നമ്പര്‍ |
പേരുകള്‍:അറബിയില്‍ |
മലയാളത്തില്‍ |
കുറിപ്പുകള്‍ |
1. |
بحر لوط |
ലൂത്ത്വ് കടല്‍ |
ലൂത്ത്വ് (عليه السلام) നബിയെ അല്ലാഹു രക്ഷിച്ചതും അദ്ദേഹത്തിന്റെ ജനതയെ നശിപ്പിച്ചതും, 1ഉം 2ഉം പേരുകള്‍ സൂചിപ്പിക്കുന്നു. |
2. |
بحيرة لوط |
ലൂത്ത്വ് തടാകം |
നാലുപുറവും കരയാല്‍ ചുറ്റപ്പെട്ടതുകൊണ്ട് തടാകമെന്നും, കേവലം വലുതാകകൊണ്ട് കടല്‍ എന്നും പറയുന്നു. |
3. |
البحر الميت |
ചാവുകടല്‍ (Dead Sea) |
ജീവികള്‍ വളരുന്നില്ല, അതിയായ കാറ്റില്ലാത്തപ്പോള്‍ നിശ്ചലമായിരിക്കയും ചെയ്യും. |
4. |
البحر المنتن |
ദുര്‍ഗ്ഗന്ധക്കടല്‍ |
വെള്ളത്തില്‍ ധാരാളം ദ്രവകവസ്തുക്കളുള്ളതുകൊണ്ട് അതില്‍നിന്ന് അസഹ്യമായ ഒരുതരം നാറ്റം വമിക്കുന്നു. |
5. |
بحيرة الزفت |
താര്‍തടാകം, താര്‍കടല്‍ |
ഒരുതരം താറിന്റെ അംശം കലര്‍ന്നിരിക്കുന്നു. |
6. |
بحيرة الملح |
ഉപ്പുതടാകം, ഉപ്പുകടല്‍ |
ഉപ്പിന്റെ അംശം അധികമുണ്ട്. |
7. |
البحر الشرقي |
കിഴക്കേ കടല്‍ |
മദ്ധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. |
8. |
بحيرة البرية |
മരുഭൂ തടാകം |
സിറിയന്‍ മരുഭൂമിയെയും, അറേബ്യന്‍ മരുഭൂമിയെയും തൊട്ടുകിടക്കുന്നു. |
9. |
بحيرة سدوم |
സോദോം തടാകം. |
ലൂത്ത്വ് നബിയുടെ സമുദായക്കാ൪ നിവസിച്ചിരുന്ന അഞ്ച് രാജ്യങ്ങളില്‍ പ്രധാനപ്പെട്ട സോദോം പട്ടണം അതില്‍ മുങ്ങിപ്പോയിരിക്കുന്നു. മറ്റൊരു പ്രധാന രാജ്യമായിരുന്ന ഗോമോറായും (غمورية) വേറെ മൂന്നു രാജ്യങ്ങളും ശിക്ഷയില്‍ നശിക്കുകയുണ്ടായിട്ടുണ്ട്. |