ഇനങ്ങള്‍ |
അറബി നിഘണ്ടുക്കളില്‍ കാണാവുന്ന ഉദാഹരണങ്ങള്‍ |
അറബിയില്‍ അര്‍ത്ഥങ്ങള്‍ |
അതനുസരിച്ച് മലയാളത്തില്‍ ‘ള്വറബ‘ക്കു വരുന്ന അര്‍ത്ഥങ്ങള്‍ |
കുറിപ്പുകള്‍ |
1. |
ضَرَبَ الْلَّيْلُ |
اي طال |
(രാത്രി) ദീര്‍ഘിച്ചു |
‘ള്വറബ’ക്കു ഇവിടെ കര്‍മ്മമില്ല കര്‍ത്താവിനനുസരിച്ച് അര്‍ത്ഥം മാറുന്നു. |
|
ضَرَبَ الْعَقْرَبُ |
اي لدغت |
(തേള്‍) കടിച്ചു (കുത്തി) |
|
|
ضَرَبَ الزّمَانُ |
اي ماضي |
(കാലം) കഴിഞ്ഞു |
|
2. |
ضَرَبَ الْمِثَالَ |
قاله وبينّه |
(ഉപമ) പറഞ്ഞു/ വിവരിച്ചു |
ഈ നാലിലും കര്‍മ്മങ്ങള്‍ ഉണ്ട്. ഓരോ കര്‍മ്മത്തിനും അനുസരിച്ച ‘ള്വറബ’യുടെ അര്‍ത്ഥം മാറുന്നു. |
|
ضَرَبَ الْاَجَلَ |
عينه |
(അവധി) നിശ്ചയിച്ചു (നിര്‍ണ്ണയിച്ചു) |
|
|
ضَرَبَ الْدِّرْهَمَ |
سبكه وطبعه |
(പണം)അടിച്ചു/ വാര്‍ത്തു |
|
|
ضَرَبَ الْطَّرِيقَ |
جعله وبينه |
(പണം)(വഴി) നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) വ്യക്തമാക്കി |
|
3. |
ضَرَبَهُ |
اصابه بضربة سيف او عصا ونحوهما |
(വാള്‍, വടി മുതലായവ കൊണ്ട്) അടിച്ചു/ വെട്ടി |
ഇതാണ് ‘ള്വറബ’യുടെ സാക്ഷാല്‍ രൂപവും, സാധാരണ അര്‍ത്ഥവും. ഇവിടെയും കര്‍മ്മം ആവശ്യമാണ്. |
4. |
ضَرَبَهُ بِالْعَصَا |
اصابه بضربة العصا |
(വടികൊണ്ടുള്ള അടി) ബാധിപ്പിച്ചു (അടിച്ചു) |
വാള്‍ കൊണ്ടാകുമ്പോള്‍ ‘വെട്ടി’ എന്നും, വടികൊണ്ടാകുമ്പോള്‍ ‘അടിച്ചു’ എന്നും മാത്രമേ അര്‍ത്ഥമുള്ളു. |
|
ضَرَبَ بِالسِّيْفِ |
اصابه بضربه السيف |
(വാള്‍കൊണ്ടുള്ള അടി) ബാധിപ്പിച്ചു (വെട്ടി) |
|
5 |
ضَرَبَ فِي الْأَرْضِ |
سافر |
(ഭൂമിയില്‍) യാത്രചെയ്തു |
ഇവയിൽ ‘ള്വറബ’ എന്ന ക്രിയ സംഭവിച്ചതു ഭൂമിയിലും, സമുദ്രത്തിലുമാകുമ്പോള്‍ ‘യാത്രചെയ്തു’ എന്നാണര്‍ത്ഥം. കുഴലില്‍ ആകുമ്പോള്‍ ‘ഊതി’ എന്നും, ഭക്ഷണത്തിലാകുമ്പോള്‍ അതില്‍ ‘പങ്കെടുത്തു’ എന്നും അര്‍ത്ഥമാകുന്നു. |
|
ضَرَبَ فِي الْبَحْرِ |
سافر |
(സമുദ്രത്തില്‍) യാത്രചെയ്തു |
|
|
ضَرَبَ فِي الْبُوقِ |
نفخ |
(കുഴലില്‍) ഊതി |
|
|
ضَرَبَ مَعَ فِي الطَّعَامِ |
اشترك واكل |
(ഭക്ഷണത്തില്‍) ഒന്നിച്ചു പങ്കെടുത്തു/ തിന്നു. |
|
6. |
ضَرَبَ السِّتَّةَ في الخمسة |
كرر فيها |
(ആറിനെ അഞ്ചില്‍) ഗുണിച്ചു, പെരുക്കി |
ഒന്നാമത്തേതില്‍ കര്‍മ്മമുണ്ടു പക്ഷേ, അതു ‘ആറു’ എന്ന സംഖ്യാ നാമമായതുകൊണ്ടു ‘പെരുക്കി’ എന്നര്‍ത്ഥം വന്നു. രണ്ടാമത്തേതില്‍ കര്‍മ്മമില്ല. في (ഇല്‍) എന്ന അവ്യയത്തിന്റെ സ്ഥാനത്തും عن (വിട്ട്) എന്ന അവ്യയമാണുള്ളതു. |
|
ضَرَبَ عَنْهُ |
اعرض |
(അതിനെ വിട്ട്) തിരിഞ്ഞു പോയി, അവഗണിച്ചു. |
|
നമ്പ്ര് |
തഫ്സീറുകളില്‍ കൊടുത്ത അര്‍ത്ഥം |
തഫ്സീറുകളില്‍ പറഞ്ഞ വാക്കുകളുടെ സാരം മലയാളത്തില്‍ |
കുറിപ്പുകള്‍ |
1. |
سمتا |
മാര്‍ഗ്ഗം, നേരെ, ശരിയായ |
|
2. |
طريقا |
വഴി, മാര്‍ഗ്ഗം |
|
3. |
سهلا |
എളുപ്പമായ, സൌകര്യമായ, നിരപ്പായ, വേഗമായ; |
|
4. |
دمثا |
മൃദുവായ, സൗമ്യമായ |
|
5. |
يبسا جددا |
ഉണങ്ങി നിരന്ന് ഉറച്ച് കിടക്കുന്ന |
|
6. |
طريقا يابسا |
ഉണങ്ങിയവഴി |
1 മുതല്‍ 6 കൂടിയ അര്‍ത്ഥങ്ങള്‍ മുന്‍ഗാമികളായ പല മഹാന്മാരില്‍ നിന്നുമായി മഹാനായ ഇബ്നുജരീര്‍ ഉദ്ധരിച്ചതാണ്. മുന്‍ഗാമികളുടെ തഫ്സീറുകളില്‍ അതിപ്രധാനമായതാണല്ലോ അദ്ദേഹത്തിന്റെ തഫ്സീര്‍. |
7. |
ساكنا |
ശാന്തമായ, അടങ്ങിയ, ഒതുങ്ങിയ |
|
7.1 |
ساكنا بغير تشدد |
വിഷമം കൂടാത്ത നിലയില്‍ ശാന്തമായ |
|
7.2 |
ساكنا على حالته |
അതേ നിലയില്‍ ശാന്തമായ |
|
7.3 |
ساكنا على هيئته |
അതേ വിധം ശാന്തമായ |
|
7.4 |
يبسا كهيئته |
അതേ വിധം ഉണങ്ങിയ |
7-ാം നമ്പറിലെ അര്‍ത്ഥങ്ങള്‍, മഹാനായ ഇബ്നുകഥീര്‍, മറാഗീ, ശൌകാനീ, ഫരീദുവജ്ദീ, ബൈള്വാവി, ആലൂസി, റാസി, സമഖ്ശരി (കശ്ശാഫ്) എന്നീ തഫ്സീറുകളില്‍ ഉള്ളവയാണ്. |
8. |
ساكنا |
അടങ്ങിയ, ശാന്തമായ |
ഇമാം ബുഖാരി നല്‍കിയ അര്‍ത്ഥം |
9. |
الفرجة الواسعة |
വിശാലമായ വിടവു |
|
9.1 |
الفجوة الوسعة |
വിശാലമായ ഒഴിവു |
റാസി, കശ്ശാഫു, ബൈള്വാവീ എന്നിവയില്‍ ഈ അര്‍ത്ഥങ്ങളും പറഞ്ഞിട്ടുണ്ട്. |
10.1 |
منفرجا |
വിടര്‍ന്നതു, അകന്നതു |
|
10.2 |
مفتوحا |
തുറന്നതു |
|
10.3 |
ذا فرجة |
വിടവുള്ളതു, ഒഴിവുള്ളതു |
ശൗകാനീ, കശ്ശാഫു, ബൈള്വാവി എന്നിവയില്‍ കാണാം |
11. |
تهما هوا |
ഒതുങ്ങിയ, അകന്ന |
തഫ്സീര്‍ ഹഖ്ഖാനീ (ഉര്‍ദു) |
12. |
خشك |
ഉണങ്ങിയ |
തഫ്സീര്‍ ഥനാഊ (ഉര്‍ദു) |
13. |
As a furrow (divided) |
(ഇരുഭാഗത്തേക്കു പകുക്കപ്പെട്ട) ഉഴവുചാലുപോലെയുള്ള |
അല്ലാമാ യൂസുഫ് അലി (ഇംഗ്ലീഷ്) |
നിഘണ്ടു |
അര്‍ത്ഥം |
വാചകങ്ങളുടെ സാരം |
കുറിപ്പുകള്‍ |
مفردات الراغب:(മുഫ്റദാത്ത് – റാഗിബ്) |
(رهو) واترك البحر رهوا اي ساكنا وقيل سعة من |
(റഹ്വു): ‘സമുദ്രത്തെ റഹ്-വാ’യി വിട്ടുപോകുക’ (ഖു. ശ). |
|
مفردات الراغب:(മുഫ്റദാത്ത് – റാഗിബ്) |
الطريق وهو الصحيح الخ |
അതായതു: ശാന്തമായ നിലയില്‍. ‘വഴിയില്‍നിന്നും വിശാലമായ നിലയില്‍’ എന്നും അര്‍ത്ഥം പറയപ്പെട്ടിട്ടുണ്ട്. ഇതാണ് ശരിയായിട്ടുള്ളത് |
|
مفردات الراغب:(മുഫ്റദാത്ത് – റാഗിബ്) |
(رهو) طائر يشبه الكركي |
[റഹ്-വു] എന്നാല്‍ ‘കുര്‍കീ’ (കൊക്കു – Crane) പോലെയുള്ള ഒരു പക്ഷി |
|
مفردات الراغب:(മുഫ്റദാത്ത് – റാഗിബ്) |
والرهوة) الجماعة من الناس – المكان المرتقع-) |
[റഹ്-വും, റഹ്വത്തും]: മനുഷ്യരുടെ കൂട്ടം, ഉയര്‍ന്ന – അല്ലെങ്കില്‍ താഴ്ന്ന – സ്ഥലം |
മുന്‍ജിദില്‍ “-” ഈ വരയിടുന്നതു, ആദ്യം അര്‍ത്ഥം പറയപ്പെട്ട പദം വീണ്ടും ആവര്‍ത്തിച്ചു പറയുന്നതിന്റെ സൂചനയായിട്ടാകുന്നു. (والرهوة _) അപ്പോള്‍, (الرهو والرهوة) എന്നതു എന്നു വായിക്കണമെന്നു സാരം. |
مفردات الراغب:(മുഫ്റദാത്ത് – റാഗിബ്) |
أو المنخفض بئر رهوا : واسعة الفم …. . غاره |
[റഹ്-വായ കിണര്‍] എന്നു പറഞ്ഞാല്‍ വായ (മുഖം) വിശാലമായ കിണര്‍ |
|
مفردات الراغب:(മുഫ്റദാത്ത് – റാഗിബ്) |
رهو : متتابعة |
[റഹ്-വായ ഗുഹ] എന്നു പറഞ്ഞാല്‍ തുടരെയുള്ള ഗുഹ എന്നര്‍ത്ഥം. |
|
القاموس المحيط(ഖാമൂസ്) |
(الرهو) الفتح بين الرجلين والسير الهل والمكان المرتفع والمنخفض كالرهوة فيهما ضد… والجماعة من الناس ونشر الطائر جناحية والسكون |
| ഖാമൂസില്‍ ‘റഹ്-വത്തുപോലെ’ (كالرهوة) എന്നും വിപരീതാര്‍ത്ഥമുള്ളതു’ (ضد) എന്നും പറഞ്ഞതിനെക്കുറിച്ചു വഴിയെ വിവരിക്കുന്നുണ്ട്. |
الفرائد الدرية(ഫറാഇദു-ദുര്‍-രിയ്യ) |
رهو ج رهاء Crane (bird) crowd of men. |
‘റഹ്-വു’: ബഹുവചനം റിഹാഉ്: കൊക്ക് (പക്ഷി) ജനക്കൂട്ടം. |
|
الفرائد الدرية(ഫറാഇദു-ദുര്‍-രിയ്യ) |
يبسا جددا |
ഉണങ്ങി നിരന്ന് ഉറച്ച് കിടക്കുന്ന |
|
الفرائد الدرية(ഫറാഇദു-ദുര്‍-രിയ്യ) |
ورهوة - Depressed – or elevated ground He has فعله رهوا done it easily |
‘റഹ്-വും റഹ്വത്തും’ (രണ്ടായാലും) താണ സ്ഥലം, അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലം എന്നാണ്. ’ അവന്‍ അതു റഹ്-വായി ചെയ്തു’ എന്ന് പറഞ്ഞാല്‍, ലഘുവായി ചെയ്തുവെന്നര്‍ത്ഥം. |
‘ഫറാഇദു-ദുര്‍-രിയ്യ’ എന്ന ഈ നിഘണ്ടുവിലും തന്നെ, മുന്‍ജിദിലേതുപോലെ __ എന്ന വര ആദ്യം പറഞ്ഞ പദം ആവര്‍ത്തിക്കുന്നതിനു തുല്യമാണ്. |