ആമുഖം

ഈ ഗ്രന്ഥത്തില്‍ ഞങ്ങളുടെ അവലംബം
ഖുർആന്‍ പരിഭാഷയിലും, വ്യാഖ്യാന വിവരണങ്ങളിലും, വാക്കര്‍ത്ഥങ്ങളിലും, ഞങ്ങള്‍ അവലംബമായി സ്വീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പലതുണ്ട്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ സാധാരണ പ്രചാരത്തിലുള്ള വളരെ അറബി തഫ്‌സീറുകളും, ചില ഉര്‍ദു-ഇംഗ്ലീഷ് തഫ്‌സീറുകളും, പല ഹദീഥ് ഗ്രന്ഥങ്ങളും, ഇസ്‌ലാം ചരിത്രം, ഭാഷാ നിഘണ്ടു മുതലായ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളും ഈ ആവശ്യാര്‍ത്ഥം ഞങ്ങള്‍ ശേഖരിച്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഇവയാകുന്നു:- അറബി തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ 1. തഫ്‌സീര്‍ ഇബ്‌നുജരീര്‍ جامع البيان فى تفسير القرآن للامام ابى جعفر محمد بن جرير الطبري 2. തഫ്‌സീര്‍ ഇബ്‌നുകഥീര്‍ تفسير الامام عماد الدين ابن كثير 3. തഫ്‌സീര്‍ റാസി تفسير الكبير للامام فخر الدين الرازي 4. തഫ്‌സീര്‍ കശ്ശാഫ് (സമഖ്ശരി) الكشاف للامام جار الله الزمخشري 5. തഫ്‌സീര്‍ ബൈദ്വാവീ انوار التنزيل واسرار التأويل للامام عبد الله بن عمر البيضاوي 6. തഫ്‌സീര്‍ നീസാപൂരീ غرائب القرآن ورغائب الفرقان لنظام الدين النيسابوري 7. തഫ്‌സീര്‍ റൂഹുല്‍മആനീ (ആലുസീ) روح المعانى للالوسي 8. തഫ്‌സീര്‍ ഫത്ത്ഹുല്‍ക്വദീര്‍ (ശൗകാനി) ف تح ال قدير لل شوكاني 9. തഫ്‌സീര്‍ മറാഗീ تفسير ال مراغي لل شيخ اح مد مصطفى ال مراغي 10. തഫ്‌സീര്‍ അല്‍മനാര്‍ (റശീദ് രിദ്വാ) تفسير الم نار للسيد ر شيد ر ضا 11. തഫ്‌സീര്‍ സ്വഫ്‌വത്തുല്‍ ഇര്‍ഫാന്‍ (ഫരീദ് വജ്ദീ) صفوة العرفان للاستاذ فر يد و جدي 12. തഫ്‌സീര്‍ ഫീളിലാലില്‍ ഖുർആന്‍ (മുഹമ്മദ് ക്വുത്വ് ബ്) فى ظلال القرآن للسيد محمد ق طب 13. തഫ്‌സീര്‍ ത്വന്‍ത്വാവീ الجوا ھر للشيخ طن طاوى جو ھري 14. തഫ്‌സീറുല്‍ ഖുർആന്‍ ബികലാമിര്‍ റഹ്മാന്‍ (ഥനാഉല്ലാ:) تفسير ث نائى لمولا نا ا بى الو فاء ث ناء لله ഉര്‍ദു തഫ്‌സീറുകള്‍ 1. തഫ്‌സീര്‍ ഹക്വാനീ تفسير حقانى لمولانا عبد الحق الدھلوي 2. തര്‍ജുമാനുല്‍ ഖുർആന്‍ (മൗലാനാ ആസാദ്) ترجمان القرآن لمولانا ا بى ال كلام آزاد 3. തഫ്‌സീര്‍ ഥനാഈ تفسير ث نائى لمولا نا ا بى الو فاء ث ناء لله ഇംഗ്ലീഷ് തഫ്‌സീര്‍ 1. അല്ലാമാ യൂസുഫ് അലിയുടെ ഇംഗ്ലീഷ് തഫ്‌സീര്‍ Holy Quran by A. Yusuf Ali ഹദീഥ് ഗ്രന്ഥങ്ങള്‍ 1. സ്വഹീഹുല്‍ ബുഖാരി الجامع الصحيح للامام ابى عبد لله محمد بن اسماعيل الب خاري 2. സ്വഹീഹു മുസ്‌ലിം صحيح مسلم بن الحجاج القشيرى النيسابوري 3. ഫത്ഹുല്‍ബാരീ (ബുഖാരിയുടെ വ്യാഖ്യാനം – അസ്‌ക്വലാനീ) فتح البارى اللحافظ بن حجر العسقلاني 4. മിശ്ക്കാത്ത് (തിബ്‌രീസി) مشكاة المصابيح للشيخ ولى الدين التبريزي 5. രിയാദ്വുസ്വാലിഹീന്‍ (നവവീ) ر ياض الصالحين للا مام ال نووي അറബി നിഘണ്ടുക്കള്‍ 1. മുഫ്‌റദാത്ത് റാഗിബ് المفردات فى غريب القرآن للشيخ ابى القاسم الراغب 2. ക്വാമൂസ് القاموس الكبير للامام الفيروزابادي 3. മുന്‍ജിദ് المنجد فى اللغة والادب والعلوم للكاتولكيين ഇവയ്ക്കുപുറമെ, അറബി, ഉര്‍ദു, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലുള്ളതും, സാധാരണ ഉപയോഗത്തിലിരിക്കുന്നതുമായ മറ്റു പല തഫ്‌സീറുകളും, ഉര്‍ദു, അറബി-ഇംഗ്‌ളീഷ്, ഇംഗ്‌ളീഷ്-മലയാളം, മലയാളം എന്നീ ഭാഷകളിലുള്ള ചില നിഘണ്ടുക്കളും, ഖുർആന്‍, ഹദീഥ്, ചരിത്രം മുതലായ ഇസ്‌ലാമിക വിജ്ഞാന തുറകളില്‍ രചിക്ക പ്പെട്ടിട്ടുള്ള ചില പ്രധാന ഗ്രന്ഥങ്ങളും ഞങ്ങള്‍ വളരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവയുടെ പേരുകള്‍ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുവാന്‍ ഇവിടെ മിനക്കെടുന്നില്ല.