ജുസ്ഉ് - 11
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَـْٔذِنُونَكَ وَهُمْ أَغْنِيَآءُ ۚ رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ﴿٩٣﴾
volume_up share
إِنَّمَا السَّبِيلُ = നിശ്ചയമായും മാര്‍ഗം عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ തന്നെ (മാത്രം) يَسْتَأْذِنُونَكَ = അവര്‍ നിന്നോട്‌ സമ്മതം തേടുന്നു وَهُمْ = അവരാകട്ടെ, അവരായിരിക്കെ أَغْنِيَاءُ = ധനികരാണ്‌, ധനികന്‍മാര്‍ رَضُوا = അവര്‍ തൃപ്‌തിപ്പെട്ടു, തൃപ്‌തിപ്പെട്ടിരിക്കയാണ്‌ بِأَن يَكُونُوا = അവര്‍ ആയിരിക്കുവാന്‍ مَعَ الْخَوَالِفِ = പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെ, (നന്‍മയില്ലാത്ത) പിന്നോക്കക്കാരോടൊപ്പം وَطَبَعَ = മുദ്രകുത്തുകയും ചെയ്‌തിരിക്കുന്നു اللَّهُ = അല്ലാഹു عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങള്‍ക്ക്‌ فَهُمْ = അതിനാല്‍ അവര്‍ لَا يَعْلَمُونَ = അറിയുന്നില്ല, അറിയുകയില്ല
നിശ്ചയമായും മാര്‍ഗം (ഉള്ളത്‌),തങ്ങള്‍ ധനികരായിരിക്കെ നിന്നോട്‌ സമ്മതം തേടുന്നവരുടെ മേല്‍ മാത്രമാകുന്നു. അവര്‍ പിന്തി നില്‍ക്കുന്ന സ്‌ത്രീകളോടു കൂടെയായിരിക്കുവാന്‍ തൃപ്‌തിപ്പെട്ടിരിക്കുകയാണ്‌. അവരുടെ ഹൃദയങ്ങളുടെമേല്‍ അല്ലാഹു മുദ്രകുത്തുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍, അവര്‍ അറിയുന്നില്ല.
തഫ്സീർ : 93-93
View   
يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا۟ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٩٤﴾
volume_up share
يَعْتَذِرُونَ = അവര്‍ ഒഴികഴിവ്‌ പറയും إِلَيْكُمْ = നിങ്ങളിലേക്ക്‌ (വന്ന്‌), നിങ്ങളോട്‌ إِذَا رَجَعْتُمْ = നിങ്ങള്‍ മടങ്ങിയാല്‍ إِلَيْهِمْ = അവരിലേക്ക്‌ قُل = നീ പറയുക لَّا تَعْتَذِرُوا = നിങ്ങള്‍ ഒഴികഴിവു പറയേണ്ട لَن نُّؤْمِنَ = ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല, വിശ്വസിക്കയില്ലതന്നെ لَكُمْ = നിങ്ങളെ قَدْ نَبَّأَنَا = ഞങ്ങള്‍ക്ക്‌ വിവരം അറിയിച്ചിട്ടുണ്ട്‌, വര്‍ത്തമാനം നല്‍കിയിട്ടുണ്ട്‌ اللَّهُ = അല്ലാഹു مِنْ أَخْبَارِكُمْ = നിങ്ങളുടെ വര്‍ത്തമാനങ്ങളില്‍നിന്ന്‌ (ചിലത്‌) وَسَيَرَى = വഴിയെ കാണുകയും ചെയ്യും اللَّهُ = അല്ലാഹു عَمَلَكُمْ = നിങ്ങളുടെ പ്രവൃത്തിയെ, പ്രവര്‍ത്തനം وَرَسُولُهُ = അവന്‍റെ റസൂലും ثُمَّ = പിന്നീട്‌ تُرَدُّونَ = നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും إِلَىٰ عَالِمِ = അറിയുന്നവനിലേക്ക്‌ الْغَيْبِ = അദൃശ്യത്തെ, മറഞ്ഞ കാര്യം وَالشَّهَادَةِ = ദൃശ്യത്തെയും, വെളിവായതും فَيُنَبِّئُكُم = അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെക്കുറിച്ച്‌ تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
നിങ്ങള്‍ അവരുടെ അടുക്കലേക്ക്‌ മടങ്ങി (എത്തി) യാല്‍ അവര്‍ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. (അവരോട്‌) പറയുക: `നിങ്ങള്‍ ഒഴികഴിവ്‌ പറയേണ്ട; നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല; (കാരണം) നിങ്ങളുടെ വര്‍ത്തമാനങ്ങളില്‍ നിന്ന്‌ (ചിലതൊക്കെ) അല്ലാഹു ഞങ്ങള്‍ക്ക്‌ വിവരമറിയിച്ചിട്ടുണ്ട്‌. വഴിയെ നിങ്ങളുടെ പ്രവര്‍ത്തനം (എന്താണെന്ന്‌) അല്ലാഹുവും, അവന്‍റെ റസൂലും കാണുന്നതുമാണ്‌. പിന്നീട്‌, അദൃശ്യവും ദൃശ്യവും അറിയുന്നവനിലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്‌ അവന്‍ നിങ്ങള്‍ക്ക്‌ വിവരം നല്‍കും.
തഫ്സീർ : 94-94
View   
سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا۟ عَنْهُمْ ۖ فَأَعْرِضُوا۟ عَنْهُمْ ۖ إِنَّهُمْ رِجْسٌۭ ۖ وَمَأْوَىٰهُمْ جَهَنَّمُ جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ﴿٩٥﴾
volume_up share
سَيَحْلِفُونَ = വഴിയെ അവര്‍ സത്യം (ശപഥം) ചെയ്യും بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്‌ لَكُمْ = നിങ്ങളോട്‌ إِذَا انقَلَبْتُمْ = നിങ്ങള്‍ തിരിഞ്ഞു (തിരിച്ചു) വന്നാല്‍ إِلَيْهِمْ = അവരിലേക്ക്‌ لِتُعْرِضُوا = നിങ്ങള്‍ തിരിഞ്ഞുകളയുവാന്‍ വേണ്ടി عَنْهُمْ = അവരെക്കുറിച്ച്‌ فَأَعْرِضُوا = എന്നാല്‍ (അതിനാല്‍) നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുവിന്‍ عَنْهُمْ = അവരെപ്പറ്റി إِنَّهُمْ = നിശ്ചയമായും അവര്‍ رِجْسٌ = മ്ലേച്ഛമാണ്‌, വൃത്തികെട്ടവരാണ്‌ وَمَأْوَاهُمْ = അവരുടെ സങ്കേതമാകട്ടെ جَهَنَّمُ = ജഹന്നമാകുന്നു جَزَاءً = പ്രതിഫലമായിട്ട്‌ بِمَا كَانُوا = അവര്‍ ആയിരുന്നതിന്‌ يَكْسِبُونَ = അവര്‍ സമ്പാദിക്കും പ്രവര്‍ത്തിക്കും.
നിങ്ങള്‍ അവരിലേക്ക്‌ തിരിച്ചെത്തിയാല്‍ -നിങ്ങള്‍ അവരെക്കുറിച്ച്‌ (നിരാക്ഷേപം) തിരിഞ്ഞുകളയുവാന്‍ വേണ്ടി-വഴിയെ അവര്‍ നിങ്ങളോട്‌ അല്ലാഹുവിനെക്കൊണ്ട്‌ ശപഥം ചെയ്യും. എന്നാല്‍, നിങ്ങള്‍ അവരെക്കുറിച്ച്‌ (അവഗണിച്ചു) തിരിഞ്ഞുകളയുവിന്‍. നിശ്ചയമായും അവര്‍, വൃത്തികെട്ടവരാകുന്നു; അവരുടെ സങ്കേതമാകട്ടെ, `ജഹന്നമും" [നരകവും] ആകുന്നു: അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) കൊണ്ടിരിക്കുന്നതിന്‌ പ്രതിഫലമായിട്ട്‌.
يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ ۖ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَـٰسِقِينَ﴿٩٦﴾
volume_up share
يَحْلِفُونَ = അവര്‍ സത്യം (ശപഥം) ചെയ്യും (ചെയ്യുന്നു) لَكُمْ = നിങ്ങളോട്‌ لِتَرْضَوْا = നിങ്ങള്‍ തൃപ്‌തിപ്പെടുവാന്‍ വേണ്ടി عَنْهُمْ = അവരെക്കുറിച്ച്‌ فَإِن تَرْضَوْا = എനി (എന്നാല്‍, അങ്ങിനെ) നിങ്ങള്‍ തൃപ്‌തിപ്പെടുന്നപക്ഷം عَنْهُمْ = അവരെക്കുറിച്ച്‌ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يَرْضَىٰ = അവന്‍ തൃപ്‌തിപ്പെടുകയില്ല عَنِ الْقَوْمِ = ജനങ്ങളെക്കുറിച്ച്‌ الْفَاسِقِينَ = തോന്നിയവാസികളായ
നിങ്ങള്‍ അവരെക്കുറിച്ച്‌ തൃപ്‌തിപ്പെടുവാന്‍ വേണ്ടി അവര്‍ നിങ്ങളോട്‌ ശപഥം ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ അവരെക്കുറിച്ച്‌ തൃപ്‌തിപ്പെടുന്നപക്ഷം, നിശ്ചയമായും അല്ലാഹു (ആ) തോന്നിയവാസികളെക്കുറിച്ച്‌ തൃപ്‌തിപ്പെടുകയില്ല.
തഫ്സീർ : 95-96
View   
ٱلْأَعْرَابُ أَشَدُّ كُفْرًۭا وَنِفَاقًۭا وَأَجْدَرُ أَلَّا يَعْلَمُوا۟ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿٩٧﴾
volume_up share
الْأَعْرَابُ = അഅ്‌റാബികള്‍ أَشَدُّ = അധികം കഠിനമായ (കടുത്ത) വരാണ്‌. كُفْرًا = അവിശ്വാസം, അവിശ്വാസത്താല്‍ وَنِفَاقًا = കാപട്യവും, കാപട്യത്താലും وَأَجْدَرُ = അധികം അവകാശ (തര) പ്പെട്ടവരുമാണ്‌ أَلَّا يَعْلَمُوا = അറിയാതിരിക്കുവാന്‍ حُدُودَ = അതിര്‍ത്തി (പരിധി) കളെ مَا أَنزَلَ اللَّهُ = അല്ലാഹു ഇറക്കിയതിന്‍റെ عَلَىٰ رَسُولِهِ = അവന്‍റെ റസൂലിന്‍റെ മേല്‍ وَاللَّهُ = അല്ലാഹു عَلِيمٌ = (എല്ലാം) അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌, യുക്തിമാനാണ്‌
`അഅ്‌റാബി" [മരുഭൂ വാസി] കള്‍, അവിശ്വാസവും കപട വിശ്വാസവും കൂടുതല്‍ കഠിനമായവരാകുന്നു; അല്ലാഹു അവന്‍റെ റസൂലിന്‍റെ മേല്‍ അവതരിപ്പിച്ചതിന്‍റെ പരിധികളെ അറിയാതിരിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും അഗാധജ്‌ഞനുമാണ്‌.
തഫ്സീർ : 97-97
View   
وَمِنَ ٱلْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًۭا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۗ وَٱللَّهُ سَمِيعٌ عَلِيمٌۭ﴿٩٨﴾
volume_up share
وَمِنَ الْأَعْرَابِ = അഅ്‌റാബികളിലുണ്ട്‌, മരുഭൂവാസികളില്‍പെട്ടതാണ്‌ مَن = യാതൊരുവര്‍, ചിലര്‍ يَتَّخِذُ = അവന്‍ (അവര്‍) ആക്കിത്തീര്‍ക്കും مَا يُنفِقُ = താന്‍ ചിലവഴിക്കുന്നത്‌ مَغْرَمًا = ഒരു നഷ്‌ടഭാരം, കടബാദ്ധ്യത وَيَتَرَبَّصُ = അവന്‍ പ്രതീക്ഷിക്കുകയും, കാത്തിരിക്കുകയും بِكُمُ = നിങ്ങളില്‍, നിങ്ങള്‍ക്ക്‌ الدَّوَائِرَ = കാലദോഷ (കാലചക്ര) ങ്ങളെ, ആപത്തുകളെ عَلَيْهِمْ = അവരുടെ മേലുണ്ട്‌, അവരിലുണ്ടാവട്ടെ دَائِرَةُ = കാലദോഷം (കാലചക്രം), ആപത്ത്‌ السَّوْءِ = തിന്മയുടെ (ദുഷിച്ച) وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ്‌ عَلِيمٌ = അറിയുന്നവനാണ്‌.
`അഅ്‌റാബി`കളിലുണ്ട്‌ ചിലര്‍: തങ്ങള്‍ ചിലവഴിക്കുന്നതിനെ അവര്‍ ഒരു നഷ്‌ടബാധയാക്കിത്തീര്‍ക്കുന്നു; നിങ്ങളില്‍ അവര്‍ കാലദോഷങ്ങള്‍ [ആപത്തുകള്‍] പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദുഷിച്ച കാലദോഷം അവരുടെമേല്‍ ഉണ്ടാവട്ടെ! അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَـٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ ۚ أَلَآ إِنَّهَا قُرْبَةٌۭ لَّهُمْ ۚ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ ۗ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿٩٩﴾
volume_up share
وَمِنَ الْأَعْرَابِ = അഅ്‌റാബികളിലുണ്ട്‌ مَن يُؤْمِنُ = വിശ്വസിക്കുന്നവര്‍ بِاللَّهِ = അല്ലാഹുവിലും وَالْيَوْمِ الْآخِرِ = അന്ത്യനാളിലും وَيَتَّخِذُ = ആക്കുകയും مَا يُنفِقُ = താന്‍ (തങ്ങള്‍) ചിലവഴിക്കുന്നത്‌ قُرُبَاتٍ = സാമീപ്യം സിദ്ധിക്കുന്ന കാര്യങ്ങള്‍, പുണ്യകര്‍മങ്ങള്‍ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَصَلَوَاتِ = പ്രാര്‍ത്ഥനകളും, ആശീര്‍വാദങ്ങളും الرَّسُولِ = റസൂലിന്‍റെ أَلَا = അല്ലാ, അറിയുക إِنَّهَا = നിശ്ചയമായും അത്‌ قُرْبَةٌ = സാമീപ്യകര്‍മം (പുണ്യകര്‍മം) ആകുന്നു لَّهُمْ = അവര്‍ക്ക്‌ سَيُدْخِلُهُمُ = വഴിയെ അവരെ പ്രവേശിപ്പിക്കും اللَّهُ = അല്ലാഹു فِي رَحْمَتِهِ = തന്‍റെ കാരുണ്യത്തില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയുമാണ്‌
അഅ്‌റാബി" കളിലുണ്ട്‌ ചിലരും: അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; തങ്ങള്‍ ചിലവഴിക്കുന്നതിനെ അവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍ (സാമീപ്യം സിദ്ധിക്കുന്ന) പുണ്യ കര്‍മങ്ങളും, റസൂലിന്‍റെ പ്രാര്‍ത്ഥന (ക്കുള്ള വഴി) കളുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അറിയുക! നിശ്ചയമായും, അത്‌ അവര്‍ക്ക്‌ (സാമീപ്യം സിദ്ധിക്കുന്ന) പുണ്യകര്‍മമാകുന്നു. വഴിയെ, അവരെ അല്ലാഹു അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 98-99
View   
وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍۢ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍۢ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿١٠٠﴾
volume_up share
وَالسَّابِقُونَ = മുന്‍കടന്ന (മുന്നോട്ടുവന്ന)വര്‍ الْأَوَّلُونَ = ആദ്യത്തെ(ഒന്നാമത്തെ)വരായ مِنَ الْمُهَاجِرِينَ = മുഹാജിറുകളില്‍ (ഹിജ്‌റഃ പോയവരില്‍) നിന്ന്‌ وَالْأَنصَارِ = അന്‍സ്വാരി (സഹായി)കളില്‍ നിന്നും وَالَّذِينَ اتَّبَعُوهُم = അവരെ പിന്തുടര്‍ന്നവരും بِإِحْسَانٍ = നന്മ ചെയ്‌തുകൊണ്ട്‌, സുകൃതം ചെയ്‌തുകൊണ്ട്‌ رَّضِيَ اللَّهُ = അല്ലാഹു തൃപ്‌തിപ്പെട്ടിരിക്കുന്നു عَنْهُمْ = അവരെപ്പറ്റി وَرَضُوا = അവരും തൃപ്‌തിപ്പെട്ടിരിക്കുന്നു عَنْهُ = അവനെപ്പറ്റി وَأَعَدَّ = അവന്‍ ഒരുക്കിവെക്കുകയും ചെയ്‌തിരിക്കുന്നു لَهُمْ = അവര്‍ക്ക്‌ جَنَّاتٍ = സ്വര്‍ഗങ്ങളെ تَجْرِي = ഒഴുകുന്നു, നടക്കും تَحْتَهَا = അതിന്‍റെ (അവയുടെ) താഴ്‌ഭാഗത്ത്‌ الْأَنْهَارُ = അരുവി(നദി)കള്‍ خَالِدِينَ = നിത്യവാസികളായിക്കൊണ്ട്‌ فِيهَا = അതില്‍, അവയില്‍ أَبَدًا = എക്കാലവും, എന്നെന്നും ذَٰلِكَ الْفَوْزُ = അതത്രെ ഭാഗ്യം, അതു ഭാഗ്യമത്രെ الْعَظِيمُ = വമ്പിച്ച, മഹത്തായ
`മുഹാജിറു`കളില്‍നിന്നും, `അന്‍സ്വാരി"കളില്‍ നിന്നും ആദ്യത്തെവരായ മുന്‍കടന്നവരും, (നിഷ്‌കളങ്കം) സുകൃതം ചെയ്‌തുകൊണ്ട്‌ അവരെ പിന്‍തുടര്‍ന്നവരും, അവരെക്കുറിച്ച്‌ അല്ലാഹു തൃപ്‌തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്‌തിപ്പെട്ടിരിക്കുന്നു; അടിഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അവര്‍ക്കുവേണ്ടി അവന്‍ ഒരുക്കി വെക്കുകയും ചെയ്‌തിരിക്കുന്നു; അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായിക്കൊണ്ട്‌. അതത്രെ വമ്പിച്ച ഭാഗ്യം.
തഫ്സീർ : 100-100
View   
وَمِمَّنْ حَوْلَكُم مِّنَ ٱلْأَعْرَابِ مُنَـٰفِقُونَ ۖ وَمِنْ أَهْلِ ٱلْمَدِينَةِ ۖ مَرَدُوا۟ عَلَى ٱلنِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍۢ﴿١٠١﴾
volume_up share
وَمِمَّنْ حَوْلَكُم = നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലും ഉണ്ട്‌ مِّنَ الْأَعْرَابِ = അഅ്‌റാബികളില്‍നിന്ന്‌ مُنَافِقُونَ = കപടവിശ്വാസികള്‍ وَمِنْ أَهْلِ = ആള്‍ക്കാരിലും ഉണ്ട്‌ الْمَدِينَةِ = മദീനയിലെ مَرَدُوا = അവര്‍ മുരടിച്ചിരിക്കുന്നു (പരിചയിച്ചു, ശീലിച്ചു, അതിരുവിട്ടു) عَلَى النِّفَاقِ = കാപട്യത്തില്‍, കപടതയിലായി لَا تَعْلَمُهُمْ = നീ അവരെ അറിയുകയില്ല نَحْنُ نَعْلَمُهُمْ = നാം അവരെ അറിയുന്നു, അറിയുന്നതാണ്‌ سَنُعَذِّبُهُم = അവരെ നാം ശിക്ഷിക്കും مَّرَّتَيْنِ = രണ്ടു പ്രാവശ്യം مَّرَّتَيْنِ = രണ്ടു പ്രാവശ്യം ثُمَّ يُرَدُّونَ = പിന്നെ അവര്‍ മടക്കപ്പെടും, തള്ളപ്പെടും إِلَىٰ عَذَابٍ = ഒരു ശിക്ഷയിലേക്ക്‌ عَظِيمٍ = വമ്പിച്ചതായ
`അഅ്‌റാബി`കളില്‍ നിന്ന്‌ നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലുമുണ്ട്‌ കപടവിശ്വാസികള്‍; മദീനക്കാരില്‍ തന്നെയുമുണ്ട്‌ (കപടവിശ്വാസികള്‍). അവര്‍ കാപട്യത്തില്‍ (ശീലിച്ചു) മുരടിച്ചിരിക്കുകയാണ്‌. (നബിയേ) നീ അവരെ അറിയുകയില്ല; നാം അവരെ അറിയുന്നു. നാമവരെ രണ്ട്‌ പ്രാവശ്യം ശിക്ഷിക്കുന്നതാണ്‌; പിന്നീട്‌, വമ്പിച്ച ഒരു ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും
وَءَاخَرُونَ ٱعْتَرَفُوا۟ بِذُنُوبِهِمْ خَلَطُوا۟ عَمَلًۭا صَـٰلِحًۭا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٠٢﴾
volume_up share
وَآخَرُونَ = വേറെ ചിലരുമുണ്ട്‌ اعْتَرَفُوا = അവര്‍ സമ്മതിച്ചിരിക്കുന്നു, ഏറ്റുപറഞ്ഞു بِذُنُوبِهِمْ = തങ്ങളുടെ പാപങ്ങളെപ്പറ്റി خَلَطُوا = അവര്‍ കൂട്ടിക്കലര്‍ത്തി عَمَلًا صَالِحًا = നല്ലതായ (സല്‍) ക്കര്‍മത്തെ وَآخَرَ = വേറെയും (കര്‍മം) سَيِّئًا = ദുഷിച്ച, മോശപ്പെട്ട عَسَى اللَّهُ = അല്ലാഹു ആയേക്കാം أَن يَتُوبَ = പശ്ചാത്താപം സ്വീകരിക്കുക عَلَيْهِمْ = അവരുടെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയാണ്‌
വേറെ ചിലരുമുണ്ട്‌; അവര്‍ തങ്ങളുടെ പാപങ്ങളെ (സമ്മതിച്ചു) ഏറ്റുപറഞ്ഞിരിക്കുന്നു. അവര്‍ സല്‍ക്കര്‍മവും, വേറെ (ചില) ദുഷ്‌കര്‍മവും കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാവുന്നതാണ്‌. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 101-102
View   
خُذْ مِنْ أَمْوَٰلِهِمْ صَدَقَةًۭ تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَوٰتَكَ سَكَنٌۭ لَّهُمْ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿١٠٣﴾
volume_up share
خُذْ = നീ വാങ്ങുക, എടുക്കുക, സ്വീകരിക്കുക مِنْ أَمْوَالِهِمْ = അവരുടെ ധനം (സ്വത്തു)ക്കളില്‍ നിന്ന്‌ صَدَقَةً = ധര്‍മം تُطَهِّرُهُمْ = നീ അവരെ ശുദ്ധിയാക്കുമാറ്‌, ശുദ്ധമാക്കുന്ന നിലക്ക് وَتُزَكِّيهِم = അവരെ സംസ്‌കരിക്കുകയും بِهَا = അതുകൊണ്ട്‌, അതുവഴി, അതു നിമിത്തം‌ وَصَلِّ = പ്രാര്‍ഥിക്കുക. (ആശീര്‍വദിക്കുക)യും ചെയ്യുക. عَلَيْهِمْ = അവര്‍ക്കായി,അവര്‍ക്ക്‌ إِنَّ صَلَاتَكَ = നിശ്ചയമായും നിന്‍റെ പ്രാര്‍ഥന (ആശീര്‍വാദം) سَكَنٌ = ഒരു സമാധാനമാണ്‌, ശാന്തതയാണ്‌ لَّهُمْ = അവര്‍ക്ക്‌ وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ്‌ عَلِيمٌ = അറിയുന്നവനാണ്‌
(നബിയേ) അവരുടെ സ്വത്തുക്കളില്‍ നിന്നും നീ ധര്‍മം എടുക്കുക [വാങ്ങുക] അതുവഴി നീ അവരെ ശുദ്ധിയാക്കുകയും, സംസ്‌കരിക്കുകയും ചെയ്യുമാറ്‌. അവര്‍ക്ക്‌ (അനുഗ്രഹത്തിനായി) പ്രാര്‍ഥിക്കുകയും ചെയ്യുക. നിശ്ചയമായും, നിന്‍റെ പ്രാര്‍ഥന അവര്‍ക്ക്‌ ഒരു (മനഃ) സമാധാനമാകുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ هُوَ يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَأْخُذُ ٱلصَّدَقَـٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ﴿١٠٤﴾
volume_up share
أَلَمْ يَعْلَمُوا = അവര്‍ അറിഞ്ഞിട്ടില്ലേ, അവര്‍ക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹു തന്നെയാണെന്ന്‌ هُوَ يَقْبَلُ = സ്വീകരിക്കുന്നത്‌ التَّوْبَةَ = പശ്ചാത്താപം عَنْ عِبَادِهِ = തന്‍റെ അടിയാന്‍മാരില്‍ നിന്ന്‌ (അടിയാന്‍മാര്‍ക്ക്‌) وَيَأْخُذُ = എടുക്കുകയും ചെയ്യുന്നത്‌ الصَّدَقَاتِ = ദാനധര്‍മങ്ങളെ, ധര്‍മങ്ങള്‍ وَأَنَّ اللَّهَ هُوَ = അല്ലാഹു തന്നെയാണെന്നും التَّوَّابُ = പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
അവര്‍ക്കറിഞ്ഞുകൂടേ? അല്ലാഹു തന്നെയാണ്‌ അവന്‍റെ അടിയാന്‍മാരില്‍ നിന്ന്‌ `തൗബഃ" [പശ്ചാത്താപം] സ്വീകരിക്കുകയും ദാനധര്‍മങ്ങള്‍ എടുക്കുകയും ചെയ്യുന്നതെന്നും, അല്ലാഹുതന്നെയാണ്‌ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയായുള്ളവനെന്നും!
തഫ്സീർ : 103-104
View   
وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿١٠٥﴾
volume_up share
وَقُلِ = നീ പറയുകയും ചെയ്യുക اعْمَلُوا = നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ فَسَيَرَى = എന്നാല്‍ വഴിയെ കാണും اللَّهُ = അല്ലാഹു عَمَلَكُمْ = നിങ്ങളുടെ കര്‍മം, പ്രവൃത്തി وَرَسُولُهُ = അവന്റെ റസൂലും وَالْمُؤْمِنُونَ = സത്യവിശ്വസികളും وَسَتُرَدُّونَ = നിങ്ങള്‍ മടക്ക (തള്ള)പ്പെടുകയും ചെയ്യും إِلَىٰ عَالِمِ = അറിയുന്നവനിലേക്ക് الْغَيْبِ = അദൃശ്യത്തെ, മറഞ്ഞതിനെ وَالشَّهَادَةِ = ദൃശ്യത്തെയും, വെളിവായതും فَيُنَبِّئُكُم = അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെപ്പറ്റി تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
(നബിയേ) പറയുകയും ചെയ്യുക; `നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുവിന്‍, നിങ്ങളുടെ പ്രവര്‍ത്തനം വഴിയെ അല്ലാഹു കണ്ടുകൊള്ളും; അവന്‍റെ റസൂലും, സത്യവിശ്വാസികളും (കണ്ടുകൊള്ളും) അദൃശ്യവും, ദൃശ്യവും അറിയുന്നവനിലേക്ക്‌ നിങ്ങള്‍ വഴിയെ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്‌.
തഫ്സീർ : 105-105
View   
وَءَاخَرُونَ مُرْجَوْنَ لِأَمْرِ ٱللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿١٠٦﴾
volume_up share
وَآخَرُونَ = വേറെ ചിലരും ഉണ്ട്‌ مُرْجَوْنَ = പിന്തിച്ചു (നിറുത്തി) വെക്കപ്പെട്ടവര്‍ لِأَمْرِ اللَّهِ = അല്ലാഹുവിന്‍റെ കല്‍പനക്കുവേണ്ടി إِمَّا يُعَذِّبُهُمْ = ഒന്നുകില്‍ (ഒരുപക്ഷേ) അവന്‍ അവരെ ശിക്ഷിക്കും وَإِمَّا يَتُوبُ = ഒന്നുകില്‍ അവന്‍ പശ്ചാത്താപം സ്വീകരിക്കും عَلَيْهِمْ = അവരുടെ وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌
അല്ലാഹുവിന്‍റെ കല്‍പനക്കുവേണ്ടി (കാര്യം) നിറുത്തിവെക്കപ്പെട്ട വേറെ ചിലരുമുണ്ട്‌; ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും; ഒന്നുകില്‍ അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുകയും ചെയ്യും. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 106-106
View   
وَٱلَّذِينَ ٱتَّخَذُوا۟ مَسْجِدًۭا ضِرَارًۭا وَكُفْرًۭا وَتَفْرِيقًۢا بَيْنَ ٱلْمُؤْمِنِينَ وَإِرْصَادًۭا لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَآ إِلَّا ٱلْحُسْنَىٰ ۖ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ﴿١٠٧﴾
volume_up share
وَالَّذِينَ اتَّخَذُوا = ഉണ്ടാക്കിയവര്‍, ഏര്‍പ്പെടുത്തിയവര്‍ مَسْجِدًا = ഒരു പള്ളി ضِرَارًا = ഉപദ്രവമുണ്ടാക്കുന്നതിനും, ദ്രോഹം ചെയ്‌വാന്‍ وَكُفْرًا = അവിശ്വാസത്തിനും وَتَفْرِيقًا = ഭിന്നിപ്പിക്കുന്നതിനും بَيْنَ الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്കിടയില്‍ وَإِرْصَادًا = പതി ഏര്‍പ്പെടുത്തുന്നതിനും, കാത്തിരിക്കുന്നതിനും لِّمَنْ حَارَبَ = യുദ്ധം (പോര്‍-പട) നടത്തിയവര്‍ക്ക്‌ اللَّهَ وَرَسُولَهُ = അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും مِن قَبْلُ = മുമ്പ്‌, മുമ്പേ وَلَيَحْلِفُنَّ = അവര്‍ ശപഥം ചെയ്യുകയും തന്നെ ചെയ്യും إِنْ أَرَدْنَا = ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല (എന്ന്‌) إِلَّا الْحُسْنَىٰ = വളരെ (ഏറ്റം) നല്ലതല്ലാതെ وَاللَّهُ = അല്ലാഹുവാകട്ടെ يَشْهَدُ = അവന്‍ സാക്ഷ്യപ്പെടുത്തുന്നു. إِنَّهُمْ = നിശ്ചയമായും അവര്‍ لَكَاذِبُونَ = വ്യാജം പറയുന്നവര്‍ തന്നെയാണ്‌(എന്ന്‌)
ഒരു പള്ളി ഉണ്ടാക്കിയവരും (അവരില്‍) ഉണ്ട്‌: ഉപദ്രവമുണ്ടാക്കുന്നതിനും, അവിശ്വാസത്തിനും, സത്യവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പിക്കുന്നതിനും, മുമ്പ്‌ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും യുദ്ധം നടത്തിയവര്‍ക്ക്‌ ഒരു പതി (സ്ഥലം) ഏര്‍പ്പെടുത്തുന്നതിനുമായിട്ട്‌. ഞങ്ങള്‍ (വളരെ) നല്ല കാര്യമല്ലാതെ (ഒന്നും) ഉദ്ദേശിച്ചിട്ടില്ല എന്ന്‌ തീര്‍ച്ചയായും അവര്‍ ശപഥം ചെയ്യുകയും ചെയ്യും. അല്ലാഹുവാകട്ടെ, നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാണെന്ന്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
لَا تَقُمْ فِيهِ أَبَدًۭا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌۭ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ﴿١٠٨﴾
volume_up share
لَا تَقُمْ = നീ (നമസ്‌കാരത്തിന്‌) നില്‍ക്കരുത്‌ فِيهِ = അതില്‍ أَبَدًا = എന്നെന്നും, ഒരിക്കലും لَّمَسْجِدٌ = ഒരു പള്ളിതന്നെ أُسِّسَ = അടിത്തറ (അസ്ഥിവാരം) ഇടപ്പെട്ടു عَلَى التَّقْوَىٰ = ഭയഭക്തിയുടെമേല്‍ مِنْ أَوَّلِ يَوْمٍ = ആദ്യദിവസം മുതല്‍ أَحَقُّ = അധികം (കൂടുതല്‍) അര്‍ഹമായത്‌. അവകാശപ്പെട്ടതാണ്‌ أَن تَقُومَ = നീ നില്‍ക്കല്‍, നില്‍ക്കുവാന്‍ فِيهِ = അതില്‍ فِيهِ = അതിലുണ്ട്‌ رِجَالٌ = ചില പുരുഷന്‍മാര്‍ يُحِبُّونَ = അവര്‍ ഇഷ്‌ടപ്പെടുന്നു أَن يَتَطَهَّرُوا = അവര്‍ ശുദ്ധി പ്രാപിക്കുവാന്‍, ശുദ്ധി നേടുന്നതിന്‌ وَاللَّهُ = അല്ലാഹുവാകട്ടെ يُحِبُّ = അവന്‍ ഇഷ്‌ടപ്പെടുന്നു الْمُطَّهِّرِينَ = ശുദ്ധി പ്രാപിക്കുന്നവരെ, ശുദ്ധി ലഭിച്ചവരെ
(നബിയേ) നീ ഒരിക്കലും അതില്‍ നില്‍ക്കരുത്‌ [നമസ്‌കരിക്കരുത്‌] ആദ്യ ദിവസം മുതല്‍ക്കേ ഭയഭക്തിയിന്‍മേല്‍ അടിത്തറയിടപ്പെട്ടിട്ടുള്ള പള്ളിതന്നെയാണ്‌ നീ നില്‍ക്കുവാന്‍ [നമസ്‌കരിക്കുവാന്‍] കൂടുതല്‍ അര്‍ഹതയുള്ളത്‌. ശുദ്ധി പ്രാപിക്കുവാന്‍ ഇഷ്‌ടപ്പെടുന്ന ചില പുരുഷന്‍മാരുണ്ട്‌ അതില്‍. അല്ലാഹുവാകട്ടെ ശുദ്ധി പ്രാപിക്കുന്നവരെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 107-108
View   
أَفَمَنْ أَسَّسَ بُنْيَـٰنَهُۥ عَلَىٰ تَقْوَىٰ مِنَ ٱللَّهِ وَرِضْوَٰنٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَـٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٍۢ فَٱنْهَارَ بِهِۦ فِى نَارِ جَهَنَّمَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٠٩﴾
volume_up share
أَفَمَنْ = അപ്പോള്‍ യാതൊരുവനോ أَسَّسَ = അസ്‌തിവാരം (അടിത്തറ) ഇട്ട, സ്ഥാപിച്ച بُنْيَانَهُ = തന്‍റെ കെട്ടിടത്തെ, എടുപ്പിനെ عَلَىٰ تَقْوَىٰ = ഭയഭക്തിയുടെമേല്‍, സൂക്ഷ്‌മതയിന്‍മേല്‍ مِنَ اللَّهِ = അല്ലാഹുവിനെക്കുറിച്ച്‌ وَرِضْوَانٍ = പ്രീതിയുടെയും خَيْرٌ = ഉത്തമം, ഗുണം أَم مَّنْ = അതോ (അതല്ല) യാതൊരുവനോ أَسَّسَ = അവന്‍ തറയിട്ടു, അസ്‌തിവാരമുറപ്പിച്ചു بُنْيَانَهُ = അവന്‍റെ കെട്ടിടത്തിനു, എടുപ്പിനെ عَلَىٰ شَفَا = വക്കില്‍, ഓരത്ത്‌ جُرُفٍ = (പുഴയുടെ) തിണ്ണയുടെ, (പൊട്ടക്കിണറ്റിന്‍റെ) വക്കിന്‍റെ هَارٍ = പൊളിഞ്ഞുവീഴുന്ന (വീഴാറായ) فَانْهَارَ = എന്നിട്ടത്‌ പൊളിഞ്ഞുവീണു بِهِ = അവനെയുംകൊണ്ട്‌ فِي نَارِ = തീയില്‍, അഗ്നിയില്‍ جَهَنَّمَ = ജഹന്നമിന്‍റെ وَاللَّهُ = അല്ലാഹുവാകട്ടെ لَا يَهْدِي = സന്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
അപ്പോള്‍, അല്ലാഹുവിനെ സംബന്ധിച്ച ഭയഭക്തിയുടെയും (അവനില്‍ നിന്നുള്ള) പ്രീതിയുടെയും പേരില്‍, തന്‍റെ കെട്ടിടം അടിത്തറയിട്ടവനോ ഉത്തമം? അതല്ല. (പൊളിഞ്ഞു) വീഴുവാന്‍ പോകുന്ന ഒരു തിണ്ണയുടെ വക്കിന്‍മേല്‍ തന്‍റെ കെട്ടിടം അടിത്തറയിടുകയും, എന്നിട്ടത്‌ `ജഹന്നമി" ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്‌തവനോ (ഉത്തമം)?! അല്ലാഹുവാകട്ടെ. അക്രമികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
لَا يَزَالُ بُنْيَـٰنُهُمُ ٱلَّذِى بَنَوْا۟ رِيبَةًۭ فِى قُلُوبِهِمْ إِلَّآ أَن تَقَطَّعَ قُلُوبُهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ﴿١١٠﴾
volume_up share
لَا يَزَالُ = നീക്കം വരുകയില്ല (ആയിക്കൊണ്ടേയിരിക്കും) بُنْيَانُهُمُ = അവരുടെ കെട്ടിടം الَّذِي = യാതൊരു بَنَوْا = അവര്‍ സ്ഥാപിച്ച, നിര്‍മിച്ച رِيبَةً = ഒരു ആശങ്ക, സന്ദേഹം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ إِلَّا أَن تَقَطَّعَ = മുറിഞ്ഞു മുറിഞ്ഞു (കഷ്‌ണം കഷ്‌ണമായി) പോയാലൊഴികെ قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌.
അവര്‍ സ്ഥാപിച്ചതായ അവരുടെ(ആ) കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ഒരു ആശങ്ക (അഥവാ അസ്വാസ്ഥ്യം) ആയിക്കൊണ്ടേയിരിക്കുന്നതാണ്‌, അവരുടെ ഹൃദയങ്ങള്‍ കഷണം കഷണമായിപ്പോയാലൊഴികെ. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 109-110
View   
إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّۭا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿١١١﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اشْتَرَىٰ = വാങ്ങിയിരിക്കുന്നു مِنَ الْمُؤْمِنِينَ = സത്യവിശ്വാസികളില്‍ നിന്ന്‌ أَنفُسَهُمْ = അവരുടെ സ്വന്ത (ദേഹ) ങ്ങളെ وَأَمْوَالَهُم = അവരുടെ സ്വത്തുക്കളെയും بِأَنَّ لَهُمُ = അവര്‍ക്കുണ്ട്‌ എന്നതിന്‌ الْجَنَّةَ = സ്വര്‍ഗം يُقَاتِلُونَ = അവര്‍ യുദ്ധം ചെയ്യുന്നു, (ചെയ്യണം) فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ فَيَقْتُلُونَ = എന്നിട്ട്‌ (അങ്ങിനെ) അവര്‍ കൊല്ലുന്നു, വധിക്കുന്നു (വധിക്കണം) وَيُقْتَلُونَ = അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു (ചെയ്യണം) وَعْدًا = ഒരു വാഗ്‌ദത്തം, വാഗ്‌ദത്തമായിട്ട്‌ عَلَيْهِ = അവന്‍റെമേല്‍ (ബാധ്യതപ്പെട്ട) حَقًّا = യഥാര്‍ഥ (ന്യായ)മായ, കടമപ്പെട്ട فِي التَّوْرَاةِ = തൗറാത്തില്‍ وَالْإِنجِيلِ = ഇന്‍ജീലിലും وَالْقُرْآنِ = ഖുർആനിലും وَمَنْ = ആരാണ്‌, ആരുണ്ട്‌ أَوْفَىٰ = അധികം (കൂടുതല്‍) നിറവേറ്റുന്നവന്‍ بِعَهْدِهِ = തന്‍റെ കരാറിനെ مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ فَاسْتَبْشِرُوا = അതിനാല്‍ നിങ്ങള്‍ സന്തോഷമടയുവിന്‍ بِبَيْعِكُمُ = നിങ്ങളുടെ വില്‍പന (കച്ചവടം) കൊണ്ട്‌ الَّذِي بَايَعْتُم = നിങ്ങള്‍ വില്‍പന (ഇടപാട്‌) നടത്തിയ بِهِ = അതിനെപ്പറ്റി, അതിനെ وَذَٰلِكَ هُوَ = അതുതന്നെയാണ്‌ الْفَوْزُ = ഭാഗ്യം, വിജയം الْعَظِيمُ = വമ്പിച്ച, മഹാ
നിശ്ചയമായും, സത്യവിശ്വാസികളില്‍ നിന്ന്‌ അവരുടെ ദേഹങ്ങളെയും, സ്വത്തുക്കളെയും അല്ലാഹു (വിലക്കു) വാങ്ങിയിരിക്കുന്നു; അവര്‍ക്ക്‌ സ്വര്‍ഗമുണ്ട്‌ എന്നുള്ളതിനു (പകരം). അതായത്‌: അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അങ്ങനെ, അവര്‍ കൊല്ലുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു.(അതെ) തൗറാത്തിലും, ഇന്‍ജീലിലും, ഖുർആനിലും അവന്‍റെമേല്‍ ബാധ്യസ്ഥമായി (പ്രഖ്യാപിക്കപ്പെട്ടി)ട്ടുള്ള ഒരു യഥാര്‍ഥ വാഗ്‌ദത്തം! ആരാണ്‌. അല്ലാഹുവിനെക്കാള്‍ അധികം തന്‍റെ കരാറിനെ നിറവേറ്റുന്നവന്‍?! [ആരുമില്ല] ആകയാല്‍, നിങ്ങള്‍ നടത്തിയിട്ടുള്ളതായ നിങ്ങളുടെ (ആ) കച്ചവടം കൊണ്ട്‌ നിങ്ങള്‍ സന്തോഷമടയുവിന്‍. അതു തന്നെയാണ്‌ വമ്പിച്ച ഭാഗ്യം!
തഫ്സീർ : 111-111
View   
ٱلتَّـٰٓئِبُونَ ٱلْعَـٰبِدُونَ ٱلْحَـٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّـٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَـٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ﴿١١٢﴾
volume_up share
التَّائِبُونَ = (പശ്ചാത്തപിച്ചു) മടങ്ങുന്നവര്‍ الْعَابِدُونَ = ആരാധകന്മാര്‍ الْحَامِدُونَ = സ്‌തുതിക്കുന്ന (സ്‌തുതികീര്‍ത്തനം ചെയ്യുന്ന) വര്‍ السَّائِحُونَ = സഞ്ചരിക്കുന്നവര്‍, നോമ്പുനോല്‍ക്കുന്നവര്‍ الرَّاكِعُونَ = കുമ്പിടുന്ന (കുമ്പിട്ടു നമസ്‌കരിക്കുന്ന)വര്‍ السَّاجِدُونَ = സുജൂദ്‌ (സാഷ്‌ടാംഗ നമസ്‌കാരം) ചെയ്യുന്നവര്‍ الْآمِرُونَ = കല്‍പി (ഉപദേശി) ക്കുന്നവര്‍ بِالْمَعْرُوفِ = സദാചാരംകൊണ്ട്‌ وَالنَّاهُونَ = വിരോധിക്കുന്നവരും عَنِ الْمُنكَرِ = ദുരാചാരത്തെപ്പറ്റി وَالْحَافِظُونَ = കാക്കുന്ന (സൂക്ഷിക്കുന്ന) വരും لِحُدُودِ = അതിര്‍ത്തി (പരിധി-അതിരു) കളെ اللَّهِ = അല്ലാഹുവിന്‍റെ وَبَشِّرِ = നീ സന്തോഷം (സന്തോഷവാര്‍ത്ത) അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്‌
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, (അല്ലാഹുവിനെ) ആരാധിക്കുന്നവര്‍, (അവന്‌) സ്‌തുതി കീര്‍ത്തനം ചെയ്യുന്നവര്‍, ദേശാടനക്കാര്‍ (അഥവാ നോമ്പുകാര്‍), `റുകൂഉ്‌" [കുമ്പിട്ട്‌ നമസ്‌കാരം] ചെയ്യുന്നവര്‍, `സുജൂദ്‌" [സാഷ്‌ടാംഗ നമസ്‌കാരം] ചെയ്യുന്നവര്‍, സദാചാരംകൊണ്ട്‌ കല്‍പിക്കുന്നവരും, ദുരാചാരത്തെക്കുറിച്ച്‌ വിരോധിക്കുന്നവരുമായുള്ളവര്‍, അല്ലാഹുവിന്‍റെ അതിര്‍ത്തികളെ [നിയമപരിധികളെ] കാത്തുസൂക്ഷിക്കുന്നവരും! സത്യവിശ്വാസികള്‍ക്ക്‌ സന്തോഷമറിയിക്കുകയും ചെയ്യുക.
തഫ്സീർ : 112-112
View   
مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَـٰبُ ٱلْجَحِيمِ﴿١١٣﴾
volume_up share
مَا كَانَ = ആയിക്കൂടാ, ആകാവതല്ല (പാടില്ല) لِلنَّبِيِّ = നബിക്ക്‌, പ്രവാചകന്‌ وَالَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്കും أَن يَسْتَغْفِرُوا = അവര്‍ പാപമോചനം തേടുവാന്‍ (തേടല്‍) لِلْمُشْرِكِينَ = മുശ്‌രിക്കുകള്‍ക്കുവേണ്ടി وَلَوْ كَانُوا = അവര്‍ ആയിരുന്നാലും ശരി أُولِي قُرْبَىٰ = അടുത്ത (കുടുംബ) ബന്ധമുള്ളവര്‍ مِن بَعْدِ = ശേഷം مَا تَبَيَّنَ = വ്യക്തമായിത്തീര്‍ന്നതിന്‌ لَهُمْ = അവര്‍ക്ക്‌ أَنَّهُمْ = അവരാണെന്ന്‌ أَصْحَابُ = ആള്‍ക്കാര്‍, ഉടയവര്‍ الْجَحِيمِ = ജ്വലിക്കുന്ന അഗ്നിയുടെ
മുശ്‌രിക്കു [ബഹുദൈവ വിശ്വാസി]കള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ നബിക്കും വിശ്വസിച്ചവര്‍ക്കും പാടില്ല, അവര്‍ അടുത്ത (കുടുംബ) ബന്ധമുള്ളവരായിരുന്നാലും ശരി, അവര്‍ ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്‍റെ] ആള്‍ക്കാരാണെന്ന്‌ വ്യക്തമായിത്തീര്‍ന്ന ശേഷം.
وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍۢ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّۭ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌۭ﴿١١٤﴾
volume_up share
وَمَا كَانَ = ആയിരുന്നില്ല, അല്ല اسْتِغْفَارُ = പാപമോചനം തേടല്‍ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ لِأَبِيهِ = തന്‍റെ പിതാവിന്‌, ബാപ്പക്ക്‌ إِلَّا = അല്ലാതെ, ഒഴികെ عَن مَّوْعِدَةٍ = ഒരു വാഗ്‌ദത്തത്താല്‍ وَعَدَهَا = അദ്ദേഹമത്‌ വാഗ്‌ദത്തം ചെയ്‌തു إِيَّاهُ = അയാളോട്‌ فَلَمَّا = എന്നിട്ട്‌ تَبَيَّنَ = വ്യക്തമായിത്തീര്‍ന്നപ്പോള്‍ لَهُ = അദ്ദേഹത്തിന്‌ أَنَّهُ عَدُوٌّ = അയാള്‍ ഒരു ശത്രുവാണെന്ന്‌ لِّلَّهِ = അല്ലാഹുവിന്‌ (അല്ലാഹുവിന്‍റെ) تَبَرَّأَ = അദ്ദേഹം വിട്ടുമാറി, ഒഴിഞ്ഞുനിന്നു مِنْهُ = അയാളില്‍ നിന്ന്‌, അതില്‍നിന്ന്‌ إِنَّ إِبْرَاهِيمَ = നിശ്ചയമായും ഇബ്‌റാഹീം لَأَوَّاهٌ = വളരെ വിനയം (ഭക്തിയും താഴ്‌മയും) ഉള്ളവന്‍ തന്നെയാണ്‌ حَلِيمٌ = സഹനശീലനാണ്‌.
ഇബ്‌റാഹീം അദ്ദേഹത്തിന്‍റെ പിതാവിനുവേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം അയാളോട്‌ ചെയ്‌തിരുന്ന ഒരു വാഗ്‌ദത്തം നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട്‌ അയാള്‍ അല്ലാഹുവിന്‍റെ ഒരു ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം അയാളില്‍നിന്ന്‌ (ബന്ധം) വിട്ടുമാറി. നിശ്ചയമായും, ഇബ്‌റാഹീം വളരെ വിനയനും സഹനശീലനും തന്നെയാകുന്നു.
തഫ്സീർ : 113-114
View   
وَمَا كَانَ ٱللَّهُ لِيُضِلَّ قَوْمًۢا بَعْدَ إِذْ هَدَىٰهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ﴿١١٥﴾
volume_up share
وَمَا كَانَ اللَّهُ = അല്ലാഹു ആകാവതല്ല, ആകുകയില്ല (പതിവില്ല) لِيُضِلَّ = വഴി പിഴവിലാക്കുവാന്‍ قَوْمًا = ഒരു ജനതയെയും بَعْدَ = ശേഷം, പിന്നീട്‌ إِذْ هَدَاهُمْ = അവര്‍ക്കവന്‍ മാര്‍ഗദര്‍ശനം നല്‍കിയതിന്‌, വഴികാട്ടിയതിന്‍റെ حَتَّىٰ يُبَيِّنَ = വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുന്നതുവരെ لَهُم = അവര്‍ക്ക്‌ مَّا يَتَّقُونَ = അവര്‍ സൂക്ഷിക്കേണ്ടത്‌ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്‌തുവെ) ക്കുറിച്ചും عَلِيمٌ = അറിയുന്നവനാണ്‌
ഒരു ജനതയെയും (തന്നെ) അവര്‍ക്ക്‌ അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിനുശേഷം വഴിപിഴവിലാക്കാവതല്ല. [വഴി പിഴവിലാക്കുക പതിവില്ല] അവര്‍ സൂക്ഷിക്കേണ്ടതിനെ അവര്‍ക്ക്‌ അവന്‍ വ്യക്തമാ (യി വിവരിച്ചുകൊടു) ക്കുന്നതുവരേക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്‌.
إِنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍۢ﴿١١٦﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُ = അവനാണ്‌, അവന്‍റെതാണ്‌ مُلْكُ = രാജത്വം, രാജാധികാരം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും يُحْيِي = അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ = അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു وَمَا لَكُم = നിങ്ങള്‍ക്കില്ലതാനും مِّن دُونِ = കൂടാതെ, പുറമെ اللَّهِ = അല്ലാഹുവിനെ (ന്ന്‌) مِن وَلِيٍّ = ഒരു ബന്ധുവും, കാര്യകര്‍ത്താവും, രക്ഷാധികാരിയും وَلَا نَصِيرٍ = സഹായകനുമില്ല
നിശ്ചയമായും അല്ലാഹു, അവന്നുള്ളതാണ്‌ ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരം. അവന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌ ഒരു കൈകാര്യ കര്‍ത്താവാകട്ടെ, സഹായകനാകട്ടെ ഇല്ലതാനും.
തഫ്സീർ : 115-116
View   
لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِىِّ وَٱلْمُهَـٰجِرِينَ وَٱلْأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ مِنۢ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍۢ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُۥ بِهِمْ رَءُوفٌۭ رَّحِيمٌۭ﴿١١٧﴾
volume_up share
لَّقَد = തീര്‍ച്ചയായും ഉണ്ട്‌ تَّابَ = മടങ്ങി (യിട്ടുണ്ട്‌) اللَّهُ = അല്ലാഹു عَلَى النَّبِيِّ = നബിയുടെമേല്‍ وَالْمُهَاجِرِينَ = മുഹാജിറുകളുടെയും وَالْأَنصَارِ = അന്‍സ്വാരികളുടെയും الَّذِينَ اتَّبَعُوهُ = അദ്ദേഹത്തെ പിന്‍തുടര്‍ന്ന فِي سَاعَةِ = ഘട്ടത്തില്‍, സമയത്തില്‍ الْعُسْرَةِ = ഞെരുക്കത്തിന്‍റെ مِن بَعْدِ = ശേഷമായി مَا كَادَ = അടുത്തായ (ആകാറായ) തിന്‍റെ يَزِيغُ = തെറ്റുവാന്‍ قُلُوبُ = ഹൃദയങ്ങള്‍ فَرِيقٍ = ഒരു കൂട്ടരുടെ, സംഘത്തിന്‍റെ مِّنْهُمْ = അവരില്‍നിന്ന്‌ ثُمَّ تَابَ = പിന്നെ അവന്‍ മടങ്ങി عَلَيْهِمْ = അവരുടെമേല്‍ إِنَّهُ = നിശ്ചയമായും അവന്‍ بِهِمْ = അവരെപ്പറ്റി رَءُوفٌ = വളരെ (കൃപാലു) ആകുന്നു رَّحِيمٌ = കരുണാനിധിയാണ്‌
തീര്‍ച്ചയായും, നബിയുടെയും, (ആ) ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു പോയവരായ `മുഹാജിറു`കളുടെയും, `അന്‍സ്വാരി"കളുടെയും പേരില്‍ അല്ലാഹു (കനിഞ്ഞു) മടങ്ങിയിട്ടുണ്ട്‌; [അവര്‍ക്ക്‌ പൊറുത്തുകൊടുത്തിട്ടുണ്ട്‌] അവരില്‍ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനുശേഷം;- (അതെ) പിന്നെ, അവരുടെമേല്‍ അവന്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അവന്‍, അവരില്‍ വളരെ കൃപയുള്ളവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 117-117
View   
وَعَلَى ٱلثَّلَـٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ﴿١١٨﴾
volume_up share
وَعَلَى الثَّلَاثَةِ = മൂന്നാളുടെ പേരിലും الَّذِينَ خُلِّفُوا = പിന്നിലാക്കപ്പെട്ട حَتَّىٰ إِذَا ضَاقَتْ = അങ്ങനെ ഇടുങ്ങിപ്പോകുന്നതുവരെ, കുടുസ്സാകുവോളം عَلَيْهِمُ = അവരുടെമേല്‍, അവര്‍ക്ക്‌ الْأَرْضُ = ഭൂമി بِمَا رَحُبَتْ = അത്‌ വിശാലമായതോടെ وَضَاقَتْ = ഇടുങ്ങുകയും, കുടുസ്സാകുകയും عَلَيْهِمْ = അവര്‍ക്ക്‌, അവരുടെമേല്‍ أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) وَظَنُّوا = അവര്‍ കരുതുക (ഭാവിക്കുക- വിചാരിക്കുക) യും أَن لَّا = ഇല്ലെന്ന്‌ مَلْجَأَ = അഭയസ്ഥാനം, രക്ഷാസ്ഥാനം مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന്‌, അല്ലാഹുവിനെ സംബന്ധിച്ച്‌ إِلَّا إِلَيْهِ = അവനിലേക്കല്ലാതെ ثُمَّ تَابَ = പിന്നെ അവന്‍ മടങ്ങി عَلَيْهِمْ = അവര്‍ക്ക്‌, അവരുടെ മേല്‍ لِيَتُوبُوا = അവര്‍ മടങ്ങു (പശ്ചാത്തപിക്കു) വാന്‍ വേണ്ടി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു هُوَ التَّوَّابُ = അവന്‍ തന്നെ വളരെ മടക്കമുള്ള (കനിയുന്ന) വന്‍ الرَّحِيمُ = കരുണാനിധിയായ
പിന്നേക്ക്‌ വെക്കപ്പെട്ടവരായ (ആ) മൂന്നാളുടെ പേരിലും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു) ; ഭൂമി വിശാലമായതോടെ (ത്തന്നെ) അതവര്‍ക്ക്‌ ഇടുങ്ങി (യതായി തോന്നി) പ്പോകുന്നതുവരെയും, തങ്ങളുടെ മനസ്സുകള്‍ തങ്ങള്‍ക്ക്‌ ഞെരുങ്ങിപ്പോകുകയും, അല്ലാഹുവില്‍ നിന്ന്‌ (രക്ഷക്ക്‌) അവങ്കലേക്കല്ലാതെ (വേറെ) ആശ്രയസ്ഥാനമില്ലെന്ന്‌ അവര്‍ കരുതുകയും ചെയ്യുന്നത്‌ (വരെയും അവര്‍ ക്ലേശമനുഭവിച്ചു) (അതെ, എന്നിട്ട്‌) പിന്നെ-അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുവാന്‍ വേണ്ടി- അവന്‍ അവരുടെമേല്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അല്ലാഹു തന്നെയാണ്‌ വളരെ (കനിഞ്ഞു) മടങ്ങുന്നവനും, കരുണാനിധിയുമായുള്ളവന്‍.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِينَ﴿١١٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَكُونُوا = നിങ്ങള്‍ ആയിരിക്കുകയും ചെയ്യുവിന്‍ مَعَ الصَّادِقِينَ = സത്യം പറയുന്നവരുടെ കൂടെ, സത്യവാന്മാരോടൊപ്പം
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവീന്‍.
തഫ്സീർ : 118-119
View   
مَا كَانَ لِأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُم مِّنَ ٱلْأَعْرَابِ أَن يَتَخَلَّفُوا۟ عَن رَّسُولِ ٱللَّهِ وَلَا يَرْغَبُوا۟ بِأَنفُسِهِمْ عَن نَّفْسِهِۦ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌۭ وَلَا نَصَبٌۭ وَلَا مَخْمَصَةٌۭ فِى سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوْطِئًۭا يَغِيظُ ٱلْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّۢ نَّيْلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌۭ صَـٰلِحٌ ۚ إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ﴿١٢٠﴾
volume_up share
مَا كَانَ = ആകുകയില്ല (പാടില്ല), ആകാവതല്ല لِأَهْلِ الْمَدِينَةِ = മദീനക്കാര്‍ക്ക്‌ وَمَنْ حَوْلَهُم = അവരുടെ ചുറ്റുപാടിലുള്ളവര്‍ക്കും مِّنَ الْأَعْرَابِ = അഅ്‌റാബികളില്‍ നിന്ന്‌ أَن يَتَخَلَّفُوا = അവര്‍ പിന്തിനില്‍ക്കല്‍, പിന്തുവാന്‍ عَن رَّسُولِ = റസൂലിനെവിട്ട്‌ اللَّهِ = അല്ലാഹുവിന്‍റെ وَلَا يَرْغَبُوا = അവര്‍ ആഗ്രഹിക്കലും (താല്‍പര്യം കാണിക്കുവാനും) പാടില്ല بِأَنفُسِهِمْ = തങ്ങളുടെ സ്വന്തങ്ങളെപ്പറ്റി عَن نَّفْسِهِ = അദ്ദേഹത്തിന്‍റെ സ്വന്തത്തെവിട്ട്‌ ذَٰلِكَ = അത്‌ (കാരണം) بِأَنَّهُمْ = അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ്‌ لَا يُصِيبُهُمْ = അവര്‍ക്ക്‌ ബാധിക്കുക (എത്തുക)യില്ല ظَمَأٌ = ഒരു ദാഹം, വല്ല ദാഹവും وَلَا نَصَبٌ = ഒരു ക്ഷീണവുമില്ല. ബുദ്ധിമുട്ടുമില്ല وَلَا مَخْمَصَةٌ = ഒരു പട്ടിണിയുമില്ല فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَطَئُونَ = അവര്‍ ചവിട്ടുകയുമില്ല مَوْطِئًا = ഒരു ചവിട്ടുന്ന സ്ഥാനത്തും يَغِيظُ = കോപിപ്പിക്കുന്ന, ക്ലേശമുണ്ടാക്കുന്ന الْكُفَّارَ = അവിശ്വാസികളെ, കാഫിറുകള്‍ക്ക്‌ وَلَا يَنَالُونَ = അവര്‍ എത്തിക്കുക (ബാധിപ്പിക്കുക)യുമില്ല مِنْ عَدُوٍّ = വല്ല ശത്രുവിനും نَّيْلًا = വല്ല എത്തലും (കിട്ടലും) ഒരു ബാധയും إِلَّا كُتِبَ = രേഖപ്പെടുത്തപ്പെടാതെ, എഴുതപ്പെട്ടിട്ടില്ലാതെ لَهُم = അവര്‍ക്ക്‌ بِهِ = അതുമൂലം, അതുകൊണ്ട്‌ عَمَلٌ = ഒരു കര്‍മം صَالِحٌ = നല്ലതായ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُضِيعُ = അവന്‍ പാഴാക്കുക (വിഫലമാക്കുക)യില്ല. أَجْرَ = പ്രതിഫലം, കൂലി الْمُحْسِنِينَ = സുകൃതം ചെയ്യുന്നവരുടെ
മദീനക്കാര്‍ക്കും, `അഅ്‌ റാബി" [മരുഭൂവാസി]കളില്‍ നിന്ന്‌ അവരുടെ ചുറ്റുപാടിലുള്ളവര്‍ക്കും പാടില്ല, അവര്‍ അല്ലാഹുവിന്‍റെ റസൂലിനെ വിട്ടു പിന്തി നില്‍ക്കുവാന്‍; അദ്ദേഹത്തിന്‍റെ സ്വന്ത(കാര്യ)ത്തെ വിട്ടേച്ചു തങ്ങളുടെ സ്വന്ത (കാര്യ) ങ്ങളെപ്പറ്റി താല്‍പര്യം കാണിക്കുവാനും പാടില്ല. അതെന്തെന്നാല്‍ അവര്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക്‌ വല്ല ദാഹമാകട്ടെ, ക്ഷീണമാകട്ടെ, പട്ടിണിയാകട്ടെ, ബാധിക്കുകയില്ല, അവിശ്വാസികളെ കോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ ചവിട്ടുകയുമില്ല, ഒരു ശത്രുവിനും വല്ല ബാധയും [ഉപദ്രവവും] അവര്‍ ഏല്‍പിക്കുകയുമില്ല-അത്‌നിമിത്തം അവര്‍ക്ക്‌ ഒരു നല്ലതായ കാര്യം രേഖപ്പെടുത്തപ്പെടാതെ [ഇതാണതിന്‌ കാരണം.] നിശ്ചയമായും അല്ലാഹു സുകൃതം ചെയ്യുന്നവരുടെ പ്രതിഫലം പാഴാക്കുകയില്ല.
وَلَا يُنفِقُونَ نَفَقَةًۭ صَغِيرَةًۭ وَلَا كَبِيرَةًۭ وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا كَانُوا۟ يَعْمَلُونَ﴿١٢١﴾
volume_up share
وَلَا يُنفِقُونَ = അവര്‍ ചിലവഴിക്കുകയുമില്ല نَفَقَةً = ഒരു ചിലവും, വല്ല ചിലവും صَغِيرَةً = ചെറുതായ وَلَا كَبِيرَةً = വലുതുമില്ല وَلَا يَقْطَعُونَ = അവര്‍ മുറിച്ചു (വിട്ടു) പോകുകയുമില്ല وَادِيًا = ഒരു താഴ്‌വര, വല്ല താഴ്‌വരയും إِلَّا كُتِبَ = അത്‌ രേഖപ്പെടുത്തപ്പെടാതെ لَهُمْ = അവര്‍ക്ക്‌ لِيَجْزِيَهُمُ = അവര്‍ക്ക്‌ പ്രതിഫലം കൊടുക്കുവാന്‍ വേണ്ടി اللَّهُ = അല്ലാഹു أَحْسَنَ = ഏറ്റം നല്ലതിന്‌ مَا كَانُوا = അവരായിരുന്നതില്‍ يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും.
ചെറുതാകട്ടെ, വലുതാകട്ടെ ഒരു ചിലവും അവര്‍ ചിലവഴിക്കുകയുമില്ല, വല്ല താഴ്‌വരയും അവര്‍ വിട്ടുകടക്കുകയുമില്ല- അതവര്‍ക്ക്‌ രേഖപ്പെടുത്താതെ. (അതെ)അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ഏറ്റം നല്ലതിന്‌ (അനുസരിച്ച്‌) അല്ലാഹു അവര്‍ക്ക്‌ പ്രതിഫലം നല്‍കുവാന്‍ വേണ്ടി.
തഫ്സീർ : 120-121
View   
وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُوا۟ كَآفَّةًۭ ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍۢ مِّنْهُمْ طَآئِفَةٌۭ لِّيَتَفَقَّهُوا۟ فِى ٱلدِّينِ وَلِيُنذِرُوا۟ قَوْمَهُمْ إِذَا رَجَعُوٓا۟ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ﴿١٢٢﴾
volume_up share
وَمَا كَانَ = ആകാവതല്ല(പാടില്ല) الْمُؤْمِنُونَ = സത്യവിശ്വാസികള്‍ لِيَنفِرُوا = അവര്‍ (യുദ്ധത്തിന്‌) പുറപ്പെട്ടുപോകുവാന്‍ كَافَّةً = ആകമാനം, അടങ്കലുമായി فَلَوْلَا = എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ نَفَرَ = പുറപ്പെട്ടുപോയി مِن كُلِّ فِرْقَةٍ = എല്ലാ സംഘ (കൂട്ട)ത്തില്‍ നിന്നും مِّنْهُمْ = അവരില്‍ നിന്നുള്ള, അവരില്‍പെട്ട طَائِفَةٌ = ഒരു വിഭാഗം لِّيَتَفَقَّهُوا = അവര്‍ ജ്ഞാനം നേടുവാന്‍ വേണ്ടി, ഗ്രഹിച്ചറിയുവാന്‍ فِي الدِّينِ = മത (കാര്യത്തില്‍) وَلِيُنذِرُوا = അവര്‍ താക്കീത്‌ (മുന്നറിയിപ്പ്‌) നല്‍കുവാനും قَوْمَهُمْ = അവരുടെ ജനങ്ങള്‍ക്ക്‌ إِذَا رَجَعُوا = അവര്‍ മടങ്ങിയാല്‍ إِلَيْهِمْ = അവരിലേക്ക്‌ لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍ വേണ്ടി يَحْذَرُونَ = അവര്‍ കാത്തുസൂക്ഷിക്കും, ജാഗ്രതവെക്കും, കരുതലോടിരിക്കും.
സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്‌) പുറപ്പെട്ടു പോകാവതുമല്ല. എന്നാല്‍, അവരില്‍ നിന്നുള്ള എല്ലാ സംഘത്തില്‍ നിന്നും ഒരു വിഭാഗം പുറപ്പെട്ടുപോയിക്കൂടേ. മതത്തില്‍ അവര്‍ക്ക്‌ ജ്ഞാനം നേടുവാനും തങ്ങളുടെ ജനങ്ങളിലേക്ക്‌ തങ്ങള്‍ മടങ്ങി വന്നാല്‍ അവരെ താക്കീത്‌ ചെയ്യുവാനും വേണ്ടി അവര്‍ കാത്തുസൂക്ഷിച്ചേക്കാമല്ലോ
തഫ്സീർ : 122-122
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قَـٰتِلُوا۟ ٱلَّذِينَ يَلُونَكُم مِّنَ ٱلْكُفَّارِ وَلْيَجِدُوا۟ فِيكُمْ غِلْظَةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ﴿١٢٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ قَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ الَّذِينَ = യാതൊരുവരോട്‌ يَلُونَكُم = നിങ്ങളോട്‌ അടുത്തുള്ള مِّنَ الْكُفَّارِ = അവിശ്വാസികളില്‍പെട്ട وَلْيَجِدُوا = അവര്‍ കണ്ടെത്തുക (എത്തിക്കുക) യും ചെയ്യട്ടെ فِيكُمْ = നിങ്ങളില്‍ غِلْظَةً = പരുഷത (കാഠിന്യം) وَاعْلَمُوا = അറിഞ്ഞും കൊള്ളുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു)എന്ന്‌ مَعَ الْمُتَّقِينَ = സൂക്ഷ്‌മത പാലിക്കുന്നവരുടെ കൂടെ
ഹേ, വിശ്വസിച്ചവരേ, അവിശ്വാസികളില്‍നിന്ന്‌ നിങ്ങളോടടുത്തു നില്‍ക്കുന്നവരുമായി നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍; അവര്‍ നിങ്ങളില്‍ പരുഷത കണ്ടെത്തുകയും ചെയ്യട്ടെ. അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരുടെ കൂടെയാണെന്ന്‌ അറിഞ്ഞുംകൊള്ളുവിന്‍.
തഫ്സീർ : 123-123
View   
وَإِذَا مَآ أُنزِلَتْ سُورَةٌۭ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِۦٓ إِيمَـٰنًۭا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَزَادَتْهُمْ إِيمَـٰنًۭا وَهُمْ يَسْتَبْشِرُونَ﴿١٢٤﴾
volume_up share
وَإِذَا مَا أُنزِلَتْ = (വല്ലപ്പോഴും) അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ = ഒരു സൂറത്ത്‌, വല്ല അധ്യായവും فَمِنْهُم = എന്നാലവരിലുണ്ടായിരിക്കും مَّن يَقُولُ = പറയുന്നവര്‍, പറയുന്ന ചിലര്‍ أَيُّكُمْ = നിങ്ങളില്‍ ഏതാളാണ്‌ (ആരാണ്‌) زَادَتْهُ = അവന്‌ വര്‍ധിപ്പിച്ചത്‌ هَٰذِهِ = ഇത്‌, ഇവ إِيمَانًا = വിശ്വാസത്തെ فَأَمَّا = എന്നാല്‍ الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ فَزَادَتْهُمْ = അതവര്‍ക്ക്‌ വര്‍ധിപ്പിച്ചിരിക്കുന്നു, വര്‍ധിപ്പിക്കുന്നതാണ്‌ إِيمَانًا = വിശ്വാസം وَهُمْ = അവരാകട്ടെ يَسْتَبْشِرُونَ = സന്തോഷംകൊള്ളുകയും ചെയ്യും
വല്ല `സൂറത്തും [അദ്ധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ (ഇങ്ങിനെ) പറയുന്ന ചിലര്‍ അവരിലുണ്ട്‌: `നിങ്ങളില്‍ ആര്‍ക്കാണ്‌ ഇതു വിശ്വാസം വര്‍ധിപ്പിച്ചത്‌!" എന്ന്‌. എന്നാല്‍, യാതൊരു കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നുവോ അവര്‍ക്കത്‌ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്‌; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും
وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا۟ وَهُمْ كَـٰفِرُونَ﴿١٢٥﴾
volume_up share
وَأَمَّا الَّذِينَ = യാതൊരു കൂട്ടരാകട്ടെ فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളിലുണ്ട്‌ مَّرَضٌ = ഒരു രോഗം, വല്ല രോഗവും فَزَادَتْهُمْ = എന്നാലവര്‍ക്കത്‌ വര്‍ധിപ്പിച്ചു, വര്‍ധിപ്പിക്കുന്നതാണ്‌ رِجْسًا = മ്ലേച്ഛത, മാലിന്യം إِلَىٰ رِجْسِهِمْ = അവരുടെ മ്ലേച്ഛതയിലൂടെ, മലിനതയിലേക്ക്‌ وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്യുന്നതാണ്‌ وَهُمْ = അവര്‍ (ആയിക്കൊണ്ട്‌) كَافِرُونَ = അവിശ്വാസികള്‍.
എന്നാല്‍, ഹൃദയങ്ങളില്‍ രോഗവുമുള്ളവരാകട്ടെ, അതവര്‍ക്ക്‌ അവരുടെ മ്ലേച്ഛതയിലൂടെ (വീണ്ടും) മ്ലേച്ഛത വര്‍ധിപ്പിക്കുന്നതാണ്‌; അവര്‍ അവിശ്വാസികളായും കൊണ്ട്‌ മരണമടയുകയും ചെയ്യുന്നതാണ്‌.
തഫ്സീർ : 124-125
View   
أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍۢ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ﴿١٢٦﴾
volume_up share
أَوَلَا يَرَوْنَ = അവര്‍ കാണുന്നില്ലേ, അവര്‍ക്ക്‌ കണ്ടുകൂടേ أَنَّهُمْ = അവര്‍ (ആകുന്നു) എന്ന്‌ يُفْتَنُونَ = അവര്‍ പരീക്ഷിക്കപ്പെടുന്നു, കുഴപ്പത്തിലാക്കപ്പെടുന്നു (എന്ന്‌) فِي كُلِّ عَامٍ = എല്ലാ കൊല്ലത്തിലും مَّرَّةً = ഒരു പ്രാവശ്യം أَوْ مَرَّتَيْنِ = അല്ലെങ്കില്‍ രണ്ടു പ്രാവശ്യം ثُمَّ = പിന്നെ, എന്നിട്ടും لَا يَتُوبُونَ = അവര്‍ മടങ്ങുന്നില്ല, പശ്ചാത്തപിക്കുന്നില്ല وَلَا هُمْ = അവരില്ലതാനും يَذَّكَّرُونَ = ഉറ്റാലോചിക്കും
അവര്‍ കാണുന്നില്ലേ? എല്ലാ കൊല്ലത്തിലും ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അവര്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്‌! (എന്നിട്ടും) പിന്നെ അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുന്നില്ല; അവര്‍ ഉറ്റാലോചിക്കുന്നുമില്ല!
തഫ്സീർ : 126-126
View   
وَإِذَا مَآ أُنزِلَتْ سُورَةٌۭ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَىٰكُم مِّنْ أَحَدٍۢ ثُمَّ ٱنصَرَفُوا۟ ۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌۭ لَّا يَفْقَهُونَ﴿١٢٧﴾
volume_up share
وَإِذَا مَا أُنزِلَتْ = അവതരിപ്പിക്കപ്പെട്ടാല്‍, سُورَةٌ = വല്ല സൂറത്തും, അധ്യായവും نَّظَرَ = നോക്കും, നോക്കുകയായി بَعْضُهُمْ = അവരില്‍ ചിലര്‍ إِلَىٰ بَعْضٍ = ചിലരിലേക്ക്‌ هَلْ يَرَاكُم = നിങ്ങളെ കാണുന്നുവോ مِّنْ أَحَدٍ = വല്ല ഒരാളും (ആരെങ്കിലും) ثُمَّ انصَرَفُوا = പിന്നെ അവര്‍ തിരിഞ്ഞു (പിരിഞ്ഞു) പോകുന്നതാണ്‌ صَرَفَ اللَّهُ = അല്ലാഹു തിരിച്ചിരിക്കയാണ്‌, തിരിച്ചുവിടട്ടെ قُلُوبَهُم = അവരുടെ ഹൃദയങ്ങളെ بِأَنَّهُمْ = അവര്‍ (ആകുന്നു) എന്നുള്ളതുകൊണ്ട്‌ قَوْمٌ = ഒരു ജനത لَّا يَفْقَهُونَ = അവര്‍ ഗ്രഹിക്കുകയില്ല, മനസ്സിലാക്കാത്ത
വല്ല `സൂറത്തും" [അധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ - അവരില്‍ ചിലര്‍ ചിലരിലേക്ക്‌ [തമ്മ തമ്മില്‍] നോക്കുകയായി; `നിങ്ങളെ ആരെങ്കിലും കാണുന്നുവോ" എന്നു (ള്ള ഭാവത്തില്‍): പിന്നെ അവര്‍ പിരിഞ്ഞുപോകുന്നതാണ്‌. അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ട്‌ അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കുകയാണ്‌.
തഫ്സീർ : 127-127
View   
لَقَدْ جَآءَكُمْ رَسُولٌۭ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌۭ رَّحِيمٌۭ﴿١٢٨﴾
volume_up share
لَقَدْ جَاءَكُمْ = തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ വന്നിട്ടുണ്ട്‌ رَسُولٌ = ഒരു റസൂല്‍, ദൂതന്‍ مِّنْ أَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങളില്‍പെട്ട, നിങ്ങളില്‍ നിന്നുതന്നെയുള്ള عَزِيزٌ = വീര്യപ്പെട്ടതാണ്‌ (ദുസ്സഹമാണ്‌-പ്രയാസകരമാണ്‌) عَلَيْهِ = അദ്ദേഹത്തിന്‌, അദ്ദേഹത്തിന്‍റെ മേല്‍ مَا عَنِتُّمْ = നിങ്ങള്‍ കഷ്‌ടപ്പെടുന്നത്‌, ബുദ്ധിമുട്ടല്‍ حَرِيصٌ = അത്യാഗ്രഹമുള്ളവനാണ്‌, മോഹമുള്ളവനാണ്‌ عَلَيْكُم = നിങ്ങളെപ്പറ്റി, നിങ്ങളില്‍ بِالْمُؤْمِنِينَ = സത്യവിശ്വാസികളെ സംബന്ധിച്ച്‌, സത്യവിശ്വാസികളോട്‌ رَءُوفٌ = വളരെ ദയാലു (കൃഫാലു)വാണ്‌ رَّحِيمٌ = കരുണയുള്ളവനാണ്‌
തീര്‍ച്ചയായും, നിങ്ങള്‍ക്ക്‌ നിങ്ങളില്‍ നിന്ന്‌ തന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്‌. നിങ്ങള്‍ കഷ്‌ടപ്പെടുന്നത്‌ അദ്ദേഹത്തിന്‌ ദുസ്സഹമാകുന്നു: നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനാകുന്നു: സത്യവിശ്വാസികളോട്‌ വളരെ ദയാലുവും, കരുണയുള്ളവനുമാകുന്നു.
فَإِن تَوَلَّوْا۟ فَقُلْ حَسْبِىَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ﴿١٢٩﴾
volume_up share
فَإِن تَوَلَّوْا = എന്നാല്‍ (എന്നിരിക്കെ) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُلْ = അപ്പോള്‍ നീ പറയുക حَسْبِيَ = എനിക്കു മതി اللَّهُ = അല്ലാഹു لَا إِلَٰهَ = ഒരാരാധ്യനുമില്ല, ഇലാഹേ ഇല്ല إِلَّا هُوَ = അവനല്ലാതെ عَلَيْهِ = അവന്‍റെ മേല്‍ (തന്നെ) تَوَكَّلْتُ = ഞാന്‍ ഭരമേല്‍പിച്ചു وَهُوَ رَبُّ = അവന്‍ റബ്ബാകുന്നു (നാഥനാണ്‌) الْعَرْشِ = അര്‍ശിന്‍റെ الْعَظِيمِ = മഹത്തായ, വമ്പിച്ച
എന്നാല്‍, അവര്‍ തിരിഞ്ഞുകളയുന്നപക്ഷം, (നബിയേ) പറയുക: എനിക്ക്‌ അല്ലാഹു മതി! അവനല്ലാതെ ആരാധ്യനേ ഇല്ല. അവന്‍റെ മേല്‍ തന്നെ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു; അവന്‍ മഹത്തായ `അര്‍ശി`ന്‍റെ [സിംഹാസനത്തിന്‍റെ] നാഥനുമാകുന്നു.`
തഫ്സീർ : 128-129
View   
10.യൂനുസ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ﴿١﴾
share
الر = `അലിഫ്‌ - ലാം - റാ" تِلْكَ = അവ (ഇവ) آيَاتُ = ആയത്തു (സൂക്തം -വചനം) കളാകുന്നു الْكِتَابِ = (വേദ) ഗ്രന്ഥത്തിന്‍റെ الْحَكِيمِ = വിജ്ഞാനപ്രദമായ, യുക്തി പൂര്‍ണമായ, തത്വപൂര്‍ണമായ
`അലിഫ്‌ - ലാം - റാ" അവ വിജ്ഞാനപ്രദമായ (അഥവാ തത്വപൂര്‍ണമായ) വേദഗ്രന്ഥത്തിന്‍റെ "ആയത്തു" [സൂക്തം] കളാകുന്നു.
തഫ്സീർ : 1-1
View   
أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍۢ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ ٱلْكَـٰفِرُونَ إِنَّ هَـٰذَا لَسَـٰحِرٌۭ مُّبِينٌ﴿٢﴾
share
أَكَانَ = ആയിപ്പോയോ, ആയിത്തീര്‍ന്നോ لِلنَّاسِ = മനുഷ്യര്‍ക്ക്‌ عَجَبًا = ഒരത്ഭുതം أَنْ أَوْحَيْنَا = നാം വഹ്‌യ്‌ (ദിവ്യസന്ദേശം) നല്‍കിയത്‌ إِلَىٰ رَجُلٍ = ഒരു പുരുഷനിലേക്ക്‌ مِّنْهُمْ = അവരില്‍പെട്ട أَنْ أَنذِرِ = നീ താക്കീത്‌ ചെയ്യണമെന്ന്‌ النَّاسَ = മനുഷ്യരെ وَبَشِّرِ = നീ സന്തോഷവാര്‍ത്ത അറിയിക്കണമെന്നും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക്‌ أَنَّ لَهُمْ = അവര്‍ക്കുണ്ടെന്ന്‌ قَدَمَ = പാദം (പദവി) صِدْقٍ = സത്യത്തിന്‍റെ عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ قَالَ الْكَافِرُونَ = അവിശ്വാസികള്‍ പറഞ്ഞു, പറയുന്നു إِنَّ هَٰذَا = നിശ്ചയമായും ഇത്‌ (ഇവന്‍) لَسَاحِرٌ = ഒരു മാരണക്കാരന്‍ തന്നെ مُّبِينٌ = സ്‌പഷ്‌ടമായ (തനി)
മനുഷ്യര്‍ക്ക്‌ ഒരു അല്‍ഭുതമായിപ്പോയോ, അവരില്‍പെട്ട ഒരു പുരുഷന്‌ നാം `വഹ്‌യ്‌" [ദിവ്യസന്ദേശം] നല്‍കിയത്‌?: മനുഷ്യരെ നീ താക്കീത്‌ ചെയ്യണമെന്നും, വിശ്വസിച്ചവര്‍ക്ക്‌ തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ സത്യത്തിന്‍റെ (ഉന്നത) പദവിയുണ്ടെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കണമെന്നും! അവിശ്വാസികള്‍ പറയുന്നു: ` നിശ്ചയമായും ഇവന്‍ ഒരു സ്‌പഷ്‌ടമായ മാരണക്കാരന്‍ തന്നെ " എന്ന്‌.
തഫ്സീർ : 2-2
View   
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ﴿٣﴾
share
إِنَّ رَبَّكُمُ = നിശ്ചയമായും നിങ്ങളുടെ റബ്ബ്‌ (രക്ഷിതാവ്‌) اللَّهُ = അല്ലാഹുവത്രെ الَّذِي خَلَقَ = സൃഷ്‌ടിച്ചവന്‍ السَّمَاوَاتِ = ആകാശങ്ങളെ وَالْأَرْضَ = ഭൂമിയെയും فِي سِتَّةِ = ആറില്‍ أَيَّامٍ = ദിവസങ്ങള്‍ ثُمَّ = പിന്നെ اسْتَوَىٰ = അവന്‍ ശരിപ്പെട്ടു (ആരോഹണം ചെയ്‌തു) عَلَى الْعَرْشِ = അര്‍ശിന്മേല്‍, സിംഹാസനത്തില്‍ يُدَبِّرُ = നിയന്ത്രിച്ചുകൊണ്ട്‌, അവന്‍ നിയന്ത്രിക്കുന്നു الْأَمْرَ = കാര്യം مَا مِن شَفِيعٍ = ഒരു ശുപാര്‍ശക്കാരനുമില്ല إِلَّا مِن بَعْدِ = ശേഷമല്ലാതെ إِذْنِهِ = അവന്‍റെ അനുവാദത്തിന്‌ , സമ്മതത്തിന്‍റെ ذَٰلِكُمُ = അവനത്രെ اللَّهُ = അല്ലാഹു رَبُّكُمْ = നിങ്ങളുടെ റബ്ബായ فَاعْبُدُوهُ = അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ أَفَلَا تَذَكَّرُونَ = അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കു(ഓര്‍മവെക്കു)ന്നില്ലേ
നിശ്ചയമായും, നിങ്ങളുടെ റബ്ബ്‌ ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസ [ഘട്ട] ങ്ങളിലായി സൃഷ്‌ടിച്ചവനായ അല്ലാഹുവത്രെ. പിന്നെ, അവന്‍ കാര്യത്തെ (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചുകൊണ്ട്‌ `അര്‍ശി" ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്‌തിരിക്കുന്നു. അവന്‍റെ അനുവാദത്തിന്‌ ശേഷമല്ലാതെ, ഒരു ശുപാര്‍ശക്കാരനും (ശുപാര്‍ശ നടത്തുക) ഇല്ല. (അങ്ങനെയുളള) അവനത്രെ അല്ലാഹു, നിങ്ങളുടെ റബ്ബ്‌ . ആകയാല്‍, അവനെ നിങ്ങള്‍ ആരാധിക്കുവിന്‍. അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ ?!
തഫ്സീർ : 3-3
View   
إِلَيْهِ مَرْجِعُكُمْ جَمِيعًۭا ۖ وَعْدَ ٱللَّهِ حَقًّا ۚ إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ بِٱلْقِسْطِ ۚ وَٱلَّذِينَ كَفَرُوا۟ لَهُمْ شَرَابٌۭ مِّنْ حَمِيمٍۢ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ﴿٤﴾
share
إِلَيْهِ = അവങ്കലേക്കാണ്‌ مَرْجِعُكُمْ = നിങ്ങളുടെ മടക്കം جَمِيعًا = മുഴുവനും, എല്ലാം وَعْدَ اللَّهِ = അല്ലാഹുവിന്‍റെ വാഗ്‌ദത്തം حَقًّا = യഥാര്‍ത്ഥമായ, സത്യമായും إِنَّهُ = നിശ്ചയമായും അവന്‍ يَبْدَأُ = ആരംഭിക്കുന്നു (ആദ്യമായുണ്ടാക്കുന്നു) الْخَلْقَ = സൃഷ്‌ടി, സൃഷ്‌ടിയെ ثُمَّ = പിന്നെ يُعِيدُهُ = അതിനെ മടക്കുന്നു (ആവര്‍ത്തിക്കുന്നു) لِيَجْزِيَ = അവന്‍ പ്രതിഫലം നല്‍കുവാന്‍ വേണ്ടി الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക്‌ وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ بِالْقِسْطِ = നീതിമുറപ്രകാരം وَالَّذِينَ كَفَرُوا = അവിശ്വസിച്ചവരാകട്ടെ لَهُمْ = അവര്‍ക്കുണ്ട്‌ شَرَابٌ = പാനീയം, കുടിനീര്‍ مِّنْ حَمِيمٍ = അത്യുഷ്‌ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്ന്‌ وَعَذَابٌ = ശിക്ഷയും أَلِيمٌ = വേദനയേറിയ بِمَا = യാതൊന്നു നിമിത്തം كَانُوا = അവരായിരുന്ന يَكْفُرُونَ = അവര്‍ അവിശ്വസിക്കും.
അവങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം, അല്ലാഹുവിന്‍റെ യഥാര്‍ത്ഥമായ വാഗ്‌ദത്തം! [അതില്‍ നീക്കുപോക്കില്ല] നിശ്ചയമായും അവന്‍, സൃഷ്‌ടിയെ ആദ്യമായുണ്ടാക്കുന്നു ; പിന്നീട്‌ അതിനെ (വീണ്ടും) ആവര്‍ ത്തിച്ചുണ്ടാക്കുന്നു; വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവര്‍ക്ക്‌ നീതി മുറപ്രകാരം അവന്‍ പ്രതിഫലം നല്‍കുവാന്‍ വേണ്ടി. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്ക്‌ ചുട്ടുതിളക്കുന്ന ജലത്തില്‍ നിന്നുളള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും ; അവര്‍ അവിശ്വസിച്ചിരുന്നത്‌ നിമിത്തം
തഫ്സീർ : 4-4
View   
هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءًۭ وَٱلْقَمَرَ نُورًۭا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَعْلَمُونَ﴿٥﴾
share
هُوَ = അവനത്രെ الَّذِي جَعَلَ = ആക്കിയവന്‍ الشَّمْسَ = സൂര്യനെ ضِيَاءً = ശോഭ, തിളക്കം وَالْقَمَرَ = ചന്ദ്രനെയും نُورًا = പ്രകാശം, വെളിച്ചം وَقَدَّرَهُ = അതിന്‌ (അതിനെ) നിര്‍ണയിക്കുക (കണക്കാക്കുക) യും ചെയ്‌തു مَنَازِلَ = ചില ഭവനം (മണ്‌ഡലം -രാശി) കള്‍ لِتَعْلَمُوا = നിങ്ങള്‍ അറിയുവാന്‍ വേണ്ടി عَدَدَ السِّنِينَ = കൊല്ലങ്ങളുടെ എണ്ണം وَالْحِسَابَ = കണക്കും مَا خَلَقَ = സൃഷ്‌ടിച്ചിട്ടില്ല اللَّهُ = അല്ലാഹു ذَٰلِكَ = അത്‌ إِلَّا بِالْحَقِّ = യഥാര്‍ത്ഥ (മുറ-ന്യായ-കാര്യ) പ്രകാരമല്ലാതെ يُفَصِّلُ = അവന്‍ വിശദീകരിക്കുന്നു الْآيَاتِ = ദൃഷ്‌ടാന്ത (അടയാള) ങ്ങളെ لِقَوْمٍ = ഒരു ജനതക്കുവേണ്ടി يَعْلَمُونَ = അവര്‍ അറിയുന്നു
അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ്‌.
إِنَّ فِى ٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍۢ لِّقَوْمٍۢ يَتَّقُونَ﴿٦﴾
share
إِنَّ = നിശ്ചയമായും فِي اخْتِلَافِ = വ്യത്യാസപ്പെടുന്നതിലുണ്ട്‌ اللَّيْلِ = രാത്രിയും وَالنَّهَارِ = പകലും وَمَا خَلَقَ اللَّهُ = അല്ലാഹു സൃഷ്‌ടിച്ചതിലും فِي السَّمَاوَاتِ = ആകാശങ്ങളില്‍ وَالْأَرْضِ = ഭൂമിയിലും لَآيَاتٍ = പല ദൃഷ്‌ടാന്തങ്ങള്‍ لِّقَوْمٍ = തന്നെ ജനങ്ങള്‍ക്ക്‌ يَتَّقُونَ = അവര്‍ സൂക്ഷിക്കുന്നു
നിശ്ചയമായും, രാത്രിയും, പകലും വ്യത്യാസപ്പെടുന്നതിലുണ്ട്‌. ആകാശങ്ങളിലും , ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചവയിലും (ഉണ്ട്‌). സൂക്ഷിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്‌ടാന്തങ്ങളും.
തഫ്സീർ : 5-6
View   
إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَـٰتِنَا غَـٰفِلُونَ﴿٧﴾
share
إِنَّ = നിശ്ചയമായും الَّذِينَ = യാതൊരുവര്‍ لَا يَرْجُونَ = അവര്‍ പ്രതീക്ഷിക്കുന്നില്ല, അഭിലഷിക്കാത്ത لِقَاءَنَا = നമ്മെ കാണുന്നതിനെ, നാമുമായി കണ്ടുമുട്ടുന്നതിനെ وَرَضُوا = അവര്‍ തൃപ്‌തിപ്പെടുകയും ചെയ്‌തു بِالْحَيَاةِ = ജീവിതം കൊണ്ട്‌ الدُّنْيَا = ഇഹത്തിലെ (ഐഹിക) وَاطْمَأَنُّوا = അവര്‍ സമാധാനമടയുകയും ചെയ്‌തു بِهَا = അതുകൊണ്ട്‌, അതിനാല്‍ وَالَّذِينَ = യാതൊരു കൂട്ടരും هُمْ = അവര്‍ عَنْ آيَاتِنَا = നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ച്‌ غَافِلُونَ = അശ്രദ്ധരാണ്‌
നിശ്ചയമായും , നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാതിരിക്കുകയും, ഐഹിക ജീവിതം കൊണ്ടു തൃപ്‌തിപ്പെടുകയും, അതുകൊണ്ട്‌ (മനസ്സ്‌) സമാധാന മടയുകയും ചെയ്യുന്നവര്‍, നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ചു (ചിന്തിക്കാതെ) അശ്രദ്ധരായുളളവരും,-
أُو۟لَـٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ﴿٨﴾
share
أُولَٰئِكَ = അക്കൂട്ടര്‍ مَأْوَاهُمُ = അവരുടെ സങ്കേതം (പ്രാപ്യ- മടക്കസ്ഥാനം) النَّارُ = നരകമാണ്‌, അഗ്നിയാകുന്നു بِمَا كَانُوا = അവര്‍ ആയിരുന്നതു നിമിത്തം يَكْسِبُونَ = അവര്‍ സമ്പാദിക്കും, ചെയ്‌തുവെക്കും
(അതെ) അക്കൂട്ടര്‍, അവരുടെ സങ്കേതം നരകമാകുന്നു. അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നത്‌ നിമിത്തം.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ يَهْدِيهِمْ رَبُّهُم بِإِيمَـٰنِهِمْ ۖ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ فِى جَنَّـٰتِ ٱلنَّعِيمِ﴿٩﴾
share
إِنَّ = നിശ്ചയമായും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്‌ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ, നല്ല പ്രവൃത്തികള്‍ يَهْدِيهِمْ = അവരെ സന്‍മാര്‍ഗത്തിലാക്കും رَبُّهُم = അവരുടെ റബ്ബ്‌ بِإِيمَانِهِمْ = അവരുടെ വിശ്വാസം കൊണ്ട്‌ (നിമിത്തം) تَجْرِي = നടക്കും (ഒഴുകും) مِن تَحْتِهِمُ = അവരുടെ അടിയിലൂടെ الْأَنْهَارُ = അരുവി (നദി) കള്‍ فِي جَنَّاتِ = സ്വര്‍ഗ (ആരാമ) ങ്ങളില്‍ النَّعِيمِ = സുഖാനുഗ്രഹത്തിന്‍റെ
നിശ്ചയമായും, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവര്‍, അവരുടെ വിശ്വാസം നിമിത്തം അവരുടെ റബ്ബ്‌ അവരെ സന്‍മാര്‍ഗത്തിലാക്കുന്നതാണ്‌. സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍, അവരുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകികൊണ്ടിരിക്കും.
دَعْوَىٰهُمْ فِيهَا سُبْحَـٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَـٰمٌۭ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿١٠﴾
share
دَعْوَاهُمْ = അവരുടെ പ്രാര്‍ത്ഥന, തേട്ടം, ആവശ്യം فِيهَا = അവിടെവെച്ച്‌, അവിടത്തില്‍ سُبْحَانَكَ = നീ മഹാ പരിശുദ്ധന്‍, നിനക്ക്‌ സ്‌തോത്രം, നിന്നെ വാഴ്‌ത്തുന്നു (എന്നായിരിക്കും) اللَّهُمَّ = അല്ലാഹുവേ وَتَحِيَّتُهُمْ = അവരുടെ ഉപചാരം, കാഴ്‌ച, കാണിക്ക , അഭിവാദ്യം فِيهَا = അതില്‍ (അവിടത്തില്‍) سَلَامٌ = സലാമായിരിക്കും, സമാധാനം- ശാന്തിയാണ്‌ وَآخِرُ = അവസാനത്തേത്‌ دَعْوَاهُمْ = അവരുടെ പ്രാര്‍ത്ഥനയുടെ أَنِ الْحَمْدُ = സ്‌തുതി لِلَّهِ = അല്ലാഹുവിനാണ്‌ (എന്നായിരിക്കും) رَبِّ الْعَالَمِينَ = ലോക രക്ഷിതാവായ, ലോകരുടെ റബ്ബായ
അവിടങ്ങളില്‍ അവരുടെ പ്രാര്‍ത്ഥന `അല്ലാഹുവേ, നീ മഹാപരിശുദ്ധന്‍ !" [നിനക്കുസ്‌തോത്രം] എന്നുമായിരിക്കും ; അവിടത്തില്‍ അവരുടെ ഉപചാരം `സലാം" [സമാധാനം ശാന്തി!] എന്നുമായിരിക്കും. അവരുടെ അവസാന പ്രാര്‍ത്ഥന `സ്‌തുതി (യെല്ലാം) ലോക രക്ഷിതാവായ അല്ലാഹുവിനാണ്‌" എന്നുമായിരിക്കും
തഫ്സീർ : 7-10
View   
وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُم بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا فِى طُغْيَـٰنِهِمْ يَعْمَهُونَ﴿١١﴾
share
وَلَوْ يُعَجِّلُ = ധൃതിപ്പെടുത്തി (ബദ്ധപ്പെടുത്തി) യിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لِلنَّاسِ = മനുഷ്യര്‍ക്ക്‌ الشَّرَّ = തിന്‍മയെ, ദോഷത്തെ اسْتِعْجَالَهُم = അവരുടെ ബദ്ധപ്പെടല്‍ (പ്രകാരം) بِالْخَيْرِ = നന്‍മക്ക്‌, ഗുണത്തെപ്പറ്റി لَقُضِيَ = തീരുമാനിക്കപ്പെടുക തന്നെ ചെയ്യും (വിധികഴിയുമായിരുന്നു) إِلَيْهِمْ = അവര്‍ക്ക്‌ أَجَلُهُمْ = അവരുടെ അവധി فَنَذَرُ = എന്നാല്‍ നാം വിട്ടുകളയുന്നു. الَّذِينَ لَا يَرْجُونَ = പ്രതീക്ഷിക്കാത്തവരെ لِقَاءَنَا = നാമുമായി കണ്ടുമുട്ടുന്നതിനെ فِي طُغْيَانِهِمْ = അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ = അവര്‍ അന്തം വിട്ടു (അലഞ്ഞു) കൊണ്ട്‌.
മനുഷ്യര്‍ നന്‍മക്ക്‌ ധൃതികൂട്ടുന്ന പ്രകാരം അല്ലാഹു അവര്‍ക്ക്‌ തിന്‍മയെ ധൃതിപ്പെടുത്തി (കൊടുത്തി) രുന്നുവെങ്കില്‍ അവര്‍ക്ക്‌ അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. എന്നാല്‍, നാമുമായി കണ്ടു മുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവരെ, അവരുടെ ധിക്കാരത്തില്‍ അന്ധാളിച്ചു (അലഞ്ഞു) കൊണ്ടു നാം വിട്ടുകളയുകയാണ്‌.
തഫ്സീർ : 11-11
View   
وَإِذَا مَسَّ ٱلْإِنسَـٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًۭا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّۢ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ﴿١٢﴾
share
وَإِذَا مَسَّ = ബാധിച്ചാല്‍, സ്‌പര്‍ശിച്ചാല്‍ الْإِنسَانَ = മനുഷ്യനെ الضُّرُّ = ഉപദ്രവം, ബുദ്ധിമുട്ട്‌, കഷ്‌ടത دَعَانَا = അവന്‍ നമ്മെ വിളിക്കും, പ്രാര്‍ത്ഥിക്കുന്നതാണ്‌ لِجَنبِهِ = അവന്‍റെ ഭാഗത്തേക്കായി, വശത്തേക്ക്‌ (കിടന്ന്‌) أَوْ قَاعِدًا = അല്ലെങ്കില്‍ ഇരുന്നുകൊണ്ട്‌ أَوْ قَائِمًا = അല്ലെങ്കില്‍ നിന്നു കൊണ്ട്‌ فَلَمَّا كَشَفْنَا = എന്നിട്ട്‌ നാം തുറവിയാക്കുമ്പോള്‍, നീക്കം ചെയ്‌താല്‍ عَنْهُ = അവനില്‍ നിന്ന്‌ ضُرَّهُ = അവന്‍റെ ഉപദ്രവം, ബുദ്ധിമുട്ട്‌ مَرَّ = അവന്‍ നടക്കും كَأَن لَّمْ = ഇല്ലാത്തപോലെ يَدْعُنَا = അവന്‍ നമ്മെ വിളിച്ചിട്ട്‌, പ്രാര്‍ത്ഥിച്ചിട്ട്‌ (ഇല്ലാത്ത പോലെ) إِلَىٰ ضُرٍّ = ഒരു ഉപദ്രവത്തിലേക്കും, ബുദ്ധിമുട്ടിന്‌ വേണ്ടിയും مَّسَّهُ = അവനെ ബാധിച്ച كَذَٰلِكَ = അപ്രകാരം كَذَٰلِكَ = അപ്രകാരം زُيِّنَ = അലങ്കാരമാക്ക (ഭംഗിയാക്ക) പ്പെട്ടിരിക്കുന്നു لِلْمُسْرِفِينَ = അതിരുകവിയുന്നവര്‍ക്ക്‌ مَا كَانُوا = അവരായികൊണ്ടിരിക്കുന്നത്‌ يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും.
മനുഷ്യനെ ഉപദ്രവം (അഥവാ ബുദ്ധിമുട്ട്‌) ബാധിച്ചാല്‍, അവന്‍റെ (ഒരു) വശത്തേക്കായി (കിടന്നു) കൊണ്ട്‌, അല്ലെങ്കില്‍ ഇരുന്നുകൊണ്ട്‌, അല്ലെങ്കില്‍ നിന്നുകൊണ്ട്‌ അവന്‍ നമ്മെ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നതാണ്‌ എന്നിട്ട്‌ അവനില്‍ നിന്ന്‌ അവന്‍റെ ഉപദ്രവത്തെ (ബുദ്ധിമുട്ടിനെ) നാം നീക്കുമ്പോഴോ, അവന്‌ ബാധിച്ച വല്ല ഉപദ്രവത്തിന്‌ (അഥവാ ബുദ്ധിമുട്ടിന്‌) വേണ്ടിയും അവന്‍ നമ്മെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചിട്ടില്ലാത്ത പോലെ അവന്‍ നടക്കുന്നതാണ്‌. അപ്രകാരം, അതിരുകവിയുന്നവര്‍ക്ക്‌ തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു.
തഫ്സീർ : 12-12
View   
وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا۟ ۙ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَمَا كَانُوا۟ لِيُؤْمِنُوا۟ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ﴿١٣﴾
share
وَلَقَدْ = തീര്‍ച്ചയായും أَهْلَكْنَا = നാം നശിപ്പിച്ചിട്ടുണ്ട്‌ الْقُرُونَ = തലമുറകളെ, കാലക്കാരെ مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ്‌ لَمَّا ظَلَمُوا = അവര്‍ അക്രമം ചെയ്‌തപ്പോള്‍ وَجَاءَتْهُمْ = അവര്‍ക്ക്‌ വരുക (ചെല്ലുക) യും ചെയ്‌തു, വന്നുതാനും رُسُلُهُم = അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ = തെളിവുകളുമായി وَمَا كَانُوا = അവരായിത്തീര്‍ന്നതുമില്ല لِيُؤْمِنُوا = അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) كَذَٰلِكَ = അപ്രകാരം, അതുപോലെ نَجْزِي = നാം പ്രതിഫലം നല്‍കുന്നു الْقَوْمَ = ജനങ്ങള്‍ക്ക്‌ الْمُجْرِمِينَ = കുറ്റവാളികളായ
നിങ്ങളുടെ മുമ്പ്‌ (പല) തലമുറകളെ, അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌ ; അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അരികെ ചെല്ലുകയും ചെയ്‌തിരുന്നു (എന്നിട്ടും) അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആയിരുന്നതുമില്ല. അപ്രകാരമത്രെ, കുറ്റവാളികളായ ജനങ്ങള്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
ثُمَّ جَعَلْنَـٰكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ﴿١٤﴾
share
ثُمَّ = പിന്നീട്‌ جَعَلْنَاكُمْ = നിങ്ങളെ നാം ആക്കി خَلَائِفَ = പിന്‍ഗാമികള്‍, പിന്നില്‍ വന്നവര്‍ فِي الْأَرْضِ = ഭൂമിയില്‍ مِن بَعْدِهِمْ = അവരുടെ ശേഷം لِنَنظُرَ = നാം നോക്കുവാന്‍ വേണ്ടി كَيْفَ = എങ്ങിനെ تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്ന്‌)
പിന്നീട്‌, അവരുടെ ശേഷം (ഇതാ) നിങ്ങളെ ഭൂമിയില്‍ നാം (അവരുടെ) പിന്‍ഗാമികളാക്കിയിരിക്കുന്നു; നിങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ നാം (പരിശോധിച്ചു) നോക്കുവാന്‍ വേണ്ടി.
തഫ്സീർ : 13-14
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَـٰتٍۢ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَـٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ﴿١٥﴾
share
وَإِذَا تُتْلَىٰ = ഓതിക്കേള്‍പ്പിക്ക (കൊടുക്ക) പ്പെട്ടാല്‍ عَلَيْهِمْ = അവര്‍ക്ക്‌, അവരില്‍ آيَاتُنَا = നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ = തെളിവുകളായി, വ്യക്തങ്ങളായ നിലയില്‍ قَالَ = പറയുന്നതാണ്‌ الَّذِينَ = യാതൊരുകൂട്ടര്‍ لَا يَرْجُونَ = പ്രതീക്ഷിക്കാത്ത لِقَاءَنَا = നാമുമായി കണ്ടുമുട്ടുന്നതിനെ ائْتِ = നീ (താന്‍) വാ, തരുക بِقُرْآنٍ = ഒരു ഖുർആന്‍കൊണ്ട്‌, വല്ല പാരായണ ഗ്രന്ഥത്തെയും غَيْرِ هَٰذَا = ഇതല്ലാത്ത أَوْ بَدِّلْهُ = അല്ലെങ്കില്‍ അതിനെ മാറ്റം വരുത്തുക, ഭേദഗതി ചെയ്യുക قُلْ = നീ പറയുക مَا يَكُونُ لِي = എനിക്കാവുകയില്ല (പാടില്ല) أَنْ أُبَدِّلَهُ = അതിനെ മാറ്റം വരുത്തുവാന്‍, مِن تِلْقَاءِ = ഭാഗത്തു നിന്ന്‌ (വകയായി) نَفْسِي = എന്‍റെ സ്വന്തം إِنْ أَتَّبِعُ = ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا = യാതൊന്നല്ലാതെ يُوحَىٰ إِلَيَّ = എനിക്ക്‌ വഹ്‌യ്‌ നല്‍കപ്പെടുന്ന إِنِّي = നിശ്ചയമായും أَخَافُ = ഞാന്‍ ഭയപ്പെടുന്നു إِنْ عَصَيْتُ = ഞാന്‍ എതിര്‌ (അനുസരണക്കേട്‌) ചെയ്‌തെങ്കില്‍ رَبِّي = എന്‍റെ റബ്ബ്‌, റബ്ബിനോട്‌ عَذَابَ يَوْمٍ = ഒരു ദിവസത്തെ ശിക്ഷയെ عَظِيمٍ = വമ്പിച്ച, മഹാ
വ്യക്തമായ തെളിവുകളായികൊണ്ട്‌ നമ്മുടെ ആയത്തു [വചനം] കള്‍ അവര്‍ക്ക്‌ ഓതിക്കൊടുക്കപ്പെടുന്നതായാല്‍, നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നതാണ്‌: `ഇതല്ലാത്ത ഒരു ഖുർആന്‍ (പാരായണ ഗ്രന്ഥം) താന്‍ കൊണ്ടുവരുക, അല്ലെങ്കില്‍ അതിനെ (ഭേദഗതി ചെയ്‌തു) മാറ്റം വരുത്തുക" എന്ന്‌! (നബിയേ,) പറയുക: `എന്‍റെ സ്വന്തം വകയായി അതിനെ മാറ്റം വരുത്തുവാന്‍ എനിക്ക്‌ പാടില്ല; എനിക്ക്‌ `വഹ്‌യ്‌" [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. നിശ്ചയമായും, എന്‍റെ റബ്ബിനോട്‌ ഞാന്‍ അനുസരണക്കേട്‌ ചെയ്‌താല്‍, വമ്പിച്ച ഒരു ദിവസത്തിലെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു."
قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُۥ عَلَيْكُمْ وَلَآ أَدْرَىٰكُم بِهِۦ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًۭا مِّن قَبْلِهِۦٓ ۚ أَفَلَا تَعْقِلُونَ﴿١٦﴾
share
قُل = നീ പറയുക لَّوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا تَلَوْتُهُ = ഞാന്‍ അത്‌ ഓതുമായിരുന്നില്ല, ഓതിക്കേള്‍പ്പിക്കില്ലായിരുന്നു عَلَيْكُمْ = നിങ്ങള്‍ക്ക്‌ وَلَا أَدْرَاكُم = അവന്‍ നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു بِهِ = അതിനെപ്പറ്റി فَقَدْ = തീര്‍ച്ചയായും لَبِثْتُ = ഞാന്‍ താമസിച്ചിട്ടുണ്ട്‌, കഴിഞ്ഞുകൂടുകയുണ്ടായി فِيكُمْ = നിങ്ങളില്‍, നിങ്ങള്‍ക്കിടയില്‍ عُمُرًا = പ്രായം مِّن قَبْلِهِ = ഇതിന്‍റെ (അതിന്‍റെ) മുമ്പ്‌ أَفَلَا تَعْقِلُونَ = അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ.
പറയുക: `അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്ക്‌ ഞാനതു ഓതിക്കേള്‍പ്പിക്കുകയാകട്ടെ, അതിനെപ്പറ്റി നിങ്ങളെ അവന്‍ അറിയിക്കുകയാകട്ടെ ചെയ്യുമായിരുന്നില്ല. ഞാന്‍ നിങ്ങളില്‍ ഇതിന്‌ മുമ്പ്‌ ഒരു (നീണ്ട) പ്രായം കഴിഞ്ഞുകൂടിയിട്ടുണ്ടല്ലോ. അപ്പോള്‍, നിങ്ങള്‍ ബുദ്ധികൊടു (ത്തു ചിന്തി) ക്കുന്നില്ലേ?!"
തഫ്സീർ : 15-16
View   
فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْمُجْرِمُونَ﴿١٧﴾
share
فَمَنْ = അപ്പോള്‍ ആര്‍ أَظْلَمُ = അധികം അക്രമി مِمَّنِ افْتَرَىٰ = കെട്ടിച്ചമച്ചവനെ (രെ) ക്കാള്‍ عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ (മേല്‍) كَذِبًا = വ്യാജം, കളവ്‌ أَوْ كَذَّبَ = അല്ലെങ്കില്‍ വ്യാജമാക്കിയ بِآيَاتِهِ = അവന്‍റെ ആയത്തു (വചനം- ലക്ഷ്യം) കളെ إِنَّهُ = നിശ്ചയമായും അത്‌ (കാര്യം) لَا يُفْلِحُ = വിജയിക്കുകയില്ല الْمُجْرِمُونَ = കുറ്റവാളികള്‍.
അപ്പോള്‍, അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്‍റെ `ആയത്തു" [വചനം]കളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി ആരുണ്ട്‌?! നിശ്ചയമായും കാര്യം, കുറ്റവാളികള്‍ വിജയിക്കുകയില്ല.
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿١٨﴾
share
وَيَعْبُدُونَ = അവര്‍ ആരാധിച്ചുവരുന്നു مِن دُونِ اللَّهِ = അല്ലാഹുവിനു പുറമെ مَا لَا يَضُرُّهُمْ = അവര്‍ക്ക്‌ ഉപദ്രവം ചെയ്യാത്തതിനെ وَلَا يَنفَعُهُمْ = അവര്‍ക്ക്‌ ഉപകാരവും ചെയ്യാത്ത وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു هَٰؤُلَاءِ = ഇവര്‍, ഇക്കൂട്ടര്‍ شُفَعَاؤُنَا = ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു, ശുപാര്‍ശകരാണ്‌ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ قُلْ = നീ പറയുക أَتُنَبِّئُونَ = നിങ്ങള്‍ വിവരമറിയിക്കുകയോ اللَّهَ = അല്ലാഹുവിന്‌ بِمَا لَا يَعْلَمُ = അവന്‍ അറിയാത്തതിനെ (അറിയാത്ത കാര്യത്തെ) പറ്റി فِي السَّمَاوَاتِ = ആകാശങ്ങളിലും وَلَا فِي الْأَرْضِ = ഭൂമിയിലും ഇല്ല (ഇല്ലാത്ത) سُبْحَانَهُ = അവന്‍ മഹാ പരിശുദ്ധന്‍, അവന്‌ സ്‌തോത്രം وَتَعَالَىٰ = അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു عَمَّا يُشْرِكُونَ = അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌
അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക്‌ ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവര്‍ ആരാധിച്ചുവരുന്നു; `ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു" വെന്ന്‌ അവര്‍ പറയുകയും ചെയ്യുന്നു. പറയുക ; `ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ (ഉളളതായി) അല്ലാഹു അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്‌ വിവരമറിയിക്കുകയാണോ?!" അവന്‍ മഹാപരിശുദ്ധന്‍ ! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു."
തഫ്സീർ : 17-18
View   
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةًۭ وَٰحِدَةًۭ فَٱخْتَلَفُوا۟ ۚ وَلَوْلَا كَلِمَةٌۭ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ﴿١٩﴾
share
وَمَا كَانَ = ആയിരുന്നില്ല النَّاسُ = മനുഷ്യര്‍ إِلَّا أُمَّةً = ഒരു സമുദായമല്ലാതെ وَاحِدَةً = ഒരേ, ഏക فَاخْتَلَفُوا = എന്നിട്ടവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി وَلَوْلَا = ഇല്ലായിരുന്നെങ്കില്‍ كَلِمَةٌ = ഒരു വാക്ക്‌, വാക്യം سَبَقَتْ = അത്‌ മുന്‍കഴിഞ്ഞു, മുന്‍കഴിഞ്ഞ مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍നിന്ന്‌ لَقُضِيَ = തീരുമാനം ചെയ്യപ്പെടുകതന്നെ ചെയ്യുമായിരുന്നു بَيْنَهُمْ = അവര്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ فِيهِ = അതില്‍ يَخْتَلِفُونَ = അവര്‍ ഭിന്നിച്ചുവരുന്നു
മനുഷ്യര്‍ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല; എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. നിന്‍റെ റബ്ബിങ്കല്‍നിന്നും ഒരു വാക്യം മുന്‍ കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ അവര്‍ക്കിടയില്‍ തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 19-19
View   
وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦ ۖ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ﴿٢٠﴾
share
وَيَقُولُونَ = അവര്‍ പറയുന്നു لَوْلَا أُنزِلَ = ഇറക്കപ്പെട്ടു കൂടേ, എന്തുകൊണ്ട്‌ ഇറക്കപ്പെട്ടില്ല عَلَيْهِ = അവന്‍റെ മേല്‍, അവന്‌ آيَةٌ = ഒരു ദൃഷ്‌ടാന്തം, വല്ല ദൃഷ്‌ടാന്തവും مِّن رَّبِّهِ = അവന്‍റെ റബ്ബിങ്കല്‍നിന്ന്‌ فَقُلْ = എന്നാല്‍ പറയുക إِنَّمَا الْغَيْبُ = നിശ്ചയമായും മറഞ്ഞ കാര്യം (മാത്രം ആകുന്നു) لِلَّهِ = അല്ലാഹുവിന്‌ (മാത്രം ആകുന്നു) فَانتَظِرُوا = അതിനാല്‍ നിങ്ങള്‍ നോക്കിയിരിക്കു (കാത്തിരിക്കു) വിന്‍ إِنِّي = നിശ്ചയമായും ഞാന്‍ مَعَكُم = നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ = നോക്കി (കാത്ത്‌) ഇരിക്കുന്നവരില്‍ പെട്ടവനാണ്‌.
അവര്‍ പറയുന്നു: `അവന്ന്‌ [നബിക്ക്‌] അവന്‍റെ റബ്ബിങ്കല്‍ നിന്ന്‌ ഒരു ദൃഷ്‌ടാന്തം ഇറക്കിക്കൊടുക്കപ്പെടാത്തതെന്ത്‌ ?!" എന്നാല്‍, പറയുക : അദൃശ്യകാര്യം അല്ലാഹുവിന്‌ മാത്രമാണ്‌ (അറിവുളളത്‌);. ആകയാല്‍, നിങ്ങള്‍ കാത്തിരിക്കുവിന്‍, നിശ്ചയമായും ഞാന്‍, നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു
തഫ്സീർ : 20-20
View   
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةًۭ مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌۭ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ﴿٢١﴾
share
وَإِذَا أَذَقْنَا = നാം ആസ്വദിപ്പിച്ചാല്‍, രുചി നോക്കിച്ചാല്‍ النَّاسَ = മനുഷ്യരെ, മനുഷ്യര്‍ക്ക്‌ رَحْمَةً = വല്ല കാരുണ്യവും مِّن بَعْدِ = ശേഷമായി ضَرَّاءَ = ഒരു (വല്ല) കഷ്‌ടതയുടെ مَسَّتْهُمْ = അവരെ ബാധിച്ച, സ്‌പര്‍ശിച്ച إِذَا لَهُم = അപ്പോള്‍ അവര്‍ക്ക്‌ (ഉണ്ടായിരിക്കും) مَّكْرٌ = ഒരു തന്ത്രം (കുത്തിത്തിരിപ്പ്‌- വഞ്ചന) فِي آيَاتِنَا = നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ قُلِ = പറയുക, اللَّهُ = അല്ലാഹു أَسْرَعُ = അതി (കൂടുതല്‍) വേഗതയുളളവനാണ്‌ مَكْرًا = തന്ത്രം, തന്ത്രത്തില്‍ إِنَّ رُسُلَنَا = നിശ്ചയമായും നമ്മുടെ ദുതന്‍മാര്‍ يَكْتُبُونَ = അവര്‍ എഴുതുന്നു, രേഖപ്പെടുത്തുന്നു مَا تَمْكُرُونَ = നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌.
മനുഷ്യര്‍ക്ക്‌ ബാധിച്ച വല്ല കഷ്‌ടതക്കും ശേഷം, അവര്‍ക്ക്‌ നാം ഒരു കാരുണ്യത്തെ ആസ്വദിപ്പിക്കുന്നതായാല്‍, അപ്പോള്‍ (അതാ) നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ അവര്‍ക്കൊരുതന്ത്രം! പറയുക : `അല്ലാഹു അതിവേഗം തന്ത്രം ചെയ്യുന്നവനാകുന്നു." (ഹേ, തന്ത്രക്കാരേ,) നിശ്ചയമായും നമ്മുടെ ദൂതന്‍മാര്‍, നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌ രേഖപ്പെടുത്തുന്നതാണ്‌.
തഫ്സീർ : 21-21
View   
هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍۢ طَيِّبَةٍۢ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌۭ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍۢ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ﴿٢٢﴾
share
هُوَ = അവനത്രെ الَّذِي يُسَيِّرُكُمْ = നിങ്ങളെ നടത്തുന്നവന്‍, സഞ്ചരിപ്പിക്കുന്നവന്‍ فِي الْبَرِّ = കരയില്‍ وَالْبَحْرِ = കടലിലും حَتَّىٰ = അങ്ങനെ, (ഇതു) വരെ إِذَا كُنتُمْ = നിങ്ങള്‍ ആയിരുന്നാല്‍, ആയിരിക്കുമ്പോള്‍ فِي الْفُلْكِ = കപ്പലുകളില്‍ وَجَرَيْنَ = അവ നടക്കുക (സഞ്ചരിക്കുക)യും بِهِم = അവരെയും കൊണ്ട്‌, അവരുമായി بِرِيحٍ = ഒരു കാറ്റ്‌ കൊണ്ട്‌, കാറ്റോടെ, കാറ്റു നിമിത്തം طَيِّبَةٍ = നല്ലതായ, വിശിഷ്‌ടമായ وَفَرِحُوا = അവര്‍ സന്തോഷം കൊള്ളുകയും بِهَا = അതില്‍. അതിനെപ്പറ്റി جَاءَتْهَا = അവര്‍ക്ക്‌ വരുന്നു, വന്നെത്തി رِيحٌ = ഒരു കാറ്റ്‌ عَاصِفٌ = കഠിനമായ, ഉഗ്രമായ, കടുത്ത وَجَاءَهُمُ = അവര്‍ക്ക്‌ വരുകയും ചെയ്‌തു الْمَوْجُ = തിര, തിരമാല, അല مِن كُلِّ مَكَانٍ = എല്ലാ സ്ഥലത്തു നിന്നും (നാനാ ഭാഗത്തുനിന്നും) وَظَنُّوا = അവര്‍ ധരിക്കുക (കരുതുക) യും ചെയ്‌തു أَنَّهُمْ = തങ്ങള്‍ (ആകുന്നു) എന്ന്‌ أُحِيطَ بِهِمْ = തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു (എന്ന്‌) دَعَوُا = അവര്‍ വിളിച്ചു, പ്രാര്‍ത്ഥിക്കുകയായി اللَّهَ = അല്ലാഹുവിനെ, അല്ലാഹുവിനോട്‌ مُخْلِصِينَ = തനിച്ചാക്കി (നിഷ്‌കളങ്ക - മാത്രമാക്കി) യവരായിട്ട്‌ لَهُ = അവന്‌ الدِّينَ = കീഴ്‌വണക്കം , നടപടി, അനുസരണം, മതം لَئِنْ أَنجَيْتَنَا = തീര്‍ച്ചയായും ഞങ്ങളെ നീ രക്ഷപ്പെടുത്തുന്ന പക്ഷം مِنْ هَٰذِهِ = ഇതില്‍ നിന്ന്‌ لَنَكُونَنَّ = ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ = നന്ദി ചെയ്യുന്നവരില്‍ (പെട്ടവര്‍)
അവനത്രെ, കരയിലും, കടലിലും, നിങ്ങളെ നടത്തുന്നവന്‍. അങ്ങനെ, നിങ്ങള്‍ കപ്പലുകളിലായിരിക്കുമ്പോള്‍, നല്ല (അനുകൂലമുളള) തായ ഒരു കാറ്റ്‌ നിമിത്തം അവ അവരെ (യാത്രക്കാരെ)യും കൊണ്ട്‌ സഞ്ചരിക്കുകയും, അവരതില്‍ സന്തോഷമടയുകയും (ചെയ്യുമ്പോള്‍), (അതാ) അവര്‍ക്ക്‌ ഒരു കൊടുങ്കാറ്റ്‌ വന്നെത്തി! നാനാഭാഗത്തുനിന്നും അവര്‍ക്ക്‌ തിരമാല വന്നെത്തുകയും ചെയ്‌തു ; തങ്ങള്‍ വലയം ചെയ്യപ്പെട്ടു (നാശത്തിലകപ്പെട്ടു) വെന്ന്‌ അവര്‍ ധരിക്കുകയും ചെയ്‌തു. (അപ്പോള്‍) കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിയവരായിക്കൊണ്ട്‌ അവര്‍ അവനെ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുകയായി: `ഇതില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തിത്തരുന്ന പക്ഷം, തീര്‍ച്ചയായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകതന്നെ ചെയ്യും. "
فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم ۖ مَّتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٢٣﴾
share
فَلَمَّا أَنجَاهُمْ = എന്നിട്ട്‌ (എന്നാല്‍) അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോള്‍ إِذَا هُمْ = അപ്പോള്‍ (അതാ) അവര്‍ يَبْغُونَ = ക്രമം തെറ്റുന്നു, അക്രമം ചെയ്യുന്നു, അതിരു വിടുന്നു فِي الْأَرْضِ = ഭൂമിയില്‍ بِغَيْرِ الْحَقِّ = ന്യായം (കാര്യം- അവകാശം) ഇല്ലാതെ يَا أَيُّهَا النَّاسُ = ഹേ, മനുഷ്യരേ إِنَّمَا بَغْيُكُمْ = നിങ്ങളുടെ ക്രമം തെറ്റല്‍, അക്രമം, ധിക്കാരം (തന്നെ - മാത്രം) عَلَىٰ أَنفُسِكُم = നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ, നിങ്ങളുടെ സ്വന്തം പേരില്‍ (മാത്രം- തന്നെ) مَّتَاعَ = സുഖഭോഗം, ഉപകരണം, സുഖാനുഭവം الْحَيَاةِ = ജീവിതത്തിന്‍റെ الدُّنْيَا = ദുന്‍യാവിന്‍റെ, ഐഹിക مَرْجِعُكُمْ = പിന്നെ നമ്മിലേക്കാണ്‌ നിങ്ങളുടെ മടക്കം, മടങ്ങി വരവ്‌ فَنُنَبِّئُكُم = അപ്പോള്‍ നാം നിങ്ങളെ ബോധ്യപ്പെടുത്തും, വിവരമറിയിക്കും بِمَا كُنتُمْ = നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
എന്നിട്ട്‌, അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോഴോ, അപ്പോഴതാ, അവര്‍ ന്യായമില്ലാതെ ഭൂമിയില്‍ ക്രമം തെറ്റിക്കൊണ്ടിരിക്കുന്നു! ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെത്തന്നെയായിരിക്കും (ഭവിക്കുന്നത്‌). (അതെ) ഐഹിക ജീവിതത്തിന്‍റെ (താല്‍ക്കാലിക) സുഖാനുഭവം! പിന്നീട്‌, നമ്മിലേക്കാണ്‌ നിങ്ങളുടെ മടങ്ങിവരവ്‌; അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്‌.
തഫ്സീർ : 22-23
View   
إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَـٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَـٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًۭا فَجَعَلْنَـٰهَا حَصِيدًۭا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَتَفَكَّرُونَ﴿٢٤﴾
share
إِنَّمَا = നിശ്ചയമായും തന്നെ (മാത്രം) مَثَلُ = ഉദാഹരണം, ഉപമ الْحَيَاةِ = ജീവിതത്തിന്‍റെ الدُّنْيَا = ദുന്‍യാവിന്‍റെ (ഐഹിക) كَمَاءٍ = ഒരു വെളളം (ജലം) പോലെയാണ്‌ أَنزَلْنَاهُ = നാം അതിനെ ഇറക്കി, ഇറക്കിയ مِنَ السَّمَاءِ = ആകാശത്ത്‌ നിന്ന്‌ فَاخْتَلَطَ = എന്നിട്ട്‌ കലര്‍ന്നു بِهِ = അതുമൂലം نَبَاتُ = ചെടി(കള്‍) الْأَرْضِ = ഭൂമിയിലെ مِمَّا يَأْكُلُ = തിന്നുന്നതില്‍പെട്ട (ഭക്ഷിക്കുന്ന തരത്തിലുളള) النَّاسُ = മനുഷ്യര്‍ وَالْأَنْعَامُ = കാലികളും حَتَّىٰ = വരെ(ഓളം), അങ്ങിനെ إِذَا أَخَذَتِ = എടുത്തപ്പോള്‍, സ്വീകരിച്ചപ്പോള്‍ الْأَرْضُ = ഭൂമി زُخْرُفَهَا = അതിന്‍റെ മോടി وَازَّيَّنَتْ = അത്‌ അലങ്കൃതമാക്കുക (ഭംഗിയാക്കുക) യും وَظَنَّ = കരുതുകയും, ധരിക്കുകയും أَهْلُهَا = അതിന്‍റെ ആള്‍ക്കാര്‍ أَنَّهُمْ = അവര്‍ എന്ന്‌ قَادِرُونَ = കഴിവുളളവരാണ്‌ (എന്ന്‌) عَلَيْهَا = അതിന്‍മേല്‍, അതിന്‌ أَتَاهَا = അതിന്‌ വന്നു (എത്തി) أَمْرُنَا = നമ്മുടെ കല്‍പന لَيْلًا = രാത്രി أَوْ نَهَارًا = അല്ലെങ്കില്‍ പകല്‍ فَجَعَلْنَاهَا = എന്നിട്ട്‌ (അങ്ങിനെ) നാം അതിനെയാക്കി حَصِيدًا = കൊയ്‌തെടുക്കപ്പെട്ടത്‌ كَأَن لَّمْ تَغْنَ = അത്‌ ധന്യമാകാത്ത (ഉണ്ടാവാത്ത) പോലെ بِالْأَمْسِ = ഇന്നലെ, തലേന്ന്‌ كَذَٰلِكَ = അപ്രകാരം, അതുപോലെ نُفَصِّلُ = നാം വിശദീകരിക്കുന്നു الْآيَاتِ = ആയത്തുകള്‍, ലക്ഷ്യങ്ങളെ, ദൃഷ്‌ടാന്തങ്ങളെ لِقَوْمٍ = ഒരു ജനതക്ക്‌, ജനങ്ങള്‍ക്ക്‌ يَتَفَكَّرُونَ = ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന
ഐഹിക ജീവിതത്തിന്‍റെ ഉദാഹരണം, ആകാശത്തു നിന്ന്‌ നാം ഇറക്കിയ ഒരു വെളളം പോലെ മാത്രമാകുന്നു. എന്നിട്ട്‌, മനുഷ്യരും കാലികളും ഭക്ഷിക്കുന്ന തരത്തിലുളള ഭൂമിയിലെ ചെടി (കള്‍) അതുമൂലം ഇടകലര്‍ന്നു. അങ്ങനെ, ഭൂമി അതിന്‍റെ മോടി സ്വീകരിക്കുകയും, അത്‌ അലങ്കൃതമാകുകയും ചെയ്‌തപ്പോള്‍, തങ്ങള്‍ അതി (ന്‍റെ ഉപയോഗമെടുക്കുന്നതി) നു കഴിവുളളവരാണെന്ന്‌ അതിലെ ആള്‍ക്കാര്‍ ധരിക്കുകയും ചെയ്‌ത(പ്പോള്‍), രാത്രിയിലോ പകലിലോ അതിന്‌ നമ്മുടെ കല്‍പന വന്നെത്തി. അങ്ങനെ, നാം അതിനെ (അതിലെ വിളയെ) കൊയ്‌തെടുക്കപ്പെട്ടതു (പോലെ) - തലേദിവസം അത്‌ ഉണ്ടായിരുന്നിട്ടില്ലാത്തതുപോലെ - ആക്കിത്തീര്‍ത്തു. അപ്രകാരം, ചിന്തിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം `ആയത്തു" [ദൃഷ്‌ടാന്തം]കള്‍ വിശദീകരിക്കുന്നു.
തഫ്സീർ : 24-24
View   
وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَـٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٢٥﴾
share
وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يَدْعُو = അവന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَىٰ دَارِ = ഭവനത്തിലേക്ക്‌, വീട്ടിലേക്ക്‌ السَّلَامِ = ശാന്തിയുടെ , സമാധാനത്തിന്‍റെ وَيَهْدِي = അവന്‍ വഴി ചേര്‍ക്കുന്നു (കാട്ടുന്നു), സന്‍മാര്‍ഗം നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക്‌ إِلَىٰ صِرَاطٍ = പാതയിലേക്ക്‌, വഴിയിലേക്ക്‌ مُّسْتَقِيمٍ = ചൊവ്വായ, നേരെയുളള
അല്ലാഹുവാകട്ടെ, ശാന്തിയുടെ ഭവനത്തിലേക്ക്‌ ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ചൊവ്വായ പാതയിലേക്ക്‌ വഴി ചേര്‍ക്കുകയും ചെയ്യുന്നു.
തഫ്സീർ : 25-25
View   
لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌۭ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌۭ وَلَا ذِلَّةٌ ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٦﴾
share
لِّلَّذِينَ أَحْسَنُوا = നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക്‌ الْحُسْنَىٰ = ഏറ്റവും നല്ലത്‌ وَزِيَادَةٌ = വര്‍ദ്ധനവും, കൂടുതലും وَلَا يَرْهَقُ = മൂടുകയുമില്ല, ചേരുകയുമില്ല وُجُوهَهُمْ = അവരുടെ മുഖങ്ങളെ قَتَرٌ = ഇരുള്‍( കറുപ്പ്‌) പൊടിപടലം وَلَا ذِلَّةٌ = നിന്ദ്യതയുമില്ല. أُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ = ആള്‍ക്കാരാണ്‌, ഉടയവരാണ്‌ الْجَنَّةِ = സ്വര്‍ഗത്തിന്‍റെ هُمْ = അവര്‍ فِيهَا = അതില്‍ خَالِدُونَ = ശാശ്വതന്‍മാരാണ്‌, സ്‌ഥിരവാസികളാണ്‌.
നന്‍മ ചെയ്‌തവര്‍ക്ക്‌ ഏറ്റവും നല്ലതും [നല്ല പ്രതിഫലവും] കൂടുതലും ഉണ്ടായിരിക്കും. ഇരുളാകട്ടെ, നിന്ദ്യതയാകട്ടെ, അവരുടെ മുഖങ്ങളെ മൂടുകയില്ല. [അവര്‍ക്ക്‌ മ്ലാനതയും അപമാനവും ബാധിക്കുകയില്ല] . അവര്‍ സ്വര്‍ഗത്തിന്‍റെ ആള്‍ക്കാരാകുന്നു ; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌۭ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍۢ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًۭا مِّنَ ٱلَّيْلِ مُظْلِمًا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢٧﴾
share
وَالَّذِينَ كَسَبُوا = സമ്പാദിച്ചവര്‍, ചെയ്‌തുവെച്ചവര്‍ السَّيِّئَاتِ = തിന്‍മകളെ جَزَاءُ = പ്രതിഫലം, കൂലി سَيِّئَةٍ = തിന്‍മയുടെ بِمِثْلِهَا = അതുപോലെത്തന്നെ, അതിന്‌ തുല്യമാണ്‌ وَتَرْهَقُهُمْ = അവരെ മൂടും, ذِلَّةٌ = നിന്ദ്യത, എളിമ مَّا لَهُم = അവര്‍ക്കില്ല مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന്‌ مِنْ عَاصِمٍ = ഒരു രക്ഷകനും, രക്ഷപ്പെടുത്തുന്ന ഒരാളും كَأَنَّمَا أُغْشِيَتْ = മൂടിയിടപ്പെട്ടപോലെ وُجُوهُهُمْ = അവരുടെ മുഖങ്ങള്‍ قِطَعًا = കഷ്‌ണങ്ങള്‍, തുണ്ടങ്ങള്‍ مِّنَ اللَّيْلِ = രാത്രിയില്‍ നിന്നുളള, രാത്രിയുടെ مُظْلِمًا = ഇരുളടഞ്ഞ നിലയില്‍ أُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകക്കാരാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികളാകുന്നു, ശാശ്വതരാണ്‌
തിന്‍മകള്‍ സമ്പാദിച്ചുവെച്ചവരാകട്ടെ, തിന്‍മയുടെ പ്രതിഫലം അതിന്‌ തുല്യമായതുകൊണ്ടായിരിക്കും : നിന്ദ്യത അവരെ മൂടുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന്‌ അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുളടഞ്ഞു കൊണ്ടുളള രാത്രിയില്‍ നിന്നും (കുറേ) കഷ്‌ണങ്ങളാല്‍ അവരുടെ മുഖങ്ങള്‍ മൂടിയിടപ്പെട്ടപോലെയിരിക്കും. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും
തഫ്സീർ : 26-27
View   
وَيَوْمَ نَحْشُرُهُمْ جَمِيعًۭا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ﴿٢٨﴾
share
وَيَوْمَ = ദിവസം نَحْشُرُهُمْ = നാമവരെ ഒരുമിച്ചുകൂട്ടുന്ന جَمِيعًا = മുഴുവന്‍ , എല്ലാവരെയും ثُمَّ نَقُولُ = പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا = ശിര്‍ക്ക്‌ (പങ്കു ചേര്‍ക്കല്‍) ചെയ്‌തവരോട്‌ مَكَانَكُمْ = നിങ്ങളുടെ (സ്ഥാനം), സ്ഥലം (വിടാതിരിക്കുക) أَنتُمْ = നിങ്ങള്‍ وَشُرَكَاؤُكُمْ = നിങ്ങളുടെ പങ്കാളികളും فَزَيَّلْنَا = എന്നിട്ട്‌ (അങ്ങനെ) നാം നീക്കം വരുത്തും, വേര്‍പെടുത്തും بَيْنَهُمْ = അവര്‍ക്കിടയില്‍ وَقَالَ = പറയുകയും ചെയ്യും شُرَكَاؤُهُم = അവരുടെ പങ്കാളികള്‍ مَّا كُنتُمْ = നിങ്ങളായിരുന്നില്ല إِيَّانَا = ഞങ്ങളെ تَعْبُدُونَ = നിങ്ങള്‍ ആരാധിച്ചുവരുക.
അവരെ മുഴുവനും നാം ഒരുമിച്ച്‌ കൂട്ടുകയും, പിന്നീട്‌, (അല്ലാഹുവിനോട്‌ ) പങ്കുചേര്‍ത്തിയിട്ടുളളവരോട്‌ നാം (ഇങ്ങിനെ) പറയുകയും ചെയ്യുന്ന ദിവസം !. നിങ്ങളും , (നിങ്ങളുണ്ടാക്കിയ ) നിങ്ങളുടെ പങ്കാളികളും നിങ്ങളുടെ സ്ഥാനത്ത്‌ നില്‍ക്കുക [സ്ഥലം വിടരുത്‌] എന്നിട്ട്‌ അവര്‍ക്കിടയില്‍ നാം വേര്‍പ്പെടുത്തും. അവരുടെ പങ്കാളികള്‍ (അവരോട്‌) പറയുകയും ചെയ്യും:" നിങ്ങള്‍ ഞങ്ങളെ ആയിരുന്നില്ല ആരാധിച്ചിരുന്നത്‌.
فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَـٰفِلِينَ﴿٢٩﴾
share
فَكَفَىٰ = എനി മതി بِاللَّـهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായിട്ടു بَيْنَنَا = ഞങ്ങളുടെ ഇടക്കു وَبَيْنَكُمْ = നിങ്ങളുടെ ഇടക്കും إِن كُنَّا = നിശ്ചയമായും ഞങ്ങളായിരുന്നു عَنْ عِبَادَتِكُمْ = നിങ്ങളുടെ ആരാധനയെപ്പറ്റി لَغَافِلِينَ = അശ്രദ്ധർ (അറിയാത്തവർ) തന്നെ
എനി, ഞങ്ങള്‍ക്കും , നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, നിങ്ങളുടെ ആരാധനയെക്കുറിച്ചു ഞങ്ങള്‍ (അറിയാത്ത) അശ്രദ്ധര്‍ തന്നെയായിരുന്നു ".
هُنَالِكَ تَبْلُوا۟ كُلُّ نَفْسٍۢ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٣٠﴾
share
هُنَالِكَ = അവിടെ വെച്ച്‌ تَبْلُو = പരീക്ഷണം ചെയ്യും, പരീക്ഷിച്ചറിയും, പരിചയിച്ചറിയും كُلُّ نَفْسٍ = എല്ലാ ദേഹവും, വ്യക്തിയും, ആളും مَّا أَسْلَفَتْ = അത്‌ മുന്‍ ചെയ്‌തു വെച്ചത്‌ وَرُدُّوا = അവര്‍ ആക്ക (മടക്ക -തിരിക്ക- തളള) പ്പെടുകയും ചെയ്യും إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക്‌ مَوْلَاهُمُ = അവരുടെ യജമാനനായ الْحَقِّ = യഥാര്‍ത്ഥ وَضَلَّ = പിഴച്ചു (മറഞ്ഞു) പോകയും ചെയ്യും عَنْهُم = അവരില്‍ നിന്ന്‌, അവരെ വിട്ട്‌ مَّا كَانُوا = അവര്‍ ആയിരുന്നത്‌ يَفْتَرُونَ = അവര്‍ കെട്ടിച്ചമക്കും
അവിടെ വെച്ച്‌ എല്ലാ (ഓരോ) വ്യക്തിയും അത്‌ മുന്‍ ചെയ്‌തുവെച്ചതുപോലെ [അതിന്‍റെ കര്‍മഫലം] പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിലേക്ക്‌ അവര്‍ തിരിക്കപ്പെടുകയും ചെയ്യും. അവര്‍ കെട്ടിച്ചമച്ചിരുന്നത്‌ (എല്ലാം) അവരെ വിട്ടുമറഞ്ഞു പോവുകയും ചെയ്യും.
തഫ്സീർ : 28-30
View   
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ﴿٣١﴾
share
قُلْ = നീ പറയുക مَن يَرْزُقُكُم = നിങ്ങള്‍ക്ക്‌ ആഹാരം (ഉപജീവനം) നല്‍കുന്നത്‌ ആര്‍ مِّنَ السَّمَاءِ = ആകാശത്തുനിന്ന്‌ وَالْأَرْضِ = ഭൂമിയില്‍ നിന്നും أَمَّن يَمْلِكُ = അല്ലാത്തപക്ഷം, അതല്ലെങ്കില്‍ അധീനമാക്കുന്നത്‌ ആരാണ്‌ السَّمْعَ = കേള്‍വിയെ وَالْأَبْصَارَ = കാഴ്‌ചകളെയും وَمَن يُخْرِجُ = പുറപ്പെടുവിക്കുന്നതും ആര്‍ الْحَيَّ = ജീവനുളളതിനെ مِنَ الْمَيِّتِ = നിര്‍ജ്ജീവമായതില്‍ നിന്ന്‌ وَيُخْرِجُ = പുറപ്പെടുവിക്കുകയും الْمَيِّتَ = നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ = ജീവനുള്ളതില്‍ നിന്ന്‌ وَمَن يُدَبِّرُ = നിയന്ത്രിക്കുന്നതും ആര്‍ الْأَمْرَ = കാര്യം فَسَيَقُولُونَ = എന്നാല്‍ അവര്‍ പറയും اللَّهُ = അല്ലാഹു (എന്ന്‌) فَقُلْ = അപ്പോള്‍ നീ പറയുക أَفَلَا تَتَّقُونَ = എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ ?
(നബിയേ). പറയുക: `ആകാശത്ത്‌ നിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നത്‌ ആരാണ്‌ ?അതല്ലെങ്കില്‍, കേള്‍വിയും, കാഴ്‌ചകളും അധീനമാക്കുന്നത്‌ ആരാണ്‌? നിര്‍ജ്ജീവ വസ്‌തുവില്‍ നിന്ന്‌ ജീവ വസ്‌തുവെ പുറപ്പെടുവിക്കുകയും, ജീവ വസ്‌തുവില്‍ നിന്ന്‌ നിര്‍ജ്ജീവ വസ്‌തുവെ പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ ആരാണ്‌? കാര്യം (പരിപാടിയിട്ടു) നിയന്ത്രിക്കുന്നതും ആരാണ്‌ ? " എന്നാല്‍, അവര്‍ (മറുപടി) പറയും: `അല്ലാഹു" എന്ന്‌, അപ്പോള്‍ പറയുക: ` എന്നിട്ട്‌ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ ?!"
فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَـٰلُ ۖ فَأَنَّىٰ تُصْرَفُونَ﴿٣٢﴾
share
فَذَٰلِكُمُ = എന്നാല്‍ (എന്നിരിക്കെ) അതാണ്‌, അവനത്രെ اللَّهُ رَبُّكُمُ = നിങ്ങളുടെ റബ്ബായ അല്ലാഹു الْحَقُّ = യഥാര്‍ത്ഥമായ فَمَاذَا = എന്നിരിക്കെ (എനി) എന്തൊന്നാണ്‌ بَعْدَ الْحَقِّ = യഥാര്‍ത്ഥത്തിന്‌ ശേഷം (പുറമെ) إِلَّا الضَّلَالُ = ദുര്‍മാര്‍ഗം (വഴിപിഴവ്‌) അല്ലാതെ فَأَنَّىٰ = അപ്പോള്‍ എങ്ങിനെയാണ്‌ تُصْرَفُونَ = നിങ്ങള്‍ തിരിച്ചുവിടപ്പെടുന്നത്‌
എന്നാല്‍, (ആ പറഞ്ഞ) അവനാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ റബ്ബായ അല്ലാഹു. എന്നിരിക്കെ, യഥാര്‍ത്ഥത്തിനു പുറമെ, വഴിപിഴവല്ലാത്ത എന്താണുളളത്‌ ?! അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങള്‍ (യഥാര്‍ത്ഥം വിട്ടു) തിരിക്കപ്പടുന്നത്‌. ? !
كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓا۟ أَنَّهُمْ لَا يُؤْمِنُونَ﴿٣٣﴾
share
كَذَٰلِكَ = അപ്രകാരം حَقَّتْ = യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി كَلِمَتُ = വാക്ക്‌, വാക്യം رَبِّكَ = നിന്‍റെ റബ്ബിന്‍റെ عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ فَسَقُوا = തോന്നിയവാസം ചെയ്‌ത, ധിക്കരിച്ച أَنَّهُمْ = അവര്‍ (ആണ്‌) എന്നതിനാല്‍, ആണെന്നുളളത്‌ لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നില്ല (എന്നതിനാല്‍ - എന്ന്‌)
അപ്രകാരം, (ആ) തോന്നിയവാസം പ്രവര്‍ത്തിച്ചവരുടെ മേല്‍ നിന്‍റെ റബ്ബിന്‍റെ വാക്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു ; അവര്‍ വിശ്വസിക്കുന്നില്ലെന്ന്‌.
തഫ്സീർ : 31-33
View   
قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ﴿٣٤﴾
share
قُلْ = നീ പറയുക هَلْ = ഉണ്ടോ, ഓ مِن شُرَكَائِكُم = നിങ്ങളുടെ പങ്കാളികളില്‍ (പങ്കുകാരില്‍)പെട്ട مَّن يَبْدَأُ = ആദ്യമുണ്ടാക്കുന്നവന്‍, ആരംഭിക്കുന്നവര്‍ الْخَلْقَ = സൃഷ്‌ടിക്കല്‍, സൃഷ്‌ടിയെ ثُمَّ يُعِيدُهُ = പിന്നെ അതിനെ മടക്കുന്ന, ആവര്‍ത്തിക്കുന്ന, വീണ്ടും ഉണ്ടാക്കുന്ന قُلِ = പറയുക اللَّهُ = അല്ലാഹു يَبْدَأُ = ആരംഭിക്കുന്നു. ആദ്യം ഉണ്ടാക്കുന്നു الْخَلْقَ = സൃഷ്‌ടിയെ, സൃഷ്‌ടിക്കല്‍ ثُمَّ يُعِيدُهُ = പിന്നെ അതിനെ മടക്കിയുണ്ടാക്കുന്നു, ആവര്‍ത്തിക്കും فَأَنَّىٰ = അപ്പോള്‍ (എന്നിരിക്കെ) എങ്ങിനെ تُؤْفَكُونَ = നിങ്ങള്‍ തെറ്റിക്കപ്പെടുന്നു.
നീ പറയുക : ` (ഹേ, പങ്കുചേര്‍ക്കുന്നവരേ,) നിങ്ങളുടെ പങ്കാളികളിലുണ്ടോ ആദ്യമായി സൃഷ്‌ടിച്ചുണ്ടാക്കുകയും, പിന്നീട്‌ അതിനെ (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നവര്‍ ?!" നീ പറയുക: `അല്ലാഹുവത്രെ, ആദ്യമായി സൃഷ്‌ടിക്കുകയും പിന്നീടതിനെ ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌. എന്നിരിക്കെ, എങ്ങിനെയാണ്‌ നിങ്ങള്‍ ( സത്യം വിട്ടു) തെറ്റിക്കപ്പെടുന്നത്‌?! "
قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ ۚ قُلِ ٱللَّهُ يَهْدِى لِلْحَقِّ ۗ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ﴿٣٥﴾
share
قُلْ = നീ പറയുക هَلْ مِن شُرَكَائِكُم = നിങ്ങളുടെ പങ്കാളികളിലുണ്ടോ مَّن يَهْدِي = മാര്‍ഗദര്‍ശനം നല്‍കുന്ന (നേര്‍മാര്‍ഗത്തിലാക്കുന്ന) വര്‍(ന്‍) إِلَى الْحَقِّ = യഥാര്‍ത്ഥ (സത്യ) ത്തിലേക്ക്‌ قُلِ = നീ പറയുക اللَّهُ يَهْدِي = അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, അല്ലാഹുവത്രെ നേര്‍മാര്‍ഗത്തിലാക്കുന്നത്‌ لِلْحَقِّ = യഥാര്‍ത്ഥ (സത്യ) ത്തിലേക്ക്‌ أَفَمَن = അപ്പോള്‍ (ആകയാല്‍) യാതൊരുവനോ يَهْدِي = മാര്‍ഗദര്‍ശനം നല്‍കുന്ന إِلَى الْحَقِّ = യഥാര്‍ത്ഥത്തിലേക്ക്‌ أَحَقُّ = ഏറ്റവും അവകാശപ്പെട്ടവന്‍, തരപ്പെട്ട ആള്‍ أَن يُتَّبَعَ = പിന്‍പറ്റപ്പെടുവാന്‍ أَمَّن = അതല്ല ഒരുവനോ لَّا يَهِدِّي = അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുകയില്ല إِلَّا أَن يُهْدَىٰ = അവന്‌ മാര്‍ഗദര്‍ശനം ചെയ്യപ്പെടാതെ , അവനെ നേര്‍വഴിക്കാകാതെ فَمَا لَكُمْ = അപ്പോള്‍ നിങ്ങള്‍ക്കെന്ത്‌ كَيْفَ = എങ്ങിനെ تَحْكُمُونَ = നിങ്ങള്‍ വിധി കല്‍പിക്കുന്നു
നീ പറയുക: ` നിങ്ങളുടെ പങ്കാളികളിലുണ്ടോ യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നവര്‍ ?!" പറയുക: `അല്ലാഹുവത്രെ, യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകയാല്‍ , യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നവനോ പിന്‍പറ്റപ്പെടുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ ; അതല്ല , മാര്‍ഗദര്‍ശനം നല്‍കപ്പെടുന്നതായാലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനോ ?! അപ്പോള്‍ , നിങ്ങള്‍ക്കെന്താണ്‌? എങ്ങിനെയാണ്‌ നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌ ?!"
തഫ്സീർ : 34-35
View   
وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ﴿٣٦﴾
share
وَمَا يَتَّبِعُ = പിന്‍പറ്റുന്നില്ല أَكْثَرُهُمْ = അവരില്‍ അധികഭാഗവും (ആളും) إِلَّا ظَنًّا = ഊഹത്തെയല്ലാതെ إِنَّ الظَّنَّ = നിശ്ചയമായും ഊഹം لَا يُغْنِي = അത്‌ പര്യാപ്‌തമാക്കുകയില്ല, ധന്യമാക്കുകയില്ല مِنَ الْحَقِّ = യഥാര്‍ത്ഥത്തെക്കുറിച്ച്‌ شَيْئًا = യാതൊന്നും, ഒട്ടും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ بِمَا يَفْعَلُونَ = അവര്‍ ചെയ്യുന്നതിനെപ്പറ്റി
അവരില്‍ അധികമാളും ഒരു (തരം) ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. നിശ്ചയമായും, യഥാര്‍ത്ഥത്തെ സംബന്ധിച്ച്‌ ഊഹം ഒട്ടും (തന്നെ) പര്യാപ്‌തമാക്കുകയില്ല. നിശ്ചയമായും അല്ലാഹു, അവര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാണ്‌.
തഫ്സീർ : 36-36
View   
وَمَا كَانَ هَـٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ﴿٣٧﴾
share
وَمَا كَانَ = ആകുകയില്ല, ആകാവതല്ല هَٰذَا الْقُرْآنُ = ഈ ഖുർആന്‍ أَن يُفْتَرَىٰ = കെട്ടിച്ചമക്ക (കെട്ടിയുണ്ടാക്ക) പ്പെടുവാന്‍ مِن دُونِ = കൂടാതെ اللَّهِ = അല്ലാഹുവിനെ وَلَٰكِن = പക്ഷേ, എങ്കിലും, എന്നാല്‍ تَصْدِيقَ = സത്യമാക്കല്‍ (സത്യസാക്ഷീകരണം) ആണ്‌ الَّذِي = യാതൊന്നിന്‍റെ, യാതൊന്നിനെ بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ള وَتَفْصِيلَ = വിശദീകരണവും الْكِتَابِ = (വേദ) ഗ്രന്ഥത്തിന്‍റെ لَا رَيْبَ = സന്ദേഹ (സംശയ)മേ ഇല്ല فِيهِ = അതില്‍ مِن رَّبِّ = റബ്ബിങ്കല്‍ (രക്ഷിതാവില്‍) നിന്നാണ്‌ الْعَالَمِينَ = ലോകരുടെ
ഈ ഖുർആന്‍ അല്ലാഹുവിനെ കൂടാതെ (മറ്റാരാലും) കെട്ടിച്ചമക്കപ്പെടാവതല്ല. പക്ഷേ, അതിന്‍റെ മുമ്പിലുള്ളതിന്‍റെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്‍റെ വിശദീകരണവുമത്രെ. അതില്‍ സന്ദേഹമേ ഇല്ല; ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ്‌ (അത്‌).
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍۢ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ﴿٣٨﴾
share
أَمْ = അതല്ല (അതോ - അല്ലെങ്കില്‍) يَقُولُونَ = അവര്‍ പറയുന്നുവോ افْتَرَاهُ = അതിനെ അവന്‍ കെട്ടിച്ചമച്ചുവെന്ന്‌ قُلْ = നീ പറയുക فَأْتُوا = എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِسُورَةٍ = ഒരു സൂറത്തും, അദ്ധ്യായം കൊണ്ട്‌ مِّثْلِهِ = അതുപോലെയുള്ള وَادْعُوا = നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും ചെയ്യുവിന്‍ مَنِ اسْتَطَعْتُم = നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ مِّن دُونِ اللَّهِ = അല്ലാഹുവിന്‌ പുറമെ (കൂടാതെ) إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍, സത്യം പറയുന്നവര്‍
അതല്ല, `അത്‌ അവന്‍ (നബി) കെട്ടിച്ചമച്ചിരിക്കയാണ്‌" എന്ന്‌ അവര്‍ പറയുന്നുവോ?! പറയുക: `എന്നാല്‍, അതുപോലെയുള്ള ഒരു `സൂറത്ത്‌" [അദ്ധ്യായം] നിങ്ങള്‍ കൊണ്ടുവരുവീന്‍; അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ (യെല്ലാം) നിങ്ങള്‍ വിളിച്ചും കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!".
തഫ്സീർ : 37-38
View   
بَلْ كَذَّبُوا۟ بِمَا لَمْ يُحِيطُوا۟ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ﴿٣٩﴾
share
بَلْ = പക്ഷേ, എങ്കിലും, എന്നാല്‍ كَذَّبُوا = അവര്‍ വ്യാജമാക്കി بِمَا = യാതൊന്നിനെ لَمْ يُحِيطُوا = അവര്‍ വലയം ചെയ്‌തിട്ടില്ല (സൂക്ഷ്‌മമാക്കിയിട്ടില്ല) بِعِلْمِهِ = അതിന്‍റെ അറിവിനെ وَلَمَّا يَأْتِهِمْ = അവര്‍ക്ക്‌ വന്നിട്ടുമില്ല تَأْوِيلُهُ = അതിന്‍റെ പുലര്‍ച്ച, പൊരുള്‍, വ്യാഖ്യാനം كَذَٰلِكَ = അതുപോലെ كَذَّبَ = വ്യാജമാക്കിയിരിക്കുന്നു الَّذِينَ مِن قَبْلِهِمْ = അവരുടെ (ഇവരുടെ) മുമ്പുള്ളവര്‍ فَانظُرْ = എന്നിട്ട്‌ നോക്കുക كَيْفَ كَانَ = എങ്ങിനെ ആയി (ഉണ്ടായി) എന്ന്‌ عَاقِبَةُ = കലാശം, പര്യവസാനം, അന്ത്യം الظَّالِمِينَ = അക്രമികളുടെ
എങ്കിലും അവര്‍ യാതൊന്നിന്‍റെ അറിവിനെ സൂക്ഷ്‌മമാക്കിയിട്ടില്ലയോ അതിനെ [സൂക്ഷ്‌മമായി അറിഞ്ഞിട്ടില്ലാത്തതിനെ] അവര്‍ വ്യാജമാക്കിയിരിക്കുകയാണ്‌. അതിന്‍റെ പുലര്‍ച്ച അവര്‍ക്ക്‌ വന്നെത്തിയിട്ടുമില്ലതാനും. അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. എന്നിട്ട്‌ (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെ ആയെന്ന്‌ നോക്കുക!
وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ ۚ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ﴿٤٠﴾
share
وَمِنْهُم = അവരിലുണ്ട്‌, അവരില്‍ നിന്ന്‌ (ചിലര്‍) مَّن يُؤْمِنُ = വിശ്വസിക്കുന്നവര്‍, വിശ്വസിക്കുന്നവരുണ്ട്‌ بِهِ = അതില്‍ وَمِنْهُم = അവരിലുണ്ട്‌ , അവരില്‍ (ചിലര്‍) مَّن لَّا يُؤْمِنُ = വിശ്വസിക്കാത്തവര്‍, വിശ്വസിക്കാത്തവരാണ്‌ بِهِ = അതില്‍ وَرَبُّكَ = നിന്‍റെ റബ്ബാകട്ടെ أَعْلَمُ = ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്‌ بِالْمُفْسِدِينَ = നാശം (കുഴപ്പം) ഉണ്ടാക്കുന്നവരെപ്പറ്റി
അവരില്‍നിന്നും ചിലര്‍ അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവരില്‍ നിന്നും ചിലര്‍ അതില്‍ വിശ്വസിക്കാത്തവരുമുണ്ട്‌. നിന്‍റെ റബ്ബ്‌, നാശമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
തഫ്സീർ : 39-40
View   
وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيٓـُٔونَ مِمَّآ أَعْمَلُ وَأَنَا۠ بَرِىٓءٌۭ مِّمَّا تَعْمَلُونَ﴿٤١﴾
share
وَإِن كَذَّبُوكَ = അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം فَقُل = നീ പറയുക لِّي عَمَلِي = എനിക്ക്‌എന്‍റെ പ്രവൃത്തി (കര്‍മം) وَلَكُمْ = നിങ്ങള്‍ക്കും (ഉണ്ടായിരിക്കും) عَمَلُكُمْ = നിങ്ങളുടെ പ്രവൃത്തി (കര്‍മം) أَنتُم = നിങ്ങള്‍ بَرِيئُونَ = മുക്തരാണ്‌, നിരപരാധി (നിരുത്തരവാദി) കളാണ്‌ مِمَّا أَعْمَلُ = ഞാന്‍പ്രവര്‍ത്തിക്കുന്നതില്‍നിന്ന്‌ وَأَنَا بَرِيءٌ = ഞാനും മുക്തനാണ്‌, നിരപരാധിയാണ്‌ مِّمَّا تَعْمَلُونَ = നിങ്ങള്‍പ്രവര്‍ത്തിക്കുന്നതില്‍നിന്ന്‌.
അവര്‍ നിന്നെ വ്യാജമാക്കുന്ന പക്ഷം, നീ പറയുക: `എനിക്ക്‌ എന്‍റെ കര്‍മം; നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന്‌ നിങ്ങള്‍ മുക്തരാണ്‌; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന്‌ ഞാനും മുക്തനാകുന്നു."
وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُوا۟ لَا يَعْقِلُونَ﴿٤٢﴾
share
وَمِنْهُم = അവരിലുണ്ട്‌, അവരില്‍നിന്ന്‌ (ചിലര്‍) مَّن يَسْتَمِعُونَ = ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന)വര്‍ إِلَيْكَ = നിന്നിലേക്ക്‌ أَفَأَنتَ = എന്നാല്‍ നീയോ تُسْمِعُ = കേള്‍പ്പിക്കു(മോ) الصُّمَّ = ബധിരന്മാരെ, കാത്‌കേള്‍ക്കാത്തവരെ وَلَوْ كَانُوا = അവരായിരുന്നാലും لَا يَعْقِلُونَ = അവര്‍ബുദ്ധി ഉപയോഗിക്കാതെ,ഗ്രഹിക്കാതെ
അവരില്‍നിന്നും ചിലര്‍, നിന്നിലേക്ക്‌ ചെവികൊടുക്കുന്നവരുമുണ്ട്‌. എന്നാല്‍, ബധിരന്‍മാരെ- അവര്‍ ബുദ്ധികൊടു (ത്തു ഗ്രഹി) ക്കാതിരുന്നാലും - നീ കേള്‍പ്പിക്കുമോ ?!
وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِى ٱلْعُمْىَ وَلَوْ كَانُوا۟ لَا يُبْصِرُونَ﴿٤٣﴾
share
وَمِنْهُم = അവരിലുണ്ട്‌, അവരില്‍ (ചിലര്‍) مَّن يَنظُرُ = നോക്കുന്നവര്‍, നോക്കുന്നവരുണ്ട്‌ إِلَيْكَ = നിന്‍റെ നേരെ, നിന്നിലേക്ക്‌ أَفَأَنتَ = എന്നാല്‍ നീയോ تَهْدِي = വഴികാട്ടു (മോ) الْعُمْيَ = അന്ധന്‍മാരെ, കാഴ്‌ചയില്ലാത്തവരെ وَلَوْ كَانُوا = അവരായിരുന്നാലും لَا يُبْصِرُونَ = അവര്‍കാണുന്നില്ല, കാണാത്ത (വര്‍)
അവരില്‍നിന്നും ചിലര്‍, നിന്നിലേക്ക്‌ നോക്കുന്നവരുമുണ്ട്‌. എന്നാല്‍, അന്ധന്‍മാരെ - അവര്‍ കണ്ടറിയാതിരുന്നാലും - നീ വഴി കാട്ടുമോ?!
إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًۭٔا وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ﴿٤٤﴾
share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَظْلِمُ = അക്രമം ചെയ്‌കയില്ല النَّاسَ = മനുഷ്യരെ, മനുഷ്യരോട്‌ شَيْئًا = യാതൊന്നും, ഒട്ടും وَلَٰكِنَّ = എങ്കിലും النَّاسَ = മനുഷ്യര്‍ أَنفُسَهُمْ = അവരുടെ സ്വന്തങ്ങളോട്‌(ആത്മാക്കളോട്‌, ദേഹങ്ങളോട്‌ ) يَظْلِمُونَ = അവര്‍ അക്രമം ചെയ്യുന്നു.
നിശ്ചയമായും അല്ലാഹു, മനുഷ്യരോട്‌ ഒട്ടും (തന്നെ) അക്രമം പ്രവര്‍ത്തിക്കുകയില്ല; എങ്കിലും, മനുഷ്യര്‍ അവരുടെ സ്വന്തങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
തഫ്സീർ : 41-44
View   
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓا۟ إِلَّا سَاعَةًۭ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ وَمَا كَانُوا۟ مُهْتَدِينَ﴿٤٥﴾
share
وَيَوْمَ = ദിവസം يَحْشُرُهُمْ = അവന്‍അവരെ ഒരുമിച്ചുകൂട്ടുന്ന كَأَن = എന്ന പോലെ, എന്നോണം لَّمْ يَلْبَثُوا = അവര്‍താമസിച്ചി (കഴിഞ്ഞു കൂടിയി) ട്ടില്ല إِلَّا سَاعَةً = ഒരു നാഴികയല്ലാതെ مِّنَ النَّهَارِ = പകലില്‍നിന്നുള്ള يَتَعَارَفُونَ = അവര്‍അന്യോന്യം അറിയും, പരിചയപ്പെടും بَيْنَهُمْ = അവര്‍ക്കിടയില്‍ قَدْ خَسِرَ = നഷ്‌ടപ്പെട്ടിട്ടുണ്ട്‌, നഷ്‌ടമടഞ്ഞുപോയി الَّذِينَ كَذَّبُوا = വ്യാജമാക്കിയവര്‍ بِلِقَاءِ اللَّهِ = അല്ലാഹുവുമായി കാണുന്നതിനെ وَمَا كَانُوا = അവര്‍ ആയിരുന്നുമില്ല مُهْتَدِينَ = നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
പകലില്‍നിന്നും ഒരു നാഴിക (സമയം) അല്ലാതെ അവര്‍(മുമ്പ്‌) കഴിഞ്ഞു കൂടിയിട്ടില്ലെന്നോണം അവരെ അവന്‍(അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം; അവര്‍തങ്ങള്‍ക്കിടയില്‍അന്യോന്യം അറിയുന്നതാണ്‌. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ക്ക്‌നഷ്‌ടപ്പെട്ടുപോയി; അവര്‍നേര്‍മാര്‍ഗം പ്രാപിച്ചവരായിരുന്നുമില്ല.
തഫ്സീർ : 45-45
View   
وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ﴿٤٦﴾
share
وَإِمَّا نُرِيَنَّكَ = (ഒരുപക്ഷേ - വല്ലപ്പോഴും) നിനക്ക്‌നാം കാണിച്ചു തരുന്ന പക്ഷം بَعْضَ = ചിലത്‌ الَّذِي نَعِدُهُمْ = അവരോട്‌നാം വാഗ്‌ദത്തം (താക്കീത്‌) ചെയ്യുന്ന أَوْ نَتَوَفَّيَنَّكَ = അല്ലെങ്കില്‍നിന്നെ നാം പിടിച്ചെടുക്കുന്ന (മുഴുവനുമായെടുക്കുന്ന) പക്ഷം فَإِلَيْنَا = എന്നാല്‍നമ്മിലേക്കാണ്‌ مَرْجِعُهُمْ = അവരുടെ മടക്കം, മടങ്ങിവരവ്‌ ثُمَّ اللَّهُ = പിന്നെ അല്ലാഹു شَهِيدٌ = സാക്ഷിയാണ്‌ عَلَىٰ مَا يَفْعَلُونَ = അവര്‍ചെയ്യുന്നതിന്‌
(ഒരുപക്ഷേ,) അവരെ നാം താക്കീത്‌നല്‍കിവരുന്നതില്‍ചിലത്‌നാം നിനക്ക്‌കാണിച്ചുതരുകയോ, അല്ലെങ്കില്‍നിന്നെ [നിന്‍റെ ആത്മാവിനെ] നാം പിടിച്ചെടുക്കുകയോ ചെയ്യുന്ന പക്ഷം, എന്നാല്‍നമ്മിലേക്ക്‌തന്നെയായിരിക്കും അവരുടെ മടങ്ങിവരവ്‌. പിന്നെ, അവര്‍ചെയ്‌തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സാക്ഷിയായിരിക്കും [അപ്പോള്‍ അവന്‍വേണ്ടത്‌ചെയ്‌തുകൊള്ളും.]
وَلِكُلِّ أُمَّةٍۢ رَّسُولٌۭ ۖ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ﴿٤٧﴾
share
وَلِكُلِّ أُمَّةٍ = എല്ലാ സമുദായത്തിനുമുണ്ട്‌ رَّسُولٌ = ഒരു (ഓരോ) റസൂല്‍ فَإِذَا جَاءَ = എന്നിട്ട്‌(അങ്ങിനെ) വന്നാല്‍ رَسُولُهُمْ = അവരുടെ റസൂല്‍ قُضِيَ = തീരുമാനിക്ക (വിധിക്ക) പ്പെടും بَيْنَهُم = അവര്‍ക്കിടയില്‍ بِالْقِسْطِ = നീതി മുറയനുസരിച്ച്‌ وَهُمْ = അവര്‍ لَا يُظْلَمُونَ = അക്രമിക്ക (അനീതി ചെയ്യ) പ്പെടുകയില്ല
എല്ലാ (ഓരോ) സമുദായത്തിനുമുണ്ടായിരിക്കും ഒരു റസൂല്‍. അങ്ങനെ, അവരുടെ റസൂല്‍(അവര്‍ക്ക്‌) വന്നാല്‍, അവര്‍ക്കിടയില്‍നീതി മുറയനുസരിച്ച്‌(കാര്യം) തീരുമാനിക്കപ്പെടുന്നതാണ്‌; അവരാകട്ടെ, അനീതി ചെയ്യപ്പെടുകയില്ലതാനും.
തഫ്സീർ : 46-47
View   
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٤٨﴾
share
وَيَقُولُونَ = അവര്‍ പറയും, പറയുന്നു مَتَىٰ = എപ്പോഴാണ്‌ هَٰذَا الْوَعْدُ = ഈ വാഗ്‌ദത്തം إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യം പറയുന്നവര്‍.
അവര്‍ [അവിശ്വാസികള്‍] പറയുന്നു: `എപ്പോഴാണ്‌ ഈ വാഗ്‌ദത്തം (നിറവേറല്‍)-നിങ്ങള്‍സത്യം പറയുന്നവരാണെങ്കില്‍?!"
قُل لَّآ أَمْلِكُ لِنَفْسِى ضَرًّۭا وَلَا نَفْعًا إِلَّا مَا شَآءَ ٱللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَآءَ أَجَلُهُمْ فَلَا يَسْتَـْٔخِرُونَ سَاعَةًۭ ۖ وَلَا يَسْتَقْدِمُونَ﴿٤٩﴾
share
قُل = നീ പറയുക لَّا أَمْلِكُ = ഞാന്‍അധീനമാക്കുന്നില്ല (എനിക്ക്‌കഴിവില്ല) لِنَفْسِي = എന്‍റെ സ്വന്തത്തിന്‌ ضَرًّا = ഒരു ഉപദ്രവം وَلَا نَفْعًا = ഒരു ഉപകാരവുമില്ല إِلَّا مَا شَاءَ = ഉദ്ദേശിച്ചതല്ലാതെ اللَّهُ = അല്ലാഹു لِكُلِّ أُمَّةٍ = എല്ലാ സമുദായത്തിനുമുണ്ട്‌ أَجَلٌ = ഒരു അവധി إِذَا جَاءَ = വന്നാല്‍ أَجَلُهُمْ = അവരുടെ അവധി فَلَا يَسْتَأْخِرُونَ = അപ്പോള്‍ അവര്‍ പിന്തിപ്പോകയില്ല, പിന്നോട്ടാകുകയില്ല سَاعَةً = ഒരു നാഴികയും وَلَا يَسْتَقْدِمُونَ = അവര്‍ മുന്തിപ്പോകുകയുമില്ല, മുന്നോട്ടുമാകയില്ല.
പറയുക: എന്‍റെ `സ്വന്തത്തിന്‌ (തന്നെ) ഒരു ഉപദ്രവമാകട്ടെ, ഒരു ഉപകാരമാകട്ടെ, ഞാന്‍അധീനമാക്കുന്നില്ല, അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. `എല്ലാ സമുദായത്തിനുമുണ്ട്‌ഒരു അവധി. അവരുടെ അവധി വന്നാല്‍, അപ്പോള്‍അവര്‍ഒരു നാഴിക (സമയം) പിന്നോട്ട്‌പോകുകയാകട്ടെ, മുന്നോട്ട്‌പോകുകയാകട്ടെ ചെയ്‌കയില്ല."
قُلْ أَرَءَيْتُمْ إِنْ أَتَىٰكُمْ عَذَابُهُۥ بَيَـٰتًا أَوْ نَهَارًۭا مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ﴿٥٠﴾
share
قُلْ = പറയുക أَرَأَيْتُمْ = നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِنْ أَتَاكُمْ = നിങ്ങള്‍ക്ക്‌ വന്നെങ്കില്‍ عَذَابُهُ = അവന്‍റെ ശിക്ഷ بَيَاتًا = രാത്രി സമയത്ത്‌ أَوْ نَهَارًا = അല്ലെങ്കില്‍ പകലില്‍ مَّاذَا = എന്തൊന്നാണ്‌, ഏതിനാണ്‌ يَسْتَعْجِلُ = ധൃതികൂട്ടുന്നത്‌, ബദ്ധപ്പെടുന്നത്‌ مِنْهُ = അതില്‍ നിന്ന്‌ الْمُجْرِمُونَ = കുറ്റവാളികള്‍.
പറയുക : ` കണ്ടുവോ (-നിങ്ങളൊന്നു പറയുവിന്‍): രാത്രി സമയത്തോ, പകലിലോ അവന്‍റെ ശിക്ഷ നിങ്ങള്‍ക്ക്‌വന്നെത്തിയെങ്കില്‍, അതില്‍നിന്ന്‌ഏതൊന്നിനായിരിക്കും (ഈ) കുറ്റവാളികള്‍ധൃതികാണിക്കുക?!
أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ۚ ءَآلْـَٔـٰنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ﴿٥١﴾
share
أَثُمَّ = പിന്നെയോ إِذَا مَا وَقَعَ = അത്‌സംഭവിച്ചാല്‍, അതുണ്ടാകുമ്പോള്‍ آمَنتُم بِهِ = അതില്‍ നിങ്ങള്‍ വിശ്വസിക്കുന്നത്‌ آلْآنَ = ഇപ്പോഴോ, ഇന്നേരമോ وَقَدْ كُنتُم = നിങ്ങളായിരിക്കെ, നിങ്ങളായിരുന്നുവല്ലോ بِهِ = അതിന്‌, അതിനെപ്പറ്റി تَسْتَعْجِلُونَ = നിങ്ങള്‍ ധൃതി കൂട്ടും.
അത്‌ സംഭവിച്ചാല്‍പിന്നീടാണോ നിങ്ങളതില്‍വിശ്വസിക്കുന്നത്‌?! `ഇപ്പോഴോ (വിശ്വസിക്കുന്നത്‌)? നിങ്ങള്‍ ഇതിന്‌[ഈ ശിക്ഷക്ക്‌] ധൃതി കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ" (എന്നായിരിക്കും അപ്പോള്‍പറയപ്പെടുക.)
ثُمَّ قِيلَ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ﴿٥٢﴾
share
ثُمَّ = പിന്നെ قِيلَ = പറയപ്പെടും لِلَّذِينَ ظَلَمُوا = അക്രമം ചെയ്‌തവരോട്‌ ذُوقُوا = നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ = ശിക്ഷയെ الْخُلْدِ = ശാശ്വതത്തിന്‍റെ, സ്ഥിരതയുടെ هَلْ تُجْزَوْنَ = നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുമോ إِلَّا بِمَا = യാതൊന്നിനല്ലാതെ كُنتُمْ = നിങ്ങളായിരുന്നു تَكْسِبُونَ = നിങ്ങള്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും
പിന്നീട്‌, അക്രമം പ്രവര്‍ത്തിച്ചവരോട്‌പറയപ്പെടും: `നിങ്ങള്‍ ശാശ്വത ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍! നിങ്ങള്‍ (പ്രവര്‍ത്തിച്ച്‌) സമ്പാദിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക്‌പ്രതിഫലം നല്‍കപ്പെടുമോ?!"
തഫ്സീർ : 48-52
View   
وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ ۖ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّۭ ۖ وَمَآ أَنتُم بِمُعْجِزِينَ﴿٥٣﴾
share
وَيَسْتَنبِئُونَكَ = അവര്‍ നിന്നോട്‌വര്‍ത്തമാനം (വിവരം) തേടുന്നു, അന്വേഷിക്കുന്നു أَحَقٌّ = യഥാര്‍ത്ഥം (സത്യം) ആണോ هُوَ = അത്‌ قُلْ = നീ പറയുക إِي = ഓ, അതെ, ഉവ്വ്‌ وَرَبِّي = എന്‍റെ റബ്ബ്‌ തന്നെ സത്യം إِنَّهُ = നിശ്ചയമായും അത്‌ لَحَقٌّ = യാഥാര്‍ത്ഥ്യം തന്നെ وَمَا أَنتُم = നിങ്ങളല്ല താനും بِمُعْجِزِينَ = അശക്തമാക്കുന്നവര്‍, പരാജയപ്പെടുത്തുന്നവര്‍
(നബിയേ) നിന്നോടവര്‍വര്‍ത്തമാനമന്വേഷിക്കുന്നു: യഥാര്‍ത്ഥമാണോ അത്‌? എന്ന്‌! നീ പറയുക: `ഓ ! എന്‍റെ റബ്ബ്‌തന്നെയാണ(സത്യം)! നിശ്ചയമായും അത്‌യഥാര്‍ത്ഥം തന്നെ! നിങ്ങള്‍ (പിടിയില്‍പെടാതെ) അശക്തരാക്കുന്നവരല്ലതാനും."
തഫ്സീർ : 53-53
View   
وَلَوْ أَنَّ لِكُلِّ نَفْسٍۢ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ ۗ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ ۖ وَقُضِىَ بَيْنَهُم بِٱلْقِسْطِ ۚ وَهُمْ لَا يُظْلَمُونَ﴿٥٤﴾
share
وَلَوْ أَنَّ = ആയിരു(ഉണ്ടായിരു)ന്നെങ്കില്‍ لِكُلِّ نَفْسٍ = എല്ലാ ആള്‍ക്കും, വ്യക്തിക്കും ظَلَمَتْ = അക്രമം ചെയ്‌ത مَا فِي الْأَرْضِ = ഭൂമിയിലുള്ളത്‌ لَافْتَدَتْ = അത്‌ തെണ്ടം കൊടുക്കുക (മോചനത്തിന്‌പ്രായശ്ചിത്തം നല്‍കുക) തന്നെ ചെയ്യുമായിരുന്നു بِهِ = അതിനെ, അതുകൊണ്ട്‌ وَأَسَرُّوا = അവര്‍രഹസ്യമായി (മറച്ചു)വെക്കുകയും ചെയ്യും النَّدَامَةَ = ഖേദത്തെ لَمَّا رَأَوُا = അവര്‍ കാണുമ്പോള്‍, കണ്ട അവസരത്തില്‍ الْعَذَابَ = ശിക്ഷയെ وَقُضِيَ = തീരുമാനിക്കപ്പെടുകയും ചെയ്യും بَيْنَهُم = അവര്‍ക്കിടയില്‍ بِالْقِسْطِ = നീതി മുറ പ്രകാരം وَهُمْ = അവരാകട്ടെ لَا يُظْلَمُونَ = അക്രമം ചെയ്യപ്പെടുകയില്ല
അക്രമം പ്രവര്‍ത്തിച്ച എല്ലാ (ഓരോ) വ്യക്തിക്കും ഭൂമിയിലുള്ളത്‌(മുഴുവന്‍) ഉണ്ടായിരുന്നാലും, അത്‌അതിനെ തെണ്ടം കൊടു(ത്ത്‌മോചനത്തിനു ശ്രമി)ക്കുക തന്നെ ചെയ്യും. ശിക്ഷയെ കാണുമ്പോള്‍അവര്‍ഖേദം മറച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍നീതിമുറയനുസരിച്ച്‌തീരുമാനിക്കപ്പെടുകയും ചെയ്യും; അവരാകട്ടെ, അക്രമം ചെയ്യപ്പെടുന്നതുമല്ല.
തഫ്സീർ : 54-54
View   
أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٥٥﴾
share
أَلَا = അല്ലാ, അല്ലേ (അറിയുക) إِنَّ لِلَّهِ = നിശ്ചയമായും അല്ലാഹുവിനാണ്‌ مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത്‌ وَالْأَرْضِ = ഭൂമിയിലും أَلَا = അല്ലാ (അറിയുക) إِنَّ وَعْدَ = നിശ്ചയമായും വാഗ്‌ദത്തം اللَّهِ = അല്ലാഹുവിന്‍റെ حَقٌّ = യഥാര്‍ത്ഥമാകുന്നു وَلَٰكِنَّ = എങ്കിലും, പക്ഷേ أَكْثَرَهُمْ = അവരില്‍ അധികവും لَا يَعْلَمُونَ = അവര്‍ അറിയുന്നില്ല.
അല്ലാ! (-അറിയുക:) നിശ്ചയമായും, ആകാശങ്ങളിലും ഭൂമിയിലുമുള്ളതും(ഒക്കെ) അല്ലാഹുവിന്‍റെതാകുന്നു. അല്ലാ! (-അറിയുക:) നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്‌ദത്തം യഥാര്‍ത്ഥമാകുന്നു. എങ്കിലും, അവരില്‍അധികമാളും അറിയുന്നില്ല.
هُوَ يُحْىِۦ وَيُمِيتُ وَإِلَيْهِ تُرْجَعُونَ﴿٥٦﴾
share
هُوَ يُحْيِي = അവന്‍ ജീവിപ്പിക്കുന്നു, അവനത്രെ ജീവിപ്പിക്കുന്നത്‌ وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്നു وَإِلَيْهِ = അവനിലേക്ക്‌ തന്നെ تُرْجَعُونَ = നിങ്ങള്‍ മടക്കപ്പെടുന്നു.
അവന്‍, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവങ്കലേക്കുതന്നെ നിങ്ങള്‍മടക്കപ്പെടുകയും ചെയ്യും.
يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌۭ مِّن رَّبِّكُمْ وَشِفَآءٌۭ لِّمَا فِى ٱلصُّدُورِ وَهُدًۭى وَرَحْمَةٌۭ لِّلْمُؤْمِنِينَ﴿٥٧﴾
share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَتْكُم = നിങ്ങള്‍ക്ക്‌വന്നിട്ടുണ്ട്‌ مَّوْعِظَةٌ = സദുപദേശം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‌ وَشِفَاءٌ = ശമനവും, ആശ്വാസവും لِّمَا فِي الصُّدُورِ = നെഞ്ചു (ഹൃദയം) കളിലുള്ളതിന്‌ وَهُدًى = മാര്‍ഗദര്‍ശവും, നേര്‍മാര്‍ഗവും وَرَحْمَةٌ = കാരുണ്യവും لِّلْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്‌
ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍നിന്ന്‌നിങ്ങള്‍ക്ക്‌സദുപദേശവും, നെഞ്ചുകളിലുള്ളതിന്‌ [ഹൃദയരോഗങ്ങള്‍ക്ക്‌] ശമനവും വന്നിട്ടുണ്ട്‌; സത്യവിശ്വാസികള്‍ക്ക്‌മാര്‍ഗദര്‍ശനവും,കാരുണ്യവും (വന്നിട്ടുണ്ട്‌).
قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌۭ مِّمَّا يَجْمَعُونَ﴿٥٨﴾
share
قُلْ = പറയുക بِفَضْلِ اللَّهِ = അല്ലാഹുവിന്‍റെ ദയവും (അനുഗ്രഹം) കൊണ്ടും وَبِرَحْمَتِهِ = അവന്‍റെ കാരുണ്യം കൊണ്ടും فَبِذَٰلِكَ = അതുകൊണ്ടു തന്നെ فَلْيَفْرَحُوا = എന്നാലവര്‍ സന്തോഷിച്ച്‌(ആഹ്‌ളാദം കൊള്ളട്ടെ) هُوَ خَيْرٌ = അത്‌ ഗുണകരമാണ്‌, ഉത്തമമാണ്‌ مِّمَّا يَجْمَعُونَ = അവര്‍ ഒരുമിച്ച്‌(ശേഖരിച്ചു) കൂട്ടുന്നതിനേക്കാള്‍.
പറയുക: `അല്ലാഹുവിന്‍റെ ദയവ്‌ (അഥവാ അനുഗ്രഹം) കൊണ്ടും, അവന്‍റെ കാരുണ്യം കൊണ്ടുമത്രെ (അത്‌) - അത്‌കൊണ്ടു തന്നെ- അവര്‍ആഹ്‌ളാദിക്കട്ടെ! അത്‌, അവര്‍ശേഖരിച്ചു (സമ്പാദിച്ചു) കൊണ്ടിരിക്കുന്നതിനെക്കാള്‍ (ഒക്കെ) ഉത്തമമാകുന്നു.
തഫ്സീർ : 55-58
View   
قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍۢ فَجَعَلْتُم مِّنْهُ حَرَامًۭا وَحَلَـٰلًۭا قُلْ ءَآللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى ٱللَّهِ تَفْتَرُونَ﴿٥٩﴾
share
قُلْ = പറയുക أَرَأَيْتُم = നിങ്ങള്‍കണ്ടുവോ (പറയൂ) مَّا أَنزَلَ = ഇറക്കിയതിനെ اللَّهُ = അല്ലാഹു لَكُم = നിങ്ങള്‍ക്കുവേണ്ടി مِّن رِّزْقٍ = ആഹാരമായിട്ട്‌, ഉപജീവനത്തില്‍നിന്നും فَجَعَلْتُم = എന്നിട്ട്‌നിങ്ങള്‍ആക്കി مِّنْهُ = അതില്‍നിന്ന്‌(ചിലത്‌) حَرَامًا = നിഷിദ്ധം وَحَلَالًا = അനുവദനീയവും قُلْ = നീ പറയുക آللَّهُ = അല്ലാഹുവാണോ أَذِنَ لَكُمْ = നിങ്ങള്‍ക്ക്‌ അനുവാദം (സമ്മതം) തന്നത്‌ أَمْ عَلَى اللَّهِ = അതല്ല അല്ലാഹുവിന്‍റെ പേരില്‍ تَفْتَرُونَ = നിങ്ങള്‍ കെട്ടിപ്പറയുന്നുവോ.
നീ പറയുക: `നിങ്ങള്‍ കണ്ടുവോ, ആഹാരമായി അല്ലാഹു നിങ്ങള്‍ക്കുവേണ്ടി ഇറക്കിത്തന്നിട്ടുള്ളത്‌? എന്നിട്ട്‌, നിങ്ങള്‍അതില്‍നിന്നും (ചിലത്‌) നിഷിദ്ധവും, (ചിലത്‌) അനുവദനീയവുമാക്കിയിരിക്കുന്നു?" പറയുക: `അല്ലാഹുവാണോ നിങ്ങള്‍ക്ക്‌ (അതിന്‌) അനുവാദം നല്‍കിയത്‌; അതല്ല, അല്ലാഹുവിന്‍റെ പേരില്‍നിങ്ങള്‍കെട്ടിച്ചമക്കുകയാണോ? (പറയുവിന്‍കേള്‍ക്കട്ടെ)!"
وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَـٰمَةِ ۗ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ﴿٦٠﴾
share
وَمَا ظَنُّ = എന്താണ്‌ വിചാരം, ധാരണയെന്താണ്‌ الَّذِينَ يَفْتَرُونَ = കെട്ടിച്ചമക്കുന്നവരുടെ عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ الْكَذِبَ = വ്യാജം, കളവ്‌ يَوْمَ الْقِيَامَةِ = ക്വിയാമത്ത്‌നാളില്‍, നാളിനെപ്പറ്റി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَذُو فَضْلٍ = ദയവ്‌(അനുഗ്രഹം) ഉള്ളവന്‍ തന്നെ عَلَى النَّاسِ = മനുഷ്യരുടെ മേല്‍ وَلَٰكِنَّ = എങ്കിലും أَكْثَرَهُمْ = അവരില്‍ അധികവും لَا يَشْكُرُونَ = നന്ദി ചെയ്യുന്നില്ല.
അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവരുടെ വിചാരം ക്വിയാമത്തുനാളില്‍ എന്തായിരിക്കും?! നിശ്ചയമായും, അല്ലാഹു, മനുഷ്യരുടെ പേരില്‍ ദയവ്‌(അഥവാ അനുഗ്രഹം) ഉള്ളവന്‍തന്നെ. എങ്കിലും, അവരില്‍ അധികമാളും നന്ദി ചെയ്യുന്നില്ല.
തഫ്സീർ : 59-60
View   
وَمَا تَكُونُ فِى شَأْنٍۢ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍۢ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍۢ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَـٰبٍۢ مُّبِينٍ﴿٦١﴾
share
وَمَا تَكُونُ = നീ ആയിരിക്കയില്ല فِي شَأْنٍ = ഒരു കാര്യത്തിലും, വല്ല വിഷയത്തിലും وَمَا تَتْلُو = നീ പാരായണം ചെയ്‌കയുമില്ല مِنْهُ = അത്‌ സംബന്ധിച്ച്‌ مِن قُرْآنٍ = ഒരു ഖുർആനും, ഖുർആനില്‍നിന്നും (വല്ലതും) وَلَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുകയുമില്ല مِنْ عَمَلٍ = ഒരു പ്രവൃത്തിയും, പ്രവൃത്തിയായിട്ട്‌ (വല്ലതും) إِلَّا كُنَّا = നാം ആയിരിക്കാതെ عَلَيْكُمْ = നിങ്ങളുടെ മേല്‍ شُهُودًا = സാക്ഷികള്‍, സന്നദ്ധര്‍ إِذْ تُفِيضُونَ = നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുമ്പോള്‍ فِيهِ = അതില്‍ وَمَا يَعْزُبُ = വിട്ട്‌(തെറ്റി-മറഞ്ഞു) പോകയുമില്ല عَن رَّبِّكَ = നിന്‍റെ റബ്ബില്‍ നിന്ന്‌, റബ്ബിനെ വിട്ട്‌ مِن مِّثْقَالِ = തൂക്കത്തില്‍ നിന്നും (ഒന്നും-ഒരളവും) ذَرَّةٍ = ഒരണുവിന്‍റെ فِي الْأَرْضِ = ഭൂമിയില്‍ وَلَا فِي السَّمَاءِ = ആകാശത്തിലുമില്ല وَلَا أَصْغَرَ = കൂടുതല്‍ ചെറിയതുമില്ല مِن ذَٰلِكَ = അതിനെക്കാള്‍ وَلَا أَكْبَرَ = കൂടുതല്‍ വലുതുമില്ല إِلَّا فِي كِتَابٍ = ഒരു ഗ്രന്ഥത്തില്‍(രേഖയില്‍) ഇല്ലാതെ مُّبِينٍ = സ്‌പഷ്‌ടമായ, വ്യക്തമായ
(നബിയേ) നീ വല്ല കാര്യത്തിലും ആയിരിക്കുകയാകട്ടെ, അത്‌സംബന്ധിച്ച്‌ഖുർആനില്‍നിന്നും (വല്ലതും) പാരായണം ചെയ്യുകയാകട്ടെ ചെയ്‌കയില്ല; നിങ്ങള്‍ [മനുഷ്യര്‍] വല്ല പ്രവൃത്തിയും പ്രവര്‍ത്തിക്കുകയും ചെയ്‌കയില്ല; നിങ്ങള്‍അതില്‍മുഴുകികൊണ്ടിരിക്കുമ്പോള്‍നിങ്ങളുടെ മേല്‍നാം (ദൃക്‌)സാക്ഷികളായിരിക്കാതെ. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, ഒരു അണുത്തൂക്കവും (തന്നെ) നിന്‍റെ റബ്ബില്‍നിന്നും വിട്ടുപോകുകയില്ല; അതിനെക്കാള്‍ചെറുതാവട്ടെ, വലുതാകട്ടെ ഇല്ല, (അത്‌) സ്‌പഷ്‌ടമായ ഒരു (രേഖാ)ഗ്രന്ഥത്തില്‍ഇല്ലാതെ.
തഫ്സീർ : 61-61
View   
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٦٢﴾
share
أَلَا = അല്ലാ, അറിയുക إِنَّ أَوْلِيَاءَ = വലിയ്യു (മിത്രം)കള്‍ اللَّهِ = അല്ലാഹുവിന്‍റെ لَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവരില്ലതാനും يَحْزَنُونَ = അവര്‍ വ്യസനിക്കും.
(അല്ലാ! അറിയുക; ) നിശ്ചയമായും അല്ലാഹുവിന്‍റെ `വലിയ്യു"കള്‍ [മിത്രങ്ങള്‍], അവരുടെ മേല്‍ ഒരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയും ചെയ്‌കയില്ല.
ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ﴿٦٣﴾
share
الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَكَانُوا = അവര്‍ ആയിരിക്കുകയും ചെയ്‌തു يَتَّقُونَ = അവര്‍ സൂക്ഷ്‌മത പാലിക്കും.
(അതെ,) വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്‌തവര്‍. [ഇവരാണ്‌ അല്ലാഹുവിന്‍റെ `വലിയ്യു"കള്‍.]
لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَـٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿٦٤﴾
share
لَهُمُ = അവര്‍ക്കുണ്ട്‌, അവര്‍ക്കാണ്‌ الْبُشْرَىٰ = സന്തോഷവാര്‍ത്ത فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഇഹത്തിലെ, ഐഹിക وَفِي الْآخِرَةِ = പരലോകത്തിലും لَا تَبْدِيلَ = മാറ്റം വരുത്തലില്ല, പകരമാക്കലില്ല لِكَلِمَاتِ = വാക്കുകള്‍ക്ക്‌, വചനങ്ങളെ اللَّهِ = അല്ലാഹുവിന്‍റെ ذَٰلِكَ هُوَ = അതുതന്നെയാണ്‌ الْفَوْزُ = ഭാഗ്യം, വിജയം الْعَظِيمُ = വമ്പിച്ച, മഹാ
അവര്‍ക്കത്രെ, ഇഹലോക ജീവിതത്തിലും, പരലോകത്തിലും സന്തോഷവാര്‍ത്ത (യുള്ളത്‌). അല്ലാഹുവിന്‍റെ വാക്കുകള്‍ക്ക്‌ മാറ്റം വരുത്തലില്ല. അതുതന്നെയാണ്‌ വമ്പിച്ച ഭാഗ്യം!
وَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٦٥﴾
share
وَلَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കരുത്‌ قَوْلُهُمْ = അവരുടെ വാക്ക്‌, അവര്‍ പറയുന്നത്‌ إِنَّ الْعِزَّةَ = നിശ്ചയമായും പ്രതാപം لِلَّهِ = അല്ലാഹുവിനാണ്‌ جَمِيعًا = മുഴുവനും هُوَ = അവന്‍ السَّمِيعُ = കേള്‍ക്കുന്നവനത്രെ الْعَلِيمُ = അറിയുന്നവന്‍
(നബിയേ) അവരുടെ [മുശ്‌രിക്കുകളുടെ] വാക്ക്‌ നിന്നെ വ്യസനിപ്പിക്കരുത്‌. നിശ്ചയമായും, പ്രതാപം മുഴുവനും അല്ലാഹുവിനാകുന്നു. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
തഫ്സീർ : 62-65
View   
أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ﴿٦٦﴾
share
أَلَا = അല്ലാ, അറിയുക إِنَّ لِلَّهِ = നിശ്ചയമായും അല്ലാഹുവിനാണ്‌, അല്ലാഹുവിന്‍റെതാണ്‌ مَن فِي السَّمَاوَاتِ = ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ = ഭൂമിയിലുള്ളവരും وَمَا يَتَّبِعُ = പിന്‍പറ്റുന്നില്ല الَّذِينَ يَدْعُونَ = വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വര്‍ مِن دُونِ اللَّهِ = അല്ലാഹുവിന്‌ പുറമെ شُرَكَاءَ = പങ്കാളികളെ, കൂട്ടുകാരെ إِن يَتَّبِعُونَ = അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ = ഊഹത്തെ (ധാരണയെ) അല്ലാതെ وَإِنْ هُمْ = അവരല്ലതാനും إِلَّا يَخْرُصُونَ = മതിപ്പിടുക (അനുമാനം പറയുക)യല്ലാതെ
അല്ലാ! (അറിയുക:) നിശ്ചയമായും, അല്ലാഹുവിന്‍റെതാണ്‌ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (ഒക്കെ). അല്ലാഹുവിന്‌ പുറമെ അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊണ്ടിരിക്കുന്നവര്‍ (യഥാര്‍ത്ഥത്തില്‍) `പങ്കാളി" കളെ പിന്‍പറ്റുന്നില്ല. (അതെ,) ഊഹത്തെയല്ലാതെ അവര്‍ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ട്‌ (കളവ്‌) പറയുകയല്ലാതെ ചെയ്യുന്നുമില്ല.
തഫ്സീർ : 66-66
View   
هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يَسْمَعُونَ﴿٦٧﴾
share
هُوَ الَّذِي = അവന്‍ യാതൊരുവന്‍, അവനത്രെയാതൊരുവന്‍ جَعَلَ لَكُمُ = നിങ്ങള്‍ക്ക്‌ ആക്കി (ഏര്‍പ്പെടുത്തി)യ اللَّيْلَ = രാത്രിയെ لِتَسْكُنُوا = നിങ്ങള്‍ അടങ്ങിയിരിക്കുവാന്‍, ശാന്തമായിരിക്കുവാന്‍ فِيهِ = അതില്‍ وَالنَّهَارَ = പകലിനെയും مُبْصِرًا = കാണത്തക്കവിധത്തില്‍ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട്‌ لَآيَاتٍ = പല ദൃഷ്‌ടാന്തങ്ങള്‍ لِّقَوْمٍ = ഒരു ജനതക്ക്‌ يَسْمَعُونَ = കേള്‍ക്കുന്ന, കേട്ടറിയുന്ന
അവനത്രെ നിങ്ങള്‍ക്ക്‌ അടങ്ങി (ശാന്തമാ)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ടറിയത്തക്ക നിലയില്‍ പകലിനെയും ഏര്‍പ്പെടുത്തിത്തന്നവന്‍. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങള്‍ക്ക്‌ അതില്‍ പല ദൃഷ്‌ടാന്തങ്ങളുമുണ്ട്‌.
തഫ്സീർ : 67-67
View   
قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًۭا ۗ سُبْحَـٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَـٰنٍۭ بِهَـٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٦٨﴾
share
قَالُوا = അവര്‍ പറഞ്ഞു, പറയുകയാണ്‌ اتَّخَذَ = ഏര്‍പ്പെടുത്തി, സ്വീകരിച്ചു, ഉണ്ടാക്കി (എന്ന്‌) اللَّهُ = അല്ലാഹു وَلَدًا = സന്താനത്തെ سُبْحَانَهُ = അവന്‍ മഹാ പരിശുദ്ധന്‍, അവനെ വാഴ്‌ത്തുന്നു هُوَ = അവന്‍, അവനത്രെ الْغَنِيُّ = ധന്യനത്രെ, ധന്യനായുള്ളവന്‍, നിരാശ്രയന്‍ لَهُ = അവനാണ്‌, അവന്‍റെതാണ്‌ مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളതും وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും إِنْ عِندَكُم = നിങ്ങളുടെ അടുക്കല്‍ (പക്കല്‍) ഇല്ല مِّن سُلْطَانٍ = ഒരു (അധികൃത) രേഖയും بِهَٰذَا = ഇതിന്‌, ഇതിനെപ്പറ്റി أَتَقُولُونَ = നിങ്ങള്‍ പറയുകയോ, പറഞ്ഞുണ്ടാക്കുന്നുവോ عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ (മേല്‍) مَا لَا تَعْلَمُونَ = നിങ്ങള്‍(ക്ക്‌) അറിയാത്തത്‌
അവര്‍ പറയുകയാണ്‌: `അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു"വെന്ന്‌. അവന്‍ മഹാ പരിശുദ്ധന്‍! അവനത്രെ (പരാശ്രയമില്ലാത്ത) ധന്യന്‍; അവന്‍റെതാണ്‌ ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (മുഴുവന്‍). ഇതിനെപ്പറ്റി നിങ്ങളുടെ പക്കല്‍ യാതൊരു (ആധികാരിക) രേഖയും ഇല്ല. അല്ലാഹുവിന്‍റെമേല്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ നിങ്ങള്‍ (കെട്ടി) പറയുന്നുവോ?!"
قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ﴿٦٩﴾
share
قُلْ = നീ പറയുക إِنَّ = നിശ്ചയമായും الَّذِينَ يَفْتَرُونَ = കെട്ടിച്ചമക്കുന്നവര്‍ عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ الْكَذِبَ = വ്യാജം, അസത്യം لَا يُفْلِحُونَ = അവര്‍ വിജയിക്കുകയില്ല.
പറയുക: `നിശ്ചയമായും, അല്ലാഹുവിന്‍റെമേല്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ വിജയിക്കുകയില്ല."
مَتَـٰعٌۭ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُوا۟ يَكْفُرُونَ﴿٧٠﴾
share
مَتَاعٌ = ഒരു സുഖമെടുക്കല്‍ فِي الدُّنْيَا = ഇഹത്തില്‍ ثُمَّ إِلَيْنَا = പിന്നെ നമ്മുടെ അടുക്കലേക്കാണ്‌ مَرْجِعُهُمْ = അവരുടെ മടങ്ങിവരവ്‌ ثُمَّ نُذِيقُهُمُ = പിന്നെ നാമവരെ ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും الْعَذَابَ = ശിക്ഷയെ الشَّدِيدَ = കഠിനമായ بِمَا كَانُوا = അവരായിരുന്നതു നിമിത്തം يَكْفُرُونَ = അവര്‍ അവിശ്വസിക്കും
ഇഹത്തിലുള്ള ഒരു (തരം) സുഖമെടുക്കല്‍! (അത്രമാത്രം.) പിന്നെ, നമ്മുടെ അടുക്കലേക്കാണ്‌ അവരുടെ മടങ്ങി വരവ്‌. പിന്നെ, അവര്‍ അവിശ്വസിച്ചിരുന്നത്‌ നിമിത്തം അവരെ നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.
തഫ്സീർ : 68-70
View   
وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِۦ يَـٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَـٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوٓا۟ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةًۭ ثُمَّ ٱقْضُوٓا۟ إِلَىَّ وَلَا تُنظِرُونِ﴿٧١﴾
share
وَاتْلُ = നീ ഓതിക്കൊടുക്കുക, ഓതിക്കേള്‍പ്പിക്കൂ عَلَيْهِمْ = അവര്‍ക്ക്‌ نَبَأَ نُوحٍ = നൂഹിന്‍റെ വൃത്താന്തം, വര്‍ത്തമാനം إِذْ قَالَ = അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ = തന്‍റെ ജനതയോട്‌ يَا قَوْمِ = എന്‍റെ ജനങ്ങളേ إِن كَانَ = ആണെങ്കില്‍ كَبُرَ = വളരെ വലുതായി (അസഹ്യമായി), വമ്പിച്ചതായിപ്പോയി (എങ്കില്‍) عَلَيْكُم = നിങ്ങള്‍ക്ക്‌ مَّقَامِي = എന്‍റെ നിലപാട്‌, സ്ഥാനം وَتَذْكِيرِي = എന്‍റെ ഓര്‍മിപ്പിക്കലും, ഉപദേശവും بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെപ്പറ്റി فَعَلَى اللَّهِ = എന്നാല്‍ അല്ലാഹുവിന്‍റെ മേല്‍ تَوَكَّلْتُ = ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു فَأَجْمِعُوا = എന്നാല്‍ (എനി) നിങ്ങള്‍ ഏകോപിപ്പിച്ചു (ഒരുമിച്ചുറപ്പിച്ചു) കൊള്ളുക أَمْرَكُمْ = നിങ്ങളുടെ കാര്യം وَشُرَكَاءَكُمْ = നിങ്ങളുടെ പങ്കാളികളോടുകൂടി, പങ്കാളികളും (ചേര്‍ന്ന്‌) ثُمَّ لَا يَكُنْ = പിന്നെ ആയിരിക്കരുത്‌ أَمْرُكُمْ = നിങ്ങളുടെ കാര്യം عَلَيْكُمْ = നിങ്ങളില്‍, നിങ്ങള്‍ക്ക്‌ غُمَّةً = ഒരു മൂടല്‍ (അവ്യക്തത) ثُمَّ اقْضُوا = പിന്നെ നിങ്ങള്‍ നിര്‍വ്വഹിച്ചുകൊള്ളുവിന്‍ إِلَيَّ = എന്‍റെ നേരെ وَلَا تُنظِرُونِ = നിങ്ങള്‍ എന്നെ നോക്കിക്കാക്കുക ( എനിക്ക്‌ താമസം നല്‍കുക)യും വേണ്ടാ.
(നബിയേ,) അവര്‍ക്ക്‌ നൂഹിന്‍റെ വൃത്താന്തം ഓതിക്കേള്‍പ്പിക്കുക. (അതായത്‌) അദ്ദേഹം തന്‍റെ ജനങ്ങളോട്‌ പറഞ്ഞ സന്ദര്‍ഭം: `എന്‍റെ ജനങ്ങളേ, എന്‍റെ നിലപാടും, അല്ലാഹുവിന്‍റെ `ആയത്ത്‌" [ലക്ഷ്യം] കളെക്കുറിച്ചുള്ള എന്‍റെ ഓര്‍മിപ്പിക്കലും നിങ്ങള്‍ക്ക്‌ വളരെ വലുതായി [അസഹ്യമായി]ട്ടുണ്ടെങ്കില്‍, അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ (ഇതാ) ഭരമേല്‍പിച്ചിരിക്കുന്നു. `എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ പങ്കാളികളോടുകൂടി നിങ്ങളുടെ കാര്യം ഏകോപി(ച്ചുറ)പ്പിച്ചു കൊള്ളുവിന്‍; പിന്നെ, നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക്‌ ഒരവ്യക്തതയായിരിക്കരുത്‌. [ഒരു തുറന്ന തീരുമാനം എടുത്തു കൊള്ളുക] പിന്നീട്‌, എന്‍റെനേരെ നിങ്ങള്‍(അത്‌) നിര്‍വ്വഹിച്ചു കൊള്ളുക; എനിക്ക്‌ നിങ്ങള്‍ താമസം നല്‍കുകയും വേണ്ടാ.
فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ﴿٧٢﴾
share
فَإِن تَوَلَّيْتُمْ = എനി (എന്നാല്‍) നിങ്ങള്‍ തിരിഞ്ഞു കളയുന്ന പക്ഷം فَمَا سَأَلْتُكُم = എന്നാല്‍ ഞാന്‍ നിങ്ങളോട്‌ ചോദിച്ചിട്ടില്ല مِّنْ أَجْرٍ = ഒരു പ്രതിഫലവും إِنْ أَجْرِيَ = എന്‍റെ പ്രതിഫലം إِلَّا = ഇല്ല (അല്ല) عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരിലല്ലാതെ وَأُمِرْتُ = ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു أَنْ أَكُونَ = ഞാനായിരിക്കുവാന്‍ مِنَ الْمُسْلِمِينَ = മുസ്‌ലിംകളില്‍ പെട്ട (വന്‍)
എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അങ്ങനെ പോയ്‌ക്കോളൂ) ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ പേരിലല്ലാതെ (മറ്റാരുടെ പേരിലും ബാധ്യത) ഇല്ല. ഞാന്‍ `മുസ്‌ലിം" കളില്‍ പെട്ടവനായിരിക്കുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു
فَكَذَّبُوهُ فَنَجَّيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَـٰهُمْ خَلَـٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ﴿٧٣﴾
share
فَكَذَّبُوهُ = എന്നിട്ട്‌ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَنَجَّيْنَاهُ = അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَمَن مَّعَهُ = അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും فِي الْفُلْكِ = കപ്പലില്‍ وَجَعَلْنَاهُمْ = അവരെ നാം ആക്കുകയും ചെയ്‌തു خَلَائِفَ = പിന്‍ഗാമികള്‍, പിന്നീട്‌ മാറി വരുന്നവര്‍ وَأَغْرَقْنَا = നാം മുക്കി (നശിപ്പിച്ചു) കളയുകയും ചെയ്‌തു الَّذِينَ كَذَّبُوا = വ്യാജമാക്കിയവരെ بِآيَاتِنَا = നമ്മുടെ ആയത്തുകളെ فَانظُرْ = അപ്പോള്‍ നോക്കുക كَيْفَ كَانَ = എങ്ങിനെ ആയെന്ന്‌ عَاقِبَةُ = പര്യവസാനം, കലാശം الْمُنذَرِينَ = താക്കീത്‌ (മുന്നറിയിപ്പ്‌) നല്‍കപ്പെട്ടവരുടെ.
എന്നിട്ട്‌ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും കപ്പലില്‍ (കയറ്റി) നാം രക്ഷപ്പെടുത്തി. അവരെ നാം (ഭൂമിയില്‍) പിന്‍ഗാമികളാക്കുകയും ചെയ്‌തു. നമ്മുടെ `ആയത്ത്‌" [ലക്ഷ്യം] കളെ വ്യാജമാക്കിയവരെ നാം മുക്കി നശിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍, നോക്കുക: (ആ) മുന്നറിയിപ്പ്‌ നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങിനെ ആയെന്ന്‌!
തഫ്സീർ : 71-73
View   
ثُمَّ بَعَثْنَا مِنۢ بَعْدِهِۦ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ بِهِۦ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ ٱلْمُعْتَدِينَ﴿٧٤﴾
share
ثُمَّ بَعَثْنَا = പിന്നെ നാം എഴുന്നേല്‍പിച്ചു (നിയോഗിച്ചു), അയച്ചു مِن بَعْدِهِ = അദ്ദേഹത്തിന്‍റെ ശേഷം رُسُلًا = റസൂലുകളെ, പല റസൂലുകളെയും إِلَىٰ قَوْمِهِمْ = അവരുടെ ജനങ്ങളിലേക്ക്‌ فَجَاءُوهُم = എന്നിട്ട്‌ അവര്‍ അവരില്‍ ( അവരുടെ അടുക്കല്‍) ചെന്നു, വന്നു بِالْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി فَمَا كَانُوا = എന്നിട്ട്‌ അവരായില്ല لِيُؤْمِنُوا = അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍), വിശ്വസിക്കുക بِمَا = അവര്‍ യാതൊന്നിനെ كَذَّبُوا = വ്യാജമാക്കിയോ بِهِ = അതില്‍ مِن قَبْلُ = മുമ്പ്‌, മുമ്പേ كَذَٰلِكَ = അപ്രകാരം نَطْبَعُ = മുദ്രവെക്കുന്നു عَلَىٰ قُلُوبِ = ഹൃദയങ്ങള്‍ക്ക്‌ الْمُعْتَدِينَ = അതിര്‌ വിട്ടവരുടെ, അതിക്രമികളുടെ
പിന്നീട്‌ അദ്ദേഹത്തിന്‌ ശേഷം പല റസൂലുകളെയും അവ (രവ)രുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചയച്ചു. എന്നിട്ട്‌ അവര്‍ വ്യക്തമായ തെളിവുകളുമായി അവരില്‍ ചെന്നു. എന്നാല്‍, മുമ്പ്‌ അവര്‍ യാതൊന്നിനെ വ്യാജമാക്കിയോ അതില്‍ അവര്‍ [ആ ജനങ്ങള്‍] വിശ്വസിക്കുവാന്‍ (തയ്യാര്‍) ആയില്ല. അപ്രകാരം, അതിക്രമിച്ചവരുടെ ഹൃദയങ്ങള്‍ക്ക്‌ നാം മുദ്ര കുത്തുന്നു.
തഫ്സീർ : 74-74
View   
ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ وَهَـٰرُونَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ بِـَٔايَـٰتِنَا فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًۭا مُّجْرِمِينَ﴿٧٥﴾
share
ثُمَّ بَعَثْنَا = പിന്നെ നാം എഴുന്നേല്‍പിച്ചു, നിയോഗിച്ചയച്ചു مِن بَعْدِهِم = അവരുടെ ശേഷം مُّوسَىٰ = മൂസായെ وَهَارُونَ = ഹാറൂനെയും إِلَىٰ فِرْعَوْنَ = ഫിര്‍ഔന്‍റെ അടുക്കലേക്ക്‌ وَمَلَئِهِ = അവന്‍റെ പ്രധാനികളുടെ (കൂട്ടുകാരുടെ) യും بِآيَاتِنَا = നമ്മുടെ ആയത്തുകളുമായി, ദൃഷ്‌ടാന്തങ്ങള്‍ സഹിതം فَاسْتَكْبَرُوا = എന്നിട്ട്‌ (അപ്പോള്‍) അവര്‍ ഗര്‍വ്വ്‌ (വലുപ്പം) നടിച്ചു وَكَانُوا = അവരായിരുന്നു قَوْمًا = ഒരുജനത مُّجْرِمِينَ = കുറ്റവാളികളായ.
പിന്നീട്‌, അവരുടെ ശേഷം നമ്മുടെ ദൃഷ്‌ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക്‌ നാം മൂസായെയും, ഹാറൂനെയും നിയോഗിച്ചയച്ചു. എന്നിട്ട്‌ അവര്‍ അഹംഭാവം നടിച്ചു. അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു.
فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓا۟ إِنَّ هَـٰذَا لَسِحْرٌۭ مُّبِينٌۭ﴿٧٦﴾
share
فَلَمَّا جَاءَهُمُ = അങ്ങനെ അവര്‍ക്ക്‌ വന്ന(ചെന്ന)പ്പോള്‍ الْحَقُّ = യഥാര്‍ത്ഥം مِنْ عِندِنَا = നമ്മുടെ അടുക്കല്‍നിന്ന്‌ قَالُوا = അവര്‍ പറഞ്ഞു إِنَّ هَٰذَا = നിശ്ചയമായും ഇത്‌ لَسِحْرٌ = ജാലവിദ്യ (മാരണം- ആഭിചാരം) തന്നെ مُّبِينٌ = സ്‌പഷ്‌ടമായ, തനി.
അങ്ങനെ, അവര്‍ക്ക്‌ നമ്മുടെ പക്കല്‍നിന്നും യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ പറഞ്ഞു: `നിശ്ചയമായും, ഇത്‌ സ്‌പഷ്‌ടമായ ഒരു ജാലവിദ്യതന്നെ."
തഫ്സീർ : 75-76
View   
قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ ۖ أَسِحْرٌ هَـٰذَا وَلَا يُفْلِحُ ٱلسَّـٰحِرُونَ﴿٧٧﴾
share
قَالَ مُوسَىٰ = മൂസാ പറഞ്ഞു أَتَقُولُونَ = നിങ്ങള്‍ പറയുന്നുവോ, പറഞ്ഞുണ്ടാക്കുകയോ لِلْحَقِّ = യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ لَمَّا جَاءَكُمْ = അത്‌ നിങ്ങള്‍ക്ക്‌ വന്നപ്പോള്‍ أَسِحْرٌ = സിഹ്‌റാണോ, ജാലവിദ്യയോ هَٰذَا = ഇത്‌ وَلَا يُفْلِحُ = വിജയിക്കയില്ല താനും, വിജയിക്കുന്നതുമല്ല السَّاحِرُونَ = ജാലവിദ്യക്കാര്‍
മൂസാ പറഞ്ഞു: നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥം വന്നപ്പോള്‍ അതിനെക്കുറിച്ച്‌ നിങ്ങള്‍ (ജാലമെന്ന്‌) പറയുകയോ?! ജാലവിദ്യയാണോ ഇത്‌?! ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കയില്ല താനും.
قَالُوٓا۟ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ﴿٧٨﴾
share
قَالُوا = അവര്‍ പറഞ്ഞു أَجِئْتَنَا = നീ ഞങ്ങളില്‍ (ഞങ്ങള്‍ക്ക്‌) വന്നിരിക്കയാണോ لِتَلْفِتَنَا = ഞങ്ങളെ നീ തിരിച്ചുവിടുവാന്‍വേണ്ടി عَمَّا = യാതൊന്നില്‍ നിന്ന്‌ وَجَدْنَا = ഞങ്ങള്‍ കണ്ടെത്തി عَلَيْهِ = അതില്‍, അതുപ്രകാരം آبَاءَنَا = ഞങ്ങളുടെ പിതാക്കളെ وَتَكُونَ = ആയിരിക്കുവാനും لَكُمَا = നിങ്ങള്‍ രണ്ടാള്‍ക്കും الْكِبْرِيَاءُ = വലുപ്പത്തരം, മൂപ്പത്തരം فِي الْأَرْضِ = ഭൂമിയില്‍, നാട്ടില്‍ وَمَا نَحْنُ = ഞങ്ങളല്ല (അല്ലതാനും) لَكُمَا = നിങ്ങളെ രണ്ടാളെയും بِمُؤْمِنِينَ = വിശ്വസിക്കുന്നവര്‍
അവര്‍ പറഞ്ഞു: `ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ കണ്ടെത്തിയതില്‍ നിന്നും ഞങ്ങളെ തിരിച്ചു വിടുവാന്‍ വേണ്ടി നീ ഞങ്ങളില്‍ വന്നിരിക്കുകയാണോ?! ഭൂമിയില്‍ വലിപ്പത്തരം നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും ആയിത്തീരുവാനും? ഞങ്ങള്‍ നിങ്ങളെ രണ്ടാളെയും വിശ്വസിക്കുന്നവരേയല്ലതാനും.
തഫ്സീർ : 77-78
View   
وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَـٰحِرٍ عَلِيمٍۢ﴿٧٩﴾
share
وَقَالَ = പറഞ്ഞു, പറയുകയും ചെയ്‌തു فِرْعَوْنُ = ഫിര്‍ഔന്‍ ائْتُونِي = എനിക്കുവരുവിന്‍ بِكُلِّ سَاحِرٍ = എല്ലാ ജാലവിദ്യക്കാരെയും കൊണ്ട്‌ عَلِيمٍ = അറിവുള്ളവരായ (വിദഗ്‌ധരായ)
ഫിര്‍ഔന്‍ പറഞ്ഞു: `(വിദഗ്‌ധമായ) അറിവുള്ള എല്ലാ ജാലവിദ്യക്കാരെയും നിങ്ങള്‍ എന്‍റെ അടുക്കലേക്ക്‌ കൊണ്ടുവരുവിന്‍"
فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ﴿٨٠﴾
share
فَلَمَّا جَاءَ = അങ്ങനെ വന്നപ്പോള്‍ السَّحَرَةُ = ജാലവിദ്യക്കാര്‍ قَالَ لَهُم = അവരോട്‌ പറഞ്ഞു مُّوسَىٰ = മൂസാ أَلْقُوا = നിങ്ങള്‍ ഇടുവിന്‍, ഇട്ടേക്കുക مَا أَنتُم = നിങ്ങള്‍ ആയിട്ടുള്ളത്‌ مُّلْقُونَ = ഇടുന്നവര്‍
അങ്ങനെ, ജാലവിദ്യക്കാര്‍ വന്നപ്പോള്‍, അവരോട്‌ മൂസാ പറഞ്ഞു: `നിങ്ങള്‍ ഇടുന്നതെന്തോ അത്‌ ഇട്ടേക്കുവിന്‍."
തഫ്സീർ : 79-80
View   
فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ﴿٨١﴾
share
فَلَمَّا أَلْقَوْا = അങ്ങനെ അവര്‍ ഇട്ടപ്പോള്‍ قَالَ مُوسَىٰ = മൂസാ പറഞ്ഞു مَا جِئْتُم بِهِ = നിങ്ങള്‍ കൊണ്ടുവന്നത്‌ السِّحْرُ = ജാലവിദ്യയാണ്‌ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു سَيُبْطِلُهُ = അതിനെ വിഫലമാക്കിയേക്കും, വിഫലമായിക്കൊള്ളും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُصْلِحُ = അവന്‍ നന്നാക്കുകയില്ല عَمَلَ = പ്രവൃത്തിയെ الْمُفْسِدِينَ = കുഴപ്പം (നാശം) പ്രവര്‍ത്തിക്കുന്നവരുടെ
അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: `നിങ്ങള്‍കൊണ്ടുവന്നത്‌ [ഈ പ്രദര്‍ശിപ്പിച്ചത്‌] ജാലവിദ്യയാണ്‌; നിശ്ചയമായും അല്ലാഹു അതിനെ വിഫലമാക്കിയേക്കുന്നതാണ്‌ നിശ്ചയമായും അല്ലാഹു, കുഴപ്പം പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനത്തെ നന്നാക്കുകയില്ല.
وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَـٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ﴿٨٢﴾
share
وَيُحِقُّ اللَّهُ = അല്ലാഹു യഥാര്‍ത്ഥമാക്കുകയും ചെയ്യും الْحَقَّ = യഥാര്‍ത്ഥത്തെ بِكَلِمَاتِهِ = അവന്‍റെ വാക്ക്‌ (വചനം-വാക്യം)കള്‍ കൊണ്ട്‌ وَلَوْ كَرِهَ = വെറുത്താലും ശരി, അനിഷ്‌ടപ്പെട്ടാലും الْمُجْرِمُونَ = കുറ്റവാളികള്‍.
അല്ലാഹു അവന്‍റെ വാക്യങ്ങള്‍ വഴി യഥാര്‍ത്ഥത്തെ യഥാര്‍ത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും; കുറ്റവാളികള്‍ വെറുത്താലും ശരി".
തഫ്സീർ : 81-82
View   
فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌۭ مِّن قَوْمِهِۦ عَلَىٰ خَوْفٍۢ مِّن فِرْعَوْنَ وَمَلَإِي۟هِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍۢ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ﴿٨٣﴾
share
فَمَا آمَنَ = എന്നാല്‍ വിശ്വസിച്ചില്ല لِمُوسَىٰ = മൂസായെ إِلَّا ذُرِّيَّةٌ = ചില സന്തതികളല്ലാതെ مِّن قَوْمِهِ = അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന്‌ عَلَىٰ خَوْفٍ = ഭയത്തോടെ, പേടിയിലായി مِّن فِرْعَوْنَ = ഫിര്‍ഔനെ സംബന്ധിച്ച്‌ وَمَلَئِهِمْ = അവരിലെ പ്രധാനികളെയും أَن يَفْتِنَهُمْ = അവന്‍ തങ്ങളെ കുഴപ്പത്തിലാക്കുമെന്ന്‌ وَإِنَّ فِرْعَوْنَ = നിശ്ചയമായും ഫിര്‍ഔനാകട്ടെ لَعَالٍ = ഒരു ഉന്നതന്‍ (പ്രമത്തന്‍- പൊങ്ങച്ചക്കാരന്‍- ഊക്കന്‍- സര്‍വ്വാധികാരി) തന്നെ فِي الْأَرْضِ = ഭൂമിയില്‍ وَإِنَّهُ = നിശ്ചയമായും അവന്‍ لَمِنَ الْمُسْرِفِينَ = അതിര്‌ കവിഞ്ഞവരില്‍ പെട്ടവനും തന്നെ.
എന്നാല്‍, മൂസായെ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്നുള്ള ചില സന്തതികള്‍ [ചെറുപ്പക്കാര്‍] അല്ലാതെ വിശ്വസിച്ചില്ല. (അതു തന്നെ) ഫിര്‍ഔനെയും അവരിലുള്ള പ്രധാനികളെയും സംബന്ധിച്ച്‌ - അവന്‍ തങ്ങളെ (മര്‍ദ്ദിച്ച്‌) കുഴപ്പത്തിലാക്കുമെന്ന- ഭയപ്പാടോടെ (യാണ്‌). നിശ്ചയമായും, ഫിര്‍ഔനാകട്ടെ, ഭൂമിയില്‍ ഒരു ഉന്നതന്‍ [ഔന്നത്യം നടിക്കുന്നവന്‍] തന്നെയാണുതാനും. നിശ്ചയമായും അവന്‍, അതിര്‍ കവിഞ്ഞവരില്‍പെട്ടവനും തന്നെ.
തഫ്സീർ : 83-83
View   
وَقَالَ مُوسَىٰ يَـٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ﴿٨٤﴾
share
وَقَالَ مُوسَىٰ = മൂസാ പറഞ്ഞു, പറയുകയും ചെയ്‌തു يَا قَوْمِ = എന്‍റെ ജനങ്ങളേ إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ آمَنتُم = നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (വെങ്കില്‍) بِاللَّهِ = അല്ലാഹുവില്‍ فَعَلَيْهِ = എന്നാല്‍ അവന്‍റെമേല്‍ تَوَكَّلُوا = നിങ്ങള്‍ ഭരമേല്‍പിക്കുവിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّسْلِمِينَ = മുസ്‌ലിംകള്‍.
മൂസാ പറയുകയും ചെയ്‌തു: `എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ അവന്‍റെമേല്‍ ഭരമേല്‍പിക്കുവിന്‍; നിങ്ങള്‍ `മുസ്‌ലിംകള്‍" [ശരിക്കും കീഴൊതുങ്ങിയവര്‍] ആണെങ്കില്‍".
فَقَالُوا۟ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةًۭ لِّلْقَوْمِ ٱلظَّـٰلِمِينَ﴿٨٥﴾
share
فَقَالُوا = അപ്പോള്‍ അവര്‍ പറഞ്ഞു عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ تَوَكَّلْنَا = ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا = ഞങ്ങളെ നീ ആക്കരുതേ فِتْنَةً = ഒരു കുഴപ്പം ( കുഴപ്പം കാണിക്കാനുള്ള ഇടം). ഒരു പരീക്ഷണം (പരീക്ഷണവിധേയം) لِّلْقَوْمِ = ജനങ്ങള്‍ക്ക്‌ الظَّالِمِينَ = അക്രമികളായ
അപ്പോള്‍ അവര്‍ പറഞ്ഞു: `ഞങ്ങള്‍ അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ (ഈ) അക്രമികളായ ജനങ്ങള്‍ക്ക്‌ ഒരു കുഴപ്പം (കാണിക്കാനുള്ള ഇട) ആക്കരുതേ!.
وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَـٰفِرِينَ﴿٨٦﴾
share
وَنَجِّنَا = ഞങ്ങളെ രക്ഷപ്പെടുത്തുകയും വേണമേ بِرَحْمَتِكَ = നിന്‍റെ കാരുണ്യംകൊണ്ട്‌ مِنَ الْقَوْمِ = ജനങ്ങളില്‍ നിന്ന്‌ الْكَافِرِينَ = അവിശ്വാസികളായ
`നിന്‍റെ കാരുണ്യംകൊണ്ട്‌ (ഈ) അവിശ്വാസികളായജനങ്ങളില്‍ നിന്ന്‌ ഞങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ!"
وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًۭا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةًۭ وَأَقِيمُوا۟ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ﴿٨٧﴾
share
وَأَوْحَيْنَا = നാം വഹ്‌യ്‌ നല്‍കുകയും ചെയ്‌തു إِلَىٰ مُوسَىٰ = മൂസായിലേക്ക്‌ وَأَخِيهِ = അദ്ദേഹത്തിന്‍റെ സഹോദരനിലേക്കും أَن تَبَوَّآ = നിങ്ങള്‍ രണ്ടുപേരും സൗകര്യപ്പെടുത്തിക്കൊടുക്കണമെന്ന്‌ لِقَوْمِكُمَا = നിങ്ങളുടെ ജനതക്ക്‌ بِمِصْرَ = മിസ്വ്‌റില്‍ بُيُوتًا = വീടുകളെ وَاجْعَلُوا = നിങ്ങള്‍ ആക്കുകയും ചെയ്യുവിന്‍ بُيُوتَكُمْ = നിങ്ങളുടെ വീടുകളെ قِبْلَةً = അഭിമുഖകേന്ദ്രം, ക്വിബ്‌ലഃ وَأَقِيمُوا = നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരത്തെ وَبَشِّرِ = നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്‌
മൂസാക്കും, അദ്ദേഹത്തിന്‍റെ സഹോദരനും [ഹാറൂന്നും] നാം `വഹ്‌യ്‌" നല്‍കുകയും ചെയ്‌തു:- നിങ്ങള്‍ രണ്ടാളും നിങ്ങളുടെ ജനങ്ങള്‍ക്ക്‌ മിസ്വ്‌റില്‍ [ഈജിപ്‌തില്‍] വീടുകള്‍ സൗകര്യപ്പെടുത്തുവിന്‍ എന്ന്‌. നിങ്ങളുടെ വീടുകള്‍ നിങ്ങള്‍ `ക്വിബ്‌ലഃ" [അഭിമുഖകേന്ദ്രം] ആക്കുകയും, നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും ചെയ്യുവിന്‍; (മൂസാ!) സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
തഫ്സീർ : 84-87
View   
وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةًۭ وَأَمْوَٰلًۭا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّوا۟ عَن سَبِيلِكَ ۖ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ﴿٨٨﴾
share
وَقَالَ مُوسَىٰ = മൂസാ പറഞ്ഞു رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ = നിശ്ചയമായും നീ آتَيْتَ = നീ കൊടുത്തു فِرْعَوْنَ = ഫിര്‍ഔന്ന്‌ وَمَلَأَهُ = അവന്‍റെ പ്രധാനികള്‍ക്കും, സംഘക്കാര്‍ക്കും زِينَةً = അലങ്കാരം, സൗന്ദര്യം وَأَمْوَالًا = സ്വത്തുക്കളും فِي الْحَيَاةِ الدُّنْيَا = ഐഹികജീവിതത്തില്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ لِيُضِلُّوا = അവര്‍ വഴിപിഴപ്പിക്കുവാന്‍ വേണ്ടി عَن سَبِيلِكَ = നിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ رَبَّنَا = ഞങ്ങളുടെ റബ്ബേ اطْمِسْ = നീ തുടച്ചു നീക്കണേ عَلَىٰ أَمْوَالِهِمْ = അവരുടെ സ്വത്തുക്കളെ وَاشْدُدْ = നീ കഠിനപ്പെടുത്തുക (കാഠിന്യം നല്‍കുകയും) ചെയ്യണേ عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങള്‍ക്ക്‌ فَلَا يُؤْمِنُوا = എന്നാല്‍ (അങ്ങനെ) അവര്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതിരിക്കട്ടെ حَتَّىٰ يَرَوُا = അവര്‍ കാണുവോളം الْعَذَابَ = ശിക്ഷയെ الْأَلِيمَ = വേദനയേറിയ.
മൂസാ പറഞ്ഞു: `ഞങ്ങളുടെ റബ്ബേ! ഫിര്‍ഔന്നും, അവന്‍റെ പ്രധാനികള്‍ക്കും ഐഹികജീവിതത്തില്‍ നീ അലങ്കാരവും സ്വത്തുക്കളും നല്‍കിയിരിക്കുന്നു; ഞങ്ങളുടെ റബ്ബേ! നിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) വഴിതെറ്റിക്കുവാന്‍ വേണ്ടിയാണ്‌ (അതുപയോഗപ്പെടുത്തുന്നത്‌). ഞങ്ങളുടെ റബ്ബേ! അവരുടെ സ്വത്തുക്കളെ നീ തുടച്ചു നീക്കണേ! അവരുടെ ഹൃദയങ്ങള്‍ക്ക്‌ നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ! അങ്ങനെ, വേദനയേറിയ ശിക്ഷ കാണുന്നവരേക്കും അവര്‍ വിശ്വസിക്കാതിരിക്കട്ടെ."
തഫ്സീർ : 88-88
View   
قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَٱسْتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعْلَمُونَ﴿٨٩﴾
share
قَالَ = അവന്‍ പറഞ്ഞു قَدْ أُجِيبَت = ഉത്തരം നല്‍കപ്പെട്ടിട്ടുണ്ട്‌ دَّعْوَتُكُمَا = നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥന فَاسْتَقِيمَا = അതിനാല്‍ നിങ്ങള്‍ രണ്ടാളും ചൊവ്വിന്‌ നിലകൊള്ളുവിന്‍ وَلَا تَتَّبِعَانِّ = രണ്ടുപേരും പിന്‍പറ്റുകയും ചെയ്യരുത്‌ سَبِيلَ الَّذِينَ = യാതൊരുവരുടെ മാര്‍ഗത്തെ لَا يَعْلَمُونَ = അറിയാത്ത.
അവന്‍ [അല്ലാഹു] പറഞ്ഞു: `നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥനക്ക്‌ ഉത്തരം നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ രണ്ടുപേരും ചൊവ്വിന്‌ നിലകൊള്ളുവിന്‍, അറിഞ്ഞുകൂടാത്തവരുടെ മാര്‍ഗത്തെ നിശ്ചയമായും നിങ്ങള്‍ രണ്ടാളും പിന്‍പറ്റുകയും ചെയ്യരുത്‌."
തഫ്സീർ : 89-89
View   
وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًۭا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ﴿٩٠﴾
share
وَجَاوَزْنَا = നാം കടത്തിവിട്ടു بِبَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതി, ഇസ്‌റാഈല്‍ സന്തതികളെ الْبَحْرَ = സമുദ്രം, കടല്‍ فَأَتْبَعَهُمْ = അപ്പോള്‍ അവരെ പിന്‍തുടര്‍ന്ന്‌ ചെന്നു فِرْعَوْنُ = ഫിര്‍ഔന്‍ وَجُنُودُهُ = അവന്‍റെ സൈന്യങ്ങളും بَغْيًا = ധിക്കാരമായിട്ട്‌ وَعَدْوًا = അതിക്രമമായിട്ടും حَتَّىٰ = അങ്ങനെ (വരേക്കും) إِذَا أَدْرَكَهُ = അവനെ കണ്ടുമുട്ടിയ (പിടിപെട്ട)പ്പോള്‍ الْغَرَقُ = മുങ്ങല്‍ (മുങ്ങി മരണം) قَالَ = അവന്‍ പറഞ്ഞു آمَنتُ = ഞാന്‍ വിശ്വസിച്ചു أَنَّهُ = നിശ്ചയമായും അത്‌ (കാര്യം) ആണെന്ന്‌ لَا إِلَٰهَ = ഒരാരാധ്യനുമില്ല (എന്ന്‌) إِلَّا الَّذِي = യാതൊരുവനല്ലാതെ آمَنَتْ بِهِ = അവനില്‍ വിശ്വസിച്ചിരിക്കുന്നു بَنُو إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികള്‍ وَأَنَا = ഞാന്‍, ഞാനാകട്ടെ مِنَ الْمُسْلِمِينَ = മുസ്‌ലിംകളില്‍ പെട്ടവനുമാണ്‌.
ഇസ്‌റാഈല്‍ സന്തതികളെ നാം സമുദ്രം കടത്തിവിട്ടു. അപ്പോള്‍, ഫിര്‍ഔനും, അവന്‍റെ സൈന്യങ്ങളും ധിക്കാരവും, അതിക്രമവുമായി അവരെ പിന്‍തുടര്‍ന്നുചെന്നു. അങ്ങനെ, മുങ്ങിമരണം അവന്‌ പിടിപെട്ടപ്പോള്‍ അവന്‍ പറഞ്ഞു: `ഈസ്‌റാഈല്‍ സന്തതികള്‍ യാതൊരുവനില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു; ഞാന്‍ `മുസ്‌ലിം"കളില്‍ [കീഴൊതുങ്ങിയവരില്‍] പെട്ടവനുമാകുന്നു."
ءَآلْـَٔـٰنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ﴿٩١﴾
share
آلْآنَ = ഇപ്പോഴാണോ وَقَدْ عَصَيْتَ = നീ അനുസരണക്കേട്‌ (എതിര്‌) ചെയ്‌തിട്ടുണ്ട്‌, ചെയ്‌തിരിക്കുന്നുവല്ലോ (എന്നിരിക്കെ) قَبْلُ = മുമ്പ്‌ وَكُنتَ = നീ ആയിരിക്കുകയും ചെയ്‌തു, നീ ആയിരുന്നുതാനും مِنَ الْمُفْسِدِينَ = നാശകാരികളില്‍, കുഴപ്പമുണ്ടാക്കുന്നവരില്‍പെട്ട(വന്‍)
(അവനോട്‌ പറയപ്പെട്ടു:) `ഇപ്പോഴാണോ (വിശ്വസിക്കുന്നത്‌)? മുമ്പ്‌ നീ അനുസരണക്കേട്‌ കാണിക്കയുണ്ടായി; നീ നാശകാരികളില്‍ പെട്ടവനുമായിരുന്നു എന്നിരിക്കെ!
فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةًۭ ۚ وَإِنَّ كَثِيرًۭا مِّنَ ٱلنَّاسِ عَنْ ءَايَـٰتِنَا لَغَـٰفِلُونَ﴿٩٢﴾
share
فَالْيَوْمَ = എനി (എന്നാല്‍) ഇന്ന്‌ نُنَجِّيكَ = നിന്നെ നാം രക്ഷപ്പെടുത്തും, രക്ഷപ്പെടുത്തുന്നതാണ്‌ بِبَدَنِكَ = നിന്‍റെ ശരീരം കൊണ്ട്‌ (ദേഹം മുഖേന) لِتَكُونَ = നീ ആയിരിക്കുവാന്‍ വേണ്ടി لِمَنْ خَلْفَكَ = നിന്‍റെ പിന്നിലുള്ളവര്‍ക്ക്‌ آيَةً = ഒരു ദൃഷ്‌ടാന്തം وَإِنَّ كَثِيرًا = നിശ്ചയമായും വളരെ ആളുകള്‍, പലരും مِّنَ النَّاسِ = മനുഷ്യരില്‍നിന്ന്‌ عَنْ آيَاتِنَا = നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി لَغَافِلُونَ = അശ്രദ്ധര്‍ തന്നെയാണ്‌.
`എനി, ഇന്ന്‌ നിന്നെ, നിന്‍റെ ശരീരം മുഖേന നാം രക്ഷപ്പെടുത്തുന്നു, നിന്‍റെ പിന്നിലുള്ളവര്‍ക്ക്‌ നീ ഒരു ദൃഷ്‌ടാന്തമായിരിക്കുവാന്‍വേണ്ടി. മനുഷ്യരില്‍ വളരെ ആളുകള്‍ നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി അശ്രദ്ധര്‍ തന്നെ."
തഫ്സീർ : 90-92
View   
وَلَقَدْ بَوَّأْنَا بَنِىٓ إِسْرَٰٓءِيلَ مُبَوَّأَ صِدْقٍۢ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ فَمَا ٱخْتَلَفُوا۟ حَتَّىٰ جَآءَهُمُ ٱلْعِلْمُ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿٩٣﴾
share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട്‌, ഉണ്ടായിട്ടുണ്ട്‌ بَوَّأْنَا = നാം സൗകര്യപ്പെടുത്തി, ഇറക്കിക്കൊടുത്തി(ട്ടുണ്ട്‌) بَنِي إِسْرَائِيلَ = ഇസ്‌റാഈല്യര്‍ക്ക്‌, ഇസ്‌റാഈല്‍ സന്തതികളെ مُبَوَّأَ = സൗകര്യസ്ഥാനത്ത്‌ (താവളത്തില്‍) صِدْقٍ = സത്യത്തിന്‍റെ (നന്‍മയുടെ, ഉണ്‍മയുടെ) وَرَزَقْنَاهُم = അവര്‍ക്ക്‌ നാം (ആഹാരം- ഉപജീവനം) നല്‍കുകയും ചെയ്‌തു مِّنَ الطَّيِّبَاتِ = നല്ല വസ്‌തു (വിശിഷ്‌ട സാധനം)ക്കളില്‍ നിന്ന്‌ فَمَا اخْتَلَفُوا = എന്നാലവര്‍ ഭിന്നിച്ചില്ല, അഭിപ്രായവ്യത്യാസത്തിലായില്ല حَتَّىٰ جَاءَهُمُ = അവര്‍ക്ക്‌ വന്നതുവരെ, വരുവോളം الْعِلْمُ = അറിവ്‌, വിവരം إِنَّ رَبَّكَ = നിശ്ചയമായും നിന്‍റെ റബ്ബ്‌ يَقْضِي = തീരുമാനം ചെയ്യും, വിധി കല്‍പിക്കും بَيْنَهُمْ = അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ فِيمَا = യാതൊരു കാര്യത്തില്‍ كَانُوا فِيهِ = അതില്‍ അവരായിരുന്നു, അവരായിരുന്ന يَخْتَلِفُونَ = അവര്‍ ഭിന്നിക്കുക.
തീര്‍ച്ചയായും, ഇസ്‌റാഈല്‍ സന്തതികളെ സത്യത്തിന്‍റെ [നല്ലതായ] ഒരു സങ്കേതത്തില്‍ നാം ഇറക്കി (സൗകര്യപ്പെടുത്തി) കൊടുക്കുകയുണ്ടായി. വിശിഷ്‌ടവസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ആഹാരം നല്‍കുകയും ചെയ്‌തു. എന്നാല്‍, അവര്‍ക്ക്‌ അറിവ്‌ വന്നെത്തിയതുവരെയും അവര്‍ ഭിന്നിച്ചില്ല. [അത്‌ വന്നപ്പോഴാണ്‌ ഭിന്നിച്ചത്‌]. നിശ്ചയമായും, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്‍റെ റബ്ബ്‌ ക്വിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ തീരുമാനമെടുക്കുന്നതാണ്‌.
തഫ്സീർ : 93-93
View   
فَإِن كُنتَ فِى شَكٍّۢ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَـٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ﴿٩٤﴾
share
فَإِن كُنتَ = എനി നീ ആണെങ്കില്‍ فِي شَكٍّ = വല്ല സംശയത്തിലും مِّمَّا أَنزَلْنَا = നാം അവതരിപ്പിച്ചതിനെപ്പറ്റി إِلَيْكَ = നിനക്ക്‌, നിങ്കലേക്ക്‌ فَاسْأَلِ = എന്നാല്‍ ചോദിക്കുക الَّذِينَ يَقْرَءُونَ = ഓതിവരുന്നവരോട്‌ الْكِتَابَ = (വേദ) ഗ്രന്ഥം مِن قَبْلِكَ = നിന്‍റെ മുമ്പ്‌, മുമ്പേ لَقَدْ جَاءَكَ = തീര്‍ച്ചയായും നിനക്ക്‌ വന്നിട്ടുണ്ട്‌ الْحَقُّ = യഥാര്‍ത്ഥം, സത്യം مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന്‌ فَلَا تَكُونَنَّ = അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുത്‌ مِنَ الْمُمْتَرِينَ = സന്ദേഹപ്പെടുന്നവരില്‍ പെട്ട(വന്‍).
എനി, നിനക്ക്‌ നാം അവതരിപ്പിച്ചതിനെക്കുറിച്ച്‌ നീ വല്ല സംശയത്തിലുമാണെങ്കില്‍, നിന്‍റെ മുമ്പേ (വേദ) ഗ്രന്ഥം വായിച്ചുവരുന്നവരോട്‌ നീ ചോദി(ച്ചുനോ)ക്കുക. തീര്‍ച്ചയായും, നിന്‍റെ റബ്ബിങ്കല്‍നിന്ന്‌ നിനക്ക്‌ യഥാര്‍ത്ഥം വന്നിട്ടുണ്ട്‌. ആകയാല്‍, നിശ്ചയമായും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കരുത്‌.
وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ فَتَكُونَ مِنَ ٱلْخَـٰسِرِينَ﴿٩٥﴾
share
وَلَا تَكُونَنَّ = നിശ്ചയമായും നീ ആയിരിക്കയും അരുത്‌ مِنَ الَّذِينَ كَذَّبُوا = വ്യാജമാക്കിയവരില്‍ പെട്ടവന്‍ بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്ത്‌ (ലക്ഷ്യം-വചനം-ദൃഷ്‌ടാന്തം)കളെ فَتَكُونَ = അപ്പോള്‍ നീയായിരിക്കും, ആയിത്തീരും مِنَ الْخَاسِرِينَ = നഷ്‌ടപ്പെട്ടവരില്‍പെട്ട(വന്‍)
അല്ലാഹുവിന്‍റെ `ആയത്ത്‌" [ലക്ഷ്യം]കളെ വ്യാജമാക്കുന്നവരുടെ കൂട്ടത്തിലും നിശ്ചയമായും നീ ആയിരിക്കരുത്‌. എന്നാല്‍, നീ നഷ്‌ടപ്പെട്ടവരില്‍ പെട്ടവനായിരിത്തീരും.
إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ﴿٩٦﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ حَقَّتْ = യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി, സ്ഥിരപ്പെട്ടു عَلَيْهِمْ = അവരുടെ മേല്‍ كَلِمَتُ = വാക്ക്‌, വാക്യം رَبِّكَ = നിന്‍റെ റബ്ബിന്‍റെ لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുകയില്ല.
നിശ്ചയമായും യാതൊരുവരുടെ മേല്‍ നിന്‍റെ റബ്ബിന്‍റെ വാക്യം യഥാര്‍ത്ഥമായി (സ്ഥിരപ്പെട്ടി)രിക്കുന്നുവോ അവര്‍ വിശ്വസിക്കുകയില്ല;
وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ﴿٩٧﴾
share
وَلَوْ جَاءَتْهُمْ = അവര്‍ക്ക്‌ വന്നാലും ശരി كُلُّ آيَةٍ = എല്ലാ ദൃഷ്‌ടാന്തവും حَتَّىٰ يَرَوُا = അവര്‍ കാണുന്നതുവരെ, (കാണാതെ) الْعَذَابَ = ശിക്ഷയെ الْأَلِيمَ = വേദനയേറിയ.
എല്ലാ ദൃഷ്‌ടാന്തവും അവര്‍ക്ക്‌ വന്നെത്തിയാലും ശരി:- വേദനയേറിയ ശിക്ഷയെ അവര്‍ കാണുന്നതുവരേക്കും.
തഫ്സീർ : 94-97
View   
فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَـٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَـٰهُمْ إِلَىٰ حِينٍۢ﴿٩٨﴾
share
فَلَوْلَا كَانَتْ = ആയിക്കൂടെ, എന്തുകൊണ്ടായില്ല قَرْيَةٌ = വല്ല രാജ്യവും, ഒരു രാജ്യവും آمَنَتْ = അത്‌ വിശ്വസിക്കുക فَنَفَعَهَا = എന്നിട്ടതിന്‌ പ്രയോജനപ്പെടുക, ഫലം ചെയ്യുക, എന്നാലതിന്‌ പ്രയോജനം ചെയ്യുമായിരുന്നു إِيمَانُهَا = അതിന്‍റെ വിശ്വാസം إِلَّا قَوْمَ = ജനത ഒഴികെ, അല്ലാത്ത يُونُسَ = യൂനുസിന്‍റെ لَمَّا آمَنُوا = അവര്‍ വിശ്വസിച്ചപ്പോള്‍ كَشَفْنَا = നാം (തുറന്ന്‌) നീക്കി عَنْهُمْ = അവരില്‍ നിന്ന്‌ عَذَابَ الْخِزْيِ = അപമാനത്തിന്‍റെ ശിക്ഷയെ فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഇഹലോകത്തെ, ഐഹിക وَمَتَّعْنَاهُمْ = അവര്‍ക്ക്‌ നാം സുഖം നല്‍കുകയും ചെയ്‌തു. إِلَىٰ حِينٍ = ഒരു സമയം വരെ
ഒരു രാജ്യം [രാജ്യക്കാര്‍] വിശ്വസിക്കുകയും, എന്നിട്ടതിന്‍റെ വിശ്വാസം അതിന്‌ പ്രയോജനപ്പെടുകയും ആയിക്കൂടെ?; യൂനുസിന്‍റെ ജനത അല്ലാത്ത. അവര്‍ വിശ്വസിച്ചപ്പോള്‍, അവരില്‍ നിന്ന്‌ ഇഹലോകജീവിതത്തില്‍ അപമാനത്തിന്‍റെ ശിക്ഷയെ നാം നീക്കം ചെയ്‌തു; ഒരു സമയംവരെ അവര്‍ക്ക്‌ നാം സുഖം നല്‍കുകയും ചെയ്‌തു.
തഫ്സീർ : 98-98
View   
وَلَوْ شَآءَ رَبُّكَ لَـَٔامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ﴿٩٩﴾
share
وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ = നിന്‍റെ റബ്ബ്‌ لَآمَنَ = വിശ്വസിക്കുക തന്നെ ചെയ്യുമായിരുന്നു مَن فِي الْأَرْضِ = ഭൂമിയിലുള്ളവര്‍ كُلُّهُمْ = അവരെല്ലാം جَمِيعًا = മുഴുവനും أَفَأَنتَ = എന്നിരിക്കെ നീയോ تُكْرِهُ = നിര്‍ബന്ധിക്കുന്നു (നീ നിര്‍ബന്ധിക്കുകയോ) النَّاسَ = മനുഷ്യരെ حَتَّىٰ يَكُونُوا = അവര്‍ ആകുവോളം, ആയിരിക്കുന്നത്‌ വരെ مُؤْمِنِينَ = സത്യവിശ്വാസികള്‍.
നിന്‍റെ റബ്ബ്‌ (വേണമെന്ന്‌) ഉദ്ദേശിച്ചിരുന്നെങ്കില്‍, ഭൂമിയിലുള്ളവരെല്ലാം ആസകലം വിശ്വസിക്കുകതന്നെ ചെയ്യുമായിരുന്നു. എന്നിരിക്കെ, മനുഷ്യര്‍ സത്യവിശ്വാസികളാകുന്നതുവരെ അവരെ നീ നിര്‍ബന്ധിക്കുകയോ!
وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ ٱللَّهِ ۚ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يَعْقِلُونَ﴿١٠٠﴾
share
وَمَا كَانَ = ആകുകയില്ല, ആകാവതല്ല لِنَفْسٍ = ഒരു ആത്മാവിനും, വ്യക്തിക്കും, ആള്‍ക്കും أَن تُؤْمِنَ = അത്‌ വിശ്വസിക്കല്‍, വിശ്വസിക്കാന്‍ إِلَّا بِإِذْنِ = അനുമതി (സമ്മതം- അനുവാദം) കൂടാതെ اللَّهِ = അല്ലാഹുവിന്‍റെ وَيَجْعَلُ = അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്യും الرِّجْسَ = മാലിന്യം, മ്ലേച്ഛത عَلَى الَّذِينَ = യാതൊരുവരില്‍ لَا يَعْقِلُونَ = അവര്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)കയില്ല
ഒരു ആത്മാവിനും [വ്യക്തിക്കും] അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ വിശ്വസിക്കാവതല്ല. [വിശ്വസിക്കുക സാധ്യമല്ല] ബുദ്ധി കൊടു(ത്തു ഗ്രഹി) ക്കാത്തവരില്‍ അവന്‍ മാലിന്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ്‌.
തഫ്സീർ : 99-100
View   
قُلِ ٱنظُرُوا۟ مَاذَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَا تُغْنِى ٱلْـَٔايَـٰتُ وَٱلنُّذُرُ عَن قَوْمٍۢ لَّا يُؤْمِنُونَ﴿١٠١﴾
share
قُلِ = നീ പറയുക انظُرُوا = നിങ്ങള്‍ നോക്കുവിന്‍ (ചിന്തിക്കുവിന്‍) مَاذَا = എന്താണ്‌, എന്തുണ്ട്‌, യാതൊന്നും (ഉള്ളവ) فِي السَّمَاوَاتِ = ആകാശങ്ങളില്‍ وَالْأَرْضِ = ഭൂമിയിലും وَمَا تُغْنِي = എന്ത്‌ ഉപകരിക്കും, ധന്യമാക്കും, ഉപകരിക്കുകയില്ല الْآيَاتُ = ദൃഷ്‌ടാന്തങ്ങള്‍ وَالنُّذُرُ = താക്കീതുകളും عَن قَوْمٍ = ഒരു ജനതക്ക്‌ لَّا يُؤْمِنُونَ = വിശ്വസിക്കാത്ത
നീ പറയുക: `ആകാശങ്ങളിലും ഭൂമിയിലും എന്താണുള്ളതെന്ന്‌ നിങ്ങള്‍ (ചിന്തിച്ചു) നോക്കുവിന്‍!" വിശ്വസിക്കാത്ത ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളും താക്കീതുകളും എന്ത്‌ ഉപകരിക്കുവാനാണ്‌!?
തഫ്സീർ : 101-101
View   
فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ ٱلَّذِينَ خَلَوْا۟ مِن قَبْلِهِمْ ۚ قُلْ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ﴿١٠٢﴾
share
فَهَلْ يَنتَظِرُونَ = എന്നാലവര്‍ കാത്തുകൊണ്ടിരിക്കുന്നുവോ إِلَّا مِثْلَ = പോലെയല്ലാതെ, തുല്യമായതല്ലാതെ أَيَّامِ = നാളുകളെ, നാളുകളുടെ الَّذِينَ خَلَوْا = കഴിഞ്ഞുപോയവരുടെ مِن قَبْلِهِمْ = ഇവര്‍ക്ക്‌ (അവര്‍ക്ക്‌) മുമ്പ്‌ قُلْ = നീ പറയുക فَانتَظِرُوا = എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍, നോക്കിയിരിക്കുവിന്‍ إِنِّي = നിശ്ചയമായും ഞാന്‍ مَعَكُم = നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ = കാത്തിരിക്കുന്നവരില്‍ പെട്ട (വന്‍) ആകുന്നു.
അപ്പോള്‍, തങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയവരുടെ നാളുകളെപ്പോലെയല്ലാതെ (മറ്റ്‌ വല്ല ചരിത്രവും) ഇവര്‍ കാത്തുകൊണ്ടിരിക്കുന്നുവോ?! പറയുക: `എന്നാല്‍, നിങ്ങള്‍ കാത്തിരിക്കുവിന്‍, നിശ്ചയമായും, ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്‌."
ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ﴿١٠٣﴾
share
ثُمَّ نُنَجِّي = പിന്നീട്‌ നാം രക്ഷപ്പെടുത്തുന്നു رُسُلَنَا = നമ്മുടെ റസൂലുകളെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരെയും كَذَٰلِكَ = അപ്രകാരം حَقًّا = ഒരു കടമായിട്ട്‌, അവകാശപ്പെട്ടതായിട്ട്‌, യഥാര്‍ത്ഥമായിക്കൊണ്ട്‌ عَلَيْنَا = നമ്മുടെമേല്‍ (ബാദ്ധ്യതപ്പെട്ട) نُنجِ = നാം രക്ഷപ്പെടുത്തും الْمُؤْمِنِينَ = സത്യവിശ്വാസികളെ.
പിന്നീട്‌, നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം -നമ്മുടെ മേല്‍ (ബാധ്യതപ്പെട്ട) ഒരു കടമയായിക്കൊണ്ട്‌ സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്‌.
തഫ്സീർ : 102-103
View   
قُلْ يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّۢ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَـٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّىٰكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ﴿١٠٤﴾
share
قُلْ = നീ പറയുക يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ إِن كُنتُمْ = നിങ്ങളാണെങ്കില്‍ فِي شَكٍّ = വല്ല സംശയത്തിലും مِّن دِينِي = എന്‍റെ മതത്തെ സംബന്ധിച്ച്‌ فَلَا أَعْبُدُ = എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല, ആരാധിക്കയില്ല الَّذِينَ تَعْبُدُونَ = നിങ്ങള്‍ ആരാധിക്കുന്നവരെ مِن دُونِ اللَّهِ = അല്ലാഹുവിന്‌ പുറമെ وَلَٰكِنْ = എങ്കിലും, പക്ഷേ أَعْبُدُ = ഞാന്‍ ആരാധിക്കുന്നു اللَّهَ = അല്ലാഹുവിനെ الَّذِي يَتَوَفَّاكُمْ = നിങ്ങളെ പൂര്‍ണമായി പിടിച്ചെടുക്കുന്ന, മരിപ്പിക്കുന്ന وَأُمِرْتُ = എന്നോട്‌ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു أَنْ أَكُونَ = ഞാനായിരിക്കുവാന്‍ مِنَ الْمُؤْمِنِينَ = സത്യവിശ്വാസികളില്‍ (പെട്ടവന്‍).
(നബിയേ) പറയുക: `ഹേ, മനുഷ്യരേ, നിങ്ങള്‍ എന്‍റെ മതത്തെ സംബന്ധിച്ച്‌ വല്ല സംശയത്തിലുമാണെങ്കില്‍ (നിങ്ങള്‍ അറിഞ്ഞിരിക്കുക); എന്നാല്‍, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല; എങ്കിലും നിങ്ങളെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നവനായ അല്ലാഹുവിനെ (മാത്രം) ഞാന്‍ ആരാധിക്കുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ പെട്ടവനായിരിക്കുവാന്‍ എന്നോട്‌ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു;
وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًۭا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ﴿١٠٥﴾
share
وَأَنْ أَقِمْ = നീ ചൊവ്വാക്കി നിറുത്തണം (നിലനിറുത്തണം) എന്നും وَجْهَكَ = നിന്‍റെ മുഖത്തെ لِلدِّينِ = മതത്തിലേക്ക്‌ حَنِيفًا = ഋജുമാനസനായി, ശുദ്ധമനസ്‌കനായിട്ട്‌ وَلَا تَكُونَنَّ = നിശ്ചയമായും നീ ആയിരിക്കുകയും ചെയ്യരുത്‌ مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ (പെട്ടവന്‍).
ഋജുമാനസനായിക്കൊണ്ട്‌ (ഈ) മതത്തിലേക്ക്‌ നിന്‍റെ മുഖത്തെ നീ ചൊവ്വാക്കി നിറുത്തണമെന്നും, നിശ്ചയമായും, നീ `മുശ്‌രിക്ക്‌" [ബഹുദൈവ വിശ്വാസി]കളില്‍ പെട്ടവനായിരിക്കരുതെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു).
തഫ്സീർ : 104-105
View   
وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًۭا مِّنَ ٱلظَّـٰلِمِينَ﴿١٠٦﴾
share
وَلَا تَدْعُ = നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യരുത്‌ مِن دُونِ اللَّهِ = അല്ലാഹുവിന്‌ പുറമെ مَا لَا يَنفَعُكَ = നിനക്ക്‌ ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّكَ = നിനക്ക്‌ ഉപദ്രവവും (ദ്രോഹവും) ചെയ്യാത്ത فَإِن فَعَلْتَ = എനി നീ ചെയ്‌തെങ്കില്‍ فَإِنَّكَ = എന്നാല്‍ നിശ്ചയമായും നീ إِذًا = എന്നാല്‍ (അപ്പോള്‍ അങ്ങനെ ചെയ്‌താല്‍) مِّنَ الظَّالِمِينَ = അക്രമികളില്‍ പെട്ട (വന്‍) ആയിത്തീരും.
അല്ലാഹുവിന്‌ പുറമെ, നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായതിനെ നീ വിളി(ച്ചു പ്രാര്‍ത്ഥി)ക്കരുത്‌. എനി, നീ (അങ്ങനെ) ചെയ്‌തുവെങ്കില്‍, അപ്പോള്‍ നിശ്ചയമായും നീ, അക്രമികളില്‍പെട്ടവനായിരിക്കും.
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّۢ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍۢ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ﴿١٠٧﴾
share
وَإِن يَمْسَسْكَ = നിന്നെ സ്‌പര്‍ശിച്ചാല്‍ (നിനക്ക്‌ ബാധിപ്പിച്ചാല്‍) اللَّهُ = അല്ലാഹു بِضُرٍّ = വല്ല ഉപദ്രവത്തെയും فَلَا كَاشِفَ = എന്നാല്‍ നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന) ഒരാളുമില്ല لَهُ = അതിനെ إِلَّا هُوَ = അവനല്ലാതെ وَإِن يُرِدْكَ = അവന്‍ നിനക്ക്‌ ഉദ്ദേശിക്കുന്നുവെങ്കിലോ بِخَيْرٍ = വല്ല നന്‍മയെ (ഗുണത്തെ)യും فَلَا رَادَّ = എന്നാല്‍ തട്ടിനീക്കുന്ന (തടുക്കുന്ന-തടയുന്ന) ഒരാളുമില്ല لِفَضْلِهِ = അവന്‍റെ ദയവിനെ, അനുഗ്രഹത്തെ يُصِيبُ = അവന്‍ എത്തിക്കും, ബാധിപ്പിക്കുന്നു بِهِ = അതിനെ مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ مِنْ عِبَادِهِ = അവന്‍റെ അടിയാന്മാരില്‍ നിന്ന്‌ وَهُوَ = അവന്‍, അവനത്രെ الْغَفُورُ = വളരെ പൊറുക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
വല്ല ഉപദ്രവത്തെയും അല്ലാഹു നിനക്ക്‌ ബാധിപ്പിക്കുന്നപക്ഷം, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്ന ഒരുവനുമില്ല; അവന്‍ നിനക്ക്‌ വല്ല നന്മയും ഉദ്ദേശിക്കുന്നുവെങ്കിലോ, അവന്‍റെ ദയവിനെ (അഥവാ അനുഗ്രഹത്തെ) തട്ടിക്കളയുന്നവനുമില്ല. തന്‍റെ അടിയാന്‍മാരില്‍നിന്നും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ ബാധിപ്പിക്കുന്നു [എത്തിക്കുന്നു]. അവനത്രെ, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 106-107
View   
قُلْ يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍۢ﴿١٠٨﴾
share
قُلْ = നീ പറയുക يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُمُ = നിങ്ങള്‍ക്ക്‌ വന്നിട്ടുണ്ട്‌ الْحَقُّ = യഥാര്‍ത്ഥം مِن رَّبِّكُمْ = നിങ്ങളുടെ റബ്ബില്‍ നിന്ന്‌ فَمَنِ اهْتَدَىٰ = അതിനാല്‍ (എന്നാല്‍- അപ്പോള്‍) ആര്‍ നേര്‍മാര്‍ഗം പ്രാപിച്ചുവോ, വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ فَإِنَّمَا يَهْتَدِي = എന്നാല്‍ അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്‌ لِنَفْسِهِ = അവന്‍റെ സ്വന്തത്തിന്‌, ആത്മാവിന്‌ (മാത്രം-തന്നെ) وَمَن ضَلَّ = ആര്‍ വഴിപിഴച്ചുവോ, ആരെങ്കിലും വഴി പിഴച്ചാല്‍ فَإِنَّمَا يَضِلُّ = എന്നാലവന്‍ വഴി പിഴക്കുന്നത്‌ عَلَيْهَا = അതിനെതിരില്‍ (മാത്രം-തന്നെ) وَمَا أَنَا = ഞാനല്ലതാനും عَلَيْكُم = നിങ്ങളുടെമേല്‍ بِوَكِيلٍ = ഒരു ഏറ്റെടുത്തവനും, ഏല്‍പിക്കപ്പെട്ടവനൊന്നും
നീ പറയുക: `ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍നിന്ന്‌ നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥം വന്നുകഴിഞ്ഞു. ആകയാല്‍, ആര്‍ നേര്‍മാര്‍ഗം പ്രാപിച്ചുവോ അവന്‍ തന്‍റെ സ്വന്തത്തി(ന്‍റെ ഗുണത്തി)ന്‌ വേണ്ടി മാത്രമാണ്‌ നേര്‍മാര്‍ഗം പ്രാപിക്കുന്നത്‌. ആര്‍ വഴി പിഴച്ചുപോയോ അവന്‍, അതിനെതിരില്‍ (ദോഷമായി) മാത്രമാണ്‌ വഴിപിഴക്കുന്നതും. ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.
وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ﴿١٠٩﴾
share
وَاتَّبِعْ = നീ പിന്‍പറ്റുകയും ചെയ്യുക مَا يُوحَىٰ = വഹ്‌യ്‌ നല്‍കപ്പെടുന്നതിനെ إِلَيْكَ = നിനക്ക്‌, നിന്നിലേക്ക്‌ وَاصْبِرْ = നീ ക്ഷമിക്കുകയും ചെയ്യുക حَتَّىٰ يَحْكُمَ = വിധിക്കുന്നതുവരെ اللَّهُ = അല്ലാഹു وَهُوَ = അവന്‍, അവനാകട്ടെ خَيْرُ = ഉത്തമനാണ്‌, ഏറ്റവും നല്ലവനാണ്‌ الْحَاكِمِينَ = വിധികര്‍ത്താക്കളില്‍.
നിനക്ക്‌ `വഹ്‌യ്‌" [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക: അല്ലാഹു വിധി (കല്‍പി)ക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക. അവനാകട്ടെ, വിധികര്‍ത്താക്കളില്‍ വെച്ച്‌ ഏറ്റവും ഉത്തമനത്രെ.
തഫ്സീർ : 108-109
View   
11.ഹൂദ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓر ۚ كِتَـٰبٌ أُحْكِمَتْ ءَايَـٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ﴿١﴾
share
الر "അലിഫ് - ലാം - റാ" كِتَابٌ ഒരു ഗ്രന്ഥം أُحْكِمَتْ ബലവത്താക്കപ്പെട്ടിരിക്കുന്നു آيَاتُهُ അതിന്‍റെ ആയത്തുകള്‍ ثُمَّ പിന്നെ, പുറമെ فُصِّلَتْ അതു വിശദീകരിക്ക (വിസ്തരിക്ക) പ്പെട്ടിരിക്കുന്നു مِن لَّدُنْ അടുക്കല്‍നിന്നു حَكِيمٍ ഒരു അഗാധജ്ഞന്‍റെ, യുക്തിമാന്‍റെ خَبِيرٍ സൂക്ഷ്മജ്ഞനായ.
"അലിഫ് - ലാം - റാ". ഒരു (മഹത്തായ) ഗ്രന്ഥം! അതിന്‍റെ "ആയത്തു" [സൂക്തം] കള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു; പിന്നെ, അതു വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു; അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ ഒരുവന്‍റെ അടുക്കല്‍ നിന്നുള്ളതാണു. (അതു);
أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۚ إِنَّنِى لَكُم مِّنْهُ نَذِيرٌۭ وَبَشِيرٌۭ﴿٢﴾
share
أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنَّنِي നിശ്ചയമായും ഞാന്‍ لَكُم നിങ്ങള്‍ക്കു مِّنْهُ അവനില്‍നിന്നു نَذِيرٌ താക്കീതു(മുന്നറിയിപ്പു)കാരനാണു وَبَشِيرٌ സന്തോഷ മറിയിക്കുന്നവനുമാണു.
നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്നു, നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്ന് ഒരു താക്കീതുകാരനും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാണ്;
وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَـٰعًا حَسَنًا إِلَىٰٓ أَجَلٍۢ مُّسَمًّۭى وَيُؤْتِ كُلَّ ذِى فَضْلٍۢ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍۢ كَبِيرٍ﴿٣﴾
share
وَأَنِ اسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടണമെന്നും رَبَّكُمْ നിങ്ങളുടെ റബ്ബിനോടു ثُمَّ تُوبُوا പിന്നെ പശ്ചാത്തപിക്കുവിന്‍, മടങ്ങുവിന്‍ إِلَيْهِ അവനിലേക്കു يُمَتِّعْكُم അവന്‍ നിങ്ങള്‍ക്കു അനുഭവം നല്‍കും, സൗഖ്യം നല്‍കും مَّتَاعًا അനുഭവം, സൗഖ്യം حَسَنًا നല്ലതായ إِلَىٰ أَجَلٍ ഒരവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَيُؤْتِ അവന്‍ നല്‍കുകയും ചെയ്യും كُلَّ ذِي فَضْلٍ ശ്രേഷ്ഠതയുള്ള എല്ലാവര്‍ക്കും فَضْلَهُ അവന്‍റെ ശ്രേഷ്ഠത وَإِن تَوَلَّوْا നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം فَإِنِّي എന്നാല്‍ ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ عَذَابَ ശിക്ഷയെ يَوْمٍ ഒരു ദിവസത്തെ كَبِيرٍ വലുതായ.
നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍ എന്നും. (എന്നാല്‍) നിങ്ങളെ അവന്‍ ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ നല്ല (സുഖമായ) അനുഭവം അനുഭവിപ്പിക്കുന്നതാണ്; വല്ല ശ്രേഷ്ടതയുമുള്ള എല്ലാവര്‍ക്കും അവ(രവ)രുടെ ശ്രേഷ്ടത അവന്‍ (വകവെച്ചു)കൊടുക്കുകയും ചെയ്യും. നിങ്ങള്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍, നിശ്ചയമായും ഞാന്‍ ഒരു വലിയ ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ ഭയപ്പെടുകയും ചെയ്യുന്നു.
إِلَى ٱللَّهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٤﴾
share
إِلَى اللَّـهِ അല്ലാഹുവിലേക്കാണു مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങിവരവു وَهُوَ അവനാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു.
അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവനാകട്ടെ, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു
തഫ്സീർ : 1-4
View   
أَلَآ إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا۟ مِنْهُ ۚ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٥﴾
share
أَلَا അല്ലാ, അറിയുക إِنَّهُمْ നിശ്ചയമായും അവര്‍ يَثْنُونَ അവര്‍ മടക്കുന്നു, ചുരുട്ടുന്നു, തിരിക്കുന്നു صُدُورَهُمْ അവരുടെ നെഞ്ചുകളെ لِيَسْتَخْفُوا അവര്‍ മറയുവാന്‍ വേണ്ടി مِنْهُ അവനില്‍നിന്നു, അദ്ദേഹ ത്തില്‍ നിന്നു أَلَا അല്ലാ, അറിയുക حِينَ സമയത്തു, നേരത്തു يَسْتَغْشُونَ അവര്‍ മൂടിയിടുന്ന (പുതപ്പിടുന്ന) ثِيَابَهُمْ അവരുടെ വസ്ത്രങ്ങളെ يَعْلَمُ അവന്‍ അറിയും مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും إِنَّهُ നിശ്ചയമായും അവന്‍ عَلِيمٌ അറിയുന്നവനാണു بِذَاتِ ഉള്ളതിനെപ്പറ്റി الصُّدُورِ നെഞ്ചു (ഹൃദയം) കളില്‍.
അല്ലാ! (അറിയുക:) അവനില്‍ നിന്നും തങ്ങള്‍ മറഞ്ഞു പോകുവാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകളെ തിരിച്ചു കളയുന്നു! അല്ലാ! (അറിഞ്ഞേക്കുക:) അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ (കൊണ്ടു പുതച്ചു) മൂടിയിടുന്ന സമയത്തു അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. നിശ്ചയമായും അവന്‍, നെഞ്ച് [ഹൃദയം] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാണു.
തഫ്സീർ : 5-5
View   

arrow_back_ios
9:93
9:94
9:95
9:96
9:97
9:98
9:99
9:100
9:101
9:102
9:103
9:104
9:105
9:106
9:107
9:108
9:109
9:110
9:111
9:112
9:113
9:114
9:115
9:116
9:117
9:118
9:119
9:120
9:121
9:122
9:123
9:124
9:125
9:126
9:127
9:128
9:129
10:1
10:2
10:3
10:4
10:5
10:6
10:7
10:8
10:9
10:10
10:11
10:12
10:13
10:14
10:15
10:16
10:17
10:18
10:19
10:20
10:21
10:22
10:23
10:24
10:25
10:26
10:27
10:28
10:29
10:30
10:31
10:32
10:33
10:34
10:35
10:36
10:37
10:38
10:39
10:40
10:41
10:42
10:43
10:44
10:45
10:46
10:47
10:48
10:49
10:50
10:51
10:52
10:53
10:54
10:55
10:56
10:57
10:58
10:59
10:60
10:61
10:62
10:63
10:64
10:65
10:66
10:67
10:68
10:69
10:70
10:71
10:72
10:73
10:74
10:75
10:76
10:77
10:78
10:79
10:80
10:81
10:82
10:83
10:84
10:85
10:86
10:87
10:88
10:89
10:90
10:91
10:92
10:93
10:94
10:95
10:96
10:97
10:98
10:99
10:100
10:101
10:102
10:103
10:104
10:105
10:106
10:107
10:108
10:109
11:1
11:2
11:3
11:4
11:5