ജുസ്ഉ് - 15
17.അല്‍ ഇസ്റാഅ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًۭا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿١﴾
share
سُبْحَانَ മഹാ പരിശുദ്ധന്‍ ഞാന്‍, സ്തോത്രം ചെയ്യുന്നു الَّذِي أَسْرَىٰ രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ بِعَبْدِهِ തന്റെ അടിമയെ, അടിയാനെ لَيْلًا ഒരു രാത്രിയില്‍ مِّنَ الْمَسْجِدِ മസ്ജിദില്‍ (പള്ളിയില്‍)നിന്നു الْحَرَامِ ഹറാമായ (അലംഘനീയമായ - പവിത്രമായ) إِلَى الْمَسْجِدِ മസ്ജിദിലേക്കു (പള്ളിയിലേക്കു) الْأَقْصَى അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള) الَّذِي യാതൊരു (പള്ളി) بَارَكْنَا നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം - അനുഗ്രഹം - ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു حَوْلَهُ അതിന്റെ ചുറ്റുപാടില്‍ لِنُرِيَهُ അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു إِنَّهُ هُوَ നിശ്ചയമായും അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْبَصِيرُ കാണുന്നവന്‍, കാണുന്നവനായ.
യാതൊരുവന്‍ മഹാപരിശുദ്ധന്‍! തന്റെ അടിയാനെ ഒരു രാത്രിയില്‍ "മസ്ജിദുല്‍ ഹറാമി"ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു അവന്‍ രാപ്രയാണം ചെയ്യിച്ചിരിക്കുന്നു, ചുറ്റുപാടും നാം ആശീര്‍വദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) "മസ്ജിദുല്‍ അഖ്സ്വാ" [അങ്ങേഅറ്റത്തെ പള്ളി]യിലേക്കു; നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതെല്ലാം) അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍വേണ്ടി. നിശ്ചയമായും, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമായുള്ളവന്‍.
തഫ്സീർ : 1-1
View   
وَءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًۭا﴿٢﴾
share
وَآتَيْنَا നാം നല്‍കി مُوسَى മൂസാക്ക് الْكِتَابَ ഗ്രന്ഥം وَجَعَلْنَاهُ അതിനെ നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَلَّا تَتَّخِذُوا നിങ്ങള്‍ ആക്കരുതു (സ്വീകരിക്കരുത്- ഏര്‍പ്പെടുത്തരുതു) എന്നു مِن دُونِي എന്നെക്കൂടാതെ, എനിക്കു പുറമെ وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ.
മൂസാക്കു നാം (വേദ)ഗ്രന്ഥം നല്‍കിയിരിക്കുന്നു; അതിനെ നാം ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു; എന്നെക്കൂടാതെ (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ ഉണ്ടാക്കിവെക്കരുതെന്നു (കല്‍പിച്ചുകൊണ്ടു);
ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًۭا شَكُورًۭا﴿٣﴾
share
ذُرِّيَّةَ സന്തതികളേ مَنْ حَمَلْنَا നാം വഹിച്ച (കയറ്റിയ)വരുടെ مَعَ نُوحٍ നൂഹിന്റെ ഒപ്പം إِنَّهُ നിശ്ചയമായും അദ്ദേഹം كَانَ ആയിരുന്നു عَبْدًا ഒരു അടിയാന്‍, അടിമ شَكُورًا വളരെ നന്ദിയുള്ള.
നൂഹിന്റെ കൂടെ നാം (കപ്പലില്‍) കയറ്റിയവരുടെ സന്തതികളേ! [നിങ്ങളോടാണു ഇങ്ങിനെ കല്‍പിച്ചത്‌] നിശ്ചയമായും അദ്ദേഹം, വളരെ നന്ദിയുള്ള ഒരു അടിയാനായിരുന്നു.
തഫ്സീർ : 2-3
View   
وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّۭا كَبِيرًۭا﴿٤﴾
share
وَقَضَيْنَا നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു) إِلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലേക്കു فِي الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ لَتُفْسِدُنَّ തീര്‍ച്ചയായും നിങ്ങള്‍ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും فِي الْأَرْضِ ഭൂമിയില്‍ مَرَّتَيْنِ രണ്ടു പ്രാവശ്യം وَلَتَعْلُنَّ നിങ്ങള്‍ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും عُلُوًّا ഔന്നത്യം (പൊങ്ങച്ചം) كَبِيرًا വലുതായ.
ഇസ്രാഈല്‍ സന്തതികള്‍ക്കു (ആ) വേദഗ്രന്ഥത്തില്‍ നാം തീരുമാനി(ച്ചറിയി)ക്കുകയും ചെയ്തു; തീര്‍ച്ചയായും, നിങ്ങള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീര്‍ച്ചയായും, നിങ്ങള്‍ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കുകയും ചെയ്യും.
فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًۭا لَّنَآ أُو۟لِى بَأْسٍۢ شَدِيدٍۢ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًۭا مَّفْعُولًۭا﴿٥﴾
share
فَإِذَا جَاءَ അങ്ങനെ വന്നാല്‍ وَعْدُ വാഗ്ദത്തം, താക്കീതു أُولَاهُمَا ആ രണ്ടില്‍ ആദ്യത്തേതിന്റെ بَعَثْنَا നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും) عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ عِبَادًا ചില അടിയാന്‍മാരെ لَّنَا നമ്മുടെ أُولِي ഉള്ളവരായ, ഉടയവരായ بَأْسٍ ശൗര്യം (പരാക്രമ ശക്തി) شَدِيدٍ കഠിനമായ, കടുത്ത فَجَاسُوا എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും خِلَالَ ഇടയിലൂടെ الدِّيَارِ വീടു (വസതി - വാസസ്ഥലം) കളുടെ وَكَانَ അതായിരിക്കുന്നു, (ആകുന്നു) താനും وَعْدًا ഒരു വാഗ്ദത്തം مَّفْعُولًا ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).
അങ്ങനെ, ആ രണ്ടില്‍ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാല്‍, നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയാന്‍മാരെ നാം നിങ്ങളുടെ മേല്‍ നിയോഗിച്ചയക്കുന്നതാണ്; എന്നിട്ടവര്‍ (നിങ്ങളുടെ) വാസസ്ഥലങ്ങള്‍ക്കിടയിലൂടെ തേടിത്തിരിഞ്ഞു നടക്കുന്നതാണ്. അതു പ്രയോഗത്തില്‍ വരുത്തപ്പെടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയിരുന്നുതാനും.
ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَـٰكُم بِأَمْوَٰلٍۢ وَبَنِينَ وَجَعَلْنَـٰكُمْ أَكْثَرَ نَفِيرًا﴿٦﴾
share
ثُمَّ رَدَدْنَا പന്നെ നാം മടക്കി (തിരിച്ചു) തരുന്നതാണു لَكُمُ നിങ്ങള്‍ക്ക് الْكَرَّةَ എടുത്തുചാട്ടം (ശക്തി - വിജയം) عَلَيْهِمْ അവരുടെമേല്‍ (എതിരെ) وَأَمْدَدْنَاكُم നിങ്ങള്‍ക്ക് നാം സഹായം (പോഷണം) നല്‍കുകയും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ (ധനം) കൊണ്ടും وَبَنِينَ മക്കളും (കൊണ്ടും) وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്യും أَكْثَرَ വളരെ അധികമുള്ളവര്‍ نَفِيرًا സംഘം (കൂട്ടം).
പിന്നീടു, അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു നാം ഊക്കു (വിജയം) തിരിച്ചു തന്നു; സ്വത്തുക്കളും, മക്കളും കൊണ്ടു നിങ്ങള്‍ക്കു നാം സഹായം നല്‍കുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതല്‍ സംഘ (ബല) മുള്ളവരാക്കുകയും ചെയ്തു.
إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍۢ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا﴿٧﴾
share
إِنْ أَحْسَنتُمْ നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം أَحْسَنتُمْ നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു) لِأَنفُسِكُمْ നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് وَإِنْ أَسَأْتُمْ നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ فَلَهَا എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും فَإِذَا جَاءَ എനി (എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം الْآخِرَةِ അവസാനത്തേതിന്റെ لِيَسُوءُوا അവര്‍ തിന്‍മ (മോശം - വഷളത്വം) ചെയ്‌വാന്‍ വേണ്ടി وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ وَلِيَدْخُلُوا അവര്‍ പ്രവേശിക്കുവാനും الْمَسْجِدَ പള്ളിയില്‍ كَمَا دَخَلُوهُ അവരതില്‍ പ്രവേശിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَلِيُتَبِّرُوا അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും مَا عَلَوْا അവര്‍ ഔന്നത്യം (മേന്‍മ - വിജയം - ഊക്ക്) നേടിയതിനെ تَتْبِيرًا ഒരു (കടുത്ത) നശിപ്പിക്കല്‍.
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം, നിങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെ) നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയാണ് (ചെയ്യുന്നത്). നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കിലാകട്ടെ, അതിന്നായിരിക്കും (അതും). എന്നാല്‍, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാല്‍, നിങ്ങളുടെ മുഖങ്ങളെ അവര്‍ (ശത്രുക്കള്‍) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവര്‍ പള്ളിയില്‍ പ്രവേശിച്ചതുപോലെ (വീണ്ടും) അതില്‍ പ്രവേശിപ്പിക്കുവാനും, അവര്‍ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവര്‍ ഒരു (കടുത്ത) നശിപ്പിക്കല്‍ നശിപ്പിച്ചു തകര്‍ക്കുവാനും (അവരെ നാം നിയോഗിക്കും).
عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَـٰفِرِينَ حَصِيرًا﴿٨﴾
share
عَسَىٰ ആയേക്കാം رَبُّكُمْ നിങ്ങളുടെ റബ്ബ് أَن يَرْحَمَكُمْ നിങ്ങളോടു (നിങ്ങള്‍ക്കു) കരുണ ചെയ്യുമാറ് وَإِنْ عُدتُّمْ നിങ്ങള്‍ മടങ്ങിയെങ്കിലോ, ആവര്‍ത്തിച്ചാലാകട്ടെ عُدْنَا നാം (നാമും) മടങ്ങുന്നതാണ്, ആവര്‍ത്തിക്കുകയായി وَجَعَلْنَا നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു حَصِيرًا തടങ്ങല്‍സ്ഥാനം, ഒരു തടങ്ങല്‍, പായ.
നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം. നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍, നാമും ആവര്‍ത്തിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് "ജഹന്നമി"നെ (നരകത്തെ) നാം തടങ്ങള്‍ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 4-8
View   
إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًۭا كَبِيرًۭا﴿٩﴾
share
إِنَّ هَٰذَا നിശ്ചയമായും ഇത് الْقُرْآنَ (ഈ) ഖുർആന്‍ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്നു, വഴികാട്ടും لِلَّتِي യാതൊന്നിലേക്ക് هِيَ അത് أَقْوَمُ ഏറ്റം ചൊവ്വായതാണ്, കൂടുതല്‍ ബലവത്താണ് وَيُبَشِّرُ അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു الْمُؤْمِنِينَ സത്യവിശ്വാസികളെ الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്‍കര്‍മങ്ങളെ أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് أَجْرًا പ്രതിഫലം, കൂലി كَبِيرًا വലിയ.
നിശ്ചയമായും ഈ ഖുർആന്‍ ഏറ്റവും ചൊവ്വായ (അഥവാ ബലവത്തായ)തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലം ഉണ്ടെന്നു അതവരെ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു;-
وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًۭا﴿١٠﴾
share
وَأَنَّ الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും) لَهُمْ അവര്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.
പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവര്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നുവെന്നും.
തഫ്സീർ : 9-10
View   
وَيَدْعُ ٱلْإِنسَـٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَـٰنُ عَجُولًۭا﴿١١﴾
share
وَيَدْعُ പ്രാര്‍ത്ഥിക്കുന്ന الْإِنسَانُ മനുഷ്യന്‍ بِالشَّرِّ ദോഷത്തിനു, തിന്മയെക്കുറിച്ചു دُعَاءَهُ അവന്റെ പ്രാര്‍ത്ഥന بِالْخَيْرِ ഗുണത്തിനു, നന്മയെപ്പറ്റി وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു (ആയിരിക്കുന്നു) താനും عَجُولًا ധൃതികൂട്ടുന്നവന്‍.
മനുഷ്യന്‍ ഗുണത്തിനു പ്രാര്‍ത്ഥിക്കുന്ന പ്രകാരം, അവന്‍ ദോഷത്തിനും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഒരു ധൃതി കൂട്ടുന്നവനാകുന്നുതാനും.
തഫ്സീർ : 11-11
View   
وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةًۭ لِّتَبْتَغُوا۟ فَضْلًۭا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍۢ فَصَّلْنَـٰهُ تَفْصِيلًۭا﴿١٢﴾
share
وَجَعَلْنَا നാം ആക്കിയിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും آيَتَيْنِ രണ്ടു ദൃഷ്ടാന്തങ്ങള്‍ فَمَحَوْنَا എന്നാല്‍ (എന്നിട്ടു - അങ്ങനെ) നാം മായിച്ചു آيَةَ اللَّيْلِ രാത്രിയുടെ (രാത്രിയാകുന്ന) ദൃഷ്ടാന്തത്തെ وَجَعَلْنَا നാം ആക്കുകയും ചെയ്തു آيَةَ النَّهَارِ പകലിന്റെ (പകലാകുന്ന) ദൃഷ്ടാന്തത്തെ مُبْصِرَةً കാണത്തക്കതു (കാണാവുന്നതു) لِّتَبْتَغُوا നിങ്ങള്‍ തേടു, (തെടിയെടുക്കു - അന്വേഷിക്കു)വാന്‍വേണ്ടി فَضْلًا അനുഗ്രഹത്തെ, ദയവിനെ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَلِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടിയും عَدَدَ എണ്ണം السِّنِينَ കൊല്ലങ്ങളുടെ وَالْحِسَابَ കണക്കും وَكُلَّ شَيْءٍ എല്ലാ കാര്യവും (വസ്തുവും) فَصَّلْنَاهُ നാമതിനെ വിശദീകരിച്ചിരിക്കുന്നു تَفْصِيلًا ഒരു (നല്ല) വിശദീകരണം.
രാത്രിയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. എന്നാല്‍, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടിയതാക്കി) വെച്ചു; നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടിയെടുക്കാന്‍ വേണ്ടി പകലാകുന്ന ദൃഷ്ടാന്തത്തെ നാം കാണത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും, കണക്കും അറിയുവാന്‍ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമത് വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരിക്കാതിരുന്നിട്ടില്ല.).
തഫ്സീർ : 12-12
View   
وَكُلَّ إِنسَـٰنٍ أَلْزَمْنَـٰهُ طَـٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَـٰمَةِ كِتَـٰبًۭا يَلْقَىٰهُ مَنشُورًا﴿١٣﴾
share
وَكُلَّ إِنسَانٍ എല്ലാ മനുഷ്യനും أَلْزَمْنَاهُ അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി - വേറിടാതാക്കിയിരിക്കുന്നു) طَائِرَهُ അവന്റെ ശകുനം, ലക്ഷണം فِي عُنُقِهِ അവന്റെ കഴുത്തില്‍ وَنُخْرِجُ നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും لَهُ അവനു يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ كِتَابًا ഒരു ഗ്രന്ഥം, രേഖ يَلْقَاهُ അതവന്‍ കാണും, കണ്ടെത്തും مَنشُورًا വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി.
എല്ലാ മനുഷ്യന്നും തന്നെ, അവന്റെ ശകുനം അവന്റെ കഴുത്തില്‍ നാം ഏര്‍പ്പെടുത്തി (ഉറപ്പിച്ചു) വെച്ചിരിക്കുന്നു. ക്വിയാമത്തു നാളില്‍ അവനു ഒരു ഗ്രന്ഥം (രേഖ) നാം വെളിക്കുകൊണ്ടുവരുകയും ചെയ്യും; (തുറന്നു) വിരുത്തപ്പെട്ടതായി അതവന്‍ കണ്ടെത്തുന്നതാണ്.
ٱقْرَأْ كِتَـٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًۭا﴿١٤﴾
share
اقْرَأْ വായിക്കുക كِتَابَكَ നിന്റെ ഗ്രന്ഥം كَفَىٰ മതി بِنَفْسِكَ നീ തന്നെ, നിന്റെ സ്വന്തം الْيَوْمَ ഇന്നു عَلَيْكَ നിന്റെ പേരില്‍ حَسِيبًا കണക്കു നോക്കുന്നവനായി.
(പറയപ്പെടും:) "നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക!- നിന്റെ പേരില്‍ കണക്കുനോക്കുന്നവനായി ഇന്ന് നീ തന്നെ മതി!"
തഫ്സീർ : 13-14
View   
مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًۭا﴿١٥﴾
share
مَّنِ ആര്‍, ആരെങ്കിലും, യാതൊരുവന്‍ اهْتَدَىٰ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍) فَإِنَّمَا يَهْتَدِي എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത് لِنَفْسِهِ തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം وَمَن ആരെങ്കിലും, വല്ലവനും ضَلَّ വഴിപിഴച്ചു (എങ്കില്‍) فَإِنَّمَا يَضِلُّ എന്നാലവന്‍ വഴി പിഴക്കുന്നത് عَلَيْهَا അതിന്റെമേല്‍ (എതിരില്‍) തന്നെ وَلَا تَزِرُ (കുറ്റം) പേറുക (വഹിക്കുക) യില്ല وَازِرَةٌ ഒരു (കുറ്റം) പേറിയ ദേഹം (ആള്‍) وِزْرَ കുറ്റത്തെ, കുറ്റഭാരം أُخْرَىٰ മറ്റേതിന്റെ, മറ്റൊന്നിന്റെ وَمَا كُنَّا നാമായിരിക്കുകയുമില്ല مُعَذِّبِينَ ശിക്ഷിക്കുന്നവര്‍ حَتَّىٰ نَبْعَثَ നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ رَسُولًا ഒരു റസൂലിനെ.
ആര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചുവോ അവന്‍, തന്റെ സ്വന്തത്തിനു വേണ്ടിത്തന്നെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നത്. ആര്‍ വഴിപിഴച്ചുവോ അവന്‍, അതിനെതിരായിത്തന്നെയാണ് വഴിപിഴക്കുന്നതും. കുറ്റം വഹിക്കുന്ന ഒരു ദേഹവും (അഥവാ ആത്മാവും) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല. ഒരു റസൂലിനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നവരായിരിക്കില്ലതാനും.
തഫ്സീർ : 15-15
View   
وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَـٰهَا تَدْمِيرًۭا﴿١٦﴾
share
وَإِذَا أَرَدْنَا നാം ഉദ്ദേശിച്ചാല്‍ أَن نُّهْلِكَ നാം നശിപ്പിക്കുവാന്‍ قَرْيَةً ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും أَمَرْنَا നാം കല്‍പിക്കുന്നതാണ് مُتْرَفِيهَا അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു فَفَسَقُوا എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം - ധിക്കാരം) പ്രവര്‍ത്തിക്കും فِيهَا അതില്‍ فَحَقَّ അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും عَلَيْهَا അതിന്റെ മേല്‍ الْقَوْلُ വാക്കു (ആ പറഞ്ഞതു) فَدَمَّرْنَاهَا അപ്പോള്‍ നാം അതിനെ തകര്‍ക്കും تَدْمِيرًا ഒരു തകര്‍ക്കല്‍.
ഒരു രാജ്യത്തെ നാം നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍, അതിലെ സുഖിയന്‍മാരോട് നാം കല്‍പിക്കും (അനുസരിക്കുവാന്‍ കല്‍പ്പന കൊടുക്കും); എന്നിട്ട് അവര്‍ അതില്‍ തോന്നിയവാസം പ്രവര്‍ത്തിക്കും; അങ്ങനെ, അതിന്റെമേല്‍ (ആ) വാക്കു (ന്യായമായി) സ്ഥിരപ്പെടും; അപ്പോള്‍, നാം അതിനെ ഒരു തകര്‍ക്കല്‍ തകര്‍ക്കുന്നതാണ്.
തഫ്സീർ : 16-16
View   
وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍۢ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًۭا﴿١٧﴾
share
وَكَمْ എത്രയാണു, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِنَ الْقُرُونِ തലമുറകളില്‍ (കാലക്കാരില്‍) നിന്നു مِن بَعْدِ ശേഷം, ശേഷമായിട്ടു نُوحٍ നൂഹിന്റെ وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബു (തന്നെ) بِذُنُوبِ പാപങ്ങളെപ്പറ്റി عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു بَصِيرًا കണ്ടറിയുന്നവനായിട്ടു, കാണുന്നവനായ.
നൂഹിനു ശേഷമായി എത്ര (യേറെ) തലമുറകളെയാണ്‌ നാം നശിപ്പിച്ചിരിക്കുന്നത്?! തന്റെ അടിയാന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമായി നിന്റെ റബ്ബ് തന്നെ മതിതാനും!
തഫ്സീർ : 17-17
View   
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًۭا مَّدْحُورًۭا﴿١٨﴾
share
مَّن كَانَ ആര്‍ ആയിരുന്നു(വോ), ആരെങ്കിലും, ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കും الْعَاجِلَةَ ധൃതിയില്‍ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത് عَجَّلْنَا നാം ധൃതിയാക്കി (വേഗമാക്കി) കൊടുക്കും لَهُ അവനു فِيهَا അതില്‍ مَا نَشَاءُ നാം ഉദ്ദേശിക്കുന്നത്, വേണമെന്നു വെക്കുന്നത് لِمَن نُّرِيدُ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ثُمَّ جَعَلْنَا പിന്നെ നാം ആക്കും (ഏര്‍പ്പെടുത്തും) لَهُ അവനു جَهَنَّمَ ജഹന്നമിനെ يَصْلَاهَا അവന്‍ അതില്‍ എരിയും, കടക്കും (കടന്നെരിയും) مَذْمُومًا ആക്ഷേപിക്ക (കുറ്റപ്പെടുത്ത) പ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ട (അകറ്റപ്പെട്ട)വനായി.
ആര്‍ (ഈ) ക്ഷണികമായതിനെ (ഐഹിക ജീവിതത്തെ) ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നുവോ, അതില്‍ അവന് - (അതെ) നാം വേണമെന്നു വെക്കുന്നതു നാം വേഗമാക്കികൊടുക്കുന്നതാണ്; പിന്നെ, അവനു നാം "ജഹന്നമി"നെ (നരകത്തെ) ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. അതില്‍ അവന്‍ ആക്ഷേപിക്കപ്പെട്ടവനായും (കാരുണ്യത്തില്‍നിന്നും) ആട്ടപ്പെട്ടവനായും കൊണ്ടുകടന്നെരിയും.
وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌۭ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًۭا﴿١٩﴾
share
وَمَنْ أَرَادَ ആര്‍ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാല്‍ الْآخِرَةَ പിന്നീടുള്ളതിനെ (പരലോകത്തെ) وَسَعَىٰ لَهَا അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക) യും (ചെയ്‌താല്‍) سَعْيَهَا അതിന്റേ(തായ) പരിശ്രമം وَهُوَ അവന്‍, അവനാകട്ടെ مُؤْمِنٌ സത്യവിശ്വാസിയുമാണ് فَأُولَٰئِكَ എന്നാല്‍ ആ കൂട്ടര്‍ كَانَ ആയിരിക്കും سَعْيُهُم അവരുടെ പരിശ്രമം مَّشْكُورًا നന്ദി ചെയ്യപ്പെടുന്ന(നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന)തു.
ആര്‍ പരലോകത്തെ ഉദ്ദേശിച്ചുവോ, അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്തു (വോ), എന്നാല്‍ അക്കൂട്ടര്‍ - അവരുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെടുന്നതായിരിക്കും.
كُلًّۭا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا﴿٢٠﴾
share
كُلًّا എല്ലാവര്‍ക്കും نُّمِدُّ നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും هَٰؤُلَاءِ ഇക്കൂട്ടര്‍ക്കു, ഇവര്‍ക്കു وَهَٰؤُلَاءِ ഇക്കൂട്ടര്‍ക്കും, അവര്‍ക്കും مِنْ عَطَاءِ കൊടുതിയില്‍ (ദാനത്തില്‍) നിന്നു رَبِّكَ നിന്റെ റബ്ബിന്റെ وَمَا كَانَ ആയിട്ടില്ല, ആയിരിക്കയില്ല عَطَاءُ رَبِّكَ നിന്റെ റബ്ബിന്റെ കൊടുതി مَحْظُورًا മുടക്കപ്പെട്ട(തടയപ്പെട്ട)ത്.
എല്ലാവര്‍ക്കും - ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും (തന്നെ) - നിന്റെ റബ്ബിന്റെ കൊടുതിയില്‍ (ദാനത്തില്‍) നിന്നും നാം അയച്ചു (നീട്ടി) കൊടുക്കുന്നതാണ്. നിന്റെ, റബ്ബിന്റെ കൊടുതി (ദാനം) മുടക്കം ചെയ്യപ്പെടുന്നതായിരിക്കയില്ലതാനും.
തഫ്സീർ : 18-20
View   
ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍۢ ۚ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَـٰتٍۢ وَأَكْبَرُ تَفْضِيلًۭا﴿٢١﴾
share
انظُرْ നോക്കുക كَيْفَ എങ്ങിനെ, എപ്രകാരമാണു فَضَّلْنَا നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി) യത് بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَلَلْآخِرَةُ പരലോകം തന്നെ أَكْبَرُ ഏറ്റം വലുതു دَرَجَاتٍ പദവികളില്‍, പടികളാല്‍ وَأَكْبَرُ ഏറ്റം വലുതും تَفْضِيلًا ശ്രേഷ്ഠത നല്‍കുന്നതിലും (ശ്രേഷ്ഠതയാലും).
നോക്കുക; അവരില്‍ (മനുഷ്യരില്‍) ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നതു എങ്ങിനെയാണെന്നു! പരലോകമാകട്ടെ, പദവികളില്‍ ഏറ്റം വലുതും, ശ്രേഷ്ഠതയില്‍ ഏറ്റം വലുതും തന്നെയാകുന്നു
തഫ്സീർ : 21-21
View   
لَّا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَقْعُدَ مَذْمُومًۭا مَّخْذُولًۭا﴿٢٢﴾
share
لَّا تَجْعَلْ നീ ആക്ക (ഉണ്ടാക്ക - ഏര്‍പ്പെടുത്ത) രുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ إِلَٰهًا ءَاخَرَ വേറെ ആരാധ്യനെ فَتَقْعُدَ എന്നാല്‍ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും مَذْمُومًا ആക്ഷേപിക്കപ്പെട്ടവനായി مَّخْذُولًا കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി.
അല്ലാഹുവോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തരുത്; എന്നാല്‍ (അങ്ങിനെ ചെയ്‌താല്‍), നീ ആക്ഷേപിക്കപ്പെട്ടവനായും, കൈവെടിയപ്പെട്ടവനായും ഇരിക്കേണ്ടിവരും.
തഫ്സീർ : 22-22
View   
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّۢ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًۭا كَرِيمًۭا﴿٢٣﴾
share
وَقَضَىٰ തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു رَبُّكَ നിന്റെ റബ്ബു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കളോടു إِحْسَانًا നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു) إِمَّا يَبْلُغَنَّ പ്രാപിച്ചേക്കുന്ന പക്ഷം عِندَكَ നിന്റെ അടുക്കല്‍ الْكِبَرَ വാര്‍ദ്ധക്യം أَحَدُهُمَا ആ രണ്ടിലൊരാള്‍ أَوْ كِلَاهُمَا അല്ലെങ്കില്‍ അവര്‍ രണ്ടാളും فَلَا تَقُل എന്നാല്‍ നീ പറയരുതു لَّهُمَا അവര്‍ രണ്ടാളോടു أُفٍّ പ്ഫെ!, ച് ഛെ! (എന്നു) وَلَا تَنْهَرْهُمَا അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത് وَقُل പറയുകയും ചെയ്യുക لَّهُمَا അവര്‍ രണ്ടാളോടും قَوْلًا വാക്കു, പറയല്‍ كَرِيمًا മാന്യമായ, ആദരവുള്ള.
നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു "പ്ഫെ!" (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.
وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًۭا﴿٢٤﴾
share
وَاخْفِضْ താഴ്ത്തുകയും ചെയ്യുക لَهُمَا അവര്‍ക്കു جَنَاحَ ചിറകു, പക്ഷം الذُّلِّ എളിമയുടെ, താഴ്മയാകുന്ന مِنَ الرَّحْمَةِ കാരുണ്യത്താല്‍, കരുണ നിമിത്തം وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ ارْحَمْهُمَا അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ كَمَا رَبَّيَانِي രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തുപോലെ صَغِيرًا ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍).
കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.
തഫ്സീർ : 23-24
View   
رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَـٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًۭا﴿٢٥﴾
share
رَّبُّكُمْ നിങ്ങളുടെ റബ്ബു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി فِي نُفُوسِكُمْ നിങ്ങളുടെ സ്വന്തം (മനസ്സു)കളില്‍ إِن تَكُونُوا നിങ്ങളായിരിക്കുന്ന പക്ഷം صَالِحِينَ നല്ലവര്‍, സദ്‌-വൃത്തര്‍ فَإِنَّهُ كَانَ എന്നാല്‍ അവനാകുന്നു لِلْأَوَّابِينَ (മനസാ) മടക്കുമുള്ളവര്‍ക്കു غَفُورًا വളരെ പൊറുക്കുന്നവന്‍.
നിങ്ങളുടെ റബ്ബ് നിങ്ങളുടെ മനസ്സുകളിലുള്ളതിനെപ്പറ്റി ഏറ്റവും അറിയുന്നവനാണ്; നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം, അവന്‍ (മനസാ ഖേദിച്ചു) മടങ്ങുന്നവര്‍ക്കു വളരെ പൊറുക്കുന്നവനാകുന്നു.
തഫ്സീർ : 25-25
View   
وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا﴿٢٦﴾
share
وَآتِ നല്‍കുകയും ചെയ്യുക ذَا الْقُرْبَىٰ അടുത്ത ബന്ധമുള്ളവനു حَقَّهُ അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ وَالْمِسْكِينَ സാധുവിന്നും, പാവപ്പെട്ടവനും وَابْنَ السَّبِيلِ വഴിപോക്കനും وَلَا تُبَذِّرْ വിതറുക (വിതക്കുക - ധൂര്‍ത്തടിക്കുക - ദുര്‍വ്യയം ചെയ്യുക)യും അരുതു تَبْذِيرًا ഒരു വിതറല്‍, ധൂര്‍ത്തടി, ദുര്‍വ്യയം.
അടുത്ത (കുടുംബ) ബന്ധമുള്ളവനു അവന്റെ അവകാശം നീ നല്‍കുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാശവും), (ദുര്‍വ്യയമായി) വിതറിക്കളയുകയും ചെയ്യരുത്.
إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًۭا﴿٢٧﴾
share
إِنَّ الْمُبَذِّرِينَ നിശ്ചയമായും വിതറുന്ന (ദുര്‍വ്യയം ചെയ്യുന്ന)വര്‍ كَانُوا ആയിരിക്കുന്നു إِخْوَانَ സഹോദരന്മാര്‍ الشَّيَاطِينِ പിശാചുക്കളുടെ وَكَانَ ആകുന്നു (ആയിരിക്കുന്നു) താനും الشَّيْطَانُ പിശാചു لِرَبِّهِ തന്റെ റബ്ബിനു كَفُورًا നന്ദികെട്ടവന്‍.
നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും.
وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍۢ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًۭا مَّيْسُورًۭا﴿٢٨﴾
share
وَإِمَّا تُعْرِضَنَّ നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം عَنْهُمُ അവരെപ്പറ്റി, അവരില്‍ നിന്നു ابْتِغَاءَ ആഗ്രഹിച്ചു (തേടി)ക്കൊണ്ടു رَحْمَةٍ വല്ല കാരുണ്യവും (അനുഗ്രഹവും) مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു تَرْجُوهَا നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു فَقُل എന്നാല്‍ പറയുക لَّهُمْ അവരോടു قَوْلًا വാക്കു مَّيْسُورًا എളുപ്പമുള്ള (ലഘുവായ - സൗകര്യപ്പെട്ട - സൗമ്യതയുള്ള).
നിന്റെ റബ്ബിങ്കല്‍നിന്നും നീ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കാരുണ്യത്തെയും ആഗ്രഹിച്ചതിനാല്‍, നീ അവരില്‍നിന്നു (വല്ലപ്പോഴും) തിരിഞ്ഞുകളയുന്ന പക്ഷം, അവരോടു എളുപ്പമുള്ള (സൗമ്യതയുള്ള) വാക്കു പറഞ്ഞുകൊള്ളുക.
തഫ്സീർ : 26-28
View   
وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًۭا مَّحْسُورًا﴿٢٩﴾
share
وَلَا تَجْعَلْ ആക്കുകയും ചെയ്യരുത് يَدَكَ നിന്റെ കൈ مَغْلُولَةً ബന്ധിക്കപ്പെട്ടതു إِلَىٰ عُنُقِكَ നിന്റെ പിരടിയിലേക്കു وَلَا تَبْسُطْهَا അതിനെ വിരുത്തുക (നീട്ടുക)യും ചെയ്യരുതു كُلَّ الْبَسْطِ മുഴുവന്‍ വിരുത്തല്‍ (നീട്ടല്‍) فَتَقْعُدَ എന്നാല്‍ നീ ഇരിക്കും (ഇരിക്കേണ്ടി വരും) مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്കപ്പെട്ട) വനായി مَّحْسُورًا ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി.
നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടിവരും.
إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًۭا﴿٣٠﴾
share
إِنَّ رَبَّكَ നിശ്ചയമായും അല്ലാഹു يَبْسُطُ നീട്ടും, വിരുത്തും (വിശാലമാക്കും) الرِّزْقَ ആഹാരം, ഉപജീവനം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيَقْدِرُ കണക്കാ (കുടുസ്സാ) ക്കുകയും ചെയ്യും إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു بِعِبَادِهِ അവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞന്‍ بَصِيرًا കണ്ടറിയുന്നവന്‍.
നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം (അഥവാ ആഹാരം) വിശാലമാക്കുകയും, കണക്കാ(ക്കി കുടുസ്സാ)ക്കുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍, തന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 29-30
View   
وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍۢ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًۭٔا كَبِيرًۭا﴿٣١﴾
share
وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുക (വധിക്കുക) യും ചെയ്യരുത് أَوْلَادَكُمْ നിങ്ങളുടെ കുട്ടികളെ خَشْيَةَ ഭയന്നതിനാല്‍ إِمْلَاقٍ ദാരിദ്ര്യത്തെ, വലയുന്നതിനെ نَّحْنُ നാം (തന്നെ), നാമത്രെ نَرْزُقُهُمْ അവര്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നത് وَإِيَّاكُمْ നിങ്ങള്‍ക്കും إِنَّ قَتْلَهُمْ നിശ്ചയമായും അവരെ കൊല്ലല്‍ كَانَ ആകുന്നു خِطْئًا ഒരു തെറ്റു, കുറ്റം كَبِيرًا വലിയ, ഭീമമായ.
ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലുകയും ചെയ്യരുത്. നാമത്രെ, അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം (ആഹാരം) നല്‍കുന്നത്. നിശ്ചയമായും, അവരെ കൊല്ലല്‍ ഭീമമായ ഒരു തെറ്റാകുന്നു.
തഫ്സീർ : 31-31
View   
وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَـٰحِشَةًۭ وَسَآءَ سَبِيلًۭا﴿٣٢﴾
share
وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക [അടുക്കുക]യും ചെയ്യരുത് الزِّنَا വ്യഭിചാരത്തെ إِنَّهُ كَانَ നിശ്ചയമായും അതാകുന്നു فَاحِشَةً ഒരു നീചവൃത്തി وَسَاءَ അതു വളരെ ദുഷിച്ചതുമാണ് سَبِيلًا മാര്‍ഗ്ഗം, വഴി.
നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗ്ഗവുമാണ്.
തഫ്സീർ : 32-32
View   
وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًۭا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًۭا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًۭا﴿٣٣﴾
share
وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുകയും ചെയരുത് النَّفْسَ ദേഹത്തെ, ആത്മാവിനെ الَّتِي حَرَّمَ നിഷിദ്ധമാക്കിയയതായ, പരിപാവനമാക്കിയ اللَّهُ അല്ലാഹു إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ وَمَن قُتِلَ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ مَظْلُومًا അക്രമിക്കപ്പെട്ടവനായിക്കൊണ്ട് فَقَدْ جَعَلْنَا എന്നാല്‍ തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിട്ടുണ്ട് لِوَلِيِّهِ അവന്റെ കൈകാര്യക്കാരന്, ബന്ധുവിന് سُلْطَانًا ഒരു അധികാരം, ശക്തി فَلَا يُسْرِف എന്നാലവന്‍ അമിതമാക്കരുത് فِّي الْقَتْلِ കൊലയില്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു مَنصُورًا സഹായിക്കപ്പെടുന്നവന്‍.
അല്ലാഹു (കൊല) നിഷിദ്ധമാക്കിയ (അഥവാ പരിപാവനമാക്കിയ) ദേഹത്തെ (ആളെ) ന്യായപ്രകാരമല്ലാതെ നിങ്ങള്‍ കൊല്ലുകയും ചെയ്യരുത്. അക്രമിക്കപ്പെട്ടവനായ നിലയില്‍ ആരെങ്കിലും കൊല്ലപ്പെടുന്നപക്ഷം, അവന്റെ കൈകാര്യക്കാരനു നാം ഒരധികാരം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. എന്നാലവന്‍ കൊലയില്‍ അതിരു കവിഞ്ഞു പോകരുത്. നിശ്ചയമായും, അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
തഫ്സീർ : 33-33
View   
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًۭا﴿٣٤﴾
share
وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് مَالَ സ്വത്തിനെ الْيَتِيمِ അനാഥയുടെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ അതു أَحْسَنُ ഏറ്റം (കൂടുതല്‍) നല്ലതാണ് حَتَّىٰ يَبْلُغَ അവന്‍ എത്തുന്ന (പ്രാപിക്കുന്ന)തുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ بِالْعَهْدِ കരാറിനെ, ഉടമ്പടിയെ إِنَّ الْعَهْدَ നിശ്ചയമായും കരാര്‍ كَانَ ആകുന്നു مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്.
ഏറ്റവും നല്ലതേതോ അതനുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; അവന്‍ അവന്റെ ശക്തി (പ്രായപൂര്‍ത്തി) പ്രാപിക്കുന്നതുവരെ. നിങ്ങള്‍ കരാറ് നിറവേറ്റുകയും ചെയ്യുവിന്‍. നിശ്ചയമായും കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌۭ وَأَحْسَنُ تَأْوِيلًۭا﴿٣٥﴾
share
وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ الْكَيْلَ അളത്തം إِذَا كِلْتُمْ നിങ്ങള്‍ അളന്നാല്‍ وَزِنُوا തൂക്കുകയും ചെയ്യുക بِالْقِسْطَاسِ തുലാസുകൊണ്ടു الْمُسْتَقِيمِ ചൊവ്വായ, നേരെയുള്ള ذَٰلِكَ അതു خَيْرٌ ഗുണമാണ്, കൂടുതല്‍ നന്മയാണ് وَأَحْسَنُ ഏറ്റം (അധികം)നല്ലതുമാണ് تَأْوِيلًا പര്യവസാനം.
നിങ്ങള്‍ അള(ന്നു കൊടു)ക്കുമ്പോള്‍ അളവു പൂര്‍ത്തിയാക്കുകയും ചെയ്യുവിന്‍. (കൃത്രിമമില്ലാതെ) ചൊവ്വിനു നിലകൊള്ളുന്ന തുലാസ്സുകൊണ്ടു തൂ(ക്കിക്കൊടു)ക്കുകയും ചെയ്യുവിന്‍. അതു കൂടുതല്‍ ഗുണ(കര)വും, ഏറ്റവും നല്ല പര്യവസാനമുള്ളതുമാണ്.
തഫ്സീർ : 34-35
View   
وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًۭا﴿٣٦﴾
share
وَلَا تَقْفُ നീ പിന്തുടരുകയും ചെയ്യരുത് مَا لَيْسَ ഇല്ലാത്തതിനെ لَكَ بِهِ നിനക്കു അതിനെപ്പറ്റി عِلْمٌ ഒരറിവും, അറിവ് إِنَّ السَّمْعَ നിശ്ചയമായും കേള്‍വി وَالْبَصَرَ കാഴ്ചയും وَالْفُؤَادَ ഹൃദയവും كُلُّ أُولَٰئِكَ അക്കൂട്ടരെല്ലാം (അവയെല്ലാം) كَانَ ആകുന്നു عَنْهُ അതിനെപ്പറ്റി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്.
നിനക്കു അറിവില്ലാത്തതിനെ നീ പിന്തുടരുകയും ചെയ്യരുത്. നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
തഫ്സീർ : 36-36
View   
وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًۭا﴿٣٧﴾
share
وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِي الْأَرْضِ ഭൂമിയില്‍ مَرَحًا അഹന്തയായി إِنَّكَ നിശ്ചയമായും നീ لَن تَخْرِقَ നീ കീറുക (പിളര്‍ക്കുക - ചിന്തുക) യേ ഇല്ല الْأَرْضَ ഭൂമിയെ وَلَن تَبْلُغَ നീ എത്തുകയുമില്ലതന്നെ الْجِبَالَ പര്‍വ്വതങ്ങളോളം طُولًا നീളത്തില്‍, നീളംകൊണ്ടു.
നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ചയമായും നീ, ഭൂമിയെ (കീറി) പിളര്‍ക്കുകയില്ല തന്നെ; നീളത്തില്‍ നീ മലകളോളം എത്തുകയുമില്ല തന്നെ.
തഫ്സീർ : 37-37
View   
كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًۭا﴿٣٨﴾
share
كُلُّ ذَٰلِكَ അതെല്ലാം كَانَ ആകുന്നു سَيِّئُهُ അതില്‍ ദുഷിച്ചതു عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ مَكْرُوهًا വെറുക്കപ്പെട്ടതു.
(മേല്‍പറഞ്ഞ) അതെല്ലാം (തന്നെ), അതിലെ ദുഷിച്ചതു (ഒക്കെയും) നിന്റെ റബ്ബിന്റെ അടുക്കല്‍ വെറുക്കപ്പെട്ടതാകുന്നു.
ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًۭا مَّدْحُورًا﴿٣٩﴾
share
ذَٰلِكَ അതു مِمَّا أَوْحَىٰ വഹ്-യു നല്‍കിയതില്‍ പെട്ടതാണ് إِلَيْكَ നിനക്കു, നിന്നിലേക്ക്‌ رَبُّكَ നിന്റെ റബ്ബു مِنَ الْحِكْمَةِ വിജ്ഞാനത്തില്‍ (തത്വത്തില്‍) നിന്നു وَلَا تَجْعَلْ നീ ആക്കുക (ഏര്‍പ്പെടുത്തുക)യും അരുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ (ഒപ്പം) إِلَٰهًا ആരാധ്യനെ, ദൈവത്തെ آخَرَ വേറെ فَتُلْقَىٰ എന്നാല്‍ നീ ഇടപ്പെടും فِي جَهَنَّمَ ജഹന്നമില്‍ مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി مَّدْحُورًا ആട്ടപ്പെട്ടവനായി.
അതു (ഒക്കെയും) നിന്റെ റബ്ബ് വിജ്ഞാനമായി നിനക്കു "വഹ്-യു" [സന്ദേശം] നല്‍കിയതില്‍ പെട്ടതാകുന്നു. അല്ലാഹുവിനോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തുകയും ചെയ്യരുത്: എന്നാല്‍, കുറ്റപ്പെടുത്തപ്പെട്ടവനായും, ആട്ടപ്പെട്ടവനായും കൊണ്ട് നീ "ജഹന്നമി"ല്‍ [നരകത്തില്‍] ഇടപ്പെടും.
തഫ്സീർ : 38-39
View   
أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَـٰٓئِكَةِ إِنَـٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًۭا﴿٤٠﴾
share
أَفَأَصْفَاكُمْ എന്നാല്‍ (അപ്പോള്‍) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേകപ്പെടുത്തി) വെച്ചിരിക്കയാണോ رَبُّكُم നിങ്ങളുടെ റബ്ബ് بِالْبَنِينَ ആണ്‍മക്കളെ (പുത്രന്‍മാരെ) ക്കൊണ്ട് وَاتَّخَذَ അവന്‍ ആക്കി (ഉണ്ടാക്കി - സ്വീകരിച്ചു) വെച്ചിരിക്കുകയും مِنَ الْمَلَائِكَةِ മലക്കുകളില്‍ നിന്ന് إِنَاثًا പെണ്ണുങ്ങളെ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَتَقُولُونَ പറയുകതന്നെ ചെയ്യുന്നു قَوْلًا ഒരു വാക്ക് عَظِيمًا വമ്പിച്ചതായ.
എന്നാല്‍, (ഹേ, മുശ്രിക്കുകളേ,) നിങ്ങളുടെ റബ്ബ് ആണ്‍മക്കളെക്കൊണ്ടു നിങ്ങളെ പ്രത്യേകപ്പെടുത്തുകയും, മലക്കുകളില്‍ നിന്നു പെണ്ണുങ്ങളെ [പെണ്‍മക്കളെ] അവന്‍ സ്വീകരിച്ചുവെച്ചിരിക്കുകയുമാണോ?! നിശ്ചയമായും, വമ്പിച്ച ഒരു വാക്കുതന്നെയാണ് നിങ്ങള്‍ പറയുന്നത്!
തഫ്സീർ : 40-40
View   
وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًۭا﴿٤١﴾
share
وَلَقَدْ തീര്‍ച്ചയായും ഉണ്ട് صَرَّفْنَا വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട് فِي هَٰذَا الْقُرْآنِ ഈ ഖുർആനില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി وَمَا يَزِيدُ അതു വര്‍ദ്ധിപ്പിക്കുന്നുമില്ല هُمْ അവര്‍ക്ക് إِلَّا نُفُورًا വിരണ്ടോട്ടമല്ലാതെ.
അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി തീര്‍ച്ചയായും, ഈ ഖുർആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. അതവര്‍ക്കു വിരണ്ടോട്ടമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ലതാനും!
തഫ്സീർ : 41-41
View   
قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭا﴿٤٢﴾
share
قُل പറയുക لَّوْ كَانَ ഉണ്ടായിരുന്നെങ്കില്‍ مَعَهُ അവനോടൊപ്പം (കൂടെ) آلِهَةٌ വല്ല ആരാധ്യരും كَمَا يَقُولُونَ അവര്‍ പറയുന്നതുപോലെ إِذًا എന്നാല്‍, അപ്പോള്‍ لَّابْتَغَوْا അവര്‍ തേടുക (അന്വേഷിക്കുക) തന്നെചെയ്യും إِلَىٰ ذِي الْعَرْشِ അര്‍ശിന്റെ ഉടയവനിലേക്ക് (സിംഹാസനാധിപനിലേക്കു) سَبِيلًا ഒരു മാര്‍ഗ്ഗം, വല്ലവഴിയും.
(നബിയേ) പറയുക: അവര്‍ (ഈ) പറയുന്നതു പോലെ അവനോടൊപ്പം (വേറെ) വല്ല ആരാധ്യരും ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - സിംഹാസനാധിപന്റെ അടുക്കലേക്ക് അവര്‍ വല്ല മാര്‍ഗ്ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.
سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَقُولُونَ عُلُوًّۭا كَبِيرًۭا﴿٤٣﴾
share
سُبْحَانَهُ അവന്‍ മഹാപരിശുദ്ധന്‍, അവനെ സ്തോത്രം ചെയ്യുന്നു وَتَعَالَىٰ അവന്‍ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു عَمَّا يَقُولُونَ അവര്‍ പറയുന്നതിനേക്കാള്‍ عُلُوًّا ഒരു ഉന്നതി, മേന്‍മ كَبِيرًا വലുതായ, വമ്പിച്ച.
അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ അവന്‍ ഉന്നതനാകുന്നു, വമ്പിച്ച ഉന്നതി.
തഫ്സീർ : 42-43
View   
تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا﴿٤٤﴾
share
تُسَبِّحُ തസ്ബീഹു (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു لَهُ അവനു السَّمَاوَاتُ ആകാശങ്ങള്‍ السَّبْعُ ഏഴു وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും وَإِن ഇല്ല, ഇല്ലതാനും مِّن شَيْءٍ ഒരു വസ്തുവും തന്നെ إِلَّا يُسَبِّحُ തസ്ബീഹു ചെയ്യാതെ, സ്തോത്രകീര്‍ത്തനം നടത്താതെ بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു وَلَٰكِن എങ്കിലും لَّا تَفْقَهُونَ നിങ്ങള്‍ക്കു മനസ്സിലാവില്ല تَسْبِيحَهُمْ അവരുടെ തസ്ബീഹു إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെ പൊറുക്കുന്നവന്‍.
ഏഴു ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും അവനു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. ഒരു വസ്തുവും തന്നെ, അവനെ സ്തുതിച്ചുകൊണ്ടു അവന് "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യാതെയില്ല. എങ്കിലും, അവരുടെ "തസ്ബീഹു" നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. നിശ്ചയമായും, അവന്‍ സഹനശീലനും, വളരെ പൊറുക്കുന്നവനുമാകുന്നു.
തഫ്സീർ : 44-44
View   
وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًۭا مَّسْتُورًۭا﴿٤٥﴾
share
وَإِذَا قَرَأْتَ നീ വായിച്ചാല്‍, ഓതിയാല്‍ الْقُرْآنَ ഖുർആന്‍ جَعَلْنَا നാം ആക്കും, ഏര്‍പ്പെടുത്തുന്നതാണ് بَيْنَكَ നിന്റെ ഇടയില്‍ وَبَيْنَ الَّذِينَ യാതൊരുവരുടെ ഇടയിലും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ حِجَابًا ഒരു മറ مَّسْتُورًا മറക്കപ്പെട്ടതായ.
(നബിയേ) നീ ഖുർആന്‍ വായിക്കുന്നതായാല്‍, നിന്റെയും, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ മറക്കപ്പെട്ട [ദൃശ്യമല്ലാത്ത] ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്.
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَـٰرِهِمْ نُفُورًۭا﴿٤٦﴾
share
وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്യും عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു(ചെവി)കളിലും وَقْرًا ഒരു ഭാരം, കട്ടി وَإِذَا ذَكَرْتَ നീ പ്രസ്താവിച്ചാല്‍ رَبَّكَ നിന്റെ റബ്ബിനെ فِي الْقُرْآنِ ഖുർആനില്‍ وَحْدَهُ അവനെ മാത്രം, ഏകനായി وَلَّوْا അവര്‍ തിരിഞ്ഞുപോകുന്നതാണ് عَلَىٰ أَدْبَارِهِمْ അവരുടെ പിന്‍പുറങ്ങളിലായി (പിന്നോക്കം) نُفُورًا വിരോണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച്.
അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളും, അവരുടെ കാതുകളില്‍ ഒരു (തരം) ഭാരവും നാം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ്. ഖുർആനില്‍ നിന്റെ റബ്ബിനെ (കുറിച്ച്) മാത്രം നീ പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് തങ്ങളുടെ പിന്‍പുറങ്ങളിലായി തിരിഞ്ഞു പോകുന്നതാണ്.
തഫ്സീർ : 45-46
View   
نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًۭا مَّسْحُورًا﴿٤٧﴾
share
نَّحْنُ أَعْلَمُ നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി, ഏതൊന്നു നിമിത്തം (എന്നു) يَسْتَمِعُونَ അവര്‍ ചെവികൊടുക്കുന്നു بِهِ അതുകൊണ്ടു, അതുനിമിത്തം, അതിനെപ്പറ്റി إِذْ يَسْتَمِعُونَ അവര്‍ ചെവികൊടുക്കുമ്പോള്‍ (ശ്രദ്ധിച്ചു കേള്‍ക്കുന്ന സന്ദര്‍ഭം) إِلَيْكَ നിന്നിലേക്കു وَإِذْ هُمْ അവരായിരിക്കുമ്പോഴും, അവരാകുന്ന സന്ദര്‍ഭവും نَجْوَىٰ സ്വകാര്യം (രഹസ്യം) പറയുന്നവര്‍ إِذْ يَقُولُ അതായതു പറയുമ്പോള്‍ الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല (എന്നു) إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ مَّسْحُورًا മാരണം ചെയ്യപ്പെട്ട (ബാധിച്ച).
അവര്‍ നിന്നിലേക്കു (ശ്രദ്ധിച്ചു) ചെവികൊടുക്കുമ്പോള്‍, അവര്‍ യാതൊന്നിനെപ്പറ്റി ചെവികൊടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവര്‍ സ്വകാര്യം പറയുന്നവരായിരിക്കുമ്പോഴും - അതായതു, "മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല" എന്ന് അവര്‍ പറയുന്ന സന്ദര്‍ഭം - (നാം നല്ലവണ്ണം അറിയുന്നവനാണ്).
ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًۭا﴿٤٨﴾
share
انظُرْ നോക്കുക كَيْفَ ضَرَبُوا അവര്‍ എങ്ങിനെ ആക്കി (വിവരിച്ചു) لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ فَضَلُّوا അങ്ങനെ അവര്‍ വഴിപിഴച്ചു فَلَا يَسْتَطِيعُونَ എനി അവര്‍ക്കു സാധിക്കുകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും.
(നബിയേ) നോക്കൂ: എങ്ങിനെയാണ് അവര്‍ നിനക്കു ഉപമകള്‍ വിവരിച്ചതെന്നു! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയിരിക്കുന്നു; എനി, അവര്‍ക്കു ഒരു മാര്‍ഗ്ഗവും (പ്രാപിക്കുക) സാധ്യമാകുകയില്ല.
തഫ്സീർ : 47-48
View   
وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًۭا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًۭا جَدِيدًۭا﴿٤٩﴾
share
وَقَالُوا അവര്‍ പറയുകയാണു, പറയുകയും ചെയ്യുന്നു أَإِذَا كُنَّا നാം ആയിത്തീര്‍ന്നിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും أَإِنَّا നമ്മളോ, നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ (തന്നെ ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതുതായ.
അവര്‍ പറയുകയാണു: "നാം എല്ലുകളും തുരുമ്പുകളും ആയിത്തീര്‍ന്നിട്ടാണോ?- നിശ്ചയമായും നാം, ഒരു പുതിയ സൃഷ്ടിയായി (വീണ്ടും) എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു?!"
قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا﴿٥٠﴾
share
قُلْ പറയുക كُونُوا നിങ്ങളായിരിക്കുക حِجَارَةً കല്ലു أَوْ حَدِيدًا അല്ലെങ്കില്‍ ഇരുമ്പു.
പറയുക: "നിങ്ങള്‍ കല്ലോ, ഇരുമ്പോ ആയിക്കൊള്ളുക;-
أَوْ خَلْقًۭا مِّمَّا يَكْبُرُ فِى صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍۢ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰٓ أَن يَكُونَ قَرِيبًۭا﴿٥١﴾
share
أَوْ خَلْقًا അല്ലെങ്കില്‍ ഒരു സൃഷ്ടി, വല്ല സൃഷ്ടിയും مِّمَّا يَكْبُرُ വലുതായിരിക്കുന്ന (വലുതായി തോന്നുന്ന) فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചു (ഹൃദയം) കളില്‍ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ വഴിയെ പറഞ്ഞേക്കും مَن يُعِيدُنَا നമ്മെ ആര്‍ മടക്കും, ആര്‍ നമ്മെ ആവര്‍ത്തിച്ചുണ്ടാക്കും قُلِ പറയുക الَّذِي فَطَرَكُمْ നിങ്ങള്‍ക്കു പ്രകൃതം നല്‍കിയ (നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ)വന്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം فَسَيُنْغِضُونَ അപ്പോള്‍ (എന്നാല്‍) അവര്‍ ആട്ടും, ഇളക്കും إِلَيْكَ നിന്റെ നേരെ, നിന്നിലേക്കു رُءُوسَهُمْ അവരുടെ തലകളെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും مَتَىٰ هُوَ എപ്പോഴാണ് അത് قُلْ പറയുക عَسَىٰ ആയേക്കാം أَن يَكُونَ അതായിരിക്കുക قَرِيبًا അടുത്ത് സമീപത്തില്‍.
അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചു [ഹൃദയം[ കളില്‍ വലുതായിത്തോന്നുന്ന (മറ്റു) വല്ല സൃഷ്ടിയോ (ആയിക്കൊള്ളുക). [നിങ്ങള്‍ എന്തുതന്നെ ആയിരുന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടാതിരിക്കുകയില്ല]. അപ്പോള്‍, (വഴിയെ) അവര്‍ പറഞ്ഞേക്കും: "ആരാണ് നമ്മെ മട(ക്കി സൃഷ്ടി)ക്കുക?!" പറയുക: "ഒന്നാം പ്രാവശ്യം നിങ്ങളെ സൃഷ്ടിച്ചവന്‍ (തന്നെ)." അപ്പോള്‍, നിന്റെ നേരെ അവര്‍ തങ്ങളുടെ തലയാട്ടിയേക്കും; അവര്‍ പറയുകയും ചെയ്യും: "എപ്പോഴായിരിക്കും അതു?!" പറയുക: "അതു അടുത്ത് (തന്നെ) ആയേക്കാവുന്നതാണ്."
يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًۭا﴿٥٢﴾
share
يَوْمَ يَدْعُوكُمْ നിങ്ങളെ അവന്‍ വിളിക്കുന്ന ദിവസം فَتَسْتَجِيبُونَ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കും (നല്‍കുന്ന) بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു, അവന്റെ സ്തുതിയോടെ وَتَظُنُّونَ നിങ്ങള്‍ വിചാരിക്കുക (ധരിക്കുക - കരുതുക)യും ചെയ്യും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല (എന്നു) إِلَّا قَلِيلًا അല്‍പമല്ലാതെ, കുറച്ചൊഴികെ.
(അതെ) അവന്‍ നിങ്ങളെ വിളിക്കുകയും, അപ്പോള്‍, അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ (ആ വിളിക്ക്) ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം; നിങ്ങള്‍ അല്‍പമല്ലാതെ താമസിക്കുകയുണ്ടായിട്ടില്ലെന്നു നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
തഫ്സീർ : 49-52
View   
وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَـٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَـٰنَ كَانَ لِلْإِنسَـٰنِ عَدُوًّۭا مُّبِينًۭا﴿٥٣﴾
share
وَقُل പറയുകയും ചെയ്യുക لِّعِبَادِي എന്റെ അടിയാന്‍മാരോടു يَقُولُوا അവര്‍പറയട്ടെ الَّتِي യാതൊന്നു, ഏതോ ഒന്നു هِيَ അത് أَحْسَنُ കൂടുതല്‍ (ഏറ്റം) നല്ലതാണ് إِنَّ الشَّيْطَانَ നിശ്ചയമായും പിശാച് يَنزَغُ ഇളക്കിവിടും, തോണ്ടിവിടും بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلْإِنسَانِ മനുഷ്യനു عَدُوًّا ശത്രു مُّبِينًا സ്പഷ്ടമായ, വ്യക്തമായ, തനി.
(നബിയേ) എന്റെ അടിയാന്മാരോടു പറയുകയും ചെയ്യുക: "കൂടുതല്‍ നന്നായുള്ളതേതോ അതു [ആ വാക്കു] അവര്‍ പറഞ്ഞുകൊള്ളട്ടെ" എന്ന്. (കാരണം) നിശ്ചയമായും, പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നതാണ്. നിശ്ചയമായും, പിശാച് മനുഷ്യനു സ്പഷ്ടമായ ഒരു ശത്രുവാകുന്നു.
തഫ്സീർ : 53-53
View   
رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَآ أَرْسَلْنَـٰكَ عَلَيْهِمْ وَكِيلًۭا﴿٥٤﴾
share
رَّبُّكُمْ നിങ്ങളുടെ റബ്ബ് أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِكُمْ നിങ്ങളെപ്പറ്റി إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يَرْحَمْكُمْ നിങ്ങള്‍ക്കവന്‍ കരുണ ചെയ്യും أَوْ അല്ലെങ്കില്‍, അല്ലാത്ത പക്ഷം إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ലതാനും عَلَيْهِمْ അവരുടെ മേല്‍ وَكِيلًا ഏല്‍പിക്കപ്പെട്ടവനായി.
നിങ്ങളുടെ റബ്ബ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം, അവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും; അല്ലെങ്കില്‍ - അവന്‍ ഉദ്ദേശിക്കുന്നപക്ഷം - അവന്‍ നിങ്ങളെ ശിക്ഷിക്കും. (നബിയേ) നിന്നെ നാം അവരുടെ മേല്‍ (അധികാരം) ഏല്‍പിക്കപ്പെട്ടവനായി അയച്ചിട്ടില്ലതാനും.
وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍۢ ۖ وَءَاتَيْنَا دَاوُۥدَ زَبُورًۭا﴿٥٥﴾
share
وَرَبُّكَ നിന്റെ റബ്ബു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَن യാതൊരുവരെപ്പറ്റി فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും وَلَقَدْ فَضَّلْنَا നാം തീര്‍ച്ചയായും ശ്രേഷ്ഠമാക്കിയിട്ടുണ്ട് بَعْضَ ചിലരെ النَّبِيِّينَ നബിമാരില്‍ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَآتَيْنَا നാം നല്‍കുകയും ചെയ്തിരിക്കുന്നു دَاوُودَ ദാവൂദിനു زَبُورًا സബൂര്‍ (ഏട്).
നിന്റെ റബ്ബ് ആകാശങ്ങളിലും, ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ. നബിമാരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിനു നാം "സബൂര്‍" [ഏട്] നല്‍കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 54-55
View   
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا﴿٥٦﴾
share
قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ الَّذِينَ യാതൊരുവരെ زَعَمْتُم നിങ്ങള്‍ വാദിച്ച, ജല്‍പിച്ച مِّن دُونِهِ അവനു പുറമെ, അവനെക്കൂടാതെ فَلَا يَمْلِكُونَ എന്നാല്‍ അവര്‍ സ്വാധീനമാക്കുകയില്ല (അവര്‍ക്കു സാധിക്കുകയില്ല) كَشْفَ തുറവിയാക്കല്‍, നീക്കുവാന്‍ الضُّرِّ ഉപദ്രവത്തെ عَنكُمْ നിങ്ങളില്‍ നിന്നു وَلَا تَحْوِيلًا (സ്ഥിതി) മാറ്റം വരുത്തുവാനുമില്ല.
പറയുക: "അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല.
أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًۭا﴿٥٧﴾
share
أُولَـٰئِكَഅക്കൂട്ടര്‍ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരായ يَبْتَغُونَ അവര്‍ തേടുന്നു, അന്വേഷിക്കുന്നു إِلَىٰ رَبِّهِمُ അവരുടെ റബ്ബിങ്കലേക്കു الْوَسِيلَةَ സമീപനമാര്‍ഗ്ഗം (മാദ്ധ്യമം) أَيُّهُمْ അവരില്‍ ഏതോ (അവര്‍) أَقْرَبُ ഏറ്റവും അടുത്തവര്‍ وَيَرْجُونَ അവര്‍ അഭിലഷിക്കുക (ആശിക്കുക - പ്രതീക്ഷിക്കുക)യും ചെയ്യുന്നു رَحْمَتَهُ അവന്റെ കാരുണ്യം وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു عَذَابَهُ അവന്റെ ശിക്ഷയെ إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്റെ റബ്ബിന്റെ كَانَ ആകുന്നു, ആയിരിക്കുന്നു مَحْذُورًا ജാഗ്രതവെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേണ്ടത് - കരുതിയിരിക്കേണ്ടത്).
അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടാതാകുന്നു.
തഫ്സീർ : 56-57
View   
وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَـٰمَةِ أَوْ مُعَذِّبُوهَا عَذَابًۭا شَدِيدًۭا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًۭا﴿٥٨﴾
share
وَإِن مِّن قَرْيَةٍ ഒരു രാജ്യവും ഇല്ല إِلَّا نَحْنُ നാം അല്ലാതെ مُهْلِكُوهَا അതിനെ നശിപ്പിക്കുന്നവര്‍ ദിവസത്തിനു قَبْلَ يَوْمِ മുമ്പ് الْقِيَامَةِ ക്വിയാമത്തിന്റെ أَوْ مُعَذِّبُوهَا അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍ عَذَابًا ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ كَانَ ذَٰلِكَ ആയിരിക്കുന്നു فِي الْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مَسْطُورًا രേഖപ്പെടുത്ത (എഴുതപ്പെട്ട)ത്.
ഒരു രാജ്യവും (തന്നെ ഇല്ല,) ക്വിയാമത്തുനാളിനു മുമ്പ് നാം അതിനെ (അതിലെ നിവാസികളെ) നശിപ്പിക്കുന്നവരോ, അല്ലെങ്കില്‍ അതിനെ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുന്നവരോ ആയിരിക്കാതെ. അതു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമായിരിക്കുന്നു.
തഫ്സീർ : 58-58
View   
وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَـٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةًۭ فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَـٰتِ إِلَّا تَخْوِيفًۭا﴿٥٩﴾
share
وَمَا مَنَعَنَا നമ്മെ മുടക്കി (നമുക്കു തടസ്സമാ)യിട്ടില്ല أَن نُّرْسِلَ നാം അയക്കുന്നതിനു بِالْآيَاتِ ദൃഷ്ടാന്തങ്ങളെ, ദൃഷ്ടാന്തങ്ങളുമായി إِلَّا أَن كَذَّبَ വ്യാജമാക്കിയതല്ലാതെ بِهَا അവയെ الْأَوَّلُونَ ആദ്യത്തേവര്‍, പൂര്‍വ്വികന്‍മാര്‍ وَآتَيْنَا നാം നല്‍കി, നല്‍കുകയും ചെയ്തു ثَمُودَ ഥമൂദിനു النَّاقَةَ ഒട്ടകത്തെ مُبْصِرَةً കാണത്തക്കതായി (പ്രത്യക്ഷ ദൃഷ്ടാന്തമായിട്ടു) فَظَلَمُوا എന്നിട്ടവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അതുനിമിത്തം, അതു സംബന്ധിച്ചു وَمَا نُرْسِلُ നാം അയക്കുന്നില്ല, അയക്കാറില്ല بِالْآيَاتِ ദൃഷ്ടാന്തങ്ങളെ إِلَّا تَخْوِيفًا ഭയപ്പെടുത്തുന്നതിനല്ലാതെ.
ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയെന്നതല്ലാതെ. ഥമൂദ് (ഗോത്രത്തി)നു നാം ഒട്ടകത്തെ കണ്ടറിയത്തക്കവിധം [പ്രത്യക്ഷദൃഷ്ടാന്തമായി] നല്‍കി; എന്നിട്ട് അതു സംബന്ധിച്ച് അവര്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്തുവാനായിട്ടല്ലാതെ, നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ലതാനും.
തഫ്സീർ : 59-59
View   
وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَـٰكَ إِلَّا فِتْنَةًۭ لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَـٰنًۭا كَبِيرًۭا﴿٦٠﴾
share
وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لَكَ നിന്നോടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് أَحَاطَ വലയം ചെയ്തിരിക്കുന്നു, ചൂഴ്ന്നിരിക്കുന്നു بِالنَّاسِ മനുഷ്യരെ, മനുഷ്യരില്‍ وَمَا جَعَلْنَا നാം ആക്കിയിട്ടുമില്ല الرُّؤْيَا കാഴ്ച്ചയെ الَّتِي أَرَيْنَاكَ നിനക്കു നാം കാണിച്ചു (കാട്ടി) തന്ന إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്ക് وَالشَّجَرَةَ വൃക്ഷ(മര) ത്തെയും الْمَلْعُونَةَ ശപിക്കപ്പെട്ട فِي الْقُرْآنِ ഖുർആനില്‍ (ഉള്ള) وَنُخَوِّفُهُمْ നാം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു فَمَا يَزِيدُ എന്നാല്‍ (എന്നിട്ടും) അതു വര്‍ദ്ധിപ്പിക്കുന്നില്ല هُمْ അവര്‍ക്കു إِلَّا طُغْيَانًا അതിരുവിടല്‍ (ധിക്കാരം) അല്ലാതെ كَبِيرًا വലുതായ.
"നിശ്ചയമായും, നിന്റെ റബ്ബ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു" എന്നു നാം നിന്നോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). നിനക്കു നാം കാണിച്ചുതന്നതായ (ആ) കാഴ്ചയെ മനുഷ്യര്‍ക്കു ഒരു പരീക്ഷണമായിട്ടല്ലാതെ നാം ആക്കിയിട്ടില്ല. ഖുർആനിലെ (ആ) ശപിക്കപ്പെട്ട വൃക്ഷത്തെയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു). നാം അവരെ ഭയപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു; എന്നാല്‍ അതവര്‍ക്കു വലുതായ അതിരുകവിയലിനെ [ധിക്കാരത്തെ] യല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല.
തഫ്സീർ : 60-60
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًۭا﴿٦١﴾
share
وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു (അപ്പോള്‍), അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ قَالَ അവന്‍ പറഞ്ഞു أَأَسْجُدُ ഞാന്‍ സുജൂദു ചെയ്യുകയോ, ചെയ്യുമോ لِمَنْ خَلَقْتَ നീ സൃഷ്ടിച്ചവനു طِينًا കളിമണ്ണാല്‍.
"നിങ്ങള്‍ ആദമിനു "സുജൂദു" ചെയ്യുവിന്‍" എന്നു മലക്കുകളോടു നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍, അവര്‍ "സുജൂദു" ചെയ്തു - ഇബ്ലീസ്‌ ഒഴികെ. അവന്‍ പറഞ്ഞു: "നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവനു ഞാന്‍ "സുജൂദു" ചെയ്യുകയോ?!
قَالَ أَرَءَيْتَكَ هَـٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًۭا﴿٦٢﴾
share
قَالَ അവന്‍ പറഞ്ഞു أَرَأَيْتَكَ നീ കണ്ടുവോ (പറഞ്ഞു തരുക) هَـٰذَا الَّذِي ഈയൊരുവനോ, യാതൊരുവന്‍ ഇവനോ كَرَّمْتَ നീ ആദരിച്ചു عَلَيَّ എന്നെക്കാള്‍ لَئِنْ أَخَّرْتَنِ തീര്‍ച്ചയായും എന്നെ നീ പിന്തിച്ചു (ഒഴിവാക്കിത്തന്നു) വെങ്കില്‍ إِلَىٰ يَوْمِ നാള്‍വരേക്ക് الْقِيَامَةِ ക്വിയാമത്തിന്റെ لَأَحْتَنِكَنَّ ഞാന്‍ അടക്കി ഒടുക്കും (ഒതുക്കും), അധികാരം നടത്തും, പറ്റെ നശിപ്പിക്കും ذُرِّيَّتَهُ അവന്റെ സന്തതികളെ إِلَّا قَلِيلًا അല്‍പമൊഴികെ, കുറച്ചല്ലാതെ.
അവന്‍ പറഞ്ഞു: "കണ്ടുവോ, ഇവനോ എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ളവന്‍? (ഒന്നു പറഞ്ഞു തരൂ)! തീര്‍ച്ചയായും ക്വിയാമത്തുനാള്‍വരെ നീ എന്നെ (ഒഴിവാക്കി) പിന്തിച്ചുവെങ്കില്‍, ഇവന്റെ സന്തതികളെ അല്‍പം ഒഴിച്ച് (ബാക്കിയെല്ലാം) ഞാന്‍ അടക്കി ഒതുക്കുകതന്നെ ചെയ്യും.
قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءًۭ مَّوْفُورًۭا﴿٦٣﴾
share
قَالَ അവന്‍ പറഞ്ഞു اذْهَبْ നീ പോകുക فَمَن എന്നാല്‍ ആര്‍, വല്ലവനും تَبِعَكَ നിന്നെ തുടര്‍ന്ന്, നിന്നെ പിന്തുടര്‍ന്നുവോ مِنْهُمْ അവരില്‍നിന്നു فَإِنَّ എന്നാല്‍ നിശ്ചയമായും جَهَنَّمَ ജഹന്നം, നരകം جَزَاؤُكُمْ നിങ്ങളുടെ പ്രതിഫലമാകുന്നു جَزَاءً ഒരു പ്രതിഫലം مَّوْفُورًا നിറവേറ്റിക്കൊടുക്കപ്പെട്ട, പൂര്‍ത്തിയാക്കപ്പെട്ട (പൂര്‍ണ്ണമായ).
അവന്‍ [അല്ലാഹു] പറഞ്ഞു: "നീ പോയിക്കൊള്ളുക. എന്നാല്‍, അവരില്‍നിന്നു നിന്നെ ആര്‍ പിന്തുടര്‍ന്നുവോ, അപ്പോള്‍ നിശ്ചയമായും, "ജഹന്നം" [നരകം] നിങ്ങളുടെ പ്രതിഫലമായിരിക്കും; (അതെ) പൂര്‍ണ്ണമാക്കപ്പെട്ട പ്രതിഫലം.
وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا﴿٦٤﴾
share
وَاسْتَفْزِزْ നീ ഇളക്കിവിടുകയും ചെയ്യുക مَنِ اسْتَطَعْتَ നിനക്കു സാധിച്ചവരെ مِنْهُم അവരില്‍ നിന്നു بِصَوْتِكَ നിന്റെ ശബ്ദം കൊണ്ട് وَأَجْلِبْ വിളിച്ചു കൂട്ടുക (ഒച്ചപ്പാടുണ്ടാക്കുക - ശേഖരിച്ചു കൂട്ടുകയും ചെയ്യുക عَلَيْهِم അവര്‍ക്കെതിരില്‍, അവരുടെമേല്‍ (എതിരായി) بِخَيْلِكَ നിന്റെ കുതിര (പ്പട്ടാളം) കൊണ്ട്, കുതിരപ്പടയെ وَرَجِلِكَ നിന്റെ കാലാള്‍ (പട്ടാളം) കൊണ്ടും, കാലാള്‍പ്പടയെയും وَشَارِكْهُمْ അവരോട് നീ പങ്കുചേരുകയും ചെയ്യുക فِي الْأَمْوَالِ സ്വത്തുക്കളില്‍ وَالْأَوْلَادِ മക്കളിലും وَعِدْهُمْ അവരോടു നീ വാഗ്ദാനവും ചെയ്യുക وَمَا يَعِدُهُمُ അവരോടു വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ പിശാചു إِلَّا غُرُورًا വഞ്ചന (കൃത്രിമം) അല്ലാതെ.
"നിന്റെ ശബ്ദം [ക്ഷണം] കൊണ്ട് അവരില്‍ നിന്നും നിനക്കു സാധ്യമായവരെ നീ ഇളക്കിവിട്ടേക്കുകയും ചെയ്തുകൊള്ളുക; അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും, നിന്റെ കാലാള്‍പടയെയും നീ വിളിച്ച് കൂട്ടിക്കൊള്ളുകയും ചെയ്യുക; സ്വത്തുക്കളിലും, മക്കളിലും അവരുമായി നീ പങ്കുചേരുകയും ചെയ്യുക; അവരോടു നീ വാഗ്ദാനവും ചെയ്തുകൊള്ളുക." വഞ്ചനയല്ലാതെ പിശാചു അവരോടു വാഗ്ദാനം ചെയ്കയില്ലതാനും.
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌۭ ۚ وَكَفَىٰ بِرَبِّكَ وَكِيلًۭا﴿٦٥﴾
share
إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കില്ല عَلَيْهِمْ അവരുടെമേല്‍, അവര്‍ക്കെതിരെ سُلْطَانٌ ഒരു അധികാരശക്തി وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബ് (തന്നെ) وَكِيلًا ഭരമേല്‍പിക്കപ്പെടുന്നവനായി (ഉത്തരവാദപ്പെട്ടവനായി).
"നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെ മേല്‍ നിനക്ക് ഒരധികാരശക്തിയുമില്ല." (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്നവനായി നിന്റെ റബ്ബുതന്നെ മതിതാനും!
തഫ്സീർ : 61-65
View   
رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ ۚ إِنَّهُۥ كَانَ بِكُمْ رَحِيمًۭا﴿٦٦﴾
share
رَّبُّكُمُ നിങ്ങളുടെ റബ്ബ്‌ الَّذِي يُزْجِي ഇളക്കി (ചലിപ്പിച്ചു) വിടുന്ന (തെളിക്കുന്ന) വനത്രെ لَكُمُ നിങ്ങള്‍ക്കുവേണ്ടി الْفُلْكَ കപ്പലിനെ فِي الْبَحْرِ സമുദ്രത്തില്‍ لِتَبْتَغُوا നിങ്ങള്‍ തേടു(അന്വേഷിക്കു)വാന്‍ വേണ്ടി مِن فَضْلِهِ അവന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നു إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു بِكُمْ നിങ്ങളില്‍, നിങ്ങളെപ്പറ്റി, നിങ്ങളോടു رَحِيمًا കരുണയുള്ളവന്‍.
നിങ്ങളുടെ റബ്ബ്‌ നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ കപ്പലിനെ ചലിപ്പിച്ചുതരുന്നവനത്രെ. അവന്റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ തേടുവാന്‍വേണ്ടി. നിശ്ചയമായും അവന്‍, നിങ്ങളില്‍ കരുണയുള്ളവനാകുന്നു.
وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَـٰنُ كَفُورًا﴿٦٧﴾
share
وَإِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, കഷ്ടത فِي الْبَحْرِ സമുദ്രത്തില്‍ ضَلَّ വഴിതെറ്റി (മറഞ്ഞു - അപ്രത്യക്ഷമായി) പോകും مَن تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാര്‍ഥി)വര്‍ إِلَّا إِيَّاهُ അവന്‍ ഒഴികെ فَلَمَّا نَجَّاكُمْ എന്നാലവന്‍ നിങ്ങളെ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്കു أَعْرَضْتُمْ നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുന്നതാണ് وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു كَفُورًا നന്ദികെട്ടവന്‍.
സമുദ്രത്തില്‍വെച്ച്‌ നിങ്ങള്‍ക്കു ഉപദ്രവം ബാധിച്ചാല്‍ നിങ്ങള്‍ വിളി (ച്ചു പ്രാര്‍ഥി)ക്കുന്നവര്‍ (നിങ്ങളുടെ മനസ്സുകളില്‍ നിന്നു) അപ്രത്യക്ഷമാകും- അവന്‍ (മാത്രം) ഒഴികെ. എന്നാല്‍, അവന്‍ നിങ്ങളെ കരയിലേക്കു രക്ഷപ്പെടുത്തുമ്പോള്‍, നിങ്ങള്‍ തിരിഞ്ഞു കളയുകയായി! മനുഷ്യന്‍ നന്ദികെട്ടവനാകുന്നുതാനും!
തഫ്സീർ : 66-67
View   
أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًۭا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا﴿٦٨﴾
share
أَفَأَمِنتُمْ അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ أَن يَخْسِفَ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ بِكُمْ നിങ്ങളെ, നിങ്ങളെയും കൊണ്ട് جَانِبَ ഭാഗത്ത്‌, ഭാഗത്തെ الْبَرِّ കരയുടെ أَوْ يُرْسِلَ അല്ലെങ്കില്‍ അയക്കുന്നതിനെ عَلَيْكُمْ നിങ്ങളില്‍, നിങ്ങളുടെമേല്‍ حَاصِبًا വല്ല ചരല്‍ വര്‍ഷവും, ഒരു ചരല്‍മഴ, കൊടുങ്കാറ്റ് ثُمَّ പിന്നെ لَا تَجِدُوا നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ وَكِيلًا ഭരമേല്‌പിക്കപ്പെടുന്ന (ഏറ്റെടുക്കുന്നവനെ).
അപ്പോള്‍ (ഹേ, കൂട്ടരേ,) നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? കരയുടെ ഭാഗത്തു നിങ്ങളെ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ! അല്ലെങ്കില്‍, നിങ്ങളുടെമേല്‍ വല്ല ചരല്‍മഴയും അവന്‍ അയക്കുന്നതിനെ! പിന്നെ നിങ്ങള്‍ക്കു (കാര്യങ്ങള്‍) ഭരമേല്‌പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًۭا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًۭا﴿٦٩﴾
share
أَمْ അതോ, അതല്ല, അല്ലാത്തപക്ഷം أَمِنتُمْ നിങ്ങള്‍ നിര്‍ഭയരായോ أَن يُعِيدَكُمْ അവന്‍ നിങ്ങളെ മടക്കുന്ന (ആവര്‍ത്തിക്കുന്ന) തിനെ فِيهِ അതില്‍ تَارَةً പ്രാവശ്യം أُخْرَىٰ വേറെ, മറ്റു فَيُرْسِلَ എന്നിട്ട്‌ അയക്കുകയും عَلَيْكُمْ നിങ്ങളുടെമേല്‍ قَاصِفًا ഒരു കഠോരമായ, രൂക്ഷമായത് مِّنَ الرِّيحِ കാറ്റില്‍ നിന്ന് فَيُغْرِقَكُم എന്നിട്ട് നിങ്ങളെ മുക്കി നശിപ്പിക്കുക بِمَا كَفَرْتُمْ നിങ്ങള്‍ അവിശ്വസിച്ച (നന്ദികേട്‌ കാണിച്ച) തിനു (പകരം) ثُمَّ لَا تَجِدُوا പിന്നെ നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ عَلَيْنَا നമ്മുടെമേല്‍, നമുക്കെതിരെ بِهِ അതിനെപ്പറ്റി, അതിന് تَبِيعًا പിന്നാലെ കൂടുന്ന ഒരാളെയും.
അതല്ല, നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അതില്‍ [സമുദ്രത്തില്‍] മറ്റൊരു പ്രാവശ്യം നിങ്ങളെ (വീണ്ടും) മട(ക്കി എത്തി)ക്കുന്നതിനെ! എന്നിട്ട്‌ ഒരു (ശക്തിയായ) കൊടുങ്കാറ്റ്‌ നിങ്ങളുടെമേല്‍ അവന്‍ അയച്ച് നിങ്ങള്‍ നന്ദികേട്‌ കാണിച്ചതിന്നു നിങ്ങളെ മുക്കിക്കൊന്നു കളയുന്നതിനെ! പിന്നെ നിങ്ങള്‍, നമുക്കെതിരില്‍ അതിനെപ്പറ്റി (നടപടി എടുക്കുവാന്‍) പിന്നാലെ കൂടുന്ന ഒരാളെയും നിങ്ങള്‍ക്ക്‌ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
തഫ്സീർ : 68-69
View   
وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍۢ مِّمَّنْ خَلَقْنَا تَفْضِيلًۭا﴿٧٠﴾
share
وَلَقَدْ തീര്‍ച്ചയായും ഉണ്ട് كَرَّمْنَا നാം ആദരിക്കുക - മാനിക്കുക (ഉണ്ടായിട്ടുണ്ടു) بَنِي آدَمَ ആദമിന്റെ മക്കളെ وَحَمَلْنَاهُمْ നാം വഹിക്ക (കയറ്റുക) യും ചെയ്‌തിരിക്കുന്നു അവരെ فِي الْبَرِّ കരയില്‍ وَالْبَحْرِ കടലി(സമുദ്രത്തി)ലും وَرَزَقْنَاهُم അവര്‍ക്കു നാം (ആഹാരം - ഉപജീവനം) നല്‍കുകയും ചെയ്‌തിരിക്കുന്നു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്‌ട) വസ്‌തുക്കളില്‍ നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്‌ഠരാക്കുക (മെച്ചപ്പെടുത്തുക) യും ചെയ്‌തിരിക്കുന്നു عَلَىٰ كَثِيرٍ പലരെയും (മിക്കവരെയും, അധികത്തെയും) കാള്‍ مِّمَّنْ خَلَقْنَا നാം സൃഷ്‌ടിച്ചവരില്‍ നിന്നു تَفْضِيلًا ഒരു ശ്രേഷ്‌ഠമാക്കല്‍, മെച്ചപ്പെടുത്തല്‍.
തീര്‍ച്ചയായും, ആദമിന്റെ സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിട്ടുണ്ട്‌; കരയിലും കടലിലും അവരെ നാം [വാഹനം] കയറ്റുകയും ചെയ്‌തിരിക്കുന്നു; നല്ല [വിശിഷ്‌ട] വസ്‌തുക്കളില്‍ നിന്നും അവര്‍ക്കു നാം ആഹാരം നല്‍കുകയും ചെയ്‌തിരിക്കുന്നു; നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്‌ഠത അവര്‍ക്ക്‌ നാം നല്‍കുകയും ചെയ്‌തിരിക്കുന്നു.
തഫ്സീർ : 70-70
View   
يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَـٰمِهِمْ ۖ فَمَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَأُو۟لَـٰٓئِكَ يَقْرَءُونَ كِتَـٰبَهُمْ وَلَا يُظْلَمُونَ فَتِيلًۭا﴿٧١﴾
share
يَوْمَ ദിവസം نَدْعُو നാം വിളിക്കുന്ന كُلَّ أُنَاسٍ എല്ലാമനുഷ്യരെയും بِإِمَامِهِمْ അവരുടെ മുമ്പന്‍ (നേതാവു) സഹിതം فَمَنْ അപ്പോള്‍ ആര്‍ أُوتِيَ നല്‍കപ്പെട്ടു كِتَابَهُ അവന്റെ ഗ്രന്ഥം بِيَمِينِهِ തന്റെ വലങ്കയ്യില്‍ فَأُولَـٰئِكَ എന്നാല്‍ ആ കൂട്ടര്‍, അവര്‍ يَقْرَءُونَ വായിക്കും, വായിച്ചുകൊണ്ടിരിക്കും كِتَابَهُمْ അവരുടെ ഗ്രന്ഥം وَلَا يُظْلَمُونَ അവര്‍ അനീതി (അവര്‍ അക്രമം) ചെയ്യപ്പെടുകയുമില്ല فَتِيلًا ഒരു ആരോളം (തരിമ്പും -ഒട്ടും).
എല്ലാ മനുഷ്യരെയും അവരുടെ നേതാവുസഹിതം നാം വിളിക്കുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍, ആര്‍ക്കു തന്റെ (രേഖാ) ഗ്രന്ഥം തന്റെ വലം കയ്യില്‍ നല്‍കപ്പെടുന്നുവോ അക്കൂട്ടര്‍ അവരുടെ (രേഖാ) ഗ്രന്ഥം വായിക്കുന്നതാണ്‌. അവര്‍ ഒരു തരിമ്പും (ഒട്ടും) അനീതി ചെയ്യപ്പെടുകയുമില്ല.
وَمَن كَانَ فِى هَـٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًۭا﴿٧٢﴾
share
وَمَن كَانَ ആര്‍ ആയിരുന്നാല്‍ فِي هَـٰذِهِ ഇതില്‍ (ഇവിടത്തില്‍) أَعْمَىٰ അന്ധന്‍ فَهُوَ എന്നാലവന്‍ فِي الْآخِرَةِ പരലോകത്തിലും أَعْمَىٰ അന്ധനായിരിക്കും وَأَضَلُّ ഏറ്റം (കൂടുതല്‍) പിഴച്ചവനും سَبِيلًا വഴി.
ഇവിടത്തില്‍ (ഇഹത്തില്‍) ആര്‍ അന്ധനായിരുന്നുവോ അവന്‍ പരത്തിലും അന്ധനായിരിക്കും; ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
തഫ്സീർ : 71-72
View   
وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًۭا لَّٱتَّخَذُوكَ خَلِيلًۭا﴿٧٣﴾
share
وَإِن كَادُوا നിശ്ചയമായും അവരാകാറായിരിക്കുന്നു, ആകുമാറായി لَيَفْتِنُونَكَ നിന്നെ കുഴപ്പത്തിലാക്കുക തന്നെ عَنِ الَّذِي യാതൊന്നില്‍ നിന്നു أَوْحَيْنَا നാം വഹ്‌യു നല്‍കിയ إِلَيْكَ നിനക്കു, നിന്നിലേക്ക്‌ لِتَفْتَرِيَ നീ കെട്ടിച്ചമക്കു (കെട്ടിപ്പറയു)വാന്‍ عَلَيْنَا നമ്മുടെ പേരില്‍ غَيْرَهُ ഇതല്ലാ (അതല്ലാ) ത്തതിനെ وَإِذًا لَّاتَّخَذُوكَ അപ്പോള്‍, അന്നേരം എന്നാല്‍ അവര്‍ നിന്നെ ആക്കുകതന്നെ ചെയ്യുന്നതുമാണ്‌ خَلِيلًا ഒരു ചങ്ങാതി, സുഹൃത്ത്.
(നബിയേ) നിശ്ചയമായും, നിനക്കു നാം "വഹ്‌യ്‌" (സന്ദേശം) നല്‍കിയിട്ടുള്ളതില്‍ നിന്നു അവര്‍ നിന്നെ (തെറ്റിച്ചു) കുഴപ്പത്തിലാക്കുമാറായിരിക്കുന്നു: ഇതല്ലാത്തതു (വല്ലതും) നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി. എന്നാല്‍ (അപ്പോള്‍) അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകതന്നെ ചെയ്യുന്നതുമാണ്‌.
وَلَوْلَآ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًۭٔا قَلِيلًا﴿٧٤﴾
share
وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن ثَبَّتْنَاكَ നിന്നെ നാം ഉറപ്പിച്ചു നിറുത്തല്‍ لَقَدْ كِدتَّ തീര്‍ച്ചയായും നീ ആയേക്കും (ആകുമാറാകുന്നതാണ്) تَرْكَنُ നീ ചായുക, ചെരിയുക إِلَيْهِمْ അവരിലേക്കു شَيْئًا قَلِيلًا കുറഞ്ഞു വസ്തു (അല്‍പമൊന്നു - കുറച്ചൊന്നു).
നിന്നെ നാം ഉറപ്പിച്ചു നിറുത്തിയിട്ടില്ലായിരുന്നെങ്കില്‍; തീര്‍ച്ചയായും, നീ അവരിലേക്കു അല്‌പമൊന്ന്‌ ചാഞ്ഞു പോയേക്കുകതന്നെ ചെയ്യുമായിരുന്നു.
إِذًۭا لَّأَذَقْنَـٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًۭا﴿٧٥﴾
share
إِذًا എന്നാല്‍, അപ്പോള്‍ لَّأَذَقْنَاكَ നിനക്കു (നിന്നെ) നാം ആസ്വദി (അനുഭവി) പ്പിക്കുക തന്നെ ചെയ്യും ضِعْفَ ഇരട്ടി الْحَيَاةِ ജീവിതത്തിന്റെ (ലെ) وَضِعْفَ ഇരട്ടിയും الْمَمَاتِ മരണത്തിന്റെ (ലെ) ثُمَّ പിന്നെ لَا تَجِدُ നീ കണ്ടെത്തുക (നിനക്കു കിട്ടുക)യില്ല لَكَ നിനക്കു عَلَيْنَا നമുക്കെതിരെ نَصِيرًا ഒരു സഹായകനെയും.
എന്നാല്‍ (ചാഞ്ഞുപോയാല്‍) നിനക്കു നാം (ഈ) ജീവിതത്തിലെ ഇരട്ടി (ശിക്ഷ)യും മരണത്തിലെ ഇരട്ടി (ശിക്ഷ) യും ആസ്വദിപ്പിക്കുകതന്നെ ചെയ്യുന്നതാണ്‌. പിന്നെ, നമുക്കെതിരില്‍ ഒരു സഹായകനെയും നീ കണ്ടെത്തുകയുമില്ല.
തഫ്സീർ : 73-75
View   
وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًۭا لَّا يَلْبَثُونَ خِلَـٰفَكَ إِلَّا قَلِيلًۭا﴿٧٦﴾
share
وَإِن كَادُوا നിശ്ചയമായും അവര്‍ ആകാറായിരിക്കുന്നു لَيَسْتَفِزُّونَكَ നിന്നെ ഇളക്കി (മിരട്ടി) വിടുക തന്നെ ചെയ്യുക مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു لِيُخْرِجُوكَ നിന്നെ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ (അവിടെ) നിന്നു وَإِذًا എന്നാല്‍, അപ്പോള്‍ لَّا يَلْبَثُونَ അവര്‍ താമസിക്കുക (കഴിഞ്ഞുകൂടുക)യില്ല خِلَافَكَ നിന്റെ പിന്നീടു, നിനക്കെതിരില്‍ [خَلْفَكَ നിന്റെ പിന്നില്‍] إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ.
നിശ്ചയമായും, അവര്‍ നിന്നെ ഭൂമിയില്‍ (നാട്ടില്‍) നിന്ന്‌ മിരട്ടി വിടുമാറായിരിക്കുന്നു; നിന്നെ അതില്‍നിന്നും പുറത്താക്കുവാന്‍ വേണ്ടി. എന്നാല്‍, (അപ്പോള്‍) നിന്റെ പിന്നീട്‌ അവര്‍ അല്‍പമല്ലാതെ (അവിടെ) താമസിക്കുകയില്ലതാനും.
سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا﴿٧٧﴾
share
سُنَّةَ നടപടിച്ചട്ടം, പതിവു مَن യാതൊരുവരുടെ قَدْ أَرْسَلْنَا നാം അയക്കുകയുണ്ടായ قَبْلَكَ നിന്റെ മുമ്പ്‌ مِن رُّسُلِنَا നമ്മുടെ റസൂലുകളില്‍നിന്നു وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല لِسُنَّتِنَا നമ്മുടെ നടപടിച്ചട്ടത്തിനു تَحْوِيلًا ഒരു സ്ഥിതിമാറ്റം (ഭേദഗതി) വരുത്തല്‍.
(അതെ) നമ്മുടെ റസൂലുകളില്‍നിന്ന്‌ നിന്റെ മുമ്പ്‌ നാം അയക്കുകയുണ്ടായിട്ടുള്ളവരുടെ (കാര്യത്തിലുണ്ടായ) നടപടിച്ചട്ടം! നമ്മുടെ നടപടിച്ചട്ടത്തിന്‌ ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല
തഫ്സീർ : 76-77
View   
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًۭا﴿٧٨﴾
share
أَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുക لِدُلُوكِ നീക്കത്തിനു, തിരിയുന്നതിനു (തിരിയുമ്പോള്‍) الشَّمْسِ സൂര്യന്റെ, സൂര്യന്‍ إِلَىٰ غَسَقِ ഇരുട്ടു(ന്നതു)വരെ اللَّيْلِ രാത്രി وَقُرْآنَ പാരായണവും, ഖുർആനും الْفَجْرِ പ്രഭാത (നമസ്‌കാര)ത്തിലെ إِنَّ قُرْآنَ നിശ്ചയമായും പാരായണവും, ഖുർആന്‍ الْفَجْرِ പ്രഭാതത്തിലെ كَانَ അതാകുന്നു, ആയിരിക്കുന്നു مَشْهُودًا സാക്ഷ്യം വഹിക്കപ്പെടുന്നത്, ഹാജറാക്കപ്പെടുന്നത്.
സൂര്യന്‍ (ഉച്ച) തിരിയുമ്പോള്‍ (മുതല്‍) രാത്രി ഇരുട്ടുന്നതുവരെ നീ നമസ്‌കാരം നിലനിറുത്തുക; പ്രഭാത (നമസ്‌കാര)ത്തിലെ [ഖുർആന്‍] പാരായണവും [നിലനിറുത്തുക] നിശ്ചയമായും, പ്രഭാത [നമസ്‌കാര] ത്തിലെ [ഖുർആന്‍] പാരായണം, സാക്ഷ്യപ്പെടുത്തുന്നതാകുന്നു.
وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةًۭ لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًۭا مَّحْمُودًۭا﴿٧٩﴾
share
وَمِنَ اللَّيْلِ രാത്രിയില്‍ നിന്നു (തന്നെ) فَتَهَجَّدْ നീ തഹജ്ജുദ്‌ (നമസ്‌കാരം) ചെയ്യുക بِهِ അതുമായി, അതുകൊണ്ട് نَافِلَةً കൂടുതലായുള്ള (അധികമുള്ള) തെന്ന നിലക്കു لَّكَ നിനക്കു عَسَىٰ ആയേക്കാം أَن يَبْعَثَكَ നിന്നെ നിയോഗിക്കുക, എഴുന്നേല്‍പിക്കുക, അയക്കുക رَبُّكَ നിന്റെ റബ്ബ്‌ مَقَامًا ഒരു സ്ഥാനത്തു مَّحْمُودًا സ്‌തുതിക്കപ്പെടുന്നതായ.
രാത്രിയില്‍നിന്നും [തന്നെ, അല്‍പസമയം] അതുമായി നീ `തഹജ്ജുദ്‌" [ഉറക്കമുണര്‍ന്നുള്ള നമസ്‌കാരം] ചെയ്‌തുകൊള്ളുക; നിനക്കു [നിര്‍ബന്ധത്തിനു പുറകെ] കൂടുതലായുള്ള ഒരു കാര്യം (ഐച്ഛികം) എന്ന നിലക്ക്‌. നിന്റെ റബ്ബ്‌ നിന്നെ സ്‌തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്ത്‌ എഴുന്നേല്‍പിച്ചു തന്നേക്കാം.
തഫ്സീർ : 78-79
View   
وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍۢ وَأَخْرِجْنِى مُخْرَجَ صِدْقٍۢ وَٱجْعَل لِّى مِن لَّدُنكَ سُلْطَـٰنًۭا نَّصِيرًۭا﴿٨٠﴾
share
وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ, രക്ഷിതാവേ أَدْخِلْنِي എന്നെ നീ പ്രവേശിപ്പിക്കണേ مُدْخَلَ പ്രവേശിപ്പിക്കല്‍ (പ്രവേശനം) صِدْقٍ സത്യത്തിന്റെ وَأَخْرِجْنِي എന്നെ നീ പുറപ്പെടുവിക്കുകയും വേണമേ مُخْرَجَ പുറപ്പെടുവിക്കല്‍ (പുറപ്പാട്) صِدْقٍ സത്യത്തിന്റെ وَاجْعَل لِّي നീ ആക്കു (ഏര്‍പ്പെടുത്തു) കയും വേണമേ مِن لَّدُنكَ എനിക്കു നിന്റെ പക്കല്‍നിന്നു سُلْطَانًا ശക്തി, അധികാരം نَّصِيرًا സഹായിക്കുന്ന (സഹായകമായ).
[നബിയേ] നീ പറയുകയും ചെയ്യുക: "എന്റെ റബ്ബേ! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാടു പുറപ്പെടുവിക്കുകയും ചെയ്യേണമേ! നിന്റെ പക്കല്‍നിന്നു എനിക്കു സഹായകമായ ഒരു (അധികൃത) ശക്തിയും നീ ഏര്‍പ്പെടുത്തിത്തരേണമേ!"
തഫ്സീർ : 80-80
View   
وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًۭا﴿٨١﴾
share
وَقُلْ പറയുകയും ചെയ്യുക جَاءَ വന്നു الْحَقُّ യഥാര്‍ത്ഥം وَزَهَقَ നശിച്ചുപോയി, നാമാവശേഷമാകുകയും ചെയ്തു الْبَاطِلُ അയഥാര്‍ത്ഥം إِنَّ الْبَاطِلَ നിശ്ചയമായും അയഥാര്‍ത്ഥം كَانَ ആകുന്നു زَهُوقًا നശിച്ചു (തേഞ്ഞുമാഞ്ഞു - നാമാവശേഷമായി) പോകുന്നത്.
(ഇങ്ങിനെയും) പറയുക: "യഥാര്‍ത്ഥം (വെളിക്കു) വന്നു; അയഥാര്‍ത്ഥം (നശിച്ചു) നാമാവശേഷമാകുകയും ചെയ്തു. നിശ്ചയമായും അയഥാര്‍ത്ഥം നാമാവശേഷമാകുന്നതാകുന്നു.
തഫ്സീർ : 81-81
View   
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌۭ وَرَحْمَةٌۭ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًۭا﴿٨٢﴾
share
وَنُنَزِّلُ നാം അവതരിപ്പിക്കുന്നു مِنَ الْقُرْآنِ ഖുർആനില്‍ നിന്നായി (ഖുർആനിലൂടെ) مَا യാതൊന്ന് هُوَ അത് شِفَاءٌ ശമനം, ആശ്വാസവും وَرَحْمَةٌ കാരുണ്യവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് وَلَا يَزِيدُ അതു വര്‍ദ്ധിപ്പിക്കുകയുമില്ല الظَّالِمِينَ അക്രമികള്‍ക്ക് إِلَّا خَسَارًا നഷ്ടപ്പാടല്ലാതെ.
സത്യവിശ്വാസികള്‍ക്കു ശമനവും, കാരുണ്യവുമായുള്ളതിനെ ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്കു അതു നഷ്ടപ്പാടല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല.
തഫ്സീർ : 82-82
View   
وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًۭا﴿٨٣﴾
share
وَإِذَا أَنْعَمْنَا നാം അനുഗ്രഹം ചെയ്താല്‍ عَلَى الْإِنسَانِ മനുഷ്യനു, മനുഷ്യന്റെ മേല്‍ أَعْرَضَ അവന്‍ തിരിഞ്ഞു കളയും وَنَأَىٰ അവന്‍ അകന്നു പോകുകയും ചെയ്യും بِجَانِبِهِ അവന്റെ പാര്‍ശ്വവുംകൊണ്ടു (അവന്റെ പാട്ടില്‍ - ഊര തിരിച്ച്) وَإِذَا مَسَّهُ അവനെ സ്പര്‍ശി(ബാധി)ച്ചാല്‍ الشَّرُّ ദോഷം, തിന്‍മ كَانَ അവനായിരിക്കും يَئُوسًا തീരെ ആശയറ്റവന്‍.
മനുഷ്യനു നാം അനുഗ്രഹം ചെയ്തു കൊടുത്താല്‍ അവന്‍ (അവഗണിച്ചു) തിരിഞ്ഞുകളയുകയും, (ഊരതിരിച്ച്) അവന്റെ പാര്‍ശ്വവുംകൊണ്ടു അവന്‍ അകന്നു പോകുകയും ചെയ്യും. അവനു ദോഷം ബാധിച്ചാലാവട്ടെ, അവന്‍ വളരെ നിരാശനുമായിരിക്കും.
قُلْ كُلٌّۭ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًۭا﴿٨٤﴾
share
قُلْ പറയുക كُلٌّ എല്ലാവരും يَعْمَلُ പ്രവര്‍ത്തിക്കുന്നു عَلَىٰ شَاكِلَتِهِ അവന്റെ സമ്പ്രദായത്തില്‍, ആകൃതി (രീതി) അനുസരിച്ച് فَرَبُّكُمْ എന്നാല്‍, നിങ്ങളുടെ റബ്ബു أَعْلَمُ അധികം (നന്നായി) അറിയുന്നവനാണ് بِمَنْ യാതൊരുവനെപ്പറ്റി هُوَ അവന്‍ أَهْدَىٰ കൂടുതല്‍ നേര്‍മാര്‍ഗ്ഗി (നേരെയുള്ളവന്‍) ആണ് سَبِيلًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്താല്‍.
പറയുക: "എല്ലാവരും അവ(രവ)രുടെ സമ്പ്രദായമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍, നിങ്ങളുടെ റബ്ബ്, മാര്‍ഗ്ഗം കൂടുതല്‍ നേരെയുള്ളവനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു."
തഫ്സീർ : 83-84
View   
وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًۭا﴿٨٥﴾
share
وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും عَنِ الرُّوحِ ആത്മാവിനെപ്പറ്റി قُلِ പറയുക الرُّوحُ ആത്മാവ് مِنْ أَمْرِ കാര്യത്തില്‍പെട്ടതാണ് رَبِّي എന്റെ റബ്ബിന്റെ وَمَا أُوتِيتُم നിങ്ങള്‍ക്കു നല്കപ്പെട്ടിട്ടില്ലതാനും مِّنَ الْعِلْمِ അറിവില്‍ നിന്ന് إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ.
(നബിയേ) നിന്നോടു അവര്‍ ആത്മാവിനെക്കുറിച്ചു ചോദിക്കുന്നു. പറയുക: "ആത്മാവു എന്റെ റബ്ബിന്റെ കാര്യത്തില്‍ പെട്ടതാണ്; നിങ്ങള്‍ക്കു അറിവില്‍ നിന്നും അല്‍പമല്ലാതെ നല്കപ്പെട്ടിട്ടില്ലതാനും."
തഫ്സീർ : 85-85
View   
وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا﴿٨٦﴾
share
وَلَئِن شِئْنَا തീര്‍ച്ചയായും നാം ഉദ്ദേശിച്ചെങ്കില്‍ لَنَذْهَبَنَّ നാം പോകുകതന്നെ ചെയ്യും بِالَّذِي أَوْحَيْنَا നാം വഹ്-യു (സന്ദേശം) നല്‍കിയതും കൊണ്ട് إِلَيْكَ നിനക്കു ثُمَّ പിന്നെ لَا تَجِدُ لَكَ നീ കണ്ടെത്തുകയില്ല بِهِ അതിനു, അതിനെ പ്പറ്റി عَلَيْنَا നമ്മുടെ മേല്‍ (എതിരെ) وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്ന (ഏറ്റെടുക്കുന്ന) വനെ.
നാം ഉദ്ദേശിച്ചുവെങ്കില്‍, നിശ്ചയമായും, നിനക്കു നാം വഹ്-യു (സന്ദേശം) നല്‍കിയിട്ടുള്ളതിനെ നാം കൊണ്ടുപോകുകതന്നെ ചെയ്യുന്നതാണ്; പിന്നെ, നമുക്കെതിരില്‍ അതിനു ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിനക്കു നീ കണ്ടെത്തുകയില്ല;-
إِلَّا رَحْمَةًۭ مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًۭا﴿٨٧﴾
share
إِلَّا رَحْمَةً പക്ഷെ കാരുണ്യമായിട്ടു, കാരുണ്യമായിട്ടല്ലാതെ مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നുള്ള إِنَّ فَضْلَهُ നിശ്ചയമായും അവന്റെ ദയവ്, അനുഗ്രഹം, പുണ്യം كَانَ ആകുന്നു عَلَيْكَ നിന്റെ മേല്‍ كَبِيرًا വലിയത്.
പക്ഷേ, നിന്റെ റബ്ബിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (അങ്ങിനെ ചെയ്യാത്തത്).നിശ്ചയമായും, നിന്റെ മേല്‍ അവന്റെ അനുഗ്രഹം (വളരെ) വലുതാകുന്നു.
തഫ്സീർ : 86-87
View   
قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍۢ ظَهِيرًۭا﴿٨٨﴾
share
قُل പറയുക لَّئِنِ തീര്‍ച്ചയായും എങ്കില്‍ اجْتَمَعَتِ ഒരുമിച്ചുകൂടി(യെങ്കില്‍) الْإِنسُ മനുഷ്യര്‍ وَالْجِنُّ ജിന്നുകളും عَلَىٰ أَن يَأْتُوا അവര്‍ വരുവാന്‍ بِمِثْلِ പോലെയുള്ളതുകൊണ്ട് هَٰذَا الْقُرْآنِ ഈ ഖുർആന്‍ لَا يَأْتُونَ അവര്‍ വരികയില്ല بِمِثْلِهِ ഇതു (അതു) പോലെയുള്ളതുകൊണ്ട് وَلَوْ كَانَ ആയിരുന്നാലും ശരി بَعْضُهُمْ അവരില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക്‌ ظَهِيرًا പിന്‍തുണ (സഹായം) നല്‍കുന്നവര്‍.
(നബിയേ) പറയുക: "തീര്‍ച്ചയായും, ഈ ഖുർആന്‍ പോലെയുള്ളതു കൊണ്ടുവരുവാന്‍ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും, ഇതുപോലെയുള്ളതു അവര്‍ കൊണ്ടുവരുന്നതല്ല; അവരില്‍ ചിലര്‍ ചിലര്‍ക്കു പിന്‍തുണ നല്‍കുന്നവരായിരുന്നാലും ശരി.
തഫ്സീർ : 88-88
View   
وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًۭا﴿٨٩﴾
share
وَلَقَدْ صَرَّفْنَا തീര്‍ച്ചയായും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌ لِلنَّاسِ മനുഷ്യര്‍ക്കു فِي هَٰذَا الْقُرْآنِ ഈ ഖുർആനില്‍ مِن كُلِّ مَثَلٍ എല്ലാ ഉപമകളെയും, എല്ലാ ഉപമയില്‍ നിന്നും فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു أَكْثَرُ النَّاسِ മനുഷ്യരില്‍ അധികവും إِلَّا كُفُورًا നന്ദികേടിനല്ലാതെ.
തീര്‍ച്ചയായും, ഈ ഖുർആനില്‍ എല്ലാ (വക) ഉപമകളെയും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍, മനുഷ്യരില്‍ അധികമാളും നന്ദികേടു കാണി(ച്ചു നിഷേധി)ക്കുന്നതിന്നല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്‌.
وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا﴿٩٠﴾
share
وَقَالُوا അവര്‍ പറയുകയും ചെയ്‌തു لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല لَكَ നിന്നെ حَتَّىٰ تَفْجُرَ നീ പൊട്ടി ഒഴുക്കുന്നതുവരെ لَنَا ഞങ്ങള്‍ക്കു مِنَ الْأَرْضِ ഭൂമിയില്‍നിന്ന് يَنبُوعًا ഒരു ഉറവിടത്തെ.
അവര്‍ പറയുകയും ചെയ്‌തു: "ഭൂമിയില്‍നിന്നും നീ ഞങ്ങള്‍ക്കു ഒരു ഉറവിടം പൊട്ടി ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല;-
أَوْ تَكُونَ لَكَ جَنَّةٌۭ مِّن نَّخِيلٍۢ وَعِنَبٍۢ فَتُفَجِّرَ ٱلْأَنْهَـٰرَ خِلَـٰلَهَا تَفْجِيرًا﴿٩١﴾
share
أَوْ تَكُونَ അല്ലെങ്കില്‍ ഉണ്ടാവുക, ഉണ്ടാകുന്നതു(വരെ) لَكَ നിനക്കു جَنَّةٌ ഒരു തോട്ടം مِّن نَّخِيلٍ ഈത്തപ്പനയാല്‍ وَعِنَبٍ മുന്തിരിയാലും فَتُفَجِّرَ എന്നിട്ടു നീ പൊട്ടി ഒഴുക്കുക, ഒഴുക്കുന്നതു (വരെ) الْأَنْهَارَ അരുവി (നദി - തോടു) കളെ خِلَالَهَا അതിന്റെ (അവയുടെ) ഇടയില്‍ تَفْجِيرًا ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍.
"അല്ലെങ്കില്‍, നിനക്കു ഈത്തപ്പനയും, മുന്തിരിയുമായി ഒരു തോട്ടമുണ്ടായിരിക്കുക; എന്നിട്ട്‌ അതിന്റെ ഇടയിലൂടെ നീ അരുവികളെ ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍ ഒഴുക്കുക:-
أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَـٰٓئِكَةِ قَبِيلًا﴿٩٢﴾
share
أَوْ تُسْقِطَ അല്ലെങ്കില്‍ നീ വീഴ്‌ത്തുക, വീഴ്ത്തുന്നതു (വരെ) السَّمَاءَ ആകാശത്തെ كَمَا زَعَمْتَ നാം ജല്‍പിച്ച (വാദിച്ച) പോലെ عَلَيْنَا ഞങ്ങളുടെമേല്‍ كِسَفًا കഷ്‌ണങ്ങളായി أَوْ تَأْتِيَ അല്ലെങ്കില്‍ നീ വരുക, വരുന്നതു (വരെ) بِاللَّهِ അല്ലാഹുവിനെകൊണ്ടു وَالْمَلَائِكَةِ മലക്കുകളെയും قَبِيلًا അഭിമുഖമായി.
"അല്ലെങ്കില്‍, നീ ജല്‍പിച്ചതുപോലെ ഞങ്ങളുടെമേല്‍ നീ ആകാശത്തെ കഷ്‌ണങ്ങളായി വീഴ്‌ത്തുക; അല്ലെങ്കില്‍, അല്ലാഹുവിനെയും, മലക്കുകളെയും നീ അഭിമുഖമായി കൊണ്ടുവരുക;-
أَوْ يَكُونَ لَكَ بَيْتٌۭ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَـٰبًۭا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًۭا رَّسُولًۭا﴿٩٣﴾
share
أَوْ يَكُونَ അല്ലെങ്കില്‍ ഉണ്ടായിരിക്കുക, ഉണ്ടാകുന്നതു (വരെ) لَكَ നിനക്കു بَيْتٌ ഒരു വീടു مِّن زُخْرُفٍ തങ്കം (സ്വര്‍ണ്ണം) കൊണ്ടു, തങ്കത്താല്‍ أَوْ تَرْقَىٰ അല്ലെങ്കില്‍ നീ കയറിപ്പോകുന്നതു (വരെ) فِي السَّمَاءِ ആകാശത്തില്‍ وَلَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയുമില്ലതന്നെ لِرُقِيِّكَ നിന്റെ കയറിപ്പോക്കിനെ حَتَّىٰ تُنَزِّلَ നീ ഇറക്കുവോളം (ഇറക്കാതെ) عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങളില്‍ كِتَابًا ഒരു ഗ്രന്ഥം نَّقْرَؤُهُ ഞങ്ങളതിനെ വായിക്കുമാറു (ഞങ്ങള്‍ക്കുവായിക്കാവുന്ന) قُلْ പറയുക سُبْحَانَ മഹാ പരിശുദ്ധന്‍ رَبِّي എന്റെ റബ്ബു (റബ്ബിനെ) هَلْ كُنتُ ഞാനാകുന്നുവോ إِلَّا بَشَرًا ഒരു മനുഷ്യനല്ലാതെ رَّسُولًا റസൂലായ, (ദൈവ) ദൂതനായ.
"അല്ലെങ്കില്‍, നിനക്കു തങ്കംകൊണ്ടുള്ള ഒരു വീടുണ്ടായിരിക്കുക; അല്ലെങ്കില്‍, നീ ആകാശത്തിലൂടെ കയറിപ്പോകുക, (ഇവ ഏതെങ്കിലും ഒന്നുണ്ടാവാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.) ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളില്‍ നീ ഇറക്കിത്തരുന്നതുവരെ നിന്റെ കയറിപ്പോക്ക്‌ ഞങ്ങള്‍ വിശ്വസിക്കുകയുമില്ല തന്നെ,". (നബിയേ) പറയുക: "എന്റെ റബ്ബു മഹാ പരിശുദ്ധന്‍! (അവനെ ഞാന്‍ വാഴ്‌ത്തുന്നു.) ഞാന്‍ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആകുന്നുവോ?!"
തഫ്സീർ : 89-93
View   
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًۭا رَّسُولًۭا﴿٩٤﴾
share
وَمَا مَنَعَ മുടക്കിയിട്ടില്ല, തടസ്സപ്പെടുത്തിയിട്ടില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതിനു, വിശ്വസിക്കലിനെ إِذْ جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ, പറയലല്ലാതെ أَبَعَثَ അയച്ചു (നിയോഗിച്ചു - എഴുന്നേല്‍പിച്ചു)വോ اللَّهُ അല്ലാഹു بَشَرًا ഒരു മനുഷ്യനെ, മനുഷ്യനായി رَّسُولًا റസൂലായി, റസൂലിനെ.
മനുഷ്യര്‍ക്കു സന്‍മാര്‍ഗ്ഗം വന്നപ്പോള്‍, അവര്‍ (അതില്‍) വിശ്വസിക്കുന്നതിനു അവരെ മുടക്കം ചെയ്തിട്ടില്ല. "അല്ലാഹു മനുഷ്യനെ ഒരു റസൂലായി നിയോഗി(ച്ചയ)ച്ചിരിക്കുകയോ?" എന്നു അവര്‍ പറഞ്ഞ [വാദിച്ച] തല്ലാതെ!
قُل لَّوْ كَانَ فِى ٱلْأَرْضِ مَلَـٰٓئِكَةٌۭ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًۭا رَّسُولًۭا﴿٩٥﴾
share
قُل പറയുക لَّوْ كَانَ ഉണ്ടായിരുന്നാല്‍ فِي الْأَرْضِ ഭൂമിയില്‍ مَلَائِكَةٌ മലക്കുകള്‍, വല്ല മലക്കുകളും يَمْشُونَ നടക്കുന്ന مُطْمَئِنِّينَ അടങ്ങിക്കൊണ്ടു, സമാധാനമടഞ്ഞവരായി لَنَزَّلْنَا നാം ഇറക്കുകതന്നെ ചെയ്തിരുന്നു عَلَيْهِم അവരില്‍, അവരുടെ മേല്‍ مِّنَ السَّمَاءِ ആകാശത്തു നിന്നു مَلَكًا മലക്കായിട്ടു, മലക്കിനെ رَّسُولًا ഒരു റസൂലിനെ, റസൂലായി.
(നബിയേ) പറയുക: "ഭൂമിയില്‍ (സമാധാനപൂര്‍വ്വം) അടങ്ങിയവരായി നടന്നുകൊണ്ടിരിക്കുന്ന വല്ല മലക്കുകളും ഉണ്ടായിരുന്നുവെങ്കില്‍, അവരില്‍ ആകാശത്തു നിന്നു നാം മലക്കിനെ ഒരു റസൂലായി ഇറക്കുമായിരുന്നു."
തഫ്സീർ : 94-95
View   
قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًۭا﴿٩٦﴾
share
قُلْ പറയുക كَفَىٰ മതി بِاللَّهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായി بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു بِعِبَادِهِ അവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മമായി അറിയുന്നവന്‍ بَصِيرًا കണ്ടറിയുന്നവന്‍.
(നബിയേ) പറയുക: "എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, അവന്‍ അവന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും, കണ്ടറിയുന്നവനുമാകുന്നു.
وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ ۖ وَنَحْشُرُهُمْ يَوْمَ ٱلْقِيَـٰمَةِ عَلَىٰ وُجُوهِهِمْ عُمْيًۭا وَبُكْمًۭا وَصُمًّۭا ۖ مَّأْوَىٰهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَـٰهُمْ سَعِيرًۭا﴿٩٧﴾
share
وَمَن ആര്‍, ഏതൊരുവന്‍ يَهْدِ اللَّهُ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നുവോ فَهُوَ എന്നാലവനത്രെ الْمُهْتَدِ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ وَمَن ഏതൊരുവന്‍ (ആര്‍) يُضْلِلْ അവന്‍ വഴിപിഴവിലാക്കുന്നുവോ فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുകയില്ലതന്നെ (നിനക്കു ലഭിക്കയേ ഇല്ല) لَهُمْ അവര്‍ക്കു أَوْلِيَاءَ ബന്ധുക്കളെ, ഒരു രക്ഷാകര്‍ത്താക്കളെയും مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ وَنَحْشُرُهُمْ അവരെ നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ عَلَىٰ وُجُوهِهِمْ അവരുടെ മുഖങ്ങളിലായി عُمْيًا അന്ധന്‍മാരായി وَبُكْمًا ഊമകളായും وَصُمًّا ബധിരന്‍മാരായും مَّأْوَاهُمْ അവരുടെ പ്രാപ്യ(സങ്കേത)സ്ഥാനം جَهَنَّمُ ജഹന്നമാകുന്നു كُلَّمَا خَبَتْ അടങ്ങി (ഒതുങ്ങി)പ്പോകുമ്പോഴെല്ലാം زِدْنَاهُمْ അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കും سَعِيرًا ജ്വാല, ആളിക്കത്തല്‍.
ഏതൊരുവനെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുന്നുവോ അവനത്രെ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍. അവന്‍ ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ, അവര്‍ക്കു അവനെക്കൂടാതെ യാതൊരു മിത്രങ്ങളെ (അഥവാ രക്ഷാകര്‍ത്താക്കളെ)യും നീ കണ്ടെത്തുന്നതേ അല്ല. (മാത്രമല്ല) ക്വിയാമത്തുനാളില്‍ അവരെ അവരുടെ മുഖങ്ങളിലായി [മുഖം കുത്തി] ക്കൊണ്ടു നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും; അന്ധന്‍മാരും, ഊമകളും, ബധിരന്‍മാരുമായിക്കൊണ്ട്. അവരുടെ സങ്കേതസ്ഥാനം "ജഹന്നം" [നരകം] ആകുന്നു. അതു (ജ്വാല) അടങ്ങുമ്പോഴെല്ലാം അവര്‍ക്കു നാം ആളിക്കത്തല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
തഫ്സീർ : 96-97
View   
ذَٰلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُوا۟ بِـَٔايَـٰتِنَا وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًۭا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًۭا جَدِيدًا﴿٩٨﴾
share
ذَٰلِكَ അതു جَزَاؤُهُم അവരുടെ പ്രതിഫലമാണ് بِأَنَّهُمْ അവര്‍ (ആകുന്നു) എന്നുള്ളതു നിമിത്തം كَفَرُوا അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നുള്ളത്) بِآيَاتِنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം - സൂക്തം) കളില്‍ وَقَالُوا അവര്‍ പറയുകയും, ചെയ്തു(വെന്നതും) أَإِذَا كُنَّا നാം ആയാലോ, ആയിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും, നുരുമ്പും أَإِنَّا നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതിയ.
അതു അവരുടെ പ്രതിഫലമത്രെ; നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളില്‍ അവര്‍ അവിശ്വസിക്കുകയും, അവര്‍ (ഇങ്ങിനെ) പറയുകയും, ചെയ്തതു നിമിത്തം: "നാം എല്ലുകളും തുരുമ്പുമായിരുന്നാലുമോ? നിശ്ചയമായും, നാം ഒരു പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുന്നവരാണോ!?" എന്ന്.
أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًۭا لَّا رَيْبَ فِيهِ فَأَبَى ٱلظَّـٰلِمُونَ إِلَّا كُفُورًۭا﴿٩٩﴾
share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്ക് കണ്ടുകൂടേ أَنَّ اللَّهَ അല്ലാഹു (ആകുന്നു) വെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും قَادِرٌ കഴിവുള്ളവനാണു (എന്നു) عَلَىٰ أَن يَخْلُقَ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപ്പോലെ(യുള്ളവരെ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തിരിക്കുന്നു لَهُمْ അവര്‍ക്ക് أَجَلًا ഒരവധി لَّا رَيْبَ സന്ദേഹമേ ഇല്ല, സംശയമില്ലാത്ത فِيهِ അതില്‍ فَأَبَى എന്നാല്‍ വിസമ്മതിച്ചു الظَّالِمُونَ അക്രമികള്‍ إِلَّا كُفُورًا നന്ദികേടിനല്ലാതെ.
അവര്‍ക്കു കണ്ടുകൂടേ? - ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചവന്‍, അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കുവാന്‍ കഴിവുള്ളവനാണെന്നു!- അവര്‍ക്കു അവന്‍ ഒരു അവധി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു - അതില്‍ സന്ദേഹമേ ഇല്ല. എന്നാല്‍, (ഈ)അക്രമികള്‍ നന്ദികേടു കാണി(ച്ച് നിഷേധി)ക്കുന്നതിനല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്.
തഫ്സീർ : 98-99
View   
قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًۭا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَـٰنُ قَتُورًۭا﴿١٠٠﴾
share
قُل പറയുക لَّوْ أَنتُمْ നിങ്ങള്‍ ആയിരുന്നെങ്കില്‍ تَمْلِكُونَ നിങ്ങള്‍ ഉടമയാക്കിയിരുന്നു, അധീനമാക്കിയിരുന്നു (വെങ്കില്‍) خَزَائِنَ ഖജനാക്കളെ, നിക്ഷേപങ്ങളെ, ഭണ്ഡാരങ്ങളെ رَحْمَةِ കാരുണ്യ (അനുഗ്രഹ) ത്തിന്റെ رَبِّي എന്റെ റബ്ബിന്റെ إِذًا എന്നാല്‍, അന്നേരം لَّأَمْسَكْتُمْ നിങ്ങള്‍ പിടിച്ചുവെക്കുക തന്നെ ചെയ്യും خَشْيَةَ ഭയന്നിട്ട്, ഭയത്താല്‍ الْإِنفَاقِ ചിലവഴിക്കല്‍, ചിലവാക്കുന്നതിനെ وَكَانَ ആകുന്നു الْإِنسَانُ മനുഷ്യന്‍ قَتُورًا (വളരെ) പിശുക്കന്‍, ഇറുക്കിപ്പിടിക്കുന്നവന്‍.
(നബിയേ) പറയുക: "നിങ്ങള്‍ എന്റെ റബ്ബിന്റെ കാരുണ്യത്തിന്റെ ഖജനാക്കളെ അധീനമാക്കിയിരുന്നാല്‍ പോലും എന്നാല്‍ - ചിലവഴിക്കുന്നതിനു ഭയപ്പെട്ട് നിങ്ങള്‍ പിടിച്ചുവെക്കുക തന്നെ ചെയ്യുമായിരുന്നു." മനുഷ്യന്‍ വളരെ പിശുക്കനാകുന്നു.
തഫ്സീർ : 100-100
View   
وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَـٰتٍۭ بَيِّنَـٰتٍۢ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَـٰمُوسَىٰ مَسْحُورًۭا﴿١٠١﴾
share
وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്‌ مُوسَى മൂസാക്ക്‌ تِسْعَ ഒമ്പത്‌ آيَاتٍ ദൃഷ്‌ടാന്തങ്ങള്‍ بَيِّنَاتٍ സുവ്യക്തങ്ങളായ, സ്‌പഷ്‌ടങ്ങളായ فَاسْأَلْ എന്നാല്‍ ചോദിക്കുക (അന്വേഷിക്കുക) بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളോട്‌ إِذْ جَاءَهُمْ അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെ فَقَالَ لَهُ അപ്പോള്‍ അദ്ദേഹത്തോട്‌ പറഞ്ഞു فِرْعَوْنُഫിര്‍ഔന്‍ إِنِّي لأظُنُّكَ നിശ്ചയമായും ഞാന്‍ നിന്നെ കരുതുന്നു, വിചാരിക്കുന്നു يَا مُوسَى മൂസാ مَسْحُورًا ഒരു മാരണം ചെയ്യപ്പെട്ട (പിടിപെട്ടവനെന്ന്‌)
തീര്‍ച്ചയായും, മൂസാക്കു വ്യക്തങ്ങളായ ഒമ്പതു ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയുണ്ടായി, എന്നാല്‍, ഇസ്രാഈല്‍ സന്തതികളോട് അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെക്കുറിച്ച് നീ ചോദി(ച്ചു നോ)ക്കുക. (അതെ) അപ്പോള്‍, ഫിര്‍ഔന്‍ അദ്ദേഹത്തോടു പറഞ്ഞു: "നിശ്ചയമായും, നിന്നെ ഞാന്‍ - മൂസാ - മാരണം പിണഞ്ഞ ഒരുവനാണെന്നു വിചാരിക്കുന്നു."
തഫ്സീർ : 101-101
View   
قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَـٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَـٰفِرْعَوْنُ مَثْبُورًۭا﴿١٠٢﴾
share
قَالَ അദ്ദേഹം പറഞ്ഞു لَقَدْ عَلِمْتَ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുണ്ട് مَا أَنزَلَ ഇറക്കിയിട്ടില്ല എന്നു هَٰؤُلَاءِ ഇവയെ إِلَّا رَبُّ റബ്ബല്ലാതെ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും بَصَائِرَ ഉള്‍ക്കാഴ്ച നല്‍കുന്നവയായി, തെളിവുകളായിട്ടു وَإِنِّي لَأَظُنُّكَ നിശ്ചയമായും ഞാന്‍, ഞാനാവട്ടെ يَا فِرْعَوْنُ നിന്നെ ഞാന്‍ കരുതുക തന്നെ ചെയ്യുന്നു ഫിര്‍ഔനേ مَثْبُورًا ആട്ടിവിടപ്പെട്ടവന്‍, നാശം പിണഞ്ഞവന്‍.
അദ്ദേഹം പറഞ്ഞു: "(ഫിര്‍ഔനേ) തീര്‍ച്ചയായും, നീ അറി(ഞ്ഞുകഴി)ഞ്ഞിട്ടുണ്ട്: ഉള്‍ക്കാഴ്ച (നല്‍കുന്ന തെളിവു)കളായിക്കൊണ്ട് ആകാശങ്ങളെയും, ഭൂമിയുടെയും റബ്ബല്ലാതെ (മറ്റാരും) ഇവയെ ഇറക്കിയിട്ടില്ല എന്ന്. നിശ്ചയമായും ഞാന്‍ - ഫിര്‍ഔനേ - നിന്നെ ഒരു നാശം പിണഞ്ഞവനായി വിചാരിക്കുകതന്നെ ചെയ്യുന്നു.
തഫ്സീർ : 102-102
View   
فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَـٰهُ وَمَن مَّعَهُۥ جَمِيعًۭا﴿١٠٣﴾
share
فَأَرَادَ എന്നാല്‍ അവന്‍ ഉദ്ദേശിച്ചു أَن يَسْتَفِزَّهُم അവരെ ഇളക്കി (മിരട്ടി) വിടുവാന്‍ مِّنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു فَأَغْرَقْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം മുക്കി (നശിപ്പിച്ചു) وَمَن مَّعَهُ അവന്റെ കൂടെയുള്ളവരെയും جَمِيعًا മുഴുവനും.
എന്നാല്‍, അവന്‍ [ഫിര്‍ഔന്‍] അവരെ [ഇസ്രാഈല്യരെ] ഭൂമിയില്‍ [നാട്ടില്‍] നിന്നു മിരട്ടിവിടുവാന്‍ ഉദ്ദേശിക്കയാണു ചെയ്തത്; ആകയാല്‍, അവനെയും അവന്റെ കൂടെയുള്ളവരെയും മുഴുവനും നാം മുക്കിനശിപ്പിച്ചു.
وَقُلْنَا مِنۢ بَعْدِهِۦ لِبَنِىٓ إِسْرَٰٓءِيلَ ٱسْكُنُوا۟ ٱلْأَرْضَ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ جِئْنَا بِكُمْ لَفِيفًۭا﴿١٠٤﴾
share
وَقُلْنَا നാം പറയുകയും ചെയ്തു مِن بَعْدِهِ അവന്റെ ശേഷം لِبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളോടു اسْكُنُوا നിങ്ങള്‍ പാര്‍ത്തു (താമസിച്ചു) കൊള്ളുവിന്‍ الْأَرْضَ ഭൂമിയില്‍ (നാട്ടില്‍) فَإِذَا جَاءَ അങ്ങനെ (എന്നിട്ടു - എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം, നിശ്ചയം الْآخِرَةِ പരലോകത്തിന്റെ جِئْنَا നാം വരുന്നതാണ് بِكُمْ നിങ്ങളെക്കൊണ്ടു لَفِيفًا കൂട്ടമായിട്ടു, ഒരുമിച്ചു കൂടിയതായി.
അവന്റെ (നാശത്തിനു) ശേഷം ഇസ്രാഈല്‍ സന്തതികളോടു നാം പറയുകയും ചെയ്തു: "നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] താമസിച്ചുകൊള്ളുവിന്‍; അങ്ങനെ, പരലോകത്തിന്റെ വാഗ്ദത്തം (അഥവാ നിശ്ചയം) വന്നാല്‍, നിങ്ങളെ നാം കൂട്ടമായി (ഒരുമിച്ചു) കൊണ്ടുവരുന്നതാണ്."
തഫ്സീർ : 103-104
View   
وَبِٱلْحَقِّ أَنزَلْنَـٰهُ وَبِٱلْحَقِّ نَزَلَ ۗ وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًۭا وَنَذِيرًۭا﴿١٠٥﴾
share
وَبِالْحَقِّ യഥാര്‍ത്ഥ പ്രകാരം (യഥാര്‍ത്ഥത്തോടെ) തന്നെ أَنزَلْنَاهُ നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു وَبِالْحَقِّ യഥാര്‍ത്ഥ പ്രകാരം (അനുസരിച്ചു) തന്നെ نَزَلَ അതു അവതരിക്കുകയും ചെയ്തിരിക്കുന്നു وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടുമില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതു (മുന്നറിയിപ്പു) കാരനും.
യഥാര്‍ത്ഥമനുസരിച്ചുതന്നെ നാം ഇതിനെ [ഖുർആനെ] അവതരിപ്പിച്ചിരിക്കുന്നു; യഥാര്‍ത്ഥപ്രകാരം തന്നെ ഇതു അവതരിക്കുകയും ചെയ്തിരിക്കുന്നു. (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടുമില്ല.
وَقُرْءَانًۭا فَرَقْنَـٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍۢ وَنَزَّلْنَـٰهُ تَنزِيلًۭا﴿١٠٦﴾
share
وَقُرْآنًا ഖുർആനെ, ഖുർആനെയാകട്ടെ فَرَقْنَاهُ അതിനെ നാം വേര്‍തിരിച്ചിരിക്കുന്നു, വിവേചി(ച്ചു വിവരി)ച്ചിരിക്കുന്നു لِتَقْرَأَهُ അതിനെ നീ ഓതുവാന്‍ വേണ്ടി عَلَى النَّاسِ മനുഷ്യര്‍ക്ക്, മനുഷ്യരില്‍ عَلَىٰ مُكْثٍ താമസത്തോടെ, സാവധാനത്തില്‍ وَنَزَّلْنَاهُ അതിനെ നാം ഇറക്കുകയും ചെയ്തിരിക്കുന്നു تَنزِيلًا ഒരു (തരം) ഇറക്കല്‍.
ഖുർആനെയാകട്ടെ, നാം അതിനെ വേര്‍തിരി(ച്ചു വിശദീകരി)ക്കുകയും ചെയ്തിരിക്കുന്നു; അതിനെ നീ മനുഷ്യര്‍ക്ക് താമസത്തോടെ [സാവധാനത്തില്‍] ഓതിക്കൊടുക്കുവാന്‍ വേണ്ടി. അതിനെ നാം ഒരു (ക്രമേണയായ) ഇറക്കല്‍ ഇറക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 105-106
View   
قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًۭا﴿١٠٧﴾
share
قُلْ പറയുക آمِنُوا വിശ്വസിക്കുവിന്‍ بِهِ ഇതി(അതി)ല്‍ أَوْ لَا تُؤْمِنُوا അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവിന്‍ إِنَّ നിശ്ചയമായും الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു مِن قَبْلِهِ ഇതിനു (അതിനു) മുമ്പ് إِذَا يُتْلَىٰ അതു ഓതിക്കേള്‍പിക്ക (ഓതിക്കൊടുക്ക) പ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു يَخِرُّونَ അവര്‍ വീഴും, നിലം പതിക്കും, അടഞ്ഞുവീഴും لِلْأَذْقَانِ താടികളിലേക്ക് (താടി കുത്തി) سُجَّدًا സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി.
(നബിയേ) പറയുക: "നിങ്ങള്‍ ഇതില്‍ വിശ്വസിച്ചുകൊള്ളുക, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക! [രണ്ടായാലും ഖുർആനെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്.] നിശ്ചയമായും, ഇതിനുമുമ്പ് അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍, അവര്‍ക്കതു ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍, അവര്‍ താടി കുത്തി "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടു നിലംപതിക്കുന്നതാണ്.
وَيَقُولُونَ سُبْحَـٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًۭا﴿١٠٨﴾
share
وَيَقُولُونَ അവര്‍ പറയുകയും ചെയ്യും سُبْحَانَ മഹാപരിശുദ്ധന്‍ (വാഴ്ത്തുന്നു) رَبِّنَا ഞങ്ങളുടെ റബ്ബ് (റബ്ബിനെ) إِن كَانَ നിശ്ചയമായും ആകുന്നു, ആയിരിക്കുന്നു وَعْدُ വാഗ്ദാനം (നിശ്ചയം) رَبِّنَا ഞങ്ങളുടെ റബ്ബിന്റെ لَمَفْعُولًا ചെയ്യപ്പെടുന്ന (പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്ന)തു തന്നെ.
അവര്‍ പറയുകയും ചെയ്യും: "ഞങ്ങളുടെ റബ്ബ് മഹാ പരിശുദ്ധന്‍! [അവനെ ഞങ്ങള്‍ വാഴ്ത്തുന്നു] നിശ്ചയമായും, ഞങ്ങളുടെ റബ്ബിന്റെ വാഗ്ദാനം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതു തന്നെയാകുന്നു.
وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًۭا ۩﴿١٠٩﴾
share
وَيَخِرُّونَ അവര്‍ വീഴുക (നിലംപതിക്കുക)യും ചെയ്യും لِلْأَذْقَانِ താടികളിലേക്ക് (താടി കുത്തി) يَبْكُونَ അവര്‍ കരഞ്ഞുകൊണ്ടു وَيَزِيدُهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും خُشُوعًا ഭക്തി, ഭയപ്പാട്.
അവര്‍ കരഞ്ഞുകൊണ്ടു താടികുത്തി നിലംപതിക്കുകയും, അതവര്‍ക്ക് ഭക്തിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തഫ്സീർ : 107-109
View   
قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّۭا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًۭا﴿١١٠﴾
share
قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുക اللَّهَ അല്ലാഹു എന്നും, "അല്ലാഹു"വിനെ أَوِ ادْعُوا അല്ലെങ്കില്‍ വിളിക്കുക الرَّحْمَٰنَ റഹ്മാന്‍ എന്നു, "അര്‍റഹ്മാനെ" أَيًّا مَّا ഏതു തന്നെ تَدْعُوا നിങ്ങള്‍ വിളിച്ചാലും, വിളിക്കുന്നുവോ فَلَهُ എന്നാല്‍ അവനുണ്ട് الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍الْحُسْنَىٰ ഏറ്റം നല്ല (അത്യുല്‍കൃഷ്ടമായ) وَلَا تَجْهَرْ നീ ഉച്ചത്തിലാക്കുക (ഉറക്കെയാക്കുക)യും ചെയ്യരുത് بِصَلَاتِكَ നിന്റെ നാമസ്കാരത്തെ وَلَا تُخَافِتْ നീ പതുക്കെയാക്കു (ഒതുക്കു) കയും അരുതു بِهَا അതിനെ وَابْتَغِ തേടുകയും ചെയ്യുക بَيْنَ ذَٰلِكَ അതിനിടയില്‍ سَبِيلًا ഒരു മാര്‍ഗ്ഗം.
(നബിയേ) പറയുക: നിങ്ങള്‍ "അല്ലാഹു" എന്നു വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ "റഹ്മാന്‍" എന്നു വിളിച്ചുകൊള്ളുക. ഏതുതന്നെ, നിങ്ങള്‍ വിളിക്കുന്നതായാലും (നല്ലതുതന്നെ; കാരണം) അവനു ഏറ്റം നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. നിന്റെ നമസ്കാരത്തെ നീ ഉറക്കെയാക്കരുത്; അതിനെ നീ പതുക്കെയുമാക്കരുത്;- അതിന് (രണ്ടിനും) ഇടയില്‍ ഒരു മാര്‍ഗ്ഗം നീ തേടുകയും ചെയ്യുക.
തഫ്സീർ : 110-110
View   
وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًۭا وَلَمْ يَكُن لَّهُۥ شَرِيكٌۭ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّۭ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرًۢا﴿١١١﴾
share
وَقُلِ പറയുകയും ചെയ്യുക الْحَمْدُ സ്തുതി (മുഴുവന്‍) لِلَّـهِ അല്ലാഹുവിന്നാകുന്നു الَّذِي യാതൊരുവനായ لَمْ يَتَّخِذْ അവന്‍ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല) وَلَدًا സന്താനം وَلَمْ يَكُن ഇല്ലതാനും لَّهُ അവനു شَرِيكٌ ഒരു പങ്കാളി, കൂറുകാരന്‍ فِي الْمُلْكِ രാജത്വ (രാജാധികാര)ത്തില്‍ وَلَمْ يَكُن ഇല്ലതാനും لَّهُ അവനു وَلِيٌّ ഒരു മിത്ര (ബന്ധു - കൈകാര്യകര്‍ത്താ)വും مِّنَ الذُّلِّ നിന്ദ്യത (എളിമ - ദുര്‍ബ്ബലത) നിമിത്തം وَكَبِّرْهُ അവനെ മഹത്വപ്പെടുത്തുക (മഹത്വ കീര്‍ത്തനം ചെയ്യുക)യും ചെയ്യുക تَكْبِيرًا ഒരു മഹത്വപ്പെടുത്തല്‍ (മഹത്വകീര്‍ത്തനം).
നീ പറയുകയും ചെയ്യുക: "യാതൊരു അല്ലാഹുവിനത്രെ സ്തുതി (മുഴുവനും)! അവന്‍ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; രാജാധികാരത്തില്‍ അവനു ഒരു പങ്കാളിയും ഇല്ല; എളിമ [ദൗര്‍ബല്യം] നിമിത്തം അവന് ഒരു ബന്ധുവും ഇല്ല. (അങ്ങിനെയുള്ള അല്ലാഹുവിനത്രെ സ്തുതി) അവനെ നീ ഒരു (പരിപൂര്‍ണ്ണമായ) മഹത്വപ്പെടുത്തല്‍ മഹത്വപ്പെടുത്തുകയും ചെയ്യുക! [അവന്റെ മഹത്വത്തെ പരിപൂര്‍ണ്ണമായി കീര്‍ത്തനം ചെയ്കയും ചെയ്യുക.].
തഫ്സീർ : 111-111
View   
18.അല്‍ കഹ്ഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ﴿١﴾
volume_up share
الْحَمْدُ സ്തുതി (സര്‍വ്വസ്തുതിയും) لِلَّـهِ അല്ലാഹുവിനാണ് الَّذِي أَنزَلَ അവതരിപ്പിച്ചവന്‍ തന്റെ عَلَىٰ عبْدِهِ അടിയാന്റെ മേല്‍ الْكِتَابَ ഗ്രന്ഥം (വേദഗ്രന്ഥം) وَلَمْ يجْعَل ആക്കിയിട്ടുമില്ല (വരുത്തീട്ടുമില്ല) لَّهُ അതിനു് عِوجًا വളവ്, വക്രത.
അല്ലാഹുവിന് സര്‍വ്വസ്തുതിയും! - തന്റെ അടിയാന്റെ മേല്‍ വേദഗ്രന്ഥം - അതിനു യാതൊരു വക്രതയും ഉണ്ടാക്കാത്ത [വരുത്താത്ത] നിലയില്‍ അവതരിപ്പിച്ചവനത്രെ (അവന്‍).
قَيِّمًۭا لِّيُنذِرَ بَأْسًۭا شَدِيدًۭا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا حَسَنًۭا﴿٢﴾
volume_up share
قَيِّمًا ചൊവ്വായ നിലയില്‍ لِّيُنذِرَ താക്കീതു ചെയ്വാനായി, മുന്നറിയിപ്പു നല്‍കാനായി بَأْسًا ശിക്ഷയെ (ക്കുറിച്ച്) شَدِيدًا കഠിനമായ مِّن لَّدُنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُبَشِّرَ സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുവാനും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്ക്കര്‍മ്മങ്ങളെ أَنَّ لَهُمْ അവര്‍ക്കു ഉണ്ട് എന്ന് أَجْرًا പ്രതിഫലം حَسَنًا നല്ലതായ.
അതായത്; ചൊവ്വായനിലയില്‍ (ആക്കിയിരിക്കുന്നു); അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് (പൊതുവില്‍) താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാനും വേണ്ടിയാകുന്നു (അതവതരിപ്പിച്ചതു);
مَّـٰكِثِينَ فِيهِ أَبَدًۭا﴿٣﴾
volume_up share
مَّاكِثِينَ താമസിച്ചുകൊണ്ട്, കഴിഞ്ഞുകൂടികൊണ്ട് فِيهِ അതില്‍ أَبَدًا എന്നെന്നും.
അവര്‍ അതില്‍ [പ്രതിഫലത്തില്‍] എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയില്‍.
وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًۭا﴿٤﴾
volume_up share
وَيُنذِرَ താക്കീതു ചെയ്‌വാനും الَّذِينَ قَالُوا പറഞ്ഞവരെ, പറയുന്നവരെ اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (-എന്ന്) وَلَدًا സന്താനത്തെ.
അല്ലാഹു സന്താനം സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നവരെ (പ്രത്യേകം) താക്കീതു ചെയ്യാന്‍ വേണ്ടിയുമാകുന്നു (അവതരിപിച്ചതു).
مَّا لَهُم بِهِۦ مِنْ عِلْمٍۢ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةًۭ تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًۭا﴿٥﴾
volume_up share
مَّا لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി مِنْ عِلْمٍ യാതൊരു അറിവും وَلَا لِآبَائِهِمْ അവരുടെ പിതാക്കള്‍ക്കുമില്ല كَبُرَتْ വമ്പിച്ചതായിപ്പോയി, എത്ര വലിയതാണ് كَلِمَةً (ആ-) ഒരു വാക്ക് تَخْرُجُ പുറത്തുവരുന്ന مِنْ أَفْوَاهِهِمْ അവരുടെ വായകളില്‍നിന്ന് إِن يَقُولُونَ അവര്‍ പറയുന്നില്ല إِلَّا كَذِبًا കളവല്ലാതെ, വ്യാജമല്ലാതെ.
അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ, അതിനെക്കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ വായകളില്‍ നിന്നു പുറത്തുവരുന്ന (ആ) വാക്കു വമ്പിച്ചതു തന്നെ! അവര്‍ കളവല്ലാതെ പറയുന്നില്ല.
فَلَعَلَّكَ بَـٰخِعٌۭ نَّفْسَكَ عَلَىٰٓ ءَاثَـٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَـٰذَا ٱلْحَدِيثِ أَسَفًا﴿٦﴾
volume_up share
فَلَعَلَّكَ (എന്നാല്‍-) നീ ആയേക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍, നശിപ്പിക്കുന്നവന്‍ نَّفْسَكَ നിന്റെ ആത്മാവിനെ, നിന്നെ തന്നെ عَلَىٰ آثَارِهِمْ അവരുടെ പിന്നാലെ (അവരുടെ പ്രവര്‍ത്തന ഫലമായി) إِن لَّمْ يُؤْمِنُوا അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിശ്വസിക്കാതിരിക്കുന്നപക്ഷം بِهَـٰذَا الْحَدِيثِ ഈ വിഷയത്തില്‍ أَسَفًا ദുഃഖത്താല്‍, വ്യസനത്താല്‍.
ഈ വിഷയത്തില്‍ [ഖുര്‍ആനില്‍] അവര്‍ വിശ്വസിക്കാതിരിക്കുന്ന പക്ഷം, നീ അവരുടെ പിന്നാലെ ദുഃഖിച്ച് നിന്റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം!
തഫ്സീർ : 1-6
View   
إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةًۭ لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًۭا﴿٧﴾
volume_up share
إِنَّا നിശ്ചയമായും നാം جَعَلْنَا നാം ആക്കിയിരിക്കുന്നു مَا യാതൊന്നും عَلَى الْأَرْضِ ഭൂമിയിലുള്ള, ഭൂമുഖത്തുള്ള زِينَةً അലങ്കാരം, ഭംഗി لَّهَا അതിനു لِنَبْلُوَ (നാം) പരീക്ഷിക്കുവാനായി هُمْ അവരെ أَيُّهُمْ അവരില്‍ ആരാണ് (എന്ന്) أَحْسَنُ കൂടുതല്‍ നല്ലവന്‍ عَمَلًا കര്‍മ്മം, പ്രവൃത്തി.
നിശ്ചയമായും, ഭൂമുഖത്തുള്ളതിനെ നാം അതിനെ അലങ്കാരമാക്കിയിരിക്കുന്നു, അവരില്‍ [മനുഷ്യരില്‍] ആരാണ് കൂടുതല്‍ കര്‍മ്മം നല്ലവരെന്നു പരീക്ഷിക്കുവാന്‍ വേണ്ടി.
وَإِنَّا لَجَـٰعِلُونَ مَا عَلَيْهَا صَعِيدًۭا جُرُزًا﴿٨﴾
volume_up share
وَإِنَّا നാം തന്നെ لَجَاعِلُونَ ആക്കുന്നതുമാണു, ആക്കുന്നവരാണ് مَا عَلَيْهَا അതിന്‍മേലുള്ളത് صَعِيدًا വെണ്‍ഭൂമി, മണ്ണു جُرُزًا തരിശു, പാഴ്ഭൂമി.
അതിന്മേലുള്ളതിനെ നാം തന്നെ, തരിശായ വെണ്‍ ഭൂമിയാക്കിക്കളയുന്നതുമാകുന്നു.
തഫ്സീർ : 7-8
View   
أَمْ حَسِبْتَ أَنَّ أَصْحَـٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَـٰتِنَا عَجَبًا﴿٩﴾
volume_up share
أَمْ അല്ലാ (ഒരു പക്ഷെ) حَسِبْتَ നീ വിചാരിച്ചു(വോ) أَنَّ أَصْحَابَ الْكَهْفِ നിശ്ചയമായും ഗുഹയുടെ ആള്‍ക്കാര്‍ (ഗുഹാവാസികള്‍) وَالرَّقِيمِ റഖീമിന്റെയും كَانُوا അവരായിരുന്നു (എന്നു) مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു عَجَبًا ഒരു (വലിയ) ആശ്ചര്യം.
(നബിയേ,) അല്ലാ! ഗുഹയുടെയും, "റഖീമി"ന്റെയും ആള്‍ക്കാര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഒരു ആശ്ചര്യമായിരുന്നുവെന്ന്, നീ വിചാരിക്കുന്നുവോ?
إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةًۭ وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًۭا﴿١٠﴾
volume_up share
إِذْ أَوَى അഭയം പ്രാപിച്ചപ്പോള്‍, ചെന്നു ചേര്‍ന്നപ്പോള്‍ (ആ) الْفِتْيَةُ യുവാക്കള്‍ إِلَى الْكَهْفِ ഗുഹയിലേക്കു فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ, രക്ഷിതാവേ آتِنَا ഞങ്ങള്‍ക്കു നല്‍കേണമേ مِن لَّدُنكَ നിന്റെ പക്കല്‍ നിന്നു رَحْمَةً കാരുണ്യം, ദയ, അനുഗ്രഹം وَهَيِّئْ സജ്ജമാക്കി (ഒരുക്കി) ത്തരുകയും വേണമേ لَنَا ഞങ്ങള്‍ക്കു مِنْ أَمْرِنَا ഞങ്ങളുടെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു رَشَدًا നേര്‍മ്മാര്‍ഗ്ഗം, തന്റേടം.
(ആ) യുവാക്കള്‍ ഗുഹയിലേക്കു (ചെന്നു) അഭയം പ്രാപിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കു നിന്റെ പക്കല്‍ നിന്നു കാരുണ്യം നല്‍കേണമേ! ഞങ്ങളുടെ കാര്യത്തില്‍ നീ ഞങ്ങള്‍ക്കു നേര്‍മ്മാര്‍ഗ്ഗം സജ്ജമാക്കിത്തരുകയും ചെയ്യേണമേ!!"
فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًۭا﴿١١﴾
volume_up share
فَضَرَبْنَا അങ്ങനെ നാം അടിച്ചു (അടച്ചുകളഞ്ഞു) عَلَىٰ آذَانِهِمْ അവരുടെ കാതുകള്‍ക്കു (കര്‍ണ്ണപുടങ്ങളെ) فِي الْكَهْفِ ഗുഹയില്‍ വെച്ചു سِنِينَ വര്‍ഷങ്ങള്‍, കൊല്ലങ്ങള്‍ عَدَدًا ഗണ്യമായ, കുറെ എണ്ണം.
അങ്ങനെ, ഗണ്യമായ വര്‍ഷങ്ങളോളം ആ ഗുഹയില്‍വെച്ചു നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചുകളഞ്ഞു., (അവരെ ഉറക്കി).
ثُمَّ بَعَثْنَـٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًۭا﴿١٢﴾
volume_up share
ثُمَّ പിന്നെ, പിന്നീടു بَعَثْنَاهُمْ നാം അവരെ എഴുന്നേല്‍പിച്ചു لِنَعْلَمَ നാം (നമുക്കു) അറിയുവാന്‍ വേണ്ടി, أَيُّ الْحِزْبَيْنِ രണ്ടു കക്ഷികളില്‍ ഏതാണു (എന്നു) أَحْصَىٰ തിട്ടപ്പെടുത്തി, സൂക്ഷിച്ചു, വിലയിരുത്തി, അധികം കണക്കാക്കിയവര്‍ لِمَا لَبِثُوا അവര്‍ താമസിച്ചതിനെ, കഴിച്ചുകൂട്ടിയതിനെ أَمَدًا കാലം.
പിന്നെ, രണ്ടുകക്ഷികളില്‍ ഏതാണ്, അവര്‍ താമസിച്ചുകഴിഞ്ഞ കാലത്തെ തിട്ടപ്പെടുത്തിയതെന്നു അറിയുവാനായി നാം അവരെ എഴുന്നേല്‍പ്പിച്ചു.
തഫ്സീർ : 9-12
View   
نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَـٰهُمْ هُدًۭى﴿١٣﴾
volume_up share
نَّحْنُ നാം നമ്മള്‍ نَقُصُّ (നാം) വിവരിച്ചുതരുന്നു عَلَيْكَ നിനക്കു نَبَأَهُم അവരുടെ വര്‍ത്തമാനം بِالْحَقِّ യഥാര്‍ത്ഥത്തില്‍, ശരിക്കു إِنَّهُمْ നിശ്ചയമായും അവര്‍ فِتْيَةٌ (കുറച്ചു) യുവാക്കളാണ് آمَنُوا അവര്‍ വിശ്വസിച്ചു بِرَبِّهِمْ അവരുടെ രക്ഷിതാവില്‍ وَزِدْنَاهُمْ അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കുകയും ചെയ്തു هُدًى സന്മാര്‍ഗ്ഗം, സന്മാര്‍ഗ്ഗബോധം.
അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ (രൂപ) ത്തില്‍ വിവരിച്ചുതരാം. അവര്‍ കുറച്ചു യുവാക്കളായിരുന്നു; അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചു; നാം അവര്‍ക്കു സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَـٰهًۭا ۖ لَّقَدْ قُلْنَآ إِذًۭا شَطَطًا﴿١٤﴾
volume_up share
وَرَبَطْنَا നാം ദാര്‍ഢ്യം (ഉറപ്പു) നല്‍കുകയും ചെയ്തു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു إِذْ قَامُوا അവര്‍ നിന്നപ്പോല്‍ അവര്‍ നിലകൊണ്ടപ്പോള്‍ فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു رَبُّنَا നമ്മുടെ റബ്ബ്, രക്ഷിതാവ് رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടേയും لَن نَّدْعُوَ നാം പ്രാര്‍ത്ഥിക്കുന്നതേയല്ല, വിളിക്കുന്നതേയല്ല مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ إِلَـٰهًا ഒരു ഇലാഹിനെയും, ആരാധ്യനേയും لَّقَدْ തീര്‍ച്ചയായും قُلْنَا നാം പറഞ്ഞു പോകും (പറഞ്ഞതായിത്തീരും) إِذًا شَطَطًا അപ്പോള്‍, അങ്ങിനെയായാല്‍ അക്രമം, അനീതി.
അവര്‍ (സത്യത്തില്‍) നിലകൊണ്ടപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ക്ക്‌ നാം ദാര്‍ഢ്യം നല്‍കുകയും ചെയ്തു; അതിനാല്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാകുന്നു; അവനു പുറമെ യാതൊരു ആരാധ്യനെയും ഞങ്ങള്‍ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നതേയല്ല; അങ്ങിനെയായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമം പറയുകയായിത്തീരും.
هَـٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةًۭ ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَـٰنٍۭ بَيِّنٍۢ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا﴿١٥﴾
volume_up share
هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇവര്‍ قَوْمُنَا നമ്മുടെ ജനങ്ങള്‍ اتَّخَذُوا അവര്‍ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ آلِهَةً പല ആരാധ്യന്‍മാരേ, പല ദൈവങ്ങളെ لَّوْلَا يَأْتُونَ അവര്‍ വരാത്തതെന്ത്, അവര്‍ക്കു വന്നുകൂടേ عَلَيْهِم അവരെ സംബന്ധിച്ചു بِسُلْطَانٍ വല്ല ലക്ഷ്യവും (വല്ല തെളിവും) കൊണ്ടു بَيِّنٍ വ്യക്തമായ فَمَنْ അപ്പോള്‍ ആരാണ് أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനേക്കാള്‍, കെട്ടിയുണ്ടാക്കുന്നവനേക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ്, വ്യാജം.
ഇവര്‍ - നമ്മുടെ ജനത - അവനുപുറമെ, പല ആരാധ്യന്‍മാരെയും സ്വീകരിച്ചിരിക്കുന്നു. അവരെ സംബന്ധിച്ച് ഒരു വ്യക്തമായ ലക്‌ഷ്യം ഇവര്‍ കൊണ്ടുവരാത്തത് എന്താണ്?!അല്ലാഹുവിന്റെമേല്‍ കളവു കെട്ടിച്ചമയ്ക്കുന്നവനേക്കാള്‍ അക്രമിയായിട്ടുള്ളവന്‍ ആരാണുള്ളത്?!"
وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًۭا﴿١٦﴾
volume_up share
وَإِذِ اعْتَزَلْتُمُوهُمْ നിങ്ങള്‍ അവരെ വിട്ടകന്നുനിന്ന സ്ഥിതിക്ക് وَمَا يَعْبُدُونَ അവര്‍ ആരാധിക്കുന്നതിനെയും إِلَّا اللَّـهَ അല്ലാഹുവിനെ ഒഴികെ فَأْوُوا അതുകൊണ്ട് അഭയം പ്രാപിക്കുവിന്‍ إِلَى الْكَهْفِ ഗുഹയിലേക്കു (ചെന്നു) يَنشُرْ വിശാലപ്പെടുത്തിത്തരും لَكُمْ നിങ്ങള്‍ക്കു رَبُّكُم നിങ്ങളുടെ റബ്ബ്, രക്ഷിതാവ് مِّن رَّحْمَتِهِ അവന്റെ കാരുണ്യത്തില്‍ നിന്ന്, കാരുണ്യത്തെ وَيُهَيِّئْ സജ്ജമാക്കി (ശരിപ്പെടുത്തി) ത്തരികയും ചെയ്യും لَكُم നിങ്ങള്‍ക്ക് مِّنْ أَمْرِكُم നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് مِّرْفَقًا സൗകര്യത്തെ, ആവശ്യമായകാര്യത്തെ.
(അവര്‍ തമ്മില്‍ പറഞ്ഞു:) "അവരേയും അല്ലാഹുവിനെ ഒഴിച്ച് അവര്‍ ആരാധിച്ചു വരുന്നതിനെയും നിങ്ങള്‍ വിട്ടകന്നുനിന്ന സ്ഥിതിക്ക് എനി, (ആ) ഗുഹയില്‍ ചെന്നഭയം പ്രാപിക്കുവിന്‍;- നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തെ നിങ്ങള്‍ക്ക് വിശാലപ്പെടുത്തിത്തരുകയും, നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് (വേണ്ടുന്ന) സൌകര്യം ശരിപ്പെടുത്തിത്തരുകയും ചെയ്യുന്നതാണ്."
തഫ്സീർ : 13-16
View   
وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍۢ مِّنْهُ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّۭا مُّرْشِدًۭا﴿١٧﴾
volume_up share
وَتَرَى നിനക്കു കാണാം, നീ കാണും الشَّمْسَ സൂര്യനെ إِذَا طَلَعَت അത് ഉദിക്കുമ്പോള്‍, ഉദിച്ചാല്‍ تَّزَاوَرُ തെറ്റുന്നതായി, ചായുന്നതായി عَن كَهْفِهِمْ അവരുടെ ഗുഹ വിട്ടു ذَاتَ الْيَمِينِ വലഭാഗം, വലത്തോട്ട് وَإِذَا غَرَبَت അത് അസ്തമിക്കുമ്പോള്‍, അസ്തമിച്ചാല്‍ تَّقْرِضُهُمْ അതവരെ മുറിച്ചു കടക്കും ذَاتَ الشِّمَالِ ഇടഭാഗം, ഇടത്തോട്ട് وَهُمْ അവരാകട്ടെ فِي فَجْوَةٍ ഒരു വിശാലസ്ഥലത്തിലാണ് مِّنْهُ അതില്‍ നിന്ന് ذَٰلِكَ അതു مِنْ آيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് مَن ആരെയെങ്കിലും يَهْدِ اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ فَهُوَ എന്നാല്‍ അവനാണ് الْمُهْتَدِ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവന്‍ وَمَن ആരെയെങ്കിലും يُضْلِلْ അവന്‍ വഴിപിഴപ്പിക്കുന്നതായാല്‍ فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല, കണ്ടെത്തുകയില്ല തന്നെ لَهُ അവന് وَلِيًّا ഒരു ബന്ധുവെ مُّرْشِدًا നേര്‍മ്മാര്‍ഗ്ഗം നല്‍കുന്ന, തന്റേടം നല്‍കുന്ന.
സൂര്യന്‍ ഉദിക്കുമ്പോള്‍ അവരുടെ ഗുഹവിട്ടു വലത്തോട്ടു ചാഞ്ഞുപോകുന്നതായും, അസ്തമിക്കുമ്പോള്‍ അതവരെ മുറിച്ചു കടന്നു ഇടത്തോട്ടു പോകുന്നതായും നിനക്കു കാണാം; അവരാകട്ടെ അതില്‍നിന്നുള്ള ഒരു വിശാല സ്ഥലത്തുമാകുന്നു. അതു (എല്ലാം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെയെങ്കിലും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവനാണ് നേര്‍മ്മാര്‍ഗ്ഗം സിദ്ധിച്ചവന്‍; അവന്‍ ആരെയെങ്കിലും ദുര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവന് നേര്‍ വഴി നല്‍കുന്ന യാതൊരു ബന്ധുവേയും നീ കണ്ടെത്തുന്നതുമല്ലതന്നെ.
തഫ്സീർ : 17-17
View   
وَتَحْسَبُهُمْ أَيْقَاظًۭا وَهُمْ رُقُودٌۭ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَـٰسِطٌۭ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًۭا وَلَمُلِئْتَ مِنْهُمْ رُعْبًۭا﴿١٨﴾
volume_up share
وَتَحْسَبُهُمْ നീ അവരെ വിചാരിക്കും, ഗണിക്കും أَيْقَاظًا ഉണര്‍ന്നിരിക്കുന്നവരാണെന്ന് وَهُمْ അവരാകട്ടെ رُقُودٌ ഉറങ്ങുന്നവരാണ് وَنُقَلِّبُهُمْ നാം അവരെ മറിച്ചിട്ടുകൊണ്ടിരിക്കുന്നു ذَاتَ الْيَمِينِ വലത്തോട്ടു وَذَاتَ الشِّمَالِ ഇടത്തോട്ടും وَكَلْبُهُم അവരുടെ നായ بَاسِطٌ നീട്ടിയതാണ്, നീട്ടിവെച്ചിരിക്കയാണ് ذِرَاعَيْهِ അതിന്റെ രണ്ടു മുഴങ്കൈകള്‍ بِالْوَصِيدِ ഗുഹാമുഖത്തു, ഉമ്മരത്തു لَوِ اطَّلَعْتَ നീ എത്തിനോക്കിയിരുന്നുവെങ്കില്‍, നീ കണ്ടിരുന്നുവെങ്കില്‍ عَلَيْهِمْ അവരുടെ മേല്‍, അവരെ لَوَلَّيْتَ നീ പിന്‍മാറിക്കളയും, നീ പിന്തിരിയും مِنْهُمْ അവരില്‍നിന്ന് فِرَارًا പേടിച്ചോടിക്കൊണ്ട് وَلَمُلِئْتَ നീ നിറക്കപ്പെടുകയും ചെയ്യും, നീ നിര്‍ഭരനാകുകയും ചെയ്യും مِنْهُمْ അവരാല്‍, അവര്‍ നിമിത്തം رُعْبًا ഭയത്താല്‍.
(നീ അവരെ കണ്ടിരുന്നുവെങ്കില്‍,-) അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നു നീ ധരിച്ചുപോകുന്നതാണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാകുന്നു; നാം അവരെ വലത്തോട്ടും, ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടുമിരിക്കുന്നു; അവരുടെ നായ, ഗുഹാമുഖത്തു അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടിരുന്നുവെങ്കില്‍, ഓടി രക്ഷപ്പെടുന്നതിനായി അവരില്‍നിന്നും നീ പിന്തിരിഞ്ഞു പോകുകയും, അവര്‍ നിമിത്തം നീ ഭയനിര്‍ഭരനായിത്തീരുകയും ചെയ്യുമായിരുന്നു!
തഫ്സീർ : 18-18
View   
وَكَذَٰلِكَ بَعَثْنَـٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌۭ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍۢ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَـٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًۭا فَلْيَأْتِكُم بِرِزْقٍۢ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا﴿١٩﴾
volume_up share
وَكَذَٰلِكَ അപ്രകാരം بَعَثْنَاهُمْ നാം അവരെ എഴുന്നേല്‍പിച്ചു لِيَتَسَاءَلُوا അവര്‍ അന്യോന്യം ചോദിക്കുവാനായി بَيْنَهُمْ അവര്‍ക്കിടയില്‍, അവര്‍ തമ്മില്‍ قَالَ പറഞ്ഞു قَائِلٌ ഒരു പറയുന്നവന്‍ (ഒരാള്‍), ഒരു വക്താവ് مِّنْهُمْ അവരില്‍ നിന്ന് كَمْ എത്ര (കാലം) لَبِثْتُمْ നിങ്ങള്‍ പാര്‍ത്തു, കഴിഞ്ഞുകൂടി قَالُوا അവര്‍ പറഞ്ഞു لَبِثْنَا നാം പാര്‍ത്തു, കഴിഞ്ഞുകൂടി يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം قَالُوا അവര്‍ പറഞ്ഞു رَبُّكُمْ നിങ്ങളുടെ രക്ഷിതാവ് أَعْلَمُ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവനാണ് بِمَا لَبِثْتُمْ നിങ്ങള്‍ കഴിഞ്ഞുകൂടിയതിനെപ്പറ്റി فَابْعَثُوا എന്നാല്‍ നിങ്ങള്‍ അയക്കുവിന്‍ أَحَدَكُم നിങ്ങളിലൊരാളെ بِوَرِقِكُمْ നിങ്ങളുടെ വെള്ളിയുമായി هَـٰذِهِ ഇത് (ഈ) إِلَى الْمَدِينَةِ പട്ടണത്തിലേക്ക് فَلْيَنظُرْ എന്നിട്ട് അവന്‍ നോക്കട്ടെ أَيُّهَا അതില്‍ ഏതാണ് (ഏതു സ്ഥലമാണ്) أَزْكَىٰ കൂടുതല്‍ നല്ലത് طَعَامًا ഭക്ഷണസാധനം فَلْيَأْتِكُم എന്നിട്ടു നിങ്ങള്‍ക്ക് അവന്‍ കൊണ്ടുവരട്ടെ بِرِزْقٍ ആഹാരത്തെ مِّنْهُ അതില്‍ നിന്നു (അവിടെ നിന്ന്) وَلْيَتَلَطَّفْ അവന്‍ സൂക്ഷ്മ നയം (സൗമ്യം) സ്വീകരിക്കുകയും ചെയ്യട്ടെ وَلَا يُشْعِرَنَّ അവന്‍ അറിയിക്കാതെയും ഇരിക്കട്ടെ بِكُمْ നിങ്ങളെപ്പറ്റി أَحَدًا ഒരാളെയും.
അപ്രകാരം, - അവര്‍ അന്യോന്യം ചോദ്യം നടത്തുവാനായി - നാം അവരെ (ഉറക്കില്‍ നിന്ന്) എഴുന്നേല്‍പ്പിച്ചു അവരില്‍നിന്നു ഒരാള്‍ (മറ്റുള്ളവരോടു) പറഞ്ഞു: "നിങ്ങള്‍ എത്രയാണു (ഉറങ്ങി) കഴിഞ്ഞു കൂടിയത്?" അവര്‍ പറഞ്ഞു: "നാം ഒരു ദിവസമോ, അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പ ഭാഗമോ കഴിഞ്ഞുകൂടിയിരിക്കും." (തിട്ടം പറയുവാന്‍ സാധിക്കാതെ) അവര്‍ പറഞ്ഞു: "നിങ്ങള്‍ കഴിഞ്ഞുകൂടിയതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്. (അതില്‍ നാം തര്‍ക്കിക്കേണ്ട), എന്നാല്‍, നിങ്ങളില്‍ ഒരാളെ ഈ വെള്ളിയുംകൊണ്ടു പട്ടണത്തിലേക്കു അയക്കുക. എന്നിട്ട് അവന്‍ അവിടെ ഏതു സ്ഥലമാണ്, ഭക്ഷണസാധനം കൂടുതല്‍ നല്ലത് എന്നു നോക്കട്ടെ; അവിടെ നിന്ന് നിങ്ങള്‍ക്കു വല്ല ആഹാരവും അവന്‍ (വാങ്ങി)ക്കൊണ്ടുവരട്ടെ! അവന്‍ സൂക്ഷ്മനയം കൈകൊള്ളുകയും ചെയ്യട്ടെ; നിങ്ങളെപ്പറ്റി ഒരാളെയും അറിയിക്കാതിരിക്കുകയും വേണം.
إِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًۭا﴿٢٠﴾
volume_up share
إِنَّهُمْ നിശ്ചയമായും അവര്‍ إِن يَظْهَرُوا അവര്‍ക്കു വ്യക്തമായാല്‍, കണ്ടുമുട്ടിയാല്‍ عَلَيْكُمْ നിങ്ങളെ, നിങ്ങളെപ്പറ്റി يَرْجُمُوكُمْ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും أَوْ അല്ലാത്ത പക്ഷം, അല്ലെങ്കില്‍ يُعِيدُوكُمْ നിങ്ങളെ അവര്‍ മടക്കും (ആക്കിത്തീര്‍ക്കും) فِي مِلَّتِهِمْ അവരുടെ മാര്‍ഗ്ഗത്തില്‍ (മതത്തില്‍) وَلَن تُفْلِحُوا നിങ്ങള്‍ വിജയിക്കുന്നതേ അല്ല إِذًا എന്നാല്‍, അപ്പോള്‍, അങ്ങിനെ ആയാല്‍ أَبَدًا ഒരിക്കലും.
"(കാരണം:) നിശ്ചയമായും, നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും; അല്ലെങ്കില്‍ (ബലം പ്രയോഗിച്ച്) നിങ്ങളെ അവരുടെ മതത്തില്‍ ആക്കിത്തീര്‍ക്കുകയും ചെയ്തേക്കും. എന്നാല്‍ (പിന്നെ) നിങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ലതന്നെ."
തഫ്സീർ : 19-20
View   
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّۭ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَـٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَـٰنًۭا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًۭا﴿٢١﴾
volume_up share
وَكَذَٰلِكَ അപ്രകാരം തന്നെ أَعْثَرْنَا നാം വെളിവാക്കിക്കൊടുത്തു عَلَيْهِمْ അവരെ لِيَعْلَمُوا അവര്‍ അറിയുവാന്‍ أَنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് (എന്ന്) وَأَنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം (ലോകാവസാന ഘട്ടം) لَا رَيْبَ സന്ദേഹമില്ല, സംശയമില്ല (എന്നും) فِيهَا അതില്‍ إِذْ يَتَنَازَعُونَ അവര്‍ തര്‍ക്കിക്കുമ്പോള്‍ بَيْنَهُمْ അവര്‍ തമ്മില്‍ أَمْرَهُمْ അവരുടെ കാര്യത്തില്‍ فَقَالُوا അങ്ങിനെ അവര്‍ പറഞ്ഞു ابْنُوا നിങ്ങള്‍ നിര്‍മ്മിക്കണം, സ്ഥാപിക്കണം عَلَيْهِم അവരുടെ മേല്‍ بُنْيَانًا ഒരു കെട്ടിടം رَّبُّهُمْ അവരുടെ റബ്ബ്, രക്ഷിതാവ് أَعْلَمُ بِهِمْ അവരെപ്പറ്റി കൂടുതല്‍ അറിയുന്നവനാണ് قَالَ പറഞ്ഞു الَّذِينَ غَلَبُوا വിജയം നേടിയവര്‍ عَلَىٰ أَمْرِهِمْ തങ്ങളുടെ കാര്യത്തില്‍ لَنَتَّخِذَنَّ നമുക്കു ഉണ്ടാക്കുക തന്നെ വേണം (നാം ഉണ്ടാക്കുക തന്നെ ചെയ്യും), നിശ്ചയമായും ഉണ്ടാക്കും عَلَيْهِم അവരുടെ മേല്‍ مَّسْجِدًا ഒരു പള്ളി.
അതുപോലെ (ഉറക്കില്‍നിന്നു എഴുന്നേല്‍പിച്ചതുപോലെ) ത്തന്നെ - അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമാണെന്നും, "അന്ത്യസമയ"ത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹമില്ലെന്നും അവര്‍ (ജനങ്ങള്‍) അറിയുവാനായി - നാം അവരെ വെളിവാക്കിക്കൊടുത്തു. അവര്‍ തമ്മില്‍, അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ച്‌: "അവരുടെ പേരില്‍ ഒരു കെട്ടിടം നിര്‍മ്മിക്കണം; അവരെപ്പറ്റി അവരുടെ റബ്ബിനു കൂടുതല്‍ അറിയാം" എന്നു (ഒരു കക്ഷി) പറഞ്ഞപ്പോള്‍,- കാര്യത്തില്‍ വിജയം നേടിയവര്‍ പറഞ്ഞു: "നമുക്കു അവരുടെമേല്‍ ഒരു പള്ളി ഉണ്ടാക്കുകതന്നെ വേണം." എന്നും.
തഫ്സീർ : 21-21
View   
سَيَقُولُونَ ثَلَـٰثَةٌۭ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌۭ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌۭ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌۭ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءًۭ ظَـٰهِرًۭا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًۭا﴿٢٢﴾
volume_up share
سَيَقُولُونَ അവര്‍ പറയും ثَلَاثَةٌ മൂന്നാളാണ് رَّابِعُهُمْ അവരില്‍ നാലാമത്തേതു كَلْبُهُمْ അവരുടെ നായയാണ്‌ وَيَقُولُونَ അവര്‍ പറയും خَمْسَةٌ അഞ്ചാളാണ് سَادِسُهُمْ അവരില്‍ ആറാമത്തേത് كَلْبُهُمْ അവരുടെ നായയാണ്‌ رَجْمًا ഊഹപ്രകടനം (നടത്തുന്നു.) بِالْغَيْبِ അദൃശ്യകാര്യത്തെ (മറഞ്ഞ കാര്യത്തെ)പ്പറ്റി وَيَقُولُونَ അവര്‍ പറയും سَبْعَةٌ ഏഴു പേരാണ് وَثَامِنُهُمْ അവരില്‍ ഏട്ടാമത്തേതു كَلْبُهُمْ അവരുടെ നായയാണ്‌ قُل പറയുക رَّبِّي എന്റെ രക്ഷിതാവ് أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് (കൂടുതല്‍ അറിയുന്നവനാണ്) بِعِدَّتِهِم അവരുടെ എണ്ണത്തെപ്പറ്റി അവരെക്കുറിച്ചു مَّا يَعْلَمُهُمْ അറിയുകയില്ല إِلَّا قَلِيلٌ അല്‍പം ആളുകളല്ലാതെفَلَا تُمَارِ അതിനാല്‍ (എന്നിരിക്കെ) നീ തര്‍ക്കിക്കരുതു فِيهِمْ അവരുടെ കാര്യത്തില്‍ إِلَّا مِرَاءً ഒരു (തരം) തര്‍ക്കമല്ലാതെ ظَاهِرًا പ്രത്യക്ഷമായ وَلَا تَسْتَفْتِ നീ തീരുമാനമാവശ്യപ്പെടുകയും വേണ്ട فِيهِم അവരുടെ കാര്യത്തില്‍ مِّنْهُمْ അവരില്‍ നിന്ന് أَحَدًا ഒരാളോടും, ആരോടും.
(ഗുഹാവാസികള്‍) മൂന്നാളാണ്, അവരില്‍ നാലാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ (ഒരു വിഭാഗം ആളുകള്‍) പറയും; അഞ്ചാളുകളാണ്. ആറാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ [ഒരു വിഭാഗം] പറയും; അദൃശ്യകാര്യത്തില്‍ ഊഹപ്രകടനം നടത്തുകയത്രെ (അവര്‍ ചെയ്യുന്നത്) ! ഏഴുപേരാണ് എട്ടാമത്തേത് അവരുടെ നായയുമാണ് എന്നും [മറ്റൊരു വിഭാഗം] പറയുന്നു. (നബിയേ!) പറഞ്ഞേക്കുക: "അവരുടെ എണ്ണത്തെക്കുറിച്ചു എന്റെ രക്ഷിതാവു ശരിക്കറിയുന്നവനാകുന്നു; അല്പം ആളുകളല്ലാതെ അവരെക്കുറിച്ചു അറിയുന്നതല്ല." എന്നിരിക്കെ, അവരുടെ വിഷയത്തില്‍ പ്രത്യക്ഷതരത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്; അവരുടെ കാര്യത്തില്‍ അവരില്‍ (ജനങ്ങളില്‍ ഒരാളോടും തീരുമാനാമാവശ്യപ്പെടുകയും ചെയ്യരുത്).
തഫ്സീർ : 22-22
View   
وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌۭ ذَٰلِكَ غَدًا﴿٢٣﴾
volume_up share
وَلَا تَقُولَنَّ തീര്‍ച്ചയായും (ഒരിക്കലും) നീ പറയരുതു لِشَيْءٍ ഒരു കാര്യത്തെക്കുറിച്ചും إِنِّي നിശ്ചയമായും فَاعِلٌ ഞാന്‍ ചെയ്യുന്നവനാണ് (എന്ന്) ذَٰلِكَ അത് غَدًا നാളെ.
ഒരു കാര്യത്തെക്കുറിച്ചും, ഞാനതു നാളെ ചെയ്യുന്നതാണെന്നു നിശ്ചയമായും നീ പറഞ്ഞു പോകരുത്;-
إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَـٰذَا رَشَدًۭا﴿٢٤﴾
volume_up share
إِلَّا أَن يَشَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാലെന്ന നിലക്കല്ലാതെ (إن شاء الله എന്നു പറയാതെ) وَاذْكُر നീ ഓര്‍ക്കുക رَّبَّكَ നിന്റെ രക്ഷിതാവിനെ إِذَا نَسِيتَ നീ മറന്നാല്‍ وَقُلْ നീ പറയുകയും ചെയ്യുക عَسَىٰ ആയേക്കാം أَن يَهْدِيَنِ എന്നെ നയിച്ചേക്കാം, എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കാം رَبِّي എന്റെ രക്ഷിതാവ് لِأَقْرَبَ കൂടുതല്‍ അടുത്തതിലേക്കു مِنْ هَـٰذَا ഇതിനേക്കാള്‍ رَشَدًا നേര്‍മ്മാര്‍ഗ്ഗം, തന്റേടം, (വിജയമാര്‍ഗ്ഗം).
"അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍" (എന്നു ചേര്‍ത്തുകൊണ്ടു) അല്ലാതെ നീ (അതു) മറന്നുപോകുന്ന പക്ഷം, നീ നിന്റെ രക്ഷിതാവിനെ ഓര്‍ത്തുകൊള്ളുക; "ഇതിനെക്കാള്‍ അടുത്ത (സൗകര്യപ്രദമായ) നേര്‍മാര്‍ഗ്ഗത്തിലേക്കു എന്റെ റബ്ബ് എന്നെ നയിച്ചേക്കാം" എന്നു പറയുകയും ചെയ്യുക.
തഫ്സീർ : 23-24
View   
وَلَبِثُوا۟ فِى كَهْفِهِمْ ثَلَـٰثَ مِا۟ئَةٍۢ سِنِينَ وَٱزْدَادُوا۟ تِسْعًۭا﴿٢٥﴾
volume_up share
وَلَبِثُوا അവര്‍ താമസിച്ചു فِي كَهْفِهِمْ അവരുടെ ഗുഹയില്‍ ثَلَاثَ مِائَةٍ മുന്നൂറു سِنِينَ കൊല്ലങ്ങള്‍ وَازْدَادُوا അവര്‍ അധികമെടുത്തു تِسْعًا ഒമ്പതു (കൊല്ലം).
അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറ് കൊല്ലം താമസിച്ചു; ഒമ്പത് (കൊല്ലം) അവര്‍ കൂടുതലുമെടുത്തു.
قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًۭا﴿٢٦﴾
volume_up share
قُلِ നീ പറയുക اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَا لَبِثُوا അവര്‍ താമസിച്ചതിനെപ്പറ്റി لَهُ അവനാകുന്നു غَيْبُ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യജ്ഞാനം وَالْأَرْضِ ഭൂമിയിലെയും أَبْصِرْ بِهِ അവനത്രെ കാഴ്ചയുള്ളവന്‍, (അവന്‍ വലിയ കാഴ്ചയുള്ളവന്‍) وَأَسْمِعْ എത്ര (വലിയ) കേള്‍വിയുള്ളവന്‍ مَا لَهُم അവര്‍ക്കില്ല مِّن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷകനും, ഒരു ബന്ധുവും, കൈകാര്യകര്‍ത്താവും وَلَا يُشْرِكُ അവന്‍ പങ്കു ചേര്‍ക്കുകയുമില്ല فِي حُكْمِهِ അവന്റെ അധികാരത്തില്‍, വിധിയില്‍, ഭരണത്തില്‍ أَحَدًا ഒരാളെയും ആരെയും.
(നബിയേ!) പറയുക: "അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്; ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവനെത്ര (വലിയ) കാഴ്ച്ചയുള്ളവന്‍! എത്ര (വലിയ) കേള്‍വിയുള്ളവന്‍! അവനല്ലാതെ, അവര്‍ക്ക് (മനുഷ്യര്‍ക്ക്) ഒരു രക്ഷകനുമില്ല; അവന്റെ അധികാരത്തില്‍ ആരെയും അവന്‍ പങ്ക് ചേര്‍ക്കുകയുമില്ല.
തഫ്സീർ : 25-26
View   
وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَـٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًۭا﴿٢٧﴾
volume_up share
وَاتْلُ നീ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹ്-യ് (ബോധനം) നല്‍കപ്പെട്ടത്‌ إِلَيْكَ നിനക്ക് مِن كِتَابِ വേദഗ്രന്ഥത്തില്‍ നിന്നു رَبِّكَ നിന്റെ രക്ഷിതാവിന്റെ لَا مُبَدِّلَ ഭേദഗതി വരുത്തുന്നവനില്ല, മാറ്റിമറിക്കുന്നവനില്ല لِكَلِمَاتِهِ അവന്റെ വചനങ്ങളെ وَلَن تَجِدَ നിനക്കു കിട്ടുന്നതേയല്ല, നീ കണ്ടെത്തുകയില്ല مِن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مُلْتَحَدًا ഒരു രക്ഷാവലംബം.
നിന്റെ രക്ഷിതാവിന്റെ വേദഗ്രന്ഥത്തില്‍ നിന്നു നിനക്കു "വഹ്-യു" (ബോധനം) നല്‍കപ്പെട്ടിരിക്കുന്നതു നീ പാരായണം ചെയ്തുകൊള്ളുക. അവന്റെ വചനങ്ങള്‍ക്കു ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല. അവനല്ലാതെ യാതൊരു രക്ഷാവലംബവും നിനക്കു (ഒരിക്കലും) കിട്ടുന്നതുമല്ല.
وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًۭا﴿٢٨﴾
volume_up share
وَاصْبِرْ നീ സ്ഥിരപ്പെടുത്തുക, ക്ഷമവരുത്തുക نَفْسَكَ നിന്നെ, നിന്റെ ആത്മാവിനെ, ദേഹത്തെ, മനസ്സിന്നു مَعَ الَّذِينَ യാതൊരു കൂട്ടരോടുകൂടെ يَدْعُونَ അവര്‍ പ്രാര്‍ത്ഥിക്കുന്നു رَبَّهُم അവരുടെ രക്ഷിതാവിനെ بِالْغَدَاةِ രാവിലെ وَالْعَشِيِّ വൈകുന്നേരവും يُرِيدُونَ (അവര്‍) ഉദ്ദേശിച്ചുകൊണ്ട് وَجْهَهُ അവന്റെ മുഖത്തെ (പ്രീതിയെ) وَلَا تَعْدُ വിട്ടുപോകരുത് عَيْنَاكَ നിന്റെ (രണ്ടു) കണ്ണുകള്‍, ദൃഷ്ടികള്‍ عَنْهُمْ അവരില്‍ നിന്നു تُرِيدُ നീ ഉദ്ദേശിച്ചുകൊണ്ട്‌ زِينَةَ അലങ്കാരത്തെ; ഭംഗിയെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ وَلَا تُطِعْ നീ അനുസരിക്കരുതു مَنْ യാതൊരുവനെ أَغْفَلْنَا നാം ബോധാരഹിതമാക്കി (അശ്രദ്ധമാക്കി)യിരിക്കുന്നു قَلْبَهُ അവന്റെ ഹൃദയത്തെ عَن ذِكْرِنَا നമ്മുടെ ബോധനത്തെ സംബന്ധിച്ചു, സ്മരണയെക്കുറിച്ച് وَاتَّبَعَ അവന്‍ പിന്‍പറ്റുകയും ചെയ്തു هَوَاهُ അവന്റെ ഇച്ഛയെ, തന്നിഷ്ടത്തെ وَكَانَ ആകുകയും ചെയ്തു أَمْرُهُ അവന്റെ കാര്യം فُرُطًا അതിരു കവിഞ്ഞതു, അതിരു വിട്ടത്.
തങ്ങളുടെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ) ഉദ്ദേശിച്ചുകൊണ്ട്‌ കാലത്തും, വൈകുന്നേരവും അവനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ നീ നിന്നെ സ്ഥിരപ്പെടുത്തുക; ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ഉദ്ദേശിച്ച് അവരില്‍നിന്നു നിന്റെ ദൃഷ്ടികള്‍ വിട്ടുപോകരുത്. നമ്മുടെ ബോധാനത്തെ സംബന്ധിച്ചു നാം ആരുടെ ഹൃദയത്തെ ബോധരഹിതമാക്കുകയും, തന്റെ ഇച്ഛയെ അവന്‍ പിതുടരുകയും, തന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്തിരിക്കുന്നുവോ അവനെ, നീ അനുസരിക്കുകയും ചെയ്യരുത്.
തഫ്സീർ : 27-28
View   
وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍۢ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا﴿٢٩﴾
volume_up share
وَقُلِ പറയുക الْحَقُّ സത്യം, യഥാര്‍ത്ഥം, (ഈ പറയുന്ന സത്യം) مِن رَّبِّكُمْ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു فَمَن അതുകൊണ്ട് ആരെങ്കിലും شَاءَ വേണമെന്നുവെച്ചാല്‍, ഉദ്ദേശിച്ചാല്‍ فَلْيُؤْمِن (എന്നാല്‍) അവന്‍ വിശ്വസിച്ചുകൊള്ളട്ടെ وَمَن شَاءَ ആര്‍ക്കെങ്കിലും വേണമെന്നുണ്ടെങ്കില്‍ فَلْيَكْفُرْ അവര്‍ അവിശ്വസിച്ചുകൊള്ളട്ടെ إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു لِلظَّالِمِينَ അക്രമികള്‍ക്ക് نَارًا ഒരു അഗ്നി (നരകം) أَحَاطَ വലയം ചെയ്യുന്നതാണ് بِهِمْ അവരെ سُرَادِقُهَا അതിന്റെ പുറമൂടി (പുകപടലമാകുന്ന) വിരി وَإِن يَسْتَغِيثُوا അവര്‍ വെള്ളത്തിനു അപേക്ഷിച്ചാല്‍, മുറവിളി കൂട്ടിയാല്‍ يُغَاثُوا അവര്‍ക്കു രക്ഷ (സഹായം) നല്‍കപ്പെടും بِمَاءٍ ഒരു (തരം) വെള്ളം കൊണ്ടു كَالْمُهْلِ (ചെമ്പു മുതലായവ ഉരുക്കിയ) ലോഹദ്രാവകം പോലെയുള്ള, എണ്ണക്കീടം പോലെയുള്ള يَشْوِي അതു ചുട്ടെരിക്കും الْوُجُوهَ മുഖങ്ങളെ بِئْسَ എത്ര (വളരെ) ചീത്തയാണ്‌ الشَّرَابُ (ആ) പാനീയം وَسَاءَتْ അതു (നരകം) എത്ര ദുഷിച്ചതുമാണ് مُرْتَفَقًا വിശ്രമസ്ഥലം.
നീ പറയുക: "(ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു; അതുകൊണ്ടു വേണ്ടുന്നവര്‍ വിശ്വസിച്ചു കൊള്ളട്ടെ; വേണ്ടുന്നവര്‍ അവിശ്വസിച്ചും കൊള്ളട്ടെ!" നിശ്ചയമായും അക്രമികള്‍ക്കു നാം ഒരു അഗ്നി [നരകം] ഒരുക്കിവെച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം, ലോഹദ്രാവകം പോലെയുള്ള ഒരു (തരം) വെള്ളംകൊണ്ടു അവര്‍ക്കു രക്ഷ നല്‍കപ്പെടും; അതു (അവരുടെ) മുഖങ്ങളെ ചുട്ടെരിച്ചു കളയുന്നതാകുന്നു. എത്ര ചീത്ത പാനീയം! അതു (നരകം) എത്ര ദുഷിച്ച വിശ്രമസ്ഥലവും!!
തഫ്സീർ : 29-29
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا﴿٣٠﴾
volume_up share
إِنَّ നിശ്ചയമായും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ إِنَّا നിശ്ചയമായും നാം لَا نُضِيعُ നാം പാഴാക്കുന്നതല്ല أَجْرَ مَنْ ഒരുവന്റെ (ഒരു കൂട്ടരുടെ) പ്രതിഫലം أَحْسَنَ അവന്‍ നന്നാക്കി عَمَلًا പ്രവര്‍ത്തനം, കര്‍മ്മം.
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ.
أُو۟لَـٰٓئِكَ لَهُمْ جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍۢ وَيَلْبَسُونَ ثِيَابًا خُضْرًۭا مِّن سُندُسٍۢ وَإِسْتَبْرَقٍۢ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًۭا﴿٣١﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കാണ്, അവര്‍ക്കുണ്ട് جَنَّاتُ عَدْنٍ അധിവാസത്തിന്റെ (നിത്യവാസത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍ تَجْرِي ഒഴുകും, സഞ്ചരിക്കും, നടക്കും مِن تَحْتِهِمُ അവരുടെ താഴ്ഭാഗത്തു കൂടി الْأَنْهَارُ നദികള്‍, ആറുകള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്ക് അണിയിക്കപ്പെടും فِيهَا അതില്‍, അവിടത്തില്‍ مِنْ أَسَاوِرَ വള (കൈവള)കളില്‍ നിന്ന്, കങ്കണങ്ങളില്‍ നിന്ന് مِن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَيَلْبَسُونَ അവര്‍ ധരിക്കുകയും ചെയ്യും ثِيَابًا വസ്ത്രങ്ങളെ خُضْرًا പച്ചയായ مِّن سُندُسٍ മിനുസപ്പട്ടു (നേരിയപട്ടു) കൊണ്ടുള്ള وَإِسْتَبْرَقٍ പരുത്ത (കട്ടിയുള്ള) പട്ടും مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ട് فِيهَا അതില്‍, അവിടത്തില്‍ عَلَى الْأَرَائِكِ പര്യങ്കങ്ങളില്‍, അലംകൃത കട്ടിലുകളില്‍ نِعْمَ എത്ര (വളരെ) വിശിഷ്ടം (ആ) الثَّوَابُ പ്രതിഫലം وَحَسُنَتْ അതു വളരെ നല്ലതും مُرْتَفَقًا വിശ്രമസ്ഥലം.
അക്കൂട്ടരോ, അവരുടെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതായ അധിവാസത്തിന്റെ ആരാമങ്ങള്‍ [സ്വര്‍ഗ്ഗങ്ങള്‍] അവര്‍ക്കാണുള്ളത്; അവര്‍ക്ക് അവിടെ സ്വര്‍ണ്ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടും; മിനുസപ്പെട്ടത്തില്‍ നിന്നും, പരുത്ത പട്ടില്‍നിന്നുമുള്ള പച്ച വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും; (അവര്‍) അവിടെ അലംകൃത കട്ടിലുകളില്‍ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടിരിക്കുന്ന നിലയിലായിരിക്കും. (ആ) പ്രതിഫലമത്രെ വിശിഷ്ടമായതു! അതു വളരെ നല്ല വിശ്രമസ്ഥലവും!
തഫ്സീർ : 30-31
View   
وَٱضْرِبْ لَهُم مَّثَلًۭا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَـٰبٍۢ وَحَفَفْنَـٰهُمَا بِنَخْلٍۢ وَجَعَلْنَا بَيْنَهُمَا زَرْعًۭا﴿٣٢﴾
volume_up share
وَاضْرِبْ വിവരിച്ചു കൊടുക്കുക لَهُم അവര്‍ക്കു مَّثَلًا ഒരു ഉപമ, ഉദാഹരണം رَّجُلَيْنِ രണ്ടാളുകളെ, രണ്ടു പുരുഷന്‍മാരെ جَعَلْنَا നാം ഉണ്ടാക്കി لِأَحَدِهِمَا അവരില്‍ ഒരാള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങള്‍ مِنْ أَعْنَابٍ പല [തരത്തിലുള്ള] മുന്തിരികളില്‍ നിന്നും وَحَفَفْنَاهُمَا അവ രണ്ടിനേയും നാം വലയം ചെയ്തു بِنَخْلٍ ഈത്തപ്പനകൊണ്ട് وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു بَيْنَهُمَا രണ്ടിനുമിടയില്‍ زَرْعًا വിള, കൃഷി.
(നബിയേ!) അവര്‍ക്കു ഒരു ഉപമ - അതായതു: രണ്ടാളുകളെക്കുറിച്ചു - വിവരിച്ചു കൊടുക്കുക: അവരില്‍ ഒരുവനു പല (തരം) മുന്തിരികളുടെ രണ്ടു തോട്ടങ്ങള്‍ നാം ഉണ്ടാക്കിക്കൊടുത്തു; ഈത്തപ്പനകള്‍കൊണ്ട് അവ രണ്ടിനേയും നാം വളയവും ചെയ്തു; അവ രണ്ടിനുമിടയില്‍ നാം കൃഷിയും ഉണ്ടാക്കി.
كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًۭٔا ۚ وَفَجَّرْنَا خِلَـٰلَهُمَا نَهَرًۭا﴿٣٣﴾
volume_up share
كِلْتَا الْجَنَّتَيْنِ രണ്ടു തോട്ടവും آتَتْ നല്‍കിവന്നു, കൊടുത്തു أُكُلَهَا അതിന്റെ കനി [ഫലം] وَلَمْ تَظْلِم അതു ക്രമക്കേടും വരുത്തിയില്ല مِّنْهُ അതില്‍, അതില്‍നിന്നു شَيْئًا ഒന്നും, ഒന്നിനെയും وَفَجَّرْنَا നാം കീറി, പൊട്ടി ഒഴുക്കി, നടത്തി خِلَالَهُمَا രണ്ടിനുമിടയില്‍ക്കൂടി نَهَرًا നദി, പുഴ, നീര്‍ച്ചാല്‍.
ആ തോട്ടങ്ങള്‍ രണ്ടും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു; അതില്‍ യാതൊരു ക്രമക്കേടും അതു വരുത്തിയില്ല. [ശരിക്കു ഫലം നല്‍കി.] രണ്ടു തോട്ടത്തിന്റേയും ഇടയില്‍ക്കൂടി നാം നദി കീറുകയും ചെയ്തു.
തഫ്സീർ : 32-33
View   
وَكَانَ لَهُۥ ثَمَرٌۭ فَقَالَ لِصَـٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًۭا وَأَعَزُّ نَفَرًۭا﴿٣٤﴾
volume_up share
وَكَانَ لَهُ അവനുണ്ടായിരുന്നു ثَمَرٌ വരുമാനങ്ങള്‍, ഫലങ്ങള്‍, സമൃദ്ധി فَقَالَ അങ്ങനെ അവന്‍ പറഞ്ഞു لِصَاحِبِهِ തന്റെ ചങ്ങാതിയോടു وَهُوَ അവന്‍ يُحَاوِرُهُ അവനോട്‌ വാഗ്വാദം നടത്തുകയായിരുന്നു أَنَا ഞാന്‍ أَكْثَرُ അധികമുള്ളവനാണ് مِنكَ നിന്നെക്കാള്‍ مَالًا ധനം, സ്വത്തു وَأَعَزُّ അധികം പ്രതാപം (ശക്തി) ഉള്ളവനുമാണ് نَفَرًا ആള്‍, കൂട്ടം, സംഘം.
അവനു (വേറെയും പല) വരുമാനങ്ങളുണ്ടായിരുന്നു. അങ്ങനെ, തന്റെ ചങ്ങാതിയോട്‌ - അവനുമായി (അന്ത്യനാളിനെക്കുറിച്ചും മറ്റും) വാഗ്വാദം ചെയ്തുകൊണ്ടു - അവന്‍ പറയുകയാണു: "ഞാന്‍ നിന്നെക്കാള്‍ ധനം കൂടുതലുള്ളവനും, അധികം സംഘബലമുള്ളവനുമത്രെ."
وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌۭ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَـٰذِهِۦٓ أَبَدًۭا﴿٣٥﴾
volume_up share
وَدَخَلَ അവന്‍ പ്രവേശിച്ചു جَنَّتَهُ അവന്റെ തോട്ടത്തില്‍ وَهُوَ അവന്‍ ظَالِمٌ അക്രമം ചെയ്യുന്നവനാണ് لِّنَفْسِهِ അവന്റെ ആത്മാവിനോട്, തന്നോടു തന്നെ (സ്വയംതന്നെ) قَالَ അവന്‍ പറഞ്ഞു مَا أَظُنُّ ഞാന്‍ വിചാരിക്കുന്നില്ല أَن تَبِيدَ നശിച്ചു പോകുമെന്ന് هَـٰذِهِ ഇതു, ഇവ أَبَدًا ഒരിക്കലും, ഒരു കാലത്തും.
അവന്‍ തന്നോടുതന്നെ അക്രമിയായും കൊണ്ടു തന്റെ തോട്ടത്തില്‍ പ്രവേശിച്ചു; അവന്‍ പറഞ്ഞു: "ഒരു കാലത്തും ഇതു (ഈ തോട്ടം) നശിച്ചുപോകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.
وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةًۭ وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًۭا مِّنْهَا مُنقَلَبًۭا﴿٣٦﴾
volume_up share
وَمَا أَظُنُّ ഞാന്‍ വിചാരിക്കുന്നുമില്ല السَّاعَةَ അന്ത്യസമയത്തെ قَائِمَةً നിലനില്‍ക്കുന്നതാണെന്നു, സംഭവിക്കുന്നതാണെന്നു وَلَئِن رُّدِدتُّ ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ إِلَىٰ رَبِّي എന്റെ രക്ഷിതാവിങ്കലേക്കു لَأَجِدَنَّ തീര്‍ച്ചയായും എനിക്കു കിട്ടും خَيْرًا ഉത്തമമായതു مِّنْهَا ഇതിനേക്കാള്‍ مُنقَلَبًا മടങ്ങിച്ചെല്ലുന്നതിനുള്ള സ്ഥലം.
"അന്ത്യസമയം, സംഭവിക്കുന്ന ഒന്നാണെന്നും ഞാന്‍ വിചാരിക്കുന്നില്ല; അഥവാ എന്റെ റബ്ബിന്റെ അടുക്കലേക്ക് ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ, നിശ്ചയമായും, മടങ്ങിച്ചെല്ലുന്നതിനു ഇതിനേക്കാള്‍ നല്ലതായ ഒരു സ്ഥാനം എനിക്കു (അവിടെ) കിട്ടുന്നതാണ്."
തഫ്സീർ : 34-36
View   
قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ سَوَّىٰكَ رَجُلًۭا﴿٣٧﴾
volume_up share
قَالَ പറഞ്ഞു لَهُ അവനോട് صَاحِبُهُ അവന്റെ ചങ്ങാതി وَهُوَ അവന്‍ يُحَاوِرُهُ അവനോട് വാഗ്വാദം ചെയ്യുകയായിരുന്നു أَكَفَرْتَ നീ അവിശ്വസിക്കുകയാണോ بِالَّذِي യാതൊരുവനില്‍ خَلَقَكَ നിന്നെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن تُرَابٍ മണ്ണില്‍നിന്നു ثُمَّ പിന്നെ, അനന്തരം مِن نُّطْفَةٍ ശുക്ലബിന്ദുവില്‍ നിന്നു, ഇന്ദ്രിയത്തുള്ളിയില്‍നിന്നു ثُمَّ പിന്നീടു سَوَّاكَ നിന്നെ അവന്‍ ശരിപ്പെടുത്തി رَجُلًا ഒരു പുരുഷനായി.
അവന്റെ ചങ്ങാതി അവനോട്‌ വാഗ്വാദം നടത്തിക്കൊണ്ട് (ഇങ്ങിനെ) പറഞ്ഞു: "മണ്ണില്‍ നിന്നും, അനന്തരം ശുക്ലബിന്ദുവില്‍ നിന്നും, നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി (രൂപം നല്‍കി) ശരിപ്പെടുത്തുകയും ചെയ്തിട്ടുള്ളവനില്‍ (അല്ലാഹുവില്‍) നീ അവിശ്വസിക്കുകയാണോ?!
لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًۭا﴿٣٨﴾
volume_up share
لَّـٰكِنَّا എന്നാല്‍, ഞാനിതാ, പക്ഷെ ഞാന്‍ هُوَ അവന്‍, അതു, കാര്യം اللَّـهُ അല്ലാഹു رَبِّي എന്റെ രക്ഷിതാവുകുന്നു وَلَا أُشْرِكُ ഞാന്‍ പങ്കുചേര്‍ക്കുകയില്ല بِرَبِّي എന്റെ റബ്ബിനോടു, രക്ഷിതാവിനോട്‌ أَحَدًا ഒരാളെയും.
"പക്ഷേ, ഞാന്‍: "അതു (കാര്യം: അല്ലാഹു എന്റെ രക്ഷിതാവാകുന്നു; എന്റെ രക്ഷിതാവിനോടു ഞാന്‍ ഒന്നിനേയും പങ്കുചേര്‍ക്കുന്നതുമല്ല" എന്നത്രെ (പറയുന്നത്)."
തഫ്സീർ : 37-38
View   
وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًۭا وَوَلَدًۭا﴿٣٩﴾
volume_up share
وَلَوْلَا ആയിക്കൂടെ, എന്തുകൊണ്ട് ആയിക്കൂടാ إِذْ دَخَلْتَ നീ പ്രവേശിച്ചപ്പോള്‍ جَنَّتَكَ നിന്റെ തോട്ടത്തില്‍ قُلْتَ നീ പറഞ്ഞു (പറഞ്ഞേക്കുക) مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചതു (ആകുന്നു ഇതു) لَا قُوَّةَ ഒരു ശക്തിയുമില്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടല്ലാതെ إِن تَرَنِ أَنَا എന്നെ നീ കാണുന്ന പക്ഷം أَقَلَّ അധികം കുറഞ്ഞവനായി مِنكَ നിന്നെക്കാള്‍ مَالًا ധനം وَوَلَدًا മക്കളും, സന്താനവും.
"നിന്റെ (ഈ) തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കു പറഞ്ഞുകൂടായിരുന്നോ: "അല്ലാഹു ഉദ്ദേശിച്ചതത്രെ (ഇതെല്ലാം); അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും (ആര്‍ക്കും) ഇല്ല." എന്നു?! നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി എന്നെ നീ കാണുന്നുവെങ്കില്‍,-
فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًۭا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًۭا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًۭا زَلَقًا﴿٤٠﴾
volume_up share
فَعَسَىٰ എന്നാല്‍ ആകുവാനും മതി, ആയേക്കാം رَبِّي എന്റെ രക്ഷിതാവ് أَن يُؤْتِيَنِ എനിക്കു നല്‍കുവാന്‍ خَيْرًا ഏറ്റവും നല്ലതു, ഉത്തമം مِّن جَنَّتِكَ നിന്റെ തോട്ടത്തെക്കാള്‍ وَيُرْسِلَ അയക്കുകയും عَلَيْهَا അതിന്‍മേല്‍ حُسْبَانًا ഇടിവാള്‍, ഇടയമ്പു, മഴ, ഇടിമിന്നല്‍, മിന്നല്‍പിണര്‍ مِّنَ السَّمَاءِ ആകാശത്തുനിന്നു فَتُصْبِحَ അങ്ങനെ അതായിത്തീരും (തീരുക) صَعِيدًا മണ്‍പ്രദേശം زَلَقًا വഴുതുന്ന (ചെളിമയമായ).
"എന്റെ റബ്ബ് നിന്റെ തോട്ടത്തെക്കാള്‍ ഏറ്റവും നല്ലത് എനിക്ക് നല്‍കുവാനും, അതിന്‍മേല്‍ (നിന്റെ തോട്ടത്തിന്‍മേല്‍) ആകാശത്തുനിന്നു ഇടിവാള്‍ അയക്കുവാനും, അങ്ങനെ, അത് വഴുതുന്ന മണ്പ്രദേശമായിത്തീരുവാനും മതി.
أَوْ يُصْبِحَ مَآؤُهَا غَوْرًۭا فَلَن تَسْتَطِيعَ لَهُۥ طَلَبًۭا﴿٤١﴾
volume_up share
أَوْ يُصْبِحَ അല്ലെങ്കില്‍ ആയിത്തീരും, (തീരുകയും) مَاؤُهَا അതിലെ വെള്ളം غَوْرًا വറ്റിയതു فَلَن تَسْتَطِيعَ അപ്പോള്‍ നിനക്കു സാധിക്കുകയില്ല തന്നെ لَهُ അതിനെ طَلَبًا തേടിപ്പിടിക്കുവാന്‍.
"അല്ലെങ്കില്‍ അതിലെ വെള്ളം വറ്റിയതായിത്തീരുകയും ചെയ്തേക്കാം; പിന്നെ അതു തേടിപ്പിടിക്കുവാന്‍ നിനക്കു കഴിവുണ്ടാകയില്ലതന്നെ."
തഫ്സീർ : 39-41
View   
وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَـٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًۭا﴿٤٢﴾
volume_up share
وَأُحِيطَ വലയം ചെയ്യപ്പെട്ടു بِثَمَرِهِ അവന്റെ ധനസമൃദ്ധി, ഫലസമൃദ്ധി فَأَصْبَحَ അങ്ങിനെ അവന്‍ ആയി يُقَلِّبُ മറിക്കുക (മലര്‍ത്തുക) كَفَّيْهِ അവന്റെ കൈപടങ്ങള്‍ (കൈകള്‍) عَلَىٰ مَا أَنفَقَ അവന്‍ ചിലവഴിച്ചതിനെപ്പറ്റി فِيهَا ആ തോട്ടത്തില്‍ وَهِيَ അതാകട്ടെ خَاوِيَةٌ വീണടിഞ്ഞു കിടക്കുന്നതാണ് عَلَىٰ عُرُوشِهَا അതിന്റെ പന്തലോടെ, പന്തലുകളുടെ മീതെ وَيَقُولُ അവന്‍ പറയുകയും ചെയ്യുന്നു يَا لَيْتَنِي അഹോ ഞാനായിരുന്നെങ്കില്‍ നന്നായിരുന്നു لَمْ أُشْرِكْ ഞാന്‍ പങ്കു ചേര്‍ക്കാതെ بِرَبِّي എന്റെ റബ്ബിനോട്‌ أَحَدًا ആരെയും, ഒരാളെയും.
അവന്റെ സമൃദ്ധി (മുഴുവനും, ആപത്തുകളാല്‍) വലയം ചെയ്യപ്പെട്ടുപോയി! അങ്ങനെ, അതില്‍ അവന്‍ ചിലവിറക്കിയിരുന്നതിനെപ്പറ്റി രണ്ടു കൈപടങ്ങളും മറിച്ചുകൊണ്ടിരിക്കുക (വ്യസനിച്ചു കൈമലര്‍ത്തുക)യായി! അവയാകട്ടെ (തോട്ടങ്ങളാകട്ടെ), അവയുടെ പന്തലുകളോടെ വീണിടിഞ്ഞുകിടക്കുകയാണ്! അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: "അഹോ! ഞാന്‍ എന്റെ റബ്ബിനോട് ആരെയും പങ്കുചേര്‍ക്കാതിരുന്നെകില്‍ നന്നായിരുന്നു!" എന്ന്.
وَلَمْ تَكُن لَّهُۥ فِئَةٌۭ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا﴿٤٣﴾
volume_up share
وَلَمْ تَكُن ഉണ്ടായതുമില്ല لَّهُ അവനു فِئَةٌ ഒരു സംഘം, ഒരു കൂട്ടര്‍ يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ وَمَا كَانَ അവന്‍ ആയതുമില്ല مُنتَصِرًا (പ്രതികാരം ചെയ്തു) സ്വയം രക്ഷപ്രാപിക്കുന്നവന്‍.
അല്ലാഹുവിനെക്കൂടാതെ, അവനെ (സഹായിച്ചു) രക്ഷപ്പെടുത്തുന്ന ഒരു കൂട്ടരും അവനുണ്ടായില്ല; അവന്‍ സ്വയം രക്ഷപ്രാപിച്ചവനായതുമില്ല.
هُنَالِكَ ٱلْوَلَـٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌۭ ثَوَابًۭا وَخَيْرٌ عُقْبًۭا﴿٤٤﴾
volume_up share
هُنَالِكَ അവിടെ, ആ സ്ഥലത്തു الْوَلَايَةُ രക്ഷാധികാരം (സഹായം നല്‍കല്‍) لِلَّـهِ അല്ലാഹുവിനാണ് الْحَقِّ യഥാര്‍ത്ഥാസ്തിത്വമുള്ള, യഥാര്‍ത്ഥസ്ഥിരതയുള്ള هُوَ അവന്‍ خَيْرٌ ഉത്തമനാണ് ثَوَابًا പ്രതിഫലം (നല്‍കുന്നതില്‍) وَخَيْرٌ ഉത്തമനുമാണ് عُقْبًا പര്യവസാനം, അന്ത്യഫലം (ശുഭമാക്കുന്നതില്‍).
അവിടെ (ഇത്തരം സന്ദര്‍ഭത്തില്‍) രക്ഷാധികാരം, യഥാര്‍ത്ഥാസ്തിത്വമുള്ളവനായ അല്ലാഹുവിനുള്ളതാണ്. അവന്‍, പ്രതിഫലം (നല്‍കുന്നതില്‍) ഉത്തമനായുള്ളവനും, പര്യവസാനം (ശുഭകരമാക്കുന്നതില്‍) ഉത്തമാനായുള്ളവനും ആകുന്നു.
തഫ്സീർ : 42-44
View   
وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًۭا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقْتَدِرًا﴿٤٥﴾
volume_up share
وَاضْرِبْ വിവരിച്ചു കൊടുക്കുക لَهُم അവര്‍ക്കു مَّثَلَ ഉദാഹരണം, ഉപമ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ, ഇഹലോകജീവിതത്തിന്റെ كَمَاءٍ ഒരു വെള്ളം പോലെ أَنزَلْنَاهُ നാം അതു ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു فَاخْتَلَطَ എന്നിട്ടു ഇടതിങ്ങി (തഴച്ചുകൂടി) കലര്‍ന്നു بِهِ അതിനാല്‍, അതുകൊണ്ട് نَبَاتُ الْأَرْضِ ഭൂമിയിലെ സസ്യങ്ങള്‍ (സസ്യവര്‍ഗ്ഗം) فَأَصْبَحَ എന്നിട്ടു അതായി هَشِيمًا തുരുമ്പ് تَذْرُوهُ അതിനെ പാറ്റിക്കൊണ്ടിരിക്കും الرِّيَاحُ കാറ്റുകള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും مُّقْتَدِرًا കഴിവുള്ളവന്‍.
(നബിയേ) ഐഹിക ജീവിതത്തിന്റെ ഉപമ അവര്‍ക്കു വിവരിച്ചു കൊടുക്കുക: (അത്) ഒരു വെള്ളം പോലെയാണ്: ആകാശത്തുനിന്നു നാം അതു (മഴയായി) ഇറക്കുന്നു; എന്നിട്ട്, ഭൂമിയിലെ സസ്യവര്‍ഗ്ഗം അതുമൂലം (തഴച്ചു വളര്‍ന്നു) ഇടതിങ്ങി വരുന്നു: എന്നിട്ട് അത്, കാറ്റുകള്‍ പാറ്റിക്കളയുന്ന തുരുമ്പായിത്തീരുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًۭا وَخَيْرٌ أَمَلًۭا﴿٤٦﴾
volume_up share
الْمَالُ ധനം وَالْبَنُونَ മക്കളും زِينَةُ അലങ്കാരമാണ് الْحَيَاةِ الدُّنْيَا ഐഹികജീവിതത്തിന്റെ وَالْبَاقِيَاتُ ശാശ്വതമായവ, നിലനില്‍ക്കുന്നവ, അവശേഷിക്കുന്നവ (കര്‍മ്മങ്ങള്‍) الصَّالِحَاتُ നല്ലതായ خَيْرٌ ഗുണമേറിയതാണ്, നല്ലതാണ്, ഉത്തമമാണ് عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ ثَوَابًا പ്രതിഫലത്തില്‍ وَخَيْرٌ നല്ലതുമാണ് أَمَلًا പ്രത്യാശക്കു.
ധനവും മക്കളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു. നല്ലതായ ശാശ്വതകാര്യങ്ങളത്രെ, നിന്റെ റബ്ബിന്റെ അടുക്കല്‍ പ്രതിഫലത്തില്‍ ഗുണമേറിയതും; പ്രത്യാശക്കു ഗുണമായുള്ളതും.
തഫ്സീർ : 45-46
View   
وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةًۭ وَحَشَرْنَـٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًۭا﴿٤٧﴾
volume_up share
وَيَوْمَ نُسَيِّرُ നാം ചലിപ്പിക്കുന്ന (നീക്കിക്കളയുന്ന) الْجِبَالَ ദിവസം പര്‍വ്വതങ്ങളെ, മലകളെ وَتَرَى നീ കാണുമാറാകുകയും الْأَرْضَ ഭൂമിയെ بَارِزَةً വെളിവായി, നഗ്നമായി (സമനിരപ്പായി തെളിഞ്ഞു കാണുന്ന) وَحَشَرْنَاهُمْ നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും فَلَمْ نُغَادِرْ അപ്പോള്‍ നാം വിട്ടുകളയുകയില്ല مِنْهُمْ അവരില്‍ നിന്ന് أَحَدًا ആരെയും, ഒരാളെയും.
പര്‍വ്വതങ്ങളെ (തല്‍സ്ഥാനങ്ങളില്‍നിന്നു) നാം ചലിപ്പിക്കുകയും, ഭൂമിയെ വെളിപ്പെട്ടതായി [നഗ്നമായി] നിനക്കു കാണുമാറാവുകയും അവരെ [മനുഷ്യരെ] നാം ഒരുമിച്ചുകൂട്ടി അവരില്‍നിന്നു ഒരാളെയും വിട്ടുകളയാതിരിക്കുകയും ചെയ്യുന്ന ദിവസം:
وَعُرِضُوا۟ عَلَىٰ رَبِّكَ صَفًّۭا لَّقَدْ جِئْتُمُونَا كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًۭا﴿٤٨﴾
volume_up share
وَعُرِضُوا അവര്‍ കാണിക്കപ്പെടുകയും (അവരെ കൊണ്ടുവരും) عَلَىٰ رَبِّكَ നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ صَفًّا അണിയായി, വരിയായി لَّقَدْ جِئْتُمُونَا തീര്‍ച്ചയായും നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു كَمَا خَلَقْنَاكُمْ നാം നിങ്ങളെ സൃഷ്‌ടിച്ചപോലെ أَوَّلَ مَرَّةٍ ആദ്യപ്രാവശ്യം, ഒന്നാം പ്രാവശ്യം بَلْ പക്ഷേ, എങ്കിലും, എന്നാല്‍ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചു أَلَّن نَّجْعَلَ നാം ഏര്‍പ്പെടുത്തുകയില്ലതന്നെ എന്നു, നിശ്ചയിക്കുകയില്ലെന്നു لَكُم നിങ്ങള്‍ക്കു مَّوْعِدًا ഒരു നിശ്ചിത സമയം (ഹാജറാകുന്ന സമയം.).
നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ (അന്നു) അവര്‍ അണിയായി (നിറുത്തി) കാണിക്കപ്പെടുകയും ചെയ്യുന്നതാണ്, നാം അവരോടു പറയും: "ആദ്യപ്രാവശ്യം നാം നിങ്ങളെ സൃഷ്‌ടിച്ചപ്രകാരം നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുകയാണ്; പക്ഷേ, (ഇങ്ങിനെ) ഒരു നിശ്ചിത സമയം നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുന്നതേയല്ല എന്നു നിങ്ങള്‍ ജല്പിക്കുകയുണ്ടായി."
وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةًۭ وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًۭا ۗ وَلَا يَظْلِمُ رَبُّكَ أَحَدًۭا﴿٤٩﴾
volume_up share
وَوُضِعَ വെക്കപ്പെടുകയും ചെയ്യും الْكِتَابُ പുസ്തകം, ഗ്രന്ഥം فَتَرَى അപ്പോള്‍ നിനക്കു കാണാം, നീ കാണും الْمُجْرِمِينَ കുറ്റവാളികളെ مُشْفِقِينَ പേടിച്ചവരായി, ഭയവിഹ്വലരായി مِمَّا فِيهِ അതില്‍ ഉള്ളതിനെപ്പറ്റി وَيَقُولُونَ അവര്‍ പറയുകയും ചെയ്യും يَا وَيْلَتَنَا അഹോ ഞങ്ങളുടെ കഷ്ടമേ, നാശമേ مَا എന്താണ് لِ هَـٰذَا ഈ الْكِتَابِ പുസ്തകത്തിന് لَا يُغَادِرُ അതു വിട്ടുകളയുന്നില്ല صَغِيرَةً ഒരു ചെറിയ കാര്യവും وَلَا كَبِيرَةً ഒരു വലിയ കാര്യവും (വിട്ടുകളയുന്നില്ല) إِلَّا أَحْصَاهَا അതിനെ ക്ലിപ്തപ്പെടുത്താതെ, കൃത്യമായി രേഖപ്പെടുത്താതെ وَوَجَدُوا അവര്‍ കണ്ടെത്തുകയും ചെയ്യും مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു, അവര്‍ എന്തു പ്രവര്‍ത്തിച്ചുവോ അതു حَاضِرًا സന്നിഹിതമായി, തയ്യാറായി وَلَا يَظْلِمُ അക്രമം ചെയ്കയില്ല അനീതി കാണിക്കയില്ല رَبُّكَ നിന്റെ രക്ഷിതാവ് أَحَدًا ആരേയും, ഒരാളെയും ആരോടും.
(ഒരോരുത്തന്റെ കയ്യിലും അവന്റെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ) പുസ്തകം വെക്കപ്പെടും; അപ്പോള്‍, അതില്‍ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ചു ഭയവിഹ്വലരായിക്കൊണ്ടു കുറ്റവാളികളെ നിനക്കു കാണാവുന്നതാണ്. അവര്‍ പറയും: "അഹോ! ഞങ്ങളുടെ കഷ്ടം! എന്താണ് ഈ പുസ്തകത്തിനു്? ചെറിയതോ വലിയതോ ആയ ഒന്നും തന്നെ ക്ലിപ്തപ്പെടുത്താതെ അത് വിട്ടുകളയുന്നില്ലല്ലോ"! അവര്‍ എന്ത് പ്രവര്‍ത്തിച്ചുവോ അത് (അവരുടെ മുമ്പില്‍) ഹാജറുള്ളതായി അവര്‍ കണ്ടെത്തുന്നതുമാണ്. നിന്റെ റബ്ബ് ആരോടും അനീതി ചെയ്യുകയില്ല.
തഫ്സീർ : 47-49
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّـٰلِمِينَ بَدَلًۭا﴿٥٠﴾
volume_up share
وَإِذْ قُلْنَا നാം പറഞ്ഞപ്പോള്‍ لِلْمَلَائِكَةِ മലക്കുകളോട് اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍, തലകുനിക്കുവിന്‍ لِآدَمَ ആദമിനു فَسَجَدُوا അപ്പോള്‍ അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ كَانَ അവനായിരുന്നു مِنَ الْجِنِّ ജിന്നുവര്‍ഗ്ഗത്തില്‍ (പെട്ടവന്‍) فَفَسَقَ അതിനാല്‍ അവന്‍ ധിക്കരിച്ചു عَنْ أَمْرِ കല്‍പനയെ رَبِّهِ തന്റെ രക്ഷിതാവിന്റെ أَفَتَتَّخِذُونَهُ എന്നിരിക്കെ നിങ്ങള്‍ അവനെ ആക്കുകയോ? وَذُرِّيَّتَهُ അവന്റെ സന്താനങ്ങളെയും أَوْلِيَاءَ കാര്യകര്‍ത്താക്കള്‍, ബന്ധുക്കള്‍, രക്ഷാധികാരികള്‍ مِن دُونِي എന്നെ വിട്ടു, എനിക്കുപുറമെ, എന്നീക്കൂടാതെ وَهُمْ അവരാകട്ടെ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ് بِئْسَ വളരെ മോശമാകുന്നു لِلظَّالِمِينَ അക്രമികള്‍ക്കു بَدَلًا പകരം (കിട്ടിയതു).
(ഓര്‍ക്കുക:) നാം മലക്കുകളോട്: "നിങ്ങള്‍ ആദമിനു "സുജൂദു" ചെയ്യുവിന്‍ (തല കുനിക്കുവിന്‍)" എന്നു പറഞ്ഞപ്പോള്‍, അവര്‍ "സുജൂദു" ചെയ്തു- ഇബ്ലീസ്‌ ഒഴികെ; അവന്‍ ജിന്നുവര്‍ഗ്ഗത്തില്‍ പെട്ടവനായിരുന്നു; അതിനാല്‍, അവന്‍ തന്റെ രക്ഷിതാവിന്റെ കല്‍പനയെ ധിക്കരിച്ചു കളഞ്ഞു. എന്നിരിക്കെ, നിങ്ങള്‍ എന്നെവിട്ടു അവനെയും, അവന്റെ സന്തതികളെയും കാര്യകര്‍ത്താക്കളാക്കുന്നുവോ? അവരാകട്ടെ, നിങ്ങള്‍ക്കു ശത്രുക്കളുമാണ്! അക്രമികള്‍ക്കു (സ്വീകരിക്കുവാന്‍) പകരം കിട്ടിയതു വളരെ മോശമത്രെ!
مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًۭا﴿٥١﴾
volume_up share
مَّا أَشْهَدتُّهُمْ നാം അവരെ സാക്ഷിയാക്കിയിട്ടില്ല خَلْقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്‌ടിച്ചതിന് وَالْأَرْضِ ഭൂമിയെയും وَلَا خَلْقَ സൃഷ്‌ടിച്ചതിനുമില്ല أَنفُسِهِمْ അവരെത്തന്നെ وَمَا كُنتُ ഞാനാകുന്നതുമല്ല, ഞാനല്ലതാനും مُتَّخِذَ الْمُضِلِّينَ വഴിപിഴപ്പിക്കുന്നവരെ ആക്കുന്നവന്‍ (സ്വീകരിക്കുന്നവന്‍) عَضُدًا സഹായകന്‍മാരായി, സഹായമായി.
ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിനാകട്ടെ, അവരെത്തന്നെ സൃഷ്ടിച്ചതിനാകട്ടെ, നാം അവരെ സാക്ഷിയാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായകരായി സ്വീകരിക്കുന്നവനല്ലതന്നെ.
തഫ്സീർ : 50-51
View   
وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًۭا﴿٥٢﴾
volume_up share
وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം نَادُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَائِيَ എന്റെ പങ്കുകാരെ الَّذِينَ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും بَيْنَهُم അവര്‍ക്കിടയില്‍ مَّوْبِقًا ഒരു അപകടസ്ഥലം.
(അല്ലാഹു അക്രമികളോടായി:) "നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്ന എന്റെ പങ്കുകാരെ വിളിച്ചുകൊള്‍വിന്‍" എന്നു പറയുന്ന ദിവസം (ഓര്‍ക്കുക)! - അപ്പോള്‍ അവര്‍ അവരെ വിളി (ച്ചു നോ) ക്കുന്നതാണ്: എന്നാല്‍ അവര്‍ അവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. നാം (അല്ലാഹു) അവര്‍ക്കിടയില്‍ ഒരു അപകടസ്ഥലം ഏര്‍പ്പെടുത്തുന്നതുമാണ്.
وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًۭا﴿٥٣﴾
volume_up share
وَرَأَى الْمُجْرِمُونَ കുറ്റവാളികള്‍ കാണും النَّارَ നരകം فَظَنُّوا അപ്പോള്‍ അവര്‍ക്കു വിചാരം വരും, (അവര്‍ക്കു മനസ്സിലാകും) أَنَّهُم مُّوَاقِعُوهَا അവര്‍ അതില്‍ അകപ്പെടുന്നവരാണെന്നു وَلَمْ يَجِدُوا അവര്‍ കണ്ടെത്തുകയില്ല, അവര്‍ക്കു കിട്ടുകയില്ല عَنْهَا അതില്‍ നിന്നു مَصْرِفًا തിരിഞ്ഞുപോകുവാനുള്ള സ്ഥലം (മാര്‍ഗ്ഗം).
കുറ്റവാളികള്‍ നരകത്തെ (നേരില്‍) കാണും, അപ്പോള്‍ അവര്‍ക്കു വിചാരം വരും (മനസ്സിലാകും): നിശ്ചയമായും തങ്ങള്‍ അതില്‍ അകപ്പെട്ടുപോകുന്നവരാണെന്നു. അതില്‍ നിന്നു തിരിഞ്ഞുപോകുവാനുള്ള ഒരു മാര്‍ഗ്ഗം അവര്‍ കണ്ടെത്തുന്നതുമല്ല.
തഫ്സീർ : 52-53
View   
وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍۢ ۚ وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍۢ جَدَلًۭا﴿٥٤﴾
volume_up share
وَلَقَدْ തീര്‍ച്ചയായും صَرَّفْنَا നാം വിവിധരൂപത്തില്‍ വിവരിച്ചിരിക്കുന്നു, فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ لِلنَّاسِ ജനങ്ങള്‍ക്കുവേണ്ടി مِن كُلِّ مَثَلٍ എല്ലാ(വിധ) ഉപമകളില്‍നിന്നും وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു أَكْثَرَ شَيْءٍ ഏതു വസ്തുവിലും കൂടുതലുള്ളവന്‍ جَدَلًا തര്‍ക്കം (തര്‍ക്കസ്വഭാവം, തര്‍ക്കവാസന).
തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി എല്ലാ (വക) ഉപമാകളെയും ഈ ഖുര്‍ആനില്‍ നാം വിവിധതരത്തില്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന്‍, ഏതു വസ്തുവെക്കാളുമധികം തര്‍ക്ക (സ്വഭാവ) മുള്ളവനാകുന്നു.
തഫ്സീർ : 54-54
View   
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًۭا﴿٥٥﴾
volume_up share
وَمَا مَنَعَ തടയുന്നതെന്താണ്?!, തടയുന്നില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതു إِذْ جَاءَهُمُ അവര്‍ക്കു വന്നെത്തിയപ്പോള്‍ الْهُدَىٰ മാര്‍ഗ്ഗദര്‍ശനം, സന്മാര്‍ഗ്ഗം وَيَسْتَغْفِرُوا അവര്‍ പാപമോചനം തേടുന്നതും رَبَّهُمْ അവരുടെ രക്ഷിതാവിനോട്‌ إِلَّا أَن تَأْتِيَهُمْ അവര്‍ക്കു വന്നെത്തണമെന്നുള്ളതല്ലാതെ سُنَّةُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ (മുന്‍ഗാമികളുടെ) നടപടി أَوْ يَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കുവരണമെന്നു الْعَذَابُ ശിക്ഷ قُبُلًا പെട്ടെന്ന്, അഭിമുഖമായി.
സന്മാര്‍ഗ്ഗദര്‍ശനം വന്നപ്പോള്‍ (അതില്‍) വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോടു പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്നു മനുഷ്യരെ തടയുന്നതു, പൂര്‍വികന്‍മാരുടെ [അവരില്‍ കഴിഞ്ഞ ശിക്ഷയുടെ] നടപടികള്‍ അവര്‍ക്കു വന്നെത്തുകയോ, അല്ലെങ്കില്‍ പെട്ടെന്ന് അവര്‍ക്കു ശിക്ഷവരുകയോ വേണമെന്നുള്ളതല്ലാതെ (വേറെ) എന്താണ്?!
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَـٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَـٰتِى وَمَآ أُنذِرُوا۟ هُزُوًۭا﴿٥٦﴾
volume_up share
وَمَا نُرْسِلُ നാം അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ, ദൂതന്‍മാരെ إِلَّا مُبَشِّرِينَ സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവരായിട്ടല്ലാതെ وَمُنذِرِينَ താക്കീതു ചെയ്യുന്നവരും وَيُجَادِلُ തര്‍ക്കിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِالْبَاطِلِ നിരര്‍ത്ഥമായതുകൊണ്ട്, മിഥ്യാവാദംകൊണ്ട് لِيُدْحِضُوا അവര്‍ തകര്‍ക്കുവാന്‍വേണ്ടി, ഉടക്കുവാന്‍വേണ്ടി بِهِ അതുകൊണ്ട് الْحَقَّ സത്യത്തെ, യഥാര്‍ത്ഥത്തെ وَاتَّخَذُوا അവര്‍ ആക്കുകയും ചെയ്തു آيَاتِي എന്റെ ലക്ഷ്യങ്ങളെ وَمَا أُنذِرُوا അവര്‍ക്കു താക്കീതു നല്‍കപ്പെട്ടതിനേയും هُزُوًا പരിഹാസ്യം.
സുവിശേഷം അറിയിക്കുന്നവരായും, താക്കീതു നല്‍കുന്നവരായും കൊണ്ടല്ലാതെ "മുര്‍സലു" കളെ [ദൈവദൂതന്മാരെ] നാം അയക്കാറില്ല. മിഥ്യാവാദവുമായി അവിശ്വസിച്ച ആളുകള്‍ തര്‍ക്കിക്കുന്നു! സത്യത്തെ തകര്‍ത്തുകളയുവാന്‍വേണ്ടി. എന്റെ ലക്ഷ്യങ്ങളെയും, അവര്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടുള്ളതിനെയും അവര്‍ പരിഹാസ്യമാക്കുകയും ചെയ്തിരിക്കുന്നു!
തഫ്സീർ : 55-56
View   
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًۭا﴿٥٧﴾
volume_up share
وَمَنْ ആരാണ്? أَظْلَمُ അധികം അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉല്‍ബോധനം ചെയ്യപ്പെട്ടു, ഉപദേശിക്കപ്പെട്ടു بِآيَاتِ ലക്ഷ്യങ്ങളെക്കൊണ്ടു, ലക്ഷ്യങ്ങള്‍ മുഖേന رَبِّهِ തന്റെ രക്ഷിതാവിന്റെ فَأَعْرَضَ എന്നിട്ടു അവന്‍ തിരിഞ്ഞുകളഞ്ഞു عَنْهَا അതില്‍നിന്നു وَنَسِيَ അവന്‍ മറക്കുകയും ചെയ്തു مَا قَدَّمَتْ മുമ്പുചെയ്തു يَدَاهُ അവന്റെ കരങ്ങള്‍, കൈകള്‍ (അവന്‍) إِنَّا നിശ്ചയമായും جَعَلْنَا നാം ആക്കിയിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, ഹൃദയങ്ങള്‍ക്കുമീതെ أَكِنَّةً ഒരുതരം മൂടികളെ أَن يَفْقَهُوهُ അതിനെ ഗ്രഹിക്കുന്നതിനു (ഗ്രഹിക്കുവാന്‍ കഴിയാതെ) وَفِي آذَانِهِمْ അവരുടെ കാതുകളിലും وَقْرًا ഒരുതരം കട്ടിയെ وَإِن تَدْعُهُمْ നീ അവരെ വിളിക്കുന്നതായാല്‍ إِلَى الْهُدَىٰ സന്മാര്‍ഗ്ഗത്തിലേക്കു فَلَن يَهْتَدُوا എന്നാല്‍ അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ല, പ്രാപിക്കുകയില്ല إِذًا അങ്ങിനെയിരിക്കെ, ആകയാല്‍ أَبَدًا ഒരിക്കലും, ഒരു കാര്യവും.
തന്റെ റബ്ബിന്റെ "ആയത്തുകള്‍" [ലക്ഷ്യങ്ങള്‍] മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയെ വിട്ടുതിരിഞ്ഞു കളയുകയും, തന്റെ കൈകള്‍ താന്‍] മുമ്പു ചെയ്തുപോയിട്ടുള്ളതിനെ [ദുഷ്കര്‍മ്മങ്ങളെ] മറന്നുകളയുകയും ചെയ്തവരെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും, അതു ഗ്രഹിക്കുന്നതിനു (കഴിയാത്ത വണ്ണം) അവരുടെ ഹൃദയങ്ങില്‍ ഒരുതരം മൂടികളും, അവരുടെ കാതുകളില്‍ ഒരുതരം കട്ടിയും നാം ആക്കിയിരിക്കുകയാണ്. നീ അവരെ സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നതായാല്‍ - അങ്ങിനെയിരിക്കെ - ഒരിക്കലും അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ലതന്നെ.
وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌۭ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًۭا﴿٥٨﴾
volume_up share
وَرَبُّكَ നിന്റെ രക്ഷിതാവ് الْغَفُورُ വളരെ പൊറുക്കുന്നവനാണ് ذُو الرَّحْمَةِ കാരുണ്യമുള്ളവനാണ് لَوْ يُؤَاخِذُ അവന്‍ പിടികൂടുകയാണെങ്കില്‍ (നടപടിയെടുക്കുകയാണെങ്കില്‍) هُم അവരെ, അവരോട് بِمَا كَسَبُوا അവര്‍ ചെയ്തുകൂട്ടിയതുകൊണ്ട്, സമ്പാദിച്ചുണ്ടാക്കിയതുകൊണ്ട് لَعَجَّلَ അവന്‍ തല്‍ക്ഷണം നല്‍കുമായിരുന്നു, ധൃതിയായി കൊടുക്കുമായിരുന്നു لَهُمُ അവര്‍ക്കു الْعَذَابَ ശിക്ഷയെ بَل പക്ഷേ, എങ്കിലും لَّهُم അവര്‍ക്കുണ്ട് مَّوْعِدٌ ഒരു നിശ്ചിതസമയം لَّن يَجِدُوا അവര്‍ക്കു കിട്ടുന്നതേയല്ല مِن دُونِهِ അതിനെവിട്ടു, അതുകൂടാതെ مَوْئِلًا ഒരു രക്ഷാവലംബവും.
നിന്റെ രക്ഷിതാവ് വളരെ പൊറുക്കുന്നവനാണ്, കരുണയുള്ളവനാണ്. അവര്‍ ചെയ്തുകൂട്ടിയത്തിനു അവരോടു അവന്‍ നടപടി എടുക്കുകയായിരുന്നുവെങ്കില്‍, അവര്‍ക്കു അവന്‍ ശിക്ഷ തല്‍ക്ഷണം തന്നെ കൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ക്കൊരു നിശ്ചിതസമയമുണ്ട്; അതിനെ വിട്ടു യാതൊരു രക്ഷാവലംബവും അവര്‍ക്കു കിട്ടുന്നതേഅല്ല.
وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَـٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًۭا﴿٥٩﴾
volume_up share
وَتِلْكَ അതാ ; ٱلْقُرَىٰٓ (ആ) രാജ്യങ്ങള്‍ ; أَهْلَكْنَٰا നാം നശിപ്പിച്ചു; هُمْ അവരെ (ആ രാജ്യക്കാരെ); لَمَّا ظَلَمُوا۟ അവര്‍അക്രമം ചെയ്തപ്പോള്‍; وَجَعَلْنَا നാം ആക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു; لِمَهْلِكِهِم അവരുടെ നശീകരണത്തിനു, നാശസമയത്തിന്; مَّوْعِدًا ഒരു നിശ്ചിതസമയം, ഒരു നിശ്ചയം
അതാ (ആ) രാജ്യങ്ങള്‍! അവര്‍ [അതിലെ നിവാസികള്‍] അക്രമം ചെയ്തപ്പോള്‍ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു.
തഫ്സീർ : 57-59
View   
وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًۭا﴿٦٠﴾
volume_up share
وَإِذْ قَالَ പറഞ്ഞപ്പോള്‍ مُوسَىٰ മൂസാ (നബി) لِفَتَاهُ തന്റെ വാലിയക്കാരനോട്, ഭൃത്യനോട് لَا أَبْرَحُ ഞാന്‍ വിരമിക്കയില്ല, തുടര്‍ന്നുകൊണ്ടിരിക്കും حَتَّىٰ أَبْلُغَ ഞാന്‍ എത്തുവോളം مَجْمَعَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്നിടത്തു أَوْ أَمْضِيَ അല്ലെങ്കില്‍ ഞാന്‍ നടക്കും حُقُبًا ദീര്‍ഘകാലം.
മൂസാ തന്റെ വാലിയക്കാരനോടു; "രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിച്ചേരുകയോ, അല്ലെങ്കില്‍ ദീര്‍ഘകാലം നടക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ) യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും." എന്നു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًۭا﴿٦١﴾
volume_up share
فَلَمَّا بَلَغَا അങ്ങനെ രണ്ടാളും എത്തിയപ്പോള്‍ مَجْمَعَ بَيْنِهِمَا അതു രണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു نَسِيَا അവര്‍ (രണ്ടാളും) മറന്നു حُوتَهُمَا അവരുടെ മത്സ്യം فَاتَّخَذَ എന്നിട്ടു അതു ആക്കി, ഉണ്ടാക്കി سَبِيلَهُ അതിന്റെ വഴി, അതു പോയ മാര്‍ഗ്ഗംفِي الْبَحْرِ സമുദ്രത്തില്‍ سَرَبًا ഒരു തുരങ്കം, മാളം (പോലെ).
അങ്ങിനെ, അതുരണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിയപ്പോള്‍, അവര്‍ തങ്ങളുടെ മത്സ്യത്തെ (അതിന്റെ കാര്യം) മറന്നുപോയി. എന്നിട്ടു അതു സമുദ്രത്തില്‍ (ചാടി;) അതുപോയവഴി ഒരു തുരങ്കം (പോലെ) ആക്കിതീര്‍ത്തു.
തഫ്സീർ : 60-61
View   
فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًۭا﴿٦٢﴾
volume_up share
فَلَمَّا جَاوَزَا രണ്ടാളും വിട്ടുപോയാറെ, (പോയപ്പോള്‍) قَالَ അദ്ദേഹം പറഞ്ഞു لِفَتَاهُ തന്റെ വാലിയക്കാരനോട് آتِنَا നമുക്ക് കൊണ്ടുവാ غَدَاءَنَا നമ്മുടെ പ്രാതല്‍, ഭക്ഷണം لَقَدْ لَقِينَا തീര്‍ച്ചയായും നാം അഭിമുഖീകരിച്ചിരിക്കുന്നു (അനുഭവിച്ചു) കണ്ടു مِن سَفَرِنَا നമ്മുടെ യാത്ര നിമിത്തം هَـٰذَا ഈ (യാത്ര) نَصَبًا ക്ഷീണം, ബുദ്ധിമുട്ട്.
അങ്ങനെ, രണ്ടുപേരും കടന്നുപോയാറെ, അദ്ദേഹം [മൂസാ] തന്റെ വാലിയക്കാരനോടു പറഞ്ഞു: "നമ്മുടെ പ്രാതല്‍ [ഭക്ഷണം] കൊണ്ടുവാ; നമ്മുടെ ഈ യാത്ര നിമിത്തം നാം [വളരെ] ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു!"
قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَـٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًۭا﴿٦٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَرَأَيْتَ കണ്ടുവോ إِذْ أَوَيْنَا നാം ചെന്നെത്തിയപ്പോള്‍ إِلَى الصَّخْرَةِ (ആ) പാറക്കല്ലിങ്കലേക്ക് فَإِنِّي അപ്പോള്‍ ഞാന്‍ نَسِيتُ ഞാന്‍ മറന്നു الْحُوتَ മത്സ്യത്തെ, മത്സ്യത്തെപ്പറ്റി وَمَا أَنسَانِيهُ അതു എന്നെ മറപ്പിച്ചിട്ടില്ല إِلَّا الشَّيْطَانُ പിശാചല്ലാതെ أَنْ أَذْكُرَهُ ഞാന്‍ അതു പറയുവാന്‍, ഉണര്‍ത്തുവാന്‍ وَاتَّخَذَ അതു ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു سَبِيلَهُ അതിന്റെ (അതുപോയ) മാര്‍ഗ്ഗം فِي الْبَحْرِ സമുദ്രത്തില്‍ عَجَبًا ഒരു ആശ്ചര്യം, ആശ്ചര്യകരം.
അവന്‍ പറഞ്ഞു: "കണ്ടുവോ! നാം [ആ] പാറക്കലിങ്കലേക്കു ചെന്നു കൂടിയപ്പോള്‍!- അപ്പോള്‍, നിശ്ചയമായും, ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ (മറ്റൊന്നും) അല്ല. അത് [മത്സ്യം] സമുദ്രത്തില്‍ അതിന്റെ മാര്‍ഗ്ഗത്തെ ഒരു ആശ്ചര്യമാക്കുകയും ചെയ്തിരിക്കുന്നു."
قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًۭا﴿٦٤﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു, അതാണ്‌ مَا كُنَّا നാം ആയിരുന്നതു نَبْغِ നാം തേടിക്കൊണ്ടു فَارْتَدَّا അങ്ങനെ രണ്ടാളും മടങ്ങി عَلَىٰ آثَارِهِمَا അവരുടെ കാല്‍പാടുകളെ قَصَصًا അന്വേഷിച്ചു (നോക്കി) ക്കൊണ്ട്.
അദ്ദേഹം പറഞ്ഞു: "അതുതന്നെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത്." ഉടനെ, രണ്ടാളും തങ്ങളുടെ കാല്‍പാടുകളെ നോക്കിക്കൊണ്ടു മടങ്ങി.
തഫ്സീർ : 62-64
View   
فَوَجَدَا عَبْدًۭا مِّنْ عِبَادِنَآ ءَاتَيْنَـٰهُ رَحْمَةًۭ مِّنْ عِندِنَا وَعَلَّمْنَـٰهُ مِن لَّدُنَّا عِلْمًۭا﴿٦٥﴾
volume_up share
فَوَجَدَا അപ്പോള്‍ അവര്‍ കണ്ടെത്തി عَبْدًا ഒരു അടിയാനെ مِّنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍പെട്ട آتَيْنَاهُ നാം അദ്ദേഹത്തിനുകൊടുത്തിരിക്കുന്നു رَحْمَةً ഒരു കാരുണ്യം, അനുഗ്രഹം مِّنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു وَعَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു مِن لَّدُنَّا നമ്മുടെ അടുക്കല്‍നിന്നു (തന്നെ) നമ്മുടെ വക عِلْمًا ഒരു അറിവ്, ജ്ഞാനം.
അപ്പോള്‍, നമ്മുടെ അടിയാന്‍മാരില്‍ ഒരു അടിയാനെ അവര്‍ കണ്ടെത്തി; നമ്മുടെ പക്കല്‍നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു; നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള ഒരു അടിയാനെ).
قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًۭا﴿٦٦﴾
volume_up share
قَالَ لَهُ അദ്ദേഹത്തോടു പറഞ്ഞു مُوسَىٰ മൂസാ هَلْ أَتَّبِعُكَ ഞാന്‍ താങ്കളെ പിന്തുടരട്ടെയോ, അനുഗമിക്കട്ടെയോ عَلَىٰ أَن تُعَلِّمَنِ താങ്കള്‍ എനിക്കു പഠിപ്പിച്ചുതരുമെന്നതിന്റെ പേരില്‍ (പ്രസ്തുത നിശ്ചയത്തിന്‍മേല്‍) مِمَّا عُلِّمْتَ താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടതില്‍ നിന്നു رُشْدًا നേര്‍മ്മാര്‍ഗ്ഗജ്ഞാനമായി, നേര്‍മ്മാര്‍ഗ്ഗമായി, സന്മാര്‍ഗ്ഗമായി.
മൂസാ അദ്ദേഹത്തോടു പറഞ്ഞു: "സന്മാര്‍ഗ്ഗ ജ്ഞാനമായി താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ നിന്നും താങ്കള്‍ എനിക്കു പഠിപ്പിച്ചുതരുമെന്നതിന്റെ മേല്‍ [പ്രസ്തുത നിശ്ചയത്തോടെ] ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?"
തഫ്സീർ : 65-66
View   
قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٦٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു കഴിയുന്നതല്ല തന്നെ مَعِيَ എന്റെ ഒന്നിച്ചു, എന്റെ കൂടെ صَبْرًا സഹിക്കുവാന്‍, ക്ഷമിക്കുവാന്‍.
അദ്ദേഹം [ഖിള്വ്-ര്‍] പറഞ്ഞു: "നിശ്ചയമായും, താങ്കള്‍ക്കു എന്റെകൂടെ സഹിക്കുവാന്‍ സാദ്ധ്യമാകുകയില്ലതന്നെ.
وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًۭا﴿٦٨﴾
volume_up share
وَكَيْفَ എങ്ങിനെയാണ് تَصْبِرُ താങ്കള്‍ സഹിക്കുക عَلَىٰ مَا ഒരു കാര്യത്തെപ്പറ്റി لَمْ تُحِطْ താങ്കള്‍ക്കു മുഴുവിച്ചു കിട്ടിയിട്ടില്ല (വേണ്ടതുപോലെ കിട്ടിയിട്ടില്ല) بِهِ അതിനെപ്പറ്റി خُبْرًا സൂക്ഷ്മജ്ഞാനം.
താങ്കള്‍ക്കു സൂക്ഷ്മജ്ഞാനം മുഴുമിപ്പിച്ചു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി താങ്കള്‍ എങ്ങിനെ സഹിക്കും?!"
قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًۭا وَلَآ أَعْصِى لَكَ أَمْرًۭا﴿٦٩﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാറാകും, താങ്കള്‍ കണ്ടെത്തിക്കും إِن شَاءَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു صَابِرًا സഹിക്കുന്നവനായി, ക്ഷമിക്കുന്നവനായി وَلَا أَعْصِي ഞാന്‍ എതിരു നടക്കുകയുമില്ല لَكَ താങ്കള്‍ക്ക് أَمْرًا ഒരു കല്‍പനക്കും, ഒരു കാര്യത്തിനും.
അദ്ദേഹം [മൂസാ] പറഞ്ഞു: "അല്ലാഹു ഉദ്ദേശിച്ചാല്‍, സഹിക്കുന്നവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്; ഞാന്‍ താങ്കളുടെ ഒരു കല്‍പ്നക്കും എതിരുപ്രവര്‍ത്തിക്കുന്നതുമല്ല."
قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًۭا﴿٧٠﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു فَإِنِ اتَّبَعْتَنِي എന്നാല്‍ താങ്കള്‍ എന്നെ പിന്‍തുടര്‍ന്നാല്‍ فَلَا تَسْأَلْنِي എന്നോടു ചോദ്യം ചെയ്യരുത്, ചോദിക്കരുത് عَن شَيْءٍ ഒരു കാര്യത്തെക്കുറിച്ചും حَتَّىٰ أُحْدِثَ ഞാന്‍ പറഞ്ഞുതരുന്നതുവരെ, ഉണ്ടാക്കിത്തരുന്നതുവരെ لَكَ താങ്കള്‍ക്ക് مِنْهُ അതിനെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന (നിരൂപണം).
അദ്ദേഹം പറഞ്ഞു: "എന്നാല്‍, താങ്കള്‍ എന്നെ അനുഗമിക്കുന്നപക്ഷം, ഏതൊരു കാര്യത്തെക്കുറിച്ചും, താങ്കള്‍ക്കു ഞാന്‍ അതിനെപ്പറ്റി പ്രസ്താവന നല്‍കുന്നതുവരെ എന്നോടു ചോദ്യം ചെയ്യരുത്!"
തഫ്സീർ : 67-70
View   
فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًۭا﴿٧١﴾
volume_up share
فَانطَلَقَا അനന്തരം (എന്നിട്ടു) രണ്ടാളും പോയി حَتَّىٰ إِذَا رَكِبَا അങ്ങനെ രണ്ടാളും കയറിയപ്പോള്‍ (കയറിപ്പോകുമ്പോള്‍) فِي السَّفِينَةِ കപ്പലില്‍ خَرَقَهَا അദ്ദേഹം അതിനു പിളര്‍പ്പുണ്ടാക്കി قَالَ അദ്ദേഹം പറഞ്ഞു أَخَرَقْتَهَا അതിനെ താങ്കള്‍ പിളര്‍ക്കുകയോ لِتُغْرِقَ താങ്കള്‍ മുക്കിക്കളയുവാന്‍ أَهْلَهَا അതിലെ ആള്‍ക്കാരെ لَقَدْ جِئْتَ തീര്‍ച്ചയായും താങ്കള്‍ വരുത്തി (ചെയ്തു) شَيْئًا ഒരു കാര്യം إِمْرًا വമ്പിച്ചതായ, ഗൗരവമുള്ള.
അനന്തരം, രണ്ടുപേരും പോയി. അങ്ങനെ, അവര്‍ കപ്പലില്‍ കയറിപ്പോകുമ്പോള്‍ അദ്ദേഹം [ഖിള്വ്-ര്‍] അതിനു പിളര്‍പ്പുണ്ടാക്കി. അദ്ദേഹം [മൂസാ] പറഞ്ഞു: "ഇതിലെ ആള്‍ക്കാരെ മുക്കിക്കളയുവാനായി താങ്കള്‍ അതിനെ പിളര്‍ക്കുകയോ? തീര്‍ച്ചയായും, ഗൗരവമുള്ള ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്!
قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٧٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُلْ ഞാന്‍ പറഞ്ഞില്ലേ إِنَّكَ നിശ്ചയമായും താന്‍, താങ്കള്‍ لَن تَسْتَطِيعَ തനിക്കു സാധിക്കുകയില്ലതന്നെ مَعِيَ എന്റെ കൂടെ صَبْرًا സഹിക്കുന്നതിനു.
അദ്ദേഹം പറഞ്ഞു: "ഞാന്‍ പറഞ്ഞില്ലേ: നിശ്ചയമായും താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധിക്കുകയില്ലെന്ന്?!"
قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًۭا﴿٧٣﴾
volume_up share
അദ്ദേഹം പറഞ്ഞു لَا تُؤَاخِذْنِي എന്നെ പിടികൂടരുത്, എന്നോടു നടപടി എടുക്കരുതു بِمَا نَسِيتُ ഞാന്‍ മറന്നതുകൊണ്ട് وَلَا تُرْهِقْنِي എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുതു مِنْ أَمْرِي എന്റെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു عُسْرًا ഒരു പ്രയാസത്തിന്, ഞെരുക്കമായ ഒരു കാര്യത്തിനു്.
അദ്ദേഹം പറഞ്ഞു: "ഞാന്‍ മറന്നു (ചോദിച്ചു) പോയതിനെപ്പറ്റി താങ്കള്‍ എന്നോടു നടപടി എടുക്കരുത്; എന്റെ കാര്യത്തില്‍ പ്രയാസപ്പെട്ട ഒന്നിനു എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത്!"
തഫ്സീർ : 71-73
View   
فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَـٰمًۭا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًۭا زَكِيَّةًۢ بِغَيْرِ نَفْسٍۢ لَّقَدْ جِئْتَ شَيْـًۭٔا نُّكْرًۭا﴿٧٤﴾
volume_up share
فَانطَلَقَا എന്നിട്ടു രണ്ടാളും പോയി حَتَّىٰ إِذَا لَقِيَا അങ്ങനെ രണ്ടാളും കണ്ടുമുട്ടിയപ്പോള്‍ غُلَامًا ഒരു ബാലനെ, ആണ്‍കുട്ടിയെ فَقَتَلَهُ എന്നിട്ടു അവനെ അദ്ദേഹം കൊല ചെയ്തു قَالَ അദ്ദേഹം പറഞ്ഞു أَقَتَلْتَ താന്‍ കൊല ചെയ്തുവോ نَفْسًا ഒരു ആത്മാവിനെ (ഒരാളെ) زَكِيَّةً പരിശുദ്ധമായ (നിര്‍ദ്ദോഷിയായ) بِغَيْرِ نَفْسٍ മറ്റൊരാള്‍ക്കു പകരമല്ലാതെ (പ്രതികാരമായിട്ടല്ലാതെ) لَّقَدْ جِئْتَ തീര്‍ച്ചയായും താങ്കള്‍ വരുത്തി, ചെയ്തു شَيْئًا ഒരു കാര്യം نُّكْرًا ആക്ഷേപാര്‍ഹമായ, വെറുക്കത്തക്ക.
എന്നിട്ടു, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവര്‍ കണ്ടുമുട്ടുകയും, ഉടനെ, അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍, അദ്ദേഹം [മൂസാ] പറഞ്ഞു: "നിര്‍ദ്ദോഷിയായ ഒരാളെ - മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ - താങ്കള്‍ കൊന്നുകളഞ്ഞുവോ?! തീര്‍ച്ചയായും, ആക്ഷേപാര്‍ഹമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്!"

arrow_back_ios
17:1
17:2
17:3
17:4
17:5
17:6
17:7
17:8
17:9
17:10
17:11
17:12
17:13
17:14
17:15
17:16
17:17
17:18
17:19
17:20
17:21
17:22
17:23
17:24
17:25
17:26
17:27
17:28
17:29
17:30
17:31
17:32
17:33
17:34
17:35
17:36
17:37
17:38
17:39
17:40
17:41
17:42
17:43
17:44
17:45
17:46
17:47
17:48
17:49
17:50
17:51
17:52
17:53
17:54
17:55
17:56
17:57
17:58
17:59
17:60
17:61
17:62
17:63
17:64
17:65
17:66
17:67
17:68
17:69
17:70
17:71
17:72
17:73
17:74
17:75
17:76
17:77
17:78
17:79
17:80
17:81
17:82
17:83
17:84
17:85
17:86
17:87
17:88
17:89
17:90
17:91
17:92
17:93
17:94
17:95
17:96
17:97
17:98
17:99
17:100
17:101
17:102
17:103
17:104
17:105
17:106
17:107
17:108
17:109
17:110
17:111
18:1
18:2
18:3
18:4
18:5
18:6
18:7
18:8
18:9
18:10
18:11
18:12
18:13
18:14
18:15
18:16
18:17
18:18
18:19
18:20
18:21
18:22
18:23
18:24
18:25
18:26
18:27
18:28
18:29
18:30
18:31
18:32
18:33
18:34
18:35
18:36
18:37
18:38
18:39
18:40
18:41
18:42
18:43
18:44
18:45
18:46
18:47
18:48
18:49
18:50
18:51
18:52
18:53
18:54
18:55
18:56
18:57
18:58
18:59
18:60
18:61
18:62
18:63
18:64
18:65
18:66
18:67
18:68
18:69
18:70
18:71
18:72
18:73
18:74