ജുസ്ഉ് - 1
1.അല്‍ ഫാത്തിഹ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ﴿١﴾
volume_up share
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٢﴾
volume_up share
الْحَمْدُ സ്തുതി (മുഴുവനും) لِلَّـهِ അല്ലാഹുവിനാകുന്നു رَبِّ രക്ഷിതാവ്, യജമാനന്‍, പരിപാലകന്‍, الْعَالَمِينَ ലോകരുടെ, ലോകങ്ങളുടെ(യെല്ലാം).
സ്തുതി (മുഴുവന്‍) ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
ٱلرَّحْمَـٰنِ ٱلرَّحِيمِ﴿٣﴾
volume_up share
الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായുള്ളവന്‍
مَـٰلِكِ يَوْمِ ٱلدِّينِ﴿٤﴾
volume_up share
مَالِكِ ഉടമസ്ഥന്‍, (ملك രാജാവ്) يَوْمِ ദിവസത്തിന്‍റെ الدِّينِ പ്രതിഫലത്തിന്‍റെ, നിയമനടപടിയുടെ
പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾
volume_up share
إِيَّاكَ നിന്നെ(ത്തന്നെ), നിനക്ക് (മാത്രം) نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു وَ ഉം إِيَّاكَ നിന്നോട് (തന്നെ –മാത്രം) نَسْتَعِينُ ഞങ്ങള്‍ സഹായം (ഉതവി) തേടുന്നു
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾
volume_up share
اهْدِ നീ നയിക്കേണമേ, ചേര്‍ക്കേണമേ, മാര്‍ഗദര്‍ശനം നല്‍കേണമേ نَا ഞങ്ങളെ, ഞങ്ങള്‍ക്ക് الصِّرَاطَ പാതയില്‍ الْمُسْتَقِيمَ നേരെയുള്ള, ചൊവ്വായ
ചൊവ്വായ പാതയില്‍ നീ ഞങ്ങളെ വഴി ചേര്‍ക്കേണമേ!
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾
volume_up share
صِرَاطَ പാത الَّذِينَ യാതൊരു കൂട്ടരുടെ أَنْعَمْتَ നീ അനുഗ്രഹിച്ചു عَلَيْهِمْ അവര്‍ക്ക് ,അവരുടെ മേല്‍ غَيْرِ ഒഴികെയുള്ള , അല്ലാത്ത الْمَغْضُوبِ കോപിക്കപ്പെട്ട(വര്‍), കോപബധിത(ര്‍) عَلَيْهِمْ അവരുടെമേല്‍, അവരോട് وَلَا അല്ലാത്തവരും الضَّالِّينَ വഴിപിഴച്ചവര്‍
(അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍, (അതേ,) കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ (വരുടെ പാതയില്‍)
തഫ്സീർ : 1-7
View   
2.അല്‍ ബഖറ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
volume_up share
الم = അലിഫ്-ലാം-മീം
അലിഫ്-ലാം-മീം
ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ﴿٢﴾
volume_up share
ذَٰلِكَ = ആ, അത്‌ الْكِتَابُ = ഗ്രന്ഥം, ഗ്രന്ഥമാണ്‌ لارَيْبَ = സന്ദേഹമേ ഇല്ല فِيه = അതില്‍ هُدً ى = മാര്‍ഗ ദര്‍ശനമാണ്‌ لِلْمُتَّقِين = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്.
ആ ഗ്രന്ഥം! അതില്‍ സന്ദേഹമേ ഇല്ല;- (അത്) മാര്‍ഗദര്‍ശനമത്രെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٣﴾
volume_up share
الَّذِينَ = യാതൊരു കൂട്ടര്‍ يُؤْمِنُونَ = അവര്‍ വിശ്വസിക്കും بِالْغَيْبِ = അദൃശ്യത്തില്‍ وَيُقِيمُونَ = അവര്‍ നിലനിറുത്തുകയും ചെയ്യും الصَّلاةَ = നമസ്‌കാരം وَمِمَّا = യാതൊന്നില്‍ നിന്ന്‌ رَزَقْنَا = നാം നല്‍കിയിരിക്കുന്നു هُمْ = അവര്‍ക്ക്‌ يُنْفِقُونَ = അവര്‍ ചിലവഴിക്കും
(അതായത്) അദൃശ്യത്തില്‍ വിശ്വസിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവര്‍; നാം തങ്ങൾക്കു നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യും.
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ﴿٤﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടരും يُؤْمِنُونَ = അവര്‍ വിശ്വസിക്കും, بِمَاأنُْزِلَ = ഇറക്കപ്പെട്ടതില്‍ إِلَيْكَ = നിന്നിലേക്ക്‌ وَمَاأنُْزِلَ = ഇറക്കപ്പെട്ടതിലും مِنْ قَبْلِكَ = നിന്റെ മുമ്പ്‌ وَبِالآخِرَة = പരലോകത്തിലാകട്ടെ هُمْ = അവര്‍ يُوقِنُونَ = ദൃഢമായി വിശ്വസിക്കുന്നു
(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവര്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ് സുക്ഷ്മത പാലിക്കുന്നവര്‍]
أُو۟لَـٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٥﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ عَلَىٰ هُدًى = സന്മാര്‍ഗത്തിലാണ്‌ مِّن رَّبِّهِمْ = തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْمُفْلِحُونَ = വിജയികള്‍
അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അക്കൂട്ടര്‍തന്നെയാണ് വിജയികളും!
തഫ്സീർ : 1-5
View   
إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ﴿٦﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു سَوَاء = സമമാണ്‌ عَلَيْهِمْ = അവരുടെ മേല്‍, അവരില്‍ ءأَنذَرْتَهُمْ = നീ അവരെ താക്കിത് ചെയ്തുവോ, أَم = അല്ലെങ്കില്‍ لَمْ تُنذِرْهُمْ = നീ അവരെ താക്കീത് ചെയ്തില്ലയോ, لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുകയില്ല
നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَـٰرِهِمْ غِشَـٰوَةٌۭ ۖ وَلَهُمْ عَذَابٌ عَظِيمٌۭ﴿٧﴾
volume_up share
خَتَمَ اللَّهُ = അല്ലാഹു മുദ്ര വെച്ചു عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിന്മേല്‍ وَعَلَىٰ سَمْعِهِمْ = അവരുടെ കേള്‍വിയുടെ (കാതുകളുടെ) മേലും وَعَلَىٰ أَبْصَارِهِمْ = അവുടെ ദൃഷ്ടികളുടെ (കണ്ണിന്‍റെ) മേലുമുണ്ട് غِشَاوَةٌ = ഒരു (തരം) മൂടി وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
അവരുടെ ഹൃദയങ്ങളുടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
തഫ്സീർ : 6-7
View   
وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْـَٔاخِرِ وَمَا هُم بِمُؤْمِنِينَ﴿٨﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട്‌ مَنْ يَقُول = പറയുന്ന ചിലര്‍, പറയുന്നവര്‍ آمَنّاَ = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِالَّله = അല്ലാഹുവില്‍ وَبِالْيَوْمِ = ദിവസത്തിലും الْآخِرِ = അവസാനത്തെ وَمَا هُم = അവരല്ലതാനും بِمُؤْمِنِينَ = വിശ്വസിച്ചവര്‍, സത്യവിശ്വാസികള്‍
മനുഷ്യരിലുണ്ട് ചിലര്‍; അവര്‍ പറയും: "ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ (വാസ്തവത്തില്‍) സത്യവിശ്വാസികളല്ലതാനും.
يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٩﴾
volume_up share
يُخَادِعُونَ = അവര്‍ വഞ്ചന നടത്തുന്നു اللَّهَ = അല്ലാഹുവിനോട് وَالَّذِينَ آمَنُوا = വിശ്വസിച്ചവരോടും وَمَا يَخْدَعُونَ = അവര്‍ വഞ്ചിക്കുന്നില്ലതാനും إِلَّا أَنفُسَهُمْ = അവരെത്തന്നെ (തങ്ങളുടെ സ്വന്തങ്ങളെ) അല്ലാതെ وَمَا يَشْعُرُونَ = അവര്‍ അറിയുന്നുമില്ല. അവര്‍ക്ക് ബോധമുണ്ടാകുന്നില്ല താനും
അവര്‍ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവര്‍ (അത്) അറിയുന്നുമില്ല.
فِى قُلُوبِهِم مَّرَضٌۭ فَزَادَهُمُ ٱللَّهُ مَرَضًۭا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ﴿١٠﴾
volume_up share
فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളില്‍ مَّرَضٌ = ഒരു രോഗം فَزَادَهُمُ = എന്നിട്ട് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു اللَّهُ = അല്ലാഹു مَرَضًا = രോഗത്തെ وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ بِمَا كَانُوا = അവരായിക്കൊണ്ടിരുന്നതു നിമിത്തം يَكْذِبُونَ = അവര്‍ വ്യാജം പറയും
അവരുടെ ഹൃദയങ്ങളിലുണ്ട് ഒരു (തരം) രോഗം; എന്നിട്ട് അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവര്‍ വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം.
തഫ്സീർ : 8-10
View   
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ﴿١١﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് لَا تُفْسِدُوا = നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുത് فِي الْأَرْضِ = ഭൂമിയില്‍ (നാട്ടില്‍) قَالُوا = അവര്‍ പറയും إِنَّمَا نَحْنُ = നിശ്ചയമായും ഞങ്ങള്‍ (മാത്രം-തന്നെ) ആകുന്നു مُصْلِحُونَ = നന്മയുണ്ടാക്കുന്നവര്‍, പരിഷ്‌കര്‍ത്താക്കള്‍
അവരോട്, "നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] നാശമുണ്ടാക്കരുത്" എന്നു പറയപ്പെട്ടാല്‍-അവര്‍ പറയും: "നിശ്ചയമായും, ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു. എന്ന്.
أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ﴿١٢﴾
volume_up share
أَلَا = അല്ലാ, അല്ലേ (അറിയുക) إِنَّهُمْ = നിശ്ചയമായും അവര്‍ هُمُ = അവര്‍ (തന്നെ) الْمُفْسِدُونَ = നാശമുണ്ടാക്കുന്നവര്‍ وَلَٰكِن = എങ്കിലും لَّا يَشْعُرُونَ = അവര്‍ അറിയുന്നില്ല. അവര്‍ക്കു ബോധമുണ്ടാകുന്നില്ല.
അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
തഫ്സീർ : 11-12
View   
وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ﴿١٣﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് آمِنُوا = നിങ്ങള്‍ വിശ്വസിക്കുവീന്‍ كَمَا آمَنَ = വിശ്വസിച്ചതുപോലെ النَّاسُ = മനുഷ്യര്‍ قَالُوا = അവര്‍ പറയും, പറയുകയായി أَنُؤْمِنُ = ഞങ്ങള്‍ വിശ്വസിക്കുകയോ, വിശ്വസിക്കുമോ كَمَا آمَنَ = വിശ്വസിച്ചതുപോലെ السُّفَهَاءُ = ഭോഷന്മാര്‍ أَلَا = അല്ലാ, അല്ലേ (അറിയുക) إِنَّهُمْ = നിശ്ചയമായും അവര്‍ هُمُ = അവര്‍ തന്നെ السُّفَهَاءُ = ഭോഷന്മാര്‍ وَلَٰكِن = എങ്കിലും لَّا يَعْلَمُونَ = അവര്‍ അറിയുന്നില്ല
"മനുഷ്യര്‍ വിശ്വസിച്ചതുപോലെ നിങ്ങള്‍ വിശ്വസിക്കുവിന്‍" എന്ന് അവരോട് പറയപ്പെട്ടാല്‍- അവര്‍ പറയും: "ഭോഷന്‍മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ"! അല്ലാ - (അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് ഭോഷന്മാര്‍. എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَـٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ﴿١٤﴾
volume_up share
وَإِذَا لَقُوا = അവര്‍ കണ്ടുമുട്ടിയാല്‍ الَّذِينَ آمَنُوا = വിശ്വസിച്ചവരെ قَالُوا = അവര്‍ പറയും آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَوْا = അവര്‍ ഒഴിവായാല്‍, തനിച്ചായാല്‍ إِلَىٰ شَيَاطِينِهِمْ = അവരുടെ പിശാചുകളിലേക്ക് قَالُوا = അവര്‍ പറയും إِنَّا = നിശ്ചയമായും ഞങ്ങള്‍ مَعَكُمْ = നിങ്ങളുടെ കൂടെയാണ് إِنَّمَا نَحْنُ = നിശ്ചയമായും ഞങ്ങള്‍ (മാത്രം-തന്നെ) ആകുന്നു مُسْتَهْزِئُونَ = പരിഹസിക്കുന്നവര്‍
വിശ്വസിച്ചവരെ അവര്‍ കണ്ടു മുട്ടിയാല്‍ അവര്‍ പറയും: "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്)തനിച്ചായാല്‍ അവര്‍ പറയുകയും ചെയ്യും: "ഞങ്ങള്‍ നിങ്ങളുടെ കൂടെ(ത്തന്നെ)യാണ്; ഞങ്ങള്‍ (അവരെ) പരിഹസിക്കുന്നവര്‍ മാത്രമാകുന്നു.
ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ﴿١٥﴾
volume_up share
اللَّهُ = അല്ലാഹു يَسْتَهْزِئُ = പരിഹസിക്കുന്നു, പരിഹസിക്കും بِهِمْ = അവരെ وَيَمُدُّهُمْ = അവരെ നീട്ടി (അയച്ചു) ഇടുകയും ചെയ്യും فِي طُغْيَانِهِمْ = അവരുടെ അതിരുകവിയലില്‍, ധിക്കാരത്തില്‍ يَعْمَهُونَ = അവര്‍ (അന്ധാളിച്ചു-അന്തം വിട്ടു) അലഞ്ഞുനടക്കുമാറ്
അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിയലില്‍ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു.
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَـٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ﴿١٦﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരാണ് اشْتَرَوُا = അവര്‍ (വിലക്ക്) വാങ്ങി الضَّلَالَةَ = ദുര്‍മാര്‍ഗം بِالْهُدَىٰ = സന്മാര്‍ഗത്തിന് (പകരം) فَمَا رَبِحَت = എന്നാല്‍ (എന്നിട്ട്) ലാഭകരമായില്ല تِّجَارَتُهُمْ = അവരുടെ കച്ചവടം وَمَا كَانُوا = അവര്‍ ആയതുമില്ല مُهْتَدِينَ = നേര്‍മാര്‍ഗം പ്രാപിച്ചവര്‍
അക്കൂട്ടര്‍, സന്മാര്‍ഗത്തിനു (പകരം) ദുര്‍മാര്‍ഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമായില്ല; അവര്‍ (ഉദ്ദിഷ്ട) മാര്‍ഗം പ്രാപിച്ചവരായതുമില്ല.
തഫ്സീർ : 13-16
View   
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًۭا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَـٰتٍۢ لَّا يُبْصِرُونَ﴿١٧﴾
volume_up share
مَثَلُهُمْ = അവരുടെ ഉപമ كَمَثَلِ = മാതിരിയാണ് الَّذِي = യാതൊരുവന്‍റെ اسْتَوْقَدَ = അവന്‍ കത്തിച്ചുണ്ടാക്കി نَارًا = ഒരു തീ فَلَمَّا أَضَاءَتْ = എന്നിട്ടതു വെളിച്ചം നല്‍കിയപ്പോള്‍ مَا حَوْلَهُ = അതിന്റെ ചുററുമുള്ളതിനെ, ചുറ്റുപാടിലുള്ളവരെ ذَهَبَ اللَّهُ = അല്ലാഹു പോയി بِنُورِهِمْ = അവരുടെ പ്രകാശവും കൊണ്ട് وَتَرَكَهُمْ = അവരെ ഉപേക്ഷിക്കുക (വിട്ടേക്കുക)യും ചെയ്തു فِي ظُلُمَاتٍ = അന്ധകാരങ്ങളില്‍ لَّا يُبْصِرُونَ = അവര്‍ (കണ്ണു) കാണാതെ
"അവരുടെ ഉപമ യാതൊരുവന്റെ മാതിരിയാകുന്നു: അവന്‍ ഒരു തീ കത്തിച്ചുണ്ടാക്കി ; എന്നിട്ട് അവന്റെ ചുറ്റുപാടിലുള്ളതിന് അത് വെളിച്ചം നല്‍കിയപ്പോള്‍ അല്ലാഹു അവരുടെ [അവിടെയുള്ളവരുടെ] പ്രകാശം കൊണ്ടുപോയി (കണ്ണു) കാണാത്ത നിലയില്‍ അന്ധകാരങ്ങളില്‍ [കൂരിരുട്ടില്‍] അവന്‍ അവരെ വിട്ടേക്കുകയും ചെയ്തു.
صُمٌّۢ بُكْمٌ عُمْىٌۭ فَهُمْ لَا يَرْجِعُونَ﴿١٨﴾
volume_up share
صُمٌّ = ബധിരന്മാര്‍ بُكْمٌ = ഊമകള്‍ عُمْيٌ = അന്ധന്മാര്‍ فَهُمْ = അതിനാല്‍ അവര്‍ لَا يَرْجِعُونَ = അവര്‍ മടങ്ങുകയില്ല
ബധിരന്മാര്‍! ഊമകള്‍! അന്ധന്മാര്‍! ആകയാല്‍ അവര്‍ മടങ്ങുകയില്ല.
തഫ്സീർ : 17-18
View   
أَوْ كَصَيِّبٍۢ مِّنَ ٱلسَّمَآءِ فِيهِ ظُلُمَـٰتٌۭ وَرَعْدٌۭ وَبَرْقٌۭ يَجْعَلُونَ أَصَـٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَـٰفِرِينَ﴿١٩﴾
volume_up share
أَوْ = അല്ലെങ്കില്‍ كَصَيِّبٍ = ഒഴുകിവരുന്ന ഒരു (പെരു)മഴ പോലെയാണ് مِّنَ السَّمَاءِ = ആകാശത്തു നിന്ന് فِيهِ = അതിലുണ്ട് ظُلُمَاتٌ = അന്ധകാരങ്ങള്‍ وَرَعْدٌ = ഇടിയും وَبَرْقٌ = മിന്നലും يَجْعَلُونَ = അവര്‍ ആക്കുന്നു أَصَابِعَهُمْ = അവരുടെ വിരലുകളെ فِي آذَانِهِم = അവരുടെ കാതുകളില്‍ مِّنَ الصَّوَاعِقِ = ഇടിമിന്നലു (ഇടിത്തീ, ഇടിവാള്‍) കള്‍ നിമിത്തം حَذَرَ = ഭയപ്പെട്ട് الْمَوْتِ = മരണത്തെ وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ مُحِيطٌ = വലയം ചെയ്ത (ചെയ്യുന്ന)വനാണ് بِالْكَافِرِينَ = അവിശ്വാസികളെ
"അല്ലെങ്കില്‍, അവരുടെ ഉപമ ആകാശത്തു നിന്ന് (ഒഴുകി വരുന്ന) ഒരു പെരുമഴ പോലെയാകുന്നു: അതില്‍ അന്ധകാരങ്ങളും [കൂരിരുട്ടും], ഇടിയും, മിന്നലുമുണ്ട്. ഇടി വാളുകള്‍ നിമിത്തം മരണത്തെ ഭയന്ന അവര്‍ [ആ മഴയില്‍ പെട്ടവര്‍] തങ്ങളുടെ വിരലുകളെ തങ്ങളുടെ ചെവികളില്‍ ഇടുന്നു! അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാകുന്നു.
يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَـٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَـٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٠﴾
volume_up share
يَكَادُ = ആകാറാകുന്നു الْبَرْقُ = മിന്നല്‍ يَخْطَفُ = റാഞ്ചിയെടുക്കുക أَبْصَارَهُمْ = അവരുടെ കാഴ്ചകളെ كُلَّمَا أَضَاءَ = അതു വെളിച്ചം നല്‍കുമ്പോഴെല്ലാം لَهُم = അവര്‍ക്ക് مَّشَوْا = അവര്‍ നടക്കും فِيهِ = അതില്‍ وَإِذَا أَظْلَمَ = അത് ഇരുട്ടാക്കിയാല്‍ عَلَيْهِمْ = അവര്‍ക്ക് قَامُوا = അവര്‍ നില്‍ക്കും وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَذَهَبَ = പോകുകതന്നെ ചെയ്യുമായിരുന്നു بِسَمْعِهِمْ = അവരുടെ കേള്‍വിയെകൊണ്ട് وَأَبْصَارِهِمْ = അവരുടെ കാഴ്ചകളെയും إِنَّ = നിശ്ചയമായും اللَّهَ = അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ = കഴിവുള്ളവനാണ്
മിന്നല്‍ അവരുടെ കാഴ്ചകളെ റാഞ്ചി എടുക്കുമാറാകുന്നു! അതവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴൊക്കെ അവരതില്‍ നടക്കും; അതവരില്‍ ഇരുട്ടാക്കിയാല്‍ അവര്‍ നിന്നേ ക്കുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും അവരുടെ കാഴ്ചകളും അവന്‍ കൊണ്ടുപോകുക [എടുത്തു കളയുക] തന്നെ ചെയ്യുമായിരുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 19-20
View   
يَـٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴿٢١﴾
volume_up share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ اعْبُدُوا = നിങ്ങള്‍ ആരാധിക്കുവിന്‍ رَبَّكُمُ = നിങ്ങളുടെ രക്ഷിതാവിനെ الَّذِي = യാതൊരുവനായ خَلَقَكُمْ = അവന്‍ നിങ്ങളെ സൃഷ്ടിച്ചു وَالَّذِينَ = യാതൊരുവരെയും مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ള لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ = നിങ്ങള്‍ സൂക്ഷ്മത പാലിക്കും
ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ﴿٢٢﴾
volume_up share
الَّذِي جَعَلَ = ആക്കിയവന്‍ لَكُمُ = നിങ്ങള്‍ക്ക് الْأَرْضَ = ഭൂമിയെ فِرَاشًا = ഒരു വിരിപ്പ് وَالسَّمَاءَ = ആകാശത്തെയും بِنَاءً = ഒരു കെട്ടിടം وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ = ആകാശത്തുനിന്ന് مَاءً = വെള്ളം فَأَخْرَجَ = എന്നിട്ട് അവന്‍ പുറപ്പെടുവിച്ചു بِهِ = അതുമൂലം, അതുകൊണ്ട് مِنَ الثَّمَرَاتِ = ഫല (വര്‍ഗ)ങ്ങളില്‍ നിന്ന് رِزْقًا = ആഹാര(ഉപജീവന)ത്തിന്നായി لَّكُمْ = നിങ്ങള്‍ക്ക് فَلَا تَجْعَلُوا = അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത് لِلَّهِ = അല്ലാഹുവിന് أَندَادًا = തുല്യന്മാരെ وَأَنتُمْ = നിങ്ങള്‍ (ആയിരിക്കെ) تَعْلَمُونَ = നിങ്ങള്‍ അറിയും
അതായത് , ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേല്‍പുരയും) ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു ; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് (പലതും) അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ).
തഫ്സീർ : 21-22
View   
وَإِن كُنتُمْ فِى رَيْبٍۢ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍۢ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ﴿٢٣﴾
volume_up share
وَإِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ فِي رَيْبٍ = വല്ല സന്ദേഹത്തിലും مِّمَّا نَزَّلْنَا = നാം ഇറക്കിയതിനെപ്പറ്റി عَلَىٰ عَبْدِنَا = നമ്മുടെ അടിയാന്‍റെ മേല്‍ فَأْتُوا = എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِسُورَةٍ = ഒരു സൂറത്തും കൊണ്ട്, ഒരദ്ധ്യായത്തെ مِّن مِّثْلِهِ = അതുപോലെയുള്ള وَادْعُوا = നിങ്ങള്‍ വിളിക്കുകയും ചെയ്‌വിന്‍ شُهَدَاءَكُم = നിങ്ങളുടെ സാക്ഷികളെ مِّن دُونِ اللَّهِ = അല്ലാഹുവിന് പുറമെ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതുപോലെയുള്ള ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങള്‍ വിളിക്കുകയും ചെയ്ത്‌കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! (അതൊന്നു കാണാമല്ലോ).
فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ﴿٢٤﴾
volume_up share
فَإِن لَّمْ تَفْعَلُوا = എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ وَلَن تَفْعَلُوا = നിങ്ങള്‍ ചെയ്യുന്നതുമല്ല തന്നെ فَاتَّقُوا = എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍ النَّارَ = നരകത്തെ الَّتِي = യാതൊരു وَقُودُهَا = അതില്‍ കത്തിക്കപ്പെടുന്നത്, ഇന്ധനം النَّاسُ = മനുഷ്യരാകുന്നു وَالْحِجَارَةُ = കല്ലുകളും أُعِدَّتْ = അതു തയ്യാറാക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക്
എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരക ത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.
തഫ്സീർ : 23-24
View   
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍۢ رِّزْقًۭا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًۭا ۖ وَلَهُمْ فِيهَآ أَزْوَٰجٌۭ مُّطَهَّرَةٌۭ ۖ وَهُمْ فِيهَا خَـٰلِدُونَ﴿٢٥﴾
volume_up share
وَبَشِّرِ = നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക് وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങള്‍ أَنَّ لَهُمْ = അവര്‍ക്കുണ്ടെന്ന് جَنَّاتٍ = ചില സ്വര്‍ഗങ്ങള്‍ تَجْرِي = ഒഴുകും مِن تَحْتِهَا = അതിന്റെ അടിയിലൂടെ, താഴ്ഭാഗത്തുകൂടി الْأَنْهَارُ = നദികള്‍, അരുവികള്‍ كُلَّمَا رُزِقُوا = അവര്‍ക്ക് (ആഹാരം) നല്‍കപ്പെടുമ്പോഴൊക്കെ مِنْهَا = അവിടത്തില്‍ (അതില്‍)നിന്ന് مِن ثَمَرَةٍ = ഫല (പഴ)ത്തില്‍ നിന്ന്, വല്ല ഫലവും رِّزْقًا = ആഹാരം قَالُوا = അവര്‍ പറയും هَٰذَا = ഇത് الَّذِي = യാതൊന്നാണ് رُزِقْنَا = നമുക്ക് നല്‍കെപ്പട്ടിരിക്കുന്നു مِن قَبْلُ = മുമ്പേ وَأُتُوا = അവര്‍ക്കു നല്‍കെപ്പട്ടിരിക്കുന്നു بِهِ = അതിനെ مُتَشَابِهًا = പരസ്പരം സാദൃശ്യമുള്ളതായി وَلَهُمْ = അവര്‍ക്കുണ്ട് താനും فِيهَا = അതില്‍, അവിടത്തില്‍ أَزْوَاجٌ = ഇണകള്‍ مُّطَهَّرَةٌ = പരിശുദ്ധമാക്കപ്പെട്ട وَهُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = നിത്യവാസികളാണ്
(നബിയേ) വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീ സന്തോഷമറിയിക്കുകയും ചെയ്യുക: അടിഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ടെന്ന്, അതില്‍ നിന്ന് അവര്‍ക്ക് ഏതൊരു ഫലവും ആഹാരമായി നല്‍കപ്പെടുമ്പോഴെല്ലാം അവര്‍ പറയും: "ഇത് മുമ്പ് നമുക്ക് നല്‍കപ്പെട്ടതാണ്" എന്ന്. അതിനെ, അവര്‍ക്ക് പരസ്പര സാദൃശ്യമുള്ളതായി കൊടുക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് അതില്‍ പരിശുദ്ധരാക്കപ്പെട്ട ഇണകളുണ്ടായിരിക്കും. അവര്‍ അവിടത്തില്‍ നിത്യവാസികളുമാകുന്നു.
തഫ്സീർ : 25-25
View   
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًۭا مَّا بَعُوضَةًۭ فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۘ يُضِلُّ بِهِۦ كَثِيرًۭا وَيَهْدِى بِهِۦ كَثِيرًۭا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ﴿٢٦﴾
volume_up share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَسْتَحْيِي = അവന്‍ ലജ്ജിക്കുകയില്ല أَن يَضْرِبَ = ആക്കുവാന്‍, വിവരിക്കുന്നതിന് مَثَلًا مَّا = ഏതൊരു (എന്തൊരു) ഉപമയും بَعُوضَةً = ഒരുകൊതുകിനെ(യാവട്ടെ) فَمَا فَوْقَهَا = അതിനു മീതെയുള്ളതിനെ(യാവട്ടെ) فَأَمَّا = എന്നാലപ്പോള്‍ الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ فَيَعْلَمُونَ = അവര്‍ അറിയും أَنَّهُ الْحَقُّ = അത് യാഥാര്‍ത്ഥ്യം ആണെന്ന് مِن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടരാവട്ടെ كَفَرُوا = അവര്‍ അവിശ്വസിച്ചിരിക്കുന്നു فَيَقُولُونَ = അവര്‍ പറയും مَاذَا = എന്തൊന്നാണ് أَرَادَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചത് بِهَٰذَا = ഇതുകൊണ്ട് مَثَلًا = ഉപമയായി يُضِلُّ بِهِ = അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുന്നു كَثِيرًا = വളരെ (ആളുകളെ) وَيَهْدِي بِهِ = അതുകൊണ്ട് അവന്‍ നേര്‍മാര്‍ഗത്തിലുമാക്കുന്നു كَثِيرًا = വളരെ (ആളുകളെ) وَمَا يُضِلُّ بِهِ = അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ലതാനും إِلَّا الْفَاسِقِينَ = തോന്നിയവാസികളെയല്ലാതെ
നിശ്ചയമായും, ഏതൊന്നിനെയും ഉപമയാ(ക്കി കാണി)ക്കുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല;- (അത് ) ഒരു കൊതുവാകട്ടെ, അതിന്‍റെ മീതെയുള്ളതാവട്ടെ. എന്നാല്‍ വിശ്വസിച്ചവരാകട്ടെ, അത് തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാണെന്ന് അവര്‍ക്കറിയുന്നതാണ്. അവിശ്വസിച്ചവരാകട്ടെ, അവര്‍ പറയും: "ഇത്‌കൊണ്ട് എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്?! "(അതെ), അതുകൊണ്ട് അവന്‍ വളരെ ആളുകളെ വഴിപിഴവിലാക്കുന്നു; അതുകൊണ്ട് വളരെ ആളുകളെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. (അനുസരണമില്ലാത്ത) തോന്നിയവാസികളെയല്ലാതെ അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ല താനും.
ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٢٧﴾
volume_up share
الَّذِينَ = (അതായത്) യാതൊരു കൂട്ടര്‍ يَنقُضُونَ = അവര്‍ ലംഘിക്കും عَهْدَ اللَّهِ = അല്ലാഹുവിന്‍റെ ഉത്തരവ്, കല്‍പന, കരാര്‍ مِن بَعْدِ = ശേഷമായി مِيثَاقِهِ = അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ = അവര്‍ മുറിക്കുകയും ചെയ്യും مَا أَمَرَ = കല്‍പിച്ചതിനെ اللَّهُ = അല്ലാഹു بِهِ = അതിനെപ്പറ്റി أَن يُوصَلَ = അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ = അവര്‍ നാശമുണ്ടാക്കുകയും ചെയ്യും فِي الْأَرْضِ = ഭൂമിയില്‍ (നാട്ടില്‍) أُولَٰئِكَ هُمُ = അവര്‍ തന്നെ (യാണ്) الْخَاسِرُونَ = നഷ്ടക്കാര്‍
അതായത്, യാതൊരു കൂട്ടരെ(യല്ലാതെ): അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാര്‍) ഉറപ്പിച്ചതിന്റെ ശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതിനെ അവര്‍ മുറിച്ചു കളയുകയും ചെയ്യുന്നു; ഭൂമിയില്‍ അവര്‍ നാശമുണ്ടാക്കുകയും ചെയ്യുന്നു (ഇവരെ മാത്രമേ വഴിപിഴവിലാക്കുകയുള്ളൂ) അക്കൂട്ടര്‍തന്നെയാണ് നഷ്ടക്കാര്‍.
തഫ്സീർ : 26-27
View   
كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًۭا فَأَحْيَـٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ﴿٢٨﴾
volume_up share
كَيْفَ = എങ്ങനെ تَكْفُرُونَ = നിങ്ങള്‍ അവിശ്വസിക്കും بِاللَّهِ = അല്ലാഹുവില്‍ وَكُنتُمْ = നിങ്ങള്‍ ആയിരിക്കെ أَمْوَاتًا = നിര്‍ജ്ജീവികള്‍ فَأَحْيَاكُمْ = എന്നിട്ടവന്‍ നിങ്ങളെ ജീവിപ്പിച്ചു ثُمَّ = പിന്നെ يُمِيتُكُمْ = നിങ്ങളെ അവന്‍ മരണപ്പെടുത്തുന്നു ثُمَّ يُحْيِيكُمْ = പിന്നെ നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു ثُمَّ إِلَيْهِ = പിന്നെ അവനിലേക്ക് (തന്നെ) تُرْجَعُونَ = നിങ്ങള്‍ മടക്കപ്പെടുന്നു
എങ്ങനെ നിങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കും? നിങ്ങള്‍ നിര്‍ജ്ജീവികളായിരുന്നു; എന്നിട്ട് നിങ്ങളെ അവന്‍ ജീവിപ്പിച്ചിരിക്കുന്നുവെന്നിരിക്കെ! പിന്നെ, അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നെ (വീണ്ടും) അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവനിലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
തഫ്സീർ : 28-28
View   
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَـٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ﴿٢٩﴾
volume_up share
هُوَ = അവന്‍ الَّذِي = യാതൊരുവനാണ് خَلَقَ = സൃഷ്ടിച്ചു لَكُم = നിങ്ങള്‍ക്ക് مَّا فِي الْأَرْضِ = ഭൂമിയിലുള്ളത് جَمِيعًا = മുഴുവനും ثُمَّ = പിന്നെ اسْتَوَىٰ = അവന്‍ ശരിക്കുനിന്നു (തിരിഞ്ഞു) إِلَى السَّمَاءِ = ആകാശത്തിലേക്ക് فَسَوَّاهُنَّ = എന്നിട്ട് അവയെ ശരിപ്പെടുത്തി سَبْعَ = ഏഴായിട്ട് سَمَاوَاتٍ = ആകാശങ്ങള്‍ وَهُوَ = അവന്‍ بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ = അറിയുന്നവനാകുന്നു
അവനത്രെ, നിങ്ങള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും സൃഷ്ടിച്ചു തന്നവന്‍. പിന്നെ, അവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു അവയെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തിയിരിക്കുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനുമാകുന്നു.
തഫ്സീർ : 29-29
View   
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌۭ فِى ٱلْأَرْضِ خَلِيفَةًۭ ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ﴿٣٠﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം رَبُّكَ = നിന്റെ റബ്ബ്, രക്ഷിതാവ് لِلْمَلَائِكَةِ = മലക്കുകളോട് إِنِّي = നിശ്ചയമായും ഞാന്‍ جَاعِلٌ = ആക്കുന്ന (ഉണ്ടാക്കുന്ന)വനാണ് فِي الْأَرْضِ = ഭൂമിയില്‍ خَلِيفَةً = ഒരു ഖലീഫഃ പിന്‍ഗാമി, പ്രതിനിധി, അനന്തരഗാമിയെ قَالُوا = അവര്‍ പറഞ്ഞു أَتَجْعَلُ = നീ ആക്കുകയോ فِيهَا = അതില്‍ مَن يُفْسِدُ = നാശമുാക്കുന്നവരെ فِيهَا = അതില്‍ وَيَسْفِكُ = ചിന്തുകയും ചെയ്യുന്ന الدِّمَاءَ = രക്തങ്ങളെ وَنَحْنُ = ഞങ്ങളാകട്ടെ نُسَبِّحُ = ഞങ്ങള്‍ തസ്ബീഹ് ചെയ്യുന്നു, സ്‌തോത്ര കീര്‍ത്തനം നടത്തുന്നു بِحَمْدِكَ = നിന്നെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَنُقَدِّسُ = ഞങ്ങള്‍ തക്വ്ദീസും (പരിശുദ്ധി വാഴ്ത്തലും) ചെയ്യുന്നു لَكَ = നിനക്ക് قَالَ = അവന്‍ പറഞ്ഞു إِنِّي أَعْلَمُ = നിശ്ചയമായും ഞാന്‍ അറിയും مَا لَا تَعْلَمُونَ = നിങ്ങള്‍ അറിയാത്തത്
നിന്‍റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) "ഞാന്‍ ഭൂമിയില്‍ ഒരു `ഖലീഫ:യെ` ഏര്‍പ്പെടുത്തു (വാന്‍പോകു)ന്നുവെന്ന്. അവര്‍ പറഞ്ഞു: "അതില്‍ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതില്‍ ഏര്‍പ്പെടുത്തുകയോ?! ഞങ്ങള്‍ നിന്നെ സ്തുതിച്ചു കൊണ്ടു `തസ്ബീഹ് ` (സ്‌തോത്ര കീര്‍ത്തനം) ചെയ്യുകയും, നിനക്ക് `തക്വ്ദീസ് ` (നിന്‍റെ പരിശുദ്ധിയെ വാഴ്ത്തല്‍) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ." അവന്‍ പറഞ്ഞു: "നിശ്ചയമായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം."
തഫ്സീർ : 30-30
View   
وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَـٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ﴿٣١﴾
volume_up share
وَعَلَّمَ = അവന്‍ പഠിപ്പിച്ചു آدَمَ = ആദമിന് الْأَسْمَاءَ = പേരുകള്‍ كُلَّهَا = അതൊക്കെ ثُمَّ = പിന്നെ عَرَضَهُمْ = അവരെ കാണിച്ചു عَلَى الْمَلَائِكَةِ = മലക്കുകള്‍ക്ക് فَقَالَ = എന്നിട്ട് പറഞ്ഞു أَنبِئُونِي = നിങ്ങള്‍ എന്നോട് പറയുവിന്‍ بِأَسْمَاءِ = പേരുകളെപ്പറ്റി هَٰؤُلَاءِ = ഇവരുടെ إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ صَادِقِينَ = സത്യം പറയുന്നവര്‍
അവന്‍ (അല്ലാഹു) ആദമിനു പേരുകളെല്ലാം പഠിപ്പിച്ചു. പിന്നെ, അവരെ (ആ പേരുകളുള്ള വസ്തുക്കളെ) മലക്കുകള്‍ക്ക് കാണിച്ചിട്ട് അവന്‍ പറഞ്ഞു: "ഇവരുടെ പേരുകളെപ്പറ്റി നിങ്ങള്‍ എനിക്കു വിവരം പറഞ്ഞു തരുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!"
قَالُوا۟ سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ﴿٣٢﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു سُبْحَانَكَ = നീ മഹാപരിശുദ്ധന്‍, നിനക്കു സ്‌തോത്രകീര്‍ത്തനം لَا عِلْمَ = അറിവേ ഇല്ല لَنَا = ഞങ്ങള്‍ക്ക് إِلَّا مَا = യാതൊന്നല്ലാതെ عَلَّمْتَنَا = നീ ഞങ്ങള്‍ക്കു പഠിപ്പിച്ച إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْعَلِيمُ = സര്‍വ്വജ്ഞന്‍ الْحَكِيمُ = അഗാധജ്ഞന്‍
അവര്‍ പറഞ്ഞു: "നീ മഹാ പരിശുദ്ധന്‍ (നിനക്കു സ്‌തോത്ര കീര്‍ത്തനം)! നീ ഞങ്ങള്‍ക്കു പഠിപ്പിച്ചതല്ലാതെ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ല. നിശ്ചയമായും, നീ തന്നെ സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍".
قَالَ يَـٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ﴿٣٣﴾
volume_up share
قَالَ = അവന്‍ പറഞ്ഞു يَا آدَمُ = ആദമേ أَنبِئْهُم = അവര്‍ക്കു നീ പറഞ്ഞു കൊടുക്കുക بِأَسْمَائِهِمْ = അവരുടെ പേരുകളെപ്പറ്റി فَلَمَّا أَنبَأَهُم = അങ്ങനെ അദ്ദേഹം അവരോടു വിവരം പറഞ്ഞപ്പോള്‍ بِأَسْمَائِهِمْ = അവരുടെ പേരുകളെപ്പറ്റി قَالَ = അവന്‍ പറഞ്ഞു أَلَمْ أَقُل = ഞാന്‍ പറഞ്ഞില്ലേ لَّكُمْ = നിങ്ങളോട് إِنِّي أَعْلَمُ = നിശ്ചയമായും ഞാന്‍ അറിയും (എന്ന്) غَيْبَ = അദൃശ്യം السَّمَاوَاتِ = ആകാശങ്ങളിലെ وَالْأَرْضِ = ഭൂമിയിലെയും وَأَعْلَمُ = ഞാന്‍ അറിയുകയും ചെയ്യും مَا تُبْدُونَ = നിങ്ങള്‍ വെളിവാക്കുന്നത് وَمَا كُنتُمْ = നിങ്ങള്‍ ആയിരുന്നതും تَكْتُمُونَ = നിങ്ങള്‍ ഒളിച്ചുവെക്കുന്നു
അവന്‍ (അല്ലാഹു) പറഞ്ഞു: "ആദമേ, അവര്‍ക്ക് ഇവരുടെ (ഈ വസ്തുക്കളുടെ) പേരുകളെപ്പറ്റി പറഞ്ഞു കൊടുക്കുക." അങ്ങനെ, അദ്ദേഹം അവര്‍ക്ക് അവരുടെ പേരുകളെപ്പററി പറഞ്ഞുകൊടുത്തപ്പേള്‍, അവന്‍ (അല്ലാഹു) പറഞ്ഞു: "നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ, നിശ്ചയമായും ഞാന്‍ ആകാശഭൂമികളിലെ അദൃശ്യം അറിയുമെന്ന്?! നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ അറിയുന്നതാണ്.
തഫ്സീർ : 31-33
View   
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ﴿٣٤﴾
volume_up share
وَإِذْ قُلْنَا = നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ = മലക്കുകളോട് اسْجُدُوا = നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍ لِآدَمَ = ആദമിന് فَسَجَدُوا = എന്നിട്ടവര്‍ സുജൂദ് ചെയ്തു إِلَّا إِبْلِيسَ = ഇബ്‌ലീസ് ഒഴികെ أَبَىٰ = അവന്‍ വിസമ്മതിച്ചു وَاسْتَكْبَرَ = അവന്‍ അഹംഭാവം നടിക്കുകയും ചെയ്തു وَكَانَ = അവന്‍ ആയിരുന്നു مِنَ الْكَافِرِينَ = അവിശ്വാസി (നിഷേധി)കളില്‍ പെട്ട(വന്‍)
"നിങ്ങള്‍ ആദമിന് `സുജൂദ് ` ചെയ്യുവിന്‍" എന്നു നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്നിട്ട് അവര്‍ `സുജൂദ്` ചെയ്തു, ഇബ്‌ലീസ് ഒഴികെ; അവന്‍ വിസമ്മതിച്ചു; അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ അവിശ്വാസി (സത്യനിഷേധി) കളില്‍പെട്ടവനാകുന്നു.
തഫ്സീർ : 34-34
View   
وَقُلْنَا يَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ﴿٣٥﴾
volume_up share
وَقُلْنَا = നാം പറയുകയും ചെയ്തു يَا آدَمُ = ആദമേ اسْكُنْ = നീ പാര്‍ത്തുകൊള്ളൂ أَنتَ = നീ(യും) وَزَوْجُكَ = നിന്‍റെ ഇണയും الْجَنَّةَ = സ്വര്‍ഗത്തില്‍, തോപ്പില്‍ وَكُلَا = (രണ്ടുപേരും) ഭുജിക്കുകയും ചെയ്യുക مِنْهَا = അതില്‍നിന്ന് رَغَدًا = സുഭിക്ഷം, വിശാലമായി حَيْثُ شِئْتُمَا = നിങ്ങള്‍(രണ്ടു പേരും)ഉദ്ദേശിച്ചേടത്തുനിന്ന്, ഉദ്ദേശിച്ച പ്രകാരം وَلَا تَقْرَبَا = നിങ്ങള്‍ (രണ്ടാളും) സമീപിക്കുകയും അരുത് هَٰذِهِ الشَّجَرَةَ = ഈ വൃക്ഷത്തെ فَتَكُونَا = എന്നാല്‍ നിങ്ങളായിത്തീരും مِنَ الظَّالِمِينَ = അക്രമികളില്‍പെട്ട(വര്‍)
(ആദമിനോട്) നാം പറയുകയും ചെയ്തു: "ആദമേ, നീയും, നിന്‍റെ ഇണ (ഭാര്യ)യും സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളുക: അതില്‍നിന്ന് നിങ്ങള്‍ ഉദ്ദേശിച്ചിടത്തു നിന്നു സുഭിക്ഷമായി രണ്ടാളും ഭുജിച്ചുകൊള്ളുക. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും അരുത്; എന്നാല്‍, നിങ്ങള്‍ രണ്ടു പേരും അക്രമികളില്‍പെട്ടവരായിത്തീരും".
فَأَزَلَّهُمَا ٱلشَّيْطَـٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّۭ وَمَتَـٰعٌ إِلَىٰ حِينٍۢ﴿٣٦﴾
volume_up share
فَأَزَلَّهُمَا = എന്നിട്ടു അവരെ വ്യതിചലിപ്പിച്ചു, പിഴപ്പിച്ചു الشَّيْطَانُ = പിശാച്, ശൈത്വാന്‍ عَنْهَا = അതില്‍നിന്ന് فَأَخْرَجَهُمَا = അങ്ങനെ അവന്‍ അവരെ പുറത്താക്കി مِمَّا = യാതൊന്നില്‍ (ഏതൊന്നില്‍)നിന്ന് كَانَا = അവര്‍ രണ്ടുപേരുമായിരുന്നു فِيهِ = അതില്‍ وَقُلْنَا = നാം പറയുകയും ചെയ്തു اهْبِطُوا = നിങ്ങള്‍ ഇറങ്ങിക്കൊള്ളുവിന്‍ بَعْضُكُمْ = നിങ്ങളില്‍ ചിലര്‍ لِبَعْضٍ = ചിലര്‍ക്ക് عَدُوٌّ = ശത്രുവാണ് وَلَكُمْ = നിങ്ങള്‍ക്കുണ്ട് താനും فِي الْأَرْضِ = ഭൂമിയില്‍ مُسْتَقَرٌّ = പാര്‍പ്പിടം وَمَتَاعٌ = വിഭവവും إِلَىٰ حِينٍ = ഒരുകാലം (സമയം)വരേക്കും
എന്നിട്ട് പിശാച് അവരെ അതില്‍നിന്ന് വ്യതിചലിപ്പിച്ചു ; അങ്ങിനെ അവര്‍ രണ്ടാളും ഏതൊരു (സ്ഥിതിയിലായിരുന്നുവോ) അതില്‍നിന്ന് അവരെ പുറത്താക്കി. നാം പറയുകയും ചെയ്തു: "നിങ്ങള്‍ (എല്ലാവരും) ഇറങ്ങിപ്പോകുവിന്‍, നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു (നിശ്ചിത) സമയംവരേക്കും (വസിക്കുവാനുള്ള) പാര്‍പ്പിടവും (ജീവിക്കുവാനുള്ള) വിഭവവും ഉണ്ടായിരിക്കും
തഫ്സീർ : 35-36
View   
فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍۢ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ﴿٣٧﴾
volume_up share
فَتَلَقَّىٰ = എന്നിട്ട് (അനന്തരം) ഏറ്റെടുത്തു, കെടുത്തു (പഠിച്ചു) آدَمُ = ആദം مِن رَّبِّهِ = തന്‍റെ റബ്ബില്‍നിന്ന് كَلِمَاتٍ = ചില വാക്കു (വാക്യം)കളെ فَتَابَ عَلَيْهِ = അങ്ങനെ അവന്‍ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) അദ്ദേഹത്തിന്റെ പേരില്‍ إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ التَّوَّابُ = പശ്ചാത്താപം വളരെ സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
അനന്തരം ആദം തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വാക്കുകള്‍ ഏറ്റെടുത്തു (പഠിച്ചു). അങ്ങനെ അവന്‍, അദ്ദേഹത്തിന് പശ്ചാത്താപം സ്വീകരിച്ചു (കൊടുത്തു). നിശ്ചയമായും അവന്‍ തന്നെയാണ് പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 37-37
View   
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًۭا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٣٨﴾
volume_up share
قُلْنَا = നാം പറഞ്ഞു اهْبِطُوا = നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا = ഇതില്‍നിന്നു جَمِيعًا = മുഴുവന്‍, എല്ലാവരും فَإِمَّا يَأْتِيَنَّكُم = എന്നിട്ട് നിങ്ങള്‍ക്കു നിശ്ചയമായും വരുന്നപക്ഷം مِّنِّي = എന്‍റെ പക്കല്‍നിന്ന് هُدًى = ഒരു മാര്‍ഗദര്‍ശനം فَمَن = അപ്പോള്‍ ആര്‍ تَبِعَ = പിന്‍പറ്റി هُدَايَ = എന്‍റെ മാര്‍ഗദര്‍ശനം فَلَا خَوْفٌ = എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനിക്കുകയുമില്ല.
നാം പറഞ്ഞു: "നിങ്ങള്‍ മുഴുവനും ഇവിടെ നിന്നു ഇറങ്ങിപ്പോയിക്കൊള്ളുക. എന്നിട്ട് എന്‍റെ പക്കല്‍നിന്ന് വല്ല മാര്‍ഗ ദര്‍ശനവും നിങ്ങള്‍ക്കു വരുന്നപക്ഷം (അത്) - തീര്‍ച്ച തന്നെ - അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റിയോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٣٩﴾
volume_up share
وَالَّذِينَ = യാതൊരുവര്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു وَكَذَّبُوا = അവര്‍ കളവാക്കുകയും ചെയ്തു بِآيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങളെ أُولَٰئِكَ = അക്കൂട്ടര്‍, അവര്‍ أَصْحَابُ النَّارِ = നരകക്കാരാണ്, നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികള്‍(ശാശ്വതന്മാര്‍)ആയിരിക്കും
"അവിശ്വസിക്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ സ്ഥിരവാസികളായിരിക്കും.
തഫ്സീർ : 38-39
View   
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ﴿٤٠﴾
volume_up share
يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا = നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ = എന്‍റെ അനുഗ്രഹത്തെ الَّتِي أَنْعَمْتُ = ഞാന്‍ അനുഗ്രഹിച്ച عَلَيْكُمْ = നിങ്ങളുടെ മേല്‍ وَأَوْفُوا = നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍ بِعَهْدِي = എന്‍റെ കരാറിനെ أُوفِ = ഞാന്‍ നിറവേറ്റും بِعَهْدِكُمْ = നിങ്ങളുടെ കരാറിനെ وَإِيَّايَ = എന്നെ മാത്രം فَارْهَبُونِ = എന്നെ ഭയപ്പെടുവിന്‍
ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്നിട്ടുള്ളതായ എന്‍റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവീന്‍. എന്‍റെ [എന്നോടുള്ള] കരാറ് നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍; എന്നാല്‍ നിങ്ങളുടെ [നിങ്ങളോടുള്ള] കരാര്‍ ഞാന്‍ നിറവേറ്റുന്നതാണ്. എന്നെ മാത്രം ഭയപ്പെടുകയും ചെയ്യുവിന്‍.
وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًۭا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًۭا قَلِيلًۭا وَإِيَّـٰىَ فَٱتَّقُونِ﴿٤١﴾
volume_up share
وَآمِنُوا = വിശ്വസിക്കുകയും ചെയ്‌വിന്‍ بِمَا أَنزَلْتُ = ഞാന്‍ അവതരിപ്പിച്ചതില്‍ مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا مَعَكُمْ = നിങ്ങളുടെ കൂടെയുള്ളതിനെ وَلَا تَكُونُوا = നിങ്ങളായിരിക്കുകയും അരുത് أَوَّلَ = ഒന്നാമത്തെ كَافِرٍ بِهِ = അതില്‍ അവിശ്വസിക്കുന്ന وَلَا تَشْتَرُوا = നിങ്ങള്‍ വാങ്ങുകയും ചെയ്യരുത് بِآيَاتِي = എന്‍റെ ആയത്ത് (ദൃഷ്ടാന്തം)കള്‍ക്ക് (വചനങ്ങള്‍ക്ക്) ثَمَنًا = വില قَلِيلًا = തുച്ഛമായ وَإِيَّايَ = എന്നെമാത്രം فَاتَّقُونِ = നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍
നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍. അതില്‍ അവിശ്വസിക്കുന്ന ആദ്യത്തേവര്‍ നിങ്ങളായിത്തീരരുത്. എന്‍റെ `ആയത്ത് ` [ദൃഷ്ടാന്തം] കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 40-41
View   
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ﴿٤٢﴾
volume_up share
وَلَا تَلْبِسُوا = നിങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ചെയ്യരുത് الْحَقَّ = യഥാര്‍ത്ഥം, ന്യായം بِالْبَاطِلِ = അയഥാര്‍ത്ഥ(അന്യായ)വുമായി وَتَكْتُمُوا = നിങ്ങള്‍ മറച്ചു(മൂടി-ഒളിച്ചു) വെക്കുകയും (അരുത്) الْحَقَّ = യഥാര്‍ത്ഥത്തെ, ന്യായം وَأَنتُمْ = നിങ്ങളാകട്ടെ تَعْلَمُونَ = അറിയുന്നു
നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി (കൂട്ടി)ക്കലര്‍ത്തുകയും, യഥാര്‍ത്ഥത്തെ മറച്ചുവെക്കുകയും ചെയ്യരുത്; നിങ്ങളാകട്ടെ, (യഥാര്‍ത്ഥം) അറിയുന്നുതാനും!
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ﴿٤٣﴾
volume_up share
وَأَقِيمُوا = നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ = സക്കാത്ത് وَارْكَعُوا = നിങ്ങള്‍ കുമ്പിടുകയും (നമസ്‌കരിക്കുകയും) ചെയ്യുവിന്‍ مَعَ الرَّاكِعِينَ = കുമ്പിടുന്നവരോടുകൂടി
നിങ്ങള്‍ നമസ്‌കാരം നില നിര്‍ത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. കുമ്പിടുന്ന [നമസ്‌കരിക്കുന്ന] വരോടുകൂടി കുമ്പിടുക [നമസ്‌കരിക്കുക]യും ചെയ്യുവിന്‍.
തഫ്സീർ : 42-43
View   
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَـٰبَ ۚ أَفَلَا تَعْقِلُونَ﴿٤٤﴾
volume_up share
أَتَأْمُرُونَ = നിങ്ങള്‍ കല്‍പിക്കുകയാണോ النَّاسَ = മനുഷ്യരോട് بِالْبِرِّ = പുണ്യ കാര്യത്തിനു وَتَنسَوْنَ = നിങ്ങള്‍ വിസ്മരിക്കുകയും أَنفُسَكُمْ = നിങ്ങളുടെ സ്വദേഹങ്ങളെ وَأَنتُمْ = നിങ്ങളാകട്ടെ تَتْلُونَ = നിങ്ങള്‍ പാരായണം ചെയ്യുന്നു الْكِتَابَ = വേദഗ്രന്ഥം أَفَلَا = അപ്പോള്‍ تَعْقِلُونَ = നിങ്ങള്‍ ചിന്തിക്കുന്നില്ലേ
നിങ്ങള്‍ മനുഷ്യരോട് പുണ്യകാര്യം (ചെയ്‌വാന്‍) കല്പിക്കുകയും, നിങ്ങളുടെ സ്വന്തം ദേഹങ്ങളെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യുകയാണോ? നിങ്ങളാകട്ടെ, വേദഗ്രന്ഥം പാരായണം ചെയ്യുകയും ചെയ്യുന്നു! അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ലേ?
തഫ്സീർ : 44-44
View   
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ﴿٤٥﴾
volume_up share
وَاسْتَعِينُوا = നിങ്ങള്‍ സഹായം തേടുവിന്‍ بِالصَّبْرِ = ക്ഷമകൊണ്ട് وَالصَّلَاةِ = നമസ്‌കാരവും وَإِنَّهَا = നിശ്ചയമായും അത് لَكَبِيرَةٌ = ഒരു വലിയത് (കാര്യം) തന്നെ إِلَّا = ഒഴികെ عَلَى الْخَاشِعِينَ = ഭക്തന്മാരുടെ മേല്‍, വിനീതന്മാര്‍ക്ക്
ക്ഷമയും, നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍. നിശ്ചയമായും ഇത് വലിയ (ഭാരിച്ച)കാര്യം തന്നെയാകുന്നു, ഭക്തന്മാര്‍ക്കൊഴികെ.
ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ﴿٤٦﴾
volume_up share
الَّذِينَ يَظُنُّونَ = വിചാരിക്കുന്നവര്‍ أَنَّهُم = അവരാണെന്ന് مُّلَاقُو = കണ്ടുമുട്ടുന്നവര്‍ رَبِّهِمْ = തങ്ങളുടെ റബ്ബിനെ وَأَنَّهُمْ = അവരാണെന്നും إِلَيْهِ = അവങ്കലേക്ക് رَاجِعُونَ = മടങ്ങുന്നവര്‍
അതായത്, തങ്ങള്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാണെന്നും, തങ്ങള്‍ അവങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാണെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവര്‍ (ഒഴികെ)
തഫ്സീർ : 45-46
View   
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ﴿٤٧﴾
volume_up share
يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا = നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ = എന്‍റെ അനുഗ്രഹം الَّتِي أَنْعَمْتُ = ഞാന്‍ അനുഗ്രഹം ചെയ്തതായ عَلَيْكُمْ = നിങ്ങള്‍ക്ക് وَأَنِّي فَضَّلْتُكُمْ = ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നുവെന്നും عَلَى الْعَالَمِينَ = ലോകരെക്കാള്‍
ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍ ; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍]
وَٱتَّقُوا۟ يَوْمًۭا لَّا تَجْزِى نَفْسٌ عَن نَّفْسٍۢ شَيْـًۭٔا وَلَا يُقْبَلُ مِنْهَا شَفَـٰعَةٌۭ وَلَا يُؤْخَذُ مِنْهَا عَدْلٌۭ وَلَا هُمْ يُنصَرُونَ﴿٤٨﴾
volume_up share
وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുക (കാക്കുക)യും ചെയ്‌വിന്‍ يَوْمًا = ഒരു ദിവസത്തെ لَّا تَجْزِي = പ്രതിഫലം നല്‍കുകയില്ല, ഉപകരിക്കുകയില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും عَن نَّفْسٍ = ഒരു ദേഹത്തിനും ആത്മാവിനും شَيْئًا = യാതൊന്നും وَلَا يُقْبَلُ = സ്വീകരിക്കപ്പെടുകയുമില്ല مِنْهَا = അതില്‍ നിന്ന് شَفَاعَةٌ = ഒരു ശുപാര്‍ശ وَلَا يُؤْخَذُ = മേടിക്ക(സ്വീകരിക്ക)പ്പെടുകയുമില്ല مِنْهَا = അതില്‍ നിന്ന് عَدْلٌ = കിടയൊത്തത് (പ്രായശ്ചിത്തം,തെണ്ടം) وَلَا هُمْ = അവര്‍ ഇല്ലതാനും يُنصَرُونَ = അവര്‍ സഹായിക്കപ്പെടും
ഒരു (മഹാ) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാളും ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല ; അതില്‍ (ഒരാളില്‍)നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല: അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം)
തഫ്സീർ : 47-48
View   
وَإِذْ نَجَّيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌۭ مِّن رَّبِّكُمْ عَظِيمٌۭ﴿٤٩﴾
volume_up share
وَإِذْ نَجَّيْنَاكُم = നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും مِّنْ آلِ = കൂട്ടുകാരില്‍ (ആള്‍ക്കാരില്‍) നിന്ന് فِرْعَوْنَ = ഫിര്‍ഔന്‍റെ يَسُومُونَكُمْ = അവര്‍ നിങ്ങളെ അനുഭവിപ്പിച്ചുക്കൊണ്ടിരിക്കെ سُوءَ الْعَذَابِ = കടുത്ത (ഹീനമായ) ശിക്ഷ يُذَبِّحُونَ = അവര്‍ അറുകൊല നടത്തിയിരുന്നു أَبْنَاءَكُمْ = നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ = അവര്‍ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു نِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم = അതിലുണ്ട്, ഉണ്ടായിരുന്നു بَلَاءٌ = ഒരു പരീക്ഷണം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് عَظِيمٌ = വമ്പിച്ച
ഫിര്‍ഔന്‍റെ കൂട്ടര്‍ നിങ്ങളെ കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, അവരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക), അവര്‍ നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ സ്ത്രീക(ളായ-മക്ക)ളായവരെ ജീവിക്കാന്‍ വിടുകയും ചെയ്തിരുന്നു. അതില്‍ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച പരീക്ഷണം ഉണ്ടായിരുന്നു
وَإِذْ فَرَقْنَا بِكُمُ ٱلْبَحْرَ فَأَنجَيْنَـٰكُمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ وَأَنتُمْ تَنظُرُونَ﴿٥٠﴾
volume_up share
وَإِذْ فَرَقْنَا = നാം പിളര്‍ത്തിയ സന്ദര്‍ഭവും بِكُمُ = നിങ്ങള്‍ നിമിത്തം الْبَحْرَ = സമുദ്രത്തെ فَأَنجَيْنَاكُمْ = അങ്ങനെ നിങ്ങള്‍ നാം രക്ഷപ്പെടുത്തി وَأَغْرَقْنَا = നാം മുക്കി നശിപ്പിക്കുകയും ചെയ്തു آلَ فِرْعَوْنَ = ഫിര്‍ഔന്‍റെ കൂട്ടരെ وَأَنتُمْ = നിങ്ങള്‍ (ആയിരിക്കെ) تَنظُرُونَ = നോക്കി (കണ്ടു) കൊണ്ടിരിക്കുന്നു
നിങ്ങള്‍ നിമിത്തം സമുദ്രത്തെ നാം പിളര്‍ത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക) അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ഫിര്‍ഔന്‍റെ കൂട്ടരെ നിങ്ങള്‍ നോക്കി (ക്കണ്ടു)ക്കൊണ്ടിരിക്കെ നാം മുക്കിക്കൊല്ലുകയും ചെയ്തു.
തഫ്സീർ : 49-50
View   
وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةًۭ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ﴿٥١﴾
volume_up share
وَإِذْ وَاعَدْنَا = നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം مُوسَىٰ = മൂസായോട് أَرْبَعِينَ = നാല്‍പത് لَيْلَةً = രാത്രി (ദിവസം) ثُمَّ = പിന്നെ اتَّخَذْتُمُ = നിങ്ങള്‍ ഉണ്ടാക്കി (ആക്കി)ത്തീര്‍ത്തു الْعِجْلَ = പശുക്കുട്ടിയെ مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ = അക്രമികള്‍
മൂസായുമായി നാല്‍പത് രാത്രിക്ക് നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). പിന്നീട് അദ്ദേഹത്തിന്‍റെ (അഭാവത്തിന്) ശേഷം നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിത്തീര്‍ത്തു. നിങ്ങള്‍ അക്രമികളായും കൊണ്ട്.
ثُمَّ عَفَوْنَا عَنكُم مِّنۢ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ﴿٥٢﴾
volume_up share
ثُمَّ عَفَوْنَا = പിന്നെ നാം മാപ്പ് ചെയ്തു عَنكُم = നിങ്ങള്‍ക്ക് مِّن بَعْدِ = ശേഷമായി ذَٰلِكَ = അതിന്റെ, അതിന് لَعَلَّكُمْ = നിങ്ങള്‍ ആയേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദി ചെയ്യും
പിന്നെ, അതിന് ശേഷം നാം നിങ്ങള്‍ക്ക് മാപ്പ് ചെയ്തു, നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
وَإِذْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ﴿٥٣﴾
volume_up share
وَإِذْ آتَيْنَا = നാം നല്‍കിയ സന്ദര്‍ഭവും مُوسَى = മൂസാക്ക് الْكِتَابَ = (വേദ ) ഗ്രന്ഥം وَالْفُرْقَانَ = വിവേചനവും لَعَلَّكُمْ = നിങ്ങളാകുവാന്‍, ആയേക്കാം تَهْتَدُونَ = സന്‍മാര്‍ഗം (നേര്‍വഴി) പ്രാപിക്കുക
മൂസാക്ക് നാം വേദഗ്രന്ഥവും, (സത്യാസത്യ) വിവേചനവും നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക) നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
തഫ്സീർ : 51-53
View   
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌۭ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ﴿٥٤﴾
volume_up share
وَإِذْ قَالَ مُوسَىٰ = മൂസാ പറഞ്ഞ സന്ദര്‍ഭവും لِقَوْمِهِ = തന്‍റെ ജനതയോട് يَا قَوْمِ = എന്റെ ജനങ്ങളേ إِنَّكُمْ = നിശ്ചയമായും നിങ്ങള്‍ ظَلَمْتُمْ = നിങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَكُم = നിങ്ങളുടെ സ്വന്തത്തോട്, നിങ്ങളോട് തന്നെ بِاتِّخَاذِكُمُ = നിങ്ങള്‍ ഉണ്ടാക്കിയത് (നിങ്ങളുടെ ഉണ്ടാക്കല്‍) കൊണ്ട് الْعِجْلَ = പശുക്കുട്ടിയെ فَتُوبُوا = അതിനാല്‍ നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ بَارِئِكُمْ = നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് فَاقْتُلُوا = അങ്ങിനെ നിങ്ങള്‍ കൊല്ലുവിന്‍ أَنفُسَكُمْ = നിങ്ങളെത്തന്നെ ذَٰلِكُمْ = അത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ് عِندَ بَارِئِكُمْ = നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ فَتَابَ عَلَيْكُمْ = എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ التَّوَّابُ = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) എന്‍റെ ജനങ്ങളേ, നിശ്ചയമായും നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ നിങ്ങളെ സൃഷ്ടിച്ച വങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍, അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവിന്‍. അത് നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്നു. എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും, അവന്‍ തന്നെണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 54-54
View   
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةًۭ فَأَخَذَتْكُمُ ٱلصَّـٰعِقَةُ وَأَنتُمْ تَنظُرُونَ﴿٥٥﴾
volume_up share
وَإِذْ قُلْتُمْ = നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും يَا مُوسَىٰ = മൂസാ لَن نُّؤْمِنَ = നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കയില്ല لَكَ = നിന്നെ, താങ്കളെ حَتَّىٰ نَرَى = ഞങ്ങള്‍ കാണുന്നതുവരെ اللَّهَ = അല്ലാഹുവിനെ جَهْرَةً = പ്രത്യക്ഷത്തില്‍ فَأَخَذَتْكُمُ = അപ്പോള്‍ നിങ്ങളെ പിടികൂടി الصَّاعِقَةُ = ഇടിത്തീ, ഘോരമായ ഇടിനാദം وَأَنتُمْ = നിങ്ങളാകട്ടെ تَنظُرُونَ = നോക്കി(കണ്ടു)കൊണ്ടിരിക്കുന്നു
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണുന്നത്‌ വരെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല തന്നെ. എന്നിട്ട് നിങ്ങള്‍ നോക്കി (കണ്ട്) കൊണ്ടിരിക്കെ (തന്നെ) നിങ്ങള്‍ക്ക് ഇടിത്തീ പിടിപെട്ടു
ثُمَّ بَعَثْنَـٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ﴿٥٦﴾
volume_up share
ثُمَّ بَعَثْنَاكُم = പിന്നെ നിങ്ങളെ നാം എഴുന്നേല്‍പിച്ചു مِّن بَعْدِ = അതിനു ശേഷം مَوْتِكُمْ = നിങ്ങളുടെ മരണത്തിന്‍റെ لَعَلَّكُمْ تَشْكُرُونَ = നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി
പിന്നീട്, നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
തഫ്സീർ : 55-56
View   
وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٥٧﴾
volume_up share
وَظَلَّلْنَا നാം തണലാക്കി (നിഴലിട്ടു) തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കിത്തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْمَنَّ മന്നയെ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷി) كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളില്‍ നിന്ന് مَا رَزَقْنَاكُمْ നിങ്ങള്‍ക്ക് നാം നല്‍കിയ وَمَا ظَلَمُونَا അവര്‍ നമ്മെ അക്രമിച്ചില്ല وَلَٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരുടെ സ്വന്തങ്ങളോട് يَظْلِمُونَ അവര്‍ അക്രമം പ്രവര്‍ത്തിക്കും
(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ക്ക് നാം മേഘത്തെ തണലാക്കിത്തരുകയും ചെയ്തു: നിങ്ങള്‍ക്ക് നാം മന്നയും സല്‍വായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നല്ല (വിശിഷ്ടമായ) വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്നും പറഞ്ഞു) (എന്നാല്‍,) അവര്‍ നമ്മെ അക്രമിച്ചില്ല: അവര്‍ അവരുടെ സ്വന്തങ്ങളോട് തന്നെയായിരുന്നു അക്രമം പ്രവര്‍ത്തിച്ചിരുന്നത്.
തഫ്സീർ : 57-57
View   
وَإِذْ قُلْنَا ٱدْخُلُوا۟ هَـٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًۭا وَٱدْخُلُوا۟ ٱلْبَابَ سُجَّدًۭا وَقُولُوا۟ حِطَّةٌۭ نَّغْفِرْ لَكُمْ خَطَـٰيَـٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ﴿٥٨﴾
volume_up share
وَإِذْ قُلْنَا = നാം പറഞ്ഞ സന്ദര്‍ഭം ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ هَٰذِهِ الْقَرْيَةَ = ഈ രാജ്യത്തില്‍ فَكُلُوا = എന്നിട്ട് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنْهَا = അതില്‍ നിന്ന് حَيْثُ شِئْتُمْ = നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് നിന്ന് رَغَدًا = സുഭിക്ഷമായി وَادْخُلُوا = നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുവിന്‍ الْبَابَ = വാതില്‍, പടിവാതില്‍, കവാടം سُجَّدًا = സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായിക്കൊണ്ട് وَقُولُوا = നിങ്ങള്‍ പറയുകയും ചെയ് വിന്‍ حِطَّةٌ = പാപമോചനം, താഴ്ത്തല്‍, പൊറുക്കല്‍ نَّغْفِرْ = നാം പൊറുക്കും لَكُمْ = നിങ്ങള്‍ക്ക് خَطَايَاكُمْ = നിങ്ങളുടെ തെറ്റ് (കുറ്റ)ങ്ങള്‍ وَسَنَزِيدُ = നാം വര്‍ദ്ധിപ്പിക്കുകയും ചെയ്യും الْمُحْسِنِينَ = സുകൃതം (നന്മ)ചെയ്യുന്നവര്‍ക്ക്
നാം (നിങ്ങളോട്) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ ഈ രാജ്യത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍: എന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ചേടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക: നിങ്ങള്‍ സുജൂദ് ചെയ്ത് (തല കുനിച്ച്) കൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍ കടക്കുകയും ഹിത്ത്വത്തുന്‍ (പാപമോചനം) എന്നു പറയുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകുറ്റങ്ങളെ നാം പൊറുത്തു തരുന്നതാണ്. സുകൃതം ചെയ്യുന്നവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചു കൊടുത്തേക്കുകയും ചെയ്യും.
فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًۭا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ﴿٥٩﴾
volume_up share
فَبَدَّلَ = എന്നാല്‍ (എന്നിട്ട്) പകരമാക്കി, മാറ്റി മറിച്ചു الَّذِينَ ظَلَمُوا = അക്രമം ചെയ്തവര്‍ قَوْلًا = ഒരു വാക്ക് غَيْرَ الَّذِي = യാതൊന്നല്ലാത്ത قِيلَ لَهُمْ = അവരോട് അത് പറയപ്പെട്ടു فَأَنزَلْنَا = അതിനാല്‍ (അപ്പോള്‍) നാം ഇറക്കി عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ ظَلَمُوا = അവര്‍ അക്രമം ചെയ്തു رِجْزًا = (കഠിന) ശിക്ഷ, മ്ലേച്ഛം مِّنَ السَّمَاءِ = ആകാശത്ത് നിന്ന് بِمَا كَانُوا = അവര്‍ ആയിരുന്നതുകൊണ്ട് يَفْسُقُونَ = അവര്‍ തോന്നിയവാസം (ധിക്കാരം, തെമ്മാടിത്തം) പ്രവര്‍ത്തിക്കും
എന്നാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം.
തഫ്സീർ : 58-59
View   
وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًۭا ۖ قَدْ عَلِمَ كُلُّ أُنَاسٍۢ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٦٠﴾
volume_up share
وَإِذِ اسْتَسْقَىٰ = കുടിക്കുവാന്‍ (വെള്ളത്തിന്) അപേക്ഷിച്ചപ്പോള്‍ مُوسَىٰ = മൂസാ لِقَوْمِهِ = തന്‍റെ ജനതക്ക്‌ വേണ്ടി فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു اضْرِب = നീ അടിക്കുക بِّعَصَاكَ = നിന്‍റെ വടികൊണ്ട് الْحَجَرَ = പാറക്കല്ലിന്, പാറയെ فَانفَجَرَتْ = അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ = അതില്‍ നിന്ന് اثْنَتَا عَشْرَةَ = പന്ത്രണ്ട് عَيْنًا = ഉറവ്, അരുവി قَدْ عَلِمَ = അറിയുകയുണ്ടായി كُلُّ أُنَاسٍ = എല്ലാ മനുഷ്യരും مَّشْرَبَهُمْ = അവര്‍ കുടിക്കേണ്ടുന്ന സ്ഥാനം كُلُوا = നിങ്ങള്‍ തിന്നുവിന്‍ وَاشْرَبُوا = നിങ്ങള്‍ കുടിക്കുകയും ചെയ്‌വിന്‍ مِن رِّزْقِ = ആഹാരത്തില്‍ നിന്ന് اللَّهِ = അല്ലാഹുവിന്‍റെ وَلَا تَعْثَوْا = നിങ്ങള്‍ കുഴപ്പം ചെയ്യരുത് فِي الْأَرْضِ = ഭൂമിയില്‍ مُفْسِدِينَ = നാശമുണ്ടാക്കുന്നവരായി
മൂസാ തന്‍റെ ജനതക്ക്‌ വേണ്ടി (കുടിക്കുവാന്‍) വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍, നാം പറഞ്ഞു; നിന്‍റെ വടികൊണ്ട് (ആ) പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാ മനുഷ്യരും അ(വര)വര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്‍റെ (വക) ആഹാര ത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു)
തഫ്സീർ : 60-60
View   
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍۢ وَٰحِدٍۢ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًۭا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍۢ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ﴿٦١﴾
volume_up share
وَإِذْ قُلْتُمْ = നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം يَا مُوسَىٰ = മൂസാ لَن نَّصْبِرَ = ഞങ്ങള്‍ സഹിക്കുകയില്ല തന്നെ عَلَىٰ طَعَامٍ = ഭക്ഷണത്തിന്‍ മേല്‍ وَاحِدٍ = ഒരേ فَادْعُ = അതിനാല്‍ താങ്കള്‍ (നീ) പ്രാര്‍ത്ഥിക്കുക لَنَا = ഞങ്ങള്‍ക്ക് വേണ്ടി رَبَّكَ = താങ്കളുടെ റബ്ബിനോട് يُخْرِجْ لَنَا = അവന്‍ ഞങ്ങള്‍ക്ക് പുറപ്പെടുവിച്ച് (ഉല്‍പാദിപ്പിച്ച്) തരട്ടെ مِمَّا تُنبِتُ = മുളപ്പിക്കുന്നതില്‍ നിന്ന് الْأَرْضُ = ഭൂമി مِن بَقْلِهَا = അതിലെ ചീരയില്‍ നിന്നും, ഇലക്കറിയായും وَقِثَّائِهَا = അതിലെ വെള്ളരിയും, വെള്ളരി (കക്കിരി)യായും وَفُومِهَا = അതിലെ ഗോതമ്പും وَعَدَسِهَا = അതിലെ പയറും وَبَصَلِهَا = അതിലെ ഉള്ളിയും قَالَ = അദ്ദേഹം പറഞ്ഞു أَتَسْتَبْدِلُونَ = നിങ്ങള്‍ പകരം ആവശ്യപ്പെടുകയോ ? الَّذِي = യാതൊന്നിനെ الَّذِي هُوَ أَدْنَىٰ = അത് കൂടുതല്‍ താണതാണ് بِالَّذِي = യാതൊന്നിന് (പകരം) هُوَ خَيْرٌ = അത് ഉന്നതമാണ്, കൂടുതല്‍ നല്ലതാണ് اهْبِطُوا = നിങ്ങള്‍ ഇറങ്ങുവിന്‍ (ചെല്ലുവിന്‍) مِصْرًا = ഒരു പട്ടണത്തില്‍, വല്ല നഗരത്തിലും فَإِنَّ لَكُم = എന്നാല്‍ നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കും مَّا سَأَلْتُمْ = നിങ്ങള്‍ ചോദിച്ചത് وَضُرِبَتْ = അടിക്കപ്പെടുകയും ചെയ്തു عَلَيْهِمُ = അവരുടെ മേല്‍, അവരില്‍ الذِّلَّةُ = നിന്ദ്യത, എളിമ وَالْمَسْكَنَةُ = നിര്‍ഗതിയും, പതിതത്വവും وَبَاءُوا = അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ = കോപം കൊണ്ട് مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്നുള്ള ذَٰلِكَ = അത് بِأَنَّهُمْ كَانُوا = അവര്‍ ആയിരുന്നത് കൊണ്ടാണ് يَكْفُرُونَ = അവര്‍ അവിശ്വസിക്കും بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ وَيَقْتُلُونَ = അവര്‍ കൊല്ലുകയും ചെയ്യും النَّبِيِّينَ = പ്രവാചകന്മാരെ بِغَيْرِ الْحَقِّ = ന്യായം (അവകാശം, കാര്യം)കൂടാതെ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തത് കൊണ്ടാണ് وَّكَانُوا = അവര്‍ ആയിരുന്നതും يَعْتَدُونَ = അവര്‍ അതിര്‍ കവിയും
(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക ): മൂസാ, ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങള്‍ സഹിക്കുകയില്ലതന്നെ. അതിനാല്‍, താങ്കള്‍ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം : ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായി അത് മുളപ്പിച്ചുണ്ടാക്കുന്നവയില്‍ നിന്ന് അവന്‍ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതല്‍ ഉത്തമമായുള്ളതിന് പകരം നിങ്ങള്‍ താണതായുള്ളതിനെ ആവശ്യപ്പെടുകയാണോ? (എന്നാല്‍) നിങ്ങള്‍ ഒരു പട്ടണത്തില്‍ ഇറങ്ങിക്കൊള്ളുക. അപ്പോള്‍, നിങ്ങള്‍ ചോദിച്ചത് നിങ്ങള്‍ക്ക് (അവിടെ) ഉണ്ടായിരിക്കും. നിന്ദ്യതയും നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെടുക [അവരെ മൂടിക്കളയുക]യും ചെയ്തു. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു. [അവസാനം നേടിയത് അതാണ്.] അത് അല്ലാഹുവിന്‍റെ ആയത്ത് [ദൃഷ്ടാന്തം]കളില്‍ അവര്‍ അവിശ്വസിക്കുകയും, ന്യായമില്ലാതെ നബിമാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ), അത് അവര്‍ അനുസരണക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമാകുന്നു.
തഫ്സീർ : 61-61
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًۭا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٦٢﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَالَّذِينَ = യാതൊരു കൂട്ടരും هَادُوا = അവര്‍ യഹൂദികളായി وَالنَّصَارَىٰ = ക്രിസ്ത്യാനികളും وَالصَّابِئِينَ = സ്വാബീകളും مَنْ آمَنَ = ആര്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവിലും وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَعَمِلَ = പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا = സല്‍ക്കര്‍മം فَلَهُمْ = എന്നാല്‍ അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവര്‍ ഇല്ലതാനും يَحْزَنُونَ = അവര്‍ വ്യസനിക്കും
നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരും, യഹൂദിയായവരും, നസ്‌റാനീ [ക്രിസ്ത്യാനി]കളും, സ്വാബീകളും എല്ലാം തന്നെ, ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ എന്നാലവര്‍ക്ക് അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരുടെ പ്രതിഫലമുണ്ടായിരിക്കും. അവരുടെ മേല്‍യാതൊരു ഭയപ്പാടുമില്ല. അവര്‍ വ്യസനിക്കുകയുമില്ല.
തഫ്സീർ : 62-62
View   
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍۢ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ﴿٦٣﴾
volume_up share
وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു, ഉയര്‍ത്തിയിരിക്കെ فَوْقَكُمُ നിങ്ങളുടെ മീതെ الطُّورَ ത്വൂറിനെ, പര്‍വ്വതത്തെ خُذُوا നിങ്ങള്‍ പിടിക്കുവിന്‍, സ്വീകരിക്കുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയതിനെ بِقُوَّةٍ ശക്തിയോടെ, ബലമായി وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും
(നിങ്ങളോട്) നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) നാം വാങ്ങുകയും, നിങ്ങളുടെ മീതെ ത്വൂര്‍ [പര്‍വ്വതം] നാം ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു)കൊളളുവിന്‍ അതിലുള്ളതിനെ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം (എന്ന് പറയുകയും ചെയ്തു)
ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَـٰسِرِينَ﴿٦٤﴾
volume_up share
ثُمَّ تَوَلَّيْتُم = പിന്നെ നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു مِّن بَعْدِ ذَٰلِكَ = അതിന് ശേഷം فَلَوْلَا = എന്നാല്‍ ഇല്ലായിരുന്നെങ്കില്‍ فَضْلُ اللَّهِ = അല്ലാഹുവിന്‍റെ ദയ അനുഗ്രഹം عَلَيْكُمْ = നിങ്ങളുടെ മേല്‍ وَرَحْمَتُهُ = അവന്‍റെ കാരുണ്യവും لَكُنتُم = നിങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യുമായിരുന്നു مِّنَ الْخَاسِرِينَ = നഷ്ടപ്പെട്ടവരില്‍
പിന്നീട്, അതിന്‌ശേഷമായി നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു , എന്നാല്‍, നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ ദയയും (അഥവാ അനുഗ്രഹവും) കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരാകുകതന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 63-64
View   
وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ﴿٦٥﴾
volume_up share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് عَلِمْتُمُ = നിങ്ങള്‍ അറിഞ്ഞു الَّذِينَ = യാതൊരു കൂട്ടരെ اعْتَدَوْا = അവര്‍ അതിക്രമിച്ചു مِنكُمْ = നിങ്ങളില്‍ നിന്ന് فِي السَّبْتِ = ശബ്ബത്തില്‍, ശനിയാഴ്ചയില്‍ فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു لَهُمْ = അവരോട് كُونُوا = നിങ്ങള്‍ ആകുവിന്‍ قِرَدَةً = കുരങ്ങുകള്‍ خَاسِئِينَ = ഹീനന്‍മാരായ, നിന്ദ്യന്‍മാരായിക്കൊണ്ട്
(ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങളില്‍ നിന്ന് സബ്ത്തി [ശബ്ബത്ത് ആചരണത്തി]ല്‍ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ അവരോട് നാം പറഞ്ഞു: നിങ്ങള്‍ ഹീനന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍ !
فَجَعَلْنَـٰهَا نَكَـٰلًۭا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةًۭ لِّلْمُتَّقِينَ﴿٦٦﴾
volume_up share
فَجَعَلْنَاهَا = അങ്ങനെ അതിനെ നാം ആക്കി نَكَالًا = ഒരു ശിക്ഷ, താക്കീത്, തടവ്, ശിക്ഷാ പാഠം لِّمَا بَيْنَ يَدَيْهَا = അതിന്‍റെ മുമ്പിലുള്ളതിന് (മുമ്പിലുള്ളവര്‍ക്ക്) وَمَا خَلْفَهَا = അതിന്‍റെ പിമ്പില്‍ ഉള്ളതിനും (പിന്നിലുള്ളവര്‍ക്കും) وَمَوْعِظَةً = ഒരു സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌
അങ്ങനെ, അതിനെ നാം അതിന്‍റെ മുമ്പിലുള്ളവര്‍ക്കും അതിന്‍റെ പിമ്പിലുള്ളവര്‍ക്കും ഒരു (പാഠം നല്‍കുന്ന) ശിക്ഷയാക്കി ; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു സദുപദേശവും (ആക്കി).
തഫ്സീർ : 65-66
View   
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةًۭ ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًۭا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَـٰهِلِينَ﴿٦٧﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം مُوسَىٰ = മൂസാ لِقَوْمِهِ = തന്‍റെ ജനതയോട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَأْمُرُكُمْ = നിങ്ങളോട് കല്‍പിക്കുന്നു أَن تَذْبَحُوا = നിങ്ങള്‍ അറുക്കുവാന്‍ بَقَرَةً = ഒരു പശുവെ قَالُوا = അവര്‍ പറഞ്ഞു أَتَتَّخِذُنَا = താങ്കള്‍ ഞങ്ങളെ ആക്കുകയാണോ هُزُوًا = പരിഹാസം, പരിഹാസ്യം قَالَ = അദ്ദേഹം പറഞ്ഞു أَعُوذُ = ഞാന്‍ ശരണം തേടുന്നു بِاللَّهِ = അല്ലാഹുവിനോട് أَنْ أَكُونَ = ഞാന്‍ ആകുന്നതിനെക്കുറിച്ച് مِنَ الْجَاهِلِينَ = വിവരമില്ലാത്തവരില്‍, വിഡ്ഢികളുടെ (വിവേകമില്ലാത്തവരുടെ) കൂട്ടത്തില്‍ 2:68
മൂസാ തന്‍റെ ജനതയോട്പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) "അല്ലാഹു നിങ്ങളോട് നിങ്ങള്‍ ഒരു പശുവിനെ അറുക്കണമെന്ന് കല്‍പിക്കുന്നു." അവര്‍ പറഞ്ഞു: "താങ്കള്‍ഞങ്ങളെ പരിഹാസ്യ വസ്തുവാക്കുകയാണോ" ? അദ്ദേഹം പറഞ്ഞു:"ഞാന്‍ വിഡ്ഢികളില്‍ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു"[വിഡ്ഢികളുടെ സ്വഭാവമാണല്ലോപരിഹസിക്കല്‍].
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا فَارِضٌۭ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ﴿٦٨﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن = അവന്‍ വിവരിച്ചു തരട്ടെ لَّنَا = ഞങ്ങള്‍ക്ക് مَا هِيَ = അത് എന്താണെന്ന് قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = നിശ്ചയമായും അവന്‍ പറയുന്നു إِنَّهَا = നിശ്ചയമായും അത് بَقَرَةٌ = ഒരു പശുവാകുന്നു لَّا فَارِضٌ = (വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല وَلَا بِكْرٌ = പ്രായം കുറഞ്ഞതും (കന്യകയും) അല്ല عَوَانٌ = മദ്ധ്യതരം, ഇടത്തരം بَيْنَ ذَٰلِكَ = അതിനിടയില്‍ فَافْعَلُوا = എനി നിങ്ങള്‍ ചെയ്യുവിന്‍ مَا تُؤْمَرُونَ = നിങ്ങളോട് കല്പിക്കപ്പെടുന്നത്
അവര്‍ പറഞ്ഞു : താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക : അത് എന്ത് (തരം) പശു വാണെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : അവന്‍ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാണ്. (അതെ) അതിനിടയില്‍ ഒരു മദ്ധ്യ പ്രായത്തിലുള്ളത് (ആയിരിക്കണം) എനി, നിങ്ങളോട് കല്‍പിക്കപ്പെടുന്നത് നിങ്ങള്‍ ചെയ്തുകൊള്ളുവിന്‍.
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ صَفْرَآءُ فَاقِعٌۭ لَّوْنُهَا تَسُرُّ ٱلنَّـٰظِرِينَ﴿٦٩﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا = അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا لَوْنُهَا = അതിന്‍റെ നിറം എന്തെന്ന് قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = അവന്‍ പറയുന്നു إِنَّهَا بَقَرَةٌ = അത് ഒരു പശുവാകുന്നു صَفْرَاءُ = മഞ്ഞ വര്‍ണമുള്ളത് فَاقِعٌ = തനി (ശുദ്ധ) لَّوْنُهَا = അതിന്‍റെ നിറം تَسُرُّ = അത് സന്തോഷിപ്പിക്കും النَّاظِرِينَ = നോക്കുന്ന (കാണുന്ന) വരെ
അവര്‍ പറഞ്ഞു : "താങ്കൾ ഞങ്ങൾക്ക് വേണ്ടിതാങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക: അതിന്‍റെ നിറമെന്തായിരിക്കു മെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചുതരട്ടെ" .അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു:"അത് നോക്കുന്നവര്‍ക്ക് സന്തോഷമുണ്ടാകുമാറ് നിറം ശുദ്ധ മഞ്ഞ വര്‍ണമുള്ളതായ ഒരു പശുവാണ് (ആയിരിക്കേണ്ടത് )"
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَـٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ﴿٧٠﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു ادْعُ لَنَا = ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ = താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا = അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا هِيَ = അത് എന്താണെന്ന് إِنَّ الْبَقَرَ = നിശ്ചയമായും പശു تَشَابَهَ = പരസ്പരം സാദൃശ്യമായി (തിരിച്ചറിയാതായി)രിക്കുന്നു عَلَيْنَا = ഞങ്ങള്‍ക്ക് وَإِنَّا = നിശ്ചയമായും ഞങ്ങള്‍ إِن شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചാല്‍ لَمُهْتَدُونَ = നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെ
അവര്‍ പറഞ്ഞു: "താങ്കൾ ഞങ്ങൾക്കു വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കണം. അത് ഏത്(തരം) പശുവായിരിക്കുമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ, (കാരണം) നിശ്ചയമായും (പരസ്പരസാദൃശ്യത നിമിത്തം) പശു ഏതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാതായിരിക്കുന്നു". ഞങ്ങള്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍തന്നെയായിരിക്കും.
قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا ذَلُولٌۭ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌۭ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٔـٰنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ﴿٧١﴾
volume_up share
قَالَ = അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ = അവന്‍ പറയുന്നു إِنَّهَا بَقَرَةٌ = അത് ഒരു പശുവാകുന്നു لَّا ذَلُولٌ = വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്, പരിചയി പ്പിക്കപ്പെട്ടത്) അല്ല تُثِيرُ = ഉഴുന്ന, ഉഴുമാറ് الْأَرْضَ = ഭൂമിയും وَلَا تَسْقِي = നനക്കുകയില്ല الْحَرْثَ = വിളയെ, കൃഷിയെ مُسَلَّمَةٌ = സുരക്ഷിതമായത് لَّا شِيَةَ = (വര്‍ണത്തിന്‍റെ) യാതൊരു കലര്‍പ്പുമില്ലാത്ത فِيهَا = അതില്‍ قَالُوا = അവര്‍ പറഞ്ഞു الْآنَ = ഇപ്പോള്‍ جِئْتَ = താങ്കള്‍ വന്നു بِالْحَقِّ = യഥാര്‍ത്ഥവും കൊണ്ട് فَذَبَحُوهَا = അങ്ങിനെ അവര്‍ അതിനെ അറുത്തു وَمَا كَادُوا = അവര്‍ ആകുമായിരുന്നില്ല يَفْعَلُونَ = അവര്‍ ചെയ്യും
അദ്ദേഹം പറഞ്ഞു : അവന്‍പറയുന്നു: അത്, ഭൂമി ഉഴുകയാകട്ടെ,വിള നനക്കുകയാകട്ടെ ചെയ്തുശീലിച്ചതല്ലാത്ത പശുവാകുന്നു : (അതെ) കലര്‍പ്പുവര്‍ണമില്ലാത്ത (ന്യൂനതകളില്‍നിന്ന്) സുരക്ഷിതമായതാകുന്നു (അഥവാ ആയിരിക്കണം) അവര്‍ പറഞ്ഞു: ഇപ്പോള്‍ താങ്കള്‍യഥാര്‍ത്ഥ (വിവര)വും കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ (അത്) ചെയ്യുമായിരുന്നില്ല [എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു]
തഫ്സീർ : 67-71
View   
وَإِذْ قَتَلْتُمْ نَفْسًۭا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌۭ مَّا كُنتُمْ تَكْتُمُونَ﴿٧٢﴾
volume_up share
وَإِذْ قَتَلْتُمْ = നിങ്ങള്‍ കൊലപ്പെടുത്തിയ സന്ദര്‍ഭം نَفْسًا = ഒരു ദേഹത്തെ, ആളെ فَادَّارَأْتُمْ = എന്നിട്ട് നിങ്ങള്‍ പരസ്പരം ഒഴിഞ്ഞുമാറി, അന്യോന്യം ആരോപണം നടത്തി فِيهَا = അതില്‍ وَاللَّهُ = അല്ലാഹു مُخْرِجٌ = പുറത്ത് വരുത്തുന്നവനാണ് مَّا كُنتُمْ = നിങ്ങള്‍ ആയിരുന്നതിനെ تَكْتُمُونَ = നിങ്ങള്‍ ഒളിച്ചു (മറച്ചു) വെക്കും
(ഇസ്‌റാഈല്‍ സന്തതികളേ) നിങ്ങള്‍ ഒരു ദേഹത്തെ [ആളെ] കൊലെപ്പടുത്തിയിട്ട് അതില്‍ നിങ്ങള്‍അന്യോന്യം (ആരോപണം നടത്തി) ഒഴിഞ്ഞു മാറിയ സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹുവാകട്ടെ, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെവെളിക്ക് വരുത്തുന്നവനുമത്രെ.
فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ﴿٧٣﴾
volume_up share
فَقُلْنَا = അപ്പോള്‍ നാം പറഞ്ഞു اضْرِبُوهُ = അവനെ നിങ്ങള്‍ അടിക്കുവിന്‍ بِبَعْضِهَا = അതിന്‍റെ ചില ഭാഗംകൊണ്ട് كَذَٰلِكَ = അപ്രകാരം يُحْيِي = ജീവിപ്പിക്കും اللَّهُ = അല്ലാഹു الْمَوْتَىٰ = മരണപ്പെട്ടവരെ وَيُرِيكُمْ = നിങ്ങള്‍ക്കവന്‍ കാണിച്ചുതരുകയും ചെയ്യുന്നു آيَاتِهِ = അവന്‍റെ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَعْقِلُونَ = നിങ്ങള്‍ ബുദ്ധി കൊടുക്കും, ഗ്രഹിക്കും
അപ്പോള്‍, നാം പറഞ്ഞു : "നിങ്ങള്‍ അവനെ അതിന്‍റെ [പശുവിന്‍റെ] ചില ഭാഗം (അഥവാ ഒരംശം) കൊണ്ട് അടിക്കുവിന്‍." അപ്രകാരം അല്ലാഹു മരണെപ്പട്ടവരെ ജീവിപ്പിക്കുന്നു നിങ്ങള്‍ ബുദ്ധികൊടു (ത്തുചിന്തി) ക്കുവാന്‍ വേണ്ടി അവന്‍റെ ദൃഷ്ടാന്തങ്ങളെ അവന്‍ നിങ്ങള്‍ക്ക്കാണിച്ചു തരുകയും ചെയ്യുന്നു.
തഫ്സീർ : 72-73
View   
ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةًۭ ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَـٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٧٤﴾
volume_up share
ثُمَّ = പിന്നെ, എന്നിട്ട് قَسَتْ = കടുത്തു, കടുപ്പം കൂടി قُلُوبُكُم = നിങ്ങളുടെ ഹൃദയങ്ങള്‍ مِّن بَعْدِ = ശേഷം ذَٰلِكَ = അതിന് فَهِيَ = അങ്ങനെ അവ كَالْحِجَارَةِ = കല്ല് (പാറക്കല്ല്) പോലെയാണ് أَوْ أَشَدُّ = അല്ലെങ്കില്‍ കൂടുതല്‍ കഠിനമായതാണ് قَسْوَةً = കടുപ്പം, കടുപ്പത്തില്‍ وَإِنَّ مِنَ الْحِجَارَةِ = നിശ്ചയമായും കല്ലുകളില്‍ (തന്നെ) ഉണ്ട് لَمَا = യാതൊന്നും يَتَفَجَّرُ = പൊട്ടി ഒഴുകും مِنْهُ = അതില്‍ നിന്ന് الْأَنْهَارُ = അരുവി(നദി)കള്‍ وَإِنَّ مِنْهَا = അവയില്‍ തന്നെയുണ്ട് لَمَا يَشَّقَّقُ = പൊട്ടിപ്പിളരുന്നത് فَيَخْرُجُ = എന്നിട്ട് പുറത്ത് വരും مِنْهُ = അതില്‍ നിന്ന്, അതിലൂടെ الْمَاءُ = വെള്ളം وَإِنَّ مِنْهَا = അവയില്‍ തന്നെയുണ്ട് لَمَا يَهْبِطُ = വീഴുന്നത് مِنْ خَشْيَةِ = ഭയം നിമിത്തം اللَّهِ = അല്ലാഹുവിനെ, അല്ലാഹുവിന്‍റെ وَمَا اللَّهُ = അല്ലാഹു അല്ല താനും بِغَافِلٍ = അശ്രദ്ധനൊന്നും عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അങ്ങനെ, അവ (പാറ)കല്ലുപോലെയിരിക്കുന്നു: അല്ലെങ്കില്‍ കടുപ്പത്തില്‍ (അതിനെക്കാള്‍) കൂടുതല്‍കാഠിന്യമുള്ളവയത്രെ. നിശ്ചയമായും (പാറ ) ക്കല്ലുകളില്‍ തന്നെയുണ്ട് അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍തന്നെയുണ്ട് പൊട്ടിപ്പിളര്‍ന്ന് അതിലൂടെവെള്ളം പുറത്ത് വരുന്നവയും. അവയില്‍ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാല്‍ (കീഴ്‌പോട്ട്)വീഴുന്നവയും. അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല.
തഫ്സീർ : 74-74
View   
أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌۭ مِّنْهُمْ يَسْمَعُونَ كَلَـٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ﴿٧٥﴾
volume_up share
أَفَتَطْمَعُونَ = അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ആഗ്രഹിക്കുന്നുവോ أَن يُؤْمِنُوا = അവര്‍ വിശ്വസിക്കുമെന്ന് لَكُمْ = നിങ്ങളെ وَقَدْ كَانَ = ആയിരുന്നുവെന്നിരിക്കെ فَرِيقٌ = ഒരു കൂട്ടര്‍, വിഭാഗം مِّنْهُمْ = അവരില്‍ നിന്ന് يَسْمَعُونَ = അവര്‍ കേള്‍ക്കും كَلَامَ اللَّهِ = അല്ലാഹുവിന്‍റെ വചനം ثُمَّ = പിന്നെ يُحَرِّفُونَهُ = അതിനെ അവര്‍ മാറ്റി മറിക്കും مِن بَعْدِ = ശേഷമായി مَا عَقَلُوهُ = അതിനെ അവര്‍ ഗ്രഹിച്ചതിന് وَهُمْ = അവരാകട്ടെ يَعْلَمُونَ = അറിയുന്നു (താനും)
(സത്യവിശ്വാസികളേ)അപ്പോള്‍, അവര്‍ [ഇസ്‌റാഈല്‍സന്തതികള്‍] നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?അവരില്‍ നിന്ന് ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുകയും,പിന്നീട് അത് (ബുദ്ധികൊടുത്ത്)ഗ്രഹിച്ചശേഷം, അവര്‍ അറിഞ്ഞുംകൊണ്ട്(തന്നെ) അതിനെ മാറ്റിമറിക്കുകയും ചെയ്തുവന്നിരുന്നുവെന്നിരിക്കെ!
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍۢ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ﴿٧٦﴾
volume_up share
وَإِذَا لَقُوا = അവര്‍ കണ്ടുമുട്ടിയാല്‍ الَّذِينَ آمَنُوا = വിശ്വസിച്ചവരെ قَالُوا = അവര്‍ പറയു കയായി آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَا = ഒഴിവായാല്‍, തനിച്ചായാലാകട്ടെ بَعْضُهُمْ = അവരില്‍ ചിലര്‍ إِلَىٰ بَعْضٍ = ചിലരിലേക്ക് (ചിലരുടെ അടുക്കല്‍) قَالُوا = പറയുകയായി أَتُحَدِّثُونَهُم = നിങ്ങളവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണോ بِمَا فَتَحَ = തുറന്ന് (വെളിവാക്കി) തന്നതിനെപ്പറ്റി اللَّهُ = അല്ലാഹു عَلَيْكُمْ = നിങ്ങള്‍ക്ക് لِيُحَاجُّوكُم = അവര്‍ നിങ്ങളോട് ന്യായവാദം ചെയ്‌വാന്‍ വേണ്ടി بِهِ = അതിനെപ്പറ്റി, അതുനിമിത്തം عِندَ رَبِّكُمْ = നിങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ أَفَلَا تَعْقِلُونَ = അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ ?
വിശ്വസിച്ചവരെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും ഞങ്ങള്‍വിശ്വസിച്ചിരിക്കുന്നു എന്ന്. അവരില്‍ചിലര്‍ ചിലരിലേക്ക് ഒഴിഞ്ഞു ചെന്നാലാകട്ടെ അവര്‍ പറയും:അല്ലാഹു നിങ്ങള്‍ക്ക് തുറന്ന് (വെളിവാക്കി) തന്നിട്ടുള്ളതിനെക്കുറിച്ച്നിങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണോ ? അതുമായി നിങ്ങളുടെറബ്ബിന്‍റെ അടുക്കല്‍ വെച്ച് നിങ്ങളോടവര്‍ ന്യായവാദം നടത്തുവാന്‍വേണ്ടി!അപ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?!
أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ﴿٧٧﴾
volume_up share
أَوَلَا يَعْلَمُونَ = അവര്‍ അറിയുന്നില്ലേ, അവര്‍ക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹുവാണെന്ന് يَعْلَمُ = അറിയുന്നു مَا يُسِرُّونَ = അവര്‍ രഹസ്യമാക്കുന്നതിനെ وَمَا يُعْلِنُونَ = അവര്‍ പരസ്യമാ ക്കുന്നതിനെയും
അവര്‍ക്കറിഞ്ഞുകൂടേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നതാണെന്ന് ?!
തഫ്സീർ : 75-77
View   
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَـٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ﴿٧٨﴾
volume_up share
وَمِنْهُمْ = അവരിലുണ്ട് താനും, അവരില്‍പെട്ടതുമാണ് أُمِّيُّونَ = (ചില) അക്ഷരജ്ഞാനമില്ലാത്തവര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല الْكِتَابَ = (വേദ)ഗ്രന്ഥം إِلَّا أَمَانِيَّ = (ചില) വ്യാമോഹങ്ങളല്ലാതെ وَإِنْ هُمْ = അവരല്ല إِلَّا يَظُنُّونَ = അവര്‍ ഊഹിക്കുകയല്ലാതെ
അവരില്‍ ചില അക്ഷരജ്ഞാനമില്ലത്തവരുമുണ്ട്. ചിലവ്യാമോഹങ്ങളല്ലാതെ, വേദഗ്രന്ഥത്തെ (ക്കുറിച്ച്) അവര്‍ക്കറിയുകയില്ല. അവര്‍ ഊഹിക്കുകയല്ലാതെ (മറ്റൊന്നും) ചെയ്യുന്നില്ല.
فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ﴿٧٩﴾
volume_up share
فَوَيْلٌ = അപ്പോള്‍ കഷ്ടം, നാശം لِّلَّذِينَ = യാതൊരുകൂട്ടര്‍ക്കാണ് يَكْتُبُونَ = അവര്‍ എഴുതും الْكِتَابَ = ഗ്രന്ഥം بِأَيْدِيهِمْ = അവരുടെ കൈകള്‍കൊണ്ട് ثُمَّ يَقُولُونَ = പിന്നെ അവര്‍ പറയും هَٰذَا = ഇത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് لِيَشْتَرُوا = അവര്‍ വാങ്ങുവാന്‍ بِهِ = അതിന്, അത്മൂലം ثَمَنًا = വില قَلِيلًا = തുച്ഛമായ فَوَيْلٌ = അപ്പോള്‍(ആകയാല്‍)കഷ്ടം, നാശം لَّهُم = അവര്‍ക്ക് مِّمَّا كَتَبَتْ = എഴുതിയതിനാല്‍ أَيْدِيهِمْ = അവരുടെ കൈകള്‍ وَوَيْلٌ = കഷ്ടവും لَّهُم = അവര്‍ക്കുണ്ട് مِّمَّا يَكْسِبُونَ = അവര്‍ സമ്പാദിക്കുന്നതിനാല്‍
അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായവിലവാങ്ങുവാന്‍വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം ! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!!
തഫ്സീർ : 78-79
View   
وَقَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًۭا مَّعْدُودَةًۭ ۚ قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْدًۭا فَلَن يُخْلِفَ ٱللَّهُ عَهْدَهُۥٓ ۖ أَمْ تَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٨٠﴾
volume_up share
وَقَالُوا = അവര്‍ പറയുകയും ചെയ്തു (ചെയ്യുന്നു) لَن تَمَسَّنَا = ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല النَّارُ = നരകം إِلَّا أَيَّامًا = ചില ദിവസങ്ങളല്ലാതെ مَّعْدُودَةً = എണ്ണം കണക്കാക്കപ്പെട്ട قُلْ = നി പറയുക أَتَّخَذْتُمْ = നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നുവോ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ عَهْدًا = വല്ല കരാറും فَلَن يُخْلِفَ = എന്നാല്‍ ലംഘിക്കുകയില്ല തന്നെ اللَّهُ = അല്ലാഹു عَهْدَهُ = അവന്‍റെ കരാര്‍ أَمْ = അതല്ല, അതോ تَقُولُونَ = നിങ്ങള്‍ പറയുന്നു(വോ) عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ مَا لَا تَعْلَمُونَ = നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് 2:81
അവര്‍ പറയുകയും ചെയ്യുന്നു: "എണ്ണം കണക്കാക്കപ്പെട്ട ചില ദിവസങ്ങളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുന്നതേയല്ല." (നബിയേ,) പറയുക: "നിങ്ങള്‍ അല്ലാഹുവിന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കി വച്ചിരിക്കുന്നുവോ ?! എന്നാല്‍ അല്ലാഹു അവന്‍റെ കരാര്‍ലംഘിക്കുകയില്ലതന്നെ. അതല്ല, നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കറിയാത്തത് (കെട്ടി) പറയുകയാണോ?!"
بَلَىٰ مَن كَسَبَ سَيِّئَةًۭ وَأَحَـٰطَتْ بِهِۦ خَطِيٓـَٔتُهُۥ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٨١﴾
volume_up share
بَلَىٰ = അങ്ങനെയല്ലാ,ഇല്ലാതെ (ഉണ്ട്) مَن كَسَبَ = ആര്‍ (വല്ലവരും)നേടി سَيِّئَةً = വല്ല തിന്‍മയും وَأَحَاطَتْ = വലയംചെയ്യുകയും ചെയ്തു بِهِ = അവനെ خَطِيئَتُهُ = അവന്‍റെ തെറ്റുകുറ്റം (പാപം) فَأُولَٰئِكَ = എന്നാല്‍അക്കൂട്ടര്‍ أَصْحَابُ = ആള്‍ക്കാരാണ് النَّارِ = നരകത്തിന്‍റെ هُمْ = അവര്‍ فِيهَا = അതില്‍ خَالِدُونَ = നിത്യവാസികളാണ്
അങ്ങെനയല്ല , ആര്‍ തിന്‍മയെ നേടിവെക്കുകയും, തന്‍റെ തെറ്റുകുറ്റംതന്നെ വലയം ചെയ്യുകയും ചെയതിരിക്കുന്നുവോ, അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു: അവരതില്‍ നിത്യവാസികളായിരിക്കും.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ﴿٨٢﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ أُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ = ആള്‍ക്കാരാണ് الْجَنَّةِ = സ്വര്‍ഗത്തിന്‍റെ هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = നിത്യ(ശാശ്വത) വാസികളായിരിക്കും
വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ സ്വര്‍ഗത്തിന്‍റെ ആള്‍ക്കാരാകുന്നു: അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
തഫ്സീർ : 80-82
View   
وَإِذْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًۭا وَذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًۭا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًۭا مِّنكُمْ وَأَنتُم مُّعْرِضُونَ﴿٨٣﴾
volume_up share
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَ = ഉറപ്പ് بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളുടെ لَا تَعْبُدُونَ = നിങ്ങള്‍ ആരാധിക്കുകയില്ല എന്ന് إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ وَبِالْوَالِدَيْنِ = മാതാപിതാക്കള്‍ക്ക് إِحْسَانًا = നന്മചെയ്യല്‍ (വേണം) وَذِي الْقُرْبَىٰ = അടുത്ത ബന്ധമുള്ളവര്‍ക്കും وَالْيَتَامَىٰ = അനാഥകള്‍ക്കും وَالْمَسَاكِينِ = അഗതികള്‍ക്കും وَقُولُوا = നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ لِلنَّاسِ = മനുഷ്യരോട് حُسْنًا = നല്ലത് وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ = സക്കാത്ത് ثُمَّ تَوَلَّيْتُمْ = പിന്നെ നിങ്ങള്‍ തിരിഞ്ഞുപോയി إِلَّا قَلِيلًا = അല്‍പം (ആളുകള്‍)ഒഴികെ مِّنكُمْ = നിങ്ങളില്‍ നിന്ന് وَأَنتُم = നിങ്ങളാകട്ടെ مُّعْرِضُونَ = തിരിഞ്ഞു (അവഗണിച്ചു)കളയുന്നവരാണ്
ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് (അവരോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല [ആരാധിക്കരുത്] എന്നും, മാതാപിതാക്കള്‍ക്കും, അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും, അഗതികള്‍ക്കും നന്‍മചെയ്യണമെന്നും, നിങ്ങള്‍ മനുഷ്യരോട്നല്ലത് പറയണമെന്നും, നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും സക്കാത്ത് കൊടുക്കുകയും ചെയ്യണമെന്നും [ഇതായിരുന്നു ആ ഉറപ്പ്]. പിന്നീട്(ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങള്‍-നിങ്ങളില്‍ അല്‍പം ആളുകള്‍ ഒഴിച്ച്- (അതില്‍ നിന്ന്) പിന്മാറിക്കളഞ്ഞു, നിങ്ങളാകട്ടെ, തിരിഞ്ഞുളയുന്നവരുമാകുന്നു. [അത് നിങ്ങളുടെ പതിവാണ്]
തഫ്സീർ : 83-83
View   
وَإِذْ أَخَذْنَا مِيثَـٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَـٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ﴿٨٤﴾
volume_up share
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ = നിങ്ങളുടെ ഉറപ്പ് ,കരാര്‍ لَا تَسْفِكُونَ = നിങ്ങള്‍ ചിന്തുക(ഒഴുക്കുക)യില്ല (എന്ന്) دِمَاءَكُمْ = നിങ്ങളുടെ രക്തങ്ങളെ وَلَا تُخْرِجُونَ = നിങ്ങള്‍ പുറത്താക്കുകയുമില്ല أَنفُسَكُم = നിങ്ങളെത്തന്നെ مِّن دِيَارِكُمْ = നിങ്ങളുടെ വീട് (വാസസ്ഥലം)കളില്‍ നിന്ന് ثُمَّ = പിന്നെ(അതിനുപുറമെ) أَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ചു, ഏറ്റുപറഞ്ഞു وَأَنتُمْ = നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട് تَشْهَدُونَ = സാക്ഷ്യംവഹിക്കുന്നു
നിങ്ങളുടെ ഉറപ്പ് (നിങ്ങളോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (തമ്മതമ്മില്‍) നിങ്ങളുടെ രക്തം ചിന്തുകയില്ലെന്നും, നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെത്തന്നെ നിങ്ങള്‍ പുറത്താക്കുകയില്ലെന്നും. പിന്നെ, നിങ്ങള്‍ സാക്ഷ്യംവഹിച്ചുകൊണ്ട് (അത് ഏറ്റു) സമ്മതിക്കുകയും ചെയ്തു.
ثُمَّ أَنتُمْ هَـٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًۭا مِّنكُم مِّن دِيَـٰرِهِمْ تَظَـٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَـٰرَىٰ تُفَـٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَـٰبِ وَتَكْفُرُونَ بِبَعْضٍۢ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌۭ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَـٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٨٥﴾
volume_up share
ثُمَّ = പിന്നെയും أَنتُمْ = നിങ്ങള്‍ هَٰؤُلَاءِ = ഇങ്ങിനെയുള്ളവരാണ് تَقْتُلُونَ = നിങ്ങള്‍ കൊല്ലുന്നു أَنفُسَكُمْ = നിങ്ങളെതന്നെ وَتُخْرِجُونَ =നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു فَرِيقًا مِّنكُم =നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ مِّن دِيَارِهِمْ = അവരുടെ ഭവനങ്ങളില്‍ നിന്ന് تَظَاهَرُونَ = നിങ്ങള്‍ പരസ്പരം പിന്തുണ നല്‍കികൊണ്ട് عَلَيْهِم = അവരുടെ മേല്‍ (എതിരില്‍) بِالْإِثْمِ = കുറ്റംകൊണ്ട് وَالْعُدْوَانِ = അതിക്രമവും وَإِن يَأْتُوكُمْ = അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാലോ أُسَارَىٰ = തടവുകാരായി تُفَادُوهُمْ = നിങ്ങള്‍ അവര്‍ക്ക് മോചനമൂല്യം നല്‍കുന്നു وَهُوَ = അത് (കാര്യം)ആവട്ടെ مُحَرَّمٌ = നിഷിദ്ധമാണ് عَلَيْكُمْ = നിങ്ങളുടെ മേല് إِخْرَاجُهُمْ = അവരെ പുറത്താക്കല്‍ أَفَتُؤْمِنُونَ = അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ بِبَعْضِ الْكِتَابِ = വേദഗ്രന്ഥത്തിന്‍റെ ചിലതില്‍ (ചിലഭാഗത്തില്‍) وَتَكْفُرُونَ = നിങ്ങള്‍ അവിശ്വസിക്കുകയും(ആണോ) بِبَعْضٍ = ചിലതില്‍ فَمَا جَزَاءُ = എന്നാല്‍ പ്രതിഫലമല്ല مَن يَفْعَلُ = ചെയ്യുന്നവരുടെ ذَٰلِكَ = അത് (പ്രകാരം) مِنكُمْ = നിങ്ങളില്‍ നിന്ന് إِلَّا خِزْيٌ = അപമാനം(നിന്ദ്യത)അല്ലാതെ فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഐഹിക وَيَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിലാകട്ടെ يُرَدُّونَ = അവര്‍ തള്ളപ്പെടും, മടക്കപ്പെടും إِلَىٰ أَشَدِّ = ഏറ്റവും കഠിനമായതിലേക്ക് الْعَذَابِ = ശിക്ഷ(യില്‍വെച്ച്) وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = ഒട്ടും അശ്രദ്ധന്‍ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
(എന്നിട്ട്) പിന്നെയും നിങ്ങളിതാ ഇങ്ങിനെയുള്ളവരാകുന്നു: നിങ്ങള്‍ നിങ്ങളെത്തന്നെ കൊലചെയ്യുന്നു; നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ അവരുടെ ഭവനങ്ങളില്‍ നിന്ന്നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു! കുറ്റവും അതിക്രമവും വഴി അവര്‍ക്കെതിരില്‍ നിങ്ങള്‍ പരസ്പരം പിന്‍തുണ നല്‍കിക്കൊണ്ട്. അവര്‍ നിങ്ങളുടെ അടുക്കല്‍ തടവുകാരായി വന്നാലാകട്ടെ, നിങ്ങള്‍അവര്‍ക്ക് മോചനമൂല്യം നല്‍കുകയും ചെയ്യുന്നു !അതാകട്ടെ, [കാര്യമാകട്ടെ] അവരെ പുറത്താക്കല്‍ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു. അപ്പോള്‍ വേദഗ്രന്ഥത്തിന്‍റെ ചിലഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചിലഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത് ?! എന്നാല്‍ നിങ്ങളില്‍ അപ്രകാരം ചെയ്യുന്നവരുടെ പ്രതിഫലം ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ (മറ്റൊന്നും) അല്ല. ക്വിയാമത്തുനാളിലാകട്ടെ, അവര്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളപ്പെടുന്നതുമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ﴿٨٦﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുകൂട്ടരാണ് اشْتَرَوُا = അവര്‍ വാങ്ങിയിരിക്കുന്നു الْحَيَاةَ الدُّنْيَا = ഐഹിക ജീവതത്തെ بِالْآخِرَةِ = പരലോകത്തിന് (പകരം) فَلَا يُخَفَّفُ = അതിനാല്‍ ലഘുവാക്കപ്പെടുകയില്ല عَنْهُمُ = അവര്‍ക്ക് الْعَذَابُ = ശിക്ഷ وَلَا هُمْ يُنصَرُونَ = അവര്‍ സഹായിക്കപ്പെടുകയുമില്ല.
അക്കൂട്ടര്‍, പരലോകത്തിന്(പകരം) ഇഹലോക ജീവിതം വാങ്ങിയിട്ടുള്ളവരത്രെ. ആകയാല്‍, അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല; അവര്‍ സഹായിക്കപ്പെടുന്നതുമല്ല.
തഫ്സീർ : 84-86
View   
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًۭا كَذَّبْتُمْ وَفَرِيقًۭا تَقْتُلُونَ﴿٨٧﴾
volume_up share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് آتَيْنَا = നാം നല്‍കുകയുണ്ടായി مُوسَى = മൂസാക്ക് الْكِتَابَ = (വേദ) ഗ്രന്ഥം وَقَفَّيْنَا = നാം തുടര്‍ത്തുകയും ചെയ്തു مِن بَعْدِهِ = അദ്ദേഹത്തിന് ശേഷം بِالرُّسُلِ = ദൂതന്മാരെ وَآتَيْنَا = നാം നല്‍കുകയും ചെയ്തു عِيسَى = ഈസാക്ക് ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ = വ്യക്തമായ തെളിവുകള്‍ وَأَيَّدْنَاهُ = അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് أَفَكُلَّمَا جَاءَكُمْ = എപ്പോള്‍ (എന്നിട്ട്) നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയുമോ رَسُولٌ = ഒരു ദൂതന്‍, വല്ല റസൂലും بِمَا = യാതൊന്നുമായി لَا تَهْوَىٰ = ഇഷ്ടപ്പെടുന്നില്ല أَنفُسُكُمُ = നിങ്ങളുടെ ദേഹങ്ങള്‍, മനസ്സുകള്‍ اسْتَكْبَرْتُمْ = നിങ്ങള്‍ അഹംഭാവം കാണിച്ചു(വോ) فَفَرِيقًا = എന്നിട്ട് ഒരു വിഭാഗത്തെ كَذَّبْتُمْ = നിങ്ങള്‍ കളവാക്കി وَفَرِيقًا = ഒരു കൂട്ടരെ تَقْتُلُونَ = നിങ്ങള്‍ വധിക്കുന്നു
തീര്‍ച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ശേഷം നാം ദൂതന്‍മാരെ തുടര്‍ച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് വ്യക്തമായ തെളിവുകള്‍ നാം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ നിങ്ങളുടെ ദേഹങ്ങള്‍ (അഥവാ മനസ്സുകള്‍) ഇഷ്ടപ്പെടാത്തതുമായി നിങ്ങള്‍ക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങള്‍ അഹംഭാവം നടിക്കുകയാണോ?! അങ്ങനെ, ഒരു കൂട്ടരെ നിങ്ങ ള്‍വ്യാജമാക്കി; ഒരു കൂട്ടരെ നിങ്ങള്‍കൊലപ്പെടുത്തുകയും ചെയ്യുന്നു !
തഫ്സീർ : 87-87
View   
وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًۭا مَّا يُؤْمِنُونَ﴿٨٨﴾
volume_up share
وَقَالُوا = അവര്‍ പറഞ്ഞു, പറയുകയും ചെയ്യുന്നു قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ് بَل = പക്ഷേ لَّعَنَهُمُ = അവരെ ശപിച്ചിരിക്കുന്നു اللَّهُ = അല്ലാഹു بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَقَلِيلًا = വളരെ കുറച്ച് (മാത്രം) مَّا يُؤْمِنُونَ = അവര്‍ വിശ്വസിക്കും
അവര്‍ പറയുന്നു: "ഞങ്ങളുടെ ഹൃദയങ്ങള്‍ (ഉറയിട്ട്) മൂടപ്പെട്ടവയാണ്". (അതല്ല ) പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കൂ.
തഫ്സീർ : 88-88
View   
وَلَمَّا جَآءَهُمْ كِتَـٰبٌۭ مِّنْ عِندِ ٱللَّهِ مُصَدِّقٌۭ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَـٰفِرِينَ﴿٨٩﴾
volume_up share
وَلَمَّا جَاءَهُمْ = അവര്‍ക്ക് വന്നപ്പോള്‍ كِتَابٌ = ഒരു (വേദ)ഗ്രന്ഥം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് مُصَدِّقٌ = സത്യമാക്കുന്ന (ശരിവെക്കുന്ന) لِّمَا مَعَهُمْ = അവരുടെ കൂടെ ഉള്ളതിനെ وَكَانُوا = അവരായിരുന്നുതാനും مِن قَبْلُ = മുമ്പ് يَسْتَفْتِحُونَ = അവര്‍ വിജയം (സഹായം) അര്‍ത്ഥിക്കും عَلَى الَّذِينَ = യാതൊരു കൂട്ടര്‍ക്ക്(എതിരില്‍) كَفَرُوا = അവര്‍ അവിശ്വസിച്ചു فَلَمَّا جَاءَهُم = എന്നിട്ട് അവര്‍ക്ക് വന്നപ്പോള്‍ مَّا عَرَفُوا = അവര്‍ക്കറിയാവുന്നത് كَفَرُوا بِهِ = അതില്‍ അവര്‍ അവിശ്വസിച്ചു فَلَعْنَةُ اللَّهِ = ആകയാല്‍ അല്ലാഹുവിന്‍റെ ശാപം عَلَى الْكَافِرِينَ = അവിശ്വാസികളുടെ മേല്‍ ഉണ്ടായിരിക്കും
തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവര്‍ക്ക് അല്ലാഹുവിന്‍റെ പക്കല്‍ നിന്നും വന്നപ്പോള്‍, - മുമ്പ് അവര്‍, അവിശ്വസിച്ചവര്‍ക്കെതിരില്‍ വിജയം അര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു താനും. (അതെ) അങ്ങനെ, അവര്‍ക്കറിയാവുന്ന (ആ) കാര്യം അവര്‍ക്ക് വന്നപ്പോള്‍, അവരതില്‍ അവിശ്വസിക്കുകയായി. ആകയാല്‍ (ആ) അവിശ്വാസികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കും.
തഫ്സീർ : 89-89
View   
بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍۢ ۚ وَلِلْكَـٰفِرِينَ عَذَابٌۭ مُّهِينٌۭ﴿٩٠﴾
volume_up share
بِئْسَمَا = യാതൊന്ന് വളരെ (എത്രയോ) ചീത്ത اشْتَرَوْا بِهِ = അതിന് അവര്‍ വിറ്റു, വാങ്ങി أَنفُسَهُمْ = അവരുടെ സ്വന്തങ്ങളെ أَن يَكْفُرُوا = അതായത് അവര്‍ അവിശ്വസിക്കുന്നത് بِمَا أَنزَلَ = അവതരിപ്പിച്ചതില്‍ اللَّهُ = അല്ലാഹു بَغْيًا = അക്രമമായിട്ട്, അസൂയകൊണ്ട് أَن يُنَزِّلَ = ഇറക്കുന്നതിനാല്‍ اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് عَلَىٰ مَن = ചിലരുടെമേല്‍, യാതൊരുവന് يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ = അവന്‍റെ അടിയാന്‍മാരില്‍ നിന്ന് فَبَاءُوا = അങ്ങനെ അവര്‍മടങ്ങി (അവര്‍ നേടി ) بِغَضَبٍ = കോപവും കൊണ്ട്, കോപത്തെ عَلَىٰ غَضَبٍ = കോപത്തിനു മേല്‍ وَلِلْكَافِرِينَ = അവിശ്വാസികള്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ مُّهِينٌ = നിന്ദ്യകരമായ, അപമാനിക്കുന്ന
യാതൊന്നിന് (പകരം)അവര്‍ തങ്ങളെത്തന്നെ വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത! അതായത്, അല്ലാഹു അവതരിപ്പിച്ചതില്‍അവര്‍ അവിശ്വസിക്കുന്നത്. (അതെ) അല്ലാഹു തന്‍റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവതരിപ്പിച്ചു കൊടുക്കുന്നതിനാലുള്ള അസൂയകൊണ്ട്. അങ്ങനെ, അവര്‍ കോപത്തിനുമേല്‍ കോപവുമായി മടങ്ങി, (അതാണവര്‍ക്ക് ലഭിച്ച നേട്ടം) അവിശ്വാസികള്‍ക്ക് നിന്ദ്യമായശിക്ഷയുമുണ്ട്.
തഫ്സീർ : 90-90
View   
وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًۭا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ﴿٩١﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمْ = അവരോട് آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا أَنزَلَ = അവതരിപ്പിച്ചതില്‍ اللَّهُ = അല്ലാഹു قَالُوا = അവര്‍ പറയുകയായി نُؤْمِنُ = ഞങ്ങള്‍ വിശ്വസി ക്കുന്നു بِمَا أُنزِلَ = ഇറക്കപ്പെട്ടതില്‍ عَلَيْنَا = ഞങ്ങള്‍ക്ക് وَيَكْفُرُونَ = അവര്‍ അവിശ്വസിക്കുകയും ചെയ്യും بِمَا وَرَاءَهُ = അതിനപ്പുറമുള്ളതില്‍ وَهُوَ = അതാകട്ടെ الْحَقُّ = യഥാര്‍ത്ഥമാണ് مُصَدِّقًا = സത്യമാക്കിക്കൊണ്ട് لِّمَا = യാതൊന്നിനെ مَعَهُمْ = അവരുടെ കൂടെയുള്ള قُلْ = നീ പറയുക فَلِمَ = എന്നാലെന്തിന് تَقْتُلُونَ = നിങ്ങള്‍ കൊല്ലുന്നു أَنبِيَاءَ اللَّهِ = അല്ലാഹുവിന്‍റെ നബി (പ്രവാചകന്‍)മാരെ مِن قَبْلُ = മുമ്പ് إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
അവരോട്: "അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍" എന്നു പറയപ്പെട്ടാല്‍, അവര്‍ പറയും: "ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതില്‍ ഞങ്ങള്‍വിശ്വസിക്കുന്നു" എന്ന് അതിനപ്പുറമുള്ളതില്‍ അവര്‍ അവിശ്വസിക്കുകയുംചെയ്യുന്നു. അതാവട്ടെ, അവരുടെകൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടുള്ള യഥാര്‍ത്ഥമാണ്താനും (എന്നിട്ടും) (നബിയേ)പറയുക: എന്നാല്‍ നിങ്ങള്‍ എന്തിനാണ് മുമ്പ് അല്ലാഹുവിന്‍റെ നബിമാരെ കൊലപ്പെടുത്തിയിരുന്നത്-നിങ്ങള്‍വിശ്വാസികളാണെങ്കില്‍!
وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَـٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ﴿٩٢﴾
volume_up share
وَلَقَدْ جَاءَكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട് مُّوسَىٰ = മൂസാ بِالْبَيِّنَاتِ = വ്യക്തമായ തെളിവുകള്‍കൊണ്ട് ثُمَّ اتَّخَذْتُمُ = പിന്നെ നിങ്ങള്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി الْعِجْلَ = പശു ക്കുട്ടിയെ مِن بَعْدِهِ = അതിന് ശേഷം وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ = അക്രമികള്‍
മൂസാ നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ കൊണ്ടുവരികയുണ്ടായല്ലോ. പിന്നെ, അതിനു ശേഷം നിങ്ങള്‍ അക്രമികളായും കൊണ്ട് പശുക്കുട്ടിയെ നിങ്ങള്‍ ഉണ്ടാക്കി (ആരാധിച്ചു)
തഫ്സീർ : 91-92
View   
وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍۢ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَـٰنُكُمْ إِن كُنتُم مُّؤْمِنِينَ﴿٩٣﴾
volume_up share
وَإِذْ أَخَذْنَا = നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ = നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَكُمُ = നിങ്ങളുടെ മീതെ الطُّورَ = ത്വൂര്‍ പര്‍വ്വതം خُذُوا = നിങ്ങള്‍ പിടിച്ചു (എടുത്തു)കൊള്ളുവിന്‍ مَا آتَيْنَاكُم = നിങ്ങള്‍ക്ക് നാം നല്‍കിയത് بِقُوَّةٍ = ബലമായി وَاسْمَعُوا = നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ قَالُوا = അവര്‍ പറഞ്ഞു سَمِعْنَا = ഞങ്ങള്‍ കേട്ടു وَعَصَيْنَا = ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു, എതിര്‍ പ്രവര്‍ത്തി ക്കുന്നു وَأُشْرِبُوا = അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു فِي قُلُوبِهِمُ = അവരുടെ ഹൃദയങ്ങളില്‍ الْعِجْلَ = പശുക്കുട്ടി بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം قُلْ = നീ പറയുക بِئْسَمَا = യാതൊന്ന് വളരെ ചീത്ത يَأْمُرُكُم بِهِ = അതിനെ നിങ്ങളോട് കല്‍പിക്കുന്നു إِيمَانُكُمْ = നിങ്ങളുടെ വിശ്വാസം إِن كُنتُم = നിങ്ങള്‍ ആകുന്നുവെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
നാം നിങ്ങളുടെ ഉറപ്പ്[കരാര്‍] വാങ്ങുകയും നിങ്ങളുടെ മീതെ നാം "ത്വൂര്‍" [പര്‍വ്വതം] ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം:"നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി പിടിക്കുവിന്‍; കേള്‍ക്കുകയും (മനസ്സി ലാക്കുകയും)ചെയ്യുവിന്‍" (എന്ന് പറഞ്ഞുംകൊണ്ട്) അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു;ഞങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍അവര്‍ക്ക്പശുക്കുട്ടി കുടിപ്പിക്കപ്പെടുക [പശുക്കുട്ടിയോടുള്ള സ്നേഹം നിറയുക] യും ചെയതിരിക്കുന്നു. നീ പറയുക:"നിങ്ങളുടെ (ആ) വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!"
തഫ്സീർ : 93-93
View   
قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْـَٔاخِرَةُ عِندَ ٱللَّهِ خَالِصَةًۭ مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ﴿٩٤﴾
volume_up share
قُلْ = നീ പറയുക إِن كَانَتْ = ആണെങ്കില്‍, ആയിരുന്നാല്‍ لَكُمُ = നിങ്ങള്‍ക്ക് الدَّارُ الْآخِرَةُ = പരലോക ഭവനം عِندَ اللَّهِ = അല്ലാഹുവിങ്കല്‍ خَالِصَةً = മാത്രമായി مِّن دُونِ = കൂടാതെ, പുറമെ النَّاسِ = മനുഷ്യരെ فَتَمَنَّوُا = എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍ الْمَوْتَ = മരണം, മരിക്കാന്‍ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യം പറയുന്നവര്‍
(നബിയേ) പറയുക: "പരലോക ഭവനം (മറ്റുള്ള) മനുഷ്യരെക്കൂടാതെ, അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് മാത്രമായുള്ളതാണെങ്കില്‍, നിങ്ങള്‍ മരിക്കുവാന്‍ കൊതിക്കുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!"
وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٩٥﴾
volume_up share
وَلَن يَتَمَنَّوْهُ = അവര്‍ അതിന് കൊതിക്കുകയേ ഇല്ല أَبَدًا = ഒരു കാലത്തും بِمَا قَدَّمَتْ = മുന്‍ ചെയ്തത് നിമിത്തം أَيْدِيهِمْ = അവരുടെ കൈകള്‍ وَاللَّهُ = അല്ലാഹു عَلِيمٌ = (വളരെ) അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
അവരുടെ കൈകള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവര്‍ അതിന് ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അക്രമികളെപ്പറ്റി (ശരിക്ക്) അറിയുന്നവനാകുന്നു.
وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍۢ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍۢ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ﴿٩٦﴾
volume_up share
وَلَتَجِدَنَّهُمْ = തീര്‍ച്ചയായും അവരെ നീ കണ്ടെത്തുകതന്നെ ചെയ്യും أَحْرَصَ النَّاسِ = മനുഷ്യരില്‍ ഏറ്റവും മോഹമുള്ളവരായി عَلَىٰ حَيَاةٍ = ജീവിതത്തിന് وَمِنَ الَّذِينَ = യാതൊരു കൂട്ടരെക്കാളും أَشْرَكُوا = അവര്‍ ശിര്‍ക്ക് സ്വീകരിച്ചു يَوَدُّ = മോഹിക്കുന്നു أَحَدُهُمْ = അവരിലൊരാള്‍ لَوْ يُعَمَّرُ = അവന് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് أَلْفَ سَنَةٍ = ആയിരം കൊല്ലം وَمَا هُوَ = അതല്ലതാനും بِمُزَحْزِحِهِ = അവനെ അകറ്റികളയുന്നത് مِنَ الْعَذَابِ = ശിക്ഷയില്‍ നിന്ന് أَن يُعَمَّرَ = അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടല്‍ وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
നിശ്ചയമായും മനുഷ്യരില്‍വെച്ച് ജീവിതത്തിന് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ നീ കണ്ടെത്തുക തന്നെ ചെയ്യും: "ശിര്‍ക്ക്" [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവരെക്കാള്‍ തന്നെയും അവരില്‍ ഒരാള്‍ [ഓരോരുത്തന്‍] മോഹിക്കുന്നു , തനിക്ക് ആയിരം കൊല്ലം ആയുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് ! അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നത് അവനെ ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന തല്ലതാനും. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 94-96
View   
قُلْ مَن كَانَ عَدُوًّۭا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ وَهُدًۭى وَبُشْرَىٰ لِلْمُؤْمِنِينَ﴿٩٧﴾
volume_up share
قُلْ = നീ പറയുക مَن كَانَ = ആരെങ്കിലുമാണെങ്കില്‍ عَدُوًّا = ശത്രു لِّجِبْرِيلَ = ജിബ്‌രീലിന് فَإِنَّهُ = എന്നാലദ്ദേഹം نَزَّلَهُ = അതിനെ അവതരിപ്പിച്ചു عَلَىٰ قَلْبِكَ = നിന്‍റെ ഹൃദയത്തില്‍ بِإِذْنِ = ഉത്തരവ് (അനുമതി) പ്രകാരം اللَّهِ = അല്ലാഹുവിന്‍റെ مُصَدِّقًا = സത്യമാക്കിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ وَهُدًى = മാര്‍ഗദര്‍ശനമായും وَبُشْرَىٰ = സന്തോഷവാര്‍ത്തയായും لِلْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്
(നബിയേ) പറയുക: ആരെങ്കിലും ജിബ്‌രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ)! എന്നാല്‍, അദ്ദേഹമത്രെ അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അത് [ഖുർആന്‍] നിന്‍റെ ഹൃദയത്തില്‍ അവതരിപ്പിച്ചത്. അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കിക്കൊണ്ടും, സത്യവിശ്വാസികള്‍ക്ക് മാര്‍ഗ ദര്‍ശനവും, സന്തോഷ വാര്‍ത്തയുമായിക്കൊണ്ടും.
مَن كَانَ عَدُوًّۭا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّۭ لِّلْكَـٰفِرِينَ﴿٩٨﴾
volume_up share
مَن كَانَ = ആരെങ്കിലുമായാല്‍ عَدُوًّا = ശത്രു لِّلَّهِ = അല്ലാഹുവിന് وَمَلَائِكَتِهِ = അവന്‍റെ മലക്കുകള്‍ക്കും وَرُسُلِهِ = അവന്‍റെ റസൂലുകള്‍ക്കും, ദൂതന്‍മാര്‍ക്കും وَجِبْرِيلَ = ജിബ്‌രീലിനും وَمِيكَالَ = മീകാഈലിനും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു عَدُوٌّ = ശത്രുവാണ് لِّلْكَافِرِينَ = അവിശ്വാസികള്‍ക്ക്
ആരെങ്കിലും അല്ലാഹുവിനും അവന്‍റെ മലക്കുകള്‍ക്കും അവന്‍റെ റസൂലുകള്‍ക്കും ജിബ്‌രീലിനും മീകാഈലിനും ശത്രുവാണെങ്കില്‍ (അവര്‍ അറിഞ്ഞിരിക്കട്ടെ): എന്നാല്‍, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികള്‍ക്ക് ശത്രുവാകുന്നു.
തഫ്സീർ : 97-98
View   
وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَـٰتٍۭ بَيِّنَـٰتٍۢ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَـٰسِقُونَ﴿٩٩﴾
volume_up share
وَلَقَدْ = തീര്‍ച്ചയായും ഉണ്ട് أَنزَلْنَا = നാം ഇറക്കി(യിട്ടുണ്ട്) إِلَيْكَ = നിനക്ക് آيَاتٍ = പലദൃഷ്ടാന്തങ്ങള്‍, സൂക്തങ്ങള്‍ بَيِّنَاتٍ = സുവ്യക്തമായ وَمَا يَكْفُرُ = അവിശ്വസിക്കുകയില്ല (താനും) بِهَا = അവയില്‍ إِلَّا الْفَاسِقُونَ = തോന്നിയവാസികള്‍ (ദുര്‍ന്നടപ്പുകാര്‍) അല്ലാതെ
തീര്‍ച്ചയായും നിനക്ക് നാം സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങള്‍ ഇറക്കിത്തന്നിട്ടുണ്ട് തോന്നിയവാസികളല്ലാതെ (ആരും) അവയില്‍ അവിശ്വസിക്കുകയില്ല.
أَوَكُلَّمَا عَـٰهَدُوا۟ عَهْدًۭا نَّبَذَهُۥ فَرِيقٌۭ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ﴿١٠٠﴾
volume_up share
أَوَكُلَّمَا = എല്ലായ്‌പ്പോഴുമോ عَاهَدُوا = അവര്‍ കരാര്‍ ചെയ്തു عَهْدًا = വല്ല കരാറും, ഒരു ഉടമ്പടി نَّبَذَهُ = അതിനെ ഇട്ടു (എറിഞ്ഞു) കളഞ്ഞു فَرِيقٌ مِّنْهُم = അവരില്‍ നിന്ന് ഒരു സംഘം بَلْ = എന്നല്ല, പക്ഷേ أَكْثَرُهُمْ = അവരിലധികം (ആള്‍) لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നില്ല
അവര്‍ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊക്കെയും അവരില്‍ നിന്ന് ഒരു കൂട്ടര്‍ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല.
وَلَمَّا جَآءَهُمْ رَسُولٌۭ مِّنْ عِندِ ٱللَّهِ مُصَدِّقٌۭ لِّمَا مَعَهُمْ نَبَذَ فَرِيقٌۭ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ كِتَـٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ﴿١٠١﴾
volume_up share
وَلَمَّا جَاءَهُمْ = അവര്‍ക്ക് വന്നപ്പോള്‍ رَسُولٌ = ഒരു റസൂല്‍ مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് مُصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَهُمْ = അവരുടെ കൂടെയുള്ളതിനെ نَبَذَ = ഇട്ടു(എറിഞ്ഞു)കളഞ്ഞു فَرِيقٌ = ഒരു കൂട്ടര്‍, വിഭാഗം مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ = അവര്‍ക്ക് (വേദ)ഗ്രന്ഥം നല്‍കപ്പെട്ടു كِتَابَ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ وَرَاءَ = പിമ്പുറത്ത് ظُهُورِهِمْ = തങ്ങളുടെ മുതുകുക(പുറം)ളുടെ كَأَنَّهُمْ = അവര്‍ (ആകുന്നു) എന്നപോലെ لَا يَعْلَمُونَ = അവര്‍ അറിയുന്നില്ല
അവരുടെ കൂടെയുള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥം തങ്ങളുടെ പിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞു: അവര്‍ അറിയാത്തതുപോലെ
തഫ്സീർ : 99-101
View   
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌۭ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍۢ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ﴿١٠٢﴾
volume_up share
وَاتَّبَعُوا = അവര്‍ പിന്‍പറ്റുകയും ചെയ്തു مَا تَتْلُو = ഓതിയിരുന്നതിനെ الشَّيَاطِينُ = പിശാചുക്കള്‍ عَلَىٰ مُلْكِ = രാജത്വത്തിന്‍റെ പേരില്‍, രാജവാഴ്ചയെപ്പറ്റി سُلَيْمَانَ = സുലൈമാന്‍റെ وَمَا كَفَرَ = അവിശ്വസിച്ചിട്ടുമില്ല سُلَيْمَانُ = സുലൈമാന്‍ وَلَٰكِنَّ الشَّيَاطِينَ = എങ്കിലും പിശാചുക്കള്‍ كَفَرُوا = അവര്‍ അവിശ്വസിച്ചു يُعَلِّمُونَ = പഠിപ്പിച്ചുകൊണ്ട് النَّاسَ = മനുഷ്യര്‍ക്ക് السِّحْرَ = സിഹ്ര്‍, ആഭിചാരം, മാരണം وَمَا أُنزِلَ = ഇറക്കപ്പെട്ടതും عَلَى الْمَلَكَيْنِ = രണ്ട് മലക്കുകളുടെ മേല്‍ بِبَابِلَ = ബാബിലി (ബാബിലോണി)ല്‍ هَارُوتَ = അതായത് ഹാറൂത്തിന് وَمَارُوتَ = മാറൂത്തിനും وَمَا يُعَلِّمَانِ = അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല مِنْ أَحَدٍ = ഒരാള്‍ക്കും തന്നെ حَتَّىٰ يَقُولَا = അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ) إِنَّمَا نَحْنُ = ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍ فِتْنَةٌ = ഒരു പരീക്ഷണം (മാത്രമാണ് ) فَلَا تَكْفُرْ = അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട فَيَتَعَلَّمُونَ = എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും مِنْهُمَا = രണ്ടാളില്‍ നിന്നും مَا = യാതൊന്ന്, ഒരു കാര്യം يُفَرِّقُونَ = അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും بِهِ = അതുകൊണ്ട്, അതിനാല്‍ بَيْنَ الْمَرْءِ = മനുഷ്യന്‍റെ ഇടയില്‍ وَزَوْجِهِ = അവന്‍റെ ഇണ (ഭാര്യ)യുടെയും وَمَا هُم = അവരല്ലതാനും بِضَارِّينَ = ഉപദ്രവം വരുത്തുന്നവര്‍ بِهِ = അതുകൊണ്ട് مِنْ أَحَدٍ = ഒരാളെയും (തന്നെ) إِلَّا بِإِذْنِ = അനുമതി (ഉത്തരവ്)കൂടാതെ اللَّهِ = അല്ലാഹുവിന്‍റെ وَيَتَعَلَّمُونَ = അവര്‍ പഠിക്കുകയും ചെയ്യും مَا يَضُرُّهُمْ = അവര്‍ക്ക് ഉപദ്രവം വരുത്തുന്നത് وَلَا يَنفَعُهُمْ = അവര്‍ക്ക് ഉപകാരം ചെയ്യാത്തതും وَلَقَدْ عَلِمُوا = തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട് لَمَنِ اشْتَرَاهُ = അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും) مَا لَهُ = അവനില്ല فِي الْآخِرَةِ = പരലോകത്തില്‍ مِنْ خَلَاقٍ = ഒരു ഓഹരിയും, വിഹിതവും وَلَبِئْسَ = വളരെ ചീത്തതന്നെ مَا = യാതൊന്ന് (കാര്യം) شَرَوْا = അവര്‍ വിറ്റു بِهِ = അതിന് أَنفُسَهُمْ = തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ لَوْ كَانُوا = അവരായിരുന്നെങ്കില്‍ (നന്നായേനെ) يَعْلَمُونَ = അവര്‍ അറിയും
സുലൈമാന്‍റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് "സിഹ്ര്‍" [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) "ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്" എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്‍റെയും, അവന്‍റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. ( വാസ്തവത്തില്‍ ) , അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!
وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌۭ مِّنْ عِندِ ٱللَّهِ خَيْرٌۭ ۖ لَّوْ كَانُوا۟ يَعْلَمُونَ﴿١٠٣﴾
volume_up share
وَلَوْ أَنَّهُمْ = അവര്‍ ആയിരുന്നെങ്കില്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയതു لَمَثُوبَةٌ = തീര്‍ച്ചയായും വല്ല പ്രതിഫലവും, ഒരു പ്രതിഫലം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള خَيْرٌ = നല്ലതാണ്, ഏറ്റം ഉത്തമമാണ് لَّوْ كَانُوا = അവരായിരുന്നെങ്കില്‍ يَعْلَمُونَ = അവര്‍ അറിയും
അവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍! അല്ലാഹുവിങ്കല്‍ നിന്നുള്ള ഏതൊരു പ്രതിഫലവും ഏറ്റവും ഉത്തമമത്രെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനെ)!
തഫ്സീർ : 102-103
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌۭ﴿١٠٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تَقُولُوا = നിങ്ങള്‍ പറയരുത് رَاعِنَا = റാഇനാ എന്ന് وَقُولُوا = നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ انظُرْنَا = ഉന്‍ള്വുര്‍നാ എന്ന് وَاسْمَعُوا = നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ وَلِلْكَافِرِينَ = അവിശ്വാസികള്‍ക്കുണ്ട് عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ "റാഇനാ" [ഞങ്ങളെ ഗൗനിക്കണം] എന്ന് പറയരുത്. നിങ്ങള്‍ ഉന്‍ദ്വുര്‍നാ [ഞങ്ങളെ നോക്കണം] എന്നു പറയുകയും, (പറയുന്നത്) കേള്‍ക്കുകയും ചെയ്യുവിന്‍. അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍۢ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿١٠٥﴾
volume_up share
مَّا يَوَدُّ = ഇഷ്ടപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് وَلَا الْمُشْرِكِينَ = ബഹുദൈവ വിശ്വാസികളില്‍ നിന്നുമില്ല أَن يُنَزَّلَ = ഇറക്കപ്പെടുന്നത് عَلَيْكُم = നിങ്ങള്‍ക്ക് مِّنْ خَيْرٍ = ഒരു ഗുണവും مِّن رَّبِّكُمْ = നിങ്ങളുടെ രക്ഷിതാവില്‍ നിന്ന്‍ وَاللَّهُ = അല്ലാഹുവാകട്ടെ يَخْتَصُّ = അവന്‍ പ്രത്യേകമാക്കുന്നു بِرَحْمَتِهِ = അവന്‍റെ കാരുണ്യംകൊണ്ട് مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ = അല്ലാഹു ذُو الْفَضْلِ = അനുഗ്രഹം (ദയവ്,ഔദാര്യം) ഉള്ളവനാകുന്നു الْعَظِيمِ = മഹത്തായ, വമ്പിച്ച
വേദക്കാരില്‍ നിന്നാകട്ടെ, ബഹുദൈവവിശ്വാസികളില്‍ നിന്നാകട്ടെ, അവിശ്വസിച്ചിട്ടുള്ളവര്‍ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക്‌ വല്ല ഗുണവും ഇറക്കപ്പെടുന്നത്. അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യം കൊണ്ട് അവന്‍ പ്രത്യേകമാക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹശാലിയുമാകുന്നു.
തഫ്സീർ : 104-105
View   
مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍۢ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١٠٦﴾
volume_up share
مَا نَنسَخْ = വല്ലതും നാം നീക്കം ചെയ്താല്‍, ദുര്‍ബ്ബലപ്പെടുത്തിയാല്‍ مِنْ آيَةٍ = ആയത്തില്‍പെട്ട വല്ല ആയത്തിനെയും أَوْ نُنسِهَا = അല്ലെങ്കില്‍ അതിനെ നാം വിസ്മരിപ്പിച്ചാല്‍ نَأْتِ = നാം(കൊണ്ട്)വരും بِخَيْرٍ = കൂടുതല്‍ നല്ലതിനെ مِّنْهَا = അതിനെക്കാള്‍ أَوْ مِثْلِهَا = അല്ലെങ്കില്‍ അതുപോലെയുള്ളത് أَلَمْ تَعْلَمْ = നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
വല്ല "ആയത്തി"നെയും [വചനത്തെ]യും നാം നീക്കം ചെയ്യുക (അഥവാ ദുര്‍ബ്ബലപ്പെടുത്തുക) യോ, അതിനെ വിസ്മരിപ്പിക്കുകയോ ചെയ്യുന്നതായാല്‍ അതിനെക്കാള്‍ ഉത്തമമായതിനെയോ, അതുപോലെയുള്ളതിനെയോ നാം കൊണ്ടുവരുന്നതാണ് . നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്?!
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍ﴿١٠٧﴾
volume_up share
أَلَمْ تَعْلَمْ = നിനക്കറിഞ്ഞുകുടേ أَنَّ اللَّهَ = അല്ലാഹു(ആകുന്നു) വെന്ന് لَهُ = അവന്നാകുന്നു مُلْكُ = രാജാധിപത്യം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَمَا لَكُم = നിങ്ങള്‍ക്ക് ഇല്ലതാനും مِّن دُونِ اللَّهِ = അല്ലാഹുവിന്പുറമെ مِن وَلِيٍّ = ഒരു ബന്ധുവും, രക്ഷാധികാരി, മിത്രം وَلَا نَصِيرٍ = സഹായകനും ഇല്ല
നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന് തന്നെയാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരമുള്ളതെന്ന് ?! അല്ലാഹു വിനെകൂടാതെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല : ഒരു സഹായകനുമില്ല
തഫ്സീർ : 106-107
View   
أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَـٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ﴿١٠٨﴾
volume_up share
أَمْ = അതല്ല تُرِيدُونَ = നിങ്ങള്‍ ഉദ്ദേശിക്കുന്നു (വോ) أَن تَسْأَلُوا = നിങ്ങള്‍ചോദിക്കുവാന്‍ رَسُولَكُمْ = നിങ്ങളുടെ റസൂലിനോട് كَمَا سُئِلَ = ചോദിക്കപ്പട്ടതുപോലെ مُوسَىٰ = മൂസാ مِن قَبْلُ = മുമ്പ് وَمَن = ആരെങ്കിലും يَتَبَدَّلِ = പകരം സ്വീകരിച്ചാല്‍ الْكُفْرَ = അവിശ്വാസത്തെ بِالْإِيمَانِ = സത്യവിശ്വാസത്തിന് فَقَدْ ضَلَّ = എന്നാല്‍തീര്‍ച്ചയായും അവര്‍ വഴി പിഴച്ചു سَوَاءَ السَّبِيلِ = ശരിയായ (മദ്ധ്യമ)മാര്‍ഗം
അതല്ല, മുമ്പ് മൂസായോട് ചോദിക്കപ്പെട്ടതുപോലെ, നിങ്ങളുടെ റസൂലിനോട് ചോദിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?! ആര്‍ അവിശ്വാസത്തെ സത്യവിശ്വാസത്തിന് പകരം സ്വീകരിച്ചുവോ അവന്‍ തീര്‍ച്ചയായും ശരിയായ മാര്‍ഗം പിഴച്ചു പോയി.
തഫ്സീർ : 108-108
View   
وَدَّ كَثِيرٌۭ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَـٰنِكُمْ كُفَّارًا حَسَدًۭا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٠٩﴾
volume_up share
وَدَّ = മോഹിക്കയാണ് كَثِيرٌ = അധികമാളുകള്‍ مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് لَوْ يَرُدُّونَكُم = അവര്‍ നിങ്ങളെ മടക്കിയെങ്കില്‍ കൊള്ളാം എന്ന് مِّن بَعْدِ = ശേഷം إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിന് كُفَّارًا = അവിശ്വാസികളായി حَسَدًا = അസൂയയാല്‍ مِّنْ عِندِ أَنفُسِهِم = അവരുടെ മനസ്സുകളില്‍ നിന്ന് مِّن بَعْدِ = ശേഷം مَا تَبَيَّنَ = വ്യക്തമായതിന് لَهُمُ = അവര്‍ക്ക് الْحَقُّ = യഥാര്‍ത്ഥം فَاعْفُوا = എന്നാല്‍ നിങ്ങള്‍മാപ്പാക്കുവിന്‍ وَاصْفَحُوا = നിങ്ങള്‍ തിരിഞ്ഞുകളയുക(അവഗണിക്കുക)യും ചെയ്‌വിന്‍ حَتَّىٰ يَأْتِيَ = വരുന്നത്‌ വരേക്ക് اللَّهُ = അല്ലാഹു بِأَمْرِهِ = അവന്‍റെ കല്‍പനയും കൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
വേദക്കാരില്‍ നിന്ന് അധികമാളുകളും നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങളെ അവര്‍ക്ക് അവിശ്വാ സികളാക്കി മടക്കാന്‍ (കഴിഞ്ഞെ) ങ്കില്‍ (കൊള്ളാമായിരുന്നു) എന്ന് ആഗ്രഹിക്കുകയാണ്. അവര്‍ക്ക് യഥാര്‍ത്ഥം വ്യക്തമായതിന് ശേഷം, അവരുടെ മനസ്സുകളില്‍ നിന്നുള്ള അസൂയയാല്‍ ! എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ട് വരുന്നത്‌വരേക്കും നിങ്ങള്‍ മാപ്പ് ചെയ്യുകയും, തിരിഞ്ഞു കളയുകയും ചെയ്തുകൊള്ളുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ﴿١١٠﴾
volume_up share
وَأَقِيمُوا = നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ = നമസ്‌കാരം وَآتُوا = നിങ്ങള്‍ കൊടുക്കുകയും ചെയ്യുക الزَّكَاةَ = സകാത്ത് وَمَا تُقَدِّمُوا = നിങ്ങള്‍ എന്ത് (ഏത്- യാതൊന്ന്) മുന്‍കൂട്ടി ചെയ്തുവോ, മുന്തിച്ചാലും لِأَنفُسِكُم = നിങ്ങളുടെസ്വന്തങ്ങള്‍ക്ക് വേണ്ടി مِّنْ خَيْرٍ = നന്മയായി تَجِدُوهُ = അത് നിങ്ങള്‍ കണ്ടെത്തും عِندَ اللَّه = അല്ലാഹുവിന്‍റെ അടുക്കല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് വേണ്ടി നന്മയായി മുന്‍കൂട്ടി ചെയ്യുന്നതെന്തും, അത് അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 109-110
View   
وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَـٰرَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ﴿١١١﴾
volume_up share
وَقَالُوا = അവര്‍ പറയുകയാണ് لَن يَدْخُلَ = പ്രവേശിക്കുന്നതേയല്ല الْجَنَّةَ = സ്വര്‍ഗത്തില്‍ إِلَّا مَن كَانَ = ആയവരൊഴികെ هُودًا = യഹൂദികള്‍ أَوْ نَصَارَىٰ = അല്ലെങ്കില്‍ നസ്‌റാനികള്‍ تِلْكَ = അത് أَمَانِيُّهُمْ = അവരുടെ മോഹങ്ങളാണ് قُلْ = നീപറയുക هَاتُوا = നിങ്ങള്‍ കൊണ്ടുവരിന്‍ بُرْهَانَكُمْ = നിങ്ങളുടെ തെളിവ് إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
അവര്‍ [വേദക്കാര്‍] പറയുകയാണ് : ജൂതന്മാരോ, നസ്‌റാണി [ക്രിസ്ത്യാനി]കളോ ആയവരല്ലാതെ സ്വര്‍ഗത്തില്‍ (മറ്റാരും) പ്രവേശിക്കുന്നതേയല്ല. അതവരുടെ വ്യാമോഹങ്ങളത്രെ. (നബിയേ) നീ പറയുക: നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ !
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌۭ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١١٢﴾
volume_up share
بَلَىٰ = അങ്ങനെയല്ല, ഇല്ലാതെ (ഉണ്ട്) مَنْ أَسْلَمَ = ആര്‍ കീഴൊതുക്കിയോ وَجْهَهُ = തന്‍റെ മുഖം لِلَّهِ = അല്ലാഹുവിന് وَهُوَ = അവന്‍(ആയികൊണ്ട്) مُحْسِنٌ = സുകൃതം ചെയ്യുന്നവന്‍ فَلَهُ = എന്നാലവനുണ്ട് أَجْرُهُ = അവന്‍റെപ്രതിഫലം عِندَ رَبِّهِ = തന്‍റെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവരില്ലതാനും يَحْزَنُونَ = അവര്‍ വ്യസനിക്കും
അങ്ങനെയല്ല, ആരൊരുവന്‍, താന്‍ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്‍റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ [പൂര്‍ണമായി കീഴൊതുങ്ങിയോ] അവന് തന്‍റെ റബ്ബിന്‍റെ അടുക്കല്‍ തന്‍റെ പ്രതിഫലം ഉണ്ട്. അവരുടെ മേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനിക്കുന്നതുമല്ല.
തഫ്സീർ : 111-112
View   
وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَـٰرَىٰ عَلَىٰ شَىْءٍۢ وَقَالَتِ ٱلنَّصَـٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍۢ وَهُمْ يَتْلُونَ ٱلْكِتَـٰبَ ۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿١١٣﴾
volume_up share
وَقَالَتِ الْيَهُودُ = ജൂതന്‍മാര്‍ പറയുന്നു لَيْسَتِ النَّصَارَىٰ = ക്രിസ്ത്യാനികളല്ല عَلَىٰ شَيْءٍ = ഒരു കാര്യത്തിലും وَقَالَتِ النَّصَارَىٰ = ക്രിസ്ത്യാനികള്‍ പറയുന്നു لَيْسَتِ الْيَهُودُ = ജൂതന്‍മാരല്ല عَلَىٰ شَيْءٍ = ഒന്നിലും وَهُمْ = അവരാകട്ടെ يَتْلُونَ = പാരായണം ചെയ്യുന്നു الْكِتَابَ = (വേദ)ഗ്രന്ഥം كَذَٰلِكَ = അതുപോലെ قَالَ = പറഞ്ഞിരിക്കുന്നു, പറയുന്നു الَّذِينَ = യാതൊരുകൂട്ടര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല مِثْلَ = പോലെ قَوْلِهِمْ = അവരുടെവാക്ക് فَاللَّهُ = എന്നാല്‍ അല്ലാഹു يَحْكُمُ = വിധിക്കും بَيْنَهُمْ = അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ فِيمَا = യാതൊന്നില്‍ كَانُوا فِيهِ = അതില്‍അവരായിരുന്നു يَخْتَلِفُونَ = അവര്‍ ഭിന്നിക്കും
ജൂതന്‍മാര്‍ പറയുന്നു: നസ്‌റാനി [ക്രിസ്ത്യാനി]കള്‍ ഒന്നിലുമില്ല. [അവര്‍ക്ക് ഒരടിസ്ഥാനവുമില്ല] എന്ന്. നസ്‌റാനികള്‍ പറയുന്നു, ജൂതന്‍മാര്‍ ഒന്നിലുമല്ല [അവര്‍ക്ക് ഒരടിസ്ഥാനവുമില്ല] എന്ന്. അവര്‍ (ഇരുകൂട്ടരും) വേദഗ്രന്ഥം പാരായണം ചെയ്തുവരുന്നുതാനും. അതുപോലെ, ഇവരുടെ വാക്കുപോലെ (ത്തന്നെ) അറിവില്ലാത്തവരും പറഞ്ഞിരിക്കുന്നു. എന്നാല്‍, യാതൊരു കാര്യത്തില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതില്‍ ക്വിയാമത്തുനാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.
തഫ്സീർ : 113-113
View   
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَـٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَـٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌۭ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌۭ﴿١١٤﴾
volume_up share
وَمَنْ = ആരുണ്ട് أَظْلَمُ = അധികം അക്രമി مِمَّن = ഒരുവനെക്കാള്‍ مَّنَعَ = അവന്‍തടസ്സപ്പെടുത്തി مَسَاجِدَ اللَّهِ = അല്ലാഹുവിന്‍റെ പള്ളികളെ أَن يُذْكَرَ = സ്മരിക്കപ്പെടുന്നതിനെ فِيهَا = അവയില്‍വെച്ച് اسْمُهُ = അവന്‍റെ പേര്‍ وَسَعَىٰ = അവന്‍പരിശ്രമിക്കുകയും ചെയ്തു فِي خَرَابِهَا = അവയുടെ ശൂന്യതയില്‍, നാശത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ مَا كَانَ لَهُمْ = അവര്‍ക്ക് ആകാവതല്ല(പാടില്ല) أَن يَدْخُلُوهَا = അവര്‍അവയില്‍ പ്രവേശിക്കല്‍ إِلَّا خَائِفِينَ = ഭയപ്പെട്ടവരായിട്ടല്ലാതെ لَهُمْ = അവര്‍ക്കുണ്ട് فِي الدُّنْيَا = ഇഹത്തില്‍ خِزْيٌ = അപമാനം وَلَهُمْ = അവര്‍ക്കുണ്ട് (താനും) فِي الْآخِرَةِ = പരത്തില്‍ عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച
അല്ലാഹുവിന്‍റെ പള്ളികളെ - അവയില്‍ വെച്ച് അവന്‍റെ നാമം സ്മരിക്കപ്പെടുന്നതിനെ -തടസ്സപ്പെടുത്തുകയും, അവയുടെ ശൂന്യതയില്‍ (അഥവാ അവയെ പാഴാക്കുന്നതില്‍) പരിശ്രമിക്കുകയും ചെയ്തവനെക്കാള്‍ അധികം അക്രമി ആരാണുള്ളത് ?! (അങ്ങിനെയുള്ള) അക്കൂട്ടര്‍, ഭയപ്പെട്ടവരായിക്കൊല്ലാതെ അവര്‍ക്ക് അതില്‍ പ്രവേശിക്കാവതല്ല. ഇഹലോകത്ത് അവര്‍ക്ക് അപമാനമുണ്ടായിരിക്കും. പരലോകത്ത് അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
തഫ്സീർ : 114-114
View   
وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌۭ﴿١١٥﴾
volume_up share
وَلِلَّهِ = അല്ലാഹുവിനാണ് الْمَشْرِقُ = ഉദയസ്ഥാനം وَالْمَغْرِبُ = അസ്തമയസ്ഥാനവും فَأَيْنَمَا = അതിനാല്‍ എവിടേക്ക് تُوَلُّوا = നിങ്ങള്‍ തിരിയുന്ന (തായാലും) فَثَمَّ = അപ്പോള്‍ അവിടെയുണ്ടായിരിക്കും وَجْهُ اللَّهِ = അല്ലാഹുവിന്‍റെ മുഖം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു وَاسِعٌ = വിശാലനാകുന്നു عَلِيمٌ = സര്‍വ്വജ്ഞന്‍
അല്ലാഹുവിന്‍റെതാണ് ഉദയ സ്ഥാനവും, അസ്തമയസ്ഥാനവും. ആകയാല്‍, നിങ്ങള്‍ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്‍റെ മുഖം ഉണ്ടായിരിക്കും. നിശ്ചയമായും, അല്ലാഹു വിശാലനാണ്, സര്‍വ്വജ്ഞനാണ്.
തഫ്സീർ : 115-115
View   
وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًۭا ۗ سُبْحَـٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّۭ لَّهُۥ قَـٰنِتُونَ﴿١١٦﴾
volume_up share
وَقَالُوا = അവര്‍ പറയുന്നു اتَّخَذَ = സ്വീകരിച്ചു اللَّهُ = അല്ലാഹു وَلَدًا = സന്താനം سُبْحَانَهُ = അവന്‍ പരിശുദ്ധന്‍ بَل = പക്ഷേ, എന്നാല്‍ لَّهُ = അവന്നാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَالْأَرْضِ = ഭൂമിയിലും كُلٌّ لَّهُ = എല്ലാം അവന് قَانِتُونَ = കീഴ്‌പ്പെട്ടവരാണ്
അവര്‍ പറയുന്നു : അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്! (ഹാ!) അവന്‍ മഹാ പരിശുദ്ധന്‍! (അങ്ങിനെയല്ല;) പക്ഷേ, അവന്നത്രെ ആകാശങ്ങളിലും ഭൂമിയിലുമുള്ളത് (ഒക്കെയും) എല്ലാവരും അവന്ന് കീഴൊ തുങ്ങിയവരാണ്.
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿١١٧﴾
volume_up share
بَدِيعُ = മാതൃകയില്ലാതെ നിര്‍മിച്ചവന്‍ السَّمَاوَاتِ = ആകാശങ്ങളെ وَالْأَرْضِ = ഭൂമിയെയും وَإِذَا قَضَىٰ = അവന്‍ തീരുമാനിച്ചാല്‍ أَمْرًا = ഒരുകാര്യം فَإِنَّمَا يَقُولُ = എന്നാല്‍ അവന്‍ പറയുകയേയുള്ളൂ لَهُ = അതിനോട് كُن = ഉണ്ടാവുക فَيَكُونُ = അപ്പോഴതുണ്ടാകുന്നു
ആകാശങ്ങളെയും , ഭൂമിയെയും മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ (അവന്‍). അവന്‍ ഒരു കാര്യം (വേണമെന്ന്) തീരുമാനിച്ചാല്‍, "ഉണ്ടാകുക" എന്ന് അതിനോട് പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്.
തഫ്സീർ : 116-117
View   
وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌۭ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَـٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْـَٔايَـٰتِ لِقَوْمٍۢ يُوقِنُونَ﴿١١٨﴾
volume_up share
وَقَالَ = പറയുന്നു الَّذِينَ = യാതൊരു കൂട്ടര്‍ لَا يَعْلَمُونَ = അവര്‍ അറിയുകയില്ല لَوْلَا = ആയിക്കൂടേ, എന്തുകൊണ്ടില്ല يُكَلِّمُنَا = ഞങ്ങളോട് (നമ്മോട്) സംസാരിക്കും اللَّهُ = അല്ലാഹു أَوْ تَأْتِينَا = അല്ലെങ്കില്‍ നമുക്ക് (ഞങ്ങള്‍ക്ക്) വരും آيَةٌ = വല്ല ദൃഷ്ടാന്തവും كَذَٰلِكَ = അപ്പോലെ, അതുപ്രകാരം قَالَ الَّذِينَ = യാതൊരുകൂട്ടര്‍ പറഞ്ഞു مِن قَبْلِهِم = ഇവരുടെ മുമ്പുള്ള مِّثْلَ قَوْلِهِمْ = ഇവരുടെ വാക്ക്‌പോലെ تَشَابَهَتْ = പരസ്പരം സാദൃശ്യമായിരിക്കുന്നു قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ قَدْ بَيَّنَّا = നാം വിവരിച്ചിട്ടുണ്ട്,വ്യക്തമാക്കിയിട്ടുണ്ട് الْآيَاتِ = ദൃഷ്ടാന്തങ്ങളെ لِقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = അവര്‍ദൃഢമായി വിശ്വസിക്കുന്നു
അറിഞ്ഞുകൂടാത്തവര്‍ പറയുന്നു: അല്ലാഹു ഞങ്ങളോട് സംസാരിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വരുകയോ ചെയ്തുകൂടേ?! [എന്ത് കൊണ്ട് അതൊന്നും ഉണ്ടാകുന്നില്ല!] അതുപോലെ, ഇവര്‍ പറഞ്ഞതു പോലെ (ത്തന്നെ) ഇവരുടെ മുമ്പുള്ളവരും പറഞ്ഞിരിക്കുന്നു ! അവരുടെ (ഇരുകൂട്ടരുടെയും) ഹൃദയങ്ങള്‍ പരസ്പരം സാദൃശ്യമായിരിക്കുകയാണ്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
തഫ്സീർ : 118-118
View   
إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًۭا وَنَذِيرًۭا ۖ وَلَا تُسْـَٔلُ عَنْ أَصْحَـٰبِ ٱلْجَحِيمِ﴿١١٩﴾
volume_up share
إِنَّا أَرْسَلْنَاكَ = നിശ്ചയമായും നാം നിന്നെ അയച്ചു بِالْحَقِّ = യഥാര്‍ത്ഥവുമായി بَشِيرًا = സന്തോഷമറിയിക്കുന്നവനായി وَنَذِيرًا = താക്കീത്കാരനായും وَلَا تُسْأَلُ = നീചോദിക്കപ്പെടുകയുമില്ല عَنْ أَصْحَابِ = ആള്‍ക്കാരെപ്പറ്റി الْجَحِيمِ = കത്തിജ്ജ്വലിക്കുന്നതിന്‍റെ (നരകത്തിന്‍റെ)
നിശ്ചയമായും, നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി ക്കൊണ്ട് യഥാര്‍ത്ഥവുമായി അയച്ചിരിക്കുകയാണ്. കത്തിജ്ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരെപ്പറ്റി നീ ചോദിക്കപ്പെടുകയില്ല.
തഫ്സീർ : 119-119
View   
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍ﴿١٢٠﴾
volume_up share
وَلَن تَرْضَىٰ = തൃപ്തിപ്പെടുകയില്ല തന്നെ عَنكَ = നിന്നെക്കുറിച്ച് الْيَهُودُ = യഹൂദികള്‍ وَلَا النَّصَارَىٰ = ക്രിസ്ത്യാനികളും ഇല്ല حَتَّىٰ تَتَّبِعَ = നീ പിന്‍പററുവോളം مِلَّتَهُمْ = അവരുടെ മാര്‍ഗത്തെ, നടപടിക്രമത്തെ, മതത്തെ قُلْ = നീപറയുക إِنَّ هُدَى اللَّهِ = നിശ്ചയമായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം هُوَ الْهُدَىٰ = അതത്രെമാര്‍ഗദര്‍ശനം وَلَئِنِ اتَّبَعْتَ = നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم = അവരുടെ ഇച്ഛകളെ بَعْدَ الَّذِي = യാതൊന്നിന്‌ശേഷം جَاءَكَ = നിനക്ക് വന്നിരിക്കുന്നു مِنَ الْعِلْمِ = അറിവില്‍ നിന്നും مَا لَكَ = നിനക്കില്ല مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് مِن وَلِيٍّ = ഒരു ബന്ധുവും (രക്ഷകനും)രക്ഷാധികാരിയും وَلَا نَصِيرٍ = ഒരു സഹായകനുമില്ല.
യഹൂദികളാകട്ടെ, നസ്‌റാനി [ക്രിസ്ത്യാനി]കളാകട്ടെ, അവരുടെ (നടപടി) മാര്‍ഗത്തെ നീ പിന്‍പറ്റുന്നത് വരെയും നിന്നെക്കുറിച്ച് തൃപ്തിപ്പെടുകയില്ലതന്നെ. പറയുക: "നിശ്ചയമായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ മാര്‍ഗദര്‍ശനം." നീ (എങ്ങാനും) അറിവില്‍നിന്നും നിനക്ക് വന്ന കിട്ടിയതിന് ശേഷം, അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍. നിനക്ക് അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു രക്ഷകനുമില്ല; യാതൊരു സഹായകനുമില്ല.
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿١٢١﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ آتَيْنَاهُمُ = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ = (വേദ) ഗ്രന്ഥം يَتْلُونَهُ = അതവര്‍പാരായണം ചെയ്യുന്ന നിലയില്‍ حَقَّ تِلَاوَتِهِ = അതിനെ ഓതുന്ന (പാരായണം ചെയ്യുന്ന) മുറപ്രകാരം أُولَٰئِكَ = അക്കൂട്ടര്‍ يُؤْمِنُونَ بِهِ = അതില്‍ വിശ്വസിക്കും وَمَن = ആരെങ്കിലും, വല്ലവരും يَكْفُرْ بِهِ = അതില്‍ അവിശ്വസിക്കുന്ന (തായാല്‍) فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْخَاسِرُونَ = നഷ്ടക്കാര്‍
യാതൊരുകൂട്ടര്‍, അവര്‍ക്ക് നാം വേദഗ്രന്ഥം നല്‍കി അവരത് പാരായണമുറപ്രകാരം പാരായണം ചെയ്തു വരുന്നുവോ, അക്കൂട്ടര്‍ അതില്‍ വിശ്വസിക്കുന്നതാണ്. ആര്‍ അതില്‍ അവിശ്വസിക്കുന്നുവോ, അക്കൂട്ടര്‍തന്നെയാണ് നഷ്ടക്കാര്‍.
തഫ്സീർ : 120-121
View   
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ﴿١٢٢﴾
volume_up share
يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا = നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ = എന്‍റെ അനുഗ്രഹം الَّتِي أَنْعَمْتُ = ഞാന്‍ അനുഗ്രഹം ചെയ്തതായ عَلَيْكُمْ = നിങ്ങള്‍ക്ക് وَأَنِّي = ഞാന്‍ (ആകുന്നു) എന്നും فَضَّلْتُكُمْ = നിങ്ങളെശ്രേഷ്ഠരാക്കി(എന്നും) عَلَى الْعَالَمِينَ = ലോകരെക്കാള്‍
ഹേ, ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള എന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍, ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും (ഓര്‍ക്കുവിന്‍).
وَٱتَّقُوا۟ يَوْمًۭا لَّا تَجْزِى نَفْسٌ عَن نَّفْسٍۢ شَيْـًۭٔا وَلَا يُقْبَلُ مِنْهَا عَدْلٌۭ وَلَا تَنفَعُهَا شَفَـٰعَةٌۭ وَلَا هُمْ يُنصَرُونَ﴿١٢٣﴾
volume_up share
وَاتَّقُوا = നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا = ഒരു ദിവസത്തെ لَّا تَجْزِي = ഉപകരിക്കുക(പ്രതിഫലംനല്‍കുക)യില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും, വ്യക്തിയും عَن نَّفْسٍ = ഒരു ദേഹത്തിനും شَيْئًا = യാതൊന്നും (ഒട്ടും) وَلَا يُقْبَلُ = സ്വീകരിക്കപ്പെടുകയുമില്ല مِنْهَا = അതില്‍നിന്ന് عَدْلٌ = സമാനമായത്, പ്രായശ്ചിത്തം, തെണ്ടം وَلَا تَنفَعُهَا = അതിന് പ്രയോജനപ്പെടുകയുമില്ല شَفَاعَةٌ = ഒരു ശുപാര്‍ശയും وَلَا هُمْ = അവര്‍ ഇല്ലതാനും يُنصَرُونَ = സഹായിക്കപ്പെടും
ഒരു (വമ്പിച്ച) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാള്‍ ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയുമില്ല; അതിന് (ഒരാള്‍ക്കും) ഒരു ശുപാര്‍ശയും പ്രയോജനം ചെയ്കയുമില്ല. അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം).
തഫ്സീർ : 122-123
View   
وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَـٰتٍۢ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًۭا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّـٰلِمِينَ﴿١٢٤﴾
volume_up share
وَإِذِ ابْتَلَىٰ = പരീക്ഷണം ചെയ്ത സന്ദര്‍ഭം إِبْرَاهِيمَ = ഇബ്‌റാഹീമിനെ رَبُّهُ = അദ്ദേഹത്തിന്‍റെ റബ്ബ് بِكَلِمَاتٍ = ചില വാക്കുകള്‍ മൂലം فَأَتَمَّهُنَّ = എന്നിട്ട് അവയെഅദ്ദേഹം പൂര്‍ത്തിയാക്കി قَالَ = അവന്‍ പറഞ്ഞു إِنِّي جَاعِلُكَ = നിശ്ചയമായും ഞാന്‍ നിന്നെആക്കുന്നവനാണ് لِلنَّاسِ = മനുഷ്യര്‍ക്ക് إِمَامًا = നേതാവ് , മുമ്പന്‍ قَالَ = അദ്ദേഹം പറഞ്ഞു وَمِن ذُرِّيَّتِي = എന്‍റെ സന്തതികളില്‍ (സന്താനപരമ്പരയില്‍) നിന്നും قَالَ = അവന്‍ പറഞ്ഞു لَا يَنَالُ = ബാധിക്കുക (എത്തുക, കിട്ടുക)യില്ല عَهْدِي = എന്‍റെ കരാര്‍, വാഗ്ദത്തം الظَّالِمِينَ = അക്രമികളെ
ഇബ്‌റാഹീമിനെ അദ്ദേഹത്തിന്‍റെ റബ്ബ് ചില വാക്കുകള്‍ [കല്‍പനകള്‍] മൂലം പരീക്ഷണംനടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക)എന്നിട്ട്, അദ്ദേഹം അവ പൂര്‍ത്തിയാക്കി (നിര്‍വ്വഹിച്ചു). അവന്‍ പറഞ്ഞു: "ഞാന്‍നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്" അദ്ദേഹം പറഞ്ഞു: "എന്‍റെ സന്തതികളില്‍ നിന്നും (നേതാക്കളെ) ഉണ്ടാക്കേണമേ !)" അവന്‍ പറഞ്ഞു: "എന്‍റെ കരാറ് (അഥവാ വാഗ്ദത്തം) അക്രമികള്‍ക്ക് ബാധകമാകുകയില്ല."
തഫ്സീർ : 124-124
View   
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةًۭ لِّلنَّاسِ وَأَمْنًۭا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِـۧمَ مُصَلًّۭى ۖ وَعَهِدْنَآ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَـٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ﴿١٢٥﴾
volume_up share
وَإِذْ جَعَلْنَا = നാം ആക്കിയ സന്ദര്‍ഭം الْبَيْتَ = ആ വീട് (കഅ്ബഃ) مَثَابَةً = ഒരുസങ്കേതം لِّلنَّاسِ = മനുഷ്യര്‍ക്ക് وَأَمْنًا = അഭയവും وَاتَّخِذُوا = നിങ്ങള്‍ ഉണ്ടാക്കുകയുംചെയ്യുവിന്‍ مِن مَّقَامِ إِبْرَاهِيمَ = ഇബ്‌റാഹീം നിന്ന സ്ഥാനത്ത് നിന്ന് مُصَلًّى = ഒരു നമസ്‌കാരസ്ഥാനം وَعَهِدْنَا = നാം കല്‍പന കൊടുക്കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും أَن طَهِّرَا = നിങ്ങള്‍ രണ്ടാളും ശുദ്ധമാക്കണമെന്ന് بَيْتِيَ = എന്‍റെ വീട് لِلطَّائِفِينَ = ത്വവാഫ് ( പ്രദക്ഷിണം)ചെയ്യുന്നവര്‍ക്ക് وَالْعَاكِفِينَ = ഭജനമിരിക്കുന്നവര്‍ക്ക് وَالرُّكَّعِ = കുമ്പിടുന്ന (കുമ്പിട്ടുനമസ്‌കരിക്കുന്ന)വര്‍ക്കും السُّجُودِ = സുജൂദ് (സാഷ്ടാംഗ നമസ്‌കാരം)ചെയ്യുന്നവരായ
(ആ) വീട്ടിനെ [കഅ്ബഃയെ] നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും, ഒരു നിര്‍ഭയ(സ്ഥാന)വും ആക്കിവെച്ച സന്ദര്‍ഭം (ഓര്‍ക്കുക) മക്വാമു ഇബ്‌റാഹീമില്‍ [ഇബ്‌റാഹീം നിന്ന സ്ഥാനത്തില്‍] നിന്നും ഒരു നമസ്‌കാര സ്ഥാനം നിങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുവിന്‍, ഇബ്‌റാഹീമിനും, ഇസ്മാഈലിനും നാം കല്‍പന കൊടുക്കുകയും ചെയ്തിരിക്കുന്നു. ത്വവാഫ് [പ്രദക്ഷിണം] ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും സാഷ്ടാംഗം കുമ്പിട്ടു നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി നിങ്ങള്‍ രണ്ടാളും എന്‍റെ വീടിനെ ശുദ്ധമാക്കണമെന്ന്.
തഫ്സീർ : 125-125
View   
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ ٱجْعَلْ هَـٰذَا بَلَدًا ءَامِنًۭا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًۭا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ﴿١٢٦﴾
volume_up share
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّ = എന്‍റെ റബ്ബേ اجْعَلْ هَٰذَا = ഇതിനെ നീ ആക്കേണമേ بَلَدًا = ഒരു രാജ്യം آمِنًا = നിര്‍ഭയമായ وَارْزُقْ = നീആഹാരം (ഉപജീവനം) നല്‍കുകയും വേണമേ أَهْلَهُ = അതിലെ ആള്‍ക്കാര്‍ക്ക് مِنَ الثَّمَرَاتِ = ഫലങ്ങളാല്‍, ഫലവര്‍ഗങ്ങളില്‍ നിന്ന് مَنْ آمَنَ = വിശ്വസിച്ചവര്‍ക്ക് مِنْهُم = അവരില്‍ നിന്ന് بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അവസാനത്തെ ദിവസത്തിലും قَالَ = അവന്‍ പറഞ്ഞു وَمَن كَفَرَ = അവിശ്വസിച്ചവര്‍ക്കും, അവിശ്വസിച്ചവനും فَأُمَتِّعُهُ = എന്നിട്ട്(എന്നാല്‍) അവന് ഞാന്‍ സുഖം അനുഭവിപ്പിക്കും, ഉപയോഗപ്പെടുത്തിക്കൊടുക്കും قَلِيلًا = അല്‍പം ثُمَّ = പിന്നെ أَضْطَرُّهُ = അവനെ ഞാന്‍ നിര്‍ബന്ധിതനാക്കും,നിര്‍ബ്ബന്ധമായികൊണ്ടുവരും إِلَىٰ عَذَابِ = ശിക്ഷയിലേക്ക് النَّارِ = നരകത്തിന്‍റെ وَبِئْسَ = വളരെ ചീത്ത الْمَصِيرُ = (ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം
ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) എന്‍റെ റബ്ബേ, നീ ഇതൊരു നിര്‍ഭയമായ രാജ്യമാക്കുകയും അതിലെ ആള്‍ക്കാര്‍ക്ക്ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും വേണമേ! (അതെ) അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് (ആഹാരവും നല്‍കണേ) അവന്‍ പറഞ്ഞു: അവിശ്വസിച്ചവന്നും (ആഹാരം നല്‍കുന്നതാണ്) എന്നാല്‍, അവനെ ഞാന്‍ അല്‍പം സുഖമനുഭവിപ്പിക്കും. പിന്നീട് അവനെ ഞാന്‍ നരകശിക്ഷയിലേക്ക് (വരുവാന്‍) നിര്‍ബന്ധിതനാക്കുന്നതാണ്. (ആ) വന്ന് ചേരുന്ന (മടക്ക) സ്ഥാനം വളരെ ചീത്ത!
തഫ്സീർ : 126-126
View   
وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَـٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ﴿١٢٧﴾
volume_up share
وَإِذْ يَرْفَعُ = ഉയര്‍ത്തുന്ന (പൊക്കിയിരുന്ന)സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം الْقَوَاعِدَ = അടിത്തറകളെ, അസ്തിവാരം مِنَ الْبَيْتِ = (ആ) വീട്ടില്‍നിന്ന് وَإِسْمَاعِيلُ = ഇസ്മാഈലും رَبَّنَا = ഞങ്ങളുടെ റബ്ബേ تَقَبَّلْ = നീ സ്വീകരിക്കണേ مِنَّا = ഞങ്ങളില്‍ നിന്ന് إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
(ആ) വീട്ടില്‍ നിന്നും (അതിന്‍റെ) അടിത്തറ ഇബ്‌റാഹീമും, ഇസ്മാഈലും (കെട്ടി) ഉയര്‍ത്തിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) (അവര്‍ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു) ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍.
رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةًۭ مُّسْلِمَةًۭ لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ﴿١٢٨﴾
volume_up share
رَبَّنَا = ഞങ്ങളുടെ റബ്ബേ وَاجْعَلْنَا = ഞങ്ങളെ നീ ആക്കുകയും വേണമേ مُسْلِمَيْنِ = കീഴൊതുങ്ങിയവര്‍ لَكَ = നിനക്ക് وَمِن ذُرِّيَّتِنَا = ഞങ്ങളുടെ സന്തതികളില്‍ നിന്നും أُمَّةً = ഒരു സമുദായത്തെ مُّسْلِمَةً = കീഴ്‌പെട്ട لَّكَ = നിനക്ക് وَأَرِنَا = ഞങ്ങള്‍ക്ക് കാട്ടിത്തരുകയും വേണമേ مَنَاسِكَنَا = ഞങ്ങളുടെ ആരാധനാ കര്‍മങ്ങളെ, ത്യാഗ കര്‍മങ്ങളെ, ബലികാര്യങ്ങളെ وَتُبْ عَلَيْنَا = ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും വേണമേ إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെയാണ് التَّوَّابُ = അധികം പശ്ചാത്താപംസ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ(രണ്ടാളെയും) നിനക്ക് കീഴൊതുങ്ങിയവരാക്കുകയും ചെയ്യേണമേ !ഞങ്ങളുടെ സന്തതികളില്‍ നിന്ന്നിനക്ക് കീഴ്‌പ്പെടുന്നതായ ഒരുസമുദായത്തെ (ഉണ്ടാക്കേണമേ!) ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാകര്‍മങ്ങള്‍ (ത്യാഗ കര്‍മങ്ങള്‍) കാണിച്ചു തരുകയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് (വളരെ) പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
رَبَّنَا وَٱبْعَثْ فِيهِمْ رَسُولًۭا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ﴿١٢٩﴾
volume_up share
رَبَّنَا = ഞങ്ങളുടെ റബ്ബേ وَابْعَثْ = നീ നിയോഗിക്കുകയും വേണമേ فِيهِمْ = അവരില്‍ നിന്ന് رَسُولًا = ഒരു ദൂതനെ مِّنْهُمْ = അവരില്‍നിന്ന് يَتْلُو = ഓതിക്കൊടുക്കും عَلَيْهِمْ = അവര്‍ക്ക് آيَاتِكَ = നിന്‍റെ ആയത്തുകള്‍, ലക്ഷ്യങ്ങള്‍(വചനങ്ങള്‍) وَيُعَلِّمُهُمُ = അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യും الْكِتَابَ = വേദ(ഗ്രന്ഥം) وَالْحِكْمَةَ = വിജ്ഞാനവും തത്വവും وَيُزَكِّيهِمْ = അവരെ സംസ്‌കരിക്കും إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
ഞങ്ങളുടെ റബ്ബേ, അവരില്‍നിന്ന് (തന്നെ) ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! (അതെ,) അവര്‍ക്ക് നിന്‍റെ ആയത്തു [ദൃഷ്ടാന്തം ]കള്‍ ഓതിക്കൊടുക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും, വിജ്ഞാനവും പഠിപ്പിക്കുകയും, അവരെ സംസ്‌ക്കരിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, നീ തന്നെയാണ്പ്രതാപശാലിയും, അഗാധജ്ഞനുമായുളളവന്‍
തഫ്സീർ : 127-129
View   
وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَـٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ﴿١٣٠﴾
volume_up share
وَمَن = ആര്‍, ഏതൊരുത്തന്‍ يَرْغَبُ عَن = അതൃപ്തിപ്പെടും مِّلَّةِ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ മാര്‍ഗത്തോട് إِلَّا مَن = യാതൊരുവനല്ലാതെ سَفِهَ = അവന്‍ വിഡ്ഢിയാക്കി نَفْسَهُ = തന്നെത്തന്നെ وَلَقَدِ = തീര്‍ച്ചയായും ഉണ്ട് اصْطَفَيْنَاهُ = അദ്ദേഹത്തെ നാം തിരഞ്ഞെടുത്തു, തെളിയിച്ചെടുത്തു فِي الدُّنْيَا = ഇഹലോകത്തില്‍ وَإِنَّهُ = നിശ്ചയമായും അദ്ദേഹമാകട്ടെ فِي الْآخِرَةِ = പരലോകത്തില്‍ لَمِنَ الصَّالِحِينَ = സജ്ജനങ്ങളില്‍ പെട്ടവനാണ്
ആരാണ് ഇബ്‌റാഹീമിന്‍റെ മാര്‍ഗത്തോട് അതൃപ്തി കാണിക്കുക - തന്നെത്തന്നെ ഭോഷനാക്കിയവനല്ലാതെ? ഇഹത്തില്‍ അദ്ദേഹത്തെ നാം (ശുദ്ധനായി ) തിരഞ്ഞെടുത്തിട്ടുണ്ട്: പരലോകത്തില്‍ അദ്ദേഹമാകട്ടെ, നിശ്ചയമായും സജ്ജനങ്ങളില്‍ പെട്ടവനുമാകുന്നു.
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَـٰلَمِينَ﴿١٣١﴾
volume_up share
إِذْ قَالَ لَهُ = അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ رَبُّهُ = അദ്ദേഹത്തിന്‍റെ രക്ഷിതാവ് أَسْلِمْ = നീ കീഴൊതുങ്ങുക, മുസ്‌ലിമാകുക قَالَ = അദ്ദേഹം പറഞ്ഞു أَسْلَمْتُ = ഞാന്‍ കീഴൊതുങ്ങിയിരിക്കുന്നു لِرَبِّ الْعَالَمِينَ = ലോകരക്ഷിതാവിന്
അദ്ദേഹത്തോട് തന്‍റെ രക്ഷിതാവ് നീ കീഴൊതുങ്ങുക [മുസ്‌ലിമാകുക] എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു.
وَوَصَّىٰ بِهَآ إِبْرَٰهِـۧمُ بَنِيهِ وَيَعْقُوبُ يَـٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴿١٣٢﴾
volume_up share
وَوَصَّىٰ بِهَا = ഇതിനെപ്പറ്റി വസ്വിയ്യത്തും ചെയ്തു إِبْرَاهِيمُ = ഇബ്‌റാഹീം بَنِيهِ = തന്‍റെ മക്കളോട്, പുത്രന്മാരോട് وَيَعْقُوبُ = യഅ്ക്വൂബും يَا بَنِيَّ = എന്‍റെ മക്കളേ, പുത്രന്‍മാരേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَىٰ = തിരഞ്ഞെടുത്തു (തെളിയിച്ചെടുത്തു) തന്നിരിക്കുന്നു لَكُمُ = നിങ്ങള്‍ക്ക് الدِّينَ = മതത്തെ, നടപടി ക്രമത്തെ فَلَا تَمُوتُنَّ = അതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ മരണപ്പെടരുത് إِلَّا وَأَنتُم = നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ مُّسْلِمُونَ = കീഴൊതുങ്ങിയവര്‍ മുസ്‌ലിംകള്‍
ഇതിനെപ്പററി ഇബ്‌റാഹീം തന്‍റെ മക്കളോട് വസ്വിയ്യത്തും ചെയ്തിരിക്കുന്നു: യഅ്ക്വൂബും തന്‍റെ മക്കളോട് (അതെ) എന്‍റെ മക്കളേ, നിശ്ചയമായും, അല്ലാഹു നിങ്ങള്‍ക്ക് മതത്തെ (ശുദ്ധമാക്കി) തിരഞ്ഞെടുത്തു തന്നിരിക്കുന്നു : ആകയാല്‍, നിങ്ങള്‍ കീഴൊതുങ്ങിയവരായി [മുസ്‌ലിംകളായി] ക്കൊണ്ടല്ലാതെ തീര്‍ച്ചയായും മരണപ്പെടരുത് എന്ന്.
തഫ്സീർ : 130-132
View   
أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَـٰهَكَ وَإِلَـٰهَ ءَابَآئِكَ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ إِلَـٰهًۭا وَٰحِدًۭا وَنَحْنُ لَهُۥ مُسْلِمُونَ﴿١٣٣﴾
volume_up share
أَمْ = അതല്ല, അതോ كُنتُمْ = നിങ്ങള്‍ ആയിരുന്നു(വോ) شُهَدَاءَ = സാക്ഷികള്‍, സന്നിഹിതര്‍ إِذْ حَضَرَ = ആസന്നമായ സന്ദര്‍ഭത്തില്‍ يَعْقُوبَ = യഅ്ക്വൂബിന് الْمَوْتُ = മരണം إِذْ قَالَ = അതായത് അദ്ദേഹം പറഞ്ഞപ്പോള്‍ لِبَنِيهِ = തന്റെ മക്കളോട്, പുത്രന്‍മാരോട് مَا تَعْبُدُونَ = നിങ്ങള്‍ എന്തിനെ (ഏതിനെ)ആരാധിക്കും مِن بَعْدِي = എന്റെ ശേഷം قَالُوا = അവര്‍ പറഞ്ഞു نَعْبُدُ = ഞങ്ങള്‍ ആരാധിക്കും إِلَٰهَكَ = നിങ്ങളുടെ ആരാധ്യനെ-ദൈവത്തെ وَإِلَٰهَ آبَائِكَ = നിങ്ങളുടെ പിതാക്കളുടെ ആരാധ്യനെയും إِبْرَاهِيمَ = അതായത് ഇബ്‌റാഹീമിന്‍റെ وَإِسْمَاعِيلَ = ഇസ്മായീലിന്റെയും وَإِسْحَاقَ = ഇസ്ഹാക്വിന്റെയും إِلَٰهًا وَاحِدًا = ഒരേ ഒരാരാധ്യനെ وَنَحْنُ لَهُ = ഞങ്ങളാകട്ടെ അവന് مُسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)ആകുന്നു (താനും)
അതല്ല. യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത്, അദ്ദേഹം തന്റെ മക്കളോട് നിങ്ങള്‍ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: "നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്‌റാഹീമിന്റെയും ഇസ്മായീലിന്റെയും ഇസ്ഹാക്വിന്റെയും - ആരാധ്യനുമായുള്ളവനെ - (അതെ) ഒരേ ഒരു ആരാധ്യനെ - (ത്തന്നെ) ഞങ്ങള്‍ ആരാധിക്കും; ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആയിരിക്കും".
تِلْكَ أُمَّةٌۭ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ﴿١٣٤﴾
volume_up share
تِلْكَ = അത് أُمَّةٌ = ഒരു സമുദായമത്രെ قَدْ خَلَتْ = അത് കഴിഞ്ഞുപോയി لَهَا = അതിനുണ്ട്, ഉണ്ടായിരിക്കും مَا كَسَبَتْ = അത് സമ്പാദിച്ചുവെച്ചത് , നേടിയത് وَلَكُم = നിങ്ങള്‍ക്കുമുണ്ട് مَّا كَسَبْتُمْ = നിങ്ങള്‍ സമ്പാദിച്ചുവെച്ചത് وَلَا تُسْأَلُونَ = നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല عَمَّا كَانُوا = അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും
അതൊരു സമുദായം - അതു (കാലം) കഴിഞ്ഞുപോയി! അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും; നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കപ്പെടുന്നതുമല്ല.
തഫ്സീർ : 133-134
View   
وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَـٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًۭا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٣٥﴾
volume_up share
وَقَالُوا = അവര്‍ പറയുന്നു, പറയുകയും ചെയ്തു كُونُوا = നിങ്ങള്‍ ആകുവിന്‍ هُودًا = ജൂതന്‍മാര്‍ أَوْ نَصَارَىٰ = അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ تَهْتَدُوا = (എന്നാല്‍) നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും قُلْ = നീ പറയുക بَلْ = പക്ഷേ مِلَّةَ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ മാര്‍ഗം , മതം, നടപടി حَنِيفًا = ഋജുമാനസനായിക്കൊണ്ട്, ശുദ്ധ ഹൃദയനായിക്കൊണ്ടുള്ള وَمَا كَانَ = അദ്ദേഹം ആയിരുന്നിട്ടുമില്ല مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ പെട്ട(വന്‍)
അവര്‍ [വേദക്കാര്‍] പറയുന്നു: നിങ്ങള്‍ യഹൂദികളോ നസ്‌റാനി [ക്രിസ്ത്യാനി]കളോ ആയിക്കൊള്ളുവിന്‍, എന്നാല്‍ നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും. പറയുക (അതല്ല) പക്ഷെ ഋജുമനസ്‌കനായിരുന്ന ഇബ്‌റാഹീമിന്‍റെ മാര്‍ഗം [അതാണ് ഞങ്ങള്‍ പിന്‍പറ്റുക] അദ്ദേഹം "മുശ്‌രിക്കു" [ബഹുദൈവ വിശ്വാസി]കളില്‍ പെട്ടവനായിരുന്നതുമില്ല.
തഫ്സീർ : 135-135
View   
قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ﴿١٣٦﴾
volume_up share
قُولُوٓاْ= നിങ്ങള്‍ പറയുവിന്‍ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിലും إِلَيْنَا = ഞങ്ങള്‍ക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതി(കുലം)കള്‍ക്കും പൗത്രന്‍മാര്‍ക്കും وَمَا أُوتِيَ = കൊടുക്കപ്പെട്ടതിലും مُوسَىٰ وَعِيسَىٰ = മൂസാക്കും ഈസാക്കും وَمَا أُوتِيَ = കൊടുക്കപ്പെട്ടതിലും النَّبِيُّونَ = പ്രവാചകന്മാര്‍ക്ക് مِن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് لَا نُفَرِّقُ = ഞങ്ങള്‍ വ്യത്യാസം വരുത്തുകയില്ല, വേര്‍പിരിക്കുന്നതല്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّنْهُمْ = അവരില്‍ നിന്ന് وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് مُسْلِمُونَ = കീഴൊതുങ്ങിയവര്‍(മുസ്‌ലിംകള്‍)ആകുന്നു
(സത്യവിശ്വാസികളേ) നിങ്ങള്‍ പറയുവിന്‍: ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ) സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാക്കും, ഈസാക്കും നല്‍കപ്പെട്ടതിലും, പ്രവാചകന്‍മാര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും (എല്ലാം) വിശ്വസിച്ചിരിക്കുന്നു. അവരില്‍ നിന്ന്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം വരുത്തുന്നില്ല. ഞങ്ങള്‍ അവന് [അല്ലാഹുവിന് ] കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആകുന്നു.
فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍۢ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١٣٧﴾
volume_up share
فَإِنْ آمَنُوا = എന്നിട്ട് അവര്‍ വിശ്വസിച്ചെങ്കില്‍ بِمِثْلِ مَا = യാതൊന്നുപോലെയുള്ളതില്‍ آمَنتُم بِهِ = നിങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു فَقَدِ = എന്നാല്‍ തീര്‍ച്ചയായും اهْتَدَوا = അവര്‍ സന്മാര്‍ഗം പ്രാപിച്ചു وَّإِن تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞുവെങ്കില്‍ فَإِنَّمَا هُمْ = എന്നാല്‍ നിശ്ചയമായും അവര്‍ فِي شِقَاقٍ = കക്ഷിപിരിവില്‍ (കക്ഷിത്തത്തില്‍) തന്നെ فَسَيَكْفِيكَهُمُ = എന്നാല്‍ വഴിയെ അവന്‍ അവരെ നിനക്ക് തടുത്തുതരും, അവരോട് നിനക്ക് മതിയായേക്കും اللَّهُ = അല്ലാഹു وَهُوَ = അവന്‍, അവന്‍ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
എന്നിട്ട്, നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു. എന്നാല്‍, അവരെ (നേരിടുവാന്‍) നിനക്ക് അല്ലാഹു മതിയാകും. അവന്‍ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةًۭ ۖ وَنَحْنُ لَهُۥ عَـٰبِدُونَ﴿١٣٨﴾
volume_up share
صِبْغَةَ = വര്‍ണ്ണം നല്‍കല്‍, ചായംകൊടുക്കല്‍ اللَّهِ = അല്ലാഹുവിന്‍റെ وَمَنْ = ആരാണ് , ആരുണ്ട് أَحْسَنُ = അധികം നല്ലവന്‍ مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ صِبْغَةً = വര്‍ണം നല്‍കലില്‍, ചായംകൊടുക്കലില്‍ وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് عَابِدُونَ = ആരാധിക്കുന്നവരാകുന്നു
(അതെ) അല്ലാഹുവിന്‍റെ വര്‍ണ്ണം നല്‍കല്‍! [അതത്രെ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്]. ആരാണ്, വര്‍ണം നല്‍കുന്നതില്‍ അല്ലാഹു വിനെക്കാള്‍ നല്ലവന്‍?! ഞങ്ങള്‍ അവന് തന്നെ ആരാധന ചെയ്യുന്നവരുമാകുന്നു.
തഫ്സീർ : 136-138
View   
قُلْ أَتُحَآجُّونَنَا فِى ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ وَنَحْنُ لَهُۥ مُخْلِصُونَ﴿١٣٩﴾
volume_up share
قُلْ = നീ പറയുക أَتُحَاجُّونَنَا = നിങ്ങള്‍ ഞങ്ങളോട് ന്യായവാദം (തര്‍ക്കം)നടത്തുകയോ فِي اللَّهِ = അല്ലാഹുവി(ന്‍റെ കാര്യത്തി)ല്‍ وَهُوَ رَبُّنَا = അവന്‍ ഞങ്ങളുടെ റബ്ബാണ് وَرَبُّكُمْ = നിങ്ങളുടെ റബ്ബുമാണ്, നിങ്ങളുടെയും റബ്ബാണ് وَلَنَا = ഞങ്ങള്‍ക്കായിരിക്കും, ഞങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُنَا = ഞങ്ങളുടെ കര്‍മങ്ങള്‍ وَلَكُمْ = നിങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُكُمْ = നിങ്ങളുടെ കര്‍മങ്ങള്‍ وَنَحْنُ = ഞങ്ങളാവട്ടെ لَهُ = അവന് مُخْلِصُونَ = നിഷ്‌കളങ്കരാകുന്നു
നീ പറയുക: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് ന്യായവാദം നടത്തുകയോ? അവനാകട്ടെ, ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാണ്താനും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങളം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളുമാണുള്ളതും. ഞങ്ങള്‍ അവനോട് നിഷ്‌കളങ്കന്‍മാരുമത്രെ.
أَمْ تَقُولُونَ إِنَّ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَـٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿١٤٠﴾
volume_up share
أَمْ تَقُولُونَ = അതല്ല നിങ്ങള്‍ പറയുന്നുവോ إِنَّ إِبْرَاهِيمَ = നിശ്ചയമായും ഇബ്‌റാഹീം وَإِسْمَاعِيلَ = ഇസ്മാഈലും وَإِسْحَاقَ = ഇസ്ഹാക്വും وَيَعْقُوبَ = യഅ്ഖൂബും وَالْأَسْبَاطَ = (യഅ്ക്വൂബ്)സന്തതികളും كَانُوا = അവരായിരുന്നു(എന്ന്) هُودًا = ജൂതന്‍മാര്‍ أَوْ نَصَارَىٰ = അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ قُلْ = നീ പറയുക أَأَنتُمْ = നിങ്ങളോ أَعْلَمُ = അധികം അറിയുന്നവര്‍ أَمِ اللَّهُ = അതോ അല്ലാഹുവോ وَمَنْ = ആരാണ് أَظْلَمُ = അധികം അക്രമി مِمَّن كَتَمَ = മറച്ചുവെച്ചവനെക്കാള്‍ شَهَادَةً = ഒരു സാക്ഷ്യം, വല്ല സാക്ഷ്യത്തെയും عِندَهُ = തന്‍റെ പക്കലുള്ള مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
അതല്ല, നിങ്ങള്‍ പറയുന്നുവോ: നിശ്ചയമായും ഇബ്‌റാഹീമും, ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും സന്തതികളും, യഹൂദികളോ, അല്ലെങ്കില്‍ നസ്‌റാനി [ക്രിസ്ത്യാനികളോ] ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത് ?! നീ പറയുക: "നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതല്ല അല്ലാഹുവോ?! അല്ലാഹുവിങ്കല്‍ നിന്ന് (സിദ്ധിച്ചതായി) തന്‍റെ പക്കലുള്ള വല്ല സാക്ഷ്യത്തെയും, മറച്ചു വെച്ചവനെക്കാള്‍ അധികം അക്രമി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല."
തഫ്സീർ : 139-140
View   
تِلْكَ أُمَّةٌۭ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ﴿١٤١﴾
volume_up share
تِلْكَ = അത് أُمَّةٌ = ഒരു സമുദായം قَدْ خَلَتْ = അത് കഴിഞ്ഞുപോയി لَهَا = അതിനുണ്ടായിരിക്കും مَا كَسَبَتْ = അതു സമ്പാദിച്ചത് وَلَكُم = നിങ്ങള്‍ക്കുണ്ടായിരിക്കും مَّا كَسَبْتُمْ = നിങ്ങള്‍ സമ്പാദിച്ചത് وَلَا تُسْأَلُونَ = നിങ്ങള്‍ ചോദിക്കപ്പെടുന്നതല്ല عَمَّا كَانُوا = അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും
അതൊരു സമുദായം - അത് (കാലം) കഴിഞ്ഞുപോയി അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും. നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും;. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല.
തഫ്സീർ : 141-141
View   

arrow_back_ios
1:1
1:2
1:3
1:4
1:5
1:6
1:7
2:1
2:2
2:3
2:4
2:5
2:6
2:7
2:8
2:9
2:10
2:11
2:12
2:13
2:14
2:15
2:16
2:17
2:18
2:19
2:20
2:21
2:22
2:23
2:24
2:25
2:26
2:27
2:28
2:29
2:30
2:31
2:32
2:33
2:34
2:35
2:36
2:37
2:38
2:39
2:40
2:41
2:42
2:43
2:44
2:45
2:46
2:47
2:48
2:49
2:50
2:51
2:52
2:53
2:54
2:55
2:56
2:57
2:58
2:59
2:60
2:61
2:62
2:63
2:64
2:65
2:66
2:67
2:68
2:69
2:70
2:71
2:72
2:73
2:74
2:75
2:76
2:77
2:78
2:79
2:80
2:81
2:82
2:83
2:84
2:85
2:86
2:87
2:88
2:89
2:90
2:91
2:92
2:93
2:94
2:95
2:96
2:97
2:98
2:99
2:100
2:101
2:102
2:103
2:104
2:105
2:106
2:107
2:108
2:109
2:110
2:111
2:112
2:113
2:114
2:115
2:116
2:117
2:118
2:119
2:120
2:121
2:122
2:123
2:124
2:125
2:126
2:127
2:128
2:129
2:130
2:131
2:132
2:133
2:134
2:135
2:136
2:137
2:138
2:139
2:140
2:141