ജുസ്ഉ് - 12
وَمَا مِن دَآبَّةٍۢ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّۭ فِى كِتَـٰبٍۢ مُّبِينٍۢ﴿٦﴾
volume_up share
وَمَا مِن دَابَّةٍ ഒരു ജന്തുവുമില്ല, ജീവികളില്‍ നിന്നു (ഒന്നും) ഇല്ല فِي الْأَرْضِ ഭൂമിയില്‍ إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ ഇല്ലാതെ رِزْقُهَا അതിന്‍റെ (അവയുടെ) ഉപജീവനം, ആഹാരം وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مُسْتَقَرَّهَا അവയുടെ താവളം, വാസസ്ഥലം, തങ്ങുന്ന ഇടം وَمُسْتَوْدَعَهَا അവയു ടെ സൂക്ഷിപ്പുസ്ഥാനവും كُلٌّ എല്ലാം فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഉണ്ടു مُّبِينٍ സ്പഷ്ടമായ.
ഭൂമിയിലുള്ള ഒരു ജീവജന്തുവും തന്നെ, അവയുടെ ഉപജീവനം (അഥവാ ആഹാരം) അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത) ഇല്ലാതെയില്ല. അവയുടെ വാസസ്ഥാനവും, അവയുടെ സൂക്ഷിപ്പുസ്ഥാനവും അവന്‍ അറിയുകയും ചെയ്യുന്നു. എല്ലാം (തന്നെ) സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തിലുണ്ട്.
തഫ്സീർ : 6-6
View   
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ﴿٧﴾
volume_up share
وَهُوَ الَّذِي അവന്‍ തന്നെ യാതൊരുവനും, അവന്‍ യാതൊരുവനുമത്രെ خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും فِي سِتَّةِ ആറില്‍ أَيَّامٍ നാളുകള്‍, ദിവസങ്ങള്‍ (ഘട്ടങ്ങള്‍) وَكَانَ ആയിരുന്നു عَرْشُهُ അവന്‍റെ സിംഹാസനം عَلَى الْمَاءِ വെള്ളത്തിന്‍മേല്‍ لِيَبْلُوَكُمْ നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍വേണ്ടി أَيُّكُمْ നിങ്ങളില്‍ ഏതാള്‍ (ആര്‍) أَحْسَنُ അധികം നല്ലവന്‍ (എന്നു) عَمَلًا പ്രവൃ ത്തി, കര്‍മ്മത്തില്‍ وَلَئِن قُلْتَ നീ പറഞ്ഞുവെങ്കില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مَّبْعُوثُونَ എഴുന്നേല്‍പ്പിക്കപ്പെടുന്നവരാണു مِن بَعْدِ ശേഷം الْمَوْتِ മരണത്തിന്‍റെ لَيَقُولَنَّ നിശ്ചയമായും പറയും الَّذِينَ كَفَرُواഅവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യ (ആഭിചാരം) അല്ലാതെ مُّبِينٌ സ്പഷ്ടമായ.
അവന്‍ തന്നെയാണു ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനും; അവന്‍റെ "അ൪ശു" [സിംഹാസനം] വെള്ളത്തിന്‍മേലായിരുന്നു - നിങ്ങളില്‍ ആരാണ് കര്‍മ്മത്തില്‍ കൂടുതല്‍ നല്ലവനെന്നു നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി. (നബിയേ) "മരണത്തിനുശേഷം, നിങ്ങള്‍ (വീണ്ടും) എഴുന്നേല്‍പിക്കപ്പെടുന്നവരാണു" എന്നു നീ പറഞ്ഞുപോയെങ്കില്‍, നിശ്ചയമായും (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതൊരു സ്പഷ്ടമായ ജാലവിദ്യയല്ലാതെ (മറ്റൊന്നും) അല്ല" എന്ന്!
وَلَئِنْ أَخَّرْنَا عَنْهُمُ ٱلْعَذَابَ إِلَىٰٓ أُمَّةٍۢ مَّعْدُودَةٍۢ لَّيَقُولُنَّ مَا يَحْبِسُهُۥٓ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٨﴾
volume_up share
وَلَئِنْ أَخَّرْنَا നാം പിന്തിച്ചുവെങ്കില്‍ عَنْهُمُ അവരില്‍നിന്നു الْعَذَابَ ശിക്ഷയെ إِلَىٰ أُمَّةٍ ഒരു കാലയളവു വരെ مَّعْدُودَةٍ എണ്ണപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട لَّيَقُولُنَّ അവര്‍ പറയുക തന്നെ ചെയ്യും مَا يَحْبِسُهُ അതിനെ തടഞ്ഞുവെക്കുന്നതെന്തു أَلَا അല്ലാ, അറിയുക يَوْمَ ഒരു ദിവസം يَأْتِيهِمْ അതവര്‍ക്കു വരുന്ന لَيْسَ അതല്ല مَصْرُوفًا തിരിച്ചുവിടപ്പെടുന്നതു عَنْهُمْ അവരില്‍നിന്നു وَحَاقَ ഇറങ്ങിവരുക (അനുഭവപ്പെടുക)യും ചെയ്യും بِهِم അവരില്‍ مَّا كَانُوا അവരായിരുന്ന യാതൊന്നു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹസിക്കുക.
ഒരു എണ്ണപ്പെട്ട [നിര്‍ണ്ണയിക്കപ്പെട്ട] കാലയളവുവരെ അവരില്‍നിന്നു നാം ശിക്ഷ പിന്തിച്ചുവെച്ചുവെങ്കിലാകട്ടെ, അവര്‍ പറയുക തന്നെ ചെയ്യും: "എന്താണതിനെ തടഞ്ഞുവെക്കുന്നത്?!" അല്ലാ! (അറിയുക:) അതവര്‍ക്കു വന്നെത്തുന്ന ദിവസം, അതു അവരില്‍നിന്ന് തിരിച്ചുവിടപ്പെടുന്നതല്ല; അവര്‍ യാതൊന്നിനെപ്പറ്റി പരിഹസിച്ചു (പറഞ്ഞു) കൊണ്ടിരിക്കുന്നുവോ അതു അവരില്‍ വന്നനുഭവപ്പെടുകയും ചെയ്യും.
തഫ്സീർ : 7-8
View   
وَلَئِنْ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةًۭ ثُمَّ نَزَعْنَـٰهَا مِنْهُ إِنَّهُۥ لَيَـُٔوسٌۭ كَفُورٌۭ﴿٩﴾
volume_up share
وَلَئِنْ أَذَقْنَا നാം ആസ്വദി(അനുഭവി)പ്പിച്ചുവെങ്കില്‍ الْإِنسَانَ മനുഷ്യന്നു, മനുഷ്യനെ مِنَّا നമ്മുടെ പക്കല്‍ നിന്നു, നമ്മുടെ വകയായി رَحْمَةً ഒരു കാരുണ്യം, വല്ല കരുണയും ثُمَّ പിന്നീടു نَزَعْنَاهَا അതിനെ നാം നീക്കം ചെയ്തു مِنْهُ അവനില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَيَئُوسٌ (വളരെ) നിരാശന്‍ (തന്നെ) ആയിരിക്കും كَفُورٌ നന്ദികെട്ട, നന്ദികെട്ടവന്‍.
നമ്മുടെ പക്കല്‍നിന്നു വല്ല കാരുണ്യത്തെയും നാം മനുഷ്യന് ആസ്വദിപ്പിക്കുകയും, പിന്നീടതിനെ അവനില്‍ നിന്നു നാം നീക്കുകയും ചെയ്തുവെങ്കില്‍, നിശ്ചയമായും അവന്‍, വളരെ നിരാശനും, നന്ദി കെട്ടവനുമായിരിക്കും.
وَلَئِنْ أَذَقْنَـٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّىٓ ۚ إِنَّهُۥ لَفَرِحٌۭ فَخُورٌ﴿١٠﴾
volume_up share
وَلَئِنْ أَذَقْنَاهُ നാം അവനു ആസ്വദിപ്പിച്ചുവെങ്കില്‍ نَعْمَاءَ ഒരു അനുഗ്രഹം, സുഖസന്തോഷം بَعْدَ ضَرَّاءَ ഒരു കഷ്ടപ്പാടിനു (ദുരന്തത്തിനു) ശേഷം مَسَّتْهُ അവനെ ബാധിച്ചതായ لَيَقُولَنَّ നിശ്ചയമായും അവന്‍ പറയും ذَهَبَ പോയി (കഴിഞ്ഞുപോയി) السَّيِّئَاتُ തിന്‍മകള്‍ عَنِّي എന്നില്‍നിന്നു إِنَّهُ നിശ്ചയമായും അവന്‍ لَفَرِحٌ ആഹ്ളാദ (സന്തോഷ) ഭരിതന്‍ തന്നെയായിരിക്കും فَخُورٌ അഹങ്കാരി (ദുരഭിമാനി) യായിരിക്കും.
അവനെ ബാധിച്ച ഒരു ദുരിതത്തിനു ശേഷം, അവനു നാം ഒരനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലാകട്ടെ, അവന്‍ നിശ്ചയമായും പറയും: "എന്നില്‍നിന്നു തിന്‍മകള്‍ പോയി(ക്കഴിഞ്ഞു)!" (അതെ,) നിശ്ചയമായും അവന്‍, ആഹ്ളാദഭരിതനും, അഹങ്കാരിയുമായിരിക്കും;
إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌۭ وَأَجْرٌۭ كَبِيرٌۭ﴿١١﴾
volume_up share
إِلَّا الَّذِينَ യാതൊരുവരൊഴികെ صَبَرُوا അവര്‍ ക്ഷമിച്ചു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ أُولَـٰئِكَ അക്കൂട്ടര്‍ لَهُم അവര്‍ക്കുണ്ടു مَّغْفِرَةٌ പാപമോചനവും وَأَجْرٌ പ്രതിഫലവും كَبِيرٌ വലിയ, വമ്പിച്ച.
ക്ഷമിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അക്കൂട്ടര്‍ - അവര്‍ക്കു പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ടായിരിക്കും.
തഫ്സീർ : 9-11
View   
فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوحَىٰٓ إِلَيْكَ وَضَآئِقٌۢ بِهِۦ صَدْرُكَ أَن يَقُولُوا۟ لَوْلَآ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُۥ مَلَكٌ ۚ إِنَّمَآ أَنتَ نَذِيرٌۭ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ وَكِيلٌ﴿١٢﴾
volume_up share
فَلَعَلَّكَ എന്നാല്‍ (ഒരുപക്ഷെ) നീ ആയേക്കാം (ആയേക്കുമോ) تَارِكٌ ഉപേക്ഷിക്കുന്ന (വിട്ടുകളയു ന്ന)വന്‍ بَعْضَ ചിലതിനെ مَا يُوحَىٰ വഹ്-യ് നല്‍കപ്പെടുന്നതില്‍ إِلَيْكَ നിനക്കു, നിന്നിലേക്കു وَضَائِقٌ بِهِ അതുമൂലം ഇടുങ്ങി (ഞെരുങ്ങി)യവനും صَدْرُكَ നിന്‍റെ നെഞ്ചു (ഹൃദയം) أَن يَقُولُوا അവര്‍ പറയുന്നതിനാല്‍ لَوْلَا أُنزِلَ ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അയാളുടെമേല്‍, ഇയാള്‍ക്ക് كَنزٌ വല്ല നിക്ഷേപവും, ഒരുനിധി أَوْ جَاءَ അല്ലെങ്കില്‍ വരുക مَعَهُ അയാളുടെ (ഇയാളുടെ) കൂടെ, ഒപ്പം مَلَكٌ വല്ല മലക്കും, ഒരു മലക്കു إِنَّمَا أَنتَ നിശ്ചയമായും നീ (മാത്രം - തന്നെ) نَذِيرٌ ഒരു താക്കീതുകാരന്‍ (മാത്രം - തന്നെ) وَاللَّـهُ അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിലും, എല്ലാ വസ്തുവിന്‍മേലും وَكِيلٌ (അധികാരം - ഉത്തരവാദം - കാവല്‍) ഏറ്റെടുത്തവനാണു, ഏല്‍പിക്കപ്പെട്ടവനാണു.
(നബിയേ) നിനക്കു "വഹ്-യു" [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതില്‍ ചിലതു നീ ഉപേക്ഷിക്കുന്ന വനും, അതുമൂലം നിന്‍റെ നെഞ്ചു[ഹൃദയം] ഇടുങ്ങിയവനുമായേക്കും?! [അങ്ങിനെ ഉണ്ടാവരുത്] "ഇയാളുടെ [നബിയുടെ] മേല്‍ വല്ല നിക്ഷേപവും ഇറക്കപ്പെടുകയോ, ഇയാളുടെ കൂടെ വല്ല മലക്ക് വരുകയോ ചെയ്യാത്തതെന്താണ്" എന്നു അവര്‍ പറയുന്നതിനാല്‍! നിശ്ചയമായും, നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തിലും (അധികാരം) ഏറ്റെടുത്തവനുമാകുന്നു.
തഫ്സീർ : 12-12
View   
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍۢ مِّثْلِهِۦ مُفْتَرَيَـٰتٍۢ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ﴿١٣﴾
volume_up share
أَمْ يَقُولُونَ അതല്ല (ഒരുപക്ഷെ) അവര്‍ പറയുന്നുവോ افْتَرَاهُ അവന്‍ (ഇവന്‍) അതു (ഇതു) കെട്ടിയു ണ്ടാക്കിയെന്നു قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِعَشْرِ പത്തുകൊണ്ടു سُوَرٍ സൂറത്തു (അദ്ധ്യായം) കള്‍ مِّثْلِهِ അതു (ഇതു) പോലെയുള്ള مُفْتَرَيَاتٍ കെട്ടിച്ചമക്കപ്പെട്ട وَادْعُوا വിളിക്കുകയും ചെയ്യുവിന്‍ مَنِ اسْتَطَعْتُم നിങ്ങള്‍ക്കു സാധ്യമായവരെ مِّن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ, അല്ലാഹുവിന്‍റെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
അതല്ല, അവര്‍ പറയുന്നുവോ: "അവന്‍ ഇതു കെട്ടിച്ചമച്ചിരിക്കയാണ്" എന്നു?! പറയുക: "എന്നാല്‍ ഇതുപോലെയുള്ള കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ഒരു പത്തു "സൂറത്തു" [അദ്ധ്യായം]കള്‍ നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു സാധ്യമായവരെ(യെല്ലാം) നിങ്ങള്‍ (സഹായത്തിനു) വിളിച്ചു കൊള്ളുവിന്‍, നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [അതൊന്നു കാണാമല്ലോ!].
فَإِلَّمْ يَسْتَجِيبُوا۟ لَكُمْ فَٱعْلَمُوٓا۟ أَنَّمَآ أُنزِلَ بِعِلْمِ ٱللَّهِ وَأَن لَّآ إِلَـٰهَ إِلَّا هُوَ ۖ فَهَلْ أَنتُم مُّسْلِمُونَ﴿١٤﴾
volume_up share
فَإِلَّمْ يَسْتَجِيبُوا എന്നിട്ടവര്‍ ഉത്തരം ചെയ്തില്ലെങ്കില്‍ لَكُمْ നിങ്ങള്‍ക്കു فَاعْلَمُوا എന്നാല്‍ അറിയുവിന്‍ أَنَّمَا أُنزِلَ അതു അവതരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നു بِعِلْمِ اللَّـهِ അല്ലാഹുവിന്‍റെ അറിവോടെ (മാത്രം) وَأَن لَّا إِلَـٰهَ ആരാധ്യനില്ലെന്നും إِلَّا هُوَ അവനല്ലാതെ فَهَلْ أَنتُم അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ആകുന്നു വോ مُّسْلِمُونَ മുസ്ലിംകള്‍, കീഴൊതുങ്ങിയവര്‍.
എന്നിട്ട് അവര്‍ [നിങ്ങള്‍ വിളിക്കുന്നവര്‍] നിങ്ങള്‍ക്കു ഉത്തരം നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ അറിഞ്ഞു കൊള്ളണം: അല്ലാഹുവിന്‍റെ അറിവോടെ മാത്രമാണതു അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെന്നും, അവനല്ലാതെ ആരാധ്യനേ ഇല്ലെന്നും! അപ്പോള്‍, നിങ്ങള്‍ അല്ലാഹുവിനു കീഴൊതുങ്ങുന്ന വര്‍ ആകുമോ?!"
തഫ്സീർ : 13-14
View   
مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَـٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ﴿١٥﴾
volume_up share
مَن كَانَ ആര്‍ ആയി, വല്ലവനും ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കുന്നു الْحَيَاةَ ജീവിതത്തെ الدُّنْيَا ഐഹിക, ഇഹത്തിലെ وَزِينَتَهَا അതിന്‍റെ അലങ്കാരത്തെ (ഭംഗിയെ)യും نُوَفِّ നാം നിറവേറ്റി(പൂര്‍ ത്തിയാക്കി) കൊടുക്കും إِلَيْهِمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവരത്തന (കര്‍മ്മ)ങ്ങള്‍ فِيهَا അതില്‍ വെച്ചു وَهُمْ അവര്‍, അവരാകട്ടെ فِيهَا അതില്‍, അവിടത്തില്‍ لَا يُبْخَسُونَ അവര്‍ നഷ്ടപ്പെടുത്തപ്പെടുകയില്ല.
ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന(ഫല)ങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല.
أُو۟لَـٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَـٰطِلٌۭ مَّا كَانُوا۟ يَعْمَلُونَ﴿١٦﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണു لَيْسَ لَهُمْ അവര്‍ക്കു ഇല്ല فِي الْآخِرَةِ പരലോകത്തില്‍ إِلَّا النَّارُ നരകമല്ലാതെ وَحَبِطَ പൊളിഞ്ഞു പോകുന്നതുമാണു مَا صَنَعُوا അവര്‍ പണിതതു, ചെയ്തതു فِيهَا അവിടെ وَبَاطِلٌ നിഷ്ഫലമായതുമാണു مَّا كَانُوا അവരായിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
പരലോകത്തുവെച്ചു നരകമല്ലാതെ (മറ്റൊന്നും) ഇല്ലാത്തവരത്രെ അക്കൂട്ടര്‍; അവര്‍ പണിതതു [പ്രവര്‍ത്തിച്ചു] വെച്ചതു അവിടെ പൊളിഞ്ഞു പോകുകയും ചെയ്യും; അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടി രുന്നതു (അവിടെ) നിഷ്ഫലമായിരിക്കും.
തഫ്സീർ : 15-16
View   
أَفَمَن كَانَ عَلَىٰ بَيِّنَةٍۢ مِّن رَّبِّهِۦ وَيَتْلُوهُ شَاهِدٌۭ مِّنْهُ وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًۭا وَرَحْمَةً ۚ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۚ وَمَن يَكْفُرْ بِهِۦ مِنَ ٱلْأَحْزَابِ فَٱلنَّارُ مَوْعِدُهُۥ ۚ فَلَا تَكُ فِى مِرْيَةٍۢ مِّنْهُ ۚ إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ﴿١٧﴾
volume_up share
أَفَمَن അപ്പോള്‍ യാതൊരുവനോ كَانَ അവനായിരിക്കുന്നു, ആകുന്നു عَلَىٰ بَيِّنَةٍ വ്യക്തമായ തെളിവോടെ مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍നിന്നു وَيَتْلُوهُ അതിനോടു അടുത്തു, (തുടര്‍ന്നു) കൊണ്ടുമിരി ക്കുന്നു شَاهِدٌ ഒരു സാക്ഷി مِّنْهُ അവങ്കല്‍നിന്നുള്ള وَمِن قَبْلِهِ അതിന്‍റെ മുമ്പായിഉണ്ടുതാനും كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا മാതൃകയായി, വഴികാട്ടിയായി وَرَحْمَةً കാരുണ്യമായും أُولَـٰئِكَ അക്കൂട്ടര്‍ يُؤْمِنُونَ بِهِ ഇതില്‍ (അതില്‍) വിശ്വസിക്കുന്നതാണു, വിശ്വസിക്കും وَمَن يَكْفُرْ ആര്‍ (വല്ലവനും) അവിശ്വസിക്കുന്നുവോ بِهِ ഇതില്‍, അതില്‍ مِنَ الْأَحْزَابِ (സഖ്യ) കക്ഷികളില്‍ നിന്നു, (ശത്രു) സംഘങ്ങളി ല്‍പെട്ട فَالنَّارُ എന്നാല്‍ നരകം, നരകമത്രെ مَوْعِدُهُ അവന്‍റെ വാഗ്ദത്തസ്ഥാനമത്രെ, വാഗ്ദത്തം فَلَا تَكُ ആകയാല്‍ നീ ആയിരിക്കരുതു فِي مِرْيَةٍ വല്ല സന്ദേഹത്തിലും مِّنْهُ ഇതിനെ (അതിനെ)പ്പറ്റി إِنَّهُ الْحَقُّ നിശ്ചയമായും അതു യഥാര്‍ത്ഥമാണു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു وَلَـٰكِنَّ പക്ഷെ, എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يُؤْمِنُونَ വിശ്വസിക്കുന്നില്ല.
അപ്പോള്‍ യാതൊരുവനോ? അവന്‍ തന്‍റെ റബ്ബിങ്കല്‍നിന്നും വ്യക്തമായ ഒരു തെളിവോടെയാകുന്നു; അവങ്കല്‍ [റബ്ബിങ്കല്‍] നിന്നുള്ള ഒരു സാക്ഷി അതിനെ തുടര്‍ന്നുകൊണ്ടിരിക്കുകയുംചെയ്യുന്നു; (കൂടാതെ) അതിനു മുമ്പായി മാതൃക [വഴികാട്ടി]യും, കാരുണ്യവുമായിക്കൊണ്ട് മൂസയുടെ (വേദ) ഗ്രന്ഥമുണ്ടുതാനും. [ഇവനുണ്ടോ ഐഹിക ജീവിതത്തെ ലക്ഷ്യമാക്കുന്നവനെപ്പോലെ ഖുര്‍ആനില്‍ അവിശ്വസിക്കുന്നു?!] (ഇങ്ങിനെയുള്ള) അക്കൂട്ടര്‍ ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നതാണു. കക്ഷികളില്‍നിന്നു ഇതില്‍ ആര്‍ അവിശ്വസിക്കുന്നുവോ, എന്നാല്‍ നരകമത്രെ അവന്‍റെ വാഗ്ദത്തസ്ഥാനം. ആകയാല്‍, നീ ഇതിനെ സംബന്ധിച്ച് യാതൊരു സന്ദേഹത്തിലും ആയിരിക്കരുതു; നിശ്ചയമായും, ഇതു നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമത്രെ. എങ്കിലും, മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
തഫ്സീർ : 17-17
View   
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۚ أُو۟لَـٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَـٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ﴿١٨﴾
volume_up share
وَمَنْ ആരാണു أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനേക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്‍റെ പേരില്‍ كَذِبًا വ്യാജം أُولَـٰئِكَ അക്കൂട്ടര്‍ يُعْرَضُونَ അവര്‍ പ്രദര്‍ശിപ്പിക്ക(കാട്ട - ഹാജറാക്ക)പ്പെടും عَلَىٰ رَبِّهِمْ അവരുടെ റബ്ബിങ്കല്‍ وَيَقُولُ പറയുകയും ചെയ്യും الْأَشْهَادُ സാക്ഷികള്‍, ഹാജറുള്ളവര്‍ (രംഗത്തുള്ളവര്‍) هَـٰؤُلَاءِ ഇക്കൂട്ടരത്രെ, ഇവര്‍ الَّذِينَ كَذَبُوا വ്യാജം (കള്ളം) പറഞ്ഞവര്‍ عَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ മേല്‍ أَلَا അല്ലാ, അറിയുക لَعْنَةُ اللَّـهِ അല്ലാഹുവിന്‍റെ ശാപം عَلَى الظَّالِمِينَ അക്രമികളുടെ മേല്‍ ഉണ്ടാവട്ടെ, ഉണ്ടായിരിക്കും.
ആരാണ്, അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായുള്ളവന്‍?! [ആരുമില്ല] അക്കൂട്ടര്‍, തങ്ങളുടെ റബ്ബിങ്കല്‍ പ്രദര്‍ശിപ്പിക്ക [ഹാജറാക്ക]പ്പെടുന്നതാണു; സാക്ഷികള്‍ പറയുകയും ചെയ്യും: "ഇക്കൂട്ടര്‍ അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറഞ്ഞവരാകുന്നു. അല്ലാ! (അറി ഞ്ഞേക്കുക:) അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലുണ്ടാവട്ടെ;
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًۭا وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ﴿١٩﴾
volume_up share
الَّذِينَ يَصُدُّونَ തിരിഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍ عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ وَيَبْغُونَهَا അതിനു ആഗ്രഹിക്കുകയും, തേടുകയും عِوَجًا വളവു, വക്രത وَهُم അവരാകട്ടെ بِالْآخِرَةِ പരലോകത്തില്‍ هُمْ كَافِرُونَ അവര്‍ അവിശ്വാസികളാണു (താനും).
അതായതു, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു തടയുകയും, അതിനുവക്രത(യുണ്ടാവണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ (മേല്‍); അവരാകട്ടെ - പരലോകത്തില്‍ അവിശ്വസിച്ചവരുമാണവര്‍."
തഫ്സീർ : 18-19
View   
أُو۟لَـٰٓئِكَ لَمْ يَكُونُوا۟ مُعْجِزِينَ فِى ٱلْأَرْضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ۘ يُضَـٰعَفُ لَهُمُ ٱلْعَذَابُ ۚ مَا كَانُوا۟ يَسْتَطِيعُونَ ٱلسَّمْعَ وَمَا كَانُوا۟ يُبْصِرُونَ﴿٢٠﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ لَمْ يَكُونُوا അവരായിരുന്നില്ല, ആയിട്ടില്ല مُعْجِزِينَ അസാധ്യ (അശക്ത)മാക്കുന്ന (തോല്‍പിക്കുന്ന)വര്‍ فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَا كَانَ ഉണ്ടായിരുന്നതുമില്ല لَهُم അവര്‍ക്കു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ مِنْ أَوْلِيَاءَ രക്ഷാകര്‍ത്താക്കളില്‍ നിന്നു (ആരും) ബന്ധുമിത്രങ്ങളായി (ഒരുവരും) يُضَاعَفُ ഇരട്ടിയായി നല്‍കപ്പെടും لَهُمُ അവര്‍ക്കു الْعَذَابُ ശിക്ഷ مَا كَانُوا അവരായിരുന്നില്ല يَسْتَطِيعُونَ അവര്‍(ക്കു) സാധ്യമാകു (മായിരുന്നില്ല) السَّمْعَ കേള്‍ക്കുവാന്‍ وَمَا كَانُوا അവരായിരുന്നതുമില്ല يُبْصِرُونَ അവര്‍ കണ്ടറിയും.
അക്കൂട്ടര്‍, ഭൂമിയില്‍വെച്ചു (അല്ലാഹുവിനെ) അശക്തരാ(ക്കി തോല്‍പി)ക്കുന്നവരായിരുന്നില്ല; അല്ലാഹുവിനെ കൂടാതെ അവര്‍ക്കു യാതൊരു രക്ഷാകര്‍ത്താക്കളും ഉണ്ടായിരുന്നുമില്ല. അവ൪ക്കു ശിക്ഷ ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കു കേള്‍ക്കുവാന്‍ സാധ്യമായിരുന്നില്ല; അവര്‍ കണ്ടറിഞ്ഞിരുന്നതുമില്ല.
തഫ്സീർ : 20-20
View   
أُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٢١﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (തങ്ങളെത്തന്നെ) وَضَلَّ പിഴച്ചു (തെറ്റി - മറഞ്ഞു - പാഴായി) പോകുകയും ചെയ്യും عَنْهُم അവരെ വിട്ട്, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
അക്കൂട്ടരത്രെ, തങ്ങളെത്തന്നെ (സ്വയം) നഷ്ടപ്പെടുത്തിയവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതു (എല്ലാം) അവരെ വിട്ടു തെറ്റി (മറഞ്ഞു) പോകുകയും ചെയ്യുന്നതാണ്.
لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ﴿٢٢﴾
volume_up share
لَا جَرَمَ കുറ്റമല്ല, തെറ്റല്ല, നിസ്സംശയം (യഥാര്‍ത്ഥം തന്നെ - സത്യമായും) വിരോധമില്ല, ഒഴിവില്ല أَنَّهُمْ അവര്‍ (ആകുന്നു) എന്നതു فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍ തന്നെ (യാണു) الْأَخْسَرُونَ അധികം നഷ്ടപ്പെട്ടവര്‍ (എന്നതു).
നിസ്സംശയമത്രെ, അവര്‍ തന്നെയാണ് പരലോകത്തില്‍ ഏറ്റവും നഷ്ടക്കാര്‍ എന്നുള്ളതു!
തഫ്സീർ : 21-22
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٣﴾
volume_up share
إِنَّ നിശ്ചയമായും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ وَأَخْبَتُوا വിനയപ്പെടുക (ഭക്തിപ്പെടുക)യും ചെയ്തു إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണു.
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ റബ്ബിങ്കലേക്കു (മടങ്ങി) വിനയപ്പെടുകയും ചെയ്തിട്ടുള്ളവര്‍, അക്കൂട്ടര്‍ - സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും.
തഫ്സീർ : 23-23
View   
مَثَلُ ٱلْفَرِيقَيْنِ كَٱلْأَعْمَىٰ وَٱلْأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ﴿٢٤﴾
volume_up share
مَثَلُ ഉപമ, ഉദാഹരണം, മാതൃക الْفَرِيقَيْنِ രണ്ടുകൂട്ടരുടെ (സംഘങ്ങളുടെ) كَالْأَعْمَىٰ അന്ധനെപ്പോലെയാണു وَالْأَصَمِّ ബധിരനെയും وَالْبَصِيرِ കാണുന്നവനെയും وَالسَّمِيعِ കേള്‍ക്കുന്നവനെയും هَلْ يَسْتَوِيَانِ ഈരണ്ടു കൂട്ടര്‍ സമമാകുമോ, ഒപ്പമാകുമോ مَثَلًا ഉപമയില്‍ أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നില്ലേ.
(ഈ) രണ്ടു കൂട്ടരുടെയും ഉപമ, അന്ധനും, ബധിരനും, കാണുന്നവനും, കേള്‍ക്കുന്നവനും(എന്ന) പോലെയാകുന്നു. ഇവര്‍ (രണ്ടു കൂട്ടരും) ഉപമയില്‍ സമമാകുമോ?! അപ്പോള്‍, നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?!
തഫ്സീർ : 24-24
View   
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ إِنِّى لَكُمْ نَذِيرٌۭ مُّبِينٌ﴿٢٥﴾
volume_up share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, അയച്ചിട്ടുണ്ടു نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്‍റെ ജനതയിലേക്കു إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്കു نَذِيرٌ താക്കീതു (മുന്നറിയിപ്പു) കാരനാണു مُّبِينٌ സ്പഷ്ടമായ.
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്കു നാം അയക്കുകയുണ്ടായി; (അദ്ദേഹം പറഞ്ഞു:) "നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു."
أَن لَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍۢ﴿٢٦﴾
volume_up share
أَن لَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ أَلِيمٍ വേദനയേറിയ.
(അതായതു) നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന്. വേദനയേറിയ ഒരു ദിവസത്തിലെ ശിക്ഷയെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു."
فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًۭا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍۭ بَلْ نَظُنُّكُمْ كَـٰذِبِينَ﴿٢٧﴾
volume_up share
فَقَالَ അപ്പോള്‍ പറഞ്ഞു الْمَلَأُ പ്രമാണികള്‍, പ്രധാനികള്‍, സംഘക്കാര്‍ الَّذِينَ كَفَرُوا അവിശ്വസിച്ച വരായ مِن قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്നു مَا نَرَاكَ നിന്നെ ഞങ്ങള്‍ കാണുന്നില്ല إِلَّا بَشَرًا ഒരു മനുഷ്യനായല്ലാതെ مِّثْلَنَا ഞങ്ങളെപ്പോലെയുള്ള وَمَا نَرَاكَ നിന്നെ ഞങ്ങള്‍ കാണുന്നുമില്ല اتَّبَعَكَ നി ന്നെ പിന്‍പറ്റിയതായി إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ هُمْ അവര്‍ أَرَاذِلُنَا ഞങ്ങളിലെ ഏറ്റം താണവ രാണു, അധമരാണു بَادِيَ الرَّأْيِ പ്രഥമമായ അഭിപ്രായത്തില്‍, പ്രഥമവീക്ഷണത്തില്‍ وَمَا نَرَىٰ ഞങ്ങള്‍ കാണുന്നുമില്ല لَكُمْ നിങ്ങള്‍ക്കു عَلَيْنَا ഞങ്ങളെക്കാള്‍ مِن فَضْلٍ ഒരു ശ്രേഷ്ഠതയും بَلْ പക്ഷെ എന്നല്ല نَظُنُّكُمْ നിങ്ങളെ ഞങ്ങള്‍ കരുതുന്നു, ഭാവിക്കുന്നു كَاذِبِينَ വ്യാജം പറയുന്നവരായി.
അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയില്‍നിന്ന് അവിശ്വസിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിന്നെ ഞങ്ങള്‍ കാണുന്നില്ല; ഞങ്ങളില്‍ ഏറ്റവും താണവരായുള്ളവരല്ലാതെ- (അതും) പ്രഥമ വീക്ഷണത്തില്‍ (ചിന്തിക്കാതെ) - നിന്നെ (ആരും) പിന്‍പറ്റിയതായി ഞങ്ങള്‍ കാണുന്നുമില്ല; ഞങ്ങളെക്കാള്‍ നിങ്ങള്‍ക്കു വല്ല ശ്രേഷ്ഠതയും (ഉള്ളതായും) ഞങ്ങള്‍ കാണുന്നില്ല. എന്നല്ല, നിങ്ങളെ വ്യാജം പറയുന്നവരായാണ് ഞങ്ങള്‍ കരുതുന്നതു."
തഫ്സീർ : 25-27
View   
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍۢ مِّن رَّبِّى وَءَاتَىٰنِى رَحْمَةًۭ مِّنْ عِندِهِۦ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَـٰرِهُونَ﴿٢٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِن كُنتُ ഞാനാകുന്നുവെങ്കില്‍ عَلَىٰ بَيِّنَةٍ തെളിവിന്‍മേല്‍, തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍നിന്നു وَآتَانِي അവന്‍ എനിക്കു നല്‍കുകയും ചെയ്തു رَحْمَةً കാരുണ്യം مِّنْ عِندِهِ അവന്‍റെ പക്കല്‍നിന്നു فَعُمِّيَتْ എന്നിട്ടു അതു അന്ധമാക്കപ്പെട്ടു (കാണാന്‍ കഴിയാതായി) عَلَيْكُمْ നിങ്ങള്‍ക്കു أَنُلْزِمُكُمُوهَا അതിനു നിങ്ങളെ (നിങ്ങളോടു) ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമോ وَأَنتُمْ നിങ്ങളായിരിക്കെ لَهَا അതിനെ, അതിനോടു كَارِهُونَ വെറുക്കുന്നവര്‍, അതൃപ്തര്‍.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും, അവന്‍റെ പക്കല്‍നിന്നുള്ള ഒരു കാരുണ്യം എനിക്കു അവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍,- എന്നിട്ട്, നിങ്ങള്‍ക്കതു (കണ്ടറിയുവാന്‍ കഴിയാതെ) അന്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു (വെങ്കില്‍ എന്തു ചെയ്യും)?! നിങ്ങള്‍ അതിനെ വെറുക്കുന്നവരായിരിക്കെ, അതിനു നിങ്ങളെ ഞങ്ങള്‍ നിര്‍ബ്ബന്ധം ചെലുത്തുകയോ?!"
തഫ്സീർ : 28-28
View   
وَيَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓا۟ ۚ إِنَّهُم مُّلَـٰقُوا۟ رَبِّهِمْ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًۭا تَجْهَلُونَ﴿٢٩﴾
volume_up share
وَيَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കു (ആവശ്യപ്പെടു)ന്നില്ല عَلَيْهِ ഇതിന്‍റെ പേരില്‍, ഇതിനു مَالًا ഒരു ധനവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَمَا أَنَا ഞാനല്ലതാനും بِطَارِدِ ആട്ടിക്കളയുന്നവനേ الَّذِينَ آمَنُوا വിശ്വസിച്ചവരെ إِنَّهُم നിശ്ചയമായും അവര്‍ مُّلَاقُو കണ്ടുമുട്ടുന്നവരാകുന്നു رَبِّهِمْ അവരുടെ റബ്ബുമായി وَلَـٰكِنِّي എങ്കിലും ഞാന്‍ أَرَاكُمْ നിങ്ങളെ ഞാന്‍ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത (വിഡ്ഢികളായ).
"എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ ഞാന്‍ നിങ്ങളോടു (പ്രതിഫലമായി) യാതൊരു ധനവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേലല്ലാതെ (ബാധ്യത) ഇല്ല. ഞാന്‍ വിശ്വസിച്ചവരെ ആട്ടിക്കളയുന്നവനല്ല താനും. (കാരണം) അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാകുന്നു. എങ്കിലും ഞാന്‍, നിങ്ങളെ അറിഞ്ഞുകൂടാത്ത ഒരു (മൂഢ) ജനതയായി കാണുന്നു.
وَيَـٰقَوْمِ مَن يَنصُرُنِى مِنَ ٱللَّهِ إِن طَرَدتُّهُمْ ۚ أَفَلَا تَذَكَّرُونَ﴿٣٠﴾
volume_up share
وَيَا قَوْمِ എന്‍റെ ജനങ്ങളേ مَن يَنصُرُنِي എന്നെ ആര്‍ സഹായിക്കും مِنَ اللَّـهِ അല്ലാഹുവില്‍നിന്നും إِن طَرَدتُّهُمْ അവരെ ഞാന്‍ ആട്ടിവിട്ടെങ്കില്‍ أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ആലോചിച്ചു (ഓര്‍ത്തു) നോക്കുന്നില്ലേ.
"എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിവിട്ടാല്‍, ആരാണ് അല്ലാഹുവില്‍ നിന്ന് എന്നെ സഹായി(ച്ചു രക്ഷി)ക്കുന്നതു?! അപ്പോള്‍, നിങ്ങള്‍ (ഒട്ടും) ആലോചിച്ചു നോക്കുന്നില്ലേ?!
وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌۭ وَلَآ أَقُولُ لِلَّذِينَ تَزْدَرِىٓ أَعْيُنُكُمْ لَن يُؤْتِيَهُمُ ٱللَّهُ خَيْرًا ۖ ٱللَّهُ أَعْلَمُ بِمَا فِىٓ أَنفُسِهِمْ ۖ إِنِّىٓ إِذًۭا لَّمِنَ ٱلظَّـٰلِمِينَ﴿٣١﴾
volume_up share
وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لَكُمْ നിങ്ങളോടു عِندِي എന്‍റെ പക്കലുണ്ടെന്നു خَزَائِنُ ഖജനാക്കള്‍, ഭണ്ഡാരങ്ങള്‍ اللَّـهِ അല്ലാഹുവിന്‍റെ وَلَا أَعْلَمُ ഞാന്‍ അറിയുന്നുമില്ല الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല إِنِّي مَلَكٌ ഞാന്‍ മലക്കാണെന്നു وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لِلَّذِينَ تَزْدَرِي അവഗണിക്കുന്ന (നിസ്സാരമാക്കുന്ന)വരെപ്പറ്റി أَعْيُنُكُمْ നിങ്ങളുടെ കണ്ണുകള്‍ لَن يُؤْتِيَهُمُ അവര്‍ക്കു നല്‍കുകയേ ഇല്ലെന്നു اللَّـهُ അല്ലാഹു خَيْرًا ഗുണം, ഒരു നന്മയും اللَّـهُ أَعْلَمُ അല്ലാഹു നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു بِمَا യാതൊന്നിനെപ്പറ്റി فِي أَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ള (മനസ്സിലുള്ള) إِنِّي നിശ്ചയമായും ഞാന്‍ إِذًا അപ്പോള്‍, എന്നാല്‍, എങ്കില്‍ لَّمِنَ الظَّالِمِينَ അക്രമികളില്‍പെട്ടവന്‍ തന്നെ.
"(ജനങ്ങളേ) അല്ലാഹുവിന്‍റെ ഖജനാക്കള്‍ എന്‍റെ പക്കലുണ്ടെന്നു ഞാന്‍ നിങ്ങളോടു പറയുന്നുമില്ല; ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല; ഞാന്‍ ഒരു മലക്കാണെന്നു ഞാന്‍ പറയുന്നുമില്ല; നിങ്ങളുടെ കണ്ണുകള്‍ അവഗണിച്ചു (നിസ്സാരമാക്കി) കൊണ്ടിരിക്കുന്നവരെക്കുറിച്ച് "അവര്‍ക്കു അല്ലാഹു ഒരു ഗുണവും നല്‍കുന്നതേയല്ല" എന്നും ഞാന്‍ പറയുന്നില്ല. അവരുടെ സ്വന്തങ്ങളില്‍ (അഥവാ മനസ്സുകളില്‍) ഉള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണു. നിശ്ചയമായും ഞാന്‍ (അങ്ങിനെ പറഞ്ഞാല്‍) അപ്പോള്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും."
തഫ്സീർ : 29-31
View   
قَالُوا۟ يَـٰنُوحُ قَدْ جَـٰدَلْتَنَا فَأَكْثَرْتَ جِدَٰلَنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٣٢﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا نُوحُ നൂഹേ قَدْ جَادَلْتَنَا ഞങ്ങളോടു നീ തര്‍ക്കം നടത്തിക്കഴിഞ്ഞു, തര്‍ക്കി ച്ചിട്ടുണ്ട്‌ فَأَكْثَرْتَ അങ്ങിനെ നീ വര്‍ദ്ധിപ്പിച്ചു جِدَالَنَا ഞങ്ങളോടുള്ള തര്‍ക്കം فَأْتِنَا എനി നീ ഞങ്ങള്‍ക്കു വാ, കൊണ്ടുവാ بِمَا تَعِدُنَا നീ ഞങ്ങളെ താക്കീതു ചെയ്യുന്നതുമായി, വാഗ്ദത്തം ചെയ്യുന്നതു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ട (വന്‍).
അവര്‍ പറഞ്ഞു: "നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. അങ്ങനെ ഞങ്ങളോടുള്ള തര്‍ക്കം നീ (വള രെ) വര്‍ദ്ധിപ്പിച്ചു. എനി നീ ഞങ്ങളോട് താക്കീത് ചെയ്യുന്ന കാര്യം [ആ ശിക്ഷ] ഞങ്ങള്‍ക്കു കൊ ണ്ടുവരുക; നീ സത്യം പറയുന്നവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ].
തഫ്സീർ : 32-32
View   
قَالَ إِنَّمَا يَأْتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعْجِزِينَ﴿٣٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنَّمَا يَأْتِيكُم നിങ്ങള്‍ക്കു വരും, കൊണ്ടുവരും بِهِ അതും കൊണ്ടു, അതിനെ اللَّـهُ അല്ലാഹു (മാത്രം) إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَمَا أَنتُم നിങ്ങളല്ല താനും بِمُعْجِزِينَ അശക്തരാക്കു ന്നവര്‍ (തോല്‍പിക്കുന്നവര്‍).
അദ്ദേഹം പറഞ്ഞു: "അല്ലാഹു മാത്രമാണതു നിങ്ങള്‍ക്കു കൊണ്ടുവരുക. അവന്‍ ഉദ്ദേശിച്ചെങ്കി ല്‍, നിങ്ങള്‍ (അവനെ) അശക്തരാ(ക്കി തോല്‍പി)ക്കുന്നവരല്ലതാനും.
وَلَا يَنفَعُكُمْ نُصْحِىٓ إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ ٱللَّهُ يُرِيدُ أَن يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ﴿٣٤﴾
volume_up share
وَلَا يَنفَعُكُمْ നിങ്ങള്‍ക്കു ഉപയോഗം ചെയ്കയുമില്ല نُصْحِي എന്‍റെ ഉപദേശം, ഗുണകാംക്ഷ إِنْ أَرَدتُّ ഞാന്‍ ഉദ്ദേശിച്ചാല്‍ أَنْ أَنصَحَ ഞാന്‍ ഉപദേശിക്കുവാന്‍, ഗുണം കാംക്ഷിക്കുവാന്‍ لَكُمْ നിങ്ങളെ, നിങ്ങള്‍ക്കു إِن كَانَ ആണെങ്കില്‍ اللَّـهُ അല്ലാഹു يُرِيدُ ഉദ്ദേശിക്കുന്നു (വെങ്കില്‍) أَن يُغْوِيَكُمْ നിങ്ങളെ വഴിപിഴവിലാക്കുവാന്‍ هُوَ അവന്‍ رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
"നിങ്ങള്‍ക്കു ഉപദേശം നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍, എന്‍റെ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയുമില്ല; നിങ്ങളെ വഴിപിഴവിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കുകയാണെങ്കില്‍. അവന്‍ നിങ്ങളുടെ റബ്ബത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു."
തഫ്സീർ : 33-34
View   
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَعَلَىَّ إِجْرَامِى وَأَنَا۠ بَرِىٓءٌۭ مِّمَّا تُجْرِمُونَ﴿٣٥﴾
volume_up share
أَمْ അതല്ല, അഥവാ, അതോ يَقُولُونَ അവര്‍ പറയുന്നു(വോ) افْتَرَاهُ അദ്ദേഹം അതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍ فَعَلَيَّ എന്നാല്‍ എന്‍റെ മേലാണു إِجْرَامِي എന്‍റെ കുറ്റം ചെയ്യല്‍ (ഞാന്‍ ചെയ്ത കുറ്റം) وَأَنَا ഞാനാകട്ടെ, ഞാനും (തന്നെ) بَرِيءٌ (ബാധ്യത) ഒഴിവായവനാണ് مِّمَّا تُجْرِمُونَ നിങ്ങള്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നു.
അഥവാ അവര്‍ പറയുന്നുവോ: "അതദ്ദേഹം കെട്ടിച്ചമച്ചിരിക്കുകയാണെന്ന്?! പറയുക: "ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍, ഞാന്‍ ചെയ്ത കുറ്റം എന്‍റെ മേലായിരിക്കും. നിങ്ങള്‍ കുറ്റം ചെയ്തു കൊണ്ടിരിക്കുന്നതില്‍നിന്ന് ഞാന്‍ (ബാധ്യത) ഒഴിവായവനുമാണ്."
തഫ്സീർ : 35-35
View   
وَأُوحِىَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ ءَامَنَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَفْعَلُونَ﴿٣٦﴾
volume_up share
وَأُوحِيَ വഹ്-യു നല്‍കപ്പെട്ടു إِلَىٰ نُوحٍ നൂഹിലേക്ക്, നൂഹിനു أَنَّهُ അതു (കാര്യം ആണ്) എന്നു لَن يُؤْمِنَ വിശ്വസിക്കുകയേ ഇല്ല مِن قَوْمِكَ നിന്‍റെ ജനതയില്‍ നിന്നു إِلَّا مَن യാതൊരുവരല്ലാതെ قَدْ آمَنَ വിശ്വസിച്ചുകഴിഞ്ഞ فَلَا تَبْتَئِسْ അതിനാല്‍ നീ സങ്കടപ്പേടേണ്ടാ, വിഷമപ്പെടരുത് بِمَا كَانُوا അവരായി രിക്കുന്നതുകൊണ്ടു يَفْعَلُونَ അവര്‍ ചെയ്യുക, പ്രവര്‍ത്തിക്കുക.
നൂഹിനു "വഹ്-യു" [ദിവ്യസന്ദേശം] നല്‍കപ്പെട്ടു: "നിന്‍റെ ജനങ്ങളില്‍നിന്നു വിശ്വസിച്ചു കഴി ഞ്ഞവരല്ലാതെ (എനി ആരും) വിശ്വസിക്കുന്നതേയല്ല. ആകയാല്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന തിനെപ്പറ്റി നീ സങ്കടപ്പെടരുത്.
وَٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۚ إِنَّهُم مُّغْرَقُونَ﴿٣٧﴾
volume_up share
وَاصْنَعِ ഉണ്ടാക്കുക (നിര്‍മ്മിക്കുക)യും ചെയ്യുക الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയിലായി وَوَحْيِنَا നമ്മുടെ വഹ് യിലായും (വഹ് യു പ്രകാരവും) وَلَا تُخَاطِبْنِي എന്നെ അഭിമുഖീകരിക്കുകയും ചെയ്യരുതു فِي الَّذِينَ യാതൊരുവരില്‍, ഒരു കൂട്ടരുടെ കാര്യത്തില്‍ ظَلَمُوا അക്രം പ്രവര്‍ത്തിച്ച إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്ക (മുക്കി നശിപ്പിക്ക) പ്പെടുന്നവരാകുന്നു.
നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ "വഹ് യു" അനുസരിച്ചും നീ കപ്പല്‍ നിര്‍മ്മിക്കുകയും ചെയ്യുക. (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കുക [എന്നോടപേ ക്ഷിക്കുക]യും ചെയ്യരുത്. നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു."
തഫ്സീർ : 36-37
View   
وَيَصْنَعُ ٱلْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌۭ مِّن قَوْمِهِۦ سَخِرُوا۟ مِنْهُ ۚ قَالَ إِن تَسْخَرُوا۟ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ﴿٣٨﴾
volume_up share
وَيَصْنَعُ അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു, നിര്‍മ്മിക്കുകയാണു الْفُلْكَ കപ്പല്‍ وَكُلَّمَا مَرَّ നടക്കു (നടന്നു പോകു)മ്പോഴെല്ലാം عَلَيْهِ അദ്ദേഹത്തിലൂടെ (അടുക്കല്‍കൂടി) مَلَأٌ ഒരു സംഘം, കൂട്ടക്കാര്‍ مِّن قَوْمِهِ അദ്ദേഹത്തിന്‍റെ ജനങ്ങളില്‍ നിന്നു سَخِرُوا അവര്‍ പരിഹസി (കളിയാ)ക്കുന്നതാണു مِنْهُ അദ്ദേഹത്തെപ്പറ്റി قَالَ അദ്ദേഹം പറഞ്ഞു إِن تَسْخَرُوا നിങ്ങള്‍ പരിഹസിക്കുന്ന പക്ഷം مِنَّا ഞങ്ങളെപ്പറ്റി فَإِنَّا എന്നാല്‍ നിശ്ചയമായും ഞങ്ങള്‍, നാം نَسْخَرُ ഞങ്ങള്‍ പരിഹസിക്കും مِنكُمْ നിങ്ങളെപ്പറ്റി كَمَا تَسْخَرُونَ നിങ്ങള്‍ പരിഹസിക്കുന്നതുപോലെ.
അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനങ്ങളില്‍നിന്നു ഓരോ (പ്രമാണി) സംഘവും അദ്ദേഹത്തിന്‍റെ അടുക്കലൂടെ നടക്കുമ്പോഴൊക്കെയും അവര്‍ അദ്ദേഹത്തെപ്പറ്റി പരിഹസിക്കും, അദ്ദേഹം പറഞ്ഞു: "ഞങ്ങളെപ്പറ്റി നിങ്ങള്‍ പരിഹസിക്കുന്നുവെങ്കില്‍, നിങ്ങള്‍ പരിഹസിക്കുന്ന തുപോലെ നിശ്ചയമായും, ഞങ്ങള്‍ നിങ്ങളെക്കുറിച്ചും (വഴിയെ) പരിഹസിക്കുന്നതാണ്.
فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌۭ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌۭ مُّقِيمٌ﴿٣٩﴾
volume_up share
فَسَوْفَ എന്നാല്‍ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും مَن ആര്‍, ആരാണു يَأْتِيهِ അവന്നു വരും, തനിക്കു വരുന്നതു عَذَابٌ ശിക്ഷ, വല്ല ശിക്ഷയും يُخْزِيهِ അവനെ അപമാനിക്കുന്ന, വഷളാക്കുന്ന وَيَحِلُّ ഇറങ്ങി വരുകയും عَلَيْهِ തന്‍റെ മേല്‍ عَذَابٌ ശിക്ഷ مُّقِيمٌ നിലനില്‍ക്കുന്ന (മുറിയാത്ത).
"എന്നാല്‍, വഴിയെ നിങ്ങള്‍ക്കറിയാം: ആര്‍ക്കാണ് അപമാനപ്പെടുത്തുന്ന ശിക്ഷ വരുകയെന്നു, ആരുടെ മേലാണ് നിലനില്‍ക്കുന്ന ശിക്ഷ ഇറങ്ങുകയെന്നും!"
തഫ്സീർ : 38-39
View   
حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّۢ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌۭ﴿٤٠﴾
volume_up share
حَتَّىٰ അങ്ങനെ إِذَا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന, കാര്യം وَفَارَ പൊട്ടി ഒഴുകുകയും,തിളച്ചു മറിയുകയും التَّنُّورُ അടുപ്പു, തീക്കൂടു قُلْنَا നാം പറഞ്ഞു احْمِلْ വഹിക്കുക (കയറ്റുക) فِيهَا അതില്‍ مِن كُلٍّ എല്ലാറ്റില്‍ നിന്നും زَوْجَيْنِ രണ്ടിണകളെ اثْنَيْنِ (ഈ) രണ്ടു وَأَهْلَكَ നിന്‍റെ ആള്‍ക്കാരെ (കുടുംബത്തെ - സ്വന്തക്കാരെ - വീട്ടുകാരെ)യും إِلَّا مَن യാതൊരുവരൊഴികെ سَبَقَ عَلَيْهِ അവരുടെമേല്‍ മുന്‍ കഴിഞ്ഞിരിക്കുന്നു الْقَوْلُ വാക്കു, വാര്‍ത്ത وَمَنْ آمَنَ വിശ്വസിച്ചവരെയും وَمَا آمَنَ വിശ്വസിച്ചിട്ടുമില്ല, വിശ്വസിച്ചിട്ടില്ലതാനും مَعَهُ അദ്ദേഹമൊന്നിച്ചു إِلَّا قَلِيلٌ അല്‍പം (ആളുകള്‍) അല്ലാതെ.
അങ്ങനെ (അവസാനം) നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവ് പൊട്ടി) തിളച്ചുമറിയുകയും ചെയ്തപ്പോള്‍, നാം പറഞ്ഞു: "എല്ലാ വസ്തുക്കളില്‍നിന്നും രണ്ടു (വീതം) ഇണകളെയും, നിന്‍റെ വീട്ടുകാരെ (അഥവാ സ്വന്തക്കാരെ)യും നീ അതില്‍ കയറ്റിക്കൊള്ളുക; ആര്‍ക്കെതിരില്‍ (ശിക്ഷ യുടെ) വാക്കു മുന്‍കഴിഞ്ഞിട്ടുണ്ടോ അവരോഴികെ. വിശ്വസിച്ചവരെയും (കയറ്റിക്കൊള്ളുക) അദ്ദേഹത്തോടൊപ്പം അല്‍പം ആളുകളല്ലാതെ വിശ്വസിച്ചിട്ടില്ലതാനും.
وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌۭ رَّحِيمٌۭ﴿٤١﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു ارْكَبُوا കയറുവിന്‍, സവാരി ചെയ്യുവിന്‍, വാഹനമേറുവിന്‍ فِيهَا അതില്‍ بِسْمِ اللَّـهِ അല്ലാഹുവിന്‍റെ നാമത്തിലാണു مَجْرِيهَا അതിന്‍റെ നടത്തം, സഞ്ചാരം وَمُرْسَاهَا അതിന്‍റെ നങ്കൂരമിടലും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധിയാണു.
അദ്ദേഹം (അവരോടു) പറയുകയും ചെയ്തു: "നിങ്ങള്‍ അതില്‍ കയറിക്കൊള്ളുവിന്‍; അല്ലാഹുവിന്‍റെ നാമത്തിലാണ് അതിന്‍റെ സഞ്ചാരവും, അതിന്‍റെ നിറുത്തവും [നങ്കൂരമിടലും]. നിശ്ചയമായും എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണ്."
തഫ്സീർ : 40-41
View   
وَهِىَ تَجْرِى بِهِمْ فِى مَوْجٍۢ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍۢ يَـٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَـٰفِرِينَ﴿٤٢﴾
volume_up share
وَهِيَ അതു تَجْرِي സഞ്ചരിക്കുന്നു, നടക്കുകയാണു بِهِمْ അവരെയും കൊണ്ട് فِي مَوْجٍ തിരമാലയില്‍ كَالْجِبَالِ മലകളെപ്പോലെയുള്ള وَنَادَىٰ വിളിക്കുകയും ചെയ്തു نُوحٌ നൂഹ് ابْنَهُ തന്‍റെ മകനെ, പുത്രനെ وَكَانَ അവനായിരുന്നു فِي مَعْزِلٍ ഒരു അകന്ന (വിട്ട) സ്ഥലത്തില്‍ يَا بُنَيَّ എന്‍റെ കുഞ്ഞുമോനെ (പ്രിയമകനെ) ارْكَب കയറിക്കൊള്ളുക مَّعَنَا ഞങ്ങളൊന്നിച്ചു, കൂടെ وَلَا تَكُن നീ ആയിരിക്കരുത് مَّعَ الْكَافِرِينَ അവിശ്വാസികളുടെ കൂടെ.
അതു [കപ്പല്‍] അവരെയും കൊണ്ടു മലകളെപ്പോലുള്ള (വമ്പിച്ച) തിരമാലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്; നൂഹ് തന്‍റെ മകനെ - അവന്‍ ഒരു അകന്ന സ്ഥലത്തായിരുന്നു- വിളിച്ചു (പ റഞ്ഞു): "എന്‍റെ കുഞ്ഞുമകനേ! ഞങ്ങളോടൊപ്പം (കപ്പലില്‍) കയറിക്കൊള്ളുക; നീ അവിശ്വാസികളുടെ കൂടെ ആയിരിക്കരുത്."
قَالَ سَـَٔاوِىٓ إِلَىٰ جَبَلٍۢ يَعْصِمُنِى مِنَ ٱلْمَآءِ ۚ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ﴿٤٣﴾
volume_up share
قَالَ അവന്‍ പറഞ്ഞു سَآوِي ഞാന്‍ അഭയം പ്രാപിച്ചു (ചെന്നു ചേര്‍ന്നു) കൊള്ളാം إِلَىٰ جَبَلٍ വല്ല മല യിലേക്കും يَعْصِمُنِي എന്നെ കാക്കുന്ന, രക്ഷപ്പെടുത്തുന്ന مِنَ الْمَاءِ വെള്ളത്തില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു لَا عَاصِمَ രക്ഷപ്പെടുത്തുന്ന (കാക്കുന്ന) തൊന്നുമില്ല الْيَوْمَ ഇന്നു مِنْ أَمْرِ കല്‍പനയില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ إِلَّا مَن رَّحِمَ അവന്‍ കരുണ ചെയ്തവര്‍ക്കല്ലാതെ وَحَالَ മറയിടുകയും ചെയ്തു بَيْنَهُمَا അവര്‍ക്കു രണ്ടാള്‍ക്കുമിടയില്‍ الْمَوْجُ തിര, തിരമാല فَكَانَ എന്നിട്ടു (അങ്ങനെ) അവനായിത്തീര്‍ന്നു مِنَ الْمُغْرَقِينَ മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍.
അവന്‍ പറഞ്ഞു: "വെള്ളത്തില്‍ നിന്നും" എന്നെ രക്ഷപ്പെടുത്തുന്ന വല്ല മലയിലേക്കും (പോയി) ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം." അദ്ദേഹം പറഞ്ഞു; "അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് അവന്‍ കരുണചെയ്തവര്‍ക്കല്ലാതെ ഇന്നു രക്ഷ നല്‍കുന്ന ഒന്നുമില്ല. അവര്‍ രണ്ടാള്‍ക്കുമിടയില്‍ തിരമാല മറയിടുകയും ചെയ്തു; അങ്ങനെ, അവന്‍ മുക്കിനശിപ്പിക്കപ്പെട്ടവരിലായിത്തീരുകയും ചെയ്തു.
തഫ്സീർ : 42-43
View   
وَقِيلَ يَـٰٓأَرْضُ ٱبْلَعِى مَآءَكِ وَيَـٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًۭا لِّلْقَوْمِ ٱلظَّـٰلِمِينَ﴿٤٤﴾
volume_up share
وَقِيلَ പറയപ്പെടുകയും ചെയ്തു يَا أَرْضُ ഭൂമിയെ ابْلَعِي നീ വിഴുങ്ങുക مَاءَكِ നിന്‍റെ വെള്ളം وَيَا سَمَاءُ ആകാശമേ أَقْلِعِي നീ വിരമിക്കുക, പിന്‍മാറുക وَغِيضَ വറ്റിപ്പോകയും ചെയ്തു الْمَاءُ വെള്ളം وَقُضِيَ തീ രുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു الْأَمْرُ കാര്യം, കല്‍പന وَاسْتَوَتْ ശരിപ്പെടുക (നിലകൊള്ളു ക - ഉറച്ചു നില്‍ക്കുക)യും ചെയ്തു عَلَى الْجُودِيِّ ജൂദിയിന്‍മേല്‍ وَقِيلَ പറയപ്പെടുകയും ചെയ്തു بُعْدًا വിദൂരം, അകലം لِّلْقَوْمِ ജനങ്ങള്‍ക്കു الظَّالِمِينَ അക്രമികളായ.
പറയപ്പെട്ടു: "ഭൂമിയേ, നിന്‍റെ വെള്ളം നീ വിഴുങ്ങുക; ആകാശമേ, നീ വിരമിക്കുക [നിറുത്തല്‍ ചെയ്യുക]യും ചെയ്യുക." വെള്ളം വറ്റുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു. അതു [കപ്പ ല്‍] "ജൂദി" (മല)യുടെമേല്‍ (ചെന്നു) ഉറച്ചു നില്‍ക്കുകയും ചെയ്തു. "അക്രമികളായ ജനങ്ങള്‍ക്കു വിദൂരം! [കാരുണ്യത്തില്‍നിന്നും അവര്‍ എത്രയോ അകന്നു പോയി!]" എന്നു പറയപ്പെടുകയും ചെയ്തു.
തഫ്സീർ : 44-44
View   
وَنَادَىٰ نُوحٌۭ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَـٰكِمِينَ﴿٤٥﴾
volume_up share
وَنَادَىٰ വിളിച്ചു نُوحٌ നൂഹ് رَّبَّهُ തന്‍റെ റബ്ബിനെ فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنَّ ابْنِي നിശ്ച യമായും എന്‍റെ മകന്‍, പുത്രന്‍ مِنْ أَهْلِي എന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ടവനാകുന്നു وَإِنَّ وَعْدَكَ നിശ്ചയമായും നിന്‍റെ വാഗ്ദാനം الْحَقُّ യഥാര്‍ത്ഥമാണു (താനും) وَأَنتَനീയാകട്ടെ أَحْكَمُ ഏറ്റം (വലിയ) വിധികര്‍ത്താവാകുന്നു الْحَاكِمِينَ വിധികര്‍ത്താക്കളില്‍.
നൂഹ് തന്‍റെ റബ്ബിനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു കൊണ്ടു) പറഞ്ഞു: "എന്‍റെ റബ്ബേ! നിശ്ചയമായും, എന്‍റെ മകന്‍ എന്‍റെ വീട്ടുകാരില്‍ (അഥവാ സ്വന്തക്കാരില്‍)പെട്ടവനും, നിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമായുള്ളതുമാണു. നീയാകട്ടെ, വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റം (വലിയ) വിധികര്‍ത്താവുമാകുന്നു (വല്ലോ)!"
قَالَ يَـٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَ ۖ إِنَّهُۥ عَمَلٌ غَيْرُ صَـٰلِحٍۢ ۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌ ۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَـٰهِلِينَ﴿٤٦﴾
volume_up share
قَالَ അവന്‍ പറഞ്ഞു يَا نُوحُ നൂഹേ إِنَّهُ നിശ്ചയമായും അവന്‍ لَيْسَ അല്ല, അവനല്ല مِنْ أَهْلِكَ നിന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ട (വന്‍) إِنَّهُ നിശ്ചയമായും അവന്‍ عَمَلٌ ഒരു പ്രവൃത്തി (പ്രവൃത്തി ക്കാരന്‍) ആകുന്നു غَيْرُ صَالِحٍ നല്ലവനല്ലാത്ത فَلَا تَسْأَلْنِ ആകയാല്‍ എന്നോടു ചോദിക്കരുതു مَا لَيْسَ ഇല്ലാത്തതു لَكَ നിനക്കു بِهِ അതിനെ عِلْمٌ അറിവു, ഒരു വിവരവും إِنِّي നിശ്ചയമായും ഞാന്‍ أَعِظُكَ നി ന്നെ ഉപദേശിക്കുന്നു, നിനക്കു സദുപദേശം നല്‍കുന്നു أَن تَكُونَ നീ ആയിത്തീരുമെന്നതിനാല്‍ مِنَ الْجَاهِلِينَ വിഡ്ഢികളില്‍ (വിവരമില്ലാത്തവരില്‍) പെട്ട(വന്‍).
അവന്‍ [റബ്ബു] പറഞ്ഞു: "നിശ്ചയമായും, അവന്‍ നിന്‍റെ വീട്ടുകാരില്‍ [സ്വന്തക്കാരില്‍] പെട്ടവന ല്ല. (കാരണം) അവന്‍ നന്നല്ലാത്ത ഒരു പ്രവൃത്തി (ക്കാരന്‍) ആകുന്നു. ആകയാല്‍, നിനക്കു അറിവി ല്ലാത്ത കാര്യം (സംബന്ധിച്ചു) എന്നോട് നീ ചോദിക്കരുതു്. നീ (അറിവില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുമെന്നതിനാല്‍, ഞാന്‍ നിന്നെ ഉപദേശിക്കുകയാണ്.
قَالَ رَبِّ إِنِّىٓ أَعُوذُ بِكَ أَنْ أَسْـَٔلَكَ مَا لَيْسَ لِى بِهِۦ عِلْمٌۭ ۖ وَإِلَّا تَغْفِرْ لِى وَتَرْحَمْنِىٓ أَكُن مِّنَ ٱلْخَـٰسِرِينَ﴿٤٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَعُوذُ നിശ്ചയമായും ഞാന്‍ ശരണം (രക്ഷ) തേടുന്നു بِكَ നിന്നില്‍, നിന്നോടു أَنْ أَسْأَلَكَ ഞാന്‍ നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു مَا لَيْسَ ഇല്ലാത്തതു لِي بِهِ എനിക്കു അതിനെപ്പറ്റി عِلْمٌ അറിവു, വിവരം وَإِلَّا تَغْفِرْ നീ പൊറുത്തുതരാത്തപക്ഷം لِي എനിക്കു وَتَرْحَمْنِي എനിക്കു കരുണ ചെയ്യുകയും أَكُن ഞാനായിരിക്കും, ആയിത്തീരും مِّنَ الْخَاسِرِينَ നഷ്ടപ്പെട്ടവരില്‍ പെട്ട(വന്‍).
അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! എനിക്കു അറിവില്ലാത്ത കാര്യം (സംബന്ധിച്ചു) നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു ഞാന്‍ നിന്നോടു ശരണം തേടുന്നു. എനിക്കു നീ പൊറുത്തുതരുകയും, എന്നോടു നീ കരുണ ചെയ്യുകയും ചെയ്യാത്തപക്ഷം, ഞാന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീരും!"
തഫ്സീർ : 45-47
View   
قِيلَ يَـٰنُوحُ ٱهْبِطْ بِسَلَـٰمٍۢ مِّنَّا وَبَرَكَـٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍۢ مِّمَّن مَّعَكَ ۚ وَأُمَمٌۭ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌۭ﴿٤٨﴾
volume_up share
قِيلَ പറയപ്പെട്ട يَا نُوحُ നൂഹേ اهْبِطْ ഇറങ്ങുക,ഇറങ്ങിപ്പോയിക്കൊള്ളുക بِسَلَامٍ സമാധാനത്തോടെ, ശാന്തിയുമായി مِّنَّا നമ്മില്‍ നിന്നുള്ള وَبَرَكَاتٍ ബര്‍ക്കത്തു (അഭിവൃദ്ധി - അനുഗ്രഹാശിസ്സു)കളോടെ عَلَيْكَ നിന്‍റെമേല്‍ (പേരില്‍) وَعَلَىٰ أُمَمٍ ചില സമുദായങ്ങളുടെ മേലും مِّمَّن യതൊരുവരില്‍ നിന്നുള്ള (ഉണ്ടാകുന്ന) مَّعَكَ നിന്‍റെ കൂടെയുള്ള وَأُمَمٌ ചില സമുദായങ്ങളാകട്ടെ سَنُمَتِّعُهُمْ അവര്‍ക്കു നാം സുഖം നല്‍കിയേക്കും ثُمَّ يَمَسُّهُم പിന്നെ അവരെ സ്പര്‍ശിക്കും, ബാധിക്കും مِّنَّا നമ്മില്‍ നിന്നു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
പറയപ്പെട്ടു: "നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടെ ഇറങ്ങിക്കൊള്ളുക; നിന്‍റെമേലും, നിന്‍റെ കൂടെയുള്ളവരില്‍നിന്നു (ണ്ടാകുവാനു)ള്ള സമുദായങ്ങളുടെമേലും അനുഗ്രഹാശിസ്സു കളോടെയും (ഇറങ്ങിക്കൊള്ളുക). ചില സമുദായങ്ങളാകട്ടെ, അവര്‍ക്കു നാം സൗഖ്യം നല്‍കിയേക്കും; പിന്നീടു അവര്‍ക്കു നമ്മുടെ പക്കല്‍നിന്നു വേദനയേറിയ ശിക്ഷ ബാധിക്കുകയും ചെയ്യും."
തഫ്സീർ : 48-48
View   
تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَـٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَـٰقِبَةَ لِلْمُتَّقِينَ﴿٤٩﴾
volume_up share
تِلْكَ അതു , അവ مِنْ أَنبَاءِ വാര്‍ത്തകളില്‍പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ نُوحِيهَا അവ (അതു) നാ വഹ് യു നല്‍കുന്നു إِلَيْكَ നിനക്കു مَا كُنتَ നീ ആയിരുന്നില്ല تَعْلَمُهَا അവ അറിയും أَنتَ നീ وَلَا قَوْمُكَ നിന്‍റെ ജനതയുമില്ല مِن قَبْلِ മുമ്പു هَـٰذَا ഇതിന്‍റെ فَاصْبِرْ ആകയാല്‍ ക്ഷമിക്കുക إِنَّ الْعَاقِبَةَ നിശ്ചയമായും പര്യവസാനം لِلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവ൪ക്കാണു.
(നബിയേ) അവ(യൊക്കെ) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; അവ നിനക്കു നാം "വഹ് യു" നല്‍കുന്നു. നീയാകട്ടെ, നിന്‍റെ ജനതയാകട്ടെ, ഇതിനു മുമ്പു അവ അറിയുമായിരുന്നില്ല. ആകയാല്‍, നീ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, (ശുഭ) പര്യവസാനം സൂക്ഷ്മത പാലിക്കുന്നവര്‍ക്കായിരിക്കും.
തഫ്സീർ : 49-49
View   
وَإِلَىٰ عَادٍ أَخَاهُمْ هُودًۭا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ﴿٥٠﴾
volume_up share
وَإِلَىٰ عَادٍ ആദിലേക്കും (ആദുഗോത്രത്തിലേക്കും) أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളെ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരാരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ إِنْ أَنتُمْ നിങ്ങളല്ല إِلَّا مُفْتَرُونَ കെട്ടിച്ചമക്കുന്നവരല്ലാതെ.
"ആദു" ഗോത്രത്തിലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ നിങ്ങള്‍ക്കു ഒരു ആരാധ്യനുമില്ല. നിങ്ങള്‍ കെട്ടിച്ചമക്കുന്നവരല്ലാതെ (മറ്റൊന്നും) അല്ല.
يَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱلَّذِى فَطَرَنِىٓ ۚ أَفَلَا تَعْقِلُونَ﴿٥١﴾
volume_up share
يَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ أَجْرًا ഒരു പ്രതിഫലം إِنْ أَجْرِيَ എന്‍റെ പ്രതിഫലം ഇല്ല (അല്ല) إِلَّا عَلَى മേലല്ലാതെ الَّذِي فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ.
"എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ നിങ്ങളോടു ഞാന്‍ ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ മേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അപ്പോള്‍, നിങ്ങള്‍ ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്നില്ലേ?!
وَيَـٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًۭا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا۟ مُجْرِمِينَ﴿٥٢﴾
volume_up share
وَيَا قَوْمِ (വീണ്ടും) എന്‍റെ ജനങ്ങളേ اسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുവിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനോടു ثُمَّ പിന്നെ, പുറമെ تُوبُوا إِلَيْهِ അവനിലേക്കു പശ്ചാത്തപിക്കുവിന്‍ يُرْسِلِ അവന്‍ അയച്ചു തരും السَّمَاءَ ആകാശം (മഴ) عَلَيْكُم നിങ്ങളില്‍, നിങ്ങള്‍ക്കു مِّدْرَارًا സമൃദ്ധമായി, തുടര്‍ന്നൊഴുകി ക്കൊണ്ടു وَيَزِدْكُمْ നിങ്ങള്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും قُوَّةً ശക്തി, ഊക്കു إِلَىٰ قُوَّتِكُمْ നിങ്ങളുടെ ശക്തിയിലേക്ക്‌ (ശക്തിയില്‍ കൂടി) وَلَا تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞുകളയുകയും അരുതു مُجْرِمِينَ കുറ്റവാളികളായിക്കൊണ്ടു.
എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുകയും, പിന്നെ അവങ്കലേക്കു പശ്ചാത്തപിക്കുകയും ചെയ്‍വിൻ; (എന്നാല്‍) അവന്‍ നിങ്ങള്‍ക്കു ആകാശത്തെ [മഴയെ] സമൃദ്ധമായി അയച്ചു തരുന്നതാണ്; നിങ്ങളുടെ ശക്തിയിലേക്ക്‌ (കൂടുതല്‍) ശക്തി അവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും, നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ടു തിരിഞ്ഞുകളയുകയും ചെയ്യരുതു.
തഫ്സീർ : 50-52
View   
قَالُوا۟ يَـٰهُودُ مَا جِئْتَنَا بِبَيِّنَةٍۢ وَمَا نَحْنُ بِتَارِكِىٓ ءَالِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ﴿٥٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا هُودُ ഹൂദേ مَا جِئْتَنَا നീ ഞങ്ങള്‍ക്കു വന്നിട്ടില്ല (ഒരു വ്യക്തമായ) بِبَيِّنَةٍ തെളിവുമായി, തെളിവും കൊണ്ടു وَمَا نَحْنُ ഞങ്ങളല്ലതാനും بِتَارِكِي ഉപേക്ഷിക്കുന്നവര്‍ آلِهَتِنَا ഞങ്ങ ളുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ) عَن قَوْلِكَ നിന്‍റെ വാക്കിനാല്‍, وَمَا نَحْنُ ഞങ്ങളല്ലതാനും لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
അവര്‍ പറഞ്ഞു: "ഹൂദേ, നീ ഞങ്ങള്‍ക്കു (വ്യക്തമായ) ഒരു തെളിവും കൊണ്ടു വന്നിട്ടില്ല; നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ [ദൈവങ്ങളെ] ഉപേക്ഷിക്കുന്നവരല്ലതാനും; ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല.
إِن نَّقُولُ إِلَّا ٱعْتَرَىٰكَ بَعْضُ ءَالِهَتِنَا بِسُوٓءٍۢ ۗ قَالَ إِنِّىٓ أُشْهِدُ ٱللَّهَ وَٱشْهَدُوٓا۟ أَنِّى بَرِىٓءٌۭ مِّمَّا تُشْرِكُونَ﴿٥٤﴾
volume_up share
إِن نَّقُولُ ഞങ്ങള്‍ പറയുന്നില്ല إِلَّا اعْتَرَاكَ നിനക്കു ബാധിപ്പിച്ചിരിക്കുന്നു എന്നതല്ലാതെ بَعْضُ ചിലതു آلِهَتِنَا ഞങ്ങളുടെ ആരാധ്യരില്‍ (ദൈവങ്ങളില്‍) بِسُوءٍ വല്ല തിന്മയെയും قَالَ അദ്ദേഹം പറഞ്ഞു إِنِّي أُشْهِدُ നിശ്ചയമായും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു اللَّـهَ അല്ലാഹുവിനെ وَاشْهَدُوا നിങ്ങളും സാക്ഷ്യം വഹിക്കുവിന്‍ أَنِّي ഞാന്‍ (ആകുന്നു) എന്നു بَرِيءٌ ഒഴിവായവന്‍, നിരപരാധി, ബാധ്യതയില്ലാത്തവന്‍ مِّمَّا تُشْرِكُونَ നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു.
"ഞങ്ങളുടെ ആരാധ്യവസ്തുക്കളില്‍ ചിലതു നിനക്ക് വല്ല തിന്മയും ബാധിപ്പിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങള്‍ (ഒന്നും) പറയുന്നില്ല." അദ്ദേഹം പറഞ്ഞു: "ഞാന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുന്നു - നിങ്ങളും സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍ - നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ഞാന്‍ ഒഴിവായവനാണെന്നു്;-
مِن دُونِهِۦ ۖ فَكِيدُونِى جَمِيعًۭا ثُمَّ لَا تُنظِرُونِ﴿٥٥﴾
volume_up share
مِن دُونِهِ അവനു പുറമെ فَكِيدُونِي അതിനാല്‍ നിങ്ങളെന്നോടു തന്ത്രം പ്രയോഗിക്കുക جَمِيعًا എല്ലാവരും ثُمَّ പിന്നീടു لَا تُنظِرُونِ എനിക്കു നിങ്ങള്‍ താമസം നല്‍കേണ്ട.
"(അതെ) അവനു പുറമെ [അവനോട് പങ്കുചേര്‍ക്കുന്നതില്‍ നിന്നു]. അതിനാല്‍, നിങ്ങള്‍ എല്ലാവരും (കൂടി) എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുക; പിന്നെ, നിങ്ങള്‍ എനിക്കു താമസം നല്‍കേണ്ടാ!
إِنِّى تَوَكَّلْتُ عَلَى ٱللَّهِ رَبِّى وَرَبِّكُم ۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذٌۢ بِنَاصِيَتِهَآ ۚ إِنَّ رَبِّى عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٥٦﴾
volume_up share
إِنِّي تَوَكَّلْتُ നിശ്ചയമായും ഞാന്‍ ഭരമേല്‍പിച്ചു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ رَبِّي എന്‍റെ റബ്ബായ وَرَبِّكُم നിങ്ങളുടെ റബ്ബുമായ مَّا مِن دَابَّةٍ ഒരു ജന്തുവും (ജീവിയും - ചലിക്കുന്നതും) ഇല്ല إِلَّا هُوَ അവനായിട്ടല്ലാതെ آخِذٌ പിടിക്കുന്നവന്‍ بِنَاصِيَتِهَا അതിന്‍റെ നെറുകയെ, മൂര്‍ദ്ധാവിനെ, കുടുമയെ إِنَّ رَبِّي നിശ് ചയമായും എന്‍റെ റബ്ബു عَلَىٰ صِرَاطٍ പാതയിലാണു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
"നിശ്ചയമായും, എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമായ അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നു. ഒരു (ജീവ) ജന്തുവും തന്നെ, അവന്‍ അതിന്‍റെ നെറുകയെ പിടിക്കുന്ന [അതിനെ അടക്കിഭരിക്കുന്ന]വന്‍ ആയല്ലാതെ ഇല്ല. നിശ്ചയമായും, എന്‍റെ റബ്ബ് നേരെയുള്ള (ചൊവ്വായ) പാതയിലാണ്.
فَإِن تَوَلَّوْا۟ فَقَدْ أَبْلَغْتُكُم مَّآ أُرْسِلْتُ بِهِۦٓ إِلَيْكُمْ ۚ وَيَسْتَخْلِفُ رَبِّى قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُۥ شَيْـًٔا ۚ إِنَّ رَبِّى عَلَىٰ كُلِّ شَىْءٍ حَفِيظٌۭ﴿٥٧﴾
volume_up share
فَإِن تَوَلَّوْا എനി നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം فَقَدْ أَبْلَغْتُكُم എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു കഴിഞ്ഞു (എത്തിച്ചിട്ടുണ്ടു) مَّا യാതൊന്നു, എന്തോ أُرْسِلْتُ ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു بِهِ അതുമായി, അതുകൊണ്ടു إِلَيْكُمْ നിങ്ങളിലേക്കു وَيَسْتَخْلِفُ പിന്നാലെ കൊണ്ടു വരുക (പകരം കൊണ്ടുവരുക- പിന്നില്‍ വരുത്തുക)യും ചെയ്യും رَبِّي എന്‍റെ റബ്ബു قَوْمًا ഒരു ജനതയെ, വല്ല ജനതയെയും غَيْرَكُمْ നിങ്ങളല്ലാത്ത وَلَا تَضُرُّونَهُ അവന്നു നിങ്ങള്‍ ഉപദ്രവം ചെയ്കയുമില്ല شَيْئًا യാതൊന്നും, ഒരു വസ്തുവും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍റെമേലും حَفِيظٌ കാത്തുപോരുന്ന (മേല്‍നോട്ടം നടത്തുന്ന)വനാണു.
"എനി, നിങ്ങള്‍ തിരിഞ്ഞുകളയുകയാണെങ്കില്‍, എന്നെ നിങ്ങളിലേക്ക് യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അത് (ഇതാ) നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചുതന്നിട്ടുണ്ട്. എന്‍റെ റബ്ബ് നിങ്ങളല്ലാത്ത ഒരു ജനതയെ (നിങ്ങള്‍ക്കു പകരം) പിന്നാലെ കൊണ്ടുവരുകയും ചെയ്യും. അവനു നിങ്ങള്‍ യാതൊന്നും (തന്നെ) ഉപദ്രവം ചെയ്കയുമില്ല. നിശ്ചയമായും, എന്‍റെ റബ്ബ് എല്ലാ വസ്തുവിന്‍റെയും മേല്‍(നോട്ടം ചെയ്ത്) കാത്തുപോരുന്നവനാകുന്നു."
തഫ്സീർ : 53-57
View   
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا هُودًۭا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍۢ مِّنَّا وَنَجَّيْنَـٰهُم مِّنْ عَذَابٍ غَلِيظٍۢ﴿٥٨﴾
volume_up share
وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴാകട്ടെ أَمْرُنَا നമ്മുടെ കല്‍പന, കാര്യം نَجَّيْنَا നാം രക്ഷപ്പെടുത്തി هُودًا ഹൂദിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടുകൂടി بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍നിന്നുള്ള, നമ്മുടെ വക وَنَجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِّنْ عَذَابٍ ഒരു ശിക്ഷയില്‍ നിന്നു غَلِيظٍ കടുത്തതായ, കഠിനമായ, കനത്ത.
നമ്മുടെ കല്‍പന വന്നപ്പോഴാകട്ടെ, ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷിച്ചു; അതികാഠിന്യമായ ഒരു ശിക്ഷയില്‍ നിന്നു അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 58-58
View   
وَتِلْكَ عَادٌۭ ۖ جَحَدُوا۟ بِـَٔايَـٰتِ رَبِّهِمْ وَعَصَوْا۟ رُسُلَهُۥ وَٱتَّبَعُوٓا۟ أَمْرَ كُلِّ جَبَّارٍ عَنِيدٍۢ﴿٥٩﴾
volume_up share
وَتِلْكَ അതു, അതാ عَادٌ ആദു جَحَدُوا അവര്‍ നിഷേധിച്ചു بِآيَاتِ ദൃഷ്ടാന്തങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ وَعَصَوْا അവര്‍ അനുസരണക്കേടും കാണിച്ചു رُسُلَهُ അവന്‍റെ റസൂലുകളോടു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَمْرَ عَنِيدٍ കല്‍പനയെ كُلِّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയുടെയും عَنِيدٍ ദുര്‍വ്വാശിക്കാരായ.
അതത്രെ ആദു ഗോത്രം! അവര്‍ തങ്ങളുടെ റബ്ബിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു; അവന്‍റെ റസൂലുകളോടു അനുസരണക്കേടു കാണിക്കുകയും ചെയ്തു. ദുര്‍വ്വാശിക്കാരായ എല്ലാ സ്വേച്ഛാധികാരികളുടെയും കല്‍പന അവര്‍ പിന്‍പറ്റുകയും ചെയ്തു.
തഫ്സീർ : 59-59
View   
وَأُتْبِعُوا۟ فِى هَـٰذِهِ ٱلدُّنْيَا لَعْنَةًۭ وَيَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ عَادًۭا كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًۭا لِّعَادٍۢ قَوْمِ هُودٍۢ﴿٦٠﴾
volume_up share
وَأُتْبِعُوا അവര്‍ അനുഗമിക്കപ്പെട്ടു (അവരുടെ പിന്നാലെ തുടര്‍ന്നു) فِي هَـٰذِهِ الدُّنْيَا ഈ ഇഹലോക ത്തില്‍ لَعْنَةً ശാപം, ഒരു (വമ്പിച്ച) ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തു നാളിലും أَلَا അല്ലാ, അറിയുക إِنَّ عَادًا നിശ്ചയമായും ആദു كَفَرُوا അവര്‍ നന്ദികേടു ചെയ്തു رَبَّهُمْ അവരുടെ റബ്ബിനോടു أَلَا അല്ലാ, അറിയുക بُعْدًا വിദൂരത لِّعَادٍ ആദിനു قَوْمِ هُودٍ ഹൂദിന്‍റെ ജനതയായ.
ഈ ഇഹത്തില്‍ (വമ്പിച്ച) ഒരു ശാപത്താല്‍ അവര്‍ അനുഗമിക്കപ്പെട്ടു; ഖിയാമത്തുനാളിലും (അനുഗമിക്കപ്പെട്ടു). അല്ലാ! (അറിയുക:) നിശ്ചയമായും, ആദുഗോത്രം തങ്ങളുടെ റബ്ബിനോടു നന്ദികേടു ചെയ്തു. അല്ലാ! (അറിയുക:) ഹൂദിന്‍റെ ജനതയായ ആദു ഗോത്രത്തിനു വിദൂരത! [കാരുണ്യത്തില്‍നിന്നും അവര്‍ എത്രയോ ദൂരം!]
തഫ്സീർ : 60-60
View   
وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًۭا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا فَٱسْتَغْفِرُوهُ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى قَرِيبٌۭ مُّجِيبٌۭ﴿٦١﴾
volume_up share
وَإِلَىٰ ثَمُودَ ഥമൂദിലേക്കും أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا ആരാധിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ هُوَ അവന്‍ أَنشَأَكُم നിങ്ങളെ ഉണ്ടാക്കി مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു وَاسْتَعْمَرَكُمْ നിങ്ങളെ അവന്‍ അധിവസിപ്പിക്കുക (കുടിയിരുത്തുക)യും ചെയ്തു فِيهَا അതില്‍ فَاسْتَغْفِرُوهُ അതിനാല്‍ അവനോടു പാപമോചനം തേടുവിന്‍ ثُمَّ تُوبُوا പിന്നെ പശ്ചാത്തപിക്കുവിന്‍ إِلَيْهِ അവങ്കലേക്കു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു قَرِيبٌ സമീപസ്ഥനാണു مُّجِيبٌ ഉത്തരം ചെയ്യുന്നവനാണു.
ഥമൂദു ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ നിങ്ങള്‍ക്ക് ഒരാരാധ്യനുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു (സൃഷ്ടിച്ചു)ണ്ടാക്കുകയും, നിങ്ങളെ അതില്‍ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, അവനോട് നിങ്ങള്‍ പാപമോചനം തേടുകയും, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും എന്‍റെ റബ്ബ് സമീപസ്ഥനും, ഉത്തരം നല്‍കുന്നവനുമാകുന്നു."
തഫ്സീർ : 61-61
View   
قَالُوا۟ يَـٰصَـٰلِحُ قَدْ كُنتَ فِينَا مَرْجُوًّۭا قَبْلَ هَـٰذَآ ۖ أَتَنْهَىٰنَآ أَن نَّعْبُدَ مَا يَعْبُدُ ءَابَآؤُنَا وَإِنَّنَا لَفِى شَكٍّۢ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍۢ﴿٦٢﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا صَالِحُ സ്വാലിഹേ قَدْ كُنتَ തീര്‍ച്ചയായും നീ ആയിരുന്നു, ആയിരുന്നിട്ടുണ്ടു فِينَا ഞങ്ങളില്‍ مَرْجُوًّا ഒരു അഭിലഷണീയന്‍ قَبْلَ هَـٰذَا ഇതിന്‍റെ മുമ്പു أَتَنْهَانَا നീ ഞങ്ങളെ വിരോധിക്കുകയോവിലക്കുന്നുവോ أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതു مَا يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ وَإِنَّنَا നിശ്ചയമായും ഞങ്ങള്‍ لَفِي شَكٍّ സംശയത്തില്‍തന്നെയാണു مِّمَّا تَدْعُونَا ഞങ്ങളെ നീ ക്ഷണിക്കുന്നതിനെപ്പറ്റി إِلَيْهِ അതിലേക്കു مُرِيبٍ സന്ദേഹപ്പെടുത്തുന്ന, ആശങ്കാജനകമായ.
അവര്‍ പറഞ്ഞു: "സ്വാലിഹേ, ഇതിനു മുമ്പ് തീര്‍ച്ചയായും നീ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നവയെ ഞങ്ങള്‍ ആരാധിക്കുന്നതിനെ നീ ഞങ്ങളോട് വിരോധിക്കുകയോ?! നീ ഞങ്ങളെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെപ്പറ്റി നിശ്ചയമായും ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു."
തഫ്സീർ : 62-62
View   
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍۢ مِّن رَّبِّى وَءَاتَىٰنِى مِنْهُ رَحْمَةًۭ فَمَن يَنصُرُنِى مِنَ ٱللَّهِ إِنْ عَصَيْتُهُۥ ۖ فَمَا تَزِيدُونَنِى غَيْرَ تَخْسِيرٍۢ﴿٦٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (എന്നോടൊന്നു പറയു വിന്‍) إِن كُنتُ ഞാനാണെങ്കില്‍ عَلَىٰ بَيِّنَةٍ (വ്യക്തമായ) തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള وَآتَانِي അവന്‍ എനിക്കു നല്‍കിയിരിക്കയും مِنْهُ അവങ്കല്‍നിന്നു رَحْمَةً കാരുണ്യം, ഒരു (വമ്പിച്ച) കാരുണ്യം فَمَن എന്നാല്‍ ആരാണു يَنصُرُنِي എന്നെ സഹായിക്കുക مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു إِنْ عَصَيْتُهُ അവനോടു ഞാന്‍ അനുസരണക്കേടു (എതിരു) ചെയ്യുന്ന പക്ഷം فَمَا تَزِيدُونَنِي അപ്പോള്‍ നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുന്നതല്ല غَيْرَ അല്ലാതെ, ഒഴികെ تَخْسِيرٍ നഷ്ടം വരുത്തല്‍.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (-ഒന്നു പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള (വ്യക്തമായ) തെളിവോടെയായിരിക്കുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യം എനിക്കവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍, അപ്പോള്‍ - ഞാന്‍ അല്ലാഹുവിനോട് അനുസരണക്കേട്‌ ചെയ്യുന്നപക്ഷം, അവനില്‍ നിന്നു ആരാണ് എന്നെ സഹായി(ച്ചു രക്ഷി)ക്കുക! അപ്പോള്‍, നഷ്ടം വരുത്തലല്ലാതെ (മറ്റൊന്നും) നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുകയില്ല."
തഫ്സീർ : 63-63
View   
وَيَـٰقَوْمِ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةًۭ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابٌۭ قَرِيبٌۭ﴿٦٤﴾
volume_up share
وَيَا قَوْمِ എന്‍റെ ജനങ്ങളേ هَـٰذِهِ ഇതാ, ഇതു نَاقَةُ اللَّـهِ അല്ലാഹുവിന്‍റെ ഒട്ടകം لَكُمْ നിങ്ങള്‍ക്കു آيَةً ഒരു ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ (എന്നാല്‍) അതിനെ വിട്ടേക്കുവിന്‍ تَأْكُلْ അതു തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّـهِ അല്ലാഹുവിന്‍റെ وَلَا تَمَسُّوهَا നിങ്ങളതിനെ സ്പര്‍ശിക്കുക (ബാധിപ്പിക്കുക)യും ചെയ്യരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും, തിന്‍മയെ فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ قَرِيبٌ സമീപസ്ഥമായ.
"എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം! ആകയാല്‍, അതിനെ (അതിന്‍റെ പാട്ടില്‍) നിങ്ങള്‍ വിട്ടേക്കുവിന്‍, അതു അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്ന് കൊള്ളട്ടെ. അതിനു ഒരു തിന്‍മയും നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്."
فَعَقَرُوهَا فَقَالَ تَمَتَّعُوا۟ فِى دَارِكُمْ ثَلَـٰثَةَ أَيَّامٍۢ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍۢ﴿٦٥﴾
volume_up share
فَعَقَرُوهَا എന്നിട്ടു അവരതിനെ കുത്തി അറുത്തു, അറുകൊല ചെയ്തു فَقَالَ അപ്പോഴദ്ദേഹം പറഞ്ഞു تَمَتَّعُوا നിങ്ങള്‍ സുഖമെടുത്തു കൊള്ളുക فِي دَارِكُمْ നിങ്ങളുടെ പാര്‍പ്പിടത്തില്‍ (വസതിയില്‍) ثَلَاثَةَ أَيَّامٍ മൂന്നു ദിവസങ്ങള്‍ ذَٰلِكَ അതു وَعْدٌ ഒരു വാഗ്ദത്തമാണ് غَيْرُ مَكْذُوبٍ വ്യാജമായിരിക്കാത്ത (കളവാക്കപ്പെടാത്ത).
എന്നിട്ട്, അവര്‍ അതിനെ അറുകൊല ചെയ്തു. അപ്പോള്‍, അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടത്തില്‍ മൂന്നു ദിവസം സുഖമെടുത്തുകൊള്ളുവിന്‍. [അപ്പോഴേക്കും ശിക്ഷ അനുഭവപ്പെടും] അതു നിര്‍വ്യാജമായ ഒരു വാഗ്ദത്തമാകുന്നു."
തഫ്സീർ : 64-65
View   
فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَـٰلِحًۭا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍۢ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ﴿٦٦﴾
volume_up share
فَلَمَّا جَاءَ എന്നിട്ടു വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി صَالِحًا സ്വാലിഹിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടൊപ്പം بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَمِنْ خِزْيِ അപമാനത്തില്‍ നിന്നും يَوْمِئِذٍ അന്നത്തെ, ആ ദിവസത്തിലെ إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബു هُوَ അവനത്രെ (അവന്‍ തന്നെ) الْقَوِيُّ ശക്തന്‍ الْعَزِيزُ പ്രതാപശാലി.
അങ്ങനെ, നമ്മുടെ കല്‍പന വന്നപ്പോള്‍, സ്വാലിഹിനെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ച വരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി; അന്നേ ദിവസത്തെ അപമാനത്തില്‍നിന്നും (നാമവരെ രക്ഷപ്പെടുത്തി) നിശ്ചയമായും, നിന്‍റെ റബ്ബു തന്നെയാണു ശക്തനും, പ്രതാപശാലിയും ആയുള്ളവന്‍.
وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ﴿٦٧﴾
volume_up share
وَأَخَذَ പിടികൂടുകയും ചെയ്തു الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ الصَّيْحَةُ ഘോര ശബ്ദം, അട്ടഹാസം فَأَصْبَحُوا അങ്ങനെ അവരായി فِي دِيَارِهِمْ അവരുടെ വസതി (പാര്‍പിടം - ഭവനം) കളില്‍ جَاثِمِينَ കമിഴ്ന്നു (മുട്ടുകുത്തി) വീണവര്‍.
അക്രമം പ്രവര്‍ത്തിച്ചവരെ ഘോര ശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ, അവര്‍ അവരുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണവരായി [ചത്തൊടുങ്ങി].
كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًۭا لِّثَمُودَ﴿٦٨﴾
volume_up share
كَأَن لَّمْ يَغْنَوْا അവര്‍ ധന്യമാകാത്ത (ഉണ്ടായിട്ടില്ലാത്തപോലെ) فِيهَا അവയില്‍ (അവിടത്തില്‍) أَلَا അല്ലാ, അറിയുക إِنَّ ثَمُودَ നിശ്ചയമായും ഥമൂദു كَفَرُوا നന്ദികേടു ചെയ്തു رَبَّهُمْ അവരുടെ റബ്ബിനോടു أَلَا അല്ലാ, അറിയുക بُعْدًا വിദൂരത لِّثَمُودَ ഥമൂദിനു.
(അതെ) അവിടത്തില്‍ അവര്‍ ഉണ്ടായിട്ടില്ലാത്തതു പോലെ! അല്ലാ! (അറിയുക:) നിശ്ചയമായും, ഥമൂദുഗോത്രം അവരുടെ റബ്ബിനോടു നന്ദികേടു ചെയ്തു. അല്ലാ! (അറിയുക:) ഥമൂദു ഗോത്രത്തിനു വിദൂരത! [കാരുണ്യത്തില്‍നിന്നും അവര്‍ വളരെ അകലം!]
തഫ്സീർ : 66-68
View   
وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَـٰمًۭا ۖ قَالَ سَلَـٰمٌۭ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍۢ﴿٦٩﴾
volume_up share
وَلَقَدْ جَاءَتْ വരുകയുണ്ടായി, വന്നിട്ടുണ്ടു رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ അടു ക്കല്‍ بِالْبُشْرَىٰ സന്തോഷ വാര്‍ത്തയുമായി قَالُوا അവര്‍ പറഞ്ഞു سَلَامًا സലാം قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം فَمَا لَبِثَ എന്നിട്ടു അദ്ദേഹം താമസിച്ചില്ല أَن جَاءَ വരുവാന്‍ بِعِجْلٍ ഒരു പശു (മൂരി)ക്കുട്ടിയും കൊണ്ടു حَنِيذٍ ചുട്ടുവേവിക്കപ്പെട്ട.
നമ്മുടെ ദൂതന്‍മാര്‍ സന്തോഷ വാര്‍ത്തയുമായി ഇബ്രാഹീമിന്‍റെ അടുക്കല്‍ വരുകയുണ്ടായി. അവര്‍ പറഞ്ഞു: "സലാം!" [സമാധാനം ഭവിക്കട്ടെ] അദ്ദേഹം പറഞ്ഞു "സലാം" എന്നിട്ട് അദ്ദേഹം ഒരു ചുട്ടുവേവിച്ച പശുക്കുട്ടിയുമായി വരുവാന്‍ താമസമുണ്ടായില്ല.
തഫ്സീർ : 69-69
View   
فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةًۭ ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍۢ﴿٧٠﴾
volume_up share
فَلَمَّا رَأَىٰ എന്നിട്ട് അദ്ദേഹം കണ്ടപ്പോള്‍ أَيْدِيَهُمْ അവരുടെ കൈകളെ لَا تَصِلُ ചേരാതെ (നീളാതെ) إِلَيْهِ അതിലേക്കു نَكِرَهُمْ അവരെക്കുറിച്ചു وَأَوْجَسَ അദ്ദേഹം ശങ്കിച്ചു (അപരിചിതത്വം തോന്നി) മറച്ചു വെക്കുകയും ചെയ്തു, അദ്ദേഹത്തിനു തോന്നുകയും ചെയ്തു مِنْهُمْ അവരെപ്പറ്റി خِيفَةً ഒരു ഭയം, പേടി قَالُوا അവര്‍ പറഞ്ഞു لَا تَخَفْ ഭയപ്പെടേണ്ട إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمِ ജനങ്ങളിലേക്കു لُوطٍ ലൂത്ത്വിന്‍റെ.
എന്നിട്ട് അവരുടെ കൈകള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍, അദ്ദേഹം അവരെക്കുറിച്ചു ശങ്കിച്ചു; അവരെപ്പറ്റി അദ്ദേഹത്തിനു ഒരു ഭയം തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു:-"ഭയപ്പെടേണ്ട; ഞങ്ങള്‍ ലൂത്ത്വിന്‍റെ ജനങ്ങളിലേക്കു അയക്കപ്പെട്ടിരിക്കുകയാണു."
തഫ്സീർ : 70-70
View   
وَٱمْرَأَتُهُۥ قَآئِمَةٌۭ فَضَحِكَتْ فَبَشَّرْنَـٰهَا بِإِسْحَـٰقَ وَمِن وَرَآءِ إِسْحَـٰقَ يَعْقُوبَ﴿٧١﴾
volume_up share
وَامْرَأَتُهُ അദ്ദേഹത്തിന്‍റെ സ്ത്രീ (ഭാര്യ) قَائِمَةٌ നില്‍ക്കുന്നവളായിരുന്നു (നില്‍ക്കുകയായിരുന്നു) فَضَحِكَتْ അപ്പോള്‍ (എന്നിട്ടു) അവള്‍ ചിരിച്ചു فَبَشَّرْنَاهَا അപ്പോള്‍ അവള്‍ക്കു നാം സന്തോഷമറിയിച്ചു بِإِسْحَاقَ ഇസ്ഹാഖിനെപ്പറ്റി وَمِن وَرَاءِ പിന്നാലെ إِسْحَاقَ ഇസ്ഹാഖിന്‍റെ يَعْقُوبَ യഅ്ഖൂബിനെ(യും).
അദ്ദേഹത്തിന്‍റെ സ്ത്രീ (അടുത്ത്) നില്‍ക്കുന്നുണ്ടായിരുന്നു; അപ്പോള്‍ അവള്‍ ചിരിച്ചു. അപ്പോള്‍, നാം [അല്ലാഹു] ഇസ്ഹാഖിനെയും, ഇസ്ഹാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെയും കുറിച്ച് അവര്‍ക്കു സന്തോഷവാര്‍ത്ത അറിയിച്ചു.
തഫ്സീർ : 71-71
View   
قَالَتْ يَـٰوَيْلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٌۭ وَهَـٰذَا بَعْلِى شَيْخًا ۖ إِنَّ هَـٰذَا لَشَىْءٌ عَجِيبٌۭ﴿٧٢﴾
volume_up share
قَالَتْ അവള്‍ പറഞ്ഞു يَا وَيْلَتَىٰ കഷ്ടമേ, നാശമേ (അത്ഭുതം) أَأَلِدُ ഞാന്‍ പ്രസവിക്കുകയോ وَأَنَا ഞാനാകട്ടെ, ഞാനായിരിക്കെ عَجُوزٌ ഒരു കിഴവി وَهَـٰذَا ഇതാ, ഇതു بَعْلِي എന്‍റെ വരന്‍, എന്‍റെ ഭര്‍ത്താവും شَيْخًا വൃദ്ധനായിക്കൊണ്ടു إِنَّ هَـٰذَا നിശ്ചയമായും ഇതു لَشَيْءٌ ഒരു കാര്യം തന്നെ عَجِيبٌ അത്ഭുത (ആശ്ചര്യ)കരമായ.
അവള്‍ പറഞ്ഞു: "കഷ്ടം! [ആശ്ചര്യം തന്നെ!] ഞാന്‍ ഒരു കിഴവിയായിരിക്കെ ഞാന്‍ പ്രസവിക്കുകയോ - ഇതാ - എന്‍റെ ഭര്‍ത്താവു ഒരു വൃദ്ധനുമായിരിക്കെ?! നിശ്ചയമായും, ഇതൊരു അല്‍ഭുതകരമായ കാര്യം തന്നെ!"
قَالُوٓا۟ أَتَعْجَبِينَ مِنْ أَمْرِ ٱللَّهِ ۖ رَحْمَتُ ٱللَّهِ وَبَرَكَـٰتُهُۥ عَلَيْكُمْ أَهْلَ ٱلْبَيْتِ ۚ إِنَّهُۥ حَمِيدٌۭ مَّجِيدٌۭ﴿٧٣﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَتَعْجَبِينَ നീ അത്ഭുതപ്പെടുന്നുവോ مِنْ أَمْرِ اللَّـهِ അല്ലാഹുവിന്‍റെ കല്‍പനയെ (കാര്യത്തെ)പ്പറ്റി رَحْمَتُ اللَّـهِ അല്ലാഹുവിന്‍റെ കാരുണ്യം وَبَرَكَاتُهُ അവന്‍റെ അനുഗ്രഹങ്ങളും, ആശീര്‍വാദങ്ങളും عَلَيْكُمْ നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും) أَهْلَ الْبَيْتِ വീട്ടുകാരെ إِنَّهُ നിശ്ചയമായും അവന്‍ حَمِيدٌ സ്തുത്യാര്‍ഹനാണു مَّجِيدٌ മഹത്വമേറിയവനാണു.
അവര്‍ പറഞ്ഞു: "അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അല്‍ഭുതപ്പെടുന്നുവോ?! അല്ലാഹുവിന്‍റെ കാരുണ്യവും, അവന്‍റെ അനുഗ്രഹങ്ങളും നിങ്ങളിലുണ്ടാവട്ടെ, വീട്ടുകാരേ! നിശ്ചയമായും അവന്‍ സ്തുത്യാര്‍ഹനും മഹത്വമേറിയവനുമാകുന്നു."
തഫ്സീർ : 72-73
View   
فَلَمَّا ذَهَبَ عَنْ إِبْرَٰهِيمَ ٱلرَّوْعُ وَجَآءَتْهُ ٱلْبُشْرَىٰ يُجَـٰدِلُنَا فِى قَوْمِ لُوطٍ﴿٧٤﴾
volume_up share
فَلَمَّا ذَهَبَ എന്നിട്ടുപോയപ്പോള്‍ عَنْ إِبْرَاهِيمَ ഇബ്രാഹീമിനെ വിട്ടു الرَّوْعُ നടുക്കം, പേടി, പരിഭ്രമം وَجَاءَتْهُ അദ്ദേഹത്തിനുവരുകയും الْبُشْرَىٰ സന്തോഷവാര്‍ത്ത يُجَادِلُنَا നമ്മോടദ്ദേഹം തര്‍ക്കിക്കുന്നു فِي قَوْمِ ജനങ്ങളുടെ കാര്യത്തില്‍, ജനതയെപ്പറ്റി لُوطٍ ലൂത്ത്വിന്‍റെ.
എന്നിട്ട്, ഇബ്രാഹീമില്‍നിന്ന് നടുക്കം (നീങ്ങി) പോകുകയും, അദ്ദേഹത്തിന്നു സന്തോഷവാ൪ത്ത വരുകയും ചെയ്തപ്പോള്‍ അദ്ദേഹം (അതാ) ലൂത്ത്വിന്‍റെ ജനങ്ങളുടെ കാര്യത്തില്‍ നമ്മോടു ത൪ക്കിക്കുന്നു!
إِنَّ إِبْرَٰهِيمَ لَحَلِيمٌ أَوَّٰهٌۭ مُّنِيبٌۭ﴿٧٥﴾
volume_up share
إِنَّ إِبْرَاهِيمَ നിശ്ചയമായും ഇബ്രാഹീം لَحَلِيمٌ സഹനശീലന്‍ തന്നെ أَوَّاهٌ വളരെ മടക്കമുള്ളവനാണു مُّنِيبٌ വിനയം കാണിക്കുന്നവനാണു.
നിശ്ചയമായും, ഇബ്രാഹീം സഹനശീലനും, വളരെ (മനസ്സു) മടക്കമുള്ളവനും, വിനയ മനസ്കനും തന്നെയാകുന്നു.
يَـٰٓإِبْرَٰهِيمُ أَعْرِضْ عَنْ هَـٰذَآ ۖ إِنَّهُۥ قَدْ جَآءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ ءَاتِيهِمْ عَذَابٌ غَيْرُ مَرْدُودٍۢ﴿٧٦﴾
volume_up share
يَا إِبْرَاهِيمُ ഇബ്രാഹീമേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَـٰذَا ഇതിനെപ്പറ്റി, ഇതില്‍നിന്നു إِنَّهُ നിശ്ചയമായും അതു (കാര്യം) قَدْ جَاءَ വന്നു കഴിഞ്ഞു أَمْرُ رَبِّكَ നിന്‍റെ റബ്ബിന്‍റെ കല്‍പന, കാര്യം وَإِنَّهُمْ നിശ്ചയമായും അവര്‍ آتِيهِمْ അവര്‍ക്കു വരുന്നതാകുന്നു عَذَابٌ ശിക്ഷ غَيْرُ مَرْدُودٍതടുക്കാവതല്ലാത്ത.
(അവര്‍ പറഞ്ഞു:) "ഇബ്രാഹീമേ, ഇതില്‍ [ഈ തര്‍ക്കത്തില്‍] നിന്നു തിരിഞ്ഞു കളയുക. നിശ്ചയമായും കാര്യം: തന്‍റെ റബ്ബിന്‍റെ കല്‍പന (ഇതാ) വന്നു കഴിഞ്ഞു. നിശ്ചയമായും അവര്‍ [ആ ജനങ്ങള്‍] അപ്രതിരോധ്യമായ ഒരു (വമ്പിച്ച) ശിക്ഷ അവര്‍ക്കു വരുന്നതുമാകുന്നു.
തഫ്സീർ : 74-76
View   
وَلَمَّا جَآءَتْ رُسُلُنَا لُوطًۭا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًۭا وَقَالَ هَـٰذَا يَوْمٌ عَصِيبٌۭ﴿٧٧﴾
volume_up share
وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَഅദ്ദേഹത്തിനു അനിഷ്ടമായി (വ്യസനം പിടിപെട്ടു) بِهِمْ അവരെക്കൊണ്ടു, അവര്‍മൂലം وَضَاقَ بِهِمْ അവരെക്കൊണ്ടു (അവരാല്‍) ഇടുങ്ങുകയും ചെയ്തു ذَرْعًا മുഴങ്കൈ (മനസ്സു) وَقَالَ അദ്ദേഹം പറയുകയും ചെയ്തു هَـٰذَا ഇതു يَوْمٌ ഒരു ദിവസമാണു عَصِيبٌ കഠിനമായ, ഞെരുക്കപ്പെട്ട.
നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍മൂലം അദ്ദേഹത്തിനു വ്യസനം (അഥവാ അനിഷ്ടം) പിടിപെടുകയും, അവര്‍മൂലം മനസ്സിടുങ്ങുകയും ചെയ്തു: "ഇതൊരു കഠിനമായ ദിവസമാണു" എന്നദ്ദേഹം പറയുകയും ചെയ്തു.
തഫ്സീർ : 77-77
View   
وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَـٰقَوْمِ هَـٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌۭ رَّشِيدٌۭ﴿٧٨﴾
volume_up share
وَجَاءَهُ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു قَوْمُهُ അദ്ദേഹത്തിന്‍റെ ജനത يُهْرَعُونَ അവര്‍ (ധൃതിപ്പെട്ടു) കുതിച്ചു (ഓടി)ക്കൊണ്ടു إِلَيْهِ അദ്ദേഹത്തിലേക്കു وَمِن قَبْلُ മുമ്പേ, മുമ്പും كَانُوا അവരായിരുന്നു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും السَّيِّئَاتِ ദുഷ്പ്രവൃത്തി (തിന്‍മ)കള്‍ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇതാ بَنَاتِي എന്‍റെ പുത്രിമാരാണു, എന്‍റെ പെണ്‍മക്കള്‍ هُنَّ അവര്‍ أَطْهَرُ ഏറ്റവും ശുദ്ധമായവരാണു لَكُمْ നിങ്ങള്‍ക്കു فَاتَّقُوا അതിനാല്‍ സൂക്ഷിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ وَلَا تُخْزُونِ എന്നെ അപമാനപ്പെടുത്തുകയും അരുതു فِي ضَيْفِي എന്‍റെ അതിഥികളില്‍ (വിരുന്നുകാരില്‍) أَلَيْسَ ഇല്ലയോ مِنكُمْ നിങ്ങളില്‍ رَجُلٌ ഒരു പുരുഷന്‍ رَّشِيدٌ തന്‍റേടമുള്ള, നേര്‍മ്മാര്‍ഗ്ഗമുള്ള.
അദ്ദേഹത്തിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്കു (ധൃതിപ്പെട്ടു) ഓടിക്കൊണ്ടുവന്നു. മുമ്പേ അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍; അവര്‍ നിങ്ങള്‍ക്കു വളരെ ശുദ്ധമായുള്ളവരാണ്. [അവരെ നിങ്ങള്‍ക്കു വിവാഹം കഴിച്ചുതരാം] ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്‍റെ അതിഥികളുടെ വിഷയത്തില്‍ എന്നെ നിങ്ങള്‍ അപമാനപ്പെടുത്താതെയുമിരിക്കുവിന്‍. നിങ്ങളുടെ കൂട്ടത്തില്‍ തന്‍റേടമുള്ള ഒരു പുരുഷനുമില്ലേ?!"
قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّۢ وَإِنَّكَ لَتَعْلَمُ مَا نُرِيدُ﴿٧٩﴾
volume_up share
قَالُوا അവര്‍ പറഞ്ഞു لَقَدْ عَلِمْتَ നീ അറിഞ്ഞിട്ടുണ്ടു, നിനക്കറിവുണ്ടല്ലോ مَا لَنَا ഞങ്ങള്‍ക്കില്ല എന്നു فِي بَنَاتِكَ നിന്‍റെ പെണ്‍മക്കളില്‍ مِنْ حَقٍّ ഒരു കാര്യവും (ആവശ്യവും) وَإِنَّكَ നിശ്ചയമായും നീ لَتَعْلَمُ നീ അറിയുക തന്നെ ചെയ്യും مَا نُرِيدُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു.
അവര്‍ പറഞ്ഞു: "നിന്‍റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്കു ഒരു കാര്യവും [ആവശ്യവും] ഇല്ലെന്നു നിനക്കു അറിവുണ്ടല്ലോ, നിശ്ചയമായും, നിനക്കറിയാം ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്നും"
قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍۢ شَدِيدٍۢ﴿٨٠﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَوْ أَنَّ لِي എനിക്കുണ്ടായിരുന്നെങ്കില്‍ بِكُمْ നിങ്ങളോടു, നിങ്ങളെപ്പറ്റി قُوَّةً വല്ല ശക്തിയും أَوْ آوِي അല്ലെങ്കില്‍ ഞാന്‍ അഭയം പ്രാപിക്കാമായിരുന്നെങ്കില്‍ إِلَىٰ رُكْنٍ വല്ല ഘടകത്തി (ഭാഗത്തി)ലേക്കും (അവലംബത്തിലേക്കു) شَدِيدٍ ശക്തിമത്തായ, കെട്ടുറപ്പുള്ള.
അദ്ദേഹം പറഞ്ഞു: "എനിക്കു നിങ്ങളോടു [നിങ്ങളെ തടയുവാന്‍] വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍, ശക്തിമത്തായ വല്ല ഘടകത്തിലേക്കും (ചെന്നു) അഭയം പ്രാപിക്കാമായിരുന്നെങ്കില്‍! [ഹാ! എത്ര നന്നായേനെ!]
തഫ്സീർ : 78-80
View   
قَالُوا۟ يَـٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍۢ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ ۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ ٱلصُّبْحُ ۚ أَلَيْسَ ٱلصُّبْحُ بِقَرِيبٍۢ﴿٨١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا لُوطُ ലൂത്ത്വേ إِنَّا നിശ്ചയമായും ഞങ്ങള്‍ رُسُلُ ദൂതന്‍മാരാണു رَبِّكَനിന്‍റെ റബ്ബിന്‍റെ لَن يَصِلُوا അവര്‍ ചേരുന്നതേയല്ല, എത്തുകയില്ല തന്നെ إِلَيْكَ നിന്‍റെ അടുക്കലേക്കു فَأَسْرِ എനി രാത്രിയില്‍ യാത്ര ചെയ്യുക بِأَهْلِكَ നിന്‍റെ സ്വന്തക്കാരെ (ആള്‍ക്കാരെ - കുടുംബത്തെ - വീട്ടുകാരെ)യും കൊണ്ടു بِقِطْعٍ ഒരംശത്തില്‍ (ഭാഗത്തില്‍) مِّنَ اللَّيْلِ രാത്രിയില്‍നിന്നുള്ള (രാത്രിയു ടെ) وَلَا يَلْتَفِتْ തിരിഞ്ഞുനോക്കുകയും അരുതു مِنكُمْ നിങ്ങളില്‍നിന്നു أَحَدٌ ഒരാളും إِلَّا امْرَأَتَكَ നിന്‍റെ സ്ത്രീ (ഭാര്യ) ഒഴികെ إِنَّهُ നിശ്ചയമായും അതു (കാര്യം) مُصِيبُهَا അവള്‍ക്കു ബാധിക്കുന്നതാണു مَا أَصَابَهُمْ അവ൪ക്കു ബാധിക്കുന്നതു إِنَّ مَوْعِدَهُمُ നിശ്ചയമായും അവരുടെ വാഗ്ദത്ത (നിശ്ചിത) സമയം الصُّبْحُ പ്രഭാതമാണു, പുലര്‍ച്ചയാണു أَلَيْسَ الصُّبْحُ പ്രഭാതമല്ലയോ بِقَرِيبٍ അടുത്തതു, സമീപസ്ഥം.
അവര്‍ [ദൂതന്‍മാര്‍] പറഞ്ഞു: "ലൂത്ത്വേ, ഞങ്ങള്‍ താങ്കളുടെ റബ്ബിന്‍റെ ദൂതന്‍മാരാണു; അവര്‍ [ആ ജനങ്ങള്‍] താങ്കളുടെ അടുക്കലേക്കു (ഉപദ്രവാര്‍ത്ഥം) വന്നു ചേരുകയില്ല തന്നെ. എനി, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ [കുടുംബത്തെ]യും കൊണ്ടു രാത്രിയില്‍ നിന്നുള്ള ഒരംശത്തില്‍ [രാത്രി കഴിയുംമുമ്പ്] യാത്ര ചെയ്തുകൊള്ളുക; നിങ്ങളില്‍നിന്നു ഒരാളും (പോകുമ്പോള്‍) തിരിഞ്ഞുനോക്കുകയും ചെയ്യരുതു; താങ്കളുടെ സ്ത്രീ [ഭാര്യ] ഒഴികെ. നിശ്ചയമായും (കാര്യം:) അവര്‍ക്കു [ആ ജനങ്ങള്‍ക്കു] ബാധിക്കുന്നതു അവള്‍ക്കും ബാധിക്കുന്നതായിരിക്കും. നിശ്ചയമായും, അവരുടെ നിശ്ചിത സമയം, പ്രഭാതമാകുന്നു. പ്രഭാതം (ഇതാ,) സമീപത്തിലല്ലേ?!"
തഫ്സീർ : 81-81
View   
فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةًۭ مِّن سِجِّيلٍۢ مَّنضُودٍۢ﴿٨٢﴾
volume_up share
فَلَمَّا جَاءَ അങ്ങനെ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന جَعَلْنَا നാം ആക്കി عَالِيَهَا അതിന്‍റെമേല്‍ ഭാഗത്തെ سَافِلَهَا അതിന്‍റെ കീഴ്ഭാഗം, താഴ്ഭാഗത്തു وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുക(പെയ്യിക്കുക)യും ചെയ്തു عَلَيْهَا അതിന്‍റെമേല്‍, അതില്‍ حِجَارَةً കല്ലുകളെ مِّن سِجِّيلٍ ചൂളവെച്ച ഇഷ്ടികയില്‍ നിന്നുള്ള مَّنضُودٍ അട്ടിയാക്കപ്പെട്ട, മേല്‍ക്കുമേല്‍ (തുടര്‍ന്നു) വീണ.
അങ്ങനെ, നമ്മുടെകല്‍പന വന്നപ്പോള്‍, അതിന്‍റെ [രാജ്യത്തിന്‍റെ] മുകള്‍ഭാഗം അതിന്‍റെ താഴ്ഭാഗമാ(ക്കിമറി)ക്കുകയും, അതില്‍, (മേല്‍ക്കുമേല്‍ വന്നു) അട്ടിയാക്കപ്പെട്ട, ചൂളവെച്ച ഇഷ്ടികക്കല്ലുകളെ നാം വര്‍ഷിപ്പിക്കുകയും ചെയ്തു;-
مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّـٰلِمِينَ بِبَعِيدٍۢ﴿٨٣﴾
volume_up share
مُّسَوَّمَةً അടയാളപ്പെടുത്തപ്പെട്ടതായുംകൊണ്ടു عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ وَمَا هِيَ അതല്ല مِنَ الظَّالِمِينَ അക്രമികളില്‍നിന്നു بِبَعِيدٍ വിദൂരമായതു.
നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തി വെക്കപ്പെട്ടതായും കൊണ്ട്. അതു (ഈ) അക്രമികളില്‍ നിന്നു വിദൂരമായതൊന്നുമല്ലതാനും.
തഫ്സീർ : 82-83
View   
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًۭا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ وَلَا تَنقُصُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ ۚ إِنِّىٓ أَرَىٰكُم بِخَيْرٍۢ وَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍۢ مُّحِيطٍۢ﴿٨٤﴾
volume_up share
وَإِلَىٰ مَدْيَنَ മദ്‌ യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍, ഇബാദത്തു ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും ആരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ وَلَا تَنقُصُوا നിങ്ങള്‍ ചുരുക്കുകയും ചെയ്യരുതു الْمِكْيَالَ അളക്കുന്ന താപ്പു, അളത്തം وَالْمِيزَانَ തുലാസ്സും, തൂക്കവും إِنِّي നിശ്ചയമായും ഞാന്‍ أَرَاكُم നിങ്ങളെ കാണുന്നു بِخَيْرٍ ഗുണത്തില്‍, ക്ഷേമത്തില്‍ وَإِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ ശിക്ഷയെ يَوْمٍ ഒരു ദിവസത്തിലെ مُّحِيطٍ വലയം ചെയ്യുന്ന (പൊതുവെ ബാധിക്കുന്ന).
മദ്‌ യനിലേക്കു അവരുടെ [മദ്‌ യ൯കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ ഒരു ആരാധ്യനുമില്ല. നിങ്ങള്‍ അളത്തവും,തൂക്കവും കുറക്കുകയും ചെയ്യരുത്. നിശ്ചയമായും നിങ്ങളെ ഞാന്‍ ക്ഷേമത്തിലായി കാണുന്നു. നിശ്ചയമായും, നിങ്ങളുടെ മേല്‍ (നിങ്ങളെ) വലയം ചെയ്യുന്ന ഒരു ദിവസത്തിലെ ശിക്ഷയെക്കുറിച്ചു ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
وَيَـٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٨٥﴾
volume_up share
وَيَا قَوْمِ എന്‍റെ ജനങ്ങളേ أَوْفُوا നിറവേറ്റുവിന്‍, പൂര്‍ത്തിയാക്കികൊടുക്കുവിന്‍ الْمِكْيَالَ അളത്തം, താപ്പു وَالْمِيزَانَ തൂക്കവും, തുലാസ്സും بِالْقِسْطِ നീതി മുറപ്രകാരം وَلَا تَبْخَسُوا കുറവു വരുത്തുക (ഛേദ പ്പെടുത്തുക)യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തുക്കളെ, സാധനങ്ങള്‍ وَلَا تَعْثَوْا കുഴപ്പം (അനര്‍ത്ഥം) പ്രവര്‍ത്തിക്കുകയും അരുതു فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ നാശ(കുഴപ്പ)മുണ്ടാക്കുന്നവരായ നിലയില്‍.
"എന്‍റെ ജനങ്ങളേ, നിങ്ങള്‍ നീതിമുറപ്രകാരം അളത്തവും, തൂക്കവും പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍. മനുഷ്യര്‍ക്കു അവരുടെ സാധനങ്ങളെ കുറവു വരുത്തുകയും ചെയ്യരുത്. നാശകാരികളായ നിലയില്‍ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും ചെയ്യരുത്.
بَقِيَّتُ ٱللَّهِ خَيْرٌۭ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍۢ﴿٨٦﴾
volume_up share
بَقِيَّتُ ബാക്കിയാക്കുന്നതു, മിച്ചപ്പെടുത്തുന്നതു اللَّـهِ അല്ലാഹുവിന്‍റെ (വക) خَيْرٌ ഉത്തമ(ഗുണ) മാണു لَّكُمْ നിങ്ങള്‍ക്കു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍ وَمَا أَنَا ഞാനല്ലതാനും عَلَيْكُم നിങ്ങളുടെമേല്‍ بِحَفِيظٍ കാവല്‍ക്കാരന്‍, നോട്ടക്കാരന്‍, സൂക്ഷിച്ചു പോരുന്നവന്‍.
"അല്ലാഹു ബാക്കിയാക്കിത്തരുന്നതു നിങ്ങള്‍ക്കു ഗുണമായിരിക്കും; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍! ഞാന്‍ നിങ്ങളുടെമേല്‍ (നോട്ടം ചെയ്ത്) കാത്തുപോരുന്നവനല്ലതാനും."
തഫ്സീർ : 84-86
View   
قَالُوا۟ يَـٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَـٰٓؤُا۟ ۖ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ﴿٨٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا شُعَيْبُ ശുഐബേ أَصَلَاتُكَ നിന്‍റെ നമസ്കാരമോ تَأْمُرُكَ നിന്നോടു കല്‍പ്പിക്കുന്നതു أَن نَّتْرُكَ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍, ഉപേക്ഷിക്കണമെന്നു مَا يَعْبُدُ ആരാധിച്ചുവരുന്നതിനെ آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ أَوْ أَن نَّفْعَلَ അല്ലെങ്കില്‍ ഞങ്ങള്‍ ചെയ്യുന്നതു فِي أَمْوَالِنَا ഞങ്ങളുടെ സ്വത്തുക്കളില്‍ مَا نَشَاءُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു إِنَّكَ നിശ്ചയമായും നീ لَأَنتَ നീ തന്നെയാണു الْحَلِيمُ സഹനമുള്ളവന്‍, സഹിഷ്ണുതയുള്ളവന്‍ الرَّشِيدُ തന്‍റേടമുള്ളവന്‍, നേര്‍വഴിക്കുള്ളവന്‍.
അവര്‍ പറഞ്ഞു: "ശുഐബേ, നിന്‍റെ നമസ്കാരമാണോ ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിന്നോടു കല്‍പിക്കുന്നതു?! അല്ലെങ്കില്‍, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നതു ഞങ്ങള്‍ ചെയ്തു വരുന്നതിനെ (ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍)?!! നിശ്ചയമായും, സഹനമുള്ളവനും തന്‍റേടമുള്ളവനും തന്നെയാണു നീ!"
തഫ്സീർ : 87-87
View   
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍۢ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًۭا ۚ وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا ٱلْإِصْلَـٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿٨٨﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِن كُنتُ ഞാനാണെങ്കില്‍ عَلَىٰ بَيِّنَةٍ (വ്യക്തമായ) തെളിവോടെ, തെളിവോടുകൂടി مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍ നിന്നു وَرَزَقَنِي അവന്‍ എനിക്കു നല്‍കുകയും ചെയ്തു مِنْهُ അവനില്‍ നിന്നു (അവന്‍റെ വകയായി) رِزْقًا ഉപജീവനം, വിഭവം, ആഹാരം, അനുഗ്രഹം حَسَنًا നല്ലതായ وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ലതാ നും أَنْ أُخَالِفَكُمْ നിങ്ങളോടു എതിരു (വ്യത്യാസം) ചെയ്‌വാന്‍ إِلَىٰ مَا യാതൊന്നിലേക്കു (തിരിഞ്ഞും കൊണ്ടു) أَنْهَاكُمْ നിങ്ങളെ ഞാന്‍ വിരോധിക്കുന്നു عَنْهُ അതിനെപ്പറ്റി إِنْ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല إِلَّا الْإِصْلَاحَ നന്‍മ വരുത്തുക (നന്നാക്കിത്തീര്‍ക്കുക)യല്ലാതെمَا اسْتَطَعْتُ എനിക്കു സാധിക്കുന്നതു (സാധ്യമായത്ര)وَمَا تَوْفِيقِي എന്‍റെ തൗഫീഖ് (എനിക്കു സഹായം നല്‍കല്‍, പ്രവര്‍ത്തനവിജയം) അല്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു (അല്ലാഹു മൂലം) അല്ലാതെ عَلَيْهِ അവന്‍റെ മേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചു وَإِلَيْهِ അവനിലേക്കു തന്നെ أُنِيبُ ഞാന്‍ (മനസ്സു) മടങ്ങുന്നു, വിനയപ്പെടുന്നു.
അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ?ഒന്നു പറഞ്ഞു തരുവിന്‍:) ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള (വ്യക്തമായ) തെളിവോടെയിരിക്കുകയും. അവന്‍റെ വകയായി അവന്‍ എനിക്കു നല്ലതായ വിഭവം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍.....?! [അപ്പോള്‍, എനിക്കു ഇങ്ങനെയല്ലാതെ ഉപദേശിക്കുവാന്‍ കഴിയുമോ?] ഏതൊന്നിനെക്കുറിച്ചു ഞാന്‍ നിങ്ങളെ വിരോധിക്കുന്നുവോ അതിലേക്കു (തിരിഞ്ഞ്) നിങ്ങളുമായി വ്യത്യാസം പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലതാനും, എനിക്കു സാധ്യമായത്ര നന്‍മ വരുത്തുകയല്ലാതെ (മറ്റൊന്നും) ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍റെ "തൗഫീഖ്, [പ്രവര്‍ത്തനവിജയം] അല്ലാഹു മൂലമല്ലാതെ ഇല്ലതാനും. അവന്‍റെ മേല്‍ ഞാന്‍ (കാര്യം) ഭരമേല്‍പിച്ചിരിക്കുന്നു; അവങ്കലേക്കുതന്നെ ഞാന്‍ (മനസ്സുമടങ്ങി) വിനയപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 88-88
View   
وَيَـٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَـٰلِحٍۢ ۚ وَمَا قَوْمُ لُوطٍۢ مِّنكُم بِبَعِيدٍۢ﴿٨٩﴾
volume_up share
وَيَا قَوْمِ എന്‍റെ ജനങ്ങളെ لَا يَجْرِمَنَّكُمْ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നിങ്ങള്‍ക്കു വരുത്തി ത്തീര്‍ക്കരുതു شِقَاقِي എന്‍റെ (എന്നോടുള്ള) ചേരിപിരിവു, കക്ഷിപിടിക്കല്‍, മത്സരം أَن يُصِيبَكُم നിങ്ങ ള്‍ക്കു എത്തുവാന്‍, ബാധിക്കല്‍ مِّثْلُ مَا أَصَابَ ബാധിച്ച (എത്തിയ)തു പോലുള്ളതു قَوْمَ نُوحٍ നൂഹിന്‍റെ ജനതക്കു أَوْ قَوْمَ അല്ലെങ്കില്‍ ജനതക്ക് هُودٍ ഹൂദിന്‍റെ أَوْ قَوْمَ അല്ലെങ്കില്‍ ജനതക്കു صَالِحٍ സ്വാലിഹിന്‍റെ وَمَا قَوْمُ ജനതയല്ലതാനും لُوطٍ ലൂത്ത്വിന്‍റെ مِّنكُم നിങ്ങളില്‍ നിന്നു بِبَعِيدٍ ദൂരപ്പെട്ടതു, അകലെയുള്ളത്.
"എന്‍റെ ജനങ്ങളെ, എന്നോടുള്ള കക്ഷിമാത്സര്യം നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നൂഹിന്‍റെ ജനതക്കോ, ഹൂദിന്‍റെ ജനതക്കോ, സ്വാലിഹിന്‍റെ ജനതക്കോ ബാധിച്ചതുപോലെയുള്ളതു [ശിക്ഷ] നിങ്ങള്‍ക്കു ബാധിക്കു(വാന്‍ ഇടയാകു)ന്നതിനു. ലൂത്ത്വിന്‍റെ ജനത(യാകട്ടെ) നിങ്ങളില്‍ നിന്നു അകലെയല്ലതാനും.
وَٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى رَحِيمٌۭ وَدُودٌۭ﴿٩٠﴾
volume_up share
وَاسْتَغْفِرُوا പാപമോചനം തേടുകയും ചെയ്‍വിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനോടു ثُمَّ تُوبُوا പിന്നെ പശ്ചാത്തപിക്കു (മടങ്ങു)വിന്‍ إِلَيْهِ അവങ്കലേക്കു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു رَحِيمٌ കരുണാനിധിയാണു وَدُودٌ വളരെ താല്‍പര്യ (സ്നേഹ) മുള്ളവനാണു.
"നിങ്ങളുടെ റബ്ബിനോടു നിങ്ങള്‍ പാപമോചനം തേടുകയും, പിന്നെ അവനിലേക്കു പശ്ചാത്തപിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, എന്‍റെ റബ്ബ് കരുണാനിധിയും, വളരെ (സ്നേഹ) താല്‍പര്യമുള്ളവനുമാകുന്നു."
തഫ്സീർ : 89-90
View   
قَالُوا۟ يَـٰشُعَيْبُ مَا نَفْقَهُ كَثِيرًۭا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًۭا ۖ وَلَوْلَا رَهْطُكَ لَرَجَمْنَـٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍۢ﴿٩١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا شُعَيْبُ ശുഐബേ مَا نَفْقَهُ ഞങ്ങള്‍ ഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്കു മനസ്സിലാ കുന്നില്ല كَثِيرًا വളരെ, പലതും, മിക്കതും مِّمَّا تَقُولُ നീ പറയുന്നതില്‍ നിന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَنَرَاكَ നിന്നെ ഞങ്ങള്‍ കാണുക തന്നെ ചെയ്യുന്നു فِينَا ഞങ്ങളില്‍, ഞങ്ങളുടെ കൂട്ടത്തില്‍ ضَعِيفًا ഒരു ബലഹീനനായി, ദുര്‍ബ്ബലനായി وَلَوْلَا ഇല്ലായിരുന്നെങ്കില്‍ رَهْطُكَ നിന്‍റെ കൂട്ടം (കൂട്ടുകുടുംബ ങ്ങള്‍) لَرَجَمْنَاكَ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലുക (എറിഞ്ഞാട്ടുക) തന്നെ ചെയ്തിരുന്നു وَمَا أَنتَ നീ അല്ലതാനും عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളുടെ അടുക്കല്‍ بِعَزِيزٍ ഒരു പ്രതാപശാലി, ഊക്കന്‍.
അവര്‍ പറഞ്ഞു: "ശുഐബേ, നീ പറയുന്നതില്‍ നിന്ന് മിക്കതും ഞങ്ങള്‍ക്കു ഗ്രഹിക്കു(വാന്‍ കഴിയു)ന്നില്ല; നിശ്ചയമായും, ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഒരു ബലഹീനനായിട്ടേ ഞങ്ങള്‍ കാണുന്നുള്ളു. നിന്‍റെ കുടുംബം ഇല്ലായിരുന്നുവെങ്കില്‍,നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്തിരുന്നു. നീ ഞങ്ങളുടെ അടുക്കല്‍ ഒരു പ്രതാപശാലിയൊന്നുമല്ല."
തഫ്സീർ : 91-91
View   
قَالَ يَـٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا ۖ إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌۭ﴿٩٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَهْطِي എന്‍റെ കൂട്ടു കുടുംബമോ, കൂട്ടമോ أَعَزُّ അധികം പ്രതാപം ഉള്ള (കൂടുതല്‍ പരിഗണനീയം) عَلَيْكُم നിങ്ങള്‍ക്കു (നിങ്ങളുടെ അടുക്കല്‍) مِّنَ اللَّـهِ അല്ലാഹുവിനെക്കാള്‍ وَاتَّخَذْتُمُوهُ അവനെ നിങ്ങള്‍ ആക്കുകയും ചെയ്തിരിക്കുന്നു(വോ) وَرَاءَكُمْ നിങ്ങ ളുടെ പിന്നില്‍, അപ്പുറം ظِهْرِيًّا പുറം തള്ളപ്പെട്ടവന്‍, പിറകോട്ടിടപ്പെട്ടതു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷമമായി) അറിയുന്ന)വനാണു.
അദ്ദേഹം പറഞ്ഞു "എന്‍റെ ജനങ്ങളേ, എന്‍റെ കൂട്ടു കുടുംബമാണോ നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിനേക്കാള്‍ കൂടുതല്‍ പരിഗണനീയം! അവനെ നിങ്ങള്‍ നിങ്ങളുടെ പിമ്പില്‍ പുറം തള്ളപ്പെട്ടവനാക്കുകയും ചെയ്തിരിക്കുന്നു(വോ)?! നിശ്ചയമായും, എന്‍റെ റബ്ബു നിങ്ങള്‍ പ്രവര്‍ത്തി ച്ചുവരുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായി അറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു."
തഫ്സീർ : 92-92
View   
وَيَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌۭ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌۭ يُخْزِيهِ وَمَنْ هُوَ كَـٰذِبٌۭ ۖ وَٱرْتَقِبُوٓا۟ إِنِّى مَعَكُمْ رَقِيبٌۭ﴿٩٣﴾
volume_up share
وَيَا قَوْمِ എന്‍റെ ജനങ്ങളേ اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു - സ്ഥിതി) അനുസരിച്ച് إِنِّي നിശ്ചയമായും ഞാന്‍ عَامِلٌ പ്രവര്‍ത്തിക്കുന്നവനാണ് سَوْفَ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും مَن ആര്‍ക്കാണു, ആരാണു يَأْتِيهِ അവനു വരും, വന്നെ ത്തുന്നതു عَذَابٌ (ഒരു) ശിക്ഷ يُخْزِيهِ അവനെ അപമാനപ്പെടുത്തുന്ന وَمَنْ ആരാണെന്നും هُوَ അവന്‍ كَاذِبٌ കളവു (വ്യാജം) പറയുന്നവനാണു وَارْتَقِبُوا നിങ്ങള്‍ പ്രതീക്ഷിക്കുക (നോക്കിയിരിക്കുക)യും ചെയ്യുവിന്‍ إِنِّي നിശ്ചയമായും ഞാന്‍ مَعَكُمْ നിങ്ങളോടൊപ്പം رَقِيبٌ പ്രതീക്ഷിക്കുന്ന (നോക്കിയിരി ക്കുന്ന)വനാണു.
"എന്‍റെ ജനങ്ങളേ, നിങ്ങളുടെ സ്ഥാനം [നിലപാടു] അനുസരിച്ചു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുവിന്‍; ഞാന്‍ (എന്‍റെ സ്ഥാനമനുസരിച്ചും) പ്രവര്‍ത്തിക്കുന്നവനാണു. പിറകെ നിങ്ങള്‍ക്കറിയാം, ആര്‍ക്കാണ് അപമാനപ്പെടുത്തുന്ന ശിക്ഷ വന്നെത്തുന്നതെന്നും, ആരാണ് വ്യാജം പറയുന്നവനെന്നും! (വരാനിരിക്കുന്നതു) നിങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുവിന്‍, നിശ്ചയമായും ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നവനാകുന്നു.
തഫ്സീർ : 93-93
View   
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًۭا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍۢ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ﴿٩٤﴾
volume_up share
وَلَمَّا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി شُعَيْبًا ശുഐബിനെ وَالَّذِينَ യതൊരുവരെയും آمَنُوا مَعَهُ അദ്ദേഹത്തിന്‍റെ കൂടെ വിശ്വസിച്ച بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَأَخَذَتِ പിടികൂടുകയും ചെയ്തു الَّذِينَ യതൊരുവരെ ظَلَمُوا അക്രമം ചെയ്ത الصَّيْحَةُ ഘോര ശബ്ദം, അട്ടഹാസം فَأَصْبَحُوا അങ്ങനെ (എന്നിട്ടു) അവരായി (രാവിലെ) فِي دِيَارِهِمْ അവരുടെ വസതി (പാര്‍പ്പിടം) കളില്‍ جَاثِمِينَ കമിഴ്ന്നു വീണവര്‍.
നമ്മുടെ കല്‍പന വന്നപ്പോള്‍, ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി; (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു ഘോര ശബ്ദം പിടിപ്പെടുകയും ചെയ്തു. അങ്ങനെ, അവര്‍ അവരുടെ വസതികളില്‍ (ചത്ത്) കമിഴ്ന്നു വീണവരായി;-
كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَا بُعْدًۭا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ﴿٩٥﴾
volume_up share
كَأَن لَّمْ يَغْنَوْا അവര്‍ ധന്യമാകാത്ത (ഉണ്ടാവാത്ത - നിവസിക്കാത്ത) പോലെ فِيهَا അവയില്‍, അവിടത്തില്‍ أَلَا അല്ലാ, അറിയുക بُعْدًا വിദൂരത لِّمَدْيَنَ മദ്‌-യന്നു كَمَا بَعِدَتْ ദൂരപ്പെട്ടതുപോലെ ثَمُودُ ഥമൂദ്.
(അതെ) അവര്‍ അവിടത്തില്‍ ഉണ്ടായിട്ടില്ലാത്തതു പോലെ! അല്ലാ! (അറിയുക:) ഥമൂദുഗോത്രം (കാരുണ്യത്തില്‍നിന്നു) ദൂരപ്പെട്ടതുപോലെ, മദ്‌ യനും [മദ്‌ യന്‍കാര്‍ക്കും] വിദൂരത!
തഫ്സീർ : 94-95
View   
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍۢ مُّبِينٍ﴿٩٦﴾
volume_up share
وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുണ്ടു مُوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ (അധികൃത) രേഖയുമായി مُّبِينٍ സ്പഷ്ടമായ.
നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ (അധികൃത) രേഖയുമായി മൂസായെയും നാം അയക്കുകയുണ്ടായി;-
إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱتَّبَعُوٓا۟ أَمْرَ فِرْعَوْنَ ۖ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍۢ﴿٩٧﴾
volume_up share
إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘത്തിന്‍റെയും فَاتَّبَعُوا എന്നിട്ടവര്‍ പിന്‍പറ്റി أَمْرَ فِرْعَوْنَ ഫി൪ഔന്‍റെ കല്‍പനയെ وَمَا أَمْرُ കല്പനയല്ലതാനും فِرْعَوْنَ ഫി൪ഔന്‍റെ بِرَشِيدٍ തന്‍റേടമുള്ളതു, നേര്‍വഴിക്കുള്ളതു.
ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക്. എന്നിട്ടു, അവര്‍ ഫിര്‍ഔന്‍റെ കല്‍പനയെ പിന്‍പറ്റി. ഫിര്‍ഔന്‍റെ കല്‍പന തന്‍റേടമുള്ളതു (അഥവാ നേര്‍വഴിക്കുള്ളതു) അല്ലതാനും.
يَقْدُمُ قَوْمَهُۥ يَوْمَ ٱلْقِيَـٰمَةِ فَأَوْرَدَهُمُ ٱلنَّارَ ۖ وَبِئْسَ ٱلْوِرْدُ ٱلْمَوْرُودُ﴿٩٨﴾
volume_up share
يَقْدُمُ അവന്‍ മുമ്പിലായി വരും, മുന്നിട്ടു വരും قَوْمَهُ അവന്‍റെ ജനങ്ങള്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ فَأَوْرَدَهُمُ എന്നിട്ടവരെ അവന്‍ വരുത്തും (കൊണ്ടുവരും) النَّارَ നരകത്തില്‍ وَبِئْسَ വളരെ ചീത്തയും, എത്രയോ മോശവും الْوِرْدُ (ആ ദാഹശമനത്തിനുള്ള) വരവു, വരുന്ന താവളം الْمَوْرُودُ വരപ്പെടുന്നതായ.
ഖിയാമത്തുനാളില്‍ അവന്‍ തന്‍റെ ജനതക്കു മുമ്പിലായിവരും; എന്നിട്ടു അവന്‍ അവരെ (ദാഹം തീര്‍ക്കുവാന്‍) നരകത്തിങ്കല്‍ വരുത്തുന്നതാണു. (ദാഹശമനത്തിനു) വരുന്ന (ആ) താവളം എത്രയോ ചീത്തയും!
തഫ്സീർ : 96-98
View   
وَأُتْبِعُوا۟ فِى هَـٰذِهِۦ لَعْنَةًۭ وَيَوْمَ ٱلْقِيَـٰمَةِ ۚ بِئْسَ ٱلرِّفْدُ ٱلْمَرْفُودُ﴿٩٩﴾
volume_up share
وَأُتْبِعُوا അവര്‍ തുടര്‍ത്തപ്പെട്ടിരിക്കുന്നു, അവര്‍ക്കു പിന്നാലെ ആക്കപ്പെട്ടിരിക്കുന്നു فِي هَـٰذِهِ ഇതില്‍ لَعْنَةً ശാപം وَيَوْمَ ദിവസത്തിലും الْقِيَامَةِ ഖിയാമത്തിന്‍റെ بِئْسَ വളരെ മോശം, എത്രയോ ചീത്ത الرِّفْدُ (ആ) കൊടുതി, സമ്മാനം, സഹായം الْمَرْفُودُ കൊടുക്കപ്പെട്ട, സമ്മാനിക്കപ്പെട്ട.
ഇതില്‍ [ഈ ലോകത്തില്‍] വെച്ചു ശാപം അവര്‍ക്കു (പിന്നാലെ) തുടര്‍ത്തപ്പെട്ടിരിക്കുന്നു; ഖിയാമത്തുനാളിലും (തന്നെ) (ആ) നല്‍കപ്പെട്ട സമ്മാനം എത്രയോ ചീത്ത!
തഫ്സീർ : 99-99
View   
ذَٰلِكَ مِنْ أَنۢبَآءِ ٱلْقُرَىٰ نَقُصُّهُۥ عَلَيْكَ ۖ مِنْهَا قَآئِمٌۭ وَحَصِيدٌۭ﴿١٠٠﴾
volume_up share
ذَٰلِكَ അതു مِنْ أَنبَاءِ വൃത്താന്ത(വര്‍ത്തമാന)ങ്ങളില്‍ പെട്ടതാണു الْقُرَىٰ രാജ്യങ്ങളുടെ نَقُصُّهُ നാം അത് കഥനം ചെയ്തു, വിവരിച്ചു عَلَيْكَ നിനക്ക്, നിന്‍റെ മേല്‍ مِنْهَا അവയിലുണ്ടു, അവയില്‍ ചിലതു قَائِمٌ നിലകൊള്ളുന്നതു, നിലനില്‍ക്കുന്നതാണു وَحَصِيدٌ കൊയ്തെടുക്കപ്പെട്ടതും.
അതു രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍പെട്ട (ചില)താകുന്നു; നാം നിനക്കതു കഥനം ചെയ്തു (വിവരിച്ചു) തരുകയാണ്‌. (നശിപ്പിക്കപ്പെടാതെ) നില കൊള്ളുന്ന (ചില)തും, കൊയ്തെടുക്കപ്പെട്ട (ചില)തും അവയിലുണ്ടു.
തഫ്സീർ : 100-100
View   
وَمَا ظَلَمْنَـٰهُمْ وَلَـٰكِن ظَلَمُوٓا۟ أَنفُسَهُمْ ۖ فَمَآ أَغْنَتْ عَنْهُمْ ءَالِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَىْءٍۢ لَّمَّا جَآءَ أَمْرُ رَبِّكَ ۖ وَمَا زَادُوهُمْ غَيْرَ تَتْبِيبٍۢ﴿١٠١﴾
volume_up share
وَمَا ظَلَمْنَاهُمْ നാം അവരോടു അക്രമം ചെയ്തിട്ടുമില്ല وَلَـٰكِن എങ്കിലും, പക്ഷെ ظَلَمُوا അവര്‍ അക്രമം ചെയ്തു (ചെയ്തതാണു) أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളോടും ആത്മാക്കളെ فَمَا أَغْنَتْ എന്നാല്‍ (എന്നിട്ടു) ധന്യമാക്കിയില്ല, ഉപകരിച്ചില്ല عَنْهُمْ അവര്‍ക്കു آلِهَتُهُمُ അവരുടെ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ الَّتِي യാതൊരു يَدْعُونَ അവര്‍ വിളിക്കുന്ന, പ്രാര്‍ത്ഥിച്ചിരുന്ന مِن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ مِن شَيْءٍ ഒരു വസ്തുവും (ഒട്ടും) لَّمَّا جَاءَ വന്നപ്പോള്‍ أَمْرُ കല്‍പന رَبِّكَ നിന്‍റെ റബ്ബിന്‍റെ وَمَا زَادُوهُمْ അവര്‍ അവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല غَيْرَ അല്ലാതെ, ഒഴികെ تَتْبِيبٍ നാശം വരുത്തല്‍, നാശമുണ്ടാക്കല്‍.
നാം അവരോടു അക്രമം ചെയ്തിട്ടുമില്ല; എങ്കിലും അവര്‍ തങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കയാണു. എന്നാല്‍, അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നതായ അവരുടെ ആരാധ്യന്‍മാര്‍ അവര്‍ക്കു ഒട്ടും തന്നെ ഉപകരിച്ചില്ല; നിന്‍റെ റബ്ബിന്‍റെ കല്‍പന വന്നപ്പോള്‍. അവര്‍ക്കു നാശം വരുത്തലല്ലാതെ (മറ്റൊന്നും) അവര്‍ വര്‍ദ്ധിപ്പിച്ചതുമില്ല.
وَكَذَٰلِكَ أَخْذُ رَبِّكَ إِذَآ أَخَذَ ٱلْقُرَىٰ وَهِىَ ظَـٰلِمَةٌ ۚ إِنَّ أَخْذَهُۥٓ أَلِيمٌۭ شَدِيدٌ﴿١٠٢﴾
volume_up share
وَكَذَٰلِكَ അപ്രകാരമാണു أَخْذُ പിടുത്തം, പിടിക്കല്‍ رَبِّكَ നിന്‍റെ റബ്ബിന്‍റെ إِذَا أَخَذَ അവന്‍ പിടിക്കുമ്പോള്‍, പിടിച്ചാല്‍ الْقُرَىٰ രാജ്യങ്ങളെ وَهِيَ അവ (ആയിരിക്കെ) ظَالِمَةٌ അക്രമകാരി(കള്‍) إِنَّ أَخْذَهُനിശ്ചയമായും അവന്‍റെ പിടുത്തം أَلِيمٌ വേദനയേറിയതാണു شَدِيدٌ കഠിനമായതാണു.
അപ്രകാരമാണു, രാജ്യങ്ങള്‍ [രാജ്യക്കാര്‍] അക്രമകാരികളായിരിക്കെ, നിന്‍റെ റബ്ബ് അവയെ പിടി(ച്ചു ശിക്ഷി)ക്കുമ്പോള്‍ അവന്‍റെ പിടുത്തം. നിശ്ചയമായും അവന്‍റെ പിടുത്തം വേദനയേറിയതും, കഠിനമായതുമാകുന്നു.
തഫ്സീർ : 101-102
View   
إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّمَنْ خَافَ عَذَابَ ٱلْـَٔاخِرَةِ ۚ ذَٰلِكَ يَوْمٌۭ مَّجْمُوعٌۭ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌۭ مَّشْهُودٌۭ﴿١٠٣﴾
volume_up share
إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّمَنْ خَافَ ഭയപ്പെട്ടവര്‍ക്കു عَذَابَ ശിക്ഷയെ الْآخِرَةِ പരലോകത്തെ ذَٰلِكَ يَوْمٌ അതു ഒരു ദിവസമാണു مَّجْمُوعٌ ഒരുമിച്ചു കൂട്ടപ്പെടുന്ന لَّهُ അതിലേക്കു (അന്നേക്കു) النَّاسُ മനുഷ്യര്‍ وَذَٰلِكَ يَوْمٌ അതു ഒരു ദിവസവുമാണു مَّشْهُودٌ ഹാജറുണ്ടാകുന്ന(ദൃക് സാക്ഷ്യമുണ്ടാകുന്ന). 11:104
നിശ്ചയമായും അതില്‍, പരലോക ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു (തക്കതായ) ഒരു ദൃഷ്ടാന്തമുണ്ട്. അതൊരു ദിവസമത്രെ, അന്നേക്കു മനുഷ്യര്‍ (മുഴുവനും) ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതു (എല്ലാവരും) ഹാജറുണ്ടാകുന്ന ഒരു ദിവസവുമത്രെ.
وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٍۢ مَّعْدُودٍۢ﴿١٠٤﴾
volume_up share
وَمَا نُؤَخِّرُهُ അതിനെ നാം പിന്തിക്കുന്നില്ല, താമസിപ്പിക്കുന്നില്ല إِلَّا لِأَجَلٍ ഒരവധിക്കല്ലാതെ, അവധിവരെയൊഴികെ مَّعْدُودٍ എണ്ണപ്പെട്ട (കണക്കാക്കപ്പെട്ട).
എണ്ണിക്കണക്കാക്കപ്പെട്ട ഒരു അവധിക്കല്ലാതെ നാം അതിനെ പിന്തിച്ചു (നീട്ടി) വെക്കുന്നുമില്ല.
يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِۦ ۚ فَمِنْهُمْ شَقِىٌّۭ وَسَعِيدٌۭ﴿١٠٥﴾
volume_up share
يَوْمَ يَأْتِ അതു വരുന്ന ദിവസം لَا تَكَلَّمُ സംസാരിക്കയില്ല نَفْسٌ ഒരു ആത്മാവും, വ്യക്തിയും, ദേഹവും إِلَّا بِإِذْنِهِ അവന്‍റെ അനുമതി കൂടാതെ فَمِنْهُمْ അപ്പോള്‍ അവരിലുണ്ടായിരിക്കും شَقِيٌّ നിര്‍ഭാഗ്യവാന്‍, പരാജിതന്‍, വഴികെട്ടവന്‍ وَسَعِيدٌ ഭാഗ്യവാനും, വിജയിയും, സല്‍ഭാഗ്യവാനും.
അതു വന്നെത്തുന്ന ദിവസം, ഒരു വ്യക്തിയും അവന്‍റെ [അല്ലാഹുവിന്‍റെ] അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍, അവരില്‍ ദുര്‍ഭാഗ്യവാന്‍മാരും സല്‍ഭാഗ്യവാന്‍മാരുമുണ്ടായിരിക്കും.
തഫ്സീർ : 103-105
View   
فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌۭ وَشَهِيقٌ﴿١٠٦﴾
volume_up share
فَأَمَّا എന്നാല്‍ الَّذِينَ شَقُوا യാതൊരുവര്‍ ദൗര്‍ഭാഗ്യമടഞ്ഞവര്‍, പരാജയപ്പെട്ടവര്‍ فَفِي النَّارِ നരകത്തിലായിരിക്കും لَهُمْ അവര്‍ക്കുണ്ടായിരിക്കും فِيهَا അതില്‍ زَفِيرٌ ദീര്‍ഘശ്വാസം, നെടുവീര്‍പ്പു وَشَهِيقٌ തേങ്ങിക്കരച്ചിലും, അട്ടഹാസവും.
എന്നാല്‍, ദൗര്‍ഭാഗ്യമടഞ്ഞവരാകട്ടെ, (അവര്‍) നരകത്തിലായിരിക്കും; അവര്‍ക്കു അതില്‍ നെടുവീര്‍പ്പും, തേങ്ങിക്കരച്ചിലും ഉണ്ടായിരിക്കും;-
خَـٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌۭ لِّمَا يُرِيدُ﴿١٠٧﴾
volume_up share
خَالِدِينَ നിത്യവാസികളായിക്കൊണ്ടു فِيهَا അതില്‍ مَا دَامَتِ നീണ്ടുനില്‍ക്കു(നിലനില്‍ക്കു- ഉണ്ടായിരിക്കു)മ്പോള്‍ (ഒക്കെയും) السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ رَبُّكَ നിന്‍റെ നാഥന്‍ إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് فَعَّالٌ (ശരിക്കു - നന്നായി) പ്രവര്‍ത്തിക്കുന്നവനാണു لِّمَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നത്.
ആകാശങ്ങളും, ഭൂമിയും നിലനില്‍ക്കുമ്പോഴൊക്കെയും അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ടു: നിന്‍റെ റബ്ബു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, നിന്‍റെ റബ്ബു താന്‍ ഉദ്ദേശിക്കുന്നതു (ശരിക്കും) ചെയ്യുന്നവനാകുന്നു.
وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَـٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍۢ﴿١٠٨﴾
volume_up share
وَأَمَّا എന്നാല്‍ الَّذِينَ سُعِدُوا ഭാഗ്യം സിദ്ധിച്ചവര്‍ فَفِي الْجَنَّةِ സ്വര്‍ഗ്ഗത്തിലായിരിക്കും خَالِدِينَ സ്ഥിരവാസികളായിക്കൊണ്ടു فِيهَا അതില്‍ مَا دَامَتِ നിലനില്‍ക്കു (നീണ്ടു നില്‍ക്കു)മ്പോള്‍ (എല്ലാം) السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ رَبُّكَ നിന്‍റെ നാഥന്‍ عَطَاءً ഒരു കൊടുതി, ദാനമായിട്ടു غَيْرَ مَجْذُوذٍ മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത).
സല്‍ഭാഗ്യം സിദ്ധിച്ചവരാകട്ടെ, (അവര്‍) സ്വര്‍ഗ്ഗത്തിലുമായിരിക്കും; ആകാശങ്ങളും, ഭൂമിയും നിലവിലിരിക്കുമ്പോഴൊക്കെയും അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ടു; നിന്‍റെ റബ്ബു ഉദ്ദേശിച്ചതൊഴികെ; മുറിഞ്ഞുപോകാത്ത ഒരു ദാനമായിക്കൊണ്ട്.
തഫ്സീർ : 106-108
View   
فَلَا تَكُ فِى مِرْيَةٍۢ مِّمَّا يَعْبُدُ هَـٰٓؤُلَآءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ ءَابَآؤُهُم مِّن قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍۢ﴿١٠٩﴾
volume_up share
فَلَا تَكُ അപ്പോള്‍ നീ ആയിരിക്കരുതു فِي مِرْيَةٍ ഒരു സംശയത്തിലും, തര്‍ക്കത്തില്‍ مِّمَّا يَعْبُدُ ആരാധിച്ചുവരുന്നതിനെപ്പറ്റി هَـٰؤُلَاءِ ഇക്കൂട്ടര്‍ مَا يَعْبُدُونَ അവര്‍ (ഇവര്‍) ആരാധിക്കുന്നില്ല إِلَّا كَمَا യാതൊന്നുപോലെയല്ലാതെ يَعْبُدُ ആരാധിക്കുന്നു آبَاؤُهُم അവരുടെ പിതാക്കള്‍ مِّن قَبْلُ മുമ്പ് وَإِنَّا നിശ്ചയമായും നാം لَمُوَفُّوهُمْ അവര്‍ക്കു പൂര്‍ത്തിയാക്കി (നിറവേറ്റി) കൊടുക്കുന്നവര്‍ തന്നെ نَصِيبَهُمْ അവരുടെ ഓഹരി, പങ്കു غَيْرَ مَنقُوصٍ ചുരുക്ക (കുറവു വരുത്ത) പ്പെടാതെ.
അപ്പോള്‍, ഇക്കൂട്ടര്‍ ആരാധിച്ചു വരുന്നതിനെപ്പറ്റി നീ യാതൊരു സംശയത്തിലും ആയിരിക്കരുത്. ഇവരുടെ പിതാക്കള്‍ മുമ്പ് ആരാധിച്ചിരുന്നതുപോലെയല്ലാതെ ഇവര്‍ ആരാധിക്കുന്നില്ല. [അവരെ ഇവരും അനുകരിക്കുന്നുവെന്നു മാത്രം] നിശ്ചയമായും നാം, അവരുടെ ഓഹരി (ഒട്ടും) കുറവു വരുത്തപ്പെടാത്ത വിധം അവര്‍ക്കു നിറവേറ്റിക്കൊടുക്കുന്നവരുമാകുന്നു.
തഫ്സീർ : 109-109
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّۢ مِّنْهُ مُرِيبٍۢ﴿١١٠﴾
volume_up share
وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം فَاخْتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു, ഭിന്നാഭിപ്രായമുണ്ടായി فِيهِ അതില്‍ وَلَوْلَا ഇല്ലായിരുന്നെങ്കില്‍ كَلِمَةٌ ഒരു വാക്ക്, വാക്യം سَبَقَتْ മുന്‍കഴിഞ്ഞു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു لَقُضِيَ തീരുമാനം ചെയ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ وَإِنَّهُمْ നിശ്ചയമായും അവര്‍ لَفِي شَكٍّ സംശയത്തില്‍തന്നെ مِّنْهُ അതിനെ പ്പറ്റി مُرِيبٍ ആശയക്കുഴപ്പത്തിലാകുന്ന, ആശങ്കാജനകമായ, സന്ദേഹപ്പെടുത്തുന്ന.
മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കുകയുണ്ടായി; എന്നിട്ട് അതില്‍ ഭിന്നാഭിപ്രായമുണ്ടായി. നിന്‍റെ റബ്ബില്‍നിന്നു ഒരു വാക്കു മുന്‍കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, അവര്‍ക്കിടയില്‍ തീരുമാനമെടുക്കപ്പെടുമായിരുന്നു. അവരാകട്ടെ, ഇതിനെക്കുറിച്ച്‌ ആശങ്കാജനകമായ സംശയത്തില്‍ തന്നെയാണ്.
وَإِنَّ كُلًّۭا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَـٰلَهُمْ ۚ إِنَّهُۥ بِمَا يَعْمَلُونَ خَبِيرٌۭ﴿١١١﴾
volume_up share
وَإِنَّ كُلًّا നിശ്ചയമായും എല്ലാവരും لَّمَّا لَيُوَفِّيَنَّهُمْ അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും, നിറവേറ്റാതിരിക്കുകയില്ല رَبُّكَ നിന്‍റെ റബ്ബു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ إِنَّهُ നിശ്ചയമായും അവന്‍ بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷമമായറിയുന്നവനാണു, സൂക്ഷമജ്ഞാനിയാണു.
നിശ്ചയമായും എല്ലാവരും, തന്നെ, അവര്‍ക്കു അവ(രവ)രുടെ കര്‍മ്മങ്ങള്‍ [കര്‍മ്മഫലങ്ങള്‍] നിന്‍റെ റബ്ബ് നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും. നിശ്ചയമായും അവന്‍, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാകുന്നു.
തഫ്സീർ : 110-111
View   
فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ ۚ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌۭ﴿١١٢﴾
volume_up share
فَاسْتَقِمْ എന്നാല്‍, (ആകയാല്‍) നീ ചൊവ്വിനു നിലകൊള്ളുക كَمَا أُمِرْتَ നിന്നോടു കല്പിക്കപ്പെട്ടതു പോലെ وَمَن تَابَ മടങ്ങിയ (പശ്ചാത്തപിച്ച) വരും مَعَكَ നിന്‍റെ കൂടെ وَلَا تَطْغَوْا നിങ്ങള്‍ അതിരുവിടുക (ധിക്കരിക്കുക)യും അരുതു إِنَّهُ നിശ്ചയമായും അവന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പ്പറ്റി بَصِيرٌ കാണുന്ന (കണ്ടറിയുന്ന)വനാണു.
ആകയാല്‍, നിന്നോടു കല്‍പിക്കപ്പെട്ടതുപോലെ നീയും, നിന്‍റെ കൂടെ പശ്ചാത്തപിച്ചു മടങ്ങിയിട്ടുള്ളവരും (നേരെ) ചൊവ്വായി നിലകൊള്ളുക. നിങ്ങള്‍ അതിരുവിടുകയും ചെയ്യരുത്. നിശ്ചയമായും, അവന്‍ [അല്ലാഹു] നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്.
وَلَا تَرْكَنُوٓا۟ إِلَى ٱلَّذِينَ ظَلَمُوا۟ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لَا تُنصَرُونَ﴿١١٣﴾
volume_up share
وَلَا تَرْكَنُوا നിങ്ങള്‍ ചായരുതു, തുനിയരുതു, ചരിയരുതു إِلَى الَّذِينَ ظَلَمُوا അക്രമം ചെയ്തവരിലേക്ക് فَتَمَسَّكُمُ എന്നാല്‍ നിങ്ങളെ സ്പര്‍ശിക്കുന്നതാണു النَّارُ നരകം, അഗ്നി وَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ, അല്ലാഹുവിന്നു مِنْ أَوْلِيَاءَ രക്ഷാകര്‍ത്താ (ബന്ധു - കാര്യ കര്‍ത്താ)ക്കളില്‍ നിന്നു (ആരും) ثُمَّ പിന്നെ (അതിനു പുറമെ) لَا تُنصَرُونَ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.
അക്രമം പ്രവര്‍ത്തിച്ചവരിലേക്കു നിങ്ങള്‍ ചാഞ്ഞുപോകുകയും ചെയ്യരുതു; എന്നാല്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്; അല്ലാഹുവിനെ കൂടാതെ യാതൊരു രക്ഷാധികാരികളും നിങ്ങള്‍ക്കില്ല താനും. (എന്നിരിക്കെ) പിന്നെ, നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.
തഫ്സീർ : 112-113
View   
وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًۭا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَـٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ﴿١١٤﴾
volume_up share
وَأَقِمِ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം طَرَفَيِ രണ്ടു തലപ്പത്തു, ഓരത്തു, വക്കത്തു, അറ്റത്തു النَّهَارِ പകലിന്‍റെ وَزُلَفًا അടുത്ത സമയങ്ങളിലും مِّنَ اللَّيْلِ രാത്രിയില്‍ നിന്നു إِنَّ الْحَسَنَاتِ നിശ്ചയമായും നന്‍മകള്‍ يُذْهِبْنَ അവ പോക്കി (നീക്കി) ക്കളയുന്നു السَّيِّئَاتِ തിന്‍മകളെ ذَٰلِكَ അതു (ഇതു) ذِكْرَىٰ ഉപദേശമാണു, സ്മരണയാണു لِلذَّاكِرِينَ ഓര്‍മ്മിക്കുന്ന (സ്മരിക്കുന്ന)വര്‍ക്കു.
പകലിന്‍റെ രണ്ടു വക്കിലും, രാത്രിയില്‍നിന്നു (പകലിനോടു) അടുത്ത വേളകളിലും നീ നമസ്കാരം നില നിറുത്തുകയും ചെയ്യുക. നിശ്ചയമായും, നന്‍മകള്‍ തിന്‍മകളെ പോക്കി [അകറ്റി]ക്കളയുന്നതാണ്. ഇതു, ഓര്‍മ്മിക്കുന്നവ൪ക്കു (ഓര്‍മ്മിക്കുവാന്‍) വേണ്ടിയുള്ള ഒരു ഉപദേശമാകുന്നു.
وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ﴿١١٥﴾
volume_up share
وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക فَإِنَّ اللَّـهَ എന്നാല്‍ (കാരണം) നിശ്ചയമായും അല്ലാഹു لَا يُضِيعُ അവന്‍ പാഴാക്കുക (വെറുതെയാക്കുക)യില്ല أَجْرَ പ്രതിഫലത്തെ الْمُحْسِنِينَ നന്‍മ (പുണ്യം - സല്‍ഗുണം - സുകൃതം) ചെയ്യുന്നവരുടെ.
ക്ഷമിക്കുകയും ചെയ്തു കൊള്ളുക. (കാരണം) നിശ്ചയമായും, സല്‍ഗുണം ചെയ്യുന്നവരുടെ പ്രതിഫലത്തെ അല്ലാഹു പാഴാക്കുകയില്ല.
തഫ്സീർ : 114-115
View   
فَلَوْلَا كَانَ مِنَ ٱلْقُرُونِ مِن قَبْلِكُمْ أُو۟لُوا۟ بَقِيَّةٍۢ يَنْهَوْنَ عَنِ ٱلْفَسَادِ فِى ٱلْأَرْضِ إِلَّا قَلِيلًۭا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَٱتَّبَعَ ٱلَّذِينَ ظَلَمُوا۟ مَآ أُتْرِفُوا۟ فِيهِ وَكَانُوا۟ مُجْرِمِينَ﴿١١٦﴾
volume_up share
فَلَوْلَا كَانَ എന്നാല്‍ (അപ്പോള്‍) എന്തുകൊണ്ടുണ്ടായില്ല, ഉണ്ടായിരുന്നുകൂടേ مِنَ الْقُرُونِ തലമുറകളില്‍ നിന്നും مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള أُولُو بَقِيَّةٍ അവശിഷ്ടമുള്ള (പാരമ്പര്യമുള്ള)വര്‍ (നല്ലവര്‍) يَنْهَوْنَ വിരോധിക്കുന്ന عَنِ الْفَسَادِ കുഴപ്പത്തെപ്പറ്റി, നാശത്തെ സംബന്ധിച്ചു فِي الْأَرْضِ ഭൂമിയില്‍ إِلَّا قَلِيلًا അല്‍പം ആളുകളൊഴികെ مِّمَّنْ أَنجَيْنَا നാം രക്ഷപ്പെടുത്തിയവരില്‍ പെട്ട مِنْهُمْ അവരില്‍ നിന്നു وَاتَّبَعَ പിന്‍പറ്റുകയും ചെയ്തു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ مَا യാതൊന്നിനെ أُتْرِفُوا അവര്‍ക്കു സുഖലോലുപത (ആഡംബരത്വം) നല്‍കപ്പെട്ടു فِيهِ അതില്‍ وَكَانُوا അവരായിരുന്നു താനും مُجْرِمِينَ കുറ്റവാളികള്‍, മഹാപാപികള്‍.
എന്നാല്‍, നിങ്ങള്‍ക്കു മുമ്പുള്ള (ആ) തലമുറകളില്‍ നിന്നും എന്തുകൊണ്ടുണ്ടായില്ല? ഭൂമിയില്‍ കുഴപ്പം (ഉണ്ടാക്കുന്നതിനെ) സംബന്ധിച്ച് (ജനങ്ങളെ) വിരോധിക്കുന്ന (നല്ല) പാരമ്പര്യമുള്ളവര്‍! (അതെ) അവരില്‍നിന്ന് നാം രക്ഷപ്പെടുത്തിയവരില്‍ പെട്ട അല്‍പം ആളുകളല്ലാതെ. അക്രമം പ്രവര്‍ത്തിച്ചവര്‍, യാതൊന്നില്‍ തങ്ങള്‍ക്കു സുഖലോലുപത നല്‍കപ്പെട്ടുവോ അതിനെ പിന്‍പറ്റുകയും ചെയ്തു; അവര്‍ കുറ്റവാളികളുമായിരുന്നു.
وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍۢ وَأَهْلُهَا مُصْلِحُونَ﴿١١٧﴾
volume_up share
وَمَا كَانَ ആകുകയില്ല, ഉണ്ടാവില്ല رَبُّكَ നിന്‍റെ റബ്ബ് لِيُهْلِكَ നശിപ്പിക്കുവാന്‍, നശിപ്പിക്കുക الْقُرَىٰ രാജ്യങ്ങളെ بِظُلْمٍ വല്ല അക്രമവും നിമിത്തം, അക്രമമായിട്ടു وَأَهْلُهَا അവയിലെ ആള്‍ക്കാരാകട്ടെ, ആള്‍ക്കാരായിരിക്കെ مُصْلِحُونَ നന്‍മ പ്രവര്‍ത്തിക്കുന്ന (നല്ലതു ചെയ്യുന്ന) വരാണു.
വല്ല അക്രമവും നിമിത്തം നിന്‍റെ റബ്ബ് രാജ്യങ്ങളെ നശിപ്പിക്കുകയുണ്ടാവില്ല, അവയിലെ ആള്‍ക്കാര്‍ നല്ലതു പ്രവര്‍ത്തിക്കുന്നവരായിരിക്കെ.
തഫ്സീർ : 116-117
View   
وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةًۭ وَٰحِدَةًۭ ۖ وَلَا يَزَالُونَ مُخْتَلِفِينَ﴿١١٨﴾
volume_up share
وَلَوْشَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്‍റെ റബ്ബ് لَجَعَلَ അവന്‍ ആക്കുക തന്നെ ചെയ്തിരുന്നു النَّاسَ മനുഷ്യരെ أُمَّةً ഒരു സമുദായം وَاحِدَةً ഒരേ, ഏക وَلَا يَزَالُونَ അവര്‍ ആയിക്കൊണ്ടേയിരിക്കയും ചെയ്യും, (വിട്ടുമാറാതെയുമിരിക്കുന്നു) مُخْتَلِفِينَ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടു, വ്യത്യസ്തരായിട്ടു, ഭിന്നിച്ചവരായി.
നിന്‍റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍, മനുഷ്യരെ അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്തിരുന്നു. അവര്‍ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടേയിരിക്കുന്നതാണു;
إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ﴿١١٩﴾
volume_up share
إِلَّا مَن رَّحِمَ കരുണ ചെയ്തവരൊഴികെ رَبُّكَ നിന്‍റെ റബ്ബു وَلِذَٰلِكَ അതിനുവേണ്ടി (തന്നെ), അതിനായിട്ടുമാണു خَلَقَهُمْ അവന്‍ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതു وَتَمَّتْ പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു كَلِمَةُ رَبِّكَ നിന്‍റെ റബ്ബിന്‍റെ വാക്കു (വാക്യം) لَأَمْلَأَنَّ നിശ്ചയമായും ഞാന്‍ നിറക്കും جَهَنَّمَ ജഹന്നമിനെ (നരകത്തെ) مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നും, ജിന്നുകളാലും وَالنَّاسِ മനുഷ്യരില്‍ നിന്നും, മനുഷ്യരാലും أَجْمَعِينَ എല്ലാം.
നിന്‍റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല] അതിനു വേണ്ടിയാണ് അവരെ അവന്‍ സൃഷ്ടിച്ചതും. നിന്‍റെ റബ്ബിന്‍റെ വാക്കു പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു; "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നുമെല്ലാം (തന്നെ) "ജഹന്നമി"നെ [നരകത്തെ] നിശ്ചയമായും നാം നിറക്കുന്നതാണു" എന്നു!
തഫ്സീർ : 118-119
View   
وَكُلًّۭا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَ ۚ وَجَآءَكَ فِى هَـٰذِهِ ٱلْحَقُّ وَمَوْعِظَةٌۭ وَذِكْرَىٰ لِلْمُؤْمِنِينَ﴿١٢٠﴾
volume_up share
وَكُلًّا എല്ലാം തന്നെ, ഒക്കെയും نَّقُصُّ നാം കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്ത (വര്‍ത്തമാന)ങ്ങളില്‍ നിന്നു الرُّسُلِ റസൂലുകളുടെ مَا نُثَبِّتُ നാം സ്ഥൈര്യം (സ്ഥിരത) നല്‍കുന്നതു, ഉറപ്പിച്ചു നിറുത്തുമാറുള്ളതു بِهِ അതുമൂലം فُؤَادَكَ നിന്‍റെ ഹൃദയത്തിനു, ഹൃദയത്തെ وَجَاءَكَ നിനക്കു വരുകയും ചെയ്തിരിക്കുന്നു فِي هَـٰذِهِ ഇതില്‍, ഇവയില്‍, ഇതിലൂടെ, ഇവയിലായി الْحَقُّ യഥാര്‍ത്ഥം, വേണ്ടപ്പെട്ടതു وَمَوْعِظَةٌ സദുപദേശവും وَذِكْرَىٰ സ്മരണയും, ഉപദേശവും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു.
റസൂലുകളുടെ വൃത്താന്തങ്ങളില്‍നിന്നും നിന്‍റെ ഹൃദയത്തിനു നാം സ്ഥൈര്യം നല്‍കുമാറുള്ളതൊക്കെയും നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തരുന്നു. യഥാര്‍ത്ഥ (വിവര)വും, സത്യവിശ്വാസികള്‍ക്കു സദുപദേശവും, സ്മരണയും ഇതിലൂടെ നിനക്കു വന്നെത്തുകയും ചെയ്തിരിക്കുന്നു.
وَقُل لِّلَّذِينَ لَا يُؤْمِنُونَ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنَّا عَـٰمِلُونَ﴿١٢١﴾
volume_up share
وَقُل പറയുകയും ചെയ്യുക لِّلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവരോട് اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തി ക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു -സ്ഥിതി) അനുസരിച്ചു إِنَّا നിശ്ചയമായും ഞങ്ങള്‍ (ഞങ്ങളും തന്നെ) عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണു.
വിശ്വസിക്കാത്തവരോടു നീ പറയുകയും ചെയ്യുക: "നിങ്ങള്‍ നിങ്ങളുടെ സ്ഥാനം [നിലപാട്] അനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുവിന്‍; ഞങ്ങള്‍ (ഞങ്ങളുടെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവരാകുന്നു;-
وَٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ﴿١٢٢﴾
volume_up share
وَانتَظِرُوا നോക്കിയിരിക്കുക (കാത്തിരിക്കുക)യും ചെയ്‍വിന്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ (ഞങ്ങളും തന്നെ) مُنتَظِرُونَ നോക്കി (കാത്ത്) ഇരിക്കുന്നവരാണു.
"നിങ്ങള്‍ കാത്തിരിക്കുകയും ചെയ്യുവിന്‍, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു."
തഫ്സീർ : 120-122
View   
وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿١٢٣﴾
volume_up share
وَلِلَّـهِ അല്ലാഹുവിനാണു غَيْبُ അദൃശ്യ (മറഞ്ഞ) കാര്യം السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും وَإِلَيْهِ അവങ്കലേക്കു തന്നെ يُرْجَعُ മടക്കപ്പെടുന്നു الْأَمْرُ കാര്യം كُلُّهُ അതെല്ലാം فَاعْبُدْهُ അതിനാല്‍ അവനെ ആരാധിച്ചുകൊള്ളുക وَتَوَكَّلْ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക عَلَيْهِ അവന്‍റെ മേല്‍, അവനില്‍ وَمَا അല്ലതാനും رَبُّكَ നിന്‍റെ റബ്ബു بِغَافِلٍ അശ്രദ്ധനേ عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യകാര്യം അല്ലാഹുവിനുള്ളതാണു. അവങ്കലേക്കുതന്നെ, കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യുന്നു. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെമേല്‍ (കാര്യങ്ങള്‍) ഭരമേല്‍പിക്കുകയും ചെയ്തു കൊള്ളുക. നിന്‍റെ റബ്ബു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി [ഒട്ടും] അശ്രദ്ധനല്ല താനും.
തഫ്സീർ : 123-123
View   
12.യൂസുഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ﴿١﴾
volume_up share
الر - "അലിഫ് - ലാം - റാ" تِلْكَ - അവ, ഇവ آيَاتُ - ആയത്തു (വചനം - സൂക്തം - ലക്‌ഷ്യം) കളാണു الْكِتَابِ - വേദഗ്രന്ഥത്തിന്റെ الْمُبِينِ - സ്പഷ്ടമായ, വ്യക്തമായ
"അലിഫ് - ലാം - റാ". ഇവ സ്പഷ്ടമായ (വേദ) ഗ്രന്ഥത്തിലെ "ആയത്തു" [വചനം] കളാകുന്നു.
إِنَّآ أَنزَلْنَـٰهُ قُرْءَٰنًا عَرَبِيًّۭا لَّعَلَّكُمْ تَعْقِلُونَ﴿٢﴾
volume_up share
إِنَّا أَنْزَلْنَاهُ - നിശ്ചയമായും നാമതു അവതരിപ്പിച്ചിരിക്കുന്നു قُرْآنًا ഒരു പാരായണ ഗ്രന്ഥമായി عَرَبِيًّا - അറബിയിലുള്ളതായ لَعَلَّكُمْ - നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം تَعْقِلُونَ - ബുദ്ധികൊടുക്കുക, ഗ്രഹിക്കുക, ചിന്തിക്കുക
നിശ്ചയമായും, നാം ഇതിനെ ഒരു അറബീ (ഭാഷയിലുള്ള) ഖുര്‍ആനായി [പാരായണ ഗ്രന്ഥമായി] ക്കൊണ്ടു അവതരിപ്പിച്ചിരിക്കുന്നു : നിങ്ങള്‍ ബുദ്ധികൊടു (ത്തു ഗ്രഹി) ക്കുവാന്‍വേണ്ടി
തഫ്സീർ : 1-2
View   
نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَـٰذَا ٱلْقُرْءَانَ وَإِن كُنتَ مِن قَبْلِهِۦ لَمِنَ ٱلْغَـٰفِلِينَ﴿٣﴾
volume_up share
نَحْنُ - നാം نَقُصُّ - നാം കഥനം ചെയ്യുന്നു, വിവരിക്കുകയാണു عَلَيْكَ - നിനക്കു أَحْسَنَ - ഏറ്റവും നല്ലതിനെ الْقَصَصِ - കഥാവിവരണത്തില്‍ بِمَا أَوْحَيْنَا - നാം വഹ് യു നല്‍കിയതു മൂലം إِلَيْكَ - നിനക്കു, നിന്നിലേക്കു هَٰذَا الْقُرْآنَ - ഈ ഖുര്‍ആനെ وَإِنْ كُنْتَ - നിശ്ചയമായും നീയായിരുന്നു مِنْ قَبْلِهِ - ഇതിനു മുമ്പു لَمِنَ പെട്ട (വന്‍) തന്നെ الْغَافِلِينَ - അശ്രദ്ധരില്‍ (അറിയാത്തവരില്‍)
ഏറ്റവും നല്ലൊരു കഥാവിവരണം നാം നിനക്ക് വിവരിച്ചുതരുകയാണ്‌ ; ഈ "ഖുര്‍ആനെ" നാം നിനക്കു "വഹ് യ്" [സന്ദേശം] നല്‍കിയിരിക്കുന്നതുമൂലം. നിശ്ചയമായും, ഇതിനു മുമ്പ് നീ (ഇതിനെപ്പറ്റി അറിയാത്ത) അശ്രദ്ധന്‍മാരില്‍ പെട്ടവന്‍ തന്നെയായിരുന്നു.
തഫ്സീർ : 3-3
View   
إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًۭا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ﴿٤﴾
volume_up share
إِذْ قَالَ - പറഞ്ഞ സന്ദര്‍ഭം يُوسُفُ - യൂസുഫ് لِأَبِيهِ - തന്റെ പിതാവിനോട് يَا أَبَتِ - എന്റെ പിതാവേ إِنِّي رَأَيْتُ - നിശ്ചയമായും ഞാന്‍ (സ്വപ്നം) കണ്ടു أَحَدَ عَشَرَ - പതിനൊന്നു كَوْكَبًا - നക്ഷത്രത്തെ وَالشَّمْسَ - സൂര്യനെയും وَالْقَمَرَ - ചന്ദ്രനെയും رَأَيْتُهُمْ - അവരെ ഞാന്‍ കണ്ടു لِي - എനിക്കു سَاجِدِينَ - സുജൂദു ചെയ്യുന്നവരായിട്ടു
യൂസുഫ് അദ്ദേഹത്തിന്റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)! എന്റെ പിതാവേ, ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും സ്വപ്നം കണ്ടു, അതായതു, എനിക്ക് "സുജൂദു" ചെയ്യുന്നവരായി അവരെ ഞാന്‍ കണ്ടു.
തഫ്സീർ : 4-4
View   
قَالَ يَـٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَـٰنَ لِلْإِنسَـٰنِ عَدُوٌّۭ مُّبِينٌۭ﴿٥﴾
volume_up share
قَالَ - അദ്ദേഹം പറഞ്ഞു يَا بُنَيَّ - എന്റെ കുഞ്ഞുമോനെ لَا تَقْصُصْ - നീ കഥനം ചെയ്യരുതു, വിവരിക്കരുതു رُؤْيَاكَ - നിന്റെ സ്വപ്നത്തെ عَلَىٰ إِخْوَتِكَ - നിന്റെ സഹോദരാന്മാര്‍ക്കു فَيَكِيدُوا - എന്നാല്‍ അവര്‍ തന്ത്രം പ്രയോഗിക്കും لَكَ - നിന്നോടു كَيْدًا - വല്ല തന്ത്രവും إِنَّ الشَّيْطَانَ - നിശ്ചയമായും പിശാചു لِلْإِنْسَانِ - മനുഷ്യനു عَدُوٌّ - ശത്രുവാകുന്നു مُبِينٌ - പ്രത്യക്ഷമായ, സ്പഷ്ടമായ, തനി
അദ്ദേഹം പറഞ്ഞു : "കുഞ്ഞുമകനേ, നിന്റെ സ്വപ്നം നിന്റെ സഹോദരന്മാര്‍ക്ക് നീ വിവരിച്ചുകൊടുക്കരുത്; എന്നാല്‍, വല്ല തന്ത്രം നിന്നോടു പ്രയോഗിച്ചേക്കും. നിശ്ചയമായും, പിശാച് മനുഷ്യനു ഒരു പ്രത്യക്ഷ ശത്രുവാകുന്നു.
وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ ٱلْأَحَادِيثِ وَيُتِمُّ نِعْمَتَهُۥ عَلَيْكَ وَعَلَىٰٓ ءَالِ يَعْقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيْكَ مِن قَبْلُ إِبْرَٰهِيمَ وَإِسْحَـٰقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌۭ﴿٦﴾
volume_up share
وَكَذَٰلِكَ - അപ്രകാരം يَجْتَبِيكَ - നിന്നെ തിരഞ്ഞെടുക്കും رَبُّكَ - നിന്റെ റബ്ബു وَيُعَلِّمُكَ - നിനക്കു (നിന്നെ) അവന്‍ പഠിപ്പിക്കുകയും ചെയ്യും مِنْ تَأْوِيلِ - വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നും الْأَحَادِيثِ - വര്‍ത്തമാനങ്ങളുടെ (സ്വപ്ന) വാര്‍ത്തകളുടെ وَيُتِمُّ - അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും نِعْمَتَهُ - അവന്റെ അനുഗ്രഹത്തെ عَلَيْكَ - നിന്റെമേല്‍ وَعَلَىٰ آلِ - കുടുംബത്തിന്റെ മേലും يَعْقُوبَ - യഅ്ഖൂബിന്റെ كَمَا أَتَمَّهَا - അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ عَلَىٰ أَبَوَيْكَ - നിന്റെ രണ്ടു പിതാക്കളുടെമേല്‍ مِنْ قَبْلُ - മുമ്പ് إِبْرَاهِيمَ - ഇബ്രാഹീമിന്റെ وَإِسْحَاقَ - ഇസ്ഹാഖിന്റെയും إِنَّ رَبَّكَ - നിശ്ചയമായും നിന്റെ റബ്ബു عَلِيمٌ - (സര്‍വ്വ) ജ്ഞനാണു حَكِيمٌ - അഗാധജ്ഞന്‍, യുക്തിമാന്‍.
"അപ്രകാരം, നിന്റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്; നിനക്കു അവന്‍ വര്‍ത്തമാനങ്ങുടെ വ്യാഖ്യാനത്തില്‍ നിന്നും പഠിപ്പിച്ചുതരുകയും ചെയ്യും; നിന്റെ മേലും, യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹം അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും; മുമ്പ് നിന്റെ രണ്ടു പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും മേല്‍ അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ. നിശ്ചയമായും, നിന്റെ റബ്ബ് സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു"
തഫ്സീർ : 5-6
View   
لَّقَدْ كَانَ فِى يُوسُفَ وَإِخْوَتِهِۦٓ ءَايَـٰتٌۭ لِّلسَّآئِلِينَ﴿٧﴾
volume_up share
لَقَدْ كَانَ - തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടു, ഉണ്ടായിരുന്നു فِي يُوسُفَ - യൂസുഫിലും وَإِخْوَتِهِ - അദ്ദേഹത്തിന്റെ സഹോദരന്മാരിലും آيَاتٌ - പല ദൃഷ്ടാന്തങ്ങള്‍ لِلسَّائِلِينَ - ചോദിക്കുന്ന (അന്വേഷിക്കുന്ന) വര്‍ക്കു
തീര്‍ച്ചയായും, യൂസുഫിലും, അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദി(ച്ചന്വേഷി)ക്കുന്നവര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടുണ്ട്.
തഫ്സീർ : 7-7
View   
إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَـٰلٍۢ مُّبِينٍ﴿٨﴾
volume_up share
إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لَيُوسُفُ യൂസുഫ് തന്നെ وَأَخُوهُ അവന്റെ സഹോദരനും أَحَبُّ അധികം ഇഷ്ടപ്പെട്ട(വര്‍)തു إِلَىٰ أَبِينَا നമ്മുടെ ബാപ്പാക്കു مِنَّا നമ്മെക്കാള്‍ وَنَحْنُ ഞങ്ങളാകട്ടെ, നാം عُصْبَةٌ ഒരു സംഘമാണു, കൂട്ടമുണ്ടു (എന്നിട്ടും) إِنَّ أَبَانَا നിശ്ചയമായും നമ്മുടെ പിതാവു لَفِي ضَلَالٍ ഒരു വഴിപിഴവില്‍ തന്നെ مُبِينٍ പ്രത്യക്ഷമായ
(അതെ) അവര്‍ (തമ്മില്‍) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "നാം ഒരു (ശക്തമായ) സംഘമുണ്ടായിരുന്നിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണു നമ്മുടെ പിതാവിനു നമ്മെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നിശ്ചയമായും, നമ്മുടെ പിതാവ് സ്പഷ്ടമായ ഒരു വഴിപിഴവില്‍ തന്നെയാണ്.
തഫ്സീർ : 8-8
View   
ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًۭا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًۭا صَـٰلِحِينَ﴿٩﴾
volume_up share
اقْتُلُوا നിങ്ങള്‍ കൊല്ലുവിന്‍, വധിക്കണം يُوسُفَ യൂസുഫിനെ أَوِ اطْرَحُوهُ അല്ലെങ്കില്‍ അവനെ ഇടുവിന്‍ أَرْضًا വല്ല ഭൂമിയിലും يَخْلُ എന്നാല്‍ ഒഴിവായിത്തീരും (ഒഴിഞ്ഞുകിട്ടും) لَكُمْ നിങ്ങള്‍ക്കു وَجْهُ മുഖം أَبِيكُمْ നിങ്ങളുടെ പിതാവിന്റെ وَتَكُونُوا നിങ്ങളായിരിക്കയും ചെയ്യും, ആയിരിക്കും ചെയ്യാം مِنْ بَعْدِهِ അതിനുശേഷം, അവന്റെ പിന്നീട് قَوْمًا ഒരു ജനം (ആളുകള്‍) صَالِحِينَ നല്ലവരായ
നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തണം. അല്ലെങ്കില്‍ അവനെ വല്ല ഭൂമിയിലും (കൊണ്ടുപോയി) ഇട്ടേക്കണം; (എന്നാല്‍) നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്കു ഒഴിവായിക്കിട്ടും; അതിനുശേഷം, നിങ്ങള്‍ നല്ല ജനമായിത്തീരുകയും ചെയ്യാം".
തഫ്സീർ : 9-9
View   
قَالَ قَآئِلٌۭ مِّنْهُمْ لَا تَقْتُلُوا۟ يُوسُفَ وَأَلْقُوهُ فِى غَيَـٰبَتِ ٱلْجُبِّ يَلْتَقِطْهُ بَعْضُ ٱلسَّيَّارَةِ إِن كُنتُمْ فَـٰعِلِينَ﴿١٠﴾
volume_up share
قَالَ പറഞ്ഞു قَائِلٌ പറയുന്നവന്‍, ഒരു വക്താവ് مِنْهُمْ അവരില്‍നിന്നു لَا تَقْتُلُوا നിങ്ങള്‍ കൊല്ലരുത്, വധിക്കരുത് يُوسُفَ യൂസുഫിനെ وَأَلْقُوهُ അവനെ ഇട്ടേക്കുവിന്‍ فِي غَيَابَتِ മറവില്‍, കുണ്ടില്‍, അഗാധതയില്‍, ആഴത്തില്‍, ഇരുട്ടില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ يَلْتَقِطْهُ അവനെ കണ്ടെടുത്തുകൊള്ളും بَعْضُ السَّيَّارَةِ യാത്ര സംഘക്കാരില്‍ ചിലര്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍
അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു : നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തരുത്; അവനെ (ഒരു) കിണറ്റിന്റെ അഗാധതയില്‍ ഇട്ടേക്കുകയും ചെയ്യുക; (ഏതെങ്കിലും) ചില യാത്രാസംഘം അവനെ കണ്ടെടുത്തു (കൊണ്ടുപോയി) കൊള്ളും, നിങ്ങള്‍ ചെയ്യുന്നവരാണെങ്കില്‍. [ചെയ്തേ തീരുവെങ്കില്‍ അത്ര ചെയ്‌താല്‍ മതി.]
തഫ്സീർ : 10-10
View   
قَالُوا۟ يَـٰٓأَبَانَا مَا لَكَ لَا تَأْمَ۫نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَـٰصِحُونَ﴿١١﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مَا لَكَ നിങ്ങള്‍ക്കെന്താണു لَا تَأْمَنَّا ന്നിങ്ങള്‍ ഞങ്ങളെ വിശ്വാസിക്കുന്നില്ല عَلَىٰ يُوسُفَ യൂസുഫിനെപ്പറ്റി وَإِنَّا ഞങ്ങളാകട്ടെ لَهُ അവനു (അവന്റെ) لَنَاصِحُونَ ഗുണകാംക്ഷികള്‍ തന്നെയാണ്.
അവര്‍ പറഞ്ഞു : "ഞങ്ങളുടെ ബാപ്പാ, നിങ്ങള്‍ക്കെന്താണ് - യൂസുഫിനെപ്പറ്റി നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങള്‍ അവനു ഗുണകാംക്ഷികള്‍ തന്നെയാണുതാനും. (-എന്നിട്ടും) !
أَرْسِلْهُ مَعَنَا غَدًۭا يَرْتَعْ وَيَلْعَبْ وَإِنَّا لَهُۥ لَحَـٰفِظُونَ﴿١٢﴾
volume_up share
أَرْسِلْهُ അവനെ അയക്കുക مَعَنَا ഞങ്ങളുടെ കൂടെ غَدًا നാളെ يَرْتَعْ അവന്‍ മേഞ്ഞ് (തിന്നും കുടിച്ചും സ്വതന്ത്രമായി) നടന്നുകൊള്ളട്ടെ وَيَلْعَبْ കളിക്കുകയും ചെയ്യട്ടെ وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്നു (സൂക്ഷിക്കുന്ന)വര്‍ തന്നെയാണ്
"നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരുക, അവന്‍ (തിന്നും കുടിച്ചും) സുഖിച്ചു നടക്കുകയും, കളിക്കുകയും ചെയ്യട്ടെ, നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു രക്ഷി) ക്കുന്നവരുമാകുന്നു."
തഫ്സീർ : 11-12
View   
قَالَ إِنِّى لَيَحْزُنُنِىٓ أَن تَذْهَبُوا۟ بِهِۦ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنتُمْ عَنْهُ غَـٰفِلُونَ﴿١٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَيَحْزُنُنِي എന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നു أَنْ تَذْهَبُوا നിങ്ങള്‍ പോകുന്നതു بِهِ അവനെ കൊണ്ടു وَأَخَافُ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. أَنْ يَأْكُلَهُ അവനെ തിന്നുന്നതു الذِّئْبُ ചെന്നായ وَأَنْتُمْ നിങ്ങളായിരിക്കെ عَنْهُ അവനെപ്പറ്റി غَافِلُونَ അശ്രദ്ധര്‍
അദ്ദേഹം പറഞ്ഞു; "നിശ്ചയമായും ഞാന്‍, അവനെ നിങ്ങള്‍ കൊണ്ടുപോകുന്നതു എന്നെ വ്യസനിപ്പിക്കുക തന്നെ ചെയ്യുന്നു; നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ, അവനെ ചെന്നായ (പിടിച്ചു) തിന്നുന്നതിനെ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു."
قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًۭا لَّخَـٰسِرُونَ﴿١٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു لَئِنْ أَكَلَهُ അവനെ തിന്നുവെങ്കില്‍ الذِّئْبُ ചെന്നായ وَنَحْنُ ഞങ്ങള്‍ ആയി (ഉണ്ടായി)രിക്കെ عُصْبَةٌ ഒരു സംഘം, കൂട്ടം إِنَّا إِذًا എന്നാല്‍ (അപ്പോള്‍) നിശ്ചയമായും ഞങ്ങള്‍ لَخَاسِرُونَ നഷ്ടക്കാര്‍ തന്നെ
അവര്‍ പറഞ്ഞു : "ഞങ്ങള്‍ ഒരു (ശക്തമായ) സംഘം ഉണ്ടായിട്ടും അവനെ ചെന്നായ (പിടിച്ചു) തിന്നുവെങ്കില്‍, നിശ്ചയമായും, അപ്പോള്‍, ഞങ്ങള്‍ നഷ്ടക്കാര്‍ തന്നെയാണല്ലോ."
തഫ്സീർ : 13-14
View   
فَلَمَّا ذَهَبُوا۟ بِهِۦ وَأَجْمَعُوٓا۟ أَن يَجْعَلُوهُ فِى غَيَـٰبَتِ ٱلْجُبِّ ۚ وَأَوْحَيْنَآ إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ﴿١٥﴾
volume_up share
فَلَمَّا ذَهَبُوا അങ്ങനെ (എന്നിട്ടു) അവര്‍ പോയപ്പോള്‍ بِهِ അവനെയും കൊണ്ടു وَأَجْمَعُوا അവര്‍ ഏകോപിക്കുക (തീര്‍ച്ചപ്പെടുത്തുക)യും أَنْ يَجْعَلُوهُ അദ്ദേഹത്തെ അവര്‍ ആകുവാന്‍ فِي غَيَابَتِ അടി (അഗാധത)യില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ وَأَوْحَيْنَا നാം വഹ് യു (ബോധനം) നല്‍കുകയും ചെയ്തു إِلَيْهِ അദ്ദേഹത്തിനു لَتُنَبِّئَنَّهُمْ നിശ്ചയമായും നീ അവരെ ബോധപ്പെടുത്തുമെന്നു بِأَمْرِهِمْ അവരുടെ കാര്യ(വിഷയത്തെ)പ്പറ്റി هَٰذَا ഈ وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അറിയുകയില്ല, അറിയാതെ
അങ്ങനെ, അവര്‍ അദ്ദേഹത്തെ കൊണ്ടുപോകുകയും, അദ്ദേഹത്തെ കിണറ്റിന്റെ അഗാധതയിലാക്കുവാന്‍ അവര്‍ ഏകോപി(ച്ചുറപ്പി) ക്കുകയും ചെയ്തപ്പോള്‍...! [അതവര്‍ നടപ്പില്‍ വരുത്തുക തന്നെ ചെയ്തു] നാം അദ്ദേഹത്തിന് ബോധനം നല്‍ക്കുകയും ചെയ്തു: "അവരുടെ ഈ കാര്യത്തെ [ചെയ്തിയെ]പ്പറ്റി നീ അവരെ (ഒരിക്കല്‍) ബോധപ്പെടുത്തുക തന്നെ ചെയ്യുമെന്നു, അവരാകട്ടെ, അറിയുകയുമില്ല."
തഫ്സീർ : 15-15
View   
وَجَآءُوٓ أَبَاهُمْ عِشَآءًۭ يَبْكُونَ﴿١٦﴾
volume_up share
وَجَاءُوا അവര്‍ വരുകയും ചെയ്തു أَبَاهُمْ അവരുടെ പിതാവിങ്കല്‍ عِشَاءً വൈകുന്നേരം, സന്ധ്യ മയങ്ങുന്നേരം يَبْكُونَ അവര്‍ കരഞ്ഞുംകൊണ്ടു
അവര്‍ വൈകുന്നേരം (സന്ധ്യമയങ്ങുമ്പോള്‍) അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞും കൊണ്ടു വരുകയും ചെയ്തു.
قَالُوا۟ يَـٰٓأَبَانَآ إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَـٰعِنَا فَأَكَلَهُ ٱلذِّئْبُ ۖ وَمَآ أَنتَ بِمُؤْمِنٍۢ لَّنَا وَلَوْ كُنَّا صَـٰدِقِينَ﴿١٧﴾
volume_up share
قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ, പിതാവേ إِنَّا ذَهَبْنَا ഞങ്ങള്‍ പോയി نَسْتَبِقُ മുന്നില്‍ കടക്കുവാന്‍ ശ്രമിച്ചു (മത്സരിച്ചു) കൊണ്ടു وَتَرَكْنَا ഞങ്ങള്‍ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു يُوسُفَ യൂസുഫിനെ عِنْدَ مَتَاعِنَا ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കല്‍ فَأَكَلَهُ അപ്പോള്‍ (അങ്ങനെ) അവനെ തിന്നു الذِّئْبُ ചെന്നായ وَمَا أَنْتَ നിങ്ങളല്ലതാനും بِمُؤْمِنٍ വിശ്വസിക്കുന്നവനേ لَنَا ഞങ്ങളെ وَلَوْ كُنَّا ഞങ്ങള്‍ ആയിരിന്നാലും صَادِقِينَ സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍
അവര്‍ പറഞ്ഞു : "ഞങ്ങളുടെ ബാപ്പാ, ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ടുപോയി; യൂസുഫിനെ ഞങ്ങളുടെ സാമാനത്തിങ്കല്‍ ഞങ്ങള്‍ വിട്ടേക്കുകയും ചെയ്തു; അങ്ങനെ, അവനെ ചെന്നായ (പിടിച്ചു) തിന്നു കളഞ്ഞു! ഞങ്ങള്‍ സത്യം പറയുന്നവരായിരുന്നാലും നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നവനല്ലതാനും. [എന്തുചെയ്യാനാണ്?!]"
وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍۢ كَذِبٍۢ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًۭا ۖ فَصَبْرٌۭ جَمِيلٌۭ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ﴿١٨﴾
volume_up share
وَجَاءُوا അവര്‍ വരുകയും ചെയ്തു عَلَىٰ قَمِيصِهِ അദ്ദേഹത്തിന്റെ കുപ്പായത്തിന്‍മേല്‍ بِدَمٍ ഒരു രക്തവും (ചോരയും) കൊണ്ടു كَذِبٍ വ്യാജമായ, കളവായ قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷെ, എന്നാല്‍, എങ്കിലും سَوَّلَتْ ഭംഗിയാക്കി (തോന്നിച്ചു) തന്നിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു أَنْفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി ക്ഷമ جَمِيلٌ ഭംഗിയായ (നല്ലതായ) وَاللَّهُ അല്ലാഹുവത്രെ الْمُسْتَعَانُ സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍ عَلَىٰ مَا تَصِفُونَ നിങ്ങള്‍ വിവരിക്കുന്ന (വര്‍ണ്ണിക്കുന്ന)തിനെ പറ്റി
അവര്‍ അദ്ദേഹത്തിന്റെ [യൂസുഫിന്റെ] കുപ്പായത്തിന്‍മേല്‍ ഒരു കള്ളച്ചോര കൊണ്ടുവരികയും ചെയ്തു. അദ്ദേഹം [പിതാവു] പറഞ്ഞു: "(അതൊന്നുമല്ല,) പക്ഷേ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്കു (എന്തോ) ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. [അതു നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കയാണ്] എനി, ഭംഗിയായ ക്ഷമ! [അതേ മാര്‍ഗ്ഗമുള്ളൂ] നിങ്ങള്‍ (ഈ) വിവരിക്കുന്നതിനെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്നവന്‍ അല്ലാഹുവത്രെ."
തഫ്സീർ : 16-18
View   
وَجَآءَتْ سَيَّارَةٌۭ فَأَرْسَلُوا۟ وَارِدَهُمْ فَأَدْلَىٰ دَلْوَهُۥ ۖ قَالَ يَـٰبُشْرَىٰ هَـٰذَا غُلَـٰمٌۭ ۚ وَأَسَرُّوهُ بِضَـٰعَةًۭ ۚ وَٱللَّهُ عَلِيمٌۢ بِمَا يَعْمَلُونَ﴿١٩﴾
volume_up share
وَجَاءَتْ - വന്നു سَيَّارَةٌ - ഒരു യാത്രാ സംഘം فَأَرْسَلُوا - എന്നിട്ടവര്‍ അയച്ചു وَارِدَهُمْ - അവരുടെ (വക) വെള്ളത്തിന്നു പോകുന്നവനെ فَأَدْلَىٰ - എന്നിട്ടവന്‍ താഴ്ത്തി, ഇറക്കി دَلْوَهُ - അവന്റെ തോട്ടി قَالَ - അവന്‍ പറഞ്ഞു يَا بُشْرَىٰ - സന്തോഷമേ هَٰذَا غُلَامٌ - ഇതാ ഒരു ബാലന്‍, ആണ്‍കുട്ടി وَأَسَرُّوهُ - അവര്‍ അദ്ദേഹത്തെ രഹസ്യമാക്കി (ഒളിച്ചു - സ്വകാര്യമാക്കി) വെക്കുകയും ചെയ്തു بِضَاعَةً - ഒരു ചരക്കായി وَاللَّهُ - അല്ലാഹുവാകട്ടെ عَلِيمٌ - അറിയുന്നവനാണു بِمَا يَعْمَلُونَ - അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ഒരു യാത്രാസംഘം വന്നു ; എന്നിട്ട് അവരുടെ വെള്ളംകോരിയെ അവര്‍ (വെള്ളത്തിനു) അയച്ചു: അവന്‍ അവന്റെ തോട്ടി (കിണറ്റില്‍) ഇറക്കി. അവന്‍ പറഞ്ഞു: സന്തോഷമേ! ഇതാ, ഒരു ബാലന്‍!!" അവര്‍ അദ്ദേഹത്തെ (എടുത്തു) ഒരു (കച്ചവട) ചരക്കായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുവാകട്ടെ, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്.
وَشَرَوْهُ بِثَمَنٍۭ بَخْسٍۢ دَرَٰهِمَ مَعْدُودَةٍۢ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ﴿٢٠﴾
volume_up share
وَشَرَوْهُ - അവര്‍ അദ്ദേഹത്തെ വിറ്റു بِثَمَنٍ - ഒരു വിലക്കു بَخْسٍ - നിസ്സാരമായ, തുച്ഛമായ دَرَاهِمَ - അതായതു ദിര്‍ഹമു (വെള്ളിപ്പണം)കള്‍ക്കു مَعْدُودَةٍ - എണ്ണിക്കണക്കാക്കപ്പെട്ട وَكَانُوا - അവരായിരുന്നുതാനും فِيهِ - അദ്ദേഹത്തി (ന്റെ കാര്യത്തി)ല്‍ مِنَ الزَّاهِدِينَ - ത്യാഗികളില്‍ (താല്‍പര്യമില്ലാത്ത - ആവശ്യമില്ലാത്തവരില്‍) പെട്ടവര്‍
അവര്‍ അദ്ദേഹത്തെ ഒരു നിസ്സാര വിലക്കു - എണ്ണിക്കണക്കാക്കപ്പെട്ട [അല്‍പമായ] വെള്ളിപ്പണത്തിനു - വില്‍ക്കുകയും ചെയ്തു. അവര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരില്‍ പെട്ടവരായിരുന്നു താനും.
തഫ്സീർ : 19-20
View   
وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًۭا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٢١﴾
volume_up share
وَقَالَ الَّذِي യാതൊരുവന്‍ പറഞ്ഞു اشْتَرَاهُ അദ്ദേഹത്തെ വാങ്ങിയ مِنْ مِصْرَ മിസ്രില്‍ (ഈജിപ്തി)ല്‍ നിന്നു لِامْرَأَتِهِ തന്റെ സ്ത്രീയോടു, ഭാര്യയോടു أَكْرِمِي നീ ആദരിക്കുക, മാന്യമാക്കണം مَثْوَاهُ അവന്റെ താമസം, പാര്‍പ്പിടത്തെ عَسَىٰ ആയേക്കാം أَنْ يَنْفَعَنَا അവന്‍ നമുക്കു പ്രയോജനപ്പെടുക أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം وَلَدًا ഒരു സന്താനം, കുട്ടി وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം ഹിതം (സൗകര്യം-സ്ഥാനം-ഇടം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ وَلِنُعَلِّمَهُ അദ്ദേഹത്തിനു നാം പഠിപ്പിക്കുവാന്‍വേണ്ടിയും مِنْ تَأْوِيلِ വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ, വിഷയങ്ങളുടെ وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ غَالِبٌ ജയിക്കുന്നവനാണു عَلَىٰ أَمْرِهِ അവന്റെ കാര്യത്തില്‍, കാര്യത്തിനു وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ അധികവും (അധികമാളും) النَّاسِ മനുഷ്യരില്‍ لَا يَعْلَمُونَ അറിയുകയില്ല, അവര്‍ക്കറിഞ്ഞുകൂടാ
മിസ്രിൽ [ഈജിപ്തില്‍] നിന്നു അദ്ദേഹത്തെ (വിലയ്ക്ക്) വാങ്ങിയവന്‍ തന്റെ സ്ത്രീ [ഭാര്യ]യോടു പറഞ്ഞു : "ഇവന്റെ (നമ്മുടെ കൂടെയുള്ള) താമസത്തെ നീ മാന്യമാക്കണം; അവന്‍ നമുക്കു പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍, നമുക്കവനെ ഒരു (പോറ്റു) കുട്ടിയാക്കി വെക്കാം." അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു. വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും അദ്ദേഹത്തിനു നാം പഠിപ്പിക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു). അല്ലാഹു അവന്റെ കാര്യത്തില്‍ [കാര്യം നടപ്പില്‍ വരുത്തുന്നതില്‍] വിജയിക്കുന്നവനാണു; എങ്കിലും മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيْنَـٰهُ حُكْمًۭا وَعِلْمًۭا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٢٢﴾
volume_up share
وَلَمَّا بَلَغَ അദ്ദേഹം എത്തിയ (പ്രാപിച്ച)പ്പോള്‍ أَشُدَّهُ അദ്ദേഹത്തിന്റെ പൂര്‍ണ്ണശക്തി കൂടുതല്‍ ബലവത്തായ സ്ഥിതി آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിജ്ഞാനം, വിധി وَعِلْمًا അറിവും, ജ്ഞാനവും وَكَذَٰلِكَ അപ്രകാരം, അതുപോലെയത്രെ نَجْزِي നാം പ്രതിഫലം കൊടുക്കുന്ന الْمُحْسِنِينَ സുകൃതം (നന്മ-സല്‍ഗുണം) ചെയ്യുന്നവര്‍ക്കു
അദ്ദേഹം തന്റെ പൂര്‍ണ്ണശക്തി [പക്വമായ പ്രായം] പ്രാപിച്ചപ്പോള്‍, അദ്ദേഹത്തിനു നാം വിജ്ഞാനവും, അറിവും നല്‍കി. അപ്രകാരം, സുകൃതം ചെയ്യുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നതാണു.
തഫ്സീർ : 21-22
View   
وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿٢٣﴾
volume_up share
وَرَاوَدَتْهُ അദ്ദേഹത്തോട് വശീകരണശ്രമം നടത്തി (നയത്തില്‍ തന്ത്രം പ്രയോഗിച്ചു) الَّتِي യാതൊരുവള്‍ هُوَ അദ്ദേഹം فِي بَيْتِهَا അവളുടെ വീട്ടിലാണു عَنْ نَفْسِهِ അദ്ദേഹത്തിനുവേണ്ടി (വശീകരണാര്‍ത്ഥം) وَغَلَّقَتِ അവള്‍ (അടച്ചു) പൂട്ടുകയും ചെയ്തു الْأَبْوَابَ വാതിലുകള്‍ وَقَالَتْ അവള്‍ പറയുകയും ചെയ്തു هَيْتَ لَكَ ഇങ്ങോട്ടുവാ, നീ വാ قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّهِ അല്ലാഹുവില്‍ ശരണം, അല്ലാഹുവിന്‍റെ രക്ഷ إِنَّهُ നിശ്ചയമായും അവന്‍, അദ്ദേഹം رَبِّي എന്‍റെ രക്ഷിതാവാണ്, യജമാനനാണു أَحْسَنَ അവന്‍ (അദ്ദേഹം) നന്നാക്കിയിരിക്കുന്നു مَثْوَايَ എന്റെ താമസത്തെ, പാര്‍പ്പിടം إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമം ചെയ്യുന്നവര്‍
അദ്ദേഹം യാതൊരുവളുടെ വീട്ടിലാണോ അവള്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ [അധീനപ്പെടുത്തുവാന്‍] ശ്രമം നടത്തി. അവള്‍ വാതിലുകള്‍ (അടച്ചു) പൂട്ടുകയും ചെയ്തു. "ഇങ്ങോട്ടുവാ!" എന്നു അവള്‍ പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു : അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവന്‍, എന്‍റെ രക്ഷിതാവാണ്‌; എന്‍റെ താമസം (ഇവിടെ) അവന്‍ നന്നാക്കി തന്നിരിക്കുന്നു നിശ്ചയമായും കാര്യം : അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
തഫ്സീർ : 23-23
View   
وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَـٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ﴿٢٤﴾
volume_up share
وَلَقَدْ هَمَّتْ അവള്‍ തീര്‍ച്ചയായും കരുതി, ഉദ്ദേശിക്കുകയുണ്ടായി بِهِ അദ്ദേഹത്തെപ്പറ്റി وَهَمَّ അദ്ദേഹവും കരുതി, ഉദ്ദേശിച്ചു بِهَا അവളെപ്പറ്റി لَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَنْ رَأَىٰ അദ്ദേഹം കണ്ടു (വെന്നതു), കാണല്‍ بُرْهَانَ ദൃഷ്ടാന്തം, തെളിവു رَبِّهِ തന്റെ റബ്ബിന്റെ كَذَٰلِكَ അപ്രകാരം لِنَصْرِفَ നാം തിരിച്ചുകളയുവാന്‍ വേണ്ടിയാണു عَنْهُ അദ്ദേഹത്തില്‍ നിന്നു السُّوءَ തിന്മയെ وَالْفَحْشَاءَ നീചവൃത്തിയെയും إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണു الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (കറകളഞ്ഞ-സത്തായ) വരായ
തീര്‍ച്ചയായും, അവള്‍ അദ്ദേഹത്തെക്കുറിച്ച് (ചിലതു) ഉദ്ദേശിക്കുകയുണ്ടായി; അദ്ദേഹം അവളെക്കുറിച്ചും (ചിലതു) ഉദ്ദേശിച്ചു; തന്‍റെ റബ്ബിന്റെ (വക) ദൃഷ്ടാന്തം അദ്ദേഹം കണ്ടിട്ടില്ലായിരുന്നുവെങ്കില്‍...! [അതു സംഭവിക്കുമായിരുന്നു!] അപ്രകാരം (ചെയ്തത്), അദ്ദേഹത്തില്‍ നിന്നും നാം തിന്മയും, നീചവൃത്തിയും തിരിച്ചുകളയുവാന്‍ വേണ്ടിയാണ്. (കാരണം) നിശ്ചയമായും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്മാരില്‍ പെട്ടവനാകുന്നു.
തഫ്സീർ : 24-24
View   
وَٱسْتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُۥ مِن دُبُرٍۢ وَأَلْفَيَا سَيِّدَهَا لَدَا ٱلْبَابِ ۚ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌۭ﴿٢٥﴾
volume_up share
وَاسْتَبَقَا രണ്ടാളും മുന്‍കടന്നു വന്നു, (മത്സരിച്ചോടി) الْبَابَ വാതില്‍ക്കല്‍, വാതില്‍ക്കലേക്കു وَقَدَّتْ അവള്‍ കീറുകയും ചെയ്തു قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം مِنْ دُبُرٍ പിന്നില്‍നിന്നും, പിന്നിലൂടെ وَأَلْفَيَا രണ്ടാളും കണ്ടെത്തുക (കണ്ടുമുട്ടുക)യും ചെയ്തു سَيِّدَهَا അവളുടെ നാഥനെ (യജമാനനെ) لَدَى الْبَابِ വാതില്‍ക്കല്‍വെച്ച്, വാതിലിന്നടുക്കല്‍ قَالَتْ അവള്‍ പറഞ്ഞു مَا جَزَاءُ പ്രതിഫലമല്ല, എന്താണു പ്രതിഫലം مَنْ أَرَادَ ഉദ്ദേശിച്ചവന്റെ بِأَهْلِكَ താങ്കളുടെ വീട്ടുകാരെക്കൊണ്ടു سُوءًا തിന്മയെ إِلَّا أَنْ يُسْجَنَ അവന്‍ തടവിലാക്ക (കാരാഗൃഹത്തിലാക്ക)പ്പെടുകയല്ലാതെ أَوْ عَذَابٌ അല്ലെങ്കില്‍ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ
രണ്ടുപേരും വാതില്‍ക്കലേക്കു മത്സരിച്ചോടി; അവള്‍ അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍നിന്നു (പിടിച്ച്) കീറുകയും ചെയ്തു. അവളുടെ നാഥനെ [ഭര്‍ത്താവിനെ] അവര്‍ വാതില്‍ക്കല്‍ വെച്ചു കണ്ടെത്തുകയും ചെയ്തു. (ഉടനെ) അവള്‍ പറഞ്ഞു : "നിങ്ങളുടെ വീട്ടുകാരെക്കൊണ്ടു തിന്മ (ചെയ്യുവാന്‍) ഉദ്ദേശിച്ചവന്റെ പ്രതിഫലം അല്ല, അവന്‍ തടവിലാക്കപ്പെടുകയോ, അല്ലെങ്കില്‍ വേദനയേറിയ വല്ല ശിക്ഷയോ അല്ലാതെ (മറ്റൊന്നും)."
തഫ്സീർ : 25-25
View   
قَالَ هِىَ رَٰوَدَتْنِى عَن نَّفْسِى ۚ وَشَهِدَ شَاهِدٌۭ مِّنْ أَهْلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٍۢ فَصَدَقَتْ وَهُوَ مِنَ ٱلْكَـٰذِبِينَ﴿٢٦﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു هِيَ അവള്‍, അവളത്രെ رَاوَدَتْنِي എന്നോടു വശീകരണശ്രമം നടത്തി, വശത്താക്കുവാന്‍ ശ്രമം നടത്തിയതു عَنْ نَفْسِي എനിക്കുവേണ്ടി (എന്നെ വശീകരിക്കുവാന്‍) وَشَهِدَ സാക്ഷ്യം പറയുകയും ചെയ്തു شَاهِدٌ ഒരു സാക്ഷി مِنْ أَهْلِهَا അവളുടെ ആള്‍ക്കാരില്‍നിന്നു, വീട്ടുകാരില്‍നിന്നു إِنْ كَانَ ആകന്നുവെങ്കില്‍ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു (വെങ്കില്‍) مِنْ قُبُلٍ മുന്നില്‍ (മുന്‍ഭാഗത്തു) നിന്നു فَصَدَقَتْ എന്നാല്‍ അവള്‍ സത്യം പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الْكَاذِبِينَ കളവു (വ്യാജം) പറയുന്നവരില്‍ പെട്ടവന്‍ ആകുന്നു
അദ്ദേഹം [യൂസുഫ്] പറഞ്ഞു : "അവളത്രെ എന്നെ വശീകരിക്കുവാന്‍ [വശത്താക്കുവാന്‍] ശ്രമം നടത്തിയത്." അവളുടെ ആള്‍ക്കാരില്‍നിന്നു ഒരാള്‍ (ഇങ്ങിനെ) സാക്ഷ്യം പറയുകയും ചെയ്തു : "അവന്റെ കുപ്പായം മുന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ സത്യം പറഞ്ഞിരിക്കുകയാണു; അവന്‍ കളവു പറയുന്നവരില്‍ പെട്ടവനുമാകുന്നു.
وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٍۢ فَكَذَبَتْ وَهُوَ مِنَ ٱلصَّـٰدِقِينَ﴿٢٧﴾
volume_up share
وَإِنْ كَانَ ആണെങ്കിലോ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു مِنْ دُبُرٍ പിന്നില്‍ നിന്നു فَكَذَبَتْ എന്നാല്‍ അവള്‍ കളവു പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ പെട്ടവാനാണ്
"അവന്റെ കുപ്പായം പിന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ കളവു പറഞ്ഞിരിക്കുകയുമാണ്; അവന്‍, സത്യം പറയുന്നവരില്‍പ്പെട്ടവനുമാകുന്നു".
فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٍۢ قَالَ إِنَّهُۥ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌۭ﴿٢٨﴾
volume_up share
فَلَمَّا رَأَىٰ അങ്ങനെ (എന്നിട്ടു) അദ്ദേഹം കണ്ടപ്പോള്‍ قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം قُدَّ കീറപ്പെട്ടുവെന്നു, കീറപ്പെട്ടതായി مِنْ دُبُرٍ പിന്നില്‍ നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ നിശ്ചയമായും അതു (ഇതു) مِنْ كَيْدِكُنَّ നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ് إِنَّ كَيْدَكُنَّ നിശ്ചയമായും നിങ്ങളുടെ തന്ത്രം عَظِيمٌ വമ്പിച്ചതാകുന്നു
അങ്ങനെ, അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്നു കീറപ്പെട്ടതായി കണ്ടപ്പോള്‍ അദ്ദേഹം (അവളോടു) പറഞ്ഞു : "നിശ്ചയമായും ഇതു, (സ്ത്രീകളായ) നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ്. നിശ്ചയമായും നിങ്ങളുടെ തന്ത്രം വമ്പിച്ചതാകുന്നു".
തഫ്സീർ : 26-28
View   
يُوسُفُ أَعْرِضْ عَنْ هَـٰذَا ۚ وَٱسْتَغْفِرِى لِذَنۢبِكِ ۖ إِنَّكِ كُنتِ مِنَ ٱلْخَاطِـِٔينَ﴿٢٩﴾
volume_up share
يُوسُفُ യൂസുഫ്, യൂസുഫേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَٰذَا ഇതിനെപ്പറ്റി وَاسْتَغْفِرِي നീ (സ്ത്രീ) പാപമോചനം തേടുകയും ചെയ്യുക لِذَنْبِكِ നിന്റെ പാപത്തിനുവേണ്ടി إِنَّكِ നിശ്ചയമായും നീ كُنْتِ നീ ആയിരിക്കുന്നു مِنَ الْخَاطِئِينَ തെറ്റുകാരില്‍ (അബദ്ധക്കാരില്‍) പെട്ട(വള്‍)
"യൂസുഫ്! നീ ഇതിനെപ്പറ്റി അവഗണിച്ചേക്കുക!" "(സുലൈഖാ!) നീ നിന്റെ പാപത്തിനു പാപമോചനം തേടുകയും ചെയ്യുക; നിശ്ചയമായും നീ, തെറ്റുകാരില്‍ പെട്ടവളായിരിക്കുന്നു".
തഫ്സീർ : 29-29
View   
وَقَالَ نِسْوَةٌۭ فِى ٱلْمَدِينَةِ ٱمْرَأَتُ ٱلْعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفْسِهِۦ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَىٰهَا فِى ضَلَـٰلٍۢ مُّبِينٍۢ﴿٣٠﴾
volume_up share
وَقَالَ പറഞ്ഞു, പറയുകയും ചെയ്തു نِسْوَةٌ ചില സ്ത്രീകള്‍ فِي الْمَدِينَةِ പട്ടണത്തിലുള്ള امْرَأَتُ സ്ത്രീ (ഭാര്യ) الْعَزِيزِ അസീസിന്റെ تُرَاوِدُ വശീകരണ ശ്രമം നടത്തുന്നു فَتَاهَا അവളുടെ വാലിയക്കാരനോടു, യുവാവിനോട്‌, ഭൃത്യനോട്‌ عَنْ نَفْسِهِ അവനുവേണ്ടി (അവനെ വശീകരിക്കുവാന്‍) قَدْ شَغَفَهَا അവള്‍ക്ക് ഉള്ളില്‍ പൂകിയിട്ടുണ്ടു (ഹൃദയം സ്പര്‍ച്ചിരിക്കുന്നു - മനം കവര്‍ന്നിട്ടുണ്ട്) حُبًّا സ്നേഹത്താല്‍, പ്രേമം إِنَّا നിശ്ചയമായും നാം لَنَرَاهَا കാണുകതന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവിലായി مُبِينٍ വ്യക്തമായ, തനി
പട്ടണത്തിലുള്ള ചില സ്ത്രീകള്‍ പറയുകയും ചെയ്തു "അസീസി"ന്റെ സ്ത്രീ [ഭാര്യ] അവളുടെ വാലിയക്കാരനെ വശീകരിക്കുവാന്‍ ശ്രമം നടത്തുന്നു. (അവനോടുള്ള) പ്രേമം അവളുടെ മനം കവര്‍ന്നിരിക്കുന്നു. നിശ്ചയമായും, നാം അവളെ വ്യക്തമായ വഴിപിഴവിലായി കാണുകതന്നെ ചെയ്യുന്നു".
فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَـًۭٔا وَءَاتَتْ كُلَّ وَٰحِدَةٍۢ مِّنْهُنَّ سِكِّينًۭا وَقَالَتِ ٱخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُۥٓ أَكْبَرْنَهُۥ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَـٰشَ لِلَّهِ مَا هَـٰذَا بَشَرًا إِنْ هَـٰذَآ إِلَّا مَلَكٌۭ كَرِيمٌۭ﴿٣١﴾
volume_up share
فَلَمَّا سَمِعَتْ എന്നിട്ടു (എന്നാല്‍ - അങ്ങനെ) അവള്‍ കേട്ടപ്പോള്‍ بِمَكْرِهِنَّ അവരുടെ തന്ത്രത്തെ (കുസൃതിയെ)പ്പറ്റി أَرْسَلَتْ അവള്‍ അയച്ചു, ആളയച്ചു إِلَيْهِنَّ അവരിലേക്കു وَأَعْتَدَتْ അവള്‍ ഒരുക്കുകയും ചെയ്തു, തയ്യാറാക്കി لَهُنَّ അവര്‍ക്കുവേണ്ടി مُتَّكَأً ചാരി (സുഖിച്ചു) ഇരിക്കത്തക്ക സദസ്സു (സദ്യവട്ടം-വിരുന്നു സദസ്സു) وَآتَتْ അവള്‍ കൊടുക്കുകയും ചെയ്തു كُلَّ وَاحِدَةٍ എല്ലാ ഓരോരുവള്‍ക്കും مِنْهُنَّ അവരില്‍ നിന്നുള്ള سِكِّينًا ഒരു കത്തി وَقَالَتِ അവള്‍ പറയുകയും ചെയ്തു اخْرُجْ നീ പുറപ്പെടുക, പ്രത്യക്ഷപ്പെടുക عَلَيْهِنَّ അവരില്‍ فَلَمَّا رَأَيْنَهُ അങ്ങനെ അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ أَكْبَرْنَهُ അദ്ദേഹത്തെ അവര്‍ വലുതാക്കി (വലിയ വസ്തുവായി കണ്ടു-അദ്ദേഹത്തെപ്പറ്റി വിസ്മയിച്ചുപോയി) وَقَطَّعْنَ അവര്‍ മുറിച്ചു കളയുക (മുറിയുണ്ടാക്കുക)യും ചെയ്തു أَيْدِيَهُنَّ അവരുടെ കൈകളെ, കൈകള്‍ക്കു وَقُلْنَ അവര്‍ പറയുകയും ചെയ്തു حَاشَ പരിശുദ്ധി (വാഴ്ത്തുന്നു) لِلَّهِ അല്ലാഹുവിനു (അല്ലാഹുവിന്റെ) مَا هَٰذَا ഇതല്ല, ഇവനല്ല بَشَرًا ഒരു മനുഷ്യന്‍ إِنْ هَٰذَا ഇതല്ല, ഇവനല്ല إِلَّا مَلَكٌ ഒരു മലക്കല്ലാതെ كَرِيمٌ മാന്യനായ
എന്നിട്ട് അവരുടെ തന്ത്രത്തെ[കുസൃതിയെ]പ്പറ്റി അവള്‍ കേട്ട(റിഞ്ഞ) പ്പോള്‍, അവള്‍ അവരുടെ അടുക്കലേക്കു (ആളെ) അയക്കുകയും, അവര്‍ക്കായി ഒരു വിരുന്നുസദസ്സ് ഒരുക്കുകയും ചെയ്തു. അവരില്‍ ഓരോരുവള്‍ക്കും ഓരോ കത്തി അവള്‍ കൊടുക്കുകയും ചെയ്തു. "നീ അവരില്‍ പ്രത്യക്ഷപ്പെട്ടു ചെല്ലുക" എന്നു (യൂസുഫിനോടു) അവള്‍ പറയുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അവര്‍ അദ്ദേഹത്തെ വലുതായി കണ്ടു[വിസ്മയിച്ചു പോയി]! അവര്‍ തങ്ങളുടെ കൈകളെ മുറിപ്പെടുത്തുകയും ചെയ്തു. അവർ പറയുകയും ചെയ്തു: "അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തുന്നു! ഇതൊരു മനുഷ്യനല്ല; ഇതു മാന്യനായ ഒരു മലക്കല്ലാതെ (മറ്റാരും) അല്ല!"
തഫ്സീർ : 30-31
View   
قَالَتْ فَذَٰلِكُنَّ ٱلَّذِى لُمْتُنَّنِى فِيهِ ۖ وَلَقَدْ رَٰوَدتُّهُۥ عَن نَّفْسِهِۦ فَٱسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَآ ءَامُرُهُۥ لَيُسْجَنَنَّ وَلَيَكُونًۭا مِّنَ ٱلصَّـٰغِرِينَ﴿٣٢﴾
volume_up share
قَالَتْ അവള്‍ പറഞ്ഞു فَذَٰلِكُنَّ (നിങ്ങള്‍കണ്ട) അതാണു الَّذِي യാതൊരുവന്‍ لُمْتُنَّنِي നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തി, ആക്ഷേപിച്ചു فِيهِ അവനില്‍ (അവന്റെ കാര്യത്തില്‍) وَلَقَدْ رَاوَدْتُهُ തീര്‍ച്ചയായും ഞാനവനോടു വശീകരണശ്രമം നടത്തിയിട്ടുണ്ട് عَنْ نَفْسِهِ അവനെ വശീകരിക്കുവാന്‍ فَاسْتَعْصَمَ എന്നിട്ടവന്‍ രക്ഷപ്പെട്ടു وَلَئِنْ لَمْ يَفْعَلْ തീര്‍ച്ചയായും അവന്‍ ചെയ്തില്ലെങ്കില്‍ مَا آمُرُهُ ഞാന്‍ അവനോടു കല്‍പിക്കുന്നത് لَيُسْجَنَنَّ അവന്‍ തടവില്‍ (കാരാഗൃഹത്തില്‍) ആക്കപ്പെടുകതന്നെ ചെയ്യും وَلَيَكُونًا അവനായിരിക്കയും തന്നെ ചെയ്യും مِنَ الصَّاغِرِينَ നിസ്സാരന്‍മാരില്‍ (പെട്ടവന്‍)
അവര്‍ പറഞ്ഞു : "എന്നെ നിങ്ങള്‍ യാതൊരുവന്റെ കാര്യത്തില്‍ കുറ്റപ്പെടുത്തിയോ അവനാണത്! (അതെ) തീര്‍ച്ചയായും. ഞാനവനോടു വശീകരണ ശ്രമം നടത്തിയിട്ടുണ്ട്. എന്നിട്ടവന്‍ (ഒഴിഞ്ഞുമാറി) രക്ഷപ്പെട്ടിരിക്കുകയാണ്. അവനോടു ഞാന്‍ കല്‍പിക്കുന്നത് അവന്‍ ചെയ്തില്ലെങ്കില്‍, നിശ്ചയമായും, അവന്‍ തടവിലാക്കപ്പെടുക തന്നെ ചെയ്യും: അവന്‍ നിസ്സാരന്മാരില്‍പെട്ടവനായിത്തീരുകയും തന്നെ ചെയ്യും."
തഫ്സീർ : 32-32
View   
قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَـٰهِلِينَ﴿٣٣﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ السِّجْنُ തടവു, കാരാഗൃഹം (ജയില്‍) أَحَبُّ അധികം ഇഷ്ടപ്പെട്ടതാണ് إِلَيَّ എനിക്ക്, എന്റെ അടുക്കല്‍ مِمَّا യാതൊന്നിനെക്കാള്‍ يَدْعُونَنِي ഇ(അ)വര്‍ എന്നെ ക്ഷണിക്കുന്നു إِلَيْهِ അതിലേക്ക്وَإِلَّا تَصْرِفْ നീ തിരിച്ചുവിടാത്തപക്ഷം عَنِّي എന്നില്‍നിന്നു كَيْدَهُنَّ അവരുടെ തന്ത്രം, ഉപായം, ചതി أَصْب ഞാന്‍ ചാഞ്ഞു (മറിഞ്ഞു) പോകും إِلَيْهِنَّ അവരിലേക്കു وَأَكُنْ ഞാനായിരിക്കും ചെയ്യും مِنَ الْجَاهِلِينَ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ട(വന്‍)
അദ്ദേഹം പറഞ്ഞു : "എന്റെ റബ്ബേ! ഇവര്‍ (ഈ സ്ത്രീകള്‍) എന്നെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനേക്കാള്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതു കാരാഗൃഹമാണേ! അവരുടെ തന്ത്രം എന്നില്‍ നിന്നു നീ തിരിച്ചു വിട്ടുതരാത്തപക്ഷം, ഞാന്‍ അവരിലേക്കു ചാഞ്ഞുപോയേക്കും; ഞാന്‍ (വിവരമില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യും!"
فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٣٤﴾
volume_up share
فَاسْتَجَابَ അപ്പോള്‍ ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് فَصَرَفَ അവന്‍ തിരിച്ചുവിടുകയും ചെയ്തു عَنْهُ അദ്ദേഹത്തില്‍ നിന്നു كَيْدَهُنَّ അവരുടെ തന്ത്രത്തെ, കെണിയെ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
അപ്പോള്‍, അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തിനു ഉത്തരം നല്‍കി; അവരുടെ [സ്ത്രീകളുടെ] തന്ത്രം അദ്ദേഹത്തില്‍ നിന്നു തിരിച്ചു വിട്ടുകൊടുക്കുകയും ചെയ്തു. നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
തഫ്സീർ : 33-34
View   
ثُمَّ بَدَا لَهُم مِّنۢ بَعْدِ مَا رَأَوُا۟ ٱلْـَٔايَـٰتِ لَيَسْجُنُنَّهُۥ حَتَّىٰ حِينٍۢ﴿٣٥﴾
volume_up share
ثُمَّ بَدَا പിന്നെ വെളിവായി (തോന്നി) لَهُمْ അവര്‍ക്കു مِنْ بَعْدِ ശേഷമായിട്ടു مَا رَأَوُا അവര്‍ കണ്ടതിന്റെ الْآيَاتِ തെളിവുകള്‍, അടയാളങ്ങള്‍ لَيَسْجُنُنَّهُ അവര്‍ അദ്ദേഹത്തെ തടവിലാക്കുകതന്നെ ചെയ്യണമെന്നു حَتَّىٰ حِينٍ ഒരുകാലം (സമയം) വരെ
പിന്നീട്-തെളിവുകള്‍ കണ്ടതിനുശേഷം-അവര്‍ക്കു തോന്നി : ഒരു (കുറച്ചു) കാലംവരെ അദ്ദേഹത്തെ അവര്‍ തടവിലാക്കുകതന്നെ ചെയ്യണമെന്ന്.
തഫ്സീർ : 35-35
View   
وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًۭا ۖ وَقَالَ ٱلْـَٔاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًۭا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ﴿٣٦﴾
volume_up share
وَدَخَلَ പ്രവേശിച്ചു, പ്രവേശിക്കുകയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെ കൂടെ السِّجْنَ തടവില്‍, കാരാഗൃഹത്തില്‍, ബന്ധത്തില്‍ فَتَيَانِ രണ്ടു വാലിയക്കാര്‍, യുവാക്കള്‍, ഭൃത്യന്മാര്‍ قَالَ أَحَدُهُمَا അവരില്‍ ഒരാള്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَعْصِرُ ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി خَمْرًا കള്ളു, മദ്യം (മുന്തിരിക്കുള്ളു)وَقَالَ الْآخَرُ മറ്റേവന്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَحْمِلُ ഞാന്‍ വഹിക്കുന്നതായി فَوْقَ മീതെ رَأْسِي എന്റെ തലയുടെ خُبْزًا അപ്പം, റൊട്ടി تَأْكُلُ തിന്നുന്നു الطَّيْرُ പക്ഷി (പറവ)കള്‍ مِنْهُ അതില്‍ നിന്നു نَبِّئْنَا ഞങ്ങള്‍ക്കു നീ വിവരിച്ചു (വിവരം പറഞ്ഞു) തരണംبِتَأْوِيلِهِ ഇതിന്റെ വ്യാഖ്യാനത്തെപ്പറ്റി إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെകാണുന്നു مِنَ الْمُحْسِنِينَ നന്മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്മാരില്‍) പെട്ടവനായി
തടവില്‍ അദ്ദേഹത്തോടുകൂടി രണ്ടു വലിയക്കാരും പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു : "ഞാന്‍ കള്ളു പിഴിഞ്ഞടുക്കുന്നതായി എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു." മറ്റേവന്‍ പറഞ്ഞു : എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു : "എന്റെ തലയില്‍ ഞാന്‍ അപ്പം വഹിക്കുന്നു, പറവകള്‍ അതില്‍ നിന്നു തിന്നുന്നു. (രണ്ടാളും പറഞ്ഞു:) " ഞങ്ങള്‍ക്ക് നീ ഇതിന്റെ വ്യാഖ്യാനം[പൊരുള്‍] വിവരിച്ചുതരണം. നിശ്ചയമായും, ഞങ്ങള്‍ നിന്നെ സല്‍ഗുണവാന്‍മാരില്‍പെട്ടവനായി കാണുന്നു."
തഫ്സീർ : 36-36
View   
قَالَ لَا يَأْتِيكُمَا طَعَامٌۭ تُرْزَقَانِهِۦٓ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِۦ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِى رَبِّىٓ ۚ إِنِّى تَرَكْتُ مِلَّةَ قَوْمٍۢ لَّا يُؤْمِنُونَ بِٱللَّهِ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ﴿٣٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു لَا يَأْتِيكُمَا നിങ്ങള്‍ക്കു (രണ്ടാള്‍ക്കും) വരുകയില്ല طَعَامٌ ഒരു ഭക്ഷണം, വല്ല ഭക്ഷണവും تُرْزَقَانِهِ അതു നിങ്ങള്‍ക്കു നല്‍കപ്പെടും, നല്‍കപ്പെടുന്ന إِلَّا نَبَّأْتُكُمَا നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചുതരാതെ, വിവരിച്ചിട്ടില്ലാതെ بِتَأْوِيلِهِ അതിന്റെ വ്യഖ്യാനത്തെപ്പറ്റി قَبْلَ മുമ്പു أَنْ يَأْتِيَكُمَا അതു നിങ്ങള്‍ക്കു വരുന്നതിന്റെ ذَٰلِكُمَا അതു مِمَّا عَلَّمَنِي എനിക്കു പഠിപ്പിച്ചതില്‍ പെട്ടതാകുന്നു رَبِّي എന്റെ റബ്ബു إِنِّي تَرَكْتُ നിശ്ചയമായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു, വിട്ടിരിക്കയാണു مِلَّةَ മാര്‍ഗ്ഗത്തെ, നടപടിയെ قَوْمٍ ഒരു ജനതയുടെ, ജനങ്ങളുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِاللَّهِ അല്ലാഹുവില്‍ وَهُمْ അവരാകട്ടെ بِالْآخِرَةِ പരലോകത്തില്‍ هُمْ كَافِرُونَ അവര്‍ അവിശ്വാസികളുമാണ്
അദ്ദേഹം പറഞ്ഞു : "നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും നല്‍കപ്പെടാറുള്ള വല്ല ഭക്ഷണവും നിങ്ങള്‍ക്കു വന്നെത്തുകയില്ല, അതു നിങ്ങള്‍ക്കു വന്നെത്തുന്നതിനു മുമ്പ് അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചുതരാതെ. അതു എന്റെ റബ്ബ് എനിക്കു പഠിപ്പിച്ചുതന്നിട്ടുള്ളവയില്‍പെട്ടവയാകുന്നു. [അതു ഞാന്‍ വിവരിച്ചുതരുകതന്നെ ചെയ്യും] നിശ്ചയമായും ഞാന്‍, അല്ലാഹുവില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചിരിക്കുന്നു; അവരാകട്ടെ, പരലോകത്തെപ്പറ്റി അവിശ്വാസികളുമായിരിക്കും. [ഇങ്ങിനെയുള്ളവരുടെ മാര്‍ഗ്ഗം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്]
وَٱتَّبَعْتُ مِلَّةَ ءَابَآءِىٓ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ ۚ مَا كَانَ لَنَآ أَن نُّشْرِكَ بِٱللَّهِ مِن شَىْءٍۢ ۚ ذَٰلِكَ مِن فَضْلِ ٱللَّهِ عَلَيْنَا وَعَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ﴿٣٨﴾
volume_up share
وَاتَّبَعْتُ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു مِلَّةَ മാര്‍ഗ്ഗത്തെ, മതത്തെ, നടപടിയെ آبَائِي എന്റെ പിതാക്കളുടെ إِبْرَاهِيمَ ഇബ്രാഹീമിന്റെ وَإِسْحَاقَ ഇസ്ഹാഖിന്റെയും وَيَعْقُوبَ യഅ്ഖൂബിന്റെയുംمَا كَانَ لَنَا ഞങ്ങള്‍ക്കു ആകുകയില്ല, പാടില്ല, നിവൃത്തിയില്ല أَنْ نُشْرِكَ ഞങ്ങള്‍ പങ്കുചേര്‍ക്കല്‍ بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مِنْ شَيْءٍ യാതൊന്നിനെയുംذَٰلِكَ അതു مِنْ فَضْلِ ദയവില്‍ (അനുഗ്രഹത്തില്‍) പെട്ടതാണു اللَّهِ അല്ലാഹുവിന്റെ عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങള്‍ക്കു وَعَلَى النَّاسِ മനുഷ്യരുടെയും, മനുഷ്യര്‍ക്കും وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَشْكُرُونَ അവര്‍ നന്ദികാണിക്കുന്നില്ല
"എന്റെ പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗ്ഗത്തെ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും (തന്നെ) പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്കു പാടില്ല. അതു ഞങ്ങള്‍ക്കും, മനുഷ്യര്‍ക്കും അല്ലാഹുവിന്റെ (പക്കല്‍ നിന്നുള്ള) അനുഗ്രഹത്തില്‍ പെട്ടതത്രെ. എങ്കിലും, മനുഷ്യരില്‍ അധികമാളും നന്ദികാണിക്കുന്നില്ല".
തഫ്സീർ : 37-38
View   
يَـٰصَـٰحِبَىِ ٱلسِّجْنِ ءَأَرْبَابٌۭ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ﴿٣٩﴾
volume_up share
يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിലെ أَأَرْبَابٌ പല റബ്ബുകളോ مُتَفَرِّقُونَ ഭിന്നരായ, ചിന്നിച്ചിതറിയവരായ خَيْرٌ ഉത്തമം, നല്ലതു أَمِ اللَّهُ അതോ (അതല്ല) അല്ലാഹുവോ الْوَاحِدُ ഏകനായ الْقَهَّارُ സര്‍വ്വാധികാരിയായ
"തടവിലെ രണ്ടു ചങ്ങാതിമാരേ, ഭിന്നരായ പല റബ്ബുകളാണോ ഉത്തമം, അതല്ല, സര്‍വ്വാധികാരിയായ ഏകനായ അല്ലാഹുവോ ?! [ഒന്നാലോചിച്ചു നോക്കുക]
مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءًۭ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٤٠﴾
volume_up share
مَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നില്ല مِنْ دُونِهِ അവനു പുറമെ, കൂടാതെ إِلَّا أَسْمَاءً ചില നാമങ്ങളെ (പേരുകളെ)യല്ലാതെ سَمَّيْتُمُوهَا അവയെ (അവക്കു) നിങ്ങള്‍ പേരു വെച്ചിരിക്കുന്നു, നാമനിര്‍ണ്ണയം ചെയ്തതായ أَنْتُمْ وَآبَاؤُكُمْ നിങ്ങളും നിങ്ങളുടെ പിതാക്കളും مَا أَنْزَلَ ഇറക്കിയി (അവതരിപ്പിച്ചി)ട്ടില്ല اللَّهُ അല്ലാഹു بِهَا അവയെപ്പറ്റി مِنْ سُلْطَانٍ ഒരു അധികൃത രേഖയും, അധികാരവും إِنِ الْحُكْمُ വിധി (കര്‍ത്തൃത്വം) അല്ല (ഇല്ല) إِلَّا لِلَّهِ അല്ലാഹുവിനല്ലാതെ أَمَرَ അവന്‍ കല്‍പിച്ചിരിക്കുന്നു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ ذَٰلِكَ الدِّينُ അതത്രെ മതം, അതു മതമത്രെ الْقَيِّمُ (ചൊവ്വിനു-ഉറച്ചു) നിലകൊള്ളുന്നതായ وَلَٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നില്ല, നിങ്ങളും, നിങ്ങളുടെ പിതാക്കളും (റബ്ബുകളെന്നു സ്വയം) നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളെയല്ലാതെ. അവയെപ്പറ്റി അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവനെയല്ലാതെ (ഒന്നിനെയും) നിങ്ങള്‍ ആരാധിക്കരുതെന്നു അവന്‍ കല്‍പിച്ചിരിക്കുന്നു. അതത്രെ, ചൊവ്വിനു നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 39-40
View   
يَـٰصَـٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًۭا ۖ وَأَمَّا ٱلْـَٔاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ﴿٤١﴾
volume_up share
يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിന്റെ أَمَّا أَحَدُكُمَا എന്നാല്‍ നിങ്ങളിലൊരാള്‍ فَيَسْقِي അവന്‍ കുടിപ്പിക്കും, കുടിപ്പാന്‍ കൊടുക്കും رَبَّهُ അവന്റെ യജമാനനു خَمْرًا കള്ളു (മുന്തിരിക്കള്ളു) وَأَمَّا الْآخَرُ എന്നാല്‍ മറ്റേവനാകട്ടെ فَيُصْلَبُ അവന്‍ ക്രൂശിക്ക (കുരിശിലിട)പ്പെടും فَتَأْكُلُ എന്നിട്ടു തിന്നും الطَّيْرُ പക്ഷി (പറവ)കള്‍ مِنْ رَأْسِهِ അവന്റെ തലയില്‍നിന്നു قُضِيَ തീരുമാനിക്കപ്പെട്ടിരിക്കുന്നു الْأَمْرُ الَّذِي യാതൊരു കാര്യം فِيهِ അതില്‍ تَسْتَفْتِيَانِ നിങ്ങള്‍ രണ്ടാളും വിധിതേടുന്നു (തേടുന്ന)
തടവിലെ, രണ്ടു ചങ്ങാതിമാരേ, എന്നാല്‍, നിങ്ങളില്‍ ഒരുവന്‍, തന്റെ യജമാനനു കള്ളു കുടിക്കുവാന്‍ കൊടുക്കും. എന്നാല്‍, മറ്റേവനാകട്ടെ, അവന്‍ ക്രൂശിക്കപ്പെടും; എന്നിട്ട് അവന്റെ തലയില്‍ നിന്നും പറവകള്‍ തിന്നുന്നതാണ്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും വിധിയന്വേഷിച്ചുകൊണ്ടിരുന്നുവോ അതു തീരുമാനിക്കപ്പെട്ടിരിക്കുന്നു. [അതില്‍ ഇനി, മാറ്റമുണ്ടാകുകയില്ല]"
തഫ്സീർ : 41-41
View   
وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍۢ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَـٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ﴿٤٢﴾
volume_up share
وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِلَّذِي ظَنَّ അദ്ദേഹം വിചാരിച്ചവനനോടു أَنَّهُ نَاجٍ അവന്‍ രക്ഷപ്പെടുന്നവനാണെന്നു مِنْهُمَا അവര്‍ രണ്ടാളില്‍ നിന്നു اذْكُرْنِي നീ എന്നെ ഓര്‍ക്കണം (എന്നെക്കുറിച്ചു പറയണം, പ്രസ്താവിക്കണം) عِنْدَ رَبِّكَ നിന്റെ യജമാനന്റെ അടുക്കല്‍ فَأَنْسَاهُ എന്നാല്‍ (എന്നിട്ടു) അവനെ മറപ്പിച്ചു, വിസ്മരിപ്പിച്ചു الشَّيْطَانُ പിശാചു ذِكْرَ رَبِّهِ അവന്റെ യജമാനനോടു പറയുന്നതു (പ്രസ്താവിക്കുന്നത്) فَلَبِثَ അങ്ങനെ അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِي السِّجْنِ കാരാഗൃഹത്തില്‍ بِضْعَ ചില്ലറ (ഏതാനും-കുറച്ചു) سِنِينَ കൊല്ലങ്ങള്‍
ആ രണ്ടുപേരില്‍ നിന്നു രക്ഷപ്പെടുന്നവനെന്നു താന്‍ വിചാരിച്ചവനോടു അദ്ദേഹം പറയുകയും ചെയ്തു : "നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെപ്പറ്റി പ്രസ്താവിക്കണം". എന്നാല്‍, അവന്റെ യജമാനനോടു പ്രസ്താവിക്കുവാന്‍ അവനെ പിശാചു മറപ്പിച്ചുകളഞ്ഞു; അങ്ങനെ, ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം തടവില്‍ താമസിച്ചു.
തഫ്സീർ : 42-42
View   
وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍۢ سِمَانٍۢ يَأْكُلُهُنَّ سَبْعٌ عِجَافٌۭ وَسَبْعَ سُنۢبُلَـٰتٍ خُضْرٍۢ وَأُخَرَ يَابِسَـٰتٍۢ ۖ يَـٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَـٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ﴿٤٣﴾
volume_up share
وَقَالَ പറഞ്ഞു, പറയുകയും ചെയ്തു الْمَلِكُ രാജാവു إِنِّي أَرَىٰ ഞാന്‍ കാണുന്നു سَبْعَ ഏഴു بَقَرَاتٍ പശുക്കളെ سِمَانٍ കൊഴുത്ത, തടിച്ച يَأْكُلُهُنَّ അവയെ തിന്നുന്നു, തിന്നുന്നതായി سَبْعٌ ഏഴെണ്ണം عِجَافٌ മെലിഞ്ഞ, ശോഷിച്ച وَسَبْعَ ഏഴെണ്ണവും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയيَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, സംഘമേ أَفْتُونِي എനിക്കു വിധി തരുവിന്‍ فِي رُؤْيَايَ എന്റെ സ്വപ്നക്കാഴ്ചയില്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ لِلرُّؤْيَا സ്വപ്നത്തിനു تَعْبُرُونَ വ്യാഖ്യാനം നല്‍കുന്നു (വെങ്കില്‍), വ്യാഖ്യാനം നല്‍കുന്ന (വര്‍)
രാജാവു പറഞ്ഞു : "ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതായി ഞാന്‍ (സ്വപ്നം) കാണുന്നു; ഏഴുപച്ച (ധാന്യ)ക്കതിരുകളും, വേറെ (ഏഴു) ഉണങ്ങിയവയും (കാണുന്നു). ഹേ, പ്രധാനികളേ, എന്റെ (ഈ) സ്വപ്നത്തില്‍ നിങ്ങള്‍ എനിക്കു (ഒരു) വിധി തരുവിന്‍; നിങ്ങള്‍ സ്വപ്നത്തിനു വ്യാഖ്യാനം [പൊരുള്‍] വരിക്കുന്നവരാണെങ്കില്‍".
قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍۢ ۖ وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَـٰمِ بِعَـٰلِمِينَ﴿٤٤﴾
volume_up share
قَالُوا അവര്‍ പറഞ്ഞു أَضْغَاثُ കലര്‍പ്പുകളാണു, കൂടിക്കലര്‍ന്നവയാണു, മിശ്രങ്ങളാണു أَحْلَامٍ പേക്കിനാവുകളുടെ, (ദു)സ്വപ്നങ്ങളുടെ وَمَا نَحْنُ ഞങ്ങളല്ലതാനും بِتَأْوِيلِ വ്യാഖ്യാനത്തെപ്പറ്റി, (പൊരുളുകളെ) الْأَحْلَامِ പേക്കിനാവുകളുടെ بِعَالِمِينَ അറിയുന്നവര്‍
അവര്‍ പറഞ്ഞു : "പേക്കിനാവുകളുടെ മിശ്രങ്ങളാണ് (അതു). ഞങ്ങള്‍ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിയുന്നവരുമല്ല."
وَقَالَ ٱلَّذِى نَجَا مِنْهُمَا وَٱدَّكَرَ بَعْدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأْوِيلِهِۦ فَأَرْسِلُونِ﴿٤٥﴾
volume_up share
وَقَالَ പറഞ്ഞു الَّذِي نَجَا രക്ഷപ്പെട്ടവന്‍ مِنْهُمَا അവര്‍ രണ്ടാളില്‍നിന്നു وَادَّكَرَ അവന്‍ ഓര്‍ക്കുക (അവനു ഓര്‍മ്മ വരുക)യും ചെയ്തു بَعْدَ أُمَّةٍ ഒരു കാലയളവിന്നു ശേഷം (ദീര്‍ഘകാലശേഷം) أَنَا أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം بِتَأْوِيلِهِ അതിന്റെ വ്യാഖ്യാനത്തെപ്പറ്റി فَأَرْسِلُونِ ആകയാല്‍ (എന്നാല്‍) എന്നെ നിങ്ങള്‍ അയക്കുവിന്‍.
ആ രണ്ടു പേരില്‍നിന്നു രക്ഷപ്പെട്ടവന്‍ പറഞ്ഞു : ഒരു (നീണ്ട) കാലയളവിനുശേഷം അവനു ഓര്‍മ്മ വരുകയും ചെയ്തു "അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം; ആകയാല്‍, (അതിനു) എന്നെ നിങ്ങള്‍ അയക്കുവിന്‍, [ഞാന്‍ പോയിവരട്ടെ.]"
തഫ്സീർ : 43-45
View   
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍۢ سِمَانٍۢ يَأْكُلُهُنَّ سَبْعٌ عِجَافٌۭ وَسَبْعِ سُنۢبُلَـٰتٍ خُضْرٍۢ وَأُخَرَ يَابِسَـٰتٍۢ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ﴿٤٦﴾
volume_up share
يُوسُفُ യൂസുഫേ أَيُّهَا الصِّدِّيقُ ഹേ സത്യസന്ധാ أَفْتِنَا ഞങ്ങള്‍ക്കു വിധി നല്‍കണം فِي سَبْعِ എഴില്‍ (ഏഴിന്റെ കാര്യത്തില്‍) بَقَرَاتٍ പശുക്കള്‍ سِمَانٍ തടിച്ച, കൊഴുത്ത يَأْكُلُهُنَّ അവയെ തിന്നുന്നു سَبْعٌ ഏഴു എണ്ണം عِجَافٌ മെലിഞ്ഞവ وَسَبْعِ ഏഴിലും, എഴിന്റെയും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയവ لَعَلِّي ഞാനായേക്കാം, ആകുവാന്‍ വേണ്ടി (ആകാമല്ലോ) أَرْجِعُ ഞാന്‍ മടങ്ങും إِلَى النَّاسِ മനുഷ്യറിലേക്കു لَعَلَّهُمْ അവരാകുവാന്‍വേണ്ടി, ആയേക്കാം يَعْلَمُونَ അവര്‍ അറിയും
(അവന്‍ പറഞ്ഞു:) "യൂസുഫ്! ഹേ, സത്യസന്ധാ! "ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു വിധി (പറഞ്ഞു) തരണം; ഏഴു പച്ച (ധാന്യ)ക്കതിരുകളുടെയും, വേറെ (ഏഴു) ഉണങ്ങിയവയുടെയും (കാര്യത്തിലും); എനിക്കു (ആ) മനുഷ്യരുടെ അടുക്കലേക്കു - അവര്‍ക്കറിയുവാന്‍വേണ്ടി- (അതും കൊണ്ടു) മടങ്ങിച്ചെല്ലാമല്ലോ."
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًۭا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًۭا مِّمَّا تَأْكُلُونَ﴿٤٧﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു تَزْرَعُونَ നിങ്ങള്‍ കൃഷി ചെയ്യണം, വിളയിടും سَبْعَ سِنِينَ ഏഴു കൊല്ലങ്ങള്‍ دَأَبًا പതിവായി (തുടര്‍ച്ചയായി) فَمَا حَصَدْتُمْ എന്നിട്ടു നിങ്ങള്‍ കൊയ്തെടുത്തത് فَذَرُوهُ അതിനെ നിങ്ങള്‍ വിട്ടേക്കുക فِي سُنْبُلِهِ അതിന്റെ കതിരില്‍ إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تَأْكُلُونَ നിങ്ങള്‍ തിന്നുന്നതില്‍ നിന്നുള്ള
അദ്ദേഹം [യൂസുഫ്] പറഞ്ഞു : "നിങ്ങള്‍ ഏഴു കൊല്ലം പതിവായി കൃഷി ചെയ്യും. (അഥവാ ചെയ്യണം) എന്നിട്ടു, നിങ്ങള്‍ കൊയ്തെടുക്കുന്നതിനെ അതിന്റെ കതിരില്‍ (തന്നെ) നിങ്ങള്‍ വിട്ടേക്കുവിന്‍; നിങ്ങള്‍ തിന്നു (കഴിക്കു)ന്നതില്‍പെട്ട അല്‍പമൊഴികെ.
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌۭ شِدَادٌۭ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًۭا مِّمَّا تُحْصِنُونَ﴿٤٨﴾
volume_up share
ثُمَّ يَأْتِي പിന്നെ വരും مِنْ بَعْدِ ذَٰلِكَ അതിന്റെശേഷം سَبْعٌ شِدَادٌ കഠിനങ്ങളായ ഏഴു (കൊല്ലം) يَأْكُلْنَ അവ തിന്നും, തിന്നുന്നു مَا قَدَّمْتُمْ നിങ്ങള്‍ മുമ്പു ചെയ്തു (മുമ്പു സൂക്ഷിച്ചു) വെച്ചതു لَهُنَّ അവക്കായി إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تُحْصِنُونَ നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍പെട്ട
"പിന്നീടു അതിനുശേഷം കഠിനങ്ങളായ ഏഴു (കൊല്ലം) വരും :- "അവ [ആ കൊല്ലങ്ങള്‍]ക്കു വേണ്ടി നിങ്ങള്‍ മുന്‍കൂട്ടി (സൂക്ഷിച്ചു) വെച്ചിട്ടുള്ളതു (ഒക്കെ) അവ തിന്നു (തീര്‍ക്കു)ന്നതാണു; നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) വെക്കുന്നതില്‍പെട്ട അല്‍പമൊഴികെ.
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌۭ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ﴿٤٩﴾
volume_up share
ثُمَّ يَأْتِي പിന്നെവരും مِنْ بَعْدِ ശേഷം ذَٰلِكَ അതിന്റെ عَامٌ ഒരു സംവല്‍സരം, വര്‍ഷം فِيهِ അതില്‍ يُغَاثُ രക്ഷ (സഹായം) നല്‍കപ്പെടും, മഴ കിട്ടും النَّاسُ മനുഷ്യര്‍ക്കു وَفِيهِ അതില്‍ يَعْصِرُونَ അവര്‍ പിഴിഞ്ഞെടുക്കു (ആട്ടിയെടുക്കു)കയും ചെയ്യും
പിന്നെ, അതിനുശേഷം ഒരു സംവല്‍സരം വരും; അതില്‍ മനുഷ്യര്‍ക്കു (മഴമൂലം) രക്ഷ നല്‍കപ്പെടുംല്‍ അതില്‍ അവര്‍ പിഴിഞ്ഞെടുക്കുക [ആട്ടിയെടുക്കുക]യും ചെയ്യും."
തഫ്സീർ : 46-49
View   
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦ ۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَسْـَٔلْهُ مَا بَالُ ٱلنِّسْوَةِ ٱلَّـٰتِى قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌۭ﴿٥٠﴾
volume_up share
وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ വരുവിന്‍ بِهِ അവനെക്കൊണ്ട് فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നപ്പോള്‍ الرَّسُولُ ദൂതന്‍ قَالَ അദ്ദേഹം പറഞ്ഞു ارْجِعْ നീ മടങ്ങുക إِلَىٰ رَبِّكَ നിന്‍റെ യജമാനനിലേക്കു فَاسْأَلْهُ എന്നിട്ടദ്ദേഹത്തോടു ചോദിക്കുക مَا بَالُ നിലപാടു (സ്ഥിതി) എന്താണു النِّسْوَةِ സ്ത്രീകളുടെ اللَّاتِي قَطَّعْنَ മുറിപ്പെടുത്തിയ أَيْدِيَهُنَّ അവരുടെ കൈകളെ إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِكَيْدِهِنَّ അവരുടെ തന്ത്രത്തെ (ഉപായത്തെ)പ്പറ്റി عَلِيمٌ അറിയുന്നവനാണ്.
രാജാവു പറയുകയും ചെയ്തു: "അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍." അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ (രാജാവിന്‍റെ) ദൂതന്‍ വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "നീ നിന്‍റെ യജമാനന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; എന്നിട്ടദ്ദേഹത്തോടു ചോദി(ച്ചു നോ)ക്കുക: തങ്ങളുടെ കൈകള്‍ മുറിപ്പെടുത്തിയ (ആ) സ്ത്രീകളുടെ നിലപാടെന്താണെന്ന്?! നിശ്ചയമായും, എന്‍റെ റബ്ബ് അവരുടെ തന്ത്രത്തെപ്പറ്റി അറിയുന്നവനാണ്."
തഫ്സീർ : 50-50
View   
قَالَ مَا خَطْبُكُنَّ إِذْ رَٰوَدتُّنَّ يُوسُفَ عَن نَّفْسِهِۦ ۚ قُلْنَ حَـٰشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوٓءٍۢ ۚ قَالَتِ ٱمْرَأَتُ ٱلْعَزِيزِ ٱلْـَٔـٰنَ حَصْحَصَ ٱلْحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفْسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ﴿٥١﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു خَطْبُكُنَّ مَا നിങ്ങളുടെ വിശേഷ (കാര്യം) എന്താണു إِذْ رَاوَدتُّنَّ നിങ്ങള്‍ വശീകരണ ശ്രമം നടത്തിയപ്പോള്‍ يُوسُفَ യൂസുഫിനോടു عَن نَّفْسِهِ അവനുവേണ്ടി (അവനെ വശപ്പെടുത്താന്‍) قُلْنَ അവര്‍ പറഞ്ഞു حَاشَ لِلَّـهِ അല്ലാഹുവിന്‍റെ പരിശുദ്ധി (വാഴ്ത്തുന്നു) مَا عَلِمْنَا ഞങ്ങള്‍ അറിഞ്ഞിട്ടില്ല عَلَيْهِ അദ്ദേഹത്തെപ്പറ്റി مِن سُوءٍ ഒരു തിന്മയും قَالَتِ പറഞ്ഞു امْرَأَتُ (സ്ത്രീ) ഭാര്യ الْعَزِيزِ അസീസിന്‍റെ الْآنَ ഇപ്പോള്‍ حَصْحَصَ വെളിപ്പെട്ടു, വ്യക്തമായി الْحَقُّ യഥാര്‍ത്ഥം أَنَا ഞാന്‍ (തന്നെ) رَاوَدتُّهُ അവനോടു വശീകരണശ്രമം നടത്തി عَن نَّفْسِهِ അവനുവേണ്ടി وَإِنَّهُ നിശ്ചയമായും അവന്‍ لَمِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട(വന്‍) തന്നെ.
അദ്ദേഹം [രാജാവു] പറഞ്ഞു: "(സ്ത്രീകളേ) നിങ്ങള്‍ യൂസുഫിനോടു വശീകരണ ശ്രമം നടത്തിയപ്പോള്‍ (ഉണ്ടായ) നിങ്ങളുടെ വിശേഷമെന്ത്?" അവര്‍ പറഞ്ഞു: "അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു! അവനെപ്പറ്റി യാതൊരു തിന്‍മയും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അസീസിന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞു: "ഇപ്പോള്‍, യഥാര്‍ത്ഥം വെളിവായിരിക്കുന്നു; ഞാനത്രെ അവനോടു വശീകരണ ശ്രമം നടത്തിയത്. അവന്‍ സത്യവാന്‍മാരില്‍പെട്ടവന്‍ തന്നെയാണു താനും."
ذَٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ﴿٥٢﴾
volume_up share
ذَٰلِكَ അതു لِيَعْلَمَ അവന്‍ (അദ്ദേഹം) അറിയുവാന്‍ വേണ്ടിയാകുന്നു أَنِّي ഞാന്‍ എന്നു لَمْ أَخُنْهُ അദ്ദേഹത്തെ (അവനെ) ഞാന്‍ വഞ്ചി(ചതി)ച്ചിട്ടില്ല (എന്നു) بِالْغَيْبِ അഭാവത്തില്‍, മറവില്‍ وَأَنَّ اللَّـهَ അല്ലാഹു എന്നതിനാലും لَا يَهْدِي അവന്‍ നേര്‍വഴിക്കാക്കുകയില്ല (എന്നതിനാലും) كَيْدَ തന്ത്രത്തെ, ഉപായം الْخَائِنِينَ ചതിയന്‍മാരുടെ, വഞ്ചകരുടെ.
"അതു [അങ്ങിനെ പറഞ്ഞതു] അവനെ (അവന്‍റെ) അഭാവത്തില്‍ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നു അവന്‍ അറിയുവാന്‍ വേണ്ടിയാകുന്നു; വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതിനാലുമാകുന്നു.

arrow_back_ios
11:6
11:7
11:8
11:9
11:10
11:11
11:12
11:13
11:14
11:15
11:16
11:17
11:18
11:19
11:20
11:21
11:22
11:23
11:24
11:25
11:26
11:27
11:28
11:29
11:30
11:31
11:32
11:33
11:34
11:35
11:36
11:37
11:38
11:39
11:40
11:41
11:42
11:43
11:44
11:45
11:46
11:47
11:48
11:49
11:50
11:51
11:52
11:53
11:54
11:55
11:56
11:57
11:58
11:59
11:60
11:61
11:62
11:63
11:64
11:65
11:66
11:67
11:68
11:69
11:70
11:71
11:72
11:73
11:74
11:75
11:76
11:77
11:78
11:79
11:80
11:81
11:82
11:83
11:84
11:85
11:86
11:87
11:88
11:89
11:90
11:91
11:92
11:93
11:94
11:95
11:96
11:97
11:98
11:99
11:100
11:101
11:102
11:103
11:104
11:105
11:106
11:107
11:108
11:109
11:110
11:111
11:112
11:113
11:114
11:115
11:116
11:117
11:118
11:119
11:120
11:121
11:122
11:123
12:1
12:2
12:3
12:4
12:5
12:6
12:7
12:8
12:9
12:10
12:11
12:12
12:13
12:14
12:15
12:16
12:17
12:18
12:19
12:20
12:21
12:22
12:23
12:24
12:25
12:26
12:27
12:28
12:29
12:30
12:31
12:32
12:33
12:34
12:35
12:36
12:37
12:38
12:39
12:40
12:41
12:42
12:43
12:44
12:45
12:46
12:47
12:48
12:49
12:50
12:51
12:52