ജുസ്ഉ് - 21
وَلَا تُجَـٰدِلُوٓا۟ أَهْلَ ٱلْكِتَـٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَٰحِدٌۭ وَنَحْنُ لَهُۥ مُسْلِمُونَ﴿٤٦﴾
volume_up share
وَلَا تُجَادِلُوا നിങ്ങള്‍ തര്‍ക്കം നടത്തരുത്, വാഗ്വാദം ചെയ്യരുത് أَهْلَ الْكِتَابِ വേദക്കാരോടു إِلَّا بِالَّتِي യാതൊന്നുകൊണ്ടല്ലാതെ (യാതൊരു രീതിയിലല്ലാതെ) هِيَ അതു أَحْسَنُ ഏറ്റവും നല്ലതാണ് إِلَّا الَّذِينَ യാതൊരു കൂട്ടരോടൊഴികെ ظَلَمُوا അക്രമം പ്രവര്‍ത്തിച്ച مِنْهُمْ അവരില്‍ നിന്നു وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യണം آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِالَّذِي أُنزِلَ إِلَيْنَا ഞങ്ങളിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളതില്‍ وَأُنزِلَ إِلَيْكُمْ നിങ്ങളിലേക്കും ഇറക്കപ്പെട്ടിട്ടുള്ളതിലും وَإِلَـٰهُنَا ഞങ്ങളുടെ ഇലാഹും (ആരാധ്യനും) وَإِلَـٰهُكُمْ നിങ്ങളുടെ ഇലാഹും وَاحِدٌ ഒരുവനാണ്, ഏകനാണ് وَنَحْنُ ഞങ്ങള്‍ لَهُ അവന് مُسْلِمُونَ കീഴ്പെട്ടവരുമാണ്, അനുസരണമുള്ളവരാണ്
വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ തര്‍ക്കം നടത്തരുത്; അവരില്‍ നിന്ന്‍ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുകയും ചെയ്യണം: "ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, നിങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആരാധ്യനും, നിങ്ങളുടെ ആരാധ്യനും ഒരുവനാകുന്നു; ഞങ്ങള്‍ അവന് കീഴ്പ്പെട്ടവരും (മുസ്‌ലിംകളും) ആകുന്നു".
തഫ്സീർ : 46-46
View   
وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ ۚ فَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَـٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلْكَـٰفِرُونَ﴿٤٧﴾
volume_up share
وَكَذَٰلِكَ അപ്രകാരം, അതുപോലെ أَنزَلْنَا നാം ഇറക്കിയിരിക്കുന്നു, അവതരിപ്പിച്ചു إِلَيْكَ നിനക്ക്, നിന്നിലേക്ക്‌ الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം فَالَّذِينَ എന്നാല്‍ (അപ്പോള്‍) യാതൊരുകൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്കു നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു, വിശ്വസിക്കും بِهِ ഇതില്‍, അതില്‍ وَمِنْ هَـٰؤُلَاءِ ഇക്കൂട്ടരിലുമുണ്ട്, ഇവരില്‍ നിന്നുമുണ്ട് مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ بِهِ ഇതില്‍, അതില്‍ وَمَا يَجْحَدُ നിഷേധിക്കയില്ല بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളെ إِلَّا الْكَافِرُونَ അവിശ്വാസികളല്ലാതെ, (സത്യത്തെ) മൂടിവെക്കുന്നവരല്ലാതെ
അതുപോലെ, [മുന്‍വേദങ്ങള്‍ ഇറക്കിയതുപോലെ] നിനക്ക് നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കയാണ്. എന്നാല്‍, നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ [വേദക്കാര്‍] ഇതില്‍ വിശ്വസിക്കുന്നതാണ്‌. ഇക്കൂട്ടരിലും തന്നെ ഇതില്‍ വിശ്വസിക്കുന്നവരുണ്ട്. നമ്മുടെ ലക്ഷ്യങ്ങളെ അവിശ്വാസികളല്ലാതെ നിഷേധിക്കുകയില്ല.
തഫ്സീർ : 47-47
View   
وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍۢ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًۭا لَّٱرْتَابَ ٱلْمُبْطِلُونَ﴿٤٨﴾
volume_up share
وَمَا كُنتَ നീ ആയിരുന്നില്ലتَتْلُو പാരായണം ചെയ്യും مِن قَبْلِهِ ഇതിനുമുമ്പ് مِن كِتَابٍ ഒരു ഗ്രന്ഥവും, ഗ്രന്ഥത്തില്‍ നിന്ന് (ഒന്നും) وَلَا تَخُطُّهُ നീ അതു എഴുതുകയും ചെയ്തിരുന്നില്ല بِيَمِينِكَ നിന്‍റെ വലങ്കൈകൊണ്ട് إِذًا എന്നാല്‍ (അങ്ങിനെയാണെങ്കില്‍) لَّارْتَابَ സംശയിക്കാമായിരുന്നു, സന്ദേഹിക്കാമായിരുന്നു لْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥവാദികള്‍ (ക്ക്)
യാതൊരു ഗ്രന്ഥവും ഇതിന് മുമ്പ് നീ പാരായണം ചെയ്യുകയാകട്ടെ, നിന്‍റെ വലതുകൈകൊണ്ട് അതെഴുതുകയാകട്ടെ ചെയ്തിരുന്നില്ല. അങ്ങിനെയാണെങ്കില്‍ ഈ വ്യര്‍ത്ഥകാരികള്‍ക്ക് സന്ദേഹപ്പെടാമായിരുന്നു.
بَلْ هُوَ ءَايَـٰتٌۢ بَيِّنَـٰتٌۭ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلظَّـٰلِمُونَ﴿٤٩﴾
volume_up share
بَلْ എങ്കിലും, പക്ഷേ هُوَ അതു آيَاتٌ ലക്ഷ്യങ്ങളാണ്, ദൃഷ്ടാന്തങ്ങളാണ് بَيِّنَاتٌ സുവ്യക്തങ്ങളായ, തെളിഞ്ഞുകിടക്കുന്ന فِي صُدُورِ الَّذِينَ യാതൊരു കൂട്ടരുടെ നെഞ്ഞു (ഹൃദയം) കളില്‍ أُوتُوا الْعِلْمَ ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ള وَمَا يَجْحَدُ നിഷേധിക്കുകയില്ല بِآيَاتِنَا നമ്മുടെ ആയത്തുകളെ إِلَّا الظَّالِمُونَ അക്രമകാരികളല്ലാതെ
എങ്കിലും അത് ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളില്‍ സുവ്യക്തമായി (തെളിഞ്ഞു) കിടക്കുന്ന ലക്ഷ്യങ്ങളാകുന്നു. അക്രമകാരികളല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയില്ല.
തഫ്സീർ : 48-49
View   
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَـٰتٌۭ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ﴿٥٠﴾
volume_up share
وَقَالُوا അവര്‍ പറയുന്നു لَوْلَا أُنزِلَ ഇറക്കപ്പെട്ടുകൂടേ, ഇറക്കപ്പെടരുതോ عَلَيْهِ അവന്‍റെമേല്‍, അവനു آيَاتٌ വല്ല ദൃഷ്ടാന്തങ്ങളും مِّن رَّبِّهِ അവന്‍റെ റബ്ബിന്‍റെ പക്കല്‍ നിന്ന്‍ قُلْ പറയുക إِنَّمَا الْآيَاتُ നിശ്ചയമായും ദൃഷ്ടാന്തങ്ങള്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രമാണ്) وَإِنَّمَا أَنَا നിശ്ചയമായും ഞാന്‍ نَذِيرٌ താക്കീതുകാരന്‍ (മാത്രമാണ്, എന്നേയുള്ളു) مُّبِينٌ സ്പഷ്ടമായ
അവര്‍ [അവിശ്വാസികള്‍] പറയുകയാണ്‌: "അവന് അവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‍ വല്ല ദൃഷ്ടാന്തങ്ങളും ഇറക്കപ്പെട്ടുകൂടേ?!" (നബിയേ) പറയുക: "ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍മാത്രമാണുള്ളത്; ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ എന്നേയുള്ളൂ."
തഫ്സീർ : 50-50
View   
أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةًۭ وَذِكْرَىٰ لِقَوْمٍۢ يُؤْمِنُونَ﴿٥١﴾
volume_up share
أَوَلَمْ يَكْفِهِمْ അവര്‍ക്കു മതിയായിട്ടില്ലേ, പോരെയോ أَنَّا أَنزَلْنَا നാം ഇറക്കിയതു عَلَيْكَ നിനക്കു الْكِتَابَ വേദഗ്രന്ഥം يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടു عَلَيْهِمْ അവര്‍ക്കു, അവരില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَرَحْمَةً കാരുണ്യം, അനുഗ്രഹം وَذِكْرَىٰ ഉപദേശവും, സ്മരണയും لِقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന
അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിലയില്‍ ഈ വേദഗ്രന്ഥം നിനക്കു നാം അവതരിപ്പിച്ചു തന്നിട്ടുള്ളത് അവര്‍ക്ക് (ദൃഷ്ടാന്തത്തിന്) മതിയായിട്ടില്ലേ?! വിശ്വസിക്കുന്ന ജനതക്ക് നിശ്ചയമായും അതില്‍ കാരുണ്യവും, ഉപദേശവുമുണ്ട്.
തഫ്സീർ : 51-51
View   
قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيدًۭا ۖ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱلَّذِينَ ءَامَنُوا۟ بِٱلْبَـٰطِلِ وَكَفَرُوا۟ بِٱللَّهِ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٥٢﴾
volume_up share
قُلْ പറയുക كَفَىٰ മതി بِاللَّـهِ അല്ലാഹുതന്നെ بَيْنِي എന്‍റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും شَهِيدًا സാക്ഷിയായിട്ടു, ദൃക്സാക്ഷിയായി يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ بِالْبَاطِلِ വ്യര്‍ത്ഥത്തില്‍ (അയഥാര്‍ത്ഥമായതില്‍) وَكَفَرُوا അവിശ്വസിക്കുകയും ചെയ്ത بِاللَّـهِ അല്ലാഹുവില്‍ أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْخَاسِرُونَ നഷ്ടപ്പെട്ടവര്‍
(നബിയേ) പറയുക: "എന്‍റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായിക്കൊണ്ട് അല്ലാഹുതന്നെ മതി. ആകാശങ്ങളിലും, ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു. വ്യര്‍ത്ഥമായതില്‍ വിശ്വസിക്കുകയും, അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍.
وَيَسْتَعْجِلُونَكَ بِٱلْعَذَابِ ۚ وَلَوْلَآ أَجَلٌۭ مُّسَمًّۭى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿٥٣﴾
volume_up share
وَيَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതിപ്പെടുന്നു بِالْعَذَابِ ശിക്ഷക്ക്, ശിക്ഷയെപ്പറ്റി وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَجَلٌ ഒരവധി مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട لَّجَاءَهُمُ അവര്‍ക്കു വരികതന്നെ ചെയ്യുമായിരുന്നു الْعَذَابُ ശിക്ഷ وَلَيَأْتِيَنَّهُم അതവര്‍ക്കു വന്നെത്തുകയുംതന്നെ ചെയ്യും بَغْتَةً പെട്ടെന്നു, യാദൃച്ഛികമായി وَهُمْ അവര്‍ ആയിരിക്കെ لَا يَشْعُرُونَ അറിയുന്നില്ല
അവര്‍ നിന്നോട് ശിക്ഷക്ക് ധൃതികൂട്ടുന്നു. നിര്‍ണ്ണയിക്കപ്പെട്ട ഒരവധി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് (ഇപ്പോള്‍തന്നെ) ശിക്ഷ വരുമായിരുന്നു. അവര്‍ അറിയാത്ത നിലയില്‍ തീര്‍ച്ചയായും അതവര്‍ക്ക് പെട്ടെന്ന്‍ വന്നെത്തുക തന്നെ ചെയ്യുന്നതാണ്.
يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ﴿٥٤﴾
volume_up share
يَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതിപ്പെടുന്നു بِالْعَذَابِ ശിക്ഷക്ക് وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം, നരകം لَمُحِيطَةٌ വലയം ചെയ്യുന്നതാണ് بِالْكَافِرِينَ അവിശ്വാസികളെ
അവര്‍ നിന്നോട് ശിക്ഷക്കു ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നു; നരകമാകട്ടെ, നിശ്ചയമായും അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു.
يَوْمَ يَغْشَىٰهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا۟ مَا كُنتُمْ تَعْمَلُونَ﴿٥٥﴾
volume_up share
يَوْمَ يَغْشَاهُمُ അവരെ മൂടുന്ന (പൊതിയുന്ന) ദിവസം الْعَذَابُ ശിക്ഷ مِن فَوْقِهِمْ അവരുടെ മുകളില്‍ കൂടി, മീതെനിന്നു وَمِن تَحْتِ അടിയില്‍ (താഴെ) നിന്നും أَرْجُلِهِمْ അവരുടെ കാലുകളുടെ وَيَقُولُ അവന്‍ പറയുകയും ചെയ്യും ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ مَا كُنتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
അവരുടെ മുകള്‍ഭാഗത്തുകൂടിയും, അവരുടെ കാലുകളുടെ അടിയില്‍ കൂടിയും ശിക്ഷ അവരെ മൂടുന്ന ദിവസം! (അന്നാണ് അതുണ്ടാകുക.) "നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതു [പ്രവര്‍ത്തിച്ചതിന്‍റെ ഫലം] നിങ്ങള്‍ ആസ്വദിക്കുവിന്‍". എന്ന്‍ അവന്‍ [അല്ലാഹു] പറയുകയും ചെയ്യും.
തഫ്സീർ : 52-55
View   
يَـٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌۭ فَإِيَّـٰىَ فَٱعْبُدُونِ﴿٥٦﴾
volume_up share
يَا عِبَادِيَ എന്‍റെ അടിയാന്‍മാരെ الَّذِينَ آمَنُوا വിശ്വസിച്ചവരായ إِنَّ أَرْضِي നിശ്ചയമായും എന്‍റെ ഭൂമി وَاسِعَةٌ വിശാലമായതാണ് فَإِيَّايَ അതുകൊണ്ട് എന്നെ فَاعْبُدُونِ എന്നെ (ത്തന്നെ) ആരാധിക്കുവിന്‍
വിശ്വസിച്ചവരായ എന്‍റെ അടിയാന്മാരെ, നിശ്ചയമായും എന്‍റെ ഭൂമി വിശാലമായതാകുന്നു; അതുകൊണ്ട് നിങ്ങള്‍ എന്നെത്തന്നെ ആരാധിക്കുവിന്‍.
كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ﴿٥٧﴾
volume_up share
كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും ذَائِقَةُ الْمَوْتِ മരണം ആസ്വദിക്കുന്നതാണ് ثُمَّ പിന്നീടു إِلَيْنَا നമ്മുടെ അടുക്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
ഓരോ ആത്മാവും [ആളും] മരണം ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًۭا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَـٰمِلِينَ﴿٥٨﴾
volume_up share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَنُبَوِّئَنَّهُم നിശ്ചയമായും നാം അവരെ താമസിപ്പിക്കും, സൗകര്യം ചെയ്തുകൊടുക്കും مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു غُرَفًا ഉന്നത സൗധങ്ങളില്‍, മണിമാളികകളില്‍ تَجْرِي ഒഴുകും مِن تَحْتِهَا അതിന്‍റെ അടിയില്‍കൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായിക്കൊണ്ട് فِيهَا അവയില്‍ نِعْمَ എത്രയോ വിശിഷ്ടം أَجْرُ الْعَامِلِينَ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം, കൂലി
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, സ്വര്‍ഗ്ഗത്തില്‍നിന്നും അടിഭാഗത്തു കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഉന്നത സൗധങ്ങളില്‍, നിശ്ചയമായും നാം അവര്‍ക്കു താമസസൗകര്യം ചെയ്തുകൊടുക്കുന്നതാകുന്നു; അവരതില്‍ നിത്യവാസികളായിക്കൊണ്ട്‌. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം വളരെ വിശിഷ്ടം!
ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٥٩﴾
volume_up share
الَّذِينَ صَبَرُوا സഹനം കൈകൊണ്ടവര്‍ وَعَلَىٰ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ يَتَوَكَّلُونَ ഭരമേല്‍പ്പിക്കുകയും ചെയ്യുന്ന
അതായത്: സഹനം കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിന്‍റെമേല്‍ (കാര്യങ്ങള്‍) ഭരമേല്പിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍.
وَكَأَيِّن مِّن دَآبَّةٍۢ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٦٠﴾
volume_up share
وَكَأَيِّن എത്രയോ, എത്രയാണ് مِّن دَابَّةٍ ജീവിയായിട്ട് لَّا تَحْمِلُ വഹിക്കാത്ത, ഏല്‍ക്കാത്ത رِزْقَهَا അതിന്‍റെ ആഹാരം, ഉപജീവനം اللَّـهُ يَرْزُقُهَا അതിന് (അവയ്ക്ക്) അല്ലാഹു ആഹാരം നല്‍കുന്നു وَإِيَّاكُمْ നിങ്ങള്‍ക്കും وَهُوَ അവന്‍ السَّمِيعُ കേള്‍ക്കുന്നവനാണ് الْعَلِيمُ അറിയുന്നവനാണ്
എത്രയോ ജീവികളാണ്, അവയുടെ ആഹാരം അവ (സ്വയം) വഹിക്കാത്തതായുള്ളത്?! അവയ്ക്കും, നിങ്ങള്‍ക്കും അല്ലാഹു ആഹാരം നല്‍കുന്നു. അവന്‍ (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
തഫ്സീർ : 56-60
View   
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ﴿٦١﴾
volume_up share
وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്ന പക്ഷം مَّنْ خَلَقَ സൃഷ്ടിച്ചതാരാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَسَخَّرَ കീഴ്പ്പെടുത്തുകയും, നിയന്ത്രിക്കുകയും ചെയ്തതു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അള്ളാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നത്
"ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തതാരാണ്" എന്നു നീ അവരോട് [ബഹുദൈവവിശ്വാസികളോട്] ചോദിക്കുന്ന പക്ഷം, തീര്‍ച്ചയായും, അവര്‍ പറയും: "അല്ലാഹുവാണ്" എന്ന്‍. (അപ്പോള്‍, എങ്ങിനെയാണ് അവര്‍ (തൗഹീദില്‍ നിന്ന്‍) തെറ്റിക്കപ്പെടുന്നത്?!
തഫ്സീർ : 61-61
View   
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۭ﴿٦٢﴾
volume_up share
اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ആഹാരം, ഉപജീവനം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍ നിന്നു وَيَقْدِرُ അവന്‍ ഇടുക്കമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക)യും ചെയ്യുന്നു لَهُ അവനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ) പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
അല്ലാഹു, തന്‍റെ അടിയാന്‍മാരില്‍ നിന്ന്‍ താന്‍ ഉദ്ദേശിക്കുന്നവന് ആഹാരം [ഉപജീവനമാര്‍ഗ്ഗം] വിശാലപ്പെടുത്തിക്കൊടുക്കുകയും, അവന് [താന്‍ ഉദ്ദേശിക്കുന്നവന്] ഇടുക്കമാക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാണ്.
തഫ്സീർ : 62-62
View   
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءًۭ فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ﴿٦٣﴾
volume_up share
وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്നപക്ഷം مَّن نَّزَّلَ ആരാണ് ഇറക്കിയതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടു ജീവിപ്പിച്ചു بِهِ അതുമൂലം الْأَرْضَ ഭൂമിയെ مِن بَعْدِ مَوْتِهَا അതു നിര്‍ജ്ജീവമായതിനു ശേഷം لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹുവാണ് എന്ന്‍ قُلِ പറയുക الْحَمْدُ സ്‌തുതി, സ്തോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ أَكْثَرُهُمْ എങ്കിലും അവരിലധികവും لَا يَعْقِلُونَ ബുദ്ധികൊടുക്കുന്നില്ല, മനസ്സിരുത്തുന്നില്ല
"ആകാശത്തുനിന്ന്‍ (മഴ) വെള്ളം ഇറക്കിയിട്ട്‌ അതുമൂലം, ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം - ജീവിപ്പിക്കുന്ന [ഉല്‍പാദന യോഗ്യമാക്കുന്ന]വന്‍ ആരാണ്?" എന്ന്‍ അവരോടു നീ ചോദിക്കുന്നപക്ഷം, നിശ്ചയമായും അവര്‍ പറയും: "അല്ലാഹുവാണ്" എന്നു. പറയുക: "അല്ലാഹുവിന്നാണ് സ്‌തുതി!" പക്ഷേ, അവരില്‍ അധികമാളും ബുദ്ധി കൊടു(ത്ത് ചിന്തി)ക്കുന്നില്ല.
തഫ്സീർ : 63-63
View   
وَمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌۭ وَلَعِبٌۭ ۚ وَإِنَّ ٱلدَّارَ ٱلْـَٔاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٦٤﴾
volume_up share
وَمَا هَـٰذِهِ الْحَيَاةُ ഈ ജീവിതമല്ല الدُّنْيَا ഐഹികമായ, ഇഹത്തിലെ إِلَّا لَهْوٌ വിനോദമല്ലാതെ وَلَعِبٌ കളിയും, വിളയാട്ടും وَإِنَّ الدَّارَ الْآخِرَةَ നിശ്ചയമായും പരലോകഭാവനമാകട്ടെ لَهِيَ അതുതന്നെയാണ് الْحَيَوَانُ ജീവിതം, ജീവസ്സുള്ളതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും (എങ്കില്‍)
ഈ ഐഹിക ജീവിതം, വിനോദവും, കളിയും അല്ലാതെ (മറ്റൊന്നും) അല്ല. നിശ്ചയമായും പരലോക ഭവനമാകട്ടെ, അതാണ്‌ (യഥാര്‍ത്ഥത്തിലുള്ള) ജീവിതം. അവര്‍ക്കറിയാമായിരുന്നുവെങ്കില്‍ (അവര്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുമായിരുന്നില്ല)!
തഫ്സീർ : 64-64
View   
فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ﴿٦٥﴾
volume_up share
فَإِذَا رَكِبُوا എന്നാല്‍ അവര്‍ കയറിയാല്‍ فِي الْفُلْكِ കപ്പലില്‍ دَعَوُا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും اللَّـهَ അല്ലാഹുവിനെ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു لَهُ അവനു الدِّينَ കീഴ്വണക്കം, അനുസരണം, മതം فَلَمَّا نَجَّاهُمْ എന്നിട്ട് അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്ക് إِذَا അപ്പോഴതാ هُمْ അവര്‍ يُشْرِكُونَ പങ്കുചേര്‍ക്കുന്നു, ശിര്‍ക്കുവെക്കുന്നു
എന്നാല്‍, അവര്‍ [ബഹുദൈവവിശ്വാസികള്‍] കപ്പലില്‍ കയറിയാല്‍, കീഴ്വണക്കം അല്ലാഹുവിന്നു നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. എന്നിട്ട് കരയിലേക്ക് അവന്‍ അവരെ രക്ഷപ്പെടുത്തിക്കൊടുക്കുമ്പോഴോ - അപ്പോള്‍ അവരതാ - (അവനോടു) പങ്കുചേര്‍ക്കുന്നു!
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ﴿٦٦﴾
volume_up share
لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കട്ടെ, കാണിക്കുവാന്‍ വേണ്ടി بِمَا آتَيْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ وَلِيَتَمَتَّعُوا അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ, ചെയ്യുവാനായിട്ടും فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവന്‍ അറിയും
നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ അവര്‍ നന്ദികേടുകാണിക്കട്ടെ! അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ! എന്നാല്‍ വഴിയെ അവര്‍ക്കു അറിയാറാകും!
തഫ്സീർ : 65-66
View   
أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًۭا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ﴿٦٧﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّا جَعَلْنَا നാം ഏര്‍പ്പെടുത്തി (ആക്കി)യിട്ടുള്ളതു حَرَمًا ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം آمِنًا നിര്‍ഭയമായ وَيُتَخَطَّفُ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു النَّاسُ മനുഷ്യര്‍ مِنْ حَوْلِهِمْ അവരുടെ ചുറ്റുപാടില്‍ നിന്നും أَفَبِالْبَاطِلِ എന്നിട്ടും വ്യര്‍ത്ഥമായ (മിഥ്യയായ)തിലോ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു وَبِنِعْمَةِ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തിലോ يَكْفُرُونَ അവര്‍ അവിശ്വസിക്കുന്നു, നന്ദികേടു കാണിക്കുന്നു
നിര്‍ഭയമായ ഒരു "ഹറം" [അലംഘ്യ സങ്കേതം] നാം ഏര്‍പ്പെടുത്തിയിട്ടുള്ളത് അവര്‍ കാണുന്നില്ലേ?! അവരുടെ ചുറ്റുപാടില്‍ നിന്ന്‍ ജനങ്ങള്‍ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, മിഥ്യയായിട്ടുള്ളതില്‍ അവര്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അവര്‍ അവിശ്വസിക്കുക (അഥവാ നന്ദികേടു കാണിക്കുക) യും ചെയ്യുകയാണോ?!
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًۭى لِّلْكَـٰفِرِينَ﴿٦٨﴾
volume_up share
وَمَنْ أَظْلَمُ കൂടുതല്‍ അക്രമി ആരാണു مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിയുണ്ടാക്കിയ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ كَذِبًا വ്യാജം أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِالْحَقِّ സത്യത്തെ لَمَّا جَاءَهُ അതു തനിക്കു വന്നപ്പോള്‍ أَلَيْسَ ഇല്ലയോ فِي جَهَنَّمَ നരകത്തില്‍ مَثْوًى പാര്‍പ്പിടം لِّلْكَافِرِينَ അവിശ്വാസികള്‍ക്കു
അല്ലാഹുവിന്‍റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ തനിക്കു സത്യം വന്നെത്തുമ്പോള്‍ അതിനെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ കൂടുതല്‍ അക്രമിയായുള്ളവന്‍ ആരാണ്?! അവിശ്വാസികള്‍ക്കു നരകത്തില്‍ പാര്‍പ്പിടം ഇല്ലയോ?! (നിശ്ചയമായും ഉണ്ട്.)
തഫ്സീർ : 67-68
View   
وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ﴿٦٩﴾
volume_up share
وَالَّذِينَ جَاهَدُوا സമരം നടത്തുന്നവര്‍ فِينَا നമ്മുടെ കാര്യത്തില്‍ لَنَهْدِيَنَّهُمْ നിശ്ചയമായും നാം അവരെ നയിക്കും سُبُلَنَا നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَمَعَ الْمُحْسِنِينَ സുകൃതവാന്മാരുടെ (സല്‍ഗുണവാന്മാരുടെ, പുണ്യവാന്മാരുടെ) കൂടെയായിരിക്കും
നമ്മുടെ കാര്യത്തില്‍ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതന്മാരോടു കൂടെയായിരിക്കുന്നതുമാകുന്നു.
തഫ്സീർ : 69-69
View   
30.അര്‍റൂം


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم അലിഫ് - ലാം - മീം.
"അലിഫ് - ലാം - മീം"
غُلِبَتِ ٱلرُّومُ﴿٢﴾
share
غُلِبَتِ ജയിക്കപ്പെട്ടു, പരാജയപ്പെടുത്തപ്പെട്ടു الرُّومُ റോമാ, റോമക്കാര്‍.
റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു.
فِىٓ أَدْنَى ٱلْأَرْضِ وَهُم مِّنۢ بَعْدِ غَلَبِهِمْ سَيَغْلِبُونَ﴿٣﴾
share
فِي أَدْنَى الْأَرْضِ അടുത്ത ഭൂമിയില്‍ (നാട്ടില്‍) وَهُم അവര്‍ مِّن بَعْدِ غَلَبِهِمْ അവരെ ജയിച്ചതി (അവരുടെ പരാജയത്തി)നുശേഷം سَيَغْلِبُونَ വഴിയെ (അടുത്ത്) വിജയിക്കും.
അടുത്ത നാട്ടില്‍ അവര്‍, തങ്ങളുടെ (ഈ) പരാജയത്തിനുശേഷം അടുത്ത് വിജയം നേടുകയും ചെയ്യും;-
فِى بِضْعِ سِنِينَ ۗ لِلَّهِ ٱلْأَمْرُ مِن قَبْلُ وَمِنۢ بَعْدُ ۚ وَيَوْمَئِذٍۢ يَفْرَحُ ٱلْمُؤْمِنُونَ﴿٤﴾
share
فِي بِضْعِ سِنِينَ ചില്ലറ (സ്വല്പം) കൊല്ലങ്ങളില്‍ لِلَّـهِ അല്ലാഹുവിനാണ് الْأَمْرُ ആജ്ഞ, അധികാരം, കാര്യം مِن قَبْلُ മുമ്പ് وَمِن بَعْدُ പിമ്പും وَيَوْمَئِذٍ അന്ന്, ആ ദിവസം يَفْرَحُ സന്തോഷംകൊള്ളും الْمُؤْمِنُونَ സത്യവിശ്വാസികള്‍.
ചില്ലറ കൊല്ലങ്ങള്‍ക്കുള്ളില്‍, മുമ്പും, പിമ്പും, ആജ്ഞാധികാരം അല്ലാഹുവിന്നത്രെ. അന്നത്തെ ദിവസം, സത്യവിശ്വാസികള്‍ സന്തോഷം കൊള്ളുന്നതാകുന്നു;-
بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ﴿٥﴾
share
بِنَصْرِ اللَّـهِ അല്ലാഹുവിന്‍റെ സഹായത്താല്‍ يَنصُرُ അവന്‍ സഹായിക്കും, രക്ഷിക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി.
അല്ലാഹുവിന്‍റെ സഹായത്താല്‍ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ തന്നെയാണ് കരുണാനിധിയായ പ്രതാപശാലി.
وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٦﴾
share
وَعْدَ اللَّـهِ അല്ലാഹുവിന്‍റെ വാഗ്ദത്തം لَا يُخْلِفُ اللَّـهُ അല്ലാഹു വ്യത്യാസം (ലംഘനം) ചെയ്കയില്ല وَعْدَهُ തന്‍റെ വാഗ്ദത്തത്തിനു وَلَـٰكِنَّ പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും, മിക്കവരും لَا يَعْلَمُونَ അറിയുന്നില്ല.
അല്ലാഹുവിന്‍റെ വാഗ്ദത്തം! അല്ലാഹു അവന്‍റെ വാഗ്ദത്തത്തിന് വ്യത്യാസം ചെയ്യുന്നതല്ല. പക്ഷേ, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 1-6
View   
يَعْلَمُونَ ظَـٰهِرًۭا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَـٰفِلُونَ﴿٧﴾
share
يَعْلَمُونَ അവര്‍ അറിയുന്നു ظَاهِرًا ഒരു ബാഹ്യവശം مِّنَ الْحَيَاةِ ജീവിതത്തില്‍നിന്നു الدُّنْيَا ഐഹികമായ, ഇഹത്തിന്‍റെ وَهُمْ അവരോ, അവരാകട്ടെ عَنِ الْآخِرَةِ പരലോകത്തെപ്പറ്റി هُمْ അവര്‍ غَافِلُونَ ബോധാരഹിതരാണ്, ശ്രദ്ധയില്ലാത്തവരാണ്.
ഐഹികജീവിതത്തില്‍ നിന്നുള്ള ഒരു ബാഹ്യവശം അവര്‍ അറിയുന്നു (അത്രമാത്രം); പരലോകത്തെ സംബന്ധിച്ച് അവരാകട്ടെ, ബോധരഹിതരാണുതാനും.
തഫ്സീർ : 7-7
View   
أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِم ۗ مَّا خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍۢ مُّسَمًّۭى ۗ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ بِلِقَآئِ رَبِّهِمْ لَكَـٰفِرُونَ﴿٨﴾
share
أَوَلَمْ يَتَفَكَّرُوا അവര്‍ ചിന്തിച്ചുനോക്കുന്നില്ലേ فِي أَنفُسِهِم അവരുടെ മനസ്സുകളില്‍, സ്വയം തന്നെ مَّا خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതും إِلَّا بِالْحَقِّ ന്യായത്തോടുകൂടിയല്ലാതെ, മുറപ്രകാരമല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിതമായ وَإِنَّ كَثِيرًا നിശ്ചയമായും അധികപേരും مِّنَ النَّاسِ മനുഷ്യരില്‍നിന്നു بِلِقَاءِ കാണുന്നതില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവുമായി لَكَافِرُونَ അവിശ്വസിക്കുന്നവര്‍ തന്നെ.
അവര്‍ തങ്ങളുടെ മനസ്സുകളില്‍ [സ്വയം] ചിന്തിച്ചു നോക്കുന്നില്ലേ?! ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ന്യായമായ കാര്യത്തോടും, ഒരു നിശ്ചിത അവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരില്‍ അധികപേരും തന്നെ, തങ്ങളുടെ രക്ഷിതാവുമായി കാണുന്നതില്‍ അവിശ്വസിക്കുന്നവരാണുതാനും.
തഫ്സീർ : 8-8
View   
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةًۭ وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٩﴾
share
أَوَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا എന്നാലവര്‍ക്കു നോക്കിക്കാണാമായിരുന്നു كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെ كَانُوا അവരായിരുന്നു أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കന്‍മാര്‍, കേമന്‍മാര്‍ قُوَّةً ശക്തിയാല്‍ وَأَثَارُوا അവര്‍ ഉഴുതു (ഇളക്കി) മറിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ وَعَمَرُوهَا അതില്‍ നിവസിക്കുകയും (കുടിയിരിക്കുകയും, നിവാസയോഗ്യമാക്കുകയും) ചെയ്തു أَكْثَرَ കൂടുതല്‍ مِمَّا عَمَرُوهَا ഇവര്‍ നിവസിച്ചതിനെക്കാള്‍ وَجَاءَتْهُمْ അവര്‍ക്കു ചെല്ലുകയും ചെയ്തു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുംകൊണ്ട് فَمَا كَانَ എന്നാല്‍ ഉണ്ടായില്ല اللَّـهُ അല്ലാഹു لِيَظْلِمَهُمْ അവരോടു അനീതി (അക്രമം) ചെയ്യുക وَلَـٰكِن كَانُوا പക്ഷേ അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ يَظْلِمُونَ അനീതി ചെയ്യും.
ഭൂമിയില്‍ അവര്‍ സഞ്ചരിക്കുന്നില്ലേ? എന്നാലവര്‍ക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നു നോക്കിക്കാണാമായിരുന്നുവല്ലോ! അവര്‍ [മുമ്പുള്ളവര്‍] ഇവരെക്കാള്‍ ശക്തിയില്‍ കേമന്‍മാരായിരുന്നു. അവര്‍ ഭൂമിയെ ഉഴുതു മറി(ച്ചു കൃഷിയുണ്ടാ)ക്കുകയും, ഇവര്‍ അതിനെ നിവാസയോഗ്യമാക്കിയതിനേക്കാള്‍ അവര്‍ അതിനെ നിവാസ യോഗ്യമാക്കുകയും ചെയ്തു. വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുക്കല്‍ അവരുടെ റസൂലുകള്‍ [ദൈവദൂതന്‍മാര്‍] ചെല്ലുകയും ചെയ്തിരുന്നു. എന്നാല്‍, അല്ലാഹു അവരോട് (യാതൊന്നും) അനീതി പ്രവര്‍ത്തിക്കുകയുണ്ടായിട്ടില്ല. പക്ഷേ, അവര്‍ തങ്ങളോടു തന്നെ അനീതി പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തതു.
തഫ്സീർ : 9-9
View   
ثُمَّ كَانَ عَـٰقِبَةَ ٱلَّذِينَ أَسَـٰٓـُٔوا۟ ٱلسُّوٓأَىٰٓ أَن كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ وَكَانُوا۟ بِهَا يَسْتَهْزِءُونَ﴿١٠﴾
share
ثُمَّ كَانَ പിന്നീടു ആയിത്തീര്‍ന്നു عَاقِبَةَ പര്യവസാനം الَّذِينَ أَسَاءُوا ദുഷ്-പ്രവര്‍ത്തി ചെയ്തവരുടെ السُّوأَىٰ ഏറ്റവും ദുഷിച്ചതു (വലിയ ദുരവസ്ഥ) أَن كَذَّبُوا അവര്‍ കളവാക്കിയതിനാല്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَكَانُوا അവരായിരുന്നു بِهَا അവയെ, അവയെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കും.
പിന്നീട്, ദുഷ്പ്രവൃത്തി ചെയ്ത (ആ) കൂട്ടരുടെ പര്യവസാനം ഏറ്റവും ദുരവസ്ഥയായിത്തീര്‍ന്നു; (അതെ) അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി പരിഹസിച്ചുകൊണ്ടിരിക്കുകയും ചെയ്തതിനാല്‍!
തഫ്സീർ : 10-10
View   
ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ﴿١١﴾
share
اللَّـهُ يَبْدَأُ അല്ലാഹു ആരംഭിക്കുന്നു, ആദ്യമുണ്ടാക്കുന്നു الْخَلْقَ സൃഷ്ടിയെ, സൃഷ്ടിപ്പു ثُمَّ പിന്നീടു يُعِيدُهُ അതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു ثُمَّ إِلَيْهِ പിന്നീടു അവങ്കലേക്കു തന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
അല്ലാഹു സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നു; പിന്നീടതു ആവര്‍ത്തിക്കുന്നു; പിന്നീട് അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 11-11
View   
وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ﴿١٢﴾
share
وَيَوْمَ تَقُومُ നിലവില്‍ വരുന്ന (നിലനില്‍ക്കുന്ന) ദിവസം السَّاعَةُ ആ ഘട്ടം, (അന്ത്യഘട്ടം, അന്ത്യസമയം) يُبْلِسُ നിരാശപ്പെടും, ആശമുറിയും الْمُجْرِمُونَ കുറ്റവാളികള്‍.
അന്ത്യസമയം (ലോകാവസാനഘട്ടം) നിലവില്‍ വരുന്ന ദിവസം, കുറ്റവാളികള്‍ ആശയറ്റുപോകുന്നതാണ്.
وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَـٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَـٰفِرِينَ﴿١٣﴾
share
وَلَمْ يَكُن ഉണ്ടായിരിക്കയുമില്ല لَّهُم അവര്‍ക്കു مِّن شُرَكَائِهِمْ അവരുടെ പങ്കുകാരില്‍നിന്നു شُفَعَاءُ ശുപാര്‍ശക്കാര്‍ وَكَانُوا അവര്‍ ആക്കുകയും ചെയ്യും بِشُرَكَائِهِمْ അവരുടെ പങ്കുകാരെ كَافِرِينَ നിഷേധിക്കുന്നവര്‍.
തങ്ങളുടെ (ആരാധ്യന്‍മാരായ) പങ്കുകാരില്‍നിന്ന് അവര്‍ക്ക് ശുപാര്‍ശക്കാര്‍ ഉണ്ടായിരിക്കയുമില്ല; അവര്‍ തങ്ങളുടെ പങ്കാളികളെത്തന്നെ നിഷേധിക്കുന്നവരായിരിക്കയും ചെയ്യും.
തഫ്സീർ : 12-13
View   
وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍۢ يَتَفَرَّقُونَ﴿١٤﴾
share
وَيَوْمَ تَقُومُ നിലവില്‍ വരുന്ന ദിവസം السَّاعَةُ ആ (അന്ത്യ) സമയം يَوْمَئِذٍ അന്ന് يَتَفَرَّقُونَ അവര്‍ വേര്‍പിരിയും.
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം, അന്ന് അവര്‍ വേര്‍പിരിയുന്നതാകുന്നു.
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَهُمْ فِى رَوْضَةٍۢ يُحْبَرُونَ﴿١٥﴾
share
فَأَمَّا الَّذِينَ آمَنُوا എന്നാല്‍ വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്ത الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ فَهُمْ എന്നാലവര്‍ فِي رَوْضَةٍ ഒരു പൂന്തോപ്പില്‍, ഉദ്യാനത്തില്‍ يُحْبَرُونَ ആനന്ദം നല്‍കപ്പെടും, സന്തോഷമടയും.
എന്നാല്‍, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ (സ്വര്‍ഗ്ഗീയമായ) ഒരു പൂന്തോപ്പില്‍ ആനന്ദം കൊള്ളുന്നതാകുന്നു.
وَأَمَّا ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآئِ ٱلْـَٔاخِرَةِ فَأُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ﴿١٦﴾
share
وَأَمَّا الَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചവര്‍ وَكَذَّبُوا കളവാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلِقَاءِ الْآخِرَةِ പരലോകം കണ്ടുമുട്ടുന്നതിനെയും فَأُولَـٰئِكَ അക്കൂട്ടര്‍ فِي الْعَذَابِ ശിക്ഷയില്‍ مُحْضَرُونَ ഹാജരാക്കപ്പെടുന്നവരാണ്.
എന്നാല്‍ അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജമാക്കുകയും ചെയ്തിട്ടുള്ളവരോ, അവര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരുമായിരിക്കും.
തഫ്സീർ : 14-16
View   
فَسُبْحَـٰنَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ﴿١٧﴾
share
فَسُبْحَانَ اللَّـهِ ആകയാല്‍ അല്ലാഹുവിന്‍റെ തസ്ബീഹ് നടത്തുക, പ്രകീര്‍ത്തനം ചെയ്യുക, പരിശുദ്ധതയെ വാഴ്ത്തുന്നു حِينَ تُمْسُونَ നിങ്ങള്‍ സന്ധ്യാസമയത്തിലാകുമ്പോള്‍ (വൈകുന്നേരം) وَحِينَ تُصْبِحُونَ നിങ്ങള്‍ പ്രഭാത സമയത്താകുമ്പോഴും (കാലത്തും).
ആകയാല്‍, നിങ്ങള്‍ (അസ്തമന) സന്ധ്യാവേളയിലാകുമ്പോഴും, പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്‍റെ പരിശുദ്ധതയെ പ്രകീര്‍ത്തനം [തസ്ബീഹു] ചെയ്യുക.
وَلَهُ ٱلْحَمْدُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَعَشِيًّۭا وَحِينَ تُظْهِرُونَ﴿١٨﴾
share
وَلَهُ അവനുതന്നെ الْحَمْدُ സ്തുതി, സ്തോത്രം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَعَشِيًّا സായാഹ്നവേളയിലും, (സായംകാലത്തും) وَحِينَ تُظْهِرُونَ നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും, (ഉച്ചസമയത്തും)
ആകശാങ്ങളിലും ഭൂമിയിലും (എല്ലാ) സ്തുതിയും അവനുതന്നെ - സായാഹ്നസമയത്തും, നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും (പ്രകീര്‍ത്തനം ചെയ്യുക).
തഫ്സീർ : 17-18
View   
يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ﴿١٩﴾
share
يُخْرِجُ അവന്‍ പുറത്തുവരുത്തുന്നു الْحَيَّ ജീവിയെ, ജീവനുള്ള വസ്തുവെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്നു وَيُخْرِجُ പുറത്തു വരുത്തുകയും ചെയ്യുന്നു الْمَيِّتَ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു وَيُحْيِي അവന്‍ ജീവിപ്പിക്കയും ചെയ്യുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന് (നിര്‍ജ്ജീവാവസ്ഥക്ക്) ശേഷം وَكَذَٰلِكَ അപ്രകാരംതന്നെ تُخْرَجُونَ നിങ്ങളും പുറത്തുവരുത്തപ്പെടുന്നു, വെളിക്ക് കൊണ്ടുവരപ്പെടുന്നു.
അവന്‍ നിര്‍ജ്ജീവമായതില്‍നിന്നു ജീവിയെ പുറത്തുവരുത്തുന്നു; ജീവിയില്‍നിന്നു നിര്‍ജ്ജീവമായതിനെയും പുറത്തുവരുത്തുന്നു. ഭൂമി നിര്‍ജ്ജീവമായതിനുശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ, നിങ്ങളും (മരണശേഷം) പുറത്തുകൊണ്ടുവരപ്പെടും.
തഫ്സീർ : 19-19
View   
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍۢ ثُمَّ إِذَآ أَنتُم بَشَرٌۭ تَنتَشِرُونَ﴿٢٠﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് أَنْ خَلَقَكُم നിങ്ങളെ അവന്‍ സൃഷ്ടിച്ചതു مِّن تُرَابٍ മണ്ണില്‍ നിന്നു ثُمَّ പിന്നീടു إِذَا أَنتُم നിങ്ങളതാ, എന്നിട്ടു നിങ്ങള്‍ بَشَرٌ മനുഷ്യര്‍ (ആയിരിക്കുന്നു) تَنتَشِرُونَ വ്യാപിച്ചുകൊണ്ടിരിക്കുന്ന, പരന്നുകിടക്കുന്ന.
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, മണ്ണില്‍ നിന്ന് നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നിങ്ങളതാ (ഭൂമിയില്‍) വ്യാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായിരിക്കുന്നു!
وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةًۭ وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿٢١﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് أَنْ خَلَقَ അവന്‍ സൃഷ്ടിച്ചിരിക്കുന്നതു لَكُم നിങ്ങള്‍ക്കു مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ (നിങ്ങളുടെ വര്‍ഗ്ഗത്തില്‍നിന്നു) أَزْوَاجًا ഇണകളെ (ഭാര്യമാരെ) لِّتَسْكُنُوا നിങ്ങള്‍ സമാധാനപ്പെടുവാന്‍, അടങ്ങുവാന്‍ إِلَيْهَا അവരിലേക്ക് (അവരുടെ അടുക്കല്‍) وَجَعَلَ അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَكُم നിങ്ങള്‍ക്കിടയില്‍ مَّوَدَّةً സ്നേഹബന്ധം وَرَحْمَةً കരുണയും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يَتَفَكَّرُونَ ചിന്തിക്കുന്ന.
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ (ഭാര്യമാരെ) അവന്‍ സൃഷ്ടിച്ചു തന്നിട്ടുള്ളതും - നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹബന്ധവും, കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّلْعَـٰلِمِينَ﴿٢٢﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ خَلْقُ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ചതു وَالْأَرْضِ ഭൂമിയെയും وَاخْتِلَافُ വ്യത്യാസപ്പെട്ടതും أَلْسِنَتِكُمْ നിങ്ങളുടെ ഭാഷകള്‍ وَأَلْوَانِكُمْ നിങ്ങളുടെ വര്‍ണ്ണങ്ങളും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْعَالِمِينَ അറിവുള്ളവര്‍ക്ക്.
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയാണ്, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും, നിങ്ങളുടെ ഭാഷകളും, നിങ്ങളുടെ വര്‍ണ്ണങ്ങളും വ്യത്യസ്തമായിരിക്കുന്നതും. നിശ്ചയമായും, അറിവുള്ളവര്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 20-22
View   
وَمِنْ ءَايَـٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَسْمَعُونَ﴿٢٣﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് مَنَامُكُم നിങ്ങളുടെ ഉറക്ക് بِاللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലും وَابْتِغَاؤُكُم നിങ്ങള്‍ അന്വേഷിക്കുന്നതും مِّن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്കു يَسْمَعُونَ കേള്‍ക്കുന്ന
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, നിങ്ങള്‍ രാത്രിയും, പകലും ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ (ഉപജീവനമാര്‍ഗ്ഗം) അന്വേഷിക്കുന്നതും. നിശ്ചയമായും, അതില്‍ കേള്‍ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
وَمِنْ ءَايَـٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًۭا وَطَمَعًۭا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءًۭ فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿٢٤﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് يُرِيكُمُ അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നുവെന്നതു الْبَرْقَ മിന്നല്‍ خَوْفًا ഭയപ്പാടായിക്കൊണ്ടു, ഭയത്തിന്നായി وَطَمَعًا പ്രത്യാശയായും, ആശക്കും وَيُنَزِّلُ അവന്‍ ഇറക്കുന്നുവെന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَيُحْيِي എന്നിട്ടവന്‍ ജീവിപ്പിക്കുന്നു بِهِ അതുകൊണ്ടു, അതുമൂലം الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിനു (നിര്‍ജ്ജീവതക്കു) ശേഷം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ لِّقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന (മനസ്സിരുത്തുന്ന) ജനങ്ങള്‍ക്ക്.
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, (നിങ്ങള്‍ക്കു) ഭയപ്പാടും പ്രത്യാശയുമായിക്കൊണ്ട് അവന്‍ നിങ്ങള്‍ക്കു മിന്നല്‍ കാണിച്ചുതരുന്നതും; ആകാശത്തുനിന്നു വെള്ളം ഇറക്കി അതുമൂലം ഭൂമിയെ - അതിന്‍റെ നിര്‍ജ്ജീവാവസ്ഥക്കുശേഷം - ജീവിപ്പിക്കുന്നതും. നിശ്ചയമായും, ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 23-24
View   
وَمِنْ ءَايَـٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةًۭ مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ﴿٢٥﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെ أَن تَقُومَ നിലനില്‍ക്കുന്നതു السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും بِأَمْرِهِ അവന്‍റെ കല്പനപ്രകാരം ثُمَّ പിന്നീടു إِذَا دَعَاكُمْ അവന്‍ നിങ്ങളെ വിളിച്ചാല്‍ دَعْوَةً ഒരു വിളി مِّنَ الْأَرْضِ ഭൂമിയില്‍നിന്നു إِذَا أَنتُمْ അപ്പോള്‍ നിങ്ങളതാ تَخْرُجُونَ പുറത്തുവരുന്നു.
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, അവന്‍റെ കല്പനപ്രകാരം ആകാശവും ഭൂമിയും നിലനിന്നുവരുന്നതും, പിന്നീട്, ഭൂമിയില്‍നിന്ന് നിങ്ങളെ അവന്‍ ഒരൊറ്റ വിളി വിളിച്ചാല്‍ അപ്പോള്‍ നിങ്ങളതാ, പുറത്തുവരുന്നതാണ്!
وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّۭ لَّهُۥ قَـٰنِتُونَ﴿٢٦﴾
share
وَلَهُ അവന്നുള്ളതാണ് مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلٌّ എല്ലാവരും لَّهُ അവനു قَانِتُونَ കീഴൊതുങ്ങിയവരാണ്, കീഴടങ്ങുന്നവരാണ്.
ആകാശങ്ങളിലും, ഭൂമിയിലുള്ളവര്‍ (മുഴുവനും) അവന്‍റേതാകുന്നു: എല്ലാവരും അവന് കീഴടങ്ങുന്നവരത്രെ.
തഫ്സീർ : 25-26
View   
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢٧﴾
share
وَهُوَ അവനാണ് الَّذِي يَبْدَأُ ആദ്യമായുണ്ടാക്കുന്നവന്‍ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നീടതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു وَهُوَ അതാകട്ടെ أَهْوَنُ വളരെ (ഏറ്റവും) നിസ്സാരമാണ് عَلَيْهِ അവനു وَلَهُ അവന്നുണ്ടു (താനും) الْمَثَلُ ഉപമ, ഉപമാനം (ഗുണം, നിലപാടു) الْأَعْلَىٰ അത്യുന്നതമായ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനാണ്.
അവന്‍ തന്നെയാണ് സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നവന്‍, പിന്നീട് അവന്‍ അതു ആവര്‍ത്തിക്കുന്നു. അതാകട്ടെ, അവന്‍റെമേല്‍ വളരെ എളിയ കാര്യവുമാണ്. ആകാശങ്ങളിലും, ഭൂമിയിലും അത്യുന്നതമായ ഉപമ അവനുണ്ടുതാനും. അവന്‍ പ്രതാപശാലിയാണ്, അഗാധജ്ഞനാണ്.
തഫ്സീർ : 27-27
View   
ضَرَبَ لَكُم مَّثَلًۭا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَـٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَـٰكُمْ فَأَنتُمْ فِيهِ سَوَآءٌۭ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَعْقِلُونَ﴿٢٨﴾
share
ضَرَبَ لَكُم നിങ്ങള്‍ക്കു അവന്‍ വിവരിച്ചു തരുകയാണ്‌ مَّثَلًا ഒരു ഉപമ مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ هَل لَّكُم നിങ്ങള്‍ക്കുണ്ടോ مِّن مَّا مَلَكَتْ അധീനപ്പെടുത്തിയ (ഉടമയാക്കിയ)തില്‍നിന്നു أَيْمَانُكُم നിങ്ങളുടെ വലങ്കൈകള്‍ مِّن شُرَكَاءَ വല്ല പങ്കുകാരും فِي مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതില്‍ فَأَنتُمْ എന്നിട്ടു നിങ്ങള്‍ فِيهِ അതില്‍ سَوَاءٌ ഒരു പോലെയാണ്, സമമാണ് تَخَافُونَهُمْ നിങ്ങളവരെ ഭയപ്പെടുന്നു كَخِيفَتِكُمْ നിങ്ങള്‍ ഭയപ്പെടുന്നതുപോലെ أَنفُسَكُمْ നിങ്ങളെത്തന്നെ (തമ്മതമ്മില്‍) كَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക്.
നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഒരു ഉപമ അവന്‍ വിവരിച്ചുതരുകയാണ്: നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വസ്തുവില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരില്‍ [അടിമകളില്‍] നിന്ന് വല്ല പങ്കുകാരും നിങ്ങള്‍ക്കുണ്ടോ?- എന്നിട്ട്, നിങ്ങള്‍ നിങ്ങളെത്തന്നെ (പരസ്പം) ഭയപ്പെടുന്നതുപോലെ, അവരെയും ഭയപ്പെട്ടു കൊണ്ടിരിക്കുമാറ് അതില്‍ നിങ്ങള്‍ (ഇരുകൂട്ടരും) സമന്‍മാരായിരിക്കുക (-ഇങ്ങിനെ ഉണ്ടാകുമോ?!) ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക് നാം ഇപ്രകാരം ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നു.
തഫ്സീർ : 28-28
View   
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍۢ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ﴿٢٩﴾
share
بَلِ പക്ഷേ اتَّبَعَ പിന്‍പറ്റി, തുടര്‍ന്നു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിക്കുന്നവര്‍ أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ بِغَيْرِ عِلْمٍ യാതൊരു അറിവുമില്ലാതെ فَمَن എന്നിരിക്കെ ആരാണ് يَهْدِي സന്മാര്‍ഗ്ഗം കാണിക്കുന്നതു مَنْ യാതൊരുവര്‍ക്കു أَضَلَّ اللَّـهُ അല്ലാഹു വഴിപിഴപ്പിച്ച وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ യാതൊരു സഹായികളും, സഹായികളില്‍പെട്ട (ആരും).
പക്ഷേ, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ്. എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് സന്മാര്‍ഗ്ഗത്തിലാക്കുക?! അവര്‍ക്കു യാതൊരു സഹായിയുമില്ലതാനും.
തഫ്സീർ : 29-29
View   
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًۭا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٣٠﴾
share
فَأَقِمْ ആകയാല്‍ നിലനിറുത്തുക وَجْهَكَ നിന്‍റെ മുഖം لِلدِّينِ മതത്തിലേക്ക് حَنِيفًا ശുദ്ധമനസ്കനായ നിലയില്‍ فِطْرَتَ اللَّـهِ അല്ലാഹുവിന്‍റെ പ്രകൃതി, സൃഷ്ടിപ്പു الَّتِي فَطَرَ അവന്‍ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ النَّاسَ മനുഷ്യരെ عَلَيْهَا അതുപ്രകാരം, അതിന്‍റെമേല്‍ لَا تَبْدِيلَ മാറ്റം ഇല്ല, പകരമാക്കലില്ല لِخَلْقِ اللَّـهِ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനു ذَٰلِكَ അതു, അതത്രെ الدِّينُ الْقَيِّمُ ശരിയായി നിലനില്‍ക്കുന്ന (വക്രതയില്ലാത്ത) മതം وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്‍റെ മുഖത്തെ (ഈ) മതത്തിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിചിരിക്കുന്നുവോ, അല്ലാഹുവിന്‍റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ﴿٣١﴾
share
مُنِيبِينَ മനസ്സു മടങ്ങിയവരായി, വിനയപ്പെട്ടവരായിട്ടു إِلَيْهِ അവങ്കലേക്ക്‌ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَأَقِيمُوا നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَلَا تَكُونُوا നിങ്ങള്‍ ആകുകയും അരുതു مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍ പെട്ട(വ൪).
അവങ്കലേക്ക്‌ [അല്ലാഹുവിങ്കലേക്ക്‌] മനസ്സു മടങ്ങിയവരായ നിലയില്‍ (അതിനെ അവലംബിച്ചുകൊള്ളുക). അവനെ സൂക്ഷിക്കുകയും, നമസ്കാരം നിലനിറുത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ "മുശ്രിക്കുകളു"ടെ [പരദൈവവിശ്വാസികളുടെ] കൂട്ടത്തില്‍ ആകുകയും അരുത്.
مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًۭا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ﴿٣٢﴾
share
مِنَ الَّذِينَ അതായതു യാതൊരുവരില്‍ فَرَّقُوا അവര്‍ ഭിന്നിപ്പിച്ചിരിക്കുന്നു دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരാകുകയും ചെയ്തിരിക്കുന്നു شِيَعًا പല കക്ഷികള്‍ كُلُّ حِزْبٍ എല്ലാ (ഓരോ) സംഘവും بِمَا لَدَيْهِمْ തങ്ങളുടെ പക്കലുള്ളതുകൊണ്ടു فَرِحُونَ ആഹ്ളാദം (അഭിമാനം കൊള്ളുന്നവരാണ്).
അതായതു: തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തില്‍ (ആകരുതു). ഓരോ സംഘവും തങ്ങളുടെ പക്കലുള്ളതില്‍ ആഹ്ളാദം കൊള്ളുന്നവരാണ്.
തഫ്സീർ : 30-32
View   
وَإِذَا مَسَّ ٱلنَّاسَ ضُرٌّۭ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌۭ مِّنْهُم بِرَبِّهِمْ يُشْرِكُونَ﴿٣٣﴾
share
وَإِذَا مَسَّ ബാധിച്ചാല്‍, സ്പര്‍ശിച്ചാല്‍ النَّاسَ മനുഷ്യരെ ضُرٌّ വല്ല ബുദ്ധിമുട്ടും, ഉപദ്രവവും دَعَوْا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും رَبَّهُم തങ്ങളുടെ റബ്ബിനെ مُّنِيبِينَ മനസ്സു മടങ്ങിയവരായ നിലയില്‍ إِلَيْهِ അവങ്കലേക്കു ثُمَّ പിന്നെ إِذَا أَذَاقَهُم അവന്‍ അവര്‍ക്കു ആസ്വദിപ്പിച്ചാല്‍ مِّنْهُ തന്‍റെ പക്കല്‍നിന്നു رَحْمَةً വല്ല കാരുണ്യവും إِذَا فَرِيقٌ അപ്പോഴതാ ഒരുവിഭാഗം مِّنْهُم അവരില്‍നിന്നു بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يُشْرِكُونَ പങ്കുചേര്‍ക്കുന്നു.
മനുഷ്യരെ വല്ല ബുദ്ധിമുട്ടും ബാധിച്ചാല്‍, അവര്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്കു മനസ്സു മടങ്ങിയവരായ നിലയില്‍ അവനെ വിളി(ച്ച് പ്രാര്‍ത്ഥി)ക്കുന്നതാണ്. പിന്നീട്, അവന്‍ തന്‍റെ പക്കല്‍നിന്നു വല്ല കാരുണ്യവും അവര്‍ക്ക് ആസ്വദിപ്പിച്ചാല്‍ അപ്പോഴതാ, അവരില്‍നിന്നു ഒരു വിഭാഗം തങ്ങളുടെ രക്ഷിതാവിനോടു (വേറെ ആരാധ്യന്മാരെ) പങ്കുചേര്‍ക്കുന്നു.
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ﴿٣٤﴾
share
لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കുവാന്‍, നന്ദികേടു ചെയ്യട്ടെ بِمَا آتَيْنَاهُمْ നാം അവര്‍ക്കു കൊടുത്തതില്‍ فَتَمَتَّعُوا എന്നാല്‍ നിങ്ങള്‍ സുഖിക്കുക فَسَوْفَ എന്നാല്‍ വഴിയെ تَعْلَمُونَ നിങ്ങള്‍ക്കറിയാം.
നാം അവര്‍ക്ക് കൊടുത്തിട്ടുള്ളതിനു നന്ദികേടു കാണിക്കുവാനായിട്ടാണ് (അത്). (ഹേ, നന്ദികെട്ടവരേ!) എന്നാല്‍ നിങ്ങള്‍ സുഖിക്കുക! അങ്ങനെ വഴിയെ നിങ്ങള്‍ക്കറിയാറാകും!!
أَمْ أَنزَلْنَا عَلَيْهِمْ سُلْطَـٰنًۭا فَهُوَ يَتَكَلَّمُ بِمَا كَانُوا۟ بِهِۦ يُشْرِكُونَ﴿٣٥﴾
share
أَمْ أَنزَلْنَا അഥവാ നാം ഇറക്കിയിരിക്കുന്നുവോ عَلَيْهِمْ അവര്‍ക്കു سُلْطَانًا വല്ല പ്രമാണവും فَهُوَ എന്നിട്ടതു يَتَكَلَّمُ സംസാരി(പ്രസ്താവി)ക്കുന്നു بِمَا യാതൊന്നിനെക്കുറിച്ചു كَانُوا بِهِ അതുകൊണ്ടു അവരായിരുന്നു يُشْرِكُونَ പങ്കുചേര്‍ക്കും.
അഥവാ, നാം അവര്‍ക്ക് വല്ല പ്രമാണവും ഇറക്കിക്കൊടുത്തിട്ട് അവര്‍ പങ്കുചേര്‍ത്തു വരുന്ന തിനെക്കുറിച്ച് അത് പ്രസ്താവിക്കുന്നുണ്ടോ?!
തഫ്സീർ : 33-35
View   
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةًۭ فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ﴿٣٦﴾
share
وَإِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാല്‍ النَّاسَ മനുഷ്യര്‍ക്കു رَحْمَةً വല്ല കാരുണ്യവും (അനുഗ്രഹവും) فَرِحُوا അവര്‍ ആഹ്ളാദിക്കും بِهَا അതില്‍, അതുമൂലം وَإِن تُصِبْهُمْ അവര്‍ക്കു ബാധിച്ചെങ്കില്‍ سَيِّئَةٌ വല്ല തിന്‍മയും بِمَا قَدَّمَتْ മുന്‍ചെയ്തതുകൊണ്ടു أَيْدِيهِمْ അവരുടെ കരങ്ങള്‍ إِذَا هُمْ അപ്പോഴതാ അവര്‍ يَقْنَطُونَ നിരാശപ്പെടുന്നു.
മനുഷ്യര്‍ക്കു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാം ആസ്വദിപ്പിക്കുന്നപക്ഷം, അവരതില്‍ ആഹ്ലാദം കൊള്ളും. അവരുടെ കരങ്ങള്‍ മുന്‍ചെയ്തതിന്‍റെ ഫലമായി വല്ല തിന്‍മയും അവര്‍ക്കു ബാധിക്കുന്നുവെങ്കിലോ, അപ്പോഴതാ അവര്‍ നിരാശപ്പെട്ടുപോകുന്നു!
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٣٧﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു
അവര്‍ക്കു കണ്ടുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം വിശാലമാക്കി ക്കൊടുക്കുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) പരിമിതമാക്കുകയും ചെയ്യുന്നതാണെന്ന്?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 36-37
View   
فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌۭ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٣٨﴾
share
فَآتِ ആകയാല്‍ നീ കൊടുക്കുക ذَا الْقُرْبَىٰ കുടുംബബന്ധമുള്ളവനു حَقَّهُ അവന്‍റെ അവകാശം وَالْمِسْكِينَ സാധുവിനും وَابْنَ السَّبِيلِ വഴിപോക്കനും ذَٰلِكَ അതു خَيْرٌ ഗുണകരമാണ് لِّلَّذِينَ يُرِيدُونَ ഉദ്ദേശിക്കുന്നവര്‍ക്ക് وَجْهَ اللَّـهِ അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) وَأُولَـٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْمُفْلِحُونَ വിജയികള്‍.
ആകയാല്‍, കുടുംബബന്ധമുള്ളവന് അവന്‍റെ അവകാശം നീ കൊടുക്കുക, സാധുവിനും, വഴിപോക്കനും (കൊടുക്കുക), അല്ലാഹുവിന്‍റെ പ്രീതിയെ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ഗുണകരമാണ്. അക്കൂട്ടര്‍തന്നെയാണ് വിജയികളും.
തഫ്സീർ : 38-38
View   
وَمَآ ءَاتَيْتُم مِّن رِّبًۭا لِّيَرْبُوَا۟ فِىٓ أَمْوَٰلِ ٱلنَّاسِ فَلَا يَرْبُوا۟ عِندَ ٱللَّهِ ۖ وَمَآ ءَاتَيْتُم مِّن زَكَوٰةٍۢ تُرِيدُونَ وَجْهَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلْمُضْعِفُونَ﴿٣٩﴾
share
وَمَا آتَيْتُم നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍ مِّن رِّبًا വല്ല "രിബാ"യും (വളര്‍ത്തുമുതലും, പലിശയും) لِّيَرْبُوَ അതു വളര്‍ന്നുണ്ടാകുവാന്‍ فِي أَمْوَالِ النَّاسِ മനുഷ്യരുടെ സ്വത്തുക്കളില്‍ فَلَا يَرْبُو എന്നാലതു വളരുന്നതല്ല عِندَ اللَّـهِ അല്ലാഹുവിങ്കല്‍ وَمَا آتَيْتُم നിങ്ങള്‍ കൊടുക്കുന്നതു, കൊടുക്കുന്നതായാല്‍ مِّن زَكَاةٍ വല്ല "സക്കാത്തും" تُرِيدُونَ നിങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടു وَجْهَ اللَّـهِ അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) فَأُولَـٰئِكَ എന്നാലവര്‍ هُمُ അവര്‍ തന്നെയാണ് الْمُضْعِفُونَ ഇരട്ടിപ്പിക്കുന്നവര്‍.
ജനങ്ങളുടെ സ്വത്തുക്കളില്‍വെച്ച് വളര്‍ന്നുണ്ടാകുവാന്‍ വേണ്ടി നിങ്ങള്‍ വല്ല "രിബാ"യും [വളര്‍ത്തുമുതലും] കൊടുക്കുന്നതായാല്‍ അത് അല്ലാഹുവിന്‍റെയടുക്കല്‍ വളരുന്നതല്ല; അല്ലാഹുവിന്‍റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് വല്ല "സകാത്തും" [ധര്‍മ്മവും] നിങ്ങള്‍ കൊടുക്കുന്നതയാല്‍, അക്കൂട്ടര്‍തന്നെയാണ് ഇരട്ടിപ്പിക്കുന്നവര്‍.
തഫ്സീർ : 39-39
View   
ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍۢ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٤٠﴾
share
اللَّـهُ അല്ലാഹു الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ ثُمَّ رَزَقَكُمْ പിന്നീടു നിങ്ങള്‍ക്കു ഉപജീവനം നല്‍കി ثُمَّ يُمِيتُكُمْ പിന്നീടു നിങ്ങളെ മരണപ്പെടുത്തുകയും ചെയ്യുന്നു ثُمَّ يُحْيِيكُمْ പിന്നീടു നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നു هَلْ مِن شُرَكَائِكُم നിങ്ങളുടെ പങ്കുകാരിലുണ്ടോ مَّن يَفْعَلُ ചെയ്യുന്നവര്‍ مِن ذَٰلِكُم അതില്‍നിന്നു مِّن شَيْءٍ ഏതെങ്കിലുമൊരു കാര്യം سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ ഉന്നതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.
നിങ്ങളെ സൃഷ്ടിച്ച് പിന്നീടു നിങ്ങള്‍ക്ക് ഉപജീവനവും തന്ന്, പിന്നീട് നിങ്ങളെ മരണപ്പെടുത്തു കയും, പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനത്രെ അല്ലാഹു. അതില്‍നിന്ന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങളുടെ പങ്കുകാരില്‍ [ആരാധ്യരില്‍] ഉണ്ടോ?! അവന്‍ എത്രയോ പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് അവന്‍ ഉന്നതനായുള്ളവനുമാകുന്നു!
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ﴿٤١﴾
share
ظَهَرَ വെളിപ്പെട്ടു, പ്രത്യക്ഷമായി الْفَسَادُ കുഴപ്പം, നാശം فِي الْبَرِّ കരയില്‍ وَالْبَحْرِ സമുദ്രത്തിലും بِمَا كَسَبَتْ പ്രവര്‍ത്തിച്ചതു നിമിത്തം أَيْدِي النَّاسِ മനുഷ്യരുടെ കൈകള്‍ لِيُذِيقَهُم അവന്‍ അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ بَعْضَ ചിലതു الَّذِي عَمِلُوا അവര്‍ പ്രവര്‍ത്തിച്ച لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ മടങ്ങും.
മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരി ക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്‍റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ.
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ﴿٤٢﴾
share
قُلْ പറയുക سِيرُوا നിങ്ങള്‍ നടക്കുവിന്‍, സഞ്ചരിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങനെയായിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلُ മുമ്പുള്ളവരുടെ كَانَ أَكْثَرُهُم അവരിലധികവും ആയിരുന്നു مُّشْرِكِينَ മുശ്രിക്കുകള്‍, പരദൈവ വിശ്വാസികള്‍.
(നബിയേ) പറയുക: "നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുവിന്‍, എന്നിട്ടു മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന് നോക്കുവിന്‍"! അവരില്‍ അധികമാളുകളും "മുശ്രിക്കുകള്‍" [പരദൈവവിശ്വാസികള്‍] ആയിരുന്നു.
തഫ്സീർ : 40-42
View   
فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍۢ يَصَّدَّعُونَ﴿٤٣﴾
share
فَأَقِمْ അതുകൊണ്ടു ശരിക്കു നിറുത്തുക وَجْهَكَ നിന്‍റെ മുഖം لِلدِّينِ മതത്തിലേക്കു الْقَيِّمِ ശരിയായി നിലകൊള്ളുന്ന (വക്രതയില്ലാത്ത) مِن قَبْلِ أَن يَأْتِيَ വരുന്നതിനുമുമ്പ് يَوْمٌ ഒരു ദിവസം لَّا مَرَدَّ യാതൊരു തടവും (പ്രതിരോധവും) ഇല്ലാത്ത لَهُ അതിനു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു يَوْمَئِذٍ അന്നത്തെ ദിവസം يَصَّدَّعُونَ അവര്‍ പിളരുന്നതാണ്, പിരിയും.
ആകയാല്‍, അല്ലാഹുവില്‍നിന്നു യാതൊരു തടവും ഉണ്ടായിരിക്കാത്ത ഒരു ദിവസം വരുന്നതിനു മുമ്പായി നീ നിന്‍റെ മുഖം (വക്രതകൂടാതെ) ശരിയായി നില്‍ക്കുന്ന (ഈ) മതത്തിലേ ക്കു നേരെയാക്കി നിറുത്തിക്കൊള്ളുക. അന്നേ ദിവസം അവര്‍ പിളര്‍ന്നു പിരിയുന്നതാകുന്നു.
തഫ്സീർ : 43-43
View   
مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَـٰلِحًۭا فَلِأَنفُسِهِمْ يَمْهَدُونَ﴿٤٤﴾
share
مَن كَفَرَ ആര്‍ അവിശ്വസിച്ചു فَعَلَيْهِ എന്നാല്‍ അവന്‍റെമേല്‍ തന്നെയാണ് كُفْرُهُ അവന്‍റെ അവിശ്വാസം وَمَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചു صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَلِأَنفُسِهِمْ എന്നാല്‍ തനിക്കുതന്നെ يَمْهَدُونَ അവര്‍ സൗകര്യമൊരുക്കുന്നു, തയ്യാറാക്കിവെക്കുന്നു.
ആര്‍ അവിശ്വസിച്ചുവോ അവന്‍റെ അവിശ്വാസം അവന്‍റെ മേല്‍ത്തന്നെയായിരിക്കും (ദോഷം ചെയ്യുക). ആര്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുവോ അവര്‍ തങ്ങള്‍ക്കുതന്നെ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِن فَضْلِهِۦٓ ۚ إِنَّهُۥ لَا يُحِبُّ ٱلْكَـٰفِرِينَ﴿٤٥﴾
share
لِيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന്, അനുഗ്രഹത്താല്‍ إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നില്ല الْكَافِرِينَ അവിശ്വാസികളെ.
വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു (അല്ലാഹു) അവന്‍റെ അനുഗ്രഹത്തില്‍നിന്നു പ്രതിഫലം കൊടുക്കുവാന്‍വേണ്ടിയാണ് (അതു). നിശ്ചയമായും, അവന്‍ അവിശ്വാസികളെ ഇഷ്ടപ്പെടുന്നതല്ല.
وَمِنْ ءَايَـٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍۢ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿٤٦﴾
share
وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് أَن يُرْسِلَ അവന്‍ അയക്കുന്നതു الرِّيَاحَ കാറ്റുകളെ مُبَشِّرَاتٍ സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു وَلِيُذِيقَكُم നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും مِّن رَّحْمَتِهِ അവന്‍റെ കാരുണ്യത്തില്‍നിന്നു وَلِتَجْرِيَ നടക്കുവാനും, സഞ്ചരിക്കുവാനും الْفُلْكُ കപ്പല്‍ بِأَمْرِهِ അവന്‍റെ കല്പനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന് وَلَعَلَّكُمْ നിങ്ങള്‍ ആയേക്കുവാനും, ആയേക്കാം تَشْكُرُونَ നന്ദി ചെയ്യുന്ന, നന്ദി കാണിക്കുന്ന(വര്‍).
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സന്തോഷവാര്‍ത്ത അറിയിക്കുവാനായിക്കൊണ്ട് കാറ്റുകളെ അവന്‍ അയക്കുന്നത്. അവന്‍റെ കാരുണ്യത്തില്‍നിന്ന് (ചിലതു) നിങ്ങള്‍ക്കു ആസ്വദിപ്പിക്കുവാനും, അവന്‍റെ കല്പന പ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ (ഉപജീവനം) അന്വേഷിക്കുവാനും വേണ്ടിയാകുന്നു. (അതു),നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമാണ്.
തഫ്സീർ : 44-46
View   
وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُوا۟ ۖ وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ﴿٤٧﴾
share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مِن قَبْلِكَ നിനക്കുമുമ്പ് رُسُلًا പല റസൂലുകളെയും إِلَىٰ قَوْمِهِمْ അവരുടെ ജനതയിലേക്ക്‌ فَجَاءُوهُم എന്നിട്ടവര്‍ അവരുടെ അടുക്കല്‍ചെന്നു بِالْبَيِّنَاتِ തെളിവുകളും കൊണ്ടു فَانتَقَمْنَا അപ്പോള്‍ നാം പ്രതികാരനടപടി എടുത്തു مِنَ الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവരോടു وَكَانَ ആയിരുന്നു, ആകുന്നു حَقًّا കടമ, മുറ عَلَيْنَا നമ്മുടെ മേല്‍ نَصْرُ الْمُؤْمِنِينَ സത്യവിശ്വാസികളെ സഹായിക്കല്‍.
നിനക്കുമുമ്പ് പല റസൂലുകളെ [ദൈവദൂതന്മാരെ]യും അവരുടെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകളും കൊണ്ടുചെന്നു. (അവരതു നിഷേധിച്ചു) അപ്പോള്‍, കുറ്റം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാര നടപടിയെടുത്തു. നമ്മുടെമേല്‍ കടമയായിരു ന്നു സത്യവിശ്വാസികളെ സഹായിക്കല്‍. (അത് നാം നിര്‍വ്വഹിച്ചു).
ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ فَتُثِيرُ سَحَابًۭا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًۭا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ﴿٤٨﴾
share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ يُرْسِلُ അയക്കുന്നു الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘത്തെ فَيَبْسُطُهُ എന്നിട്ടതിനെ അവന്‍ പരത്തുന്നു فِي السَّمَاءِ ആകാശത്തില്‍ كَيْفَ يَشَاءُ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം وَيَجْعَلُهُ അതിനെ അവന്‍ ആക്കുകയും ചെയ്യുന്നു كِسَفًا തുണ്ടങ്ങള്‍ فَتَرَى അപ്പോള്‍ നീ കാണും, നിനക്കു കാണാം الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്‍റെ ഇടയില്‍ നിന്നു فَإِذَا أَصَابَ എന്നിട്ടവന്‍ എത്തിച്ചാല്‍, ബാധിപ്പിച്ചാല്‍ بِهِ അതിനെ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്മാരില്‍ നിന്നു إِذَا هُمْ അപ്പോഴതാ അവര്‍ يَسْتَبْشِرُونَ സന്തോഷം പ്രകടിപ്പിക്കുന്നു.
അല്ലാഹുവത്രെ കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു; അങ്ങനെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്തില്‍ അതിനെ അവന്‍ പരത്തുന്നു; അതിനെ തുണ്ടങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍, അതിനിടയില്‍ നിന്ന് മഴ പുറത്തു വരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്‍റെ അടിയാന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അതിനെ എത്തിച്ചുകൊടുത്താല്‍ അപ്പോഴതാ, അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നു!
وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ﴿٤٩﴾
share
وَإِن كَانُوا നിശ്ചയമായും അവരായിരുന്നു مِن قَبْلِ മുമ്പ് أَن يُنَزَّلَ അതു ഇറക്കപ്പെടുന്നതിനു عَلَيْهِم അവരില്‍ مِّن قَبْلِهِ ഇതിനു മുമ്പായി لَمُبْلِسِينَ നിരാശപ്പെട്ടവര്‍ തന്നെ.
നിശ്ചയമായും, അവരില്‍ അതു [മഴ] ഇറക്കപ്പെടുന്നതിനു മുമ്പ് - ഇതിനു മുമ്പായി- അവര്‍ നിരാശപ്പെട്ടവരായിരുന്നു.
فَٱنظُرْ إِلَىٰٓ ءَاثَـٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٥٠﴾
share
فَانظُرْ അപ്പോള്‍ നോക്കുക (ആലോചിക്കുക) إِلَىٰ آثَارِ ഫലങ്ങളിലേക്ക്, അടയാളങ്ങളിലേക്ക് رَحْمَتِ اللَّـهِ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ كَيْفَ എപ്രകാരം يُحْيِي അവന്‍ ജീവിപ്പിക്കുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ നിര്‍ജ്ജീവതക്കുശേഷം إِنَّ ذَٰلِكَ നിശ്ചയമായും (അങ്ങിനെയുള്ള) അവന്‍ لَمُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌.
അപ്പോള്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങളിലേക്ക് നോക്കുക; ഭൂമിനിര്‍ജ്ജീവമായി രുന്നതിനുശേഷം എങ്ങിനെയാണ്‌ അവന്‍ അതിനെ ജീവിപ്പിക്കുന്നതെന്നു! നിശ്ചയമായും, (അതു പ്രവര്‍ത്തിച്ച) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്; അവന്‍ എല്ലാ കാര്യത്തി നും കഴിവുള്ളവനുമാകുന്നു.
وَلَئِنْ أَرْسَلْنَا رِيحًۭا فَرَأَوْهُ مُصْفَرًّۭا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ﴿٥١﴾
share
وَلَئِنْ فَرَأَوْهُ നാം അയച്ചുവെങ്കിലോ رِيحًا ഒരു കാറ്റ് أَرْسَلْنَا എന്നിട്ടതിനെ അവര്‍ കണ്ടു مُصْفَرًّا മഞ്ഞ വര്‍ണ്ണമുള്ളതായി لَّظَلُّوا തീര്‍ച്ചയായും അവര്‍ ആയിത്തീരും مِن بَعْدِهِ അതിനുശേഷം يَكْفُرُونَ നന്ദികേടു കാണിക്കും.
നാം ഒരു കാറ്റ് അയച്ചിട്ട് (അതു കൃഷിയെ നശിപ്പിച്ച്) മഞ്ഞവര്‍ണ്ണം പൂണ്ടതായി അവര്‍ കണ്ടുവെങ്കിലോ, തീര്‍ച്ചയായും അതിന്ന്‍ [ആ സന്തോഷത്തിനു] ശേഷം അവര്‍ നന്ദികേടു കാണിക്കുന്നവരായിത്തീരുന്നതാണ്.
തഫ്സീർ : 47-51
View   
فَإِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ﴿٥٢﴾
share
فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവരെ وَلَا تُسْمِعُ നീ കേള്‍പ്പിക്കുന്നതുമല്ല الصُّمَّ ബധിരന്‍മാരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞുപോയാല്‍ مُدْبِرِينَ പിന്നോക്കം വെച്ചവരായി.
(നബിയേ) എന്നാല്‍, മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്‍മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞുപോയാല്‍ - നീ വിളി കേള്‍പ്പിക്കുന്നതല്ല.
وَمَآ أَنتَ بِهَـٰدِ ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ﴿٥٣﴾
share
وَمَا أَنتَ നീ അല്ലതാനും بِهَادِ الْعُمْيِ അന്ധന്‍മാരെ നേര്‍വഴിക്കാക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവില്‍നിന്നു إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവരെയല്ലാതെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ فَهُم എന്നിട്ടവര്‍ مُّسْلِمُونَ മുസ്ലിംകളാണ് (അങ്ങിനെയുള്ള).
അന്ധന്മാരെ, അവരുടെ പിഴവില്‍ നിന്നു (മാറ്റി) നേര്‍വഴി കാട്ടുന്നവനുമല്ല നീ. നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ "മുസ്‌ലിംകള്‍" [കീഴൊതുക്കമുള്ളവര്‍] ആയിരിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ നീ കേള്‍പ്പിക്കുന്നതല്ല.
തഫ്സീർ : 52-53
View   
ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍۢ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍۢ قُوَّةًۭ ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍۢ ضَعْفًۭا وَشَيْبَةًۭ ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ﴿٥٤﴾
share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَكُم അവന്‍ നിങ്ങളെ സൃഷ്ടിച്ചു مِّن ضَعْفٍ ബലഹീനത (ദുര്‍ബ്ബലത)യില്‍ നിന്നു ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ ضَعْفٍ ബലഹീനതക്കുശേഷം قُوَّةً ശക്തി ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ قُوَّةٍ ശക്തിക്കുശേഷം ضَعْفًا ബലഹീനത وَشَيْبَةً നരയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَهُوَ അവന്‍തന്നെ, അവനത്രെ الْعَلِيمُ സര്‍വ്വജ്ഞന്‍, അറിവാളന്‍ الْقَدِيرُ സര്‍വ്വശക്തന്‍, കഴിവുള്ളവന്‍.
നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്കു ശേഷം അവന്‍ (നിങ്ങള്‍ക്കു) ശക്തിയുണ്ടാക്കി; പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു; സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായുള്ളവന്‍ അവന്‍ തന്നെ.
തഫ്സീർ : 54-54
View   
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍۢ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ﴿٥٥﴾
share
وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ അന്ത്യസമയം يُقْسِمُ സത്യം ചെയ്യും الْمُجْرِمُونَ കുറ്റവാളികള്‍ مَا لَبِثُوا അവര്‍ കഴിഞ്ഞുകൂടിയിട്ടില്ല, താമസിച്ചിട്ടില്ല എന്നു غَيْرَ سَاعَةٍ ഒരു നാഴികയല്ലാതെ كَذَٰلِكَ അപ്രകാരം كَانُوا അവരായിരുന്നു يُؤْفَكُونَ തിരിക്കപ്പെടുക, നുണയിലകപ്പെടുക.
അന്ത്യസമയം നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്യും: "ഒരു നാഴിക നേരമല്ലാതെ തങ്ങള്‍ (ഇഹത്തില്‍) കഴിഞ്ഞു കൂടിയിട്ടില്ല" എന്ന്! അപ്രകാരമായിരുന്നു അവര്‍ (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്.
തഫ്സീർ : 55-55
View   
وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ﴿٥٦﴾
share
وَقَالَ الَّذِينَ യാതൊരുകൂട്ടര്‍ പറയും أُوتُوا الْعِلْمَ അറിവു നല്‍കപ്പെട്ട وَالْإِيمَانَ സത്യവിശ്വാസവും لَقَدْ لَبِثْتُمْ തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍, രേഖയില്‍ إِلَىٰ يَوْمِ الْبَعْثِ പുനരുത്ഥാനത്തിന്‍റെ (എഴുന്നേല്‍പ്പിന്‍റെ) ദിവസം വരെ فَهَـٰذَا എന്നാലിതാ يَوْمُ الْبَعْثِ പുനരുത്ഥാനദിവസം وَلَـٰكِنَّكُمْ പക്ഷേ നിങ്ങള്‍ كُنتُمْ നിങ്ങളായിരുന്നു لَا تَعْلَمُونَ നിങ്ങളറിയാതെ.
അറിവും, സത്യവിശ്വാസവും നല്‍കപ്പെട്ടിട്ടുള്ളവര്‍ പറയുന്നതാണ്: "അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം) പുനരുത്ഥാനദിവസംവരേക്കും തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. എന്നാല്‍, ഇതാ പുനരുത്ഥാനദിവസം. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) അറിയാതിരിക്കുകയായിരുന്നു."
فَيَوْمَئِذٍۢ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ﴿٥٧﴾
share
فَيَوْمَئِذٍ അപ്പോള്‍ അന്നു لَّا يَنفَعُ ഉപകാരം ചെയ്കയില്ല الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ക്കു مَعْذِرَتُهُمْ അവരുടെ ഒഴികഴിവു وَلَا هُمْ അവരല്ലതാനും يُسْتَعْتَبُونَ അവരോടു തൃപ്തിപ്പെടുത്തുവാന്‍ (മടക്കം പ്രകടിപ്പിക്കുവാന്‍) ആവശ്യപ്പെടുക (ഇല്ല).
അപ്പോള്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു അന്നത്തെ ദിവസം അവരുടെ ഒഴികഴിവു ഉപകാരം ചെയ്യുകയില്ല; അവരോട് (ഖേദിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല. (അഥവാ മടക്കം അനുവദിക്കപ്പെടുകയില്ല).
തഫ്സീർ : 56-57
View   
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ ۚ وَلَئِن جِئْتَهُم بِـَٔايَةٍۢ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ أَنتُمْ إِلَّا مُبْطِلُونَ﴿٥٨﴾
share
وَلَقَدْ ضَرَبْنَا തീര്‍ച്ചയായും നാം വിവരിച്ചിട്ടുണ്ട് لِلنَّاسِ മനുഷ്യര്‍ക്കു فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ مِن كُلِّ مَثَلٍ എല്ലാ (വിധ) ഉപമയും, ഉപമയില്‍നിന്നും وَلَئِن جِئْتَهُم നീ അവരുടെ അടുക്കല്‍ ചെന്നുവെ ങ്കില്‍ بِآيَةٍ വല്ല ദൃഷ്ടാന്തവുമായി لَّيَقُولَنَّ നിശ്ചയമായും പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا مُبْطِلُونَ വ്യര്‍ത്ഥവാദികളല്ലാതെ, വേണ്ടാവൃത്തിക്കാരല്ലാതെ.
തീര്‍ച്ചയായും, മനുഷ്യര്‍ക്കുവേണ്ടി ഈ ഖുര്‍ആനില്‍ എല്ലാ (വിധ) ഉപമയും നാം വിവരിച്ചിട്ടുണ്ട്. അവരുടെ അടുക്കല്‍ നീ വല്ല ദൃഷ്ടാന്തവുമായി ചെന്നാല്‍ (ആ) അവിശ്വസിച്ചവര്‍ നിശ്ചയമായും പറയും: "നിങ്ങള്‍ വ്യര്‍ത്ഥവാദികളല്ലാതെ (മറ്റൊന്നും) അല്ല" എന്ന്!
كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعْلَمُونَ﴿٥٩﴾
share
كَذَٰلِكَ അപ്രകാരം يَطْبَعُ اللَّـهُ അല്ലാഹു മുദ്രവെക്കും عَلَىٰ قُلُوبِ ഹൃദയങ്ങളില്‍ الَّذِينَ لَا يَعْلَمُونَ അറിയാത്തവരുടെ.
അപ്രകാരം, (യാഥാര്‍ത്ഥ്യം) അറിയാത്തവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുന്നു.
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ﴿٦٠﴾
share
فَاصْبِرْ ആകയാല്‍ ക്ഷമിക്കുക, സഹിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَلَا يَسْتَخِفَّنَّكَ നിന്നെ നിസ്സാരമാക്കാതെ (ചാഞ്ചല്യം വരുത്താതെ, ലഘുവായി ഗണിക്കാതെ)യുമിരിക്കട്ടെ الَّذِينَ لَا يُوقِنُونَ ദൃഢവിശ്വാസം കൊള്ളാത്തവര്‍.
ആകയാല്‍ (നബിയേ) ക്ഷമിച്ചുകൊള്ളുക, നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥ മാകുന്നു. (വിശ്വാസം) ഉറപ്പിക്കാത്ത ആളുകള്‍ നിശ്ചയമായും (നിന്‍റെ സ്ഥൈര്യം - നശിപ്പിച്ച്) നിനക്ക് ചാഞ്ചല്യം വരുത്താതെയുമിരിക്കട്ടെ!
തഫ്സീർ : 58-60
View   
31.ലുഖ്മാന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الٓمٓ - അലിഫ്‌-ലാം-മീം
അലിഫ്-ലാം-മീം
تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ﴿٢﴾
share
تِلْكَ അവ, ഇവ, അത്‌ ءَايَـٰتُ ٱلْكِتَـٰبِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്‌, ലക്ഷ്യങ്ങളാണ്‌ ٱلْحَكِيمِ വിജ്ഞാനപ്രദമായ, യുക്തിപൂര്‍ണമായ
വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണിവ
هُدًۭى وَرَحْمَةًۭ لِّلْمُحْسِنِينَ﴿٣﴾
share
هُدًى മാര്‍ഗദര്‍ശനമായിട്ട്‌ وَرَحْمَةً കാരുണ്യമായിട്ടും لِّلْمُحْسِنِينَ നന്മ ചെയ്യുന്നവര്‍ക്ക്‌, സല്‍ഗുണവാന്മാര്‍ക്ക്‌
നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമായിട്ടത്രെ (അത്‌ സ്ഥിതി ചെയ്യുന്നത്‌)
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ﴿٤﴾
share
ٱلَّذِينَ അതായത്‌ യാതൊരു കൂട്ടര്‍ يُقِيمُونَ ٱلصَّلَوٰةَ നമസ്‌കാരം നിലനിറുത്തുന്നു وَيُؤْتُونَ ٱلزَّكَوٰةَ സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നു وَهُم അവരാകട്ടെ بِٱلْـَٔاخِرَةِ രലോകത്തെക്കുറിച്ച്‌ هُمْ يُوقِنُونَ അവര്‍ വിശ്വാസമുറപ്പിക്കുന്നു, ഉറച്ചു വിശ്വസിക്കുന്നു
അതായത്‌: നമസ്‌കാരം നിലനിറുത്തുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്‌. അവരാകട്ടെ, പരലോകത്തില്‍ വിശ്വാസമുറപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവര്‍ക്ക്‌).
أُو۟لَـٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٥﴾
share
أُو۟لَـٰٓئِكَ അക്കൂട്ടര്‍ عَلَىٰ هُدًى നേര്‍മാര്‍ഗത്തിലാണ്‌, മാര്‍ഗദര്‍ശനമനുസരിച്ചാണ്‌ مِّن رَّبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള അക്കൂട്ടര്‍ وَأُو۟لَـٰٓئِكَ هُمُ അവര്‍ തന്നെയാണ്‌ٱلْمُفْلِحُونَ വിജയികള്‍
അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള നേര്‍മാര്‍ഗത്തിലായിരിക്കും. അക്കൂട്ടര്‍, അവര്‍ തന്നെയാണ്‌ വിജയികളും.
തഫ്സീർ : 1-5
View   
وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍۢ وَيَتَّخِذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مُّهِينٌۭ﴿٦﴾
share
وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَشْتَرِي വാങ്ങുന്ന ചിലർ لَهْوَ الْحَدِيثِ വിനോദ വാർത്തയെ, അനാവശ്യ വർത്തമാനം, لِيُضِلَّ അവൻ പിഴപ്പിക്കുവാൻ വേണ്ടി عَن سَبِيلِ اللَّـهِ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَيَتَّخِذَهَا അതിനെ ആക്കുവാനും هُزُوًا പരിഹാസം, പരിഹാസ്യം أُولَـٰئِكَ അക്കൂട്ടർ لَهُمْ അവർക്കുണ്ട് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന
മനുഷ്യരിലുണ്ട് ചില ആളുകൾ; യാതൊരറിവും കൂടാതെ, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്വാനായി അവർ വിനോദവാർത്ത (കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യകരമായ ശിക്ഷയുമുണ്ട്.
وَإِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا وَلَّىٰ مُسْتَكْبِرًۭا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًۭا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ﴿٧﴾
share
وَإِذَا تُتْلَىٰ = ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ عَلَيْهِ = അവന് آيَاتُنَا = നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ) وَلَّىٰ = അവൻ തിരിഞ്ഞു പോകും مُسْتَكْبِرًا = ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട് كَأَن لَّمْ يَسْمَعْهَا = അവനതു കേൾക്കാത്തതുപോലെ كَأَنَّ فِي أُذُنَيْهِ = അവൻറെ രണ്ട് കാതുകളിലുള്ള പ്രകാരം وَقْرًا = ഒരു കട്ടി, ഭാരം فَبَشِّرْهُ = എന്നാൽ അവന് സന്തോഷമറിയിക്കുക بِعَذَابٍ = ശിക്ഷയെക്കുറിച്ചു أَلِيمٍ = വേദനയേറിയ
(അങ്ങിനെയുള്ള അവന് നമ്മുടെ "ആയാത്തുകൾ" ഓതികേൾപ്പിക്കപ്പെടുന്നതായാൽ, അവൻ ഗർവ് നടിച്ചുകൊണ്ട് തിരിഞ്ഞുപോകുന്നതുമാണ്; അവനത് കേട്ടിട്ടില്ലാത്തത് പോലെ - (അഥവാ) അവന്റെ ഇരുകാതുകളിലും ഒരു (തരം) കട്ടിയുള്ളത്പോലെ! എന്നാൽ, (നബിയേ) വേദനയേറിയ ശിക്ഷയെപ്പറ്റി അവന് സന്തോഷവാർത്ത അറിയിക്കുക !
തഫ്സീർ : 6-7
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتُ ٱلنَّعِيمِ﴿٨﴾
share
إِنَّ ٱلَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ ءَامَنُوا۟ വിശ്വസിച്ചു وَعَمِلُوا۟ പ്രവർത്തിക്കുകയും ചെയ്തു ٱلصَّـٰلِحَـٰتِ സൽക്കർമങ്ങൾ لَهُمْ അവർക്കുണ്ട് جَنَّـٰتُ ٱلنَّعِيمِ സുഖാനുഭൂതിയുടെ (അനുഗ്രഹവർഷത്തിന്റെ) സ്വർഗങ്ങൾ
നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്ക് സുഖാനുഭൂതിയുടെ സ്വർഗങ്ങളുണ്ട് :-
خَـٰلِدِينَ فِيهَا ۖ وَعْدَ ٱللَّهِ حَقًّۭا ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٩﴾
share
خَـٰلِدِينَ فِيهَا അതിൽ നിത്യവാസികളായ നിലയിൽ وَعْدَ ٱللَّـهِ അല്ലാഹുവിന്റെ വാഗ്ദാനം حَقًّا യാഥാർഥമായ, സത്യമായും وَهُوَ അവൻ ٱلْعَزِيزُ പ്രതാപശാലിയത്രെ ٱلْحَكِيمُ അഗാധജ്ഞനായ, തത്വജ്ഞാനിയായ
അവരതിൽ നിത്യവാസികളായിക്കൊണ്ട് (ജീവിക്കും). അല്ലാഹുവിന്റെ യദാർഢ്മായ വാഗ്ദാനം! അവനത്രെ പ്രതാപശാലിയും, അഗാധജ്ഞാനിയുമായുള്ളവൻ.
خَلَقَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍۢ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۢ كَرِيمٍ﴿١٠﴾
share
خَلَقَ ٱلسَّمَـٰوَٰتِ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു بِغَيْرِ عَمَدٍ തൂണുകളൊന്നും കൂടാതെ تَرَوْنَهَا നിങ്ങൾ കാണുന്ന وَأَلْقَىٰ അവൻ ഇടുക (സ്ഥാപിക്കുക) യും ചെയ്‌തു فِى ٱلْأَرْضِ ഭൂമിയിൽ رَوَٰسِىَ ഉറച്ച മലകളെ, അണികളെ أَن تَمِيدَ അത് ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോകാതിരിക്കുന്നതിന്) بِكُمْ നിങ്ങളെയും കൊണ്ട് وَبَثَّ فِيهَا അതിൽ പരത്തുക (വിതരണം ചെയ്യുക) യും ചെയ്തു مِن كُلِّ دَآبَّةٍ എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽ നിന്ന് وَأَنزَلْنَا നാം ഇറക്കുകയും ചെയ്‌തു مِنَ ٱلسَّمَآءِ ആകാശത്തുനിന്ന് مَآءً വെള്ളം, ജലം فَأَنۢبَتْنَا എന്നിട്ട് നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു فِيهَا അതിൽ مِن كُلِّ زَوْجٍ എല്ലാ ഇണകളെയും, ഇണകളിൽനിന്നും كَرِيمٍ മാന്യമായ, വിശേഷപ്പെട്ട
നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ അവൻ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചരിഞ്ഞുപോകുമെന്നതിനാൽ, ഉറച്ച മലകളെ അതിൽ അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അതിൽ എല്ലാ (തരം) ജീവജന്തുക്കളെയും വിതരണം ചെയ്കയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം [അല്ലാഹു] വെള്ളം ഇറക്കി; എന്നിട്ട് മാന്യമായ [വിശിഷ്ടമായ] എല്ലാ ഇണകളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു.
هَـٰذَا خَلْقُ ٱللَّهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ ۚ بَلِ ٱلظَّـٰلِمُونَ فِى ضَلَـٰلٍۢ مُّبِينٍۢ﴿١١﴾
share
هَـٰذَا അത് خَلْقُ ٱللَّـهِ അല്ലാഹുവിന്റെ സൃഷ്ടിയാണ് فَأَرُونِى എന്നാൽ നിങ്ങളെനിക്ക് കാട്ടിത്തരുക مَاذَا خَلَقَ എന്ത് സൃഷ്ടിച്ചു വെന്ന് ٱلَّذِينَ യാതൊരു കൂട്ടർ مِن دُونِهِۦ അവന് പുറമെയുള്ള ۚ بَلِ പക്ഷേ, എങ്കിലും ٱلظَّـٰلِمُونَ അക്രമകാരികൾ فِى ضَلَـٰلٍ ദുർമാർഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ
ഇത് (ഒക്കെയും) അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാൽ, അവന് പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളതെന്താണെന്ന് നിങ്ങളെനിക്ക് കാണിച്ചുതരിക! പക്ഷേ, അക്രമകാരികൾ വ്യക്തമായ ദുർമാർഗത്തിലാകുന്നു.
തഫ്സീർ : 8-11
View   
وَلَقَدْ ءَاتَيْنَا لُقْمَـٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌۭ﴿١٢﴾
share
وَلَقَدْ ءَاتَيْنَا തീർച്ചയായും നാം കൊണ്ടുക്കുകയുണ്ടായി لُقْمَـٰنَ ലുക്വ് മാന് ٱلْحِكْمَةَ വിജ്ഞാനം, തത്വജ്ഞാനം أَنِ ٱشْكُرْ നീ നന്ദി ചെയ്യണമെന്ന് لِلَّـهِ അല്ലാഹുവിന് وَمَن يَشْكُرْ ആരെങ്കിലും നന്ദി ചെയ്യുന്നതായാൽ فَإِنَّمَا يَشْكُرُ എന്നാൽ അവൻ നിശ്ചയമായും നന്ദി ചെയ്യുന്നു لِنَفْسِهِۦ തനിക്കുവേണ്ടിതന്നെ وَمَن كَفَرَ ആരെങ്കിലും നന്ദികേട് ചെയ്‌താൽ, അവിശ്വസിച്ചാൽ فَإِنَّ ٱللَّـهَ എന്നാൽ നിശ്ചയമായും അല്ലാഹു غَنِىٌّ ധന്യനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്
ലുക്വ് മാന്ന് നാം വിജ്ഞാനം നൽകുകയുണ്ടായിട്ടുണ്ട് - "അല്ലാഹുവന്ന് നീ നന്ദി ചെയ്യണം". എന്ന്. ആർ (അല്ലാഹുവിന്) നന്ദി കാണിക്കുന്നുവോ അവൻ തനിക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുന്നതായാലോ, എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, സ്തുത്യർഹനാണ്.
തഫ്സീർ : 12-12
View   
وَإِذْ قَالَ لُقْمَـٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَـٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌۭ﴿١٣﴾
share
وَإِذْ قَالَ പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ لُقْمَـٰنُ ലുക്വ് മാൻ لِٱبْنِهِۦ തന്റെ മകനോട് وَهُوَ അദ്ദേഹം يَعِظُهُۥ അവന് സദുപദേശം നൽകിക്കൊണ്ടിരിക്കെ يَـٰبُنَىَّ എന്റെ കുഞ്ഞു (ഓമന) മകനേ لَا تُشْرِكْ നീ പങ്കുചേർക്കരുത്, ശിർക്ക് ചെയ്യരുത് بِٱللَّـهِ അല്ലാഹുവിൽ إِنَّ ٱلشِّرْكَ നിശ്ചയമായും ശിർക്ക് لَظُلْمٌ അക്രമം തന്നെ عَظِيمٌ വമ്പിച്ച
ലുക്വ് മാൻ, തന്റെ മകനോട് അദ്ദേഹം അവന് സദുപദേശം നൽകിക്കൊണ്ടിരിക്കവെ പറഞ്ഞ സന്ദർഭം (ഓർക്കുക) : "എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോട് പങ്കുചേർക്കരുത്. നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ വമ്പിച്ച അക്രമമത്രെ."
തഫ്സീർ : 13-13
View   
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍۢ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ﴿١٤﴾
share
وَوَصَّيْنَا നാം വസ്വിയ്യത്ത് (ആജ്ഞാ നിർദേശം) നൽകി ٱلْإِنسَـٰنَ മനുഷ്യന് بِوَٰلِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حَمَلَتْهُ അവനെ (ഗർഭം) ചുമന്നു أُمُّهُ അവന്റെ മാതാവ് ۥ وَهْنًاക്ഷീണത്തോടെ, ബലഹീനമായി عَلَىٰ وَهْنٍ ക്ഷീണത്തിനുമേൽ وَفِصَـٰلُهُ അവന്റെ വേർപാട് (മുലകുടി മാറ്റൽ) فِى عَامَيْنِ രണ്ടു വർഷത്തിനകമായിരിക്കും, രണ്ടു കൊല്ലം കൊണ്ടായിരിക്കും, أَنِ ٱشْكُرْ നീ നന്ദി ചെയ്യണമെന്ന് لِى എനിക്ക് وَلِوَٰلِدَيْكَ നിന്റെ മാതാപിതാക്കൾക്കു إِلَىَّ എന്റെ അടുക്കലേക്കാണ് ٱلْمَصِيرُ തിരിച്ചുവരവ്
മനുഷ്യനോട് അവന്റെ മാതാപിതാക്കളെപ്പറ്റി നാം " വസ്വിയ്യത്ത്" [ആജ്ഞാ നിർദേശം] നൽകിയിരിക്കുന്നു: അവന്റെ മാതാവ് ക്ഷീണത്തിനുമേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു; അവന്റെ (മുലകുടി അവസാനിപ്പിച്ചുള്ള) വേർപാടാകട്ടെ, രണ്ടു വർഷം കൊണ്ട് മാത്രമാണ്; "എനിക്കും, നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ്.
وَإِن جَـٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًۭا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿١٥﴾
share
وَإِن جَـٰهَدَاكَ അവർ രണ്ടാളും നിന്നെ ബുദ്ധിമുട്ടിച്ചാൽ, നിർബന്ധിച്ചാൽ عَلَىٰٓ أَن تُشْرِكَ നീ പങ്കുചേർക്കുവാൻ بِى എന്നോട്, എന്നിൽ مَا لَيْسَ ഇല്ലാത്ത യാതൊന്നിനെ لَكَ നിനക്ക് بِهِۦ അതിനെപ്പറ്റി عِلْمٌ ഒരറിവും فَلَا تُطِعْهُمَا അപ്പോൾ നീ അവരെ അനുസരിക്കരുത് وَصَاحِبْهُمَا നീ അവരോട് സഹവസിക്കയും ചെയ്യണം فِى ٱلدُّنْيَا ഇഹത്തിൽ مَعْرُوفًا സദാചാരപ്രകാരം (നല്ല നിലയിൽ) وَٱتَّبِعْ നീ പിൻപറ്റുകയും ചെയ്യുക سَبِيلَ مَنْ യാതൊരുവരുടെ മാർഗം أَنَابَ إِلَىَّ എന്നിലേക്ക് മടങ്ങിയ, ഖേദിച്ചുവന്ന ثُمَّ إِلَىَّ പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടങ്ങിവരവ് فَأُنَبِّئُكُم അപ്പോൾ ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തും, അറിയിച്ചുതരും بِمَا യാതൊന്നിനെപ്പറ്റി كُنتُمْ تَعْمَلُونَ നിങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന
"നിനക്ക് (യഥാർഥത്തിൽ) യാതൊരു അറിവുമില്ലാത്ത ഏതെങ്കിലുമൊന്നിനെ എന്നോട് നീ പങ്ക് ചേർക്കുവാൻ അവർ നിന്നെ ബുദ്ധിമുട്ടിക്കുന്നപക്ഷം, അപ്പോൾ നീ അവരെ അനുസരിക്കരുത്. ഇഹത്തിൽ നീ അവരോട് സദാചാരമനുസരിച്ച്‌ (നല്ല നിലക്ക്) സഹവസിക്കുകയും ചെയ്യണം; എന്റെ അടുക്കലേക്ക് (ഖേദിച്ചു) മടങ്ങിയവരുടെ മാർഗം പിൻപറ്റുകയും ചെയ്യുക. പിന്നീട് പിന്നീട്, നിങ്ങളുടെ (എല്ലാവരുടെയും) മടക്കം എന്റെ അടുക്കലേക്ക് തന്നെ. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
തഫ്സീർ : 14-15
View   
يَـٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍۢ مِّنْ خَرْدَلٍۢ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَـٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌۭ﴿١٦﴾
share
يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ إِنَّهَآ നിശ്ചയമായും അത് (ഒരു കാര്യം) إِن تَكُ അതായിരുന്നാൽ مِثْقَالَ حَبَّةٍ ഒരു (ധാന്യ) മണിയുടെ തൂക്കം مِّنْ خَرْدَلٍ കടുകിൽ നിന്നുള്ള فَتَكُن എന്നിട്ട് അതായിരിക്കും (ചെയ്‌താൽ) فِى صَخْرَةٍ ഒരു പാറകല്ലിൽ أَوْ فِى ٱلسَّمَـٰوَٰتِ അല്ലെങ്കിൽ ആകാശങ്ങളിൽ أَوْ فِى ٱلْأَرْضِ അല്ലെങ്കിൽ ഭൂമിയിൽ يَأْتِ بِهَا അതിനെ കൊണ്ടുവരും ٱللَّـهُ അല്ലാഹു إِنَّ ٱللَّـهَ ശ്ചയമായും അല്ലാഹു لَطِيفٌ നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ് خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
(ലുക്വ് മാൻ പറഞ്ഞു :) "എന്റെ കുഞ്ഞുമകനേ, നിശ്ചയമായും (ഒരു) കാര്യം - അതൊരു കടുക് മണിയുടെ തൂക്കമായിരുന്നാലും, എന്നിട്ടത് ഒരു പാറകല്ലി (ന്റെ ഉള്ളി)ലോ, ആകാശങ്ങളിലോ, ഭൂമിയിലോ (എവിടെയെങ്കിലും) ആയിരിക്കുകയും ചെയ്താലും, അല്ലാഹു അത് (രംഗത്ത്) കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
يَـٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ﴿١٧﴾
share
يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ أَقِمِ ٱلصَّلَوٰةَ നീ നമസ്കാരം നിലനിറുത്തുക وَأْمُرْ നീ കൽപിക്കുകയും ചെയ്യുക بِٱلْمَعْرُوفِ സദാചാരംകൊണ്ട്, നല്ല കാര്യത്തെക്കുറിച്ച് وَٱنْهَ നീ വിരോധിക്കുകയും ചെയ്യുക عَنِ ٱلْمُنكَرِ ദുരാചാരത്തെ (വെറുക്കപ്പെട്ടതിനെ)ക്കുറിച്ച് وَٱصْبِرْ നീ ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَآ أَصَابَكَ നിനക്ക് ബാധിച്ചതിൽ, ആപത്ത് വന്നതിൽ إِنَّ ذَٰلِكَ നിശ്ചയമായും അത് مِنْ عَزْمِ ٱلْأُمُورِ ഖണ്ഡിതമായ (ഒഴിച്ചുകൂടാത്ത, ദൃഢതരമായ) കാര്യങ്ങളിൽപെട്ടതാണ്
എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം നിലനിറുത്തണം; സദാചാരംകൊണ്ട് കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യണം; നിനക്ക് ബാധിക്കുന്നതിൽ [ആപത്തുകളിൽ] നീ ക്ഷമ കൈകൊള്ളുകയും വേണം. നിശ്ചയമായും അത് (എല്ലാംതന്നെ) ഖണ്ഡിതമായ [ഒഴിച്ചുകൂടാത്ത] കാര്യങ്ങളിൽപെട്ടതാകുന്നു.
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍۢ فَخُورٍۢ﴿١٨﴾
share
وَلَا تُصَعِّرْ നീ കോട്ടുക (ചരിക്കുക, തിരിക്കുക, ചുളിക്കുക)യും അരുത് خَدَّكَ നിന്റെ കവിൾ (മുഖം) لِلنَّاسِ മനുഷ്യരോട് وَلَا تَمْشِ നീ നടക്കുകയും ചെയ്യരുത് فِى ٱلْأَرْضِ ഭൂമിയിൽ مَرَحًا അഹങ്കരിച്ചുകൊണ്ട് إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) അഹങ്കാരിയെയും, പത്രാസ് നടിക്കുന്നവനെയും فَخُورٍ ദുരഭിമാനിയായ, യോഗ്യത നടിക്കുന്ന, അന്തസ്സ് കാണിക്കുന്ന
നീ മനുഷ്യരോട് നിന്റെ കവിൾ കോട്ടരുത് [മുഖം തിരിക്കരുത്] അഹന്ത കാട്ടി ഭൂമിയിൽകൂടി നടക്കുകയും അരുത്. നിശ്ചയമായും ദുരഭിമാനിയായ എല്ലാ (ഓരോ) അഹങ്കാരിയെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ﴿١٩﴾
share
وَٱقْصِدْ നീ കരുതുക (മിതത്വം പാലിക്കുക)യും ചെയ്യണം فِى مَشْيِكَ നിന്റെ നടത്തത്തിൽ وَٱغْضُضْ നീ താഴ്ത്തുക (കുറക്കുകയും) ചെയ്യുക مِن صَوْتِكَ നിന്റെ ശബ്ദത്തിൽ നിന്ന് (അൽപം) إِنَّ أَنكَرَ നിശ്ചയമായും കൂടുതൽ വെറുപ്പായത് ٱلْأَصْوَٰتِ ശബ്ദങ്ങളിൽ لَصَوْتُ ശബ്ദം തന്നെ ٱلْحَمِيرِ കഴുതകളുടെ
"നിന്റെ നടത്തത്തിൽ കരുതികൊള്ളുക [മിതത്വം പാലിക്കുക]യും, നിന്റെ ശബ്ദത്തിൽനിന്ന് (അൽപമൊന്ന്) താഴ്ത്തുകയും ചെയ്യുക. നിശ്ചയമായും ശബ്ദങ്ങളിൽ വെച്ച് ഏറ്റവും വെറുപ്പായത് കഴുതകളുടെ ശബ്ദമത്രെ.;
തഫ്സീർ : 16-19
View   
أَلَمْ تَرَوْا۟ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُۥ ظَـٰهِرَةًۭ وَبَاطِنَةًۭ ۗ وَمِنَ ٱلنَّاسِ مَن يُجَـٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍۢ وَلَا هُدًۭى وَلَا كِتَـٰبٍۢ مُّنِيرٍۢ﴿٢٠﴾
share
أَلَمْ تَرَوْا۟ നിങ്ങൾ കണ്ടില്ലേ, കാണുന്നില്ലേ أَنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു سَخَّرَ അധീനമാക്കി, വിധേയമാക്കി (എന്ന്) لَكُم നിങ്ങൾക്ക് مَّا فِى ٱلسَّمَـٰوَٰتِ ആകാശങ്ങളിലുള്ളത് وَمَا فِى ٱلْأَرْضِ ഭൂമിയിലുള്ളതും وَأَسْبَغَ അവൻ വിശാലപ്പെടുത്തുകയും ചെയ്തു عَلَيْكُمْ നിങ്ങളിൽ, നിങ്ങൾക്ക് نِعَمَهُۥ അവന്റെ അനുഗ്രഹങ്ങളെ ظَـٰهِرَةً പ്രത്യക്ഷമായിട്ട്, വ്യക്തമായ നിലയിൽ وَبَاطِنَةً പരോക്ഷമായിട്ടും, മറഞ്ഞ നിലയിലും وَمِنَ ٱلنَّاسِ മനുഷ്യരിലുണ്ട് مَن يُجَـٰدِلُ തർക്കം നടത്തുന്നവർ فِى ٱللَّـهِ അല്ലാഹുവിന്റെ കാര്യത്തിൽ بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَلَا هُدًى ഒരു മാർഗദർശനുമില്ലാതെ وَلَا كِتَـٰبٍ ഒരു ഗ്രന്ഥവുമില്ലാതെ مُّنِيرٍ പ്രകാശം (വെളിച്ചം) നൽകുന്ന
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ ?! അവന്റെ അനുഗ്രഹങ്ങൾ പ്രത്യക്ഷമായും, പരോക്ഷമായും നിങ്ങൾക്ക് അവൻ വിശാലപ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു! അല്ലാഹുവിന്റെ കാര്യത്തിൽ - യാതൊരു അറിവാകട്ടെ, മാർഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന ഗ്രന്ഥമാകട്ടെ (ഒന്നും തന്നെ) ഇല്ലാതെ - തർക്കം നടത്തുന്ന ചിലർ മനുഷ്യരിലുണ്ട്.
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَـٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ﴿٢١﴾
share
وَإِذَا قِيلَ പറയപ്പെട്ടാൽ لَهُمُ അവരോട് ٱتَّبِعُوا۟ നിങ്ങൾ പിന്പറ്റുവിൻ (എന്ന്) مَآ أَنزَلَ ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ ٱللَّـهُ അല്ലാഹു قَالُوا۟ അവർ പറയും بَلْ എങ്കിലും, എന്നാൽ نَتَّبِعُ ഞങ്ങൾ പിപറ്റും, പിൻപറ്റുന്ന مَا യാതൊന്നിനെ وَجَدْنَا ഞങ്ങൾ കണ്ടെത്തി عَلَيْهِ അതു പ്രകാരം, അതിന്മേൽ ءَابَآءَنَآ ഞങ്ങളുടെ പിതാക്കളെ أَوَلَوْ كَانَ ആയിരുന്നാലുമോ ٱلشَّيْطَـٰنُ പിശാച് يَدْعُوهُمْ അവരെ ക്ഷണിക്കുക, വിളിക്കുക إِلَىٰ عَذَابِ ശിക്ഷയിലേക്ക് ٱلسَّعِيرِ ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
"അല്ലാഹു ഇറക്കിയിട്ടുള്ളതിനെ നിങ്ങൾ പിന്പറ്റുവിൻ" എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും; "ഇല്ല-) എങ്കിൽ ഞങ്ങളുടെ പിതാക്കളെ ഏതൊരു പ്രകാരത്തിൽ കണ്ടെത്തിയിരിക്കുന്നുവോ അതിനെ ഞങ്ങൾ പിൻപറ്റുന്നതാണ്." പിശാച് അവരെ ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് ക്ഷണിക്കുകയായിരുന്നുവെങ്കിലുമോ (-എന്നാലും അവരെത്തന്നെയാണോ പിൻപറ്റുക)?!
തഫ്സീർ : 20-21
View   
وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌۭ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَـٰقِبَةُ ٱلْأُمُورِ﴿٢٢﴾
share
وَمَن يُسْلِمْ ആരെങ്കിലും വിട്ടുകൊടുത്താൽ, കീഴ്പ്പെടുത്തിയാൽ وَجْهَهُ തന്റെ മുഖത്തെ إِلَى ٱللَّـهِ അല്ലാഹുവിങ്കലേക്ക് وَهُوَ അവൻ ആയിക്കൊണ്ട് مُحْسِنٌ സൽഗുണവാൻ, നന്മ പ്രവർത്തിക്കുന്നവൻ فَقَدِ ٱسْتَمْسَكَ എന്നാൽ തീർച്ചയായും അവൻ മുറുകെ പിടിച്ചു بِٱلْعُرْوَةِ കൈപിടിയെ, പിടിക്കയറ് ٱلْوُثْقَىٰ ഏറ്റവും ബലവത്തായ وَإِلَى ٱللَّـهِ അല്ലാഹുവിങ്കലേക്കാണ് عَـٰقِبَةُ ٱلْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം
ആരെങ്കിലും - അവൻ സൽഗുണവാനായിക്കൊണ്ട് - തന്റെ മുഖത്തെ അല്ലാഹുവിങ്കലേക്ക് വിട്ടുകൊടുക്കുന്ന [കീഴ്പെടുത്തുന്ന] തായാൽ, തീർച്ചയായും അവൻ ഏറ്റവും ബലവത്തായ കൈപിടിയെ മുറുകെ പിടിച്ചിരിക്കുകയാണ്. അല്ലാഹുവിലേക്കത്രെ കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം.
وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُۥٓ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوٓا۟ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٢٣﴾
share
وَمَن كَفَرَ ആരെങ്കിലും അവിശ്വസിച്ചെങ്കിൽ فَلَا يَحْزُنكَ എന്നാൽ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ كُفْرُهُۥٓ അവന്റെ അവിശ്വാസം إِلَيْنَا നമ്മുടെ അടുക്കലേക്കാണ് مَرْجِعُهُمْ അവരുടെ മടക്കം فَنُنَبِّئُهُم അപ്പോൾ നാം അവരെ ബോധ്യപ്പെടുത്തും بِمَا عَمِلُوٓا۟ അവർ പ്രവർത്തിച്ചതിനെപ്പറ്റി إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌۢ അറിയുന്നവനാണ് بِذَاتِ ٱلصُّدُورِ നെഞ്ഞുകളി (ഹൃദയങ്ങളി) ലുള്ളതിനെപ്പറ്റി
ആരെങ്കിലും അവിശ്വസിച്ചുവെങ്കിലോ, അവന്റെ അവിശ്വാസം (നബിയേ) നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ:- (കാരണം) നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിയെത്തൽ. അപ്പോൾ, അവർ പ്രവർത്തിച്ചതിനെക്കുറിച്ച് നാം അവരെ ബോധ്യപ്പെടുത്തിക്കൊടുക്കും. നിശ്ചമായും അല്ലാഹുവിനെ നെഞ്ഞുകളിൽ [ഹൃദയങ്ങളിൽ] ഉള്ളവയെക്കുറിച്ച് അറിയുന്നവനാകുന്നു.
نُمَتِّعُهُمْ قَلِيلًۭا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍۢ﴿٢٤﴾
share
نُمَتِّعُهُمْ നാം അവർക്ക് സുഖമനുഭവിപ്പിക്കും, സുഖജീവിതം നൽകും قَلِيلًا കുറച്ച്, അൽപം ثُمَّ പിന്നീട് نَضْطَرُّهُمْ നാം അവരെ നിർബന്ധിച്ചുകൊണ്ടുവരും, നിർബന്ധിതരാക്കും إِلَىٰ عَذَابٍ ഒരു ശിക്ഷയിലേക്ക് غَلِيظٍ കഠോരമായ, കനത്ത
നാം അവർക്ക് അൽപം സുഖം അനുഭവിപ്പിക്കുന്നു; പിന്നീട് കഠോരമായ ശിക്ഷയിലേക്ക് നാം അവരെ നിർബന്ധിച്ചു കൊണ്ടുവരുന്നതുമാകുന്നു.
തഫ്സീർ : 22-24
View   
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٢٥﴾
share
وَلَئِن سَأَلْتَهُم നീ അവരോട് ചോദിച്ചുവെങ്കിൽ مَّنْ خَلَقَ ആർ സൃഷ്ടിച്ചു എന്ന് ٱلسَّمَـٰوَٰتِ ആകാശങ്ങൾ وَٱلْأَرْضَ ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവർ പറയും ٱللَّـهُ അല്ലാഹു എന്ന് قُلِ പറയുക ٱلْحَمْدُ സ്തുതി, സ്ത്രോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ എങ്കിലും, പക്ഷേ أَكْثَرُهُمْ അവരിൽ അധികമാളുകളും لَا يَعْلَمُونَ അറിയുന്നില്ല.
ആകാശങ്ങളെയും ഭൂമിയെയും, സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവൻ പറയും : "ആല്ലാഹു" എന്ന് പറയുക : അല്ലാഹുവിനാണ് സ്തുതി !" എങ്കിലും അവരിൽ അധികമാളും അറിയുന്നില്ല.
لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ﴿٢٦﴾
share
لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ് مَا فِى ٱلسَّمَـٰوَٰتِ ആകാശങ്ങളിലുള്ളത് وَٱلْأَرْضِ ഭൂമിയിലും إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു هُوَ അവൻ തന്നെ ٱلْغَنِىُّ ധന്യൻ, അനാശ്രയൻ ٱلْحَمِيدُ സ്തുത്യർഹൻ.
അല്ലാഹുവിന്റെതാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത് (മുഴുവനും). നിശ്ചയമായും അല്ലാഹു തന്നെയാണ് ധന്യനും (അഥവാ അനാശ്രയനും) സ്തുത്യർഹനുമായുള്ളവൻ
തഫ്സീർ : 25-26
View   
وَلَوْ أَنَّمَا فِى ٱلْأَرْضِ مِن شَجَرَةٍ أَقْلَـٰمٌۭ وَٱلْبَحْرُ يَمُدُّهُۥ مِنۢ بَعْدِهِۦ سَبْعَةُ أَبْحُرٍۢ مَّا نَفِدَتْ كَلِمَـٰتُ ٱللَّهِ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٢٧﴾
share
وَلَوْ أَنَّ ആയിരുന്നാലും مَا فِى ٱلْأَرْض ഭൂമിയിലുള്ളത് مِن شَجَرَةٍ വൃക്ഷമായിട്ട്, മരത്തിൽ നിന്ന് أَقْلَـٰمٌ പേനകൾ وَٱلْبَحْرُ സമുദ്രവും (ഉണ്ടായിരുന്നാലും) يَمُدُّهُۥ അതിന് പോഷണം നൽകിക്കൊണ്ട് مِنۢ بَعْدِهِۦ അതിന് ശേഷം (പുറമെ) سَبْعَةُ أَبْحُرٍ ഏഴ് സമുദ്രങ്ങൾ مَّا نَفِدَتْ തീരുന്നതല്ല, കഴിയുന്നതല്ല كَلِمَـٰتُ ٱللَّـهِ അല്ലാഹുവിന്റെ വചനങ്ങൾ, വാക്കുകൾ إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് حَكِيمٌ അഗാധജ്ഞനാണ്, ജ്ഞാനയുക്തനാണ്.
ഭൂമിയിലും വൃക്ഷമായിട്ടുള്ളത് (മുഴുവനും) പേനകളായിരുന്നാലും (നിലവിലുള്ള) സമുദ്രം - അതിന് പുറമെ ഏഴു സമുദ്രങ്ങളും - അതിന് പോഷണം, നൽകി (മഷിയായി)കൊണ്ടിരിക്കുകയും ചെയ്താലും, അല്ലാഹുവിന്റെ വചനങ്ങൾ (എഴുതി) തീരുന്നതല്ല. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 27-27
View   
مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍۢ وَٰحِدَةٍ ۗ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ﴿٢٨﴾
share
مَّا خَلْقُكُمْ നിങ്ങളെ സൃഷ്ടിക്കുന്നതല്ല وَلَا بَعْثُكُمْ നിങ്ങളെ പുനർജ്ജീവിപ്പിക്കലും അല്ല إِلَّا كَنَفْسٍ ഒരു ദേഹത്തിന്റെ (ആളുടെ) തു പോലെയല്ലാതെ وَٰحِدَةٍ ഒരേ ഒരു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌۢ കേൾക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്.
നിങ്ങളെ (മുഴുവനും) സൃഷ്ടിക്കുന്നതും, നിങ്ങളെ പുനർജ്ജീവിപ്പിക്കുന്നതും ഒരേ ദേഹത്തിന്റേതു പോലെയല്ലാതെ (കൂടുതൽ പ്രയാസമൊന്നും അല്ല. നിശ്ചയമായും അല്ലാഹു (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
തഫ്സീർ : 28-28
View   
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّۭ يَجْرِىٓ إِلَىٰٓ أَجَلٍۢ مُّسَمًّۭى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌۭ﴿٢٩﴾
share
أَلَمْ تَرَ നീ കാണുന്നില്ലേ, കണ്ടില്ലേ أَنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു يُولِجُ കടത്തുന്നു ٱلَّيْلَ രാത്രിയെ فِى ٱلنَّهَارِ പകലിൽ وَيُولِجُ ٱلنَّهَارَ പകലിനെ കടത്തുന്നു എന്നും فِى ٱلَّيْلِ രാത്രിയിൽ وَسَخَّرَ അവൻ അധീനമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തിരിക്കുന്നു ٱلشَّمْسَ وَٱلْقَمَرَ സൂര്യനെയും, ചന്ദ്രനെയും كُلٌّ എല്ലാം (ഓരോന്നും) يَجْرِىٓ സഞ്ചരിക്കുന്നു إِلَىٰٓ أَجَلٍ ഒരു അവധിവരെ مُّسَمًّى നിർണയിക്കപ്പെട്ട وَأَنَّ ٱللَّـهَ അല്ലാഹു ആണെന്നും بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവൻ
നീ കാണുന്നില്ലേ, അല്ലാഹു രാത്രിയെ പകലിൽ കടത്തുകയും പകലിനെ രാത്രിയിൽ കടത്തുകയും ചെയ്തു വരുന്നത് ?! സൂര്യനെയും ചന്ദ്രനെയും അവൻ അധീപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിർണയിക്കപ്പെട്ട അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷമമായി അറിയുന്നവനാണെന്നും (കണ്ടറിയുന്നില്ലേ) ?!
തഫ്സീർ : 29-29
View   
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَـٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ﴿٣٠﴾
share
ذَٰلِكَ അത് بِأَنَّ ٱللَّـهَ അല്ലാഹുവാണെന്നതുകൊണ്ടാണ് هُوَ അവൻ തന്നെ ٱلْحَقُّ സ്ഥിരമായുള്ളവൻ وَأَنَّ مَا يَدْعُونَ അവർ വിളിച്ചു (പ്രാർഥിച്ചു) വരുന്നവയാണെന്നും مِن دُونِهِ അവന്ന്‌ പുറമെ ٱلْبَـٰطِلُ വ്യർഥമായത്, അയഥാർഥമായത് وَأَنَّ ٱللَّـهَ അല്ലാഹുവാണെന്നതും هُوَ അവൻ തന്നെ ٱلْعَلِىُّ ഉന്നതൻ, ഉയർന്നവൻ ٱلْكَبِيرُ വലിയ, മഹാൻ
അല്ലാഹു തന്നെയാണ് സ്ഥിരമായി നിലകൊള്ളുന്നവൻ എന്നുള്ളത് കൊണ്ടാണത്; അവന് പുറമെ അവർ വിളിച്ചു (പ്രാർഥിച്ചു) വരുന്നവ വ്യർഥമാണെന്നും, അല്ലാഹു തന്നെയാകുന്നു വലിയ (മഹാനായ) ഉന്നതനെന്നും (ഉള്ളതുകൊണ്ടാണ്).
തഫ്സീർ : 30-30
View   
أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَـٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿٣١﴾
share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ ٱلْفُلْكَ കപ്പലുകൾ (ആണെന്ന്) تَجْرِى സഞ്ചരിക്കുന്നു فِى ٱلْبَحْرِ സമുദ്രത്തിൽ بِنِعْمَتِ ٱللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്താൽ لِيُرِيَكُم നിങ്ങൾക്കവൻ കാണിച്ചുതരുവാൻ വേണ്ടി مِّنْ ءَايَـٰتِهِۦٓ അവന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് إِنَّ فِى ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَـَٔايَـٰتٍ പല ദൃഷ്ടാന്തങ്ങൾ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്മാർക്കും شَكُورٍ നന്ദിയുള്ളവരായ
അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമുദ്രത്തിൽ കൂടി കപ്പലുകൾ സഞ്ചരിക്കുന്നത് നീ കണ്ടില്ലേ, അവന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് (ചിലത്) നിങ്ങൾക്ക് കാണിച്ചുതരുവാൻ വേണ്ടി ?! നിശ്ചയമായും, കൃതജ്ഞരായ എല്ലാ ക്ഷമാശീലന്മാർക്കും അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 31-31
View   
وَإِذَا غَشِيَهُم مَّوْجٌۭ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌۭ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا كُلُّ خَتَّارٍۢ كَفُورٍۢ﴿٣٢﴾
share
وَإِذَا غَشِيَهُم അവരെ മൂടിയാൽ, ബാധിച്ചാൽ مَّوْجٌ തിരമാല كَٱلظُّلَلِ കുന്നുകളെ (മലകളെ) പ്പോലുള്ള دَعَوُا۟ ٱللَّـهَ അവർ അല്ലാഹുവിനെ വിളിക്കും, പ്രാർത്ഥിക്കും مُخْلِصِينَ നിഷ്കളങ്കരാക്കികൊണ്ട് لَهُ അവന് ٱلدِّينَ അനുസരണം, കീഴ്വണക്കം (ഭക്തി) فَلَمَّا نَجَّىٰهُمْ എന്നാൽ അവൻ അവരെ രക്ഷപ്പെടുത്തുമ്പോഴോ إِلَى ٱلْبَرِّ കരയിലേക്ക് فَمِنْهُم അപ്പോൾ അവരിലുണ്ടായിരിക്കും, അവരിൽ നിന്ന് (ചിലർ) مُّقْتَصِدٌ മധ്യനിലക്കാർ, മിതാവസ്ഥയിലുള്ളവൻ وَمَا يَجْحَدُ നിഷേധിക്കയില്ല بِـَٔايَـٰتِنَآ നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ, إِلَّا كُلُّ خَتَّارٍ എല്ലാ അതിവഞ്ചകൻമാരുമില്ലാതെ كَفُورٍ നന്ദികെട്ട, കൃതഘ്നരായ
കുന്നുകൾപോലെയുള്ള (വമ്പിച്ച) തിരമാല അവരെ മൂടികളഞ്ഞാൽ, അനുസരണം [അഥവാ കീഴ്വണക്കം] അല്ലാഹുവിനു മാത്രമാക്കി നിഷ്കളങ്കരായിക്കൊണ്ട് അവർ അവനെ വിളി (പ്രാർഥിച്ചു) ക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോഴോ, അപ്പോൾ അവരിൽ (ചിലർ) മിതത്വം സ്വീകരിച്ചവരുണ്ടായിരിക്കും. (ചിലർ നിഷേധികളും) നന്ദികെട്ട എല്ലാ അതിവഞ്ചകന്മാരുമല്ലാതെ (മറ്റാരും) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.
തഫ്സീർ : 32-32
View   
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًۭا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ﴿٣٣﴾
share
يَـٰٓأَيُّهَا ٱلنَّاسُ ഹേ മനുഷ്യരേ, ٱتَّقُوا۟ നിങ്ങൾ സൂക്ഷിക്കുവിൻ, കാത്തുകൊള്ളുവിൻ رَبَّكُمْ നിങ്ങളുടെ റബ്ബിനെ وَٱخْشَوْا۟ നിങ്ങൾ ഭയപ്പെടുകയും ചെയ്യുവിൻ يَوْمًا ഒരു ദിവസത്തെ لَّا يَجْزِى പ്രതിഫലം നൽകാത്ത, പര്യാപ്തമാക്കാത്ത (പ്രയോജനം ചെയ്യാത്ത) وَالِدٌ ഒരു ജനയിതാവും (മാതാവോ പിതാവോ) عَن وَلَدِهِۦ തന്റെ സന്താനത്തിന് (മക്കൾക്ക്) وَلَا مَوْلُودٌ ഒരു സന്താനവും (മക്കളും) ആയിരിക്കാത്ത, هُوَ അവൻ جَازٍ പ്രതിഫലം നൽകുന്നവൻ (പ്രയോജനം ചെയ്യുന്നവൻ) عَن وَالِدِهِۦ തന്റെ ജനയിതാവിന് شَيْـًٔا യാതൊന്നും ഒരു കാര്യവും إِنَّ وَعْدَ ٱللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം حَقٌّ യഥാർഥമാണ് فَلَا تَغُرَّنَّكُمُ ആകയാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ ٱلْحَيَوٰةُ ٱلدُّنْيَا ഐഹിക ജീവിതം وَلَا يَغُرَّنَّكُم നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ بِٱللَّـهِ അല്ലാഹുവിനെ സംബന്ധിച്ച് ٱلْغَرُورُ മഹാവഞ്ചകൻ
ഹേ, മനുഷ്യരെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുവിൻ, ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുവിൻ ; (അന്ന്) ഒരു ജനയിതാവും [മാതാവോ പിതാവോ] തന്റെ സന്താനത്തിന് (യാതൊന്നും) പ്രയോജനം ചെയ്യുന്നതല്ല, ഒരു സന്താനവും തന്നെ, തന്റെ ജനയിതാവിനും യാതൊരു പ്രയോജനവും ചെയ്യുന്നവനായിരിക്കയില്ല (അങ്ങിനെയുള്ള ഒരു ദിവസം). നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർഥമാകുന്നു. ആകയാൽ, ഐഹിക ജീവിതം തീർച്ചയായും നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാവഞ്ചകനും [പിശാചും] നിങ്ങളെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ !
തഫ്സീർ : 33-33
View   
إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌۭ مَّاذَا تَكْسِبُ غَدًۭا ۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍۢ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۢ﴿٣٤﴾
share
إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عِندَهُۥ അവന്റെ പക്കലാണ് عِلْمُ ٱلسَّاعَةِ അന്ത്യ സമയത്തിന്റെ അറിവ് وَيُنَزِّلُ അവൻ ഇറക്കുകയും ചെയ്യുന്നു ٱلْغَيْثَ മഴയെ وَيَعْلَمُ അവനറിയുകയും ചെയ്യുന്നു مَا فِى ٱلْأَرْحَامِ ഗർഭാശയങ്ങളിലുള്ളതു وَمَا تَدْرِى അറിയുന്നതല്ല نَفْسٌ ഒരാളും, ഒരു ആത്മാവും مَّاذَا تَكْسِبُ അതെന്ത് പ്രവർത്തിക്കുമെന്നത് غَدًا നാളെ وَمَا تَدْرِى അറിയുന്നതുമല്ല نَفْسٌۢ ഒരാളും بِأَىِّ أَرْضٍ ഏത് ഭൂമിയിലാണ് (നാട്ടിലാണ്) تَمُوتُ അത് മരിക്കുന്നത് (എന്നും) إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ സർവ്വജ്ഞനാണ്خَبِيرٌۢ സൂക്ഷമജ്ഞനാണ്
നിശ്ചയമായും അല്ലാഹുവിന്റെ പക്കലത്രെ അന്ത്യസമയത്തിന്റെ അറിവ്. അവൻ മഴ ഇറക്കുകയും ചെയ്യുന്നു; ഗർഭാശയങ്ങളിലുള്ളതിനെ അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താൻ പ്രവർത്തിക്കുകയെന്നുള്ളത് ഒരാളും അറിയുന്നതല്ല; ഏത് നാട്ടിൽവെച്ചാണ് താൻ മരണമടയുകയെന്നും ഒരാളും അറിയുന്നതല്ല. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനാണ്, സൂക്ഷമജ്ഞനാണ്.
തഫ്സീർ : 34-34
View   
32.അസ്സജദഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم "അലിഫ് - ലാം - മീം"
"അലിഫ് - ലാം - മീം. (*)
تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ﴿٢﴾
share
تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിക്കല്‍ (ഇറക്കല്‍) لَا رَيْبَ സന്ദേഹമേ ഇല്ല فِيهِ അതില്‍ مِن رَّبِّ الْعَالَمِينَ ലോക രക്ഷിതാവിങ്കല്‍ നിന്നാണ്
(ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു - അതില്‍ സന്ദേഹമേ ഇല്ല - ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നാകുന്നു.
أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًۭا مَّآ أَتَىٰهُم مِّن نَّذِيرٍۢ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ﴿٣﴾
share
أَمْ يَقُولُونَ അതല്ല - (അഥവാ) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിയുണ്ടാക്കി (എന്നു) بَلْ എങ്കിലും, എന്നാല്‍ هُوَ അതു الْحَقُّ യഥാര്‍ത്ഥമാണ്, സത്യമാണ് مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ള لِتُنذِرَ നീ താക്കീതു ചെയ്യുവാന്‍ വേണ്ടി قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്കു വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും مِّن قَبْلِكَ നിനക്കുമുമ്പായി لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുക, പ്രാപിക്കുന്ന(വര്‍)
അഥവാ അവര്‍ [അവിശ്വാസികള്‍] പറയുന്നുവോ: "അതു ഇവന്‍ [നബി] കെട്ടിച്ചമച്ചിരിക്കുകയാണ്" എന്നു?! (അല്ല - ) എന്നാലതു (നബിയേ) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാകുന്നു; നിനക്കുമുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്കു നീ താക്കീതു നല്‍കുവാന്‍വേണ്ടിയാണ് (അതു); അവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കാമല്ലോ!
തഫ്സീർ : 1-3
View   
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ﴿٤﴾
share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവ രണ്ടിനിടയിലുള്ളതും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ പിന്നീടു اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്മേല്‍, സിംഹാസനത്തില്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّن دُونِهِ അവനു പുറമെ مِن وَلِيٍّ ഒരു കൈകാര്യക്കാരനും, ബന്ധുവും, സഹായകനും وَلَا شَفِيعٍ ശുപാര്‍ശകനുമില്ല أَفَلَا تَتَذَكَّرُونَ എന്നിരിക്കെ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു. പിന്നീടവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. അവനുപുറമെ നിങ്ങള്‍ക്കു ഒരു കൈകാര്യകര്‍ത്താവാകട്ടെ, ശുപാര്‍ശക്കാരനാകട്ടെ ഇല്ല. എന്നിരിക്കെ, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍۢ مِّمَّا تَعُدُّونَ﴿٥﴾
share
يُدَبِّرُ അവന്‍ വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു الْأَمْرَ കാര്യം مِنَ السَّمَاءِ ആകാശത്തുനിന്നു إِلَى الْأَرْضِ ഭൂമിയിലേക്കു ثُمَّ يَعْرُجُ പിന്നീടതു കയറുന്നു إِلَيْهِ അവങ്കലേക്കു فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ ആകുന്നു مِقْدَارُهُ അതിന്‍റെ അളവു, തോതു أَلْفَ سَنَةٍ ആയിരം കൊല്ലം مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട
അവന്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു; പിന്നീട് ഒരു ദിവസത്തില്‍ അതു അവങ്കലേക്കു ഉയര്‍ന്നുപോകുന്നു; അതിന്‍റെ അളവ് [വലുപ്പം] നിങ്ങള്‍ എണ്ണി വരുന്ന (ഇനത്തില്‍) ആയിരം കൊല്ലമാകുന്നു (- അത്ര വമ്പിച്ചതാണ്) !
തഫ്സീർ : 4-5
View   
ذَٰلِكَ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلرَّحِيمُ﴿٦﴾
share
ذَٰلِكَ അവന്‍ (മേല്‍ പ്രസ്താവിക്കപ്പെട്ടവന്‍) عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും الْعَزِيزُ പ്രതാപശാലിയാണ് الرَّحِيمُ കരുണാനിധിയാണ്
(അങ്ങിനെയുള്ള) അവന്‍ അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; കരുണാനിധിയാണ്.
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَـٰنِ مِن طِينٍۢ﴿٧﴾
share
الَّذِي അതായതു യാതൊരുവന്‍ أَحْسَنَ അവന്‍ നന്നാക്കി, നന്നായുണ്ടാക്കി كُلَّ شَيْءٍ എല്ലാ വസ്തുവെയും خَلَقَهُ അവന്‍ സൃഷ്ടിച്ചതായ وَبَدَأَ അവന്‍ ആരംഭിച്ചു خَلْقَ الْإِنسَانِ മനുഷ്യന്റെ സൃഷ്ടിപ്പ് مِن طِينٍ കളിമണ്ണില്‍ നിന്നു
അതായത്: താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കി (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു: -
ثُمَّ جَعَلَ نَسْلَهُۥ مِن سُلَـٰلَةٍۢ مِّن مَّآءٍۢ مَّهِينٍۢ﴿٨﴾
share
ثُمَّ جَعَلَ പിന്നെ അവന്‍ ആക്കി, ഉണ്ടാക്കി نَسْلَهُ അവന്റെ സന്തതിയെ مِن سُلَالَةٍ ഒരു സത്തില്‍നിന്നു مِّن مَّاءٍ വെള്ളത്തില്‍ നിന്നുള്ള مَّهِينٍ നിസ്സാരമായ, നിന്ദ്യമായ
പിന്നെ, അവന്റെ സന്തതിയെ നിസ്സാരപ്പെട്ട ഒരു (തരം) വെള്ളമാകുന്ന സത്തില്‍ നിന്നും അവന്‍ ഉണ്ടാക്കി; -
ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًۭا مَّا تَشْكُرُونَ﴿٩﴾
share
ثُمَّ سَوَّاهُ പിന്നെ അവനെ ശരിപ്പെടുത്തി, ചൊവ്വാക്കി وَنَفَخَ ഊതുകയും ചെയ്തു فِيهِ അവനില്‍ مِن رُّوحِهِ അവന്റെ (വക) റൂഹില്‍നിന്നു, ആത്മാവിനെ وَجَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും, (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്പം മാത്രം تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കുന്നു
പിന്നീട്; അവനെ (അന്യൂനമായി) ശരിപ്പെടുത്തുകയും, അവനില്‍ തന്റെ വക "റൂഹ്" [ജീവാത്മാവ്] ഊതുകയും ചെയ്തു. (മനുഷ്യരേ,) നിങ്ങള്‍ക്കവന്‍ കേള്‍വിയും, കണ്ണുകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്‌തിരിക്കുന്നു. അല്പമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളു.
തഫ്സീർ : 6-9
View   
وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍۢ جَدِيدٍۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَـٰفِرُونَ﴿١٠﴾
share
وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു أَإِذَا ضَلَلْنَا ഞങ്ങള്‍ (നാം) മറഞ്ഞുപോയിട്ടോ, പാഴായാലോ فِي الْأَرْضِ ഭൂമിയില്‍ أَإِنَّا നിശ്ചയമായു ഞങ്ങളോ لَفِي خَلْقٍ ഒരു സൃഷ്ടിയിലായിരിക്കുക جَدِيدٍ പുതുതായ بَلْ എന്നാല്‍ (അത്രയുമല്ല), എങ്കിലും هُم അവര്‍ بِلِقَاءِ رَبِّهِمْ തങ്ങളുടെ റബ്ബുമായി കാണുന്നതില്‍ كَافِرُونَ അവിശ്വാസികളാണ്, നിഷേധികളാണ്
അവര്‍ [അവിശ്വാസികള്‍] പറയുന്നു: ഞങ്ങള്‍ ഭൂമിയില്‍ മറഞ്ഞു (പാഴായി) പോയാല്‍, നിശ്ചയമായും ഞങ്ങള്‍ പുതിയ ഒരു സൃഷ്ടിയില്‍ (വീണ്ടും എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍) ആയിരിക്കുകയോ?!" (മാത്രമല്ല.) എന്നാലവര്‍, തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതില്‍ തന്നെ അവിശ്വസിക്കുന്നവരാണ്.
قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ﴿١١﴾
share
قُلْ പറയുക يَتَوَفَّاكُم നിങ്ങളെ പൂര്‍ണ്ണമായെടുക്കും, പൂര്‍ത്തിയായി കൊണ്ടുപോകും مَّلَكُ الْمَوْتِ മരണത്തിന്റെ മലക്കു الَّذِي وُكِّلَ ഏല്‍പിക്കപ്പെട്ടിട്ടുള്ളതായ بِكُمْ നിങ്ങളില്‍, (നിങ്ങളുടെ കാര്യത്തില്‍) ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടും
(നബിയേ,) പറയുക: "നിങ്ങളുടെ കാര്യത്തില്‍ എല്പിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്ക് നിങ്ങളെ പൂര്‍ണ്ണമായെടുക്കും [മരണപ്പെടുത്തും]. പിന്നീട് നിങ്ങളുടെ റബ്ബിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും".
തഫ്സീർ : 10-11
View   
وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ﴿١٢﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍! إِذِ الْمُجْرِمُونَ കുറ്റവാളികള്‍ ആയിരിക്കുന്ന സന്ദര്‍ഭം نَاكِسُو رُءُوسِهِمْ തങ്ങളുടെ തലകളെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നവര്‍ عِندَ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ رَبَّنَا ഞങ്ങളുടെ രക്ഷിതാവേ أَبْصَرْنَا ഞങ്ങള്‍ കണ്ടു وَسَمِعْنَا ഞങ്ങള്‍ കേള്‍ക്കയും ചെയ്തു فَارْجِعْنَا ആകയാല്‍ ഞങ്ങളെ മടക്കിത്തരേണമേ نَعْمَلْ ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം صَالِحًا സല്‍ക്കര്‍മ്മം إِنَّا നിശ്ചയമായും ഞങ്ങള്‍ مُوقِنُونَ ഉറപ്പിച്ചവരാണ്, ദൃഢവിശ്വാസികളാണ്
(ആ) കുറ്റവാളികള്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ തങ്ങളുടെ തലകള്‍ (കുത്തനെ) താഴ്ത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം നീ കാണുന്നപക്ഷം! (ഹാ, അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!) (അവര്‍ പറയും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ (നേരില്‍) കാണുകയും, കേള്‍ക്കുകയും ചെയ്തു; അതുകൊണ്ടു ഞങ്ങളെ മടക്കി (അയച്ചു) തരേണമേ - ഞങ്ങള്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാം! നിശ്ചയമായും ഞങ്ങള്‍ (ഇപ്പോള്‍) ദൃഢമായി വിശ്വസിച്ചവരാണ്".
തഫ്സീർ : 12-12
View   
وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ﴿١٣﴾
share
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَآتَيْنَا നാം നല്‍കുമായിരുന്നു كُلَّ نَفْسٍ എല്ലാ ദേഹത്തിനും, ആള്‍ക്കും, ആത്മാവിനും هُدَاهَا അതിന്റെ നേര്‍മ്മാര്‍ഗ്ഗം وَلَـٰكِنْ പക്ഷേ, എങ്കിലും حَقَّ സ്ഥിരപ്പെട്ടു, യഥാര്‍ത്ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം مِنِّي എന്റെ പക്കല്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും ഞാന്‍ നിറക്കും (എന്നു) جَهَنَّمَ നരകത്തെ مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നും, ജിന്നുകളാലും وَالنَّاسِ മനുഷ്യരില്‍ നിന്നും أَجْمَعِينَ എല്ലാം തന്നെ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഓരോ ദേഹത്തിനും [ആള്‍ക്കും] അതിന്റെ നേര്‍മ്മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു. പക്ഷെ, എന്നില്‍ നിന്ന് വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമെല്ലാം നരകത്തെ നിശ്ചയമായും ഞാന്‍ നിറക്കുന്നതാണ്" എന്ന് .
തഫ്സീർ : 13-13
View   
فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ إِنَّا نَسِينَـٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ﴿١٤﴾
share
فَذُوقُوا അതുകൊണ്ടു ആസ്വദിക്കുവിന്‍ بِمَا نَسِيتُمْ നിങ്ങള്‍ വിസ്മരിച്ചതിനാല്‍ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസത്തെ കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ إِنَّا നിശ്ചയമായും നാം نَسِينَاكُمْ നാം നിങ്ങളെ വിസ്മരിച്ചിരിക്കുന്നു وَذُوقُوا ആസ്വദിക്കയും ചെയ്യുവിന്‍ عَذَابَ الْخُلْدِ ശാശ്വത ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَعْمَلُونَ പ്രവര്‍ത്തിച്ചിരുന്ന (തുകൊണ്ടു)
"ആകയാല്‍, നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതു നിങ്ങള്‍ വിസ്മരിച്ചുകളഞ്ഞതുകൊണ്ട് (അതിന്റെ ശിക്ഷ) നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍. നിശ്ചയമായും നാം നിങ്ങളെ വിസ്മരിച്ചിരിക്കുകയാണ്! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതശിക്ഷ ആസ്വദിക്കുകയും ചെയ്തുകൊള്ളുവിന്‍!"
തഫ്സീർ : 14-14
View   
إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًۭا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩﴿١٥﴾
share
إِنَّمَا يُؤْمِنُ നിശ്ചയമായും വിശ്വസിക്കുന്നുള്ളൂ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ الَّذِينَ യാതൊരു കൂട്ടര്‍ (മാത്രം) إِذَا ذُكِّرُوا അവര്‍ക്ക് ഉല്‍ബോധനം (ഉപദേശം) ചെയ്യപ്പെട്ടാല്‍ بِهَا അവമുഖേന, അവകൊണ്ടു خَرُّوا അവര്‍ നിലംപതിക്കും, വീഴും سُجَّدًا സുജൂദു ചെയ്യുന്നവരായിട്ടു وَسَبَّحُوا അവര്‍ "തസ്ബീഹു" ചെയ്യുകയും ചെയ്യും بِحَمْدِ സ്തുതിച്ചുകൊണ്ടു رَبِّهِمْ തങ്ങളുടെ റബ്ബിനെ وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ ഗര്‍വ്വ് (അഹംഭാവം) നടിക്കയുമില്ല
നിശ്ചയമായും നമ്മുടെ "ആയത്തു" കളില്‍ യാതൊരു കൂട്ടര്‍ മാത്രമേ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്യുന്നവരായി നിലംപതിക്കുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യുകയും ചെയ്യുന്നതാണ്; അവരാകട്ടെ, ഗര്‍വ്വ് നടിക്കുകയുമില്ല.
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًۭا وَطَمَعًۭا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿١٦﴾
share
تَتَجَافَىٰ അകന്നുപോകും جُنُوبُهُمْ അവരുടെ പാര്‍ശ്വങ്ങള്‍ عَنِ الْمَضَاجِعِ കിടപ്പുസ്ഥാനങ്ങളില്‍ നിന്നു يَدْعُونَ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു رَبَّهُمْ തങ്ങളുടെ രക്ഷിതാവിനെ خَوْفًا പേടിയാല്‍, ഭയന്ന്‍ وَطَمَعًا ആശയാലും, ആഗ്രഹിച്ചും وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും
തങ്ങളുടെ രക്ഷിതാവിനോട് - ഭയവും ആശയും നിമിത്തം - പ്രാര്‍ത്ഥന ചെയ്തുകൊണ്ട് അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ [വിരുപ്പുകളില്‍] നിന്നു അകന്നുപോകുന്നതാണ്; നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന്‍ അവര്‍ ചിലവഴിക്കുകയും ചെയ്യും. (ഇങ്ങിനെയുള്ളവരേ വിശ്വസിക്കുന്നുള്ളു.)
തഫ്സീർ : 15-16
View   
فَلَا تَعْلَمُ نَفْسٌۭ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍۢ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿١٧﴾
share
فَلَا تَعْلَمُ ആകയാല്‍ (എന്നാല്‍) അറിയുന്നതല്ല نَفْسٌ ഒരാളും مَّا أُخْفِيَ ഗോപ്യമാക്കി (ഒളിച്ചു) വെക്കപ്പെട്ടിട്ടുള്ളതു لَهُم അവര്‍ക്കുവേണ്ടി مِّن قُرَّةِ أَعْيُنٍ കണ്‍കുളിര്‍മ്മയായിട്ടു جَزَاءً പ്രതിഫലമായി بِمَا യാതൊന്നിനു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന
അതിനാല്‍, കണ്‍കുളിര്‍മ്മയായി [ആനന്ദകരമായി]ക്കൊണ്ടു അവര്‍ക്കുവേണ്ടി ഗോപ്യമാക്കി (സൂക്ഷിച്ചു) വെക്കപ്പെട്ടിട്ടുള്ളതു ഒരാള്‍ക്കും അറിയാവുന്നതല്ല; (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു പ്രതിഫലമായിട്ട്‌!
തഫ്സീർ : 17-17
View   
أَفَمَن كَانَ مُؤْمِنًۭا كَمَن كَانَ فَاسِقًۭا ۚ لَّا يَسْتَوُۥنَ﴿١٨﴾
share
أَفَمَن كَانَ അപ്പോള്‍ ആയിട്ടുള്ളവനാണോ مُؤْمِنًا സത്യവിശ്വാസി كَمَن ഒരുവനെപ്പോലെ كَانَ فَاسِقًا തോന്നിയവാസി (ധിക്കാരി, തെമ്മാടി) ആയിട്ടുള്ള لَّا يَسْتَوُونَ അവര്‍ സമമാവുകയില്ല
അപ്പോള്‍, സത്യവിശ്വാസിയായിരിക്കുന്നവന്‍ തോന്നിയവാസിയായിരിക്കുന്നവനെപ്പോലെയാണോ?! (അല്ല,) അവര്‍ സമമാവുകയില്ല.
أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ﴿١٩﴾
share
أَمَّا الَّذِينَ എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ فَلَهُمْ എന്നാലവര്‍ക്കുണ്ട് جَنَّاتُ الْمَأْوَىٰ വാസത്തിന്റെ (വാസസ്ഥലത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരമായിട്ടു, വിരുന്നായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
എന്നാല്‍, വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന്റെ ഫലമായി, സല്‍ക്കാരമെന്നനിലയില്‍, അവര്‍ക്കു (ആതിഥേയ) വാസത്തിന്റെ സ്വര്‍ഗ്ഗങ്ങളുണ്ടായിരിക്കും.
وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿٢٠﴾
share
وَأَمَّا الَّذِينَ എന്നാല്‍ യാതൊരു കൂട്ടരോ فَسَقُوا അവര്‍ തോന്നിയവാസം (ധിക്കാരം) ചെയ്തു فَمَأْوَاهُمُ അപ്പോള്‍ അവരുടെ വാസസ്ഥാനം النَّارُ നരകമാണ് كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം أَن يَخْرُجُوا അവര്‍ പുറത്തു പോകാന്‍ مِنْهَا അതില്‍നിന്നു أُعِيدُوا അവര്‍ (വീണ്ടും) മടക്കപ്പെടും فِيهَا അതില്‍ وَقِيلَ പറയപ്പെടും لَهُمْ അവരോട് ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ النَّارِ നരകശിക്ഷയെ الَّذِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهِ അതിനെ تُكَذِّبُونَ വ്യാജമാക്കുക, കളവാക്കിക്കൊണ്ടിരിക്കുക
എന്നാല്‍, തോന്നിയവാസം പ്രവര്‍ത്തിച്ചവരാകട്ടെ, അവരുടെ (ആതിഥേയ) വാസസ്ഥലം നരകമാകുന്നു; അവര്‍ അതില്‍നിന്നു പുറത്തുപോകുവാന്‍ ഉദ്യമിക്കുമ്പോഴെല്ലാം, അതില്‍ (തന്നെ വീണ്ടും) അവര്‍ മടക്കപ്പെടുന്നതാണ്‌. അവരോടു പറയപ്പെടുകയും ചെയ്യും: "നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍" എന്ന്‍!
തഫ്സീർ : 18-20
View   
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ﴿٢١﴾
share
وَلَنُذِيقَنَّهُم അവര്‍ക്കു നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും مِّنَ الْعَذَابِ ശിക്ഷയില്‍ നിന്നു الْأَدْنَىٰ താണതായ, അടുത്തതായ دُونَ الْعَذَابِ ശിക്ഷക്കുപുറമെ الْأَكْبَرِ ഏറ്റവും വലിയ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക, മടങ്ങുന്ന (വര്‍)
ഏറ്റവും വലുതായ ശിക്ഷക്കുപുറമെ, അവര്‍ക്കു നാം താണ ശിക്ഷയില്‍ നിന്നും (ചിലതൊക്കെ) ആസ്വദിപ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവര്‍ മടങ്ങിയേക്കാമല്ലോ ( - അതിന്നുവേണ്ടി).
തഫ്സീർ : 21-21
View   
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ﴿٢٢﴾
share
وَمَنْ ആരാണ്, ആരുണ്ട് أَظْلَمُ ഏറ്റവും (കൂടുതല്‍) അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉപദേശം (ഉല്‍ബോധനം) ചെയ്യപ്പെട്ടു بِآيَاتِ رَبِّهِ തന്റെ റബ്ബിന്റെ ആയത്തുകള്‍ മുഖേന ثُمَّ പിന്നെ, എന്നിട്ടു أَعْرَضَ അവന്‍ തിരിഞ്ഞു കളഞ്ഞു عَنْهَا അവ വിട്ടു إِنَّا നിശ്ചയമായും നാം مِنَ الْمُجْرِمِينَ കുറ്റവാളികളോടു مُنتَقِمُونَ ശിക്ഷാനടപടി എടുക്കുന്നവരാണ്, പ്രതികാരമെടുക്കുന്നവരാണ്.
തന്റെ രക്ഷിതാവിന്റെ ആയത്തുകള്‍ മുഖേന ഉല്‍ബോധനം ചെയ്യപ്പെടുകയും, എന്നിട്ട് അവയെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും (ആ) കുറ്റവാളികളോട് നാം (പ്രതികാര) ശിക്ഷാ നടപടിയെടുക്കുന്നവരാകുന്നു.
തഫ്സീർ : 22-22
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍۢ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ﴿٢٣﴾
share
وَلَقَدْ آتَيْنَا നാം നല്‍കിയിട്ടുണ്ടു مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം فَلَا تَكُن എന്നാല്‍ നീ ആവരുത് فِي مِرْيَةٍ ഒരു ആശങ്കയിലും, സംശയത്തിലും مِّن لِّقَائِهِ അതിന്റെ (അദ്ദേഹത്തിന്റെ) കാഴ്ചയെ (ഏറ്റെടുക്കലിനെ) പ്പറ്റി وَجَعَلْنَاهُ അദ്ദേഹത്തെ (അതിനെ) നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്ക്
മൂസാക്കു നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിട്ടുണ്ട്; എന്നാല്‍ അതിന്റെ (അഥവാ അദ്ദേഹത്തിന്റെ) കാഴ്ചയെക്കുറിച്ച് നീ യാതൊരു ആശങ്കയിലും ആകേണ്ടതില്ല. നാം അതിനെ (അഥവാ അദ്ദേഹത്തെ) ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു.
وَجَعَلْنَا مِنْهُمْ أَئِمَّةًۭ يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ﴿٢٤﴾
share
وَجَعَلْنَا مِنْهُمْ അവരില്‍ നിന്നും നാം ഉണ്ടാക്കുകയും ചെയ്തു أَئِمَّةً ചില നേതാക്കളെ يَهْدُونَ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന بِأَمْرِنَا നമ്മുടെ കല്‍പനപ്രകാരം لَمَّا صَبَرُوا അവര്‍ ക്ഷമിച്ചപ്പോള്‍ وَكَانُوا അവരായിരുന്നു بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ يُوقِنُونَ ദൃഢമായി വിശ്വസിക്കും
തങ്ങള്‍ ക്ഷമ കൈക്കൊണ്ടപ്പോള്‍ നമ്മുടെ കല്‍പനയനുസരിച്ച് (ജനങ്ങള്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ചില നേതാക്കളെ നാം അവരില്‍നിന്നു ഉണ്ടാക്കുകയും ചെയ്തു. അവര്‍, നമ്മുടെ ആയത്തുകളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്‌തിരുന്നു.
إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿٢٥﴾
share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ അവന്‍ (തന്നെ) يَفْصِلُ തീരുമാനം ചെയ്യും, തീര്‍പ്പ്‌ കല്‍പിക്കും, പിരിച്ചുവിടും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا അവരായിരുന്നു فِيهِ അതില്‍ يَخْتَلِفُونَ ഭിന്നിക്കും, ഭിന്നിക്കുന്ന (വര്‍)
നിശ്ചയമായും, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ റബ്ബ്തന്നെ അവര്‍ക്കിടയില്‍ ഖിയാമത്തു നാളില്‍ തീരുമാനം ചെയ്യുന്നതാണ്.
തഫ്സീർ : 23-25
View   
أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ﴿٢٦﴾
share
أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ, വഴികാട്ടുന്നില്ലേ لَهُمْ ഇവര്‍ക്കു, അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) مِن قَبْلِهِم ഇവരുടെ (അവരുടെ) മുമ്പ് مِّنَ الْقُرُونِ തലമുറകളില്‍ നിന്നു يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ أَفَلَا يَسْمَعُونَ എന്നിട്ടും അവര്‍ (ഇവര്‍) കേള്‍ക്കുന്നില്ലേ
ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ? ഇവര്‍ അവരുടെ വാസസ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു (വല്ലോ)! നിശ്ചയമായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്; എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ?!
أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًۭا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ﴿٢٧﴾
share
أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ أَنَّا نَسُوقُ നാം കൊണ്ടുചെന്നുവെന്നു, തെളിച്ചു കൊണ്ടുപോകുന്നത് الْمَاءَ വെള്ളം إِلَى الْأَرْضِ ഭൂമിയിലേക്കു الْجُرُزِ വരണ്ടതായ (സസ്യങ്ങളില്ലാത്ത) فَنُخْرِجُ അങ്ങിനെ നാം പുറപ്പെടുവിക്കുന്നു (ഉല്‍പാദിപ്പിക്കുന്നു) بِهِ അതുകൊണ്ടു زَرْعًا കൃഷിയെ, വിളയെ تَأْكُلُ തിന്നുന്നു مِنْهُ അതില്‍നിന്നു أَنْعَامُهُمْ അവരുടെ കന്നുകാലികള്‍ وَأَنفُسُهُمْ അവരുടെ ദേഹങ്ങളും (അവര്‍ തന്നെയും) أَفَلَا يُبْصِرُونَ എന്നിട്ടും അവര്‍ (ഇവര്‍) കാണുന്നില്ലേ, കണ്ടറിയുന്നില്ലേ
വരണ്ടുകിടക്കുന്ന ഭൂമിയിലേക്കു നാം വെള്ളത്തെ കൊണ്ടുചെല്ലുന്നുവെന്നുള്ളതു ഇവര്‍ക്കു കണ്ടുകൂടേ? അങ്ങനെ, ഇവരുടെ കന്നുകാലികളും, ഇവര്‍തന്നെയും തിന്നുകൊണ്ടിരിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു! എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?!
തഫ്സീർ : 26-27
View   
وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ﴿٢٨﴾
share
وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْفَتْحُ ഈ തുറവി (വിജയം, തീരുമാനം) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
അവര്‍ പറയുന്നു: "എപ്പോഴാണ് ഈ വിജയം (അഥവാ തീരുമാനം), നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!
قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ﴿٢٩﴾
share
قُلْ പറയുക يَوْمَ الْفَتْحِ തുറവിയുടെ ദിവസം لَا يَنفَعُ ഉപകാരം ചെയ്കയില്ല, ഫലപ്പെടുകയില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു إِيمَانُهُمْ അവരുടെ വിശ്വാസം وَلَا هُمْ അവരില്ലതാനും يُنظَرُونَ താമസം ചെയ്തുകൊടുക്കപ്പെടുക, ഒഴിവു നല്‍കപ്പെടുക
(നബിയേ) പറയുക: വിജയത്തിന്റെ (അഥവാ തീരുമാനത്തിന്റെ) ദിവസം, അവിശ്വസിച്ചവരായ ആളുകള്‍ക്കു അവരുടെ (അപ്പോഴത്തെ) വിശ്വാസം ഫലം ചെയ്യുന്നതല്ല; അവര്‍ക്കു (കാലാവധി നല്‍കി) താമസം ചെയ്തുകൊടുക്കപ്പെടുന്നതുമല്ല."
തഫ്സീർ : 28-29
View   
فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ﴿٣٠﴾
share
فَأَعْرِضْ അതുകൊണ്ടു തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ അവരെപ്പറ്റി, അവരില്‍ നിന്നു وَانتَظِرْ കാത്തിരിക്കയും (പ്രതീക്ഷിക്കയും) ചെയ്യുക إِنَّهُم നിശ്ചയമായും അവര്‍ مُّنتَظِرُونَ പ്രതീക്ഷിച്ചിരിക്കുന്നവരാണ്
അതുകൊണ്ട് നീ അവരില്‍നിന്നും (അവഗണനയോടെ) തിരിഞ്ഞുകളയുക; പ്രതീക്ഷിച്ചുകൊണ്ടിരിക്കയും ചെയ്യുക. നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.
തഫ്സീർ : 30-30
View   
33.അല്‍ അഹ്സാബ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا﴿١﴾
share
يَا أَيُّهَا النَّبِيُّ ഹേ, നബിയേ, പ്രാവചകാ اتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുക وَلَا تُطِعِ അനുസരിക്കയും അരുതു الْكَافِرِينَ അവിശ്വാസികളെ وَالْمُنَافِقِينَ കപടവിശ്വാസികളെയും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
ഹേ, നബിയേ [പ്രവാചകാ], അല്ലാഹുവിനെ സൂക്ഷിക്കുക. അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا﴿٢﴾
share
وَاتَّبِعْ പിന്‍പറ്റുകയും ചെയ്യുക مَا يُوحَىٰ വഹ്-യു (ദിവ്യബോധനം, സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيْكَ നിനക്കു مِن رَّبِّكَ നിന്‍റെ രക്ഷിതാവില്‍നിന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി خَبِيرًا സൂക്ഷമമായറിയുന്നവൻ
നിന്‍റെ രക്ഷിതാവിങ്കല്‍നിന്ന്‍ നിനക്കു "വഹ്-യ്" [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.
وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا﴿٣﴾
share
وَتَوَكَّلْ ഭരമേല്പിക്കയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ وَكَفَىٰ മതി بِاللَّـهِ അല്ലാഹുതന്നെ وَكِيلًا ഏല്‍പിക്കപ്പെടുന്നവനായിട്ടു
(എല്ലാ കാര്യത്തിലും) അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേല്പിക്ക പ്പെടുന്നവനായി അല്ലാഹു തന്നെമതി.
തഫ്സീർ : 1-3
View   
مَّا جَعَلَ ٱللَّهُ لِرَجُلٍۢ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّـٰٓـِٔى تُظَـٰهِرُونَ مِنْهُنَّ أُمَّهَـٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ﴿٤﴾
share
مَّا جَعَلَ اللَّـهُ അല്ലാഹു ആക്കിയിട്ടില്ല, ഉണ്ടാക്കിയിട്ടില്ല لِرَجُلٍ ഒരു മനുഷ്യനും, പുരുഷനും مِّن قَلْبَيْنِ രണ്ടു ഹൃദയങ്ങളെ فِي جَوْفِهِ അവന്‍റെ ഉള്ളില്‍ وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല أَزْوَاجَكُمُ നിങ്ങളുടെ ഭാര്യമാരെ اللَّائِي യാതൊരുവരായ تُظَاهِرُونَ مِنْهُنَّ നിങ്ങളവരെ "ളിഹാര്‍" ചെയ്യുന്നു أُمَّهَاتِكُمْ നിങ്ങളുടെ ഉമ്മമാര്‍ وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല أَدْعِيَاءَكُمْ നിങ്ങളുടെ ദത്തു പുത്രന്‍മാരെ أَبْنَاءَكُمْ നിങ്ങളുടെ പുത്രന്‍മാര്‍ ذَٰلِكُمْ അതു قَوْلُكُم നിങ്ങളുടെ വാക്കാണ്‌, പറയുന്നതാണ് بِأَفْوَاهِكُمْ നിങ്ങളുടെ വായകള്‍ കൊണ്ടു وَاللَّـهُ അല്ലാഹു يَقُولُ പറയുന്നു الْحَقَّ യഥാര്‍ത്ഥം, ന്യായമായതു وَهُوَ അവന്‍ يَهْدِي കാട്ടിത്തരുകയും ചെയ്യുന്നു السَّبِيلَ മാര്‍ഗ്ഗം
ഒരു മനുഷ്യനും തന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളെ ഉണ്ടാക്കിയിട്ടില്ല; നിങ്ങള്‍ "ളിഹാര്‍" (എന്ന വിവാഹമോചനം) ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കുകയും ചെയ്തിട്ടില്ല; നിങ്ങളുടെ ദത്തുപുത്രന്മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള (നിരര്‍ത്ഥ) വാക്കുകളത്രെ. അല്ലാഹു യഥാര്‍ത്ഥം പറയുന്നു. അവന്‍ തന്നെ (ശരിയായ) മാര്‍ഗ്ഗം കാട്ടിത്തരുകയും ചെയ്യുന്നു.
തഫ്സീർ : 4-4
View   
ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا﴿٥﴾
share
ادْعُوهُمْ നിങ്ങളവരെ വിളിക്കുവിന്‍ لِآبَائِهِمْ അവരുടെ പിതാക്കളിലേക്കു (ചേര്‍ത്തു) هُوَ അതത്രെ أَقْسَطُ ഏറ്റം നീതിയായതു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَإِن لَّمْ تَعْلَمُوا എനി നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍ آبَاءَهُمْ അവരുടെ പിതാക്കളെ فَإِخْوَانُكُمْ എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ് فِي الدِّينِ മതത്തില്‍ وَمَوَالِيكُمْ നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ് وَلَيْسَ ഇല്ലതാനും عَلَيْكُمْ നിങ്ങളുടെമേല്‍ جُنَاحٌ കുറ്റം فِيمَا യാതൊന്നില്‍ أَخْطَأْتُم നിങ്ങള്‍ അബദ്ധംചെയ്ത, പിഴച്ച بِهِ അതില്‍, അതിനെപ്പറ്റി وَلَـٰكِن പക്ഷെ مَّا تَعَمَّدَتْ കരുതിക്കൂട്ടിച്ചെയ്തതാണ് قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
അവരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തു വിളിച്ചുകൊള്ളുവിന്‍. അതത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. എനി, അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍, അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരന്‍മാരും, നിങ്ങളുടെ "മൗലാ"ക്കളും [ബന്ധപ്പെട്ടവരും] ആകുന്നു. നിങ്ങള്‍ അബദ്ധം ചെയ്തുപോയതില്‍ നിങ്ങളുടെമേല്‍ കുറ്റമില്ലതാനും. പക്ഷെ, നിങ്ങളുടെ ഹൃദയങ്ങള്‍ കരുതിക്കൂട്ടി ച്ചെയ്തതാണ് (കുറ്റകരം). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 5-5
View   
ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَـٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍۢ فِى كِتَـٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَـٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًۭا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًۭا﴿٦﴾
share
النَّبِيُّ പ്രവാചകന്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവനാണ് بِالْمُؤْمِنِينَ സത്യവിശ്വാസികളുമായി مِنْ أَنفُسِهِمْ അവരുടെ ദേഹങ്ങളെ (ആത്മാക്കളെ)ക്കാള്‍ وَأَزْوَاجُهُ അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ أُمَّهَاتُهُمْ അവരുടെ മാതാക്കളാണ്, ഉമ്മമാരാണ് وَأُولُو الْأَرْحَامِ രക്തബന്ധമുള്ളവര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവരാണ് بِبَعْضٍ ചിലരുമായി, ചിലരോടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നുള്ള وَالْمُهَاجِرِينَ മുഹാജിറുകളില്‍നിന്നും إِلَّا أَن تَفْعَلُوا നിങ്ങള്‍ ചെയ്യുന്നതായാലല്ലാതെ إِلَىٰ أَوْلِيَائِكُم നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്കു مَّعْرُوفًا വല്ല സല്ക്കാര്യവും, സമുചിതമായതിനെ, സദാചാരമായതു كَانَ ذَٰلِكَ അതായിരിക്കുന്നു, ആകുന്നു فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مَسْطُورًا രേഖപ്പെടുത്തപ്പെട്ടതു
നബി [പ്രവാചകന്‍] സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു; അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ അവരുടെ മാതാക്കളുമാണ്; സത്യവിശ്വാസികളില്‍നിന്നും, "മുഹാജിറു"കളില്‍നിന്നും (പരസ്പരം) രക്തബന്ധമുള്ളവര്‍ - അവരില്‍ ചിലര്‍ ചിലരോട് - അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ [നിയമമനുസരിച്ച്] കൂടുതല്‍ബന്ധപ്പെട്ടവരുമാണ്; നിങ്ങള്‍ നിങ്ങളുടെ ബന്ധുമിത്രങ്ങള്‍ക്കു സമുചിതമായ വല്ലതും ചെയ്തുകൊടുക്കുന്നതായാലൊഴികെ [അതിനു തടസ്സമില്ല.] ഇപ്പറഞ്ഞത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായിരിക്കുന്നു. [സ്ഥിരപ്പെട്ട നിയമമാണ്.]
തഫ്സീർ : 6-6
View   
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا﴿٧﴾
share
وَإِذْ أَخَذْنَا നാം വാങ്ങിയ (എടുത്ത) സന്ദര്‍ഭം مِنَ النَّبِيِّينَ നബിമാരില്‍നിന്നു مِيثَاقَهُمْ അവരുടെ ഉറപ്പ്, ഉടമ്പടി وَمِنكَ നിന്നില്‍നിന്നും وَمِن نُّوحٍ നൂഹില്‍നിന്നും وَإِبْرَاهِيمَ ഇബ്രാഹീമില്‍നിന്നും وَمُوسَىٰ മൂസായില്‍നിന്നും وَعِيسَى ഈസായില്‍നിന്നും ابْنِ مَرْيَمَ മര്‍യമിന്‍റെ മകനായ وَأَخَذْنَا നാം വാങ്ങുകയും ചെയ്തു مِنْهُم അവരില്‍നിന്നു مِّيثَاقًا ഉറപ്പ് غَلِيظًا ഗൗരവപ്പെട്ട ശക്തമായ
(നബിയേ) പ്രവാചകന്‍മാരില്‍നിന്ന് - നിന്നില്‍നിന്നും, നൂഹ്, ഇബ്രാഹിം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍നിന്നും തന്നെ - നാം തങ്ങളുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)! അവരില്‍നിന്നു നാം ഗൗരവപ്പെട്ട ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു.
لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًۭا﴿٨﴾
share
لِّيَسْأَلَ അവന്‍ ചോദിക്കുവാന്‍ (ചോദ്യം ചെയ്‌വാന്‍) الصَّادِقِينَ സത്യവാന്‍മാരോടു عَن صِدْقِهِمْ അവരുടെ സത്യത്തെ (സത്യതയെ) പ്പറ്റി وَأَعَدَّ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക്‌ عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
സത്യവാന്‍മാരോട് അവരുടെ സത്യതയെക്കുറിച്ച് അവന് (അല്ലാഹുവിന്) ചോദ്യം ചെയ്‌വാന്‍ വേണ്ടിയാകുന്നു (അത്). അവിശ്വാസികള്‍ക്കു അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 7-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌۭ فَأَرْسَلْنَا عَلَيْهِمْ رِيحًۭا وَجُنُودًۭا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا﴿٩﴾
share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവരെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ إِذْ جَاءَتْكُمْ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ جُنُودٌ ചില സൈന്യങ്ങള്‍, കുറെ പട്ടാളങ്ങള്‍ فَأَرْسَلْنَا എന്നിട്ടു നാം അയച്ചു عَلَيْهِمْ അവരില്‍, അവരുടെമേല്‍ رِيحًا ഒരു കാറ്റു وَجُنُودًا ചില സൈന്യങ്ങളെയും لَّمْ تَرَوْهَا നിങ്ങള്‍ കാണാത്ത وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍.
ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെമേല്‍ അല്ലാഹു അനുഗ്രഹം ചെയ്തതിനെ ഓര്‍ക്കുവിന്‍; അതായതു; നിങ്ങളുടെ അടുക്കല്‍ കുറെ സൈന്യങ്ങള്‍ വരുകയും, എന്നിട്ട് നാം അവരില്‍ ഒരു (ശക്തിമത്തായ) കാറ്റിനെയും, നിങ്ങള്‍ കണ്ടിട്ടില്ലാത്ത കുറെ സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു.
തഫ്സീർ : 9-9
View   
إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَـٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠﴿١٠﴾
share
إِذْ جَاءُوكُم അവര്‍ നിങ്ങളുടെ അടുക്കല്‍വന്നപ്പോള്‍ مِّن فَوْقِكُمْ നിങ്ങളുടെ മുകളില്‍കൂടി وَمِنْ أَسْفَلَ താഴത്തുകൂടിയും مِنكُمْ നിങ്ങളുടെ, നിങ്ങളില്‍ നിന്നു وَإِذْ زَاغَتِ നില തെറ്റിയപ്പോഴും الْأَبْصَارُ കണ്ണുകള്‍, ദൃഷ്ടികള്‍ وَبَلَغَتِ എത്തുകയും (ചെയ്തപ്പോള്‍) الْقُلُوبُ ഹൃദയങ്ങള്‍ الْحَنَاجِرَ തൊണ്ടകളില്‍, കണ്ഠനാളങ്ങളില്‍ وَتَظُنُّونَ നിങ്ങള്‍ ധരിക്കുകയും, വിചാരിക്കുകയും (ചെയ്തപ്പോള്‍) بِاللَّـهِ അല്ലാഹുവിനെപ്പറ്റി الظُّنُونَا ധാരണകളെ, ഊഹങ്ങളെ.
അതായത്, അവര്‍ [ആ സൈന്യങ്ങള്‍] നിങ്ങളുടെ മുകളില്‍കൂടിയും, താഴ്ഭാഗത്തുകൂടിയും നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍! കണ്ണുകള്‍ നില തെറ്റിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടകളില്‍ [കണ്ഠനാളങ്ങളില്‍] എത്തുകയും ചെയ്തപ്പോള്‍!! നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് പല (തെറ്റ്)ധാരണകള്‍ ധരിച്ചുകൊണ്ടിരിക്കയും (ചെയ്തപ്പോള്‍)!!
هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًۭا شَدِيدًۭا﴿١١﴾
share
هُنَالِكَ അവിടെ വെച്ചു ابْتُلِيَ പരീക്ഷിക്കപ്പെട്ടു الْمُؤْمِنُونَ സത്യവിശ്വാസികള്‍ وَزُلْزِلُوا അവര്‍ വിറപ്പിക്കപ്പെടുക (കിടുകിടുക്കപ്പെടുക)യും ചെയ്തു زِلْزَالًا ഒരു വിറ, കിടുകിടുക്കല്‍ شَدِيدًا കഠിനമായ.
അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷണം ചെയ്യപ്പെടുകയും, അവര്‍ കഠിനമായ വിറ വിറപ്പിക്കപ്പെടുകയും ചെയ്തു.
തഫ്സീർ : 10-11
View   
وَإِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًۭا﴿١٢﴾
share
وَإِذْ يَقُولُ പറഞ്ഞിരുന്ന സന്ദര്‍ഭവും الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരുതരം) രോഗം مَّا وَعَدَنَا നമ്മോടു വാഗ്ദാനം ചെയ്തിട്ടില്ല اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും إِلَّا غُرُورًا വഞ്ചന (ചതി) അല്ലാതെ.
കപടവിശ്വാസികളും, ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക): "അല്ലാഹുവും അവന്‍റെ റസൂലും നമ്മോടു വഞ്ചനയല്ലാതെ (ഒന്നും തന്നെ) വാഗ്ദാനം ചെയ്തിട്ടില്ല."
وَإِذْ قَالَت طَّآئِفَةٌۭ مِّنْهُمْ يَـٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌۭ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌۭ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًۭا﴿١٣﴾
share
وَإِذْ قَالَت പറഞ്ഞ സന്ദര്‍ഭവും طَّائِفَةٌ مِّنْهُمْ അവരില്‍ നിന്നൊരു വിഭാഗം يَا أَهْلَ يَثْرِبَ ഹേ, യഥ്-രിബുകാരേ لَا مُقَامَ നിലനില്‍പ്പില്ല لَكُمْ നിങ്ങള്‍ക്കു فَارْجِعُوا അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَيَسْتَأْذِنُ അനുവാദം തേടുകയും ചെയ്യുന്നു فَرِيقٌ مِّنْهُمُ അവരില്‍നിന്നൊരു സംഘം, കക്ഷി النَّبِيَّ നബിയോടു يَقُولُونَ അവര്‍ പറയുന്നു إِنَّ بُيُوتَنَا നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ عَوْرَةٌ നഗ്നമാണ്‌, ഭദ്രതയില്ലാത്തതാണ് وَمَا هِيَ അവ അല്ലതാനും بِعَوْرَةٍ നഗ്നമായത് إِن يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നില്ല إِلَّا فِرَارًا ഓടിപ്പോകുന്നതിനെയല്ലാതെ.
അവരില്‍നിന്നും ഒരുവിഭാഗം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): യഥ്-രിബുകാരേ! നിങ്ങള്‍ക്കു (എനി) യാതൊരു നിലനില്‍പുമില്ല; ആകയാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍!" അവരില്‍നിന്നും ഒരു സംഘം (ആളുകള്‍ അണിവിട്ടു പോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു! അവര്‍ പറയുന്നു: "നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ (ഭദ്രതയില്ലാത്ത) നഗ്നങ്ങളാണ്" എന്ന്! അവയാകട്ടെ, നഗ്നമൊന്നുമല്ല; ഓടിപ്പോകുക എന്നല്ലാതെ, (മറ്റൊന്നും) അവര്‍ ഉദ്ദേശിച്ചിരുന്നില്ല.
തഫ്സീർ : 12-13
View   
وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَـَٔاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًۭا﴿١٤﴾
share
وَلَوْ دُخِلَتْ അതില്‍ പ്രവേശിക്കപ്പെട്ടാല്‍ عَلَيْهِم അവരുടെമേല്‍ مِّنْ أَقْطَارِهَا അതിന്‍റെ ഭാഗങ്ങളില്‍ കൂടി ثُمَّ പിന്നീടു, എന്നിട്ടു سُئِلُوا അവരോടു ചോദിക്കപ്പെടുക (ആവശ്യപ്പെടുക)യും الْفِتْنَةَ കുഴപ്പം, കലഹം لَآتَوْهَا അവരതു ചെയ്യുന്നതാണ്, ചെയ്തുകൊടുക്കും وَمَا تَلَبَّثُوا അവര്‍ താമസം വരുത്തുകയില്ല, പിന്തിനില്‍ക്കുകയില്ല بِهَا അതിനു, അതില്‍ إِلَّا يَسِيرًا അല്‍പമല്ലാതെ, കുറച്ചൊഴികെ.
അതിന്‍റെ ഭാഗങ്ങില്‍കൂടി (ശത്രുക്കള്‍ക്കു) അവരുടെ മേല്‍ പ്രവേശനമുണ്ടായിരിക്കുകയും, എന്നിട്ടു അവരോടു കുഴപ്പത്തിനു ആവശ്യപ്പെടുകയും ചെയ്തെന്നു വരികില്‍, നിശ്ചയമായും അവര്‍ അതു ചെയ്തുകൊടുക്കുന്നതാണ്; അല്പ (മാത്ര) മല്ലാതെ അവര്‍ അതിനു താമസം വരുത്തുകയുമില്ല.
തഫ്സീർ : 14-14
View   
وَلَقَدْ كَانُوا۟ عَـٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَـٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًۭا﴿١٥﴾
share
وَلَقَدْ كَانُوا നിശ്ചയമായും അവര്‍ ഉണ്ടായിട്ടുണ്ട് عَاهَدُوا അവര്‍ ഉടമ്പടിചെയ്യുക (ഉണ്ടായിട്ടുണ്ട്) اللَّـهَ അല്ലാഹുവിനോടു مِن قَبْلُ മുമ്പു لَا يُوَلُّونَ അവര്‍ തിരിയുകയില്ലെന്നു الْأَدْبَار പിന്‍ഭാഗം وَكَانَ ആകുന്നു عَهْدُ اللَّـهِ അല്ലാഹുവിന്‍റെ (അല്ലാഹുവിനോടുള്ള) ഉടമ്പടി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നതു.
(യുദ്ധവേളകളില്‍) തങ്ങള്‍ പിന്‍തിരിഞ്ഞുപോകുന്നതല്ല എന്ന് അല്ലാഹുവിനോടു അവര്‍ മുമ്പ് ഉടമ്പടി ചെയ്തിട്ടുമുണ്ടായിരുന്നു. അല്ലാഹുവിനോടുള്ള ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
തഫ്സീർ : 15-15
View   
قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًۭا لَّا تُمَتَّعُونَ إِلَّا قَلِيلًۭا﴿١٦﴾
share
قُل പറയുക لَّن يَنفَعَكُمُ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതേയല്ല الْفِرَارُ ഓടിപ്പോകല്‍, പേടിച്ചു പിന്‍വാങ്ങല്‍ إِن فَرَرْتُم നിങ്ങള്‍ ഓടിപ്പോയാല്‍ مِّنَ الْمَوْتِ മരണത്തില്‍നിന്നു أَوِ الْقَتْلِ അല്ലെങ്കില്‍ കൊലയില്‍നിന്നു وَإِذًا എങ്കില്‍തന്നെ, അപ്പോഴും لَّا تُمَتَّعُونَ നിങ്ങള്‍ക്ക് സുഖം നല്‍കപ്പെടുകയില്ല إِلَّا قَلِيلًا അല്‍പമല്ലാതെ
(നബിയേ) പറയുക: "മരണത്തില്‍നിന്നോ, കൊലയില്‍നിന്നോ നിങ്ങള്‍ പേടിച്ചോടുന്നപക്ഷം, (ആ) ഓട്ടം നിങ്ങള്‍ക്കു പ്രയോജനം ചെയ്യുന്നതേയല്ല, (പ്രയോജനപ്പെട്ടു) എങ്കില്‍തന്നെ, അല്‍പ (മാത്ര) മല്ലാതെ നിങ്ങള്‍ക്കു (ജീവിത) സുഖം നല്കപ്പെടുകയുമില്ല."
قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةًۭ ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا﴿١٧﴾
share
قُلْ പറയുക مَن ആരാണ് ذَا الَّذِي ഇങ്ങിനെയുള്ള ഒരുവന്‍ يَعْصِمُكُم നിങ്ങളെ തടുക്കുന്നു, കാത്തുതരുന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍, നിങ്ങളെക്കൊണ്ടു سُوءًا വല്ല തിന്‍മയും أَوْ أَرَادَ അല്ലെങ്കിലവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍ رَحْمَةً വല്ല കാരുണ്യവും وَلَا يَجِدُونَ അവര്‍ക്കു കിട്ടുകയില്ല, അവര്‍ എത്തിക്കുകയില്ല لَهُم തങ്ങള്‍ക്കു مِّن دُونِ اللَّـهِ അല്ലാഹുവിനുപുറമെ وَلِيًّا ഒരു രക്ഷാകര്‍ത്താവിനെയും وَلَا نَصِيرًا ഒരു സഹായകനെയും ഇല്ല.
പറയുക: "വല്ല തിന്‍മയും അല്ലാഹു നിങ്ങളില്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നിങ്ങളില്‍ വല്ല കാരുണ്യവും ഉദ്ദേശിക്കുകയോ ചെയ്യുന്നപക്ഷം, അവനില്‍നിന്ന് നിങ്ങളെ തടുക്കുന്നവര്‍ ആരാണുള്ളത്?!" അല്ലാഹുവിനുപുറമെ, ഒരു കൈകാര്യകര്‍ത്താവിനെയാകട്ടെ, ഒരു സഹായകനെയാകട്ടെ അവര്‍ക്കു കിട്ടുകയില്ല.
തഫ്സീർ : 16-17
View   
قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا﴿١٨﴾
share
قَدْ يَعْلَمُ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയുന്നു الْمُعَوِّقِينَ പിന്‍തിരിപ്പന്‍മാരെ, ലക്ഷ്യം മുടക്കുന്നവരെ مِنكُمْ നിങ്ങളില്‍ നിന്നുള്ള وَالْقَائِلِينَ പറയുന്നവരെയും لِإِخْوَانِهِمْ തങ്ങളുടെ സഹോദരന്‍മാരോടു هَلُمَّ إِلَيْنَا ഞങ്ങളുടെ അടുക്കലേക്കു വരൂ وَلَا يَأْتُونَ അവര്‍ വരുന്നതുമല്ല الْبَأْسَ പടയ്ക്ക്, കാഠിന്യത്തിങ്കല്‍ إِلَّا قَلِيلًا അല്പമായിട്ടല്ലാതെ.
നിങ്ങളില്‍നിന്നുള്ള പിന്‍തിരിപ്പന്‍മാരെ [ലക്‌ഷ്യം മുടക്കുന്നവരെ]യും, "ഞങ്ങളുടെ അടുക്കലേക്കു വരൂ" എന്നു തങ്ങളുടെ സഹോദരന്‍മാരോടു പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. അവര്‍ അല്പമായിട്ടല്ലാതെ പടക്കു വരുകയും ചെയ്യുന്നതല്ല;
أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَـٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَـٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا﴿١٩﴾
share
أَشِحَّةً പിശുക്കന്‍മാരായിക്കൊണ്ടു, ദുര്‍മ്മോഹികളായിട്ടു عَلَيْكُمْ നിങ്ങളുടെമേല്‍ فَإِذَا جَاءَ എന്നിട്ടുവന്നാല്‍ الْخَوْفُ ഭയം رَأَيْتَهُمْ നിനക്കവരെ കാണാം, നീ കാണും يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്നിലേക്കു تَدُورُ കറങ്ങും, വട്ടം ചുറ്റിക്കൊണ്ടു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ كَالَّذِي യതൊരുവനെപ്പോലെ يُغْشَىٰ عَلَيْهِ അവനു ബോധക്ഷയം ബാധിക്കുന്നു (അങ്ങിനെയുള്ള) مِنَ الْمَوْتِ മരണത്താല്‍, മരണം നിമിത്തം فَإِذَا ذَهَبَ അങ്ങനെ പോയാല്‍ الْخَوْفُ ഭയം, പേടി سَلَقُوكُم അവ൪ നിങ്ങളെ സ്വൈരം കെടുത്തും, കുത്തിപ്പറയും, പ്രഹരിക്കും بِأَلْسِنَةٍ നാവുകളാല്‍ حِدَادٍ മൂര്‍ച്ചയുള്ള أَشِحَّةً പിശുക്കന്‍മാരായിക്കൊണ്ടു, ദുരാഗ്രഹികളായിട്ടു عَلَى الْخَيْرِ നന്‍മയില്‍, നല്ലതിനു أُولَـٰئِكَ അക്കൂട്ടര്‍ لَمْ يُؤْمِنُوا വിശ്വസിച്ചിട്ടില്ല فَأَحْبَطَ اللَّـهُ അതിനാല്‍ അല്ലാഹു നിഷ്ഫലമാക്കി أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرًا നിസ്സാരമായത്.
(അതുംതന്നെ) നിങ്ങളില്‍ പിശുക്കന്‍മാരായും കൊണ്ട്! എന്നിട്ട് (യുദ്ധ)ഭയം വന്നെത്തിയാല്‍, അവര്‍ നിന്‍റെ അടുക്കലേക്കു നോക്കുന്നതായി നിനക്കു കാണാം; മരണം നിമിത്തം ബോധക്ഷയം ബാധിക്കുന്നവനെപ്പോലെ, അവരുടെ കണ്ണുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ, (യുദ്ധ)ഭയം പോയിക്കഴിഞ്ഞാല്‍ അവര്‍, മൂര്‍ച്ചയേറിയ നാവുകളാല്‍ നിങ്ങളെ സ്വൈരം കെടുത്തുകയും ചെയ്യും; നന്മയില്‍ (ദുര്‍മ്മോഹം പൂണ്ട) പിശുക്കന്‍മാരായുംകൊണ്ടു! അക്കൂട്ടര്‍ (വാസ്തവത്തില്‍) വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങളെ നിഷ്ഫലമാക്കിയിരിക്കുന്നു. അതു അല്ലാഹുവിന്‍റെമേല്‍ ഒരു നിസ്സാരകാര്യമാകുന്നു.
തഫ്സീർ : 18-19
View   
يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَـٰتَلُوٓا۟ إِلَّا قَلِيلًۭا﴿٢٠﴾
share
يَحْسَبُونَ അവര്‍ വിചാരിക്കുന്നു الْأَحْزَابَ കക്ഷികളെ, സംഘങ്ങളെ لَمْ يَذْهَبُوا അവര്‍ പോയിട്ടില്ലെന്നു وَإِن يَأْتِ വരുന്നപക്ഷം الْأَحْزَابُ (സൈന്യ)കക്ഷികള്‍ يَوَدُّوا അവര്‍ കൊതിക്കും, മോഹിക്കും لَوْ أَنَّهُم അവരായിരുന്നെങ്കില്‍ എന്നു بَادُونَ മരുഭൂവാസികള്‍ فِي الْأَعْرَابِ "അഅ്റാബി"കളില്‍ يَسْأَلُونَ തങ്ങള്‍ ചോദിച്ചറിഞ്ഞുംകൊണ്ട് عَنْ أَنبَائِكُمْ നിങ്ങളുടെ വൃത്താന്തങ്ങളെപ്പറ്റി وَلَوْ كَانُوا അവര്‍ ആയിരുന്നുവെങ്കില്‍, ആയിരുന്നാലും فِيكُم നിങ്ങളില്‍ مَّا قَاتَلُوا അവര്‍ യുദ്ധം ചെയ്യുകയില്ല إِلَّا قَلِيلًا അല്പമല്ലാതെ.
(സഖ്യ) കക്ഷികളെക്കുറിച്ച് അവര്‍ (സ്ഥലം വിട്ടു) പോയിട്ടില്ലെന്നു അവര്‍ വിചാരിക്കുന്നു! (സഖ്യ) കക്ഷികള്‍ (വീണ്ടും) വരുകയാണെങ്കിലോ, അവര്‍ കൊതിച്ചേക്കും: നിങ്ങളുടെ [സത്യവിശ്വാസികളുടെ] വൃത്താന്തങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുംകൊണ്ട് തങ്ങള്‍ "അഅ്റാബി"കളുടെ കൂട്ടത്തില്‍ മരുഭൂവാസികളായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന്! അവര്‍ നിങ്ങളില്‍ ഉണ്ടായിരുന്നാലും, അല്‍പ(മാത്ര)മല്ലാതെ അവര്‍ യുദ്ധം നടത്തുകയില്ലതാനും.
തഫ്സീർ : 20-20
View   
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًۭا﴿٢١﴾
share
لَّقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിരുന്നു, ഉണ്ടായിട്ടുണ്ട് لَكُمْ നിങ്ങള്‍ക്കു فِي رَسُولِ اللَّـهِ അല്ലാഹുവിന്‍റെ റസൂലില്‍ أُسْوَةٌ മാതൃക, പിന്‍തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവര്‍ക്കു كَانَ يَرْجُو പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്ന اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَذَكَرَ ഓര്‍മ്മിക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിനെ كَثِيرًا ധാരാളം, വളരെ.
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
തഫ്സീർ : 21-21
View   
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَـٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَـٰنًۭا وَتَسْلِيمًۭا﴿٢٢﴾
share
وَلَمَّا رَأَى കണ്ടപ്പോള്‍ الْمُؤْمِنُونَ സത്യവിശ്വാസികള്‍ الْأَحْزَابَ കക്ഷികളെ, സംഘങ്ങളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا ഇതു مَا وَعَدَنَا നമ്മോട് വാഗ്ദാനം ചെയ്തതാണ് اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും وَصَدَقَ اللَّـهُ അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു وَرَسُولُهُ അവന്‍റെ റസൂലും وَمَا زَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല إِلَّا إِيمَانًا വിശ്വാസത്തെയല്ലാതെ وَتَسْلِيمًا അനുസരണത്തെയും.
സത്യവിശ്വാസികള്‍ (സഖ്യ) കക്ഷികളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "അല്ലാഹുവും, അവന്‍റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്‍റെ റസൂലും സത്യമത്രെ പറഞ്ഞത്." അവര്‍ക്കു സത്യവിശ്വാസത്തെയും, അനുസരണത്തെയുമല്ലാതെ അതു വര്‍ദ്ധിപ്പിച്ചതുമില്ല.
തഫ്സീർ : 22-22
View   
مِّنَ ٱلْمُؤْمِنِينَ رِجَالٌۭ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًۭا﴿٢٣﴾
share
مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളിലുണ്ടു رِجَالٌ ചില പുരുഷന്‍മാര്‍ صَدَقُوا അവര്‍ സത്യമാക്കി مَا യാതൊന്നിനെ عَاهَدُوا اللَّـهَ അവര്‍ അല്ലാഹുവിനോടു ഉടമ്പടി ചെയ്തിരിക്കുന്നു عَلَيْهِ അതിന്‍റെ മേല്‍ فَمِنْهُم അങ്ങനെ അവരിലുണ്ടു مَّن قَضَىٰ നിര്‍വ്വഹിച്ചവര്‍ نَحْبَهُ തന്‍റെ നേര്‍ച്ച, ആവശ്യം (കര്‍ത്തവ്യം) وَمِنْهُم അവരിലുണ്ടു مَّن يَنتَظِرُ നോക്കിപ്പാര്‍ക്കുന്നവര്‍, കാത്തിരിക്കുന്നവര്‍ وَمَا بَدَّلُوا അവര്‍ മാറ്റം വരുത്തിയതുമില്ല تَبْدِيلًا ഒരു മാറ്റം വരുത്തലും
സത്യവിശ്വാസികളിലുണ്ട് ചില പുരുഷന്‍മാര്‍: തങ്ങള്‍ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവര്‍ (നിറവേറ്റി) സത്യമാക്കി. അങ്ങനെ, അവരില്‍ ചിലര്‍ തന്‍റെ നേര്‍ച്ച [കര്‍ത്തവ്യം] നിറവേറ്റിയവരുണ്ട്‌; അവരില്‍ (മറ്റു) ചിലര്‍ (അതിന്നവസരം) പാര്‍ത്തു കൊണ്ടിരിക്കുന്നവരുമുണ്ട്. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തുകയും ചെയ്തില്ല.
തഫ്സീർ : 23-23
View   
لِّيَجْزِىَ ٱللَّهُ ٱلصَّـٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَـٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا﴿٢٤﴾
share
لِّيَجْزِيَ اللَّـهُ അല്ലാഹു പ്രതിഫലം നല്‍കുവാന്‍വേണ്ടി الصَّادِقِينَ സത്യവാന്‍മാര്‍ക്കു بِصِدْقِهِمْ അവരുടെ സത്യതക്ക് وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ أَوْ يَتُوبَ അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കാനും عَلَيْهِمْ അവരുടെമേല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ غَفُورًا വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا കരുണാനിധിയാകുന്നു.
സത്യവാന്‍മാര്‍ക്കു അവരുടെ സത്യ(പാലന)ത്തിനു അല്ലാഹു പ്രതിഫലം നല്‍കുവാനും, കപടവിശ്വാസികളെ - അവന്‍ ഉദ്ദേശിക്കുന്നപക്ഷം - ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെമേല്‍ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്‌വാനും വേണ്ടിയത്രെ (ഇത്). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 24-24
View   
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًۭا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًۭا﴿٢٥﴾
share
وَرَدَّ اللَّـهُ അല്ലാഹു മടക്കുകയും (തടയുകയും) ചെയ്തു الَّذِينَ كَفَرُوا അവിശ്വസിച്ചവരെ بِغَيْظِهِمْ അവരുടെ ക്ലേശത്തോടെ, കോപത്തോടെ لَمْ يَنَالُوا അവര്‍ നേടാതെ, അവര്‍ പ്രാപിച്ചില്ല خَيْرًا ഒരു ഗുണവും وَكَفَى اللَّـهُ അല്ലാഹു മതിയാക്കുക (തടുക്കുക)യും ചെയ്തു الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു الْقِتَالَ യുദ്ധം وَكَانَ اللَّـهُ അല്ലാഹു ആകുന്നു قَوِيًّا ശക്തന്‍ عَزِيزًا പ്രതാപശാലി.
അവിശ്വസിച്ചിട്ടുള്ളവരെ അവരുടെ (മനഃ) ക്ലേശത്തോടെ - യാതൊരു ഗുണവും നേടാതെ - അല്ലാഹു മടക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു അല്ലാഹു യുദ്ധം മതിയാക്കി [ആവശ്യമില്ലാതാക്കി]ക്കൊടുക്കുകയും ചെയ്തു. അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു.
തഫ്സീർ : 25-25
View   
وَأَنزَلَ ٱلَّذِينَ ظَـٰهَرُوهُم مِّنْ أَهْلِ ٱلْكِتَـٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًۭا تَقْتُلُونَ وَتَأْسِرُونَ فَرِيقًۭا﴿٢٦﴾
share
وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു الَّذِينَ ظَاهَرُوهُم അവര്‍ക്കു പിന്‍തുണ നല്‍കിയവരെ, സഹകരിച്ചവരെ مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍നിന്നുള്ള مِن صَيَاصِيهِمْ അവരുടെ കോട്ടകകളില്‍നിന്നു وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, ഭയപ്പാടു فَرِيقًا ഒരുവിഭാഗത്തെ, സംഘത്തെ تَقْتُلُونَ നിങ്ങള്‍ കൊലപ്പെടുത്തുന്നു وَتَأْسِرُونَ നിങ്ങള്‍ തടങ്ങളിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു فَرِيقًا ഒരു വിഭാഗത്തെ.
വേദക്കാരില്‍നിന്നും അവര്‍ക്കു പിന്തുണ നല്‍കിയവരെ തങ്ങളുടെ കോട്ടകളില്‍നിന്ന് അവന്‍ ഇറക്കി അയക്കുകയും ചെയ്തു; അവരുടെ ഹൃദയങ്ങളില്‍ ഭീതി ഇട്ടേക്കുകയും ചെയ്തു: (അവരില്‍) ഒരു വിഭാഗത്തെ നിങ്ങള്‍ കൊലപ്പെടുത്തുകയും, ഒരു വിഭാഗത്തെ നിങ്ങള്‍ തടങ്ങലിലാക്കുകയും ചെയ്തിരുന്നു!
وَأَوْرَثَكُمْ أَرْضَهُمْ وَدِيَـٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًۭا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرًۭا﴿٢٧﴾
share
وَأَوْرَثَكُمْ നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തുകയും ചെയ്തു أَرْضَهُمْ അവരുടെ ഭൂമി وَدِيَارَهُمْ അവരുടെ വീടുകളും, ഭവനങ്ങളും وَأَمْوَالَهُمْ അവരുടെ സ്വത്തുക്കളും وَأَرْضًا ഒരു ഭൂമിയും لَّمْ تَطَئُوهَا നിങ്ങളതില്‍ ചവിട്ടിയിട്ടില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرًا കഴിവുള്ളവന്‍.
അവരുടെ ഭൂമിയും, അവരുടെ വീടുകളും, അവരുടെ സ്വത്തുക്കളും, നിങ്ങള്‍ (കാലെടുത്തു) ചവിട്ടിയിട്ടില്ലാത്ത ഭൂമിയും അവന്‍ നിങ്ങള്‍ക്കു അവകാശപ്പെടുത്തിത്തരുകയും ചെയ്തു, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 26-27
View   
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًۭا جَمِيلًۭا﴿٢٨﴾
share
يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل പറയുക لِّأَزْوَاجِكَ തന്‍റെ ഭാര്യമാരോടു إِن كُنتُنَّ നിങ്ങളാണെങ്കില്‍ تُرِدْنَ നിങ്ങള്‍ ഉദ്ദേശിക്കുക الْحَيَاةَ الدُّنْيَا ഐഹികജീവിതം وَزِينَتَهَا അതിന്‍റെ അലങ്കാരവും, മോടിയും فَتَعَالَيْنَ എന്നാല്‍ നിങ്ങള്‍ വരുക أُمَتِّعْكُنَّ നിങ്ങള്‍ക്കു ഞാന്‍ മുത്ത്അത്തു നല്‍കാം, മോചനവിഭവം തരാം وَأُسَرِّحْكُنَّ നിങ്ങളെ വിട്ടയച്ചു (വേര്‍പ്പെടുത്തി) തരുകയും ചെയ്യാം سَرَاحًا ഒരു വിട്ടയക്കല്‍ جَمِيلًا ഭംഗിയായ, നല്ല.
ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടു പറയുക: "നിങ്ങള്‍ ഐഹികജീവിതവും, അതിന്‍റെ അലങ്കാരവും ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ വരുവിന്‍; നിങ്ങള്‍ക്കു ഞാന്‍ "മുത്ത് അത്ത്" [മോചനവിഭവം] നല്‍കുകയും, നിങ്ങളെ ഭംഗിയായ വിട്ടയക്കല്‍ വിട്ടയച്ചു തരുകയും ചെയ്യാം.
وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْـَٔاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَـٰتِ مِنكُنَّ أَجْرًا عَظِيمًۭا﴿٢٩﴾
share
وَإِن كُنتُنَّ നിങ്ങളാണെങ്കില്‍ تُرِدْنَ നിങ്ങള്‍ ഉദ്ദേശിക്കുന്നു اللَّـهَ وَرَسُولَهُ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും وَالدَّارَ الْآخِرَةَ പരലോക ഭവനത്തെയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു أَعَدَّ ഒരുക്കിയിരിക്കുന്നു لِلْمُحْسِنَاتِ പുണ്യവതികള്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു مِنكُنَّ നിങ്ങളില്‍നിന്നു أَجْرًا عَظِيمًا വമ്പിച്ച പ്രതിഫലം.
"നിങ്ങള്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍, എന്നാല്‍ നിശ്ചയമായും, നിങ്ങളില്‍നിന്നു പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു."
തഫ്സീർ : 28-29
View   
يَـٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ يُضَـٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا﴿٣٠﴾
share
يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) مَن ആരെങ്കിലും يَأْتِ വരുന്നതായാല്‍ مِنكُنَّ നിങ്ങളില്‍നിന്നു بِفَاحِشَةٍ വല്ല ചീത്തവൃത്തിയുംകൊണ്ടു مُّبَيِّنَةٍ വ്യക്തമായ, പ്രത്യക്ഷമായ يُضَاعَفْ ഇരട്ടിയാക്കപ്പെടും لَهَا അവള്‍ക്കു الْعَذَابُ ശിക്ഷ ضِعْفَيْنِ രണ്ടിരട്ടി وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ يَسِيرًا നിസ്സാരമായത്.
നബിയുടെ പത്നിമാരേ! നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ വല്ല ചീത്ത വൃത്തിയും കൊണ്ടുവരുന്ന [പ്രവര്‍ത്തിക്കുന്ന]തായാല്‍, അവള്‍ക്കു രണ്ടിരട്ടിയായി ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്. അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാകുന്നു.
തഫ്സീർ : 30-30
View   

arrow_back_ios
29:46
29:47
29:48
29:49
29:50
29:51
29:52
29:53
29:54
29:55
29:56
29:57
29:58
29:59
29:60
29:61
29:62
29:63
29:64
29:65
29:66
29:67
29:68
29:69
30:1
30:2
30:3
30:4
30:5
30:6
30:7
30:8
30:9
30:10
30:11
30:12
30:13
30:14
30:15
30:16
30:17
30:18
30:19
30:20
30:21
30:22
30:23
30:24
30:25
30:26
30:27
30:28
30:29
30:30
30:31
30:32
30:33
30:34
30:35
30:36
30:37
30:38
30:39
30:40
30:41
30:42
30:43
30:44
30:45
30:46
30:47
30:48
30:49
30:50
30:51
30:52
30:53
30:54
30:55
30:56
30:57
30:58
30:59
30:60
31:1
31:2
31:3
31:4
31:5
31:6
31:7
31:8
31:9
31:10
31:11
31:12
31:13
31:14
31:15
31:16
31:17
31:18
31:19
31:20
31:21
31:22
31:23
31:24
31:25
31:26
31:27
31:28
31:29
31:30
31:31
31:32
31:33
31:34
32:1
32:2
32:3
32:4
32:5
32:6
32:7
32:8
32:9
32:10
32:11
32:12
32:13
32:14
32:15
32:16
32:17
32:18
32:19
32:20
32:21
32:22
32:23
32:24
32:25
32:26
32:27
32:28
32:29
32:30
33:1
33:2
33:3
33:4
33:5
33:6
33:7
33:8
33:9
33:10
33:11
33:12
33:13
33:14
33:15
33:16
33:17
33:18
33:19
33:20
33:21
33:22
33:23
33:24
33:25
33:26
33:27
33:28
33:29
33:30