ജുസ്ഉ് - 14
15.അല്‍ ഹിജ്ര്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍۢ مُّبِينٍۢ﴿١﴾
volume_up share
الر "അലിഫ് - ലാം - റാ" تِلْكَ അവ (ഇവ) آيَاتُ ആയത്തുകളാകുന്നു الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ وَقُرْآنٍ ഒരു ഖുർആന്റെയും (പാരായണ ഗ്രന്ഥത്തിന്റെയും) مُّبِينٍ സ്പഷ്ടമായ, സ്പഷ്ടമാക്കുന്ന.
അലിഫ് ലാം റാ. (*) ഇവ (വേദ) ഗ്രന്ഥത്തിന്റെയും, (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഒരു (മഹത്തായ) ഖുർആന്റെയും "ആയത്തു" [സൂക്തം] കളാകുന്നു.
رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ﴿٢﴾
volume_up share
رُّبَمَا ചിലപ്പോള്‍, ഒരുവേള يَوَدُّ കൊതിക്കും, മോഹിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْ كَانُوا അവരായിരുന്നെങ്കില്‍ എന്നു مُسْلِمِينَ മുസ്ലിംകള്‍.
ചിലപ്പോഴൊക്കെ അവിശ്വാസികള്‍ കൊതിച്ചുപോകും: തങ്ങള്‍ "മുസ്ലിം"കള്‍ [അല്ലാഹുവിനു കീഴോതുങ്ങിയവര്‍] ആയിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു!) എന്ന്.
ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ﴿٣﴾
volume_up share
ذَرْهُمْ അവരെ വിട്ടേക്കുകيَأْكُلُوا അവര്‍ തിന്നുകൊണ്ടിരിക്കട്ടെ وَيَتَمَتَّعُوا സുഖമനുഭവിക്കുകയും ചെയ്യട്ടെ وَيُلْهِهِمُ അവരെ അശ്രദ്ധയിലാക്കുകയും الْأَمَلُ അതിമോഹം, അത്യാഗ്രഹം فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്.
(നബിയേ) അവരെ വിട്ടേക്കുക: അവര്‍ തിന്നുകയും, സുഖമനുഭവിക്കുകയും, അതിമോഹം അവരെ അശ്രദ്ധയിലാക്കുകയും ചെയ്തുകൊണ്ടിരിക്കട്ടെ; വഴിയെ അവര്‍ അറിഞ്ഞുകൊള്ളും.
തഫ്സീർ : 1-3
View   
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌۭ مَّعْلُومٌۭ﴿٤﴾
volume_up share
وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഒരു രാജ്യത്തെയും തന്നെ إِلَّا وَلَهَا അതിന് (ഉണ്ടായിട്ട്) ഇല്ലാതെ كِتَابٌ ഒരു രേഖ (നിയമം - നിശ്ചയം) مَّعْلُومٌ അറിയപ്പെട്ട.
ഒരു രാജ്യത്തെയും [രാജ്യക്കാരെയും] തന്നെ, അതിന് അറിയപ്പെട്ടതായ (നിശ്ചിത) നിയമം ഉണ്ടായിക്കൊണ്ടല്ലാതെ നാം നശിപ്പിച്ചിട്ടില്ല.
مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ﴿٥﴾
volume_up share
مَّا تَسْبِقُ മുന്‍കടക്കുകയില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധിയെ وَمَا يَسْتَأْخِرُونَ അവര്‍ പിന്തിപ്പോകുകയുമില്ല.
ഒരു സമുദായവും തന്നെ, അതിന്റെ (നിശ്ചിത) അവധിയെ മുന്‍കടക്കുകയില്ല; അവര്‍ (അതിനപ്പുറം) പിന്തിപ്പോകുകയുമില്ല.
തഫ്സീർ : 4-5
View   
وَقَالُوا۟ يَـٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌۭ﴿٦﴾
volume_up share
وَقَالُوا അവര്‍ പറയുന്നു, പറയുകയാണ്‌ يَا أَيُّهَا الَّذِي ഹേ യാതൊരുവനേ نُزِّلَ عَلَيْهِ അവന്റെ മേല്‍ ഇറക്കപ്പെട്ടിരിക്കുന്നു الذِّكْرُ പ്രമാണം, സ്മരണ إِنَّكَ നിശ്ചയമായും നീ لَمَجْنُونٌ ഒരു ഭ്രാന്തന്‍ തന്നെ!
അവര്‍ [അവിശ്വാസികള്‍] പറയുന്നു: ഹേ, പ്രമാണം [ഖുർആന്‍] ഇറക്കപ്പെട്ടിട്ടുള്ളവനേ, നിശ്ചയമായും നീ ഒരു ഭ്രാന്തന്‍ തന്നെ!
لَّوْ مَا تَأْتِينَا بِٱلْمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٧﴾
volume_up share
لَّوْ مَا تَأْتِينَا നീ ഞങ്ങള്‍ക്ക് വന്നുകൂടേ, വരാത്തതെന്ത് بِالْمَلَائِكَةِ മലക്കുകളെകൊണ്ട്, മലക്കുകളുമായി إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട (വന്‍).
നീ സത്യവാന്‍മാരില്‍പ്പെട്ടവനാണെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ നീ മലക്കുകളെ കൊണ്ടുവരാത്തതെന്താണ്?!
തഫ്സീർ : 6-7
View   
مَا نُنَزِّلُ ٱلْمَلَـٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًۭا مُّنظَرِينَ﴿٨﴾
volume_up share
مَا نُنَزِّلُ നാം ഇറക്കുകയില്ല, ഇറക്കാറില്ല الْمَلَائِكَةَ മലക്കുകളെ إِلَّا بِالْحَقِّ യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ, ന്യയപ്രകാരമല്ലാതെ وَمَا كَانُوا അവരായിരിക്കുകയില്ല إِذًا അപ്പോള്‍, അന്നേരം مُّنظَرِينَ കാത്തുവെക്കപ്പെട്ട (ഒഴിവു നല്‍കപ്പെട്ട) വര്‍.
മലക്കുകളെ (തക്കതായ) ന്യായ പ്രകാരമല്ലാതെ നാം ഇറക്കാറില്ല; (ഇറക്കുന്ന പക്ഷം) അപ്പോള്‍, അവര്‍ (ഒഴിവ് നല്‍കി) കാത്തുവെക്കപ്പെടുന്നവരായിരിക്കുകയുമില്ല.
തഫ്സീർ : 8-8
View   
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ﴿٩﴾
volume_up share
إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا നാം ഇറക്കിയിരിക്കുന്നു الذِّكْرَ പ്രമാണത്തെ, സ്മരണയെ وَإِنَّا നിശ്ചയമായും നാം لَهُ അതിനെ لَحَافِظُونَ കാക്കുന്ന (സൂക്ഷിക്കുന്ന) വന്‍ തന്നെയുമാണ്.
നിശ്ചയമായും, നാം തന്നെയാണ് (ഈ) പ്രമാണത്തെ [ഖുർആനെ] അവതരിപ്പിച്ചത്. നാം തന്നെ, അതിനെ (കാത്തു) സൂക്ഷിക്കുകയും ചെയ്തുകൊള്ളും.
തഫ്സീർ : 9-9
View   
وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ﴿١٠﴾
volume_up share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് مِن قَبْلِكَ നിന്റെ മുമ്പ് فِي شِيَعِ കക്ഷി (കൂട്ടം, സംഘം) കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്‍മാരിലെ.
നിനക്ക് മുമ്പ് പൂര്‍വ്വീകന്‍മാരിലുള്ള (പല) കക്ഷികളിലേക്കായി നാം (റസൂലുകളെ) അയക്കുകയുണ്ടായിട്ടുണ്ട്.
وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿١١﴾
volume_up share
وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن رَّسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ദേഹത്തെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹസിക്കും.
അവര്‍ക്ക് ഒരു റസൂലും തന്നെ ചെന്നിരുന്നില്ല; അവര്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരിക്കാതെ.
كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ﴿١٢﴾
volume_up share
كَذَٰلِكَ അപ്രകാരം نَسْلُكُهُ നാമതിനെ കടത്തിവിടുന്നു فِي قُلُوبِ ഹൃദയങ്ങളില്‍ الْمُجْرِمِينَ (ഈ) കുറ്റവാളികളുടെ.
അപ്രകാരം, (ഈ) കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അതിനെ [പരിഹാസത്തെ] നാം കടത്തിവിടുന്നു;
لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ﴿١٣﴾
volume_up share
لَا يُؤْمِنُونَ بِهِ അവര്‍ ഇതില്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതെ وَقَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് سُنَّةُ നടപടിക്രമം الْأَوَّلِينَ പൂര്‍വ്വീകന്‍മാരുടെ, ആദ്യത്തേവരുടെ.
(അതെ) അവര്‍ ഇതില്‍ വിശ്വസിക്കാതെ. പൂര്‍വ്വീകന്‍മാരുടെ നടപടിക്രമം കഴിഞ്ഞുപോയിട്ടുണ്ടുതാനും.
തഫ്സീർ : 10-13
View   
وَلَوْ فَتَحْنَا عَلَيْهِم بَابًۭا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ﴿١٤﴾
volume_up share
وَلَوْ فَتَحْنَا നാം തുറന്നിരുന്നെങ്കില്‍ عَلَيْهِم അവര്‍ക്കു, അവരുടെമേല്‍ بَابًا ഒരു വാതില്‍, കവാടം مِّنَ السَّمَاءِ ആകാശത്തുനിന്നു فَظَلُّوا فِيهِ എന്നിട്ടു അതിലൂടെ അവരായിത്തീര്‍ന്നു يَعْرُجُونَ കയറിപ്പോകും.
ഇവരുടെ മേല്‍, ആകാശത്ത് നിന്നും ഒരു വാതില്‍ നാം തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ്താലും-
لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَـٰرُنَا بَلْ نَحْنُ قَوْمٌۭ مَّسْحُورُونَ﴿١٥﴾
volume_up share
لَقَالُوا അവര്‍ പറയുക തന്നെ ചെയ്യും إِنَّمَا سُكِّرَتْ ലഹരി (മത്തു) ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ് أَبْصَارُنَا നമ്മുടെ ദൃഷ്ടികള്‍ക്ക് بَلْ نَحْنُ എങ്കിലും ഞങ്ങള്‍ (നാം) قَوْمٌ ഒരു ജനതയാണ് مَّسْحُورُونَ മാരണം ചെയ്യപ്പെട്ട, ആഭിചാരം പിടിപെട്ടവരായ.
അവര്‍ പറയുക തന്നെ ചെയ്യും: ഞങ്ങളുടെ കാഴ്ചകള്‍ക്ക് ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ്; (അല്ല) എങ്കിലും, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു ജനതയാകുന്നു.
തഫ്സീർ : 14-15
View   
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًۭا وَزَيَّنَّـٰهَا لِلنَّـٰظِرِينَ﴿١٦﴾
volume_up share
وَلَقَدْ جَعَلْنَا തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, സഞ്ചാര മണ്ഡലങ്ങളെ وَزَيَّنَّاهَا അവയെ നാം അലങ്കരിക്കുകയും ചെയ്തു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
ആകാശത്തില്‍ നാം ചില ഗ്രഹമണ്ഡലങ്ങളെ (രാശികളെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുന്നവര്‍ക്ക് അവയെ നാം അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു;
وَحَفِظْنَـٰهَا مِن كُلِّ شَيْطَـٰنٍۢ رَّجِيمٍ﴿١٧﴾
volume_up share
وَحَفِظْنَاهَا അവയെ നാം കാക്കുകയും ചെയ്തു مِن كُلِّ شَيْطَانٍ എല്ലാ പിശാചില്‍ നിന്നും رَّجِيمٍ ആട്ട (ശപിക്ക)പ്പെട്ട.
ആട്ടപ്പെട്ട എല്ലാ പിശാചില്‍ നിന്നും നാം അവയെ കാ(ത്തു സൂക്ഷി)ക്കുകയും ചെയ്തിരിക്കുന്നു;
إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌۭ مُّبِينٌۭ﴿١٨﴾
volume_up share
إِلَّا مَنِ اسْتَرَقَ കളവ് ശ്രമം നടത്തിയ (മോഷ്ടിക്കാന്‍ വന്ന) വനൊഴികെ السَّمْعَ കേള്‍വിയെ (കേള്‍ക്കുവാന്‍) فَأَتْبَعَهُ അപ്പോള്‍ അവനെ പിന്തുടരും شِهَابٌ തീജ്വാല (ഉല്‍ക്ക - ചെങ്കോല്‍) مُّبِينٌ പ്രത്യക്ഷമായ.
(പക്ഷേ) കട്ടുകേള്‍ക്കുവാന്‍ ശ്രമിച്ചവനൊഴികെ, അപ്പോള്‍, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.
തഫ്സീർ : 16-18
View   
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍۢ مَّوْزُونٍۢ﴿١٩﴾
volume_up share
وَالْأَرْضَ ഭൂമിയെ مَدَدْنَاهَا അതിനെ നാം നീട്ടി (വിശാലപ്പെടുത്തി) وَأَلْقَيْنَا നാം ഇടുക (സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു നില്‍ക്കുന്നവയെ (മലകളെ) وَأَنبَتْنَا നാം മുളപ്പിക്കുകയും ചെയ്തു فِيهَا അതില്‍ مِن كُلِّ شَيْءٍ എല്ലാ വസ്തുവില്‍ നിന്നും مَّوْزُونٍ തൂക്കം (തോതു നിര്‍ണ്ണയം) ചെയ്യപ്പെട്ട.
ഭൂമിയെ നാം (നീട്ടി) വിശാലപ്പെടുത്തുകയും, അതില്‍ നാം ഉറച്ചു നില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; അതില്‍ നാം തൂക്കം (അഥവാ നിശ്ചിതമായ തോതു വ്യവസ്ഥ) ചെയ്യപ്പെട്ട എല്ലാ വസ്തുക്കളില്‍ നിന്നും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 19-19
View   
وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ﴿٢٠﴾
volume_up share
وَجَعَلْنَا لَكُمْ നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുകയും ചെയ്തു فِيهَا അതില്‍ مَعَايِشَ പല ജീവിതോപാധികളെ وَمَن യാതൊരുവര്‍ക്കും لَّسْتُمْ നിങ്ങളല്ല لَهُ അവര്‍ക്ക് بِرَازِقِينَ ആഹാരം നല്‍കുന്നവര്‍.
അതില്‍ നിങ്ങള്‍ക്കു നാം പല ജീവിതോപാധികളെയും ഏര്‍പ്പെടുത്തിയിരിക്കുന്നു;- (നിങ്ങള്‍ക്കുമാത്രമല്ല) നിങ്ങള്‍ ആഹാരം നല്‍കുന്നവരല്ലാത്തവര്‍ക്കും.
തഫ്സീർ : 20-20
View   
وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍۢ مَّعْلُومٍۢ﴿٢١﴾
volume_up share
وَإِن مِّن شَيْءٍ ഒരു വസ്തുവും തന്നെയില്ല إِلَّا عِندَنَا നമ്മുടെ അടുക്കലില്ലാതെ خَزَائِنُهُ അതിന്റെ ഖജനാക്കള്‍ وَمَا نُنَزِّلُهُ അതിനെ നാം ഇറക്കുന്നതുമല്ല إِلَّا بِقَدَرٍ ഒരു തോതനുസരിച്ചല്ലാതെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിത).
ഒരു വസ്തുവും തന്നെ, അതിന്റെ (നിക്ഷേപ) ഖജനാക്കള്‍ നമ്മുടെ അടുക്കല്‍ ഇല്ലാതെയില്ല. അതിനെ (ഒന്നിനെയും) ഒരു അറിയപ്പെട്ട (നിശ്ചിത) തോതനുസരിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല.
തഫ്സീർ : 21-21
View   
وَأَرْسَلْنَا ٱلرِّيَـٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ فَأَسْقَيْنَـٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَـٰزِنِينَ﴿٢٢﴾
volume_up share
وَأَرْسَلْنَا നാം അയക്കുകയും ചെയ്തു الرِّيَاحَ കാറ്റുകളെ لَوَاقِحَ വാഹിനികളായികൊണ്ടു, ഉല്‍പാദകങ്ങളായിട്ടു فَأَنزَلْنَا അങ്ങനെ (എന്നിട്ടു) നാം ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَسْقَيْنَاكُمُوهُ എന്നിട്ടു നാം നിങ്ങള്‍ക്കതിനെ കുടിക്കു (നനക്കു) മാറാക്കിത്തന്നു وَمَا أَنتُمْ നിങ്ങളല്ലതാനും لَهُ അതിനെ بِخَازِنِينَ സൂക്ഷിക്കുന്ന (നിക്ഷേപിക്കുന്ന - സംഭരിക്കുന്ന) വര്‍.
വഹിക്കുന്നവയായ (അഥവാ ഫലോല്‍പാദകങ്ങളായ) നിലയില്‍ നാം കാറ്റുകളെ അയക്കുകയും ചെയ്തിരിക്കുന്നു; അങ്ങനെ, ആകാശത്തുനിന്നു നാം (മഴ) വെള്ളം ഇറക്കി; എന്നിട്ടു നിങ്ങള്‍ക്കു അതിനെ നാം കുടിക്കുമാറാക്കിത്തന്നു. നിങ്ങള്‍ അതിനെ (നിക്ഷേപിച്ചു) സൂക്ഷിച്ചുവെക്കുന്നവരല്ലതാനും.
തഫ്സീർ : 22-22
View   
وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ﴿٢٣﴾
volume_up share
وَإِنَّا നിശ്ചയമായും നാം لَنَحْنُ നാം തന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരണപ്പിക്കുകയും ചെയ്യുന്നു وَنَحْنُ നാം (തന്നെ) الْوَارِثُونَ അനന്തരമെടുക്കുന്നവര്‍, അനന്തരാവകാശികള്‍.
നിശ്ചയമായും നാം തന്നെയാണ് ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നത്. നാം തന്നെയാണ് അനന്തരമെടുക്കുന്നവരും.
തഫ്സീർ : 23-23
View   
وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ﴿٢٤﴾
volume_up share
وَلَقَدْ عَلِمْنَا തീര്‍ച്ചയായും നാം അറിഞ്ഞിട്ടുണ്ട്, നമുക്കറിയാം الْمُسْتَقْدِمِينَ മുന്‍ കടന്നുപോകുന്നവരെ مِنكُمْ നിങ്ങളില്‍ നിന്ന് وَلَقَدْ عَلِمْنَا തീര്‍ച്ചയായും നാം അറിഞ്ഞിട്ടുണ്ട് الْمُسْتَأْخِرِينَ പിന്തി നില്‍ക്കുന്നവരെ, പിന്നില്‍ വരുന്നവരെ.
തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുന്‍ കടന്നുപോകുന്നവരെ നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ചയായും പിന്തി നില്‍ക്കുന്നവരെയും നാം അറിഞ്ഞിട്ടുണ്ട്.
തഫ്സീർ : 24-24
View   
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ﴿٢٥﴾
volume_up share
وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ അവന്‍തന്നെ يَحْشُرُهُمْ അവരെ ഒരുമിച്ചു കൂട്ടുന്നു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാണ് عَلِيمٌ (സര്‍വ്വ)ജ്ഞനാണ്.
നിശ്ചയമായും, നിന്റെ റബ്ബ് തന്നെ അവരെ (എല്ലാം) ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നു. നിശ്ചയമായും, അവന്‍ അഗാധജ്ഞനാണ്, സര്‍വ്വജ്ഞനാണ്.
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ﴿٢٦﴾
volume_up share
وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ടു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുണ്ടാകുന്ന (ചിലചിലപ്പുള്ള) മണ്ണിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നുള്ള مَّسْنُونٍ (മൂശ പിടിച്ചു) പാകപ്പെടുത്ത (രൂപപ്പെടുത്ത) പ്പെട്ട, പശിമ പിടിച്ച് നാറ്റം വന്ന.
തീര്‍ച്ചയായും, (മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു.
وَٱلْجَآنَّ خَلَقْنَـٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ﴿٢٧﴾
volume_up share
وَالْجَانَّ ജിന്നിനെയും خَلَقْنَاهُ നാമതിനെ സൃഷ്ടിച്ചു مِن قَبْلُ മുമ്പു, മുമ്പേ مِن نَّارِ അഗ്നിയാല്‍ السَّمُومِ അത്യുഷ്ണമുള്ള.
ജിന്നിനെയും അത്യുഷ്ണമുള്ള അഗ്നിയാല്‍ നാം മുമ്പേ അതിനെ സൃഷ്ടിച്ചു.
തഫ്സീർ : 25-27
View   
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًۭا مِّن صَلْصَـٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ﴿٢٨﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബ് لِلْمَلَائِكَةِ മലക്കുകളോടു إِنِّي നിശ്ചയമായും ഞാന്‍ خَالِقٌ സൃഷ്ടിക്കുന്നവനാണ് بَشَرًا ഒരു മനുഷ്യനെ مِّن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നും مَّسْنُونٍ പാകപ്പെടുത്തപ്പെട്ട (പശിമപിടിച്ചു) നാറ്റംവന്ന.
നിന്റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നും ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ്".
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ﴿٢٩﴾
volume_up share
فَإِذَا سَوَّيْتُهُ അങ്ങനെ അവനെ ഞാന്‍ ശരിപ്പെടുത്തിയാല്‍ وَنَفَخْتُ ഞാന്‍ ഊതുകയും فِيهِ അവനില്‍ مِن رُّوحِي എന്റെ ആത്മാവില്‍ നിന്നു فَقَعُوا അപ്പോള്‍ നിങ്ങള്‍ വീഴുവിന്‍ لَهُ അവന്നു سَاجِدِينَ സുജൂദു ചെയ്യുന്നവരായി.
"അങ്ങനെ, ഞാന്‍ അവനെ (പൂര്‍ത്തിയാക്കി) ശരിപ്പെടുത്തുകയും, അവനില്‍ എന്റെ (വക) ആത്മാവില്‍ നിന്നും ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍, നിങ്ങള്‍ അവനു "സുജൂദു" ചെയ്യുന്നവരായി വീഴുവിന്‍".
فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ﴿٣٠﴾
volume_up share
فَسَجَدَ എന്നിട്ടു (അപ്പോള്‍) സുജൂദു ചെയ്തു الْمَلَائِكَةُ മലക്കുകള്‍ كُلُّهُمْ അവരെല്ലാം أَجْمَعُونَ മുഴുവന്‍.
എന്നിട്ടു, മലക്കുകള്‍ എല്ലാവരും മുഴുവന്‍ (തന്നെ) "സുജൂദു" ചെയ്തു;
إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ﴿٣١﴾
volume_up share
إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു, വിലക്കി, സമ്മതിക്കാതിരുന്നു أَن يَكُونَ അവനായിരിക്കുവാന്‍ مَعَ السَّاجِدِينَ സുജൂദു ചെയ്യുന്നവരുടെ ഒപ്പം (കൂടെ).
ഇബ്ലീസ്‌ ഒഴികെ:- അവന്‍ "സുജൂദു" ചെയ്തവരോടൊപ്പം ആയിരിക്കുവാന്‍ വിസമ്മതിച്ചു.
قَالَ يَـٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ﴿٣٢﴾
volume_up share
قَالَ അവന്‍ പറഞ്ഞു يَا إِبْلِيسُ ഇബ്ലീസേ مَا لَكَ നിനക്കെന്താണു أَلَّا تَكُونَ നീ ആകാതിരിക്കുവാന്‍ مَعَ السَّاجِدِينَ സുജൂദ് ചെയ്യുന്നവരോടൊപ്പം.
അവന്‍ [അല്ലാഹു] പറഞ്ഞു: "ഇബ്ലീസേ, നീ "സുജൂദ്" ചെയ്തവരോടൊപ്പം ആകാതിരിക്കുവാന്‍ നിനക്കെന്താണു (കാരണം)?"
قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَـٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ﴿٣٣﴾
volume_up share
قَالَ അവന്‍ പറഞ്ഞു لَمْ أَكُن ഞാന്‍ ആയിട്ടില്ല, ഞാന്‍ ഇല്ല, ആകാവതല്ല لِّأَسْجُدَ ഞാന്‍ സുജൂദു ചെയ്‌വാന്‍ لِبَشَرٍ ഒരു മനുഷ്യനു خَلَقْتَهُ നീ അവനെ സൃഷ്ടിച്ചു مِن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളിമണ്ണില്‍ നിന്ന്‍ مَّسْنُونٍ പാകപ്പെടുത്തപ്പെട്ട, രൂപപ്പെടുത്തപ്പെട്ട.
അവന്‍ [ഇബ്ലീസു] പറഞ്ഞു: "(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍ നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ നീ സൃഷ്ടിച്ചതായ മനുഷ്യനു സുജൂദു ചെയ്യാന്‍ ഞാനായിട്ടില്ല".
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌۭ﴿٣٤﴾
volume_up share
قَالَ അവന്‍ പറഞ്ഞു فَاخْرُجْ എന്നാല്‍ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടെ) നിന്ന് فَإِنَّكَ കാരണം നിശ്ചയമായും رَجِيمٌ നീ ആട്ടപ്പെട്ടവനാണ്.
അവന്‍ [അല്ലാഹു] പറഞ്ഞു: എന്നാല്‍, നീ ഇവിടെ നിന്ന് പുറത്തു പോകുക; നിശ്ചയമായും, നീ ആട്ടപ്പെട്ടവനാകുന്നു.
وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ﴿٣٥﴾
volume_up share
وَإِنَّ عَلَيْكَ നിശ്ചയമായും നിന്റെ മേല്‍ ഉണ്ട് താനും اللَّعْنَةَ ശാപം إِلَىٰ يَوْمِ ദിവസം വരെ الدِّينِ പ്രതിഫല നടപടിയുടെ.
നിശ്ചയമായും, നിന്റെ മേല്‍ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപവുമുണ്ടായിരിക്കും.
തഫ്സീർ : 28-35
View   
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ﴿٣٦﴾
volume_up share
قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ فَأَنظِرْنِي എന്നാല്‍ നീ എന്നെ ഒഴിവാക്കി (താമസം ചെയ്ത് - നീട്ടിവെച്ച്‌) തരണേ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന.
അവന്‍ [ഇബ്ലീസ്‌] പറഞ്ഞു: "എന്റെ റബ്ബേ, എന്നാല്‍ [അങ്ങിനെയാണെങ്കില്‍] അവര്‍ മനുഷ്യര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന (പുനരുത്ഥാന) ദിവസംവരെ നീ എനിക്ക് (അവധി നല്‍കി) താമസം നല്‍കേണമേ!
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ﴿٣٧﴾
volume_up share
قَالَ അവന്‍ പറഞ്ഞു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ مِنَ الْمُنظَرِينَ ഒഴിവാക്ക (നീക്കിവെക്ക - താമസം നല്‍ക) പ്പെട്ടവരില്‍ പെട്ട(വന്‍).
അവന്‍ [അല്ലാഹു] പറഞ്ഞു: "എന്നാല്‍ (ശരി) നീ താമസം നല്‍കപ്പെട്ടവരില്‍ പെട്ടവന്‍ തന്നെ:-
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ﴿٣٨﴾
volume_up share
إِلَىٰ يَوْمِ ദിവസം വരെ الْوَقْتِ (ആ) സമയത്തിന്റെ الْمَعْلُومِ അറിയപ്പെട്ടതായ (നിശ്ചിത).
അറിയപ്പെട്ട (ആ നിശ്ചിത) സമയത്തിന്റെ ദിവസം വരെ.
തഫ്സീർ : 36-38
View   
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ﴿٣٩﴾
volume_up share
قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ بِمَا أَغْوَيْتَنِي നീ എന്നെ വഴിപിഴവിലാക്കിയതുകൊണ്ട് لَأُزَيِّنَنَّ ഞാന്‍ ഭംഗിയാക്കികൊടുക്കുകതന്നെ ചെയ്യും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَلَأُغْوِيَنَّهُمْ ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവന്‍.
അവന്‍ പറഞ്ഞു: "എന്റെ റബ്ബേ, നീ എന്നെ വഴികേടിലാക്കി (നിശ്ചയിച്ചി)രിക്കകൊണ്ടു, തീര്‍ച്ചയായും, ഭൂമിയില്‍ അവര്‍ക്കു ഞാന്‍ (പാപങ്ങളെ) ഭംഗിയാക്കി കാണിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും തന്നെ ചെയ്യും;-
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ﴿٤٠﴾
volume_up share
إِلَّا عِبَادَكَ നിന്റെ അടിയാന്‍മാരെ ഒഴികെ مِنْهُمُ അവരില്‍ നിന്നുള്ള الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (തനി ശുദ്ധരാക്കപ്പെട്ട).
"(അതെ) അവരില്‍ നിന്നുള്ള നിന്റെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്‍മാരെ ഒഴികെ."
തഫ്സീർ : 39-40
View   
قَالَ هَـٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ﴿٤١﴾
volume_up share
قَالَ അവന്‍ പറഞ്ഞു هَـٰذَا ഇതു صِرَاطٌ ഒരു പാത (മാര്‍ഗ്ഗം) ആകുന്നു عَلَيَّ എന്റെ മേല്‍ (ബാധ്യസ്ഥമായ) مُسْتَقِيمٌ നേരെയുള്ള, ചൊവ്വായ.
"അവന്‍" [അല്ലാഹു] പറഞ്ഞു: "ഇതു എന്റെ മേല്‍ (ബാധ്യസ്ഥമായ) നേര്‍ക്കു നേരെ (ചൊവ്വെ) യുള്ള ഒരു മാര്‍ഗ്ഗമാകുന്നു."
തഫ്സീർ : 41-41
View   
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ﴿٤٢﴾
volume_up share
إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കു ഇല്ല عَلَيْهِمْ അവരുടെ മേല്‍ سُلْطَانٌ ഒരു അധികാരശക്തിയും إِلَّا مَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവരൊഴികെ مِنَ الْغَاوِينَ വഴികെട്ടവരാകുന്ന, വഴി പിഴച്ചവരില്‍നിന്നു.
നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെമേല്‍ നിനക്കു യാതൊരു അധികാര ശക്തിയും ഇല്ല; വഴികെട്ടവരാകുന്ന നിന്നെ പിന്‍പറ്റിയവരൊഴികെ. [അവരെ മാത്രമേ നിനക്കു വഴി പിഴപ്പിക്കുവാന്‍ കഴിയൂ].
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ﴿٤٣﴾
volume_up share
وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം لَمَوْعِدُهُمْ അവരുടെ വാഗ്ദത്തസ്ഥാനം തന്നെ أَجْمَعِينَ മുഴുവനും .
"നിശ്ചയമായും, "ജഹന്നം" [നരകം] അവരുടെ മുഴുവനും വാഗ്ദത്തസ്ഥാനവും തന്നെ.
لَهَا سَبْعَةُ أَبْوَٰبٍۢ لِّكُلِّ بَابٍۢ مِّنْهُمْ جُزْءٌۭ مَّقْسُومٌ﴿٤٤﴾
volume_up share
لَهَا അതിനുണ്ടു سَبْعَةُ ഏഴു أَبْوَابٍ വാതിലുകള്‍, കവാടങ്ങള്‍ لِّكُلِّ بَابٍ എല്ലാ വാതിലിനുമുണ്ടായിരിക്കും مِّنْهُمْ അവരില്‍ നിന്നു جُزْءٌ ഒരു (ഓരോ) ഭാഗം مَّقْسُومٌ വിഹിതം (ഓഹരി) ചെയ്യപ്പെട്ട.
"അതിനു ഏഴു (പടി) വാതിലുകലുണ്ട്. എല്ലാ (ഓരോ പടി) വാതിലിനും അവരില്‍ നിന്നു (പ്രത്യേകം) വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം (ആളുകള്‍) ഉണ്ടായിരിക്കും".
തഫ്സീർ : 42-44
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَعُيُونٍ﴿٤٥﴾
volume_up share
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷ്മത പാലിച്ചവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളിലായിരിക്കും, സ്വര്‍ഗ്ഗങ്ങളിലാണു وَعُيُونٍ നീരുറവ (അരുവി) കളിലും.
നിശ്ചയമായും, സൂക്ഷ്മത പാലിച്ചവര്‍, തോപ്പുകളിലും, നീരുറവകളിലുമായിരിക്കും.
ٱدْخُلُوهَا بِسَلَـٰمٍ ءَامِنِينَ﴿٤٦﴾
volume_up share
ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ آمِنِينَ നിര്‍ഭയരായി.
"അതില്‍, ശാന്തിയോടെ നിര്‍ഭയരായിക്കൊണ്ടു പ്രവേശിച്ചുകൊള്ളുവിന്‍". (എന്നു അവര്‍ക്കു സ്വാഗതം നല്‍കപ്പെടും.).
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍۢ مُّتَقَـٰبِلِينَ﴿٤٧﴾
volume_up share
وَنَزَعْنَا നാം നീക്കുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു [ഹൃദയം]കളിലുള്ളതു مِّنْ غِلٍّ വിദ്വേഷത്തില്‍ (പകയില്‍) നിന്നും, വല്ല പോരും, കെട്ടിക്കുടുക്കും إِخْوَانًا സഹോദരങ്ങളായിട്ടു عَلَىٰ سُرُرٍ കട്ടിലുകളിന്‍മേല്‍ مُّتَقَابِلِينَ പരസ്പരം അഭിമുഖരായ നിലയില്‍.
അവരുടെ നെഞ്ചു [ഹൃദയം]കളില്‍ വല്ല വിദ്വേഷവും (ഒളിഞ്ഞിരിപ്പു) ഉള്ളതിനെ നാം നീക്കം ചെയ്യുകയും ചെയ്യും; കട്ടിലുകളിന്‍മേല്‍ പരസ്പരം അഭിമുഖരായിക്കൊണ്ടു സഹോദരന്മാരായ നിലയില്‍ (അവര്‍ കഴിഞ്ഞുകൂടും).
തഫ്സീർ : 45-47
View   
لَا يَمَسُّهُمْ فِيهَا نَصَبٌۭ وَمَا هُم مِّنْهَا بِمُخْرَجِينَ﴿٤٨﴾
volume_up share
لَا يَمَسُّهُمْ അവരെ സ്പര്‍ശിക്ക (ബാധിക്ക) യില്ല فِيهَا അതില്‍ نَصَبٌ ക്ഷീണം, പ്രയാസം, ബുദ്ധിമുട്ടു وَمَا هُم അവരല്ലതാനും مِّنْهَا അതില്‍നിന്നു بِمُخْرَجِينَ പുറത്താക്കപ്പെടുന്നവര്‍.
അതില്‍ വെച്ച് അവരെ ക്ഷീണം (അഥവാ പ്രയാസം) സ്പര്‍ശിക്കുകയില്ല; അവര്‍ അതില്‍നിന്നും പുറത്താക്കപ്പെടുന്നവരുമല്ല.
نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ﴿٤٩﴾
volume_up share
نَبِّئْ വിവരമറിയിക്കുക عِبَادِي എന്റെ അടിയാന്‍മാര്‍ക്കു أَنِّي أَنَا ഞാന്‍ തന്നെയാണെന്നു الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധിയായ.
(നബിയേ) എന്റെ അടിയാന്‍മാര്‍ക്കു വിവരം അറിയിക്കുക: നിശ്ചയമായും, ഞാന്‍ തന്നെയാണു വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവനെന്നും;
وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ﴿٥٠﴾
volume_up share
وَأَنَّ عَذَابِي എന്റെ ശിക്ഷയെന്നും هُوَ الْعَذَابُ അതാണു ശിക്ഷ الْأَلِيمُ വേദനയേറിയ.
എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയെന്നും.
തഫ്സീർ : 48-50
View   
وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ﴿٥١﴾
volume_up share
وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുക عَن ضَيْفِ അതിഥികളെപ്പറ്റി إِبْرَاهِيمَ ഇബ്രാഹീമിന്റെ.
(നബിയേ) ഇബ്രാഹീമിന്റെ അതിഥികളെക്കുറിച്ച് അവര്‍ക്കു വിവരമറിയിക്കുക.
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًۭا قَالَ إِنَّا مِنكُمْ وَجِلُونَ﴿٥٢﴾
volume_up share
إِذْ دَخَلُوا അവര്‍ കടന്നുവന്ന (പ്രവേശിച്ച)പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا "സലാം" എന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّا مِنكُمْ ഞങ്ങള്‍ നിങ്ങളെക്കുറിച്ചു وَجِلُونَ ഭയമുള്ളവരാണു."
അതായതു, അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കടന്നുവന്ന് "സലാം" എന്നു പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഭയമുള്ളവരാകുന്നു."
قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَـٰمٍ عَلِيمٍۢ﴿٥٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു لَا تَوْجَلْ ഭയപ്പെടേണ്ടാ إِنَّا نُبَشِّرُكَ ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിക്കുന്നു بِغُلَامٍ ഒരു ബാലനെ [ആണ്‍കുട്ടിയെ]പ്പറ്റി عَلِيمٍ ജ്ഞാനിയായ.
അവര്‍ പറഞ്ഞു: "ഭയപ്പെടേണ്ട, ഞങ്ങള്‍ താങ്കള്‍ക്കു ജ്ഞാനിയായ ഒരു ബാലനെ [മകനെ]പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു."
തഫ്സീർ : 51-53
View   
قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ﴿٥٤﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു أَبَشَّرْتُمُونِي നിങ്ങളെനിക്കു സന്തോഷമറിയിക്കയോ عَلَىٰ أَن مَّسَّنِيَ എന്നെ സ്പര്‍ശിച്ച (ബാധിച്ച)തോടെ الْكِبَرُ വാര്‍ദ്ധക്യം فَبِمَ എനി എന്തിനെപ്പറ്റി تُبَشِّرُونَ നിങ്ങള്‍ സന്തോഷമറിയിക്കുന്നു.
അദ്ദേഹം പറഞ്ഞു: "എന്നെ വാര്‍ദ്ധക്യം ബാധിച്ചതോടെ നിങ്ങള്‍ എനിക്കു സന്തോഷവാര്‍ത്ത അറിയിക്കുകയോ?! എനി, എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സന്തോഷമറിയിക്കുന്നത്?!"
قَالُوا۟ بَشَّرْنَـٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَـٰنِطِينَ﴿٥٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു بَشَّرْنَاكَ ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിച്ചിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥംകൊണ്ടു فَلَا تَكُن ആകയാല്‍ താങ്കളായിരിക്കരുതു مِّنَ الْقَانِطِينَ ആശ മുറിഞ്ഞവരില്‍, നിരാശരില്‍പെട്ട(വന്‍).
അവര്‍ പറഞ്ഞു: "(സംഭവിക്കുവാന്‍ പോകുന്ന) യഥാര്‍ത്ഥത്തെക്കുറിച്ചു ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിച്ചിരിക്കുകയാണ്. അതിനാല്‍, താങ്കള്‍ ആശമുറിഞ്ഞവരില്‍പെട്ടു പോകരുത്."
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ﴿٥٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു وَمَن ആര്‍ يَقْنَطُ ആശ മുറിയും مِن رَّحْمَةِ കാരുണ്യത്തെപ്പറ്റി رَبِّهِ തന്റെ റബ്ബിന്റെ إِلَّا الضَّالُّونَ വഴി പിഴച്ചവരല്ലാതെ.
അദ്ദേഹം പറഞ്ഞു: "ആരാണ് തന്റെ റബ്ബിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയുക - വഴി പിഴച്ചവരല്ലാതെ?!"
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ﴿٥٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ (പ്രധാന) വിഷയം, കാര്യം أَيُّهَا الْمُرْسَلُونَ ഹേ അയക്കപ്പെട്ടവരേ (ദൂതന്‍മാരേ).
അദ്ദേഹം പറഞ്ഞു: "(ശരി) എന്നാല്‍, നിങ്ങളുടെ (പ്രധാന) വിഷയം എന്താണ് - ഹേ, ദൂതന്‍മാരേ?"
തഫ്സീർ : 54-57
View   
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍۢ مُّجْرِمِينَ﴿٥٨﴾
volume_up share
قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്ക്‌ مُّجْرِمِينَ കുറ്റവാളികളായ.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടിരിക്കുന്നു;
إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ﴿٥٩﴾
volume_up share
إِلَّا آلَ കുടുംബം (ആള്‍ക്കാര്‍) ഒഴികെ لُوطٍ ല്വൂത്ത്വിന്റെ إِنَّا لَمُنَجُّوهُمْ നിശ്ചയമായും ഞങ്ങളവരെ രക്ഷിക്കുന്നവരാണു أَجْمَعِينَ മുഴുവന്‍, എല്ലാം.
-ല്വൂത്ത്വിന്റെ കുടുംബം ഒഴികെ; നിശ്ചയമായും, അവരെ മുഴുവനും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു;
إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَـٰبِرِينَ﴿٦٠﴾
volume_up share
إِلَّا امْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെ قَدَّرْنَا ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു إِنَّهَا നിശ്ചയമായും അവള്‍ لَمِنَ الْغَابِرِينَ (ശിക്ഷയില്‍) ശേഷിക്കുന്നവരില്‍ പെട്ട(വള്‍) എന്നു.
അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ - അവള്‍ നിശ്ചയമായും, അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന] വരില്‍പെട്ടവളെന്നു ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു."
തഫ്സീർ : 58-60
View   
فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ﴿٦١﴾
volume_up share
فَلَمَّا جَاءَ അങ്ങനെ (എന്നിട്ടു) വന്നപ്പോള്‍ آلَ لُوطٍ ലൂത്ത്വിന്റെ കുടുംബത്തില്‍, ആള്‍ക്കാരില്‍ الْمُرْسَلُونَ ദൂതന്മാര്‍.
അങ്ങനെ, ലൂത്ത്വിന്റെ കുടുംബത്തില്‍ (ആ) ദൂതന്മാര്‍ വന്നപ്പോള്‍, -
قَالَ إِنَّكُمْ قَوْمٌۭ مُّنكَرُونَ﴿٦٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّكُمْ قَوْمٌ നിങ്ങള്‍ ഒരു ജനമാണു مُّنكَرُونَ അറിയപ്പെടാത്ത (അപരിചിതരായ).
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അപരിചിതരായ ഒരു ജനം. [നിങ്ങളെ മനസ്സിലായില്ല.]
قَالُوا۟ بَلْ جِئْنَـٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ﴿٦٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു بَلْ പക്ഷേ (എങ്കിലും) جِئْنَاكَ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു بِمَا യാതൊന്നുംകൊണ്ടു كَانُوا അവരായിരിക്കുന്നു فِيهِ അതില്‍, അതിനെപ്പറ്റി يَمْتَرُونَ സന്ദേഹപ്പെട്ടു (സംശയപ്പെട്ടു) കൊണ്ടിരിക്കുക.
അവര്‍ പറഞ്ഞു: "(ശരി) പക്ഷേ, ഇവര്‍ [ഈ ജനങ്ങള്‍] യാതൊന്നില്‍ സന്ദേഹപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതും കൊണ്ടു ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
وَأَتَيْنَـٰكَ بِٱلْحَقِّ وَإِنَّا لَصَـٰدِقُونَ﴿٦٤﴾
volume_up share
وَأَتَيْنَاكَ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വരുകയും ചെയ്തിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവുംകൊണ്ട് وَإِنَّا ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ.
"ഞങ്ങള്‍ താങ്കള്‍ക്കു യഥാര്‍ത്ഥവുമായി വന്നിരിക്കുന്നു; നിശ്ചയമായും, ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു."
തഫ്സീർ : 61-64
View   
فَأَسْرِ بِأَهْلِكَ بِقِطْعٍۢ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَـٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌۭ وَٱمْضُوا۟ حَيْثُ تُؤْمَرُونَ﴿٦٥﴾
volume_up share
فَأَسْرِ അതിനാല്‍ (രാവു) യാത്രചെയ്യുക بِأَهْلِكَ താങ്കളുടെ ആള്‍ക്കാരെ (കുടുംബത്തെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ مِّنَ اللَّيْلِ രാത്രിയില്‍ നിന്ന് وَاتَّبِعْ താങ്കള്‍ പിന്തുടരുകയും ചെയ്യുക أَدْبَارَهُمْ അവരുടെ പിന്‍ഭാഗങ്ങളില്‍ (പിന്നാലെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും ചെയ്യരുത് مِنكُمْ നിങ്ങളില്‍ നിന്നു أَحَدٌ ഒരാളും وَامْضُوا നടന്നു പോകയും ചെയ്‍വിന്‍ حَيْثُ تُؤْمَرُونَ നിങ്ങള്‍ കല്പിക്കപ്പെടുന്നേടത്തേക്കു.
"അതിനാല്‍, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [പ്രഭാതത്തിനു മുമ്പായി] യാത്രചെയ്തുകൊള്ളുക. അവരുടെ പിന്നാലെ താങ്കള്‍ അനുഗമിക്കുകയും ചെയ്യുക; നിങ്ങളില്‍ നിന്നു ഒരാളും തിരിഞ്ഞുനോക്കുകയും ചെയ്യരുത്. നിങ്ങളോടു കല്പിക്കപ്പെടുന്നേടത്തേക്കു നിങ്ങള്‍ നടന്നു പോയിക്കൊള്ളുകയും ചെയ്യുക."
തഫ്സീർ : 65-65
View   
وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌۭ مُّصْبِحِينَ﴿٦٦﴾
volume_up share
وَقَضَيْنَا നാം വിധിച്ചു (തീരുമാനം ചെയ്തു) കൊടുത്തു إِلَيْهِ അദ്ദേഹത്തിനു ذَٰلِكَ الْأَمْرَ ആ കാര്യം أَنَّ دَابِرَ പിന്‍ഭാഗം (മൂടു) എന്നു هَـٰؤُلَاءِ ഇക്കൂട്ടരുടെ مَقْطُوعٌ മുറിക്കപ്പെടുന്ന (ഛേദിക്ക) പ്പെടുന്നതാണു (എന്നു) مُّصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ.
ആ കാര്യം അദ്ദേഹത്തിനു [ലൂത്ത്വിന്നു] നാം തീരുമാനം ചെയ്തുകൊടുത്തു; (ഇവര്‍) പ്രഭാതവേളയിലായിരിക്കെ, ഇക്കൂട്ടരുടെ മൂടു മുറിക്കപ്പെടുന്ന [ഇവര്‍ നിശ്ശേഷം നശിപ്പിക്കപ്പെടുന്ന] താണെന്ന്.
وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ﴿٦٧﴾
volume_up share
وَجَاءَ വന്നു أَهْلُ الْمَدِينَةِ പട്ടണത്തിലെ ആള്‍ക്കാര്‍ (പട്ടണവാസികള്‍) يَسْتَبْشِرُونَ അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു.
(ആ) പട്ടണത്തിലെ ആള്‍ക്കാര്‍ സന്തോഷം പ്രകടിപ്പിച്ചും കൊണ്ടുവന്നു.
തഫ്സീർ : 66-67
View   
قَالَ إِنَّ هَـٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ﴿٦٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇവര്‍ ضَيْفِي എന്റെ അതിഥികളാണു فَلَا تَفْضَحُونِ അതിനാല്‍ എന്നെ നിങ്ങള്‍ വഷളാക്കരുതു.
അദ്ദേഹം [ലൂത്ത്വ്] പറഞ്ഞു: "നിശ്ചയമായും, ഇവര്‍ എന്റെ അതിഥികളാണ്; അതിനാല്‍, എന്നെ നിങ്ങള്‍ വഷളാക്കരുത്;"
وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ﴿٦٩﴾
volume_up share
وَاتَّقُوا സൂക്ഷിക്കുകയും ചെയ്‍വിന്‍ اللَّـهَ അല്ലാഹുവിനെ وَلَا تُخْزُونِ എന്നെ അപമാനിക്കുകയും അരുത്.
"നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍; എന്നെ അപമാനിക്കുകയും അരുതു."
തഫ്സീർ : 68-69
View   
قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَـٰلَمِينَ﴿٧٠﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَوَلَمْ نَنْهَكَ ഞങ്ങള്‍ നിന്നോടു വിരോധിച്ചിട്ടുമില്ലേ عَنِ الْعَالَمِينَ ലോകരെപ്പറ്റി.
അവര്‍ [പട്ടണത്തിലെ ആള്‍ക്കാര്‍] പറഞ്ഞു: "ലോകരെക്കുറിച്ച് ഞങ്ങള്‍ നിന്നോടു വിരോധിച്ചിട്ടുമില്ലേ!".
قَالَ هَـٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَـٰعِلِينَ﴿٧١﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَـٰؤُلَاءِ ഇവര്‍ (ഇതാ) بَنَاتِي എന്റെ പുത്രിമാരാണ്, എന്റെ പെണ്‍മക്കള്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍.
അദ്ദേഹം പറഞ്ഞു: "ഇതാ എന്റെ പെണ്‍മക്കള്‍, [അവരെ ഞാന്‍ വിവാഹം കഴിച്ചുതരാം]; നിങ്ങള്‍ (വല്ലതും) ചെയ്യുന്നവരാണെങ്കില്‍!"
തഫ്സീർ : 70-71
View   
لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ﴿٧٢﴾
volume_up share
لَعَمْرُكَ നിന്റെ ആയുഷ്ക്കാലം തന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَفِي سَكْرَتِهِمْ അവരുടെ ലഹരിയില്‍ (മത്തില്‍) തന്നെ يَعْمَهُونَ അവര്‍ അലഞ്ഞു നടക്കുന്നു.
നിന്റെ ആയുഷ്ക്കാലം തന്നെ (സത്യം)! നിശ്ചയമായും അവര്‍, അവരുടെ ലഹരിയില്‍ (മതിമറന്ന്) അലഞ്ഞു നടക്കുകയാണ്!
തഫ്സീർ : 72-72
View   
فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ﴿٧٣﴾
volume_up share
فَأَخَذَتْهُمُ അപ്പോള്‍ (എന്നിട്ട്) അവരെ പിടിച്ചു (പിടികൂടി) الصَّيْحَةُ ഘോരശബ്ദം مُشْرِقِينَ (അവര്‍) ഉദയവേളയിലായികൊണ്ട്.
എന്നിട്ട് (അവര്‍) ഉദയവേളയിലായിരിക്കെ (ആ) ഘോരശബ്ദം അവരെ പിടികൂടി.
فَجَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةًۭ مِّن سِجِّيلٍ﴿٧٤﴾
volume_up share
فَجَعَلْنَا എന്നിട്ടു (അങ്ങനെ) നാം ആക്കി عَالِيَهَا അതിന്റെ മേല്‍ഭാഗം, ഉപരിഭാഗം سَافِلَهَا അതിന്റെ താഴ്ഭാഗം وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن سِجِّيلٍ ചൂളക്കല്ലില്‍ നിന്ന്, ഇഷ്ടികയാലുള്ള.
അങ്ങനെ, അതിന്റെ [ആ രാജ്യത്തിന്റെ] ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി [തലകീഴാക്കിമറിച്ചു]; അവരുടെമേല്‍ (ചൂളവെക്കപ്പെട്ട) "ഇഷ്ടികക്കല്ല് നാം വര്‍ഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ : 73-74
View   
إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّلْمُتَوَسِّمِينَ﴿٧٥﴾
volume_up share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ തന്നെ لِّلْمُتَوَسِّمِينَ ലക്ഷണം ഗ്രഹിക്കുന്നവര്‍ക്ക്.
നിശ്ചയമായും, ലക്ഷണം ഗ്രഹിക്കുന്നവര്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്.
وَإِنَّهَا لَبِسَبِيلٍۢ مُّقِيمٍ﴿٧٦﴾
volume_up share
وَإِنَّهَا നിശ്ചയമായും അതു (ആകുന്നുതാനും) لَبِسَبِيلٍ ഒരു വഴിയില്‍ തന്നെയാണു (താനും) مُّقِيمٍ നിലനില്‍ക്കുന്ന (സ്ഥിരമായി നിലകൊള്ളുന്ന).
നിശ്ചയമായും അതു [ആ രാജ്യം] (സ്ഥിരമായി) നിലകൊള്ളുന്ന ഒരു വഴിയില്‍ തന്നെയാണുതാനും.
إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّلْمُؤْمِنِينَ﴿٧٧﴾
volume_up share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്.
നിശ്ചയമായും, അതില്‍ സത്യവിശ്വാസികള്‍ക്കു ഒരു (മഹത്തായ) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 75-77
View   
وَإِن كَانَ أَصْحَـٰبُ ٱلْأَيْكَةِ لَظَـٰلِمِينَ﴿٧٨﴾
volume_up share
وَإِن كَانَ നിശ്ചയമായും ആയിരുന്നു أَصْحَابُ الْأَيْكَةِ മരക്കാവുകാര്‍, ഐകത്തിന്റെ ആള്‍ക്കാര്‍ لَظَالِمِينَ അക്രമികള്‍ തന്നെ.
നിശ്ചയമായും, "ഐകത്തി" ന്റെ [മരക്കാവിന്റെ] ആള്‍ക്കാരും അക്രമികള്‍ തന്നെയായിരുന്നു.
فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍۢ مُّبِينٍۢ﴿٧٩﴾
volume_up share
فَانتَقَمْنَا എന്നിട്ട് നാം ശിക്ഷാനടപടിയെടുത്തു مِنْهُمْ അവരോട് وَإِنَّهُمَا നിശ്ചയമായും അതു രണ്ടും لَبِإِمَامٍ ഒരു പിന്തുടരപ്പെടുന്ന (തുറസ്സായ) മാര്‍ഗ്ഗത്തിലാണ് مُّبِينٍ സ്പഷ്ടമായ.
എന്നിട്ട് നാം അവരോട് ശിക്ഷാനടപടിയെടുത്തു. അതു രണ്ടും [ലൂത്ത്വിന്റെ രാജ്യവും "ഐകത്തും"] സ്പഷ്ടമായ ഒരു തുറസ്സായ മാര്‍ഗ്ഗത്തില്‍ തന്നെയാകുന്നുതാനും.
തഫ്സീർ : 78-79
View   
وَلَقَدْ كَذَّبَ أَصْحَـٰبُ ٱلْحِجْرِ ٱلْمُرْسَلِينَ﴿٨٠﴾
volume_up share
وَلَقَدْ كَذَّبَ തീര്‍ച്ചയായും വ്യാജമാക്കിയിട്ടുണ്ട്, കളവാക്കുകയുണ്ടായി أَصْحَابُ الْحِجْرِ ഹിജ്റിലെ ആള്‍ക്കാര്‍ الْمُرْسَلِينَ മുര്‍സലു (റസൂലു) കളെ, ദൂതന്‍മാരെ.
തീര്‍ച്ചയായും, ഹിജ്റിലെ ആള്‍ക്കാര്‍ "മുര്‍സലു" കളെ വ്യാജമാക്കുകയുണ്ടായി.
وَءَاتَيْنَـٰهُمْ ءَايَـٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ﴿٨١﴾
volume_up share
وَآتَيْنَاهُمْ അവര്‍ക്കു നാം നല്‍കുകയും ചെയ്തു آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَكَانُوا എന്നിട്ടു അവരായിരുന്നു عَنْهَا അവയെക്കുറിച്ചു مُعْرِضِينَ തിരിഞ്ഞുകളയുന്ന (അവഗണിക്കുന്ന)വര്‍.
അവര്‍ക്കു നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം നല്‍കുകയും ചെയ്തു; എന്നിട്ട് അവര്‍ അവയെക്കുറിച്ചു തിരിഞ്ഞുകളയുന്നവരായിരുന്നു.
وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ﴿٨٢﴾
volume_up share
وَكَانُوا അവര്‍ ആയിരുന്നു താനും يَنْحِتُونَ അവര്‍ (വെട്ടി) തുരന്നുണ്ടാക്കും مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ آمِنِينَ നിര്‍ഭയരായ നിലയില്‍.
നിര്‍ഭയരായ നിലയില്‍, മലകളില്‍ നിന്നും അവര്‍ (പാറ) വെട്ടിത്തുരന്നു വീടുകളുണ്ടാക്കുകയും ചെയ്തിരുന്നു.
فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ﴿٨٣﴾
volume_up share
فَأَخَذَتْهُمُ അങ്ങനെ (എന്നിട്ടു ) അവരെ പിടികൂടി الصَّيْحَةُ ഘോരശബ്ദം مُصْبِحِينَ പ്രഭാതവേളയിലായിരിക്കെ.
അങ്ങനെ, (അവര്‍) പ്രഭാതവേളയിലായിരിക്കെ അവരെ ഘോരശബ്ദം പിടികൂടി.
فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ﴿٨٤﴾
volume_up share
فَمَا أَغْنَىٰ എന്നിട്ടു ധന്യമാക്കിയില്ല (തടുത്തില്ല - ഉപകരിച്ചില്ല) പര്യാപ്തമാക്കിയില്ല عَنْهُم അവര്‍ക്കു, അവരില്‍ നിന്നു مَّا كَانُوا അവരായിരുന്നത് يَكْسِبُونَ അവര്‍ സമ്പാദിക്കും.
എന്നാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചുവെച്ചിരുന്നതു അവര്‍ക്കു ഉപകരിച്ചില്ല.
തഫ്സീർ : 80-84
View   
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌۭ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ﴿٨٥﴾
volume_up share
وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا ആ രണ്ടിനിടയിലുള്ളതിനെയും إِلَّا بِالْحَقِّ ന്യായപ്രകാരം (കാര്യമനുസരിച്ചു - മുറപ്രകാരം) അല്ലാതെ وَإِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം لَآتِيَةٌ വരുന്നതു തന്നെ فَاصْفَحِ അതിനാല്‍ വിട്ടുവീഴ്ച ചെയ്യുക الصَّفْحَ വിട്ടുവീഴ്ച الْجَمِيلَ ഭംഗിയായ, സുന്ദരമായ.
ആകാശങ്ങളെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. നിശ്ചയമായും, അന്ത്യസമയം വരുന്നതും തന്നെയാകുന്നു. ആകയാല്‍ (നബിയേ) നീ സുന്ദരമായ വിട്ടുവീഴ്ച ചെയ്തു കൊള്ളുക.
إِنَّ رَبَّكَ هُوَ ٱلْخَلَّـٰقُ ٱلْعَلِيمُ﴿٨٦﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ (തന്നെ) الْخَلَّاقُ (സര്‍വ്വ) സൃഷ്ടാവു الْعَلِيمُ (സര്‍വ്വ)ജ്ഞാനി.
നിശ്ചയമായും, നിന്റെ റബ്ബുതന്നെയാണ് സര്‍വ്വസൃഷ്ടാവും സര്‍വ്വജ്ഞനുമായുള്ളവന്‍.
തഫ്സീർ : 85-86
View   
وَلَقَدْ ءَاتَيْنَـٰكَ سَبْعًۭا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ﴿٨٧﴾
volume_up share
وَلَقَدْ آتَيْنَاكَ തീര്‍ച്ചയായും നാം നിനക്കു നല്‍കിയിട്ടുണ്ട് سَبْعًا ഏഴു (ഏഴെണ്ണം) مِّنَ الْمَثَانِي ആവര്‍ത്തിതങ്ങളില്‍ നിന്നു,ആവര്‍ത്തിക്കപ്പെടുന്നവയില്‍‌പെട്ട وَالْقُرْآنَ ഖുർആനും الْعَظِيمَ മഹത്തായ.
(നബിയേ) തീര്‍ച്ചയായും നിനക്കു നാം, ആവര്‍ത്തിത (വചന)ങ്ങളില്‍നിന്നുള്ള ഏഴെണ്ണം നല്‍കിയിട്ടുണ്ട്. മഹത്തായ ഖുർആനും (നല്‍കിയിട്ടുണ്ട്).
തഫ്സീർ : 87-87
View   
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًۭا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ﴿٨٨﴾
volume_up share
لَا تَمُدَّنَّ നീ നീട്ടികയും ചെയ്യരുത് عَيْنَيْكَ നിന്റെ കണ്ണുകളെ (ദൃഷ്ടിയെ) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖം നല്‍കി أَزْوَاجًا പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍ നിന്നു وَلَا تَحْزَنْ വ്യസനിക്കുകയും ചെയ്യരുതു عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്റെ ചിറകു, പക്ഷം لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്.
അവരില്‍ [അവിശ്വാസികളില്‍] നിന്നുള്ള പല തരക്കാര്‍ക്കും നാം സുഖഭോഗം നല്‍കിയിട്ടുള്ളതിലേക്കു നീ നിന്റെ കണ്ണുകളെ നീട്ടിപ്പോകരുത്. [ദൃഷ്ടി വെക്കരുത്.] അവരെപ്പറ്റി നീ വ്യസനിക്കുകയും അരുത്. സത്യവിശ്വാസികള്‍ക്ക് നിന്റെ പക്ഷം നീ താഴ്ത്തികൊടുക്കുകയും [ അവരോടു മയത്തില്‍ പെരുമാറുകയും] ചെയ്തു കൊള്ളുക.
തഫ്സീർ : 88-88
View   
وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ﴿٨٩﴾
volume_up share
وَقُلْ പറയുകയും ചെയ്യുക إِنِّي أَنَا നിശ്ചയമായും ഞാന്‍തന്നെ النَّذِيرُ താക്കീതു(മുന്നറിയിപ്പു)കാരന്‍ الْمُبِينُ സ്പഷ്ടമായ.
(നബിയേ) പറയുകയും ചെയ്യുക: "ഞാന്‍ തന്നെയാണ് സ്പഷ്ടമായ താക്കീതുകാരന്‍".
كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ﴿٩٠﴾
volume_up share
كَمَا أَنزَلْنَا നാം അവതരിപ്പിച്ചതുപോലെ عَلَى الْمُقْتَسِمِينَ ഭാഗിച്ചെടുത്തവരുടെ മേല്‍.
(അതെ) ഭാഗിച്ചെടുത്തവരുടെമേല്‍ നാം അവതരിപ്പിച്ചതുപോലെ(ത്തന്നെ);-
ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ﴿٩١﴾
volume_up share
الَّذِينَ യാതൊരു കൂട്ടരുടെ (മേല്‍) جَعَلُوا അവര്‍ ആക്കി الْقُرْآنَ ഖുർആനെ عِضِينَ പല അംശങ്ങള്‍, ഭാഗങ്ങള്‍.
(അതായതു) ഖുർആനെ പല (ഭിന്നമായ) അംശങ്ങളാക്കിയവരുടെ (മേല്‍).
തഫ്സീർ : 89-91
View   
فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ﴿٩٢﴾
volume_up share
فَوَرَبِّكَ എന്നാല്‍ നിന്റെ റബ്ബിനെ തന്നെ لَنَسْأَلَنَّهُمْ നിശ്ചയമായും നാം അവരോടു ചോദിക്കുകതന്നെ ചെയ്യും أَجْمَعِينَ മുഴുവനും, എല്ലാവരോടും.
എന്നാല്‍, നിന്റെ റബ്ബിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അവരോടു മുഴുവനും നാം ചോദിക്കുക തന്നെ ചെയ്യും,-
عَمَّا كَانُوا۟ يَعْمَلُونَ﴿٩٣﴾
volume_up share
عَمَّا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ﴿٩٤﴾
volume_up share
فَاصْدَعْ ആകയാല്‍ ഉറക്കെ (പരസ്യമായി) പ്രഖ്യാപനം ചെയ്യുക بِمَا تُؤْمَرُ നിന്നോടു കല്‍പിക്കപ്പെടുന്നതിനെ وَأَعْرِضْ തിരിഞ്ഞു (അവഗണിച്ചു) കളയുകയും ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളെപ്പറ്റി.
ആകയാല്‍, (നബിയേ) നിന്നോടു കല്‍പിക്കപ്പെടുന്നതിനെ നീ (പരസ്യമായി) ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക! മുശ്രിക്കു [ബഹുദൈവവിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
إِنَّا كَفَيْنَـٰكَ ٱلْمُسْتَهْزِءِينَ﴿٩٥﴾
volume_up share
إِنَّا നിശ്ചയമായും നാം كَفَيْنَاكَ നിനക്കു തടുത്തു തന്നിരിക്കുന്നു الْمُسْتَهْزِئِينَ പരിഹസിക്കുന്നവരെ.
നിശ്ചയമായും, നിനക്കു (ഈ) പരിഹാസകരെ നാം തടുത്തുതന്നിരിക്കുന്നു. [അവരുടെ ഉപദ്രവം നിനക്കു ഫലിക്കുകയില്ല.]
ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ﴿٩٦﴾
volume_up share
الَّذِينَ يَجْعَلُونَ ആക്കുന്നവരായ مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഇലാഹിനെ (ആരാധ്യനെ - ദൈവത്തെ) فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയും, അവര്‍ക്കറിയാം.
അതെ, അല്ലാഹുവിനോടുകൂടി വേറെ ആരാധ്യനെ ഏര്‍പ്പെടുത്തുന്നവരെ. എന്നാല്‍, വഴിയെ അവര്‍ അറിഞ്ഞു കൊള്ളുന്നതാണ്!
തഫ്സീർ : 92-96
View   
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ﴿٩٧﴾
volume_up share
وَلَقَدْ نَعْلَمُ തീര്‍ച്ചയായും നാം അറിയുന്നുണ്ട് أَنَّكَ നീ എന്നു يَضِيقُ ഞെരുങ്ങുന്നു, ഇടുങ്ങിപ്പോകുന്നു (വെന്നു) صَدْرُكَ നിന്റെ നെഞ്ച് (ഹൃദയം - മനസ്സു) بِمَا يَقُولُونَ അവര്‍ പറയുന്നതുകൊണ്ടു, പറയുന്നതിനാല്‍.
തീര്‍ച്ചയായും, നാം അറിയുന്നുണ്ട്; അവര്‍ പറഞ്ഞുവരുന്നതുകൊണ്ടു നിന്റെ നെഞ്ച് [ഹൃദയം] ഞെരുങ്ങിപ്പോകുന്നുവെന്ന്.
فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ﴿٩٨﴾
volume_up share
فَسَبِّحْ അതിനാല്‍ (എന്നാല്‍) നീ തസ്ബീഹു ചെയ്യുക, സ്തോത്രകീര്‍ത്തനംനടത്തുക بِحَمْدِ സ്തുതിയോടെ رَبِّكَ നിന്റെ റബ്ബിന്റെ, റബ്ബിനെ وَكُن ആയിരിക്കുകയും ചെയ്യുക مِّنَ السَّاجِدِينَ സുജൂദു ചെയ്യുന്നവരില്‍പെട്ട (വന്‍).
ആകയാല്‍, നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു നീ "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക. നീ "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കയും ചെയ്യുക;
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ﴿٩٩﴾
volume_up share
وَاعْبُدْ ആരാധിക്കുകയും ചെയ്യുക رَبَّكَ നിന്റെ റബ്ബിനെ حَتَّىٰ يَأْتِيَكَ നിനക്കു വരുന്നതുവരെ الْيَقِينُ ഉറപ്പു (മരണം).
നിനക്കു (ആ) ഉറപ്പു [മരണം] വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക.
തഫ്സീർ : 97-99
View   
16.അന്നഹ്ല്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿١﴾
volume_up share
أَتَىٰ വന്നു, വന്നിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്പന, കാര്യം فَلَا تَسْتَعْجِلُوهُ അതിനാല്‍ (എന്നാല്‍) നിങ്ങളതിനു ധൃതികൂട്ടേണ്ട سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനു സ്തോത്രം) وَتَعَالَىٰ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു, അത്യുന്നതുമാകുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു.
(ഇതാ) അല്ലാഹുവിന്റെ കല്പനാ വന്നു (പോയി)! അതിനാല്‍, അതിനു നിങ്ങള്‍ ധൃതിപ്പെടേണ്ട. അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ മഹാ പരിശുദ്ധന്‍! അവന്‍ അത്യുന്നതനുമായിരിക്കുന്നു!!
തഫ്സീർ : 1-1
View   
يُنَزِّلُ ٱلْمَلَـٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱتَّقُونِ﴿٢﴾
volume_up share
يُنَزِّلُ അവന്‍ ഇറക്കുന്നു الْمَلَائِكَةَ മലക്കുകളെ بِالرُّوحِ ആത്മാവു (ജീവനു)മായി مِنْ أَمْرِهِ അവന്റെ കല്‍പനയാകുന്ന, കല്‍പനയില്‍ നിന്ന് عَلَىٰ مَن യാതൊരുവരുടെമേല്‍, ചിലര്‍ക്കു يَشَاءُ അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്ന് أَنْ أَنذِرُوا നിങ്ങള്‍ താക്കീതു ചെയ്യണമെന്നു أَنَّهُ لَا إِلَـٰهَ ഒരു ആരാധ്യനുമില്ലെന്ന് إِلَّا أَنَا ഞാനല്ലാതെ فَاتَّقُونِ അതിനാല്‍ എന്നെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.
അവന്റെ അടിയാന്‍മാരില്‍നിന്നു അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്റെ കല്‍പനയാകുന്ന ആത്മാവു (അഥവാ ജീവനു)മായി അവന്‍ മലക്കുകളെ ഇറക്കുന്നു; അതായതു, ഞാനല്ലാതെ ഒരു ആരാധ്യനുമില്ല; അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു കൊള്ളുവിന്‍ എന്നു (ജനങ്ങളെ) താക്കീതു ചെയ്യണമെന്ന്.
തഫ്സീർ : 2-2
View   
خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَـٰلَىٰ عَمَّا يُشْرِكُونَ﴿٣﴾
volume_up share
خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം تَعَالَىٰ അവന്‍ അത്യുന്നതനായി (വളരെ മേലെയായി)രിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്.
ആകാശങ്ങളെയും, ഭൂമിയെയും അവന്‍ യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു.
خَلَقَ ٱلْإِنسَـٰنَ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ﴿٤﴾
volume_up share
خَلَقَ الْإِنسَانَ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു مِن نُّطْفَةٍ ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്നു, ഇന്ദ്രിയത്താല്‍ فَإِذَا هُوَ എന്നിട്ടു അവന്‍ (അതാ) خَصِيمٌ ഒരു എതിര്‍വാദി مُّبِينٌ പ്രത്യക്ഷ(സ്പഷ്ട)മായ.
മനുഷ്യനെ അവന്‍ ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ട് അവന്‍ (അതാ) പ്രത്യക്ഷമായ ഒരു എതിര്‍വാദി(യായിരിക്കുന്നു)!
തഫ്സീർ : 3-4
View   
وَٱلْأَنْعَـٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌۭ وَمَنَـٰفِعُ وَمِنْهَا تَأْكُلُونَ﴿٥﴾
volume_up share
وَالْأَنْعَامَ കാലികളെയും (തന്നെ) خَلَقَهَا അവയെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു لَكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അവയില്‍ دِفْءٌ ചൂടു നല്‍കല്‍, ശൈത്യശമനം وَمَنَافِعُ പല പ്രയോജന (ഉപകാര)ങ്ങളും وَمِنْهَا അവയില്‍ നിന്നു (തന്നെ) تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.
കാലികളെയും (തന്നെ) അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കു അവയില്‍ (തണുപ്പില്‍നിന്നു) ചൂടു നല്‍കലും, (മറ്റു) പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു.
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ﴿٦﴾
volume_up share
وَلَكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അവയില്‍ جَمَالٌ സൗന്ദര്യം, ഭംഗി حِينَ സമയത്തു تُرِيحُونَ നിങ്ങള്‍ വിശ്രമത്തിനു (ആലയിലേക്കു) കൊണ്ടുവരുന്ന وَحِينَ സമയത്തും تَسْرَحُونَ നിങ്ങള്‍ മേയാന്‍ വിടുന്ന.
നിങ്ങള്‍ (വൈകുന്നേരം) വിശ്രമത്തിനു കൊണ്ടുവരുന്ന സമയത്തും, (രാവിലെ) മേയാന്‍വിടുന്ന സമയത്തും നിങ്ങള്‍ക്കു അവയില്‍ ഒരു ഭംഗിയുമുണ്ട്.
وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍۢ لَّمْ تَكُونُوا۟ بَـٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌۭ رَّحِيمٌۭ﴿٧﴾
volume_up share
وَتَحْمِلُ അവ വഹിക്കുകയും ചെയ്യും أَثْقَالَكُمْ നിങ്ങളുടെ ഭാരങ്ങളെ إِلَىٰ بَلَدٍ ഒരു രാജ്യത്തേക്കു, നാട്ടിലേക്കു لَّمْ تَكُونُوا നിങ്ങളായിരുന്നില്ല بَالِغِيهِ അവിടെ എത്തിച്ചേരുന്നവര്‍ إِلَّا بِشِقِّ ഞെരുക്കം (ബുദ്ധിമുട്ടു-പ്രയാസം) കൊണ്ടല്ലാതെ الْأَنفُسِ ദേഹങ്ങളുടെ إِنَّ رَبَّكُمْ നിശ്ചയമായും നിങ്ങളുടെ റബ്ബ് لَرَءُوفٌ ദയാലുതന്നെ, കൃപയുള്ളവന്‍ തന്നെ رَّحِيمٌ കരുണാനിധിയാണ്.
ദേഹങ്ങള്‍ (ക്ഷീണിച്ച്) ഞെരുങ്ങിക്കൊണ്ടല്ലാതെ, നിങ്ങള്‍ അവിടെ എത്തിച്ചേരുന്നവരല്ല. (അങ്ങനെയുള്ള) ഒരു നാട്ടിലേക്കു അവ നിങ്ങളുടെ (ചുമടു൦) ഭാരങ്ങള്‍ വഹിച്ചു പോകുകയും ചെയ്യുന്നു. നിശ്ചയമായും, നിങ്ങളുടെ റബ്ബ് (വളരെ) കൃപാലുവും, കരുണാനിധിയും തന്നെ.
وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةًۭ ۚ وَيَخْلُقُ مَا لَا تَعْلَمُونَ﴿٨﴾
volume_up share
وَالْخَيْلَ കുതിര(കളെ)യും وَالْبِغَالَ കോവര്‍ കഴുതകളെയും وَالْحَمِيرَ കഴുതകളെയും لِتَرْكَبُوهَا നിങ്ങളവയെ സവാരി ചെയ്‌വാന്‍വേണ്ടി, പുറത്തേറുവാന്‍ وَزِينَةً ഭംഗിക്കും, സൗന്ദര്യ(അലങ്കാര)ത്തിനായും وَيَخْلُقُ അവന്‍ സൃഷ്ടിക്കുകയും ചെയ്യുന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതിനെ.
കുതിരകളെയും, കോവര്‍ കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു);- നിങ്ങള്‍ക്കു അവയെ (വാഹനമാക്കി) സവാരി ചെയ്‌വാന്‍ വേണ്ടിയും, അലങ്കാരത്തിനും. നിങ്ങള്‍ക്കു അറിഞ്ഞുകൂടാത്തതും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.
തഫ്സീർ : 5-8
View   
وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌۭ ۚ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ﴿٩﴾
volume_up share
وَعَلَى اللَّـهِ അല്ലാഹുവിന്റെ മേലാണു, (ബാധ്യത) قَصْدُ السَّبِيلِ മിതമാര്‍ഗ്ഗം (കാണിക്കല്‍), മാര്‍ഗ്ഗം വിവരിക്കല്‍ وَمِنْهَا അതിലുണ്ട്, അതില്‍തന്നെയുണ്ട്‌ جَائِرٌ തെറ്റിയത് وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَهَدَاكُمْ നിങ്ങളെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും.
അല്ലാഹുവിന്റെ മേലാണു (നേരായ) മിതമാര്‍ഗ്ഗം (വിവരിച്ചുകൊടുക്കുന്ന ബാധ്യത) ഉള്ളത്. അതില്‍ [മാര്‍ഗ്ഗങ്ങളില്‍] തന്നെ (ചിലതു) തെറ്റിയതുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 9-9
View   
هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ ۖ لَّكُم مِّنْهُ شَرَابٌۭ وَمِنْهُ شَجَرٌۭ فِيهِ تُسِيمُونَ﴿١٠﴾
volume_up share
هُوَ الَّذِي അവന്‍ യാതൊരുവനാണു, അവനത്രെയാതൊരുത്തന്‍ أَنزَلَ അവന്‍ ഇറക്കിയിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം لَّكُم നിങ്ങള്‍ക്കു مِّنْهُ അതിലുണ്ടു, അതില്‍ നിന്നു (ചിലതു) ഉണ്ടായിരിക്കും شَرَابٌ പാനീയം, കുടിനീര്‍ وَمِنْهُ അതിലുണ്ടു, അതില്‍നിന്നു (ചിലതു) شَجَرٌ മരങ്ങളും )ഉണ്ട് - ഉണ്ടായിരിക്കും) فِيهِ അതില്‍ تُسِيمُونَ നിങ്ങള്‍ മേയ്ക്കുന്നു.
അവനത്രെ, ആകാശത്തുനിന്നു നിങ്ങള്‍ക്കു (മഴ)വെള്ളം ഇറക്കിത്തന്നവന്‍. അതില്‍ നിന്നു (കുടിക്കുവാന്‍) പാനീയമുണ്ടാകുന്നു; അതില്‍ നിന്നും നിങ്ങള്‍ (കാലികളെ) മേയ്ക്കുന്ന (ചെടി) മരങ്ങളും ഉണ്ടാകുന്നു.
يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَـٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ﴿١١﴾
volume_up share
يُنبِتُ അവ മുളപ്പിക്കുന്നു, ഉല്‍പാദിപ്പിക്കും لَكُم നിങ്ങള്‍ക്കു بِهِ അതുമൂലം, അതിനാല്‍ الزَّرْعَ കൃഷിയെ, വിളയെ وَالزَّيْتُونَ ഒലീവും وَالنَّخِيلَ ഈത്തപ്പനയും وَالْأَعْنَابَ മുന്തിരികളും وَمِن كُلِّ الثَّمَرَاتِ എല്ലാ ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَتَفَكَّرُونَ അവര്‍ ചിന്തിക്കുന്നു.
അതു [വെള്ളം] മൂലം നിങ്ങള്‍ക്കു കൃഷിയും, ഒലീവും, ഈത്തപ്പനയും, മുന്തിരികളും അവന്‍ ഉല്‍പാദിപ്പിച്ചു തരുന്നു; (എന്നുവേണ്ട) എല്ലാ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും (ഉല്‍പാദിപ്പിച്ചു തരുന്നു). നിശ്ചയമായും, അതില്‍ (ഒക്കെയും) ചിന്തിക്കുന്നവര്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 10-11
View   
وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿١٢﴾
volume_up share
وَسَخَّرَ لَكُمُ നിങ്ങള്‍ക്കവന്‍ വിധേയമാക്കുകയും ചെയ്തിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും وَالنُّجُومُ നക്ഷത്രങ്ങളാകട്ടെ مُسَخَّرَاتٌ വിധേയമാക്കപ്പെട്ടവയാണ് بِأَمْرِهِ അവന്റെ കല്പന പ്രകാരം إِنَّ فِي ذَٰلِكَ നിശ്ചയമായും, അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്ക് يَعْقِلُونَ അവര്‍ ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു.
രാത്രിയെയും, പകലിനെയും, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയനുസരിച്ച് വിധേയമാക്കപ്പെട്ടവയാണ്. നിശ്ചയമായും, അതില്‍ (ഒക്കെയും) ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَذَّكَّرُونَ﴿١٣﴾
volume_up share
وَمَا ذَرَأَ അവന്‍ സൃഷ്ടിച്ചുണ്ടാക്കിയതും لَكُمْ നിങ്ങള്‍ക്കുവേണ്ടി فِي الْأَرْضِ ഭൂമിയില്‍ مُخْتَلِفًا വ്യത്യസ്തമായിക്കൊണ്ടു أَلْوَانُهُ അതിന്റെ വര്‍ണ്ണ(നിറ)ങ്ങള്‍ [ഇനങ്ങള്‍] إِنَّ فِي ذَٰلِكَ നിശ്ചയമായും, അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ജനങ്ങള്‍ക്ക് يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കുന്നു.
വര്‍ണ്ണങ്ങള്‍ [ഇനങ്ങള്‍] വ്യത്യസ്തമായ നിലയില്‍ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി അവന്‍ സൃഷ്ടിച്ചുണ്ടാക്കിയിട്ടുള്ളവയും (വിധേയമാക്കിത്തന്നിരിക്കുന്നു). നിശ്ചയമായും, അതില്‍ (ഒക്കെയും) ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 12-13
View   
وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًۭا طَرِيًّۭا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةًۭ تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿١٤﴾
volume_up share
وَهُوَ الَّذِي അവന്‍തന്നെ (അവനത്രെ) യാതൊരുവനും سَخَّرَ വിധേയമാക്കിയ الْبَحْرَ സമുദ്രത്തെ لِتَأْكُلُوا നിങ്ങള്‍(ക്കു) തിന്നുവാന്‍വേണ്ടി مِنْهُ അതില്‍ നിന്നു لَحْمًا മാംസം طَرِيًّا പുതിയ وَتَسْتَخْرِجُوا നിങ്ങള്‍ പുറത്തെടുക്കുവാനും مِنْهُ അതില്‍നിന്നു حِلْيَةً ആഭരണങ്ങളെ تَلْبَسُونَهَا നിങ്ങളവയെ ധരിക്കുന്നു وَتَرَى നിനക്കു കാണാം الْفُلْكَ കപ്പലുകളെ مَوَاخِرَ പിളര്‍ത്തുന്നതായി فِيهِ അതില്‍, അതിലൂടെ وَلِتَبْتَغُوا നിങ്ങള്‍ തേടിയെടുക്കു (അന്വേഷിക്കു)വാന്‍ വേണ്ടിയും مِن فَضْلِهِ അവന്റെ ഔദാര്യ(അനുഗ്രഹ)ത്തില്‍ നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, നിങ്ങളായേക്കുകയും ചെയ്യാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും.
അവന്‍ തന്നെയാണ് സമുദ്രത്തെ വിധേയമാക്കിയവനും: അതില്‍ നിന്നും നിങ്ങള്‍ക്കു പുതിയ മാംസം തിന്നുവാനും, നിങ്ങള്‍ ധരിക്കാറുള്ള ആഭരണ (പദാര്‍ത്ഥ)ങ്ങള്‍ അതില്‍നിന്നു പുറത്തെടുക്കുവാനുംവേണ്ടി; കപ്പലുകള്‍ അതിലൂടെ (വെള്ളം) പിളര്‍ത്തുന്നതായിക്കൊണ്ടു (സഞ്ചരിക്കുന്നതു) നിനക്കു കാണുകയും ചെയ്യാം. അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ തേടിയെടുക്കുവാന്‍ വേണ്ടിയും; നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയും (കൂടിയാണത്).
തഫ്സീർ : 14-14
View   
وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَـٰرًۭا وَسُبُلًۭا لَّعَلَّكُمْ تَهْتَدُونَ﴿١٥﴾
volume_up share
وَأَلْقَىٰ അവന്‍ ഇട്ടിരിക്കുന്നു, സ്ഥാപിക്കുകയും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ رَوَاسِيَ ഉറച്ചു (പൂണ്ടു) നില്‍ക്കുന്നവയെ (മലകളെ) أَن تَمِيدَ അതു ചരിഞ്ഞു പോകുമെന്നതിനാല്‍ بِكُمْ നിങ്ങളുമായി, നിങ്ങളെയുംകൊണ്ടു وَأَنْهَارًا നദി (പുഴ)കളെയും وَسُبُلًا വഴി(മാര്‍ഗ്ഗം)കളെയും لَّعَلَّكُمْ നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَهْتَدُونَ നിങ്ങള്‍ വഴിചേരും, (നേര്‍)മാര്‍ഗ്ഗം പ്രാപിക്കും.
ഭൂമി നിങ്ങളേയുംകൊണ്ടു ചരിഞ്ഞുപോകുമെന്നതിനാല്‍, അതില്‍ അവന്‍ ഉറച്ചുനില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; നദികളെയും വഴികളെയും (ഏര്‍പ്പെടുത്തിയിരിക്കുന്നു); നിങ്ങള്‍ (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്കു) മാര്‍ഗ്ഗം പ്രാപിക്കുവാന്‍വേണ്ടി;-
وَعَلَـٰمَـٰتٍۢ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ﴿١٦﴾
volume_up share
وَعَلَامَاتٍ അടയാളങ്ങളെയും وَبِالنَّجْمِ നക്ഷത്രങ്ങള്‍ മൂലവും, നക്ഷത്രംകൊണ്ടും هُمْ അവര്‍ يَهْتَدُونَ മാര്‍ഗ്ഗം പ്രാപിക്കുന്നു, വഴിചേരുന്നു.
(പല) അടയാളങ്ങളെയും (ഏര്‍പ്പെടുത്തിയിരിക്കുന്നു). നക്ഷത്രങ്ങള്‍ മൂലവും (തന്നെ) അവര്‍ [മനുഷ്യര്‍] (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്കു) മാര്‍ഗ്ഗം പ്രാപിക്കുന്നു.
തഫ്സീർ : 15-16
View   
أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ﴿١٧﴾
volume_up share
أَفَمَن അപ്പോള്‍ യാതൊരുവനോ يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു كَمَن യാതൊരുവനെ (യാതൊരുത്തരെ)പ്പോലെ لَّا يَخْلُقُ അവന്‍ സൃഷ്ടിക്കില്ല أَفَلَا تَذَكَّرُونَ അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ.
അപ്പോള്‍, സൃഷ്ടിക്കുന്ന (ഒരു)വന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാകുന്നുവോ?! അപ്പോള്‍, (ബഹുദൈവാരാധകരേ,) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
തഫ്സീർ : 17-17
View   
وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌۭ رَّحِيمٌۭ﴿١٨﴾
volume_up share
وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ കണക്കാക്കുക (തിട്ടപ്പെടുത്തുക) യില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ്.
അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം നിങ്ങള്‍ അതു കണക്കാക്കുന്നതല്ല. [നിങ്ങള്‍ക്കതിനു സാധ്യമല്ല]. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ.
തഫ്സീർ : 18-18
View   
وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ﴿١٩﴾
volume_up share
وَاللَّـهُ അല്ലാഹു, അല്ലാഹുവാകട്ടെ يَعْلَمُ അറിയുന്നു, അവന്‍ അറിയും مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും.
അല്ലാഹു, നിങ്ങള്‍ രഹസ്യമാക്കുന്നതിനെയും, നിങ്ങള്‍ പരസ്യമാക്കുന്നതിനെയും അറിയുന്നു.
وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًۭٔا وَهُمْ يُخْلَقُونَ﴿٢٠﴾
volume_up share
وَالَّذِينَ യാതൊരുകൂട്ടര്‍ يَدْعُونَ അവര്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَخْلُقُونَ അവര്‍ സൃഷ്ടിക്കുന്നില്ല, സൃഷ്ടിക്കുകയില്ല شَيْئًا യാതൊന്നിനെയും وَهُمْ അവരാകട്ടെ, അവരോ يُخْلَقُونَ അവര്‍ സൃഷ്ടിക്കപ്പെടുന്നു.
അല്ലാഹുവിനു പുറമെ, അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു
أَمْوَٰتٌ غَيْرُ أَحْيَآءٍۢ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴿٢١﴾
volume_up share
أَمْوَاتٌ നിര്‍ജ്ജീവങ്ങളാണ്, മരണപ്പെട്ടവരാണ് غَيْرُ أَحْيَاءٍ ജീവിക്കാത്തവരാകുന്നു, ജീവനില്ലാത്തവരാണ്, ജീവിക്കുന്നവരല്ലാത്ത وَمَا يَشْعُرُونَ അവര്‍(ക്കു) അറിയുകയില്ല, ബോധമില്ല أَيَّانَ ഏതു സമയത്തു എന്നു يُبْعَثُونَ അവര്‍ (ഇവര്‍) എഴുന്നേല്‍പിക്കപ്പെടും.
(അവര്‍) നിര്‍ജ്ജീവങ്ങളാകുന്നു; ജീവനില്ലാത്തവരാകുന്നു. ഇവര്‍ ഏതു സമയത്തു എഴുന്നേല്‍പിക്കപ്പെടുമെന്നു് അവര്‍ അറിയുകയുമില്ല.
തഫ്സീർ : 19-21
View   
إِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌۭ وَهُم مُّسْتَكْبِرُونَ﴿٢٢﴾
volume_up share
إِلَـٰهُكُمْ നിങ്ങളുടെ ആരാധ്യന്‍, ദൈവം إِلَـٰهٌ وَاحِدٌ ഒരേ ആരാധ്യനാണ്, ഏകദൈവമാകുന്നു فَالَّذِينَ لَا يُؤْمِنُونَ എന്നാല്‍ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ قُلُوبُهُم അവരുടെ ഹൃദയങ്ങള്‍ مُّنكِرَةٌ നിഷേധിക്കുന്ന (വെറുക്കുന്ന - പ്രതിഷേധിക്കുന്ന)വയാകുന്നു وَهُم അവര്‍, അവരാകട്ടെ مُّسْتَكْبِرُونَ അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുന്നവരാണ്.
നിങ്ങളുടെ ആരാധ്യന്‍ ഒരേ ഒരു ആരാധ്യനാകുന്നു. എന്നാല്‍, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ - അവരുടെ ഹൃദയങ്ങള്‍ (അതു) നിഷേധിക്കുന്നവയാകുന്നു. അവര്‍ അഹംഭാവം നടിക്കുന്നവരുമാകുന്നു.
لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ﴿٢٣﴾
volume_up share
لَا جَرَمَ നിസ്സംശയം, കുറ്റമല്ല, (സത്യമായും) أَنَّ اللَّـهَ അല്ലാഹു (ആകുന്നു) വെന്നുള്ളത് يَعْلَمُ അവന്‍ അറിയുന്നു(വെന്നുള്ളത്) مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്ടപ്പെടുക (സ്നേഹിക്കുക)യില്ല الْمُسْتَكْبِرِينَ അഹംഭാവം നടിക്കുന്നവരെ.
നിസ്സംശയമത്രെ, അവര്‍ രഹസ്യമാക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നുവെന്നുള്ളത്. നിശ്ചയമായും അവന്‍, അഹംഭാവം നടിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
തഫ്സീർ : 22-23
View   
وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمْ ۙ قَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ﴿٢٤﴾
volume_up share
وَإِذَا قِيلَ പറയ (ചോദിക്ക) പ്പെട്ടാല്‍ لَهُم അവരോടു مَّاذَا എന്തൊന്നാണ് أَنزَلَ ഇറക്കിയത് رَبُّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറയും أَسَاطِيرُ പുരാണ കഥകള്‍ (ഐതിഹ്യങ്ങള്‍) ആകുന്നു الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
"നിങ്ങളുടെ റബ്ബ് അവതരിപ്പിച്ചതു എന്താണ്?" എന്നു അവരോടു പറയപ്പെട്ടാല്‍, അവര്‍ പറയും: "പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍" എന്ന്.
لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةًۭ يَوْمَ ٱلْقِيَـٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ﴿٢٥﴾
volume_up share
لِيَحْمِلُوا അവര്‍ വഹിക്കു(പേറു)വാന്‍ വേണ്ടി أَوْزَارَهُمْ അവരുടെ കുറ്റങ്ങള്‍, ഭാരങ്ങളെ كَامِلَةً പൂര്‍ത്തിയായ നിലയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ وَمِنْ أَوْزَارِ കുറ്റ(ഭാര)ങ്ങളില്‍ നിന്നും (ചിലതു) الَّذِينَ يُضِلُّونَهُم അവരെ വഴിപ്പിഴപ്പിക്കുന്നവരുടെ بِغَيْرِ عِلْمٍ അറിവുകൂടാതെ, അറിവില്ലാതെ أَلَا അല്ലാ, അറിയുക سَاءَ വളരെ മോശം, എത്രയോ ചീത്ത مَا يَزِرُونَ അവര്‍ വഹിക്കുന്ന(കുറ്റം പേറുന്ന)തു.
(അതെ) ഖിയാമത്തുനാളില്‍ അവര്‍ തങ്ങളുടെ കുറ്റ(ഭാര)ങ്ങള്‍ പൂര്‍ണ്ണമായും വഹിക്കുവാന്‍വേണ്ടി; (കൂടാതെ) യാതൊരുകൂട്ടരെ അറിവില്ലാതെ തങ്ങള്‍ വഴിപിഴപ്പിക്കുന്നുവോ അവരുടെ കുറ്റ(ഭാര)ങ്ങളില്‍ നിന്നും (കുറെ വഹിക്കുവാന്‍ വേണ്ടി). അല്ലാ (-അറിയുക)! അവര്‍ പേറുന്നതു [അവരുടെ കുറ്റഭാരം] വളരെ മോശം!
തഫ്സീർ : 24-25
View   
قَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَأَتَى ٱللَّهُ بُنْيَـٰنَهُم مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ﴿٢٦﴾
volume_up share
قَدْ مَكَرَ (കു)തന്ത്രം പ്രയോഗിക്കുച്ചിട്ടുണ്ട് الَّذِينَ مِن قَبْلِهِمْ ഇ(അ)വരുടെ മുമ്പുള്ളവര്‍ فَأَتَى അപ്പോള്‍ (എന്നിട്ടു) ചെന്നു اللَّـهُ അല്ലാഹു بُنْيَانَهُم അവരുടെ കെട്ടിടത്തിങ്കല്‍ مِّنَ الْقَوَاعِدِ അടിത്തറകളിലൂടെ, തറകളില്‍നിന്നു فَخَرَّ എന്നിട്ടു പൊളിഞ്ഞുവീണു عَلَيْهِمُ അവരുടെമേല്‍ السَّقْفُ മേല്‍പുര مِن فَوْقِهِمْ അവരുടെമീതെ നിന്നു وَأَتَاهُمُ അവര്‍ക്കു വരികയും ചെയ്തു الْعَذَابُ ശിക്ഷ مِنْ حَيْثُ വിധത്തിലൂടെ لَا يَشْعُرُونَ അവര്‍ അറിയാത്ത.
ഇവരുടെ മുമ്പുള്ളവര്‍ (കു)തന്ത്രം പ്രയോഗിക്കുകയുണ്ടായി; അപ്പോള്‍, (കുതന്ത്രങ്ങളാകുന്ന) അവരുടെ കെട്ടിടത്തിങ്കല്‍ (അതിന്റെ) അടിത്തറകളിലൂടെ അല്ലാഹു ചെന്നു; എന്നിട്ട് അവരുടെ മുകളില്‍നിന്നു മേല്‍പുര അവരുടെ മേല്‍ പൊളിഞ്ഞുവീണു. അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വരുകയും ചെയ്തു.
ثُمَّ يَوْمَ ٱلْقِيَـٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَـٰٓقُّونَ فِيهِمْ ۚ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَـٰفِرِينَ﴿٢٧﴾
volume_up share
ثُمَّ പിന്നെ, പുറമെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يُخْزِيهِمْ അവന്‍ അവരെ അപമാനപ്പെടുത്തും وَيَقُولُ അവന്‍ പറയുകയും أَيْنَ എവിടെ شُرَكَائِيَ എന്റെ പങ്കുക്കാര്‍ الَّذِينَ യാതൊരുവര്‍ كُنتُمْ تُشَاقُّونَ നിങ്ങള്‍ ചേരിപിരിഞ്ഞിരുന്നു (മത്സരിച്ചിരുന്നു) فِيهِمْ അവരില്‍ (അവരുടെ കാര്യത്തില്‍) قَالَ പറയും الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവ് إِنَّ الْخِزْيَ നിശ്ചയമായും അപമാനം الْيَوْمَ ഇന്ന് وَالسُّوءَ തിന്മയും, മോശവും عَلَى الْكَافِرِينَ അവിശ്വാസികളുടെ മേലാകുന്നു.
പിന്നെ, ഖിയാമത്തുനാളില്‍ അവന്‍ അവരെ അപമാനത്തിലാക്കുകയും ചെയ്യും. അവന്‍ പറയുന്നതുമാണ്: "യാതൊരു കൂട്ടരുടെ കാര്യത്തില്‍ നിങ്ങള്‍ ചേരിപിരിഞ്ഞു (മത്സരിച്ചു) കൊണ്ടിരുന്നുവോ അങ്ങിനെയുള്ള എന്റെ (ആ) പങ്കുക്കാര്‍ എവിടെ!" അറിവു നല്‍കപ്പെട്ടവര്‍ പറയും: "നിശ്ചയമായും, ഇന്നു അപമാനവും തിന്മ [ശിക്ഷ]യും അവിശ്വാസികളുടെ മേലാകുന്നു."
തഫ്സീർ : 26-27
View   
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ﴿٢٨﴾
volume_up share
الَّذِينَ അതായതു യാതൊരുവര്‍ تَتَوَفَّاهُمُ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും الْمَلَائِكَةُ മലക്കുകള്‍ ظَالِمِي അക്രമം ചെയ്യുന്നവരായിരിക്കെ, അക്രമികളായ നിലയില്‍ أَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളെത്തന്നെ فَأَلْقَوُا അപ്പോള്‍, അവര്‍ ഇട്ടുകൊടുക്കും (പ്രകടിപ്പിക്കും) السَّلَمَ കീഴൊതുക്കം, സമാധാനം مَا كُنَّا ഞങ്ങളായിരുന്നില്ല نَعْمَلُ ഞങ്ങള്‍ പ്രവര്‍ത്തിക്കും مِن سُوءٍ ഒരു തിന്‍മയും, തിന്മയില്‍നിന്നു بَلَىٰ (ഒന്നും) ഇല്ലാതെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണു بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
"അതായതു, തങ്ങളുടെ സ്വന്തങ്ങളോടു അക്രമം ചെയ്യുന്നവരായിരിക്കെ, മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നവര്‍ [മരണപ്പെടുത്തുന്നവര്‍]" അപ്പോള്‍, അവര്‍ കീഴൊതുക്കം പ്രകടിപ്പിക്കും; (അവര്‍ പറയും:) "ഞങ്ങള്‍ യാതൊരു തിന്‍മയും [കുറ്റവും] പ്രവര്‍ത്തിച്ചിരുന്നില്ല" എന്ന്. (അവരോടു പറയപ്പെടും:) "ഇല്ലാതെ! നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ﴿٢٩﴾
volume_up share
فَادْخُلُوا അതിനാല്‍ പ്രവേശിക്കുവിന്‍ أَبْوَابَ വാതിലുകളില്‍ جَهَنَّمَ ജഹന്നമിന്റെ (നരകത്തിന്റെ) خَالِدِينَ സ്ഥിരവാസികളായിക്കൊണ്ടു فِيهَا അതില്‍ فَلَبِئْسَ അപ്പോള്‍ വളരെ (എത്രയോ) ചീത്ത തന്നെ مَثْوَى പാര്‍പ്പിടം الْمُتَكَبِّرِينَ അഹംഭാവം നടിക്കുന്നവരുടെ.
"അതിനാല്‍, നിങ്ങള്‍ "ജഹന്നമി" [നരകത്തി]ന്റെ വാതിലുകളില്‍ പ്രവേശിക്കുവിന്‍ - അതില്‍ സ്ഥിരവാസികളായിക്കൊണ്ടു; അപ്പോള്‍ (ആ) അഹംഭാവികളുടെ പാര്‍പ്പിടം വളരെ ചീത്തതന്നെ!"
തഫ്സീർ : 28-29
View   
وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًۭا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌۭ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌۭ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ﴿٣٠﴾
volume_up share
وَقِيلَ പറയപ്പെടും, പറയപ്പെട്ടു لِلَّذِينَ اتَّقَوْا സൂക്ഷ്മത പാലിച്ചവരോടു مَاذَا أَنزَلَ എന്താണു അവതരിപ്പിച്ചത് رَبُّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറയും, പറഞ്ഞു خَيْرًا നല്ലതു, ഉത്തമമായത് لِّلَّذِينَ യാതൊരുവര്‍ക്കുണ്ടു (ഉണ്ടായിരിക്കും) أَحْسَنُوا നന്‍മ പ്രവര്‍ത്തിച്ച, പുണ്യം ചെയ്ത فِي هَـٰذِهِ الدُّنْيَا ഈ ഇഹത്തില്‍ حَسَنَةٌ നന്മ, പുണ്യം وَلَدَارُ الْآخِرَةِ പരലോകഭവനം ആകട്ടെ, പരലോകഭവനം തന്നെ خَيْرٌ ഉത്തമം, ഏറ്റം നല്ലതു وَلَنِعْمَ എത്രയോ (വളരെ) നല്ലതുതന്നെ دَارُ വീടു, ഭവനം, വസതി الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരുടെ.
"നിങ്ങളുടെ റബ്ബ് എന്താണ് അവതരിപ്പിച്ചത്?" എന്നു സൂക്ഷ്മത പാലിച്ചവരോടു പറയപ്പെടും. അവര്‍ പറയും: "ഉത്തമമായതു (തന്നെ)." നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കു ഈ ഇഹലോകത്തു നന്മയുണ്ടായിരിക്കും; പരലോകഭവനമാകട്ടെ, ഏറ്റം ഉത്തമവുമാകുന്നു. സൂക്ഷ്മത പാലിക്കുന്നവരുടെ ഭവനം എത്രയോ നല്ലതു തന്നെ!
جَنَّـٰتُ عَدْنٍۢ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ﴿٣١﴾
volume_up share
جَنَّاتُ അതായതു സ്വര്‍ഗ്ഗങ്ങള്‍ عَدْنٍ (സ്ഥിര)വാസത്തിന്റെ يَدْخُلُونَهَا അവരതില്‍ കടക്കും تَجْرِي നടക്കും (ഒഴുക്കും) مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ നദികള്‍ لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും فِيهَا അതില്‍ مَا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു كَذَٰلِكَ അപ്രകാരമാണു, അതുപോലെ يَجْزِي اللَّـهُ അല്ലാഹു പ്രതിഫലം നല്‍കുക, പ്രതിഫലം കൊടുക്കുന്നു الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവര്‍ക്കു.
(അതെ) അവര്‍ പ്രവേശിക്കുന്നതായ (ആ) സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! അവയുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതു (എന്തും) അവര്‍ക്കതില്‍ ഉണ്ട്. അപ്രകാരമത്രെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്കു അല്ലാഹു പ്രതിഫലം നല്‍കുന്നത്.
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَـٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ﴿٣٢﴾
volume_up share
الَّذِينَ അതായതു യാതൊരുവര്‍ تَتَوَفَّاهُمُ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും الْمَلَائِكَةُ മലക്കുകള്‍ طَيِّبِينَ നല്ലവ(വിശിഷ്ട - പരിശുദ്ധ)രായിരിക്കെ يَقُولُونَ അവര്‍ പറയും سَلَامٌ സലാം عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളിലുണ്ടാവട്ടെ ادْخُلُوا പ്രവേശിക്കുവിന്‍ الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
അതായത്, തങ്ങള്‍ (നല്ല) വിശിഷ്ടന്‍മാരായിരിക്കെ മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്ന [മരണപ്പെടുത്തുന്ന]വര്‍ക്ക്. അവര്‍ [മലക്കുകള്‍] പറയും: "നിങ്ങള്‍ക്കു "സലാം" [സമാധാനാശംസ]! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍!"
തഫ്സീർ : 30-32
View   
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٣٣﴾
volume_up share
هَلْ يَنظُرُونَ അവര്‍ നോക്കുന്നു(കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ أَمْرُ رَبِّكَ നിന്റെ റബ്ബിന്റെ കല്‍പന كَذَٰلِكَ അപ്രകാരം,അതുപോലെ فَعَلَ ചെയ്തു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ وَمَا ظَلَمَهُمُ അവരെ ആക്രമിച്ചിട്ടുമില്ല اللَّـهُ അല്ലാഹുوَلَـٰكِن എങ്കിലും كَانُوا അവരായിരുന്നു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളോടുതന്നെ يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും.
അവര്‍ [അവിശ്വാസികള്‍] തങ്ങള്‍ക്കു മലക്കുകള്‍ വരുന്നതിനെയോ, നിന്റെ റബ്ബിന്റെ കല്‍പന വരുന്നതിനെയോ, അല്ലാതെ നോക്കിക്കൊണ്ടിരിക്കുന്നുവോ?! [മറ്റൊന്നും അവര്‍ക്കു കാത്തിരിക്കുവാനില്ല] [അവര്‍ ചെയ്ത] അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. അവരെ അല്ലാഹു ആക്രമിച്ചിട്ടില്ല; എങ്കിലും അവര്‍ അവരെത്തന്നെയായിരുന്നു അക്രമിച്ചിരുന്നത്.
فَأَصَابَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٣٤﴾
volume_up share
فَأَصَابَهُمْ അങ്ങനെ (അതിനാല്‍) അവര്‍ക്കു ബാധിച്ചു, എത്തി سَيِّئَاتُ തിന്മകള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്റെ وَحَاقَ വലയം ചെയ്കയും ചെയ്തു, ഇറങ്ങുകയും ചെയ്തു بِهِم അവരില്‍, അവര്‍ക്കു مَّا كَانُوا അവരായിരുന്നതു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹാസം കൊള്ളും.
അങ്ങനെ, അവര്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്കു ബാധിച്ചു. അവര്‍ ഏതൊന്നിനെക്കുറിച്ച് പരിഹാസംകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
തഫ്സീർ : 33-34
View   
وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍۢ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍۢ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ﴿٣٥﴾
volume_up share
وَقَالَ പറയുകയും ചെയ്തു, പറയുകയാണു, പറയുന്നു الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَا ഞങ്ങള്‍ ആരാധിക്കയില്ലായിരുന്നു, ആരാധിക്കുമായിരുന്നില്ല مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ مِن شَيْءٍ യാതൊന്നിനെയും نَّحْنُ ഞങ്ങള്‍ (തന്നെയും) وَلَآ ءَابَآؤُنَا ഞങ്ങളുടെ പിതാക്കളുമില്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ലായിരുന്നു مِن دُونِهِ അവനെ കൂടാതെ مِن شَيْءٍ യാതൊന്നിനെയും كَذَٰلِكَ അപ്രകാരം فَعَلَ ചെയ്തിരിക്കുന്നു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَهَلْ അപ്പോള്‍ (എന്നാല്‍) ഉണ്ടോ عَلَى الرُّسُلِ റസൂലുകളുടെമേല്‍ إِلَّا الْبَلَاغُ പ്രബോധനം (എത്തിക്കല്‍) അല്ലാതെ الْمُبِينُ പ്രത്യക്ഷമായ,സ്പഷ്ടമായ.
(അല്ലാഹുവിനോടു) പങ്കു ചേര്‍ത്തവര്‍ പറയുകയാണ്‌: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, അവനു പുറമെ യാതൊരു വസ്തുവെയും ആരാധിക്കുമായിരുന്നില്ല; അവനെ കൂടാതെ ഞങ്ങള്‍ (സ്വന്തം നിലക്കു) യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. എന്നാല്‍, റസൂലുകളുടെമേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ (ബാധ്യത)യുണ്ടോ?:
തഫ്സീർ : 35-35
View   
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍۢ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَـٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿٣٦﴾
volume_up share
وَلَقَدْ بَعَثْنَا തീര്‍ച്ചയായും നാം അയച്ചി(നിയോഗിച്ചയച്ചി)ട്ടുണ്ട് فِي كُلِّ أُمَّةٍ എല്ലാ സമുദായത്തിലും رَّسُولًا റസൂലിനെ, (ഓരോ റസൂലിനെ) أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കണമെന്ന് اللَّـهَ അല്ലാഹുവിനെ وَاجْتَنِبُوا നിങ്ങള്‍ വെടിയുക(ഉപേക്ഷിക്ക - വിട്ടു നില്‍ക്കുക)യും വേണം الطَّاغُوتَ ത്വാഗൂത്തിനെ (ദുര്‍മ്മൂര്‍ത്തികളെ) فَمِنْهُم എന്നിട്ടു (അങ്ങനെ) അവരിലുണ്ട്‌ مَّنْ هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ وَمِنْهُم അവരിലുണ്ട്‌ مَّنْ حَقَّتْ അവകാശപ്പെട്ട (സ്ഥിരപ്പെട്ട -യഥാര്‍ത്ഥമായ)വര്‍ عَلَيْهِ തന്റെ മേല്‍ الضَّلَالَةُ ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവ് فَسِيرُوا ആകയാല്‍ (എന്നാല്‍) നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു (ആയെന്നു) عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ.
തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; "നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, "ത്വാഗൂത്തി"നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ"മെന്നു (പ്രബോധനം ചെയ്തുകൊണ്ട്). എന്നിട്ട്, അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ അവരുടെ കൂട്ടത്തിലുണ്ട്; ദുര്‍മ്മാര്‍ഗ്ഗം അവകാശപ്പെട്ട [സ്ഥിരപ്പെട്ട]വരും അവരുടെ കൂട്ടത്തിലുണ്ട്. ആകയാല്‍, നിങ്ങള്‍ ഭൂമിയില്‍ നടന്ന് (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോ(ക്കി മനസ്സിലാ)ക്കുവിന്‍!
തഫ്സീർ : 36-36
View   
إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّـٰصِرِينَ﴿٣٧﴾
volume_up share
إِن تَحْرِصْ നീ അത്യാഗ്രഹിക്കുന്നു(അതിമോഹിക്കുന്നു)വെങ്കില്‍, عَلَىٰ هُدَاهُمْ അവരുടെ സന്‍മാര്‍ഗ്ഗത്തെപ്പറ്റി, അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാകുന്നതിനു فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല مَن يُضِلُّ അവന്‍ വഴിപിഴവിലാക്കുന്നവനെ(രെ) وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ടു, സഹായികളില്‍നിന്നു (ആരും).
(നബിയേ) അവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ നീ അത്യാഗ്രഹിക്കുന്നുവെങ്കില്‍, നിശ്ചയമായും, അല്ലാഹു വഴിപിഴവിലാക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. അവര്‍ക്കു സഹായികളായിട്ട് (ആരും) ഇല്ല താനും.
തഫ്സീർ : 37-37
View   
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّۭا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٣٨﴾
volume_up share
وَأَقْسَمُوا അവര്‍ സത്യം (ശപഥം) ചെയ്തു (ചെയ്യുകയാണു) بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു, അല്ലാഹുവില്‍ جَهْدَ ഞെരുങ്ങിയതു (കഴിയുന്നത്ര) أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍ لَا يَبْعَثُ എഴുന്നേല്‍പിക്കുകയില്ല اللَّـهُ അല്ലാഹു مَن يَمُوتُ മരണപ്പെടുന്നവരെ بَلَىٰ ഇല്ലാതെ, അതെ وَعْدًا ഒരു വാഗ്ദത്തം عَلَيْهِ അവന്റെമേല്‍ (ബാധ്യതയുള്ള) حَقًّا യഥാര്‍ത്ഥമായ, യഥാര്‍ത്ഥമായിട്ടു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല.
അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനെക്കൊണ്ട് - തങ്ങള്‍ക്കു കഴിയുംവിധം ശക്തിയായി - സത്യം ചെയ്തു പറയുകയാണ്‌: "മരണപ്പെടുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുകയില്ല" എന്ന്! ഇല്ലാതേ, അവന്റെമേല്‍ (ബാധ്യത) ഉള്ള ഒരു യഥാര്‍ത്ഥ വാഗ്ദത്തം! [അതവന്‍ നിറവേറ്റുക തന്നെ ചെയ്യും] എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَـٰذِبِينَ﴿٣٩﴾
volume_up share
لِيُبَيِّنَ അവന്‍ വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുവാന്‍ വേണ്ടി لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ يَخْتَلِفُونَ അവര്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فِيهِ അതില്‍, അതിനെപ്പറ്റി وَلِيَعْلَمَ അറിയുവാനും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَاذِبِينَ വ്യാജം പറയുന്നവര്‍.
അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലാകുന്നുവോ അതു അവര്‍ക്കു അവന്‍ (വ്യക്തമാക്കി) വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാകുന്നു (അവരെ എഴുന്നേല്‍പിക്കുന്നതു്); തങ്ങള്‍ വ്യാജം പറയുന്നവരായിരുന്നുവെന്നു അവിശ്വാസികള്‍ അറിയുവാന്‍ വേണ്ടിയാകുന്നു.
തഫ്സീർ : 38-39
View   
إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَـٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ﴿٤٠﴾
volume_up share
إِنَّمَا قَوْلُنَا നിശ്ചയമായും നമ്മുടെ വാക്കു (മാത്രം) لِشَيْءٍ ഒരു വസ്തുവെ (കാര്യത്തെ)ക്കുറിച്ചു إِذَا أَرَدْنَاهُ അതിനെ നാം ഉദ്ദേശിച്ചാല്‍ أَن نَّقُولَ നാം പറയുക (മാത്രം) ആകുന്നു لَهُ അതിനോടു, അതിനെപ്പറ്റി كُن ഉണ്ടാകുക എന്നു فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും, ഉണ്ടായിത്തീരും.
വല്ല കാര്യവും നാം ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് അതിനോടു നമ്മുടെ വാക്കു "ഉണ്ടാകുക" എന്നു പറയല്‍ മാത്രമാകുന്നു, അപ്പോള്‍ അതുണ്ടാകുന്നു!
തഫ്സീർ : 40-40
View   
وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةًۭ ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٤١﴾
volume_up share
وَالَّذِينَ هَاجَرُوا ഹിജ്ര പോയവര്‍ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ مِن بَعْدِ ശേഷം مَا ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടതിന്റെ لَنُبَوِّئَنَّهُمْ അവര്‍ക്കു നാം സൗകര്യം നല്‍കുക (താവളം ഏര്‍പ്പെടുത്തുക) തന്നെ ചെയ്യും فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നല്ലതു وَلَأَجْرُ പ്രതിഫലംതന്നെ, പ്രതിഫലമാകട്ടെ الْآخِرَةِ പരലോകത്തിലെ أَكْبَرُ ഏറ്റവും വലുതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അവര്‍ അറിയും.
തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം, അല്ലാഹുവിന്റെ വിഷയത്തില്‍ "ഹിജ്ര" [സ്വരാജ്യം ത്യജിച്ച്] പോയവര്‍, അവര്‍ക്കു ഇഹലോകത്തില്‍ നാം നല്ലതു [നല്ല താവളം] സൗകര്യപ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമാകട്ടെ, ഏറ്റവും വലിയതുമാകുന്നു. (ഹാ!) അവര്‍ അറിയുമായിരുന്നെങ്കില്‍!
ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٤٢﴾
volume_up share
الَّذِينَ അതായതു യാതൊരുവര്‍ صَبَرُوا അവര്‍ ക്ഷമിച്ചു وَعَلَىٰ رَبِّهِمْ അവരുടെ റബ്ബിന്റെമേല്‍ يَتَوَكَّلُونَ അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു.
അതായതു, ക്ഷമിക്കുകയും, തങ്ങളുടെ റബ്ബിന്റെ മേല്‍ (കാര്യങ്ങള്‍) ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍.
തഫ്സീർ : 41-42
View   
وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴿٤٣﴾
volume_up share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പു إِلَّا رِجَالًا പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യു നല്‍കിക്കൊണ്ടു إِلَيْهِمْ അവര്‍ക്കു فَاسْأَلُوا എന്നാല്‍ ചോദിക്കുവിന്‍ أَهْلَ الذِّكْرِ പ്രമാണത്തിന്റെ ആള്‍ക്കാരോടു إِن كُنتُمْ നിങ്ങളാണെങ്കില്‍ لَا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല.
നിനക്കുമുമ്പ് നാം "വഹ്-യു" [ദിവ്യസന്ദേശം] നല്‍കിക്കൊണ്ട് പുരുഷന്‍മാരെയല്ലാതെ, (റസൂലുകളായി) നാം അയച്ചിട്ടില്ല, എന്നാല്‍, നിങ്ങള്‍ പ്രമാണത്തിന്റെ [വേദഗ്രന്ഥത്തിന്റെ] ആള്‍ക്കാരോടു ചോദി(ച്ചുനോ)ക്കുവിന്‍, നിങ്ങള്‍ക്കു അറിഞ്ഞുകൂടാതിരിക്കുകയാണെങ്കില്‍;-
بِٱلْبَيِّنَـٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ﴿٤٤﴾
volume_up share
بِالْبَيِّنَاتِ വ്യക്തമായ തെളിവുകളോടെ وَالزُّبُرِ ഏടുകളോടെയും وَأَنزَلْنَا നാം അവതരിപ്പിക്കുക (ഇറക്കുക)യും ചെയ്തു إِلَيْكَ നിനക്കു الذِّكْرَ പ്രമാണം لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി لِلنَّاسِ മനുഷ്യര്‍ക്കു مَا نُزِّلَ ഇറക്കപ്പെട്ടതിനെ إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَعَلَّهُمْ അവരായിരിക്കയും ചെയ്യാം, ആയിരിക്കുവാന്‍ വേണ്ടിയും يَتَفَكَّرُونَ അവര്‍ ചിന്തിച്ചുനോക്കും.
(അതെ) വ്യക്തമായ തെളിവുകളും, ഏടു [വേദം] കളുമായിട്ടാണ് (അവരെ അയച്ചതു). നിനക്കും (ഈ) പ്രമാണം [ഖുര്‍ആന്‍] നാം അവതരിപ്പിച്ചു തന്നിരിക്കുന്നു; മനുഷ്യര്‍ക്കു ഇറക്കപ്പെട്ടതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി; അവര്‍ ചിന്തിച്ചുനോക്കുകയും ചെയ്തേക്കാമല്ലോ.
തഫ്സീർ : 43-44
View   
أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ﴿٤٥﴾
volume_up share
أَفَأَمِنَ അപ്പോള്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയാണോ الَّذِينَ مَكَرُوا (കു)തന്ത്രം പ്രയോഗിച്ചവര്‍ السَّيِّئَاتِ ദുഷിച്ചവ (ദുഷിച്ച കുതന്ത്രങ്ങള്‍) أَن يَخْسِفَ ആഴത്തിക്കളയുന്നതിനെ(ക്കുറിച്ചു) اللَّـهُ അല്ലാഹു بِهِمُ അവരെ الْأَرْضَ ഭൂമിയില്‍ أَوْ അല്ലെങ്കില്‍ يَأْتِيَهُمُ അവര്‍ക്കു വരുന്നതിനെ الْعَذَابُ ശിക്ഷ مِنْ حَيْثُ വിധത്തിലൂടെ لَا يَشْعُرُونَ അവരറിയുകയില്ല.
എന്നാല്‍, ദുഷിച്ച (കു)തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുള്ളവര്‍, തങ്ങളെ അല്ലാഹു ഭൂമിയില്‍ ആഴത്തിക്കളയുന്നതിനെക്കുറിച്ചു നിര്‍ഭയമായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!-
أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ﴿٤٦﴾
volume_up share
أَوْ يَأْخُذَهُمْ അലെങ്കില്‍ (അവന്‍ - അതു) അവരെ പിടികൂടുന്നതിനെ فِي تَقَلُّبِهِمْ അവരുടെ തിരിഞ്ഞുമറിയലില്‍ فَمَا هُم എന്നാല്‍ അവരല്ല بِمُعْجِزِينَ അശക്തനാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍).
അലെങ്കില്‍, അവര്‍ (അങ്ങുമിങ്ങും) തിരിഞ്ഞുമറിയുന്നതി(ന്നിടയി)ല്‍ അവരെ പിടികൂടുന്നതിനെക്കുറിച്ച്?! എന്നാല്‍ (അപ്പോള്‍) അവര്‍ (അവനെ പരാജയപ്പെടുത്തി) അശക്തനാക്കുന്നവരല്ല;-
أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍۢ فَإِنَّ رَبَّكُمْ لَرَءُوفٌۭ رَّحِيمٌ﴿٤٧﴾
volume_up share
أَوْ يَأْخُذَهُمْ അല്ലെങ്കില്‍ അവര്‍ക്കു പിടിപെടുന്നതിനെ عَلَىٰ تَخَوُّفٍ പേടിപ്പെട്ടുകൊണ്ടിരിക്കെ, പേടിച്ചു (കാത്തു) വരുന്നതോടെ فَإِنَّ رَبَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങളുടെ റബ്ബു لَرَءُوفٌ കൃപാലു (വളരെ കൃപയുള്ളവന്‍) തന്നെ رَّحِيمٌ കരുണാനിധിയാണ്.
അല്ലെങ്കില്‍, പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ(ത്തന്നെ) അവരെ പിടികൂടുന്നതിനെക്കുറിച്ച് (നിര്‍ഭയമായിരിക്കുകയാണോ)?! എന്നാല്‍, നിങ്ങളുടെ റബ്ബ് കൃപാലുവും, കരുണാനിധിയും തന്നെയാണ്. [അതുകൊണ്ടാണ് അങ്ങിനെയൊന്നും ചെയ്യാതിരിക്കുന്നത്.]
തഫ്സീർ : 45-47
View   
أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍۢ يَتَفَيَّؤُا۟ ظِلَـٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًۭا لِّلَّهِ وَهُمْ دَٰخِرُونَ﴿٤٨﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കാണുന്നു (നോക്കുന്നു) മില്ലേ إِلَىٰ مَا യാതൊന്നിലേക്ക്, യാതൊന്നിനെ خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചു مِن شَيْءٍ വല്ല വസ്തുവായി, വല്ല വസ്തുവും يَتَفَيَّأُ ചാഞ്ഞുകൊണ്ടിരിക്കുന്നു, തിരിഞ്ഞുവരുന്നതു ظِلَالُهُ അതിന്റെ നിഴലുകള്‍ عَنِ الْيَمِينِ വലത്തോട്ടു وَالشَّمَائِلِ ഇടത്തോട്ടും سُجَّدًا സുജൂദു ചെയ്യുന്നവരായിക്കൊണ്ടു لِّلَّـهِ അല്ലാഹുവിനു وَهُمْ അവരാകട്ടെ, അവരായിക്കൊണ്ടു دَاخِرُونَ എളിയവര്‍ (ആയിരിക്കും), നിസ്സാരന്മാര്‍ (ആയിക്കൊണ്ടു).
അല്ലാഹു വസ്തുവായി സൃഷ്ടിച്ചിട്ടുള്ള യാതൊന്നിലേക്കു അവര്‍ (നോക്കി) കാണുന്നുമില്ലേ? അതിന്റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞുകൊണ്ടിരിക്കുന്നു; അവര്‍ [ആ നിഴലുകള്‍] എളിയവരായ നിലയില്‍ അല്ലാഹുവിന്നു "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടു.
തഫ്സീർ : 48-48
View   
وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍۢ وَٱلْمَلَـٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ﴿٤٩﴾
volume_up share
وَلِلَّـهِ അല്ലാഹുവിനു يَسْجُدُ സുജൂദു (സാഷ്ടാംഗം) ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مِن دَآبَّةٍ ജീവിയായിട്ടു, ജന്തുവായി وَالْمَلَائِكَةُ മലക്കുകളും وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ അഹംഭാവം നടിക്കുകയില്ല.
ആകാശത്തിലുള്ളതും, ഭൂമിയിലുള്ളതും ആയ ഏതൊരു ജീവിയും (എല്ലാം) അല്ലാഹുവിനു "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നു; മലക്കുകളും (തന്നെ സുജൂദു ചെയ്യുന്നു);- അവരാകട്ടെ, അഹംഭാവം കാണിക്കുന്നുമില്ല.
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩﴿٥٠﴾
volume_up share
يَخَافُونَ അവര്‍ ഭയപ്പെടുന്നു رَبَّهُم അവരുടെ റബ്ബിനെ مِّن فَوْقِهِمْ അവരുടെ മീതെ وَيَفْعَلُونَ അവര്‍ ചെയ്യുക (പ്രവര്‍ത്തിക്കുക)യും ചെയ്യുന്നു مَا يُؤْمَرُونَ അവരോടു കല്‍പിക്കപ്പെടുന്നതു.
അവര്‍ തങ്ങളുടെ മീതെ (അധികാര ശക്തിയുള്ള) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു; തങ്ങളോടു കല്‍പിക്കപ്പെടുന്നതു (ഒക്കെയും) അവര്‍ ചെയ്യുകയും ചെയ്യുന്നു.
തഫ്സീർ : 49-50
View   
وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَـٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَـٰهٌۭ وَٰحِدٌۭ ۖ فَإِيَّـٰىَ فَٱرْهَبُونِ﴿٥١﴾
volume_up share
وَقَالَ اللَّـهُ അല്ലാഹു അരുളി لَا تَتَّخِذُوا നിങ്ങള്‍ ഉണ്ടാക്ക(സ്വീകരിക്ക)രുത് إِلَـٰهَيْنِ (രണ്ടു) ആരാധ്യന്മാരെ, ദൈവങ്ങളെ اثْنَيْنِ രണ്ടു إِنَّمَا هُوَ നിശ്ചയമായും അവന്‍ (മാത്രം) إِلَـٰهٌ وَاحِدٌ ഒരേ ആരാധ്യന്‍ (മാത്രം) ആകുന്നു فَإِيَّايَ അതിനാല്‍ എന്നെ (ത്തന്നെ) فَارْهَبُونِ നിങ്ങള്‍ എന്നെ ഭയപ്പെടു(പേടിക്കു)വിന്‍.
അല്ലാഹു (കല്‍പിച്ച്) അരുളിയിരിക്കുന്നു: "നിങ്ങള്‍ രണ്ടു ആരാധ്യന്മാരെ ഏര്‍പ്പെടുത്തരുത് [സ്വീകരിക്കരുത്]; അവന്‍ ഒരേഒരു ആരാധ്യന്‍ മാത്രമാണുള്ളത്; അതിനാല്‍ എന്നെത്തന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍."
وَلَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ﴿٥٢﴾
volume_up share
وَلَهُ അവന്നാണു, അവന്റേതാണു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَلَهُ അവന്നു തന്നെയാണു الدِّينُ കീഴൊതുക്കം, വഴിപ്പെടല്‍, അനുസരണം وَاصِبًا നിരന്തരമായി, സ്ഥിരമായിട്ടു أَفَغَيْرَ اللَّـهِ അപ്പോള്‍ (എന്നിരിക്കെ) അല്ലാഹു അല്ലാത്തവരെയോ تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നു.
അവന്റേതാണു ആകാശങ്ങളിലും, ഭൂമിയിലുമുള്ളത്; അവനു (അവകാശപ്പെട്ടതു) തന്നെയാണ് സ്ഥിരമായുള്ള കീഴൊതുക്കവും. എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെയോ നിങ്ങള്‍ (ഭയന്ന്) സൂക്ഷിക്കുന്നു?!
وَمَا بِكُم مِّن نِّعْمَةٍۢ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ﴿٥٣﴾
volume_up share
وَمَا بِكُم നിങ്ങളിലുള്ളതു, നിങ്ങളില്‍ എന്തുണ്ടോ(അതു) مِّن نِّعْمَةٍ അനുഗ്രഹമായിട്ടു فَمِنَ اللَّـهِ (അതു) അല്ലാഹുവില്‍ നിന്നാകുന്നു ثُمَّ പിന്നെ, എന്നിട്ടും إِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, പീഡനം, ബുദ്ധിമുട്ടു فَإِلَيْهِ എന്നാല്‍ അവനിലേക്കു (തന്നെ) تَجْأَرُونَ നിങ്ങള്‍ നിലവിളിച്ചപേക്ഷിക്കുന്നു, മുറവിളികൂട്ടുന്നു.
നിങ്ങളില്‍ അനുഗ്രഹമായിട്ട് എന്തുണ്ടോ അതു അല്ലാഹുവില്‍ നിന്നുള്ളതാണ്; പിന്നെ, (അതിനു പുറമെ,) നിങ്ങളെ ഉപദ്രവം (അഥവാ പീഡനം) സ്പര്‍ശിച്ചാല്‍ അവങ്കലേക്കു തന്നെ നിങ്ങള്‍ നിലവിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു!
ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌۭ مِّنكُم بِرَبِّهِمْ يُشْرِكُونَ﴿٥٤﴾
volume_up share
ثُمَّ إِذَا كَشَفَ പിന്നെ അവന്‍ തുറവിയാക്കി(നീക്കി)യാല്‍ الضُّرَّ ഉപദ്രവം, പീഡനം عَنكُمْ നിങ്ങളില്‍നിന്നു إِذَا അപ്പോള്‍ (അതാ) فَرِيقٌ ഒരുകൂട്ടര്‍ مِّنكُم നിങ്ങളില്‍നിന്നു بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു, റബ്ബില്‍ يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നു.
പിന്നെ നിങ്ങളില്‍നിന്ന് ഉപദ്രവം (അഥവാ പീഡനം) അവന്‍ (നീക്കി) തുറവിയാക്കിയാല്‍, അപ്പോള്‍ (അതാ) നിങ്ങളില്‍നിന്നു ഒരുകൂട്ടര്‍ തങ്ങളുടെ റബ്ബിനോടു (മറ്റുചിലരെ) പങ്കു ചേര്‍ക്കുന്നു!-
لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ﴿٥٥﴾
volume_up share
لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കുവാന്‍വേണ്ടി, മൂടിവെക്കുവാന്‍ بِمَا آتَيْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍, നല്‍കിയതിനെ فَتَمَتَّعُوا എന്നാല്‍ സുഖമെടുക്കുവിന്‍ فَسَوْفَ എന്നാല്‍ (അപ്പോള്‍) പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം!
(അതെ) നാം അവര്‍ക്കു നല്‍കിയതില്‍ അവര്‍ നന്ദികേടു കാണിക്കുവാന്‍വേണ്ടി.[അതാണതിന്റെ ഫലം]. (ശരി) എന്നാല്‍, നിങ്ങള്‍ സുഖമെടുത്തു കൊള്ളുവിന്‍! എന്നാല്‍, വഴിയെ നിങ്ങള്‍ക്കറിയാം!
തഫ്സീർ : 51-55
View   
وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًۭا مِّمَّا رَزَقْنَـٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ﴿٥٦﴾
volume_up share
وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِمَا لَا يَعْلَمُونَ അവര്‍ അറിയാത്തവക്കു, അറിഞ്ഞുകൂടാത്തവക്കു نَصِيبًا ഒരു പങ്കു, ഓഹരി مِّمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയിട്ടുള്ളതില്‍ നിന്നു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَتُسْأَلُنَّ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും عَمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَفْتَرُونَ നിങ്ങള്‍ കെട്ടിച്ചമക്കും, കള്ളം പറഞ്ഞുണ്ടാക്കും.
നാം തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്നു ഒരു പങ്കു (യഥാര്‍ത്ഥസ്ഥിതി) തങ്ങള്‍ക്കറിഞ്ഞുകൂടാത്തവക്കു അവര്‍ ആക്കിവെക്കുകയും ചെയ്യുന്നു. (ഹേ, കൂട്ടരേ,) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ കെട്ടിച്ചമക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
തഫ്സീർ : 56-56
View   
وَيَجْعَلُونَ لِلَّهِ ٱلْبَنَـٰتِ سُبْحَـٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ﴿٥٧﴾
volume_up share
وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِلَّـهِ അല്ലാഹുവിന്നു الْبَنَاتِ പെണ്‍മക്കളെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനെ വാഴ്ത്തുന്നു) وَلَهُم അവര്‍ക്കാകട്ടെ, അവര്‍ക്കോ مَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്നതിനെയും.
അവര്‍ അല്ലാഹുവിന്നു പെണ്‍മക്കളെ ആക്കിവെക്കുകയും ചെയ്യുന്നു; അവന്‍ മഹാ പരിശുദ്ധന്‍! അവര്‍ക്കാകട്ടെ, അവര്‍ ഇച്ഛിക്കുന്നതിനെയും [ആണ്‍മക്കളെയും ആക്കുന്നു]!
وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّۭا وَهُوَ كَظِيمٌۭ﴿٥٨﴾
volume_up share
وَإِذَا بُشِّرَ സന്തോഷമറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്ക് بِالْأُنثَىٰ പെണ്ണിനെപ്പറ്റി ظَلَّ ആയിത്തീരും وَجْهُهُ അവന്റെ മുഖം مُسْوَدًّا കറുത്തതു وَهُوَ അവനാകട്ടെ, അവന്‍ ആയിരിക്കെ كَظِيمٌ (കോപം) നിറഞ്ഞവന്‍, കുപിതനായിരിക്കും.
അവരില്‍ ഒരാള്‍ക്കു പെണ്ണിനെ [പെണ്‍കുട്ടിയെ] പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാലോ, അവന്‍ കോപം നിറഞ്ഞവനായിക്കൊണ്ടു അവന്റെ മുഖം (ഇരുണ്ട്) കറുത്തതായിത്തീരും!
يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ﴿٥٩﴾
volume_up share
يَتَوَارَىٰ അവന്‍ ഒളിഞ്ഞുപോകും, മറഞ്ഞുപോകും مِنَ الْقَوْمِ ജനങ്ങളില്‍നിന്നു مِن سُوءِ ദോഷ (തിന്മ - ചീത്തത്ത)ത്താല്‍ مَا യാതൊന്നിന്റെ بُشِّرَ അവനു സന്തോഷമറിയിക്കപ്പെട്ട بِهِ അതിനെപ്പറ്റി أَيُمْسِكُهُ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കുകയോ عَلَىٰ هُونٍ നിന്ദ്യതയോടെ أَمْ അതല്ല, അതോ يَدُسُّهُ അതിനെ തട്ടി (മൂടി)ക്കളയുകയോ, മൂടുകയോ فِي التُّرَابِ മണ്ണില്‍ أَلَا അല്ലാ (അറിയുക) سَاءَ വളരെ മോശം, എത്രയോ ചീത്ത مَا يَحْكُمُونَ അവര്‍ വിധി (കല്‍പി) ക്കുന്നതു.
അവനു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടത്തിന്റെ ചീത്തത്തം നിമിത്തം അവന്‍ ജനങ്ങളില്‍ നിന്നു ഒളിഞ്ഞു (മാറി) പോകുന്നതാണ്! അതിനെ നിന്ദ്യതയോടെ വെച്ചുകൊണ്ടിരിക്കുകയോ, അതല്ല, അതിനെ മണ്ണില്‍ മൂടുകയോ?! [ഏതു വേണമെന്നായിരിക്കും ആലോചന!] അല്ലാ (- അറിയുക)! അവര്‍ വിധികല്‍പിക്കുന്നതു വളരെ ചീത്ത!
തഫ്സീർ : 57-59
View   
لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٦٠﴾
volume_up share
لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്കാണ് بِالْآخِرَةِ പരലോകത്തില്‍ مَثَلُ ഉപമ, ഉദാഹരണം, മാതൃക السَّوْءِ മോശത്തിന്റെ, തിന്മയുടെ وَلِلَّـهِ അല്ലാഹുവിനുണ്ടു الْمَثَلُ ഉപമ, ഉദാഹരണം الْأَعْلَىٰ അത്യുന്നതമായ وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
(അതെ) പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കത്രെ ദുഷിച്ച ഉപമ (ഉള്ളതു). അല്ലാഹുവിന്നാകുന്നു, അത്യുന്നതമായ ഉപമ (ഉള്ളതു). അവനത്രെ, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും.
തഫ്സീർ : 60-60
View   
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍۢ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةًۭ ۖ وَلَا يَسْتَقْدِمُونَ﴿٦١﴾
volume_up share
وَلَوْ يُؤَاخِذُ പിടികൂടുമായിരുന്നെങ്കില്‍ (പിടിച്ചു ശിക്ഷിച്ചിരുന്നുവെങ്കില്‍) اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِظُلْمِهِم അവരുടെ അക്രമം നിമിത്തം, അനീതികൊണ്ടു مَّا تَرَكَ അവന്‍ വിടുകയില്ലാ (ഒഴിവാക്കിവിടുകയില്ലാ) യിരുന്നു عَلَيْهَا അതിന്മേല്‍, അതില്‍ مِن دَابَّةٍ ഒരു ജീവിയെയും, ജന്തുവെയും وَلَـٰكِن എങ്കിലും يُؤَخِّرُهُمْ അവനവരെ പിന്തിക്കുന്നു, പിന്നോട്ടുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നാല്‍ വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തുക (പിന്നോക്കം പോക)യില്ല سَاعَةً ഒരു നാഴിക, അല്‍പസമയം وَلَا يَسْتَقْدِمُونَ അവര്‍ മുന്തുക(മുന്നോക്കംപോക)യില്ല.
മനുഷ്യരെ അവരുടെ അക്രമം നിമിത്തം അല്ലാഹു പിടികൂടുക [പിടിച്ചു ശിക്ഷിക്കുക]യായിരുന്നുവെങ്കില്‍, അതിന്റെ [ഭൂമിയുടെ] മേല്‍ ഒരു ജീവിയെയും അവന്‍ (ബാക്കിയാക്കി) വിട്ടേക്കുമായിരുന്നില്ല. എങ്കിലും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവരെ അവന്‍ (ഒഴിവാക്കി) പിന്തിച്ചുവെക്കുകയാണ്; എന്നാല്‍, അവരുടെ (ആ) അവധി വന്നാല്‍, (പിന്നെ) ഒരു നാഴിക (സമയം) അവര്‍ പിന്തിപ്പോകുകയാകട്ടെ, മുന്തിപ്പോകുകയാകട്ടെ ചെയ്കയില്ല.
തഫ്സീർ : 61-61
View   
وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ﴿٦٢﴾
volume_up share
وَيَجْعَلُونَ അവര്‍ ആക്കുന്നു لِلَّـهِ അല്ലാഹുവിനു مَا يَكْرَهُونَ അവര്‍ വെറുക്കുന്നതിനെ وَتَصِفُ വിവരിക്കുക (വര്‍ണ്ണിക്കുക - വിശേഷിപ്പിക്കുക)യും ചെയ്യുന്നു أَلْسِنَتُهُمُ അവരുടെ നാവുകള്‍ الْكَذِبَ വ്യാജം (വ്യാജവര്‍ണ്ണന) أَنَّ لَهُمُ അവര്‍ക്കുണ്ടെന്നു الْحُسْنَىٰ ഏറ്റം നന്നായുള്ളത് لَا جَرَمَ നിസ്സംശയം (തെറ്റല്ല - സത്യമാണു) أَنَّ لَهُمُ അവര്‍ക്കുണ്ടു (അവര്‍ക്കാണു) എന്നുള്ളതു النَّارَ നരകം وَأَنَّهُم അവര്‍ (ആകുന്നു) എന്നുള്ളതും مُّفْرَطُونَ മുമ്പില്‍ കൊണ്ടുവരപ്പെടുന്നവര്‍.
തങ്ങള്‍ വെറുക്കുന്നതിനെ അവര്‍ അല്ലാഹുവിന്നാക്കുന്നു! ഏറ്റം നന്നായുള്ളതു തങ്ങള്‍ക്കാണെന്നു അവരുടെ നാവുകള്‍ വ്യാജവര്‍ണ്ണന നടത്തുകയും ചെയ്യുന്നു! നിസ്സംശയമത്രെ, അവര്‍ക്കു നരകമുണ്ടെന്നുള്ളതും, അവര്‍ (അതിലേക്കു) മുന്നില്‍ കൊണ്ടുവരപ്പെടുന്നവരാണെന്നുള്ളതും!
തഫ്സീർ : 62-62
View   
تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍۢ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌۭ﴿٦٣﴾
volume_up share
تَاللَّـهِ അല്ലാഹു തന്നെയാണ് لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിന്റെ മുമ്പു فَزَيَّنَ എന്നാല്‍ (എന്നിട്ടു) അലങ്കാരമാക്കി (ഭംഗിയാക്കി) കാണിച്ചു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ فَهُوَ അങ്ങനെ (എന്നിട്ടു) അവന്‍ وَلِيُّهُمُ അവരുടെ മിത്രം (കൈകാര്യക്കാരന്‍) ആകുന്നു الْيَوْمَ ഇന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
(നബിയേ) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിനക്കുമുമ്പ് പല സമുദായങ്ങളിലേക്കും നാം (റസൂലുകളെ) അയച്ചിട്ടുണ്ട്; എന്നാല്‍ പിശാച് അവര്‍ക്കു തങ്ങളുടെ പ്രവൃത്തികളെ അലങ്കാരമാക്കിക്കാണിച്ചു; അങ്ങനെ, ഇന്ന്‍ (ഇഹത്തില്‍) അവന്‍ അവരുടെ മിത്രം (അഥവാ കൈകാര്യക്കാരന്‍) ആകുന്നു. അവര്‍ക്കു വേദനയേറിയ ശിക്ഷയുമുണ്ട്‌.
وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿٦٤﴾
volume_up share
وَمَا أَنزَلْنَا നാം ഇറക്കിയിട്ടില്ല عَلَيْكَ നിന്റെ മേല്‍, നിനക്കു الْكِتَابَ (വേദ) ഗ്രന്ഥം إِلَّا لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ اخْتَلَفُوا അവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസമായി فِيهِ അതില്‍ وَهُدًى മാര്‍ഗ്ഗദര്‍ശന (സന്മാര്‍ഗ്ഗ)മായും وَرَحْمَةً കാരുണ്യമായും لِّقَوْمٍ ജനങ്ങള്‍ക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
നിനക്കു നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിട്ടില്ല അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നുവോ അതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും (അല്ലാതെ).
وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَسْمَعُونَ﴿٦٥﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) أَنزَلَ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടവന്‍ ജീവിപ്പിച്ചു بِهِ അതുകൊണ്ടു الْأَرْضَ ഭൂമിയെ بَعْدَ ശേഷം مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَسْمَعُونَ കേള്‍ക്കുന്ന (കേട്ടു മനസ്സിലാക്കുന്ന) ജനങ്ങള്‍ക്ക്.
അല്ലാഹു (തന്നെ) ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ടു, ഭൂമിയെ അതിന്റെ നിര്‍ജ്ജീവതക്കുശേഷം അതുകൊണ്ടു അവന്‍ ജീവിപ്പിച്ചു. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങള്‍ക്കു അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 63-65
View   
وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةًۭ ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍۢ وَدَمٍۢ لَّبَنًا خَالِصًۭا سَآئِغًۭا لِّلشَّـٰرِبِينَ﴿٦٦﴾
volume_up share
وَإِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ടു فِي الْأَنْعَامِ കാലികളില്‍ (ആടുമാടൊട്ടക്കങ്ങളില്‍) لَعِبْرَةً ഒരു ചിന്താവിഷയം (ചിന്താപാഠം) نُّسْقِيكُم നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ നല്‍കുന്നു مِّمَّا فِي بُطُونِهِ അതിന്റെ വയറു (ഉള്ളം - ഉള്‍ഭാഗം) കളിലുള്ളതില്‍ നിന്നു مِن بَيْنِ ഇടയില്‍നിന്നു فَرْثٍ (കുടലിലെ) ചാണകത്തിന്റെ, ചവറിന്റെ, പിണ്ടിയുടെ وَدَمٍ രക്തത്തിന്റെയും لَّبَنًا പാലിനെ خَالِصًا തനിച്ച, സ്വച്ഛമായ (കലര്‍പ്പില്ലാത്ത) سَائِغًا വേഗം (തൊണ്ടയിലൂടെ) ഇറങ്ങിപ്പോകുന്ന لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു.
നിശ്ചയമായും, നിങ്ങള്‍ക്കു (ആടുമാടൊട്ടക്കങ്ങളാകുന്ന) കാലികളിലുമുണ്ടു ഒരു (വലിയ) ചിന്താവിഷയം. അതിന്റെ [ആ വര്‍ഗ്ഗത്തിന്റെ] വയറുകളിലുള്ളതില്‍ നിന്നു - (കുടലുകളിലെ) ചാണകച്ചണ്ടിയുടെയും, രക്തത്തിന്റെയും ഇടയില്‍നിന്നു - നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ നല്‍കുന്നു, കുടിക്കുന്നവര്‍ക്കു (വേഗം) ഇറങ്ങിപ്പോകുന്ന സ്വച്ഛമായ പാല്‍.
തഫ്സീർ : 66-66
View   
وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَـٰبِ تَتَّخِذُونَ مِنْهُ سَكَرًۭا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَعْقِلُونَ﴿٦٧﴾
volume_up share
وَمِن ثَمَرَاتِ ഫലങ്ങളില്‍നിന്നും النَّخِيلِ ഈത്തപ്പനയുടെ وَالْأَعْنَابِ മുന്തിരികളുടെയും تَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുന്നു مِنْهُ അതില്‍നിന്നു سَكَرًا മത്തുള്ള (ലഹരിയുള്ള) തു وَرِزْقًا ആഹാരവും حَسَنًا നല്ലതായ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَعْقِلُونَ ബുദ്ധി കൊടുക്കുന്ന ജനങ്ങള്‍ക്ക്.
ഈത്തപ്പനയുടെയും, മുന്തിരികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു കുടിക്കുവാന്‍ നല്‍കുന്നു.) (അതെ) അതില്‍നിന്നും ലഹരിയുള്ളതും [കള്ളും], നല്ലതായ ആഹാരവും നിങ്ങള്‍ ഉണ്ടാക്കുന്നു. നിശ്ചയമായും, ബുദ്ധി ഉപയോഗി(ച്ചു ചിന്തി)ക്കുന്ന ജനങ്ങള്‍ക്കു അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 67-67
View   
وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًۭا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ﴿٦٨﴾
volume_up share
وَأَوْحَىٰ വഹ്-യു (ബോധനം) നല്‍കുകയും ചെയ്തിരിക്കുന്നു رَبُّكَ നിന്റെ റബ്ബു إِلَى النَّحْلِ തേനീച്ചക്കു أَنِ اتَّخِذِي നീ ഉണ്ടാക്കുക എന്നു مِنَ الْجِبَالِ മലകളില്‍നിന്നു بُيُوتًا വീടുകളെ وَمِنَ الشَّجَرِ വൃക്ഷത്തിൽ നിന്നും وَمِمَّا يَعْرِشُونَ അവര്‍ ഉയര്‍ത്തിയുണ്ടാക്കുന്ന (കെട്ടി ഉയര്‍ത്തുന്ന) തില്‍നിന്നും.
നിന്റെ റബ്ബ് തേനീച്ചക്ക് "വഹ്-യു" [ബോധനം] നല്‍കുകയും ചെയ്തിരിക്കുന്നു; "മലകളില്‍ നിന്നു (ചിലേടത്തു) നീ വീടുകള്‍ (കൂടുകള്‍) ഉണ്ടാക്കിക്കൊള്ളുക; വൃക്ഷങ്ങളില്‍ നിന്നും, അവര്‍ [മനുഷ്യര്‍] കെട്ടി ഉയര്‍ത്തുന്നവയില്‍ നിന്നും (ചിലതിലും ഉണ്ടാക്കിക്കൊള്ളുക) എന്ന്;-
ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًۭا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌۭ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌۭ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ﴿٦٩﴾
volume_up share
ثُمَّ പിന്നെ كُلِي നീ തിന്നുക مِن كُلِّ എല്ലാറ്റില്‍നിന്നു الثَّمَرَاتِ ഫലങ്ങള്‍ فَاسْلُكِي എന്നിട്ടു നീ പ്രവേശിക്കുക, കടന്നു കൂടുക سُبُلَ വഴി (മാര്‍ഗ്ഗ) ങ്ങളില്‍ رَبِّكِ നിന്റെ റബ്ബിന്റെ ذُلُلًا പാകപ്പെട്ട (സുഗമമായ) നിലയില്‍ يَخْرُجُ പുറത്തുവരുന്നു مِن بُطُونِهَا അതിന്റെ (അവയുടെ) വയറുകളില്‍നിന്നു شَرَابٌ ഒരു പാനീയം مُّخْتَلِفٌ വ്യത്യസ്തമായ أَلْوَانُهُ അതിന്റെ നിറങ്ങള്‍ فِيهِ അതിലുണ്ടുشِفَاءٌ ശമനം لِّلنَّاسِ മനുഷ്യര്‍ക്കു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَتَفَكَّرُونَ ചിന്തിക്കുന്ന ജനതക്ക്.
"പിന്നെ എല്ലാ (വിധ) ഫലങ്ങളില്‍ നിന്നും നീ തിന്നുകൊള്ളുക; എന്നിട്ട് സുഗമമായ നിലയില്‍ നിന്റെ റബ്ബിന്റെ (വക) മാര്‍ഗ്ഗങ്ങളില്‍ നീ പ്രവേശിക്കുക" എന്നും). അവയുടെ വയറുകളില്‍ നിന്ന് നിറങ്ങള്‍ വ്യത്യസ്തമായ ഒരു(തരം) പാനീയം പുറത്തുവരുന്നു; അതില്‍ മനുഷ്യര്‍ക്കു (രോഗ) ശമനമുണ്ട്. നിശ്ചയമായും, അതില്‍ ചിന്തിച്ചു നോക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
തഫ്സീർ : 68-69
View   
وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍۢ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۭ قَدِيرٌۭ﴿٧٠﴾
volume_up share
وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചു, സൃഷ്ടിച്ചതു ثُمَّ പിന്നീടു يَتَوَفَّاكُمْ നിങ്ങളെ അവന്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നു (മരിപ്പിക്കുന്നു) وَمِنكُم നിങ്ങളിലുണ്ടായിരിക്കും, നിങ്ങളില്‍നിന്നു (ചിലര്‍) مَّن يُرَدُّ മടക്ക (ആക്ക-ഒഴിവാക്കി വിട) പ്പെടുന്നവര്‍ إِلَىٰ أَرْذَلِ ഏറ്റം താണപടി (ദുര്‍ബ്ബലാവസ്ഥ)യിലേക്കു الْعُمُرِ ആയുഷ്ക്കാലത്തിന്റെ, ആയുസ്സിന്റെ لِكَيْ لَا يَعْلَمَ അവര്‍ അറിയാതിരിക്കുവാന്‍വേണ്ടി بَعْدَ عِلْمٍ അറിവിനുശേഷം شَيْئًا യാതൊന്നും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് قَدِيرٌ കഴിവുള്ളവനാണ്.
അല്ലാഹുവത്രെ നിങ്ങളെ സൃഷ്ടിച്ചത്; പിന്നീടു നിങ്ങളെ അവന്‍ മരണപ്പെടുത്തുന്നു. ആയുസ്സിന്റെ ഏറ്റം താഴേകിട [ദുര്‍ബ്ബലാവസ്ഥ] യിലേക്കു ഒഴിവാക്കി വിടപ്പെടുന്നവരും നിങ്ങളിലുണ്ടായിരിക്കും; അറിവിന്നുശേഷം (പിന്നെയും) യാതൊന്നും അറിയാതിരിക്കുവാന്‍വേണ്ടി. നിശ്ചയമായും അല്ലാഹു (എല്ലാം) അറിയുന്നവനും, കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 70-70
View   
وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍۢ فِى ٱلرِّزْقِ ۚ فَمَا ٱلَّذِينَ فُضِّلُوا۟ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَـٰنُهُمْ فَهُمْ فِيهِ سَوَآءٌ ۚ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ﴿٧١﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) فَضَّلَ ശ്രേഷ്ഠമാക്കി, മെച്ചമാക്കി بَعْضَكُمْ നിങ്ങില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ فِي الرِّزْقِ ആഹാരത്തില്‍, ഉപജീവനത്തില്‍ فَمَا الَّذِينَ فُضِّلُوا എന്നാല്‍ ശ്രേഷ്ഠ (മെച്ച)മാക്കപ്പെട്ടവര്‍ അല്ല بِرَادِّي മടക്കു (വിട്ടുകൊടുക്കു) ന്നവര്‍ رِزْقِهِمْ അവരുടെ ആഹാരത്തെ عَلَىٰ مَا مَلَكَتْ ഉടമപ്പെടുത്തിയവര്‍ക്ക് أَيْمَانُهُمْ അവരുടെ വലംകൈകള്‍ فَهُمْ എന്നിട്ടു (അങ്ങനെ) അവര്‍ فِيهِ അതില്‍ سَوَاءٌ സമമാണു (എന്നുള്ളതു) أَفَبِنِعْمَةِ അപ്പോള്‍ അനുഗ്രഹത്തെയാണോ اللَّـهِ അല്ലാഹുവിന്റെ يَجْحَدُونَ അവര്‍ നിഷേധിക്കുന്നു, നിരാകരിക്കുന്നു.
അല്ലാഹു (തന്നെ), നിങ്ങില്‍ ചിലരെ ചിലരെക്കാള്‍ ആഹാര (വിഷയ)ത്തില്‍ ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ശ്രേഷ്ഠമാക്കപ്പെട്ടവര്‍ തങ്ങളുടെ ആഹാരത്തെ തങ്ങളുടെ വലംകൈ ഉടമയാക്കിയവര്‍ക്കു [അടിമകള്‍ക്കു] വിട്ടുകൊടുക്കുന്നവരല്ല; എന്നിട്ട് അവര്‍ (രണ്ടുകൂട്ടരും) അതില്‍ സമമായിരിക്കുക (- അതുണ്ടാകുകയില്ല.). അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹത്തെയോ അവര്‍ നിഷേധിക്കുന്നത്?!
തഫ്സീർ : 71-71
View   
وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةًۭ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ﴿٧٢﴾
volume_up share
وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ جَعَلَ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയതും لَكُم നിങ്ങള്‍ക്കു مِّنْ أَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങളില്‍നിന്നു, നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നു തന്നെ أَزْوَاجًا ഇണകളെ, ഭാര്യമാരെ وَجَعَلَ അവന്‍ ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു لَكُم നിങ്ങള്‍ക്കു مِّنْ أَزْوَاجِكُم നിങ്ങളുടെ ഇണ (ഭാര്യ) കളില്‍നിന്നു بَنِينَ മക്കളെ وَحَفَدَةً പേരമക്കളെയും, പൗത്രരെയും وَرَزَقَكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്ട - പരിശുദ്ധ)വസ്തുക്കളില്‍ നിന്നു أَفَبِالْبَاطِلِ എന്നിരിക്കെ (അപ്പോള്‍) അയഥാര്‍ത്ഥ (നിരര്‍ത്ഥ) മായതിലോ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു وَبِنِعْمَتِ അനുഗ്രഹത്തിലാകട്ടെ, അനുഗ്രഹത്തെ اللَّـهِ അല്ലാഹുവിന്റെ هُمْ അവര്‍ يَكْفُرُونَ അവിശ്വസിക്കുന്നു, നിഷേധിക്കുന്നു.
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ഇണകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ ഇണകളില്‍നിന്നു നിങ്ങള്‍ക്കു മക്കളെയും, പേരമക്കളെയും അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു; നല്ല (വിശിഷ്ട)വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു അവന്‍ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, അയഥാര്‍ത്ഥമായതിലാണോ അവര്‍ വിശ്വസിക്കുന്നത്?! അല്ലാഹുവിന്റെ അനുഗ്രഹത്തിലാകട്ടെ, അവര്‍ അവിശ്വസി(ച്ചു നിഷേധി)ക്കുകയും ചെയ്യന്നു(വോ)?
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًۭا مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ شَيْـًۭٔا وَلَا يَسْتَطِيعُونَ﴿٧٣﴾
volume_up share
وَيَعْبُدُونَ അവര്‍ ആരാധിക്കുകയും ചെയ്യുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, കൂടാതെ مَا لَا يَمْلِكُ അധീനമാക്കാത്ത (സാധിക്കാത്ത - പ്രാപ്തമാകാത്ത)തിനെ لَهُمْ അവര്‍ക്കു رِزْقًا ഉപജീവനത്തിനു, ആഹാരം നല്‍കുവാന്‍ مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും شَيْئًا യാതൊന്നും, ഒട്ടും, വല്ലതും, ഒരു വസ്തുവും وَلَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുകയുമില്ല.
അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുകയും ചെയ്യുന്നു, ആകാശങ്ങളില്‍ നിന്നും, ഭൂമിയില്‍ നിന്നും അവര്‍ക്കുവല്ലതും ആഹാരം നല്‍കുവാന്‍ പ്രാപ്തമാകുകയാകട്ടെ, (വല്ല കാര്യത്തിന്നും) സാധ്യമാകുകയാകട്ടെ ചെയ്യാത്തവയെ.
فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ ۚ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٧٤﴾
volume_up share
فَلَا تَضْرِبُوا എന്നിരിക്കെ നിങ്ങള്‍ വിവരിക്കരുത് (ഉണ്ടാക്കരുതു) لِلَّـهِ അല്ലാഹുവിനു الْأَمْثَالَ ഉപമ (ഉദാഹരണം) കളെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയുന്നു وَأَنتُمْ നിങ്ങളാകട്ടെ لَا تَعْلَمُونَ നിങ്ങള്‍ അറിയുന്നുമില്ല, നിങ്ങള്‍ക്കറിഞ്ഞുകൂടാ.
അപ്പോള്‍, നിങ്ങള്‍ അല്ലാഹുവിനു ഉപമകള്‍ ഉണ്ടാക്കരുത്. നിശ്ചയമായും അല്ലാഹു, (യഥാര്‍ത്ഥം) അറിയുന്നു; നിങ്ങളാകട്ടെ, അറിയുന്നില്ലതാനും.
തഫ്സീർ : 72-74
View   
ضَرَبَ ٱللَّهُ مَثَلًا عَبْدًۭا مَّمْلُوكًۭا لَّا يَقْدِرُ عَلَىٰ شَىْءٍۢ وَمَن رَّزَقْنَـٰهُ مِنَّا رِزْقًا حَسَنًۭا فَهُوَ يُنفِقُ مِنْهُ سِرًّۭا وَجَهْرًا ۖ هَلْ يَسْتَوُۥنَ ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٧٥﴾
volume_up share
ضَرَبَ ആക്കിയിരിക്കുന്നു (വിവരിച്ചിരിക്കുന്നു) اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ, ഉദാഹരണം عَبْدًا ഒരടിമയെ مَّمْلُوكًا ഉടമയാക്കപ്പെട്ട لَّا يَقْدِرُ അവനു കഴിയുകയില്ല عَلَىٰ شَيْءٍ ഒരു കാര്യത്തിനും, വസ്തുവിനും وَمَن യാതൊരുവനും رَّزَقْنَاهُ അവനു നാം നല്‍കി مِنَّا നമ്മില്‍നിന്നു, (നമ്മുടെ വക) رِزْقًا ഉപജീവനം, ആഹാരം, ഒരു നല്‍കല്‍ حَسَنًا നല്ലതായ فَهُوَ എന്നിട്ടവന്‍ يُنفِقُ ചിലവഴിക്കുന്നു مِنْهُ അതില്‍നിന്നു سِرًّا രഹസ്യമായി وَجَهْرًا പരസ്യമായും هَلْ يَسْتَوُونَ അവര്‍ സമമാകുമോ الْحَمْدُ സ്തുതി (സര്‍വ്വവും - മുഴുവന്‍) لِلَّـهِ അല്ലാഹുവിനാകുന്നു بَلْ പക്ഷെ, എന്നാല്‍ أَكْثَرُهُمْ അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുകയില്ല, അറിയുന്നില്ല.
അല്ലാഹു ഒരു ഉപമവിവരിക്കുകയാണു: ഒരു കാര്യത്തിനും കഴിയാത്ത ഉടമയാക്കപ്പെട്ട ഒരു അടിമയെ(യും), - യാതൊരുവനെയും: അവനു നമ്മുടെ വകയായി നാം നല്ലതായ ഉപജീവനം നല്‍കിയിരിക്കുന്നു: എന്നിട്ടു അവന്‍ അതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിച്ചു വരുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവനെയും). ഇവര്‍ [ഇങ്ങിനെയുള്ളവര്‍] സമമാകുമോ?! [ഇല്ലെന്നു തീര്‍ച്ചയാണല്ലോ.] അല്ലാഹുവിനത്രെ സ്തുതി (മുഴുവനും), പക്ഷെ, അവരില്‍ അധികമാളും അറിയുന്നില്ല.
وَضَرَبَ ٱللَّهُ مَثَلًۭا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍۢ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ ۙ وَهُوَ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٧٦﴾
volume_up share
وَضَرَبَ ആക്കുക (വിവരിക്കുക) യും ചെയ്തു, വിവരിക്കുകയുമാണു اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ رَّجُلَيْنِ രണ്ടു പുരുഷന്‍മാരെ أَحَدُهُمَا രണ്ടിലൊരുവന്‍ أَبْكَمُ ഊമയാകുന്നു لَا يَقْدِرُ അവനു കഴിയുകയില്ല عَلَىٰ شَيْءٍ ഒരു കാര്യത്തിനും وَهُوَ അവനാകട്ടെ كَلٌّ ഒരു ഭാരവുമാണ് عَلَىٰ مَوْلَاهُ അവന്റെ രക്ഷാധികാരിക്കു, യജമാനനു أَيْنَمَا എവിടെത്തന്നെ, എങ്ങോട്ടു يُوَجِّههُّ അയാള്‍ അവനെ തിരിച്ചുവിട്ടാല്‍ لَا يَأْتِ അവന്‍ വരികയില്ല بِخَيْرٍ ഒരു നന്മയും കൊണ്ടു هَلْ يَسْتَوِي സമമാകുമോ هُوَ അവനും وَمَن يَأْمُرُ കല്‍പിക്കുന്നവനും بِالْعَدْلِ നീതിക്ക്, നീതിയെപ്പറ്റി وَهُوَ അവനാകട്ടെ عَلَىٰ صِرَاطٍ പാതയിലുമാണു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
അല്ലാഹു (വേറെ) ഒരു ഉപമയും വിവരിക്കുന്നു - രണ്ടു പുരുഷന്‍മാരെ: ആ രണ്ടിലൊരുവന്‍ ഊമയാകുന്നു; അവന്നു ഒരു കാര്യത്തിനും കഴിയുകയില്ല; അവനാകട്ടെ, തന്റെ രക്ഷാധികാരിക്കു ഒരു ഭാരവുമാണ്; - അയാള്‍ അവനെ എങ്ങോട്ടു തിരിച്ചുവിട്ടാലും അവന്‍ ഒരു നന്മയും കൊണ്ടുവരുന്നതല്ല. (ഇങ്ങിനെയുള്ള) അവനും (ജനങ്ങളോടു) നീതിയെക്കുറിച്ചു കല്‍പിക്കുനവനും - അവനാകട്ടെ നേരെ (ചൊവ്വാ) യുള്ള പാതയിലുമാണു - സമമാകുമോ?!
തഫ്സീർ : 75-76
View   
وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٧٧﴾
volume_up share
وَلِلَّـهِ അല്ലാഹുവിന്നാണു غَيْبُ അദൃശ്യം (അദൃശ്യജ്ഞാനം) السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും وَمَا أَمْرُ കാര്യമല്ല السَّاعَةِ അന്ത്യസമയത്തിന്റെ إِلَّا كَلَمْحِ ഇമവെട്ടുന്നതുപോലെയല്ലാതെ الْبَصَرِ കണ്ണിന്റെ أَوْ هُوَ അല്ലെങ്കില്‍ (അഥവാ) أَقْرَبُ അതു കൂടുതല്‍ (ഏറ്റം) അടുത്തതാകുന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌.
അല്ലാഹുവിന്നത്രെ, ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യ (ജ്ഞാന) മുള്ളതു അന്ത്യസമയത്തിന്റെ കാര്യം, കണ്ണിമവെട്ടുന്നതുപോലെ (വേഗത്തില്‍) അല്ലാതെ ഇല്ല; അഥവാ അതു അതിനേക്കാള്‍ അടുപ്പം [വേഗത] ഉള്ളതായിരിക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്‌.
തഫ്സീർ : 77-77
View   
وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمْ لَا تَعْلَمُونَ شَيْـًۭٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴿٧٨﴾
volume_up share
وَاللَّـهُ അല്ലാഹു أَخْرَجَكُم നിങ്ങളെ പുറപ്പെടുവിക്കുകയും ചെയ്തു مِّن بُطُونِ വയറുകളില്‍നിന്നു أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ لَا تَعْلَمُونَ നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത നിലയില്‍ شَيْئًا യാതൊന്നും وَجَعَلَ അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു السَّمْعَ കേള്‍വിയെ وَالْأَبْصَارَ കാഴ്ചകളും, ദൃഷ്ടികളും وَالْأَفْئِدَةَ ഹൃദയങ്ങളും لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, നിങ്ങളായേക്കും تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കും.
അല്ലാഹു, നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിന്നു നിങ്ങള്‍ക്കുയാതൊന്നും അറിഞ്ഞുകൂടാത്ത നിലയില്‍ നിങ്ങളെ പുറത്തുകൊണ്ടുവരുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കവന്‍ കേള്‍വിയും, കാഴ്ചകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു; നിങ്ങള്‍ നന്ദികാണിച്ചേക്കുവാന്‍ വേണ്ടി.
തഫ്സീർ : 78-78
View   
أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍۢ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٧٩﴾
volume_up share
أَلَمْ يَرَوْا അവര്‍ (നോക്കി) കാണുന്നില്ലേ, കണ്ടില്ലേ إِلَى الطَّيْرِ പക്ഷികളിലേക്കു مُسَخَّرَاتٍ കീഴ്പെടുത്ത (നിയന്ത്രിക്ക - വിധേയമാക്ക) പ്പെട്ടവയായിക്കൊണ്ടു فِي جَوِّ അന്തരീക്ഷത്തില്‍, വായുമണ്ഡലത്തില്‍ السَّمَاءِ ആകാശത്തിന്റെ مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്നജനങ്ങള്‍ക്ക്.
ആകാശാന്തരീക്ഷത്തില്‍ കീഴ്പെടുത്തപ്പെട്ടവയായിക്കൊണ്ട് (പറക്കുന്ന) പക്ഷികളിലേക്കു അവര്‍ നോക്കിക്കാണുന്നില്ലേ? അവയെ അല്ലാഹു അല്ലാതെ (ആരും) പിടിച്ചു നിറുത്തുന്നില്ല! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 79-79
View   
وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًۭا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَـٰمِ بُيُوتًۭا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَـٰثًۭا وَمَتَـٰعًا إِلَىٰ حِينٍۢ﴿٨٠﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) جَعَلَ لَكُم നിങ്ങള്‍ക്കു ഉണ്ടാക്കി (ഏര്‍പെടുത്തി) ത്തന്നു مِّن بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍നിന്നു سَكَنًا പാര്‍പ്പിടം, താമസം, താമസസൗകര്യം وَجَعَلَ لَكُم നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു مِّن جُلُودِ തോലുകളില്‍ നിന്നു الْأَنْعَامِ കാലികളുടെ بُيُوتًا വീടുകളെ تَسْتَخِفُّونَهَا നിങ്ങളവയെ ലഘുവായി ഉപയോഗിക്കുമാറു يَوْمَ ദിവസം ظَعْنِكُمْ നിങ്ങളുടെ യാത്രയുടെ وَيَوْمَ ദിവസവും إِقَامَتِكُمْ നിങ്ങളുടെ താമസത്തി(പാര്‍പ്പി)ന്റെ وَمِنْ أَصْوَافِهَا അവയുടെ രോമങ്ങളില്‍ നിന്നും وَأَوْبَارِهَا അവയുടെ സൂചിമുടി (കട്ടിയുള്ള മുടി) കളില്‍ നിന്നും وَأَشْعَارِهَا അവയുടെ മുടികളില്‍നിന്നും أَثَاثًا ഉപകരണങ്ങള്‍ وَمَتَاعًا ഉപയോഗവും إِلَىٰ حِينٍ ഒരുകാലം (കുറച്ചു കാലം) വരെ.
അല്ലാഹു (തന്നെ), നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളില്‍നിന്നും താമസം [താമസസൗകര്യം] ഏര്‍പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; കാലികളുടെ തോലുകളില്‍ നിന്നു നിങ്ങള്‍ക്കു അവന്‍ വീടുകള്‍ ഏര്‍പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ യാത്രാദിവസവും, നിങ്ങളുടെ താമസദിവസവും നിങ്ങള്‍ അവയെ ലഘുവായി ഉപയോഗിക്കുമാറ്. അവയുടെ രോമങ്ങളില്‍ നിന്നും, സൂചിമുടികളില്‍ നിന്നും, മുടികളില്‍നിന്നും (പല) ഉപകരണങ്ങളും, ഒരുകാലം വരേക്കുള്ള ഉപയോഗവും (അവന്‍) ഏര്‍പ്പെടുത്തിയിരിക്കുന്നു.)
തഫ്സീർ : 80-80
View   
وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَـٰلًۭا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَـٰنًۭا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ﴿٨١﴾
volume_up share
وَاللَّـهُ അല്ലാഹു جَعَلَ لَكُم നിങ്ങള്‍ക്കുണ്ടാക്കിത്തന്നു مِّمَّا خَلَقَ അവന്‍ സൃഷ്ടിച്ചതില്‍നിന്നു ظِلَالًا തണലുകളെ وَجَعَلَ لَكُم നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്തു مِّنَ الْجِبَالِ മലകളില്‍നിന്നു أَكْنَانًا ഒളിയിടം (മറഞ്ഞിരിക്കുന്ന പതി) കളെ وَجَعَلَ لَكُمْ നിങ്ങള്‍ക്കുണ്ടാക്കുകയും ചെയ്തു سَرَابِيلَ ഉടുപ്പുകള്‍ تَقِيكُمُ നിങ്ങളെ കാത്തുസൂക്ഷിക്കുന്ന, നിങ്ങള്‍ക്കു തടുക്കുന്ന الْحَرَّ ചൂടിനെ (ചൂടില്‍നിന്നു) وَسَرَابِيلَ ഉടുപ്പുകളും تَقِيكُم അവ നിങ്ങളെ കാക്കുന്നു بَأْسَكُمْ നിങ്ങളുടെ (പടയുടെ) ഊക്കിനെ, (യുദ്ധ) കാഠിന്യത്തെ كَذَٰلِكَ അപ്രകാരം يُتِمُّ അവന്‍ പൂര്‍ത്തിയാക്കുന്നു نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം تُسْلِمُونَ നിങ്ങള്‍ കീഴൊതുങ്ങും.
അല്ലാഹു, അവന്‍ സൃഷ്ടിച്ചതില്‍ നിന്നു നിങ്ങള്‍ക്കു തണലുകള്‍ ഉണ്ടാക്കിത്തരുകയും ചെയ്തിരിക്കുന്നു; മലകളില്‍നിന്നും അവന്‍ നിങ്ങള്‍ക്കു ഒളിയിടങ്ങളും ഉണ്ടാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു ചൂടുതടുത്തുതരുന്ന ഉടുപ്പുകളെയും നിങ്ങള്‍ക്കവന്‍ ഉണ്ടാക്കിയിരിക്കുന്നു; നിങ്ങളുടെ (യുദ്ധത്തിന്റെ) കാഠിന്യത്തെ നിങ്ങള്‍ക്കു തടുത്തുതരുന്ന ഉടുപ്പുകളെയും (ഉണ്ടാക്കിത്തന്നിരിക്കുന്നു). അപ്രകാരം, അവന്റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്കു പൂര്‍ത്തിയാക്കിത്തരുന്നു, നിങ്ങള്‍ (അനുസരിച്ചു) കീഴോതുങ്ങുവാന്‍ വേണ്ടി.
തഫ്സീർ : 81-81
View   
فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ٱلْمُبِينُ﴿٨٢﴾
volume_up share
فَإِن تَوَلَّوْا എനി (എന്നാല്‍) അവര്‍ തിരിഞ്ഞു കളയുകയാണെങ്കില്‍ فَإِنَّمَا എന്നാല്‍ عَلَيْكَ നിന്റെമേല്‍ الْبَلَاغُ എത്തിക്കല്‍, പ്രബോധനം (മാത്രം) الْمُبِينُ സ്പഷ്ടമായ.
എനി, അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍, എന്നാല്‍, (നബിയേ) നിന്റെമേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണുള്ളത്.
തഫ്സീർ : 82-82
View   
يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَـٰفِرُونَ﴿٨٣﴾
volume_up share
يَعْرِفُونَ അവര്‍ അറിയുന്നു نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ ثُمَّ പിന്നെ (എന്നിട്ടും) يُنكِرُونَهَا അവരതിനെ നിഷേധിക്കുന്നു وَأَكْثَرُهُمُ അവരില്‍ അധികം (ആളുകള്‍) الْكَافِرُونَ അവിശ്വാസികളത്രെ, നന്ദികെട്ടവരാണ്.
അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ (ശരിക്കും) അറിയുന്നു; (എന്നിട്ടും) പിന്നെ, അവരതിനെ നിഷേധിക്കുകയാണ്. അവരില്‍ അധികമാളുകള്‍ (നന്ദികെട്ട) അവിശ്വാസികളുമത്രെ.
തഫ്സീർ : 83-83
View   
وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍۢ شَهِيدًۭا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا۟ وَلَا هُمْ يُسْتَعْتَبُونَ﴿٨٤﴾
volume_up share
وَيَوْمَ ദിവസം نَبْعَثُ നാം എഴുന്നേല്‍പി (നിയോഗി) ക്കുന്ന مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും شَهِيدًا ഒരു സാക്ഷിയെ ثُمَّ പിന്നെ لَا يُؤْذَنُ അനുവാദം നല്‍കപ്പെടുകയില്ല لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَلَا هُمْ അവരല്ല താനും يُسْتَعْتَبُونَ ഖേദിച്ചു മടങ്ങുവാന്‍ (തൃപ്തിപ്പെടുത്തുവാന്‍) ആവശ്യപ്പെടും.
എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം (നിയോഗിച്ച്) എഴുന്നേല്‍പിക്കുന്ന ദിവസം (ഓര്‍മ്മിക്കുക)! പിന്നെ, അവിശ്വസിച്ചവര്‍ക്കു (ഒഴികഴിവു പറയുവാന്‍) അനുവാദം നല്‍കപ്പെടുകയില്ല; അവരോടു (ഖേദിച്ചുമടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
وَإِذَا رَءَا ٱلَّذِينَ ظَلَمُوا۟ ٱلْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ﴿٨٥﴾
volume_up share
وَإِذَا رَأَى കണ്ടാല്‍ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ الْعَذَابَ ശിക്ഷയെ فَلَا يُخَفَّفُ അപ്പോള്‍ ലഘൂവാക്കപ്പെടുന്നതല്ല عَنْهُمْ അവര്‍ക്കു, അവരില്‍ നിന്നു وَلَا هُمْ അവരല്ല താനും يُنظَرُونَ അവര്‍ നോക്ക (കാത്തു നിറുത്ത - ഒഴിവു നല്‍ക) പ്പെടുക.
അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ (കണ്ണില്‍) കണ്ടാലാകട്ടെ, അപ്പോള്‍ (പിന്നെ), അതവര്‍ക്കു ലഘൂകരിക്കപ്പെടുകയില്ല; അവര്‍(ക്കു ഇടനല്‍കി) കാത്തുനിറുത്തപ്പെടുകയുമില്ല.
തഫ്സീർ : 84-85
View   
وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَـٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَـٰذِبُونَ﴿٨٦﴾
volume_up share
وَإِذَا رَأَى കണ്ടാല്‍, കാണുമ്പോള്‍ الَّذِينَ أَشْرَكُوا ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്തവര്‍ شُرَكَاءَهُمْ അവരുടെ പങ്കാളികളെ قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ (ഇതാ) هَـٰؤُلَاءِ ഇക്കൂട്ടര്‍ شُرَكَاؤُنَا ഞങ്ങളുടെ പങ്കാളികളാണ് الَّذِينَ كُنَّا ഞങ്ങള്‍ ആയിരുന്നവര്‍نَدْعُو ഞങ്ങള്‍ വിളിക്കു - പ്രാര്‍ത്ഥിക്കു (മായിരുന്ന) مِن دُونِكَ നിനക്കു പുറമെ, നിന്നെ കൂടാതെ فَأَلْقَوْا അപ്പോള്‍ അവര്‍ ഇട്ടുകൊടുക്കും إِلَيْهِمُ അവരിലേക്കു, അവരുടെ നേരെ الْقَوْلَ വാക്കു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَكَاذِبُونَ വ്യാജം (കളവു) പറയുന്നവര്‍ തന്നെ (എന്നുള്ള).
(അല്ലാഹുവിനോടു) പങ്കുചേര്‍ത്തവര്‍ തങ്ങളുടെ [തങ്ങള്‍ പങ്കുചേര്‍ത്ത] പങ്കാളികളെ കണ്ടാല്‍ അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, (ഇതാ) ഇക്കൂട്ടരത്രെ നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്ന ഞങ്ങളുടെ [ഞങ്ങള്‍ പങ്കുചേര്‍ത്ത] പങ്കാളികള്‍." അപ്പോള്‍, അവര്‍ [ആ പങ്കാളികള്‍] "നിശ്ചയമായും, നിങ്ങള്‍ വ്യാജം പറയുന്നവര്‍ തന്നെയാണു" എന്നുള്ള വാക്കു അവരുടെ നേരെ (മറുപടി) ഇട്ടുകൊടുക്കും.
وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٨٧﴾
volume_up share
وَأَلْقَوْا അവര്‍ ഇടുക (കാട്ടുക - പ്രദര്‍ശിപ്പിക്കുക) യും ചെയ്യും إِلَى اللَّـهِ അല്ലാഹുവിന്റെ നേരെ يَوْمَئِذٍ അന്നു, ആ ദിവസം السَّلَمَ കീഴൊതുക്കം, സമാധാനംوَضَلَّ തെറ്റി (മറഞ്ഞു) പോകയും ചെയ്യും عَنْهُم അവര്‍ക്കു, അവരെവിട്ടും مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
അന്നു അവര്‍ അല്ലാഹുവിന്റെ നേരെ കീഴടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്യും; അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (ഒക്കെയും) അവരെ വിട്ടു (തെറ്റി) മറയുകയും ചെയ്യും.
ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ زِدْنَـٰهُمْ عَذَابًۭا فَوْقَ ٱلْعَذَابِ بِمَا كَانُوا۟ يُفْسِدُونَ﴿٨٨﴾
volume_up share
الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടുക്കുകയും ചെയ്തു عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്റെ زِدْنَاهُمْ നാം വര്‍ദ്ധിപ്പിക്കും അവര്‍ക്കു عَذَابًا ശിക്ഷയെ فَوْقَ മീതെ الْعَذَابِ ശിക്ഷയുടെ بِمَا كَانُوا അവരായിരുന്നതു നിമിത്തം يُفْسِدُونَ അവര്‍ കുഴപ്പം പ്രവര്‍ത്തിക്കും.
അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ക്കു ശിക്ഷക്കുമീതെ നാം ശിക്ഷയെ വര്‍ദ്ധിപ്പിക്കുന്നതാണ്; അവര്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരുന്നതു നിമിത്തം.
തഫ്സീർ : 86-88
View   
وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍۢ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَـٰٓؤُلَآءِ ۚ وَنَزَّلْنَا عَلَيْكَ ٱلْكِتَـٰبَ تِبْيَـٰنًۭا لِّكُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ وَبُشْرَىٰ لِلْمُسْلِمِينَ﴿٨٩﴾
volume_up share
وَيَوْمَ ദിവസം نَبْعَثُ നാം എഴുന്നേല്‍പിക്കുന്നു (അയക്കുന്നു, നിയോഗിക്കുന്നു) فِي كُلِّ أُمَّةٍ എല്ലാ സമുദായത്തിലും شَهِيدًا ഒരു സാക്ഷിയെ عَلَيْهِم അവരുടെമേല്‍ مِّنْ أَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ നിന്നു, അവരില്‍നിന്നു തന്നെ وَجِئْنَا നാം വരുകയും ചെയ്യും بِكَ നിന്നെക്കൊണ്ടു شَهِيدًا സാക്ഷിയായി عَلَىٰ هَـٰؤُلَاءِ ഇക്കൂട്ടരുടെ മേല്‍ وَنَزَّلْنَا നാം ഇറക്കുക (അവതരിപ്പിക്കുക) യും ചെയ്തു عَلَيْكَ നിനക്കു, നിന്റെ മേല്‍ الْكِتَابَ (വേദ) ഗ്രന്ഥം تِبْيَانًا വിവരണമായിട്ടു لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُسْلِمِينَ മുസ്ലിംകള്‍ക്കു.
എല്ലാ സമുദായത്തിലും അവരില്‍ നിന്നു തന്നെ അവരുടെ മേല്‍ (സാക്ഷ്യം വഹിക്കുന്ന) ഒരു സാക്ഷിയെ നാം എഴുന്നേല്പിക്കുന്ന ദിവസം (ഓര്‍മ്മിക്കുക)! (നബിയേ) ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. എല്ലാ കാര്യത്തിനും വിവരണമായിക്കൊണ്ടു നിന്റെ മേല്‍ നാം (വേദ) ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു; മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും, "മുസ്ലിം"കള്‍ക്കു സന്തോഷവാര്‍ത്തയുമായിക്കൊണ്ടും (അവതരിപ്പിച്ചിരിക്കുന്നു).
തഫ്സീർ : 89-89
View   
إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَـٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴿٩٠﴾
volume_up share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَأْمُرُ കല്‍പിക്കുന്നു بِالْعَدْلِ നീതിയെപ്പറ്റി, (നീതി ചെയ്‌വാന്‍) وَالْإِحْسَانِ നന്‍മ (പുണ്യം) ചെയ്‌വാനും وَإِيتَاءِ കൊടുക്കുവാനും ذِي الْقُرْبَىٰ അടുത്ത (കുടുംബ) ബന്ധമുള്ളവര്‍ക്കു وَيَنْهَىٰ അവന്‍ വിരോധിക്കുകയും ചെയ്യുന്നു عَنِ الْفَحْشَاءِ നീചവൃത്തിയെക്കുറിച്ചു وَالْمُنكَرِ വെറുക്കപ്പെട്ടതിനെയും, ദുരാചാരത്തെയും وَالْبَغْيِ അതിക്രമത്തെ (ക്രമം തെറ്റുന്നതിനെ - ധിക്കാരത്തെ) യും يَعِظُكُمْ അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു, ഉപദേശം നല്‍കുകയാണു لَعَلَّكُمْ നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കും تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും,ഓര്‍മ്മവെക്കും.
നിശ്ചയമായും അല്ലാഹു, നീതി ചെയ്‌വാനും, നന്‍മ ചെയ്‌വാനും, കുടുംബബന്ധമുള്ളവര്‍ക്കു കൊടുക്കുവാനും കല്‍പിക്കുന്നു; നീചവൃത്തിയെയും, ദുരാചാരത്തെയും, അതിക്രമത്തെയുംകുറിച്ചു അവന്‍ വിരോധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുകയാണ്.
തഫ്സീർ : 90-90
View   
وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَـٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَـٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ﴿٩١﴾
volume_up share
وَأَوْفُوا നിറവേറ്റുക (പൂര്‍ണ്ണമാക്കുക) യും ചെയ്യുവിന്‍ بِعَهْدِ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ اللَّـهِ അല്ലാഹുവിന്റെ إِذَا عَاهَدتُّمْ നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌താല്‍ وَلَا تَنقُضُوا നിങ്ങള്‍ ഉടക്കുക (ലംഘിക്കുക) യും ചെയ്യരുതു الْأَيْمَانَ സത്യ(ശപഥ)ങ്ങളെ بَعْدَ ശേഷം, പിന്നീടു تَوْكِيدِهَا അവയെ ബലപ്പെടുത്തിയ (ഉറപ്പിച്ച) തിന്റെ وَقَدْ جَعَلْتُمُ നിങ്ങള്‍ ആക്കിയിരിക്കെ اللَّـهَ അല്ലാഹുവിനെ عَلَيْكُمْ നിങ്ങളുടെമേല്‍ كَفِيلًا ജാമ്യക്കാരന്‍, ഏറ്റെടുത്തവന്‍, ഉത്തരവാദി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا تَفْعَلُونَ നിങ്ങളെ ചെയ്യുന്നതിനെ.
നിങ്ങള്‍ കരാര്‍ (അഥവാ ഉടമ്പടി) ചെയ്യുമ്പോള്‍, അല്ലാഹുവിന്റെ (വക) കരാറിനെ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍; സത്യ(വാചക)ങ്ങളെ ഉറപ്പിച്ചതിനുശേഷം, നിങ്ങള്‍ അവയെ ലംഘിക്കുകയും അരുതു; നിങ്ങളുടെമേല്‍ നിങ്ങള്‍ അല്ലാഹുവിനെ ജാമ്യക്കാരനാക്കി (അഥവാ സാക്ഷിയാക്കി)ക്കഴിഞ്ഞ സ്ഥിതിക്കു. നിശ്ചയമായും അല്ലാഹു, നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി അറിയുന്നതാണ്.
തഫ്സീർ : 91-91
View   
وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَـٰثًۭا تَتَّخِذُونَ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَـٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ﴿٩٢﴾
volume_up share
وَلَا تَكُونُوا നിങ്ങളായിരിക്കയും ചെയ്യരുത് كَالَّتِي യാതൊരുവളെപ്പോലെ نَقَضَتْ അവള്‍ ഉടച്ചു غَزْلَهَا അവളുടെ നൂല്‍ مِن بَعْدِ ശേഷം قُوَّةٍ ശക്തിയുടെ, ഉറപ്പിന്റെ أَنكَاثًا ഉടഞ്ഞവയായി (ഉടഞ്ഞ തുണ്ടങ്ങളായി, ഇഴകളായി) تَتَّخِذُونَ നിങ്ങള്‍ ആക്കിക്കൊണ്ടു أَيْمَانَكُمْ നിങ്ങളുടെ സത്യങ്ങളെ دَخَلًا കടന്നുകൂടുന്നതു (ചതിമാര്‍ഗ്ഗം) بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ أَن تَكُونَ ആയിരിക്കുന്നതിനാല്‍ أُمَّةٌഒരുസമൂഹം هِيَ അതു أَرْبَىٰ അധികം വളര്‍ന്നതു, പൊന്തി നില്‍ക്കുന്നതു (പെരുപ്പമുള്ളതു) مِنْ أُمَّةٍ ഒരു സമൂഹത്തെക്കാള്‍ إِنَّمَا يَبْلُوكُمُ നിങ്ങളെ പരീക്ഷിക്കുക മാത്രം ചെയ്യുന്നു اللَّـهُ അല്ലാഹു بِهِ അതുകൊണ്ടു (മൂലം) وَلَيُبَيِّنَنَّ അവന്‍ വ്യക്തമാക്കി (വിവരിച്ചു) തരുക തന്നെ ചെയ്യും لَكُمْ നിങ്ങള്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مَا كُنتُمْ നിങ്ങളായിരുന്നതിനെ فِيهِ അതില്‍ تَخْتَلِفُونَ നിങ്ങള്‍ ഭിന്നിക്കും, (ഭിന്നാഭിപ്രായത്തിലായിരിക്കും).
(പിരിമുറുക്കി) ഉറപ്പുണ്ടായശേഷം തന്റെ നൂല്‍ (പിരി) ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങള്‍ ആയിത്തീരുകയും ചെയ്യരുത്; നിങ്ങളുടെ (കരാറുകളിലെ) സത്യങ്ങളെ നിങ്ങള്‍ക്കിടയില്‍ (കടന്നുകൂടുന്ന) ഒരു ചതി മാര്‍ഗ്ഗമാക്കിക്കൊണ്ട്; ഒരുസമൂഹം ഒരു സമൂഹത്തെക്കാള്‍ വളര്‍ന്നതു [പെരുപ്പമുള്ളതു] ആയിരിക്കുന്നതിനാല്‍. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതു ഖിയാമത്തുനാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരുക തന്നെ ചെയ്യുന്നതാണ്.
തഫ്സീർ : 92-92
View   
وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةًۭ وَٰحِدَةًۭ وَلَـٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَلَتُسْـَٔلُنَّ عَمَّا كُنتُمْ تَعْمَلُونَ﴿٩٣﴾
volume_up share
وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّـهُ അല്ലാഹു لَجَعَلَكُمْ നിങ്ങളെ അവന്‍ ആക്കുമായിരുന്നു, ആക്കുക തന്നെ ചെയ്തിരുന്നു أُمَّةً وَاحِدَةً ഒരേ സമുദായം, സമൂഹം وَلَـٰكِن എങ്കിലും يُضِلُّ അവന്‍ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلَتُسْأَلُنَّ തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും عَمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരേ സമുദായമാക്കുമായിരുന്നു. എങ്കിലും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു തീര്‍ച്ചയായും, നിങ്ങള്‍ ചോദിക്കപ്പെടുകതന്നെ ചെയ്യും.
തഫ്സീർ : 93-93
View   
وَلَا تَتَّخِذُوٓا۟ أَيْمَـٰنَكُمْ دَخَلًۢا بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌۭ﴿٩٤﴾
volume_up share
وَلَا تَتَّخِذُوا നിങ്ങള്‍ ആക്കരുത് أَيْمَانَكُمْ നിങ്ങളുടെ സത്യങ്ങളെ دَخَلًا കടന്നുകൂടുന്നതു (ചതി, വഞ്ചന) بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ فَتَزِلَّ എന്നാല്‍ ഇടറി(വഴുതി)പ്പോകും قَدَمٌ വല്ല പാദവും (കാലും) بَعْدَ ثُبُوتِهَا അതു ഉറച്ച (സ്ഥിരപ്പെട്ട) ശേഷം وَتَذُوقُوا നിങ്ങള്‍ ആസ്വദിക്കുക (അനുഭവിക്കുക)യും ചെയ്യും السُّوءَ തിന്മയെ, മോശമായതു (കഷ്ടത) بِمَا صَدَدتُّمْ നിങ്ങള്‍ തട്ടിത്തിരിഞ്ഞതുകൊണ്ടു, തിരിച്ചുവിട്ടതു നിമിത്തം عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ وَلَكُمْ നിങ്ങള്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ചതായ.
നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍, നിങ്ങള്‍ക്കിടയില്‍ (കടന്നുകൂടുന്ന) ഒരു ചതിമാര്‍ഗ്ഗമാക്കിത്തീര്‍ക്കരുത്; അപ്പോള്‍, (അതുനിമിത്തം) വല്ല പാദവും - അതു ഉറച്ചതിന്റെ ശേഷം - ഇടറിപ്പോയേക്കും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങള്‍ തട്ടിത്തിരിഞ്ഞ (അഥവാ തട്ടിത്തിരിച്ച)തുമൂലം നിങ്ങള്‍ തിന്മ അനുഭവിക്കുകയും ചെയ്തേക്കും; നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും.
وَلَا تَشْتَرُوا۟ بِعَهْدِ ٱللَّهِ ثَمَنًۭا قَلِيلًا ۚ إِنَّمَا عِندَ ٱللَّهِ هُوَ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿٩٥﴾
volume_up share
وَلَا تَشْتَرُوا നിങ്ങള്‍ വാങ്ങുകയും ചെയ്യരുത് بِعَهْدِ اللَّـهِ അല്ലാഹുവിന്റെ (വക) കരാറിനു, ഉടമ്പടിക്കു (പകരം) ثَمَنًا വില, ക്രയം قَلِيلًا കുറഞ്ഞ, അല്‍പമായ إِنَّمَا നിശ്ചയമായും യാതൊന്നു عِندَ اللَّـهِ അല്ലാഹുവിങ്കലുള്ള هُوَ അതു തന്നെ خَيْرٌ ഉത്തമം لَّكُمْ നിങ്ങള്‍ക്കു إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ക്കറിയാവുന്ന (താണെങ്കില്‍).
അല്ലാഹുവിന്റെ (വക) കരാറിനു നിങ്ങള്‍ അല്‍പമായ വില വാങ്ങുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹുവിങ്കലുള്ളതു തന്നെയാണു; നിങ്ങള്‍ക്കു ഉത്തമം - നിങ്ങള്‍ക്കറിയാവുന്നതാണെങ്കില്‍.
مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍۢ ۗ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوٓا۟ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ﴿٩٦﴾
volume_up share
مَا عِندَكُمْ നിങ്ങളുടെ പക്കല്‍ (അടുക്കല്‍) ഉള്ളതു يَنفَدُ തീര്‍ന്നു (കഴിഞ്ഞു) പോകും وَمَا عِندَ اللَّـهِ അല്ലാഹുവിങ്കല്‍ ഉള്ളതാകട്ടെ بَاقٍ ശേഷിക്കുന്നതാണ് وَلَنَجْزِيَنَّ തീര്‍ച്ചയായും നാം പ്രതിഫലം നല്‍കുകതന്നെ ചെയ്യും الَّذِينَ صَبَرُوا ക്ഷമിച്ചവര്‍ക്കു أَجْرَهُم അവരുടെ പ്രതിഫലം بِأَحْسَنِ നല്ലതു (അധികം നല്ലതു) അനുസരിച്ചു مَا كَانُوا അവരായിരുന്നതില്‍ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
നിങ്ങളുടെ അടുക്കലുള്ളതു തീര്‍ന്നുപോകുന്നതാണ്; അല്ലാഹുവിങ്കലുള്ളതാകട്ടെ, ശേഷിക്കുന്നതുമാകുന്നു. ക്ഷമിച്ചവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും തന്നെ ചെയ്യും.
തഫ്സീർ : 94-96
View   
مَنْ عَمِلَ صَـٰلِحًۭا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَلَنُحْيِيَنَّهُۥ حَيَوٰةًۭ طَيِّبَةًۭ ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ﴿٩٧﴾
volume_up share
مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ, ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ صَالِحًا നല്ലതിനെ, സല്‍ക്കര്‍മ്മം مِّن ذَكَرٍ ആണില്‍നിന്നു, ആണാവട്ടെ أَوْ أُنثَىٰ അല്ലെങ്കില്‍ പെണ്ണില്‍നിന്നു, പെണ്ണാവട്ടെ وَهُوَ അവന്‍ (താന്‍, അയാള്‍) ആകട്ടെ مُؤْمِنٌ സത്യവിശ്വാസിയാണ് فَلَنُحْيِيَنَّهُ എന്നാല്‍ തീര്‍ച്ചയായും നാമവനെ ജീവിപ്പിക്കും حَيَاةً (ഒരു) ജീവിതം طَيِّبَةً നല്ലതായ, വിശിഷ്ടമായ, പരിശുദ്ധമായ وَلَنَجْزِيَنَّهُمْ തീര്‍ച്ചയായും അവര്‍ക്കു നാം പ്രതിഫലം നല്‍കുകയും ചെയ്യും أَجْرَهُم അവരുടെ പ്രതിഫലം بِأَحْسَنِ مَا യാതൊന്നില്‍വെച്ചു നല്ലതനുസരിച്ചു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന.
ആണാവട്ടേ, പെണ്ണാവട്ടേ ആരെങ്കിലും താന്‍ സത്യവിശ്വാസിയായിക്കൊണ്ടു സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചാല്‍, അവനെ, തീര്‍ച്ചയായും, നാം നല്ല (വിശിഷ്ടമായ) ഒരു ജീവിതം ജീവിപ്പിക്കുന്നതാണു; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം അവര്‍ക്കു തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും.
തഫ്സീർ : 97-97
View   
فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ﴿٩٨﴾
volume_up share
فَإِذَا قَرَأْتَ എന്നാല്‍ നീ വായിച്ചാല്‍, ഓതുന്നതായാല്‍ الْقُرْآنَ ഖുര്‍ആനെ فَاسْتَعِذْ നീ ശരണം (കാവല്‍ - രക്ഷ) തേടുക بِاللَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു مِنَ الشَّيْطَانِ പിശാചില്‍ നിന്നു, ചെകുത്താനെപ്പറ്റി الرَّجِيمِ ആട്ടപ്പെട്ട (ശപിക്കപ്പെട്ട).
എന്നാല്‍, (നബിയേ) നീ ഖുര്‍ആന്‍ ഓതുന്നതായാല്‍, ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് അല്ലാഹുവിനോടു നീ ശരണം തേടിക്കൊള്ളുക.
إِنَّهُۥ لَيْسَ لَهُۥ سُلْطَـٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٩٩﴾
volume_up share
إِنَّهُ നിശ്ചയമായും അവന്‍ لَيْسَ لَهُ അവന്നു ഇല്ല سُلْطَانٌ ഒരധികാരവും (ശക്തിയും) عَلَى الَّذِينَ آمَنُوا വിശ്വസിച്ചവരുടെമേല്‍ وَعَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ മേല്‍ يَتَوَكَّلُونَ അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു, ഭരമേല്‍പിച്ചും വരുന്നു.
നിശ്ചയമായും അവന്‍ [പിശാച്] - വിശ്വസിക്കുകയും, തങ്ങളുടെ റബ്ബിന്റെ മേല്‍ (തന്നെ കാര്യങ്ങള്‍) ഭരമേല്‍പിച്ചു വരുകയും ചെയ്യുന്നവരുടെമേല്‍ അവനു ഒരധികാരവും ഇല്ല.
إِنَّمَا سُلْطَـٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ﴿١٠٠﴾
volume_up share
إِنَّمَا നിശ്ചയമായും (മാത്രം - തന്നെ) سُلْطَانُهُ അവന്റെ അധികാരം, ശക്തി عَلَى الَّذِينَ യാതൊരുവരുടെ മേല്‍ (മാത്രം) ആകുന്നു يَتَوَلَّوْنَهُ അവനെ ബന്ധുവാക്കുന്ന, കാര്യകര്‍ത്തൃത്വം ഏല്‍പിക്കുന്ന അധികാരിയാക്കുന്ന وَالَّذِينَ യാതൊരുവരുടെയും هُم അവര്‍ بِهِ അവനോടു (അല്ലാഹുവോടു) مُشْرِكُونَ ശിര്‍ക്കു ചെയ്യുന്ന (പങ്കു ചേര്‍ക്കുന്ന)വരാണ്.
അവന്റെ അധികാരം, അവനെ ബന്ധുവാക്കുന്ന (അഥവാ കാര്യകര്‍ത്താവാക്കുന്ന)വരുടെയും, അവനോടു [അല്ലാഹുവിനോടു] പങ്കുചേര്‍ക്കുന്നവരായുള്ളവരുടെയും മേല്‍ മാത്രമാകുന്നു (ഉള്ളത്).
തഫ്സീർ : 98-100
View   
وَإِذَا بَدَّلْنَآ ءَايَةًۭ مَّكَانَ ءَايَةٍۢ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿١٠١﴾
volume_up share
وَإِذَا بَدَّلْنَا നാം പകരമാക്കിയാല്‍, മാറ്റം ചെയ്‌താല്‍ آيَةً ഒരു ആയത്തിനെ, സൂക്തം مَّكَانَ സ്ഥാനത്തു آيَةٍ ഒരു ആയത്തിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا يُنَزِّلُ അവന്‍ ഇറക്കുന്നതിനെപ്പറ്റി قَالُوا അവര്‍ പറയും, പറയുകയായി إِنَّمَا നിശ്ചയമായും തന്നെ (മാത്രം) أَنتَ നീ مُفْتَرٍ ഒരു കെട്ടിച്ചമക്കുന്നവന്‍ (തന്നെ - മാത്രം) بَلْ പക്ഷെ, എന്നാല്‍ أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല.
ഒരു "ആയത്തി"ന്റെ [സൂക്തത്തിന്റെ] സ്ഥാനത്തു വേറെ ഒരു "ആയത്തു" [സൂക്തം] നാം പകരമാക്കിയാല്‍, അല്ലാഹുവാകട്ടെ, അവന്‍ ഇറക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമാണ്. അവര്‍ പറയും: "നിശ്ചയമായും, നീ ഒരു കെട്ടിച്ചമക്കുന്നവന്‍ തന്നെയാണു" എന്നു. പക്ഷെ, (അതല്ല) അവരില്‍ അധികമാളുകള്‍ക്കും അറിഞ്ഞുകൂടാ.
قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًۭى وَبُشْرَىٰ لِلْمُسْلِمِينَ﴿١٠٢﴾
volume_up share
قُلْ പറയുക نَزَّلَهُ അതിനെ ഇറക്കിയിരിക്കുന്നു رُوحُ الْقُدُسِ പരിശുദ്ധാത്മാവ് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറപ്രകാരം لِيُثَبِّتَ അതു ഉറപ്പിച്ചു നിറുത്തുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُسْلِمِينَ മുസ്‌ലിംകള്‍ക്ക്.
പറയുക: അതു [ഖുര്‍ആന്‍] നിന്റെ റബ്ബിങ്കല്‍നിന്നു പരിശുദ്ധാത്മാവ് യഥാര്‍ത്ഥപ്രകാരം ഇറക്കിയിരിക്കുകയാണ്; വിശ്വസിച്ചവര്‍ക്കു (വിശ്വാസത്തില്‍) അതു സ്ഥൈര്യം നല്‍കുവാന്‍വേണ്ടി: മാര്‍ഗ്ഗദര്‍ശനവും, മുസ്‌ലിംകള്‍ക്കു സന്തോഷവാര്‍ത്തയുമായിക്കൊണ്ടും."
തഫ്സീർ : 101-102
View   
وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌۭ ۗ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّۭ وَهَـٰذَا لِسَانٌ عَرَبِىٌّۭ مُّبِينٌ﴿١٠٣﴾
volume_up share
وَلَقَدْ نَعْلَمُ തീര്‍ച്ചയായും നാം അറിയുന്നുണ്ടു أَنَّهُمْ يَقُولُونَ അവര്‍ പറയുന്നുവെന്നു إِنَّمَا يُعَلِّمُهُ അവന്നു പഠിപ്പിച്ചു കൊടുക്കുകതന്നെ (മാത്രം) ചെയ്യുന്നു بَشَرٌ ഒരു മനുഷ്യന്‍ لِّسَانُ الَّذِي യാതൊരുവന്റെ ഭാഷ يُلْحِدُونَ തെറ്റി (മറിഞ്ഞു) പോകുന്ന (ദുസ്സൂചന നല്‍കുന്ന) إِلَيْهِ അവനിലേക്കു أَعْجَمِيٌّ അനറബി (അറബിയല്ലാത്തതു) ആകുന്നു وَهَـٰذَا ഇതാകട്ടെ لِسَانٌ ഭാഷയാണു عَرَبِيٌّ അറബിയായ مُّبِينٌ സ്പഷ്ടമായ.
അവര്‍ പറയുന്നുവെന്നു തീര്‍ച്ചയായും നാം അറിയുന്നുണ്ട്: "അവന്നു [നബിക്കു] ഒരു മനുഷ്യന്‍ പഠിപ്പിച്ചു കൊടുക്കുകതന്നെയാണു ചെയ്യുന്നത്" എന്നു. യാതൊരുവനിലേക്കു അവര്‍ ദുസ്സൂചന നല്‍കുന്നുവോ അവന്റെ ഭാഷ അനറബിയാകുന്നു; ഇതാകട്ടെ, [ഖുര്‍ആനാകട്ടെ] സ്പഷ്ടമായ അറബിഭാഷയുമാകുന്നു.
തഫ്സീർ : 103-103
View   
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ لَا يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ﴿١٠٤﴾
volume_up share
إِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വാസിക്കാത്തവര്‍ بِآيَاتِ ദൃഷ്ടാന്ത (ലക്‌ഷ്യം)ങ്ങളില്‍ اللَّـهِഅല്ലാഹുവിന്റെ لَا يَهْدِيهِمُ അവരെ നേര്‍വഴിയിലാക്കുകയില്ല اللَّـهُ അല്ലാഹു وَلَهُمْ അവര്‍ക്കുണ്ടു (ഉണ്ടായിരിക്കും) താനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
നിശ്ചയമായും, അല്ലാഹുവിന്റെ "ആയത്തു" [ലക്‌ഷ്യം]കളില്‍ വിശ്വാസിക്കാത്തവര്‍, അവരെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; അവര്‍ക്കു വേദനയേറിയ ശിക്ഷയും ഉണ്ട്.
إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَـٰتِ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْكَـٰذِبُونَ﴿١٠٥﴾
volume_up share
إِنَّمَا يَفْتَرِي കെട്ടിച്ചമക്കുകതന്നെ (മാത്രം) ചെയ്യുന്നു الْكَذِبَ വ്യാജം, കളവു الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِآيَاتِ ദൃഷ്ടാന്തങ്ങളില്‍ اللَّـهِ അല്ലാഹുവിന്റെ وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْكَاذِبُونَ കളവുപറയുന്നവര്‍.
അല്ലാഹുവിന്റെ "ആയത്തു" [ലക്‌ഷ്യം] കളില്‍ വിശ്വസിക്കാത്തവര്‍ മാത്രമേ വ്യാജം കെട്ടിപ്പറയൂ. അവര്‍ തന്നെയാണു വ്യാജവാദികളും.
തഫ്സീർ : 104-105
View   
مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَـٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَـٰنِ وَلَـٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًۭا فَعَلَيْهِمْ غَضَبٌۭ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌۭ﴿١٠٦﴾
volume_up share
مَن كَفَرَ ആര്‍ അവിശ്വസിച്ചുവോ, ആരെങ്കിലും അവിശ്വസിച്ചാല്‍ بِاللَّـهِ അല്ലാഹുവില്‍ مِن بَعْدِ ശേഷമായി إِيمَانِهِ അവന്റെ വിശ്വാസത്തിന്റെ إِلَّا ഒഴികെ مَنْ أُكْرِهَ നിര്‍ബ്ബന്ധിക്കപ്പെട്ടവന്‍ (നിര്‍ബ്ബന്ധത്തിനുവിധേയന്‍) وَقَلْبُهُ അവന്റെ ഹൃദയമാകട്ടെ مُطْمَئِنٌّ സമാധാനമടഞ്ഞതാണു بِالْإِيمَانِ വിശ്വാസംകൊണ്ടു وَلَـٰكِن എങ്കിലും مَّن شَرَحَ വിശാലപ്പെട്ടവന്‍ بِالْكُفْرِ അവിശ്വാസംകൊണ്ടു صَدْرًا നെഞ്ചു (ഹൃദയം) فَعَلَيْهِمْ എന്നാല്‍ അവരുടെമേല്‍ ഉണ്ടായിരിക്കും غَضَبٌ കോപം مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ച.
ആരെങ്കിലും തന്റെ വിശ്വാസത്തിനുശേഷം, അല്ലാഹുവില്‍ അവിശ്വസിച്ചാല്‍, സത്യവിശ്വാസംകൊണ്ടു തന്റെ ഹൃദയം അടങ്ങിയിരിക്കുന്നവനായിക്കൊണ്ടിരിക്കെ നിര്‍ബ്ബന്ധത്തിനു് വിധേയനായവന്‍ ഒഴികെ - [അവന്‍ ഇതില്‍നിന്നു ഒഴിവാണു] പക്ഷേ, ആര്‍ അവിശ്വാസംകൊണ്ട് നെഞ്ച് [ഹൃദയം] വികാസപ്പെട്ടുവോ, എന്നാല്‍ അവരുടെമേല്‍ അല്ലാഹുവിങ്കല്‍ നിന്നും കോപമുണ്ടായിരിക്കും; അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ﴿١٠٧﴾
volume_up share
ذَٰلِكَ അത് بِأَنَّهُمُ അവര്‍ എന്നുള്ളതുകൊണ്ടാണ് اسْتَحَبُّوا അവര്‍ സ്നേഹം കാണിച്ചു الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തോടു عَلَى الْآخِرَةِ പരലോകത്തെക്കാള്‍ وَأَنَّ اللَّـهَ അല്ലാഹു എന്നുള്ളതും لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല (എന്നുള്ളതും) الْقَوْمَ ജനങ്ങളെ, ജനതയെ الْكَافِرِينَ അവിശ്വാസികളായ.
അതു, പരലോകത്തെക്കാള്‍ ഐഹികജീവിതത്തോട് അവര്‍ സ്നേഹം കാണിച്ചതുകൊണ്ടാകുന്നു; അവിശ്വാസികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതുകൊണ്ടും (ആകുന്നു).
أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَـٰرِهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ﴿١٠٨﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാകുന്നു طَبَعَ اللَّـهُ അല്ലാഹു മുദ്രകുത്തി عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു, ഹൃദയങ്ങളില്‍ وَسَمْعِهِمْ അവരുടെ കേള്‍വിക്കും, കേള്‍വിയിലും وَأَبْصَارِهِمْ അവരുടെ കാഴ്ചകള്‍ക്കും, കണ്ണുകളിലും وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْغَافِلُونَ അശ്രദ്ധര്‍, സുബോധം കെട്ടവര്‍.
അക്കൂട്ടരത്രെ, തങ്ങളുടെ ഹൃദയങ്ങള്‍ക്കും, കേള്‍വിക്കും, കാഴ്ചകള്‍ക്കും അല്ലാഹു മുദ്ര കുത്തിയിട്ടുള്ളവര്‍ അക്കൂട്ടര്‍തന്നെയാണു അശ്രദ്ധന്‍മാരും.
لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْخَـٰسِرُونَ﴿١٠٩﴾
volume_up share
لَا جَرَمَ നിസ്സംശയം (തെറ്റല്ല) أَنَّهُمْ അവര്‍ എന്നുള്ളതു فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ (എന്നുള്ളതു) الْخَاسِرُونَ നഷ്ടക്കാര്‍.
നിസ്സംശയമത്രെ, പരലോകത്തില്‍ അവര്‍ തന്നെയാണ് നഷ്ടക്കാര്‍ എന്നുള്ളതു.
തഫ്സീർ : 106-109
View   
ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا۟ مِنۢ بَعْدِ مَا فُتِنُوا۟ ثُمَّ جَـٰهَدُوا۟ وَصَبَرُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌۭ رَّحِيمٌۭ﴿١١٠﴾
volume_up share
ثُمَّ പിന്നീടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لِلَّذِينَ യാതൊരുവര്‍ക്കു هَاجَرُوا അവര്‍ ഹിജ്ര പോയി مِن بَعْدِ ശേഷം مَا فُتِنُوا അവര്‍ കുഴപ്പത്തിലാക്കപ്പെട്ടതിന്റെ ثُمَّ جَاهَدُوا പിന്നെ സമരം നടത്തുകയും ചെയ്തു وَصَبَرُوا ക്ഷമിക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു مِن بَعْدِهَا അതിനുശേഷം വളരെ لَغَفُورٌ പൊറുത്തുകൊടുക്കുന്നവന്‍തന്നെ رَّحِيمٌ കരുണാനിധിയാണ്.
പിന്നീടു, നിശ്ചയമായും, നിന്റെ റബ്ബ്, കുഴപ്പത്തില്‍ [മര്‍ദ്ദനത്തില്‍] അകപ്പെട്ടതിനുശേഷം "ഹിജ്ര" [നാടുവിട്ട്] പോകുകയും, പിന്നീടു സമരം ചെയ്കയും, ക്ഷമിക്കുകയും ചെയ്തവര്‍ക്ക്, (അതെ) നിശ്ചയമായും നിന്റെ റബ്ബ് - അതിനുശേഷം വളരെ പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ.
തഫ്സീർ : 110-110
View   
يَوْمَ تَأْتِى كُلُّ نَفْسٍۢ تُجَـٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍۢ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ﴿١١١﴾
volume_up share
يَوْمَ تَأْتِي വരുന്നദിവസം كُلُّ نَفْسٍ എല്ലാ ദേഹവും, ആത്മാവും, വ്യക്തിയും تُجَادِلُ തര്‍ക്കം നടത്തിക്കൊണ്ടു عَن نَّفْسِهَا അതിന്റെ സ്വന്തത്തിനുവേണ്ടി وَتُوَفَّىٰ നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ എല്ലാ വ്യക്തിയും, ആള്‍ക്കും مَّا عَمِلَتْ അതു പ്രവര്‍ത്തിച്ചതു وَهُمْ അവരാകട്ടെ لَا يُظْلَمُونَ അക്രമിക്ക (അനീതിചെയ്യ) പ്പെടുകയില്ല.
എല്ലാ (ഓരോ) വ്യക്തിയും [ആളും] അതിന്റെ സ്വന്തം (കാര്യ)ത്തിന്നായി തര്‍ക്കം നടത്തിക്കൊണ്ട് വരുന്ന (ആ) ദിവസം (ഓര്‍ക്കുക)! എല്ലാ (ഓരോ) വ്യക്തി (ആള്‍)ക്കും അതു പ്രവര്‍ത്തിച്ചതു [പ്രവര്‍ത്തനഫലം നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും;- അവരാകട്ടെ, (അവരോടു) അനീതിചെയ്യപ്പെടുന്നതുമല്ല. [അങ്ങിനെയുള്ള ആ ദിവസം!]
തഫ്സീർ : 111-111
View   
وَضَرَبَ ٱللَّهُ مَثَلًۭا قَرْيَةًۭ كَانَتْ ءَامِنَةًۭ مُّطْمَئِنَّةًۭ يَأْتِيهَا رِزْقُهَا رَغَدًۭا مِّن كُلِّ مَكَانٍۢ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ﴿١١٢﴾
volume_up share
وَضَرَبَ ആക്കിയിരിക്കുന്നു (വിവരിക്കുകയാണു) اللَّـهُ അല്ലാഹു مَثَلًا ഒരു ഉപമ قَرْيَةً ഒരു രാജ്യത്തെ كَانَتْ അതായിരുന്നു آمِنَةً നിര്‍ഭയമായതു مُّطْمَئِنَّةً ശാന്തമായതു يَأْتِيهَا അതിനു വന്നുക്കൊണ്ടിരിക്കും رِزْقُهَا അതിന്റെ ആഹാരം رَغَدًا സുഭിക്ഷമായി مِّن كُلِّ مَكَانٍ എല്ലാ സ്ഥലത്തു നിന്നും فَكَفَرَتْ എന്നിട്ടതു അവിശ്വസിച്ചു (നിഷേധിച്ചു, നന്ദികേടു കാട്ടി) بِأَنْعُمِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ فَأَذَاقَهَا اللَّـهُ അപ്പോള്‍ അതിനു അല്ലാഹു ആസ്വദി(അനുഭവി)പ്പിച്ചു لِبَاسَ വസ്ത്രത്തെ الْجُوعِ വിശപ്പിന്റെ وَالْخَوْفِ ഭയത്തിന്റെയും بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْنَعُونَ അവര്‍ തൊഴിലാക്കുക (പ്രവര്‍ത്തിക്കുക).
അല്ലാഹു ഒരു ഉപമ വിവരിക്കുകയാണു - ഒരു രാജ്യത്തെ: അതു നിര്‍ഭയമായതും ശാന്തമായതുമായിരുന്നു; എല്ലാ സ്ഥലത്തുനിന്നും അതിന്റെ (ആവശ്യത്തിനുള്ള) ആഹാരം അതിനു സുഭിക്ഷമായി വന്നെത്തിക്കൊണ്ടിരിക്കും;- എന്നിട്ടതു [അതിലെ ആളുകള്‍] അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അവിശ്വസിച്ചു [നന്ദികേടു കാണിച്ചു]. അപ്പോള്‍ അതു [അതിലെ ആളുകള്‍] പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം അതിന് [അവര്‍ക്കു] അല്ലാഹു വിശപ്പും, ഭയവുമാകുന്ന വസ്ത്രം ആസ്വദിപ്പിച്ചു;
وَلَقَدْ جَآءَهُمْ رَسُولٌۭ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَـٰلِمُونَ﴿١١٣﴾
volume_up share
وَلَقَدْ جَاءَهُمْ അവര്‍ക്കു വരുക(ചെല്ലുക)യുണ്ടായിട്ടുണ്ടു رَسُولٌ ഒരു റസൂല്‍ مِّنْهُمْ അവരില്‍നിന്നുള്ള فَكَذَّبُوهُ എന്നാലവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمُ അപ്പോള്‍ അവര്‍ക്കു പിടിപ്പെട്ടു, അവരെ പിടികൂടി الْعَذَابُ ശിക്ഷ وَهُمْ അവരാകട്ടെ, അവര്‍ ആയിരിക്കെ ظَالِمُونَ അക്രമികളുമാണ്, അക്രമികള്‍.
അവര്‍ക്കു അവരില്‍നിന്നുള്ള റസൂല്‍ ചെല്ലുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍, അവര്‍ അക്രമികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.
തഫ്സീർ : 112-113
View   
فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًۭا طَيِّبًۭا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴿١١٤﴾
volume_up share
فَكُلُوا ആകയാല്‍ തിന്നുകൊള്ളുവിന്‍ مِمَّا رَزَقَكُمُ اللَّـهُ നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍നിന്ന് حَلَالًا അനുവദനീയമായത് طَيِّبًا നല്ല, വിശിഷ്ടമായ وَاشْكُرُوا നന്ദി കാണിക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ إِيَّاهُ അവനെ (തന്നെ) تَعْبُدُونَ നിങ്ങളാരാധിക്കുന്ന (വെങ്കില്‍).
അതിനാല്‍, നിങ്ങള്‍ക്കു അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്നു അനുവദനീയവും നല്ല (വിശിഷ്ടമായ) തുമായതു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദി കാണിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ അവനെയാണു ആരാധിക്കുന്നതെങ്കില്‍!
തഫ്സീർ : 114-114
View   
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١١٥﴾
volume_up share
إِنَّمَا حَرَّمَ അവന്‍ നിഷിദ്ധമാക്കിയിട്ടുള്ള عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةَ ശവത്തെ وَالدَّمَ രക്തത്തെയും وَلَحْمَ മാംസവും الْخِنزِيرِ പന്നിയുടെ وَمَا യാതൊന്നും أُهِلَّ ശബ്ധം ഉയര്‍ത്ത(അറുക്ക)പ്പെട്ടിരിക്കുന്നു لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുകൊണ്ടു, അതുവഴി فَمَنِ എനി ആര്‍, വല്ലവനും اضْطُرَّ നിര്‍ബ്ബന്ധിതനായി غَيْرَ بَاغٍ തേടുന്ന (കാംക്ഷിക്കുന്ന - ധിക്കരിക്കുന്ന) വനല്ലാതെ وَلَا عَادٍ അതിരുകടന്നവനുമല്ലാതെ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
ശവവും, രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ധം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയിട്ടുള്ളു. എനി ആരെങ്കിലും (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും (ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനാകുന്ന പക്ഷം, - അപ്പോള്‍, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
തഫ്സീർ : 115-115
View   
وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَـٰذَا حَلَـٰلٌۭ وَهَـٰذَا حَرَامٌۭ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ﴿١١٦﴾
volume_up share
وَلَا تَقُولُوا നിങ്ങള്‍ പറയുകയും ചെയ്യരുത് لِمَا تَصِفُ വിവരിക്കുന്നതിനാല്‍ أَلْسِنَتُكُمُ നിങ്ങളുടെ നാവുകള്‍ الْكَذِبَ വ്യാജം هَـٰذَا ഇതു حَلَالٌ അനുവദനീയമാണ് وَهَـٰذَا ഇതു حَرَامٌ നിഷിദ്ധമാണ് لِّتَفْتَرُوا നിങ്ങള്‍ കെട്ടിയുണ്ടാക്കുവാന്‍വേണ്ടി عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (പേരില്‍) الْكَذِبَ വ്യാജം إِنَّ നിശ്ചയമായും الَّذِينَ يَفْتَرُونَ കെട്ടിച്ചമക്കുന്നവര്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ الْكَذِبَ വ്യാജം لَا يُفْلِحُونَ അവര്‍ വിജയിക്കുകയില്ല.
നിങ്ങളുടെ നാവുകള്‍ വ്യാജവിവരണം നല്‍കിവരുന്നതിനാല്‍ (മാത്രം) നിങ്ങള്‍ പറയുകയും അരുത്: "ഇതു അനുവദനീയമാണു: ഇതു നിഷിദ്ധവുമാണു" (എന്നിങ്ങിനെ); നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുവാന്‍ വേണ്ടി. [അതാണതിന്റെ കലാശമാകുക.] നിശ്ചയമായും, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ വിജയിക്കുകയില്ല.
مَتَـٰعٌۭ قَلِيلٌۭ وَلَهُمْ عَذَابٌ أَلِيمٌۭ﴿١١٧﴾
volume_up share
مَتَاعٌ ഒരു സുഖാനുഭവം, സുഖം, ഉപയോഗം قَلِيلٌ അല്‍പമായ, കുറഞ്ഞ وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
അല്‍പ(മാത്ര)മായ ഒരു സുഖാനുഭവം! അവര്‍ക്കു വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
തഫ്സീർ : 116-117
View   
وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ ۖ وَمَا ظَلَمْنَـٰهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿١١٨﴾
volume_up share
وَعَلَى الَّذِينَ യാതൊരുവരുടെ മേലും هَادُوا യഹൂദരായ حَرَّمْنَا നാം നിഷിദ്ധമാക്കി مَا قَصَصْنَا നാം കഥനം ചെയ്തതു, (വിവരിച്ചതു) عَلَيْكَ നിനക്കു, നിന്റെമേല്‍ مِن قَبْلُ മുമ്പു وَمَا ظَلَمْنَاهُمْ നാം അവരോടു അനീതി, (അക്രമം) ചെയ്തിട്ടുമില്ല وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളെ يَظْلِمُونَ അക്രമിക്കും (അനീതി ചെയ്യും).
യഹൂദികളായവരുടെ മേലും (തന്നെ) മുമ്പു നാം നിനക്കു വിവരിച്ചുതന്നവയെ നാം നിഷിദ്ധമാക്കി. അവരോടു നാം അനീതി ചെയ്തിട്ടില്ല; എങ്കിലും അവര്‍ അവരോടുതന്നെയായിരുന്നു അനീതി ചെയ്തിരുന്നത്.
തഫ്സീർ : 118-118
View   
ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا۟ ٱلسُّوٓءَ بِجَهَـٰلَةٍۢ ثُمَّ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌۭ رَّحِيمٌ﴿١١٩﴾
volume_up share
ثُمَّ പിന്നീട്, പിന്നെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لِلَّذِينَ عَمِلُوا പ്രവര്‍ത്തിവര്‍ക്ക് السُّوءَ തിന്മയെ, മോശം بِجَهَالَةٍ വിഡ്ഢിത്തംകൊണ്ടു, വിവരക്കേടു നിമിത്തം ثُمَّ പിന്നെ تَابُوا പശ്ചാത്തപിച്ചു مِن بَعْدِ ശേഷം ذَٰلِكَ അതിന്റെ وَأَصْلَحُوا അവന്‍ നന്നായിത്തീരുകയും ചെയ്തു (കര്‍മ്മങ്ങളെ) നന്നാക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് مِن بَعْدِهَا അതിനുശേഷംلَغَفُورٌ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ്.
പിന്നീട്, നിശ്ചയമായും, നിന്റെ റബ്ബ്, വിഡ്ഢിത്തം (അഥവാ വിവരക്കേടു) നിമിത്തം തിന്മ പ്രവര്‍ത്തിക്കുകയും, പിന്നീടു അതിനുശേഷം പശ്ചാത്തപിക്കുകയും, നന്നായിത്തീരുകയും ചെയ്തവര്‍ക്ക്, (അതെ) നിശ്ചയമായും നിന്റെ റബ്ബ് അതിനുശേഷം വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാകുന്നു.
തഫ്സീർ : 119-119
View   
إِنَّ إِبْرَٰهِيمَ كَانَ أُمَّةًۭ قَانِتًۭا لِّلَّهِ حَنِيفًۭا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ﴿١٢٠﴾
volume_up share
إِنَّ إِبْرَاهِيمَ നിശ്ചയമായും ഇബ്രാഹീം كَانَ ആകുന്നു, ആയിരുന്നു أُمَّةً ഒരു സമുദായം (മാതൃകാ നേതാവു) قَانِتًا ഭക്തിയുള്ള, ഒതുക്കമുള്ള, അനുസരണമുള്ള(വന്‍) لِّلَّـهِ അല്ലാഹുവിനു, അല്ലാഹുവിനോടു حَنِيفًا ഋജുമാനസനായ (നിഷ്കളങ്കഹൃദയനായ) وَلَمْ يَكُ അദ്ദേഹം ആയിരുന്നില്ല, ആയിട്ടില്ല مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍ (പങ്കുചേര്‍ക്കുന്നവരില്‍ - ബഹുദൈവ വിശ്വാസികളില്‍) പെട്ട(വന്‍).
നിശ്ചയമായും ഇബ്രാഹീം, അല്ലാഹുവിനോടു ഭക്ത്യനുസരണമുള്ള ഋജുമാനസനായ ഒരു (പ്രത്യേക) സമുദായം (അഥവാ മാതൃകാനേതാവ്) ആയിരുന്നു. അദ്ദേഹം മുശ്രിക്കുകളില്‍ പെട്ടവനായിരുന്നിട്ടുമില്ല.
شَاكِرًۭا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿١٢١﴾
volume_up share
شَاكِرًا നന്ദി കാണിക്കുന്നവന്‍, നന്ദി കാണിച്ചുകൊണ്ടു لِّأَنْعُمِهِ അവന്റെ അനുഗ്രഹങ്ങള്‍ക്കു اجْتَبَاهُ അദ്ദേഹത്തെ അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു وَهَدَاهُ അദ്ദേഹത്തെ നയിക്കുകയും (വഴിചേര്‍ക്കുകയും) ചെയ്തിരിക്കുന്നു إِلَىٰ صِرَاطٍ ഒരു പാത (വഴി) യിലേക്കു مُّسْتَقِيمٍ ചൊവ്വായ, നേരെയുള്ള.
അവന്റെ [അല്ലാഹുവിന്റെ] അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കുന്നവന്‍ (ആയിരുന്നു). അദ്ദേഹത്തെ അവന്‍ തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വെ)യുള്ള ഒരു പാതയിലേക്കു അദ്ദേഹത്തെ അവന്‍ നയിക്കുകയും ചെയ്തിരിക്കുന്നു.
وَءَاتَيْنَـٰهُ فِى ٱلدُّنْيَا حَسَنَةًۭ ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ﴿١٢٢﴾
volume_up share
وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നന്മ, നല്ലതു وَإِنَّهُ അദ്ദേഹമാകട്ടെ, നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്-വൃത്തന്മാരില്‍ പെട്ട(വന്‍) തന്നെ.
ഇഹത്തില്‍ അദ്ദേഹത്തിനു നാം നന്മ നല്‍കുകയും ചെയ്തു. അദ്ദേഹം പരലോകത്തിലാകട്ടെ, സദ്-വൃത്തന്മാരില്‍ പെട്ടവന്‍ തന്നെ.
ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًۭا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٢٣﴾
volume_up share
ثُمَّ أَوْحَيْنَا പിന്നെ നാം വഹ്-യു നല്‍കി إِلَيْكَ നിനക്കു, നിന്നിലേക്കു أَنِ اتَّبِعْ നീ പിന്‍പറ്റുക എന്നു مِلَّةَ മാര്‍ഗ്ഗത്തെ إِبْرَاهِيمَ ഇബ്രാഹീമിന്റെ حَنِيفًا ഋജുമാനസ (നിഷ്കളങ്ക ഹൃദയ)നായ നിലയിലുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നുമില്ല مِنَ الْمُشْرِكِينَ മുശ്രിക്കുക (ബഹുദൈവ വിശ്വാസി) ളില്‍ പെട്ടവന്‍.
പിന്നീട് (ഇപ്പോള്‍), നിനക്കു നാം "വഹ്-യു" [സന്ദേശം] നല്‍കിയിരിക്കുന്നു: ഋജുമാനസനായ നിലയില്‍ (ആയിരുന്ന) ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്‍പറ്റണമെന്ന്; അദ്ദേഹം മുശ്രിക്കുകളില്‍ പെട്ടവനായിരുന്നതുമില്ല.
തഫ്സീർ : 120-123
View   
إِنَّمَا جُعِلَ ٱلسَّبْتُ عَلَى ٱلَّذِينَ ٱخْتَلَفُوا۟ فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿١٢٤﴾
volume_up share
إِنَّمَا جُعِلَ ആക്കപ്പെടുക (ഏര്‍പ്പെടുത്തപ്പെടുക) മാത്രം ചെയ്തിരിക്കുന്നു السَّبْتُ ശബ്ബത്ത് (ആചരണം) عَلَى الَّذِينَ യാതൊരുവരുടെ മേല്‍ (മാത്രം) اخْتَلَفُوا അവര്‍ ഭിന്നാഭിപ്രായത്തിലായി فِيهِ അതില്‍ وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَيَحْكُمُ അവന്‍ വിധിക്കുക തന്നെ ചെയ്യും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ فِيمَا യാതൊന്നില്‍ كَانُوا അവരായിരുന്നു فِيهِ അതില്‍ അവര്‍ يَخْتَلِفُونَ ഭിന്നാഭിപ്രായത്തിലാകും.
"ശബ്ബത്ത്" (ആചരണം) ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നതു, അതില്‍ ഭിന്നാഭിപ്രായത്തിലായവരുടെ മേല്‍ മാത്രമാകുന്നു. നിശ്ചയമായും നിന്റെ റബ്ബു, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതില്‍, അവര്‍ക്കിടയില്‍ ക്വിയാമത്തു നാളില്‍വെച്ചു, വിധി കല്‍പിക്കുക തന്നെ ചെയ്യും.
തഫ്സീർ : 124-124
View   
ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿١٢٥﴾
volume_up share
ادْعُ നീ ക്ഷണിക്കുക, വിളിക്കുക إِلَىٰ سَبِيلِ മാര്‍ഗ്ഗത്തിലേക്കു رَبِّكَ നിന്റെ റബ്ബിന്റെ بِالْحِكْمَةِ യുക്തി (തത്വം - വിജ്ഞാനം) കൊണ്ടു (മുഖേന) وَالْمَوْعِظَةِ സദുപദേശവും الْحَسَنَةِ നല്ലതായ وَجَادِلْهُم അവരോടു തര്‍ക്കം വിവാദം - വാഗ്വാദം - വാദപ്രതിവാദം) നടത്തുകയും ചെയ്യുക بِالَّتِي യാതൊന്നുമായി, യാതൊന്നനുസരിച്ചു هِيَ അതു أَحْسَنُ കൂടുതല്‍ നല്ലതാണു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ (തന്നെ) أَعْلَمُ നല്ലവണ്ണം (ഏറ്റം കൂടുതല്‍) അറിയുന്നവനാണ് بِمَن ضَلَّ പിഴച്ച (തെറ്റിയ) വരെപ്പറ്റി عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗംവിട്ട്, മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ أَعْلَمُ അവന്‍ നല്ലവണ്ണം അറിയുന്നവനുമാണു بِالْمُهْتَدِينَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി.
(നബിയേ) നിന്റെ റബ്ബിന്റെ മാര്‍ഗ്ഗത്തിലേക്കു യുക്തിതത്വവും, നല്ല സദുപദേശവും മുഖേന നീ (ജനങ്ങളെ) ക്ഷണിച്ചുകൊള്ളുക. കൂടുതല്‍ നല്ലതേതോ അതനുസരിച്ചു അവരോടു വിവാദം നടത്തുകയും ചെയ്യുക. നിശ്ചയമായും നിന്റെ റബ്ബു തന്നെയാണ് അവന്റെ മാര്‍ഗ്ഗംവിട്ടു പിഴച്ചുപോകുന്നവരെപ്പറ്റി ഏറ്റം അറിയുന്നവന്‍; അവന്‍ (തന്നെ), നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റം അറിയുന്നവനുമാകുന്നു.
തഫ്സീർ : 125-125
View   
وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌۭ لِّلصَّـٰبِرِينَ﴿١٢٦﴾
volume_up share
وَإِنْ عَاقَبْتُمْ നിങ്ങള്‍ പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നപക്ഷം فَعَاقِبُوا നിങ്ങള്‍ പ്രതികാര നടപടി എടുത്തുകൊള്ളൂവിന്‍ بِمِثْلِ مَا യാതൊന്നുപോലെയുള്ളതു (തുല്യമായതു) കൊണ്ടു عُوقِبْتُم بِهِ അതുകൊണ്ടു നിങ്ങളോടു പ്രതികാരനടപടി എടുക്കപ്പെട്ടിരിക്കുന്നു وَلَئِن صَبَرْتُمْ നിങ്ങള്‍ ക്ഷമിച്ചുവെങ്കിലോ لَهُوَ അതുതന്നെ خَيْرٌ നല്ലതാണ്, കൂടുതല്‍ ഉത്തമമാണ് لِّلصَّابِرِينَ ക്ഷമിക്കുന്നവര്‍ക്കു.
നിങ്ങള്‍ പ്രതികാരനടപടി എടുക്കുന്നപക്ഷം, നിങ്ങളോടു എടുക്കപ്പെട്ടതു പോലെയുള്ള നടപടികൊണ്ടു (അങ്ങോട്ടും) പ്രതികാര നടപടി എടുത്തുകൊള്ളൂവിന്‍. നിങ്ങള്‍ ക്ഷമിച്ചുവെങ്കിലാകട്ടെ, അതു (ആ) ക്ഷമിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തമം തന്നെയാണുതാനും.
وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍۢ مِّمَّا يَمْكُرُونَ﴿١٢٧﴾
volume_up share
وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക وَمَا صَبْرُكَ നിന്റെ ക്ഷമ അല്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടല്ലാതെ وَلَا تَحْزَنْ നീ വ്യസനിക്കുകയും ചെയ്യരുത് عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَلَا تَكُ നീ ആയിരിക്കുകയും ചെയ്യരുത് فِي ضَيْقٍ ഇടുക്ക (ഞെരുക്ക)ത്തില്‍ مِّمَّا يَمْكُرُونَ അവര്‍ തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ചു.
(നബിയേ) നീ ക്ഷമിച്ചുകൊള്ളുക: നിന്റെ ക്ഷമ അല്ലാഹുവിനെക്കൊണ്ടല്ലാതെ [അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഉണ്ടാകുക] ഇല്ലതാനും. അവരുടെ പേരില്‍ നീ വ്യസനിക്കുകയും ചെയ്യരുത്. അവര്‍ (കു) തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ചു നീ ഞെരുക്കത്തില്‍ [മനസ്താപത്തില്‍] ആയിരിക്കുകയും അരുത്.
إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ﴿١٢٨﴾
volume_up share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു مَعَ കൂടെയാകുന്നു الَّذِينَ اتَّقَوا സൂക്ഷ്മതപാലിച്ചവര്‍ وَّالَّذِينَ യാതൊരുവരുടെയും هُم അവര്‍ مُّحْسِنُونَ നന്മ പ്രവര്‍ത്തിക്കുന്ന (സുകൃതം ചെയ്യുന്ന) വരാണ്, നിഷ്കളങ്കമായി ചെയ്യുന്നവരാണ്.
നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരോടു കൂടെയാകുന്നു; യാതൊരു കൂട്ടര്‍ (നിഷ്കളങ്കം) സുകൃതം പ്രവര്‍ത്തിക്കുന്നവരാണോ അവരോടും (കൂടിയാകുന്നു).
തഫ്സീർ : 126-128
View   

arrow_back_ios
15:1
15:2
15:3
15:4
15:5
15:6
15:7
15:8
15:9
15:10
15:11
15:12
15:13
15:14
15:15
15:16
15:17
15:18
15:19
15:20
15:21
15:22
15:23
15:24
15:25
15:26
15:27
15:28
15:29
15:30
15:31
15:32
15:33
15:34
15:35
15:36
15:37
15:38
15:39
15:40
15:41
15:42
15:43
15:44
15:45
15:46
15:47
15:48
15:49
15:50
15:51
15:52
15:53
15:54
15:55
15:56
15:57
15:58
15:59
15:60
15:61
15:62
15:63
15:64
15:65
15:66
15:67
15:68
15:69
15:70
15:71
15:72
15:73
15:74
15:75
15:76
15:77
15:78
15:79
15:80
15:81
15:82
15:83
15:84
15:85
15:86
15:87
15:88
15:89
15:90
15:91
15:92
15:93
15:94
15:95
15:96
15:97
15:98
15:99
16:1
16:2
16:3
16:4
16:5
16:6
16:7
16:8
16:9
16:10
16:11
16:12
16:13
16:14
16:15
16:16
16:17
16:18
16:19
16:20
16:21
16:22
16:23
16:24
16:25
16:26
16:27
16:28
16:29
16:30
16:31
16:32
16:33
16:34
16:35
16:36
16:37
16:38
16:39
16:40
16:41
16:42
16:43
16:44
16:45
16:46
16:47
16:48
16:49
16:50
16:51
16:52
16:53
16:54
16:55
16:56
16:57
16:58
16:59
16:60
16:61
16:62
16:63
16:64
16:65
16:66
16:67
16:68
16:69
16:70
16:71
16:72
16:73
16:74
16:75
16:76
16:77
16:78
16:79
16:80
16:81
16:82
16:83
16:84
16:85
16:86
16:87
16:88
16:89
16:90
16:91
16:92
16:93
16:94
16:95
16:96
16:97
16:98
16:99
16:100
16:101
16:102
16:103
16:104
16:105
16:106
16:107
16:108
16:109
16:110
16:111
16:112
16:113
16:114
16:115
16:116
16:117
16:118
16:119
16:120
16:121
16:122
16:123
16:124
16:125
16:126
16:127
16:128