ആമുഖം

ഖുർആന്‍ വ്യാഖ്യാനം
അറബികള്‍ക്ക് പരസഹായം ആവശ്യമില്ല. إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ (നിശ്ചയമായും, നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ വേണ്ടി, അറബി ഭാഷയിലുള്ള ഒരു ഖുർആനായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു) എന്ന് അല്ലാഹു പ്രസ്താവിച്ചതില്‍നിന്ന് തന്നെ ഇത് സ്പഷ്ടമാണ്. ചില ശൈലികളും, പ്രയോഗങ്ങളും നോക്കുമ്പോള്‍, പല ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അല്പം ചില വ്യത്യാസം കാണപ്പെട്ടേക്കാമെങ്കിലും, ക്വുറൈശികളുടെ ഭാഷാരീതി അറബികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു. സാഹിത്യപുരോഗതിയില്‍ ഏറ്റവും മുന്നിട്ടു നില്ക്കുന്നതും അവരുടെ ഭാഷാരീതിയായിരുന്നു. ക്വുറൈശികളിലാണല്ലോ നബി (ﷺ) ജനിച്ചു വളര്‍ന്നതും. ആകയാല്‍, ക്വുറൈശികളുടെ ഭാഷാശൈലിയാണ് പൊതുവില്‍ ഖുർആന്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്വ്ഹഫിന്‍റെ കുറേ കോപ്പികള്‍ തയ്യാറാക്കുവാന്‍ സൈദുബ്‌നുഥാബിത്ത് (رضي الله عنه) ന്‍റെ നേതൃത്വത്തില്‍ ഉഥ്മാന്‍ (رضي الله عنه) ഒരു സംഘത്തെ ചുമതലപ്പെടുത്തിയ വിവരം നാം മുമ്പ് പറഞ്ഞിട്ടുണ്ട്. അവരോട് ഉഥ്മാന്‍ (رضي الله عنه) ഇപ്രകാരം ഉണര്‍ത്തിയിരുന്നതായി ബുഖാരിയില്‍ കാണാം: إِذَا اخْتَلَفْتُمْ أَنْتُمْ وَزَيْدُ بْنُ ثَابِتٍ فِى عَرَبِيَّةٍ مِنْ عَرَبِيَّةِ الْقُرْآنِ فَاكْتُبُوهَ ا بِلِسَ انِ قُرَيْشٍ ، فَإِنَّ الْقُرْآنَ أُنْزِلَ بِلِسَانِهِمْ . (നിങ്ങളും, സൈദു ബ്‌നുഥാബിത്തും തമ്മില്‍ ഖുർആന്‍റെ അറബിഭാഷാ പ്രയോഗങ്ങളില്‍പെട്ട വല്ലതിലും ഭിന്നാഭിപ്രായമുണ്ടായാല്‍ നിങ്ങളത് ക്വുറൈശികളുടെ ഭാഷയനുസരിച്ച് എഴുതിക്കൊള്ളുവീന്‍. കാരണം, അവരുടെ ഭാഷയനുസരിച്ചാണ് ഖുർആന്‍ അവതരിച്ചിട്ടുള്ളത്). സൈദ് (رضي الله عنه) ക്വുറൈശിയായിരുന്നില്ല -അന്‍സ്വാരികളില്‍പെട്ടആളായിരുന്നു- എന്നത് ഇവിടെ സ്മരണീയമാണ്. بِلِسَانٍ عَرَبيٍّ مُّبِينٍ – الشعراء (സ്പഷ്ടമായ അറബി ഭാഷയില്‍) എന്ന വചനം മുഖേന ഖുർആനും ഈ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. ‘മുബീനായ’ ഭാഷ ( لسان مبين ) എന്ന് ക്വുറൈശികളുടെ ഭാഷയെപ്പറ്റി പറയപ്പെടാറുണ്ടായിരുന്നു. ചുരുക്കത്തില്‍, മേല്‍ പറഞ്ഞ കാരണങ്ങളാല്‍ ഖുർആന്‍റെ വാച്യാര്‍ത്ഥങ്ങളും, വ്യക്തമായ ഉദ്ദേശ്യങ്ങളും മനസ്സിലാക്കുവാന്‍ അന്നത്തെ അറബികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. അവര്‍ക്ക് മനസ്സിലാകാത്ത സൂചനകളും മറ്റും നബി (ﷺ) അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്‍റെ ഗുണവിശേഷണങ്ങള്‍, പരലോകകാര്യങ്ങള്‍, അദൃശ്യവാര്‍ത്തകള്‍ മുതലായവയെക്കുറിച്ച് അധികം ചോദ്യം ചെയ്യുന്നതും, ചുഴിഞ്ഞന്വേഷണം നടത്തുന്നതും നിരുത്സാഹെ പ്പടുത്തപ്പെട്ടിരിക്കുന്നതുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് ഖുർആനില്‍ നിന്നോ, നബി വാക്യങ്ങളില്‍നിന്നോ വ്യക്തമായി മനസ്സിലാകുന്നതിനപ്പുറം ആരായുന്ന പതിവ് സ്വഹാബികള്‍ക്കുണ്ടായിരുന്നതുമില്ല. ഈ പതിവ് പില്‍കാലത്തുണ്ടായി ത്തീര്‍ന്നതാകുന്നു. ഖുർആന്‍ ഒരേ പ്രാവശ്യമായി അവതരിക്കാതെ, സന്ദര്‍ഭത്തിനൊത്ത് 23 കൊല്ലംകൊണ്ട് അവതരണം പൂര്‍ത്തിയായതും, നബി (ﷺ) അവരുടെ ഇടയില്‍ ഉണ്ടായിരുന്നതും ഖുർആന്‍ വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്ക് വളരെ സൗകര്യം നല്‍കി. ബുദ്ധിശക്തി, സത്യാന്വേഷണ തല്‍പരത, ഭാഷയുമായുള്ള ഇണക്കം എന്നിവയ്ക്ക് പുറമെ, പ്രവാചകത്വത്തിന്‍റെ തണലില്‍, ഖുർആന്‍റെ പ്രഭയേറ്റുകൊണ്ട് കഴിഞ്ഞു കൂടുവാന്‍ ഭാഗ്യം സിദ്ധിച്ചവരായിരുന്നു സ്വഹാബികള്‍. നബി (ﷺ) യില്‍ നിന്നും അവര്‍ പകര്‍ത്തെടുത്ത വിജ്ഞാന ദീപങ്ങള്‍ അവരുടെ പിന്‍ഗാമികളായ ‘താബിഉകള്‍’ ( التابعون )ക്കും അതേ പ്രകാരം അവര്‍ ഏല്‍പിച്ചുകൊടുത്തു. താബിഉകള്‍ അവരുടെ കൃത്യവും വേണ്ടും വണ്ണം നിര്‍വ്വഹിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ, വിജ്ഞാനങ്ങള്‍ ശാസ് ത്രീയരൂപം പൂണ്ടു കഴിഞ്ഞിരുന്നില്ല. ഖുർആനല്ലാത്ത ലിഖിതഗ്രന്ഥങ്ങളും- അവര്‍ക്കിടയില്‍ വിശേഷിച്ചും- ഇല്ലായിരുന്നു. മുഖാമുഖമായും, കര്‍ണാകര്‍ണികയായും കേട്ടുപഠിക്കലും, അത് അതേപടി പിന്നീടുള്ളവര്‍ക്ക് നിവേദനം (രിവായത്ത്) ചെയ്തുകൊടുക്കലുമായിരുന്നു അവരുടെ പതിവ്. കേട്ടത് ഹൃദിസ്ഥമാക്കുവാനുള്ള വമ്പിച്ച കഴിവ് അവരുടെ ഒരു പ്രത്യേകത കൂടിയായിരുന്നു. ഇതിനെല്ലാം പുറമെ, ഇസ്‌ലാമിന്‍റെ പ്രചരണത്തിലും, വിജയത്തിലും തങ്ങളുടെ മുഴുവന്‍ സമയവും അവര്‍ക്ക് ശ്രദ്ധപതിപ്പിച്ചുകൊണ്ടിരിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങിനെ, ഖുർആന്‍ വ്യാഖ്യാന വിഷയത്തില്‍ വ്യാപൃതരാകേണ്ടുന്ന ആവശ്യമോ, അതിനുള്ള സന്ദര്‍ഭമോ മുന്‍ഗാമികള്‍ക്ക് അധികമൊന്നും നേരിട്ടിരുന്നില്ല. കാലക്രമത്തില്‍, സ്ഥിതിഗതികള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. അറബികളും അല്ലാത്തവരും കൂടിക്കലര്‍ന്നു. നുബുവ്വത്തിന്‍റെ തണലും വെളിച്ചവും ഏല്‍ക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍ രംഗത്തുവന്നു. ഭാഷാപരമായ രംഗങ്ങളില്‍ പോലും, അറബികളുടെ സ്ഥിതിഗതികള്‍ പല മാറ്റത്തിനും വിധേയമായി. നബി (ﷺ) ക്കു ശേഷം, യുദ്ധസംബന്ധവും ഭരണസംബന്ധവുമായ കാരണങ്ങളാല്‍ പണ്ഡിതന്മാരായ സ്വഹാബികള്‍ പലരും രാജ്യത്തിന്‍റെ നാനാ ഭാഗത്തും വിട്ടുപോയി താമസമുറപ്പിക്കേണ്ടി വന്നു. ഓരോരുത്തര്‍ക്കും അതതു സ്ഥലങ്ങളില്‍ ശിഷ്യഗണങ്ങളുമുണ്ടായി ത്തീര്‍ന്നു. ഒരു വിഭാഗക്കാര്‍ക്ക് ലഭിച്ച അറിവ് മറ്റേ വിഭാഗക്കാര്‍ക്ക് ലഭിക്കാതിരിക്കുവാന്‍ ഇത് ഇടയാക്കി. ക്രമേണ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. അന്വേഷണങ്ങളും, ചോദ്യോത്തരങ്ങളും അധികരിച്ചു. വിജ്ഞാനതുറകളില്‍ ഗ്രന്ഥരചന യും ആരംഭിച്ചു. പലരും വിജ്ഞാനത്തിന്‍റെ ചില തുറകളില്‍ മാത്രം ശ്രദ്ധയും ശ്രമവും ചെലുത്തുകയുണ്ടായി. ചുരുക്കത്തില്‍ ഖുർആന്‍ വ്യാഖ്യാന വിജ്ഞാനം ( علم التفسير ) എന്ന പേരില്‍ ഒരു ശാസ്ത്രം രൂപമെടുത്തു. അതോടെ നബി (ﷺ) യില്‍നിന്നും സ്വഹാബികളില്‍നിന്നും ലഭിച്ചിട്ടുള്ള പ്രമാണങ്ങള്‍ക്ക് പുറമെ -മുമ്പില്ലാതിരുന്നതും, മുമ്പ് ആവശ്യമില്ലാതിരുന്നതുമായ- പല ഉപാധികളും അതിനാവശ്യമായി വന്നു. ഭാഷാ നിഘണ്ടുക്കള്‍, വ്യാകരണം, ഭാഷാ സാഹിത്യ ശാസ്ത്രങ്ങള്‍ എന്നിങ്ങിനെ പലതും ആവശ്യമായി. ക്രമേണ ക്രമേണ ഖുർആന്‍ വ്യാഖ്യാനത്തിന്‍റെ വൃത്തം അങ്ങനെ വിപുലമായിത്തീര്‍ന്നു. ഖുർആന്‍റെ സാക്ഷാല്‍ വ്യാഖ്യാതാവ് നബി തിരുമേനി (ﷺ) തന്നെയാണെന്ന് പറയേണ്ടതില്ല. ‘ജനങ്ങള്‍ക്ക് നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് തനിക്ക് ഈ പ്രമാണം അവതരിപ്പിച്ചിരിക്കുന്നത്’ എന്നാണല്ലോ (നഹ്ല്‍ 44) നബി (ﷺ) യോട് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഖുർആന്‍റെ എല്ലാ വാക്യങ്ങളും എടുത്തുദ്ധരിച്ച് അവയുടെ അര്‍ത്ഥവും, ഉദ്ദേശ്യവും വെവ്വേറെ വിവരിച്ചു തന്നിട്ടുണ്ടെന്നല്ല, നബി (ﷺ) ഖുർആന്‍റെ വ്യാഖ്യാതാവാണെന്നു പറഞ്ഞതിന്‍റെ താല്പര്യം. അങ്ങിനെ ചെയ്യേണ്ടുന്ന ആവശ്യവും ഇല്ലായിരുന്നു. ചില വചനങ്ങളുടെ സാരോദ്ദേശ്യങ്ങള്‍ വിവരിച്ചുകൊടുക്കുക, ചിലതില്‍ അന്തര്‍ഭവിച്ചു കിടപ്പുള്ള രഹസ്യങ്ങളും, തത്വങ്ങളും വ്യക്തമാക്കികൊടുക്കുക, ഉദാഹരണങ്ങള്‍ വിവരിക്കുക, ഖുർആന്‍റെ അധ്യാപനങ്ങളും കല്പനാ നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്തി പ്രവര്‍ത്തനത്തില്‍ കാണിച്ചുകൊടുക്കുക, ചില കാര്യങ്ങളെപ്പറ്റി അവ ഇന്ന ആയത്തിന്‍റെ താല്‍പര്യത്തില്‍ ഉള്‍കൊള്ളുന്നതാണെന്ന് ചൂണ്ടിക്കാട്ടുക, സാമാന്യമായി പറഞ്ഞതിനെ വിശദീകരിക്കുക, സംക്ഷി പ്തമായിപ്പറഞ്ഞതിനെ വിസ്തരിക്കുക എന്നിങ്ങനെയുള്ള കൃത്യങ്ങളായിരുന്നു നബി (ﷺ) ചെയ്യേണ്ടിയിരുന്നത്. അതുതന്നെയാണ് അവിടുന്ന് നിര്‍വ്വഹിച്ചതും. അതു തന്നെയാണ് നബി (ﷺ) യുടെ സുന്നത്ത്, അഥവാ ഹദീഥ് എന്നു പറയുന്നത്. ഹിദീഥ് ഗ്രന്ഥങ്ങളില്‍, നബി (ﷺ) യുടെ സുന്നത്തുകള്‍ (വാക്കും പ്രവൃത്തിയും) രേഖപ്പെട്ടുകിടക്കുന്ന കാലത്തോളം, അവിടുത്തെ വ്യാഖ്യാനവും നിലവിലുണ്ടായിരിക്കു ന്നതാണ്. എന്നാല്‍, ഹദീഥ് ഗ്രന്ഥങ്ങളില്‍ സുന്നത്തുകളെ രേഖപ്പെടുത്തുന്നത് വിഷയത്തിന്‍റെ സ്വഭാവമനുസരിച്ചു പല അധ്യായങ്ങളും, പംക്തികളുമായി ക്രമപ്പെടുത്തിക്കൊണ്ടായിരിക്കും. അതുകൊണ്ട് ഖുർആന്‍ വ്യാഖ്യാന പംക്തി എന്ന പ്രത്യേക തലക്കെട്ടുകളില്‍ വളരെ അധികമൊന്നും ഹദീഥുകള്‍, ഹദീഥ്ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി കണ്ടെന്നുവരികയില്ല. ഖുർആന്‍റെ ഏതെങ്കിലും വചനമോ, വാക്കോ, അവതരണ സന്ദര്‍ഭമോ എടുത്തുദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്താവനകളായിരിക്കും ഈ പംക്തിയില്‍ സാധാരണ രേഖപ്പെടുത്തിക്കാണുക. ഇക്കാരണത്താല്‍, ഈ പ്രത്യേക പംക്തികളില്‍ ചേര്‍ക്കപ്പെട്ടു കാണുന്ന ഹദീഥുകള്‍ മാത്രമാണ് ഖുർആന്‍ വ്യാഖ്യാന വിഷയത്തില്‍ നമുക്ക് നബി (ﷺ) യില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നു ധരിച്ചുകൂടാത്തതാണ്. അതുപോലെത്തന്നെ, നബി (ﷺ) യുടെ വിയോഗത്തോടുകൂടി അവിടുത്തെ ഖുർആന്‍ വ്യാഖ്യാന പരമ്പര മുറിഞ്ഞുപോയെന്നും, പിന്നീടുള്ളവരെല്ലാം അവരവരുടെ അഭിപ്രായമനുസരിച്ചു വ്യാഖ്യാനിച്ചു പോരുകയാണ് ചെയ്യുന്നതെന്നും ചിലര്‍ ധരിക്കാറുള്ളതും പ്രചരിപ്പിക്കാറുള്ളതും തെറ്റാകുന്നു. നബി (ﷺ) യുടെ കാലത്ത് ആവശ്യമില്ലാതിരുന്ന പലതും, ഖുർആന്‍ വ്യാഖ്യാന വിഷയത്തില്‍ പിന്നീട് ആവശ്യമായി വന്നുവെന്ന് പറഞ്ഞുവല്ലോ. ഇതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കാം. ഒരു വ്യാഖ്യാതാവിന് -അറബി ഭാഷാ പരിജ്ഞാനത്തിനു പുറമെ- വ്യാകരണം, സാഹിത്യം, അലങ്കാരം ആദിയായ ശാസ്ത്രങ്ങളിലും വ്യുല്‍പത്തി വേണം. പദങ്ങളുടെയും, വാചകങ്ങളുടെയും ഘടനാ വിശേഷതകളും, അവയില്‍ അടങ്ങിയ പ്രത്യേകതകളും മനസ്സിലാക്കുവാന്‍ ഇത് ആവശ്യമാകുന്നു. സാധാരണ ഉപയോഗത്തിലില്ലാത്ത പദങ്ങളും, പ്രയോഗങ്ങളും, അര്‍ത്ഥവൈവിദ്ധ്യം വരുന്ന പദങ്ങളും അറിഞ്ഞിരിക്കണം. ഹദീഥ്ഗ്രന്ഥങ്ങള്‍ പരിചയിക്കുകയും, പരിശോധിക്കുകയും വേണം. സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികളായ പണ്ഡിതന്മാരുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ആരായേതുണ്ട്. ഇസ്‌ലാമിക ചരിത്രങ്ങളും പരിശോധിക്കേിയിരിക്കുന്നു. ആയത്തുകളുടെ അവതരണ ഹേതുക്കള്‍, അവതരിച്ച സന്ദര്‍ഭങ്ങള്‍ മുതലായവയും അറിഞ്ഞിരിക്കണം. ഖുർആനില്‍ നിന്നും, ഹദീഥുകളില്‍ നിന്നും മതവിധികള്‍ മനസ്സിലാക്കുന്നതിന് ഒഴിച്ചു കൂടാത്ത കര്‍മശാസ് ത്രനിദാനവും അറിഞ്ഞിരിക്കേതുണ്ട്. ഇങ്ങിനെ പലതും ഒരു ഖുർആന്‍ വ്യാഖ്യാതാവ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാകുന്നു. നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായ ഹൃദയം, ഖുർആന്‍ എന്ത് പ്രസ്താവിക്കുന്നുവോ അത് -ആരുടെ ഇഷ്ടത്തിനോ, ആദര്‍ശത്തിനോ, താല്പര്യത്തിനോ നിരക്കാത്തതായാലും ശരി- അപ്പടി സ്വീകരിക്കുവാന്‍ തയ്യാറുള്ള മനഃസ്ഥിതി, വളച്ചു തിരിച്ചോ, ദുര്‍വ്യാഖ്യാനം ചെയ്‌തോ സ്വന്തം താല്പര്യം നേടാന്‍ ശ്രമിക്കാതെ, നേര്‍ക്കുനേരെ ഉള്ളടക്കം തുറന്നുകാണിക്കുവാനുള്ള സന്നദ്ധത, താന്‍ പറയുന്നതിനെപ്പറ്റി അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുള്ള ബോധം, അല്ലാഹുവിന്‍റെ പ്രതിഫലത്തിലുള്ള മോഹം, ഉദ്ദേശ്യം ശരിക്ക് മനസ്സിലാകാത്ത സന്ദര്‍ഭങ്ങളില്‍ അത് തുറന്നു പറയാനുള്ള മനക്കരുത്ത്, സത്യവും, ന്യായവും ആര്‍ പറഞ്ഞാലും സ്വീകരിക്കുവാനുള്ള സന്നദ്ധത മുതലായ ഗുണങ്ങളും വ്യാഖ്യാതാവിന് അവശ്യം ആവശ്യമാകുന്നു. പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണുമ്പോള്‍, അവ തമ്മില്‍, കഴിയുന്നത്ര യോജിപ്പിച്ചു നല്ലനിലക്ക് വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. മറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ പൊക്കിക്കാണിച്ചും, പരസ്പര വൈരുദ്ധ്യം സ്ഥാപിച്ചും പുറംതള്ളിക്കളയുവാന്‍ തുനിയുകയല്ല വേണ്ടത്. വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ, ആരുടെ അഭിപ്രായവും തള്ളിക്കളയുകയോ, സ്ഥിരപ്പെടുത്തുകയോ ചെയ്യരുത്. ആയത്തുകളുടെ വിവരണങ്ങളില്‍, കാലോചിതമായ സംഗതികളെ സ്പര്‍ശിച്ചു സംസാരിക്കുന്നതും ആവശ്യമാണ്. എന്നാല്‍ ആയത്തുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതിയ അര്‍ത്ഥം കല്പിച്ചുാക്കി കാലത്തിനൊത്ത് വ്യാഖ്യാനിക്കുവാന്‍ മുതിരുന്നത് വമ്പിച്ച അനീതിയുമാകുന്നു.
(*) الامام ابوجعفر محمد بن جرير الطبرى والامام ابو الفداء اسماعيل بن كثير القرشى الدمشقى رحمھما لله تعالى