ജുസ്ഉ് - 23
وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍۢ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ﴿٢٨﴾
volume_up share
وَمَا أَنْزَلْنَا നാം ഇറക്കിയിട്ടില്ല عَلَىٰ قَوْمِهِ അദ്ധേഹത്തിന്റെ ജനതയില്‍ مِنْ بَعْدِهِ അദ്ധേഹത്തിന് ശേഷം مِنْ جُنْدٍ ഒരു സേനയും, പട്ടാളവും مِنَ السَّمَاءِ ആകാശത്തില്‍ നിന്നു وَمَا كُنَّا നാം അല്ല, ആയിട്ടുമില്ല مُنْزِلِينَ ഇറക്കുന്നവര്‍
അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു സൈന്യത്തേയും ഇറക്കിയിട്ടില്ല: നാം (അങ്ങിനെ) ഇറക്കുന്നവരുമല്ല.
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ خَـٰمِدُونَ﴿٢٩﴾
volume_up share
إِنْ كَانَتْ അതായിരുന്നില്ല إِلَّا صَيْحَةًഒരു അട്ടഹാസം(ഘോര ശബ്ദം) അല്ലാതെ وَاحِدَةً ഒറ്റ فَإِذَا هُمْ അപ്പോഴതാ അവര്‍ خَامِدُونَകെട്ടടങ്ങിയ(നശിച്ച) വരായിരിക്കുന്നു.
അത് (ആ സംഭവം) ഒരു ഘോര ശബ്ദമല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. അപ്പോള്‍, അവരതാ (നശിച്ച്)കെട്ടടങ്ങിയവരായിരിക്കുന്നു!
يَـٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٣٠﴾
volume_up share
يَا حَسْرَةً കഷ്ടമേ,സങ്കടമേ عَلَى الْعِبَادِ അടിയാന്മാരുടെ മേലുള്ള مَا يَأْتِيهِمْ അവര്‍ക്ക് വന്നിരുന്നില്ല مِنْ رَسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ധേഹത്തെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കുക
ഹാ! (ആ) അടിയാന്മാരുടെ മേലുള്ള കഷ്ടമേ! അവരുടെ അടുക്കല്‍ ഏതൊരു റസൂല്‍ ചെല്ലുന്നതായാലും അവര്‍ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കുകയല്ലാതെ ചെയ്തിരുന്നില്ല.
തഫ്സീർ : 28-30
View   
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ﴿٣١﴾
volume_up share
أَلَمْ يَرَوْا അവര്‍ക്ക് കണ്ടുകൂടെ كَمْ أَهْلَكْنَا നാം എത്ര (എത്രയോ) നശിപ്പിച്ചിരിക്കുന്നു എന്ന് قَبْلَهُمْ അവരുടെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്ന് أَنَّهُمْ അവര്‍ ആണെന്ന് إِلَيْهِمْ അവരിലേക്ക്‌ لَا يَرْجِعُونَ മടങ്ങി വരുന്നില്ല
അവരുടെ മുമ്പ് (പല) തലമുറകളില്‍ നിന്നും എത്രയോ നാം നശിപ്പിച്ചിരിക്കുന്നു - അവര്‍ (ആരും) ഇവരിലേക്കു മടങ്ങിവരുന്നില്ല – എന്ന് അവര്‍ക്കു കണ്ടുകൂടെ?!
وَإِن كُلٌّۭ لَّمَّا جَمِيعٌۭ لَّدَيْنَا مُحْضَرُونَ﴿٣٢﴾
volume_up share
وَإِنْ كُلٌّ എല്ലാവരുമില്ല لَمَّا جَمِيعٌ മുഴുവനും അല്ലാതെ (ഇല്ല) لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍
എല്ലാവരും - മുഴുവനുംതന്നെ – നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെടുന്നവരല്ലാതെ ഇല്ല.
തഫ്സീർ : 31-32
View   
وَءَايَةٌۭ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا وَأَخْرَجْنَا مِنْهَا حَبًّۭا فَمِنْهُ يَأْكُلُونَ﴿٣٣﴾
volume_up share
وَآيَةٌ ഒരു ദൃഷ്ടാന്തമാണ് لَهُمُ അവര്‍ക്ക് الْأَرْضُ الْمَيْتَةُ ചത്ത (നിര്‍ജീവമായ )ഭൂമി أَحْيَيْنَاهَا നാമതിനെ ജീവിപ്പിച്ചിരിക്കുന്നു وَأَخْرَجْنَا مِنْهَا അതില്‍നിന്നു പുറത്തു വരുത്തുക (ഉല്പാദിപ്പിക്കുക)യും ചെയ്തു حَبًّا ധാന്യം فَمِنْهُ എന്നിട്ടതില്‍ നിന്നു يَأْكُلُونَ അവര്‍ തിന്നുന്നു, ഭക്ഷിക്കുന്നു
അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, നിര്‍ജ്ജീവമായ ഭൂമി, - നാമതിനെ ജീവിപ്പിക്കുകയും, അതില്‍ നിന്ന് ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, എന്നിട്ട് അതില്‍നിന്നു അവര്‍ തിന്നുകൊണ്ടിരിക്കുന്നു.
وَجَعَلْنَا فِيهَا جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ﴿٣٤﴾
volume_up share
وَجَعَلْنَا فِيهَا അതില്‍ നാം ഉണ്ടാകുകയും ചെയ്തു جَنَّاتٍ തോട്ടങ്ങള്‍مِنْ نَخِيلٍ ഈത്തപ്പനയാല്‍,(ഈത്തപ്പനയുടെ) وَأَعْنَابٍ മുന്തിരികളായും وَفَجَّرْنَا നാം തുറന്നു വിടുക(പിളര്‍ത്തി ഉണ്ടാക്കുക)യും ചെയ്തു فِيهَا അതില്‍ مِنَ الْعُيُونِ നീരുരവകളില്‍ നിന്നും
അതില്‍, ഈത്തപ്പനയുടെയും, മുന്തിരിയുടെയും തോട്ടങ്ങള്‍ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. നീരുറവകളെയും നാമതിൽ തുറന്നുവിട്ടു;-
لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ﴿٣٥﴾
volume_up share
لِيَأْكُلُوا അവര്‍ക്ക് തിന്നുവാന്‍ مِنْ ثَمَرِهِ അതിന്‍റെ ഫലത്തില്‍ നിന്നും وَمَا യാതൊന്നില്‍ നിന്നും عَمِلَتْهُ അത് പ്രവര്ത്തിച്ചുണ്ടാക്കി أَيْدِيهِمْ അവരുടെ കൈകള്‍ أَفَلَا يَشْكُرُونَ അപ്പോള്‍ അവര്‍ നന്ദി കാണിക്കുന്നില്ലേ, കാണിച്ചുകൂടെ!
അതിന്‍റെ ഫലങ്ങളില്‍നിന്നും, തങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ക്കു തിന്നുവാന്‍ വേണ്ടി(യാണ് അതെല്ലാം ), അപ്പോള്‍, അവര്‍ക്കു നന്ദി കാണിച്ചുകൂടേ?!
سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ﴿٣٦﴾
volume_up share
سُبْحَانَ الَّذِي യാതൊരുവന്‍, മഹാപരിശുദ്ധന്‍ خَلَقَ الْأَزْوَاجَ ഇണകളെ സൃഷ്ടിച്ച; كُلَّهَا അവയെല്ലാറ്റിനെയും مِمَّا تُنْبِتُ ഉല്‍പാദിപ്പിക്കുന്നവയില്‍ നിന്ന് الْأَرْضُ ഭൂമി وَمِنْ أَنْفُسِهِمْ അവരുടെ ദേഹങ്ങളില്‍ നിന്നും وَمِمَّا യാതൊന്നില്‍ നിന്നും لَا يَعْلَمُونَ അവര്‍ അറിയാത്ത
എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളവന്‍ മഹാ പരിശുദ്ധനത്രെ ! (അതെ) ഭൂമി ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നും, അവരുടെ ദേഹങ്ങളില്‍ നിന്നും, അവര്‍ക്ക് അറിഞ്ഞു കൂടാത്തവയില്‍ നിന്നും (ഇണകളെ സൃഷ്ടിച്ചവന്‍)
തഫ്സീർ : 33-36
View   
وَءَايَةٌۭ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ﴿٣٧﴾
volume_up share
وَآيَةٌ لَهُمُ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് اللَّيْلُ രാത്രി نَسْلَخُ مِنْهُ അതില്‍ നിന്നും നാം ഉരിച്ചെടുക്കുന്നു النَّهَارَ പകലിനെ فَإِذَا هُمْ അപ്പോഴവര്‍ مُظْلِمُونَ ഇരുളടഞ്ഞവര്‍ ആകുന്നു.
അവര്‍ക്കൊരു ദൃഷ്ടാന്തമാണ് രാത്രിയും;- നാം അതില്‍ നിന്ന് പകലിനെ ഉരിച്ചെടുക്കുന്നു. അപ്പോള്‍ അവരതാ, ഇരുട്ടില്‍പ്പെട്ടവരാകുന്നു!
وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ﴿٣٨﴾
volume_up share
وَالشَّمْسُ സൂര്യനും تَجْرِي നടക്കുന്നു, സഞ്ചരിക്കുന്നു لِمُسْتَقَرٍّ لَهَا അതിന്‍റെ ഒരു താവളത്തേക്ക് ذَٰلِكَ അത് تَقْدِيرُ الْعَزِيزِ പ്രതാപശാലിയുടെ കണക്കാക്കല്‍(വ്യവസ്ഥ) ആകുന്നു الْعَلِيمِ സര്‍വ്വജ്ഞനായ
സൂര്യന്‍ അതിന്റേതായ ഒരു താവളത്തിലേക്ക് (അഥവാ നിശ്ചിത അതിര്‍ത്തിയിലേക്കു) ചലിച്ചുകൊണ്ടുമിരിക്കുന്നു. അതു സര്‍വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ (വ്യവസ്ഥ ചെയ്ത്) കണക്കാക്കിയതാണ്.
وَٱلْقَمَرَ قَدَّرْنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ﴿٣٩﴾
volume_up share
وَالْقَمَرَ ചന്ദ്രനേയും,ചന്ദ്രനും قَدَّرْنَاهُ അതിനെ(അതിനു) നാം കണക്കാക്കിയിരിക്കുന്നു مَنَازِلَ ചില ഭവനങ്ങള്‍, പതനസ്ഥാനങ്ങള്‍ حَتَّىٰ عَادَ അങ്ങിനെ അത് മടങ്ങി വരും(പരിണമിക്കും), ആയിത്തീരുവോളം كَالْعُرْجُونِ (ഈന്തപ്പനയുടെ) കുലത്തണ്ട് (കുലച്ചില്‍) പോലെ الْقَدِيمِ പഴകിയ
ചന്ദ്രന്നും തന്നെ, നാം ചില ഭവനങ്ങള്‍ കണക്കാക്കിയിരിക്കുന്നു. അങ്ങനെ, അതു (ഈത്തപ്പനയുടെ) പഴക്കം ചെന്ന കുലത്തണ്ടുപോലെ ആയിത്തീരുന്നു.
لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّۭ فِى فَلَكٍۢ يَسْبَحُونَ﴿٤٠﴾
volume_up share
لَا الشَّمْسُ സൂര്യനില്ല يَنْبَغِي لَهَا അതിനു യോജിക്കുക,പറ്റുക(യില്ല) أَن ഉപ്രാപിക്കല്‍,കണ്ടു മുട്ടല്‍ ْتُدْرِكَ الْقَمَرَ ചന്രനെ وَلَا اللَّيْلُ രാത്രിയുമല്ല سَابِقُ النَّهَارِ പകലിനെ മുന്‍കടക്കുന്നത് وَكُلٌّ എല്ലാം,എല്ലാവരും فِي فَلَكٍ ഓരോ സഞ്ചാര മണ്ഡല(പഥ)ത്തില്‍ يَسْبَحُونَ നീന്തുന്നു.
സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാന്‍ പറ്റുകയില്ല; രാത്രി പകലിനെ മുന്‍കടക്കുന്നതുമല്ല, എല്ലാവരും [ഓരോ ഗ്രഹവും] ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു.
തഫ്സീർ : 37-40
View   
وَءَايَةٌۭ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِى ٱلْفُلْكِ ٱلْمَشْحُونِ﴿٤١﴾
volume_up share
وَآيَةٌ لَهُمْ അവര്‍ക്കൊരു ദൃഷ്ടാന്തമാണ് أَنَّا حَمَلْنَا നാം വഹിക്കുന്നത് ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ فِي الْفُلْكِ കപ്പലില്‍ الْمَشْحُونِ സാമാനം നിറക്കപ്പെട്ട
തങ്ങളുടെ സന്താനങ്ങളെ (സാമാനം) നിറക്കപ്പെട്ട കപ്പലില്‍ നാം വഹിച്ചുകൊണ്ടു പോകുന്നതും അവര്‍ക്കൊരു ദൃഷ്ടാന്തമാണ്.
وَخَلَقْنَا لَهُم مِّن مِّثْلِهِۦ مَا يَرْكَبُونَ﴿٤٢﴾
volume_up share
وَخَلَقْنَا لَهُمْ അവര്‍ക്ക് നാം സൃഷ്ടിച്ചിരിക്കുന്നു مِنْ مِثْلِهِ അതുപോലെയുള്ളതില്‍ നിന്ന് مَا يَرْكَبُونَ അവര്‍ സവാരി ചെയ്യുന്നത്, വാഹനമേറാവുന്നത്
അതുപോലെയുള്ള വസ്തുക്കളില്‍നിന്നു അവര്‍ക്കു സവാരി ചെയ്യാവുന്ന (പല)തിനെയും അവര്‍ക്കു നാം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.
وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ﴿٤٣﴾
volume_up share
وَإِنْ نَشَأْ നാം ഉദ്ദേശിക്കുന്ന പക്ഷം نُغْرِقْهُمْ നാം അവരെ മുക്കുന്നതാണ് فَلَا صَرِيخَ അപ്പോള്‍(നിലവിളിക്കുത്തരം നല്‍കി) സഹായിക്കുന്നവനില്ല لَهُمْ അവര്‍ക്ക് وَلَا هُمْ അവരില്ലതാനും يُنْقَذُونَ രക്ഷപ്പെടുത്തപ്പെടും
നാം ഉദ്ധേശിക്കുകയാണെങ്കില്‍, അവരെ (സമുദ്രത്തില്‍) നാം മുക്കിക്കളഞ്ഞേക്കും; അപ്പോള്‍ അവര്‍ക്കു (നിലവിളികേട്ട്) സഹായിക്കുന്ന ഒരാളും ഉണ്ടാവുകയില്ല; അവര്‍ രക്ഷപ്പെടുത്തപ്പെടുകയുമില്ല;-
إِلَّا رَحْمَةًۭ مِّنَّا وَمَتَـٰعًا إِلَىٰ حِينٍۢ﴿٤٤﴾
volume_up share
إِلَّا رَحْمَةً പക്ഷെ കാരുണ്യമായിട്ട്, കാരുണ്യമല്ലാതെ مِنَّا നമ്മില്‍ നിന്നുള്ള وَمَتَاعًا (ജീവിത)സുഖവും, ഉപയോഗവും إِلَىٰ حِينٍ ഒരു കാലം(സമയം)വരെ
പക്ഷെ, നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യമായിട്ടും, ഒരു (നിശ്ചിത) സമയംവരേക്കുള്ള ജീവിതസുഖമായിട്ടുമത്രേ (നാമവരെ രക്ഷപ്പെടുത്തുന്നത്).
തഫ്സീർ : 41-44
View   
وَإِذَا قِيلَ لَهُمُ ٱتَّقُوا۟ مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ﴿٤٥﴾
volume_up share
وَإِذَا قِيلَ لَهُمُ അവരോടു പറയപ്പെട്ടാല്‍ اتَّقُوا നിങ്ങള്‍ സൂക്ഷിക്കുവിന്‍ എന്ന് مَا بَيْنَ أَيْدِيكُمْ നിങ്ങളുടെ മുന്‍പില്‍ ഉള്ളത് وَمَا خَلْفَكُمْ നിങ്ങളുടെ പിന്പിലുള്ളതും لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെടും
നിങ്ങളുടെ മുമ്പിലുള്ളതും, നിങ്ങളുടെ പിമ്പിലുള്ളതും നിങ്ങള്‍ സൂക്ഷിക്കണം, നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.’ എന്ന് അവരോടു പറയപ്പെട്ടാല്‍ (അവര്‍ തിരിഞ്ഞുകളയുന്നു)!
وَمَا تَأْتِيهِم مِّنْ ءَايَةٍۢ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ﴿٤٦﴾
volume_up share
وَمَا تَأْتِيهِمْ അവര്‍ക്ക് വരികയില്ല مِنْ آيَةٍ ഒരു ദൃഷ്ടാന്തവും مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ പെട്ട رَبِّهِمْ തങ്ങളുടെ റബ്ബിന്റെ إِلَّا كَانُوا അവരാകാതെ عَنْهَا അതില്‍ നിന്ന് مُعْرِضِينَതിരിഞ്ഞു പോകുന്ന(അവഗണിക്കുന്ന)വര്‍
അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട ഏതൊരു ദൃഷ്ടാന്തവും വരുന്നില്ല, അവരതില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ.
തഫ്സീർ : 45-46
View   
وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍۢ مُّبِينٍۢ﴿٤٧﴾
volume_up share
وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ أَنْفِقُوا ചിലവഴിക്കുവിന്‍ എന്ന് مِمَّا رَزَقَكُمُ നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് اللَّهُ അള്ളാഹു قَالَ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിസ്വസിച്ചവരോടും أَنُطْعِمُ ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ مَنْ ഒരുവര്‍ക്ക്, ഒരുവന് لَوْ يَشَاءُ اللَّهُ അള്ളാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ أَطْعَمَهُ അവനു ഭക്ഷണം നല്‍കുമായിരുന്നു إِنْ أَنْتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവിലല്ലാതെ مُبِينٍ സ്പഷ്ടമായ
‘നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്നു ചിലവഴിക്കുവിന്‍’ എന്ന് അവരോട് പറയപ്പെട്ടാല്‍- (ആ) അവിശ്വസിച്ചവര്‍ വിശ്വസിച്ചിട്ടുള്ളവരോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭക്ഷണം കൊടുക്കുമായിരുന്നവര്‍ക്ക് ഞങ്ങള്‍ ഭക്ഷണം കൊടുക്കുകയോ?! നിങ്ങള്‍ സ്പഷ്ടമായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല
തഫ്സീർ : 47-47
View   
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٤٨﴾
volume_up share
وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണു هَٰذَا الْوَعْدُ ഈ വാഗ്ദാനം, വാഗ്ദത്തം إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
അവര്‍ പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (സംഭവിക്കുക) നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍?!‘
مَا يَنظُرُونَ إِلَّا صَيْحَةًۭ وَٰحِدَةًۭ تَأْخُذُهُمْ وَهُمْ يَخِصِّمُونَ﴿٤٩﴾
volume_up share
مَا يَنْظُرُونَ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നില്ല إِلَّا صَيْحَةً ഒരു ഘോരശബ്ദം(അട്ടഹാസം) അല്ലാതെ وَاحِدَةً ഒരേ, ഒന്നു تَأْخُذُهُمْ അതവരെ പിടി കൂടും وَهُمْ അവരായിരിക്കെ يَخِصِّمُونَ തര്‍ക്കിക്കുക, വഴക്കടിച്ചുകൊണ്ടിരിക്കുക
ഒരൊറ്റ ഘോരശബ്ദത്തെ അല്ലാതെ അവര്‍ നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നില്ല; അവര്‍ (തര്‍ക്കിച്ച്) വഴക്കു കൂട്ടിക്കൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.
فَلَا يَسْتَطِيعُونَ تَوْصِيَةًۭ وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ﴿٥٠﴾
volume_up share
فَلَا يَسْتَطِيعُونَ അപ്പോഴവര്‍ക്കു സാധിക്കുകയില്ല تَوْصِيَةً വല്ല ഒസിയ്യത്തിനും وَلَا إِلَىٰ أَهْلِهِمْ അവരുടെ സ്വന്തക്കാരിലേക്കു (കുടുംബത്തിലേക്ക്) ഇല്ലതാനും يَرْجِعُونَ അവര്‍ മടങ്ങിച്ചെല്ലും
അപ്പോള്‍, വല്ല ഒസിയ്യത്തും ചെയ്‌വാന്‍ അവര്‍ക്കു സാധ്യമാകുകയില്ല; അവരുടെ സ്വന്തക്കാരിലേക്കു അവര്‍ മടങ്ങിച്ചെല്ലുകയുമില്ല.
തഫ്സീർ : 48-50
View   
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ﴿٥١﴾
volume_up share
وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബറു (ശവക്കുഴി, ശ്മശാനം)കളില്‍ നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്ക് يَنْسِلُونَ ബദ്ധപ്പെട്ടു വരുന്നു
കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ ഖബറു ‘കളില്‍ നിന്ന് തങ്ങളുടെ റബ്ബിങ്കലേക്ക് ബദ്ധപ്പെട്ടു വരുന്നതാണ്!
قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ﴿٥٢﴾
volume_up share
قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌ مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന هَٰذَا ഇതു مَا وَعَدَവാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍
അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ جَمِيعٌۭ لَّدَيْنَا مُحْضَرُونَ﴿٥٣﴾
volume_up share
إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ധമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും
അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും.
فَٱلْيَوْمَ لَا تُظْلَمُ نَفْسٌۭ شَيْـًۭٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٥٤﴾
volume_up share
فَالْيَوْمَ അന്ന് , ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും,ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ
അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല.
തഫ്സീർ : 51-54
View   
إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍۢ فَـٰكِهُونَ﴿٥٥﴾
volume_up share
إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന
നിശ്ചയമായും സ്വര്‍ഗത്തിന്‍റെ ആള്‍കാര്‍ അന്ന് ഓരോ ജോലിയിലായികൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും.
هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ﴿٥٦﴾
volume_up share
هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും(ഭാര്യാഭര്‍ത്താക്കന്മാര്‍ فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടില്(സോഫ)കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും
അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും
لَهُمْ فِيهَا فَـٰكِهَةٌۭ وَلَهُم مَّا يَدَّعُونَ﴿٥٧﴾
volume_up share
لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള)പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ട് താനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത്
അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് (അവിടെ) ഉണ്ട്.
سَلَـٰمٌۭ قَوْلًۭا مِّن رَّبٍّۢ رَّحِيمٍۢ﴿٥٨﴾
volume_up share
سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക്(തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ
’സലാം’ [സമാധാനശാന്തി] ! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍ നിന്നുള്ള വചനം (തന്നെ) !!
തഫ്സീർ : 55-58
View   
وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ﴿٥٩﴾
volume_up share
وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ
‘നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍- ഹേ, കുറ്റവാളികളെ!
أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٦٠﴾
volume_up share
أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളിലേക്ക് يَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ്
"നിങ്ങള്‍ക്ക് ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ- ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌; നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?!
وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦١﴾
volume_up share
وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി)യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ
നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?!
وَلَقَدْ أَضَلَّ مِنكُمْ جِبِلًّۭا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ﴿٦٢﴾
volume_up share
وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍ നിന്ന് جِبِلًّا كَثِيرًا വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധി കൊടുക്കുക,(മനസ്സിരുത്തുന്ന)വര്‍
"തീര്‍ച്ചയായും, അവന്‍ നിങ്ങളിൽ നിന്ന് വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു)മനസ്സിരുത്തിയിരുന്നില്ലേ?!
هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ﴿٦٣﴾
volume_up share
هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന,താക്കീതു ചെയ്യപ്പെട്ടിരുന്ന
"ഇതാ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന "ജഹന്നം" [നരകം]!-
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ﴿٦٤﴾
volume_up share
اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നത് നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക
"നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റ്കൊള്ളുവിന്‍!!"
തഫ്സീർ : 59-64
View   
ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ﴿٦٥﴾
volume_up share
الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്ര വെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്ക് وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക)യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തു കൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക
ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും
തഫ്സീർ : 65-65
View   
وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ﴿٦٦﴾
volume_up share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചു കളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടു വരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്ക് فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചു കളയുകയും, അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്ക് മുന്നോട്ടു വരാന്‍ ശ്രമിക്കയും ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്ക് കണ്ണ് കാണുന്നത്?!
وَلَوْ نَشَآءُ لَمَسَخْنَـٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَـٰعُوا۟ مُضِيًّۭا وَلَا يَرْجِعُونَ﴿٦٧﴾
volume_up share
وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ مَكَانَتِهِمْ അവരുടെ സ്ഥാനത്തു വെച്ചു തന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്ക് സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു വെച്ച് തന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു.അപ്പോള്‍ അവര്‍ക്ക് (മുമ്പോട്ടു) പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല.
തഫ്സീർ : 66-67
View   
وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ﴿٦٨﴾
volume_up share
وَمَنْ ആര്‍,യാതോരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സ് നല്‍കുന്നു(വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു,തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി(പ്രകൃതി) യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധി കൊടുക്കുന്നില്ലേ
ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സ് നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്ക് (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടെ?!
തഫ്സീർ : 68-68
View   
وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌۭ وَقُرْءَانٌۭ مُّبِينٌۭ﴿٦٩﴾
volume_up share
وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അത് യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം,പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണ ഗ്രന്ഥവും مُبِينٌവ്യക്തമായ,വ്യക്തമാക്കുന്ന
അദ്ദേഹത്തിനു [നബിക്കു ] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അത് ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു ‘ഖുര്‍ആനും’ [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല.
لِّيُنذِرَ مَن كَانَ حَيًّۭا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ﴿٧٠﴾
volume_up share
لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു)ള്ളവന്‍ وَيَحِقّ ന്യായമാകു(സ്ഥിരപ്പെടു)വാനും الْقَوْلُ വചനം عَلَى الْكَافِرِينَഅവിശ്വാസികളുടെ മേല്‍
ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു).
തഫ്സീർ : 69-70
View   
أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًۭا فَهُمْ لَهَا مَـٰلِكُونَ﴿٧١﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളത് لَهُمْ അവര്‍ക്ക് വേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَا നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവര്‍ക്കു مَالِكُونَ ഉടമസ്തഥന്മാരാണ്
അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചു കൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു.
وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ﴿٧٢﴾
volume_up share
وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍ നിന്ന് തന്നെ يَأْكُلُونَ അവര്‍ തിന്നുന്നു
അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍ നിന്ന് തന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു!
وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ﴿٧٣﴾
volume_up share
وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَഎന്നിട്ടു അവര്‍ നന്ദി കാണിക്കുന്നില്ലേ,നന്ദി ചെയ്തു കൂടേ
അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്ക് നന്ദി കാണിച്ചുകൂടെ?!
തഫ്സീർ : 71-73
View   
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةًۭ لَّعَلَّهُمْ يُنصَرُونَ﴿٧٤﴾
volume_up share
وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമേ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍ വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും
അല്ലാഹുവിനു പുറമേ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍ വേണ്ടി.
لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌۭ مُّحْضَرُونَ﴿٧٥﴾
volume_up share
لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ്‌ مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട
അവര്‍ [ആരാധ്യന്മാര്‍ ] ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്ക് സന്നദ്ധ സൈന്യവുമാണ്!
فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ﴿٧٦﴾
volume_up share
فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും
എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു.
തഫ്സീർ : 74-76
View   
أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ﴿٧٧﴾
volume_up share
أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി(എതിരാളി)യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ
മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍ നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
وَضَرَبَ لَنَا مَثَلًۭا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌۭ﴿٧٨﴾
volume_up share
وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്ക് ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്‍റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണിച്ചത്
അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്‍റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ്‌ : "ആരാണ് (ഈ) അസ്ഥികളെ- അവ ജീർണ്ണിച്ചതായിരിക്കെ – ജീവിപ്പിക്കുക"?!
قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍۢ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ﴿٧٩﴾
volume_up share
قُلْ നീ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്.
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًۭا فَإِذَآ أَنتُم مِّنْهُ تُوقِدُونَ﴿٨٠﴾
volume_up share
الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍ നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَതീ കത്തിക്കുന്നു
അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍ നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!
തഫ്സീർ : 77-80
View   
أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ﴿٨١﴾
volume_up share
أَوَلَيْسَ الَّذِي യാതോരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍ തന്നെ الْخَلَّاقُ മഹാ സ്രഷ്ടാവും (വലിയ സ്രഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുല്ലവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സ്രഷ്ടാവ്.
إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ﴿٨٢﴾
volume_up share
إِنَّمَا أَمْرُهُ നിശ്ചയമായും അവന്‍റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോയത് ഉണ്ടാകും
നിശ്ചയമായും അവന്‍റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് ‘ ഉണ്ടാവുക’ എന്ന് പറയുകയേ വേണ്ടു – അപ്പോഴത് ഉണ്ടാകുന്നതാണ്.
തഫ്സീർ : 81-82
View   
فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَإِلَيْهِ تُرْجَعُونَ﴿٨٣﴾
volume_up share
فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന് കീര്‍ത്തനം بِيَدِهِ അവന്‍റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്ക്‌ തന്നെ تُرْجَعُونَനിങ്ങള്‍ മടക്കപ്പെടുന്നു
അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
തഫ്സീർ : 83-83
View   
37.അസ്സ്വാഫ്ഫാത്ത്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلصَّـٰٓفَّـٰتِ صَفًّۭا﴿١﴾
volume_up share
وَالصَّافَّاتِ അണിനിരന്നവ (അണികെട്ടിനില്‍ക്കുന്ന സംഘങ്ങള്‍) തന്നെയാണ (സത്യം) صَفًّا അണിയായി
അണികെട്ടി നിരന്നുനില്‍ക്കുന്നവ തന്നെയാണ (സത്യം)!
فَٱلزَّٰجِرَٰتِ زَجْرًۭا﴿٢﴾
volume_up share
فَالزَّاجِرَاتِ പിന്നെ തടയുന്നവ (ശബ്ദമിട്ട് തടുക്കുന്നവ, ഓടിക്കുന്നവ) തന്നെയാണ زَجْرًا ഒരു (ക൪ശനമായ) തടയല്‍.
പിന്നെ, ക൪ശനമായി തടയുന്നവ (അഥവാ ഓട്ടിവിടുന്നവ) തന്നെയാണ (സത്യം)!
فَٱلتَّـٰلِيَـٰتِ ذِكْرًا﴿٣﴾
volume_up share
فَالتَّالِيَاتِ പിന്നെ പാരായണം ചെയ്യുന്നവ (ഘോഷിക്കുന്നവ) തന്നെയാണ് ذِكْرًا കീര്‍ത്തനം (വേദ) പ്രമാണം.
പിന്നെ, കീര്‍ത്തനം ഘോഷിക്കുന്നവതന്നെയാണ (സത്യം)!
إِنَّ إِلَـٰهَكُمْ لَوَٰحِدٌۭ﴿٤﴾
volume_up share
إِنَّ إِلَـٰهَكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹ് لَوَاحِدٌ ഏകന്‍ (ഒരുവന്‍) തന്നെ.
നിശ്ചയമായും നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരുവന്‍തന്നെ.
رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَـٰرِقِ﴿٥﴾
volume_up share
رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും وَرَبُّ الْمَشَارِقِ ഉദയ സ്ഥാനങ്ങളുടെ രക്ഷിതാവും.
ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവുമായുള്ളവനാണ് (അവന്‍).
തഫ്സീർ : 1-5
View   
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ﴿٦﴾
volume_up share
إِنَّا زَيَّنَّا നിശ്ചയമായും നാം അലങ്കരിച്ചിരിക്കുന്നു, ഭംഗിയാക്കി السَّمَاءَ الدُّنْيَا അടുത്ത ആകാശത്തെ بِزِينَةٍ ഒരലങ്കാരംകൊണ്ട് الْكَوَاكِبِ നക്ഷത്രങ്ങളാകുന്ന.
നിശ്ചയമായും (ഭൂമിയോടു) ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങളാകുന്ന അലങ്കാരംകൊണ്ടു നാം അലങ്കരിച്ചിരിക്കുന്നു.
وَحِفْظًۭا مِّن كُلِّ شَيْطَـٰنٍۢ مَّارِدٍۢ﴿٧﴾
volume_up share
وَحِفْظًا കാവലായിട്ടും, കാവലിന്നും مِّن كُلِّ شَيْطَانٍ എല്ലാ പിശാചില്‍ നിന്നും مَّارِدٍ മുരട്ടുശീലനായ, പോക്കിരി (ധിക്കാരി) യായ.
മുരട്ടുശീലക്കാരായ എല്ലാ പിശാചില്‍ നിന്നും കാവലായും (ആക്കിയിരിക്കുന്നു);-
لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍۢ﴿٨﴾
volume_up share
لَّا يَسَّمَّعُونَ അവര്‍ ചെവികൊടുക്കുക (കേള്‍ക്കാന്‍ ശ്രമിക്കുക) യില്ല إِلَى الْمَلَإِ الْأَعْلَىٰ മലഉല്‍ അഅ്-ലായി (ഉന്നത സമൂഹത്തി)ലേക്ക് وَيُقْذَفُونَ അവര്‍ എറിയപ്പെടുകയും ചെയ്യും مِن كُلِّ جَانِبٍ എല്ലാ ഭാഗത്തുനിന്നും.
(അതിനാല്‍) "മലഉല്‍- അഅ്-ലാ" യിലേക്കു [ഉന്നതസമൂഹത്തിലേക്ക്] അവര്‍ ചെവികൊടുത്തു കേള്‍ക്കയില്ല. എല്ലാ ഭാഗത്തുനിന്നും അവര്‍ എറിയപ്പെടുകയുംചെയ്യും;
دُحُورًۭا ۖ وَلَهُمْ عَذَابٌۭ وَاصِبٌ﴿٩﴾
volume_up share
دُحُورًا തുരത്തി (ആട്ടി) വിടുന്നതിന് وَلَهُمْ അവര്‍ക്കുണ്ട് عَذَابٌ وَاصِبٌ നിരന്തര (നീണ്ടുനില്‍ക്കുന്ന) ശിക്ഷ.
തുരത്തിവിടുവാനായിട്ട്. (കൂടാതെ) നിരന്തരമായ ഒരു ശിക്ഷയും അവര്‍ക്കുണ്ട്;-
إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌۭ ثَاقِبٌۭ﴿١٠﴾
volume_up share
إِلَّا مَنْ പക്ഷേ ആരെങ്കിലും, ഒരുവനൊഴികെ خَطِفَ الْخَطْفَةَ അവന്‍ (ഒരു) തട്ടിയെടുക്കല്‍ തട്ടിയെടുത്തു فَأَتْبَعَهُ എന്നാലവനെ പിന്തുടരും شِهَابٌ തീജ്വാല, ഉല്‍ക്ക ثَاقِبٌ തുളച്ചു ചെല്ലുന്ന (ശക്തിയേറിയ).
പക്ഷെ, ആരെങ്കിലും (ഒരു) തട്ടിയെടുക്കല്‍ തട്ടിയെടുത്താല്‍, തുളച്ചുചെല്ലുന്ന ഒരു തീജ്വാല ഉടനെ അവനെ പിന്‍തുടരുന്നതാണ്.
തഫ്സീർ : 6-10
View   
فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَـٰهُم مِّن طِينٍۢ لَّازِبٍۭ﴿١١﴾
volume_up share
فَاسْتَفْتِهِمْ എന്നാലവരോടു അഭിപ്രായം ചോദിക്കുക, വിധിതേടുക أَهُمْ അവരാണോ أَشَدُّ കൂടുതല്‍ കാഠിന്യം (പ്രയാസം, ഊക്ക്, ശക്തി) ഉള്ളവര്‍ خَلْقًا സൃഷ്ടിയില്‍, സൃഷ്ടിക്കുവാന്‍ أَم مَّنْ അഥവാ (അതല്ല) യാതൊരു കൂട്ടരോ خَلَقْنَا നാം സൃഷ്ടിച്ച إِنَّا خَلَقْنَاهُم നിശ്ചയമായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നു مِّن طِينٍ കളിമണ്ണിനാല്‍ لَّازِبٍ ഒട്ടുന്ന.
(നബിയേ) അവരോടു അഭിപ്രായം (അഥവാ വിധി) ചോദിക്കുക: അവരാണോ സൃഷ്ടിക്കുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അഥവാ നാം സൃഷ്ടിച്ചിട്ടുള്ള (മേല്പറഞ്ഞ) വരോ? നാം അവരെ, ഒട്ടുന്ന കളിമണ്ണില്‍നിന്നു സൃഷ്ടിച്ചിരിക്കയാണ്.
بَلْ عَجِبْتَ وَيَسْخَرُونَ﴿١٢﴾
volume_up share
بَلْ عَجِبْتَ എങ്കിലും (പക്ഷേ) നീ ആശ്ചര്യപ്പെടുകയാണ് وَيَسْخَرُونَ അവര്‍ പരിഹസിക്കയും ചെയ്യുന്നു.
എങ്കിലും, നീ ആശ്ചര്യപ്പെടുകയാണ്; അവര്‍ പരിഹസിക്കുകയും ചെയ്യുന്നു!
وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ﴿١٣﴾
volume_up share
وَإِذَا ذُكِّرُوا അവര്‍ ഉപദേശിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടാല്‍ لَا يَذْكُرُونَ അവര്‍ ഓര്‍മ്മിക്കുക (ആലോചിക്കുക)യില്ല.
അവര്‍ക്കു ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല;
وَإِذَا رَأَوْا۟ ءَايَةًۭ يَسْتَسْخِرُونَ﴿١٤﴾
volume_up share
وَإِذَا رَأَوْا അവര്‍ കണ്ടാല്‍ آيَةً വല്ല ദൃഷ്ടാന്തവും يَسْتَسْخِرُونَ അവര്‍ പരിഹാസം കൊള്ളും.
വല്ല ദൃഷ്ടാന്തവും കണ്ടാല്‍ അവര്‍ പരിഹാസം കൊള്ളുകയും ചെയ്യുന്നു!
وَقَالُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌ﴿١٥﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്യും إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലമല്ലാതെ مُّبِينٌ പ്രത്യക്ഷമായ.
അവര്‍ പറയുകയും ചെയ്യും: "ഇതു പ്രത്യക്ഷമായ ജാലമല്ലാതെ (മറ്റൊന്നും) അല്ല;-
أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ﴿١٦﴾
volume_up share
أَإِذَا مِتْنَا ഞങ്ങള്‍ (നാം) മരണപ്പെട്ടാലോ وَكُنَّا تُرَابًا മണ്ണായിത്തീരുകയും وَعِظَامًا എല്ലുകളും أَإِنَّا നിശ്ചയമായും, നമ്മളോ (ഞങ്ങളോ) لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നു).
"ഞങ്ങള്‍ മരണപ്പെടുകയും, മണ്ണും എല്ലുകളുമായിത്തീരുകയും ചെയ്തിട്ടോ നിശ്ചയമായും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ പിക്കപ്പെടുന്നവരാകുന്നത്?!
أَوَءَابَآؤُنَا ٱلْأَوَّلُونَ﴿١٧﴾
volume_up share
أَوَآبَاؤُنَا നമ്മുടെ പിതാക്കളുമോ الْأَوَّلُونَ പൂര്‍വ്വികന്‍മാരായ.
"ഞങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുമോ (-അവരും എഴുന്നേല്‍പ്പിക്കപെടുകയോ)"?!
قُلْ نَعَمْ وَأَنتُمْ دَٰخِرُونَ﴿١٨﴾
volume_up share
قُلْ പറയുക نَعَمْ അതെ وَأَنتُمْ നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ടു دَاخِرُونَ നിന്ദ്യര്‍, നിസ്സാരന്‍മാര്‍, അപമാനിതര്‍.
(നബിയേ) പറയുക: "അതെ, (അതു സംഭവിക്കും) നിങ്ങളാകട്ടെ, നിന്ദ്യരുമായിരിക്കും."
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ فَإِذَا هُمْ يَنظُرُونَ﴿١٩﴾
volume_up share
فَإِنَّمَا هِيَ എന്നാല്‍ നിശ്ചയമായും അതു زَجْرَةٌ ഒരു അട്ടഹാസം (വലിയ ശബ്ദം) മാത്രം وَاحِدَةٌ ഒറ്റ فَإِذَا هُمْ അപ്പോള്‍ അവരതാ يَنظُرُونَ നോക്കിക്കൊണ്ടു, നോക്കും.
എന്നാലതു [ആ സംഭവം] ഒരേ ഒരു അട്ടഹാസം മാത്രമായിരിക്കും; അപ്പോഴേക്കും അവരതാ, (എഴുന്നേറ്റ്) നോക്കുന്നുണ്ടായിരിക്കും!
وَقَالُوا۟ يَـٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ﴿٢٠﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്യും يَا وَيْلَنَا ഞങ്ങളുടെ നാശമേ هَـٰذَا ഇതു يَوْمُ الدِّينِ പ്രതിഫലത്തിന്‍റെ (നടപടി എടുക്കലിന്‍റെ) ദിവസമാണ്.
അവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "ഞങ്ങളുടെ നാശമേ! ഇതു പ്രതിഫലത്തിന്‍റെ [പ്രതിഫലനടപടിയുടെ] ദിവസമാണ്"!!
هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿٢١﴾
volume_up share
هَـٰذَا يَوْمُ الْفَصْلِ ഇതു തീരുമാനത്തിന്‍റെ ദിവസമാണ് الَّذِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهِ അതിനെ تُكَذِّبُونَ വ്യാജമാക്കുക.
"ഇതാണ് നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്ന (ആ) തീരുമാനത്തിന്‍റെ ദിവസം!"
തഫ്സീർ : 11-21
View   
ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ﴿٢٢﴾
volume_up share
احْشُرُوا നിങ്ങള്‍ ശേഖരിക്കുവിന്‍, ഒരുമിച്ചുകൂട്ടുവിന്‍ الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ وَأَزْوَاجَهُمْ അവരുടെ ഇണകളെയും وَمَا كَانُوا അവര്‍ ആയിരുന്നതിനെയും يَعْبُدُونَ ആരാധിക്കുക.
"അക്രമം ചെയ്തിട്ടുള്ളവരെയും, അവരുടെ ഇണകളെയും, അവര്‍ ആരാധിച്ചുവന്നിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുവിന്‍,-
مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ﴿٢٣﴾
volume_up share
مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَاهْدُوهُمْ എന്നിട്ടു അവരെ നയിക്കുവിന്‍, വഴികാട്ടുവിന്‍ إِلَىٰ صِرَاطِ പാത (വഴി) യിലേക്കു الْجَحِيمِ ജ്വലിക്കുന്ന (കത്തുന്ന) നരകത്തിന്‍റെ.
"(അതെ) അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നവയെ). എന്നിട്ട് അവരെ കത്തിജ്വലിക്കുന്ന നരകത്തിന്‍റെ പാതയിലേക്കു നയിക്കുവിന്‍!
وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ﴿٢٤﴾
volume_up share
وَقِفُوهُمْ അവരെ നിറുത്തുകയും ചെയ്യുവിന്‍ إِنَّهُم നിശ്ചയമായും അവര്‍ مَّسْئُولُونَ ചോദിക്കപ്പെടുന്നവരാണ്.
"അവരെ നിറുത്തുകയും ചെയ്യുവിന്‍, - നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്."
തഫ്സീർ : 22-24
View   
مَا لَكُمْ لَا تَنَاصَرُونَ﴿٢٥﴾
volume_up share
مَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَنَاصَرُونَ നിങ്ങളന്യോന്യം സഹായിക്കുന്നില്ല.
"(അക്രമികളെ,) നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അന്യോന്യം സഹായിക്കുന്നില്ല?!"
بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ﴿٢٦﴾
volume_up share
بَلْ എങ്കിലും, പക്ഷേ هُمُ الْيَوْمَ അവര്‍ ഇന്നു مُسْتَسْلِمُونَ കീഴടങ്ങിയവരാണ്.
പക്ഷേ, ഇന്ന് അവര്‍ കീഴടങ്ങിയവരാണ്.
തഫ്സീർ : 25-26
View   
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ﴿٢٧﴾
volume_up share
وَأَقْبَلَ മുന്നിടും, തിരിയും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരില്‍ يَتَسَاءَلُونَ അന്യോന്യം ചോദ്യം ചെയ്തുകൊണ്ടു.
അവര്‍ അന്യോന്യം ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ ചിലരുടെ നേരെ മുന്നിടും (തിരിയും).
قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ﴿٢٨﴾
volume_up share
قَالُوا അവര്‍ പറയും إِنَّكُمْ كُنتُمْ നിശ്ചയമായും നിങ്ങളായിരുന്നു تَأْتُونَنَا ഞങ്ങളുടെ അടുക്കല്‍ വരുക عَنِ الْيَمِينِ വലത്തുവശത്തുകൂടി.
അവര്‍ പറയും: "നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വലവശത്തുകൂടി വന്നിരുന്നുവല്ലോ!"
തഫ്സീർ : 27-28
View   
قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ﴿٢٩﴾
volume_up share
قَالُوا അവര്‍ പറയും بَل لَّمْ تَكُونُوا പക്ഷേ നിങ്ങളായിരുന്നില്ല مُؤْمِنِينَ വിശ്വാസികള്‍.
അവര്‍ പറയും: "പക്ഷേ, നിങ്ങള്‍ (സ്വയംതന്നെ) വിശ്വാസികളായിരുന്നില്ല;
وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًۭا طَـٰغِينَ﴿٣٠﴾
volume_up share
وَمَا كَانَ لَنَا ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല عَلَيْكُم നിങ്ങളുടെമേല്‍ مِّن سُلْطَانٍ ഒരു അധികാര ശക്തിയും بَلْ كُنتُمْ എങ്കിലും നിങ്ങളായിരുന്നു قَوْمًا طَاغِينَ അതിരു കവിഞ്ഞ (അതിക്രമികളായ) ഒരു ജനത.
"ഞങ്ങള്‍ക്കു നിങ്ങളുടെമേല്‍ യതൊരധികാര ശക്തിയും ഉണ്ടായിരുന്നതുമില്ല. എങ്കിലും, നിങ്ങള്‍ (സ്വയം) അതിക്രമികളായ ഒരു ജനതയായിരുന്നു.
فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ﴿٣١﴾
volume_up share
فَحَقَّ عَلَيْنَا ആകയാല്‍ നമ്മുടെമേല്‍ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു قَوْلُ رَبِّنَا നമ്മുടെ റബ്ബിന്‍റെ വാക്കു إِنَّا നിശ്ചയമായും നാം لَذَائِقُونَ അനുഭവിക്കുന്ന (ആസ്വദിക്കുന്ന)വര്‍ തന്നെ.
"ആകയാല്‍, നമ്മുടെ രക്ഷിതാവിന്‍റെ വാക്ക് നമ്മുടെമേല്‍ യഥാര്‍ത്ഥമായി ഭവിച്ചു. നാം നിശ്ചയമായും (ശിക്ഷ) ആസ്വദിക്കുന്നവര്‍തന്നെ.
فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ﴿٣٢﴾
volume_up share
فَأَغْوَيْنَاكُمْ എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു غَاوِينَ വഴി തെറ്റിയവര്‍.
"എന്നാല്‍, ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു; (കാരണം) നിശ്ചയമായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു."
തഫ്സീർ : 29-32
View   
فَإِنَّهُمْ يَوْمَئِذٍۢ فِى ٱلْعَذَابِ مُشْتَرِكُونَ﴿٣٣﴾
volume_up share
فَإِنَّهُمْ എന്നാല്‍ അവര്‍ يَوْمَئِذٍ അന്നത്തെ ദിവസം فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്കുചേര്‍ന്നവരാണ്, കൂട്ടുകാരാണ്.
എന്നാല്‍, അന്നത്തെ ദിവസം അവര്‍ (എല്ലാവരും) ശിക്ഷയില്‍ പങ്കാളികളായിരിക്കുന്നതാണ്.
إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ﴿٣٤﴾
volume_up share
إِنَّا നിശ്ചയമായും നാം كَذَٰلِكَ نَفْعَلُ അപ്രകാരമാണ് ചെയ്യുക بِالْمُجْرِمِينَ കുറ്റവാളികളെക്കൊണ്ടു.
നിശ്ചയമായും കുറ്റവാളികളെക്കൊണ്ടു നാം അപ്രകാരമത്രെ ചെയ്യുക.
إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ﴿٣٥﴾
volume_up share
إِنَّهُمْ كَانُوا കാരണം അവരായിരുന്നു إِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ لَا إِلَـٰهَ ഒരു ഇലാഹും ഇല്ല إِلَّا اللَّـهُ അല്ലാഹു ഒഴികെ (എന്നു) يَسْتَكْبِرُونَ അവര്‍ ഗര്‍വ്വ്‌ (അഹംഭാവം) നടിച്ചിരുന്നു.
(കാരണം) "അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല" എന്നു അവരോടു പറയപ്പെട്ടാല്‍, അവര്‍ അഹംഭാവം കാണിക്കുകയായിരുന്നു.
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ﴿٣٦﴾
volume_up share
وَيَقُولُونَ അവര്‍ പറയുകയും ചെയ്യും أَئِنَّا ഞങ്ങളോ لَتَارِكُو آلِهَتِنَا ഞങ്ങളുടെ ആരാധ്യവസ്തുക്കളെ (ദൈവങ്ങളെ) ഉപേക്ഷിക്കുന്നവരാകുന്നു لِشَاعِرٍ ഒരു കവിക്കുവേണ്ടി مَّجْنُونٍ ഭ്രാന്തനായ.
അവര്‍ പറയുകയുംചെയ്യും: "ഒരു ഭ്രാന്തനായ കവിക്കുവേണ്ടി നാം നമ്മുടെ ഇലാഹുകളെ [ആരാധ്യവസ്തുക്കളെ] ഉപേക്ഷിക്കുന്നവരാണോ?!"
بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ﴿٣٧﴾
volume_up share
بَلْ جَاءَ എങ്കിലും അദ്ദേഹം വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവുംകൊണ്ടു وَصَدَّقَ സത്യമാക്കുകയും ചെയ്തിരിക്കുന്നു الْمُرْسَلِينَ മുര്‍സലുകളെ.
പക്ഷേ, (അതൊന്നുമല്ല) അദ്ദേഹംയഥാര്‍ത്ഥംകൊണ്ടു വന്നിരിക്കുകയും, "മുര്‍സലു"കളെ സത്യമാ(ക്കി സ്ഥാപി)ക്കുകയും ചെയ്തിരിക്കയാണ്.
തഫ്സീർ : 33-37
View   
إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ﴿٣٨﴾
volume_up share
إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَذَائِقُو الْعَذَابِ ശിക്ഷ ആസ്വദിക്കുന്നവര്‍ തന്നെ الْأَلِيمِ വേദനയേറിയ.
(ഹേ, അവിശ്വാസികളേ,) നിശ്ചയമായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുന്നവര്‍തന്നെയാണ്.
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٣٩﴾
volume_up share
وَمَا تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനല്ലാതെ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതുമല്ല.
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿٤٠﴾
volume_up share
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്മാരൊഴികെ الْمُخْلَصِينَ ശുദ്ധിയാക്ക (നിഷ്കളങ്കരാക്ക - തെളിയിച്ചെടുക്ക)പ്പെട്ടവരായ.
അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരൊഴികെ,
أُو۟لَـٰٓئِكَ لَهُمْ رِزْقٌۭ مَّعْلُومٌۭ﴿٤١﴾
volume_up share
أُولَـٰئِكَ അക്കൂട്ടരാകട്ടെ لَهُمْ അവര്‍ക്കുണ്ട് رِزْقٌ ഉപജീവനം, ആഹാരം مَّعْلُومٌ അറിയപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട.
അക്കൂട്ടരാകട്ടെ, അവര്‍ക്ക് അറിയപ്പെട്ടതായ ഉപജീവനമുണ്ടായിരിക്കും.
فَوَٰكِهُ ۖ وَهُم مُّكْرَمُونَ﴿٤٢﴾
volume_up share
فَوَاكِهُ അതായതു പഴ (ഫലവര്‍ഗ്ഗ)ങ്ങള്‍ (സുഖഭോജ്യങ്ങള്‍) وَهُم അവര്‍ مُّكْرَمُونَ ആദരിക്കപ്പെട്ടവരുമാണ്.
അതായതു: (സുഖഭോജ്യങ്ങളായ) പഴവര്‍ഗ്ഗങ്ങള്‍. അവര്‍, ആദരിക്കപ്പെട്ടവരുമായിരിക്കും;
فِى جَنَّـٰتِ ٱلنَّعِيمِ﴿٤٣﴾
volume_up share
فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ സൗഭാഗ്യത്തിന്‍റെ, അനുഗ്രഹത്തിന്‍റെ.
സൗഭാഗ്യത്തിന്‍റെ സ്വര്‍ഗ്ഗങ്ങളില്‍!
عَلَىٰ سُرُرٍۢ مُّتَقَـٰبِلِينَ﴿٤٤﴾
volume_up share
عَلَىٰ سُرُرٍ ചില കട്ടിലുകളില്‍ مُّتَقَابِلِينَ അന്യോന്യം അഭിമുഖരായിക്കൊണ്ടു.
ചില (ഉന്നതതരം) കട്ടിലുകളില്‍ പരസ്പരം അഭിമുഖരായിക്കൊണ്ട്.
തഫ്സീർ : 38-44
View   
يُطَافُ عَلَيْهِم بِكَأْسٍۢ مِّن مَّعِينٍۭ﴿٤٥﴾
volume_up share
يُطَافُ ചുറ്റി നടക്കപ്പെടും عَلَيْهِم അവരില്‍ بِكَأْسٍ നിറകോപ്പയുമായി مِّن مَّعِينٍ ഉറവുപൊട്ടിയൊഴുകുന്ന ജലത്തിന്‍റെ.
ഉറവു പൊട്ടിയൊഴുകുന്ന (പാനീയ) ജലത്തിന്‍റെ നിറകോപ്പയുംകൊണ്ട് അവരില്‍ ചുറ്റി നടക്കപ്പെടും;
بَيْضَآءَ لَذَّةٍۢ لِّلشَّـٰرِبِينَ﴿٤٦﴾
volume_up share
بَيْضَاءَ വെളുത്തതായ لَذَّةٍ രുചികരമായ لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു.
വെള്ളനിറമുള്ളതും, കുടിക്കുന്നവര്‍ക്കു രുചികരമായതും!
لَا فِيهَا غَوْلٌۭ وَلَا هُمْ عَنْهَا يُنزَفُونَ﴿٤٧﴾
volume_up share
لَا فِيهَا അതിലില്ല غَوْلٌ ഒരു കെടുതലും, കേടും وَلَا هُمْ അവരില്ലതാനും عَنْهَا അതിനാല്‍ يُنزَفُونَ അവര്‍ക്കു ലഹരി (മത്തു, മയക്കം) പിടിപെടും.
അതില്‍ യാതൊരു കെടുതിയും (ഉണ്ടാകുക) ഇല്ല; അവര്‍ക്കു അതിനാല്‍ ലഹരി ഏര്‍പ്പെടുകയുമില്ല.
وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌۭ﴿٤٨﴾
volume_up share
وَعِندَهُمْ അവരുടെ അടുക്കലുണ്ടായിരിക്കും قَاصِرَاتُ الطَّرْفِ ദൃഷ്ടി (കണ്ണു) ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ عِينٌ തരള (വിശാല) നേത്രകള്‍.
അവരുടെ അടുക്കല്‍ (പരദൃഷ്ടിവെക്കാതെ) ദൃഷ്ടിയെ നിയന്ത്രിക്കുന്ന തരളനേത്രകളായ സ്ത്രീകളും ഉണ്ടായിരിക്കും.
كَأَنَّهُنَّ بَيْضٌۭ مَّكْنُونٌۭ﴿٤٩﴾
volume_up share
كَأَنَّهُنَّ അവരാണെന്ന പോലെയിരിക്കും بَيْضٌ മുട്ട مَّكْنُونٌ സൂക്ഷിച്ചു (ഒളിച്ചു) വെക്കപ്പെട്ട.
അവര്‍ (പക്ഷിക്കൂടുകളില്‍) സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും.
തഫ്സീർ : 45-49
View   
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ﴿٥٠﴾
volume_up share
فَأَقْبَلَ അങ്ങനെ മുന്നിടും (തിരിയും) بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ يَتَسَاءَلُونَ അന്യോന്യം ചോദ്യം നടത്തിക്കൊണ്ടു.
അങ്ങനെ, അവര്‍ അന്യോന്യം ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ നേരെ മുന്നിടും [തിരിയും].
قَالَ قَآئِلٌۭ مِّنْهُمْ إِنِّى كَانَ لِى قَرِينٌۭ﴿٥١﴾
volume_up share
قَالَ قَائِلٌ ഒരു വക്താവു പറയും مِّنْهُمْ അവരില്‍ നിന്നു إِنِّي നിശ്ചയമായും ഞാന്‍ كَانَ لِي എനിക്കുണ്ടായിരുന്നു قَرِينٌ ഒരു സഹചാരി, ചങ്ങാതി.
അവരില്‍ ഒരു വക്താവു പറയും: "നിശ്ചയമായും എനിക്കൊരു സഹചാരി [ഉറ്റസ്നേഹിതന്‍] ഉണ്ടായിരുന്നു;-
يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ﴿٥٢﴾
volume_up share
يَقُولُ അവന്‍ പറയും أَإِنَّكَ നിശ്ചയമായും നീയാണോ لَمِنَ الْمُصَدِّقِينَ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരില്‍.
അവന്‍ പറയുമായിരുന്നു: "(പുനരുത്ഥാനം) സത്യമെന്നു വിശ്വസിക്കുന്നവരില്‍ പെട്ടവന്‍ തന്നെയാണോ നീ?-
أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَدِينُونَ﴿٥٣﴾
volume_up share
أَإِذَا مِتْنَا നാം മരിച്ചിട്ടാണോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും وَعِظَامًا എല്ലുകളും أَإِنَّا നാം ആയിരിക്കയോ لَمَدِينُونَ നടപടി എടുക്കപ്പെടുന്ന (പ്രതിഫലം നല്‍കപ്പെടുന്ന)വര്‍ തന്നെ.
"നാം മരണപ്പെടുകയും, മണ്ണും, എല്ലുകളുമായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും നാം (പ്രതിഫല) നടപടി എടുക്കപ്പെടുന്നവര്‍ ആയിരിക്കുകയോ?!"
തഫ്സീർ : 50-53
View   
قَالَ هَلْ أَنتُم مُّطَّلِعُونَ﴿٥٤﴾
volume_up share
قَالَ അദ്ദേഹം പറയും هَلْ أَنتُم നിങ്ങളാണോ مُّطَّلِعُونَ എത്തി (പാളി, ചെന്നു) നോക്കുന്നവര്‍.
അദ്ദേഹം (കൂട്ടുകാരോടു) പറയും: "നിങ്ങള്‍ എത്തിനോക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണോ?"
فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ﴿٥٥﴾
volume_up share
فَاطَّلَعَ എന്നിട്ടദ്ദേഹം എത്തിനോക്കും فَرَآهُ അപ്പോഴവനെ കാണും فِي سَوَاءِ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തില്‍, നടുവില്‍.
എന്നിട്ടു അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണുന്നതാണ്.
قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ﴿٥٦﴾
volume_up share
قَالَ അദ്ദേഹം പറയും تَاللَّـهِ അല്ലാഹുവിനെത്തന്നെ (സത്യം) إِن كِدتَّ നിശ്ചയമായും നീ ആയേക്കുമായിരുന്നു لَتُرْدِينِ എന്നെ നാശത്തിലാക്കുക, അപകടപ്പെടുത്തുക തന്നെ.
അദ്ദേഹം (അവനോടു) പറയും: "അല്ലാഹുവിനെത്തന്നെ (സത്യം)! നിശ്ചയമായും നീ എന്നെ നാശത്തിലകപ്പെടുത്തിയേക്കുമായിരുന്നു!
وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ﴿٥٧﴾
volume_up share
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ نِعْمَةُ رَبِّي എന്‍റെ റബ്ബിന്‍റെ അനുഗ്രഹം لَكُنتُ ഞാന്‍ ആകുക തന്നെ ചെയ്തിരുന്നു مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍.
"എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ (ഇതില്‍) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകതന്നെ ചെയ്യുമായിരുന്നു!"
തഫ്സീർ : 54-57
View   
أَفَمَا نَحْنُ بِمَيِّتِينَ﴿٥٨﴾
volume_up share
أَفَمَا نَحْنُ എനി നമ്മളല്ലല്ലോ بِمَيِّتِينَ മരണപ്പെട്ടു പോകുന്നവര്‍.
"എനി, നാം മരണപ്പെട്ടുപോകുന്നവരല്ലല്ലോ,-
إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ﴿٥٩﴾
volume_up share
إِلَّا مَوْتَتَنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ആദ്യത്തെ, ഒന്നാമത്തെ وَمَا نَحْنُ നാമല്ലല്ലോ بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവരും.
നമ്മുടെ ആദ്യത്തെ മരണമല്ലാതെ?! നാം ശിക്ഷിക്കപ്പെടുന്നവരുമല്ലല്ലോ!"
തഫ്സീർ : 58-59
View   
إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ﴿٦٠﴾
volume_up share
إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെയാണ് الْفَوْزُ الْعَظِيمُ മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം.
നിശ്ചയമായും ഇതുതന്നെയാണ് മഹത്തായ ഭാഗ്യം!
لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ﴿٦١﴾
volume_up share
لِمِثْلِ هَـٰذَا ഇതുപോലെയുള്ളതിനുവേണ്ടി فَلْيَعْمَلِ പ്രവര്‍ത്തിച്ചുകൊള്ളട്ടെ الْعَامِلُونَ പ്രവര്‍ത്തിക്കുന്നവര്‍.
യത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി യത്നിച്ചുകൊള്ളട്ടെ!
തഫ്സീർ : 60-61
View   
أَذَٰلِكَ خَيْرٌۭ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ﴿٦٢﴾
volume_up share
أَذَٰلِكَ خَيْرٌ അതാണോ ഉത്തമം نُّزُلًا ആതിഥ്യസല്‍ക്കാരത്തില്‍ أَمْ അതല്ല, അഥവാ അതോ شَجَرَةُ الزَّقُّومِ "സഖ്-ഖൂം" വൃക്ഷമോ
ആതിഥ്യസല്‍ക്കാരത്തില്‍ ഉത്തമമായതു അതാണോ? അതല്ല - "സഖ്-ഖൂം" വൃക്ഷമോ?!
إِنَّا جَعَلْنَـٰهَا فِتْنَةًۭ لِّلظَّـٰلِمِينَ﴿٦٣﴾
volume_up share
إِنَّا جَعَلْنَاهَا നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു فِتْنَةً ഒരു പരീക്ഷണം, ആപത്തു (ശിക്ഷ) لِّلظَّالِمِينَ അക്രമികള്‍ക്കു.
നിശ്ചയമായും, നാം അതിനെ [ആ വൃക്ഷത്തെ] അക്രമികള്‍ക്ക് ഒരു പരീക്ഷണം (അഥവാ ആപത്തു) ആക്കിയിരിക്കുന്നു.
إِنَّهَا شَجَرَةٌۭ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ﴿٦٤﴾
volume_up share
إِنَّهَا നിശ്ചയമായും അതു شَجَرَةٌ ഒരു വൃക്ഷമാണ് تَخْرُجُ അത് പുറപ്പെടുന്നു (ഉല്‍പാദിക്കുന്ന) فِي أَصْلِ الْجَحِيمِ നരകത്തിന്‍റെ അടിയില്‍.
അതു ജ്വലിക്കുന്ന നരകത്തിന്‍റെ അടിയില്‍ ഉല്പാദിക്കുന്ന ഒരു വൃക്ഷമാകുന്നു.
طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ﴿٦٥﴾
volume_up share
طَلْعُهَا അതിന്‍റെ (പഴ) കുല كَأَنَّهُ അതാണെന്നപോലെയിരിക്കും رُءُوسُ الشَّيَاطِينِ പിശാചുക്കളുടെ തലകള്‍ (പോലെ).
അതിന്‍റെ പഴക്കുല, പിശാചുക്കളുടെ തലകളെപ്പോലെയിരിക്കും.
فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ﴿٦٦﴾
volume_up share
فَإِنَّهُمْ എന്നാലവര്‍ لَآكِلُونَ തിന്നുന്നവര്‍തന്നെയായിരിക്കും مِنْهَا അതില്‍നിന്നു فَمَالِئُونَ مِنْهَا എന്നിട്ടുഅതില്‍ നിന്നു നിറക്കുന്നവരായിരിക്കും الْبُطُونَ വയറുകള്‍.
എന്നാലവര്‍, നിശ്ചയമായും അതില്‍ നിന്ന് തിന്നുന്നവരായിരിക്കും; എന്നിട്ട് അതില്‍നിന്ന് വയറു നിറക്കുന്നവരുമായിരിക്കും.
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًۭا مِّنْ حَمِيمٍۢ﴿٦٧﴾
volume_up share
ثُمَّ പിന്നെ إِنَّ لَهُمْ നിശ്ചയമായും അവര്‍ക്കുണ്ട് عَلَيْهَا അതിന്‍റെ മീതെ لَشَوْبًا ഒരു ചേരുവ (മിശ്രം, കലര്‍പ്പ്) مِّنْ حَمِيمٍ ചുട്ട (തിളക്കുന്ന) വെള്ളത്തില്‍നിന്ന്.
പിന്നീടു, അതിനുമീതെ (കുടിക്കുവാന്‍) ചുട്ടു തിളക്കുന്ന വെള്ളംകൊണ്ടുള്ള ഒരു ചേരുവയും [മിശ്രജലവും] അവര്‍ക്കുണ്ട്.
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ﴿٦٨﴾
volume_up share
ثُمَّ പിന്നെ إِنَّ مَرْجِعَهُمْ നിശ്ചയമായും അവരുടെ മടക്കം لَإِلَى الْجَحِيمِ ജ്വലിക്കുന്ന നരകത്തിലേക്കുതന്നെ.
പിന്നെ, അവരുടെ മടക്കം, ജ്വലിക്കുന്ന നരകത്തിലേക്കുതന്നെ.
തഫ്സീർ : 62-68
View   
إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ﴿٦٩﴾
volume_up share
إِنَّهُمْ أَلْفَوْا കാരണം അവര്‍ കണ്ടെത്തി آبَاءَهُمْ അവരുടെ പിതാക്കളെ ضَالِّينَ വഴിപിഴച്ചവരായി.
നിശ്ചയമായും അവര്‍ തങ്ങളുടെ പിതാക്കളെ വഴിപിഴച്ചവരായി കണ്ടെത്തി;-
فَهُمْ عَلَىٰٓ ءَاثَـٰرِهِمْ يُهْرَعُونَ﴿٧٠﴾
volume_up share
فَهُمْ എന്നിട്ടവര്‍ عَلَىٰ آثَارِهِمْ അവരുടെ കാല്‍പാടുകളില്‍ (പ്രവര്‍ത്തനങ്ങളില്‍) يُهْرَعُونَ തിരക്കിട്ടു ചെന്നിരുന്നു, ധൃതിപ്പെട്ടിരുന്നു.
എന്നിട്ടു അവര്‍ അവരുടെ കാല്‍പാടുകളില്‍കൂടി തിരക്കിട്ട് ചെല്ലുമായിരുന്നു.
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ﴿٧١﴾
volume_up share
وَلَقَدْ ضَلَّ വഴി പിഴക്കുകയുണ്ടായിട്ടുണ്ട് قَبْلَهُمْ അവരുടെ മുമ്പ് أَكْثَرُ الْأَوَّلِينَ പൂര്‍വ്വികന്മാരില്‍ അധികവും.
ഇവര്‍ക്കുമുമ്പ് പൂര്‍വ്വീകന്മാരില്‍ അധികമാളുകളും വഴിപിഴച്ചു പോകയുണ്ടായിട്ടുണ്ട്.
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ﴿٧٢﴾
volume_up share
وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുമുണ്ട് فِيهِم അവരില്‍ مُّنذِرِينَ താക്കീതുകാരെ.
അവരില്‍ നാം, താക്കീതുകാരെ [ദൂതന്‍മാരെ] അയക്കുകയും ഉണ്ടായി.
فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ﴿٧٣﴾
volume_up share
فَانظُرْ എന്നിട്ടു നോക്കുക كَيْفَ كَانَ എങ്ങിനെ ആയി, ഉണ്ടായി عَاقِبَةُ الْمُنذَرِينَ താക്കീതു ചെയ്യപ്പെട്ടവരുടെ പര്യവസാനം (അന്ത്യം).
എന്നിട്ടു, നോക്കുക: (ആ) താക്കീതു നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങിനെയാണ് ഉണ്ടായതെന്ന്! [എല്ലാവരും ശിക്ഷിക്കപ്പെട്ടു.]
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿٧٤﴾
volume_up share
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ടവരായ, ശുദ്ധരായ.
അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരൊഴികെ അവര്‍ [രക്ഷപ്പെട്ടു].
തഫ്സീർ : 69-74
View   
وَلَقَدْ نَادَىٰنَا نُوحٌۭ فَلَنِعْمَ ٱلْمُجِيبُونَ﴿٧٥﴾
volume_up share
وَلَقَدْ نَادَانَا നമ്മെ വിളിക്കുകയുണ്ടായി نُوحٌ നൂഹ് فَلَنِعْمَ അപ്പോള്‍ വളരെ നന്നായി الْمُجِيبُونَ ഉത്തരം നല്‍കിയവര്‍.
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവര്‍ വളരെ നന്നായിട്ടുണ്ട്. [വളരെ നല്ല നിലയില്‍ ഉത്തരം നല്‍കി]
وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ﴿٧٦﴾
volume_up share
وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷിക്കയും ചെയ്തു وَأَهْلَهُ അദ്ദേഹത്തിന്‍റെ ആള്‍ക്കാരെ (സ്വന്തക്കാരെ)യും مِنَ الْكَرْبِ സങ്കടത്തി(വിപത്തി)ല്‍ നിന്നു الْعَظِيمِ വമ്പിച്ച.
അദ്ദേഹത്തെയും, തന്‍റെ ആള്‍ക്കാരെയും നാം വമ്പിച്ച സങ്കടത്തില്‍ [വിപത്തില്‍] നിന്നു രക്ഷിക്കുകയും ചെയ്തു.
وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ﴿٧٧﴾
volume_up share
وَجَعَلْنَا നാം ആക്കുകയും ചെയ്തു ذُرِّيَّتَهُ അദ്ദേഹത്തിന്‍റെ സന്തതിയെ هُمُ അവരെത്തന്നെ الْبَاقِينَ ബാക്കിയായ (അവശേഷിക്കുന്ന)വര്‍.
അദ്ദേഹത്തിന്‍റെ സന്തതിയെത്തന്നെ അവശേഷിക്കുന്നവരാക്കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ﴿٧٨﴾
volume_up share
وَتَرَكْنَا നാം വിട്ടു (ബാക്കിയാക്കി) عَلَيْهِ അദ്ദേഹത്തിന്‍റെ പേരില്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍, പിന്‍ഗാമികളില്‍.
പിന്നീടുള്ളവരില്‍ [ഭാവിതലമുറകളില്‍] അദ്ദേഹത്തിന്‍റെമേല്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰ نُوحٍۢ فِى ٱلْعَـٰلَمِينَ﴿٧٩﴾
volume_up share
سَلَامٌ സലാം, സമാധാനശാന്തിയുണ്ട് عَلَىٰ نُوحٍ നൂഹിന്‍റെമേല്‍ فِي الْعَالَمِينَ ലോകരില്‍.
ലോകരില്‍ നൂഹിന്‍റെമേല്‍ "സലാം" [സമാധാന ശാന്തി] ഉണ്ടായിരിക്കും.
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٨٠﴾
volume_up share
إِنَّا നിശ്ചയമായും നാം كَذَٰلِكَ نَجْزِي അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു الْمُحْسِنِينَ സുകൃതം (നന്‍മ, പുണ്യം) ചെയ്യുന്നവര്‍ക്ക്.
നിശ്ചയമായും, നാം അപ്രകാരമാണ് സുകൃതവാന്‍മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿٨١﴾
volume_up share
إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ.
അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവനാകുന്നു.
ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ﴿٨٢﴾
volume_up share
ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി الْآخَرِينَ മറ്റേവരെ.
പിന്നെ, മറ്റുള്ളവരെ(യെല്ലാം) നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു.
തഫ്സീർ : 75-82
View   
وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ﴿٨٣﴾
volume_up share
وَإِنَّ مِن شِيعَتِهِ നിശ്ചയമായും അദ്ദേഹത്തിന്‍റെ കക്ഷിയില്‍പെട്ടവന്‍തന്നെ لَإِبْرَاهِيمَ ഇബ്രാഹീം.
നിശ്ചയമായും, അദ്ദേഹത്തിന്‍റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്രാഹീമും.
إِذْ جَآءَ رَبَّهُۥ بِقَلْبٍۢ سَلِيمٍ﴿٨٤﴾
volume_up share
إِذْ جَاءَ അദ്ദേഹം വന്ന സന്ദര്‍ഭം رَبَّهُ തന്‍റെ രക്ഷിതാവിങ്കല്‍ بِقَلْبٍ ഒരു ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, അന്യൂനമായ, സുരക്ഷിതമായ.
നിര്‍ദ്ദോഷമായ ഒരു ഹൃദയത്തോടുകൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ഓര്‍ക്കുക).
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ﴿٨٥﴾
volume_up share
إِذْ قَالَ അതായതു താന്‍ പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു وَقَوْمِهِ തന്‍റെ ജനതയോടും مَاذَا تَعْبُدُونَ എന്തിനെയാണ് നിങ്ങളാരാധിക്കുന്നതു.
അതായതു, അദ്ദേഹം തന്‍റെ പിതാവിനോടും, ജനതയോടും പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നതു?!-
أَئِفْكًا ءَالِهَةًۭ دُونَ ٱللَّهِ تُرِيدُونَ﴿٨٦﴾
volume_up share
أَئِفْكًا കള്ളമായിട്ടോ آلِهَةً പല ആരാധ്യവസ്തുക്കളെ دُونَ اللَّـهِ അല്ലാഹുവിനുപുറമെ تُرِيدُونَ നിങ്ങളുദ്ദേശിക്കുന്നു.
"കള്ളമായിക്കൊണ്ട് അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധ്യന്‍മാരെ ഉദ്ദേശിക്കുകയാണോ?!
فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ﴿٨٧﴾
volume_up share
فَمَا ظَنُّكُم അപ്പോള്‍ നിങ്ങളുടെ ധാരണ (വിചാരം) എന്താണ് بِرَبِّ الْعَالَمِينَ ലോക(രുടെ) രക്ഷിതാവിനെപ്പറ്റി.
"അപ്പോള്‍, ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ ധാരണയെന്താണ്?!
തഫ്സീർ : 83-87
View   
فَنَظَرَ نَظْرَةًۭ فِى ٱلنُّجُومِ﴿٨٨﴾
volume_up share
فَنَظَرَ അങ്ങനെ അദ്ദേഹം നോക്കി نَظْرَةً ഒരു നോട്ടം فِي النُّجُومِ നക്ഷത്രങ്ങളില്‍.
അങ്ങനെ, അദ്ദേഹം നക്ഷത്രങ്ങളില്‍ ഒരു നോട്ടം നോക്കി.
فَقَالَ إِنِّى سَقِيمٌۭ﴿٨٩﴾
volume_up share
فَقَالَ എന്നിട്ടു പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ سَقِيمٌ അസുഖമുള്ളവനാണ്, രോഗിയാണ്, അനാരോഗ്യനാണ്.
എന്നിട്ടു പറഞ്ഞു: "നിശ്ചയമായും ഞാന്‍ അസുഖമുള്ളവനാണ്."
فَتَوَلَّوْا۟ عَنْهُ مُدْبِرِينَ﴿٩٠﴾
volume_up share
فَتَوَلَّوْا അപ്പോള്‍ അവര്‍ തിരിഞ്ഞുപോയി عَنْهُ അദ്ദേഹത്തില്‍ നിന്നു مُدْبِرِينَ പിന്നിട്ടവരായി.
അപ്പോള്‍, അവര്‍ അദ്ദേഹത്തെ വിട്ടു പിന്തിരിഞ്ഞു മാറിപ്പോയി.
തഫ്സീർ : 88-90
View   
فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ﴿٩١﴾
volume_up share
فَرَاغَ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു, ഒളിഞ്ഞുചെന്നു إِلَىٰ آلِهَتِهِمْ അവരുടെ ദൈവങ്ങളിലേക്കു, ആരാധ്യവസ്തുക്കളിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുന്നില്ലേ.
എന്നിട്ടു അദ്ദേഹം അവരുടെ ആരാധ്യവസ്തുക്കളിലേക്കു തിരിഞ്ഞു (അഥവാ ഒളിഞ്ഞുചെന്നു). എന്നിട്ടു പറഞ്ഞു: "നിങ്ങള്‍ തിന്നുന്നില്ലേ?!
مَا لَكُمْ لَا تَنطِقُونَ﴿٩٢﴾
volume_up share
مَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَنطِقُونَ നിങ്ങള്‍ മിണ്ടുന്നില്ല, സംസാരിക്കുന്നില്ല.
"നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ മിണ്ടുന്നില്ലേ?!"
فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ﴿٩٣﴾
volume_up share
فَرَاغَ അങ്ങനെ അദ്ദേഹം തിരിഞ്ഞു عَلَيْهِمْ അവരില്‍, അവരുടെമേല്‍ ضَرْبًا വെട്ടിക്കൊണ്ടു, അടിച്ചുകൊണ്ടു بِالْيَمِينِ വലങ്കയ്യാല്‍ (ഊക്കോടെ).
അങ്ങനെ, അദ്ദേഹം വലംകയ്യാല്‍ [ഊക്കോടെ] വെട്ടിക്കൊണ്ട് അവരുടെ മേല്‍ക്കുതിരിഞ്ഞു.
തഫ്സീർ : 91-93
View   
فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ﴿٩٤﴾
volume_up share
فَأَقْبَلُوا എന്നിട്ടു അവര്‍ മുന്നിട്ടു إِلَيْهِ അദ്ദേഹത്തിന്‍റെ അടുക്കലേക്കു يَزِفُّونَ ധൃതി പിടിച്ചവരായി, തിരക്കിട്ടുകൊണ്ടു.
എന്നിട്ടു അവര്‍ ധൃതിപിടിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കലേക്കു മുന്നിട്ടുചെന്നു.
قَالَ أَتَعْبُدُونَ مَا تَنْحِتُونَ﴿٩٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَتَعْبُدُونَ നിങ്ങള്‍ ആരാധിക്കുകയോ مَا تَنْحِتُونَ നിങ്ങള്‍ കൊത്തിയുണ്ടാക്കുന്ന (ശില്പവേല ചെയ്യുന്ന)തിനെ.
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ (സ്വയം) കൊത്തിപ്പണിതുണ്ടാക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുകയോ?!
وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ﴿٩٦﴾
volume_up share
وَاللَّـهُ അല്ലാഹുവാണല്ലോ, അല്ലാഹുവത്രെ خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചതു وَمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും.
"അല്ലാഹുവാണല്ലോ, നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്!"
قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًۭا فَأَلْقُوهُ فِى ٱلْجَحِيمِ﴿٩٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു ابْنُوا നിങ്ങള്‍ പടുത്തുണ്ടാക്കുവിന്‍, സ്ഥാപിക്കുവിന്‍ لَهُ അവനുവേണ്ടി بُنْيَانًا ഒരു എടുപ്പ്, കെട്ടിടം فَأَلْقُوهُ എന്നിട്ടവനെ ഇടുവിന്‍ فِي الْجَحِيمِ ജ്വലിക്കുന്ന തീയില്‍.
അവര്‍ പറഞ്ഞു: "നിങ്ങള്‍ അവനുവേണ്ടി ഒരു എടുപ്പ് നിര്‍മ്മിക്കുവിന്‍; എന്നിട്ടു അവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുവിന്‍!"
فَأَرَادُوا۟ بِهِۦ كَيْدًۭا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ﴿٩٨﴾
volume_up share
فَأَرَادُوا അങ്ങനെ അവര്‍ ഉദ്ദേശിച്ചു بِهِ അദ്ദേഹത്തെക്കൊണ്ടു كَيْدًا ഒരു തന്ത്രം, ഉപായം فَجَعَلْنَاهُمُ എന്നാല്‍ നാമവരെ ആക്കി الْأَسْفَلِينَ ഏറ്റവും അധമന്‍മാര്‍, താണവര്‍.
അങ്ങനെ, അവര്‍ അദ്ദേഹത്തെപ്പറ്റി ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍, നാം അവരെ ഏറ്റവും അധമന്മാരാക്കി [പരാജിതരാക്കി].
തഫ്സീർ : 94-98
View   
وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ﴿٩٩﴾
volume_up share
وَقَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ ذَاهِبٌ പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.
അദ്ദേഹം പറഞ്ഞു: "നിശ്ചയമായും ഞാന്‍ എന്‍റെ റബ്ബിങ്കലേക്കു പോകുകയാണ്. അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.
رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ﴿١٠٠﴾
volume_up share
رَبِّ എന്‍റെ രക്ഷിതാവേ هَبْ لِي എനിക്കു പ്രദാനം ചെയ്യേണമേ مِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍ നിന്നു, നല്ല ആളുകളില്‍ പെട്ട (വരെ).
"എന്‍റെ റബ്ബേ, നീ എനിക്കു സദ്‌വൃത്തന്മാരില്‍ പെട്ടവരെ പ്രദാനം ചെയ്യേണമേ!"
തഫ്സീർ : 99-100
View   
فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍۢ﴿١٠١﴾
volume_up share
فَبَشَّرْنَاهُ അപ്പോള്‍ നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു بِغُلَامٍ ഒരു ബാലനെ (ആണ്‍കുട്ടിയെ)ക്കുറിച്ചു حَلِيمٍ സഹനശീലനായ, ഒതുക്കമുള്ള.
അപ്പോള്‍, സഹനശീലനായ ഒരു ബാലനെക്കുറിച്ച് നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു.
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ﴿١٠٢﴾
volume_up share
فَلَمَّا بَلَغَ എന്നിട്ടു അവന്‍ എത്തിയപ്പോള്‍ مَعَهُ തന്‍റെ കൂടെ السَّعْيَ പ്രയത്നത്തിനു, പരിശ്രമിക്കുവാന്‍ قَالَ അദ്ദേഹം പറഞ്ഞു يَا بُنَيَّ എന്‍റെ കുഞ്ഞു (ഓമന) മകനേ إِنِّي أَرَىٰ നിശ്ചയമായും ഞാന്‍ കാണുന്നു فِي الْمَنَامِ ഉറക്കില്‍ (സ്വപ്നത്തില്‍) أَنِّي أَذْبَحُكَ ഞാന്‍ നിന്നെ അറുക്കുന്നതായി فَانظُرْ അതുകൊണ്ടു നീ നോക്കുക مَاذَا تَرَىٰ നീ എന്താണ് അഭിപ്രായപ്പെടുന്നതെന്നു قَالَ അവന്‍ പറഞ്ഞു يَا أَبَتِ എന്‍റെ ഉപ്പാ, പിതാവേ افْعَلْ ചെയ്തുകൊള്ളുക مَا تُؤْمَرُ നിങ്ങളോടു (അവിടുത്തോടു) കല്‍പിക്കപ്പെടുന്നതു سَتَجِدُنِي എന്നെ നിങ്ങള്‍ കണ്ടെത്തിച്ചേക്കും إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം مِنَ الصَّابِرِينَ ക്ഷമിക്കുന്നവരില്‍പെട്ട(വനായി).
എന്നിട്ട് അവന്‍ [ആ ബാലന്‍] തന്‍റെക്കൂടെ പ്രയത്നിക്കുവാന്‍ (പ്രായം) എത്തിയപ്പോള്‍, അദ്ദേഹം പറയുകയാണ്: "എന്‍റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി ഞാന്‍ ഉറക്കില്‍ (സ്വപ്നം) കാണുന്നു! അതുകൊണ്ട് (അതിനെപ്പറ്റി) നീ എന്താണഭിപ്രായപ്പെടുന്നതു എന്നു (ചിന്തിച്ചു) നോക്കുക!" അവന്‍ പറഞ്ഞു: "എന്‍റെ ഉപ്പാ, അവിടുത്തോടു കല്‍പിക്കപ്പെടുന്നതു അവിടുന്നു ചെയ്തുകൊള്ളുക! അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, എന്നെ ക്ഷമ കാണിക്കുന്നവരില്‍ പെട്ടവനായി അങ്ങുന്നു കണ്ടെത്തിച്ചേക്കുന്നതാണ്."
തഫ്സീർ : 101-102
View   
فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ﴿١٠٣﴾
volume_up share
فَلَمَّا أَسْلَمَا അങ്ങനെ രണ്ടുപേരും കീഴടങ്ങിയ (അനുസരിച്ച)പ്പോള്‍ وَتَلَّهُ അവനെ തള്ളിയിട്ടു, കിടത്തി لِلْجَبِينِ നെറ്റിത്തടത്തില്‍, ചെന്നിക്കു.
അങ്ങനെ, രണ്ടുപേരും (കല്‍പനക്കു) കീഴടങ്ങുകയും, അദ്ദേഹം അവനെ നെറ്റിവെച്ച് (കമിഴ്ത്തി) കിടത്തുകയും ചെയ്തപ്പോള്‍......! [ഹാ! ആ സന്ദര്‍ഭം വിവരിക്കേണ്ടതില്ല.]
وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ﴿١٠٤﴾
volume_up share
وَنَادَيْنَاهُ നാം അദ്ദേഹത്തെ വിളിച്ചു أَن يَا إِبْرَاهِيمُ ഇബ്രാഹീമേ എന്നു.
നാം [അല്ലാഹു] അദ്ദേഹത്തെ വിളിച്ചു (പറഞ്ഞു): "ഹേ, ഇബ്രാഹീം! [മതി].
قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٠٥﴾
volume_up share
قَدْ صَدَّقْتَ തീര്‍ച്ചയായും നീ സത്യമാക്കി (സാക്ഷാല്‍കരിച്ചു) الرُّؤْيَا സ്വപ്നം إِنَّا നിശ്ചയമായും നാം كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു.
"തീര്‍ച്ചയായും, നീ സ്വപ്നത്തെ സാക്ഷാല്‍കരിച്ചിരിക്കുന്നു! ഇപ്രകാരമാണ് സുകൃതവാന്‍മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുന്നത്."
إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ﴿١٠٦﴾
volume_up share
إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْبَلَاءُ الْمُبِينُ സ്പഷ്ടമായ ഒരു പരീക്ഷണം.
നിശ്ചയമായും, ഇതുതന്നെയാണ് സ്പഷ്ടമായ പരീക്ഷണം.
وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍۢ﴿١٠٧﴾
volume_up share
وَفَدَيْنَاهُ നാം അവനു തെണ്ടംകൊടുത്തു, ബലിയാക്കി بِذِبْحٍ عَظِيمٍ മഹത്തായ ഒരു അറവു മൃഗ(ബലിമൃഗ)ത്തെ.
മഹത്തായ ഒരു ബലിമൃഗത്തെകൊണ്ടു അവനു (പകരം) നാം തെണ്ടംകൊടുക്കുകയും ചെയ്തു.
തഫ്സീർ : 103-107
View   
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ﴿١٠٨﴾
volume_up share
وَتَرَكْنَا നാം ബാക്കിയാക്കുകയും عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍.
പിന്നീടുള്ളവരില്‍ [ഭാവിതലമുറകളില്‍] അദ്ദേഹത്തിന്‍റെ മേല്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ﴿١٠٩﴾
volume_up share
سَلَامٌ സലാം (സമാധാനം) ശാന്തി عَلَىٰ إِبْرَاهِيمَ ഇബ്രാഹീമിന്‍റെമേല്‍.
ഇബ്രാഹീമിന്‍റെമേല്‍ "സലാം" [സമാധാനശാന്തി]!
كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١١٠﴾
volume_up share
كَذَٰلِكَ نَجْزِي അപ്രകാരം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃത (സല്‍ഗുണ) വാന്‍മാര്‍ക്ക്.
അപ്രകാരമാണ് നാം സുകൃതവാന്‍മാര്‍ക്കു പ്രതിഫലം നല്‍കുന്നത്.
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿١١١﴾
volume_up share
إِنَّهُ مِنْ عِبَادِنَا അദ്ദേഹം നമ്മുടെ അടിയാ൯മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ.
നിശ്ചയമായും, അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍പെട്ടവനാകുന്നു.
തഫ്സീർ : 108-111
View   
وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّۭا مِّنَ ٱلصَّـٰلِحِينَ﴿١١٢﴾
volume_up share
وَبَشَّرْنَاهُ അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത നല്കയും ചെയ്തു بِإِسْحَاقَ ഇസ്ഹാഖിനെക്കുറിച്ച് نَبِيًّا ഒരു പ്രവാചകനായിക്കൊണ്ടു مِّنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍പെട്ട.
സദ്‌വൃത്തന്‍മാരില്‍പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌۭ وَظَالِمٌۭ لِّنَفْسِهِۦ مُبِينٌۭ﴿١١٣﴾
volume_up share
وَبَارَكْنَا നാം ബര്‍ക്കത്തു (ആശീര്‍വാദം) നല്‍കി, അഭിവൃദ്ധിയുണ്ടാക്കിക്കൊടുത്തു عَلَيْهِ അദ്ദേഹത്തിനു وَعَلَىٰ إِسْحَاقَ ഇസ്ഹാഖിനും وَمِن ذُرِّيَّتِهِمَا അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട് مُحْسِنٌ സുകൃതന്‍, സല്‍ഗുണവാന്‍ وَظَالِمٌ അക്രമിയും لِّنَفْسِهِ തന്നോടുതന്നെ, സ്വന്തം ആത്മാവിനോട് مُبِينٌ സ്പഷ്ടമായ.
അദ്ദേഹത്തിന്‍റെ (ബലിക്ക് തയ്യാറായ പുത്രന്‍റെ)മേലും ഇസ്ഹാഖിന്‍റെ മേലും നാം ബര്‍ക്കത്ത് (ആശീര്‍വാദം) നല്‍കുകയും ചെയ്തിരിക്കുന്നു. അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട്, സുകൃതനും തന്നോടുതന്നെ സ്പഷ്ടമായ അക്രമം കാണിക്കുന്നവനും.
തഫ്സീർ : 112-113
View   
وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ﴿١١٤﴾
volume_up share
وَلَقَدْ مَنَنَّا തീര്‍ച്ചയായും നാം ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തിരിക്കുന്നു عَلَىٰ مُوسَىٰ മൂസായുടെ മേല്‍ وَهَارُونَ ഹാറൂന്‍റെയും.
തീര്‍ച്ചയായും, മൂസായുടെയും ഹാറൂന്‍റെയും പേരില്‍ നാം ദാക്ഷിണ്യം (അഥവാ അനുഗ്രഹം) ചെയ്തിരിക്കുന്നു.
وَنَجَّيْنَـٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ﴿١١٥﴾
volume_up share
وَنَجَّيْنَاهُمَا രണ്ടുപേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു وَقَوْمَهُمَا അവരുടെയും ജനതയെയും مِنَ الْكَرْبِ സങ്കടത്തില്‍ (ദുഃഖത്തില്‍) നിന്നു الْعَظِيمِ വമ്പിച്ച, മഹാ.
രണ്ടുപേരെയും, അവരുടെ ജനതയെയും വമ്പിച്ച സങ്കടത്തില്‍ [വിപത്തില്‍] നിന്നു നാം രക്ഷപ്പെടുത്തുകയും ചെയ്തു.
وَنَصَرْنَـٰهُمْ فَكَانُوا۟ هُمُ ٱلْغَـٰلِبِينَ﴿١١٦﴾
volume_up share
وَنَصَرْنَاهُمْ അവരെ നാം സഹായിക്കുകയും ചെയ്തു فَكَانُوا അങ്ങനെഅവരായി هُمُ അവര്‍ തന്നെ الْغَالِبِينَ വിജയികള്‍.
അവരെ നാം സഹായിക്കയും ചെയ്തു. അങ്ങനെ, വിജയികള്‍ അവര്‍ തന്നെ ആയിത്തീര്‍ന്നു.
തഫ്സീർ : 114-116
View   
وَءَاتَيْنَـٰهُمَا ٱلْكِتَـٰبَ ٱلْمُسْتَبِينَ﴿١١٧﴾
volume_up share
وَآتَيْنَاهُمَا രണ്ടാള്‍ക്കും നാം കൊടുക്കുകയും ചെയ്തു الْكِتَابَ വേദഗ്രന്ഥം الْمُسْتَبِينَ വ്യക്തമായി വിവരിക്കുന്ന.
രണ്ടുപേര്‍ക്കും നാം (ആ) വ്യക്തമായി വിവരിക്കുന്ന ഗ്രന്ഥം [തൗറാത്തു] നല്‍കുകയും ചെയ്തു.
وَهَدَيْنَـٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿١١٨﴾
volume_up share
وَهَدَيْنَاهُمَا രണ്ടുപേര്‍ക്കും നാം കാട്ടിക്കൊടുക്കുകയും ചെയ്തു الصِّرَاطَ പാത, വഴി الْمُسْتَقِيمَ ചൊവ്വായ, നേരായ.
രണ്ടുപേര്‍ക്കും നാം ചൊവ്വായ പാത കാട്ടിക്കൊടുക്കുകയും ചെയ്തു.
وَتَرَكْنَا عَلَيْهِمَا فِى ٱلْـَٔاخِرِينَ﴿١١٩﴾
volume_up share
وَتَرَكْنَا നാം ബാക്കിയാക്കുകയും ചെയ്തു عَلَيْهِمَا രണ്ടാളുടെ പേരിലും فِي الْآخِرِينَ പിന്നീടുള്ളവരില്‍.
രണ്ടാളുടെമേലും, പിന്നീടു വരുന്നവരില്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ﴿١٢٠﴾
volume_up share
سَلَامٌ സലാം عَلَىٰ مُوسَىٰ മൂസായുടെ മേല്‍ وَهَارُونَ ഹാറൂന്‍റെയും.
മൂസായുടെയും, ഹാറൂന്‍റെയും പേരില്‍ "സലാം" [സമാധാനശാന്തി]!.
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٢١﴾
volume_up share
إِنَّا നിശ്ചയമായും നാം كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവാന്മാര്‍ക്കു.
നാം അങ്ങിനെയാണ് സുകൃതവാന്മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿١٢٢﴾
volume_up share
إِنَّهُمَا നിശ്ചയമായും അവര്‍ രണ്ടാളും مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവരാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ.
നിശ്ചയമായും, അവര്‍ രണ്ടുപേരും നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവരാണ്.
وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ﴿١٢٣﴾
volume_up share
وَإِنَّ إِلْيَاسَ നിശ്ചയമായും ഇല്‍യാസും لَمِنَ الْمُرْسَلِينَ മൂര്‍സലുകളില്‍ പെട്ടവന്‍തന്നെ.
ഇല്‍യാസും തന്നെ, "മുര്‍സലുകളില്‍ പെട്ടവനാകുന്നു.
إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ﴿١٢٤﴾
volume_up share
إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്‍റെ ജനതയോട് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
അദ്ദേഹം തന്‍റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!
أَتَدْعُونَ بَعْلًۭا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ﴿١٢٥﴾
volume_up share
أَتَدْعُونَ നിങ്ങള്‍ വിളിക്കുന്നുവോ بَعْلًا "ബഅ്-ലി"നെ وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും أَحْسَنَ الْخَالِقِينَ സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനെ (ഏറ്റവും നല്ല സൃഷ്ടാവിനെ).
"നിങ്ങള്‍ "ബഅ്-ലി"നെ വിളി(ച്ചുപ്രാര്‍ത്ഥി)ക്കുകയും, ഏറ്റവും നല്ല സൃഷ്ടാവിനെ വിട്ടുകളയുകയും ചെയ്യുകയാണോ?-
ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ﴿١٢٦﴾
volume_up share
اللَّـهَ അതായതു അല്ലാഹുവിനെ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ وَرَبَّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും രക്ഷിതാവായ الْأَوَّلِينَ പൂര്‍വ്വികന്‍മാരായ.
"അതായതു, നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമായ അല്ലാഹുവിനെ!"
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ﴿١٢٧﴾
volume_up share
فَكَذَّبُوهُ എന്നിട്ടവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَإِنَّهُمْ അതിനാല്‍ അവര്‍ لَمُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍ തന്നെ.
എന്നിട്ടു അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍ അവര്‍ നിശ്ചയമായും (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവരാകുന്നു:-
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿١٢٨﴾
volume_up share
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ കളങ്കരഹിതരാക്ക (ശുദ്ധിയാക്ക) പ്പെട്ട.
അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരായ) അടിയാന്‍മാരൊഴികെ.
وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ﴿١٢٩﴾
volume_up share
وَتَرَكْنَا നാം ബാക്കിയാക്കുകയും ചെയ്തു عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍.
അദ്ദേഹത്തിന്‍റെ മേല്‍ നാം പിന്നീടുള്ളവരില്‍ (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ﴿١٣٠﴾
volume_up share
سَلَامٌ സലാം عَلَىٰ إِلْ يَاسِينَ ഇല്‍യാസിന്‍റെമേല്‍, ഇല്‍യാസിന്‍റെ ആള്‍ക്കാരില്‍.
ഇല്‍യാസിന്‍റെ (അഥവാ ഇല്‍യാസിന്‍റെ ആള്‍ക്കാരുടെ) മേല്‍ സലാം [സമധാനശാന്തി]!
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٣١﴾
volume_up share
إِنَّا كَذَٰلِكَ നിശ്ചയമായും നാം അപ്രകാരം نَجْزِي الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്കു പ്രതിഫലം നല്‍കുന്നു.
നാം അപ്രകാരമാണ് സുകൃതവാന്‍മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ﴿١٣٢﴾
volume_up share
إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശാസികളായ.
നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍പെട്ടവനാകുന്നു.
തഫ്സീർ : 117-132
View   
وَإِنَّ لُوطًۭا لَّمِنَ ٱلْمُرْسَلِينَ﴿١٣٣﴾
volume_up share
وَإِنَّ لُوطًا നിശ്ചയമായും ലൂത്ത്വ് لَّمِنَ الْمُرْسَلِينَ മു൪സലുകളില്‍പെട്ടവന്‍ തന്നെ.
ലൂത്ത്വും തന്നെ "മൂര്‍സലു"കളില്‍പ്പെട്ടവനാകുന്നു.
إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ﴿١٣٤﴾
volume_up share
إِذْ نَجَّيْنَاهُ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം وَأَهْلَهُ തന്‍റെ സ്വന്തക്കാരെ (വീട്ടുകാരെ)യും أَجْمَعِينَ മുഴുവനും.
അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക);
إِلَّا عَجُوزًۭا فِى ٱلْغَـٰبِرِينَ﴿١٣٥﴾
volume_up share
إِلَّا عَجُوزًا ഒരു വൃദ്ധസ്ത്രീ (കിഴവി) ഒഴികെ فِي الْغَابِرِينَ അവശേഷിച്ച (പിന്തിനിന്നവരില്‍പെട്ട).
അവശേഷിച്ചവരില്‍പെട്ട ഒരു വൃദ്ധസ്ത്രീയെ ഒഴികെ.
ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ﴿١٣٦﴾
volume_up share
ثُمَّ പിന്നെ دَمَّرْنَا നാം തകര്‍ത്തു الْآخَرِينَ മറ്റേവരെ.
പിന്നെ, മറ്റുള്ളവരെ നാം തകര്‍ത്തു (നിശ്ശേഷം നശിപ്പിച്ചു) കളഞ്ഞു.
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ﴿١٣٧﴾
volume_up share
وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَتَمُرُّونَ നിങ്ങള്‍ കടന്നു (നടന്നു) പോകുന്നു عَلَيْهِم അവരില്‍കൂടി مُّصْبِحِينَ പ്രഭാതവേളയിലായിക്കൊണ്ട്.
നിങ്ങള്‍ പ്രഭാതവേളയിലായിക്കൊണ്ട് നിശ്ചയമായും അവരില്‍ കൂടി കടന്നു പോകാറുണ്ടല്ലോ;-
وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ﴿١٣٨﴾
volume_up share
وَبِاللَّيْلِ രാത്രിയിലും أَفَلَا تَعْقِلُونَ അപ്പോള്‍ (എന്നിട്ടും) നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ.
രാത്രിയിലും (കടന്നുപോകാറുണ്ട്) എന്നിട്ടും നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്നില്ലേ?!
തഫ്സീർ : 133-138
View   
وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ﴿١٣٩﴾
volume_up share
وَإِنَّ يُونُسَ നിശ്ചയമായും യൂനുസും لَمِنَ الْمُرْسَلِينَ മു൪സലുകളില്‍ പെട്ടവന്‍ തന്നെ.
യൂനുസുംതന്നെ "മു൪സലു"കളില്‍ പെട്ടവനാകുന്നു.
إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ﴿١٤٠﴾
volume_up share
إِذْ أَبَقَ അദ്ദേഹം ഓടിപ്പോയ (ഒളിച്ചുപോയ) സന്ദര്‍ഭം إِلَى الْفُلْكِ കപ്പലിലേക്ക് الْمَشْحُونِ സാമാനം (ഭാരം) നിറക്കപ്പെട്ട.
ഭാരം നിറക്കപ്പെട്ട കപ്പലിലേക്കു അദ്ദേഹം ഓടിപ്പോയ സന്ദര്‍ഭം (ഓര്‍ക്കുക).
فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ﴿١٤١﴾
volume_up share
فَسَاهَمَ എന്നിട്ടദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു فَكَانَ അപ്പോള്‍ ആകുന്നു مِنَ الْمُدْحَضِينَ തോല്പിക്കപ്പെട്ട (പരാജയപ്പെട്ട)വരില്‍.
എന്നിട്ട് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു (ജയംപരീക്ഷിച്ചു). അപ്പോഴദ്ദേഹം തോല്പിക്കപ്പെട്ടവരില്‍ ആയിത്തീര്‍ന്നു.
فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌۭ﴿١٤٢﴾
volume_up share
فَالْتَقَمَهُ അങ്ങനെ അദ്ദേഹത്തെ വിഴുങ്ങി الْحُوتُ മത്സ്യം وَهُوَ അദ്ദേഹം (ആയിരിക്കെ) مُلِيمٌ ആക്ഷേപവിധേയന്‍ - സ്വയം കുറ്റപ്പെടുത്തുന്നവന്‍.
അങ്ങനെ, താന്‍ ആക്ഷേപവിധേയനായിരിക്കെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി.
തഫ്സീർ : 139-142
View   
فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ﴿١٤٣﴾
volume_up share
فَلَوْلَا എന്നാല്‍ ഇല്ലായിരുന്നുവെങ്കില്‍ أَنَّهُ كَانَ അദ്ദേഹം ആയിരുന്നുവെന്നുള്ളതു مِنَ الْمُسَبِّحِينَ തസ്ബീഹു നടത്തുന്നവരില്‍പെട്ട (വന്‍).
എന്നാല്‍, അദ്ദേഹം "തസ്ബീഹു" [പ്രകീര്‍ത്തനം] നടത്തുന്നവരില്‍പ്പെട്ടവനല്ലായിരുന്നുവെങ്കില്‍.-
لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ﴿١٤٤﴾
volume_up share
لَلَبِثَ അദ്ദേഹം താമസിക്കുക (കഴിഞ്ഞുകൂടുക) തന്നെ ചെയ്തിരുന്നു فِي بَطْنِهِ അതിന്‍റെ വയറ്റില്‍ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന.
അവര്‍ [ജനങ്ങള്‍] ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരെ അതിന്‍റെ വയറ്റില്‍ (തന്നെ) അദ്ദേഹം കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു!
فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌۭ﴿١٤٥﴾
volume_up share
فَنَبَذْنَاهُ എന്നിട്ടു നാം അദ്ദേഹത്തെ എറിഞ്ഞു, ഇട്ടു بِالْعَرَاءِ നഗ്നമായ (ഒഴിഞ്ഞ) സ്ഥലത്തു وَهُوَ അദ്ദേഹം ആയിരിക്കെ سَقِيمٌ അനാരോഗ്യന്‍, രോഗി.
എന്നിട്ട്, അദ്ദേഹം അനാരോഗ്യനായ നിലയില്‍, അദ്ദേഹത്തെ നാം (ആ) നഗ്നപ്രദേശത്തു ഇട്ടുകൊടുത്തു.
وَأَنۢبَتْنَا عَلَيْهِ شَجَرَةًۭ مِّن يَقْطِينٍۢ﴿١٤٦﴾
volume_up share
وَأَنبَتْنَا നാം ഉല്‍പാദിപ്പിക്കുക (മുളപ്പിക്കു)കയും ചെയ്തു عَلَيْهِ അദ്ദേഹത്തിന്‍റെ മേല്‍ شَجَرَةً ഒരു മരം, ചെടി مِّن يَقْطِينٍ ചുരങ്ങ (ചുരക്ക) വര്‍ഗ്ഗത്തില്‍പെട്ട.
അദ്ദേഹത്തിനുമീതെ ചുരക്കാവര്‍ഗ്ഗത്തില്‍പെട്ട ഒരു മരം (അഥവാ ചെടി) നാം ഉല്‍പാദിപ്പിക്കുകയും ചെയ്തു.
തഫ്സീർ : 143-146
View   
وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ﴿١٤٧﴾
volume_up share
وَأَرْسَلْنَاهُ നാം അദ്ദേഹത്തെ അയക്കയും ചെയ്തു إِلَىٰ مِائَةِ أَلْفٍ നൂറായിരം (ലക്ഷം) ആളുകളിലേക്ക്‌ أَوْ يَزِيدُونَ അല്ലെങ്കില്‍ അധികരിക്കുന്ന(വരിലേക്ക്).
നൂറായിരം [ഒരു ലക്ഷം] - അഥവാ കൂടുതല്‍ വരുന്ന - ആളുകളിലേക്കു അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു.
فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍۢ﴿١٤٨﴾
volume_up share
فَآمَنُوا എന്നിട്ടു അവര്‍ വിശ്വസിച്ചു فَمَتَّعْنَاهُمْ അങ്ങനെ അവര്‍ക്കു നാം സുഖജീവിതം നല്‍കി إِلَىٰ حِينٍ കുറെ കാലത്തേക്ക്.
എന്നിട്ടു അവര്‍ വിശ്വസിച്ചു. അങ്ങനെ, അവര്‍ക്കു കുറെ കാലത്തോളം നാം സുഖജീവിതം നല്‍കുകയും ചെയ്തു.
തഫ്സീർ : 147-148
View   
فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ﴿١٤٩﴾
volume_up share
فَاسْتَفْتِهِمْ എന്നാലവരോടു വിധി (അഭിപ്രായം) അന്വേഷിക്കുക أَلِرَبِّكَ നിന്‍റെ റബ്ബിന്നോ الْبَنَاتُ പെണ്‍മക്കള്‍ وَلَهُمُ അവര്‍ക്കുമാണോ الْبَنُونَ ആണ്‍മക്കള്‍.
(നബിയേ) എന്നാല്‍ അവരോട് [ബഹുദൈവ വിശ്വാസികളോടു] വിധി അന്വേഷിക്കുക: "പെണ്‍മക്കള്‍ നിന്‍റെ രക്ഷിതാവിനും, ആണ്‍മക്കള്‍ അവര്‍ക്കുമാണോ?!"-
أَمْ خَلَقْنَا ٱلْمَلَـٰٓئِكَةَ إِنَـٰثًۭا وَهُمْ شَـٰهِدُونَ﴿١٥٠﴾
volume_up share
أَمْ خَلَقْنَا അഥവാ (അതല്ലെങ്കില്‍) നാം സൃഷ്ടിച്ചിരിക്കുന്നുവോ الْمَلَائِكَةَ മലക്കുകളെ إِنَاثًا പെണ്ണുങ്ങളായി وَهُمْ അവര്‍ (ആയിരിക്കെ) شَاهِدُونَ സാക്ഷികള്‍, ഹാജറുള്ളവര്‍.
"അഥവാ അവര്‍ ദൃക്സാക്ഷികളായിക്കൊണ്ടു മലക്കുകളെ നാം സ്ത്രീകളായി സൃഷ്ടിച്ചിരിക്കുന്നുവോ?!" എന്ന്.
തഫ്സീർ : 149-150
View   
أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ﴿١٥١﴾
volume_up share
أَلَا അല്ലാ, അറിയുക إِنَّهُم നിശ്ചയമായും അവര്‍ مِّنْ إِفْكِهِمْ അവരുടെ കള്ളം നിമിത്തം, നുണയാല്‍ لَيَقُولُونَ അവര്‍ പറയുന്നു.
അല്ലാ! (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍, തങ്ങളുടെ കള്ളംനിമിത്തം പറയുന്നു:
وَلَدَ ٱللَّهُ وَإِنَّهُمْ لَكَـٰذِبُونَ﴿١٥٢﴾
volume_up share
وَلَدَ اللَّـهُ അല്ലാഹു (മക്കളെ) ജനിപ്പിച്ചു എന്ന് وَإِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ.
"അല്ലാഹു (സന്താനം) ജനിപ്പിച്ചിരിക്കുന്നു" എന്നു! നിശ്ചയമായും, അവര്‍ വ്യാജം പറയുന്നവര്‍ തന്നെ.
أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ﴿١٥٣﴾
volume_up share
أَصْطَفَى അവന്‍ തിരഞ്ഞെടുക്ക (പ്രാധാന്യം നല്‍കി)യോ الْبَنَاتِ പെണ്‍മക്കളെ عَلَى الْبَنِينَ ആണ്‍മക്കളെക്കാള്‍.
അവന്‍ ആണ്‍മക്കളെക്കാള്‍ (പ്രാധാന്യം നല്‍കി) പെണ്‍മക്കളെ തിരഞ്ഞെടുത്തിരിക്കുകയോ?!
مَا لَكُمْ كَيْفَ تَحْكُمُونَ﴿١٥٤﴾
volume_up share
مَا لَكُمْ നിങ്ങള്‍ക്കെന്താണ് كَيْفَ تَحْكُمُونَ നിങ്ങള്‍ എങ്ങിനെയാണ് വിധിക്കുന്നത്.
(ഹേ, മുശ്രിക്കുകളേ,) നിങ്ങള്‍ക്കെന്താണ്?! എങ്ങിനെ(യൊക്കെ)യാണ് നിങ്ങള്‍ വിധി കല്പിക്കുന്നത്?!!
أَفَلَا تَذَكَّرُونَ﴿١٥٥﴾
volume_up share
أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ.
അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
أَمْ لَكُمْ سُلْطَـٰنٌۭ مُّبِينٌۭ﴿١٥٦﴾
volume_up share
أَمْ لَكُمْ അഥവാ നിങ്ങള്‍ക്കുണ്ടോ سُلْطَانٌ വല്ല അധികൃതലക്ഷ്യവും, പ്രമാണവും مُّبِينٌ പ്രത്യക്ഷമായ, സ്പഷ്ടമായ.
അഥവാ, സ്പഷ്ടമായ വല്ല അധികൃതലക്ഷ്യവും നിങ്ങള്‍ക്കുണ്ടോ?!
فَأْتُوا۟ بِكِتَـٰبِكُمْ إِن كُنتُمْ صَـٰدِقِينَ﴿١٥٧﴾
volume_up share
فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابِكُمْ നിങ്ങളുടെ ഗ്രന്ഥവും കൊണ്ടു, രേഖയുമായി إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
എന്നാല്‍, നിങ്ങളുടെ ഗ്രന്ഥം [രേഖ] കൊണ്ടു വരുവിന്‍, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
തഫ്സീർ : 151-157
View   
وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًۭا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ﴿١٥٨﴾
volume_up share
وَجَعَلُوا അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُ അവന്‍റെ ഇടയില്‍ وَبَيْنَ الْجِنَّةِ ജിന്നുകളുടെ ഇടയിലും نَسَبًا ഒരു കുടുംബബന്ധം وَلَقَدْ عَلِمَتِ തീര്‍ച്ചയായും അറിയാം, അറിഞ്ഞിട്ടുണ്ട് الْجِنَّةُ ജിന്നുകള്‍ക്കു, ജിന്നുകള്‍ إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) لَمُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍ തന്നെ (എന്നു).
അവര്‍, അവന്‍റെ [അല്ലാഹുവിന്‍റെ]യും, "ജിന്നു" വര്‍ഗ്ഗത്തിന്‍റെയും ഇടയില്‍ ഒരു കുടുംബബന്ധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു! തീര്‍ച്ചയായും, "ജിന്നു"കള്‍ക്കറിയാം അവര്‍ (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവരാണെന്ന്.
سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ﴿١٥٩﴾
volume_up share
سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധനത്രെ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു (വിവരിച്ചു) പറയുന്നതില്‍ നിന്നു.
അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു അല്ലാഹു എത്രയോ പരിശുദ്ധനത്രെ!-
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿١٦٠﴾
volume_up share
إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ കളങ്കരഹിതരാക്കപ്പെട്ട.
അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരായ) അടിയാന്‍മാരൊഴികെ [അവര്‍ അതില്‍ ഉള്‍പ്പെടുന്നതല്ല.]
തഫ്സീർ : 158-160
View   
فَإِنَّكُمْ وَمَا تَعْبُدُونَ﴿١٦١﴾
volume_up share
فَإِنَّكُمْ എന്നാല്‍ നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയും.
എന്നാല്‍, നിങ്ങളും, നിങ്ങള്‍ ആരാധിച്ചുവരുന്നവയും തന്നെ, -
مَآ أَنتُمْ عَلَيْهِ بِفَـٰتِنِينَ﴿١٦٢﴾
volume_up share
مَا أَنتُمْ നിങ്ങളല്ല (ഇല്ല) عَلَيْهِ അവന്‍റെമേല്‍ (എതിരായി) بِفَاتِنِينَ കുഴപ്പത്തിലാക്കുന്നവര്‍.
നിങ്ങള്‍ അവന് [അല്ലാഹുവിന്] എതിരില്‍ കുഴപ്പത്തിലാക്കുന്നവരല്ല;-
إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ﴿١٦٣﴾
volume_up share
إِلَّا مَنْ യാതൊരുവനെയല്ലാതെ هُوَ അവന്‍ صَالِ الْجَحِيمِ ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണ്.
ഏതൊരുവന്‍ ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണോ അവനെയല്ലാതെ.
തഫ്സീർ : 161-163
View   
وَمَا مِنَّآ إِلَّا لَهُۥ مَقَامٌۭ مَّعْلُومٌۭ﴿١٦٤﴾
volume_up share
وَمَا مِنَّا ഞങ്ങളില്‍നിന്നു (ഒരാളും) ഇല്ല إِلَّا لَهُ തനിക്കില്ലാതെ مَقَامٌ ഒരുസ്ഥാനം مَّعْلُومٌ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിത).
"ഞങ്ങളില്‍പെട്ടവര്‍ക്കു (ഒരാള്‍ക്കും തന്നെ) ഒരു അറിയപ്പെട്ട (നിശ്ചിത) സ്ഥാനം ഇല്ലാതേയില്ല.
وَإِنَّا لَنَحْنُ ٱلصَّآفُّونَ﴿١٦٥﴾
volume_up share
وَإِنَّا لَنَحْنُ നിശ്ചയമായും ഞങ്ങള്‍തന്നെ الصَّافُّونَ അണികെട്ടിനില്‍ക്കുന്നവര്‍.
"നിശ്ചയമായും ഞങ്ങള്‍തന്നെയാണ്, അണികെട്ടി നില്‍ക്കുന്നവരും."
وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ﴿١٦٦﴾
volume_up share
وَإِنَّا لَنَحْنُ ഞങ്ങള്‍ തന്നെയാണ് الْمُسَبِّحُونَ തസ്ബീഹു നടത്തുന്നവരും.
"നിശ്ചയമായും, ഞങ്ങള്‍തന്നെയാണ് "തസ്ബീഹ്" [അല്ലാഹുവിന്‍റെ പ്രകീര്‍ത്തനം] നടത്തുന്നവരും."
തഫ്സീർ : 164-166
View   
وَإِن كَانُوا۟ لَيَقُولُونَ﴿١٦٧﴾
volume_up share
وَإِن كَانُوا നിശ്ചയമായും അവരായിരുന്നു لَيَقُولُونَ പറയും.
നിശ്ചയമായും അവര്‍ പറഞ്ഞു വന്നിരുന്നു:
لَوْ أَنَّ عِندَنَا ذِكْرًۭا مِّنَ ٱلْأَوَّلِينَ﴿١٦٨﴾
volume_up share
لَوْ أَنَّ عِندَنَا ഞങ്ങളുടെ അടുക്കല്‍ ഉണ്ടായിരുന്നെങ്കില്‍ ذِكْرًا വല്ല പ്രമാണവും, പ്രബോധനവും مِّنَ الْأَوَّلِينَ പൂര്‍വ്വികന്‍മാരില്‍നിന്നു.
ഞങ്ങളുടെ അടുക്കല്‍ പൂര്‍വ്വികന്‍മാരില്‍ നിന്നുള്ള വല്ല (വേദ) പ്രമാണവും ഉണ്ടായിരുന്നുവെങ്കില്‍,-
لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ﴿١٦٩﴾
volume_up share
لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാര്‍ الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട, ശുദ്ധരാക്കപ്പെട്ട.
"ഞങ്ങള്‍ അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരായിരുന്നേനെ!"
فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ﴿١٧٠﴾
volume_up share
فَكَفَرُوا بِهِ എന്നിട്ടു അവര്‍ അതില്‍ (ഇതില്‍) അവിശ്വസിച്ചു فَسَوْفَ അതിനാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയും, അവര്‍ക്കറിയാം.
എന്നിട്ട് ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവര്‍ അവിശ്വസിച്ചു. അതിനാല്‍, വഴിയെ അവര്‍ക്കു അറിയാറാകും.
തഫ്സീർ : 167-170
View   
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ﴿١٧١﴾
volume_up share
وَلَقَدْ سَبَقَتْ തീര്‍ച്ചയായും മുമ്പുണ്ടായിട്ടുണ്ടു, മുന്‍കഴിഞ്ഞിരിക്കുന്നു كَلِمَتُنَا നമ്മുടെ വാക്കു, വാക്യം لِعِبَادِنَا നമ്മുടെ അടിയാന്‍മാര്‍ക്കു الْمُرْسَلِينَ മൂര്‍സലുകളായ.
"മു൪സലു"കളായ നമ്മുടെ അടിയാന്‍മാര്‍ക്കു നമ്മുടെ വാക്കു മുമ്പു (തന്നെ) ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്:
إِنَّهُمْ لَهُمُ ٱلْمَنصُورُونَ﴿١٧٢﴾
volume_up share
إِنَّهُمْ നിശ്ചയമായും അവര്‍ لَهُمُ അവര്‍ തന്നെ الْمَنصُورُونَ സഹായം നല്‍കപ്പെടുന്നവര്‍.
"നിശ്ചയമായും അവര്‍ത്തന്നെയാണ് സഹായം നല്‍കപ്പെടുന്നവര്‍" എന്ന് :-
وَإِنَّ جُندَنَا لَهُمُ ٱلْغَـٰلِبُونَ﴿١٧٣﴾
volume_up share
وَإِنَّ جُندَنَا നിശ്ചയമായും നമ്മുടെ സൈന്യം لَهُمُ അവര്‍ തന്നെ الْغَالِبُونَ വിജയികള്‍, ശക്തികവിഞ്ഞവര്‍.
"നമ്മുടെ സൈന്യം തന്നെയാണ് വിജയികള്‍" എന്നും!
തഫ്സീർ : 171-173
View   
فَتَوَلَّ عَنْهُمْ حَتَّىٰ حِينٍۢ﴿١٧٤﴾
volume_up share
فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുകളയുക, മാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ട് حَتَّىٰ حِينٍ ഒരു സമയം (കാലം) വരെ.
(നബിയേ) അതിനാല്‍, ഒരു (കുറഞ്ഞ) സമയംവരേക്കും നീ അവരില്‍ നിന്നു തിരിഞ്ഞുകളയുക.
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ﴿١٧٥﴾
volume_up share
وَأَبْصِرْهُمْ അവരെ കാണുകയും (കണ്ടറിയുകയും) ചെയ്യുക فَسَوْفَ എന്നാല്‍ വഴിയെ يُبْصِرُونَ അവര്‍ കാണും, കണ്ടറിയും.
അവരെ(ക്കുറിച്ച്) നീ കണ്ടറിയുകയും ചെയ്യുക. അവര്‍ വഴിയെ കണ്ടറിഞ്ഞേക്കുന്നതാണ്!
തഫ്സീർ : 174-175
View   
أَفَبِعَذَابِنَا يَسْتَعْجِلُونَ﴿١٧٦﴾
volume_up share
أَفَبِعَذَابِنَا എന്നിരിക്കെ നമ്മുടെ ശിക്ഷയെക്കുറിച്ചോ يَسْتَعْجِلُونَ അവര്‍ ധൃതി കൂട്ടുന്നതു.
എന്നിരിക്കെ, നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവര്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?!
فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ﴿١٧٧﴾
volume_up share
فَإِذَا نَزَلَ എന്നാലതു ഇറങ്ങിവന്നാല്‍ بِسَاحَتِهِمْ അവരുടെ മുറ്റത്തു, അങ്കണത്തില്‍, ഉമ്മറത്തു فَسَاءَ അപ്പോള്‍ വളരെ മോശമായിരിക്കും صَبَاحُ الْمُنذَرِينَ താക്കീതു ചെയ്യപ്പെട്ടവരുടെ പ്രഭാതം.
എന്നാല്‍, അതവരുടെ മുറ്റത്തു (അവരില്‍) വന്നിറങ്ങിയാല്‍,അപ്പോള്‍ (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്രയോ മോശപ്പെട്ടതായിരിക്കും!
തഫ്സീർ : 176-177
View   
وَتَوَلَّ عَنْهُمْ حَتَّىٰ حِينٍۢ﴿١٧٨﴾
volume_up share
وَتَوَلَّ അതിനാല്‍ നീ മാറി (തിരിഞ്ഞു) പോകുക عَنْهُمْ അവരില്‍നിന്നു حَتَّىٰ حِينٍ ഒരു (കുറച്ചു) കാലം (സമയം) വരെ.
(നബിയേ) അതിനാല്‍, ഒരു (കുറഞ്ഞ) സമയം വരേക്കും നീ അവരില്‍നിന്നു തിരിഞ്ഞുകളയുക.
وَأَبْصِرْ فَسَوْفَ يُبْصِرُونَ﴿١٧٩﴾
volume_up share
وَأَبْصِرْ കാണുക (കണ്ടറിയുക, നോക്കുക)യും ചെയ്യുക فَسَوْفَ എന്നാല്‍ വഴിയെ يُبْصِرُونَ അവര്‍ കണ്ടറിയും.
നീ കണ്ടറിയുകയും ചെയ്യുക; വഴിയെ അവര്‍ കണ്ടറിഞ്ഞേക്കുന്നതാണ്.
തഫ്സീർ : 178-179
View   
سُبْحَـٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ﴿١٨٠﴾
volume_up share
سُبْحَانَ എത്രയോ (വളരെ) പരിശുദ്ധന്‍ (പരിശുദ്ധപ്പെടുത്തുന്നു) رَبِّكَ നിന്‍റെ റബ്ബ്, റബ്ബിനെ رَبِّ الْعِزَّةِ പ്രതാപത്തിന്‍റെ റബ്ബായ (നാഥനായ, ഉടമസ്ഥനായ) عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു (വിവരിച്ചു) പറയുന്നതില്‍നിന്നു.
പ്രതാപത്തിന്‍റെ ഉടമസ്ഥനായ നിന്‍റെ റബ്ബ് (അവനെക്കുറിച്ച്) അവര്‍ വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധന്‍!
وَسَلَـٰمٌ عَلَى ٱلْمُرْسَلِينَ﴿١٨١﴾
volume_up share
وَسَلَامٌ സലാമും, സമധാനശാന്തിയും عَلَى الْمُرْسَلِينَ മുര്‍സലുകളുടെമേല്‍.
മുര്‍സലുകളുടെ പേരില്‍ "സലാമും" [സമാധാനശാന്തിയും]!!
وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿١٨٢﴾
volume_up share
وَالْحَمْدُ സ്തുതി, പുകഴ്ച്ച(യെല്ലാം) لِلَّـهِ അല്ലാഹുവിനു (മാത്രമാണ്) رَبِّ الْعَالَمِينَ ലോക (ലോകരുടെ) രക്ഷിതാവായ.
സര്‍വ്വസ്തുതിയും (സര്‍വ്വ) ലോകരക്ഷിതാവായ അല്ലാഹുവിനും!!!
തഫ്സീർ : 180-182
View   
38.സ്വാദ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ﴿١﴾
volume_up share
ص ‘സ്വാദ്’ وَٱلْقُرْءَان ഖുര്‍ആന്‍ തന്നെയാണ ذي الذكر ഉല്‍ബോധനം (ഉപദേശം, സ്മരണ, കീര്‍ത്തി) ഉള്ളതായ
സ്വാദ്. ഉല്‍ബോധനത്തിന്റെതായ ഖുര്‍ആന്‍ തന്നെയാണ(സത്യം)! [അതു യഥാര്‍ത്ഥം തന്നെയാണ്]
بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍۢ وَشِقَاقٍۢ﴿٢﴾
volume_up share
بل പക്ഷേ, എങ്കിലും الذين كفرو അവിശ്വസിച്ചവര്‍ في عزة ഊറ്റ (വീര്യ-അഹങ്കാര-ദുരഭിമാന)ത്തിലാണ് وشقاق ചേരി (കക്ഷി) പിരിവിലും, കക്ഷിത്വത്തിലും
പക്ഷേ, അവിശ്വസിച്ചിട്ടുള്ളവര്‍ ഊറ്റത്തിലും ചേരിപിരിവിലുമാകുന്നു.
كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍۢ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍۢ﴿٣﴾
volume_up share
كم എത്ര, എത്രയോ أهلكنا നാം നശിപ്പിച്ചു من قبلهم അവര്‍ക്കു മുമ്പ് من قرن തലമുറയില്‍ നിന്നും فنادو അപ്പോഴവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു) ولات അതല്ല താനും حين مناص ഓടി രക്ഷപ്പെടുന്ന അവസരം (ഒഴിവാകുന്ന നേരം)
അവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നു.! അപ്പോള്‍ അവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു). അതു (ഓടി) രക്ഷ പ്രാപിക്കുന്ന അവസരമല്ല താനും.
وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ ۖ وَقَالَ ٱلْكَـٰفِرُونَ هَـٰذَا سَـٰحِرٌۭ كَذَّابٌ﴿٤﴾
volume_up share
وعجبو അവര്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു أن جاءهم അവര്‍ക്കു വന്നതിനാല്‍ منذر മുന്നറിയിപ്പ് നല്‍കുന്ന ഒരാള്‍ منهم അവരില്‍ നിന്ന് وقال الكافرون അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു هذا ഇതു, ഇവന്‍ ساحر ജാലവിദ്യക്കാരനാണ്, ആഭിചാരിയാണ്, മായക്കാരനാണ് كذاب വ്യാജ (കള്ള)വാദിയായ
അവര്‍ക്കു തങ്ങളില്‍ നിന്നും ഒരു മുന്നറിയിപ്പുകാരന്‍ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെടുന്നു. (ആ) അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു : "ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാണ് " എന്ന്!
തഫ്സീർ : 1-4
View   
أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًۭا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌۭ﴿٥﴾
volume_up share
أجعل ഇവന്‍(അവന്‍) ആക്കിയിരിക്കുകയോ الآلهة (പല)ദൈവങ്ങളെ إلها واحد ഒരേ ദൈവം(ആരാധ്യന്‍) إن هذا നിശ്ചയമായും ഇതു لشيء ഒരു വസ്തു(കാര്യം) തന്നെ عجاب അത്യാശ്ചര്യമായ
"പല ദൈവങ്ങളെ ഇവന്‍ ഒരേ ദൈവമാക്കിയിരിക്കുകയോ ?! നിശ്ചയമായും, ഇതു അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്."
وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَـٰذَا لَشَىْءٌۭ يُرَادُ﴿٦﴾
volume_up share
ونطلق വിട്ടു പോയി الملا منهم അവരില്‍ നിന്നുള്ള പ്രധാനികള്‍, പ്രമുഖ സംഘം أن امشو നിങ്ങള്‍ നടക്കു(പോയിക്കൊള്ളു) വിന്‍ എന്നു وصبرو ക്ഷമി(സഹി) ക്കുകയും ചെയ്യുവിന്‍ علي آلهتكم നിങ്ങളുടെ ദൈവങ്ങളില്‍, ആരാധ്യവസ്തുക്കളില്‍ إن هذا നിശ്ചയമായും ഇതു لشيء ഒരു കാര്യം തന്നെ يراد ഉദ്ദേശിക്കപ്പെടുന്ന (താല്‍പര്യപൂര്‍വ്വം ചെയ്യപ്പെടുന്ന)
അവരില്‍ നിന്നുള്ള പ്രധാനികള്‍ (ഇങ്ങനെ പറഞ്ഞു) സ്ഥലം വിടുകയും ചെയ്തു. "നടക്കുവിന്‍, നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളില്‍ (ഉറച്ചു നിന്ന്) ക്ഷമ കൈ കൊള്ളുകയും ചെയ്യുവിന്‍! നിശ്ചയമായും, ഇതു ഉദ്ധേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാണ്.
مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَـٰذَآ إِلَّا ٱخْتِلَـٰقٌ﴿٧﴾
volume_up share
ما سمعنا بهذا ഇതിനെ പറ്റി നാം കേട്ടിട്ടില്ല في الملة മതനടപടിയില്‍, മാര്‍ഗ്ഗത്തില്‍ الآخرة ഒടുവിലത്തെ, അവസാനത്തെ أن هذا ഇതല്ല الاختلاف ഒരു കൃത്രിമ സൃഷ്ടി (കെട്ടിയുണ്ടാക്കല്‍) അല്ലാതെ
അവസാനത്തെ മത നടപടിയില്‍ ഇതിനെ പറ്റി നാം കേള്‍ക്കുകയുണ്ടയിട്ടില്ല. ഇതൊരു കൃത്രിമസൃഷ്ടിയല്ലാതെ (മറ്റൊന്നും) അല്ല.
أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّۢ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ﴿٨﴾
volume_up share
أأنزل عليه അവന്റെ മേല്‍ അവതരിക്കപ്പെട്ടുവോ الذكر ഉല്‍ബോധനം, പ്രമാണം, സ്മരണ من بيننا നമ്മുടെ ഇടയില്‍ നിന്ന് بل هم പക്ഷേ അവര്‍ في شك സംശയത്തിലാണ് من ذكري എന്‍റെ ഉല്‍ബോധന (പ്രമാണ)ത്തെ പറ്റി بل പക്ഷേ, എന്നാല്‍ لما يذوقو അവര്‍ രുചിച്ചു നോക്കിയിട്ടില്ല, ആസ്വദിച്ചിട്ടില്ല عذاب എന്‍റെ ശിക്ഷ
"നമ്മുടെ ഇടയില്‍ നിന്ന് (മറ്റാര്‍ക്കുമില്ലാതെ) ഇവന്റെ മേല്‍ തന്നെ (ഈ) ഉല്‍ബോധനം അവതരിക്കപ്പെട്ടിരിക്കുകയാണോ?!" പക്ഷേ, (അത്രയുമല്ല) അവര്‍ എന്‍റെ ഉല്‍ബോധനത്തെ സംബന്ധിച്ച്‌ (തന്നെ) സംശയത്തിലാണ്. എന്നാല്‍, എന്‍റെ ശിക്ഷയെ (ഇതു വരേക്കും) അവര്‍ രുചി നോക്കുകയുണ്ടായിട്ടില്ല. [അതു കൊണ്ടാണ് ഇതിനൊക്കെ അവര്‍ക്കു ധൈര്യം തോന്നുന്നത്].
തഫ്സീർ : 5-8
View   
أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ﴿٩﴾
volume_up share
أم അഥവാ, അതല്ല, അല്ലെങ്കില്‍, അതോ عندهم അവരുടെ പക്കല്‍(ആണോ, ഉണ്ടോ) خزائن ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങള്‍ رحمة ربك നിന്‍റെ റബ്ബിന്റെ കാരുണ്യത്തിന്റെ العزيز പ്രതാപശാലിയായ الوهاب വളരെ(മഹാ) ദാനശീലനായ
അഥവാ പ്രതാപശാലിയായ, മഹാ ദാനശീലനായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യഭണ്ഡാരങ്ങള്‍ അവരുടെ പക്കലുണ്ടോ?!
أَمْ لَهُم مُّلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَـٰبِ﴿١٠﴾
volume_up share
أم لهم അഥവാ (അതോ)അവര്‍ക്കുണ്ടോ,അവര്‍ക്കാണോ ملك السموات ആകാശങ്ങളുടെ ഭരണാധിപത്യം,രാജത്വം ولارض ഭൂമിയുടെയും وما بينهما അവയുടെ ഇടക്കുള്ളതിന്റെയും فليرتقو എന്നാല്‍ അവര്‍ കയറി ചെല്ലട്ടെ(നോക്കട്ടെ) في الأسباب കാരണ (സംഗതി,മാര്‍ഗ്ഗ) ങ്ങളില്‍
അഥവാ (അതല്ലെങ്കില്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും അവയുടെ ഇടയിലുള്ളതിന്റെയും ഭരണാധിപത്യം അവര്‍ക്കുണ്ടോ?! എന്നാലവര്‍ (അതിന്‍റെ) മാര്‍ഗ്ഗങ്ങളില്‍ കയറി നോക്കട്ടെ!
جُندٌۭ مَّا هُنَالِكَ مَهْزُومٌۭ مِّنَ ٱلْأَحْزَابِ﴿١١﴾
volume_up share
جند ما എന്തോ ഒരു സൈന്യം (പട്ടാളം)ആകുന്നു هنالك അവിടെ(ഉള്ളതു) مهزوم പരാജയപ്പെടുത്തപ്പെടുന്ന من الأحزاب മിത്ര കക്ഷികളില്‍പ്പെട്ട
മിത്രകക്ഷികളില്‍പെട്ട പരാജയപ്പെട്ടു പോകുന്ന എന്തോ(തുച്ഛമായ) ഒരു സൈന്യമത്രെ അവിടെയുള്ളത്.
തഫ്സീർ : 9-11
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ وَعَادٌۭ وَفِرْعَوْنُ ذُو ٱلْأَوْتَادِ﴿١٢﴾
volume_up share
كذبت വ്യാജമാക്കി قبلهم ഇവരുടെ മുമ്പ് قوم نوح നൂഹിന്‍റെ ജനത وعأد ആദും وفرعون ഫിര്‍ഔനും ذولأوتاد കുറ്റി(ആണി)കളുടെ ആളായ
നൂഹിന്‍റെ ജനതയും, "ആദു" ഗോത്രവും കുറ്റി [ആണി]കളുടെ ആളായ ഫിര്‍ഔനും ഇവരുടെ മുമ്പ് വ്യജമാക്കുകയുണ്ടായി.
وَثَمُودُ وَقَوْمُ لُوطٍۢ وَأَصْحَـٰبُ لْـَٔيْكَةِ ۚ أُو۟لَـٰٓئِكَ ٱلْأَحْزَابُ﴿١٣﴾
volume_up share
وثمود സമൂദും وقوم لوط ലൂത്വിന്‍റെ ജനതയും وأصحاب الأيكة "ഐക്കത്ത്" (മരക്കാവ്) കാരും أولئك അക്കൂട്ടരത്രെ الأحزاب മിത്ര(സഖ്യ) കക്ഷികള്‍
"സമൂദ്" ഗോത്രവും ,ലൂത്വിന്‍റെ ജനതയും, "ഐക്കത്തു" [മരക്കാവ്]കാരും (വ്യാജമാക്കി). അക്കൂട്ടരത്രെ മിത്രകക്ഷികള്‍.
തഫ്സീർ : 12-13
View   
إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ﴿١٤﴾
volume_up share
إِن كُلٌّ എല്ലാവരുമില്ല إلا كذب വ്യജമാക്കുകയല്ലാതെ الرسل ദൈവദൂതന്മാരെ فحق അങ്ങനെ,യഥാര്‍ത്ഥ (ന്യായ,അർഹ)മായി عقاب എന്‍റെ പ്രതികാര ശിക്ഷ
(ഇവര്‍ )എല്ലാവരും തന്നെ ദൈവദൂതന്മാരെ വ്യജമാക്കുകയല്ലാതെ ചെയ്തില്ല. അങ്ങനെ, എന്‍റെ പ്രതികാര ശിക്ഷ (അവരില്‍)യാഥാര്‍ഥ്യമായി.
وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيْحَةًۭ وَٰحِدَةًۭ مَّا لَهَا مِن فَوَاقٍۢ﴿١٥﴾
volume_up share
وما ينظر നോക്കി (കാത്തു) ഇരിക്കുന്നില്ല هؤلاء ഇക്കൂട്ടര്‍ ألا صيحة واحدة ഒരു അട്ടഹാസം (ഘോരശബ്ദം) അല്ലാതെ ما لها അതിന്നില്ല من فواق രണ്ടു കുറവുകള്‍ക്കിടയിലുള്ള (തുച്ഛ) സമയവും.
ഒരേ ഒരു ഘോരശബ്ദത്തെയല്ലാതെ ഇക്കൂട്ടര്‍ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നില്ല.: രണ്ടു കുറവുകൾക്കിടയിലുള്ള (തുച്ഛമായ) കാലതാമസം (പോലും) അതിനുണ്ടായിരിക്കയില്ല.
തഫ്സീർ : 14-15
View   
وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ﴿١٦﴾
volume_up share
وقالو അവര്‍ പറയുന്നു ربنا ഞങ്ങളുടെ റബ്ബേ عجل لنا ഞങ്ങള്‍ക്ക് വേഗമാക്കണം قطنا ഞങ്ങളുടെ വിഹിതം, ഓഹരി قبل يوم الحساب ന്യായവിസ്താരത്തിന്റെ (വിചാരണയുടെ) ദിവസത്തിന് മുമ്പ്
അവര്‍ പറയുന്നു : "ഞങ്ങളുടെ രക്ഷിതാവേ, ന്യായ വിസ്താരത്തിന്റെ ദിവസത്തിന് മുമ്പ് ഞങ്ങളുടെ വിഹിതം (ശിക്ഷ) ഞങ്ങള്‍ക്ക് വേഗമാക്കി തന്നേക്കണേ !"
ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ﴿١٧﴾
volume_up share
إصبر ക്ഷമിക്കുക علي ما يقولون അവര്‍ പറയുന്നതിനെ പറ്റി واذكر ഓര്‍ക്കുകയും ചെയ്യുക عبدنا നമ്മുടെ അടിയാനെ داود ദാവൂദിനെ ذا الأيد കൈകള്‍ (ശക്തി, കരബലം, പ്രാബല്യം) ഉള്ള إنه നിശ്ചയമായും അദ്ദേഹം اواب വളരെ മടക്കം (വിനയം) ഉള്ളവനാണ്.
(നബിയേ) അവര്‍ പറയുന്നതിനെ പറ്റി ക്ഷമിച്ചു കൊള്ളുക .! നമ്മുടെ അടിയാനെ, അതായത് കരബലം (പ്രാബല്യം) ഉള്ളവനായ ദാവൂദിനെ ഓര്‍ക്കുകയും ചെയ്യുക. നിശ്ചയമായും അദ്ദേഹം (അല്ലാഹുവിങ്കലേക്കു) വളരെ മടക്കമുള്ള ആളാകുന്നു.
തഫ്സീർ : 16-17
View   
إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ﴿١٨﴾
volume_up share
إنا سخرنا നാം കീഴ്പ്പെടുത്തി الجبال പര്‍വ്വതങ്ങളെ ,മലകളെ معه അദ്ദേഹത്തോടൊപ്പം يسبحن അവ തസ്ബീഹ് ചെയ്തു കൊണ്ട് باالعشي സന്ധ്യാസമയത്ത്, വൈകിട്ട് والاشراق പ്രകാശ വേളയിലും (രാവിലെ)
സന്ധ്യാ സമയത്തും, പ്രകാശ സമയത്തും "തസ്ബീഹ്" (സ്തോത്രകീര്‍ത്തനം) ചെയ്തു കൊണ്ടു അദ്ധേഹത്തോടൊപ്പം പര്‍വ്വതങ്ങളെ നാം കീഴ്പ്പെടുത്തുകയുണ്ടായി.
وَٱلطَّيْرَ مَحْشُورَةًۭ ۖ كُلٌّۭ لَّهُۥٓ أَوَّابٌۭ﴿١٩﴾
volume_up share
والطير പക്ഷികളെയും محشورة ഒരുമിച്ചു കൂട്ടപ്പെട്ട നിലയില്‍ كل له എല്ലാം(തന്നെ) അദ്ദേഹത്തിലേക്കു أواب മടക്കം(വിനയം) ഉള്ളതാണ്.
ഒരുമിച്ചു കൂട്ടപ്പെട്ട നിലയില്‍ പക്ഷികളെയും (കീഴ്പ്പെടുത്തി). എല്ലാം തന്നെ, അദ്ദേഹത്തോട് മടക്കം(വിനയം) ഉള്ളവയായിരുന്നു.
وَشَدَدْنَا مُلْكَهُۥ وَءَاتَيْنَـٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ﴿٢٠﴾
volume_up share
وشددنا നാം ശക്തമാക്കുക (ബലപ്പെടുത്തുക)യും ചെയ്തു ملكه തന്‍റെ ആധിപത്യം, രാജത്വം وآتيناه അദ്ധേഹത്തിനു നാം നല്‍കുകയും ചെയ്തു الحكمة വിജ്ഞാനം,തത്വജ്ഞാനം, യുക്തി وفصل الخطاب അഭിമുഖ സംസാരത്തില്‍ തീരുമാന വൈഭവം (നിര്‍ണ്ണായകഭാഷണം)
അദ്ധേഹത്തിന്റെ ഭരണാധിപത്യത്തെ നാം ശക്തമാക്കുകയും, അദ്ദേഹത്തിന് വിജ്ഞാനവും, നിര്‍ണ്ണായകഭാഷണവും നല്‍കുകയും ചെയ്തു.
തഫ്സീർ : 18-20
View   
وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ﴿٢١﴾
volume_up share
وَهَلْ أَتَاكَ നിനക്കു വന്നിട്ടു (ലഭിച്ചിട്ടു)ണ്ടോ نَبَأُ الْخَصْمِ വ്യവഹാരകക്ഷികളുടെ (എതിര്‍വാദികളുടെ) വര്‍ത്തമാനം إِذْ تَسَوَّرُوا അവര്‍ മതില്‍ (ചുമര്‍) കയറിവന്നപ്പോള്‍ الْمِحْرَابَ പ്രാര്‍ത്ഥനാമണ്ഡപത്തില്‍
(നബിയേ )വ്യവഹാര കക്ഷികള്‍ ആരാധനാ മണ്ഡപത്തില്‍ മതില് കയറി വന്നപ്പോഴത്തെ വര്‍ത്തമാനം നിനക്കു ലഭിച്ചിട്ടുണ്ടോ?-
إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍۢ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ﴿٢٢﴾
volume_up share
إذ دخلو അതായത് അവര്‍ പ്രവേശിച്ചപ്പോള്‍ علي داود ദാവൂദിന്‍റെ മേല്‍ ففزع എന്നിട്ടു അദ്ദേഹം നടുങ്ങി(ഭയന്ന്) منهم അവരെ സംബന്ധിച്ചു ,അവരാല്‍ قالوا അവര്‍ പറഞ്ഞു لا تخف താങ്കള്‍ പേടിക്കണ്ട خصمان രണ്ടു വ്യവഹാര കക്ഷികളാണ് بغي അതിക്രമം ചെയ്തു بعضنا ഞങ്ങളില്‍ ചിലര്‍ علي بعض ചിലരുടെ മേല്‍ فأحكم അതിനാല്‍ വിധിക്കണം بيننا ഞങ്ങള്‍ക്കിടയില്‍ بلحق ന്യായ(യഥാര്‍ത്ഥ ) പ്രകാരം ولا تشطط നീതികേട് ചെയ്യരുത് ,വീഴ്ച വരുത്തരുത് واهدنا ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും നല്‍കണം ,നയിക്കണം إلي سواء الصراط നേരായ (ശരിയായ) പാതയിലേക്ക്
അതായതു, അവര്‍ ദാവൂദിന്‍റെ മേല്‍ പ്രവേശിച്ച സന്ദര്‍ഭം. എന്നിട്ടു അദ്ദേഹം അവരെ സംബന്ധിച് (ഭയന്ന് ) നടുങ്ങി. അവര്‍ പറഞ്ഞു :"പേടിക്കണ്ട! (ഞങ്ങള്‍ )രണ്ടു വ്യവഹാര കക്ഷികളാണ്:- ഞങ്ങളില്‍ ചിലര്‍ ചിലരുടെ മേല്‍ അതിക്രമം ചെയ്തിരിക്കുന്നു. അതു കൊണ്ടു താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ന്യായ പ്രകാരം വിധിച്ചു തരണം.; നീതികേട് ചെയ്യരുത് ; ഞങ്ങളെ നേരായ പാതയിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യണം.
إِنَّ هَـٰذَآ أَخِى لَهُۥ تِسْعٌۭ وَتِسْعُونَ نَعْجَةًۭ وَلِىَ نَعْجَةٌۭ وَٰحِدَةٌۭ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ﴿٢٣﴾
volume_up share
إن هذا നിശ്ചയമായും ഇതു,ഇവന്‍ أخي എന്‍റെ സഹോദരനാണ് له അവനുണ്ട് تسع وتسعون തൊണ്ണൂറ്റൊമ്പത്‌ نعجة പെണ്ണാട് ,പിടയാട് ولي എനിക്കുണ്ട് نعجة واحدة ഒരേ പിടയാട് فقال എന്നിട്ടവന്‍ പറഞ്ഞു إكفلنيها നീ അതിനെ എനിക്ക് ഏല്‍പ്പിച്ചു (വിട്ടു) തരണം وعزني അവന്‍ എന്നെ വെല്ലുക(ജയിക്കുക) യും ചെയ്തിരിക്കുന്നു في الخطاب അഭിമുഖ സംസാരത്തില്‍
‘(ഇതാ) ഇതു എന്‍റെ സഹോദരനാണ്; ഇവന്നു തൊണ്ണൂറ്റൊമ്പതു പിടയാടുകളുണ്ട്.; എനിക്ക് ഒരേ പിടയാടുമുണ്ട്;എന്നിട്ടു അവന്‍ പറഞ്ഞു: നീ അതിനെ എനിക്ക് ഏല്‍പ്പിച്ചു (വിട്ടു)തരണമെന്ന്. അഭിമുഖ സംസാരത്തില്‍ അവന്‍ എന്നെ (തോല്‍പ്പിച്ചു) വെല്ലുകയും ചെയ്തിരിക്കുന്നു.’
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًۭا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَقَلِيلٌۭ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّـٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًۭا وَأَنَابَ ۩﴿٢٤﴾
volume_up share
قال അദ്ദേഹം പറഞ്ഞു لقد ظلمك തീര്‍ച്ചയായും അവന്‍ നിന്നോട് അക്രമം ചെയ്തു بسؤال نعجتك നിന്‍റെ പിടയാടിനെ ചോദിച്ചത് കൊണ്ട് إلي نعاجه അവന്റെ പിടയാടുകളിലേക്കു (പിടയാടുകളില്‍ കൂടി ) وإن كثيرا പലരും ,വളരെ ആളുകള്‍ من الخلطاء കൂട്ടുകാരില്‍ പെട്ട ليبغي നിശ്ചയമായും അതിക്രമം ചെയ്യാറുണ്ട് بعضهم അവരില്‍ ചിലര്‍ علي بعض ചിലരുടെ മേല്‍ إلا الذين آمنو വിശ്വസിച്ചവരൊഴികെ وعملو الصالحات സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത وقليل ما നന്നേ (വളരെ)കുറവാണു هم അവര്‍ وظن داود ദാവൂദ് ധരിക്കുക(വിചാരിക്കുക) യും ചെയ്തു أنما فتناه നാം അദ്ധേഹത്തെ പരീക്ഷിച്ചിരിക്കുക തന്നെയാണെന്ന് فاستغفر അങ്ങനെ അദ്ദേഹം പാപമോചനം (പൊറുക്കല്‍) തേടി ربه തന്റെ റബ്ബിനോടു وخر നിലം പതിക്കുകയും ചെയ്തു راكعا റുകൂഉ ചെയ്തു (കുമ്പിട്ടു) കൊണ്ടു وأناب ഖേദിച്ചു മടങ്ങുക (വിനയപ്പെടുക)യും ചെയ്തു
അദ്ദേഹം [ദാവൂദ്] പറഞ്ഞു: "അവന്‍റെ പിടയാട്കളില്‍ കൂടി നിന്‍റെ പിടയാടിനെ ചോദിച്ചത് നിമിത്തം, തീര്‍ച്ചയായും അവന്‍ നിന്നോട് അനീതി പ്രവര്‍ത്തിച്ചിരിക്കുകയാണ്. നിശ്ചയമായും, കൂട്ടുകാരില്‍ പെട്ട പലരും –ചിലര്‍ ചിലരുടെ മേല്‍ - അതിക്രമം പ്രവര്‍ത്തിക്കാറുണ്ട്; വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരൊഴികെ. വളരെ കുറച്ചുമായിരിക്കും അവര്‍. നാം അദ്ധേഹത്തെ പരീക്ഷണം നടത്തിയിരിക്കുക തന്നെയാണെന്ന് ദാവൂദ് ധരിക്കുകയും ചെയ്തു. അതിനാല്‍, അദ്ദേഹം തന്റെ റബ്ബിനോട്‌ പാപമോചനം തേടുകയും, "റുകൂഉ" ചെയ്തു (കുമ്പിട്ടു) കൊണ്ടു നിലം പതിക്കുകയും, (അല്ലാഹുവിങ്കലേക്ക്) ഖേദിച്ചു മടങ്ങുകയും ചെയ്തു.
തഫ്സീർ : 21-24
View   
فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ﴿٢٥﴾
volume_up share
فغفرنا അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തു കൊടുത്തു ذالك അതു وإن له നിശ്ചയമായും അദ്ദേഹത്തിനുണ്ട് താനും عندنا നമ്മുടെ അടുക്കല്‍ لزلفي സാമീപ്യം, അടുപ്പം وحسن مئاب നല്ല മടക്ക (പ്രാപ്യ)സ്ഥാനവും
അപ്പോള്‍, അദ്ദേഹത്തിന് അതു നാം പൊറുത്തു കൊടുത്തു. നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യ (സ്ഥാന)വും, നല്ല മടക്ക സ്ഥലവും ഉണ്ട്.
തഫ്സീർ : 25-25
View   
يَـٰدَاوُۥدُ إِنَّا جَعَلْنَـٰكَ خَلِيفَةًۭ فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌۭ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ﴿٢٦﴾
volume_up share
يا داود ഹേ ദാവൂദ് إنا جعلناك നിശ്ചയമായും നാം നിന്നെ ആക്കിയിരിക്കുന്നു خليفة ഒരു പ്രതിനിധി في ألأرض ഭൂമിയില്‍ فاحكم അതിനാല്‍ നീ വിധി നടത്തുക بين ألناس മനുഷ്യര്‍ക്കിടയില്‍ بلحق ന്യായ (മുറ, യഥാര്‍ത്ഥ) പ്രകാരം ولا تتبع നീ പിന്‍പറ്റരുത് الهوي ഇച്ഛയെ (സ്വന്തം ഇഷ്ടത്തെ) فيضلك കാരണം അതു നിന്നെ വ്യതിചലിപ്പിക്കും, എന്നാലത് നിന്നെ പിഴപ്പിക്കും عن سبيلل الله അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും إن നിശ്ചയമായും الذين يضلون പിഴച്ചു പോകുന്നവര്‍, വ്യതിചലിക്കുന്നവര്‍ عن سبيل الله അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് لهم അവര്‍ക്കുണ്ട് عذاب شديد കഠിനശിക്ഷبما نسو അവര്‍ മറന്നത് (വിസ്മരിച്ചത് ) നിമിത്തം يوم الحساب വിചാരണയുടെ ദിവസത്തെ
ഹേ, ദാവൂദ് ! നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍, നീ മനുഷ്യര്‍ക്കിടയില്‍ ന്യായപ്രകാരം വിധി നടത്തുക. ഇച്ഛയെ പിന്‍പറ്റുകയും ചെയ്യരുത്. കാരണം, അതു അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിച്ചലിക്കുന്നവര്‍, അവര്‍ ന്യായവിചാരണാദിവസത്തെ വിസ്മരിക്കുന്നത് നിമിത്തം, അവര്‍ക്കു കഠിനശിക്ഷയുണ്ടായിരിക്കും.
തഫ്സീർ : 26-26
View   
وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَـٰطِلًۭا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ﴿٢٧﴾
volume_up share
وَمَا خَلَقْنَا = നാം സൃഷ്ടിച്ചിട്ടില്ല السَّمَاءَ = ആകാശം وَالْأَرْضَ = ഭൂമിയും وَمَا بَيْنَهُمَا = അവയുടെ ഇടയിലുള്ളതും بَاطِلًا = നിരർത്ഥമായി,വൃഥാ ذَٰلِكَ = അത് ظَنُّ = ധാരണയാണ് الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ فَوَيْلٌ =അതിനാൽ നാശം لِلَّذِينَ كَفَرُوا = അവിശ്വസിച്ചവർക്ക് مِنَ النَّارِ = നരകമാകുന്ന,നരകം നിമിത്തം
ആകാശവും ,ഭൂമിയും, അവയുടെ ഇടയിലുള്ളതും നാം നിരർത്ഥമായി(വൃഥാ) സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചിട്ടുള്ളവരുടെ ധാരണയത്രെ അത്. ആകയാൽ, അവിശ്വസിച്ചവർക്ക് നരകമാകുന്ന നാശം.
أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ﴿٢٨﴾
volume_up share
أَمْ نَجْعَلُ = അതല്ലാ (അല്ലെങ്കിൽ,അഥവാ)നാം ആക്കുമോ الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ = സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത كَالْمُفْسِدِينَ = കുഴപ്പമുണ്ടാക്കുന്നവരെപോലെ فِي الْأَرْضِ = ഭൂമിയിൽ أَمْ نَجْعَلُ = അതല്ലെങ്കിൽ നാം ആക്കുമോ الْمُتَّقِينَ = ഭയഭക്തന്മാരെ,സൂക്ഷ്മതയുള്ളവരെ كَالْفُجَّارِ = ദുഷ്ടന്മാരെ(തോന്നിയവാസികളെ)പ്പോലെ
അതല്ല- വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുകയോ?! അതല്ലെങ്കിൽ( സൂക്ഷ്മതയുള്ള) ഭയഭക്തന്മാരെ നാം ദുഷ്ടന്മാരെപ്പോലെ ആക്കുകയോ?!
كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ مُبَـٰرَكٌۭ لِّيَدَّبَّرُوٓا۟ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٢٩﴾
volume_up share
كِتَابٌ = ഒരു(വേദ) ഗ്രന്ഥം أَنۡزَلْنَاهُ = നാമതിനെ ഇറക്കിയിരിക്കുന്നു إِلَيْكَ = നിനക്ക്, നിങ്ങളിലേക്ക് مُبَارَكٌ = അനുഗ്രഹീതമായത്, ആശീർവദിക്കപ്പെട്ടത് لِّيَدَّبَّرُوا = അവർ ഉറ്റാലോചിക്കാൻ, ചിന്തിക്കാൻ آيَاتِهِ = അതിന്റെ ആയത്തു(ദൃഷ്ടാന്തം,സൂക്തം)കളെ وَلِيَتَذَكَّرَ = ഓർമിക്കുവാനും, സ്മരിക്കുവാനും أُولُو الْأَلْبَابِ = ബുദ്ധിമാന്മാർ
(ഇതാ) നാം നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഒരു വേദഗ്രന്ഥം! അനുഗ്രഹീതമാണ് (അത്). അതിന്റെ സൂക്തങ്ങളെ (അഥവാ ദൃഷ്ടാന്തങ്ങളെ) അവർ ഉറ്റാലോചിക്കുവാനും , ബുദ്ധിമാന്മാർ ഓർമ്മിക്കുവാനും വേണ്ടിയത്രെ (അവതരിപ്പിച്ചിരിക്കുന്നത്.)
തഫ്സീർ : 27-29
View   
وَوَهَبْنَا لِدَاوُۥدَ سُلَيْمَـٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ﴿٣٠﴾
volume_up share
وَوَهَبْنَا = നാം പ്രദാനം ചെയ്തു لِدَاوُودَ = ദാവൂദിനു سُلَيْمَانَ = സുലൈമാനെ نِعْمَ = വളരെ നല്ലവനാണ് الْعَبْدُ = (ആ)അടിയാൻ إِنَّهُ = നിശ്ചയമായും അദ്ദേഹം أَوَّابٌ = വളരെ മടക്കം, പശ്ചാത്താപം ഉള്ളവനാകുന്നു
ദാവൂദിന് നാം സുലൈമാനെ പ്രദാനം ചെയ്തു.അദ്ദേഹം വളരെ നല്ല അടിയാൻ! നിശ്ചയമായും, അദ്ദേഹം വളരെ മടക്കമുള്ള ആളാകുന്നു.
إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّـٰفِنَـٰتُ ٱلْجِيَادُ﴿٣١﴾
volume_up share
إِذْ عُرِضَ = പ്രദർശിപ്പിക്ക (കാണിക്ക)പ്പെട്ട സന്ദർഭം عَلَيْهِ = അദ്ദേഹത്തിന് بِالْعَشِيِّ = വൈകുന്നേരം, സന്ധ്യാസമയം الصَّافِنَاتُ = കാലുപൊക്കി നിൽക്കുന്ന കുതിരകൾ الْجِيَادُ = (നല്ല) മുന്തിയ
(അതിവേഗതയുള്ള) മുന്തിയവയും, കാലുപൊക്കി നിൽക്കുന്നവയുമായ കുതിരകൾ അദ്ദേഹത്തിനു വൈകുന്നേരം പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം:--
فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ﴿٣٢﴾
volume_up share
فَقَالَ = അപ്പോൾ അദ്ദേഹം പറഞ്ഞു إِنِّي = നിശ്ചയമായും ഞാൻ أَحْبَبْتُ = ഞാൻ സ്നേഹംവെച്ചു حُبَّ الْخَيْرِ = നന്മയുടെ(നന്മയോടുള്ള സ്നേഹം) عَنۡ ذِكْرِ = സ്മരണയാൽ رَبِّي = എൻറെ രക്ഷിതാവിൻറെ حَتَّیٰ تَوَارَتْ = അത് മറയുന്നതു വരെ,അങ്ങിനെ അത് തിരോധാനം ചെയ്തു بِالْحِجَابِ = മറയിൽ, മറയാൽ
അപ്പോൾ അദ്ദേഹം പറയുകയുണ്ടായി:"ഞാൻ എന്റെ രക്ഷിതാവിന്റെ സ്മരണ നിമിത്തം (ഈ )നൻമയോടുള്ള സ്നേഹം സ്വീകരിച്ചിരിക്കുകയാണ്." അങ്ങനെ അവ മറവിൽ തിരോധാനം ചെയ്തു (കാഴ്ച്ചയിൽ നിന്നുമറഞ്ഞു.)
رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ﴿٣٣﴾
volume_up share
رُدُّوهَا = അവയെ തിരിച്ചുകൊണ്ടുവരിൻ, മടക്കുവിൻ عَلَيَّ = എന്റെ അടുക്കൽ, എനിക്ക് فَطَفِقَ = എന്നിട്ടദ്ദേഹം തുടങ്ങി, ആയി مَسْحًا = തടവാൻ بِالسُّوقِ = തണ്ടൻ കാലിനു وَالْأَعْنَاقِ = പിരടികൾക്കും, കഴുത്തിനും
(അദ്ദേഹം പറഞ്ഞു) "നിങ്ങൾ അവയെ എന്റെ അടുക്കൽ തിരിച്ചുകൊണ്ടുവരുവിൻ ". എന്നിട്ട് അദ്ദേഹം (അവയുടെ) തണ്ടങ്കാലുകളെയും, പിരടികളെയും തടവാൻ തുടങ്ങി.
തഫ്സീർ : 30-33
View   
وَلَقَدْ فَتَنَّا سُلَيْمَـٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًۭا ثُمَّ أَنَابَ﴿٣٤﴾
volume_up share
وَلَقَدْ فَتَنَّا = നാം പരീക്ഷണം നടത്തുകയുണ്ടായി سُلَيْمَانَ = സുലൈമാനെ وَأَلْقَيْنَا = നാം ഇടുകയും ചെയ്തു عَلَیٰ كُرْسِيِّهِ = അദ്ദേഹത്തിൻ്റെ പീഠ(സിംഹാസന)ത്തിന്മേൽ جَسَدًا = ഒരു ശരീരം,തടി,ജഡം ثُمَّ = പിന്നീട് أَنَابَ = അദ്ദേഹം വിനയപ്പെട്ടു (മനസ്സ്) മടങ്ങി
സുലൈമാനെ നാം പരീക്ഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പീഠത്തിന്മേൽ(സിംഹാസനത്തിൽ)നാം ഒരു ശരീരത്തെ ഇടുകയും ചെയ്തു . പിന്നീടദ്ദേഹം( അല്ലാഹുവിലേക്ക് മടങ്ങി) വിനയപ്പെട്ടു.
قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًۭا لَّا يَنۢبَغِى لِأَحَدٍۢ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ﴿٣٥﴾
volume_up share
قَالَ = അദ്ദേഹം പറഞ്ഞു رَبِّ = എന്റെ റബ്ബേ اغْفِرْلِي = എനിക്ക് പൊറുത്തുതരേണമേ وَھَبْ لِي = എനിക്ക് പ്രദാനം ചെയ്യുകയും വേണമേ مُلْكًا = ഒരു രാജത്വം لاَيَنْبَغِي = സൗകര്യപ്പെടാത്ത, യോജിക്കാത്ത, തരപ്പെടാത്ത, വേഗം ലഭിക്കാത്ത لأَحَدٍ = ഒരാൾക്കും مِنْ بَعْدِي = എന്റെ ശേഷം إِنَّكَ أَنْتَ = നിശ്ചയമായും നീയത്രെ الْوَھَّابُ = മഹാദാനശീലൻ, വളരെ പ്രദാനം ചെയ്യുന്നവൻ
അദ്ദേഹം പറഞ്ഞു: "രക്ഷിതാവേ , എനിക്ക് പൊറുത്തുതരേണമേ! എന്റെ ശേഷം ഒരാൾക്കും യോജിക്കാത്ത( അഥവാ സൗകര്യപ്പെടാത്ത) ഒരു രാജത്വം നീ എനിക്ക് പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീയത്രെ മഹാദാനശീലനായുള്ളവൻ"
فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ﴿٣٦﴾
volume_up share
فَسَخَّرْنَا = അപ്പോൾ നാം കീഴ്പെടുത്തി لَهُ = അദ്ദേഹത്തിന് الرِّيحَ = കാറ്റിനെ تَجْرِي = സഞ്ചരിക്കുന്ന,അത് സഞ്ചരിക്കും بِأَمْرِه = അദ്ദേഹത്തിന്റെ കൽപനപ്രകാരം رُخَاءً = മാർദ്ദവമായ നിലയിൽ,സൗമ്യമായി حَيْثُ أَصَابَ = അദ്ദേഹം ഉന്നം(ലക്ഷ്യം) വെച്ചിടത്ത്
അപ്പോൾ അദ്ദേഹത്തിന് നാം കാറ്റിനെ കീഴ്പ്പെടുത്തി കൊടുത്തു : അത് അദ്ദേഹത്തിന്റെ കല്പനപ്രകാരം അദ്ദേഹം ഉന്നംവെച്ചിടത്തേക്ക് സൗമ്യമായ നിലയിൽ( നിഷ്പ്രയാസം) സഞ്ചരിക്കുമായിരുന്നു.
وَٱلشَّيَـٰطِينَ كُلَّ بَنَّآءٍۢ وَغَوَّاصٍۢ﴿٣٧﴾
volume_up share
وَالشَّيَاطِينَ = പിശാചുക്കളെയും كُلَّ بَنَّاءٍ = ( അതായത്) കെട്ടിട നിർമ്മാണക്കാരായവരെയെല്ലാം وَغَوَّاصٍ = മുങ്ങൽക്കാരുമായ
എല്ലാ(വിധ) കെട്ടിട നിർമ്മാണക്കാരും (സമുദ്രത്തിൽ) മുങ്ങൽക്കാരുമായ പിശാചുക്കളേയും (കീഴ്പെടുത്തിക്കൊടുത്തു)
وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ﴿٣٨﴾
volume_up share
وَآخَرِينَ = വേറെ ചിലരെയും مُقَرَّنِينَ = ബന്ധിക്കപ്പെട്ട, കൂടിയിണക്കപ്പെട്ടവരായ فِي الأَصْفَادِ = വിലങ്ങുകളിൽ
വിലങ്ങു( ചങ്ങല)കളിൽ കൂട്ടി ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചിലരെയും ( കീഴ്പ്പെടുത്തിക്കൊടുത്തു)
തഫ്സീർ : 34-38
View   
هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍۢ﴿٣٩﴾
volume_up share
هَٰذَا = ഇതു عَطَآؤُنَا = നമ്മുടെ ദാനം(സംഭാവന, കൊടുതി) ആകുന്നുفَامْنُنْ = അതുകൊണ്ടു ഉപകാരം(നന്മ) ചെയ്യുക أَوْأَمْسِكْ = അല്ലെങ്കിൽ വെച്ചുകൊള്ളുക بِغَيْرِ حِسَابِِ = കണക്കില്ലാതെ, വിചാരണകൂടാതെ
"(ഹേ, സുലൈമാൻ!) ഇത് നമ്മുടെ ദാനമാണ്. ആകയാൽ, കണക്കുകൂടാതെ ഉപകാരം ചെയ്യുകയോ വെച്ച് കൊള്ളുകയോ ചെയ്തേക്കുക
وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍۢ﴿٤٠﴾
volume_up share
وَإِنَّ لَهُ = നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും عِنْدَنَا = നമ്മുടെ അടുക്കൽ لَزُلْفَى = അടുപ്പം, സാമീപ്യസ്ഥാനം وَحُسْنَ مَىَٔابٍ = നല്ല മടക്കസ്ഥാനവും
നിശ്ചയമായും, അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ അടുപ്പവും, നല്ല മടക്കസ്ഥാനവും ഉണ്ടുതാനും.
തഫ്സീർ : 39-40
View   
وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍۢ وَعَذَابٍ﴿٤١﴾
volume_up share
وَاذْكُرْ = ഓർക്കുക(പ്രസ്താവിക്കുക, പറയുക)യും ചെയ്യുക عَبْدَنَآ = നമ്മുടെ അടിയാനെ أَيُّوبَ = അയ്യൂബിനെ إِذْ نَادَى = അദ്ദേഹം വിളിച്ച സന്ദർഭം رَبَّهُ = തന്റെ രക്ഷിതാവിനെ أَنِّى مَسَّنِى = നിശ്ചയമായും എന്നെ സ്പർശിച്ചിരിക്കുന്നു വെന്നു الشَّيْطَانُ = പിശാചു بِنُصْبٍ = അവശത(ക്ഷീണം, വിഷമം) യുമായി وَعَذَابٍ = പീഢനവും, യാതനയും, ശിക്ഷയും
നമ്മുടെ അടിയാൻ അയ്യൂബിനെയും, ഓർക്കുക. അതായത് ,അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു [പ്രാർത്ഥിച്ച]പ്പോൾ; നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പർശിച്ചിരിക്കുന്നു എന്ന് .
ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌۭ وَشَرَابٌۭ﴿٤٢﴾
volume_up share
ارْكُضْ = തട്ടുക, കൊട്ടുക, ചാടുക بِرِجْلِكَ = നിന്റെ കാലുകൊണ്ടു هَٰذَا = ഇതാ مُغْتَسَلٌ = സ്നാന ജലം, കുളിക്കാനുള്ള വക بَارِدٌ = തണുത്ത, കുളുർത്ത وَشَرَابٌ = പാനീയവും, കുടിക്കാനുള്ളതും
(നാം ഉത്തരം നൽകി:) ‘നീ നിന്റെ കാലുകൊണ്ട് കൊട്ടുക; ഇതാ, തണുത്ത സ്നാനജലവും, പാനീയവും!’
وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةًۭ مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴿٤٣﴾
volume_up share
وَوَهَبْنَا = നാം പ്രദാനം ചെയ്യുകയും ചെയ്തു لَهُ = അദ്ദേഹത്തിന് أَهْلَهُ = തൻറെ സ്വന്തക്കാരെ വീട്ടുകാരെ وَمِثْلَهُمۡ = അവരുടെ അത്രയും مَعَهُمۡ = അവരോടുകൂടി رَحْمَةً = കാരുണ്യമായിട്ട് , കാരുണ്യത്തിന് مِنَّا = നമ്മുടെ പക്കൽനിന്നുള്ള وَذِكْرَىٰ = സ്മരണയായും (പാഠത്തിനും) لِأُولِی الْأَلْبَابِ = ബുദ്ധിമാന്മാർക്ക്
അദ്ദേഹത്തിന് തന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്ര (വേറെ)യും നാം പ്രദാനം ചെയ്കയും ചെയ്തു ; നമ്മുടെ പക്കൽനിന്നുള്ള ഒരു (പ്രത്യേക) കാരുണ്യവും , ബുദ്ധിമാൻമാർക്ക് ഒരു സ്മരണയുമായിട്ടത്രെ( അങ്ങിനെ ചെയ്തത്).
തഫ്സീർ : 41-43
View   
وَخُذْ بِيَدِكَ ضِغْثًۭا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَـٰهُ صَابِرًۭا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌۭ﴿٤٤﴾
volume_up share
وَخُذْ = നീ എടുക്കുകയും ചെയ്യുക بِيَدِكَ =നിൻറെ കയ്യിൽ, കൈകൊണ്ട് ضِغْثًا = ഒരു പിടി പുല്ല് , വാസനചെടി , ചുള്ളിത്തണ്ട് فَاضْرِبۡ بِهِ = എന്നിട്ട് അതുകൊണ്ട് അടിക്കുക وَلَا تَحْنَثْ = നീ ശപഥം(സത്യം) ലംഘിക്കരുത് , തെറ്റുചെയ്യരുത് إِنَّا = നിശ്ചയമായും ഞാൻ وَجَدْنَاهُ = അദ്ദേഹത്തെ കണ്ടെത്തി صَابِرًا = ക്ഷമിക്കുന്നവനായിട്ട് نِعْمَ = വളരെ നന്നായിട്ടുണ്ട് الْعَبْدُ = (ആ) അടിയാൻ إِنَّهُ = നിശ്ചയമായും അവൻ أَوَّابٌ = മടക്കക്കാരനാണ്, വളരെ മടക്കമുള്ളവനാണ്
‘നീ ഒരുപിടി പുല്ല് (അഥവാ ചുള്ളിത്തണ്ട്) നിന്റെ കയ്യിലെടുക്കുക; എന്നിട്ട് അതുകൊണ്ട് അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക’. നിശ്ചയമായും, അദ്ദേഹത്തെ ക്ഷമിക്കുന്നവനായി നാം കണ്ടെത്തിയിരിക്കുന്നു. വളരെ നല്ല അടിയാൻ ! നിശ്ചയമായും അദ്ദേഹം , വളരെ മടക്കമുള്ള (പശ്ചാത്തപിക്കുന്ന) ആളാകുന്നു.
തഫ്സീർ : 44-44
View   
وَٱذْكُرْ عِبَـٰدَنَآ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَـٰرِ﴿٤٥﴾
volume_up share
وَاذْكُرْ = ഓർക്കുക (പ്രസ്താവിക്കുക)യും ചെയ്യുക عِبَادَنَا = നമ്മുടെ അടിയാന്മാരെ إِبْرَاهِيمَ = ഇബ്റാഹീമിനെ وَإِسْحَاقَ = ഇസ്ഹാക്വിനെയും وَيَعْقُوبَ = യഹ്‍കൂബിനെയും أُولِی الْأَيْدِي = കൈകൾ (കരബലം) ഉള്ള وَالْأَبْصَارِ = കണ്ണുകളും , കാഴ്ചകളും (ദീർഘദൃഷ്ടിയും)
നമ്മുടെ അടിയാന്മാരെയും- അതായത് കരബലവും (ദീർഘ)ദൃഷ്ടിയുമുള്ള (അഥവാ കർമ്മധീരതയും ഉൾക്കാഴ്ചയുമുള്ള) ഇബ്രാഹിമിനെയും, ഇസ്ഹാഖിനെയും, യഅ്‌ഖൂബിനെയും - ഓർക്കുക.
إِنَّآ أَخْلَصْنَـٰهُم بِخَالِصَةٍۢ ذِكْرَى ٱلدَّارِ﴿٤٦﴾
volume_up share
إِنَّا أَخْلَصْنَاهُمۡ = നിശ്ചയമായും നാമവരെ ശുദ്ധമാക്കി , നിഷ്കളങ്കമാക്കി , പ്രത്യേകിപ്പിച്ചു بِخَالِصَةٍ = ഒരു നിഷ്കളങ്കമായ, (ശുദ്ധമായ , പരിപാവനമായ) കാര്യംകൊണ്ട് ذِكْرَى الدَّارِ = (ആ) ഭവനത്തിന്റെ സ്മരണയാകുന്നു
നിഷ്കളങ്കമായ (അഥവാ പരിപാവനമായ) ഒരു കാര്യം കൊണ്ട് അവരെ നാം സംശുദ്ധമാക്കിയിരിക്കുന്നു; അതായത് , (പരലോക) ഭവനത്തിന്റെ സ്മരണ (കൊണ്ട്)!
وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ﴿٤٧﴾
volume_up share
وَإِنَّهُمْ = നിശ്ചയമായും അവർ عِنۡدَنَا = നമ്മുടെ അടുക്കൽ لَمِنَ الْمُصْطَفَيْنَ = തിരഞ്ഞെടുക്കപ്പെട്ട (തെളിയിച്ചെടുക്കപ്പെട്ട)വരിൽ പെട്ടവരാകുന്നു الْأَخْيَارِ = ഉത്തമന്മാരായ, ശ്രേഷ്ഠരായ
നിശ്ചയമായും അവർ ,നമ്മുടെ അടുക്കൽ , തിരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരുമത്രെ.
وَٱذْكُرْ إِسْمَـٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّۭ مِّنَ ٱلْأَخْيَارِ﴿٤٨﴾
volume_up share
وَاذْكُرْ = ഓർക്കുക, പ്രസ്താവിക്കുക إِسْمَاعِيلَ = ഇസ്മാഈലിനെയും وَالْيَسَعَ = അൽയസഇനെയും وَذَا الْكِفْلِ = ദുൽകിഫ് ലിനെയും وَكُلٌّ = എല്ലാവരും مِنَ الْأَخْيَارِ = ഉത്തമന്മാരിൽപെട്ടവരാകുന്നു
ഇസ്മാഈലിനെയും, അൽയസഇനെയും ദുൽകിഫിലിനെയും ഓർക്കുക. എല്ലാവരുംതന്നെ ഉത്തമൻമാരിൽ പെട്ടവരാകുന്നു.
തഫ്സീർ : 45-48
View   
هَـٰذَا ذِكْرٌۭ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍۢ﴿٤٩﴾
volume_up share
هَـذَا = ഇത് ذِكْرٌ = ഒരു സ്മരണ (കീർത്തി,പ്രസ്താവന)യാണ് وَإِنَّ لِلْمُتَّقِينَ = ഭയഭക്തന്മാർക്ക് നിശ്ചയമായും ഉണ്ട് لَحُسْنَ مَأَبٍ = നല്ല മടക്കസ്ഥാനം
ഇതൊരു സ്മരണ (അഥവാ പ്രസ്താവന) യത്രെ. നിശ്ചയമായും, (സൂക്ഷിക്കുന്ന) ഭയഭക്തന്മാർക്ക് നല്ല മടക്കസ്ഥാനമുണ്ട്.
جَنَّـٰتِ عَدْنٍۢ مُّفَتَّحَةًۭ لَّهُمُ ٱلْأَبْوَٰبُ﴿٥٠﴾
volume_up share
جَنَّاتِ عَدْنٍ = അതായത് സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ مُفَتَّحَةً لَهُمۡ = അവർക്കുവേണ്ടി തുറന്നുവെക്കപ്പെട്ട الْأَبْوَابُ = വാതിലുകൾ
അതായത് , അവർക്കുവേണ്ടി വാതിലുകൾ തുറന്നു വെക്കപ്പെട്ടിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ
مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَـٰكِهَةٍۢ كَثِيرَةٍۢ وَشَرَابٍۢ﴿٥١﴾
volume_up share
مُتَّكِئِينَ = ചാരിയിക്കുന്നവരായിക്കൊണ്ട് فِيهَا = അതിൽ يَدۡعُونَ = അവർ വിളിക്കും,ആവശ്യപ്പെടും فِيهَا = അതിൽ بِفَاكِهَۃٍ = പഴവർഗ്ഗത്തിന് സുഖഭോജ്യത്തിന് كَثِيرَۃٍ = ധാരാളമായുളള وَشَرَابٍ = പാനീയത്തിനും
അതിൽ ചാരിയിരുന്നുകൊണ്ടായിരിക്കും (അവർ സുഖിക്കുക ) ധാരാളം (സുഖഭോജ്യങ്ങളായ ) പഴങ്ങൾക്കും, പാനീയത്തിനും അവർ അവിടത്തിൽ വിളിച്ചു (ആവശ്യപ്പെട്ടു)കൊണ്ടിരിക്കും.
وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ أَتْرَابٌ﴿٥٢﴾
volume_up share
وَعِنۡدَهُمۡ = അവരുടെ അടുക്കലുണ്ടായിരിക്കും قَاصِرَاتُ الطَّرۡفِ = കണ്ണിനെ(ദൃഷ്ടിയെ) നിയന്ത്രിക്കുന്നവർ,ചുരുക്കുന്നവർ اَتۡرَابٌ = സമവയസ്കരായ,ഇണയൊത്തവരായ
അവരുടെ അടുക്കൽ (ഇണയൊത്ത ) സമ വയസ്കരായ, (പരദൃഷ്ടിവെക്കാതെ ) കണ്ണു നിയന്ത്രിക്കുന്ന സ്ത്രീകളും ഉണ്ടായിരിക്കും.
هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ﴿٥٣﴾
volume_up share
هَذَٰا = ഇത് مَا تُوعَدُونَ = നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് لِيَوۡمِ الۡحِسَابِ = വിചാരണദിവസത്തേക്ക്
( ഹേ, ഭയഭക്തന്മാരെ, )വിചാരണദിവസത്തേക്കു നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് ഇത്!
إِنَّ هَـٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ﴿٥٤﴾
volume_up share
اِنَّ هَٰذَا = നിശ്ചയമായും ഇത് لَرِزۡقُنَا = നാം നൽകുന്നതാണ്(നമ്മുടെ വക ആഹാരമാണ്, പാരിതോഷികമാണ്) مَالَهُ = അതിന്നില്ല,ഉണ്ടാകുന്നതല്ല مِنۡ نَفَادٍ = യാതൊരു തീർന്നു പോകലും (ഒട്ടും അവസാനിക്കൽ)
നിശ്ചയമായും, ഇതു നമ്മുടെ വക (പാരിതോഷികമായി) നൽകുന്നതാണ് : യാതൊരു ( വിധത്തിലുള്ള ) തീർന്നുപോക്കും അതിനുണ്ടാകുന്നതല്ല.
തഫ്സീർ : 49-54
View   
هَـٰذَا ۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍۢ﴿٥٥﴾
volume_up share
هَٰذَا = ഇതാണ്, ഇങ്ങനെയാണ് وَاِنَّ لِلطَّاغينَ = നിശ്ചയമായും ധിക്കാരി(അതിക്രമി)കൾക്കുണ്ട് താനും لَشَرَّ مَأَبٍ = മോശപ്പെട്ട മടക്കസ്ഥാനം, പ്രാപ്യസ്ഥലം
ഇതാണ് (അവരുടെ നില). (അതേസമയത്ത് ) ധിക്കാരികൾക്കു നിശ്ചയമായും മോശപ്പെട്ട മടക്കസ്ഥാനവും ഉണ്ടായിരിക്കും.
جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ﴿٥٦﴾
volume_up share
جَهَنَّمَ = അതായത് ജഹന്നം يَصْلَوْنَهَا = അതിൽ അവർ കടന്നെരിയും فَبِئْسَ = അപ്പോൾ (എന്നിരിക്കെ, അതിനാൽ) വളരെ ചീത്തയാണ് الْمِهَادُ = വിരിപ്പ്, വിതാനം
അതായത് "ജഹന്നം" [നരകം] !-അവരതിൽ കടന്നെരിയും. അപ്പോൾ, (ആ) വിരിപ്പു വിതാനം എത്രയോ ചീത്ത !
هَـٰذَا فَلْيَذُوقُوهُ حَمِيمٌۭ وَغَسَّاقٌۭ﴿٥٧﴾
volume_up share
هَـٰذَا ഇതാണ് فَلْيَذُوقُوهُ = ആകയാൽ (അങ്ങനെ)അവരത് ആസ്വദിക്കട്ടെ حَمِيمٌ = ചൂടുവെള്ളം, അത്യുഷ്ണ ജലം وَغَسَّاقٌ = അതിശൈത്യ ജലവും, കീണ്ടൊലിക്കുന്ന നീരും
ഇതാണ് (ഇവർക്കുള്ളത് ) ; ആകയാൽ, ഇവരതു ആസ്വദിച്ചുകൊള്ളട്ടെ :(കൂടാതെ ) അത്യുഷ്ണജലവും (ദുർഗ്ഗന്ധത്തോടെ ഒഴുകി വരുന്ന ) അതി ശൈത്യജലവും !
وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ﴿٥٨﴾
volume_up share
وَآخَرُ = വേറെയും مِنۡ شَكْلِهِ = അതിന്റെ രൂപത്തിൽ (ആകൃതിയിൽ )പെട്ട أَزْوَاجٌ = പല ഇനങ്ങൾ (ഇണകൾ)
ഈ രൂപത്തിൽപെട്ട പല ഇനങ്ങൾ വേറെയും !!
തഫ്സീർ : 55-58
View   
هَـٰذَا فَوْجٌۭ مُّقْتَحِمٌۭ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ﴿٥٩﴾
volume_up share
هَـٰذَا فَوْجٌ = ഇതാ ഒരു കൂട്ടം, സംഘം مُّقْتَحِمٌ = തിരക്കിവരുന്ന مَّعَكُمْ = നിങ്ങളുടെ കൂടെ لَا مَرْحَبًا = സ്വാഗതം (സ്വീകരണം) ഇല്ല بِهِمْ = അവർക്കു إِنَّهُمْ = നിശ്ചയമായും അവർ صَالُو النَّارِ = നരകത്തിൽ കടന്നെരിയുന്നവരാണ്
ഇതാ നിങ്ങളോടൊപ്പം (നരകത്തിൽ) തിരക്കിക്കടന്നുവരുന്ന ഒരു കൂട്ടം! അവർക്ക് സ്വാഗതമില്ല! നിശ്ചയമായും അവർ നരകത്തിൽ കടന്നെരിയുന്നവരത്രെ .
قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ﴿٦٠﴾
volume_up share
قَالُوا = അവർ പറയും بَلْ = പക്ഷെ, എങ്കിലും أَنتُمْ = നിങ്ങളാണ് لَا مَرْحَبًا بِكُمْ = നിങ്ങൾക്കു സ്വാഗതമില്ല أَنتُمْ = നിങ്ങൾ, നിങ്ങളത്രെ قَدَّمْتُمُوهُ = ഇതു മുമ്പു വരുത്തിവച്ചു لَنَا = ഞങ്ങൾക്കു فَبِئْسَ = അപ്പോൾ(എന്നിരിക്കെ)വളരെ ചീത്ത, മോശമാണ് الْقَرَارُ = താവളം, പാർപ്പിടം
അവർ (തിരക്കിക്കടന്നു വരുന്നവർ) പറയും: പക്ഷെ, [നിങ്ങളാണ് സ്വാഗതം നൽകപ്പെടാത്തവർ]; - നിങ്ങൾക്ക് സ്വാഗതമില്ല. നിങ്ങളത്രെ ഞങ്ങൾക്കിത് മുമ്പേ വരുത്തിവെച്ചത്. അപ്പോൾ (ആ) പാർപ്പിടം എത്രയോ ചീത്ത (തന്നെ) !
തഫ്സീർ : 59-60
View   
قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَابًۭا ضِعْفًۭا فِى ٱلنَّارِ﴿٦١﴾
volume_up share
قَالُوا = അവർ പറയും رَبَّنَا = ഞങ്ങളുടെ രക്ഷിതാവേ مَن قَدَّمَ = ആർ മുമ്പു വരുത്തിവച്ചുവോ لَنَا هَـٰذَا = ഞങ്ങൾക്കു ഇത് فَزِدْهُ = എന്നാലവനു നീ വർദ്ധിപ്പിക്കണേ عَذَابًا ضِعْفًا = ഇരട്ടിയായ ശിക്ഷ فِي النَّارِ = നരകത്തിൽ
അവർ പറയും ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇത് മുമ്പേവരുത്തി വെച്ചതാരോ അവന് നരകത്തിൽ ഇരട്ടിയായ ശിക്ഷ നീ വർദ്ധിപ്പിക്കേണമേ!.
وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًۭا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ﴿٦٢﴾
volume_up share
وَقَالُوا = അവർ പറയും مَا لَنَا = ഞങ്ങൾക്കെന്താണു, നമുക്കെന്തായി لَا نَرَىٰ = നാം (ഞങ്ങൾ) കാണുന്നില്ല رِجَالًا = ചില പുരുഷൻമാരെ (മനുഷ്യരെ) كُنَّا نَعُدُّهُم = നാമവരെ എണ്ണിയിരുന്നു مِّنَ الْأَشْرَارِ = ദുർജ്ജനങ്ങളിൽ പെട്ടവരായി
അവർ (പരസ്പരം) പറയും: നമുക്കെന്താണ്, ദുർജ്ജനങ്ങളുടെ കൂട്ടത്തിൽ പെട്ടവരായി നാം എണ്ണിവന്നിരുന്ന ചില മനുഷ്യന്മാരെ (ഇവിടെ) കാണുന്നില്ലല്ലോ?!
أَتَّخَذْنَـٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَـٰرُ﴿٦٣﴾
volume_up share
أَتَّخَذْنَاهُمْ = നാമവരെ ആക്കിയോ سِخْرِيًّا = പരിഹാസ്യം,പരിഹാസ്യപാത്രം أَمْ زَاغَتْ = അതല്ല (അല്ലെങ്കിൽ) തെറ്റിപ്പോയോ عَنْهُمُ = അവരിൽ നിന്ന് الْأَبْصَارُ = കാഴ്ചകൾ, ദൃഷ്ടികൾ
നാം അവരെ (വൃഥാ) പരിഹാസ്യമാക്കിത്തീർത്തുവോ?- അതല്ല, അവരിൽ നിന്നും (നമ്മുടെ) ദൃഷ്ടികൾ തെറ്റിപ്പോയിരിക്കുകയാണോ!?"
തഫ്സീർ : 61-63
View   
إِنَّ ذَٰلِكَ لَحَقٌّۭ تَخَاصُمُ أَهْلِ ٱلنَّارِ﴿٦٤﴾
volume_up share
إِنَّ ذَٰلِكَ = നിശ്ചയമായും അതു لَحَقٌّ = യഥാർത്ഥ(വാസ്തവം) തന്നെ تَخَاصُمُ = കക്ഷി വഴക്കാണ്, വിവാദമാണ്, തർക്കമാണ് أَهْلِ النَّارِ = നരകക്കാരുടെ
നിശ്ചയമായും അത്, യഥാർത്ഥം തന്നെ! (അതെ) നരകക്കാരുടെ (ഇടയിൽ നടക്കുന്ന) കക്ഷി വഴക്കു (അഥവാ വിവാദം) ആകുന്നു.
തഫ്സീർ : 64-64
View   
قُلْ إِنَّمَآ أَنَا۠ مُنذِرٌۭ ۖ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ﴿٦٥﴾
volume_up share
قُلْ = പറയുക إِنَّمَا أَنَا - നിശ്ചയമായും ഞാൻ مُنذِرٌ = ഒരു മുന്നറിയിപ്പുകാരൻ (മാത്രം) ആകുന്നു وَمَا مِنْ إِلَـٰهٍ = ഒരു ഇലാഹുമില്ല إِلَّا اللَّـهُ = അല്ലാഹു അല്ലാതെ الْوَاحِدُ = ഏകനായ الْقَهَّارُ = സർവ്വാധികാരിയായ
(നബിയേ) പറയുക: നിശ്ചയമായും ഞാൻ ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു; ഏകനായ സർവാധിപതിയായ അല്ലാഹു അല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ.
رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّـٰرُ﴿٦٦﴾
volume_up share
رَبُّ السَّمَاوَاتِ = ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ = ഭൂമിയുടെയും وَمَا بَيْنَهُمَا = അവ രണ്ടിനിടയിലുള്ളതിന്റെയും الْعَزِيزُ = പ്രതാപശാലിയാണ് الْغَفَّارُ = വളരെ പൊറുക്കുന്നവൻ
ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്റെയും രക്ഷിതാവാണ്, പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവനാണ് (അവൻ).
قُلْ هُوَ نَبَؤٌا۟ عَظِيمٌ﴿٦٧﴾
volume_up share
قُلْ = പറയുക هُوَ نَبَأٌ = അതൊരു വർത്തമാനമാണ് عَظِيمٌ = വമ്പിച്ച
പറയുക: അത് ഒരു വമ്പിച്ച വർത്തമാനമാകുന്നു!-
أَنتُمْ عَنْهُ مُعْرِضُونَ﴿٦٨﴾
volume_up share
أَنتُمْ = നിങ്ങൾ عَنْهُ = അതിൽ നിന്ന്, അതു വിട്ട് مُعْرِضُونَ = തിരിഞ്ഞു പോകുന്നവരാണ്, അശ്രദ്ധരാണ്
നിങ്ങൾ അതിൽ നിന്ന് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ﴿٦٩﴾
volume_up share
مَا كَانَ لِيَ = എനിക്കില്ല, ഉണ്ടായിട്ടില്ല مِنْ عِلْمٍ = യാതൊരറിവും بِالْمَلَإِ الْأَعْلَىٰ = മലഉൽ അഅ് ലായെ (ഉന്നത സമൂഹത്തെ) പ്പറ്റി إِذْ يَخْتَصِمُونَ = അവർ വിവാദം (തർക്കം) നടത്തുമ്പോൾ
മലഉൽ അഅലായെ [ഉന്നത സമൂഹത്തെ]ക്കുറിച്ച് - അവർ വിവാദം നടത്തി കൊണ്ടിരിക്കുമ്പോൾ - എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല;-
إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ﴿٧٠﴾
volume_up share
إِن يُوحَىٰ = വഹ് യ് നൽകപ്പെടുന്നില്ല إِلَيَّ = എനിക്ക് إِلَّا أَنَّمَا أَنَا = ഞാൻ ആയതിനാലല്ലാതെ نَذِيرٌ = ഒരു താക്കീതുകാരൻ مُّبِينٌ = പ്രത്യക്ഷനായ
ഞാൻ ഒരു പ്രത്യക്ഷനായ താക്കീതുകാരനാണ് എന്നതിനാലല്ലാതെ, എനിക്ക് വഹ്‌യ് [ദിവ്യബോധനം] നൽകപ്പെടുന്നില്ല.
തഫ്സീർ : 65-70
View   
إِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًۭا مِّن طِينٍۢ﴿٧١﴾
volume_up share
إذْ قَال = പറഞ്ഞ സന്ദർഭം , പറഞ്ഞപ്പോൾ رَبُّكَ = നിന്റെ റബ്ബ് للْمَلٰئِكَةِ = മലക്കുകളോട് إنِّي = നിശ്ചയമായും ഞാൻ خَالِقٌ = സൃഷ്ടിക്കുന്നവനാണ്(സൃഷ്ടിക്കുവാൻ പോകുന്നു) بَشَرًا = ഒരു മനുഷ്യനെ مِّن طِين = കളിമണ്ണിൽ നിന്ന്
അതായത്, നിന്‍റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം; ഞാൻ കളിമണ്ണിൽ നിന്ന് ഒരു മനുഷ്യനെ [മനുഷ്യവർഗത്തെ] സൃഷ്ടിക്കുവാൻ പോകുന്നു.
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ﴿٧٢﴾
volume_up share
فَإذَا سَوَّيْتُهُ = അങ്ങനെ ഞാനവനെ ശരിപ്പെടുത്തി (രൂപപ്പെടുത്തി)യാൽ وَنَفَخْتُ = ഞാൻ ഊതുകയും (ചെയ്താൽ) فِيهِ = അവനിൽ مِن روحِي = എന്റെ ആത്മാവിൽ നിന്നും فَقَعُوا = അപ്പോൾ നിങ്ങൾ വീഴുവിൻ لَهُ سَاجِدِين = അവനു സുജൂദ് ( സാഷ്ടാംഗം) ചെയ്യുന്നവരായി
അങ്ങനെ, ഞാനവനെ (രൂപം നൽകി) ശരിപ്പെടുത്തുകയും, അവനിൽ എന്‍റെ (വക) ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ, നിങ്ങൾ അവന്ന് സുജൂദായി (തലകുനിച്ച്‌)വീഴണം.
فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ﴿٧٣﴾
volume_up share
فَسَجَدَ المَلٰئِكَةُ = അപ്പോൾ മലക്കുകൾ സുജൂദ് ചെയ്തു كُلُّهُمْ = അവരെല്ലാം أجْمَعُون = മുഴുവൻ
അപ്പോൾ മലക്കുകളെല്ലാവരും - മുഴുവനും - സുജൂദ് ചെയ്തു;
إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ﴿٧٤﴾
volume_up share
إِلَّا إبْلِيسَ = ഇബ് ലീസൊഴികെ اسْتَكْبَرَ = അവൻ ഗർവ്വ് (അഹംഭാവം, വലുപ്പം) നടിച്ച് وكان = അവൻ ആകുന്നു, ആയിരുന്നു مِنَ الْكافِرين = അവിശ്വാസികളിൽപെട്ട (വൻ)
ഇബ്‌ലീസ് ഒഴികെ. അവൻ ഗർവ്വു നടിച്ചു. അവൻ അവിശ്വാസികളിൽ പെട്ടവനാകുന്നു.
തഫ്സീർ : 71-74
View   
قَالَ يَـٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ﴿٧٥﴾
volume_up share
قال = അവൻ പറഞ്ഞു يا إبْلِيسُ = ഹേ, ഇബ് ലീസ് ما مَنَعَكَ = നിന്നെ മുടക്കി( തടസ്സപ്പെടുത്തി)യതെന്തു أن تَسْجُدَ = നീ സുജൂദ് ചെയ്യുന്നതിന് لِما خَلَقْتُ = ഞാൻ സൃഷ്ടിച്ചതിന് بِيَدَيّ = എന്റെ ഇരുകരങ്ങളാൽ ,കൈകൾ കൊണ്ട് أسْتَكْبَرْتَ = നീ ഗർവ്വ് നടിച്ചുവോ أمْ كُنتَ = അതല്ല(അല്ലെങ്കിൽ) നീ ആയോ, ആണോ مِنَ الْعاَلين = ഉന്നതന്മാരിൽ, ഉയർന്നവരിൽ (പെട്ടവൻ)
അവൻ [റബ്ബ്] പറഞ്ഞു:ഹേ,ഇബ്‌ലീസ്! എന്‍റെ കരങ്ങളാൽ ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിന് സുജൂദ് ചെയ്യുവാൻ നിന്നെ മുടക്കിയത് എന്താണ്? നീ ഗർവ്വ് നടിച്ചുവോ, അതല്ല--നീ ഉന്നതന്മാരിൽ പെട്ടവനാണോ?!
قَالَ أَنَا۠ خَيْرٌۭ مِّنْهُ ۖ خَلَقْتَنِى مِن نَّارٍۢ وَخَلَقْتَهُۥ مِن طِينٍۢ﴿٧٦﴾
volume_up share
قال = അവൻ പറഞ്ഞു أنا خَيرٌ = ഞാൻ ഉത്തമനാണ് مِنهُ = അവനെക്കാൾ خَلَقْتَنِي = നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു من نار = തീയിനാൽ ,അഗ്നിയിൽ നിന്ന് وخَلَقْتَهُ = അവനെ നീ സൃഷ്ടിച്ചു مِن طِين = കളിമണ്ണിനാൽ
അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയാൽ സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണിനാലും സൃഷ്ടിച്ചിരിക്കുന്നു.
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ﴿٧٧﴾
volume_up share
قال = അവൻ പറഞ്ഞു فاخرُج = എന്നാൽ നീ പുറത്ത് പോകണം مِنها = ഇതിൽ( ഇവിടത്തിൽ) നിന്ന് فإِنَّكَ = കാരണം,നിശ്ചയമായും നീ رَجِيم = ആട്ടപ്പെട്ടവനാണ്(ശപിക്കപ്പെട്ടവനാണ്)
അവൻ [റബ്ബ്] പറഞ്ഞു: എന്നാൽ നീ ഇവിടത്തിൽ നിന്ന് പുറത്തുപോകണം. നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു.
وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ﴿٧٨﴾
volume_up share
وإنَّ عَليكَ = നിശ്ചയമായും നിന്റെ മേൽ ഉണ്ടുതാനും لَعْنَتِي = എന്റെ ശാപം إلىَ يَوْمِ الدِّين = നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം വരെ
നിശ്ചയമായും, (പ്രതിഫല) നടപടിയെടുക്കുന്ന ദിവസംവരേക്കും നിന്‍റെമേൽ എന്‍റെ ശാപമുണ്ടായിരിക്കുന്നതുമാണ്.
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ﴿٧٩﴾
volume_up share
قَالَ = അവൻ പറഞ്ഞു رَبِّ = എൻെറ രക്ഷിതാവേ فَأَنظِرْنِي = എനിക്ക് ഒഴിവ് (കാലതാമസം) നൽകണേ إِلَىٰ يَوْمِ = ദിവസം വരെ يُبْعَثُونَ = അവർ (ഉയിർത്തു) എഴുന്നേൽപിക്കപ്പെടുന്ന
അവൻ പറഞ്ഞു: "രക്ഷിതാവേ! എന്നാൽ, അവർ [മനുഷ്യർ] ഉയർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസംവരേക്കും നീ എനിക്കു കാലതാമസം നൽകേണമേ!".
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ﴿٨٠﴾
volume_up share
قَالَ = അവൻ പറഞ്ഞു فَإِنَّكَ = എന്നാൽ നിശ്ചയമായും നീ مِنَ الْمُنظَرِينَ = കാലതാമസം നൽകപ്പെട്ടവരിൽ തന്നെ
അവൻ [അല്ലാഹു] പറഞ്ഞു: "എന്നാൽ, നീ കാലതാമസം നൽകപ്പെട്ടവരുടെ കൂട്ടത്തിൽതന്നെ;-
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ﴿٨١﴾
volume_up share
إِلَىٰ يَوْمِ الْوَقْتِ = (ആ) സമയത്തിൻെറ ദിവസം വരെ الْمَعْلُومِ = അറിയപ്പെട്ട (നിശ്ചിതമായ)
(പക്ഷേ , നിശ്ചിതമായി) അറിയപ്പെട്ട (ആ) സമയത്തിന്‍റെ ദിവസംവരേക്കും (മാത്രം)".
തഫ്സീർ : 75-81
View   
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ﴿٨٢﴾
volume_up share
قَالَ = അവൻ പറഞ്ഞു فَبِعِزَّتِكَ = എന്നാൽ നിൻെറ പ്രതാപംകൊണ്ട് (സത്യം) لَأُغْوِيَنَّهُمْ = നിശ്ചയമായും ഞാനവരെ വഴിതെറ്റിക്കും أَجْمَعِينَ = എല്ലാവരെയും
അവൻ [ഇബ്‌ലീസ്] പറഞ്ഞു: "എന്നാൽ, നിന്‍റെ പ്രതാപം കൊണ്ടു (സത്യം!) ഞാൻ അവരെ [മനുഷ്യരെ] മുഴുവനും നിശ്ചയമായും വഴിതെറ്റിക്കുക തന്നെ ചെയ്യും;
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ﴿٨٣﴾
volume_up share
إِلَّا عِبَادَكَ = നിൻെറ അടിയാന്മാരെ ഒഴികെ مِنْهُمُ = അവരിൽനിന്ന് الْمُخْلَصِينَ = കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരാക്കപ്പെട്ട)
അവരിൽനിന്നും കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) നിന്‍റെ അടിയാന്മാരെ ഒഴികെ.
തഫ്സീർ : 82-83
View   
قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ﴿٨٤﴾
volume_up share
قَالَ = അവൻ പറഞ്ഞു فَالْحَقُّ = എന്നാൽ (അപ്പോൾ) പരമാർത്ഥം, യഥാർത്ഥം وَالْحَقَّ = പരമാർത്ഥം (സത്യം); തന്നെ أَقُولُ = ഞാൻ പറയുന്നു
അവൻ (റബ്ബ്) പറഞ്ഞു: "അപ്പോൾ പരമാർത്ഥം ഇതത്രെ; പരമാർത്ഥം തന്നെയാണ് ഞാൻ പറയുന്നതു,-
لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ﴿٨٥﴾
volume_up share
لَأَمْلَأَنَّ = തീർച്ചയായും ഞാൻ നിറയ്ക്കും جَهَنَّمَ = ജഹന്നം, നരകം مِنكَ = നിന്നെക്കൊണ്ട്, നിന്നാലും وَمِمَّن تَبِعَكَ = നിന്നെ പിൻപറ്റിയവരെക്കൊണ്ടും, പിൻപറ്റിയവരാലും مِنْهُمْ = അവരിൽ നിന്ന് أَجْمَعِينَ = എല്ലാം, മുഴുക്കെ
നിശ്ചയമായും, നിന്നെക്കൊണ്ടും, അവരിൽനിന്നു നിന്നെ പിൻപറ്റിയ എല്ലാവരെക്കൊണ്ടുമായി ഞാൻ "ജഹന്നം" [നരകം] നിറക്കുന്നതാണ്!
തഫ്സീർ : 84-85
View   
قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍۢ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ﴿٨٦﴾
volume_up share
قُلْ = നീ പറയുക مَا أَسْأَلُكُمْ = ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല عَلَيْهِ = ഇതിൻറെ (അതിൻറെ) പേരിൽ مِنْ أَجْرٍ = ഒരു പ്രതിഫലവും وَمَا أَنَا = ഞാനല്ലതാനും مِنَ الْمُتَكَلِّفِينَ = സാഹസം പ്രവർത്തിക്കുന്ന, (കൃത്രിമം പ്രവർത്തിക്കുന്ന, വിഷമം ഏൽക്കുന്ന) വരിൽ പെട്ട(വൻ)
(നബിയേ,) പറയുക: "ഞാൻ നിങ്ങളോട് ഇതിന്‍റെ (ഖുര്‍ആന്‍റെ) പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ (കൃത്രിമമായി) സാഹസം പ്രവർത്തിക്കുന്നവരിൽ പെട്ടവനല്ലതാനും.
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٨٧﴾
volume_up share
إِنْ هُوَ = ഇതല്ല, അതല്ല إِلَّا ذِكْرٌ = ഒരു ഉൽബോധനം (സന്ദേശം, സ്‌മരണ, ഉപദേശം) അല്ലാതെ لِّلْعَالَمِينَ = ലോകർക്കു
ഇതു ലോകർക്കു (മുഴുവനും) വേണ്ടിയുള്ള ഒരു ഉൽബോധനം (അഥവാ സന്ദേശം) അല്ലാതെ (മറ്റൊന്നും) അല്ല.
وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ﴿٨٨﴾
volume_up share
وَلَتَعْلَمُنَّ = നിശ്ചയമായും നിങ്ങൾ അറിയുന്നതുമാണ് نَبَأَهُ = ഇതിൻറെ വൃത്താന്തം, വാർത്ത بَعْدَ حِينٍ = ഒരു (കുറഞ്ഞ) കാലത്തിനു ശേഷം
തീർച്ചയായും, ഇതിന്‍റെ വൃത്താന്തം ഒരു (കുറഞ്ഞ) കാലത്തിനുശേഷം നിങ്ങൾക്കു നിശ്ചയമായും അറിയാറാകുന്നതുമാണ്."
തഫ്സീർ : 86-88
View   
39.അസ്സുമര്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿١﴾
share
تَنزِيلُ الْكِتَابِ = വേദഗ്രന്ഥത്തിന്റ അവതരണം, ഇറക്കൽ مِنَ اللَّـهِ = അല്ലാഹുവിങ്കൽ നിന്നാണ് الْعَزِيزِ = പ്രതാപശാലിയായ الْحَكِيمِ = അഗാധജ്ഞനായ, തത്വജ്ഞാനിയായ
വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപശാലിയായ- അഗാധജ്ഞനായ- അല്ലാഹുവിങ്കൽ നിന്നാകുന്നു.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًۭا لَّهُ ٱلدِّينَ﴿٢﴾
share
إِنَّا أَنزَلْنَا = നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു إِلَيْكَ = നിനക്ക്, നിങ്കലേക്ക് الْكِتَاب = (ഈ) ഗ്രന്ഥം, വേദഗ്രന്ഥം بِالْحَقِّ = യഥാർത്ഥ സമേതം, സത്യവുമായി, മുറപ്രകാരം, ന്യായമാംവണ്ണം فَاعْبُدِ اللَّـهَ = ആകയാൽ നീ അല്ലാഹുവിനെ ആരാധിക്കുക مُخۡلِصًا لَهُ = അവന് നിഷ്കളങ്കമാക്കി(ശുദ്ധമാക്കി)ക്കൊണ്ട് الدِّينَ = മതം, കീഴ്‌വണക്കം,അനുസരണം,നടപടി
നിശ്ചയമായും (ഈ) ഗ്രന്ഥം യഥാർത്ഥ (മുറ)പ്രകാരം നിനക്കു നാം അവതരിപ്പിച്ചു തന്നിരിക്കുന്നു. ആകയാൽ, മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ടു നീ അവനെ ആരാധിച്ചു കൊള്ളുക.
أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌۭ كَفَّارٌۭ﴿٣﴾
share
أَلَا =അല്ലാ (അറിഞ്ഞേക്കുക) لِلَّـهِ =അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് الدِّينُ الْخَالِصُ =നിഷ്കളങ്ക (ശുദ്ധ)മതം (കീഴ്‌വണക്കം...) وَالَّذِينَ اتَّخَذُوا = ഉണ്ടാക്കിയ (ഏർപ്പെടുത്തിയ, സ്വീകരിച്ച)വർ مِنۡ دُونِهِ = അവന് പുറമെ أَوْلِيَاءَ = കാര്യകർത്താക്കളെ, ബന്ധുക്കളെ, സഹായികളെ مَا نَعْبُدُهُمْ = ഞങ്ങൾ അവരെ ആരാധിക്കുന്നില്ല إِلَّا لِيُقَرِّبُونَا = അവർ ഞങ്ങളെ അടുപ്പിക്കുവാനല്ലാതെ إِلَى اللَّـهِ = അല്ലാഹുവിലേക്ക് (അല്ലാഹുവിങ്കൽ) زُلْفَى = ഒരു സാമീപ്യം, അടുപ്പം إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു يَحْكُمُ بَيْنَهُمْ = അവർക്കിടയിൽ വിധികൽപിക്കും فِي مَا = യാതൊന്നിൽ هُمْ فِيهِ = അവർ അതിൽ يَخْتَلِفُونَ = ഭിന്നിച്ചുകൊണ്ടിരിക്കുന്നു إِنَّ اللَّـهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = അവൻ സന്മാർഗ്ഗത്തിലാക്കുക (വഴികാട്ടുക)യില്ല مَنْ = യാതൊരുവനെ هُوَ كَاذِبٌ = അവൻ കള്ളവാദിയാണ്, അസത്യവാനാണ് كَفَّارٌ = വളരെ നന്ദികെട്ടവനാണ്, കൃതഘ്നനായ
അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം( അഥവാ കീഴ്‌വണക്കം) അല്ലാഹുവിനുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ള വരാകട്ടെ,(അവർ പറയുന്നു:) "അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല." നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ.
لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًۭا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَـٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ﴿٤﴾
share
لَوۡ أَرَادَ اللَّـهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ أَنۡ يَتَّخِذَ = അവൻ സ്വീകരിക്കുവാൻ, ഏർപ്പെടുത്താൻ وَلَدًا = വല്ല സന്താനത്തെയും لَاصْطَفَى = അവൻ തിരഞ്ഞെടുക്കു (പ്രത്യേകപ്പെടുത്തു) മായിരുന്നു مِمَّا يَخْلُقُ = അവൻ സൃഷ്ടിക്കുന്നതിൽ നിന്ന് مَا يَشَاءُ = അവൻ ഉദ്ദേശിക്കുന്നതിനെ سُبْحَانَهُ = അവൻ എത്രയോ പരിശുദ്ധൻ هُوَ اللَّـهُ = അവൻ അല്ലാഹുവത്രെ الْوَاحِدُ = ഏകനായ الْقَهَّارُ = സർവ്വാധിപതിയായ
വല്ല സന്താനത്തെയും സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവൻ സൃഷ്ടിക്കുന്നവയിൽ നിന്ന് (തന്നെ) അവൻ ഉദ്ദേശിക്കുന്നതു അവൻ തിരഞ്ഞെടുക്കുമാ യിരുന്നു.(പക്ഷെ) അവൻ മഹാ പരിശുദ്ധൻ! സർവ്വാധിപതിയായ ഏകനായ അല്ലാഹുവത്രെ അവൻ.
തഫ്സീർ : 1-4
View   
خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّـٰرُ﴿٥﴾
share
خَلَقَ = അവൻ സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ = ആകാശങ്ങളെ وَالْأَرْضَ = ഭൂമിയെയും بِالْحَقِّ = യഥാർത്ഥ(മുറ,ന്യായ,കാര്യ,സത്യ)പ്രകാരം يُكَوِّرُ = അവൻ ചുറ്റിപ്പൊതിയുന്നു, ചുറ്റിയിടുന്നു اللَّيْلَ = രാത്രിയെ عَلَى النَّهَارِ = പകലിന്മേൽ وَيُكَوِّرُ = ചുറ്റിപ്പൊതിയുകയും ചെയ്യുന്നു النَّهَارَ = പകലിനെ عَلَى اللَّيْلِ = രാത്രിയുടെമേൽ وَسَخَّرَ = അവൻ കീഴ്പ്പെടുത്തിവെക്കുകയും ചെയ്തു الشَّمْسَ وَالْقَمَرَ = സൂര്യനെയും,ചന്ദ്രനെയും كُلٌّ = എല്ലാം(ഓരോന്നും) يَجْرِي = നടക്കും, സഞ്ചരിക്കുന്നു لِأَجَلٍ = ഒരു അവധി(പരിധി)വരെ مُّسَمًّى = നിർണയിക്കപ്പെട്ട أَلَا = അല്ലാ (അറിയുക) هُوَ = അവൻ الْعَزِيزُ = പ്രതാപശാലിയാണ് الْغَفَّارُ = വളരെ പൊറുക്കുന്നവനായ
ആകാശങ്ങളെയും, ഭൂമിയെയും അവൻ യഥാർത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ(ക്കൊണ്ടു) പകലിൻമേൽ അവൻ ചുറ്റിപ്പൊതിയുന്നു; പകലിനെ(ക്കൊണ്ട്) രാത്രിയുടെ മേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും,ചന്ദ്രനെയും, അവൻ കീഴ്പ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു.എല്ലാം (തന്നെ) നിർണയിക്കപ്പെട്ട ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അല്ലാ (-അറിയുക:) അവൻ പ്രതാപശാലിയാണ്‌,വളരെ പൊറുക്കുന്നവനാണ്.
തഫ്സീർ : 5-5
View   
خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَـٰمِ ثَمَـٰنِيَةَ أَزْوَٰجٍۢ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَـٰتِكُمْ خَلْقًۭا مِّنۢ بَعْدِ خَلْقٍۢ فِى ظُلُمَـٰتٍۢ ثَلَـٰثٍۢ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ﴿٦﴾
share
خَلَقَكُمۡ = നിങ്ങളെ അവൻ സൃഷ്ടിച്ചു مِنۡ نَفۡسٍ = ഒരു ജീവനിൽ(ദേഹത്തിൽ,ആളിൽ, ആത്മാവിൽ)നിന്ന് وَاحِدَةٍ = ഒരേ ثُمَّ جَعَلَ = പിന്നെ അവൻ ആക്കുക(ഉണ്ടാക്കുക)യും ചെയ്തു مِنْهَا = അതിൽ നിന്ന് (തന്നെ) زَوْجَهَا = അതിന്റെ ഇണ (ഭാര്യയെ) وَأَنزَلَ لَكُمۡ = നിങ്ങൾക്ക് അവൻ ഇറക്കുകയും ചെയ്തു مِنَ الۡاَنۡعَامِ = കന്നുകാലി (ആടുമാടൊട്ടകം)കളിൽ നിന്ന് ثَمَانِيَةَ أَزْوَاجٍ = എട്ട് ഇണകളെ يَخْلُقُكُمْ = നിങ്ങളെ അവൻ സൃഷ്ടിക്കുന്നു فِي بُطُونِ = വയറുകളിൽ(വെച്ച്) أُمَّهَاتِكُمْ = നിങ്ങളുടെ മാതാക്കളുടെ خَلْقًا = ഒരു സൃഷ്ടിയായി കൊണ്ട് مِنۡ بَعْدِ خَلْقٍ = ഒരു സൃഷ്ടിക്കുശേഷം فِي ظُلُمَاتٍ = ഇരുട്ടു (അന്ധകാരം)കളിലായി ثَلَاثٍ = മൂന്ന് ذَلِكُمُ = അങ്ങിനെയുള്ളവൻ,അതത്രെ اللَّـهُ = അല്ലാഹു رَبُّكُمْ = നിങ്ങളുടെ രക്ഷിതാവായ لَهُ = അവന്നാണ് الْمُلْكُ = രാജത്വം, രാജാധിപത്യം لَا إِلَـٰهَ = ഒരു ആരാധ്യനും(ഇലാഹും)ഇല്ല إِلَّا هُوَ = അവനല്ലാതെ فَأَنَّى = അപ്പോൾ എങ്ങിനെ تُصْرَفُونَ = നിങ്ങൾ തിരിച്ചുവിടപ്പെടുന്നു
നിങ്ങളെ അവൻ ഒരേ ജീവനിൽ (അഥവാ ദേഹത്തിൽ) നിന്നു സൃഷ്ടിച്ചു ; പിന്നെ, അതിൽ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു. കന്നുകാലികളിൽ നിന്ന് എട്ടു(തരം) ഇണകളെയും നിങ്ങൾക്കുവേണ്ടി ഇറക്കി (ഉൽപാദിപ്പിച്ചു) തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ വെച്ച് ഒരു (രൂപത്തിലുള്ള) സൃഷ്ടിക്കുശേഷം (വേറെ രൂപത്തിലുള്ള) ഒരു സൃഷ്ടിയായും കൊണ്ട്- മൂന്ന് അന്ധകാരങ്ങളിലായി-നിങ്ങളെ അവൻ സൃഷ്ടിച്ചുണ്ടാക്കുന്നു. അങ്ങിനെയുള്ളവനത്രേ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവന്നാണ് രാജാധിപത്യം.അവനല്ലാതെ ആരാധ്യനേ ഇല്ല.എന്നിരിക്കെ,എങ്ങിനെയാണ് നിങ്ങൾ (ഈ യാഥാർത്ഥ്യത്തിൽ നിന്നു)തിരിച്ചുവിടപെടുന്നത് ?!
തഫ്സീർ : 6-6
View   
إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٧﴾
share
إِنۡ تَكْفُرُوا = നിങ്ങൾ അവിശ്വസിക്കുന്നതായാൽ, നന്ദികേട് കാണിച്ചാൽ فَإِنَّ اللَّـهَ = എന്നാൽ നിശ്ചയമായും അല്ലാഹു غَنِيٌّ = അനാശ്രയനാണ്, ധന്യനാണ്, ഐശ്വര്യവാനാണ് عَنۡكُمْ = നിങ്ങളിൽ നിന്ന് وَلَا يَرْضَى = അവൻ തൃപ്തിപ്പെടുകയില്ല لِعِبَادِهِ = തന്റെ അടിയാൻമാർക്ക് الْكُفْرَ = അവിശ്വാസം, നന്ദികേട് وَإِنۡ تَشْكُرُوا = നിങ്ങൾ നന്ദി കാണിക്കുന്നതായാൽ يَرْضَهُ = അതവൻ തൃപ്തിപ്പടും لَكُمْ = നിങ്ങൾക്ക് وَلَا تَزِرُ = കുറ്റം വഹിക്കുക(ഏൽക്കുക)യില്ല وَازِرَةٌ = ഒരു കുറ്റക്കാരി, കുറ്റം വഹിക്കുന്ന ദേഹം وِزْرَ أُخْرَى = മറ്റൊന്നിന്റെ കുറ്റം ثُمَّ = പിന്നീട് إِلَی رَبِّكُمۡ = നിങ്ങളുടെ റബ്ബിങ്കലേക്കാണ് مَرۡجِعُكُمۡ = നിങ്ങളുടെ മടക്കം, തിരിച്ചുവരവ് فَيُنَبِّئُكُمۡ = അപ്പോൾ അവൻ നിങ്ങളെ ബോധ്യപ്പെടുത്തും, (അറിയിക്കും) بِمَا = യാതൊന്നിനെപ്പറ്റി كُنۡتُمْ تَعْمَلُونَ = നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന إِنَّهُ عَلِيمٌ = നിശ്ചയമായും അവൻ അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചുകളിലു(ഹൃദയങ്ങളിലു)ള്ളതിനെപ്പറ്റി
നിങ്ങൾ അവിശ്വസിക്കുക(അഥവാ നന്ദികേടു കാണിക്കുക)യാണെങ്കിൽ, നിശ്ചയമായും അല്ലാഹു നിങ്ങളിൽ നിന്നും( ആശ്രയം വേണ്ടാത്ത) ധന്യനാകുന്നു.അവന്റെ അടിയാൻമാർക്കു അവിശ്വാസത്തെ അവൻ തൃപ്തിപ്പെടുകയില്ല.നിങ്ങൾ (വിശ്വസിച്ച് )നന്ദി കാണിക്കുകയാണെങ്കിൽ അവൻ നിങ്ങൾക്കതു തൃപ്തിപ്പെട്ടു തരുന്നതുമാണ്.കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം വഹിക്കുന്നതല്ല.പിന്നീട് (ഒടുക്കം)നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടങ്ങിവരവ്. അപ്പോൾ ,നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. നിശ്ചയമായും, അവൻ നെഞ്ചു [ഹൃദയം] കളിലുള്ളതിനെ പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 7-7
View   
وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّۭ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةًۭ مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًۭا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ﴿٨﴾
share
وَإِذَا مَسَّ സ്പർശിച്ചാൽ (ബാധിച്ചാൽ) ٱلْإِنسَـٰنَ മനുഷ്യനെ ضُرٌّ വല്ല ഉപദ്രവവും (അനിഷ്ടകാര്യവും, ദോഷവും) دَعَا അവൻ പ്രാർത്ഥിക്കും, വിളിക്കും رَبَّهُۥ തന്റെ റബ്ബിനോടു, റബ്ബിനെ مُنِيبًا മനസ്സു മടങ്ങികൊണ്ടു, ഭക്തനായിക്കൊണ്ടു إِلَيْهِ അവനിലേക്കു ثُمَّ إِذَا خَوَّلَهُۥ പിന്നെ അവൻ അവനു അധീനമാക്കിയാൽ (കൊടുത്താൽ) نِعْمَةً വല്ല അനുഗ്രഹവും مِّنْهُ തന്റെ പക്കൽനിന്നു نَسِىَ അവൻ മറക്കും, വിസ്മരിക്കും مَا യാതൊരു കാര്യം كَانَ يَدْعُوٓا۟ അവൻ പ്രാർത്ഥിക്കു (വിളിക്കു) മായിരുന്നു إِلَيْهِ അതിലേക്കു, അതിനായി مِن قَبْلُ മുമ്പു وَجَعَلَ അവൻ ആക്കുകയും ചെയ്യും لِلَّهِ അല്ലാഹുവിനു أَندَادًا സമൻമാരെ, തുല്യൻമാരെ لِّيُضِلَّ അവൻ വഴിപിഴപ്പിക്കുവാൻ عَن سَبِيلِهِ അവന്റെ മാർഗ്ഗത്തിൽനിന്നു قُلْ പറയുക تَمَتَّعْ നീ സുഖമെടുത്തുകൊള്ളുക, ഉപയോഗമെടുക്കുക بِكُفْرِكَ നിന്റെ അവിശ്വാസം കൊണ്ടു قَلِيلًا അൽപം, കുറച്ചു إِنَّكَ നിശ്ചയമായും നീ مِنْ أَصْحَـٰبِ ٱلنَّارِ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനാണ്
മനുഷ്യനെ വല്ല ഉപദ്രവവും [അനിഷ്ട കാര്യവും] ബാധിച്ചാൽ, അവൻ തന്റെ റബ്ബിങ്കലേക്ക് (ഭക്തിപൂർവ്വം) മടങ്ങിക്കൊണ്ട് അവനോടു പ്രാർത്ഥിക്കും. പിന്നീട് അവൻ തന്റെ പക്കൽ നിന്നു വല്ല അനുഗ്രഹവും അവനു അധീനപ്പെടുത്തി കൊടുത്താൽ, അവൻ മുമ്പ് യാതൊരു കാര്യത്തിലേക്കു(വേണ്ടി) പ്രാർത്ഥന ചെയ്തിരുന്നുവോ അതവൻ മറന്നുകളയുകയായി. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി അല്ലാഹുവിനു അവൻ സമന്മാരെ [പങ്കുകാരെ] ആക്കുകയും ചെയ്യും. (നബിയേ) പറയുക: "നീ നിന്റെ അവിശ്വാസം കൊണ്ട് അൽപ്പമൊന്നു സുഖമെടുത്തുകൊള്ളുക. (എന്നാൽ) നിശ്ചയമായും നീ നരകത്തിന്റെ ആൾക്കാരിൽപെട്ടവനത്രേ."
أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًۭا وَقَآئِمًۭا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٩﴾
share
أَمَّنْ = അതല്ല (അഥവാ) യാതൊരുവനോ هُوَ = അവൻ قَانِتٌ = ഭക്തനാണ്, താഴ്മ അർപ്പിക്കുന്ന(വിനയപ്പെടുന്ന)വനാണ് آنَاءَ اللَّيْلِ = രാത്രി സമയങ്ങളിൽ سَاجِدًا = സുജൂദ് ചെയ്യുന്നവനായി وَقَائِمًا = നിൽക്കുന്നവനായും يَحْذَرُ = അവൻ ജാഗ്രതയായിരിക്കും, ഭയപ്പെടും, കാക്കും الۡأَخِرَۃَ = പരലോകത്തെ وَيَرْجُو = അവൻ അഭിലഷിക്കുക(പ്രതീക്ഷിക്കുക)യും ചെയ്യും رَحْمَةَ رَبِّهِ = തന്റെ റബ്ബിന്റെ കാരുണ്യം قُلْ = നീ പറയുക هَلْ يَسْتَوِي = സമമാകുമോ الَّذِينَ يَعْلَمُونَ = അറിയുന്നവർ وَالَّذِينَ = യാതൊരുവരും لَا يَعْلَمُونَ = അറിയാത്ത, അവർ അറിയുകയില്ല إِنَّمَا يَتَذَكَّرُ = നിശ്ചയമായും ആലോചിക്കുകയു(ള്ളൂ) أُولُو الْأَلْبَابِ = ബുദ്ധിമാന്മാർ (മാത്രം)
(അങ്ങിനെയുള്ള മനുഷ്യനാണോ ഉത്തമൻ,) അതല്ല (ഇങ്ങിനെയുള്ള) ഒരുവനോ? അവൻ "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടും, നിന്നു (നമസ്കരിച്ചു) കൊണ്ടും രാത്രിസമയങ്ങളിൽ ഭക്തനായിരിക്കും;അവൻ പരലോകത്തെകുറിച്ച് ജാഗ്രതയായിരിക്കുകയും , തന്റെ റബ്ബിന്റെ കാരുണ്യം അഭിലഷിച്ചു [പ്രതീക്ഷിച്ചു] കൊണ്ടിരിക്കുകയും ചെയ്യുന്നു. (ഈ രണ്ടിൽ ആരാണ് ഉത്തമൻ?!) നീ പറയുക: " അറിയുന്നവരും, അറിയാത്തവരും സമമാകുമോ?! "നിശ്ചയമായും, ബുദ്ധിമാൻമാരേ ആലോചിച്ചു നോക്കുകയുള്ളൂ.
തഫ്സീർ : 8-9
View   
قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌۭ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍۢ﴿١٠﴾
share
قُلْ = പറയുക يَا عِبَادِ = എന്റെ അടിയാന്മാരേ الَّذِينَ آمَنُوا = വിശ്വസിച്ചവരായ اتَّقُوا رَبَّكُمْ = നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ لِلَّذِينَ أَحْسَنُوا = നന്മ പ്രവർത്തിച്ചവർക്കുണ്ട് فِي هَـذِهِ الدُّنْيَا = ഈ ഇഹത്തിൽ വെച്ച് حَسَنَةٌ = നന്മ وَأَرْضُ اللَّـهِ = അല്ലാഹുവിന്റെ ഭൂമിയാകട്ടെ وَاسِعَةٌ = വിശാലമായതാണ് إِنَّمَا يُوَفَّى = നിശ്ചയമായും നിറവേറ്റിക്കൊടുക്കപ്പെടും الصَّابِرُونَ = ക്ഷമാശീലന്മാർക്കു أَجْرَهُمۡ = അവരുടെ പ്രതിഫലം بِغَيْرِ حِسَابٍ = കണക്കില്ലാതെ(വിചാരണകൂടാതെ) തന്നെ
പറയുക: ‘ വിശ്വസിച്ചവരായ എന്റെ അടിയാന്മാരേ, നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ.ഈ ഇഹലോകത്തുവെച്ച് നന്മ പ്രവർത്തിക്കുന്നവർക്കു നന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ, വിശാലമായതുമാകുന്നു.നിശ്ചയമായും, സഹനശീലൻമാർക്കു അവരുടെ പ്രതിഫലം, കണക്കില്ലാതെയത്രെ നിറവേറ്റിക്കൊടുക്കപ്പെടുക’.
തഫ്സീർ : 10-10
View   
قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًۭا لَّهُ ٱلدِّينَ﴿١١﴾
share
قُلْ = പറയുക إِنِّي أُمِرْتُ = നിശ്ചയമായും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ = ഞാൻ ആരാധിക്കുവാൻ اللَّـهَ = അല്ലാഹുവിനെ مُخۡلِصاً لَهُ = അവന് നിഷ്‌കളങ്ക(ശുദ്ധ)മാക്കിക്കൊണ്ട് الدِّينَ = മതം, കീഴ്‌വണക്കം , ആരാധന, നടപടി
പറയുക: ‘മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിനു നിഷ്കളങ്കമാക്കിക്കൊണ്ടു ഞാൻ അവനെ ആരാധിക്കുവാൻ നിശ്ചയമായും എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നു’.
وَأُمِرْتُ لِأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ﴿١٢﴾
share
وَأُمِرْتُ = എന്നോട് കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَنْ أَكُونَ = ഞാൻ ആയിരിക്കുവാൻ أَوَّلَ الْمُسْلِمِينَ = മുസ്‌ലിംകളിൽ (കീഴൊതുക്കമുള്ളവരിൽ) ഒന്നാമൻ
‘ഞാൻ ‘മുസ്‌ലിം’കളിൽ ഒന്നാമത്തെവനായിരിക്കുന്നതിനും എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നു’. .
തഫ്സീർ : 11-12
View   
قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ﴿١٣﴾
share
قُلْ = പറയുക إِنِّي أَخَافُ = നിശ്ചയമായും ഞാൻ ഭയപ്പെടുന്നു إِنْ عَصَيْتُ = ഞാൻ അനുസരണക്കേടു (എതിരു)ചെയ്‌താൽ رَبِّي = എന്റെ റബ്ബിനോട് عَذَابَ يَوْمٍ = ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ = വമ്പിച്ച
പറയുക: ‘ഞാൻ എന്റെ റബ്ബിനോടു അനുസരണക്കേടു കാണിക്കുന്നപക്ഷം,ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു’.
قُلِ ٱللَّهَ أَعْبُدُ مُخْلِصًۭا لَّهُۥ دِينِى﴿١٤﴾
share
قُلِ = നീ പറയുക اللَّـهَ أَعْبُدُ = അല്ലാഹുവിനെ തന്നെ ഞാൻ ആരാധിക്കുന്നു مُخْلِصًا لَّهُ = അവന് നിഷ്കളങ്കമാക്കിക്കൊണ്ട് دِينِي = എൻ്റെ മതം, കീഴ്‌വണക്കം
പറയുക: ‘എന്റെ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെത്തന്നെ ഞാൻ ആരാധിക്കുന്നു.
فَٱعْبُدُوا۟ مَا شِئْتُم مِّن دُونِهِۦ ۗ قُلْ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَا ذَٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ﴿١٥﴾
share
فَاعْبُدُوا = എന്നാൽ നിങ്ങളാരാധിച്ചുകൊള്ളുക مَا شِئْتُمۡ = നിങ്ങൾ ഉദ്ദേശിച്ചതിനെ مِنۡ دُونِهِ = അവനു പുറമെ قُلْ = പറയുക إِنَّ الْخَاسِرِينَ = നിശ്ചയമായും നഷ്‌ടക്കാർ الَّذِينَ خَسِرُوا = നഷ്‌ടം വരുത്തിയവരത്രെ أَنفُسَهُمْ = തങ്ങളെത്തന്നെ,തങ്ങളുടെ ദേഹങ്ങൾക്ക് , ആത്മാക്കൾക്ക് وَأَهْلِيهِمْ = തങ്ങളുടെ സ്വന്തക്കാർക്കും(ആൾക്കാർക്കും) يَوْمَ الْقِيَامَةِ = ഖിയാമത്തുനാളിൽ أَلَا = അല്ലാ (അറിഞ്ഞേക്കുക ) ذَلِكَ هُوَ = അത് തന്നെയാണ് الْخُسْرَانُ = നഷ്‌ടം الْمُبِينُ = പ്രത്യക്ഷമായ
"എന്നാൽ, നിങ്ങൾ അവനുപുറമെ നിങ്ങൾ ഉദ്ദേശിച്ചതിനെ ആരാധിച്ചു കൊള്ളുക !" പറയുക: "(പക്ഷേ) തങ്ങൾക്കു തന്നെയും, തങ്ങളുടെ ആൾക്കാർക്കും ഖിയാമത്തുനാളിൽ നഷ്ടം വരുത്തിയവരത്രെ നിശ്ചയമായും നഷ്ടക്കാർ !" അല്ലാ(- അറിഞ്ഞേക്കുക): അതു തന്നെയാണ് പ്രത്യക്ഷമായ നഷ്ടം!
لَهُم مِّن فَوْقِهِمْ ظُلَلٌۭ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌۭ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَـٰعِبَادِ فَٱتَّقُونِ﴿١٦﴾
share
لَهُمۡ = അവർക്കുണ്ടായിരിക്കും مِنۡ فَوۡقِهِمۡ = അവരുടെ മുകളിൽ നിന്നു ظُلَلٌ = തണല്(നിഴലു)കൾ مِنَ النَّارِ = അഗ്നികൊണ്ടു وَمِنۡ تَحْتِهِمْ = അവരുടെ താഴ്ഭാഗത്തുനിന്നും ظُلَلٌ = തണലുണ്ടായിരിക്കും ذَلِكَ = അത് يُخَوِّفُ اللَّـهُ = അല്ലാഹു ഭയപ്പെടുത്തുന്നു بِهِ = അതിനെപ്പറ്റി, അതുകൊണ്ട് عِبَادَهُ = തൻ്റെ അടിയാന്മാരെ يَا عِبَادِ = എൻ്റെ അടിയാന്മാരെ فَاتَّقُونِ = അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ
അവർക്കു (നരകത്തിൽ) അവരുടെ മുകൾ ഭാഗത്തുനിന്ന് അഗ്നികൊണ്ടുള്ള തണലുകൾ ഉണ്ടായിരിക്കും;അവരുടെ താഴ്ഭാഗത്തു നിന്നും തണലുകളുണ്ടായിരിക്കും.അതു-അതിനെപ്പറ്റി- അല്ലാഹു അവന്റെ അടിയാന്മാരെ ഭയപ്പെടുത്തുകയാണ്. എന്റെ അടിയാന്മാരെ, ആകയാൽ നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ!.
തഫ്സീർ : 13-16
View   
وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّـٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ﴿١٧﴾
share
وَالَّذِينَ = യാതൊരു കൂട്ടർ اجْتَنَبُوا = അവർ വർജ്ജിച്ചു, അകന്നുനിന്നു الطَّاغُوتَ = ത്വാഗൂത്തിനെ(പിശാചിനെ,ധിക്കാരിയെ) أَنۡ يَعْبُدُوهَا = അതായതു അതിനു ആരാധിക്കുന്നതിനെ وَأَنَابُوا = അവർ മടക്കം കാണിക്കുക (വിനയപ്പെടുക)യും ചെയ്തു إِلَى اللَّـهِ = അല്ലാഹുവിങ്കലേക്ക് لَهُمُ = അവർക്കുണ്ട് الْبُشْرَى = സന്തോഷം, സന്തോഷവാർത്ത فَبَشِّرْ = ആകയാൽ സന്തോഷമറിയിക്കുക عِبَادِ = എന്റെ അടിയാന്മാരെ
യാതൊരു കൂട്ടർ "ത്വാഗൂത്തി"നെ [ധിക്കാരിയായ പിശാചിനെ]- അതായതു അതിനെ ആരാധിക്കുന്നതിനെ- വർജ്ജിക്കുകയും, അല്ലാഹുവിലേക്ക് (ഭക്തിപൂർവ്വം) മടങ്ങുകയും ചെയ്യുന്നുവോ അവർക്കു സന്തോഷ വാർത്തയുണ്ട്. ആകയാൽ, (നബിയേ) എന്റെ അടിയാന്മാർക്ക് സന്തോഷവാർത്ത അറിയിക്കുക;-
ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ﴿١٨﴾
share
الَّذِينَ يَسْتَمِعُونَ = അതായതു ശ്രദ്ധിച്ചു കേൾക്കുന്ന (ചെവികൊടുക്കുന്ന)വരെ الْقَوْلَ = വാക്കിനെ,പറയുന്നതിനെ فَيَتَّبِعُونَ = എന്നിട്ടു പിൻപറ്റുന്നു أَحْسَنَهُ = അതിൽ നല്ലതിനെ أُولَـئِكَ = അക്കൂട്ടർ الَّذِينَ = യാതൊരുവരത്രെ هَدَاهُمُ اللَّـهُ = അല്ലാഹു അവർക്കു മാർഗദർശനം നൽകിയിരിക്കുന്നു وَأُولَـٰئِكَ هُمْ = അക്കൂട്ടർ തന്നെ أُولُو الْأَلْبَابِ = ബുദ്ധിമാന്മാർ
അതായതു,( പറയുന്ന )വാക്കു ശ്രദ്ധിച്ചു കേൾക്കുകയും, എന്നിട്ട് അതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുന്നവർക്കു :അല്ലാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളവരത്രെ അക്കൂട്ടർ; അവർ തന്നെയാണ് ബുദ്ധിമാന്മാരും.
തഫ്സീർ : 17-18
View   
أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ﴿١٩﴾
share
أَفَمَنْ = അപ്പോൾ ഒരുവനോ حَقَّ عَلَيْهِ = അവന്റെ മേൽ യഥാർത്ഥമായി ,സ്ഥിരപ്പെട്ടിരിക്കുന്നു كَلِمَةُ الْعَذَابِ = ശിക്ഷയുടെ വാക്കു أَفَأَنۡتَ = അപ്പോൾ നീയോ تُنۡقِذُ = രക്ഷപ്പെടുത്തുന്നു مَنۡ = ഒരുവനെ فِی النَّارِ = നരകത്തിലുള്ള
അപ്പോൾ, ശിക്ഷയുടെ വാക്ക് (സ്ഥിരപ്പെട്ട്‌) യഥാർത്ഥമായിത്തീർന്നിട്ടുള്ളവനോ?! [നിനക്കവനെ നേർമാർഗ്ഗത്തിലാ ക്കാമോ?! ഇല്ല.] എന്നിരിക്കെ, നരകത്തിലുള്ളവനെ നീ രക്ഷപ്പെടുത്തുമോ?! [അതുമില്ല.]
തഫ്സീർ : 19-19
View   
لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ غُرَفٌۭ مِّن فَوْقِهَا غُرَفٌۭ مَّبْنِيَّةٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ﴿٢٠﴾
share
لَـكِنِ = പക്ഷേ الَّذِينَ اتَّقَوْا = സൂക്ഷിച്ചവർ رَبَّهُمْ = തങ്ങളുടെ റബ്ബിനെ لَهُمْ = അവർക്കുണ്ട് غُرَفٌ = മണിമാളികകൾ, ഉന്നത അറകൾ مِنۡ فَوْقِهَا = അവയുടെ മീതെ ഉണ്ടായിരിക്കും غُرَفٌ = മണിമാടങ്ങൾ مَبۡنِيَّۃٌ = നിർമിക്ക(സ്ഥാപിക്ക, കെട്ടിയുണ്ടാക്ക)പ്പെട്ട تَجْرِي = നടക്കും,ഒഴുകും مِنۡ تَحْتِهَا = അതിന്റെ അടിയിൽകൂടി الْأَنْهَارُ = നദികൾ ,അരുവികൾ وَعْدَ اللَّـهِ = അല്ലാഹുവിന്റെ വാഗ്‌ദാനം لَا يُخْلِفُ اللَّـهُ = അല്ലാഹു ലംഘിക്കുകയില്ല , വ്യത്യാസം ചെയ്കയില്ല الْمِيعَادَ = വാഗ്ദാനം ,നിശ്ചയം
പക്ഷേ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചിട്ടുള്ളവരാകട്ടെ, (തട്ടുതട്ടായി) മേൽക്കുമേലെ നിർമ്മിക്കപ്പെട്ടിട്ടുള്ള ചില മണിമാടങ്ങൾ അവർക്കുണ്ടായിരിക്കും; അവയുടെ അടിഭാഗത്തു കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നാണ്; അല്ലാഹുവിന്റെ വാഗ്ദാനം! നിശ്ചയമായും, അല്ലാഹു വാഗ്ദാന നിശ്ചയം ലംഘിക്കുകയില്ല.
തഫ്സീർ : 20-20
View   
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَسَلَكَهُۥ يَنَـٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًۭا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّۭا ثُمَّ يَجْعَلُهُۥ حُطَـٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴿٢١﴾
share
أَلَمۡ تَرَ = നീ കണ്ടില്ലേ أَنَّ اللَّهَ أَنۡزَلَ = അല്ലാഹു ഇറക്കിയിരിക്കുന്നത് مِنَ السَّمَاءِ = ആകാശത്തുനിന്ന് مَاءً = വെള്ളം فَسَلَكَهُ = എന്നിട്ടതിനെ പ്രവേശിപ്പിച്ചു يَنَابِيعَ = ഉറവിടങ്ങളിൽ فِي الأرۡضِ = ഭൂമിയിൽ ثُمَّ يُخۡرِجُ = പിന്നെ അവൻ പുറപ്പെടുവിക്കുന്നു ,ഉൽപാദിപ്പിക്കുന്നു بِهِ = അത് മൂലം,അതുകൊണ്ട് زَرۡعًا = വിള ,കൃഷി مُخۡتَلِفًا = വ്യത്യസ്തമായ أَلۡوَانُهُ = അതിന്റെ വർണങ്ങൾ ثُمَّ يَهِيجُ = പിന്നെ അത് നീരുവറ്റുന്നു ,ഉണങ്ങുന്നു فَتَرَاهُ = അപ്പോൾ നിനക്കത് കാണാം مُصۡفَرًّا = മഞ്ഞവർണം പൂണ്ടതായി ثُمَّ يَجۡعَلُهُ = പിന്നെ അവനതിനെ ആക്കുന്നു حُطاَمًا = തുരുമ്പ് ,വൈക്കോൽ,നുറുങ്ങ് إِنَّ فِي ذَلِكَ = നിശ്ചയമായും അതിലുണ്ട് لَذِكۡرَی = സ്മരണ, ഉപദേശം, ചിന്താവിഷയം لِأُولِي الألۡبَابِ = ബുദ്ധിമാന്മാർക്ക്
നീ കണ്ടില്ലേ,അല്ലാഹു ആകാശത്തു നിന്നു(മഴ) വെള്ളം ഇറക്കിയിരിക്കുന്നത്?! എന്നിട്ട് അതവൻ ഭൂമിയിലെ ഉറവിടങ്ങളിൽ പ്രവേശിപ്പിച്ചു;പിന്നെ, അതുമൂലം വർണ്ണങ്ങൾ വ്യത്യസ്തമായ (വിവിധ തരത്തിലുള്ള) കൃഷിയെ അവൻ ഉല്പാദിപ്പിക്കുന്നു. പിന്നീട് അത് നീരുവറ്റി (ഉണങ്ങി)പ്പോകുന്നു;അപ്പോഴതു മഞ്ഞവർണ്ണം പൂണ്ടതായി നിനക്കു കാണാം;പിന്നീടു അതിനെ അവൻ തുരുമ്പലാക്കുന്നു [ഉണക്കച്ചുള്ളികളാക്കുന്നു.]നിശ്ചയമായും, ബുദ്ധിമാൻമാർക്കു അതിൽ സ്മരണ [ചിന്തിക്കാനുള്ള വക]യുണ്ട്.
തഫ്സീർ : 21-21
View   
أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَـٰمِ فَهُوَ عَلَىٰ نُورٍۢ مِّن رَّبِّهِۦ ۚ فَوَيْلٌۭ لِّلْقَـٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۢ مُّبِينٍ﴿٢٢﴾
share
أَفَمَنۡ = എന്നാൽ യാതൊരുവനോ شَرَحَ اللَّهُ = അല്ലാഹു വികാസം നൽകി صَدۡرَهُ = അവന്റെ നെഞ്ചിന് (ഹൃദയത്തിന്) لِلإِسۡلامِ = ഇസ്ലാമിലേക്ക് فَهُوَ = എന്നിട്ടവൻ عَلَى نُورٍ = പ്രകാശത്തിലാണ് مِنۡ رَبِّهِ = തന്റെ റബ്ബിങ്കൽ നിന്ന് فَوَيۡلٌ = അപ്പോൾ നാശം, കഷ്ടം لِلۡقَاسِيَةِ = കടുത്തവർക്കാണ് قُلُوبُهُمۡ = തങ്ങളുടെ ഹൃദയങ്ങൾ مِنۡ ذِكۡرِ اللَّهِ = അല്ലാഹുവിന്റെ ദിക്റിനെ (സ്മരണ -കീർത്തനം)സംബന്ധിച്ചു أُولَئِكَ = അക്കൂട്ടർ فِي ضَلالٍ = വഴിപിഴവിലാണ്,ദുർമാർഗത്തിലാണ് مُبِينٍ = പ്രത്യക്ഷമായ
എന്നാൽ, അല്ലാഹു ഒരുവന്റെ നെഞ്ചിന് [ഹൃദയത്തിനു] ‘ഇസ്‌ലാമി‘ലേക്ക്‌ വികാസം നൽകി.അങ്ങനെ അവൻ തൻറെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലാകുന്നു. ഇങ്ങിനെയുള്ളവനോ?! [ഇവനും ഹൃദയം കടുത്തവനും സമമായിരിക്കുമോ? ഇല്ല]. അപ്പോൾ, അല്ലാഹുവിന്റെ സ്മരണയെ (അഥവാ കീർത്തനത്തെ) സംബന്ധിച്ചു ഹൃദയം കടുത്തു പോയിട്ടുള്ളവർക്ക് നാശം! അക്കൂട്ടർ, സ്പഷ്ടമായ ദുർമാർഗ്ഗത്തിലാകുന്നു.
തഫ്സീർ : 22-22
View   
ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًۭا مُّتَشَـٰبِهًۭا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ﴿٢٣﴾
share
اللَّهُ نَزَّلَ = അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു أَحۡسَنَ الۡحَدِيثِ = ഏറ്റവും നല്ല വർത്തമാനം ,വിഷയം كِتَابًا = അതായത് ഒരു ഗ്രന്ഥം مُتَشَابِهًا = പരസ്പര സാദൃശ്യമുള്ള مَثَانِيَ = ആവർത്തിത (വചന)ങ്ങളായ تَقۡشَعِرُّ = വിറകൊള്ളും,രോമാഞ്ചപ്പെടും مِنۡهُ = അതിനാൽ جُلُودُ = തൊലികൾ الَّذِينَ يَخۡشَوۡنَ = ഭയപ്പെടുന്നവരുടെ رَبَّهُمۡ = തങ്ങളുടെ റബ്ബിനെ ثُمَّ = പിന്നീട് تَلِينُ = മയപ്പെടും,മാർദ്ദവമാകും جُلُودُهُمۡ = അവരുടെ തൊലികൾ وَقُلُوبُهُمۡ = അവരുടെ ഹൃദയങ്ങളും إِلَى ذِكۡرِ اللَّهِ = അല്ലാഹുവിന്റെ ഓർമ(സ്മരണ)യിലേക്ക് ذَلِكَ = അത് هُدَى اللَّهِ = അല്ലാഹുവിന്റെ മാർഗദർശനമാണ് يَهۡدِي بِهِ = അതുകൊണ്ട് അവൻ മാർഗദർശനം നൽകുന്നു مَنۡ يَشَاءُ = അവൻ ഉദ്ദേശിക്കുന്നവർക്ക് وَمَنۡ يُضۡلِلِ اللَّهُ = അല്ലാഹു ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ فَمَالَهُ = എന്നാൽ അവന്നില്ല مِنۡ هَادٍ = ഒരു മാർഗ്ഗദർശകനും, വഴികാട്ടിയും
അല്ലാഹു ഏറ്റവും നല്ല വർത്തമാനം അവതരിപ്പിച്ചിരിക്കുന്നു; അതായതു, പരസ്പരസാദൃശ്യമുള്ള ആവർത്തിതവചനങ്ങളായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികൾ അതു നിമിത്തം വിറകൊള്ളുന്ന താകുന്നു. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്കു (അഥവാ കീർത്തനത്തിലേക്കു) മയപ്പെട്ടു വരുകയും ചെയ്യും. അതു [ആ ഗ്രന്ഥം] അല്ലാഹുവിന്റെ മാർഗ്ഗദർശനമത്രെ;അവൻ ഉദ്ദേശിക്കുന്നവർക്കു അതുമൂലം അവൻ മാർഗ്ഗദർശനം നൽകുന്നു. യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു വഴികാട്ടുന്ന ഒരുവനുമില്ല.
തഫ്സീർ : 23-23
View   
أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَقِيلَ لِلظَّـٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ﴿٢٤﴾
share
أَفَمَنۡ = എന്നാൽ യാതൊരുവനോ يَتَّقِي = അവൻ കാക്കും,സൂക്ഷിക്കും,തടുക്കും بِوَجۡهِهِ = തന്റെ മുഖം കൊണ്ട് سُوءَ الۡعَذَابِ = കടുത്ത ശിക്ഷയെ,ശിക്ഷയുടെ കെടുതിയെ يَوۡمَ الۡقِيَامَةِ =ഖിയാമത്തുനാളിൽ وَقِيلَ = പറയപ്പെടും لِلظَّالِمِينَ = അക്രമികളോട് ذُوقُوا = നിങ്ങൾ രുചിച്ചുനോക്കുവിൻ,ആസ്വദിക്കുവിൻ مَا كُنۡتُمۡ = നിങ്ങൾ ആയിരുന്നതിനെ تَكۡسِبُونَ = നിങ്ങൾ സമ്പാദിച്ചുണ്ടാക്കുക
എന്നാൽ, ഖിയാമത്തുനാളിൽ ശിക്ഷയുടെ കെടുതി [അഥവാ കടുത്ത ശിക്ഷ]യെ തന്റെ മുഖംകൊണ്ടു കാ(ത്തു തടു)ക്കേണ്ടി വരുന്നതായ ഒരുവനോ?![ഇവനും, അന്നത്തെ ദിവസം നിർഭയനായിരിക്കുന്നവനും സമമാകുമോ? ഇല്ല.] അക്രമികളോടു പറയപ്പെടും: "നിങ്ങൾ യാതൊന്നു സമ്പാദിച്ചുണ്ടാക്കിയിരുന്നുവോ അതു ആസ്വദിച്ചുകൊള്ളുവിൻ!"
തഫ്സീർ : 24-24
View   
كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ﴿٢٥﴾
share
كَذَّبَ = കളവാക്കി ,വ്യാജമാക്കി الَّذِينَ مِنۡ قَبۡلِهِمۡ = അവരുടെ(ഇവരുടെ)മുമ്പുള്ളവർ فَأَتَاهُمُ = അതിനാൽ അവർക്ക് വന്നെത്തി الۡعَذَابُ = ശിക്ഷ مِنۡ حَيۡثُ = വിധേന, വിധത്തിലൂടെ لاَيَشۡعُرُونَ = അവർ അറിയാത്ത (ഊഹിക്കാത്ത)
ഇവരുടെ മുമ്പുണ്ടായിരുന്നവർ വ്യാജമാക്കി; അതിനാൽ, അവർ അറിയാത്ത വിധത്തിൽകൂടി അവർക്കു ശിക്ഷ വന്നു.
فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٢٦﴾
share
فَأَذَاقَهُمُ = അപ്പോൾ അവരെ ആസ്വദിപ്പിച്ചു اللَّهُ = അല്ലാഹു الۡخِزۡيَ = അപമാനം,നിന്ദ്യത,വഷളത്വം فِي الۡحَيَاةِالدُّنۡيَا = ഐഹിക ജീവിതത്തിൽ وَلَعَذَابُ ٱلْءَاخِرَةِ = പരലോക ശിക്ഷയാകട്ടെ أَكۡبَرُ = കൂടുതൽ(ഏറ്റവും)വലുതുമാണ് لَوۡكَانُوا = അവരായിരുന്നുവെങ്കിൽ يَعۡلَمُونَ = അറിയും
അങ്ങനെ, ഇഹലോക ജീവിതത്തിൽ അല്ലാഹു അവർക്ക് അപമാനം ആസ്വദിപ്പിച്ചു : പരലോക ശിക്ഷയാകട്ടെ, ഏറ്റവും വലുതാണ് താനും. അവർക്ക് അറിയാമായിരുന്നുവെങ്കിൽ ! [എന്നാലത് സംഭവിക്കുമായിരുന്നില്ല.]
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ لَّعَلَّهُمْ يَتَذَكَّرُونَ﴿٢٧﴾
share
وَلَقَدۡضَرَبۡنَا = തീർച്ചയായും നാം വിവരിച്ചിട്ടുണ്ട്,ഏർപ്പെടുത്തിയിട്ടുണ്ട് لِلنَّاسِ = മനുഷ്യർക്ക് فِي هَذَا الۡقُرۡآنِ = ഈ ഖുർആനിൽ مِنۡ كُلِّ مَثَلٍ = എല്ലാ (വിധ)ഉപമകളെയും,ഉദാഹരണത്തിൽ നിന്നും لَعَلَّهُمۡ = അവരായേക്കാം,ആകുവാൻ يَتَذَكَّرُونَ = ഉറ്റാലോചിക്കുന്ന, ഓർമിക്കുന്ന(വർ)
തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്കുവേണ്ടി (ആവശ്യമായ ) എല്ലാ ഉപമകളും നാം വിവരിച്ചിട്ടുണ്ട് ;അവർ ആലോചിച്ചുനോക്കുവാൻ വേണ്ടി.
قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍۢ لَّعَلَّهُمْ يَتَّقُونَ﴿٢٨﴾
share
قُرۡآنًا عَرَبِيًّا = അറബിയായ ഖുർആൻ غَيۡرَ ذِي = ഉള്ളതല്ലാത്ത عِوَجٍ = യാതൊരു വളവും, വക്രതയും لَعَلَّهُمۡ يَتَّقُونَ = അവർ സൂക്ഷിക്കുവാൻ, സൂക്ഷിച്ചേക്കാം
(അതെ) യാതൊരു വക്രതയുള്ളതല്ലാത്ത, അറബി (ഭാഷയിലുള്ള) ഒരു ഖുർആൻ ! അവർ സൂക്ഷിക്കുവാൻവേണ്ടി.
ضَرَبَ ٱللَّهُ مَثَلًۭا رَّجُلًۭا فِيهِ شُرَكَآءُ مُتَشَـٰكِسُونَ وَرَجُلًۭا سَلَمًۭا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٢٩﴾
share
ضَرَبَ اللَّهُ = അല്ലാഹു വിവരിക്കുന്നു,ആക്കിയിരിക്കുന്നു مَثَلاً = ഒരു ഉപമ , ഉദാഹരണം رَجُلاً = ഒരു പുരുഷനെ (മനുഷ്യനെ) فِيهِ = അവനിലുണ്ട് شُرَكَاءُ = ( പല) പങ്കാളികൾ مُتَشَاكِسُونَ = പരസ്പരം വഴക്കടിക്കുന്ന,ശണ്ഠകൂടുന്ന وَرَجُلاً = ഒരു പുരുഷനെയും سَلَمًا = തനിച്ച, രക്ഷപ്പെട്ട لِرَجُلٍ = ഒരു പുരുഷന് (മനുഷ്യന്) هَلۡ يَسۡتَوِيَانِ = രണ്ടുപേരും സമമാകുമോ مَثَلاً = ഉപമയിൽ,ഉദാഹരണംകൊണ്ട് الۡحَمْدُ = (സർവ്വ) സ്തുതി لِلَّهِ = അല്ലാഹുവിനാണ് بَلۡ أَكۡثَرُهُمۡ = പക്ഷേ,അവരിൽ അധികമാളുകളും لايَعۡلَمُونَ = അറിയുന്നില്ല
ഒരു പുരുഷനെ അല്ലാഹു ഒരു ഉപമയാക്കി വിവരിക്കയാണ്: പരസ്പരം ശണ്ഠകൂടുന്ന (കുറെ)പങ്കാളികൾ അവനിലുണ്ട് : ഒരു പുരുഷന് (മാത്രം) തനിച്ചായുള്ള (വേറെ ) ഒരു പുരുഷനെയും (ഉപമയായി എടുക്കുന്നു. )ഇവർ രണ്ടു പേരും ഉപമയിൽ സമമാകുമോ ?! [ഇല്ല.] അല്ലാഹുവിനു സർവ്വ സ്തുതിയും! പക്ഷെ, അവരിൽ അധികമാളുകളും അറിയുന്നില്ല.
തഫ്സീർ : 25-29
View   
إِنَّكَ مَيِّتٌۭ وَإِنَّهُم مَّيِّتُونَ﴿٣٠﴾
share
إِنَّكَ = നിശ്ചയമായും നീ مَيِّتٌ = മരണമടയുന്നവനാണ് وَإِنَّهُمۡ = അവരും തന്നെ مَيِّتُونَ = മരണമടയുന്നവരാണ്
(നബിയേ )നിശ്ചയമായും നീ മരണപ്പെട്ടുപോകുന്നവനാണ് ; അവരും മരണപ്പെട്ടുപോകുന്നവർ തന്നെ.
ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ عِندَ رَبِّكُمْ تَخْتَصِمُونَ﴿٣١﴾
share
ثُمَّ = പിന്നെ إِنَّكُمۡ = നിശ്ചമായും നിങ്ങൾ يَومَ اْلقِيامَةِ = ഖിയാമത്തുനാളിൽ عِنْدَ رَبِّكُمْ = നിങ്ങളുടെ റബ്ബിന്റെ അടുക്കൽ تَخْتَصِمُونَ = നിങ്ങൾ തർക്കം (വിവാദം,വഴക്കു)നടത്തുന്നതാണ്
പിന്നീടു, നിങ്ങൾ ഖിയാമത്തുനാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് (തർക്കിച്ചു) വഴക്കടിക്കുന്നതാകുന്നു.
തഫ്സീർ : 30-31
View   

arrow_back_ios
36:28
36:29
36:30
36:31
36:32
36:33
36:34
36:35
36:36
36:37
36:38
36:39
36:40
36:41
36:42
36:43
36:44
36:45
36:46
36:47
36:48
36:49
36:50
36:51
36:52
36:53
36:54
36:55
36:56
36:57
36:58
36:59
36:60
36:61
36:62
36:63
36:64
36:65
36:66
36:67
36:68
36:69
36:70
36:71
36:72
36:73
36:74
36:75
36:76
36:77
36:78
36:79
36:80
36:81
36:82
36:83
37:1
37:2
37:3
37:4
37:5
37:6
37:7
37:8
37:9
37:10
37:11
37:12
37:13
37:14
37:15
37:16
37:17
37:18
37:19
37:20
37:21
37:22
37:23
37:24
37:25
37:26
37:27
37:28
37:29
37:30
37:31
37:32
37:33
37:34
37:35
37:36
37:37
37:38
37:39
37:40
37:41
37:42
37:43
37:44
37:45
37:46
37:47
37:48
37:49
37:50
37:51
37:52
37:53
37:54
37:55
37:56
37:57
37:58
37:59
37:60
37:61
37:62
37:63
37:64
37:65
37:66
37:67
37:68
37:69
37:70
37:71
37:72
37:73
37:74
37:75
37:76
37:77
37:78
37:79
37:80
37:81
37:82
37:83
37:84
37:85
37:86
37:87
37:88
37:89
37:90
37:91
37:92
37:93
37:94
37:95
37:96
37:97
37:98
37:99
37:100
37:101
37:102
37:103
37:104
37:105
37:106
37:107
37:108
37:109
37:110
37:111
37:112
37:113
37:114
37:115
37:116
37:117
37:118
37:119
37:120
37:121
37:122
37:123
37:124
37:125
37:126
37:127
37:128
37:129
37:130
37:131
37:132
37:133
37:134
37:135
37:136
37:137
37:138
37:139
37:140
37:141
37:142
37:143
37:144
37:145
37:146
37:147
37:148
37:149
37:150
37:151
37:152
37:153
37:154
37:155
37:156
37:157
37:158
37:159
37:160
37:161
37:162
37:163
37:164
37:165
37:166
37:167
37:168
37:169
37:170
37:171
37:172
37:173
37:174
37:175
37:176
37:177
37:178
37:179
37:180
37:181
37:182
38:1
38:2
38:3
38:4
38:5
38:6
38:7
38:8
38:9
38:10
38:11
38:12
38:13
38:14
38:15
38:16
38:17
38:18
38:19
38:20
38:21
38:22
38:23
38:24
38:25
38:26
38:27
38:28
38:29
38:30
38:31
38:32
38:33
38:34
38:35
38:36
38:37
38:38
38:39
38:40
38:41
38:42
38:43
38:44
38:45
38:46
38:47
38:48
38:49
38:50
38:51
38:52
38:53
38:54
38:55
38:56
38:57
38:58
38:59
38:60
38:61
38:62
38:63
38:64
38:65
38:66
38:67
38:68
38:69
38:70
38:71
38:72
38:73
38:74
38:75
38:76
38:77
38:78
38:79
38:80
38:81
38:82
38:83
38:84
38:85
38:86
38:87
38:88
39:1
39:2
39:3
39:4
39:5
39:6
39:7
39:8
39:9
39:10
39:11
39:12
39:13
39:14
39:15
39:16
39:17
39:18
39:19
39:20
39:21
39:22
39:23
39:24
39:25
39:26
39:27
39:28
39:29
39:30
39:31