنٌ = അവൻ സത്യവിശ്വാസിയായിരിക്കെ فَأُولَئِكَ = എന്നാൽ അക്കൂട്ടർ يَدْخُلُونَ الجَنَّةَ = അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും يُرْزَقُونَ = അവർക്കു നൽകപ്പെടും, ഉപജീവനം ലഭിക്കും فِيهَا = അതിൽ بِغَيْرِ حِسَابٍ = ഒരു കണക്കും കൂടാതെ
ആരെങ്കിലും ഒരു തിൻമ പ്രവർത്തിച്ചാൽ, അതിന്‍റെ അത്രക്കല്ലാതെ അവന് പ്രതിഫലം [ശിക്ഷ] കൊടുക്കപ്പെടുന്നതല്ല; ആണിൽ നിന്നോ, പെണ്ണിൽ നിന്നോ ആരെങ്കിലും - അയാൾ സത്യവിശ്വാസിയായിക്കൊണ്ട് - സൽക്കർമം പ്രവർത്തിച്ചാലോ, എന്നാൽ അക്കൂട്ടർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർക്ക് അവിടെവെച്ച് ഒരു കണക്കും കൂടാതെ (സുഭിക്ഷമായി) ഉപജീവനം ലഭിച്ചുകൊണ്ടിരിക്കും.
وَيَـٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ﴿٤١﴾
share
وَيَا قَوْمِ = എന്റെ ജനങ്ങളേ مَا لِي = എനിക്കെന്താണ്(എന്ത് പറ്റി) أَدْعُوكُمْ = ഞാൻ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു إِلَى ٱلنَّجَوٰةِ = രക്ഷയിലേക്ക്, മുക്തിയിലേക്ക് وَتَدْعُونَنِي = നിങ്ങള്‍ എന്നെ വിളിക്കുകയും ചെയ്യുന്നു إِلَى النَّار = നരകത്തിലേക്ക്
എന്‍റെ ജനങ്ങളേ! എനിക്കെന്താണ്?! നിങ്ങളെ ഞാൻ രക്ഷ(യുടെ വഴി)യിലേക്ക് ക്ഷണിക്കുന്നു; നിങ്ങളെന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു! (ഇതെന്താശ്ചരൃം!)
تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌۭ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّـٰرِ﴿٤٢﴾
share
تَدْعُونَنِي = നിങ്ങൾ എന്നെ ക്ഷണിക്കുന്നു, വിളിക്കുന്നു لأكْفُرَ = ഞാൻ അവിശ്വസിക്കുവാൻ بِاللهِ = അല്ലാഹുവിൽ وَأُشْرِكَ بِهِ = ഞാനവനോട് പങ്കു ചേർക്കുവാനും مَا = യാതൊന്നിനെ لَيْسَ لِي = എനിക്കില്ല بِهِ عِلْمٌ = അതിനെപ്പറ്റി ഒരു അറിവും وَأَنَا أدْعُوكُمْ = ഞാനാകട്ടെ നിങ്ങളെ ക്ഷണിക്കുന്നു إلى العَزِيزِ = പ്രതാപശാലിയിലേക്ക് الغَفَّارِ = വളരെ പൊറുക്കുന്നവനായ
(അതെ) ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുവാനും, എനിക്ക് യാതൊരു അറിവുമില്ലാത്ത വസ്തുവെ അവനോട് പങ്കുചേർക്കുവാനുമായി നിങ്ങൾ എന്നെ ക്ഷണിക്കുന്നു; ഞാനാകട്ടെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലിയായുള്ളവനിലേക്ക് നിങ്ങളെ ക്ഷണിച്ചു കൊണ്ടുമിരിക്കുന്നു!
തഫ്സീർ : 38-42
View   
لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌۭ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَـٰبُ ٱلنَّارِ﴿٤٣﴾
share
لَا جَرَمَ = അല്ല- സ്ഥാപിതമായിരിക്കുന്നു (തീർച്ചപ്പെട്ടിരിക്കുന്നു) തെറ്റല്ല(സത്യം തന്നെ)أَنَّمَا تَدْعُونَنِي إِلَيْهِ = നിങ്ങൾ എന്നെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതാണെന്ന് لَيْسَ لَهُ = അതിനില്ല (പാടില്ല - അർഹതയില്ല) دَعْوَةٌ = ക്ഷണം, വിളിച്ചു പ്രാർത്ഥിക്കൽ فِي الدُّنْيَا = ഇഹത്തിൽ وَلَا فِي الْآخِرَةِ = പരത്തിലും ഇല്ല وَأَنَّ مَرَدَّنَا = നമ്മുടെ തിരിച്ചു ചെല്ലൽ ആണെന്നും إِلَى اللَّـهِ = അല്ലാഹുവിങ്കലേക്ക് وَأَنَّ الْمُسْرِفِينَ = അതിരുകവിഞ്ഞവരാണെന്നും هُم = അവർ തന്നെ أَصْحَابُ النَّارِ = നരകത്തിന്റെ ആൾക്കാർ
അല്ല - (സത്യമെന്ന്) സ്ഥാപിതമായിരിക്കുന്നു: നിങ്ങൾ യാതൊന്നിലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിന് ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ യാതൊരു ക്ഷണവും (ഉണ്ടായിരിക്കുവാൻ) പാടില്ലെന്നും - നമ്മുടെ ( യെല്ലാം ) തിരിച്ചു ചെല്ലൽ അല്ലാഹുവിങ്കലേക്കാണെന്നും അതിരുകവിഞ്ഞവർ തന്നെയാണ് നരകത്തിന്‍റെ ആൾക്കാർ എന്നും.
തഫ്സീർ : 43-43
View   
فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرٌۢ بِٱلْعِبَادِ﴿٤٤﴾
share
فَسَتَذْكُرُونَ = എന്നാൽ നിങ്ങൾ വഴിയെ ഓർത്തുകൊള്ളും مَا أَقُولُ = ഞാൻ പറയുന്നത് لَكُمْ = നിങ്ങളോട് وَأُفَوِّضُ = ഞാൻ വിട്ടു കൊടുക്കുക (ഭരമേൽപ്പിക്കുക)യും ചെയ്യുന്നു أَمْرِي = എന്റെ കാര്യം إِلَى اللَّـهِ = അല്ലാഹുവിലേക്ക് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِالْعِبَادِ = അടിയാൻമാരെപ്പറ്റി
‘എന്നാൽ, നിങ്ങളോടു ഞാൻ പറയുന്നത് വഴിയെ നിങ്ങൾ ഓർത്തു കൊള്ളും! എന്‍റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു അടിയാന്മാരെപ്പറ്റി കണ്ടറിയുന്നവനാണ്.’
തഫ്സീർ : 44-44
View   
فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ﴿٤٥﴾
share
فَوَقَاهُ اللَّـهُ = അപ്പോൾ (എന്നിട്ട്) അല്ലാഹു അദ്ദേഹത്തെ കാത്തു سَيِّئَاتِ مَا = യാതൊന്നിന്റെ തിന്മകളെ (കെടുതികളിൽ നിന്ന്) مَكَرُوا = അവർ കുതന്ത്രം ചെയ്ത وَحَاَق = വന്നിറങ്ങുക (വലയം ചെയ്യുക)യും ചെയ്തു بِآلِ فِرْعَوْنَ = ഫിർഔന്റെ ആൾക്കാരിൽ سُوءُ الْعَذَابِ = കടുത്ത ശിക്ഷ
അപ്പോൾ, അവർ കുതന്ത്രം ചെയ്തതിന്‍റെ തിന്മകൾ അദ്ദേഹത്തിന് (ബാധിക്കാതെ) അല്ലാഹു കാത്തു. ഫിർഔന്‍റെ ആൾക്കാരിൽ കടുത്ത ശിക്ഷ ( വന്നു ) വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 45-45
View   
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّۭا وَعَشِيًّۭا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ﴿٤٦﴾
share
النَّارُ = നരകം, അഗ്നി يُعْرَضُونَ = അവർ പ്രദർശിപ്പിക്കപ്പെടുന്നു عَلَيْهَا = അതിൽ, അതിന്നടുക്കൽ غُدُوًّا = രാവിലെ وَعَشِيًّا = വൈകുന്നേരവും وَيَوْمَ تَقُومُ = നിലകൊള്ളുന്ന (സംഭവിക്കുന്ന) ദിവസം السَّاعَةُ = അന്ത്യഘട്ടം(ക്വിയാമത്തു) أَدْخِلُوا = പ്രവേശിപ്പിക്കുവിൻ آلَ فِرْعَوْنَ = ഫിർഔന്റ ആൾക്കാരെ أَشَدَّ الْعَذَابِ = ഏറ്റവും കഠിന ശിക്ഷയിൽ
നരകം! രാവിലെയും, വൈകുന്നേരവും അവർ അതിങ്കൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. (ഖിയാമത്താകുന്ന) അന്ത്യഘട്ടം നിലവിൽവരുന്ന ദിവസമാകട്ടെ, (കല്പനയുണ്ടാകും:) ഫിർഔന്‍റെ ആൾക്കാരെ ഏറ്റവും കഠിനശിക്ഷയിൽ പ്രവേശിപ്പിക്കുവിൻ (എന്ന്)!
തഫ്സീർ : 46-46
View   
وَإِذْ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًۭا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًۭا مِّنَ ٱلنَّارِ﴿٤٧﴾
share
وَإِذْ يَتَحَاجُّونَ = അവർ അന്യോന്യം ന്യായവാദം ചെയ്യുന്ന സന്ദർഭം فِي النَّارِ = നരകത്തിൽ (അഗ്നിയിൽ) വെച്ച് فَيَقُولُ = അപ്പോൾ പറയും الضُّعَفَاءُ = ദുർബ്ബലന്മാർ, അശക്തർ لِلَّذِينَ اسْتَكْبَرُوا = അഹംഭാവം നടിച്ചവരോട് إِنَّا كُنَّا = നിശ്ചയമായും ഞങ്ങളായിരുന്നു لَكُمْ تَبَعًا = നിങ്ങൾക്ക് അനുഗാമികൾ, നിങ്ങളെ പിൻപറ്റിക്കൊണ്ട് فَهَلْ أَنتُم = ആകയാൽ നിങ്ങളാണോ مُّغْنُونَ عَنَّا = ഞങ്ങൾക്ക് ആവശ്യമില്ലാതാക്കുന്ന( ഒഴിവാക്കുന്ന)വർ نَصِيبًا = ഒരു പങ്കു, വല്ല വിഹിതവും مِّنَ النَّارِ = നരകത്തിൽ നിന്ന്
നരകത്തിൽ വെച്ച് അവർ [ നരകവാസികൾ ] അന്യോന്യം ന്യായവാദം ചെയ്തു കൊണ്ടിരിക്കുന്ന സന്ദർഭം (ഓർക്കുക)! അപ്പോൾ ദുർബലരായുള്ളവർ അഹംഭാവം നടിച്ചവരോട് പറയും: നിശ്ചയമായും ഞങ്ങൾ നിങ്ങളെ പിൻപറ്റിക്കൊണ്ടായിരുന്നു (ഉള്ളത്): ആകയാൽ, നരകത്തിൽ നിന്നുള്ള ഒരു പങ്കു ഞങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കിത്തരുന്നവരാണോ?!
قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُلٌّۭ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ﴿٤٨﴾
share
قَالَ الَّذِينَ = യാതൊരു കൂട്ടർ പറയും اسْتَكْبَرُوا = അഹംഭാവം നടിച്ച إِنَّا كُلٌّ = നിശ്ചയമായും നാം എല്ലാവരും فِيهَا = അതിലാണ്, ഇതിലാണ് إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു قَدْ حَكَمَ = അവൻ വിധി കൽപ്പിച്ചിട്ടുണ്ട് بَيْنَ الْعِبَادِ = അടിയാന്മാർക്കിടയിൽ
അഹംഭാവം നടിച്ചവർ പറയും: നാം എല്ലാവരും അതിൽ തന്നെ; അല്ലാഹു അടിയന്മാർക്കിടയിൽ വിധി കൽപ്പിച്ചുകഴിഞ്ഞു!
തഫ്സീർ : 47-48
View   
وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًۭا مِّنَ ٱلْعَذَابِ﴿٤٩﴾
share
وَقَالَ = പറയും الَّذِينَ فِي النَّارِ = നരകത്തിലുള്ളവർ لِخَزَنَةِ = പാറാവുകാരോട്, കാവൽക്കാരോട് جَهَنَّمَ = ജഹന്നമിന്റെ (നരകത്തിന്റെ) ادْعُوا = നിങ്ങൾ പ്രാർത്ഥിക്കുവിൻ رَبَّكُمْ = നിങ്ങളുടെ റബ്ബിനോട് يُخَفِّفْ عَنَّا = ഞങ്ങൾക്ക് അവൻ ലഘുവാക്കിത്തരട്ടെ يَوْمًا = ഒരു ദിവസം مِّنَ الْعَذَابِ = ശിക്ഷയിൽ നിന്നുള്ള
നരകത്തിലുള്ളവർ ജഹന്നമിന്‍റെ കാവൽക്കാരോട് പറയും: നിങ്ങൾ നിങ്ങളുടെ റബ്ബിനോട് (ഒന്ന്) പ്രാർത്ഥിക്കുവിൻ, ശിക്ഷയിൽ നിന്നുള്ള ഒരു ദിവസം അവൻ ഞങ്ങൾക്ക് ലഘുവാക്കിതരട്ടെ! [അന്നെങ്കിലും ഒരു വിശ്രമം കിട്ടുമല്ലോ]
قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَـٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَـٰٓؤُا۟ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ﴿٥٠﴾
share
قَالُوا = അവർ പറയും أَوَلَمْ تَكُ = ആയിരുന്നില്ലേ, ഉണ്ടായില്ലേ تَأْتِيكُمْ = നിങ്ങൾക്ക് വന്നു കൊണ്ടിരിക്കുക رُسُلُكُم = നിങ്ങളുടെ റസൂലുകൾ بِالْبَيِّنَاتِ = തെളിവുകളുമായി قَالُوا = അവർ പറയും بَلَى = ഇല്ലാതേ, അതെ قَالُوا = അവർ പറയും فَادْعُوا = എന്നാൽ നിങ്ങൾ പ്രാർത്ഥിച്ചുകൊള്ളുവിൻ وَمَا = അല്ല(ഇല്ല) താനും دُعَاءُ الْكَافِرِينَ = അവിശ്വാസികളുടെ പ്രാർത്ഥന إِلَّا فِي ضَلَالٍ = പാഴിൽ(വൃഥാവിൽ, വഴികേടിൽ) അല്ലാതെ
അവർ പറയും: നിങ്ങൾക്കു നിങ്ങളുടെ റസൂലുകൾ തെളിവുകളുമായി വന്നിട്ടുണ്ടായിരുന്നില്ലേ?! അവർ [നരകക്കാർ] പറയും: ഇല്ലാതെ! (വന്നിരുന്നു) അവർ [കാവൽക്കാർ] പറയും: എന്നാൽ നിങ്ങൾ (തന്നെ) പ്രാർത്ഥിച്ചുകൊള്ളുവിൻ! അവിശ്വാസികളുടെ പ്രാർത്ഥന വൃഥവിലല്ലാതെ അല്ല താനും.
തഫ്സീർ : 49-50
View   
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَـٰدُ﴿٥١﴾
share
إِنَّا لَنَنصُرُ = നിശ്ചയം നാം സഹായിക്കുക തന്നെ ചെയ്യും رُسُلَنَا = നമ്മുടെ ദൂതന്മാരെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരെയും فِي الْحَيَاةِ الدُّنْيَا = ഐഹിക ജീവിതത്തിൽ وَيَوْمَ يَقُومُ = എഴുന്നേൽക്കുന്ന( നിൽക്കുന്ന) ദിവസവും الْأَشْهَادُ = സാക്ഷികൾ, സാക്ഷ്യങ്ങൾ
നിശ്ചയമായും, നമ്മുടെ റസൂലുകളെയും, വിശ്വാസിച്ചിട്ടുള്ളവരെയും ഐഹീക ജീവിതത്തിലും, സാക്ഷികൾ നിൽക്കുന്ന [രംഗത്ത് വരുന്ന] ദിവസവും നാം സഹായിക്കുക തന്നെ ചെയ്യും.
يَوْمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ﴿٥٢﴾
share
يَوْمَ لَا يَنفَعُ = അതായത് ഉപകാരം ചെയ്യാത്ത ദിവസം الظَّالِمِينَ = അക്രമികൾക്ക് مَعْذِرَتُهُم = അവരുടെ ഒഴികഴിവ് وَلَهُمُ = അവർക്കുണ്ട്(അവർക്കാണ്) താനും اللَّعْنَةُ = ശാപം وَلَهُمْ = അവർക്ക് തന്നെ سُوءُ الدَّارِ = കടുത്ത (മോശമായ) ഭവനം, (ആ) ഭവനത്തിന്റെ കെടുതി
അതായത്, അക്രമികൾക്ക് അവരുടെ ഒഴിവ്കഴിവ് ഉപകാരം ചെയ്യാത്ത ദിവസം (മാത്രമല്ല) അവർക്ക് ശാപവുമുണ്ടായിരിക്കും; അവർക്കത്രെ കടുത്ത ഭവനവും!
തഫ്സീർ : 51-52
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ﴿٥٣﴾
share
وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ട് مُوسَى മൂസക്ക് الْهُدَىٰ മാർഗ്ഗദർശനം, നേർമ്മാർഗം وَأَوْرَثْنَا നാം അവകാശപ്പെടുത്തുകയും ചെയ്തു بَنِي إِسْرَائِيلَ ഇസ്രാഈൽ സന്തതികൾക്ക് الْكِتَابَ വേദഗ്രന്ഥം
തീർച്ചയായും മൂസാക്ക് നാം മാർഗ്ഗദർശനം നൽകുകയുണ്ടായി; ഇസ്രാഈൽ സന്തതികൾക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
هُدًۭى وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴿٥٤﴾
share
هُدًى = മാർഗ്ഗദർശനമായി, വഴികാട്ടിയായി وَذِكْرَىٰ = ഉപദേശമായും, സ്മരണയായും لِأُولِي الْأَلْبَابِ = ബുദ്ധിമാന്മാർക്ക്
ബുദ്ധിമാന്മാർക്ക് മാർഗദർശനം (ഉപദേശ) സ്മരണയുമായി കൊണ്ട്.
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَٱسْتَغْفِرْ لِذَنۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَـٰرِ﴿٥٥﴾
share
فَاصْبِرْ = ആകയാൽ നീ ക്ഷമിക്കുക إِنَّ وَعْدَ اللَّـهِ = നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ = യഥാർത്ഥമാണ്, ശരിയായതാണ് وَاسْتَغْفِرْ = പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ = നിന്റെ പാപത്തിന് വേണ്ടി وَسَبِّحْ = "തസ്ബീഹും" നടത്തുക بِحَمْدِ رَبِّكَ = നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ بِالْعَشِيِّ = വൈകുന്നേരം, സന്ധ്യക്ക് وَالْإِبْكَارِ = കാലത്തും, രാവിലെയും
ആകയാൽ, (നബിയേ) നീ ക്ഷമിക്കുക, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാർതഥമാകുന്നു. നിന്‍റെ പാപത്തിനു വേണ്ടി പാപമോചനം തേടുകയും, വൈകുന്നേരവും കാലത്തും നിന്‍റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് തസ്ബീഹ് [സ്തോത്ര കീർത്തനം] നടത്തുകയും ചെയ്യുക.
തഫ്സീർ : 53-55
View   
إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۙ إِن فِى صُدُورِهِمْ إِلَّا كِبْرٌۭ مَّا هُم بِبَـٰلِغِيهِ ۚ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿٥٦﴾
share
إِنَّ = നിശ്ചയമായും الَّذِينَ يُجَادِلُونَ = തർക്കം നടത്തുന്നവർ فِي آيَاتِ اللَّـهِ = അല്ലാഹുവിന്റെ ആയത്തുകളിൽ بِغَيْرِ سُلْطَانٍ = ഒരു അധികൃത ലക്ഷ്യവും(പ്രമാണവും) ഇല്ലാതെ أَتَاهُمْ = തങ്ങൾക്ക് വന്നിട്ടുള്ള إِن فِي صُدُورِهِمْ = അവരുടെ നെഞ്ഞുകളിൽ(ഹൃദയങ്ങളിൽ) ഇല്ല إِلَّا كِبْرٌ = അഹംഭാവം,( ഗർവ്വ്) അല്ലാതെ مَّا هُم = അവരല്ല بِبَالِغِيهِ = അതിന് എത്തിയവർ,(അതിന് തക്ക അർഹതയുള്ളവർ) فَاسْتَعِذْ = ആകയാൽ നീ ശരണം (അഭയം) തേടുക بِٱللَّـهِ = അല്ലാഹുവിൽ, അല്ലാഹുവിനോട് إِنَّهُ هُوَ = നിശ്ചയമായും അവൻ തന്നെ السَّمِيعُ = കേൾക്കുന്നവൻ الْبَصِيرُ = കാണുന്നവൻ
നിശ്ചയമായും, അല്ലാഹുവിന്‍റെ "ആയത്തു" കളിൽ (സന്ദേശ ലക്ഷ്യങ്ങളിൽ) തങ്ങൾക്ക് വന്നു കിട്ടിയ യാതൊരു അധികൃത ലക്ഷ്യവും കൂടാതെ തർക്കം നടത്തുന്നവർ, അവരുടെ ഹൃദയങ്ങളിൽ, തങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത [അർഹരാകാത്ത] അഹംഭാവം അല്ലാതെ (മറ്റൊന്നും) ഇല്ല. ആകയാൽ,അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക, നിശ്ചയമായും, അവൻ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കാണുന്നവനും.
തഫ്സീർ : 56-56
View   
لَخَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٥٧﴾
share
لَخَلْقُ السَّمَاوَاتِ = ആകാശങ്ങളെ സൃഷ്ടിക്കൽ وَالْأَرْضِ = ഭൂമിയും أَكْبَرُ = അധികം വലുത്( തന്നെ) مِنْ خَلْقِ النَّاسِ = മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ وَلَـٰكِنَّ = എങ്കിലും, പക്ഷെ أَكْثَرَ النَّاسِ = മനുഷ്യരിൽ അധികവും لَا يَعْلَمُونَ = അറിയുന്നില്ല
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കൽ മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ കാര്യം തന്നെ.എങ്കിലും മനുഷ്യരിൽ അധികമാളും അറിയുന്നില്ല.
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَلَا ٱلْمُسِىٓءُ ۚ قَلِيلًۭا مَّا تَتَذَكَّرُونَ﴿٥٨﴾
share
وَمَايَسْتَوِي = സമമാവുക (ഒക്കുക)യില്ല الْأَعْمَى = അന്ധൻ وَالْبَصِيرُ = കാഴ്ചയുളളവനും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും وَعَمِلُوا۟ ٱلصَّـٰلِحَـٰتِ = സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത وَلَا ٱلْمُسِىٓءُ = ദുഷ്ക്കർമ്മിയും (തിന്മ ചെയ്യുന്നവനും) ഇല്ല قَلِيلًا مَّا = എന്തോ( വളരെ) കുറച്ച് ( മാത്രം) مَّا تَتَذَكَّرُونَ = നിങ്ങൾ ഉറ്റാലോചിക്കുന്നു
അന്ധനും, കാഴ്ചയുള്ളവനും സമമാകുകയില്ല; വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരും, ദുഷ്‌ക്കർമ്മിയുമാകട്ടെ, (അവരും സമമാകുക) ഇല്ല. എന്തോ (വളരെ) കുറച്ചേ നിങ്ങൾ ഉറ്റാലോചിക്കുന്നുള്ളൂ!
إِنَّ ٱلسَّاعَةَ لَـَٔاتِيَةٌۭ لَّا رَيْبَ فِيهَا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ﴿٥٩﴾
share
إنَّ السَاعَةَ = നിശ്ചയമായും അന്ത്യഘട്ടം, ആ നാഴിക لَأَتِيَةٌ = വരുന്നതു തന്നെ لَّا رَيْبَ = സന്ദേഹമേ ഇല്ല فِيهَا = അതിൽ ولكِّنَّ أكْثَرَ النّاسِ = എങ്കിലും മനുഷ്യരിൽ അധികവും لَا يُؤْمِنُونَ = വിശ്വസിക്കുന്നില്ല
നിശ്ചയമായും, അന്ത്യഘട്ടം വരുന്നതു തന്നെ - അതിൽ സന്ദേഹമേ ഇല്ല. എങ്കിലും, മനുഷ്യരിൽ അധികമാളും വിശ്വസിക്കുന്നില്ല.
തഫ്സീർ : 57-59
View   
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴿٦٠﴾
share
وَقَالَ رَبُّكُمُ = നിങ്ങളുടെ റബ്ബ് പറയുന്നു, പറയുകയാണ് ٱدْعُونِىٓ = നിങ്ങളെന്നെ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ أَسْتَجِبْ لَكُمْ = നിങ്ങൾക്ക് ഞാൻ ഉത്തരം നൽകാം, നൽകും إِنَّ = നിശ്ചയമായും الَّذِينَ يَسْتَكْبِرُونَ = അഹംഭാവം നടിക്കുന്നവർ عَنْ عِبادَتِي = എനിക്ക് (എന്നെ) ആരാധന ചെയ്യുന്നതിന് سَيَدْخُلُونَ = അവർ അടുത്തു പ്രവേശിക്കും جَهَنَّمَ = ജഹന്നമിൽ, നരകത്തിൽ دَاخِرِينَ = നിന്ദ്യരായി, നിസ്സാരൻമാരായി
(ഹേ മനുഷ്യരെ) നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങൾ എന്നെ വിളിക്കുവിൻ [എന്നോട് പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ (താമസംവിനാ) "ജഹന്നമി"ൽ പ്രവേശിക്കുന്നതാണ്.
തഫ്സീർ : 60-60
View   
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ﴿٦١﴾
share
اللَّـهُ الَّذِي = അല്ലാഹു യായൊരുവനത്രെ جَعَلَ لَكُمُ = നിങ്ങള്‍ക്ക് ഉണ്ടാക്കി (ഏർപ്പെടുത്തി) ത്തന്ന الَّيْلَ = രാത്രിയെ لِتَسْكُنُوا۟ فِيهِ = നിങ്ങളതിൽ അടങ്ങിയിരിക്കുവാൻ വേണ്ടി والنَّهَارَ = പകലിനെയും مُبْصِرًا = കാണാവുന്നതായി, കാണത്തക്കതായി إِنَّ ٱللَّـهَ = നിശ്ചയമായും അല്ലാഹു لَذُو فَضْلٍ = ദയവ് (അനുഗ്രഹം)ഉളളവൻ തന്നെ عَلىَ النّاسِ = മനുഷ്യരിൽ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ = എങ്കിലും മനുഷ്യരിൽ അധികവും, മിക്കവരും لَا يَشْكُرُونَ = നന്ദിചെയ്യുന്നില്ല
അല്ലാഹുവത്രെ, നിങ്ങള്‍ അടങ്ങിയിരിക്കുവാൻ വേണ്ടി രാത്രിയെയും, (കണ്ണു) കാണാവുന്ന നിലയിൽ [പ്രകാശിതമായിക്കൊണ്ടു] പകലിനെയും നിങ്ങൾക്ക് ഉണ്ടാക്കിത്തന്നവൻ. നിശ്ചയമായും, അല്ലാഹു ജനങ്ങളുടെ മേൽ ദയവ് (അഥവാ അനുഗ്രഹം) ഉള്ളവൻ തന്നെയാണ്. എങ്കിലും,മനുഷ്യരിൽ അധികമാളും നന്ദി ചെയ്യുന്നില്ല.
ذَٰلِكُمُ ٱللَّهُ رَبُّكُمْ خَـٰلِقُ كُلِّ شَىْءٍۢ لَّآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ﴿٦٢﴾
share
ذَٰلِكُمُ = (അങ്ങിനെയുളള) അവൻ, അവനത്രെ ٱللَّـهُ = അല്ലാഹു رَبُّكُمْ = നിങ്ങളുടെ റബ്ബായ, രക്ഷിതാവ് خَالِقُ = സൃഷ്ടിച്ചവൻ كُلِّ شَىْءٍ = എല്ലാ വസ്തുവെയും لَّآ إِلَـٰهَ = ആരാധ്യനേയില്ല إلاَّ هُوَ = അവനല്ലാതെ فَأَنَّى = അപ്പോൾ എങ്ങിനെ ,എങ്ങോട്ടാണ് تُؤْفَكُونَ = നിങ്ങൾ തെറ്റിക്കപ്പെടുന്നു
അങ്ങിനെയുള്ളവനത്രെ, എല്ലാ വസ്തുവിന്‍റെയും സ്രഷ്ടാവായ നിങ്ങളുടെ റബ്ബ്. അവനല്ലാതെ ആരാധ്യനേയില്ല. എന്നിരിക്കെ, എങ്ങിനെയാണ്‌ നിങ്ങൾ (സത്യം വിട്ട്) തെറ്റിക്കപ്പെടുന്നത്?!
كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ﴿٦٣﴾
share
كَذَٰلِكَ = അപ്രകാരം يُؤْفَكُ = തെറ്റിക്കപ്പെടുന്നു الَّذِينَ كَانُوا = ആയിരുന്നവർ بِـَٔايَـٰتِ ٱللَّـهِ = അല്ലാഹുവിന്റെ ആയത്തുകളെ يَجْحَدُونَ = നിഷേധിച്ചുകൊണ്ടിരിക്കും
അല്ലാഹുവിന്‍റെ "ആയത്തു"കളെ [ലക്ഷ്യദൃഷ്ടാന്തങ്ങളെ] നിഷേധിച്ചുകൊണ്ടിരിക്കുന്നവർ അപ്രകാരം (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നതാണ്.
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًۭا وَٱلسَّمَآءَ بِنَآءًۭ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٦٤﴾
share
ٱللَّهُ = അല്ലാഹു ٱلَّذِى جَعَلَ = ആക്കിയവനത്രെ لَكُمُ = നിങ്ങൾക്ക് ٱلۡأَرۡضَ = ഭൂമിയെ قَرَارًا = താവളം (താമസസ്ഥലം) وَٱلسَّمَآءَ = ആകാശത്തെ بِنَآءً = കെട്ടിടം , എടുപ്പ് وَصَوَّرَكُمۡ = നിങ്ങളെ അവൻ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ = എന്നിട്ടവൻ നന്നാക്കി ( ഭംഗിയാക്കി) صُوَرَكُمۡ = നിങ്ങളുടെ രൂപങ്ങളെ وَرَزَقَكُم = നിങ്ങൾക്കവൻ ( ആഹാരം,ഉപജീവനം) നൽകുകയും ചെയ്തു مِّنَ ٱلطَّيِّبَٰتِ = വിശിഷ്ട (നല്ല, പരിശുദ്ധ) മായവയിൽ നിന്ന് ذلِكُم اللهُ = അതത്രെ (അവനാണ്) അല്ലാഹു رَبُّكُمۡ = നിങ്ങളുടെ റബ്ബ്, റബ്ബായ فتَبارَكَ = അപ്പോൾ മാഹാത്മ്യം (നന്മ ,മേന്മ) ഏറിയിരിക്കുന്നു اللَّـهُ = അല്ലാഹു ربّ = രക്ഷിതാവായ ٱلۡعَٰلَمِينَ = ലോക(രുടെ)
അല്ലാഹുവത്രെ, നിങ്ങൾക്ക് ഭൂമിയെ വാസസ്ഥലവും, ആകാശത്തെ ഒരു കെട്ടിടവും [മേല്പുരയും] ആക്കിത്തന്നവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തു; നിങ്ങൾക്ക് വിശേഷപ്പെട്ട വസ്തുക്കളിൽ നിന്ന് അവൻ ആഹാരം (അഥവാ ഉപജീവനം) നൽകുകയും ചെയ്തു. അങ്ങിനെയുള്ളവനാണ് നിങ്ങളുടെ റബ്ബായ അല്ലാഹു. അപ്പോൾ,(സർവ്വ) ലോകരക്ഷിതാവായ അല്ലാഹു എത്രയോ മാഹാത്മ്യമേറിയവനാകുന്നു!
هُوَ ٱلْحَىُّ لَآ إِلَـٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٦٥﴾
share
هُوَ ٱلۡحَىُّ = അവനത്രെ ജീവത്തായുളളവൻ ,(സാക്ഷാൽ) ജീവിക്കുന്നവൻ لَا إِلَـٰهَ = ആരാധ്യനേ ഇല്ല إلاّ هُوَ = അവനല്ലാതെ فَادْعُوهُ = ആകയാൽ അവനെ വിളിക്കുക, പ്രാർത്ഥിക്കുക مُخْلِصِينَ لَهُ = അവന് നിഷ്കളങ്കമാക്കിക്കൊണ്ട് ٱلدِّينَ = മതം ,കീഴ് വണക്കം الْحَمْدُ = (സർവ്വ) സ്തുതി لِلّهِ = അല്ലാഹുവിനാണ് رَبِّ = രക്ഷിതാവായ ٱلۡعَٰلَمِينَ = ലോക
അവനത്രെ ജീവത്തായുള്ളവൻ. അവനല്ലാതെ ആരാധ്യനേ ഇല്ല. അതിനാൽ, മതം (അഥവാ കീഴ്‌വണക്കം) അവനു (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാർത്ഥിക്കു)വിൻ. ലോകരുടെ രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും!
തഫ്സീർ : 61-65
View   
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَـٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَـٰلَمِينَ﴿٦٦﴾
share
قُلْ = നീ പറയുക إِنِّى نُهِيتُ = നിശ്ചയമായും ഞാൻ നിരോധിക്കപ്പെട്ടിരിക്കുന്നു أَنۡ أَعۡبُدَ = ഞാൻ ആരാധിക്കൽ ٱلَّذِينَ تَدۡعُونَ = നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ مِن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ لَمَّا جَآءَنِىَ = എനിക്ക് വന്നിരിക്കെ الْبيِّناتُ = തെളിവുകൾ مِن رَّبِّي = എന്റെ റബ്ബിന്റെ പക്കൽ നിന്ന് وَأُمِرْتُ = ഞാൻ( എന്നോട്) കൽപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أن أُسْلِمَ = ഞാൻ കീഴൊതുങ്ങുവാൻ, അനുസരിക്കണമെന്ന് لِرَبِّ ٱلۡعَٰلَمِينَ = ലോക(രുടെ) രക്ഷിതാവിന്
(നബിയേ) പറയുക: "എന്‍റെ രക്ഷിതാവിൽ നിന്ന് എനിക്ക് തെളിവുകൾ വന്നിരിക്കെ, അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു(പ്രാർത്ഥിച്ചു)വരുന്നവരെ ഞാൻ ആരാധിക്കുന്നത് എന്നോട് വിരോധിക്കപ്പെട്ടിരിക്കുന്നു; ലോകരുടെ രക്ഷിതാവിന് ഞാൻ കീഴൊതുങ്ങണമെന്നു എന്നോട് കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു."
തഫ്സീർ : 66-66
View   
هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ مِنْ عَلَقَةٍۢ ثُمَّ يُخْرِجُكُمْ طِفْلًۭا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًۭا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًۭا مُّسَمًّۭى وَلَعَلَّكُمْ تَعْقِلُونَ﴿٦٧﴾
share
هُوَ = അവൻ الَّذِى خَلَقَكُم = നിങ്ങളെ സൃഷ്ടിച്ചവൻ مِّن تُرَابٍ = മണ്ണിനാൽ, മണ്ണിൽ നിന്ന് ثُمَّ مِن نُّطفَةٍ = പിന്നെ ഇന്ദ്രിയത്തുളളിയിൽ നിന്നും ثُمّ مِن عَلَقَةٍ = പിന്നെ രക്തപിണ്ഡത്തിൽ നിന്നും ثُمَّ يُخۡرِجُكُمۡ = പിന്നെ നിങ്ങളെ അവൻ പുറപ്പെടുവിക്കുന്നു طِفۡلًا = ശിശുക്കളായി ثُمَّ لِتَبۡلُغُوٓاْ = പിന്നെ നിങ്ങൾ എത്തുന്നതിന് വേണ്ടിയും,നിങ്ങൾ പ്രാപിക്കുന്നതു വരേക്കും أَشُدَّكُمۡ = നിങ്ങളുടെ ഏറ്റവും ശക്തമായ അവസരം, പൂർണ്ണശക്തി ثُمّ لِتَكُونُوا = പിന്നെ നിങ്ങൾ ആകുന്നതിനും, ആകുംവരേക്കും شُيُوخاً = വൃദ്ധൻമാർ ,വയസ്സൻമാർ وَمِنْكُم = നിങ്ങളിലുണ്ട് مَن يَتَوَفَّى = കാലം കഴിയുന്നവർ مِن قَبۡلُ = മുമ്പ്, മുമ്പേ ولِتَبْلُغُوا = നിങ്ങൾ എത്തുന്നതിനും, എത്തുന്നതുവരേക്കും أَجَلاً = ഒരവധിയിൽ مُّسَمًّى = നിർണ്ണയിക്കപ്പെട്ട وَلَعَلَّكُمۡ = നിങ്ങളായേക്കുവാൻ വേണ്ടിയും, ആയേക്കുകയും ചെയ്യാം تَعۡقِلُونَ = മനസ്സിരുത്തു (വാൻ),ബുദ്ധികൊടുക്കുന്ന,ചിന്തിക്കുന്ന(വർ)
അവനത്രെ, നിങ്ങളെ മണ്ണിൽ നിന്നും,പിന്നെ ഇന്ദ്രിയത്തുള്ളിയിൽ [ശുക്ലബീജത്തിൽ] നിന്നും, പിന്നീട് രക്തപിണ്ഡത്തിൽ നിന്നുമായി സൃഷ്ടിച്ചവൻ. പിന്നീട്, നിങ്ങളെ അവൻ ശിശുക്കളായി പുറത്തുവരുത്തുന്നു: പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണശക്തി (യൗവ്വനം) പ്രാപിക്കും വരേക്കും (വളർത്തിക്കൊണ്ടുവരുന്നു); പിന്നെ, നിങ്ങൾ വൃദ്ധന്മാർ ആയിത്തീരുന്നതുവരേക്കും (അവശേഷിപ്പിക്കുന്നു). (അതിന്) മുമ്പേ കാലം തീർന്നു (മരണപ്പെട്ടു) പോകുന്നവരും നിങ്ങളിലുണ്ട്;- നിർണ്ണയിക്കപ്പെട്ട ഒരവധിയിൽ നിങ്ങൾ എത്തിച്ചേരേണ്ടതിനും, നിങ്ങൾ മനസ്സിരുത്തുവാൻ വേണ്ടിയും ആകുന്നു (ഇതെല്ലാം),
തഫ്സീർ : 67-67
View   
هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿٦٨﴾
share
هُوَ ٱلَّذِى = അവൻ യാതൊരുവൻ يُحۡىِۦ = അവൻ ജീവിപ്പിക്കുന്നു ويُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്നു فَإِذَا قَضَىٰٓ = എന്നാൽ അവൻ തീരുമാനിച്ചാൽ,വിധിച്ചാൽ أَمۡرًا = ഒരു കാര്യം فَإنَّما يَقُولُ = എന്നാലവൻ പറയുക മാത്രം ചെയ്യുന്നു لَهُ = അതിനെ ക്കുറിച്ച് كُن = ഉണ്ടാവുക എന്ന് فَيَكُونُ = അപ്പോഴത് ഉണ്ടാകും
അവൻ തന്നെയാണ് ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവൻ. എന്നാൽ, ഒരു കാര്യം അവൻ തീരുമാനിച്ചാൽ, അതിനെക്കുറിച്ച് ഉണ്ടാകുക എന്നു അവൻ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നതാണ്.
തഫ്സീർ : 68-68
View   
أَلَمْ تَرَ إِلَى ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ﴿٦٩﴾
share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى ٱلَّذِينَ يُجَٰدِلُونَ = തർക്കം നടത്തുന്നവരിലേക്ക് فِىٓ ءَايَٰتِ ٱللَّهِ = അല്ലാഹുവിന്റെ ആയത്തുകളിൽ أَنَّى = എങ്ങിനെ يُصۡرَفُونَ = അവർ തിരിച്ചുവിടപ്പെടുന്നു (തെറ്റിപ്പോകുന്നു)
അല്ലാഹുവിന്‍റെ "ആയത്തു"കളിൽ തർക്കം നടത്തുന്നവരിലേക്ക് നീ (നോക്കി) കാണുന്നില്ലേ, അവർ എങ്ങിനെയാണ് (സത്യത്തിൽ നിന്ന്) തിരിച്ചുവിടപ്പെടുന്നത്?!
ٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ﴿٧٠﴾
share
ٱلَّذِينَ كَذَّبُواْ = വ്യാജമാക്കിയവരാണ് بِالْكِتابِ = വേദഗ്രന്ഥത്തെ وَبِمَآ = യാതൊന്നിനെയും أَرۡسَلۡنَا بِهِ = അതുമായി (അതുംകൊണ്ട്) നാമയച്ച് رُسُلَنَا = നമ്മുടെ റസൂലുകളെ فَسَوْفَ = എന്നാൽ (അതിനാൽ) വഴിയെ يَعۡلَمُونَ = അവർക്ക് അറിയാം, അറിയും
വേദഗ്രന്ഥത്തെയും, നമ്മുടെ റസൂലുകളെ [ദൂതന്മാരെ] നാം ഏതൊന്നുമായി അയച്ചുവോ അതിനെയും വ്യാജമാക്കുന്നവരത്രെ (അവർ). എന്നാൽ വഴിയെ അവർക്ക് അറിയാറാകും!
إِذِ ٱلْأَغْلَـٰلُ فِىٓ أَعْنَـٰقِهِمْ وَٱلسَّلَـٰسِلُ يُسْحَبُونَ﴿٧١﴾
share
إِذِ ٱلۡأَغۡلَٰلُ = ആമങ്ങൾ (വിലങ്ങുകൾ) ആകുമ്പോൾ فِىٓ أَعۡنَٰقِهِمۡ = അവരുടെ കഴുത്തുകളിൽ وَٱلسَّلَٰسِلُ = ചങ്ങലകളും يُسۡحَبُونَ = അവർ വലിച്ചിഴക്കപ്പെടും
(അതെ) അവരുടെ കഴുത്തുകളിൽ ആമങ്ങളാകുമ്പോൾ; ചങ്ങലകളും! (അവയുമായി) അവർ വലിച്ചിഴക്കപ്പെടും.
فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ﴿٧٢﴾
share
فِى ٱلۡحَمِيمِ = ചുട്ടുതിളക്കുന്ന വെളളത്തിൽ ثُمَّ فِى ٱلنَّارِ = പിന്നെ നരകത്തിൽ, അഗ്‌നിയിൽ يُسۡجَرُونَ = അവരെ ഇട്ട് കത്തിക്കപ്പെടും
ചുട്ടുതിളക്കുന്ന വെള്ളത്തിൽ! പിന്നീട് അവരെ നരകത്തിൽ (ഇട്ട്) കത്തിക്കപ്പെടും.
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ﴿٧٣﴾
share
ثُمَّ قِيلَ =പിന്നെ പറയപ്പെടും لَهُمْ = അവരോട് أَيْنَ = എവിടെ مَا كُنتُمْ = നിങ്ങൾ ആയിരുന്നത് تُشْرِكُونَ = പങ്കു ചേർത്തു വരിക
പിന്നെ, അവരോട് പറയപ്പെടും: "നിങ്ങൾ പങ്കുചേർത്തുവന്നിരുന്നവർ എവിടെ?"
مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًۭٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَـٰفِرِينَ﴿٧٤﴾
share
مِن دُونِ اللَّـهِ = അല്ലാഹുവിന് പുറമെ قَالُوا = അവർ പറയും ضَلُّوا عَنَّا = അവർ ഞങ്ങളെ വിട്ടു പോയി (മറഞ്ഞു, കാണാതായി) بَل = പക്ഷേ, എങ്കിലും لَّمۡ نَكُن نَّدۡعُواْ = ഞങ്ങൾ വിളിച്ചിരുന്നില്ല, പ്രാർത്ഥിക്കുമായിരുന്നില്ല مِن قَبْلُ = മുമ്പ് شَيْئًا = യാതൊന്നിനെയും كَذَٰلِكَ = അതു (ഇതു) പോലെ ,അപ്രകാരം يُضِلُّ اللَّـهُ = അല്ലാഹു വഴിപിഴവിലാക്കുന്നു الْكَافِرِينَ = അവിശ്വാസികളെ
അല്ലാഹുവിനു പുറമെ (പങ്കു ചേർത്തിരുന്നവർ)! അവർ പറയും: ‘അവർ ഞങ്ങളെ വിട്ട് (മറഞ്ഞു) കാണാതായിപ്പോയി! (അല്ല-) പക്ഷെ, ഞങ്ങൾ മുമ്പ് യാതൊന്നിനെയും വിളിച്ചു(പ്രാർത്ഥി)ച്ചിരുന്നില്ല.’ ഇത് പോലെ അല്ലാഹു അവിശ്വാസികളെ വഴിപിഴവിലാക്കുന്നു.
തഫ്സീർ : 69-74
View   
ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ﴿٧٥﴾
share
ذَٰلِكُم = അത് بِمَا كُنتُمْ = നിങ്ങളായിരുന്നത് കൊണ്ടാണ് تَفْرَحُونَ = ആഹ്ളാദം (പുളകം, സന്തോഷം) കൊളളുക فِي الْأَرْضِ = ഭൂമിയിൽ بِغَيْرِ الْحَقِّ = ന്യായം (അർഹത) ഇല്ലാതെ وَبِمَا كُنتُمْ = നിങ്ങളായിരുന്നത് കൊണ്ടും تَمْرَحُونَ = അഹന്ത (അഹങ്കരം) കാണിക്കുക
‘അതൊക്കെ, ഭൂമിയിൽ വെച്ച് ന്യായമില്ലാത്ത വിധത്തിൽ നിങ്ങൾ ആഹ്ലാദം കൊണ്ടിരുന്നത് കൊണ്ടും, നിങ്ങൾ അഹന്ത കാണിച്ചിരുന്നതുകൊണ്ടുമാകുന്നു (സംഭവിച്ചത്).
ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ﴿٧٦﴾
share
ٱدۡخُلُوٓاْ = നിങ്ങൾ പ്രവേശിക്കുവിൻ أَبْوَابَ جَهَنَّمَ = ജഹന്നമിൻെറ വാതിലുകളിൽ خَالِدِينَ فِيهَا = അതിൽ ശാശ്വതൻമാർ (സ്ഥിരവാസികൾ) ആയിക്കൊണ്ട് فَبِئْسَ = അപ്പോൾ എത്രയോ (വളരെ) ചീത്ത مَثْوَى الْمُتَكَبِّرِينَ = അഹംഭാവികളുടെ പാർപ്പിടം
"നരകത്തിന്‍റെ വാതിലുകളിൽക്കൂടി,- അതിൽ നിത്യവാസികളെന്ന നിലയിൽ - നിങ്ങൾ പ്രവേശിച്ചു കൊള്ളുവിൻ. എന്നാൽ, അഹംഭാവികളുടെ പാർപ്പിടം വളരെ ചീത്ത തന്നെ!"
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۚ فَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ﴿٧٧﴾
share
فَاصْبِرْ = അതു കൊണ്ട് ക്ഷമിക്കുക إِنَّ وَعْدَ اللَّـهِ = നിശ്ചയമായും അല്ലാഹുവിൻെറ വാഗ്ദാനം حَقٌّ = യഥാർത്ഥം (സത്യം, ന്യായം) ആണ് فَإِمَّا نُرِيَنَّكَ = എന്നാൽ നിനക്ക് നാം കാട്ടി തന്നേക്കുന്നതായാൽ بَعْضَ = ചിലത് الَّذِي نَعِدُهُمْ = നാമവരോട് വാഗ്ദത്തം (താക്കീത്) ചെയ്യുന്ന أَوْ نَتَوَفَّيَنَّكَ = അല്ലെങ്കിൽ നിന്നെ നാം പിടിച്ചെടുക്കുന്ന (കാലം കഴിയുമാറാക്കുന്നതായാൽ فَإِلَيْنَا = എന്നാൽ നമ്മിലേക്ക് തന്നെ يُرْجَعُونَ = അവർ മടക്കപ്പെടുന്നു
അതുകൊണ്ട് (നബിയേ) ക്ഷമിച്ചു കൊള്ളുക. നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാർത്ഥമാകുന്നു. എനി, നാം അവരോട് താക്കീത് ചെയ്യുന്നതിൽ ചിലത് (ഒരു പക്ഷെ)നിനക്ക് നാം കാണിച്ചു തന്നേക്കുന്നതായാലും, അല്ലെങ്കിൽ, (അതിനു മുമ്പായി നിന്‍റെ കാലം കഴിച്ചു) നിന്നെ നാം പിടിച്ചെടുക്കുന്നതായാലും, നമ്മുടെ അടുക്കലേക്കു തന്നെ അവർ മടക്കപ്പെടുന്നതാണ്.
തഫ്സീർ : 75-77
View   
وَلَقَدْ أَرْسَلْنَا رُسُلًۭا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ﴿٧٨﴾
share
وَلَقَدْ أَرْسَلْنَا = തീർച്ചയായും നാം അയച്ചിട്ടുണ്ട് رُسُلًا = പല ദൂതൻമാരെ مِّن قَبْلِكَ = നിൻെറ മുമ്പ് مِنْهُم = അവരിലുണ്ട് مَّن قَصَصْنَا = നാം കഥനം ചെയ്ത് (വിവരിച്ചു) തന്നവർ عَلَيْكَ = നിനക്ക് وَمِنْهُم مَّن = അവരിലുണ്ട് لَّمْ نَقْصُصْ = നാം കഥനം ചെയ്യാത്ത عَلَيْكَ = നിനക്ക് وَمَا كَانَ = ഇല്ല, ഉണ്ടായിരുന്നില്ല, പാടില്ല لِرَسُولٍ = ഒരു റസൂലിനും, ദൂതനും أَن يَأْتِيَ = വരൽ, വരുവാൻ بِآيَةٍ = ഒരു ദൃഷ്ടാന്തവും കൊണ്ട് إِلَّا بِإِذْنِ اللَّـهِ = അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ فَإِذَا جَآءَ = എന്നാൽ (അങ്ങനെ) വന്നാൽ أَمْرُ اللَّـهِ = അല്ലാഹുവിന്റെ കൽപന قُضِيَ = വിധി നടത്തപ്പെടും, തീരുമാനം ചെയ്യപ്പെടും بِالْحَقِّ = യഥാർത്ഥ പ്രകാരം, മുറയനുസരിച്ച് وَخَسِرَ = നഷ്ടപ്പെടുകയും ചെയ്യും هُنَالِكَ = അവിടെവച്ച് (അപ്പോൾ) الْمُبْطِلُونَ = വ്യർത്ഥകാരികൾ (അന്യായം പ്രവർത്തിക്കുന്നവർ)
നിനക്ക് മുമ്പ് പല റസൂലുകളെ [ദൂതന്മാരെ]യും നാം അയക്കുകയുണ്ടായിട്ടുണ്ട്. നിനക്ക് നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടുള്ളവർ അവരിലുണ്ട്; നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടില്ലാത്തവരും അവരിലുണ്ട്. ഏതൊരു റസൂലിനും അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ട് വരാൻ (നിവൃത്തി) ഇല്ല. എന്നാൽ, അല്ലാഹുവിന്‍റെ കല്പന വന്നാൽ, യഥാർത്ഥം അനുസരിച്ചു വിധി നടത്തപ്പെടും; അവിടെ വെച്ച് വ്യർത്ഥകാരികൾ നഷ്ടത്തിലാവുകയും ചെയ്യും.
തഫ്സീർ : 78-78
View   
ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَنْعَـٰمَ لِتَرْكَبُوا۟ مِنْهَا وَمِنْهَا تَأْكُلُونَ﴿٧٩﴾
share
اللَّـهُ الَّذِي = അല്ലാഹു യാതൊരുവനത്രേ جَعَلَ لَكُمُ = നിങ്ങൾക്ക് ഉണ്ടാക്കി (ഏർപ്പെടുത്തി) ത്തന്ന الْأَنْعَامَ = കാലികളെ (ആടുമാടൊട്ടകങ്ങളെ) لِتَرْكَبُوا = നിങ്ങൾക്ക്‌ സവാരി ചെയ്യുവാൻ, വാഹനമേറുവാൻ വേണ്ടി مِنْهَا = അവയിൽ നിന്ന് (ചിലത്) وَمِنْهَا = അവയിൽ നിന്ന് تَأْكُلُونَ = നിങ്ങൾ തിന്നുക (ഭക്ഷിക്കുക)യും ചെയ്യുന്നു
നിങ്ങൾക്ക് കാലികളെ - അവയിൽ നിന്ന് (ചിലതിന്മേൽ) നിങ്ങൾക്ക് സവാരി ചെയ്‍വാൻ വേണ്ടി - ഉണ്ടാക്കിത്തന്നിട്ടുള്ളവനത്രെ അല്ലാഹു. അവയിൽ നിന്ന് (ചിലതിനെ) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
وَلَكُمْ فِيهَا مَنَـٰفِعُ وَلِتَبْلُغُوا۟ عَلَيْهَا حَاجَةًۭ فِى صُدُورِكُمْ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ﴿٨٠﴾
share
وَلَكُمْ = നിങ്ങൾക്കുണ്ട് فِيهَا = അവയിൽ مَنَافِعُ = പല പ്രയോജനങ്ങൾ وَلِتَبْلُغُوا = നിങ്ങൾ എത്തേണ്ടതിനും, പ്രാപിക്കുവാനും عَلَيْهَا = അവയുടെ മേൽ حَاجَةً = വല്ല ആവശ്യത്തിനും, ആവശ്യം فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചു (ഹൃദയം) കളിലുള്ള وَعَلَيْهَا = അവയുടെ മേലും وَعَلَى الْفُلْكِ = കപ്പലുകളിലും تُحْمَلُونَ = നിങ്ങൾ വഹിക്കപ്പെടുന്നു
നിങ്ങൾക്ക് അവയിൽ പല(തരം) പ്രയോജനങ്ങളുമുണ്ട്. നിങ്ങളുടെ ഹൃദങ്ങളിലുള്ള വല്ല ആവശ്യത്തിനും അവയുടെ മേൽ (യാത്ര ചെയ്തുകൊണ്ട്) നിങ്ങൾ എത്തിച്ചേരുവാനും (സൗകര്യപ്പെടുത്തിയിരിക്കുന്നു). അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
وَيُرِيكُمْ ءَايَـٰتِهِۦ فَأَىَّ ءَايَـٰتِ ٱللَّهِ تُنكِرُونَ﴿٨١﴾
share
وَيُرِيكُمْ = നിങ്ങൾക്കവൻ കാട്ടിത്തരുകയും ചെയ്യുന്നു آيَاتِهِ = അവൻെറ ദൃഷ്ടാന്തങ്ങളെ فَأَيَّ = അപ്പോൾ ഏതിനെ آيَاتِ اللَّـهِ = അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ تُنكِرُونَ = നിങ്ങൾ നിഷേധിക്കുന്നു
തന്‍റെ (വിവിധ) ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാട്ടിത്തരികയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാഹുവിന്‍റ ദൃഷ്ടാന്തങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?!
തഫ്സീർ : 79-81
View   
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةًۭ وَءَاثَارًۭا فِى ٱلْأَرْضِ فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ﴿٨٢﴾
share
أَفَلَمْ يَسِيرُوا = എന്നാലവർ സഞ്ചരി(നടക്കു)ന്നില്ലേ فِي الْأَرْضِ = ഭൂമിയിൽ فَيَنظُرُوا = അപ്പോഴവർക്ക് നോക്കിക്കാണാം كَيْفَ كَانَ = എങ്ങിനെ ഉണ്ടായെന്ന്, ആയെന്ന് عَاقِبَةُ = പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ = അവരുടെ (ഇവരുടെ) മുമ്പുളളവരുടെ كَانُوٓاْ = അവരായിരുന്നു أَكْثَرَ مِنْهُمْ = ഇവരെക്കാളധികം وَأَشَدَّ قُوَّةً = ശക്തിയിൽ ഊക്കുളളവരും, ( കഠിനൻമാരും) وَآثَارًا = അവശിഷ്ടങ്ങളിലും, കാൽപാടുകളിലും فِي الْأَرْضِ = ഭൂമിയിൽ فَمَآ أَغۡنَىٰ = എന്നിട്ടും ഉപകരിച്ചില്ല ,പര്യാപ്തമാക്കിയില്ല عَنْهُم = അവർക്ക് مَّا كَانُوا = അവർ ആയിരുന്നത് يَكْسِبُونَ = അവർ പ്രവർത്തിച്ചുണ്ടാക്കുക, സമ്പാദിക്കുക
എന്നാലവർ ഭൂമിയിൽ കൂടി സഞ്ചരിക്കുന്നില്ലേ? അപ്പോഴവർക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം ഉണ്ടായതെങ്ങിനെയാണെന്നു നോക്കിക്കാണാമല്ലോ! അവർ ഇവരേക്കാൾ അധികമുള്ളവരും, ശക്തിയിലും ഭൂമിയിലെ അവശിഷ്ടങ്ങളിലും (അഥവാ കാൽപാടുകളിലും) കൂടുതൽ ഊക്കുള്ളവരുമായിരുന്നു. എന്നിട്ടും അവർ പ്രവർത്തിച്ചുണ്ടാക്കിയിരുന്നത് അവർക്ക് ഉപകാരപ്പെട്ടില്ല.
فَلَمَّا جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرِحُوا۟ بِمَا عِندَهُم مِّنَ ٱلْعِلْمِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٨٣﴾
share
فَلَمَّا جَآءَتۡهُمۡ = അങ്ങിനെ (എന്നു വച്ചാൽ) അവർക്ക് വന്നപ്പോൾ رُسُلُهُم = അവരുടെ റസൂലുകൾ, ദൂതൻമാർ بِالْبَيِّنَاتِ = തെളിവുകളുമായി فَرِحُوا = അവർ തൃപ്തിയടഞ്ഞു, സന്തോഷപ്പെട്ടു بِمَا عِندَهُم = തങ്ങളുടെ പക്കലുളളതു കൊണ്ട് مِّنَ الْعِلْمِ = അറിവിൽ നിന്ന് وَحَاقَ بِهِم = അവരിൽ വലയം ചെയ്ക (വരുക)യും ചെയ്തു مَّا = യാതൊന്ന് كَانُوا بِهِ = അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ = പരിഹാസം കൊള്ളും
(എന്നുവെച്ചാൽ) അവർക്ക് അവരുടെ "റസൂലു"കൾ തെളിവുകളുമായി വന്നപ്പോൾ, തങ്ങളുടെ പക്കലുള്ള അറിവ് കൊണ്ട് അവർ തൃപ്തിയടഞ്ഞു; അവർ ഏതൊന്നിനെപ്പറ്റി പരിഹാസം കൊണ്ടിരുന്നുവോ അത് [ശിക്ഷ] അവരിൽ വന്നു വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 82-83
View   
فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ﴿٨٤﴾
share
فَلَمَّا رَأَوْا = അങ്ങനെ അവർ കണ്ടപ്പോൾ بَأْسَنَا = നമ്മുടെ ദണ്ഡനം, ശിക്ഷ قَالُوٓاْ = അവർ പറഞ്ഞു آمَنَّا = ഞങ്ങൾ വിശ്വസിച്ചു بِاللَّـهِ = അല്ലാഹുവിൽ وَحْدَهُ = അവൻ ഏകനായ നിലയിൽ وَكَفَرْنَا = ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തു بِمَا كُنَّا = ഞങ്ങളായിരുന്നതിൽ بِهِ مُشْرِكِينَ = അവനോട് പങ്ക് ചേർക്കുന്നവർ
അങ്ങനെ, നമ്മുടെ ദണ്ഡന [ശിക്ഷ] കണ്ടപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിൽ - അവൻ ഏകനായിക്കൊണ്ട് (തന്നെ) - ഞങ്ങൾ വിശ്വസിച്ചു; അവനോട് ഞങ്ങൾ ഏതൊന്നിനെ പങ്കുചേർക്കുന്നവരായിരുന്നുവോ അതിൽ ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു."
فَلَمْ يَكُ يَنفَعُهُمْ إِيمَـٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ وَخَسِرَ هُنَالِكَ ٱلْكَـٰفِرُونَ﴿٨٥﴾
share
فَلَمْ يَكُ = എന്നാൽ ആയില്ല, ഉണ്ടായില്ല يَنفَعُهُمْ = അവർക്കു പ്രയോജനം ചെയ്യുക إِيمَانُهُمْ = അവരുടെ വിശ്വാസം لَمَّا رَأَوْا = അവർ കണ്ടപ്പോഴുള്ള بَأْسَنَا = നമ്മുടെ ദണ്ഡനം, ശിക്ഷ سُنَّتَ اللَّـهِ = അല്ലാഹുവിൻെറ നടപടിക്രമം ٱلَّتِى قَدۡ خَلَتۡ = (മുൻ) കഴിഞ്ഞു പോയിട്ടുള്ളതായ فِي عِبَادِهِ = അവൻെറ അടിയാൻമാരിൽ وَخَسِرَ = നഷ്ടമടയുകയും ചെയ്തു, നഷ്ടമടഞ്ഞതുമായ هُنَالِكَ = അവിടെവെച്ചു الْكَافِرُونَ = അവിശ്വാസികൾ
എന്നാൽ നമ്മുടെ ദണ്ഡന [ശിക്ഷ] കണ്ടപ്പോഴത്തെ അവരുടെ (ആ) വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയില്ല. (അതെ) അല്ലാഹുവിന്‍റെ അടിയന്മാരിൽ (മുമ്പ്) കഴിഞ്ഞുപോയിട്ടുള്ള അവന്‍റെ അതേ നടപടി ക്രമം തന്നെ! അവിടെ വെച്ച് അവിശ്വാസികൾ നഷ്ടമടയുകയും ചെയ്തു.
തഫ്സീർ : 84-85
View   
41.ഫുസ്സിലത്ത്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
حمٓ﴿١﴾
share
"ഹാ-മീം."
حم = ഹാ മീം
تَنزِيلٌۭ مِّنَ ٱلرَّحْمَـٰنِ ٱلرَّحِيمِ﴿٢﴾
share
تَنۡزِيلٌ = അവതരിപ്പിക്കൽمِنَ الرَّحْمَـنِ = പരമകാരുണികനിൽ നിന്നുള്ള الرَّحِيمِ = കരുണാനിധിയായ
പരമകാരുണികനും, കരുണാനിധിയുമായുള്ളവനിൽ നിന്നുള്ള അവതരണമാണ് (ഇത്‌) .
كِتَـٰبٌۭ فُصِّلَتْ ءَايَـٰتُهُۥ قُرْءَانًا عَرَبِيًّۭا لِّقَوْمٍۢ يَعْلَمُونَ﴿٣﴾
share
كِتَابٌ = ഒരു ഗ്രന്ഥം(വേദഗ്രന്ഥം) فُصِّلَتْ = വിശദീകരിക്കപ്പെട്ടിട്ടുണ്ട്,വേർതിരിച്ചു പറയപ്പെട്ട آيَاتُهُ = അതിന്റെ ആയത്തുകൾ قُرْآنًا = ഒരു ഖുർആൻ(പാരായണ ഗ്രന്ഥം)ആയിക്കൊണ്ട് عَرَبِيًّا = അറബിയിലുള്ള لِّقَوْمٍ = ഒരു ജനതക്കുവേണ്ടി يَعْلَمُونَ = അറിയുന്ന
അറബിഭാഷയിലുള്ള ഒരു "ഖുർആൻ" [പാരായണ ഗ്രന്ഥം] എന്ന നിലയിൽ "ആയത്ത് " [സൂക്തം]കൾ വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം,അറിയുന്ന ജനങ്ങൾക്കു വേണ്ടി !-
بَشِيرًۭا وَنَذِيرًۭا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ﴿٤﴾
share
بَشِيرًا = സന്തോഷവാർത്ത അറിയിക്കുന്നതായി وَنَذِيرًا = താക്കീത് നൽകുന്നതും. فَأَعْرَضَ = എന്നാൽ(എന്നിട്ട്) തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു أَكْثَرُهُمْ = അവരിലധികവും فَهُمْ = അങ്ങനെ അവർ لَا يَسْمَعُونَ = കേൾക്കുന്നില്ല,ചെവി കൊടുക്കുന്നില്ല.
സന്തോഷവാർത്ത അറിയിക്കുന്നതും, താക്കീതു നൽകുന്നതുമായികൊണ്ട്. എന്നാൽ, അവരിൽ അധികമാളും (അവഗണിച്ച്) തിരിഞ്ഞുകളഞ്ഞു. അങ്ങനെ, അവർ (ചെവികൊടുത്ത്) കേൾക്കുന്നില്ല.
തഫ്സീർ : 1-4
View   
وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍۢ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌۭ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌۭ فَٱعْمَلْ إِنَّنَا عَـٰمِلُونَ﴿٥﴾
share
وَقَالُوا = അവർ പറയുകയും ചെയ്തു (ചെയ്യുന്നു) قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങൾ فِي أَكِنَّةٍ = (ചില)മൂടികളിലാണ് مِمَّا = യാതൊന്നിനെപ്പറ്റി تَدْعُونَا = നീ ഞങ്ങളെ ക്ഷണിക്കുന്നു إِلَيْهِ = അതിലേക്ക് وَفِي آذَانِنَا = ഞങ്ങളുടെ കാതുകളിലുമുണ്ട് وَقْرٌ = ഒരു കട്ടി,ഭാരം وَمِنۡ بَيْنِنَا = ഞങ്ങളുടെ ഇടയിലുണ്ട് وَبَيْنِكَ = നിന്റെ ഇടയിലും حِجَابٌ = ഒരു മറ (തടസ്സം) فَاعْمَلْ = ആകയാൽ നീ പ്രവർത്തിച്ചു കൊള്ളുക إِنَّنَا = നിശ്ചയമായും ഞങ്ങൾ عَامِلُونَ = പ്രവർത്തിക്കുന്നവരാണ്
അവർ പറയുകയും ചെയ്യുന്നു: "(മുഹമ്മദേ) നീ യാതൊന്നിലേക്കു ഞങ്ങളെ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു തരം) മൂടികളിലാണുള്ളത് ; ഞങ്ങളുടെ കാതുകളിലുമുണ്ട് (ഒരു തരം) കട്ടി. ഞങ്ങളുടെയും നിന്റെയും ഇടക്കു (യോജിക്കാത്തവണ്ണം) ഒരു മറയുമുണ്ട്.ആകയാൽ (നീ കണ്ടതു) നീ പ്രവർത്തിച്ചു കൊള്ളുക; നിശ്ചയമായും ഞങ്ങൾ (കണ്ടതു ഞങ്ങളും) പ്രവർത്തിക്കുന്നവരാണ്!"
തഫ്സീർ : 5-5
View   
قُلْ إِنَّمَآ أَنَا۠ بَشَرٌۭ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌۭ لِّلْمُشْرِكِينَ﴿٦﴾
share
قُلْ = നീ പറയുക إِنَّمَا أَنَا = നിശ്ചയമായും ഞാൻ بَشَرٌ = ഒരു മനുഷ്യൻ (മാത്രം) مِثْلُكُمْ = നിങ്ങളെപ്പോലുള്ള يُوحَی إِلَيَّ = എനിക്ക് വഹ്യ് നൽകപ്പെടുന്നു أَنَّمَا إِلَـهُكُمْ = നിങ്ങളുടെ ഇലാഹാണെന്നു إِلَهٌ وَاحِدٌ = ഏകനായ (ഒരേ)ഇലാഹ് فَاسْتَقِيمُوا =അതുകൊണ്ട് നിങ്ങൾ ചൊവ്വായി(നേരെ) നിലകൊള്ളുവിൻ إِلَيْهِ = അവങ്കലേക്ക് وَاسْتَغْفِرُوهُ = അവനോട് പാപമോചനം (പൊറുക്കൽ) തേടുകയും ചെയ്യുവിൻ وَوَيْلٌ = കഷ്ടം,നാശം لِلْمُشْرِكِينَ = മുശ്രിക്കുകൾക്കാണ്
(നബിയേ) പറയുക: "ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രം; നിങ്ങളുടെ ഇലാഹു [ആരാധ്യൻ] ഒരേ ഒരു ഇലാഹാണെന്നു എനിക്കു "വഹ്‌യു" [ഉൽബോധനം] നൽകപ്പെടുന്നു. ആകയാൽ, നിങ്ങൾ അവങ്കലേക്കു ചൊവ്വായി നിലകൊള്ളുവിൻ; അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ." ബഹുദൈവവിശ്വാസികൾക്ക് നാശം.
ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ﴿٧﴾
share
الَّذِينَ لَا يُؤْتُونَ = കൊടുക്കാത്തവരായ الزَّكَاةَ = സകാത്ത്,ധർമ്മം وَهُمۡ = അവർ,അവരാകട്ടെ بِالْآخِرَةِ = പരലോകത്തെപ്പറ്റി هُمْ = അവർ كَافِرُونَ = അവിശ്വാസികളാണ്(താനും)
"സക്കാത്ത്" കൊടുക്കാത്തവർ; പരലോകത്തെക്കുറിച്ചാകട്ടെ, അവർ അവിശ്വാസികളുമാണ്. (അങ്ങിനെയുള്ള മുശ്‌രിക്കുകൾക്ക് നാശം.)
തഫ്സീർ : 6-7
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۢ﴿٨﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവർ آمَنُوا = വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ = സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത لَهُمْ أَجْرٌ = അവർക്കുണ്ട് പ്രതിഫലം غَيْرُ مَمْنُونٍ = മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത)
നിശ്ചയമായും, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്കു മുറിഞ്ഞുപോകാത്ത പ്രതിഫലം ഉണ്ടായിരിക്കും.
قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًۭا ۚ ذَٰلِكَ رَبُّ ٱلْعَـٰلَمِينَ﴿٩﴾
share
قُلْ = നീ പറയുക أَئِنَّكُمْ = നിശ്ചയമായും നിങ്ങളാണോ لَتَكْفُرُونَ = അവിശ്വസിക്കുക തന്നെ بِالَّذِي = യാതൊരുവനിൽ خَلَقَ الْأَرْضَ = ഭൂമിയെ സൃഷ്ടിച്ച فِي يَوْمَيْنِ = രണ്ടു ദിവസങ്ങളിലായി وَتَجْعَلُونَ لَهُ = അവന് നിങ്ങൾ ആകുക(ഉണ്ടാക്കുക)യും أَنۡدَادًا = സമന്മാരെ(പങ്കുകാരെ) ذَلِكَ = അത്,അവനാണ് رَبُّ الْعَالَمِينَ = ലോക(രുടെ) രക്ഷിതാവ്
(നബിയേ) പറയുക: "രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചുണ്ടാക്കിയവനിൽ അവിശ്വസിക്കുകയും, അവനു സമന്മാരെ ആക്കുകയും തന്നെയാണോ നിങ്ങൾ ചെയ്യുന്നത്? ! അതാ (അവനാ)ണ് ലോകരുടെ രക്ഷിതാവ് !
وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَـٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍۢ سَوَآءًۭ لِّلسَّآئِلِينَ﴿١٠﴾
share
وَجَعَلَ فِيهَا = അതിൽ അവൻ ആക്കുകയും ചെയ്തു رَوَاسِيَ = ഉറച്ചു നിൽക്കുന്നവയെ (പർവ്വതങ്ങളെ) مِنۡ فَوْقِهَا = അതിന്റെ മുകളിൽ കൂടി(ഉപരിഭാഗത്ത് ) وَبَارَكَ فِيهَا = അതിൽ അവൻ ബർക്കത്ത്(അഭിവൃദ്ധി-നന്മ) ഉണ്ടാക്കുകയും ചെയ്തു وَقَدَّرَ فِيهَا = അതിൽ നിർണ്ണയിക്കുക (വ്യവസ്ഥ ചെയ്യുക)യും ചെയ്തു أَقْوَاتَهَا = അതിലെ അന്നങ്ങളെ, ആഹാരങ്ങളെ فِي أَرْبَعَةِ أَيَّامٍ = നാല് ദിവസങ്ങളിലായി. سَوَاءً = ശരിക്ക്,ശരിയായി, അനുയോജ്യമായി,തക്കതായി لِلسَّائِلِينَ = ചോദിക്കുന്നവർക്ക് (അന്വേഷിക്കുന്നവർക്ക്, ആവശ്യപ്പെടുന്നവർക്ക് )
അതിന്റെ [ഭൂമിയുടെ] മുകളിൽകൂടി (ഇളകാതെ) ഉറച്ചു നിൽക്കുന്ന മലകളെയും അവൻ ഉണ്ടാക്കിയിരിക്കുന്നു; അതിൽ (നന്മകൾ വർദ്ധിപ്പിച്ച് ) അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരവസ്തുക്കൾ അതിൽ (വ്യവസ്ഥ ചെയ്ത്) നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; (എല്ലാംകൂടി) നാലു ദിവസങ്ങളിൽ,(അതെ) ചോദിക്കുന്ന (അഥവാ അന്വേഷിക്കുന്ന)വർക്ക് ശരിക്കും (നാലുദിവസം) !
തഫ്സീർ : 8-10
View   
ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌۭ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًۭا قَالَتَآ أَتَيْنَا طَآئِعِينَ﴿١١﴾
share
ثُمَّ = പിന്നെ(അതിനു പുറമെ) اسْتَوَى = അവൻ തിരിഞ്ഞു(ചെന്നു) إِلَى السَّمَاءِ = ആകാശത്തിലേക്ക് وَهِيَ = അത്, അതായിരിക്കെ دُخَانٌ = പുകയായിരുന്നു,ഒരു പുക فَقَالَ = എന്നിട്ടവൻ പറഞ്ഞു لَهَا = അതിനോട് وَلِلْأَرْضِ = ഭൂമിയോടും ائْتِيَا = നിങ്ങൾ രണ്ടും വരുവിൻ طَوْعًا = അനുസരണ പൂർവ്വം, വഴിപ്പെട്ടുകൊണ്ട്(സ്വമനസ്സാലെ) أَوْ كَرْهًا = അല്ലെങ്കിൽ നിർബന്ധിതമായി, (അതൃപ്തിയോടെ) قَالَتَا = അവരണ്ടും പറഞ്ഞു أَتَيْنَا = ഞങ്ങൾ വന്നിരിക്കുന്നു طَائِعِينَ = അനുസരിക്കുന്നവരായിട്ട്
പിന്നെ( അതിനുപുറമെ) അവൻ ആകാശത്തിലേക്കു തിരിഞ്ഞു- അതു ഒരു (തരം) പുകയായിരുന്നു, എന്നിട്ട് അതിനോടും, ഭൂമിയോടും അവൻ പറഞ്ഞു: "നിങ്ങൾ രണ്ടും അനുസരണപൂർവ്വമോ അല്ലെങ്കിൽ നിർബന്ധിതമായോ വരുക!" അവ രണ്ടും പറഞ്ഞു : "ഞങ്ങൾ അനുസരിച്ചുകൊണ്ടു (തന്നെ ഇതാ) വന്നിരിക്കുന്നു."
فَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍۢ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَحِفْظًۭا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ﴿١٢﴾
share
فَقَضَاهُنَّ = അങ്ങനെ അവൻ അവയെ പൂർത്തിയാക്കി (ആക്കിത്തീർത്തു) سَبْعَ سَمَاوَاتٍ = ഏഴാകാശങ്ങൾ فِي يَوْمَيْنِ = രണ്ടു ദിവസങ്ങളിൽ وَأَوْحَى = അവൻ ബോധനം നൽകുകയും ചെയ്തു فِي كُلِّ سَمَاءٍ = എല്ലാ ആകാശത്തിലും أَمْرَهَا = അതിന്റെ കാര്യം وَزَيَّنَّا = നാം അലങ്കരിക്കുക(ഭംഗിയാക്കുക)യും ചെയ്തു السَّمَاءَ الدُّنْيَا = ഏറ്റം അടുത്ത (ഐഹികമായ) ആകാശം بِمَصَابِيحَ = ചില വിളക്കുകളാൽ وَحِفْظًا = ഒരു കാവലും ذَلِكَ = അത് تَقْدِيرُ الْعَزِيزِ = പ്രതാപശാലിയുടെ നിർണ്ണയം (വ്യവസ്ഥ,കണക്കാക്കൽ) ആകുന്നു الْعَلِيمِ = സർവ്വജ്ഞനായ
അങ്ങനെ, അവയെ [ആകാശങ്ങളെ] രണ്ടു ദിവസങ്ങളിലായി അവൻ ഏഴാകാശങ്ങളാക്കി (സൃഷ്ടിപ്പ് ) പൂർത്തീകരിച്ചു. എല്ലാ (ഓരോ) ആകാശത്തിലും അതതിൻെറ കാര്യം ബോധനം (നൽകി അറിയിച്ചു) കൊടുക്കുകയും ചെയ്തു. (ഭൂമിയുമായി) അടുത്ത ആകാശത്തെ ചില വിളക്കുകൾകൊണ്ട് നാം അലങ്കരിക്കുകയും ചെയ്തു. ഒരു കാവലും (ആക്കിവെച്ചിരിക്കുന്നു.) സർവ്വജ്ഞനായ പ്രതാപശാലിയായുള്ളവൻ (വ്യവസ്ഥ ചെയ്തു) കണക്കാക്കിയതത്രെ അതു (ഒക്കെയും).
തഫ്സീർ : 11-12
View   
فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَـٰعِقَةًۭ مِّثْلَ صَـٰعِقَةِ عَادٍۢ وَثَمُودَ﴿١٣﴾
share
فَإِنْ أَعْرَضُوا = എന്നിരിക്കെ(അപ്പോൾ) അവർ തിരിഞ്ഞാൽ,അവഗണിച്ചാൽ فَقُلْ = എന്നാൽ നീ പറയുക أَنۡذَرْتُكُمْ = ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ്(താക്കീത്)തരുന്നു صَاعِقَةً = ഒരു ഇടിത്തീ,ഘോര ശിക്ഷ مِثْلَ صَاعِقَةِ = ഇടിത്തീ പോലെയുള്ള عَادٍ وَثَمُودَ = ആദിന്റെയും ഥമൂദിന്റെയും
എന്നിരിക്കെ, അവർ (ശ്രദ്ധിക്കാതെ) തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) പറയുക: "ആദിന്റെയും, ഥമൂദിൻെറയും ഇടിത്തീ (അഥവാ ഘോരശിക്ഷ) പോലെയുള്ള ഒരു ഇടിത്തീയിനെ [വമ്പിച്ച ശിക്ഷയെ]ക്കുറിച്ചു ഞാൻ (ഇതാ) നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു ! "
തഫ്സീർ : 13-13
View   
إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةًۭ فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ﴿١٤﴾
share
إِذْجَاءَتْهُمُ = അവർക്ക് വന്നപ്പോൾ الرُّسُلُ = റസൂലുകൾ (ദൂതൻമാർ) مِنْ بَيْنِ أَيْدِيهِمْ = അവരുടെ മുമ്പിൽകൂടി وَمِنْ خَلْفِھِمْ = അവരുടെ പിമ്പിൽകൂടിയും أَلاتَعْبُدُوا = നിങ്ങൾ ആരാധിക്കരുതെന്ന് إِلااللَّهَ = അല്ലാഹുവിനെയല്ലാതെ قَالُوا = അവർ പറഞ്ഞു لَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കിൽ رَبُّنَا = നമ്മുടെ റബ്ബ് لأَنْزَلَ = അവൻ ഇറക്കുമായിരുന്നു, ഇറക്കേണ്ടതാണ് مَلاىِٕكَةً = മലക്കുകളെ فَإِنَّا = ആകയാൽ നിശ്ചയം ഞങ്ങൾ بِمَا = യാതൊന്നിൽ أُرْسِلْتُمْ بِهِ = അതുമായി നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ = അവിശാസികളാണ്
അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും അവരുടെ അടുക്കൽ റസൂലുകൾ ചെ(ന്ന് ഉപദേശിച്ചു കൊണ്ടിരു) ന്നപ്പോൾ, അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നു; അവർ പറഞ്ഞു: "ഞങ്ങളുടെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ (ഞങ്ങളിലേക്കു) "മലക്കു" കളെ ഇറക്കുമായിരുന്നു. അതുകൊണ്ട് ,നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിശ്ചയമായും ഞങ്ങൾ അവിശ്വാസികളാണ്. "
തഫ്സീർ : 14-14
View   
فَأَمَّا عَادٌۭ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةًۭ ۖ وَكَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ﴿١٥﴾
share
فَأَمَّاعَادٌ = എന്നാൽ ആദ് (ഗോത്രം) فَاسْتَكْبَرُوا = അവർ അഹംഭാവം (ഗർവ്വ്) നടിച്ചു فِي الأرْضِ = ഭൂമിയിൽ بِغَيْرِالْحَقِّ = ന്യായം കൂടാതെ, അർഹതയില്ലാതെ وَقَالُوا = അവർ പറയുകയും ചെയ്തു مَنْ أَشَدُّ = ആരാണ് ഊക്കുള്ളവർ, കഠിനൻമാർ مِنَّا = ഞങ്ങളെക്കാൾ قُوَّةً = ശക്തിയിൽ,ബലംകൊണ്ട് أَوَلَمْ يَرَوْا = അവർക്ക് കണ്ടുകൂടേ, കാണുന്നില്ലേ أَنَّ اللَّهَ = അല്ലാഹു ആണെന്ന് الَّذِي خَلَقَھُمْ = അവരെ സൃഷ്ടിച്ചവനായ ھُوَ = അവൻ أَشَدُّمِنْهُمْ = അവരെക്കാൾ ഊക്കുള്ളവനാണ് قُوَّةً = ശക്തിയിൽ وَكَانُوا = അവർ ആയിരുന്നുതാനും بِآيَاتِنَا = നമ്മുടെ ആയത്ത് (ദൃഷ്ടാന്തം, ലക്ഷ്യം)കളെ يَجْحَدُونَ = നിഷേധിക്കും
എന്നാൽ "ആദു" ഗോത്രമാകട്ടെ, അവർ ന്യായമല്ലാത്ത വിധത്തിൽ ഭൂമിയിൽ അഹംഭാവം കാണിച്ചു. "ശക്തിയിൽ ഞങ്ങളെക്കാൾ ഊക്കേറിയവർ ആരാണുള്ളത് !?" എന്നു അവർ പറയുകയും ചെയ്തു. അവർക്കു കണ്ടുകൂടെ ; അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാൾ ശക്തിയിൽ ഊക്കേറിയവനാണെന്ന് ?! അവർ നമ്മുടെ "ആയത്തു" [ലക്ഷ്യദൃഷ്ടാന്തം] കളെ നിഷേധിക്കുകയും ചെയ്തിരുന്നു.
فَأَرْسَلْنَا عَلَيْهِمْ رِيحًۭا صَرْصَرًۭا فِىٓ أَيَّامٍۢ نَّحِسَاتٍۢ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ﴿١٦﴾
share
فَأَرْسَلْنَا عَلَيْهِمْ = അപ്പോൾ (അതിനാൽ) അവരിൽ നാം അയച്ചു رِيحًا = ഒരു കാറ്റ് صَرْصَرًا = ശരശരേ"യുള്ള (ഉഗ്രമായ) فِي أَيَّامٍ = ചില ദിവസങ്ങളിൽ نَحِسَاتٍ = ദുർദ്ദശ (ദുശ്ശകുനം) പിടിച്ച,അശുഭകരങ്ങളായ لِنُذِيقَھُمْ = നാം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടി عَذَابَ الْخِزْيِ = അപമാനത്തിൻ്റെ (നിന്ദ്യതയുടെ) ശിക്ഷ فِي الْحَيَاةِ الدُّنْيَا = ഐഹികജീവിതത്തിൽ وَلَعَذَابُ الْآخِرَةِ = പരലോകശിക്ഷയാകട്ടെ أَخْزَى = കൂടുതൽ അപമാനകരം (നിന്ദ്യമായത്) ആകുന്നു وَھُمْ = അവർ,അവരോ لاَ يُنْصَرُونَ = സഹായിക്കപ്പെടുന്നതല്ലതാനും
അതിനാൽ, ദുഃശ്ശകുനം പിടിച്ച ചില ദിവസങ്ങളിൽ നാം അവരിൽ ( "ശരശരേ"യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു ; ഐഹിക ജീവിതത്തിൽ (തന്നെ) അവർക്കു അപമാനത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കുവാൻ വേണ്ടി. പരലോകശിക്ഷയാകട്ടെ, കൂടുതൽ അപമാനകരവും! അവർ സഹായിക്കപ്പെടുകയില്ലതാനും.
തഫ്സീർ : 15-16
View   
وَأَمَّا ثَمُودُ فَهَدَيْنَـٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَـٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ﴿١٧﴾
share
وَأَمَّاثَمُودُ = എന്നാൽ "ഥമൂദ് " فَهَدَيْنَاهُمْ = നാമവർക്ക് സന്മാർഗം കാണിച്ചു فَاسْتَحَبُّوا = അപ്പോഴവർ സ്നേഹം കാണിച്ചു الْعَمَى = അന്ധതയോട് عَلَى الْھُدَى = സന്മാർഗത്തെക്കാൾ, (എതിരെ) فَأَخَذَتْهُمْ = അപ്പോൾ അവരെ പിടിച്ചു صَاعِقَةُالْعَذَابِ = ശിക്ഷയാകുന്ന ഇടത്തീ الْھُونِ = നിന്ദ്യമായ بِمَاكَانُوا = അവരായിരുന്നതുകൊണ്ട് يَكْسِبُونَ = സമ്പാദിച്ചു (ചെയ്തുകൂട്ടി) കൊണ്ടിരിക്കും
എന്നാൽ "ഥമൂദു" ഗോത്രമോ, അവർക്കു നാം സന്മാർഗ്ഗം കാട്ടിക്കൊടുത്തു ; അപ്പോഴവർ സന്മാർഗ്ഗത്തെക്കാൾ അന്ധതയോടു [ദുർമാർഗ്ഗത്തോടു] സ്നേഹം കാണിച്ചുകളഞ്ഞു. അങ്ങനെ, അവർ ചെയ്തു കൂട്ടിയിരുന്നതു നിമിത്തം, നിന്ദ്യമായ ശിക്ഷയാകുന്ന ഇടിത്തീ [ഘോരശബ്ദം] അവരെ പിടികൂടി.
وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ﴿١٨﴾
share
وَنَجَّيْنَا = നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ = അവർ സൂക്ഷിച്ചുവരുകയും ചെയ്തിരുന്നു
വിശ്വസിക്കുകയും, സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 17-18
View   
وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ﴿١٩﴾
share
وَيَوْمَ يُحْشَرُ = ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം أَعْدَاءُاللَّهِ = അല്ലാഹുവിന്റെ ശത്രുക്കൾ إِلَى النَّارِ = നരകത്തിലേക്ക് فَھُمْ = അപ്പോഴവർ يُوزَعُونَ = നിയന്ത്രിച്ചുകൊണ്ടുവരപ്പെടും
അല്ലാഹുവിൻ്റെ ശത്രുക്കൾ നരകത്തിലേക്കു ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം ! അപ്പോഴവർ നിയന്ത്രിച്ചുകൊണ്ടുവരപ്പെടുന്നതാണ് .
തഫ്സീർ : 19-19
View   
حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَـٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ﴿٢٠﴾
share
حَتَّى = അങ്ങനെ (ഇതുവരെ) إِذَامَاجَاءُوھَا = അതിന്നടുക്കൽ അവർ വന്നാൽ (അപ്പോൾ) شَهِدَ عَلَيْهِمْ = അവരുടെമേൽ (അവർക്കെതിരെ) സാക്ഷിനിൽക്കും سَمْعُھُمْ = അവരുടെ കേൾവി (കാത്) وَأَبْصَارُھُمْ = അവരുടെ ദൃഷ്ടി (കാഴ്ച, കണ്ണു) കളും وَجُلُودُھُمْ = അവരുടെ തൊലികളും بِمَا كَانُوا = അവരായിരുന്നതിനെപ്പറ്റി يَعْمَلُونَ = പ്രവർത്തിച്ചുകൊണ്ടിരിക്കും
അങ്ങനെ , അവർ അതിൻ്റെ അടുക്കൽവരുമ്പോൾ , അവരുടെ കേൾവിയും [ കാതുകളും ] , അവരുടെ കാഴ്ചകളും [ കണ്ണുകളും ] അവരുടെ തൊലികളും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെക്കുറിച്ചു അവർക്കെതിരിൽ സാക്ഷി പറയുന്നതാണ് .
തഫ്സീർ : 20-20
View   
وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍۢ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍۢ وَإِلَيْهِ تُرْجَعُونَ﴿٢١﴾
share
وَقَالُوا = അവർ പറയും لِجُلُودِهِمۡ = അവരുടെ തൊലികളോട് لِمَ شَهِدۡتُمۡ = എന്തിനാണ് നിങ്ങൾ സാക്ഷി നിന്നത് عَلَيۡنَا = ഞങ്ങൾക്ക് (നമുക്ക് ) എതിരെ قَالُوا = അവർ പറയും أَنۡطَقَنَ اللَّهُ = അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു الَّذِي أَنۡطَقَ = സംസാരിപ്പിച്ചവനായ كُلَّ شَيۡءٍ = എല്ലാ വസ്തുവെയും وَهُوَ = അവൻ തന്നെ خَلَقَكُمۡ = നിങ്ങളെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു أَوَّلَ مَرَّۃٍ = ഒന്നാം പ്രാവശ്യം وَإِلَيۡهِ അവനിലേക്ക് തന്നെ تُرۡجَعُونۡ = നിങ്ങൾ മടക്കപ്പെടുന്നു
അവർ തങ്ങളുടെ തൊലികളോടു പറയും : " നിങ്ങൾ എന്തിനായിട്ടാണ് ഞങ്ങൾ (അഥവാ നമ്മൾ) ക്കെതിരിൽ സാക്ഷി പറഞ്ഞത് ? ! " അവർ [തൊലികൾ ] പറയും: "എല്ലാ (സംസാരിക്കുന്ന) വസ്തുവെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്. അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്. അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു."
തഫ്സീർ : 21-21
View   
وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَـٰرُكُمْ وَلَا جُلُودُكُمْ وَلَـٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًۭا مِّمَّا تَعْمَلُونَ﴿٢٢﴾
share
وَمَا كُنۡتُمۡ = നിങ്ങളായിരുന്നില്ല تَسۡتَتِرُونَ = നിങ്ങൾ മറഞ്ഞുനിൽക്കും أَنۡ يَشۡهَدَ = സാക്ഷി നിൽക്കുന്നതിന്,സാക്ഷി നിൽക്കുമെന്നതിനാൽ عَلَيۡكُمۡ = നിങ്ങളുടെ മേൽ سَمۡعُكُمۡ = നിങ്ങളുടെ കേൾവി وَلاَ أَبۡصَارُكُمۡ = നിങ്ങളുടെ കാഴ്ച്ച (കണ്ണു)കളും ഇല്ല وَلاَ جُلُودُكُمۡ = നിങ്ങളുടെ തൊലികളും ഇല്ല وَلَكِنۡ ظَنَنۡتُمۡ = പക്ഷെ നിങ്ങൾ ധരിച്ചു أَنَّ اللَّهَ لاَ يَعۡلَمُ = അല്ലാഹു അറിയുകയില്ലെന്ന് كَثِيرًا = അധികം,മിക്കത് مِمَّا تَعۡلَمُونَ = നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന്
നിങ്ങളുടെ കേൾവികളാകട്ടെ , കാഴ്ചകളാകട്ടെ , തൊലികളാകട്ടെ , നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്നതിൽനിന്നു നിങ്ങൾ മറഞ്ഞു നിൽക്കുകയും ചെയ്തിരുന്നില്ല . പക്ഷേ , നിങ്ങൾ ധരിച്ചു , നിങ്ങൾ പ്രവർത്തിക്കുന്നതിൽനിന്നു അധികവും അല്ലാഹു അറിയുകയില്ല എന്ന് !
وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَـٰسِرِينَ﴿٢٣﴾
share
وَذَلِكُمۡ = അത് ظَنُّكُمُ = നിങ്ങളുടെ ധാരണ, വിചാരം اَلَّذِي ظَنَنۡتُمۡ = നിങ്ങൾ ധരിച്ചതായ بِرَبِّكُمۡ = നിങ്ങളുടെ റബ്ബിനെ കുറിച്ച് أَرۡدَاكُمۡ = അത് നിങ്ങളെ നാശത്തിൽപെടുത്തി فَاَصۡبَحۡتُمۡ = അങ്ങനെ നിങ്ങളായിത്തീർന്നു مِنَ الۡخَاسِرِينَ = നഷ്ടപ്പെട്ടവരിൽ(പെട്ടവർ)
"അതു -- നിങ്ങളുടെ റബ്ബിനെക്കുറിച്ച് നിങ്ങൾ ധരിച്ച് വെച്ച ( ആ ) ധാരണ -- നിങ്ങളെ നാശത്തിൽ പതിപ്പിച്ചു . അങ്ങനെ , നിങ്ങൾ നഷ്ടക്കാരിൽപെട്ടവരായിത്തീർന്നു.
തഫ്സീർ : 22-23
View   
فَإِن يَصْبِرُوا۟ فَٱلنَّارُ مَثْوًۭى لَّهُمْ ۖ وَإِن يَسْتَعْتِبُوا۟ فَمَا هُم مِّنَ ٱلْمُعْتَبِينَ﴿٢٤﴾
share
فَإِنۡ يَصۡبِرُو = എനി അവർ ക്ഷമിക്കുന്നപക്ഷം فَالنَّارُ = എന്നാൽ നരകം, നരകമത്രെ مَثۡوًی لَهُمۡ = അവർക്ക് പാർപ്പിടം,വാസസ്ഥലമാണ് وَاِنۡ يَسۡتَعۡتِبُوا = അവർ മടക്കിത്തന്നപേക്ഷിച്ചാൽ, ഖേദം കാണിച്ചാൽ, തൃപ്തിക്കപേക്ഷിച്ചാൽ فَمَاهُمۡ = എന്നാലവരല്ല مِنَ الۡمُعۡتَبِينۡ = മടക്കം സ്വീകരിക്കപ്പെടുന്ന (തൃപ്തി നൽകപ്പെടുന്ന) വരിൽ (പെട്ടവർ)
എനി , അവർ ക്ഷമിക്കുകയാണെങ്കിൽ , നരകമത്രെ അവർക്കു പാർപ്പിടം ! അവർ ഖേദിച്ചു മടങ്ങി ) തൃപ്തിക്കപേക്ഷിക്കുകയാണെങ്കിലോ , എന്നാലവർ , (മടക്കം സ്വീകരിച്ച് ) തൃപ്തി നൽകപ്പെടുന്നവരുടെ കൂട്ടത്തിലും (പെടുന്നതു) അല്ല.
തഫ്സീർ : 24-24
View   
وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍۢ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ﴿٢٥﴾
share
وَ قَيَّضۡنَا = നാം നിശ്ചയിച്ചു,നിയമിച്ചു لَهُمۡ = അവർക്ക് قُرَنَاءَ = ചില കൂട്ടാളികളെ,തുണകളെ فَزَيَّنُوا = എന്നിട്ടവർ അലങ്കാരമാക്കി,ഭംഗിയാക്കിക്കാട്ടി لَهُمۡ = അവർക്ക് مَا بَيۡنَ أَيۡدِيهِمۡ = അവരുടെ മുന്പിലുള്ളതിനെ وَمَا خَلۡفَهُمۡ = അവരുടെ പിമ്പിലുള്ളതിനേയും وَحَقَّ عَلَيۡهِمُ = അവരിൽ യാഥാർത്ഥമാകുക (സ്ഥിരപ്പെടുക)യും ചെയ്തു الۡقَوۡلُ = വാക്ക് فِي أُمَمٍ = സമുദായങ്ങളിലായിട്ട് (സമുദായങ്ങളുടെ കൂട്ടത്തിൽ) قَدۡ خَلَتۡ = കഴിഞ്ഞുപോയിട്ടുള്ള مِنۡ قَبۡلِهِمۡ = അവരുടെ മുൻപ് مِنَ الۡجِنِّ = ജിന്നുകളിൽ നിന്ന് وَ الإِۡنۡسِ = മനുഷ്യരിൽ നിന്നും إِنَّهُمۡ كَانُوا = നിശ്ചയമായും അവരായിരുന്നു خَاسِرِينَ = നഷ്ടപ്പെട്ടവർ
നാം അവർക്ക് ചില കൂട്ടാളികളെ നിശ്ചയിച്ചു ; എന്നിട്ട് , അവർ അവരുടെ മുമ്പിലുള്ളതും , പിമ്പിലുള്ളതും അവർക്ക് ഭംഗിയാക്കിക്കാണിച്ചു . ജിന്നുകളിൽനിന്നും , മനുഷ്യരിൽനിന്നും തങ്ങളുടെ മുമ്പ്ക ഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ , അവരുടെമേൽ (ശിക്ഷയുടെ ) വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെടുകയും ചെയ്തു . നിശ്ചയമായും അവർ നഷ്ടപ്പെട്ടവരായിരുന്നു.
തഫ്സീർ : 25-25
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَـٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ﴿٢٦﴾
share
وَ قَالَ الَّذِينَ كَفَرُوا = അവിശ്വസിച്ചവർ പറയുകയാണ്, പറയും لاَ تَسۡمَعُوا = നിങ്ങൾ കേൾക്കരുത് (ചെവി കൊടുക്കരുത്) لِهَذَا الۡقُرۡآنِ = ഈ ഖുർആനിലേക്ക് وَالۡغَوۡ فِيهِ = അതിൽ നിങ്ങൾ ഒച്ചപ്പാടുണ്ടാക്കുക (തിരക്ക് കൂട്ടുക)യും ചെയ്യുവിൻ لَعَلَّكُمۡ = നിങ്ങളായേക്കാം, ആകുവാൻ വേണ്ടി تَغْلِبُون = നിങ്ങൾ ജയിക്കും,മികച്ചു നിൽക്കുന്ന (വർ)
അവിശ്വസിച്ചവർ പറയുകയാണ് : ‘ നിങ്ങൾ ഈ ഖുർആനിലേക്ക് ചെവികൊടുക്കരുത് ; നിങ്ങൾ അതിൽ (ബഹളംകൂട്ടി) ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിൻ , നിങ്ങൾ ജയം നേടിയേക്കാം .’
തഫ്സീർ : 26-26
View   
فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًۭا شَدِيدًۭا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ﴿٢٧﴾
share
فَلَنُذِيقَنَّ = എന്നാൽ നിശ്ചയമായും നാം ആസ്വദിപ്പിക്കും (അനുഭവിപ്പിക്കും) الَّذِينَ كَفَرُوا = അവിശ്വസിച്ചവർക്ക് عَذَاباً شَدِيدًا = കഠിനമായ ശിക്ഷ وَلَنَجْزِيَنَّهُمْ = അവർക്ക് നാം പ്രതിഫലം കൊടുക്കുകയും തന്നെ ചെയ്യും أَسْوَأَالَّذِي = യാതൊന്നിലെ തിന്മക്ക് كَانُوا يَعْمَلُونَ = അവർ പ്രവർത്തിച്ചിരുന്ന
എന്നാൽ , (ആ) അവിശ്വസിച്ചവർക്ക് നിശ്ചയമായും കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിലെ തിന്മ ( കൾ ) ക്കു അവർക്കു നാം പ്രതിഫലം നൽകുകയും തന്നെ ചെയ്യും.
ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ ۖ لَهُمْ فِيهَا دَارُ ٱلْخُلْدِ ۖ جَزَآءًۢ بِمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ﴿٢٨﴾
share
ذَلِكَ جَزَاءُ = അത് (അതാ) പ്രതിഫലം أَعْدَاءِ اللَّـهِ = അല്ലാഹുവിന്റെ ശത്രുക്കളുടെ النَّارُ = നരകം لَهُمْ فِيهَا = അതിൽ അവർക്കുണ്ട് دَارُ الْخُلْدِ = സ്ഥിരവാസത്തിന്റെ വീട് (ഭവനം) جَزَاءً = പ്രതിഫലമായിട്ട് بِمَا كَانُوا = അവരായിരുന്നതിന് بِآيَاتِنَا = നമ്മുടെ ആയത്തുകളെ يَجْحَدُونَ = നിഷേധിക്കും
അതാ, അല്ലാഹുവിന്റെ ശത്രുക്കളുടെ പ്രതിഫലം - നരകം ! അവർക്കതിൽ സ്ഥിരവാസത്തിന്റെ ഭവനമുണ്ട് ; നമ്മുടെ (ലക്ഷ്യ) ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചിരുന്നതിനു പ്രതിഫലമായിട്ട്.
وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ﴿٢٩﴾
share
وَقَالَ = പറയും الَّذِينَ كَفَرُوا = അവിശ്വസിച്ചവർ رَبَّنَا أَرِنَا = ഞങ്ങളുടെ റബ്ബേ ഞങ്ങൾക്ക് കാട്ടിത്തരണം الَّذَيْنِ = യാതൊരു രണ്ടുകൂട്ടരെ أَضَلّانَا = ഞങ്ങളെ വഴിപിഴപ്പിച്ച مِنَ الْجِنِّ = ജിന്നിൽനിന്ന് وَالإِنۡسِ = മനുഷ്യരിൽ നിന്നും نَجْعَلْهُمَا = രണ്ട് കൂട്ടരെയും ഞങ്ങൾ ആക്കട്ടെ تَحْتَ أَقْدَامِنَا = ഞങ്ങളുടെ കാലടികൾക്ക് താഴെ لِيَكُونَا = അവർ ആയിത്തീരുവാൻ مِنَ الأَسْفَلِينَ = ഏറ്റവും അധമൻമാരിൽ, താണവരിൽ
അവിശ്വസിച്ചവർ (അവിടെവെച്ചു) പറയും ;`ഞങ്ങളുടെ റബ്ബേ ! ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ഞങ്ങളെ വഴിപിഴപ്പിച്ച ഇരുകൂട്ടരെയും ഞങ്ങൾക്ക് കാട്ടിത്തരേണമേ; രണ്ടുകൂട്ടരും ഏറ്റവും അധമന്മാരുടെ കൂട്ടത്തിലായിത്തീരുവാൻ വേണ്ടി, ഞങ്ങൾ അവരെ ഞങ്ങളുടെ കാലടികൾക്കു താഴെയാ(ക്കി ചവിട്ടിയേ)ക്കട്ടെ.
തഫ്സീർ : 27-29
View   
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَـٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ﴿٣٠﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവർ قَالُوا = അവർ പറഞ്ഞു رَبُّنَا اللَّـهُ = ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് ثُمَّ اسْتَقَامُوا = പിന്നെ അവർ ചൊവ്വിന് നിന്നു,നേരെ നിന്നു تَتَنَزَّلُ = ഇറങ്ങിവരും عَلَيْهِمُ = അവരിൽ المَلَائِكَةُ = മലക്കുകൾ أَلا تَخَافُوا = നിങ്ങൾ ഭയപ്പെടരുത് എന്ന് (പറഞ്ഞുകൊണ്ട്) وَلَا تَحْزَنُوا = നിങ്ങൾ വ്യസനിക്കുകയും ചെയ്യരുത് وَأَبْشِرُوا = നിങ്ങൾ സന്തോഷപ്പെടുകയും ചെയ്യുവിൻ بِالْجَنَّةِ الَّتِي = യാതൊരു സ്വർഗം കൊണ്ട് كُنۡتُمْ تُوعَدُونَ = നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്‌ എന്നു പറയുകയും, പിന്നീട് (അതനുസരിച്ചു) ചൊവ്വായി നിലകൊള്ളുകയും ചെയ്തിട്ടുള്ളവർ, അവരിൽ മലക്കുകൾ (സന്തോഷവാർത്തയുമായി) ഇറങ്ങിവരുന്നതാണ്: അതായതു: ‘ നിങ്ങൾ പേടിക്കേണ്ടാ, നിങ്ങൾ വ്യസനിക്കുകയും വേണ്ടാ, നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ടു നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുവിൻ !
نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ﴿٣١﴾
share
نَحْنُ = ഞങ്ങൾ أَوْلِيَاؤُكُمْ = നിങ്ങളുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് فِي الْحَيَاةِ الدُّنْيَا = ഐഹിക ജീവിതത്തിൽ وَفِي الْآخِرَةِ = പരലോകത്തിലും وَلَكُمْ فِيهَا = അതിൽ നിങ്ങൾക്കുണ്ട്താനും مَاتَشْتَهِي = ഇച്ഛിക്കുന്നത് , ആശിക്കുന്നത് أَنۡفُسُكُمْ = നിങ്ങളുടെ മനസ്സുകൾ وَلَكُمْ فِيهَا = അതിൽ നിങ്ങൾക്കുണ്ട് مَا تَدَّعُونَ = നിങ്ങൾ വിളിച്ചാവശ്യപ്പെടുന്നതും
`ഇഹത്തിലും, പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങളാണ് ഞങ്ങൾ, നിങ്ങൾക്കു അവിടത്തിൽ [പരലോകത്തു ] നിങ്ങളുടെ മനസ്സുകൾ എന്തു ഇച്ഛിക്കുന്നുവോ അതു (മുഴുവനും) ഉണ്ടായിരിക്കും. നിങ്ങൾ അവിടെ വെച്ച് എന്തു ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും ;-
نُزُلًۭا مِّنْ غَفُورٍۢ رَّحِيمٍۢ﴿٣٢﴾
share
نُزُلًا വിരുന്ന് (ആതിഥ്യം) ആയിക്കൊണ്ട് مِنْ غَفُورٍ വളരെ പൊറുക്കുന്ന ഒരുവനിൽനിന്നുള്ള رَحِيمٍ കരുണാനിധിയായ
വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായ ഒരുവനിൽ [അല്ലാഹുവിൽ ] നിന്നുള്ള സൽക്കാരമായികൊണ്ട് !´
തഫ്സീർ : 30-32
View   
وَمَنْ أَحْسَنُ قَوْلًۭا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَـٰلِحًۭا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ﴿٣٣﴾
share
وَمَنْ = ആരാണ് أَحْسَنُ = അധികം നല്ലവൻ قَوْلًا = വാക്ക്, വാക്കിൽ مِمَّنۡ دَعَا = വിളിച്ച(ക്ഷണിച്ച) വനെക്കാൾ إِلَى اللَّـهِ = അല്ലാഹുവിലേക്ക് وَعَمِلَ صَالِحًا = സൽക്കർമം (നല്ലത് ) പ്രവർത്തിക്കുകയും ചെയ്ത وَقَالَ = പറയുകയും ചെയ്തു إِنَّنِي = നിശ്ചയമായും ഞാൻ مِنَ الْمُسْلِمِينَ = മുസ്‌ലിംകളിൽപെട്ട(വനാണ്)
അല്ലാഹുവിലേക്കു ക്ഷണിക്കുകയും, സല്ക്കർമ്മം പ്രവർത്തിക്കുകയും, നിശ്ചയമായും ഞാൻ `മുസ്‌ലിം´ കളിൽപെട്ടവനാണ് എന്നു പറയുകയും ചെയ്തവനെക്കാൾ നല്ല വാക്കു പറയുന്നവൻ ആരാണുള്ളത് ?! [ആരുമില്ലതന്നെ.]
തഫ്സീർ : 33-33
View   
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌۭ كَأَنَّهُۥ وَلِىٌّ حَمِيمٌۭ﴿٣٤﴾
share
وَلَا تَسْتَوِي = സമമാവുകയില്ല الْحَسَنَةُ = നന്മ وَلَا السَّيِّئَةُ = തിന്മയും ഇല്ല ادْفَعْ = നീ തടുക്കുക ,തട്ടുക بِالَّتِي = യാതൊന്നുകൊണ്ട് هِيَ أَحْسَنُ = അത് കൂടുതൽ നല്ലതാണ് فَإِذَا = എന്നാലപ്പോൾ الَّذِي = യാതൊരുവൻ بَيْنَكَ وَبَيْنَهُ = നിൻ്റെയും അവന്റെയും ഇടയിലുണ്ട് عَدَاوَةٌ = വല്ല ശത്രുതയും كَأَنَّهُ وَلِيٌّ = അവനൊരു ബന്ധുവെന്നപോലെയിരിക്കും حَمِيمٌ ചൂടു പിടിച്ച (ഉറ്റ, അടുത്ത)
നന്മയും തിന്മയും സമമാകുകയില്ല തന്നെ. കൂടുതൽ നല്ലതേതോ അതുകൊണ്ടു നീ (തിന്മയെ) തടുത്തുകൊള്ളുക. എന്നാൽ, നിന്റെയും യാതൊരുവന്റെയും ഇടയിൽ വല്ല ശത്രുതയുമുണ്ടോ അവൻ, ഒരു ഉറ്റബന്ധുവെന്നപോലെ ആയിരിക്കുന്നതാണ്.
وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍۢ﴿٣٥﴾
share
وَمَا يُلَقَّاهَا = അത് കണ്ടെത്തിക്കപ്പെടുകയില്ല (എത്തപ്പെടുക - ലഭിക്കുക - യില്ല) إِلَّا = ഒഴികെ الَّذِينَ صَبَرُوا = ക്ഷമിച്ചവർ ,സഹിച്ചവർ وَمَا يُلَقَّاهَا = അത് കണ്ടെത്തപ്പെടുന്ന (ലഭിക്കുന്ന) തുമല്ല إِلَّا ذُو حَظٍّ = ഭാഗ്യമുള്ളവനല്ലാതെ عَظِيمٍ = വമ്പിച്ച, മഹത്തായ
ക്ഷമ ( അഥവാ സഹനം ) കൈക്കൊണ്ടവർക്കല്ലാതെ ഇതു [ഇക്കാര്യം ] എത്തപ്പെടുകയില്ല ; വമ്പിച്ച ഭാഗ്യവാനുമല്ലാതെ ഇതു എത്തപ്പെടുന്നതല്ല.
തഫ്സീർ : 34-35
View   
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌۭ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٣٦﴾
share
وَإِمَّا يَنۡزَغَنَّكَ = നിന്നെ (വല്ലപ്പോഴും -വല്ല വിധത്തിലും )ഇളക്കിവിടുന്നപക്ഷം (ദുഷ്‌പ്രേരണ ഉണ്ടാക്കിയാൽ) مِنَ الشَّيْطَانِ = പിശാചിൽ നിന്ന് نَزْغٌ = വല്ല ഇളക്കിവിടലും (ദുഷ്‌പ്രേരണയും) فَاسْتَعِذْ = അപ്പോൾ നീ ശരണം (കാവൽ) തേടുക بِاللَّـهِ = അല്ലാഹുവിനോട് إِنَّهُ هُوَ = നിശ്ചയമായും അവൻ തന്നെ السَّمِيعُ = (എല്ലാം)കേൾകുന്നവൻ الْعَلِيمُ = അറിയുന്നവൻ
പിശാചിൽനിന്ന് വല്ല ദുഷ്പ്രേരണയും (എപ്പോഴെങ്കിലും ) നിന്നെ ഇളക്കിവിട്ടേക്കുന്നപക്ഷം, അപ്പോൾ നീ അല്ലാഹുവിനോടു ശരണം തേടുകയും ചെയ്തു കൊള്ളുക. നിശ്ചയമായും, അവനത്രെ, (എല്ലാം ) കേൾക്കുന്നവനും അറിയുന്നവനും.
തഫ്സീർ : 36-36
View   
وَمِنْ ءَايَـٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴿٣٧﴾
share
وَمِنْ آيَاتِهِ = അവൻ്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് اللَّيْلُ = രാത്രി وَالنَّهَارُ = പകലും وَالشَّمْسُ وَالْقَمَرُ = സൂര്യനും ചന്ദ്രനും لَا تَسْجُدُوا = നിങ്ങൾ സുജൂദ് ചെയ്യരുത് لِلشَّمْسِ = സൂര്യന് وَلَا لِلْقَمَرِ = ചന്ദ്രനും അരുത് وَاسْجُدُوا = നിങ്ങൾ സുജൂദ് ചെയ്യുകയും ചെയ്യുവിൻ لِلَّـهِ = അല്ലാഹുവിന് الَّذِي خَلَقَهُنَّ = അവയെ സൃഷ്ടിച്ചവനായ إِنۡ كُنۡتُمْ = നിങ്ങളാണെങ്കിൽ إِيَّاهُ تَعْبُدُونَ = അവനെത്തന്നെ ആരാധിക്കും
അവന്റെ [അല്ലാഹുവിന്റെ ] ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യന്നാകട്ടെ, ചന്ദ്രന്നാകട്ടെ, നിങ്ങൾ ‘ സുജൂദ് ’ [സാഷ്ടാംഗവണക്കം ] ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിനു നിങ്ങൾ ‘ സുജൂദ് ’ ചെയ്യുകയും ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ.
فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩﴿٣٨﴾
share
فَإِنِ اسْتَكْبَرُوا = ഇനി (എന്നാൽ) അവർ അഹംഭാവം നടിച്ചാൽ فَالَّذِينَ عِنۡدَ رَبِّكَ = എന്നാൽ നിന്റെ റബ്ബിന്റെ അടുക്കൽ ഉള്ളവർ يُسَبِّحُونَ لَهُ = അവന് അവർ തസ്ബീഹ് ചെയ്യുന്നു بِاللَّيْلِ وَالنَّهَارِ = രാത്രിയും പകലും وَهُمْ = അവരാകട്ടെ لَا يسئمون = മടിക്കുകയില്ല, മടുക്കുകയില്ല, ക്ഷീണിക്കുകയില്ല
ഇനി, അവർ അഹംഭാവം നടിക്കുകയാണെങ്കിൽ, എന്നാൽ (നബിയേ) നിന്റെ റബ്ബിന്റെ അടുക്കലുള്ളവർ [മലക്കുകൾ] രാത്രിയിലും പകലിലും അവന്നു `തസ്ബീഹു ´ [സ്തോത്രകീർത്തനം] നടത്തിക്കൊണ്ടിരിക്കുന്നു. അവരാകട്ടെ, മടി കാട്ടുകയുമില്ല.
തഫ്സീർ : 37-38
View   
وَمِنْ ءَايَـٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَـٰشِعَةًۭ فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٣٩﴾
share
وَمِنْ آيَاتِهِ = അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് أَنَّكَ تَرَى = നീ കാണുന്നുവെന്നുള്ളത് الْأَرْضَ = ഭൂമിയെ خَاشِعَةً = (ഭയപ്പെട്ടമാതിരി) അടങ്ങിയതായി فَإِذَا أَنۡزَلْنَا = എന്നിട്ട് നാം ഇറക്കിയാൽ عَلَيْهَا = അതിൽ ,അതിൻമേൽ الْمَاءَ = വെള്ളം اهْتَزَّتْ = അത് കിളറും (കുതിരും ,തരിക്കും ,ഇളകും) وَرَبَتْ = ചീർക്കുക (പൊന്തുക)യും ചെയ്യും إِنَّ = നിശ്ചയമായും الَّذِي أَحْيَاهَا = അതിനെ ജീവിപ്പിച്ചവൻ لَمُحْىِ = ജീവിപ്പിക്കുന്നവൻ തന്നെ الْمَوْتَى = മരണപ്പെട്ടവരെ إِنَّهُ = നിശ്ചയമായും അവൻ عَلَى كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയാണ് ഭൂമിയെ അടങ്ങി (ഇറുകി )യതായി നീ കാണുന്നതും. എന്നിട്ടു അതിൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (കുതിർന്നു ) ഇളകുകയും, ചീർക്കുകയും ചെയ്യുന്നു. അതിനു ജീവസ്സു നൽകുന്നവൻ, നിശ്ചയമായും മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ തന്നെയാകുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവൻ തന്നെ.
തഫ്സീർ : 39-39
View   
إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَـٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًۭا يَوْمَ ٱلْقِيَـٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ﴿٤٠﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടർ يُلْحِدُونَ = വക്രത കാണിക്കുന്ന , കുത്തിപ്പറയുന്ന ,തെറ്റിക്കളയുന്ന فِي آيَاتِنَا = നമ്മുടെ ആയത്തുകളിൽ لَا يَخْفَوْنَ = അവർ മറഞ്ഞു പോകയില്ല, അജ്ഞാതമല്ല عَلَيْنَا = നമ്മുടെ മേൽ ,നമുക്ക് أَفَمَنۡ = അപ്പോൾ (എന്നാൽ) യാതൊരുവനോ يُلْقَى فِي النَّارِ = നരകത്തിൽ ഇടപ്പെടുന്ന خَيْرٌ = ഉത്തമം أَمۡ مَنۡ = അതോ ഒരുവനോ يَأْتِي = അവൻ വരും آمِنًا = നിർഭയനായികൊണ്ട് يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിൽ اعْمَلُوا = നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക مَا شِئْتُمْ = നിങ്ങൾ ഉദ്ദേശിച്ചത് إِنَّهُ بِمَا تَعْمَلُونَ = നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ بَصِيرٌ = കണ്ടറിയുന്നവനാണ്
നമ്മുടെ `ആയത്തു´കളിൽ [ലക്ഷ്യദൃഷ്ടാന്തങ്ങളിൽ] വക്രത കാണിക്കുന്നവർ നമുക്കു (കാണ്മാൻ കഴിയാതെ) നിശ്ചയമായും മറഞ്ഞുപോകുന്നതല്ല. എന്നാൽ, നരകത്തിൽ ഇടപ്പെടുന്ന ഒരുവനോ ഉത്തമൻ, അതല്ല ഖിയാമത്തു നാളിൽ നിർഭയനായ നിലയിൽ വരുന്നവനോ?! (ഹേ വക്രൻമാരെ) നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക! നിശ്ചയമായും അവൻ [അല്ലാഹു] നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَـٰبٌ عَزِيزٌۭ﴿٤١﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവർ بِالذِّكۡرِ = (ഈ)സന്ദേശത്തിൽ, പ്രമാണത്തൽ لَمَّا جَاءَهُمۡ = അതവർക്ക് വന്നപ്പോൾ وَإِنَّهُ = അതാകട്ടെ, നിശ്ചയമായും അത് لَكِتَابٌ = ഒരു ഗ്രന്ഥം തന്നെ عَزِيزٌ = വീര്യപ്പെട്ട,പ്രബലമായ
(ഈ ഖുർആനാകുന്ന ) സന്ദേശം തങ്ങൾക്കുവന്നെത്തിയപ്പോൾ അതിൽ അവിശ്വസിച്ചിട്ടുള്ളവർ നിശ്ചയമായും...... ! [അവർ അങ്ങേഅറ്റം കഷ്ടനഷ്ടത്തിൽ തന്നെ !] അതാകട്ടെ, പ്രബലമായ (അഥവാ വീര്യപ്പെട്ട ) ഒരു ഗ്രന്ഥം തന്നെയാകുന്നു ;-
لَّا يَأْتِيهِ ٱلْبَـٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌۭ مِّنْ حَكِيمٍ حَمِيدٍۢ﴿٤٢﴾
share
لاَ يَأۡتِيهِ = അതിൽ വരികയില്ല الۡبَاطِلُ = മിഥ്യ, നിരർത്ഥം (അനാവശ്യം) مِنۡ بَيۡنِ يَدَيۡهِ = അതിന്റെ മുമ്പിൽ കൂടി وَلَا مِنۡ خَلۡفِهِ = അതിന്റെ പിമ്പിൽ കൂടിയും ഇല്ല تَنۡزِيلٌ = അവതരിപ്പിച്ചതാണ് مِنۡ حَكِيمٍ = ഒരു അഗാധജ്ഞനിൽ (യുക്തിമാനിൽ) നിന്ന് حَمِيدٍ = സ്തുത്യാർഹനായ,സ്തുതിക്കപ്പെടുന്ന
അതിന്റെ മുന്നിൽകൂടിയാകട്ടെ, അതിന്റെ പിന്നിൽകൂടിയാകട്ടെ, മിഥ്യയായുള്ളത് അതിൽ വന്നു ചേരുന്നതല്ല, അഗാധജ്ഞനും, സ്തുത്യർഹനുമായുള്ള ഒരുവന്റെ [അല്ലാഹുവിന്റെ ] അടുക്കൽനിന്നുള്ള അവതരണമാണ് (അത്‌ ).
തഫ്സീർ : 40-42
View   
مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍۢ وَذُو عِقَابٍ أَلِيمٍۢ﴿٤٣﴾
share
مَا يُقاَلُ = പറയപ്പെടുന്നില്ല, പറയപ്പെടുകയില്ല لَكَ = നിന്നോടു إِلَّا مَا = യാതൊന്നല്ലാതെ قَدۡ قِيلَ = പറയപ്പെട്ടിട്ടുളള لِلرُّسُلِ = റസൂലുകളോട് مِنۡ قَبۡلِكَ = നിന്റെ മുമ്പുളള إِنَّ رَبَّكَ = നിശ്ചയമായും നിന്റെ റബ്ബ് لَذُو مَغۡفِرَۃٍ = പാപമോചനം ഉളള (നൽകുന്ന)വനാണ് وَذُو عِقَابٍ = ശിക്ഷയുളള (ശിക്ഷിക്കുന്ന)വനുമാണ് أَلِيمٍ വേദനയേറിയ
(നബിയേ) നിന്റെ മുമ്പുണ്ടായിരുന്ന `റസൂലു ´ കളോടു പറയപ്പെടുകയുണ്ടായിട്ടുള്ളതല്ലാതെ (പുതുതായൊന്നും) നിന്നോട് പറയപ്പെടുന്നില്ല. നിശ്ചയമായും നിന്റെ റബ്ബ് പാപമോചനം നൽകുന്നവനും, വേദനയേറിയ ശിക്ഷ നൽകുന്നവനും ആകുന്നു.
തഫ്സീർ : 43-43
View   
وَلَوْ جَعَلْنَـٰهُ قُرْءَانًا أَعْجَمِيًّۭا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَـٰتُهُۥٓ ۖ ءَا۬عْجَمِىٌّۭ وَعَرَبِىٌّۭ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًۭى وَشِفَآءٌۭ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌۭ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَـٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍۢ﴿٤٤﴾
share
وَلَوۡ جَعَلۡناَهُ = നാമതിനെ ആക്കിയിരുന്നെങ്കിൽ قُرۡآنًا أَعۡجَمِيًّا = അനറബി (അറബിയല്ലാത്ത) ഭാഷയിലുളള ഖുർആൻ لَقَالُوا = അവർക്ക് പറയുക തന്നെ ചെയ്യും لَوۡلَا فُصِّلَتۡ = എന്തുകൊണ്ട് വിശദീകരിക്കപ്പെട്ടില്ല, വിവരിച്ച് പറയപ്പെടാത്തതെന്താണ് آيَاتُهُ = അതിലെ ആയത്തു (സൂക്തം)കൾ أَأَعۡجَمِيٌّ = ഒരു അനറബിയോ وَعَرَبِيٌ = ഒരു അറബിയുമോ قُلۡ هُوَ = പറയുക അത് لِلَّذِينَ آمَنُوا = വിശ്വസിച്ചവർക്ക് هُدًی = മാർഗ്ഗദർശനമാണ് وَشِفاءٌ = ശമനവും, ആശ്വാസവും وَالَّذِينَ لَا يُؤۡمِنُونَ = വിശ്വാസിക്കാത്തവരാകട്ടെ في آذَانِهِمۡ = അവരുടെ കാതുകളിലുണ്ട് وَقۡرٌ = ഒരു കട്ടി,ഭാരം وَهُوَ = അത് عَلَيۡهِمۡ = അവരിൽ,അവർക്ക് عَمًی = ഒരു അന്ധതയുമാണ് أُولَئِكَ = അക്കൂട്ടർ يُنَادَونَ = അവർ വിളിക്കപ്പെടുന്നു مِنۡ مَكَانٍ = ഒരു സ്ഥലത്ത് നിന്നു بَعِيد = ദൂരമായ
നാം അതിനെ അറബിയല്ലാത്ത `ഖുർആൻ ´ ആക്കിയിരുന്നുവെങ്കിൽ അവർ പറഞ്ഞേക്കും: `അതിന്റെ `ആയത്തു´കൾ [സൂക്തങ്ങൾ] വിശദീകരിച്ചു പറയപ്പെടാത്തതെന്താണ് ?! (ഗ്രൻഥം) ഒരു അനറബിയും, (പ്രവാചകൻ) ഒരു അറബിയുമോ [ഇതെന്തു കഥ] ?!´ പറയുക: ` വിശ്വസിച്ചവർക്ക് അത്‌ മാർഗ്ഗദർശനവും (രോഗ)ശമനവും (അഥവാ ആശ്വാസപ്രദവും) ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരു (തരം) കട്ടിയുണ്ട് ; അത്‌ അവർക്ക് ഒരു (തരം) അന്ധതയുമാണ്, ´ അക്കൂട്ടർ ഒരു വിദൂരമായ സ്ഥലത്തുനിന്നു വിളിക്കപ്പെടുകയാണ്.
തഫ്സീർ : 44-44
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّۢ مِّنْهُ مُرِيبٍۢ﴿٤٥﴾
share
وَلَقَدۡ آتَيۡنَا = നാം കൊടുത്തിട്ടുണ്ട് مُوسَی الۡكِتَابَ = മൂസാക്ക് ഗ്രന്ഥം فَاخۡتُلِفَ = എന്നിട്ട് ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി) فِيهِ = അതിൽ وَلَوۡلاَ كَلِمَۃٌ = ഒരു വാക്ക് ഇല്ലായിരുന്നുവെങ്കിൽ سَبَقَتْ = മുൻ കഴിഞ്ഞ,മുമ്പുണ്ടായി مِنۡ رَبِّكَ = നിന്റെ റബ്ബിന്റെ പക്കൽ നിന്ന് لَقُضِيَ = വിധിക്ക(തീരുമാനിക്ക) പ്പെടുമായിരുന്നു بَيۡنَهُمۡ = അവർക്കിടയിൽ وَإِنَّهُمۡ = നിശ്ചയമായും അവർ لَفِي شَكٍّ = സംശയത്തിൽ തന്നെയാണ് مِنۡهُ = അതിനെ പറ്റി مُرِيبٍ = സന്ദേഹകരമായ,ആശങ്കാജനകമായ
മൂസാക്ക് നാം വേദഗ്രന്ഥം കൊടുക്കുകയുണ്ടായി. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. നിന്റെ റബ്ബിന്റെ പക്കൽനിന്ന് ഒരു വാക്ക് മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ (ഉടൻതന്നെ ) വിധി നടത്തപ്പെടുമായിരുന്നു. നിശ്ചയമായും അവർ, ഇതിനെ [ഖുർആനെ ] ക്കുറിച്ച് ആശങ്കാജനകമായ സംശയത്തിൽ തന്നെ.
مَّنْ عَمِلَ صَـٰلِحًۭا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّـٰمٍۢ لِّلْعَبِيدِ﴿٤٦﴾
share
مَنۡ عَمِلَ = ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحاً = നല്ലത്(സൽകർമ്മം) فَلِنَفۡسِهِ = എന്നാൽ (അത്)തനിക്ക് (തന്റെ ദേഹത്തിന്) തന്നെ وَمَنۡ أَسَاءَ = ആരെങ്കിലും തിന്മ ചെയ്താൽ فَعَلَيۡهَا = തന്റെ(അതിന്റെ) മേൽ തന്നെ وَمَا رَبُّكَ = നിന്റെ റബ്ബ് അല്ല بِظَلاَّمٍ = അക്രമകാരി لِلۡعَبِيدِ = അടിമകളോട്
ആരെങ്കിലും സൽക്കർമ്മം പ്രവർത്തിച്ചാൽ, തനിക്കുതന്നെയാണു (അതിന്റെ ഗുണം). ആരെങ്കിലും തിൻമചെയ്താലും അതിന്റെ മേൽതന്നെ (അതിന്റെ ദോഷം). നിന്റെ റബ്ബ് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ലതന്നെ.
തഫ്സീർ : 45-46
View   

arrow_back_ios
39:32
39:33
39:34
39:35
39:36
39:37
39:38
39:39
39:40
39:41
39:42
39:43
39:44
39:45
39:46
39:47
39:48
39:49
39:50
39:51
39:52
39:53
39:54
39:55
39:56
39:57
39:58
39:59
39:60
39:61
39:62
39:63
39:64
39:65
39:66
39:67
39:68
39:69
39:70
39:71
39:72
39:73
39:74
39:75
40:1
40:2
40:3
40:4
40:5
40:6
40:7
40:8
40:9
40:10
40:11
40:12
40:13
40:14
40:15
40:16
40:17
40:18
40:19
40:20
40:21
40:22
40:23
40:24
40:25
40:26
40:27
40:28
40:29
40:30
40:31
40:32
40:33
40:34
40:35
40:36
40:37
40:38
40:39
40:40
40:41
40:42
40:43
40:44
40:45
40:46
40:47
40:48
40:49
40:50
40:51
40:52
40:53
40:54
40:55
40:56
40:57
40:58
40:59
40:60
40:61
40:62
40:63
40:64
40:65
40:66
40:67
40:68
40:69
40:70
40:71
40:72
40:73
40:74
40:75
40:76
40:77
40:78
40:79
40:80
40:81
40:82
40:83
40:84
40:85
41:1
41:2
41:3
41:4
41:5
41:6
41:7
41:8
41:9
41:10
41:11
41:12
41:13
41:14
41:15
41:16
41:17
41:18
41:19
41:20
41:21
41:22
41:23
41:24
41:25
41:26
41:27
41:28
41:29
41:30
41:31
41:32
41:33
41:34
41:35
41:36
41:37
41:38
41:39
41:40
41:41
41:42
41:43
41:44
41:45
41:46