ജുസ്ഉ് - 13
وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌۭ رَّحِيمٌۭ﴿٥٣﴾
volume_up share
وَمَا أُبَرِّئُ ഞാന്‍ ഒഴിവാക്കുന്നില്ല (നിരപരാധിയാക്കുന്നില്ല) نَفْسِي എന്‍റെ സ്വന്തത്തെ, ആത്മാവിനെ, മനസ്സിനെ إِنَّ النَّفْسَ നിശ്ചയമായും മനസ്സു لَأَمَّارَةٌ (വളരെ) ഉപദേശിക്കുന്ന (പ്രേരിപ്പിക്കുന്ന)തു തന്നെ بِالسُّوءِ തിന്‍മകൊണ്ടു, തിന്‍മയെപ്പറ്റി إِلَّا مَا رَحِمَ കരുണചെയ്തതു (ചെയ്‌തവ) ഒഴികെ رَبِّي എന്‍റെ റബ്ബു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു.
"എന്‍റെ സ്വന്തത്തെ (അഥവാ മനസ്സിനെ) ഞാന്‍ (നിരപരാധിയാക്കി) ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മനസ്സ് തിന്‍മകൊണ്ടു ഉപദേശിക്കുന്ന [തിന്‍മക്കു പ്രേരിപ്പിക്കുന്ന]തു തന്നെയാണ്, എന്‍റെ റബ്ബ് കരുണചെയ്തവനൊഴികെ. നിശ്ചയമായും, എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
തഫ്സീർ : 53-53
View   
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦٓ أَسْتَخْلِصْهُ لِنَفْسِى ۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌۭ﴿٥٤﴾
volume_up share
وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, വരുവിന്‍ بِهِ അവനെ, അവനെക്കൊണ്ട്‌ أَسْتَخْلِصْهُ അവനെ ഞാന്‍ സ്വന്തമാക്കി (പ്രത്യേകമാക്കി - മാത്രമാക്കി) വെക്കാം (വെക്കുന്നു) لِنَفْسِي എന്‍റെ സ്വന്തത്തിനു, എനിക്കു സ്വന്തമായി فَلَمَّا كَلَّمَهُ അങ്ങനെ അദ്ദേഹത്തോടു അദ്ദേഹം സംസാരിച്ചപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും നീ الْيَوْمَ ഇന്നു لَدَيْنَا നമ്മുടെ അടുക്കല്‍ مَكِينٌ സ്ഥാനിയാണ്, സ്ഥാനക്കാരനാണ് أَمِينٌ വിശ്വസ്ഥനാണു.
രാജാവു പറയുകയും ചെയ്തു: "നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, അവനെ ഞാന്‍ എനിക്കുവേണ്ടി സ്വന്തമാക്കിവെക്കാം." അങ്ങനെ, അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ അദ്ദേഹം [രാജാവു] പറഞ്ഞു: "നിശ്ചയമായും നീ, നമ്മുടെ അടുക്കല്‍ ഇന്ന് (വളരെ) സ്ഥാനിയും വിശ്വസ്ഥനുമാകുന്നു."
قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌۭ﴿٥٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു اجْعَلْنِي എന്നെ ആക്കുക عَلَىٰ خَزَائِنِ ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേല്‍ الْأَرْضِ ഭൂമിയിലെ, നാട്ടിന്‍റെ إِنِّي നിശ്ചയമായും ഞാന്‍ حَفِيظٌ കാക്കുന്ന (സൂക്ഷിക്കുന്ന)വനാണു عَلِيمٌ അറിയുന്നവനാണു.
അദ്ദേഹം [യൂസുഫ്] പറഞ്ഞു: "(എന്നാല്‍) എന്നെ (ഈ) ഭൂമിയിലെ ഖജനാക്കളുടെമേല്‍ (അധികാരി) ആക്കിത്തരുക; നിശ്ചയമായും ഞാന്‍, (കാത്തു) സൂക്ഷിക്കുന്നവനും, (ശരിക്ക്) അറിയുന്നവനുമാകുന്നു."
തഫ്സീർ : 54-55
View   
وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ﴿٥٦﴾
volume_up share
وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം സ്ഥാനം (സൗകര്യം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) يَتَبَوَّأُ അദ്ദേഹം ചെന്ന് താമസിക്കുമാറ് مِنْهَا അതില്‍നിന്നു حَيْثُ يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു نُصِيبُ നാം ബാധിപ്പിക്കുന്നു, എത്തിക്കും بِرَحْمَتِنَا നമ്മുടെ കാരുണ്യത്തെ مَن نَّشَاءُ നാം ഉദ്ദേശിക്കുന്നവര്‍ക്കു وَلَا نُضِيعُ നാം പാഴാക്കുകയുമില്ല أَجْرَ പ്രതിഫലത്തെ, കൂലി الْمُحْسِنِينَ സല്‍ഗുണം ചെയ്യുന്നവരുടെ, സുകൃതവാന്‍മാരുടെ.
അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു, അതില്‍ നിന്നും അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു അദ്ദേഹത്തിനു താമസിക്കുമാറ്. നമ്മുടെ കാരുണ്യത്തെ നാം ഉദ്ദേശിക്കുന്നവര്‍ക്കു നാം എത്തിക്കുന്നു. സുകൃതവാന്‍മാരുടെ പ്രതിഫലത്തെ നാം പാഴാക്കുകയുമില്ല.
وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌۭ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ﴿٥٧﴾
volume_up share
وَلَأَجْرُ പ്രതിഫലംതന്നെ الْآخِرَةِ പരലോകത്തെ خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَكَانُوا അവര്‍ ആയിരുന്നു يَتَّقُونَ സൂക്ഷമത പാലിക്കും.
വിശ്വസിക്കുകയും, സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍ക്കു പരലോകത്തെ പ്രതിഫലം തന്നെ [കൂടുതല്‍] ഉത്തമം.
തഫ്സീർ : 56-57
View   
وَجَآءَ إِخْوَةُ يُوسُفَ فَدَخَلُوا۟ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُۥ مُنكِرُونَ﴿٥٨﴾
volume_up share
وَجَاءَ വന്നു, വരുകയും ചെയ്തു إِخْوَةُ يُوسُفَ യൂസുഫിന്‍റെ സഹോദരന്‍മാര്‍ فَدَخَلُوا എന്നിട്ടവര്‍ പ്രവേശിച്ചു عَلَيْهِ അദ്ദേഹത്തിന്നടുക്കല്‍ فَعَرَفَهُمْ അപ്പോള്‍ അദ്ദേഹം അവരെ അറിഞ്ഞു (മനസ്സിലാക്കി) وَهُمْ അവരാകട്ടെ لَهُ അദ്ദേഹത്തെ مُنكِرُونَ പരിചയമില്ലാത്തവര്‍ (അറിയാത്തവര്‍).
യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍, അദ്ദേഹം അവരെ അറിഞ്ഞു; അവരാകട്ടെ, അദ്ദേഹത്തെ പരിചയമില്ലാത്തവരുമാകുന്നു. [അവര്‍ അദ്ദേഹത്തെ അറിഞ്ഞില്ല].
وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍۢ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّىٓ أُوفِى ٱلْكَيْلَ وَأَنَا۠ خَيْرُ ٱلْمُنزِلِينَ﴿٥٩﴾
volume_up share
وَلَمَّا جَهَّزَهُم അദ്ദേഹം അവരെ ഒരുക്കി (യാത്ര) അയച്ചപ്പോള്‍ بِجَهَازِهِمْ അവരുടെ ഒരുക്കു (യാത്രാ) സാമാനവുമായി قَالَ അദ്ദേഹം പറഞ്ഞു ائْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരണം بِأَخٍ لَّكُم നിങ്ങള്‍ക്കുള്ള സഹോദരനെയും കൊണ്ടു مِّنْ أَبِيكُمْ നിങ്ങളുടെ ബാപ്പയില്‍ (പിതാവില്‍) നിന്നു أَلَا تَرَوْنَ നിങ്ങള്‍ കാണുന്നില്ലേ أَنِّي أُوفِي ഞാന്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) തരുന്നുവെന്നു الْكَيْلَ അളവു وَأَنَا ഞാനാകട്ടെ, ഞാന്‍ (ആകുന്നു) എന്നും خَيْرُ നല്ലവനാണു, ഉത്തമനാണു (എന്നും) الْمُنزِلِينَ (അതിഥികളെ) സല്‍കരിക്കുന്നവരില്‍.
അവരുടെ ഒരുക്കസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ (അവരോടു) അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ പിതാവില്‍ നിന്നു നിങ്ങള്‍ക്കുള്ള [നിങ്ങളുടെ ബാപ്പയൊത്ത] സഹോദരനെ നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരണം. ഞാന്‍ (ധാന്യത്തിന്‍റെ) അളവു പൂര്‍ത്തിയാക്കിത്തരുമെന്നും, ഞാന്‍ (അതിഥികളെ) സല്‍ക്കരിക്കുന്നവരില്‍ ഉത്തമനാണെന്നും നിങ്ങള്‍ കാണുന്നില്ലേ?!"
فَإِن لَّمْ تَأْتُونِى بِهِۦ فَلَا كَيْلَ لَكُمْ عِندِى وَلَا تَقْرَبُونِ﴿٦٠﴾
volume_up share
فَإِن لَّمْ تَأْتُونِي എനി നിങ്ങള്‍ വന്നില്ലെങ്കില്‍ بِهِ അവനെയും കൊണ്ടു فَلَا كَيْلَ എന്നാല്‍ അളവില്ല لَكُمْ നിങ്ങള്‍ക്കു عِندِي എന്‍റെ അടുക്കല്‍ وَلَا تَقْرَبُونِ നിങ്ങളെന്നെ സമീപിക്കുകയും ചെയ്യരുത്.
"എനി, നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം, നിങ്ങള്‍ക്കു എന്‍റെ അടുക്കല്‍ എനി (ധാന്യം) അളവില്ല; നിങ്ങള്‍ എന്നെ സമീപിക്കുകയും ചെയ്യരുത്."
قَالُوا۟ سَنُرَٰوِدُ عَنْهُ أَبَاهُ وَإِنَّا لَفَـٰعِلُونَ﴿٦١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു سَنُرَاوِدُ ഞങ്ങള്‍ ശ്രമം നടത്തി നോക്കാം عَنْهُ അവനുവേണ്ടി أَبَاهُ അവന്‍റെ പിതാവിനോടു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَفَاعِلُونَ ചെയ്യുന്നവര്‍ തന്നെയാണു.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ അവ(നെകിട്ടുന്നതി)ന്നു വേണ്ടി അവന്‍റെ പിതാവിനോടു ശ്രമം നടത്തിനോക്കാം. നിശ്ചയമായും, ഞങ്ങള്‍ (അതു) ചെയ്യുന്നവര്‍ തന്നെയായിരിക്കും".
തഫ്സീർ : 58-61
View   
وَقَالَ لِفِتْيَـٰنِهِ ٱجْعَلُوا۟ بِضَـٰعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ﴿٦٢﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِفِتْيَانِهِ അദ്ദേഹത്തിന്‍റെ വാലിയക്കാരോടു, ഭൃത്യന്‍മാരോടു اجْعَلُوا നിങ്ങള്‍ ആക്കുവിന്‍ بِضَاعَتَهُمْ അവരുടെ ചരക്കു, സാമാനം فِي رِحَالِهِمْ അവരുടെ വാഹനക്കെട്ടുകളില്‍ (യാത്രാ സാമാനങ്ങളില്‍) لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَعْرِفُونَهَا അതിനെ അറിയുക إِذَا انقَلَبُوا അവര്‍ തിരിഞ്ഞു ചെന്നാല്‍, തിരിച്ചെത്തുമ്പോള്‍ إِلَىٰ أَهْلِهِمْ അവരുടെ കുടുംബത്തിലേക്കു, ആള്‍ക്കാരിലേക്കു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ അവര്‍ മടങ്ങും.
അദ്ദേഹം തന്‍റെ വാലിയക്കാരോടു (ഇങ്ങിനെ) പറയുകയും ചെയ്തു: "അവരുടെ ചരക്കു [അവര്‍ ധാന്യം വാങ്ങുവാന്‍ കൊണ്ടുവന്ന വസ്തുക്കള്‍] അവരുടെ യാത്രാസാമാനങ്ങളില്‍ (തന്നെ) ആക്കുവിന്‍. അവര്‍ അവരുടെ കുടുംബത്തിലേക്കു തിരിച്ചെത്തുമ്പോള്‍ അവരതു (കണ്ടു) മനസ്സിലാക്കിയേക്കാം; അവര്‍ (വീണ്ടും) മടങ്ങിവന്നേക്കാം."
തഫ്സീർ : 62-62
View   
فَلَمَّا رَجَعُوٓا۟ إِلَىٰٓ أَبِيهِمْ قَالُوا۟ يَـٰٓأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُۥ لَحَـٰفِظُونَ﴿٦٣﴾
volume_up share
فَلَمَّا رَجَعُوا അങ്ങനെ (എന്നിട്ടു) അവര്‍ മടങ്ങിയപ്പോള്‍ إِلَىٰ أَبِيهِمْ അവരുട ബാപ്പയുടെ (പിതാവിന്‍റെ) അടുത്തേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مُنِعَ مِنَّا ഞങ്ങളെപ്പറ്റി (ഞങ്ങള്‍ക്കു) മുടക്കപ്പെട്ടിരിക്കുന്നു الْكَيْلُ അളവു فَأَرْسِلْ അതിനാല്‍ അയച്ചു തരണം مَعَنَا ഞങ്ങളോടൊപ്പം أَخَانَا ഞങ്ങളുടെ സഹോദരനെ نَكْتَلْ ഞങ്ങള്‍ അളന്നു വാങ്ങാം, ഞങ്ങള്‍ക്കു അളവു കിട്ടും وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്ന(സൂക്ഷിക്കുന്ന)വര്‍ തന്നെ.
അങ്ങനെ, അവര്‍ തങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിച്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങളെ സംബന്ധിച്ചു (മേലില്‍ ധാന്യം) അളവു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നു; ആകയാല്‍, ഞങ്ങളുടെകൂടെ ഞങ്ങളുടെ സഹോദരനെ അയച്ചു തരണം - എന്നാല്‍ ഞങ്ങള്‍ക്കു അളന്നു കിട്ടും. നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു സൂക്ഷി)ക്കുന്നവരുമായിരിക്കും."
قَالَ هَلْ ءَامَنُكُمْ عَلَيْهِ إِلَّا كَمَآ أَمِنتُكُمْ عَلَىٰٓ أَخِيهِ مِن قَبْلُ ۖ فَٱللَّهُ خَيْرٌ حَـٰفِظًۭا ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ﴿٦٤﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَلْ آمَنُكُمْ ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ, എനിക്കു വിശ്വസിക്കാമോ عَلَيْهِ അവനെപ്പറ്റി إِلَّا അല്ലാതെ كَمَا أَمِنتُكُمْ നിങ്ങളെ ഞാന്‍ വിശ്വസിച്ചപോലെ عَلَىٰ أَخِيهِ അവന്‍റെ സഹോദരനെപ്പറ്റി مِن قَبْلُ മുമ്പു فَاللَّـهُ എന്നാല്‍ അല്ലാഹു خَيْرٌ (ഏറ്റം) ഉത്തമനാണു حَافِظًا കാക്കുന്നവനായി وَهُوَ أَرْحَمُ അവന്‍ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.
അദ്ദേഹം [പിതാവു] പറഞ്ഞു: "മുമ്പ് അവന്‍റെ സഹോദരനെപ്പറ്റി നിങ്ങളെ ഞാന്‍ വിശ്വസിച്ചതുപോലെയല്ലാതെ അവനെപ്പറ്റി ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ?! എന്നാല്‍, കാ(ത്തു രക്ഷി)ക്കുന്നവനായി അല്ലാഹു ഏറ്റം ഉത്തമനത്രെ; അവന്‍ കരുണ ചെയ്യുന്നവരില്‍വെച്ചു ഏറ്റം കരുണചെയ്യുന്നവനുമത്രെ."
തഫ്സീർ : 63-64
View   
وَلَمَّا فَتَحُوا۟ مَتَـٰعَهُمْ وَجَدُوا۟ بِضَـٰعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا۟ يَـٰٓأَبَانَا مَا نَبْغِى ۖ هَـٰذِهِۦ بِضَـٰعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍۢ ۖ ذَٰلِكَ كَيْلٌۭ يَسِيرٌۭ﴿٦٥﴾
volume_up share
وَلَمَّا فَتَحُوا അവര്‍ തുറന്നപ്പോള്‍ مَتَاعَهُمْ അവരുടെ സാമാനം, ചരക്കു وَجَدُوا അവര്‍ കണ്ടെത്തി بِضَاعَتَهُم അവരുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്ക(തിരിച്ചു കൊടുക്ക)പ്പെട്ടതായി إِلَيْهِمْ അവരിലേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ مَا نَبْغِي നാം എന്തു ആവശ്യപ്പെടുന്നു, (നമുക്കു എന്തു വേണം) هَـٰذِهِ ഇതാ بِضَاعَتُنَا നമ്മുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്കപ്പെട്ടിരിക്കുന്നു إِلَيْنَا നമ്മിലേക്കു وَنَمِيرُ ഞങ്ങള്‍ ആഹാരം കൊണ്ടുവരുന്നതുമാണു أَهْلَنَا നമ്മുടെ കുടുംബത്തിനു وَنَحْفَظُ ഞങ്ങള്‍ കാക്കുക(സൂക്ഷിക്കുക)യും ചെയ്യും أَخَانَا ഞങ്ങളുടെ സഹോദരനെ وَنَزْدَادُ ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും كَيْلَ അളവു بَعِيرٍ ഒരൊട്ടകത്തിന്‍റെ ذَٰلِكَ അതു كَيْلٌ ഒരളവാകുന്നു يَسِيرٌ കുറഞ്ഞ, നിസ്സാര, സ്വല്‍പം.
അവര്‍ അവരുടെ സാമാനം തുറന്നപ്പോള്‍, അവരുടെ [അവര്‍ കൊണ്ടുപോയിരുന്ന] ചരക്കു തങ്ങള്‍ക്കു (തന്നെ) മടക്കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, നാം (എനി) എന്താവശ്യപ്പെടാനാണ്?- ഇതാ! നമ്മുടെ ചരക്കു നമുക്കു (തന്നെ) മടക്കപ്പെട്ടിരിക്കുന്നു! ഞങ്ങള്‍ നമ്മുടെ കുടുംബത്തിനു (മേലിലും) ആഹാരം കൊണ്ടുവരുകയും, ഞങ്ങളുടെ സഹോദരനെ കാ(ത്തുസൂക്ഷി)ക്കുകയും ചെയ്യുന്നതാണ്. (കൂടാതെ) ഒരു ഒട്ടകത്തിന്‍റെ അളവു (ധാന്യം) ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും. അതൊരു നിസ്സാരമായ അളവാകുന്നു (വല്ലോ)."
قَالَ لَنْ أُرْسِلَهُۥ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًۭا مِّنَ ٱللَّهِ لَتَأْتُنَّنِى بِهِۦٓ إِلَّآ أَن يُحَاطَ بِكُمْ ۖ فَلَمَّآ ءَاتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌۭ﴿٦٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَنْ أُرْسِلَهُ അവനെ ഞാന്‍ അയക്കുകയില്ല തന്നെ مَعَكُم ْ നിങ്ങളോടൊപ്പം حَتَّىٰ تُؤْتُونِ നിങ്ങള്‍ എനിക്കു നല്‍കുന്നതുവരെ (നല്‍കാതെ) مَوْثِقًا ഒരു ഉറപ്പു, കരാറു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള لَتَأْتُنَّنِي തീര്‍ച്ചയായും നിങ്ങള്‍ എന്‍റെ അടുക്കല്‍ വരു(തരു)മെന്നു بِهِ അവനെക്കൊണ്ടു, അവനെ إِلَّا أَن يُحَاطَ വലയം ചെയ്യപ്പെട്ടാലൊഴികെ بِكُمْ നിങ്ങള്‍ فَلَمَّا آتَوْهُ അങ്ങനെ അവര്‍ അദ്ദേഹത്തിനു നല്‍കിയപ്പോള്‍ مَوْثِقَهُمْ അവരുടെ ഉറപ്പു قَالَ അദ്ദേഹം പറഞ്ഞു اللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെമേല്‍ وَكِيلٌ ഭരമേല്‍പിക്കപ്പെട്ടവനാണ്.
അദ്ദേഹം പറഞ്ഞു: "അവനെ നിങ്ങളോടൊപ്പം ഞാന്‍ അയക്കുകയില്ല തന്നെ, തീര്‍ച്ചയായും അവനെ നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുമെന്നു അല്ലാഹുവിങ്കല്‍ നിന്നും (സ്വീകാര്യമായ) ഒരു ഉറപ്പു നിങ്ങളെനിക്കു നല്‍കുന്നതുവരെയും; നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നതായാലല്ലാതെ". അങ്ങനെ, അവര്‍ അദ്ദേഹത്തിനു തങ്ങളുടെ ഉറപ്പു നല്‍കിയപ്പോള്‍, അദ്ദേഹം പറഞ്ഞു: "നാം (ഈ) പറയുന്നതിനു അല്ലാഹു (സാക്ഷ്യം) ഭരമേല്‍പിക്കപ്പെട്ടവനാകുന്നു."
തഫ്സീർ : 65-66
View   
وَقَالَ يَـٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍۢ وَٰحِدٍۢ وَٱدْخُلُوا۟ مِنْ أَبْوَٰبٍۢ مُّتَفَرِّقَةٍۢ ۖ وَمَآ أُغْنِى عَنكُم مِّنَ ٱللَّهِ مِن شَىْءٍ ۖ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ﴿٦٧﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا بَنِيَّ എന്‍റെ പുത്രന്‍മാരേ (മക്കളേ) لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുത് مِن بَابٍ വാതിലില്‍ (കവാടത്തില്‍) കൂടി وَاحِدٍ ഒരേ وَادْخُلُوا പ്രവേശിക്കുകയും ചെയ്‍വിന്‍ مِنْ أَبْوَابٍ വാതിലുകളില്‍കൂടി مُّتَفَرِّقَةٍ ഭിന്നമായ, വ്യത്യസ്തമായ وَمَا أُغْنِي ഞാന്‍ ധന്യമാക്കുക (തടുക്കുക)യുമില്ല عَنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن شَيْءٍ യാതൊന്നിനെയും إِنِ الْحُكْمُ വിധിഇല്ല إِلَّا لِلَّـهِ അല്ലാഹുവിന്നല്ലാതെ عَلَيْهِ അവന്‍റെമേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍ തന്നെ فَلْيَتَوَكَّلِ ഭരമേല്‍പിച്ചു കൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍.
അദ്ദേഹം പറയുകയും ചെയ്തു: "എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ (പടി) വാതിലില്‍കൂടി പ്രവേശിക്കരുത്; ഭിന്നമായ (പല) വാതിലുകളിലൂടെ പ്രവേശിക്കുവിന്‍. "അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും നിങ്ങളില്‍ നിന്നു ഞാന്‍ തടുക്കുകയില്ല താനും. വിധി അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവന്‍റെ മേല്‍ ഞാന്‍ (കാര്യങ്ങള്‍) ഭരമേല്‍പിച്ചിരിക്കുന്നു; ഭരമേല്‍പിക്കുന്നവര്‍ അവന്‍റെ മേല്‍തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ."
وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةًۭ فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍۢ لِّمَا عَلَّمْنَـٰهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٦٨﴾
volume_up share
وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ مِنْ حَيْثُ വിധത്തില്‍, ഭാഗത്തൂടെ أَمَرَهُمْ അവരോടു കല്‍പിച്ചു أَبُوهُم അവരുടെ പിതാവു مَّا كَانَ അദ്ദേഹമായിരുന്നില്ല, അതായിരുന്നില്ല يُغْنِي ധന്യമാക്കു(തടുക്കു)ക عَنْهُم അവരില്‍നിന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നിനെയും إِلَّا حَاجَةً ഒരാവശ്യം ഒഴികെ فِي نَفْسِ സ്വന്തത്തി( മനസ്സി)ലുള്ള يَعْقُوبَ യഅ്ഖൂബിന്‍റെ قَضَاهَا അതദ്ദേഹം തീര്‍ത്തു (നിര്‍വ്വഹിച്ചു) وَإِنَّهُ അദ്ദേഹമാകട്ടെ لَذُو عِلْمٍ ഒരറിവുള്ളവന്‍ തന്നെ لِّمَا عَلَّمْنَاهُ നാം അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തതിനാല്‍ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല.
അവരുടെ പിതാവു അവരോടു കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍, അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും അദ്ദേഹം തടുത്തിരുന്നില്ല; യഅ്ഖൂബിന്‍റെ മനസ്സിലുള്ള ഒരാവശ്യം അതദ്ദേഹം നിര്‍വ്വഹിച്ചു - എന്നൊഴികെ [അത്രമാത്രം]. അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍, അദ്ദേഹം ഒരറിവുള്ളവന്‍ തന്നെയാകുന്നുതാനും. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 67-68
View   
وَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَخَاهُ ۖ قَالَ إِنِّىٓ أَنَا۠ أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَعْمَلُونَ﴿٦٩﴾
volume_up share
وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫിന്‍റെ അടുക്കല്‍ آوَىٰ إِلَيْهِ അദ്ദേഹം തന്നിലേക്കു കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി أَخَاهُ തന്‍റെ സഹോദരനെ قَالَ അദ്ദേഹം പറഞ്ഞു إِنِّي أَنَا നിശ്ചയമായും ഞാന്‍ (തന്നെ) أَخُوكَ നിന്‍റെ സഹോദരന്‍ فَلَا تَبْتَئِسْ അതിനാല്‍ നീ സങ്കടപ്പെടേണ്ട بِمَا كَانُوا അവര്‍ ആയിരിക്കുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അവര്‍ [സഹോദരന്‍മാര്‍] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, അദ്ദേഹം [യൂസുഫ്] തന്‍റെ സഹോദരനെ തന്നിലേക്കു അണച്ചുകൂട്ടി; അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, ഞാന്‍ നിന്‍റെ സഹോദരന്‍തന്നെ. ആകയാല്‍, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി നീ സങ്കടപ്പെടേണ്ട."
തഫ്സീർ : 69-69
View   
فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَـٰرِقُونَ﴿٧٠﴾
volume_up share
فَلَمَّا جَهَّزَهُم എന്നിട്ടു അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ بِجَهَازِهِمْ ഒരുക്കുസാമാനം جَعَلَ അദ്ദേഹം ആക്കി السِّقَايَةَ വെള്ളപ്പാത്രം, പാനപാത്രം فِي رَحْلِ യാത്രാസാമാനത്തില്‍ أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ أَذَّنَ പിന്നെ അറിയിപ്പു നല്‍കി, പ്രഖ്യാപിച്ചു (വിളിച്ചു പറഞ്ഞു) مُؤَذِّنٌ ഒരു വിളിച്ചു പറയുന്നവന്‍ (ഒരാള്‍) أَيَّتُهَا الْعِيرُ ഹേ യാത്രാ സംഘമേ, ഒട്ടക സംഘമേ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَسَارِقُونَ മോഷ്ടാക്കള്‍ തന്നെ.
എന്നിട്ട് അവരുടെ ഒരുക്കുസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍, അദ്ദേഹം പാനപാത്രം തന്‍റെ സഹോദരന്‍റെ യാത്രാസാമാനത്തില്‍ ആക്കി, പിന്നെ, ഒരാള്‍ വിളിച്ചുപറഞ്ഞു: "ഹേ, വാഹനസംഘമേ, നിശ്ചയമായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്!"
قَالُوا۟ وَأَقْبَلُوا۟ عَلَيْهِم مَّاذَا تَفْقِدُونَ﴿٧١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു وَأَقْبَلُوا അവര്‍ മുന്നിടുകയും ചെയ്തു (തിരിഞ്ഞു) عَلَيْهِم അവരുടെ നേരെ مَّاذَا എന്തൊന്നാണു تَفْقِدُونَ നിങ്ങള്‍ നഷ്ടപ്പെടുന്നതു, നിങ്ങള്‍ക്കു കാണാതാകുന്നത്.
അവര്‍ അവരുടെ [വിളിച്ചുപറയുന്നവരുടെ] നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു: "എന്താണ് നിങ്ങള്‍ക്കു കാണാതായിരിക്കുന്നത്?"
قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍۢ وَأَنَا۠ بِهِۦ زَعِيمٌۭ﴿٧٢﴾
volume_up share
قَالُوا അവര്‍ പറഞ്ഞു نَفْقِدُ ഞങ്ങള്‍ നഷ്ടപ്പെടുന്നു, കാണാതാവുന്നു صُوَاعَ അളവുപാത്രം, അളവുകോപ്പ الْمَلِكِ രാജാവിന്‍റെ وَلِمَن جَاءَ بِهِ അതു കൊണ്ടുവന്നവര്‍ക്കുണ്ടു حِمْلُ ചുമടു, ഏറ്റുന്നതു بَعِيرٍ ഒരൊട്ടകത്തിന്‍റെ وَأَنَا ഞാന്‍ بِهِ അതിനെപ്പറ്റി, അതിനു زَعِيمٌ ഏല്‍ക്കുന്നവനാണു, ഉത്തരവാദിയാണ്.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അതു കൊണ്ടുവ(ന്നുത)രുന്നവനു ഒരു ഒട്ടകത്തിന്‍റെ ചുമടു (ധാന്യം സമ്മാനം) ഉണ്ട്. ഞാന്‍ അതിനു ഉത്തരവാദപ്പെട്ടവനുമാകുന്നു. [അക്കാര്യം ഞാന്‍ എല്‍ക്കാം]".
തഫ്സീർ : 70-72
View   
قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَـٰرِقِينَ﴿٧٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങളറിഞ്ഞിട്ടുണ്ട് مَّا جِئْنَا ഞങ്ങള്‍ വന്നിട്ടില്ലെന്നു لِنُفْسِدَ ഞങ്ങള്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كُنَّا ഞങ്ങളായിരുന്നിട്ടുമില്ല سَارِقِينَ മോഷ്ടാക്കള്‍.
അവര്‍ പറഞ്ഞു: "അല്ലാഹു തന്നെയാണ (സത്യം)! ഞങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാന്‍ വന്നിട്ടില്ലെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ; ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല."
قَالُوا۟ فَمَا جَزَٰٓؤُهُۥٓ إِن كُنتُمْ كَـٰذِبِينَ﴿٧٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു فَمَا എന്നാലെന്താണു جَزَاؤُهُ അതിന്‍റെ പ്രതിഫലം إِن كُنتُمْ നിങ്ങളാണെങ്കില്‍ كَاذِبِينَ കളവ് (വ്യാജം) പറയുന്നവര്‍.
അവര്‍ [വിളിച്ചു പറയുന്നവര്‍] പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ കളവു പറയുന്നവരാണെങ്കില്‍ അതിന്‍റെ പ്രതിഫലം [ശിക്ഷ] എന്താണ്?"
قَالُوا۟ جَزَٰٓؤُهُۥ مَن وُجِدَ فِى رَحْلِهِۦ فَهُوَ جَزَٰٓؤُهُۥ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ﴿٧٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു جَزَاؤُهُ അതിന്‍റെ പ്രതിഫലം مَن ആര്‍, ഏതൊരുവന്‍ وُجِدَ കാണപ്പെട്ടു, അതു കണ്ടുകിട്ടി فِي رَحْلِهِ അവന്‍റെ യാത്രാ സാമാനത്തില്‍ فَهُوَ എന്നാലവന്‍ جَزَاؤُهُ അതിന്‍റെ പ്രതിഫലമാണു كَذَٰلِكَ അപ്രകാരമത്രെ, അതുപോലെ نَجْزِي ഞങ്ങള്‍ പ്രതിഫലം നല്‍കുന്നതു (നല്‍കുന്നു) الظَّالِمِينَ അക്രമികള്‍ക്ക്.
അവര്‍ പറഞ്ഞു: "അതിന്‍റെ പ്രതിഫലം, ഏതൊരുവന്‍റെ യാത്രാസാമാനത്തില്‍ അതു കാണപ്പെട്ടുവോ അവന്‍ തന്നെ അതിന്‍റെ പ്രതിഫലം. [അവനെ നിങ്ങള്‍ക്കു പിടിച്ചുവെക്കാം,] അപ്രകാരമത്രെ, ഞങ്ങള്‍ അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്."
തഫ്സീർ : 73-75
View   
فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَـٰتٍۢ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌۭ﴿٧٦﴾
volume_up share
فَبَدَأَ എന്നിട്ടു (അങ്ങനെ - എന്നാല്‍) അദ്ദേഹം തുടങ്ങി, ആരംഭിച്ചു بِأَوْعِيَتِهِمْ അവരുടെ സഞ്ചി (ചരക്കു - പാത്രം - പൊതി)കള്‍ക്കൊണ്ടു قَبْلَ وِعَاءِ സഞ്ചിയുടെ മുമ്പു أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ പിന്നീടു اسْتَخْرَجَهَا അതിനെ അദ്ദേഹം പുറത്തെടുത്തു, പുറത്തുകൊണ്ടുവന്നു مِن وِعَاءِ സഞ്ചിയില്‍ നിന്നു أَخِيهِ തന്‍റെ സഹോദരന്‍റെ كَذَٰلِكَ അപ്രകാരം كِدْنَا നാം തന്ത്രം പ്രയോഗിച്ചു لِيُوسُفَ യൂസുഫിനു വേണ്ടി مَا كَانَ ആകുകയില്ല (നിവൃത്തിയില്ല) لِيَأْخُذَ അദ്ദേഹം പിടിക്കുവാന്‍, എടുക്കുവാന്‍ أَخَاهُ തന്‍റെ സഹോദരനെ فِي دِينِ മത (നിയമ) നടപടിയില്‍ (നടപടി പ്രകാരം) الْمَلِكِ രാജാവിന്‍റെ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു نَرْفَعُ നാം ഉയര്‍ത്തുന്നു دَرَجَاتٍ പല പദവി(പടി)കള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ وَفَوْقَ മീതെയുണ്ടു كُلِّ ذِي عِلْمٍ എല്ലാ അറിവുള്ളവന്‍റെയും عَلِيمٌ ഒരു അറിയുന്നവന്‍.
എന്നിട്ട്, അദ്ദേഹത്തിന്‍റെ സഹോദരന്‍റെ സഞ്ചിക്കുമുമ്പ് അവരുടെ സഞ്ചികളെക്കൊണ്ട് അദ്ദേഹം (പരിശോധന) തുടങ്ങി. പിന്നീടു (ഒടുക്കം) തന്‍റെ സഹോദരന്‍റെ സഞ്ചിയില്‍ നിന്നു അതു [പാനപാത്രം] അദ്ദേഹം പുറത്തെടുത്തു. അപ്രകാരം, യൂസുഫിനുവേണ്ടി നാം [അല്ലാഹു] തന്ത്രം പ്രയോഗിച്ചു (കൊടുത്തു). രാജാവിന്‍റെ മത (നിയമ) നടപടിപ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടി(ച്ചു വെ) ക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല; - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. എല്ലാ അറിവുള്ളവന്‍റെയും മീതെ ഒരു അറിയുന്നവനുണ്ട്.
തഫ്സീർ : 76-76
View   
قَالُوٓا۟ إِن يَسْرِقْ فَقَدْ سَرَقَ أَخٌۭ لَّهُۥ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِى نَفْسِهِۦ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّۭ مَّكَانًۭا ۖ وَٱللَّهُ أَعْلَمُ بِمَا تَصِفُونَ﴿٧٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു إِن يَسْرِقْ അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ فَقَدْ سَرَقَ മോഷ്ടിച്ചിട്ടുണ്ട് أَخٌ لَّهُ അവന്‍റെ ഒരു സഹോദരന്‍ مِن قَبْلُ മുമ്പു فَأَسَرَّهَا അപ്പോള്‍ അതിനെ സ്വകാര്യമാക്കി (മറച്ചു) വെച്ചു يُوسُفُ യൂസുഫ് فِي نَفْسِهِ തന്‍റെ മനസ്സില്‍ وَلَمْ يُبْدِهَا അതിനെ വെളിപ്പെടുത്തിയതുമില്ല لَهُمْ അവരോടു قَالَ അദ്ദേഹം പറഞ്ഞു أَنتُمْ നിങ്ങള്‍ شَرٌّ മോശ (ചീത്ത)പ്പെട്ടവരാണു مَّكَانًا സ്ഥാനം, നിലപാടു وَاللَّـهُ അല്ലാഹു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِمَا تَصِفُونَ നിങ്ങള്‍ വിശേഷിപ്പി (വിവരി - വര്‍ണ്ണി) ക്കുന്നതിനെപ്പറ്റി.
അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: "അവന്‍ മോഷ്ടിക്കുന്നെങ്കില്‍, മുമ്പ് അവന്‍റെ ഒരു സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്." എന്നാല്‍, യൂസുഫ് അതു തന്‍റെ മനസ്സില്‍ രഹസ്യമാക്കിവെച്ച്; അതിനെ (ക്കുറിച്ച്) അവരോടു (ഒന്നും) വെളിവാക്കിയതുമില്ല. അദ്ദേഹം (സ്വയം) പറഞ്ഞു: "നിങ്ങള്‍ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു. [നിങ്ങളുടെ നിലപാടു വളരെ മോശം!] അല്ലാഹു, നിങ്ങള്‍ (ഈ) വിശേഷിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്."
തഫ്സീർ : 77-77
View   
قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ إِنَّ لَهُۥٓ أَبًۭا شَيْخًۭا كَبِيرًۭا فَخُذْ أَحَدَنَا مَكَانَهُۥٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ﴿٧٨﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ إِنَّ لَهُ നിശ്ചയമായും അവന്നുണ്ടു أَبًا ഒരു പിതാവു, ബാപ്പ شَيْخًا വൃദ്ധനായ, വയോധികനായ كَبِيرًا വലിയ فَخُذْ അതിനാല്‍ സ്വീകരിക്കണം, പിടിക്കുക أَحَدَنَا ഞങ്ങളില്‍ ഒരാളെ مَكَانَهُ അവന്‍റെ സ്ഥാനത്തു إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ താങ്കളെ കാണുന്നു مِنَ الْمُحْسِنِينَ നന്‍മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്‍മാരില്‍) പെട്ട (വനായി).
അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: "ഹേ, "അസീസേ! അവനു വലിയ വൃദ്ധനായ ഒരു പിതാവുണ്ട്; ആകയാല്‍, ഞങ്ങളില്‍ ഒരാളെ അവന്‍റെ സ്ഥാനത്തു പിടി(ച്ചു വെ)ച്ചാലും! നിശ്ചയമായും, അങ്ങയെ സല്‍ഗുണവാന്‍മാരില്‍ പെട്ടവനായി ഞങ്ങള്‍ കാണുന്നു".
قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَـٰعَنَا عِندَهُۥٓ إِنَّآ إِذًۭا لَّظَـٰلِمُونَ﴿٧٩﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّـهِ അല്ലാഹുവില്‍ ശരണം (അല്ലാഹുവിന്‍റെ കാവല്‍) أَن نَّأْخُذَ ഞങ്ങള്‍ പിടിക്കുന്ന (എടുക്കുന്ന)തിനെക്കുറിച്ചു إِلَّا مَن യതൊരുവനെയല്ലാതെ وَجَدْنَا ഞങ്ങള്‍ കണ്ടെത്തി مَتَاعَنَا ഞങ്ങളുടെ ഉപകരണം (സാധനം) عِندَهُ തന്‍റെ അടുക്കല്‍ إِنَّا إِذًا അപ്പോള്‍ നിശ്ചയമായും ഞങ്ങള്‍ لَّظَالِمُونَ അക്രമികള്‍ തന്നെ.
അദ്ദേഹം പറഞ്ഞു: "ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കല്‍ ഞങ്ങള്‍ കണ്ടെത്തിയോ അവനെയല്ലാതെ പിടി(ച്ചു വെ)ക്കുന്നതിനെക്കുറിച്ച് അല്ലാഹുവില്‍ ശരണം (തേടുന്നു)! അപ്പോള്‍, [അങ്ങനെ ചെയ്‌താല്‍] നിശ്ചയമായും ഞങ്ങള്‍ അക്രമികള്‍തന്നെയായിരിക്കും."
തഫ്സീർ : 78-79
View   
فَلَمَّا ٱسْتَيْـَٔسُوا۟ مِنْهُ خَلَصُوا۟ نَجِيًّۭا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوٓا۟ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًۭا مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ ۖ فَلَنْ أَبْرَحَ ٱلْأَرْضَ حَتَّىٰ يَأْذَنَ لِىٓ أَبِىٓ أَوْ يَحْكُمَ ٱللَّهُ لِى ۖ وَهُوَ خَيْرُ ٱلْحَـٰكِمِينَ﴿٨٠﴾
volume_up share
فَلَمَّا اسْتَيْأَسُوا അങ്ങനെ അവര്‍ നിരാശ അടഞ്ഞ (ആശ നഷ്ടപ്പെട്ട)പ്പോള്‍ مِنْهُ അവനെക്കുറിച്ചു خَلَصُوا അവര്‍ തനിച്ചുപോയി, ഒഴിഞ്ഞുനിന്നു نَجِيًّا സ്വകാര്യം പറയുന്നവരായി قَالَ പറഞ്ഞു كَبِيرُهُمْ അവരില്‍ വലിയവന്‍ أَلَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞുകൂടേ أَنَّ أَبَاكُمْ നിങ്ങളുടെ പിതാവു എന്നു قَدْ أَخَذَ വാങ്ങിയിട്ടുണ്ടു (എന്നു) عَلَيْكُم നിങ്ങളോടു, നിങ്ങള്‍ക്കെതിരില്‍ مَّوْثِقًا ഒരു ഉറപ്പു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു وَمِن قَبْلُ മുമ്പും مَا فَرَّطتُمْ നിങ്ങള്‍ വീഴ്ച വരുത്തിയതു فِي يُوسُفَ യൂസുഫിനെപ്പറ്റി, യൂസുഫിന്‍റെ കാര്യത്തില്‍ فَلَنْ أَبْرَحَ എന്നാല്‍ (അതിനാല്‍) ഞാന്‍ വിടുകയേ ഇല്ല الْأَرْضَ (ഈ) ഭൂമി, നാടു حَتَّىٰ يَأْذَنَ അനുവാദം തരുന്നതുവരെ لِي أَبِي എനിക്കു എന്‍റെ ബാപ്പ أَوْ يَحْكُمَ അല്ലെങ്കില്‍ വിധിച്ചു തരുന്നതു اللَّـهُ لِي അല്ലാഹു എനിക്കു وَهُوَ അവനാകട്ടെ خَيْرُ ഉത്തമനാണു, ഏറ്റം നല്ലവനാണു الْحَاكِمِينَ വിധികര്‍ത്താക്കളില്‍.
അങ്ങനെ, അവനെക്കുറിച്ചു അവര്‍ നിരാശയടഞ്ഞപ്പോള്‍, അവര്‍ സ്വകാര്യം പറയുന്നവരായി തനിച്ചുപോയി. അവരില്‍ വലിയവന്‍ പറഞ്ഞു: "നിങ്ങള്‍ക്കറിഞ്ഞുകൂടേ, നിങ്ങളുടെ പിതാവു നിങ്ങളോട് അല്ലാഹുവിങ്കല്‍നിന്നും ഒരുറപ്പു വാങ്ങീട്ടുണ്ടെന്നു?! മുമ്പ് യൂസുഫി(ന്‍റെ വിഷയത്തി)ല്‍ നിങ്ങള്‍ വീഴ്ചചെയ്തിട്ടുള്ളതും (അറിഞ്ഞുകൂടേ)?! എന്നാല്‍, എന്‍റെ പിതാവു എനിക്കു അനുവാദം നല്‍കുകയോ, അല്ലാഹു എനിക്കു (വല്ല പരിഹാരവും) വിധിച്ചുതരുകയോ ചെയ്യുന്നതുവരേക്കും ഞാന്‍ (ഈ) ഭൂമി വിട്ടുപോരുന്നതേയല്ല. അവന്‍ വിധികര്‍ത്താക്കളില്‍ ഏറ്റം ഉത്തമനാണുതാനും.
ٱرْجِعُوٓا۟ إِلَىٰٓ أَبِيكُمْ فَقُولُوا۟ يَـٰٓأَبَانَآ إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَـٰفِظِينَ﴿٨١﴾
volume_up share
ارْجِعُوا നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ أَبِيكُمْ നിങ്ങളുടെ പിതാവിങ്കലേക്കു فَقُولُوا എന്നിട്ടു പറയുവിന്‍ يَا أَبَانَا ഞങ്ങളുടെ പിതാവേ إِنَّ ابْنَكَ നിശ്ചയമായും നിങ്ങളുടെ മകൻ سَرَقَ മോഷ്ടിച്ചു, കട്ടു وَمَا شَهِدْنَا ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല إِلَّا بِمَا യാതൊന്നനുസരിച്ചല്ലാതെ عَلِمْنَا ഞങ്ങള്‍ അറിഞ്ഞു وَمَا كُنَّا ഞങ്ങളായിട്ടുമില്ല, അല്ലതാനും لِلْغَيْبِ അദൃശ്യകാര്യത്തെ, മറഞ്ഞകാര്യത്തെ حَافِظِينَ പഠിച്ചവര്‍, അറിഞ്ഞവര്‍, സൂക്ഷിക്കുന്നവര്‍.
"നിങ്ങള്‍ നിങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിചെല്ലുവിന്‍; എന്നിട്ട് (അദ്ദേഹത്തോടു) പറയുവിന്‍: "ഞങ്ങളുടെ പിതാവേ, നിങ്ങളുടെ മകന്‍ മോഷ്ടിച്ചു. ഞങ്ങള്‍ അറിഞ്ഞതിനനുസരിച്ചല്ലാതെ ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല. ഞങ്ങള്‍ അദൃശ്യകാര്യത്തെ അറിഞ്ഞവരല്ലതാനും."
وَسْـَٔلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلْعِيرَ ٱلَّتِىٓ أَقْبَلْنَا فِيهَا ۖ وَإِنَّا لَصَـٰدِقُونَ﴿٨٢﴾
volume_up share
وَاسْأَلِ ചോദിക്കുകയും ചെയ്യുക الْقَرْيَةَ الَّتِي യാതൊരു രാജ്യത്തോട് كُنَّا ഞങ്ങളായിരുന്നു فِيهَا അതില്‍ وَالْعِيرَ الَّتِي യാതൊരു വാഹനസംഘത്തോടും أَقْبَلْنَا فِيهَا അതിലായി ഞങ്ങള്‍ മുന്നിട്ടു വന്നിരിക്കുന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെ.
"ഞങ്ങള്‍ ആയിരുന്ന [പോയിരുന്ന]തായ രാജ്യത്തോടും [രാജ്യക്കാരോടും] ഞങ്ങള്‍ (അവിടെനിന്നു) മുന്നിട്ടുവന്നതായ വാഹനസംഘത്തോടും നിങ്ങള്‍ ചോദി(ച്ചു നോ)ക്കുകയും ചെയ്യുക. ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്."
തഫ്സീർ : 80-82
View   
قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًۭا ۖ فَصَبْرٌۭ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ﴿٨٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എങ്കിലും سَوَّلَتْ لَكُمْ നിങ്ങള്‍ക്കു ഭംഗിയാക്കി തന്നു أَنفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി (അതുകൊണ്ടു) ക്ഷമ, ക്ഷമിക്കുക جَمِيلٌ ഭംഗിയായ عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَأْتِيَنِي എനിക്കു വരുക, നല്‍കുവാന്‍ بِهِمْ അവരെക്കൊണ്ടു, അവരെ جَمِيعًا എല്ലാം, മുഴുവനും إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ (എല്ലാം) അറിയുന്നവന്‍, സര്‍വ്വജ്ഞന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
അദ്ദേഹം [പിതാവു] പറഞ്ഞു: (അതൊന്നുമല്ല) പക്ഷെ, നിങ്ങള്‍ക്കു നിങ്ങളുടെ മനസ്സുകള്‍ (എന്തോ) ഒരു കാര്യം ഭംഗിയാക്കിക്കാട്ടിയിരിക്കുന്നു. [അതു നിങ്ങള്‍ ചെയ്തിരിക്കാം] എനി, ഭംഗിയായ ക്ഷമ! [അതേ മാര്‍ഗ്ഗമുള്ളു]. അവരെ എല്ലാവരെയും (തന്നെ) അല്ലാഹു എനിക്കു കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. നിശ്ചയമായും, അവന്‍ തന്നെയാണു സര്‍വ്വജ്ഞനും, അഗാധജ്ഞനുമായുള്ളവന്‍."
وَتَوَلَّىٰ عَنْهُمْ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌۭ﴿٨٤﴾
volume_up share
وَتَوَلَّىٰ അദ്ദേഹം വിട്ടുമാറുകയും ചെയ്തു عَنْهُمْ അവരില്‍നിന്ന് وَقَالَ പറയുകയും ചെയ്തു يَا أَسَفَىٰ എന്‍റെ സങ്കടമേ, വിഷാദമേ, വ്യസനമേ عَلَىٰ يُوسُفَ യൂസുഫിന്‍റെ പേരില്‍, യൂസുഫിനെപ്പറ്റി وَابْيَضَّتْ വെളുക്കുകയും ചെയ്തു عَيْنَاهُ അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍ مِنَ الْحُزْنِ വ്യസനത്താല്‍ فَهُوَ എന്നിട്ടദ്ദേഹം كَظِيمٌ (കോപം) ഒതുക്കിവെച്ചവന്‍, (വ്യസനം) നിറഞ്ഞവന്‍, (കോപം കൊണ്ടോ, വ്യസനം കൊണ്ടോ) വിങ്ങിയവന്‍ (ആകുന്നു).
അദ്ദേഹം അവരില്‍നിന്നും വിട്ടുമാറുകയും, "യൂസുഫിന്‍റെ പേരിലുള്ള എന്‍റെ സങ്കടമേ!" എന്നു പറയുകയും ചെയ്തു. വ്യസനംനിമിത്തം അദ്ദേഹത്തിന്‍റെ രണ്ടു കണ്ണുകള്‍ വെളുക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹം (വ്യസനവും കോപവും മനസ്സില്‍) ഒതുക്കിവെക്കുന്നവനായിരുന്നു.
തഫ്സീർ : 83-84
View   
قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَـٰلِكِينَ﴿٨٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) تَفْتَأُ നിങ്ങള്‍ ആയിക്കൊണ്ടിരിക്കും تَذْكُرُ നിങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടു يُوسُفَ യൂസുഫിനെ حَتَّىٰ تَكُونَ നിങ്ങള്‍ ആയിത്തീരുന്നതുവരെ حَرَضًا മരിക്കാറായവന്‍, ജീവശ്ശവം أَوْ تَكُونَ അല്ലെങ്കില്‍ ആയിരിക്കുന്നതു مِنَ الْهَالِكِينَ നാശമടഞ്ഞവരില്‍പെട്ട(വന്‍).
അവര്‍ [മക്കള്‍] പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും; നിങ്ങള്‍ മരിക്കാറായിത്തീരുകയോ, അല്ലെങ്കില്‍ (മരിച്ച്) നാശമടയുന്നവരില്‍ പെട്ടവനായിത്തീരുകയോ ചെയ്യുന്നതുവരെ."
قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ﴿٨٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا أَشْكُو ഞാന്‍ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു بَثِّي എന്‍റെ വേവലാതി وَحُزْنِي എന്‍റെ വ്യസനവും إِلَى اللَّـهِ അല്ലാഹുവിലേക്കു (മാത്രം) وَأَعْلَمُ ഞാന്‍ അറിയുകയും ചെയ്യുന്നു, എനിക്കറിയാം مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു.
അദ്ദേഹം [പിതാവു] പറഞ്ഞു: "എന്‍റെ വേവലാതിയും, എന്‍റെ വ്യസനവും (സംബന്ധിച്ചു) ഞാന്‍ അല്ലാഹുവിങ്കലേക്കു മാത്രമാണു പരാതിപ്പെടുന്നത്. നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതൊക്കെ) അല്ലാഹുവിങ്കല്‍ നിന്ന് എനിക്കറിയുകയും ചെയ്യും."
തഫ്സീർ : 85-86
View   
يَـٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَـٰفِرُونَ﴿٨٧﴾
volume_up share
يَا بَنِيَّ എന്‍റെ മക്കളേ, പുത്രന്‍മാരേ اذْهَبُوا നിങ്ങള്‍ പോകുവിന്‍ فَتَحَسَّسُوا എന്നിട്ടു അന്വേഷിച്ചറിയുവിന്‍ مِن يُوسُفَ യൂസുഫിനെപ്പറ്റി وَأَخِيهِ അവന്‍റെ സഹോദരനെയും وَلَا تَيْأَسُوا നിങ്ങള്‍ നിരാശപ്പെടുകയും അരുതു مِن رَّوْحِ ആശ്വാസത്തെ (തുറവിയെ) ക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يَيْأَسُ നിരാശപ്പെടുകയില്ല, ആശ മുറിയുകയില്ല مِن رَّوْحِ ആശ്വാസത്തെക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِلَّا الْقَوْمُ ജനങ്ങളല്ലാതെ الْكَافِرُونَ അവിശ്വാസികളായ.
"എന്‍റെ മക്കളേ, നിങ്ങള്‍പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ചു (വിവരം) അന്വേഷിച്ചു നോക്കുവിന്‍. അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടുകയും ചെയ്യരുത്. നിശ്ചയമായും കാര്യം: അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെപ്പറ്റി അവിശ്വാസികളായ ജനങ്ങളല്ലാതെ നിരാശപ്പെടുകയില്ല."
തഫ്സീർ : 87-87
View   
فَلَمَّا دَخَلُوا۟ عَلَيْهِ قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَـٰعَةٍۢ مُّزْجَىٰةٍۢ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ ۖ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ﴿٨٨﴾
volume_up share
فَلَمَّا دَخَلُوا അങ്ങനെ അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്‍റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ مَسَّنَا ഞങ്ങളെ ബാധിച്ചിരിക്കുന്നു, സ്പര്‍ശിച്ചു وَأَهْلَنَا ഞങ്ങളുടെ കുടുംബത്തെ (ആള്‍ക്കാരെ)യും الضُّرُّ ദുരിതം, വിഷമം, ഉപദ്രവം, ബുദ്ധിമുട്ടു وَجِئْنَا ഞങ്ങള്‍ വരുകയും ചെയ്തിരിക്കുന്നു, വന്നിരിക്കുകയാണ് بِبِضَاعَةٍ ഒരു ചരക്കു (സാമാന ദ്രവ്യവു)മായി مُّزْجَاةٍ താണ തരത്തിലുള്ള, ചിലവാകാത്ത, പോരായ്മയുള്ള فَأَوْفِ അതിനാല്‍ പൂര്‍ത്തിയാക്കിത്തരണം لَنَا ഞങ്ങള്‍ക്കു الْكَيْلَ അളവു وَتَصَدَّقْ ധര്‍മ്മം ചെയ്യുകയും ചെയ്യണം عَلَيْنَا ഞങ്ങള്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَجْزِي പ്രതിഫലം നല്‍കും الْمُتَصَدِّقِينَ ധര്‍മ്മം (ദാനം) ചെയ്യുന്നവര്‍ക്കു.
അങ്ങനെ, അവര്‍ അദ്ദേഹത്തിന്‍റെ [യൂസുഫിന്‍റെ] അടുക്കല്‍ പ്രവേശിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഹേ, "അസീസേ"! ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു താണതരത്തിലുള്ള (അല്‍പം) ചരക്കുമായി വരുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍, അങ്ങുന്ന് ഞങ്ങള്‍ക്ക് (ധാന്യം) അളവു പൂര്‍ത്തിയാക്കിത്തരുകയും, ഞങ്ങള്‍ക്കു ധര്‍മ്മം നല്‍കുകയും ചെയ്യേണമേ! നിശ്ചയമായും, ധര്‍മ്മം നല്‍കുന്നവര്‍ക്കു അല്ലാഹു പ്രതിഫലം കൊടുക്കുന്നതാണ്."
തഫ്സീർ : 88-88
View   
قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَـٰهِلُونَ﴿٨٩﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هَلْ عَلِمْتُم നിങ്ങള്‍ക്കറിയാമോ مَّا فَعَلْتُم നിങ്ങള്‍ ചെയ്തതു بِيُوسُفَ യൂസുഫിനെക്കൊണ്ടു وَأَخِيهِ അവന്‍റെ സഹോദരനെയും إِذْ أَنتُمْ നിങ്ങളായിരിക്കെ, ആയിരുന്നപ്പോള്‍ جَاهِلُونَ വിവരമില്ലാത്തവര്‍, വിഡ്ഢികള്‍.
അദ്ദേഹം പറഞ്ഞു: "യൂസുഫിനെയും, അവന്‍റെ സഹോദരനെയും കൊണ്ടു നിങ്ങള്‍ ചെയ്തതു നിങ്ങള്‍ക്കറിയാമോ? - നിങ്ങള്‍ വിവരമില്ലാത്തവരായിരിക്കെ!"
قَالُوٓا۟ أَءِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا۠ يُوسُفُ وَهَـٰذَآ أَخِى ۖ قَدْ مَنَّ ٱللَّهُ عَلَيْنَآ ۖ إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ﴿٩٠﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَإِنَّكَ നീയാണോ, നിശ്ചയമായും നിങ്ങളോ لَأَنتَ നീ (നിങ്ങള്‍) തന്നെ(യോ) يُوسُفُ യൂസുഫ് قَالَ അദ്ദേഹം പറഞ്ഞു أَنَا يُوسُفُ ഞാന്‍ യൂസുഫാണ് وَهَـٰذَا أَخِي ഇതു എന്‍റെ സഹോദരനും قَدْ مَنَّ തീര്‍ച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നിട്ടുണ്ടു اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളില്‍ إِنَّهُ നിശ്ചയമായും അതു (കാര്യം) مَن يَتَّقِ ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം وَيَصْبِرْ ക്ഷമിക്കുകയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُضِيعُ പാഴാക്കുകയില്ല أَجْرَ പ്രതിഫലത്തെ الْمُحْسِنِينَ സല്‍ഗുണവാന്‍മാരുടെ, നന്‍മചെയ്യുന്നവരുടെ.
അവര്‍ പറഞ്ഞു: "നീ തന്നെയാണോ യൂസുഫ്?!" അദ്ദേഹം പറഞ്ഞു: "(അതെ) ഞാന്‍ യൂസുഫും, ഇതു എന്‍റെ സഹോദരനുമാണ്. തീര്‍ച്ചയായും, അല്ലാഹു ഞങ്ങള്‍ക്കു ഗുണം ചെയ്തുതന്നിരിക്കുന്നു. "നിശ്ചയമായും, കാര്യം: ആരെങ്കിലും സൂക്ഷ്മത പാലിക്കുകയും, ക്ഷമിക്കുകയും ചെയ്യുന്നപക്ഷം, നിശ്ചയമായും (ആ) സല്‍ഗുണവാന്‍മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല."
തഫ്സീർ : 89-90
View   
قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَـٰطِـِٔينَ﴿٩١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ لَقَدْ آثَرَكَ തീര്‍ച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടു, പ്രത്യേകപ്പെടുത്തി اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങളെക്കാള്‍ وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَخَاطِئِينَ തെറ്റു (അബദ്ധം) ചെയ്തവര്‍ തന്നെ.
അവര്‍ പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അല്ലാഹു ഞങ്ങളെക്കാള്‍ നിന്നെ (ശ്രേഷ്ഠനാക്കി) തിരഞ്ഞെടുത്തിട്ടുണ്ട്. നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവര്‍ തന്നെ ആയിരിക്കുന്നു."
قَالَ لَا تَثْرِيبَ عَلَيْكُمُ ٱلْيَوْمَ ۖ يَغْفِرُ ٱللَّهُ لَكُمْ ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ﴿٩٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَا تَثْرِيبَ അധിക്ഷേപം (കുറ്റപ്പെടുത്തല്‍ - ചീത്തപ്പെടുത്തല്‍) ഇല്ല عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളെപ്പറ്റി الْيَوْمَ ഇന്നു يَغْفِرُ പൊറുക്കും, പൊറുക്കട്ടെ اللَّـهُ അല്ലാഹു لَكُمْ നിങ്ങള്‍ക്ക് وَهُوَ അവനാകട്ടെ أَرْحَمُ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണചെയ്യുന്നവരില്‍.
അദ്ദേഹം പറഞ്ഞു: "ഇന്നു നിങ്ങളുടെ മേല്‍ യാതൊരധിക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തരുമാറാകട്ടെ (അഥവാ പൊറുത്തുതരും). അവന്‍ കരുണ ചെയ്യുന്നവരില്‍ ഏറ്റം കരുണ ചെയ്യുന്നവനുമാണ്."
തഫ്സീർ : 91-92
View   
ٱذْهَبُوا۟ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيرًۭا وَأْتُونِى بِأَهْلِكُمْ أَجْمَعِينَ﴿٩٣﴾
volume_up share
اذْهَبُوا നിങ്ങള്‍ പോകുവിന്‍ بِقَمِيصِي എന്‍റെ കുപ്പായവുമായി هَـٰذَا ഈ فَأَلْقُوهُ എന്നിട്ടതു ഇടുവിന്‍ عَلَىٰ وَجْهِ മുഖത്തു أَبِي എന്‍റെ പിതാവിന്‍റെ يَأْتِ അദ്ദേഹം വരും بَصِيرًا കാഴ്ചയുള്ളവനായി وَأْتُونِي എന്‍റെ അടുക്കല്‍ വരുകയും ചെയ്യുവിന്‍ بِأَهْلِكُمْ നിങ്ങളുടെ കുടുംബത്തെക്കൊണ്ടു أَجْمَعِينَ മുഴുവന്‍, എല്ലാം.
"നിങ്ങള്‍ എന്‍റെ ഈ കുപ്പായവും കൊണ്ടുപോയി അതു എന്‍റെ പിതാവിന്‍റെ മുഖത്തു ഇട്ടു കൊടുക്കുക, അദ്ദേഹം കാഴ്ചയുള്ളവനായി വരും. നിങ്ങളുടെ കുടുംബത്തെ മുഴുവനും എന്‍റെ അടുക്കല്‍ കൊണ്ടുവരുകയും ചെയ്യുവിന്‍."
തഫ്സീർ : 93-93
View   
وَلَمَّا فَصَلَتِ ٱلْعِيرُ قَالَ أَبُوهُمْ إِنِّى لَأَجِدُ رِيحَ يُوسُفَ ۖ لَوْلَآ أَن تُفَنِّدُونِ﴿٩٤﴾
volume_up share
وَلَمَّا فَصَلَتِ പിരിഞ്ഞപ്പോള്‍ الْعِيرُ യാത്രാസംഘം قَالَ أَبُوهُمْ അവരുടെ പിതാവു പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَأَجِدُ ഞാന്‍ കണ്ടെത്തുന്നു (എനിക്കു കിട്ടുന്നു) رِيحَ വാസന, മണം يُوسُفَ യൂസുഫിന്‍റെ لَوْلَا ഇല്ലാതിരുന്നെങ്കില്‍ أَن تُفَنِّدُونِ എന്നെ നിങ്ങള്‍ ബുദ്ധി മന്ദിച്ചവനാക്കുക, വിഡ്ഢിയാക്കല്‍.
വാഹനസംഘം പിരിഞ്ഞുപോന്നപ്പോള്‍, അവരുടെ പിതാവ് (അടുത്തുള്ളവരോടു) പറഞ്ഞു: "നിശ്ചയമായും ഞാന്‍, യൂസുഫിന്‍റെ വാസന എനിക്കു ലഭിക്കുന്നു; നിങ്ങളെന്നെ (വാര്‍ദ്ധക്യത്താല്‍) ബുദ്ധിമന്ദിച്ചവനാക്കുകയില്ലാതിരുന്നെങ്കില്‍! [എന്നാല്‍, നിങ്ങള്‍ക്കതു വിശ്വസിക്കാമായിരുന്നു]".
قَالُوا۟ تَٱللَّهِ إِنَّكَ لَفِى ضَلَـٰلِكَ ٱلْقَدِيمِ﴿٩٥﴾
volume_up share
قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെ തന്നെയാണ് إِنَّكَ നിശ്ചയമായും നിങ്ങള്‍ لَفِي ضَلَالِكَ നിങ്ങളുടെ വഴിപിഴവില്‍ തന്നെ الْقَدِيمِ പഴയ, മുമ്പേയുള്ള.
അവര്‍ പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ നിങ്ങളുടെ പഴയ വഴി കേടില്‍തന്നെയാണു (ഇപ്പോഴും)."
തഫ്സീർ : 94-95
View   
فَلَمَّآ أَن جَآءَ ٱلْبَشِيرُ أَلْقَىٰهُ عَلَىٰ وَجْهِهِۦ فَٱرْتَدَّ بَصِيرًۭا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ﴿٩٦﴾
volume_up share
فَلَمَّا أَن جَاءَ വരികയുണ്ടായപ്പോള്‍ الْبَشِيرُ സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ أَلْقَاهُ അയാള്‍ അതിനെ ഇട്ടു عَلَىٰ وَجْهِهِ അദ്ദേഹത്തിന്‍റെ മുഖത്തു فَارْتَدَّ അപ്പോള്‍ അദ്ദേഹം മടങ്ങി, മാറി بَصِيرًا കാഴ്ചയുള്ളവനായി قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് إِنِّي أَعْلَمُ നിശ്ചയമായും ഞാന്‍ (എനിക്കു) അറിയുമെന്നു مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍ (നിങ്ങള്‍ക്കു) അറിയാത്തത്.
അങ്ങനെ, സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വരികയുണ്ടായപ്പോള്‍, അയാളതു അദ്ദേഹത്തിന്‍റെ മുഖത്തു ഇട്ടു; അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ: "നിശ്ചയമായും, നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതു) അല്ലാഹുവിങ്കല്‍ നിന്നും എനിക്കറിയാമെന്നു?!"
തഫ്സീർ : 96-96
View   
قَالُوا۟ يَـٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَـٰطِـِٔينَ﴿٩٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ اسْتَغْفِرْ പാപമോചനം (പൊറുക്കുവാന്‍) തേടണം لَنَا ഞങ്ങള്‍ക്കുവേണ്ടി ذُنُوبَنَا ഞങ്ങളുടെ പാപങ്ങള്‍ക്കു إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുന്നു خَاطِئِينَ പിഴച്ചവര്‍, തെറ്റുചെയ്തവര്‍.
അവര്‍ [മക്കള്‍] പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങള്‍ പാപമോചനം തേടേണമേ! - നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവരായിരിക്കുന്നു!"
قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٩٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു سَوْفَ വഴിയെ, പിറകെ أَسْتَغْفِرُ ഞാന്‍ പാപമോചനം തേടും لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبِّي എന്‍റെ റബ്ബിനോടു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി.
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു വഴിയെ പാപമോചനം തേടുന്നതാണ്. നിശ്ചയമായും അവന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവന്‍".
തഫ്സീർ : 97-98
View   
فَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُوا۟ مِصْرَ إِن شَآءَ ٱللَّهُ ءَامِنِينَ﴿٩٩﴾
volume_up share
فَلَمَّا دَخَلُوا അങ്ങനെ (എന്നിട്ടു) അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫില്‍, യൂസുഫിന്‍റെ അടുക്കല്‍ آوَىٰ അദ്ദേഹം അടുപ്പിച്ചു, കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി إِلَيْهِ തന്‍റെ അടുക്കലേക്കു أَبَوَيْهِ തന്‍റെ മാതാപിതാക്കളെ وَقَالَ അദ്ദേഹം പറയുകയും ചെയ്തു ادْخُلُوا പ്രവേശിച്ചുകൊള്ളുവിന്‍ مِصْرَ മിസ്രില്‍, ഈജിപ്തില്‍ إِن شَاءَ ഉദ്ദേശിക്കുന്നപക്ഷം اللَّـهُ അല്ലാഹു آمِنِينَ നിര്‍ഭയരായി, സമാധാനപ്പെട്ടുകൊണ്ടു.
അങ്ങനെ, അവര്‍ [ആ കുടുംബം] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, - അദ്ദേഹം തന്‍റെ മാതാപിതാക്കളെ തന്നിലേക്കു അണച്ചുകൂട്ടി (സ്വീകരിച്ചു). അദ്ദേഹം പറയുകയും ചെയ്തു: "നിങ്ങള്‍, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നിര്‍ഭയരായിക്കൊണ്ടു (സമാധാനപൂര്‍വ്വം) മിസ്രില്‍ [ഈജിപ്തില്‍] പ്രവേശിച്ചു കൊള്ളുക."
وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًۭا ۖ وَقَالَ يَـٰٓأَبَتِ هَـٰذَا تَأْوِيلُ رُءْيَـٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّۭا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَـٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌۭ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ﴿١٠٠﴾
volume_up share
وَرَفَعَ അദ്ദേഹം ഉയര്‍ത്തുക (കയറ്റിയിരുത്തുക)യും أَبَوَيْهِ തന്‍റെ മാതാപിതാക്കളെ عَلَى الْعَرْشِ സിംഹാസന (രാജപീഠ -സ്ഥാനപീഠ)ത്തിന്‍മേല്‍ وَخَرُّوا അവര്‍ വീഴുകയും ചെയ്തു لَهُ അദ്ദേഹത്തിന് سُجَّدًا സുജൂദു (പ്രണാമം - തലകുനിക്കല്‍ - കുനിയല്‍) ചെയ്യുന്നവരായി وَقَالَ പറയുകയും ചെയ്തു يَا أَبَتِ എന്‍റെ ഉപ്പാ, പിതാവേ هَـٰذَا تَأْوِيلُ ഇതു പുലര്‍ച്ചയാണ്, പൊരുളാണ്, വ്യാഖ്യാനമാണ് رُؤْيَايَ എന്‍റെ സ്വപ്നത്തിന്‍റെ مِن قَبْلُ മുമ്പുള്ള, മുമ്പത്തെ قَدْ جَعَلَهَا അതിനെ ആക്കിയിട്ടുണ്ട്, ആക്കിക്കഴിഞ്ഞു رَبِّي എന്‍റെ റബ്ബു حَقًّا യഥാര്‍ത്ഥം, നേര് وَقَدْ أَحْسَنَ അവന്‍ നന്‍മ ചെയ്തിട്ടുമുണ്ടു بِي എന്നില്‍, എനിക്കു إِذْ أَخْرَجَنِي അവന്‍ എന്നെ പുറത്തു കൊണ്ടുവന്നപ്പോള്‍ (വന്നിരിക്കെ) مِنَ السِّجْنِ തടവില്‍ നിന്ന് وَجَاءَ بِكُم നിങ്ങളെ കൊണ്ടുവരുകയും ചെയ്തു مِّنَ الْبَدْوِ മരുഭൂമിയില്‍ നിന്ന് مِن بَعْدِ ശേഷം, പിന്നീടായി أَن نَّزَغَ ഇളക്കിവിട്ടതിനു الشَّيْطَانُ പിശാചു بَيْنِي എന്‍റെ ഇടയില്‍ وَبَيْنَ إِخْوَتِي എന്‍റെ സഹോദരന്‍മാര്‍ക്കിടയിലും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു لَطِيفٌ സൗമ്യമായി (സൂക്ഷ്മമായി) ചെയ്യുന്നവനാണു لِّمَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതിനെ, ഉദ്ദേശിക്കുന്നകാര്യത്തിനു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ സര്‍വ്വജ്ഞന്‍, (എല്ലാം) അറിയുന്നവന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
തന്‍റെ മാതാപിതാക്കളെ അദ്ദേഹം സിംഹാസന [സ്ഥാനപീഠ]ത്തിന്‍മേല്‍ കയറ്റിയിരുത്തുകയും ചെയ്തു. അവര്‍ (എല്ലാം) അദ്ദേഹത്തിനു "സുജൂദു" [പ്രമാണം] ചെയ്തുകൊണ്ടു വീഴുകയും ചെയ്തു. അദ്ദേഹം പറയുകയും ചെയ്തു: "എന്‍റെ പിതാവേ, ഇതു എന്‍റെ മുമ്പത്തെ സ്വപ്നത്തിന്‍റെ പുലര്‍ച്ചയാകുന്നു; എന്‍റെ റബ്ബ് അതൊരു യഥാര്‍ത്ഥമാക്കിക്കഴിഞ്ഞു. അവന്‍ എനിക്കു നന്‍മചെയ്യുകയും ചെയ്തിട്ടുണ്ട്: (അതെ) എന്നെ അവന്‍ തടവില്‍ നിന്നു (മോചിപ്പിച്ച്‌) പുറത്തുകൊണ്ടുവരുകയും, നിങ്ങളെ മരുഭൂമിയില്‍നിന്നു കൊണ്ടുവ(ന്നുത)രുകയും ചെയ്തിരിക്കെ; എന്‍റെയും, എന്‍റെ സഹോദരന്‍മാരുടെയും ഇടയില്‍ പിശാചു (കുഴപ്പം) ഇളക്കിവിട്ടതിനു ശേഷം. നിശ്ചയമായും, എന്‍റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നതിനെ സൗമ്യമായി ചെയുന്നവനാകുന്നു. നിശ്ചയമായും, അവന്‍തന്നെയാകുന്നു സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍".
തഫ്സീർ : 99-100
View   
رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًۭا وَأَلْحِقْنِى بِٱلصَّـٰلِحِينَ﴿١٠١﴾
volume_up share
رَبِّ എന്‍റെ റബ്ബേ قَدْ آتَيْتَنِي നീ എനിക്കു നല്‍കിയിട്ടുണ്ട് مِنَ الْمُلْكِ രാജാധികാരത്തില്‍നിന്നു وَعَلَّمْتَنِي എനിക്കു നീ പഠിപ്പിക്കുകയും ചെയ്തു مِن تَأْوِيلِ വ്യാഖ്യാനത്തില്‍ നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ فَاطِرَ സൃഷ്ടിച്ചുണ്ടാക്കിയവനേ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും أَنتَ നീ وَلِيِّي എന്‍റെ രക്ഷാധികാരി (കൈകാര്യക്കാരന്‍) ആകുന്നു فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരലോകത്തിലും تَوَفَّنِي എന്നെ നീ പൂര്‍ണ്ണമായെടുക്കേണമേ (മരിപ്പിക്കണേ) مُسْلِمًا മുസ്ലിമായിക്കൊണ്ടു وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും ചെയ്യേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്-വൃത്തരില്‍.
"എന്‍റെ റബ്ബേ! നീ എനിക്കു രാജാധികാരത്തില്‍ നിന്നും (കുറെയൊക്കെ) നല്‍കിയിട്ടുണ്ട്; വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും (കുറെയെല്ലാം) നീ എനിക്കു പഠിപ്പിച്ചു തരുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവേ! നീ, ഇഹത്തിലും, പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്ലിമായി [കീഴൊതുക്കമുള്ളവനായി] മരിപ്പിക്കേണമേ! എന്നെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ!"
തഫ്സീർ : 101-101
View   
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنتَ لَدَيْهِمْ إِذْ أَجْمَعُوٓا۟ أَمْرَهُمْ وَهُمْ يَمْكُرُونَ﴿١٠٢﴾
volume_up share
ذَٰلِكَ അതു مِنْ أَنبَاءِ വാര്‍ത്തകളില്‍ പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ, മറഞ്ഞ نُوحِيهِ അതിനെ നാം വഹ്-യു നല്‍കുന്നു إِلَيْكَ നിനക്ക് وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ أَجْمَعُوا അവര്‍ ഏകോപിച്ച (തീര്‍ച്ചപ്പെടുത്തിയ - ഉറപ്പിച്ച)പ്പോള്‍ أَمْرَهُمْ അവരുടെ കാര്യം وَهُمْ അവര്‍, അവരായുംകൊണ്ടു يَمْكُرُونَ അവര്‍ കുതന്ത്രം പ്രയോഗിച്ചു (കൊണ്ടു).
അതു, അദൃശ്യ വാര്‍ത്തകളില്‍ പെട്ടതാകുന്നു; അതു, നാം നിനക്കു വഹ്-യു [ദിവ്യസന്ദേശം] നല്‍കുകയാണ്. അവര്‍ [യൂസുഫിന്‍റെ സഹോദരന്‍മാര്‍] കുതന്ത്രം പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ (ഉദ്ദിഷ്ട) കാര്യം യോജിച്ചുറപ്പിച്ചപ്പോള്‍, അവരുടെ അടുക്കല്‍ നീ ഉണ്ടായിരുന്നില്ലല്ലോ.
وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ﴿١٠٣﴾
volume_up share
وَمَا أَكْثَرُ അധികമാളുമല്ല النَّاسِ മനുഷ്യരില്‍ وَلَوْ حَرَصْتَ നീ മോഹിച്ചാലും, നിനക്കു അത്യാഗ്രഹമുണ്ടായാലും مُؤْمِنِينَ സത്യവിശ്വാസികള്‍.
മനുഷ്യരില്‍ അധികമാളും - നീ അതിയായി മോഹിച്ചിരുന്നാലും - സത്യവിശ്വാസികളല്ല.
وَمَا تَسْـَٔلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿١٠٤﴾
volume_up share
وَمَا تَسْأَلُهُمْ അവരോടു നീ ചോദിക്കുന്നുമില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ مِنْ أَجْرٍ യാതൊരു പ്രതിഫലവും إِنْ هُوَ അതല്ല, ഇതല്ല إِلَّا ذِكْرٌ ഒരു ഉല്‍ബോധനം, സ്മരണ (പ്രസ്താവന) അല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കു, ലോകര്‍ക്കു വേണ്ടിയുള്ള.
ഇതിന്‍റെപേരില്‍ അവരോട് നീ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഇതു ലോകര്‍ക്കു (പൊതുവെ) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 102-104
View   
وَكَأَيِّن مِّنْ ءَايَةٍۢ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ﴿١٠٥﴾
volume_up share
وَكَأَيِّن എത്രയേറെ (എത്രയോ) ഉണ്ട് مِّنْ آيَةٍ ദൃഷ്ടാന്തമായിട്ടു, ദൃഷ്ടാന്തത്തില്‍നിന്ന് فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും يَمُرُّونَ അവര്‍ നടന്നുകൊണ്ടിരിക്കുന്നു, സഞ്ചരിക്കുന്നു عَلَيْهَا അതിലൂടെ, അവയുടെ അടുക്കലൂടെ وَهُمْ അവരാകട്ടെ, അവര്‍ ആയിക്കൊണ്ടു عَنْهَا അവയെക്കുറിച്ചു, അവയില്‍നിന്നും مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണു, അവഗണിക്കുന്നവര്‍.
എത്ര (യേറെ) ദൃഷ്ടാന്തങ്ങളാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത്?! അവര്‍ [മനുഷ്യര്‍] അവയിലൂടെ നടന്നു കൊണ്ടിരിക്കുന്നു; അവരാകട്ടെ, അവയെക്കുറിച്ച് (അവഗണിച്ചു) തിരിഞ്ഞുകളയുന്നവരുമാകുന്നു!
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ﴿١٠٦﴾
volume_up share
وَمَا يُؤْمِنُ വിശ്വസിക്കുന്നുമില്ല أَكْثَرُهُم അവരിലധികവും, അധികമാളും بِاللَّـهِ അല്ലാഹുവില്‍ إِلَّا وَهُم അവരായിക്കൊണ്ടല്ലാതെمُّشْرِكُونَ മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍.
അവരില്‍ അധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നുമില്ല; അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവരായും കൊണ്ടല്ലാതെ.
أَفَأَمِنُوٓا۟ أَن تَأْتِيَهُمْ غَـٰشِيَةٌۭ مِّنْ عَذَابِ ٱللَّهِ أَوْ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿١٠٧﴾
volume_up share
أَفَأَمِنُوا എന്നാല്‍ (അപ്പോള്‍) അവര്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയോ أَن تَأْتِيَهُمْ അവര്‍ക്കു വരുന്നതിനെ غَاشِيَةٌ വല്ല മൂടുന്ന സംഭവവും (പൊതു ആപത്തും) مِّنْ عَذَابِ ശിക്ഷയില്‍നിന്നു اللَّـهِ അല്ലാഹുവിന്‍റെ أَوْ تَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കുവരുന്നതിനെ السَّاعَةُ അന്ത്യസമയം بَغْتَةً പെട്ടെന്ന്, യാദൃശ്ഛികമായി وَهُمْ അവര്‍ ആയിക്കൊണ്ടു (ആയിരിക്കുന്ന വിധത്തില്‍) لَا يَشْعُرُونَ അവര്‍ അറിയാതെ, ബോധ്യപ്പെടാതെ
എന്നാല്‍, അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും മൂടിക്കളയുന്ന വല്ല സംഭവവും അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച് അവര്‍ (സമാധാനിച്ച്) നിര്‍ഭയരായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധം പെട്ടെന്ന് അന്ത്യസമയം അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!
തഫ്സീർ : 105-107
View   
قُلْ هَـٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَـٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ﴿١٠٨﴾
volume_up share
قُلْ പറയുക هَـٰذِهِ ഇതു, ഇതാ, ഇതത്രെ سَبِيلِي എന്‍റെ മാര്‍ഗ്ഗം, വഴി أَدْعُو ഞാന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَى اللَّـهِ അല്ലാഹുവിലേക്കു عَلَىٰ بَصِيرَةٍ (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവോടെ, തെളിവോടെയാണു أَنَا ഞാന്‍ (ഞാനും) وَمَنِ اتَّبَعَنِي എന്നെ പിന്‍പറ്റിയവരും وَسُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധനും, അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു وَمَا أَنَا ഞാനല്ല താനും مِنَ الْمُشْرِكِينَ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുന്നവരില്‍ (പെട്ടവന്‍).
(നബിയേ) പറയുക: "ഇതാ എന്‍റെ മാര്‍ഗ്ഗം; ഞാന്‍ അല്ലാഹുവിലേക്കു ക്ഷണിച്ചു കൊണ്ടിരിക്കുന്നു - (ഉള്‍ക്കാഴ്ച നല്‍കുന്ന ) തെളിവോടെ (ത്തന്നെ); (അതെ) ഞാനും, എന്നെ പിന്‍പറ്റിയവരും (ക്ഷണിക്കുന്നു). അല്ലാഹു മഹാ പരിശുദ്ധനും! [അവനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു] ഞാന്‍ മുശ്രിക്കുകളില്‍ [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ലതാനും.
തഫ്സീർ : 108-108
View   
وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِم مِّنْ أَهْلِ ٱلْقُرَىٰٓ ۗ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌۭ لِّلَّذِينَ ٱتَّقَوْا۟ ۗ أَفَلَا تَعْقِلُونَ﴿١٠٩﴾
volume_up share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്‍റെ മുമ്പു إِلَّا رِجَالًا ചില പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യ് നല്‍കിക്കൊണ്ട് إِلَيْهِم അവര്‍ക്കു مِّنْ أَهْلِ ആള്‍ക്കാരില്‍ നിന്നു الْقُرَىٰ രാജ്യങ്ങളിലെ أَفَلَمْ يَسِيرُوا അ(ഇ)വര്‍ നടക്കുന്നില്ലേ, സഞ്ചരിച്ചിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍, ഭൂമിയിലൂടെ فَيَنظُرُوا അപ്പോള്‍ (എന്നാല്‍) അവര്‍ക്കു നോക്കാം (കാണാമല്ലോ) كَيْفَ എങ്ങിനെ كَانَ ആയി, ഉണ്ടായി (എന്നു) عَاقِبَةُ പര്യവസാനം, കലാശം الَّذِينَ യതൊരുവരുടെ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ള وَلَدَارُ ഭവനം (വീടു) തന്നെ الْآخِرَةِ പരലോകത്തെ, പരലോകമാകുന്ന خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ യാതൊരു കൂട്ടര്‍ക്കു اتَّقَوْا സൂക്ഷിച്ച, സൂക്ഷ്മത പാലിച്ച أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)ന്നില്ലേ.
രാജ്യക്കാരില്‍നിന്നും നാം "വഹ്-യു" [ദിവ്യസന്ദേശം] നല്‍കിയിരുന്ന ചില പുരുഷന്‍മാരെയല്ലാതെ, നിനക്കു മുമ്പു നാം (ആരെയും റസൂലായി) അയച്ചിട്ടില്ല. ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അപ്പോള്‍ ഇവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു ഇവര്‍ക്കു നോക്കിക്കാണാമല്ലോ. സൂക്ഷ്മത പാലിച്ചവര്‍ക്കു പരലോക ഭവനം തന്നെയാണ് ഉത്തമം. എന്നാല്‍, നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!
തഫ്സീർ : 109-109
View   
حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ﴿١١٠﴾
volume_up share
حَتَّىٰ (ഇതു) വരെ, അങ്ങനെ (അവസാനം) إِذَا اسْتَيْأَسَ നിരാശയടഞ്ഞപ്പോള്‍ الرُّسُلُ റസൂലുകള്‍ وَظَنُّوا അവര്‍ കരുതുക (വിചാരിക്കുക - ധരിക്കുക)യും أَنَّهُمْ അവര്‍ (ആകുന്നു) എന്നു قَدْ തീര്‍ച്ചയായും كُذِبُوا അവരോടു കളവു (വ്യാജം) പറയപ്പെട്ടു, അവര്‍ കളവാ (വ്യാജമാ)ക്കപ്പെട്ടു (വെന്നു) جَاءَهُمْ അവര്‍ക്കു വന്നു نَصْرُنَا നമ്മുടെ സഹായം فَنُجِّيَ അപ്പോള്‍ രക്ഷിക്കപ്പെട്ടു مَن نَّشَاءُ നാം ഉദ്ദേശിച്ചിരുന്നവര്‍ وَلَا يُرَدُّ തട്ട (തടുക്ക - തിരിക്ക) പ്പെടുകയുമില്ല بَأْسُنَا നമ്മുടെ ശിക്ഷ, ദണ്ഡനം - ശൗര്യം عَنِ الْقَوْمِ ജനങ്ങളില്‍നിന്നു الْمُجْرِمِينَ കുറ്റവാളികളായ
അങ്ങനെ, (അവസാനം) റസൂലുകള്‍ നിരാശയടയുകയും, തങ്ങളോടു കളവു പറയപ്പെട്ടുവെന്നു അവര്‍ [ജനങ്ങള്‍] കരുതുകയും ചെയ്തപ്പോള്‍, അവര്‍ക്കു [റസൂലുകള്‍ക്കു] നമ്മുടെ സഹായം വന്നു; അപ്പോള്‍, നാം ഉദ്ദേശിച്ചിരുന്നവര്‍ രക്ഷിക്കപ്പെട്ടു. നമ്മുടെ ശിക്ഷ കുറ്റവാളികളായ ജനങ്ങളില്‍നിന്നു തടുക്കപ്പെടുന്നതുമല്ല.
തഫ്സീർ : 110-110
View   
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌۭ لِّأُو۟لِى ٱلْأَلْبَـٰبِ ۗ مَا كَانَ حَدِيثًۭا يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿١١١﴾
volume_up share
لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നു (ഉണ്ട്) فِي قَصَصِهِمْ അവരുടെ കഥാ വിവരണത്തില്‍, കഥനത്തില്‍ عِبْرَةٌ ചിന്താപാഠം, ഉറ്റാലോചിക്കാനുള്ളതു لِّأُولِي الْأَلْبَابِ ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ ബുദ്ധികളുള്ളവര്‍ക്കു مَا كَانَ ഇതല്ല, അതായിട്ടില്ല حَدِيثًا ഒരു വര്‍ത്തമാനം, വിഷയം يُفْتَرَىٰ കെട്ടിയുണ്ടാക്ക(കെട്ടിച്ചമക്ക)പ്പെടുന്ന وَلَـٰكِن എങ്കിലും, പക്ഷെ تَصْدِيقَ സത്യസാക്ഷീകരണമത്രെ, സത്യപ്പെടുത്തലാണു الَّذِي യാതൊന്നിന്‍റെ, യാതൊന്നിനെ بَيْنَ يَدَيْهِ ഇതി (അതി)ന്‍റെ മുമ്പിലുള്ള وَتَفْصِيلَ വിശദീകരണവും, വിസ്തരിക്കലും كُلِّ شَيْءٍ എല്ലാകാര്യത്തിന്‍റെയും وَهُدًى മാര്‍ഗ്ഗദര്‍ശനവും, വഴി കാട്ടലും وَرَحْمَةً കാരുണ്യവും لِّقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കു يُؤْمِنُونَ വിശ്വസിക്കുന്ന.
തീര്‍ച്ചയായും, അവരുടെ [മേല്‍പ്രസ്താവിക്കപ്പെട്ടവരുടെ] കഥാ വിവരണത്തില്‍ (സല്‍) ബുദ്ധിമാന്‍മാര്‍ക്കു ഉറ്റാലോചിക്കുവാനുള്ളതു [ചിന്താപാഠം] ഉണ്ട്. ഇതു [ഖുര്‍ആന്‍] കെട്ടിയുണ്ടാക്കപ്പെടുന്ന ഒരു വര്‍ത്തമാനമല്ല. എങ്കിലും, ഇതിന്‍റെ മുമ്പുള്ളതിന്‍റെ സത്യസാക്ഷീകരണവും (ആവശ്യമായ) എല്ലാ കാര്യത്തിന്‍റെയും വിശദീകരണവുമത്രെ, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു (അത്).
തഫ്സീർ : 111-111
View   
13.‍അര്‍റഅ്ദ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ۗ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ﴿١﴾
volume_up share
المر "അലിഫ്, ലാം, മീം, റാ" تِلْكَ അവ (ഇവ) آيَاتُ ആയത്തുകളാണ് الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ وَالَّذِي أُنزِلَ إِلَيْكَ നിനക്കു ഇറക്കപ്പെട്ടത് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്ന് الْحَقُّ യഥാര്‍ത്ഥമാണ് وَلَـٰكِنَّ എങ്കിലും أَكْثَرَ അധികവും النَّاسِ മനുഷ്യരില്‍ لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല.
"അലിഫ് - ലാം - മീം - റാ". ഇവ (വേദ) ഗ്രന്ഥത്തിന്റെ "ആയത്തു" [സൂക്തം] കളത്രെ. നിന്റെ റബ്ബിങ്കല്‍നിന്നു നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ യഥാര്‍ത്ഥവുമാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികപേരും (അതില്‍) വിശ്വസിക്കുന്നില്ല.
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍۢ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّۭى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَـٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ﴿٢﴾
volume_up share
اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു رَفَعَ അവന്‍ ഉയര്‍ത്തി السَّمَاوَاتِ ആകാശങ്ങളെ بِغَيْرِ عَمَدٍ ഒരു തൂണും (തൂണുകളൊന്നും) കൂടാതെ تَرَوْنَهَا നിങ്ങള്‍ കാണുന്ന, നിങ്ങളവയെ കാണുമാറുള്ള ثُمَّ اسْتَوَىٰ പിന്നെ അവന്‍ ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്‍മേല്‍, സിംഹാസനത്തില്‍ وَسَخَّرَ അവന്‍ വിധേയമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും كُلٌّ എല്ലാം يَجْرِي നടക്കും, സഞ്ചരിക്കുന്നു لِأَجَلٍ ഒരവധിയിലേക്കു (വരെ) مُّسَمًّى നിര്‍ണ്ണയം ചെയ്യപ്പെട്ട يُدَبِّرُ അവന്‍ നിയന്ത്രിക്കുന്നു الْأَمْرَ കാര്യത്തെ يُفَصِّلُ അവന്‍ വിശദീകരിക്കുന്നു, വിസ്തരിച്ചുകൊണ്ടു الْآيَاتِ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ لَعَلَّكُم നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം بِلِقَاءِ കാണുന്ന (കണ്ടുമുട്ടുന്ന) رَبِّكُمْ നിങ്ങളുടെ റബ്ബിനെ تُوقِنُونَ നിങ്ങള്‍ ഉറപ്പിക്കുക, ഉറപ്പായി വിശ്വസിക്കുക.
അല്ലാഹുവത്രെ, നിങ്ങള്‍ക്കു കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തി (നിറുത്തി) യവന്‍. പിന്നെ, അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു. സൂര്യനെയും, ചന്ദ്രനെയും അവന്‍ (നിയന്ത്രണ) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു; ആയത്തു [ലക്ഷ്യദൃഷ്ടാന്തം] കള്‍ വിശദീകരിച്ചു തരുന്നു. (അതെ) നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ഉറച്ചു വിശ്വസിക്കുവാന്‍വേണ്ടി.
തഫ്സീർ : 1-2
View   
وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَـٰرًۭا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ﴿٣﴾
volume_up share
وَهُوَ الَّذِي അവന്‍ യാതൊരുവനുമത്രേ , അവന്‍ തന്നെ യാതൊരുവന്‍ مَدَّ الْأَرْضَ അവന്‍ ഭൂമിയെ നീട്ടി (വിശാലപ്പെടുത്തി), അയച്ചുവിട്ടു وَجَعَلَ فِيهَا അതില്‍ ആക്കുക (ഉണ്ടാക്കുക)യും رَوَاسِيَ ഉറച്ചു നില്‍ക്കുന്ന (നങ്കൂരമിട്ടു നില്‍ക്കുന്നവയെ (മലകളെ) وَأَنْهَارًا നദി (പുഴ) കളെയും وَمِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളിലെ جَعَلَ فِيهَا അതിലവന്‍ ആക്കി (ഉണ്ടാക്കി) യിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ اثْنَيْنِ രണ്ടു (വീതം), (ഈ) രണ്ടു يُغْشِي അവന്‍ മൂടിയിടുന്നു اللَّيْلَ രാത്രിയെ النَّهَارَ പകലിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ (തന്നെ) لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يَتَفَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന.
അവനത്രെ, ഭൂമിയെ വിശാലപ്പെടുത്തുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന മലകളെയും നദികളെയും ഉണ്ടാക്കുകയും ചെയ്തവനും. എല്ലാ ഫലവര്‍ഗ്ഗങ്ങളില്‍നിന്നും തന്നെ, അതില്‍ അവന്‍ ഈരണ്ടു ഇണകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാത്രിയെ അവന്‍ പകലിനു മൂടിയിടുന്നു. നിശ്ചയമായും, അതില്‍ (ഒക്കെയും) ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
وَفِى ٱلْأَرْضِ قِطَعٌۭ مُّتَجَـٰوِرَٰتٌۭ وَجَنَّـٰتٌۭ مِّنْ أَعْنَـٰبٍۢ وَزَرْعٌۭ وَنَخِيلٌۭ صِنْوَانٌۭ وَغَيْرُ صِنْوَانٍۢ يُسْقَىٰ بِمَآءٍۢ وَٰحِدٍۢ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍۢ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿٤﴾
volume_up share
وَفِي الْأَرْضِ ഭൂമിയിലുമുണ്ട് قِطَعٌ പല ഖണ്ഡങ്ങള്‍, തുണ്ടങ്ങള്‍, ഭാഗങ്ങള്‍, മുറികള്‍ مُّتَجَاوِرَاتٌ അന്യോന്യം അടുത്തു (ചേര്‍ന്നു) നില്‍ക്കുന്ന, അന്യോന്യം അയല്‍പക്കത്തായുള്ള وَجَنَّاتٌ തോട്ടങ്ങളും, തോപ്പുകളും مِّنْ أَعْنَابٍ മുന്തിരികളാലുള്ള وَزَرْعٌ കൃഷിയും, കൃഷികളും وَنَخِيلٌ ഈന്തപ്പനയും, ഈത്തപ്പനകളും صِنْوَانٌ ഇണച്ചമുള്ള وَغَيْرُ صِنْوَانٍ ഇണച്ചമില്ലാത്തവയും يُسْقَىٰ അതു നനക്കപ്പെടുന്നു بِمَاءٍ وَاحِدٍ ഒരേ വെള്ളംകൊണ്ടു وَنُفَضِّلُ നാം ശ്രേഷ്ടമാക്കുക (മെച്ചപ്പെടുത്തുക)യും ചെയ്യുന്നു بَعْضَهَا അവയില്‍ ചിലതിനെ عَلَىٰ بَعْضٍ ചിലതിനെക്കാള്‍ فِي الْأُكُلِ തീറ്റയില്‍, തീനിയില്‍, കനിയില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍, لَآيَاتٍ ദൃഷ്ടാന്തങ്ങള്‍തന്നെ لِّقَوْمٍ ജനങ്ങള്‍ക്കു يَعْقِلُونَ ബുദ്ധി കൊടുക്കുന്ന, ഗ്രഹിക്കുന്ന.
ഭൂമിയില്‍ (തന്നെ) പരസ്പരം സമീപത്തു നിലകൊള്ളുന്ന പല (തരം) ഖണ്ഡങ്ങളും, മുന്തിരികളുടേതായ പല (തരം) തോട്ടങ്ങളും, കൃഷികളുമുണ്ട്; ഇണച്ചമുള്ളവയും, ഇണച്ചമുള്ളതല്ലാത്തതുമായ ഈത്തപ്പനകളും (ഉണ്ട്); ഒരേ വെള്ളം കൊണ്ടു അതിനു നനക്കപ്പെടുന്നു (എന്നിട്ടും) അവയില്‍ ചിലതിനെ ചിലതിനേക്കാള്‍ തീറ്റയില്‍ നാം ശ്രേഷ്ഠമാക്കുന്നു. നിശ്ചയമായും, അതില്‍ (ഒക്കെയും) ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
തഫ്സീർ : 3-4
View   
وَإِن تَعْجَبْ فَعَجَبٌۭ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍۢ جَدِيدٍ ۗ أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ وَأُو۟لَـٰٓئِكَ ٱلْأَغْلَـٰلُ فِىٓ أَعْنَاقِهِمْ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٥﴾
volume_up share
وَإِن تَعْجَبْ നീ ആശ്ചര്യപ്പെടുന്ന പക്ഷം, അത്ഭുതപ്പെടുന്നുവെങ്കില്‍ فَعَجَبٌ എന്നാല്‍ അത്ഭുതമാണ് قَوْلُهُمْ അവരുടെ വാക്കു, പറയല്‍ أَإِذَا كُنَّا ഞങ്ങള്‍ ആയിട്ടാണോ, ആയിരിക്കുമ്പോഴോ تُرَابًا മണ്ണു أَإِنَّا ഞങ്ങളോ لَفِي خَلْقٍ ഒരു സൃഷ്ടിപ്പില്‍ (ആകുന്നതു) جَدِيدٍ പുതുതായ أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാകുന്നു بِرَبِّهِمْ തങ്ങളുടെ റബ്ബില്‍ وَأُولَـٰئِكَ അക്കൂട്ടര്‍, അവരാകട്ടെ الْأَغْلَالُ വിലങ്ങു (കുരുക്കു -ആമം) കള്‍ فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളിലുണ്ട് (ഉണ്ടായിരിക്കും) وَأُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണു.
നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അത്ഭുതമത്രെ അവരുടെ വാക്ക്. "ഞങ്ങള്‍ മണ്ണായിട്ടാണോ ഞങ്ങള്‍ (വീണ്ടും) ഒരു പുതിയ സൃഷ്ടിപ്പിലായിത്തീരുന്നത്?!" [ഈ വാക്കിനെപ്പറ്റിയാണു നീ അത്ഭുതപ്പെടേണ്ടത്]. അക്കൂട്ടര്‍, തങ്ങളുടെ റബ്ബില്‍ അവിശ്വസിച്ചവരത്രെ; അക്കൂട്ടരാകട്ടെ, വിലങ്ങുകള്‍ അവരുടെ കഴുത്തുകളിലുണ്ടായിരിക്കും; അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരുമാകുന്നു. അവരതില്‍ നിത്യവാസികളുമായിരിക്കും.
തഫ്സീർ : 5-5
View   
وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلَـٰتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍۢ لِّلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ﴿٦﴾
volume_up share
وَيَسْتَعْجِلُونَكَ അവര്‍ നിന്നോടു ധൃതി കൂട്ടുന്നു بِالسَّيِّئَةِ തിന്മയെപ്പറ്റി, തിന്മക്കു قَبْلَ الْحَسَنَةِ നന്മയുടെ മുമ്പു وَقَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ടുതാനും, കഴിഞ്ഞിട്ടും مِن قَبْلِهِمُ അ(ഇ)വര്‍ക്കു മുമ്പു الْمَثُلَاتُ മാതൃകാ ശിക്ഷകള്‍ وَإِنَّ رَبَّكَ നിശ്ചയമായും, നിന്റെ റബ്ബ് لَذُو مَغْفِرَةٍ പാപമോചനം നല്‍കുന്ന (പൊറുക്കുന്ന)വന്‍തന്നെ لِّلنَّاسِ മനുഷ്യര്‍ക്കു عَلَىٰ ظُلْمِهِمْ അവരുടെ അക്രമത്തോടെ وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَشَدِيدُ കഠിനമായവന്‍തന്നെ الْعِقَابِ ശിക്ഷാനടപടി.
(നബിയേ) അവര്‍ നിന്നോടു നന്മക്കു മുമ്പായി തിന്മക്കു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; അവരുടെമുമ്പു മാതൃകാശിക്ഷകള്‍ (പലതും) കഴിഞ്ഞുപോയിട്ടുണ്ടുതാനും. [അതവര്‍ ഓര്‍ക്കുന്നില്ല] നിശ്ചയമായും നിന്റെ റബ്ബ് മനുഷ്യരുടെ അക്രമത്തോടുകൂടി(യും) അവര്‍ക്കു പാപമോചനം നല്‍കുന്നവന്‍ തന്നെ. നിശ്ചയമായും, നിന്റെ റബ്ബ്, കഠിനമായ ശിക്ഷാനടപടിയെടുക്കുന്നവനും തന്നെയാകുന്നു.
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦٓ ۗ إِنَّمَآ أَنتَ مُنذِرٌۭ ۖ وَلِكُلِّ قَوْمٍ هَادٍ﴿٧﴾
volume_up share
وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ ഇറക്കപ്പെട്ടുകൂടേ, അവതരിപ്പിക്കപ്പെടാത്തതെന്തു عَلَيْهِ അവന്റെമേല്‍, ഇവനു آيَةٌ ഒരു ദൃഷ്ടാന്തം, ഒരു ദൃഷ്ടാന്തവും مِّن رَّبِّهِ തന്റെ റബ്ബില്‍നിന്നു إِنَّمَا أَنتَ നിശ്ചയമായും നീ (മാത്രം) مُنذِرٌ ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ (മാത്രം) وَلِكُلِّ قَوْمٍ എല്ലാ ജനങ്ങള്‍ക്കും (ജനതക്കും) ഉണ്ട് هَادٍ ഒരു വഴികാട്ടി, മാര്‍ഗ്ഗദര്‍ശകന്‍.
(ആ) അവിശ്വസിച്ചവര്‍ പറയുന്നു: "ഇവന്റെ റബ്ബിങ്കല്‍നിന്നു ഒരു (പ്രത്യേക) ദൃഷ്ടാന്തം ഇവനു അവതരിപ്പിക്കപ്പെടാത്തതെന്ത്?" (നബിയേ) നീ ഒരു മുന്നറിയിപ്പു നല്‍കുന്നവന്‍ മാത്രമാകുന്നു. എല്ലാ ജനങ്ങള്‍ക്കുമുണ്ടു ഒരു വഴികാട്ടി. [ഇവരുടെ വഴികാട്ടിയത്രെ നീ].
തഫ്സീർ : 6-7
View   
ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ﴿٨﴾
volume_up share
اللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു مَا تَحْمِلُ ഗര്‍ഭം ധരിക്കുന്നതിനെ كُلُّ أُنثَىٰ എല്ലാ പെണ്ണും وَمَا تَغِيضُ കുറവു വരുത്തുന്നതും, ചുരുങ്ങിപ്പോകുന്നതും الْأَرْحَامُ ഗര്‍ഭാശയങ്ങള്‍ وَمَا تَزْدَادُ അവ അധികരിപ്പിക്കുന്നതും, വര്‍ദ്ധിപ്പിക്കുന്നതും وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും عِندَهُ അവന്റെ അടുക്കല്‍ بِمِقْدَارٍ ഒരു തോതു (കണക്കു - അളവു) അനുസരിച്ചാണ്.
എല്ലാ (ഓരോ) പെണ്ണും ഗര്‍ഭം ധരിക്കുന്നതു അല്ലാഹു അറിയുന്നു; ഗര്‍ഭാശയങ്ങള്‍ കുറവു വരുത്തുന്നതും, അവ(ക്കു) വര്‍ദ്ധനവ് വരുന്നതും (അറിയുന്നു). എല്ലാ കാര്യവും (തന്നെ) അവന്റെ അടുക്കല്‍ ഒരു (നിശ്ചിത) തോതനുസരിച്ചാകുന്നു.
عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ﴿٩﴾
volume_up share
عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും الْكَبِيرُ വലിയവനാണ്‌, മഹാനാണ് الْمُتَعَالِ അത്യുന്നതനാണ്.
(അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണു; മഹാനാണു; അത്യുന്നതനായുള്ളവനാണു.
سَوَآءٌۭ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ﴿١٠﴾
volume_up share
سَوَاءٌ സമമാണു, ഒരുപോലെയാണു مِّنكُم നിങ്ങളില്‍നിന്നു مَّنْ أَسَرَّ സ്വകാര്യ (രഹസ്യ) മാക്കിയവന്‍ الْقَوْلَ വാക്കു, പറയുന്നതിനെ وَمَن جَهَرَ ഉറക്കെയാക്കി (പരസ്യമാക്കി)യവനും بِهِ അതിനെ അതുകൊണ്ടു وَمَنْ ഒരുവനും, യാതൊരുവനും هُوَ അവന്‍ مُسْتَخْفٍ മറഞ്ഞി (ഒളിഞ്ഞി) രിക്കുന്നവനാണു بِاللَّيْلِ രാത്രിയില്‍ وَسَارِبٌ പ്രത്യക്ഷത്തില്‍ (വെളിയില്‍) വരുന്നവനും بِالنَّهَارِ പകലില്‍.
നിങ്ങളില്‍നിന്നു വാക്കിനെ രഹസ്യമാക്കിയവനും, അതിനെ പരസ്യമാക്കിയവനും (അവന്റെ അടുക്കല്‍) സമമാകുന്നു; യാതൊരുവന്‍ രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നുവോ അവനും, പകലില്‍ വെളിക്കു വരുന്നവനും (സമമാണ്).
തഫ്സീർ : 8-10
View   
لَهُۥ مُعَقِّبَـٰتٌۭ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ ۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍۢ سُوٓءًۭا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ﴿١١﴾
volume_up share
لَهُ അവന്നുണ്ടു مُعَقِّبَاتٌ തുടര്‍ച്ചയായി (ഒന്നിനുപിന്നാലെ ഒന്നായി) വരുന്നവ مِّن بَيْنِ يَدَيْهِ അവന്റെ മുമ്പിലൂടെ وَمِنْ خَلْفِهِ അവന്റെ പിമ്പിലൂടെയും يَحْفَظُونَهُ അവര്‍ അവനെ കാക്കുന്നു, സൂക്ഷിക്കുന്നു مِنْ أَمْرِ കല്‍പനയാല്‍, കല്‍പന നിമിത്തം اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُغَيِّرُ മാറ്റം (വ്യത്യാസം) വരുത്തുകയില്ല مَا بِقَوْمٍ ഒരു ജനതയി (ജനങ്ങളി) ലുള്ളതിനെ حَتَّىٰ يُغَيِّرُوا അവര്‍ മാറ്റം (വ്യത്യാസം) വരുത്തുന്നതുവരേക്കും مَا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ളതിനെ وَإِذَا أَرَادَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു بِقَوْمٍ ഒരു ജനതയെപ്പറ്റി, വല്ല ജനങ്ങളിലും, ജനതയെക്കൊണ്ടും سُوءًا വല്ല തിന്മയും, ഒരു തിന്മ فَلَا مَرَدَّ എന്നാല്‍ തടവില്ല, തടുക്കല്‍ ഇല്ല لَهُ അതിനു وَمَا لَهُم അവര്‍ക്കില്ല താനും مِّن دُونِهِ അവനു പുറമേ, അവനെകൂടാതെ مِن وَالٍ ഒരു രക്ഷാധികാരിയും.
അവനു [മനുഷ്യന്‍] അവന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും (ഒന്നിനുശേഷം ഒന്നായി) തുടര്‍ന്നുവരുന്ന ചില കൂട്ടങ്ങളുണ്ട്; അല്ലാഹുവിന്റെ കല്പനയാല്‍ അവര്‍ അവനെ കാത്തുകൊണ്ടിരിക്കുന്നു. നിശ്ചയമായും, ഒരു ജനതയും അവരുടെ സ്വന്തങ്ങളിലുള്ളതിനെ [സ്വന്തം സ്ഥിതിഗതികളെ] മാറ്റം വരുത്തുന്നതുവരേക്കും അവരി(ല്‍ നിലവി)ലുള്ളതിനെ അല്ലാഹു മാറ്റം വരുത്തുകയില്ല. ഒരു ജനതയെപ്പറ്റി വല്ല തിന്മയും അല്ലാഹു ഉദ്ദേശിച്ചാല്‍, അതിനു യാതൊരു തടവുമില്ല; അവനുപുറമെ ഒരു രക്ഷാധികാരിയും അവര്‍ക്കില്ലതാനും.
തഫ്സീർ : 11-11
View   
هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًۭا وَطَمَعًۭا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ﴿١٢﴾
volume_up share
هُوَ الَّذِي അവന്‍ യാതൊരുവനാണു يُرِيكُمُ നിങ്ങള്‍ക്കു കാണിച്ചുതരുന്നു الْبَرْقَ മിന്നല്‍, മിന്ന് خَوْفًا ഭയമായിട്ടു, ഭയത്തിനായി وَطَمَعًا മോഹമായിട്ടു, മോഹത്തിനും وَيُنشِئُ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു السَّحَابَ മേഘം, മേഘങ്ങള്‍ الثِّقَالَ ഘനപ്പെട്ടവയായ.
അവനത്രെ, (നിങ്ങള്‍) ഭയപ്പെടുവാനും, മോഹിക്കുവാനുമായി നിങ്ങള്‍ക്കു മിന്നല്‍ കാണിച്ചുതരുന്നവന്‍. ഘനവത്തായ മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَـٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَـٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ﴿١٣﴾
volume_up share
وَيُسَبِّحُ തസ്ബീഹു (പ്രകീര്‍ത്തനം - വാഴ്ത്തല്‍) നടത്തുകയും ചെയ്യുന്നു الرَّعْدُ ഇടി, ഇടിമുഴക്കം بِحَمْدِهِ അവന്റെ സ്തുതിയോടെ, അവനെ സ്തുതിച്ചുകൊണ്ടു وَالْمَلَائِكَةُ മലക്കുകളും مِنْ خِيفَتِهِ അവന്റെ ഭയത്താല്‍, പേടിനിമിത്തം وَيُرْسِلُ അവന്‍ അയക്കുകയും ചെയ്യുന്നു الصَّوَاعِقَ ഇടിത്തീ (ഇടിവാള്‍)കളെ فَيُصِيبُ بِهَا എന്നിട്ടു അവയെ അവന്‍ ബാധിപ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَهُمْ അവര്‍, അവരോ يُجَادِلُونَ തര്‍ക്കം നടത്തുന്നു فِي اللَّـهِ അല്ലാഹു(വിന്റെ കാര്യത്തി)ല്‍ وَهُوَ അവനാകട്ടെ شَدِيدُ കഠിനമായ (ശക്തിമത്തായ)വനാണു الْمِحَالِ തന്ത്രം, ഊക്ക്, ശക്തി, ഉഗ്രത, ക്രോധം.
അവനെ സ്തുതിച്ചുകൊണ്ടു ഇടി "തസ്ബീഹു" [പ്രകീര്‍ത്തനം] നടത്തുകയും ചെയ്യുന്നു; അവനെക്കുറിച്ചു ഭയം നിമിത്തം മലക്കുകളും ("തസ്ബീഹു" നടത്തുന്നു). ഇടിത്തീകളെയും അവന്‍ അയക്കുന്നു; എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അവയെ ബാധിപ്പിക്കുന്നു. അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുകയാണ്; അവനാകട്ടെ, ശക്തിമത്തായ തന്ത്രശാലിയുമാകുന്നു. [അവനില്‍ നിന്നു രക്ഷപ്പെടുക അവര്‍ക്കു സാധ്യമല്ല].
തഫ്സീർ : 12-13
View   
لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَـٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَـٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍۢ﴿١٤﴾
volume_up share
لَهُ അവന്നാണു, അവനോടാണു دَعْوَةُ വിളി, പ്രാര്‍ത്ഥന الْحَقِّ യഥാര്‍ത്ഥ, ന്യായമായ وَالَّذِينَ يَدْعُونَ വിളിക്കുന്നവര്‍, പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ لَا يَسْتَجِيبُونَ അവര്‍ ഉത്തരം നല്‍കുകയില്ല لَهُم അവര്‍ക്കു بِشَيْءٍ യാതൊന്നും, ഒരു കാര്യത്തിനും إِلَّا كَبَاسِطِ നീട്ടുന്ന (വിരുത്തുന്ന)വനെപ്പോലെയല്ലാതെ كَفَّيْهِ തന്റെ കൈപത്തികളെ إِلَى الْمَاءِ വെള്ളത്തിലേക്കു لِيَبْلُغَ അതു എത്തുവാന്‍വേണ്ടി فَاهُ തന്റെ വായില്‍ وَمَا هُوَ അതല്ലതാനും بِبَالِغِهِ അതിലെത്തുന്നതു وَمَا دُعَاءُ പ്രാര്‍ത്ഥന (വിളി) അല്ല الْكَافِرِينَ അവിശ്വാസികളുടെ إِلَّا فِي ضَلَالٍ പിഴവില്‍ (വൃഥാ) അല്ലാതെ.
യഥാര്‍ത്ഥ (വിളിച്ചു) പ്രാര്‍ത്ഥന അവനോടാണ്. [അവനോടു മാത്രമേ പാടുള്ളു] അവനു പുറമെ അവര്‍ (വിളിച്ചു) പ്രാര്‍ത്ഥിക്കുന്നവരാകട്ടെ, അവര്‍ അവര്‍ക്കു യാതൊന്നും (തന്നെ) ഉത്തരം നല്‍കുന്നതല്ല; തന്റെ വായില്‍ എത്തുവാന്‍ വേണ്ടി വെള്ളത്തിലേക്കു തന്റെ രണ്ടു കൈകള്‍ നീ(ട്ടിക്കാ)ത്തുകയും, അതു അതില്‍ [വെള്ളം വായില്‍] എത്താതിരിക്കുകയും ചെയ്യുന്നവനെപ്പോലെയല്ലാതെ. അവിശ്വാസികളുടെ (വിളിച്ചു) പ്രാര്‍ത്ഥന, വഴികേടില്‍ (അഥവാ വൃഥാ) അല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 14-14
View   
وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًۭا وَكَرْهًۭا وَظِلَـٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۩﴿١٥﴾
volume_up share
وَلِلَّـهِ അല്ലാഹുവിനു (തന്നെ) يَسْجُدُ സുജൂദു ചെയ്യുന്നു مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും طَوْعًا അനുസരണപൂര്‍വ്വം (സ്വമനസ്സാലെ) وَكَرْهًا അതൃപ്തിയോടും, വെറുപ്പായിക്കൊണ്ടു, നിര്‍ബ്ബന്ധിതമായും وَظِلَالُهُم അവരുടെ നിഴലുകളും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരവും, വൈകുന്നേരങ്ങളിലും.
ആകാശങ്ങളിലും, ഭൂമിയിലുള്ളവര്‍ സ്വമനസ്സാലെയും, വെറുപ്പോടെയും അല്ലാഹുവിനു തന്നെ "സുജൂദു" ചെയ്യുന്നു; രാവിലെയും, വൈകുന്നേരങ്ങളിലും അവരുടെ നിഴലുകളും (സുജൂദു ചെയ്യുന്നു).
തഫ്സീർ : 15-15
View   
قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ ۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًۭا وَلَا ضَرًّۭا ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَـٰتُ وَٱلنُّورُ ۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَـٰبَهَ ٱلْخَلْقُ عَلَيْهِمْ ۚ قُلِ ٱللَّهُ خَـٰلِقُ كُلِّ شَىْءٍۢ وَهُوَ ٱلْوَٰحِدُ ٱلْقَهَّـٰرُ﴿١٦﴾
volume_up share
قُلْ പറയുക مَن ആരാണു رَّبُّ റബ്ബ്, രക്ഷിതാവ്, നാഥന്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും قُلِ പറയുക اللَّـهُ അല്ലാഹുവാണ് قُلْ പറയുക أَفَاتَّخَذْتُم എന്നിരിക്കെ (അപ്പോള്‍) നിങ്ങള്‍ ആക്കിയിരിക്കയാണോ مِّن دُونِهِ അവനുപുറമെ أَوْلِيَاءَ ചില രക്ഷാധികാരികളെ, കാര്യകര്‍ത്താക്കളെ لَا يَمْلِكُونَ സ്വാധീനമാക്കാത്ത, അവര്‍ അധീനമാക്കുന്നില്ല لِأَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങള്‍ക്കു, തങ്ങള്‍ക്കു തന്നെ نَفْعًا ഒരു ഉപകാരത്തെ وَلَا ضَرًّا ഒരു ഉപദ്രവത്തെയും ഇല്ല قُلْ പറയുക هَلْ يَسْتَوِي സമമാകുമോ الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും أَمْ അതല്ല, അല്ലാത്തപക്ഷം, അതോ هَلْ تَسْتَوِي സമമാകുമോ الظُّلُمَاتُ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ وَالنُّورُ പ്രകാശവും أَمْ جَعَلُوا خَلَقُوا അതല്ല അവര്‍ ആക്കിയോ لِلَّـهِ അല്ലാഹുവിനു شُرَكَاءَ ചില പങ്കുകാരെ كَخَلْقِهِ അവര്‍ സൃഷ്ടിച്ചിരിക്കുന്നു അവന്റെ സൃഷ്ടിപോലെ فَتَشَابَهَ എന്നിട്ടു തിരിച്ചറിയാതായി, പരസ്പരം സാദൃശ്യമായി الْخَلْقُ സൃഷ്ടി عَلَيْهِمْ അവര്‍ക്കു قُلِ പറയുക اللَّـهُ അല്ലാഹു خَالِقُ സൃഷ്ടാവാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ അവനത്രെ الْوَاحِدُ ഏകനും الْقَهَّارُ സര്‍വ്വാധികാരിയായ.
പറയുക: "ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ്?" പറയുക: "അല്ലാഹുവാണ്." [എന്നല്ലാതെ മറുപടി പറയുവാനില്ലല്ലോ] പറയുക: "എന്നിരിക്കെ, തങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെയും) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്‌വാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ അവനുപുറമെ നിങ്ങള്‍ ഉണ്ടാക്കിയിരിക്കുകയോ?! പറയുക: "അന്ധനും, കാഴ്ചയുള്ളവനും സമമാകുമോ?! അല്ലാത്തപക്ഷം, അന്ധകാരങ്ങളും പ്രകാശവും സമമാകുമോ?! അതല്ല, അല്ലാഹുവിനു ഇവര്‍ പങ്കാളികളെ ഏര്‍പ്പെടുത്തിയിരിക്കുന്നുവോ?! (അതെ) അവന്‍ സൃഷ്ടിച്ചതുപോലെ അവര്‍ സൃഷ്ടിച്ചിട്ട് ഇവര്‍ക്ക് സൃഷ്ടി(കള്‍ തമ്മില്‍) തിരിച്ചറിയാതായിരിക്കുന്നുവോ?!" പറയുക: "അല്ലാഹുവത്രെ എല്ലാ വസ്തുവിന്റെയും സൃഷ്ടാവ്. [വേറെ സൃഷ്ടാവേ ഇല്ല. അവനത്രെ, സര്‍വ്വാധികാരിയായുള്ള ഏകനും."
തഫ്സീർ : 16-16
View   
أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًۭا رَّابِيًۭا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَـٰعٍۢ زَبَدٌۭ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَـٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءًۭ ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ﴿١٧﴾
volume_up share
أَنزَلَ അവന്‍ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَسَالَتْ എന്നിട്ടു ഒലിച്ചു, ഒഴുകി أَوْدِيَةٌ താഴ്‌വരകള്‍ بِقَدَرِهَا അവയുടെ (തോത(കണക്ക)നുസരിച്ചു فَاحْتَمَلَ എന്നിട്ടു വഹിച്ചുവന്നു السَّيْلُ ഒഴുക്കു (വെള്ളം) زَبَدًا ഒരു (തരം) നുരയെ, പത رَّابِيًا പൊന്തിനില്‍ക്കുന്ന وَمِمَّا يُوقِدُونَ അവര്‍ തീ കത്തിക്കുന്ന (കത്തിച്ചു പഴുപ്പിക്കുന്ന) വസ്തുവില്‍ നിന്നും عَلَيْهِ അതിന്‍മേല്‍ فِي النَّارِ തീയില്‍ ابْتِغَاءَ ആഗ്രഹിച്ചുകൊണ്ടു حِلْيَةٍ വല്ല ആഭരണത്തെയും أَوْ مَتَاعٍ അല്ലെങ്കില്‍ ഉപകരണത്തെയും زَبَدٌ നുരയുണ്ടായിരിക്കും مِّثْلُهُ അതുപോലുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ ആക്കുന്നു, അടിക്കുന്നു (വിവരിക്കുന്നു) اللَّـهُ അല്ലാഹു الْحَقَّ യഥാര്‍ത്ഥത്തെ, ന്യായമായതിനെ وَالْبَاطِلَ അയഥാര്‍ത്ഥത്തെ (അന്യായമായതിനെ)യും فَأَمَّا എന്നാലപ്പോള്‍ الزَّبَدُ നുര, പത فَيَذْهَبُ അതു പോകും, നശിക്കുന്നു جُفَاءً പുറംതള്ളായി وَأَمَّا مَا يَنفَعُ എന്നാല്‍ ഉപയോഗപ്പെടുന്നതാകട്ടെ النَّاسَ മനുഷ്യര്‍ക്കു فَيَمْكُثُ അതു താമസിക്കുന്നു (തങ്ങുന്നു) فِي الْأَرْضِ ഭൂമിയില്‍ كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു (വിവരിക്കുന്നു) الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങള്‍.
അവന്‍ [അല്ലാഹു] ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കി; എന്നിട്ട് പല താഴ്‌വരകളും അവയുടെ തോതനുസരിച്ചു (വെള്ളം) ഒഴുകി; അപ്പോള്‍ (ആ) ഒഴുക്ക് പൊന്തിവരുന്ന ഒരു (തരം) നുരയെ വഹിച്ചുകൊണ്ടു വന്നു. വല്ല ആഭരണത്തെയോ, ഉപകരണത്തെയോ (ഉണ്ടാക്കുവാന്‍) ആഗ്രഹിച്ച് തീയില്‍ (ഇട്ട്) അവര്‍ ചുട്ടുപഴുപ്പിക്കാറുള്ള (ലോഹ) വസ്തുവില്‍നിന്നും അതുപോലെയുള്ള നുരയുണ്ടായിരിക്കും. അപ്രകാരം, യഥാര്‍ത്ഥത്തെയും, യഥാര്‍ത്ഥത്തെയും അല്ലാഹു (ഉപമിച്ചു) വിവരിക്കുന്നു. എന്നാലപ്പോള്‍, ആ നുര - അത് പുറംതള്ളായി (നശിച്ചു) പോകുന്നു. എന്നാല്‍, മനുഷ്യര്‍ക്ക് ഉപയോഗപ്പെടുന്ന വസ്തുവാകട്ടെ, അതു ഭൂമിയില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു. അപ്രകാരം, അല്ലാഹു ഉപമകളെ വിവരിക്കുന്നു.
തഫ്സീർ : 17-17
View   
لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًۭا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَـٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ﴿١٨﴾
volume_up share
لِلَّذِينَ اسْتَجَابُوا ഉത്തരം നല്‍കിയവര്‍ക്ക് لِرَبِّهِمُ തങ്ങളുടെ റബ്ബിനു الْحُسْنَىٰ ഏറ്റവും നല്ലതു وَالَّذِينَ لَمْ يَسْتَجِيبُوا ഉത്തരം ചെയ്യാത്തവര്‍ لَهُ അവന്നു لَوْ أَنَّ لَهُم അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ مَّا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും, സര്‍വ്വവും وَمِثْلَهُ അതിന്റെ അത്രയും, അതുപോലെയുള്ളതും مَعَهُ അതോടുകൂടി لَافْتَدَوْا അവര്‍ തെണ്ടം (മോചനമൂല്യം) കൊടുക്കുകതന്നെ ചെയ്യും بِهِ അതിനെ, അതുകൊണ്ടു أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടായിരിക്കും, അവര്‍ക്കത്രെ سُوءُ الْحِسَابِ മോശപ്പെട്ട, (കടുത്ത) വിചാരണ وَمَأْوَاهُمْ അവരുടെ പ്രാപ്യ (സങ്കേത) സ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ (വളരെ) ചീത്തയും الْمِهَادُ തൊട്ടില്‍.
തങ്ങളുടെ റബ്ബിനു ഉത്തരം നല്‍കിയവര്‍ക്ക് ഏറ്റം നന്നായുള്ളതു [ഏറ്റം നല്ല പ്രതിഫലം] ഉണ്ടായിരിക്കും. അവനു ഉത്തരം നല്‍കാത്തവരാകട്ടെ, അവര്‍ക്കു ഭൂമിയിലുള്ളതു മുഴുവനും, അതോടൊപ്പം അത്രയും (കൂടി) ഉണ്ടായിരുന്നാലും അതു (ഒക്കെയും) അവര്‍ തെണ്ടം കൊടുക്കുകതന്നെ ചെയ്യുന്നതാണ്. അക്കൂട്ടര്‍ക്ക് തന്നെയാണ് കടുത്ത വിചാരണയും (ഉണ്ടായിരിക്കുക). അവരുടെ സങ്കേതസ്ഥാനമാകട്ടെ, "ജഹന്നമും" [നരകവും] ആകുന്നു. (ആ) തൊട്ടില്‍ എത്രയോ ചീത്തയും!
തഫ്സീർ : 18-18
View   
أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ﴿١٩﴾
volume_up share
أَفَمَن അപ്പോള്‍ യാതൊരുവനോ يَعْلَمُ അവന്നറിയാം أَنَّمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു എന്നു إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നു الْحَقُّ യഥാര്‍ത്ഥമാണ് (എന്ന്) كَمَنْ ഒരുവനെപ്പോലെ هُوَ അവന്‍ أَعْمَىٰ അന്ധനാണ് إِنَّمَا يَتَذَكَّرُ ഉറ്റാലോചിക്കുകയുള്ളു أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍ (മാത്രം).
(നബിയേ) അപ്പോള്‍, നിനക്കു നിന്റെ റബ്ബിങ്കല്‍ നിന്നു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതു യഥാര്‍ത്ഥമാണെന്നു അറിയാവുന്നവന്‍, അന്ധനായുള്ള ഒരുവനെപ്പോലെയാണോ?! ബുദ്ധിമാന്‍മാര്‍മാത്രമേ ഉറ്റാലോചിക്കൂ.
തഫ്സീർ : 19-19
View   
ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَـٰقَ﴿٢٠﴾
volume_up share
الَّذِينَ യാതൊരു കൂട്ടര്‍ يُوفُونَ അവര്‍ നിറവേറ്റും, പാലിക്കും بِعَهْدِ കരാറിനെ, ഉത്തരവിനെ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) وَلَا يَنقُضُونَ അവര്‍ ലംഘിക്കുകയില്ല, ഉടക്കുന്നതല്ല الْمِيثَاقَ ഉറപ്പിനെ, കരാറിനെ.
അതായതു, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ആജ്ഞ) നിറവേറ്റുകയും, ഉറപ്പ് (നല്‍കിയതു) ലംഘിക്കാതിരിക്കയും ചെയ്യുന്നവര്‍:-
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ﴿٢١﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരും يَصِلُونَ അവന്‍ ചേര്‍ക്കും مَا أَمَرَ കല്‍പിച്ചതിനെ اللَّـهُ അല്ലാഹു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيَخْشَوْنَ അവര്‍ പേടിക്കുകയും ചെയ്യും رَبَّهُمْ അവരുടെ റബ്ബിനെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യും سُوءَ الْحِسَابِ മോശപ്പെട്ട (കടുത്ത) വിചാരണ.
യാതൊരു കൂട്ടരും: ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്പിച്ചിരിക്കുന്നുവോ അതിനോടു അവര്‍ (ബന്ധം) ചേര്‍ക്കും; തങ്ങളുടെ റബ്ബിനെ അവര്‍ പേടിക്കുകയും, കടുത്ത വിചാരണയെ അവര്‍ ഭയപ്പെടുകയും ചെയ്യും;
وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّۭا وَعَلَانِيَةًۭ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَـٰٓئِكَ لَهُمْ عُقْبَى ٱلدَّارِ﴿٢٢﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരും صَبَرُوا അവര്‍ ക്ഷമിച്ചു ابْتِغَاءَ തേടി (ആഗ്രഹിച്ചു) കൊണ്ടു وَجْهِ മുഖത്തെ (പ്രീതിയെ) رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَقَامُوا നിലനിറുത്തുകയും ചെയ്തു الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും ചെയ്തു مِمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍ നിന്നു سِرًّا സ്വകാര്യ (രഹസ്യ)മായി وَعَلَانِيَةً പരസ്യമായിട്ടും وَيَدْرَءُونَ അവര്‍ തടയുക (തട്ടിക്കളയുക)യും ചെയ്യും بِالْحَسَنَةِ നന്മകൊണ്ടു السَّيِّئَةَ തിന്മയെ أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടു, അവര്‍ക്കാണു, അവര്‍ക്കത്രെ عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ.
യാതൊരു കൂട്ടരും: തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ആഗ്രഹിച്ച് അവര്‍ ക്ഷമ കൈകൊണ്ടു; അവര്‍ നമസ്കാരം നിലനിറുത്തുകയും, തങ്ങള്‍ക്കു നാം [അല്ലാഹു] നല്‍കിയതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിക്കുകയും ചെയ്തു; തിന്മയെ അവര്‍ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നതാണ്. അക്കൂട്ടര്‍ക്കത്രെ, ഭവനത്തിന്റെ (ശുഭ) പര്യവസാനം.
തഫ്സീർ : 20-22
View   
جَنَّـٰتُ عَدْنٍۢ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۖ وَٱلْمَلَـٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍۢ﴿٢٣﴾
volume_up share
جَنَّاتُ സ്വര്‍ഗ്ഗങ്ങള്‍ عَدْنٍ സ്ഥിരവാസത്തിന്റെ يَدْخُلُونَهَا അതില്‍ അവര്‍ പ്രവേശിക്കും وَمَن صَلَحَ നന്നായവരും مِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നു وَأَزْوَاجِهِمْ അവരുടെ ഇണകളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَالْمَلَائِكَةُ മലക്കുകള്‍ يَدْخُلُونَ പ്രവേശിക്കും عَلَيْهِم അവരില്‍ مِّن كُلِّ എല്ലാറ്റിലൂടെയും بَابٍ വാതില്‍.
അതായതു, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! [അതാണവരുടെ പര്യവസാനം] അവരും, അവരുടെ പിതാക്കളില്‍നിന്നും, ഇണകളില്‍നിന്നും, സന്തതികളില്‍നിന്നും (സദ്‌വൃത്തരായി) നന്നായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. എല്ലാ വാതിലിലൂടെയും മലക്കുകള്‍ അവരില്‍ പ്രവേശിച്ചുകൊണ്ടിരിക്കും:-
سَلَـٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ﴿٢٤﴾
volume_up share
سَلَامٌ സലാം (സമാധാനശാന്തി) عَلَيْكُم നിങ്ങള്‍ക്കു(ണ്ടാവട്ടെ) بِمَا صَبَرْتُمْ നിങ്ങള്‍ ക്ഷമിച്ചതുകൊണ്ടു فَنِعْمَ അപ്പോള്‍ വളരെ (എത്രയോ) നന്നായി عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ.
(അവര്‍ പറയും:) "നിങ്ങള്‍ ക്ഷമ കൈകൊണ്ടതു നിമിത്തം നിങ്ങള്‍ക്കു "സലാം" [ശാന്തിയുണ്ടാവട്ടെ]!" അപ്പോള്‍, ഭവനത്തിന്റെ (ശുഭ) പര്യവസാനം വളരെ നന്നായിരിക്കുന്നു!
തഫ്സീർ : 23-24
View   
وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۙ أُو۟لَـٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ﴿٢٥﴾
volume_up share
وَالَّذِينَ യാതൊരു കൂട്ടരാകട്ടെ يَنقُضُونَ അവര്‍ ലംഘിക്കുന്നു عَهْدَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) കരാറ്, ഉത്തരവു, ആജ്ഞ مِن بَعْدِ ശേഷം مِيثَاقِهِ അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ മുറിക്കുകയും ചെയ്യുന്നു مَا യാതൊന്നിനെ أَمَرَ اللَّـهُ അല്ലാഹു കല്‍പിച്ചിരിക്കുന്നു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ നാശമുണ്ടാക്കുകയും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കത്രെ اللَّعْنَةُ ശാപം وَلَهُمْ അവര്‍ക്കുണ്ട്, അവര്‍ക്കുതന്നെ سُوءُ ദൂഷ്യം, തിന്മ, ദോഷം, മോശം الدَّارِ ഭവനത്തിന്റെ.
യാതൊരു കൂട്ടരാകട്ടെ, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ഉത്തരവു) ഉറപ്പിച്ചതിനുശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവോ അതിനെ അവര്‍ ലംഘിക്കുകയും, ഭൂമിയില്‍ അവര്‍ നാശം ഉണ്ടാക്കുകയും ചെയ്യുന്നു; (അങ്ങിനെയുള്ള) അക്കൂട്ടര്‍ - അവര്‍ക്കത്രെ ശാപം! ഭവനത്തിന്റെ (പര്യവസാന) മോശവും അവര്‍ക്കു തന്നെ!!
തഫ്സീർ : 25-25
View   
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَـٰعٌۭ﴿٢٦﴾
volume_up share
اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുകയും ചെയ്യുന്നു وَفَرِحُوا അവര്‍ ആഹ്ലാദം (പുളകം - സന്തോഷം) കൊള്ളുകയും ചെയ്തിരിക്കുന്നു بِالْحَيَاةِ ജീവിതം കൊണ്ടു, ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا الْحَيَاةُ ജീവിതമല്ലതാനും الدُّنْيَا ഐഹിക فِي الْآخِرَةِ പരലോകത്തില്‍ (അപേക്ഷിച്ചു) إِلَّا مَتَاعٌ ഒരു അനുഭവം (ഉപകരണം) അല്ലാതെ.
അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഐഹികജീവിതംകൊണ്ടു ആഹ്ലാദം കൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം ഒരു (നിസ്സാര) അനുഭവമല്ലാതെയല്ലതാനും.
തഫ്സീർ : 26-26
View   
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ﴿٢٧﴾
volume_up share
وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ അവതരിപ്പിക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെ (ഇവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബില്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു إِلَيْهِ അവങ്കലേക്ക്‌ مَنْ أَنَابَ (ഹൃദയം) മടങ്ങിയവരെ, വിനയപ്പെട്ടവരെ.
അവിശ്വസിച്ചവര്‍ പറയുന്നു: "ഇവന്റെ [നബിയുടെ] മേല്‍ അവന്റെ റബ്ബിങ്കല്‍നിന്നു വല്ല ദൃഷ്ടാന്തവും അവതരിപ്പിക്കപ്പെടാത്തതെന്ത്?!" പറയുക: "നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, (മനസ്സു) മടങ്ങിയവരെ അവങ്കലേക്കു അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു;-
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ﴿٢٨﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَتَطْمَئِنُّ ശാന്തമായിത്തീരുക (അടങ്ങുക)യും ചെയ്യുന്നു قُلُوبُهُم തങ്ങളുടെ ഹൃദയങ്ങളെ بِذِكْرِ സ്മരണ (ഓര്‍മ്മ) കൊണ്ടു اللَّـهِ അല്ലാഹുവിന്റെ أَلَا അല്ലാ, അറിയുക بِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണ കൊണ്ടു, ഓര്‍മ്മകൊണ്ടാണ് تَطْمَئِنُّ ശാന്തമാകുന്നത്, അടങ്ങുന്നു الْقُلُوبُ ഹൃദയങ്ങള്‍.
"അതായതു, വിശ്വസിക്കുകയും, അല്ലാഹുവിന്റെ സ്മരണകൊണ്ടു തങ്ങളുടെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവര്‍. അല്ലാ (-അറിയുക)! അല്ലാഹുവിന്റെ സ്മരണകൊണ്ടത്രെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നത്.
ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍۢ﴿٢٩﴾
volume_up share
الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ طُوبَىٰ മംഗളം لَهُمْ അവര്‍ക്കാണു وَحُسْنُ مَآبٍ നല്ല മടക്ക (പ്രാപ്യ) സ്ഥാനവും.
"യാതൊരു കൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കാണു മംഗളവും, നല്ല മടക്കസ്ഥാനവും!"
തഫ്സീർ : 27-29
View   
كَذَٰلِكَ أَرْسَلْنَـٰكَ فِىٓ أُمَّةٍۢ قَدْ خَلَتْ مِن قَبْلِهَآ أُمَمٌۭ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَـٰنِ ۚ قُلْ هُوَ رَبِّى لَآ إِلَـٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ﴿٣٠﴾
volume_up share
كَذَٰلِكَ അപ്രകാരം, അതുപോലെ أَرْسَلْنَاكَ നിന്നെ നാം അയച്ചിരിക്കുന്നു فِي أُمَّةٍ ഒരു സമുദായത്തില്‍ قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട്‌ مِن قَبْلِهَا അതിന്റെ (ആ സമുദായത്തിന്റെ) മുമ്പു أُمَمٌ പല (ചില) സമുദായങ്ങള്‍ لِّتَتْلُوَ നീ ഓതിക്കൊടുക്കു (ഓതികേള്‍പ്പിക്കു)വാന്‍ വേണ്ടി عَلَيْهِمُ അവരുടെ മേല്‍, അവര്‍ക്കു الَّذِي أَوْحَيْنَا നാം വഹ്-യു നല്‍കിയതിനെ إِلَيْكَ നിനക്കു وَهُمْ അവരാകട്ടെ يَكْفُرُونَ അവിശ്വസിക്കുന്നു بِالرَّحْمَـٰنِ റഹ്മാനില്‍ (പരമകാരുണികനില്‍) قُلْ പറയുക هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് (രക്ഷിതാവാണ്‌) لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ عَلَيْهِ അവന്റെ മേലത്രെ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَإِلَيْهِ അവങ്കലേക്കുതന്നെയാണു مَتَابِ എന്റെ പശ്ചാത്താപം, മടക്കം.
മുമ്പ് പല സമുദായങ്ങള്‍ കഴിഞ്ഞുപോകുകയുണ്ടായിട്ടുള്ള ഒരു സമുദായത്തില്‍, അതുപോലെ [അവരില്‍ അയക്കുകയുണ്ടായതുപോലെ] നിന്നെ നാം (റസൂലായി) അയച്ചിരിക്കുന്നു, നിനക്കു നാം "വഹ്-യു" [സന്ദേശം] നല്‍കിയതിനെ നീ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുവാന്‍ വേണ്ടി. അവരാകട്ടെ, പരമകാരുണികനില്‍ അവിശ്വസിക്കുകയും ചെയ്യുന്നു. പറയുക: "അവന്‍ എന്റെ റബ്ബാകുന്നു; അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല; അവന്റെ മേലത്രെ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്; അവനിലെക്കുതന്നെയാണു എന്റെ (പശ്ചാത്തപിച്ച്‌) മടക്കവും."
തഫ്സീർ : 30-30
View   
وَلَوْ أَنَّ قُرْءَانًۭا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ ۗ بَل لِّلَّهِ ٱلْأَمْرُ جَمِيعًا ۗ أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًۭا ۗ وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًۭا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ﴿٣١﴾
volume_up share
وَلَوْ أَنَّ ആയിരുന്നെങ്കില്‍ قُرْآنًا വല്ല ഖുര്‍ആനും (പാരായണഗ്രന്ഥവും) سُيِّرَتْ بِهِ അതുമൂലം നടത്തപ്പെട്ടു الْجِبَالُ മല (പര്‍വ്വതം)കള്‍ أَوْ قُطِّعَتْ അല്ലെങ്കില്‍ മുറിക്കു (തുണ്ടമാക്ക)പ്പെട്ടു بِهِ അതുമൂലം الْأَرْضُ ഭൂമി أَوْ كُلِّمَ അല്ലെങ്കില്‍ സംസാരിക്കപ്പെട്ടു بِهِ അതുമൂലം, അതിനാല്‍ الْمَوْتَىٰ മരണപ്പെട്ടവരുമായി بَل പക്ഷേ, എന്നാല്‍, എങ്കിലും لِّلَّـهِ അല്ലാഹുവിനാണു الْأَمْرُ കല്‍പന (അധികാരം), കാര്യം جَمِيعًا മുഴുവനും أَفَلَمْ يَيْأَسِ അപ്പോള്‍ നിരാശപ്പെട്ടി (വ്യക്തമായി അറിഞ്ഞിട്ടി)ല്ലേ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ أَن لَّوْ يَشَاءُ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എന്നു اللَّـهُ അല്ലാഹു لَهَدَى അവന്‍ സന്‍മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്തിരുന്നു (വെന്നു) النَّاسَ മനുഷ്യരെ جَمِيعًا മുഴുവനും وَلَا يَزَالُ ആയിക്കൊണ്ടേയിരിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ تُصِيبُهُم അവര്‍ക്കു ബാധിച്ചുകൊണ്ടു بِمَا صَنَعُوا അവര്‍ പ്രവര്‍ത്തിച്ചതിനാല്‍ قَارِعَةٌ വല്ല മുട്ടി അലക്കുന്ന സംഭവം أَوْ تَحُلُّ അല്ലെങ്കില്‍ അതു ഇറങ്ങിക്കൊണ്ടു, നീ ഇറങ്ങിക്കൊണ്ടു قَرِيبًا അടുത്തു, സമീപത്തു مِّن دَارِهِمْ അവരുടെ വസതിക്കു, ഭവനത്തോടു حَتَّىٰ يَأْتِيَ വരുന്നതുവരെ وَعْدُ اللَّـهِ അല്ലാഹുവിന്റെ വാഗ്ദത്തം, വാഗ്ദാനം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُخْلِفُ എതിരു ചെയ്യുക (ലംഘിക്കുക)യില്ല الْمِيعَادَ നിശ്ചയത്തെ, കരാര്‍ (വാഗ്ദത്ത) നിശ്ചയം.
വല്ല "ഖുര്‍ആനും" [പാരായണ ഗ്രന്ഥവും], അതുമൂലം മലകള്‍ (തല്‍സ്ഥാനങ്ങളില്‍ നിന്നു) നടത്തപ്പെടുകയോ, അല്ലെങ്കിൽ അതുമൂലം ഭൂമി (തുണ്ടമാക്കി ) മുറിക്കപ്പെടുകയോ, അതുമൂലം മരണപ്പെട്ടവരുമായി സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ (അത് ഈ ഗ്രന്ഥം തന്നെയാകുമായിരുന്നു). പക്ഷേ, കല്‍പന [അധികാരം] മുഴുവനും അല്ലാഹുവിന്നാകുന്നു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു വ്യക്തമായി അറിഞ്ഞുകൂടേ? അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുമായിരുന്നുവെന്ന്! അവിശ്വസിച്ചവര്‍ അവ പ്രവര്‍ത്തിച്ചതു നിമിത്തം - അവര്‍ക്കു മുട്ടി അലക്കുന്ന വല്ല [ശിക്ഷാ] സംഭവവും ബാധിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ വസതിക്കു സമീപം അതു [വന്നു] ഇറങ്ങികൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നതുവരെ. നിശ്ചയമായും, അല്ലാഹു കരാറു നിശ്ചയത്തിന് എതിരു പ്രവര്‍ത്തിക്കുകയില്ല.
തഫ്സീർ : 31-31
View   
وَلَقَدِ ٱسْتُهْزِئَ بِرُسُلٍۢ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا۟ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ﴿٣٢﴾
volume_up share
وَلَقَدِ തീര്‍ച്ചയായും ഉണ്ടു اسْتُهْزِئَ പരിഹസിക്കപ്പെട്ടിട്ടു(ണ്ടു) بِرُسُلٍ പല റസൂലുകളെപ്പറ്റിയും مِّن قَبْلِكَ നിന്റെ മുമ്പു فَأَمْلَيْتُ എന്നിട്ടും നാം താമസം നല്‍കി, പിന്തിച്ചുകൊടുത്തു (അയവു നല്‍കി) لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു ثُمَّ പിന്നെ, പിന്നീടു أَخَذْتُهُمْ അവരെ ഞാന്‍ പിടിച്ചു فَكَيْفَ അപ്പോള്‍ എങ്ങിനെ كَانَ ആയിരുന്നു, ഉണ്ടായി عِقَابِ എന്റെ ശിക്ഷാനടപടി, പ്രതികാര നടപടി.
തീര്‍ച്ചയായും, നിന്റെ മുമ്പു പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ടു; എന്നിട്ട് ഞാന്‍ (ആ) അവിശ്വസിച്ചവര്‍ക്ക് താമസം നല്‍കി (അയച്ചുവിട്ടു); പിന്നെ, ഞാന്‍ അവരെ പിടിച്ചു (ശിക്ഷിച്ചു), അപ്പോള്‍, എന്റെ ശിക്ഷാനടപടി എങ്ങിനെയായിരുന്നു? [അതു കുറിക്കുകൊണ്ടില്ലേ?!]
أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍۭ بِمَا كَسَبَتْ ۗ وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَـٰهِرٍۢ مِّنَ ٱلْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍۢ﴿٣٣﴾
volume_up share
أَفَمَنْ അപ്പോള്‍ യാതൊരുവനോ هُوَ അവന്‍ قَائِمٌ നിലകൊള്ളുന്നവനാണു عَلَىٰ كُلِّ نَفْسٍ എല്ലാ വ്യക്തിയുടെ (ദേഹത്തിന്റെ - ആളുടെ - ആത്മാവിന്റെ) മേലും بِمَا كَسَبَتْ അതു സമ്പാദിച്ചതിനെപ്പറ്റി وَجَعَلُوا അവര്‍ ആക്കിയിരിക്കുന്നു لِلَّـهِ അല്ലാഹുവിനു شُرَكَاءَ പങ്കാളികളെ قُلْ പറയുക سَمُّوهُمْ നിങ്ങള്‍ അവരെ പേരു പറയുവിന്‍ (നിര്‍ണ്ണയിച്ചു - വിവരിച്ചു തരുക) أَمْ تُنَبِّئُونَهُ അതല്ല (അല്ലാത്തപക്ഷം) നിങ്ങള്‍ അവനു വിവരം അറിയിക്കുന്നോ, പറഞ്ഞുകൊടുക്കുന്നോ بِمَا لَا يَعْلَمُ അവന്‍ അറിയാത്തതിനെപ്പറ്റി فِي الْأَرْضِ ഭൂമിയില്‍ أَم بِظَاهِرٍ അല്ലെങ്കില്‍ വല്ല ബാഹ്യമായ (പുറമെയുള്ള)തു മൂലമാണോ مِّنَ الْقَوْلِ വാക്കില്‍ നിന്നുള്ള بَلْ പക്ഷേ, എന്നാല്‍ زُيِّنَ അലങ്കരിക്ക (അലങ്കാരമായി കാണിക്ക)പ്പെട്ടിരിക്കുന്നു لِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്ക് مَكْرُهُمْ അവരുടെ തന്ത്രം, കുതന്ത്രം, ഉപായം وَصُدُّوا അവര്‍ തിരിക്ക(തട്ടിവിട)പ്പെടുകയും ചെയ്തിരിക്കുന്നു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَمَن يُضْلِلِ ആരെ, ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَمَا لَهُ എന്നാല്‍ അവന്നില്ല مِنْ هَادٍ ഒരു വഴി ചേര്‍ക്കുന്നവനും, വഴികാട്ടിയും.
അപ്പോള്‍, എല്ലാ (ഓരോ) വ്യക്തിയുടെ മേലും അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതിനെപ്പറ്റി (മേല്‍നോട്ടം ചെയ്തുകൊണ്ടു) നിലകൊള്ളുന്ന യാതൊരുവനോ...? : [അവനെങ്ങിനെ ഒരു കഴിവും ഇല്ലാത്തവര്‍ക്കു സമമാകുന്നു?!] (എന്നിട്ടും) അവര്‍ അല്ലാഹുവിനു പങ്കാളികളെ ആക്കിയിരിക്കുന്നു! പറയുക: "നിങ്ങള്‍ അവരെ (ഒന്നു) പേരു പറഞ്ഞു (വിവരിച്ചു) തരുവിന്‍! അതല്ല, ഭൂമിയില്‍ (ഉള്ളതായി) അവന്‍ അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവനു വിവരം അറിയിക്കുന്നുവോ?! അതല്ല, (അര്‍ത്ഥമില്ലാത്ത) വല്ല പുറംവാക്കും മൂലം (അങ്ങിനെ പറയുന്നതു) ആണോ?!" പക്ഷേ, (അതൊന്നുമല്ല - ആ) അവിശ്വസിച്ചവര്‍ക്കു അവരുടെ തന്ത്രം അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുകയാണ്; അവര്‍ (ശരിയായ) മാര്‍ഗ്ഗത്തില്‍ നിന്നും തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനെ അല്ലാഹു വഴിപിഴവിലകകുന്നുവോ അവന്നു (പിന്നെ) നേര്‍വഴിയിലാക്കുന്ന ഒരുവനുമില്ല.
തഫ്സീർ : 32-33
View   
لَّهُمْ عَذَابٌۭ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍۢ﴿٣٤﴾
volume_up share
لَّهُمْ അവര്‍ക്കുണ്ട് عَذَابٌ ശിക്ഷ فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഐഹിക, ഇഹത്തിലെ وَلَعَذَابُ ശിക്ഷതന്നെ, ശിക്ഷയാകട്ടെ الْآخِرَةِ പരത്തിലെ أَشَقُّ അധികം ഞെരുക്കമുള്ളതു وَمَا لَهُم അവര്‍ക്കില്ലതാനും مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن وَاقٍ ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനും.
അവര്‍ക്കു ഇഹലോക ജീവിതത്തില്‍ ഒരു (തരം) ശിക്ഷയുമുണ്ടായിരിക്കും; പരലോകത്തെ ശിക്ഷയാകട്ടെ, കൂടുതല്‍ ഞെരുക്കമുള്ളതു തന്നെയായിരിക്കും. അല്ലാഹുവി(ന്റെ ശിക്ഷയില്‍) നിന്ന് കാ(ത്തു രക്ഷി)ക്കുന്ന ഒരാളും അവര്‍ക്കില്ലതാനും.
തഫ്സീർ : 34-34
View   
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ أُكُلُهَا دَآئِمٌۭ وَظِلُّهَا ۚ تِلْكَ عُقْبَى ٱلَّذِينَ ٱتَّقَوا۟ ۖ وَّعُقْبَى ٱلْكَـٰفِرِينَ ٱلنَّارُ﴿٣٥﴾
volume_up share
مَّثَلُ ഉപമ, മാതിരി, ഉദാഹരണം الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടതായ الْمُتَّقُونَ സൂക്ഷ്മത പാലിക്കുന്നവരോടു, ഭയഭക്തര്‍ക്കു تَجْرِي നടക്കും, ഒഴുകും مِن تَحْتِهَا അതിന്റെ അടിഭാഗത്തിലൂടെ الْأَنْهَارُ നദികള്‍ أُكُلُهَا അതിലെ തീറ്റ (ഭോജ്യം) دَائِمٌ നിരന്തരമായതാണു, പതിവായി നിലനില്‍ക്കുന്നതാണു وَظِلُّهَا അതിലെ തണലും تِلْكَ അതു,അവ عُقْبَى പര്യവസാനമാകുന്നു الَّذِينَ اتَّقَوا സൂക്ഷ്മത പാലിച്ചവരുടെ وَّعُقْبَى പര്യവസാനമാകട്ടെ الْكَافِرِينَ അവിശ്വാസികളുടെ النَّارُ നരകമാകുന്നു.
സൂക്ഷ്മത പാലിക്കുന്നവരോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതത്രെ): അതിന്റെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ ഭോജ്യം നിരന്തരമായതാകുന്നു; അതിലെ തണലും (തന്നെ). അതു, സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനമത്രെ. അവിശ്വാസികളുടെ പര്യവസാനമാകട്ടെ, നരകവുമാകുന്നു.
തഫ്സീർ : 35-35
View   
وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ ۖ وَمِنَ ٱلْأَحْزَابِ مَن يُنكِرُ بَعْضَهُۥ ۚ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلَآ أُشْرِكَ بِهِۦٓ ۚ إِلَيْهِ أَدْعُوا۟ وَإِلَيْهِ مَـَٔابِ﴿٣٦﴾
volume_up share
وَالَّذِينَ യാതൊരുകൂട്ടര്‍ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ)ഗ്രന്ഥം يَفْرَحُونَ അവര്‍ സന്തോഷിക്കും بِمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതില്‍ إِلَيْكَ നിനക്കു وَمِنَ الْأَحْزَابِ (ആ) കക്ഷികളില്‍ തന്നെയുണ്ടു مَن يُنكِرُ നിഷേധിക്കുന്നവര്‍ بَعْضَهُ അതില്‍ ചിലതു قُلْ പറയുക إِنَّمَا أُمِرْتُ ഞാന്‍ കല്‍പ്പിക്കപ്പെടുക മാത്രം ചെയ്തിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ اللَّـهَ അല്ലാഹുവിനെ وَلَا أُشْرِكَ ഞാന്‍ പങ്കുചേര്‍ക്കാതിരിക്കുവാനും بِهِ അവനോടു, അവനില്‍ إِلَيْهِ അവനിലേക്കു തന്നെ أَدْعُو ഞാന്‍ ക്ഷണിക്കുന്നു وَإِلَيْهِ അവനിലേക്കു തന്നെ مَآبِ എന്റെ മടങ്ങിച്ചെല്ലലും.
നാം (വേദ) ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, നിനക്കു ഇറക്കപ്പെട്ടതില്‍ സന്തോഷം കൊള്ളുന്നതാണ്. (ആ) കക്ഷികളില്‍ തന്നെയുണ്ടു് അതിന്റെ ചിലഭാഗം നിഷേധിക്കുന്നവര്‍. പറയുക: "ഞാന്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോടു പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യണമെന്നു മാത്രമേ എന്നോടു കല്‍പിക്കപ്പെട്ടിട്ടുളളു. അവനിലേക്കത്രെ ഞാന്‍ ക്ഷണിക്കുന്നത്; അവനിലേക്കു തന്നെയാണു എന്റെ മടങ്ങിച്ചെല്ലലും".
തഫ്സീർ : 36-36
View   
وَكَذَٰلِكَ أَنزَلْنَـٰهُ حُكْمًا عَرَبِيًّۭا ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّۢ وَلَا وَاقٍۢ﴿٣٧﴾
volume_up share
وَكَذَٰلِكَ അതുപോലെ أَنزَلْنَاهُ ഇതു നാം അവതരിപ്പിച്ചിരിക്കുന്നു حُكْمًا ഒരു വിധിയായി, നിയമമായി عَرَبِيًّا അറബിയിലുള്ളതായ وَلَئِنِ اتَّبَعْتَ നീ പിന്‍പറ്റിപോയെങ്കില്‍ أَهْوَاءَهُم അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ بَعْدَ ശേഷം, പിറകെ مَا جَاءَكَ നിനക്കു വന്നതിനു مِنَ الْعِلْمِ അറിവില്‍നിന്നു مَا لَكَ നിനക്കില്ല مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن وَلِيٍّ ഒരു ബന്ധുവും, രക്ഷാധികാരിയും وَلَا وَاقٍ ഒരു കാക്കുന്ന (സൂക്ഷിക്കുന്ന)വനുമില്ല.
അതുപോലെ, ഇതിനെ [ഖുര്‍ആനെ] നാം അറബി (ഭാഷ)യിലുള്ള ഒരു വിധി നിയമമായി അവതരിപ്പിച്ചിരിക്കുന്നു. നിനക്കു അറിവില്‍നിന്നും വന്നു കിട്ടിയതിനുശേഷം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റിയെങ്കില്‍, അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്നു ഒരു രക്ഷാധികാരിയാകട്ടെ, കാ(ത്തു രക്ഷി)ക്കുന്നവനാകട്ടെ, നിനക്കു(ണ്ടാവുക) ഇല്ല.
തഫ്സീർ : 37-37
View   
وَلَقَدْ أَرْسَلْنَا رُسُلًۭا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًۭا وَذُرِّيَّةًۭ ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍۢ كِتَابٌۭ﴿٣٨﴾
volume_up share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ടു, അയക്കയുണ്ടായി رُسُلًا പല റസൂലുകളെയും مِّن قَبْلِكَ നിന്റെ മുമ്പു وَجَعَلْنَا നാം ഏര്‍പ്പെടുത്തുക (ആക്കുക - ഉണ്ടാക്കുക) യും ചെയ്തിരിക്കുന്നു لَهُمْ അവര്‍ക്കു أَزْوَاجًا ഇണകളെ (ഭാര്യമാരെ) وَذُرِّيَّةً സന്തതികളെയും وَمَا كَانَ ആകാവതല്ല, പാടില്ല لِرَسُولٍ ഒരു റസൂലിനും أَن يَأْتِيَ അദ്ദേഹം വരല്‍ بِآيَةٍ വല്ല ദൃഷ്ടാന്തവും കൊണ്ടു إِلَّا بِإِذْنِ അനുവാദപ്രകാരം (സമ്മതത്തോടെ) അല്ലാതെ اللَّـه അല്ലാഹുവിന്റെ لِكُلِّ أَجَلٍ എല്ലാ കാലാവധിക്കുമുണ്ടു كِتَابٌ ഒരു ഗ്രന്ഥം (രേഖ - നിശ്ചയം - നിയമം).
നിനക്കു മുമ്പു പല റസൂലുകളെയും നാം അയക്കുകയുണ്ടായിട്ടുണ്ട്; അവര്‍ക്കു നാം ഭാര്യമാരെയും, സന്താനങ്ങളെയും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു റസൂലിനും തന്നെ അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാവതല്ല. എല്ലാ (ഓരോ) കാലാവധിക്കുമുണ്ടു ഒരു (രേഖാ) ഗ്രന്ഥം.
يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَـٰبِ﴿٣٩﴾
volume_up share
يَمْحُو اللَّـهُ അല്ലാഹു മായിക്കുന്നു, നീക്കിക്കളയും مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيُثْبِتُ സ്ഥിരപ്പെടുത്തുക (ഉറപ്പിച്ചു വെക്കുക)യും ചെയ്യും وَعِندَهُ അവന്റെ പക്കലുണ്ടുതാനും أُمُّ الْكِتَابِ മൂലഗ്രന്ധം, മൂലരേഖ.
അല്ലാഹു ഉദ്ദേശിക്കുന്നതു അവന്‍ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം (അഥവാ മൂലരേഖ) അവന്റെ പക്കല്‍ ഉണ്ടുതാനും.
തഫ്സീർ : 38-39
View   
وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ وَعَلَيْنَا ٱلْحِسَابُ﴿٤٠﴾
volume_up share
وَإِن مَّا نُرِيَنَّكَ നാം നിനക്കു കാണിച്ചു തരുക തന്നെ ചെയ്തെങ്കിലും بَعْضَ ചിലതു الَّذِي نَعِدُهُمْ നാമവരോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്നതില്‍ أَوْ نَتَوَفَّيَنَّكَ അല്ലെങ്കില്‍ നിന്നെ നാം പിടിച്ചെടുക്കുന്നതായാലും فَإِنَّمَا عَلَيْكَ എന്നാല്‍ നിന്റെ മേല്‍ (മാത്രമാണ്) الْبَلَاغُ എത്തിക്കല്‍, പ്രബോധനം وَعَلَيْنَا നമ്മുടെ മേലാണ് الْحِسَابُ വിചാരണ, കണക്കുനോക്കല്‍.
അവരോടു നാം വാഗ്ദത്തം ചെയ്യുന്നതില്‍ ചിലതു [ചില ശിക്ഷാ നടപടികള്‍] നാം നിനക്കു കാണിച്ചു തരുകയോ, അല്ലെങ്കില്‍ (അതിനുമുമ്പ്) നിന്നെ നാം പിടിച്ചെടുക്കുകയോ തന്നെ ചെയ്തുവെങ്കിലും, നിന്റെ മേല്‍ പ്രബോധനം മാത്രമാണു (ബാധ്യത) ഉള്ളത്; നമ്മുടെ മേലത്രെ വിചാരണ(യുടെ ബാധ്യത).
തഫ്സീർ : 40-40
View   
أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ ۚ وَهُوَ سَرِيعُ ٱلْحِسَابِ﴿٤١﴾
volume_up share
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ أَنَّا نَأْتِي നാം ചെല്ലുന്നുവെന്നു الْأَرْضَ (ആ) ഭൂമിയില്‍ نَنقُصُهَا അതിനെ ചുരുക്കിക്കൊണ്ടു مِنْ أَطْرَافِهَا അതിന്റെ ഭാഗ(ഓര)ങ്ങളിലൂടെ, വശങ്ങളില്‍ നിന്നു وَاللَّـهُ അല്ലാഹു يَحْكُمُ വിധിക്കുന്നു لَا مُعَقِّبَ പിന്നോക്കം വെപ്പിക്കുന്നവനേ ഇല്ല لِحُكْمِهِ അവന്റെ വിധിയെ وَهُوَ അവനാകട്ടെ سَرِيعُ വേഗതയുള്ളവനാണു الْحِسَابِ വിചാരണ.
അവര്‍ക്കു കണ്ടുകൂടേ, നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്റെ (നാനാ) വശങ്ങളില്‍നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നതു?! അല്ലാഹു വിധി കല്‍പിക്കുന്നു; അവന്റെ വിധിയെ പിന്നോക്കം വെപ്പിക്കുന്ന ഒരാളുമില്ല. അവന്‍ വിചാരണ വേഗം നടത്തുന്നവനുമാകുന്നു.
തഫ്സീർ : 41-41
View   
وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعًۭا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍۢ ۗ وَسَيَعْلَمُ ٱلْكُفَّـٰرُ لِمَنْ عُقْبَى ٱلدَّارِ﴿٤٢﴾
volume_up share
وَقَدْ مَكَرَ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് الَّذِينَ مِن قَبْلِهِمْ ഇവരുടെ മുമ്പുള്ളവര്‍ فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണു الْمَكْرُ തന്ത്രം (ഉള്ളതു) جَمِيعًا മുഴുവനും يَعْلَمُ അവന്‍ അറിയും مَا تَكْسِبُ സമ്പാദിക്കു(പ്രവര്‍ത്തിക്കു)ന്നതു كُلُّ نَفْسٍ എല്ലാ വ്യക്തിയും, ആളും, ദേഹവും وَسَيَعْلَمُ അറിഞ്ഞുകൊള്ളും, വഴിയെ അറിയും الْكُفَّارُ അവിശ്വാസികള്‍ لِمَنْ ആര്‍ക്കാണു എന്നു عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ, വസതിയുടെ.
ഇവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിക്കുകയുണ്ടായി; എന്നാല്‍, അല്ലാഹുവിനത്രെ തന്ത്രം മുഴുവനുള്ളത്. എല്ലാ (ഓരോ) വ്യക്തിയും (പ്രവര്‍ത്തിച്ചു) സമ്പാദിക്കുന്നതു അവന്‍ അറിയുന്നു. അവിശ്വാസികള്‍ വഴിയെ അറിഞ്ഞുകൊള്ളും ആര്‍ക്കാണ് ഭവനത്തിന്റെ (ശുഭ) പര്യവസാനം എന്നു!
തഫ്സീർ : 42-42
View   
وَيَقُولُ ٱلَّذِينَ كَفَرُوا۟ لَسْتَ مُرْسَلًۭا ۚ قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ وَمَنْ عِندَهُۥ عِلْمُ ٱلْكِتَـٰبِ﴿٤٣﴾
volume_up share
وَيَقُولُ പറയുകയും ചെയ്യുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَسْت നീ അല്ല എന്നു مُرْسَلًا ഒരു റസൂല്‍, അയക്കപ്പെട്ടവന്‍, ദൂതന്‍ قُلْ പറയുക كَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു بَيْنِي എനിക്കിടയില്‍ وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَمَنْ യാതൊരുവരും (ആരോ അവരും) عِندَهُ അവരുടെ അടുക്കലുണ്ട് عِلْمُ അറിവ് الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ.
അവിശ്വസിച്ചവര്‍ പറയുന്നു: "നീ ഒരു (റസൂലായി) അയക്കപ്പെട്ടവനല്ല" എന്നു! "അല്ലാഹു മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌; വേദഗ്രന്ഥത്തിന്റെ അറിവു ആരുടെപക്കലുണ്ടോ അവരും (മതി)."
തഫ്സീർ : 43-43
View   
14.ഇബ്രാഹീം


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿١﴾
volume_up share
الر "അലിഫ്- ലാം- റാ" كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു إِلَيْكَ നിനക്കു لِتُخْرِجَ നീ പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി النَّاسَ മനുഷ്യരെ مِنَ الظُّلُمَاتِ അന്ധകാരങ്ങളില്‍നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِ അനുമതി (സമ്മത) പ്രകാരം رَبِّهِمْ അവരുടെ റബ്ബിന്റെ إِلَىٰ صِرَاطِ അതായതു പാതയിലേക്കു الْعَزِيزِ പ്രതാപശാലിയുടെ الْحَمِيدِ സ്തുത്യര്‍ഹനായ
"അലിഫ് - ലാം - റാ" (നബിയേ) നിനക്കു നാം അവതരിപ്പിച്ചു തന്ന ഒരു ഗ്രന്ഥമാകുന്നു (ഇതു); മനുഷ്യരെ അന്ധകാരങ്ങളില്‍നിന്നു നീ (പുറത്തുവരുത്തി) പ്രകാശത്തിലേക്കു കൊണ്ടുവരുവാന്‍ വേണ്ടി; അവരുടെ റബ്ബിന്റെ അനുമതി പ്രകാരം. അതായതു, പ്രതാപശാലിയും സ്തുത്യര്‍ഹനുമായുള്ളവന്റെ പാതയിലേക്കു (കൊണ്ടുവരുവാന്‍);
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌۭ لِّلْكَـٰفِرِينَ مِنْ عَذَابٍۢ شَدِيدٍ﴿٢﴾
volume_up share
اللَّـهِ الَّذِي അതായതു യാതൊരു അല്ലാഹുവിന്റെ لَهُ അവന്റേതാണു, അവന്നാകുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَوَيْلٌ കഷ്ടവും, നാശവും لِّلْكَافِرِينَ അവിശ്വാസികള്‍ക്കു مِنْ عَذَابٍ ശിക്ഷ നിമിത്തം, ശിക്ഷയാല്‍ شَدِيدٍ കഠിനമായ.
(അതെ) ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) യാതൊരുവന്റേതാണോ ആ അല്ലാഹുവിന്റെ (പാതയിലേക്കു). അവിശ്വാസികള്‍ക്കു കഠിനമായ ശിക്ഷ നിമിത്തം കഷ്ടവും!
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۭ بَعِيدٍۢ﴿٣﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ يَسْتَحِبُّونَ അവര്‍ സ്നേഹം കാണിക്കും الْحَيَاةَ ജീവിതത്തോടു الدُّنْيَا ഇഹത്തിലെ (ഐഹിക) عَلَى الْآخِرَةِ പരലോകത്തെക്കള്‍ وَيَصُدُّونَ അവര്‍ തിരിച്ചു (തട്ടി) വിടുകയും ചെയ്യും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്റെ وَيَبْغُونَهَا അതിനെ അവര്‍ തേടുക (അതിനു അവര്‍ ആഗ്രഹിക്കുക)യും ചെയ്യും عِوَجًا വക്രത, വളവു (ഉണ്ടാവാന്‍) أُولَـٰئِكَ അക്കൂട്ടര്‍ فِي ضَلَالٍ വഴിപിഴവിലാകുന്നു بَعِيدٍ വിദൂരമായ.
അതായത്, യാതൊരു കൂട്ടര്‍ക്കു (കഷ്ടം) അവര്‍ ഐഹികജീവിതത്തോടു പരലോകത്തെക്കാള്‍ സ്നേഹം കാണിച്ചുകൊണ്ടിരിക്കുന്നു; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ (ജനങ്ങളെ) തിരിച്ചുവിടുകയും ചെയ്യുന്നു; അതിനു അവര്‍ വക്രത (ഉണ്ടാവണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നു. [ഇങ്ങിനെയുള്ളവര്‍ക്കു കഷ്ടം!] അക്കൂട്ടര്‍ വിദൂരമായ വഴിപിഴവിലാകുന്നു.
തഫ്സീർ : 1-3
View   
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٤﴾
volume_up share
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن رَّسُولٍ ഒരു റസൂലിനെയും إِلَّا بِلِسَانِ ഭാഷയിലല്ലാതെ, ഭാഷയോടെയല്ലാതെ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ لِيُبَيِّنَ അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി لَهُمْ അവര്‍ക്കു فَيُضِلُّ എന്നിട്ടു (അങ്ങനെ) വഴിപിഴവിലാക്കുന്നു اللَّـهُ അല്ലാഹു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവനത്രെ, അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി അവരുടെ ഭാഷയില്‍ (ദൗത്യം നല്‍കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല. അങ്ങനെ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍.
തഫ്സീർ : 4-4
View   
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿٥﴾
volume_up share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി أَنْ أَخْرِجْ നീ പുറത്തുകൊണ്ടുവരണമെന്നു قَوْمَكَ നിന്റെ ജനങ്ങളെ مِنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَذَكِّرْهُم അവര്‍ക്കു ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക بِأَيَّامِ ദിവസങ്ങളെപ്പറ്റി اللَّـهِ അല്ലാഹുവിന്റെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ (തന്നെ)لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലര്‍ക്കും شَكُورٍ നന്ദിയുള്ളവരായ.
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ അയക്കുകയുണ്ടായി; "നിന്റെ ജനങ്ങളെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു പുറത്തു കൊണ്ടുവരുകയും, അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) ദിവസങ്ങളെപ്പറ്റി അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക" എന്നു (കല്‍പിച്ചുകൊണ്ട്). നിശ്ചയമായും, അതില്‍ ക്ഷമാശീലരും, നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുണ്ട്.
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌۭ مِّن رَّبِّكُمْ عَظِيمٌۭ﴿٦﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ അദ്ദേഹത്തിന്റെ ജനതയോടു اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങളുടെമേല്‍ إِذْ أَنجَاكُم അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം مِّنْ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരില്‍ (ആള്‍ക്കാരില്‍) നിന്നു يَسُومُونَكُمْ അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ سُوءَ الْعَذَابِ കടുത്ത ശിക്ഷ وَيُذَبِّحُونَ അവര്‍ അറുകൊല ചെയ്തും أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുവാന്‍ വിടുക (ബാക്കിയാക്കുക)യും نِسَاءَكُمْ നിങ്ങളുടെ പെണ്ണുങ്ങളെ وَفِي ذَٰلِكُم അതിലുണ്ടു (ഉണ്ടായിരുന്നു) بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍നിന്നു عَظِيمٌ വമ്പിച്ചതായ.
മൂസാ തന്റെ ജനങ്ങളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍. അതായതു, ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു നിങ്ങളെ അവന്‍ രക്ഷപ്പെടുത്തിയ സന്ദര്‍ഭം. നിങ്ങളെ അവര്‍ കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ പെണ്ണുങ്ങളെ (കൊല്ലാതെ) ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട്. അതില്‍ (ഒക്കെ) നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണമുണ്ട്."
തഫ്സീർ : 5-6
View   
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌۭ﴿٧﴾
volume_up share
وَإِذْ تَأَذَّنَ ഉത്തരവു (കല്‍പന - അറിയിപ്പു) നല്‍കിയ സന്ദര്‍ഭം رَبُّكُمْ നിങ്ങളുടെ റബ്ബ് لَئِن شَكَرْتُمْ നിങ്ങള്‍ നന്ദി കാണിച്ചുവെങ്കില്‍ لَأَزِيدَنَّكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുതരും وَلَئِن كَفَرْتُمْ നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ إِنَّ عَذَابِي നിശ്ചയമായും എന്റെ ശിക്ഷ لَشَدِيدٌ കഠിനമായതു തന്നെ.
നിങ്ങളുടെ റബ്ബ് അറിയിപ്പു നല്‍കിയ സന്ദര്‍ഭം (ഓര്‍ക്കുക): "നിങ്ങള്‍ നന്ദിചെയ്യുന്ന പക്ഷം, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുക തന്നെ ചെയ്യും; നിങ്ങള്‍ നന്ദികേടു കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതു തന്നെയായിരിക്കും."
وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًۭا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ﴿٨﴾
volume_up share
وَقَالَ പറയുകയും ചെയ്തു مُوسَىٰ മൂസാ إِن تَكْفُرُوا നിങ്ങള്‍ നന്ദികേടു കാണിക്കുന്നപക്ഷം أَنتُمْ നിങ്ങള്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും جَمِيعًا മുഴുവന്‍ فَإِنَّ اللَّـهَ എന്നാല്‍ (അറിയുക) നിശ്ചയമായും അല്ലാഹു لَغَنِيٌّ ധന്യന്‍ (അനാശ്രയൻ) തന്നെ حَمِيدٌ സ്തുത്യര്‍ഹാനായ.
മൂസാ (വീണ്ടും) പറഞ്ഞു: "നിങ്ങളും, ഭൂമിയിലുള്ളവര്‍ മുഴുവനും (കൂടി) നന്ദികേടു കാണിക്കുന്നപക്ഷം, എന്നാല്‍, നിശ്ചയമായും, അല്ലാഹു ധന്യനും (അഥവാ അനാശ്രയനും) സ്തുത്യര്‍ഹനും തന്നെയാണു (എന്നു അറിഞ്ഞേക്കുക)".
തഫ്സീർ : 7-8
View   
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍۢ وَعَادٍۢ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّۢ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍۢ﴿٩﴾
volume_up share
أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിട്ടില്ലേ نَبَأُ വൃത്താന്തം الَّذِينَ യാതൊരുവരുടെ مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَعَادٍ ആദിന്റെയും وَثَمُودَ ഥമൂദിന്റെയും وَالَّذِينَ യാതൊരുവരുടെയും مِن بَعْدِهِمْ അവരുടെ ശേഷമുള്ള لَا يَعْلَمُهُمْ അവരെ അറിയുകയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ جَاءَتْهُمْ അവര്‍ക്കു വന്നു, അവരില്‍ ചെന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ (വ്യക്തമായ) തെളിവുകളുമായി فَرَدُّوا അപ്പോള്‍ അവര്‍ ആക്കി, തള്ളി, മടക്കി أَيْدِيَهُمْ അവരുടെ കൈകളെ فِي أَفْوَاهِهِمْ അവരുടെ വായകളില്‍ وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ كَفَرْنَا ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു بِمَا أُرْسِلْتُم بِهِ നിങ്ങള്‍ യാതൊന്നുമായി അയക്കപ്പെട്ടുവോ അതില്‍ (നിങ്ങള്‍ അയക്കപ്പെട്ടതില്‍) وَإِنَّا لَفِي شَكٍّ നിശ്ചയമായും ഞങ്ങള്‍ സംശയത്തില്‍ തന്നെയുമാണു مِّمَّا യാതൊന്നിനെപ്പറ്റി تَدْعُونَنَا നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَيْهِ അതിലേക്കു مُرِيبٍ സന്ധേഹമുളവാക്കുന്ന, ആശങ്കാജനകമായ, ആശയക്കുഴപ്പമുണ്ടാക്കുന്ന.
(മനുഷ്യരേ) നിങ്ങളുടെ മുമ്പുള്ളവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നെത്തിയിട്ടില്ലേ? അതായതു, നൂഹിന്റെ ജനതയുടെയും, ആദിന്റെയും, ഥമൂദിന്റെയും അവരുടെ ശേഷമുള്ളവരുടെയും (വൃത്താന്തം)! - അവരെക്കുറിച്ചു അല്ലാഹുവല്ലാതെ (ആരും) അറിയുകയില്ല - അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നു; അപ്പോള്‍, തങ്ങളുടെ കൈകളെ അവര്‍ തങ്ങളുടെ വായില്‍ ആക്കി [പ്രതിഷേധിച്ചു കൈകടിച്ചു]; അവര്‍ പറയുകയും ചെയ്തു: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു; ഏതൊന്നിലേക്കു ഞങ്ങളെ നിങ്ങള്‍ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ചു നിശ്ചയമായും, ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു.
തഫ്സീർ : 9-9
View   
قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّۭ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌۭ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَـٰنٍۢ مُّبِينٍۢ﴿١٠﴾
volume_up share
قَالَتْ പറഞ്ഞു رُسُلُهُمْ അവരുടെ റസൂലുകള്‍ أَفِي اللَّـهِ അല്ലാഹുവിലോ, അല്ലാഹുവിലുണ്ടോ شَكٌّ വല്ല സംശയവും فَاطِرِ സൃഷ്ടിച്ചുണ്ടാക്കിയവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയും يَدْعُوكُمْ നിങ്ങളെ അവന്‍ ക്ഷണിക്കുന്നു لِيَغْفِرَ അവന്‍ പൊറുക്കുവാന്‍വേണ്ടി لَكُم നിങ്ങള്‍ക്കു مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍ നിന്നു وَيُؤَخِّرَكُمْ നിങ്ങളെ പിന്തിക്കുവാനും (ഒഴിവാക്കുവാനും) إِلَىٰ أَجَلٍ ഒരവധി വരെ مُّسَمًّى നിര്‍ണ്ണയം ചെയ്യപ്പെട്ട قَالُوا അവര്‍ പറഞ്ഞു إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِّثْلُنَا ഞങ്ങളെപോലെ تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു أَن تَصُدُّونَا ഞങ്ങള്‍ തിരിച്ചു കളയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്ന് يَعْبُدُ ആരാധിച്ചുവരുക آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ فَأْتُونَا അതിനാല്‍ ഞങ്ങള്‍ക്കു നിങ്ങള്‍ വരണം بِسُلْطَانٍ ഒരു (അധികൃത) രേഖകൊണ്ട്, രേഖയുമായി مُّبِينٍ സ്പഷ്ടമായ.
അവരുടെ റസൂലുകള്‍ (അവരോടു) പറഞ്ഞു: "ആകാശങ്ങളുടെയും, ഭൂമിയെയും, സൃഷ്ടിച്ചുണ്ടാക്കിയവനായ അല്ലാഹുവിന്റെ കാര്യത്തില്‍ ഉണ്ടോ വല്ല സംശയവും? നിങ്ങളുടെ പാപങ്ങളില്‍ നിന്നും (ചിലതൊക്കെ) നിങ്ങള്‍ക്കു പൊറുത്തു തരുവാന്‍വേണ്ടി അവന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരവധിവരെ നിങ്ങളെ (ഒഴിവാക്കി) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയും അവര്‍ (മറുപടി) പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെപോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വന്നിരുന്നവയില്‍ നിന്നു ഞങ്ങളെ തിരിച്ചുകളയുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുകയാണ്. ആകയാല്‍, സ്പഷ്ടമായ ഒരു (അധികൃത) രേഖ ഞങ്ങള്‍ക്കു നിങ്ങള്‍ കൊണ്ടുവരുവിന്‍!"
തഫ്സീർ : 10-10
View   
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌۭ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَـٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١١﴾
volume_up share
قَالَتْ പറഞ്ഞു لَهُمْ അവരോടു رُسُلُهُمْ അവരുടെ റസൂലുകള്‍ إِن نَّحْنُ ഞങ്ങളല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലുള്ള وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَمُنُّ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്യുന്നു عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്നു وَمَا كَانَ ആകുകയില്ല, പാടില്ല (നിവൃത്തിയില്ല) لَنَا ഞങ്ങള്‍ക്കു أَن نَّأْتِيَكُم ഞങ്ങള്‍ നിങ്ങള്‍ക്കു കൊണ്ടുവരല്‍, വരാന്‍ بِسُلْطَانٍ ഒരു (അധികൃത) രേഖയും കൊണ്ടു إِلَّا بِإِذْنِ അനുവാദപ്രകാരമല്ലാതെ اللَّـهِ അല്ലാഹുവിന്റെ وَعَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ വിശ്വാസികള്‍.
അവരോടു അവരുടെ റസൂലുകള്‍ പറഞ്ഞു: "ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല. എങ്കിലും, അല്ലാഹു അവന്റെ അടിയാന്‍മാരില്‍ നിന്നും അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ അവന്‍ ദാക്ഷിണ്യം [അനുഗ്രഹം] ചെയ്യുന്നു. അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ നിങ്ങള്‍ക്കു ഒരു (അധികൃത) രേഖയും കൊണ്ടുവരുവാന്‍ ഞങ്ങള്‍ക്കു ആകുകയില്ല. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ﴿١٢﴾
volume_up share
وَمَا لَنَا ഞങ്ങള്‍ക്കു എന്തുണ്ട് أَلَّا نَتَوَكَّلَ ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കുവാന്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ وَقَدْ هَدَانَا അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ, കാട്ടിത്തന്നിട്ടുമുണ്ട് سُبُلَنَا ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍, വഴികളെ وَلَنَصْبِرَنَّ നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്ക തന്നെ ചെയ്യും عَلَىٰ مَا യാതൊന്നിനെപ്പറ്റി آذَيْتُمُونَا ഞങ്ങളെ നിങ്ങള്‍ ഉപദ്രവിച്ച, ദ്രോഹിച്ച وَعَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍.
"അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കാതിരിക്കുവാന്‍ ഞങ്ങള്‍ക്കു എന്താണു (കാരണമു)ള്ളത് - (ഞങ്ങള്‍ ചരിക്കേണ്ടുന്ന) ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍ അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ?! നിങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചതിനെപ്പറ്റി നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യുന്നതുമാണ്. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, ഭരമേല്‍പിക്കുന്നവര്‍!"
തഫ്സീർ : 11-12
View   
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّـٰلِمِينَ﴿١٣﴾
volume_up share
وَقَالَ പറയുകയും ചെയ്തു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِرُسُلِهِمْ അവരുടെ റസൂലുകളോടു لَنُخْرِجَنَّكُم നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ പുറത്താക്കും, ബഹിഷ്കരിക്കും مِّنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക, മടങ്ങിവരുക തന്നെ വേണം فِي مِلَّتِنَا ഞങ്ങളുടെ മതത്തില്‍, നടപടിയില്‍, മാര്‍ഗ്ഗത്തില്‍ فَأَوْحَىٰ അപ്പോള്‍ വഹ്യു നല്‍കി إِلَيْهِمْ അവരിലേക്കു رَبُّهُمْ അവരുടെ റബ്ബ് لَنُهْلِكَنَّ നിശ്ചയമായും നാം നശിപ്പിക്കുക തന്നെ ചെയ്യും الظَّالِمِينَ അക്രമികളെ.
അവിശ്വസിച്ചവര്‍ തങ്ങളുടെ റസൂലുകളോടു (വീണ്ടും) പറഞ്ഞു: "നിശ്ചയമായും, ഞങ്ങളുടെ ഭൂമിയില്‍ [നാട്ടില്‍] നിന്നു നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തില്‍ മടങ്ങിവരണം" അപ്പോള്‍, അവരുടെ [റസൂലുകളുടെ] റബ്ബ് അവര്‍ക്ക് "വഹ്യു" [സന്ദേശം] നല്‍കി: "നിശ്ചയമായും, (ആ) അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും:"
وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ﴿١٤﴾
volume_up share
وَلَنُسْكِنَنَّكُمُ നിങ്ങളെ നാം താമസിപ്പിക്കയും തന്നെ ചെയ്യും الْأَرْضَ ഭൂമിയില്‍ مِن بَعْدِهِمْ അവരുടെ ശേഷം ذَٰلِكَ അതു لِمَنْ خَافَ ഭയപ്പെട്ടവര്‍ക്കാണ് مَقَامِي എന്റെ സ്ഥാനം, നിലപാടിനെ وَخَافَ ഭയപ്പെടുകയും وَعِيدِ എന്റെ താക്കീതിനെ.
"അവരുടെശേഷം, ഭൂമിയില്‍ [നാട്ടില്‍] നിങ്ങളെ നാം താമസിപ്പിക്കുകയും തന്നെ ചെയ്യും. അതു [ആ സന്ദേശം] എന്റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ്."
തഫ്സീർ : 13-14
View   
وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍۢ﴿١٥﴾
volume_up share
وَاسْتَفْتَحُوا അവര്‍ തുറവിതേടി, വിജയത്തിനപേക്ഷിക്കയും ചെയ്തു وَخَابَ ഇച്ഛാഭംഗപ്പെടുക (അപമാനപ്പെടുക - പരാജയപ്പെടുക)യും ചെയ്തു كُلُّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയും عَنِيدٍ ദുര്‍വാശിക്കാരനായ, മത്സരിയായ.
അവര്‍ തുറവിക്കു (അഥവാ വിജയത്തിന്നു) അപേക്ഷിക്കുകയും ചെയ്തു; എല്ലാ (ഓരോ) സ്വേച്ഛാധികാരിയും, ദുര്‍വാശിക്കാരനും ഇച്ഛാഭംഗപ്പെടുകയും ചെയ്തു.
തഫ്സീർ : 15-15
View   
مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍۢ صَدِيدٍۢ﴿١٦﴾
volume_up share
مِّن وَرَائِهِ അവന്റെ പിന്നാലെയുണ്ടു, അപ്പുറത്തുണ്ട് جَهَنَّمُ ജഹന്നം, നരകം وَيُسْقَىٰ അവന്നു കുടിപ്പിക്കപ്പെടുകയും ചെയ്യും مِن مَّاءٍ വെള്ളത്തില്‍ നിന്നു صَدِيدٍ ചീഞ്ഞോഴുകുന്ന, ചീഞ്ചലമായ.
അവന്റെ [ആ ഓരോരുവന്റെയും] പിന്നാലെ "ജഹന്നം" [നരകം] ഉണ്ട്; (രക്തവും ചലവും കലര്‍ന്ന്‍) ചീഞ്ഞോഴുകുന്ന വെള്ളത്തില്‍നിന്നും അവന്നു കുടിക്കുവാന്‍ കൊടുക്കപ്പെടുകയും ചെയ്യും;
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍۢ وَمَا هُوَ بِمَيِّتٍۢ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌۭ﴿١٧﴾
volume_up share
يَتَجَرَّعُهُ അവനതിനെ കുടിച്ചിറക്കും, ഇറക്കിനോക്കും وَلَا يَكَادُ ആകാറാകുകയുമില്ല يُسِيغُهُ അതവനു ഇറങ്ങിപ്പോകുക وَيَأْتِيهِ അവന്നു വരുകയും ചെയ്യും الْمَوْتُ മരണം مِن كُلِّ مَكَانٍ എല്ലാ (നാനാ) സ്ഥലത്തുനിന്നും (നാനവശത്തിലൂടേയും) وَمَا هُوَ അവനല്ലതാനും بِمَيِّتٍ മരിച്ചുപോകുന്നവന്‍ وَمِن وَرَائِهِ അതിന്റെ പിന്നാലെയുമുണ്ട് عَذَابٌ ശിക്ഷ غَلِيظٌ കനത്ത, കടുത്ത, കട്ടിയായ.
അതവന്‍ (പ്രയാസപ്പെട്ട്) കുടിച്ചിറക്കും, അതവന്നു (തൊണ്ടയിലൂടെ) ഇറങ്ങുമാറാകുന്നതുമല്ല [തൊണ്ടയില്‍ കെട്ടിക്കൊണ്ടിരിക്കും]! നാനാവശത്തിലൂടെയും, അവനു മരണം വന്നെത്തുകയും ചെയ്യും; അവന്‍ മരണപ്പെട്ടു പോകുന്നവനല്ലതാനും. അതിന്റെ പിന്നാലെയുമുണ്ട് (വേറെയും) കഠോരമായ ശിക്ഷ!
തഫ്സീർ : 16-17
View   
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَـٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍۢ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍۢ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ﴿١٨﴾
volume_up share
مَّثَلُ الَّذِينَ യാതൊരുവരുടെ ഉപമ كَفَرُوا അവിശ്വസിച്ച بِرَبِّهِمْ തങ്ങളുടെ റബ്ബില്‍ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَرَمَادٍ ഒരു വെണ്ണീറു (ചാരം) പോലെയാണുبِهِ اشْتَدَّتْ അതില്‍ കഠിനമായി (അടിച്ചുവീശുന്ന) الرِّيحُ കാറ്റു فِي يَوْمٍ ഒരു ദിവസത്തില്‍ عَاصِفٍ കൊടുങ്കാറ്റടിക്കുന്ന لَّا يَقْدِرُونَ അവര്‍ക്കു കഴിയുകയില്ല مِمَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തില്‍ നിന്നു عَلَىٰ شَيْءٍ യാതൊന്നിനും ذَٰلِكَ هُوَ അതുതന്നെയാണ് الضَّلَالُ വഴിപിഴവ് الْبَعِيدُ വിദൂരമായ.
തങ്ങളുടെ റബ്ബില്‍ അവിശ്വസിച്ചവരുടെ ഉപമ: അവരുടെ പ്രവൃത്തി [കര്‍മ്മം]കള്‍ കൊടുങ്കാറ്റടിച്ചു വീശുന്ന ഒരു ദിവസത്തില്‍ കാറ്റു കഠിനമായി (അടിച്ചുവീശി) ക്കൊണ്ടിരുന്ന ഒരു വെണ്ണീറു പോലെയാകുന്നു. (അതെ) അവര്‍ പ്രവര്‍ത്തിച്ചു ) സമ്പാദിച്ചതില്‍നിന്നു യാതൊന്നിനും (ഫലം സിദ്ധിക്കുവാന്‍) അവര്‍ക്കു കഴിയുകയില്ല. അതുതന്നെയാണ് വിദൂരമായ വഴിപിഴവ്.
തഫ്സീർ : 18-18
View   
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍۢ جَدِيدٍۢ﴿١٩﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ അല്ലാഹു എന്നു خَلَقَ സൃഷ്ടിച്ചിരിക്കുന്നു (എന്നു) السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന (വേണമെന്നു വെക്കുന്ന) പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കും, കൊണ്ടുപോകും وَيَأْتِ അവന്‍ വരുകയും ചെയ്യും بِخَلْقٍ ഒരു സൃഷ്ടിയെകൊണ്ടു جَدِيدٍ പുതുതായ.
നീ കണ്ടില്ലേ, അല്ലാഹു ആകാശങ്ങളെയും, ഭൂമിയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നുവെന്ന്?! അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ (ഇവിടെനിന്നു) പോക്കുകയും, ഒരു പുതിയ സൃഷ്ടിയെ (ഇവിടെ) കൊണ്ടു വരുകയും ചെയ്യും;-
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍۢ﴿٢٠﴾
volume_up share
وَمَا ذَٰلِكَ അതല്ല താനും عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ بِعَزِيزٍ ഒരു വീര്യപ്പെട്ടതു (പ്രയാസപ്പെട്ടതു).
അതു അല്ലാഹുവിന്റെമേല്‍ ഒരു വീര്യപ്പെട്ട [പ്രയാസപ്പെട്ട]തൊന്നുമല്ല.
തഫ്സീർ : 19-20
View   
وَبَرَزُوا۟ لِلَّهِ جَمِيعًۭا فَقَالَ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًۭا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَىْءٍۢ ۚ قَالُوا۟ لَوْ هَدَىٰنَا ٱللَّهُ لَهَدَيْنَـٰكُمْ ۖ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍۢ﴿٢١﴾
volume_up share
وَبَرَزُوا അവര്‍ പ്രത്യക്ഷപ്പെടും, വെളിക്കുവരും لِلَّـهِ അല്ലാഹുവിങ്കലേക്കു جَمِيعًا മുഴുവനും, എല്ലാവരും فَقَالَ അപ്പോള്‍ പറയും الضُّعَفَاءُ ദുര്‍ബ്ബലര്‍, ബലഹീനര്‍, അശക്തര്‍ لِلَّذِينَ യാതൊരുവരോടു اسْتَكْبَرُوا വലുപ്പം (അഹംഭാവം) നടിച്ച إِنَّا كُنَّا ഞങ്ങള്‍ ആയിരുന്നു(വല്ലോ) لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു تَبَعًا അനുയായികള്‍, പിന്‍പറ്റിയവര്‍ فَهَلْ أَنتُم എന്നാല്‍ (ആകയാല്‍ - അതിനാല്‍ - എന്നിരിക്കെ) നിങ്ങളാകുന്നുവോ مُّغْنُونَ ധന്യമാക്കുന്ന (ഒഴിവാക്കുന്ന)വര്‍ عَنَّا ഞങ്ങള്‍ക്കു, ഞങ്ങളില്‍ നിന്നു مِنْ عَذَابِ ശിക്ഷയില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ مِن شَيْءٍ വല്ലതിനെയും, വല്ല വസ്തുവും قَالُوا അവര്‍ പറയും لَوْ هَدَانَا ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നുവെങ്കില്‍ اللَّـهُ അല്ലാഹു لَهَدَيْنَاكُمْ ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു سَوَاءٌ സമമാണ് عَلَيْنَا നമ്മുടെമേല്‍ أَجَزِعْنَا നാം ക്ഷമകേടു (പൊറുതികേടു) കാണിച്ചുവോ أَمْ صَبَرْنَا അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ مَا لَنَا നമുക്കില്ല مِن مَّحِيصٍ ഒരു ഓടിപ്പോകുന്ന (രക്ഷ കിട്ടുന്ന) സ്ഥാനവും (മാര്‍ഗ്ഗവും).
അവര്‍ എല്ലാവരും (ഖബ്റുകളില്‍ നിന്നു) അല്ലാഹുവിങ്കലേക്ക്‌ പ്രത്യക്ഷപ്പെട്ടു വരുന്നതാണ്. അപ്പോള്‍, ദുര്‍ബ്ബലര്‍ അഹംഭാവം നടിച്ചിട്ടുള്ളവരോടു [നേതാക്കളോടു] പറയും: "ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നു(വല്ലോ): ആകയാല്‍, അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു വല്ലതിനെയും നിങ്ങള്‍ ഞങ്ങളില്‍നിന്നു ധന്യമാ[ഒഴിവാ]ക്കിത്തരുന്നവരാണോ?" അവര്‍ പറയും: "അല്ലാഹു ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നെങ്കില്‍, ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു. നാം ക്ഷമകേടു കാണിച്ചുവോ, അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ (രണ്ടും) നമുക്കു സമമാകുന്നു; നമുക്കു (എനി) ഓടിപ്പോകുന്ന മാര്‍ഗ്ഗമൊന്നും ഇല്ല."
തഫ്സീർ : 21-21
View   
وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌۭ﴿٢٢﴾
volume_up share
وَقَالَ പറയുന്നതാണ് الشَّيْطَانُ പിശാച് لَمَّا قُضِيَ തീരുമാനിക്കപ്പെടുമ്പോള്‍ الْأَمْرُ കാര്യം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു وَعَدَكُمْ നിങ്ങളോടു വാഗ്ദാനം ചെയ്തു وَعْدَ الْحَقِّ യഥാര്‍ത്ഥ വാഗ്ദാനം وَوَعَدتُّكُمْ ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു فَأَخْلَفْتُكُمْ എന്നിട്ടു ഞാന്‍ നിങ്ങളോടു എതിര്‍ (ലംഘനം) ചെയ്തു وَمَا كَانَ لِيَ എനിക്കുണ്ടായിരുന്നതുമില്ല, എനിക്കില്ലായിരുന്നു عَلَيْكُم നിങ്ങളുടെമേല്‍ مِّن سُلْطَانٍ ഒരധികാരവും, അധികൃത രേഖയും إِلَّا أَن دَعَوْتُكُمْ ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നതല്ലാതെ فَاسْتَجَبْتُمْ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കി لِي എനിക്കു فَلَا تَلُومُونِي ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുതു, ആക്ഷേപിക്കരുത് وَلُومُوا നിങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്യുവിന്‍ أَنفُسَكُم നിങ്ങളെത്തന്നെ, നിങ്ങളുടെ സ്വന്തങ്ങളെ مَّا أَنَا ഞാനല്ല بِمُصْرِخِكُمْ നിങ്ങള്‍ക്കു സഹായം (രക്ഷ) നല്‍കുന്നവന്‍ وَمَا أَنتُم നിങ്ങളുമല്ല بِمُصْرِخِيَّ എനിക്കു സഹായം (രക്ഷ) നല്‍കുന്നവര്‍ إِنِّي كَفَرْتُ നിശ്ചയമായും ഞാന്‍ അവിശ്വസി(നിഷേധി)ച്ചിരിക്കുന്നു بِمَا أَشْرَكْتُمُونِ നിങ്ങളെന്നെ പങ്കുചേര്‍ത്തതിനെ مِن قَبْلُ മുമ്പു إِنَّ الظَّالِمِينَ നിശ്ചയമായും അക്രമികള്‍ لَهُمْ അവര്‍ക്കുണ്ടു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
കാര്യം തീരുമാനം ചെയ്യപ്പെടുമ്പോള്‍ പിശാച് പറയുന്നതാണ്: "നിശ്ചയമായും, അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം, വാഗ്ദത്തം ചെയ്തു; ഞാനും നിങ്ങളോടു (ചിലതു) വാഗ്ദാനം ചെയ്തു; എന്നാല്‍, ഞാന്‍ നിങ്ങളോടു (അതു) ലംഘിച്ചു. എനിക്കു നിങ്ങളുടെമേല്‍ യാതൊരു അധികാരവും (അഥവാ അധികൃതരേഖയും) ഉണ്ടായിരുന്നതുമില്ല; ഞാന്‍ നിങ്ങളെ ക്ഷണിച്ചു, അപ്പോള്‍ നിങ്ങളെനിക്കു ഉത്തരം നല്‍കിയെന്നല്ലാതെ. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊള്ളുവിന്‍; ഞാന്‍ നിങ്ങളെ (രക്ഷിച്ചു) സഹായിക്കുന്നവനല്ല്ല; നിങ്ങള്‍ എന്നെ (രക്ഷിച്ചു) സഹായിക്കുന്നവരുമല്ല്ല. നിങ്ങള്‍ മുമ്പു എന്നെ (അല്ലാഹുവിനോടു) പങ്കുചേര്‍ത്തതിനെ ഞാന്‍ (ഇതാ) നിഷേധിച്ചിരിക്കുന്നു. നിശ്ചയമായും അക്രമികള്‍ - അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ടായിരിക്കും"
തഫ്സീർ : 22-22
View   
وَأُدْخِلَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَـٰمٌ﴿٢٣﴾
volume_up share
وَأُدْخِلَ പ്രവേശിക്കപ്പെടുകയും ചെയ്യും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ നിത്യവാസികളായിട്ടു فِيهَا അവയില്‍ بِإِذْنِ സമ്മത (അനുമതി) പ്രകാരം رَبِّهِمْ അവരുടെ റബ്ബിന്റെ تَحِيَّتُهُمْ അവരുടെ അഭിവാദ്യം فِيهَا അവയില്‍വെച്ചു سَلَامٌ സലാമാകുന്നു, സമാധാനശാന്തിയായിരിക്കും.
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ അനുമതിപ്രകാരം അതില്‍ നിത്യവാസികളായിക്കൊണ്ട്. അതില്‍വെച്ചു അവരുടെ അഭിവാദ്യം "സലാം" (സമാധാനശാന്തി) ആയിരിക്കും.
തഫ്സീർ : 23-23
View   
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًۭا كَلِمَةًۭ طَيِّبَةًۭ كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ﴿٢٤﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ എങ്ങിനെ എന്നു ضَرَبَ اللَّـهُ അല്ലാഹു ആക്കി(വിവരിച്ചിരി)ക്കുന്നു مَثَلًا ഒരു ഉപമ, ഉദാഹരണം كَلِمَةً അതായതു ഒരു വാക്കിനെ طَيِّبَةً നല്ലതായ, വിശിഷ്ടമായ كَشَجَرَةٍ ഒരു വൃക്ഷം (മരം) പോലെ طَيِّبَةٍ നല്ലതായ, വിശിഷ്ട أَصْلُهَا അതിന്റെ മൂലം, മുരടു ثَابِتٌ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുന്നതാണു وَفَرْعُهَا അതിന്റെ ശാഖ (കൊമ്പു) فِي السَّمَاءِ ആകാശത്തിലുമാണു.
നീ കണ്ടില്ലേ, അല്ലാഹു എങ്ങിനെയാണ് ഒരു ഉപമ വിവരിച്ചിരിക്കുന്നതെന്ന്? അതായതു, നല്ല (വിശിഷ്ടമായ) ഒരു വാക്കിനെ നല്ല (വിശിഷ്ടമായ) ഒരു വൃക്ഷം പോലെ (ഉപമിച്ചതു)! അതിന്റെ മുരട്‌ ഉറച്ചു നില്‍ക്കുന്നതും, അതിന്റെ ശാഖ ആകാശത്തിലും [വളരെ ഉയര്‍ന്നു നില്‍ക്കുന്നതും] ആകുന്നു:-
تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ﴿٢٥﴾
volume_up share
تُؤْتِي അതു നല്‍കും أُكُلَهَا അതിന്റെ കനി, ഭോജ്യം كُلَّ حِينٍ എല്ലാ സമയത്തും بِإِذْنِ അനുവാദപ്രകാരം رَبِّهَا അതിന്റെ റബ്ബിന്റെ وَيَضْرِبُ ആക്കുന്നു (വിവരിക്കുന്നു) اللَّـهُ അല്ലാഹു الْأَمْثَالَ ഉപമകളെ لِلنَّاسِ മനുഷ്യര്‍ക്കു لَعَلَّهُمْ അവരാകുവാന്‍വേണ്ടി, ആയേക്കാം يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുക, ഓര്‍മ്മിക്കുക.
അതിന്റെ റബ്ബിന്റെ ഉത്തരവു പ്രകാരം അതിന്റെ കനി [ഫലങ്ങള്‍] എല്ലാ സമയത്തും അതു നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അല്ലാഹു അവര്‍ക്കു ഉപമകള്‍ വിവരിച്ചു കൊടുക്കുന്നു.
وَمَثَلُ كَلِمَةٍ خَبِيثَةٍۢ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍۢ﴿٢٦﴾
volume_up share
وَمَثَلُ ഉപമയാകട്ടെ كَلِمَةٍ خَبِيثَةٍ ചീത്ത (ദുഷിച്ച) വാക്കിന്റെ كَشَجَرَةٍ ഒരു വൃക്ഷം (മരം) പോലെയാകുന്നു خَبِيثَةٍ ദുഷിച്ച, ചീത്തയായ اجْتُثَّتْ അതു പറിച്ചെടുക്കപ്പെടുന്നതാണു مِن فَوْقِ മുകളില്‍നിന്നു الْأَرْضِ ഭൂമിയുടെ مَا لَهَا അതിന്നില്ല مِن قَرَارٍ ഒരു സ്ഥിരതയും, നിലനില്‍പും, ഉറപ്പും.
ഒരു ദുഷിച്ചതായ (ചീത്ത) വാക്കിന്റെ ഉപമയാകട്ടെ,- ഭൂമിയുടെ മുകളില്‍നിന്നു (നിഷ്പ്രയാസം) പറിച്ചെടുക്കപ്പെടുന്ന ഒരു ദുഷിച്ചതായ (ചീത്ത) വൃക്ഷം പോലെയാകുന്നു;- അതിനു (സ്ഥിരമായി) ഒരു നിലനില്‍പുമില്ല.
തഫ്സീർ : 24-26
View   
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ﴿٢٧﴾
volume_up share
يُثَبِّتُ اللَّـهُ അല്ലാഹു ഉറപ്പിക്കും, സ്ഥിരപ്പെടുത്തും الَّذِينَ آمَنُوا വിശ്വസിച്ചവരെ بِالْقَوْلِ വാക്യം (വാക്കു)കൊണ്ടു الثَّابِتِ ഉറച്ചതായ, സ്ഥിരമായ فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ وَفِي الْآخِرَةِ പരലോകത്തിലും وَيُضِلُّ اللَّـهُ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ وَيَفْعَلُ اللَّـهُ അല്ലാഹു ചെയ്യുന്നതുമാണു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു.
വിശ്വസിച്ചവരെ അല്ലാഹു ഐഹിക ജീവിതത്തിലും, പരലോകത്തിലും (സ്ഥിരമായി) ഉറച്ചുനില്‍ക്കുന്ന വാക്കുകൊണ്ടു ഉറപ്പിച്ചുനിറുത്തുന്നതാണ്. അക്രമികളെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും; താന്‍ എന്തു ഉദ്ദേശിക്കുന്നുവോ അത് അല്ലാഹു ചെയ്യുന്നതുമാണ്.
തഫ്സീർ : 27-27
View   
أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًۭا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ﴿٢٨﴾
volume_up share
أَلَمْ تَرَ നീ (നോക്കി) കണ്ടില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു بَدَّلُوا അവര്‍ മാറ്റി മറിച്ചു نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ كُفْرًا അവിശ്വാസമായി وَأَحَلُّوا അവര്‍ ഇറക്കിവെക്കുകയും ചെയ്തു قَوْمَهُمْ അവരുടെ ജനങ്ങളെ دَارَ الْبَوَارِ നാശത്തിന്റെ ഭവനത്തില്‍ (വീട്ടില്‍).
യാതൊരു കൂട്ടരുടെ നേരെ നീ (നോക്കി) കണ്ടില്ലേ?- അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ അവിശ്വാസമാക്കി മാറ്റിമറിക്കുകയും, തങ്ങളുടെ ജനങ്ങളെ അവര്‍ നാശ (നഷ്ട)ത്തിന്റെ ഭവനത്തില്‍ ഇറ(ക്കിത്താമസിപ്പി)ക്കുകയും ചെയ്തിരിക്കുന്നു!-
جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ﴿٢٩﴾
volume_up share
جَهَنَّمَ അതായതു ജഹന്നമില്‍ يَصْلَوْنَهَا അവരതില്‍ കടന്നെരിയും, എരിഞ്ഞുകൊണ്ടു وَبِئْسَ എത്രയോ ചീത്ത, വളരെ മോശവും الْقَرَارُ (ആ) താവളം, തങ്ങല്‍.
അതായത് "ജഹന്നമി"ല്‍ [നരകത്തില്‍]. അവരതില്‍ കടന്നെരിയുന്നതാണ്; (ആ) താവളം എത്രയോ ചീത്തയും!
وَجَعَلُوا۟ لِلَّهِ أَندَادًۭا لِّيُضِلُّوا۟ عَن سَبِيلِهِۦ ۗ قُلْ تَمَتَّعُوا۟ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ﴿٣٠﴾
volume_up share
وَجَعَلُوا അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും ചെയ്തു لِلَّـهِ അല്ലാഹുവിനു أَندَادًا ചില സമന്‍മാരെ لِّيُضِلُّوا അവര്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു قُلْ പറയുക تَمَتَّعُوا നിങ്ങള്‍ അനുഭവമെടുത്തു (സുഖം അനുഭവിച്ചു) കൊള്ളുവിന്‍ فَإِنَّ مَصِيرَكُمْ എന്നാല്‍ നിങ്ങളുടെ ചെന്നുചേരല്‍, തിരിച്ചെത്തല്‍, ആയിത്തീരല്‍, മടക്കം إِلَى النَّارِ നരകത്തിലേക്കാണ്.
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി അവര്‍ അവനു ചില സമന്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. പറയുക: "നിങ്ങള്‍ സുഖം അനുഭവിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങളുടെ വന്നുചേരല്‍ (അഥവാ തിരിച്ചുവരവു) നരകത്തിലേക്കായിരിക്കും."
തഫ്സീർ : 28-30
View   
قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّۭا وَعَلَانِيَةًۭ مِّن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا بَيْعٌۭ فِيهِ وَلَا خِلَـٰلٌ﴿٣١﴾
volume_up share
قُل പറയുക لِّعِبَادِيَ എന്റെ അടിയാന്‍മാരോട് الَّذِينَ آمَنُوا വിശ്വസിച്ചവരായ يُقِيمُوا അവര്‍ നിലനിറുത്തട്ടെ الصَّلَاةَ നമസ്കാരത്തെ وَيُنفِقُوا അവര്‍ ചിലവഴിക്കയും مِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും مِّن قَبْلِ മുമ്പു أَن يَأْتِيَ വരുന്നതിന്റെ يَوْمٌ ഒരു ദിവസം لَّا بَيْعٌ വില്‍പന (ക്രയവിക്രയം - കൊള്ളക്കൊടുതി) ഇല്ല فِيهِ അതില്‍ وَلَا خِلَالٌ ചങ്ങാത്തവുമില്ല.
(നബിയേ) വിശ്വസിച്ചവരായ എന്റെ അടിയാന്‍മാരോടു പറയുക: അവര്‍ നമസ്കാരം നിലനിറുത്തുകയും, നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യട്ടെ; - ക്രയ വിക്രയമാകട്ടെ ചങ്ങാത്തമാകട്ടെ ഇല്ലാത്തതായ ഒരു ദിവസം വരുന്നതിനുമുമ്പായി.
തഫ്സീർ : 31-31
View   
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَـٰرَ﴿٣٢﴾
volume_up share
اللَّـهُ അല്ലാഹുവത്രെ الَّذِي خَلَقَ സൃഷ്ടിച്ചവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجَ بِهِ എന്നിട്ടതുമൂലം (അതുകൊണ്ടു) പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു) مِنَ الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളില്‍നിന്ന് رِزْقًا ഉപജീവനമായിട്ടു, ആഹാരത്തെ لَّكُمْ നിങ്ങള്‍ക്ക് وَسَخَّرَ അവന്‍ കീഴ്പ്പെടുത്തുക(വിധേയമാക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു الْفُلْكَ കപ്പലുകളെ لِتَجْرِيَ അവ നടക്കു(സഞ്ചരിക്കു)വാന്‍വേണ്ടി فِي الْبَحْرِ സമുദ്രത്തില്‍ بِأَمْرِهِ അവന്റെ കല്‍പ്പനപ്രകാരം وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു الْأَنْهَارَ നദി (പുഴ - അരുവി)കളെ.
അല്ലാഹുവത്രെ, ആകാശങ്ങളെയും ഭൂമിയും സൃഷ്ടിച്ചവന്‍; ആകാശത്തുനിന്ന് അവന്‍ വെള്ളം [മഴ] ഇറക്കുകയും, എന്നിട്ടു നിങ്ങള്‍ക്കു ഉപജീവനത്തിനുവേണ്ടി അതുമൂലം ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും (പലതും) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു: സമുദ്രത്തില്‍ അവന്റെ കല്‍പന പ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്കു വിധേയമാക്കിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു നദികളെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു.
وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ﴿٣٣﴾
volume_up share
وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും دَائِبَيْنِ (രണ്ടും) പതിവായ നിലയില്‍ وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു اللَّيْلَ രാവിനെ (രാത്രിയെ) وَالنَّهَارَ പകലിനെയും.
പതിവായി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്ന നിലയില്‍, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു; രാത്രിയെയും, പകലിനെയും നിങ്ങള്‍ക്കവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു;
وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌۭ كَفَّارٌۭ﴿٣٤﴾
volume_up share
وَآتَاكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു مِّن كُلِّ എല്ലാറ്റില്‍നിന്നും مَا سَأَلْتُمُوهُ അവനോടു നിങ്ങള്‍ ചോദിച്ചതായ وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ ക്ലിപ്തപ്പെടുത്തുക (കണക്കാക്കുക)യില്ല إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَظَلُومٌ അക്രമകാരിതന്നെയാണു كَفَّارٌ (വളരെ) നന്ദികെട്ടവനാണ്.
(എന്നുവേണ്ടാ) നിങ്ങള്‍ അവനോടു (ആവശ്യപ്പെട്ടു) ചോദിച്ച എല്ലാറ്റില്‍ നിന്നും അവന്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം, നിങ്ങള്‍ അതു കണക്കാക്കുകയില്ല. [അതിനു സാധ്യമല്ല]. നിശ്ചയമായും മനുഷ്യന്‍, അക്രമകാരിയും, (വളരെ) നന്ദികെട്ടവനും തന്നെ!
തഫ്സീർ : 32-34
View   
وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًۭا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ﴿٣٥﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം رَبِّ എന്റെ റബ്ബേ اجْعَلْ നീ ആക്കേണമേ هَـٰذَا الْبَلَدَ ഈ രാജ്യത്തെ آمِنًا നിര്‍ഭയമായതു, സമാധാനപരമായതു وَاجْنُبْنِي എന്നെ നീ അകറ്റുക (വിട്ടുനിറുത്തുക)യും വേണമേ وَبَنِيَّ എന്റെ മക്കളെയും أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതിനെ (ആരാധിക്കുന്നതില്‍ നിന്നു) الْأَصْنَامَ വിഗ്രഹങ്ങളെ, ബിംബങ്ങളെ.
ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "എന്റെ റബ്ബേ, ഈ രാജ്യത്തെ നീ നിര്‍ഭയമായതാക്കേണമേ! എന്നെയും, എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നു അകറ്റുകയും ചെയ്യേണമേ!"
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًۭا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌۭ رَّحِيمٌۭ﴿٣٦﴾
volume_up share
رَبِّ എന്റെ റബ്ബേ إِنَّهُنَّ നിശ്ചയമായും അവ أَضْلَلْنَ അവ വഴിപിഴപ്പിച്ചിരിക്കുന്നു كَثِيرًا വളരെ (ആളുകളെ) مِّنَ النَّاسِ മനുഷ്യരില്‍ നിന്നു فَمَن എന്നാല്‍ (ആകയാല്‍ - അതിനാല്‍) ആര്‍ تَبِعَنِي എന്നെ പിന്തുടര്‍ന്നു(വോ), അനുഗമിച്ചു فَإِنَّهُ എന്നാലവന്‍ مِنِّي എന്നില്‍ (എന്റെ കൂട്ടത്തില്‍) പെട്ട(വനാണു) وَمَنْ ആര്‍, ആരെങ്കിലും عَصَانِي എനിക്കെതിരു (എന്നോടു അനുസരണക്കേടു) ചെയ്‌താല്‍ فَإِنَّكَ എന്നാല്‍ നീ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്‌.
"എന്റെ റബ്ബേ, നിശ്ചയമായും അവ മനുഷ്യരില്‍ നിന്നു വളരെ ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍, എന്നെ ആര്‍ പിന്‍തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു; ആരെങ്കിലും എന്നോടു അനുസരണക്കേടു കാണിക്കുന്ന പക്ഷം, നീ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണ്‌."
തഫ്സീർ : 35-36
View   
رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةًۭ مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ﴿٣٧﴾
volume_up share
رَّبَّنَا ഞങ്ങളുടെ റബ്ബേ إِنِّي أَسْكَنتُ ഞാന്‍ താമസി(പാര്‍)പ്പിച്ചിരിക്കുന്നു مِن ذُرِّيَّتِي എന്റെ സന്തതികളില്‍ നിന്നും بِوَادٍ ഒരു താഴ്‌വരയില്‍ غَيْرِ അല്ലാത്തതായ ذِي زَرْعٍ വിള (കൃഷി) യുള്ളതു عِندَ بَيْتِكَ നിന്റെ വീട്ടിങ്കല്‍ الْمُحَرَّمِ പവിത്രമായ رَبَّنَا ഞങ്ങളുടെ റബ്ബേ لِيُقِيمُوا അവര്‍ നിലനിറുത്തുവാന്‍ വേണ്ടി الصَّلَاةَ നമസ്കാരം فَاجْعَلْ അതിനാല്‍ ആക്കേണമേ أَفْئِدَةً ചില ഹൃദയങ്ങളെ مِّنَ النَّاسِ മനുഷ്യരില്‍ നിന്നു تَهْوِي കനിയുന്ന (ചായുന്ന) തായി (ഇഷ്ടപ്പെടുന്ന) إِلَيْهِمْ അവരിലേക്കു, അവരുടെ നേരെ وَارْزُقْهُم അവര്‍ക്കു നീ ആഹാരം (ഉപജീവനം) നല്‍കുകയും വേണമേ مِّنَ الثَّمَرَاتِ ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَشْكُرُونَ അവര്‍ നന്ദിചെയ്യും.
"ഞങ്ങളുടെ റബ്ബേ! എന്റെ സന്തതികളില്‍ നിന്നും (ചിലരെ) കൃഷിയുള്ളതല്ലാത്ത ഒരു താഴ്‌വരയില്‍ ഞാന്‍ (ഇതാ) താമസിപ്പിച്ചിരിക്കുന്നു; (അതെ) നിന്റെ പവിത്രമായ വീടിൻറെ അടുക്കല്‍. ഞങ്ങളുടെ റബ്ബേ! അവര്‍ നമസ്കാരം നിലനിറുത്തുവാന്‍ വേണ്ടി(യാണത്). ആകയാല്‍, മനുഷ്യരില്‍നിന്നുള്ള ചില ഹൃദയങ്ങളെ അവരുടെ നേരെ ചായുന്നതാക്കേണമേ! അവര്‍ക്കു ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും നീ ആഹാരം നല്‍കുകയും ചെയ്യേണമേ! അവര്‍ നന്ദി കാണിച്ചേക്കാമല്ലോ."
തഫ്സീർ : 37-37
View   
رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَىْءٍۢ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ﴿٣٨﴾
volume_up share
رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ تَعْلَمُ നീ അറിയും مَا نُخْفِي ഞങ്ങള്‍ മറച്ചുവെക്കുന്നതു وَمَا نُعْلِنُ ഞങ്ങള്‍ പരസ്യമാക്കുന്നതും وَمَا يَخْفَىٰ മറഞ്ഞു പോകുകയുമില്ല عَلَى اللَّـهِ അല്ലാഹുവിങ്കല്‍, അല്ലാഹുവിന്നു مِن شَيْءٍ ഒരു വസ്തുവും (യാതൊന്നും) തന്നെ فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലും ഇല്ല.
"ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, ഞങ്ങള്‍ മറച്ചുവെക്കുന്നതിനെയും, ഞങ്ങള്‍ പരസ്യമാക്കുന്നതിനെയും, നീ അറിയുന്നു. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ യാതൊന്നും അല്ലാഹുവിങ്കല്‍ മറഞ്ഞുപോകുകയില്ലതാനും.
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَـٰعِيلَ وَإِسْحَـٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ﴿٣٩﴾
volume_up share
الْحَمْدُ സ്തുതി (സര്‍വ്വസ്തുതി) لِلَّـهِ അല്ലാഹുവിനാണു الَّذِي وَهَبَ പ്രദാനം ചെയ്തവനായ لِي എനിക്കു عَلَى الْكِبَرِ വാര്‍ദ്ധക്യത്തില്‍ إِسْمَاعِيلَ ഇസ്മാഈലിനെ وَإِسْحَاقَ ഇസ്ഹാഖിനെയും إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് لَسَمِيعُ കേള്‍ക്കുന്നവന്‍തന്നെ الدُّعَاءِ പ്രാര്‍ത്ഥന.
"വാര്‍ദ്ധക്യ (കാല) ത്തില്‍ എനിക്കു ഇസ്മാഈലിനെയും, ഇസ്ഹാഖിനെയും പ്രദാനം ചെയ്തവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, എന്റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന]വന്‍ തന്നെയാകുന്നു."
തഫ്സീർ : 38-39
View   
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ﴿٤٠﴾
volume_up share
رَبِّ എന്റെ റബ്ബേ اجْعَلْنِي എന്നെ ആക്കേണമേ مُقِيمَ നിലനിറുത്തുന്നവന്‍ الصَّلَاةِ നമസ്കാരത്തെ وَمِن ذُرِّيَّتِي എന്റെ സന്തതികളില്‍നിന്നും رَبَّنَا ഞങ്ങളുടെ റബ്ബേ وَتَقَبَّلْ സ്വീകരിക്കുകയും വേണമേ دُعَاءِ എന്റെ പ്രാര്‍ത്ഥന.
"എന്റെ റബ്ബേ, എന്നെ നീ നമസ്കാരം നിലനിറുത്തുന്നവനാക്കേണമേ! എന്റെ സന്തതികളില്‍ നിന്നും നമസ്കാരം നിലനിറുത്തുന്നവരെ ഏര്‍പ്പെടുത്തേണമേ! ഞങ്ങളുടെ റബ്ബേ! എന്റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും വേണമേ!"
رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ﴿٤١﴾
volume_up share
رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لِي എനിക്കു പൊറുത്തുതരണേ وَلِوَالِدَيَّ എന്റെ മാതാപിതാക്കള്‍ക്കും وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കും يَوْمَ يَقُومُ നിലകൊള്ളുന്ന ദിവസം الْحِسَابُ വിചാരണ.
"ഞങ്ങളുടെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്‍ക്കും, സത്യവിശ്വാസികള്‍ക്കും വിചാരണ നിലവില്‍ വരുന്ന ദിവസം നീ പൊറുത്തു തരേണമേ!"
തഫ്സീർ : 40-41
View   
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍۢ تَشْخَصُ فِيهِ ٱلْأَبْصَـٰرُ﴿٤٢﴾
volume_up share
وَلَا تَحْسَبَنَّ തീര്‍ച്ചയായും നീ വിചാരിക്ക(ഗൗനിക്ക)രുതു اللَّـهَ അല്ലാഹുവിനെ غَافِلًا അശ്രദ്ധനാണെന്നു عَمَّا يَعْمَلُ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി الظَّالِمُونَ അക്രമികള്‍ إِنَّمَا يُؤَخِّرُهُمْ അവന്‍ അവരെ പിന്തിക്കുക മാത്രം ചെയ്യുന്നു لِيَوْمٍ ഒരു ദിവസത്തേക്കു تَشْخَصُ ഉയരും (തുറിച്ചു നോക്കും) فِيهِ അതില്‍ (അന്ന്) الْأَبْصَارُ ദൃഷ്ടി (കണ്ണു)കള്‍.
അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്നു തീർച്ചയായും നീ വിചാരിക്കരുത്. ഒരു ദിവസത്തേക്കു അവരെ (നീട്ടിവെച്ച്‌) പിന്തിക്കുക മാത്രമാണവന്‍ ചെയ്യുന്നത്: അന്ന് ദൃഷ്ടികള്‍ (മേല്പോട്ടു) തുറിച്ചുനോക്കുന്നതാണ്;
مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌۭ﴿٤٣﴾
volume_up share
مُهْطِعِينَ ധൃതിപ്പെട്ടു വരുന്നവരായി مُقْنِعِي ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു رُءُوسِهِمْ അവരുടെ തലകളെ لَا يَرْتَدُّ തിരിച്ചു (മടങ്ങി) വരുകയില്ല إِلَيْهِمْ അവരിലേക്കു طَرْفُهُمْ അവരുടെ മിഴി, കണ്‍മിഴി وَأَفْئِدَتُهُمْ അവരുടെ ഹൃദയങ്ങളാകാട്ടെ هَوَاءٌ അന്തരീക്ഷമാണു, വായുവായിരിക്കും (ഒഴിഞ്ഞതായിരിക്കും).
തങ്ങളുടെ തലകളെ, ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ധൃതിപ്പെട്ടു വരുന്നവരായിട്ടു - അവരുടെ (കണ്‍) മിഴി അവരിലേക്കു തിരിച്ചുവരികയില്ല. [അവര്‍ പൂര്‍ണ്ണമായും പരിഭ്രാന്തരായിരിക്കും] അവരുടെ ഹൃദയങ്ങളാകട്ടെ (ബോധമില്ലാതെ) ഒഴിഞ്ഞതുമായിരിക്കും.
തഫ്സീർ : 42-43
View   
وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوا۟ رَبَّنَآ أَخِّرْنَآ إِلَىٰٓ أَجَلٍۢ قَرِيبٍۢ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ ۗ أَوَلَمْ تَكُونُوٓا۟ أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍۢ﴿٤٤﴾
volume_up share
وَأَنذِرِ നീ മുന്നറിയിപ്പു (താക്കീതു) നല്‍കുക النَّاسَ മനുഷ്യര്‍ക്കു يَوْمَ ദിവസത്തെപ്പറ്റി يَأْتِيهِمُ അവര്‍ക്കു വരുന്ന الْعَذَابُ ശിക്ഷ فَيَقُولُ അപ്പോള്‍ പറയും الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ رَبَّنَا ഞങ്ങളുടെ റബ്ബേ أَخِّرْنَا ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുക إِلَىٰ أَجَلٍ ഒരവധിവരെ قَرِيبٍ അടുത്തതായ نُّجِبْ ഞങ്ങള്‍ ഉത്തരം ചെയ്യാം دَعْوَتَكَ നിന്റെ വിളിക്ക്, ക്ഷണത്തിനു وَنَتَّبِعِ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം الرُّسُلَ റസൂലുകളെ أَوَلَمْ تَكُونُوا നിങ്ങളായിരുന്നില്ലേ أَقْسَمْتُم നിങ്ങള്‍ സത്യം ചെയ്തു مِّن قَبْلُ മുമ്പ് مَا لَكُم നിങ്ങള്‍ക്കില്ല എന്നു مِّن زَوَالٍ ഒരു നീക്കവും (മാറ്റവും).
മനുഷ്യര്‍ക്കു ശിക്ഷ വരുന്ന (ആ) ദിവസത്തെപ്പറ്റി അവര്‍ക്കു മുന്നറിയിപ്പു നല്‍കുക. അപ്പോള്‍ അക്രമം ചെയ്തവര്‍ പറയും: "ഞങ്ങളുടെ റബ്ബേ! അടുത്തതായ ഒരവധിവരേക്കു് ഞങ്ങളെ (ഒഴിവാക്കി) പിന്തിച്ചു തരേണമേ! ഞങ്ങള്‍ നിന്റെ വിളിക്കു ഉത്തരം ചെയ്യുകയും, റസൂലുകളെ പിന്‍പറ്റുകയും ചെയ്തുകൊള്ളാം!" (അവരോടു പറയപ്പെടും:) "നിങ്ങള്‍ മുമ്പ് സത്യം ചെയ്തിരുന്നില്ലേ, നിങ്ങള്‍ക്കു (ഐഹിക ജീവിതം വിട്ടു) യാതൊരു നീക്കവും ഇല്ലെന്നു്?!"
وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوٓا۟ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلْأَمْثَالَ﴿٤٥﴾
volume_up share
وَسَكَنتُمْ നിങ്ങള്‍ വസിക്കുക (താമസിക്കുക)യും ചെയ്തു فِي مَسَاكِنِ വാസസ്ഥല (പാര്‍പ്പിട)ങ്ങളില്‍ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരുടെ أَنفُسَهُمْ തങ്ങളോടു തന്നെ, തങ്ങളുടെ സ്വന്തത്തോടു وَتَبَيَّنَ വ്യക്തമായിത്തീരുകയും ചെയ്തു لَكُمْ നിങ്ങള്‍ക്കു كَيْفَ എങ്ങിനെയെന്നു فَعَلْنَا നാം ചെയ്തതു بِهِمْ അവരെക്കൊണ്ടു, അവരില്‍ وَضَرَبْنَا നാം ആക്കുക (വിവരിക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു الْأَمْثَالَ ഉപമകളെ.
തങ്ങളുടെ സ്വന്തങ്ങളോടു അക്രമം പ്രവര്‍ത്തിച്ചവരുടെ വാസസ്ഥലങ്ങളില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്തു: അവരെക്കൊണ്ടു നാം എങ്ങിനെ ചെയ്തുവെന്നു നിങ്ങള്‍ക്കു വ്യക്തമാ(യി മനസ്സിലാ)കുകയും ചെയ്തു; നിങ്ങള്‍ക്കു നാം ഉപമകള്‍ വിവരിച്ചു തരുകയും ചെയ്തു. [എന്നിട്ടൊന്നും നിങ്ങള്‍ അന്നു വിശ്വസിച്ചില്ല]"
തഫ്സീർ : 44-45
View   
وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ﴿٤٦﴾
volume_up share
وَقَدْ مَكَرُوا അവര്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ട് مَكْرَهُمْ അവരുടെ തന്ത്രം وَعِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും مَكْرُهُمْ അവരുടെ തന്ത്രം وَإِن كَانَ ആയിട്ടില്ല (ഇല്ല), നിശ്ചയമായും ആകുന്നു مَكْرُهُمْ അവരുടെ തന്ത്രം لِتَزُولَ നീങ്ങിപ്പോകുവാന്‍ (തക്കവണ്ണം) مِنْهُ അതുനിമിത്തം الْجِبَالُ മലകള്‍, പര്‍വ്വതങ്ങള്‍.
അവര്‍ അവരുടെ തന്ത്രം പ്രയോഗിക്കുകയുണ്ടായി. അവരുടെ തന്ത്രം അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും. [അതവന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്]. അവരുടെ തന്ത്രം - അതു നിമിത്തം പര്‍വ്വതങ്ങള്‍ (തല്‍സ്ഥാനത്തുനിന്നു) നീങ്ങിപ്പോകുവാന്‍ (തക്കതൊന്നും) ആയിട്ടില്ല.
തഫ്സീർ : 46-46
View   
فَلَا تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِۦ رُسُلَهُۥٓ ۗ إِنَّ ٱللَّهَ عَزِيزٌۭ ذُو ٱنتِقَامٍۢ﴿٤٧﴾
volume_up share
فَلَا تَحْسَبَنَّ ആകയാല്‍, തീര്‍ച്ചയായും നീ കരുതേണ്ട ഗണിക്കരുത് اللَّـهَ അല്ലാഹുവിനെ مُخْلِفَ വ്യത്യാസം ചെയ്യുന്ന (ലംഘിക്കുന്ന)വനെന്നു وَعْدِهِ അവന്റെ വാഗ്ദത്തത്തെ رُسُلَهُ അവന്റെ റസൂലുകളോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ്, വീര്യപ്പെട്ടവനാണ് ذُو انتِقَامٍ ശിക്ഷാ നടപടിയുള്ളവനാണ്.
ആകയാല്‍, അല്ലാഹുവിനെക്കുറിച്ച് അവന്റെ റസൂലുകളോടുള്ള വാഗ്ദത്തം (അവന്‍) ലംഘിക്കുന്നവനാണെന്നു തീര്‍ച്ചയായും നീ വിചാരിച്ചു പോകരുത്. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, ശിക്ഷാനടപടി എടുക്കുന്നവനുമാണ്.
يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ﴿٤٨﴾
volume_up share
يَوْمَ تُبَدَّلُ മാറ്റ (പകരമാക്ക)പ്പെടുന്ന ദിവസം الْأَرْضُ ഭൂമി غَيْرَ الْأَرْضِ ഭൂമിയല്ലാത്തതായി (മറ്റൊരു ഭൂമിയായി) وَالسَّمَاوَاتُ ആകാശങ്ങളും وَبَرَزُوا അവര്‍ പ്രത്യക്ഷപെടുക [വെളിക്കു വരുക - വെളിവാകുക]യും ചെയ്യും لِلَّـهِ الْوَاحِدِ ഏകനായ അല്ലാഹുവിങ്കലേക്കു الْقَهَّارِ സര്‍വ്വാധികാരിയായ.
(അതെ) ഭൂമി (ഈ) ഭൂമിയല്ലാത്തതായും, ആകാശങ്ങളും (ഈ ആകാശങ്ങളല്ലാത്തതായും) മാറ്റപ്പെടുന്ന ദിവസം! അവര്‍ (എല്ലാം) ഏകനായ, സര്‍വ്വാധികാരിയായ അല്ലാഹുവിങ്കലേക്കു (ഖബറുകളില്‍നിന്നു) പ്രത്യക്ഷപ്പെട്ടു വരുകയും ചെയ്യും.
തഫ്സീർ : 47-48
View   
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍۢ مُّقَرَّنِينَ فِى ٱلْأَصْفَادِ﴿٤٩﴾
volume_up share
وَتَرَى നീ കാണുകയും ചെയ്യും, നിനക്കു കാണാം الْمُجْرِمِينَ കുറ്റവാളികളെ يَوْمَئِذٍ അന്നു, ആ ദിവസം مُّقَرَّنِينَ കൂട്ടിച്ചേര്‍ക്ക(ബന്ധിക്ക)പ്പെട്ടവരായി فِي الْأَصْفَادِ കുടുക്കു (ചങ്ങല - കെട്ടുകയറ് - ആമം)കളില്‍.
അന്നത്തെ ദിവസം, കുറ്റവാളികളെ ചങ്ങലകളില്‍ കൂട്ടി ബന്ധിക്കപ്പെട്ടവരായി നിനക്കു കാണാവുന്നതുമാണ്.
سَرَابِيلُهُم مِّن قَطِرَانٍۢ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ﴿٥٠﴾
volume_up share
سَرَابِيلُهُم അവരുടെ കുപ്പായങ്ങള്‍, ആടകള്‍ مِّن قَطِرَانٍ പന്തത്തിനാലായിരിക്കും, താര്‍ കൊണ്ടായിരിക്കും وَتَغْشَىٰ മൂടുക (പൊതിയുക)യും ചെയ്യും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം, തീ.
അവരുടെ കുപ്പായങ്ങള്‍ പന്തം കൊണ്ടായിരിക്കും; അവരുടെ മുഖങ്ങളെ അഗ്നി മൂടുകയും ചെയ്യും.
لِيَجْزِىَ ٱللَّهُ كُلَّ نَفْسٍۢ مَّا كَسَبَتْ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿٥١﴾
volume_up share
لِيَجْزِيَ പ്രതിഫലം നല്‍കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു كُلَّ نَفْسٍ എല്ലാ വ്യക്തിക്കും (ദേഹത്തിനും, ആത്മാവിനും) مَّا كَسَبَتْ അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗതയുള്ളവനാണ് الْحِسَابِ വിചാരണ.
എല്ലാ (ഓരോ) വ്യക്തിക്കും അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതിനു അല്ലാഹു പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ (അതു). നിശ്ചയമായും അല്ലാഹു, വിചാരണ വേഗം ചെയ്യുന്നവനാകുന്നു.
തഫ്സീർ : 49-51
View   
هَـٰذَا بَلَـٰغٌۭ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَـٰهٌۭ وَٰحِدٌۭ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٥٢﴾
volume_up share
هَـٰذَا ഇതു بَلَاغٌ ഒരു സന്ദേശമാണ് (എത്തിക്കാനുള്ളതാണ്) لِّلنَّاسِ മനുഷ്യര്‍ക്കു وَلِيُنذَرُوا അവര്‍ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെടുവാനും بِهِ അതുകൊണ്ടു, ഇതുമൂലം وَلِيَعْلَمُوا അവര്‍ അറിയുവാനും أَنَّمَا هُوَ അവന്‍ മാത്രം എന്നു إِلَـٰهٌ وَاحِدٌ ഏകനായ ആരാധ്യന്‍ (എന്നു) وَلِيَذَّكَّرَ ഉറ്റാലോചിക്കുവാനും أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍.
ഇതു [ഖുര്‍ആന്‍] മനുഷ്യര്‍ക്കു (എത്തിക്കാനുള്ള) ഒരു സന്ദേശമാകുന്നു. ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് (അഥവാ താക്കീത്) നല്‍കപ്പെടുവാന്‍ വേണ്ടിയും, അവന്‍ [അല്ലാഹു] ഒരേ ഒരു ആരാധ്യന്‍ മാത്രമാണെന്നു അവര്‍ അറിയുവാന്‍വേണ്ടിയും, ബുദ്ധിമാന്‍മാര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടിയും ആകുന്നു.
തഫ്സീർ : 52-52
View   

arrow_back_ios
12:53
12:54
12:55
12:56
12:57
12:58
12:59
12:60
12:61
12:62
12:63
12:64
12:65
12:66
12:67
12:68
12:69
12:70
12:71
12:72
12:73
12:74
12:75
12:76
12:77
12:78
12:79
12:80
12:81
12:82
12:83
12:84
12:85
12:86
12:87
12:88
12:89
12:90
12:91
12:92
12:93
12:94
12:95
12:96
12:97
12:98
12:99
12:100
12:101
12:102
12:103
12:104
12:105
12:106
12:107
12:108
12:109
12:110
12:111
13:1
13:2
13:3
13:4
13:5
13:6
13:7
13:8
13:9
13:10
13:11
13:12
13:13
13:14
13:15
13:16
13:17
13:18
13:19
13:20
13:21
13:22
13:23
13:24
13:25
13:26
13:27
13:28
13:29
13:30
13:31
13:32
13:33
13:34
13:35
13:36
13:37
13:38
13:39
13:40
13:41
13:42
13:43
14:1
14:2
14:3
14:4
14:5
14:6
14:7
14:8
14:9
14:10
14:11
14:12
14:13
14:14
14:15
14:16
14:17
14:18
14:19
14:20
14:21
14:22
14:23
14:24
14:25
14:26
14:27
14:28
14:29
14:30
14:31
14:32
14:33
14:34
14:35
14:36
14:37
14:38
14:39
14:40
14:41
14:42
14:43
14:44
14:45
14:46
14:47
14:48
14:49
14:50
14:51
14:52